മഴയുടെ കിലുക്കം - 21
✍🏻Ishalin muhabath
Insta id : ishal_ayisha_muhabath
രാവിലെ എഴുന്നേറ്റ ബീരാൻ വളരെ അസ്വസ്ഥൻ ആണ്. സൈനബക്ക് അയാളിൽ വരുന്നാ മാറ്റം പെട്ടെന്ന് മനസ്സിലാകുമായിരുന്നു.. ഒന്നുമില്ലേലും ഇത്രയും കാലം കൂടെ ജീവിച്ചേ അല്ലെ... ഇപ്പൊ പതിയെ എഴുനേറ്റു നടക്കാൻ ഒക്കെ പറ്റും എന്ന് ആയപ്പോ അടുക്കളയിൽ സൈനബ കയറിയ മതിയെന്നായി ബീരാന്..ചായ കൊടുക്കാൻ വന്നപ്പോഴാണ് ബീരന്റെ മാറ്റം സൈനബ ശ്രേദ്ധിച്ചത്..
"ചായ "
ചായ സിറ്റ് ഔട്ടിലെ തിട്ടയിൽ വെച്ചവർ പറഞ്ഞു.. ബീരാൻ തല പൊക്കി ഒന്ന് നോക്കിയതല്ലാതെ മറുപടി ഒന്നും കൊടുത്തില്ല.. അത് പ്രതീക്ഷിച്ച സൈനബ വേറെ ഒന്നും ചോയ്ക്കാണ്ട് അകത്തേക്കു കയറി പോയി.. അപ്പോഴത രഹന റെഡി ആയി ഇറങ്ങി വരുന്നു...
"നീ ഇത് എവിടെ പോകുവാ??"
സൈനബ തട്ടം നേരെ ഒന്നൂടെ ആക്കി വെക്കുന്നവളോട് ചോദിച്ചു.
"ഷോപ്പിംഗിന് പോകുന്നു..."
"അതിനു ഡ്രെസ്സൊക്കെ ആവശ്യത്തിൽ ഏറെ ഇല്ലേ രഹന നിനക്ക്?? ഇപ്പൊ എന്തിനാ ഷോപ്പിംഗിന്റെ ആവശ്യം??"
"ഈ ഉമ്മാക്ക് എന്തൊക്കെ അറിയണം?? അങ്ങനെ ആവശ്യം വന്നാൽ മാത്രമേ വാഗിക്കാവു എന്ന് ഉണ്ടോ??"
"രഹന.. കടത്തിനു മേലെ ആണ് നിക്കുന്നത് നിന്റെ വാപ്പ.. ഇനി അത് കൂടി ആ മനുഷ്യൻ എവിടുന്ന് നിനക്ക് എടുത്തു തരാൻ ആണ്.."
"ഞാൻ ആരോടും പണം ഒന്നും അതിനു ചോയ്ക്കുന്നില്ലല്ലോ?? ന്റെയിൽ പണം ഉണ്ട്.."
"നിനക്കെവിടെന്ന രഹന പണം??"
"ഓ.. ഞാൻ ഓൺലൈൻ ആയിട്ട് കുറച്ചു കുട്ടികൾക്കു ട്യൂഷൻ എടുത്തു കൊടുക്കുന്നുണ്ട്.. അങ്ങനെ കിട്ടിയ പൈസക്ക് ആണ് ഷോപ്പിംഗ് ചെയ്യാൻ പോകുന്നത്.."
ചുണ്ടിൽ ലിപ്സ്റ്റിക്ക് ഒന്നൂടെ കടുപ്പിച്ചു അവരുടെ മുന്നിലൂടെ ദേഷ്യത്തിൽ ഇറങ്ങി പോയി അവൾ.. അപ്പോഴും രഹന പറഞ്ഞതിൽ വിശ്വാസം വരാതെ ആണ് സൈനബ നിക്കുന്നത്.. കാരണം പഠിക്കാൻ അത്രക് മിടുക്കി ഒന്നും അല്ല അവൾ..പിന്നെ ഇപ്പൊ ഇതെങ്ങനെ എന്ന ചിന്ത അവരിൽ ഇരട്ടിച്ചു...
ബീരനോട് അവൾ ന്തോന്നാകും പറയുന്നത് എന്ന് നോക്കാൻ ചെന്നപ്പോ അയാൾ അവളെ ചിരിച്ചു കൊണ്ട് പറഞ്ഞു വിടുന്നതാണ് കണ്ടത്...
അവർ പടച്ചോനോട് എല്ലാം ഏൽപ്പിച്ചു ജോലികളിൽ മുഴുകി..
വീട്ടീന്ന് നേരെ ഇറങ്ങിയ രഹന ഒരു ബസിൽ കയറി രണ്ട് സ്റ്റോപ്പുകൾക്ക് അപ്പുറം ഉള്ള ഒരു സ്റ്റോപ്പിൽ ഇറങ്ങി... നേരെ ഒരു തുണി കടയിൽ കയറി... കുറെ ഡ്രസ്സുകൾ നോക്കി. ശേഷം അവളുടെ കണ്ണുകൾ മുട്ട് വരെ ഉള്ള ഒരു ബന്യൻ തുണിയിൽ പതിച്ചു.... കഴുത്തു വി കട്ടാണ്... കൈ സ്ലീവ് ലെസ്സ്... അവൾ നേരെ ട്രയൽ റൂമിൽ പോയി ഇട്ടു നോക്കി.. തട്ടം തലയിൽ നിന്നും ഊരി മാറ്റി... എല്ലാം നോക്കിയപ്പോ അവൾക്കിഷ്ടായി... അവൾ നേരെ പോയി ബില്ല് അടിച്ചു.. ശേഷം ഇട്ടു കൊണ്ട് വന്ന ഡ്രസ്സ് മാറ്റിയിട്ടു വാഗ്യ ഡ്രെസ്സിട്ടു.. മുടി പിരുത്തുമിട്ടു... ലിപ്സ്റ്റിക്ക് ഒന്നൂടെ എടുത്ത് ചുണ്ടിൽ പതിപ്പിച്ചു...
അവിടെന്ന് ഇറങ്ങി നേരെ പാർക്കിലെക് പോയി.. അവിടെ തന്നെ കാത്ത് ഇബ്രാഹീംമും കരീമും ഉണ്ടെന്ന് അവൾക്കറിയാമായിരുന്നു... അവളെ കണ്ടതും രണ്ട് പേരുടെയും കണ്ണുകൾ തിളഗി... ദേഹത്തോട് ഒട്ടി നിക്കുന്ന ഡ്രെസ്സിൽ അവളുടെ ഓരോ ഭാഗങ്ങളും എടുത്തു കാട്ടി..
മുഴച്ചു നിക്കുന്ന മാറിടവും വി കട്ടിലൂടെ കാണുന്ന ക്ലിവേജൂമെല്ലാം രണ്ട് പേരിലും വികാരം ഉണർത്തി... രഹന അവർക്ക് മുന്നിലായി ഇരുന്നു..
"ഇത് കൊള്ളാല്ലോടി... സെക്സി ലൂക്കായിട്ടുണ്ട്..."
ഇബ്രാഹീം അവളെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു.. രഹന ഒന്ന് ചിരിച്ചു
"നീ ഇതേങ്ങനെ ഇട്ടു?? വീട്ടിൽ ആരുമില്ലായിരുന്നോ??"
"ഒണ്ട്... അതൊക്കെ ഞാൻ ഇട്ടു.. കാണാൻ എങനെ ഉണ്ടെന്ന് പറയ്.."
ഇബ്രാഹീംനോട് ചോദിച്ച ശേഷം കണ്ണ് കൊണ്ട് കരീമിനോടും ചോദിച്ചു...
മിനുസമുള്ള കയ്യും കഴുതും കാലുകളും എല്ലാം രണ്ട് സീറ്റുകൾക്ക് അപ്പുറം ഇരുന്ന് കൊണ്ട് വേറെ ഒരാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.. കരീമിനും ഇബ്രാഹീംമിനും എതിരെ ഇരുന്ന രഹനയുടെ കാലുകളിലൂടെ കരീമിന്റെ കാൽ സഞ്ചരിച്ചു തുടങ്ങി.. അതിൽ പുളകം കൊണ്ട് രഹന കരീമിന് ഒരു നോട്ടം നൽകി... അതിൽ അയാളുടെ സകല നിയന്ത്രണവും വിടും എന്ന് മനസ്സിലാക്കിയതും കരീം വാഷ്റൂമിലേക് പോയി....
ഇബ്രാഹീം രഹനയോട് അപ്പോഴും സംസാരിച്ചു കൊണ്ടിരുന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
സാരഥിയോടും സ്‌മൃതിയോടും രുഗ്മിണി അമ്മയോടും യാത്ര പറഞ്ഞു വൈകുന്നേരം ആയപ്പോ കിച്ചുവും അസിയും അവിടെ നിന്നും ഇറങ്ങി... ഇത്രയും ആഴ്ചകൾ കടന്നു പോയെങ്കിലും ഈ രണ്ട് ദിവസം അസിക്കുള്ളിൽ എന്നും ഓർമ്മിക്കാൻ ഉള്ളതായിരുന്നു... അതൊക്കെ ഓർത്തപ്പോ അവളുടെ മുഖം അവൾ പോലും അറിയാതെ ചുമന്നു.. പക്ഷെ നയനയുടെ കാര്യം ഓർത്തപ്പോ ആ മുഖത്ത് പെട്ടെന്ന് സങ്കടവും നിഴലിച്ചു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
നരേന്ദ്രനും പത്മിനിയും ഗാർഡനിൽ ഇരുന്നു ചായ കുടിക്കുവാണ്..അവിടേക്കാണ് മകൾ നയന കടന്ന് വരുന്നത്..
"ന്താ മോളെ മുഖത്ത് സങ്കടം "
വിഷമത്തോടെ അച്ഛന്റെയും അമ്മയുടെയും നടുക്ക് കിടന്ന ചയറിലേക് ഇരുന്നു..
"ചായ പറയട്ടെ??"
അമ്മ വീണ്ടും വാത്സല്യത്തോടെ ചോദിച്ചു..
"അച്ഛാ... ഈ അമ്മ എന്താ ഇങ്ങനെ?? എനിക്ക് എന്റെ വിഷമം താഗ്ഗൻ വയ്യാ "
മകളെ തന്നെ നോക്കി ഇരുന്ന അച്ഛനോട് നയന പറഞ്ഞു..
"ന്താ പ്രശനം? മോൾ പറയു "
അച്ഛൻ നരേന്ദ്രൻ സീരിയസായി ചോദിച്ചു..
"അത്.. അച്ഛാ... എനിക്ക് കിച്ചുവിനെ ഇഷ്ടാണ്.. നിങ്ങൾ എന്താ അത് പ്രോസസ്സ് ചെയ്യാതെ??"
"അത് മോളെ... ഞാൻ ദേവദാസിനെ വിളിച്ചായിരുന്നു.. അപ്പോഴാണ് അയാൾ ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞത്... പിന്നെ എനിക്ക് നല്ല തിരക്കായി പോയി... ഇന്നല്ലേ മോൾ എന്നെ കാണുന്നത് ശെരിക്കും??"
നയന അയാൾ പറഞ്ഞതൊക്കെ സമ്മതിച്ചു..
"ഇപ്പൊ അയാളുടെ വൈഫും കമ്പനിയിൽ പോയി തുടങ്ങിയിട്ടുണ്ട്.. അത് കൊണ്ട് നമ്മുക്ക് കുറച്ചു കഴിഞ്ഞ് അങ്ങ്ങോട്ടേക്ക് പോകാം..."
അത് കേട്ടപ്പോ പത്മിയിൽ പുച്ഛം നിറഞ്ഞഹു..
"അവർ പോയിട്ട് അവിടെ എന്തോന്ന് ചെയ്യാനാ??"
ആ പുച്ഛം അവരുടെ വായിൽ നിന്നും പുറത്തേക് വന്നു..
"എന്തായാലും അമ്മയെ പോലെ വീട്ടിൽ ഇരിക്കുന്നില്ലല്ലോ?? പോയി ഭർത്താവിനെ സഹായിക്കുന്നില്ലേ?? അമ്മ ഇവിടെ എന്താ ചെയ്യുന്നേ?? സമയ സമയം കഴിക്കുന്നു എന്നല്ലാതെ വേറെ ന്ത് പണിയുണ്ട് അമ്മക്ക്??"
നയന രോഷത്തോടെ ചോദിച്ചു.. പത്മിനിയുടെ തല താഴ്ന്നു പോയി...
"അമ്മയും മോളും അടിയൊക്കെ നിർത്തു.. രണ്ടാളും റെഡി ആകാൻ നോക്ക്... പോയിട്ട് വരാം നമ്മുക്ക് "
നരേന്ദ്രൻ ചായ കപ്പുമായി അകത്തേക്കു പോയി.. പത്മിനി പിറകയും... നയനയുടെ മുഖത്ത് സന്തോഷം അല തല്ലിയിരുന്നു..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
സൺഡേ ആയതിനാൽ ദേവദാസും നന്ദിനിയും രണ്ട് റൂമികളിലായി ചോർ കഴിച്ചു കിടന്നു ഉറങ്ങി എണീറ്റ് ചായ കുടിക്കാൻ വന്നു... രുഗ്മിണി അമ്മ ഇല്ലാത്തത് കൊണ്ട് ഉച്ചക്കത്തെ ഫുഡ് ഹോട്ടലിൽ തന്നെ പറഞ്ഞു... അല്ലുവിന് അന്ന് അച്ഛനും അമ്മയും വീട്ടിൽ ഉള്ളത് കൊണ്ട് അവിടെ നിക്കാൻ തോന്നിയില്ല.. ബൈക്കുമെടുത്തു കറക്കമായിരുന്നു.. ബിജുവിനെ അവൻ നന്നായി മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.. പക്ഷെ എന്തോ വാശിയിൽ അല്ലു ഒറ്റക്ക് മുന്നേറി...
ചായ ഇടാൻ ദേവദാസ് അടുക്കളയിൽ പോയി.. ടീവി വെച് ചാനൽ മാറ്റി കൊണ്ടിരുന്ന നന്ദിനി അത് കണ്ടായിരുന്നു.. അയാൾ ഇട്ടു മാറിയിട്ട് അടുക്കളയിൽ പോകാം എന്ന് ചിന്തിച്ചിരുന്ന നന്ദിനിയുടെ മുന്നിലേക്ക് ചായ കപ്പ് നീണ്ടു വന്നു..
"കുടിക്ക്..."
ദേവദാസ് കൊടുത്തത് കൊണ്ട് തന്നെ അവൾക് തെല്ലൊരു ഭയം തോന്നിയിരുന്നു..
"ഇന്ന് ഒരു ചേഞ്ച് ആകാം..."
ദേവദാസ് എന്താണ് നന്ദിനി പറയുന്നത് എന്ന അർത്ഥത്തിൽ അവളെ നോക്കി.
"നമ്മുക്ക് ചായ കപ്പ് എക്സ്ചേഞ്ച് ചെയിതു കൊണ്ട് പിണക്കം മാറ്റാം.."
കേട്ട പാടെ ദേവദാസ് അയാളുടെ കപ്പ് നന്ദിനിക്കായി നൽകി.. അപ്പൊ നന്ദിനിക്ക് ചായധൈര്യമായി കുടിക്കാം എന്ന്.. രണ്ടാളും ചായ കുടിച് തുടങ്ങിയ സമയത്താണ് ഡോറിൽ റിങ് കേട്ടത്.. ആരാണെന്ന് അറിയാനായി ദേവദാസ് വാതിൽ തുറന്നു..
തന്റെ മുന്നിൽ നിൽക്കുന്ന നയനയെയും അച്ഛനെയും അമ്മയെയും അയാൾ നിറഞ്ഞ ചിരിയോടെ അകത്തേക്കു സ്വീകരിച്ചു.
അപ്പോഴാണ് നന്ദിനി അവരെ കാണുന്നത്
"ഹേയ് ആന്റി..."
"നയന മോളെ... ഇപ്പോഴെങ്കിലും ഓർത്തല്ലോ നമ്മളെ "
നന്ദിനി കള്ള പരിഭവത്തോടെ പറഞ്ഞതും നയന അവരെ കെട്ടി പിടിച്ചു കവിളിൽ ഉമ്മ നൽകി.
"ഇത് പണിഷ്മെന്റ് ആയിട്ട് കൂട്ടിക്കോ ആന്റി..."
"മ്മ്... ചായ എടുക്കട്ടെ??"
"അയ്യോ.. ബിസിനെസ്സ് ലേഡിയെ കൊണ്ട് പണി ചെയ്യിപ്പിക്കാൻ അല്ല നമ്മൾ വന്നത്.. അല്ലെ പത്മിനി??"
അത് കേട്ടപ്പോ അവർ ചിരിക്കുന്നു എന്ന രീതിയിൽ പല്ല് കാട്ടി... എന്നാൽ ദേവദാസിനു നരേന്ദ്രന്റെ പറച്ചിൽ ഒട്ടും പിടിച്ചില്ല..
"ഞാൻ അത്രക് വലിയ ബിസിനസ് കാരി ഒന്നുമല്ല... ജീവിക്കണ്ടേ?? അതിനുള്ളതൊക്കെ ചെയ്യുന്നു എന്നെ ഉള്ളു"
അവടെ കൂട്ടാ ചിരി ഉയർന്നു..
"നമ്മൾ വന്നത് ഇവരുടെ കാര്യം ഊട്ടി ഉറപ്പിക്കാൻ ആയിരുന്നു.. ഇനി വെച് താമസിപ്പിക്കണ്ട..."
"അത്.. കിച്ചു ഇവിടെ ഇപ്പൊ ഇല്ല.. വന്നിട്ട് എന്താണെന്ന് വെച്ച നമ്മൾ അറിയിക്കാം..."
ദേവദാസ് നരേന്ദ്രനോട് പറഞ്ഞു... പിന്നെയും ബിസിനെസ്സിന്റെ കുറച്ചു കാര്യങ്ങൾ പറഞ്ഞു അവരുടെ സംസാരം നീണ്ടു..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
രാത്രി ഒൻപത് മണി ആയപ്പോ കിച്ചുവിന്റെ വണ്ടി അസിയുടെ ഹോസ്റ്റലിന് മുന്നിലെത്തി.. അസിക്ക് യാത്ര പറയാൻ നല്ല വിഷമം തോന്നി..
കഴിക്കാൻ ഉള്ളതൊക്കെ വാങ്ങിയ പൊതി അവൾക്കായി അവൻ നീട്ടി..
"പൊക്കോ..."
"അത്.. വരണില്ലേ??"
"ഇല്ല.. നീ കയറി പൊക്കോ.. സെക്യൂരിറ്റി ചേട്ടൻ കൈ കാണിക്കുന്നുണ്ട് എനിക്ക്.. നീ പൊക്കോ.. ഇത് കൂടി ആ ചേട്ടന് കൊടുത്തേക്ക്.."
അസിയുടെ മുഖത്തേക്ക് നോക്കാതെ കണ്ണുകൾ പല ഇടങ്ങളിൽ ചലിപ്പിച്ചു കൊണ്ട് കിച്ചു അതും പറഞ്ഞു കാറിനുള്ളിലേക് കയറി.. അസി മടിയോടെ നടന്നു കിച്ചു നൽകിയ ക്യാഷ് സെക്യൂരിറ്റി ചേട്ടന് നൽകി.. ചേട്ടൻ കിച്ചുവിന് പുഞ്ചിരി ഒക്കെ നൽകി നല്ല ചിരിയോടെ അവനെ നോക്കി നന്ദി പറഞ്ഞു. ശേഷം അവന്റെ അടുത്തേക് പോയി..
"സർ പേടിക്കണ്ട.. സാറിന്റെ ആളെ നോക്കിക്കൊള്ളാം "
സെക്യൂരിറ്റി ചേട്ടൻ പറയുന്നത് അസി കേട്ടു.. അവൾ തിരിഞ്ഞു ഒന്ന് നോക്ക പോലും ചെയ്യാതെ റൂമിലേക്കു പോയി... കിച്ചു സെക്യൂരിറ്റി ചേട്ടനോട് യാത്ര പറഞ്ഞു അവിടെന്ന് തിരിച്ചു...
പൊതി മേശ പുറത്ത് വെച്ചു.. ആലീസ് കുളിക്കുവാണെന്ന് അവൾക് മനസ്സിലായി... എന്തോ മനസ് ഒട്ടും ഓക്കേ അല്ലായിരുന്നു.. വന്ന പാടെ കുളിക്കാൻ ഉള്ളതൊക്കെ എടുത്ത് അലീസിനെ കാത്തിരുന്നു ... കുറച്ചു കഴിഞ്ഞ് അവൾ കുളിച്ചിറഗി... അസി അലീസിനോട് ഒന്നും പറയാതെ കുളിക്കാൻ കയറി.. താള വഴി വെള്ളം വീഴുന്നുണ്ട് എന്നല്ലാതെ അവൾ വേറെ ഏതോ ലോകത്തായിരുന്നു... അലീസ് ഇതെന്താ ഇങ്ങനെ എന്ന് വിചാരിച്ചു അസിയെ നോക്കി നിന്നു... ശേഷം തുണി വിരിച്ചിടാൻ പോയി... കുറെ നേരത്തിനു ഒടുവിൽ അസി പുറത്തേക് വന്നു.. സങ്കടം മുഖത്ത് ആകെ നിറഞ്ഞു നിന്നു..
"ഇതെന്ന പറ്റി അസി "
ആലീസ് അത് ചോദിചതും അസി അവളെ ഒന്നടങ്കം കെട്ടി പുണർന്നു പൊട്ടി കരഞ്ഞഹു പോയി..
തുടരും... #📙 നോവൽ #📔 കഥ #❤ സ്നേഹം മാത്രം 🤗 #💞 പ്രണയകഥകൾ
മഴയുടെ കിലുക്കം -20
✍🏻Ishalin muhabath
insta id : ishal_ayisha_muhabath
അവളുടെ കഴുത്തിടുക്കിൽ നിന്നും മുഖമുയർത്തി അവൻ അവളെ നോക്കി... സമ്മതമെന്നോണം കണ്ണുകൾ ഇറുക്കി അടിച്ചിട്ടുണ്ട്.. അവനിൽ ചെറു പുഞ്ചിരി വിരിഞ്ഞഹു.. ഒട്ടും പ്രതീക്ഷിക്കാതെ വിറക്കുന്ന അവളുടെ അധരം അവന്റെ അധരത്തോട് ചേർത്തു.. അവളിൽ ചെറിയ ഞെട്ടൽ ഉണ്ടായിരുന്നു.. എങ്കിലും അവളും ആ അധരത്തിന്റെ സ്പർശനം കൊതിച്ചിരുന്നത് പോലെ അവൻ തന്നെ അവന്റെ അധരം നുണയാൻ തുടങി.. കിച്ചുവിന് അവളിൽ നിന്നും ഇങ്ങനെ ഒരു നീക്കം കിട്ടിയതും അവൻ അവളുടെ മേൽ അധികാരം എന്ന പോലെ നുണഞ്ഞഹു... ശ്വാസം എടുക്കാൻ നന്നായി അസി പാട് പെട്ടു.. എന്നിട്ടും അവൾക് അവനിൽ നിന്നും മോചിതനാകാൻ തോന്നിയില്ല.. ആവേശത്തോടെ തന്നെ നിന്നു.. അത് കിച്ചുവിന് മനസ്സിലായി... അവൻ ഒന്ന് ശ്വാസം എടുക്കാൻ പിന്നോക്കം പോയതും കിച്ചുവിന്റെ തല മുടിയിൽ അവൾ പിടിച്ചു വലിച്ചു തന്നോട് ചേർത്തു.. അവന്റെയും അസിയുടെയും ദേഹങ്ങൾ ചൂട് പിടിച്ചു... കിച്ചുവിന്റെ കൈ അവളുടെ കഴുത്തിൽ നിന്നും മുതുകിലേക് ചലിച്ചു.. കൂടെ അവളെ ഒന്നൂടെ വലിച്ചു അടുപ്പിച്ചു.. മൃദുലമായ മാറിടം അവന്റെ നെഞ്ചിൽ ചേർന്നു നിന്നു... അസി ഒന്ന് വിറച്ചു...
കിച്ചുവിന്റെ ഫോണിലെ റിങ് ടോൺ കേട്ടപ്പോ അസിക്ക് രാത്രി നയന വിളിച്ചതും മെസേജ് ഇട്ടതും ഓർമ വന്നു..റിങ് ടോൺ ഒന്നും വക വെക്കാതെ കിച്ചു അവളിൽ കൂടുതൽ ചേർന്ന് കൊണ്ട് അവളുടെ നവുമായി മത്സരം ആയി... അസി അവനെ അവളിൽ നിന്നും സങ്കടത്തോടെ അടർത്തി മാറ്റി..
അസിയുടെ കണ്ണുകൾ നിറഞ്ഞു വന്നു... തല താഴ്ത്തി വെച്ചിരിക്കുന്നത് കണ്ടതും കിച്ചു കരുതി നാണം കൊണ്ടാകും എന്ന്.. അവൻ സീറ്റിൽ നേരെ ഇരുന്നു കൊണ്ട് എത്തി വലിഞ്ഞു ഫോൺ എടുത്തു നോക്കി. സ്‌ക്രീനിൽ നയന എന്ന് കണ്ടതും അവൻ കാൾ അറ്റൻഡ് ചെയിതു.
"കിച്ചു താൻ എവിടെയാ??"
"നിനക്കെന്താ നയന ഈ വെളുപ്പാൻ കാലത്ത് ഉറക്കവും ഇല്ലേ?? ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കേണ്ടേ കാരണം എന്ത്?"
കിച്ചുവിൽ ദേഷ്യം കൂടി...
"കിച്ചു... ഞാൻ ഇന്നലെ നിന്റെ കാൾ വരുമെന്ന് വിചാരിച്ചു കാത്ത് ഇരിക്കുവായിരുന്നു..."
"നീ ഇപ്പൊ ഫോൺ വെക്ക്..."
കിച്ചു അവളുടെ ഫോൺ കട്ടാക്കി...
ശേഷം ഫോൺ ഫ്രണ്ട് സീറ്റിൽ ഇട്ടതിനു ശേഷം വാച്ചിൽ നോക്കി...സമയം 5.15 ആയിട്ടുണ്ട്... കിച്ചു ഡോർ തുറന്നു പുറത്തേക് ഇറങ്ങി ഡ്രൈവിംഗ് സീറ്റിലേക് കയറി.. വണ്ടി എടുത്തു. പോകുന്ന വഴിയിൽ കണ്ടു വീട്ടിലേക്കു തിരികെ വരുന്ന ബീരാനെ..
കിച്ചു അയാളെ മറികടന്നു വണ്ടിയുമായി പോയി.
അസിയുടെ ചിന്തയിൽ അപ്പോഴും നേരത്തെ സംഭവിച്ച ഓർമകൾ ആയിരുന്നു.. എന്നാലും തനിക്ക് കിച്ചുവിനോട് ഇങ്ങനെ ഒക്കെ ഇഷ്ടമുണ്ടോ എന്നവൾ സ്വയമേ ചോദിച്ചു..
കിച്ചുവിന്റെ ഉള്ളിൽ സന്തോഷം ആയിരുന്നു... അവളെ തന്നിൽ നിന്നും മാറ്റി നിർത്താനെ കിച്ചുവിന് തോന്നാത്ത പോലെ... അവൻ ഫ്രണ്ട് മിറർ വഴി അസിയെ നോക്കി.. അവൾ ചുണ്ട് പൊത്തി പിടിച്ചു പുറത്തേക് നോക്കി ഇരിക്കുവായിരുന്നു.. അപ്പോഴാണ് അവളുടെ തട്ടം അഴിച്ചിട്ടിരിക്കുന്നത് അവനിൽ ശ്രെദ്ധ ഉണ്ടാക്കിയത്.. നേരത്തെ തട്ടം ചുറ്റി ഇട്ടിരിക്കുന്നതിനു ഇടയിലൂടെ ആണ് താൻ പരാക്രമം കാണിച്ചത് എന്നത് അവനിൽ ചിരി പടർത്തി... ആ വെളുത്ത കഴുത്തിലായി തന്റെ പ്രണയിനിക്കായി നൽകിയ ഇഷ്ട സമ്മാനം കണ്ടതും അവൻ ചുണ്ടൊന്ന് ഉഴിഞ്ഞു..
💫💫💫💫💫💫💫💫💫💫💫💫💫💫💫
പതിവ് പോലെ ദേവദാസും നന്ദിനിയും രണ്ട് വണ്ടികളിലായി കമ്പനിയിൽ പോയി.. അല്ലു രഹനയുടെ ചാറ്റുകളിൽ മുഴുകി ടീവിയും ഇട്ടു ഹാളിൽ സെറ്റിയിൽ കിടക്കുന്നുണ്ട്.. രുഗ്മിണി അമ്മ ഇല്ലാത്തത് കൊണ്ട് തന്നെ രാവിലത്തെ ഫുഡ് ബ്രെഡും ജാമും ആയിരുന്നു.. അത് തന്നെ ആയിരുന്നു രുഗ്മിണി അമ്മ പോയതിന്റെ അന്ന് മുതൽ ഉള്ള ഭക്ഷണം.. അല്ലു കഴിക്കാതെ ആണ് അവളുമായി പ്രണയ സല്ലാപം... അപ്പോഴാണ് കിച്ചുവിന്റെ കാൾ അല്ലുവിന്റെ ഫോണിലേക്കു വന്നത്..
"ന്താ ചേട്ടാ.."
ഞെട്ടി പിടഞ്ഞു നേരെ എണീറ്റ് ഇരുന്ന് അവൻ ചോദിച്ചു..
"നീ ന്ത് കഴിച്ചു??"
കിച്ചുവിന് വീട്ടുകാരുടെ കാര്യം അറിയുന്നത് കൊണ്ട് അനിയനോട് അവൻ ചോദിച്ചു..
"ഞാൻ കഴിച്ചില്ല.. ബ്രെഡ് എത്രയാണ് എന്ന് വെച് കഴിക്കും?? മടുത്തു ചേട്ടാ "
"എനിക്ക് തോന്നി... അത് കൊണ്ട് ഞാൻ നിനക്കുള്ള ഫുഡ് അടുത്തുള്ള ഹോട്ടലിൽ പറഞ്ഞിട്ടുണ്ട്.. അവർ കൊണ്ട് വരുമ്പോ ഇറങ്ങി വാഗിക്കണം എന്ന് പറയാൻ ആയിട്ടാണ് വിളിച്ചത്.. അല്ലാതെ ഫോണും നോക്കി ഇരുന്ന...."
അവൻ അവസാനം ഒരു താക്കീതോടെ പറഞ്ഞു നിർത്തി...
"ഇല്ല ചേട്ടാ.. ഞാൻ ഇവിടെ ഇരിക്കുവാ.... അല്ലാണ്ട് ഫോണിൽ കളിക്കുവല്ല.."
പുറത്തേക് ഇറങ്ങി നിന്ന് കൊണ്ട് അല്ലു പറഞ്ഞു... കിച്ചു തിരിച്ചു മറുപടി ഒന്നും പറയാതെ അപ്പൊ തന്നെ കാൾ കട്ടാക്കി..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"ന്റെ ദൈവമേ..ഇത് ആതിര കൊച് അല്ലെ??"
വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന അസിയെ കണ്ട് അന്തം വിട്ട് കൊണ്ട് രുഗ്മിണി അമ്മ ചോദിച്ചപ്പോൾ ആണ് സാരഥിക്കും സ്‌മൃതിക്കും കാര്യം മനസ്സിലായത്.. സാരഥി കണ്ണ് കൊണ്ട് കിച്ചുവിനോട് അസിയുടെ കാര്യം ഓർമിപ്പിക്കാൻ നോക്കി...
"ഇത് മോനെ.. നമ്മ്മുടെ വീട്ടിൽ നിന്ന ആതിര കൊച്ചിനെ പോലെ തന്നെ ഉണ്ടല്ലേ??"
രുഗ്മിണി അമ്മയുടെ ചോദ്യത്തിലാണ് കിച്ചുവിനും അസിക്കും പണി കിട്ടി എന്നത് ഓർത്തത്..
"അയ്യോ.. അമ്മക്ക് അറിയോ ഈ കുട്ടിയെ?? അത് ആതിര അല്ലെ?? ഇത് ആസിയ..."
സാരഥി ഇടക് കേറി ഗോൾ അടിച്ചു..
"പിന്നെ അറിയാം... ആതിര കൊച്ചിനെ എവിടെ വെച് കണ്ടാലും ഞാൻ ഓർക്കും..."
രുഗ്മിണി അമ്മ ചിരിയോടെ പറഞ്ഞു..
"അത് അമ്മേ.. ഇവർ ഇരട്ടകൾ ആണ്.. രണ്ട് ജാതിയിൽ ഉള്ളവരുടെ മക്കൾ ആയോണ്ട് രണ്ട് പേരെയും രണ്ട് ജാതിയിൽ വളർത്തി എന്നെ ഉള്ളു..."
"ഓഓഓ.. അതാണല്ലേ?? നല്ല കുടുംബത്തിലെത് ആണെങ്കിൽ പിന്നെ ആ കൊച്ചു ന്തിന് ജോലിക്ക് വരുന്നത്??"
രുഗ്മിണി അമ്മ വീണ്ടും സംശയം ഉന്നയിച്ചു... ഇത് ഒന്നൊന്നര പണി ആയി പോയല്ലോ എന്ന് പോലെ കിച്ചു സാരതിയെ നോക്കി..
"അതൊക്കെ ഓരോരുത്തരുടെ സ്വകാര്യം അല്ലെ അമ്മേ... ഇവർക്കു കുടിക്കാൻ ജ്യൂസ് എടുക്കാൻ അമ്മേ..."
അവർ അകത്തേക്കു പോയതും സാരഥി നെഞ്ചിൽ കൈ വെച്ചു..
"എവിടുന്ന് കിട്ടിയെടാ ഈ c i d യെ??"
സാരഥി കളിയാക്കി ചോദിച്ചു...
"ചേച്ചി.. ഇപ്പൊ എങനെ ഉണ്ട്.."
"കുഴപ്പം ഇല്ല അസി. ഇങ്ങനെ ഒക്കെ പോണു"
അസി സ്‌മൃദിക്കൊരു പുഞ്ചിരിച്ചു നൽകി കൊണ്ട് ഓടി കുഞ്ഞു വാവയുടെ അടുത്തേക് പോയി... ഒരു സുന്ദരി വാവ... അവൾക് എടുക്കാൻ ആഗ്രഹം തോന്നിയെന്നത് സ്‌മൃതിക്ക് അവളുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി..
"എടുത്തോ അസി.. നീ ന്തിനാ മടിക്കുന്നത്??"
"അത് ചേച്ചി. എനിക്ക് കുഞ്ഞിനെ എടുത്തു പരിചയം ഒന്നുമില്ല.. എടുത്ത കൊള്ളാമെന്നുണ്ട്.. പക്ഷെ ഒരു പേടിയുണ്ട്..."
"അപ്പൊ നമ്മളെ പോലെ തന്നെ ആണല്ലേ നീയും..."
സാരഥി സ്‌മൃതിയുടെ തോളിൽ കൈ ചേർത്ത് ചിരിയോടെ പറഞ്ഞു..
രുഗ്മിണി അമ്മ എല്ലാവർക്കും കുടിക്കാൻ ജ്യൂസ് ഒക്കെ എടുത്തു കൊടുത്തു.. ഈ സമയം കൊണ്ട് അസി സ്‌മൃതിയുടെ കയ്യിൽ നിന്നും ഒരു ഡ്രസ്സ് വാഗി നേരെ ഫ്രഷായി വന്നു.. ഇട്ടു കൊണ്ട് വന്ന ഡ്രസ്സ് കഴികിയും വിരിച്ചു..... കിച്ചുവും അസിയും കുഞ്ഞഹിനെ നോക്കി കുറെ നേരം ഇരുന്നു... ഉച്ചക്ക് ഫുടൊക്കെ രുഗ്മിണി അമ്മ ഉണ്ടാക്കി.. അസി അടുക്കളയിൽ കേറിയാൽ ci d രുഗ്മിണിക്ക് ഇനി മനസ്സിലായാലോ ഇത് ആതിര തന്നെ ആണെന്ന്.. അതോണ്ട് അവളെ അടുക്കള ഭാഗത്തേക്കേ വിട്ടില്ല ആരും... ഉച്ചക്ക് ചിക്കനും മീൻകരിയും മോരും മെഴുക്ക് വരട്ടിയും അവിയലും എല്ലാം കൂട്ടി നന്നായി കഴിച്ചു.. ശേഷം കിച്ചു ഫ്രഷായി സാരഥിയുടെ ഡ്രെസ്സൊക്കെ എടുത്തിട്ട് ബെഡിൽ കിടന്നു.. രാത്രിയിൽ ഉറക്കമില്ലാതിരുന്നതിന്റെ ഷീണം നന്നായി ഉണ്ടായിരുന്നത് കൊണ്ട് കിച്ചു പെട്ടെന്ന് ഉറങി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
രാത്രി റൂമിലേക്കു വന്ന ആലിസിന് അസിയെ വല്ലാണ്ട് മിസ്സായി... ഫ്രഷായി മെസ്സിൽ നിന്നും ആഹാരവും കഴിച്ചു കുറച്ചു സമയം ഫോണും നോക്കി ഇരുന്നു.. ആ സമയം ആണ് അഷ്‌റഫ് സാറിന്റെ കാൾ ഫോണിലേക്കു വന്നത്.. ആലീസ് നമ്പർ ആയത് കൊണ്ട് ഈ രാത്രി തന്നെ ആര് വിളിക്കാൻ എന്നോർത്തു ഫോൺ എടുത്തില്ല.. വീണ്ടും കാൾ വന്നതും ഇനി അസിയാകുമോ എന്ന ചിന്തയിൽ ഫോൺ എടുത്തു..
"ഹലോ ആരാ??"
ആലീസ് കൂർപ്പിച്ചു ചോദിച്ചു..
"ഹലോ.. ഞാൻ അഷ്‌റഫ് ആണ്.. ആസിയയുടെ സർ ആണ്..."
ആലീസ് അയാൾ പറയുന്നത് കേട്ടിരുന്നതെ ഉള്ളു.. തിരികെ മറുപടി ഒന്നും കൊടുത്തില്ല..
"ഹലോ.. തന്റെ നമ്പർ അത് ആസിയ തന്നെ വിളിച്ചപ്പോ ഞാൻ നോട്ട് ചെയ്തു വെച്ചായിരുന്നു "
"ആഹ്.. ഓക്കേ സർ.. എന്താ വിളിച്ചത് "
"അത്.. ആസിയക് ഫോൺ കൊടുക്കാം എന്ന് പറഞ്ഞ്ഹു ഞാൻ.. അത് എടുത്തു വെച്ചിട്ടുണ്ട്.. എനിക്ക് അത്യാവശ്യം ആയിട്ട് ഒന്ന് നാട്ടിൽ പോണം.. സോ ഫോൺ ഞാൻ എവിടെ കൊടുക്കണം എന്ന് അറിയാൻ ആയിട്ടാ വിളിച്ചേ "
അഷ്‌റഫ് പറഞ്ഞു..
"സർ.. അസി വീട്ടിൽ പോയിരിക്കുവാ.. വരുമ്പോ സർ വിളിച്ചത് പറയാം.. എന്നിട്ട് ഞാൻ സർനോട് പറയാം..."
"ഹ ഓക്കേ.. താങ്ക്യൂ.."
അഷ്‌റഫ് ഫോൺ കട്ടാക്കി...
ന്റെ കർത്താവെ.. ഇന്നലെ രാത്രി വന്നവനും ഇപ്പൊ വിളിച്ച സാറിനും ഇനി അസിയോട് 🤔... ഏഹ്.. ചുമ്മാ ആവശ്യം ഇല്ലാത്ത ചിന്തിക്കല്ലേ ആലീസ് മോളെ.. അവൾ നല്ല കുട്ടിയ.. എന്നാലും ഒരു ഇതില്ലേ ആവോ?? 🤔
ആലിസിന്റെ മനസ്സിൽ പലതും ഓർത്തു ആലോസരപ്പെട്ടു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
രാത്രി വാവയുടെ കരച്ചിൽ കാരണം അസിയും രുഗ്മിണി അമ്മയും എഴുന്നേറ്റ് ഇരുന്നു.. വാവയെ എടുക്കില്ല എങ്കിലും രുഗ്മിണി അമ്മ വാവയെ അവളുടെ മടിയിലൊക്കെ ഇരുത്തി പിടിക്കാൻ ഉള്ള രീതിയൊക്കെ വൈകുന്നേരം പറഞ്ഞു കൊടുത്തായിരുന്നു.. അത് കൊണ്ട് തന്നെ രാത്രി കരയുമ്പോൾ രുഗ്മിണി അമ്മ ചെയ്യുന്നതൊക്കെ അസി ശ്രേദ്ധഹയോടെ നോക്കി കണ്ടു...രുഗ്മിണി അമ്മ പറയുന്നത് പോലെ ഒക്കെ ചെയിതു... ഇന്നത്തേക്ക് സ്‌മൃതിക്കും സാരഥിക്കും റസ്റ്റ് എന്നാണ് പറഞ്ഞത് എങ്കിലും ഇടക് പാൽ കൊടുക്കാൻ സ്‌മൃതിയെ വിളിച്ചുണർത്തി കൊണ്ടിരുന്നു രുഗ്മിണി അമ്മ...
അവൾ സ്‌മൃധിയിൽ വന്ന മാറ്റങ്ങ്ങൾ നോക്കി കാണുക ആയിരുന്നു.. ശരീരം കൊണ്ടും മനസ്സ് കൊണ്ടും സ്മൃതി ഒരു അമ്മ ആകുക ആയിരുന്നു... അസി അവളുടെ ഉമ്മയെ കുറിച്ച് ഓർത്തു പോയി..
"ഉമ്മ.. ഞാൻ വന്നിരുന്നു.. പക്ഷെ എനിക്ക് കാണാൻ പറ്റിയില്ല.. എന്നാൽ ഞാൻ അവിടെ കണ്ട കാഴ്ച എനിക്ക് സഹിക്കാൻ പറ്റുന്ന ഒന്നല്ല... അവൾ.... അവകെ ഞാൻ അങ്ങനെ അല്ല കണ്ടത്.. അവൾക് ആ വീട്ടിൽ എന്ത് കുറവാണു ഉണ്ടായിരുന്നത്?? എനിക്ക് തരാതെ ബീരാൻ എല്ലാ സൗഭാഗ്യവും കൊടുത്തത് രഹനക്ക് ആണ്.. എന്നാൽ അവൾ ഇന്ന് കാണിച്ചത്..."
അസിയുടെ കണ്ണുകൾ നിറഞ്ഞു...
തുടരും... #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #❤ സ്നേഹം മാത്രം 🤗
മഴയുടെ കിലുക്കം - 19
✍🏻Ishalin muhabath
Insta id : ishal_ayisha_muhabath
കിച്ചുവിന്റെ കണ്ണുകൾ അവളുടെ മുഖമാകെ പരതി..അസിയിൽ നാണം പടർന്നു... ഇത് വരെ അനുഭവിക്കാത്ത ഒരു തരം ലഹരി കിച്ചുവിന് തോന്നി.. അവൻ അസിയുടെ സീറ്റ് കുറച്ചൂടെ പിന്നിലേക്ക് മാറ്റി... അവൾ പേടിയോടെ അവന്റെ നെഞ്ചിൽ കൈ വെച്ചു അമർത്തി..
"പേടിക്കണ്ട... സീറ്റ് കുറച്ചു പിറകിൽ ആക്കിയതാ..."
കിച്ചു ഒരു കണ്ണടച്ച് പറഞ്ഞതും അസിയുടെ ചുണ്ടിൽ ചെറിയ ചിരി വിരിഞ്ഞഹു..
ആ സമയം തന്നെ കിച്ചുവിന്റെ ഫോൺ റിങ് ചെയിതു..
"നയന കാളിങ് "
എന്ന് സ്‌ക്രീനിൽ കണ്ടതും അസിക്ക് ഉള്ളിലുണ്ടായ സന്തോഷം അതെ പടി പോകുന്ന പോലെ തോന്നി...
കിച്ചു ഡ്രൈവിംഗ് സീറ്റിലേക് നേരെ ഇരുന്നു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു..
"ഹലോ.."
"കിച്ചു.. ഞാൻ... ഒരു ഫയലിന്റെ കാര്യം ചോദിക്കാൻ വിളിച്ചത് ആണ് "
"ഏത് ഫയൽ ആണ് താൻ പറയുന്നത്??"
കിച്ചു നയനയോട് അതും ചോദിച്ചു പുറത്തേക് ഇറങ്ങി.. അസിയുടെ മുഖം അത് കണ്ട് ചുളുങി. ചുണ്ട് പുളുത്തി സീറ്റ് നേരെ ആക്കി വെച്ചു.. അവൻ സംസാരിക്കുന്നതും സംസാരത്തിൽ വരുന്ന മാറ്റവും അസി നോക്കി കണ്ടു.. 10 15 മിനിറ്റ് ആയിട്ടും കിച്ചുവിന്റെ സംസാരം നീളുന്നത് കണ്ട് അസിക്ക് ദേഷ്യം ഇരച്ചു കയറി..
"ഈ പാതി രാത്രി മനുഷ്യനെ എന്തിനാ ഇവിടെ ഈ നടു റോട്ടിൽ കൊണ്ട് ഇട്ടിരിക്കുന്നത്?? ന്റെ തല വിധി.. പടച്ചോനെ..."
അവനെ ചീത്ത പറഞ്ഞത്തിട്ട് നോക്കിയതും അവൻ ഫോണിൽ നോക്കൂ സംസാരിക്കുന്നു...
"ഓ. അന്ന് നയനയെ വേണ്ടായിരുന്നു.. ഇഷ്ടമല്ല.. ഇപ്പൊ എവിടെ പോയാലും ഇവൾ കൂടെ കാണുകയും ചെയ്യുന്നു.. ഫോൺ വിളിയും വീഡിയോ കോളും... ഓ.. പിന്നെ എന്തൊത്തിന എന്നെ ഇപ്പൊ..."
അവളിൽ കുശുമ്പ് നിറഞ്ഞു നിന്നു.. ഡോർ തുറന്നു അവന്റെ അടുക്കലേക്കു പോയി..
തിരിഞ്ഹു നിന്ന അവന്റെ പിന്നിലൂടെ എത്തി വലിഞ്ഞഹ് ഫോണിലേക്കു നോക്കി... സ്‌ക്രീനിൽ കുഞ്ഞൂ വാവ.. സംസാരം കേട്ടിട്ട് സാരഥി ചേട്ടനെ പോലെ തോന്നുന്നു..
"നിന്റെ പിറകിൽ ആരോ ഉണ്ടല്ലോ??"
സാരഥി പറഞ്ഞതും കിച്ചു ആരാണ് എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി.. അസി ആണേൽ ചമ്മൽ കാരണം തല താഴ്ത്തി നിന്നു.
"നീ... "
കിച്ചു അസിയെ തുറിച്ചു നോക്കി.
"അത് ബോറടിച്ചു.. അതിന്റെ അകത്തു എത്രയാണ് എന്ന് വെച്ചു ഇരിക്കുന്നത്?"
താഴെ നോക്കി പറയുന്നത് കേട്ട് കിച്ചു അവളെ സൂക്ഷിച്ചു നോക്കി.. അവന്റെ നോട്ടം അവളിൽ തന്നെയാണെന്ന് ഇരു സൈഡിലൂടെ ചെറുതായിട്ടവൾക് മനസ്സിലായി..
"ഞാൻ കരുതി ഇപ്പോഴും നയനയുമായിട്ടാണ് സംസാരിക്കുന്നതെന്ന് "
അവൾ നിമിഷ നേരം കൊണ്ട് പറഞ്ഞതും സാരഥി ചിരിച്ചു..
"അത് അസി.. ഇനി കെട്ടി കഴിഞ്ഞ ഇങ്ങനെ റൊമാൻസ് ഒന്നും ഉണ്ടാവില്ലല്ലോ.. അതോണ്ട് അവർ അവരുടെ സമയം സ്പെൻഡ് ചെയ്യട്ടെ.."
സാരഥി പറഞ്ഞത് കേട്ടപ്പോ അവളുടെ ഹൃദയം വേദനിച്ചു...
എന്നിട്ടാണോ എന്നോട് ഇങ്ങനെ ഒക്കെ പെരുമാറിയത് എന്നൊരു ചിന്ത അസിയിൽ ഉടലെടുത്തു..
"അസി.. സുഗാണോ??"
സ്‌മൃധി അസിയോട് ചോദിച്ചു.. ഫോൺ കിച്ചു അസിക്ക് നേരെ നീട്ടി... അവളുടെ മുഖത്ത് പ്രകാശം മങി..
"സുഗാണ് ചേച്ചി.. അല്ല.. ഇതെപ്പോ വാവ വന്നത്.. ഞാൻ ഒന്നും അറിഞ്ഞില്ല "
"അതൊക്കെ പെട്ടെന്ന് ആയിരുന്നു.. വാവക്ക് പുറത്ത് വരാൻ തോന്നിയപ്പോ ഇങ്ങ് വന്നു..."
"ആഹാ... പേരിട്ടോ ചേച്ചി.."
"ഇല്ല... ഇവിടെ സാരഥി കുത്തി ഇരുന്നു പേര് തപ്പുവാ... അവിടെ മാമനും നോക്കുന്നുണ്ട്... "
അസി അതിനു ചെറുതായി ഒന്ന് ചിരിച്ചു...
"അസി.. നീ കാറിൽ കയറിക്കോ.. ഞാൻ ധ വരുന്നു "
കിച്ചു അസിയോട് പറഞ്ഞപ്പോ അസി ഡോർ തുറന്നു കാറിനുള്ളിലേക് കയറി..
"എടാ.. പുല്ലേ.. നീ ഇത് ന്തൊക്കെയാ പറയുന്നത്?? കല്യണം പോലും... എനിക്കും നയനക്കും.. നീ നടക്കുന്ന വല്ലോം പറയ്.."
"ന്തേ.. നിനക്ക് ഞാൻ പറഞ്ഞത് പിടിക്കാത്ത പോലെ.... അസിയെ കൂടെ കൂട്ടാൻ നിനക്ക് ന്തായാലും ഒരു പ്ലാനും ഇല്ല.. പിന്നെ എന്തിനാ വെറുതെ ആ പെണ്ണിന് ആശ കൊടുക്കുന്നത്?"
സാരഥി ചോദിച്ച കാര്യത്തിൽ കിച്ചുവും കുടുങ്ങി..
"എങ്കിൽ ശെരി.. അവളെ തിരികെ കൊണ്ടാക്ക് "
സാരഥി അതും പറഞ്ഞു കാൾ കട്ടാക്കി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"ന്തിനാ സാരഥി നീ കൊച്ചിനോട് അങ്ങനെ പറഞ്ഞത്?? അവന് ആ കൊച്ചിനെ ഇഷ്ട. അതിനും തിരികെ ഇഷ്ട.അതറിഞ്ഞത്തിട്ട് പിന്നെ എന്തിനാ അവരെ ഇങ്ങനെ അകറ്റി നിർത്തുന്നത് "
"നിനക്കറിയില്ല സ്‌മൃധി.. ആ കൊച്ചു കുറെ വേദന തിന്നതാ.. അത് കിച്ചു പറഞ്ഞു നമ്മുക്കറിയാലോ.... അതെ പോലെ കിച്ചുവിന്റെ ഫാമിലി പുറമെ നല്ലതാണെങ്കിലും ആ ഫാമിലി അത്രക് പോരാ സ്‌മൃധി.. കിച്ചുവിന് അസിയെ കൂടെ കൂട്ടാൻ പറ്റുമായിരിക്കും.. പക്ഷെ ഒരു സന്തോഷവും സമാധാനവും അവരുടെ ജീവിതത്തിൽ ഉണ്ടാവില്ല... കൂടാതെ കിച്ചുവിന്റെ കുറവ്..."
"ചിലപ്പോ ആ കുറവ് അവൾ സ്വീകരിച്ചാലോ?"
സ്‌മൃധി അവളുടെ സംശയം പറഞ്ഞു.
"അത് ഓരോരുത്തരുടെയും മനസ്സിന്റെ വലുപ്പം പോലെ ഇരിക്കും...
സാരഥി പറഞ്ഞതിലും കാര്യം ഉണ്ടെന്ന് സ്‌മൃതിക്ക് തോന്നി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
കിച്ചു കുറച്ചു നേരം കൂടെ പുറത്തൊക്കെ നിന്ന ശേഷം കാറിൽ വന്നു കയറി.. അപ്പോഴാണ് അസി പിന്നിൽ ഇരിക്കുന്നത് അവൻ കണ്ടത്..
"താൻ ന്തിനാ പിന്നിൽ ഇരിക്കുന്നത്?? ഞാൻ തന്റെ ഡ്രൈവർ ആണോ??"
കിച്ചുവിന്റെ ചോദ്യത്തിന് അസി മറുപടി ഒന്നും നൽകിയില്ല.. കിച്ചുവിനു അസിയുടെ പ്രശ്നം മനസ്സിലായി..
"താൻ ന്തേ മിണ്ടാതെ??"
അതിനും അവളിൽ മറുപടി ഇല്ലായിരുന്നു..
"അല്ല.. ഈ രാത്രി എവിടെ പോകും?? ഹോട്ടലിൽ റൂം എടുത്താലോ??"
കണ്ണാടി വഴി ചുണ്ട് കടിച് കൊണ്ട് കിച്ചു ചോദിച്ചത് കേട്ടപ്പോ അസിക്ക് അന്ന് ഹോട്ടലിൽ നടന്ന കാര്യങ്ങൾ ഓർമ വന്നതും വേണ്ട എന്ന് കുറച്ചു ഉച്ചത്തിൽ പറഞ്ഞു..
അത് കേട്ടതും കിച്ചുവിന്റെ ചുണ്ടിൽ ചിരി വിടർന്നു...
"എന്നെ തിരികെ ഹോസ്റ്റലിൽ ആക്കവോ??"
അസിയുടെ കണ്ണുകൾ നിറഞ്ഞഹു...
"എന്തായാലും ഇനി തിരികെ ആക്കാൻ പറ്റൂല... അറിയാലോ ആ സെക്യൂരിറ്റി കണ്ടാൽ അത് മതി..."
"അത്.. ഞാൻ ന്തേലും കള്ളം പറഞ്ഞു കൊള്ളാം.."
"അയ്യടി മനമേ.. അങ്ങനെ ഇപ്പൊ നിന്നെ കൊണ്ടാക്കുന്നില്ല..."
കിച്ചു തിരിഞ്ഞു ഇരുന്നു.. ഫോൺ ചാർജിൽ കുത്തിയ ശേഷം വണ്ടി എടുത്തു.. കുറച്ചു ദൂരം പോയപ്പോ വഴിയോരത്തു തട്ട് ദോശക്ക് ആളുകൾ കൂടി നിക്കുന്നത് കണ്ടപ്പോ കിച്ചു വണ്ടി നിർത്തി...
അവൻ കടയിലേക്ക് പോയതും രണ്ട് പ്ലേറ്റുമായി വരുന്നതുമെല്ലാം കണ്ട അസിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി..
"ഇതാ.. "
അസിക്ക് നീട്ടി പിടിച്ചു കൊണ്ട് പറഞ്ഞപ്പോ അവൾ വാഗിച്ചില്ല..
"ഞാൻ കഴിച്ചായിരുന്നു ഹോസ്റ്റലിൽ നിന്നും.."
"അത് അപ്പോഴല്ലേ.. ഇത് കഴിച് നോക്ക്...ദോശയും സാമ്പാറും ചമ്മന്തിയും പപ്പടവും വടയും ഉണ്ട്... കൂടെ ഒരു കോഫീയും വാഗി..."
അസി അവന്റെ കയ്യിൽ നിന്നും ദോശ വാഗി കഴിക്കാൻ തുടങ്ങി... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... രാത്രി കഴിച്ച കപ്പയും എല്ലും എല്ലാം എവിടെ പോയി എന്ന് വേറെ അസി ചിന്തിച്ചു...
കിച്ചു ദോശയുടെ ടേസ്റ്റ് കൊണ്ട് ഒരു തവണ കൂടി വാഗിച്ചു വന്നു കഴിച്ചു..അസി അതും കഴിച്ചു കോഫിയും കുടിച്ചപ്പോ തന്നെ കിച്ചു വന്നു പ്ലേറ്റ് വാഗി കൊണ്ട് പോയി.. വണ്ടിയിൽ ഇരുന്ന കുപ്പി വെള്ളത്തിൽ നിന്നും അസി കൈ കഴുകി.. ടിഷ്യൂ വെച്ചു കൈയ്യും മുഖവും തുടച്ചു.. അപ്പോഴാണ് കിച്ചുവിന്റെ ഫോണിൽ മെസ്സേജുകൾ വരുന്ന ശബ്ദം കേട്ടത്... സ്‌ക്രീനിൽ ഓരോ തവണയും മെസ്സേജ് ഫ്രം നയന എന്നത് കാണുമ്പോ അവളിൽ എവിടെ ചെറിയ സങ്കടം തോന്നി... ഈ പാതിരാത്രി.. ഏകദേശം 3 മണി ആയിട്ടുണ്ട്.. ഇവർക്കൊന്നും ഉറക്കവുമില്ലേ?? അവളുടെ കൈ ആ ഫോണിന്റെ ലോക്കിൽ അമർന്നു.. അന്ന് ചെന്നൈയിൽ പോയപ്പോ കിച്ചു അസിയുടെ മുന്നിൽ നിന്നും പല തവണ ഫോൺ അൺലോക്ക് ചെയിത ഓർമയിൽ അവൾ ഫോൺ എടുത്തു അൺലോക്ക് ചെയിതു..
കിച്ചു അപ്പോഴും ആ കടയിൽ തന്നെ നിക്കുന്നത് കണ്ട ധൈര്യത്തിൽ ഉള്ള പുറപ്പാടാണ്...അവൾ വാട്സപ്പ് ഓണാക്കി.. ആദ്യം തന്നെ നയനയുടെ മെസ്സേജ് കണ്ടപ്പോ അതെടുത്തു നോക്കണോ വേണ്ടയോ എന്നൊരു ചിന്ത ഉണ്ടായിരുന്നു... പിന്നെ ഒന്നും നോക്കിയില്ല... കിച്ചു കടയിൽ തന്നെ അല്ലെ ഉള്ളതെന്ന് ഉറപ്പിച് അവളുടെ ചാറ്റ് ഓണാക്കി...
ആകെ നയന ഇന്ന് അയച്ച മെസേജ് മാത്രമേ ആ ചാറ്റിൽ ഉള്ളു...
"കിച്ചു... നീ ന്താ ഫോൺ പെട്ടെന്ന് കട്ടാക്കിയേ??"
"Iam വെയ്റ്റിംഗ് ഫോർ ഉറങ്ങിയോ കാൾ "
"ന്താ കിച്ചു ഇത്??? ഞാൻ നിനക്കായി ഇവിടെ വെയിറ്റ് ചെയ്യുവല്ലേ??"
ഇങ്ങനെ തുടങ്ങി അനവധി പരിഭവവും സങ്കടവും കൂടി കലർന്ന മെസ്സേജുകൾ ആയിരുന്നു അത്.. അതിൽ അവസാനത്തേത് ആയിരുന്നു അസിക് സഹിക്കാൻ പറ്റാതിരുന്നത്..
"I love you kichetta"
അവളുടെ ഒലക്കമേലെ ഒരു പ്രണയം...അസി പെട്ടെന്ന് തന്നെ ആ മെസ്സേജുകൾ ഡിലീറ്റ് ആക്കി.. അപ്പോഴതാ നയന ടൈപ്പിംഗ് എന്ന് കാണുന്നു.. ഉടൻ തന്നെ ഫോൺ പഴയ രീതിക്ക് തിരികെ വെച്ചു.. അപ്പോഴും കിച്ചു അവിടെ തന്നെ നിക്കുവാണ്... ഇവിടെ ഫോണിൽ നയനയുടെ മെസ്സേജുകൾ തുടരെ വന്നു കൊണ്ടിരിക്കുന്നു..
ഇങ്ങനെ ഉള്ള കാര്യങ്ങൾ ആകും അവൾ അയച്ചത് എന്നുള്ളത് കൊണ്ട് അസി പിന്നെ അത് മൈൻഡ് ആക്കാൻ പോയില്ല.. ശെരിക്കും അത് അവരുടെ പ്രൈവസി അല്ലായിരുന്നോ?? താൻ അങ്ങനെ ചെയ്യാൻ പാടില്ലല്ലോ?? തെറ്റല്ലേ? എന്നൊക്കെ തോന്നിയിരുന്നു അസിക്ക് ഉള്ളിൽ... പിന്നെ തോന്നി അത് ചെയ്തില്ല എങ്കിൽ മനസ്സിന് ഒരു സ്വസ്ഥതയും കിട്ടില്ല എന്ന്...
ഓരോന്നു ആലോചിച്ചിരുന്ന സമയം കിച്ചു ഡോർ തുറന്നു..
"ഇതാ.."
ഒരു പൊതി അവളിലേക്കു കൊടുത്തു.. നല്ല ചൂടുള്ള പഴം പൊഴിയുടെ മണം മൂക്കിലേക് തുളച്ചു കയറി..
"ഇത് ആഗ്ഗോട്ടേക്ക് പോകുമ്പോ കഴിക്കാം.. ഇരിക്കട്ടെ.. നല്ല ടേസ്റ്റ് ആകും.."
"നമ്മൾ എവിടെക്കാ പോകുന്നെ??'"
"നിന്റെ ഡ്രൈവർ ആയിട്ടല്ലേ എന്നെ ഇരുത്തിയിരിക്കുന്നെ.. അപ്പൊ നീ തന്നെ പറയ്.. ഹോസ്റ്റലിൽ പോകണം എന്ന് പറയണ്ട"
"അത് പിന്നെ.. ഉമ്മയെ കുറിച്ച് എന്തേലും അറിയാവോ???"
അസി മടിച്ച കിച്ചുവിനോട് ചോദിച്ചു..
"ശെരിക്കും പറഞ്ഞ അറിയില്ല.. തിരക്കിയില്ല എന്നതാ സത്യം... ഇനി ആരേലും അന്വേഷിച് ചെന്ന തന്നെ കെട്ടാൻ നിന്ന കിളവനും കൂട്ടരും തേടി വരും എന്ന് വിചാരിച്ചിട്ട് തന്നെയാ..."
"ഉമ്മയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു..."
"അത്... ഇപ്പൊ"
"ന്റെ വീട് ആ രണ്ട് വളവ് കഴിഞ്ഞ ആകും... കുറച്ചു കഴിയുമ്പോ ബീരാൻ പള്ളിയിൽ പോകും.. ആ സമയം ഒന്ന് കണ്ട് തിരിച്ചു വന്നോളാം..."
അസിയുടെ പറച്ചിലിൽ ഉമ്മയെ കാണാത്തതിൽ ദുഃഖം നിറഞ്ഞഹ് നിന്നു..
"നോക്കട്ടെ..."
അസി പറഞ്ഞത് കണക്കാക്കി കിച്ചുവിന്റെ കാർ അസിയുടെ വീട്ടിന്റെ വളവിൽ ഒതുക്കി നിർത്തി... കുറച്ചു കഴിഞ്ഞ് ബീരാൻ പള്ളിയിൽ പോകാൻ റെഡി ആയി വരുന്നത് കണ്ട അസി പെട്ടെന്ന് തന്നെ സീറ്റിലേക് കിടന്നു..
"നീ ന്തോന്നു ചെയ്യുന്നത്??"
"അയാൾ എന്നെ കാണില്ലേ??"
"ഇല്ല.. ഇത് പുറത്ത് നിക്കുന്നവർക് കാണാൻ പറ്റാത്ത ഗ്ലാസ് കവർ ആണ്..."
അസി ചമ്മലോടെ എഴുന്നേറ്റ് ഇരുന്നു.. ബീരാൻ പതിവില്ലാത്ത വണ്ടി കണ്ടതും ഒന്ന് ചുറ്റും നോക്കിയ ശേഷം ആണ് പള്ളിയിലേക്കു പോയത്..
"ഇനി എപ്പോ വരും അയാൾ??"
"ഇനി ബാങ്ക് കേട്ട് നിസ്കരിച്ചു കടയിൽ നിന്നും ചായയും കുടിച്ചിട്ടേ വരു"
"ഇനി ധൈര്യമായി പോയി കണ്ടിട്ട് വാ.."
"ഞാൻ ഒറ്റക്ക??"
"പിന്നെ... ഞാൻ കൂടെ വരണോ??"
"മ്മ്..."
"ഏഹ്.. നിനക്ക് ന്ത് പെണ്ണെ... എന്നെ കൂടെ പിടിച്ചു കെട്ടാൻ തന്നെ നിന്റെ പരിപാടി..."
അത് കേട്ടതും അസി ചുണ്ട് പിളർത്തി പിണങ്ങിയ പോലെ ഇറങി നടന്നു.. കിച്ചുവും പിറകെ പോയി..
അസി ബീരാൻ ചാവി വെക്കുന്ന സ്ഥലം എവിടെ ഒക്കെ ആകും എന്ന് കരുതി നടന്നു തുടങ്ങി.. അപ്പോഴാണ് രഹന വാതിൽ തുറന്നു ഇറങ്ങി വരുന്നത് അസി കണ്ടത്... അവൾ ഗേറ്റിനു പിറകിലേക് മാറി നിന്നു... വീടിന്റെ പിറകിൽ നിന്നും ഒരാൾ വരുന്നത് കണ്ടപ്പോ അസി അയാളെ സൂക്ഷിച്ചു നോക്കി.. എവിടെ?? ഇരുട്ട് മാത്രം... സിറ്റ് ഔട്ടിൽ അയാൾ വന്നു.. ജുബ്ബ ആണ് വേഷം... രഹനയോട് എന്തോ പറഞ്ഞു അവളുടെ താടി തുമ്പിൽ അയാൾ പിടിച്ചു..രഹന ചിരിയോടെ അകത്തേക്കു പോയതും ജുബ്ബ ഇട്ട മനുഷ്യൻ തിരിഞ്ഞു...
"അല്ലാഹ്... കരീം.. ആ ഇബ്രാഹീമിന്റെ വലം കൈ.. ഇയാൾ... രഹന.."
അവളുടെ നെഞ്ചോന്ന് കത്തി...
രഹന അയാൾക് നേരെ ന്തോ ഒരു പൊതി നീട്ടി.. അയാൾ അതും വാഗി അവളെ ഇടുപ്പിൽ പിടിച്ചു അടുത്തേക് ചേർത്തു... അവളിൽ നാണം ഉടലെടുത്തു... അസിയുടെ തല നാണക്കേട് കൊണ്ട് താഴ്ന്നു...
"ചെ... ഇവൾ... ഇവൾക്ക് ഇത്ര മൂത്ത് നിക്കുവായിരുന്നോ??? അതും ആ കിളവൻ"
അസിയുടെ നാവ് തരിച്ചു.. അവൾ രണ്ടും കല്പ്പിച്ചു ഗേറ്റ് തുറക്കാൻ പോയതും കിച്ചു അവളെ എടുത്ത് പൊക്കി കൊണ്ട് നേരെ ഓടി വണ്ടിയിൽ കയറി...
ഗേറ്റിന്റെ അവിടെ എന്തോ ശബ്ദം കെട്ട് കരീമും രഹനയും അവിടേക്കു നോക്കി.. വേറെ ശബ്ദം ഒന്നും പിന്നീട് കേൾക്കാഞ്ഞത്തിട്ട് കരീം രഹനയോട് യാത്ര പറഞ്ഞു ഇറങ്ങി...
കിച്ചു അസിയെ കാറിന്റെ ബാക്ക് സീറ്റിൽ കൊണ്ട് ഇരുത്തി.. കിച്ചുവും അവൾക്കടുത്തായി കയറി..ഡോർ ലോക്കാക്കി.. കാർ സ്റ്റാർട്ട് ചെയ്യാതെ ഇട്ടു....
കരീമിന്റെ ജീപ്പ് കിച്ചുവിന്റെ വണ്ടി പാസ്സ് ചെയിതു പോയി.. വീടിന്റെ ഫ്രൻഡിൽ കിടക്കുന്ന കാർ ആയതോണ്ട് കരീം കിച്ചുവിന്റെ വണ്ടിയെ അധികം ശ്രേദ്ധിച്ചില്ല... കിച്ചു ബുദ്ധിപൂർവം ആയിരുന്നു കാർ പാർക്ക് ചെയ്തത് എന്ന് അപ്പോഴാണ് അസിയും നോക്കിയത്... മുറ്റത്തു വണ്ടി ഇടാൻ സ്ഥലമില്ലാത്ത ഒരു വീടായിരുന്നു അത്..
"എന്നാലും അവൾ... ചെ..."
"ഇതൊക്കെ എന്താടോ?? തന്റെ സിസ്റ്റർ കൊള്ളാം... മിക്കവാറും ആ ബീരന്റെ കൊണം ആകും ഇതല്ലേ??"
കിച്ചു കളിയായി ചോദിച്ചു..
"അയാളുടെ സ്വഭാവം എനിക്ക് എങനെ അറിയാം... തനി ചെറ്റയാണ് എങ്കിലും മകൾക്ക് വേണ്ടി മരിക്കാനും അയാൾ തയ്യാർ ആണ്..."
അസി ന്തോ ഓർത്തു കൊണ്ട് പറഞ്ഞു..
അപ്പോഴും അവന്റെ കണ്ണ് തട്ടിയത് ശ്വാൽ മാറി കിടന്ന അവളുടെ കഴുത്തിടുക്കിൽ ആയിരുന്നു... കിച്ചു പ്രതീക്ഷിക്കാതെ അവളുടെ കഴുത്തിടുക്കിലേക് മുഖം ചേർത്തു...അസി അവനെ പിടിച്ചു മാറ്റാൻ ശ്രേമിച്ചു.. അതിനു ബാലമായി കിച്ചു അവളുടെ കൈകളിൽ പിടുത്തമിട്ടു..കിച്ചുവിന്റെ താടി രോമങ്ങൾ അവളിൽ കുസൃതി കാട്ടി..അതോടപ്പോം അവന്റെ മുഖവും ചുണ്ടും നാവും... അസിയിൽ നിന്നും സീൽക്കരങ്ങൾ കേട്ടതും കിച്ചുവിന് അവളിൽ പടർന്നു കേറാൻ മോഹം അതിയായി...
തുടരും.... #📙 നോവൽ #📔 കഥ #❤ സ്നേഹം മാത്രം 🤗 #💞 പ്രണയകഥകൾ
മഴയുടെ കിലുക്കം - 18
✍🏻Ishalin muhabath.
Insta id : ishal_ayisha_muhabath
രാവിലെ കോച്ചിംഗ് സെന്ററിലേക് നടക്കുന്നതിനു ഇടക്ക് അസിയുടെ മനസ്സിൽ അശ്‌റഫിനോട് പൈസ ചോദിക്കണോ വേണ്ടയോ എന്നൊക്കെ ഉള്ള ചിന്ത കടന്ന് കൂടി... കോച്ചിംഗ് സെന്ററിലേക് സ്റ്റെപ്പുകൾ കയറുന്നതിനിടക് അഷ്‌റഫ് സാറിന്റെ ബൈക്ക് വരുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.. അതെ സ്പോട്ടിൽ തന്നെ സർ നോക്കി അസിക്കായി ഒരു ചിരിയും നൽകി..അസിയും തിരികെ മടിയോടെ ചിരിച്ചു.
അഷ്‌റഫ് ബാഗ് ഒക്കെ എടുത്തോണ്ട് വരുന്നത് നോക്കി നിന്ന അഷ്‌റഫ് അവളെ കണ്ടതും പിരികം ഉയർത്തി അവളെ സംശയത്തോടെ നോക്കി.
"ന്താ തനിക്കും തുടങ്ങിയോ വായി നോട്ടം??"
"ഏ.. എന്ത..."
എന്തോ ഓർത്ത പോലെ അസി ചോദിച്ചതും അഷ്‌റഫ് കുറച്ചൂടെ അവൾക്കെടുത്തായി ചേർന്ന് നിന്നു.. അസി അവന്റെ പ്രവർത്തിയിൽ അവനെ തുറിച്ചു നോക്കി..
"ക്ലാസ്സിലെ മറ്റു പെൺകുട്ടികൾക്ക് മാത്രമേ ഈ കുഴപ്പം ഉണ്ടായിരുന്നുള്ളു.. ഇപ്പൊ താൻ നോക്കിയത് കണ്ടിട്ട്. ന്തോ ഇന്നലെ കാണാൻ ന്തേലും കുഴപ്പം ഉണ്ടോ??"
അഷ്‌റഫ് അവൾക് കേൾക്കാൻ പാകത്തിന് ചോദിച്ചതും അവൾ ന്ത് പറയും എന്നറിയാണ്ട് കുഴങ്ങി...
"അത് സർ... പിന്നെ... അതല്ല "
"പിന്നെന്താടോ കുഴപ്പം?? ഷർട്ടിൽ അഴുക്ക് വല്ലോമുണ്ടോ??"
ആവലിദ്ധിയോടെ ചോദിക്കുന്ന അശ്‌റഫിനെ കണ്ടപ്പോ ശെരിക്കും അസിക്ക് ചിരി വന്നിരുന്നു.. അവൾ കഷ്ടപ്പെട്ട് ചിരി മറച്ചു പിടിച്ചു..
"ഇല്ല... സർ ഓക്കേ ആണ്..ഞാൻ വേറെ എന്തോ ഓർത്തു നിന്ന് പോയതാ..."
"സാധാരണ ആരേലും എന്തേലും ഓർത്ത കണ്ണ് പതിപ്പിച്ച സ്ഥലത്തിന് മാറൂലന്ന എന്റെ ഒരു വീക്ഷണം.. പക്ഷെ തന്റെ കണ്ണുകൾ ഞാൻ വരുന്നത് അത്രയും സൂം ചെയ്ത് പിടിക്കെയിരുന്നല്ലോ??"
അഷ്‌റഫ് ചോദിച്ചതും അസിക്ക് പറ്റിയ അമളി മനസ്സിലായ പോലെ അവൾ അവനിൽ നിന്നും വിട്ട് മാറി അടുത്ത പടികളിൽ കാൽ വെച്ചതും സ്ലിപ്പായി നേരെ ചെന്ന് നിന്നത് അവൻ സ്റ്റെപ്പിന് കുറുകെ പിടിച്ച കൈകളിൽ ആയിരുന്നു..
അവളുടെ മുഖം അവന്റെ കൈയ്യുടെ മേൽ തട്ടിയതും അഷ്‌റഫ് അവളെ നോക്കി...അവളുടെ ചുടു നിശ്വാസം അവന്റെ കയ്യിൽ പതിഞ്ഞഹുവോ?? അതോ അധരം തന്നെ തട്ടിയോ??
രണ്ട് പേർക്കും പരസ്പരം മുഖം നോക്കാൻ തന്നെ ന്തോ വയ്യായിക തോന്നി.. അഷ്‌റഫ് പെട്ടെന്ന് തന്നെ അവിടെ നിന്നും മുകളിലെക്ക് കയറി പോയി.. അസി അപ്പോഴും അവൾക് പറ്റിയ അബദ്ധം ഓർത്തു പല്ല് കടിച് ദേഷ്യത്തിൽ ക്ലാസ്സിലേക്ക് പോയി...
ആരൊക്കെയോ ഈ കാഴ്ച കണ്ടു എന്നത് ക്ലാസ്സിൽ ചെന്നപ്പോ ഉള്ള പലരുടെയും കുത്ത് വാക്കുകൾ കേട്ടപ്പോൾ അസിക്ക് മനസ്സിലായി... അവൾക്കെന്തോ വല്ലാത്ത സങ്കടം തോന്നി..മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം... തന്റെ മനസ്സിനെന്തോ വല്ലാതെ നൊന്തു.. ഓരോ മണിക്കൂറും അവൾക് പതിയെ പോകുന്നത് പോലെ തോന്നി. അഷ്‌റഫ് സർ ന്റെ പീരിയഡ് ആയതും എല്ലാവരും മുക്കിയും മൂളിയും ന്തൊക്കെയോ അർത്ഥം വെച്ചും പെരുമാറുന്നത് അസിക്കും അത് പോലെ അശ്‌റഫിനും മനസ്സിലായി..
"അതെ കൂട്ടുകാരെ.... ഞാനും നിങ്ങൾടെ കൂടെ പഠിക്കുന്ന ആസിയ എന്ന പെൺകുട്ടിയും തമ്മിൽ സംസാരിച്ചു നിക്കുവായിരുന്നു.... അതൊരു സ്റ്റുഡന്റ് ടീച്ചർ എന്ന രീതിയിൽ എടുത്ത മതി.. അല്ലാണ്ട് നമ്മൾ രണ്ടും നല്ല ഫ്രണ്ട്സാണ്... ഈ പേരും പറഞ്ഞു ആ കുട്ടിയെ ഒറ്റ പെടുത്താൻ ഒന്നും നോക്കണ്ട... പിന്നെ ക്ലാസ്സിൽ ശ്രേദ്ധിച്ചിരുന്ന നിങ്ങൾക്കൊക്കെ തന്നെയാ നല്ലത്..."
അഷ്‌റഫ് അവസാനം ഒരു താക്കീതോടെ പറഞ്ഞു കഴിഞ്ഞു ക്ലാസ്സ് വിട്ടതും പിന്നെ എല്ലാവരുടേയും ചർച്ച അഷ്‌റഫ് പറഞ്ഞഹിന്റെ കുറ്റവും കുറവും കണ്ട് പിടിച്ചോണ്ട് ആയിരുന്നു...
ഉച്ച ആയതും അസി കുറച്ചു ധൈര്യത്തോടെ അഷ്‌റഫിന്റെ അടുക്കലേക്കു പോയി..
"ന്താടോ?? ക്ലാസ്സിൽ ന്തേലും??"
"അതല്ല സർ.. എനിക്ക്... എനിക്ക് ഒരു 1500 രൂപ കടം തരുവോ??എത്രയും പെട്ടെന്ന് തിരികെ തരാം... "
അസി പറയുന്നത് കേട്ട് അഷ്‌റഫ് ചിരിച്ചു കൊണ്ട് പേഴ്സിൽ നിന്നും പൈസ എടുത്ത് മേശ പുറത്ത് വെച്ചു..
"താങ്ക്യൂ സർ.. "
അത് പറഞ്ഞു പൈസ എടുത്തോണ്ട് അവൾ നേരെ ഹോസ്റ്റലിലേക് പോയി...
ഫുഡും കഴിച്ചു കുറച്ചു നേരം കിടന്നു... ശേഷം കോച്ചിംഗ് സെന്ററിലേക് പോയി.. ക്ലാസ്സൊക്കെ കഴിഞ്ഞു വൈകുന്നേരം ആലിസിന്റെ ഫോണിലേക്കു കോച്ചിംഗ് സെന്ററിലെ ഫോണിന്ന് വിളിച്ചു പൈസ കിട്ടിയ കാര്യം പറഞ്ഞു..അവൾ നേരത്തെ ഇറങ്ങി വരാമെന്ന് പറഞ്ഞു അസിയോട് പറഞ്ഞു കാൾ കട്ടാക്കി...
"ഡോ.."
വിളി കേട്ട് പേടിച്ചു തിരിഞ്ഞഹ് നോക്കിയ അസി അശ്‌റഫിനെ കണ്ട് നെഞ്ചിൽ കൈ വെച്ചു.
"അപ്പൊ പേടി ഒക്കെ ഇണ്ടല്ലേ??"
അഷ്‌റഫ് ചോദിച്ചതും അസി അവനെ നോക്കി ചിരിച്ചു..
"ന്താ ഫോണിൽ കൂടെ ഒരു സംസാരം ഒക്കെ??"
"അത് ആലീസ് ആയിരുന്നു.. ന്റെ റൂം മേറ്റ് "
"അതിനെന്തിനാ ഈ ഫോണിൽ നിന്നും വിളിക്കുന്നത്?? തന്റെ ഫോൺ എവടെ?"
"അത് സർ.. എനിക്ക്... എനിക്ക് ഫോണില്ല.. അത് വാങ്ങിക്കാൻ വേണ്ടിയാ സാറിന്റെ കയ്യിൽ നിന്നും പണം വാങ്ങിച്ചത് "
അസി പറഞ്ഞത് കേട്ട് അഷ്‌റഫ് ചിരിച്ചു..
"ന്താ സാറേ വീട്ടിൽ പോകുന്നില്ലേ?? പിള്ളേരെ കൊണ്ട് ഓരോന്നു പറയിപ്പിക്കാൻ വേണ്ടിയാണോ??"
ബിജു സർ ആണ്.. അസിയെയും അഷ്‌റഫ് സർനെയും ഒന്ന് ഇടം കണ്ണിട്ട് നോക്കിയാണ് അത് പറഞ് ഫോണും നോക്കി നടന്നു പോയി...
ബിജു സർ പോയതും അസിയും അഷ്‌റഫും മുഖത്തോട് മുഖം നോക്കി.. ഇതെന്താപ്പാ പാട്...
"അതേ.. എന്റെ വീട്ടിൽ ഒരു പഴയ ഫോണുണ്ട്.. അത് തരാം..സിം പുതിയത് എടുത്ത മതി.."
"അല്ലാഹ്.. സാറേ.. അത്... അപ്പൊ എനിക്ക് പൈസ വേണ്ട... ഇതാ "
അവൾ ബാഗ് തുറന്നു ക്യാഷ് അപ്പൊ തന്നെ അശ്‌റഫിന് നീട്ടി..
"താൻ വെച്ചോ.. ഇന്നല്ലേ കടം വാങ്ങിച്ചത്.. ഇന്നലെ തന്നെ തിരികെ തന്ന അതിനൊരു സുഖം കാണില്ല.."
അഷ്‌റഫ് അതും പറഞ്ഞു ചിരിയോടെ പറഞ്ഞു.. അസി പിന്നെ ഒന്നും പറയാൻ നിന്നില്ല.. യാത്ര പറഞ്ഞു അസിയും അവിടെ നിന്നും പോയി...
സ്റ്റെപ് ഇറങ്ങി താഴെ വന്നപ്പോഴാണ് ആലിസിനോട് ഈ കാര്യം പറഞ്ഞില്ല എന്നോർത്തു തിരികെ കയറാൻ നിന്നപ്പോ ബൈക്കിന്റെ ചാവിയും കയ്യിലിട്ട് മൊബൈലും സംസാരിച്ചോണ്ട് വരുന്ന അശ്‌റഫിനെ കണ്ടത്..
ഫോണിൽ സംസാരിച്ചു കൊണ്ട് തന്നെ കൈ വെച്ചു ആഗ്യം കാട്ടി അസിയോടായി എന്താ നിൽക്കുന്നതെന്ന് ചോദിച്ചു..
"ഫോൺ വിളിക്കാൻ... ആലിസിനോട് പറയാൻ ആയിട്ട് "
അവൻ സംസാരിച്ചു കൊണ്ടിരുന്ന ആളോട് ഇപ്പൊ വിളിക്കാം എന്ന് പറഞ്ഞു കാൾ കട്ടാക്കി..
അസിക് നേരെ ഫോൺ നീട്ടി..അസി ബാഗിൽ നിന്നും തന്റെ ഒരു ബുക്കിൽ കുറിച്ചിട്ട ആലിസിന്റെ നമ്പറിലേക് വിളിച്ചു കാര്യം പറഞ്ഞു...
"ഇതാ സർ ഫോൺ.."
അസി ഫോൺ നീട്ടി അഷ്‌റഫ് വാഗിച്ചതും അവന്റെ ഫോണിലേക്കു കാൾ വന്നു..
മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട്...,,.....
റിങ് ടോൺ കേട്ട് അസി അശ്‌റഫിനെ നോക്കി.. ഒരു പരുഗ്ഗ്യ ചിരിയോടെ ഫോണും എടുത്ത് കൊണ്ട് അവൻ പോകുന്നത് കണ്ടപ്പോ അസിയിൽ ഒരു പുഞ്ചിരി വിരിഞ്ഞഹു..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
സ്‌മൃതിയെ റൂമിലേക്കു മാറ്റിയിട്ടുണ്ട്... കിച്ചു വൈകുന്നേരം തിരികെ വന്നപ്പോ രുഗ്മിണി അമ്മയെ കൂടെ കൊണ്ട് വന്നു..അതൊരു തെല് ആശ്വാസം ആയിരുന്നു സാരഥിക്ക്.. ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചത് കൊണ്ട് തന്നെ രണ്ട് പേർക്കും ആരും ഇല്ല എന്നത് ഒരു നോവ് തന്നെയാണ്.. എങ്കിലും ഇഷ്ടപെട്ട ആളോടൊപ്പം ജീവിക്കാൻ പറ്റുന്നത് അല്ലെ നല്ലത്...
കുറെ സമയം കൂടി കുഞ്ഞഹിനെ നോക്കി കളിപ്പിച്ചൊക്കെ ഇരുന്ന് കിച്ചു വൈകുന്നേരം അടുപ്പിച്ചു വീട്ടിലേക്കു പോയി..
തിരികെ കാറിൽ ഇരുന്ന് കിച്ചുവിനു അസിയെ കാണാൻ തോന്നി... അന്ന് ഹോസ്റ്റലിൽ വിളിച്ചപ്പോ സംസിക്കാനും പറ്റിയില്ല... അന്നും മനസ്സിൽ വല്ലാത്തൊരു പിടച്ചിൽ അനുഭവപ്പെട്ടിരുന്നു.. പക്ഷെ അതിനെ താൻ മറികടന്നേ പറ്റു എന്ന് മനസ്സിലാക്കിയ മുന്നോട്ട് വന്നെ.. ഇന്നലെ സാരഥി അവന്റെ കുഞ്ഹുമായി സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടപ്പോ മുതൽ അസി തന്റെ മനസ്സിൽ വന്നു കൊണ്ടേ ഇരിക്കുന്നു... ഒന്ന് പോയി കണ്ടാലോ??
അവൻ വണ്ടി സൈടാക്കി ഒതുക്കി നിർത്തി.. കുറെ നേരം ആലോചിച്ച ശേഷം നേരെ അസിയുടെ ഹോസ്റ്റലിലേക് വിട്ടു....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ആലീസ് കുളി കഴിഞ്ഞഹ് വന്നു കഴിക്കാൻ അസിയുമായി പോയി.. അപ്പൊ ഇന്നും ചപ്പാത്തിയും സാമ്പാറും എന്ന് കണ്ടതും ആലിസിന് ദേഷ്യം വന്നു..
"പൈസ കൊടുത്തിട്ടല്ലേ ചേച്ചി കഴിക്കാൻ വരുന്നത്?? ഇതെത്ര ദിവസം കൊണ്ട് ഇത് തന്നെ തരുന്നു?? അതും ഒരു നേരം ആണെങ്കിൽ പോട്ടെന്നു വെക്കാം.. ഇത് രാവിലെയും രാത്രിയാ ഇതേ സാധനം..അതും ഈ സാമ്പാർ തന്നെയല്ലേ ചൊറിനും തരുന്നേ..?? ഇതിനെ സാമ്പാർ എന്ന് പറഞ്ഞ് നാലാള് കേൾക്കെ പറയാൻ കൊള്ളാം.. ശെരിക്കും രസം എന്ന് വേണം പറയാൻ..."
ആലീസ് പറഞ്ഞതിനെ അവിടെ ഇരുന്ന് കഴിച് കൊണ്ടിരുന്ന മിക്ക ഉള്ളോരും സപ്പോർട്ട് ചെയിതു.. അസി ആലിസിന്റെ തന്റേടം നോക്കി കാണുവായിരുന്നു.. എത്ര കാര്യമായിട്ടാ ഓരോന്നു ചെയ്യുന്നതും പറയുന്നതും...
"നാളെ... വേറെ ആക്കി തരാം..."
"അയ്യാ.. നിങ്ങടെ ഭിക്ഷ ഒന്നും നമ്മുക്ക് വേണ്ട... മര്യാദയ്ക്ക് നല്ല ഫുഡ് തന്നോളണം..."
അവരുടെ പറച്ചിലിന് വേറെ ഒരു പെൺകുട്ടി തക്ക മറുപടി കൊടുത്തു.. ശെരിയാണ് ക്യാഷ് തന്നില്ല എങ്കിൽ ഒരു തുള്ളി പച്ച വെള്ളം പോലും കൊടുക്കാത്ത ടീംസാണ്... പൈസ അടക്കുന്നത് ഓരോ കഷ്ടപ്പാട് ഒക്കെ കൊണ്ട് തന്നെയുമാണ്.. ഒരുരുത്തർക്കും ഓരോ പ്രശ്നങ്ങളും ഉണ്ട്.... അതിന്റെ ഇടയിൽ ഒക്കെ പൈസ കൊടുക്കുന്നു എന്ന് വെച്ച ആഹാരവും ജീവിതത്തിൽ ഒരുവാക്കാൻ പറ്റാത്ത ഒന്നായത് കൊണ്ടല്ലേ...
ആലീസ് അവളുടെ ചപ്പാത്തിയും രസം പോലുള്ള സാമ്പാറും എടുത്ത് അവിടെ ഇരിക്കാതെ പോകുന്ന കണ്ട അസിയും അവളുടെ ഫുഡുംമെടുത് നേരെ ആലിസിന് പിറകെ വെച്ചു പിടിച്ചു.അവൾ അവളുടെ ഫുഡ് പുറത്ത് സെക്യൂരിറ്റി ആയിട്ട് നിക്കുന്ന ചേട്ടനെ വിളിച്ചു കൊടുത്തു.. ആ സമയം അയാളുടെ മുഖത്ത് ഉണ്ടായ വെട്ടം അത് കണ്ട് തന്നെ അറിയണം ..
"നി ന്താ ഇതുമായി ഇവിടെ??"
ആലീസ് തിരിഞ്ഞു നോക്കിയപ്പോ അസിയെ കണ്ട് ചോദിച്ചു..
"നി വന്നപ്പോ കൂടെ വന്നതാ.. ഇത് കൂടെ കൊടുക്ക്.."
"വേണ്ട.. അസി കൊച്ചു വേറെ ഒന്നും കഴിച്ചില്ലല്ലോ... അത് കഴിച്ചേക്ക്..."
"അപ്പോ നീയോ?? നീയും ഒന്നും കഴിച്ചില്ലല്ലോ "
"ആര് പറഞ്ഞു കഴിച്ചില്ലെന്ന്...?? എന്റെ വീടിന്റെ അടുത്തുള്ള ഒരു ചേച്ചി അവരുടെ മകളെ ഇവിടെ എവിടെയോ ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയൊണ്ട് കൊണ്ടുവന്ന്.. അപ്പൊ അമ്മച്ചി എല്ലും കപ്പയും കൊടുത്ത് വിട്ട്.. ആക്രാന്തം മൂത്ത് കുറച്ചു കഴിച്ചു കടയിൽ നിന്ന് തന്നെ..."
"എടി ഭയങ്കരി.... നി ആള് കൊള്ളാലോ.... എന്നിട്ടാണോ അത് കഴിക്കൻഡ് അവിടെ കിടന്ന് കസർത് കാണിച്ചത്.."
അസി ചോദിച്ചതിന് ആലീസ് ഒന്ന് പല്ലിളിച്ചു ചിരിച്ചു കാട്ടി..
"പട്ടിണി കിടന്ന വിശക്കൂലേ?? അന്നം മുട്ടൂലെ?? പിന്നെ അവർക്ക് ഒരു ഡോസ് കാര്യം ആയിരുന്നു.. അപ്പൊ അത് കൂടി നടത്തി...നി വാ..."
റൂമിൽ പോയിരുന്ന് രണ്ടാളും എല്ലും കപ്പയും ചപ്പാത്തിയും ഒക്കെ ആയിട്ട് കഴിച്ചു...
"ഹോ.. ഇനി ഒന്ന് കിടക്കണം..."
"അപ്പൊ ഇന്ന് സൊല്ലുന്നില്ലേ??"
അസി ആക്കി കൊണ്ട് ആലിസിനോട് ചോദിച്ചു..
"ഇന്ന് സൊല്ലാൻ ഒരു മൂഡില്ലടാ ഉവ്വേ..."
ആലീസ് അതും പറഞ്ഞു ബെഡിലേക് കിടന്നു.. കഴുതറ്റം വേറെ മൂടി പുതച്ചു...
അസി കുറച്ചു പഠിക്കാൻ ഉള്ളതൊക്കെ നോക്കി കൊണ്ടിരുന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ഹോസ്റ്റലിന്റെ പുറത്തായി കിച്ചുവിന്റെ കാർ വന്നു നിന്നു... ഒരു ധൈര്യത്തിനായി ഒരു കുപ്പി വാഗി കുടിച്ചു... ഡോർ തുറന്നു പുറത്തേക് ഇറങ്ങി.. സെക്യൂരിറ്റി ഓടി അടുത്തേക് വന്നു..
"ആരാ??"
സെക്യൂരിറ്റിയുടെ ചോദ്യം കേൾക്കെ കിച്ചു അയാളെ നോക്കി.. അസിയെ കൊണ്ടാക്കാൻ വന്നപ്പോ ഉണ്ടായിരുന്ന സെക്യൂരിറ്റി അല്ല ഇത്..
"ഹായ്.. ഞാൻ കൈലാസ്.. ഇവിടെ താമസിക്കുന്ന ആസിയ എന്ന പെൺകുട്ടിയുടെ ബൈസ്റ്റാൻഡേർ ആണ്..."
"അത്.. ഇനി ആരെയും കാണിക്കും എന്ന് തോന്നുന്നില്ല..."
സെക്യൂരിറ്റിയോട് എന്ത് കള്ളം പറഞ്ഞു അവളെ കാണാൻ പറ്റുമെന്ന് കിച്ചു ആലോചിച്ചു.. അപ്പോഴാണ് നാളെ ശനി ആണെന്ന് ഓർത്തത്..
"അത്.. നാളെ ഹോളിഡേ അല്ലെ.. അപ്പൊ കൂട്ടി കൊണ്ട് പോകാൻ വന്നതാ... ആസിയ എന്ന പെൺകുട്ടിയോട് പറഞ്ഞ മതി കൈലാസ് വന്നു എന്ന്.."
"നിങ്ങൾ ഇവിടെ നിക്ക്.. ഞാൻ പോയി ചോദിക്കട്ടെ "
സെക്യൂരിറ്റി അകത്തേക്കു പോയി..
വാതിലിൽ ഉള്ള ശബ്ദം കേട്ട് പടുത്തതിനു ഇടയിൽ കണ്ണ് ഒന്ന് അടഞ്ഞഹ് തുടങ്ങിയ അസി കണ്ണ് തുറന്നു... അലീസ് നല്ല ഉറക്കത്തിലാണ്.. അവൾ ഇതാരാകും എന്നോർത്തു പോയി വാതിൽ തുറന്നു..
സെക്യൂരിറ്റിയെ കണ്ടതും അസി ന്താണ് എന്ന് ചോദിച്ചു..
"ആസിയയെ വിളിക്കാൻ കൈലാസ് വന്നു നിക്കുന്നു..."
"കൈലാസ്.."
"അതെ.. അങ്ങനെ ആണ് പേര് പറഞ്ഞത്..."
"ഞാൻ ആണ് ആസിയ... ഞാൻ.. ഞാൻ ഇപ്പോ വരാം അവിടേക്കു "
സെക്യൂരിറ്റി ചേട്ടനോട് അതും പറഞ്ഞു അസി ആലീസിനെ വിളിച്ചു ഉണർത്തി..
"ന്താ അസി.. നിനക്ക് ഉറക്കവും ഇല്ലേ??"
ഉറക്ക ചടവിൽ അസിയെ കണ്ണ് പകുതി തുറന്നു കൊണ്ട് ആലീസ് ചോദിച്ചു.
"അത്... പിന്നെ.. കിച്ചു സർ വന്നു നിക്കുന്നു.. ഞാൻ പോയിട്ടു ഇപ്പൊ വരാം..."
അസി അതും പറഞ്ഞു ഒട്ടൊരോട്ടം ആയിരുന്നു.. ആലീസ് ഇതിപ്പോ എന്തൊക്കെയാ ഇവിടെ നടക്കുന്നത് എന്ന ചിന്തയോടെ അസി പോയതും നോക്കി ഇരുന്നു.. ശേഷം അസി പോയ വഴിയേ ഇറങ്ങി ഓടി..
അസി ഓടി ചെന്ന് സെക്യൂരിറ്റി ചേട്ടന്റെ റൂമിനു മുന്നിൽ എത്തിയതും അവളുടെ കാലുകൾ കിച്ചുവിനെ കണ്ട് ഒന്ന് നിന്നു... നെഞ്ചിടിപ്പ് വർധിച്ചു...
"ആസിയ... ഇതാണോ "
കിച്ചുവിനെ നോക്കി സെക്യൂരിറ്റി ചേട്ടൻ ചോദിച്ചതും കിച്ചു ഫോണിൽ നിന്നും കണ്ണുകൾ ഉയർത്തി അസിയെ നോക്കി... അവന്റെ നോട്ടം അവളുടെ മുഖത്തേക്ക് പതിച്ചു..
"ആണോ???"
അയാൾ മുഷിപ്പോടെ ഒന്നൂടെ ചോദിച്ചു..
"അതെ..."
"കുട്ടി.. ഇവിടെ ഒന്ന് സൈൻ ചെയ്യണേ.."
അസി സെക്യൂരിറ്റി ചേട്ടനെ ഒന്നൂടെ നോക്കി..
"കൊച്ചേ.. എനിക്ക് ഉറങ്ങണം.. ഒന്ന് ഒപ്പിട്ടിട്ട് കൂടെ പൊക്കോ... കൊണ്ടോവാൻ വന്നതാണെന്ന് പറഞ്ഞു എന്നോട്..."
കേട്ടത് വിശ്വസിക്കാൻ ആക്കാതെ അസി കിച്ചുവിനെ അന്തം വിട്ട് നോക്കി..
"സൈൻ ഇട്ടിട്ട് വാ "
കിച്ചു കൂടി പറഞ്ഞതും അസി സൈൻ ചെയ്യാൻ സെക്യൂരിറ്റിയുടെ കയ്യിൽ നിന്നും പേന വാഗി.. ഒപ്പിടുന്നതിന്റെ അടുത്ത കോളത്തിൽ കിച്ചുവും സൈൻ വെച്ചേക്കുന്നു... അതിനു താഴെ ആയി കിച്ചുവിന്റെ അഡ്രസ്സും ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്...
"പോയിട്ട് വാ കൊച്ചേ... ഇനി താമസിക്കേണ്ട "
സെക്യൂരിറ്റി ചേട്ടൻ പറഞ്ഞപ്പോ അവൾ മുന്നേ നടന്ന് തുടങ്ങിയ കിച്ചുവിന്റെ പിറകിലായി നടന് തുടങ്ങി..
"അതെ... എന്തെ ഈ വഴിയൊക്കെ??"
ഡോർ തുറന്നു കാറിൽ കയറാൻ നേരം ഉള്ള അസിയുടെ ചോദ്യത്തിൽ കിച്ചു ഒന്ന് പതറി.. ഇത് വരേയ്ക്കും അങ്ങനെ ചോദിക്കാൻ ധൈര്യം ഇല്ലാത്ത പെണ്ണായിട്ട കണ്ടിരുന്നത്.. എന്നാലിപ്പോ പെണ്ണിന് കുറച്ചു മാറ്റം ഒക്കെ വന്നിട്ടുണ്ട്.. ആ റൂമിൽ ഉള്ള അവളുടെ സംസാരം കേട്ടപ്പോഴേ കയർ ഊരി വീട്ടിരിക്കുവാണെന്ന് മനസ്സിലായി.. ഇവളെയും അവൾ മാറ്റി എടുത്തോ...
അവൻ ഓരോന്നു ഓർത്തു നിന്നപ്പോ അസി അവന് മുന്നിലായി കൈ വിരൽ നൊടിച്ചു..
"താൻ കയർ "
കിച്ചു അവളോട് അതും പറഞ്ഞു കാറിലേക് കയറി.. കാർ സ്റ്റാർട്ട് ചെയിതു.. കുറെ ദൂരം പിന്നിട്ടു... ഇപ്പോഴും അവർക്കിടയിൽ മൗനം തന്നെ... അസിക്കണേൽ ഒരു ചടപ്പ് തോന്നുന്നു എങ്കിലും അവൾ സീറ്റിലേക് ചാരി ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോ അവളുടെ കണ്ണുകൾ പതിയെ നിദ്രയെ പുൽകി..
അസി ഉറക്കം പിടിച്ചത് കണ്ടതും കിച്ചു കാർ സൈഡ് ആക്കി.. സാരഥിക്ക് കാൾ ചെയിതു..
"ന്താടാ ഈ സമയം?? കൊച്ചു കരച്ചില "
സാരഥി കിച്ചുവിനോട് ചോദിച്ചതും കിച്ചു അസിയെ കൂട്ടി കൊണ്ട് വന്ന കാര്യം ഒക്കെ പറഞ്ഞു..
"എടാ മോനെ.. നിന്റെ ഉദ്ദേശം ന്താ..? ആ പെൺകൊച്ചു അവിടെ എവിടേലും നിന്നു പഠിച്ചു ഒരു ജോലി വാഗിച്ചേനെ.. നിന്നെ കൊണ്ട് തോറ്റല്ലോ..??"
സാരഥിയുടെ വാക്കുകൾക്ക് മറുപടി കിച്ചുവിന് ചിരി മാത്രം ആയിരുന്നു..
"ഒന്നെങ്കിൽ താലി കെട്ട്... അല്ലെങ്കിൽ അതിനെ അതിന്റെ വഴിക് വിട് "
"എടാ.. അന്ന് നീയൊക്കെ പറഞ്ഞു വെച്ചിട്ട ഞാൻ അവളോട് ഒരു അന്യനെ പോലെ പെരുമാറിയത്.. പക്ഷെ അവൾക് അത് എത്ര വേദന നൽകി എന്നത് ആ ഹോട്ടലിലെ വാഷ് റൂമിൽ വെച്ചു മനസ്സിലായി.... എനിക്ക് മനസ്സ് ഇനിയും മറച്ചു പിടിക്കാൻ വയ്യെടാ "
"ന്റെ കിച്ചു... നിന്റെ പുന്നാരം കേട്ട ശെരിയാവില്ല... മോൾ ഭയങ്കര കരച്ചില...ഞാൻ അവരുടെ അടുത്തേക് പോകട്ടെ...."
ഇതും പറഞ്ഞു സാരഥി ഫോൺ കട്ടാക്കി... കിച്ചു നേരെ കാറിലേക് കയറി... സീറ്റിൽ ചാരി കിടന്ന് ഉറങ്ങുന്നാ അസിയെ കാൻകെ അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഒഴുകി നടന്നു.. ചുണ്ടുകൾക്ക് മേലെ കാണുന്ന ആ കറുത്ത ചെറിയ കുത്തിനു പോലും ന്തോ ചന്തം ഉള്ളതായി തോന്നി കിച്ചു.. പെണ്ണ് ഉച്ചിരി മെച്ച പെട്ടിട്ടുണ്ട്... ഒന്ന് തുടുത്തു വെളുത്തു... കിച്ചുവിന് ആകെ പരവേഷമായി... അവളുടെ ശ്വാസത്തിനു ഒത്തു ചലിക്കുന്ന അവളുടെ മാറിടങ്ങൾ അവനിൽ ഒരു ഉണർവ് പരത്തുന്നത് പോലെ... മനസ്സിന്റെ കടിഞ്ഞൽ പൊട്ടും എന്ന വിധത്തിൽ ആയതും കിച്ചു അസിയുടെ നെറ്റിയിൽ പതിയെ ചുണ്ട് പതിപ്പിച്ചു... നെറ്റിയിലെ നനവിൽ അസി കണ്ണ് തുറന്നു...
പരസ്പരം കണ്ണുകൾ ഉടക്കി.....
തുടരും... #📙 നോവൽ #💞 പ്രണയകഥകൾ #❤ സ്നേഹം മാത്രം 🤗 #📔 കഥ
മഴയുടെ കിലുക്കം - 17
✍🏻Ishalin muhabath
Insta id : ishal_ayisha_muhabath
"ന്താ രുഗ്മിണി അമ്മ കാലത്തെ ഒരു പിറുപിറുക്കൽ..??"
കിച്ചു പേടിപ്പിക്കാനായി ചോദിച്ചതും അവരൊന്ന് ചിരിച്ചിട്ട് തല താഴ്ത്തി..
"ന്താന്ന് ചോദിച്ചില്ലേ??"
ഇത്തവണ അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം അവരുടെ ചെവികളിലേക്ക് ഇടിച്ചു കയറി...
"അത്... ഞാൻ.."
"രുഗ്മിണി അമ്മക്ക് എന്തൊക്കെയോ അറിയാമല്ലോ...""
അവരെ പറ്റിക്കാനായി അവൻ ചോദിച്ചതാണ്.. എന്നാൽ അവർ അപ്പോഴും തല താഴ്ത്തി തന്നെ നിന്നു..അവരിൽ എന്തോ പേടി ഉള്ളത് പോലെ അവന് തോന്നി..
"ആരെ പേടിച്ചിട്ടാ ഇങ്ങനെ പേടിച്ചു നിക്കുന്നത്??? ന്റെ അച്ഛനെ ആണോ?? അതോ??
അവൻ കയ്യിന്ന് ഇട്ടു നോക്കി... അതേറ്റു എന്ന് അവരുടെ ചേഷ്ടികളിൽ നിന്നും മനസ്സിലായി..
"കുഞ്ജേ... ഞാൻ... എനിക്കൊന്നും അറിയില്ല..."
ഒന്നൂടെ വിരട്ടിയ ചിലപ്പോ എന്തെങ്കിലും അറിയാൻ കഴിയും എന്ന് വിചാരിച്ചു അവൻ ഒന്നൂടെ ഗൗരവത്തിൽ സംസാരിക്കാൻ തീരുമാനിച്ചു..
"അമ്മേ.. ഞാൻ ചോർ തന്നെയാ കഴിക്കുന്നത്.. അല്ലാതെ പൊട്ടന്മാരുടെ ആഹാരം ഒന്നുമല്ല... ഇപ്പൊ ഞാൻ ഇത് ചോദിച്ചതിന് പിന്നിൽ വ്യക്തമായ കാരണം കൂടി ഉണ്ട്.... ഇടക്ക് നിങ്ങൾ അമ്മയോട് ഓരോന്ന് അടക്കി പിടിച്ചു പറയുന്നതും അച്ഛനെ കൂടുതൽ മൈൻഡ് ചെയ്യാത്തത് ഒക്കെ ആര് പറഞ്ഞതിട്ടുള്ള ഒത്തു കളിയാണ്??"
ഓരോ സന്ദർഭം ഓർത്തെടുത്തു കിച്ചു ദേഷ്യത്തിൽ ചോദിച്ചത് കേട്ടപ്പോ രുഗ്മിണി അമ്മയുടെ കണ്ണുകൾ നിറഞ്ഞഹു.
"മോനെ.. ഞാൻ... മോന്റെ അമ്മ പറഞ്ഞത് കൊണ്ട ഞാൻ..."
ഈ പ്രാവശ്യം അവൻ ഞെട്ടി....
"ന്താ അമ്മ പറഞ്ഞത്?? നിങ്ങൾക് എന്തൊക്കെയാ അറിയുന്നത്??"
"അങ്ങനെ ഒന്നും അറിയില്ല.... മോന്റെ അച്ഛന്റെ സ്വഭാവം അറിയാം... അത് തന്നെ....."
"എങനെ അറിയാം.."
ആ ചോദ്ധ്യത്തിൽ അവരുടെ നെഞ്ചാം വിങ്ങി... ഹൃദയം പൊട്ടുന്ന വേദന അനുഭവപ്പെട്ടു...
"ന്റെ മകളുടെ മകൾ ആർദ്ര.... അവൾക് 20 വയസ്സായിരുന്നു പ്രായം.... ന്റെ കൂടെ ചെറുപ്പത്തിലേ ഇവിടെ വരുന്ന.."
"ഹ.. എനിക്കറിയാലോ.... പണ്ടൊക്കെ കൂടെ വരുന്ന കുട്ടി അല്ലെ?? ഇപ്പൊ പുറത്ത് എവിടെയോ നിന്ന് പഠിക്കുവാണെന്ന് ആണ് അമ്മ പറഞ്ഞത്... "
അത് കേട്ടപ്പോ അവരുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞഹു.....
"പുറത്ത് എന്ന് എല്ലാരോടും പറയാൻ നിന്റെ വീട്ടുകാർ എനിക്ക് തന്നത് പണമാ...."
കിച്ചു രുഗ്മിണി അമ്മയെ സംശയത്തോടെ നോക്കി... അതെ സമയം കിച്ചുവിന്റെ ഫോണിലേക്കു ഒരു കാൾ വന്നു... സാരഥി എന്ന് കണ്ടതും അവൻ എടുത്തില്ല.. പിന്നെയും കാൾ വന്നപ്പോ എന്തോ എമർജൻസി ആണെന്ന് വെച്ചു അവൻ കാൾ അറ്റൻഡ് ചെയിതു..
"എടാ... ഒന്ന് പെട്ടെന്ന് വാ.... അവൾക് ഡെലിവറി പെയിൻ ആയെടാ..."
കിച്ചു വെപ്രാളപെട്ടു ഫോൺ കട്ടാക്കി അകത്തേക്കു പോയി ന്തോ എടുത്ത് കൊണ്ട് കാർ സ്റ്റാർട്ട് ചെയിതു പോയി..
രുഗ്മിണി അമ്മ അവനെ ശ്രേദ്ധിച്ചു.. ന്തോ പെട്ടെന്നുള്ള ആവശ്യം കൊണ്ട് പോയതാണെന്ന് അവരും കരുതി... നിറഞ്ഞഹു നിന്നിരുന്ന കണ്ണീർ തുടച്ചു കൊണ്ട് അവർ അടുക്കളയിലേക് പോയി കുറെ നേരം അവരുടെ പേര കിടാവിന്റെ ഓരോ കുസൃതികൾ ഒക്കെ ഓർത്തിരുന്നു പോയി....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
രഹന കട്ടിലിൽ കമിഴ്ന്നു കിടന്നു കൊണ്ട് കരീം അയച്ചു കൊടുത്ത വീഡിയോ ഫോണിൽ കാണുക ആണ്... ഇന്നലെ കൊണ്ട് പരീക്ഷ തീർന്നത് കൊണ്ട് തന്നെ അവളുടെ മനസ്സും സ്വസ്ഥമായിരുന്നു... ആ വിഡിയോയിൽ അവൾ അവളെ തന്നെ കാണാൻ ശ്രേമിച്ചു... എന്തൊക്കെയോ വികാര മാറ്റങ്ങൾ അവളിൽ സൃഷ്ടിക്കപെട്ടത് അവളും അറിഞ്ഞു.. വീഡിയോ കണ്ട് കഴിഞ്ഹു ഒരു നിമിഷം അവൾ കണ്ണുകൾ അടച്ചു മലർന്നു കിടർന്നു.. ഫോൺ റിങ് ചെയ്തതും ആരാണ് ഈ സമയത്ത് എന്നോർത്തു ഫോൺ എടുത്തു നോക്കി..
ഇബ്രാഹീം എന്ന് സ്‌ക്രീനിൽ കണ്ടതും അവളിൽ പുച്ഛം നിറഞ്ഞഹു..
"ഹലോ.."
"ഹെലോ രഹന കൊച്ചേ.... പരീക്ഷ എല്ലാം കഴിഞ്ഹു അല്ലെ??"
അയാൾ ഇത് ഒക്കെ എങനെ അറിഞ്ഞത്തെന്ന് അവളുടെ ഉള്ളിൽ തോന്നി..
"ന്ത് ചെയ്യുക ആണ് രഹന മോൾ"
"ഇവിടെ ഇരിക്കുന്നു..."
മടിയോടെ അവൾ മറുപടി നൽകി..
"ന്ത് ഡ്രെസ്സ് ആണ് ഇട്ടിരിക്കുന്നത്?? ചൂടല്ലേ..?"
അയാൾ വഷളൻ ചിരിയോടെ ചോദിച്ചതും
അവളിലും ഒരു സുഖം തോന്നി ഈ സംഭാഷണത്തിൽ...കണ്ട വിഡിയോ അവളിൽ പ്രവർത്തിച്ചു തുടങ്ങി.. പിന്നെ അവരുടെ സംസാരം മുഴുവൻ പ്രണയതാക്കൾ പോലും കണ്ണ് മിഴിച്ചു നിന്ന് പോകുന്ന പോലെ ഉള്ളവ ആയിരുന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"ആസിയ... തനിക് ഇത് ഉപയോഗപെടും... കുറച്ചു പ്രിപേർ ചെയിത തനിക് എക്സാം പാസ്സാവം.... ക്സാമിന് ഡേറ്റ് എപ്പോ എടുക്കണം എന്ന് ഇനി തീരുമാനിക്കാം..."
കുറച്ചു വലിയ രണ്ട് ബുക്കുകൾ അവൾക്കായി നീട്ടി കൊണ്ട് അഷ്‌റഫ് പറഞ്ഞതും അവൾ അത് വാഗി..
"സർ... കുറച്ചൂടെ കഴിഞ്ഞിട്ട് മതി... ഇപ്പൊ എഴുതിയ ക്സാമിന്റെ റിസൾട്ട് വന്നിട്ട്...."
"ഹ... അത് വരട്ടെ... അത് വരെ താൻ ഇതൊക്കെ ഒന്ന് നോക്ക്.."
അസി ചിരിയോടെ തലയാട്ടി നേരെ ഹോസ്റ്റലിലേക് പോയി..
രാത്രി ആലീസ് വന്നു ഫ്രഷായി ഫോണിൽ സംസാരം തന്നെ.... അവളുടെ ബോയ് ഫ്രണ്ട് ആണെന്ന് അറിയാവുന്നത് കൊണ്ട് അസി അഷ്‌റഫ് കൊടുത്ത ബുക്ക് എടുത്ത് കുറച്ചു ഒക്കെ നോക്കാനായി ഇരുന്നു..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
സാരഥിയും സ്‌മൃതിയും ഡേറ്റ് അടുക്കാറായത് കൊണ്ട് തന്നെ കിച്ചു പറഞ്ഞത് വെച്ചിട്ട് നാട്ടിലേക്കു വന്നിട്ടുണ്ടായിരുന്നു...
ലേബർ റൂമിനു മുന്നിൽ കൂടി നടക്കുന്നവനെ കാണെ കിച്ചു അവിടേക്കു ഓടി..
"എടാ... അവൾക്... അവക്കെന്തൊക്കെയോ കോംപ്ലിക്കേഷൻ ഉണ്ട്... എനിക്ക്..."
സാരഥി പേടിയോടെ പറഞ്ഞു...
"ഒന്നും ഉണ്ടാവില്ലടാ... നി തളരാതെ ഇരിക്ക്."
കിച്ചു പറഞ്ഞഹ സമയം തന്നെ ഒരു സിസ്റ്റർ വാതിൽ തുറന്നു താള പുറത്തേക് ഇട്ടു..
"സ്‌മൃതിയുടെ ബൈസ്റ്റാൻഡേർ ആരാണ്??"
"ന്താ സിസ്റ്റർ??"
കിച്ചു ഓടി സിസ്റ്ററിന്റെ അടുത്തേക് പോയി.. പിറകെ തന്നെ സാരതിയും...
"ബ്ലഡ് അറേഞ്ച് ചെയ്യുന്ന കാര്യം എന്തായി??"
"അത്.. ആളെ വിട്ടിട്ടുണ്ട്..."
"ഇപ്പൊ തൽക്കാലത്തേക്ക് രണ്ട് ബോട്ടിൽ താഴത്തെ ബ്ലഡ് ബാങ്കിൽ നിന്നും വാഗിക്ക്... നിങ്ങളുടെ ബ്ലഡ് അറേഞ്ച് ആകുമ്പോ പറഞ്ഞഹ മതി..."
സാരഥി അത് കേട്ടതും താഴേക്കു ഓടി... കിച്ചു അവിടെ തന്നെ നിന്നു...
"അതെ... സിസേറിയൻ ആണ്.. സോ ഈ കോണ്സെന്റ്ഫോം സൈൻ ചെയ്യണം.."
ആ സിസ്റ്റർ ഒന്നൂടെ തിരികെ വന്നു പറഞ്ഞു..
"അവൻ താഴെ പോയിട്ട് വരുമ്പോ..."
കിച്ചു സാരഥി പോയ വഴിയേ കൈ ചൂണ്ടി പറഞ്ഞു..
"നിങ്ങൾ ആരാ ഈ കുട്ടിയുടെ??"
"ഞാൻ.. ബ്രദർ"
"നിങ്ങൾ ഒന്ന് പെട്ടെന്ന് സൈൻ ചെയിതെ..."
അവർ വെപ്രാളത്തോടെ പറഞ്ഞതും കിച്ചു സൈൻ ചെയിതു കൊടുത്തു..
അവർ ആ പേപ്പറുമായി അകത്തേക്കു പോയി.. സാരഥി അപ്പോഴേക്കും തിരികെ വന്നു.. കിച്ചു സൈൻ ചെയിത കാര്യം സാരഥിയോട് പറഞ്ഞു...
"എടാ.. എന്റെ കയ്യും കാലുമൊക്കെ വിറക്കുന്നു... പേടിയാകുന്നു "
സാരഥിയിൽ പേടി കൂടി..
"നി ഇവിടെ ഇരിക്ക്... "
സാരതിയെ പിടിച്ചു അവിടെ കിടന്ന ഒരു ചയറിൽ ഇരുത്തി...
കിച്ചുവിന്റെ ഉള്ളിലും നല്ല ടെൻഷൻ തോന്നിയിരുന്നു. പക്ഷെ അത് പുറത്ത് കാട്ടിയില്ല... ഡോക്ടർസൊക്കെ വരുകയും പോവുകയും ചെയ്യുന്നത് കണ്ടപ്പോ ഉള്ള ടെൻഷൻ ഒന്നൂടെ കൂടി...
"സിസ്റ്റർ.... സ്മൃതി..."
അത് വഴി പോയ ഒരു സിസ്റ്ററിന്റെയിൽ ചോദിച്ചു.
"ഡെലിവറി കഴിഞ്ഞ്.. പക്ഷെ കുഞ്ജ്..."
പറഞ്ഞ് പൂർത്തിയാക്കുന്നതിനു മുന്നേ അകത്തു നിന്ന് ഈ സിസ്റ്ററെ വിളിച്ചതും ദൃധിയിൽ അകത്തേക്കു പോയി...
പകുതിക്ക് കേട്ട കാര്യത്തിൽ തന്നെ കിച്ചുവും സാരതിയും കുടുങ്ങി കിടന്നു...കുഞ്ഞിനു എന്ത് സംഭവിച്ചു എന്നത് രണ്ടളിലും ആധി കൂട്ടി....
കുറെ കഴിഞ്ഞഹ് രണ്ട് സിസ്റ്റർസും കൂടി കുഞ്ഞിനെ ഒരു ടർക്കിയിൽ പൊതിഞ്ഞു കൊണ്ട് വന്നു...
"കുട്ടി പെണ്ണാ..."
സാരഥി കരഞ്ജ കണ്ണുകളോടെ കിച്ചുവിനെ നോക്കി.. വിറക്കുന്ന കയ്യാളെ കുഞ്ഞിനെ വാഗി.. കിച്ചുവും സ്തംഭിച്ച അവസ്ഥ ആയിരുന്നു.
"സ്‌മൃധി..."
സാരഥി അകത്തേക്കു നോക്കി ചോദിച്ചതും സിസ്റ്റർ കുഞ്ഞഹിനെ തിരികെ എടുത്ത് കൊണ്ട് ഓക്കേ ആണെന്ന് പറഞ്ഞു..
അപ്പോഴാണ് ശെരിക്കും സാരഥിക്കും കിച്ചുവിനും ശ്വാസം നേരെ വീണത്..
"നാളെ സ്‌മൃതിയെ റൂമിലേക്കു മാറ്റും.. കുറച്ചൂടെ കഴിഞ്ഞു ഒരാളെ കാണിക്കും.."
സിസ്റ്റർ പോയതും സാരഥി കിച്ചുവിനെ ചേർത്ത് പിടിച്ചു പൊട്ടി കരഞ്ഞഹു... കിച്ചുവിന്റെയും കണ്ണിൽ കണ്ണീർ പൊഴിഞ്ഞു...
"എടാ...ഞാൻ കുഞ്ഞഹിന്റെ കാര്യങ്ങൾ നോക്കാൻ ഒരാളെ പറഞ്ഞു വെച്ചായിരുന്നു.. പക്ഷെ ഇന്നലെ അവർ വിളിച്ചിട്ട് പറഞ്ഞു കാലൊടിഞ്ഞഹ് ഹോസ്പിറ്റലിൽ ആയെന്ന്..."
സാരഥി പറഞ്ഞതിൽ കിച്ചു അവനെ നോക്കി നിന്നു..
"വേറെ ആളെ ഇനി...."
"ഞാൻ രുഗ്മിണി അമ്മയോട് ചോദിക്കട്ടെ.. ചിലപ്പോ പരിചയത്തിൽ ആരേലും കാണും..."
സാരഥിയോടൊപ്പം കിച്ചുവും അന്ന് മുഴുവൻ ഹോസ്പിറ്റലിൽ തന്നെ ചിലവഴിച്ചു..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
പതിവിലും താമസിച്ചു വന്ന ആലീസ് അസിയോട് പറഞ്ഞഹ കാര്യം കേട്ട് അവൾ ഞെട്ടി ഇരിക്കുവാണ്..
നി ഇങ്ങനെ അന്തം വിട്ട് ഒന്നും ഇരിക്കേണ്ട... കുഞ്ഞഹ് ഫോൺ വാങ്ങണം... ഇപ്പൊ തല്കാലത്തേക് അത് യൂസ് ചെയ്യാം... 1000 1500 രൂപക്കൊക്കെ ഉണ്ട്..."
"ന്റെ ആലിസെ... ന്റെ കയ്യിൽ കൂടി പോയാൽ 150 കാണും... അതും എനിക്ക് വേണ്ടുന്നതൊക്കെ നിന്റെയിൽ നിന്നും നി വാഗി തരുന്നത് കൊണ്ട്... ഇവിടുന്ന് പോകുമ്പോ നിന്റെ കടം എങനെ വീട്ടുവെന്ന് ആലോചിച്ചു ഇരിക്കുവാ ഞാൻ..."
അസി അവളുടെ ബാധ്യത പറയുന്നത് കേട്ടതും ആലീസിന്റെ മനസ്സിൽ ഒരു ബുദ്ധി തെളിഞ്ഞഹു..
"അത്... നിന്റെ ആ സർ ഇല്ലേ... മറ്റേ പുള്ളി.. അഷ്‌റഫ് സർ.. അയാളോട് ഒന്ന് കടം ചോദിക്ക്..."
"അതൊന്നും പറ്റില്ലടി... ഞാൻ എങനെ ആണ് സർനോട്."
"കടം അല്ലെ ചോദിക്കുന്നത്... അയാളോട് കെട്ടാൻ അല്ലല്ലോ പറയുന്നത്.."
ആലിസിന് അസി പറയുന്നത് കേട്ടിട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു..
"നിനക്ക് അത്യാവശ്യം ഉള്ള ഒരു സാധനം ആണ് ഫോൺ... അത് ഇപ്പോഴത്തെ കാലത്ത് എല്ലാവർക്കും ഉണ്ട്..."
"അതൊക്കെ ശെരിയാ ആലീസെ.. പക്ഷെ ന്റെ കാര്യം നിനക്കറിയില്ലേ???"
"ന്റെ അസി.. നി ഇപ്പോഴും നിന്റെ ആ തന്ത പടി വളർത്തിയ പോലെ തന്നെ ജീവിക്.. ഈ സ്വഭാവം ആയോണ്ടാ ആ കിളവനെ കൊണ്ട് നിന്നെ കെട്ടിക്കാൻ പോയത്...നിനക്ക് ആ കിളവൻ തന്നെയാ ബെസ്റ്റ്..."
അവൾ വാശിയിൽ പറഞ്ഞു വാതിൽ വലിച്ചു തുറന്നു ഇറങ്ങി പോയി.. അസി ആലീസ് പറഞ്ഞത്തോർത്തു ഇരുന്നു പോയി... പോയ അതെ സ്പീഡിൽ തന്നെ ആലീസ് റൂമിൽ വന്നു ബാഗിൽ നിന്നും ഹെഡ് സെറ്റും എടുത്തോണ്ട് പുറത്തേക് പോയി..
അസി ആലീസ് പോയത് കണ്ട് ഇത്തവണ ചിരിച്ചു..
അഷ്‌റഫ് സർ നോട് പൈസ ചോയ്ച്ച.... അവളുടെ മനസ്സിൽ കടം ചോദിക്കണോ വേണ്ടയോ എന്ന ചിന്ത ഉടലെടുത്തു.. ശെരിയാകോ ഇല്ലയോ എന്നൊക്കെ അവളുടെ മനസ്സ് പരസ്പര പറഞ്ഞു കൊണ്ടേ ഇരുന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
പിറ്റേ ദിവസം രാവിലെ കിച്ചുവും സാരതിയും ക്യാന്റീനിൽ നിന്നും ഫുഡ് വാഗി കഴിച്ചു.. ശേഷം കിച്ചു വീട്ടിലേക്കു പോയി.. പോകുന്ന വഴിയിൽ രുഗ്മിണി അമ്മയെ അല്ലുവിന്റെ ഫോണിൽ നിന്നും വിളിച്ചു സ്‌മൃതിയുടെ കാര്യം പറഞ്ഞു... അവരുടെ അറിവിൽ ഉള്ളവരെ വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞു കാൾ കട്ട് ചെയിതു...
വീട്ടിൽ ചെന്ന് കയറിയ പാടെ രുഗ്മിണി അമ്മ കിച്ചുവിന്റെ അടുക്കലേക്ക് വന്നു..
"മോനെ.. ഞാൻ എനിക്ക് അറിയുന്ന ഒന്ന് രണ്ട് പേരെ ചോദിച്ചപ്പോ അവരൊക്കെ ഓരോ വീട്ടിൽ നിക്കുവാ.. അതോണ്ട് ആരെയും കിട്ടിയില്ല "
കിച്ചു ഇനി എന്ത് ചെയ്യും എന്ന ടെൻഷനോട് കൈ നൊടിച്ചു..
"അല്ല.. മറ്റേ ഇവിടെ നിന്ന പെൺകൊച്ചു ഇല്ലേ?? ആതിര... അവൾ ഇവിടെത്തെ കാര്യം ഒക്കെ നോക്കുമെങ്കിൽ ഞാൻ പോയി പ്രസവിച്ച കൊച്ചിനെ നോക്കായിരുന്നു...."
തുടരും... #📙 നോവൽ #📔 കഥ #❤ സ്നേഹം മാത്രം 🤗 #💞 പ്രണയകഥകൾ
മഴയുടെ കിലുക്കം - 16
✍🏻Ishalin muhabath
Insta id : ishal_ayisha_muhabath
പിറ്റേ ദിവസം രാവിലെ തന്നെ ദേവദാസ് ഉണർന്നു.. ബെഡിൽ കിടന്ന് കൊണ്ട് തന്നെ മേശ പുറത്ത് ഇരുന്ന മൊബൈൽ ഏന്തി വലിഞ്ഞു എടുത്തു.. സമയം 9.56..അയാൾ ദൃതിയിൽ എഴുനേറ്റു ബെഡിൽ ഇരുന്നു.. നേരെ കാണുന്ന അലമാരയിൽ മുഖം കണ്ടതും അയാളുടെ കൈ തലയിലേക് പോയി... ഇന്നലെ രാത്രി തലയിലെ കെട്ടൊക്കെ ഊരി മാറ്റി.. അത് രാവിലെ കമ്പനിയിൽ പോകണം എന്ന് കരുതിയാണ്.. ചെറിയ ഒരു മുറിവിന്റെ പാട് മാത്രമേ ഇപ്പൊ നെറ്റിയിൽ ഉള്ളു.. അയാൾ പെട്ടെന്ന് തന്നെ ബാത്‌റൂമിലേക് പോയി ഫ്രഷായി താഴെ ഡയനിങ് ഹാളിൽ ചെന്നിരുന്നു.. ആ സമയം അല്ലു അവിടെ ഇരുന്നു ചപ്പാത്തിയും മുട്ട കറിയും കഴിക്കുവായിരുന്നു...
"റൂഗ്മിണി അമ്മേ.. അച്ഛന് കഴിക്കാൻ.."
അല്ലു വിളിച്ചു പറഞ്ഞതും അവർ കഴിച് കൊണ്ടിരുന്ന പാത്രം സ്ലാബിന്റെ പുറത്ത് വെച്ചു കാസ്ട്രോൾ എടുത്ത് കൊണ്ട് അവിടേക്കു പോയി.. ഒരുങി ഇരിക്കുന്ന ലുക്ക് കണ്ടപ്പോഴേ രുഗ്മിണി അമ്മക് കാര്യം മനസ്സിലായി ഓഫീസിലേക്ക് ആണെന്ന്.. അവർ അയാൾക് വിളമ്പി കൊടുത്തു...
കൈ കഴുകാൻ എഴുനേൽക്കുന്നതിനു ഇടക് രുഗ്മിണി അമ്മയോട് നന്ദിനിയെ ചോദിച്ചു.. ആ ചോദ്യം കേട്ട് അല്ലുവും രുഗ്മിണി അമ്മയും പരസ്പരം നോക്കി..
"അത്.. കുഞ്ജ് കമ്പനിയിൽ പോയല്ലോ.."
അത് കേട്ടതും ദേവദാസിനു നേർക്ക് അവർ പറഞ്ഞ ഓരോ കാര്യങ്ങളും ഓർമയിൽ വന്നു... അയാൾ ദേഷ്യം അടക്കി പിടിച്ചു ഓഫീസ് ബാഗുമായി നേരെ പോർച്ചിൽ കിടന്ന കാറുമായി പോയി...
രുഗ്മിണി അമ്മ ഉടൻ തന്നെ ഫോണെടുത്തു നന്ദിനിക്ക് വിളിച്ചു കാര്യം പറഞ്ഞു.. അത് കേട്ടതും അവർ തിരിച്ചൊന്നും പറയാത്തെ ഫോൺ കട്ടാക്കി... നന്ദിനി വലിയ ഒരു ഗ്രൂപ്പുമായിട്ടുള്ള ഡീൽ സംസാരിക്കുക ആണ്.. കിച്ചു പൊതുവെ ദേവദാസിന്റെ കമ്പനിയിൽ ഒന്നും പോകാറില്ല.. പക്ഷെ ഇത് നന്ദിനിക്ക് കുറച്ചു പുതിയ കാര്യങ്ങൾ ആയതോണ്ട് തന്നെ കിച്ചുവിനെ കൂടെ കൂട്ടി... അവന്റെ ഒറ്റക്കുള്ള കഴിവ് കൊണ്ടാണ് സ്വന്തമായി കമ്പനികൾ കൊണ്ട് പോകുന്നത്.. ആ ഒരു വിശ്വാസം നന്ദിനിക്കും ഉണ്ട്....
"ആ സ്ഥലം അത്രക് ബഡ്ജറ്റ് ഫ്രണ്ട്‌ലി ഒന്നും അല്ല മാഡം.... പിന്നെ ഈഡ് ആയി ആ പ്രോപ്പർട്ടി തരാം എന്ന് പറഞ്ഞത് കൊണ്ട് മാത്രം നിങ്ങളെ ഇതിൽ വിശ്വസിച് കൂട്ടുന്നു.. അറിയാലോ.. മാഡത്തിന്റെ ഹസ്ബണ്ടിന്റെ പിറകെ നടന്നു അവസാനം നിങ്ങടെ കമ്പനിയെ കൂട്ടണ്ട എന്ന് തീരുമാനിച്ചതായിരുന്നു.. ഇതിപ്പോ മാഡം വന്നു സംസാരിച്ചത് കൊണ്ടാണ്..."
"I know... പഴയത് പറയാതെ ഇപ്പോഴത്തെ ആ ഡീൽ ഉറപ്പിക്കാം..."
നനദിനി അവർക്ക് കൈ കൊടുത്ത് പിരിഞ്ഞഹു... ഇത് കണ്ട് കൊണ്ടാണ് ദേവദാസ് അവിടേക്കു വന്നത്... വന്നവരിൽ ദേവദാസിനോട് പുച്ഛം മാത്രം നിറഞ്ഞഹു നിന്നു.. അയാളെ ഒന്ന് നോക്കുക പോലും ചെയ്യാതെ നന്ദിനിയോടും കിച്ചുവിനോടും യാത്ര പറഞ്ഞു അവർ പോയി..
"നന്ദിനി.. താൻ എന്തൊക്കെയാ ഇത് കാട്ടുന്നത്??"
രോഷം മൂത്തയാൾ നന്ദിനിയെ കേബിനിലേക് കൂട്ടി കൊണ്ട് പോയി പറഞ്ഞു..
"കൈ വിട്ടേ ഏട്ടാ... നമ്മുടെ സ്റ്റാഫുകൾ തന്നെ ശ്രേദ്ധിക്കും... ഞാൻ ഇവിടെ പെന്റിങ് ലിസ്റ്റുകൾ ഒക്കെ എടുത്തു... നിങ്ങൾ സ്വന്തം കമ്പനിയിൽ നിന്ന് തന്നെ എത്ര ലക്ഷം രൂപയാ പറ്റിച്ചു എടുത്തത്.. നിങ്ങളുടെ അക്കൗണ്ടിൽ നിന്നും അത് എവിടേക്കാണ് പോയതെന്നും എല്ലാം ഞാൻ കണ്ട് കഴിഞ്ഹു.... സോ... എന്റെ വഴിയിൽ ഇനി തടസ്സമായി നിക്കണ്ട..."
"നിനക്ക് എപ്പോ തുടങ്ങി ഈ കമ്പനിയിൽ ഇത്ര ആത്മാർത്ഥത.. ഞാൻ കുറച്ചു നാല് കിടന്ന് പോയപ്പോഴോ??? ഈ കമ്പനികൾ എല്ലാം എന്റെ വിയർപ്പിന്റെ അധ്വാനം ആണ്..."
"ഇതിനുള്ള മറുപടി ഞാൻ വീട്ടിൽ പോയിട്ട് തരാം... നമ്മുടെ റൂമിൽ ചെന്നിട്ട്.. ഇപ്പൊ പറഞ്ഞഹ ചിലപ്പോ എന്റെ നിയന്ത്രണം വിട്ട് പോകും...."
നന്ദിനിയെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് സീറ്റിലേക്ക് ഇരുന്നു ദേവദാസ്.. അടുത്തായുള്ള ചയറിൽ നന്ദിനിയും....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
2500 രൂപ ഉണ്ടായിരുന്നു ബിജുവിന്റെ ശമ്പളം... അവൻ അത് അമ്മ കാണാതെ ഒരു പെട്ടിയിൽ ഇട്ടു വെച്ചു.. അവൻ ന്തൊക്കെയോ ലക്ഷ്യങ്ങൾ മനസ്സിൽ കണ്ട്.... ശേഷം പഠിക്കാൻ ഉള്ള പുസ്തകവും എടുത്തു ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ വന്നിരുന്നു പഠിച്ചു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ഓരോ ദിവസവും അസിയും ആലീസും കൂടുതൽ അടുത്ത് കൊണ്ട് ഇരുന്നു.. അസിയുടെ ഉള്ളിൽ കിച്ചു പിന്നെ തന്നെ കാണാൻ വരാത്തതിലും ഫോൺ വിളിക്കാത്തത്തിലും വിഷമം തോന്നിയിരുന്നു.. തിരികെ വിളിക്കാൻ നമ്പറും അറിയില്ലല്ലോ എന്നവൾ ഓർക്കാതെയും ഇരുന്നില്ല.. അന്ന് കിച്ചു ഹോസ്റ്റലിൽ വിളിച്ചതൊന്നും ആലീസ് അസിയോട് പറഞ്ഞില്ല... അന്ന് രാത്രിയോ പിറ്റേന്ന് രാവിലെയോ കൂടി ആലീസ് കിച്ചുവിന്റെ വിളി പ്രതീക്ഷിച്ചു... പക്ഷെ പിന്നെ കരുതി അയാൾക് അസിയോട് അങ്ങനത്തെ ഇഷ്ടം ഒന്നും ചിലപ്പോ കാണില്ല എന്ന്... എന്ത് സപ്പോർട്ടും കൊടുത്ത് ആലീസ് കൂടെ തന്നെ ഉണ്ട്... പിന്നെ കൃത്യമായ ഹോസ്റ്റൽ ഫീസും കോച്ചിംഗ് സെന്ററിലെ പൈസയും കിച്ചു അടക്കുന്നുണ്ട്...
അങ്ങനെ ഒരു ദിവസം,
"അസി...."
അഷ്‌റഫ് സർ വിളിച്ചതും അസി കണ്ണുകൾ ഉയർത്തി അയാളെ നോക്കി...
"തന്നെ മാഡം വിളിക്കുന്നു..."
സർ അതും പറഞ്ഞു ചിരിയോടെ പോയി. അസി അപ്പോഴും ന്തിനാകും മാഡം വിളിക്കുന്നത് എന്നാലോചിച്ചു മാഡത്തിന്റെ റൂമിലേക്കു പോയി...
പുറം തിരിഞ്ഞു ഇരിക്കുന്ന രണ്ട് പേരെ കണ്ട് അസി വാതിലിന്റെ അവിടെ തന്നെ നിന്നു..
"ആസിയ.. വരു..."
മാഡം അകത്തേക്കു വിളിച്ചതും അസി അകത്തേക്കു കയറി വന്നു.. ഇരിക്കുന്നവരെ അവൾ നോക്കിയതെ ഇല്ല...
"ക്ലാസ്സ് ടെസ്റ്റിൽ തനിക് നല്ല മാർക്കുണ്ട്... എക്സാം എഴുതിയ നല്ല പോലെ തനിക് സ്കോർ ചെയ്യാൻ പറ്റും.. പക്ഷെ പ്രോബ്ലം ഡിഗ്രി / ഡിപ്ലോമ വേണം എന്നതാണ് "
മാഡം പറഞ്ഞത് കേട്ടപ്പോ അസിക്കും നിരാശ പടർന്നു..
"തനിക് ഞാൻ ഒരു ഓഫർ തരാം... അഷ്‌റഫ് സർ ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് ക്ലാസ്സ് എടുത്ത് തരും... 3 മാസത്തിനുള്ളിൽ ഡിപ്ലോമ എക്സാം ആകും.. അപ്പൊ അതിന്റെ കാര്യം..."
മാഡം പൂർത്തിയാക്കാതെ ഇരിക്കുന്നവരുടെ മുഖത്തേക്ക് നോക്കി... അതെ സമയം തന്നെ അസിയും ഇരിക്കുന്നവരെ നോക്കി.. ഇരിക്കുന്നവരെ കണ്ട് അവളുടെ കണ്ണുകൾ വികസിച്ചു.. സന്തോഷം കൊണ്ട് അവളുടെ മനസും തുള്ളുന്നത് അവൾ അറിഞ്ഞഹു ...
കിച്ചു സാറും സാരഥി ഏട്ടനും.... അസിക്ക് വല്ലാത്ത ഒരു സന്തോഷം അവളിൽ ഉടലെടുത്തു ...
അസിയെ പക്ഷെ കിച്ചു ഒന്ന് നോക്കുക പോലും ചെയ്തില്ല.. സാരഥി അസിക്ക് ഒരു പുഞ്ചിരി നൽകി എങ്കിലും അസിയുടെ നോട്ടം കിച്ചുവിൽ ആണെന്നത് സാരഥിക്ക് പിടികിട്ടി...
അവനിൽ നിന്നും ഒരു നോട്ടം പോലെ ഏൽക്കാതെ വന്നപ്പോ ആ കണ്ണുകൾ സങ്കടത്തോടെ താഴ്ന്നതും സാരഥി ശ്രേദ്ധിച്ചു അവനും ഒരു സങ്കടം തോന്നി കിച്ചുവിന്റെ പ്രവർത്തിയിൽ.. പക്ഷെ ഇപ്പൊ ഇതല്ലാതെ വേറേ നിവർത്തി ഇല്ല താനും...
"മാഡം... ആ സർ നോട് ക്ലാസ്സ് എടുത്ത് കൊടുക്കാൻ പറഞ്ഞോളൂ.... ഫീസ് ഞാൻ അടക്കാം..."
"എങ്കിൽ ശെരി കൈലാസ്..."
കിച്ചുവും സാരതിയും അവിടെ നിന്നും എഴുനേറ്റു... കിച്ചു അറിയാതെ പോളും ഒരു നോട്ടവും അവളിൽ വീഴ്ത്തിയില്ല...
അസി നോക്കി കാണുക ആയിരുന്നു കിച്ചുവിനെ....
"അസി... എങനെ ഉണ്ട് ക്ലാസ്സൊക്കെ "
"കൊള്ളാം...."
ചിരിച്ചു അവളത് പറഞ്ഞു... പിന്നെയും സാരഥി ഹോസ്റ്റലിലേയും റൂം മേറ്റിന്റെ കാര്യം ഒക്കെ ചോദിച്ചു... നടന്നു പോകുന്നതിനിടക് സാരഥിയോട് അസി സ്‌മൃതിയുടെ കാര്യം തിരക്കി ..ആള് കാറിൽ ഇരിക്കുന്നുണ്ടെന്ന് അറിഞ്ജതും അസി കൂടെ കാറിന്റെ അടുത്തേക് ചെന്നു..
"ചേച്ചി... സുഗാണോ "
കോ ഡ്രൈവിംഗ് സീറ്റിങ് ആകെ വാടി തളർന്നു ഇരിക്കുന്ന സ്‌മൃതിയിൽ അസിയെ കണ്ടതും ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു..
"നമ്മൾ നേരിട്ട് കണ്ടിട്ടില്ലല്ലോ ആസിയ... അന്ന് വീഡിയോ കാളിൽ ഞാൻ നിന്നെ കണ്ടിരുന്നു "
അസി സംശയത്തോടെ നോക്കി..
"പേടിക്കണ്ട... സാരഥി അന്ന് കിച്ചുവിന്റെ വീട്ടിൽ വന്നില്ലേ?? ആ ദിവസം സാരഥി കാട്ടി തന്നതാ ."
"ഓ..."
"ഡ്രെസ്സൊക്കെ ഇഷ്ടപ്പെട്ടായിരുന്നോ?? തന്നെ അന്ന് കണ്ടത് വെച്ചിട്ട ഓർഡർ ചെയ്തത്.. പിന്നെ വെളുത്ത കുട്ടി ആയോണ്ട് മിക്ക നിറവും ചേരുമല്ലോ...."
അത് കേട്ടപ്പോ അവളുടെ നെഞ്ചിൽ ആരോ കുത്തി വലിക്കുന്നത് പോലെ തോന്നി. കിച്ചു തനിക്കായി വാഗി തന്നതാണെന്നാണ് വിചാരിച്ചത്.. പക്ഷെ.. ഇത് ......
"താൻ കയർ... ഫുഡ് കഴിച്ചിട്ട് തിരികെ കൊണ്ടാക്കാം..."
"വേണ്ട... ഞാൻ ഹോസ്റ്റലിന്ന് കഴിച്ചോളാം..."
"അത് പറ്റില്ല.... കയറു.."
സ്മൃതി നിർബന്ധിച്ചപ്പോ അസി പുറകിൽ കയറി... സാരഥി കിച്ചുവിന്റെ കയ്യിൽ നിന്ന് കീ വാഗി ഡ്രൈവിംഗ് സീറ്റിൽ കയറി... കോ ഡ്രൈവിംഗ് സീറ്റിൽ സ്‌മൃധിയും ഇരുന്നു.. കിച്ചു അസിക്കടുത്തായി പിറകിൽ കയറി.
സാരഥി സോങ് പ്ലേ ചെയിതു.. അതിനിടയിൽ സ്‌മൃധിയും സാരതിയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... ന്താണ് സംസാര വിഷയം എന്നത് ക്ലിയർ ആകുന്നില്ലായിരുന്നു...
ഒരു റെസ്റ്റോറന്റ് കണ്ടതും കാർ പാർക്ക് ചെയ്ത് 4 ആളും ഇറങ്ങി.. വയറും ഉന്തി പിടിച്ചു സ്‌മൃധി വളരെ പാട് പെട്ടാണ് നടക്കുന്നത് എന്ന് അസിക്ക് തോന്നി...
അസിയുടെ ദയനീയമായ നോട്ടം കണ്ടതും അസിയെ നോക്കി സ്‌മൃധി ചിരിച്ചു.
"നീ ന്തിനാ ഇതൊക്കെ കണ്ട് പേടിച്ചു നിക്കുന്നത്....സമയം നിനക്ക് ഇനിയും ഉണ്ട്..."
സ്‌മൃധി ചിരിയോടെ പറഞ്ഞതും അസിയിൽ ഭാവങ്ങൾ മിന്നി മറഞ്ഞഹു...
കിച്ചു സ്പീഡിൽ നടന്നു അകത്തേക്കു പോയി ആരോടോ സംസാരിക്കുന്നുണ്ട്... അത് കണ്ട് സാരതിയും പോയി.. താൻ പതിയെ സ്‌മൃതിയോടൊപ്പം നടന്നു... ഒരു ടേബിളിൽ മുടി ഷോർട് ആയി കട്ട് ചെയ്ത് ഇട്ടിരുന്ന ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു.. വേഷം മോഡേൺ ആണ്... ബനിയനും ജീൻസും... സ്‌മൃഥിയെ ചയറിൽ ഇരുത്തി അസി ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി..
"നയന "
അസിയുടെ മനസ്സിൽ ആ പേരും കിച്ചുവിന്റെ റൂമിൽ കയറി വന്നു തന്നെ അടിക്കാൻ വന്നതൊക്കെ ഓർമ വന്നു...
"ഇത്.. ആ വീട്ടിൽ ജോലിക്ക് നിന്ന പെണ്ണല്ലേ "
പുച്ഛത്തോടെ നയന അസിയെ നോക്കി ചോദിച്ചു... അതെ എന്ന രീതിയിൽ കിച്ചു താള ആട്ടി കാണിച്ചു..
"ഇവളെന്തെ നമ്മുടെ കൂടെ?? അതും പുതിയ വേഷത്തിൽ??? തട്ടം ഒക്കെ ഇട്ടു??"
നയന അത് ചോദിച്ചപ്പോഴാണ് കിച്ചുവും അസിയും ഒരു പോലെ ഞെട്ടിയത്...
"അത് ഇവളുടെ ട്വിൻ സിസ്റ്റർ ആയിരുന്നു... ഇവരുടെ പേരെന്റ്സ് ഇന്റർകാസ്റ്റ് ആയോണ്ട് രണ്ട് മക്കളെയും രണ്ട് റിലീജിയനിൽ വളർത്തുന്നു..."
സാരഥി ഞൊടി ഇട കൊണ്ട് പറഞ്ഞ കള്ളം കേട്ട് സ്മൃതി പോലും അന്തിച്ചു നിന്നു...
ഇതൊക്കെ എവിടെന്നു വരുന്നെടാ എന്നൊരു നോട്ടം കിച്ചു സാരഥിക്ക് നൽകി.. സാരഥി ചിരിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ചുണ്ട് പിളർത്തി കാണിച്ചു...
അസി അപ്പോഴും ഒന്നും മിണ്ടിയില്ല.. കിച്ചുവിനെ വീക്ഷിച്ചു കൊണ്ടിരുന്നു... നയനയുമായി ന്തൊക്കെയോ സംസാരിച്ചു ഫുഡ് കഴിക്കുന്നുണ്ട്... അസിക്ക് കഴിക്കാൻ തോന്നിയില്ല..
"ചേച്ചി... എനിക്ക് പാർസൽ എടുത്ത മതി.. കഴിക്കാൻ തോന്നുന്നില്ല..."
അസി സ്‌മൃധിയോട് പറഞ്ഞു വാഷ് റൂമിലേക്കു പോയി... കഴിക്കാതെ അവൾ പോയതും കിച്ചു സ്‌മൃതിയെ നോക്കി.. സ്‌മൃധി കണ്ണ് കൊണ്ട് അസി പോകുന്ന വഴിയേ പോകാൻ എന്ന പോലെ ആക്ഷൻ കാട്ടിയതും കിച്ചു എഴുനേറ്റു..
"അത്.. കിച്ചു കഴിക്കുന്നില്ലേ??"
"മതി.. കൂടുതൽ കഴിച്ചാൽ ഉറഗി പോകും ചിലപ്പോ....ഡ്രൈവ് ചെയ്യണം..."
നയന ഓക്കേ എന്ന് പറഞ്ഞു കഴിക്കുന്നത് തുടർന്നു...
കിച്ചു വാഷിംറൂമിലേക് കയറിയതും അസി കിച്ചുവിന്റെ കയ്യ് പിടിച്ചു വലിച്ചു ചുമരിനോട് ചേർത്ത് നിർത്തി...
"എന്നോടെന്താ മിണ്ടാതെ?? എന്തേലും ഉണ്ടെങ്കിൽ തുറന്നു പറയണം.... അല്ലാതെ ഇങ്ങനെ മനുഷ്യനെ ഇട്ടു വട്ടം കറക്കരുത്..."
അസി ദേഷ്യത്തിൽ പറഞ്ഞത്തിട്ട് പോയതും കിച്ചു ഇപ്പൊ ഇവിടെ എന്താ നടന്നത് എന്ന ചിന്തയുടെ ഒരു നിമിഷം നിന്നു. ശേഷം അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു...
"ചേച്ചി.. ഞാൻ പോകുവാ..."
"അസി.. നമ്മൾ ആക്കി തരാം തിരികെ..."
ഇത് പറഞ്ഞു കൊണ്ട് നിന്നപ്പോഴാ കിച്ചു നടന്നു അടുത്തെത്തിയത് അസി കണ്ടത്...
"വേണ്ട ചേച്ചി... പലർക്കും ബുദ്ധിമുട്ടാകും.. ഞാൻ പോകുവാ... "
"എങ്കിൽ ഈ ബിരിയാണി കൊണ്ട് പൊക്കോ.."
സ്‌മൃധിയിൽ നിന്നും ചിരിയോടെ അതും വാഗി അവൾ സാരഥിയോടും പറഞ്ഞു അവിടെ നിന്നും ഇറങ്ങി നടന്നു.. കിച്ചുവിന് അവളുടെ പിന്നാലെ പോണം എന്തുണ്ടെങ്കിലും അവൻ പോയില്ല.. വെറുതെ എന്തിനാ മോഹിപ്പിക്കുന്നത്.... എനിക്ക് തോന്നിയത് പോലെ ഉള്ള ഇഷ്ടം അവൾക്കും തോന്നിയിരുന്നു എന്ന് തോന്നുന്നു....
അവൻ ഓരോന്നാലോചിച്ചു കാർ ഡ്രൈവ് ചെയിതു... നയന അവളുടെ വണ്ടിയിൽ തിരികെ വരുമെന്നും പറഞ്ഞു...
തിരികെ നടന്നു പോകുമ്പോ അസിക് എന്തോ ചടപ്പ് തോന്നി..
അല്ലെങ്കിൽ തന്നെ ഞാൻ ആരാ?? പണവും കാശും ഒന്നുമില്ലാത്ത കുടുംബം.. പോരാഞ്ഞത്തിട്ട് അവരുടെ റിലീജിയനുമായിട്ട് ചേരുന്നതുമല്ല.. എന്നെ നോക്കാത്തത് ഒക്കെ നന്നായി... പക്ഷെ എന്തിന്റെ പേരിലാ ഞാൻ അയാളെ ചുമരിൽ ചേർത്ത് നിർത്തിയത്...
അവളിൽ ആ നിമിഷം ഒരു മിന്നായം പോലെ കടന്നു പോയി.. അവൾ കണ്ണുകൾ അടച്ചു തുറന്നു..
ശേ വേണ്ടായിരുന്നു... നാണക്കേടായി... നാളെ ഇനി നയനയെ കല്യാണം കഴിച്ചിട്ട് ഇതൊക്കെ പറഞ്ഞു ചിരിക്കുവോ???
അവളിൽ ചിന്തകൾ കൂടി കൂട്ടി തുടങ്ങിയിരുന്നു..
കോച്ചിംഗ് സെന്ററിൽ എത്തിയപ്പോ അഷ്‌റഫ് സർ ചിരിച്ചു കൊണ്ട് കയറുന്ന വാതിൽ തന്നെ നിൽപ്പുണ്ട്..
"ഇത് അല്ലെ ബാഗ് "
മുന്നിലേക്ക് നീട്ടി അവനത് ചോദിച്ചതും അസി അതെ എന്ന് പറഞ്ഞു ബാഗ് വാഗി..
"തന്റെ സ്പോൺസർ ആള് കൊള്ളാല്ലോ.... എന്തായാലും നല്ല മനുഷ്യൻ.."
"അല്ല.. സ്പോൺസർ..."
"ഞാൻ ആരോടും പറയാൻ ഒന്നും പോണില്ല.. അല്ലെങ്കിലേ തന്റെ പിറകെ ക്ലാസ്സിൽ ഉള്ള രണ്ട് മൂന്ന് പേർ ഒലിപ്പിച്ചു നടക്കുന്നുണ്ട്... അത് ഞാൻ ആയിട്ട് കളയുന്നില്ല..."
അസിക്ക് ചിരിയാണ് വന്നത്..
"സർ... സോറി "
"മ്മ്.. തൻസി ചിരിച്ചോ.. പക്ഷെ ഞാൻ പറഞ്ഞത് സത്യമാ..."
"ഞാൻ പോട്ടെ സർ.."
"നിക്കടോ... ഞാൻ ചായ പറഞ്ഞു... ആ ചേട്ടന്റെ ചായ സൂപ്പറാ... തനിക്കും കുടിച്ചിട്ട് പോകാം..."
അപ്പോഴാണ് കയ്യിലെ പൊതിയിൽ അഷ്‌റഫ് നോക്കിയത്...
"ഇത് ബിരിയാണി ആണ്..."
എന്ന് പറഞ്ഞതും ചായ എടുത്ത് വെച്ചു ആ ചേട്ടൻ വിളിച്ചിരുന്നു..
അസിയോടെ അഷ്‌റഫ് പൊതുവെ ഉള്ള ഓരോ കാര്യങ്ങൾ ചോദിക്കുന്നുണ്ട്.. അസിക്ക് അതിനൊക്കെ കൃത്യമായ മറുപടി ഉണ്ടെന്നും അഷ്‌റഫ് മനസ്സിലാക്കി... കഴിക്കാൻ പരിപ്പ് വട കൂടി വാഗി രണ്ടാളും ആസ്വദിച്ചു ചായ കുടിച്ചു...
പോകാൻ നേരം അസി പൊതിയിൽ നിന്നും ഒരു പൊതി എടുത്തു അശ്‌റഫിന് നീട്ടി..
"എനിക്കെന്തിനാടോ ഇത്??"
"സാറിന്റെ കുട്ടിക്ക് കൊടുക്കാലോ..."
അത് കേട്ടതും അവൻ അറിയാതെ ഒന്ന് ചിരിച്ചു പോയി.. ശേഷം അത് വാഗി അവന്റെ വണ്ടിയിലേക് വെച്ചു..
റൂമിൽ എത്തിയ അസിക്ക് താൻ കിച്ചുവിനോട് കാണിച്ച ആ പ്രവർത്തിയിൽ മനസ്സ് തന്നെ കുറ്റ പെടുത്തി കൊണ്ടിരുന്നു....
രാത്രി ആലീസ് വന്നപ്പോ മൂഡാഫായി ഇരിക്കുന്ന അസിയെ കണ്ട് ആലീസ് കാര്യം തിരക്കി.. മടിച് മടിച് ഇന്നുണ്ടായതൊക്കെ ആലീസ് അസിയോട് പറഞ്ഞു...
"അസി.. അയാൾക് അങ്ങനെ ഉള്ള ഇഷ്ടം ഒന്നും ഉണ്ടാകില്ല... ആ കല്യാണത്തിൽ നിന്നും വിളിച്ചോണ്ട് വന്നത് നിനക്ക് നല്ലൊരു ഭാവി തരാൻ വേണ്ടി ആയിരിക്കും.. അതിനായിരിക്കും നിന്നെ പഠിപ്പിക്കുന്നത്..."
ആലീസ് പറഞ്ഞതിനെ എതിർത്തു പറയാൻ ഒന്നും അസിക്ക് തോന്നിയില്ല... അവൾ മിണ്ടാതെ കിടന്നു...
കഴിക്കണ്ടയോ??
ആലീസ് ആണ് ചോദിക്കുന്നത്.. അതിനു അസി അവളുടെ ബാഗിലെക് കൈ ചൂണ്ടി കാണിച്ചു..
"നി ന്തോന്നു കാണിക്കുന്നത് അസി.."
"അത്.. ആ ബാഗിൽ ബിരിയാണി ഇരിപ്പൊണ്ട്.. രണ്ട് പൊതി ഉണ്ടായിരുന്നു.. ഒന്ന് അഷ്‌റഫ് സർ ന് കൊടുത്തു.."
അത് കേട്ട പാടെ ബാഗ് തുറന്നു ആലീസ് പൊതി എടുത്ത് വെച്ചു.. അസിയെയും കൂട്ടി രണ്ടാളും ആസ്വദിച്ചു കഴിച്ചു..
"നിനക്ക് പോക്കറ്റ് മോനേ എന്തേലും തന്നോ അവർ??"
"ഇല്ല... "
ആലിസിന് ശെരിക്കും ന്താ അസിയോട് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു... ഒരു പെൺകുട്ടിക്ക് എന്തെല്ലാം ആവശ്യങ്ങൾ കാണും... എന്ത് കൊണ്ട പൈസ കൊടുക്കാതെ എന്ന് ആലീസ് മനസ്സിൽ പിറുപിറുത്തു...
പിറ്റേന്ന് കാലത്തെ തന്നെ കോച്ചിംഗ് സെന്ററിലേക് പോയ അസിയെ കാത്ത് അഷ്‌റഫ് ക്ലാസ്സ് റൂമിൽ നിക്കുന്നുണ്ടായിരുന്നു.. വൈകുന്നേരം 3 മണി വരെ ആണ് കോച്ചിംഗ്... 3-4 വരെ അഷ്‌റഫ് സർ ബാങ്കിംഗ് ആൻഡ് ഫൈനസ് നെ പറ്റി പറഞ്ഞ് തരാമെന്ന് പറഞ്ഞു.. കൂടാതെ പഠിക്കാനായി കുറച്ചു പോർഷൻ വെച്ചു ഓരോ ദിവസവും തരാമെന്നു ഡൌട്ട്സ് ഉള്ളത് ചോദിച്ച മതിയെന്നും പറഞ്ഞു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ഇന്നലെ എക്സാം തുടങ്ങുക ആണ്.. ബിജു അവന്റെ അമ്മയുടെ അനുഗ്രഹം വാങി കോളേജിലേക് പോയി... രേഷ്മ ബിജുവിനെ കാത്ത് കോളേജ് ഗേറ്റിന്റ മുന്നിൽ തന്നെ ഉണ്ടായിരുന്നു.. ഓരോ ടോപിക്കിനെ കുറിച്ച് പറഞ്ഞ് കൊണ്ട് രണ്ടാളും ഹാൾ ടിക്കറ്റ് നോക്കി എക്സാം റൂം കണ്ടെത്തി..അപ്പോഴാണ് അല്ലുവും രഹനയും ഓരോന്നു പറഞ്ഞു ചിരിച്ചു കൊണ്ട് വരുന്നത് ബിജു കണ്ടത്..
"അല്ലു.. ബെസ്റ്റ് വിശസ്..."
ബിജു അല്ലുവിന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു.. ആ സമയം അല്ലുവിന് അന്നുണ്ടായ സംഭവം ഒക്കെ മനസ്സിലേക്ക് ഇരച്ചു കയറി..ദേഷ്യം കൊണ്ട് അവൻ പല്ലുകൾ കടിച് പിടിച്ചു ബിജുവിന്റെ കൈ തട്ടി മാറ്റി...
ബിജു അപ്പോഴും ചിരിച്ചു കൊണ്ട് നിക്കുന്നത് കണ്ട രശ്മിക്ക് ആശ്ചര്യം തോന്നി... അവൾ ബിജുവിനോട് ഒന്നും ചോദിച്ചില്ല.. പരീക്ഷ കാലം ആയത് കൊണ്ട് തന്നെ ബിജുവിനെ സങ്കട പെടുത്തണ്ട എന്ന് വിചാരിച്ചു രണ്ടാളും എക്സാം ബെൽ കേട്ടതും റൂമികളിലേക് കയറി...
അസിക്കും ഇന്ന് തൊട്ടാണ് ബാങ്കിംഗ് എക്സാം.. അവൾ ഹാൾ ടിക്കറ്റ്റിൽ വന്ന അടുത്ത് തന്നെ ഉള്ള ഒരു കോളേജിൽ നേരത്തെ പോയിരുന്ന്... പേടി ഉണ്ടെങ്കിലും പടച്ചോനോട് എല്ലാം അർപ്പിച്ചവൾ രണ്ടും കൽപ്പിച്ചു എക്സാം എഴുതനായി കയറി....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
വീട്ടിൽ ദേവദാസും നന്ദിനിയും നല്ല വഴക്കായി എന്നതിന് ഉദാഹരണം ആണ് രണ്ടാളും വെവ്വെറേ മുറികളിൽ കിടക്കുന്നതും നേരിട്ട് മിണ്ടാത്തതും എല്ലാം... രണ്ടാളും ഓഫീസിലേക്ക് പോകുമ്പോ രുഗ്മിണി അമ്മ താടിക്കും കൈ വെച്ചു നോക്കി നിക്കുക ആണ്..
"എങനെ പൊക്കൊണ്ടിരുന്നതാ.... എല്ലാം ദൈവത്തിന്റെ ഓരോ കളികൾ.."
അവർ പറഞ്ഞത്തിട്ട് തിരിഞ്ഞു നോക്കിയതും കിച്ചുവിന്റ മുഖത്ത്....
തുടരും.....
#📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #❤ സ്നേഹം മാത്രം 🤗
മഴയുടെ കിലുക്കം - 15
✍🏻Ishalin muhabath
Insta id : ishal_ayisha_muhabath
കോച്ചിംഗ് സെന്ററിലേക് പോകുന്ന വഴി അസി കുറച്ചു വേഖത്തിൽ കാലുകൾ ചലിച്ചു.. പെട്ടെന്ന് ആണ് ഒരു വണ്ടി തനിക് മുന്നിൽ കൊണ്ട് ചവിട്ടി നിർത്തിയത്... അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അസിയുടെ നെഞ്ച് ഇടുപ്പ് വർധിച്ചു....
"ആലിബിക്ക..."
അസിയുടെ ചുണ്ടുകൾ മൊഴിഞ്ഞു..
"നീ.. നീ ന്താ ആസിയ ഇവിടെ??"
അവന്റെ കണ്ണുകളിൽ കളഞ്ഞഹു കിട്ടിയ ന്തോ കണ്ട് കിട്ടിയ അനുഭൂതി നിറഞ്ഞഹ് നിന്നിരുന്നു..
"അത്.. ഞാൻ...."
"പറ ആസിയ.... നിന്നെ കാണാനില്ല എന്നൊക്കെ ഉള്ള കാര്യം വീട്ടിൽ വന്നപ്പോഴ അറിയുന്നത്.. ന്താ പറ്റിയത് "
"ആലിബിക്ക.. എനിക്ക് ക്ലാസ്സുണ്ട് ഇപ്പൊ...പിന്നെ ഒരിക്കൽ സംസാരിക്കാം..."
അവന്റെ മറുപടിക്ക് പോലും കാത്ത് നിക്കാതെ അസി ഓടുകയാണ്... അവളുടെ ഹൃദയം വേഖത്തിൽ ഇടിക്കുന്നുണ്ട്... ഓടിയ ഓട്ടം കൊണ്ട് നിമിഷ നേരം മതിയായിരുന്നു കോച്ചിംഗ് സെന്ററിൽ കേറാൻ ആയിട്ട്...
ഓടി പോയി ഒരു മൂലയിൽ ചേർന്ന് കിടന്ന ബെഞ്ചിൽ ഇരുന്ന് നെഞ്ചിടിപ്പ് ക്രമ പെടുത്താൻ ശ്രേമിച്ചു... ബാഗ് തുറന്നു ഒഴിഞ്ഞ കുപ്പിയുമായി പെട്ടെന്ന് തന്നെ ഫിൽറ്ററിൽ നിന്നും വെള്ളം എടുത്തു കുടിച്ചു..
"ന്താ ആസിയ.. ന്ത് പറ്റി??"
തന്റെ പേര് കേട്ട് കുടിച് കൊണ്ടിരുന്ന വെള്ളം തലയിൽ കയറിയതും വന്ന ആള് തന്നെ തലയിൽ തട്ടി കൊടുത്തു..
ആരാണാതെന്ന് നോക്കിയതും അഷ്‌റഫ് സർ ആയിരുന്നു അത്..
"ഒന്നുമില്ല.. വരുന്ന വഴി പട്ടി ഓടിച്ചു.. അതാ... "
"ആ.. ഇപ്പോഴത്തെ കാലത്ത് കൂടുതലും പട്ടിയെ ആണ് പേടിക്കേണ്ടത്..."
അഷ്‌റഫ് സർ ഒഴുക്കൻ മട്ടിൽ പറഞ്ഞു പോയതും അസി അയാളെ സംശയത്തോടെ നോക്കി...
അന്നത്തെ ദിവസം അസി ആകെ മൂഡ് ഓഫ് ആയിരുന്നു ക്ലാസ്സിൽ... മിക്ക ചെക്കന്മാരും അത് മനസ്സിലാക്കിയിരുന്നു... ഉച്ചക്ക് ചോർ കഴിക്കാൻ ഒന്നും അസി പോയില്ല ഹോസ്റ്റലിലേക്ക്....ആലിബിനെ പേടിച്ചിട്ട് തന്നെ ആയിരുന്നു... കാന്റീനിലും പുറത്ത് ഹോട്ടലിലും ഒക്കെ പോയി എല്ലാരും ആഹാരം കഴിക്കാൻ പോയ സമയം അസി തന്റെ ബാഗും കെട്ടി പിടിച്ചു ന്തോ ഓർത്തു കൊണ്ടിരുന്നു... ഇതേ സമയം അഷ്‌റഫ് സർ തനിക് കഴിക്കാൻ ഉള്ള ഫുഡും വാഗി പോകുക ആയിരുന്നു.. അസിയെ ക്ലാസ്സിൽ കണ്ട് സർ ഡോറിൽ മുട്ടി...
അസി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു...
"ന്താടോ?? കഴിക്കാൻ പോയില്ലേ??"
അസിയുടെ കണ്ണുകൾ നനവ് ഉള്ളത് പോലെ അഷ്‌റഫ് കണ്ടു... സർ അതെ പറ്റി ഒന്നും ചോദിക്കാനും പോയില്ല...
"താൻ വാ.. വിരോധം ഇല്ലേൽ ഇതിന്ന് കഴിക്കാം.. ഇനി നമ്മളെന്ന് കഴിക്കുന്നത് തനിക് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട ട്ടൊ... "
അഷ്‌റഫ് അത് കൂടി കൂട്ടി ചേർത്തപ്പോ അസിക്ക് നിരസിക്കാൻ തോന്നിയില്ല.. പക്ഷെ എങനെ ഒരു സർ ന്റെ കയ്യിന്ന്.... അവളുടെ മനസ്സിൽ അവളോട് ചോദിച്ചു..
"കൂടുതൽ ഒന്നും ചിന്തിച്ചു കൂട്ടണ്ട.... കഴിക്കാൻ വാടോ "
അസി മടിച് സർ ന്റെ അടുത്ത് പോയി നിന്നു.. അഷ്‌റഫ് മേശപ്പുറത് തന്റെ പൊതി തുറന്നു വെച്ചു...
കുറെ കറികൾ ഒക്കെ ഉള്ള ഒരു പൊതി.. ചോറും ചമ്മന്തിയും അവിയലും തോരനും മീൻ പൊരിച്ചതും അച്ചാറും മുട്ട പൊരിച്ചതും നെല്ലിക്ക ഉപ്പിലിട്ടതും ബീറ്റ്റൂട്ട് കറിയും...
അഷ്‌റഫ് തന്നെ അവൾക്കായി ഒരു ഭാഗം തിരിച്ചു വെച്ചു കൊടുത്തു..അവൾ മടിയോടെ കഴിച്ചു... അഷ്‌റഫ് വാ തൊഴാതെ കുറെ എന്തൊക്കെയോ പറയുന്നുണ്ട്.. അസി എന്നാൽ അതൊന്നും ശ്രേദ്ധിക്കുന്നതേ ഇല്ല... അഷ്‌റഫ് അത് മനസ്സിലാക്കിയിരുന്നു എങ്കിലും അവൻ അവളോടത് ചോദിക്കാനും പോയില്ല...
കഴിച് കഴിഞ്ഹു പൊതി വേസ്റ്റ് ബിനിൽ ഇട്ടിട്ട് കൈ കഴുകി രണ്ടാളും തിരികെ വരുന്ന സമയം അഷ്‌റഫ് അവളോട് ചോദിച്ചു..
"ഈ വഴിയിൽ വെച്ചു ആരേലും കാണുമ്പോ എന്തിനാ പേടിച്ചു ഓടുന്നത്..."
അഷ്‌റഫ് ചോദിച്ചപ്പോ അസി പിരികം ചുള്ക്കി സംശയ പൂർവ്വം അശ്‌റഫിനെ നോക്കി...
"താൻ കാലത്തെ ആരെയോ കണ്ട് ഓടുന്നത് കണ്ടായിരുന്നു.. അതാ.."
അശ്‌റഫിൽ നിന്നും കേട്ടത് ഓർത്തതും ആലിബിന്റെ മുഖം ഓർമ വന്നു...
"അത് ആലിബിക്ക..."
അത്ര മാത്രമേ അവൾ പറഞ്ഞോളു... അഷ്‌റഫ് കൂടുതൽ ചോദിക്കാൻ നിന്നില്ല... നേരെ അവൻ കേബിനിലേക് പോയി.. അസി ക്ലാസ്സിലേക്ക്....
വൈകുന്നേരം അസി പേടിയോടെ ആണ് നടന്നു തുടങ്ങിയത്.. ആ രണ്ട് കണ്ണുകൾ ചുറ്റിലും പരതുന്നുണ്ടായിരുന്നു... കണ്ടു... രാവിലെ കണ്ട സ്ഥലത്ത് ആലിബ് നിക്കുന്നുണ്ട്... അവളെ അവനും കണ്ടു എന്നത് അവൻ കൈകൾ ഉയർത്തി കാണിച്ചപ്പോൾ അസിക്കും മനസ്സിലായി...
നേരെ അവന്റെ മുന്നിൽ ചെന്ന് നിന്നു.. അവന് മുഖം കൊടുക്കാൻ എന്ത് കൊണ്ടോ അവൾക് തോന്നിയില്ല...
"ആസിയ.... ചായ കുടിക്കാൻ പോയാലോ??
ആലിബ് അസിയോട് ചോദിച്ചപ്പോ അസി സമ്മതം മൂളി...
അന്ന് തേണ്മിട്ടായി വാങ്ങണം എന്ന് ഉറപ്പിച്ചു വന്നിട്ട് അത് മേടിക്കാതെ പോയ കടയിൽ തന്നെ ആലിബ് അസിയുമായി ചെന്ന് നിന്നു.. അവളുടെ കണ്ണുകൾ ആലിബിന്റെ കയ്യിൽ എടുത്ത സാധനം കണ്ട് തിളങ്ങി...
തെണ്മിട്ടായി..... അസിയുടെ വായിൽ വെള്ളം ഊറി.. എത്ര നാളായി കഴിച്ചിട്ട്... പണ്ട് ഉമ്മ വാഗി തരുമായിരുന്നു.... പിന്നെ പിന്നെ അതും ഇല്ലാണ്ടായി.... അവളുടെ കണ്ണുകളിൽ ചെറിയ നനവ് പടർന്നു... പൈസ കൊടുത്ത് ആലിബ് ആ തേമിട്ടായി അസിക്ക് നേരെ നീട്ടി.. ശേഷം കുറച്ചു അപ്പുറത്തുള്ള കടയിൽ കയറി രണ്ട് ചായയും വടയും പറഞ്ഞു.. ഇരുപ്പടത്തിൽ ഇരുന്നു..അവിടെത്തെ ടിവിയിൽ ഏതോ സിനിമ ഓടുന്നുണ്ട്... ആലിബ് അത് ശ്രേദ്ധിക്കുന്നുമുണ്ട്.. ചായ ചൂടെ മേശ പുറത്ത് വന്നു..
"നീ എങനെ ആസിയ ഇവിടെ വന്നത്?"
"അത്... അതൊക്കെ വലിയ കഥ ആണ്.."
"മ്മ്... ഞാൻ നിന്റെ വീട്ടിൽ പോയിരുന്ന്.. അപ്പൊ രഹന കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു..."
"ഉമ്മ.. ഉമ്മയെ കണ്ടോ??"
അവൾക്ക് പെട്ടെന്ന് അത് ചോദിക്കാൻ ആയിരുന്നു തോന്നിയത്..
"കണ്ടു... ദേഹത്താകെ മുറിവും പാടും... ഒട്ടും വയ്യാണ്ട് ഒരു മുറിയിൽ കിടക്കുന്നു..."
"അപ്പൊ... അയാൾ വീണ്ടും തല്ലി അല്ലെ..."
"അത് പതിവ് ആണല്ലോ... നിന്നെ കാണാത്ത കാര്യത്തിന ഇപ്പൊ തല്ല് കൊള്ളുന്നത് എന്ന രഹന പറഞ്ഞത്..."
"അറിയാം.... ഇതല്ലേൽ വേറേ എന്തേലും പറഞ്ഞു എന്റെ ഉമ്മയെ നോവിക്കുന്നത് അയാൾക് ഹരം ആണല്ലോ.."
നിസ്സംഗതയോടെ അവളത് പറഞ്ഞപ്പോ ആലിബ് അസിയെ നോക്കി..
"ആലിബിക്ക നാട്ടിലേക്ക് ഇപ്പൊ.... "
"പോയിട്ട് ഇപ്പൊ രണ്ടര കൊല്ലം ആയെങ്കിലും നാട്ടിൽ വരാതെ അന്യ നാട്ടിൽ സ്ഥിര പൊറുതിക്ക് പറ്റുവോ??"
"മ്മ്..."
"അല്ല.. താൻ ഇപ്പൊ എവിടെയാ താമസം??"
"ഇവിടെ അടുത്തുള്ള ഹോസ്റ്റലില.. പക്ഷെ ഞാൻ ഇവിടെ ഉണ്ടെന്ന് മറ്റാരും അറിയാൻ പാടില്ല..."
"ഞാൻ പറയില്ല... പോരെ...."
അവസാന ചായയും ആ ഗ്ലാസിൽ നിന്നും കുടിച് ആലിബ് എഴുന്നേറ്റു പോയി പൈസ കൊടുത്തു... അസി പതിയെ അവന്റെ പിന്നാലെയും...
"അപ്പൊ ശെരി ആസിയ... ഇനി വല്ലപ്പോഴും കാണാം..."
ആലിബ് യാത്ര പറഞ്ഞു അവിടെ നിന്നും പോയി..
അസി നേരെ ഹോസ്റ്റലിലേക്ക് എത്തി.. തെണ്മിട്ടായി മേശ പുറത്ത് എടുത്ത് വെച്ചു കുളിക്കാൻ പോയി... എന്തൊക്കെയോ പഠിച്ചു കഴിഞ്ഹു അവൾ ഓരോന്നു ആലോചിച്ചു ഉറങ്ങി പോയി.. അപ്പോഴാണ് ആലീസിന്റെ എൻട്രി..
"ഹായ്.. തെണ്മിട്ടായി...."
കൊതിയോടെ പറഞ്ഞു ആലീസ് തെണ്മുട്ടായി ഒറ്റയടിക്ക് 3 എണ്ണം എടുത്തു വായിൽ ഇട്ടു..
"ഇന്നെന്ത് പറ്റി ഇത് വാഗിക്കാൻ??"
"അത്... ഞാൻ വാങിയതല്ല..."
"പിന്നെ ആര് 🤔"
"അതൊക്കെ പറയാം.. നീ കുളിച്ചിട്ട് വാ... എന്നിട്ട് പോയി വല്ലോം കഴിക്കാം.."
അസി അവളെ ഉന്തി തല്ലി കുളിക്കാൻ വിട്ടു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"അല്ലു... എക്സാം അടുത്ത് വരുകയാണ്.. രണ്ടക്ഷരം പഠിക്കാൻ നോക്ക്.. നിന്റെ ഭവിക്കട്ടെ വേണ്ടിയിട്ട ഇതൊക്കെ പറയുന്നത്.."
കിച്ചു അല്ലുവിനെ വഴക് പറയുകയാണ്..
"ഏട്ടാ... ശെരിക്കും ഭാവി എപ്പോഴാ തുടങ്കുന്നത്?? പത്തിൽ പഠിച്ചപ്പോൾ പറഞ്ഞു അതാണ് ഭാവി എന്ന്.. പ്ലസ് ടു ആയപ്പോ അപ്പോഴും പറഞ്ഞു.. ഇപ്പൊ ധ ഡിഗ്രിക്കും ഇതന്ന... ഇതൊക്കെ പഠിച്ചിട്ട് എന്ത് ഗുണം ഉണ്ട് "
"ഡ.. നീ വലിയ വീര വാഖ്യാഗ്ഗൾ ഒന്നും മുഴക്കണ്ട.. മര്യാദയ്ക്ക് പഠിച്ചോ... സ്വന്തം കാലിൽ നിക്കാൻ നോക്ക്.."
"ശെരി ഏട്ടാ... "
അല്ലു ദേഷ്യത്തിൽ കണ്ട് കൊണ്ടിരുന്ന ടീവി ഓഫാക്കി നേരെ മുറിയിലേക് പോയി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
അസിയും ആലീസും മെസ്സിൽ നിന്നും തിരിച്ചു വന്നപ്പോ അസി ആലിബിനെ കണ്ട കാര്യം ഒക്കെ പറഞ്ഞു..
"ശെരിക്കും ആരാ ആലിബ്"
ആലീസ് കുസൃതിയോടെ ചോദിച്ചു... അസിയുടെ മുഖത്ത് പല ഭാവങ്ങളും മിന്നി മറഞ്ഞഹു..
"ഞാൻ ആരോടും മിണ്ടാതെ കുട്ടിയായിരുന്നു എന്ന് പറഞ്ഞില്ലേ?? അത് സത്യമാ.. പക്ഷെ ഈ ആലിബിനോട് മാത്രം എന്തോ മിണ്ടാൻ ഇഷ്ടായിരുന്നു... രഹനയുടെ വാപ്പ കാണാതെ ഒക്കെ എന്നെയും ഉമ്മയെയും കാണാൻ വരും... രണ്ട് വീടുകൾക്ക് അപ്പുറമാണ് വീട്... ഏതൊക്കെയോ ദിവസങ്ങളിൽ ന്റെയും ഉമ്മയുടെയും പട്ടിണി മാറ്റിയിട്ടുണ്ട്..."
അസിയുടെ മുഖത്ത് നിരാശ പടരുന്നത് പോലെ ആലിസിനു തോന്നി..
"ആലീസെ.. ഇഷ്ടമാണോ അതോ സഹനുഭൂതിയുടെ പേരിൽ തോന്നിയ ഒരു... ഒരു ആകർഷണം ആണോ എന്നൊന്നും അറിയില്ല..."
അവളുടെ നെഞ്ചിൽ പിടിച്ചു.... ദുഖത്തോടെ...തൊണ്ട ഇടറുന്നുണ്ടായിരുന്നു...
"അസി..."
ആലീസ് അസിയുടെ കയ്യിൽ പിടിച്ചു
"പേടിക്കണ്ട.. ആലീസ്.. ഞാൻ ഓക്കേ ആണ്..."
അസി നേർത്ത പുഞ്ചിരിയോടെ ആലീസിനോട് പറഞ്ഞു..
രണ്ടാളും റൂമിൽ എത്തിയതും ആലീസ് തന്റെ ജോലി സ്ഥലത്ത് നടന്ന കാര്യങ്ങൾ ഒക്കെ അസിയുമായി ഷെയർ ചെയ്യുക ആണ്....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ബിജു രാത്രി കാൽ കഴപ് കാരണം അമ്മയുടെ ഏതൊക്കെയോ മരുന്നുകൾ എടുത്ത് ഇടുവാണ്... കുറെ നേരം നിക്കുന്നതിന്റെ ഒക്കെ കടച്ചിൽ കാലിനു ഉണ്ട്... നടുവിനും ചെറിയ തോതിൽ... എന്തായാലും നാളെ ശമ്പളം കിട്ടും... അവനത് ആലോചിച്ചപ്പോൾ തന്നെ എന്തൊരു ആശ്വാസം.... അവന്റെ മനസ്സിൽ എന്തൊക്കെയോ ലക്ഷ്യങ്ങൾ നിറഞ്ഞു നിന്നു.. മരുന്നിട്ട് നീട്ടി വെച്ച ശേഷം എക്സാം പോർഷൻസ് ഓരോന്നും കവർ ചെയ്യാൻ തുടങ്ങി... 3 മണിക്ക് കണ്ണിൽ ഉറക്കം കിട്ടാതെ കാളിന്ദി എഴുന്നേറ്റു നോക്കിയതും ബിജു പഠിക്കുന്നത് കണ്ടപ്പോ അവൾ സന്തോഷത്തോടെ എഴുനേറ്റു പോയി കട്ടൻ ഇട്ടു കൊണ്ട് വന്നു കൊടുത്തു.. അവരും അവന്റെ അടുത്ത് ഇരുന്നു ഒരു ഗ്ലാസ് കട്ടൻ കുടിച്ചു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"കരീമേ.. ഒരെണ്ണം കൂടി ഒഴിച്ചേ ആ ഗ്ലാസ്സിലേക്.."
ഇബ്രാഹീം സിഗരറ്റ് വലിച്ചു കൊണ്ട് കരീമിനോട് പറഞ്ഞു..
"സേട്ട് വിളിച്ചു... അയാൾക് കൊടുക്കാൻ ഉള്ള അടുത്ത പെണ്ണ് ശെരിയായോ എന്ന് ചോദിച്ചു.."
കരീം ഗ്ലാസ്സിലേക്ക് മദ്യം ഒഴിച്ച് കൊണ്ട് പറഞ്ഞു..
"അയാൾക് ആരും തൊടാത്ത പെണ്ണ് തന്നെ വേണ്ടേ... ആസിയയിൽ അയാൾക് നോട്ടം ഉണ്ടായിരുന്നു.. ഇനി പുതിയ ഒന്നിനെ നീ വിചാരിച്ചാൽ കിട്ടുമല്ലോ??"
ഇബ്രാഹീം ഒരു പഫ് പുറത്തേക് വിട്ട് കൊണ്ട് പറഞ്ഞ്ഹു..
"ആരെയും ഇപ്പൊ കിട്ടാൻ ഇല്ലാലോ... ഫ്രഷ് ഒന്നും നമ്മുടെ കയ്യിൽ ഇല്ലല്ലോ.. പിന്നെ ഉള്ളത് ആ രഹനയ.."
കരീം ഇബ്രാഹീംമിനെ നോക്കി കൊണ്ട് ചിരിച്ചു..
"അവളെ സേട്ടിന് കൊടുത്ത നമ്മൾ കണ്ട സ്വപ്നങ്ങൾ ഒക്കെ എന്ത് ചെയ്യും??? നീയും കുറെ മോഹിച്ച അല്ലെ അവളെ??"
"അതൊക്കെ ശെരിയാ.. സേട്ടിന് കൊടുത്തിട്ട് ഒരു രാത്രി ആയാലും മതി അല്ലോ നമ്മുക്ക്..."
കരീം പറഞ്ഞതും ശെരിയാണല്ലോ എന്ന ചിന്ത ഇബ്രാഹീംമിലും ഉണർന്നു...
"നോക്കാം..."
മലർന്നു കിടന്ന് കൊണ്ട് അയാൾ പുക പുറത്ത് വിട്ട്...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
പിറ്റേന്ന് കാലത്ത് സൈനബ പതിയെ എഴുന്നേറ്റു അടുക്കളയിലേക് പോയി... ആകെ ചായ ഇടാനും പാൽ ചൂടാക്കാനും മാത്രമാണ് വാപ്പയും മോളും ഇവിടേക്ക് വരുന്നത്.. അല്ലതെ ഭക്ഷണം എല്ലാം പുറത്ത് നിന്നാണ്.. എന്നിട്ടും അടുക്കളയുടെ കോലം കണ്ട് സൈനബക്ക് ദേഷ്യം വന്നു.. അവർ പൈപ്പിൽ നിന്നും വെള്ളം പിടിച്ചു ഒരു ഗ്ലാസ് കുടിച്ചിട്ട് നേരെ റൂമിൽ തന്നെ പോയി...
ഈ സമയം രഹന റെഡി ആകുക ആണ്... അവളുടെ സ്പ്രേയുടെ ഗന്ധം സൈനബയുടെ മൂക്കിലേക്ക് തുളച്ചു കയറി...
"ഇവളിതൊക്കെ അടിച്ചു പഠിക്കാൻ തന്നെ അള്ള പോകുന്നത്??"
സൈനബ മനസ്സിൽ ഓർത്തു..
രഹന താഴേക്കു വന്നു മേശ പുറത്ത് ഇരുന്ന ഒരു ഗ്ലാസ് പാലെടുത് കുടിച്ചു നേരെ ബസ് സ്റ്റോപ്പിലേക് നടന്നു... കുറച്ചു അപ്പുറത്തായി ഒരു ജീപ്പ് കണ്ടതും രഹന സംശയത്തോടെ നോക്കി.. കരീം അല്ലെ അത്.. അവളിൽ സംശയം ഉളവായി... ആ സമയം തന്നെ കരീം ഡോർ തുറന്നു പുറത്തേക് ഇറങ്ങി... രഹനയെ നോക്കി നന്നായി ഒന്ന് ചിരിച്ചു.... രഹന അയാൾക്കും ചെറിയ പുഞ്ചിരി നൽകി..
"വാ.."
അയാൾ ചുണ്ടനക്കി കൊണ്ട് അവളോട് പറഞ്ഞ്ഹു ജീപ്പിലേക് കയറി.. രഹന ചുറ്റും നോക്കിയ ശേഷം അതിലേക് കയറി... കരീം ഒന്നും മിണ്ടാതെ അപ്പൊ തന്നെ വണ്ടി കത്തിച്ചു വിട്ടു....
ജീപ്പ് ചെന്ന് നിന്നത് കരീമിന്റെ ഔട്ട് ഹൗസിന്റെ മുന്നിലാണ്... രഹന ചുറ്റും നോക്കി..
"ന്തിനാ ഇവിടെ?"
"നീ വാ.... പേടിക്കണ്ട.. ഇവിടെ വേറേ ആരും ഇല്ല..."
"ഇബ്രാഹീം മാമ"
"അയാൾ രണ്ട് ദിവസത്തേക്കു ഒരു ബിസിനെസ്സ് ആവശ്യത്തിന് പോയേക്കുവാണ്... നീ പേടിക്കണ്ട... അയാൾ ഇത് അറിയില്ല.... "
രഹന സംശയത്തോടെ അയാളോടൊപ്പം പോയി...
വാതിൽ തുറന്നു കരീം രഹനയെ അകത്തേക്കു കയറ്റി വാതിൽ കുറ്റിയിട്ടു...
ശേഷം രഹനയെ അയാൾ കെട്ടിപ്പുണർന്നു.... രഹന ഒരു നിമിഷം നിശബ്ദ ആയി നിന്നു... തിരിച്ചു അവളുടെ കയ്യികൾ അയാളെ പുണരാത്തത്തിൽ കരീമിന് അവളോട് പരിഭവം തോന്നി... അയാളിൽ നിന്നും അവളെ കുറച്ചു അകറ്റി നിർത്തി ഇട്ടിരുന്ന ജുബ്ബ അയാൾ ഊരി മാറ്റി...
"ഞാൻ നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല രഹന.. നിന്റെ ശരീര ഭംഗിയും ആകൃതിയും എല്ലാം എന്നെ ഉൽമത്തൻ ആക്കിയിട്ടുണ്ട്... അത് കൊണ്ടാണ് ഇബ്രാഹീം പോലും അറിയാതെ നിന്റെ നമ്പർ ഞാൻ അയാളിൽ നിന്നും സങ്കടിപ്പിച്ചു എടുത്തതും നിന്നോട് ചാറ്റ് ചെയ്തതും ഒക്കെ...."
വളരെ ആകർഷണം തോന്നുന്ന രഹനയുടെ നോട്ടം അയാളിൽ വികാരം ഉണർത്തി..
ശേഷം അവളെ അയാളുടെ നെഞ്ചിലേക് വലിച്ചു ചേർത്തു... അവളുടെ മർദ്ദവം അയാളുടെ നെഞ്ചിൽ അമർന്നതും അയാളുടെ ഉള്ളം ചൂട് പിടിച്ചു.. കണ്ട വീഡിയോസിൽ എല്ലാം രഹനയെ ഉള്ള് കൊണ്ട് മോഹിച്ചത് കൊണ്ട് തന്നെ അയാൾ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്ത് ആ ചുണ്ടുകൾ ഞൊടി ഇട കൊണ്ട് കവർന്നു....
അവളും ആവോളം അത് ഇഷ്ടപ്പെട്ടു... കരീമിന്റെ കൈ മൃദുലമായ മർദ്ദവതിൽ അമർന്നു... രഹന ഒന്ന് ഉയർന്നു താണു.. രഹന ഇട്ടിരുന്ന ടോപിന്റെ സ്ലീവിൽ കൂടി അയാൾ കൈ അകത്തേക്കു കയറ്റി.... മുഴച്ചു നിന്നിരുന്ന മർദ്ദവതിൽ എത്തിയതും രഹനയിൽ നിന്നും ഉണ്ടായ സീൽകാരം അയാളെ വികാരഭരിതനാക്കി.....
"മതി..... കോളേജിൽ പോണം... "
രഹന മനസ്സില്ല മനസ്സോടെ പറഞ്ഞു..
"ഇവിടെ വെച്ചു നിർത്താനോ?? പറ്റില്ല..."
"ഞാൻ വരാം... ഇപ്പൊ പോയെ പറ്റു... ഗ്രൂപ് സ്റ്റഡി വെച്ചിരിക്കുക ആണ്... പോയില്ലെങ്കിൽ വീട്ടിലേക്കു വിളിക്കും മിസ്സ്..."
"ശേ...."
അയാളിൽ നിരാശ പടർന്നു... ഈർഷ്യ നിറഞ്ഞഹു.. കയ്യിൽ കിട്ടിയതിനെ വിട്ട് കളയാൻ അയാൾക് മനസ്സ് വന്നില്ല....
വീണ്ടും ആ ചുണ്ടുകളെ നുണഞ്ഞഹു.. ആ ചണ്ടുകൾക്ക് സ്വാദ് ഉള്ള പോലെ അയാൾ അത് ചപ്പി ആസ്വദിച്ചു.......
രഹനയുടെ കയ്യിൽ അയാളുടെ കഴുത്തിലൂടെ ചുറ്റി വരിഞ്ഞഹ്..
"പോട്ടെ.. സമയം ആയി"
കിതച്ചു കൊണ്ട് അയാളെ കൈ കൊണ്ട് തടഞ്ഞഹ് രഹന ഉടനെ തന്നെ മുഖം എല്ലം കഴുകി ഡ്രസ്സ് നേരെ വെച്ചു ബാഗും കൊണ്ട് ഇറങ്ങി...
കരീം തന്നെ കോളേജിന്റെ അടുത്തായി ആരും ശ്രേദ്ധിക്കാത്ത സ്ഥലത്തു രഹനയെ ഇറക്കി വിട്ടു...
"ടേക്ക് കെയർ ബേബി.. ഐ വിൽ വെയിറ്റ് ഫോർ യു "
കരീം അവൾക്കായി മെസ്സേജ് ഇട്ടു.. പക്ഷെ സിം മാറ്റി ഇട്ടിരിക്കുന്നത് കൊണ്ട് തന്നെ ആ മെസ്സേജ് രഹന അറിഞ്ഞില്ല...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ബിജുവും രേഷ്മിയും ഗ്രൂപ്പിൽ സ്റ്റഡി കഴിഞ്ഹു ക്ലാസിനു പുറത്ത് നിക്കുവാണ്...
"ഇന്ന് രഹനയെ കൊണ്ടാക്കിയത് ഇബ്രാഹീംമിന്റെ ഉറ്റ കൂട്ടുകാരൻ കരീം ആണ്...ഞാൻ വരുന്ന വഴി കണ്ടിരുന്നു..."
ബിജു മറുപടി ഒന്നും തന്നെ മിണ്ടിയില്ല..
"ആ പാവം അല്ലുവിനെ അവൾ ചതിക്കുവാ.. നല്ല വൃത്തിക്ക് അവനെ ചീറ്റ് ചെയ്യുവാണവൾ..."
രശ്മി പറഞ്ഞതം ബിജുവിൽ പ്രത്യേകിച്ച് ഭാവ മാറ്റം ഒന്നും ഉണ്ടായില്ല...
ഇവർ അറിയാതെ രണ്ട് ചെവികൾ രശ്മിയുടെ വാക്കുകൾക്ക് ചെവിയോർത്തു പോയി...
തുടരും... #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #❤ സ്നേഹം മാത്രം 🤗
മഴയുടെ കിലുക്കം - 14
✍🏻Ishalin muhabath
നന്ദിനിയിൽ വന്ന മാറ്റം ദേവദാസിനു ഒട്ടും അംഗീകരിക്കാൻ പറ്റാത്തത് ആയിരുന്നു..
"നിനക്കെന്താ നന്ദിനി പെട്ടെന്ന് ഒരു മാറ്റം??"
ദേവദാസ് അയാളിൽ ഉണ്ടായ അമർഷത്തെ കടിച്ചമർത്തി കൊണ്ട് ചോദിച്ചു..
"പെട്ടെന്നൊ.??? ഞാൻ അല്ലാതെ ഏതേലും ഒരു ഭാര്യ നിങ്ങളെ പോലെ കണ്ടവൽമാരുടെ പുറകെ പോകുന്ന ഒരാളെ ഭർത്താവ് ആയി വെച്ചു കൊണ്ടിരിക്കോ?? എനിക്ക് അത് പറ്റി എന്നത് എന്റെ പരാജയം ആയി കാണരുത്..."
"നന്ദിനി.. താൻ.. തനിക്ക് ഇപ്പൊ ഇതൊക്കെ "
"നിങ്ങൾ എന്നെ കൊണ്ട് പറയിപ്പിക്കുക അല്ലെ...നിങ്ങൾ ചെയ്യുന്നത് പോലെ ഞാനും ഇതേ പോലെ കണ്ടന്മാരെ ഒക്കെ തേടി പോയാൽ നിങ്ങൾക് ന്ത് തോന്നും???എന്റെ മനസമാധാനം ഒക്കെ എന്നെ പോയതാ... ന്റെ മക്കളെ ഓർത്തിട്ട ഞാൻ..."
അവരുടെ തൊണ്ട ഇടറി എന്നല്ലാതെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വന്നില്ല.... അത്രക് ദൃടം ആയിരുന്നു ഓരോ വാക്കുകളും അതെ പോലെ സംസാര ഷൈലികളും...
"താൻ എന്നോട് ചെയ്യുന്നതൊക്കെ ഞാൻ അറിയുക തന്നെ ആയിരുന്നു... പക്ഷെ ഞാൻ അറിയാത്ത ഭാവം നടിച്ചു.. നിങ്ങൾ ഓരോ ടൂറെന്നും പറഞ്ഞു പോയിട്ട് വരുമ്പോ എന്റെ ശരീരത്തെ കാമിക്കുന്നത് പോലും ഞാൻ വെറുപ്പോടെ ആണ് കാണുന്നത്....വേറെ പലരോടെയും പോയി അഴിഞ്ഞടിയിട്ട് എന്റെ അടുത്ത് നിങ്ങൾ വരുമ്പോഴും നിങ്ങളുടെ ശ്വാസം എന്റെ ശരീരത്തിൽ പതിക്കുമ്പോഴും ഞാൻ നിങ്ങൾ കണ്ടിട്ടുള്ളവൾ മാരെ പോലെ ആയോ എന്നൊരു വ്യാധി എന്നിലും നിറഞ്ഞത്തിരുന്നു.... ഇനി വയ്യാ... തന്നെ ആ പെൺകുട്ടി ചുണ ഉള്ളതോണ്ട് തലക്ക് അടിച്ചു വീഴ്ത്തി.. അല്ലെങ്കിൽ മകളുടെ പ്രായം ഉള്ള അവളെ...."
നന്ദിനിക്ക് പറഞ്ഞത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല....
അവർ വാശിയിൽ ഡോർ ചാരിയിട്ട് പുറത്തേക് ഇറങ്ങി... സന്തോഷത്തിന്റെ മുഖം മൂടി അണിഞഹു കൊണ്ട്...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ബിജു ഒരു ചെറിയ സൂപ്പർ മാർക്കറ്റിൽ ജോലിക്കായി കയറി... രാവിലെ 6-8.30 വരെയും പിന്നെ കോളേജ് കഴിഞ്ഞു വൈകുന്നേരം 5 മുതൽ രാത്രി 9.30 വരെയും ആയിരുന്നു സമയം.. കോളേജ് ഇല്ലാത്ത ദിവസം ഫുൾ ഡേയും നിൽക്കാമെന്ന് പറഞ്ഞു... രശ്മിയുമായി ബിജു ഓരോ പോർഷൻസും കവർ ചെയ്യാൻ തുടങ്ങി... പാസാവും എന്നൊരു കോൺഫിഡൻസ് ഇന്നലെ ബിജുവിൽ ഉണ്ട്....
അല്ലുവും ആയി ബിജു ആ സംസാരത്തിനു ശേഷം സംസാരിക്കാൻ ഒന്നും പോയില്ല.. പക്ഷെ രശ്മിയുമായി ബിജു സംസാരിക്കുന്നത് ഒക്കെ കാണുമ്പോ എല്ലാവരും പറയുന്നത് രശ്മിയുമായി ബിജു കമ്മിറ്റ് ആയതിനു ശേഷം ആണ് അല്ലുവും ബിജുവും തമ്മിൽ പ്രശ്നം ഉണ്ടായതെന്ന്.. അത് ബിജുവും രേഷ്മിയും കേട്ടിരുന്നു എങ്കിലും അതിനെ കാര്യമാക്കാൻ പോയില്ല...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
അസി തന്റെ പഠനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയി... ആലീസ് അത്രക് മിണ്ടാനൊന്നും വരില്ല... അസിയോട് അവൾ മനപ്പൂർവം ഒരു അകൽച്ച വെച്ചത് ആണെന്ന് അസിക്ക് മനസ്സിലായി... അസിയുടെ ഉള്ളിൽ ഇടക്ക് കിച്ചുവിന്റെയും അല്ലുവിന്റെയും കാര്യം ഓർമ വരുമ്പോ മനസ്സിൽ ചെറിയ ഒരു സങ്കടം തോന്നും...അന്ന് ഹോസ്റ്റലിൽ കൊണ്ട് വിട്ടതിനു ശേഷം ഇന്നലെ വരെ തന്നോട് ഒന്ന് സംസാരിക്കാൻ ഫോൺ വിളിക്കുകയോ കാണാൻ വരുകയോ ചെയ്തിട്ടില്ല.... അങ്ങ്ങോട്ട് വിളിക്കാൻ കിച്ചുവിന്റെ നമ്പറൊന്നും അറിയത്തുമില്ല....
ന്യ്റ്റ് വന്ന ആലീസിനോട് അസി സംസാരിക്കണം എന്ന് പറഞ്ഞു..
"ആലീസ്... താൻ ന്തിനാ എന്നോട് പഴയത് പോലെ മിണ്ടാതെ ""
ലൈസ് തിന്ന് കൊണ്ടിരുന്ന ആലീസ് അസിയെ നോക്കി..
"തനിക്ക് മിണ്ടുന്നതു ഒന്നും ഇഷ്ടമല്ലല്ലോ.. അപ്പൊ ബുദ്ധിമുട്ടിക്കേണ്ട എന്ന് വെച്ചു..."
"ഡോ.. ഞാൻ ആരോടും അങ്ങനെ മിണ്ടുന്ന കാരക്റ്റർ അല്ല.. പൊതുവെ ഞാൻ ഇങ്ങനെ ആണ്.. അല്ല.. സാഹചര്യം എന്നെ ആക്കിയത്...."
ആലിസ് അവളെ നോക്കി...
"നിനക്കെന്റെ ജീവിതം അറിയണ്ടേ???"
ചോദ്യരൂപേണെ ഉള്ള അസിയുടെ ചോദ്യത്തിന് ആലീസ് യാന്ത്രികമായി തല ആട്ടി...അസി അവളുടെ ജീവിതം ആലിസിന് മുന്നിലായി തുറന്നു... കിച്ചുവും ആയി അന്ന് ഹോട്ടലിൽ നന്നത് ഒഴികെ ഇന്നലെ താൻ ഈ ഹോസ്റ്റലിൽ എത്തിയത് വരെ ഉള്ള കാര്യങ്ങൾ കേട്ട് ആലീസ് അസിയെ കെട്ടിപിടിച്ചു..
"താൻ വിഷമിക്കണ്ടാ.. ജീവിതം അങ്ങനെ ഒക്കെയാണ്... പോട്ടെ...താൻ ഇങ്ങനെ ഒക്കെ ആണെന്ന് എനിക്കും അറിയില്ലായിരുന്നു.. സോറി..."
ആലീസ് അവളോടത് പറഞ്ഞതും അസി അവളിൽ നിന്നും വിട്ട് മാറി..
"ഇനി ഞാൻ തന്നെ ഒറ്റപെടുത്തില്ല...നമ്മുക്ക് നല്ല കൂട്ടുകാർ ആകാം...
പിന്നെ... നിന്റെ ആ കിച്ചു സർ.... ആള് എങ്ങനെ ആണ്?? ലൂക്കാണോ??"
അസി ആലീസിനെ തുറിച്ചു നോക്കി..
"അല്ല.. തന്നെ കൊണ്ടാക്കാൻ വന്ന അന്നും ഞാൻ പുള്ളിയെ കണ്ടില്ല... അതിനു ശേഷം ഒന്നും ഇവിടേക്ക് വന്നില്ലേ പുള്ളി??? ഈ രാത്രി വരുന്നത് കൊണ്ട് ഒന്നും അറിയാനും മേല... "
"ഇല്ല വന്നില്ല.. പക്ഷെ ഇവിടെ വന്നു കുറച്ചു ദിവസം ആയപ്പോ ഒരു പാർസൽ കിട്ടി.. ഡ്രെസ്സുകൾ ആയിരുന്നു..."
"ഓ.. അത് പറഞ്ഞപ്പോ പെണ്ണിന്റെ മുഖം തെളിഞ്ഞത് നോക്കണേ... ന്റെ കർത്താവേ "
ആലിസ് ചിരിച്ചു..
ശരിയാണ് എപ്പോഴോ ന്റെ മുഖത്ത് ഒരു ചുവപ്പ് രാഷി പടർന്നു...അത് കിച്ചുവിനായി മാത്രം പടർന്നതാണോ... അസിയുടെ മുഖത്ത് നാണം നിഴലിച്ചു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ആലിസ് അസിയുടെ ലീവ് നോക്കി ഒരു ദിവസം അവധി എടുത്തു.. ഒന്ന് പുറത്തൊക്കെ പോയി വരാം എന്നൊക്കെ ആയിരുന്നു ആലിസ് മനസ്സിൽ വിചാരിച്ചത്.... രാവിലെ എഴുനേറ്റു റൂമൊക്കെ അടിച്ചു വാടിയ ശേഷം അസി കുളിക്കാൻ ആയി പോയി.. ഈ ടൈമ് ഫോണിൽ ആലീസ് റീൽസ് കാണുവായിരുന്നു..അപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്..
ആലീസ് വാതിൽ തുറന്നപ്പോ അടുത്തുള്ള റൂമിലെ ഒരു പെൺകുട്ടി മൊബൈൽ ഫോൺ ആലിസിനായി നീട്ടി...
"ഇത്.. ഓഫീസിന്നു മാഡം ആസിയക്ക് കൊടുക്കാൻ പറഞ്ഞു..."
"ആരാ വിളിക്കുന്നത് "
"ആസിയയുടെ ഗാർഡിയൻ ആണ് എന്ന മാഡം പറഞ്ഞത്..."
ആലീസ് ചിരിച്ചു കൊണ്ട് ഫോൺ വാങി...
"ഹലോ..."
"ഹലോ.. മാഷേ ഞാൻ അസി അല്ല... റൂമേറ്റ് ആണ് ആസിയയുടെ.."
"ആസിയ... "
കിച്ചു പതുങ്ങിയ സ്വരത്തിൽ ചോദിച്ചു.
"അവൾ കുളിക്കുവാ... അല്ല മാഷ് കിച്ചു സർ അല്ലെ??"
അവൾ ചോദിച്ചത് കേട്ട് കിച്ചുവിന്റെ നെറ്റി ചുളിഗി...
"അതെ..."
"സാറേ... അസിക്കൊരു ഫോൺ ഉണ്ടെങ്കിൽ അതിൽ വിളിക്കായിരുന്നല്ലോ?? പിന്നെ ഇങ്ങനെ കഷ്ടപെടണ്ടല്ലോ???"
ആലീസിന്റെ ചോദ്യത്തിന് കിച്ചു മറുപടി ഒന്നും പറഞ്ഞഹില്ല....
"സാറിന് ന്റെ നമ്പർ തരട്ടെ?? കുറച്ചു കഴിഞ്ഞ് വിളിച്ച മതി... അസിയോട് സംസാരിക്കാം..."
ആലീസ് അങ്ങനെ പറഞ്ഞതും തിരികെ ഒന്നും പറയാതെ കിച്ചു കാൾ കട്ടാക്കി..
ഇതെന്താ സംഭവം എന്നാലോചിച്ചു ആലീസ് ഫോൺ തിരികെ കൊടുക്കാമെന്നു വിചാരിച്ചതും അവളിൽ ഒരു കുസൃതി ചിരി വിരിഞ്ഞു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
പരീക്ഷ ഡേറ്റ് വന്ന കാര്യം അറിഞ്ജ കാളിന്ദി ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്കു വളരെ വേഖത്തിൽ നടന്നു...
വാതിൽ തുറന്നു അകത്തേക്കു കയറി കാളിന്ദി ചായയും പഴം പൊഴിയും ഉണ്ടാക്കി.. ബിജു വന്നപാടെ വിശപ്പിന്റെ വിളിയിൽ അതൊക്കെ കഴിക്കുന്നതിനിടക്ക് എക്സാം ഡേറ്റ് വന്നകാര്യം പറഞ്ഞു..
"നീ നല്ലോണം പഠിച്ചു പാസ്സാവണം....."
തലയിൽ തലോടി ഒരു വിഗ്ഗലോടെ ബിജുവിനെ നോക്കി അവർ പറഞ്ഞപ്പോ അവൻ തലയാട്ടി സമ്മതിച്ചു...
സമയം സൂപ്പർമാക്കറ്റിലേക് പോകാറായത് കൊണ്ട് ബിജു പെട്ടെന്ന് തന്നെ കോളേജിന്ന് കൊണ്ട് വന്ന ബാഗുമായി ഇറങ്ങി ഓടി.. കാളിന്ദി പിന്നിൽ നിന്നും ചോദിച്ചപ്പോ കംബയിൻ സ്റ്റഡിക്ക് പോണെന്നു അവരെ തിരിഞ്ഞഹ് നോക്കാതെ ബിജു പറയുകയും ചെയിതു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"ന്തൊക്കെയാ മോളെ രഹന... ഇനി എന്ന നമ്മുക്കൊന്ന് കാണാൻ പറ്റുന്നത്.. അന്ന് സമയം കുറവായത് കൊണ്ട് നമുക്ക് വേറേ ഒന്നിനും സമയം കിട്ടിയില്ലല്ലോ..."
ഇബ്രാഹീം രാത്രി രഹനയുമായി സംസാരത്തിലാണ്... അല്ലുവുമായി കുറെ നേരം സംസാരിച്ചതിന് ശേഷം ആണ് ഇബ്രാഹീംമിന്റെ ഫോൺ കാളിൽ രഹന ഇപ്പൊ പുളകിത ആകുന്നത്..
"അതെന്തേ മാമ അങ്ങനെ പറഞ്ഞത് "
രഹന മനപ്പൂർവം എറിഞ്ഞഹ് കൊടുത്തത് ആണെന്ന് ഇബ്രാഹീംമിന് തോന്നിയിരുന്നു..
"അത് പിന്നെ... എനിക്ക് മോളോട് ഉള്ള സ്നേഹം എത്ര ആണെന്ന് മോൾക്ക് അറിയാലോ.. അപ്പൊ അതിന്റെ സ്നേഹ പ്രകടനം തന്നെയാ ഞാൻ ഉദ്ദേശിച്ചേ... "
ഒരു മറയും കൂടാതെ അയാൾ വെട്ടി തുറന്നു പറഞ്ഞപ്പോ രഹനയിൽ നാണം ഏറി നിന്നു..
"ഇങ്ങനെ ഒക്കെ..."
രഹന പറയാൻ വന്നതിന്റെ ഇബ്രാഹീം തടുത്തു..
"നിനക്കറിയാലോ കൊച്ചേ എന്താ നമ്മൾ തമ്മിൽ ഉള്ളതെന്ന്.. ഇനിയും എനിക്ക് വയ്യ... എനിക്ക് പരവേഷം കൊണ്ടിട്ടു...."
അയാൾ ഒരു തരിപ്പോടെ പറഞ്ഞു നിർത്തി...
"മാമ... അത്....."
രഹന അയാളുടെ ഫോൺ കട്ടാക്കാനായി സിഗ്നൽ പോയത് പോലെ അഭിനയിച്ചു..
അയാൾ തന്നെ കാൾ കട്ടാക്കിയതും രഹന ഇബ്രാഹീമിനൊരു മെസ്സജ് ഇട്ടു..
"സിഗ്നൽ പോയതാണെന്ന് തോന്നുന്നു മാമ...."
അപ്പൊ തന്നെ നെറ്റും ഓഫാക്കി... ഇബ്രാഹീം കരുതിയത് പെട്ടെന്ന് അയാളിൽ നിന്നും കേട്ടപ്പോ രഹനക് നാണം വന്നത് കൊണ്ടാണ് സിഗ്നലിന്റെ പേരും പറഞ്ഞു അവൾ ഫോൺ കട്ടാക്കിയതെന്ന്.... എന്നൽ രഹന മാറു സൈഡിൽ ഇരിന്നു പുച്ചിക്കുന്നു..
"കിളവന് മുന്നിൽ അടിയറവ് പറയുന്നത് സ്വപ്നത്തിൽ വിചാരിച്ച മതി... അതിനു ഇനി രഹന ഒന്നൂടെ ജനിക്കണം... കിളവന്റെ പൂതി തീർത്തു കൊടുക്കാം...."
രഹന മനസ്സിൽ ന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച ശേഷം കിടക്കാനായി പോയി..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
അസിയും ആലീസും പറ്റുന്ന പോലെ ഒക്കെ അടിച്ചു പൊളിച്ചിട്ട് രാത്രിയിലാണ് റൂമിലേക്കു വന്നത്... ക്യാഷ് എല്ലാം ആലീസ് ആയിരുന്നു... അസിയുടെ കയ്യിൽ വേറേ പൈസ ഒന്നും ഇല്ല എന്ന സത്യം ആലീസിനോട് അസി തുറന്നു പറഞ്ഞ്ഹു...
കുറെ ഫുടൊക്കെ കഴിച് വന്നത് കൊണ്ട് തന്നെ ഷീണത്താൽ വന്ന പാടെ രണ്ടാളും കിടന്നു.. രാവിലെ അലാറം കേട്ടതും അസിയും ആലീസും രാവിലത്തെ ഓരോ കാര്യങ്ങളിൽ മുഴുകി അവരവരുടെ ഇടങ്ങളിലേക് ചേക്കേറി.....
കോച്ചിംഗ് സെന്ററിലേക് പോകുന്ന വഴി അസി കുറച്ചു വേഖത്തിൽ കാലുകൾ ചലിച്ചു.. പെട്ടെന്ന് ആണ് ഒരു വണ്ടി തനിക് മുന്നിൽ കൊണ്ട് ചവിട്ടി നിർത്തിയത്... അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അസിയുടെ നെഞ്ച് ഇടുപ്പ് വർധിച്ചു....
തുടരും.... #📙 നോവൽ #📔 കഥ #❤ സ്നേഹം മാത്രം 🤗 #💞 പ്രണയകഥകൾ
മഴയുടെ കിലുക്കം - 13
✍🏻Ishalin muhabath
പതിവ് പോലെ ബിജു അന്നും നേരത്തെ ഇറങ്ങി.. പക്ഷെ അന്നവൻ ബാഗിലെക് മുഷിഞ്ഞ ഡ്രെസ്സും എടുത്ത് വെച്ചു... കാപ്പി കുടിക്കാൻ കാളിന്ദി ഉണ്ടാക്കി വെച്ചത് തന്നെ കൊണ്ട് പോകാൻ മതി എന്ന് പറഞ്ഞു അവൻ പോയി... കയ്യിലുടെ തോളൊക്കെ ഭയങ്കര വേദന തുടങ്ങി... എന്നിട്ടും അവൻ പയ്യെ ജോലി ചെയ്യാൻ തന്നെ തീരുമാനിച്ചു...ഇനി രണ്ട് മൂന്ന് റൗണ്ട് കൂടി കൊണ്ട് വന്ന ആ ജോലി കഴിയും... അവൻ വൈകുന്നേരം കോളേജ് വിട്ടിട്ട് വരാം എന്ന് പറഞ്ഞു അവിടെന്ന് പോയി....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ബ്രേക്ക് ടൈമിൽ അല്ലുവും രഹനയും അവരുടെ സ്ഥിരം സ്ഥലമായ ഒരു വലിയ മരത്തിന്റെ കീഴെ വന്നിരുന്നു...
"അല്ലു... എനിക്ക് നിന്നെ ന്തോരം ഇഷ്ടം ആണെന്ന് അറിയോ??"
ഫോണും നോക്കി ഇരുന്ന അല്ലു ന്താ സംഭവം എന്നറിയാനായി താള ഉയർത്തി നോക്കിയതും അവളുടെ കയ്യിലായി ഇരുന്ന ഒരു കവർ അവനായി നൽകി.
"ഇതെന്തുവാ രഹന??"
അല്ലു ആകാംഷയോടെ ചോദിച്ചു..
"ഇത് നിനക്കായിട് ഞാൻ ഒരു ഷർട്ട് വാങ്ങിയതാ... ഇഷ്ടായോന്ന് നോക്ക്..."
"രഹന എനിക്ക് ഗിഫ്റ്സിനോടൊന്നും താല്പര്യം പൊതുവെ ഇല്ല..."
"അത് നിങ്ങൾ പണക്കാർക്ക് ഗിഫ്റ്റ് കിട്ടുമ്പോ തോന്നുന്ന ഒരു സുഖം അറിയതോണ്ടാ..."
രഹന ഒരു താളത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.. തന്നെ നോക്കി നിക്കുന്ന അല്ലുവിന്റെ കയ്യികളിൽ അവൾ കൈ കോർത്തിരുന്നു.. ചുറ്റും ആരൊക്കെയോ ഉണ്ടെങ്കിൽ കൂടി ആ മരത്തിന്റെ പിന്നിൽ ഉള്ള രഹനയെയും അല്ലുവിനെയും ആരും കാണുന്നില്ലായിരുന്നു.. രഹന അവളുടെ മുഖം അവന്റെ ചുണ്ടോട് അടുപ്പിക്കാൻ ഒരു ഇഞ്ച് വ്യെത്യാസത്തിൽ അല്ലു മുഖം തിരിച്ചു കളഞ്ഞഹു.... അത് രഹനയിൽ ദേഷ്യവും സങ്കടവും ഉണ്ടാക്കി എങ്കിലും അതവൾ പുറത്ത് കാട്ടി ഇല്ല..
"ഇതൊക്കെ കല്യാണ ശേഷം മതി.... എനിക്ക് അതാ ഇഷ്ടം..."
"ഓ.. പ്രേമിക്കുന്ന സമയത്ത് ഉണ്ടാകുന്ന ഫീലിങ്ങ്സൊന്നും കല്യാണം കഴിഞ്ഞ കിട്ടില്ല... അതൊന്ന് മനസ്സിലാക്ക് അല്ലു...."
രഹനയിൽ പരിഭവം നിറഞ്ഞഹു...
അല്ലു അവളുടെ മൂഡ് മാറ്റാനായി കയ്യിൽ ഇരുന്ന കവർ തുറന്നു നോക്കി.. അതിൽ ഒരു മെറൂൺ കളർ ഷർട്ട് കണ്ട് അല്ലുവിന്റെ ചുണ്ടിൽ ചെറിയ ഒരു ചിരി വിരിഞ്ഞഹു...
"ശെരിയാ നീ പറഞ്ഞത്... ഗിഫ്റ്റ് ഒക്കെ കിട്ടുമ്പോ ഒരു പ്രേത്യേക ഫീൽ വന്ന പോലെ..."
അത് അല്ലു അവളെ കളിയാക്കി പറഞ്ഞത് ആണെന്ന് അവൾക്ക് മനസ്സിലായതും അല്ലുവിനെ കുറെ തല്ലി അവൾ... അവൻ അപ്പോഴും മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
അന്ന് ഉച്ചക്ക് കോച്ചിംഗ് സെന്ററിൽ നിന്നും അസി ഫുഡ് കഴിക്കാൻ ആയിരുന്നു ഹോസ്റ്റലിൽ വന്നു... നന്നായി വിശക്കുന്നത് കൊണ്ട് തന്നെ അവൾ കിട്ടിയ ചോറും സാമ്പാറും എന്തോ ഒരു തോരനും കൂട്ടി അവൾ ആവോളം ആസ്വദിച്ചു കഴിച്ചു... നേരെ റൂമിൽ പോയി കുറച്ചു സമയം ബെഡിൽ കിടന്ന ശേഷം അവൾ എഴുന്നേറ്റു പോയി മുഖം കഴുകി നേരെ കോച്ചിംഗ് സെന്ററിലേക് പോയി... 5 മിനിറ്റ് മാത്രമേ ദൂരമുള്ളൂ ഹോസ്റ്റലും കോച്ചിംഗ് സെന്ററും തമ്മിൽ..നടന്നു പോകുന്നതിനിടയിൽ അവൾ ആലീസിനെ കുറിച് ആലോചിച്ചു...
അടുത്ത് തന്നെ ഉള്ള തുണി കട എന്ന പറഞ്ഞത്.. അപ്പൊ ഉച്ചക്ക് വന്നു കഴിച് കാണും... ഇനി വരാൻ ലേറ്റ് ആയാൽ ഫുഡ് കാണുവോ?? ആസി ഓരോന്നു ആലോചിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു... അവൾ ഓടി ചെന്ന് ക്ലാസ്സിലേക്ക് കയറിയതും ക്ലാസ്സ് എടുക്കാൻ സർ വന്നതും ഒരുമിച്ചായിരുന്നു....
അന്ന് വൈകുന്നേരം പോകുന്ന വഴിയിൽ ഒരു കടയിൽ കയറി അവൾക്കിഷ്ടപ്പെട്ട തേൻ മുട്ടായി വാങ്ങിക്കാം എന്ന് കരുതി.. പക്ഷെ ഇത് വരെയും പുറത്ത് ഇറങ്ങി ഒരു സാധനം പോലും വാഗത്ത അവളിൽ ഒരു അപകർഷ ബോധം ഉണ്ടായി..
"ഇനി തന്നെ അറിയുന്ന ആരേലും ഉണ്ടെങ്കിലോ?? താൻ പറയുന്ന സാധനം കടയിൽ ഇല്ലെങ്കിലോ.?? തന്റെ കാര്യം വല്ലോം ചോദിച്ചല്ലോ?? ബാലൻസ് ഇല്ലെന്ന് വല്ലോം പറഞ്ഞാലോ??"
അവളുടെ കയ്യിൽ കരുതിയ 100 ന്റെ നോട്ട് ചുരുട്ടി പിടിച്ചു അവൾ നേരെ റൂമിലേക്കു പോയി...
അത് വാഗിയ്ക്കതെ വന്നതിൽ അവൾക് നിരാശ തോന്നി... താൻ എന്താ ഇങ്ങനെ ആയി പോയത് എന്നൊക്കെ ഉള്ള അവളുടെ ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് ഹോസ്റ്റൽ വാഡൻ വിളിക്കുന്നുണ്ടെന്ന് ഒരു കുട്ടി വന്നു പറഞ്ഞു..
തലയിൽ നിന്നും ഊരി ഇട്ട ശ്വാൽ എടുത്ത് പുറത്തോടെ ഇട്ടു കൊണ്ട് അവൾ താഴേക്കു പോയി..
"ആസിയ.. തനിക്കൊരു പാർസൽ വന്നിരുന്നു.."
അവർ അവൾക്കായി ഒരു പാർസൽ പൊതി നീട്ടി.. അവൾ അതും വാഗി റൂമിലേക്കു വന്നു തുറന്നു നോക്കി..
3 ജോഡി ഡ്രെസ്സുകൾ ആയിരുന്നു അത്..തനിക്ക് ആകെ ഇത് എത്തിക്കുന്നത് കിച്ചു ആണെന്ന് രണ്ടാമത് ചിന്തിക്കാതെ തന്നെ അസിക്ക് മനസ്സിലായി... അവളുടെ ചുണ്ടിൽ ഒരു തണുത്ത പുഞ്ചിരി നിറഞ്ഞഹു...
രാത്രിയിൽ ആലിസ് വന്നപ്പോ അസിക്ക് കിച്ചു നൽകിയ ഡ്രസ്സ് കാണിക്കാൻ അതിയായ ആഗ്രഹത്തില ഇരുന്നത്.. പക്ഷെ ആലീസ് അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ആലീസിന്റെ പണികളിൽ ഏർപ്പെട്ടു... ഇന്നലെ ഒക്കെ തന്നോട് മിണ്ടിയ കുട്ടി ഇന്നെന്തേ മിണ്ടാതെ എന്നൊരു ചിന്ത അവളിൽ ഉടലെടുത്തു...
ആലിസ് ഒന്നും തന്നെ അന്ന് മിണ്ടിയില്ല... ഫ്രഷായി കഴിച്ചവൾ കിടന്നു.. അസിക്ക് വല്ലാത്ത വിഷമം തോന്നി....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"എടാ... അവൾക് സ്‌മൃതിയെ കൊണ്ട് സെലക്ട് ചെയ്തത് ഒക്കെയാ പാർസൽ അയച്ചത്... "
കിച്ചു സാരഥിയോട് അസിൽ വാഗി കൊടുത്ത ഡ്രെസ്സിന്റെ കാര്യം പറയുവാണ്...
"അപ്പൊ നിങ്ങൾ ആങ്ങളയും പെങ്ങളും തമ്മിൽ ആയിരുന്നല്ലേ ഡിസ്കഷൻ.... ഇപ്പൊ എല്ലാം കഴിഞ്ഞപ്പോ എന്നോട് പറയുന്നോ??"
"അങ്ങനെ അല്ലടാ.. കക്ഷിക്ക് നല്ല ഉടുപ്പുകൾ ഒന്നിനുമില്ല.. അങ്ങനെ കൊടുത്ത് വിട്ടതാ "
"എടാ കിച്ചു... നിനക്ക് വേറെ ഒരു പെണ്ണിനോടും തോന്നാത്ത കാര്യം ഇവളിൽ നിനക്ക് തോന്നുന്നു എങ്കിൽ ചിലപ്പോ നിനക്കവളെ ഇഷ്ടം ആകുമെടാ..."
"എനിക്ക്.... അവളുടെ ജീവിതം ഇല്ലാതാക്കാൻ വയ്യെടാ.... പക്ഷെ ഞാൻ ആണ് അവളെ ആദ്യമായി അറിഞ്ഞവൻ.. അതും മദ്യത്തിന്റെ പുറത്ത്.. ഒരു കുട്ടിക്ക് ജന്മം കൊടുക്കാൻ കഴിവില്ലാത്ത ഞാവളുടെ ജീവിതം കെട്ടി തളച്ചിടുന്നത് ശെരിയല്ല.... "
കിച്ചു പറയുന്നതും ശെരിയാണ് എന്ന് മനസ്സിലായത് പോലെ സാരഥി പിന്നെ ഒന്നും മിണ്ടിയില്ല...
കിച്ചുവിന്റെ ഉള്ളിൽ നീറുന്നുണ്ടായിരുന്നു... കണ്ണുകളിൽ കണ്ണീർ തളം കെട്ടി.....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
രാവിലെ ഫുഡ് കഴിക്കാൻ പോയപ്പോ അസി ആലിസ് കുളിച്ചിട്ട് വരാത്ത കൊണ്ട് തന്നെ അവൾക്കുള്ള ഫുഡ് കൂടി എടുത്ത് വെച്ചു.. ആലീസ് വരുന്നുണ്ടോ എന്ന് നോക്കി ഫുഡ് കഴിക്കുന്നതിനു ഇടക് ആലീസ് വരുന്നത് കണ്ട അസി തന്റെ അടുത്ത് ആലീസ് വന്നിരിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് അടുത്ത് കിടന്ന ചെയർ വലിച്ചു ഇട്ടു കൊണ്ട് പ്രതീക്ഷയോടെ അവളെ നോക്കി നിന്നു... എന്നാൽ ആലിസ് യാതൊരു മുഖാ പരിചയവും കൊടുക്കാതെ അസിയെ മറികടന്നു കുറച്ചു അപ്പുറത്തായി ചെന്നിരുന്നു.... അടുത് ഇരിക്കുന്ന ആ ചേച്ചിയുമായി സംസാരവും ചിരിയും എല്ലാം ആയി സന്തോഷത്തോടെ ഇരിക്കുന്നവളെ അവൾ കുറച്ചു നേരം നോക്കി നിന്നു.... ശേഷം എഴുനേറ്റ് കൈ കഴുകി കോച്ചിംഗ് സെന്ററിലേക് പോയി....
അന്ന് വൈകുന്നേരവും ആലീസ് അസിയെ നോക്കുന്നെ ഉണ്ടായിരുന്നില്ല... അസി പലപ്പോഴും അവളോട് സംസാരിക്കാൻ പോയപ്പോഴൊക്കെയും ആലിസ് അസിയിൽ നിന്നും അകന്ന് മാറി... അസിക്ക് ഭയങ്കര വിഷമം ഉണ്ടായിരുന്നു.... പിന്നീടുള്ള ദിവസങ്ങളും ഇതേ പോലെ ഒക്കെ ആയിരുന്നു... ഞായറാഴ്ച അസിക് കോച്ചിംഗ് സെന്ററിൽ പോകാത്തത് കൊണ്ട് അസി കുറച്ചു നേരം കൂടി കിടന്നു.. എന്നാൽ ആലിസ് പതിവിലും നേരത്തെ തന്നെ പോയിരുന്നു......
വന്നിട്ട് ഇന്നേക്ക് ഒരു ആഴ്ച ആയി... അസിയിൽ എന്തൊക്കെയോ ദുഃഖം ഉള്ളത് പോലെ അനുഭവപ്പെട്ടു....
തുണിയൊക്കെ കഴുകി കട്ട ശേഷം റൂമിൽ വന്നു പഠിക്കുന്ന പോർഷൻസ് ഒക്കെ നോക്കി.. പിന്നെയും ഉറഗി... എന്നിട്ടും സമയം പോകാതെ പോലെ.. ഉച്ചക്ക് കഴിക്കാൻ പോയപ്പോ ചിക്കൻ ബിരിയാണി ആയിരുന്നു... ഇഷ്ടപെട്ട ആഹാരങ്ങളിൽ ഒന്ന്... അവൾ സന്തോഷത്തോടെ കഴിച്ചു.. പക്ഷെ ആലീസിനെ നോക്കിയിട്ട് കണ്ടില്ല... വേറെ ഒരു പ്ലേറ്റിൽ ആലിസിനായി വാഗി വെച്ചു...
രാത്രി ജോലി കഴിഞ്ഞഹ് വന്ന അസി ആലിസിനെ കണ്ട പാടെ ചിക്കൻ ബിരിയാണിയുടെ പ്ലേറ്റ് നീട്ടി... വിശപ്പുള്ളത് കൊണ്ട് അത് കഴിച്ചു കൈ കഴുകിയ ശേഷം അസിക്കായി ഒരു താങ്ക്സ് കൊടുത്തു... ഫ്രഷായി വന്ന ആലീസ് ഫോൺ കാളിൽ ഇരിക്കുന്നത് കണ്ടതും അസി ഉറക്കത്തെ പുൽകി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
കിച്ചു അവന്റെ കമ്പനി ചെന്നൈയിൽ സ്റ്റാർട്ട് ചെയ്യാൻ ഉള്ള പദ്ധതി ഇട്ടിട്ടുണ്ടായിരുന്നു... അപ്പൊ അത് സമ്പദ്ധമായി ക്യാഷ് ഇഷ്യൂ വന്നിട്ടുണ്ട്... എങനെ എങ്കിലും ഫണ്ട് റൈസ് ചെയ്യാൻ തന്നെ അവൻ വേറെ പല മാർഗ്ഗങ്ങളും തേടുന്നുണ്ട്... പക്ഷെ അച്ഛന്റെ ഒന്നും തനിക് വേണ്ട എന്ന് വാശിയിൽ ആയിരുന്നവൻ....അമ്മയോട് കുറച്ചു ഗോൾഡ് ചോദിച്ചു... അവർ അതിനു മുന്നോട്ട് വെച്ചത് നയനയുമായിട്ട് എൻഗേജ്മെന്റ് ഉടനെ വേണം എന്നതും..
"അമ്മേ... ആ കാര്യം നടക്കില്ല... എനിക്കതിനോട് താല്പര്യം ഇല്ല..."
"എങ്കിൽ നിനക്കിഷ്ടപ്പെട്ട ഏതേലും കുട്ടിയെ കൊണ്ട് വാ..."
"അങ്ങനെ കൊണ്ട് വന്നിട്ടും കാര്യമില്ലല്ലോ.... ജാതി നോക്കണ്ടേ??"
കിച്ചു നന്ദിനിയെ കുത്തി കൊണ്ട് ചോദിച്ചു....
"അമ്മ... രണ്ട് ദിവസം കഴിഞ്ഞ ഗോൾഡ് തിരികെ തരാം അമ്മക്... ഇത് കുറച്ചു അത്യാവശ്യം ആയതോണ്ടാ..."
"ഓ.. തരാം...."
അവർ റൂമിൽ പോയി അലമാരയിൽ നിന്നും കിച്ചു ഗോൾഡ് എടുത്ത് കൊടുത്തു...
"നന്ദിനി.. നീ ഇതൊക്കെ എന്തിനാ കൊടുക്കുന്നത്..."
ദേവദാസ് ആയിരുന്നു ചോദിച്ചത്...
"അത് കിച്ചുവിന്റെ ബിസിനെസ്സ് വേണ്ടി...."
"ഓ.. അവന് ന്റെ പണം വേണ്ടായിരിക്കും.. ഒരു പീറ പെണ്ണിന് വേണ്ടി..."
"ചി.. നിർത്തഡോ......
തുടരും....
ഇഷ്ടയാൾ എനിക്കായി രണ്ട് വാക്ക് കുറിക്കണെ.... #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #❤ സ്നേഹം മാത്രം 🤗





![📙 നോവൽ - Ishalin muhabaik Insta id ishal_ayisha_muhabath] Ishalin muhabaik Insta id ishal_ayisha_muhabath] - ShareChat 📙 നോവൽ - Ishalin muhabaik Insta id ishal_ayisha_muhabath] Ishalin muhabaik Insta id ishal_ayisha_muhabath] - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_697990_32c170ae_1767974696144_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=144_sc.jpg)






