@_kakoonte_kalippi_pengalootty_
@_kakoonte_kalippi_pengalootty_

💕ŔíňÚ Máŕiyám💕

PoSitiVe Mind, PoSitiVe VibeS, PoSitiVe Life😉

#

📙 നോവൽ

😍ലാമിയുടെ ഇത്തൂസ്😘 *Full part* "ടീ... എന്താടീ ഈ കാണിച്ചുവെച്ചിരിക്കുന്നത്... 😬😬 "എന്താ... "എന്റെ ബുക്കിലാണോ നിന്റെ ചിത്രം വര...😠😠 "അത് നിന്റെ ബുക്ക്‌ ആയിരുന്നോ... 😁😁 "ടീ നീയെന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ... "അള്ളോഹ് ഇത്തൂസെ... sry..ഞാൻ അറിഞ്ഞു കൊണ്ട് ചെയ്തതല്ലാ.... "നീ അറിഞ്ഞു കൊണ്ട് ചെയ്തതല്ലാല്ലേ... ഇതിന്റെ മുൻപിൽ എന്റെ പേര് എഴുതി വെച്ചിട്ടുണ്ടല്ലോ... നിന്റെ മുഖതെന്താ കണ്ണില്ലേ.. "ഇല്ലാ... എന്തേയ്.. 😤😤 "ടീ തർക്കുത്തരം പറയുന്നോ.. 😠😠 ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ "ആഹ്... ഉമ്മാ ഈ ഇത്ത എന്റെ മുടി വലിക്കുന്നു.. "രാവിലെ തെന്നെ തൊടങ്ങി രണ്ടും.. ഇവറ്റകളെ കൊണ്ട് ഞാൻ തോറ്റു... ഇത്ര വലിയ പോത്ത് പോലെ വളർന്നിട്ടും രണ്ടിനും ഇത് വരെ അന്തം എന്ന് പറഞ്ഞ സാധനം വന്നിട്ടില്ല.. "ഉമ്മാ.. ഞാനല്ല.. ഇങ്ങടെ ഈ പുന്നാര മോളാണ്... നോക്കി ഇവള് ചെയ്ത് വെച്ചിരിക്കുന്ന തെണ്ണിപ്പ്.. എന്റെ ഹിസ്റ്ററിന്റെ ബുക്കിൽ ആണ് അവളുടെ ചിത്രം വര.. രണ്ട് മേട്ടം കൊടുത്താലേ ഇവളൊക്കെ നന്നാവൂ.. "ഉമ്മാ.. ശെരിക്കും അവള്ടെ ബുക്കിൽ ഞാൻ അറിഞ്ഞുകൊണ്ട് ചിത്ര വരച്ചതല്ലാ.. "നീയെന്താ അറിയാതെ ചെയ്യാൻ എൽ കെ ജി യിൽ പഠിക്കുന്ന കുട്ടിയൊന്നുമല്ലല്ലോ... ആറാം ക്ലാസ്സിൽ എത്തിയില്ലേ.. "ഞാൻ അത് എന്റെ ബുക്ക്‌ ആണെന്ന് കരുതി, എന്റെ ബുക്കിന്റെ പൊതിയും ഇത് പോലെ തെന്നെയാണ്... അല്ലാണ്ട് അറിഞ്ഞു കൊണ്ട് ചെയ്തതല്ല... "ഇതാണ് എനിക്ക് പറ്റാത്തത്.. തെറ്റ് ചെയ്തതും പോരാ,, അതിനു പിന്നെ ഓരോരോ ന്യായീകരണങ്ങളും...ഒന്ന് മിണ്ടാണ്ടിരിക്കുന്നുണ്ടോ.. "ടീ ആമി ആദ്യം നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ., അവൾ അറിയാതെ ചെയ്തതാണെന്ന് പറഞ്ഞീലെ.. പിന്നെന്താ പ്രശ്നം "ഓ ഇപ്പൊ ഇങ്ങളും ഓളെ പക്ഷം ചേർന്നു ല്ലേ.. അല്ലെങ്കിലും നിങ്ങൾക്ക് അവളോട് ഇച്ചിരി സ്നേഹം കൂടുതലാണല്ലോ.. അതാണ് അവളെ ഇങ്ങനെ വഷളാക്കുന്നത് "ഛെ.. മിണ്ടാതിരിക്കെടീ... എനിക്ക് നീയും അവളും ഒരുപോലെ തെന്നെയാണ്.. കുറച്ചു ദിവസായിട്ട് നിനക്കിത്തിരി വെളച്ചിൽ കൂടുതൽ ആണ്.. "ആ.. എനിക്ക് വെളച്ചിൽ മാത്രല്ല ഇത്തിരി അഹങ്കാരവും കൂടുതലാണ്.. നിങ്ങടെ ഇടയിലല്ലേ ഞാൻ ജീവിക്കുന്നത്.. 😤😤 "ടീ... നാവടക്കെടീ.. ഞാൻ നിന്റെ തള്ളയാണ് എന്നുള്ള ഓർമ്മ ഉണ്ടാവുന്നത് നല്ലതാ.. ടീ ലാമി നീയെന്തിനാ ഇരുന്ന് മോങ്ങുന്നത്.. "ഉമ്മാ ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത് ഞാൻ കാരണമല്ലേ.. എല്ലാം ഈ ഞാൻ കാരണാ.. ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ഹായ് ഫ്രണ്ട്സ് എന്നെ മനസ്സിലായോ.. ഞമ്മള് ആണ് നിങ്ങൾക്കിതിൽ വില്ലത്തിയായി തോന്നിയില്ലേ ഒരാള്... ഉമ്മയോട് തർക്കിച്ചു ആകെ പ്രശ്നം കൊളമാക്കിയ ആള്..ആ അവൾ തെന്നെ,, ഞമ്മള് ഉമ്മച്ചിനോട് തർക്കിക്കാനും ഒരു കാരണമുണ്ട്.. അത് ഞാൻ വഴിയേ പറഞ്ഞു തരാം. അതിനു മുൻപ് ഞാനെന്നെ പരിചയപ്പെടുത്താം.. ഞാൻ അഷ്‌റഫ്‌ ഖാൻ എന്ന മാനുവിന്റെയും പ്രിയ സഖി ഉമ്മറത്തു വീട്ടിൽ ആയിഷയുടെയും മൂത്ത പുത്രി ആമിയ ഷെറിൻ എന്ന ആമി.. ഞാൻ പത്താം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. എന്റെ ജീവിതം കൊളമാക്കാൻ ഇറങ്ങിയ ഒരുത്തിയുണ്ട്,, എന്റെ ഏക സഹോദരി ലാമിയ ഷെറിൻ എന്ന ലാമി.. അവൾ ആറാം ക്ലാസ്സിലും ആണ് പഠിക്കുന്നത്.. അവളാണ് ഇന്ന് എന്റെ ഏറ്റവും വലിയ പാര. അവൾ ജനിച്ച അന്ന് മുതൽ എനിക്ക് എന്റെ എല്ല ഫ്രീഡവും പോയി. അവൾ കാരണം ഞാനിന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട്. ഉമ്മക്കും ഉപ്പക്കും അവളോട് ആണ് ഇഷ്ട്ടകൂടുതൽ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് കാരണം തെന്നെ ഞാനും അവളും എപ്പോഴും തെരക്ക് കൂടാറുണ്ട്. അതിലെല്ലാം ഉമ്മ അവളുടെ പക്ഷത്തായിരിക്കും.അതും എന്റെ മനസിന്‌ താങ്ങാൻ പറ്റാത്ത ഒന്നാണ്. അതാണ് എനിക്ക് ഇത്രയധികം ഉമ്മയോട് ദേഷ്യം തോന്നാൻ കാരണം. പക്ഷെ ഉമ്മയോട് തർക്കുത്തരം പറയുമ്പോയെല്ലാം എന്റെ മനസ്സ് ഒരുപാട് വേദനിക്കുന്നുണ്ട്. അതെല്ലാം എന്റെ അനിയത്തിയെ ഓർക്കുമ്പോൾ മാഞ്ഞു പോവുകയാണ്. അവളോട് എനിക്ക് എന്തന്നില്ലാത്ത ദേഷ്യമാണ്... അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല... ഇനിയും നിങ്ങളെ എന്റെ ചരിത്രം പറഞ്ഞു ബോറടിപ്പിക്കാതെ ഞാൻ സ്കൂളിൽ പോവാൻ നോക്കട്ടെ.. ഞാനെന്റെ ബാഗും തോളിൽ ഇട്ട് എന്റെ റൂമിൽ നിന്നും പുറത്തിറങ്ങി. എന്നിട്ട് പുറത്തേക്ക് പോകാൻ തിരിഞ്ഞതും ഉമ്മയുണ്ട് മുൻപിൽ നിൽക്കുന്നു. ഞമ്മള് അല്പം ജാഡയൊക്കെ മുഖത്ത് ഫിറ്റ്‌ ചെയ്ത് ഉമ്മച്ചിന്റെ മുഖത്ത് നോക്കി പുരികം പൊക്കി എന്താന്ന് ചോയ്ച്ചു. അപ്പൊ ഉമ്മ ചായ കുടിക്കാൻ വരാൻ പറയാൻ വന്നതായിരുന്നു. ഞാൻ വേണ്ടന്ന് പറഞ്ഞു ഉമ്മയോട് ഒരു സലാം കൂടി പറയാതെ മുറ്റത്തെക്ക് ഇറങ്ങി. ഉമ്മയോട് സലാം പറയണം എന്നൊക്കെ ഉണ്ട്. പക്ഷെ നേരത്തെ നടന്ന സംഭവം ആലോചിച്ചപ്പോ വേണ്ടന്ന് തോന്നി. നമ്മള് ഇറങ്ങി നടന്നു. അപ്പോഴുണ്ട് ഉമ്മാ പുറകിൽ നിന്ന് വിളിക്കുന്നു. ചായ കുടിച്ചിട്ട് പോ പെണ്ണേ... എന്ന് വിളിച്ചു പറയുണ്ട്.. നമ്മള് ഒന്നും മൈൻഡ് ചെയ്യാതെ സ്കൂളിലേക്ക് നടന്നു. മനസ്സിന്റെ ഉള്ളിൽ എന്തോ വല്ലാത്ത അസ്വസ്ഥത. മനസ്സ് വല്ലാണ്ട് വേദനിക്കുന്നു. എന്തൊക്കെയോ ഞാൻ അരുതാത്തത് ചെയ്തത് പോലെ. നമ്മള് അത് കാര്യമാക്കാതെ വേഗം നടന്നു നടന്ന് സ്റ്റോപ്പിലെത്തി. പെട്ടന്ന് തന്നെ ബസ് വന്നു. സ്കൂളിലെത്തിയിട്ടും മനസ്സിന് ഒരു സുഖവുമില്ല. മനസ്സിൽ മുഴുവൻ ഉമ്മയും ലാമിയും ആണ്. എന്താ റബ്ബേ എനിക്ക്... ക്ലാസ്സ്‌ തുടങ്ങി. പക്ഷ എന്റെ മനസ്സ് മൊത്തം എന്റെ വീട്ടിലായിരുന്നു. ലാമി കരയുന്നത് മാത്രമുള്ളു ഇപ്പൊ ഇന്റെ മൈൻഡിൽ.. ക്ലാസ്സിലൊന്നും ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല. ഇതെന്താ ഇപ്പൊ ഇങ്ങനെയൊക്കെ.. എന്റെ മനസ്സിലെപ്പോയും വെറുപ്പ് മാത്രം തോന്നിയിരുന്ന ലാമി എന്റെ മനസ്സ് എല്ലാം പിടിച്ചു വെച്ചിരിക്കുന്നത് പോലെ.. അവൾ എന്നോട് കരഞ്ഞു കരഞ്ഞു sry പറയുന്ന ആ രംഗം എന്റെ മനസ്സിനെ വല്ലാണ്ട് വേദനിപ്പിക്കുന്നു. ഉമ്മയും കരഞ്ഞതാണല്ലോ എന്നിട്ടിപ്പോ എന്താ ഇവള്ടെ മുഖം മാത്രം എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥത ഉണ്ടാക്കുന്നെ.. ഫ്രണ്ട്സ് ഒക്കെ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.. നമ്മൾ ഒന്നും റിപ്ലൈ കൊടുത്തില്ല. അവര് പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല... എങ്ങനെയൊക്കെ വൈകുന്നേരം ആക്കി. മനസ്സിന് ഇപ്പോഴും ഒരു സുഖമില്ല. വേഗം വീട്ടിൽ ചെന്ന് അവരോട് മാപ്പ് പറയണം എന്നായിരുന്നു മനസ്സിൽ മൊത്തം ചിന്ത. ഇന്ന് ഫ്രണ്ട്സിനെയൊന്നും വെയിറ്റ് ചെയ്യാതെ വേഗം ബസ്സിൽ കയറി. അപ്പോഴും എന്റെ മനസ്സിൽ എന്തോ അരുതാത്തത് നടക്കാൻ പോകുന്നത് പോലെ. പടച്ചോനെ കാക്കട്ടെ.. വീട്ടിലേക്ക് ഉള്ള വഴിക്ക് എന്തോ വലിയ ദൂരം തോന്നിക്കുന്നു. ഹാവു.. ഏതായാലും വീട്ടിലെത്തി. "ഉമ്മാ... ഉമ്മാ .... ഈ ഉമ്മയെന്താ വിളി കേൾക്കാത്തെ.. ഇനി രാവിലത്തെ പിണക്കം മാറിയില്ലേ.. ഉമ്മാനെ എത്ര വിളിച്ചിട്ടും കേൾക്കാത്തത് കൊണ്ട് കാളിങ് ബെൽ അടിച്ചു നോക്കി. നോ റിപ്ലൈ...എന്റെ മനസ്സ് ഒക്കെ കിടന്ന് മുട്ടാൻ തുടങ്ങി. അപ്പോഴുണ്ട് ഞങ്ങടെ അയൽ വീട്ടിലെ സൈനബാത്ത വരുന്നത് കണ്ടത്. അവര് പറഞ്ഞു ഉമ്മ ലാമിക്ക് എന്തോ ചെറിയ ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ പോയതാണ് എന്ന്. എന്താ സംഭവം എന്ന് ചോദിക്കാൻ തുടങ്ങും മുൻപേ ഇത്ത പോയി. അവര് എങ്ങോട്ടോ മാറ്റി പോവുകയാണ്. കൊറേ നേരം വെയിറ്റ് ചെയ്തിട്ടും അവരെ കാണാത്തപ്പോ മനസ്സിന് എന്തോ വല്ലാത്ത ആധി. ഇനി എന്റെ മനസ്സ് പറഞ്ഞത് പോലെ അരുതാത്തത് എന്തേലും സംഭവിച് കാണുമോ.. ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരിക്കുമ്പോയാണ് വീട്ടിലേക്ക് ചീറി പാഞ്ഞു ഒരു ആംബുലൻസ് വന്നത്. അതിനു പിന്നാലെ തെന്നെ കുറേ ആളുകളും വീട്ടിലേക്ക് വരുന്നുണ്ട്. എന്റെ മനസ്സിന്റെ ആധി വല്ലാതെ കൂടി. ആംബുലൻസ് വീടിന്റെ മുൻപിൽ നിർത്തി. എന്നിട്ട് അതിലുണ്ടായിരുന്ന നാലു പേർ ചേർന്ന് സ്ട്രെക്ച്ചറിൽ ഒരു വെള്ള മൂടിയിട്ട് എന്തോ കൊണ്ട് വരുന്നു. എനിക്ക് ആണേൽ കയ്യും കാലും വിറച്ചിട്ട് വയ്യാ..അതിനു പിന്നാലെ തെന്നെ യുണ്ട് സൈനബത്തയും വേറെരു ഇത്തയും ചേർന്ന് ഉമ്മയെ താങ്ങി പിടിച് കൊണ്ട് വരുന്നു. അവരൊക്കെ എന്റെ അടുത്തെത്തി. പെട്ടന്ന് ഉമ്മ എന്നെ നോക്കിയിട്ട് പൊട്ടിക്കരഞ്ഞ് അലറി വിളിച്ചു കൊണ്ട് പറഞ്ഞ് അവൾ പോയെടീ... എന്റെ ലാമി പോയീ ... ഇനി നിന്നെ ബുദ്ധിമുട്ടിക്കാൻ എന്റെ ലാമിയില്ലെടീ... നിനക്ക് സുഖമായില്ലേ...ഇത് കേട്ടതും ഞാൻ ഒരു നിമിഷം അവിടെ നിന്നു... എന്റെ ശ്വാസം നിലച്ചു പോയി എന്ന് വരെ തോന്നി.. ഞാൻ അവിടെ തളർന്നു വീണു.. അതെ,, അവൾ പോയി,, എന്റെ ലാമി,, 😢😢 ഒരിക്കൽ ഞാൻ വെറുത്തിരുന്ന ഞാൻ ഒരുപാട് വേദനിപ്പിച്ചിരുന്ന.. എന്റെ ലാമി...അവൾ ഞങ്ങളെ വിട്ട്,, poyi.. അതെ... എന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ പോയി.. ബസ് ആക്‌സിഡന്റ് ആയിരുന്നു പോലും. . എന്റെ തളർന്ന ശരീരം ആരെക്കെയോ ചേർന്ന് പൊക്കി വെള്ള പൊതചിരിന്ന എന്റെ ലാമിയുടെ അരികിലേക്ക് കൊണ്ട് പോയി,, ഏതോ ഒരു ഇത്ത ആ വെള്ള പൊതച്ചത് മാറ്റി,, അപ്പോൾ ഞാൻ എന്റെ ലാമിയെ കണ്ടു.. പുഞ്ചിരിക്കുന്ന മുഖവുമായി.. അവള്ടെ മുഖം എന്നോട് എന്തൊക്കെയോ വിളിച്ചു പറയുന്നത് പോലെ എനിക്ക് തോന്നി.. എന്റെ കണ്ണിൽ നിന്നും ഉറ്റി veeyunna കണ്ണ് നീരിനെ പിടിച് വെച്ച് ഞാൻ എന്റെ റൂമിലേക്ക് ഓടി.. എന്നിട്ട് അവിടെ ചെന്ന് പൊട്ടിക്കരഞ്ഞു.. അവിടെ എന്റെ ഹിസ്റ്ററി ബുക്ക്‌ കിടക്കുന്നുണ്ട്.. ഞാൻ അത് എടുത്തു അവൾ വരച്ച ചിത്രം നോക്കി.. അതിൽ അവൾ വരച്ച രണ്ടു പെൺകുട്ടികളുടെ ഇടതു വശത്തായി അവൾ ഇങ്ങനെ കുറിച്ച് വെച്ചിരുന്നു... ....ഞാനും എന്റെ ഇത്തൂസും.. My life is my sis...💕💕 അവസാനിച്ചു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ Written by RinU😉 #📙 നോവൽ
68.7k കണ്ടവര്‍
9 ദിവസം
#

📙 നോവൽ

💕കാണാമറയത്തെ പ്രണയം💕 *Part-4* ഇതെല്ലാം കണ്ടും കൊണ്ട് ഒരാളവിടെ നിൽപ്പുണ്ടായീനു. വേറെ ആര് മ്മടെ ഉമ്മച്ചി. ഞങ്ങൾ രണ്ടു പേരും കെട്ടിപിടിച്ചു കരയുന്നത് കണ്ടിട്ടാവണം ഉമ്മച്ചി തൊള്ളയും പൊളിച് നിൽപ്പാണ്. "അല്ല എന്താ ഇപ്പൊ ഇവിടെ സംഭവം,, കണ്ടിട്ട് ഒന്നും മനസ്സിലാവുന്നില്ലല്ലോ....."ഉമ്മച്ചിയാണ്. "അത് ഒന്നൂല്യ ഉമ്മച്ചിയെ..."ഞമ്മള് രക്ഷപ്പെടാന് വേണ്ടി കള്ളം പറഞ്ഞു. "ഒന്നുല്ല്യാതെ ഇന്റെ മക്കൾ ഇങ്ങനെ കെട്ടിപിടിചൊക്കെ കരയോ " പടച്ചോനെ പെട്ടുപ്പോയി.ഉമ്മച്ചിനോട്‌ കള്ളം പറഞ്ഞ് ക്ഷീലമില്ല. ഞമ്മള് മെല്ലെ കാക്കൂന്റെ മുഖത്തേക്ക് നോക്കി. അവൻ പറയല്ലേ എന്ന് കണ്ണിറുക്കി കാണിച്ചു പറയുന്നുണ്ട്. ഞമ്മള് ആണെങ്കി ശൈത്താനിനും കടലിനും നടുക്ക് പ്പെട്ട ഫീലിംഗ്. പടച്ചോനെ ഇനിയിപ്പോ എന്ത് ചെയ്യും... ആകെ പെട്ടുപ്പോയ അവസ്ഥ... പെട്ടന്നാണ് ഉമ്മച്ചിന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്. അള്ളോഹ്... പടച്ചോൻ എന്റെ പ്രാർത്ഥന കേട്ടുന്നാണ് തോന്നുന്നേ... അൽഹംദുലില്ലാഹ്.ഉമ്മച്ചി ഫോൺ എടുക്കാൻ പോയി. "ടീ.. നീയെങ്ങാനും ഈ കാര്യം ഉമ്മാനോട് പറഞ്ഞാൽ.... "കാക്കു മ്മളെ നേർക്ക് വന്നിട്ട് പറഞ്ഞു "പറഞ്ഞാൽ.... മ്മളും വിട്ടു കൊടുത്തില്ല " പറഞ്ഞാൽ ഒന്നൂല്യ... ന്റെ ചക്കര ishlootty അല്ലെ.. പറയരുത്.. "പിന്നെ,, ഉമ്മക്കും ഉണ്ടാവൂലെ ഉമ്മച്ചിന്റെ മാരോൾ എങ്ങനെ ആയിക്കാരം എന്നൊക്കെ അറിയാൻ ഒരു ആകാംഷ... "😜😜 ഞമ്മള് ചുമ്മാ വായേൽ കിട്ടിയത് വിളിച്ചു പറഞ്ഞതാണ്. ചെക്കൻ ഉണ്ട് അറ്റാക്ക് വന്ന പോലെ ഇരിക്കുണ്. അള്ളോഹ് ഇവൻ ഉമ്മാനെ ഇത്രയും പേടിയാണോ.,, ഇനി അതോ വെറുതെ അഭിനയിക്കാണോ.. ഏയ് അഭിനയിക്കാവില്ല,, ഇനി ഉമ്മ എങ്ങാനും ഉപ്പാനോട് പറഞ്ഞാലോ എന്ന പേടി കൊണ്ടായിരിക്കും😀പാവം ചെക്കൻ. "എടീ പറയല്ലേ ട്ടോ പ്ലീസ്... ഞാൻ അനക്ക് ഡയറി മിൽക്കോ,, ചോക്ലേറ്റോ വാങ്ങിച്ചരാം.. പ്ലീസ് പറയല്ലേ മുത്തേ.. 😩😩 "ചോക്ലേറ്റും ഡയറി മിൽക്കൊന്നും വേണ്ട,, but,, ഞാൻ പറയുന്നത് എനിക്ക് വാങ്ങിച്ചു തരണം.. "എന്താന്ന് വെച്ചാൽ പറഞ്ഞു തൊലക്ക്.. "എനിക്ക് ഒരു ബുള്ളറ്റ് വാങ്ങിച്ചു തരോ.. 😝😝 "ഇതിലും ബേധം നീ ഉമ്മാനോട് പറയുന്നതാ..,, അവള്ടെ ഒരു ബുള്ളറ്റ്😡😡 "ന്നാ ഒക്കെ,, ഞാൻ ഉമ്മാനോട് പറഞ്ഞിട്ട് വരാട്ടോ... byyy "പടച്ചോൻ ഇവളെന്നേം കൊണ്ടേ പോകൂ,,ഞാൻ വാങ്ങിച് തരാൻ പറ്റോന്ന് നോക്കട്ടെ.. നീ ഉമ്മാനോട് പറയല്ലേ,,, plss🙏🙏 "അങ്ങനെ വഴിക്ക് വാ മോനെ,, 😁😁 അവൾ ഇളിച്ചു കൊണ്ട് പോയ പോക്ക് കണ്ടിട്ട് എനിക്ക് എന്തോ ഒരു ഉൾഭയം.. ,,ഇനി എന്റെയും ഫെബിന്റെയും കാര്യം അവളെങ്ങാനും ഉമ്മാനോട് പറയോ,,, പടച്ചോനെ ഇജ്ജ് കത്തോളണെ,, അവള്ടെ കാര്യമാണ്,, ഒന്നും പറയാൻ പറ്റില്ല.., @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ പാവം മ്മടെ കാക്കു,, വല്ലാണ്ട് പേടിച അവസ്ഥയിൽ ആണ്,, അങ്ങനെ വേണം..അല്ലാ പിന്നെ.. ഞമ്മള് കളി തുടങ്ങീയീട്ടെയുള്ളു.. 😜ആ ബലാൽ അവനും ഞമ്മളെ ചങ്ക് ഫെബിയും ഇഷ്ടത്തിലാണെന്ന കാര്യം മറച്ചു വെചീലെ.. 😐😐അതിനുള്ള ശിക്ഷയാണെന്ന് കൂട്ടിക്കോട്ടേ.. ഉമ്മിയുണ്ട് വിളിക്കുന്നു. ചെന്ന് നോക്കട്ടെ.. " ടീ നിനക്ക് ഫുഡ്‌ ഒന്നും വേണ്ടേ... "അതിനു ഫുഡ്‌ കഴിക്കാൻ സമയമായോ,, "ഇല്ലാ..ഇയ്യ് നാളെ കഴിച്ചോണ്ടി.. "ഉമ്മാ ചളിയടിക്കല്ലീ.. അതിനിപ്പോ സമയം 7 മണി ആയിട്ടെല്ലേയുള്ളു.. "ആദ്യം ന്റെ മോള് ക്ലോക്കിൽ എത്രയാ സമയമെന്ന് നോകീട്ടു വാ.. ഉമ്മച്ചി അങ്ങനെ പറഞ്ഞപ്പോ ഞമ്മള് ക്ലോക്കിൽ എത്രയാ സമയമെന്ന് നോക്കി. അള്ളോഹ് 9:30 ആകാറായിട്ടുണ്ട്.. വെറുതെ അല്ല ഉറക്കം വരുന്നേ,, ഞമ്മക്ക് നേരത്തെ ഉറങ്ങി ശീലമുണ്ട്😛 അപ്പോഴുണ്ട് കാക്കു ഫുഡ്‌ കഴിക്കാൻ ഇറങ്ങി വരുന്നു. പിന്നെ ഞങ്ങൾ എല്ലാരും ഒപ്പമിരുന്നു ഫുഡ്‌ കഴിച്ചു. ഉമ്മ നേരത്തെ നടന്ന കാര്യം മറന്നുവെന്ന് തോന്നുന്നു. അതിനെ പറ്റി പിന്നെ ഒന്നും ചോദിച്ചില്ല. അങ്ങനെ ഞമ്മള് ഫുഡ്‌ അടിയൊക്കെ കയിഞ്ഞ് ഒറങ്ങാൻ പോയി. ഞമ്മളും ഉമ്മച്ചിയും ഒപ്പമാണ് കിടക്കാർ. പിന്നെ എന്റെ കൂടെ എന്റെ ബൊമ്മയും ണ്ടാവും😉ബൊമ്മ മ്മടെ ജീവന്റെ ജീവൻ ആണ്.😍😍 അവളില്ലാതെ ഞമ്മക്ക് ഒറക്കം വരൂല 😛അവളെ കെട്ടിപിടിച്ചു ഉറങ്ങുന്ന സുഖം അത് ബല്ലാത്ത ഒരു സുഖം തെന്നെയാണ്. ഇതും പറഞ്ഞ് എന്നെ എന്റെ ഉമ്മാന്റെ കസിൻസ് ഒക്കെ കളിയാക്കാറുണ്ട്. ഞമ്മള് പിന്നെ അവരോട് ഒന്നും പറയാൻ പോവാറില്ല. അവര് എന്താച്ചാ പറഞ്ഞോട്ടെ.. 😏😏 ഞമ്മടെ കാക്കുന്റെയും ഫെബിന്റെയും കാര്യത്തെ പറ്റി ചിന്തിച്ചു എപ്പോഴാ ഉറങ്ങി പോയതെന്ന് അറിയില്ല,, രാവിലെത്തെ അലാറം കേട്ടിട്ടാണ് ഉണർന്നത്.. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ഇന്ന് വൈകുന്നേരം ആവാൻ കൊതിയാവുന്നു. ഇന്നാണ് ഷോപ്പിങ്ങിന് പോവേണ്ട ദിവസം. മറ്റന്നാൾ ടൂർ അല്ലെ,, അപ്പൊ അതിനു കുറച്ചു സാധങ്ങൾ ഒക്കെ വാങ്ങിക്കാൻ ഉണ്ട്. മ്മളെ ചങ്ക്‌സും ഷോപ്പിങ്ങിന് വരുന്നുണ്ട്. എങ്ങനെയൊക്കെയോ വൈകുന്നേരം ആയി കിട്ടി. *************************************************** മ്മള് ഷോപ്പിങ്ങിന് പോകാൻ റെഡിയായി ഉമ്മാന്റെ അടുത്ത് നിന്ന് കാശ് ഒക്കെ വാങ്ങിച് ഇറങ്ങി മ്മക്ക് കാറിൽ പോവണം എന്നൊക്കെ ഉണ്ട്. മ്മളോട് ഉപ്പ പറഞ്ഞിട്ടുണ്ട് പതിനെട്ടു വയസ്സ് ആവാതെ അതെടുക്കരുത് എന്ന് ☹️അതോണ്ട് ആ പൂതി മനസ്സിൽ വെച്ചു ഇറങ്ങി പെട്ടെന്ന് മ്മടെ മുന്നിലേക്ക് മ്മടെ കാക്കുവെന്ന് ചാടി. "ടാ എന്താടാ..,,, 😬😬😬 "എന്റെ മാക്രീ എന്തൊരു മൊഞ്ചാടീ ഇജ്ജ്.. ഇങ്ങനെ പോയാൽ നിന്നെ ആരെങ്കിലും പൊക്കി കൊണ്ടോവോല്ലോ.. എനിക്ക് പേടിയാവുന്നു..,, എന്റെ ആകെയുള്ളോരു പെങ്ങളാണ് 😝😝😝 "ഓഹ്... ഞമ്മക്കും കൂടി ഇല്ലാത്ത ഒരു പേടി എന്താ ഇന്റെ കാക്കൂന്,, എന്താ കാക്കൂന് ഇപ്പൊ വേണ്ടത്,, എന്തിനാ ഈ സോപ്പിങ് ഒക്കെ " അത് പിന്നെ,,, "പിന്നെ...??? "നീ ഒറ്റക്ക് പോവണ്ട,, അന്നേ മ്മള് കൊണ്ടാക്കി തരാം.. "അയ്യോ.. വേണ്ട മോന്റെ പൂതിയങ് മനസ്സിൽ വെച്ചള.. "എന്താടീ പ്ലീസ്... നീയൊറ്റക്ക് അല്ലെ "വേണ്ട ഞാൻ ഒറ്റക്കല്ല,,, എന്റെ കൂടെ ഫെബിയും ലച്ചുമുണ്ട്.. ************************************************** "ടാ.. ഷാനോ.... ടാ ഷാനിദേ... "എന്താ ന്റെ ഉമ്മച്ചിയെ... ഞങ്ങൾ രണ്ടാളും സംസാരിക്കുമ്പോൾ ആണ് ഉമ്മച്ചി അങ്ങോട്ട് വന്നത് "എന്താ ഉമ്മാ.. " ടാ മോനെ നീ പോയി ഈ സാധനങ്ങൾ ഒക്കെ മേടിക്കോ,, ഉമ്മച്ചി അതും പറഞ്ഞു ഓന്റെ കയ്യിലെക്ക് ഒരു ലിസ്റ്റ് നീട്ടി. ഓന് കലിപ്പോടെ ഉമ്മാനോട് വയ്യാന്നൊക്കെ പറഞ്ഞു. അപ്പൊ ഉമ്മ ഓന്റെ കയ്യിലെക്ക് ഒരു സാധനം നീട്ടി,, അതോടൊപ്പം ഉമ്മ പറഞ്ഞു എന്നെയും അവന്റെ കൂടെ കൂട്ടാൻ. ഞമ്മള് ഉമ്മാനെ കലിപ്പോടെ നോക്കി. മ്മളെ കാക്കുണ്ട് അവിടെ തുള്ളി ചാടുന്നുഅവന്റെ കയ്യിൽ ഉമ്മ കാറിന്റെ കീ ആണ് കൊടുത്തത്. ഇനിയിപ്പോ ഒന്നും പറയാൻ പറ്റില്ല. കാരണം ഉമ്മച്ചിയാണ് അവനോട് എന്നെ കൊണ്ട് വിടാൻ പറഞ്ഞത്. അവൻ ഫെബിനെ കാണാൻ വേണ്ടി തന്നെയാണ് എന്നെ കൊണ്ട് വിടാന്നും പറഞ്ഞു എന്നോട് ഇത്ര സ്നേഹം കാണിക്കുന്നത് . കാണിച്ചു താരാടാ തെണ്ടീ...... തുടരും. ******************************************************* വായിച്ചിട്ട് അഭിപ്രായം പറയണേ ഫ്രണ്ട്സ്.. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.. 😊 Written by *RinU* #📙 നോവൽ
2.1k കണ്ടവര്‍
14 ദിവസം
#

📙 നോവൽ

💕കാണാമറയാത്തെ പ്രണയം💕 *Rinu* *part-3* ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ആ മുഖമായിരുന്നു.. ആ വീഡിയോ കാളിൽ. വേറാരുമല്ല മ്മടെ ചങ്ക് അർഷിദ ഫെബിൻ. ന്നാലും ഇവളും ഇന്റെ കാക്കും തമ്മിലെന്താ റിലേഷൻ. ഇതിനെ പറ്റി മ്മടെ കാക്കു മ്മളോട് ഒന്നും പറഞ്ഞിട്ടില്ല.കാണിച്ചു താരാടാ തെണ്ടീ..എല്ലാം കാര്യങ്ങളും മറച്ചു വെച്ചില്ലേ... ബലാല്... 😤😤😤ലവ് ആയിരിക്കും.. അല്ലാതെപ്പോ വേറെന്ത് *********************************************** ഞാൻ ഫോണിൽ മ്മടെ മൊഞ്ചത്തിയുമായി വീഡിയോ കാളിൽ സംസാരിച്ചിരിക്കുമ്പോഴാണ് മ്മടെ പെണ്ണ് പെട്ടന്ന് പോയത്. മ്മള് അന്തം വിട്ടു എന്തെന്നറിയാതെ ബാക്കിലോട്ട് നോക്കിയപ്പോഴാണ് മ്മടെ പുന്നാര പെങ്ങള് കലിപ്പോടെ നിക്കുന്നത്. പടച്ചോനെ പണി പാളി... അവളെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്. ഇന്നിവിടെ എന്തെങ്കിലും ഒക്കെ നടക്കും.. 😷😷😷ഇന്ന് എന്റെ മയ്യിത്ത് എടുക്കും ന്നാ തോന്നുന്നത്. 😭😭😭 @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ മ്മള് കാക്കൂനെ ദേഷ്യത്തോടെ നോക്കിയപ്പോ ഓൻ ആകെ പേടിച് ഒരു വളിഞ്ഞ ചിരി ചിരിച്ചു. പിന്നെ അവിടെ നടന്നത് ഒരു യുദ്ധമായിരുന്നു. ലാസ്റ്റ് മ്മള് നിർത്തി.എങ്ങനെ നിർത്താണ്ടിരിക്കും.. നമ്മളാകെ ക്ഷീണിച്ചു പോയിട്ടുണ്ട് . ഓനെ നോക്കിയപ്പോ ഓനും എന്റെ അതെ അവസ്ഥയിലാണ്. ഞാൻ ഓനെ മൈൻഡ് ചെയ്യാതെ പോവാൻ നിന്നപ്പോ ഓൻ മ്മളെ പിടിച്ചു വച് കൊറേ സോറി പറഞ്ഞു. "ന്നാലും ന്റെ കാക്കു... ങ്ങള് രണ്ടാളും... ഒന്ന് മ്മളോട് പറഞ്ഞൂടായിരുന്നോ.. "ഇന്റെ ഇഷ്‌ലൂട്ടിയെ..ഞാൻ അന്നോട് പറയാൻ കരുതിയതായിരുന്നു. but, അത് ഇയ്യ് എങ്ങനെ എടുക്കും എന്നനിക്കറിയില്ലായിരുന്നു. അതാ പറയാതിരുന്നത്. പിന്നെ അതുമല്ല അന്നോടെങ്ങനെ പറയാ എന്നും അറീലായ്നു. "ഓഹോ അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്.. ആയിക്കോട്ടെ.. ഇനി നീയെന്നോട് മിണ്ടേ വേണ്ട.. ആ പിന്നെ ഫെബി,, ഓളെ ഞാൻ നാളെ കാണിച്ചു കൊടുക്കാം... "വേണ്ട ishlu.. ഓളെ ഒന്നും ചെയ്യരുത് പ്ലീസ്... പാവല്ലേടീ..😪😪 "ഓഹ് ആണോ ഞാനറിഞ്ഞില്ലല്ലോ.... 😏😏 "ടീ.. മാക്രീ സോറി.. സോറി.. സോറി.. നൂറു വെട്ടം സോറി...നീ ക്ഷമിക്ക്.... ടീ ഞാനേയ്.. ഓൻ എന്തോ എന്നോട് പറയാൻ നിക്കായിരുന്നു. ഞാൻ അതൊന്നും കേൾക്കാതെ റൂമീന്ന് ഇറങ്ങിപ്പോന്നു. ഓൻ പിന്നാലെ ishlo ന്ന് വിളിച്ചു വരുന്നുണ്ട്. മ്മള് എന്റെ റൂമിൽ കയറി വാതിലടച്ചു. ഓൻ വാതിലിൽ കയ്യ് കൊണ്ട് തല്ലി വാതിൽ തുറക്കാൻ പറയുണ്ട്. മ്മള് അതൊന്നും മൈൻഡ് ചെയ്യാതെ റൂമിൽ നിന്ന് ചിരിക്കാണ്. ന്നാലും ആ ഫെബിക്ക് അവൾ എന്റെ നാത്തൂനാണ് എന്നെങ്കിലും പറഞ്ഞൂടായ്നോ.. പിശാശ് കാക്കു ഫെബി ഓഹ്.... നല്ല മാച്ച് ആയിരിക്കും. 😍😍😍 എന്നാലും ആ ഫെബി തെണ്ടി മ്മളോട് ഒന്നും പറഞ്ഞില്ലല്ലോ തെണ്ടി... നാളെ ഷോപ്പിങ്ങിന് വാരോലോ കാണിച്ചു തരാടീ.. അങ്ങനെ നമ്മള് ഓരോന്നും ചിന്തിച്ചിരിക്കുമ്പോഴാണ് മ്മളെ ഫോൺ റിങ് ചെയ്തത്. മ്മള് ആരാന്ന് നോക്കിയപ്പോ ഫെബിയായിരുന്നു. മ്മള് ഫോൺ എടുത്തില്ല. എന്തൊക്കെയായാലും അവൾക്ക് എന്നോട് പറയാമായിരുന്നില്ലേ. ഓള് കുറേ വെട്ടം അടിച്ചു. മ്മള് മൈൻഡ് ചെയ്യാതെ ഫോൺ സൈലന്റാക്കി വെച്ചു. അവളെ അങ്ങനെ വെറുതെ വിട്ടാ പറ്റില്ലാലോ... നമ്മള് വേഗം തായേക്ക് പോയി. "ഉമ്മാ... ഉമ്മാ... "എന്താടീ.. ഞാൻ ചത്തിട്ടൊന്നും ഇല്ലല്ലോ.. ഇങ്ങനെ വിളിച്ചു കൂവാൻ.. "ഈ ഡയലോഗ് മാറ്റി പിടിക്കാന് അയ്ക്ക്ണ് 😁😁 ഇങ്ങള് ഒരു ചായ തരി... "ഓഹ് തെന്നെ... ആദ്യം എന്റെ മോള് പോയി കുളിക്ക്,, ന്നട്ടല്ലേ ചായ.. "ആാാഹ്... ഉമ്മാ ഇക്ക് വിശക്കുണ്ട്.. .😪😪😖😖😖 "ചായ വേണേൽ മോള് കുളിച്ചിട്ട് വാ.. "ഉമ്മാ............. 😭😭😭😭😭😭😭 ഏതായാലും കുളിക്കല്ലാതെ വഴിയില്ല.ന്നലെ ചായ കിട്ടു.പോയി കുളിക്കട്ടെ. വേഗം ചെന്ന് കുളിച് നിസ്കരിച്ചു.പിന്നെ ചായ കുടിക്കാൻ പോയി. "അള്ളോഹ്... എന്റെ മോള് ഇത്ര പെട്ടന്ന് കുളിച്ചോ.. "ആഹ്... കുളിച്ചു.... ഇനി ചായ തരി "ന്നാ ഇയ്യ് ചായ കുടിക്കാൻ ഷാനുനെ വിളിച്ചോ.. ഓനും ചായ കുടിച്ചിട്ടില്ല.. "ഓഹ്... എനിക്കൊന്നും വയ്യ വിളിക്കാൻ,, ഇങ്ങള് പോയി വിളിച്ചോളി "അതെന്തേയ്..... തേനും പാലും അല്ലേന്നോ.. ഇപ്പൊ എന്താ.. "ഒന്നൂല്യ... ങ്ങള് ചായ കാട്ടിക്കാണി.. ഉമ്മച്ചി അന്തം വിട്ടിരിക്കാണ്. ഞാനും കാക്കും ഒപ്പമാണ് ചായ കുടിക്കൽ പതിവ്. ഇന്ന് ആ പതിവ് തെറ്റിയതോണ്ട് ചോയ്ച്ചതാണ്. എനിക്ക് ഓൻ ചെയ്തതൊന്നും പറ്റീല. അല്ലെങ്കിലും ഫെബിനെ ഓന്ക്ക് ഇഷ്ട്ടാണെങ്കി ഇന്നോട് പറഞ്ഞൂടായിരുന്നോ. എല്ലാം മറച്ചു വെച്ചീലെ... **എനിക്ക് എന്റെ കാക്കൂന്ന് വെച്ചാൽ ജീവന്റെ ജീവനാണ് 😍😍😍 അവനില്ലാതെ എനിക്ക് എന്റെ ലൈഫ് തെന്നെ ഇല്ലാ..🙃😊😊 അവനിണ്ടായതോണ്ടാ ഞാനിന്ന് ഇത്ര ഹാപ്പി. അവനോട് കൂടെ ചിലവഴിക്കുന്ന ഓരോ നിമിഷവും എനിക്ക് എത്ര വിലപ്പെട്ടതാണെന്ന് അറിയോ. I'm happy.... my kakku is with me 💕💕😍😍😘😘 but, ആ തെണ്ടീ എല്ലാ കാര്യങ്ങളും മറച്ചു വെച്ചീലെ. മ്മക്ക് അത് വല്ലാണ്ട് ഫീൽ ചെയ്തു. അതാണ് ഉമ്മ അവനെ ചായ കുടിക്കാൻ വിളിക്കാൻ പറഞ്ഞപ്പോ മ്മള് ഓനെ വിളിക്കാഞ്ഞേ. സാരല്യ.. 😪ഓൻ എന്നോട് പറഞ്ഞാൽ എന്തേലും ഉണ്ടാവൂന്ന് കരുതി പറയാതിരുന്നതാവാം. ഒന്നുല്ലേലും ഓൻ മ്മളെ കാക്കു അല്ലെ.. അവനോട് മിണ്ടാണ്ടിരിക്കാനൊന്നും എന്നെ കൊണ്ട് കഴിയില്ല. മ്മള് വേഗം അവനെ ചായ കുടിക്കാൻ വിളിക്കാൻ അവന്റെയടുത്തേക്ക് പോയി. അവനോട് സോറി പറയുകയും വേണം. ഞാൻ അവനോട് അങ്ങനെ കാട്ടിയതൊന്നും ചെലപ്പോ അവൻ ഇഷ്ട്ടായിട്ടുണ്ടാവില്ല. അവന്റെ റൂമിന്റെ അടുത്ത് എത്തിയപ്പോയ കണ്ടത്.. ഡോർ ക്ലോസ് ആണ്. ഇനിയിപ്പോ വാതിൽ തുറക്കാൻ എന്താ മാർഗം. അവൻ അത് ഉള്ളിൽ കുറ്റിയിട്ടിരിക്കുവാണെന്ന് തോന്നുന്നു. ഏതായാലും വാതിൽ മുട്ടി നോക്കാം. അങ്ങനെ വാതിൽ ചെന്ന് മുട്ടിയപ്പോ തെന്നെ വാതിൽ അങ്ങ് തുറന്നു. നോക്കുമ്പോ നമ്മള് മുട്ടിയ ആ സ്പോട്ടിൽ തെന്നെ കാക്കു വാതിൽ തുറന്നതാണ്. അവന്റെ മുഖം കണ്ടപ്പോ ഞാൻ ആകെ ഷോക്കായി. അവൻ കരഞ്ഞു കരഞ്ഞു മുഖം ആകെ വാടിയിരിക്കുന്നു. അവനെന്നെ കണ്ട ആ ടൈമിൽ തെന്നെ ഓൻ റൂമിലേക്ക് തിരിഞ്ഞു നടന്നു. എന്നിട്ടവൻ അവന്റെ മുഖം തുവർത്തുകയാണ്. മ്മക്ക് അത് കണ്ടപ്പോ താങ്ങാൻ കഴിഞ്ഞില്ല . ഞാൻ കാരണമാണ് ഇന്റെ കാക്കു അങ്ങനെ കരഞ്ഞേ... മ്മള് വേഗം ചെന്ന് അവന്റെ മുന്നിൽ നിന്നു. but, അവൻ എന്റെ മുഖത്തേക്ക് നോക്കുന്നേയില്ല. മ്മള് ഓന്റെ താടി പിടിച് അവന്റെ മുഖം ഉയർത്തി. അള്ളോഹ്.. മ്മളെ കാക്കൂന്റെ കണ്ണ് കണ്ടപ്പോ വല്ലാണ്ടായി. കണ്ണ് കരഞ്ഞ് കരഞ്ഞ് ചുവന്നുപ്പോയിരിക്കുന്നു.മ്മക്ക് നിയന്ത്രണം കിട്ടീല മ്മള് ഓനെ കെട്ടിപ്പിടിച് കരഞ്ഞു. ഒരുപാട് സോറി പറഞ്ഞു. അവൻ പുഞ്ചിരിച് സാരമില്ല എന്ന് പറഞ്ഞു. അപ്പോഴാ എനിക്ക് ആശ്വാസമായത്😊😊 ഇതെല്ലാം കണ്ടും കൊണ്ട് അവിടെയൊരാൾ നിൽക്കുന്നുണ്ടായിരുന്നു. തുടരും. 😉 ************************************************************* എഴുത്തിന്റെ abcd യൊന്നും ഞമ്മക്കറിഞ്ഞൂടാ.... 😜😜ചുമ്മാ എഴുതി നോക്കിയതാ..ഇഷ്ട്ടയെങ്കി പറയണേ...😊😊😉 നായകന്റെ ഭാഗം വരാൻ ആവുന്നേയുള്ളു😊 wait..plz.. ഇങ്ങളെല്ലാരും സപ്പോർട് ചെയ്യുമെന്ന പ്രതീക്ഷയോടെ... 💕RinU💕 #📙 നോവൽ
5.4k കണ്ടവര്‍
20 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം