@73364430
@73364430

🌻💞😍✌സ്‌നേഹിതൻ 😍✌ 💞🌻

🥀എഴുത്തിനെ പ്രണയിച്ചു പ്രണയിച്ചു അവസാനം എഴുത്ത് മ്മളെ പ്രണയിച്ചു തുടങ്ങി😍🤗 ...... ☺️ 🥀

#

📙 നോവൽ

*അവളില്ലാ ജീവിതം* *PART :- 1* *Written by :-SHanu.Wky* *(ഷാനു.വടക്കാഞ്ചേരി)* ഇക്കാ ഇങ്ങക്ക് എന്താ മനുഷ്യ കട്ടത്താടിയും മീശയും ഇല്ലാത്തത്. പാതിരാത്രി മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട് എന്റെ നെഞ്ചത്ത്‌ തലയും വെച്ച് മുബൈലിൽ കുത്തി കൊണ്ട് കിടന്നിട്ടായിരുന്നു അവളുടെ ചോദ്യം.... നിന്നെ പെണ്ണ് കാണാൻ വരുമ്പോളും ഞാൻ ഇങ്ങനെ തന്നെ ആയിരുന്നില്ലേ പിന്നെ എന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം. അത് അന്നല്ലേ... അതിന് ഇപ്പോ എന്താ കുഴപ്പം... ഇങ്ങള് tiktok വീഡിയോ ഒന്ന് കണ്ട് നോക്ക് എല്ലാ ചെക്കൻമ്മാരും കട്ട താടിയും മീശയും ഉള്ള ചുള്ളന്മാരാ... ഇയ്യ്‌ ഇപ്പോ പറയണത് ഞാൻ കട്ട താടിയും മീശയും വെച്ച് tiktok കളിച്ചു നടക്കണം എന്നാണോ.... അങ്ങനെയല്ല ഈ കട്ട താടിയും മീശയും ഉള്ളവർ എല്ലാവരെയും കാണാൻ ഒടുക്കത്തെ മൊഞ്ചാണ് പോരാത്തതിന് ബുള്ളറ്റും. ഇങ്ങക്കും അതുപോലെ നടന്നൂടെ. ഇനി ഇപ്പോ അതിന്റെ കൂടി കുറവേയുള്ളൂ. ഇയ്യ് ഒരു കാര്യം ചെയ്യ് കട്ട താടിയും മീശയും പിന്നെ ഒരു ബുള്ളറ്റും ഉള്ള ഒരാളെ പോയി കല്ല്യാണം കഴിച്ചോ. മിണ്ടാതെ ഒരു ഭാഗത്ത്‌ കിടന്നുറങ്ങാൻ നോക്ക് പെണ്ണെ... ന്റെ ഇക്കോ ഞാൻ ചുമ്മാ പറഞ്ഞതല്ലെ ഇങ്ങള് അല്ലങ്കിലും ചുള്ളനല്ലെ. ഇയ്യ് സുഹിപ്പിക്കാതെ കിടക്കാൻ നോക്ക് പെണ്ണെ... ഇങ്ങള് ഉറങ്ങിക്കോളി എനിക്ക് ഉറക്കം വരുന്നില്ല ഞാൻ ഈ tiktok ൽ നിന്ന് വല്ല ചുള്ളൻമാരെയും കിട്ടോ നോക്കട്ടെ... അന്റെ ഒരു tik tok ഉം ഇയ്യും... ഇക്കാ... ഇക്കാ... ഇങ്ങള് ഉറങ്ങിയോ.... ഇല്ല ഞാൻ ഇവിടെ ഡാൻസ് കളിച്ചിട്ട് ഇരിക്കാ. പാതിരാത്രി ആയില്ലേ അനക്ക് ഒന്ന് ഉറങ്ങിക്കൂടെ പെണ്ണെ.. ഇക്കാ ഇങ്ങള് ഈ വീഡിയോ ഒന്ന് നോക്കിക്കേ... എന്താ വല്ല ചുള്ളന്മാരെയും കിട്ടിയോ അനക്ക്.... അതല്ല ഇക്കാ ഇങ്ങള് ഇതൊന്ന് നോക്ക് എന്നിട്ട് പറ... എന്താ അതില്... ഇങ്ങക്ക് ഇതാരാന്ന് മനസ്സിലായോ... ഇല്ല അതിന് ആളെ മുഖം കാണാൻ പറ്റണ്ടേ... ഇത് എന്റെ കൂട്ടുകാരിയാ. സാബിയ... അത് അനക്കെങ്ങനെ മനസ്സിലായി. ഓള് എന്നോട് പറഞ്ഞിരുന്നു ഓള് tiktok ൽ വീഡിയോ ചെയ്യാറുണ്ടെന്ന്. ഓള് എനിക്ക് പ്രൊഫൈൽ ലിങ്ക് അയച്ച് തന്നിരുന്നു. പക്ഷെ ഞാൻ വിചാരിച്ചില്ല ഓള് ഇങ്ങനെയാണ് വീഡിയോ ചെയ്യുന്നതെന്ന്.ഓളെ എല്ലാ വീഡിയോയും ഇത് പോലെ തന്നെയാണ് മുഖം ഷാള് കൊണ്ട് മറച്ചിട്ട്. ഇതാവുമ്പോൾ ഓളെ ആർക്കും മനസ്സിലാവില്ലല്ലോ. മുഖം മറച്ചിട്ട് ചെയ്തിട്ട് പോലും ഓൾക്ക് എന്തോരം ലൈക്കും കമന്റാ കിട്ടിയെക്കാണത്. ഓള് എന്തേങ്കിലും കാട്ടിക്കൊട്ടെ ഇയ്യ് അതൊന്നും നോക്കണ്ട.അത് ഓളെ കെട്ട്യോൻ നോക്കിക്കോളും... അതിന് അവളെ കെട്ട്യോൻ ഗൾഫിലല്ലേ. മൂപ്പരിതൊന്നും കണ്ടിട്ടുണ്ടാവില്ല.... ഇയ്യ് ഒന്ന് മിണ്ടാതെ കിടന്നുറങ്ങുന്നുണ്ടോ. പാതിരാത്രിക്ക് അവളൊരു tiktok കളി... ഇക്കാ മ്മക്കും ഒന്ന് ചെയ്താലോ...? എന്ത്..? Tiktok.... അയ്യോ ഞമ്മളില്ലേ. എനിക്ക് കട്ടത്താടിയും മീശയും പിന്നെ ഇയ്യ് പറഞ്ഞപോലെ ബുള്ളറ്റോന്നും ഇല്ല tiktok കളിക്കാൻ.... ഇക്കാ ഞാൻ വെറുതെ പറഞ്ഞതല്ലെ അല്ലങ്കിലും ഇതൊന്നുമില്ലങ്കിലും ഇങ്ങള് സുൽത്താനല്ലേ എന്റെ... ഇയ്യ് വല്ലാതെ സുഹിപ്പിക്കാതെ കിടന്നുറങ്ങുന്നുണ്ടോ... വാ ഇക്കാ മ്മക്ക് tiktok ചെയ്യാം... ഈ പാതിരാത്രിയിലോ... ഇപ്പോളല്ല നാളെ നേരം വെളുത്തിട്ട്... ഹാ നേരം വെളുത്താല് ഇയ്യ് ഒരു കാര്യം ചെയ്യ് ആ മുബൈലും എടുത്തിട്ട് tiktok ചെയ്‌തോ വീട്ടിലെ പണിയൊന്നും ചെയ്യണ്ട. ഇയ്യ് എന്നേ ദേഷ്യം പിടിപ്പിക്കാതെ ആ മൂലക്കലെങ്ങാനും നീങ്ങി കിടന്നോ ഇല്ലങ്കിൽ... ഇല്ലങ്കില് ബാക്കി കൂടി കൂടി പറ... ഇല്ലങ്കിലാ... ഇല്ലങ്കില് ഞാൻ എന്ത് ചെയ്യാനാ. ഇയ്യ് എന്റെ കെട്ട്യോളായി പോയിലെ എല്ലാം സഹിച്ചല്ലേ പറ്റൂ... ഇക്കാ ഇങ്ങക്കറിയോ ഈ tiktok ല് വീഡിയോ ചെയ്തിട്ട് അത് വയർലായാലുണ്ടല്ലോ മ്മക്ക് സിനിമയിലെല്ലാം അഭിനയിക്കാൻ ചാൻസ് കിട്ടും..., അന്റെ ഒരു പൂതി. ഇനി അതിന്റെകൂടി കുറവേയുള്ളൂ. ഇനി ഇയ്യ് പറയും എന്നേ കെട്ടിയനേരം മമ്മുട്ടിനെയോ മോഹൻലാലിനെയോ കെട്ടിയാമതിയായിരുന്നു എന്ന്... ആ അങ്ങനെ ആഗ്രഹിച്ചിട്ടെന്താ കാര്യം ഇനി പറ്റൂല്ലല്ലോ. അവരെ കെട്ട്യോളുമാര് സമ്മയിക്കൂല്ലല്ലോ... അല്ലങ്കിലിപ്പോ ഇയ്യ് നോക്കിയിരുന്നോ ഇപ്പോ വരും അവര്... എന്തിന്... അന്നേ കെട്ടാൻ... ചിലപ്പോ വന്നേനേ... നോക്കിയിരുന്നോ ഈ ചപ്പളിങ്ങാ പോലത്തെ മുഖവും പാടവലങ്ങാ പോലുള്ള നിന്റെ മൂക്കും കോഴിമുട്ട പോലുള്ള രണ്ട് ഉണ്ടകണ്ണുള്ള നിന്നെ കെട്ടാൻ ഇപ്പോ വരും... ഹോ.. അപ്പോ ഇതായിരുന്നല്ലേ ഇങ്ങളെ മനസ്സില്. പിന്നെ എന്തിനാ ഇങ്ങള് എന്നേ കെട്ടീത്. ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ എന്നേ പെണ്ണ് കണ്ടിട്ട് പോയതിനു ശേഷം പറഞ്ഞിരുന്നത്. എന്ത് പഞ്ചാര വാക്കായിരുന്നു. അന്നേ കാണുമ്പോൾ പാതിരാത്രിയില് മുറ്റത്തിരുന്നു അമ്പളി അമ്മാവനെ കാണുന്ന ഭംഗിയാണ് എന്നൊക്കെയായിരുന്നല്ലോ... അത് അന്നല്ലേ... ഇപ്പോളെന്താ ഇങ്ങക്ക് കുഴപ്പം... അത് പിന്നെ പെണ്ണ് കെട്ടാൻ വേണ്ടി നടന്നിട്ട് ഒരെണ്ണത്തെയും കിട്ടാതായപ്പോ ഇതെങ്കിലും നടക്കട്ടെ എന്ന് കരുതി പറഞ്ഞതല്ലെ .. ഹോഹോ അപ്പോ ഇങ്ങൾക്ക് എന്നേ ഇഷ്ട്ടായിട്ട് കെട്ടിയതല്ലല്ലേ. ഞാൻ നാളെ തന്നെ എന്റെ വീട്ടിലേക്ക് പോയിക്കോളാ. എന്നേ മര്യാദക്ക് കൊണ്ടയി വിട്ടോ... അതെന്താ അനക്ക് അന്റെ വീട്ടിലേക്ക് ഒറ്റയ്ക്ക് പോകാൻ അറിയൂല്ലേ... അതിന് ഞാൻ ഒറ്റക്കല്ലല്ലോ ഇങ്ങോട്ട് കയറി വന്നത് അപ്പോ ഇങ്ങള് തന്നെ എന്നേ കൊണ്ടാക്കി തരണം.... ഹാ ഇയ്യ്‌ പോയിട്ട് വേണം നല്ല മൊഞ്ചുള്ള ഒരു മൊഞ്ചത്തി കുട്ടിയെ കണ്ട് പിടിച്ച് കെട്ടാൻ.. ഹഹഹാ... ഇയ്യെന്തിനാ ഇളിക്കണത്... കിട്ടീതന്നെ മൊഞ്ചത്തികുട്ടീനെ. സ്വപ്നം കണ്ടിരുന്നോ... ഹാ ഞാൻ കെട്ടും.ഇയ്യ് നോക്കിക്കോ. എന്നിട്ടുണ്ടല്ലോ ഇയ്യ് പറഞ്ഞപോലെ കട്ടത്താടിയും വെച്ച് ബുള്ളറ്റിമേ അന്റെ മുന്നിലൂടെ ഒരു പോക്കുണ്ട് ഇയ്യ് കണ്ടോ... നടന്നത് തന്നെ... അനക്കെന്താ സംശയം... മത്തങ്ങാ പോലുള്ള മോന്തയും ചീഞ്ഞ തക്കാളി പോലുള്ള കവിളും. മുരിങ്ങാ കോല് പോലുള്ള മൂക്കും കണ്ട ഇപ്പോ വരും ഇങ്ങളെ കെട്ടാൻ മൊഞ്ചത്തി കുട്ട്യോള്... എനിക്കും ഉണ്ടായിരുന്നടി നല്ല മൊഞ്ചത്തി കുട്ടി അന്നേ കിട്ടുന്നതിന് മുൻപ്... എന്ന അവളെ പോയി കെട്ടാർന്നില്ലേ. പിന്നെ എന്തിനാ ഇങ്ങള് പറഞ്ഞപോലെ ചപ്ലിഞാ പോലുള്ള മോന്തയും പാടവലങ്ങാ പോലുള്ള മുക്കും കോഴിമുട്ട പോലുള്ള ഉണ്ടകണ്ണുള്ള എന്നേ കെട്ടീത്... അത് പിന്നെ ഓള് എന്നേ തേച്ചപ്പോ വേറേ വഴിയൊന്നുമില്ലാതായപ്പോ അന്നേ കെട്ടീതല്ലേ... അത് നന്നായി. ആ കുട്ടിക്ക് വിവരമുണ്ട് ഇങ്ങളെ കെട്ടുന്നതിനേക്കാളും നല്ലത് വല്ല പൊട്ടകിണറ്റിലും പോയി ചാടി ചാവുന്നതാ നല്ലത് എന്ന് തോന്നീട്ടുണ്ടാവും. ഓള് ഇപ്പോ വല്ല ചുള്ളന്മാരെയും കെട്ടീട്ട് അടിപൊളിയായി ജീവിക്കുന്നുണ്ടാവും. ഇപ്പോ ഞാനല്ലെ പെട്ടത്. ഇനി പറഞ്ഞിട്ടെന്താ കാര്യം എന്റെ വിധി അല്ലാതെ എന്ത് പറയാനാ... അതെ ഇയ്യ് ഇനി എന്നോട് ഒന്നും മിണ്ടണ്ടാ. ഇങ്ങള് എന്നോടും മിണ്ടാൻ വരണ്ട. ഇങ്ങള് ഇനി എന്റെ അടുത്ത് കിടക്കണ്ട എന്തായാലും ഇങ്ങള് വേറേ പെണ്ണ് കെട്ടാൻ പോവല്ലെ ഇനി അവളോടൊപ്പം കിടന്നാൽ മതി... പടച്ചോനേ ഓളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചുമ്മ പറഞ്ഞതാ കളി കാര്യമായോ.. എടി ഭാര്യെ... ഇനി ഇങ്ങള് ഒന്നും പറയണ്ട... എന്നേ നേരം വെളുത്താൽ എന്റെ വീട്ടിൽ കൊണ്ടയി ആക്കിതന്നോ. എന്നും പറഞ്ഞ് പുതപ്പും തലയണയും എടുത്ത്‌ അവൾ താഴേക്ക് ഇറങ്ങി കിടന്നു... ടീ ഇയ്യ് മര്യാദക്ക് ഇങ്ങോട്ട് കയറി കിടന്നോ... ഇങ്ങളോടല്ലേ മനുഷ്യ എന്നോട് മിണ്ടണ്ടാ എന്ന് പറഞ്ഞത് എന്നും പറഞ്ഞ് കൈയ്യിലുണ്ടായിരുന്ന മുബൈൽ എന്റെ നേരേ എറിഞ്ഞു. ഭാഗ്യം ഓൾക്ക് വലിയ ഉന്നം ഇല്ലാത്തത് കൊണ്ട് അത് നേരേ അപ്പുറത്തുള്ള അലമാരയുടെ ഗ്ലാസിൽ തട്ടി അതെല്ലാം പൊട്ടി താഴെ വീണു... ഹാഹാ... ഇയ്യ് അത്രക്കായോ. നേരം വെളുക്കട്ടെ ഞാൻ കാണിച്ചു തരാം... ഹോ....പിന്നെ... അവളെ വാശി പിടിപ്പിക്കാൻ പറഞ്ഞതാണെങ്കിലും ഓള് അത് കാര്യമായി എടുത്തു. ഇനി എന്തേങ്കിലും പറഞ്ഞാൽ ചിലപ്പോൾ ഓള് എന്തേങ്കിലും എടുത്ത്‌ എന്റെ തല തല്ലി പൊളിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. അത്രക്കും ദേഷ്യം വന്നിട്ടുണ്ട് അതുകൊണ്ട് ഒന്നും മിണ്ടാതെ ഞാൻ കിടന്നു. പിന്നീട് നേരേ നോക്കിയത് ക്ലോക്കിലേക്കായിരുന്നു സമയം 5 മണി കഴിഞ്ഞിരുന്നു. ഞാൻ ഉറങ്ങാൻ കിടന്നു. അല്പം കഴിഞ്ഞ് കണ്ണു തുറന്ന് നോക്കിയപ്പോൾ റൂമിൽ ഓളെ കാണാനില്ല. ഞാൻ വീണ്ടും ക്ലോക്കിലേക്ക് നോക്കി അപ്പോ സമയം 8 മണി കഴിഞ്ഞു. ഓള് അടുക്കളയിൽ ഉണ്ടാകും എന്ന് കരുതി ഞാൻ കട്ടലിൽ നിന്നും എഴുന്നേറ്റ് നടക്കാൻ ഒരുങ്ങിയപ്പോൾ നേരേ ചവിട്ടിയത് ഓള് മുബൈൽ കൊണ്ട് എറിഞ്ഞപ്പോൾ പൊട്ടി വീണ ഗ്ലാസ്സിലായിരുന്നു. അതെല്ലാം എന്റെ കാലിൽ തറച്ചു കയറി ചോര വരാൻ തുടങ്ങി. ഞാൻ ദേഷ്യത്തോടെ അവളെ വിളിച്ചു.... ടീ... ഷംന... ഞാൻ ഉറക്കെ വിളിച്ചു. അവൾ വിളി കേൾക്കുന്നില്ല. ഞാൻ ഒന്നുകൂടെ നീട്ടി വിളിച്ചു. ഒരു രക്ഷയുമില്ല. പടച്ചോനേ ഇനി ഓള് പറഞ്ഞ പോലെ കുറ്റീം പറച്ച് അവളുടെ വീട്ടിലേക്ക് പോയ. എന്തായാലും മുകളിൽ ഒന്ന് പോയി നോക്കാം. ഓൾക്ക് ദേഷ്യം വന്നാലും സങ്കടം വന്നാലും സ്ഥിരമായി പോയി ഇരിക്കാറുള്ളത് അവിടെയാണ്. ഞാൻ മുകളിലേക്ക് കയറി... ഹാ ഇയ്യ് ഇവിടെ ഇരിക്കായിരുന്നോ ഞാൻ എത്ര നേരമായി വിളിക്കുന്നു... ഹും ഞാൻ എവിടെ ഇരുന്നാലും ഇങ്ങക്കെന്താ.. ഇയ്യ് രാവിലെ തന്നെ ഇവിടെ കയറിയിരുന്നിട്ട് എന്ത് ചെയ്യാ. ഇയ്യ് വന്നേ എനിക്ക് പോണം. സമയം ഒരുപാടായി. ഭക്ഷണം വല്ലതും എടുത്തു വെക്ക്.... ഹാ ഇങ്ങള് പോയി ഇങ്ങള് കെട്ടാൻ പോണ മൊഞ്ചത്തികുട്ടിയോട് പറ വല്ലതും ഉണ്ടാക്കി തരാൻ... അതിന് അങ്ങനൊരു മൊഞ്ചത്തി കുട്ടിയെ കിട്ടീട്ടില്ലല്ലോ... ആ കിട്ടുമ്പോൾ പോയി പറഞ്ഞാൽ മതി. ടീ പോത്തേ ഇയ്യല്ലേ എന്റെ മൊഞ്ചത്തിക്കുട്ടി പിന്നെന്താ... ഇങ്ങനെയല്ലല്ലോ ഇന്നലെ പറഞ്ഞത്... അത് പിന്നേ അന്നേ ഒന്ന് ദേഷ്യപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ലെ... അതിനെന്തിനാ ഇങ്ങള് നിന്ന് ഡാൻസ് കളിക്കണത്.. പോടീ ഞാൻ ഡാൻസ് കളിക്കണതൊന്നുമല്ല. ഇയ്യ് ഇന്നലെ എന്നെ എറിഞ്ഞപ്പോൾ അലമാരയുടെ ഗ്ലാസ്സ് പൊട്ടി താഴെ വീണത് കണ്ടില്ലേ രാവിലെ എണീറ്റപ്പോൾ ഞാൻ നേരേ ചവിട്ടിയത് അതിലാണ്.... അള്ളോ എന്നിട്ട്.... എന്നിട്ടെന്താ. ദാ നോക്ക്.... പടച്ചോനേ ഒരുപാട് മുറിഞ്ഞിട്ടുണ്ടല്ലോ. നന്നായി ചോര വരുന്നുണ്ട്. എന്നിട്ടെന്താ ഇങ്ങള് ഇത്ര നേരമായിട്ട് എന്നോട് പറയാഞ്ഞത്.... ഹോ... അത് സാരമില്ല. ചെറുതായിട്ട് മുറിഞ്ഞിട്ടുള്ളൂ.ഇയ്യ് എന്തിനാ അതിന് ഇങ്ങനെ കരയാണത്.... ഞാൻ കാരണമല്ലേ ഇങ്ങക്ക് ഇത് പറ്റിയത്. എനിക്ക് ഓർമ്മ ഉണ്ടായിരുന്നില്ല ഗ്ലാസ്സ് പൊട്ടിയത്. ഇങ്ങള് ഇവിടെ ഇരിക്ക് ഞാൻ പോയി പുരട്ടാൻ മരുന്ന് എടുത്തിട്ട് വരാം... *തുടരും...* ഈ സ്റ്റോറി ഏഴ് ഭാഗങ്ങൾ പോസ്റ്റ്‌ ചെയ്തിരുന്നു പക്ഷേ അടുത്ത പാർട്ട്‌ എങ്ങനെ നോക്കിയിട്ടും ഞാൻ ഉദ്ദേശിച്ച പോലെ നിങ്ങളുടെ മുബിൽ അവതരിപ്പിക്കാൻ എനിക്ക് കഴുയുന്നില്ല. അതുകൊണ്ട് ആദ്യഭാഗം മുതൽ ചെറിയ മാറ്റങ്ങൾ വരുത്തി നിങ്ങൾക്ക് മുന്നിൽ വീണ്ടും പുതിയ രൂപത്തിൽ വരുകയാണ്. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം.. ഒരുപാട് നാളുകൾക്ക് ശേഷമാണ് എഴുതുന്നത് തെറ്റ് കുറ്റങ്ങൾ ഉണ്ടാവും എല്ലാം ക്ഷമിച്ചു കൂടെ നിൽക്കണം. അടുത്ത ഭാഗം വരുന്നത് വരെ കാത്തിരിക്കും എന്ന് വിചാരിക്കുന്നു... സമയം അനുവദിക്കുകയാണെങ്കിൽ എനിക്ക് വേണ്ടി രണ്ട് വാക്കോ ഒരു വരിയോ കുറിക്കുക....! *സ്നേഹപൂർവ്വം.* *SHaNu.wkY* #📙 നോവൽ
729 കണ്ടവര്‍
7 മണിക്കൂർ
#

📔 കഥ

യാദൃച്ഛികമായാണ് ഗീത ടീച്ചറെ തുണിക്കടയിൽ കണ്ടുമുട്ടിയത്. കുറേ കാലത്തിനു ശേഷമാണ് ഞാൻ ടീച്ചറെ കാണുന്നത്. ടീച്ചർക്ക് എന്നെ ഓർമ്മയുണ്ടായിരിക്കാൻ വഴിയില്ലാ. വയസ്സ് 80 കഴിഞ്ഞു കാണും. ചെറിയ ഒരു വളവ്... മുടി നരച്ചെങ്കിലും നീളം ഒട്ടും കുറഞ്ഞിട്ടില്ല. കണ്ണട വെച്ചിട്ടും മുഖശ്രീ ഒട്ടും മങ്ങീട്ടില്ലാ. മിണ്ടാതെ പോയാലോ എന്നാ ആദ്യം കരുതിയെ. ടീച്ചർ എങ്ങാനും ആ വാച്ച് മോഷണ കഥ ഓർത്തെടുത്താൽ..... ഛേ !! വല്ലാത്ത നാണക്കേടാവും. എന്റെ കൂടെ ഭാര്യയും ഉണ്ട്. അവളെങ്ങാനും എന്റെ പൂർവ്വചരിത്രം അറിഞ്ഞാൽ.... ടീച്ചറെ ഒഴിവാക്കുന്നത് തന്നെ ബുദ്ധി. എന്നാലും, ഗീത ടീച്ചർ (സ്പ്രിങ്) അന്ന് ആ കാര്യം ആ രീതിയിൽ കൈകാര്യം ചെയ്തത് കൊണ്ടല്ലേ ഞാൻ വലിയ നാണക്കേടിൽ നിന്നും രക്ഷപ്പെട്ടത്? എഴുത്തച്ഛൻ (പാഷാണം) മാഷോ കരുണാകരൻ (ക്രൂരൻ ) മാഷോ ശ്രീദേവി (മൂദേവി ) ടീച്ചറോ മറ്റോ ആയിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനേ . ഗീത ടീച്ചറെ ഒഴിവാക്കി പോകാൻ മനസാക്ഷി അനുവദിച്ചില്ലാ. ഇനി ടീച്ചർ ആ കഥ പറഞ്ഞാലും, പഴയതല്ലേ എന്ന് പറഞ്ഞ് ചിരിച്ചു തള്ളാമല്ലോ. 80 ന് മീതെ വയസ്സുകാണും . അതിനനുസരിച്ചുള്ള ഓർമക്കുറവും കാണും . ഇനി കാണാൻ ഒരു അവസരം കിട്ടീല്ലെങ്കിലോ? ഞാനും ഇന്ന് ഒരു അദ്ധ്യാപകനാണല്ലോ. അതും രാഷ്ട്രപതിയുടെ അവാർഡ് നേടിയ മാതൃകാ അദ്ധ്യാപകൻ. ധൈര്യം സംഭരിച്ചു ടീച്ചറുടെ അടുത്തേക്ക് നടന്നു. നമസ്കാരം ടീച്ചർ . നമസ്കാരം എന്നെ മനസ്സിലായോ? ഒന്ന് ശ്രദ്ധിച്ചുനോക്കി. ഇല്ലാ. ഞാൻ പഠിപ്പിച്ചിട്ടുണ്ടോ? ഉവ്വ്. ടീച്ചർ 10ആം ക്ലാസ്സിൽ എന്റെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു. ഹിന്ദി പഠിപ്പിച്ചിട്ടും ഉണ്ട്. ഓർമ കിട്ടുന്നില്ലാ. എന്താ പേര്? ബാലൻ. ബാലകൃഷ്ണൻ. ഓ. എന്ത് ചെയ്യുന്നു? സ്കൂൾ അദ്ധ്യാപകനാണ്. നന്നായി. എന്താ ഈ ജോലി തിരഞ്ഞെടുത്തെ? ടീച്ചറെ പോലെ ആകണം എന്ന മോഹം കൊണ്ടാ. ഹ ഹ ഹ.... അതെന്താണാവോ എനിക്ക് ഇത്ര പ്രത്യേകത? ടീച്ചർ, ഒരിക്കൽ ക്ലാസ്സിൽ ഒരു കൃഷ്ണകുമാറിന്റെ വില കൂടിയ വാച്ച് കളവ് പോയ കഥ ഓർക്കുന്നുണ്ടോ? ഒരു മിനിറ്റ് ആലോചിച്ച ശേഷം ടീച്ചർ പറഞ്ഞു... ചെറുതായ ഓർമയുണ്ട്. ആ കുട്ടി ഗേൾസ് സ്കൂളിലെ ലീല ടീച്ചറുടെ മോനല്ലേ? അതേ ടീച്ചർ... കൃഷ്ണകുമാറിന്റെ അച്ഛൻ ദുബായിൽ നിന്നും കൊണ്ടു കൊടുത്ത വാച്ച് അന്ന് ആദ്യായിട്ടാ അവൻ ക്ലാസ്സിൽ കെട്ടിക്കൊണ്ടു വന്നത്. എല്ലാവർക്കും അവനോട് അസൂയ തോന്നി. ഉച്ചക്ക് ലഞ്ച് കഴിച്ച് അവൻ കൈ കഴുകാൻ പോകുമ്പോൾ വാച്ച് അഴിച്ച് അവന്റെ അലുമിനിയം പെട്ടിയിൽ വെക്കുന്നത് യാദൃച്ചികമായാണ് ഞാൻ കണ്ടത്. ക്ലാസ്സിൽ അവനു മാത്രേ പെട്ടി ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരൊക്ക ടിഫിൻ കഴിക്കുന്ന തിരക്കിലാ. എന്റെ അച്ഛൻ ഇത് പോലൊരു വാച്ച് എനിക്ക് ഈ ജന്മത്തിൽ വാങ്ങിത്തരാൻ പോണില്ലാ. ഇത്ര പൈസ അച്ഛന് ഒരു വർഷം മുഴുവനും കൂലിപ്പണി ചെയ്താലും കിട്ടാൻ പോണില്ലാ. എല്ലാം വളരെ പെട്ടെന്നായിരുന്നു. വാച്ച് എന്റെ കയ്യിൽ. അടിവസ്ത്രത്തിനുള്ളിൽ തിരുകി വെച്ചു. ഹൃദയം വളരെ ശബ്ദത്തോടെയാണ് ഇടിക്കുന്നത്. വിയർക്കുന്നുമുണ്ട്. വേണ്ടായിരുന്നു. ഈ ടെൻഷൻ മരണം വരെ ഉണ്ടാകുമോ? ഹേയ്... അങ്ങനെയൊക്കെ നോക്കിയാൽ നമ്മുടെ ആഗ്രഹങ്ങൾ നടക്കണ്ടേ? കൃഷ്ണകുമാർ തിരികെ വന്നതും ആദ്യം പെട്ടി തുറന്നു. വാച്ചില്ലാ. കൃഷ്ണകുമാറിന്റെ കണ്ണ് നിറഞ്ഞൊഴുകി. ഒന്നും മിണ്ടിയില്ലാ പാവം. സാരല്ല്യാ. അവന്റെ അച്ഛൻ ഇപ്പോഴും ദുബായിലാണല്ലോ. അമ്മ ടീച്ചറും. അടുത്ത പ്രാവശ്യം വീണ്ടും കൊണ്ടുവരാല്ലോ. എന്റെ അച്ഛൻ കൂലിപ്പണി. അമ്മ ഡോക്ടറുടെ വീട്ടിൽ അടിച്ചുതളി. ഫീസ് കൊടുക്കുന്നത് തന്നെ അവസാന ദിവസമായിരിക്കും. ഉച്ചക്ക് ഗീത ടീച്ചർ ഹാജർ എടുക്കാൻ വന്നതും കൃഷ്ണകുമാർ കരഞ്ഞുകൊണ്ട് കാര്യം അവതരിപ്പിച്ചു. ഗീത ടീച്ചർ ചൂടായില്ലാ. ഒച്ച വെച്ചില്ലാ. കൃഷ്ണകുമാറിന്റെ കൈപിടിച്ചു സമാധാനിപ്പിച്ചു. എഴുന്നേറ്റു നിന്ന് എല്ലാവരോടുമായി പറഞ്ഞു. കുട്ടികളേ, ഇവന്റെ വാച്ച് ആരോ എടുത്തിട്ടുണ്ട്. അത് ആരായാലും അവന് തിരിച്ചു കൊടുക്കണം. ഈ ശീലം നല്ലതല്ലാ പിള്ളേരേ . ക്ലാസ്സിൽ മൂകത. ഉച്ചക്ക് ആദ്യത്തെ പിരീഡ് ഗീത ടീച്ചർടെ തന്നെയാണ്. എനിക്ക് വാച്ച് തിരിച്ചേൽപ്പിക്കണമെന്നുണ്ട്. പക്ഷെ എങ്ങനെ? എല്ലാവരും എന്നെ മരണം വരെ *വാച്ചുകള്ളൻ* എന്ന് വിളിക്കില്ലേ? ടീച്ചർ എല്ലാവരോടും എഴുന്നേറ്റു നിൽക്കാൻ പറഞ്ഞു. എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു. ഒരു കാരണവശാലും കണ്ണ് തുറക്കരുത് എന്ന് നിർബന്ധമായി പറഞ്ഞു. ആ വാച്ച് കയ്യിലുള്ള ആൾ അതെടുത്ത് പോക്കറ്റിൽ വെക്കണം. ഞാൻ ഓരോ പോക്കറ്റും പരിശോധിക്കും. ആരുടെ പോക്കറ്റിൽ നിന്നാണ് കിട്ടിയത് എന്ന് ആരും കാണുകയുമില്ലാ ഞാൻ ആരോടും ഒരിക്കലും അത് പറയുകയും ഇല്ലാ. ഹാവൂ. മനസ്സിന്റെ ഭാരം പൂജ്യം ആയ പോലെ. ഉറക്കെ കരയാൻ തോന്നി. ഗീത ടീച്ചറുടെ കാല് തൊട്ടു മാപ്പു പറയാൻ തോന്നി. കൃഷ്ണകുമാർ എന്തായാലും അറിയരുത്. എല്ലാം ടീച്ചർ പറഞ്ഞ പോലെ. എല്ലാവരും കണ്ണടച്ചു എന്ന് ഞാൻ ഇടക്കണ്ണിട്ട് ഉറപ്പു വരുത്തി. പെട്ടെന്ന് വാച്ച് എടുത്ത് പോക്കറ്റിൽ ഇട്ടു. ടീച്ചർ എന്റെ പോക്കറ്റിൽ കയ്യിട്ടപ്പോൾ തല കറങ്ങുന്നപോലെ തോന്നി. ഡെസ്കിൽ പിടിച്ചതു കൊണ്ട് താഴെ വീണില്ലാ. എന്നാലും ടീച്ചർ മാത്രമല്ലേ അറിയൂ. വലിയ ആശ്വാസം തോന്നി. 100 ഗ്രാം തൂക്കമുള്ള വാച്ച് പോക്കറ്റിൽ നിന്ന് പോയപ്പോൾ ശരീരത്തിന് 100 കിലോ ഭാരം കുറഞ്ഞപോലെ. ഇനി ജീവിതത്തിൽ ഒരിക്കലും ഇപ്പണിക്ക് പോവില്ലാ. ഗീത ടീച്ചറാണേ സത്യം. എല്ലാവരുടെയും കണ്ണ് അടച്ചു തന്നെ പിടിക്കാൻ ടീച്ചർ ഇടക്കിടയ്ക്ക് ഓർമിപ്പിച്ചോണ്ടിരുന്നു. എനിക്ക് ശേഷവും 10 കുട്ടികൾ ഉണ്ട്. വാച്ച് എന്റെ പോക്കറ്റിൽ നിന്നും കിട്ടിയ ശേഷം ടീച്ചർ കണ്ണ് തുറക്കാൻ പറഞ്ഞാൽ എല്ലാം തുലയും. എല്ലാർക്കും പിടികിട്ടും. ഭാഗ്യം. ടീച്ചർ അവസാനത്തെ കുട്ടിയുടെയും പോക്കറ്റ് പരിശോധിച്ച ശേഷമാണ് തിരിച്ചു പോയത്. വാച്ച് കിട്ടിയ സന്തോഷവാർത്ത ടീച്ചർ അറിയിച്ചു. എല്ലാവരും കണ്ണ് തുറന്നോളാൻ പറഞ്ഞു. ടീച്ചർ തന്നെ അത് കൃഷ്ണകുമാറിന്റെ കയ്യിൽ കെട്ടി കൊടുത്തു. കൂട്ടത്തിൽ എല്ലാവർക്കുമായി ഒരു ഉപദേശവും. മറ്റുള്ളവരെ പ്രലോഭിപ്പിക്കുന്ന ഒന്നും നിങ്ങൾ ക്ലാസ്സിൽ കൊണ്ടു വരരുത്. അടുത്ത ദിവസം കൃഷ്ണകുമാറിന്റെ കയ്യിൽ വാച്ചും ഇല്ലായിരുന്നു.... അവന് മാത്രം ഉണ്ടായിരുന്ന അലുമിനിയം പെട്ടിയും ഇല്ലായിരുന്നു.... പിന്നെ ഗീതടീച്ചറെ കാണുമ്പോഴൊക്കെ എനിക്ക് വല്ലാത്ത ഒരു ചമ്മലായിരുന്നു. ഇന്നും. ഇപ്പോഴും. ഈ തുണിക്കടയിൽ ടീച്ചറുടെ മുന്നിൽ നിൽക്കുമ്പോഴും അതേ ചമ്മൽ. അതുകൊണ്ടാ ആദ്യം ഒന്ന് മടിച്ചു നിന്നത്. ടീച്ചറുടെ ഓർമ്മ ഒന്നും കൂടെ ടെസ്റ്റ്‌ ചെയ്ത് നോക്കട്ടെ. ടീച്ചർ, അന്ന് വാച്ച് മോഷ്ടിച്ച കുട്ടിയെ ടീച്ചർ ഓർക്കുന്നില്ലേ? അതെങ്ങെനെയാടോ ഞാൻ ഓർക്കണേ.... പോക്കറ്റ് പരിശോധിക്കുമ്പോൾ ഞാനും കണ്ണടച്ചിട്ടാ പരിശോധിച്ചേ. ഹ..ഹ.. ഹ... ഞാൻ സ്ഥലകാലബോധം മറന്നു. ടീച്ചറെ കെട്ടിപ്പിടിച്ചു. കണ്ണുനീര് എത്ര നിയന്ത്രിച്ചിട്ടും നിൽക്കുന്നില്ലാ. ഇങ്ങനെയും ചിലർ? ദൈവം നേരിട്ട് മുന്നിൽ നിൽക്കുന്ന അനുഭവം. ടീച്ചറേ .... ഒരു വലിയ കുറ്റം ചെയ്തിട്ടും മോഷ്ട്ടാവിന്റെ മാന്യത ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ പ്രശ്നം പരിഹരിച്ചില്ലേ? മാത്രമല്ലാ, കൃഷ്ണകുമാറിനും വല്ല്യ ഒരു പാഠമല്ലേ ടീച്ചർ പറഞ്ഞു കൊടുത്തത്? വാച്ച് മാത്രമല്ലാ പെട്ടിയും ഉപേക്ഷിച്ചില്ലേ അവൻ? ടീച്ചറാണ് എന്റെ ജീവിതത്തിലെ റോൾ മോഡൽ. ഇന്ന് മുതൽ കൂടുതൽ കൂടുതൽ വലിയ റോൾ മോഡൽ... പെർഫെക്ട് റോൾ മോഡൽ... കാല് തൊട്ട് വന്ദിച്ചപ്പോൾ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു. പോകാൻ നേരമെങ്കിലും ആ വാച്ച്കള്ളൻ ഞാനാണ് ടീച്ചർ എന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ലാ. ടീച്ചർ വിഷമിക്കും. അത് സംഭവിക്കരുത്. ഇന്ന് വിദ്യാഭ്യാസവും സൗകര്യങ്ങളും അവസരങ്ങളും ഉപദേശങ്ങളും ഉപദേശികളും ആവശ്യത്തിനധികം ഉള്ള ഈ ലോകത്ത് ഗീത ടീച്ചറെ പോലെയുള്ള റോൾ മോഡലുകൾ വളരെ ദുർലഭം. ശിക്ഷ ഒരു കുറ്റത്തിനും ശാശ്വത പരിഹാരമല്ലാ. ആയിരുന്നെങ്കിൽ ലോകം എന്നേ നന്നായേനെ. വാക്ക് കൊണ്ടു മാത്രമുള്ള ഉപദേശങ്ങൾ കാതിൽ തട്ടി തെറിച്ചു പോകുന്നതായാണ് കാണാറ്. ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്നില്ലാ. എന്നാൽ ഗീത ടീച്ചറോ? ഈ ഒരു സംഭവത്തിലൂടെ ഒരു തലമുറയെ നേർവഴിക്ക് നയിച്ചു. നിലനിൽക്കുന്ന രൂപാന്തരണം. നമുക്കും ഒന്ന് ശ്രമിച്ചുകൂടെ? Narrated by *കേണൽ H പദ്മനാഭൻ, Retd.* #📔 കഥ
1.7k കണ്ടവര്‍
16 മണിക്കൂർ
#

📔 കഥ

#ഫ്രീക്കത്തി. "ചെക്കൻ യാ യ അല്ലാത്തോണ്ട് പെണ്ണ് കല്യാണം വേണ്ടെന്ന് പറഞ്ഞന്ന്. കല്യാണത്തിന് ഒരാഴ്ച ബാക്കി നിൽക്കെ കല്യാണം വേണ്ടെന്നു വെച്ച് വീട്ടുകാർ " ഉമ്മ അടുക്കളയിൽ ഭാര്യയോട് പറയുന്നത് കേട്ടപ്പോൾ എന്റെ ചെവി അങ്ങോട്ട് തിരിഞ്ഞു. "ഇത് എന്ത് കുന്തമാണ്.. ഈ യാ യ...? " ഞാൻ പതുക്കെ അടുക്കളയിലേക്ക് വെച്ചു പിടിച്ചു. കൂടുതലും കഥകൾ ജനിക്കുന്നത് അടുക്കളയിലെ പുകയിൽ നിന്നാണ്. "യായ യല്ല ഉമ്മ യോയോ.. " ഞാൻ വിചാരിച്ചപോലെയല്ല ഞമ്മളെ കെട്ടിയോൾക്ക് കുറച്ചൊക്കെ ലോക വിവരം ഉണ്ട്. "ഉമ്മ പറ.. അതുകൊണ്ട് മാത്രം കല്യാണം നിർത്തി വെക്കോ.. കല്യാണത്തിനുള്ള ഡ്രെസ്സ് എടുത്തു.. സ്വർണ്ണം റെഡിയാക്കി.. ഹാൾ ബുക്ക്‌ ചെയ്തു. കല്യാണവിളി കഴിഞ്ഞു.. എന്നിട്ടും ചെക്കൻ യോയോ അല്ലാത്തോണ്ട് കല്യാണം.. എന്താ കഥ " കൂടുതൽ അറിയാൻ എന്റെ മനസ്സ് ആഗ്രഹിക്കുന്നുണ്ടെന്ന് എന്റെ പുന്നാര കെട്ടിയോൾക്ക് പിടികിട്ടി. "ഉമ്മാ പറഞ്ഞു കൊടുക്ക്.. ഇക്കാക്ക് കഥ എഴുതി ലൈക് വാങ്ങാൻ ആവും. " "കൊല്ലും ഞാൻ ഇതൊക്ക എഴുതിയാൽ. " "ഇല്ല ഉമ്മാ.. എഴുതാനൊന്നും അല്ല.. ചുമ്മാ അറിയാൻ.. സത്യം. " നല്ല മഴയുള്ള ഒരു ഞാറാഴ്ചയാണ് ചെക്കൻ റുക്ക്സാനയെ പെണ്ണ് കാണാൻ വന്നത്. ഗൾഫിൽ നല്ല ജോലി. വല്ല്യേ വീട്. കാർ ഉൾപ്പടെ ഒരുപാട് സ്വത്ത്‌ ഉണ്ട്. എല്ലാത്തിനും മേലേ ഒറ്റ മോനാണ്. പേര് റഷീദ്. കാറിൽ നിന്നും ആദ്യം ഇറങ്ങിയത് ചെക്കന്റെ വാപ്പയും ഉമ്മയും അവരുടെ പിറകെ അനുസരണയുള്ള ആട്ടിൻ കുട്ടിയെ പോലെ അവനും പതുക്കെ നടന്ന് വീട്ടിൽ കയറി ഉമ്മയുടെ അരികിൽ ഇരുന്നു. ജ്യൂസ് വന്നു. കൂടെ പെണ്ണും വന്നു. ഒറ്റ നോട്ടത്തിൽ ചെക്കൻ സുന്ദരനാണ്. അതുകൊണ്ട് എല്ലാർക്കും ഇഷ്ടം. സ്‌നേഹത്തോടെ തത്കാലം പിരിഞ്ഞു. അന്വേഷണം നടത്തി രണ്ട് വീട്ടുകാരും കല്യാണം ഉറപ്പിച്ചു. വള ഇടൽ പരിപാടി നടത്തി. അതിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ചെക്കൻ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ റിപ്ലൈ തരില്ല. വീഡിയോ കാൾ ചെയ്യില്ല. വല്ലപ്പോഴും കാൾ ചെയുള്ളു. കാൾ ചെയ്താൽ തന്നെ റൊമാന്റിക്കായി സംസാരിക്കില്ല. ബുള്ളറ്റ് ഓടിക്കാൻ ഇഷ്ടമല്ല. ഫേസ്ബുക്കിൽ പോലും വരില്ല. താടി വളർത്തില്ല. വല്ലപ്പോഴും എവിടെയെങ്കിലും വെച്ചു കാണാൻ നേരിട്ട് സംസാരിക്കാൻ.. ഒരുമിച്ചിരുന്ന് ഒരു ഐസ്ക്രീം കഴിക്കാൻ ഇതുവരെ വിളിച്ചില്ല. അങ്ങനെ പൊറുക്കാൻ പറ്റാത്ത സഹിക്കാൻ പറ്റാത്ത ഒരു പെണ്ണിനും അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്ത അത്ര കുറ്റങ്ങൾ. ഇത്രയും കുറ്റങ്ങൾ ഉള്ള റഷീദിനെ റുക്ക്സാന കരഞ്ഞും നിരാഹാര സമരം നടത്തിയും ബ്ലോക്ക്‌ ചെയ്തു. "കേട്ടപ്പോൾ എനിക്ക് തന്നെ തോന്നി അവൻ എന്ത് സാധനമാണെന്ന്.. ഇങ്ങനെയുണ്ടോ ചെക്കന്മാർ. " "മോനെ ഇവിടെന്ന് കല്യാണം വേണ്ടെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞത്രേ... വളരെ നന്നായി.. ഞങ്ങളും ആ പെണ്ണിനെ വേണ്ടെന്ന് പറയാൻ നിക്കുവായിരുന്നെന്ന്. റഷീദിനും ഇപ്പൊ അവളെ ഇഷ്ടം അല്ലെന്ന്. " അപ്പൊ വൈദ്യൻ കല്പ്പിച്ചതും പാൽ രോഗിയുടെ ഉള്ളിലിരിപ്പും പാൽ തന്നെ. "എനിക്ക് തോന്നുന്നത് ലോകത്തിൽ ആദ്യ സംഭവം ആയിരിക്കും ഇങ്ങനെ ഒരു കാരണം കൊണ്ട് കല്യാണം നടക്കാതെ പോകുന്നത്. " ഉമ്മ ചോർ അരിപ്പ കൈയിൽ കൊണ്ട് കോരി ഊറ്റി എന്നെ നോക്കി ചിരിച്ചു. പാവം ഭാര്യാ ആ സമയം അടുക്കളയുടെ വാതിലിന്റെ അടുത്ത് ഇരുന്ന് മീൻ കത്രിക കൊണ്ട് മത്തിയെ കണ്ടം തുണ്ടം വെട്ടി കരുത്ത്‌ തെളിയിച്ചു. കെട്ടിയോൾ എന്തോ പറയാനുള്ള ഭാവത്തിൽ എന്നെ നോക്കി. ഞാൻ പറഞ്ഞോ പറഞ്ഞോ എന്ന ഭാവത്തിൽ അവളെ പ്രോത്സാഹിപ്പിച്ചു. പറയണോ വേണ്ടയോ എന്നൊരു പിടി വലി ഓളെ മനസ്സിൽ ഉണ്ടെന്ന് ആ മത്തി തലയിൽ കാണിക്കുന്ന ആക്രമണത്തിൽ നിന്നും ബോധ്യമാകുന്നുണ്ട്. "ഇക്കാ ശരിക്കുള്ള കാരണം അതൊന്നും അല്ല. " "പിന്നേ....? " "താമര എന്ന പേരുള്ള ഒരു ബസ്സില്ലെ.. അതിലെ കണ്ടക്ടറെ കണ്ടിട്ടുണ്ടോ... ഒരു കരി വണ്ട്... ഓനോട്‌ അവൾക്ക് ഭയങ്കര പ്രേമമാണ്.. അതാണ് സത്യം. " "റുക്കസാനയെ കാണാൻ നല്ല ഭംഗി ആണല്ലോ.. എന്നിട്ട് അവൾ കണ്ടുപിടിച്ചത് ആ കാട്ടുമാക്കാനെ യോ..? " "ആ ചില പെണ്ണുങ്ങൾ അങ്ങനെയാ.. രൂപത്തെ അല്ല അയിന്റെ ഉള്ളിലേ മൊഞ്ചുള്ള മനസ്സിനെയാ സ്‌നേഹിക്കുക. " എന്തായാലും വിധി പോലെ വരട്ടെ.. കല്യാണം കഴിക്കാത്ത ഫ്രീക്കന്മാർ അല്ലാത്ത ചെക്കന്മാർ ചിന്തിക്കുക.. ഇനിയും നിങ്ങൾ യോയോ ആയില്ലങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. ഞാൻ ഹാളിൽ വന്നിരുന്നു ടീവി ഓൺ ചെയ്തു. ജോളി നിറഞ്ഞു നിൽക്കുന്ന വാർത്ത ചാനലുകൾ നിഷ്കരുണം കണ്ടില്ലെന്ന് നടിച്ചു ഒരു പഴയ സിനിമയും കണ്ട് അങ്ങനെ അങ്ങ് ഇരുന്നു. നവാസ് ആമണ്ടൂർ. #📔 കഥ
598 കണ്ടവര്‍
17 മണിക്കൂർ
#

📙 നോവൽ

*………പ്രേതാലയം……….* *............ഭാഗം 7............* "എന്തിന്… എന്തിന് വേണ്ടിയാ ഉണ്ണി ഏട്ടനെ… എന്ത് കിട്ടാൻ വേണ്ടി…" "നിന്നെ…" "എന്ത്…??" "അതെ നിന്നെ കിട്ടാൻ വേണ്ടി…" "ഉണ്ണി ഏട്ടൻ എന്താ പറയുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല…" ഞാൻ എന്നും ചോദിക്കാറുള്ള ആ കഥ എനിക്ക് പറഞ്ഞു തന്നു… ഉണ്ണി ഏട്ടന്റെ കഥ… ********** കോളേജിൽ ജോലി കിട്ടിയ സമയത്താണ് ദേവനെ ഞാൻ കാണുന്നത്… പെട്ടന്ന് തന്നെ ഞങ്ങൾ ഫ്രണ്ട്‌സ് ആയി… അനാഥാലയത്തിൽ വളർന്ന ഞാൻ സൗഹൃദത്തിന് ഒരുപാട് വില കൊടുത്തിരുന്നു… അവന്റെ കൂടെ ആയിരുന്നു എന്റെ പോക്കും വരുത്തും എല്ലാം… അങ്ങനെ ഒരു ദിവസം അവന്റെ ഏതോ ഫ്രണ്ടിനെ കാണാൻ വേണ്ടി ഇവിടെ ഉള്ള ബസ് സ്റ്റോപ്പിൽ പോയി… അന്നാണ് ഞാൻ നിന്നെ കണ്ടത്… സ്റ്റോപ്പിന്റെ അടുത്ത ബൈക്കിൽ അവന്റെ ഫ്രണ്ടിന് വേണ്ടി കാത്തു നിൽകുമ്പോൾ ഒരു കറുപ്പ് ചുരിദാർ ഇട്ട്, കറുത്ത കൂടു കാതില ഇട്ട് നല്ല ചിരി വിടർത്തി നീ അന്ന് മുന്നിൽ വന്ന് നിന്നു… ഒരുപാട് പ്രണയാഭ്യർത്ഥന വന്നിട്ടുണ്ടെങ്കിലും ആരോടും ഒരു പ്രേത്യേക ഇഷ്ട്ടം എനിക്ക് തോന്നിയിട്ടില്ല… പക്ഷെ അന്ന് നിന്നെ കണ്ടപ്പോൾ… നിന്നെ എന്റെ പ്രാണസഖി ആക്കണം എന്ന് തോന്നി… നിന്നെ അവിടെ നിന്ന് ഞാൻ പ്രണയിച്ചു തുടങ്ങി… നീ കൂടെ ഉള്ള ഒരു കുട്ടിയോട് സംസാരിക്കുന്നതും, വെറുതെ ഓരോന്നും പറഞ്ഞ് ചിരിക്കുന്നതും, ബസ് നിർത്താതെ പോകുമ്പോൾ ദേഷ്യം പിടിക്കുന്നതും അങ്ങനെ നിന്റെ മുഖത്തു മിന്നി മായുന്ന ഓരോ ഭാവങ്ങളും ഞാൻ നോക്കി രസിച്ചു…അപ്പോൾ നിന്റെ പേര് അറിയാൻ വേണ്ടി എന്റെ മനസ്സ് വല്ലാതെ കൊതിച്ചിരുന്നു… "ടാ… ഉണ്ണി… ഇതാണ് എന്റെ ഫ്രണ്ട് ഗൗതം…" "ഹലോ…" "ആ… താൻ എന്ത് ചെയുന്നു…??" "കോളേജ് ലെക്ക്ച്ചറാണ്…" "എന്നിട്ടാണോ ഈ ദേവന്റെ കൂടെ കറങ്ങുന്നത്… ഒന്നാതരം തല്ലു കൊള്ളിയാട്ടോ…" "ടാ ടാ… അവന് എന്നെ നല്ല മതിപ്പാണ് നീ അത് പോക്കേണ്ടാ…" "ഓഹ് ആയിക്കോട്ടെ…" "ടാ ഗൗതം ഗൗരിക്ക് ബസ് നിർത്തി കൊടുക്കുന്നില്ലല്ലോ…" "അവളെ ബൈക്കിൽ കൊണ്ട് പോയി ആക്കേണ്ടി വരുമായിരിക്കും…" "ദേവാ… ഗൗരി ആരാ…??" "ആ കറുപ്പ് ചുരിദാർ ഇല്ലേ… ഗൗതമ്മിന്റെ അനിയത്തിയാണ്…" "ഗൗരി… മ്മ്…." പേര് കിട്ടിയപ്പോൾ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി… "ഗൗരി ശങ്കർ കൊള്ളാം…" മനസ്സിൽ പറഞ്ഞ് ഞാൻ ചിരിച്ചു… അങ്ങനെ എന്നും ഞാൻ ദേവന്റെ കൂടെ നിന്നെ കാണാൻ വേണ്ടി വരും… ഓരോ ദിവസം കൂടും തോറും ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു… നിന്നോട് എന്റെ ഇഷ്ട്ടം പറയണം എന്ന് തന്നെ ഞാൻ വിചാരിച്ചു… അപ്പോഴാണ് നിന്റെ ഏട്ടൻ അടക്കം എല്ലാവരും കൂടി ഗൾഫിൽ പോകാൻ പ്ലാൻ ഇട്ടു… ദേവൻ എന്നോടും വരാൻ പറഞ്ഞു… അങ്ങനെ ഞാൻ കോളേജിൽ നിന്ന് റിസൈൻ ചെയ്തു… അധികം ആരോടും തന്നെ യാത്ര ചോദിക്കാൻ ഇല്ലാത്തത് കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ വേഗം കഴിഞ്ഞു… പോകും മുന്നേ നിന്നോട് എന്റെ ഇഷ്ട്ടം പറയാൻ ഞാൻ ഉറപ്പിച്ചു… അതിന് മുന്നേ ഈ കാര്യം ദേവനോട്‌ പറയാം എന്ന് കരുതി… അവനെ ഞാൻ ഫോണിൽ വിളിച്ചു… "ടാ…. ദേവാ…" "പറ എന്താണ്…" "എനിക്ക് ഇഷ്ടമാണ്…" "ആരെ…??" "ഗൗരിയെ…" "എന്ത്… അതെ ടാ…. അവളോട് എനിക്ക് പറയണം… നീ സഹായിക്കണം…" "അതിന് അവർ ഫാമിലി ടൂർ പോയിട്ടല്ലേ ഉള്ളത്…" "ഓഹ്… ഞാൻ അറിഞ്ഞില്ല…" "മ്മ്… എന്തായാലും നമുക്ക് അത് സെറ്റ് ആക്കാം… ബാക്കി ചർച്ച നേരിട്ട്…" "എപ്പോൾ…??" "ഇന്ന് രാത്രി… അവർ നാളെ എത്തും… മറ്റന്നാൾ നമ്മൾ ഗൾഫിലേക്ക് പോകും മുന്നേ അവളോട്‌ അത് പറയാം…" "ഓക്കേ… എവിടെ വരണം…" "ഗൗതമിന്റെ വീടിന്റെ അടുത്തുള്ള പ്രേതാലയത്തിലേക്ക് വാ…" "ആഹ് ഇപ്പോൾ തന്നെ വരാം…" കുറച്ചു കഴിഞ്ഞ് ഞാൻ അവനെ കാണാൻ ഇവിടെ വന്നു… അവൻ വെള്ളമടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു… "നീ വന്നോ…" "ആ… നല്ല ഫോമിൽ ആണല്ലോ…" "മ്മ്… കുറെ കാലം ആയോ ഈ പ്രേമം…" "കണ്ട അന്ന് തൊട്ട്…" "വേറെ ആരെയും കണ്ടില്ലേ നിനക്ക്…" "അതെന്തേ…??" "ഞാൻ മോഹിച്ച പെണ്ണിനെ തന്നെ വേണമെല്ലേ നിനക്ക്…" "എന്ത്…??" "ഗൗരി… അവളെ ഞാൻ മോഹിച്ചതാണ്… നിന്നെ പോലെ ആത്മാർത്ഥ പ്രേമം ഒന്നുമല്ല… അവളെ ഒന്ന് ഒറ്റക്ക്… ഹഹഹ…." "ടാ… നീ ഇത്രയ്ക്കും… ഇനി അവളെ പറ്റി ഒരക്ഷരം മിണ്ടരുത്…" "നിനക്ക് അറിയില്ല… അവൾ അടുത്ത്‌ നിന്ന് സംസാരിക്കുന്ന ഓരോ നിമിഷവും എന്നിലെ വികാരങ്ങൾ ഉണരും… ഞാൻ മോഹിച്ച ഒരു പെണ്ണും എന്റെ കിടക്കയിൽ എത്താതെ നിന്നിട്ടില്ല… പക്ഷെ അവളെ അങ്ങനെ കിട്ടില്ല… അത് കൊണ്ട് ഗൾഫിൽ പോയി വന്നാൽ ഞാൻ ചോദിക്കും എനിക്ക് കെട്ടിച്ചു തരുമോ എന്ന്… അവരുടെ മുന്നിൽ ഞാൻ നല്ലവനായ ദേവനാണ്…" "ടാ… പര നാറി നിന്നെ ഞാൻ…" "നീ ഇങ്ങനെ ദേഷ്യപ്പെടാതെ… എനിക്ക് അവളെ കൊണ്ട് ഒരു രാത്രിയത്തെ ആവിശ്യമേ ഉള്ളു… പിന്നെ നീ എടുത്തോ…" ബാക്കി പറയും മുന്നേ ഞാൻ അവനെ ചവിട്ടി താഴെ ഇട്ടു… അടിയുടെ ഇടയിൽ അവൻ ഒരു കമ്പി എടുത്ത് എന്റെ തലക്ക് അടിച്ചു… അപ്പോൾ തന്നെ എന്റെ ബോധം നഷ്ട്ടപ്പെട്ടു… വീണ്ടും വീണ്ടും ആ കമ്പി കൊണ്ട് എന്റെ തലയിൽ അടിച്ചു കൊണ്ട് എന്റെ മരണം അവൻ ഉറപ്പു വരുത്തി… അവൻ തെക്കേ മുറിയിൽ മുന്നേ തന്നെ കുഴിച്ചു വെച്ച കുഴിയിൽ എന്നെ ഇട്ടു മൂടി… അതും കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ ഗൾഫിലേക്ക് പോയി… ഉണ്ണി എവിടെ എന്ന് നിന്റെ ഏട്ടൻ ചോദിച്ചപ്പോൾ അവൻ വരുന്നില്ല ഹൈദരാബാദിലേക്ക് പോയി എന്ന് കള്ളം പറഞ്ഞു… ആരും തിരക്കി വരുവാൻ ഇല്ലാത്തത് കൊണ്ട് ഞാൻ മരിച്ചത് പോലും ആരും അറിഞ്ഞില്ല… ശാന്തിക്ക് വേണ്ടി ആരും ക്രിയ ചെയ്യാത്തത് കൊണ്ട് ഞാൻ ഇവിടെ തന്നെ ഇപ്പോഴും… ********** ഉണ്ണി ഏട്ടന്റെ കഥ കേട്ടപ്പോൾ ഞാൻ തളർന്നു പോയി… ഞാൻ നിലത്ത് വീണു… "ഗൗരി…" "എന്നെ ഇത്രയ്ക്കും ഇഷ്ടമായിരുന്നോ…?? എനിക്ക് വേണ്ടി… " കണ്ണുനീർ ഒരു മഴയായി കവിളിലുടെ പെയ്തിറങ്ങി… ഉണ്ണി ഏട്ടൻ എന്നെ വാരി പുണർന്നു… "എന്റെ ഗൗരി… നിന്നെ…" പറഞ്ഞു തീർക്കും മുന്നേ ഞാൻ ഉണ്ണി ഏട്ടന്റെ മുഖം ചുംബനങ്ങളാൽ മൂടി… ആ നിമിഷം ഞങ്ങളിലെ പ്രണയം ഞങ്ങൾ ചുംബനങ്ങളിലുടെ കൈ മാറി… പെട്ടന്ന് ഞാൻ ദേവനെ പറ്റി ഓർത്തു…. ദേഷ്യം കൊണ്ട് എന്റെ മുഖം ചുവന്നു… "ഗൗരി… നീ ഓക്കേ ആണോ…" "പറ ഉണ്ണി ഏട്ടാ… അവന്റെ ജീവൻ എങ്ങനെ എടുക്കാം…" "ദേവന്റെയാണോ…" "മ്മ് അതെ… അവൻ ഇനി ജീവിക്കേണ്ട… അവന് ജീവിക്കാൻ ഒരർഹതയും ഇല്ല…" "മ്മ്… പക്ഷെ എങ്ങനെ…" "നാളെ…. അവനോടു ഒറ്റക്ക് സംസാരിക്കാൻ പറഞ്ഞിരിക്കുകയാണ് ഏട്ടൻ… അവനെ അതും പറഞ്ഞ് ഇവിടെ കൊണ്ട് വരാം…" "മ്മ്… അപ്പോൾ അങ്ങനെ തന്നെ… നീ എന്നാൽ ഇപ്പോൾ പോയിക്കോളു…" "മ്മ്…" ഉണ്ണി ഏട്ടനെ നോക്കി കൊണ്ട് ഞാൻ അവിടെ നിന്ന് ഇറങ്ങി… എന്നിട്ട് വീട്ടിലേക്ക് ചെന്നു… ഹാളിൽ തന്നെ ഏട്ടൻ ഇരിക്കുന്നുണ്ടായിരുന്നു… "ഏട്ടാ…" "മ്മ്… പറ…" "ദേവേട്ടനോട്‌ എന്നെ വിളിക്കാൻ പറയണം… ഒന്ന് സംസാരിച്ചു നോക്കാം എന്ന് കരുതുന്നു…" "യെസ്… എന്റെ പൊന്നു മോള്… ഇപ്പോൾ തന്നെ ഏട്ടൻ പറയാം…" കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ദേവൻ എന്നെ വിളിച്ചു… ദേഷ്യം മുഴുവൻ ഉള്ളിൽ അടക്കി കൊണ്ട് ഞാൻ ഫോൺ എടുത്തു… "ആഹ് ദേവേട്ടാ…" "എവിടെ വെച്ച് കാണാം…" "ഇവിടെ ഉള്ള പ്രേതാലയം…" "അതെന്തിനാ അവിടെ…??" "അവിടെ മതി… ആരുടെയും ശല്യം ഇല്ലാതെ സംസാരിക്കാല്ലോ…" "ഓക്കേ… നിന്റെ ഇഷ്ടം… രാവിലെ എത്ര മണിക്ക്…" "രാവിലെ വേണ്ട… വൈകുന്നേരം… 4മണി…" "ശരി…" ഞാൻ നേരെ ബാൽക്കണിയിലേക്ക് പോയി… ഉണ്ണി ഏട്ടൻ നോക്കി നില്കുന്നുണ്ടായിരുന്നു… ഉണ്ണി ഏട്ടൻ ചിരിച്ചു… ഞാനും… ഇനി നാളെ ആവാൻ ഉള്ള കാത്തിരിപ്പാണ്… അങ്ങനെ നേരം വെളുത്തു… സമയം പൊക്കാൻ വേണ്ടി വീട്ടിലുടെ തെക്കും വടക്കും നടന്ന് കളിച്ചു… കാത്തിരിപ്പിന് അവസാനമായി… ക്ലോക്കിൽ 4 മണി… ഫോൺ നോക്കിയപ്പോൾ ദേവിന്റെ മെസ്സേജ്… അവൻ അവിടെ എത്തി എന്ന്… ഞാനും വേഗം അവിടേക്ക് പോയി… "നീ എന്തിനാണ് ഇവിടെ വരാൻ പറഞ്ഞത്…" "വെറുതെ… നല്ല പ്രകൃതി ഭംഗി അല്ലേ…" "ഇവിടെയോ… ഈ പ്രേതാലയത്തിലോ…" "എന്താ പേടിയാണോ…" "ഏയ്‌… ഇല്ല…" വിയർപ്പ് തുള്ളികൾ ദേവിന്റെ നെറ്റിയിൽ കാണാമായിരുന്നു… ഇടയ്ക്ക് തെക്കേ മുറിയിലേക്ക് നോക്കുന്നുണ്ടായിരുന്നു… പിന്നെ ഈ വിയർപ്പ്…?? ഉണ്ണി ഏട്ടനെ കൊല്ലുമ്പോൾ ഇങ്ങനെ പേടിച്ചിരുന്നോ…?? പേടിയും അത്ഭുതവും കൂടി കൊണ്ട് ദേവ് എന്നെ നോക്കി… "ഉണ്ണി…" "അതെ… ശങ്കർ എന്ന ഉണ്ണി…" "നിനക്ക്… നിനക്ക് എങ്ങനെ അറിയാം…" "എന്നെ ഒരുപാട് ഇഷ്ടമായിരുന്ന ഒരാളെ എന്തിനാണ് ഈ ഭൂമിയിൽ നിന്ന് തന്നെ പറഞ്ഞയച്ചത്…??" "ഓഹ്… ഇതിപ്പോൾ ആരാ പറഞ്ഞത്… മരിച്ചു പോയ ഉണ്ണിയോ…?? ഹഹഹ…" അതും പറഞ്ഞു കൊണ്ട് ദേവൻ എന്റെ മുടിയിൽ കുത്തി പിടിച്ചു… "നീ എന്നിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതേണ്ട… നിന്നെ രക്ഷിക്കാൻ ആരുമില്ല…" "ഉണ്ട്… ഞാൻ ഉണ്ട്…" ഉണ്ണി ഏട്ടനെ കണ്ടപ്പോൾ ദേവൻ കൈ വിട്ട് പുറകിലേക്ക് പോയി… അവിടെ ആകെ കാറ്റിന്റെ ഗർജനം മാത്രം… "ഉണ്ണി…" "അതേടാ… ഉണ്ണി… നീ ഇല്ലാതാക്കിയ അതെ ഉണ്ണി…" "നീ… നീ എങ്ങനെ…" "നീ എന്നിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതേണ്ട ദേവാ…" ദേവൻ അവിടെ നിന്നും ഓടി വണ്ടിയിൽ കയറി… "ഉണ്ണി ഏട്ടാ… അവൻ… രക്ഷപെട്ടു…" "മ്മ്… അവനെ…" തുടരും #📙 നോവൽ
953 കണ്ടവര്‍
1 ദിവസം
#

📔 കഥ

"ഒരു കാന്താരി പെണ്ണിനെ കെട്ടിയ കഥ " നല്ലൊരു ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി എണീക്കുന്നത് ബസ്സിലെ ബഹളം കേട്ടാണ്. വായിൽ നിന്ന് ഒലിച്ച ചാറു തുടച്ചു കളഞ്ഞ് ചുറ്റും നോക്കിയപ്പോൾ ബഹളം മുന്നിലാണ്. കണ്ടക്ടറും ഒരു പെൺകുട്ടിയും തമ്മിൽ വാക്ക് തർക്കം. ഒന്ന് ശ്രദ്ധിച്ചു കാതോർത്തപ്പോൾ സംഭവം മനസ്സിലായി. കൈക്കുഞ്ഞുമായി കയറിയ ഒരു സ്ത്രീക്ക് ലേഡീസ് റിസർവേഷൻ സീറ്റ് കിട്ടിയില്ല. അവിടെ ഒരു കുഴപ്പവുമില്ലാതെ തണ്ടും തടിയും ഉള്ള സ്ത്രീകൾ വാപൊളിച്ച് കിടന്നു ഉറക്കമാണ്. കുഞ്ഞുമായി കയറിയ സ്ത്രീയാണെങ്കിൽ ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി ആ നിൽപ്പ് അങ്ങനെ നിൽക്കുകയാണ്. ഇതിൽ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് ബസ് മുന്നോട്ടു പോയാൽ മതി എന്നാണ് പെൺകുട്ടി പറയുന്നത്. പൊതുവേ സ്ത്രീകളോട് ബഹുമാനത്തോട് കൂടി മാത്രം സംസാരിക്കുന്ന കണ്ടക്ടർ ആ പെൺകുട്ടിയോട് ബഹുമാനത്തോട് കൂടി തന്നെ പറഞ്ഞു. " മോളെ പുറകിൽ നല്ല തിരക്കാണ്. അല്ലെങ്കിൽ ഇവരെ ഞാൻ പുറകിൽ കൊണ്ടിരുത്തിയേനെ. കൈക്കുഞ്ഞുമായി ഒരു സ്ത്രീ നിൽക്കുന്നത് കണ്ടിട്ട് സീറ്റ് എണീറ്റ് കൊടുക്കാത്ത മലയാളി മങ്കമാരോട് പിന്നെ ഞാനെന്തു പറയാനാണ്. മോളി സീൻ വിട്ടേക്ക് " ഉദ്ദേശം അഞ്ചു മിനിറ്റൊളമായി ബസ് നിർത്തിയിട്ട്. കുഞ്ഞുമായി നിൽക്കുന്ന സ്ത്രീ ശക്തി ആരോടും ഒരു വഴക്കും ഇല്ല. അവര് നിന്നോളാം എന്നാണ് പറയുന്നത്. ബസ് ലേറ്റ് ആകുന്നു എന്ന് പറഞ്ഞ യാത്രക്കാർ ബഹളം ഉണ്ടാക്കാൻ തുടങ്ങി. അവളുടെ വായ ആരെങ്കിലും പൊത്തിപ്പിടിച്ച് ബസ് എടുത്തിട്ട് പോരെ ചേട്ടാ എന്ന് മുന്നിൽ നിൽക്കുന്ന സ്ത്രീകൾ പറഞ്ഞുതുടങ്ങി. സ്ത്രീകൾക്ക് വേണ്ടി പ്രതികരിക്കാത്ത സ്ത്രീകളെ മുഴുവൻ തെറി പറഞ്ഞു നിന്ന് വണ്ടിയിൽ നിന്ന് ഇറങ്ങി. പക്ഷേ സീൻ തീർന്നില്ല. ആ ചേച്ചിക്ക് തീറ്റ കൊടുക്കാൻ പറ്റില്ലെങ്കിൽ വണ്ടി എന്റെ നെഞ്ചത്ത് കൂടി കയറ്റി കൊണ്ട് പൊക്കോളാൻ പറഞ്ഞു പെണ്ണ് ടയറിന്റെ മുന്നിൽ വട്ടം കിടന്നു. ആകെ സീൻ കോൺട്രാ. ബസ്സിൽ നിന്നിറങ്ങിയ സ്ത്രീകൾ മുഴുവൻ അവളുടെ ചുറ്റും നിന്ന് തെറി പറയാൻ തുടങ്ങി. ഒടുക്കം ഞാൻ ബസ്സിൽ നിന്നിറങ്ങി. ഒരു അത്യാവശ്യത്തിന് വീട്ടിൽ പോകുന്നതാണ്. സമയത്ത് എത്തിയില്ലെങ്കിൽ കാര്യങ്ങളെല്ലാം കുറയും. ആദ്യം ഡയറിനെ മുന്നിൽ കിടക്കുന്ന പെൺകുട്ടിയോട് മയത്തിൽ കാര്യങ്ങൾ പറഞ്ഞു നോക്കി. ഞാൻ ഇരുന്ന സീറ്റ് എണീറ്റ് കൊടുക്കാമെന്നു പറഞ്ഞു. അപ്പോൾ അവൾക്ക് അത് പറ്റില്ല. ആ ചേച്ചിക്ക് ലേഡീസ് തന്നെ കൊടുക്കണം. സംഭവം നടപടി ആകില്ലെന്ന് കണ്ടപ്പോൾ ഞാനും മറ്റൊരു ചേച്ചിയും കൂടി അവളെ കൈ കാല് പിടിച്ചു പൊക്കി ബസ്സിന്റെ സൈഡിൽ കൊണ്ടുപോയി കിടത്തി. എന്നിട്ട് കൈ പിടിച്ച ചേച്ചിയോട് ബസിൽ കയറാൻ പറഞ്ഞിട്ട് ബസ് എടുത്തോളാൻ പറഞ്ഞു. ആ പെണ്ണ് അലറി വിളിക്കുന്നുണ്ടായിരുന്നു. ബസ് എടുത്തപാടെ അവളുടെ കാല് വിട്ട ഞാൻ ഓടി ബസിൽ കയറി. ഞാൻ ഓടിയ ഓട്ടത്തിൽ അവളെന്റെ മൂന്ന് തലമുറയിലുള്ള കരണവന്മാർക്ക് തെറി വിളിച്ചു. ബസിൽ ഓടി കയറിയിട്ട് അവൾക് ഒരു റ്റാറ്റാ കൊടുത്ത ഞാൻ പഴയ സീറ്റിൽ പോയി ഇരുന്നു വീണ്ടും സുഖനിദ്ര തുടങ്ങി. എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ പ്ലാൻ ബി. നാളെ പെണ്ണുകാണാൻ പോണം. കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ബന്ധമാണ് നാളെത്തന്നെ പോയി കണ്ടേ പറ്റുള്ളൂ എന്ന്‌ അമ്മ തീർത്തു പറഞ്ഞു. ഞാൻ ഒരു കല്യാണത്തിന് പ്രെപേർ അല്ല. അതവർക്ക് പറഞ്ഞിട്ട് മനസ്സിലാകുന്നുമില്ല. എന്തായാലും നാളെ പോകാൻ തീരുമാനിച്ചു. പെണ്ണിനോട് മനസ്സ് തുറന്ന് സംസാരിക്കണം. ഇഷ്ടപ്പെട്ടാൽ കല്യാണം ലേറ്റ് ആക്കി ഫിക്സ് ചെയ്യണം. അതിനിടയിൽ നന്നായി മനസ്സിലാക്കണം ,, പ്രേമിക്കണം ,,, അവളെ സ്വപ്നങ്ങളുടെ മുന്തിരി തോട്ടത്തിലൂടെ നടത്തണം. ഈ വക സ്വപ്‌നങ്ങൾ ഒക്കെ കണ്ട് നേരം വെളുപ്പിച്ചിട്ട് രാവിലെ ഉടുത്തൊരുങ്ങി പെണ്ണ് കാണാൻ പോയി. അമ്മയും ഞാനും അമ്മാവനും പിന്നെ ഒരു കൂട്ടുകാരനും കൂടെ വന്നു. വിശാലമായ പാടം. വീട്ടിലേക്ക് നടവഴി മാത്രം. ശെടാ ,, ഇവിടെക്കെങ്ങനെ കാറു വരും. ഇതിപ്പോ റോഡിൽ നിന്ന് കെലികോപ്റ്ററിൽ വീട്ടുമുറ്റത്തേക്ക് വണ്ടി കെട്ടി താഴ്ത്തേണ്ടി വരും. എന്തായാലും വിളഞ്ഞു നിക്കുന്ന നെല്ല്. പണിയില്ലേലും പട്ടിണിയാവില്ല. പെൺവീട്ടുകാർ എല്ലാവരും കൂടി നമ്മളെ ആനയിച്ചിരുത്തി. ആദ്യത്തെ ചടങ്ങായ പരിചയപ്പെടുത്തലിനു ശേഷം രണ്ടാമത്തെ ചടങ്ങായ ചായകുടിയിലേക്ക് കടന്നു. ഇനിയാണ് മൂന്നാമത്തെ ചടങ്ങ്. പെണ്ണിന്റെ വരവ്. പള പളാ മിന്നുന്ന പുത്തനുടുപ്പിട്ട് മുടിയൊക്കെ അഴിച്ചിട്ടു നിലത്തു നോക്കി പെണ്ണ് വന്നു. നിലത്ത് നോക്കിയ പെണ്ണ് മുഖത്തു നോക്കിയപ്പോഴാണ് ബല രാമാ ആളെ മനസ്സിലായത്. ഇന്നലെ റോഡ് സൈഡിൽ കൊണ്ടുപോയി കിടത്തിയ എന്റെ മുത്തച്ഛന്റെ മുത്തച്ഛന് വിളിച്ച മലയാളി മങ്ക.സീറ്റ്‌ കൊടുക്കാൻ വേണ്ടി ടയറിന്റെ അടിയിൽ കിടന്ന പാവം. എന്നെ കണ്ടപ്പോൾ ഞാനൊരു നിസ്സംഗമായ ചിരി ചിരിച്ചു. അവളാണെങ്കിൽ ഒന്നും മിണ്ടാതെ മുടി കെട്ടിക്കൊണ്ട് അകത്തേക്ക് പോയി. അവൾ അകത്തേക്ക് പോയ പോക്ക് കണ്ടപ്പോഴേ ഞാൻ ശരത്തിനോട് പറഞ്ഞു. " ഡാ ,, ചെറിയൊരു സീനുണ്ടാകാൻ സാധ്യതയുണ്ട് " " എന്ത് സീൻ " " ഞാൻ ഇന്നലെ ഒരു കഥ പറഞ്ഞില്ലേ ,, ബസിൽ നടന്ന കഥ. ആ കഥയിലെ നായികയാണ് ഇപ്പൊ മുടിയും കെട്ടി അകത്തോട്ടു പോയത്. ഇനി അവൾ പുറത്തോട്ട് വന്നാൽ അത് ഏത് രൂപത്തിലാണെന്നു പറയാൻ പറ്റില്ല " ഇത് പറഞ്ഞു തീർന്നതും അവൾ ഒരു വരവാണ്. കയ്യിൽ കാച്ചിയ അരിവാൾ. ഡാ ന്നു അലറി അവൾ എന്റെ അടുത്തേക്ക് വന്നപ്പോൾ കയ്യിലിരുന്ന ചായ കപ്പ് വലിച്ചെറിഞ്ഞു ഞാൻ ജീവനുംകൊണ്ട് ഓടി കണ്ടതിന്റെ വരമ്പത്തൂടെ ഞാൻ ഓടെടാ ഓട്ടം,,, അവൾ അരിവാളും കൊണ്ട് എന്റെ പിന്നാലെ,, വീട്ടുകാരും നാട്ടുകാരും അവളുടെ പിന്നാലെ. വരമ്പത്തൂടെ ഒരു റൗണ്ട് ഓടിയ ശേഷം ഞാൻ പാടത്തേക്ക് ചാടി. മുട്ടൊപ്പം ചെളിയിൽ ഞാൻ പ്ലാൻജി പ്ലാൻജി ഓടുമ്പോൾ അവൾ പാടത്തു തെന്നി വീണു. അവള് വീണാപാടെ അവളുടെ മെത്തേക്ക് രണ്ട് മൂന്നുപേരു വേറെ വീണു. ഒടുക്കം എല്ലാത്തിനെയും പൊക്കി. ഒടുക്കം ചെളിയിൽ മുങ്ങിയ അവളെ കുളിപ്പിച്ചെടുക്കുന്ന സമയം കൊണ്ട് എന്റെ ചുറ്റും ഇരുന്നവർക്ക് ഇന്നലത്തെ കഥ മുഴുവൻ പറഞ്ഞു കൊടുത്തു. കഥ പറഞ്ഞശേഷം ഒരു കട്ടൻ ചായ കൂടി കുടിച്ചിട്ട് കാലും കഴുകി അവിടെ നിന്നിറങ്ങി. പിറ്റേന്ന് രാവിലെയായപ്പോൾ വിളി വന്നു. അവർക്ക് ഓക്കേ ആണ്. ഈശ്വരാ ഭഗവാനെ ,, പൊരി വെയിലത്ത്‌ എന്നെ പാടത്തു കുത്തി നിർത്താനാണോ ന്നു ദൈവത്തിന് മാത്രം അറിയാം. എന്തായാലും ഞാനും ഓക്കേ പറഞ്ഞു. കെട്ടുന്നെങ്കിൽ ഈ കാന്താരി തന്നെ മതി. ഒന്നുല്ലെലും അമ്മയ്ക്കും കുഞ്ഞിനും വേണ്ടി ടയറിന്റെ അടിയിൽ വരെ കയറിയതല്ലേ. മനസ്സിൽ നന്മയുള്ള കുട്ടിയായിരിക്കും. മൂന്ന് മാസങ്ങൾക്കപ്പുറം ആ കാന്താരിയെ കെട്ടാനുള്ള മുഹൂർത്തം കുറിച്ചിട്ടുണ്ട്. അതിന് മുന്നേ പാടത്തു വീഴാതെ ഓടാനുള്ള എല്ലാ വഴികളും നോക്കി വെക്കണം ശുഭം #📔 കഥ
1.2k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

sry ഫ്രണ്ട്‌സ് ഈ പാർട്ട് ഇടാൻ വിട്ട് പോയതാണ് ക്ഷമിക്കണേ ☺️👍✌️🥀✌️👍🤗 *……….പ്രേതാലയം………* *...........ഭാഗം 4.............* "എന്റെ പേര്…. ശങ്കർ…." "ഓഹ്… കിടുക്കൻ പേരാണല്ലോ… പക്ഷെ ഒരു കുഴപ്പമുണ്ട്…" "എന്ത്…" "ശങ്കർ ഏട്ടാ…. എന്ന് വിളിക്കുന്നതിൽ ഒരു സുഖമില്ല…" "എന്നാൽ നീ എന്നെ അമ്മ വിളിക്കുന്ന പേര് വിളിച്ചോ…" "എന്ത്…" "ഉണ്ണി എന്ന്… ഉണ്ണി ഏട്ടാ എന്ന് വിളിച്ചോ…" "അമ്മ ഉണ്ണി എന്നായിരിക്കില്ല മണ്ണുണ്ണി എന്നായിരിക്കും വിളിച്ചത്…." "ഡീ… വേണ്ടാട്ടോ…" "അപ്പോൾ പറ ഉണ്ണി ഏട്ടാ… ഏട്ടന്റെ വീട് ഇവിടെ തന്നെ ആണോ…??" "മ്മ് ഇവിടെയൊക്കെ തന്നെ എന്ന് പറയാം…" "എന്നിട്ട് ഞാൻ ഇതുവരെ കണ്ടില്ലലോ…" "തലയും കുനിച്ചു ബസിനുവേണ്ടി ഓടുന്നതിനിടയിൽ എന്നെ ശ്രെദ്ധിക്കാൻ എവിടുന്നാ നിനക്ക് നേരം…" "അത് കറക്റ്റ് ആ…" "ഇവിടെ ഇയാൾ മാത്രം ആണോ അതോ വേറെയും പ്രേതങ്ങൾ ഉണ്ടോ..??" "ഇപ്പോൾ എന്തായാലും ഞാൻ മാത്രമേ ഉള്ളു…" "ഓഹ് ഉണ്ണി ഏട്ടന് ഈ ഡ്രാക്കുളയെ പോലെ പല്ലുണ്ടോ… രക്തം ഊറ്റി കുടിക്കുന്ന…" "ഉണ്ട് എന്തേ കാണണോ…??" "ആ… കാണണം…" "പല്ല് വന്നാൽ പിന്നെ അതിൽ രക്തം ആവാതെ ശെരി ആവില്ല…" "ഉയ്യോ… എന്നാൽ വേണ്ട…" "മ്മ്… ഇനിയും ഉണ്ടോ സംശയം…" "ഉണ്ട്… സമയം കിട്ടും പോലെ ചോദിക്കാം…" ഓഹ് ആയിക്കോട്ടെ… അല്ല നിനക്ക് പഠിക്കാൻ ഒന്നുമില്ലേ…??? ഏത് നേരവും പഠിപ്പിനെ പറ്റിയെ ചോദിക്കാൻ ഉള്ളു… എക്സാം അടുത്തതല്ലേ… മ്മ്… അല്ല ഉണ്ണി ഏട്ടന് എന്തായിരുന്നു ജോലി…?? എനിക്കോ… ലെക്ക്ച്ചർ ആയിരുന്നു… ഏത് കോളേജ്…?? "വിമൻസ് കോളേജ്…" "ഓഹ്…" "എന്താ ഒരു പുച്ഛത്തോടെ ഉള്ള ഓഹ്…" "ഏയ്‌ ഒന്നുമില്ല…" "ഒരുപാട് ആരാധികമാർ ഉണ്ടാകുമല്ലോ…" "ഉണ്ടായിരുന്നു…" "ഏഹ്… ഇഷ്ട്ടമാണ് എന്നൊക്കെ പറഞ്ഞിരുന്നോ അവർ…" "മ്മ്… വാട്സ്ആപ്പിൽ മെസ്സേജ് അയക്കാറുണ്ട്…" "എന്നിട്ട് ഉണ്ണി ഏട്ടൻ എന്തു പറഞ്ഞു…" "മാതാ പിതാ ഗുരു ദൈവം എന്ന് പറഞ്ഞു കൊണ്ടുത്തു…" "മ്മ്…" "എന്തേ എന്റെ ഗൗരിടെ മുഖം വാടിയല്ലോ…" "ഏയ്‌ ഒന്നുമില്ല…" "ഞാൻ ഒരു കാര്യം പറഞ്ഞാൽ തെറ്റിധരിക്കരുത്…" "ഓക്കേ… താൻ കാര്യം പറ…" "ഉണ്ണി ഏട്ടനെ എനിക്ക് മുൻ പരിചയം ഉള്ള പോലെ തോന്നുന്നു… ഒരു പറയാൻ ആവാത്ത ആത്മബന്ധം, സ്നേഹം ഓക്കേ എനിക്ക് മനസ്സിൽ തോന്നുന്നു…" "ഇത്രേം ഉള്ളോ കാര്യം…" "എനിക്ക് ഉണ്ണി ഏട്ടനെ മുൻ പരിചയം ഉണ്ടോ…" "നീ ഓർത്ത് നോക്ക്…" "എനിക്ക് ഓർമയില്ല…." "മ്മ്… അല്ല ഗൗരിക്ക് പ്രണയമൊന്നുമില്ലേ….??" "ഉണ്ടോ എന്ന് ചോദിച്ചാൽ…" "ചോദിച്ചാൽ…" "ഇല്ല…." "ഹഹഹ…" "എന്തേ ചിരിച്ചത്…" "ഏയ്‌ ഒന്നുമില്ല… വല്യ കുഴപ്പമില്ലാത്ത ലുക്ക് ഉണ്ടായിട്ടും ഗൗരിയെ ആരും പ്രണയിച്ചില്ലേ…" "ഇല്ല… എന്നോട് ആരെങ്കിലും ഇഷ്ടമാണെന്നു പറഞ്ഞാൽ അവന് അവാർഡ് കൊടുക്കും എന്നാ ഏട്ടൻ പറഞ്ഞത്…" "അതെന്താ…??" "ഒന്നുമില്ല…" "പറയെടോ…" "ട്രെയിനിന് ആരെങ്കിലും തല വെക്കുമോ എന്നാ അവൻ എന്നും പറയുന്നേ… ജന്തു…" "ഹഹഹ… സാരമില്ല… ഇയാൾക്ക് ഞാൻ ഇല്ലേ…" ഞാൻ ഉണ്ണി ഏട്ടന്റെ കണ്ണിലേക്കു നോക്കി… ഉണ്ണി ഏട്ടന് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ തോന്നി… ഞങ്ങൾഅങ്ങനെ കണ്ണിലെക്ക് നോക്കി ഇരുന്നു… വെറും ഒരു ദിവസം കൊണ്ട് എനിക്ക് ഇയാളോട് എങ്ങനെയാണ് ഇത്രയും അടുപ്പം തോന്നുന്നത്… ഞാൻ എന്നെ തന്നെ നഷ്ട്ടപ്പെടുന്നതു പോലെ തോന്നി… "ഗൗരി…" "ഓഹ്…" "എന്താണ് ചിന്തിക്കുന്നത്…??" "ഏയ്‌ ഒന്നുമില്ല…." "മ്മ്…. അമ്മ വരാൻ സമയം ആയില്ലേ…" "ഇല്ല… കുറച്ചു വൈകും…" "അത് വരെ എന്റെ കൂടെ നിൽക്കുമോ നീ…" "മ്മ്…" ഞങ്ങൾ വീണ്ടും തറവാടിന്റെ ഉള്ളിലെക്ക് പോയി… അവിടെ നിന്ന് കല്ലിൽ തട്ടി ഞാൻ വീഴാൻ പോയി… അപ്പോൾ ഉണ്ണി ഏട്ടൻ എന്റെ വയറ്റിന് ചുറ്റി പിടിച്ച് വീഴാതെ എന്നെ പിടിച്ചു നിർത്തി… ഞാൻ പതിയെ ശെരിക്കും നിന്നു… "വാ… മുകളിൽ ഇരിക്കാം… ഇനി സ്റ്റെപ് തട്ടി വീഴാതെ താഴെ നോക്കി വാ…" "ഓഹ് ആയിക്കോട്ടെ…" "എന്റെ കൈ പിടിച്ചോളൂ…" "മ്മ്…" ഉണ്ണി ഏട്ടൻ നീട്ടിയ കൈയിൽ പിടിച്ച് പടിക്കേട്ടുകൾ കയറി… "നിനക്ക് മാങ്ങ വേണോ..??" "ആഹ്… അമ്മ പറിക്കാൻ വിടില്ല…" ഉണ്ണി ഏട്ടൻ ഇളം പഴുത്തു മാങ്ങ പറിച്ചു തന്നു… "ഇതാ… തിന്നോളൂ…" "ഉണ്ണി ഏട്ടന് വേണ്ടേ…" "വേണ്ട…" ചെറിയ പുളിപ്പും മധുരവും നിറഞ്ഞ മാങ്ങ കടിച്ചപ്പോൾ അറിയാതെ കണ്ണടഞ്ഞു പോയി… "സൂപ്പർ…" "മ്മ്…" ഉണ്ണി ഏട്ടൻ എന്നെ നോക്കി ചിരിച്ചു… "അല്ല ഉണ്ണി ഏട്ടാ… ഇയാൾക്ക് ലവ് ഒന്നുമില്ലേ…??" "ഉണ്ടായിരുന്നു…" "ഓഹ്… ഉണ്ടോ…" "മ്മ്… ഉണ്ടായിരുന്നു… ഒരു കുട്ടി… നല്ല ചിരി ഉള്ള… ഉണ്ട കണ്ണുള്ള… നല്ല മുടി ഉള്ള…" "മ്മ്…" "എന്നും രാവിലെ കാണും… താഴെ തന്നെ നോക്കി ഒരു നടത്തമാണ്…" "ഓഹ്…" "എന്ത് കോ…" "എന്റെ ഗൗരി…" "എന്ത് ഗൗരി… ആ പെണ്ണിനെയും ചിന്തിച്ച് ഇവിടെ ഇരുന്നോ ഞാൻ പോകുന്നു…" അവിടെ നിന്ന് എഴുനേറ്റ് ഞാൻ പോകാൻ നോക്കി… ഒരടി മുന്നോട്ട് നടന്നപ്പോൾ പുറകിൽ നിന്ന് എന്റെ കൈ പിടിച്ചു… കൈ വിടാൻ വേണ്ടി പറയാൻ പോകുമ്പോൾ അവിടെ അദിശക്തമായ കാറ്റ് വീശി… ഉണ്ണി ഏട്ടൻ ഞാൻ പോകാതിരിക്കാൻ വേണ്ടി കൈ പിടിച്ചത് ഒന്നുകൂടി മുറുക്കി… "ഉണ്ണി ഏട്ടാ എന്റെ കൈ… ആ വേദനിക്കുന്നു… ഉണ്ണി ഏട്ടാ…" "അവൻ…" എന്റെ വീട്ടിൽ ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദംഞാൻ കേട്ടു.… "ആര്… ഈശ്വര എന്റെ അമ്മ വന്നോ...??" "അവൻ വീണ്ടും..." "ആരാ ഉണ്ണി ഏട്ടാ... ഞാൻ പോയി നോക്കട്ടെ..." "വേണ്ട..." "വേണം...." ഞാൻ എങ്ങനെയോ ഉണ്ണി ഏട്ടൻ പിടിച്ചു വെച്ച എന്റെ കൈ വിടുവിച്ചു... ഉണ്ണി ഏട്ടൻ ഇത്രക്കും ദേഷ്യം ഉള്ള ആളെ അറിയാൻ വേണ്ടി ഞാൻ അവിടെ നിന്ന് പെട്ടന്ന് പടികൾ ഇറങ്ങി താഴേക്കു പോയി… എന്റെ വീട്ടിൽ വന്ന ആരെ കണ്ടാണ് ഉണ്ണി ഏട്ടന് ദേഷ്യം വന്നത് എന്ന് അറിയണമെന്ന് എനിക്ക് തോന്നി... ആ ആളെ കാണാൻ വേണ്ടി വീട്ടിലേക്ക് വേഗം ഓടി..... അപ്പോഴും ഉണ്ണി ഏട്ടൻ തറവാടിന്റെ മുകളിലെ ജനാല വഴി എന്റെ വീട്ടിലേക്ക് നോക്കുന്നുണ്ടായിരുന്നു… മനസ്സിൽ ഞാൻ പറഞ്ഞു "എനിക്ക് അയാളെ കണ്ടേ പറ്റു… ആരാ അതെന്ന് എനിക്ക് അറിഞ്ഞേ പറ്റു..." തുടരും… #📙 നോവൽ
1k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

*……..പ്രേതാലയം…….* *...........ഭാഗം 6...........* "ഏഹ്…??" "ഞാൻ വെറുതെ ചോദിച്ചതാ…" "മ്മ്…. സമയം ആവട്ടെ… ഞാൻ വരാം…" "ആ…. നിന്റെ അമ്മ എഴുനേൽക്കാറായി… വേഗം വിട്ടോ…" "ഞാൻ പോകണോ…???" "മ്മ് പോയിട്ട് വാ…" മനസില്ലാമനസോടെ വീണ്ടും അവിടെ നിന്ന് പോയി… ഓരോ ദിവസവും ഇങ്ങനെ തന്നെ കടന്നു പോയി… ഒരു ദിവസം… "ഉണ്ണി ഏട്ടാ…" "മ്മ് എന്താ ഗൗരി…" "ഇയാൾക്ക്…" "മ്മ്… പറയെടോ…" "എന്നെ ഇഷ്ടമാണോ…??" "അത്…" "ഉത്തരം എന്തായാലും എനിക്ക് ഉണ്ണി ഏട്ടനെ ഇഷ്ടമാണ്… ഒരുപാട്… ജീവനേക്കാൾ ഏറെ…" "ഈ മരിച്ച എന്നോട് നീ എന്തിനാണ് ഇത്രയും ഇഷ്ട്ടം കാണിക്കുന്നത്…??" "ഉണ്ണി ഏട്ടൻ എന്തിനാണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്…??" "ഗൗരി…. നീ സിറ്റുവേഷൻ മനസ്സിലാക്കുന്നില്ല…" "എന്ത് സിറ്റുവേഷൻ… എന്നെ ഉണ്ണി ഏട്ടനിൽ അടുപ്പിച്ചത് ഉണ്ണി ഏട്ടൻ തന്നെയാണ്…" "അത് ഞാൻ…" "പറ… എന്നോട് ഇഷ്ട്ടമില്ലേ… ഇഷ്ട്ടം ഇല്ലെങ്കിൽ ഇനി ഞാൻ ഇവിടെ വരില്ല… ഒരിക്കലും…." "ഗൗരി…" "ശരി… ഞാൻ പോകുന്നു… ഇനി വരില്ല ഒരിക്കലും…" കരഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്ന് സ്റ്റെപ് ഇറങ്ങി താഴേക്കു പോയി… പുറകിൽ ഉണ്ണി ഏട്ടൻ ഉണ്ടാവും എന്ന് വിചാരിച്ചു പക്ഷെ ഉണ്ടായില്ല… വിഷമം സഹിക്കാൻ വയ്യാതെ തറവാടിന്റെ ഉമ്മറ പടിയിൽ മുഖം പൊത്തി ഒരുപാട് കരഞ്ഞു… അപ്പോൾ ഉണ്ണി ഏട്ടൻ വന്ന് എന്റെ കൈ മുഖത്തു നിന്ന് എടുത്ത് മാറ്റി… "നീ എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലരുത്… എനിക്ക് അത് സഹിക്കാൻ പറ്റില്ല…" ഞാൻ ഉണ്ണിഏട്ടനെ കെട്ടിപിടിച്ചു… ആ നെഞ്ചിന്റെ ചൂട് എന്നെ ഉണ്ണി ഏട്ടനിൽ നിന്ന് അകലാൻ അനുവദിച്ചില്ല… "നീ പോകാൻ നോക്ക് ഗൗരി…" ഉണ്ണി ഏട്ടൻ എന്നെ ആ നെഞ്ചിൽ നിന്ന് അടർത്തി മാറ്റാൻ ശ്രെമിച്ചു പക്ഷെ ഞാൻ പോകാൻ കുട്ടാക്കിയില്ല… "എന്നോട് ഇഷ്ടമാണ് എന്ന് പറയാതെ ഞാൻ പോകില്ല…" "ഗൗരി…" "പ്ലീസ് ഉണ്ണി ഏട്ടാ…." കരഞ്ഞു വാടിയ കവിൾ തടം തുടച്ചു തന്നു… എന്നിട്ട് എന്റെ മുഖം ഉയർത്തി അധരത്തിൽ ചുംബനം തന്നു… "നീ… നിന്നെ എനിക്ക് വേണം… ഇഷ്ട്ടമാണ്… ഒരുപാട്… പക്ഷെ… ഗൗരി…" "ഉണ്ണി ഏട്ടാ… ഐ ലവ് യു…" "ലവ് യു ടൂ…" ഞങ്ങൾ അന്ന് ഞങ്ങളുടെ പ്രണയം കൈ മാറി… അതിന് ശേഷം ഞാൻ ഉണ്ണി ഏട്ടനിലേക്ക് ഒരുപാട് അടുത്തു…. ഇണ കുരുവികളെ പോലെ ഞങ്ങൾ ആ തറവാട്ടിൽ ചുറ്റി നടന്നു… അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച ഏട്ടൻ വീട്ടിലേക്ക് വന്നു… "ഓഹ് ഉരു ചുറ്റി വന്നോ…" "അമ്മ അവളോട്‌ പറഞ്ഞോ…??" "ഇല്ല… നീ തന്നെ പറ…" "അവൾ എവിടെ…??" "സ്ഥിരം സ്ഥലം… ബാൽക്കണി…" ഏട്ടൻ എന്നെ തിരക്കി ബാൽക്കണിയിൽ വന്നു… "ഡീ…" "ഓഹ് വന്നോ അമ്മേടെ മോൻ…" "മ്മ് വന്നു… നിനക്ക് ഒരു സ്പെഷ്യൽ സമ്മാനമായിട്ടാണ് വരവ്…" "സ്പെഷ്യലോ…" "മ്മ്… നിന്നെ കെട്ടിക്കാൻ തീരുമാനിച്ചു…" "എന്നോട് ചോദിക്കാതെയോ…??" "മ്മ് അച്ഛനും ഞാനും അമ്മയും കൂടി തീരുമാനിച്ചു…" "ഓഹ്… എല്ലാം പെട്ടന്നാണല്ലോ…" "ആരാ ചെക്കൻ എന്ന് അറിയേണ്ടേ…" "മ്മ്… ആരാ അവൻ…" "അത്…" ഏട്ടൻ പേര് പറയും മുന്നേ ഒരു കാർ വന്ന് വീട്ടിൽ നിർത്തി… "അവർ എത്തി… ഇനി നേരിട്ട് കാണാമല്ലോ…" ഏട്ടൻ താഴേക്ക് അതും പറഞ്ഞു കൊണ്ട് പോയി… ഉണ്ണി ഏട്ടൻ ദേഷ്യത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു… അവിടം കാറ്റ് വന്ന് മൂടി… "ഗൗരി ഇറങ്ങി വാ…" താഴേക്കു പോയപ്പോൾ ഏട്ടന്റെ ഫ്രണ്ട്‌സ്… അവരെ കണ്ടിട്ട് എനിക്ക് ഒന്നും മനസിലായില്ല… "ഇതെന്താ ഇവർ ഇവിടെ…??" "നിനക്ക് സർപ്രൈസ് ആയി എന്ന് എനിക്ക് അറിയാം…" "പറ ഏട്ടാ…" "ദേവനാണ് നിന്നെ സഹിക്കാൻ പോകുന്ന എന്റെ കൈയിൽ നിന്ന് അവാർഡ് വാങ്ങാൻ പോകുന്ന ആ വ്യെക്തി…" "ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നത്… അമ്മേ…" അമ്മയെ നോക്കി ഞാൻ അടുക്കളയിലേക്ക് പോയി… അമ്മ ചായയും പലഹാരവും പ്ലേറ്റിൽ എടുത്ത് വെക്കുന്ന തിരക്കിലാണ്… "അമ്മേ… ഏട്ടൻ ഇതെന്താ ഈ പറയുന്നേ…" "മ്മ്.. എനിക്കും അച്ഛനും ഓക്കേ സമ്മതമാണ്…" "എനിക്കോ… എന്നോട് ചോദിച്ചോ…??" "ഡീ… ദേവന് എന്താ കുറവ്… നിങ്ങൾ നല്ല ഫ്രണ്ട്‌സ് അല്ലേ…" "ഫ്രണ്ട്‌സ് അല്ല… എനിക്ക് ദേവേട്ടനെ സ്വന്തം ഏട്ടനെ പോലെ ആണ് ഇഷ്ടം…. അല്ലാതെ…" "മ്മ് ഭൂമിയിൽ ഉള്ള എല്ലാവരും നിന്റെ ഏട്ടനാണല്ലോ…" "അമ്മ പ്ലീസ്…" "നീ ഒന്നും പറയാതെ ചായ കൊണ്ട് കൊടുക്ക്‌…" "എനിക്ക് പറ്റില്ല…" "ഇതാ ഗൗരി… വെറുതെ നിന്റെ ഏട്ടനെ ഫ്രണ്ട്‌സിന്റെ മുന്നിൽ നാണം കെടുത്തരുത്…" "മ്മ്… താ…" ഞാൻ ചായ എടുത്ത് അവർക്ക് കൊടുത്തു… അവർ പറയുന്നത് ഒന്നും കേൾക്കാൻ നിക്കാതെ ഞാൻ മുകളിലെക്ക് പോയി… എന്റെ പുറകിൽ തന്നെ ഏട്ടനും വന്നു… അപ്പോഴും കാറ്റ് വേഗത്തിൽ വീശുന്നുണ്ടായിരുന്നു… "ഗൗരി… നിനക്ക്…" "ഇല്ല ഏട്ടാ… ദേവേട്ടനെ ഞാൻ അങ്ങനെ കണ്ടിട്ടില്ല… എനിക്ക് ചിന്തിക്കാൻ പോലും വയ്യ…" "നിനക്ക് വേറെ ആരെയെങ്കിലും…" "എങ്ങനെ ഏട്ടനോട് പറയും മരിച്ചു പോയ ഒരാളെ ആണ് എനിക്ക് ഇഷ്ടമേന്ന്… എങ്ങനെ…" "നീ എന്താ ചിന്തിക്കുന്നത്…??" "അങ്ങനെ ആരുമില്ല…" "പിന്നെ…" "പ്ലീസ് ഏട്ടാ… ഇത്… എനിക്ക് പറ്റില്ല…" "ഒരു ദിവസം നീയും ദേവനും ഇരുന്ന് സംസാരിക്കു എന്നിട്ട് മതി ഒരു തീരുമാനം എടുക്കുന്നത്…" "മ്മ്…" "ഇപ്പോൾ എന്റെ അനിയത്തികുട്ടി താഴേക്ക് വാ… അവരെ യാത്രയാക്ക്…" "മ്മ് വരാം…" അവരെ യാത്രയാക്കിയിട്ട് ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകണം എന്ന് കള്ളം പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി… ആരും കാണാതെ തറവാട്ടിലേക്ക് പോയി… അപ്പോഴും കാറ്റ് അധിശക്തമായിരുന്നു… പടിക്കയറി ഞങ്ങൾ എന്നും ഇരിക്കാറുള മുറിയിലേക്ക് പോയി… "ഉണ്ണി ഏട്ടാ…" ഉണ്ണി ഏട്ടൻ എന്നെ നോക്കാതെ തിരിഞ്ഞു നിൽക്കുകയായിരുന്നു… ഞാൻ ഉണ്ണി ഏട്ടന്റെ നേരെ പോയി നിന്നു… പെട്ടന്ന് ഉണ്ണി ഏട്ടന്റെ മുഖം കണ്ട് ഞാൻ പേടിച്ചു പോയി… "ഉണ്ണി ഏട്ടാ… എന്താ ഇത്…" "ഗൗരി നീ…" "ഉണ്ണി ഏട്ടാ… ഞാൻ ഒരിക്കലും ഒരു വിവാഹത്തിനെ പറ്റി ചിന്തിക്കില്ല… ഉണ്ണി ഏട്ടനെ അല്ലാതെ എനിക്ക് വേറെ ആരെയും…" കരഞ്ഞു കൊണ്ട് ഉണ്ണി ഏട്ടനെ ഞാൻ കെട്ടിപിടിച്ചു… എന്നിട്ടും അവിടെത്തെ കാറ്റ് ശമിച്ചില്ല… "നിനക്ക് അറിയുമോ അവൻ ആരാണെന്ന്…??" "ദേവൻ… ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട്‌…" "ഹ്മ്മ്… ഫ്രണ്ട്…" "എന്താ ഉണ്ണി ഏട്ടാ… ഏട്ടന് അവനെ മുന്നേ അറിയുമോ…??" "അവനാണ് എന്നെ…" "ഉണ്ണി ഏട്ടനെ…" "എന്നെ കൊന്നത്…" "എന്ത്…?? തുടരും…. #📙 നോവൽ
1k കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം