@_mukhil
@_mukhil

൦°♡_𝖅𝕱_♡°൦"_മുകിൽ_"

പഴമിഴ് പാട്ടിഴയും... ശ്രുതിയിൽ പഴയൊരു തംബു..രു..

തീവണ്ടി💥 ഭാഗം_15 രാവിലെ ഇച്ഛായൻ എണീറ്റ് ഫ്രഷായി നേരെ ബാൽക്കണിയിൽ ഇറങ്ങി... കയ്യിലിരുന്ന സിഗററ്റ് ചുണ്ടിൽ വെച്ച് വലിച്ചു... അപ്പോഴും നോട്ടം സൈഡിൽ ഉള്ള ഐഷുവിന്റെ റൂമിന്റെ പുറത്തെ ബാൽക്കണിയിൽ ആയിരുന്നു... പക്ഷെ അവിടം ശൂന്യമായിരുന്നു... ഇച്ഛായൻ പിന്നെ റൂമിലേക്ക് വന്നപ്പോൾ അഭി അവന്റെ പെണ്ണുമായി ഫോണിൽ കുറുകുവാണ്... രാത്രി ആയാലും രാവിലെ ആയാലും അതിനി ഏത് സമയം ആയാലും അവർക്ക് കുറുകാൻ പ്രേതേകം സമയം വേണ്ട... അത് ചിന്തിച്ച് ഇച്ഛായൻ ബെഡിൽ കിടക്കുന്ന ഫാദിയുടെ അടുത്തേക്ക് പോയി... അവന്റെ കിടപ്പ് കണ്ട് ചിരിച്ചോണ്ട് ഇച്ഛായൻ അവന്റെ നടും പുറത്ത് ചവിട്ട് കൊടുത്ത് എണീപ്പിച്ചു... പിന്നെ ഇച്ഛായൻ നേരെ പോയത് കാർത്തി കിടക്കുന്ന റൂമിൽ അവരെയും വലിച്ച് എണീപ്പിച്ച് അഞ്ച് പേരും കൂടെ സ്റ്റയർ വഴി താഴേക്ക് ഇറങ്ങി... നാളത്തെ കല്യാണത്തിന് വേണ്ടി ഏകദേശം ബന്തുക്കൾ ഒക്കെ വന്നിരുന്നു... ഒരുക്കങ്ങൾ ഒക്കെ നടക്കുവാണ്... അടുക്കള ഭാഗത്ത് നിന്ന് സ്ത്രീകളുടെ സംസാരം കേൾക്കാം ഒപ്പം നല്ല സമ്പാറിന്റെ മണം അഞ്ച് പേരുടെയും മൂക്കിൽ തുളച്ച് കയറി... " ഹാ നിങ്ങൾ എണീറ്റോ മക്കളെ... ഇച്ഛായനും ഫ്രണ്ട്സും നോക്കിയപ്പോൾ വലിയ തീൻമേശയിൽ ചന്ദ്രനും ഹരിയും ദേവനന്തനും ഇരുന്ന് ആഹാരം കഴിക്കുവാണ്... അവരെ കണ്ട് ദേവനന്തൻ ചെറു പുഞ്ചിരിയോടെ ചോദിച്ചതും... അവരും തിരിച്ച് ഒരു പുഞ്ചിരി നൽകി... " എന്നാൽ വരിക കുട്ടികളെ... വന്ന് രാവിലത്തെ ആഹാരം കഴിക്കൂ... നല്ല ഇഡ്ഡലിയും ചൂട് സാമ്പാറും ഉണ്ട്... പറഞ്ഞ് കഴിഞ്ഞതും ഫാദിയും അലനും അവിടുത്തെ മേശയിൽ ഇരിപ്പുറപ്പിച്ചു... അതുകണ്ട് ചിരിച്ചോണ്ട് ഇച്ഛായനും അഭിയും കാർത്തിയും അവരുടെ കൂടെ കൂടി... പിന്നെ അവിടെ എല്ലാം കൂടെ ഇഡ്ഡലിയും സാമ്പാറും ആയുള്ള മൽപ്പിടുത്തത്തിൽ ആണ്... " ആഹാ ധനുവും ഐഷുവും വന്നല്ലോ... നിങ്ങളും വന്നിരുക്കൂ വന്ന് വല്ലതും കഴിക്ക്യ... അച്ചച്ഛൻ പറയുന്നതുകേട്ട് ഇച്ഛായൻ സ്റ്റയറിന്റെ അവിടെ നോക്കിയപ്പോൾ ധനുഷും ഐഷുവും പുറകെ ഇഷയും  അവരുടെ ഒപ്പം വരുന്നത് കണ്ടത്... ഇച്ഛായന്റെ മുഖം ആദ്യം ചെന്നത് ഐഷുവിൽ ആയിരുന്നു... ഇച്ഛായന്റെ മനസ്സിൽ അപ്പോൾ ഓർമ വന്നത് ഇന്നലത്തെ കാര്യങ്ങൾ ആയിരുന്നു... ഐഷുവാണേൽ ഇച്ഛായനെ നോക്കാതെ അച്ഛച്ഛനോട് എന്തൊക്കെയോ പറഞ്ഞ് വന്ന് ഇച്ഛായൻ ഓപ്പോസിറ്റ് ഉള്ള ചെയറിൽ ഇരുന്ന് എന്നിട്ട് പ്ലേറ്റിൽ ഓരോന്ന് എടുത്ത് കഴിക്കാൻ തുടങ്ങി... അപ്പോളും അവൾ ഇച്ഛായനെ നോക്കിയില്ല പക്ഷെ ഇച്ഛായൻ കണ്ണിമ വിടാതെ അവളെ തന്നെ നോക്കി ഇരിക്കുവായിരുന്നു... പക്ഷെ പിന്നെ ഇച്ഛായന്റെ കണ്ണുകൾ പതിഞ്ഞത് ധനുഷിന്റെ നേരെയായിരുന്നു... അവൻ ഓരോന്ന് കളി ചിരിയോടെ ഐഷുവിന്റെ അടുത്ത് പറയുന്നതൊക്കെ അവൾ ഒരു ചിരിയാലെ അവന്റെ മുഖത്തേക്ക് നോക്കി അതിന് ഉത്തരം കൊടുക്കുന്നുണ്ടായിരുന്നു... ഇച്ഛായന് അപ്പോൾ നല്ലോണം ദേഷ്യം വരുന്നുണ്ടായിരുന്നു... ഇച്ഛായൻ പല്ല് കടിച്ചോണ്ട് അവളെ നോക്കിയിട്ട് പാത്രത്തിൽ ഇരുന്ന ആഹാരം എങ്ങനെയൊക്കെയോ കഴിച്ചെന്ന് വരുത്തി അവിടുന്ന് ഐഷുവിനെ ഒന്ന് തറപ്പിച്ച് നോക്കി എണീറ്റ് പോയി... ഐഷു അല്ലെ ആൾ ഇച്ഛായനെ പുച്ഛത്തോടെ നോക്കി മുഖം തിരിച്ചു... ♥️ ★ ♥️ ★ ♥️ ★ ♥️ ★ ♥️ ★ ♥️ ★ ♥️ കല്യാണ വീട് ആയോണ്ട് തന്നെ അത്യാവശ്യം തിരക്കായിരുന്നു... അലൻ നല്ലോണം പെയ്ന്റിങ് ചെയ്യും അതുകൊണ്ട് തന്നെ.... ഇച്ഛായനും ഫ്രണ്ട്സും അഭിയുടെ ഇഷ്ടത്തിന് അനുസരിച്ച് അലനെകൊണ്ട് അഭിയുടെ റൂം ആകെ വാൾ പെയിന്റിങ് ചെയ്യിപ്പിച്ചു... റൂം മുഴുവൻ പിങ്ക് പെയിന്റ് ആയോണ്ട് ബ്ലാക്ക്‌ കളർ യൂസ് ചെയ്താണ് ഒരു വലിയ നിറയെ ശിഖരങ്ങൾ ഉള്ള മരവും അതിന്റെ ശിഖരങ്ങളിൽ നിറയെ ഇലയ്ക്ക് പകരം ഹാർട്ട് ചിഹ്നം വരച്ചു... പിന്നെയും കുറച്ച് കൈപൊടികൾ ഒക്കെ അലൻ ചെയ്ത് ആ റൂം ശെരിക്കുമൊരു മണിയറ ആക്കി... ഉച്ചയ്ക്ക്  ചോർ ഉണ്ണാൻ നേരം ഐഷുവും ഇച്ഛായനും എല്ലാരും ഒന്നിച്ചാണ് ഇരുന്നത്... ധനുഷ് ഇല്ലായിരുന്നു അവൻ ഏതോ ഫ്രണ്ടിനെ കാണാൻ പോയിരുന്നു... ഫുഡ് കഴിക്കുമ്പോൾ ഇച്ഛായന്റെ കണ്ണുകൾ ഐഷുവിന്റെ മുഖത്ത് തന്നെയായിരുന്നു... ഐഷു ഇച്ഛായനെ ഇടയ്ക്ക് നോക്കുന്നതൊക്കെ ഇച്ഛായൻ ശ്രേധിക്കുന്നുണ്ടായിരുന്നു.... വൈകിട്ടായപ്പോൾ  അഭിയുടെ വീട്ടിൽ നിന്ന് മീനുവിന് നാളത്തെ കല്യാണത്തിന് ഉടുക്കാൻ സാരി കൊണ്ട് പോയി... ഇച്ഛായനും ഫ്രണ്ട്സും കാർത്തിയും അലനും കിടന്ന റൂമിൽ ആയിരുന്നു അഞ്ച് പേരും അന്ന് രാത്രി കിടന്നത്... ഒന്നിച്ച് കള്ളും മോന്തിയും... ഫാദിയുടെ വായിനോട്ട കഥകളും കാർത്തിയുടെ മുറപ്പെണ്ണിന്റെ കാര്യവും അലൻ തേടി കൊണ്ടിരിക്കുന്ന പെണ്ണിന്റെ കഥയും ഒപ്പം അഭിയുടെ തേപ്പ് കഥകളും ഇച്ഛായന്റെ പഞ്ചാരയടി കാര്യങ്ങളും പറഞ്ഞിരുന്നാണ് അഞ്ചു പേരും അന്ന് രാത്രി ഉറങ്ങിയത്... _ _ _ _ _ _ _ _ _ _ _ _ _ _ _ _♥️ " അഭി ടാ നിനക്ക് ടെൻഷൻ ഉണ്ടോടാ കുട്ടാ... " രാവിലെ ഡ്രെസ്സ് ഒക്കെ മാറി അഭി ബെഡിൽ ഇരുന്ന് വിറക്കുന്ന കയ്യുകൾ ബെഡിൽ താങ്ങി വെപ്രാളത്തിൽ ഇരിക്കുവാണ്... അവന്റെ വെപ്രാളം കണ്ട് ഇച്ഛായനും കാർത്തിയും അലനും ചിരി കടിച്ച് പിടിച്ച് നിപ്പാണ്.... ഫാദി ആണേൽ അവന്റെ അടുത്തേക്ക് ചെന്ന് കവിളിൽ അവന്റെ കൈവെച്ച് തഴുകി ഒരു പ്രതേക ടോണിൽ ചോദിച്ചതും... അഭി അവനെ പല്ല് കടിച്ചോണ്ട് നോക്കി... അതിന് ഫാദി നല്ലോണം ഇളിച്ചിട്ട് അഭിയുടെ കയ്യെടുത്ത് അവന്റെ കയ്യിൽ വെച്ച്... ഇവനിത് എന്ത് കോപ്പാണ് കാണിക്കുന്നത് എന്ന് നോക്കി ഇച്ഛായനും കാർത്തിയും അലനും അഭിയും അവനെ തന്നെ ചൂഴ്ന്ന് നോക്കി... " മോനൂസെ... നിനക്ക് പേടി ഉണ്ടോടാ... എന്നാൽ നമുക്ക് കല്യാണം കഴിക്കേണ്ടടാ  ഇപ്പൊ തന്നെ ഒളിച്ചോടാം... അവന്റെ കയ്യിൽ തഴുകി പ്രതേക ടോണിൽ ഫാദി ചോദിക്കുന്നതുകേട്ട് അഭി അവനെ പല്ല് കടിച്ചോണ്ട് നോക്കി... എന്നിട്ട് അവന്റെ കയ്യിൽ നിന്ന് അഭി അവന്റെ കൈ വലിച്ചൂരി... " ഒന്ന് പോയെടാ.. എനിക്ക് പേടിയൊന്നും ഇല്ലാ എനിക്ക് പെണ്ണ് കേട്ടണം നീ പോയി എന്റെ വാച്ച് എടുത്തോണ്ട് വാ... അത് പറഞ്ഞ് അഭി വാനിറ്റി മിററിന്റെ അടുത്തേക്ക് പോയി... ഫാദിയാണേൽ എന്നാൽ ....നീ പോയി ട്രെയിനിന്റെ അടിയിൽ തല വെക്കടാ... എന്ന രീതിയിൽ അവനെ നോക്കി പുച്ഛിച്ചോണ്ട് ഷെൽഫിൽ നിന്ന് വാച്ച് എടുക്കാൻ പോയി... ഇതൊക്കെ കണ്ട് ഇച്ഛായനും കാർത്തിയും അലനും കഷ്ടപ്പെട്ട് ചിരി അടക്കി... പെട്ടെന്നാണ് ഇച്ഛായന് ഐഷുവിന്റെ കാര്യം ഓർമ വന്നത്... അവന്മാരോട് വെള്ളം കുടിച്ചിട്ട് വരാം എന്ന് പറഞ്ഞിട്ട്  ഇച്ഛായൻ നേരെ റൂമിൽ നിന്നിറങ്ങി... ഐഷുവിന്റെ റൂമിന്റെ അടുത്തേക്ക് പോയി... സ്റ്റയറിന്റെ അടുത്താണ് അവളുടെ റൂം... പിന്നെ പുറത്ത് മൊത്തത്തിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ആരും ഇല്ലെന്ന് കണ്ടതും ശ്വാസം ഒന്ന് വിട്ട് ഇച്ഛായൻ പതിയെ വാതിൽ തുറന്നു... ലോക്ക് അല്ലാത്തൊണ്ട് ഇച്ഛായൻ വേഗം അകത്തേക്ക് കയറി.... പെട്ടെന്നാണ് ധനുഷ് അവിടേ സ്റ്റയർ കയറാൻ വന്നതും ഇച്ഛായൻ ഐഷുവിന്റെ റൂമിലേക്ക് പോകുന്നത് കണ്ട് ഒന്ന് സംശയത്തിൽ നോക്കിയിട്ട് കയറാൻ പോയതും... പെട്ടെന്ന് ധനുഷിന്റെ കയ്യിൽ ഒരു പിടി വീണത് അവൻ നെറ്റി ചുളിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ തന്നെ നോക്കി ചിരിയോടെ നിക്കുന്ന ഇഷയെയാണ്... അവൻ അവളെ സംശയത്തോടെ നോക്കിയിട്ട് ഒന്ന് പുഞ്ചിരിച്ചു... " എന്താ ഇഷാ.... " അതൊ ധനുവേട്ടനെ അമ്മായി വിളിക്കുന്നുണ്ട്... " എന്നെയോ എന്തിനാ... " അതറിയില്ല ധനുവെട്ടാ... അമ്മായി എന്തോ അത്യാവശ്യ കാര്യം പറയാൻ വേഗം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു... " ആഹ് ഞാൻ വരാം ഞാൻ ഒന്ന് ഐഷുവിന്റെ അടുത്തേക്ക് പോയിട്ട് വരാം... അവളുടെ കൈവിടിവിച്ച് അവൻ പോവാൻ പോയതും അവൾ വീണ്ടും അവന്റെ കയ്യിൽ പിടിച്ച് അവൾക്ക് നേരെ നിർത്തി... " എന്റെ ധനുവെട്ടാ... ഐഷു പോവാൻ വേണ്ടി ഡ്രസ്സ് മാറുവാണ് അവൾ മാറിയിട്ട് വന്നിട്ട് ഏട്ടന് അവളെ കാണാം ഇപ്പൊ അമ്മായി വിളിക്കുന്ന ഇടത്തേക്ക് ചെന്നേക്ക്... " അല്ല ഞാൻ ഒന്ന് മുകളിലേക്ക്... " മോനെ ധനു... ഒന്ന് വന്നേ... അവളെ കടന്ന് സ്റ്റയർ കേറാൻ പോയതും ധനുഷിനെ അവന്റെ അമ്മ വന്ന് വിളിച്ചോണ്ട് പോയി... അപ്പോഴും അവൻ ഒന്ന് മുകളിലേക്ക് നോക്കാൻ മറന്നില്ല.... _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _♥️ റൂമിലേക്ക് കയറി ഇച്ഛായൻ വാതിൽ അടച്ചിട്ടു... പിന്നെ നേരെ ഇച്ഛായൻ കണ്ടത് ഗോൾഡൻ ലഹങ്ക ഇട്ട് വാനിറ്റി മിററിന്റെ മുന്നിൽ നിന്ന് ഭംഗി നോക്കുന്ന ഐഷുവിനെയാണ്.... ഗോൾഡൻ ലഹങ്ക നല്ലോണം ഐഷുവിന് ചേരുന്നുണ്ടായിരുന്നു... ചുമലിന്റെ ഭാഗം വരെയുള്ള മുടി ക്ലിപ്പ് ചെയ്ത് വിടർത്തിയിട്ടുണ്ട്... കണ്ണിൽ ചെറുതായി കരി എഴുതി നെറ്റിയിൽ ചന്ദന കുറി മാത്രം... കൈകളിൽ ഗോൾഡൻ വളകൾ... പെട്ടെന്നാണ് ഇച്ഛായൻ ശ്രേദ്ധിച്ചത്... ലഹങ്കയുടെ ദുപ്പട്ട അവൾ ഇട്ടിട്ടില്ലെന്ന്... വാനിറ്റി മിററിൽ നോക്കി നിക്കുന്നത് കൊണ്ട് തന്നെ അവൾക്ക് സൈഡിൽ നിക്കുന്ന ഇച്ഛായനെ കണ്ട് കൂടായിരുന്നു... ഐഷുവിന് ശെരിക്കും പറഞ്ഞാൽ ലഹങ്കയുടെ ദുപ്പട്ട ഇടുന്ന രീതി അറിയില്ലായിരുന്നു... അവൾ എങ്ങനെ ഇടുമെന്നൊക്കെ ആ ദുപ്പട്ട കയ്യിലെടുത്ത് തോളത്തും കയ്യിലും ഒക്കെ ഇട്ട് നോക്കിയെങ്കിലും അവൾക്ക് ശെരിയാവുന്നില്ലായിരുന്നു... അവസാനം ഇഷയോട് ചോദിക്കാമെന്ന് തീരുമാനിച്ചവൾ... ദുപ്പട്ട കയ്യിൽ പിടിച്ച് തിരിഞ്ഞ് ബെഡിൽ കിടക്കുന്ന ഫോൺ എടുക്കാൻ പോയപ്പോളാണ്... അവൾക്ക് തന്റെ പുറകിൽ ആരോ നിക്കുന്നതായിട്ട് തോന്നിയത്... പെട്ടെന്ന് തന്നെ അവൾ തിരിഞ്ഞ് നോക്കി... മാറിൽ കയ്യും കെട്ടി തന്റെ മുന്നിൽ നിക്കുന്ന ഇച്ഛായനെ കണ്ട ഞെട്ടലിൽ അവളുടെ കയ്യിലിരുന്ന ദുപ്പട്ട തറയിൽ വീണു... " താ... താൻ ഇച്ഛായനെ കണ്ട നടുക്കം അവൾ മറച്ച് വെച്ച് ഇച്ഛായനെ രൂക്ഷമായി നോക്കി ചോദിച്ചതും... ഇച്ഛായൻ ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു... ഐഷു ഒന്നും മനസിലാകാതെ അവിടുന്ന് അനങ്ങാതെ അവനെ തന്നെ നോക്കി നിന്നു... ഇച്ഛായൻ അവളുടെ അടുത്തേക്ക് വന്ന് നിന്നപ്പോൾ അവളുടെ ഹൃദയ താളം നല്ലോണം കൂടെ... ഒരടി പോലും പുറകോട്ട് പോകാതെ അവൾ ഇച്ഛായനെ തന്നെ നോക്കി നിന്നു... ഇച്ഛായനും അപ്പോൾ അറിയുന്നുണ്ടായിരുന്നു ക്രേമം തെറ്റി മിടിക്കുന്ന അവളുടെ ഹൃദയ മിടിപ്പ്... ഇച്ഛായൻ ചിരിച്ചോണ്ട് അവളുടെ അടുത്തേക്ക് ദേഹത്തേക്ക് നേരെ വന്നതും അവൾ ഇച്ഛായന്റെ നെഞ്ചിൽ കൈയുയർത്തി വെച്ചു... " എവിടേക്കാടോ താൻ ഈ തള്ളി കയറുന്നെ.. ഒന്ന് നിശ്വാസം എടുത്തവൾ എങ്ങനെയൊക്കെയോ അവനോട് ദേഷ്യത്തോടെ ചോദിച്ചു... അവളുടെ വിറയ്ക്കുന്ന കൈ അപ്പോഴും ഇച്ഛായന്റെ നെഞ്ചിൽ തന്നെ പതിഞ്ഞ് നിൽപ്പുണ്ട്... ഇച്ഛായൻ ചെറു ചിരിയോടെ കുനിഞ്ഞ് താഴെ കിടക്കുന്ന അവളുടെ ദുപ്പട്ട എടുക്കുന്നത് കണ്ടാണ് അവൾക്ക് ഇങ്ങനൊരു സാധനം ഉണ്ടെന്ന് ഓർമ വന്നത്... അവൾ ലജ്ജയോടെ അവന്റെ മുഖത്തേക്ക് നോക്കി.... ഇച്ഛായൻ അതെടുത്ത് അവളുടെ അടുത്തേക്ക് ചേർന്ന് അത് തോളിൽ എടുത്തിട്ടു... അവൾ അതുകണ്ട് ദുപ്പട്ട പിടിച്ച് പുറകിലേക്ക് മാറാൻ പോയതും ഇച്ഛായൻ അവളുടെ അരയിലൂടെ കയ്യിട്ട് ഇച്ഛായന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി... ഐഷുവിന്റെ ദേഹത്തൂടെ ഒരു മിന്നൽ പാസ്സ് ചെയ്ത ഫീൽ ആയിരുന്നു... അവൾക്ക് ഇന്നലത്തെ കാര്യം ഓർമ വന്നതും... അവൾ പകച്ചോണ്ട് അവനെ നോക്കി കയ്യിൽ നിന്ന് കുതറിയെങ്കിലും ഇച്ഛായൻ പിടിച്ച പിടിയാലെ അവളെ വീണ്ടും ഇച്ഛായന്റെ ദേഹത്തേക്ക് അമർത്തി.... അവൾ അവന്റെ കണ്ണുകളിൽ നോക്കി... എന്നാൽ ഇച്ഛായന്റെ കണ്ണുകൾ അപ്പോൾ അവളുടെ താടിയുടെ താഴയും കഴുത്തിന്റെ നടുക്കുമായി കാണുന്ന മറുകിൽ ആയിരുന്നു.... ഇച്ഛായൻ ഒരു നിമിഷം എല്ലാം മറന്ന് അതിൽ നോക്കി നിന്നു... പിന്നെ പതിയെ ഇച്ഛായന്റെ ചുണ്ടുകൾ അവിടെ പതിയേണമെന്ന് തോന്നി... പതിയെ ഇച്ഛായന്റെ മുഖം അവളുടെ കഴുത്തിന്റെ അവിടുത്തെ മറുകിൽ നീങ്ങി... അവളുടെ കൈകൾ അവന്റെ കൈമുട്ടിൽ ഇറുക്കെ പിടിച്ചു... അവന്റെ നിശ്വാസം അവളുടെ കഴുത്തിൽ തട്ടി... അവൾക്ക് തന്നെ അവനെ പിടിച്ച് മാറ്റാൻ മനസ്സ് പറയുന്നുണ്ടെങ്കിലും കൈകൾ ചലിച്ചില്ലാ... പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് രണ്ടുപേരും ഞെട്ടികൊണ്ട് വാതിലിന്റെ പക്കലേക്ക് നോക്കി... അവിടെ നിക്കുന്ന ആളെ കണ്ട് രണ്ടുപേരും ഒരുപോലെ ഞെട്ടി... തുടരും....🔥 അഭിപ്രായങ്ങൾ തന്നെക്കണേ...🔥🔥 ✍️മുകിൽ... #📙 നോവൽ
തീവണ്ടി💥 ഭാഗം_14 ഇച്ഛായനെ കണ്ട ഐഷു ധനുഷിൽ നിന്ന് വിട്ട് മാറി... ഇച്ഛായനെ നോക്കിയപ്പോൾ കണ്ടത് ഇച്ഛായൻ ഐഷുവിനെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ അസ്വസ്ഥയോടെ അവിടെ ഉമ്മറത്തേക്ക് കയറി... അഭിയും അവന്റെ അമ്മയും അവരെ അങ്ങോട്ട് സ്വീകരിച്ചു... ഇച്ഛായനും കൂട്ടരും ചെറു പുഞ്ചിരിയോടെ അകത്തേക്ക് കയറി... " അച്ഛച്ചാ ഇവരെന്റെ ഫ്രണ്ട്‌സ് ആണ്... ഇവർ ഇപ്പൊ ഇവിടെ വന്നത് എന്റെ കല്യാണം കൂടാനാണ്... " ഉവ്വോ... എന്നാൽ വരൂ അകത്തേക്ക്... അച്ഛച്ചനെ നോക്കി അഭി പറഞ്ഞതും അയാൾ നിറ പുഞ്ചിരിയോടെ അവരെ അകത്തേക്ക് ക്ഷേണിച്ചു... തിരിച്ച് ഇച്ഛായനും ഫ്രണ്ട്സും അകത്തേക്ക് കയറി... " അച്ഛച്ചാ ഇവരൊക്കെ എന്റെ കല്യാണം കഴിഞ്ഞേ പോകു.. അതുവരെ ഇവർ ഇവിടെ ഉണ്ടാകും... " അതിനെന്താ അഭി ഇവർക്ക് താമസിക്കാൻ ഇവിടെ റൂമൊക്കെ ഉണ്ടല്ലോ.. നീ നിനക്ക് ഇഷ്ട്ടമുള്ള റൂം ഇവർക്ക് കൊടുത്തേക്ക്... ഇവർ ഇവിടുന്ന് പോകുന്ന വരെ നിന്നോട്ടെ... അഭി ചോദിക്കുന്നതിന് മുന്നേ അയാൾ സമ്മതം നൽകിയതും... അഭിക്കും ഇച്ഛായനും കൂട്ടുകാർക്കും സന്തോഷമായി... അവർ പിന്നെ അച്ഛച്ചനെയും വീട്ടിലുള്ളോരെയും പരിജയപ്പെടാൻ തുടങ്ങി... ധനുഷ് ഐഷുവിന്റെ മുറ ചെക്കനാണെന്ന് ഇച്ഛായൻ മനസിലായി... അവിടെ എല്ലാരോടും സംസാരിക്കുന്ന ഇച്ഛായന്റെ മുഖത്തേക്ക് ഐഷുവിന്റെ കണ്ണുകൾ ഓടി എത്തിയെങ്കിലും ഇച്ഛായൻ അവയെ പാടെ ഒഴിവാക്കി അവരോട് ഓരോന്ന് പറഞ്ഞിരുന്നു... പക്ഷെ അപ്പോഴും ഇഷയുടെ കണ്ണുകൾ ഇച്ഛായനിൽ ആയിരുന്നു... അത് ഒട്ടും ഇച്ഛായൻ കണ്ടതുമില്ല... " ഡേവിഡ് മോൻ ഐഷുവിന്റെ ഓഫീസിൽ പിയെ ആയി വർക്ക് ചെയ്യുന്ന കുട്ടി ആണോ... അച്ഛച്ചൻ കുറച്ച് നേരെത്തെ പരിജയപെടലിന് ഒടുവിൽ ഇച്ഛായനോട് ചോദിച്ചതും.. ഇച്ഛായൻ ചെറു പുഞ്ചിരി മുഖത്ത് ഫിറ്റ് ചെയ്ത് ആണെന്ന് രീതിയിൽ തലയാട്ടി... " ഹാ അപ്പൊ കുട്ടി ആണല്ലേ അന്ന് മഴയത്ത് ഐഷുവിനെ ഇവിടെ ആക്കിയിട്ട് പോയത്... " അതേ അച്ഛച്ചാ... " ആഹ് നന്ദി ഉണ്ട്ട്ടോ മോനെ.. ശെരിക്കും പറഞ്ഞാൽ അന്ന് ഐഷുവിന്റെ അടുത്ത് വിളിച്ച് പറയാൻ മറന്ന് പോയതുകൊണ്ടാണ് മോനെ ബുദ്ധിമുട്ടിക്കേണ്ടി വന്നത്... " ഏയ് അച്ഛച്ചാ നന്ദി ഒന്നും വേണ്ടാ ഐഷു മേടത്തിനെ ഞാൻ ഇവിടെ കൊണ്ടാക്കിയത് അന്ന് ഒറ്റയ്ക്കായൊണ്ടാണ് എത്രയായാലും ഒരു പെണ്കുട്ടി അല്ലെ അതുകൊണ്ടാണ് ഇവിടെ ആക്കിയിട്ട് പോയത്... അതെനിക്ക് വലിയ ബുദ്ധിമുട്ട് ആയിട്ട് തോന്നിയില്ല.... ഇച്ഛായൻ ചിരിയോടെ അത്രയും അച്ചച്ഛനോട് പറഞ്ഞതും... അയാൾ ചിരിച്ചോണ്ട് ഇച്ഛായന്റെ തോളിൽ തട്ടി ഓരോന്ന് പറഞ്ഞിരുന്നു... അപ്പോഴും അച്ചച്ഛനോട് സംസാരിക്കുന്ന ഇച്ഛായനെ ഐഷു കൗതുകത്തോടെ നോക്കി നിന്നു... കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ഐഷുവിനെയും കൂട്ടികൊണ്ട് ധനുഷ് തിരിച്ച് അകത്തേക്ക് പോയി...  ഇച്ഛായൻ അത് കണ്ട് ദേഷ്യം ഒക്കെ വരുന്നുണ്ടെങ്കിലും മിണ്ടാതെ ഇരുന്നു... ധനുഷിന്റെ ഒപ്പം അകത്തേക്ക് കയറിയ ഐഷുവിന്റെ മനസ്സ് അപ്പോഴും ഇച്ഛായന്റെ അടുത്തായിരുന്നു... " ഹാ കുറെ നേരായില്ലേ കുട്ടികളെ... നിങ്ങൾ വന്നിട്ട് അകത്തേക്ക് കയറു... അഭി ഇവർക്ക് മുറി കാണിച്ച് കൊടുത്തേക്ക്.... എന്നിട്ട് ഫ്രഷായി അഞ്ച് പേരും താഴേക്ക് പൊന്നേക്ക് നല്ല ചൂട് ചായ കുടിക്കാം... അച്ഛച്ചൻ പറയുന്നതുകേട്ട് ഇച്ചയൻ ഒഴിച്ച് ബാക്കി എല്ലാരും ഉത്സാഹത്തോടെ അകത്തേക്ക് കയറി... അഭി അവരെയും കൂട്ടി മുകളിലത്തെ നിലയിൽ പോയി... അവിടെ ധനുഷിന്റെയും ഐഷുവിന്റെയും അഭിയുടെയും മുറികളാണ് ഉള്ളത്.... അല്ലാതെ കുറച്ച് അധികം മുറികളും ഉണ്ട് അതിൽ അഭിയുടെ അടുത്തുള്ള മുറി കാർത്തിക്കും അലനും എടുത്തു... അഭിയുടെ മുറിയിൽ ഫാദിയും ഇച്ഛായനും... ബാഗൊക്കെ കൊണ്ട് വെച്ചിട്ട് ഇച്ഛായൻ ബാഗിൽ നിന്ന് ഒരു സിഗരറ്റ് പാക്കറ്റ് എടുത്തു... എന്നിട്ട് അഭിയുടെ റൂമിലെ ബാൽക്കാണിയിലേക്ക് ഇറങ്ങി... മുകളിലത്തെ നിലയിൽ അഭിയുടെ റൂമിലും ഐഷുവിന്റെ റൂമിലും മാത്രമാണ് ബാൽക്കണി ഉള്ളത്... അഭിയുടെ ബാൽക്കണിയിൽ നിന്നാൽ സൈഡിൽ ഉള്ള ഐഷുവിന്റെ റൂമിലെ ബൽകണിയും കാണാം അതുപോലെ തന്നെ അപ്പുറത്തും.... ഇച്ഛായൻ അവിടുത്തെ സെറ്റിയിൽ ഇരുന്ന് സിഗരറ്റ് എടുത്ത് വലിക്കാൻ തുടങ്ങിയിരുന്നു... ഫാദി ഫ്രഷാവാൻ ബാത്രൂമിൽ കയറി... അഭി മീനുവിന് മെസേജ് ചെയ്തോണ്ട് ബാൽക്കണിയിൽ വന്നപ്പോളാണ് ഇച്ഛായനെ കാണുന്നത്... പെട്ടെന്ന് ഇതെന്തേ ഇച്ഛായൻ പറ്റിയത് എന്ന് കരുതി അഭി മൊബൈലും കൊണ്ട് ഇച്ഛായന്റെ അടുത്തേക്ക് പോയിരുന്നു.... "എന്താടാ ഡേവി പറ്റിയെ നിനക്ക്.. "എന്തോന്ന് പറ്റാൻ എനിക്കൊന്നുമില്ല... അവനെ നോക്കി ഗൗരവത്തോടെ ഇച്ഛായൻ പറഞ്ഞ് വീണ്ടും സിഗരറ്റ് വലിച്ചോണ്ടിരുന്നു... "അല്ലെടാ പതിവില്ലാതെ ഒരു വലി അതുകൊണ്ട് ചോദിച്ചതാ... "ഞാൻ സ്ഥിരം വലിക്കുന്നത് നീ കണ്ടിട്ടില്ലേ അതുപോലെ തന്നെയാണ് ഇപ്പോഴും എനിക്ക് വലിയ പ്രശ്നം ഒന്നുമില്ലാ.... ഇച്ഛായൻ പറയുന്ന വാക്കുകൾ ഇച്ചിരി തറപ്പിച്ചായാണ്ട് പിന്നെ അഭി ഒന്നും ചോദിക്കാൻ പോയില്ല.. ഫോണും എടുത്തോണ്ട് മീനുവിനെ കാൾ ചെയ്ത് ഓരോന്ന് പറഞ്ഞ് ബാൽക്കണിയിൽ നിന്ന് റൂമിന്റെ അകത്തേക്ക് പോയി... ഇച്ഛായൻ എരിയുന്ന സിഗരറ്റ് ചുണ്ടിൽ വെച്ച് വലിച്ചിരുന്നു... "അളിയോ.... പോയി കുളിച്ചേച്ച് വാ എന്നിട്ട് വേണം താഴെ പോയി നല്ല ചൂട് ചായ കുടിക്കാൻ... ബാൽക്കണിയിലേക്ക് ഇറങ്ങി വന്ന് ഫാദി കയ്യിലിരുന്ന തോർത്ത് ഇച്ഛായന് നേരെ എറിഞ്ഞ് പറഞ്ഞിട്ട് അകത്തേക്ക് പോയി... ഇച്ഛായൻ ചിരിച്ചോണ്ട് തോർത്തും കൊണ്ട് അവിടുന്ന് എണീറ്റു... വലിച്ച് തീർത്ത അവസാനത്തെ സിഗററ്റ് എടുത്ത് ബാൽക്കണി വഴി പുറത്തേക്ക് എറിഞ്ഞ് കളഞ്ഞു... കളഞ്ഞ് അവിടുന്ന് ഇച്ഛായൻ തിരിഞ്ഞതും ഇച്ഛായനെ തന്നെ നോക്കി നിക്കുന്ന ഐഷുവിനെയാണ് കണ്ടത്... ഇച്ഛായൻ ഒരു നിമിഷം ആ കണ്ണുകളിൽ നോക്കി പോയെങ്കിലും പിന്നീട് ആ കണ്ണുകൾ അവളിൽ നിന്ന് വെട്ടിച്ച് ഇച്ഛായൻ അവളെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ തിരിച്ച് റൂമിലേക്ക് കയറി... ഇച്ഛായന്റെ പെട്ടെന്നുള്ള ഭാവത്തിൽ ഐഷു ചെറുതായി ഞെട്ടിയിരുന്നു... അതുമല്ലാതെ ഇച്ഛായന്റെ ഈ അവഗണന എന്തുകൊണ്ടോ ഐഷുവിന്റെ മനസിൽ ചെറുതായി നോവ് നൽകി... __________________________♥️ ഇച്ഛായനും കൂട്ടുകാരും ദേവാലയത്തിൽ ഉള്ളവരുമായി ഓരോന്ന് പറഞ്ഞ് അവരോട് കൂട്ടായിരുന്നു... പക്ഷെ ഇച്ഛായൻ അധികം ഐഷുവിനെയോ ധനുഷിനെയോ മൈൻഡ് ആക്കാൻ പോയില്ല... ഐഷുവിന് അത് മനസിലായിരുന്നു... എന്തുകൊണ്ടോ ഐഷുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു കാരണം ഓഫീസിൽ വെച്ചും അല്ലാതെ കാണുമ്പോളും അവളോട് ഇച്ഛായന്റെ ഇഷ്ട്ടത്തെ പറ്റി പറഞ്ഞ് ഇച്ഛായൻ അവളെ ചൊടിപ്പിക്കുമായിരുന്നു... അവൾ തിരിച്ച് എന്തേലും ദേഷ്യത്തോടെ പറയുന്നത് ഇച്ഛായൻ ഒരു ചിരിയോടെ കേട്ട് നിൽക്കും... ഇന്നിപ്പോ അങ്ങനെ പോലും തന്നോട് ഇവിടെ വന്നിട്ട് മിണ്ടിയില്ല എന്ന് തോന്നിയപ്പോൾ ഐഷുവിന് ദേഷ്യവും ചെറുതായി സങ്കടവും തൊന്നുണ്ടായിരുന്നു.... ൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦ * " ആ അമ്മച്ചി.... " " ഹാ കല്യാണം കഴിഞ്ഞ് ഞാൻ തിരിച്ച് വന്നോളം... " " ഇല്ല അമ്മച്ചി ഞാൻ ശെരിക്കും കള്ള് കുടിക്കില്ല... " " ഓ... ശെരി വെച്ചേക്ക്... " * രാത്രിയിൽ ഇച്ഛായനും അഭിയും ബാക്കിയുള്ളവന്മാരും കൂടെ ടെറസിൽ വന്നിരുന്ന് ചെറിയൊരു വെള്ളമടി പരിപാടി നടത്തുവാണ്... ഇച്ഛായൻ അടിക്കാൻ കുപ്പി എടുത്തപ്പോളാണ് അമ്മച്ചിയുടെ ഫോൺ കാൾ... അന്നാമ്മച്ചിയോട് കള്ളം എങ്ങനെയൊക്കെയോ വിളിച്ച് പറഞ്ഞ് വെച്ചിട്ടാണ് ഇച്ഛായൻ ഒരു ബിയർ കുപ്പി പൊട്ടിച്ച് ഗ്ളാസ്സിൽ പകർത്തി കുടിക്കാൻ തുടങ്ങിയത്... അഭിയുടെ തീരുമാനത്തിലാണ് അവർ രണ്ട് കുപ്പി മാത്രം മേടിച്ചത്... അഞ്ച് പേർക്ക് അതൊന്ന് തൊട്ട് നക്കാൻ പോലും ഇല്ലെന്നത് സത്യം... എന്നാലും അഭി അറിയാതെ കാർത്തി ഒരു കുപ്പി കൂടെ മേടിച്ചിരുന്നു.... അഞ്ച് പേരും കൂടെ ആവിശ്യത്തിന് കിറിങ്ങി പോവാതെ ഇരിക്കാൻ തക്കം കുറച്ച് കുടിച്ച് ടെറസിൽ നിന്നിറങ്ങി... ഇച്ഛായനാണ് അവസാനം അവരുടെ കൂടെ അവിടിരുന്ന കുപ്പികൾ ഒക്കെ അപ്പുറത്തെ വിളയിൽ എറിഞ്ഞിട്ട് വന്നത്... പടികൾ ഇറങ്ങുന്ന നേരം പെട്ടെന്ന് ഇച്ഛായന്റെ കൈകളിൽ പിടിച്ച് വലിച്ച് ഒരു ഇരുട്ട് റൂമിലേക്ക് കയറ്റിയത്... ഇച്ഛായൻ പകച്ചോണ്ട് മുന്നിൽ നോക്കി പെട്ടെന്ന് അവിടെ എങ്ങും വെട്ടം പരന്നതും ഇച്ഛായന്റെ കയ്യിൽ പിടിച്ച് മുന്നിൽ നിക്കുന്ന ആളെ കണ്ട് ഇച്ഛായൻ ശെരിക്കും ഞെട്ടി... ഐഷുവായിരുന്നു...  അവൾ ഇച്ഛായനെ ചുമരിലേക്ക് ചേർത്താണ് നിർത്തിയെക്കുന്നത്... ഇച്ഛായൻ കണ്ണും മിഴിച്ചോണ്ട് അവളെ നോക്കി... " എന്തെടി നോക്കുന്നെ.. വിടെഡി... ഇച്ഛായൻ അവളുടെ കൈ ഇച്ഛായന്റെ കയ്യിൽ നിന്ന് വിടാൻ വേണ്ടി ഇത്തിരി കലിപ്പിൽ ചോദിച്ചു... " പറ്റില്ല... താൻ എന്താടോ ഇന്ന് എന്റെ വീട്ടിൽ വന്നിട്ട് എന്നോട് മൈൻഡ് പോലും ചെയ്യാത്തെ.... " ഞാൻ അതിന് നിന്റെ ആരേഡി... നിന്നെ മൈന്റാക്കാൻ... ഇച്ഛായൻ ചോദിക്കുന്നതുകേട്ട് അവളുടെ കൈകൾ ഇച്ഛായനിൽ നിന്ന് വിട്ടു... എന്നിട്ട് അവളുടെ ഇരുകൈകളും മാറിൽ പിണഞ്ഞ് ഇച്ഛായനെ നോക്കി... " ഞാൻ തന്റെ എംഡി ആണ് നീ എന്റെ പിയെയും... " അതൊക്കെ അവിടെ ഓഫീസിൽ... ഇവിടെ ഇപ്പൊ ഞാൻ നിന്റെ പിയെ അല്ല അഭിയുടെ കല്യാണം കൂടാൻ വന്ന  അവന്റെ കൂട്ടുകാരൻ അതുകൊണ്ട് എനിക്ക് നിന്നെ മൈൻഡ് ചെയ്തില്ലേലും കുഴപ്പമില്ല... അതുകൊണ്ട് നീ പോയി ആ ധനുഷിനെ കെട്ടിപിടിക്ക്... ഇച്ഛായൻ പറയുന്നതുകേട്ട് ഐഷുവിന് ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായി... ഇച്ഛായൻ വന്ന് കയറിയപ്പോൾ ധനുഷ് തന്നെ കെട്ടിപിടിച്ചോണ്ട് നിക്കുന്നത് കണ്ടതുകൊണ്ടാണ് ഇപ്പൊ ഇച്ഛായൻ അവളെ അവഗണിച്ചതെന്ന് ഐഷുവിന് മനസിലായി... പിന്നെ ഇച്ഛായൻ അവിടുന്ന് പോകാൻ പോയതും... അവൾ ഇച്ഛായന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് തിരിച്ച് അവളുടെ അഭിമുഖമായി നിർത്തി... ഇപ്പോൾ ഐഷു ചുമരിൽ ചാരിയും ഇച്ഛായൻ അവളുടെ ദേഹത്തേക്ക് നേരെയുമാണ് നിക്കുന്നത്... അവളുടെ കാപ്പി നിറത്തിലെ കൃഷ്ണമണികൾ ഇച്ഛായന്റെ നേത്രങ്ങളിൽ തന്നെ നോട്ടം മേറിഞ്ഞു... ഇച്ഛായനും വല്ലാത്ത കാന്തിക ശക്തിയോടെ അവളുടെ മിഴികളിൽ നോട്ടമിട്ടു... " ഇച്ഛായ ഇനി പറ ഇച്ഛായന്റെ ആരാ ഞാൻ... " എന്റെ ആൻവി പെണ്ണ്... ഇച്ഛായന്റെ കണ്ണുകളിൽ ഒരു മാത്രേ നോക്കി നിന്ന് ഐഷു പറയുന്നതുകേട്ടതും ഇച്ഛായൻ തിരിച്ച് യാന്ത്രികമായി തന്നെ അതിനുള്ള മറു ഉത്തരം തേടാതെ അവളുടെ കണ്ണുകളിൽ നോക്കി തന്നെ ഉത്തരം പറഞ്ഞു... പെട്ടെന്ന് ഐഷു പറഞ്ഞത് ഓർമ വന്നതും ഇച്ഛായൻ ഞെട്ടികൊണ്ട് അവളെ നോക്കി... അവൾക്കും പെട്ടെന്ന് നേരെത്തെ ഇച്ഛായനോട് അബത്തതാൽ പറഞ്ഞത് ഓർമ വന്നതും അവൾ വേഗം ഇച്ഛായനിൽ നിന്ന് കണ്ണ് വെട്ടിച്ച് ഇച്ഛായന്റെ ഷർട്ടിൽ നിന്ന് കയ്യെടുത്തു... എന്നിട്ട് തിരിഞ്ഞ് പോകാൻ പോയതും... ഇച്ഛായൻ വേഗന്നാണ് അവളുടെ അരയിലൂടെ കയ്യിട്ട് ഇച്ഛായന്റെ അടുത്തേക്ക് ചേർത്തത്... പെട്ടെന്നുള്ളതിനാൽ ഐഷുവിന്റെ ദേഹത്തൂടെ കറന്റ് പാസ്സ് ചെയ്ത ഫീലിംഗ് ആയിരുന്നു... അവൾ ഞെട്ടികൊണ്ട് ഇച്ഛായന്റെ മുഖത്തേക്ക് നോക്കി... ഇപ്പൊ ഇച്ഛായന്റെ കണ്ണുകൾ വല്ലാതെ വെട്ടി തിളങ്ങുന്നത് പോലെ അവൾക്ക് തോന്നി... " എവിടേക്കാണ് ഇച്ഛായന്റെ പെണ്ണ് ഓടാൻ പോകുന്നത്... അവളെ കുസൃതി ചിരിയാലെ ഇച്ഛായൻ ചോദിക്കുന്നതുകേട്ട് അവൾ ഇച്ഛായനെ കണ്ണ് കൂർപ്പിച്ച് നോക്കി... എന്നിട്ട് ഇച്ഛായനിൽ നിന്ന് കുതറാൻ നോക്കുന്നുണ്ട്... ഇച്ഛായൻ ആണേൽ പിടിച്ച പിടിയാലെ ഒന്നും കൂടെ അവളെ ഇച്ഛായന്റെ ദേഹത്തേക്ക് അവളുടെ ദേഹത്തെ ചേർത്തു... " വിടെഡോ... " ഹഹ... ഇച്ഛായന്റെ പെണ്ണിനെ അങ്ങനെ വിടാൻ അല്ലല്ലോ ഞാൻ പിടിച്ചേ... ഇച്ഛായന്റെ ആൻവി കോച്ച് നേരെത്തേത് ഒന്നും കൂടെ ഞാൻ കേൾക്കാൻ തക്കം എന്നെ വിളിച്ചോണ്ട് ചോദിച്ചെ... എന്നിട്ട് ഇച്ഛായൻ മോളെ വിടാം... " തന്നെ ഞാൻ ഒന്നും വിളിച്ചില്ല... താൻ വിട്ടെ ഒന്ന്... അവന്റെ നെഞ്ചിൽ കൈപിടിച്ച് തള്ളി അവൾ പറഞ്ഞതും... ഇച്ഛായൻ കള്ള ചിരിയോടെ അവളുടെ കൈകൾ രണ്ടും ഇച്ഛായന്റെ കൈക്കുള്ളിൽ ആക്കി അവളെ ചുമരോട് ചേർത്തു... " ഇച്ഛായന്റെ പെണ്ണ് ഒന്നും കൂടെ ഇച്ഛായനെ അങ്ങനെ വിളിച്ചാൽ ഇച്ഛായൻ മോളെ വിടാം... " ടോ... ടോ... താൻ വിട്ടെ ഞാൻ തന്റെ പെണ്ണും അല്ല മോളും അല്ല ആൻവിയോ ഒന്നും അല്ലാ... " അല്ലെ... " അല്ലാ.... " ശെരിക്കും അല്ലെ... അവളുടെ മുഖത്തേക്ക് ഇച്ഛായന്റെ മുഖം പതിയെ താഴ്ന്ന് വന്ന് കള്ള നോട്ടത്തോടെ നോക്കി ചോദിച്ചു... " അല്ലെന്ന് പറഞ്ഞാൽ അല്ലാ... അവൾ പറഞ്ഞ് കഴിയുന്നതിന് മുന്നേ ഇച്ഛായന്റെ പല്ലുകൾ അവളുടെ കവിളിൽ ആഴ്ന്നു... ഐഷു വേദനയാൽ കിടന്ന് ചാടിയെങ്കിലും ഇച്ഛായൻ പല്ലുകൾ ഒന്നും കൂടെ ആഴ്ത്തി... അവളുടെ കൈകൾ ഇച്ഛായന്റെ കയ്യോട് ചേർത്ത് ബലത്തിൽ പിടിച്ചു... ഐഷുവിന്റെ ഹൃദയം വല്ലാണ്ട് ഇടിക്കാൻ തുടങ്ങിയിരുന്നു... വേദനയാൽ അവളുടെ തൊണ്ടയിൽ നിന്ന് ചെറിയൊരു ശബ്‌ദം ഉണ്ടായി... ഇച്ഛായൻ കവിളിൽ നിന്ന് പല്ലുകൾ മാറ്റി അവളുടെ മുഖത്തേക്ക് നോക്കി... ദേഷ്യം കൊണ്ട് അവളുടെ മുഖമാകെ ചുവന്ന് കയറി... കവിളിൽ പല്ലുകൾ ആഴ്ന്ന തിണർത്ത പാടും... ഇച്ഛായന് അത് കണ്ടപ്പോൾ തെല്ലൊരു കുസൃതി തോന്നി.. " എന്നാലെ നീ എന്റെ പെണ്ണാണ്... എന്റെ സ്വന്തം ആൻവി... ഇച്ഛായന്റെ മാത്രം ആൻവി കൊച്ച്... അത്രേം അവളെ നോക്കി കള്ള ചിരിയോടെ പറഞ്ഞ് ഇച്ഛായൻ ഞൊടിയിടയിൽ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി... പിന്നിലുള്ള അവളുടെ കൈകൾ ഇച്ഛായന്റെ കൈകളിലെ പിടിവിട്ടു... ഐഷു വിറച്ചോണ്ട് ഇച്ഛായന്റെ തോളിൽ കൈകൾ മുറുക്കി... അവളുടെ നഖങ്ങൾ ഇച്ഛായന്റെ തോളിൽ ആഴ്ന്നു... ഇച്ഛായന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ മുദ്ര പതിപ്പിച്ചു... പല്ലുകൾ ചെറുതായി ആഴ്ന്നു... പല്ലുകൾ ആഴ്ന്ന അവിടം ഇച്ഛായന്റെ ചുണ്ടുകൾ പതിഞ്ഞു... അതോടൊപ്പം നാവുകൾ നുഴഞ്ഞു... ഐഷു നിച്ചലമായി പോയി... അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞിരുന്നു.. ഒപ്പം കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു... ഇച്ഛായൻ അവളുടെ കഴുത്തിൽ നിന്ന് മുഖം മാറ്റി അവളെ കുറുമ്പോടെ നോക്കി... അവളുടെ നിറഞ്ഞ കണ്ണുകളും ഒപ്പം ദേഷ്യത്താൽ വിറക്കുന്ന ചുണ്ടും മൂക്കും കണ്ടതും ഇച്ഛായന്റെ വികാരങ്ങൾ പുറത്ത് ചാടുമെന്ന് ഉറപ്പായതും... ഇച്ഛായന്റെ പല്ലുകൾ ആഴ്ന്ന അവളുടെ കവിളിൽ പതിയ ഇച്ഛായൻ മുത്തമിട്ടു... "സോറി.. അവളുടെ ചെവിയിൽ അതും പറഞ്ഞ് ഇച്ഛായൻ അവളിൽ നിന്ന് വിട്ട് നേരെ റൂമിലേക്ക് പോയി... തുടരും....🔥 വെറുതെ വായിച്ച് പോണവർ ഒന്ന് അഭിപ്രായങ്ങൾ തരണേ... അടുത്ത ഭാഗം നാളെ രാവിലെ❤️ തിരക്കിലാണ് അത് കഴിഞ്ഞ് വേഗം വന്ന് നിങ്ങടെ അഭിപ്രായങ്ങൾ വായിച്ച് റിപ്ലൈ തരാം.. ✍️മുകിൽ #📙 നോവൽ
തീവണ്ടി💥 ഭാഗം_13 "മ.. മരിയാ... "ഇച്ചാ...ഇച്ഛായാ... അത് വിളിച്ച് പൊട്ടി കാരഞ്ഞോണ്ട് അവൾ അവന്റെ അടുത്തേക്ക് വന്ന് ഇറുകെ പുണർന്നു.... പെട്ടന്നായതുകൊണ്ട് ഇച്ഛായൻ സ്തംഭിച്ചു നിന്നുപോയി... കയ്യിൽ പിടിച്ചിരുന്ന സിഗരറ്റ് കയ്യിൽ നിന്ന് ഊർന്നു വീണു.... ഒന്ന് പകച്ച് പോയ ഇച്ഛായൻ സ്വയ ബോധം എടുത്ത് തന്നെ പുണർന്നൊണ്ട് നിക്കുന്ന മരിയയെ ഇച്ഛായൻ കൈകൾ കൊണ്ട് ശരീരത്തിൽ നിന്ന് പിടിച്ച് മാറ്റി.. ഇച്ഛായൻ മരിയയെ രൂക്ഷമായി നോക്കി... മരിയ ആണേൽ ഇച്ഛായനെ ദയനീയ മായി നോക്കി... "എന്താടി കൊപ്പേ നീ കാണിച്ചത്... നീ എന്നാത്തിനാടി ഒരു അന്യപുരുഷനായ എന്റെ റൂമിൽ അനുവാദ മില്ലാതെ കയറി വന്ന് കെട്ടിപിടിക്കാൻ.... ഇച്ഛായൻ ദേഷ്യത്തോടെ അവളുടെ മുന്നിൽ ഉറഞ്ഞ് തുള്ളി എന്നാൽ മരിയ ഞെട്ടിപ്പോയി കാരണം എപ്പോഴും കളിയും ചിരിയുമായി നടക്കുന്ന ഇച്ഛായൻ തന്നോട് ഇത്രയ്ക്ക് ദേഷ്യത്തിൽ സംസാരിക്കുന്നത് അവളിൽ ഞെട്ടൽ ഉളവാക്കി... "അത് ഇച്ഛായ... "മിണ്ടരുത് നീ... 😡 നീ എന്നോട് പറഞ്ഞില്ലേ നിനക്ക് എന്നോട് പ്രണയമാണ് എന്ന്.. എന്നാൽ എനിക്ക് നിന്നോട് ആ ഒരു ഇഷ്ട്ടം ഇല്ല... ഞാൻ നിന്നെ പ്രണയിക്കുന്നില്ല.... പക്ഷെ എന്റെ ഡാനി നിന്നെ ഇഷ്ടപ്പെടുന്നുണ്ട് അവനിക്ക് നിന്നെ കെട്ടാനും താല്പര്യം ഉണ്ട് അതുകൊണ്ട്... """ അതുകൊണ്ട് ഞാൻ ഇച്ഛായനെ പ്രണയിക്കാതെ അയാളെ പ്രണയിച്ച് അയാൾ കെട്ടുന്ന മിന്നുമായി ഈ വീട്ടിൽ താമസിക്കണം എന്നാണ് ഇച്ഛായൻ പറയുന്നതെങ്കിൽ അത് നടക്കില്ല ഡേവിച്ചായ... ഇച്ഛായൻ എന്നെ പ്രണയിക്കുന്നില്ലെങ്കിലും കെട്ടുന്നില്ലെങ്കിലും എനിക്ക് പ്രശ്നമില്ല... പക്ഷെ,... ഒരിക്കലും ഡാനിയുടെ താലി എന്റെ കഴുത്തിൽ കെട്ടി ഞാൻ ഇവിടെ വന്ന് പൊറുക്കില്ല കാരണം... ഇച്ഛായൻ തന്നെയാണ് ഞാൻ ഇച്ഛായനെയാണ് പ്രണയിച്ചത്.. എന്റെ കഴുത്തിൽ താലി കെട്ടുന്നത് പാലക്കൽ വീട്ടിലെ ഡേവിച്ചായൻ ആണേൽ മാത്രമേ പത്രോസിന്റെ മോൾ മരിയ ഈ വീട്ടിൽ പൊറുക്കു... അല്ലാതെ എനിക്ക് ഒരിക്കലും ഇച്ഛായന്റെ ചേട്ടന്റെ ഭാര്യയായി... ഇച്ഛായന്റെ മുന്നിൽ ഇവിടെ ഈ വീട്ടിൽ സുഖിച്ച് വാഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല... """ ഇച്ഛായൻ പറയുന്നത് മുഴുവൻ അവൾ കേൾക്കാതെ തന്നെ അതിനുള്ള മറുപടി നൽകിയതും.. ഇച്ഛായൻ അവളെ വീണ്ടും ദേഷ്യത്തോടെ തറപ്പിച്ച് നോക്കി... "അതിനും മാത്രം എന്റെൽ എന്ത് കണ്ടിടാടി പുല്ലേ നിനക്ക് എന്നോട് പ്രണയം പൊട്ടി ഒഴുകുന്നത്... പോട്ടെ ശെരി എന്റെ മിന്നിന്റെ അവകാശി ആയെ പത്രോസിന്റെ മകൾ മരിയ ഈ വീട്ടിൽ കാൽ കുത്തുവോ എങ്കിൽ... നീ ഒന്ന് അറിഞ്ഞേക്ക് മരിയാ... ഈ സേവിഡിന്റെ മനം കവർന്ന.... ഞാൻ കെട്ടികൊടുക്കുന്ന മിന്നിന്റെ അവകാശി അതെന്റെ പെണ്ണ്.... ഞാൻ പ്രണയിക്കുന്ന എന്റെ പെണ്ണിന് മാത്രമായിരിക്കും.... അതൊരിക്കലും നീ ആയിരിക്കില്ല മരിയ..😬😡 അവളെ നോക്കി പല്ല് കടിച്ച് പൊട്ടിച്ച് ഇച്ഛായൻ ദേഷ്യത്തോടെ പറഞ്ഞതും അവൾ വീണ്ടും ഇച്ഛായനെ നോക്കി കണ്ണ് നിറയ്ക്കാൻ തുടങ്ങിയിരുന്നു... കരച്ചിലിന്റെ ഏക്കം പുറത്തേക്ക് വരാതെ ഇരിക്കാന് അവൾ തന്നെ വകൈകൊണ്ട് വാ മൂടി... "എന്റെ റൂമിൽ നിന്ന് ഇറങ്ങി പൊടി...😡 വാതിൽ അടച്ച് കിടക്കുന്നതുകൊണ്ട് അകത്ത് നടക്കുന്നത് പുറത്ത് അധികം കേൾക്കാൻ കഴിയില്ലായിരുന്നു... ഇച്ഛായൻ കോപത്തോടെ അവളുടെ നേർക്ക് ചീറി... പെട്ടെന്നാണ് ഡോർ തുറന്ന് അവിടേക്ക് ലിസി വന്നത്... ഇച്ഛായൻ മാത്രമല്ല മരിയയും അത് കണ്ട് ഞെട്ടിയിരുന്നു... "ലിസി... ഇച്ഛായൻ ലിസിയുടെ അടുത്തേക്ക് വന്ന് മരിയുടെ കാര്യം പറയാൻ വന്നതും ലിസി ഇച്ഛായൻ നേരെ വേണ്ടെന്ന് രീതിയിൽ കൈ പൊക്കി... "വേണ്ട ഇച്ഛായ പറയണ്ട എനിക്ക് അറിയാം... ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത് മരിയ ഇങ്ങോട്ട് കയറി വന്നത് കണ്ട് കൊണ്ടാണ്.. ഇനി ആരും തന്നെ ഇച്ഛായന്റെ മുറിയിൽ മരിയയെ കാണാതെ ഇരിക്കാനാണ് ഞാൻ ഇവളെ കൂട്ടികൊണ്ട് പോവാൻ ഇങ്ങോട്ട് വന്നത്.. നിങ്ങൾ പറയുന്നതൊക്കെ ഞാൻ കേട്ടു.. മരിയക്ക് ഇച്ഛായാനോടുള്ള ഇഷ്ട്ടം അതെനിക്ക് ഇവൾ പറഞ്ഞ് തന്നെ അറിയാം.. ഇച്ഛായൻ പേടിക്കണ്ട ഞാൻ മരിയയെ പറഞ്ഞ് മനസിലാക്കിപ്പിക്കാം... ലിസി പറയുന്നതുകേട്ട് ഇച്ഛായന് ആശ്വാസമായി... ഇച്ഛായൻ മരിയയെ നോക്കിയപ്പോൾ അവൾ എന്തോ ലിസിയോട് പറയാൻ വന്നതും ലിസി അത് കേൾക്കാതെ അവളെയും കൂട്ടി ആ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി... മരിയക്ക് ഇച്ഛായനോടുള്ള ഇഷ്ട്ടം അത് ഇച്ഛായനോട് പറഞ്ഞപ്പോൾ തന്നെ ലീസിയോടും പറഞ്ഞിട്ടുണ്ടായിരുന്നു... പക്ഷെ ലിസിക്ക് അത് താല്പര്യം ഇല്ലായിരുന്നു.. അവൾ തന്നെ അതറിഞ്ഞതിന് ശേഷം മരിയയോട് ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട് ഈ ഇഷ്ട്ടം വേണ്ടെന്ന്... പക്ഷേ അവൾ അത് വകവെക്കാതെയാണ് ഇച്ഛായനെ പ്രണയിച്ചത്... പ്രേതിക്ഷിക്കാതെ പാലക്കൽ വീട്ടുകാരും പത്രോസിന്റെ കുടുംബവും കൂടെ ഡാനിക്ക് മരിയയെ കൊടുക്കാൻ തീരുമാനിച്ചത്... അന്ന് തന്നെയാണ് ആഹാരം കഴിക്കുന്ന ഇടയിൽ ചാച്ചനും അന്നാമച്ചിയും ഡാനിയുടെ ഇഷ്ട്ടം നോക്കിയത്... ഡാനിക്ക് വലിയ ഇഷ്ട്ട കുറവ് ഒന്നും ഇല്ലെങ്കിലും ലിസിക്ക് വേണ്ടിയാണ് കല്യാണത്തിന് സമ്മതിച്ചത്... അതുകൊണ്ട് തന്നെ ലിസിക്ക് സന്തോഷമായിരുന്നു... പക്ഷെ അവൾക്കും ഇച്ഛായനോടുള്ള മരിയയുടെ പ്രണയം ലിസിയുടെ ഉള്ളിലും പേടി കൂട്ടി... അവളും തീരുമാനിച്ചിരുന്നു എങ്ങനെ എങ്കിലും മരിയയുടെ മനസ്സ് മാറ്റി തന്റെ കൊച്ചേട്ടന് അവളെ നൽകാൻ... അന്നമച്ചിയുടെ നിർബന്ധ പ്രകാരമാണ് ഇപ്പോൾ മരിയയും കുടുംബവും പാലക്കൽ വീട്ടിൽ വന്നത്... വന്നപ്പോൾ തന്നെ ആരും ശ്രദ്ധിക്കാതെ മരിയ ഇച്ഛായന്റെ റൂമിലേക്ക് പോയത് ലിസി കണ്ടതുകൊണ്ട് തന്നെ അവൾ അവൾക്ക് പുറകെ വന്നതും റൂമിൽ നടക്കുന്ന ഒച്ചയൊക്കെ കേട്ടതും... ലിസിക്ക് തന്റെ കുഞ്ഞേട്ടൻ എന്തായാലും മരിയയെ പ്രണയിക്കുന്നില്ലെന്ന് അറിഞ്ഞതിൽ ആശ്വാസവും സന്തോഷവും തോന്നി... ലിസി മരിയയും കൂട്ടി നേരെ ചെന്നത് അവളുടെ റൂമിലേക്ക് ആയിരുന്നു... ലിസി അവളെയും കൂട്ടി നേരെ ബെഡിൽ ചെന്നിരുന്നു... എന്നിട്ട് അവളുടെ ഷെൽഫ് തുറന്ന് അതിൽ നിന്ന് രണ്ട് മൂന്ന് ആൽബങ്ങൾ എടുത്ത് അവളുടെ മുന്നിലേക്ക് പോയി കയ്യിൽ വെച്ച് കൊടുത്തു.. മരിയ ഒന്നും മനസിലാകാതെ അവളുടെ മുഖത്തേക്ക് നോക്കി.... "ഇതെന്റെ ഇവിടുത്തെ കുഞ്ഞിലത്തെ ആൽബങ്ങൾ ആണ്... നിനക്ക് കാണിച്ച് തരാൻ ആണ് ഞാൻ എടുത്തോണ്ട് വന്നത്... "എനിക്ക് ഇതൊക്കെ എന്തിനാ... "വെറുതെ കാണാനും... മുന്നതെ കാര്യങ്ങൾ നിന്നോട് പറയാനും തോന്നിയതുകൊണ്ട്... അത് പറഞ്ഞവൾ അവൾക്ക് നേരെ ഒരു ആൽബം എടുത്ത് തുറന്ന് കാട്ടി.. അതിൽ കുഞ്ഞ് ബാനിയും നിക്കറും ഇട്ട് ഒന്നിച്ച് തോളോട് തോൾ ചേർന്ന് നിക്കുന്ന മൂന്ന് ചെക്കന്മാരുടെ ഫോട്ടോ ആയിരിന്നു... "നീ ഇത് കണ്ടോ മരിയ... അങ്ങേ അറ്റത്ത് പോക്കമുള്ളത് എന്റെ വല്യേട്ടനും പിന്നെ ഈ രണ്ട് സെയിം പൊക്കമുള്ള എന്റെ കൊച്ചേട്ടനും കുഞ്ഞേട്ടനുമാണ്... ഇവർ ഒന്നിച്ച് ബീച്ചിൽ പോയപ്പോൾ ചാച്ചന്റെ ക്യാമറയിൽ പകർത്തിയതാണ് ഈ ഫോട്ടോ... അവൾ ആ ഫോട്ടോ ചൂണ്ടി അത് പറഞ്ഞു... മരിയ കൗതുകത്തോടെ അതൊക്കെ നോക്കി... ഓരോ ഫോട്ടോയും അവൾ ഇതുപോലെ ചൂണ്ടിക്കാട്ടി അവൾക്ക് പറഞ്ഞ് കൊടുത്തു... മരിയ അതെല്ലാം അസ്വതിച്ച് കേട്ട് കൊണ്ട് ഇരുന്നു... ലാസ്റ്റ് ഒരു ഫോട്ടോ അതിൽ ഇച്ഛായനും ഡാനിയും വലുതായപ്പോൾ തമ്മിൽ അടികൂടുന്ന ഒരു ഫോട്ടോ ആയിരുന്നു അത്... "നോക്ക് മരിയ ഇതെന്റെ കൊച്ചേട്ടനും കുഞ്ഞേട്ടനുമാണ്... ഈ ഫോട്ടോ കണ്ട് ഇവർ തമ്മിൽ എപ്പോഴും അടി ആണെന്ന് വിജാരിക്കല്ലേ... പക്ഷെ രണ്ട് പേർക്കും അടിയും വാശിയും ദേഷ്യവും ഒക്കെ ഒരേ പോലെയാണ് അതുപോലെ സ്നേഹവും... വല്യേട്ടനെ പോലെയല്ല ഇവർ രണ്ടും... വീട്ടുകാരുടെ മുന്നിൽ എപ്പോഴും വഴക്ക് ആണെങ്കിലും തമ്മിൽ കട്ടക്ക് നിക്കുന്ന ചങ്കുകൾ കൂടെയാണ്... സ്വഭാവം രണ്ടുപേരുടെയും ഏകദേശം ഒരേ പോലെ തന്നെയാണ്... സ്നേഹിച്ചാൽ ചങ്ക് പറിച്ച് നൽകും ചതിച്ചാൽ ആ ചതിക്കുന്നയാളുടെ ചങ്ക് പറിച്ച് എടുക്കാനും മടിയില്ലാത്തവർ ആണ്... ലിസി പറയുന്നതൊക്കെ മരിയ മിണ്ടാതെ കേട്ട് നിന്നു.. തിരിച്ച് അവൾ ഒന്നും പറയാൻ പോയില്ല... വീണ്ടും ആൽബങ്ങൾ അവൾ തുറന്ന് നോക്കി മൂന്ന് സഹോദരങ്ങൾ ഒന്നിച്ച് നിക്കുന്ന ഫോട്ടോയെക്കാൾ കൂടുതൽ ഇച്ഛായനും ഡാനിയുമായുള്ള ഫോട്ടോസ് ആയിരുന്നു അതിൽ കൂടുതൽ... അതിന്റെ ഇടയിൽ ലിസിയും ഉണ്ട്... ഡെന്നി അധികം ഫോട്ടോകളിൽ ഇല്ലായിരുന്നു... മരിയ എല്ലാ ആൽബവും നോക്കിയത്തിന് ശേഷം ലിസിക്ക് നേരെ ചെറു പുഞ്ചിരിയോടെ നൽകി... "മരിയാ... ഞാൻ ഇപ്പൊ ഇതൊക്കെ പറഞ്ഞത് എന്തിനെന്ന് അറിയോ... ലിസി ചോദിക്കുന്നതുകേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു... "നിന്റെ കുഞ്ഞേട്ടനെ മറന്ന് കൊച്ചേട്ടനെ സ്നേഹിച്ച് അദ്ദേഹത്തിന്റെ കൈപിടിച്ച് ഈ വീട്ടിൽ മരുമകളായി വരാൻ അല്ലെ... """ ഹ്മ്മ്.. അതുമാത്രമല്ല എന്റെ കുഞ്ഞേട്ടനെ പോലെയല്ല കൊച്ചേട്ടൻ... കൊച്ചേട്ടൻ കല്യാണം കഴിക്കാത്തത് തന്നെ എല്ലായിടത്തും കാണുന്ന പോലെ സ്നേഹിച്ച പെണ്ണ് തെച്ചിട്ട് പോയത് കൊണ്ട് തന്നെയാണ്... എന്റെ കൊച്ചേട്ടനും അങ്ങനെ തന്നെയാണ് കല്യാണം വേണ്ടെന്ന് വെച്ചത്.. പക്ഷെ ഇപ്പൊ നിന്നെ കല്യാണം കഴിക്കാൻ താൽപ്പര്യം ഉണ്ടായിട്ടല്ല... പകരം ഒന്ന് എനിക്ക് വേണ്ടിയും പിന്നൊന്ന് എന്റെ ചാച്ചനും അമ്മച്ചിക്കും വേണ്ടിയും... അവർ എപ്പോഴും കൊച്ചേട്ടന്റെ കല്യാണ  കാര്യം പറഞ്ഞ് പുറകെ നടക്കുമെങ്കിലും അത് കൊച്ചേട്ടൻ മൈൻഡ് ആക്കിയില്ല... പക്ഷെ അമ്മച്ചി എന്റെ പ്രായത്തിന്റെ കാര്യം കൂടെ എടുത്തിട്ടപ്പോൾ എന്റെ കൊച്ചേട്ടൻ കല്യാണത്തിന് സമ്മതം മൂളി... എന്നിട്ടും മരിയ നീ... പ്ലീസ് എന്റെ കുഞ്ഞേട്ടനെ മറന്ന് എന്റെ കൊച്ചേട്ടനെ പ്രണയിച്ചൂടെ എന്റെ കൊച്ചേട്ടൻ കുഞ്ഞേട്ടനെക്കാൾ പാവമാണ്... കൊച്ചേട്ടൻ നിന്നെ പൊന്ന് പോലെ നോക്കിയില്ലെങ്കിലും ഏതൊരു പ്രേതിസന്തി കട്ടത്തിലും തണലായി ഉണ്ടാകും...പ്ലീസ് മരിയാ നിനക്ക് എന്റെ കൊച്ചേട്ടന്റെ ഭാര്യയായി ഈ പാലക്കൽ വീട്ടിൽ വന്നൂടെ.... """ മരിയയുടെ വലത്തെ കൈ ലിസിയുടെ കൈക്കുള്ളിൽ ആക്കി... കണ്ണും നിറച്ച് ലിസി ചോദിച്ചതും മരിയ ദയനീയമായി അവളെ നോക്കി... എന്നിട്ട് മറ്റേ കൈകൊണ്ട് ആ കൈകൾ പൊതിഞ്ഞു... "ഞാ.. ഞാൻ ശ്രേമിക്കാം...." എങ്ങനെയൊക്കെയോ അവളോട് അത്രയും പറഞ്ഞ് മരിയ കൈകൾ വിട്ട് അവിടുന്ന് ആ റൂമിൽ നിന്ന് ഇറങ്ങി... _________________________________♥️ ദിവസങ്ങൾ പതിയെ കൊഴിഞ്ഞ് പോയി... കല്യാണ ഒരുക്കങ്ങൾ തകൃതിയായി തറവാട്ടിൽ നടക്കുന്നുണ്ട്... മറ്റന്നാളാണ് അഭിയുടെ കല്യാണം... ഇന്ന് ദേവാലയം തറവാട്ടിൽ ധനുഷ് വരുന്നതറിഞ്ഞ് ഭയങ്കര ഹാപ്പിയിലാണ് ഐഷു... വൈകിട്ടത്തെ ഫ്‌ളാറ്റിൽ അവൻ ഇവിടെ എത്തുമെന്ന് അറിഞ്ഞതുകൊണ്ട് അടുക്കളയിൽ ദേവകി മോനിക്ക് നൽകാൻ ആഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്... ഐഷു ബാത്രൂമിൽ കുളിച്ച് ഫ്രഷായി ഇറങ്ങി ഒരു ഫുൾ വൈറ്റ് സ്കർട്ടും ബ്ലൂ ടോപ്പും എടുത്തിട്ടു.... തലമുടിയിൽ കെട്ടിവെച്ചിരുന്ന ടവ്വൽ ഊരി മാറ്റി എന്നിട്ട് നേരെ ലാപ്പും എടുത്തോണ്ട് അവളുടെ മുറിയിലെ ബാൽക്കാണിയിലേക്ക് ചെന്ന് അവിടുത്തെ സെറ്റിയിൽ ഇരുന്ന് ഓഫീസ് വർക്കുകൾ നോക്കാൻ തുടങ്ങി...പെട്ടെന്ന് പുറത്ത് വണ്ടി വന്നതിന്റെ ശബ്‌ദം കേട്ടതും അവൾ വേഗം ലാപ്പ് എടുത്ത് ബെഡിൽ എറിഞ്ഞിട്ട് താഴേക്ക് പോയി... ഹാൾ കടന്ന് വിശാലമായ ഉമ്മറത്ത് അവൾ എത്തിയപ്പോൾ മിക്കപെരും ഉണ്ടായിരുന്നു... അവൾ നേരെ നോക്കിയപ്പോൾ ദേവകിയെ കെട്ടിപിടിച്ച് നിക്കുന്ന ധനുഷിനെ കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി സന്തോഷം കൊണ്ട് അവൾ ധനുഷിനെ നോക്കി... പെട്ടെന്ന് ദേവകിയിൽ നിന്ന് അടർന്ന് മാറിയ ധനുഷിന്റെ കണ്ണുകൾ ചെന്ന് പതിച്ചത്... ഈറനണിഞ്ഞ മുടികൾ മുന്നിലേക്ക് ഇട്ട് തനിക്ക് നേരെ നിക്കുന്ന ഐഷുവിനെയാണ്... അവളെ കണ്ടയുടൻ അവന്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി ചുണ്ടിൽ പുഞ്ചിരി ഊറി... "ഐഷു..." കുറച്ച് ഉച്ചത്തിൽ വിളിച്ചവൻ കയ്യിലിരുന്ന ഓഫീസ് ബാഗ് അവിടേക്ക് ഇട്ടിട്ട് നേരെ അവളുടെ അടുത്തേക്ക് ഓടി കൈകൾ വിടർത്തി അവളെ അവൻ അവന്റെ ദേഹത്തേക്ക് ചേർത്ത് പുണർന്നു... പെട്ടെന്നായത് കൊണ്ട് അവൾ ഒന്ന് പകച്ചെങ്കിലും പിന്നെ അത് കാര്യമാക്കാതെ തിരിച്ച് അവളും അവനെ ഇറുകെ പുണർന്നു... ഇത്രേം ദിവസം മാറി നിന്നതിന്റെ കുറവ് അപ്പോൾ അവർ നിശബ്തമായി പങ്കുവെക്കുവായിരുന്നു... പെട്ടെന്ന് ബൈക്കുകളുടെ ഹോണടിയും അതോടൊപ്പം അത് വന്ന് നിക്കുന്ന ശബ്‌ദം കേട്ട് അവർ വേർപ്പിട്ട് നിന്നു... എന്നാലും ധനുഷിന്റെ കൈകൾ അവളുടെ ഇടുപ്പിൽ ചുറ്റി അവനോട് ചേർത്തിട്ടുണ്ടായിരുന്നു...ഐഷുവിന്റെ കണ്ണുകൾ നേരെ ചെന്നത് പുറത്ത് ബൈക്കിൽ നിന്നിറങ്ങിയ ഇച്ഛായന്റെ മുഖത്തായിരുന്നു.... ഐഷുവിനെയും അവളുടെ ഇടുപ്പിൽ കൂടെ കയ്യിട്ട് അവന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തിയെക്കുന്ന ധനുഷിന്റെ അടുത്തേക്ക്... അസ്വസ്ഥയോടെ ഇച്ഛായന്റെ മിഴികൾ ചെന്ന് പതിച്ചു... തുടരും....🔥 അഭിപ്രായങ്ങൾ അറിയിക്കണേ... അടുത്ത ഭാഗം ഇന്ന് രാത്രി... ഇന്നലത്തെ കമെന്റ്സ് ഞാൻ വായിച്ചില്ല സമയം കിട്ടിയില്ല വീട്ടിൽ കുറച്ച് തിരക്കിൽ പെട്ട് പോയി വായിച്ചോളാട്ടോ... ✍️മുകിൽ #📙 നോവൽ
തീവണ്ടി💥 ഭാഗം_12 ദിവസങ്ങൾ പതിയെ അതിന്റെ വഴിക്ക് നീങ്ങി... ഇച്ഛായനും ഐഷുവുമായുള്ള വഴക്കുകൾ ഏറെക്കുറെ കുറഞ്ഞു... എന്നാലും പ്രണയം എന്നത് ഇച്ഛായന് ഐഷുവിനോട് തോന്നിയെങ്കിലും... ഐഷുവിന് പ്രണയമാണോ അതോ മറ്റെന്തെങ്കിലും ആണോ ഇച്ഛായനോട് തോന്നുന്ന വികാരമെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു... അഭിയുടെയും മീനുവിന്റേയും കല്യാണം അടുത്ത തിങ്കളാഴ്ച നടത്താൻ എല്ലാരും തീരുമാനിച്ചു... വെറും ഒരാഴ്ച മാത്രമായിരുന്നു ഒരുക്കങ്ങൾക്ക് വേണ്ടിയുള്ള സമയം... അഭിയെ ഹരിനന്തൻ അയാളുടെ വേറെ ബിസ്നെസ്സ് നോക്കി നടത്താൻ ഏൽപ്പിച്ചു...ഒറ്റ സുഹൃത്തിന്റെ കല്യാണം ആയതുകൊണ്ട് തന്നെ ഇച്ഛയനും ഫ്രണ്ട്‌സും നല്ല തിരക്കിലാണ്... കല്യാണത്തിന് മുന്നേയുള്ള രണ്ട് ദിവസം അഭി ഇച്ഛായനെയും കൂട്ടരെയും വീട്ടിലേക്ക് നിക്കാൻ ഷെണിച്ചിട്ടുണ്ട്.... ___________________________ ലിസി ലൈബ്രറിയിൽ നിന്ന് എടുത്തോണ്ട് വന്ന ബുക്ക് തിരിച്ച് ഇച്ഛായന്റെ അടുത്തായിരുന്നു അതുകൊണ്ട് ഏൽപ്പിക്കാൻ അവൾ പറഞ്ഞത്...കുറെ ദിവസത്തിന് ശേഷമായൊണ്ട് തന്നെ ഇച്ഛായൻ ആണ് ബുക്ക് കൊടുക്കാൻ പോയത്...അവിടെ ചെന്ന് ഇച്ഛായൻ ബുക്ക് ലൈബ്രറിയിൽ ഏൽപ്പിച്ച് സൈൻ ഒക്കെ ചെയ്ത് ഇറങ്ങുന്ന നേരമാണ്... അവിടുന്ന് ഇഷ ലൈബ്രറിയിൽ നിന്ന് ഇറങ്ങി വരുന്നത്..കയ്യിലിരുന്ന സിഗരറ്റ് വേഗം തന്നെ ഒന്ന് വലിച്ചിട്ട് അപ്പുറത്തേക്ക് എറിഞ്ഞു...ഇച്ഛായൻ ഇഷയെ കണ്ട് ഒരു പുഞ്ചിരി പാസ്സ് ആക്കി തിരിച്ച് ഇഷയും ഇച്ഛായനു നേരെ ചിരിച്ച് കൊടുത്തു... "അല്ല ഡേവിച്ചായനെ ഈ വഴി കണ്ടിട്ട് കുറെ നാളായല്ലോ... അവന് നേരെ അടുത്ത് വന്നവൾ നിറ പുഞ്ചിരിയോടെ ചോദിച്ചു... "ഹാ ഇപ്പൊ ഓഫീസിൽ പോകുന്നത് കൊണ്ട് തന്നെ ഇവിടോട്ട് ഇറങ്ങാൻ ടൈം കിട്ടുന്നില്ലാന്നേ... "ഹോ അത്രയ്ക്ക് ജോലി തിരക്കാണോ... "പിന്നെ.... രാവിലെ പോയി കഴിഞ്ഞാൽ പിന്നെ എത്തുന്നത് വൈകിട്ടാണ്... അതിന് ശേഷം ക്ലബ് വീട് അങ്ങനെ അങ്ങനെ ഒതുങ്ങി പോകുന്ന ഇടയ്ക്ക്... ഇപ്പൊ ഇവിടേക്ക് വരാൻ കഴിയുന്നില്ല... പിന്നെ ഇന്ന് ഓഫിസിൽ നിന്ന് ഹാഫ് ലീവ് എടുത്ത് ഇറങ്ങിയതുകൊണ്ട് ഇങ്ങോട്ട് പോന്നത്... "ഹ്മ്മ്.. ഞാൻ ഇപ്പൊ രണ്ടിസത്തിൽ ഒരിക്കൽ വരും.. ഓരോ ബുക്ക് വായിച്ച് തിരിച്ച് ഇവിടെ കൊണ്ട് വെച്ചിട്ട് വേറെ എടുത്തോണ്ട് പോകും അത് തന്നെയാണ് പണി... "ഹാ.. അല്ലാ അഭിയുടെ കല്യാണ തിരക്കൊക്കെ എങ്ങനാ... "അതൊക്കെ നന്നായി നടക്കുന്നുണ്ട് ഡേവിച്ചായനെ അവിടേക്ക് കണ്ടില്ലല്ലോ... "നാളെ അങ്ങോട്ട് ഇറങ്ങണം അഭിക്കും മീനുവിനും ഡ്രെസ്സ് എടുക്കാൻ പോണതല്ലേ ഞങ്ങളെയും അവൻ വിളിച്ചിട്ടുണ്ട് അതുകൊണ്ട് നാളെ വന്നേക്കാം... "ആഹാ വരുന്നുണ്ടല്ലേ...ഞങ്ങളും ഉണ്ടാകും... "അപ്പൊ പിന്നെ നാളെ മാളിൽ വെച്ച് കാണാമല്ലോ... "ആഹ് കാണാം.. അല്ല ഡേവിച്ചൻ ഐഷുവിന്റെ പിയെ അല്ലെ.. അവൾ എങ്ങനാ ദേഷ്യം വല്ലതും കാണിക്കോ... ഇച്ഛായനെ നെറ്റി ചുളിച്ചവൾ നോക്കി ചോദിച്ചതും.. ഇച്ഛായൻ വളിച്ച ഇളിയോടെ ഇല്ലെന്ന് ചുമൽ കൂച്ചി... "ഏയ് അങ്ങനെ ദേഷ്യം എപ്പോഴും ഇല്ല വർക്ക് കറക്റ്റായി ചെയ്തില്ലെങ്കിൽ അസ്സൽ ഭദ്രകാളി... "അവൾ പൊതുവേ ദേഷ്യക്കാരിയാണ്.. എന്നും പറഞ്ഞ് കാരണമില്ലാതെ ദേഷ്യപെടില്ല.. അവളോട് പെട്ടെന്ന് ആർക്കും കൂട്ടാവാൻ പറ്റില്ല അതിന്റെ മെയിൻ റീസൺ അവളുടെ വാശിയും ദേഷ്യവുമാണ്...എന്ന് കരുതി പേടിക്കൊന്നും വേണ്ടാ അവളുടെ കൂടെ ഇച്ചിരി താഴ്ന്ന് നിന്നാൽ മതി... "ഓഹ്... ഇഷയെ നോക്കി നല്ലോണം ഇളി പാസാക്കി ഇച്ചായൻ തലയാട്ടി... "എന്നാൽ പിന്നെ ശെരി ഇഷാ ഞാൻ വീട്ടിലേക്ക് തിരിക്കുവാണ്... "ഹാ ആയ്ക്കോട്ടെ ഞാനും പോവാണ്... "ഒറ്റയ്ക്കാണോ...കൊണ്ടാക്കണോ.... "ഏയ് വേണ്ട ഡേവിച്ചായ ഞാനും തറവാട്ടിലെ കാറിൽ തന്നെയാണ് വന്നത്.... "എന്നാൽ പിന്നെ ശെരി പിന്നെ എപ്പോഴേലും കാണാം... അത് പറഞ്ഞ് ഇച്ചായൻ ബൈക്കും സ്റ്റാർട്ട് ആക്കി പോയി...ഇച്ചായൻ പോയ വഴിക്കെ ചെറു പുഞ്ചിരിയോടെ ഇഷ നോക്കി നിന്ന ശേഷം ഒന്ന് നെടുവീർപ്പിട്ട് തിരിഞ്ഞു... അപ്പോളാണ് ലൈബ്രറിയിൽ നിന്ന് ഇഷയുടെ കൂടെ പഠിക്കുന്ന ദിവ്യ ഇറങ്ങി വന്നത്.. ദിവ്യ ഇഷയെ ഒരാക്കൽ ചിരിയോടെ നോക്കി അവളുടെ അടുത്തേക്ക് വന്നു... "എന്താണ് മോളെ നിന്റെ ഡേവിച്ചായൻ പോയോ.... "എന്ത്... അവൾ പറയുന്നതുകേട്ട് മനസിലാകാതെ ഇഷ അവളെ നെറ്റി ചുളിച്ച് നോക്കി... "ഹ്മ്മ് കൂടുതൽ എസ്പ്രെഷൻ ഇടല്ലെടി... ദേ ആ പോയത് ഡേവിഡ് ജോൺ പാലക്കൽ  എന്റെ സ്വന്തം കൂട്ടുകാരി ഇഷയുടെ അതായത് നിന്റെ ഹൃദയം കവർന്ന നസ്രാണി ഡേവിച്ചായൻ... ദിവ്യ പറയുന്നതുകേട്ട് ഇഷയുടെ മുഖം നാണത്താൽ ചുവന്നു...മുഖത്തെ ചമ്മൽ മാറ്റാൻ അവൾ ദിവ്യയെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.... "അത് ടി... "ഇനി മോൾ ഒന്നും പറയണ്ട ഇഷകുട്ടി...അന്ന് നീ പറഞ്ഞില്ലേ നിനക്കൊരു പ്രണയം ഉണ്ടെന്നും അത് തോന്നിയ ആൾ ഡേവിച്ചായൻ ആണെന്നും... അപ്പോഴേ എനിക്ക് മനസിലായതാണ് ഈ ഡേവിഡ് ആയിരിക്കും എന്റെ ഇഷയുടെ മനസിൽ കയറിയ ഡേവിച്ചായൻ.... "അതുപിന്നെ ദിവ്യാ... ഒരുപാട് വട്ടം കണ്ടിട്ടുള്ളപ്പോഴും എന്നോട് അടുത്ത് ഇടപഴകി സംസാരിച്ചപ്പോളുമൊക്കെ ഉള്ളിൽ തോന്നിയ ചെറിയൊരു ഇഷ്ട്ടം..പിന്നെ പിന്നെ ഡേവിച്ചായനെ കാണുമ്പോൾ ഉള്ളിൽ പൊട്ടി മുളച്ച ആ ഇഷ്ട്ടം ഞാൻ അറിയാതെ തന്നെ അത് പുറത്ത് ചാടും..വൈകിയാണേലും ഞാൻ മനസിലാക്കിയതാണ് എനിക്ക് ഡേവിച്ചായനോട് തോന്നിയ പ്രണയം... "എന്നിട്ട് നീ എന്താടി അത് പറയാതെ മനസിൽ വെച്ചേക്കുന്നത് നിനക്ക് തുറന്ന് പറഞ്ഞൂടെ.. "തുറന്ന് പറയാൻ താൽപ്പര്യം ഇല്ലാത്തൊണ്ട് അല്ലെടി..എന്നെ പോലൊരു ഹിന്ദു പെണ്ണ് അതും ഇച്ഛായനെ പോലെയുള്ള അന്യ മതക്കാരനെ പ്രണയിച്ചാൽ ചിലപ്പോൾ ഇച്ഛായൻ അത് ആക്സപ്റ്റ് ചെയ്തില്ലെങ്കിലോ... "എന്റെ പൊന്ന് ഇഷാ നീ ഇത് ഏത് നൂറ്റാണ്ടിൽ ആണ് പെണ്ണേ ജീവിക്കുന്നത്.. നിനക്കെന്താ തീരെ ബോധമില്ലേ.. ഇപ്പൊ പ്രണയത്തിന് ജാതിയോ മതമോ ഇല്ലാ.. പ്രണയം എന്ന വികാരം അത് രണ്ടുപേർക്ക് തോന്നി കഴിഞ്ഞാൽ അവിടെ പിന്നെ ഒരു ജാതിയോ മതമോ ബന്തമോ ഇല്ലാ... "അതൊക്കെ ശെരിയാണ് പക്ഷെ ആ പ്രണയം എന്ന വികാരം എനിക്ക് മാത്രം തോന്നിയാൽ പോരല്ലോ ഡേവിച്ചായനും തോന്നണ്ടെ.. "എടി നീ പറഞ്ഞ് വെച്ച് നോക്കുമ്പോൾ ഡേവിക്ക് നിന്നെ ഇഷ്ടമാണെന്നാ എന്റെ സംശയം.. എന്തായാലും ആ മൊതലിനെ ആരും മുന്നേ കൊണ്ട് പോകാതെ ഇരിക്കാൻ നി ചെന്ന് വേഗം നിന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞേക്ക്... "അത് ഞാൻ ഇത്ര പെട്ടെന്നൊക്കെ... "ദേ മതി കൂടുതൽ പേടിയൊന്നും വേണ്ടാ നിന്റെ അഭിയുടെ കല്യാണത്തിന്റെ അന്ന് എന്തായാലും നീ ഡേവിയെ കാണില്ലേ അപ്പോൾ ഇഷ്ട്ടം പറയണം... "എടാ അന്നോ... "പിന്നെ നീ എന്ന് പറയാനാ നിക്കുന്നെ.. എന്റെ വായിൽ നിന്ന് വേറെ ഒന്നും കേൾക്കണ്ടെങ്കിൽ മോൾ ഇനി കൂടുതൽ ഒന്നും പറയാതെ.. കല്യാണത്തിന്റെ അന്ന് ഞാൻ എന്തായാലും ഉണ്ടാകും നിന്റെ കൂടെ നീ ഉറപ്പായും നിന്റെ ഇഷ്ട്ടം ഡേവിഡിനോട് പറഞ്ഞേ പറ്റു... ഇഷ ദയനീയമായി അവളെ നോക്കിയെങ്കിലും ദിവ്യ അത് ശ്രദ്ധിക്കാതെ അവളെയും കൂട്ടി നേരെ കാറിന്റെ അടുത്തക്ക് ചെന്നു... ______________________________❤️ രാത്രിയിൽ ടേബിളിൽ ഇച്ഛായനും ഫാമിലിയും ഇരുന്ന് ആഹാരം കഴിക്കുവാണ്... "അതേ ഇച്ഛായാ ഇച്ഛായനെ പത്രോസ് അച്ചായൻ വിളിച്ചാർന്നോ... അന്നമ്മച്ചി കഴിക്കുന്ന ഇടയിൽ ചാച്ചനെ നോക്കി ചോദിച്ചതും.. ഇച്ഛായൻ പെട്ടെന്ന് മരിയയുടെ കാര്യമാണ് ഓർമ വന്നത്...ഇച്ഛായൻ പെട്ടെന്ന് ചാച്ചനെ നോക്കി..ഇച്ഛായന്റെ മാത്രമല്ല അവിടുള്ള എല്ലാരുടെയും ശ്രേദ്ധ അപ്പൊ ചാച്ചന്റെ നേർക്കായിരുന്നു... "ആ എടിയെ അവൻ ഉച്ച ആയപ്പോൾ വിളിച്ചാർന്നു.. "ഇച്ഛായനോട് അച്ചായൻ കാര്യം പറഞ്ഞില്ലേ... "ആ പറഞ്ഞു..നിന്നോട് പറഞ്ഞിരുന്നോ... "ആഹ് ആനി കോച്ച് വിളിച്ച് പറഞ്ഞു... ഇച്ഛായനും ബാക്കി ഉള്ളവരും എന്ത് കാര്യമെന്ന രീതിയിൽ അവരെ നോക്കി ഇരുന്നു... "ഹ്മ്മ് നിന്റെ അഭിപ്രായം എങ്ങനാടി നമുക്ക് നോക്കിയാലോ... "എനിക്ക് സമ്മത കുറവൊന്നുമില്ല ഇഷ്ട്ടം തന്നെയാണ് പിന്നെ നമ്മടെ ഇഷ്ടമല്ലല്ലോ വലുത് പിള്ളേരുടെ കാര്യം കൂടെ നോക്കണ്ടെ... "ശെരിയാണ് നീ എന്തായാലും നിന്റെ പുത്രനോട് ചോദിക്ക് എന്നിട്ട് സമ്മതം അറിയിക്ക് ഞാൻ അവനെ വിളിച്ച് ബാക്കി സംസാരിക്കാം... "അതിനെന്താ ഇച്ഛായന് ഇവനോട് ചോദിച്ചൂടെ... "ബെസ്റ്റ് കഴിഞ്ഞ ഒരു കൊല്ലമായി ഞാൻ പറയുന്ന കാര്യമല്ലേ അവൻ അനുസരിച്ചോ ഇല്ലല്ലോ..ഇതിപ്പോ നല്ലൊരു ആലോജനയാണ് നീ തന്നെ നിന്റെ മോനോട് ചോദിച്ച് അഭിപ്രായം അറിയിക്ക്... അത്രേം പറഞ്ഞ് ചാച്ചൻ ടേബിളിൽ നിന്ന് എണീറ്റ് കയ്യും കഴുകികൊണ്ട് പോയി...ബാക്കി എല്ലാരും ഫുഡ് കഴിക്കാതെ അന്നാമ്മച്ചിയെ തന്നെ ഉറ്റു നോക്കുന്നുണ്ട്... അന്നാമ്മച്ചിയാണേൽ എല്ലാരേയും എന്തെന്ന് രീതിയിൽ നോക്കി.. "എന്നതാ അമ്മച്ചി കാര്യം.. ആരോട് സമ്മതവും അഭിപ്രായവും ഒക്കെ ചോദിക്കുന്ന കാര്യവാ ചാച്ചൻ പറഞ്ഞിട്ട് പോയത്... ഡെന്നി ചോദിക്കുന്നതുകേട്ട് അമ്മച്ചി അവനെ നോക്കി ചിരിച്ചിട്ട് ഡേവിയെ നോക്കി..ഇച്ഛായൻ ആണേൽ കണ്ണും മിഴിച്ച് അന്നാമ്മച്ചിയെ തന്നെ നോക്കുവാണ്... "ഞാൻ ദേ ഇവന്റെ കാര്യമാണ് പറയുന്നേ നമ്മുടെ പത്രോസ് അച്ചായന്റെ ഇളയ മോൾ ഇല്ലേ മരിയ ആ കൊച്ചിന് വേണ്ടി അവർ നമ്മടെ ഡാനിയെ ചോദിച്ചു...അവരുടെ ഇഷ്ട്ടമാണ് നമുക്ക് വലിയ ഇഷ്ട്ട കുറവില്ല പിന്നെ ഇവൻ... ഇവനാ കൊച്ചിനെ കെട്ടുന്നതിൽ സമ്മതമാണെൽ നമുക്ക് ആ സമ്മന്തം ഉറപ്പിക്കാം... "എന്ത്.....???? അന്നമ്മച്ചി പറയുന്നതുകേട്ട് ഡാനി മാത്രമല്ല ഇച്ഛായനും ഞെട്ടികൊണ്ട് രണ്ടുപേരും കൂടെ ഒറ്റ വിളി... അമ്മച്ചിയും ബാക്കിയുള്ളോരും പകച്ചോണ്ട് അവരെ നോക്കി...അവർ പരസ്പരം വീണ്ടും നോക്കി.. "നിനക്ക് എന്താടാ കുഞ്ഞാ നിന്റെ കാര്യമല്ല ഞാൻ പറഞ്ഞേ ഞാൻ ഡാനിയുടെ കാര്യമാണ് പറഞ്ഞത്... "അത് എനിക്ക് ഒരു കുഴപ്പവുമില്ല..ഞാൻ പെട്ടെന്ന് കേട്ടപ്പോൾ വിളിച്ച് പോയതാണ്... ഇച്ഛായൻ എവിടെന്നൊക്കെയോ അക്ഷരം തപ്പി പിടിച്ച് അമ്മച്ചിക്ക് നേരെ ഇഞ്ചി കടിച്ച ഇളിയോടെ നോക്കി... "ഹ്മ്മ്.. ഡാനി നിനക്ക് എതിർപ്പ് വല്ലതും ഉണ്ടോ... "അത് അമ്മച്ചി.. "ദേ ഡാനി മതി നിന്റെ ചാച്ചൻ നിന്നെ കെട്ടിക്കുന്ന കാര്യം ഒരു കൊല്ലായി പറയുവല്ലേ വയസ്സ് ഇരുപത്തി ആർ കഴിയാറായി നിനക്ക് താഴെ ഒരു അനിയത്തി കൂടെ ഉണ്ട് നിനക്ക് ഒരു പെണ്ണിനെ കെട്ടിച്ച് തന്നെച്ച് വേണം അവളുടെ കാര്യം നോക്കാൻ...അതുകൊണ്ട് എപ്പോഴും പറയുന്ന മുടന്തം ന്യായങ്ങൾ പറഞ്ഞ് നീ ഈ കല്യാണം മുടക്കണ്ട..നല്ലൊരു ആലോജനയാണ് നമുക്ക് അറിയാവുന്ന ആളുകളും പെണ്ണും നല്ല ഒതുക്കമുള്ള കൂട്ടത്തിലാണ്...കാണാൻ ചെലുമുണ്ട് നിനക്ക് ചേരും അതുകൊണ്ട് മോൻ ഇതേ സമ്മതിച്ചെ പറ്റു... "ശെരിയാ അമ്മച്ചി പറഞ്ഞത്.. എന്റെ ഡാനി നീ ഈ കല്യാണത്തിന് ഒന്ന് സമ്മതിച്ച് ആ പെണ്ണിനെ പോയി കെട്ടാൻ നോക്ക് എന്നിട്ട് വേണം എനിക്ക് ഒരു പെണ്ണ് കെട്ടാൻ...പിന്നെ എന്റെ ലിസിക്ക് ഒരു ചെക്കനെ കണ്ടത്താനും... ഇച്ഛായൻ പറയുന്നതുകേട്ട് ഡാനി ഇച്ഛായനെ കൂർപ്പിച്ച് നോക്കി... "ഡാനിയുടെ കല്യാണം കഴിഞ്ഞാൽ എന്റെ കുഞ്ഞൻ കെട്ടുമെന്നാണോ മോന്റെ വിജാരം.. അത് നടക്കില്ല മോനെ.... നിന്റെ ചാച്ചൻ ഡാനിയുടെ കല്യാണ ശേഷം ലിസിയുടെ കെട്ടായിരിക്കും നടത്തുന്നത്... "അതെന്ത് പ്രഹസനമാണ് അമ്മച്ചി ഡാനി കഴിഞ്ഞ് ഞാൻ അല്ലെ അപ്പൊ ഞാനല്ലേ പിന്നെ കെട്ടാൻ ഉള്ളത്... "കുഞ്ഞാ... ആദ്യം ഡാനി ഈ കല്യാണത്തിന് സമ്മതിക്കോ എന്ന് നോക്കട്ടെ എന്നിട്ട് ബാക്കി തീരുമാനിക്കാം... "അമ്മച്ചി.. എനിക്ക് ഇപ്പൊ ഒരു കല്യാണം അത് താൽപ്പര്യം ഇല്ലാത്തതാണ് കാരണം ഞാൻ അതിന് ഇതുവരെ പ്രീപെയ്ഡ് അല്ലാ.. പക്ഷെ ഞാൻ സമ്മതിക്കാം ഈ കല്യാണത്തിന്... കാരണം ലിസി അവൾക്ക് വേണ്ടി... അവൾക്ക് എന്തായാലും കേട്ട് പ്രായം ആയില്ലേ എന്റെ നടത്തിയിട്ടാണ് നിങ്ങക്ക് അവളുടെ നടത്തണം എന്ന് തീരുമാനം ആണേൽ എനിക്ക് വലിയ പ്രശ്നമൊന്നുമില്ല ഞാൻ നിങ്ങടെയൊക്കെ അഭിപ്രായം പോലെ ആ മരിയ കൊച്ചിനെ കല്യാണം കഴിക്കാം... "മതി ഡാനി മോനെ..അമ്മച്ചിക്ക് അത് കേട്ടാൽ മതി ഞാൻ എന്തായാലും നിങ്ങടെ ചാച്ചനോട് പറയട്ടെ ഇച്ഛായൻ എന്തായാലും അച്ചായനോട് കാര്യങ്ങൾ വിളിച്ച് അറിയിക്കട്ടെ... അത് പറഞ്ഞ് അന്നമ്മച്ചി സന്തോഷത്തോടെ ചാച്ചന്റെ അടുത്തേക്ക് പോയി..ബാക്കി എല്ലാരും ഫുഡ് കഴിച്ച് എണീറ്റ് പോയി..ഇപ്പൊ എന്തായാലും ഇച്ഛായൻ ഒരു ആശ്വാസമായി കാരണം മരിയയെ കുറിച്ച് ഓർത്ത് തന്നെ..പിന്നെ ചെറിയൊരു ടെൻഷൻ അവൾ ഡാനിയെ അംഗീകരിക്കോ ഇല്ലേ എന്നതിലാണ്..എന്തായാലും പറ്റുമെങ്കിൽ നാളെ അല്ലേൽ മറ്റന്നാൾ മരിയയെ കണ്ട് സംസാരിക്കണം എന്ന ഉറപ്പിൽ ഇച്ഛായൻ റൂമിലേക്ക് പോയി... __________________________________💙 അഭിയുടെ നിർബന്ധ പ്രകാരം ഇച്ഛായനും ഫ്രണ്ട്സും കൂടെ രാവിലെ അഭിയുടെ കൂടെ തന്നെ ഡ്രെസ്സ് എടുക്കാൻ മാളിലേക്ക് പോയത്...അവിടെ ചെന്ന് അഭി അവരെയും കൂട്ടി നേരെ മെൻസ് വിയറിൽ ചെന്ന് അഭിക്കുള്ള കല്യാണ ഡ്രെസ്സും അല്ലാണ്ട് കുറച്ച് ഡ്രെസ്സുകളും വാങ്ങിച്ചു...അഭിയുടെ കൂടെ എന്തായാലും ഐഷുവും ഫാമിലിയും വരുമെന്ന് ഇച്ഛായന് അറിയായിരുന്നു..അവളെ കാണാൻ ഇച്ഛായന് മനസ്സ് വെമ്പുന്നുണ്ടെങ്കിലും അത് പറ്റില്ലെന്ന് അറിയാമായിരുന്നു... പിന്നെ അഭിക്കുള്ള ഡ്രെസ്സും എടുത്ത് അവൻ അവരെയും കൂട്ടി നേരെ സ്ത്രീകളുടെ സെക്ഷനിൽ പോയി..അവിടെ ചെന്നപ്പോൾ ഹരിയും ചന്ദ്രനും ദേവകിയും അമ്മുവും അവളുടെ ഭർത്താവ് അക്ഷയും അഭിയുടെ അമ്മ ഊർമിളയുമൊക്കെ ഉണ്ടെങ്കിലും ഇച്ഛായന്റെ മനസ്സും മിഴികളും തിരയുന്ന ഇച്ഛായന്റെ സ്വന്തം ആൻവി കൊച്ചിനെ കാണുന്നില്ലായിരുന്നു..അവിടെ മൊത്തത്തിൽ ഇച്ചയന്റെ മിഴികൾ ഓടി നടന്നു.. എന്നിട്ടും കാണാത്തൊണ്ട് ഇച്ഛായന് ചെറുതായി സങ്കടം തോന്നി.. അഭിയോട് അവളെ പറ്റി ചോദിക്കാൻ കഴിയാതൊണ്ട് ഇച്ഛായൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല... പിന്നെ ഇഷയെയും അച്ഛച്ചനെയും കാണാത്തൊണ്ട് അവർ ചിലപ്പോൾ വന്ന് കാണില്ലെന്ന് ഇച്ഛായന് മനസിലായി... പിന്നെ ഇച്ഛായൻ എങ്ങനെലും അവിടുന്ന് ഇറങ്ങിയാൽ മതിയെന്നായിരുന്നു..ഒരുപാട് വട്ടം വീട്ടിൽ പോണം തിരക്കുണ്ട് എന്ന് പറഞ്ഞെങ്കിലും അഭി വിട്ടില്ല... അവിടുന്ന് ആവശ്യമുള്ള ഡ്രെസ്സൊക്കെ എല്ലാരും എടുത്തിറങ്ങി അഭിയും ഇച്ഛായനും കൂട്ടരും പിന്നെ അമ്മുവും അക്ഷയും ബില്ല് പേ ചെയ്യാൻ നിക്കുന്ന നേരം അഭി അമ്മുവിന് നേരെ തിരിഞ്ഞു... "ചേച്ചി ആ ഇഷയും ഐഷുവും എവിടെ അവർ ഡ്രസ്സ് ഒന്നും എടുത്തില്ലേ... "അവർ സാരി വേണ്ടെന്ന് പറഞ്ഞു അതുകൊണ്ട് മുകളിലത്തെ സെക്ഷനിൽ ഡ്രസ്സ് എടുക്കാൻ പോയെക്കുവാണ് ഇപ്പൊ വരും ആ ദേ വരുന്നല്ലോ... അമ്മുവും അഭിയും സംസാരിക്കുന്നതുകേട്ട് ഇച്ഛായൻ വിടർന്ന കണ്ണാലെ അമ്മു കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഇഷയും ഐഷുവും ഒപ്പം നടന്ന് അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു... ചില്ലി റെഡ് കളർ ടോപ്പും ബ്ലാക്ക്‌ ജഗ്ഗിനും ആയിരുന്നു ഐഷുവിന്റെ വേഷം... ചുമലിന്റെ അത്രേം നീളമുള്ള കാപ്പി നിറത്തിലെ മുടിഴകൾ ജസ്റ്റ് ക്ലിപ്പിട്ട് വെച്ചേക്കുന്നു... ഐഷുവിനെ കണ്ടതും ഇച്ഛായന്റെ കണ്ണുകൾ തിളങ്ങി... ഇച്ഛായൻ അവളെ നോക്കിയതും പെട്ടെന്ന് അവളുടെ കണ്ണുകൾ ഇച്ഛായന്റെ നേരെ എത്തി.. അവളുടെ കണ്ണുകളും ഇച്ഛായനെ കണ്ട മാതിരി വിടർന്നത് പെട്ടെന്ന് അവൾ ഇച്ഛായനെ കണ്ണ് കൂർപ്പിച്ച് നോക്കിയിട്ട് അവരുടെ അടുത്തേക്ക് പോയി... അപ്പോഴും ഇച്ഛായന്റെ നോട്ടം ഇഷയുടെ അടുത്ത് നിക്കുന്ന ഐഷുവിന്റെ നേരെ ആയിരുന്നു.... ഇച്ഛായന്റെ അടുത്തേക്ക് നീളുന്ന അവളുടെ മിഴികളെ അവൾ തന്നെ ശാസനയോടെ മിഴികൾ മാറ്റും... ഇഷയുടെ അടുത്ത് നിക്കുന്ന ഐഷുവിന്റെ അടുത്താണ് ഇച്ഛായന്റെ കണ്ണുകൾ എത്തി നിക്കുന്നത് എന്നാൽ ഇഷയുടെ മിഴികൾ അപ്പോഴും ഇച്ഛായന്റെ അടുത്തായിരുന്നു..അത് ഇച്ഛായൻ ശ്രേദ്ധിച്ചെങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല... ___________________________________♥️ പിറ്റേ ദിവസം അന്നമ്മച്ചി പറഞ്ഞിട്ട് ഇച്ഛായൻ ഓഫീസിൽ ലീവ് എടുത്തിരുന്നു... അതുകൊണ്ട് തന്നെ നല്ല വിശാലമായി ഇച്ഛായന്റെ ആൻവി കൊച്ചിനെയും സ്വാപ്നം കണ്ട് ഉറങ്ങുവാണ് ഇച്ഛായൻ... പെട്ടെന്ന് ആരോ ഇച്ഛായനെ വിളിക്കുന്നതുകേട്ട് ഇച്ഛായൻ കണ്ണ് തുറന്നപ്പോൾ അന്നമ്മച്ചി ആയിരുന്നു... ഒരുപാട് നേരം അന്നമ്മച്ചി വിളിച്ച് എണീപ്പിച്ചതിന് ശേഷമാണ് ഇച്ഛായൻ എണീറ്റ് ഫ്രഷ് ആവാൻ കയറിയത്... ഫ്രഷായി ഇറങ്ങി.. വാനിറ്റി മിററിന്റെ ഫ്രണ്ടിൽ വെറുതെ താടിയും മീഷയുമൊക്കെ ശേരിയാക്കി നിന്നിട്ട് ടേബിളിൽ ഇരിക്കുന്ന സിഗരറ്റ് പാക്കറ്റിൽ നിന്ന് ഒന്നെടുക്കുന്ന നേരമാണ് ആരോ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടത്.. ചിലപ്പോൾ അന്നമ്മച്ചി ഫുഡ് കഴിക്കാൻ വിളിക്കാൻ വന്നതാണെന്ന് കരുതി ഇച്ഛായൻ കയ്യിലിരിക്കുന്ന സിഗരറ്റ് കൈ പുറകെ ആക്കി പിന്നെ മിററിൽ നോക്കി നിന്നു...എന്നിട്ട് നേരെ തിരിഞ്ഞതും തന്റെ മുന്നിൽ നിക്കുന്ന ആളെ കണ്ട് ഇച്ഛായൻ ഞെട്ടിപ്പോയി... "മ.. മരിയാ... "ഇച്ചാ...ഇച്ഛായാ... അത് വിളിച്ച് പൊട്ടി കാരഞ്ഞോണ്ട് അവൾ അവന്റെ അടുത്തേക്ക് വന്ന് ഇറുകെ പുണർന്നു....പെട്ടന്നായതുകൊണ്ട് ഇച്ഛായൻ സ്തംഭിച്ചു നിന്നുപോയി...കയ്യിൽ പിടിച്ചിരുന്ന സിഗരറ്റ് കയ്യിൽ നിന്ന് ഊർന്നു വീണു.... തുടരും...🔥 തിരുത്തിയിട്ടില്ല എന്തായാലും റിവ്യൂ തരണേ... ✍️മുകിൽ💙 #📙 നോവൽ
തീവണ്ടി💥 ഭാഗം_11 """ഐഷു...നീ ചോദിച്ചില്ലെ നിന്റെ സങ്കടങ്ങളും സന്തോഷങ്ങളും എന്നോട് പറയാൻ ഞാൻ ആരാണെന്ന്...അതിനൊരു ഉത്തരം മാത്രം നീ എന്നെ ജീവിത പങ്കാളി ആയി സ്വീകരിക്കുമോ...??സ്വീകരിച്ചാൽ നിന്റെ ദുഃഖങ്ങൾ എന്റേതും നിന്റെ സന്തോഷങ്ങൾ എന്നിലും.. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും നിന്നിലും ഒതുങ്ങാൻ... പരസ്പരം ഏത് പ്രതിസന്ധിയും കൈകോർത്ത് നേരിടാൻ... നിന്റെ നല്ലൊരു ജീവിത പങ്കാളിയായി നീ സ്വീകരിക്കോ പെണ്ണേ നിന്റെ ഈ ഇച്ഛായനെ... i love Uh aishu..😘""" ഇച്ചായൻ അത്രേം പറഞ്ഞ് കഴിഞ്ഞതും.. ഐഷു നിശബ്ദമായി ഒരു നിമിഷം അവൾ ഇച്ഛായനെ തന്നെ നോക്കിനിന്നു....പിന്നെ പതിയെ ഇച്ഛായന്റെ അടുത്തേക്ക് ചെറു പുഞ്ചിരിയോടെ നടന്ന് വന്ന് മുന്നേയായി നിന്നു...എന്നിട്ട് മുട്ട് കുത്തി തനിക്ക് നേരെ ഐസ് ക്രീം നീട്ടി നിക്കുന്ന ഇച്ഛായനിൽ നിന്നവൾ ആ ഐസ് ക്രീം വാങ്ങി... യാതൊരു പ്രേതിക്ഷയും ഇല്ലാതെയാണ് ഇച്ഛായൻ അത്രയും പറഞ്ഞതും അവൾക്ക് നേരെ ഐസ് ക്രീം നീട്ടിയതും...തികച്ചും അവൾ അത് വാങ്ങില്ലെന്ന് വിശ്വാസത്തോടെ... ഇച്ഛായൻ പ്രേതിക്ഷയോടെ അവളെ വിടർന്ന കണ്ണാലെ നോക്കി... എന്നാൽ ആ പ്രേതിക്ഷകളെ എല്ലാം തകിടം മറിച്ചുകൊണ്ട് ഐഷു അന്തസ്സായി ഇച്ഛായന്റെ മുഖത്ത് ആ ചോക്ലേറ്റ് ഐസ് ക്രീം നല്ല തേച്ച് പിടിപ്പിച്ചു...അവൾക്ക് അപ്പോൾ ഇച്ഛായനോട് തോന്നിയ ദേഷ്യവും സന്തോഷവും എല്ലാം കൂടെ ഇച്ഛായന്റെ മുഖത്തേക്ക് ആ ഐസ് ക്രീം തേച്ചതിൽ ഉണ്ടായിരുന്നു... """ജീവിത പങ്കാളി അല്ലെ...ഞാൻ ഇന്നേവരെ അതിനെ പറ്റി ചിന്തിട്ടില്ല... ഇനി ചിന്തിക്കാൻ ചാൻസും കുറവാണ്.. കാരണം ഐഷുവിന് ഇന്നുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല... ഇനി അഥവാ പ്രണയം ഒരാളോട് തോന്നിയാൽ...അതിപ്പോ എങ്ങനെയായാലും ഞാൻ അയാളെ എന്റെ ജീവന്റെ പാതി ആയി കൂട്ടിയേക്കും...""" അത്രേം മാത്രം പറഞ്ഞവൾ ഇച്ഛായനെ വകവെക്കാതെ അവിടുന്ന് വീണ്ടും മുന്നോട്ട് നീങ്ങി...പക്ഷേ ഇച്ഛായൻ ചോദിച്ചതിന് അവൾ വ്യക്തമായ ഉത്തരം കൊടുത്തില്ലായിരുന്നു..കാരണം അവൾക്ക് തന്നെ ആ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണം എന്ന് അറിയില്ലായിരുന്നു... ഇച്ഛായൻ കൈവെച്ച് കണ്ണ് രണ്ടും തുടച്ച്..കണ്ണ് തുറന്ന് നോക്കിയപ്പോൾ ഐഷു മുന്നോട്ട് പോകുന്നത് കണ്ടു...ഇച്ഛായൻ ഐഷു ചെയ്തത് ആരേലും കണ്ടോ എന്ന് മൊത്തത്തിൽ നോക്കി.. വലിയ ആൾക്കാരെ ഒന്നും കാണാത്തൊണ്ട് ഇച്ഛായൻ പിന്നെ ചമ്മിയത് ഒന്നും കാര്യമാക്കാതെ നേരെ ഐസ് ക്രീം വാങ്ങിയ അയാളുടെ വണ്ടിയുടെ അടുത്തേക്ക് പോയി..അങ്ങേരുടെ കളിയാക്കി ചിരി കണ്ടപ്പോൾ തന്നെ മനസിലായി അയാൾ എല്ലാം കണ്ടെന്ന്.. അയാളെ നോക്കി വളിച്ച ഇളി പാസാക്കി ഇച്ഛായൻ ഒരു കുപ്പി മിനറൽ വാട്ടർ വാങ്ങി മുഖം നല്ലോണം കഴുകി...എന്നിട്ട് നേരെ അവളുടെ പുറകെ വിട്ട് പിടിച്ചു.. അങ്ങനെ ഇപ്പൊ അവളെ വിടാൻ ഇച്ഛായൻ ഉദ്ദേശിച്ചില്ലായിരുന്നു... അതുകൊണ്ട് തന്നെ ഇച്ഛായൻ അവളുടെ പുറകെ വിട്ടു... "ടി.. ആൻവി കൊച്ചേ... അവളുടെ നേർക്ക് പോയി ഇച്ഛായൻ മീശ ഒന്ന് പിരിച്ച് അവളെ നോക്കി വിളിച്ചു... അപ്പോൾ തന്നെ അവൾ അവനെ തുറിച്ച് നോക്കിക്കൊണ്ട് പുരികം പൊക്കി... "ഡോ ഡേവിഡേ... താൻ എന്നെ ഐഷു എന്ന് വിളിച്ചാൽ മതി...😠😠 "സൗകര്യമില്ല...ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണിനെ ഞാൻ ആൻവി എന്ന് തന്നെ വിളിക്കും...I love uh ആൻവി കൊച്ചേ...😘 ഇച്ഛായൻ കണ്ണിറുക്കി അവളെ നോക്കി താടി തടവി പറഞ്ഞതും.. അവളുടെ മുഖമാകെ ദേഷ്യത്താൽ ചുമന്നിരുന്നു... "ഡോ...ഞാൻ തന്നെ സ്നേഹിക്കുന്നില്ല...😬😡 "കാറണ്ട..പെണ്ണേ നീ ഇനി എന്ത് പറഞ്ഞാലും എനിക്ക് പുല്ലാണ് കാര്യം നിന്നെ ഒരുപാട് ഞാൻ ഇഷ്ടപ്പെടുന്നുണ്ട് പെണ്ണേ... "പക്ഷെ ഞാൻ തന്നെ ഇഷ്ടപ്പെടുന്നില്ല... i hate Uuu....😡😡😡😡 "But I love You ആൻവി...😘ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്... ഒരുപാട് ഒരുപാട് അതിനൊരു അളവില്ല പെണ്ണേ...ഈ ഡേവിഡ് നിന്റെ കഴുത്തിൽ മിന്നു കെട്ടി എന്റെ കൂടെ അങ് പാലക്കൽ വീട്ടിൽ പൊറുപ്പിക്കും.... എന്റെ ജീവൻ എന്നിൽ നിന്ന് വിട്ട് പോകുമ്പോഴും എന്റെ കൂടെ ദേ ഈ ഇട നെഞ്ചിൽ ചേർന്ന് നീ ഉണ്ടാകണം...അത് നിന്റെ ഈ ഇച്ഛായൻ തീരുമാനിച്ച് ഉറപ്പിച്ചതാണ് പെണ്ണേ... അത്രേം ആ കടലിനെയും കാറ്റിനെയും മുൻ നിർത്തി ഇച്ഛായൻ അത്രെയും പറഞ്ഞ് അവളെ നോക്കിയിട്ട് അവിടുന്ന് നേരെ ബൈക്ക് പാർക്കിങ്ങിൽ പോയി...അപ്പോഴും ഇച്ഛായൻ പറയുന്ന ഓരോ വാക്കുകളും അവളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചിരുന്നു...ഇച്ഛായൻ പോയ വഴിക്കേ ഒന്ന് തിരിഞ്ഞ് നോക്കിയവൾ.. കൺ കോണിൽ തെളിഞ്ഞ മിഴിനീറിനെ പതിയെ കൈകൊണ്ടവൾ തുടച്ച് മാറ്റി... ◆◆◆◆◆◆◆◆◆◆◆ ഇച്ഛായൻ സമയം നോക്കിയപ്പോൾ ഒമ്പത് മണിയോട് അടുപ്പിച്ചിരുന്നു...ഇച്ഛായൻ പോയ വഴിക്കേ തന്നെ ഐഷുവും നേരെ തറവാട്ടിലേക്ക് പോയിരുന്നു...ഇച്ഛായൻ നേരെ വീട്ടിലേക്ക് ചെന്നിട്ട് ഫ്രഷായി വന്ന് ഫോൺ എടുത്തപ്പോളാണ് അഭിയുടെ മിസ് കാൾ കണ്ടത് അപ്പോഴാണ് കൊടുക്കാനുള്ള ഫോണിന്റെ കാര്യം ഓർമ വന്നത് പിന്നെ അവനെ വിളിച്ച് ഇച്ഛായൻ കുറച്ച് നുണകൾ എങ്ങനെയൊക്കെയോ പറഞ്ഞ് വിശ്വസിപ്പിച്ചു... ഇതുവരെ അനാവശ്യമായി തന്റെ സുഹൃത്തുക്കളോട് ഒരുപാട് നുണകൾ പറഞ്ഞിട്ടില്ല... അഥവാ പറഞ്ഞിട്ടുട്ടെങ്കിൽ ഉറപ്പായും പിന്നീട് അത് പിൻവലിക്കുകയും ചെയ്യും... പക്ഷെ ഇപ്പോൾ രണ്ട് കാര്യങ്ങളാണ് ഞാൻ ഇപ്പൊ അവരിൽ നിന്ന് മറച്ച് വെച്ചേക്കുന്നത്... ആ രണ്ട് കാര്യങ്ങളും എന്റെ ജീവിതത്തിൽ കൂടുതൽ ഇമ്പോർടന്റ് ആയവ...അതിൽ ഒന്ന് അവർ അറിഞ്ഞാൽ ചിലപ്പോൾ അവരെന്നെ വെറുത്തേക്കും പക്ഷെ അറിയിക്കണം വെറുത്താലും കുഴപ്പമില്ല...നല്ലൊരു അവസരം വരുമ്പോൾ തന്നെ ഞാൻ എല്ലാം അവരെ അറിയിക്കും... ഇച്ഛായൻ ബെഡിൽ കിടന്ന് ഓരോന്ന് ആലോജിച്ച് മനസിനെ തന്നെ പറഞ്ഞ് പഠിപ്പിക്കാൻ തുടങ്ങിയിരുന്നു... എന്നിട്ട് പെട്ടെന്ന് ബെഡിൽ നിന്ന് എണീറ്റ് നേരെ ഷെൽഫിന്റെ അടുത്തേക്ക് പോയി.. ഷെൽഫ് തുറന്ന്... അതിൽ ഡ്രസ് ഒതുക്കി വെച്ചേക്കുന്നതിന്റെ അടുത്തായി ഒരു ചെറിയ സീക്രെറ്റ് അറ ഉണ്ടായിരുന്നു... പിന്നെ അത് ഡ്രെസ്സിന്റെ ഇടയിൽ നിന്ന് കീ എടുത്ത് തുറന്ന് അതിൽ ഇരിക്കുന്ന കുഞ്ഞ് മരത്തിന്റെ ബോക്‌സും കൊണ്ട് നേരെ ബെഡിൽ ചെന്നിരുന്നു അത് തുറന്ന്... അതിൽ ഇരിക്കുന്ന ഫോട്ടോ ഇച്ഛായൻ വിറയ്ക്കുന്ന കയ്യാൽ എടുത്തു... കണ്ണുകൾ വിടർത്തി നിറഞ്ഞ പുഞ്ചിരിയാലെ നിക്കുന്ന ഒരു പെണ്കുട്ടിയുടെ ഫോട്ടോ ആയിരുന്നു അത്.. ഇച്ഛായൻ മെല്ലെ കണ്ണുകൾ തുടച്ച് ആ ഫോട്ടോയിൽ തന്നെ നോക്കി.... """എന്റെ ആൻവി കോച്ച് എന്നോട് ക്ഷെമിക്കില്ലേ...നിന്റെ ഡേവിച്ചൻ മനപ്പൂർവ്വം അല്ല പെണ്ണേ... അന്ന് അതൊക്കെ... അതൊക്കെ പോട്ടെ....ഡേവിച്ചൻ നിന്റെ ഓർമകളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നു പെണ്ണേ അതിനു വേണ്ടിയാ ഡേവിച്ചൻ ആദ്യമായി ഒരു പെണ്ണിനെ മനസ്സറിഞ്ഞ് സ്നേഹിച്ച് എന്റെ ചങ്കിൽ ഉറപ്പിച്ചത്...അവൾ വന്നതിന് ശേഷമാ ഡേവിച്ചൻ എന്റെ ആൻവി പെണ്ണിനെ മറക്കാൻ തുടങ്ങിയെ.... കാരണം എനിക്ക് ഇപ്പൊ എന്റെ ഇഷാൻവി എന്ന ആൻവി കൊച്ചുണ്ട്... ഡേവിച്ചന് ഇനി അവൾ മതി... അവൾ എന്ന് എന്നെ സ്നേഹിച്ച് തുടങ്ങുന്നോ... അന്ന് നിന്റെ ഓർമ്മക്കായി അവശേഷിക്കുന്ന ഓരോന്നും എന്നെന്നേക്കുമായി ഞാൻ എടുത്ത് മാറ്റും....""" ഇച്ഛായൻ കണ്ണുകൾ തുടച്ച് ആ ഫോട്ടോയിൽ നോക്കി പറഞ്ഞതിനുശേഷം.. തിരിച്ച് ആ ബോക്‌സിൽ ആ ഫോട്ടോ ഒതുക്കി വെച്ചു...എന്നിട്ട് തിരിച്ച് ആ ഷെൽഫിൽ കൊണ്ട് വെച്ചതിന് ശേഷം നേരെ ബെഡിലേക്ക് വന്നു... അപ്പോഴും തന്റെ കഴിഞ്ഞ് പോയ നിമിഷം ഓർത്ത് ഇച്ഛായന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു...പിന്നെ അത് മനസിൽ നിന്ന് മാറ്റി.. തന്റെ പെണ്ണിനെ ഓർത്ത് കണ്ണുകൾ അടച്ച് ഇച്ഛായൻ മയങ്ങി... റൂമിൽ ഐഷു ബെഡിൽ കിടന്ന് തിരിഞ്ഞും മറിഞ്ഞും കിടപ്പാണ്.. അവൾക്കാണേൽ ഉറക്കം വരുന്നില്ലായിരുന്നു...കണ്ണുകൾ അടക്കുമ്പോൾ ഒക്കെ ഇച്ഛായന്റെ മുഖം ഓർമയിലേക്ക് വരും.. അതോടൊപ്പം ഇച്ഛായൻ ഇന്ന് പറഞ്ഞ ഓരോ വാക്കുകളും അവളുടെ കാതിൽ മുഴങ്ങും..ഹൃദയ മിടിപ്പ് കൂടും.. ഇച്ഛായനെ പറ്റി ഓർക്കുമ്പോൾ മനസിൽ എവിടെയോ ഒരു കുളിർ അനുഭവപ്പെടും... ഇച്ഛായന്റെ പേര് നാവിൽ നിന്ന് ഉതിർന്ന് വീഴുമ്പോളും അവളുടെ ഹൃദയമിടിപ്പ് വർധിക്കും.. എല്ലാം കൊണ്ട് ഇച്ഛായനോട് അവൾക്ക് എന്തൊക്കെയോ ഫീലിംഗ്‌സ് ഉണ്ടെന്ന് മനസിലായി... പക്ഷെ ആ വികാരങ്ങൾ അത് എന്താണെന്ന് അവൾക്ക് മനസിലാക്കാൻ കഴിയുന്നില്ലായിരുന്നു...ഏറെ നേരം അവൾ ബെഡിൽ ഓരോന്ന് ഓർത്ത് കിടന്നു... പിറ്റേ ദിവസം... ഓഫീസിൽ ഇച്ഛായൻ നേരെത്തെ എത്തിയിരുന്നു.. ചെയ്യാൻ ഉള്ള വർക്ക് ഒക്കെ ചെയ്തുകൊണ്ടിരിക്കുന്ന നേരമാണ് ഐഷു ക്യാബിനിൽ വന്നത്...അവൾ ഇച്ഛായന്റെ ക്യാബിനിലേക്ക് ഒന്ന് ഇടം കണ്ണിട്ട് ഇച്ഛായൻ വന്നുവോ എന്ന് നോക്കിയിട്ട് നേരെ സീറ്റിൽ ചെന്നിരുന്നു... ഇച്ഛായൻ അവൾ നോക്കിയത് കണ്ടതും.. ഇച്ഛായന്റെ ചുണ്ടിൽ ചെറുതായി പുഞ്ചിരി വിടർന്നു..കയ്യിൽ കിട്ടിയ ഫയലുമെടുത്ത് ഇച്ഛായൻ നേരെ ഐഷുവിന്റെ ക്യാബിനിലേക്ക് പോയി.... ഇച്ഛായൻ വരുന്നത് കണ്ട ഐഷുവിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങിയിരുന്നു....അവൾ വേഗം ലാപ്പിൽ കണ്ണും നട്ടിരുന്നു...ഇച്ഛായൻ വന്ന് അവളുടെ അടുത്ത് സൈഡിലേക്ക് നീങ്ങി അഭിമുഖമായി നിന്നു...അവൾ അവനെ മൈൻഡ് ആക്കാതെ ലാപ്പിൽ നോക്കിയിരുന്നു.... "മേടം.. കഴിഞ്ഞ ആഴ്ചയിലെ ഫയൽ റെക്കോഡ്... ഇച്ഛായൻ അവൾക്ക് നേരെ ഫയൽ നീട്ടിയതും.. അവൾ ഇച്ഛായനെ നോക്കാതെ അത് വാങ്ങി... "ഹ്മ്മ്.. താൻ പൊയ്ക്കോളൂ.. ഞാൻ നോക്കി കൊള്ളാം... "മേ...മേടം... "എന്താടോ.. ഇച്ഛായൻ പേടിയോടെ അവളെ വിളിച്ചതും അവൾ നെറ്റി ചുളിച്ച് അവനെ നോക്കി ചോദിച്ചു... "അതോ അത്..മേടം.. മേടത്തിന്റെ പുറകെ..ഒരു.. ഇച്ഛായൻ പേടിയോടെ വിക്കി പറയുന്നതുകേട്ട് അവൾ ചെറുതായി പേടിച്ചെങ്കിലും അത് ഇച്ഛായന്റെ മുന്നിൽ കാണിക്കാതെ തിരിയാൻ പോയി... "അയ്യോ മേടം തിരിയല്ലേ മേടത്തിന്റെ തോളിൽ ഒരു പാറ്റ... അത് പറഞ്ഞ് തീർന്നതും ഐഷു നിലവിളിച്ചോണ്ട് ഇച്ഛായന്റെ അടുത്തേക്ക് എണീറ്റ് ദേഹത്തേക്ക് ചാഞ്ഞ് ഇച്ഛായന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ചാടി ബഹളം വെക്കാൻ തുടങ്ങിയിരുന്നു... ഇച്ഛായൻ ആണേൽ ഇപ്പൊ ചിരി പൊട്ടും എന്ന അവസ്ഥയിലും... "ഏയ് മേടം മിണ്ടാതിരിക്ക്... കിടന്ന് ചാടല്ലേ... "അയ്യോ ആ സാധാനത്തിനെ എടുത്ത് മാറ്റ് എനിക്ക് പേടിയാവുന്നു... "ആ.. ആഹ് മാറ്റാം... ഇച്ഛായന്റെ നെഞ്ചിൽ തലവെച്ച് ഇടിച്ചോണ്ട് അവൾ കിടന്ന് വിറച്ചോണ്ട് പറഞ്ഞതും.. ഇച്ഛായൻ ശബ്‌ദം വരാത്ത രീതിയിൽ ചിരിക്കാൻ തുടങ്ങിയിരുന്നു...കാരണം വെറുതെ പറ്റിക്കാൻ ആണ് ഇച്ഛായൻ പാറ്റ ദേഹത്ത് ഉണ്ടെന്ന് പറഞ്ഞത്..പൊതുവെ ഗേൾസിന് ഈ വക സാധാനങ്ങളെ പേടിയായോണ്ടാണ് പറഞ്ഞത്... പക്ഷെ ഇത്രയ്ക്ക് അവൾ കിടന്ന് ചാടുമെന്ന് പ്രീതിക്ഷിച്ചില്ല...ചുമ്മാ പാറ്റ അവിടെ ഉണ്ടായിരുന്നുവെന്നും അത് ഇച്ഛായൻ തട്ടി മാറ്റുന്നുവെന്ന രീതിയിൽ അവളുടെ തോളിൽ ഇച്ഛായൻ രണ്ട് തട്ട് തട്ടി... "ആഹ് മേടം അത് പോയി... "പോയല്ലോ.. "അയ്യോ പോയന്നെ..ഇനി എന്റെ നെഞ്ചത്ത് നിന്ന് ഇറങ്ങ്... ഇച്ഛായൻ പറയുന്നതുകേട്ടാണ് അവൾക്ക് ഇപ്പൊ താൻ ഇച്ഛായന്റെ ദേഹത്ത് മുട്ടി നിന്നെക്കുന്നത് എന്ന് മനസിലായത്...അതുകൊണ്ട് വേഗം അവനിൽ മാറി നിന്നു... എന്നാൽ അവൾ ഒട്ടും പ്രേതിക്ഷിക്കാതെ ഇച്ഛായൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ഇച്ഛായന്റെ ദേഹത്തേക്ക് വീണ്ടും ചേർത്തു.... അവൾ ഞെട്ടികൊണ്ട് ഇച്ഛായന്റെ മുഖത്തേക്ക് നോക്കി...ഐഷുവിന്റെ ഹൃദയം ഇപ്പൊ നല്ല ഒരു ഹൈ വോൾട്ടിൽ തന്നെയാണ് മിടിക്കാൻ തുടങ്ങിയത്... "ഹ്ഹ്ഹ്... എന്റെ ആൻവി കൊച്ചേ നീ ഇത്രേ ഒള്ളു... അയ്യയ്യേ ഒരു പാറ്റ എന്ന് ഞാൻ കളിക്ക് പറഞ്ഞപ്പോൾ ഇത്രയ്ക്ക് കിടന്ന് തുള്ളിച്ചാടാൻ.... ഇച്ഛായൻ പറയുന്നത് കേട്ടതും അവളുടെ മുഖമാകെ ദേഷ്യത്താൽ ചുമന്നിരുന്നു... അവൾ ഇച്ചയന്റെ നെഞ്ചിൽ മുഷ്ട്ടി ചുരുട്ടി ഒന്ന്  ഇടിച്ചു.. അത് ഇത്തിരി ഇച്ഛായനിൽ വേദന തോന്നിയെങ്കിലും ഇച്ഛായൻ രണ്ട് കൈകൾ കൊണ്ടും അവളുടെ ഇടുപ്പിൽ പിടിമുറുക്കികൊണ്ട് ഇച്ഛായന്റെ ദേഹത്തേക്ക് അമർത്തി... "വിടെഡോ...😡 ഇച്ഛായന്റെ കയ്യിൽ കിടന്നവൾ കുതറിയെങ്കിലും... ഇച്ഛായൻ പിടിച്ച പിടിയാലെ അവളുടെ ചെവിയോരത്ത് മുഖം കൊണ്ടുപോയി...ചെവിയിൽ ഇച്ഛായന്റെ നിശ്വാസം തട്ടിയതും അവൾക്ക് ഇക്കിളി കൂട്ടി.. ഇച്ഛായനിൽ നിന്ന് വീണ്ടും മാറാൻ നോക്കിയെങ്കിലും പറ്റിയില്ലായില്ലായിരുന്നു... """I LOVE YOU ISHANVI CHANTHRASHEKHAR😘""" ഇച്ഛായൻ അവളുടെ ചെവിയിൽ പതിയെ മൊഴിഞ്ഞതും.. അവളുടെ കണ്ണുകൾ മിഴിഞ്ഞു... പെട്ടെന്നാണ് ഇച്ഛായന്റെ അധരങ്ങൾ അവളുടെ കവിളിൽ അമർന്നത്‌..പെട്ടെന്നായതുകൊണ്ട് അവൾ ഒന്ന് വിറച്ച് പോയി... ഇച്ഛായന്റെ കൈകൾ അവളുടെ ഇടുപ്പിൽ നിന്ന് അടർന്നതും...വേഗം തന്നെ ഇച്ഛായനെ അവളിൽ നിന്ന് തള്ളി മാറ്റി...അവൾ ഇച്ഛായനെ രൂക്ഷമായി നോക്കി...എന്തോ കൈ ചൂണ്ടി അവൾ പറയാൻ വന്നതും പെട്ടെന്നാണ് അവിടെ ഡോർ തുറന്ന് അകത്തേക്ക് അനാമിക വന്നത്.... ഇച്ഛായൻ കള്ള ചിരിയോടെ ഐഷുവിനെ നോക്കി സൈറ്റ് അടിച്ചോണ്ട് ഇച്ഛായന്റെ ക്യാബിനിലേക്ക് പോയി... ★★★★★★★★★★★★★ വൈകിട്ട് ബാൽകണിയിലെ സെറ്റിയിൽ ഇച്ഛായനെ പറ്റി ഓർക്കുവായിരുന്നു ഐഷു...ഓരോന്ന് ഓർത്ത് അവൾ സെറ്റിയിൽ ഇരിക്കുന്ന നേരമാണ് അവിടേക്ക് ഇഷ കയറി വന്നത്... ഇഷയെ ഐഷു കണ്ടെങ്കിലും അവൾ ഇഷയെ മൈൻഡ് ആക്കാൻ പോയില്ലായിരുന്നു... ഇഷ വന്ന് അവളുടെ അടുത്ത് ഇരുന്നതും.. ഐഷു അത് മൈന്റാക്കാതെ എണീറ്റു... "ഐഷു.. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്... ഇഷ പറയുന്നതുകേട്ട് ഐഷു സംശയത്തോടെ ഇഷയെ തിരിഞ്ഞ് നോക്കി... "എന്തോന്നാ നിനക്ക് എന്നോട് സംസാരിക്കാൻ ഉള്ളത്... "നീ ഇവിടെ ഇരിക്ക് എന്നിട്ട് പറയാം... ഐഷു ഒട്ടും താല്പര്യമില്ലാതെ അവളുടെ അടുത്തിരുന്നു... "ഹ്മ്മ്...ഇനി പറയ്..നിനക്ക് എന്താ പറയാൻ ഉള്ളത്... ഐഷു ഇഷക്ക് നേരെ തിരിഞ്ഞ് ചോദിച്ചു... "അതുപിന്നെ... ഐഷു നിനക്ക് ഇപ്പൊ 22 വയസ്സ് തുടങ്ങിയെ ഒള്ളു... അതുമല്ല നിന്റെ ഇരുപതാം വയസ്സ് തൊട്ട് നീ ബിസ്നെസ്സിൽ ഏർപ്പെട്ടു...അന്ന് തൊട്ട് ഞാൻ കാണുന്നതാണ് നിനക്ക് അച്ഛയോടുള്ള സമീപനം.. നീ അന്ന് മുതൽ അച്ഛനോട് ആവിശ്യം ഉള്ളതിനും ഇല്ലാത്തതിനും വഴക്കും ദേഷ്യവും കാട്ടും... പാവം അച്ചയ്ക്ക് അത് സഹിക്കാതെ വരുമ്പോളാണ് നിന്നോട് കിടന്ന് ചൂടാവുന്നത് എന്നിട്ട് നീയോ തിരിച്ച് മറുപടി കൊടുത്ത് തളർത്തും..ഇതിനുമാത്രം നിനക്ക് അച്ഛനോട് ഇത്ര ദേഷ്യം എന്തിനാ ഐഷു.. അതൊരു പവമല്ലേ... കുറെ നാളായി ഞാൻ കാണാൻ തുടങ്ങിയിട്ട്... നിനക്ക് ഒന്ന് അച്ഛനോട് നല്ലതുപോലെ സംസാരിച്ചൂടെ... "പറ്റില്ല.. ദേ നോക്ക് ഇഷ നിന്റെ ലൈഫിൽ എന്തേലും അഭിപ്രായം പറയാനോ സജസ്റ്റ് ചെയ്യാനോ ഞാൻ ഇടിച്ച് കയറി വന്നിട്ടുണ്ടോ..ഇല്ലല്ലോ...എന്നിട്ട് നീ എന്താ ഇങ്ങനെ എന്റെ ലൈഫിൽ കയറി ഇടപെടാൻ വരുന്നത്.. ശെരിയാ എനിക്കറിയാം നി എന്റെ ചേച്ചിയാണെന്ന്.. എന്നും പറഞ്ഞ് ഞാൻ അല്ലാതെ എന്റെ അച്ഛയോ നീയോ പോട്ടെ എന്റെ അച്ഛച്ഛനായാൽ പോലും എന്റെ ലൈഫിൽ കയറി ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല... അത്രേം പറഞ്ഞവൾ ഇഷ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവിടുന്ന് പോയിരുന്നു... തുടരും...🔥 🥴🥴🥴എന്താന്ന് അറിയില്ല ഇപ്പൊ സ്റ്റോറി എഴുതാൻ വല്ലാത്ത മടി 😬 അഭിപ്രായം തരാൻ മറക്കല്ലേ... ✍️മുകിൽ ♥️ #📙 നോവൽ
തീവണ്ടി💥 ഭാഗം_10 പച്ചയും മഞ്ഞയും ചേർന്ന ധാവണിയിൽ ഐഷുവിനെ കാണാൻ വല്ലാത്ത ഭംഗിയുള്ള പോലെ ഇച്ഛായന് തോന്നി...അപ്പോഴും ഇച്ഛായൻ ശ്രേദ്ധിച്ചത് ഇഷയോട് എന്തോ പറഞ്ഞ് ദേഷ്യത്തോടെ മുഖം ചുവപ്പിച്ച് നിക്കുന്ന ഐഷുവിനെയാണ്... ഇതിന് എപ്പോഴും കലിപ്പ് മാത്രേ ഉള്ളു.. പെട്ടെന്ന് എന്തോ ഇഷയോട് ഐഷു പറഞ്ഞ് തിരിഞ്ഞ് നേരെ നോക്കിയതും.. കണ്ടത് തന്നെ തന്ന കണ്ണിമ വിടാതെ നോക്കി നിക്കുന്ന ഇച്ഛായനെയാണ്... എന്തുകൊണ്ടോ അവളും പെട്ടെന്ന് ഇച്ഛായനെ ഒരു നിമിഷം നോക്കി നിന്നുപോയി..പിന്നെ എന്തോ ഓർത്തുകൊണ്ട് അവൾ മുഖം വെട്ടിച്ചു.... എങ്കെജ്‌മെന്റിന് വരാൻ താല്പര്യമില്ലാതെ ഇരുന്നതാണ് ഐഷു..പക്ഷെ അച്ഛച്ചൻ പറഞ്ഞതുകൊണ്ട് തന്നെ അവൾ വരാൻ തീരുമാനിച്ചത്...ഇഷയുടെയും ദേവകിയുടെയും തീരുമാന പ്രകാരമാണ് അവൾ ധാവണി ഉടുക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ട് കൂടെ ഉടുപ്പിച്ചത്... ഐഷുവാണേൽ ധാവണിയിൽ കംഫോർട്ട് അല്ലായിരുന്നു... ഉടുത്ത് ഷീല മില്ലാത്തൊണ്ട് തന്നെ...ധാവണിയുടെ ദുപ്പട്ട അവൾ എത്ര ഒതുകിയിട്ടും ശെരിയാവുന്നില്ലായിരുന്നു...എല്ലാം കൂടെ ദേഷ്യം വന്നിട്ടാണ് അവൾ ഇഷയോട് കിടന്ന് ചൂടാവുന്നത്.. അതും തിരിച്ച് തറവാട്ടിൽ പോകണമെന്ന്... പക്ഷെ ഇഷയും ദേവകിയും കൂടെ അവളോട് പറഞ്ഞത് എൻഗേജുമേന്റ് കഴിഞ്ഞ് പോയാമതി എന്നാണ്...എന്തായാലും മോതിരം ഇടൽ കഴിഞ്ഞാൽ അപ്പൊ ഇവിടുന്ന് പോവും എന്ന് ഉറപ്പിച്ചവൾ നേരെ നോക്കിയത് ഇച്ഛായന്റെ മുഖത്തേക്ക് ആയിരുന്നു... മീനുവും അഭിയും ഓരോന്ന് പറഞ്ഞ് അവിടെ സ്റ്റേജിലെ സെറ്റിയിൽ ഇരിക്കുന്നുണ്ട്...ഇച്ഛായനും ഫ്രണ്ട്സും ഒരിടത്ത് ഇരുന്ന് വായിനോക്കലും പിന്നെ ഫുഡ് അടിയും ഫോട്ടോ എടുപ്പലുമാണ്.. ഇച്ഛായന്റെ കണ്ണുകൾ ഐഷുവിൽ തന്നെയായിരുന്നു.. അപ്പഴപ്പഴാ ഐഷുവിന്റെ കണ്ണുകളും ഇച്ഛായനെ തേടി ഇച്ഛായന്റെ അടുത്ത് എത്തും.. അപ്പോൾ ഇച്ഛായൻ ഐഷുവിനെ നോക്കുന്നതുകണ്ട് ഐഷു ഇച്ഛായനെ കണ്ണ് കൂർപ്പിച്ച് നോക്കും... അതിന് ഇച്ഛായൻ നൈസ് ആയിട്ട് ഒരു ചിരിയും കണ്ണിറിക്കിയും കാണിക്കുമ്പോൾ.. ഐഷു ഇച്ഛായനെ ദേഷ്യത്തോടെ നോക്കി മുഖം തിരിക്കും.. പക്ഷെ അപ്പോഴും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയും അതോടൊപ്പം ഇച്ഛായന്റെ നുണക്കുഴി മനസ്സിൽ വരും... ഏകദേശം എൻഗേജുമേന്റ് ഒക്കെ തകൃതിയായി നടന്നു....കല്യാണം ഈ മാസം അവസാനത്തെ തിങ്കൾ നടത്താൻ തീരുമാനിച്ചു...ഇച്ഛായനും ഫ്രണ്ട്സും സ്റ്റേജിന്റെ അടുത്ത് നിക്കുമ്പോളാണ് അഭി പെട്ടെന്ന് ഇച്ഛായന്റെ അടുത്തേക്ക് വന്നത്... "എടാ ഡേവി... വെപ്രാളത്തോടെ അഭി വിളിക്കുന്നതുകേട്ട് ഇച്ഛായൻ നെറ്റി ചുളിച്ചു... "എന്തടാ അഭി നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ.. "അത് വേറെ ഒന്നുമില്ലെടാ.. ഞാൻ മീനുവിന് ഒരു ഫോൺ മേടിച്ചായിരുന്നു.. വരാൻ നേരം അത് എടുക്കാനും മറന്ന് പോയി..ദേ ഇപ്പൊ എനിക്ക് അവൾക്ക് അത് കൊടുക്കണം...നീ ഒന്ന് പോയി എടുത്തിട്ട് വരോ അളിയാ.... "ശെടാ ഇപ്പോഴോ.. നിനക്ക് അത് വല്ലതും നാളെ കൊടുത്താൽ പോരെ... "പറ്റില്ലെടാ... നീ ഒന്ന് പോയി തറവാട്ടിൽ ചെന്ന് എടുത്തിട്ട് വാ അവിടെ എന്തായാലും ആയമ്മ ഉണ്ടാകും.... "ഹ്മ്മ് ശെരി ഞാൻ പോയി എടുത്തിട്ട് വരാം.. അഭി വന്ന് പറയുന്നതുകേട്ട് ഇച്ഛായൻ പിന്നെ എതിർക്കാൻ നിന്നില്ല.. പോവാൻ വേണ്ടി സ്റ്റേജിൽ നിന്ന് താഴെ പാർക്കിങ്ങിൽ പോയി... ________________________ "ഇഷാ ഞാൻ പോവുവാണ്.... "എവിടേക്ക്... "തറവാട്ടിൽ എനിക്കിനി ഇവിടെ നിക്കാൻ വയ്യ മടുത്തു... ദേ ഈ ധാവണി ചുറ്റിയിട്ട് ഇരിക്കുന്നൊന്നുമില്ല😡😡നീ ഒന്ന് വിട്ടെ ഞാൻ പോവാ... മോതിരമിടൽ ഒക്കെ കഴിഞ്ഞ് ഐഷു തറവാട്ടിൽ പോകാൻ വേണ്ടി ഇഷയോട് കിടന്ന് വഴക്ക് ഉണ്ടാക്കിയിട്ടും അവൾ വിടുന്നില്ലായിരുന്നു.. ഫുഡ് കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞ് ഐഷുവിനെയും ദേവകിയെയും കൂട്ടി ഫുഡ് കോണറിൽ പോയി...ബോഫേ ആയിരുന്നു... ഐഷുവിന് തീരെ ഇഷ്ടമില്ലാഞ്ഞിട്ടും അച്ഛച്ചൻ വല്ലതും പറയോ എന്ന് പേടിച്ചിട്ടായിരുന്നു ഇഷയുടെ കൂടെ ഫുഡ് കഴിക്കാൻ ചെന്നത്... ഫുഡും എടുത്തോണ്ട് ടേബിളിൽ വന്നിരുന്നു...അവൾക്കാണേൽ ധാവണിയുടെ ദുപ്പട്ട നേരെയാക്കാനെ സമയമുള്ളു...അവൾ ദേഷ്യത്തോടെ കയ്യിലിരുന്ന ഫോർക്ക് പ്ലേറ്റിൽ ഇട്ട്...കൈ മാറിൽ കെട്ടി ചെയറിൽ ചാരി ഇരുന്നു... "ആഹ് .... പെട്ടെന്ന് പുറകിൽ നിന്നാരോ അവളുടെ ദുപ്പട്ടയിൽ കയറി വലിച്ചതും... തോൾ ഭാഗത്തെ പിന്ന് പൊട്ടി കുത്തി കയറി വേദനിച്ചോണ്ട് അവളുടെ വായിൽ നിന്ന് ശബ്‌ദം വീണത്... വേഗം തന്നെ തോളിൽ കൈപിടിച്ച് അവൾ ദേഷ്യത്തോടെ കസേരയിൽ നിന്ന് ചാടി എണീറ്റ് തിരിഞ്ഞ് നോക്കി... ഒരു കാറ്ററിംഗ് ബോയ് ആയിരുന്നു.... "യൂ...താൻ എന്റെ ദുപ്പട്ടയിൽ പിടിച്ച് വലിച്ചത് എന്നാത്തിനാടോ...😡😡😡 ആ ചെക്കനെ കണ്ടതും ദേഷ്യത്തോടെ വിറച്ചോണ്ട് അവൾ അത്രേം ഒച്ചയെടുത്ത് പറഞ്ഞ്... ടേബിളിൽ ബൗളിൽ ഇരിക്കുന്ന കറി എടുത്ത് അവന്റെ മുഖത്തേക്ക് ഒഴിച്ച് കൊടുത്തു... "അത്.. മേടം സോ സോറി... "നിർത്തെഡോ... തന്റെ സോറി.. പെണ്പിള്ളേരുടെ ഡ്രെസ്സിൽ കയറി പിടിച്ചിട്ട് തന്റെ ഒരു കൊറി... """ ഐഷു...!!! """ പെട്ടെന്ന് അവളുടെ പുറകെ നിന്ന് ചന്ദ്രൻ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്ന് വിളിച്ചു... "എന്തെടി നീ കിടന്ന് വഴക്ക് ഉണ്ടാക്കുന്നെ നിനക്ക് തീരെ ബോധമില്ലേ.. ഇതൊരു പാർട്ടി നടക്കുന്ന ഇടത്ത് വന്ന് വഴക്കുണ്ടാക്കാൻ..😠 ചന്ദ്രൻ അവൾക്ക് നേരെ ഗൗരവത്തോടെ പതിയെ അവൾ കേൾക്കാൻ തക്കം ചോദിച്ചതും.. അവളുടെ മുഖമാകെ ദേഷ്യത്താൽ വലിഞ്ഞ് മുറുകിയിരുന്നു.... "പാർട്ടി നടക്കുന്ന ഇടം പോലും.. എന്നിട്ടാണോ ഇതേപോലുളള ഇനങ്ങളെ ഇവിടെ ജോലിക്ക് നിർത്താൻ തീരെ ബോധമില്ലാത്തോർ ആണോ.. 😡😡😡 "ഐഷു... നിർത്തേടി മതി കുറെ നേരായല്ലോ നീ കിടന്ന് ദേഷ്യത്തോടെ സംസാരിക്കാൻ തുടങ്ങിയിട്ട്... ചന്ദ്രൻ അവളുടെ കയ്യിൽ കയറി പിടിച്ചോണ്ട് ചൂടായി ചോദിച്ചു.. "കാര്യം ഉണ്ടായിട്ട് തന്നെയാണ് ഈ ഐഷു കിടന്ന് ചൂടാവുന്നത്.. അത് നിങ്ങൾക്ക് അറിയാഞ്ഞിട്ട് എന്നോട് വന്നല്ലാ ചൂടാവേണ്ടത്...😡😡😡😬😬😡 അയാളെ നോക്കി പല്ല് കടിച്ച് പിടിച്ച് ദേഷ്യത്തോടെ അവൾ അത്രെയും പറഞ്ഞ് ടേബിളിൽ ഇരിക്കുന്ന ഫോണും പൗച്ചും എടുത്തോണ്ട്.. ചന്ദ്രനെ ദേഷ്യത്തോടെ നോക്കിയിട്ട്...ഇഷ അവളോട് എന്തോ പറയാൻ വന്നതും അവൾ അത് മൈൻഡ് ആക്കാതെ...ആരെയും അവൾ ശ്രദ്ധിക്കാതെ നേരെ ഓഡിറ്റോറിയത്തിൽ നിന്നിറങ്ങാൻ നേരം അച്ഛച്ചനെ മൈൻഡ് പോലും ചെയ്യാതെ അവൾ പാർക്കിങ്ങിൽ പോയി... ഇച്ഛായൻ പാർക്കിങ്ങിൽ വന്നപ്പോൾ ബൈക്കിന്റെ കീ എടുക്കാൻ മറന്നിരുന്നു...അത് അലന്റെ കയ്യിൽ ഇരിക്കുന്നൊണ്ട് ഇച്ഛായൻ അത് വാങ്ങാൻ മുകളിൽ സ്റ്റേജിൽ വന്നപ്പോളായിരുന്നു... ഐഷുവിന്റെ ദേഷ്യത്തോടെയുള്ള സംസാരവും ബഹളവും ഒക്കെ കേട്ടത്.. അവന്മാരോട് ഇച്ഛായൻ ചോദിച്ചെങ്കിലും അവന്മാർക്ക് ഒന്നും അറിയില്ലായിരുന്നു.. ഇച്ഛായൻ കീയും വാങ്ങിച്ചോണ്ട് ഐഷുവിന്റെ പുറകെ നേരെ പാർക്കിങ്ങിൽ ചെന്ന് ബൈക്കും എടുത്ത് അവളുടെ കാറിന്റെ പുറകെ പോയി... തോളിൽ കുത്തി കേറിയ പിന്ന് ചെറുതായി രക്തം പുറത്ത് വരുന്നുണ്ടായിരുന്നു..അതോടൊപ്പം ചെറുതായി വേദനയും... പക്ഷെ അവൾ അത് മൈൻഡ് പോലും ചെയ്യതെ വണ്ടി ഓടിച്ച് നേരെ കൊണ്ട് പോയത് ബീച്ചിലേക്ക് ആയിരുന്നു... രാത്രി ആയിരുന്നു... ആൾക്കാർ കുറെ ഉണ്ടെങ്കിലും അവൾ ആളുകൾ കുറഞ്ഞ ഇടത്ത് വണ്ടി പാർക്ക് ചെയ്ത്.. അവിടെ അടുത്തായി കടലിന് അഭിമുഖമായി കിടക്കുന്ന ബെഞ്ചിലേക്ക് ചെന്നിരുന്നു...കൈകൾ മുഖത്ത് പൊത്തി അവൾ പൊട്ടി കരയാൻ തുടങ്ങിയിരുന്നു... പുറകെ വണ്ടി ഒതുക്കിയിട്ട് അവളുടെ നേരെ വന്ന ഇച്ഛായൻ പകച്ച് പോയി...എല്ലാരോടും ദേഷ്യത്തോടെ അല്ലാതെ സംസാരിക്കാത്ത തന്റേടി ഇന്ന് ആദ്യമായി തന്റെ മുന്നിൽ വെച്ച് കരയുന്നത് ഇച്ഛായൻ പകപ്പോടെ നോക്കി... എന്തുകൊണ്ടോ അവളുടെ എങ്ങലടിയോടെയുള്ള കരച്ചിലിന്റെ എക്കം അവന്റെ കാതിലേക്ക് തുളച്ച് കയറി.. അവന്റെ നെഞ്ച് കാരണം അറിയതെ പിടയ്ക്കുന്നുണ്ടായിരുന്നു... ഇച്ഛായൻ വേഗം ബെഞ്ചിൽ അവൾ ഇരിക്കുന്ന അടുത്ത് ചെന്നിരുന്നു... അപ്പോഴും അവൾ ഒന്നും അറിയാതെ കൈകൾ മുഖത്ത് പൊത്തി കരച്ചിൽ അടക്കുവായിരുന്നു... എന്തുകൊണ്ടോ ഇച്ഛായന്റെ നെഞ്ചിൽ ഒരു മുള്ള് പോലെ അത് തറച്ചതുകൊണ്ട് തന്നെ ഇച്ഛായൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി... "ഐഷു.... പെട്ടെന്ന് ഇച്ഛായൻ അവളെ വിളിച്ചതും അവൾ മുഖത്ത് നിന്ന് കയ്യെടുത്ത് ഞെട്ടികൊണ്ട് തിരിഞ്ഞ് ഇച്ഛായനെ നോക്കി...തന്നെ തന്ന നോക്കി ഇരിക്കുന്ന ഇച്ഛായനെ കണ്ടതും...വേഗം തന്നെ അവൾ.. ഇച്ഛായൻ ഒട്ടും പ്രീതിക്ഷിക്കാതെ അവൾ ഇച്ഛായനെ മുറുകെ പുണർന്നു... അവളുടെ കണ്ണുനീർ ഇച്ഛായന്റെ നെഞ്ചിൽ പേഴ്ത്തിറങ്ങി... അവളുടെ കണ്ണുനീരിൽ ഇച്ഛായന്റെ നെഞ്ചിന്റെ ഭാഗത്തെ ഷർട്ട് നനഞ്ഞിരുന്നു...ഐഷു പെട്ടെന്ന് ഇച്ഛായനെ പുണർന്നൊണ്ട് തന്നെ ഒന്ന് ഞെട്ടിയ ഇച്ഛായൻ... പിന്നെ അവളെ തിരിച്ചും ഇച്ഛായന്റെ കൈകൾ പൊതിഞ്ഞിരുന്നു... ഇച്ഛായനെ മുറുകെ പിടിച്ചവൾ അവളുടെ മുഖം ഇച്ഛായന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു... പെട്ടെന്ന് ബോധം വന്ന ഐഷു അവനിൽ നിന്ന് പിടിവിട്ട് അവന്റെ കയ്യിൽ നിന്ന് ഊർന്നിറങ്ങി..വേഗം തന്നെയവൾ കണ്ണുകൾ കൈകൾകൊണ്ട് അമർത്തി തുടച്ചു..ഇച്ഛായൻ പെട്ടെന്ന് ഐഷുവിന്റെ മാറ്റം കണ്ട് ഒന്ന് പേടിച്ചു... "എന്താ ഐഷു നിനക്ക് പറ്റിയെ.... അത് പറഞ്ഞവൻ അവളുടെ തോളിൽ കൈ വെച്ചു... "ആഹ്... പെട്ടെന്ന് ഇച്ഛായൻ പിടിച്ചോണ്ട് തന്നെ അവളുടെ തോളിന്റെ ഭാഗത്ത് കൊണ്ട പിന്ന് ഒന്നും കൂടെ അവിടെ നീറ്റൽ സംഭവിച്ചതും അവളിൽ നിന്ന് ശബ്‌ദം ഉയർന്നതും ഇച്ഛായൻ ഒന്ന് കണ്ണും മിഴിച്ച് നോക്കിയിട്ട് വേഗം തന്നെ അവളെ ഇച്ഛായന്റെ നേർക്ക് തിരിച്ചു... എന്നിട്ട് തോളിന്റെ ഭാഗത്ത്‌കൊണ്ട പിന്ന് പതിയെ ഇച്ഛായൻ തന്നെ കൈകൊണ്ട് മാറ്റികൊടുത്തു... എതിർക്കാൻ എന്തോ ഐഷുവിന് സാധിച്ചില്ല... കാരണം ഇച്ഛായൻ അവളുടെ അടുത്ത് ഉള്ളപ്പോൾ അവൾ തന്നെ മരവിച്ച അവസ്ഥയിൽ ആണ്.. ഇച്ഛായനെ ഒന്നിന്റെ പേരിലും അവൾക്ക് എതിർക്കാൻ കഴിയുന്നില്ലായിരുന്നു... വളരെ സൂക്ഷിച്ച് തന്നിൽ മാക്സിമം വേദന കൊള്ളിക്കാതെ ഇച്ഛായൻ അവളിൽ നിന്ന് ആ പിന്ന് മാറ്റുന്നതൊക്കെ അവൾ ഇച്ഛായനെ കണ്ണിമ വിടാതെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു... "ഐഷു നിന്റെൽ ഒരു പിന്നുണ്ടേൽ എടുത്തെ... പെട്ടെന്ന് ഇച്ഛായൻ അവളുടെ ദുപ്പട്ട ശേരിയാക്കി നേരെ വെച്ച് ചോദിച്ചതും.. യാന്ത്രികമായി അവൾ തന്നെ ദുപ്പട്ടയുടെ അറ്റത്ത് കിടന്ന ഒരു പിന്നെടുത്ത് ഇച്ഛായന്റെ നേർക്ക് നീട്ടി... ഇച്ഛായൻ അത് വാങ്ങി പതിയെ തോളിൽ ദുപ്പട്ട ശേരിയാക്കി പിൻ ചെയ്ത് കൊടുത്തു... "ഐഷു എങ്ങനെയാ നിന്റെ തോളിൽ പിന്ന് കുത്തി കേറിയത് അതിനവൾ ഇച്ഛായനെ തന്നെ കണ്ണിമ വിടാതെ നോക്കികൊണ്ട് അവിടെ നടന്ന ഓരോന്നും പറഞ്ഞു... "അയ്യേ.. അവിടെവെച്ച് കലിപ്പിലും എന്റെ മുന്നിലും എപ്പോഴും കലിപ്പായി നടക്കുന്ന നീയാണോ ദേ ഞാൻ ഇപ്പൊ ഇവിടെ വെച്ച് നേരെത്തെ നടന്ന സില്ലി കാര്യത്തിന് വേണ്ടി എന്നെ കെട്ടിപിടിച്ച് കരഞ്ഞത്... """എല്ലാരെ പോലെയും ഞാനും മനുഷ്യനാണ് ഡേവിഡ്...എനിക്കും എല്ലാരേയും പോലെ വികാരങ്ങൾ ഉണ്ട്...എപ്പോഴും കലിപ്പായി നടക്കുന്ന ഈ ഐഷുവിന്റെ മനസ്സിൽ കലിപ്പ് മാത്രമല്ല കുന്നോളം സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ട് അതൊന്നും ആർക്കും പെട്ടെന്ന് മനസിലാക്കാൻ പറ്റില്ല... കാരണം ഐഷു ഇങ്ങനെയാ "തന്റേടി അഹങ്കാരി ദേഷ്യക്കാരി"...എന്റെ സങ്കടങ്ങൾ ഞാൻ മറക്കുന്നത് ഈ പറയുന്ന ഓരോ വാക്കുകളിൽ നിന്ന് തന്നെയാണ്...ഒരുപക്ഷേ എന്റെ മനസ്സിൽ ഉള്ള വികാരങ്ങളിൽ  നിന്നുള്ള ഒളിച്ചോട്ടം തന്നെയാണ് എന്റെ ഈ  കലിപ്പ്...""" ഇച്ഛായൻ നേരെത്തെ കളിയായിട്ട് ചോദിച്ചതിന്... അവൾ ഗൗരവത്തോടെ എന്തൊക്കെയോ അർത്ഥങ്ങൾ വെച്ച് പറയുന്നതൊക്കെ ഇച്ഛായന് ഏറെക്കുറെ തിരിയുന്നുണ്ടെങ്കിലും വേറെ ഒന്നും മനസിലാകുന്നില്ലായിരുന്നു... പെട്ടെന്ന് ഐഷു ബെഞ്ചിൽ നിന്ന് എഴുനേറ്റ് പതിയെ മുന്നോട്ട് നടക്കാൻ തുടങ്ങിയിരുന്നു... ഇച്ഛായനും വേഗം തന്നെ അവളുടെ പുറകെ നടന്നിരുന്നു... "ഐഷു.. തനിക്ക് തന്റെ വിഷമങ്ങൾ എന്നോട് പങ്ക് വെച്ചൂടെ... അവളുടെ കൂടെ നടന്ന് ഇച്ഛായൻ ചോദിച്ചതും അവൾ ഇച്ഛായന് നേരെ തിരിഞ്ഞു... "എന്റെ സങ്കടങ്ങൾ ഇന്നേവരെ എന്നെ അടുത്തറിയുന്നവർ ചോദിച്ച് മനസ്സിലാക്കിയിട്ടില്ല എന്നിട്ടല്ലേ... എന്നെ കുറിച്ച് നല്ലോണം അറിയാത്ത താൻ..." അവൾ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞ് മുന്നോട്ട് നടന്നു... "ശെടാ...അത് പറഞ്ഞാൽ എങ്ങനാ അത്യാവശ്യം നിന്നെ പറ്റിയുള്ളത് എല്ലാം എനിക്കറിയാം... ബാക്കി നീ കൂടെ പറഞ്ഞ് താ നിന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ... "അല്ല ഡേവിഡ് ഞാൻ എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ നിന്നോട് പങ്കുവെക്കണമെങ്കിൽ താൻ എന്റെ ആരും അല്ലല്ലോ... "ഏയ് എന്റെ എംഡി അല്ലെ ഐഷു നീ... "അതൊക്കെ ഓഫീസിൽ അല്ലാതെ പേഴ്‌സണൽ ആയി താൻ എന്റെ ആരും അല്ലല്ലോ... ഇച്ഛായനെ നോക്കി അത്രേം പറഞ്ഞവൾ വീണ്ടും മുന്നോട്ട് നടന്നു... പെട്ടെന്ന് ഇച്ഛായൻ അവൾ ചോദിച്ചതുകേട്ട് ഒന്ന് ആലോചിച്ചു... പിന്നെ അവിടെ നിന്ന് അവളെ നോക്കി.. അവൾ കുറച്ച് മുന്നേ എത്തിയിരുന്നു... "ടി ഐഷു... ഇച്ഛായൻ വിളിക്കുന്നതുകേട്ട് അവൾ തിരിഞ്ഞ് ഇച്ഛായനെ സംശയത്തിൽ നോക്കി... "നിനക്ക് ഏത് ഫ്ലേവർ ഐസ് ക്രീം ആടി ഇഷ്ട്ടം... "അതെന്തിനാ നീ അറിയുന്നെ.... "പറയെടി... ഞാൻ വാങ്ങാൻ പോകുവാണ്... "എനിക്കൊന്നും വേണ്ടാ... അവന്റെ മുഖത്തേക്ക് നോക്കിയവൾ പറഞ്ഞു... "അങ്ങനെ പറയല്ലേ ഐഷു.. പ്ലീസ് നിന്റെ ഫേവറേറ്റ് ഫ്ലേവർ ഐസ് ക്രീം ഏതാ... "ഹ്മ്മ്...ചോക്ലേറ്റ് മതി... അവനെ നോക്കി മെല്ലെ ചിരിച്ചോണ്ട് അവൾ പറഞ്ഞു... "ഒരു മിനിറ്റ്... ഞാൻ ഇപ്പോൾ വരാം നീ ഇവിടെ നിന്നോ... അത് പറഞ്ഞ് ഇച്ഛായൻ നേരെ അപ്പുറത്ത് ഒരു ഐസ് ക്രീം വിറ്റുകൊണ്ട് നിക്കുന്ന വണ്ടിയുടെ അടുത്തേക്ക് പോയി ഒരു വാനിലാ ഫ്ലാവർ ഐസ് ക്രീമും ചോക്ലേറ്റ് ഫ്ലാവർ ഐസ് ക്രീമും വാങ്ങി... എന്നിട്ട് അവളുടെ അടുത്തേക്ക് നീങ്ങി... കുറച്ച് പിന്നെയായി നിന്നു... കടലിൽ നിന്ന് അടിക്കുന്ന തിരമാലകൾക്കൊപ്പം അവളുടെ മുടിഴികൾ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു... ചുണ്ടിൽ ഇളം പുഞ്ചിരി.. പിടയ്ക്കുന്ന കടും കാപ്പി മിഴികൾ ഇച്ഛായനെ തന്നെ നോക്കി നിൽക്കുന്നു... ഇച്ഛായൻ പതിയെ അവൾക്ക് അഭിമുഖമായി തറയിൽ മുട്ടൂന്നി ഇരുന്നു... എന്നിട്ട് കയ്യിൽ ഇരിക്കുന്ന ചോക്ലേറ്റ് ഐസ് ക്രീം അവൾക്ക് നേരെ നീട്ടി... ഐഷു ആണേൽ നെറ്റി ചുളിച്ച് ഇച്ഛായനെ നോക്കി... """ഐഷു...നീ ചോദിച്ചില്ലെ നിന്റെ സങ്കടങ്ങളും സന്തോഷങ്ങളും എന്നോട് പറയാൻ ഞാൻ ആരാണെന്ന്...അതിനൊരു ഉത്തരം മാത്രം നീ എന്നെ ജീവിത പങ്കാളി ആയി സ്വീകരിക്കുമോ...??സ്വീകരിച്ചാൽ നിന്റെ ദുഃഖങ്ങൾ എന്റേതും നിന്റെ സന്തോഷങ്ങൾ എന്നിലും.. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും നിന്നിലും ഒതുങ്ങാൻ... പരസ്പരം ഏത് പ്രതിസന്ധിയും കൈകോർത്ത് നേരിടാൻ... നിന്റെ നല്ലൊരു ജീവിത പങ്കാളിയായി നീ സ്വീകരിക്കോ പെണ്ണേ നിന്റെ ഈ ഇച്ഛായനെ... i love Uh aishu..😘""" തുടരും..🔥 നശിപ്പിച്ച്🙆ഞാൻ പറഞ്ഞത് അങ്ങേരോട് ഇപ്പൊ പ്രൊപോസിങ് വേണ്ടാന്നാ...😦😦ഈ ഇച്ഛായനെ ഇന്ന് ഞാൻ🙄 അഭിപ്രായങ്ങൾ തരാൻ മറക്കല്ലേ...😙😙 ✍️മുകിൽ #📙 നോവൽ
Mehrin
#🤝 സുഹൃദ്ബന്ധം Pyar Dhosthi he 🌹💘🌹💘🌹💘🌹💘 (A Triangle love story) (16) ✒minnus ''നീയെന്തിനാ റിയാ എന്നെക്കണ്ടിട്ട് മുഖം വീർപ്പിച്ചു നടക്കുന്നേ...? ഞാൻ നിന്നെ എന്ത് ചെയ്തു..? വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു... " ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളമെടുക്കാൻ വന്ന റിയ അവിടെ റൂബി നിക്കുന്നത് കണ്ടതും തിരിഞ്ഞ് നടന്നു.. റൂബി ചെന്ന് അവളെ തടഞ്ഞു.. റിയ: എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇപ്പോ എന്തു ചെയ്തെന്നോ...? റിയ ദേഷ്യപ്പെട്ടതും റൂബി ഒന്നും മനസ്സിലാവാതെ അവൾടെ മുഖത്തേക്ക് നോക്കി.. ''എനിക്കറിയാം.. റെനുവിനെ നിനക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി നീയാ ഇതെല്ലാം ചെയ്തു വെച്ചേ...? നിന്റെ ഇക്കയെ നീ മനപ്പൂർവ്വം അവളുടെ അടുത്തേക്ക് വിട്ടു.. ആ റൂം പുറത്ത് നിന്ന് പൂട്ടാനും ആ ന്യൂസ് ലീക്കാക്കാനും നീ ആളെ ഏർപ്പാട് ചെയ്തു.. എന്നിട്ട് അവളെ ഹാദിയുടെ തലയിൽ കെട്ടി വെച്ചു.. " റൂബി: എന്ത് Nonടense ആണ് റിയാ നീ പറയുന്നേ...? റെനുവിന്റെ life ൽ നിന്നും ഒഴിഞ്ഞു പോവാൻ വേണ്ടി അവളെ ഹാദിക്കയുടെ തലയിൽ കെട്ടി വെക്കാൻ എനിക്കെന്താ ഭ്രാന്തുണ്ടോ...? റിയ: ആ ചിലപ്പോ എനിക്ക് തോന്നാറുണ്ട്.. റെനുവിന്റെ കാര്യത്തിൽ നിനക്ക് ഭ്രാന്താണെന്ന്... അവന്റെ കാര്യത്തിൽ എന്തൊക്കെ ഭ്രാന്ത് നീ കാണിച്ചു കൂട്ടി.. പിന്നെ ഇത് ചെയ്യാനാണോ നിനക്ക് പ്രയാസം...? '' റിയാ.....!!! " റൂബിയുടെ ശബ്ദം ഉയർന്നു... റിയ: ഒച്ചയെടുക്കണ്ട... ഒച്ചയെടുത്താൽ എല്ലാം നിന്റെ ഹാദിക്ക അറിയും... Election നു കളിച്ച നാടകം ഉൾപ്പെടെ... cheating ഇഷ്ടമില്ലാത്ത നിന്റെ ഹാദിക്ക ഈ ചതി ക്ഷമിക്കുമോ നിന്നോട്..? റൂബി: നീയെന്താ എന്നെ black mail ചെയ്യുവാണോ...? ആ കാര്യത്തിൽ ഞാൻ ഒറ്റക്കല്ല.. നീയും ഉണ്ട്... അത് ഹാദിക്ക അറിഞ്ഞാലോ...? പിന്നെ നീ ഹാദിക്കയുടെ മനസ്സിൽ നിന്നും out ആണ്... അതും കൂടി ഓർത്തോ നീ... റിയ ഉമിനീരിറക്കി... റൂബി: എന്താടീ നിന്റെ പ്രശ്നം? നീ ആദ്യം എന്നെ ഒന്ന് വിശ്വസിക്ക്... അതു ഞാനല്ല... അവളെ കാണുന്നത് പോലും ഇഷ്ടമില്ലാത്ത ഞാൻ അവളെ എന്റെ വീട്ടിൽ കയറ്റി വാഴിക്കാനുള്ള അവസരം ഉണ്ടാക്കുമോ? അത്രയെങ്കിലും ചിന്തിക്ക് നീ... റിയ നെറ്റി ചുളിച്ച് കൊണ്ട് തല ചെരിച്ച് റൂബിയെ നോക്കി... സത്യമാണോ എന്ന അർത്ഥത്തിൽ... റൂബി: Trust me... ഇപ്പോ നമ്മൾ അടിച്ചു പിരിയുകയല്ല വേണ്ടത്.. ഒറ്റക്കെട്ടായി അവളെ ഇവിടുന്ന് ഓടിക്കുകയാ വേണ്ടത്.. റിയാ: പക്ഷേ എങ്ങനെ??' അവൾ ഉഗ്രശപഥം ചെയ്തിരിക്കുവല്ലോ ഇറങ്ങിപ്പോവില്ലെന്ന്? Support നു നിന്റെ ഉപ്പയും.. റൂബി: ഉപ്പയല്ലേ Support ഉള്ളൂ... ഉമ്മ ഇല്ലല്ലോ.. റിയ: മനസ്സിലായില്ല.... റൂബി: മനസ്സിലാക്കിത്തരാം.... * * * * * * * * * രാത്രി 8 മണി... അടുക്കളയിൽ നിന്ന് പാത്രങ്ങൾ വീഴുന്ന ശബ്ദവും ഉമ്മയുടെ നിലവിളിയും കേട്ടാണ് ഹാദി താഴേക്കിറങ്ങി ഓടിയത്... ശബ്ദം കേട്ട നൂറ യും താഴേക്ക് ചെന്നു... അടുക്കളയിലെത്തിയപ്പോൾ ഹാദിയും റൂബിയും റിയയും കൂടി റംല യെ തറയിൽ നിന്ന് താങ്ങി എണീപ്പിക്കുന്നതാണ് കണ്ടത്.. എന്ത് പറ്റി എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷേ നൂറ മിണ്ടാതിരുന്നു... ഒരു ബക്കറ്റും തറയിൽ കുറച്ചു വെള്ളവും കിടക്കുന്നത് കണ്ടപ്പോ നൂറക്ക് കാര്യം പിടി കിട്ടി.. ഹാദി : എന്റെ ഉമ്മാ ... ഉമ്മാക്കിതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ...? ഈ നിലം തുടക്കേണ്ട ആവശ്യം.. ഇതൊക്കെ ചെയ്യാനല്ലേ ഇവിടം പുറം പണിക്ക് ആളെ വെച്ചിരിക്കുന്നേ....? ഉമ്മാ: അവരുടെ മോൾക്ക് പ്രസവം അടുത്തിരിക്കുവാ... അവർ ഇനി കുറച്ച് നാൾ വരില്ല എന്നാ രാവിലെ വന്ന് പറഞ്ഞേ.. രാത്രി ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞ് അടുക്കള വൃത്തികേടായപ്പോ ഒന്ന് തുടക്കാമെന്ന് കരുതിയതാ... തറയിൽ വെള്ളം കിടക്കുന്നത് കണ്ടില്ല... റൂബി: എന്നാ ആ വിവരം ഉമ്മ ഒന്ന് പറയണ്ടേ... ഉമ്മക്കീ ജോലിയൊന്നും ശീലമില്ലാത്തതല്ലേ...? റംല: പിന്നെന്ത് ചെയ്യാനാ... വീട് വൃത്തികേടായിരിക്കുന്നത് കണ്ട് നിക്കണോ...? റിയ: എന്റെ ആന്റീ, ആൻറി എന്തിനാ ഇതൊക്കെ ചെയ്യാൻ പോയേ...? വല്ലയിടത്തും നിന്നും വലിഞ്ഞു കേറി വന്ന ഒരു കെട്ടിലമ്മ ഉണ്ടല്ലോ ഇവിടെ... വാതിൽ ചാരി നിന്ന നൂറ തല ഉയർത്തി.. റിയയുടെ കണ്ണുകൾ തന്റെ നേർക്കാണെന്ന് മനസ്സിലായി... റൂബി: AC യിട്ട് മുറിയിൽ സുഖിച്ചിരുന്ന് സമയാ സമയത്ത് ഭക്ഷണം കഴിക്കാമെന്നാ ചിലരുടെ വിചാരം... നമ്മുടെ അടുക്കളക്കാരി ആകാനുള്ള യോഗ്യത പോലും ഇല്ല എന്ന് തിരിച്ചറിയാനുള്ള വിവേകം വേണ്ടേ ... നൂറ മുഖം കുനിച്ച് നിന്നു.. ഹാദി ഇവരുടെയൊക്കെ സംസാരം കേട്ട് എല്ലാവരേയും സംശയ ദൃഷ്ടി യോടെ നോക്കി... റിയയും റൂബിയും റംലയും തങ്ങളുടെ ചുണ്ടിൽ കടിച്ചു പിടിച്ചിരുന്ന കള്ളച്ചിരി മായ്ച്ചു കളഞ്ഞു... എല്ലാവരും കൂടി റംലയെ താങ്ങി റൂമിലേക്ക് കൊണ്ടു പോയി കിടത്തി... ഹാദി ഉമ്മക്ക് തലയിണ റെഡിയാക്കി തല ശെരിയാക്കി കിടത്തിക്കൊടുത്തു.. ഹാദി : ഞാൻ പോയി ഡോക്ടറെ വിളിച്ചു കൊണ്ടു വരാം.. റംല: അതൊന്നും വേണ്ട ഹാദീ... 2 ദിവസം rest എടുത്താ മാറും... ഹാദി : അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഉമ്മാ...? വല്ല ഉളുക്കോ ചതവോ ഉണ്ടെങ്കിലോ...? റംല: നോക്കട്ടെ... വേദന കുറവില്ലെങ്കിൽ നോക്കാം... 2 ദിവസം കഴിയട്ടെ ,... '' ഉം, ശെരി... " ഹാദി വല്ലാത്ത മട്ടിൽ ഒന്നു മൂളിക്കൊടുത്തു... തിരിഞ്ഞ് നടക്കുമ്പോൾ സംശയത്തോടെ റൂബിയെയും റിയയെയും ഒന്നു നോക്കി... അവർക്ക് ഭാവ വ്യത്യാസമില്ലാത്തതു കൊണ്ട് തന്നെ അവൻ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.. തന്റെ മുറിയിലേക്ക് നടക്കുമ്പോൾ അടുക്കളയുടെ ഭാഗത്തേക്ക് ചുമ്മാ അവന്റെ കണ്ണുകൾ പാഞ്ഞു.. അവിടെ ക്കണ്ട കാഴ്ച അവന് അല്പം സന്തോഷം ഉണ്ടാക്കി.. നൂറ അടുക്കള വൃത്തിയാക്കുന്നു... "എടീ ഭയങ്കരികളേ, അവസരം നിങ്ങൾ നന്നായി മുതലെടുത്തല്ലോ... അവൾക്ക് എട്ടിന്റെ പണി തന്നെ കൊടുത്തല്ലോ..." ഹാദി റൂബിയുടെയും റിയയുടെയും വാക്കുകൾ മനസ്സിലോർത്തു....ശേഷം ജോലി ചെയ്യുന്ന നൂറയെ പുച്ഛത്തോടെ ഒന്നു നോക്കി.. തന്റെ മുറിയിലേക്ക് നടന്നു.. * * * * * * * * * റംലയുടെ മുറിയിൽ റംല: ഹല്ല മക്കളേ, ഇത് നമ്മൾ നാടകം കളിച്ചതാണെന്ന് ഹാദി കൂടി അറിഞ്ഞാൽ എന്താ കുഴപ്പം..? അവളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് അവനും സന്തോഷമുള്ള കാര്യമാകില്ലേ...? റൂബി: അതൊക്കെ ശരിയാ... പക്ഷേ ഹാദിക്ക നേർക്കു നേരെ നിന്ന് പൊരുതാറല്ലേ ഉള്ളൂ.. വളഞ്ഞ വഴി ഇഷടല്ലല്ലോ... ശത്രുവിനെപ്പോലും ചതിച്ച് കീഴ്‌പ്പെടുത്തരുത് എന്ന് ഇടക്കിടക്ക് പറയാറുണ്ടല്ലോ.... റിയ: അതെ... വേണേൽ ഹാദിയോട് പറഞ്ഞ് അവൾക്ക് നാലെണ്ണം കൊടുത്ത് അവളെക്കൊണ്ട് ജോലിയൊക്കെ ചെയ്യിക്കാം..പക്ഷേ അവൾ അപ്പോ തന്നെ അങ്കിളിന് വിളിച്ച് പറഞ്ഞാൽ സംഗതി ചളമാവും.. റംല: ഇപ്പോ പറയില്ലേ..? റൂബി: പറഞ്ഞാലും നമ്മൾ അവളെക്കൊണ്ട് നിർബന്ധിപ്പിച്ച് ചെയ്യിപ്പിക്കുന്നതല്ലല്ലോ... അവളായിട്ട് ചെയ്യുന്നതല്ലേ... റംല: ആഹ്... അതു ശെരിയാ... അപ്പോ എനിക്കിനി ജോലിയൊന്നും ചെയ്യണ്ട അല്ലേ...? റിയ: വേണ്ട ആൻറീ, ആന്റി ചുമ്മാ ഇവിടെ കിടന്നാൽ മതി... ജോലിയൊക്കെ അവൾ നോക്കിക്കോളും... റംല: ഹല്ല മക്കളേ... അതിനു മാത്രം ജോലിയുണ്ടോ ഇവിടെ...? അവൾ മടുത്ത് പോവാൻ മാത്രം....? റൂബി: ഉണ്ടാക്കിക്കൊടുക്കാം ഞാൻ.... * * * * * എല്ലാരും food കഴിച്ച് ആ പാത്രവും കഴുകി വെച്ചാണ് നൂറ മുറിയിലേക്ക് ചെന്നത്.. നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു അവൾക്ക്.. ഹാദിയുടെ റൂം തുറന്നതും അവിടെ ബെഡിൽ ആ കാഴ്ച കണ്ട് അവൾ അന്തം വിട്ടു... കാലും കയ്യും ഒക്കെ നീർത്തി വിരിച്ച് രണ്ടു പേരും കെട്ടിപ്പിടിച്ചു കിടക്കുന്നുണ്ട്... ഇത്തിരി ഗ്യാപ് കിട്ടിയാൽ നൂറ എങ്ങാനും അവിടെ കിടന്നാലോ എന്ന ടെൻഷൻ അവരുടെ കിടത്തത്തിൽ കാണാനുണ്ട്... ഉറങ്ങാതെ ഉറങ്ങിയ പോലെ തന്നെ കാണിക്കാൻ വേണ്ടി അഭിനയിച്ച് കിടക്കുന്നത് കണ്ട് നൂറയുടെ ചുണ്ടിൽ പരിഹാസച്ചിരി വിരിഞ്ഞു... അവൾ മെഡിസിൻ എടുത്ത് കഴിച്ച് ഫ്രഷ് ആവാൻ പോലും നിക്കാതെ അവൾ നിലത്ത് കിടന്നു... തലയിണയും ബെഡ്ഷീറ്റും ഒന്നുമില്ലാത്ത കിടത്തം അല്പം അരോചകമായി തോന്നിയെങ്കിലും ക്ഷീണം കാരണം എവിടെയെങ്കിലും കിടന്നാ മതിയെന്നു തോന്നി... * * * * * * * മണിക്കൂറുകൾക്ക് ശേഷം ... ജനൽ വഴി വരുന്ന നിലാവിന്റെ വെളിച്ചത്തിലേക്ക് കണ്ണും തുറന്ന് നൂറ കിടക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി... കഴിഞ്ഞ 2 ദിവസമായി തന്റെ ജീവിതത്തിൽ എന്തൊക്കെയാ നടക്കുന്നതെന്ന് അവൾക്ക് തന്നെ ഒരു പിടിയുമില്ലാതെ ഇരിക്കുവാണ്... പപ്പയെയും കെവിനേയും ഓർത്ത് എന്തിനെന്നില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞു... പെട്ടെന്ന് ബെഡിൽ നിന്ന് ഒരാൾ എഴുന്നേൽക്കുന്നത് അവൾ കണ്ടു.. ഹാദിയെ മനസ്സിലായതും അവൾ കണ്ണുകൾ പാതി അടച്ച് കിടന്നു ... ദേഹത്ത് നിന്നും റിയയുടെ കൈ പതിയെ എടുത്തു മാറ്റി ബെഡിൽ നിന്നും അവൻ ഇറങ്ങി... നൂറയെ കുറച്ച് നേരം നോക്കി നിന്നു.. അവൾ ഉറങ്ങുവാണെന്ന് ഉറപ്പായതും അവൻ പതിയെ നടന്നു തന്റെ ഫോൺ എടുത്ത് ചെന്ന് ഡോർ തുറന്നു ..പുറത്തേക്ക് ഇറങ്ങിപ്പോയി.. * * * * * * * ഫോണിലെ സമയം നോക്കി നോക്കി നൂറ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു... എഴുന്നേൽക്കാൻ ഭാവിച്ചതും പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ അവിടെത്തന്നെ കണ്ണടച്ച് കിടന്നു... ഹാദി ശബ്ദമുണ്ടാക്കാതെ ഡോർ അടച്ച് പഴയ സ്ഥാനത്ത് വന്ന് കണ്ണടച്ച് കിടന്നു.. നൂറ യുടെ ഉള്ളിൽ എന്തൊക്കെയോ സംശയം ഉടലെടുത്തു.... കുറച്ച് നേരം കഴിഞ്ഞ് ഹാദി വീണ്ടും ഉറങ്ങി എന്ന് ഉറപ്പായതും അവൾ എഴുന്നേറ്റു... * * * * * * * * * * * ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന ഹാദി പതിവു പോലെ ടേബിളിൽ ഇരുന്ന ഫ്ലാസ്കി ലെ ചായ കപ്പിലേക്ക് ഒഴിച്ച് ചുണ്ടോടടുപ്പിച്ചു.. ഒരു നിമിഷം അവൻ സ്റ്റക്കായി നിന്നു.. ചായയുടെ രുചിയുടെ വ്യത്യാസം അവൻ ഒറ്റയടിക്ക് തിരിച്ചറിഞ്ഞു... ഇന്നലത്തെ സംഭവങ്ങൾ അവന് അപ്പോഴാണ് ഓർമ്മയിൽ വന്നത്.. ഉമ്മയിട്ട ചായ അല്ല എന്ന് മനസ്സിലായ ഹാദിയുടെ മനസ്സിൽ റൂബിയുടെയും റിയയുടെയും മുഖം തെളിഞ്ഞു.. " ആഹ് പിന്നേ.... ചായ...അവളുമാരേ.... അതും ഇത്ര നല്ല ചായ... 8 മണിക്ക് മുൻപ്... impossible " എന്ന് മനസ്സിൽ പറഞ്ഞ് ചുമ്മാ അവൻ അടുക്കളയുടെ പരിസരത്തേക്ക് തലയിട്ടു നോക്കി.. അവിടെ നിന്ന് ദോശ ചുടുന്ന നൂറയെ കണ്ടതും അവൻ ചായക്കപ്പിലേക്കും നൂറ യിലേക്കും മാറി മാറി നോക്കി... അവൻ അത്ഭുതത്തോടെ അവളെ നോക്കി.. "ഇവൾക്ക് ഇത്ര കൈപ്പുണ്യമോ..?" എന്ന് മനസ്സിലോർത്ത് ചായ മുഴുവൻ ഊതിക്കുടിച്ച് മുകളിലേക്ക് നടന്നു.. * * * * * * * * * ''ത് ഫുഫു!!! " റൂബി വായിലിട്ട ദോശ തറയിലേക്ക് ഒറ്റത്തുപ്പൽ.. '' ഇത് മനുഷ്യമ്മാർക്ക് കഴിക്കാൻ ഉണ്ടാക്കിയതു തന്നെയാണാവോ...?" ചോദ്യം കേട്ട് നൂറ അടക്കള വാതിൽക്കൽ നിന്ന് കാതു കൂർപ്പിച്ചു.. റൂബിയുടെ ഭാവം കണ്ട റിയയും റംലയും ദോശ ഒന്നൂടെ കറിയിൽ മുക്കി വായിൽ വെച്ചു.. റിയ അവളോട് കണ്ണ് കൊണ്ട് ചോദ്യ ഭാവത്തിൽ ആംഗ്യം കാണിച്ചു.. എന്താ കുഴപ്പം എന്ന മട്ടിൽ... റൂബി കണ്ണിറുക്കി കാണിച്ചു... റിയ "ഓഹ്.... മനസ്സിലായി " എന്ന ഭാവത്തിൽ ചിരിച്ചു.. " എന്താ പ്രശ്നം...?" Step ഇറങ്ങി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്ന ഹാദി റൂബിയുടെ ശബ്ദം കേട്ട് ചോദിച്ചു.. റൂബി: ഹാദിക്കാ... ചിലർ അടുക്കളയിൽ കയറി രാവിലെ മുതൽ എന്തൊക്കെയോ ഉണ്ടാക്കുന്നത് കണ്ടപ്പോൾ എന്തൊക്കെയോ അറിഞ്ഞിട്ടാണെന്ന് വിചാരിച്ചു.. ഇതിപ്പോ നമ്മൾ ഒക്കെ പട്ടിണിയാവുന്ന മട്ടാ.. റിയയും റംലയും പരസ്പരം നോക്കി ചിരിച്ചു.. നൂറക്കിട്ടുള്ള താങ്ങലാണെന്ന് മനസ്സിലാവാതെ ഹാദി ദോശയെടുക്കുന്നതിനിടയിൽ ''ആണോ... നിനക്ക് ഇഷ്ടമായില്ലെങ്കിൽ നമുക്ക് നല്ല Servent നെ വെക്കാമെടീ... " ഹാദിയുടെ മറുപടി കേട്ടതും റിയ ഞെട്ടി വായയിൽ ഇരുന്ന ചായ ഉച്ചിയിൽ കേറി ചുമക്കാൻ തുടങ്ങി.. റൂബി നിന്ന് പതറി.. " അ... അത്.. അത് പിന്നെ അങ്ങനെ പാടില്ലല്ലോ ... വേറെ Servent നെ വച്ച് വലിഞ്ഞു കേറി വന്നവരൊന്നും ഇവിടങ്ങനെ കൊച്ചമ്മയായിട്ട് കഴിയണ്ട... നമ്മുടെ ഇഷ്ടത്തിന് വെച്ചു വിളമ്പാൻ കഴിയില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോട്ടെ.." റൂബി ശബ്ദം ഉയർത്തി പറഞ്ഞു.. റൂബിയുടെ കണ്ണുകൾ അടുക്കള പരിസരത്തേക്കാണെന്ന് മനസ്സിലായ ഹാദിക്ക് സംഗതി പിടി കിട്ടി... ദോശ വായിലേക്കു വച്ച ഹാദി പെട്ടെന്ന് എന്തോ മനസ്സിലോർത്ത് പ്ലേറ്റ് നിലത്തേക്ക് ഒറ്റ ഏറായിരുന്നു.. "ത് ഫു!!! ,വായിൽ വെക്കാൻ കൊള്ളില്ല " അവൻ ഒറ്റ തുപ്പലും എഴുന്നേറ്റ് പോകലും ഒന്നിച്ചായിരുന്നു... റൂബിയും റിയയും റംലയും അന്തം വിട്ടു.. റൂബിയെ സന്തോഷിപ്പിക്കാനും നൂറക്ക് ഒരു പണി കൊടുക്കാനും കിട്ടിയ അവസരം ഹാദി കളഞ്ഞില്ല.. അവൻ ദേഷ്യം അഭിനയിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി ബൈക്ക് എടുത്ത് ഗേറ്റ് കടന്ന് പോയി.. റൂബിയും റിയയും റംലയും മുഖത്തോട് മുഖം നോക്കി... * * * * * * * നിലത്ത് കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളും കുപ്പിച്ചില്ലുകളും നിലത്ത് മുട്ടുകുത്തിയിരുന്ന് പെറുക്കുകയായിരുന്നു നൂറ... വാതിലിന് നേരെ മുന്നിൽ ഒരു കാൽപ്പെരു മാറ്റം കേട്ട് അവൾ തല ഉയർത്തി നോക്കി... ' ദേഷ്യം നിറഞ്ഞ മുഖവുമായി തന്നെ തുറിച്ചു നോക്കുന്ന റെനുവിനെ കണ്ടതും അവൾ വലിയ mind കൊടുക്കാതെ തല താഴ്ത്തി.. റെനു പതിയെ സൂക്ഷിച്ച് അവളിലേക്ക് ചുവടുകൾ വച്ചു അവൾക്കരികിൽ മുട്ടുകുത്തി ഇരുന്നു.. "നിനക്കിതിന്റെ വല്ല ആവശ്യവും ഉണ്ടോ നൂറ..? എനിക്കപ്പോഴേ അറിയാമായിരുന്നു ഇങ്ങനെയൊക്കെയേ സംഭവിക്കുള്ളൂ എന്ന്... അവർ എല്ലാരും കൂടെ നിന്നെ കാൽക്കീഴ് ലിട്ട് ചവിട്ടി അരക്കും നൂറാ.." നൂറ അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ തന്റെ ജോലി തുടർന്നു.. ''നൂറാ... ആരോടാ നിന്റെ ഈ വാശി? നിന്റെ പപ്പയോ ടോ അതോ ഹാദിയോടോ?" ''രണ്ടുമല്ല... എന്നോടു തന്നെ... ആരുമില്ല സ്വന്തമെന്നറിഞ്ഞിട്ടും ഇത്രയും നാൾ ജീവിച്ചില്ലേ.. ആ തെറ്റിന് ഞാൻ സ്വയം ശിക്ഷ ഏറ്റു വാങ്ങിയതാ..." അത്രയും പറഞ്ഞ് അവൾ എഴുന്നേറ്റു നടന്നു.. ''നൂറാ.... ഈ ശിക്ഷ അവസാനം നിന്റെ നാശത്തിലേ കൊണ്ടെത്തിക്കൂ..." റെനു അവൾക്ക് പിന്നാലെ ചെന്നു കൊണ്ടു പറഞ്ഞു.. അവൾ mind ചെയ്യാതെ ചെന്ന് തറ തുടക്കാനുള്ള വെള്ളവും ബക്കറ്റും ചെന്നെടുത്തു.. അവനെ നോക്കാതെ കടന്നു പോവാൻ നിന്നതും അവൻ കയ്യിൽ കയറിപ്പിടിച്ചു.. നൂറ പെട്ടെന്ന് സ്റ്റക്കായി അവന്റെ കയ്യിലേക്കും മുഖത്തേക്കും ദേഷ്യത്തോടെ മാറി മാറി നോക്കി.. " ഞാൻ എന്ത് ചെയ്തിട്ടാണ് നൂറ എന്നോടീ ദേഷ്യം...?" ''നീ ഒന്നും ചെയ്തില്ല.. അത് തന്നെ... വിട്" അവൾ ശക്തിയിൽ കൈ കുടഞ്ഞു.. ''നിന്നെ അറിഞ്ഞു കൊണ്ട് ആപത്തിലേക്ക് തള്ളി വിടാൻ ഞാൻ ഒരുക്കമല്ല.. റൂബിക്ക് വേണ്ടി അവൻ നിന്നെ കൊല്ലാനും മടിക്കില്ല നൂറാ..." ''നമ്മളീ വിഷയം സംസാരിച്ച് അവസാനിപ്പിച്ചതല്ലേ റെനു.. ഇത്രയും നാളും അവനെതിരെ എനിക്ക് വേണ്ടി ഉയരാത്ത ശബ്ദം ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല.. അങ്ങനെയുള്ള നീ എന്നെ ഉപദേശിക്കാൻ വരണ്ട എന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു... നീ പോ.... ഇവിടെ സ്വർഗമായാലും നരകമായാലും ഞാൻ ഇവിടെ ഒറ്റക്ക് അനുഭവിച്ചോളാം..." ''നൂറാ.... ഞാനുള്ളപ്പോൾ നീ ഒറ്റക്കാണോ ടീ... " റെനു വിന്റെ ശബ്ദമിടറി ''ആശ്വാസ വാക്കുകൾക്ക് മാത്രമായി എനിക്ക് ഒരു സുഹൃത്തിനെ ആവശ്യമില്ല റെനു.. " നൂറ പുച്ഛത്തോടെ മുഖം തിരിച്ചു.. '' ശെരിയാ നീ പറഞ്ഞേ... നിന്നോട് റൂബിയും ഹാദിയും കാണിക്കുന്ന ക്രൂരതക്ക് നേരെ ഞാൻ മനപ്പൂർവ്വം കണ്ണടക്കുക തന്നെയാണ്... റൂബിയെ നിലക്ക് നിർത്താൻ അറിയാഞ്ഞിട്ടല്ല... പ്രതികരണം കൂടിപ്പോയാൽ ഒരു നിമിഷം എന്റെ നാവ് പിഴച്ചു പോയാൽ ഈ ലോകമറിയരുതെന്ന് ഹാദിയും ഈ വീട്ടുകാരും ആഗ്രഹിച്ച സത്യം എന്റെ വായിൽ നിന്ന് വീണു പോവുമോ എന്ന ഭയം കൊണ്ടാ..." തുടരും.. [ sorry... ഒരു മാസം കൊണ്ട് ആ touch വിട്ടു പോയി.. ബോറായെങ്കിൽ ക്ഷമിക്കണേ.."] #🤝 സുഹൃദ്ബന്ധം #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #Support കിട്ടാത്ത നോവൽ
നല്ല സ്റ്റോറിയാണ്... ഒന്ന് വായിച്ച് സപ്പോർട്ട് ചെയ്തേക്കണേ.. 💞💞💞 #📙 നോവൽ