🔞ശീഘ്രസ്ഖലനം അഥവാ Premature Ejaculation 💦💧ലൈംഗിക ജീവിതത്തിൽ പുരുഷൻമാരെ അലട്ടുന്ന ഒരു പ്രശ്നമാണ് ശീഘ്രസ്ഖലനം. ലൈംഗിക പ്രക്രിയ ആരംഭിക്കുന്നതിന് തൊട്ടുമുമ്പോ തുടങ്ങികഴിഞ്ഞ ഉടനെയോ പുരുഷന് സ്ഖലനം സംഭവിക്കുന്ന അവസ്ഥയെയാണ് പൊതുവെ ശീഘ്രസ്ഖലനം എന്നറിയപ്പെടുന്നത്. പങ്കാളികൾ ഇരുവരും ആഗ്രിഹക്കാത്ത സമയത്ത് സംഭവിക്കുന്ന സ്ഖലനമാണത്. ഇതു കാരണം ലൈംഗികപ്രക്രിയ കൊണ്ട് ലഭിക്കേണ്ട സുഖവും സംതൃപ്തിയും പുരുഷനും സ്ത്രീക്കും ലഭിക്കില്ല.ഇംഗ്ലീഷിൽ പ്രീമച്വർ ഇജാക്കുലേഷൻ എന്നാണ് ശീഘ്രസ്ഖലനത്തിന്റെ പേര്. അതായത് അപക്വമായ സ്ഖലനം. തൃപ്തി വരുന്നതിന് മുമ്പ് സ്ഖലനം സംഭവിക്കുക എന്നേ അതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളു. ലൈംഗിക പ്രക്രിയയ്ക്ക് കൃത്യമായ സമയദൈർഘ്യം ലോകത്തൊരിടത്തും നിശ്ചയിച്ചിട്ടില്ല. ഇരുവരുടെയും തൃപ്തിയാണ് പ്രധാനം
.പുകവലി മുതൽ പരസ്ത്രീ ബന്ധം വരെ മാനസികവും ശാരീരികവുമായ കാരണങ്ങൾ കൊണ്ട് ശീഘ്രസ്ഖലനം സംഭവിക്കാം. ഉത്കണ്ഠ, മാനസികസമ്മർദം, പരാജയഭീതി, അമിതാവേശം തുടങ്ങിയവയാണ് മാനസിക കാരണങ്ങൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം, മൂത്രാശയത്തിലുണ്ടാകുന്ന അണുബാധ, പ്രമേഹം, അമിത രക്തസമ്മർദം തുടങ്ങിയവയാണ് ശാരീരിക കാരണങ്ങൾ. അമിതമായി പുകവലിക്കുന്നവരിലും അമിതമായി മദ്യപിക്കുന്നവരിലും ശീഘ്രസ്ഖലനം കൂടുതലായി കണ്ടുവരുന്നു.സ്ഥിരമായ സ്വഭംഭോഗശീലവും ഒരുപരിധിവരെ ശീഘ്രസ്ഖലനത്തിന് കാരണമാകാറുണ്ട്. അതുപോലെ വിവാഹപൂർവ ലൈംഗികബന്ധങ്ങളും ശീഘ്രസ്ഖലനത്തിനു കാരണമാകാം. ലൈംഗികവേളയിൽ രണ്ടിലാരായാലും ചെയ്യുന്നയാൾക്ക് എപ്പോഴും വേഗം കാര്യം കഴിക്കണമെന്നായിരിക്കും ആഗ്രഹം. അതു ശീലമാകുമ്പോൾ മനസും ശരീരവും ശീഘ്രസ്ഖലനത്തിലേക്ക് കണ്ടീഷൻ ചെയ്യപ്പെടുന്നു.വല്ലപ്പോഴും സ്ത്രീയേക്കാൾ മുമ്പേ പുരുഷൻ തൃപ്തിയടയുന്നത് രോഗമായി കാണാനാകില്ല.എന്നാൽ എല്ലാ സമയത്തും ഇത് ആവർത്തിക്കുകയും ഇണയ്ക്ക് ലൈംഗികതൃപ്തി അക്കരപച്ചയാവുകയും ചെയ്യുകയാണെങ്കിൽ അത് രോഗാവസ്ഥ തന്നെയാണ്. എന്നുംപാതിവഴിയിൽ പങ്കാളി ഇറങ്ങിപോയാൽ അത് ഗൗരവമായി കാണണം. എത്ര സമയമെടുത്താലും ക്ലൈമാക്സിലെത്താനാകാത്ത സ്ത്രീകളും അപൂർവമായുണ്ട്. അതുകൊണ്ടു തന്നെ ഒരു സെക്സോളജിസ്റ്റിന്റെ അഭിപ്രായശേഷമേ രോഗം സ്ഥിരീകരിക്കാവൂ.മരുന്നുകൾക്ക് പുറമെ സ്വയം ചികിത്സയും ഇതിൽ ഫലപ്രദമായി കാണാറുണ്ട്*"Start and stop technique, squeeze technique" പരിശീലനമാണ് കൂടുതലായി ഉപയോഗിക്കുക.ഒരു ചികിത്സകന്റെ സഹായത്തോടെ ഈ പരിശീലനങ്ങൾ മനസ്സിലാകുകയും, സ്വയമോ, പങ്കാളിയുടെ സഹായത്തോടെ കൂടെ പ്രാവർത്തികമാക്കുകയും ചെയ്യാം.#ആരോഗ്യം