അമ്പലപ്പുഴ കണ്ണന് കാവൽ വിളി 🫠🥹അമ്പലപ്പുഴ ക്ഷേത്രത്തിലെ അത്യപൂർവമായ ചടങ്ങാണ് കാവൽ വിളി. അത്താഴ ശീവേലിക്ക് ശേഷം നടയടച്ച് നാലമ്പല വാതിലുകളും അടച്ച ശേഷം കിഴക്ക്,തെക്ക്, വടക്ക്,നടകളിൽ നിന്ന് ക്ഷേത്ര ജീവനക്കാർ മൂന്നുപേർ യഥാക്രമം മാറിമാറി വാസുദേവാ... എന്ന് ഉറക്കെ വിളിക്കുന്നതാണ് കാവൽ വിളി. ഈ ചടങ്ങിന് രണ്ട് ഐതിഹ്യങ്ങളാണ് പറഞ്ഞു കേട്ടിട്ടുള്ളത്.ക്ഷേത്രം അടച്ചു കഴിഞ്ഞാൽ ദേശത്തിന്റെ കാവൽ ഭഗവാനാണ്. ദേശത്തിനുണ്ടായേക്കാവുന്ന സകല ആപത്തുകളിൽ നിന്നും ഭക്തരെ കാക്കുവാൻ ഭഗവാനെ വാസുദേവാ.... എന്ന് ഉറക്കെ വിളിച്ച് കാവലേൽപ്പിക്കുന്നു എന്നാണ് ഐതിഹ്യം.അമ്പലപ്പുഴ ക്ഷേത്രത്തിൽ പാർത്ഥസാരഥി പ്രതിഷ്ഠയാണെങ്കിലും ക്ഷേത്രത്തിലെ പൂജകൾ ക്രമീകരിച്ചിരിക്കുന്നത് ഉണ്ണിക്കണ്ണനായി ജനിച്ച് മഹാവിഷ്ണുമായി മാറുന്നു എന്ന സങ്കൽപ്പത്തിലാണ്. നിർമാല്യത്തിൽ ഭഗവാൻ കൈക്കുഞ്ഞായും ഉഷപൂജ,എതൃത്ത പൂജ വേളയിൽ ഉണ്ണിക്കണ്ണനായും പന്തീരടിക്ക് കൗമാര ഭാവവും ഉച്ച പൂജയ്ക്ക് രുക്മിണിസമേതനായും വൈകിട്ട് ദീപാരാധനയ്ക്ക് പാർത്ഥസാരഥിയായും ഒടുവിൽ അത്താഴ പൂജയ്ക്ക് മഹാവിഷ്ണുവായും സങ്കൽപ്പിച്ചാണ് പൂജകൾ അവസാനിക്കുന്നത്. മഹാവിഷ്ണുമായി നിദ്ര പുൽകുന്ന ഭഗവാൻ വീണ്ടും അടുത്ത ദിവസം ഉണ്ണിക്കണ്ണനായി വസുദേവ പുത്രനായി വാസുദേവനായി ഉണരാൻ വേണ്ടിയാണ് വാസുദേവാ.... എന്ന് കാവൽ വിളിച്ച് ഉറക്കുന്നതെന്ന് മറ്റൊരു ഐതിഹ്യം.പാൽപ്പായസത്തിൽ പഞ്ചസാര ചേർക്കുന്നതിനു മുൻപും വാസുദേവ.. എന്നു വിളിക്കാറുണ്ട് . ഇത് പായസത്തിൽ പഞ്ചസാര ചേർക്കാറായി എന്ന് ശ്രീകാര്യത്തെ അറിയിക്കുന്നു എന്നും പറയപ്പെടുന്നു. ഈ വിളി കേട്ട് ഗുരുവായൂരപ്പൻ ഉച്ചപൂജയ്ക്ക് അമ്പലപ്പുഴയിൽ എത്തുന്നു എന്ന് മറ്റൊരു സങ്കല്പമുണ്ട്. #🔵ബ്ലൂ ടിക്ക് നേടാൻ SC ബ്ലൂ #🚀വ്യൂസ് ഇരട്ടിയാക്കാൻ SC ബൂസ്റ്റ് #🙏 ഭക്തി Status #🙏 മഹാവിഷ്ണു #🙏 ശ്രീകൃഷ്ണ ഭജനകൾ