@_binth_hussain
@_binth_hussain

♡_Páýźúúú💖

നിൻ നെഞ്ചോട് ചേർന്ന് നനയണമെനിക്കോരോ മഴയും...💙

ഡിയറൂസ്...❤️ സ്റ്റോറി ഇന്ന് ഇല്ലാട്ടോ...മനപ്പൂർവം അല്ല...മൈൻഡ് മൊത്തം ബ്ലാങ്ക് ആണ്....എഴുതുന്നത് ഒക്കെ അതുപോലെ ബാക്‌സ്പേസ് അടിക്കൽ ആണ് എന്റെ മെയിൻ പരിപാടി...😒ലാസ്റ്റ് പാർട്ട്‌ ആയോണ്ട് ആണെന്ന് തോന്നുന്നു.... പിന്നെ മൈൻഡ് ഒന്ന് ഫ്രീ ആവുമ്പോ ഫോൺ കിട്ടില്ല...നമ്മളെ അനിയത്തി കുരിപ്പ് പത്താം ക്ലാസ്സിൽ ആയോണ്ട് ഓൺലൈൻ ക്ലാസ് എന്നും പറഞ്ഞു ഫുൾ ടൈം അതും പിടിച്ചു എന്നെ നോക്കി കൊഞ്ഞനം കുത്തിയാ നടപ്പ്...😤 അത് പിന്നെ കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നായോണ്ട് എങ്ങനേലും ഒപ്പിക്കണം.... ലാസ്റ്റ് പാർട്ട്‌ ആയോണ്ട് കുറച്ച് ടൈം എടുക്കും എഴുതാൻ...ഒന്നും അങ്ങോട്ട് ശെരിയാവാത്ത പോലെ തോന്നാ എനിക്ക്.... അത് ശെരിയാക്കി എടുക്കണം.... ഇപ്പോഴും തുടങ്ങിയില്ല.... നാളെയും ഉണ്ടാവില്ലട്ടോ... 😕മറ്റന്നാൾ പോസ്റ്റാം... ഇൻശാഅല്ലാഹ്‌.... ❤️ ആരും സെഡ് ആവരുത് ട്ടാ... ഞാൻ എന്റേതായ ടൈം എടുത്തിട്ട് നല്ല കിടുക്കാച്ചി പാർട്ടും കൊണ്ട് വരാവേ...😍😍ഒത്തിരി ഇഷ്ടം എല്ലാരോടും... 😘😘 #📙 നോവൽ
*hiS giRl_♡* *Part 27* *✍️fayi_ZA♡* "ഓയ് ബ്രോ...റിസി മാത്രം അല്ല ഈ പാവം ശിവ കൂടി ഉണ്ടേ.... അയ്യോ എന്റെ പെങ്ങൾ കിടക്കുന്ന കിടപ്പ് കണ്ടോ....." റിസിയുടെ പിറകിൽ നിന്ന് മുന്നിലേക്ക് വന്ന ശിവ റിസിയുടെ തോളിൽ കൈ കയറ്റി വെച്ച് വീണു കിടക്കുന്ന നേഹയെ നോക്കി സഹതാപത്തോടെ പറഞ്ഞു കൊണ്ട് ചിരിക്കാൻ തുടങ്ങി.....കൂടെ റിസിയും..... "ഞങ്ങളെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലെ.... അല്ലേലും ഈ നല്ല റോൾ അഭിനയിക്കാൻ വല്ല്യ റിസ്കാ ട്ടോ.... എത്ര പേരെ വിശ്വസിപ്പിക്കണം.... ഇപ്പോഴാ ഒന്ന് റിലാക്സ് ആയെ..... " റിസിൻ ചിരിച്ചു കൊണ്ട് പറയുന്നത് കേട്ടതും അലിഫിന്റെ രക്തം തിളച്ചു മറിയാൻ തുടങ്ങി... അവൻ അപ്പൊത്തന്നെ കണ്ണുകൾ താഴ്ത്തി അവളെ നോക്കി.... അവളുടെ നിശ്ചലമായ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു.... "So sad ല്ലേ.... ഇവളെ ഞാൻ കൊല്ലണം എന്ന് വെച്ചതല്ല.... കാരണം ഇവളെ ഞാൻ മോഹിച്ചിരുന്നു.... " റിസിന്റെ വായിൽ നിന്ന് അത് കേട്ടതും അവളെ തന്നെ നോക്കി നിന്നിരുന്ന അവന്റെ കണ്ണുകൾ ഒന്ന് ഇടുങ്ങി.... പേശികൾ വലിഞ്ഞു മുറുകുന്നത് അവൻ അറിഞ്ഞു.... "പക്ഷെ അത് നീ വിചാരിക്കുന്ന പോലെ അവളോടുള്ള മുടിഞ്ഞ പ്രേമം കൊണ്ടൊന്നും അല്ലാട്ടോ.... ഈ മോന്ത വെച്ചുള്ള ഇവളെ നാല് പേരെ മുന്നിൽ കാണിക്കാൻ പറ്റോ.... എനിക്ക് ഒരു രാത്രിയുടെ ആവശ്യം ഉണ്ടായിരുന്നുള്ളു..... പക്ഷെ... ഇനി വേണ്ട.... ഇനിയും ഞാൻ അതിന് വെയിറ്റ് ചെയ്ത ഇത്രയും കാലം ഞാൻ ഇട്ടിരുന്ന മുഖം മൂടി വെറുതെ ആയി പോവും.... അപ്പൊ അടുത്ത ഊഴം നിന്റെയാ... എങ്ങനെ... പോവല്ലേ...... " അവൻ ഒന്നും മിണ്ടിയില്ല.... തല ഉയർത്തി നോക്കിയത് പോലും ഇല്ല.... കൈ ചുരുട്ടി പിടിച്ചു കൊണ്ട് തന്നെ അവൻ അവളെ നോക്കി.... കൺകോണിൽ എവിടെയോ കണ്ണുനീർ പൊടിയുന്നത് അവൻ അറിഞ്ഞു.... അവളുടെ കണ്ണുനീർ പോലും നിശ്ചലമായ ആ വിടർന്ന കടും കാപ്പി മിഴികൾ തന്റെ ഇളം നീല കണ്ണുകളിൽ നീറ്റൽ ഉണ്ടാക്കുന്നത് അവൻ അറിഞ്ഞു.... "Good bye bro....!!" ഒരു ക്രൂരമായ ചിരിയോടെ ശിവ അത് പറഞ്ഞതും റിസി തോക്കിൽ വിരൽ അമർത്തി.... """" *..ട്ടെ..* """" നെഞ്ചിൽ ബുള്ളറ്റ് തുളച്ചു കയറിയതും കണ്ണുകൾ ഇറുക്കി അടച്ച അവന്റെ മുട്ടുകൾ രണ്ടും വേഗത്തിൽ നിലത്തു കുത്തി.... "നേ..ഹ..." കണ്ണുനീർ നിലത്തു ഉറ്റി വീണതും പതിയെ മൊഴിഞ്ഞു കൊണ്ട് നിശ്ചലമായി കിടക്കുന്ന അവളെ നോക്കി ഒരു തൂവൽ കണക്കെ അവൻ മറിഞ്ഞു വീണു.... അവൻ വീണതും തോക്ക് കയ്യിൽ നിന്ന് താഴ്ത്തിയ റിസി ശിവയെ നോക്കിയതും ഒരു കൈ ഇടുപ്പിൽ വെച്ച് മറ്റേ കൈ കൊണ്ട് മുഖം അമർത്തി തുടച് ശിവ അവരെ അടുത്തേക്ക് നടന്നു വരുന്നവരെ നോക്കി.... മുഖത്തു മാസ്ക് ഇട്ട ആ നാലു പേരെ കണ്ടതും റിസി തോക്ക് അവരിൽ ഒരാളെ കയ്യിൽ ഏൽപ്പിച്ചു.... "ഞങ്ങൾ കൊണ്ട് വരാം.... " റിസി പറഞ്ഞതിന് അയാൾ ചെവിയിലെ ബ്ലൂട്ടൂത്തിലൂടെ എന്തോ പറഞ്ഞു കൊണ്ട് അവരെ നേരെ തലയാട്ടി സമ്മതം അറിയിച്ചു തിരിഞ്ഞ് നടന്ന് കുറച്ച് അപ്പുറത്ത് ആയി നിർത്തിയിട്ടിരിക്കുന്ന വാനിൽ കയറി.... ♡ ♡ ♡ "ഹോ... കാലമാടാ.... കാൽ എടുക്ക് എന്റെ മേലെന്ന്.... " മുന്നിൽ പോവുന്ന വാനിന്റെ പിറകിൽ ആയി അതിനെ ഫോളോ ചെയ്ത് പോയികൊണ്ടിരിക്കുന്ന കാറിൽ നിന്ന് ശബ്ദം ഉയർന്നതും ഡ്രൈവ് ചെയ്യുന്ന റിസി അടുത്തിരിക്കുന്ന ശിവയെ ഒന്ന് നോക്കി.... അവൻ അപ്പൊത്തന്നെ ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി.... "പൊന്ന് പെങ്ങളെ.... ഒന്ന് മിണ്ടാണ്ടിരി.... " അവനെ ആദ്യമായിട്ട് ഇങ്ങനെ സീരിയസ് ആയി കാണുന്നത് കൊണ്ടാവും സീറ്റിൽ കിടത്തിയ ഇടത്ത് നിന്ന് പണിപ്പെട്ട് എണീറ്റ നേഹ ഒന്നും മിണ്ടാതെ പല്ല് കടിച് തന്റെ മേലിൽ ഉണ്ടായിരുന്ന അലിഫിന്റെ കാൽ എടുത്ത് മാറ്റി അവനെ നോക്കി കണ്ണുരുട്ടി.... അവൻ അവളെ ഒന്ന് ഇരുത്തി നോക്കി എണീറ്റ് നേരെ ഇരുന്നു.... "ഗ്ലാസിലൂടെ പുറത്തേക്ക് കാണില്ലെന്ന് വെച്ച് നിങ്ങൾ ഇങ്ങനെ എണീറ്റ് കളിക്കല്ലേ....അവിടെ എത്തുമ്പോ പിന്നെ പണിയാകും...." "കുന്തം....ഇതെന്തോന്ന് മണം ആണ് ഈ ബ്ലഡ്‌....ബ്ലാ....." റിസി പറഞ്ഞതിന് തിരിച്ചു മുഖം ചുളിച്ചു പറഞ്ഞു കൊണ്ട് അവൾ ബാക്കിൽ കൈ വെച്ച് മൂക്കിന് അടുത്തേക്ക് മണം പിടിച്ചു കവിൾ വീർപ്പിച്ചു പിടിച്ചു.... താൻ എന്തൊക്കെ ചെയ്തിട്ടും ഇവർ മൂന്നും സീരിയസ് ആയിട്ട് തന്നെ ഇരിക്കുന്നത് കണ്ടതും നേഹ കുറച്ച് നേരം ആലോചിച്ച ശേഷം ഡ്രൈവ് ചെയ്യുന്ന റിസിയെ ഒന്ന് തോണ്ടി.... "നീ എപ്പോഴാടാ എന്നെ മോഹിച്ചെ...എന്ത് വൃത്തികെട്ട ഡയലോഗ് ആയിരുന്നു....അയ്യേ...." "ഓ നീ പറയുന്നത് കേട്ടാ തോന്നും...ഞങ്ങൾ ശെരിക്കും കൂടെ നിന്ന് ചതിക്കുകയായിരുന്നു എന്ന്....ഇതൊക്കെ പറയണം എന്ന് പ്രത്യേകം ഉണ്ടായിരുന്നതാ..... " അതും പറഞ്ഞു പല്ല് കടിച് ദേഷ്യം അമർത്തി റിസി ശിവയെ നോക്കി.... അവൻ ഒന്നും മിണ്ടാതെ നെറ്റിയിൽ കൈ വെച്ച് തല താഴ്ത്തി ഇരിക്കുകയായിരുന്നു... "ആങ്ങളേ....ഫോൺ തായോ....ചാരുന് ഞാൻ വിളിച്ചു നോക്കാം....." അവൾ ശിവയെ തോണ്ടിയതും അവൻ ഒന്നും മിണ്ടാതെ ഫോൺ എടുത്ത് അവളെ നേരെ നീട്ടി... അവൾ അപ്പൊത്തന്നെ നമ്പർ എടുത്ത് ഡയൽ ചെയ്ത് ചെവിയിൽ വെച്ച് ഒന്നും മിണ്ടാതെ ഇരിക്കുന്ന അലിഫിനെ ഒന്ന് നോക്കി.... അപ്പോഴേക്കും മറു തലയിൽ നിന്നും ഹലോ കേട്ടിരുന്നു.... "ചാരു....നേഹയാ മോളെ...." "ആ ഇത്താ....ഇപ്പൊ വീട്ടിൽ എത്തി....!! " അത് കേട്ടതും അവൾ ഒന്ന് നെടുവീർപ്പിട്ട് ശിവയെ നോക്കി കണ്ണടച്ചു പുഞ്ചിരിച്ചു.... എന്നിട്ടും അവന്റെ മുഖം തെളിയാത്തത് എന്തിനാണെന്ന് മനസിലായി അവൾ മെല്ലെ ചോദിച്ചു.... "നിന്നെ...അവർ എന്തേലും....?? " "ഇല്ല ഇത്താ....ഈശ്വരൻ രക്ഷിച്ചു....ഒന്നും ചെയ്തിട്ടില്ല...." എന്നും പറഞ്ഞു അവൾ തേങ്ങി കരയുന്ന ശബ്ദം കേട്ടതും നേഹ ശിവയെ നോക്കി ഒന്നുമില്ല എന്ന രീതിയിൽ പുഞ്ചിരിച്ചു തലയാട്ടി.... "സാരല്ല്യ മോളെ...പോട്ടെ...അത് ആരായാലും അവരെ ഞങ്ങൾ വെറുതെ വിടില്ല...നീ കിടന്നോ.... ആരോടും ഒന്നും പറയാൻ നിക്കണ്ട...." അതിന് അവൾ സമ്മതം മൂളിയതും നേഹ ഫോൺ കട്ട്‌ ചെയ്ത് ശിവക്ക് നേരെ നീട്ടി.... അവൻ ഫോൺ വാങ്ങിയതും അവൾ അലിഫിനെ ഒന്ന് നോക്കി എങ്കിലും അവൻ ഒന്നും മിണ്ടാതെ ഒരേ ഇരുത്തം ആയിരുന്നു... "എന്നാലും ഇതിപ്പോ ആരാണെന്ന മനസിലാവാത്തെ.... നിന്റെ ശത്രു ആണോ... അതോ അലിഫിന്റെയോ....??!! " "അതിൽ സംശയിക്കാൻ ഒന്നുല്ല്യ റിസി.... എന്നെ വെച്ച് ഇങ്ങനെ ഡയലോഗ് അടിക്കാനും ചാരുനെ ഒക്കെ വെച്ച് ഇങ്ങനെ ചീപ് പരിപാടി കളിക്കാനും അവനെ അറിയൂ.... ആ ഡാഷ് മോൻ സ്വീറ്റ് ഡെവിൾ.... " അവൾ എങ്ങോട്ടോ നോക്കി പല്ല് കടിച്ചു കൊണ്ട് റിസിയുടെ ചോദ്യത്തിന് മറുപടി നൽകി... "നേഹ... അലിഫ്.... അവർ വണ്ടി സൈഡ് ആക്കുന്നുണ്ട്....ശെരിക്ക് കിടക്ക്... ഞങ്ങക്ക് അകത്തേക്ക് എൻട്രി ഇല്ല.... ബട്ട്‌ നിങ്ങൾ പേടിക്കണ്ട... ഞങ്ങൾ പോവില്ല... ഇവിടെത്തന്നെ ഉണ്ടാവും.... " റിസി തിരിഞ്ഞ് നോക്കി പറഞ്ഞു വണ്ടി അവരെ പിറകിൽ ആയി മെല്ലെ ബ്രേക്ക്‌ ഇട്ടതും നേഹ ഒന്ന് പുഞ്ചിരിച്ചു സീറ്റിൽ കിടന്ന് അലിഫിന്റെ കൈ എടുത്ത് അവളെ നെഞ്ചിൽ വെച്ചു.... അവൻ അത് മൈന്റ് ചെയ്യാൻ നിക്കാതെ കണ്ണുകൾ അടച്ചു.... ഒരു പഴയ പൊളിഞ്ഞു വീഴാറായ വീടിന്റെ മുന്നിൽ കാർ നിന്നതും ഡോർ തുറന്ന് ശിവയും റിസിയും കൂടി അവരെ ഇറക്കി അവിടെ ഉണ്ടായിരുന്ന രണ്ട് സ്‌ട്രെച്ചറുകളിൽ ആയി കിടത്തിയതും വാനിൽ നിന്ന് ഇറങ്ങിയവരിൽ ഒരുത്തൻ ചെവിയിലെ ബ്ലൂടുത്തിൽ നിന്ന് കിട്ടിയ നിർദ്ദേശം അനുസരിച് അവരെ അകത്തേക്ക് കൊണ്ട് പോയി.... അതിന്റെ ഉള്ളിലേക്ക് കടക്കുംതോറും മനം മടുപ്പിക്കുന്ന ഗന്ധം അവളിൽ വല്ലാത്ത അസ്വസ്ഥത നിറക്കുന്നുണ്ടായിരുന്നു.... അതിവിദഗ്തമായി ഇടക്കണ്ണിട്ട് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ വീട് നിരീക്ഷിക്കുന്ന അവൾ പെട്ടെന്ന് അലിഫിനെ മറ്റൊരു സൈഡിലേക്ക് തിരിച്ചത് കണ്ടതും നെഞ്ചിൽ ഒരാളൽ വന്നു.... താനിപ്പോ ഒറ്റക്കാണെന്ന കാര്യം അവളിൽ ഭയം നിറച്ചു എങ്കിലും ധൈര്യം കൈവിടാതെ അവൾ മിഴികൾ പൂർണമായും അടച്ചതും സ്‌ട്രെച്ചർ പെട്ടെന്ന് നിശ്ചലമായി... അതെ സമയം ഡോർ അടയുന്ന സൗണ്ട് കേട്ട് മെല്ലെ കണ്ണ് തുറന്നതും അയാൾ പോയെന്ന് മനസിലായ അവൾ ചുറ്റിലും കണ്ണോടിച്ചു.... ചുവന്ന പ്രകാശത്തിനൊപ്പം വല്ലാത്തൊരു പുക മൂടി കിടക്കുന്ന ആ മുറിയിൽ വേറാരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവൾ മെല്ലെ എണീറ്റു.... താഴെ ഇറങ്ങി നേരെ നോക്കിയത് പൊടി പിടിച്ചു കിടക്കുന്ന ചുമരിൽ രക്തം ഒഴുകി ഇറങ്ങിയ പാടുകൾ ഉള്ള *SWEET DEVIL* എന്ന അക്ഷരങ്ങളിലേക്ക് ആയിരുന്നു.... അത് കണ്ടതും സംശയിച്ചത് ശെരിയായിട്ട് പോലും അവളുടെ ഹൃദയം വല്ലാതെ പെരുമ്പറ മുഴക്കി.... ഉമിനീര് ഇറക്കി ഒന്ന് റിലാക്സ് ആയി ആ അക്ഷരങ്ങൾ ഒന്നൂടെ നോക്കി സൈഡിലേക്ക് മുഖം തിരിച്ചതും ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഒരുപാട് പെൺകുട്ടികളുടെ ഫോട്ടോ കണ്ട് അവൾ മെല്ലെ അങ്ങോട്ട് നടന്നു.... സുന്ദരമായ പുഞ്ചിരിയോടെ നിൽക്കുന്ന ഒത്തിരി പെൺകുട്ടികളുടെ ഫോട്ടോക്ക് ശേഷം അടുത്തതായി സോനുന്റെ ഫോട്ടോയും അതിലെയും ഒലിച്ചിറങ്ങുന്ന രക്തം കൊണ്ടുള്ള ക്രോസ്സ് മാർക്ക്‌ കൂടി കണ്ടതും അവളെ കണ്ണുകളിൽ പ്രതികാരം ജ്വലിച്ചു.... നിറഞ്ഞു വരാൻ സമ്മതിക്കാതെ അവൾ മിഴികൾ ഇറുക്കി ചിമ്മി തുറന്ന് അടുത്തതായി ഉള്ള തന്റെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി ഒരു പുഞ്ചിരി തൂകി.... മെല്ലെ മിഴികൾ അടുത്തുള്ള ജാസുന്റെ ഫോട്ടോയിൽ പതിഞ്ഞതും അവളിൽ ഒരു ഞെട്ടൽ ഉണ്ടായി.... കഴുത്തിൽ ചേർത്ത് ഇട്ടിരുന്ന സ്‌കാഫിന്റെ തലപ്പിൽ അമർത്തി കൊണ്ട് അവൾ അടുത്തുള്ള പുഞ്ചിരി തൂകി നിൽക്കുന്ന ചാരുന്റെ ഫോട്ടോയിലേക്ക് നോട്ടം തെറ്റിച്ചു.... തനിക്ക് വേണ്ടി....താൻ കാരണം.....!! ചാരുനെ വെച്ച് തന്നെ കുടുക്കാൻ ആയിരുന്നു അവന്റെ പ്ലാൻ എന്ന് അറിഞ്ഞതും അവൾ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു പിടിച്ചു... എന്നോടുള്ള പക കൊണ്ട് മറ്റു ആരോടേലും അത് തീർക്കുന്ന അവന്റെ വൃത്തി കെട്ട പരിപാടി ഇന്നത്തോടെ നിർത്തിയിരിക്കും എന്ന് അവൾ മനസ്സിൽ കണക്കു കൂട്ടി.... പെട്ടെന്ന് ഡോർ തുറക്കുന്ന സൗണ്ട് കേട്ട് അവൾ ഞെട്ടി തിരിഞ്ഞു.... " *ഗുഡ് ഈവെനിംഗ് ഡാർലിംഗ്......* " മുറിയിലെ പുക കാരണം ഒന്നും കാണുന്നില്ലായിരുന്നു എങ്കിലും ആ ശബ്ദം മതിയായിരുന്നു അവൾക്ക്....!! ഉള്ളിൽ ഒരു ഇടി വെട്ടിയതും ഹാർട്ട്‌ ബീറ്റ് വല്ലാണ്ട് ഉയർന്നതിന്റെ കൂടെ കൈ കാലുകൾ തളർന്നു തുടങ്ങിയതും വീണു പോവാതിരിക്കാൻ അവൾ ചുമരിലേക്ക് ചാരി നിന്നു..... കാൽ പാദങ്ങളുടെ ശബ്ദം അടുത്തേക്ക് വന്നതും ഒരു പ്രത്യേക ചിരിയോടെ മുന്നിലേക്ക് വന്ന ആളെ കണ്ടതും തളർന്നു വീഴാതിരിക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിലും വിറ പൂണ്ട അവളുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു... *_"""...ധ്യാൻ..."""_* "യെസ്....!! ധ്യാൻ തന്നെ....!! " പെട്ടെന്ന് തന്നെ ആ മുറിയിൽ മുഴുവൻ വല്ലാത്തൊരു അട്ടഹാസം മുഴങ്ങി..... അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.... തന്റെ മുന്നിൽ നിൽക്കുന്നത്....?? ചിന്തിക്കുംതോറും അവളുടെ ധൈര്യം ഒക്കെ ചോർന്നു പോവുന്നത് പോലെ തോന്നി അവൾക്ക്.... മനസ്സിൽ മുഴുവൻ കോളേജിലെ ധ്യാനിന്റെയും സോനുന്റെയും നല്ല നിമിഷങ്ങൾ മാത്രം ആയിരുന്നു..... ഒന്ന് നേരാവണ്ണം ശ്വാസം എടുക്കാൻ പോലും കഴിയാതെ നിറഞ്ഞ കണ്ണുകൾ കൊണ്ട് അവൾ അവനെ തന്നെ ഉറ്റു നോക്കി..... "എന്നെ കണ്ട ഷോക്ക് മാറാത്തത് കൊണ്ട് ഇനിയിപ്പോ സോനുന് എടുത്ത പോലെ ഇൻജെക്ഷൻ എടുക്കാനോ കെട്ടിയിടാനോ ഒന്നും നിക്കണ്ടല്ലോ ല്ലേ..... " അതുവരെ തളർന്നു വീഴാൻ തുടങ്ങിയ അവളെ മനസ്സിൽ സോനുന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളും ചിരിക്കുന്ന മുഖവും ഒരേസമയം മാറി മറിഞ്ഞതും ഉള്ളിൽ ജ്വലിക്കുന്ന അഗ്നിയോടെ അവൾ പെട്ടെന്ന് അവന്റെ നേരെ കുതിച്ചു.... "നീ.... നീ.... എന്തിനാടാ.... എന്റെ സോനുനെ....??!! " ഒന്ന് കരയാൻ പോലും കഴിയാതെ പുറത്തേക്ക് വരാത്ത കണ്ണുനീരിനെ കൂട്ട് പിടിച്ചു പാഞ്ഞു വന്നു അവന്റെ ഷർട്ടിൽ പിടുത്തം ഇട്ട് അവൾ അലറിയതും ഒരു ചിരിയോടെ അവൻ അവളെ കൈ പിടിച്ചു കറക്കി അവന്റെ ബാക്കിൽ ഉള്ള കസേരയിലേക്ക് അവളെ വലിച്ചു ഇരുത്തി.... പെട്ടെന്ന് ശക്തിയിൽ വന്നു ഇരുന്നതും ബാക്കിലേക്ക് മറിയാൻ പോയ കസേരയുടെ രണ്ട് കയ്യിലും മുറുക്കെ പിടിച്ചു അവൻ മുഖം അവളെ അടുത്തേക്ക് കൊണ്ട് വന്നു.... തന്റെ തൊട്ട് മുന്നിൽ അറപ്പുളവാക്കുന്ന രീതിയിൽ അവന്റെ മുഖം കണ്ടതും അവൾ പെട്ടെന്ന് മുഖം തിരിച്ചു.... "നീ ഒരു വലിയ തെറ്റ് ചെയ്തു നേഹാ.....നീ എന്നെ വിശ്വസിച്ചു...like a brother....!! ഇങ്ങോട്ട് വരാനും എന്റെ എല്ലാമെല്ലാമായ പ്രിയതമയെ പിച്ചി ചീന്തിയവൻ ഇവിടെ ഉണ്ടെന്നും നീ എന്നോട് പറഞ്ഞു... അത്.... അത് മതിയായിരുന്നു എനിക്ക് നിങ്ങളെ പ്ലാൻ മനസ്സിലാവാൻ...... " അത് കേട്ടതും അവൾ വല്ലാതെ ഞെട്ടി....അവനോട് വിളിച്ചു പറയാൻ തോന്നിയ നിമിഷത്തെ ഒരായിരം തവണ ശപിച്ചു കൊണ്ട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... "നിന്നെ എനിക്ക് കിട്ടാൻ വേണ്ടി...അതും നിന്റെ മുന്നിൽ വരാതെ നിന്നെ ഇങ്ങോട്ട് കൊണ്ട് വരാൻ വേണ്ടി....അതിനാ നിങ്ങളെ കൂട്ടത്തിലെ ശിവയുടെ അനിയത്തിയെ...ആ സുന്ദരി കൊച്ചിനെ ഞാനങ്ങു പൊക്കിയെ.... അവളെ വെച്ച് അവനോട് വില പേശി ഈ ദൗത്യം ചെയ്യാൻ പറഞ്ഞപ്പോ കൂടെ ആ റിസിനും ഉണ്ടെന്ന് പറഞ്ഞപ്പോഴെ എനിക്ക് ഡൌട്ട് അടിച്ചതാ....അപ്പോഴാ നിന്റെ കാൾ വന്നേ...." എന്നും പറഞ്ഞു ഒരു ചെകുത്താനെ പോലെ ചിരിച്ചു കൊണ്ട് അവൻ അവൾക്ക് മുന്നിലുള്ള ടേബിളിൽ കയറി ഇരുന്ന് ഒരു കാൽ കസേരയുടെ കയ്യിൽ കയറ്റി വെച്ചു.... അപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയാതെ മരവിച്ച അവസ്ഥയിൽ ഇരിക്കാനെ അവളെ കൊണ്ട് കഴിഞ്ഞുള്ളു.... "ആ സുന്ദരി കൊച്ചിനെ ഞാനൊന്ന് നോട്ടം ഇട്ടതാ...ആ സാരല്ല്യ....അവൾ അവിടെത്തന്നെ ഉണ്ടല്ലോ....ഇപ്പൊ നിന്നെ കിട്ടണം എങ്കിൽ അവളെ വെറുതെ വിടണ്ടേ...." എന്നും പറഞ്ഞു അവൻ ടേബിളിൽ ഉണ്ടായിരുന്ന സിഗരറ്റ് എടുത്ത് കത്തിച്ചു ചുണ്ടുകൾക്കിടയിൽ വെച്ച് അവളെ നോക്കിയതും അവൾ അവന്റെ നേരെ കത്തുന്ന ഒരു നോട്ടം നോക്കി..... അത് കണ്ടതും അവനിൽ നിന്ന് ഒരു പൊട്ടിച്ചിരി ഉയർന്നു....പുക ഊതി വിട്ട് കൊണ്ട് എണീറ്റ് അവൻ അവളുടെ ചുറ്റിലും മെല്ലെ നടക്കാൻ തുടങ്ങി.... "നിനക്ക് അറിയോ നേഹാ....നീ...നീ ശെരിക്കും എനിക്കൊരു ഭ്രാന്ത....ഞാൻ...നിന്നെ ആഗ്രഹിച്ച പോലെ മറ്റാരെയും ആഗ്രഹിച്ചിട്ടില്ല....നീ മറച്ചു കൊണ്ട് നടന്നാലും പുറമെക്ക് മനസിലാവുന്ന നിന്റെ സൗന്ദര്യം തന്നെ ഇത്രത്തോളം മത്ത് പിടിപ്പിക്കുന്നത് ആണേൽ നീ ഒളിപ്പിച്ചു വെച്ചത്...." അത്രയും ഒരു സൈക്കോയെ പോലെ പറഞ്ഞു നിർത്തി അവളെ മുന്നിൽ വന്നു നിന്ന അവൻ മുഖം കുനിച്ചു അവളെ ചുണ്ടിൽ മെല്ലെ വിരൽ കൊണ്ട് തഴുകിയതും ശര വേഗത്തിൽ അവൾ അവന്റെ കൈ തട്ടി മാറ്റി.... "തൊട്ട് പോകരുത് എന്നെ....!! " പാമ്പിനെ പോലെ ചീറ്റി കൊണ്ട് അവൾ പറയുന്നത് കേട്ടതും അവൻ വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി.... ശ്വാസം എടുക്കാൻ വേണ്ടി ബുദ്ധിമുട്ടി നന്നായി കിതക്കുന്നതിന്റെ ഇടയിലും അവളെ മനസ്സിൽ മുഴുവൻ അലിഫ് ആയിരുന്നു..... "തൊട്ട് പോകരുതെന്ന്.....ഹഹ...ഈ നീ തന്നെ അല്ലെ എന്നെ കെട്ടി പിടിക്കാറും എന്നോട് ചേർന്ന് നിക്കാറും ഒക്കെ ഉള്ളെ....." അവൻ വീണ്ടും ചിരിക്കാൻ തുടങ്ങിയതും താൻ ചെയ്ത ആ വലിയ തെറ്റുകൾ അവളെ ഹൃദയം കുത്തി നോവിച്ചു കൊണ്ടിരുന്നു....പക്ഷെ നിമിഷ നേരങ്ങൾ കൊണ്ട് തന്നെ അവൾ അതൊക്കെ അവനോടുള്ള പകയാക്കി മാറ്റി എടുത്തു..... പെട്ടെന്ന് ചിരി നിർത്തി അവൻ അവളെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് അവളെ വല്ലാത്തൊരു രീതിയിൽ നോക്കാൻ തുടങ്ങി... "നിനക്കറിയോ നേഹാ....അന്ന് നീ കോളേജ് ഗേറ്റ് കടന്നപ്പോ എന്റെ കണ്ണുകൾ നിന്നെ ഉടക്കിയതാ... പിന്നീട് ഞാൻ മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ടില്ല....നിന്നെ ഓരോ പ്രാവശ്യം കാണുംതോറും അടക്കി നിർത്താൻ പറ്റാത്ത രീതിയിൽ എന്നിൽ ഉണരുന്ന വികാരങ്ങൾ മറ്റാരിൽ തീർത്തിട്ടും അടങ്ങുന്നില്ലായിരുന്നു....അതിന്....അതിന് നീ തന്നെ വേണമായിരുന്നു.... നിന്നോട്....നിന്നോട് ഒന്ന് കൂട്ട് കൂടാൻ വേണ്ടി എത്ര ഞാൻ കാത്തിരുന്നു....പക്ഷെ നീ ഞാൻ വിചാരിച്ച പോലെ ഒരു പെണ്ണല്ല എന്ന സത്യം ആണ് എന്നെ ഈ നിലയിൽ എത്തിച്ചത്.... അതെ....എല്ലാത്തിനും കാരണം നീയാ...നിനക്ക് വേണ്ടിയാ ഞാൻ സോനുനെ പ്രേമിക്കുന്നത് പോലെ അഭിനയിച്ചത് പോലും....നിന്നോട് കൂട്ട് കൂടാൻ വേണ്ടിയാ.... " അവൻ അവളെ നേരെ വിരൽ ചൂണ്ടി പറഞ്ഞതും ചങ്ക് പൊട്ടി പിളരുന്ന പോലെ തോന്നി അവൾക്ക്.... "നീ കാരണാണ് എല്ലാം...സോനു...അവളെ ഉപദ്രവിക്കണം എന്ന് എനിക്കില്ലായിരുന്നു.... പക്ഷെ എന്റെ നെഞ്ചിലേക്ക് ചേർന്ന് നിക്കുമ്പോഴുള്ള അവളെ ചൂട് എന്നെ അത് ചെയ്യിച്ചു.... അവൾ നാട്ടിൽ പോവുന്ന അന്ന് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതും ഞാൻ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് പോയി വിടാം എന്ന് പറഞ്ഞു കൂട്ടി..... അവളെ വിവരം അറിഞ്ഞാ നിന്നെ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയന്നു.... നിന്നെ മാനസികമായി തളർത്താനും നിന്റെ സൗന്ദര്യം ഒരു നോട്ടം കൊണ്ട് പോലും ആരെയും ആകർഷിക്കാതെ ഇരിക്കാനും ആണ് ഞാൻ നിന്റെ ഈ സുന്ദരമായ മുഖം ഇങ്ങനെ വൃത്തികേട് ആക്കിയേ..... " എന്നും പറഞ്ഞു അവൻ അവളെ ഇടത്തെ കവിളിൽ തൊട്ടതും അവൾ അവന്റെ കൈ തട്ടി മാറ്റി അവനെ രൂക്ഷമായി നോക്കി... അത് കണ്ടതും അവനൊന്ന് ചിരിച്ചു..... "എന്നോട് ചേർന്ന് നിന്നിരുന്നത് ഒക്കെ ഓർമ്മ ഉണ്ടല്ലോ ല്ലേ.... എന്നെ നീ മനപ്പൂർവം പരീക്ഷിക്കുന്ന പോലെ ആയിരുന്നു നേഹാ അത്.... നിന്നെ തിരിച്ചു ചേർത്ത് പിടിക്കുമ്പോഴോക്കെ നിന്നിലേക്ക് ആഴ്ന്നിറങ്ങാൻ കൊതിക്കുന്ന എന്റെ മനസിനെ നീ കണ്ടിരുന്നില്ല.... നിന്നെ പോലെ തന്നെ ആയിരുന്നല്ലോ ജാസുവും.... അവളെ ചേർത്ത് പിടിച്ചിട്ട് തന്നെ അവളെ ചൂടും ഞാൻ അറിഞ്ഞതാ.... നീ കഴിഞ്ഞാ പിന്നെ അവളാ.... " "അതിന് നിനക്ക് എന്നെ ഒന്ന് തൊടാൻ പോലും പറ്റില്ലടാ.... " അത്രയും നേരം മിണ്ടാതിരുന്ന അവൾ തന്റെ ജീവനായ ജാസുനെ കുറിച് അവൻ പറയുന്നത് കേട്ടതും അവന്റെ നേരെ അലറി.... അപ്പൊത്തന്നെ അവൻ വീണ്ടും പൊട്ടിച്ചിരിച്ചു.... "നീയീ കിടന്ന് തിളയ്ക്കുന്നത് നിന്റെ ആ പരട്ട കെട്ടിയോൻ അലിഫിന്റെ ധൈര്യത്തിൽ അല്ലെ.....?? " "അതേടാ..... അത് തന്നെയാ.... നിന്നെപ്പോലെ ഒരു നരഭോജിയുടെ അടുത്ത് നേഹ എന്ന പുലിക്കുട്ടി മാത്രം പോരാ.... അലിഫിന്റെ പെണ്ണായ നേഹ കൂടി വേണം.... ആ ധൈര്യം തന്നെയാടാ എനിക്ക്.... നിന്നെപ്പോലെ തന്തക്ക് പിറക്കാത്തവൻ അല്ല എന്റെ കെട്ടിയോൻ.... നല്ല അന്തസുള്ള തന്തക്ക് പിറന്ന നട്ടെല്ലുള്ള പുരുഷനാ അവൻ.... അവൻ അണിയിച്ച ഈ മഹർ തന്നെ ആണെന്റെ ശക്തിയും..... " ഓരോ വാക്കും മഹറിൽ പിടി മുറുക്കി അവൾ അവന്റെ നേരെ അലറുകയായിരുന്നു.... അവൻ അപ്പോഴും ചിരിച് കൊണ്ട് എണീറ്റ് നിന്നു.... "മനൂ..... " അവളെ നോക്കി കൊണ്ട് തന്നെ അവൻ ഉച്ചത്തിൽ വിളിച്ചതും പെട്ടെന്ന് വാതിൽക്കൽ കാൽ പെരുമാറ്റം കേട്ട് അവൾ മിഴികൾ അങ്ങോട്ട് തിരിച്ചു.... ഒരുത്തൻ വന്നു അലിഫിനെ അവിടെ നിർത്തി പോയതും അവൾ വിടർന്ന മിഴികളോടെ അവനെ നോക്കി പെട്ടെന്ന് എണീറ്റു..... "ശോ എന്റെ ബേബി എങ്ങോട്ടാ ഈ ധൃതി വെച്ച് പോവുന്നെ.... അവിടെ ഇരിക്കന്നെ..... " അലിഫിന്റെ നേരെ പോവാൻ തുനിഞ്ഞ അവളെ രണ്ട് കയ്യിൽ പിടിച്ചു ധ്യാൻ കസേരയിൽ ഇരുത്തിയതും അവന്റെ കൈകൾ തട്ടി മാറ്റി അവൾ ഇരട്ടി വേഗത്തിൽ എണീറ്റ് അവന്റെ നേരെ വിരൽ ചൂണ്ടി..... " *തൊട്ട് പോകരുത് എന്നെ.....* " ഭൂമി കുലുക്കും വിധത്തിലുള്ള അവളെ അലർച്ച കേട്ടിട്ടും ധ്യാൻ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.... "നിന്റെ നട്ടെല്ലുള്ള കെട്ടിയോന് നിന്നെ തൊട്ടതിൽ ഒരു കുഴപ്പവും ഇല്ല.... പിന്നെന്താ നിനക്ക്.... " പുരികം പൊക്കി കൈ രണ്ടും മാറിൽ കെട്ടി ധ്യാൻ ചോദിച്ചതും അവൾ ഒരു ഞെട്ടലോടെ അലിഫിനെ നോക്കി.... അവന്റെ മുഖത്തു യാതൊരു ഭാവവും ഇല്ലായിരുന്നു.... തികച്ചും ശാന്തമായി അവരെ നോക്കി നിൽക്കുന്ന അവനെ കണ്ടതും അവൾക്ക് ഹൃദയത്തിൽ ആരോ കത്തി കുത്തി കയറ്റിയ പോലെ തോന്നി.... "അലിഫ്..... " പതിഞ്ഞ സ്വരത്തിൽ അവൾ വിളിച്ചതും ഇത്രയും നേരം മരവിച്ചു നിന്നിരുന്ന കണ്ണുനീർ കവിളിൽ പരന്നത് അവൾ അറിഞ്ഞു.... അപ്പൊത്തന്നെ ധ്യാൻ പല്ലി ചിലക്കുന്ന പോലെ ശബ്ദം ഉണ്ടാക്കിയതും അവൾ അവന്റെ നേരെ നോട്ടം തെറ്റിച്ചു.... "അവന്റെ അവസ്ഥ ഭയങ്കര ശോകം ആണ് നേഹാ.... ഇങ്ങോട്ട് കൊണ്ട് വന്നപ്പോ തന്നെ അവന് ഒരു ഇൻജെക്ഷൻ കൊടുത്തതിന്റെ ഫലം ആണ് ഈ കാണുന്നത്.... പാവം ഒന്നും മിണ്ടാനും ചെയ്യാനും ഒന്നും പറ്റില്ല.... ഒക്കെ കണ്ട് നിക്കണം... ഇതിപ്പോ ശെരിയാവാൻ നാളെ രാവിലെ ആവുമായിരിക്കും.... പക്ഷെ,, അത് വരെ ഞാൻ വെയിറ്റ് ചെയ്യില്ല.... അതിന് മുന്നേ അവനെ ഞാൻ..... " എന്നും പറഞ്ഞു ധ്യാൻ ചൂളം ഊതി കഴുത്ത് മുറിക്കുന്ന പോലെ കാണിച്ചതും അതുവരെ വർധിച്ച ഹൃദയമിഡിപ്പോടെ അവന്റെ വാക്കുകൾ കേട്ട് നിന്നിരുന്ന അവൾ നിയന്ത്രണം വിട്ട് അവന്റെ മുഖത്തു ആഞ്ഞടിച്ചു.....!! പെട്ടെന്ന് കിട്ടിയ അടിയിൽ കവിളിൽ കൈ വെച്ച് അവൻ അവളെ കത്തുന്ന നോട്ടം നോക്കിയതും കിതച്ചു കൊണ്ട് നിൽക്കുന്ന അവളെ കണ്ണുകളിൽ അതിനേക്കാൾ ഇരട്ടി വേഗത്തിൽ തീ പാറുന്നത് അവൻ കണ്ടു..... ഞൊടിയിടയിൽ അവൾ അവന്റെ നേരെ വലതു കയ്യിലെ നടു വിരൽ പൊക്കി കാണിച്ചതും അവൻ അവളെ ഇടത്തെ കവിളിൽ ആഞ്ഞടിച്ചു..... " *ആാാാഹ്....* " ഒരു അലർച്ചയോടെ അവൾ നിലത്തേക്ക് വേച്ചു വീണതും അവൻ കൈ കുടഞ്ഞു.... കണ്ണുനീർ മൂടി കാഴ്ച മറച്ചതിന്റെ കൂടെ തലക്കും വല്ലാത്ത ഭാരം തോന്നി അവൾ ഇടത്തെ കവിളിൽ മെല്ലെ കൈ വെച്ചു.... പൊള്ളിയ പാടിന്റെ സൈഡിൽ കൂടി പൊടിഞ്ഞ രക്തം കയ്യിൽ ചൂട് പടർത്തിയതും കവിൾ പറിഞ്ഞു പോരുന്ന വേദനയിൽ നിറഞ്ഞ് ഒഴുകുന്ന മിഴികൾ കൊണ്ട് അവൾ അലിഫിനെ നോക്കി..... അത് കണ്ടതും ധ്യാനിന്റെ ചുണ്ടിൽ പുച്ഛം കലർന്ന ഒരു ചിരി വിടർന്നു.... അവൻ അവളെ ഒന്ന് നോക്കി അലിഫിന്റെ നേരെ തിരിഞ്ഞു.... "എന്ത് പറ്റി മിസ്റ്റർ അലിഫ് നെഹാൻ.... എവിടെ പോയി നിന്റെ ഗുണ്ടായിസം....?? നിന്റെ പെണ്ണിനെയാടാ ഞാൻ തല്ലിയെ.... അതും അവളിലേക്ക് നിന്റെ പ്രണയം മാത്രം ആഴ്ന്നിറങ്ങുന്ന ഞാൻ ആസിഡ് ഒഴിച്ച ആ ഇടത്തെ കവിളിൽ....!! " അത്രയും പറഞ്ഞു പുച്ഛിച്ചു കൊണ്ട് അവൻ അവളെ നേരെ തിരിഞ്ഞ് മെല്ലെ മുന്നോട്ട് നടന്ന് കൊണ്ട് ഷർട്ടിന്റെ ഫസ്റ്റ് ബട്ടൺ അഴിക്കുന്നത് കണ്ടതും അവൾ പെട്ടെന്ന് ഞെട്ടി കൊണ്ട് എണീറ്റ് മെല്ലെ പുറകിലേക്ക് നടക്കാൻ തുടങ്ങി..... "ഹും....,,ഒന്നും ചെയ്യാൻ പറ്റില്ല നിനക്ക് അലിഫ്.... ഇപ്പൊ നിന്റെ മുന്നിൽ വെച്ച് തന്നെ നിന്റെ എല്ലാമെല്ലാമായ ഇവളെ ഞാൻ സ്വന്തമാക്കാൻ പോവാ.... ഒന്നും ചെയ്യാൻ കഴിയാതെ നീ കാണണം.... ഇവൾ എന്റെ കയ്യിൽ കിടന്ന് പിടഞ്ഞു തീ.... *....ആാാാ....* " രണ്ടാമത്തെ ബട്ടണും അഴിച് അവളെ അടുത്തേക്ക് എത്താറായ അവൻ പറഞ്ഞു മുഴുവൻ ആക്കുന്നതിന്റെ മുന്നേ വലിയൊരു അലർച്ചയോടെ നിലത്തേക്ക് പതിച്ചതും അവൾ ഞെട്ടി തരിച്ചു തല ചെരിച്ചു നോക്കി....അവിടെ നിക്കുന്ന അലിഫിനെ കണ്ടതും അവൾ അറിയാതെ ചുമരിലേക്ക് ഒന്നൂടെ പറ്റി ചേർന്നു.... ആദ്യമായിട്ടായിരുന്നു അവൾ അലിഫിനെ അങ്ങനെ കാണുന്നെ.... ഈ ലോകത്തിൽ ഉള്ള മുഴുവൻ കലിപ്പും ഇപ്പൊ അവന്റെ ദേഹത്തു ആണെന്ന് പോലും അവൾ സംശയിച്ചു പോയി.... മുന്നിലേക്ക് തൂങ്ങി കിടന്നിരുന്ന അവന്റെ മുടിയിഴകൾ വരെ ദേഷ്യത്തിൽ വിറക്കുകയായിരുന്നു....ആ ഇളം നീല മിഴികളിൽ ചോര കലർന്നതിന്റെ കൂടെ തീ പാറുന്നത് അവൾ കണ്ടു....കയ്യിലെ സിൽവർ ചങ്ങല പേശികൾ വലിഞ്ഞു മുറുകിയത് കാരണം ഇപ്പൊ പൊട്ടും എന്ന രീതിയിൽ ആണ്....മുഷ്ടി ചുരുട്ടി പിടിച്ചതിന്റെ ശക്തിയിൽ ചെറു വിരലിലെ മോതിരം കയ്യിൽ അമർന്നു ചോര വരുന്നത് കണ്ടതും അവൾ തീ പാറുന്ന അവന്റെ മുഖത്തേക്ക് നോക്കി.... പക്ഷെ അവന്റെ നോട്ടം മുഴുവൻ ഞെട്ടി നിൽക്കുന്ന ധ്യാനിൽ ആയിരുന്നു.... അടുത്ത സെക്കൻഡിൽ ചുരുട്ടി പിടിച്ച അലിഫിന്റെ മുഷ്ടി ശക്തിയിൽ ധ്യാനിന്റെ കവിളിൽ പതിഞ്ഞതും അവനിൽ നിന്ന് വല്ലാത്ത ഒരു നിലവിളി ഉയർന്നു.... വീണു കിടക്കുന്ന ധ്യാനിനെ ഷർട്ടിൽ പിടിച്ചു എണീപ്പിച്ചു അലിഫ് തന്റെ നേരെ നിർത്തിയതും ധ്യാൻ രൂക്ഷമായി അവനെ നോക്കി.... "ഇപ്പൊ കിട്ടിയത് നീ അവളോട് പറഞ്ഞതിന് ഉള്ളത് മാത്ര....എന്റെ പ്രണയം ആഴ്ന്നിറങ്ങുന്ന അവളെ കവിളിൽ നീ ഇപ്പൊ എന്റെ മുന്നിൽ വെച്ച് കൊടുത്തതിന് ഞാൻ തരാൻ പോവുന്നെ ഉള്ളു... അതിന് മുന്നേ നീ ഒന്ന് ഓർത്തോ.... *നേഹയും റിസിയും ശിവയും പ്ലാൻ ചെയ്തത് മാത്രേ നീ അറിഞ്ഞിട്ടുള്ളൂ.....അലിഫ് എന്താണ് പ്ലാൻ ചെയ്തതെന്ന് നീ അറിയാൻ പോവുന്നെ ഉള്ളു....* *ഈ ഗെയിമിലെ ഏറ്റവും വലിയ ട്വിസ്റ്റ്‌ എന്താണെന്ന് കേൾക്കണോ....നീയാണ് ആ പുന്നാര മോൻ സ്വീറ്റ് ഡെവിൾ എന്നത് എനിക്ക് അറിയാമായിരുന്നു.....* " ഉറച്ച ശബ്ദത്തിൽ അലിഫ് പറയുന്നത് കേട്ടതും ധ്യാൻ ഞെട്ടിയതിനെക്കാൾ കൂടുതൽ ശക്തിയിൽ നേഹയുടെ ഹൃദയത്തിൽ ഇടി വെട്ടി.....!! തുടരും..... നെക്സ്റ്റ് മറ്റന്നാളെ (May be...last part) @_binth_hussain #📙 നോവൽ
*hiS giRl_♡* *Part 26* *✍️fayi_ZA♡* "പടച്ച റബ്ബേ.... നിങ്ങളെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തേ.....?? " എവടെ.....!! ഞാൻ തൊണ്ട കാറി ചോദിച്ചിട്ട് ആരും റിപ്ലൈ തരുന്നില്ല..... നേഹ ആണേൽ കൈ രണ്ടും മാറിൽ കെട്ടി എന്നെത്തന്നെ ഉറ്റു നോക്കാണ്.... അലിഫ് ആണേൽ കണ്ണിന് മുകളിൽ നിന്ന് ഗ്ലാസ്‌ മുന്നോട്ട് വീണ മുടിയിഴകളെ അടക്കി നിർത്താൻ വേണ്ടി കയറ്റി വെച്ചു.... ശോ ഈ സെക്കൻ എന്റെ കണ്ട്രോൾ കളയും.... റിസി ആണേൽ എന്നെ കണ്ട് ഷോക്ക് അടിച്ച കാക്കന്റെ തലയിൽ തേങ്ങ വീണ പോസിൽ നിക്കുന്നുണ്ട്.... പ്യാവം..... പിന്നെ നമ്മടെ മുത്ത് ശിവ എന്നെ കടിച് കീറാൻ ഉള്ള ദേഷ്യത്തിൽ നിക്കുന്നുണ്ട്..... ഈൗ.....ഞാൻ എല്ലാർക്കും നല്ല അടിപൊളി ആയിട്ട് തന്നെ ഇളിച്ചു കൊടുത്തു.....🙈 "മുത്തേ അലിഫെ.... ഇങ്ങോട്ട് വന്നത് കൊണ്ട് ഇന്ന് ഞാൻ നിനക്ക് കോപികൊ വാങ്ങിത്തരും....." അവിഞ്ഞ ഡയലോഗും അടിച്ചു ശിവ എന്റെ നേരെ ഒരു വരവ് ആയിരുന്നു.... "നിന്നെ ഞാൻ കഴിഞ്ഞ ജന്മത്തിൽ തേച്ചതാണോടി....?? " "പിന്നേം പിന്നേം അത് തന്നെ പറയല്ലേ..... " "ടി കുരിപ്പേ....എന്നെ എന്തിനാ ഇവരെ ഇടയിൽ ഇങ്ങനെ നിർത്തിയെക്കുന്നെ.....??!! " "എല്ലാത്തിനും അതിന്റെതായ സമയം ഇല്ലേ ദാസാ....." എന്നും പറഞ്ഞു ഞാൻ അവന്റെ താടി പിടിക്കാൻ പോയതും അവൻ മുഖം ബാക്കിലേക്ക് കൊണ്ട് പോയി.... "അയ്യേ....ഡോണ്ട് ടച്ച്‌ മി...ഞാൻ അത്തരക്കാരൻ നഹി ഹേ....!!" അവന്റെ എക്സ്പ്രശൻസ് ഒക്കെ കണ്ട് ഞാൻ അവനെ നോക്കി പല്ല് കടിച്ചു....അപ്പൊ അവൻ ഇളിച്ചു തന്നതും ഞാൻ പുച്ഛിച്ചു കൊണ്ട് അലിഫിന്റെ നേരെ തിരിഞ്ഞു.... "Happy birtday dear...." എന്നും പറഞ്ഞു ഇളിച്ചോണ്ട് ഞാൻ കൈ നീട്ടിയതും ആ കുരിപ്പ് നേഹ പെട്ടെന്ന് എനിക്ക് കൈ തന്നു... ഞാൻ അവളെ നോക്കി കണ്ണുരുട്ടിയപ്പോ അവൾ അതിനേക്കാൾ ഇരട്ടിയിൽ ഇങ്ങോട്ട് ഉരുട്ടി കാണിക്കാ.... "അല്ല....എന്താപ്പോ പ്രശ്നം....?? " "നിന്റെ മോന്ത നോക്കി ഒന്ന് തരട്ടെ....ആ നിര തെറ്റിയ പല്ല് എടുത്ത് തരാം....അപ്പൊ മനസിലായിക്കോളും....." അവൾ പറയുന്നത് കേട്ട് ഞാൻ പെട്ടെന്ന് ശിവന്റെ അടുത്തേക്ക് നീങ്ങി നിന്നു... "ഡോണ്ടൂ ഡോണ്ടൂ....പല്ലാണ് എന്റെ മെയിൻ.... എനിക്ക് ഇനിയും ഇളിച്ചോണ്ട് കൊറേ സെൽഫി ഒക്കെ എടുക്കാൻ ഉള്ളതാ..... പിന്നെ നിനക്ക് എന്നതാ പ്രശ്നം കൊച്ചേ.... നിനക്ക് നല്ല മണി പോലുള്ള സെക്കനെ തന്നില്ലേ ഞാൻ..... " അതിനും അവൾ എന്നെ നോക്കി പേടിപ്പിക്കാ..... "അതേയ്....ശിവയോട് പറഞ്ഞത് തന്നെ വീണ്ടും പറയാ.... എല്ലാത്തിനും സമയം ഉണ്ട്.... ആ സമയം ആയെന്ന് കൂട്ടിക്കോ.... വേണേൽ ഒരു ടിപ് തരാം.... വരാനുള്ളത് എന്താണോ അത് നിന്നെ തേടി വരുന്നതിനെക്കാൾ എന്ത് കൊണ്ടും നല്ലത് നീ അതിനെ തേടി പോവുന്നത് ആവും..... അങ്ങനെയാണേൽ.... കാര്യങ്ങൾ കുറച്ച് കൂടെ ഇന്ട്രെസ്റ്റിങ് ആയേക്കാം.... " കൈ രണ്ടും മാറിൽ കെട്ടി ഞാനത് പറഞ്ഞതും നെറ്റി ചുളിച്ചു നിന്നിരുന്ന അവൾ പെട്ടെന്ന് എന്തോ ഓർമ്മ വന്ന പോലെ എന്നെ നോക്കിയതും ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... "അല്ല.... ഞങ്ങളെ അകത്തേക്ക് ഒന്നും വിളിക്കുന്നില്ലേ.....?? " അതുവരെ സൈലന്റ് ആയി നിന്നിരുന്ന അലിഫ് എന്തോ വിഷയം മാറ്റാൻ എന്നോണം ചോദിച്ചതും ഞാൻ അവനെ ഒരു നോട്ടം നോക്കി..... "നിങ്ങക്കൊക്കെ ഞാൻ നേരാവണ്ണം ജീവിക്കുന്നത് പിടിക്കുന്നില്ല ല്ലേ.... എന്നാണാവോ ഉമ്മച്ചി എന്നെ ഒലക്ക എടുത്ത് അടിക്കുന്നെ.....!! " "അത് നിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ..... " "അയ്യെടാ.... നിങ്ങൾ പോയെ.... എനിക്ക് പണി ഉണ്ട്....." "എന്ത് പണി.....?? " ശിവ പിന്നേം ചോദിച്ചതും ഞാൻ അവനെ നോക്കി ഇളിച്ചു കൊടുത്തു.... "ദേ നമ്മടെ ഹീറോക്ക് ഇങ്ങോട്ട് വന്നതൊന്നും ഇഷ്ടായിട്ടില്ലട്ടാ.... " ഞാൻ അത് പറഞ്ഞതും മൂന്നാളും അവനെ നോക്കിയതും അതുവരെ കാറിൽ ചാരി നിന്ന് ഫോണിൽ തോണ്ടിയിരുന്ന അവൻ മുഖം ഉയർത്തി എന്നെ ഒരു നോട്ടം നോക്കി.... ആ നോട്ടത്തിന്റെ അർത്ഥം മനസിലായ പോലെ എന്റെ ചുണ്ടിൽ ഒരു പ്രത്യേക തരം ചിരി വിരിഞ്ഞു..... "എല്ലാം ഞാൻ ഓക്കേ ആക്കി തരാം.... ഇനി അധികം വെച്ച് താമസിപ്പിക്കുന്നില്ല.... " "എന്റെ കാര്യം.....?? " എന്നും പറഞ്ഞു ശിവ ചിണുങ്ങാൻ തുടങ്ങി.... "ദേ നോക്ക് മുത്തേ....നിനക്ക് നല്ല മണി മണി പോലുള്ള പെണ്ണിനെ ഞാൻ തരാം...." "എന്നാ നിനക്ക് നല്ലത്....അല്ലേൽ ഞാൻ നിന്നെ കൊന്ന് ജയിലിൽ പോവും....." "നോനോ....അപ്പൊ എന്റെ ഉമ്മച്ചിക്കും വാപ്പച്ചിക്കും തങ്കക്കുടം പോലുള്ള എന്നെ നഷ്ടമാവൂലെ....പിന്നെ എവിടെയോ ഉള്ള എന്റെ സെക്കൻ വിധവൻ ആവൂലെ...." "ഇതെന്തൊരു ദുരന്തം ആണ് റബ്ബേ....ആങ്ങള വന്നേ നമക്ക് പോവാം....." ഞാനത് പറഞ്ഞതും നേഹ എന്നെ അടിമുടി നോക്കിയിട്ട് അത് പറഞ്ഞതും എല്ലാം തിരിഞ്ഞ് നടന്ന് കാറിൽ കേറി.... "പിന്നെ നേഹാ..... " ഞാൻ വിളിച്ചതും ഡോർ തുറന്ന് കേറാൻ നിന്ന അവൾ തിരിഞ്ഞ് എന്നെ നോക്കി... "ഐ തിങ്ക്..... ബാംഗ്ലൂർ ഈസ്‌ എ ഗുഡ് പ്ലേസ്.... അല്ലെ.....?? " ആ ചോദ്യം മനസിലായിട്ടില്ല എന്ന് അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു.... വഴിയേ മനസിലാവും മുത്തേ..... 😉 അവർക്ക് ഒരു റ്റാറ്റാ ഒക്കെ കൊടുത്ത് മനസ്സിൽ പലതും കണക്ക് കൂട്ടി തിരിച്ചു മുറ്റത്തേക്ക് വന്നു വിരിഞ്ഞു നിക്കുന്ന ഉമ്മച്ചീന്റെ പുന്നാര പൂക്കൾക്ക് ഒരു ലോഡ് പുച്ഛവും കൊടുത്ത് ഞാൻ അകത്തേക്ക് കയറി..... അപ്പൊ ഈ ഗെയിം അവസാനിപ്പിക്കാൻ സമയമായി......!! ♡ ♡ ♡ "അധികം ലേറ്റ് ആവല്ലേ....എനിക്ക് ഒന്ന് പുറത്ത് പോവണമായിരുന്നു..... " സിറ്റ്ഔട്ടിൽ വീൽചെയറിൽ ഇരിക്കുന്ന ഉമ്മിന്റെ അടുത്ത് നിന്ന് പുറത്ത് ജിപ്സിയിൽ കേറി ഇരുന്ന അവനെ നോക്കി അവൾ പറഞ്ഞതും അവൻ തല ചെരിച്ചു അവളെ നോക്കി.... "നീ കാർ എടുത്തോ....!! " "അല്ല... നീയും വേണം.... ബർത്ഡേ ആണെന്ന് വെച്ച് ലേറ്റ് ആവണ്ട..... " അതിന് അവൻ അവളെ ഒന്ന് ഇരുത്തി നോക്കി ജിപ്സി സ്റ്റാർട്ട്‌ ചെയ്ത് ഇടിമുഴക്കത്തോടെ ഗേറ്റ് കടന്നു.... അപ്പൊത്തന്നെ അവളുടെ കണ്ണുകൾ ഗേറ്റിൽ നിന്നും ഉമ്മിയിലേക്ക് നീണ്ടു.... മനസ്സിൽ പലതും കണക്കു കൂട്ടി ഒരു നെടുവീർപ്പിട്ടു കൊണ്ട് അവൾ മെല്ലെ ഉമ്മിന്റെ അടുത്തുള്ള ചെയറിൽ ഇരുന്നതും ഉമ്മി അവളെ ഉറ്റു നോക്കി.... "കിഷോർ അങ്കിളിനു വിളിച്ചിരുന്നു ഞാൻ.... " ആ പേര് കേട്ടതും ഉമ്മിയിൽ ഒരു ഞെട്ടൽ ഉണ്ടായി..... അവൾ പറയാൻ പോവുന്നത് എന്താണെന്ന് മനസിലാക്കി അവർ നോട്ടം എങ്ങോട്ടോ മാറ്റി... "നമ്മടെ കമ്പനി നല്ല നഷ്ടത്തിൽ ആണ്.... കോടികൾ കാണാതെ ആവുന്നുണ്ട്..... കൂടാതെ പിന്നണിയിൽ ഡ്രഗ്ഗ് ബിസിനസ്‌ കൂടെ ഉണ്ടെന്നാ കിഷോർ അങ്കിൾ പറഞ്ഞെ..... " അവളും എങ്ങോട്ടോ നോക്കി മെല്ലെ പറഞ്ഞു കൊണ്ട് തല ചെരിച്ചു ഉമ്മിയെ നോക്കി.... ആ മുഖത്തു യാതൊരു ഭാവ വിത്യാസവും ഇല്ലായിരുന്നു.... "ഇതിനെല്ലാം കാരണക്കാരൻ ആയ മറഞ്ഞിരിക്കുന്ന ആ ശത്രു ആരാണെന്ന് ആരെക്കാളും നന്നായി ഉമ്മിക്ക് അറിയാമെന്നു എനിക്കറിയാം...... " വളരെ ശാന്തമായി തന്നെയാണ് അവൾ അത് പറഞ്ഞത് എങ്കിലും ഉമ്മിയുടെ മുഖത്തു വലിയൊരു ഞെട്ടൽ തെളിഞ്ഞു..... ഹാർട്ട്‌ ബീറ്റ് ഉയർന്നു പൊങ്ങി.... "എനിക്കറിയാം ഉമ്മി ആരെയോ നന്നായി പേടിക്കുന്നുണ്ട്.... കള്ളൻ കപ്പലിൽ തന്നെയാണെന്നും അറിയാം.... അറിയാത്തത് അത് ആരാണെന്ന് മാത്രാ...... " ആ മുഖത്തു വരുന്ന ഭാവ വിത്യാസങ്ങൾ അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.... ആ കണ്ണുകൾ നിറഞ്ഞ് വരുന്നതും വിരലുകൾ വിറയ്ക്കുന്നതും അവൾ കണ്ടു..... "എന്തിനാ ഉമ്മി എല്ലാം ഇങ്ങനെ മറച്ചു വെക്കുന്നെ.... ഇനിയും വൈകിയാൽ എന്തൊക്കെയാ നഷ്ടപ്പെടുന്നെ എന്ന് ഊഹിക്കാൻ പോലും പറ്റില്ല..... ഉമ്മിയെ കൊല്ലാനും നമ്മടെ കമ്പനി തകർക്കാനും ശ്രമിക്കുന്ന ആ ആൾ തന്നെയാണോ ഡാഡ്നെ പ്ലാൻ ചെയ്ത് കൊന്നത് എന്ന് പോലും എനിക്ക് സംശ.... " " *നിർത്ത്* " അവളെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ കണ്ണുകൾ രണ്ടും ഇറുക്കി ചിമ്മി ഉമ്മി അലറിയതും അവൾ വല്ലാത്തൊരു ഭാവത്തോടെ ആ മുഖത്തേക്ക് നോക്കി..... "എനിക്ക് ഒന്ന് ഒറ്റക്ക് ഇരിക്കണം..... " കണ്ണുകൾ വലിച്ചു തുറന്ന് കണ്ണുനീർ കവിളിൽ ഏറ്റു വാങ്ങി അവളെ നോക്കാതെ ഉമ്മി പറഞ്ഞതും അവളെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു..... അവൾ മെല്ലെ എണീറ്റ് ഉമ്മിയെ നോക്കി.... "ഞാൻ.... സോറി ഉമ്മി.... നിങ്ങളെ കാര്യത്തിൽ ഞാൻ അനാവശ്യമായി ഇടപെടുകയാണെന്ന് വിചാരിക്കരുത്.... എനിക്കും ഉണ്ട് പ്രോബ്ലെംസ്.... എന്തോ... അത് തീർക്കുന്നതിന് മുന്നേ.... നമ്മളെ ഫാമിലി സേഫ് ആക്കണം എന്ന് വെച്ചിട്ടാ..... ഞാൻ.... ഇഷ്ടായില്ല എങ്കി.... സോറി.... " എങ്ങനെയോ അത്രയും പറഞ്ഞു ഒപ്പിച് അവൾ മുന്നോട്ട് നടന്നതും പെട്ടെന്ന് അവളെ കൈതണ്ടയിൽ പിടി വീണു.... അവൾ ഞെട്ടി തരിച്ചു കൊണ്ട് വിടർന്നു വന്ന മിഴികളോടെ ഉമ്മിന്റെ കയ്യിൽ നോക്കി.... "ഉമ്മി..... കൈ..... " വിശ്വസിക്കാൻ കഴിയാതെ അവൾ അവിടെ മുട്ട് കുത്തി ഇരുന്നതും നിറഞ്ഞ് ഒഴുകുന്ന കണ്ണുകളോടെ ഉമ്മി അവളെ ഒന്ന് നോക്കി.... ആ നോട്ടത്തിൽ നീറി പുകയുന്ന ഒരുപാട് വേദനകൾ കലങ്ങി മറിയുന്നത് അവൾ കാണുന്നുണ്ടായിരുന്നു.... "ഞാൻ പറയാം മോളെ..... എനിക്ക്.... എനിക്ക് അറിയാം.... ആരാ ഇതിന്റെ ഒക്കെ പിന്നിൽ എന്ന് എനിക്ക് അറിയാം..... " ശ്വാസം വലിച്ചു വിട്ട് കൊണ്ട് ഉമ്മി പറഞ്ഞതും ആ കണ്ണുകളിൽ വേദന മാറി പക എരിയുന്നത് അവൾ അറിഞ്ഞു..... "എല്ലാത്തിനും..... എല്ലാത്തിനും പിന്നിൽ ആ ചെകുത്താൻ ആണ്..... മനുഷ്യ ബന്ധത്തിന്റെ വില അറിയാത്ത ആ നാറി.....!! " ഉമ്മിയുടെ കൈ അവളെ കയ്യിൽ പിടി മുറുകുന്നതിന്റെ കൂടെ ശ്വാസം വലിച്ചു വിട്ട് ഹാർട്ട്‌ ബീറ്റ് കൂടുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.... അത് ആരാണെന്ന് അറിയാൻ എന്നോണം അവളുടെ കണ്ണുകൾ വല്ലാതെ വിടർന്നു..... ♡ ♡ ♡ "ഇതെങ്ങോട്ടാ നേഹ പോകുന്നെ.... കുറെ നേരമായി ഞാൻ രണ്ട് പേരോടും മാറി മാറി ചോദിക്കുന്നു..... മമ്മ എങ്കിലും ഒന്ന് പറ..... " അവൻ കലിപ്പ് ആവുന്നത് കണ്ടില്ലെന്ന് നടിച്ചു ഉമ്മി പുറത്തേക്ക് നോക്കി ഇരിക്കുന്നത് തുടർന്നതും അവളും അതൊന്നും മൈന്റ് ചെയ്യാതെ ഡ്രൈവിംഗ് തുടർന്നു..... "നേഹാ.... നീ വണ്ടി നിർത്തിക്കെ.... മതി... ഞാനില്ല... ഐ സെ സ്റ്റോപ്പ്‌ ദ കാർ..... " ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അവൻ അലറിയതും അവളെ കാൽ ബ്രൈകിൽ അമർന്നതും മുന്നോട്ട് ആഞ്ഞു പോയി തിരിച്ചു സീറ്റിൽ തന്നെ വന്നു തട്ടിയ അവൻ അവളെ രൂക്ഷമായി നോക്കി..... അതും നോക്കാൻ നിക്കാതെ സീറ്റ് ബെൽറ്റ്‌ ഊരി മാറ്റി ഡോർ തുറന്ന് ഇറങ്ങി അവൾ ഡോർ വലിച്ചു അടച്ചതും അവൻ പല്ല് ഞെരിച്ചു കൊണ്ട് മുന്നിൽ ഉയർന്നു നിൽക്കുന്ന ആ വലിയ രണ്ട് നില വീടിലേക്ക് നോക്കി കൊണ്ട് ഡോർ തുറന്ന് ഇറങ്ങി.... "ഇതേതാ സ്ഥലം....?? " അവൻ ആ വീട് ഒന്നൂടെ നോക്കി അവളെ നേരെ തിരിഞ്ഞ് ചോദിച്ചു എങ്കിലും അവൾ മൗനം വെടിയാതെ ബാക്കിലെ ഡോർ തുറന്നു ഉമ്മിയെ പിടിച്ചു ഇറക്കാൻ നിന്നതും കീഴ്ചുണ്ട് കടിച് അവൻ ഉമ്മിയെ എടുത്ത് വീൽചെയറിൽ ഇരുത്തി വീണ്ടും അവളെ നേരെ തിരിഞ്ഞു... "നിനക്കെന്താ നേഹ നാവ് ഇല്ലേ.... ഇത് ആരെ വീടാടി....?? " "എന്റെ വീടാ ഇത്.....!! " അവന്റെ ചോദ്യത്തിന് ഉറച്ച ശബ്ദത്തിൽ ഉമ്മി മറുപടി പറഞ്ഞതും അവൻ ഞെട്ടി തരിച്ചു *വാട്ട്‌...??* എന്ന് അലറി.... "നീ കേട്ടില്ലേ.... നിന്റെ മമ്മയായ ഞാൻ ജനിച്ചു വളർന്ന വീട് പൊളിച്ചു മാറ്റി അതിന് പകരം എന്റെ ഉപ്പ വെച്ച വീടാണ് ഇത്.....!! " അതും കൂടി കേട്ടതും അവന്റെ ഇളം നീല മിഴികൾ ഒന്ന് ഇടുങ്ങി.... വർധിച്ചു വരുന്ന ദേഷ്യത്തെ കൈ മുഷ്ടി ചുരുട്ടി പിടിച്ചു നിയന്ത്രിച്ചു കൊണ്ട് അവൻ അവളെ ഒന്ന് നോക്കി.... അവൾ ഒരു കൂസലും ഇല്ലാതെ ഒരേ നിർത്തം ആണ്.... പക്ഷെ മുഖത്തു തികച്ചും ഗൗരവം മാത്രം.... "ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ.... ഇറങ്ങി പോന്നതല്ലേ മമ്മ.... മമ്മയെ വേണ്ടാത്തവരെ കാണാൻ എന്തിനാ മമ്മ ശ്രമിക്കുന്നെ.....?? " "ഹാനു.... നീ ഇപ്പൊ ഒന്നും പറയാതെ എന്റെ കൂടെ വാ.... എത്ര എന്നെ വേണ്ടാത്തവർ ആണെന്ന് പറഞ്ഞാലും അകത്തുള്ളത് എനിക്ക് ജന്മം നൽകിയ ഉപ്പയും ഉമ്മയും കൂടപ്പിറപ്പുകൾ ആയ ഇക്കാക്കമാരും ആണ്..... " "സൊ....?? അങ്ങോട്ട് ചെന്ന് അവരെ ആട്ടും തൂപ്പും കേൾക്കണം എന്നാണോ.... നോ നെവർ.... ഇതിന് കൂട്ട് നിന്നാൽ എന്റെ ഡാഡ് എന്നോട് പൊറുക്കില്ല..... ഒന്നും വേണ്ട.... ലെറ്റ്സ്‌ ഗോ.... " എന്നും പറഞ്ഞു അവൻ ഉമ്മിയെ എടുക്കാൻ നിന്നതും ഉമ്മി അവന്റെ കയ്യിൽ പിടിയിട്ടു... അവൻ ഞെട്ടി കൊണ്ട് ഉമ്മിന്റെ കയ്യിൽ നോക്കി മുഖത്തേക്ക് നോക്കിയതും ഉമ്മിന്റെ മുഖത്തു ദേഷ്യം നിറഞ്ഞു നിൽക്കുന്നത് കണ്ടു.... "ഇത്രയും കാലം ഞാൻ പറയുന്നതൊന്നും കഷ്ടപ്പെട്ട് അനുസരിക്കേണ്ട ഗതികേട് നിനക്ക് വന്നിട്ടില്ല ഹാനു.... ഇപ്പൊ ഞാൻ പറയുന്നത് നീ അനുസരിക്കണം..... മിണ്ടാതെ കൂടെ വാ..... " "മമ്മാ..... " "ഹാനു.... നിനക്ക് ഞാൻ പറയുന്നത് അനുസരിക്കാൻ കഴിയില്ലേ......?? " അവനെ ഒന്നും പറയാൻ സമ്മതിക്കാതെ ഉറച്ച ശബ്ദത്തിൽ ഉമ്മി അത് ചോദിച്ചതും അവൻ പല്ല് കടിച് പിടിച്ചു രണ്ട് കൈ കൊണ്ട് മുടിയിൽ വേഗത്തിൽ തലോടി കൊണ്ട് എങ്ങോട്ടോ നോക്കി നിന്നു..... അതൊന്നും ശ്രദ്ധിക്കാൻ നിക്കാതെ നേഹ വീൽചെയറിൽ പിടിച്ചു മുന്നോട്ട് നടന്നതും നിലത്തു ഒന്ന് അമർത്തി ചവിട്ടി അവൻ പിന്നാലെ നടന്നു..... ഗേറ്റ് കടന്ന് മുറ്റത്തേക്ക് കടന്നപ്പോ തന്നെ ഗേറ്റ് തുറക്കുന്ന സൗണ്ട് കേട്ട് അകത്തു നിന്ന് പ്രായം കൂടിയ ഒരു സ്ത്രീ പുറത്തേക്ക് വന്നു.... "ഉ....മ്മ..." വിതുമ്പുന്ന ചുണ്ടുകളോടെ ഉമ്മി മൊഴിഞ്ഞതും നെഞ്ചിൽ കൈ വെച്ച് തരിച്ചു നിക്കുന്ന അവരിൽ നിന്ന് *മോളെ* എന്നുള്ള ഒരു നിലവിളി ഉയർന്നു.... അതിന്റെ കൂടെ തന്നെ ഉറക്കാത്ത കാലടികളുമായി അവർ വേഗത്തിൽ മുറ്റത്തേക്ക് ഇറങ്ങി ഉമ്മിയുടെ തൊട്ട് മുന്നിൽ നിന്ന് തലയിൽ ഇട്ടിരുന്ന തട്ടത്തിന്റെ തലപ്പ് കൊണ്ട് വായ പൊത്തി പിടിച്ചു പൊട്ടി കരയാൻ തുടങ്ങി.... "നസി....മോളെ....എന്ത് കോലാ ഇത് റബ്ബേ....നീ....മോളെ...." അത്രയും പറഞ്ഞു അവർ കുഴഞ്ഞു വീഴാൻ പോയപ്പോഴേക്കും ഉമ്മി കൈ നീട്ടിയതും അതേസമയം നേഹ അവരെ താങ്ങി പിടിച്ചു.... ഉമ്മിന്റെ കണ്ണുകൾ നിർത്താതെ ഒഴുകുന്നത് കണ്ടതും അലിഫ് ഒന്നും മിണ്ടാതെ ബഹളം കേട്ട് അകത്തു നിന്ന് ഇറങ്ങി വരുന്നവരിലേക്ക് നോട്ടം തെറ്റിച്ചു..... അകത്തു നിന്ന് ഇറങ്ങി വന്ന ഉമ്മിയുടെ രണ്ടാമത്തെ സഹോദരനും കൂടെ മൂന്ന് പേരുടെ ഭാര്യമാരും പുറത്തെ കാഴ്ച കണ്ട് ഞെട്ടി തരിച്ചു നിന്നു പോയി.... ആ ഷോക്കിലും അയാളുടെ മനസ്സിൽ ഏതോ ഒരുത്തൻ വന്നു വിളിച്ചപ്പോ വളർത്തി വലുതാക്കിയവരെ ഒക്കെ ഇട്ടിട്ട് പോയ പെങ്ങളോടുള്ള ദേഷ്യം ഉയർന്നു വന്നു....ഉടുത്തിരുന്ന മുണ്ടിന്റെ തല കയ്യിൽ മുറുക്കി അയാൾ പുറത്തേക്ക് ഇറങ്ങി വന്നു.... "ആരോട് ചോദിച്ചിട്ടാ ഇങ്ങോട്ട് കേറിയേ.....??!! " "ചെ..റിക്കാ....." അയാളുടെ അലർച്ച ഒന്നും കേൾക്കാതെ ഉമ്മി വിതുമ്പി കൊണ്ട് വിളിച്ചതും ഒരുനിമിഷം കണ്ണുകൾ ഇറുക്കി ചിമ്മി അയാൾ വേഗത്തിൽ വന്നു ഉമ്മിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് ആ മുഖം കൈകളിൽ എടുത്ത് *നസി* എന്നും വിളിച്ചു പൊട്ടിക്കരയാൻ തുടങ്ങി.... താഴെയും തറയിലും വെക്കാതെ നെഞ്ചിൽ ഇട്ട് കൊണ്ട് നടന്ന പെങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും ആ വിളിയും മതിയായിരുന്നു ഹൃദയം നിറയെ കുഞ്ഞു പെങ്ങളോടുള്ള സ്നേഹം നിറച് വെച്ച ആ മനസ്സ് അലിയാൻ..... "വല്ലിക്കയും....കുഞ്ഞിക്കയും...." കുറച്ച് നേരത്തെ അവരെ വികാരബരിദമായ മുഹൂർത്തങ്ങൾ ഒക്കെ കഴിഞ്ഞ് ഉമ്മി ചോദിച്ചതും അയാൾ ഒന്ന് പുഞ്ചിരിച്ചു.... "ഖത്തറിൽ ആണ് രണ്ടാളും...." "ഉപ്പ....?? " മടിച്ചു മടിച്ചു ആണേലും ഉമ്മി ചോദിച്ചതും നേഹ ചേർത്ത് പിടിച്ചു നിന്നിരുന്ന ഉമ്മയിൽ നിന്ന് ഒരു തേങ്ങൽ ഉയർന്നു.... "നിന്നെ ശപിച്ചത് കൊണ്ടാവും മോളെ....അനങ്ങാൻ പോലും കഴിയാതെ ഇപ്പൊ....." എന്നും പറഞ്ഞു അവർ പൊട്ടിക്കരഞ്ഞതും ഉമ്മി തല താഴ്ത്തി ചുണ്ടുകൾ കടിച്ചു പിടിച്ചു..... "നീ അകത്തേക്ക് വാ..... " എന്നും പറഞ്ഞു അയാൾ എണീറ്റതും ഉമ്മി തല ചെരിച്ചു അലിഫിനെയും നേഹയെയും ഒന്ന് നോക്കി..... അത് കണ്ട് അയാൾ മെല്ലെ അലിഫിന്റെ അടുത്തേക്ക് നടന്നു.... "എന്റെ നസിന്റെ മോൻ.... ഒന്ന് കൊഞ്ചിക്കാൻ പോലും എനിക്ക് പറ്റിയില്ലല്ലോ..... " എന്നും പറഞ്ഞു അയാൾ അവന്റെ കവിളിൽ തലോടി.... "ചെറിക്ക ഇപ്പൊ അവനെ കൊഞ്ചിക്കണ്ട.... ഇനിയിപ്പോ അവന്റെ കുഞ്ഞിനെ കൊഞ്ചിക്കാം.... " ഉമ്മി ചിരിച്ചോണ്ട് പറഞ്ഞതും അലിഫും നേഹയും ഒഴികെ എല്ലാരും ചിരിച്ചു.... നേഹ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.... അലിഫ് അവളെ തന്നെ നോക്കുകയായിരുന്നു.... കുറച്ച് നേരമായി അവളെ പെരുമാറ്റത്തിൽ ഉള്ള മാറ്റം....??!! "നിങ്ങളും വായോ..... " അവിടെയുള്ളതിൽ ഒരു സ്ത്രീ അവന്റെ കയ്യിൽ പിടിച്ചതും അവൻ ഞെട്ടി കൊണ്ട് അവളിൽ നിന്ന് നോട്ടം തെറ്റിച്ചു അവർ അകത്തേക്ക് കൊണ്ട് പോവുന്ന ഉമ്മിയെ ഒന്ന് നോക്കി.... "വേണ്ട ഇത്താ.... ഞങ്ങക്ക് ഒന്ന് പുറത്ത് പോവണം.... ഉമ്മി ഇവിടെ നിന്നോട്ടെ.... വരുമ്പോ പിക്ക് ചെയ്തോളാം..... " നേഹ ചുണ്ടിൽ പുഞ്ചിരി വരുത്തി പറഞ്ഞതും അലിഫ് അവളെ ഒന്ന് നോക്കി ഉമ്മിയെ നോക്കി.... "പോയി വാ രണ്ടാളും..... " ഒരു വിടർന്ന പുഞ്ചിരിയോടെ ഉമ്മി പറഞ്ഞതും അവൾ മുന്നോട്ട് ചെന്ന് ഉമ്മിന്റെ കവിളിൽ ചുംബിച്ചു.... "വരും......!! " മനസ്സിൽ പലതും കണക്കു കൂട്ടി അതും പറഞ്ഞു എല്ലാർക്കും ഒരു പുഞ്ചിരി സമ്മാനിച് അവൾ തിരിഞ്ഞ് നടന്നതും അവൻ ഉമ്മിയെ നോക്കി.... "മമ്മാ.....?? " അവൻ നെറ്റി ചുളിച്ചതും ഉമ്മി കണ്ണുകൾ കൊണ്ട് അവനെ അടുത്തേക്ക് വിളിച്ചതും അവൻ മെല്ലെ മുന്നോട്ട് ചെന്ന് ഉമ്മിയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.... ഉമ്മി അപ്പൊത്തന്നെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ തലോടി..... "പോയിട്ട് വായോ രണ്ടാളും.... ഒരു കാര്യം നീ എനിക്ക് വാക്ക് തരണം..... പോയ പോലെ നിങ്ങൾ രണ്ട് പേരും തിരിച്ചു വരുമെന്ന്.....!! " അവൻ ഒരുനിമിഷം ഒന്നും മിണ്ടിയില്ല.... മനസ്സിൽ പലതും കലങ്ങി മറിഞ്ഞു.... മെല്ലെ ഉമ്മിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു ആ നെറ്റിയിൽ ഒരുമ്മ കൊടുത്ത് അവൻ എഴുന്നേറ്റ് തിരിഞ്ഞ് നടന്നു..... ഗേറ്റ് കടന്ന് സ്റ്റാർട്ട്‌ ചെയ്ത കാറിന്റെ ഡോർ തുറക്കുന്നതിന് മുന്നേ സ്റ്റിയറിങ്ങിൽ കൈ വെച്ച് എങ്ങോട്ടോ നോക്കി നിൽക്കുന്ന അവളെ നോക്കി കയ്യിലെ സിൽവർ ചങ്ങല ഒന്ന് കയറ്റി വെച്ച് അവൻ ചെറു വിരലിലെ മോതിരം കൊണ്ട് മെല്ലെ താടിയിൽ ഉരസി.... ♡ ♡ ♡ "നേഹാ..... " ആകാശം ഇരുട്ടിനെ വരവേറ്റ് മണിക്കൂറുകൾ കഴിഞ്ഞ് ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഒറ്റപ്പെട്ട ഒരു റോഡിലേക്ക് കാർ തിരിഞ്ഞതും അത്രയും നേരം നിലനിന്നിരുന്ന മൗനത്തെ ഒഴിവാക്കി അവൻ മെല്ലെ വിളിച്ചതും അവൾ തല ചെരിച്ചു അവനെ നോക്കി.... "എനിക്കറിയാം.... നീ എന്തോ തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ടെന്ന്....!! " അവൻ അത് പറഞ്ഞു തീർന്നതും അവൾ പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി... തന്നെതന്നെ ഉറ്റു നോക്കുന്ന അവനെ ഒന്ന് നോക്കി അവൾ സൈഡ് മിററിൽ കൂടി കുറച്ച് സമയമായി തങ്ങളെ ഫോളോ ചെയ്യുന്ന ആ ബ്ലാക്ക് കാർ കുറച്ച് പിറകിൽ ആയി നിർത്തിയത് കണ്ടതും സീറ്റ് ബെൽറ്റ്‌ ഊരി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി..... മുന്നിൽ പരന്നു കിടക്കുന്ന ബാംഗ്ലൂർ നഗരം ഇരുട്ടിന്റെ ഭംഗി കൂട്ടാൻ എന്നോണം തിളങ്ങുന്നത് റോഡ് സൈഡിൽ നിന്ന് നോക്കുന്നതിന്റെ കൂടെ അവൾ ഇടക്കണ്ണിട്ട് ആ കാറിലേക്കും നോക്കി എങ്കിലും എല്ലാം അവ്യക്തമായിരുന്നു..... "നേഹ.... എന്താ ഇവിടെ....?? " കാറിൽ നിന്ന് ഇറങ്ങി അവൻ അവളെ അടുത്തേക്ക് വന്നു ചുറ്റും നോക്കി..... "ഒന്നുല്ല.... ചുമ്മാ..... " പക്ഷെ അപ്പോഴേക്കും അവന്റെ കണ്ണിൽ ദൂരെ നിർതിയിട്ട ആ കാർ ഉടക്കിയിരുന്നു.... പെട്ടെന്ന് തന്നെ അവന്റെ കണ്ണ് ഒന്ന് ഇടുങ്ങി.... അവൻ അവളെ നോക്കി എങ്കിലും അവൾ എങ്ങോട്ടോ നോക്കി മാറിൽ കൈ കെട്ടി നിൽക്കുകയായിരുന്നു.... "നീ വന്നേ.... പോവാം..... " അത് കേട്ടതും അവൾ തല ചെരിച്ചു അവനെ നോക്കി നെറ്റി ചുളിച്ചു.... "നിന്ന് ആക്ഷൻ കാണിക്കാതെ വന്നേ..... " "അതെന്താ ഇവിടെ നിന്നാൽ....?? " പുരികം പൊക്കി അവൾ ചോദിച്ചതും നിമിഷങ്ങൾ കൊണ്ട് അവന് കലിപ്പ് കയറി.... "നേഹാ നീ വന്നു കാറിൽ കേറ്... " "പറ്റില്ല.... " " *നിന്നോട് ഞാൻ കേറാനാ പറഞ്ഞെ....* " "ഇല്ല... കേറില്ല..... എപ്പോഴും നീ പറയുന്നത് മാത്രം അനുസരിച്ച പോരല്ലോ.... എനിക്കിവിടെ കുറച്ചു നേരം കൂടി നിക്കണം..... " അവൻ അലറിയതും അവളും ദേഷ്യത്തിൽ ഉറക്കെ പറഞ്ഞു... "ഡീ... നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട.... എന്റെ കയ്യിന്ന് മേടിക്കും നീ.... ഇനി ആ ഇടത്തെ കവിളിൽ ആയിരിക്കും കിട്ടാ..... പൊള്ളിയ ആ ഭാഗത്തു ഒന്ന് തന്നാ നീ സ്വർഗം കാണും..... " അവൻ അവളെ നേരെ ചൂണ്ടി കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ചു പറഞ്ഞതും അവൾ കലിപ്പിൽ ഒന്നൂടെ അവന്റെ മുന്നിലേക്ക് നിന്നു.... "ആടാ.... തല്ല്.... ഇനി അവിടേം കൂടി അല്ലെ ബാക്കി ഉള്ളു.... എന്നിട്ട് എന്നെ അങ്ങ് കൊന്നേക്ക്.... അപ്പൊ നിനക്ക് സന്തോ..... " """" *..ട്ടെ..* """" അവൾ പറഞ്ഞു മുഴുവൻ ആക്കുന്നതിന് മുന്നേ പെട്ടെന്ന് അന്തരീക്ഷത്തിൽ മുഴങ്ങിയ വെടിയൊച്ചയുടെ കൂടെ അവൾ അടുത്ത സെക്കൻഡിൽ തന്റെ നെഞ്ചിലേക്ക് ചേർന്നത് അവൻ അറിഞ്ഞു.... അവന് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല.... വിടർന്നു നിൽക്കുന്ന അവളുടെ കാപ്പി മിഴികളിൽ കണ്ണുനീർ ഉരുണ്ടു കൂടുന്നത് അവൻ കണ്ടു.... അവൾ എന്തോ പറയാൻ വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു..... അത് തന്നെ വിളിക്കുകയാണെന്ന് അവന് മനസിലായി.... """" *..ട്ടെ..* """" വീണ്ടും ആ ശബ്ദം ഉയർന്നതും അവന്റെ ഷർട്ടിൽ ഒരു പിടിയോടെ അവൾ ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് ചേർന്നതും അവൻ അവളെ ചേർത്ത് പിടിച്ചു.... ആ കണ്ണുകളിൽ നിന്നും കണ്ണുനീർ കവിളിൽ പടർന്നതും മെല്ലെ അവളുടെ ഷർട്ടിൽ ഉള്ള പിടി അയയുന്നത് അവൻ അറിഞ്ഞു......  അവന് ഒന്നും മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല.... തൊണ്ട കുഴിയിൽ നിന്നും ഉമിനീര് പോലും ഇറങ്ങുന്നില്ലായിരുന്നു.... അവളുടെ ഇടുപ്പിൽ വെച്ച തന്റെ കയ്യിൽ നനവ് പടരുന്നത് അവൻ അറിഞ്ഞു.... വിടർന്നു നിൽക്കുന്ന ആ ഇളം നീല കണ്ണുകൾ ഒന്ന് ഇടുങ്ങി കൊണ്ട് അവൻ രക്തം പുരണ്ട തന്റെ കൈ കണ്മുന്നിൽ കൊണ്ടുവന്നു.... ഒരു തേങ്ങലോടെ അപ്പോഴേക്കും അവൾ നിലത്തേക്ക് ഊർന്നു വീണു.... ഒരു നിമിഷം.....!!! വീണു കിടക്കുന്ന അവളെ കണ്ടതും അവന്റെ സമനില തെറ്റുന്നത് പോലെ അവന് തോന്നി.... പക്ഷെ... ഒരു കാലടി പോലും മുന്നോട്ട് വന്നില്ല.... മുന്നിൽ നിന്നും ആ അട്ടഹാസം കേട്ട് തന്റെ ഇളം നീല കൃഷ്ണമണിയിൽ ചുവപ്പ് കലർത്തി കൊണ്ട് അവൻ മുന്നിലേക്ക് നോക്കി.... അവിടെ കയ്യിൽ തോക്കും പിടിച്ചു അവന്റെ മുന്നിൽ നിക്കുന്ന ആളെ കണ്ടതും തന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി അവന്.... *"!!!....റിസിൻ....!!!"* അവന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞതും പുച്ഛം കലർന്ന ഒരു അട്ടഹാസം അവിടെ ഉയർന്നു.... "ഓയ് ബ്രോ...റിസി മാത്രം അല്ല ഈ പാവം ശിവ കൂടി ഉണ്ടേ.... അയ്യോ എന്റെ പെങ്ങൾ കിടക്കുന്ന കിടപ്പ് കണ്ടോ....." റിസിയുടെ പിറകിൽ നിന്ന് മുന്നിലേക്ക് വന്ന ശിവ റിസിയുടെ തോളിൽ കൈ കയറ്റി വെച്ച് വീണു കിടക്കുന്ന നേഹയെ നോക്കി സഹതാപത്തോടെ പറഞ്ഞു കൊണ്ട് ചിരിക്കാൻ തുടങ്ങി.....കൂടെ റിസിയും..... തുടരും...... നെക്സ്റ്റ് മറ്റന്നാളെ❤️ @_binth_hussain #📙 നോവൽ
അലോ ഡിയറൂസ്....😁 ആരും പേടിക്കണ്ട ഞാൻ നാട് വിട്ടിട്ടില്ലാട്ടാ....🙈ഇച്ചിരി ബിസി ആയിപ്പോയി....എല്ലാരും ആകെ ബഹളം ആണെന്ന് അറിയാം....സ്റ്റോറിയുടെ കാര്യം പറയാൻ തന്നെയാ ഞാൻ വന്നേ.... സ്റ്റോറി ഇനി സംഭവബഹുലമായ ഒന്നോ രണ്ടോ പാർട്ടും കൂടിയേ ഉള്ളു...ട്ടോ ട്ടോ...💥😜അപ്പൊ അതിന്റെതായ കോൺസെൻട്രേഷൻ ഒക്കെ കിട്ടാൻ ഫ്രീ ആയിട്ട് ഇരുന്ന് എഴുതണം.... ബട്ട്‌...😁👉ദേ ഈ ബട്ട്‌ ആണല്ലേ പറ്റാത്തെ...എന്താ ചെയ്യാ എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല....+2 കംപ്ലീറ്റ് ആയെന്ന് പറയണമെങ്കിൽ ബാക്കി രണ്ട് എക്സാം കൂടി എഴുതാൻ ഉണ്ട്... ദാറ്റ്‌ റ്റു ബ്ലഡി ഫുൾസ് വ്യാഴം,, വെള്ളി ദിവസങ്ങളിൽ എന്നെ തേടി വരുന്നതാവും...😐ഇന്ഷാ അല്ലാഹ്... അപ്പൊ എക്സാം ആയോണ്ട് എഴുതാൻ ഒരു ഇത് ഇല്ല...ഫുൾ ടെൻഷൻ ആണ്....ആ സർ രണ്ട് വട്ടം ഒക്കെ വിളിച്ചു മനുഷ്യനെ പേടിപ്പിച്ചു...അറിയോ ങ്ങക്ക്...😭ഞാനാണേൽ നല്ല കുട്ടി ആയോണ്ട് അന്ന് കൊണ്ടുവന്ന് വെച്ചിട്ട് ഇപ്പോഴാണ് ബുക്ക്‌ പൊടി തട്ടി എടുക്കുന്നെ...ദാറ്റ്‌ പുവർ മി...👉😭😭 അപ്പൊ നെക്സ്റ്റ് ചോയ്ച്ചു ആരും ബഹളം വെക്കേണ്ട....ക്ലൈമാക്സ്‌ ഒക്കെ ആയോണ്ട് ശനിയാഴ്ച എനിക്ക് എഴുതാൻ ടൈം തന്ന് 😌ഐശ്വര്യം ആയിട്ട് ഞായറാഴ്ച പോസ്റ്റാം.... ഇങ്ങോട്ടൊന്നും പറയണ്ട...സെറ്റ്...💥 അപ്പൊ ഏതായാലും ഇനി കുറച്ച് ദിവസം വെറുപ്പിക്കാൻ ഞാൻ ഇല്ലാത്തോണ്ട് ഞാൻ കുറച്ച് അടിപൊളി എഴുത്തുകാരെ പരിചയപ്പെടുത്തി തരാം... @♡HiShu♡ ദേ ഇത് ന്റെ അനിയത്തിക്കുട്ടി ആണേ...മ്മടെ ഹിശുക്കുട്ടി...😍ഒരു ആവേശത്തിന് കേറി അനിയത്തി ആക്കിയതാ...ഇപ്പൊ ഒഴിയാബാധ ആയി പിന്നാലെ ഉണ്ട്...😝ചുമ്മാ...ഓൾ മ്മളെ മുത്താണ്...😘❣️ അവളെ മാത്രം അല്ല... ദേ ഇവരെ കൂടി സപ്പോർട്ട് ആക്കണേ... @Fichuzzz💞 @ ☆Lovely_Lights☆ @🖤Hilfa _🥀_ zulfath💙 @💞_fadhuu_💞❣ അപ്പൊ ബേം പോയി വായിച്ചു സപ്പോർട്ട് ചെയ്യ്....ഞാൻ ഞായറാഴ്ച ബരാം... ഒരു ബലിയ ബോംബും കൊണ്ട്...😉 (Nb:: പൊങ്കാല സ്വീകരിക്കുന്നതല്ല...🏃‍♀️) #📙 നോവൽ
*hiS giRl_♡* *Part 25* *✍️fayi_ZA♡* """ *.....നേഹാാാ.....* """ പെട്ടെന്ന് എന്തോ വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ടതും അവൻ കിതച്ചു കൊണ്ട് ഗാർഡനിലെ പൂൾ സൈഡിലേക്ക് ഓടി.... വെള്ളത്തിൽ ഓളങ്ങളും നിലാവിന്റെ പ്രതിബിംബവും മാത്രം കണ്ട് അവന്റെ ദേഷ്യം ഒന്നൂടെ കൂടി..... പെട്ടെന്ന് ബാക്കിൽ എന്തോ ശബ്ദം കേട്ടതും അവൻ വേഗത്തിൽ തിരിഞ്ഞു..... *""""💥.....HAPPY BIRTHDAY ALIF.....💥""""* ബലൂൺ പൊട്ടിയ ശബ്ദത്തോടൊപ്പം തന്റെ മുന്നിൽ നിന്ന് ചാടി കൊണ്ട് അലറി വിളിക്കുന്ന അവളെ കണ്ടതും അവന്റെ കൈ അവളുടെ വലതു കവിളിൽ ആഞ്ഞു പതിഞ്ഞു....!! "ഹാനു....." മമ്മന്റെ വിളി കേട്ടു എങ്കിലും അവന് കലിപ്പ് നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു.... അവൾ അത് പ്രതീക്ഷിച്ചത് ആയിരുന്നു.... എങ്കിലും കവിളിലെ പുകച്ചിലും തലയിലെ കൂക്കലും കാരണം അവൾ കവിളിൽ കൈ വെച്ച് തല താഴ്ത്തി നിന്നു.... വേദന കൊണ്ടാവണം നിമിഷനേരം കൊണ്ട് ആ കാപ്പി മിഴികൾ നിറഞ്ഞു വന്നു..... "നിനക്കെന്താടി പ്രാന്താണോ....?? " അവൻ അലറുകയായിരുന്നു.... അവൾ ഒന്നും മിണ്ടിയില്ല.... "ഹാനു..... എന്തിനാടാ അവളെ തല്ലിയെ.....?? " "പിന്നെ എന്താ വേണ്ടേ....?? ഞാൻ എത്ര ടെൻഷൻ അടിച്ചു എന്ന് അവൾക്ക് നന്നായിട്ട് അറിയാം.... ഒക്കെ കുട്ടിക്കളിയാ അവൾക്ക്.... മമ്മയും അവളെ കൂടെ കൂടിയോ....?? " അവന്റെ ശബ്ദം ഓരോ വാക്കിലും ഉയർന്നു വന്നു എന്നല്ലാതെ ദേഷ്യം കുറഞ്ഞില്ല... അവൻ നിന്ന് വിറക്കുകയായിരുന്നു..... "പാവാടാ മോൾ.... നിന്റെ ബർത്ഡേ ആണെന്ന് ഇന്ന് വൈകുന്നേരം ആണ് ഞാൻ പറഞ്ഞെ.... അപ്പൊത്തന്നെ ശിവക്ക് വിളിച്ചു ഈ കണ്ട സാധനങ്ങൾ ഒക്കെ വാങ്ങിപ്പിച്ചു.... എന്നിട്ട് കേക്ക് കിട്ടാഞ്ഞിട്ട് നീ ഉറങ്ങുന്നത് വരെ വെയിറ്റ് ചെയ്ത് അവൾ സ്വയം ഉണ്ടാക്കി നിനക്ക് ഒരു സർപ്രൈസ് തന്നതാ.... അതിന് അവളെ വേദനിപ്പിച്ചു.... " മമ്മ അത്രയും പറഞ്ഞു നിർത്തിയതും അവൾ മെല്ലെ കവിളിൽ നിന്നും കൈ എടുത്ത് മമ്മന്റെ അടുത്ത് ചെന്ന് വീൽചെയറിൽ പിടിച്ചു.... അവൻ ഒന്ന് ശ്വാസം വലിച്ചു വിട്ട് അവളെ നോക്കി എങ്കിലും അവൾ മുഖം താഴ്ത്തി ഒരേ നിർത്തം ആയിരുന്നു.... "ഇങ്ങ് വാ..... " അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു എങ്കിലും അവൾ അനങ്ങിയില്ല..... അത് കണ്ടതും അവന് വീണ്ടും ദേഷ്യം വന്നു.... "ഇങ്ങോട്ട് വാടി..... " അവൻ പെട്ടെന്ന് അലറിയതും അവളിൽ നിന്ന് ഞെട്ടലോട് കൂടി ഒരു തേങ്ങൽ ഉയർന്നു.... മമ്മ അപ്പൊത്തന്നെ അവനെ നോക്കി കണ്ണുരുട്ടി.... അവൾ മെല്ലെ ചെന്ന് അവന്റെ മുന്നിൽ നിന്നു.... "സോ...റി..." വേദന കാരണം കണ്ണുകൾ ഇറുക്കി അടച്ചു അവൾ മെല്ലെ മൊഴിഞ്ഞതും അവന് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.... മെല്ലെ കൈ നീട്ടി അവളെ കയ്യിൽ പിടിച്ചു വലിച്ചതും അനുസരണയുള്ള ഒരു പാവക്കുട്ടി പോലെ അവൾ അവന്റെ മേലിൽ തട്ടി നിന്നു.... അവൻ മെല്ലെ അവളെ താടിയിൽ പിടിച്ചു മുഖം ഉയർത്തി എങ്കിലും അവൾ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു... ചുവന്നു കല്ലിച്ചു നിക്കുന്ന അവളെ വലതു കവിൾ കണ്ടതും അവൻ മമ്മയെ ഒന്ന് നോക്കി.... നിറഞ്ഞൊഴുകുന്ന അവളെ മിഴികൾ കണ്ട് മമ്മയുടെ മിഴികളിൽ നനവ് പടർന്നിരുന്നു... അത്രയും എക്സൈറ്റ്മെന്റിൽ ഇതൊക്കെ ഒരുക്കിയിട്ട് അവൻ ഇങ്ങനെ പ്രതികരിച്ചത് അവളിൽ എത്രത്തോളം വിഷമം ഉണ്ടാക്കിയിട്ടുണ്ടാവും എന്ന് അവർക്ക് മനസിലാവുമായിരുന്നു... കൂടാതെ മുൻ‌കൂർ ആയി അവന്റെ കയ്യിന്ന് ഒന്ന് കിട്ടും എന്ന് അവൾ പറഞ്ഞതും മമ്മ ഓർത്തു.... അവൻ മെല്ലെ വിരൽ കൊണ്ട് അവിടെ ഒന്ന് തൊട്ടപ്പോഴേക്കും അവൾ ചുണ്ട് കടിച് പിടിച്ചു പെട്ടെന്ന് തല താഴ്ത്തി..... "സാരല്ല ടീ......പോട്ടെ... " അവൻ മെല്ലെ മൊഴിഞ്ഞതും അവൾ ഒരു കുഞ്ഞു തേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് വീണു രണ്ട് കൈ കൊണ്ടും അവനെ കുത്താനും നുള്ളാനും ഒക്കെ തുടങ്ങി.... അവൻ അവളെ കൈ രണ്ടും പിടിച്ചു വെച്ചതും അവൾ മുഖം ഉയർത്തി അവനെ നോക്കി.... ആ മുഖം കണ്ടതും അവന്റെ ഉള്ളിൽ ഒരു നീറ്റൽ വന്നു.... അവൻ അപ്പൊത്തന്നെ അവളെ നെറ്റിയിൽ അമർത്തി ചുംബിച്ചു... "ഹാപ്പി.... ബർത്ഡേ..... " അവൾ മെല്ലെ മൊഴിഞ്ഞതും അവൻ അവളെ ഇറുകെ പുണർന്നു മമ്മയെ നോക്കി.... ആ ചുണ്ടുകളിൽ ഒരു വിടർന്ന പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.... "എന്തൊരു തല്ലാടാ കൊരങ്ങാ.... " എന്നും പറഞ്ഞു അവൾ മെല്ലെ കവിളിൽ കൈ വെച്ച് എരിവ് വലിച്ചോണ്ട് അവനെ നോക്കി കണ്ണുരുട്ടി.... "നിനക്ക് അതൊന്നും തന്നാ പോരാ.... അവളെ ഒരു കോപ്പിലെ സർപ്രൈസ്.... " എന്നും പറഞ്ഞു അവൻ കൈമുട്ട് മടക്കി വീണ്ടും തല്ലാൻ ഓങ്ങിയതും അവൾ ഓടി മമ്മന്റെ അടുത്ത് ചെന്ന് മുട്ട് കുത്തി ഇരുന്നു... "ഇങ്ങനെ പോയാ എന്റെ മോളെ രണ്ട് കവിളും നീ ഒരുപോലെ ആക്കുമല്ലോടാ..... " മമ്മ കൈ അനക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് കണ്ടതും അവൾ മമ്മന്റെ കൈ എടുത്ത് അവളെ കവിളിൽ മെല്ലെ വെച്ച് കൊടുത്തു.... "സാരല്ല മോളെ.... അവനുള്ളത്‌ നമക്ക് പിന്നെ കൊടുക്കാം.... " എന്നും പറഞ്ഞു മമ്മ സൈറ്റ് അടിച്ചു കാണിച്ചതും അവൾ ചിരിച്ചോണ്ട് അവനെ നോക്കി ഇപ്പൊ എങ്ങനെ ഉണ്ടെന്ന രീതിയിൽ പുരികം പൊക്കി.... "എവിടെടി എന്റെ കേക്ക്....?? " "നിനക്ക് ഉണ്ട ആണ് ഉണ്ട.... പൂ പോലെ ഇരുന്ന എന്റെ കവിൾ അടിച്ചു മീൻ പൊരിച്ചത് പോലെ ആക്കി വെച്ചതും പോരാ അവന് കേക്ക് വേണം ന്ന്..... നിന്റെ മറ്റോളോട് പോയി ചോദിക്കെടാ..... " അവൾ അവനെ പുച്ഛിച്ചു തള്ളിയതും അവൻ ചുറ്റും ഒന്ന് നോക്കി.... അപ്പോഴായിരുന്നു അവൻ അവിടെ ശ്രദ്ധിച്ചത്.... ഗാർഡനിൽ ഉള്ള എല്ലാ ചെടികളിലും പല നിറത്തിലുള്ള കുഞ്ഞു ബൾബുകൾ തിളങ്ങി നിൽക്കുന്നുണ്ട്.... പൂളിന്റെ സൈഡിൽ ഉള്ള മരത്തിന്റെ താഴെ ടേബിളിൽ കേക്ക്.... ആ മരത്തിൽ *HAPPY BIRTHDAY ALIF* എന്ന് ഓരോ ലെറ്റർ ആയി ഒട്ടിച്ചു വെച്ചിട്ടുണ്ട്..... അവൻ തിരിഞ്ഞ് അവരെ നോക്കിയപ്പോ രണ്ടാളും അവനെ തന്നെ ഉറ്റു നോക്കുകയായിരുന്നു....അവൻ ഒന്നും മിണ്ടാതെ ആ ടേബിളിന്റെ അടുത്ത് ചെന്ന് കത്തി എടുത്ത് കേക്ക് കട്ട്‌ ചെയ്തു.... ഒരു പീസ് കയ്യിൽ എടുത്ത് തിരിഞ്ഞതും രണ്ടാളും അവിടെ ഹാജർ ആയിരുന്നു.... അവൻ മമ്മയെ നോക്കിയതും മമ്മ കണ്ണുകൾ കൊണ്ട് നേഹയെ കാണിച്ചു കൊടുത്തു.... അവളെ നോക്കിയപ്പോ അവൾ മമ്മയെയും..... അവൻ അപ്പൊത്തന്നെ പല്ല് കടിച് കൊണ്ട് ആ പീസ് സ്വയം കഴിച്ചു.... അത് കണ്ട് രണ്ട് പേരും അവനെ നോക്കി കണ്ണുരുട്ടി.... അവൻ അപ്പൊത്തന്നെ തിരിഞ്ഞ് രണ്ട് പീസ് എടുത്ത് രണ്ട് കയ്യിലും പിടിച്ചു ഒരുമിച്ച് രണ്ടാൾക്കും കൊടുത്തു..... എന്നിട്ട് മമ്മന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നതും അവൾ മമ്മന്റെ കൈ പിടിച്ചു വിരലിൽ ക്രീം ആക്കി അവന്റെ മുഖത്തു പുരട്ടി.... "ഹാപ്പി ബർത്ഡേ ഹാനു..... " മെല്ലെ അത് മൊഴിയുമ്പോൾ മമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടതും അവൻ ആ നെറ്റിയിൽ അമർത്തി ചുംബിച്ചു..... അവൻ പിന്നെയും എണീറ്റ് കേക്ക് എടുക്കാൻ നിന്നതും അവൾ പെട്ടെന്ന് അതെടുത്തു സൈഡിലേക്ക് പിടിച്ചു.... "എന്റെ ആങ്ങള എടുത്ത് വെക്കണം എന്ന് പ്രത്യേകം പറഞ്ഞതാ.... നിനക്ക് തരില്ല..... നാളെ രാവിലെ നിന്നെ അവർക്ക് വിട്ട് കൊടുക്കാം എന്ന് ഞാൻ പറഞ്ഞതാ.....!! " "നാളെ ഒരു സ്ഥലം വരെ പോണം.... നീയും വരണം.... " "എവിടേക്ക്.... എന്തിനാ ഞാൻ...?? " അവൾ നെറ്റി ചുളിച്ചു കൊണ്ട് മമ്മയെ നോക്കി.... "പൊയ്ക്കോ മോളെ.... എന്റെ അടുത്ത് സുലു നിന്നോളും.... " "എന്നിട്ട് ഉമ്മി ഒന്നും മിണ്ടില്ലല്ലോ...... " അവനെ നോക്കികൊണ്ട് അവൾ അത് പറഞ്ഞതും മമ്മ അവരിൽ നിന്ന് നോട്ടം തെറ്റിച്ചു.... "നല്ല ക്ഷീണം തോന്നുന്നു എനിക്ക്..... " മമ്മ വിഷയം മാറ്റുകയാണെന്ന് അറിയാമായിരുന്നിട്ടും അവൻ ഒന്നും മിണ്ടാതെ മമ്മയെയും കൊണ്ട് അകത്തേക്ക് നടന്നു.... അവൻ മമ്മയെ റൂമിൽ കിടത്തിയപ്പോഴേക്കും കേക്ക് ഫ്രിഡ്ജിൽ വെച്ച് അവൾ റൂമിൽ എത്തിയിരുന്നു..... അവൻ അകത്തേക്ക് കേറി ഡോർ അടച്ചതും അവൾ കൈ രണ്ടും മാറിൽ കെട്ടി അവനെ നോക്കി പുരികം പൊക്കി.... "എനിക്കുള്ള ബർത്ഡേ ഗിഫ്റ്റ് എവിടെ.....?? " "അയ്യെടാ ഗിഫ്റ്റ് പോലും.... നിനക്ക് വേണ്ടി കേക്ക് ഉണ്ടാക്കിയില്ലേ.... പിന്നെ വെറുതെ ഒരു തല്ലും വാങ്ങിയില്ലേ....?? " "അതാണോ വൈഫ്‌ ഹസ്ബൻഡിന് കൊടുക്കുന്ന ബർത്ഡേ ഗിഫ്റ്റ്....?? " അവനും അതേപോലെ കൈ മാറിൽ കെട്ടി പുരികം പൊക്കിയതും അവൾ ആകെ വല്ലാതെ ആയി.... "അത് എടാ.... വൈകുന്നേരം അല്ലെ ഞാൻ അറിഞ്ഞേ.... അപ്പൊ ഒന്നും വാങ്ങാൻ ഒന്നും പറ്റിയില്ല.... പിന്നെ ഇത്രേം നേരം ആയിട്ടും എന്താ വാങ്ങണ്ടേ എന്നും എനിക്ക് ഒരു ഐഡിയ കിട്ടുന്നില്ല... എന്താ വേണ്ടേ...വാച്ച്.... റിങ്... ഷർട്ട്‌.... ഏയ് ഒന്നും ശെരിയാവില്ല.... ഒക്കെ കുറഞ്ഞു പോവും.... ഏതായാലും രാവിലെ നമ്മൾ പുറത്ത് പോവല്ലേ....അപ്പൊ വാങ്ങാം.... എന്താന്ന് വെച്ചാ നീ വാങ്ങിയാ മതി.... " അവൾ കൈ കൊണ്ടൊക്കെ എന്തൊക്കെയോ കാണിച് കൂട്ടി പറഞ്ഞു ഒപ്പിച് അവനെ നോക്കി ചിരിച്ചതും അവൻ ഒരു കുഞ്ഞു പുഞ്ചിരി നൽകി ബാത്‌റൂമിൽ കേറി..... അത് കണ്ടതും അവൾ ഒന്ന് നെടുവീർപ്പിട്ട് എന്തോ ഓർത്തു പെട്ടെന്ന് ഷെൽഫ് തുറന്നതും മുകളിലെ തട്ടിൽ നിന്ന് ഒരു കവർ താഴെ വീണു..... നെറ്റി ചുളിച്ചു കൊണ്ട് അത് എടുത്ത് നോക്കിയ അവളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ♡ ♡ ♡ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയിട്ട് അവളെ കാണാഞ്ഞിട്ട് അവൻ ചുമ്മാ ബാൽക്കണിയിൽ ഇരുന്ന് നിലാവ് നോക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരം ആയി.... പെട്ടെന്ന് റൂമിൽ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും എണീറ്റ് റൂമിലേക്ക് നടന്ന അവൻ ഇളിച്ചോണ്ട് നിൽക്കുന്ന അവളെ കണ്ട് തലക്ക് അടി കിട്ടിയ പോലെ നിന്നു.... "കൊള്ളാവോ കെട്ടിയോനെ....?? " സൈറ്റ് അടിച്ചു അതും ചോദിച്ചു കൊണ്ട് ആ ബ്ലാക്ക് നെറ്റ് സാരിയുടെ തലപ്പ് അവൾ അവന്റെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും വീശി..... അവളെ തന്നെ നോക്കി നിന്ന അവന്റെ ഇളം നീല മിഴികൾ വല്ലാതെ വിടർന്നു.... ഹാർട്ട്‌ ബീറ്റ് കുതിച്ചുയരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു..... ബാൽക്കണി വഴി വരുന്ന ഇളം തെന്നലിൽ പാറി പറക്കുന്ന വിടർത്തിയിട്ട അവളുടെ മുടിയും ആ ബ്ലാക്ക് കളറിൽ തിളങ്ങി നിൽക്കുന്ന മുഖവും നെറ്റിന് ഉള്ളിലൂടെ നേർത്ത രീതിയിൽ കാണുന്ന അവളെ വയറും അവന്റെ രക്തോട്ടം വർധിപ്പിച്ചു... "എന്താടാ മിണ്ടാത്തെ....?? നീ ഇത് എപ്പോഴാ വാങ്ങിയേ.... സംഭവം അടിപൊളി ആണല്ലേ.... വയർ കാണുന്ന ഒരു പ്രശ്നം മാത്രേ ഉള്ളു..... " മുഖം കുനിച്ചു വയറിൽ ഒന്ന് നോക്കി മുഖം ഉയർത്തിയതും തന്റെ തൊട്ടടുത്ത് നിക്കുന്ന അവനെ കണ്ട് അവൾ പെട്ടെന്ന് ഒന്ന് ഞെട്ടി.... അവന്റെ ഇളം നീല മിഴികൾ വല്ലാതെ വിടർന്നു തിളങ്ങുന്നത് കണ്ടപ്പോഴേ അവന്റെ ഉള്ളിൽ ഉണ്ടാവുന്ന മാറ്റം അവൾക്ക് അറിയുന്നുണ്ടായിരുന്നു.... അടുത്ത സെക്കന്റ്‌ ആവുന്നതിനു മുന്നേ അരയിൽ തണുപ്പ് അനുഭവപ്പെട്ടതിനൊപ്പം അവന്റെ നെഞ്ചിലേക്ക് ചേർന്നതും പിടക്കുന്ന മിഴികളോടെ അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ട് അവനെ നോക്കി.... ആ കാപ്പി മിഴികളിലെ പരിഭ്രമം കണ്ടതും അവൻ ചുണ്ടിൽ അവന്റെ മാത്രം ചിരി നിറച്ചു കൊണ്ട് അനുസരണ ഇല്ലാതെ മുഖത്തേക്ക് പാറി വരുന്ന അവളുടെ മുടിയിഴകൾ വിരല് കൊണ്ട് ചെവിക്ക് പിറകിലേക്ക് വെച്ച് കൊടുത്തു.... "അലി..ഫ്... " അവൾ മെല്ലെ വിളിച്ചതും അവൻ വിറയ്ക്കുന്ന ആ ചുണ്ടുകൾ കവർന്നെടുത്തു..... പെട്ടെന്ന് തന്നെ അവൾ പിടിച്ചു തള്ളി മാറ്റി എങ്കിലും അവൻ അവളെ ഇറുകെ ചേർത്ത് കൊണ്ട് ആ മിഴികൾ കൊത്തി വലിക്കാൻ തുടങ്ങി.... "ഞാൻ എടുത്തോട്ടെ എന്റെ ബർത്ഡേ ഗിഫ്റ്റ്.....??!! " ഒരു കള്ളച്ചിരിയോടെ പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചതും അവളുടെ അധരങ്ങൾ വല്ലാതെ വിടർന്നു.... സമ്മതമെന്നോണം അവൾ മുഖം അവന്റെ നെഞ്ചിൽ പൂഴ്ത്തിയതും ചേർത്ത് പിടിക്കാൻ നിക്കാതെ ഒരു ചിരിയോടെ അവൻ അവളെ രണ്ട് കയ്യിലും കോരി എടുത്തു..... ♡ ♡ ♡ "അലിഫ്..... " സൂര്യൻ ഉദിച്ചിട്ട് സമയം കുറിച്ചായിരുന്നു....!!പുതപ്പിനടിയിൽ അവനോട് ചേർന്ന് കിടന്ന് അവന്റെ ഇടനെഞ്ചിലെ ഉണങ്ങിയ മുറിവിന്റെ പാടിൽ വിരൽ ഓടിച്ചു കൊണ്ട് അവൾ മെല്ലെ വിളിച്ചതും അവനൊന്ന് മൂളി.... "എന്താ ആലോയ്ക്കുന്നെ....?? " "നിന്നെ പറ്റി.....!! " "എന്നെ പറ്റിയോ അതോ അവനെ പറ്റിയോ.....??!! " മുഖം ഉയർത്തി പുരികം പൊക്കി അവൾ ചോദിച്ചതും അവൻ മുഖം കുനിച്ചു അവളെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.... "ചോദിക്ക്.....!! " "നീ പറഞ്ഞില്ലേ നേഹാ.... നിനക്ക് അവനെ അറിയില്ലാന്ന്.... അങ്ങനെ അറിയാത്ത ഒരാൾക്ക് എന്തിനാ ഇങ്ങനെ ശത്രുത....??!! " "എനിക്ക് അവനെ അറിയില്ല എന്നെ ഉള്ളു.... അവന് എന്നെ നന്നായി അറിയാം.... അതാണെന്റെ തോൽവിയും.... " അവൾ പറയുന്നത് കേട്ട് അവൻ അവളെത്തന്നെ ഉറ്റു നോക്കിയതും അവനോട് ഒന്നൂടെ പറ്റി ചേർന്നു കൊണ്ട് അവൾ മെല്ലെ അതൊക്കെ ഓർത്തെടുത്തു പറയാൻ തുടങ്ങി..... [][][][][] വീട്ടിലേക്ക് വിളിച്ചു കഴിഞ്ഞ് വരാന്തയിൽ നിന്ന് റൂമിലേക്ക് കയറിയ ഞാൻ കാണുന്നത് ബെഡിൽ ഇരുന്ന് ഫോണിൽ നോക്കി മോങ്ങുന്ന സോനുനെ ആണ്.... അത് ഇടക്കിടക്ക് കാണുന്ന കാഴ്ച ആയതോണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.... കാരണം ധ്യാൻ വഴക്ക് പറഞ്ഞാലോ പിണങ്ങിയാലോ ഒക്കെ ഫോണും പിടിച്ചുള്ള ഈ മോങ്ങൽ പതിവാണ്.... "ഇന്ന് എന്താ കാരണം....?? ദേഷ്യപ്പെട്ടോ അതോ പിണങ്ങി പോയോ.....?? " ഫോൺ ചാർജിന് ഇടുന്നതിന്റെ ഇടയിൽ ഞാൻ ചോദിച്ചതും എന്റെ ശബ്ദം കേട്ട് ഞെട്ടി കൊണ്ട് അവൾ എന്നെ നോക്കി... പക്ഷെ അവളെ മുഖം കണ്ടതും എനിക്ക് സംശയം തോന്നി..... കാരണം സാധാരണ കരയുമ്പോൾ ഒക്കെ അവനെ കുറ്റം പറഞ്ഞു മോന്ത വീർപ്പിച്ചിട്ടാണ് ഇരിക്കാർ.... പക്ഷെ ഇപ്പോഴത്തെ അവളെ മുഖഭാവം കണ്ടപ്പോ തന്നെ കാര്യമായിട്ട് എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് മനസിലായി.... "എന്ത് പറ്റി സോനു.....??!! " ഞാൻ മെല്ലെ അവളെ അടുത്തേക്ക് ചെന്നതും അവൾ എണീറ്റ് എന്നെ കെട്ടിപ്പിടിച് പൊട്ടിക്കരയാൻ തുടങ്ങി.... ശെരിക്കും ഞാൻ ആകെ ഷോക്ക് ആയിപ്പോയി.... അപ്പൊത്തന്നെ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ ജാസുവും ഞങ്ങളെ നിർത്തം കണ്ട് ആകെ അന്താളിച്ചു.... അവൾ ആണേൽ കരച്ചിൽ നിർത്തുന്നതും ഇല്ല.... "സോനു നീ ഇങ്ങനെ കരയാതെ കാര്യം പറയ്യ്.... എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ..... " അവളെ അടർത്തി മാറ്റി ഞാനിത്തിരി കലിപ്പിൽ പറഞ്ഞതും കയ്യിലുള്ള ഫോൺ എന്റെ നേരെ നീട്ടി അവൾ എന്നെ ദയനീയമായി ഒന്ന് നോക്കി.... ഫോൺ വാങ്ങി നോക്കിയ ഞാൻ കണ്ടത് അവൾക്ക് ഇൻബോക്സിൽ വന്ന സ്വീറ്റ് ഡെവിൾ എന്ന ഐഡിയിൽ നിന്നുള്ള മെസ്സേജ് ആയിരുന്നു.... അവൾ കരഞ്ഞു എങ്കിൽ ഞാൻ കലിപ്പ് തല വഴി കേറിയിട്ട് അവിടെ ഉള്ള ഫ്ലവർ വൈസ് എടുത്ത് എറിഞ്ഞു പൊട്ടിച്ചു.... അത്രക്കും ചീപ് ആയി....ലോ ക്ലാസ് വേർഡ്‌സ്....ശെരിക്കും ഒരു പെണ്ണിനോട് പറയാൻ പറ്റുന്നതിൽ വെച്ച് ഏറ്റവും മോശപ്പെട്ട വാക്കുകൾ....അതും മുഖത്തു നോക്കി പറയുന്ന പോലെ..... അപ്പൊ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കാൻ വേണ്ടി എന്റെ കൈ തരിച്ചു വന്നതാ.... ഒരുവിധം എങ്ങനെയൊക്കെയോ ഞാൻ തന്നെ ഓക്കേ ആയി അപ്പോഴും ഇരുന്ന് മോങ്ങുന്ന സോനുനെ നാല് തെറിയും പറഞ്ഞു ആ ഐഡി ബ്ലോക്ക്‌ ചെയ്ത് ഞാൻ ബെഡിലേക്ക് മറിഞ്ഞു.... അപ്പോഴായിരുന്നു മനസ്സിൽ പെട്ടെന്ന് പലതും തെളിഞ്ഞു വന്നത്.... സോനു....അവളെ ഐഡി....പേര് ധ്യാൻ എന്നാണല്ലോ....ഡിപി പോലും അവന്റെ പിക്....അത് കണ്ടിട്ട് എത്ര ഗേൾസ് ആണ് മെസ്സേജ് അയക്കാർ....പോരാത്തതിന് അവൾക്ക് ഒറ്റ പോസ്റ്റും ഇല്ല....അവൾ ഗേൾ ആണെന്നതിന് ഒരു സൂചന പോലും ഇല്ല....കോഴികളുടെ ശല്ല്യം കുറക്കാൻ വേണ്ടി ഞാൻ തന്നെയാണ് അങ്ങനെ ഒക്കെ ചെയ്തേ.....ക്ലാസ്സിലെ കുറച്ച് പേർക്ക് ഒഴികെ മറ്റാർക്കും അറിയുകയുമില്ല.....!! സത്യം പറഞ്ഞാ ആകെ കൺഫ്യൂഷൻ ആയിപ്പോയി.... പെട്ടെന്ന് എന്തോ ക്ലിക്ക് ആയി ഞാൻ അപ്പൊത്തന്നെ ബെഡിൽ നിന്ന് ചാടി എണീറ്റ് ഓടി എന്റെ ഫോൺ എടുത്ത് ധൃതിയിൽ ഇൻസ്റ്റ ഓൺ ആക്കി.... എന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ട് അവർ രണ്ട് പേരും നോക്കുന്നത് ഒന്നും വക വെക്കാതെ ഞാൻ ന്യൂ പോസ്റ്റ്‌ ഒന്നൂടെ നോക്കി..... ഉഫ്....!! അത് തന്നെ.... സോനുന്റെ കൂടെ എടുത്ത സെൽഫിയിൽ ഒരു ആവേശത്തിന് അവളെ ടാഗ് ചെയ്തിരുന്നു..... അപ്പൊത്തന്നെ ഇൻബൊക്സ് പോയി എടുത്ത് നോക്കിയപ്പോ റിക്വസ്റ്റിൽ ഞാൻ കണ്ടു ആ ഐഡി..... വായിൽ വന്നത് മുഴുവൻ പറയാൻ റെഡി ആയിക്കൊണ്ട് ഓൺ ആക്കിയ എന്നെ തളർത്തി കൊണ്ട് വെറും ഒരു ഹായ് മാത്രേ ഉണ്ടായിരുന്നുള്ളു..... ഒന്ന് ഡെസ്പ് ആയെങ്കിലും വെയിറ്റ് ചെയ്യാം എന്ന് വെച്ച് അവരോട് എല്ലാം പറഞ്ഞു.... അന്നെന്തോ ഉറങ്ങാൻ കഴിയുന്നില്ലായിരുന്നു.... മനസ്സിൽ മുഴുവൻ അതുതന്നെ ആയിരുന്നു...... സോഷ്യൽ മീഡിയ യൂസ് ചെയ്യുന്ന ഏതൊരു പെൺകുട്ടിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് ഇതുപോലുള്ള അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത തെണ്ടികൾ.... അതുകൊണ്ട് മാത്രമാണ് പല പെൺകുട്ടികളും സ്വന്തം ഐഡന്റിറ്റി മറച്ചു പിടിക്കുന്നതും.... ഇതിന് മുമ്പും പല മെസ്സേജുകളും വന്നിട്ടുണ്ട്.... അവരോടൊക്കെ പൊട്ടിത്തെറിച്ചു വല്ലതും പറയുമ്പോ അവന്മാരുടെ ഒക്കെ കോപ്പിലെ ഒരു കിണി ഉണ്ട്..... ഓരോന്ന് ചിന്തിക്കുന്തോറും ഉറങ്ങാൻ കഴിയാതെ അവൾ ഫോൺ കയ്യിൽ എടുത്ത് ഓരോന്ന് നോക്കിക്കൊണ്ടിരുന്നു.... 'കാമുകനോട് കുറുകുകയാണോ....??' പ്രതീക്ഷിച്ച പോലെ അവന്റെ മെസ്സേജ് വന്നു.... വായിൽ വന്നത് തെറി ആണെങ്കിലും കൺട്രോൾ ചെയ്ത് 'നമ്മൾ പാവം സിംഗിൾ ആണെടോ....' എന്ന് തിരിച്ചു അയച്ചു.... ഒന്ന് രണ്ട് മെസ്സേജ് അയച് ഫോൺ പെട്ടെന്ന് തന്നെ ഓഫ് ചെയ്തു.... പിറ്റേന്നും രാവിലെ അവന്റെ അമ്മൂമ്മന്റെ ഗുഡ്മോർണിംഗ് ഒക്കെ ഉണ്ടായിരുന്നു.... ഏകദേശം നല്ല പോലെ ചാറ്റ് ചെയ്തു.... ഇടക്കുള്ള അവന്റെ സംസാരം ആണ് സഹിക്കാത്തത്.... പല മെസ്സേജുകളും വായിച് നോക്കാതെ സ്മൈലി റിപ്ലൈ ആയി അയച്ചു കൊണ്ടിരുന്നു.... അവസാനം കൈവിട്ട് പോയതും ഞാൻ അവനോട് നമ്പർ ചോദിച്ചു.... അവൻ പറഞ്ഞതിന്റെ സ്ക്രീന്ഷോട്ട് ഒക്കെ കയ്യിൽ ഉണ്ടെങ്കിലും കേസ് കൊടുക്കാൻ ഡീറ്റെയിൽസ് വേണമല്ലോ.... ജസ്റ്റ്‌ നമ്പർ എങ്കിലും.... തരാം എന്ന് മാത്രം പറഞ്ഞു.... പിന്നെ രണ്ട് ദിവസം മെസ്സേജ് ഒന്നും അയച്ചില്ല.... ഞാൻ അയച്ചു നോക്കിയെങ്കിലും നോ റിപ്ലൈ.... അപ്പോഴേക്കും ഞങ്ങളെ എക്സാം ഒക്കെ കഴിഞ്ഞ് വെക്കേഷൻ തുടങ്ങിയിരുന്നു.... സോനു ആദ്യം നാട്ടിൽ പോയി.... പക്ഷെ.... അന്ന്.... ആ ദിവസം എനിക്കിപ്പോഴും ഓർമ്മയുണ്ട്....!!എന്റെ ലൈഫിലെ ഏറ്റവും ബാഡ് ഡേ...... നാട്ടിൽ എത്തിയോ എന്നറിയാൻ അവളെ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു.... സ്വിച്ച് ഓഫ്‌ ആണെന്ന് റിപീറ്റ് ആയി കേട്ടപ്പോ ജാസു ആണ് പറഞ്ഞത്... ബാലൻസ് ഇല്ലെങ്കിൽ അവൾ മുത്തശ്ശിക്ക് ഞങ്ങളെ ഫോണിൽ നിന്ന് വിളിക്കാറുണ്ട്..... അപ്പൊ ആ നമ്പറിൽ വിളിക്കാൻ.... വിളിച്ചു.... പക്ഷെ അവൾ അവിടെ എത്തിയില്ല എന്നുള്ള മുത്തശ്ശിയുടെ മറുപടിയിൽ എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങൾ നിന്നു.... സമയം ആണേൽ രാത്രി 11 ഒക്കെ ആയിട്ടുണ്ട്.... ജാസു രാവിലെ എന്തേലും ചെയ്യാം എന്നൊക്കെ പറഞ്ഞു എങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ റെഡി ആയി ഞാൻ ഇറങ്ങിയതും അവളും കൂടെ വന്നു.... ശെരിക്കും എന്താ ചെയ്യണ്ടേ എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.... അവസാനം പോലീസ് സ്റ്റേഷനിൽ പോവാം എന്ന് തീരുമാനിച്ചു... പക്ഷെ പുറത്ത് സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചം അല്ലാതെ ഒരു കുഞ്ഞു ശബ്ദം പോലും ഇല്ല.... തളരാൻ ഞങ്ങൾ തയാറായിരുന്നില്ല.... ഇന്നലെ രാവിലെ ഇറങ്ങിയതാണ് സോനു.... ആലോചിക്കുന്തോറും ടെൻഷൻ കൂടി കൂടി വന്നു.... എന്ത് ചെയ്യണം എന്നറിയാതെ റോഡിലൂടെ ഞങ്ങൾ ഓടി.... ഒറ്റ വണ്ടി പോലും ഇല്ലാതിരുന്ന റോഡിൽ ഒരു ബൈക്കിന്റെ ശബ്ദം കേട്ടതിന്റെ കൂടെ ചീറി പാഞ്ഞു അത് അടുത്ത് എത്തുന്നത് കണ്ടതും മറ്റൊന്നും ചിന്തിക്കാതെ റോഡിലേക്ക് ഇറങ്ങി ഞാൻ കൈ കാണിച്ചു.... ശരീരം മുഴുവൻ ബ്ലാക്ക് ഡ്രെസ്സിലും ഹെൽമെറ്റിലും കവർ ചെയ്ത് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ഉള്ള അയാളെ നേരെ കൈ കാണിക്കുമ്പോ പെട്ടെന്ന് ആയിരുന്നു ഒരു കൈ കൊണ്ട് അയാൾ എന്തോ എന്റെ നേരെ വീശുന്നത് കണ്ടത്..... 'നേഹാ....' ന്നും അലറി കൊണ്ട് ജാസു എന്നെ പിടിച്ചു വലിച്ചു എങ്കിലും ഇടത്തെ കവിളിൽ ശക്തിയിൽ എന്തോ പതിയുന്നതും അവിടെ വെന്തുരുകുന്നതും ഞാൻ അറിഞ്ഞു..... [][][][][] അവൾ അത്രയും പറഞ്ഞു നിർത്തി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു എങ്കിലും മനസ്സിൽ പലതും തിളച്ചു മറിയുന്നതിന്റെ ഇടയിൽ ആയിരുന്നു അവൻ.... "അന്ന് എന്നെ ജാസു വലിച്ചില്ലായിരുന്നു എങ്കിൽ എന്റെ മുഖം മുഴുവൻ വെന്തു പോവുമായിരുന്നു.... കവിളിൽ ശെരിക്കും എന്തോ... എങ്ങനെയാ പറയണ്ടേന്ന് അറിയില്ല അലിഫ്.... വേദന കൊണ്ട് ഞാൻ അലറുമ്പോ മരിക്കുകയാണെന്ന് എനിക്ക് തോന്നി.... പിന്നെ കണ്ണ് തുറക്കുമ്പോ ഹോസ്പിറ്റലിൽ.... പക്ഷെ ആരെയും കാണാൻ ഞാൻ കൂട്ടാക്കിയില്ല.... വീട്ടിൽ എത്തിയിട്ടും എന്റെ റൂമിലെ ഇരുട്ടിൽ ഞാൻ ഒറ്റക്ക്.... അതിന്റെ ഇടയിൽ ന്യൂസിൽ നിറഞ്ഞ് നിന്ന എന്റെ സോനു.....പലതും ഓർമ്മ വരുമ്പോ ഒരു ഭ്രാന്തിയെ പോലെ അലറി കരഞ്ഞു കൊണ്ട് ഞാൻ എല്ലാം വലിച്ചെറിഞ്ഞു നശിപ്പിക്കുമായിരുന്നു.... കുടുംബത്തിൽ ഉള്ളവർ മുഴുവൻ അന്ന് അവർ പറഞ്ഞത് കേട്ടില്ലാന്ന് പറഞ്ഞു വാപ്പച്ചിനെ കുത്തി നോവിച്ചു..... അപ്പോഴും ഒരു ഭ്രാന്തിയെ പോലെ ഇനി ജീവിക്കണ്ട എന്ന് തീരുമാനിച്ച എന്റെ അടുത്തേക്ക് ഞാൻ ആട്ടി പായിച്ചിട്ട്‌ പോലും ജാസു കടന്നു വന്നു.... അവൾ ആയിരുന്നു എന്നെ മോട്ടിവേറ്റ് ചെയ്തത്.... എന്നെ ഇങ്ങനെ ആക്കിയവനെ,,, ഞങ്ങടെ സോനുനെ പിച്ചി ചീന്തിയവനെ കൊല്ലണം എന്ന പ്രതികാരം എന്നിൽ വളർത്തി എടുത്തതും അവളാ..... വാപ്പച്ചി,,, ഉമ്മച്ചി,,, നദ,,, ജാസു....എല്ലാരുടെയും കരച്ചിലും യാചനകളും ഒക്കെ ആയി ആ റൂമിൽ നിന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി.... പക്ഷെ ഒരിക്കലും എനിക്ക് പഴയ പോലെ ആവാൻ പറ്റുന്നില്ലായിരുന്നു.... ഓരോ വട്ടം എന്റെ മുഖം കണ്ണാടിയിൽ കാണുമ്പോഴും നിറഞ്ഞു വന്നിരുന്ന കണ്ണുകളിൽ അയാളോടുള്ള പ്രതികാരം നിറച്ചത് ജാസു എന്റെ ഫോൺ കയ്യിൽ തന്നതിന് ശേഷം ആയിരുന്നു..... അതിലുണ്ടായിരുന്നു അവന്റെ മെസ്സേജ്.... 'നിന്റെ ഫ്രണ്ടിന്റെ മരണവാർത്ത അറിഞ്ഞതിൽ ദുഃഖം തോന്നുന്നു.... പക്ഷെ ഒരു ഇന്ട്രെസ്റ്റിങ് ആയിട്ടുള്ള കാര്യം എന്താണെന്ന് വെച്ചാൽ,,,,മൂന്ന് ദിവസത്തെ എന്റെ ആവശ്യം ഒക്കെ കഴിഞ്ഞ് ഞാൻ പെട്രോൾ ഒഴിച്ച ശേഷം തീപ്പെട്ടി ഉരക്കാൻ നിക്കുമ്പോഴും ഒന്ന് അനങ്ങാൻ പോലും കഴിയാതെ നിന്റെ ഫ്രണ്ട് പറഞ്ഞത് എന്റെ നേഹ വരും എന്റെ നേഹ വരും എന്നായിരുന്നു.... ഞാൻ നിന്റെ മുഖത്തു പുതിയ മേക്കപ്പ് ഇട്ട് തന്ന കാര്യം അവൾ അറിഞ്ഞിട്ടില്ലല്ലോ...അതോണ്ടാ...സൊ സാട്...നീ വിഷമിക്കണ്ട ട്ടോ...അപ്പൊത്തന്നെ നിന്റെ അവസ്ഥ അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്..... അപ്പൊ ഞാൻ നിന്റെ അടുത്തേക്ക് വരുന്നത് വരെ ഇങ്ങനെ നീറി നീറി കഴിയണം ട്ടോ.... ടേക്ക് കെയർ.... ലവ് യു.... ' അന്ന് വലിച്ചെറിഞ്ഞു പൊട്ടിച്ചതാ ഫോൺ.... പിന്നെ..... " ബാക്കി പറയാൻ തുടങ്ങിയപ്പോഴേക്കും അവൻ അവളെ ചുണ്ടിൽ വിരൽ വെച്ച് അവളെ നിറഞ്ഞ് നിൽക്കുന്ന മിഴികൾ നോക്കി ഒന്ന് പുഞ്ചിരിച്ചു.... "ബാക്കി എനിക്കറിയാം...... " ♡ ♡ ♡ "അതേയ്.... നമ്മൾ എങ്ങോട്ടാ പോവുന്നെ എന്നൊന്ന് പറയാവോ.....?? " ബാക്കിൽ ഇരുന്ന് റിസി ചോദിക്കുന്നത് കേട്ടില്ലെന്ന രീതിയിൽ അലിഫ് വീണ്ടും ഡ്രൈവിംഗ് തുടർന്നു.... അയ്യോ.... ഒരു മിനുട്ട്.... ഈ റോഡ്....??!!....യാ ഹുദാ....ഇത് എന്റെ വീട്ടിലേക്ക് അല്ലെ....??!! സ്റ്റോറി ഒക്കെ സ്റ്റോപ്പ്‌ ഇട്ട് ഞാൻ എന്നെ ഒന്ന് നോക്കി... പടച്ചോനെ ഉമ്മച്ചിന്റെ മാക്സി....!! അപ്പൊത്തന്നെ ഓടി റൂമിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഇറങ്ങി കിച്ചണിൽ ഉള്ള ഉമ്മാനോട് പുറത്തുണ്ട് എന്നും പറഞ്ഞു ഡോർ തുറന്ന് ഇറങ്ങി.... ഹുയ്യോ.... ഈ ഗേറ്റ് തുറന്നിട്ടും കിട്ടുന്നില്ലല്ലോ.... മതിൽ ചാടിയാലോ...?? വേണ്ട.... ചെടി എങ്ങാനും ഒടിഞ്ഞ ഉമ്മച്ചി എന്നെ കുഴിച്ചിടും..... ഒരുവിധം ഗേറ്റ് ഒക്കെ തുറന്ന് ഒറ്റ ഓട്ടം ആയിരുന്നു റോഡിലേക്ക്... മുന്നിൽ അവരെ കാർ കണ്ടതും രണ്ട് കയ്യും കാണിച് സ്റ്റോപ്പ്‌ പറഞ്ഞതും നാലും കൂടി ദേ ഇറങ്ങി വരുന്നു..... "പടച്ച റബ്ബേ.... നിങ്ങളെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തേ.....?? " തുടരും........ ലെങ്ത് ഓവർ ആയിട്ട് പോസ്റ്റ്‌ ആവഞ്ഞിട്ട് വെട്ടി ചുരുക്കിയതാ... നെക്സ്റ്റ് എപ്പോ ആണെന്ന് പറയാട്ടോ....❤️ #📙 നോവൽ
*hiS giRl_♡* *Part 24* *✍️fayi_ZA♡* പള്ളിയുടെ സൈഡിൽ നിന്ന് അലിഫ് മുന്നോട്ട് നടന്നതും മറഞ്ഞു നിന്നിരുന്ന ആ കണ്ണുകൾ മുന്നോട്ട് വന്നു..... ദേഷ്യത്തിൽ വലിഞ്ഞു മുറുകിയ കൈ മുഷ്ടി ചുമരിൽ ഇടിച്ചു കൊണ്ട് അയാൾ അവരെ നേരെ ചുവന്നു വീർത്ത കണ്ണുകൾ കൊണ്ട് കത്തുന്ന ഒരു നോട്ടം നോക്കി..... ♡ ♡ ♡ "കയ്യ് എടുക്ക് കൊരങ്ങാ..... " പള്ളിയുടെ മുന്നിൽ ജാസു വരുന്നതും നോക്കി നിക്കുമ്പോ അടുത്ത് നിക്കുന്ന അലിഫിന്റെ കൈ പിറകിലൂടെ വയറിൽ അമർന്നതും അവളൊന്ന് പിടഞ്ഞു അവന്റെ വയറിൽ കൈ മുട്ട് കൊണ്ട് കുത്തി കണ്ണുരുട്ടി നോക്കി..... പക്ഷെ അവൻ ഒരു കൂസലും ഇല്ലാതെ ഒന്നൂടെ അമർത്തി അവളെ ചേർത്ത് പിടിച്ചു.... "ടാ പരട്ട റൗടി.... എന്താ കാണിക്കുന്നേ.... ഇവിടെ നമ്മൾ മാത്രം അല്ല..... " അവൾ അവനെ നോക്കി വീണ്ടും കണ്ണുരുട്ടി കൈ എടുത്ത് മാറ്റാൻ നോക്കിയതും അവൻ അവളെ നോക്കി ഒരു കുസൃതി ചിരിയോടെ സൈറ്റ് അടിച്ചു കാണിച്ചു.... അത് കണ്ട് അവൾ കണ്ണും തള്ളി അവനെ നോക്കി.... "ഇങ്ങനെ നോക്കല്ലേടി മർസുപിലാമി.... നേരത്തെ തന്നെ എന്റെ കണ്ട്രോൾ പോയതാ.... ഇനി നീ വെറുതെ ബാക്കി കൂടി കളയണ്ട..... " അവൾ അപ്പൊത്തന്നെ പല്ല് കടിച് അവന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തതും അവൻ പിടി വിട്ടു.... അപ്പൊത്തന്നെ അവൾ വേഗം അവിടെന്ന് മാറി അഫ്രന്റെ അടുത്തേക്ക് നിന്നു.... തിരിഞ്ഞ് നോക്കിയപ്പോ അവൻ നോക്കി പേടിപ്പിക്കുന്നത് കണ്ട് അവൾ ചുണ്ട് കോട്ടി കൊഞ്ഞനം കുത്തി..... (ആദ്യമേ ഒരു കാര്യം...ക്രിസ്ത്യൻ വെഡിങ് എനിക്ക് പരിജയം ഇല്ലാത്തത് കൊണ്ട് തന്നെ ഇത് എന്റെ രീതിയിൽ ഉള്ള ഒരു പ്രത്യേക വെഡിങ് ആയി പരിഗണിക്കണം....😁😁) അപ്പോഴേക്കും ജാസുവും അപ്പയും കാറിൽ വന്നു ഇറങ്ങിയതും എല്ലാരുടെയും ശ്രദ്ധ അവരെ നേരെ ആയി.... വൈറ്റ് നെറ്റിന്റെ ഗ്ലൗസ് ഇട്ട ഒരു കൈ അപ്പന്റെ കൈക്കുള്ളിലൂടെ ഇട്ട് മറ്റേ കയ്യിൽ വൈറ്റ് റോസിന്റെ ബൊക്കെ പിടിച്ചു പിറകിൽ നീണ്ടു കിടക്കുന്ന നെറ്റ് കൂടിയ തൂവെള്ള ഗൗണിൽ സുന്ദരി ആയി വിടർന്ന പുഞ്ചിരിയോടെ കയറി വരുന്ന അവളെ കണ്ട് നേഹന്റെയും അഫ്രയുടെയും ചുണ്ടുകളിൽ ചിരി വിരിഞ്ഞു..... അപ്പ ജാസുനെ ജോയിന്റെ അടുത്ത് കൊണ്ട് പോയി നിർത്തി പിറകിൽ നിക്കുന്ന അവരെ അടുത്തേക്ക് മാറി നിന്നു.... ജാസു ജോയിനെ ഒന്ന് നോക്കി അവന്റെ സൈഡിൽ നിക്കുന്ന നേഹയെയും അഫ്രയെയും നോക്കിയതും അവർ സൂപ്പർ എന്ന് കാണിച് കൂടെ ഒരു ഫ്ലൈയിങ് കിസ്സ് കൂടെ കൊടുത്തു.... നേഹ ജാസുവിൽ നിന്ന് നോട്ടം മാറ്റിയതും അപ്പുറത്ത് നിന്ന് തന്നെ ഉറ്റു നോക്കുന്ന അലിഫിനെ കണ്ട് അവൾ പുച്ഛിച്ചു മുഖം തിരിച്ചു.... മാര്യേജ് കുറച്ച് മോഡേൺ ആയി ആണ് പ്ലാൻ ചെയ്തത് എങ്കിലും റിങ് എക്സ്ചേഞ്ച് മനസ്സമ്മതത്തിനു കഴിഞ്ഞത് കൊണ്ടും കുടുംബത്തിലെ മുതിർന്നവർ നിർബന്ധിച്ചത് കൊണ്ടും മിന്നു കെട്ട് തന്നെയായിരുന്നു..... പള്ളിയിലച്ചൻ വാക്യങ്ങൾ ഉരുവിട്ട് കഴിഞ്ഞതും മുന്നിലേക്ക് നീട്ടിയ താലത്തിൽ വെച്ചിട്ടുള്ള സാരിയുടെ മുകളിൽ ഉള്ള ചെയിൻ എടുത്ത് ജോയ് ജാസുന്റെ നേരെ തിരിഞ്ഞ് ഒന്ന് പുഞ്ചിരിച്ചു.... മുടി ഫ്രഞ്ച് സ്റ്റൈലിൽ കെട്ടിയത് കൊണ്ട് ബാക്കിൽ ഇല്ലെങ്കിലും സിംപിൾ ആയി ഒരു നെറ്റ് ബാക്കിൽ നിന്ന് കാൽ മുട്ട് വരെ തൂങ്ങി കിടക്കുന്നത് കൊണ്ട് ജോയിന്റെ ചേച്ചി അത് പൊക്കി കൊടുത്തതും ജോയ് മിന്നു കെട്ടി..... മിഴികൾ രണ്ടും അടച്ചു ഒരു പുഞ്ചിരിയോടെ നിക്കുന്ന ജാസുനെ കണ്ടതും അപ്പയുടെയും അമ്മയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു... അപ്പോഴേക്കും മുന്നിൽ നിന്നും ഗോൾഡൻ കളർ സാരി എടുത്ത് ജോയ് മെല്ലെ അവളെ തലയിൽ വെച്ചതും ചേച്ചി വീണ്ടും അതെടുത്തു കയ്യിൽ പിടിച്ചു.... രണ്ടു പേരെയും അനുഗ്രഹിച്ച ശേഷം ഫാദർ മാറി നിന്നതും ജോയ് ഒരു കൈ കൊണ്ട് ജാസുനെ ചേർത്ത് പിടിച്ചു അവളെ ചുണ്ടിൽ മൃദുവായി ഒന്ന് ചുംബിച്ചു.... അത് കണ്ടതും തന്റെ കഴുത്തിൽ മഹർ ചാർത്തിയ ശേഷം അലിഫ് നെറ്റിയിൽ ചുംബിച്ചത് മനസിലേക്ക് ഓടി വന്ന നേഹ പെട്ടെന്ന് അവനെ നോക്കിയതും ഒരു കൈ ശിവന്റെ തോളിലും മറ്റേ കൈ പാന്റിന്റെ പോക്കറ്റിലും ഇട്ട് നല്ല അടാർ ലുക്കിൽ തന്നെതന്നെ നോക്കുന്ന അവനെ കണ്ടതും അവൾ പെട്ടെന്ന് നോട്ടം തെറ്റിച്ചു.... അതേസമയം രണ്ട് പേരുടെ ചുണ്ടിലും ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.... "ജസ്റ്റ്‌ മിസ്സ്‌....ഞാൻ ലേറ്റ് ആയി ല്ലേ....." ശബ്ദം കേട്ട് അവൾ മുന്നോട്ട് നോക്കിയതും ഇളിച്ചോണ്ട് നിക്കുന്ന ധ്യാനിനെയും അവനെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുന്ന ജാസുനെയും കണ്ടു.... ധ്യാൻ അപ്പൊത്തന്നെ ജാസുനെ ചേർത്ത് പിടിച്ചു കൊറേ സോറി ഒക്കെ പറഞ്ഞപ്പോ അവൾ ഏകദേശം ഓക്കേ ആയി....അവൻ അപ്പൊത്തന്നെ ജോയിക്ക് കൈ കൊടുത്ത് പരിജയപ്പെട്ടു.....പെട്ടെന്ന് നേഹയെ കണ്ടതും അവൻ ചിരിച്ചോണ്ട് കൈ ഉയർത്തിയതും അവൾ ഒന്ന് ചിരിച്ചു..... അവൻ അപ്പൊത്തന്നെ അവളെ അടിമുടി നോക്കി കളിയാക്കി ചിരിച്ചതും അവൾ ഇടിക്കുന്ന പോലെ കാണിച്ചു.... ജാസുവിന്റെയും ജോയിയുടെയും പിറകിൽ എല്ലാരും മുന്നോട്ട് നടന്നതും അവളെ കയ്യിലുള്ള വൈറ്റ് റോസ് നോട്ടം ഇട്ട നേഹ പിന്നാലെ ചെന്ന് അവൾ അത് എറിയുന്നത് വെയിറ്റ് ചെയ്തു.... പുറത്തേക്ക് ഇറങ്ങി തിരിഞ്ഞ് നോക്കി ഒരു ചിരിയോടെ ജാസു അത് എറിയാൻ വേണ്ടി മുന്നോട്ട് തിരിഞ്ഞതും നേഹ പെട്ടെന്ന് മുന്നോട്ട് വന്നു..... ബൊക്കെ അടുത്ത് എത്തിയതും തന്നെ നോക്കി കണ്ണുരുട്ടുന്ന അഫ്രനെ കണ്ടില്ലെന്ന് നടിച്ചു അവൾ അത് പിടിക്കാൻ നിന്നതും പെട്ടെന്ന് അലിഫ് അവളെ പിറകിൽ നിന്ന് വലിച്ചു.... കറക്റ്റ് ടൈം,,, ബൊക്കെ ചെന്ന് ഇതെല്ലാം നോക്കി നിന്നിരുന്ന അഫ്രന്റെ മുഖത്തു പതിഞ്ഞു അവളെ കൈകളിലേക്ക് വീണു.... "ആഹാ.... അപ്പൊ നിന്റെ കാര്യത്തിൽ തീരുമാനമായി..... " അന്തം വിട്ട് നിക്കുന്ന അഫ്രനെ നോക്കി ശിവ ഇളിച്ചോണ്ട് റിസിന്റെ തോളിൽ തട്ടിയതും റിസി അവനെ നോക്കി പേടിപ്പിച്ചു.... "ഓ ഈ കൊരങ്ങൻ റൗടി.... എന്തിനാടാ ഇപ്പൊ പിടിച്ചു വലിച്ചെ.....?? " അവൾ കലിപ്പിൽ ചോദിച്ചതും അവൻ അവളെ നോക്കി കണ്ണുരുട്ടി.... "നിനക്കെന്താടി ഇനിയും കെട്ടണോ.....?? " "ഓ പിന്നെ.... അത് പിടിച്ചു എന്ന് വെച്ച് അടുത്തത് അവരെ കല്യാണം ആവണം എന്നൊന്നും ഇല്ല.... ഓരോരോ വിശ്വാസം.... " "ഹേയ് നേഹ..... " അവൻ എന്തോ പറയാൻ വന്നതും പെട്ടെന്ന് ധ്യാൻ അങ്ങോട്ട് വന്നു... എന്നിട്ട് വീണ്ടും അവളെ നോക്കി കളിയാക്കി അലിഫിന് കൈ കൊടുത്തു.... "ഞാൻ ഈവെനിംഗ് ഫങ്ക്ഷന് വരാം.... ഇപ്പൊ ഇച്ചിരി ബിസിയാ...... " കൂടുതൽ ഒന്നും പറയാതെ അവൻ പോയതും അത് നോക്കി നിന്ന് അവൾ അലിഫിന്റെ നേരെ തിരിഞ്ഞു..... അവൻ അവളെ തന്നെ ഉറ്റു നോക്കുകയായിരുന്നു.... "നമുക്ക് കുറച്ച് കഴിഞ്ഞ് പോവാം..... " എന്നും പറഞ്ഞു മുന്നോട്ട് നടന്ന് അവൾ ചർച്ചിന് ഉള്ളിൽ നിരയായി ഇട്ടിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഏകദേശം നടുവിലെ ഒന്നിൽ പോയി ഇരുന്നു.... അവരെ നോക്കി വന്ന റിസിയോട് ഞങ്ങൾ വന്നോളാം എന്ന് പറഞ്ഞു അവൻ മുന്നിലെ കുരിശിൽ തറച്ച യേശുവിന്റെ രൂപത്തിൽ ഉറ്റു നോക്കുന്ന അവളെ അടുത്ത് ചെന്ന് ഇരുന്നു... "ധ്യാനിനെ കുറിച് ചിന്തിക്കുമ്പോ ഉള്ളിൽ വല്ലാത്ത ഒരു നീറ്റൽ തോന്നാ അലിഫ്.... അവൻ ഓക്കേ ആണെന്ന് കാണിക്കാൻ വേണ്ടി.... പാവം...." അവൻ ഒന്നും മിണ്ടിയില്ല....അവളെ പോലെ മുന്നിലേക്ക് ഉറ്റു നോക്കി..... "അല്ലെങ്കിലും ആർക്കേലും സഹിക്കാൻ പറ്റുന്നതാണോ....പ്രത്യേകിച്ച് അവന്....പ്രണയം എന്താണെന്ന് ഞാൻ അറിഞ്ഞത് അവരിൽ നിന്നാ..... അത്രക്ക് ജീവനായിരുന്നു രണ്ട് പേർക്കും പരസ്പരം....." "എന്നാ ആ ലവ് സ്റ്റോറി ഒന്ന് പറ...." അവൻ തല ചെരിച്ചു അവളെ നോക്കിയതും അവൾ ഒരു ചിരിയോടെ അവനെ നോക്കി... ആ ചിരിയുടെ അർത്ഥം മനസിലാവാതെ അവനൊന്നു നെറ്റി ചുളിച്ചു..... "അതങ്ങനെ ഇന്നോ നാളെയോ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്ന ഒന്നല്ല..... വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയോ എന്നും എനിക്കറിഞ്ഞൂടാ..... ബട്ട്‌,,, കുറച്ച് മാസങ്ങൾ നീണ്ടു നിന്നിട്ടുള്ളൂ എങ്കിലും ഒരു യുഗം മുഴുവൻ ഓർക്കാനുള്ള ഓർമ്മകൾ ഞങ്ങൾക്ക് പോലും സമ്മാനിക്കാൻ കഴിഞ്ഞ അനശ്വര പ്രണയം ആണ് അവരുടേത്.....!! " "ഫസ്റ്റ് ടൈം ലൈബ്രറിയിൽ വെച്ച് കണ്ടപ്പോ റീഡിങ് ഒക്കെ ഉണ്ടെന്ന് മനസിലായിരുന്നു എങ്കിലും സാഹിത്യത്തിൽ വട്ട് ഉള്ളത് അറിഞ്ഞിരുന്നില്ല...... " അവൻ പറയുന്നത് കേട്ട് അവൾ ചുണ്ട് കൂർപ്പിച്ചു അവന്റെ കയ്യിൽ ഒന്ന് നുള്ളിയിട്ട് എങ്ങോട്ടോ നോക്കി ഇരുന്നു.... "പറയെടി.... കേൾക്കാൻ ഒരു ആഗ്രഹം..... " "നിനക്ക് കേൾക്കാൻ അല്ലെ ആഗ്രഹം.... പക്ഷെ എനിക്ക് ധ്യാൻ സോനുനെ സ്നേഹിക്കുന്ന പോലെ എന്നെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരുത്തനെ കണ്മുന്നിൽ കിട്ടാൻ ആയിരുന്നു ആഗ്രഹം..... " എന്നും പറഞ്ഞു അവൾ ചിരിച്ചതും അവൻ പുരികം പൊക്കി.... അപ്പൊത്തന്നെ അവൾ അവന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു..... "ഞങ്ങളെ കൂടെ കൂടി കുറച്ച് ഒക്കെ ഓക്കേ ആയിരുന്നു സോനു.... കുറച്ച് എന്ന് പറയുമ്പോ ആരേലും എന്തേലും ചോദിച്ചാ മറുപടി പറയാൻ പഠിച്ചു.... അത്രേ ഉള്ളു.... അത്രക്കും തൊട്ടാവാടി ആയിരുന്നു അവൾ..... ധ്യാൻ ആണേൽ ഞങ്ങളെ സീനിയർ.... കോളേജിൽ ഫുൾ ആക്റ്റീവ്.... എന്ത് പ്രോഗ്രാം ആണേലും മലയാളി സ്റ്റുഡന്റസിന് എന്തേലും പ്രോബ്ലം ഉണ്ടേലും ഒക്കെ അവൻ മുന്നിൽ ആയിരുന്നു..... കോളേജിലെ ഓരോ പുൽകൊടിക്കും അവനെ അറിയുന്ന പോലെ ഞങ്ങക്കും അറിയായിരുന്നു അവനെ..... !! അതിന്റെ ഇടയിൽ എപ്പോഴോ ഞങ്ങളെ പൂച്ചകുട്ടി സോനുന്റെ മനസ്സിൽ അവൻ കേറി കൂടി.... അവളല്ലേ ആൾ.... അവൾ ഒഴികെ ഒരു ഈച്ച പോലും അറിഞ്ഞില്ല.... ഞങ്ങൾ പോലും..... ബട്ട്‌ എന്നോടാണോ അവളെ കളി.... ബോയ്സിന്റെ പോയിട്ട് നേരാവണ്ണം ഗേൾസിന്റെ മുഖത്തു പോലും നോക്കാത്ത അവൾ ധ്യാൻന്റെ സൗണ്ട് കേൾക്കുമ്പോ തല പൊക്കി നോക്കുന്നു.... ക്ലാസ് ടൈമിൽ പകൽ സ്വപ്നം കാണുന്നു.... ഒറ്റക്ക് ഇരുന്നു ചിരിക്കുന്നു.... രോഗം എന്താണെന്ന് അറിയുന്നത് കൊണ്ട് കയ്യോടെ പിടിച്ചു.... ഞാനൊന്ന് കലിപ്പ് ആയപ്പോ ഒക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞു തന്നു... അവനെ പോയി പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞപ്പോ ഉള്ള അവളെ റിയാക്ഷൻ വല്ല ബാങ്ക് കൊള്ളയടിക്കാൻ പറഞ്ഞപ്പോ ഉള്ള പോലെ ആയിരുന്നു......!! പ്രൊപ്പോസ് ചെയ്യണം എന്ന് ഞാനും ജാസുവും ചെയ്യില്ലാന്ന് അവളും..... അവസാനം ഞങ്ങൾ അവളോട് പിണങ്ങി.... ഞങ്ങളെ മുന്നിൽ വെച്ച് എപ്പോ അവനോട് ഇഷ്ടം തുറന്ന് പറയുന്നോ അപ്പൊ മിണ്ടും എന്നും പറഞ്ഞ്.... രണ്ട് ദിവസം അങ്ങനെ നടന്നു...... പാവം,,,, റൂമിലും ഞങ്ങൾ മൈന്റ് ചെയ്യില്ല....അവൾക്ക് ആണേൽ ഞങ്ങൾ മാത്രേ ഉള്ളു.....ആകെ കൂടെ ഞങ്ങളെ കാട്ടി കൂട്ടൽ കണ്ട് അവസാനം ലാബിൽ വെച്ച് ആയിരുന്നു സംഭവം..... സർ ആപ്സെന്റ് ആയോണ്ട് ധ്യാൻ ആയിരുന്നു ഞങ്ങക്ക് ലാബ് മിസ്സ്‌ ആവണ്ട എന്നും പറഞ്ഞു ഡ്യൂട്ടി ഏറ്റെടുത്തത്.... അന്ന് അവൾ പറഞ്ഞു....ഞങ്ങളെ മുന്നിൽ വെച്ച് മാത്രം അല്ല....ഞങ്ങളെ ക്ലാസ്സിലെ എല്ലാരെയും മുന്നിൽ വെച്ച്......കണ്ണും ചിമ്മി ഒറ്റയടിക്ക് ശ്വാസം പോലും വിടാതെ അവൾ പറയുന്നത് കേട്ട് ഞങ്ങൾ രണ്ട് പേരും ആയിരുന്നു ഏറ്റവും ഷോക്ക് ആയത്.... ബട്ട്‌,,, ധ്യാൻ അത് തമാശ ആയി എടുത്തു....പഠിത്തത്തിൽ കോൺസെൻട്രെറ്റ് ചെയ്യാൻ പറഞ്ഞിട്ട് അവളെ കൊറേ ഉപദേശിച്ചു.....പെണ്ണ് ഒരേ കരച്ചിൽ ആയിരുന്നു....അത് കണ്ട് പിന്നെ ഞങ്ങൾ ഇടപെട്ടു.... അന്ന് ധ്യാൻനെ ഞാൻ വായിൽ വന്നത് മുഴുവൻ വിളിച്ചു....അവളെ കരയിച്ചത് എനിക്ക് ഇഷ്ടായില്ല എന്ന് തന്നെ കാരണം.... " അത്രയും പറഞ്ഞു നിർത്തി അവൾ അവനെ നോക്കി സുന്ദരമായി ഒന്ന് ചിരിച്ചു.... അവളെ ആ കാപ്പി മിഴികളിൽ ആ ഓർമ്മകൾ ഒക്കെ വല്ലാത്ത ഒരു തിളക്കം ഉണ്ടാക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.....!! "എന്നിട്ട് പിന്നെ എങ്ങനെ അവർ സെറ്റ് ആയി.....?? " "അത് അതിലേറെ രസം.....!! മുത്തശ്ശിക്ക് വയ്യ എന്ന് പറഞ്ഞിട്ട് അവൾ നാട്ടിൽ പോയി....വൺ വീക്ക്‌ ലീവ് ആയിരുന്നു.... അതോടെ നമ്മടെ ഹീറോ ഫ്ലാറ്റ്....പുള്ളിക്ക് ഭയങ്കര മിസ്സിംഗ്‌....എന്ത് ചെയ്യാനാ.....എപ്പോഴോ അവനും അവളോട് ഇഷ്ടം തോന്നിയിരുന്നു..... പിന്നെ കോളേജിൽ ആർട്സ് ഡേക്ക് ആണ് അവൾ വന്നേ....അതും സാരി ഒക്കെ ഉടുത്തു നല്ല അസ്സൽ മൊഞ്ചത്തി ആയിട്ട്.....ഇപ്പൊ ഞാൻ ഉടുത്ത പോലെ വിടർത്തി ഇട്ടിട്ട് ഒന്നും അല്ല....ശെരിക്കും പിൻ ചെയ്ത് പീകോക്ക് പച്ച കളർ സാരി.... ഞാനും ജാസുവും വരെ അവളെ വായിനോക്കി നിന്നു പോയി.... ഞങ്ങൾ പ്രതീക്ഷിച്ച പോലെ അവൾ ഡെസ്പ് ഒന്നും ആയിരുന്നില്ല....ഞങ്ങൾക്ക് വേണ്ടി ചിരിച് കളിച് ഉഷാർ ആയിരുന്നു..... അങ്ങനെ പ്രോഗ്രാം ഒക്കെ നടന്നോണ്ടിരിക്കുമ്പോ ആണ് ഞങ്ങളെ സൈഡിൽ നിന്ന് നല്ല അസ്സൽ പടക്കം പൊട്ടുന്ന സൗണ്ട്.... നോക്കിയപ്പോ നമ്മടെ ഹീറോ ഒരുത്തന് ഇട്ട് പൊട്ടിച്ചത് ആണ്.... പിന്നേം രണ്ടെണ്ണം കൂടി കൊടുത്ത് ഞങ്ങടെ നേരെ കലിപ്പിൽ ഒരു വരവ് ആയിരുന്നു.... സത്യം പറഞ്ഞാ എല്ലാരും എണീറ്റ് നിന്ന് പോയി....നേരെ വന്നു നിന്ന് സോനുന്റെ മുന്നിൽ....എന്നിട്ട് ഒരു അലർച്ച ആയിരുന്നു.... 'നീ നാട്ടുകാരെ വയർ കാണിക്കാൻ ആണോടി സാരി ഉടുത്തു വന്നിരിക്കുന്നെ ' ന്ന്....ഹൂൂൂ....ചെവിയിൽ പൊന്നീച്ച പറന്നു....അമ്മാതിരി അലറൽ.... അവൾ ആണേൽ അപ്പോഴേക്കും മോങ്ങാനും തുടങ്ങിയിരുന്നു.... അത് കണ്ടപ്പോ അവൻ ഞങ്ങളെ ഒന്ന് നോക്കി അവളെ കയ്യും പിടിച്ചു ഒറ്റ പോക്ക് ആയിരുന്നു.... പിന്നാലെ ഞങ്ങളും ചെന്നു.... പ്രോഗ്രാം ഉള്ളവർക്ക് വേണ്ടി ഉള്ള ഡ്രസിങ് റൂമിൽ നിന്ന് എല്ലാരേയും ഇറക്കി അവളെ അതിൽ കയറ്റി... കൂടെ കയറിയ ഞങ്ങളോട് അവളെ സാരി ശെരിയാക്കാനും പറഞ്ഞു.... ബട്ട്‌ ഞാൻ വിട്ടില്ല.... വിളിച്ചു.... തിരിഞ്ഞു നോക്കി.... ചോദിച്ചു.... 'അവൾ എങ്ങനെ സാരി ഉടുത്താലും ആരെ വയർ കാണിച്ചു നടന്നാലും തനിക്ക് എന്താ പ്രോബ്ലം....?? താനെന്തിനാ അവളെ കാര്യത്തിൽ ഇടപെടുന്നെ....??!! ' എന്ന് തന്നെ ചോദിച്ചു..... 'ബികോസ് ഐ ലവ് ഹെർ ' എന്ന് റിപ്ലൈ അപ്പൊത്തന്നെ കിട്ടി..... അതും പറഞ്ഞ് അവൻ പോയതും കണ്ണും തള്ളി നിക്കുന്ന അവളെ ഞങ്ങൾ കൊറേ കളിയാക്കി.... അവൾ ആണേൽ സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടേ എന്നറിയാതെ ഞങ്ങളെ കെട്ടിപ്പിടിച് പൊട്ടിക്കരയാനും തുടങ്ങി..... പിന്നീട് അങ്ങോട്ട് അവരെ ദിവസങ്ങൾ ആയിരുന്നു....!! ആദ്യം ഒക്കെ അവനെ അവിടെ കാണുമ്പോഴേക്കും അവൾ ഓടുമായിരുന്നു.... പേടിയും ചമ്മലും ഒക്കെയാണെന്ന് പറയും.... അത് തന്നെ റിപീറ്റ് ആയപ്പോ ഞങ്ങൾ അവനോട് കാര്യം പറഞ്ഞ്... അവൻ കലിപ്പ് ആയപ്പോ അവൾ നല്ല കുട്ടി ആയി.... കോളേജിൽ മുഴുവൻ ഫാൻസ്‌ ആയിരുന്നു അവർക്ക്.... അത്രക്ക് കേറിങ് ആയിരുന്നു രണ്ട് പേരും പരസ്പരം..... ശെരിക്കും ഒത്തിരി ലക്കി ആയിരുന്നു... എന്റെ... സോനു...... " ഒത്തിരി സന്തോഷത്തോടെ പറഞ്ഞു എങ്കിലും പഴയ ഓർമ്മകൾ തികട്ടി വന്നതും അവളെ ശബ്ദം ഇടറാൻ തുടങ്ങി.... അത് മനസിലാക്കിയ പോലെ അവൻ ഒന്നൂടെ അവളെ ചേർത്ത് പിടിച്ചു.... "അല്ല.... ഇവിടെ ഇങ്ങനെ ഇരുന്നാ മതിയോ.... ഈവെനിംഗ് ഫങ്ക്ഷൻ അല്ലെ.... അതിന് മുന്നേ വീട്ടിൽ പോണം.... ഉമ്മിയും സോഫി ചേച്ചിയും ഒറ്റക്കല്ലേ അവിടെ.... വന്നേ...... " അവൾ എണീറ്റ് അവന്റെ കൈ പിടിച്ചു വലിച്ചതും അവൻ എണീറ്റ് അവളെ കഴുത്തിലൂടെ കയ്യിട്ട് ഇറുക്കി ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു..... ♡ ♡ ♡ ഈവെനിംഗ് ഫങ്ക്ഷൻ ഒക്കെ എല്ലാരും അടിച്ചു പൊളിച്ചു.... ഗോൾഡൻ കളർ സാരിയിൽ ജാസുവും സെയിം കളർ ജുബ്ബയും വെള്ള മുണ്ടും ആയി തനി അച്ചായൻ സ്റ്റൈലിൽ ജോയിയും അടിച്ചു പൊളിച്ചു..... കൂടെ അവർ എല്ലാരും.....!! കോളേജ് ലീവ് ആക്കിയിട്ട് ദിവസങ്ങൾ ആയത് കൊണ്ട് തന്നെ പേരെന്റ്സ് ആരും പിന്നെ അവിടെ നിക്കാൻ സമ്മതിക്കാത്തത് കൊണ്ട് രാത്രി തന്നെ എല്ലാരും നാട്ടിലേക്ക് തിരിച്ചു..... അലിഫിന് പക്ഷെ അങ്ങോട്ട് വന്ന ധൗത്യം പൂർത്തിയാക്കാൻ സാധിച്ചില്ലായിരുന്നു..... നേഹയും മമ്മയും നിർബന്ധിച്ചത് കാരണം മനസ്സിൽ പലതും കണക്കു കൂട്ടി അവൻ തിരിക്കാൻ റെഡി ആയി.... നാട്ടിൽ എത്തിയതും നേഹന്റെ നിർബന്ധത്തിന് വഴങ്ങി സോഫി ചേച്ചിയെ അവരെ വീട്ടിൽ ആക്കി... കുറച്ച് ദിവസം ഒറ്റക്ക് കഴിയുന്ന അവരെ ഭർത്താവിന്റെ കൂടെ നിന്നിട്ട് വന്ന മതി എന്ന് നേഹ പറയുമ്പോ അവർ മറുത്തൊന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു..... പക്ഷെ അവളുടെ മനസ്സിൽ മറ്റു പല കണക്കു കൂട്ടലുകളും ആയിരുന്നു.... ആരുടേയും മുന്നിൽ വെച്ചും ഉമ്മി ഒന്നും മിണ്ടില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ......!! ♡ ♡ ♡ "ആ വരുന്നുണ്ട്..... " കോളേജിൽ സ്ഥിരം പ്ലേസ് ആയ വാകമരചുവട്ടിൽ ഇരിക്കുകയായിരുന്നു അലിഫും റിസിനും ശിവയും..... പെട്ടെന്ന് ശിവ പറയുന്നത് കേട്ട് അലിഫ് എന്തെന്ന രീതിയിൽ അവനെ നോക്കി..... ശിവ വല്യ താല്പര്യമില്ലാത്ത രീതിയിൽ സൈഡിലേക്ക് കാണിച്ചതും ഒരു പുഞ്ചിരിയോടെ നടന്നു വരുന്ന മെഹ്‌റയെ കണ്ടു.... "അതേയ്....അവളെ ഇങ്ങോട്ട് വരുത്തണ്ട....കോളേജ് ഹീറോ അങ്ങോട്ട് ചെന്നാൽ മതി...." അതും പറഞ്ഞു ശിവ റിസിയെ പിടിച്ചു ഉന്തിയതും അവൻ എണീറ്റ് കുറച്ച് മുന്നോട്ട് നടന്നു..... "എവിടെയായിരുന്നു ഇത്ര ദിവസം....?? " "ഫ്രണ്ടിന്റെ മാര്യേജ് ആയിരുന്നു...." മെഹ്റയുടെ ചോദ്യത്തിന് റിസി ചിരിയോടെ തന്നെ ഉത്തരം പറഞ്ഞു..... "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ....." അവരെ നോക്കി ശിവ പറയുന്നത് കേട്ട് അലിഫ് അവനെ നോക്കി മുഖം ചുളിച്ചു.... "നീ ഇങ്ങനെ വില്ലൻ ആണെന്നും പറഞ്ഞു ഇവിടെ ഇരുന്ന് എക്സ്പ്രെഷൻ ഇട്ട് കളിച്ചോ തെണ്ടി..... നോക്ക്,, അവന്റെ കാരക്റ്റർ കണ്ടിട്ട് അവന് ഫാനും ലൈറ്റും ഒക്കെ ആയി....നിനക്കും ഉണ്ട് കൊറേ എണ്ണം....നേഹന്റെ സ്വഭാവം അറിയുന്നതോണ്ടാ ഒറ്റ ഒരെണ്ണം തിരിഞ്ഞ് നോക്കാത്തെ.... ഞാൻ മാത്രം പാവം....എന്നെ എന്തിനാ ഇങ്ങനെ ചെയ്യുന്നേ എന്ന് എനിക്ക് അവളോട് ചോദിക്കണം..... " "എവളോട്.....??!! " ശിവന്റെ രോദനം കേട്ട് അലിഫ് ചോദിച്ചതും ശിവ അവനെ നോക്കി കണ്ണുരുട്ടി..... "നമ്മളെ ഒക്കെ ക്രിയേറ് ചെയ്ത് വിട്ട ഒരുത്തി ഉണ്ടല്ലോ....കഴിഞ്ഞ ജന്മത്തിൽ അവളെ ഞാൻ തേച് ഒട്ടിച്ച പോലെയാ എന്നോട് ഇപ്പൊ അവളെ പെരുമാറ്റം.... ശോ....ഒരൊറ്റ കിളി കുഞ്ഞ് പോലും തിരിഞ്ഞ് നോക്കുന്നില്ല...." "അല്ല...മെഹ്‌റ എന്താ റിസിയോട്.....?? " "അപ്പൊ അത് നിനക്ക് മനസിലായില്ലേ പൊട്ടാ....അവൾക്ക് അവനോട് ടുങ്കു ടുങ്കു ആണ് പോലും....അഫ്രക്ക് ഒന്നും കൊടുക്കണ്ട അവനെ എന്ന്.... ഹോ....എന്തൊരു സംസാരം....." അവർ രണ്ട് പേരും സംസാരിക്കുന്നത് നോക്കി അവൻ പറയുന്നത് കേട്ട് അലിഫും അങ്ങോട്ട് നോക്കി.... "ഓ മൈ ഡോഗ്....ഇത്ര പെട്ടെന്ന് എന്റെ പ്ലാൻ സക്സസ് ആവും എന്ന് വിചാരിച്ചില്ല....." പെട്ടെന്ന് ശിവ പറയുന്നത് കേട്ട് ഒന്നും മനസിലാവാതെ അലിഫ് അവനെ നോക്കി.... "ക്ലാ ക്ലാ ക്ലാ....ക്ലീ ക്ലീ ക്ലീ....ക്ലൂ ക്ലൂ ക്ലൂ....അലിഫ് തിരിഞ്ഞു നോക്കി...ദേ ഫസ്റ്റ് ഇയർ വരാന്തയിൽ ഒരു നാഗവല്ലി.... " നേഹ ആണെന്ന് പ്രതീക്ഷിച്ചു അലിഫ് തല ചെരിച്ചു അങ്ങോട്ട് നോക്കിയതും കണ്ടത് മെഹ്‌റയെയും റിസിയെയും വിടാതെ നോക്കി നിക്കുന്ന അഫ്രയെ ആയിരുന്നു.... "എന്നാലും ഞാൻ മാത്രം ബ്രഹ്മചാരി....പറ്റില്ല....എനിക്ക് കൃഷ്ണൻ ആയാൽ മതി.... ആ fayzu കുരിപ്പിനെ പോയി കണ്ട് അവളെ തലമണ്ട നോക്കി ഒന്ന് പൊട്ടിക്കണം....(ഹിഹി..🙈) " വേറെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് എണീറ്റ് പോവുന്ന ശിവയെ നോക്കി ചിരി അടക്കി പിടിച്ചു അലിഫ് തല ചെരിച്ചു വീണ്ടും വരാന്തയിലേക്ക് നോക്കി.... അവന്റെ നോട്ടത്തിനായി കാത്തു നിന്ന പോലെ കുറച്ച് മുന്നേ അവിടെ പ്രത്യക്ഷപ്പെട്ട ആ കാപ്പി മിഴികൾ പെട്ടെന്ന് വല്ലാതെ ഒന്ന് തിളങ്ങി... ♡ ♡ ♡ "നീ എവിടെക്കാ......?? " ബാത്‌റൂമിൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടക്കാൻ ഒരുങ്ങുന്ന അവളെ നോക്കി ബെഡിൽ കിടന്ന് അവൻ ചോദിച്ചു.... "അത് പിന്നെ.... ഞാനിന്ന് ഉമ്മിന്റെ കൂടെ കിടന്നോളാം..... " അവൻ അപ്പൊത്തന്നെ നെറ്റി ചുളിച്ചു അവളെ നോക്കി.... "സോഫി ചേച്ചി ഒന്നും ഇല്ലാത്തത് അല്ലെ.... ഞാൻ അവിടെ കിടന്നോണ്ട്..... " "അതിന് ഇപ്പൊ മൂന്ന് മണിക്ക് ഒന്നും ഇൻജെക്ഷൻ ഇല്ലല്ലോ....??!! " "എന്ന് വെച്ച്.... ഞാൻ കിടക്കും..... " "ആടി.... അവിടെ തന്നെ കിടന്നോ.... ഇങ്ങോട്ട് വരണ്ട.... മൂക്കിൽ പല്ല് മുളച്ചലും മമ്മനെ കെട്ടിപ്പിടിച് അവിടെ കിടന്നോ.... മറ്റുള്ളോരെ കാര്യം ഒന്നും നിനക്ക് അറിയണ്ടല്ലോ..... " അവൻ മുഖം കൂർപ്പിച്ചു പിറുപിറുത്തു കൊണ്ട് കമിഴ്ന്നു കിടന്നതും അവൾ ചിരി അടക്കി പിടിച്ചു പുറത്തേക്ക് നടന്നു.... അവൻ അപ്പൊത്തന്നെ കൈ എത്തിച്ചു ടേബിളിൽ നിന്നും ഫോൺ എടുത്ത് ശിവക്ക് വിളിച്ചു... ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന ശിവ സ്‌ക്രീനിൽ അലിഫിന്റെ പേര് കണ്ട് ചാടി എണീറ്റ് പെട്ടെന്ന് ഫോൺ എടുത്ത് ഹലോ പറഞ്ഞു..... "നാളെ ഇനി ശനി ആണെന്ന് വെച്ച് പോത്ത് പോലെ കിടന്ന് ഉറങ്ങാൻ നിക്കണ്ട....നിന്റെ ആഗ്രഹം സാധിച്ചു തരാൻ നമ്മക്ക് അവളെ കാണാൻ പോവാം....എനിക്കും രണ്ട് പറയാനുണ്ട്..... റിസിയോട് പറഞ്ഞേക്ക്......" ശിവയെ തിരിച്ചു ഒന്നും പറയാൻ സമ്മതിക്കാതെ അവൻ ഫോൺ കട്ട്‌ ചെയ്തതും കിളി പോയ രീതിയിൽ ശിവ തല ചൊറിഞ്ഞു.... മണിക്കൂറുകൾ കഴിഞ്ഞ് പോയി....!! എന്തോ വീണു പൊട്ടുന്ന ശബ്ദം കേട്ട് അലിഫ് പെട്ടെന്ന് ഞെട്ടി എണീറ്റ് ലൈറ്റ് ഇട്ടു.... അവൻ നെറ്റി ചുളിച്ചു ഫോൺ കയ്യിൽ എടുത്ത് പെട്ടെന്ന് തന്നെ താഴേക്ക് ഇറങ്ങി.... അവിടെ മുഴുവൻ ഇരുട്ട് ആയിരുന്നു.... ഹാളിലെ ലൈറ്റ് ഇട്ടതും നിലത്തു വീണു പൊട്ടിയ ഫ്ലവർ വെയ്‌സ് കണ്ടു..... "നേഹാ........ " അവൻ ചുറ്റും നോക്കി വിളിച്ചു എങ്കിലും മറുപടി ഒന്നും ഉണ്ടായില്ല..... അവൻ അപ്പൊത്തന്നെ മമ്മന്റെ റൂമിൽ ചെന്ന് നോക്കി..... ശൂന്യം ആയിരുന്നു......!! അത് കണ്ടതും അവന്റെ ഹാർട്ട്‌ ബീറ്റ് കുതിച്ചുയർന്നു..... മെയിൻ ഡോർ തുറന്ന് കിടക്കുന്നത് കണ്ടതും അങ്ങോട്ട് പാഞ്ഞു ചെന്ന അവൻ മുറ്റത്ത് എന്തോ തിളങ്ങുന്നത് കണ്ടു..... മെല്ലെ അങ്ങോട്ട് ചെന്ന് അത് കയ്യിൽ എടുത്തതും നേഹന്റെ ബ്രേസ്ലെറ് ആണെന്ന് നിമിഷനേരം കൊണ്ട് അവന് മനസിലായി..... മനസ്സിൽ പല ചിന്തകളും ഓടി മറഞ്ഞു..... രക്തം തിളച്ചു മറിയാൻ തുടങ്ങി..... അവൻ ചുറ്റും നോക്കി..... ഇല്ല..... നേഹനെയും മമ്മനെയും കാണുന്നില്ല എന്ന സത്യം അവനെ ഭ്രാന്ത് പിടിപ്പിക്കുന്ന പോലെ തോന്നി..... കൈ മുഷ്ടി ചുരുട്ടി പിടിച്ചു ഒരു ഭ്രാന്തനെ പോലെ അവൻ അലറി..... """ *.....നേഹാാാ.....* """ തുടരും...... നോ പഞ്ഞിക്കിടൽ.... 🙈 എല്ലാർക്കും വില്ലനെ കാണാൻ മുട്ടിയത് കൊണ്ട് ഇനി അധികം വെച്ചു താമസിപ്പിക്കുന്നില്ല.... പിന്നെ നെക്സ്റ്റ് പാർട്ടിൽ ഞാനൊന്ന് കേറി വരുന്നുണ്ട്... 😁ആരും ബഹളം വെക്കേണ്ട... പെട്ടെന്ന് ഇറങ്ങി പൊയ്ക്കോളാം... എന്നെക്കുറിച്ച് സ്പെഷ്യൽ ആയി എന്തേലും ഉൾപ്പെടുത്തണം എന്നുണ്ടേൽ പറയാം ട്ടോ... 😜 അപ്പൊ നെക്സ്റ്റ് ഫ്രൈഡേ.... ❤️ #📙 നോവൽ
*hiS giRl_♡* *Part 23* *✍️fayi_ZA♡* ഓരോന്ന് ചിന്തിച് കൂട്ടി മാളിൽ എത്തിയതും അഫ്ര ഇറങ്ങിയതിന് പിന്നാലെ ഇറങ്ങി ചിന്തകൾക്ക് ഫുൾ സ്റ്റോപ്പ്‌ ഇട്ട് അവൾ അകത്തേക്ക് കയറി... അഫ്ര മുന്നോട്ട് നടന്നതും പിറകിൽ വരുന്ന റിസിനെ ഒന്ന് തിരിഞ്ഞ് നോക്കി അവൾ മുന്നോട്ട് നടന്നു... അഫ്രയുടെ അടുത്ത് എത്താൻ ആയതും പെട്ടെന്ന് കയ്യിൽ ഒരു പിടി വീണതും അവൾ ഞെട്ടി തരിച്ചു തിരിഞ്ഞ് റിസിനെ നോക്കി.......!!! റിസിൻ അവളെത്തന്നെ വല്ലാത്തൊരു ഭാവത്തിൽ ഉറ്റു നോക്കുകയായിരുന്നു.... അവളുടെ ഉള്ളിൽ വല്ലാത്ത ദേഷ്യം നുരഞ്ഞു പൊന്തിയിരുന്നു..... അവൻ മുറുകെ പിടിച്ച തന്റെ കൈത്തണ്ടയിൽ ഒന്ന് നോക്കി അവൾ അവനെ രൂക്ഷമായി നോക്കി.... ആ നോട്ടം കണ്ടതും അവൻ പെട്ടെന്ന് കൈ വിട്ടു.... "നേഹാ.... ഞാൻ.... എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം.... " അത് കേട്ടതും അവൾ അവനെ നോക്കി നെറ്റി ചുളിച്ചതും അവൻ ഒന്ന് കണ്ണുകൾ ഇറുക്കി അടച്ചു ശ്വാസം വലിച്ചു വിട്ട് അവളെ നോക്കി.... ♡ ♡ ♡ "എന്താണ് ഭാര്യേ....?? ഷോപ്പിംഗ് കഴിഞ്ഞ് വന്നപ്പോ തൊട്ട് കാര്യമായ ചിന്തയിൽ ആണല്ലോ....?? " വില്ലയിലെ ഗാർഡനിൽ ഒരു സൈഡിൽ പച്ച പുല്ലിൽ കാൽ രണ്ടും മടക്കി വെച്ച് അതിനെ ചുറ്റി പിടിച്ചു മുഖം അതിലേക്ക് കയറ്റി വെച്ച് കാര്യമായ ചിന്തയിൽ ആയിരുന്ന അവളെ അടുത്ത് വന്നു അവനും അതുപോലെ ഇരുന്നു..... തല ചെരിച്ചു അവനെ ഒന്ന് നോക്കി പുഞ്ചിരിച്ചു അവൾ കാൽ രണ്ടും നീട്ടി ചമ്രം പടിഞ്ഞു ഇരുന്നു... "ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ അലിഫ്.....?? " അവൻ അപ്പൊത്തന്നെ എന്താണെന്ന രീതിയിൽ അവളെ നോക്കി.... "നിനക്ക് നമ്മടെ ബിസിനസ്‌ ഒക്കെ നോക്കിക്കൂടെ.... എത്രയെന്നു വെച്ചിട്ടാ അങ്കിളിനെയും റിസിനെയും ഒക്കെ ബുദ്ധിമുട്ടിക്കുന്നേ....?? " "എനിക്ക് അതിലൊന്നും ഇന്ട്രെസ്റ് ഇല്ല നേഹാ....!! " "ഉണ്ടാക്കണം.... ഡാഡ്ന്റെ അല്ലേടാ....അങ്കിളും റിസിയും ഒക്കെ നല്ല രീതിയിൽ നോക്കുന്നുണ്ട്.... ബട്ട്‌ അവർ അവരെതും നമ്മടെതും ഒരുമിച്ച് നോക്കണ്ടേ.... ഒരു ബിസിനസ്‌ എന്ന് പറയുമ്പോ എന്തൊക്കെ റിസ്ക് ഉണ്ടാവും.... അതൊക്കെ അവർ ഒന്നും മിണ്ടാതെ സ്വയം ഏറ്റെടുത്തു ചെയ്യല്ലേ.... ഒരു കണക്കിന് മോശല്ലേ അത്....?? " അവൻ ഒന്നും മിണ്ടിയില്ല.... അവളിൽ നിന്ന് നോട്ടം തെറ്റിച്ചു മുന്നോട്ട് നോക്കി.... "പഴയ പോലെ നിന്റെ കാര്യം മാത്രം നോക്കിയ മതിയോ അലിഫ്.... ഉമ്മിന്റെ ഇപ്പോഴത്തെ മരുന്ന് ഒക്കെ നല്ല കോസ്റ്റ്ലി ആണെന്ന് നിനക്ക് അറിയില്ലേ... പിന്നെ എന്റെ ചിലവും..... ഒരു കുടുംബം ഒക്കെ ആയില്ലേ അലിഫ്.... എത്രയെന്നു വെച്ചാ അങ്കിൾ ഉണ്ടാക്കുന്നത് നമ്മടെ ആണെന്ന് പറഞ്ഞു ചിലവാക്കുന്നെ... പിന്നെ ഡാഡ്നും ഉമ്മിക്കും ഒക്കെ ഇഷ്ടം അതൊക്കെ നീ നോക്കി നടത്തുന്നത് ആവും....." അവൻ ഒന്ന് ശ്വാസം വലിച്ചു വിട്ട് അവളെ നോക്കി.... "നോക്കാം നേഹാ....ഞാൻ അങ്കിളിനോട്‌ ഒന്ന് സംസാരിക്കട്ടെ...." "ആരാ കമ്പനിയുടെ മാനേജർ....എനിക്ക് നമ്പർ തരാവോ....?? " "എന്തിനാ നിനക്ക്....?? കിഷോർ അങ്കിൾ ഡാഡ്ന്റെ കൂടെ പണ്ടേ ഉള്ളതാ...... " "നീ നമ്പർ തായോ.... ഒന്ന് അന്വേഷിക്കാല്ലോ എല്ലാം.... " അവൻ നെറ്റി ചുളിച്ചു അവളെ നോക്കിയതും അവൾ പുരികം പൊക്കി.... "ഞാൻ വാട്സ്ആപ്പ് ചെയ്യാം...." അതിന് ഒന്ന് ചിരിച് കൊടുത്ത് മനസ്സിൽ പലതും കണക്ക് കൂട്ടി എഴുന്നേറ്റ് പൊടി തട്ടി അവൾ അവനെ നോക്കി.... അപ്പോഴേക്കും അവനും എണീറ്റു.....വില്ലയുടെ മുറ്റത് ഒരു സൈഡിൽ ജാസുവും ശിവയും റിസിനും ഭയങ്കര കത്തി അടിയിൽ ആണ്.... അവൻ അങ്ങോട്ട് നടന്നതും മറ്റേ സൈഡിൽ ടേബിളിന് ചുറ്റും ഇരിക്കുന്ന പേരെന്റ്സിനെയും അവിടെ ഇരുന്ന് തല്ല് ഉണ്ടാക്കുന്ന നദയെയും അഫ്രയെയും ഒന്ന് നോക്കി അവൾ അവന്റെ പിറകെ നടന്നു....സോഫി ചേച്ചി അകത്തു ഉമ്മിന്റെ കൂടെ ആണ്... "ആഹാ.... വന്നോ.... എന്തായിരുന്നു രണ്ടിനും ഒരു കുശു കുശു....." ഒഴിഞ്ഞു കിടക്കുന്ന ചെയറിൽ അവർ ഇരുന്നതും ശിവ ആക്കി കൊണ്ട് ചോദിച്ചു.... അപ്പൊത്തന്നെ അടുത്തിരിക്കുന്ന ജാസു അവന്റെ മണ്ട നോക്കി ഒന്ന് കൊടുത്തു.... "അവർ അവിഹിതം ഒന്നും അല്ല.... കല്യാണം കഴിഞ്ഞതാ...കുശു കുശു ഒക്കെ ഉണ്ടാവും....." അത് കേട്ടതും ശിവ അവിഞ്ഞ ഇളി ഇളിച്ചോണ്ട് അവരെ നോക്കിയതും ചിരി കടിച് പിടിച്ച അവളുടെ മിഴികൾ പെട്ടെന്ന് തന്നെ ഉറ്റു നോക്കുന്ന റിസിയിൽ തറഞ്ഞു.... പെട്ടെന്ന് മാളിൽ വെച്ച് അവൻ പറഞ്ഞതൊക്കെ അവളെ മനസിലേക്ക് വന്നതും അവനെ ഒന്ന് നോക്കി അവൾ പെട്ടെന്ന് നോട്ടം തെറ്റിച്ചു.... "റിച്ചു എവിടെടാ....?? എക്സാം വല്ലോം ഉണ്ടോ അവൾക്ക്.... മെസ്സേജ് ഒന്നും കാണാറില്ല ഇപ്പൊ.....!! " അലിഫിന്റെ ചോദ്യം കേട്ടതും റിസി പെട്ടെന്ന് നേഹയിൽ നിന്ന് നോട്ടം മാറ്റി അലിഫിനെ നോക്കി... "അവൾ പപ്പ ബിസിനസ്‌ ആവശ്യത്തിന് വേണ്ടി കാനഡയിൽ പോയപ്പോ വാശി പിടിച്ചു കൂടെ പോയി.... അവിടെ എത്തിയിട്ട് പിന്നെ വിളിച്ചിട്ടില്ല അവൾ.... പപ്പ വിളിക്കുമ്പോ പറയും അവൾ ഫുൾ കറക്കം ആണ് ബിസി ആണെന്ന്....അവളെ ഫ്രണ്ട്സ് ഉണ്ടല്ലോ അവിടെ.....!! " "ശ്രദ്ധിക്കാൻ പറ അങ്കിളിനോട്‌....അങ്ങനെ അധികം ഒന്നും ഒറ്റക്ക് പുറത്ത് വിടണ്ട.... അറിയാത്ത നാടാ.... അല്ല... നീയല്ലേ ചാരു ബാംഗ്ലൂർ കാണണം എന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞെ.... എന്നിട്ട് എന്താടാ കൊണ്ട് വരാഞ്ഞേ.....?? " റിസിയിൽ നിന്ന് നോട്ടം തെറ്റിച്ചു അലിഫ് ശിവയെ നോക്കിയതും അവൻ ടേബിളിൽ കൊണ്ട് വെച്ച സ്ട്രോബെറി എടുത്ത് തിന്നുന്നതിന്റെ ഇടയിൽ അവനെ നോക്കി മുക്കാനും മൂളാനും തുടങ്ങി.. "ഓ പൊന്ന് ആങ്ങളേ.... ആദ്യം വായിൽ ഉള്ളത് ഇറക്കിയിട്ട് പറ..... " നേഹ നാവ് കടിച് പറഞ്ഞതും ശിവ പെട്ടെന്ന് വെള്ളം എടുത്ത് കുടിച് അവരെ നോക്കി ഇളിച്ചു.... ജാസുവും നേഹയും ഇതെന്തൊരു അധപതനം ആണെന്ന രീതിയിൽ അവനെ നോക്കി.... "അവൾ അവിടെ ഇരുന്ന് പഠിച്ചോട്ടെ.... അവൾക്ക് ഒരു ജോലി ഒക്കെ കിട്ടിയിട്ട് വേണം എനിക്ക് കാലും നീട്ടി ഇരിക്കാൻ.... " "പറയുന്നത് കേട്ടാ തോന്നും ഇപ്പൊ നീ കൂലിപണിക്ക് പോവാണെന്നു..... " അലിഫ് അത് പറഞ്ഞതും ശിവ ഇടക്കണ്ണിട്ട് അവനെ നോക്കി നാവ് കടിച്ചു.... അപ്പൊത്തന്നെ അലിഫ് കണ്ണുരുട്ടിയതും അവൻ പെട്ടെന്ന് നോട്ടം മാറ്റി... "നാണം ഇല്ലേ ശിവേട്ടാ.... അനിയത്തിന്റെ ചിലവിൽ ഒക്കെ ജീവിക്കാൻ.....?? " "അവന് നാണത്തിന്റെ സ്പെല്ലിങ് പോലും അറിഞ്ഞൂടാ ജാസു.... " റിസി അതും പറഞ്ഞു ചിരിച്ചതും ശിവ അവനെ എടാ എന്ന രീതിയിൽ പല്ലും കടിച് നോക്കി... "നിനക്ക് ഞാൻ ശെരിയാക്കി തരാട്ടോ..... നീ ഇങ്ങനെ നടന്നാ ശെരിയാവൂല..... അലിഫിന് കിട്ടിയ പോലെ മുട്ടൻ പണി നിനക്കും കിട്ടണം..... " "എന്ത് പണി.....?? " ശിവ പറഞ്ഞത് കേട്ട് നേഹ നെറ്റി ചുളിച്ചു ചോദിച്ചതും അലിഫ് അവളെ തന്നെ തൊട്ട് കാണിച്ചു.... അപ്പൊത്തന്നെ കാര്യം പിടി കിട്ടി അവൾ കലിപ്പിൽ ശിവയെ ഒന്ന് നോക്കി.... "ഹലോ ഗയ്‌സ്......!! " നേഹ എണീറ്റ് ശിവന്റെ നേരെ പോവാൻ നിന്നതും അഫ്ര കൈ വീശി കൊണ്ട് അങ്ങോട്ട് വന്നു... "ആഹഹാ.... തേടിയ വള്ളി കാലിൽ ചുറ്റി...... " ശിവ അപ്പൊത്തന്നെ അവിടെന്ന് ചെയറും കൊണ്ട് എണീറ്റ് കുറച്ച് അങ്ങോട്ട് മാറി ഇരുന്നു..... "അവിടെ റേഞ്ച് ഇല്ല്യ...... " അന്തം വിട്ട് നോക്കുന്ന അഫ്രയെ നോക്കി ശിവ അങ്ങനെ പറഞ്ഞതും റിസി ഒഴികെ എല്ലാർക്കും ബൾബ് കത്തി.... "നോക്കട്ടെ ശിവേട്ടാ..... എന്താ കാണുന്നെ.....?? " എന്നും ചോദിച്ചു ജാസു അപ്പൊത്തന്നെ ചെയർ എടുത്ത് ശിവന്റെ അടുത്ത് പോയി ഇരുന്നു.... നേഹ അപ്പൊത്തന്നെ ശിവയെ നോക്കിയതും അവൻ നാവ് കടിച് അവളെ നോക്കി കണ്ണുരുട്ടിയതും അവൾ അലിഫിന്റെ കൈ പിടിച്ചു പെട്ടെന്ന് എണീറ്റു..... "നീ റിസിയോട് സംസാരിച് ഇരിക്ക്... ഞങ്ങൾ ഇപ്പൊ വരാം...." എന്നും പറഞ്ഞു രണ്ട് പേർക്കും ഒന്ന് ഇളിച്ചു കൊടുത്ത് അവൾ അലിഫിനെ വലിച്ചു കുറച്ച് അപ്പുറത്തേക്ക് മാറി ഇരുന്നു..... ഇതൊക്കെ കണ്ട് എന്തോ പോയ അണ്ണാനെ പോലെ റിസിയും അഫ്രയും ഒന്ന് പരസ്പരം നോക്കി..... "ഇനി ഇയാൾക്ക് എങ്ങോട്ടേലും പോവാനുണ്ടോ.....?? " അവൻ അപ്പൊത്തന്നെ ഇല്ല്യാന്ന് തലയാട്ടി..... "എന്നാ ഞാനിവിടെ ഇരുന്നോട്ടെ.....?? " "യാ ഷുവർ..... " "താങ്ക്സ്..... " ഒന്ന് ചിരിച്ചിട്ട് അവൾ അവിടെ ഇരുന്ന് ഒരു സ്ട്രോബെറി എടുത്ത് വായിൽ ഇട്ടു.... "ആ.... ഇരുന്നു... ഇരുന്നു.... സംസാരിക്ക്..... " ഫോണിൽ നിന്ന് ഇടക്കണ്ണിട്ട് ശിവ അവരെ നോക്കി മെല്ലെ പറയുന്നത് കേട്ട് ജാസു ചിരി അടക്കി പിടിച്ചു അവരെ നോക്കി... "ഇയാൾ ഒന്നും മിണ്ടില്ലേ....?? അവരൊക്കെ എവിടെ പോയതാ ആവോ ല്ലേ.... എനിക്ക് ചുമ്മാ ഇരിക്കുന്നത് തീരെ ഇഷ്ടല്ല.... ഫുൾ ടൈം ഞാൻ എന്റെ അനിയനോട്‌ തല്ല് ഉണ്ടാക്കിയിട്ട.... അവന് ക്ലാസ് ഉള്ളതോണ്ട് വന്നിട്ടില്ല.... അതോണ്ട് ആ അലവലാതിനെ ഭയങ്കര മിസ്സിംഗ്‌.... അല്ല.... തനിക്ക് ബ്രദർ ഒന്നും ഇല്ലേ.....?? " ഫുൾ സ്റ്റോപ്പ്‌ ഇടാതെയുള്ള അഫ്രയുടെ സംസാരം കേട്ട് കണ്ണും തള്ളി ഇരിക്കായിരുന്നു റിസി...... പെട്ടെന്ന് അവളെ ചോദ്യം കേട്ടതും അവൻ ഇല്ലാന്ന് തലയാട്ടി.... "പിന്നെ.....?? സിസ്റ്റർ ഉണ്ടോ....?? " "ആ...." "ആഹാ....എന്താ പേര്....?? എന്ത് ചെയ്യുവാ....?? എന്തെ ഇങ്ങോട്ട് വരാഞ്ഞേ....?? ആൾ എങ്ങനെയാ മൊഞ്ചത്തി ആണോ....?? " "റിസ്ന.... പ്ലസ് ടു പഠിക്കാ....തന്നെ പോലെ ആണ്....ബട്ട്‌ ഇടക്ക് ഫുൾ സ്റ്റോപ്പ്‌ ഇടാറുണ്ട്.... " അത് കേട്ടതും അഫ്ര അവന് നന്നാക്കി ഒന്ന് ഇളിച്ചു കൊടുത്തു... "അത് പിന്നെ ഞാൻ അങ്ങനെയാ..... എനിക്കിങ്ങനെ സംസാരിച്ചോണ്ട് ഇരിക്കണം.... ഇയാൾക്ക് ബുദ്ധിമുട്ട് ആവുമെങ്കിൽ.... " "ഏയ്..... " "ഇനിപ്പോ ആണെങ്കിലും എനിക്ക് നോ പ്രോബ്ലം.... ഞാൻ വെറുപ്പിക്കും..... " കൈ കൊണ്ട് പല രീതിയിലും ആക്ഷൻ കാണിച്ചുള്ള അവളെ സംസാരം കണ്ടതും അവൻ അറിയാതെ ചിരിച്ചു.... "ഹൂഹൂ.... ഓപ്പറേഷൻ റിസിനെ പൂട്ടൽ സക്സെസ്..... " എന്നും പറഞ്ഞു ശിവ ചിരിച്ചോണ്ട് കൈ നീട്ടിയതും ജാസുവും ചിരിച്ചോണ്ട് അവന്റെ കയ്യിൽ അടിച്ചു.... "ദേ റിസി ചിരിച്ചു..... " നേഹ ഞെട്ടി കൊണ്ട് തിരിഞ്ഞ് അലിഫിനെ നോക്കിയപ്പോ അവൻ അതൊന്നും മൈന്റ് ചെയ്യാതെ കാര്യമായി ഫോണിൽ ആണ്.... അത് കണ്ടതും അവൾ കലിപ്പിൽ അവന്റെ ഫോൺ വലിച്ചു എടുത്ത് അതിലേക്ക് നോക്കി..... അവൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി.... ഫോണിൽ നോക്കിയ അവൾ വല്ലാത്ത ഞെട്ടലോടെ അവനെ നോക്കി.... അവന്റെ മുഖത്തു ഒരു ഭാവമാറ്റവും ഇല്ലാത്തത് കണ്ട് അവൾ വീണ്ടും ഫോണിൽ നോക്കി.... അവളെ ഇൻസ്റ്റ പേജ് ആയിരുന്നു അതിൽ..... അവളെ ഐഡിയിൽ അവൻ ന്യൂ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്....!! വിടർന്ന മിഴികളോടെ അവൾ ആ പിക് ഒന്നൂടെ നോക്കി..... ഇന്നലെ എടുത്ത പിക് ആണ്... രണ്ടാളും വൈറ്റ് ഷർട്ടിൽ ഉള്ള ഒരു സെൽഫി..... ഇളിച്ചോണ്ട് സെൽഫി എടുക്കുന്ന അവളെ ഇടത്തെ തോളിൽ മുഖം കേറ്റി വെച്ച് ഇടത്തെ കവിൾ അവന്റെ വലത്തേ കവിൾ കൊണ്ട് മറച്ചു കൊണ്ടുള്ള ഒരു പിക്..... ഇന്നലെ ക്ലിക്ക് ആയപ്പോ തന്നെ അവൾ അതിലേക്ക് അറിയാതെ നോക്കി നിന്നിരുന്നു.... തന്റെ കുറവിനെ അവനിലൂടെ മറച്ചു പിടിച്ചത് അവൾക്ക് വല്ലാത്ത ഒരു ഫീൽ ആയിരുന്നു..... അവൾ ഇളിച്ചു കൊണ്ട് ആണേലും അവന്റെ മുഖത്തു ആ ഗൗരവം തന്നെ ആണ്....പക്ഷെ ആ ഇളം നീല മിഴികൾ വല്ലാതെ തിളങ്ങുന്നുണ്ട്..... പോരാത്തതിന് താഴെ.... "" *MINE♡* "" എന്ന് ക്യാപ്ഷൻ കൂടെ കൊടുത്തിട്ടുണ്ട്.... കമന്റ്സ് ഒക്കെ ചറപറ ഉണ്ട്..... അവൾ മെല്ലെ അതിലൂടെ ഒക്കെ ഒന്ന് കണ്ണോടിച്ചു.... ഇൻബോക്സിൽ മെസ്സേജ് വരുന്ന നോട്ടിഫിക്കേഷൻ കണ്ട് അവിടെ പോയി നോക്കിയതും ഒത്തിരി പരിഭവങ്ങളും പരാതികളും മാത്രം.... എല്ലാം കണ്ട് വല്ലാത്ത ഒരു ഷോക്കിൽ ഇരിക്കുമ്പോ ആണ് പെട്ടെന്ന് സ്വീറ്റ് ഡെവിൾ എന്ന ആ ഐഡിയിൽ നിന്ന് മെസ്സേജ് വന്നത്.... *Nice post.....!!* അത് കണ്ടതും കണ്ണുകൾ ഇറുക്കി അടച്ചു അവൾ അപ്പൊത്തന്നെ ഫോൺ അവന്റെ മടിയിൽ വെച്ച് അവിടെന്ന് എണീറ്റു..... ♡ ♡ ♡ "ഉമ്മ ഇവിടെ നിന്നോട്ടെ മോനെ.... ഞങ്ങൾ ഒക്കെ ഉണ്ടല്ലോ.... " വാപ്പച്ചി പറയുന്നത് കേട്ട് അവൾ എന്തേലും പറയാൻ ഒരുങ്ങുന്നതിന് മുന്നേ അവൻ പറഞ്ഞിരുന്നു.... "വേണ്ട ഉപ്പാ.... മമ്മ എന്റെ കൂടെ ഉണ്ടാവുമ്പോഴേ എനിക്ക് ഒരു സമാധാനം കിട്ടൂ.... അവിടെ ഒരു റൂം ഉള്ളു എന്നുള്ളതൊന്നും വിഷയമല്ല.... രണ്ട് മൂന്ന് ദിവസം കൂടി അല്ലെ ഉള്ളു..... " പിന്നെ ആരും ഒന്നും മിണ്ടിയില്ല... അവൻ ഉമ്മിയെ വീൽചെയറിൽ നിന്ന് പൊക്കി എടുത്തതും അവൾ ഡോർ തുറന്ന് കൊടുത്തു.... എല്ലാരേയും നോക്കി നാളെ വരാം എന്നും പറഞ്ഞു അവൾ സോഫിയുടെ കൂടെ ബാക്കിൽ കയറി..... കാറിൽ നിന്ന് തിരിച്ചു വീൽചെയറിൽ ഇരുത്തിയപ്പോ തന്നെ ഭർത്താവിന്റെ ഓർമ്മകൾ ആ സ്ത്രീയെ വീർപ്പു മുട്ടിക്കാൻ തുടങ്ങിയിരുന്നു.... വീടിന്റെ അകത്തേക്ക് കയറിയതും അതുവരെ പിടിച്ചു നിർത്തിയ കണ്ണുനീർ കവിളിൽ പടർന്നു..... വീടിന്റെ ഓരോ മുക്കിലും മൂലയിലും ഒത്തിരി നല്ല ഓർമ്മകൾ.... അതിലൂടെ വീശുന്ന കാറ്റിനു പോലും റഫീഖിന്റെ ഗന്ധമാണെന്ന് അവർക്ക് തോന്നി.... "മമ്മാ..... " അവൻ മെല്ലെ വിളിച്ചതും അവർ മിഴികൾ അടച്ചു എല്ലാം മറക്കാൻ ശ്രമിച്ചു.... അവൻ കട്ടിലിൽ കിടത്തി പുതച്ചു കൊടുത്ത് നെറ്റിയിൽ ഒരുമ്മ കൊടുത്തതും അവർ ബുദ്ധിമുട്ടി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... "കുഞ്ഞും മോളും ഇവിടെ കിടന്നോ.... ഞാൻ ഹാളിൽ കിടന്നോളാം..... " തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും സോഫി പറയുന്നത് കേട്ട് അവൻ ഒന്ന് നിന്ന് ഫ്രഷ് ആയി ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്ന അവളെ നോക്കി.... പതിവില്ലാതെ ടിഷർട്ടും ത്രീ ഫോർത്തും ആയിരുന്നു അവളെ വേഷം.... ആരെയും നോക്കാതെ അവൾ പെട്ടെന്ന് ഹാളിലേക്ക് നടന്നു.... "അത് വേണ്ട ചേച്ചി.... ഞങ്ങൾ ഹാളിൽ കിടന്നോളാം.... രാത്രി ഒക്കെ ഇൻജെക്ഷൻ എടുക്കാൻ ഉള്ളതല്ലേ..... " അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങിയതും അവൾ ഉമ്മിക്കുള്ള കഞ്ഞി കൊണ്ടുവന്ന് സോഫിയുടെ കയ്യിൽ കൊടുത്ത് പില്ലോയും ഷീറ്റും എടുത്ത് ഹാളിലേക്ക് നടന്നു..... അവൻ ഇതിപ്പോ എന്താ കഥ എന്നുള്ള രീതിയിൽ അവളെ നോക്കി.... കയ്യിലുള്ളതൊക്കെ നിലത്തിട്ട് അവൾ വീണ്ടും കിച്ചണിലേക്ക് നടന്നു.... ഫ്രിഡ്ജ് തുറന്ന് വെള്ളം കുടിച് തിരിച്ചു വന്നു ഷീറ്റ് വിരിച് അവൾ അതിൽ ഇരുന്നു.... "ന്തേടി.....?? " അവളെ മുഖത്തെ അസ്വസ്ഥത അവന് മനസിലാവുന്നുണ്ടായിരുന്നു.... "ഒന്നുല്ല്യ.... നീ സോഫയിൽ കിടന്നോ.... ഞാനിവിടെ കിടക്കാം.... " "കാര്യം പറ.... എന്തെ വയ്യേ നിനക്ക്....?? " "അതൊന്നുല്ല്യടാ.... വയറുവേദന.... എല്ലാ മാസവും ഉള്ളതല്ലേ..... " എന്നും പറഞ്ഞു അവൾ ഒന്ന് പുഞ്ചിരിച്ചു..... അവൻ ഒന്നും മിണ്ടാതെ അവളെ മുഖത്തേക്ക് തന്നെ നോക്കി.... ഈ കുറച്ച് നേരം കൊണ്ട് തന്നെ മുഖം ഒക്കെ ആകെ ക്ഷീണിച്ചിട്ടുണ്ട്..... "എന്നിട്ടാണോ നീ നിലത്തു കിടക്കുന്നെ.... എണീറ്റെ..... " "വേണ്ട.... സോഫയിൽ ഒരാൾക്ക് അല്ലെ കിടക്കാൻ പറ്റൂ.... നീ കിടന്നോ..... " "ഇങ്ങ് വാടി..... " അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു എണീപ്പിച്ചു ചേർത്ത് നിർത്തി.... അവൾ പറയുന്നതൊന്നും കേൾക്കാൻ നിക്കാതെ അവളെയും കൊണ്ട് റൂമിന്റെ മുന്നിൽ എത്തി ഡോറിൽ മുട്ടി.... "അലിഫ്.... എന്താ കാണിക്കുന്നേ.... വിട്ടേ നീ.... " അപ്പോഴേക്കും സോഫി ഡോർ തുറന്നതും മുന്നിൽ കുതറി മാറാൻ നോക്കുന്ന അവളെ ചേർത്ത് പിടിച്ചു നിക്കുന്ന അവനെ കണ്ട് നെറ്റി ചുളിച്ചു.... "ചേച്ചി.... വയറുവേദനക്ക് എന്താ ചെയ്യണ്ടേ.... കഴിക്കാനോ കുടിക്കാനോ എന്തേലും ഉണ്ടോ....?? " അവർ അപ്പൊത്തന്നെ പുഞ്ചിരിയോടെ അവളെ നോക്കിയതും അവൾ മുഖം ചുളിച്ചു നിന്നു.... "ഞാനിപ്പോ കൊണ്ടുവരാം..... " എന്നും പറഞ്ഞു അവർ മുന്നോട്ട് നടന്നതും അവൾ അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി.... അവൻ അപ്പൊ അവളെ ഒന്നൂടെ ചേർത്ത് നിർത്തി.... "അലിഫ് വിട്ടേ.... വൃത്തി ഇല്ലാട്ടോ ഞാൻ.... നീ മാറി നിക്ക്..... " അത് കേട്ടതും അവൻ അവളെ ഒരു നോട്ടം നോക്കി..... അവൾ മുഖം ഉയർത്തിയതും അവളെയും വലിച്ചു സോഫയിൽ ചെന്ന് ഇരുന്ന് അവളെ മടിയിൽ പിടിച്ചു ഇരുത്തി.... "നിന്നോടല്ലേ ഞാൻ പറഞ്ഞെ.... " "മിണ്ടല്ലെടി..... " അവൻ അവളെ നോക്കി കണ്ണുരുട്ടിയതും അവൾ മുഖം വീർപ്പിച്ചു അടങ്ങി ഇരുന്നു.... അപ്പൊത്തന്നെ സോഫി ഉലുവ തിളപ്പിച്ച വെള്ളം കൊണ്ടുവന്നതും അവൻ അത് വാങ്ങി മെല്ലെ കുടിച് നോക്കി.... "ഹൂ.... ഭയങ്കര കയ്പ്പ് ആണല്ലോടി..... " അവൾ ഒന്നും മിണ്ടിയില്ല.... അവൻ പതിയെ ചുണ്ടിൽ അടുപ്പിച്ചു കൊടുത്തതും ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ ഒറ്റവലിക്ക് അത് മുഴുവൻ കുടിച്ചു.... അപ്പൊത്തന്നെ അവന് മനസ്സിലായിരുന്നു വേദനയുടെ കാഠിന്യം..... അവൾക്ക് പെട്ടെന്ന് ഉമ്മച്ചി വെള്ളം ഉണ്ടാക്കി തരുന്നതും എണീക്കാൻ മടിച്ചു കിടക്കുന്ന അവളെ പിടിച്ചു എണീപ്പിച്ചു വാപ്പച്ചി കുടിപ്പിക്കുന്നതും ഒക്കെ ഓർമ്മ വന്നു.... അവൻ ഗ്ലാസ്‌ തിരികെ സോഫിയുടെ കയ്യിൽ കൊടുത്തതും അവർ അത് കഴുകി വെച്ച് തിരിച്ചു വന്നു.... "കുറവ് ഇല്ലേൽ പറയണം ട്ടോ മോളെ.... " അവൾ ഒന്ന് പുഞ്ചിരിച്ചു തലയാട്ടിയതും അവർ പോയി.... അപ്പോഴേക്കും അവൾ രണ്ട് കയ്യും വയറിൽ ചുറ്റിപ്പിടിച്ചു അവന്റെ തോളിലേക്ക് ചാഞ്ഞു... അവൻ മെല്ലെ അവളുടെ നെറ്റിയിലേക്ക് ചുണ്ടുകൾ ചേർത്ത് കൊണ്ട് അവളെയും കൂട്ടി സോഫയിലേക്ക് കിടന്നു... "വേണ്ടടാ ഞാൻ താഴെ കിടന്നോളാം..... " അവൻ ഒന്നും മിണ്ടാതെ അവളെയും കൊണ്ട് ചെരിഞ്ഞു കിടന്ന് രണ്ട് കൈ കൊണ്ടും അവളെ വയറിൽ ചുറ്റി പിടിച്ചു അവനോട് ചേർത്ത് കിടത്തി.... അവന്റെ നെഞ്ചിലെ ചൂട് കൊതിച്ച പോലെ പിന്നെ ഒന്നും മിണ്ടാതെ ഒരു കൈ അവളെ നെഞ്ചിൽ ചുരുട്ടി പിടിച്ചു മറ്റേ കൈ കൊണ്ട് അവനെ ചുറ്റി പിടിച്ചു ആ നെഞ്ചിലേക്ക് പറ്റി ചേർന്നു അവൾ.... അവൻ മെല്ലെ ഒരു കൈ കൊണ്ട് ടിഷർട്ടിന്റെ ഉള്ളിലൂടെ അവളെ വയറിലും മറ്റേ കൈ കൊണ്ട് തലയിലും തലോടാൻ തുടങ്ങി..... വയറ്റിൽ തണുപ്പ് തോന്നി പതിയെ വേദന കാരണം ഉള്ള അവളെ ഞെരക്കം ഒക്കെ കുറഞ്ഞതും അവൻ മെല്ലെ അവളെ മൂർദ്ധാവിൽ ചുംബിച്ചു... "എനിക്ക് നീ എങ്ങനെ ആയാലും എന്റെ പെണ്ണല്ലെടി.... എനിക്ക് വേണ്ടി,,, എന്റെ മക്കളെ ഉമ്മ ആവാൻ വേണ്ടിയല്ലെടി നീ ഈ വേദന ഒക്കെ സഹിക്കുന്നെ.... അപ്പൊ പിന്നെ നിന്നെ ചേർത്ത് പിടിക്കാതെ മാറ്റി നിർത്താൻ ഞാൻ അത്ര ദുഷ്ടൻ ഒന്നും അല്ലടി.....നിനക്ക് ഏത് ടൈം ആണേലും നീ ഈ നെഞ്ചിൽ ഉണ്ടാവും...." ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന്റെ ഇടയിലും അവന്റെ വാക്കുകൾ അവളുടെ ചുണ്ടുകളിൽ പുഞ്ചിരി നിറച്ചു.... രാവിലെ മൂന്ന് മണിക്കുള്ള ഇൻജെക്ഷൻ കൊടുക്കാൻ വേണ്ടി എണീറ്റ സോഫി ഇൻജെക്ഷൻ എടുത്ത ശേഷം വെള്ളം കുടിക്കാൻ പുറത്തേക്ക് ഇറങ്ങിയതും സോഫയിലെ കാഴ്ച കണ്ട് ഒരുനിമിഷം അത്ഭുതപ്പെട്ടു..... ഒരു കൈ കൊണ്ട് അവളെ പറ്റി ചേർത്ത് മറ്റേ കൈ അവളെ മുടിയിഴകളിൽ വെച്ച് കിടക്കുന്ന അവന്റെ നെഞ്ചിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ചുരുണ്ട് കിടക്കുന്ന അവളെ കണ്ടതും അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..... ♡ ♡ ♡ കല്യാണത്തിന് വേണ്ടിയുള്ള ഷോപ്പിംഗ് ഒക്കെ ആയി രണ്ട് ദിവസം അങ്ങനെ കഴിഞ്ഞു.... ശിവന്റെ ഓപ്പറേഷൻ പ്രകാരം കിട്ടുന്ന സമയം മുഴുവൻ എല്ലാരും റിസിയെയും അഫ്രയെയും ഒറ്റക്ക് വിട്ട് അവർ ഏകദേശം നല്ല കൂട്ട് ആയി..... ഇന്ന് ആണ് കല്യാണം.... അവ്വൽ സുബ്ഹിക്ക് അലിഫിനെ വിളിച്ചു ഉണർത്തി സാരി ഉടുക്കാൻ അറിയില്ലാന്നും പറഞ്ഞു അവൾ നിന്ന് തുള്ളാൻ തുടങ്ങിയപ്പോ അപ്പൊത്തന്നെ അവർ വില്ലയിലേക്ക് പുറപ്പെട്ടു.... ജാസുനെ ഒരുക്കാൻ ജോയിയുടെ ചേച്ചിയും രണ്ട് കസിൻസും ഉള്ള കാരണം നേഹയും അഫ്രയും ഉമ്മമാരെയും വലിച്ചു സാരിയും കൊണ്ട് റൂമിൽ കേറി ഡോർ അടച്ചിട്ടു അര മണിക്കൂർ ആയി... ബോയ്സിന് ജുബ്ബയും മുണ്ടും ആണ് വിചാരിച്ചിരുന്നത് എങ്കിലും അലിഫിന് താല്പര്യമില്ലാത്തത് കൊണ്ട് ജോയ് അത് അവന് വിട്ട് കൊടുത്തു..... അവൻ അപ്പൊത്തന്നെ അത് എക്സ്ചേഞ്ച് ചെയ്ത് ഡാർക്ക്‌ ബ്ലൂ ജീൻസും വൈറ്റ് ടിഷർട്ടും അതിന്റെ മുകളിൽ അവൻ എപ്പോഴും ഇടുന്ന പോലെ ബട്ടൺസ് ഇടാതെ ലൈറ്റ് പർപ്പിളും ബ്ലാക്കും ചെക്ക് ഷർട്ടും എടുത്തു.... റിസിയും ശിവയും ഇപ്പ്രാവശ്യം സ്റ്റൈൽ മാറ്റി പിടിച്ചു അലിഫിന്റെ കൂടെ കൂടിയതും ജോയിയുടെ വീട്ടുകാരും ഒപ്പം ചേർന്നു..... അവർ ഒക്കെ റെഡി ആയി നിക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയി.....സഹികെട്ടു ശിവ ഫോണിൽ തോണ്ടി കളിക്കുന്ന അലിഫിനെ ഒന്ന് നോക്കി റിസിന്റെ നേരെ തിരിഞ്ഞു.... "എടാ നമ്മക്ക് പോവാ.... " "അതിന് അവർ വരണ്ടേ.....?? " "ആ.... എനിക്കറിയ...നീ അഫ്രയെ വെയിറ്റ് ചെയ്യാവും....അവൻ പെങ്ങളെയും.....പാവം ഞാൻ ഇവിടെ സിംഗിൾ പസങ്കെ പാടി നടക്കാ...... എന്നെ ഒന്നും പ്രേമിക്കാൻ ആരും ഇല്ലേ ഇവിടെ.....??!! ശോ....ആര് കേൾക്കാൻ....?? " "ടാ ടാ......ഞാൻ ആരെയും കാത്തു നിൽക്കുന്നില്ല....വായോ പോവാം...അലിഫ് വാ...നേഹക്ക് ഡ്രൈവിംഗ് അറിയാല്ലോ....എന്റെ കാർ എടുക്കണ്ട....." എന്നും പറഞ്ഞു റിസി മുന്നിൽ നടന്നതും അലിഫ് ശിവയെ ഒന്ന് നോക്കി.... അവൻ അപ്പൊത്തന്നെ ഞാനല്ല സത്യം എന്നും പറഞ്ഞു പുറത്തേക്ക് ഓടി..... ♡ ♡ ♡ കഷ്ടപ്പെട്ട് അണിഞ്ഞു ഒരുങ്ങി വന്നപ്പോ ഒരൊറ്റ എണ്ണം കാണാൻ ഇല്ല...ആർക്ക് വേണ്ടിയാണോ ഒരുങ്ങിയെ അവൻ ആദ്യം തന്നെ സ്ഥലം കാലിയാക്കി.... അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.... മോന്തയും വീർപ്പിച്ചു ഡ്രൈവ് ചെയ്യുമ്പോ അഫ്രയും ബാക്കിൽ നിന്ന് രണ്ട് പേരുടെ ഉമ്മമാരും നദയും അവളെ നല്ലോണം ഇട്ട് കളിയാക്കി..... അതിന്റെ കലിപ്പിൽ പള്ളിയിൽ എത്തിയതും ഡോർ വലിച്ചു അടച്ചു അവൾ നേരെ നോക്കിയത് ഫോണിൽ കുത്തി കളിച് പള്ളിയുടെ ഒരു സൈഡിൽ നിക്കുന്ന അവനെ ആണ്.... "ആ വരുന്നുണ്ട് മോനെ നിന്റെ പൊണ്ടാട്ടി........ വരവ് കണ്ടിട്ട് ഒരു ഭൂകമ്പം ഉണ്ടാവാൻ ഉള്ള ചാൻസ് ഉള്ളതോണ്ടും എനിക്കിനിയും ജീവിക്കാൻ ആഗ്രഹം ഉള്ളതോണ്ടും ഞാനങ്ങോട്ട്.... " എന്നും പറഞ്ഞു ഇളിച്ചോണ്ട് ശിവ റിസിന്റെ കയ്യും പിടിച്ചു പുഞ്ചിരിച്ചോണ്ട് നടന്ന് വരുന്ന അഫ്രന്റെ അടുത്തേക്ക് നടന്നു.... ശിവന്റെ ശബ്ദം കേട്ട് മുന്നോട്ട് നോക്കിയ അവന്റെ ഇളം നീല മിഴികൾ വല്ലാതെ വിടർന്നു..... ഇളം പർപ്പിൾ സാരിയിൽ അതെ കളർ ഷാൾ കുറച്ച് മോഡേൺ ആയി സ്‌കാഫ് ചെയ്തിട്ട് രണ്ട് കയ്യിലും നിറയെ സിൽവർ കളർ വളകളും വേറെ മാല ഒന്നും ഇല്ലാതെ കഴുത്തിൽ തിളങ്ങി നിൽക്കുന്ന മഹറും അവളെ ശെരിക്കും വല്ലാതെ മൊഞ്ചത്തി ആക്കുന്നത് അവൻ അറിഞ്ഞു.... കലിപ്പിൽ നടന്ന് വന്നു അവന്റെ അടുത്ത് എത്തി കൈ രണ്ടും മാറിൽ കെട്ടി അവൾ അവനെ രൂക്ഷമായി നോക്കാൻ തുടങ്ങി.... അവൻ അപ്പോഴും ശ്രദ്ധിച്ചത് ആ കടും കാപ്പി മിഴികൾക്ക് ചുറ്റും തീർത്ത കട്ടിയിലുള്ള അതിർവരമ്പും ഇടത്തെ കവിളിൽ അങ്ങനെ ഒരു പാട് ഉണ്ടന്ന് തോന്നിക്കാത്ത രീതിയിൽ ചുവന്നു നിൽക്കുന്ന അവളെ കവിളുകളും കലിപ്പിൽ കൂട്ടി പിടിച്ച ആ ഇളം റോസ് ചുണ്ടുകളും ആയിരുന്നു..... അവൻ അപ്പൊത്തന്നെ മാറിൽ കെട്ടിയ അവളെ കയ്യിൽ പിടിച്ചു വലിച്ചതും അവൾ കറക്റ്റ് ആയി അവന്റെ നെഞ്ചിൽ ചെന്ന് ലാൻഡ് ആയി..... അവൾ അപ്പൊത്തന്നെ മിഴികൾ ഉയർത്തി അവനെ കലിപ്പിൽ നോക്കി എങ്കിലും മുന്നിലേക്ക് വീണ അവന്റെ മുടിയിഴകൾക്കിടയിലൂടെ ആ ഇളം നീല മിഴികളിൽ കുസൃതി നിറഞ്ഞത് അവൾ കണ്ടിരുന്നു.... അവൾ അപ്പൊത്തന്നെ കൈ വിടുവിക്കാൻ നോക്കി എങ്കിലും അവൻ ചുണ്ടിൽ അവന്റെ മാത്രം ചിരി വിരിയിച്ചു അവളെ ചുണ്ടിൽ മൃദുവായി ഒന്ന് ചുംബിച്ചു..... അവൻ മാറി നിന്നതും ഞൊടിയിടയിൽ കലിപ്പ് കൊണ്ട് ചുവന്ന അവളെ കവിളുകൾ നാണം കൊണ്ട് ഒന്നൂടെ ചുവന്നു... ഒരു പുഞ്ചിരിയോടെ അവൾ അവന്റെ മുടി ഒതുക്കി വെച്ച് അവന്റെ കവിളിൽ ഒന്ന് നുള്ളി..... "ഹേറ്റ് യു..... " അവന്റെ കൈ വിടുവിച്ചു അതും പറഞ്ഞു അവൾ മുന്നോട്ട് നടന്നതും ഒരു കള്ളച്ചിരിയോടെ അവൻ അവളെ വലിച്ചു ഒന്നൂടെ ചേർത്ത് നിർത്തി ഫോൺ ഉയർത്തിയതും മോന്ത വീർപ്പിച്ചു നിക്കുന്ന അവളെ കവിളിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് അവൻ സെൽഫി ക്ലിക്ക് ആക്കി..... അവൾ അപ്പൊത്തന്നെ ദുഷ്ടൻ എന്നും പറഞ്ഞു അവന്റെ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു.... "അതേയ്.... ഇത് പള്ളി ആണ്.... നിങ്ങടെ ബെഡ്‌റൂം അല്ല..... " മുന്നിൽ കൈ രണ്ടും മാറിൽ കെട്ടി മൊഞ്ചത്തികൾ ആയി നേഹന്റെ അതെ സാരിയിൽ അഫ്രയും ഗൗണിൽ നദയും നിക്കുന്നത് കണ്ടതും അവൾ അവന്റെ കൈ വിടുവിച്ചു അവന്റെ വയറ്റിൽ ഒരു നുള്ള് കൊടുത്ത് വേഗത്തിൽ അവരെയും വലിച്ചു മുന്നോട്ട് നടന്നു.... നിന്നെ ഞാൻ എടുത്തോളാം എന്നും പിറുപിറുത്ത് വയർ തടവി കൊണ്ട് അവനും അവരെ പിന്നാലെ നടന്നു..... പള്ളിയുടെ സൈഡിൽ നിന്ന് അലിഫ് മുന്നോട്ട് നടന്നതും മറഞ്ഞു നിന്നിരുന്ന ആ കണ്ണുകൾ മുന്നോട്ട് വന്നു..... ദേഷ്യത്തിൽ വലിഞ്ഞു മുറുകിയ കൈ മുഷ്ടി ചുമരിൽ ഇടിച്ചു കൊണ്ട് അയാൾ അവരെ നേരെ ചുവന്നു വീർത്ത കണ്ണുകൾ കൊണ്ട് കത്തുന്ന ഒരു നോട്ടം നോക്കി..... തുടരും....... നന്നായിട്ടുണ്ടാവില്ല....!! എങ്കിലും എനിക്ക് വേണ്ടി രണ്ട് വരി കുറിക്കണേ.... 😁 നെക്സ്റ്റ് Sunday......❤️ #📙 നോവൽ