പകർന്ന സ്നേഹത്തിന്റെ ഒരംശം മനസ്സിൽ ബാക്കി കിടപ്പുണ്ടെങ്കിൽ ഒന്ന് സങ്കടപ്പെട്ടേനെ.....
ഒരു നിസ്സഹായതയുടെ മറവിലാണ് നീയുള്ളതെങ്കിൽ ഒന്ന് മന്ദഹസിച്ചേനെ....
ഒന്നിലും ഒന്നും തോന്നുന്നില്ലെങ്കിൽ
ഒരപരിചതയോടന്ന പോൽ
" നീ ആരാ " എന്നുള്ള ചോദ്യം നിന്നിൽ നിന്ന് വന്നേനെ.....
ഇതൊന്നുമല്ലായിരുന്നുവെങ്കിൽ, ഇനി നീ പറ.....
ഈ ഞാൻ ആരായിരുന്നു?
ഒന്നിലും ഉത്തരമില്ലാതെ നിന്റെ മനസ്സ് ശൂന്യമാണെങ്കിൽ
ഈ ഞാൻ പറയുന്നു....
നിനക്ക് എന്നെ അറിയില്ല....
എനിക്ക് നിന്നെയും!
അഡ്രസ്സ് മാറിവിട്ട ഒരു ലെറ്റർ പോലെ
എവിടെയെങ്കിലും ഒഴിഞ്ഞു കിടക്കട്ടെ ഈ ഓർമ്മകൾ 🥀
#💔 നീയില്ലാതെ #😔Sad Status
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#💞 നിനക്കായ്
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ