@a________________a
@a________________a

💝💝

Good bye sc .....miss uuu all ...spl ikuuuu 😢😢😢

#

📔 കഥ

പഠിക്കാൻ ഒത്തിരിയുള്ളതു കൊണ്ടു ഈ ആഴ്ച്ച വരാൻ പറ്റില്ലായെന്നു വീട്ടുകാരോടും, വീട്ടിലേക്കു പോവുകയാണെന്നു ഹോസ്റ്റലിലും പറഞ്ഞു, മെർക്കറയിലെ കാപ്പിത്തോട്ടങ്ങളിൽ അവനോടൊപ്പം അവധി ആഘോഷിക്കാൻ പോകുന്നതിനായി അവൾ ഇറങ്ങി, കാപ്പിത്തോട്ടങ്ങളിൽ സായാഹ്നം നനയുക എന്നത് രസകരമായ കാര്യമാണ്, അന്നവൾ അത് തീർത്തും ആസ്വാദിച്ചു. അവളുടെ പ്രണയം നേർത്ത പാളിക്കിടയിൽ നിന്നും നവജാത ശിശുവിന്റെ ഭൂമിയിലേക്കുള്ള ആദ്യത്തെ മിഴിയനക്കം പോലെ നൈർമല്യമായിരുന്നു. അവന്റെ കണ്ണുകളിലെ ആകാശനീലിമയിൽ ഒരു ചിത്രശലഭം പോലെ പാറിപറന്നു നടക്കാനായിരുന്നു അവൾക്ക് ഇഷ്ടം. എന്നാൽ അവന് അവൾ ഒരു ശരീരം മാത്രമായിരുന്നു. സായാഹ്‌നകാഴ്ചകൾക്ക് ശേഷം തണുപ്പിനു തീ പിടിച്ചു. അതോടെ അവൻ അവന്റെ പദ്ധതികൾ നടപ്പിലാക്കൻ തുടങ്ങി. ഈ കഴിഞ്ഞ ദിവസം വരെ ഇല്ലാത്ത സ്നേഹവും തേൻപുരട്ടിയ വാക്കുകളും അവനിൽ നിന്ന് പിറന്നു വീണു. ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന തത്വം ഉൾകൊണ്ട് അവൻ ഉണർന്നു പ്രവർത്തിച്ചു. വിവാഹശേഷം ഹണിമൂൺ ആഘോഷിക്കാൻ കൂടി നമ്മൾക്കൊരുമിച്ച് ഇവിടെ തന്നെ വരണമെന്നുള്ള അവന്റെ വാക്കുകൾ അവളെ പുളകിതയാക്കി, ആവേശം കൊള്ളിച്ചു... ആദ്യം വസ്ത്രങ്ങൾക്ക് മുകളിലൂടെ അവളെ തഴുകിയ അവൻ വസ്ത്രത്തിന്റെ ഹുക്ക് അഴിക്കാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു. ഉടനെ അവൻ ചോദിച്ചു. നിനക്ക് എന്നെ വിശ്വാസമില്ലേ ???? വിശ്വാസമില്ലാ ? അവൻ അത് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞപ്പോൾ അവളുടെ കൈ അഴഞ്ഞു. ഓരോ ഹുക്കുകൾ അഴിക്കുമ്പോഴും അവളുടെ എതിർപ്പിനെ നിനക്കെന്നെ വിശ്വാസമില്ലേ...? എന്ന വജ്രായുധവുമായി അവൻ നേരിട്ടു. അവളതിൽ മയങ്ങുകയും അവനോടുള്ള ഇഷ്ടത്തിന്റെ തീവ്രത കാണിക്കാൻ മണിയറയിൽ തുറക്കേണ്ടതെല്ലാം എതോ നാലു ചുമരുക്കൾക്കുള്ളിൽ വെച്ചു അവൾ അവനായി തുറന്നിട്ടു....! അല്ലെങ്കിലും നിശബ്ദമായി നിരസിക്കുന്നവൾ പാതി സമ്മതിച്ചു എന്നല്ലേ ???? രണ്ട് ദിവസത്തെ അവധി ദിവസങ്ങൾ അവർ അത്യാവശ്യം നന്നായി തന്നെ ആഘോഷിച്ചു. വളരെ ഭദ്രമായി തന്നെയവളെ അവൻ നാട്ടിലെത്തിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം എല്ലാ മാസവും വരുന്ന വിരുന്നുകാരനെ കാണാതായപ്പോൾ ഭീതിയായി. പ്രെഗ്നൻസി ടെസ്റ്റിൽ ഒന്നിനു പകരം രണ്ട് വരകൾ തെളിഞ്ഞപ്പോൾ മനസ്സിലായി ശരിക്കും പെട്ടുവെന്ന്...! അവൾ അവനെ വിളിച്ചു എന്ത് ചെയ്യുമെന്നു ചോദിച്ചപ്പോൾ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു അവൻ ഫോൺ വെയ്ച്ചു. പിന്നെ എത്ര വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല. ഇപ്പോൾ ഫോൺ ഓഫും ആയി. അതോടെ അവൾക്ക് മനസ്സിലായി അവൾ ചതിക്കപെടുകയായിരുന്നുയെന്ന്...... കീഴടങ്ങാൻ അവൾ തയ്യാറായിരുന്നില്ല. അവൾ അവനേയും തേടിയിറങ്ങി... അവൻ കാണിച്ച ഒരു വിവരക്കേടിൽ തന്നെ അവൾ പിടിമുറുക്കി. ഫോൺ നമ്പറിലെ അഡ്രസ് കണ്ടുപിടിച്ചു തുടർന്നവൾ അവന്റെ ഫോണിലേക്കു ഒരു മെസ്സേജ് ഇട്ടു വെച്ചു...! ഈ മെസേജ് ഡെലിവറി ആയി..., "രണ്ട് ദിവസത്തിനുള്ളിൽ എന്നെ കാണാൻ വന്നില്ലെങ്കിൽ ഞാൻ നിന്റെ വീട്ടിലെത്തും " അതേറ്റു അവനവളെ കാണാൻ അവൾ പറഞ്ഞ സ്ഥലത്തെത്തി. അവൾക്കറിയാം അവനോട് എന്ത് പറഞ്ഞാലും, കരഞ്ഞാലും, കാലുപിടിച്ചാലും, ഒന്നും അവന്റെ മനസ്സ് മാറില്ലായെന്നു ഇങ്ങിനെയുള്ളവർ എന്നും അങ്ങിനാണ്....! എന്നാലും നേരിട്ട് അവന്റെ ആ മോന്തയൊന്നു ഒരിക്കൽ കൂടി കണ്ടെയടങ്ങു എന്നവൾ തീരുമാനിച്ചിരുന്നു. അവനെ കണ്ടതും ഒരു മുഖവുരയും കൂടാതെ അവൾ പറഞ്ഞു ആണെന്ന വാക്കിന്റെ അർത്ഥം അറിയുമോടാ നിനക്ക് ? കൊടുത്ത വാക്കും പറഞ്ഞ കാര്യവും പാലിക്കുന്നവരെയാണ് ആണെന്ന് പറയുന്നത്. കേവലം ഒരു അരമണിക്കൂർ നേരത്തെ സുഖത്തിനു വേണ്ടി വിശ്വസിച്ചു കൂടെ നിന്ന പെണ്ണിനെ നിനക്കൊക്കെ എങ്ങനെയാടാ ഇത്ര നിസാരമായി ഒഴുവാക്കാൻ പറ്റുന്നത്. നീ ഓർത്തു വെയ്ച്ചോ നീ ചെയ്തത് ഒരു വലിയ കാര്യമായും നിന്റെ കഴിവായും നിനക്ക് തോന്നുന്നുണ്ടെങ്കിൽ ഒന്നറിഞ്ഞോ നീ എനിക്ക് വെയ്ച്ച കെണിപോലെ നാളെ നിന്റെ അമ്മക്കോ പെങ്ങൾക്കോ നിന്നെക്കാൾ ബുദ്ധിസാമർഥ്യമുള്ള ആരെങ്കിലും ഇതേ പണി വെക്കും. എന്നെ പോലെ അവരും പെണ്ണാണെന്ന് നീ മറന്നാലും അവരെ കാണുന്ന മറ്റാണുങ്ങൾ അത് മറക്കില്ലാ, അവർക്കും നിന്നെ പോലെ നിന്റെ അമ്മയും പെങ്ങളും വെറും സ്ത്രീശരീരങ്ങൾ മാത്രമാണെന്ന് മറക്കണ്ട...! ഞാനിപ്പോൾ എനിക്ക് സംഭവിച്ചത് വീട്ടിൽ പറയാത്ത പോലെ അവരും ചെയ്യും. കൊടുത്തത് എന്തായാലും തിരിച്ചു കിട്ടും. നീയൊരു ചതിയനാണെന്നും മാംസക്കൊതിയൻ മാത്രമാണെന്നും എനിക്കറിയാം....! നാളെ നിന്റെ അരക്കെട്ടിലെ മാംസം ദണ്ഡിന്റെ സുഗമ സഞ്ചാരത്തിന് വേണ്ടി മാത്രം പെണ്ണുങ്ങളെ ആഗ്രഹിക്കുന്ന നീ ഒരവസരം കിട്ടിയാൽ നിന്റെ സ്വന്തം അമ്മയോടൊപ്പവും കേറി കിടക്കാൻ മടിക്കില്ല.....! ഇനി അങ്ങനെ ഒരവസരം ഒത്തുവന്നാൽ അതൊഴിവാക്കരുത് അന്നേരം ആ ലൈറ്റ് അങ്ങു ഓഫ് ചെയ്തേക്കണം അപ്പോൾ മുഖം കാണേണ്ടതില്ലലോ അപ്പൊ കാര്യങ്ങൾ കുറേ കൂടി എളുപ്പമാകുകയും ചെയ്യും.....! ശാസ്ത്രം പോലും പറയുന്നത് ഒരു സ്ത്രീ സൂര്യൻ ഉദിക്കുന്നതിനു മുൻപേ ഉണർന്നു കുളിച്ചു വൃത്തിയാക്കണമെന്നാണ് അതല്ലെങ്കിൽ സൂര്യസ്തമനത്തിനു ശേഷമേ കുളിക്കാവു എന്നാണ്....! എന്നാണെന്നറിയാമോ.... ഒരു സ്ത്രീയുടെ കൈവിരലുകളും പാദവും കഴുത്തും മുഖവുമല്ലാതെ മറ്റൊന്നും അവളുടെ ഭർത്താവല്ലതെ സൂര്യവെളിച്ചം പോലും കാണരുതു്തെന്നാണ്....! എന്നിട്ടും നിന്നെ പോലെ ഒരുത്തന്റെ മുന്നിലേക്കത് അതെല്ലാം നീട്ടി തരുമ്പോൾ ആ പെണ്ണ് നിന്റെയൊക്കെ മേലേ വെച്ചിരിക്കുന്ന ആ വിശ്വാസത്തിന്റെ അളവ് എത്രാമാത്രമാണെന്നു നിനക്കൊക്കെ ഊഹിക്കാൻ ആവുമോ ? എങ്ങനെ ഊഹിക്കാനാ ???? ഓർത്തുവെയ്ച്ചോ..... നാളെ നീയും കല്യാണം കഴിക്കും ഒരു പെൺകുഞ്ഞിന്റെ അച്ഛനാകും.....! അന്നു നിന്നെക്കാൾ സമർത്ഥനായ ആരെങ്കിലും അവൾക്കു വേണ്ടീയും വല വിരിക്കും... അതല്ലെങ്കിൽ നീ ഇന്നു എന്നോട് ചെയ്തതെല്ലാം നിനക്കോർമ്മയുണ്ടാകുമല്ലോ അതൊക്കെ ഒാർത്ത് നിന്റെ ഭാര്യക്കും മകൾക്കും അതു പോലെ എന്തെങ്കിലും സംഭവിച്ചാലോ എന്ന് ആധിയോടെ നീയും ജീവിതക്കാലം മൊത്തം കിടന്നോടും. പണ്ട് ഇതൊക്കെ ചെയ്ത കൂട്ടിയ കുറെ അച്ഛനമ്മമാർ ഇന്ന് കിടന്ന നെട്ടോട്ടം ഒാടുന്നുണ്ട്..., മോള് വന്നോ ? എന്താ അവൾ ലേറ്റ് ആവുന്നേ ? നിന്നോട് വല്ലതും പറഞ്ഞായിരുന്നോ ലെയ്റ്റാവും എന്നത്...? അവൾക്ക ക്ലാസ് കഴിഞ്ഞാൽ നേരെ ഇങ്ങു വന്നൂടെ...? പെൺക്കൊച്ചാണെന്ന വിചാരം വേണ്ടേ...? കാലം മോശമാണെന്നറിഞ്ഞൂടെ...? എന്തൊക്കെ വാത്തകളാണ് പത്രത്തിൽ വരുന്നത്...? എന്നൊക്കെ അച്ഛൻ പറയുമ്പോൾ മക്കൾ വിചാരിക്കുന്നത് അച്ഛന് തന്റെ കാര്യത്തിൽ എന്ത് കെയർ ആണെന്നാണ്.. എന്നാൽ പലർക്കും താൻ കൊടുത്തത് മറ്റൊരാളിലൂടെ തനിക്ക് തിരിച്ചു കിട്ടുമോ എന്നുള്ള ഭയമാണ് അതെന്ന് അവർ അറിയുന്നില്ല....! കുറച്ചു അമ്മമാരും ഉണ്ട് ആയ കാലത്ത് We are enjoying the youth എന്ന് പറഞ്ഞവർ ഇന്ന് മകളോട് അങ്ങോട്ട് നീങ്ങരുത്...., ഇങ്ങോട്ടും നീങ്ങരുത്..., പെണ്ണാണെന്ന വിചാരം വേണം..., മറ്റൊരുത്തന് കെട്ടിച്ചു കൊടുക്കാനുള്ളതാണ്..., എന്ന് ഒക്കെ പറഞ്ഞു ഇന്ന് വേവലാതി പൂണ്ട് സ്വന്തം മകളുടെ പുറകെ നടക്കുന്നവർ......! പെൺക്കുട്ടി ഉണ്ടായില്ലെങ്കിലോ എന്നു വിചാരിച്ച് രക്ഷപ്പെടാമെന്നു നീ വിചാരിക്കണ്ട......, വീട്ടിൽ തേങ്ങായിടാനും മീൻ വിൽക്കാനും എന്തിന് പറമ്പിൽ പണിടെടുക്കാൻ വന്ന ബംഗാളിയെ വരെ വിളിച്ചു റൂമിൽ കയറ്റുന്ന മരുമകളെയോ ഭാര്യയേയോ തന്നെ നിനക്കു കിട്ടും നീയതിനു ദൃക്സാക്ഷിയാവേണ്ടിയും വരും....! അന്നേ നിന്നെ പോലുള്ളവർക്ക് അത് മനസിലാവൂ എന്നതാണ് സത്യം, സ്വന്തം ജീവിതത്തിൽ അതെല്ലാം കടന്നു വരുമ്പോഴെ എല്ലാവരും അതു പഠിക്കു.... അതുവെരെയും അവർക്കെല്ലാം സ്ത്രീകൾ പെൺശരീരങ്ങൾ മാത്രമാണ്.....! ഒന്നുറപ്പിച്ചോ..., വിതച്ചതേ കൊയ്യൂ " എന്നൊരു ബൈബിൾ വചനമുണ്ട്..., അത് നിന്റെ കാര്യത്തിലും അച്ചെട്ടാണ്....! ഏതെങ്കിലും ഒരു ഡോക്ടറോട് ഒന്നു നന്നായി കരഞ്ഞു കാണിച്ച് കെട്ടാമെന്നു വാക്കു തന്നവൻ ചത്തു പോയി എന്നു പറഞ്ഞ് അപേക്ഷിച്ചാൽ ഒരു പെൺക്കുട്ടിയുടെ ഭാവിയെ ഒാർത്തെങ്കിലും അവരെനിക്ക് അബോർഷൻ നടത്തി തരും....! എന്നാൽ നിന്നെ പോലുള്ളവർ എറിഞ്ഞു കൊണ്ടിരിക്കുന്നത് ബൂമാറാങ്ങാണ് അതൊരിക്കൽ നിനിലെക്ക് തന്നെ തിരിച്ചു വരുക തന്നെ ചെയ്യും ഒാർമ്മിച്ചോ....! അതു പറഞ്ഞവൾ തിരിഞ്ഞു നടന്നു....!!!! . #📔 കഥ
1.7k കണ്ടവര്‍
3 ദിവസം
#

📔 കഥ

ശ്ശൈ........ ഒന്ന് മിണ്ടാതിരുന്നേ എനിക്ക് എന്തോ പോലൊക്കെ തോന്നുന്നുണ്ട് ട്ടോ................ അതിന് ഞാനെന്താ ചെയ്തേ എന്റെ കൈയ്യിൽ നിയല്ലെ പിടിച്ചേക്കുന്നെ നിന്റെ കൈപടത്തിൽ ഞാനൊന്ന് വിരലോടിച്ചതല്ലെയുള്ളു അപ്പോൾ എന്താ തോന്നിയേന്ന് പറ............. കുന്തം.............. ഓഹോ കുന്തമാണോ അത് മറ്റേ ആളിന്റേന്ന് നീയിങ്ങ് വാങ്ങിയോ എന്ത് ചോദിച്ചാലും ഒരു കുന്തം പറച്ചിൽ എന്റെന്ന് മേടിക്കും കേട്ടല്ലോ പൊന്നേ പൊലെ കൊണ്ട് നടക്കുന്നോണ്ടാ ഒരു വിലയില്ലാത്തത് അല്ലെ............. അയ്യേ സെന്റി ശോകം സീനാണല്ലൊ മോനെ മാറ്റിപ്പിടിക്ക് ഈ പരിപ്പൊന്നും ഇവിടെ വേകില്ല............ ഇത്ര പെട്ടന്ന് മനസിലാക്കി കളഞ്ഞോ വെറുതെ ഞാൻ എക്സ്പ്രഷൻ ഇട്ട് നശിപ്പിച്ച് ............ ഒന്ന് പോടാപ്പാ......... നിന്നെ ഞാൻ ഇന്നൊന്നും കാണാൻ തുടങ്ങിയത് അല്ലല്ലോടാ ഏട്ടാ അ എന്നോടാണോ നിന്റെ ഉടായിപ്പ്............ ഉം...... ഉം....... ഞാനൊര് പാവം ആയത് കൊണ്ട് നിനക്ക് കൊള്ളാം വേറെ ആരെലും ആയിരുന്നെങ്കിൽ എന്നെ നിന്നെ ചവിട്ടി കൂട്ടിയേനെ............. അത് കൊണ്ടല്ലേടാ പൊട്ടാ ദൈവം എനിക്ക് നിന്നെ തന്നെ തന്നത് ഇതാകുമ്പോൾ എനിക്ക് എടുത്തിട്ട് ഇടിക്കാല്ലോ ന്താ അങ്ങനല്ലെ............... പെണ്ണിന് ലേശം കൂടുന്നുണ്ട് കല്യാണം കഴിയട്ടെ ശരിയാക്കി തരാം............... ഓ പിന്നെ............ ഇപ്പോൾ ശരിയാക്കാത്തതാ അപ്പോൾ ഒന്ന് പോയേടാ ................ യാത്യശ്ചികമായി പരിചയപ്പെട്ട എന്റെ കാന്താരി ഒര്പാട് നാളത്തെ ഫ്രണ്ട്ഷിപ്പിനൊടുവിൽ അവളെന്നെ ഒരു ദിവസം കാണാൻ വിളിച്ചു.............. കൂട്ട് കൂടിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ആദ്യമായാണ് ഒരുമിച്ചൊരു മീറ്റിംഗ്............ അവൾ b.ed ന് പഠിക്കുന്ന സമയം ഒരു ശനിയാഴ്ച്ച ഹോസ്റ്റലീന്ന് ചാടി രാവിലെ തന്നെയത്തി. ബസ് സ്റ്റോപ്പിൽ മീറ്റ് ചെയ്ത എന്നോട് അവൾ പറഞ്ഞത് നമുക്കൊരു സിനിമ കാണാൻ പോയാലോ ഇന്നത്തെ ചില വെല്ലാം എന്റെ വക എന്നായിരുന്നു............ ഹൊ ആദ്യമായാണ് നമ്മുടെ കൈയ്യിലെ പൈസ മുടക്കാതെ ഒരു കറക്കം അങ്ങനെ നേരെ സിനിമയ്ക്ക് കയറി. അവിടിരുന്നപ്പോഴോ പോപ്കോൺ അത് കണ്ടതും വെയിറ്ററെ വിളിച്ച് ഓർഡറും ചെയ്തു. വിലയൊക്കെ കുറവാണ് 200 രൂപയെ ഉണ്ടായുള്ളു വേണ്ടാന്ന് പറയും മുന്നേ സാതനം എത്തി . കുറച്ചെ ഉള്ളായിരുന്നു തിയറ്ററിൽ ഉണ്ടായിരുന്ന എല്ലാർക്കും കൊടുത്തിട്ടും അത് തീർന്നില്ല ഒരു കുട്ടയിലായിരുന്നു കൊണ്ട് തന്നത് അത് കൊണ്ട് മറ്റാർക്കും സ്നാക്സ് വാങ്ങേണ്ടി വന്നില്ല.............. പടമൊക്കെ കണ്ട് ഫുഡ് ഒക്കെ അടിച്ച് കഴിഞ്ഞപ്പോൾ പാവത്തിന്റെ പൈസ കുറെ കീറി ഇതെന്താ ഇവൾക്ക് കാശ് ചിലവാക്കാൻ വട്ടാണോ എന്ന ചിന്തയിൽ ഞാനും നിന്നും അങ്ങനെ ഏതാണ്ട് ഒരു നാല് മണിയായപ്പോൾ ഒരുവിതം കറക്കം മതിയാക്കി പോകാൻ തീരുമാനിച്ചു................. അപ്പോഴാണ് അവൾ എന്നോട് പറയുന്നത് ഏട്ടാ എനിക്ക് ഒരു കാര്യം പറയാനുണ്ട് നമുക്ക് അ കോഫി ഷോപ്പിലേക്ക് ഇരുന്നാലോ............. അപ്പോൾ നീ ഇത്രയും നേരം പറഞ്ഞതൊന്നും കാര്യം അല്ലായിരുന്നോ ഇനി പറയാൻ പോകുന്നതാണോ കാര്യം................ ഒന്ന് പോടാ നി വന്നെ ഞാൻ പറയുന്നത് കേട്ടിട്ട് എന്നെ വഴക്ക് പറയരുത് ഈ ഫ്രണ്ട്ഷിപ്പ് ഉപേക്ഷിക്കുകയും ചെയ്യരുത്.............. സമ്മതിച്ചു പറഞ്ഞോ.............. ചേട്ടാ രണ്ട് ചായ ഒന്നിൽ മധുരം കുറച്ച് ഇവൾക്ക് ലേശം പഞ്ചസാര കൂടുതലാ................. ഓ....... കളിയാക്കിയതാണല്ലേ........... അല്ല കാര്യം പറഞ്ഞതാ എന്തെ നീ എന്താന് പറ കേൾക്കട്ടെ........... ഓ....... ഇനി പറയുന്നില്ല നി കേൾക്കണ്ട ചായയും കുടിച്ചിട്ട് നമുക്ക് പോകാം.............. നി കളിക്കാതെ പറഞ്ഞെ വേഗം. രാത്രിക്ക് മുൻപ് നിന്നെ ഹോസ്റ്റലിൽ കൊണ്ട് തള്ളാനുള്ളതാ വേഗം പറയ്............. അത് പിന്നെ ഏട്ടന് അറിയില്ലെ എനിക്ക് എന്താകും പറയാൻ ഉള്ളതെന്ന് ഇത്രയും നാളായി ട്ടും മനസിലായിട്ടില്ലെ............ എനിക്ക് എങ്ങനെ അറിയാനാ നിനക്കല്ലെ അറിയു നിനക്ക് പറയാനുള്ളത് വേഗം പറയ് സമയം പോകുന്നു.............. പറയാം...... ധൃതികൂട്ടാതെ അത് പിന്നെ ഏട്ടന് എന്റെ വീട്ടിൽ വരാൻ പറ്റോ........... പിന്നെന്താ വരാല്ലോ........... ചേട്ടൻ എന്തിനാ വരുന്നേ............. ആ....... നി പറ............ എന്നെ പെണ്ണ് ചോദിക്കാൻ എന്നെ കെട്ടിച്ച് തരണം എന്ന് വീട്ടുകാരോട് പറയാൻ............... ഓഹോ അപ്പോൾ നല്ല ഇടിവാങ്ങി തരാനുള്ള പരിപാടിയാ അല്ലെ...ഇപ്പോൾ വരണോ അതോ നാളെ മതിയോ........... വേണ്ടാ നാളെ മതി..... ഒന്ന് പോടാ .. ഞാൻ ഇത്രയും പറഞ്ഞിട്ടം ഒരു കൂസലുമില്ലാതെ ഇരിക്കുന്നത് കണ്ടില്ലെ കൂതറ............ ഞാൻ പിന്നെ എന്ത് ചെയ്യാനാ ഇവിടിരുന്ന് തുള്ളിച്ചാടാൻ പറ്റോ........... മോള് വ പോകാം സമയം പോയി............ ഏട്ടാ മറുപടി ഒന്നും പറഞ്ഞില്ല.......... നി കയറ് പോകാം............. ഉം..... എന്നു മൂളി കൊണ്ട് അവൾ വന്ന് വണ്ടിയിൽ കയറ്റി ഹോസ്റ്റല് വരെ ഉള്ള യാത്രയിൽ നമ്മൾ ഒന്നും സംസാരിച്ചതെയില്ല............ അവിടെ എത്തിയപ്പോഴേക്കും അവൾ വാക്കുകൾ ഒര് സോറിയും ഒതുക്കി പുറത്തേക്ക് ഇറങ്ങി നടന്നു................. ഏയ് ഒന്ന് നിന്നേ.......... ഈ പെണ്ണ് ചോദിച്ചിട്ട് കെട്ടിച്ച് തന്നില്ലേ എങ്ങനാ ബാക്കി കാര്യങ്ങൾ............ അത് നിനക്ക് അറിയില്ലേ പൊട്ടാ......... ഞാൻ നിന്നെയും കൊണ്ടങ്ങ് ഒളിച്ചോടും അത്രേ ഉള്ളു ഒന്നും അറിയാത്തൊരു കുഞ്ഞാവ വന്നേക്കുന്നു.............. ഉം ഉം മോള് ചെല്ല് ഞാൻ പിന്നെ കണ്ടോളാട്ടാ അവളുടെ മുഖത്തെ അ സന്തോഷം എനിക്ക് ഇന്നും നിലനിർത്താൻ കഴിഞ്ഞു......... എന്തായാലും അവളുടെ വീട്ട്കാര് പെണ്ണ് ചോദിക്കാൻ ചെന്നപ്പോൾ എതിർത്ത് ഒന്നും പറയാത്തത് കൊണ്ട് അവൾക്ക് എന്നെയും കൊണ്ട് ഒളിച്ചോടേണ്ടി വന്നില്ല.............. വീട്ടുകാര് തന്നെ പൂർണ്ണ സമ്മതത്തോടെ കെട്ടിച്ച് തന്ന് സുഖായി ജീവിക്കുന്നു................ പല പ്രണയവും പലതരത്തിലല്ലെ എല്ലാത്തിനും അതിന്റേതായ ഒരു മധുരം ഉണ്ടാകാം വെറുതെ വാക്കുകൾ കൊടുത്ത് ആരെയും ചതിക്കാതെ അത് നിറവേറ്റി നന്നായി ജീവിക്കാൻ ശ്രമിക്കുക ദീപക് ശോഭനൻ #📔 കഥ
989 കണ്ടവര്‍
3 ദിവസം
മുട്ട ഫ്രൈഡ് റൈസ് ------------- ആവശ്യമായത്: വേവിച്ച ചോറ് – 2 കപ്പ്‌ മുട്ട -7 സവാള – 2 ബീന്‍സ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌ കാരറ്റ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌ ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്‌ വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്‌ പച്ചമുളക് – 6 ചെറുതായി അരിഞ്ഞത്‌ മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍ കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍ ഗരംമസാലപ്പൊടി – അര സ്പൂണ്‍ എണ്ണ – 3 ടേബിള്‍സ്പൂണ്‍ മല്ലിയില അരിഞ്ഞത്‌ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക . ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക ശേഷം സവാള നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക. മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി.മുളക്പൊടി ഇവ ഇട്ട് ഇളക്കുക . അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക.ബീന്‍സ്‌,കാരറ്റ്‌ എന്നിവ ചേര്‍ക്കുക .രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക . ആവശ്യത്തിന് ഉപ്പു ചേർത്ത് ഇളക്കുക . ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി ,ഒരു മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടുകൂടി കഴിക്കുക. #👩‍🍳 പാചകലോകം
#

👩‍🍳 പാചകലോകം

👩‍🍳 പാചകലോകം - ShareChat
17.6k കണ്ടവര്‍
3 ദിവസം
ഞണ്ട് ബിരിയാണി 1 kg ഞണ്ട് കഴുകി വൃർത്തിയാക്കി മുറിച്ചത് ഒരു ചെമ്പ് അടുപ്പിൽ വെച്ച് ചൂടായാൽ അതിൽ ആവിശ്വത്തിന് എണ്ണ ഒഴിക്കുക. അതിനു ശേഷം 4സവാള ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. ഉപ്പ് ആവിശ്യത്തിന് ചേർക്കാവുന്നതാണ്‌. അതിനു ശേഷം 2 Sഇഞ്ചി 2 ട വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിൽ ആ വിശ്വത്തിന് പച്ച മുളക് ചതച്ചത് ചേർത്ത് കൊടുക്കാ അതിനു ശേഷം 3 തക്കാളി മുറിച്ച് ചേർത്ത് നന്നായി അടച്ചു വെച്ച് വേവിക്കുക. ഇനി ഇതിലോട്ട് 1/2 Tbട മുളക് പൊടി അര സ്പൂ ൺ മഞ്ഞൾ പൊടി 1 ട കുരുമുളക് പൊടി 1 S ഗരം മസാല പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി ഇതിലോട്ട് ഞണ്ട് ചേർത്ത് വേവിച്ചെടുക്കണം മുകളിൽ കുറച്ച് മല്ലി ഇല ഇട്ട് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിനു ശേഷം ഇറക്കി വെക്കാം. I Kg ജീരകശാല അരി 2മിനിറ്റ് വെള്ളത്തിൽ കുതർത്തിയതിന് ശേഷം മാറ്റി വെക്കുക. ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടായാൽ അതിൽ ആവിശ്വത്തിന് നെയ്യും ഒ യ ലും ഒഴിക്കുക അതിനു ശേഷം ഒരു സവാള നേർമാ യാ യി അരിഞ്ഞത് ഇതിൽ ഇട്ട് ഒന്ന് മുത്ത് വരുംബോൾ അണ്ടി മുന്തിരി എന്നിവ കൂടി ഇട്ട് പൊരിച്ചു കോരുക്ക.ഇനി ഇതിലോട്ട് പട്ട ഗ്രാമ്പു ഏലക്ക നല്ല ജീരകം എന്നിവ ചേർക്കുക.അതിനു ശേഷം അരി ചേർത്ത് ഒന്ന് വറുത്തെടുക്കുക. ഇനി ഇതിൽ ആവിശ്വത്തിന് വെള്ളവും ഉപ്പും ഒരു നാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം മൂടിവെച്ച് വേവിച്ചെടുക്കാം. ഇനി ധം ചെയ്യാം ചോറ് ഉണ്ടാക്കി വച്ച പാത്രത്തിൽ നിന്ന് കുറച്ച് ചോറ് മാറ്റുക അതിനു ശേഷം മസാല പൊടി റോസ് വാട്ടർ അണ്ടി മുന്തിരി സവാള എന്നീ വ ചേർത്തു കൊടുക്കുക.. ഇനി മുകളിൽ ഞണ്ട് മസാല ചേർത്ത് കൊടുക്കുക. ശേഷം ബാക്കി ചോറും കൂടി ഇട്ട് കൊടുത്ത് മുകളിൽ ഗരം മസാല പൊടി റോസ് വാട്ടർ കളർ മല്ലി ചപ്പ് അണ്ടി മുന്തിരി സവാള എന്നിവ ചേർത്ത് അടച്ചു വെച്ച് 15 മിനിറ്റ് ചെറിയ തീയിൽ ആവിവരുന്നത് വരെ വെക്കുക. നല്ലാ ടേസ്റ്റി ഞണ്ട് ബീ രിയാണി തയ്യാർ #👩‍🍳 പാചകലോകം
#

👩‍🍳 പാചകലോകം

👩‍🍳 പാചകലോകം - ShareChat
900 കണ്ടവര്‍
3 ദിവസം
#

📔 കഥ

മാഗല്യം സാധാരണ പെണ്കുട്ടികൾക്കുണ്ടാകുന്ന പേടിയോ വിറയലോ ഒന്നും ഇല്ലാതെയാണ്, ഒരു ഗ്ലാസ് പാലുമായി ആദ്യരാത്രി ഞാനാ മുറിയിലേക്ക് കയറിച്ചെന്നത്..ഏതോ ഒരു ജോലി തീർക്കുംപോലെ പാൽ ഗ്ലാസ് അയാൾക്ക്‌ നേരെ നീട്ടി... ഗ്ലാസ് വാങ്ങി മേശപ്പുറത്തു വച്ച്, അയാൾ പോയി ഡോറടച്ചു..പിന്നെ പതിയെ എന്നെ ചേർത്തുപിടിച്ചടടുത്തിരുത്തി.. പാൽ പാതി കുടിച്ചു എനിക്ക് തൽകിയപ്പോൾ, പാൽ ഞാൻ കുടിക്കാറില്ലെന്നു പറഞ്ഞൊഴിഞ്ഞു..എന്റെ മുഖത്തെ അനിഷ്ടം കണ്ടാവണം പിന്നെ നിര്ബന്ധിച്ചില്ല.. ആ മുഖം എന്റെ മുഖത്തേക്കുരസിയപ്പോൾ നിർവ്വികാരതയോടെ ഇരുന്നു കൊടുത്തു...പെട്ടെന്നയാൾ എന്റടുത്തുനിന്നും അകന്നു മാറി, ഡോർ തുറന്നു പുറത്തു പോയി.. രാവിലെ എഴുന്നേൽക്കുമ്പോൾ അയാൾ അടുത്തു കിടന്നുറങ്ങുന്നുണ്ട്..എഴുന്നേറ്റു കുളിച്ച് താഴെ എത്തിയപ്പോൾ 'അമ്മ എഴുന്നേറ്റിട്ടില്ല.. എന്തുചെയ്യണമെന്നാലോചിച്ചു കുറച്ചു നേരം നിന്നു. തിരികെ റൂമിലേക്ക്‌ പോകാൻ തോന്നിയില്ല..ഹാളിലെ സോഫയിലേക്കിരുന്നു കണ്ണടച്ചു...മനസ്സു പുറക്‌ലേക്കു പോയി.. എന്റെ നിർബന്ധം കൊണ്ടാണ് രാഹുൽ അവസാനം അമ്മയേയും കൊണ്ടു വിവാഹാലോചനയുമായി വീട്ടിലേക്കു വന്നത്..അവരുടെ മുഖം കണ്ടപ്പോഴേ കാര്യങ്ങൾ ഏകദേശം മനസ്സിലായി.. ""നാട്ടിൽ പെണ്കുട്ടികൾക്കു ഇത്ര ക്ഷാമമായോഡാ, ഈ ദാരിദ്ര്യക്കുഴിയിൽ നിന്നല്ലാതെ മറ്റാരെയും കിട്ടിയില്ലേ.." ഒന്നിരിക്കപോലും ചെയ്യാതെ നീരസത്തോടെ അവർ ഇറങ്ങിയപ്പോൾ എന്നെയൊന്നു ദയനീയമായി നോക്കി, എന്റെ സ്നേഹം പിന്നാലെ നടന്നു ഇരന്നു വാങ്ങിയവനും ഒപ്പമിറങ്ങി.. എനിക്കെന്നോടുതന്നെ പുച്ഛം തോന്നി...സ്നേഹം തോന്നേണ്ടത് കുറച്ചുകൂടി നട്ടെല്ലുള്ളവനോട് വേണ്ടിയിരുന്നു.. ദല്ലാൾ പുതിയൊരാലോചനയുമായി വന്നപ്പോൾ സ്ത്രീധനം വേണ്ട എന്ന വാക്കാണ് ഉമ്മറത്തേക്കെത്തിച്ചത്.. പയ്യന് കുറച്ചു പ്രായമുണ്ട്..38 വയസ്സ്.. ടൗണിൽ ബേക്കറി നടത്തുന്നു..ഒറ്റമോൻ..അച്ഛനില്ല..കൂട്ടിന് 'അമ്മ മാത്രം.. സമ്മതമാണെന്നറിയിച്ചു... ""മോളെ..ഒന്നു കൂടി ആലോചിച്ച് ..ഇത്രപ്രായമുള്ളൊരാൾക്കു..." എന്ന അച്ഛന്റെ വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിച്ചില്ല.. ""സ്വപ്നങ്ങൾ കാണാൻ അർഹത ഇല്ലാത്തവർക്ക് ആലോചിക്കാൻ ഒന്നുമില്ല.." അല്പം കയറിയ നെറ്റി..ഇരുനിറം..ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകൾ..അയാളെ കാണണമെന്നുകൂടി ഉണ്ടായിരുന്നില്ല മനസ്സിൽ.... ""എന്നാലും ഇത്രയും പ്രായമുള്ളയാളെ വേണ്ടിയിരുന്നില്ല.." എന്ന ബന്ധുക്കളുടെ പതിവ് അഭിപ്രായങ്ങൾ..അല്ലെങ്കിലും ഇവറ്റകൾ സഹായത്തിനില്ലെങ്കിലും അഭിപ്രായത്തിനു ഒരു കുറവും വരുത്താറില്ല.. "മോളിവിടിരുന്നു ഉറങ്ങുകയാണോ ? " എന്ന ചോദ്യമാണ് ചിന്തകളിൽനിന്നുണർത്തിയത്.. ""എന്തിനാ , ഇത്ര നേരത്തെ എണീക്കുന്നത് ..ഞാൻ ആറര കഴിഞ്ഞേ എണീക്കു..അവൻ ആറിനെണീറ്റു പറമ്പിലെ കൃഷി നോക്കും... ഏഴിനു ചായ വേണം..അല്ലെങ്കിൽ ഞാൻ കുറച്ചു കൂടി കിടന്നേനേ..ഇന്നവൻ വൈകിയെന്നു തോന്നുന്നു..""പറഞ്ഞതും ആൾ താഴേക്കിറങ്ങി വരുന്നത് കണ്ടു.. അമ്മയുണ്ടാക്കിയ ചായയുമായി പറമ്പിലേക്കിറങ്ങിയപ്പോൾ ആൾ വാഴക്കു തൂൺ കൊടുക്കുകയാണ്...ഒരു വശത്തു പച്ചക്കറികൾ പറിച്ചു കൂട്ടി വച്ചിരിക്കുന്നു.. ചായ കൊടുക്കുമ്പോൾ മനസ്സിലെന്തോ പേടിയും കുറ്റബോധവുമൊക്കെ തോന്നി....പക്ഷെ ആൾടെ മുഖത്തു നിറഞ്ഞ ചിരിയായിരുന്നു..ഒന്നുകൂടി സൂക്ഷിച്ചു നോക്കി..ദേഷ്യത്തിന്റെ ഒരംശംപോലും ആ മുഖത്തില്ല.. "ഇഷ്ടമായോ ഈ വീടും പരിസരവുമൊക്കെ ""ചായ കുടിച്ച ഗ്ലാസ് തിരികെ തരുമ്പോൾ ചോദിച്ചു..പുഞ്ചിരിയോടെ ഞാനും തലയാട്ടി. വീട്ടുജോലികൾക്കിടയിൽ 'അമ്മക്കു പറയാനുണ്ടായിരുന്നത് മകനെ കുറിച്ചായിരുന്നു.. ""അവന്റെ പതിനഞ്ചാം വയസ്സിലാണ് അരവിന്ദേട്ടൻ പോയത്....മദ്യപാനം മൂലം കടം കയറി ഒരു കുപ്പി വിഷത്തിൽ അങ്ങേരു രക്ഷപ്പെട്ടു..പിന്നെയെല്ലാം എന്റെ മോന്റെ തലയിലായി.. പഠിക്കാൻ മിടുക്കുണ്ടായിട്ടും അതിനു കഴിഞ്ഞില്ല..ഒരു പെട്ടിക്കടയിൽ നിന്നും ഇന്നത്തെ ബേക്കറിയിലെത്തിയത് അവൻ ഒരുപാട് കഷ്ടപെട്ടിട്ടാ..അതിനിടയിൽ അവൻ അവന്റെ ജീവിതം മറന്നു.. വിവാഹമേ വേണ്ടെന്നു പറഞ്ഞവൻ മോളെ കണ്ടപ്പോഴാ ഒന്നു സമ്മതം മൂളിയത്.. ഇനി മോൾ വേണം അവന്റെ കാര്യങ്ങൾ നോക്കാൻ.. പ്രഭാതഭക്ഷണം കഴിഞ്ഞു ആൾ പോകാനിറങ്ങിയപ്പോൾ , ""ഇന്നും പോണോ നിനക്ക്... മോളേം കൊണ്ടു ഒന്നുപുറത്തേക്കൊക്കെ പോയി വാഡാ"" "പോയിട്ടു വേഗം വരാം..രണ്ടുമൂന്ന് ദിവസമായി ചെന്നിട്ടു...കുറച്ചു കാര്യങ്ങളുണ്ട് തീർക്കാൻ.." ധൃതിയിൽ ബൈക്കും കൊണ്ടു പുറത്തു പോകുന്നത് കണ്ടു..പോകുമ്പോൾ വാതിൽക്കൽ നിന്ന എന്നെയൊന്നു നോക്കി... കടൽക്കാറ്റേറ്റു ബീച്ചിനടുത്തുള്ള ബെഞ്ചിലിരിക്കുമ്പോൾ പെട്ടെന്ന് ചോദിച്ചു.. ""ഇഷ്ടമില്ലാത്ത വിവാഹമായിരുന്നോ ഇത് " എന്തുപറയാണമെന്നറിയാതെ തല കുനിച്ചിരുന്നു.. ""ഞാൻ തയ്യാറാണ്..ആരെങ്കിലും മനസ്സിലുണ്ടെങ്കിൽ വിട്ടുകൊടുക്കാൻ...ഒരുപാട് വൈകിയാണ് വിവാഹത്തെക്കുറിച്ചു ചിന്തിച്ചത്..പെണ്ണുകാണാൻ നടന്നു മടുത്തുതുടങ്ങിയപ്പോഴാണ് ബ്രോക്കർ ഈ ആലോചന കൊണ്ടുവന്നത്..പിന്നൊന്നും നോക്കിയില്ല... ഞാനിപ്പോഴും ഒരു പഴഞ്ചനാണ്.. ഇപ്പോഴത്തെ കുട്ടികളുടെ മനസ്സിനെക്കുറിച്ച് ചിന്തിച്ചില്ല..അറിയില്ല എന്നതാണ് സത്യം..വൈകിയത് കൊണ്ടാവും ധൃതിയും അല്പം കൂടിപ്പോയി.. മറുപടി പറയണമെന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല..കുറ്റബോധം കൊണ്ടാണോ എന്തോ ഹൃദയം വല്ലാതെ മിടിച്ചു..ആ കാറ്റിലും ശരീരം വിയർക്കുന്നതറിഞ്ഞു.. പിന്നീടുള്ള ദിവസങ്ങളിൽ ആൾ എന്നെ ശല്യം ചെയ്യാനായി വന്നതേയില്ല..എന്റെ ഇഷ്ടങ്ങൾ പറയാതെ തന്നെ നടത്തി തന്നിരുന്നു..ഇതൊക്കെ എങ്ങനെ അറിയുന്നു എന്നൊരമ്പരപ്പു എനിക്കുണ്ടായിരുന്നു.. ഒരു ദിവസം ഒരു പേപ്പറും ഫോണും എന്റെ നേർക്കു നീട്ടി.. "" പി ജി ക്കുള്ള അപേക്ഷ ഫോമാണ്.. വേറെ എവിടെയെങ്കിലും വേണമെന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി..""അത്ഭുതത്തോടെ ഞാനാ മുഖത്തേക്ക് നോക്കി.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അനിയത്തി വിളിച്ചു..അവിടുത്തെ ഫോൺ കേടായത് കൊണ്ടു പതിവ് വിളി മുടങ്ങിപ്പോയിരുന്നു.. അങ്ങോട്ടു ചെന്നിട്ടു കുറച്ചായതിനു പരിഭവം പറഞ്ഞു..വിവരം ആളോട് പറഞ്ഞപ്പോൾ തന്നെ പിറ്റേന്ന് കൊണ്ടുപോകാമെന്നു പറഞ്ഞു.. കുറച്ചു നാളായി കണ്ടത് കൊണ്ടാവും അച്ഛന്റെ യും അമ്മയുടെയും മുഖത്തു സന്തോഷം കണ്ടു..അനിയത്തിക്കു പറയാൻ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു.. അവൾ എൻട്രൻസ് കോച്ചിങ് നു ചേർന്നതും ഫോൺ കേടാറയപ്പോൾ പുതിയ ഫോൺ വാങ്ങിക്കൊടുത്തതും.. അങ്ങനെ അങ്ങനെ..ഒന്നും ആവശ്യപ്പെടാതെ ചേട്ടൻ ചെയ്ത കാര്യങ്ങൾ അവൾ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു..കഥകൾ കേട്ടു അമ്പരന്നിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ഭാവമായിരുന്നു എനിക്ക്... അവസാനമായി അവൾ ഒന്നു കൂടി പറഞ്ഞു..ചേച്ചിയുടെ ഇഷ്ടങ്ങൾ ചോദിച്ചറിയാനായിരുന്നു ചേട്ടന് കൂടുത്തലിഷ്ടം..ചേച്ചിയുടെ ഭാഗ്യമാ അങ്ങനൊരു ചേട്ടൻ..ഞങ്ങളുടെയും.. അന്നും ആൾ ബേക്കറിയിൽ നിന്നും വന്നു പതിവ് ചായ കുടിച്ചുകൊണ്ടു ടിവിയും കണ്ടു കൊണ്ടിരിക്കുമ്പോൾ, ആ കൈയ്യിൽ നിന്നും ചായയുടെ ബാക്കി പിടിച്ചു വാങ്ങി കുടിച്ചപ്പോൾ ആളൊന്നു ഞെട്ടി.. വിശ്വാസം വരാതെ എന്നെ നോക്കി..പതിയെ ആ മുഖത്തൊരു ചിരി വിടർന്നു..കപ്പുമായി അടുക്കളയിലേക്കു നടക്കുമ്പോൾ തിരിഞ്ഞു നോക്കി.. എന്റെ നേർക്കു നീണ്ട ആ മനസ്സും എനിക്കപ്പോൾ വായിക്കാമായിരുന്നു..എന്റെ മിഴികളിൽ ഞാനറിയാതെ നാണം പൊട്ടി വിരിയുന്നതറിഞ്ഞു... സ്നേഹത്തോടെ... Nitya Dilshe #📔 കഥ
15.5k കണ്ടവര്‍
3 ദിവസം
#

📔 കഥ

നിന്റെ ദേഹത്ത് എന്താടീ ഒരു ആണിന്റെ ഗന്ധം സ്പ്രേ എങ്ങാണം മാറ്റി പ്രയോഗിച്ചോ അതോ വല്ല ചുംബനവും കിട്ടിയോ.............. അവളുടെ ചോദ്യം കേട്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഞാൻ ഒന്നും അറിയാത്ത പോലെനിന്നു............. നി ഇന്നലെ എവിടെയാ പോയെ രമ്യ പറഞ്ഞല്ലോ നി ഇവിടെ വന്നിട്ടാണ് പോയതെന്ന് കല്യാണം ഉറപ്പിച്ചപ്പോഴെ ക്ലാസ് കട്ട് ചെയ്ത് കറക്കം തുടങ്ങിയോടി ഇതൊന്നും അത്ര ശരിയല്ല കേട്ടോ............... ഓ പിന്നെ നല്ലയാളാണ് പറയുന്നെ.... നിശ്ചയം കഴിഞ്ഞത് മുതൽ രണ്ടും പാർക്കിലും ബീച്ചിലും ആയിരുന്നു കറക്കം പിന്നെ നമ്മളെ കൂടി വല്ലപ്പോഴും കൂട്ടുന്നത് കൊണ്ട് നമ്മളങ്ങ് ക്ഷമിച്ചൂ.............. നീ അത് വിട് ഞാൻ ചോദിച്ചതിന് ഉത്തരം പറയ് എവിടെയാ രണ്ടും കൂടി ഇന്നലെ പോയതെന്ന് നിയായിട്ട് പറയുന്നോ അതോ ഞാൻ "ദീപുഏട്ടനോട് "വിളിച്ച് ചോദിക്കണോ................. നി ഒന്ന് പോയെ.... ഞാൻ എങ്ങും പോയില്ല എനിക്ക് വയ്യാണ്ട് ഞാൻ വീട്ടിലേക്കാ പോയെ................ മോളെ നി ആരോടാ ഈ പറയണേ എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസല്ലെ ആയുള്ളു ഞാനും ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുള്ളതല്ലെ ഇങ്ങനെയൊന്നും തള്ളല്ലേ ഞാനങ്ങ് വിശ്വാസിച്ച് പോകും നീ സത്യം പറ എവിടെയാ പോയെ............... അത് ടീ ഞാൻ............ ഏത് ഞാൻ.. പറയ് പറയ് കേൾക്കട്ടെ.......... അത് ഏട്ടൻ വന്ന് വിളിച്ചപ്പോൾ..... അത് പിന്നെ കുറെ ആയില്ലെ വിളിക്കുന്നു ഒന്ന് കറങ്ങാൻ ചെല്ലാൻ നിങ്ങളൊക്കെയല്ലെ നിശ്ചയം കഴിഞ്ഞതല്ലെ വല്ലപ്പോഴും ഒക്കെ കറങ്ങാൻ കൂടെ ചെല്ലാനും പറഞ്ഞെ അത് കൊണ്ട് ഞാൻ ഇന്നലെ ഏട്ടന്റ കൂടെ ബീച്ചില് പോയി................ ഓഹോ അങ്ങനെ വരട്ടെ.... ഞാനൊന്ന് എറിഞ്ഞ് നോക്കിയതല്ലെ പാവം തല കുത്തനെ വീണു ഇനി കിടന്ന് ഉരുളണ്ട പറയ് എവിടൊക്കെ പോയിന്ന്........... അതൊന്നും പറയണ്ട വല്ലാത്തൊരു ചതിയായിപ്പോയി ജീവിതത്തിൽ മറക്കാൻ പറ്റില്ല എല്ലാരും കൂടി എന്നെ പെടുത്തിയതാ ഞാനാകെ ചമ്മി ശശിയായിപ്പോയി............. നി എന്താന്ന് പറയ് കേൾക്കട്ടെ............. അത് ഞാൻ രാവിലെ കോളേജിൽ എത്തിയപ്പോൾ ഏട്ടൻ ഇവിടെ വന്ന് വിളിച്ചു കല്യാണ സാരി എടുക്കാൻ കുറെ ഫോട്ടോസ് എന്നെ കാണിക്കാൻ വന്നു അപ്പോൾ ഇന്നിവിടെ fest അല്ലെ കറങ്ങാൻ പോയാലോന്ന് ചോദിച്ചൂ ഞാൻ വേണ്ടാന്ന് പറഞ്ഞൂ ഈ രമ്യയൊക്കെയാ എന്നെ തള്ളിവിട്ടത് എന്നിട്ട് അവൾ ഇപ്പോൾ നല്ല പിള്ളയായി അല്ലെ................ അങ്ങനെ ഏട്ടന്റെ കൂടെ ബീച്ചിൽ പോയി അവിടെ എത്തിയപ്പോൾ വീട്ടീന്ന് ഏട്ടൻ വിളിക്കുന്നു നി എവിടെയാ അവന്റെ വീട്ടീന്ന് ഡ്രസ് എടുക്കാൻ പോകുന്നു ക്ലാസ് ഇല്ലല്ലോ വരാൻ പറഞ്ഞു................... ഞാനാകെ പെട്ട് പോയി ദീപുഏട്ടൻ പറഞ്ഞത് ഫോട്ടോ സെലക്ട് ചെയ്ത് കൊടുത്താൽ മതി അവര് പോയി ഡ്രസ് വാങ്ങും എന്നാ ബീച്ചിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ ഏട്ടനും ഏട്ടത്തിയും മുന്നിൽ നിൽക്കുന്നു............... ഞാനാകെ വിയർത്ത് കുളിച്ചു...... നിന്റെ കോളേജ് എന്നാ ബീച്ചിലേക്ക് മാറ്റിയേ എന്നും ചോദിച്ച് ഏട്ടൻ രണ്ട് ചാട്ടം പിന്നെ നോക്കുമ്പോൾ അച്ഛനും അമ്മയും ദീപു ഏട്ടന്റെ അച്ഛനും അമ്മയും എല്ലാരും ഉണ്ട് അപ്പോഴാണ് മനസിലായെ എനിക്ക് എല്ലാരും കൂടി പണി തന്നതാണെന്ന്................. പിന്നെയാ എട്ടൻ പറഞ്ഞെ ഡ്രസ് എടുക്കാൻ പോകാൻ എന്നെ വിളിച്ചപ്പോൾ കിട്ടാത്തത് കൊണ്ട് രമ്യയെ വിളിച്ചു അവളാണ് ഞാൻ അറിയാതെ ഇതെല്ലാം പ്ലാൻ ചെയ്തതെന്ന് പിന്നെ വിളിച്ചിട്ട് അവൾ എടുത്തില്ല.............. വഞ്ചകി എനിക്ക് പണിയും തന്നിട്ട് ഇന്ന് വന്നതും ഇല്ല............... അവിടെ നിന്ന് എല്ലാവരും ഡ്രസ് എടുക്കാൻ പോയി അതിനിടയിൽ ഏട്ടത്തിടെ കമന്റും മിണ്ടാപൂച്ചകളാ ഇപ്പോൾ കൂടുതൽ കലം ഉടക്കാറെന്ന് എന്ത് ചെയ്യാനാ പറ്റിപ്പോയില്ലെ.......... അതൊക്കെ കഴിഞ്ഞ് ആഹാരവും കഴിച്ച് ഇറങ്ങിയപ്പോൾ ഏട്ടന്റെ അമ്മ പറയുവ അവരൊന്ന് കറങ്ങിയിട്ട് വരട്ടെ നമുക്ക് വീട്ടിലേക്ക് പോകാന്ന് എന്തായാലും കോളേജ് ചാടി വന്നതല്ലേ അവരുടെ കറക്കം മുടക്കണ്ടാന്ന് പറഞ്ഞു............... ഹാ.. നല്ല അമ്മായി അമ്മ എനിക്കും ഉണ്ട് ഒരെണ്ണം എവിടെലും പോകാൻ ഇറങ്ങിയാൽ അവര് ആദ്യം ചാടിയിറങ്ങും............... നിനക്ക് അത് തന്നെ വേണം............... പിന്നെ എപ്പോൾ വീട്ടിൽ പോയി........... വൈകിട്ടായി ഏട്ടൻ എന്നെ വീട്ടിൽ കൊണ്ടാക്കി എന്റെ അമ്മയും അച്ഛനും അവിടെ ഉണ്ടായിരുന്നു അവർ ഒരുമിച്ച് തിരികെ പോയി........... പോകാൻ നേരം ഏട്ടന്റെ അമ്മ പറയുവാ ഇവൻ ഇനിയും ഇത്പോലെ പല കളവും പറഞ്ഞ് മോളെ കോളേജിൽ വന്ന് വിളിച്ചാൽ ഈ പരിപാടി സ്ഥിരം ആക്കല്ലേ മോളെയെന്ന്............ എന്ത് ചെയ്യാനാ ആദ്യത്തെ കറക്കം എല്ലാരും കൂടി ജോളിയാക്കി തന്നു................. ദീപക് ശോഭനൻ #📔 കഥ
700 കണ്ടവര്‍
3 ദിവസം
#മാങ്ങാതൈര മാങ്ങ അധികം ഉണ്ടായാൽ പഴമക്കാർ വർഷ കാലത്തേക്ക് ഉപയോഗിക്കാനായി ഉണക്കി സൂക്ഷിച്ച് വെക്കുന്നതാണ് മാങ്ങതൈര. ഇന്ന് മാവുകൾ കുറഞ്ഞു അത് കൊണ്ട് തന്നെ പുതു തലമുറ രുചിയും അറിവും,അറിയാതെയും പോയി.. ഇന്ന് അപൂർവ്വമായി ചിലർ മാങ്ങതൈര ഉണ്ടാക്കി വെക്കുന്നു. ഉണ്ടാക്കുന്ന വിധം.. നല്ല പഴുത്ത മാങ്ങ ഇടിച്ചു പിഴിഞ്ഞു പ്ളേറ്റിലോ , പായയിലോ തേച്ചു ഉണക്കുക .ദിവസവും കിട്ടുന്നത് തേച്ചോണ്ടിരിക്കുക കനം വരുന്നത് വരെ,മധുരം കൂട്ടാൻ പഞ്ചസാര,ശർക്കര,വെള്ളമൊ ചേർക്കാതിരിക്കുക, ശേഷം കുറച്ച് ദിവസം വെയിലിൽ ഉണക്കി കത്തി കൊണ്ടു മുറിച്ചു റോൾ ആക്കി മടക്കി വെക്കുക.വായു കടക്കാത്ത പാത്രത്തിൽ അടച്ച് വെക്കണം രണ്ടോ,മൂന്നോ വർഷം കേടുകൂടാതെ ഇരിക്കും, സൗകര്യം പോലെ മുറിച്ച് ഇടക്ക് ഇടക്ക് അടിക്കാം..😋 പഴമയുടെ പുതുമ ആഗ്രഹിക്കുന്നവർക്ക് ട്രെ ചെയ്ത് നോക്കാം... കടപ്പാട് :- #👩‍🍳 പാചകലോകം .... താഴെ കണ്ണൂരുകാരൻ അനൂപ് ഉണ്ടാക്കിയ മാങ്ങാതൈര..
#

👩‍🍳 പാചകലോകം

👩‍🍳 പാചകലോകം - ShareChat
349 കണ്ടവര്‍
4 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം