@_n_e_b_i_l_n_y
@_n_e_b_i_l_n_y

Nebil NY

💕💕 +919633280585 💕💕

#

📙 നോവൽ

താലി 💕 (ഒരു പ്രതികാരത്തിന്റെ കഥ) PART : 16 💕 ആ കാഴ്ച കണ്ടു ബില്ലടച്ച് ഇറങ്ങിവന്നിരുന്ന വർഷയുടെ ശബ്ദം ആ പരിസരമാകേ അലയടിച്ചു കൊണ്ടിരുന്നു...കയ്യിലുള്ള കവർ ദൂരെക്ക് വലിച്ചെറിഞ്ഞവൾ ഓടിയവന്റെ അരികിലെത്തി, കണ്ണീരോടെതന്നെ റോഡിൽ അനക്കമില്ലാതെ കിടന്നിരുന്ന മാർക്കോയുടെ തലയെടുത്ത് മടിയിൽ വെച്ചു..അപ്പോയേക്കും ചുറ്റിലും ആളുകൾ കൂടിത്തുടങ്ങിയിരുന്നു... അവന്റെ ചുടുചോര അവളുടെ മടിയിൽ തളം കെട്ടാൻ തുടങ്ങിയിരുന്നു...എന്ത്ചെയ്യണമെന്നറിയാതെ തരിച്ചു നിന്ന നിമിഷം... "ചെക്കൻ തീർന്നെന്നാ തോന്നുന്നേ,അനക്കമൊന്നും കാണുന്നില്ലല്ലോ..." അടുത്ത് നിന്നിരുന്ന ഒരാളുടെ സംസാരം കൂടി കേട്ടതോടെ എന്റെ കൈകാലുകൾ കുഴയാൻ തുടങ്ങി... "ആരെങ്കിലുമൊന്നു സഹായിക്കോ...വേഗം.. അവനിപ്പോ ഇല്ലാതാവും ആരെങ്കിലും ഒന്ന് സഹായിക്കൂ..." കൂടിനിന്നിരുന്നവർക്കിടയിലേക്ക് കൂപ്പു കൈകളുമായി കരഞ്ഞുകൊണ്ട് വർഷ കേണപേക്ഷിക്കാൻ തുടങ്ങി...അപ്പൊയെക്കും എങ്ങുനിന്നോ പാഞ്ഞെത്തിയ ആംബുലൻസ് വലിയ ശബ്ദത്തോടെ ബ്രേക്ക് ചെയ്തു നിർത്തി...നിമിഷനേരം കൊണ്ട് അതിൽന്നിറങ്ങിയ കുറച്ച് പേര് സ്ട്രൈക്ച്ചറിൽ അവനെയും താങ്ങിയെടുത്ത് അതിനുള്ളിലേക്ക് കയറി, കൂടെ വർഷയും...ആംബുലൻസിന്റെ വലിയ വാതിലുകൾ എനിക്ക്മുൻപിൽ കൊട്ടിയടക്കപെട്ടു, കാതു തുളക്കുന്ന ശബ്ദത്തോടെ അത് കണ്ണിൽ നിന്നും മായുന്നത് കണ്ണീരോ ഞാനും നോക്കി നിന്നു... എന്റെ കണ്ണുകളിൽ ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു...ചുറ്റുമുള്ളതെല്ലാം കിടന്ന് കറങ്ങുന്നത് പോലെ,പതിയെ നിലത്തേക്ക് പതിഞ്ഞു വീഴുന്നത് ഞാനറിഞ്ഞിരുന്നു... കണ്ണ് തുറന്നപ്പോൾ കാണുന്നത് കറങ്ങുന്ന ഫാൻ മാത്രം...എവിടെയാണന്നറിയാതെ പരിഭ്രാന്തിയിൽ എഴുന്നേറ്റ് നടക്കാനൊരുങ്ങിയതും കുറച്ചപ്പുറത്ത് നിന്നും നടന്നു വന്നൊരു പ്രായമായ സ്ത്രീ എന്നെ തടഞ്ഞു നിർത്തി... "മോളെവിടേക്കാ,,,കൂടെയാരെയും കണ്ടില്ലല്ലോ, ആരൊക്കെയോ കൊണ്ട് വന്നു ഇവിടെ കിടത്തുന്നത് കണ്ടിരുന്നു...എന്താ ഉണ്ടായേ..." ചുറ്റിലും കണ്ണോടിച്ച ശേഷം ഞാൻ തിരിഞ്ഞു കട്ടിലിൽ ചെന്നിരുന്നു...ഞാൻ എത്തിപ്പെട്ടിരിക്കുന്നതും ആശുപത്രിയിലാണ്.. മാർക്കോയുടെ മുഖം കണ്ണിൽ നിന്നും മായുന്നില്ല,കണ്ണുതുറന്നാലും അടച്ചാലും ചോരയിൽ കുളിച്ചു കിടക്കുന്ന ആ മുഖം..എന്റെ മറുപടി കിട്ടാതെ വന്നതോടെ ആ സ്ത്രീ എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് നടന്നുനീങ്ങുന്നത് ഞാൻ നോക്കിയിരിക്കുന്ന സമയത്താണ് വാതിൽ തുറന്നുകൊണ്ട് ഒരു നേഴ്സ് റൂമിലേക്ക് കടന്നു വന്നത്... "ഈ ഗുളിക കഴിച്ചോളൂ...നീയാ ആക്‌സിഡന്റ് കണ്ടു തലകറങ്ങി വീണതാണെന്ന് കൂടെവന്നിരുന്ന ആ കൊച്ച് പറഞ്ഞു..ആ കൊണ്ടുവന്നയാൾക്ക് കുറച്ച് സീരിയസ് ആണെന്ന് തോന്നുന്നു..ഇതിപ്പോ മൂന്നാം തവണയാ ബ്ലഡ്‌ കയറ്റുന്നേ..." കയ്യിലുള്ള ഗുളികയും കുടിക്കാനുള്ള വെള്ളവും എന്റെ കയ്യിൽ വച്ചുതന്ന ശേഷം ആ നേഴ്സ് റൂം വിട്ടിറങ്ങി...ഗുളിക കയിച്ചപ്പോയൊക്കെ കൈയുടെ വിറയൽ കാരണം വെള്ളം തുളുമ്പി പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു...ഇരുന്നിട്ട് ഇരുപ്പുറക്കുന്നില്ല, മറ്റൊന്നും ചിന്തിക്കാതെ ഞാൻ മാർക്കോ കിടന്നിരുന്ന ക്യാഷാലിറ്റി ലക്ഷ്യമാക്കി നടന്നു..പേടിയും സങ്കടവും കാരണം നിറഞ്ഞു വന്നിരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ നടന്നുകൊണ്ടിരുന്നു... ICU വിന് മുന്നിലുള്ള വലിയ ഹാളിൽ എങ്ങോട്ടാ നോക്കിയിരിപ്പാണ് വർഷ,എന്റെ വരവ് കണ്ടു കണ്ണുനീർ തുടച്ച ശേഷം അവൾ മുഖം തിരിച്ചു കുറച്ചപ്പുറം മാറി നിന്നു..അരികിലേക്ക് നടന്നെത്തിയ ഞാൻ പതിയെ അവളുടെ ചുമലിൽ കൈവെച്ചതും എന്നെയൊന്നു ഗൗനിക്കുക കൂടി ചെയ്യാതെ കൈ തട്ടിമാറ്റി പുറത്തേക്ക് നടന്നു..കോളേജിലുള്ളവർ ഒന്നും അറിഞ്ഞില്ലന്ന് തോന്നുന്നുണ്ട് ആരെയും കാണുന്നില്ല,അറിഞ്ഞാൽ എന്താകും സ്ഥിതിയെന്ന് ആലോചിക്കാൻ കൂടി വയ്യ.. മാർക്കോയെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ., മുന്നിൽ ചെന്ന് നില്കാൻ പോകും ഞാൻ അർഹയല്ല, ആരു മനസ്സിലാക്കിയില്ലെങ്കിലും അവനെന്നെ മനസ്സിലാക്കുമെന്ന വിശ്വാസം എനിക്കുണ്ട്, അപകടത്തിലേക്ക് തള്ളിവിട്ടതല്ലല്ലോ, അതിന് വേണ്ടി തള്ളിയതുമല്ല.. ദേഷ്യം തീർത്തത് ഇങ്ങനെയായിപ്പോയി എന്ന് മാത്രം... "പേഷ്യന്റിന്റെ കൂടെ വന്നവർ ആരെങ്കിലുമുണ്ടോ..." എന്തോ ചിന്തയിൽ കസേരയിലിരുന്ന ഞാൻ പതിയെ നഴ്സിന്റെ ശബ്ദം കേട്ടു അടുത്തേക്ക് ചെന്നു... "കാണണമെങ്കിൽ കയറി കണ്ടോളു,ബോധം തെളിഞ്ഞിട്ടുണ്ട്, പെട്ടന്ന് തിരിച്ചു ഇറങ്ങുകയും വേണം..."ഞാൻ ചുറ്റും കണ്ണോടിച്ചു,. വർഷയെ കാണുന്നില്ല, മറ്റാരും വന്നിട്ടുമില്ല...ഞാൻ കയറി ചെന്നാൽ മാർക്കോ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല... ഉള്ളിൽ ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് ഞാൻ പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി, മുന്നിലുള്ള മറ്റൊരു വാതിലിന്റെ മറ നീക്കിയതും ഞാൻ കണ്ടിരുന്നു, മുഖത്തും നെറ്റിയിലും മുറിവ്കെട്ടുകളാൽ മൂടപ്പെട്ട മാർക്കോയുടെ ആ മുഖം...നെഞ്ചുവരെ പുതപ്പിച്ചതിന് മുകളിലായി കൈകൾ രണ്ടും ചേർത്തുവെച്ചിട്ടുണ്ട്, അതും വലത് കൈയ്യിൽ പ്ലാസ്റ്റർ,വിരലുകളിൽ ബ്ലീഡിങ് കാരണം ആ വെളുത്ത കെട്ടുകൾ ചോരയുടെ നിറമായിരിക്കുന്നു... കണ്ണുകൾ നിറഞ്ഞു കണ്ണുനീർ പുറത്തേക്കൊഴുകാൻ തുടങ്ങിയിരുന്നു.,കുറച്ച് നേരം ആ കാഴ്ച കണ്ടു തേങ്ങിക്കരഞ്ഞ ശേഷം ഞാൻ ആ വാതിലും തുറന്ന് അകത്തേക്ക് കയറി... പതിയെ കൈകൾ രണ്ടും ആ കാലിലേക്ക് ചേർത്ത് ഉള്ളിൽ ഒരായിരം തവണ മാപ്പ് ചോദിച്ചു,ഇടയ്ക്കെപ്പയോ അവന്റെ കണ്ണ് തുറന്നതും എന്റെ മുഖം കണ്ട് അവന്റെ മുഖത്തു വെച്ചിട്ടുള്ള മാസ്കിനിടയിലൂടെ ഒരു പുഞ്ചിരി വിരിയുന്നതും അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു... "ചത്തോന്ന് അറിയാൻ വന്നതാണോ നീ..." "പിറകിൽ നിന്നും വർഷയുടെ ശബ്ദം.," "വർഷേ. ഞാൻ..." "വേണ്ട ഒന്നും പറയണ്ട.,കാരണം പറഞ്ഞുള്ള നിന്റെ കണ്ണീർ എനിക്ക് കാണേണ്ട.. അവനെന്തു ചെയ്തിട്ടാ ഇതൊക്കെ...നിന്നെ പാവപെട്ട വീട്ടിലെ കുട്ടിയാണെന്ന് വിചാരിച്ചു നിന്നെ സഹായിച്ചതോ, അതോ നല്ലൊരു ഫ്രണ്ടായി കൂടെ നടന്നതോ... നീ എങ്ങോട്ടെന്ന് വെച്ചാ പൊക്കോ, എനിക്കിനി നിന്നോടുള്ള ഫ്രണ്ട്ഷിപ് മുന്നോട്ട് കൊണ്ട് പോകാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്... " അവളുടെ വാക്കുകൾ തീ മഴപോലെ മനസ്സിനെ പൊള്ളിച്ചുകൊണ്ടിരുന്നു...പതിയെ ഒളിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ മാർക്കോയുടെ മുഖത്തേക്ക് നോക്കി... ആ കണ്ണും നിറഞ്ഞു തൂവിയിട്ടുണ്ട്.. മറുപടി പറയാതെ ഞാൻ തിരിഞ്ഞു നടന്നു...അപ്പൊയേക്കും കോളേജിലേ ഫ്രണ്ട്സെല്ലാം വിവരമറിഞ്ഞു ഹോസ്പിറ്റലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു... (തുടരും....) #📙 നോവൽ
3.4k കണ്ടവര്‍
3 മാസം
#

🏝️ പ്രവാസി

ജീവിയ്ക്കാൻ മറന്ന് പോയവർ ☹️💔 💚💚💚💚💚💚💚💚💚💚 ഇക്കാ, ബസ് വന്നു ഇറങ്ങണില്ലേ? ടിഫിൻ ബോക്സ്‌ എടുത്ത് കൊണ്ട് റൂമിൽ നിന്നിറങ്ങുമ്പോൾ കട്ടിലിൽ ഫോൺ ചെവിയിൽ വച്ച് വെറുതെ മൂളിക്കൊണ്ടിരിക്കയാണ് സലാമിക്ക. ആ നീ അങ്ങോട്ട്‌ പൊക്കോ, ഞാൻ ഇപ്പൊ വരാം. ഞാൻ പോയി ബസിൽ കയറിയിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഇക്കയും വന്ന് എന്റെ കൂടെ സീറ്റിൽ ഇരുന്നു. എന്തോ ഒരു വിഷമം പോലെ പുള്ളിയുടെ മുഖത്ത്. എന്താ ഇക്കാ? എന്താ ഒരു വിഷമം പോലെ? ഏയ്‌ ഒന്നുമില്ല ടാ ലീവിന്റെ കാര്യം എന്തായി ഇക്കാ? ഞാൻ പോണില്ലടാ.. അയാളുടെ വാക്കുകൾ മുറിഞ്ഞു. ചൂട് സഹിക്കാൻ വയ്യ, നാട്ടിൽ പോണം ന്ന് ഇക്ക തന്നെയല്ലേ പറഞ്ഞത്? ഒരു നിമിഷത്തെ നിശബ്ദദയ്ക്ക് ശേഷം അയാൾ തുടർന്നു.... നമ്മൾ ആർക്ക് വേണ്ടി കഷ്ടപ്പെടുന്നോ, ആരെയൊക്കെ സ്നേഹിക്കുന്നുവോ അവർക്കൊന്നും നമ്മുടെ സാന്നിധ്യം ആവശ്യമില്ലെങ്കിൽ പോയത് കൊണ്ട് എന്താ അർത്ഥം? ഒന്ന് വ്യക്തമായി പറ ഇക്കാ, ഞാൻ പറഞ്ഞു. പുറത്തേക്ക് നോക്കിയിരുന്ന അയാൾ എന്റെ നേരെ തിരിഞ്ഞു. എന്നിട്ട് പറഞ്ഞു തുടങ്ങി.. ലീവിന് വരുന്ന കാര്യം വല്യ സന്തോഷത്തോടെയാണ് വീട്ടിൽ വിളിച്ചപ്പോ പറഞ്ഞത്. പക്ഷെ അവിടെ നിന്ന് കിട്ടിയ മറുപടി എന്നെ വല്ലാതെ വിഷമിപ്പിച്ചു. ***** ഇക്കാ, ങ്ങള് ഇപ്പൊ ഇങ്ങോട്ട് ഓടിപ്പിടിച്ചു വരേണ്ട കാര്യമുണ്ടോ? ഇവിടെ ഓരോ ദിവസവും തള്ളി നീക്കുന്ന കാര്യം എനിക്കെ അറിയൂ.. അനക്കറിയോ ഇവിടുത്തെ ചൂട്? ആ, ഇവിടെ അതിലും വല്യ ചൂടാ.. എനിക്ക് ഇടയ്ക്ക് ചെറിയ തലകറക്കവും നെഞ്ച് വേദനയും ഒക്കെ ഉണ്ടായി, നിന്നോട് ഞാൻ വല്ലതും പറഞ്ഞിട്ടുണ്ടോ? പറച്ചില് കേട്ടാൽ തോന്നും ഇവിടെ ആർക്കും ഒരസുഖവും ഇല്ലാന്ന്.ഞാനിപ്പോ എന്താ ചെയ്യേണ്ടത്? വരണ്ടേ? ങ്ങള് വന്നോ.. വരുമ്പോൾ രണ്ട് മാസം നീക്കാനുള്ള കാശ് കൂടെ കൊണ്ട് വരണം. പണയം വക്കാൻ ആണ് ഉദ്ദേശമെങ്കിൽ എന്റെ ഒരു തരി സ്വർണം ഞാൻ തരില്ല. അപ്പൊ ഞാൻ അയച്ചു തരുന്ന പൈസയോ? ബാങ്കിൽ ഒന്നുമില്ലേ? ഇവിടെ ആവശ്യങ്ങളൊന്നുമില്ലേ? ഓരോ കാര്യങ്ങൾക്ക് എടുത്ത് അത് തീർന്നു. എനിക്കൊന്നുമറിയില്ല, നിങ്ങളൊക്കെ സന്തോഷമായി ജീവിയ്ക്ക്... അയാൾ ഫോൺ വച്ചു. ***** അയാളത് പറഞ്ഞു തീർന്നപ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഇരുപത് വർഷത്തോളമായി പുള്ളി ഇവിടെ വന്നിട്ട്.. ഇന്ന് വരെ സ്വന്തമായി ഒരു തുണി വാങ്ങുന്നത് കണ്ടിട്ടില്ല. എപ്പോഴെങ്കിലും നാട്ടിൽ പോയിട്ട് വരുമ്പോൾ കൊണ്ട് വരുന്ന ഒന്നോ രണ്ടോ ജോഡി ഡ്രസ്സ്‌ മാത്രമേ ഉള്ളൂ അയാൾക്ക്. ഇപ്പൊ ആകെ ഷീണിതനാണ്. പ്രഷറും ഷുഗറും വേണ്ടുവോളം ഉണ്ട്.ഒന്ന് രണ്ട് വട്ടം ചെറിയ തളർച്ച പോലെ വന്നപ്പോൾ ആശുപത്രിയിൽ കൊണ്ട് പോയത് താനാണ്. അന്നേ ഡോക്ടർ ചോദിച്ചതാ ഇനി നാട്ടിലെങ്ങാനും പോയി നിക്കുന്നതല്ലേ നല്ലതെന്ന്. പക്ഷെ നാട്ടിൽ പോയാൽ എന്ത് ചെയ്തു ജീവിയ്ക്കും എന്ന ഭയം അയാളെ വീണ്ടും ഇവിടെ പിടിച്ചു നിർത്താൻ പ്രേരിപ്പിക്കുകയായിരുന്നു. ബസ് സൈറ്റിൽ എത്തി.. ഓരോ പണിക്കാരായി ഇറങ്ങി. ഞങ്ങൾ ഇറങ്ങിയപ്പോൾ ഫോർമാൻ അടുത്തേക്ക് വന്നു. റഷീദും, സലാമും ഇന്ന് ടോപ്പിലേക്ക് പൊക്കോ.. നാളെ റൂഫ് ചെയ്യേണ്ടതാണ് അവിടെ.. aആ കമ്പി ഇന്ന് തന്നെ കെട്ടിത്തീർക്ക്. ശരി, ഞങ്ങൾ ആ കെട്ടിടത്തിനുള്ളിലേക്ക് കയറി. സ്റ്റെപ് കയറി പതിനാലാം നിലയിൽ എത്തിയപ്പോഴേക്കും നന്നേ തളർന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സലാമിക്ക സ്റ്റെപ് കയറാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് മനസ്സിലായി. എന്താ ഇക്ക വയ്യായോ? ഞാൻ ചോദിച്ചു. ഏയ് കുഴപ്പമൊന്നുമില്ല. ഇക്ക പറഞ്ഞു.. ഞങ്ങൾ മുകളിൽ എത്തി. പണി തുടങ്ങി കുറച്ചു നേരം കഴിഞ്ഞു, ഏകദേശം പതിനൊന്നു മണിയായി കാണും. തലയ്ക്കു മുകളിൽ സൂര്യൻ കത്തിജ്വലിക്കുന്നു. അടുത്ത് നിൽക്കുന്നവരെ പോലും കാണാൻ പറ്റാത്ത അത്ര വെയില്. ഒപ്പം ചൂടുകാറ്റും. ഇടയ്ക്കെപ്പോഴോ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കുത്തിയിരുന്ന് കമ്പി കെട്ടുന്ന ഇക്കാ അങ്ങോട്ടുമിങ്ങോട്ടും ആടുന്നതായി എനിക്ക് തോന്നി. ഞാൻ എണീറ്റ് ഇക്കായുടെ അടുക്കലേക്ക് ചെന്നു. എന്താ ഇക്കാ?അറിയില്ല എന്തോ ഒരു തളർച്ച പോലെ. ഞാൻ അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. ഇക്കയുടെ ശരീരം ആകെ തളർന്നിരുന്നു. വാടിയ വാഴത്തണ്ട് പോലെ അദ്ദേഹം എന്റെ കയ്യിൽ കിടന്നു. സംഭവം പന്തിയല്ലെന്ന് മനസ്സിലാക്കിയ ഞാൻ ഫോണെടുത്ത് ഫോർമാനെ വിളിച്ചു. അയാൾ പെട്ടെന്ന് ഓടി വന്നു.എല്ലാവരും കൂടെ എടുത്ത് വണ്ടിയിൽ കയറ്റി. ആശുപത്രിയിലേക്ക് വണ്ടി പാഞ്ഞു. എന്റെ മടിയിൽ കിടന്നിരുന്ന ഇക്കയുടെ ശരീരം തണുത്തത് പോലെ എനിക്ക് തോന്നി. എന്റെ നെഞ്ചിൽ ഒരു അന്താളിപ്പ് ഉണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കയറുമ്പോഴും എന്റെ എന്റെ മനസ്സ് പ്രതീക്ഷ കൈവിട്ടിട്ടില്ലായിരുന്നു. പരിശോധനയ്ക്കു ശേഷം ഡോക്ടർ വന്ന് മരിച്ചു എന്ന് പറയുമ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും മാനേജർ വന്നു. റഷീദെ പേപ്പർ ഒക്കെ പെട്ടന്ന് റെഡി ആക്കാം.. സലാമിന്റെ വീട്ടിൽ വിളിച്ചു പറ എങ്ങനെ എങ്കിലും. ആ വീട്ടുകാരുമായി നിനക്ക് അടുപ്പമുണ്ടല്ലോ.. വിളിച്ച് എന്ത് പറയും.. ഞാൻ ആകെ വിഷമത്തിലായി. എന്നാലും പറഞ്ഞല്ലേ പറ്റൂ ഒടുവിൽ ഞാൻ ഫോണെടുത്തു, ഇക്കയുടെ വീട്ടിലെ നമ്പറിൽ കുത്തി. രണ്ട് മൂന്ന് റിങ്ങിന് ശേഷം ഫോൺ എടുത്തു. ഹലോ.. മറുതലയ്ക്കൽ സ്ത്രീ ശബ്ദം. അത്‌ ഇക്കയുടെ ഭാര്യ ആണെന്ന് മനസ്സിലായി. ഇത്ത, ഇത് ഞാനാണ് റഷീദ്.. ആ റഷീദെ, എന്താ മോനേ? ഇത്താ, അത്‌ ഇക്കാ.... എന്റെ സ്വരം വിറച്ചു. ആ നീ അതിയാന് വക്കാലത് പറയാൻ വിളിച്ചതാണോ? അങ്ങേരു ഇപ്പൊ വരണമെന്ന് പറയുന്നു. നിനക്ക് അറിയില്ല ഇവിടുത്തെ അവസ്ഥ. കടത്തിന്റെ പുറത്ത് കടമാണ്.. ഇങ്ങോട്ട് ഇപ്പൊ വന്നു നിന്നാൽ വീണ്ടും കടമാകും. അല്ലാതെന്തു പ്രയോചനം? ഇല്ല ഇത്താ, ഇനി ഇക്കാ ആർക്കും ഒരു ശല്യമാവില്ല. ഇക്കാ മരിച്ചു പോയി. റബ്ബേ... അപ്പുറത്ത് നിന്നും ഒരു നിലവിളി കേട്ടു. ഇത്താ, ശരിക്കും നിങ്ങളാണ് ഇക്കയെ കൊന്നത്.. നിങ്ങളുടെ പണത്തോടുള്ള ആർത്തി.. ഇത്രയും നാൾ പുള്ളി നിങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത്.. പക്ഷെ തകർന്ന ആ മനസ്സിനെ നിങ്ങൾ വീണ്ടും വീണ്ടും കുത്തിനോവിച്ചു. സന്തോഷത്തോടെ ഇക്കാ നാട്ടിൽ വരാൻ പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ പുള്ളിയുടെ മനസ്സ് വേദനിക്കില്ലായിരുന്നു. ഹൃദയം പൊട്ടിയാണ് അദ്ദേഹം മരിച്ചത്. ഇത്രയുമെങ്കിലും നിങ്ങളോട് പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാവില്ല.. ഞാൻ ഫോൺ കട്ട്‌ ചെയ്തു. സലാമിക്കയ്ക്ക് മാത്രമല്ല നാളെ ആർക്കും ഈ ഒരു അവസ്ഥ ഉണ്ടായേക്കാം എന്നൊരു ചിന്ത എന്നെ അസ്വസ്ഥനാക്കി. #🏝️ പ്രവാസി
2.3k കണ്ടവര്‍
3 മാസം
#

📔 കഥ

ഭർത്താവ്‌ 💕 "ഇക്കാ സമയം കുറേ വൈകിയില്ലേ ...ഇനി എങ്ങനെയാ വീട്ടിൽ പോയി കയറുന്നത് ...?? "നീ മിണ്ടാതിരി ഷാഹി ...പതിനൊന്ന് മണിയല്ലേ ആയുള്ളൂ ...സാരമില്ല ... "ഞാൻ അപ്പഴേ പറഞ്ഞതല്ലേ സിനിമക്ക് പോകണ്ടാന്ന് ...ഉമമ എന്ത് വിചാരിക്കും ..? "ഉമമ ഒന്നും പറയില്ല ..പുതുമോടിയിൽ ഇങ്ങനെയൊക്കെ പതിവാ നീ ധൈര്യായിട്ടിരിക്ക് ...!" കാറ് വീട്ടിന്റെ മുറ്റത്തെത്തിയപ്പോഴെ കണ്ടു സിറ്റൗട്ടിൽ ഉമമ ...കൂടെ ഷീനത്തയും ..ഷീനത്തിന്റെ മുഖം കടന്നൽ കുത്തേറ്റ പോലെ വീർത്തിരിക്കുന്നു ... "ഉമമ കണ്ടില്ലേ പുതിയ മരുമോളുടെ ഗുണം. വന്ന് കയറിയില്ല അതിന് മുമ്പ് സിനിമാ തീയേറ്ററിൽ ..." "നീ മിണ്ടാതിരി ഷീന." "എന്തിന് മിണ്ടാതിരിക്കണം ..ഭർത്താവിനെ നേർവഴിക്ക് നയിക്കുന്നവളായിരിക്കണം ഭാര്യ ..അതെങ്ങനെ കണ്ട കുടുംബത്തിന്നൊക്കെ പിച്ച വാങ്ങി കെട്ടിയതല്ലേ ...അതിന്റെ ഗുണം ഇല്ലാതിരിക്കുമോ ? "മോള് അകത്തേക്ക് വാ ... ഉമമ എന്നെ കൂട്ടി അകത്തേക്ക് നടന്നു. .. പെട്ടെന്നാണ് പഠക്കം പൊട്ടുന്നത് പോലെയുള്ള ശബ്ദം കേട്ടത്. തിരിഞ്ഞ് നോക്കിയപ്പോ കവിൾത്തടം പൊത്തിപ്പിടിച്ച് ഷീനത്ത ...അടുത്ത്‌ ഇക്കയും ... "എടാ നീയെന്താടാ കാണിച്ചത് ..നിന്റെ അനിയത്തി യല്ലേ. അവൾ ...?? "അതെ അനിയത്തി ... "ഇത്രയും കാലം അനിയത്തിക്ക് അനിയത്തിയുടേയും ..ഉമ്മയ്ക്ക് ഉമ്മയുടേയും സ്ഥാനം തന്നിട്ടുണ്ട് .. ഇനിയും അങ്ങനെ തന്നെയായിരിക്കും. കുടെ ഭാര്യയ്ക്ക് ഭാര്യയുടെ സ്ഥാനവും ... നിന്നെ ഇഷ്ടം പോലെ പൊന്നും പണവും തന്ന് കെട്ടിച്ച് വിട്ടതല്ലേ.. അവിടെ പണിയെടുക്കാൻ വയ്യ.. സൗകര്യം കുറവ് എന്നൊക്കെ പറഞ്ഞല്ലേ ഇവിടെ നിന്ന് അങ്ങോട്ട് പോകാത്തത് ... നാളെ രാവിലെ നിന്റെ കെട്ടിയോന്റെ വീട്ടിലേക്ക് സ്ഥലം വിടണം ഇല്ലെങ്കിൽ ഞാൻ കാണിച്ച് തരാം.... "വേണ്ടായിരുന്നു ഇക്ക ..ഇത്ത പറഞ്ഞത് ശരിയല്ലേ ..ഞാൻ മൂലം വെറുതെ ഇത്തയ്ക്ക് വിഷമം ആയി .." കിടക്കാൻ നേരതത്‌ ഞാൻ പറഞ്ഞു .. "അതൊന്നും സാരമില്ല ഞാൻ ഒരു കാര്യം കിട്ടാൻ വേണ്ടി കാത്തു നിക്കുകയായിരുന്നു ... ഇന്നലെയും അളിയൻ എന്നെ വന്ന് കണ്ടിരുന്നു ...അവളെ അങ്ങോട്ട് അയക്കാൻ പറയാൻ ...ഇത് നല്ല ചാൻസ് ആണ് ..അവൾ പോകും ..നോയ്‌ക്കോ... "എന്നാലും.. "ഒരു എന്നാലും ഇല്ല .. നമുക്ക് കൊണ്ട്‌ പോകാം ... നീ വന്ന് കിടക്ക് ..എനിക്ക് ലീവ് അത്രേ ഉള്ളു എന്ന എന്റെ മോൾക്ക് അറിയാല്ലോ .." എല്ലാം നല്ലതിന്. !! #📔 കഥ
2.7k കണ്ടവര്‍
3 മാസം
#

🏝️ പ്രവാസി

വിവാഹം കഴിഞ്ഞു കെട്ട്യോൻ ഗൾഫിലേക്ക് പറന്നപ്പോഴാണ് ജീവിതത്തിൽ പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങിയത്. ഇഷ്ടമില്ലാത്ത സമയത്ത് കല്യാണം നടന്നത് കൊണ്ട് തന്നെ വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് വല്യ പിടിയൊന്നുമില്ലായിരുന്നു. ഒരു വീട്ടിൽ പാലിക്കേണ്ട സാമാന്യ മര്യാദക്ക് അപ്പുറം പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ബുദ്ധിയൊന്നും അന്നില്ലായിരുന്നു. മനസ് തുറന്ന് സംസാരിക്കാൻ പോലും അവിടെ ആരും ഉണ്ടായിരുന്നില്ല. ആഴ്ച്ചയിൽ ഒരിക്കൽ വരുന്ന കെട്ട്യോന്റെ ഫോൺ കോൾ മാത്രമായിരുന്നു ആശ്വാസം. അന്നും നിസ്സാര സംഭവത്തിന് വലിയ ഒരു കോലാഹലം തന്നെ വീട്ടിൽ നടന്നു. ഈ വീട്ടിൽ തനിക്ക് പ്രശ്നങ്ങൾ മാത്രമാണ് ഉള്ള തെന്ന് മനസ്സിൽ കയറി കൂടി. ഒന്നിടവിട്ട ദിവസങ്ങളിൽ ഉമ്മ ഓടിയെത്തും, എന്റെ മനസികാവസ്ഥ നന്നായി അറിയാവുന്നത് കൊണ്ടായിരുന്നു. അന്ന് ഉമ്മ വന്നപ്പോൾ കൂടെ പോകാൻ ശഠിച്ചു. ഉമ്മ കേണു താണു പറഞ്ഞപ്പോൾ ഒരു ദിവസത്തെ പരോൾ അനുവദിച്ചു. " ഉമ്മാ, ഇനി ഞാൻ അവിടേക്ക് പോകില്ല. അവിടെ ഒരു ജയിൽ തന്നെയാണ്. എനിക്ക് ഒറ്റക്ക് അവിടെ പറ്റില്ല." ഞാൻ തീർത്തു പറഞ്ഞു. "അതൊന്നും പറഞ്ഞാൽ ശരിയാവില്ല, ഇനി അതാണ് നിന്റെ വീട്, അവിടെ നിന്ന് ശീലിക്കണം." ഉമ്മ ഉപദേശിച്ചു. ''എനിക്ക് ഒറ്റക്ക് അവിടെ പറ്റില്ല ഇക്ക വന്നാൽ ഞാൻ പോകാം." അന്നു വീട്ടിലെത്തിയപ്പോൾ തന്നെ ഇക്കായെ വിളിച്ചു. അവിടെ സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു. എനിക്ക് തനിച്ച് അവിടെ നിൽക്കാനും പറ്റില്ലന്ന് പറഞ്ഞു. പക്ഷേ, ഇക്ക ഒന്നും ചെവികൊണ്ടില്ലന്ന് മാത്രമല്ല എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ പോലും തയ്യറായില്ല. കല്യാണം കഴിഞ്ഞ് കേവലം ഒരു മാസം മാത്രം ഒന്നിച്ച് കഴിഞ്ഞ ബന്ധത്തിനപ്പുറം ഇക്കാക്ക് ഒരു സെന്റിമെൻസും എന്നോട് ഇല്ലന്ന് തോന്നി. ആ തോന്നൽ തുറന്ന് പറഞ്ഞത് വെല്ലിമ്മയോടായിരുന്നു. "ന്നോട് ഒരു സ്നേഹവുമില്ല വെല്ലിമ്മാ, എപ്പഴും അവരുടെ വീട്ടുകാരുടെ കാര്യം മാത്രം തിരക്കാറുള്ളു" മുഖം വീർപ്പിച്ച് വെല്ലിമ്മാനെ കെട്ടിപ്പിടിച്ച് പരാതി പറഞ്ഞു. " അത് നിനക്ക് തോന്നുന്നതാണ് മോളെ, വീട്ടുക്കാരെ നന്നായി സ്നേഹിക്കുന്നവനെ ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയൂ." വെല്ലിമ്മ എന്റെ മുടിയിൽ തലോടി. " ഓ '' മുഖം വീണ്ടും വീർപ്പിച്ചു ഞാൻ മാറി കിടന്നു. " നിന്നേക്കാൾ കഷ്ടത്തിൽ ജീവിക്കുന്ന എത്രയോ പെൺകുട്ടികളുണ്ട്, കുടിച്ചും വലിച്ചും ധൂർത്തടിച്ചും കുടുംബം നോക്കാതെ ജീവിക്കുന്ന ഒരു പാട് ഭർത്താക്കന്മാരുണ്ട്. അവരുടെ ഭാര്യമാർ അവരോടൊപ്പം ജീവിക്കുന്നത് പ്രതീക്ഷയോടെയാണ് ഇന്ന് നന്നാകും നാളെ നന്നാകും എന്ന പ്രതീക്ഷയോടെ.."വെല്ലിമ്മ എന്തു പറഞ്ഞാലും അതൊന്നും മനസ്സിൽ കയറാനുള്ള അവസ്ഥയിലല്ലായിരുന്നു. പറന്നു നടന്ന തന്നെ പിടിച്ച് കുട്ടിലിട്ടതിന് തുല്യമായിരുന്നു വിവാഹം. ''മോളെ, ഇങ്ങോട്ട് നോക്ക്.. " വെല്ലിമ്മ വിളിച്ചത് ചെവി കൊള്ളാതെ തലയണയിൽ മുഖമർത്തി കിടന്നു. കെട്ട്യോൻ ഇല്ലാതെ ആ മുറിയിൽ ഒറ്റക്ക് കഴിയുക എന്നത് ഒരു വിപ്ലവം തന്നെയാണ്. എങ്ങോട്ട് തിരിഞ്ഞാലും കെട്ട്യോന്റെ അടയാളങ്ങൾ തന്നെ. ഏതോ നാല് വരി കവിതയൊക്കെ ചൊല്ലി വെല്ലിമ്മ എന്നെ സന്തോഷിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഞാനത് മൈൻഡ് പോലും ചെയ്തില്ല. "ഞാനൊരു കഥ പറയാം നിന്നോട് " വെല്ലിമ്മ വീണ്ടും എന്റെ മുടിയിൽ തലോടി.. "എന്ത് കഥ" കഥ എന്ന് കേട്ടതും ഞാനൊരു കൊച്ചു കുട്ടിയായി. " ഒരു ഭാര്യയുടെ കഥ " വെല്ലിമ്മ പറഞ്ഞു. " ആരുടെ ഭാര്യയുടേത്.." ഞാൻ ചോദിച്ചു. " നീ കഥ കേൾക്ക് മോളേ.. " വേണ്ടന്നോ വേണന്നോ ഞാൻ പറഞ്ഞില്ല. "അപൂര്‍വ്വമായൊരു സമ്മാനം ഭര്‍ത്താവിന്‌ നല്‌കിയ ഭാര്യയുടെ കഥയുണ്ട്.. " വെല്ലിമ്മ പറഞ്ഞു തുടങ്ങി. " കിട്ടുന്ന പണമെല്ലാം ധൂര്‍ത്തടിക്കുന്നയാളായിരുന്നു ആ ഭര്‍ത്താവ്, എല്ലാ ദുസ്സ്വഭാവങ്ങളും അയാള്‍ക്കുണ്ട്. " ഞാൻ താൽപര്യമില്ലാത്ത മട്ടിൽ കഥ ശ്രദ്ധിച്ചു. "പ്രിയതമക്ക്‌ പ്രിയങ്കരമായതൊന്നും അയാളില്‍ നിന്ന്‌ ലഭിക്കാറില്ല. സങ്കടം മാത്രമാണ്‌ ലഭിക്കുന്നതെങ്കിലും അവളുടെ മനസ്സിൽ അയാളോടുള്ള സ്‌നേഹം മാഞ്ഞില്ല.. " ''ഒരു ദിവസം അവൾ ചിന്തിച്ചു തന്റെ ഭര്‍ത്താവിന്‍റെ ജന്മദിനം വരാനിരിക്കുന്നു. വിശിഷ്‌ടമായ ഒരു സമ്മാനം അദ്ദേഹത്തിന് നല്‌കണമെന്ന് " ''ധാരാളം ദു:സ്വഭാവങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തില്‍ കണ്ട നല്ല ഗുണങ്ങളെ അവളോര്‍ത്തു.. " ജന്മദിനമെത്താന്‍ ഇനിയും ഒരു മാസം കൂടിയുണ്ട്. എന്തു സമ്മാനമാണ് താൻ നൽകുക എന്നവൾ ചിന്തിച്ചു. അന്നു മുതൽ ഓരോ ദിവസവും ഭര്‍ത്താവിന്‍റെ ഓരോ നല്ല ഗുണം ഓരോ പേപ്പറിലെഴുതി അവൾ ഒരു ചില്ലുഭരണിയിലിട്ടു." താൽപര്യമില്ലാതെ കഥ കേട്ട എന്നിൽ ഒരു ആകാംക്ഷയുണർന്നു. ''മാസം പൂര്‍ത്തിയായപ്പോള്‍ ഭരണിയില്‍ മുപ്പത്‌ പേപ്പറുകള്‍!! നിറഞ്ഞ പുഞ്ചിരിയോടെ തിളങ്ങുന്ന മുഖത്തോടെ ആ സമ്മാനം അവള്‍ തന്റെ ഭർത്താവിന് നല്‌കി. " "അപൂര്‍വ്വമായ സമ്മാനപ്പൊതി ആശ്ചര്യത്തോടെ തുറന്ന അയാള്‍ ഓരോ കടലാസുകഷ്‌ണവും വായിച്ചു... " എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു ആ ഭര്‍ത്താവിന്. തിന്മ വേണ്ടുവോളം ഉണ്ടായിട്ടും തന്നിലെ നന്മകളെ കാണാന്‍ ശ്രമിച്ച ആ പ്രിയങ്കരിയോടുള്ള പ്രണയവും വാത്സല്യവുമായിരുന്നു ആ മനസ്സില്‍ കവിഞ്ഞത്. തന്‍റെ ദുസ്സ്വഭാവങ്ങളോരോന്നും അയാളുടെ ഹൃദയത്തെ വേദനിപ്പിച്ചു. പുതിയൊരു വ്യക്തിയാകാനുള്ള തീരുമാനത്തിലേക്കാണ്‌ ആ സമ്മാനപ്പൊതി അയാളെ കൊണ്ടെത്തിച്ചത്. സന്തോഷനിര്‍ഭരമായ പുത്തന്‍ ജീവിതം ആ ഭാര്യക്കും കിട്ടി..'' വെല്ലിമ്മ കഥ പറഞ്ഞു നിർത്തി എന്നെ നോക്കി. ''രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളും എങ്ങനെയാണ്‌ ഇഴപിരിയാത്ത ഹൃദയബന്ധങ്ങളാവുന്നത്‌ എന്നതിന്‌ നല്ലൊരു പാഠമാണ്‌ മോളേ ഈ ഭാര്യ കണ്ടെത്തിയ സമ്മാനം." " കുറേ ബന്ധങ്ങളുടെ നടുവിലാണ്‌ നമ്മുടെയൊക്കെ ജീവിതം. നമ്മോട്‌ ബന്ധമുള്ള ഓരോ വ്യക്തിയും ഗുണങ്ങളും പോരായ്‌മകളുമുള്ളവരാണ്‌ " " പ്രത്യേകിച്ച് നമ്മുടെ ഇണകൾക്ക് രണ്ടു ജീവിത പശ്ചാത്തലത്തിൽ നിന്ന് വരുന്നവരായത് കൊണ്ട് മനസ്സിലാക്കാൻ ഒരുപാടുണ്ടാവും അവർക്ക് പോരാഴ്മകളും ഉണ്ട്. ആ പോരായ്‌മകളോടെയാണ്‌ നമ്മളവരെ ജീവിതത്തിലേക്ക്‌ സ്വീകരിക്കുന്നത്‌.." "നമ്മളും എല്ലാം തികഞ്ഞവരല്ല, പോരായ്‌മകള്‍ വേണ്ടുവോളമുള്ള നമ്മെ അവരും സ്വീകരിക്കുന്നു." വെല്ലിമ്മ എന്റെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കി. "നീ ജീവിക്കാൻ തുടങ്ങിയതേയുള്ളു, ജീവിതത്തിൽ ഇനിയും ഇതിലും കൂടുതൽ കാര്യങ്ങൾ സംഭവിക്കാനുണ്ട്, ഇപ്പഴേ ഒന്നും പറ്റില്ല എന്ന് ചിന്തിക്കാതെ എല്ലാം നിന്നെ കൊണ്ട് സാധിക്കും എന്ന് ചിന്തിക്ക് " ''ഭർത്താവിനും വീട്ടുക്കാർക്കും പല പോരാഴ്മകളും ഉണ്ടാവും പരമാവധി അഡ്ജസ്റ്റ് ചെയ്യണം, അങ്ങനെ പറ്റില്ലന്ന് തോന്നുന്നത് തുറന്നു പറയുകയും വേണം" ഉറങ്ങും മുമ്പേ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചു പോകാൻ പാകത്തിൽ മനസ്സിനെ ഞാൻ പാകപ്പെടുത്തി...💕🙏 #🏝️ പ്രവാസി
2.1k കണ്ടവര്‍
3 മാസം
#

📔 കഥ

അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്, അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു, എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ മാത്രം അത് അറിഞ്ഞില്ല, അവളെ അന്നേരം ആ വാർത്ത ആരും അറിയിച്ചതുമില്ല, എന്തിനു അവളെ കൂടി വിഷമിപ്പിക്കണം എന്നു അവളുടെ കൂട്ടുകാർ കൂടി ചിന്തിച്ചതോടെ അവൾ ഒന്നും അറിഞ്ഞില്ല, എന്നാൽ കല്യാണമണ്ഡപത്തിലേക്ക് കയറി വന്ന് അവൾക്കു കൈ കൊടുത്തു ചിരിച്ച കൂട്ടുകാരിൽ പലരുടെ ചിരിയിലും ഒരു താൽപ്പര്യക്കുറവ് അനുഭവപ്പെട്ടപ്പോൾ അവൾ കരുതിയത് അവനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിലുള്ള അവരുടെ നീരസമായിരിക്കുമെന്നാണ്, അതു കൊണ്ടു തന്നെ അവളത് അത്ര കാര്യമായെടുത്തില്ല, കാരണം ആ നീരസം അവൾ പ്രതീക്ഷിച്ചതാണ്, അവളെ സംബന്ധിച്ച് ഇപ്പോൾ അവരുടെ ഉള്ളിലെ നീരസത്തേക്കാൾ സ്വന്തം ഭാവിയുടെ സുരക്ഷക്കായിരുന്നു പ്രാധാന്യം, കാരണം, അടുത്ത കാലത്തായി അവൾ കണ്ട പ്രണയ വിവാഹങ്ങളെല്ലാം പരാജയങ്ങളായിരുന്നു അതു കൊണ്ടു തന്നെ അവളിലെ മനം മാറ്റം പെട്ടന്നായിരുന്നു, മറ്റുള്ളവരുടെ നീരസം അതു കുറച്ചു നാൾ കഴിയുമ്പോൾ തനിയെ മാറുമെന്നും, ജീവിതം തന്റെയാണെന്നും അവിടെ എന്തു സംഭവിച്ചാലും താൻ മാത്രമേ ഉണ്ടാവൂ എന്നും അവൾക്കറിയാം, ഭർത്താവു മരണപ്പെട്ടാൽ പോലും ഭാര്യക്ക് സസുഖം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പെൻഷനടക്കം ലഭിക്കും വിധം ഒരാൾ വന്നപ്പോൾ അവനു കൊടുത്ത വാക്കും ആറു വർഷത്തെ പ്രണയവും മറന്നു എന്നതു ശരി തന്നെ, പക്ഷെ അതെല്ലാവരും ചെയ്യുന്നതു തന്നെയല്ലെ ? ഞാനായിട്ടു സൃഷ്ടിച്ച പുതിയ കീഴ് വഴക്കമൊന്നും അല്ലല്ലൊ ? 100% ത്തിൽ 90% പ്രേമവും പരാജയമാവുന്ന നാട്ടിൽ ഇതിനൊക്കെ എന്തു പ്രത്യേകത ? സത്യത്തിൽ അവൾ താൻ ചെയ്തത് തെറ്റല്ല എന്നു അവളെ തന്നെ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്, അവളുടെ ആ ചിന്തകൾക്കിടയിലും കല്യാണം അതിന്റെതായ ആഘോഷങ്ങളിലൂടെ കടന്നു പോയി കൊണ്ടിരുന്നു, ഫോട്ടോഷൂട്ടെല്ലാം പൂർവ്വധികം ഭംഗിയോടെ തന്നെ നടന്നു കൊണ്ടിരുന്നു, ആരും അവളെ ഒന്നും അറിയിക്കേണ്ടാനു തീരുമാനിച്ചതോടെ അവൾ ഒന്നും അറിഞ്ഞില്ല, എല്ലാം കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങാൻ നേരം ഉറ്റവരെ ചേർത്തു പിടിച്ചുള്ള കരച്ചിലുകൾക്കും ശേഷം അവൾ തന്റെ ഭർത്താവിനോടൊപ്പം കാറിലേക്കു കയറി, അങ്ങിനെ വീട്ടുകാരും ബന്ധുകളും ചേർന്ന് ഒന്നും അറിയിക്കാതെ പുതിയ ജീവിതത്തിലേക്ക് അവളെ യാത്രയാക്കി, വീട്ടുകാരെ പിരിഞ്ഞ ദു:ഖം കുറച്ചു ദൂരം കാർ നീങ്ങിയതും മാറിയതായിരുന്നു, എന്നാൽ ആ ദു:ഖത്തിന്റെ അവസാന നിമിഷങ്ങളിലൊന്നിലായിരുന്നു ദൈവം അവൾക്കായുള്ള വിധിയെ കാത്തു വെച്ചിരുന്നത്, കൈയ്യിലെ ടൗവൽ കൊണ്ടു മുഖം തുടച്ച ശേഷം പുറത്തേക്ക് നോക്കിയതും റോഡ് സൈഡിലെ " പ്രിയ സുഹൃത്തിന് വിട " എന്ന അവന്റെ ചിത്രം വെച്ചുള്ള ഫ്ലക്സ് കണ്ടവൾ ഞെട്ടിത്തരിച്ചു പോയി, അവളുടെ ഹൃദയം ആ കാഴ്ച്ച കണ്ട് രണ്ടായി പിളർന്നു പോയി, നെഞ്ചു കിടന്ന് പിടച്ചു, ഹൃദയമിടിപ്പുകൾ ഹൃദയത്തെ തകർത്തു കളയുമാറ് വേഗത്തിലായി, ഒരു ഇടിമിന്നൽ ഹൃദയത്തെ ശക്തമായി തുളച്ചു കടന്നു പോയി, കുറച്ചു മുന്നേ അവൾ കരഞ്ഞതു പോലായിരുന്നില്ല, അവളിലെ അവളുടെ നിയന്ത്രണങ്ങളെ ബേധിച്ചു കൊണ്ട് കണ്ണീർത്തുള്ളികൾ ധാരധാരയായി പുറത്തേക്കൊഴുകി, കൈയ്യിലെ ടൗവ്വൽ വായയോടു ചേർത്ത് പൊത്തിപ്പിടിച്ച് നെഞ്ചുപൊട്ടിയവൾ കരഞ്ഞു,അവൾക്കത് വിശ്വസിക്കാനായില്ല, പറഞ്ഞതു പോലെ അവനങ്ങനെ ചെയ്യുമെന്ന് അവളൊരിക്കലും കരുതിയില്ല, നേരിട്ടല്ലെങ്കിലും ഒറ്റനിമിഷം കൊണ്ട് താൻ കല്യാണപ്പെണ്ണിൽ നിന്നും ഒരു കൊലപാതകിയിലെക്ക് എത്തിയിരിക്കുന്നു എന്ന ചിന്ത അവളെ അന്നേരം പച്ചക്ക് കീറിമുറിക്കുന്നുണ്ടായിരുന്നു, ആ സമയം ഒന്നും വേണ്ടിയിരുന്നില്ല എന്നവൾക്കു തോന്നി, പക്ഷെ എല്ലാം കൈവിട്ടു പോയിരിക്കുന്നു, അവൻ മുന്നേ പറഞ്ഞ പല വാക്കുകളും അന്നേരം അവളുടെ തലച്ചോറിൽ കുത്തി കറങ്ങി, നീ എന്നെ വിട്ടു പോയാൽ പിന്നീട് ഒരിക്കലും ഞാൻ നിന്നെ തിരഞ്ഞു വരികയില്ല " നീയെന്നെ ഒറ്റക്കാക്കിയാലും ഞാനെന്നെ ഒരിക്കലും ഒറ്റക്കാക്കില്ല " എനിക്കു പകരം നിന്റെ കഴുത്തിൽ മറ്റൊരു താലി സ്വീകരിക്കാൻ നീ തയ്യാറായാൽ പിന്നെ ഈ ഞാനില്ല " നീ എന്റെതല്ലാത്ത മറ്റൊരു സൂര്യോദയം കാണാൻ ഞാനുണ്ടാവുകയുമില്ല " ആ വാക്കുകൾ ഒരോന്നും ആയിരം ശരങ്ങൾ കണക്കെ അവളുടെ ഹൃദയത്തിൽ അന്നേരം തുളഞ്ഞു കയറി, അവളുടെ ഒരായുസ്സിന്റെ സന്തോഷങ്ങളൊക്കയും ഒരു നുള്ളു ബാക്കി വെക്കാതെ ഒറ്റയടിക്ക് എങ്ങോ വാർന്നു പോയി, ഒരോന്നോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടെയിരുന്നു, കൂടെയുള്ള ഭർത്താവ് വീട്ടുക്കാരെ പിരിഞ്ഞതിലുള്ള അവളുടെ വിഷമം ആയിരിക്കാം ആ കണ്ണുനീരുകൾ എന്നു കരുതിയത് മാത്രമായിരുന്നു അവളുടെയും വലിയൊരാശ്വാസം, ഭർത്താവിന്റെ വീട്ടിലെത്തിയതൊന്നും അവൾ അറിഞ്ഞതേയില്ല, അവൾക്കു ചുറ്റും കല്യാണ ആഘോഷങ്ങൾ നടന്നു കൊണ്ടിരിക്കേ, അവൾക്കുള്ളിലെ ആ ദു:ഖത്തിനിടയിലും ചിലതെല്ലാം അവനവളെ പഠിപ്പിച്ചു, തീ കനലിൽ ചവിട്ടി നിന്നു കൊണ്ട് എങ്ങിനെ പുഞ്ചിരിക്കണമെന്ന്...! ഹൃദയം കത്തുമ്പോഴും അശ്ലേഷിക്കാൻ വരുന്നവരെ എങ്ങിനെ ആലിംഗനം ചെയ്യാമെന്ന്...! ചുറ്റിനും തീ പടർന്നു പിടിക്കുമ്പോൾ എങ്ങിനെ നിവർന്നു നിൽക്കാമെന്ന്...! പൊള്ളുന്ന നെഞ്ചുമായി നിന്ന് മനസു പിടയുന്ന വേദനയിലും എങ്ങിനെ ആശംസകൾക്ക് നന്ദി പറയണമെന്ന്...! ഉള്ള് വെന്തു വെണീറാവുമ്പോഴും എങ്ങിനെ ഫോട്ടോക്ക് ചിരിച്ചു പോസ്സ് ചെയ്യണമെന്ന്...! ഇരുട്ടു പരന്നതോടെയാണ് പല ആഹ്ലാദ പ്രകടനങ്ങൾക്കും അറുതിയായത്, ഒരാശ്വാസം തേടിയാണ് ഒന്നു കുളിക്കാൻ കയറിയത് എന്നാൽ വെള്ളത്തിനു പകരം ഷവറിൽ നിന്നു അവൾക്കു ചുറ്റും പെയ്തിറങ്ങിയത് ഒാർമ്മകളുടെ അഗ്നിത്തുള്ളികളായിരുന്നു, ഒാർമ്മകളുടെ കൊടീയ കുറ്റഭാരത്തോടെ കട്ടിലിൽ ഇരിക്കവേയാണ് പെട്ടന്നവൾ ഫോണിനെ കുറിച്ചോർത്തത് കല്യാണത്തിന്റെ തിരക്കിനിടയിൽ സൈലന്റാക്കിയതായിരുന്നു, ഫോണെടുത്ത് തുറന്നതും അവനും അവളും ഒന്നിച്ചുള്ള ഒരു ഗ്രൂപ്പിൽ മുഴുവൻ അവനു അനുശോചനം അറിയിച്ചു കൊണ്ടുള്ള അവന്റെ ഫോട്ടോയും പോസ്റ്ററുകളും മാത്രമായിരുന്നു, അവളുടെ ഉള്ള ദു:ഖം കൂട്ടാനെ അതു കൊണ്ടെല്ലാം കഴിഞ്ഞുള്ളൂ, അവന്റെ മുഖത്തേക്കൊന്നു നോക്കാൻ കൂടിയുള്ള ത്രാണിയില്ലാതെ ആ ഗ്രൂപ്പിൽ നിന്നും പിന്മാറാൻ തുടങ്ങിയതും പെട്ടന്നൊരു വീഡിയോ കയറി വന്നു, എന്താണെന്നറിയാൻ ഉള്ള ആകാംഷയിൽ അത് ഒാപ്പൺ ചെയ്തതും അവൾ ഞെട്ടി പോയി....! ആരോ അവന്റെ ചിത കത്തുന്നതിന്റെ വീഡിയോ ഇട്ടതായിരുന്നു അത്, അവൻ അഗ്നിഗോളമായി മേലോട്ടുയരുന്ന കാഴ്ച്ച അവൾക്കുള്ളിലെ അവസാന ജീവനെയും ബലി കഴിച്ചു കളഞ്ഞു, കാണേണ്ടിയിരുന്നില്ല എന്നവൾക്കു തോന്നി, എന്നാൽ അതെല്ലാം കാണാൻ വിധിക്കപ്പെട്ടവളായി ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ ആർക്കെന്തു ചെയ്യാനാവും....? ആ അഗ്നിയിൽ എരിഞ്ഞടങ്ങുന്ന അവന്റെ ശരീരത്തേക്കാൾ വേഗതയിൽ ഉള്ളിൽ വേദനയുടെ കത്തി ജ്വലിക്കുന്ന തീഗോളങ്ങളായി അവൾ മാറി, അധികം നേരം അതിലേക്കു നോക്കി നിൽക്കാനാവാതെ ഫോൺ ഒാഫ് ചെയ്തവൾ മെത്തയിലേക്കിട്ടു, എന്നാൽ കുറച്ചു കഴിഞ്ഞതും അതു വരെ സംഭവിച്ചതിലും നിർഭാഗ്യകരമായിരുന്നു അവിടന്നങ്ങോട്ടുള്ള കുറച്ചു മണിക്കൂറുകൾനടന്നതൊന്നും ഭർത്താവിനെ അറിയിക്കാൻ കഴിയാത്ത കാര്യമായതു കൊണ്ട് പഴയ കാമുകന്റെ ചിത കത്തി തീരും മുന്നേ തന്നെ ആദ്യരാത്രിയിലെ ഒരു ഭർത്താവിന്റെ അവകാശത്തിനും ആവശ്യത്തിനും താൽപ്പര്യത്തിനും മുന്നിൽ ഒരക്ഷരം ശബ്ദിക്കാനാവാതെ പിറന്നപടി കിടക്കേണ്ടി വന്നപ്പോൾ ഇഷ്ടമില്ലാതെയും ഒരാളുമായി ശരീരം പങ്കു വെക്കുന്നതിന്റെ മാനസീക വേദന പെരുവിരലിൽ നിന്നു നെറും തലവരെ ആഴ്ന്നിറങ്ങി, ഹൃദയം നുറുങ്ങുന്ന വേദനയിൽ നിവൃത്തികേടു കൊണ്ടു മാത്രം ഉടുത്തിരിക്കുന്നതെല്ലാം ഉരിഞ്ഞെറിഞ്ഞ് ഒരാളെ സ്വീകരികേണ്ടതിലെ പ്രയാസവും അവനവൾക്കു പഠിപ്പിച്ചു, ഭർത്താവിന്റെ ആവശ്യം കഴിഞ്ഞ് അവളുടെ സ്വന്തം ശരീരം അവൾക്കു തിരിച്ചു കിട്ടിയപ്പോഴെക്കും ഒന്നു കരയാൻ പോലും അവൾ അശക്തയായിരുന്നു, എന്നിട്ടും അവൻ അവളിൽ നിറച്ചു വെച്ച നിലക്കാത്ത അവന്റെ ഒാർമ്മകളുടെ ഉമിത്തീയിൽ നീറി നീറി എങ്ങിനെയൊക്കയോ നേരം വെളുപ്പിക്കുകയായിരുന്നു ആ രാത്രിയവൾ.....! നാടും നാട്ടുക്കാരും അവളെ കാണാൻ ശ്രമിക്കുന്ന കണ്ണിലൂടെ അവൾ അവളെ തന്നെ നോക്കി കാണാൻ ശ്രമിച്ചതോടെ അത്ര അത്യാവശ്യങ്ങൾക്കല്ലാതെ നാട്ടിലും വീട്ടിലും പോകുന്നതവൾ വേണ്ടന്നു വെച്ചു, കൂടെ അവന്റെ ഒാർമ്മകൾ പിൻതുടരുമെന്നുള്ളതിനാലും പോയാൽ തന്നെ അതിലും വേഗത്തിൽ അവൾ മടങ്ങി പോന്നു, പഴയ പൂക്കൾ വാടി കരിഞ്ഞും, പുതിയ പൂക്കൾ വിടർന്നും, കാലം മെല്ലെ കടന്നു പോയി, ഏഴെട്ടു വർഷങ്ങൾക്കു ശേഷമാണ് ഹോസ്പ്പിറ്റലിൽ വെച്ച് പഴയ കൂട്ടുകാരി ഹിരൺമയ(ഹിമ)യെ അവൾ കണ്ടത്, എന്തോ അപ്പോൾ ഹിമയോടൊന്നു സംസാരിക്കണമെന്നു അവൾക്ക് തോന്നി, അവൾക്ക് ഉള്ളിലൊരു ഭയമുണ്ട് ഹിമ തന്നോട് പഴയ നീരസം ഇപ്പോഴും പ്രകടിപ്പിച്ചേക്കുമോയെന്ന്, പക്ഷെ ഹിമയുടെ ഭാഗത്തു നിന്ന് യാതൊരു നീരസവും ഉണ്ടായില്ല, അതു കൊണ്ടു തന്നെയാണ് കുറച്ചു സൗഹൃദ സംഭാഷണങ്ങൾക്കു ശേഷം അവനെ കുറിച്ച് ഹിമയോട് ചോദിക്കാൻ അവൾക്ക് ധൈര്യം വന്നത്, അവൾ ചോദിച്ചു, പ്രേമം നഷ്ടപ്പെട്ട സകലരും ആത്മഹത്യ ചെയ്യുകയാണോ ചെയ്യുന്നത് ? പ്രേമിച്ച പെണ്ണിനെ നഷ്ടമായാൽ അതിനുള്ള ഏക പോംവഴി മരണമാണോ ? മറ്റുള്ളവർക്ക് കാര്യങ്ങളെ കാണാൻ കഴിയുന്നതു പോലെ എന്തു കൊണ്ട് അവനതിനു കഴിഞ്ഞില്ല ? അതു കേട്ടതും ഹിമ ഒന്നു ചിരിച്ചു, അതു കണ്ടതും അവൾ പറഞ്ഞു, വീട്ടുകാരെ പറ്റിയും കൂട്ടുകാരെ പറ്റിയും അവനോർക്കാമായിരുന്നില്ലെ ? ഇനിയൊരു ജന്മം ഇല്ലായെന്നവനറിഞ്ഞൂടെ ? അതു കേട്ടതും ഹിമ അവളോടു പറഞ്ഞു, നിന്റെ എല്ലാ ചോദ്യങ്ങൾക്കും കൂടി ഒറ്റ ഉത്തരം ഞാൻ തരാം, പ്രണയം, ആത്മാർത്ഥത ഇവ തമ്മിൽ എപ്പോഴും ഒരു അകലമുണ്ട്, പ്രണയം രണ്ടു പേരിൽ ഒരേ സമയം സംഭവിച്ചെന്നിരിക്കും, എന്നാൽ അപൂർവ്വം ചില പ്രണയങ്ങളൊഴിച്ചാൽ മറ്റു സകല പ്രണയങ്ങളിലും രണ്ടു പേരിൽ ഒരാൾക്കു മാത്രമാണ് തന്റെ പ്രണയത്തോട് ആത്മാർത്ഥതയുള്ളത്, ആ ഒരാൾ തന്റെ പ്രണയത്തിനും താൻ പ്രണയിക്കുന്നവർക്കും വേണ്ടി മറ്റെല്ലാം മറക്കാനും സ്വയം ഹോമിക്കാനും തയ്യാറാവും, എന്നാൽ മറ്റെയാൾ അവസരത്തിനൊത്ത് മാറുകയാണ് പതിവ് " അവൻ വീട്ടുകാരെ ഒാർത്തില്ലെന്ന് നീ അവനെ കുറ്റപ്പെടുത്തിയ പോലെ നീ നിന്റെ വീട്ടുകാരെ മാത്രമേ ഒാർത്തുള്ളൂ എന്നത് നിന്റെ ഭാഗത്തുള്ള തെറ്റല്ലെ ? അതു പോലെ പരസ്പരം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും തമ്മിൽ ഒന്നാവാനും മുന്നിൽ ഈ ജന്മം മാത്രമേയുള്ളൂവെന്ന് നിനക്കും അറിയില്ലായിരുന്നോ ? നിന്റെയുള്ളിൽ ഇനിയും അനവധി ചോദ്യങ്ങളുണ്ടാവാം ചിലതിനുള്ള മറുപടി കൂടി തരാം, ഒരാൾ തനിക്ക് പ്രിയമുള്ളവരെ സ്നേഹം കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, മറ്റെയാൾ ഏറ്റവും സുരക്ഷിതമായ ജീവിതം കൈയെത്തി പിടിക്കാൻ സ്വന്തബന്ധങ്ങളെ കൂട്ടു പിടിച്ച് അവരെ തോൽപ്പിക്കുന്നു, ഒരാളുടെ കഴുത്തിൽ താലി ചാർത്താൻ രണ്ടു കൈകൾ മാത്രം മതി എന്നാൽ വിശുദ്ധമായ ഹൃദയത്തിനു മേലെ കെട്ടുന്നതും സ്വീകരിക്കപ്പെടുന്നതും ആവണം താലി അല്ലാത്തത് തിളങ്ങുന്നൊരു സ്വർണ്ണമാല മാത്രമാണ് " എന്നെ സംബന്ധിച്ചിടത്തോള്ളം അവൻ ചെയ്തതു തന്നെയാണ് ശരി അതല്ലെങ്കിൽ നിന്നോടുള്ള ഇഷ്ടം മൂത്ത് മനസിന്റെ സമനില തെറ്റിയ നിലയിൽ ഒരു ഭ്രാന്തനായി ചിലപ്പോൾ എനിക്കവനെ കാണേണ്ടി വന്നേനെ" ഇനി നീ അറിയാൻ ആഗ്രഹിച്ച അവൻ ആത്മഹത്യ ചെയ്തതിന്റെ കാരണം കൂടി നിനക്കു പറഞ്ഞു തരാം, അവൻ നിന്നോടു മാത്രമായ് ചെയ്യാൻ ആഗ്രഹിച്ചതെല്ലാം അവനെ മറന്നു കൊണ്ട് നീ മറ്റൊരാളോടൊത്തു ചെയ്യുന്നത് സഹിക്കാനുള്ള കരുത്തില്ലാത്തതു കൊണ്ടു തന്നെ " ഹിമയുടെ ആ വാക്കുകൾ അവളുടെ ഹൃദയത്തെ കീറി മുറിച്ചാണ് കടന്നു പോയത്, അതും പറഞ്ഞ് അവളെയൊന്നു നോക്കി ചിരിച്ച ശേഷം ഹിമ അവളെ വിട്ടകന്നു,മനുഷ്യ ഹൃദയം അതിന്റെ ഉള്ളറകളും ധമനികളും കൂടാതെ ആയിരക്കണക്കിനു ആശകളും ഉൾക്കൊള്ളുന്നുണ്ട്, അതു കൊണ്ടു തന്നെ വിശ്വാസം കാത്തു സൂക്ഷിക്കുക, , കാരണം, വിശ്വാസം എന്ന ചരടിനു മുകളിലാണ് പ്രണയം എന്ന പട്ടം കോർത്തിട്ടിരിക്കുന്നത് " #📔 കഥ
1.8k കണ്ടവര്‍
3 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം