#😍 കിടിലൻ പോസ്റ്റ് 🔥 തിരുവനന്തപുരം: നടൻ ഷാനവാസ് (70) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.15-ഓടെയായിരുന്നു അന്ത്യം. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ മകനാണ്. 50-ലേറെ മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1981-ൽ 'പ്രേമഗീതങ്ങൾ' എന്ന ചിത്രത്തിലൂടേയാണ് അരങ്ങേറ്റം. പൃഥ്വിരാജ് ചിത്രം 'ജനഗണമന'യിലാണ് ഒടുവിൽ വേഷമിട്ടത്.