@356415
@356415
വായന മുറി
........
#

📔 കഥ

full part #താലി കോടതിമുറിയിൽ വെച്ചാണ് ഞാൻ അവളെ അവസാനമായി കണ്ടത്. മുഖത്തെ പ്രസന്നത മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നെ കണ്ടിട്ടും എന്നിലേക്ക് മിഴിയെറിയാതെ അലക്ഷ്യമായി കാണാത്ത ഭാവം നടിക്കുകയാണവൾ. എന്തായിരിക്കും അവളിപ്പോൾ ചിന്തിക്കുന്നത്.. പോയകാലത്തിലെ മധുരമൂറുന്ന ഓര്മകളാവുമോ.. ഹേയ് ആയിരിക്കില്ല. ചിലപ്പോൾ വരാൻ പോകുന്ന സുഖങ്ങളെ കുറിച്ചുള്ള ചിന്തയിലായിരിക്കും. നിനക്ക് ആരുടെ കൂടെ പോകണം. ന്യായാധിപന്റെ ആദ്യ ചോദ്യമുയർന്നു. കോടതിമുറിയാകെ ഒരുനേരത്തെ നിശബ്ദത. ഒടുവിൽ വെറും മാസങ്ങൾ മാത്രം പരിചയമുള്ള കാമുകന്റെ നേർക്ക് അവൾ വിരൽചൂണ്ടുമ്പോൾ തോൽവിയുടെ ഭാരം പേറി ഞാനണിഞ്ഞ താലിമാല അവളുടെ കഴുത്തിലപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു, തലതാഴ്ത്തി ഞാനും, അപ്പോൾ നിങ്ങളുടെ കുട്ടി.. ന്യായാധിപന്റെ അടുത്ത ചോദ്യം.. നീണ്ട ഒരു മൗനമായിരുന്നു അവളിൽ. എനിക്കറിയാം വരാനിരിക്കുന്ന അവരുടെ മധുവിധുവിൽ എന്റെ മോൻ അവൾക്ക് തീർത്തും അരോചകം ആയിരിക്കുമെന്ന്.. അയാളുടെ ഇഷ്ടം. വളരെ നേർത്ത ഒരു ശബ്ദത്തോടെ അവൾ മറുപടി പറഞ്ഞു.. അത് കേട്ടതും മാറ്റ് കുറഞ്ഞൊരു പരിഹാസ ചിരി എന്റെ ചുണ്ടിൽ നിറഞ്ഞിടുന്നു.. അയാൾ... മനസ്സ് വീണ്ടും വീണ്ടും ആ വാക്ക് മന്ത്രിച്ചു കൊണ്ടിരുന്നു അവളുടെ ആ വക്കിൽ നിന്ന് തന്നെ എനിക്ക് മനസ്സിലാവും അവളിൽ നിന്നുമുള്ള എന്റെ ദൂരം എത്രയാണെന്ന്. മാതൃസ്നേഹം അവസാനിക്കാൻ പോകുകയാണെന്നറിയാതെ അപ്പോഴും എന്റെ ഒന്നരവയസ്സുകാരൻ ഇടവിട്ടുവന്ന രണ്ടുപല്ലും കാട്ടി അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. കോടതി ചോദ്യഭാവേനെ എന്നെ നോക്കി.. നിങ്ങൾക്ക് എന്താ പറയാനുള്ളത്.. ഞാനെന്റെ മകനെ ഒന്നൂടെ ചേർത്ത് പിടിച്ചു, എന്നിട്ട് പറഞ്ഞു. ഏതൊരു മാതാവും സ്വന്തം മകൻ നന്മയുള്ളവനായി വളരാനാണ് ആഗ്രഹിക്കുക, അതുകൊണ്ടാവും അവൾക്ക് ഇവനെ കൂടെ കൊണ്ടുപോവാൻ സാധിക്കാത്തത്. എന്റെ മോൻ നന്മയുള്ളവനായി വളരണം. അതിന് അവൻ എന്റെ കൂടെ തന്നെ വേണം. ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.. അതായിരുന്നു അവളുമായുള്ള അവസാന കൂടിക്കാഴ്ച. നീണ്ട ഇരുപത്തഞ്ചു വര്ഷത്തിന് ശേഷം ദൈവം പിന്നെയും എന്തിനായിരിക്കും ഈ മുംബൈ തെരുവിൽ ഒരു വഴികച്ചവടക്കാരിയായി അവളെ എന്റെ കണ്മുന്നിൽ കൊണ്ടെത്തിച്ചത്... അവളെന്നെ കണ്ടുകാണുമോ. അല്ലെങ്കിൽ എന്നെ തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞില്ലേ.. മനസ്സിൽ ഒന്നിനുപിറകെ ഒന്നായി സംശയങ്ങൾ ഉദിച്ചുവന്നു.. ലക്ഷ്മി.. തീർത്തും അപ്രതീക്ഷിതമായ എന്റെ വിളിയിൽ അവൾ ഒന്ന് ഞെട്ടി, ശേഷം ഇമവെട്ടാതെ എന്നെ നോക്കി. അല്പനേരത്തെ ചിന്തക്കൊടുവിൽ കുഴിഞ്ഞ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി. നിര്വികാരമായിരുന്നു എന്നിൽ. കണ്ണീരടങ്ങിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി. അവളുടെ കഥന കഥകൾ കൊണ്ടുപോയവന് അവളിലെ സുഖം മടുത്തപ്പോൾ അയാൾ മറ്റൊരാളെ തേടി ഇറങ്ങി, അവിടുന്നിങ്ങോട്ട് വഴിമുട്ടിപ്പോയ ജീവിതത്തെ ഉന്തിനീക്കാൻ ആവള നുഭവിച്ച യാതനകൾ. പല നാട് പല ജോലി വിശപ്പിന് ഭാഷയും ദേശവും ഒന്നും പ്രശ്‌നമില്ലെന്ന് അവളറിഞ്ഞ നാളുകൾ. എല്ലാം കേട്ടിരിക്കേണ്ട ഒരു കേൾവിക്കാരൻ മാത്രമായിരുന്നു ഞാൻ. ഓരോ വാക്കുകൾക്കൊപ്പവും മാപ്പെന്ന് അവൾ ആയിരം തവണ പറഞ്ഞുകാണും.. ശ്രീയേട്ടാ.. ചോദിയ്ക്കാൻ അർഹത ഇല്ലെന്നറിയാം എന്നാലും ചോദിക്കുവാ.. നമ്മുടെ മോൻ.. പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവൾ ഏങ്ങിക്കരഞ്ഞു.. അവൻ സുഖമായിരിക്കുന്നു ലക്ഷ്മി. ഇപ്പോൾ പ്രൈവറ്റ് സ്കൂളിൽ അദ്ധ്യാപകൻ ആണ്. അവൻ ഇടക്കൊക്കെ മരിച്ചു പോയ അവന്റെ അമ്മയെ കുറിച്ച് ചോദിക്കും. ചിലപ്പോഴൊക്കെ ഒറ്റക്കിരുന്ന് കരയും. അത് കേട്ടതും അവളുടെ ഞെട്ടലിനിക്ക് കാണാമായിരുന്നു. ജീവിച്ചിരിക്കെ സ്വന്തം മകന്റെ മനസ്സിൽ മരിക്കുന്നോരമ്മയുടെ ആധിയുടെ ഞെട്ടൽ. അവനോട് ഞാൻ അങ്ങനെയാണ് ലക്ഷ്മി പറഞ്ഞത്. എന്റെ ഉള്ളിൽ നീ എന്നോ മരിച്ചതാണല്ലോ.. അവനുവേണ്ടി ഒരമ്മയെ കണ്ടെത്താൻ ഒരുപാട് ചിന്തിച്ചിതാ പക്ഷെ കഴിഞ്ഞില്ല. അല്ലേലും പെറ്റമ്മയോളം വരില്ലല്ലോ ഒരു രണ്ടാനമ്മയും.. ഇനിയൊരിക്കലും നിന്നെ കണ്ടുമുട്ടരുത് എന്നായിരുന്നു എന്റെ പ്രാർത്ഥന. പക്ഷെ ദൈവം എല്ലായിടത്തും എന്നെ തോൽപ്പിക്കകയാണ്.. ഈ നഗരത്തോട് ഞാനിന്ന് വിടപറയും. നാളെ അവന്റെ പിറന്നാളാണ് അതിനുമുന്നെ വീടണയണം. ഇനിയൊരിക്കലും നിന്നെ കാണാൻ ഇടവരാതിരിക്കട്ടെ.. ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. ശ്രീയേട്ടാ... ഇത് അവന് നൽകുമോ പിറന്നാൾ സമ്മാനമായിട്ട്.. മുറുക്കിപിടിച്ച കരം അവൾ എനിക്കുനേരെ നീട്ടി. പതിയെ വിരലകത്തിയപ്പോൾ ഞാൻ കണ്ടു ഇരുപത്തഞ്ചു വര്ഷങ്ങള്ക്കുമുന്നേ ഞാൻ അവളുടെ കഴുത്തിൽ ചാർത്തിയ താലി.. ആശ്ചര്യമായിരുന്നു എന്നിൽ. എന്റെ കണ്ണുകൾ വിടർന്നു.. ഇതുവരെ കളഞ്ഞിരുന്നില്ലേ ഇത്.. അവൾ വശ്യമായി ഒന്നുചിരിച്ചു ശേഷം ഇല്ലെന്ന് തലയാട്ടി. നീണ്ട ഒരു മൗനമായിരുന്നു പിന്നെ. എന്ത് പറയണം എന്നറിയാതെ അവളും ഞാനും മുഖാമുഖം നോക്കി നിന്നു, ലക്ഷ്മി... തെറ്റ് ചെയ്യാത്ത മനുഷ്യർ ഈ ലോകത്തുണ്ടാവില്ല. പക്ഷെ അത് തിരിച്ചറിയുന്നതും തിരുത്തുന്നതും ചുരുക്കം ചിലർ മാത്രമാണ്, അവരാണ് യഥാർത്ഥ മനുഷ്യർ, അന്ന് ഹൃദയം കീറി മുറിച്ചിട്ടാണ് നീ എന്നെ ഉപേക്ഷിച്ചു പോയത്. അത് തെറ്റായിപ്പോയെന്ന് നീ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ആ തെറ്റിനെ പൊറുക്കാൻ എനിക്കാവും.. ഒരിക്കലൂടെ നമ്മുടെ മോനെ സാക്ഷി നിർത്തി ഈ താലി ഞാൻ നിന്റെ കഴുത്തിൽ ചാർത്തിക്കോട്ടെ, അതിന്റെ പവിത്രത മനസ്സിലാക്കി ഒരിക്കലൂടെ നിനക്കിതിന്റെ അവകാശി ആയിക്കൂടെ. പുതിയൊരു ജീവിതം മോഹിച്ചോ ദാമ്പത്യം കൊതിച്ചോ ഒന്നുമല്ല.. ഈ നഗരത്തിൽ നിന്നെ തനിച്ചാക്കി പോകാൻ മനസ്സ് അനുവദിക്കാഞ്ഞിട്ടാണ്. ഇനി നിനക്ക് തീരുമാനിക്കാം.. പറഞ്ഞു തീർന്നതും ഒരു പൊട്ടിക്കരച്ചിലോടെ മാപ്പെന്ന് പറഞ്ഞു അവളെന്റെ നെഞ്ചിലേക്ക് വീണു. അപ്പോഴും അവളുടെ കയ്യിൽ ഞാൻ അന്ന് കെട്ടിയ താലി തിളങ്ങുന്നുണ്ടായിരുന്നു.
1.1k views
33 minutes ago
#

📙 നോവൽ

💘അവളാണെന്റെ മൊഹബത്ത് 💘 Part 1⃣ 💖F@!M@💖 ഇക്കാ... ഫാത്തിമയുടെ ആ വിളി ഷെരീഫിന്റെ കണ്ണുകളെ ഈറനണയിച്ചു കൊണ്ടിരുന്നു.. റബ്ബേ ....... എന്റെ പെണ്ണിനേയും കുഞ്ഞിനേയും കാത്തോളണേ.... (ചുവന്നനിറം കത്തികൊണ്ടിരുന്ന ആ സീറോ ബൾബ് പച്ചനിറം പ്രാപിച്ചു ) ???????????????????????????????????? പറമ്പത്ത് വീട്ടിൽ അബൂബക്കർ ഹാജിയുടെയും കദീജയുടെയും മകനാണ് ഷെരീഫ്... പണത്തിലും പ്രശസ്തിയിലും ഉയർന്ന നിലയിലാണ് പറമ്പത്ത് വീട്... നാട്ടുകാർക്ക് എല്ലാം പ്രിയപ്പെട്ടവർ... ആർക്ക് എന്ത് സഹായത്തിനും അബൂക്ക ഉണ്ടാകും... അബൂക്കയുടെ സഹോദരി ആമിനയുടെ മകളാണ് ഫാത്തിമ... 3 വർഷം മുൻപ് നടന്ന ഒരു അപകടത്തിൽ ഫാത്തിമക്ക് അവളുടെ കുടുംബത്തെ നഷ്ടമായി... നിസാരപരുക്കുകളോടെ ഫാത്തിമ രക്ഷപ്പെട്ടെങ്കിലും അവളുടെ മാനസിക നില തെറ്റിയിരുന്നു... തന്റെ മാതാപിതാക്കളുടെയും കുഞ്ഞനിയന്റെയും വേർപാട് അവളെ ഒരുപാട് തളർത്തി.... ഷെരീഫിന്റെ സ്നേഹവും സാന്നിന്ധ്യവും അവളെ പുതു ജീവിതത്തിലേക്ക് കൊണ്ടുവന്നു... ഒരു വർഷം മുൻപ് ഫാത്തിമ എന്നെന്നേക്കുമായി ഷെരീഫിന്റെ പാത്തുവായി... ആർഭാടങ്ങളും ആരവങ്ങളും ഇല്ലാതെ അവരുടെ നിക്കാഹ് നടന്നു. പാത്തുവിന്റെ ആഗ്രഹമായിരുന്നു അത്... രണ്ട് മാസങ്ങൾക്കുശേഷം അവൾക്ക് തന്റെ ശരീരത്തിൽ ചിലമാറ്റങ്ങൾ അനുഭവപ്പെട്ടു.. അവളുടെ ഉദരത്തിൽ ഒരു ജീവൻ കൂടി തുടിക്കുന്നു.. അവൾ ഗർഭംധരിച്ചു എന്നാ വാർത്ത അവളെ തെല്ലെന്നുമല്ല സന്തോഷിപ്പിച്ചത്..... അവൾ തന്റെ നഷ്ട്ടങ്ങൾ എല്ലാം മറന്നു തുടങ്ങി... തന്റെ പൊന്നോമനയ്ക്കായുള്ള കാത്തിരിപ്പിലായി... ????????????????????????????????? ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ഉപ്പാന്റെ കാൾ വന്നത്.... ആച്ചീ..... മോള്....മോള് ബാത്റൂമിൽ വീണു... ഞങ്ങൾ ഹോസ്പിറ്റളിലേക്ക് പോകാണ്..... നീ വേഗം വാ.. ഉപ്പാന്റെ ഇടറിയ ശബ്ദംകാതിൽ പതിച്ചപ്പോയെക്കും ഒരോട്ടമായിരുന്നു പാർക്കിങ്ങിലേക്ക്... ഉപ്പാ...എന്താ ഇന്റെ പാത്തൂന് എന്താ പറ്റിയത്.... മോള് ബാത്‌റൂമിൽ കാലുതെന്നിവീണ് മോനെ.... മാസം തികഞ്ഞുനിക്കല്ലേ ഉമ്മാക്ക് പേടി ആവുന്നു... ഡോക്ടർ എന്റെ പാത്തൂന് എങ്ങനുണ്ട്... ഫാത്തിമക്ക് ബ്ലീഡിങ് ഉണ്ട് ഉടനെ തന്നെ ഓപറേഷൻ വേണം... ഇല്ലെങ്കിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ആപത്താണ്.... ഡോക്ടറുടെ വാക്കുകൾ കാരിരുമ്പ് പോലെയാണ് ഹൃദയത്തിൽ തറച്ചത്... ഒന്നുല്ല ഉമ്മാ... ഓൾ ഇന്നേ വിട്ട് അങ്ങനെ ഒന്നും പോവൂലാ... ഇന്റെ പാത്തൂനും വാവാക്കും ഒന്നും സംഭവിക്കില്ല.... ഉമ്മാനെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിലെ നീറ്റൽ എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു.... ഓപ്പറേഷൻ വേണ്ട തയ്യാറെടുപ്പുകളുമായി തീയേറ്ററിലേക്ക് പോകുമ്പോൾ ആണ് പാത്തൂനെ അവസാനമായി കാണുന്നത്.... ആ കൈപിടിച്ച് ഒന്നുമില്ലന്ന് പറഞ്ഞപ്പോ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അവൾ..... ഇക്കാ.... ന്ന് വിളിച് എന്തോ പറയാൻ വന്നപ്പോയെക്കും സ്ട്രക്റ്റർ തിയറ്ററിന്റെ വാതിൽ കടന്നിരുന്നു... ഫാത്തിമയുടെ കൂടെ ഉള്ളത്.... ഷെരീഫിന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ടാണ് ഒരു സ്ത്രീശബ്ദം അലയടിച്ചത്.... തലയുയർത്തി നോക്കിയപ്പോൾ കണ്ടത്.. ഉയർത്തി പിടിച്ച ചിറകുകളുമായി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു മാലാഖ... അവരുടെ കൈകളിൽ ഒരു ചോരകുഞ്ഞ്.. യാന്ത്രികമായി മാലാഖക്ക് അരികിലേക്ക് നടന്നടുത്തപ്പോയെക്കും ഉമ്മ കുഞ്ഞിനെ വാങ്ങിയിരുന്നു.... പെൺകുട്ടി ആണ്.... അമ്മയും കുഞ്ഞും സുഖായിട്ടിരിക്കുന്നു... അൽഹംദുലില്ലാഹ്... സന്തോഷം കൊണ്ട് കണ്ണ് വീണ്ടും നിറയുന്നുണ്ട്... തന്റെ പ്രാണസഖിയെയും മോളെയും ഒരു പോറൽപോലും ഏൽപ്പിക്കാതെ നൽകിയ സർവ്വശക്തനെ അയാൾ സ്തുതിച്ചു... മോളുടെ കുഞ്ഞുനെറ്റിത്തടത്തിൽ തന്റെ ചുണ്ടുകൾ ചേർത്തു... അബൂബക്കർ ഹാജി ആ കുഞ്ഞ്കാതുകളിൽ ബാങ്കും ഇക്കാമതും വിളിച്ചു..... കൈജു മോളെ പേര് വിളിക്ക്....... "ഐഷാ നിസ്‌റീൻ " " ഐഷാ നിസ്‌റീൻ " " ഐഷാ നിസ്‌റീൻ " മാഷാ അല്ലാഹ്... നല്ല സുന്ദരിക്കുട്ടി.... ആയുസ്സും ആഫിയത്തും നൽകട്ടെ... ഫാത്തിമയെ നാളെ റൂമിലേക്ക് മാറ്റും.... നേരത്തെ വന്ന നേഴ്സ് മോളെയും വാങ്ങിപോയി... ഉപ്പാ ഞാൻ പള്ളിയിൽ പോയി വരാം.... പള്ളിയിൽ ചെന്ന് അല്ലാഹ്ക്ക് മുന്നിൽ സുജൂദ് ചെയ്തു.. രണ്ട് റകഹത് സുന്നത്ത് നിസ്‌ക്കരിച്ചു... $$$$$$$$$$$$$$$ സുബ്ഹ് ബാങ്കിന്റെ മാറ്റൊലി കേട്ടാണ് ഷെരീഫ് ഉണർന്നത്... പള്ളിയിൽ പോയി വരുമ്പോഴാണ് ഉമ്മ വിളിച്ചത്... പാത്തൂനെ റൂമിലേക്ക് മാറ്റി... റൂമിന്റെ വാതിൽ തുറന്നതും പുഞ്ചിരിതൂകുന്ന പാത്തൂനെ കണ്ടപ്പോ സന്തോഷം നിയന്ത്രിക്കാൻ കഴിഞ്ഞില്ലാ ... ഓടിച്ചെന്ന് തുരുതുരാ ഉമ്മവെച്ചു.. ഞങ്ങൾ ചായ വാങ്ങി വരാംമെന്ന് പറഞ്ഞു ഉപ്പ ഉമ്മാനേം വിളിച്ചതുപോയപ്പോ ആണ് അബദ്ധം മനസ്സിലായത്.. പാത്തൂന്റെ കയ്യീന്ന് നല്ലോണം കിട്ടി... ഞാൻ അനുഭവിച്ചവേദന എനിക്കല്ലേ അറിയൂ... ⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛ ഉമ്മാ ആച്ചിക്ക വന്നില്ലേ.... ഇല്ലമോളെ ഓന്ക്ക് ഓഫീസിൽ എന്തോ തിരക്കിട്ട പണി ഉണ്ട് വരാൻ പറ്റില്ലാന്നു വിളിച് പറഞ്ഞു.... ഫോണിലേക്ക് വിളിച് നോക്കിയപ്പോ കട്ട്‌ ചെയ്തു...ഇക്കാ കൂടെ വേണമായിരുന്നു... ഇന്ന് പാത്തു ഡിസ്ചാർജ് ആവാണ്... ഓൾക്ക് ഒരു സർപ്രൈസ് കൊടുക്കണം.. അതിനുവേണ്ടി ഓഫീസിൽ തിരക്കാണെന്ന് ഒരു കള്ളം ഉമ്മാനോട് പറഞ്ഞു.. എന്റെ സാന്നിധ്യം പാവം ആഗ്രഹിക്കുന്നുണ്ട്... അതാ ഓൾ വിളിച്ചത്.. ഒരു ആവേശത്തിന് കാൾ കട്ടും ചെയ്തു... എന്റെ സർപ്രൈസ് ഓൾക്ക് ഒരുപാട് ഇഷ്ടപെടും...ഓൾടെ പിണക്കമൊക്കെ സർപ്രൈസ് കാണുമ്പോ മാറും... ചെറിയ കാര്യം മതി പെണ്ണിന് സന്തോഷിക്കാനും സങ്കടപെടാനും.... ⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛ വീട്ടിൽ എത്തി വാതിൽ തുറന്നപ്പോ കണ്ടകാഴ്ച എന്നെ ഒരുപാട് സന്തോഷപ്പെടുത്തി... തുടരും ഹായ് ഫ്രണ്ട്സ്... ഞാൻ വിചാരിച്ച പോലെ എഴുതാൻ പറ്റിയിട്ടില്ല..... രണ്ടു പ്രാവശ്യം പോസ്റ്റ്‌ ചെയ്തത് ഡിലീറ്റ് ആയിപ്പോയി... ഇന്റെ മണ്ടത്തരം അത് സേവ് ചെയ്തു വെച്ചും ഇല്ലാ... പെട്ടെന്ന് തട്ടിക്കൂട്ടി എഴുതിയാതാണ്... നന്നാക്കാൻ ശ്രമിക്കാം...... നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ ചെയ്യുക.... നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ മുന്നോട്ടു നയിക്കുക.. ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്യുക കഥയിലെ നായികയുടെ എൻട്രി ആണ് ഈ പാർട്ടിൽ...
4.6k views
6 hours ago
#

📙 നോവൽ

പ്രതികാരം; ഒരു പ്രണയ കഥ.. ഭാഗം പന്ത്രണ്ട്.... ******************** അതു കണ്ട് തലകറങ്ങുന്ന പോലെ തോന്നി... തിരിച്ച്കിട്ടിയ ജീവിതം വീണ്ടും കൈവിട്ട് പോകുവാന്നോ ഭഗവാനേ.... 'ആദീ.....' എന്‍റെ വിളി കേട്ട് അവൻ തലപൊക്കി എന്നെ നോക്കി... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... ഞാൻ അവന്റെ അടുത്തേക്ക് നടന്നു... 'ആദി... നീ എന്താ ഈ ചെയ്തത്.. ' അവൻ അത്ഭുതപ്പെട്ടു എന്നെ നോക്കി.. 'ഞാനെന്തു ചെയ്തഡീ? ' നിലത്ത് കിടന്ന കനിയുടെ നേർക്കു നോക്കിയിട്ട് ഞാനവനെ നോക്കി... അപ്പോൾ അവനെന്റെ തല പിടിച്ചു തിരിച്ചു അകത്തേക്ക് നോക്കാൻ പറഞ്ഞു... അകത്തു മുഴുവൻ പോലീസ് ആയിരുന്നു... പെട്ടന്ന് അവർ ഒരാളെ അകത്തുനിന്നും പുറത്തേക്കു കൊണ്ടു വന്നു... ആളെ കണ്ടതും ഞാൻ ആദിയെ വാപൊളിച് നോക്കി നിന്നു... 'കരണ്‍...' അവനിതെങ്ങനെ അറിഞ്ഞു കനിയാണിതെല്ലാം ചെയ്തതെന്ന്... അവസാനം കാണുമ്പോള്‍ ആദിയെ കൊല്ലാനായി പോയതാണിവന്‍.. പിന്നെ സത്യം പറയാന്‍ ഒരുപാട് തവണ വിളിച്ചെങ്കിലും അവനെ കിട്ടിയില്ല... കരണെന്ന ഭയം ഉള്ളില്‍ ഉറഞ്ഞ് കൂടിയിരിക്കുകയായിരുന്നു ഇതുവരെ... ************************************************** ശ്രീയുടെ കരച്ചിലും പിന്നുള്ള അന്ധാളിപ്പും കണ്ടപ്പോഴേ എനിക്ക് കത്തി എന്‍റെ പെണ്ണിന് ഒന്നും മനസ്സിലായില്ലാന്ന്.... ഞാനെന്തെങ്കിലും പറയും മുന്‍പ് കരണ്‍ ഓഫീസര്‍ന്‍റെ അനുവാദം വാങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു.... 'ശ്രീ...ഒരു വലിയ ശരിയാണ് ഞാന്‍ ചെയ്തത്...ആദിയെ ഞാന്‍ തെറ്റിദ്ധരിച്ചു..തെളിവെല്ലാം കണ്ടപ്പോള്‍ ആദിയുടെ നിരപരാധിത്വം ഞാനറിഞ്ഞു...' 'തെളിവോ...' അവളെന്നെ തുറിച്ചു നോക്കി... 'അതെ... നീ പറഞ്ഞ പോലെ ദൈവത്തിന്‍റെ കൈയ്യൊപ്പ് പതിഞ്ഞ തെളിവ്...സിസിടിവിയിലെ സമയം... അതില്‍ കനി പുറത്ത് പോയിട്ട് വന്ന സമയവും ഞാന്‍ അവിടേക്ക് വന്ന സമയവും വ്യക്തമാണ്...അതായത് കൊലപാതകം നടന്നു അഞ്ച് മിനിറ്റ് ശേഷമാണ് ഞാന്‍ അവിടേക്ക് ചെല്ലുന്നത്...അന്ന് നിന്‍റെ മൊഴിക്ക് പ്രാധാന്യം കൊടുത്ത പോലീസ് ഇതു ശ്രദ്ധിച്ചില്ല...' 'കരണിതെല്ലാം എങ്ങനെ അറിഞ്ഞു...?' അവള്‍ ചോദിച്ചു... 'ആദിക്ക് ഈ തെളിവ് കിട്ടിയപ്പോള്‍ അവനാദ്യം വന്നത് എന്നെ തേടിയായിരുന്നു...' 'അതെ..ശ്രീ...എന്‍റെ അനുജത്തി കാരണം ഏറ്റവും നഷ്ടം സംഭവിച്ചവരാണ് നിങ്ങള്‍... അതാണ് നിങ്ങളിതാദ്യം അറിയണമെന്ന് ആഗ്രഹിച്ചത്... പക്ഷേ നിങ്ങള്‍ ഈ ചെയ്തത്...വേണ്ടിയിരുന്നില്ല കരണ്‍...അവള്‍ മരിക്കണ്ടവളാണ്..അത് നിങ്ങളുടെ കൈകൊണ്ട് വേണ്ടിയിരുന്നില്ല...' 'അല്ല ആദി... ഇത് ചെയ്യേണ്ടത് ഞാനാണ്..എങ്കിലേ എന്‍റെ കിച്ചന്‍റെ ആത്മാവിന് സമാധാനം കിട്ടു..മരണത്തിന് തൊട്ടു മുന്‍പ് എന്‍റെ അച്ചയ്ക്കും അമ്മയ്ക്കും ഞാന്‍ കൊടുത്ത വാക്ക് ഞാന്‍ പാലിച്ചു...' അവന്‍റെ കണ്ണ് നിറഞ്ഞു... ഒരിക്കല്‍ എന്നെ കൊല്ലാനായി നടന്ന കരണായിരുന്നില്ലത്.... 'മതി..മതി...പോകാം...' ഓഫീസര്‍ കരണിനെ കൂട്ടി പോയി... പോലീസ് ജീപ്പില്‍ കൈയ്യാമം വെച്ചു കയറുമ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... പ്രതികാരം പൂർത്തീകരിച്ചവന്റെ ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി... **************************************************** രണ്ട് മാസങ്ങൾ വേഗം കടന്നു പോയി... പുതിയ തെളിവുകളും ഞാൻ വെറുതെ അനുഭവിച്ച അഞ്ചു വർഷത്തെ തടവും പരിഗണിച്ചു എന്നെ വെറുതെ വിടാൻ കോടതി വിധിച്ചു... ആ വിധി എന്നെക്കാൾ ഏറെ സന്തോഷിപ്പിച്ചതു എന്റെ ശ്രീക്കുട്ടിയെ ആണ്... അവൾ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്തു... ഇനി രണ്ട് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഞങ്ങളുടെ ജീവിതം വീണ്ടും തുടങ്ങുന്നു... 'അല്ല...മാഷേ...ഇതെന്താ കണ്ണാടിക്ക് മുന്നിൽ കോപ്രായങ്ങൾ കാട്ടുന്നത്..' പെട്ടന്ന് റൂമിന്റെ ഡോർ തുറന്നു ശ്രീ കയറി വന്നു... 'ഏയ്‌...ഒന്നുമില്ലെടാ..നീ ഇതെങ്ങോട്ടാ...?' 'മറന്നോ ഇതെന്റെയും റൂമല്ലേ...ഇവിടെനികെത്ര ഓര്‍മ്മകളുള്ളതാ.....അഞ്ചു വർഷങ്ങൾ..ഞാൻ ചെയ്ത തെറ്റിന്റെ പേരിൽ നമ്മൾ അകന്ന് ജീവിക്കുന്നു...' അവളുടെ കണ്ണ് നിറയാന്‍ തുടങ്ങി... 'ഡീ പഴയതൊന്നും ഓർക്കാതെ...പുതിയ ജീവിതത്തെ പറ്റി ആലോചിക്കാം..' അവളെ ചേര്‍ത്ത് നിര്‍ത്തി കണ്ണ് തുടച്ചു... 'അതെ നാളെ ഒരു യാത്രയുണ്ട്...റെഡി ആകണേ...' യാത്ര എന്ന് കേട്ടതും പെണ്ണിന്റെ മുഖം പ്രസന്നമായി... 'എങ്ങോട്ടാ ആദി ഏട്ടാ... ' 'അതൊക്കെ സസ്പെൻസ് ആണ്...അവിടെ ചെന്നിട്ട് അറിഞ്ഞാൽ മതി...' ഒന്ന് മൂളി എനിക്കൊരു ഇടിയും തന്നു അവൾ പുറത്തു പോയി... നാളത്തെ ഒരു ദിവസം കൊണ്ട് എല്ലാം അവസാനിക്കുന്നു... എന്റെ അഞ്ചു വർഷം നീണ്ട കാത്തിരിപ്പിനു ഫലമുണ്ടാകുന്നു... എന്റെ പ്രതികാരം പൂർണമാകുന്നു..... ഇത് ശ്രീയുടെയോ കരണിന്‍റെയോ പ്രതികാരം അല്ല.... ഇതെന്‍റെ പ്രതികാരമാണ്... അഞ്ച് വര്‍ഷം നീണ്ട എന്‍റെ പ്രതികാരം.... മനസ്സില്‍ ഉണങ്ങാത്ത നീറ്റലുകള്‍ സമ്മാനിച്ചവര്‍ക്കുള്ള പ്രതികാരം.... ഈ ആദിത്യന്‍റെ പ്രതികാരം..... (തുടരും) കഴിഞ്ഞ പാര്‍ട്ട് കുറഞ്ഞ് പോയത് കൊണ്ട് ഇന്നൊരു പാര്‍ട്ടൂടി പോസ്റ്റുവാന്നേ... ഇനി ഒരു പാര്‍ട്ടോട് കൂടി അവസാനിക്കുന്നു എന്‍റെ ഈ പ്രണയ കഥ... ഇനിയും സപ്പോര്‍ട്ട് പ്രതീക്ഷിച്ച് കൊണ്ട് ---ദേവു എന്ന ദര്‍ശന...
5.7k views
14 hours ago
കിച്ചുന്റെ ദേവുട്ടി-1 സുഭദ്രാമ്മയുടെ ശബ്ദം കേട്ടാണ് പാർവ്വതിയും ശ്രീകുട്ടിയും അടുക്കളയിൽ വന്നത്. "എന്താ അമ്മേ ഏട്ടത്തി എന്റെ കൂടെ ഉണ്ടായിരുന്നു..." "മോളെ ദാ ഈ പാൽ.. വാങ്ങിക്ക്... എന്നിട്ട് റൂമിലേക്ക് ചെല്ല്..." "Mmm...ശരി അമ്മേ..." ഇത്രയും പറഞ്ഞു പാർവ്വതി പാൽ ഗ്ലാസ്സും കയ്യിൽ എടുത്തു നടന്നു..പിന്നാലെ ശ്രീകുട്ടിയും... അവൾ റൂമിലേക്ക് നടക്കും തോറും നെഞ്ച് ഇടിപ്പ് കൂടാൻ തുടങ്ങി. (അത് പാർവ്വതി... ഇന്നായുരുന്നു വിവാഹം കഴിഞ്ഞത്.പാർവ്വതി ഗസ്റ്റ് ലക്ചർ ആയിരുന്നു. സഹദേവൻ മാഷിന്റെ ഏക മകൾ.. നാട്ടിന്പുറത്തുക്കാരി..ഭാക്കി എല്ലാം വഴിയേ അറിയാം...) പാർവ്വതി പതിയെ വാതിൽ തുറന്നു. റൂമിൽ ആരുമില്ല. മണികുട്ടി കിടന്നു ഇറങ്ങുവാണ്.. "ചെല്ല്...ഏട്ടൻ ഇപ്പോൾ വരും.." "Mm.." പാർവ്വതിയുടെ മുഖം നാണത്താൽ പൂത്തുലഞ്ഞു.. അപ്പോഴേക്കും ശ്രീകുട്ടി മണികുട്ടിയെ എടുക്കാൻ ശ്രമിച്ചതും പാർവ്വതി തടഞ്ഞു. "വേണ്ട ശ്രീകുട്ടി... അവൾ അവിടെ കിടന്നോട്ടെ..." "അത്..." "സാരമില്ല... ശ്രീകുട്ടി ചെന്നു കിടന്നോളൂ.." ശ്രീകുട്ടി നടന്നതും പാർവ്വതി മുറിയെല്ലാം വീക്ഷിച്ചു. അടുക്കവും ഒതുക്കവുമുള്ള മുറി.പാർവ്വതി പാൽ ഗ്ലാസ് ടേബിളിൽ വച്ചു മണികുട്ടിടെ അടുത്ത് ഇരുന്നു. അൽപ്പം കഴിഞ്ഞു ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ നോക്കിയതും കിച്ചു അകത്തേക്ക് കയറി വന്നു. കിച്ചുനേ കണ്ടതും പാർവ്വതി എഴുന്നേറ്റു. "വേണ്ട ഇരുന്നോളൂ.." "കിച്ചേട്ട...ഞാൻ.." "ഞാൻ നിന്നോട് പറഞ്ഞതല്ലേ എല്ലാ കാര്യങ്ങളും.. എന്നിട്ടും എന്തിനാ എന്റെ ജീവിതത്തിലേക്കു വന്ന് നിന്റെ ജീവിതം കൂടി നശിപ്പിക്കുന്നത്.." "അത് സാരമില്ല. നിങ്ങൾ തന്ന ധാനമാണ് എന്റെ ഈ ജീവിതം." "നിനക്ക് അറിയാലോ.. ഞാൻ... എന്റെ ജീവിതം എല്ലാം ദേവുട്ടിയും മണിക്കുട്ടിയുമായിരുന്നു. അതിൽ ഒരാളെ എനിക്ക് നഷ്ടപ്പെട്ടു..." "നിന്നെ എനിക്ക് ഭാര്യയായി..."പാർവ്വതി ഇടയ്ക്ക് കയറി. "എന്നെ ഏട്ടന് ഭാര്യയായി അംഗീകരിക്കാൻ കഴിയില്ല. അതല്ലേ.." "അതേ.. പിന്നെ...." "പിന്നെ ഞാൻ മണികുട്ടിടെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി,വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് എന്നെ സ്വീകരിച്ചത് അതല്ലേ.." കിച്ചു എന്തെന്നില്ലാത്ത ദേഷ്യം തോന്നി. പിന്നെ അവന് കട്ടിലിന് ഒരു അറ്റത്ത്‌ഇരുന്നു മണികുട്ടിടെ നെറുകയിൽ തലോടി ഇത് വച്ചു.കണ്ടതും പാർവ്വതിടെ മുഖത്ത് പുഞ്ചിരി വിടർന്നു. "ദേ ആ പാൽ എടുത്ത് കുടിച്ചോളൂ.." "എനിക്ക് വേണ്ട...നീ കുടിച്ചോ.." "സാരമില്ല..പിന്നെ..കിച്ചേട്ടൻ എന്താ ഇത്ര ദേഷ്യം.." "അറിഞ്ഞിട്ട് നിനക്ക് എന്തിനാ.. ദേ നിന്നേ ഞാൻ താലി കെട്ടി എന്നതൊക്കെ ശരിയാണ്. അതിന്റെ പേരിൽ എന്നെ ചോദ്യം ചെയ്യാൻ വരരുത്.." പാർവ്വതിടെ കണ്ണുകൾ നിറഞ്ഞു. ഒന്നും മിണ്ടാതെ അവൾ കട്ടിലിന് ഒരു ഓരം ചേർന്ന് ഇരുന്നു. കിച്ചുന്റെ മനസ്സ്‌ ക്ഷുഭിതമായിരുന്നു. അവൻ താലി കെട്ടി കൂടെ കൂട്ടിയ ദേവുന്റെ സ്ഥാനത്ത് വേറെ ഒരാൾ. അതവനെ സങ്കടത്തിലാഴ്ത്തി. മണികുട്ടിടെ മുഖത്തേക്ക് നോക്കും തോറും അവന്റെ കണ്ണുകൾ നിറഞ്ഞു. പതിയെ മണികുട്ടിയെ ചേർത്ത് പിടിച്ചു കിച്ചു കിടന്നു. അവരെ ഇരുവരെയും നോക്കി ഇരുന്നു പാർവ്വതിയും കിടന്നു. ........................................................................................................................................ 6 മണി അല്ലാറം ശബ്‌ധിച്ചതും പാർവ്വതി എഴുന്നേറ്റു ഫ്രഷാവൻ ചെന്നു. ഫ്രഷവുമ്പോളും അവളുടെ മനസ്സിൽ ശ്രീകുട്ടി പറഞ്ഞത് തെളിഞ്ഞു നിന്നു. ദേവുട്ടി അവരുടെ ദേവുട്ടിയെ കുറിച്ച്. അവൾ സ്വയം പറഞ്ഞു. "അതിന് ശേഷം ദേവുട്ടി എന്ത് സംഭവിച്ചത്...എന്തായിരുന്നു ഇവരുടെ ജീവിത കഥ..ആരോടാണ് ചോദിക്കാ..സമയം പോയി.കിച്ചേട്ടൻ മണികുട്ടിയും ഉണരും മുമ്പ് പറ്റിയാൽ ഒന്ന് അമ്പലത്തിൽ പോണം." സ്വയം പറഞ്ഞു കൊണ്ട് ഫ്രഷായി അവൾ ബാത്റൂം ഡോർ തുറന്ന് പുറത്തേക്ക് വന്നു നീലക്കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങി. കണ്ണാടിലൂടെ അവൾ കിച്ചുനേ നോക്കി. നിഷ്കളങ്കമായ മുഖം. പതിയെ മുടി കുളിപ്പിന്നൽ ഇട്ട് ഒരുങ്ങി താഴേക്ക് ചെന്നു.അടുക്കളയിൽ ശ്രീകുട്ടിയും അമ്മയും ഉണ്ടായിരുന്നു. "ആ മോൾ വന്നോ..." "Mmm..അതേ പിന്നെ ശ്രീകുട്ടി നീ വരുന്നുണ്ടോ അമ്പലത്തിലേക്ക്..." "വരാം ഏട്ടത്തി.." "എന്നാൽ എന്റെ മോൾ ചെന്ന് റെഡി ആവ്."സുഭദ്രമ്മ ശ്രീകുട്ടിയെ പറഞ്ഞു വിട്ടു. അമ്മ അപ്പോഴേക്കും ചായ പകർന്നു ഒരു കപ്പിലാക്കി പാർവ്വതിയുടെ കയ്യിൽ കൊടുത്തു. "ദാ അവന് കൊണ്ടുപോയി കൊടുക്ക്...മോളെ." "അമ്മേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.." "ചോദിക്ക്...കിച്ചേട്ടന് എന്ന് മുതലാണ് ഇങ്ങനെ..ആരോടും സംസാരിക്കാതെ.അമ്പലത്തിൽ പോലും പോകാതെയൊക്കെ ചടഞ്ഞു കൂടാൻ തുടങ്ങിയത്..." "അതൊക്കെ ഞാൻ പിന്നെ പറയാം മോൾ ഇപ്പോൾ ചെല്ല്.." അതും പറഞ്ഞു അമ്മ അവളെ മുകളിലേക്ക് വിട്ടു. അവൾ പോയിന്ന് ഉറപ്പായതും ആ അമ്മ സാരി തലപ്പ് കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു. പാർവ്വതി റൂമിലേക്ക് ചെന്നപ്പോളും കിച്ചു നല്ല മായക്കമായിരുന്നു.ചായ ടേബിളിൽ വച്ച്. "കിച്ചേട്ട....എഴുന്നേൽക്ക്...മതി ഉറങ്ങിയത്.." "കിച്ചേട്ട..." കിച്ചു പതിയെ കണ്ണ് തുറന്നതും ചിരിച്ച മുഖത്തോടെ നിൽക്കുന്ന ദേവു..കിച്ചു പതിയെ അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു. "അഹ് കിച്ചേട്ട...വിട്..പിടി വിട്.." പെട്ടന്നാണ് കിച്ചുന് ബോധോദയം ഉണ്ടായത്. താൻ ദേവു ആണെന്ന് കരുതി വലിച്ചത് പാർവ്വതിയെയാണെന്ന്.അവൻ പിടി വിട്ടതും അവൾ കുതറി എഴുനേറ്റു. "സോറി....സോറി..." "സാരമില്ല കിച്ചേട്ടൻ അറിയാതെ അല്ലെ." "പിന്നെ ഏട്ടൻ അമ്പലത്തിൽ വരുന്നുണ്ടോ..." "ഇല്ല..." "എന്തിനാ ഏട്ടാ ദൈവ കോപം വാങ്ങിച്ചു കൂടുന്നത്..." "ഞാൻ ഇന്നലെ പറഞ്ഞതാണ്. എന്റെ കാര്യത്തിൽ നീ ഇടപെടേണ്ട..." "ഞാൻ പോയി വരാം എന്നാൽ.. ഏട്ടൻ അപ്പോഴേക്കും കുളിച്ചു റേഡിയവ്." അതിന് കിച്ചു മൂളുക മാത്രം ചെയ്തു. പാർവ്വതി ടേബിളിൽ ഉള്ള ചായ അവന് നേരെ നീട്ടി.പാർവ്വതി റെഡിയായി താഴേക്ക് ചെന്നു. ശ്രീകുട്ടിയും എത്തി.രണ്ടു പേരും സംസാരിച്ചു സംസാരിച്ചു സ്കൂട്ടിയും എടുത്തു യാത്ര തിരിച്ചു. സമയം 7 മണി കഴിഞ്ഞു. സൂര്യ ഭഗവാൻ നാണത്തോടെ ആകാശത്തേക്ക് ഉദിക്കുന്നതെയുള്ളൂ. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.കിളികളുടെ ചിലക്കലുകൾ കേൾക്കാം കുയിലിൻറെ നാദം കേട്ടതും പാർവ്വതി വെറുതെ ഇരുന്നില്ല. അവളും തിരിച്ചു കൂവി. "കൂ.....കുക്കു......കുക്കു....." പാർവ്വതി ശ്രീകുട്ടിയെ നോക്കി പുഞ്ചിരിച്ചു. അങ്ങനെ അമ്പലത്തിൽ എത്തി തൊഴുതു.വഴിപാടുകളും മറ്റും തീർത്തു പ്രസാദം വാങ്ങി പുറത്തേക്ക് വരെ. ശ്രീകുട്ടി....പിന്നിൽ നിന്ന് ഒരു വിളി കേട്ട് ശ്രീകുട്ടി തിരഞ്ഞതും പിന്നൽ നന്ദിനിയും 5 വയസ്സോളം പ്രായമുള്ള മകൾ ദേവകൃപയും. "ഏട്ടത്തി..." "പ്രാർത്ഥിച്ചു കഴിഞ്ഞോ...നിങ്ങൾ.." "അതേ..." "ഏട്ടത്തി ഇതാണ്..." "അറിയാം...കിച്ചുന്റെ ഭാര്യ..ദേവുന്റെ സ്ഥാനത്തേക്ക് അല്ലെ.." "അത് ഏട്ടത്തി.." "പിന്നെ അമ്മായിക്ക് സുഖമാണോ..." "സുഖം..ചക്കര കുട്ടി എന്ത് പറയുന്നു." ശ്രീകുട്ടി ദേവകൃപയുടെ കവിളിൽ പിടിച്ചു ചോദിച്ചു. "എന്നാൽ നിങ്ങൾ ചെല്ല്..അമ്മായി തിരക്കുന്നുണ്ടാവും." അതും പറഞ്ഞു നന്ദിനി മോളേയും കൂട്ടി അമ്പലത്തിലേക്ക് കയറി. ഒന്നൂടി നന്ദിനി പാർവ്വതിടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അകത്തേക്കു കയറി. "ഏട്ടത്തി വാ പോകാം..." "MM..എന്താ ശ്രീകുട്ടി നന്ദിനി ഏട്ടത്തി അങ്ങനെ പറഞ്ഞത്." "സങ്കടം കൊണ്ടായിരിക്കും...ഏട്ടത്തി വാ അവിടെ മണികുട്ടി ഉണർന്നു കാണും.." "MM...വാ..." അവർ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിൽ എത്തി പ്രസാദം പൂജ മുറിയിൽ വച്ച് പാർവ്വതി റൂമിൽ ചെന്നതും അവിടെ കിച്ചുവും ഇല്ല മണികുട്ടിയും ഇല്ല. "കിച്ചേട്ട...." അവൾ താഴേ വന്നു . "അമ്മേ...കിച്ചേട്ടൻ എങ്ങോട്ടാ പോയത്. മോളേം കൂടെകൊണ്ടുപോയിന്ന് തോന്നുന്നു." "തൊടിയിൽ ഉണ്ടാവും." "ഞാൻ ഒന്ന് നോക്കട്ടെ.." "മോളെ നോക്കി പോണേ..." "ശരി...ഏട്ടൻ കഴിച്ചോ.." "ഇല്ല മോളെ...." "എന്നാൽ അമ്മ ഭക്ഷണം എടുത്തു വച്ചോളൂ...ഞാൻ കൂട്ടികൊണ്ട് വരാം." അതും പറഞ്ഞു പാർവ്വതി നടന്നു. തൊടിയിൽ നോക്കി. കണ്ടില്ല, അവസാനം അവൾ കണ്ടു. വീടിന്റെ തെക്ക്‌വശത്തോട് ചേർന്നുള്ള അസ്ഥിതറയ്ക്ക് അടുത്ത് മോളും കിച്ചുവും നിൽക്കുന്നത്. അവൾ കേട്ടു. "എന്തിനാ ദേവുട്ടി നീ എന്നെയും മോളേയും തനിച്ചാക്കി പോയത്...നിന്റെ സാമിപ്യം ഞാൻ അറിയുന്നുണ്ട്...നീ ഇല്ലാതെ വയ്യ മോളെ..." കിച്ചു പിന്നിൽ ഒരു കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി... തുടരും.... (അതേ ഞാൻ വീണ്ടും വന്നു. പിന്നെ കുറെ പേരുടെ ഇന്ബോക്സ് മെസ്സേജ് ഞാൻ കണ്ടു. 'ദേവനന്ദ' കഥയുടെ ഭാക്കി കൂടി ഇടാൻ പറഞ്ഞു കൊണ്ട്. കാന്താരി പെണ്ണിന്റെയും കലിപ്പൻ ചെക്കന്റെയും റൊമാൻസ്, അവരുടെ ജീവിതം. അപ്പോൾ ഞാൻ ഒന്ന് എഴുതി നോക്കിയതാ, എങ്ങനെയാവും എന്ന് അറിയില്ല. എന്തായാലും ഒരുപാട് പ്രതീക്ഷകളോട് കൂടി കിച്ചുന്റെ ജീവിതത്തിലേക്കു ചെന്ന ദേവുട്ടിക്ക് എന്താ ഉണ്ടായെന്ന് അറിയണ്ടേ. കാത്തിരിക്കാം...😁😊) Unnimaya Unnimaya
#

📙 നോവൽ

📙 നോവൽ - ദേവs / .  - ShareChat
3.5k views
15 hours ago
#

📙 നോവൽ

💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 32 ❤❤❤❤❤❤ *📚 വായന മുറി* 👇🏻👇🏻👇🏻 👇🏻👇🏻👇🏻 👇🏻👇🏻👇🏻 https://sharechat.com/profile/356415 ഈ ചെക്കന്മാർ എന്തോ പ്രതേകത എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ലല്ലോ നമ്മൾ... ഇങ്ങോട്ട് വരാതിരുന്നേൽ വെറും നഷ്ടം ആയി പോയേനെ മോളേ... അവിടെ കണ്ട കാഴ്ച്ചയിൽ ഞങ്ങൾ മതി മറന്ന് വായും പൊളിച് നിന്നു... " എങ്ങനിണ്ട് ഈ സ്ഥലം... ടി നിന്നോടാ ചോദിച്ചേ എങ്ങനിണ്ടെന്ന്.... സൈനു... സൈനു..... ടി പോത്തേ... " വായും പൊളിച് നിന്ന മ്മളെ പിടിച്ചു കുലുക്കി കൊണ്ട് ഓൻ ചോദിച്ചു... " ഏഹ്..എന്താ..എന്താ ചോദിച്ചേ... " "നി ആരെ വായിനോക്കി നിക്കുവാ.. ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ " "ഇല്ലാ... ഈ കാഴ്ചകളൊക്കെ കാണുമ്പോ എങ്ങനെ ചെവി കേൾക്കാനാ... "അതിന് നീ ചെവി കൊണ്ടാണോ കാണുന്നെ... അപ്പോ എങ്ങനാ സൈനു നമ്മൾ അങ്ങോട്ട് നടക്കുവല്ലേ? "... ഓന്റെ കൈ എന്റെ നേരെ നീട്ടി കൊണ്ട് അങ്ങനെ ചോധിച്ചപോ ചിന്തകൾക്കൊക്കെ വിരാമമിട്ട് മ്മള് ഓനെ നോക്കി ഇളിച്ചു... രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ മ്മള് ഓന്റെ കയ്യിൽ പിടിച്ചു.. മണൽ തരികകളിൽ വിരിച്ചിട്ട റെഡ് കാർപെറ്റിലൂടെ കയ്യും കോർത്തു പിടിച് ഞങ്ങൾ നടന്നു.. ഇരു വശങ്ങളും LED ലൈറ്റും പൂക്കളും കൊണ്ട് അലങ്കരിചിരിക്കുന്നു... മനോഹരമായ വൈറ്റ് സാൻഡ് ബീച്....കടലിൽ നിന്നും വളരെ കുറച്ച് അകലത്തിൽ വർണാഭമായ രീതിയിൽ അലങ്കരിച്ച മേൽക്കൂര മാത്രം ഉള്ള ഒരു ചെറിയ കുടിൽ... അതിന് ചുറ്റിലും മിന്നി തിളങ്ങുന്ന ഡെക്കറേറ്റീവ് ലൈറ്റ്‌സ്... അതിനൊക്കെ നടുവിലായി ഒരു ടേബിൾ... അതിന്റെയും നടുവിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച കാൻഡിൽ ലൈറ്റ്സ്... "ഹോ കാൻഡിൽ ലൈറ്റ് ഡിന്നർ ആയിരുന്നോ... " " ഹോ.... ഇത്രയും നേരം നല്ല രീതിയിൽ പറഞ്ഞിട്ട് അവസാനം നി കുളം ആകിയല്ലോ... കാൻഡിൽ ലൈറ്റ് ഡിന്നർ അല്ല... സംതിങ് സ്പെഷ്യൽ... ദേ അങ്ങോട്ട് നോക്ക് മോളേ... ദിസ്‌ ഈസ്‌ മൂൺ ലൈറ്റ് ഡിന്നർ " മ്മടെ തല പിടിച് ഓൻ തിരിച്ചപ്പോ ആണ് ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്ന സുന്ദരൻ ആയ മൂണിനെ കണ്ടത്... ഓഹ് അപ്പോ ഇതാണ് ല്ലേ മൂൺ ലൈറ്റ് ഡിന്നർ... "എന്തിനാ നിക്കുന്നെ നമുക്ക് ഇരുന്നാലോ....യാഹ്... ഓഫ്‌കോഴ്സ്.. പ്ലീസ് ഹാവ് യുവർ സീറ്റ്‌ സൈനു... " മ്മളെ കൈ പിടിച് ഓൻ ആഹ് ചെയറിൽ ഇരുത്തി... എന്റെ നേരെ ഓനും ഇരുന്നു.. ആഹാ കഥകൾ കൈമാറാൻ പറ്റിയ ആംബിയൻസ്.. രോമാഞ്ചിഫിക്കേഷൻ വരുന്ന തരത്തിൽ തണുത്ത കാറ്റ് വീശുന്നുണ്ട്... ലക്ഷദ്വീപിൽ മാത്രം കണ്ടു വരുന്ന ഒരു പ്രതേക തരം പാതിരാ കാറ്റ്... അത് മ്മടെ തട്ടത്തിലും മുടിയിലും തട്ടി തടഞ്ഞു പോയി... "ഹോ.... വെറുപ്പിക്കല്ലേ സൈനു... ഇത്രയും നല്ലൊരു റൊമാന്റിക് മൂഡ് തോന്നുന്ന സിറ്റുവേഷനിൽ ആണോ നിന്റെ ചളി.. " "ചളി ഒന്നുമല്ല മോനെ മ്മള് കാര്യമാ പറഞ്ഞെ... ഇവിടുന്ന് മാത്രം കിട്ടുന്നൊരു ഫീൽ അല്ലേ ഇത്... ഈ ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരിക്കലും അതൊന്നും ലക്ഷദ്വീപ് പോലെ ആകില്ലാ ... ഇങ്ങൾ പറയുന്ന പോലെ സംതിങ് സ്പെഷ്യൽ.. " "അതല്ല മോളേ നമ്മൾ ഇങ്ങോട്ട് തന്നെ വന്നേ.. " മ്മ്... ഓൻ പറഞ്ഞത് ശെരിയാ.. ഇങ്ങോട്ട് വരാതിരുന്നേൽ വല്യ നഷ്ടം ആയിരുന്നേനെ.. ഓന്റെ നോട്ടം തെറ്റിച് ഓൻ പോലും അറിയാതെ മ്മള് ഓനെ തന്നെ നോക്കി ഇരുന്നു.. ഇപ്പോഴാ ശെരിക്കും ചെക്കന്റെ മൊഞ്ച് മ്മള് കാണുന്നെ... അറിയാതെ മ്മടെ നോട്ടം ഓന്റെ കണ്ണിലേക്കായി... അള്ളോഹ് അവിടെ മ്മള് ഉടക്കിപ്പോയി.. അപ്പോഴാ ചെക്കനും മ്മളെ തന്നെ നോക്കുന്നത് കണ്ടത്.. "ഇങ്ങനെ നോക്കല്ലേ... പ്ലീസ്.. " "അതെന്താ സൈനു ഞാൻ നോക്കിയാല്? " ഈ ചെക്കന് അറിയില്ലല്ലോ... മ്മള് ഓന്റെ നോട്ടത്തിൽ അലിഞ്ഞു പോകുവാണെന്ന്... "ഓക്കേ സൈനു ..ഒരു ഗെയിം കളിക്കാം " "ഇവിടെയും ഗെയ്‌മോ? " "ആന്നെ... നമുക്ക് കണ്ണും കണ്ണും നോക്കി ഇരിക്കാം ഇമ വെട്ടാതെ.. ആരാ ജയിക്കുന്നെ എന്ന് നമുക്ക് നോക്കാം... " ഓക്കേ.. അങ്ങനെ മ്മൾ പരസ്പരം കണ്ണിലേക്ക് നോക്കി ഇരുന്നു .. ഓന്റെ കണ്ണിലേക്ക് നോക്കി ഇരുമ്പൊ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഓന്റെ മുഖം പതിഞ്ഞിരുന്നു... ഒരു തവണ പോലും ഇമ വെട്ടാതെ മ്മള് പൊരുതി ജയിച്ചു... " സൈനു മതി.... ഗെയിം ഓവർ... ഹലോ... ഇവിടെ നോക്ക്... ടി പൊട്ടി... ഇവിടെ നോക്കാൻ... " മ്മടെ മുന്നിൽ നിന്ന് എന്തൊക്കെ കോപ്രായം കാട്ടിയിട്ടും അപ്പോഴും മ്മള് ഒന്നിൽ തന്നെ മതി മറന്ന് നോക്കി ഇരുന്നു... എന്റെ കണ്ണിനെ ഓൻ കുത്തി പൊട്ടിക്കും എന്നായപ്പോ മ്മള് നോട്ടം ഒക്കെ നിർത്തി ഓനെ നോക്കി ഇളിച്ചു... "എന്തൊരു നോട്ടമാണ് മോളേ ഇത്... നി ഇങ്ങനെ എന്നെ നോക്കി ഇരുമ്പൊ ഞാൻ അലിഞ് പോകുന്ന പോലെ തോന്നി... എപ്പോഴും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി... " ഹിഹി... എപ്പോഴും ഇങ്ങനെ തന്നെ ആണ് ഓൻ ഇച്ചിരി റൊമാന്റിക് ആയി വരുമ്പോഴേക്കും ഇടങ്ങേറാകാൻ ആരേലും വന്നിരിക്കും. ഇപ്പോ വന്നത് റോസി അല്ലാട്ടോ... ഞങ്ങൾക്ക് ഫുഡും കൊണ്ട് വന്ന റൂം ബോയ് ആണ്.. അവനേ നോക്കി ഈ ചെക്കൻ പല്ല് കടിക്കുന്നുണ്ട്... പാവം അവൻ എന്ത് ചെയ്തിട്ടാ... പ്രതീക്ഷിച്ചതിലും ടേസ്റ്റി ആയിട്ടുള്ള ഫുടൊക്കെ കഴിച് വായിനോക്കി ഇരുന്നു... ഓനെ വായിനോക്കി ഇരുന്നു... " ഉഫ്.... എന്റെ സാറേ..... " മ്മടെ നോട്ടം സഹിക്കാൻ പറ്റാഞ്ഞിട്ടാണോ എന്നറിയില്ല... എന്റെ സാറേ.... എന്നൊക്കെ പറഞ് എന്തൊക്കെയോ എക്സ്പ്രെഷൻസ് കാണിക്കുന്നുണ്ട്... തലക്ക് കൈ കൊടുക്കുന്നു... മുഖം പൊത്തി ഇരിക്കുന്നു എന്നിട്ട് വിരലുകൾക് ഇടയിലൂടെ മ്മളെ നോക്കിയിട്ട് വീണ്ടും എന്തൊക്കെയോ കാട്ടി കൂട്ടുന്നു... ഇതൊക്കെ കണ്ടിട്ട് മ്മക്ക് ചിരി വരുന്നുണ്ട് എങ്കിലും ചെക്കനെ വട്ടാകാൻ വേണ്ടി വീണ്ടും ഓനെ നോക്കി ഇരുന്നു... "സൈനു പ്ലീസ് ഇത് നിർത്തിക്കെ.... നിനക്ക് തന്ന വാക്ക് ഒക്കെ മറന്നിട്ട്ട് ഞാൻ ചിലപ്പോ ഉമ്മച്ചിയുടെ ആഗ്രഹം സാധിച് കൊടുക്കും... എന്റെ കണ്ട്രോൾ പോകുന്നുണ്ട്.. " അള്ളോഹ്... മ്മള് അപ്പോ തന്നെ നോട്ടം തെറ്റിച് വേറെ എങ്ങോട്ടോ നോക്കി ഇരുന്നു... പ്രൊപോസൽ... യസ് പറയണം... കല്യാണം കളവാണം എന്നൊക്കെ പറഞ്ഞിട്ട്.. വേണ്ടാ.... മ്മള് നോട്ടം നിർത്തി... ഒരുപാട് നേരം അവിടെ സംസാരിച്ചും ഫോട്ടോസ് ഒക്കെ എടുത്തും ഇരുന്നു... ഓരോന്ന് ഓൻ പറയുമ്പോഴും എന്നോടുള്ള ഓന്റെ ഇഷ്ടം മ്മള് മനസിലാക്കിയിരുന്നു... പ്രവൃത്തികളെ കാളും ഓന്റെ ഓരോ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട് ... " എന്തിനാ മിഴിച് നോക്കുന്നേ അങ്ങോട്ട് നീങ്ങി ഇരുന്നേ ചെക്കാ " മ്മള് ചെയറും എടുത്ത് ചാടി ചാടി ഓന്റെ അടുത്ത് പോയി ഇരുന്നു... മ്മള് ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും ഓൻ പ്രതീക്ഷിച്ചില്ല എന്ന് തൊള്ളയും തുറന്നുള്ള ഓന്റെ ഇരുപ്പ് കണ്ടപ്പോ മനസിലായി... തുറന്നിരിക്കുന്ന ഓന്റെ വായ് അടച്ചു വെച്ചിട്ട് മ്മള് ഓനെ നോക്കി പല്ല് കാട്ടി പള പളാന്ന് ചിരിച്ചു... **************************** ഇത് ശെരിയാകില്ല.. ഇവൾ എന്റെ കയ്യീന്ന് പണി മേടിച്ചിട്ടേ അടങ്ങു എന്നാ തോന്നണേ .... ഓൾടെ ഓരോ മാറ്റങ്ങളും എനിക്ക് പുതിയ പ്രതീക്ഷകൾ ആയിരുന്നു... ഓള് എന്നെ സ്നേഹിക്കുമെന്നും സന്തോഷത്തോടെ ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്നും ഞാൻ വിശ്വസിച് തുടങ്ങിയിരിക്കുന്നു.... ഞാൻ സ്നേഹിച്ച പെണ്ണിനെ എനിക്ക് കിട്ടാതെ പോയതും അവൾ സ്നേഹിച്ച ആളെ അവൾക്ക് കിട്ടാതെ പോയതും ഞങ്ങൾക്ക് വേണ്ടി ആയിരുന്നു... വിധി എന്നാ കിതാബിൽ പടച്ചവൻ കുറിച്ചിട്ട പോലെ ഞങ്ങൾ ഒന്നാകാൻ വേണ്ടിയിട്ട്... അൽഹംദുലില്ലാഹ്.. ഇവളെ എന്റെ റൂഹിന്റെ പാതി ആകിയതിന്.. ഇങ്ങനെ ഓരോന്നൊക്കെ ഓർത്ത് സന്തോഷിച് ഇരിക്കുമ്പോഴാണ് എന്റെ തോളിലേക്ക് ഓൾ ചാഞ്ഞിരുന്നത് .... സ്വബോധത്തോടെ ആണോന്ന് മ്മക്ക് അറിയില്ല... അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി മ്മളും മിണ്ടിയില്ല... എന്റെ കയ്യിൽ അവള്ടെ കൈകൾ ചുറ്റി പിടിച്ചപ്പോ ബോധത്തോടെ കൂടി ആണെന്ന് മ്മക്ക് മനസിലായി.... സൈനു.... മ്മ്... സൈനു.... പറയ്... "നി എന്നും എന്റൊപ്പം എന്റെ നിഴലായ്... എന്റെ ജീവനായി... എന്റെ ജീവിതം ആയി ഉണ്ടാകണമെന്ന് ഞാൻ കൊതിച്ചു പോകുന്നു പെണ്ണെ... നീ എന്റൊപ്പം ഉണ്ടാകില്ലേ " " കവലപ്പെടാതെ തമ്പി.. ആലോചിക്കാം... " മ്മടെ ചോദ്യം കേട്ട് എന്റെ തോളിൽ കിടന്നിരുന്നവൾ തല ഉയർത്തി എന്നെ നോക്കി ഇത്രയും പറഞ്ഞിട്ട് വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു.. കിട്ടിയ അവസരം മ്മൾ നല്ലപോലെ മുതലാക്കി... അവൾ അറിയാതെ അവൾക്കൊപ്പം അങ്ങനിരിക്കുന്ന ഒരുപാട് ഫോട്ടോസ് എടുത്തു... പെട്ടന്നാണ് എന്റെ ഞെട്ടിച്ചു കൊണ്ട് അവൾ പ്രതികരിച്ചത്... " ഹാ അങ്ങനെ അല്ലടോ മണ്ടാ... ഇങ്ങു തന്നേക്ക് ഞാൻ എടുക്കാം " എന്ന് പറഞ് മ്മടെ കയ്യെന്നു ഫോൺ പിടിച് വാങ്ങിയിട്ട് അവൾ ഫോട്ടോസ് എടുത്തു .. നല്ല അസ്സലായി തന്നെ മ്മളും പോസ് ചെയ്തു.. ഞങ്ങടെ കല്യാണ ആൽബത്തിൽ പോലും ഇത്രയും നല്ലത് ഉണ്ടാകില്ല... നേരം ഒത്തിരി വൈകിയത് കൊണ്ടും ഉറക്കം വരുന്നത് കൊണ്ടും ഞങ്ങൾ പരിപാടികൾ ഒക്കെ അവസാനിപ്പിച് റൂമിലേക്ക് നടന്നു.. "ടോയ്.... റോസി... കൽഫു... ഇരുന്ന് ഉറങ്ങിയത് മതി വാ റൂമിലേക്ക് പോകാം " മ്മള് വിളിക്കാൻ കാത്തിരുന്ന പോലെ എന്റെ അന്നൗൺസ്‌മെന്റ് കേട്ടതും അവരൊക്കെ അവിടുന്ന് എഴുന്നേറ്റ് വന്നു... " എന്താണ് ചങ്ങായി... ഒത്തിരി റൊമാന്റിക് ആയതിന്റെ ക്ഷീണം ആണോ മുഖത്ത്... അവിടെ കസേര കളിയും.. ഫോട്ടോഷൂട്ടും ഒക്കെ നടക്കുന്ന കണ്ടല്ലോ " "നാണമില്ലല്ലോ റോസി നിനക്ക്... സ്വന്തമായി ഇത്പോലെ തന്നെ ഒരു അവസരം കിട്ടിയിട്ടും അവിടിരുന്ന് ഞങ്ങൾ എന്താ ചെയ്യണേ എന്ന് വായ്‌നോക്കൽ ആയിരുന്നു ല്ലേ പരിപാടി... " "ഒന്ന് പോടാ ഊളെ ... അറിയാതെ എങ്ങോട്ടോ നോക്കിയപ്പോ കണ്ടതാ... വായ്‌നോക്കാൻ പറ്റിയ ചരക്ക്... " ശേ വെണ്ടാർന്നു വെറുതെ ഇരന്നു വാങ്ങി.. അവനോട് വെറുതെ ഓരോന്ന് പറഞ് വഴക് കൂടിയിട്ട് മ്മള് റൂമിലേക്ക് പോയി... ബെഡ് കണ്ടതും മ്മൾ സുഗമായി കിടന്ന് ഉറങ്ങി **************************** മ്മടെ നോട്ടം കണ്ടിട്ട് ഓൻ കാണിച്ച കോപ്രായങ്ങൾ കണ്ട്‌ ഒന്ന്കൂടി ഓനെ വട്ടം കളിപ്പിക്കാൻ വേണ്ടിയാ ഓന്റടുത് പോയി ഇരുന്നതും കയ്യിൽ മുറുകെ പിടിച്ചതും പൊട്ടൻ മ്മളറിയാതെ ഫോട്ടോസ് എടുക്കാൻ ശ്രമിച്ചപ്പോ അത് പിടിച് വാങ്ങി മ്മള് ഫോട്ടോ എടുത്തതും.. പിന്നെ പൂർണമായും മ്മള് അഭിനയിച്ചതാ എന്ന് പറയുന്നില്ല അതിൽ എവിടൊക്കെയോ ഒനോടുള്ള ഇഷ്ടം ഉണ്ടായിരുന്നോ എന്ന് മ്മക്ക് ഡൌട്ട് ഇല്ലാതില്ലാ... തിരിച് റൂമിലേക്ക് നടക്കുമ്പോ മെഹ്‌സൂം റിയായും കാകിയാക്കിയപ്പോ ആണ് ഞാൻ അലമ്പിയതൊക്കെ അവരും കണ്ടെന്ന് മനസിലായത്... റൂമിൽ എത്തി ബെഡ് കണ്ടതും ചെക്കൻ ഫ്ലാറ്റ് ആയി ... ഓരോന്ന് ആലോചിച് കിടന്ന് ഞാനും ഉറങ്ങി.. രാവിലെ എഴുനേറ്റ് ഓൻ പറയുന്നതൊക്കെ കേട്ടിട്ട് മ്മക്ക് ദേഷ്യം വരുന്നുണ്ട് വരുന്നുണ്ട്... ഒരു ദിവസത്തേക്കുള്ള ഡ്രസ്സ്‌ എടുത്താൽ മതീന്ന് പറഞ്ഞിട്ട് ഇപ്പോ ഇന്ന് ഇവിടുന്ന് തന്നെ വേറെ എങ്ങോട്ടോ പോകുന്നുണ്ടെന്ന്.. ഉടുത് മാറാൻ ഡ്രസ്സ്‌ ഇല്ലാന്ന് പറഞ് എന്നോട് ദേഷ്യപെടുവാ... " നീയല്ലേ ഇതൊക്കെ ചെയ്യേണ്ടേ.... എങ്ങോട്ടേലും പോകുമ്പോ ഒരു ജോഡി ഡ്രെസ്സും ആയിട്ടാണോ പോകേണ്ടത്... ഇതൊക്കെ കണ്ടറിഞ് ചെയ്തൂടെ " "പിന്നെ ഒരു ദിവസത്തേക്ക് എന്ന് പറയുമ്പോ വീട്ടിലുള്ളത് മുഴുവനും എടുക്കണോ? കൂടുതൽ ഡയലോഗ് അടിക്കാൻ നിക്കാതെ പോയ്‌ ഫ്രഷ് ആയി വാ " ബാഗ് തുറന്ന് ഓന് മാറാനുള്ള ഡ്രസ്സ്‌ ആഹ് മരമോന്തയിലേക്ക് എറിഞ് കൊടുത്തു... ഇതെവിടുന്ന വന്നേ എന്ന് ഒൻ ചോദിച്ചിട്ടും മ്മൾ ഒന്നും മിണ്ടിയില്ല.. ബാഗിൽ ഒന്ന് നോക്കുക പോലും ചെയ്യാതെ അത്രക്ക് എന്നോട് ദേശ്യപെട്ടതാ ... " സോറി സൈനു... ഞാൻ നോക്കിയപ്പോ കണ്ടില്ലായിരുന്നു... സോറി സോറി എന്നോട് ക്ഷമിച്ചേക്ക്.. ഇങ്ങനെ പിണക്കം കാണിക്കല്ലേ.. " പറഞ്ഞതിന് ഒന്നിനും മറുപടി കൊടുക്കാതെ മ്മള് പുറത്തേക്ക് ഇറങ്ങി നിന്നു... എന്റെ പിന്നാലെ വരാൻ സാധ്യത ഉള്ളത് കൊണ്ട് മ്മള് വേഗം അകത് കയറിയിട്ട് മ്മള് ആദ്യം ഫ്രഷ് ആകാൻ പോയി.. നിക്കട്ടെ അവിടെ കുറച്ച് നേരം.. കുളിയും തേവാരവും ഒക്കെ കഴിഞ്ഞിട്ടും മ്മള് പുറത്ത് ഇറങ്ങാതെ അതിനകത്ത് തന്നെ നിന്നു... " ദേ സൈനു നീ ഇറങ്ങുന്നുണ്ടോ... അവരൊക്കെ പോകാൻ ഇറങ്ങി... വേഗം ഇങ്ങോട്ട് ഇറങ്ങിക്കെ " ഓന്റെ ദേഷ്യം കൂടാൻ തുടങ്ങിയപ്പോ മ്മള് വേഗം പുറത്തേക്ക് ഇറങ്ങി.. ഓനെ മൈൻഡ് ചെയ്യാതെ മ്മള് ബാക്കി പരിപാടികൾ ഒക്കെ കഴിഞ്ഞ് അവരുടെ അടുത്തേക്ക് പോയി... "അവൻ എവിടെ സൈനു? ഇതുവരെ ആഹ് മൊതല് റെഡി ആയില്ലേ... നമുക്ക് പോകാനായി " "അറിയില്ല റോസി... ഇത്രയും നേരം വായിനോക്കി ഇരുന്നിട്ട് ഇപ്പോഴാണ് ബാത്റൂമിലേക്ക് കയറിയെ... ഹാ ദേ വരുന്നു നിങ്ങൾ തിരക്കിയ ആഹ് മൊതല്... അങ്ങോട്ട് തന്നെ ചോദിക്ക് എന്തായിരുന്നു പണി എന്ന്...... " " എടാ പുന്നാര... അല്ലേൽ വേണ്ടാ എടാ നല്ലവനായ മോനെ നീ തന്നെ അല്ലേടാ ഇന്നലെ ഞങ്ങളോട് നേരത്തെ ഇറങ്ങണം എന്ന് പറഞ്ഞെ... എന്നിട്ട് നി ഇപ്പോ...? " റോസി അങ്ങനെ ചോധിച്ചപോൾ തുറിച് നോക്കൽ ആയിരുന്നു ഓന്റെ മറുപടി.... റോസിയെ അല്ല എന്നെ.. മ്മൾ ഒന്നും അറിയാത്ത പോലെ മാനത് നോക്കി നിന്നു... " സൈനു നി പറഞ്ഞില്ലായിരുന്നേൽ ഞങ്ങൾക്ക് ഇന്ന് ഇവരുടെ വായെന്ന് വയറു നിറയെ കിട്ടിയേനെ... നി പറഞ്ഞത് കൊണ്ടാ ഞങ്ങൾ എക്സ്ട്രാ ഡ്രസ്സ്‌ എടുത്തത് " " എനിക്കറിയാം റിയാ ഇവന്മാരൊക്കെ നിന്ന നില്പിനു് പ്ലാൻ മാറ്റുന്ന ആളുകൾ ആണെന്ന്... നിങ്ങൾക്ക് കിട്ടിയില്ലേലും എനിക്ക് അതിന്റെ പേരിൽ വയറു നിറയെ കിട്ടിയതാ... " മ്മള് അങ്ങനെ പറഞ്ഞപ്പോ ചെക്കൻ എന്നെ നോക്കി സോറി എന്ന് പതിയെ പറഞ്ഞു... ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞിട്ട് മ്മള് അവരുടെ കൂടെ നടന്നു... ചെക്കനെ മൈൻഡ് ചെയ്തതെ ഇല്ലാ... " നമ്മൾ എങ്ങോട്ടാ റോസി ഇന്ന് പോകുന്നെ... " " സൈനു നമ്മൾ.... " " നിന്നോടല്ലല്ലോടാ അവൾ ചോദിച്ചേ എന്നോടല്ലേ ഞാൻ പറഞ്ഞോളാം " ഓൻ മ്മളോട് പറയാൻ തുടങ്ങിയപ്പോ ഓനെ തടഞ്ഞിട്ട് റോസി മ്മളോട് സംസാരിച്ചു... ഇയാൾ പിന്നെ ഗൂഗിൾ കുരു ആയത് കൊണ്ട് എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു... " സൈനു നമ്മൾ ലക്ഷദ്വീപിലെ മറ്റൊരു ഐലൻഡ് ആയ കവരാതിയിലേക്ക പോകുന്നത്... ലക്ഷദ്വീപിൽ ആകെ എയർപോർട്ട് ഉള്ളത് ദ ഇവിടെ മാത്രമാണ് അഗത്തിയിൽ മാത്രം.. ഇവിടുന്ന് കവരത്തിയിലേക്ക് ഹെലികോപ്റ്റർ സർവീസ് ഉണ്ട്... പക്ഷേ ഈ പൊട്ടൻ പറഞ്ഞു ബോട്ടിൽ പോയാൽ മതീന്ന്... " റബ്ബേ ചോദിച്ചതും അബദ്ധം ആയീന്നാ തോന്നണേ.... ഫുൾ ഹിസ്റ്ററി അയാൾ നിന്ന് പ്രസംഗിക്കുന്നുണ്ട്... അവസാനം മെഹ്‌സൂ എങ്ങനേലും ഓന്റെ വായ് അടപ്പിച്ചു... അവിടുന്ന് ബോട്ടിൽ ഞങ്ങൾ കവരത്തിയിലേക്ക് പോയി... ഇവിടെ എന്തൊക്കെയാ ഉള്ളതെന്ന് അറിയാൻ ആകാംഷയായി .. പക്ഷേ ആരോടേലും ചോദിക്കാമെന്ന് വെച്ചാൽ ആഹ് റോസി ഫുൾ ചരിത്രം പറഞ് ചെവി കടിച് തിന്നും എന്ന് അറിയാവുന്നത്കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല.... മ്മടെ ചെക്കൻ ഇടക്കൊക്കെ എന്നോട് മിണ്ടാൻ ശ്രമിച്ചിരുന്നു പക്ഷേ മ്മള് എന്നിട്ടും മിണ്ടിയില്ല... ഇടക്ക് ഈ ചെക്കൻ ഇങ്ങനെയാ.... നിസാര കാര്യങ്ങൾക്ക് പോലും ദേഷ്യം കാണിക്കും... കലിപ്പൻ ആകും.. ബീച് പിക്‌നിക് കഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും കരയിലേക്ക് മാറി ഇരുന്നു... ചെക്കന്മാർ അവിടെ നീന്തി തിമിർക്കുന്നുണ്ട്... ഞങ്ങളെ കൂട്ടാതെ മൂന്നെണ്ണവും അറുമാതിക്കുന്നുണ്ട്... ഞങ്ങളോട് ഒന്ന് വരുന്നോ എന്ന് പോലും ചോദിച്ചില്ല... ചോദിച്ചാലും ഞങ്ങൾ പോകില്ല അത് വേറെ കാര്യം... എങ്കിലും കണ്ടിട്ട് സഹിക്കുന്നില്ല.. "സൈനു.... റിയാ " "എന്താ മെഹ്‌സൂ " " അവരെ നോക്കിക്കേ... നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ആഹ് വിദേശി മധാമകളെ വീക്ഷിക്കുന്നത് കണ്ടോ... വായ്നോക്കികൾ " "ആഹ് കണ്ടു മോളേ കണ്ടൂ .. നമ്മളൊക്കെ ഇപ്പോ ആരായി ല്ലേ.. " "അതേ എനിക്കൊരു ഐഡിയ... അവർക്കിട്ട് പണി കൊടുക്കാൻ പറ്റിയ ഒരു അടാർ ഐഡിയ... നിങ്ങളും എന്റൊപ്പം നിക്കണം " എന്തിനും കട്ടക്ക് കൂടെ നിക്കാമെന്ന് ഞാനും റിയയും വാക്ക് കൊടുത്തപ്പോ അവൾ ഐഡിയ പറഞ്ഞു... റബ്ബീ... ഇതൊന്നും നടക്കില്ല... ഇവളുടേത് വല്ലാത്ത ഐഡിയ ആയി പോയല്ലോ... കൂടെ നിക്കാമെന്ന് വാക്കും കൊടുത്തുപോയി ..... എന്തായാലും വരുന്നിടത് വെച്ച് കാണാമെന്ന് ചിന്തിച് ഓൾടെ കോപ്പിലെ ഐഡിയക്ക് ഞാൻ ബലിയാടായി... തുടരും.... ******* SA FNA 💝************
6.2k views
15 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because