@_m__jamshi_
@_m__jamshi_

Moh'd Jamshi

✍️Hidden Dark World Follow Insta :- @_m__jamshi_

#

📙 നോവൽ

*റസ്‌ഫ*     ©Muhseena KSD PART 04 ആഹ്..എന്താ ഒരു കാറ്റ്... മനസ്സിനൊക്കെ വല്ലാത്ത ഒരു ഫീലിംഗ്‌സ്...ജനലിന്റെ അരികിൽ നിന്ന് കാറ്റ് കൊള്ളുമ്പോൾ...വെറുതെ മേശയുടെ മുകളിൽ നോക്കിയതാണ്..... ഉഫ്ഫ്..... മെഴുകുതിരി വെട്ടത്തിൽ ഞാൻ കണ്ടു...ദി മാജിക്കൽ....     ആകാംഷയോടെ ഞാൻ ലെറ്റർ തുറന്നു....    എൻ പ്രിയതമേ.      നിന്നോടുള്ള മുഹബ്ബത്... അത് എൻ സിരകളിൽ      നിറഞ്ഞു നിൽക്കുവാണ്..      നി വിടുന്ന ഓരോ ശ്വാസം എന്നിൽ നി ഒരു      പ്രണയം തീർക്കുകയാണ്.... പെണ്ണേ....      ചിരിക്കുമ്പോൾ നിൻ മുഖത്ത്      വിരിയുന്ന നുണക്കുഴി....     അതാണ് പെണ്ണേ...നിന്നെ എൻ ഖൽബിൽ       സൃഷിട്ടിക്കാനുള്ള കാരണം..... ഉമ്മാ .............. ഇത് വായിച്ചു ഞെട്ടി തരിച്ചു കസേരയിലേക്ക് ഒരറ്റ ഇരുത്തം ഇരുന്നു     മനസ്സിന്റെ അകത്ത് ആരോ എന്തോ കുത്തുന്ന ശബ്ദം..പടച്ചോനെ മൊത്തത്തിൽ ജഗ പൊഗ.... എന്താ റസി..എന്ത് കണ്ട പേടിച്ചേ...മോളെ.. അപ്പോഴേക്ക് ഉമ്മി ഓടിയെത്തി.. ഒന്നുല്ല ഉമ്മി..അത് ഇവിടെ പാറ്റ വീണതാണ്.... എന്ന ആ ജനൽ അടുക് പെണ്ണേ...ഇല്ലേൽ പാറ്റ റൂമിൽ മുഴുവൻ നിറയും... ഉമ്മി അതും പറഞ്ഞു പോയി... എന്ത ഇപ്പൊ ഇവിടെ സംഭവിച്ചേ!...പടച്ചോനെ!ആരാണാവോ...ഏത് മാക്രിയാണാവോ ഇത്.... ഇവന് വേറെ ആരെയും കിട്ടിയില്ലേ സ്നേഹിക്കാൻ.... അതിന്റെ ബാക്കി വായിക്കാൻ വീണ്ടും ആ ലെറ്റർ എടുത്തപ്പോൾ...   കറന്റ് വന്നു..കോപ്പ്... ഈ കെ. എസ്.ഈ. ബി. ക്കാരെ കൊണ്ട് ആദ്യയിട്ടാണ് ഒരു ഗുണം കിട്ടിയത്..അതൊണ്ടണല്ലോ ആ ലെറ്റർ വായിക്കാൻ സാധിച്ചേ..ഹിഹി..എന്നാലും ഫുൾ വായിക്കാൻ പറ്റിയില്ല...പോട്ടെ...നാളെ നോക്കാം.... ബുക് ഒക്കെ ബാഗിൽ വെച്ചു..താഴെ പോയി... റസി പോയതിനു പിന്നാലെ തന്നെ ആ ലേറ്ററും പറന്നു...ജനലിലൂടെ ആ ഇടവഴിയിലുള്ള ഒരു മരച്ചില്ലയിൽ സ്ഥാനംമുറപ്പിച്ചു......പ്രണയം പൂത്തുലയാൻ കാരണമായ ആ വഴിയിൽ^ സാജി....സാജി....ഇജ്ജ് എവിടെയാ...      താഴെ പോയി ..വായിച്ച കാര്യം പറയാൻ വേണ്ടി...സാജിനെ കുറെ വിളിച്ചു...എല്ലായിടത്തും നോക്കിയിട്ടും ഓളെ കണ്ടില്ല.... ഉമ്മി..സാജിനെ കണ്ടിനോ....ഓളെ കാണുന്നില്ല.. ഇല്ല..മോളെ...അപ്പുറത്ത് ഉണ്ടാകും..ഈ രാത്രി ഓൾ എവിടെ പോവാൻ...     ആഹ്..ഉമ്മി...      ഉമ്മി പറഞ്ഞതിനുസരിച്ചു ഓളെ റൂമിലേക് പോയി.. അവിടെയും ഇല്ല... എന്നാലും ഈ പെണ്ണ് എവിടെ പോയി.. അവസാനം..പുറത്ത് പോയി നോക്കി...   ആ കാഴ്ച കണ്ടതും........ ഉമ്മി.............................................................. ^^^^^^^^^^^^^^^^^^^^^^^^^^^^                  ഉമ്മി...................................................... പെട്ടെന്ന്.. ഞെട്ടിയുണർന്നു....       ലൈബ്രറിയിൽ ആണെന്നുള്ള ബോധം ഇപ്പോഴാ വന്നേ..എല്ലാരും എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു അപ്പോഴാണ് അറിഞ്ഞേ.. മോളെ,,എന്തു പറ്റി...       എന്റെ വെപ്രാളം കണ്ടു..രാമേട്ടൻ ഓടി വന്നു.. ഒന്നുല്ല,,രമേട്ട....ഒരു സ്വപ്നം കണ്ടതാ...ബുക് വായിച്ചു അറിയാതെ ഉറങ്ങി പോയി.. സോറി....     എല്ലാവരോടും ആയി പറഞ്ഞു.. മോള് വാ...രാമേട്ടൻ...വീട്ടിൽ കൊണ്ട് വിടാം.. ആഹ്..രമേട്ട..എനിക് ഡ്രൈവ് ചെയ്യാൻ കഴിയൂല..തല കറങ്ങുന്നു...     എന്റെ വെപ്രാളം കണ്ട് രാമേട്ടൻ പറഞ്ഞതും.. ഈ അവസ്ഥയിൽ അതാണ് നല്ലതെന്ന് തോന്നി.. രാമേട്ടൻ ഒരു കോളേജ് ലചർ ആണ്....ഇവിടെ ഒരു കോളേജിൽ. ഉൽഘാടനത്തിന്‌ പോയപ്പോഴാണ് അവിടെത്തെ സർ ആയ രമേട്ടനെ പരിചയപ്പെടുന്നത്..അന്ന് തൊട്ടുള്ള പരിചയമാണ്..എന്റെ എന്ത് ആവിശ്യത്തിനും കൂടെ ഉണ്ടാകും... ഡ്രൈവർ..ഇവളുടെ വീട്ടിൽ കൊണ്ട് വിടു...   രാമേട്ടൻ ഡ്രൈവറോട് പറഞ്ഞു.. ഞാൻ കാറിൽ കയറി... എത്തിയിട്ടു വിളിക് മോളെ..... ആഹ്..രമേട്ട... കാറിൽ കയറി..യാത്ര തുടർന്നു..    സാധാരണ പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ ഇങ്ങനെ ഉണ്ടാവാറുണ്ട്...അതിനുള്ള കാരണം അന്ന് ഒരിക്കൽ നടന്ന അപകടം ആണ്... ഡ്രൈവർ..വണ്ടി നിർത്തൂ....ഒരു മിനിറ്റു.. ഓക്കെ..മാഡം... ചേട്ടൻ..ആ മെഡിക്കൽ ഷോപ്പിൽ ഒന്നു പോയി.. തലവേദനയുടെ ഗുളിക വാങ്ങി തെരുവോ... ഓക്കെ.. മാഡം...ഏതാ വേണ്ടേ... *സിപ്ല* മതി.... ഇന്ന കാശ്... ഓക്കെ ...ഇപ്പോ വരാം.. ആഹ്... ഡ്രൈവർ മെഡിക്കൽ ഷോപ്പിലേക് പോയി..ഞാൻ ഗ്ലാസ്സ് താഴ്ത്തി...പുറത്തേക്ക് നോക്കിയിരുന്നു.. തോന്നിയതാണോ..അതോ സത്യമാണോ എന്നറിയാൻ പുറത്തേക്കു ഇറങ്ങി ... എന്റെ കണ്ണിൽ കണ്ടത് സത്യമാണ്.... പടച്ചോനെ..വേണ്ടാ. ..അവിടെ നിൽക്കു.....പോകരുത്...പടച്ചോനെ ഓർത്തു അവിടെ നിൽക്ക്... വേണ്ട..പറയുന്നത് കേൾക്ക്.... വേണ്ടാ................... തുടരും...... ******************************************************* ഹേയ്..മുതുമാണീസ്...നിങ്ങൾ തരുന്ന സപ്പോര്ട് കൊണ്ടാണ്...എഴുതാൻ പ്രേരിപ്പിക്കുന്നത്...ഒരുപാട് സ്നേഹം ട്ടോ.. പിന്നെ സ്റ്റോറി ഡെയിലി പോസ്റ്റ് ചെയ്യാത്തത് ..ഞാൻ ഇപ്പൊ ഇക്കാടെ വീട്ടിലാണ്..അതിലുപരി റെസ്റ്റിൽ ആണ്..ഇൻ ഷാ അല്ലാഹു..എന്തായാലും പകുതിയിൽ വെച്ചു നിര്ത്തിയാലും..ഇതിന്റെ ബാക്കി എഴുതാൻ ആളുണ്ട്..അവർ പോസ്റ്റ് ചെയ്യും.. @✍️𝑴𝒖𝒉𝒔𝒆𝒆𝒏𝒂-𝑲𝑺𝑫 #📙 നോവൽ
1.3k കണ്ടവര്‍
1 മാസം
#

📙 നോവൽ

*റസ്‌ഫ* Written by ```Muhseena KSD``` Posting by ```Moh'd Jamshi``` PART 03 ഫാഹി..പറയുന്നതും കേട്ടതും എന്റെ കയ്യിൽ നിന്ന് ഫോൺ താഴേക് വീണു.... ഇത്രേയും വർഷം കാത്തിരുന്നതും... കേൾക്കാൻ ആഗ്രഹിച്ചതും ഈ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു... ഈ ഒരു വാർത്ത കേൾക്കാൻ വേണ്ടിയായിരുന്നു... എന്റെ സാജിയെ കണ്ടു എന്ന ഫാഹിയുടെ സ്വരങ്ങൾ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.. ഫാഹി..നി സത്യമാണോ പറയുന്നത്...നിനക്കു തോന്നിയത് ആയിരിക്കാം..എവിടെ വെച്ചാണ് കണ്ടത്..പറ ഫാഹി.. അല്ലടി..എനിക് തോന്നിയതൊന്നുമല്ല.. നി കാണിച്ച ഫോട്ടോ വെച്ചു നോക്കുമ്പോൾ ഇത് അവൾ തന്നെയാ..എനിക്ക് ഉറപ്പുണ്ട്... ഞാൻ ഹോസ്പിറ്റലിലേക് പോകുമ്പോൾ..അവൾ റോഡ് ക്രോസ് ചെയ്ത് പോകുവായിരുന്നു..പെട്ടെന്ന്..എനിക് തോന്നിയതായിരിക്കാം എന്ന് വിചാരിച്ചു.. എന്നിട്ട്.... എന്നിട്ട്..... റോഡ് ക്രോസ്‌ ചെയ്യുന്ന ഇടക്ക് ഏതോ ഒരു വണ്ടി ചെറുതായി ഒന്ന് തട്ടി..അപ്പൊ തന്നെ ഓളെ ഞാൻ ഈ അടുത്തുള്ള സിറ്റി ഹിസ്പിറ്റലിൽ എത്തിച്ചു...അവരോട് വേണ്ട കാര്യങ്ങൾ ചെയ്യാൻ പറഞ്ഞു..ഞൻ എന്റെ ഹോസ്പിറ്റലിലേക്ക് തിരിച്ചു..അവൾ ഇപ്പൊ അവിടെ ഹെഡ്മിറ്റ് ആണ്.. യാ റബ്ബി..സിറ്റി ഹോസ്പിറ്റലിലോ.. എന്തെങ്കിലും പരിക് പറ്റിക്കുണോ..ചെറിയ മുറിവ് പോലും സഹിക്കാൻ കഴിയാത്തവള എന്റെ സാജി... ഇയ്യ സങ്കടപെടേണ്ട...നി ഹോസ്പിറ്റലിൽ പോയി..എന്റെ പേര് പറഞ്ഞ മതി.. അവളെ കാണിക്കും.. ഇൻഷാ അള്ളാഹ്..ഞാൻ ഇപ്പൊ തന്നെ പോവാണ്... ഒക്കെ.. അവിടെ എത്തീട്ട് എനിക് വിളിക്.. ബൈ.. ഫാഹി..ഫോൺ വെച്ചതിന് ശേഷം...വീണ്ടും ഓർമകൾ എന്നെ കൊണ്ട് പോയി.ആ ലോകത്തേക്.. °°°°°°°°°°°°°°°°°°°°°°°°°°°°°° വണ്ടി..എടുത്തു സിറ്റി ഹോസ്പിറ്റലിലേക് വിട്ടു.. ശരീരം ഇവിടെ ആണേലും..മനസ്സ് മുഴുവൻ സാജി ആണ്..എന്റെ ഇത്ത കഴിഞ്ഞേ എനിക് എന്തുമുളളൂ...അവളോട് എത്രെയൊക്കെ ദേഷ്യമുണ്ടെങ്കിലും അവൾക്ക് എന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാൽ സഹിക്കാൻ കഴിയൂല.. വണ്ടി..പാർക്കിങ് ഏരിയയിൽ നിർത്തി അകത്തേക്കു വേഗത്തിൽ നടന്നു.. സിസ്റ്റർ..ഇവിടെ ആക്‌സിഡന്റ ആയി ഒരാളെ കൊണ്ടു വന്നില്ലേ..മിസിസ് ഡോക്ടർ ഫാഹിദ.. അക്കൗണ്ട് കൗന്ററിൽ ഫാഹിയുടെ പേര് പറഞ്ഞപ്പോൾ തന്നെ..അവർക്ക് മനസ്സിലായി... ആഹ്..അതേ...അവർക്ക് ചെറിയ പരിക്കുകൾ ആയത് കൊണ്ട് തന്നെ അത് കെട്ടി അവര് ഇപ്പൊ ഇറങ്ങിയതെ ഒള്ളു... അവര് പോയോ..ഷിറ്റ്..അവരെ പേര് എന്തെങ്കിലും പറഞ്ഞിരുന്നോ.. ആഹ്.മേടം..വൺ മിസിസ് ഷംന ഹാരിസ് എന്ന പേര് തന്നത്... ഷംന ഹരിസോ...ഓക്കെ താങ്ക്സ്.. മേടം...സോർ ഫോർ ഡിസ്റ്റർബൻസ്...സ്ഥലം എവിടെയാ തന്നത്... സോറി..മേടം..അത് തന്നില്ല.. ഇറ്റ്‌സ് ഓക്കെ..ഫൈൻ.. എന്നാലും എന്തിനായിരിക്കും പേര് മാറ്റി കൊടുത്തത്...ഇല്ലെങ്കിൽ ഫാഹിക് മാറിയത് ആയിരിക്കുമോ.. അത് എന്തായാലും കണ്ടുപിടിക്കണം...ഇൻഷാ അള്ളാഹ്... ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി..പാർക്കിങ് എരിയായിലേക് വണ്ടി എടുക്കാൻ പോയി.. പെട്ടെന്ന്..കണ്ണാടിയിൽ സാജി എന്ന് തോന്നിപ്പിക്കുന്ന ഒരാളെ വീണ്ടും കണ്ടു.. തിരഞ്ഞു നോക്കുമ്പോ അവിടെ ആരുമില്ലായിരുന്നു... ഞാൻ വണ്ടി എടുത്തു..നേരെ ലൈബ്രറിയിലേക് വിട്ടു.. മനസ്സിന്റെ താളം തെറ്റുമ്പോൾ ഇവിടെ വന്നിരിക്കും.. ലൈബ്രറിയിലേക് കയറുമ്പോൾ ഒരാളെ കൂട്ടി മുട്ടി... സോറി..അറിയാതെ.. കണ്ടില്ല.. ഇറ്റ്‌സ് ഓക്കെ...മേടം.. എന്ന് പറഞ്ഞു അവൻ പോയി..പക്ഷെ പോവുമ്പോൾ എന്നെ നോക്കികൊണ്ടാണ് പോയത്.. ആരായിരിക്കും അവൻ... ആരെങ്കിലുമാവട്ടെ... രമേട്ട,, ഞാൻ ചോദിച്ച ബുക് വന്നോ... ഹാ.....മോളോ.. ബുക് ഒക്കെ വന്നു.. നിന്റെ ബുക് പബ്ലിഷ് ചെയ്യാൻ കൊടുത്തിരുന്നു.. കുറച് ദിവസം എടുക്കുമെന്ന് തോമസ് സർ പറഞ്ഞെ... സാരമില്ല..രാമേട്ട.. പതിയെ മതി... തിരക്കില്ല.. ദ്രവിച്ച ഓർമകളെ ഒരു ബുക്കിൽ സൂക്ഷിച്ചന്നെ ഉളളൂ... ഒരു പുഞ്ചിരി തന്ന രാമേട്ടൻ പുറത്തേക്കു പോയി.. ലൈബ്രറിയിലുള്ള എനിക് ഇഷ്ടപ്പെട്ട ഒരു സ്ഥലം ഉണ്ട്.. അവിടെ പോയി ഇരുന്നു. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒരു നോവൽ വായിക്കാൻ പുസ്തകം തുറന്നപ്പോൾ... അതിൽ പഴയകാലത്തിന്റെ ഓർമകളെ താലോലിച്ചു ഒരു പേപ്പർ....    ആദ്യമായി,സ്വപ്നതോട് പ്രണയം തോന്നിയ നിമിഷം..    *  ഏറ്റവും കൂടുതൽ വായിക്കാൻ ഇഷ്ടപ്പെടുന്ന      വരികൾ അത് നി എഴുതുന്ന വരികളായിരുന്നു...      എന്നിൽ നിറഞ്ഞു തുളുമ്പുന്ന നിൻ-      വരികൾക് ഒരു ജീവന്റെ വില ഉണ്ടായിരുന്നു....       നി എഴുതുന്ന ഓരോ വരികളും-        എൻ ഇടനെഞ്ചിൽ കൊത്തി വെച്ചിട്ടുണ്ട്...      പ്രിയതമേ....                                 എന്ന് നിന്റെ സ്വന്തം                                        *റസ്‌ഫ*       ആ വരികൾ കാറ്റിന് പോലും ഇഷ്ടായിരുന്നു.....ആ വരികൾ കാറ്റിനോട് കൂടെ ചേർന്നു...പഴയ കാലത്തേക്ക് ഓടി മറഞ്ഞു... ഓർമകളെ മാടി വിളിച്ചു......... ************************* റൂമിൽ കയറി..ഫ്രഷ് ആയി നിസ്കരിച്ചു..എന്നിട് നോട്‌സ് കംപ്ലീറ്റ് ചെയ്യാനുള്ളത് കൊണ്ട്..ആ ചിന്ത ഒഴിവാക്കി നോട്‌സിന്റെ ബാക്കിൽ പോയി... ഓരോ നോട്സ് എടുത്തു വെക്കുമ്പോഴും കണ്ണ് ആ ലേറ്ററിൽ തന്നെ.... ഇല്ല..ഇനി നോകൂല..റസി നോക്കരുത്..നമ്മുക് പറ്റിയ പണി അല്ല..വിട്ടേക്.. എന്റെ മനസ്സാക്ഷിയോട് പറഞ്ഞോണ്ടിരുന്നു...ഹിഹി എവിടെ കേൾക്കാൻ....അപ്പോഴാണ് നമ്മളെ കറന്റ് ചതിച്ചത്... നല്ല പണി ആയിപ്പോയി..കോപ്പ്.. ഉമ്മി... പോയേ പോയേ കറന്റ് പോയേ..പോയേ പോ..🎼 കറന്റ് പോയാൽ എന്റെ വാദ്യമേളം തുടങ്ങും...മെഴുകുതിരിക് വേണ്ടി.. പടച്ചോനെ..ഈ പെണ്ണിനെ കൊണ്ട് തോറ്റു.. മടിച്ചി പാറു..നിനക്കു എന്താടി ഇങ്ങോട്ട് വന്ന് എടുത്താൽ.. അതേയ്..ഉമ്മച്ചി...വെറുതെ ഒരു സുഗം..ഒരു രസം.. വെറുതെ എന്നെ ദേശ്യപിടിപിക്കാതെ ഇത് പിടി..എനിക്ക് ഇവിടെ നൂറു കൂട്ടം പണി ഉള്ളതാണ്.. ഉമ്മ..മെഴുകുതിരി തന്നു പോയി.. മേശയുടെ മുകളിൽ...കത്തിച്ചു വെച്ചു..പഠിക്കാൻ തുടങ്ങി...ചൂട് എടുക്കുന്നത് കൊണ്ട്..ജനൽ തുറന്നിട്ടു.. പുറത്ത് നിന്നുള്ള ആ തണുത്ത കാറ്റിൽ ഞാൻ അലിഞ്ഞു ചേർന്നു... ആഹ്..എന്താ ഒരു കാറ്റ്... മനസ്സിനൊക്കെ വല്ലാത്ത ഒരു ഫീലിംഗ്‌സ്...ജനലിന്റെ അരികിൽ നിന്ന് കാറ്റ് കൊള്ളുമ്പോൾ...വെറുതെ മേശയുടെ മുകളിൽ നോക്കിയതാണ്..... ഉഫ്ഫ്..... തുടരും.... #📙 നോവൽ @✍️𝑴𝒖𝒉𝒔𝒆𝒆𝒏𝒂-𝑲𝑺𝑫
1.4k കണ്ടവര്‍
1 മാസം
#

📙 നോവൽ

*റസ്‌ഫ* സുഹൃത്തുക്കളെ,,, വരും ദിവസങ്ങളിൽ സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല..കാരണം,,ജീവിതത്തിൽ നിർണായകമായ ഒരു ചടങ്ങ് നടക്കാൻ ഇരിക്കെ..നമ്മുടെ പ്രിയ എഴുത്തുകാരി അതിന്റെതായ തിരക്കുകളിലാണ്..കൂടെ ഞാനും ചെറിയ തിരക്കിലാണ്... അത് കൊണ്ട് തന്നെ..അവർ അവരെ ജീവിതം പാടുത്തു ഉയർത്തുന്ന ഈ വേളയിൽ... അവരുടെ നല്ല നാളേക്കായി നമ്മുക്ക് പ്രാർത്ഥിക്കാം... ഇന്ഷാ അള്ളാഹ് അവര് പൂർത്തിയാക്കും എന്ന് അറിയിച്ചിട്ടുണ്ട്..ഇല്ലേൽ അവരെ കൊണ്ട് പൂർത്തിയാക്കുന്ന കാര്യം ഞാൻ ഏറ്റു... അപ്പൊ എങ്ങിനെ വൈറ്റ് ചെയ്യല്ലേ... സ്നേഹപൂർവം... *Moh'd Jamshi* *Muhseena KSD* #📙 നോവൽ @✍️𝑴𝒖𝒉𝒔𝒆𝒆𝒏𝒂-𝑲𝑺𝑫
1.3k കണ്ടവര്‍
2 മാസം
#

📙 നോവൽ

*റസ്‌ഫ* ᴀɴ ᴀ ᴇᴘɪᴄ ʟɪғᴇ Written by ```Muhseena KSD``` Posting by ```Moh'd Jamshi``` *Part 02* എന്നെ നോക്കി അവൾ പൊട്ടി കരയാൻ തുടങ്ങി... എന്തിനാട കരയുന്നെ.. അതിന് ഇപ്പോ എന്താ ഉണ്ടായേ...   നി വാതിലടക്... പറയാം..    എന്നെക്കാളും ബോൾഡ് ആണ് സാജി..ആ ഓള് കരയുന്നേൽ അതിന് എന്തെങ്കിലും കാരണം കാണും..ഞാൻ വാതിലടിച്ചു അവളെ അടുത്തിരുന്നു..കണ്ണ് തുടച്ചു അവൾ പറയാൻ തുടങ്ങി... റസി...അവനില്ലേ... ഏതാവൻ...മനുഷ്യനെ ടെന്ഷന് അടിപ്പിക്കാതെ കാര്യം പറ.... ആ ഷാനവാസ്.. അവൻ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു..റസി.... എന്തോന്ന്......... അതേടി..സത്യം..റസി... അതിനാണോ കുരിപ്പേ നീ കരഞ്ഞു മനുഷ്യനെ പേടിപ്പിചെ...വലിയ സംഭവായിപോയി.. പൊടി ..എന്നാലും......... എന്നിട്ട് നിത്യ കാമുകി കാമുകനോട് എന്താ പറഞ്ഞേ.. അപ്പൊ തന്നേ ഇഷ്ടമാണ് എന്ന് പറഞ്ഞോ മോളെ... പോടി... ഷാനവാസ് അല്ല..കോനവാസ്..കോപ്പിലെ സ്പെക്സും ഊള സ്വഭാവും... എന്താടി..അവൻ ഒരു കുഴപ്പം..നല്ല മൊഞ്ചനല്ലേ...സ്കൂൾ ഹീറോ..സ്റ്റേറ്റ് ലെവൽ ചാമ്പ്യൻ.. അൽ പടിപ്പി വിത് ചുന്ദരൻ.. ഇതൊക്കെ പോരെ ബേബി..ഇനി മോൾക്ക് എന്താണാവോ അവനിലുള്ള കുഴപ്പം... ഇജ്ജ് തന്നെ കെട്ടിക്കോ..ആ കോന്തനെ.. എനിക്കൊന്നും മാണ്ട..നമ്മളെ മൊഞ്ചൻ ഫഹദിനെ തോൽപ്പിക്കാൻ ഏത് കോനാവാസിനും പറ്റൂല... എന്താ ഒരു ആറ്റിറ്റ്‌യൂട്...ഉഫ്ഫ്.. ഓൾ അതും പറഞ്ഞു..കിനാവ് കാണാൻ തുടങ്ങി.. ഫഹദ് ,,,, എന്റെ മാമൻ ന്റെ മോനാണ് ഫഹദ്..എമിറേറ്റ്സ് കമ്പനിയുടെ മോഡലിംഗ് ആണ് പുള്ളി..ഓൾക ഫഹദ് എന്ന് പറഞ്ഞാൽ ഭ്രാന്താണ്..അവന് ഇഷ്ടമാണോ എന്നറിയില്ല..വീട്ടിൽ ഉപ്പയ്ക്കും ഉമ്മയ്കും അറിയും... അവര് തീരുമാനിച്ചതാണ് ഫഹദിനും കൂടി ഇഷ്ടാമാണെങ്കിൽ ഈ കല്യാണം നടത്തം എന്ന്.. പക്ഷെ ഈ കാര്യം പറഞ്ഞോണ്ട് അവന്റെ അടുത്ത് പോയാൽ..    അവന്റെ ഒരു സ്ഥിരം ഡയോലഗ് ഉണ്ട്..   "അവൾ പടിക്കുവല്ലേ..അത് കഴിയട്ടെ..എന്നിട് നോക്കാം..ഉറപ്പ് നൽകുന്നില്ല എന്നാ"..    അവൻ ഇങ്ങനെ പറഞ്ഞിരുന്നു എന്നെന്നും ഓൾക് അറിയില്ലാട്ടോ..ഓൾക് സങ്കടാവും.. ഡി..മതിയടി..കിനാവ് കണ്ടത്..ബാക്കി കിനാവ് മോളെ പഠിപ്പ് കഴിഞ്ഞിട്ടു കാണാം ട്ടോ..മോൾ ഇപ്പൊ പ്ലസ് ടു പാസ് ആവാൻ നോക്ക്.. ഡി സാജി..ഇജ്ജ് എവിടെയാ..ഹേയ്..പോത്തെ.. വാ പൊളിച്ചു കിളിപോയ പോലെ നിൽക്കുന്ന സജിയുടെ കണ്ണുകൾക്ക് മുന്നിലൂടെ കൈവിശി അവളെ ഉണർത്തി..   സോറി മുത്തേ..വേറെ ഏതോ ലോകത്ത് ആയിപ്പോയി... ഡി റസി..എന്നെ സ്വപ്‍ന ലോകത് നിന്ന് എഴുന്നേല്പിച്ചിട് ഇജ്ജ് കാണുവാണോ..ഡി..റസി.. ഹേയ്..ഒന്നുല്ലടി.. പിന്നെ ഒരു കാര്യം പറയാൻ മറന്നു.. ഇന്ന് ഈവനിംഗ് ക്ലാസ് കഴിഞ്ഞു വരുമ്പോൾ.. ഒരാൾ തടഞ്ഞു നിർത്തി ഒരു ലെറ്റർ തന്നു.. ലേറ്ററോ.. ലേറ്റർ... ആണോ ചോദിച്ചാൽ..ആണോ എന്നൊന്നും അറിയൂല..അങ്ങിനെ എന്തോ ഒരു സാധനം തന്നു.. വൗ....നിനക്കു അത് തരാൻ ആളെക്കെ ഉണ്ടോ...ആരണവൻ...പറ.. ആരാണ് ചുന്തരൻ.. പറ.. പടച്ചോനെ...എന്നെ മുഴുവനായും പറയാൻ സമ്മതിക്..എന്റെ സാജി.. ഹ..എന്ന പറ റസി.. ഏതാ കക്ഷി.. അറിയില്ലെടി,,ഹെൽമറ്റും ജാക്കറ്റും ഹാൻഡ് കവറും..എല്ലാ സാധനവും ഇട്ട ഒരു ജന്തു.. മുഖം കണ്ടില്ല.കോപ്പ്.. പടച്ചോനെ....ആരായിരിക്കും അവൻ. .പോട്ടെ ആ ലെറ്റർ നി വായിച്ചോ റസി.എന്താ അതിൽ.. അള്ളോഹ്..അത് പറയുമ്പോൾ ഓർമ വന്നേ..നിന്റെ കരച്ചിൽ കരണം എവിടെയാണാവോ വെച്ചേ.. പൊടി..ആവശ്യ സാധനം സൂക്ഷിക്കാൻ അറിയാത്ത ബ്ലഡി അനിയത്തി.. സജിയുടെ ഡയലോഗ് കേട്ട് തൊള്ള തുറന്നു പോയി..എന്നെക്കാളും ആക്രാന്തം അത് വായിക്കാൻ.. നിന്ന് ആലോചിക്കാതെ പോയി കണ്ടുപിടിക്കാൻ നോക്ക് കൊപ്പേ... ഫുൾ റൂം തിരഞ്ഞു കണ്ടില്ല.. എവിടെ പോയി ആവോ.. ഓരോന്ന് ആലോചിക്കുമ്പോഴാണ്.. കിട്ടി മോളെ..കിട്ടി.. റസി കിട്ടിയടി.. അള്ളോഹ്..എന്റെ സാജി..നിന്റെ ഡാൻസ് കാണുമ്പോൾ തോന്നും..അനക്കാണ് ലെറ്റർ തന്നത് എന്ന്.. ഹിഹി.. പോടി..അപ്പുറത്തെ വീട്ടിലേക് എത്തി നോക്കുന്ന സുഗം വേറെ ആണ് മോളെ..അത് പറഞ്ഞ മനസ്സിലാവൂല.. പടച്ചോനെ..ബല്ലാത്ത ജാതിയെന്നെ... അതൊക്കെ വിട്..ഇതൊന്നു വായിക്കാം..വാ.. മനസ്സൊക്കെ പെരുമ്പറ മുട്ടുന്നുണ്ട്...എന്തെകയോ ഒരുമാതിരി ഫീലിംഗ്‌സ്...പരീക്ഷക് പോലും ഇത്രേ ടെന്ഷന് അടിച്ചു കാണില്ല..സാജി സാവധാനം ടെൻഷൻ അടിപ്പിച്ചു കൊണ്ടിരിക്കാ...ഹൃദയം വല്ലാതെ അസ്വസ്ഥമാവുന്ന പോലെ.. പൊടി..സാജി..പേടിപിപ്പിക്കാതെ പെട്ടന്ന് തുറക്ക്..എന്നിട് എന്താണെന് എന്നോട് പറ.. ഓൾ ആകാംഷയോടെ ലെറ്റർ തുറന്നു.. അത് നോക്കിയ ശേഷം എന്നെയെയും ലേറ്ററിനെയും ഓൾ മാറി മാറി നോക്കാൻ തുടങ്ങി എന്താടി കൊപ്പേ ,ഇജ്ജ് ഇങ്ങനെ നോക്കുന്നത്... അതിന് മാത്രം എന്താ അതില്..... അന്നേ,പോലെ തലക് വെളിവില്ലാത്ത ഏതോ വട്ടനാണെന്നു മനസ്സിലായി..... പൊടി..അന്റെ കെട്ടിയോന് വട്ട്..ടെന്ഷന് അടിപ്പിക്കാതെ കാര്യം പറയ് സാജി.... നി തന്നെ നോക്ക്.എന്താണെന്ന്...അല്ലപിന്നെ.. അതിന് എന്താണാവോ..അതിൽ ഉള്ളത്.. ഞാൻ ഓളെ കയ്യിൽ നിന്ന് കടലാസ് വാങ്ങി.. നോക്കി...     പടച്ചോനെ..... ഇപ്പോ മനസ്സിലായോ..ഈ ലെറ്റർ തന്ന അവന്റെ തലയിൽ കളിമണ്ണായിരിക്കും... ആരെങ്കിലും വെള്ള പേപ്പർ കൊടുത്തു വിടോ..അന്നേ പോലത്തെ അസ്സൽ സൈക്കോ ആയിരിക്കും കക്ഷി.... പടച്ചോനെ..വെറുതെ മനുഷ്യനെ പേടിപ്പിച്ചു.... ഹഹഹ...എനിക് ചിരി വന്നിട്ട് വയ്യേ....അള്ളോഹ്.. നിന്നെ പോലെ തന്നെ ഏതോ വട്ടൻ തന്നെ...... പൊടി..എന്നാലും എന്തിനായിരിക്കും ഇവൻ ഇങ്ങനെയുള്ള കടലാസ് തന്നത്..ഇനി വന്നാൽ നേരിട്ടു ചോദിക്കും..അല്ലപിന്നെ.... സാജി..എന്നെ കളിയാക്കി കൊണ്ട്...റൂമിന്റെ പുറത്തേക്കു പോയി...ഞാൻ എന്തിനായിരിക്കും ചിന്തിച്ചോണ്ട് ബൽകണിയിലേക്കും പോയി... അവിടെ നിൽക്കുമ്പോൾ ആണ് ഗേറ്റിന്റെ അടുത്ത് ഒരാളെ കണ്ടത്... കുറെ എത്തി നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്... അൽ സൈക്കോ ജന്തു....     അനക് വെച്ചിട്ടുണ്ട് കൊപ്പേ..ഒരു വെള്ളപേപ്പർ തന്നിട്ട്.. പേടിപ്പിച്ചു കളിഞ്ഞ ജന്തു....എന്ന് പറഞ്ഞോണ്ട്.. താഴേക് ഓടി..ഗെറ്റിന്റെ അടുത്തേക് പോയി..     അവിടെ എത്തിയപ്പോ..ഒരു ഈച്ച കുഞ്ഞുപോലുമില്ല.. കോപ്പ്..എന്നാലും ഇതേവിടെ പോയി..ട ജന്തു അന്നേ എന്റെ കയ്യിൽ കിട്ടും അന്ന് ഞാൻ എടുത്തോളം.... പിറുപിറുതൊണ്ട്‌ ..അകത്തേക്കു പോവുമ്പോ ഉമ്മിയുണ്ട് മുമ്പിൽ... എന്താടി..കുളിക്കാൻ ആയില്ലേ..അതിനും എന്റെ ചട്ടുകം വേണോ....പോടി... പോയി കുളിച്ചു വാ.. ആഹ്..ഉമ്മി..പോവാം..എന്ന് പറഞ്ഞു..മുകളിലേക്ക് പോയി.. പടച്ചോൻ..കാത്തു..ഉമ്മി കണ്ടില്ല.. ആദ്യയിട്ടാണ് ..ഉമ്മിനോട് കാര്യം മറച്ചു വെക്കുന്നത്.. റൂമിൽ കയറി..ഫ്രഷ് ആയി നിസ്കരിച്ചു..നോട്സ് കംപ്ലീറ്റ് ചെയ്യാനുള്ളത് കൊണ്ട്..ആ ചിന്ത ഒഴിവാക്കി നോട്‌സിന്റെ ബാക്കിൽ പോയി... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° റിങ്..റിങ്..റിങ്... ഫോണിന്റെ റിങ്ടോണ് കേട്ടപ്പോഴാണ് ഓർമകളിൽ നിന്ന് ഉണർന്നത് ആരാണാവോ...ഒരു പ്രൈവറ്റ് നമ്പർ ആണാല്ലോ.. ഹലോ.. ഹാലോ... ആരാ.... ആരാന്ന് മുഴുവനായും ചോദിക്കുന്നത് മുൻപ് തന്നെ ഫോൺ കട്ട് ആയി...ഇനി ആരാണാവോ എനിക് വിളിക്കാൻ..അതിന് എനിക് വിളിക്കാൻ ആരാ ഉള്ളത്...... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° (അതേ സമയം മറ്റൊരിടത്ത്..) നിന്നെ വിളിക്കാൻ എനിക്കല്ലാതെ വേറെ അവകാശി ഇല്ല,,റസി..ഇവിടെ..നിനക്കു വേണ്ടി കാത്തിരിക്കാണ്..ഞാൻ വരും..നിന്റെ മുമ്പിൽ.. എന്റെ മഹറിന്റെ അവകാശിയായി നിന്നെ ക്ഷണിക്കാൻ..ആ സമയത്തു നി എന്റെ കൂടെ വരില്ല റസി...എന്റെ ജീവിതത്തിലേക്കു..എന്റെ പാതിയായി.. വരണം..വന്നില്ലേൽ....ഹഹ്ഹ്ഹ...     ആ അജ്ഞാതൻ മെഴുകുതിരിയുടെ വെളിച്ചത്തിൽ രസിയുടെ ഫോട്ടോയെ നോക്കി...സൈക്കോയെ പോലെ....അട്ടഹസിച്ചു ....ഒരു കയ്യിൽ കത്തിയുമായി.. ഞാൻ വരും..... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°    ഫ്രഷ് ആവാൻ പോകുംമ്പോൾ വീണ്ടും ഫോണിന്റെ റിങ്.. റിങ്..റിങ്.... ഹെലോ..ആരാണാവോ...ഹെലോ.. ഹെലോ..എന്ന് ഞാൻ പറയുന്നതല്ലാതെ മറു തലക്കൽ ഒരു ശ്വാസ വലിക്കുന്നത്തിന്റെ സൗണ്ട് പോലുമില്ല.. ഹെലോ..താൻ. ആരാ... എന്താ നിന്റെ പ്രശനം..ഇയാൾ എന്താ ആളെ കളിപ്പിക്കുവാണോ..ആരാണെന്ന്.... ഹെലോ..പട്ടി..@#$@#$$.. ഞാൻ ഇത്രേക്കോ..പറഞ്ഞിട്ടും..നോ റെസ്പോൻഡ്.. എനിക് ദേഷ്യംവന്നു..ഫോൺ കട്ട് ചെയ്ത് ഫ്രഷ് ആവാൻ പോയി.. ഇനി വിളികട്ടെ കാണിച്ചു തരാം.. കുളിച്ചു കഴിഞ്ഞു വരുമ്പോൾ ഫോണിൽ.12 മിസ്സ്ഡ് കാൾ.. പടച്ചോനെ,,ഇത് ആരാണ് ഇങ്ങനെ വിളിക്കാൻ.. ഫോൺ എടുതു നോക്കുമ്പോൾ ഫാഹിയാണ്.. 12 മിസ്ഡ് അടിച്ച വ്യക്തി..ഞാൻ വിചാരിച്ചു പ്രൈവറ്റ് നമ്പർ ആണെന്ന്..അങ്ങനെ ആണെകിൽ അങ്ങോട്ട് വിളിച്ചു..കുറച്ച് ബാക്കി വെച്ച തെറിയഭിഷേകം നടത്തിയേനെ..അത് വിട്.. ഈ ഡ്യൂട്ടി സമയത്ത് വിളിക്കാറില്ലലോ.. എന്നാലും വിളിച്ചു നോക്കാം.. നമ്പർ ഡയല് ചെയ്യുമ്പോൾ..തെ ഓൾ ഇങ്ങോട്ട് വിളിക്കണ്.. ഹെലോ..റസി..കൊപ്പേ..ഇജ്ജ് എവിടെയായിരുന്നു..ഇത്രേ നേരം.. ഹെലോ..എന്റെ പൊന്നേ,,ഞാൻ കുളിക്കാൻ പോയതായിരുന്നു..അല്ല എന്ത് ഈ നേരത് ഫോൺ കാൾ..എന്തെങ്കിലും പ്രശനം ഉണ്ടോ.. ആഹ്..റസി..നി ടെന്ഷന് അടിക്കരുത്... ഇല്ല അടികില്ല..പറ.. എന്താ ..സംഭവം.. ഫാഹി..പറയുന്നതും കേട്ടതും എന്റെ കയ്യിൽ നിന്ന് ഫോൺ താഴേക് വീണു..... തുടരും...... ------------------------------------ കഥയുടെ മുമ്പത്തെ പാർട്ടി വേണ്ടവർ 9946025703 എന്ന നമ്പറിൽ മെസ്സേജ് അയക്കാം..ഈ സ്റ്റോറി മുഴുവൻ പാർട്ടും പോസ്റ്റ് ചെയ്യുന്നത് ഞാനായിരിക്കും.. കഴിഞ്ഞ ഭാഗം വായിച്ചവർക്കും അഭിപ്രായങ്ങൾ അറിയിച്ചവർക്കും സ്നേഹം അറിയിക്കുന്നു..ഇനിയും നിങ്ങളുടെ പൂർണ പിന്തുണ പ്രദീക്ഷിക്കുന്നു.. സ്നേഹത്തോടെ, Moh'd Jamshi Muhseena KSD ----------------------------------- #📙 നോവൽ @✍️𝑴𝒖𝒉𝒔𝒆𝒆𝒏𝒂-𝑲𝑺𝑫
1.7k കണ്ടവര്‍
2 മാസം
*റസ്ഫ* Written By -  ```“©MUHSEENA KSD”``` Posting By - ```Moh'd Jamshi``` PART 01   ഡി..റസി....നി എന്താടാ ഇങ്ങനെ ഇരിക്കുന്നെ..എന്തെങ്കിലും സങ്കടം ഉണ്ടോ,,     ഹേയ്..ഒന്നുല്ലട...മനസ്സൊക്കെ മരവിച്ച പോലെ ഒരു തോന്നൽ...ഓർമകൾ എന്നെ തലോടുകയായിരുന്നു.....   പോട്ടെ റസി..ജീവിതം അങ്ങനെ തന്നെയാണ് ഡാ.. എന്ത് നടക്കരുത് എന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ,, അത് തന്നെ നടക്കുകയും ചെയ്യും..എന്ത് നടക്കണം എന്ന് ആഗ്രഹിക്കുന്നുവോ അത് നടക്കുകയും ഇല്ല... ചിലപ്പോഴൊക്കെ ജീവിതം അങ്ങനെ..പോട്ടെ...സരമില്ലട... കഴിഞ്ഞതൊക്കെ ഒരു സ്വപ്നം കണ്ടു എന്ന് വിചാരിച്ചു നിന്ന മതി... ബാക്കി ഒക്കെ ശരിയാവും..ഇൻഷാ അള്ളാഹ്..     ഇൻഷാ അള്ളാഹ്..നീ ഇന്ന് ഹോസ്പിറ്റലിൽ പോവുന്നില്ലേ .. വൈകി കുരിപേ.. സെന്റി മതിയാക്കി വേഗം പോവാൻ നോക്ക്...   എന്റെ പൊന്നോ..ഓക്കെ ഞാൻ പോവാണ്..ബൈ..വൈകിട്ട് കാണാം.. എവിടെങ്കിലും പോവാനുണ്ടെങ്കിൽ എനിക് കാൾ ചെയ്യണേ..ഇല്ലെങ്കിൽ അവിടെ മേശയുടെ മുകളിൽ പേനയും ബുക്കും ഒക്കെ ഉണ്ട്..എന്തെങ്കിലും കുത്തി കുറിച്ചോ...    ഹാ ഡി...വിളിക്കാം...ബൈ.. ******************* ഫാഹിദ.. ഇപ്പൊ ഇവളാണ് എന്റെ കൂട്ട്.. ആൾ ഒരു ഡെന്റൽ ഡോക്ടർ ആണ്.. ഇവൾക്ക് അങ്ങനെ ഫാമിലി ആയി പറയാൻ ആരുമില്ല...ഒരു ഓർഫൻ കുട്ടിയാണ്.. യാദൃശ്ചികമായി കണ്ട് മുട്ടിയ ഒരു സൗഹൃദം ..നീണ്ട വർഷങ്ങൾക്കു അപ്പുറവും ഇവൾ എനിക്ക് എന്റെ കൂടെപിറപ്പാണ്..   ഫാഹി ബൈ പറഞ്ഞു ഇറങ്ങിയ പിന്നാലെ തന്നെ,,, ഞാനും എന്റെ പഴയ ലോകത്തേക്ക് സഞ്ചരിച്ചു തുടങ്ങിയിരുന്നു....... എന്റെ ജീവിതം മാറ്റി മറിച്ച ആ പഴയ ലോകത്തേക്... ഓർക്കും തോറും കണ്ണുകൾ നീർ പുഴയായി ഒഴുകി ഒലിക്കുന്ന.. മറിവികളെ മാടി വിളിച്ചിട്ടും പിടി കൊടുക്കാതെ നിലയുറപ്പിച്ച.. ആ കാലം... നീട്ടി വലിച്ച ശ്വാസം പുറം തള്ളി കൊണ്ട് കണ്ണുകൾ അടച്ചു കിടന്നു... ഓർമകൾ 8 വർഷം പിന്നോട്ട് സഞ്ചരിച്ചു.. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°   റസി..ഒന്നും വേഗം ഒരുങ്. ഇന്ന് സ്കൂളിൽ അസ്സെംബലി ഉള്ളതാണ്.. ഹാ ..വൈറ്റ് ഒരു അഞ്ച് മിന്റ് കൂടെ ഡി... നി ഒരു സ്കൂൾ ലീഡർ ആണോ കൊപ്പേ.. അവളുടെ ഒരു ഒരുക്കം..ലോക സുന്ദരിയാണെന്ന വിചാരം..മതിയെടി.. ദേ കഴിഞ്ഞു...ഒരു മിനിറ്റു കൂടി,, ഇപ്പൊ വരാം ഈ ഷാൾ ഒന്നു സ്‌കാഫ് ചെയ്യട്ടെ..എത്രെ ചുറ്റിയാലും ശരിയാവുന്നില്ല കോപ്പ്.. മതിയടി.. ബാക്കി സ്കൂളിൽ നിന്ന് ചെയ്യാം.. ദേ വന്നു സജി... പെട്ടന്ന് ചുറ്റി കെട്ടി ബേഗും തോളിൽ കെട്ടി അവളെ കൂടെ ഓടി... ഉമ്മ,ഞങ്ങള് പോയി..അസ്സലാമു അലൈകും..   വാ അലൈക്കുമുസ്സലാം..എന്തെങ്കിലും കഴിച്ചു പോ മക്കളെ... റസി... സാജി... ഉമ്മി വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും.. നേരം വൈകിയത് കൊണ്ട് ഞങ്ങൾ ഓടുന്ന തിരക്കിലായിരുന്നു... വേണ്ട ഉമ്മി..ഞങ്ങൾക് വൈകി..ബൈ.. $$$$$$$$$$$$$$       പടച്ചോനെ..പെട്ട്.. ഓടി മെയിൻ ഗെയ്റ്റ് കടന്ന് നോക്കുമ്പോൾ... ദേ മുന്നിൽ തന്നെ  നമ്മുടെ മോട്ടൻ സുകു നിലയുറപ്പിച്ചിട്ടുണ്ട്.. അള്ളോഹ് അല്ല... പ്രിൻസിപ്പൽ..    ഡി..പോത്തെ റസി അന്നോട് പറഞ്ഞതല്ലേ..വൈകി എന്ന്.. ഇപ്പൊ നിന്ന് കിണിക്കുന്നു.. പോടി.. സർ,,കുറച് വൈകി സർ,,ഇനി മേലിൽ ആവർത്തിക്കില്ല..     എത്തിയല്ലോ..നല്ല അച്ചടക്കമുള്ള കുട്ടികൾ..ദി ബെസ്റ്റ് സ്റ്റുഡന്റ്‌സ് ഇൻ 2019..അസംബ്ളി തുടങ്ങി 10 മിനിറ്റു കഴിഞ്ഞു...രണ്ട് പേർക്ക് വളം വെച്ചു തരുന്നത് കൊണ്ടാണ്‌..രണ്ടും തലേൽ കയറി നിരങ്ങുന്നെ...    സർ..അതിന് സാറിന്റെ തലയിൽ ആരാ നിരങ്ങിയത്.. ഞങ്ങൾ നിരങ്ങാൻ ഇപ്പോഴാണല്ലോ വന്നത്..   ഡി..റസി മതിയടി ചളി,,അവളെ ഓലക്കമേലെ ചളി..കിട്ടേണ്ടത് കിട്ടുമ്പോൾ നി പഠിക്കും..   സജി..ഇതൊക്കെ അല്ലെ മോളെ രസം..ഇല്ലെങ്കിൽ പണി പാളും..ഇടക്കിടക് ഇങ്ങയുള്ള ചളിയൊക്കെ ഒക്കെ ഇടണം...ഹിഹി.. എന്താ രണ്ടാളും കൂടി സ്വകാര്യം പറച്ചിൽ..എന്നോട് കൂടി പറ.. ഞാൻ ഒന്ന് ചിരിക്കാൻ നോക്കട്ടെ,,പറ സാജിദ... ആൻഡ് റസിയ.. അത് സർ..ഇവൾ സർ ന്റെ തലയിൽ എപ്പോഴാ നിരങ്ങിയത് എന്ന് ചോദിക്കുവാണ്.. കുരിപ്പ്‌ അപ്പോഴേക്ക് പണിയും തന്നു...   പടച്ചോനെ ഞാൻ അല്ല സാറേ. സാജിയ ചോദിച്ചത്... അല്ല ഇവളാ സാറേ റസിയ... അല്ല ഞാൻ അല്ല എന്ന് പറഞ്ഞാൽ അല്ല..ഇവളാ സാജിയാണ് സ്റ്റോപ് ഇറ്റ് ആൻഡ് ഗേറ്റ് ഔട്ട്.... സർ.. ഞാൻ അല്ല..     ഐ സെ ഗേറ്റ് ഔട്ട്.... ഓക്കെ സർ.. അതും കൂടി കേട്ടാപ്പോ..വേഗം അവിടെ നിന്നും സ്കൂട്ടായി...   പുറത്ത് വന്നു ഞങ്ങള് രണ്ടു പേരും വായ പൊതി ചിരിച്ചു ...ചിരിച്ചു കണ്ണീന് ഒക്കെ വെള്ളം വന്നു... പ്രിൻസി എപ്പോ പൊക്കിയാലും ഓരോ കാരണം പറഞ്ഞു..അവിടെ അടി ഉണ്ടാക്കും.. ഓവർ ആയാൽ പിടിച്ചു വെളിയിൽ ഏറിയും.... ചിരിയൊക്കെ കഴിഞ്ഞു നേരെ ക്ലാസ് റൂമിലേക്ക് വിട്ടു..അപ്പഴേക്കും അസ്സെംബലി ഒക്കെ കഴിഞ്ഞിരുന്നു.. ഡി,,,സാജി..ഞാൻ ഒരു കാര്യം പറയട്ടെ... ഹാ പറ... എനിക്കൊരു തോന്നൽ... ഹ.പറ.. കേൾക്കട്ടെ..എന്താണാവോ കുട്ടിക്ക് ഇപ്പൊ ഒരു തോന്നൽ... അതായത് നമ്മക് ഒരു ചുമതല ഏറ്റെടുത്താലോ... എന്ത് ചുമതല...ഇപ്പൊ ഉള്ള ചുമതല കുറഞ്ഞു പോയത് കൊണ്ടാണോ റസി...അല്ല കുട്ടിക്ക് ഈ ബോധം എപ്പോഴാണാവോ വന്നേ... പോടി .സാജി..കോജി...ഇവിടെ ഒരാൾ സീരിയസ് ആയി ഒരു കാര്യം പറയുമ്പോ ഓളെ ഒരു ചളി... ഹിഹി..കുട്ടി സീരിയസ് ആണോ... എന്ന സീരിയസ് ആയിട്ട് പറ..അപ്പോഴല്ലേ മനസ്സിലാവൂ... പോടി. .. അത് വിട്..നീ നിന്റെ തോന്നൽ പറ.. അതായത്...ഇപ്പൊ നമുക്ക് ആണല്ലോ സ്കൂൾ ചുമതല.. ഹാ അതിന്... എന്താ മോൾ ഉദ്ദേശിക്കുന്നത് പറ.. എല്ലാവർക്കും പരാതി അല്ലെ ലീഡർ ആയി ഒരു ഉത്തരവധിതം ഇല്ല എന്നു.. അപ്പോ....ഒന്നു മൊത്തതിൽ നന്നാക്കിയാലോ എന്നൊരു തോന്നൽ... ഹിഹിഹിഹിഹി..അള്ളോഹ് എനിക് ചിരിക്കാൻ വയ്യേ.. ഇപ്പോ ഞാൻ ചിരിച് ചിരിച് ഞാൻ മരിക്കും.. എന്താടി അതിന് അത്രമാത്രം ചിരിക്കാൻ..വല്ല അന്നേ പോലെ ചളി വാരി വിതറിയോ... സജിന്റെ ചിരി കണ്ട് റസിക്ക് ദേഷ്യം വന്നു... ചിരിക്കാൻ അല്ലാതെ കരയണോ..എന്റെ റസിയെ... ആദ്യം നി നന്നാവ് എന്നിട് മതി മൊത്തത്തിൽ ഒരു നന്നാക്കൽ... പോടി ..നിന്നോട് പറഞ്ഞ എന്നെ വേണം തല്ലാൻ... അച്ചോടാ... എന്റെ മുത്ത് പിണങ്ങിയോ... പോടി.. കോജി..അത് അന്റെ കെട്ടിയോൻ ഫഹദിനെ പോയി വിളിച്ചോ...പോടി.. എന്റെ പൊന്നേ,,പിണങ്ങല്ലേ... ഒരു തമാശ പറഞ്ഞത് അല്ലെ..ഓക്കെ.. നി പറഞ്ഞ പോലെ..ഞാൻ എന്റെ ബാച്ചിലും,,നീ നിന്റെ ബാച്ചിലും ഒരു മീറ്റിംഗ് വെക്കാം... അപ്പോഴേക്ക് ബെല്ലും അടിച്ചു... ഓക്കെ ഡീ...ഉച്ചക് കാണാം ബാക്കി അപ്പൊ തീരുമാനിക്കാം ട്ടോ..ഇൻഷാ അള്ളാഹ്.. ഓക്കെ..സാജി..ഞാൻ പ്രിൻസിയെ ഇന്റർവെല്ലിൽ കാണാനുണ്ട്..എന്നിട് ബാക്കി തീരുമാനിക്കാം... ഒക്കെ.. ബൈ സാജി... അവൾ എന്റെ ഇത്തു ആണ്...ഓൾ പ്ലസ് ടു ഞാൻ 10 ലും ആണ് പഠിക്കുന്നെ..സാഹോദരിമാരിലുപരി ഞങ്ങള് കട്ട ചക്‌സും ആണ്....ഒരു ചെറിയ കുഞ്ഞു കുടുംബം..ഉമ്മ മാഹീദ ഉപ്പ മജീദ്.. ഒരു ചുമട്ടു തൊഴിലാളിയുടെ രണ്ടു സിംഗമക്കൾ...ഞങ്ങൾ രണ്ട് പേർക്കും ഫാമിലി കഴിഞ്ഞേ എന്തുമുളളൂ...ഒരു കൊചു സ്വർഗം..രണ്ടു പേരുടെയും ബെസ്റ്റ് ഫ്രണ്ട്സ് ആണ് ഉമ്മിയും ഉപ്പയും..എന്ത് കാര്യമുണ്ടങ്കിലും പരസ്പരം ഷെയർ ചെയ്യും..അതാണ് നമ്മുടെ ഫാമിലി... ബെല്ല് അടിച്ചതും രണ്ട് പേരും രണ്ട് വഴിക്ക് ആയി... സാജി അവളുടെ ക്ലാസ്സിലേക് പോയി..ഞാൻ എന്റെ ക്ലാസ്സിലേക്കും.. ക്ലാസ്സിൽ എനിക് ഫ്രണ്ട്സ് ആയി ആരും ഇല്ലാട്ടോ..കാരണം ഇവിടെ വലിയ വലിയ പണക്കാരുടെ മക്കളാണ്..ഞാൻ ഒരു ചുമട്ടു തൊഴിലാളിയുടെയും..ആ കാരണം കൊണ്ട് ചില ടീച്ചേഴ്സ്ലസും എന്നെ അവഗണിക്കാറുണ്ട്..അതോന്നും ഞാൻ കാര്യമായി എടുക്കാറില്ല..എന്റെയും സാജിയുടെയും മാർക് കണ്ടാണ് ഇവിടെ സീറ്റ് കിട്ടിയത്..ഇവിടേക്കു വീട് മാറിയിട്ട് മൂന്ന് കൊല്ലം ആവറായി..വീടിന്റെ അടുത്തയത് കൊണ്ടാണ് ഈ സ്കൂളിൽ ചേർത്തത്...പ്രൈവറ്റ് ആയത് കൊണ്ട് നല്ല പൈസയും ഉണ്ട്....ഇൻഷാ അള്ളാഹ്..നമ്മുടെ മാവും പൂക്കും... ഞാൻ ആദ്യത്തെ ബെഞ്ചിലാണ്..അവിടെ എന്നെ കൂടാതെ വേറെ രണ്ടു പേരും ഉണ്ട്..സനയും, നിദയും.. അവർ മിണ്ടിയാൽ മിണ്ടി ഇല്ലെങ്കിൽ ഇല്ല..ഞാൻ ഇവിടെ കട്ട പോസ്റ്റും..അവസ്‌ഥ... ബെഞ്ചിൽ ഇരുന്നതും അസ്സെംബ്ലി കഴിഞ്ഞു എല്ലാവരും ക്ലാസ്സിലേക്ക് ഓടി കയറിയതും ഒരേ സമയം... ഓരോരുത്തരായി ക്ലാസ്സിൽ കയറി ഇരുന്നു..അങ്ങനെ ബെല്ലും അടിച്ചു ആദ്യ പീരിയഡ് എങ്ങനെയൊക്കെ കഴിഞ്ഞു.. എന്തോ മനസ്സിന് സുഖമില്ല..എന്തെകയോ ഫീലിംഗ്‌സ്..പഠിത്തത്തിൽ ശ്രദ്ധിക്കാനൊന്നും കഴിഞ്ഞില്ല..ബെഞ്ചിൽ തല വെച്ചു കിടന്നു.. പടച്ചോനെ..എന്താണാവോ... ഭക്ഷണം കഴിക്കാൻ സമയമായി എന്ന്..സാജി വന്നു വിളിച്ചപ്പോഴാണ് അറിഞ്ഞത്...ഒന്നിച്ചാണ് ഭക്ഷണം കഴിക്കാർ..എപ്പോഴും ഓൾ വരും.. എന്താടാ..കിടന്നിനെ..സുഖയില്ലേ.. വീട്ടിൽ പോണോ.. സാജിയുടെ ചോദ്യം കെട്ടാണ് ഉണർന്നത്... ഒന്നുല്ല..വെറുതെ കിടന്നതാണ്..ഇജ്ജ് എപ്പോ വന്നു.. ഞാൻ കുറച്ചു നേരമായി..കുറെ വിളിച്ചു നിന്നെ..പിന്നെ സനയാണ് പറഞ്ഞത്..നി രണ്ടാമത്തെ പീരിയഡിൽ തന്നെ കിടന്നു എന്ന്.. എന്താടാ  പറ...         ഒന്നുല്ല സാജി..വാ നമ്മുക് ഫുഡ് കഴിക്കാം.. അങ്ങനെ രണ്ട് പേരും ഫുഡ് ഒക്കെ കഴിച്ചു..ഓൾ ക്ലാസ്സിൽ പോയി.. പിന്നെ പത്താം ക്ലാസ് ആയോണ്ട്.. ഈവനിംഗ് ൽ ക്ലാസ് ഉണ്ടന്ന് പറഞ്ഞു.. അങ്ങനെ ക്ലാസിൽ തന്നെ ഇരുന്നു.. സാജി വീട്ടിലേക് പോയി.. അങ്ങനെ എന്തെകയോ തട്ടിമുട്ടി പഠിച്ചു... ഇന്ന് എന്തോ മനസ്സിന് എന്തെകയോ വല്ലാത്ത ഒരു ഫീൽ...പടച്ചോനെ..കാക്കണേ.... ക്ലാസ് ഒക്കെ കഴിഞ്ഞു... റോഡിലൂടെ നടക്കുമ്പോൾ ഒരാൾ ബൈക്കു നിർത്തി...   പെട്ടെന്ന് ആയത് കൊണ്ട്..ഒന്നു പേടിച്ചു..ഒരു മാസ്കും കയ്യിൽ എന്തെകയോ ഇട്ട് ഒരു സാധനം.. ഇത് എവിടെ നിന്ന് വന്നതാണവോ... ഒരു അവിഞ്ഞ ലുക്ക്.. എന്റെ മുകത്തേക് നോക്കാതെ എന്റെ കയ്യിൽ ഒരു പേപ്പറും വെച്ചു തന്നു..ആ ജന്തു പോയി.. എല്ലാം പെട്ടന്നായത് കൊണ്ടും.മാസ്‌ക് ഇട്ടത് കൊണ്ടും ആളെ മനസ്സിലായില്ല... പടച്ചോനെ..ഇപ്പോ ഇവിടെ എന്താ സംഭവിച്ചത്.. ഒരു ജന്തു വരുന്നു..ഒരു ലെറ്റർ തരുന്നു..ബൈക്കു എടുത്തു പോകുന്നു..   എന്താണാവോ.. ആ ലേറ്ററിൽ... എന്തായാലും നോക്കാം എന്ന് കരുതി വായിക്കാതെ പോക്കറ്റിലേക്ക് ഇട്ടു..ഒരു ഇടവഴിയിലൂടെ കടന്നു വേണം വീട്ടിൽ എത്താൻ..      അതിലൂടെ പോവുമ്പോ ഒരു പേടിപ്പെടുത്തുന്ന ശബ്ദങ്ങളൊക്കെ കേൾക്കും..ഒരു കാട് നിറഞ്ഞ ഇടവഴിയാണ്.. ഉപ്പാച്ചി എപ്പോഴും പറയും ഇതിലൂടെ ഒറ്റക് വരരുത് എന്ന്..    എന്താ കാരണം ചോദിക്കുമ്പോൾ ഒന്നും മിണ്ടില്ല.. പടച്ചോൻക് അറിയാം.   വേഗം ആ വഴിയിലൂടെ ഓടി..വീട്ടിലേക് എത്തി.. ഉമ്മ................ ഉമ്മാ..ഞാൻ വന്നു.. സാജി എവിടെ.. സലാം പറയാതെ ഉള്ളിൽ കയറരുത് എന്ന് അന്നോട് പറഞ്ഞിട്ടില്ലേ കുരിപ്പേ.... സോറി ഉമ്മി...അസ്സലാമു അലൈക്കും മാഹീദ...ഹിഹി ഡി.. പേരോ..നില്ലടി അവിടെ..നിന്നെ ഞാൻ ഇന്ന്.. ഉമ്മിക് ഇഷ്ടമില്ലാട്ടോ പേര് വിളിക്കുന്നത്.. ചുമ്മ ഉമ്മിയെ ദേഷ്യം പിടിപ്പിച്ചു നമ്മൾ ഓടി ഉള്ളിലും കയറി...നമ്മളെ പിറകെ ഓടാൻ വെയാതൊണ്ടു ഉമ്മ തോറ്റ് പിന്മാറി.. റൂമിൽ പോയപ്പോ...അവിടെ ഉള്ള സംഭവം കണ്ട് ഞാൻ ഞെട്ടി.. സാജി..എന്താടാ... എന്താ പ്രശനം.. റസി....... എന്നെ നോക്കി അവൾ പൊട്ടി കരയാൻ തുടങ്ങി... *തുടരും.....*    എഴുത്തുകാരിയുടെ പ്രതേക അനുമതി പ്രകാരം ഈ കഥ പോസ്റ്റ് ചെയ്യുന്നത് *Moh'd Jamshi* എന്ന ഞാനാണ്..ഈ അക്ഷരങ്ങളുടെ വിജയം നിങ്ങളിലാണ്...അഭിപ്രായങ്ങൾ എന്താണെങ്കിലും അറിയിക്കാൻ മടിക്കരുത്... സ്നേഹപൂർവം... Moh'd Jamshi #📙 നോവൽ @✍️𝑴𝒖𝒉𝒔𝒆𝒆𝒏𝒂-𝑲𝑺𝑫
#

📙 നോവൽ

📙 നോവൽ - റTO yan A epie dire . Written by ; Mungeena KSD - ShareChat
1.4k കണ്ടവര്‍
2 മാസം
*റസ്‌ഫ* *Aɳ ᴀ ᴇᴘɪᴄ ʟɪғᴇ* Written by;- ©Muhseena KSD ചിലർ അങ്ങിനെയാണ്.... കാണാമറയത്ത് നിന്ന് നമ്മുടെ ജീവിതത്തിലേക്ക് ഓടിവന്നു കയറും ,,, നമ്മൾ പോലും അറിയാതെ അവര് നമ്മളിൽ അലിഞ്ഞു ചേരും... ജീവിതം ആനന്ദ ലഹരിയിലാക്കി... ഒരു വാക്ക് പോലും പറയാതെ എവിടെക്ക് എന്നില്ലാതെ യാത്രയാവും .. അവരോട് കൂടെ ജീവിച്ചു തുടങ്ങുന്ന സമയതായിരിക്കും,,, ആ തിരിച്ചു പോക്ക്... ഈ സ്റ്റോറി പോസ്റ്റുമ്പോൾ ഒരുപാട് സംശയങ്ങൾ ഉണ്ടയേക്കാം.. അതൊക്കെ ഒരൊ പാർട് കഴിയമ്പോഴേക്കും തീരും..ഇൻ ഷാ അല്ലാഹു...ഒരു ത്രില്ലിങ് സ്റ്റോറി ആണ് ഞാൻ ഉദ്ദേശിച്ചത്..നിങ്ങളെ പിന്തുണ ഉണ്ടെങ്കിൽ ഇൻ ഷാ അല്ലാഹു...തീർച്ചയായും....അത് പോലെ ആവും.. ചിലർക് ഇത് സഹോദരിയോടുള്ള സ്നേഹമാകാം..കുടുംബത്തോടുള്ള ബഹുമാനം ആകാം...ഇല്ലെങ്കിൽ കാമുകനോടുള്ള പ്രണയമാകാം...ഇല്ലെങ്കിൽ ................. ..ഇല്ലെങ്കിൽ... എന്നുളളത്തിനെ നിങ്ങൾ തീരുമാനിക്കാം... ഇന്ഷാ അള്ളാഹ് നാളെ നിങ്ങൾക്ക് മുന്നിൽ *റസ്‌ഫ* യുടെ ആദ്യ ഭാഗവുമായി ഞാൻ വരുമ്പോൾ... നിങ്ങളുടെ പൂർണ പിന്തുണ പ്രദീക്ഷിക്കുന്നു... സ്നേഹപൂർവം... ©Muhseena KSD #📙 നോവൽ @✍️𝑴𝒖𝒉𝒔𝒆𝒆𝒏𝒂-𝑲𝑺𝑫
#

📙 നോവൽ

📙 നോവൽ - റTO yan A epie dire . Written by ; Mungeena KSD - ShareChat
1.2k കണ്ടവര്‍
2 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം