@304013631
@304013631

Jamshi

മ്മള് ഒരു ബല്യ സംഭവാ 🤣🤣🤣🤣

കുറേ നാളായി തന്റെ പിറകേ നടക്കുന്ന ആളോട് പെൺകുട്ടി... Girl : എന്ത് വേണം ? Boy : അത്... Girl : എന്താടോ... നാവിറങ്ങിപ്പോയോ ? Boy : ഏയ്‌... എനിക്കൊരു കാര്യം പറയാനുണ്ട്... Girl : അത് തന്നല്ലേ ഞാനും ചോദിക്കണെ... ഒന്നു പറഞ്ഞു തൊലക്ക്... എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ... Boy : അത്... എനിക്ക്.. ചേച്ചിയെ... അല്ല.. Girl : ചേച്ചിയോ? എന്താടോ ഇയാളുടെ prblm? Boy : ചേച്ചീന്ന് ടെൻഷൻ കൊണ്ട് വന്നതാ... എനിക്ക്...എനിക്ക് കുട്ടിയെ ഇഷ്ടാണ്.... Girl : ഹഹഹ... ആണോ... എന്നിട്ട് ? Boy : കുട്ടിയെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു.... Girl : ഈശ്വരാ... എന്നിട്ട് ? ബാക്കി പറ ? Boy : കളിയാക്കുവാണോ ? Girl : അല്ല ചേട്ടാ... അറിയാനുള്ള ആകാംഷ കൊണ്ടാ... ഇയാള് ബാക്കി പറ... Boy : വേറൊന്നുമില്ല.... ഞാനും നീയും പിന്നെ നമ്മുടെ മക്കളും സന്തോഷത്തോടെ കഴിയും... Girl : കൊള്ളാം... അടിപൊളി ആയിട്ടുണ്ട്... ആട്ടെ ഇയാള്‍ക്കെന്താ പണി ? Boy : ഇപ്പൊ പണിയൊന്നും ഇല്ല... ശ്രമിക്കുന്നുണ്ട്... കിട്ടും... Girl : ബെസ്റ്റ്! ആട്ടെ വീട്ടില് ആരൊക്കെയുണ്ട് ? Boy : അച്ഛൻ, അമ്മ, പിന്നെ 2 ചേച്ചിമാർ ! Girl : എല്ലാരും എന്തു ചെയ്യുവണാവോ ? Boy : അമ്മക്ക് പണിയൊന്നും ഇല്ല... ശ്വാസം മുട്ടുണ്ട് ! അച്ഛന് കൂലിപ്പണിയാ ! ചേച്ചിമാർ വീട്ടിത്തന്നെ ! അവരു ബീഡി തെറുക്കും! Girl : ഓഹോ... അപ്പോ പ്രാരബ്ത family ആണ്... അല്ലേ ? Boy : എനിക്കുടൻ ജോലി കിട്ടും ! Girl : കിട്ടിയില്ലല്ലോ... കിട്ടുംമ്പോഴല്ലേ... Boy : mm... Girl : ഇയാള്‍ക്ക് ഒരു കിലോ അരിക്ക് എത്ര രൂപയാന്നു അറിയാവോ ? Boy: 20 അല്ലേ? ഇല്ല അറിയില്ല... Girl : എന്നാ എനിക്കറിയാം... 35 രൂപ! Boy : ഇപ്പൊ എന്തിനാ അരിയുടെ വില? Girl : അതേ ചേട്ടാ... ഈ ഇഷ്ടവും, സ്നേഹവും പ്രണയവും ഒക്കെക്കൂടി അടുപ്പത്ത് വെച്ച് തിളപ്പിച്ചാൽ ചോറും, കറിയുമൊന്നും ആവില്ലാട്ടോ.. ഇച്ചിരി പഴയ ഡയലോഗ് ആണേലും ചേട്ടന്‍ കേട്ടിട്ടുണ്ടാവില്ലെന്നു എനിക്കുറപ്പാ! Boy : mm Girl : അതുമാത്രല്ല... അപ്പുറത്തൂന്നു കിട്ടുന്ന മറുപടി എന്താണേലും അതൊന്നും ചിന്തിക്കാതെ ഇഷ്ടമാണെങ്കിൽ ഇഷ്ടാണെന്നു വിറക്കാതെ ധൈര്യത്തോടെ പറയുന്ന ആളെയാ എനിക്കിഷ്ടം.... അവനു പണിയൊന്നും ഉണ്ടായില്ലെങ്കിലും എവിടന്നേലും കട്ടിട്ടെങ്കിലും എന്നെ പോറ്റുമെന്ന ഒരു വിശ്വാസം ഉണ്ടാവും! Boy : m Girl : പിന്നെ നമ്മൾ ഒരാളോട് ഇഷ്ടാണെന്നു പറയുമ്പോ കൂടുതൽ സ്വപ്നജീവി ആവാതെ അവൾക്കും ഇഷ്ടമാണോന്നു ചോദിക്കണം... എന്നിട്ട് മാത്രമേ സ്വപ്നങ്ങളുടെ പെട്ടി തുറക്കാവൂ... കേട്ടോ... Boy : എന്നെക്കൊണ്ട് ചോദിപ്പിച്ചതല്ലേ.... Girl : പിന്നെ ഇയാളുടെ വിറയലു കണ്ടപ്പൊ ഞാൻ പിന്നെന്താ വേണ്ടേ ? വിറയലു മാറ്റാൻ ഞാനെന്താ അടുപ്പ് കൂട്ടിത്തരണോ ? Boy : ഏയ്‌ വേണ്ട ! Girl : ചേട്ടാ.... ഈ പ്രേമവും ഇഷ്ടവുമൊക്കെ ഞാൻ കുറേ കണ്ടതാ... പക്ഷെ ജീവിതം കളിയല്ല....അണ്ടിയോട്‌ അടുക്കുമ്പോഴെ മാങ്ങയുടെ പുളി അറിയുന്നു എന്നു കേട്ടുകാണുമായിരിക്കും! ആദ്യം ഒരു ജോലി നേടി ചേച്ചിമാരെ ഒക്കെ കെട്ടിക്ക് ! പിന്നെ എന്റെ അടുത്തു വാ ! അന്നുഞാൻ കെട്ടിയില്ലെങ്കിൽ ഇയാളെത്തന്നെ കെട്ടാം ! Boy : mm Girl : എന്നെ പെണ്ണുകാണാൻ നാളെ ഒരു കൂട്ടർ വരുന്നുണ്ട്... എന്നാപ്പിന്നെ അത് നടക്കല്ലെന്നും പ്രാർഥിക്കൂട്ടൊ... അപ്പൊ ശരി കാണാം ! Boy : ഇതും കളിയാക്കിയതാണോ ? Girl : കാര്യായിട്ട് പറഞ്ഞതാ...നിന്റെ സ്വഭാവം എനിക്കിഷ്ടപ്പെട്ടു ! Boy : m... k ഒന്നര വർഷത്തിനു ശേഷം ഒരു ദിവസം യാദൃശ്ചികമായി അവർ വീണ്ടും കണ്ടുമുട്ടി ! Boy : hi Girl : ഈശ്വരാ...ഇതാരാ ആ പഴയ ആളെ അല്ലല്ലോ... ടയ്യും, കോട്ടും, സൂട്ടും, ചെത്തായിട്ടുണ്ട്... അപ്പൊ പണിയൊക്കെ കിട്ടി... അല്ലേ? Boy : കിട്ടി... ഒരു വർഷം മുൻപ് ! സിറ്റിയിലെ പഞ്ചാബ് national ബാങ്കിന്റെ സ്റ്റാഫ്‌ ആയിട്ട് ! ഇപ്പൊ ഒരു മാസായി മാനേജരായി പ്രമോഷൻ കിട്ടിയിട്ട് ! ഒരു ചേച്ചീടെ കല്യാണം കഴിഞ്ഞു... വേറൊരു ചേച്ചി ടീച്ചർ ആയിട്ട് 5 മാസായി ! അടുത്തമാസം കല്യാണം ഉണ്ടാവും ! അവളുതന്നെ അവളുടെ ജീവിതസഖാവിനെ കണ്ടെത്തി... വാർഡ്‌ മെമ്പറാ കക്ഷി ! Girl : അപ്പൊ വീട്ടിലേക്കെപ്പോഴാ? Boy : ആര് ? ആരുടെ വീട്ടിലേക്ക് ? Girl : പഴയ വിറയൽ ഇല്ലന്നേ ഉള്ളൂ... ലോകവിവരം ഇപ്പഴും ഇല്ലല്ലേ ? Boy: മനസ്സിലായില്ല.... Girl : ഇയാള്‍ടെ ചേച്ചിമാരെ ഒക്കെ ഓരോർത്തരു സ്വന്തമാക്കിയത് വഴീന്നു പിടിച്ചു കൊണ്ട് പോയിട്ടാ???? പൊട്ടന്‍ ചേട്ടാ ഇയാള്‍ടെ വീട്ടുകാരെ കൂട്ടി എന്റെ വീട്ടീൽ വന്നു പെണ്ണു ചോദിക്കണം... ഒന്നും അറിയില്ല...മാനേജർ ആണു പോലും മാനേജർ... Boy : what you mean ? ഞാൻ നിന്നെ കെട്ടണം എന്നാണോ ? Girl : എന്തെ ഇപ്പൊ ഇങ്ങനെ ? Boy : നിന്നെ കെട്ടണം എന്നതിന് എന്റെ അനുവാദം കൂടി ചോദിച്ചോ നീ ? Girl : ഇയാള് പക പോക്കുവാണോ? Boy : ഏയ് അല്ല.... എന്നെ കളിയാക്കിട്ടാണേലും എന്നെ ജീവിക്കാൻ പഠിപ്പിച്ചവളാ നീ ! അത് ഞാൻ മറക്കില്ല... അന്നെനിക്ക് നിന്നോട് ഒരുപാട് സ്നേഹമുണ്ടായിരുന്നു... പക്ഷെ നിന്നെ പോറ്റാൻ ഒരു തൊഴിൽ ഇല്ലാർന്നു ! ഇന്നെനിക്കു ഒരു നല്ല ജോലിയുണ്ട്.... അന്നത്തെ മാനസിക അവസ്ഥയല്ല ഇന്നത്തെ എന്റെ മാനസിക അവസ്ഥ ! എന്റെ അന്തസിനും പകിട്ടിനും ഇയാളെ പറ്റില്ലെന്ന് മനസ്സ് ഓർമിപ്പിക്കുന്നു.... അല്ലെങ്കിൽത്തന്നെ എന്നെ കാത്തിരിക്കുകയായിരുന്നില്ലല്ലോ നീ ! ആരും കെട്ടാൻ വരാത്തോണ്ട് നിന്നുപോയതല്ലേ ! അന്നു നീ പറഞ്ഞത് ശരിയാണ്.... സ്നേഹമുണ്ടെങ്കിൽ മാത്രം അടുപ്പ് വേവില്ല.... ശരിയാണ്... പക്ഷെ സ്നേഹിക്കാൻ, ലാളിക്കാൻ, സന്തോഷങ്ങളും, ദു:ഖങ്ങളും പങ്കിടാൻ ഒരാളുണ്ടെങ്കിൽ അടുപ്പ് വേവിക്കാനുള്ള വക അവൻ എങ്ങനെ എങ്കിലും കണ്ടെത്തുമെന്ന കാര്യം നീ മറന്നു ! ഇന്നും ഒരു കിലോ അരിയുടെ വില കൃത്യമായി എനിക്കറിയില്ല... നീ കേട്ടിട്ടുണ്ടോ മക്കള് തോന്നിയപോലെ നടക്കുമ്പോ വീട്ടുകാർ പറയും, ഇവനെക്കൊണ്ട് ഒരു പെണ്ണ് കെട്ടിച്ച് നോക്കാര്‍ന്നു, ഇവൻ നന്നാവുമോ എന്ന് ! കാരണം അമ്മ ഉൾപ്പെട്ട വീട്ടുകർക്കറിയാം, അസുരനേയും സ്നേഹംകൊണ്ട് നല്ലവനാക്കാൻ ഒരു പെണ്ണിന് കഴിയുമെന്നു ! അപ്പൊ നിങ്ങളു ചോദിക്കും ഒരു പരീക്ഷണത്തിനായി ഞങ്ങൾ ഞങ്ങളുടെ ജീവിതം ഹോമിക്കണോ എന്ന് ! അതെനിക്കറിയില്ല... പക്ഷെ ഒന്നോർക്കുക.... കുരയ്ക്കുന്ന പട്ടിയെ കല്ലെറിയാനാ പലർക്കുമിഷ്ടം... ഒരു കല്ലെറിഞ്ഞു അത് പട്ടിക്കു കൊണ്ടിട്ടും അത് നിങ്ങളെ നോക്കി കുരച്ചില്ലെങ്കിൽ വീണ്ടും കല്ലെറിയാൻ ഒരാള്‍ക്കും തോന്നില്ല... നിന്നെ കെട്ടാൻ വേണ്ടിയാ ഞാൻ ജോലിക്ക് പോയെ... എന്റെ അമ്മ പറഞ്ഞിട്ടും ഞാൻ പണിക്കു പോയില്ല! ഇന്നലെ കണ്ട നിനക്ക് വേണ്ടി എന്നെ നൊന്തു പ്രസവിച്ച എന്റെ അമ്മയെ ഞാൻ മറന്നു.... Girl : sorry for everything.... ഇനിയും നിന്നാൽ ഞാൻ കരഞ്ഞു പോവും... ഞാൻ പോട്ടെ ! Boy : അന്ന് നീ എന്നിൽ കണ്ട അതേ വിറയൽ ഞാനിപ്പോ നിന്നിൽ കാണുന്നു... ഒരു അടുപ്പ്കൂൂട്ടി തരട്ടേ ? Girl : പ്ലീസ് ഞാൻ പോവാ... Boy : ചേച്ചിയും കൂടി കല്യാണം കഴിഞ്ഞു പോയാൽ വീട്ടിൽ ചോറു വെക്കാൻ ആളില്ലാതാവും... അമ്മ സഹായത്തിന് ഒരാള് കൂടി ഉണ്ടെങ്കില്‍ എന്ന് പറയുന്നു.... നീ വരുന്നോ സഹായി ആയി ? എന്റെ അമ്മയ്ക്കും എനിക്കും കൂട്ടിന്.. അത് കേട്ടതും അത് വരെയുണ്ടായ സങ്കടവും, പിന്നീടുണ്ടായ അതിരില്ലാത്ത സന്തോഷവും നിമിത്തം അവന്റെ സമ്മതത്തിനു കാത്തുനിൽക്കാതെ അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു... ! ഇട്ട കോട്ട് കണ്ണീർ തുള്ളികളാൽ മോശമായല്ലോ എന്ന ഭയം അവനിൽ ഇല്ലാർന്നു... കഴുകിത്തരാൻ ഇനി അവളുണ്ടല്ലോ എന്ന ആശ്വാസത്തിൽ അവളെ തഴുകിയപ്പോൾ അവളിൽ നിന്നും കണ്ണീർത്തുള്ളികൾ വീണ്ടുമൊഴുകി...... #📙 നോവൽ #📔 കഥ #💌 പ്രണയം #💓 ജീവിത പാഠങ്ങള്‍ #💭 എന്‍റെ ചിന്തകള്‍
#

📙 നോവൽ

📙 നോവൽ - NAN - ShareChat
2.3k കണ്ടവര്‍
21 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം