@86473145
@86473145

Ayshu_Rabi

😍😍

#

📙 നോവൽ

ĶąąɭįŞђą💔ķąɭɭų...💘
#📙 നോവൽ 💝Queen Of Amaan Sulthan💝 📝black lover(shiya) Part 1 ------------------------- "അമാൻ " ഓഫീസിന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്ന നേരത്താണ് ആരോ വന്നു ഡോറിൽ കൂടെ മ്മളെ വിളിച്ചത്... അപ്പൊ തന്നെ മ്മൾ ലാപ്പിൽ നിന്നും കണ്ണെടുക്കാതെ കേറി വാ ന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.... "അമാൻ.. ദാ നീ പറഞ്ഞ ആളുടെ ഫുൾ ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്... ദാ " ഞമ്മടെ നേരെ ഒരു കവർ നീട്ടിക്കൊണ്ട് പറഞ്ഞപ്പോ ഞമ്മൾ തല ഉയർത്തി ആളെ നോക്കി.... വന്നത് വേറെ ആരും അല്ലാട്ടോ.... ഞമ്മളെ പി എ മെഹ്‌റ..... ആഹ് പിന്നെ ഞാൻ ആരാന്ന് ഒക്കെ നിങ്ങക്ക് ചിന്ന ഡൌട്ട് ഉണ്ടാവും ന്ന് എനിക്ക് അറിയാ.... അതോണ്ട് അതൊന്ന് ക്ലിയർ ആകട്ടെ ഞാൻ അമാൻ സുൽത്താൻ,,,,, സുൽത്താന്റെ അഞ്ചു മക്കളിൽ ഏക ആൺതരി എന്ന് വേണേലും പറയാം..... എനിക്ക് മൂത്തത് മൂന്ന് ഇത്തമാരും ന്റെ ഇളയത് ഒരു അനിയത്തിയും ആണ്.... അവരെ ഒക്കെ പയ്യെ പരിചയപ്പെടാം.... "മെഹ്‌റ,,,,, താൻ അതൊന്ന് തുറന്ന് നോക്കി കാര്യം പറ,,,, അത് ഞാൻ പറഞ്ഞിട്ട് വേണോ നിനക്ക് അറിയാൻ " കുറച്ചു ദേഷ്യത്തോടെ നമ്മൾ ഓളെ നോക്കി ലാപ്പിലേക്ക് കണ്ണ് നട്ട് ഇരുന്നു.... "ഓക്കേ അമൻ " "നോട്ട് അമൻ... കാൾ മി സർ " നമ്മൾ ഓളെ നോക്കി പറഞ്ഞപ്പോ ഓൾ ഒരു "സോറി " പറഞ്ഞു കൊണ്ട് ആ കവർ തുറന്ന് നോക്കാന് തുടങ്ങി മെഹ്‌റ,,,,, ന്റെ പി എ.... ഉപ്പാന്റെ സുഹൃത്തിന്റെ ഒരേ ഒരു മകൾ... ആൾക്ക് ഞമ്മളെ ഭാഗത്തേക്ക് ഒരു ചെരിവ് കുറച്ചു കൂടുതലാ.... അതിന് വേണ്ടി തന്നെയാണ് അവൾ ന്റെ പി എ ആയി ഇവിടെ വന്നു കേറി കൂടിയത്... പക്ഷെ ഈ മൊതലിനെ ഞമ്മക്ക് കണ്ണ് എടുത്ത കണ്ടു കൂടാ.... ഓൾടെ ഒരു ചായം പൂശിയ ചുണ്ടും,,,,, ഇറക്കം കുറവുള്ള ഡ്രസ്സ്‌ ഒക്കെ കാണുമ്പോ തന്നെ ദേഷ്യം ഏതിലൂടെയാ വരാ എന്ന് പറയാൻ പറ്റില്ല.... അവൾ അത് തുറന്നു നോക്കാന് തുടങ്ങിയതും ഞമ്മൾ അത് പിടിച്ചു അവളെ കയ്യിൽ നിന്നും വാങ്ങിച്ചു "ഓക്കേ യൂ ക്യാൻ ഗോ മെഹ്‌റ,,,,, ഇത് ഞാൻ നോക്കിക്കോളാ,,, " മ്മൾ ഓളെ നോക്കി പറഞ്ഞപ്പോ ഓൾ അവിടെ നിന്ന് പരുങ്ങാൻ തുടങ്ങി.... അത് കണ്ടിട്ട് മ്മൾ മെല്ലെ തല ഉയർത്തി ഓളെ നോക്കിയപ്പോ ഓൾ ഉണ്ട് മ്മളെ കണ്ണ് കൂർപ്പിച്ചു നോക്കുന്നു,,,,, "അമാൻ,,,,, നിനക്ക് എന്താ പറഞ്ഞ മനസ്സിലാവുലെ.... എപ്പോഴോ ഏതോ പാതിരാത്രിക്ക് എവിടെയോ ഒരു മിന്നായം പോലെ കണ്ട ഒരു പെണ്ണിനെ ഇത്ര മാത്രം അന്വേഷിക്കാൻ,,, അതിന് മാത്രം അവളുമായി നിനക്ക് എന്താ,,,,, ലുക്ക്‌ അമൻ,,,, ഇനി നീ ആരെ മനസ്സിൽ കൊണ്ട് നടന്നാലും ഈ അമാൻ ഈ മെഹ്‌റക്ക് ഉള്ളതാ,,,,, അത് ഞാൻ ന്ത്‌ ചെയ്തിട്ട് ആണേലും നേടിയിരിക്കും " നമ്മളെ നോക്കി അന്തോം കുന്തോം ഇല്ലാത്ത അവളുടെ വാക്ക് കേട്ട് മ്മക്ക് അങ്ങട് ദേഷ്യം കേറി.... പെട്ടെന്ന് എണീറ്റു നിന്ന് അവിടെയുള്ള ടേബിളിൽ അമർത്തി അടിച്ചപ്പോ ഓൾ ഒന്ന് വിറച്ചു "മെഹ്‌റ..... ഐ സെ ഗെറ്റ് ഔട്ട്‌.... എനിക്ക് ഇതിന് മറുപടി തന്ന് തന്ന് മടുത്തു.... ഇനീം നീ ഇത് ആവർത്തിച്ചാൽ വായ കൊണ്ട് ആയിരിക്കില്ല,,,, ദേ ന്റെ കൈ കൊണ്ടായിരിക്കും പിന്നെ മറുപടി പറയാ" അപ്പോഴേക്കും ഓൾ അവിടന്ന് കലി തുള്ളി ഒറ്റ പോക്ക് അങ് പോയ്‌.... പോയ പോക്കിൽ എവിടേലും ചെന്ന് ഇടിച്ച് ബോധം പോയിരുന്നേൽ അത്ര ദിവസം സമാദാനത്തോടെ ഇരിക്കയായിരുന്നു,, ഇതിപ്പോ ബല്ലാത്ത കുരിശ് ആയല്ലോ റബ്ബേ.... ഞമ്മൾ ഓരോന്നു ചിന്തിച്ചു തലയിൽ കൈ വെച്ച് കുനിഞ്ഞിരുന്നതും ടേബിളിൽ ഉള്ള കവറിലേക് ഞമ്മടെ കണ്ണ് പോയ്‌.... ന്തോ അതിയായ സന്തോഷത്തോടെ മ്മൾ അത് എടുത്ത് ഓപ്പൺ ചെയ്ത് നോക്കി അതിലുള്ള ഡീറ്റെയിൽസ് ഒക്കെ വായിച്ചപ്പോ ബല്ലാത്ത ഒരു കുളിരാറിറ്റി ഫീൽ ചെയ്തു... നമ്മൾ ആ കവർ പോക്കറ്റിൽ ഇട്ട് കാറിന്റെ കീ എടുത്ത് പോവാൻ എണീറ്റതും കൂടെ ഫോൺ റിങ് ചെയ്തതും ഒരുമിച്ച് ആയിരുന്നു.... നമ്മൾ അത് എടുത്ത് നോക്കിയപ്പോ ഡിസ്‌പ്ലേയിൽ തെളിഞ്ഞു നിൽക്കുന്ന ഞമ്മടെ ചങ്കിന്റെ പിക് കണ്ട് അറിയാതെ പുഞ്ചിരി തെളിഞ്ഞു "ഡാ സുല്ലു..... ന്തായി,,, ഡീറ്റെയിൽസ് കിട്ടീലെ.. ഞാൻ മെഹ്റാടെ കയ്യിൽ കൊടുത്തിരുന്നു,,,,, ആ കുരിപ്പ് ഇനി അത് എടുത്ത് നോക്കിയോ ന്തോ.... ഞാൻ ആ ടൈമിൽ വിളിക്കാൻ ഷോപ്പിൽ ഫുൾ തിരക്കായിരുന്നു... ഇപ്പോഴാ ഫ്രീ ആയെ,,,, അപ്പൊ സന്തോഷം ആയില്ലേ നിനക്ക് " ഇതാണ് ഞമ്മടെ കട്ട ചങ്ക്.... ഇരട്ട ചങ്ക്.... എന്നെ ഓൻ മനസ്സിലാക്കിയ പോലെ ന്റെ വീട്ടുക്കാർ പോലും മനസ്സിലാക്കിയിട്ട് ഉണ്ടാവില്ല.... ഇരു മനവും ഒരു മനസ്സും എന്നൊക്കെ പറയില്ലേ... അതന്നെ.... ഷബീബ്.... ചെറുപ്പം മുതലേ കൂടെ കൂടിയതാ ചെക്കൻ..... ന്റെ ന്ത്‌ രഹസ്യവും ആ തെണ്ടിക്ക് അറിയാം ഓൻ മ്മളോട് ശ്വാസം വിടാതെ പറഞ്ഞപ്പോ മ്മൾ ഒന്ന് ചിരിച്ചു പിന്നെ എല്ലാരും അമൻ ന്ന് വിളിക്കുമ്പോ ചെക്കൻ മാത്രം സുല്ലു ന്ന് ആണ് വിളിക്കാ... ചെറുപ്പം തൊട്ടേ ശീലം ആയോണ്ട് ഞാൻ അത് തിരുത്താനും അങ്ങട് പോയില്ല,,,,, "ന്റെ പൊന്ന് ഷെബിയെ,,,,, ഇജ്ജോന്നു ശ്വാസം വിട് എന്നിട്ട് സംസാരിക്ക്.... ആഹ് അല്ലേൽ വേണ്ട ഞാൻ വരാം അങ്ങട്... എന്നിട്ട് സംസാരിക്ക " മ്മൾ അത് പറഞ്ഞു ഫോൺ കട്ട്‌ ചെയ്യാൻ പോയതും ചെക്കൻ മറുവശത്ത് നിന്ന് ന്തോ പറഞ്ഞു തുടങ്ങി "ഡാ സുല്ലു,,,, ഇവിടെ ഭയങ്കര തിരക്ക് ആണ് മോനെ,,, നീ ഇപ്പൊ ഇങ്ങോട്ട് വരണ്ട... ഞാൻ രാത്രി വീട്ടിൽ വരാം,,, ഇപ്പൊ പൊന്ന് മോൻ വീട്ടിൽ ചെന്നിട്ട് ആ തിളങ്ങുന്ന കണ്ണും പിന്നെന്താ ആഹ് നിര തെറ്റിയ പല്ലും അവൾ ചിരിക്കുമ്പോ വലത് ഭാഗത്ത് മാത്രം കണ്ടു വരുന്ന ആ നുണ കുഴിയും സ്വപ്നം കണ്ടു കിടക്ക് ട്ടാ... അപ്പൊ ശെരി " ചെക്കൻ ഞമ്മളെ കളിയാക്കി കൊണ്ട് പറഞ്ഞിട്ട് ഫോൺ വെച്ചപ്പോ ഞമ്മൾ ഒരു നിമിഷം ആ രാത്രിയിലേക്ക് ഓർമകളെ പെയ്തു വിട്ടു "ഇർഹ ഹൂറൈൻ.... "🥰 പേര് പോലെ തന്നെ സുന്ദരി ആണ് ആള്..... പാതിരാവിന്റെ നിലാ വെളിച്ചത്തിൽ മനസ്സിനെ ഒരു നിമിഷത്തേക്ക് നിശ്ചലമാക്കിയ ആ ചിരി... ഉഫ്.... ഇന്നേവരെ ഒരു പെണ്ണിനേം കാണുമ്പോ തോന്നാത്ത പിടച്ചിൽ ആയിരുന്നു ഓൾ എന്നെ മറി കടന്നു പോയപ്പോൾ നെഞ്ചിനുള്ളിൽ.... പെട്ടെന്ന് നമ്മൾ തിരിഞ്ഞു നോക്കിയപ്പോ പെണ്ണ് തിരഞ്ഞു നിന്ന് "ആം സോറി "ന്ന് പറഞ്ഞതും ആ ശബ്ദം ബല്ലാത്ത ഫീലിംഗ് തന്നെ തന്നിരുന്നു.... ഈ സോറി ന്തിനാ ന്ന് ചോതിക്കാൻ വാ തുറന്നതും ഓൾ അവിടെ നിന്ന് പോയ്‌ മറഞ്ഞിരുന്നു.... പിന്നെ ഓളെ കാണാനോ ഒന്നും ഞമ്മക്ക് പറ്റിയില്ല... ങ്ങനെ എങ്കിലും ഡീറ്റെയിൽസ് കിട്ടിയേ മതിയാവു എന്ന് ഞമ്മൾ ഷെബിനോട് പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് മാസം അതികം ആയി.... ഇപ്പോഴാണ് ഡീറ്റെയിൽസ് കിട്ടിയത് "ഇർഹ ഹൂറൈൻ " ഇവിടെ കുറച്ചു അകലെ ഉള്ള കോളേജിൽ ആണ് ആള് പഠിക്കുന്നത്... വലിയ ഫാമിലി അല്ലേലും ഒരു മിഡ്ഡ്ല് ക്ലാസ്സ്‌ ഫാമിലി,,, ഒരു അനിയൻ ഇർഫാൻ..... ഇത്രേം ഡീറ്റെയിൽസ് ആണ് ഞമ്മക്ക് അതിൽ നിന്ന് കിട്ടിയത് ഞമ്മൾ ചിന്തകളെ ആട്ടി പായിച്ചു അവിടെ നിന്നും നേരെ വീട്ടിൽ പോയ്‌..... വീട്ടിൽ പാർക്കിംഗ് സ്ഥലത്ത് കാർ വെച്ച് കീ കയ്യിലിട്ട് ചിരിച്ചോണ്ട് അകത്ത് കേറി പോകാൻ നിന്നപ്പോ മുന്നിലേക്ക് ഒരു വനമാല ഒറ്റ ചാടൽ.... "ന്താടി " മ്മൾ ഓളെ നേരെ കണ്ണ് മിഴിച്ചു ചോദിച്ചു മുന്നിൽ വേറെ ആരും അല്ലാട്ടോ... മ്മളെ പുന്നാര അനിയത്തി..... അമാന "ഒന്നുല്ല ന്റെ ഇക്കു,,,, എഹേം... ഡീറ്റെയിൽസ് കിട്ടി ലെ കൊച്ചു കള്ള.... എപ്പോഴാ ഇങ്ങടെ പെണ്ണായിട്ട് ഇങ്ങട് കൊണ്ട് വരുന്നേ " ഓഹോ... അപ്പൊ ഷെബി ഇതിനോടും പറഞ്ഞു ല്ലേ.... അലവലാതി "അതിന് ആദ്യം നിന്നെ ഞാൻ കെട്ട് കെട്ടിക്കും മോളെ... എനിക്കറിഞ്ഞുടെ നിന്നെ.... നീ ന്റെ പെണ്ണിനോട് നാത്തൂൻ പോര് എടുക്കില്ല ന്ന് ആര് കണ്ടു.... അതോണ്ട് ആദ്യം നിന്നെ കെട്ടിക്കണം എന്നിട്ട് ഞാൻ കെട്ടും കേട്ടോടി കുശുമ്പി " മ്മൾ ഓളെ താടിക്ക് പിടിച്ചു വലിച്ചു നേരെ റൂമിൽ പോയ്‌ ഫ്രഷ് ആയി താഴെ വന്നു,,,,, മ്മളെ ബാക്കി മൂന്ന് പെങ്ങമ്മാരും കെട്ടിയോന്റെ വീട്ടിലാ... അതോണ്ട് ഇവിടെ ഞാനും അനിയത്തിയും പിന്നെ ഉമ്മയും ഉപ്പയും മാത്രേ ഉള്ളു "ആഹാ... ഇന്ന് ന്തായിരുന്നു..... ഓൾ അവിടെ പിറുപിറുക്കുന്നത് കേട്ടല്ലോ... " ഉമ്മ ഭക്ഷണം വിളമ്പി കൊണ്ട് ചോദിച്ചപ്പോ മ്മൾ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു... "ഉമ്മി ചോദിക്ക്.... ഓനോട്‌ ചോദിക്ക്,,,, ഏതാ ആ പെണ്ണെന്നു ചോദിക്ക്,,, ന്താ ഓൾടെ പേര് എന്ന് ചോദിക്ക്,,,, എങ്ങനെയാ കണ്ടു മുട്ടിയെ എന്ന് ചോദിക്ക്.... ആ പെണ്ണ് മനസ്സിൽ കേറിയത് മുതൽ ഓനിക്ക് എന്നോടൊക്കെ പുച്ഛം ആണ് വെറും പുച്ഛം,,,, ചോദിക്ക് ഉമ്മി.... ഓഹ് പാര,,,, കുശുമ്പത്തി,,,,, ഞമ്മൾ ഈ കാര്യം ഉമ്മിനോട് പറയാത്തത് കൊണ്ട് തന്നെ ഉമ്മി ഒരുമാതിരി മനുഷ്യനെ കാണാത്ത പോലെ മ്മളെ നോക്കാന് തുടങ്ങി..... "പുന്നാര മോനെ അമാനെ... ജീവൻ വേണേൽ ഉമ്മി അടുത്ത് വരുന്നേൻ മുമ്പ് പറഞ്ഞോ ഇല്ലേൽ നിന്റെ അവസാനം ആണ്.... " എന്ന് ഞമ്മടെ മനസ്സിൽ പറഞ്ഞു ഉമ്മിനെ നോക്കിയതും ഉമ്മിയുടെ കൈകൾ ഞമ്മടെ ചെവിയിൽ പിടി ഇട്ടിരുന്നു "പറയടാ ആരാ ആള്... ന്താടാ പേര്,,, മൊഞ്ചത്തി ആണോ " ഉമ്മി ചോയ്ച്ചതും മ്മൾ അവളെ കണ്ട കാര്യം ഒക്കെ പറഞ്ഞു "ന്താടാ അന്റെ മൊഞ്ചത്തിന്റെ പേര് " ________________________________ "ഇർഹ,,,, നീ ആ വരി ഒന്നുടെ പറഞ്ഞു താടി,,,, അന്റെ ആ കുയിൽ ന്റെ ശബ്ദം എത്ര കേട്ടാലും മതി വരൂല " മ്മൾ ഐറാക്ക് പാടി കൊടുക്കുന്നതിനിടയിൽ ആണ് മ്മടെ കോളേജിന്റെ ഹീറോ ആയ "നാഫിഹ് നൂർ "അതിന് തടസ്സമായി ഡോറിൽ ചാരി ഓരോന്ന് പറയാൻ തുടങ്ങിയത് ഹോ... എവിടെ പോയാലും ഉണ്ടല്ലോ ഈ അലവലാതി നാഫി കൂഫി.... മ്മൾ ഓൻ നേരെ പുച്ഛം വാരി വിതറി ഐറാന്റെ കൈ പിടിച്ചു വലിച്ചു ഡോറിന്റെ അടുത്ത് എത്തിയതും ഡോറിന് തടസ്സമായി ഓനും ഓന്റെ ചങ്കും കൂടി അതിന് തടസ്സം ആയി നിന്നത് "ദേ നാഫി,,,, ഇജ്ജ് ഈ കോളേജിലെ ഹീറോ യോ ചെയർമാനോ ആയിക്കോട്ടെ,,, ഇജ്ജെന്തിനാ എപ്പോഴും മ്മളെ ഇട്ട് ഇങ്ങനെ എടങേർ ആകുന്നെ.... ഒരു സ്വസ്ഥതയും തരൂല എന്ന് വെച്ച.... " മ്മൾ ഓന്ക് നേരെ ചോയ്ച്ചപ്പോ ഓനുണ്ട് അവിടെ നിന്നിട്ട് മ്മടെ രണ്ട് കണ്ണിലേക്കും നോക്കാന് തുടങ്ങി "ഇതേ ഇത്... ഇതാണ് എനിക്ക് പിടിക്കാത്തത്,,,, എല്ലാർക്കും ഉള്ളത് പോലെ രണ്ട് കണ്ണല്ലേ എനിക്കുള്ളൂ ക്നാപ്പ..... എന്നിട്ട് ഇജ്ജ് ന്തോന്നു കോപ്പ് ആടോ നോക്കി നില്കുന്നെ,,,, അത്രക്കും ആഗ്രഹം ഉണ്ടേൽ നാളെ ഞാൻ അനക്കൊരു മിറർ കൊണ്ട് വന്നു തരാം... അതും നോക്കി ഇരുന്നോ,,, ഇപ്പൊ വഴിയിൽ നിന്ന് മാർ.... " മ്മക്ക് ആണേൽ ഓന്റെ നോട്ടം കണ്ടിട്ട് ഓന്റെ കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നുന്നുണ്ട്... ഡെയിലി വന്നു മ്മടെ കണ്ണിലേക്കു നോക്കിയില്ലേൽ ഈ അലവലാതിക്ക് ഉറക്കം വരൂല എന്നാ തോന്നുന്നേ.. ബ്ലഡി ഫൂൾ "എന്നാലും ന്റെ ഇർഹ,,,,, " ങേ ഓന്റെ ഇർഹയോ.... സമ്മതിക്കില്ല ഞാൻ "ആരുടെ ഇർഹ " മ്മൾ ദേഷ്യത്തിൽ ഓനെ നോക്കി ചോദിച്ചപ്പോ ചെക്കൻ ഞമ്മളെ നോക്കി കൈ പൊക്കി സ്റ്റോപ്പ്‌ പറഞ്ഞു "ഇജ്ജിങ്ങനെ ദേഷ്യപ്പെട്ട് സംസാരിക്കല്ലേ ന്റെ ഇർഹ,,, അപ്പോഴാ ആ കണ്ണിന് ഭംഗി കൂടുതൽ ആവ... അപ്പൊ പിന്നെ ഈ നാഫി ന്റെ കണ്ട്രോൾ മൊത്തം പോവും " യ്യേ.... ചങ്ങായിമാരെ... ഈ അലവലാതി പറഞ്ഞത് ഇങ്ങൾ കേട്ടില്ലേ.... ഇതിനെയൊക്കെ ആരാണാവോ വിശ്വസിച്ചു വോട്ട് നൽകിയത്... വൃത്തികെട്ടവൻ "മാറി നിക്ക് അങ്ങോട്ട് " മ്മൾ അത്ര പറഞ്ഞു ഓൻ ഉന്തി മാറ്റി അവിടുന്ന് പുറത്ത് കടന്നു നടന്നു നീങ്ങി... "ടീ ചക്കരെ വാവേ,,,, പഞ്ചാര കുഞ്ചുവേ,,, ഒന്ന് തിരിഞ്ഞു നോക്ക്,,, നിനക്ക് നല്ല ഇഷ്ടപ്പെടും അവിടുത്തെ സീൻ " ഐറാ മ്മളെ നോക്കി പറഞ്ഞതും മ്മൾ ന്താ എന്ന അർത്ഥത്തിൽ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോ ദാണ്ടെ ആ അലവലാതി നാഫി മ്മൾ ഉന്തിയ നെഞ്ചിലേക്ക് കൈ വെച്ച് തടവുന്നു... അപ്പൊ തന്നെ അവിടുന്ന് ഒരു കല്ലെടുത്ത് വലിച്ചെറിഞ്ഞു കോപ്പ് "ടീ ഐഷു ഇനി എപ്പോഴാ വര,,,,, മ്മക്ക് നാളെ ഓളെ വീട് വരെ പോയാലോ,,, നാളെ ക്ലാസ്സ്‌ കട്ട്‌ ചെയ്യാ,, കൂടെ അനക്ക് സോങ്ങും പഠിക്കാലോ " ആഹ് മക്കളെ,,,, ഇങ്ങള് ഇങ്ങനെ കഥ വായിക്കുന്നു എന്നല്ലാതെ ഒരു വാക്ക് എന്നോട് ചോയ്ച്ചോ... മിനിമം ന്റെ പേര്... ഹാ അത് അറിയുമായിരിക്കും ല്ലേ... വേറെന്തെലും... എന്നാലും പറയാ ഇർഹ ഹൂറൈൻ ആരാണെന്നും,,, പിന്നെ ഒരു പഞ്ചിന് ന്താണെന്നും ഹിഹി ഹൂറൈൻ ന്ന് മ്മൾ ജനിച്ചപ്പോൾ ഉമ്മുമ്മ ഇട്ട പേര് ആണ് ട്ടോ..... അതിന്റെ അർത്ഥം മനോഹരമായ കണ്ണ് അങ്ങനെ ഇങ്ങനെ ന്തോ ആണ്.... അതൊക്ക മ്മക്ക് ഉമ്മുമ്മാനോട് ചോയ്ക്ക.... പിന്നെ മ്മക്കൊരു അനിയൻ മാത്രേ ഉള്ളു കൂടെപ്പിറപ്പ് ആയിട്ട്,,, ന്റെ ഇപ്പു... ഇർഫാൻ,,,,, ചെക്കനിപ്പോ ഒമ്പതു വയസ്സ് ആവുന്നേ ഉള്ളു.... ന്റെ സൂപ്പർ ഹീറോ... പിന്നെ ഉപ്പിം ഉമ്മച്ചിം,,,, ഫാമിലി ഒക്കെ പരിചയപ്പെടുത്തിയ അതിനെ നേരം ഉണ്ടാവു.... സൊ അത് വേണ്ട പിന്നെ വലുതായിട്ട് പാടിയില്ലേലും ചെറുതായിട്ട് പാടാൻ ഉള്ള കഴിവ് പടച്ചോൻ നിക്ക് തന്നിട്ടുണ്ട്... പക്ഷെ മ്മക്ക് ആവോളം പേടി ഉള്ളോണ്ട് ഇന്നേവരെ സ്റ്റേജിൽ കേറീട്ടില്ല,,, 😁ഉപ്പിക്കും ഇഷ്ട്ടല്ല അതൊന്നും.... "ഇർഹ,,,, ദേ ബസ്,,, നീ ന്ത്‌ ആലോയ്ച്ച് നിൽക്ക പോത്തേ,,,, വാ " ഐറാ മ്മളെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് ബസ് ന്റെ അടുത്തേക് പോയ്‌.... താഴെ നിന്ന് ബസ് ന്റെ അകത്തേക്കു നോക്കിയപ്പോ മ്മളെ കണ്ണ് തള്ളി പോയ്‌.... "ഇതിൽ ഒരു സൂചിക്ക് പോലും കേറി കൂടാൻ സ്ഥലം ഇല്ലല്ലോ.... മ്മക്ക് നെക്സ്റ്റ് ബസിൽ പോവാ.... എനിക്കൊന്നും വയ്യ ഞെരിഞ്ഞമർന്ന് പോവാനൊന്നും... മ്മൾ പരിഭവം നടിച്ചു അവിടെ അങ്ങനെ നിന്ന് ചിണുങ്ങിയപ്പോ പെണ്ണുണ്ട് മ്മളെ നല്ല പോലെ സ്കാൻ ചെയ്യുന്നു "ടീ ഇജ്ജാര് അംബാനി ടെ മോൾ ആണോ,,, വേണേൽ വന്നോ,,, ഇല്ലേൽ അവിടെ നില്ല് " അതും പറഞ്ഞോണ്ട് ആ ഹാംകത്തി സൂപ്പർ ഫാസ്റ്റ് പോലെ കേറി നുഴഞ്ഞു പോവുന്നു... അത് കണ്ടപ്പോ മ്മളും കേറി... നിവർത്തി ഇല്ലാതെ ആയിപ്പോയി ഇല്ലേൽ കാണാമായിരുന്നു മ്മൾ എങ്ങനേലും അതിൽ ആടി ഉലഞ്ഞു എത്തേണ്ട സ്ഥലം എത്തിയപ്പോ ഓളോട് ഒരു ബൈ പറഞ്ഞു ഇറങ്ങി ശ്വാസം വിട്ടു.... എന്നിട്ട് റോഡ് ക്രോസ്സ് ചെയ്തു നേരെ സുലൈമാൻക്കാടെ ചായക്കടേൽ കേറി "മോളുസേ,,,,, ഇന്നെന്താ അനക്ക് വേണ്ടത്.... " ഹ്മ്മ്.... "എനിക്ക് നല്ല സ്ട്രോങ്ങ്‌ ചായയും പിന്നെ രണ്ട്... അല്ലല്ല നാല് സമൂസ " മ്മൾ അത് പറഞ്ഞപ്പോ തന്നെ സുലൈമാൻക്ക ചിരിച്ചോണ്ട് ഒരു ചായ കൊണ്ട് തന്നു... രണ്ട് സമൂസ അകത്താക്കി ബാക്കി രണ്ട് ബാഗിലേക്ക് ഇട്ട് മ്മൾ ഇടവഴിയിലൂടെ പാടത്തിന്റെ പച്ചപ്പും മനോഹാരിതയും നോക്കി അങ്ങനെ തുള്ളി ചാടി നടന്നു വീട്ടിലേക്ക് എത്തി.... "കൂയ് കാർന്നോരെ,,,, ഇങ്ങൾ ഇതെന്തോന്ന് വൈകീട്ട് ഒരു പത്ര വായന,,, വല്ല ചരമ കോളം വല്ലതും ആണോ " മ്മൾ ഉപ്പിനെ നോക്കി ചിരിച്ചോണ്ട് ചോയ്ച്ചപ്പോ മൂപ്പരും കൂടെ ചിരിച്ചു "ഹാ ടീ വായാടി,,,,, എനിക്കെ ഞാൻ ജീവനോടെ ഉണ്ടോ എന്ന് നല്ല ഡൌട്ട് അതോണ്ട് ഡെയിലി നോക്കും ഞാൻ മരിച്ചോ ന്ന് " ഉപ്പി പറയുന്ന കേട്ടിട്ട് മ്മൾ തൊള്ളേമ് തുറന്ന് അങ്ങനെ നിന്ന്.... എജ്ജാതി ല്ലേ പെട്ടെന്ന് ഉമ്മി ചിരിച്ചോണ്ട് വന്നിട്ട് മ്മളെ വായി പിടിച്ചു പൂട്ടി എന്നാലും ന്റെ ഉപ്പി... ഇങ്ങൾ എന്നെ കടത്തി വെട്ടി ല്ലേ പഹയാ.... മ്മൾ അതും മനസ്സിൽ വിചാരിച്ചു അകത്തേക്ക് പോയ്‌.... അകത്തേക്കും കേറിയിട്ട് റൂമിന്റെ ഡോർ തുറന്നതും ന്തോ ഒന്ന് ന്റെ മേലേക്ക് വീണതും മ്മൾ ഒരു ആർക്കൽ ആയിരുന്നു "യ്യോ ഉമ്മാ,,,,, എന്നെ കൊല്ലുന്നേ " (തുടരും ) *ഗയ്‌സ്..... ആദ്യമായാണ് ഇങ്ങനൊരു സാഹസത്തിന് മുതിരുന്നത്,,, അത് കൊണ്ട് തന്നെ വലിയ സപ്പോർട്ട് ഉണ്ടാവൂല എന്നറിയാം.... എങ്കിലും ഇഷ്ട്ടപ്പെട്ട ആ ലൈക്‌ ബട്ടണും പിന്നെ കമന്റും തന്നേച് പോണേ,,,, ഒരാളെങ്കിലും സപ്പോർട്ടിൻ ഉണ്ടേൽ അതിലും മികച്ചതായി ഒന്നുല്ല മ്മക്ക് * എന്ന് ഷിയാ... ❤️ #📙 നോവൽ
755 കണ്ടവര്‍
7 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം