
എഴുത്തിന്റെ കൂട്ടുകാരൻ
@948340590kannan
പ്രണയമാണ്.. അക്ഷരങ്ങളോട് മാത്രം..
നിറം ചേർന്ന അധരങ്ങളിൽ
കാമം മാത്രം ഉണരുന്നില്ല…
നാളുകൾ നീളുന്ന ഒരു കരുതലും
നിന്റെ ശരീരത്തിന്റെ ഓരോ
സ്പർശത്തിലേക്ക് പകരുന്നു,
ചിലപ്പോൾ ശ്വാസം തളരാതെ
തണുത്ത തുള്ളികളായി
എന്റെ ദേഹത്തെ അതിൽ
പുകർത്തുന്നു...
നിന്റെ വിരലുകൾ എന്റെ മുടിയിലൊഴുകുമ്പോൾ
എന്റെ ഹൃദയം അവിടെ
നിശബ്ദമായി
നിന്റെ ഹൃദയത്തോട് ചേർന്ന് താളം കേൾക്കുന്നു...
ചിരിയും കണ്ണീരും ചേർന്ന്
ഒരു കഥയാകും
മിണ്ടാതെ തന്നെ പറയുന്ന
ആഗ്രഹങ്ങളും ആ
നിശ്ശബ്ദ സ്നേഹവും
അവളുടെയും അവനുടെയും
ഹൃദയത്തിൽ മുഴുകി പകരുന്ന എല്ലാ ഭാവങ്ങളും...
നിന്റെ ചുണ്ടുകൾ എന്റെ കഴുത്തിൽ തട്ടുമ്പോൾ
എന്റെ ശരീരത്തിൽ
ഒരു വേലിയേറ്റം പടരും
ചൂടും, ആഗ്രഹവും സാന്ത്വനവും
ഒന്നായി ചേരുന്നു..
നിന്റെ ഹൃദയത്തോട് മുഴുകി പോകുന്നു...
ശ്വാസം എന്റെ ശ്വാസത്തിൽ കലർന്നുപോകുന്നു
തണുത്ത തുള്ളികളിൽ
നിന്നൊരു തീപിടിത്തം പോലെ
നമ്മുടെ ഇടയിൽ കുതിക്കുന്നു...
നിന്റെ കൈകൾ എന്റെ ശരീരത്തിലെ
ഓരോ നിഷ്ക്രിയ പാളികളിലും
അസൂയയില്ലാതെ വിരിയുന്നു...
ഒരു നിമിഷം പോലും
നീയെന്റെ അടുത്ത് വിട്ടുപോകാതെ
പ്രത്യേകമായ ആ നിമിഷം
കാലവും ദൂരവും മറന്ന് വെറും
ഇരുവരുടെയും ലോകമായി...
രണ്ടു ശരീരങ്ങൾക്കപ്പുറം
രണ്ടു ഹൃദയങ്ങൾ ചേർന്ന്
ഒരു ജീവൻ പിറക്കുമ്പോഴാണ്
നിന്റെ സ്പർശം നിന്റെ തപം
ആ ശ്വാസം ആ സാന്ദ്രത —
ശാശ്വത പ്രണയമായി മാറുന്നത്...
നിന്റെ അടുത്ത്
ഒരു നിമിഷം പോലും വിടാതെ
ഞാൻ വെറും ആവേശത്തിൽ മുഴുകി
നിന്റെ സാന്നിധ്യത്തിലും മൃദുവായ സ്വപ്നങ്ങളിലും
ആരാധനയുടെയും ആഗ്രഹത്തിന്റെയും
തീരം വരെ
നാം ഒന്നാകെ എത്തുന്നു…
എന്റെ ഹൃദയം നിന്റെ
ഹൃദയത്തിലേക്ക് ഒഴുകുന്നു
നിശബ്ദമായ ഒരു
പ്രണയ സരിതയായി...❤️
#❤️ പ്രണയ കവിതകൾ #😍 ആദ്യ പ്രണയം #💑 Couple Goals 🥰 #💘 Love Forever #🖋 എൻ്റെ കവിതകൾ🧾
നീ വന്നത് ഒരു നിമിഷം
പക്ഷേ ഹൃദയം നിന്നെ തിരിച്ചയക്കാൻ
പഠിച്ചിട്ടില്ല ഇന്നുവരെ...
ഒരൊറ്റ ചിരിയിൽ നീ
ജീവിതം മുഴുവൻ എഴുതിക്കഴിഞ്ഞു
അപ്പോൾ ഞാനറിയാതെ പോയി
പ്രണയം
എത്ര ശക്തമായ മദ്യം ആണെന്ന്...
ഇന്ന് നീ ദൂരെയായെങ്കിലും
നിന്റെ നിഴൽ പോലും
എന്നെ വിട്ടുപോകുന്നില്ല...
ഒരു സന്ദേശം ഇല്ലെങ്കിലും
ഹൃദയമെന്ന ഫോൺ
ഇന്നും “online” തന്നെയാണ്...
നിന്റെ പേരിൽ വീഴുന്ന
ഓരോ മഴത്തുള്ളിയും
നിനക്കായി എഴുതിയ
കവിത പോലെ
ഓർമ്മകളെ നനച്ചിട്ട്
വിരഹത്തെ പാടിക്കുന്നു...
പ്രണയം തീർന്നതല്ല
അത് ഓർമ്മയായി മാറി...
നീ ഇല്ലെങ്കിലും
എന്റെ ഓരോ ശ്വാസത്തിലും
നിന്റെ പേരാണ്
പ്രതിധ്വനിക്കുന്നത്...
ചിരിയിലൂടെ തുടങ്ങിയ കഥ
ഇപ്പോൾ കണ്ണീരിൽ
അവസാനിക്കുമ്പോഴും
ഞാൻ അതിനെ സ്നേഹിക്കുന്നു
കാരണം അതിൽ നീയുണ്ട്… ❤️🔥
#🖋 എൻ്റെ കവിതകൾ🧾 #💘 Love Forever #❤️ പ്രണയ കവിതകൾ #💑 Couple Goals 🥰 #😍 ആദ്യ പ്രണയം
നിന്റെ വിരലുകൾ
സ്പർശിച്ചപ്പോൾ
എന്റെ ഉള്ളിൽ ഒന്നൊന്നായി
പൊട്ടിത്തെറിച്ചു നിശബ്ദമായ കൊടുങ്കാറ്റുകൾ...
ഹൃദയമിടിപ്പ് പോലും
നിന്റെ പേരിൽ തന്നെ താളം പിടിച്ചു...
നിന്റെ കണ്ണുകൾ
പൂവണിഞ്ഞ രാവിന്റെ ആഴം പോലെ
ഒന്നു നോക്കിയാൽ മതി
ലോകം മുഴുവൻ മങ്ങിപ്പോകും...
നിന്റെ ചിരി കേൾക്കുമ്പോൾ
മഴ തട്ടുന്ന ജനൽപാളി പോലെ
മനസ്സ് വിറയ്ക്കും…
ആ ശബ്ദത്തിൽ ഞാൻ ഉണർന്നുണർന്നെഴുന്നേൽക്കും...
നീ അടുത്ത് വന്ന്
ചുരു മുറിയുന്ന ശ്വാസം പങ്കിട്ടപ്പോൾ
എല്ലാ ദൂരം നഷ്ടമായി…
മാത്രം നീയും ഞാനും മാത്രം
ഒരു നിമിഷം, ഒരു ലോകം...
നിന്റെ മടിയിൽ തലവെച്ച്
ഉറങ്ങുന്ന സ്വപ്നം…
അത് സത്യമായാലും മതി
മറ്റെല്ലാം മായയായി പോട്ടെ... ❤️
#❤️ പ്രണയ കവിതകൾ #💘 Love Forever #🖋 എൻ്റെ കവിതകൾ🧾 #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗
അക്ഷരങ്ങൾ… ✨
നീ പോയിട്ട് എത്ര
കാലമായെന്നറിയില്ല
പക്ഷേ ഓരോ രാത്രിയും
ഞാൻ എഴുതുന്നത്
നിന്റെ പേരിലാണ്...
മഷി തീർന്നാലും ഓർമ്മ മായുന്നില്ല...
ചില അക്ഷരങ്ങൾ നനയുന്നു
കണ്ണുനീർ പൊഴിയുമ്പോൾ
ചിലത് നിശ്ശബ്ദതയിലേക്കുള്ള
വേദനയായി മാറുന്നു....
നീ പറഞ്ഞ അവസാന ശുഭ രാത്രി
ഇന്നും മനസിൽ മുഴങ്ങുന്നു
വാക്കുകൾ തീർന്നിട്ടും
മനസ്സ് ഇപ്പോഴും നിന്നെ എഴുതുന്നു...
എന്നാൽ അക്ഷരങ്ങൾ...
നിന്നെ മറക്കാനായില്ലാത്ത
ഹൃദയത്തിന്റെ ശീലമാണ്....
നീ ഇല്ലെന്നറിഞ്ഞിട്ടും
ഓരോ വരിയിലും നിന്നെ വിളിച്ചുണർത്തുകയാണ് ഞാൻ...
വാക്കുകൾ എഴുതുമ്പോഴെല്ലാം
നിനക്ക് കേൾക്കുമെന്ന പ്രതീക്ഷയില്ല
പക്ഷേ എവിടെയോ നീ അത്
ഒരിക്കൽ അനുഭവിക്കുമെന്നൊരു
തോന്നൽ മാത്രം...
എന്റെ പേന ഇപ്പോഴും നിന്റെ
പേരിൽ നനയുന്നു
ഓരോ അക്ഷരവും നീ ആയിത്തീരുമ്പോൾ
ഞാൻ വീണ്ടും പൊടിയാകുന്നു…
പക്ഷേ, അവസാന പേജിൽ
ഒരു വാക്ക് മാത്രം ബാക്കി...
നീ മായിച്ചതായിരിക്കും എന്ന്
തോന്നിച്ച
ആ
‘നീ’
ഇപ്പോഴും ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു…
എന്റെ ഉള്ളിലേക്കുള്ള
അവസാന ശ്വാസം പോലെ... 💔
#🖋 എൻ്റെ കവിതകൾ🧾 #💞 നിനക്കായ് #😥 വിരഹം കവിതകൾ #❤️ പ്രണയ കവിതകൾ #💘 Love Forever
രാത്രിയുടെ മൂടൽമഞ്ഞിൽ
മറഞ്ഞു പോയ
ശബ്ദമില്ലാത്ത പാട്ടായിരുന്നു
അവൾ...
കാറ്റ് തൊട്ടു പോകുമ്പോൾ പോലും
അവളുടെ സ്പർശം
പോലെ തോന്നും...
കണ്ണുകൾ പറഞ്ഞ കഥകൾ
വാക്കുകൾ മറച്ച വേദനകൾ
ഇന്നും ഹൃദയം പകുതി അവളുടെ
പേരിൽ തളർന്നിരിക്കുന്നു...
അവൾ പോയപ്പോൾ
മിഴികളിൽ ഒരു തീ മാത്രം ബാക്കി
ഓർമ്മകളിൽ അവളുടെ ചിരി
എന്നെ പൊള്ളിക്കുന്ന
അഗ്നിപുഷ്പം...
പാടുകൾ തീർന്നിട്ടില്ല
വാക്കുകൾ തീർന്നുപോയി
എന്നാലും ഓരോ രാത്രി
ഞാൻ അവളെ വീണ്ടും കാണുന്നു
സ്വപ്നങ്ങളിലൂടെ
മിണ്ടാതിരുന്ന ആ പഴയ
സ്നേഹത്തിൽ...
അവൾ ഇല്ലെങ്കിലും
അവൾ തന്നെയാണ്
ഞാൻ ഇപ്പോഴും...❤️
#❤️ പ്രണയ കവിതകൾ #🖋 എൻ്റെ കവിതകൾ🧾 #💞 നിനക്കായ് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😥 വിരഹം കവിതകൾ
സത്യമല്ലേ....
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💃 Reels വീഡിയോസ് #👌 വൈറൽ വീഡിയോസ് #🎵 Song Status 🎧
തിരിഞ്ഞു നോക്കൂ ഒരു പ്രാവശ്യം
നിനക്കായി തുറന്നിട്ട ഈ ഹൃദയം
ഇനിയും അടച്ചിട്ടില്ല…
നീ വരുമെന്ന് വിശ്വസിച്ച്
എൻ മിഴികൾ ഇപ്പോഴും നീ പോയ
വഴിയെ നോക്കുന്നു...
ഒരു ചിരി മതി, നീ പറയാതെ പറയൂ
“ഞാനുണ്ട്” എന്ന്...
ആ വാക്ക് കേൾക്കാൻ ആയാൽ
എൻ ശ്വാസം പോലും നിന്നെ
ചുറ്റി നിൽക്കും
ജീവിതം മുഴുവൻ നിന്റെ പേരിൽ
താളമിട്ട് തുള്ളും...
കാണാമായാലും മറവിയായാലും
നീ എൻ ഹൃദയത്തിന്റെ നിശ്ശബ്ദ ഭാഗം തന്നെയാണ്
അവിടെ പാടുന്നത് നീയെന്നൊരു
പ്രണയമാണ്...
ഒരിക്കലും അവസാനിക്കാത്തത്… ❤️
#❤️ പ്രണയ കവിതകൾ #💞 നിനക്കായ് #🖋 എൻ്റെ കവിതകൾ🧾 #❤ സ്നേഹം മാത്രം 🤗
നിൻ പ്രണയത്തെ ഞാൻ
എൻ ആത്മാവിൽ ഒളിപ്പിച്ചു
ശ്വാസം പോലെ എനിക്കൊപ്പം ജീവിക്കാൻ...
നീ അകലെയായാലും
നിന്റെ സാന്നിധ്യം
എൻ ഹൃദയത്തിന്റെ താളത്തിൽ
ഇപ്പോഴും മുഴങ്ങുന്നു...
നിന്റെ ഒരു ചിരിയാൽ പോലും
എന്റെ ലോകം പുനർജന്മം പ്രാപിക്കുന്നു
അവിടെ നിന്നെ കാണാത്തൊരു
നിമിഷം പോലും
ശൂന്യമായി തോന്നും...
നിന്റെ കണ്ണുകളുടെ ആഴത്തിൽ
എന്റെ സ്വപ്നങ്ങൾ നൃത്തം ചെയ്യും,
ആ മിഴികളിൽ കുടിയേറി
ഞാൻ എന്നെ തന്നെ മറന്നുപോകും.
നിന്റെ സ്വരം കേൾക്കുമ്പോൾ
എന്റെ മനസ്സിൽ ഞാനറിയാതെ
പെയ്ത് വീഴുന്ന മഴത്തുള്ളികൾ...
എന്നിൽ പുഞ്ചിരിയുണർത്തുന്നു...
നിന്റെ സ്നേഹം വാക്കുകൾക്ക് അപ്പുറം,
ഒരു ശാന്തമായ പുഴയിലെ
കുഞ്ഞോളങ്ങൾ പോലെ
എന്നെ മുഴുവൻ മൂടിയിരിക്കുന്നു.
നിൻ പ്രണയത്തെ ഞാൻ
എൻ ആത്മാവിൽ ഒളിപ്പിച്ചു
അത് ഞാൻ മായ്ക്കാൻ
ആഗ്രഹിക്കുന്നില്ല
കാരണം അതാണ് ഇപ്പോൾ
എൻ ജീവന്റെ അർത്ഥം... ❤️
#🖋 എൻ്റെ കവിതകൾ🧾 #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 #❤️ പ്രണയ കവിതകൾ #💑 Couple Goals 🥰
പെണ്ണെ, നീ പോയ വഴിയിൽ
എന്റെ കാലുകൾ ശൂന്യമായ
പാതയിൽ
മാത്രം ഞാൻ വഞ്ചിതനായ് നടന്നു...
നിന്റെ ഓർമ്മകളുടെ മഴ
എന്റെ ഹൃദയത്തെ മുക്കിനീട്ടി
ഒരൊഴുക്ക് നിശ്ശബ്ദമായ വേദനയിൽ...
നിന്റെ ഒരു ചിരി
നിന്റെ ഒരു സ്പർശം
ഇനി എനിക്ക് കൈമാറാനാവില്ല
എന്റെ ഹൃദയത്തിന്റെ
ഓരോ കോണിലും
നിന്റെ സാന്നിധ്യം തൂങ്ങുന്നു
എന്നെ ഒരു തിരസ്കൃത
സ്വപ്നമായി മാറ്റി...
നിന്റെ ശബ്ദം
ഇനി എന്റെ മൗനത്തിന്റെ
അടയാളം മാത്രം
നിന്റെ കണ്ണുകളുടെ തണുപ്പ്
എന്റെ ഉള്ളിലെ തീരമറിയാത്ത
വേദനകളെ ഉണർത്തി...
ഞാൻ ഇന്നും നിന്നെ കരുതുന്നു
ഒരിക്കലും മിഴിയിലൊരുങ്ങാത്ത
ഒരു വിരഹത്തിന്റെ തീരത്ത്
നിന്റെ കൈകൾ വിട്ടുപോയത് പോലെ
എന്റെ ഉള്ളിലെ മുഴുവൻ വേദന
നിശബ്ദമായി വിളിക്കുന്നു
“നീ പോയപ്പോൾ, ഞാനും പോയി...
പെണ്ണെ, എന്തിനായാണ്
ഞാൻ ഇത്ര നാളായി
നിന്നെ തേടുന്നത്...?
എന്റെ ഹൃദയം ഇന്നും നിന്റെ
ഹൃദയത്തിൽ കെട്ടിപ്പിടിക്കാൻ
ആഗ്രഹിക്കുന്നു...
പക്ഷേ നീ ഒരിക്കൽ എന്നെ
വിട്ടു പോയപ്പോൾ
എന്തും തിരികെ വരില്ല…
എന്നാൽ ഞാൻ നഷ്ടപ്പെടാത്ത
ഒരു സത്യമാണ്
നിന്റെ സാന്നിധ്യം എന്റെ
ഉള്ളിൽ എപ്പോഴും ജീവിക്കുന്നു...❤️
#❤️ പ്രണയ കവിതകൾ
#🖋 എൻ്റെ കവിതകൾ🧾 #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #💞 നിനക്കായ്
ഓർമ്മകളിൽ നീ നിറച്ച മധുരങ്ങൾ
ഇന്ന് വിഷം പോലെ എരിയുന്നു മനസ്സിൽ...
നീ പോയ വഴികളിൽ ഞാൻ ഇപ്പോഴും
നിന്റെ പാദങ്ങളുടെ ശബ്ദം തേടുന്നുണ്ട്...
ഒരിക്കൽ “പിരിയില്ല”
എന്നതായിരുന്നു നിന്റെ വാക്ക്
ഇന്ന് അതേ വാക്ക്
എനിക്കൊരു ശാപമായി...
മഴപോലെത്തന്നെ നിനവുകൾ
പെയ്യുമ്പോൾ
ഞാൻ ഒരു നനഞ്ഞ
ആത്മാവായി മാറുന്നു...
നീയില്ലാതെ ജീവിക്കാനാവില്ലെന്ന്
പറഞ്ഞ ഞാൻ
ഇന്ന് ജീവിച്ചിരിക്കുന്നു
മരിച്ചവനായി!
നീ എനിക്കു കരുത്ത്
വാഗ്ദാനം ചെയ്തു
പക്ഷേ കരളൊടിച്ച് നീ
തന്നെയായിരുന്നു അതിന്റെ കാരണം...
ഇനിയാരും ഇങ്ങനെ എനിക്കു വേദന നല്കാതിരിക്കാൻ
എന്റെ ഹൃദയം ഞാൻ
മതിലുകൾകൊണ്ട് മൂടിയിരിക്കുന്നു...
നീ പോകുമ്പോൾ പറഞ്ഞില്ല
എന്നെപ്പോലെ സ്നേഹിക്കാൻ ഒരാളും വരില്ലെന്ന്...💔
#🖋 എൻ്റെ കവിതകൾ🧾 #😍 ആദ്യ പ്രണയം #😥 വിരഹം കവിതകൾ #❤ സ്നേഹം മാത്രം 🤗 #❤️ പ്രണയ കവിതകൾ











