എന്റെ കുഞ്ഞുങ്ങൾ
മനസ്സ് കൈ വിടുന്ന സമയങ്ങളിൽ എല്ലാം അവർ എനിക്ക് ആശ്വാസമകാറുണ്ട്.
ആരുമില്ലാതെ ഒറ്റക്കിരുന്നു കരഞ്ഞ കണ്ണുകളിൽ അവരുടെ മുഖം കുളിരെകാറുണ്ട്.
അവരുണ്ടല്ലോ കൂട്ടിന് എന്ന ചിന്ത കുറച്ചൊന്നുമല്ല എനിക്ക് ആശ്വാസമേകുന്നത്.
ഇപ്പോൾ അവർ രണ്ട് പേരും ഉറങ്ങി. മുറി വല്ലാത്തൊരു ശൂന്യത പരന്നു. കളിക്കൊപ്പുകളെല്ലാം അനാഥമായി പരന്നു കിടക്കുന്നു. രണ്ടുപേരും അവരവരുടെ തൊട്ടിലിൽ സ്ഥാനം പിടിക്കുമ്പോൾ കുറച്ചു നേരെത്തെക്കെങ്കിലും എനിക്ക് വിശ്രമിക്കാം. എനിക്ക് ഇഷ്ട്ടമുള്ളതിനെല്ലാം സമയം കണ്ടെത്താം.
പക്ഷെ, എന്നിരുന്നാലും അവരുടെ ഒച്ച ഇല്ലാത്ത അവരുടെ കാലിന്റെ കിലുക്കം കേൾക്കാത്ത കരച്ചിലും വഴക്കുകൂടലും ഇല്ലാത്ത ഈ നിശബ്ദത യെ ഞാൻ ഭയക്കുന്നു.ഇനിയും തനിച്ചയിപ്പോകുമ്പോ എന്ന ചിന്ത എന്നെ കൂടുതൽ ഭയപ്പെടുത്തുന്നു. എന്തൊക്കെ സംഭവിച്ചാലും നിന്റ വിധിയെ മറികടക്കാവതല്ല. എങ്കിലും എനിക്ക് അവരും അവർക്ക് ഞാനും എന്നും തുണയായിരിക്കട്ടെ
എന്ന
പ്രാർത്ഥനയോടെ... #kunjungal