@a_n_a_s_m_a_k
@a_n_a_s_m_a_k

aNuzZ 😎

[ PDF STORY 📙 ] Available

#

📙 നോവൽ

❤യഥാർത്ഥ പ്രണയം❤ ✍️crazy girl 😎 part 32 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 ആസിയ : ആയിശു നീ എന്താ മിണ്ടാണ്ട് നില്കുന്നെ... നീ പറയുന്നുണ്ടോ.. ഇവനാരാ... eന്തിനാ ഇവന് ഐസിയുവിൽ കേറിയത്.... പറ... നിനക്കെന്താ അറിയണ്ടേ.... ഇത് ആരാണ് എന്നല്ലേ... ഇത് ഞമ്മൾടെ ഇക്കയാ ആഷിക് : ayshuuu........😳😳😳😳 ഇക്ക എനിയും വയ്യ മനസ്സിൽ വെക്കാൻ... നമ്മക് എല്ലാം പറയാം... എന്നാലേ ഇക്കാക്കും ഉപ്പക്കും എനിക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയൂ അല്ലെങ്കിൽ എനിയും നമ്മള് വീർപ്പുമുട്ടി കഴിയേണ്ടി വരും.... ആയിശു നീ എന്തെല്ല പറീന്ന്... നിനക്ക് പ്രാന്തായോ.... എന്താ നിനക്ക് പറ്റിയെ... ഇവിടെ എന്താ നടക്കുന്നെ.... "ആസിയ "ആണ് പറഞ്ഞത്... എനിക്ക് ഒരു ഭ്രാന്തും ഇല്ലാ... ഞാൻ പറഞ്ഞത് സത്യമാ... ഇത് നമ്മള്ടെ ഇക്കയാ നമ്മള്ടെ ചോര... നമ്മള്ടെ ഉപ്പാന്റെ ചോര 😣😣😣 എന്നും പറഞ്ഞു മ്മള് എല്ലാരേയും ഒന്ന് നോക്കി.... എല്ലാരുടെ മുഖത്തും ഞെട്ടൽ ഉണ്ട്.... aaziminte മുഖത്തും ഞെട്ടലും.. വേറെ എന്തോ ഒരു ഭാവവും ഉള്ള പോലെ.... ആശിക്ക ആണേൽ എന്താ ചെയ്യണ്ടേ... എനി എന്താ സംഭവിക്കിക എന്ന പോലെ നിൽക്കുന്നുണ്ട്..... പക്ഷെ എനിക്ക് ഒന്നും തോന്നീല... എല്ലാം പറയാൻ വേണ്ടി തന്നെയാ മനസ്സിൽ ഉറപ്പിച്ചത്.... എനി അത് പറഞ്ഞിട്ടേ പോകു എന്നാലേ എന്റെ ഉപ്പാക്ക് ഒന്ന് സമാധാനത്തിൽ നിൽക്കാൻ കയ്യൂ.... മറിയയുടെയും അഷ്കറിന്റെയും രണ്ടാമത്തെ മകനായിരുന്നു അക്ബർ... അതായത് നമ്മള്ടെ ഉപ്പ.... ഉപ്പാന്റെ കുടുംബം പണത്തിന്റെ കാര്യത്തിൽ വളരെ പിന്നോട്ട് ആയിരുന്നു.... അത്കൊണ്ടാണ് മ്മൾടെ മൂത്താപ്പ മുസ്തഫ (ഉപ്പാന്റെ ഏട്ടൻ )പടിക്കേണ്ട പ്രായത്തിൽ പണിയെടുക്കാൻ പോയത്... പക്ഷെ ഉപ്പാക് പഠിക്കാൻ ആയിരുന്നു താല്പര്യം നല്ലോണം പഠിക്കുന്ന ആളായൊണ്ട് ഉപ്പാനെ എല്ലാരും പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചു... അങ്ങനെയാണ് ഉപ്പ അന്യനാട്ടിൽ പഠിക്കാൻ പോകുന്നെ... വീട്ടിലെ അവസ്ഥ മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഉപ്പ പഠിച്ചത്... അധികം കൂട്ടുകെട്ട് ഒന്നും ഉണ്ടായില്ല... ഞങ്ങൾടെ ഭാഷയിൽ പറഞ്ഞാൽ ഒരു ബുജ്ജി പഠിപ്പി എന്നൊക്കെ പറയും.... അങ്ങനെയിരിക്കെയാണ് ഉപ്പാക്ക് കോളേജിൽ ഒരു activity ചെയ്യാൻ ടീച്ചർ ക്ലാസ്സിലെ പിള്ളേർ തമ്മിൽ ഒരു ഗ്രൂപ്പ്‌ ആക്കിയത്... അങ്ങനെ ഉപ്പാന്റെ ഗ്രൂപ്പിലെ ഒരു പെൺകുട്ടിയാണ് റംല... ആ നാട്ടിലെ പ്രശസ്ത കമ്പനിയുടെ ഓണറുടെ രണ്ടാമത്തെ മകൾ.. ഇവർക്കു ഉപ്പാനെ കാണുമ്പോൾ ഒരു അത്ഭുദം ആയിരുന്നു... കാരണം പഠിപ്പിൽ അല്ലാതെ വേറൊന്നിനും ശ്രെദ്ധ കൊടുക്കുന്നത് കണ്ടിട്ടില്ലായിരുന്നു... പക്ഷെ ആ അത്ഭുതം പ്രണയത്തിലേക്ക് മാറാൻ ഈ പറഞ്ഞ activity മതിയായിരുന്നു.... ഇതിലൂടെ അവര് തമ്മിൽ അടുത്തു... ഒരിക്കലും പിരിയാനാവാത്ത രീതിയിൽ.... ഉപ്പാന്റെ പഠനത്തോടപ്പം ഇവരുടെ പ്രണയവും തുടരുകയായിരുന്നു.... പക്ഷെ അധിക കാലം അതിന് ആയുസ്സുണ്ടായില്ല.....ഏതോ വഴി ഇത് പണക്കാരനായ റംലയുടെ ഉപ്പ അറിഞ്ഞു.... ഇതോടെ റംലയുടെ പഠിത്തം അവസാനിക്കുക ആയിരുന്നു..... പക്ഷെ ആരും കാണാതെ ഇവർ തമ്മിൽ സംസാരിക്കാനും കാണാറുമുണ്ടായിരുന്നു... ഉപ്പാന്റെ പഠനം കഴിഞ്ഞ് തിരികെ നാട്ടിൽ പോകാൻ വേണ്ടി നില്കുമ്പോ ആണ് രണ്ടുപേർക്കും പരസ്പരം പിരിയാൻ പറ്റില്ല എന്ന് മനസ്സിലായത് അതോടെ അവര് ഒളിച്ചോടാൻ തീരുമാനിച്ചു ....ഒരു ദിവസം ഉപ്പയും റംല എന്ന സ്ത്രീയും താമസിച്ചു... പക്ഷെ നാടുവിടുന്നതിന് മുൻപേ... ഇവരുടെ ഉപ്പ അറിയുകയും അവരുടെ മോളേ പിടിച്ചു വീട്ടിൽ കൊണ്ട് പോയി പൂട്ടി ഇട്ടു ഉപ്പാനെ നാട്ടിലേക്ക് തിരിച്ചു അയക്കുകയും ചെയ്തു... ... വീണ്ടും ഉപ്പ ആ വീട്ടിലേക്ക് പോയതാ പക്ഷെ അവര് ഉപ്പാക് റംല യേ കൊടുത്തില്ല.... അവസാനം ഉപ്പന്റെ വീട്ടുകാർ ഉപ്പാക് പെണ്ണ് ആലോചിക്കാൻ തുടങ്ങി.. കാരണം ഉപ്പാക് ഇളയവനായിട്ട് ഒരാളും ഉണ്ട് അതോണ്ട് പെട്ടെന്ന് കല്യാണം നടത്താൻ തീരുമാനിച്ചു.... ഉപ്പ ഒരുപാട് എതിർത്തതാ പക്ഷെ അതൊന്നും ആരും വക വെച്ചില്ല.... അങ്ങനെയാണ് നമ്മട ഉമ്മ ഹാജറയേ കല്യാണം കഴിക്കുന്നത്.... ഉപ്പ ഒരിക്കലും ഉമ്മയെ വേദനിപ്പിചിട്ടില്ലാ.... എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്ന ഒരു ഭർത്താവ് പോലെ തന്നെയായിരുന്നു ഉപ്പ..... പക്ഷെ റംല ഉമ്മയുടെ വീട്ടിൽ സംഭവിച്ചത് വേറെ ആയിരുന്നു.... അവരുടെ ഉപ്പ അവർക്ക് കല്യാണം നോക്കുന്ന ടൈം ആണ് അവര് പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്... അതും നമ്മുടെ ഉപ്പാന്റെ കുട്ടി.... അത് അറിഞ്ഞതോടെ റംലയുമ്മയേ വീട്ടിൽ നിന്ന് ഇറക്കി.. ഉപ്പാനെ തേടി ഒരുപാട് അലഞ്ഞു അവസാനം ഉപ്പ വേറെ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോ ആർക്കും ശല്യമാവാതെ അവിടെയുടെള്ള ഒരു വൃദ്ധസദനത്തിൽ ജോലിക്ക് കേറി കയ്യില് 6 മാസമായ ഒരു കുഞ്ഞിനേയും കൊണ്ട്.... ആ കുഞ്ഞാണ് ഈ ആശിക്ക.. 🙁 അപ്പൊ ഉപ്പാക് എങ്ങനാ ഇവനെ മനസ്സിലായത് ഇത് ഉപ്പാന്റെ മോനാണെന്ന്... ഇവന്റെ ഉമ്മ എവടെ.... എന്ന് ആകാംഷയോടെ ആസിയ ചോദിച്ചു.... എല്ലാവർക്കും ഇതേ ഡൌട്ട് ഉണ്ട്.. അതോണ്ട് വീണ്ടും ഞാൻ പറയാൻ തുടങ്ങി... എന്റെ 8ആം പിറന്നാളിന് ഞങ്ങളെല്ലാരും കൂടി വൃദ്ധസദനത്തിൽ ആണ് ഫുഡ്‌ കൊടുത്തത് ഇത്താക്ക് ഓർമയില്ലേ.... ആ സമയം നമ്മള് അവിടെയാണ് എന്റെ birthday ആഘോഷിച്ചത്.... അന്നാണ് ഉപ്പ അവരെ കണ്ടത്....ഇത്താക് ഓർമയുണ്ടോ ഫുഡ്‌ ഒക്കെ കഴിച്ചപാട് നമ്മളെ വീട്ടിലാക്കി ഉപ്പ വീണ്ടും പോയി... അത് അവരെ കാണാൻ ആയിരുന്നു.. പിന്നെ ഉപ്പ ഞങ്ങൾ അറിയാതെ അവരെ സംരക്ഷിക്കാൻ തുടങ്ങി..... പിന്നീട് കാൻസർ എന്ന രോകം വന്ന് ആശിക്കാന്റെ ഉമ്മ മരിച്ചു.... അതിന് ശേഷമാണ് ആശിക്കാനേ ബാംഗ്ലൂരിൽ അയച്ചു പഠിപ്പിക്കുന്നത്..... ഇതെല്ലാം നിനക്കെങ്ങനെ അറിയാം.... ഈ ചോദ്യം ചോദിച്ചത് aazim ആയിരുന്നു.... അവന്റെ മുഖത്ത് നോക്കിയപ്പോ എന്തോ ഒരു കുറ്റബോധം നിഴലിച്ചിട്ടുണ്ട്.... ഞാൻ 10ത്തിൽ പഠിക്കുമ്പോ ആണ് ഉപ്പ ഗൾഫിൽ നിന്ന് നാട്ടിലേക്ക് ലീവിന് വന്നത്..... അങ്ങനെ ഒരു ദിവസം ഉപ്പ പുറത്ത് പോയി വരുമ്പോ മുതൽ ഉപ്പാന്റെ മുഖത്ത് മൊത്തം സങ്കടം ഉണ്ടായിരുന്നു..... എപ്പോഴും പുറത്ത് പോയി വരുന്ന ഉപ്പാന്റെ കയ്യില് എന്തേലും പൊതി ഉണ്ടാവുന്നതാ... പക്ഷെ അന്ന് ഉപ്പ വെറും കയ്യോടെ ആണ് വന്നത് പോരാത്തതിന് ആരോടും ഒന്നും മിണ്ടാതെ.... ഉമ്മ ഒരുപാട് ചോദിച്ചതാ എന്ന കാര്യം എന്ന്... പക്ഷെ ഉപ്പ തലവേദന എന്നും പറഞ്ഞ് ഒഴിഞ്ഞു......രാത്രിയായപ്പോൾ എല്ലാരും കിടന്നു... എനിക്ക് exam ആയോണ്ട്.. ഞാൻ അന്ന് രാത്രി 12മണി വരെ പഠിക്കാൻ തീരുമാനിച്ചു.... ദാഹം തോന്നിയപ്പോ വെള്ളം കുടിക്കാനാണ് അടുക്കളയിൽ പോയത് പക്ഷെ ഞാൻ അവിടെ കണ്ടത് അടുക്കളയുടെ ഒരു മൂലയിൽ ഇരുന്ന് ഉപ്പ കരയുന്നതാ.... ആദ്യമായിട്ടാ ഞാൻ ഉപ്പ കരയുന്നത് കണ്ടത്.... എന്നെ കണ്ടതോടെ ഉപ്പ വേഗം കണ്ണൊക്കെ തുടച് എണീച്ചു... പക്ഷെ എനിക്ക് uppante മുഖത്ത് നിന്ന് കണ്ണേടുക്കാനെ തോന്നീല.... നോക്കി കൊണ്ട് നിൽക്കുന്ന എന്നെ കണ്ടപ്പോ ഉപ്പാക് പിടിച്ചു നിൽക്കാൻ പറ്റിയില്ല... അതോണ്ട് ഞാൻ ചോയ്ക്കാതെ തന്നെ ഉപ്പ എന്നോട് എല്ലാം പറഞ്ഞു... ഇന്നാണ് ആശിക്കാന്റെ ഉമ്മ മരിച്ചത് എന്നും പറഞ്ഞു.... അതിനാണ് ഉപ്പ കരയുന്നത് എന്ന്.... പക്ഷെ ഇതൊക്കെ കേട്ടപ്പോ ഉപ്പാനോട് സ്നേഹം മാത്രേ കൂടിയുള്ളൂ... ഉപ്പാക് അവരെ എന്നെന്നേക്കും ആയി ഒഴിവാക്കാമായിരുന്നു... പക്ഷെ എന്റെ ഉപ്പ ആരും കാണാതെ സംരക്ഷിക്കുകയാ ചെയ്തത്.. അത് പോലെ എനിക്ക് സ്വന്തം എന്ന് പറയാൻ ഒരു ഇക്കാക്കയെയും തന്നു.... ഈ സത്യങ്ങളെല്ലാം അറിഞ്ഞതോടെ ഞാൻ ആശിക്കാനേ കാണുകയും ഞങൾ കറങ്ങാനും പോകാറുണ്ട്.... ഉപ്പക്കും അത് സന്തോഷമായിരുന്നു.... പക്ഷെ ഇതെല്ലാം ഉമ്മ അറിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് പേടിച്ചിട്ടാ ആരോടും ഒന്നും പറയാത്തത്.... ഞാൻ പറയാൻ ഒരുപാട് ശ്രേമിചതാ പക്ഷെ ആശിക്കയും ഉപ്പയും സമ്മതിചില്ല.... എല്ലാം പറഞ്ഞു... ഞാൻ ഒരു ദീർഖശ്വാസം വിട്ട് നിർത്തി...എന്നിട്ട് എല്ലാരേയും ഒന്ന് നോക്കി ....പക്ഷെ ആർക്കും എന്ത് പറയണം എന്ന് കിട്ടുന്നില്ല .. എല്ലാരും ആശിക്കാനേ നോക്കുകയാ... ആശിക്കക്ക് ആണേൽ എനി എന്താ പ്രശനം ഉണ്ടാവ എന്ന രീതിയിൽ നില്കാ... പിന്നെ ഞാൻ കാര്യം മാറ്റുന്ന പോലെ പറഞ്ഞു... vaa നമ്മുക്ക് പോകാം... കൊറേ സമയം ആയില്ലേ... അവിടെ നേഴ്സ് തിരക്കുന്നുണ്ടാകും.... എന്നും പറഞ്ഞു നടന്നു... ICUnte അടുത്ത് എത്തി കഴിഞ്ഞപ്പോ ഒരു നഴ്സ് വന്ന് ലിസ്റ്റ് തന്നിട്ട് പറഞ്ഞു ee മരുന്ന് വാങ്ങി കൊണ്ട് വരാൻ.... ലിസ്റ്റ് വാങ്ങിയത് ആശിക്ക ആയിരുന്നു.... എന്നിട്ട് ഞങ്ങളിലേക്ക് തിരിഞ്ഞിട്ട് പറഞ്ഞു...... ഏതായാലും എല്ലാരും സത്യങ്ങൾ അറിഞ്ഞു... എനി എന്റെ ഉപ്പാക് ഞാനും കാവൽ നില്കാലോ.... നിങ്ങള് എല്ലാരും പൊയ്ക്കോ... ഇവിടെ ഞാൻ നിന്നോളം... ഉപ്പാനെ റൂമിലേക്ക് മാറ്റിയ ഞാൻ വിളിച്ചു പറയാം.... ഒരുകണക്കിന് അതാ നല്ലത് എന്ന് തോന്നി അതോണ്ട് എല്ലാരും ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് വിട്ടു..... കുളിച് ഫ്രഷായി ഞാൻ നേരെ ബാൽക്കണിയിലേക്ക് പോയി inn നടന്നതെല്ലാം ഒന്ന് ആലോചിച്ചു.... എനി എന്താ സംഭവിക്കാൻ പൊന്നെ എന്നും അറീല.... പക്ഷെ എന്തോ ഇപ്പൊ മനസ്സിന് ഇത്തിരി ആശ്വാസം ഉള്ള പോലെ..... പെട്ടെന്നാണ് എന്റെ അടുത്ത് aazim വന്ന് നിന്നത്.... പക്ഷെ ഞാൻ ഒന്നും മിണ്ടാതെ നിന്നു... ആയിശു i am extremely sorry ഇതൊന്നും എനിക്കറിയില്ലല്ലോ.... അതോണ്ടാ നീ ബീച്ചിൽ ഒരുത്തനുമായി കെട്ടിപിടിച് നിൽക്കുന്ന കണ്ടപ്പോ സഹിച്ചില്ല..... നിനക്കറിയില്ലേ എന്റെ ജീവിതത്തിൽ വരുന്ന എല്ലാരും എന്നെ ഇട്ടേച് പോവുകയാ..... ഇത് വരെ ഞാൻ ഒന്ന് മനസ്സ് തുറന്ന് സന്തോഷിചിട്ടില്ല.... നീ എന്നോട് ക്ഷമിക്കില്ലേ ... എനിക്കറിയാം ഞാൻ കാരണം നീ ഒരുപാട് കരഞ്ഞുവെന്ന്.... എന്നോട് പൊറുക്കണം... ഞാൻ അവന് നോക്കി ഒന്ന് പുഞ്ചിരിച്ചു..... ആയിഷ i am sorry നീ ഇങ്ങനെ മിണ്ടാണ്ട് നില്കല്ലേ.... എനിക്ക് ഇത് താങ്ങാവുന്നതിലും അപ്പുറം ആണ്..... ഞാൻ ഇത്രെയും പറഞ്ഞിട്ടും ആയിശു എന്നോട് ഒന്നും മിണ്ടീല ചിലപ്പോ നല്ല ദേഷ്യം ഉണ്ടാകും അതോണ്ട് ഞാൻ പിന്നെ onnum പറയാതെ നടക്കാൻ തിരിഞ്ഞതും ആയിശു പുറകിൽ നിന്ന് എന്നെ കെട്ടിപിടിച്ചു..... ഞാനല്ലേ സോറി പറയണ്ടേ... ഞാനല്ലേ ഒന്നും പറയാഞ്ഞത്.... എന്റെ തെറ്റ് കൊണ്ട് മാത്രല്ലേ ഇക്ക എന്നെ തെറ്റിദ്ധരിച്ചത്.... ഞാൻ പയ്യെ അവളെ പിടിച്ചു മുന്നിൽ നിർത്തി..... ഈ രാത്രിയിലും അവളുടെ കണ്ണ് തിളങ്ങുന്നുണ്ട്.... എന്തിനോ വേണ്ടി അവള്ടെ ചുണ്ടിൽ പുഞ്ചിരി ഉണ്ട്.... ആയിശു വീണ്ടും എന്തോ പറയാൻ വാ തുറന്നതും... ഞാൻ എന്റെ വിരൽ അവള്ടെ ചുണ്ടിൽ വെച്ച് വേണ്ട എന്ന് തലയാട്ടി.... എന്നിട്ട് അവളെ ഞാൻ ഇറുകി പുണർന്നു..... എനിക്ക് എന്റെ സങ്കടം മാറാൻ ഇത് മതിയായിരുന്നു..... നമ്മള് മുറിയിൽ പോയി കിടക്കാൻ നേരം ആയിശു സോഫയിൽ കേറി ഇരുന്നു.... ഡീ എന്താടാ എന്താടാന്നാ... ഇക്കാന്ന് വിളിയെടി 😠 പറ്റൂല മോനെ... ഇജ്ജ് എന്റെ കടുവയല്ലേ.... കടുവ ninte മറ്റവൻ ആടി... അതേലോ എന്റെ മറ്റവൻ ഈ പൊട്ടൻ അല്ലെ.... നിന്നെ inn എന്നും പറഞ്ഞ് ഞാൻ ബെഡിൽ നിന്ന് എണീച് അവളുടെ അടുത് പോയി... എവടെ ഒരു കൂസലും ഇല്ലാണ്ട് സോഫയിൽ ഇരുന്നു ഇളിക്ക നിന്റെ ഇളി ഇപ്പൊ മാറ്റിതരാട്ടോ... എന്നും പറഞ്ഞു ഓളെ എടുത്ത്... ഇതോട്ടും അവള് പ്രതീക്ഷിചില്ല എന്ന് കുരിപ്പിന്റെ മുഖം കണ്ടപ്പോ മനസ്സിലായി.. പിന്നെ അവള് പിടക്കാൻ തുടങ്ങി... ഞാൻ വേഗം അതിനെ ബെഡിൽ കിടത്തി.... മേലേ ഞാനും കേറി കിടന്നു..... തെ ചെക്കാ കളിക്കല്ലേ.... സമയം ഒരുപാടായി കിടക്കണ്ടേ.... അതേലോ... കിടക്കാൻ അല്ലെ എന്റെ ഭാര്യയെ ഇവിടെ കൊണ്ട് വന്നത്.... പിന്നെ ഇങ്ങള്ടെ ഒപ്പരം ഞാൻ കിടക്കൂലാ.. 😏😏 അതെന്താടി നിനക്ക് കിടന്നാൽ.... നിങ്ങളല്ലേ പറഞ്ഞെ ഇത് നിങ്ങള്ടെ ബെഡ് ആണെന്ന്.. അപ്പൊ നിങ്ങള് ബെഡിൽ നിങ്ങള് മാത്രം കിടന്ന മതീട്ടോ... 😬😬😬 എന്നും പറഞ്ഞു മ്മള് പിടക്കാൻ തുടങ്ങി.... പക്ഷെ പെട്ടെന്നാണ് കടുവ മ്മൾടെ വയറ്റിൽ ഒരു നുള്ള് തന്നത്.... എടാ ദുഷ്ടാ എന്നെ നുള്ളല്ലാ എന്ന കടിക്കാട്ടാ... എന്നും പറഞ്ഞു ഓന്റെ മുഖം മ്മടെ വയറ്റിലേക്ക് നീണ്ടു.....നമ്മക് ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.... ശരീരം വിറക്കനും... ശ്വാസം കിട്ടാൻ പാട് പോലെ... oote കുറ്റി താടി മ്മൾടെ വയറിൽ തട്ടിയപ്പോ പിന്നെ നമ്മള് ഒന്നും നോക്കീല... ഓന്റെ മുടി പിടിച്ചു വലിച്ചു... alloh...... ആ സമയം oonem തള്ളി മ്മള് ബാത്‌റൂമിൽ കേറി ഡോർ അടച്ചു 😎😎 ഡീ പിശാശ്ശെ.... ഇറങ്ങടി... ഇല്ലാ മോനെ ഞാൻ inn ഇറങ്ങൂളാ.... നീ എത്രനേരം ഇതിനുള്ളിൽ ഇരിക്കും എന്ന് കാണണമല്ലോ 😏😏 ഇന്ന് ഫുൾ ഞാൻ ഇവിടെ ഇരിക്കും...നിങ്ങള് പോയി കിടന്നോട്ട നിന്നെ എന്റെ കയ്യില് കിട്ടുമെടി.... ഓ ആയ്ക്കോട്ടേ.... എനി ഏതായാലും ഇവള്ടെ പുറകെ നിന്നിട്ട് കാര്യമില്ല... ഇവള് എനി ബാത്‌റൂമിൽ നിന്ന് ഇറങ്ങും എന്ന് തോന്നുന്നില്ല.... അതോണ്ട് മ്മള് ബെഡിൽ പോയി കിടന്നു...... ഇന്ന് നടന്നതൊക്കെ ആലോചിച്ചപ്പോ എന്തോ വല്ലാണ്ട് കുറ്റബോധം ഉണ്ട്..... പക്ഷെ ആയിശു അവള് ഇപ്പൊ ഒന്നും നടക്കാത്ത പോലെയാ കളിക്കുന്നെ... അല്ലെങ്കിലും അവൾക് ആരെയും വെറുക്കാൻ കഴിയില്ല..... ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും അവൾക് എന്നോട് ഒരു ദേഷ്യവും ഇല്ലാ..... 🙃🙃 എനി അവളെ ഞാൻ കരയിപ്പിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കിടന്നു തുടരും..... സോറിട്ടോ ഇങ്ങള് കാത്ത് നിന്ന് മുഷിഞ്ഞല്ലേ.... ഇങ്ങള് ഷെമിക്ക് ട്ടോ.... അപ്പൊ ഈ part എങ്ങനെയുണ്ട് എന്ന് പറയാൻ മറക്കല്ലേ.... നിങ്ങള്ടെ അഭിപ്രായം അറിയാൻ കാത്ത് നിൽകുവാട്ടോ 😁😁😁😁😁😁 #📙 നോവൽ
586 കണ്ടവര്‍
35 മിനിറ്റ്
#

📙 നോവൽ

ദേ മ്മള് എത്തി... എന്നാൽ തുടങ്ങാ അല്ലേ... 😉 😍കതക് തുറന്ന ജന്നത്ത്💑 PART-33 ✍️FATHIMA ZAINAB 💖💖💖💖💖💖💖💖💖💖💖💖 ആ ഫ്രെയിം നെഞ്ചോടു ചേർത്ത് പെണ്ണിനെ നോക്കി കിടന്നു...😌😍😘 °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° "കോശി...എഴുന്നേൽക് കോശി...ഇങ്ങനെ കെടന്നുറങ്ങാവോ..." അച്ചുസിന്റെ വിളി കേട്ടാണ് മ്മള് ഉണർന്നത്... എന്നത്തേയും പോലെ അവൾ എന്നെ കുളിപ്പിച്ച് കളഞ്ഞു... എന്താന്ന് അല്ലെ ഒരു പാട്ട വെള്ളം ഇപ്പോൾ എന്റെ മേലിൽ... എന്നിട്ട് കുരിപ്പ് നിന്ന് ഡ്രാക്കുള പല്ലും കാട്ടി ഇളിക്കുന്നു... ദ്രോഹി... "ഡീ തണുക്കുന്നു..." "ഹോ...പിന്നെ ഒരിത്തിരി വെള്ളം മേൽക് കൊണ്ടെന്ന് വെച്ച് ലോകം ഇടിഞ്ഞു പൊളിയാൻ പോണില്ല... എണീറ്റു പോടോ..." "ടീ കുരിപ്പേ...😠"--എന്നും വിളിച്ചു കലിപ്പ് മൂഡ് ഓൺ ആക്കിയതും അച്ചു അവിടെന്ന് വണ്ടി വിട്ടു... നല്ല തണുപ്പ്... ഒന്നൂടെ മൂടി പുതച് ഉറങ്ങിയാലോ... അങ്ങനെയാണേൽ കോളേജിൽ പോക്ക് ഗോവിന്ദ... പിന്നെ ഒന്നും ഓർത്തില്ല... വേഗം എഴുന്നേറ്റു ഫ്രഷ് ആയി താഴേക്ക് ചെന്ന്... ചായ കുടിക്കാൻ ഇരുന്നു... "അച്ചു...ഒന്ന് തേച് തരുവോ..."--ഷർട്ട്‌ കാണിച്ചു അച്ചുനോട്‌ അനു ചോദിച്ചു ... "അയ്യോ കാകു മ്മക്ക് തേക്കാൻ അറിഞ്ഞൂടാ...ഞാൻ ഇതുവരെ ആരെയും തേച്ചിട്ടില്ല..."--😂അച്ചു ആണേൽ ഉഷാർ മറുപടി നൽകി... "കികികി... ഒന്ന് പോടീ... അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ലാ..."--അനു ഇൻ ടെറർ 😅 അപ്പോഴാണ് ഉമ്മ മ്മക്ക് ചായയും കൊണ്ട് വന്നത് ... "ഉമ്മാ...ഇതൊന്ന് തേച് താ..." "ഓഹോ...ഇനി ഈ നാട്ടിൽ ഞാൻ മാത്രേ നിന്നെ തേക്കാൻ ബാക്കിയുള്ളൂ...😁"--പ്രതീക്ഷിക്കാതെ ഉമ്മാന്റെ വായിൽ നിന്നും അത് കേട്ടപ്പോൾ ഞാൻ കമിഴ്ന്നു തിരിഞ്ഞു മലർന്ന് ചിരിക്കാൻ തുടങ്ങി... എന്റള്ളോഹ് 😂😂😂 "ഉമ്മാ...😫ഇങ്ങളും കൂടി... "--അനു ചിണുങ്ങാൻ തുടങ്ങി... "അല്ല രാവിലെ തന്നെ നീ എവിടെക്കാ അനു..."--ഉമ്മയാണ്... "അത്...എനിക്ക് ഒരാളെ കാണാൻ പോവാൻ ഉണ്ട്..." അങ്ങനെ ഉമ്മ ഷർട്ട്‌ വാങ്ങി തേച്ചു കൊടുക്കാൻ പോയി... മ്മള് ചായയൊക്കെ കുടിച് ഉമ്മാക്ക് കേക്കും വിധം ഉച്ചത്തിൽ സലാം ചെല്ലി യാത്ര പറഞ്ഞു കോളേജിൽക്ക് വിട്ടു... വണ്ടിക്ക് ഈ ഇട ആയിട്ട് എന്തോ പറ്റീട്ട്ണ്ട്... വർക്ക്‌ഷോപ്പിൽ കൊണ്ട് വെക്കണം... അപ്പോൾ മ്മള് കോളേജിൽ പോകാൻ വണ്ടി 😩 ങ്ങി...ങ്ങി... ബസ്സ് ശരണം... അങ്ങനെ മ്മള് ബുള്ളറ്റ് അങ്ങോട്ട്‌ സ്റ്റാർട്ട്‌ ആക്കി പറത്തി വിട്ടു... കോളേജ് ഗേറ്റ് കടന്ന് വണ്ടി പാർക്ക്‌ ചെയ്തു മരച്ചുവട്ടിലേക്ക് പോയി... റിഷു ഒഴികെ എല്ലാരും എത്തിയിട്ടുണ്ട്... ഇവൻ ഇതെവിടെ പോയി... അങ്ങനെ പെണ്ണിന്റെ വരവും കാത്ത് മ്മള് അവിടെ ഇരുന്നു... പഹയൻമാരോട് കത്തിയടി തുടങ്ങി... അതിനിടയിൽ കണ്ണ് ഗേറ്റ്നു നേരെയും പോയി കൊണ്ടിരുന്നു... ആ സമയത്താണ് റിഫ ഗേറ്റ്ഉം കടന്ന് വരുന്നത് കണ്ടത്... ഓൾ ആണെങ്കിൽ മ്മളെ നോക്കി ഓളെ 32 പല്ലും കാട്ടി ചിരി തുടങ്ങി... മ്മള് കാണാത്ത ഭാവം നടിച്ചു പഹയൻമാരോട് കത്തിയടി തുടർന്നു ... ഞാനും പെണ്ണും തെറ്റിയെന്ന് വിചാരിച്ചു ആ ഗ്യാപ്ൽ കയറി കൂടാനുള്ള ശ്രമത്തിലാണവൾ... അപ്പോൾ മ്മള് തുടങ്ങട്ടെ ചെറിയൊരു ആക്ടിങ്... 😎 അവൾ വന്നു വന്നു എന്റെ അടുത്തേക്ക് എത്തി... എന്റെ തൊട്ട് ഇപ്പുറം വന്നിരുന്നു... "ആഷി..." "ആഹ് 😊 ആരിത് റിഫയോ..." "ഇപ്പോഴാണോ കാണുന്നെ... ആഷി എനിക്ക് നിന്നോട് ഒന്ന് ചോദിച്ചാൽ കൊള്ളാം എന്നുണ്ട്...നിന്റെ ഈ അവസ്ഥയിൽ അത് ചോദിക്കാൻ തോന്നുന്നില്ല..." അള്ളോഹ് എന്താവും ചോദ്യം... " ചോദിക്ക്...😊" "വേണ്ട...കുറച്ചു കഴിയട്ടെ.." "ചോദിക്കെഡോ..." "വേണ്ട...😊 അല്ല ആഷി അല്ലങ്കിൽ നീ എന്നോട് കലിപ്പ് ആവാറാണല്ലോ പതിവ്...ഇതിപ്പോ 😍"--അത് പറയുമ്പോൾ അവളുടെ സന്തോഷം ഞാൻ കണ്ടു... നിന്നെ സന്തോഷിപ്പിച്ചു സന്തോഷിപ്പിച്ച്‌ അവസാനം നീ ഖേദിക്കും മോളെ 😌 ആഷിടെ കളി തുടങ്ങിയിട്ടെ ഉള്ളു...😎 "ആഷി നീ എന്താ ഒന്നും പറയാത്തത്... എന്താ ചിന്തിക്കുന്നെ..." "ഹേയ്... ഒന്നുല്ല...😊" "ഇനി ആ മിൻഹയെ ഓർത്തു വിഷമിക്കേണ്ട... ബി ഹാപ്പി ആഷി 😍..." "ആഹ് 😊" "എന്നാൽ ഞാൻ പോവാണ് 😊നൈറ്റ്‌ ഓൺലൈൻൽ വാ...എനിക്ക് നിന്നോട് സംസാരിക്കണം..." അതും പറഞ്ഞു അവൾ നടന്നകന്നു... അങ്ങനെ അവളിൽ നിന്നും നോട്ടം തെറ്റിച്ചു ഓപ്പോസിറ്റ് സൈഡ്ലേക്ക് നോക്കിയതും ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി... പടച്ചോനെ ഇത് പുലിവാലാകുമെന്നു തോന്നുന്നു... ആരാന്ന് അല്ലെ... മ്മളെ പെണ്ണ് നാഗവല്ലി ആയിക്കണ് 😟 അള്ളോഹ്... അവൾ ഉണ്ടകണ്ണും മിഴിച്ചു കലിപ്പോടെ മ്മളെ തന്നെ നോക്കുന്നുണ്ട്... മ്മള് ഓളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊടുത്തു😊 ആ ചിരി അവളിലേക്ക് എത്തിയതും പുച്ഛിച്ചു അവൾ അവിടെ നിന്നും പോവാൻ നിന്നു... പടച്ചോനെ...😩 മ്മളും പിറകേ പോയി... "ടീ..." മ്മള് വിളിച്ചിട്ടും പെണ്ണ് മ്മളെ കണ്ട ഭാവം പോലും തരുന്നില്ല ☹ അങ്ങനെയാണല്ലേ... മ്മള് അവളുടെ മുന്നിൽ പോയി നിന്നു... "ഹെലോ ..."--മ്മള് കൈ കോട്ടി അവളെ വിളിച്ചു... "എന്താ 😠..."ആള് നല്ല ചൂടിലാണ്... "എന്താടി ഇന്നലെ ഓൺലൈൻൽ വന്നിട്ട് മെസ്സേജ് ചെയ്യാഞ്ഞെ😠..."--മ്മളും കുറച്ചു കലിപ്പ് ആയി... അല്ലെങ്കിൽ ഇതിനൊക്കെ മ്മക്ക് കിട്ടും 😁 "ഇങ്ങക്ക് എപ്പോഴും മെസ്സേജ് ചെയ്യാൻ ഞാൻ ആരാ 😏" "ഓഹ്...നീ ആരും അല്ലാലെ..." "അല്ല 😠 മാറി നിൽക് മുന്നിൽന്ന് "--അതും പറഞ്ഞു മ്മളെ തട്ടി മാറ്റി ഓള് നടന്നു... മ്മളും പിറകെ പോയി... അവളുടെ ക്ലാസ്സിനു മുന്നിൽ എത്തിയതും ഓള് അകത്തേക്ക് കയറാൻ നിന്നതും മ്മള് ഓളെ കൈ പിടിച്ചു... "അങ്ങനെയങ് പോയാലോ..." "എന്റെ കൈ വിട് 😠 പോയി മറ്റവൾടെ കൈ പിടിക്ക്..." എന്റള്ളോഹ് ഈ ദേഷ്യത്തിൽ പെണ്ണിനെ കാണാൻ എന്തൊരു മൊഞ്ചാ റബ്ബേ 😍😘 ഇത് കോളേജ് ആയിപ്പോയി അല്ലെങ്കിൽ..... 😉😌 "ഹേയ് മനുഷ്യ... മ്മളെ കൈ വിട്ടിട്ട് ഓളെ സ്വപ്നം കണ്ടോ 😡..." "നിന്നെ സ്വപ്നം കാണാൻ നിന്റെ കൈ വിടണോ 😍😘..." "ഓവർ ആക്കല്ലേ... മരച്ചുവട്ടിൽ കാഴ്ച കണ്ട് വയറു നല്ലവണ്ണം നിറഞ്ഞ് ... എന്തൊക്കെയാണ്... അടുത്തിരുത്തി കൊഞ്ചൽ...🤬😠 പൊയ്ക്കോ എന്റെ മുമ്പിൽന്ന്... " "ഡാ...അവൾ വന്നു അടുത്ത് ഇരുന്നതാ... ഞാൻ ഇരിക്കാൻ പറഞ്ഞതൊന്നും അല്ല 😠" "ഹ്മ്മ്...എല്ലാം മനസ്സിലായി... അടുത്തിരുന്നപ്പോ അവളേം നോക്കി ഇളിച്ചോണ്ട് ഉള്ള കൊഞ്ചലും...😖😔 എന്നോട് ഒന്നും പറയേണ്ട... ബൈ...😠" അതും പറഞ്ഞു കണ്ണ് നിറച്ച്‌ ക്ലാസ്സിന് അകത്തേക്ക് ഓരോട്ടം ആയിരുന്നു അവൾ... പിന്നാലെ പോവാൻ നിന്നതും "ആഷി..."--ആ കോപ്പ് റിഫ...😤 "ഹാ...റിഫ 😊" "എന്താ ക്ലാസ്സിലെക്ക് പോവുന്നില്ലേ..." "ഹാ പോണം..." "എന്നാൽ വാ... ഞാനും അങ്ങോട്ട് ആണ്..." ഈ സാധനത്തിനെ ഇവിടേക്ക് ഇപ്പോൾ തന്നെ കെട്ടിയെടുത്തത് എന്തിനാ പടച്ചോനെ 😖 ഇതും കൂടി പെണ്ണ് കണ്ടാൽ... അതും ചിന്തിച്ചു മ്മള് ഓളെ ക്ലാസ്സിന് അകത്തേക്ക് നോക്കിയതും... പടച്ചോനെ 😫😩 എന്നെ കൊല്ല്... ഇതും കണ്ട്.... "ഹേയ്...ആഷി നീ വരുന്നില്ലേ... ഇനിയും ഈ ക്ലാസ്സിന് മുന്നിൽ നിന്നിട്ട് എന്ത് കിട്ടാനാ... പോയവൾ പോയി...അത് മായ്ച്ചു കള..."--അതും പറഞ്ഞു വന്നു അവൾ എന്റെ കൈ പിടിച്ചു... ഞാൻ ദയനീയമായി പെണ്ണിനെ നോക്കി... ക്ലാസ്സിനകത്ത് കാണാൻ ഇല്ല... അങ്ങനെ മ്മള് ക്ലാസ്സിലേക്ക് പോവാൻ തിരിഞ്ഞ് നിന്നതും... ഒരു സിംഹത്തിന്റെ ഗർജനം പോലെ പെണ്ണ് മ്മളെ മുന്നിൽ വന്നു... "വിടെടി കൈ...😠"--അതും പറഞ്ഞു കലിപ്പോടെ റിഫാടെ കയ്യിൽ നിന്നും എന്റെ കൈ വിടുവിപ്പിച്ചു... എന്റെ കൈ അവളുടെ കൈകുമ്പിളിലിലാക്കി വെച്ചു ... "ഹേയ്‌ മോളെ മിൻഹ ആൾറെഡി ഒന്നുണ്ടല്ലോ... അത് പോരെ നിനക്ക്..." --റിഫയാണ്... "അത് നിനക്ക് ആയിരിക്കും... ദേ പെണ്ണെ എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ... സഹിക്കുന്നതിനു അതിരുണ്ട് 😠..." "ഉള്ളത് പറയുമ്പോൾ എല്ലാർക്കും ഇങ്ങനെ തന്നെയാ... ആഷിയ്ക്ക് നിന്നെ വേണ്ട... പിന്നെന്തിനാ നീ ഇവന്റെ പിറകേ കൂടുന്നത്..." "ടീ ഊളെ... അത് നീ മാത്രം പറഞ്ഞാൽ മതിയോ... 😠" "നീ ഇവനെ തേച്ചിട്ട് പോയത് അല്ലേടി... പിന്നെന്തിനാ ഒരു ചിലക്കൽ... വാ ആഷി മ്മക്ക് പോകാം..."--അതും പറഞ്ഞു റിഫ ആഷിയെയും കൂട്ടി അവിടെ നിന്നും പോയി... മിൻഹ അതും നോക്കി നിസ്സഹയായി നിന്നു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... -------------------- ഇത്രയൊക്കെ ആഷിക്കാടെ മുമ്പിൽ വെച്ച് ഉണ്ടായിട്ടും ആഷിക്ക ഒരക്ഷരം പോലും റിഫയ്ക്ക് എതിരെ പറയാതെ നിന്നപ്പോൾ മ്മളെ ഖൽബ് പിടഞ്ഞു... 😔 എന്തിനാ ആഷിക്കാ എന്നോടിങ്ങനെ... 😒 എന്റെ നിരപരാധിത്വം ഇന്നലെ തെളിഞ്ഞല്ലോ... എന്നിട്ടും...😢 ഒരു വാക്ക് എങ്കിലും ആഷിക്കാക്ക് അവളോട് പറയാമായിരുന്നില്ലേ 😔 ദുഷ്ടൻ...😠 അങ്ങനെ അവൾ ക്ലാസ്സിനകത്തേക്ക് കയറി... ഷംനയും ഐശുവും ഒക്കെ വന്നു... ജാബി ലീവ് ആയിരുന്നു... അവൻ ഇല്ലാത്തതു കൊണ്ട് ആ ബെഞ്ചിൽ ഉണർവ് ഇല്ലായിരുന്നു... പ്രത്യേകിച്ച് മിൻഹയ്ക്ക്... അങ്ങനെ ഇന്റർവെൽ ആയപ്പോൾ ഐശു ഒന്നും കഴിച്ചില്ല എന്ന് പറഞ്ഞു ഐശുവും ഷംനയും കാന്റീൻലേക്ക് വിട്ടു...പിന്നെ ഷംനയ്ക്ക് റിഷുനോട്‌ സൊള്ളാൻ ഉണ്ടല്ലോ... മിൻഹ കാന്റീൻൽക്ക് കുറച്ചു കഴിഞ്ഞ് എത്താം എന്ന് പറഞ്ഞു സ്റ്റാഫ്‌ റൂമിലേക്ക് പോയി... ആൽബിൻ സർന്റെ അടുത്തേക്ക് ചെന്ന് ജാബിയെ തിരക്കി... അവൻ പനി ആയത് കൊണ്ട് വരാത്തത് ആണെന്ന് അറിഞ്ഞു ... തിരിഞ്ഞു നടക്കുമ്പോൾ... "മിൻഹാ... അസൈമെന്റ് നോക്കി വെച്ചിട്ടുണ്ട്... ക്ലാസ്സിൽ കൊടുത്തേക്ക്..."--ആൽബിൻ സർ അവൾക്ക് അസൈമെന്റ് നീട്ടി... അവൾ അതും വാങ്ങി ക്ലാസ്സിന് അടുത്തേക്ക് നടന്നു... അപ്പോഴാണ് ആരോ വന്നു അവളെ ഇടിച്ചതു... കയ്യിൽ ഉണ്ടായിരുന്ന അസൈമെന്റ്കൾ ചിന്നി ചിതറി... തന്നെ വന്നു ഇടിച്ചതു ആരാന്ന് നോക്കിയതും അവൾ ഞെട്ടി... (തുടരും) ഈ പാർട്ട്‌ ഇഷ്ടായി എങ്കിൽ ലൈക്‌ കമന്റ്‌ ഖൽബുകളെ 💕 ട്വിസ്റ്റ്‌ ലോഡിങ്.... 😜 #📙 നോവൽ
962 കണ്ടവര്‍
1 മണിക്കൂർ
#

📙 നോവൽ

*👩one👫 day in 💑 my✒ school📚😪 life 👭* Naseeba😉 Part-15 ഞാൻ വേഗം റൂമിലേക്ക് പോവാൻ വേണ്ടി സ്റ്റയറ് കയറാൻ വേണ്ടി നിൽക്കുമ്പോ ആണ് ആ കാഴ്ച കണ്ടത്....... ഇവരെന്താ ഇവിടെ.... ഇവരൊക്കെ ആരാ വിളിച്ചേ..... ഇങ്ങക്ക് കാര്യം മനസ്സിലായോ.....മ്മളെ ചങ്കത്തികൾ ഒക്കെ വരുന്നു..... "ഹായ്......"സഫ "ഹായ്......... ഇങ്ങള് എന്താ ഇവിടെ " "അത് ശരി ഇപ്പോ ഞങ്ങൾ വന്നതായോ പ്രശ്നം .ഞങ്ങൾ പോവാ ......"ഇഷ "വിളിക്കാതെ വന്നതാണേൽ പോകുന്നതാ നല്ലത്...... വിളിക്കാതെ നമ്മൾ ഒരു പരിപാടിക്കും പോവാൻ പാടില്ല......അതൊന്നും അറിയൂലെ ഇങ്ങൾക്ക് " പോകാന്ന് പറഞ്ഞ് റ്റാറ്റയും തന്ന് പോയവരൊക്കെ മ്മളെ അടുത്തേക്ക് തന്നെ വരുന്നുണ്ട്... "അങ്ങനെ ഞങ്ങൾ പോകുംന്ന് ഇജ്ജ് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട ഞങ്ങളെ അന്റെ കാക്ക വിളിച്ചതാ...."ജവാദ് "ഇന്റെ കാക്കയോ.....എപ്പോ...." "ഇന്ന്...."സാദിഖ് "ഓ.....അങ്ങനെ " "മ്മ്...."മുനീർ "ഏതായാലും ഇങ്ങള് ഇവ്ടെ നിൽക്കി ഞാൻ ഇപ്പോ വരാ..." "ഞങ്ങളും വരാ....."ഇഷ "ഇവ്ടെ ഇരിക്കഡോ....ഇപ്പോ വരും " "പറ്റൂല.....ഞങ്ങളും ഉണ്ട്....ഇജ്ജ് എങ്ങട്ടാ "ആയിശ "ഞാൻ ഇന്റെ റൂമിലേക്ക്.... ഡ്രസ് ഇടാൻ....എന്താ പോരുന്നുണ്ടോ...." എന്നും അവരെ മുഖത്തേക്ക് നോക്കിയതും ഒക്കെ സസിയായി നിൽക്കാ.... "എന്നാ ഇജ്ജ് പോയിക്കോ..... ഞങ്ങൾ പിന്നെ വരാ......"സഫ എന്നും പറഞ്ഞ് അവര് അവിടെ നിന്നു ഞാൻ വേഗം ഡ്രസും മാറ്റി താഴേക്ക് ഇറങ്ങി..... ഒക്കെ ഇന്നെ തന്നെ നോക്കാ ..... "ഇത് എന്താഡീ....ഇന്ന് അന്റെ കല്യാണം ആണോ...."സഫ "അല്ല....എന്തേ...." "ഈ ഡ്രസ്സ് ഒക്കെ ഇട്ടാ അതാ തോന്നാ..."ഇഷ എന്നും പറഞ്ഞ് ഒക്കെ ഇന്റെ ഡ്രസ് നോക്കുന്ന തിരക്കിലാ ..... പിങ്ക് കളറും... പിന്നെ ഗോൾഡൻ കളർ സ്റ്റോൺ ഒക്കെ ഒള്ള ഒരു അടിപൊളി ജോളി.... "നമ്മക്ക് റൂമിലേക്ക് പോകാ..." എന്നും പറഞ്ഞ് എല്ലത്തിനെയും പിടിച്ചു വലിച്ചു മുകളിലേക്ക് കൊണ്ടു പോയി..... "സന..... ആ ബെഡ് ഷീറ്റ് നേരെയാക്കാൻ പറ നൂറ നോട് ....." എന്നും പറഞ്ഞ് ഉമ്മ വിളിച്ച് കാറുന്നുണ്ട്.....അതിനൊക്കെ എവിടെ മ്മക്ക് നേരം... "നൂറാ..... മാറിനിൽക്ക് ഈ ഷീറ്റ് മാറ്റട്ടെ ...."സന "മാറ്റിക്കോ ...." എന്നും പറഞ്ഞ് മ്മള് വേഗം ബെഡിൽ കിടന്നു.... "ഇജ്ജ് എണീക്ക്...."സഫ "എന്നാലല്ലേ.. സന താത്താക്ക് മാറ്റാൻ കഴിയൊള്ളൂ...."ആയിശ പിന്നെയും നമ്മള് അവിടെ കിടന്നപ്പോ ഓള് ബെഡ് ഷീറ്റ് ഒറ്റ വലി.....പിന്നെ പുതിയ ബെഡ് ഷീറ്റ് എടുത്ത് എന്റെ മേലേക്ക് ഇട്ടിട്ട് ഒറ്റ ചവിട്ടായിരുന്നു.... എന്തോ ഭാഗ്യത്തിന് മ്മ്ള് വീണീലാ....എല്ലങ്കിൽ കാണേനു... ഞാൻ നിലത്ത് കിടക്കുന്നെ.... "ഞാൻ നിങ്ങളോട് ഒന്നും മിണ്ടൂല " എന്നും പറഞ്ഞ് ഞാൻ പുറത്തേക്ക് പോകാൻ നിന്നതും ഇഷ പാട്ട് പാടാ... "🎶നിന്നോട് മിണ്ടില്ല ഞാൻ .... നിന്നോട് കൂട്ടില്ല ഞാൻ..."🎶 പടച്ചോനെ ആവശ്യം ഉള്ള സമയത്ത് ഒരു ഒലക്കയും കിട്ടുന്നില്ലല്ലോ..... മേശപ്പുറത്തിരുന്ന ഒരു പേന എടുത്ത് എറിഞ്ഞതും നേരെ കൊണ്ടത് ആയിശക്കായിരുന്നു .... പടച്ചോനെ പണി പാളി എന്നും വിചാരിച്ച് ഒറ്റ ഓട്ടം ആയിരുന്നു..... പെട്ടെന്ന് ആയിരുന്നു ഒരു ഏതോ ഒരുത്തനും ആയി കൂട്ടി ഇടിച്ചത്.... ആരാ ഇപ്പോ ഈ അലവലാതി.... "സോറി ..." "ആർ യൂ ഓകെ.... "ഏതോ ഒരുത്തൻ "ഓകെ...." എന്ന് പറഞ്ഞ് ഓന്റെ മുഖത്തേക്ക് നോക്കിയപ്പോ ഉണ്ട് ചിരിക്കുന്നു..... ഇത് ഇപ്പൊ ആരാ.... താടി ഒക്കെ ഡ്രിം ചെയ്ത് വെച്ച സുന്ദരൻ "ഹായ്. ....ഞാൻ സാഹിൽ....സാഹിൽ ഇബ്രാഹിം " "ഓ...." ഓന് ഞാൻ എന്തിനാ എന്റെ പേര് പറഞ്ഞു കൊടുക്കുന്നെ അതോണ്ട് ഞാൻ പറയാൻ പോയില്ല....ചോദിക്കുമ്പോ പറയാ... "തന്റെ പേര് എന്താ...." പേര് മാറ്റി പറഞ്ഞ് ഒന്ന് പറ്റിച്ചാലോ..... "നൂ.....നൂർജഹാൻ " "എന്താ വിക്കുണ്ടോ" "എനിക്ക് വിക്ക് ഒന്നും ഇല്ല " "ഒക്കെ...... താൻ ഇവിടുത്തെ ആരാ...." "ഞാൻ ഇവിടുത്തെ..... മോളെ ഫ്രണ്ട് ആണ്...." "ഓ...... ഇവ്ടുത്തെ മോള് എങ്ങനാ സുന്ദരി ആണോ.... ഒന്ന് വളക്കാൻ കഴിയോ...." "വളക്കാൻ ഓളെന്താ വല്ല കൊമ്പാണോ...." "കൊമ്പ് വളച്ചാൽ പൊട്ടൂലെ മോളെ ഇജ്ജ് അതൊന്നും പഠിച്ചിട്ടില്ലേ..." ഇവന് ഒരു കൊമ്പ് കൂടൂതലാണല്ലോ.....ശരിയാക്കി തരാ.... "ഇവ്ടുത്തെ മോള് പാവാണ് പക്ഷേ അവക്ക് തന്നെ ഇഷ്ടാവൂല..." "അതെന്താ " "ഇഷ്ടാവൂലാന്നന്നെ...." "അത് ഇജ്ജ് ആണോ തീരുമാനിക്കാ.....ഓളല്ലേ...." "ഞാൻ ഓളെ ഫ്രണ്ട് അല്ലേ അപ്പോ എനിക്ക് അറിയാ ഓളെ മനസ്സ്...അല്ല താൻ ആരാ..." "ഞാൻ നൂറയുടെ വാപ്പന്റെ ഫ്രണ്ടിന്റെ മോനാ....." "ഓ.....എന്നിട്ട് ഞാൻ ഇത് വരെ കണ്ടിട്ടില്ലല്ലോ...." "അതിന് തനിക്ക് എങ്ങനെ അറിയാനാ ...." "സോറി....." എന്നും പറഞ്ഞ് ഞാൻ വേഗം എന്റെ റൂമിലേക്ക് തന്നെ പോകാൻ വേണ്ടി നിൽക്കുമ്പോ ആണ്... "ഹലോ നൂറാ ബിൻത് നാഷിദ് " "ഹേ...." അപ്പോ ഇവന് എന്നെ അറിയോ....എന്നെ കളിപ്പിച്ചതാല്ലേ......കാണിച്ചു തരാ.... "നൂറാ.... എന്ന നൂർജഹാൻ ഒന്ന് നിന്നേ..." "എന്താ.....എന്താ തനിക്ക് വേണ്ടത്...." "എനിക്ക് ഒന്നും വേണ്ട ഇജ്ജ് എന്തിനാ കള്ളം പറഞ്ഞത്....." "അപ്പോ അങ്ങനെ തോന്നി പറഞ്ഞു...." "നുണയത്തി.....നുണയത്തി " "എന്നെ അങ്ങനെ പറഞ്ഞാൽ ഞാൻ " "പറഞ്ഞാൽ " "ഇന്റെ വാപ്പനോട് പറയും " "പറഞ്ഞോ.....മൂപ്പര് ഒന്നും പറയൂല...." എന്നും പറഞ്ഞ് ഞങ്ങൾ കച്ചറ കൂടുമ്പോ ആണ് പെട്ടെന്ന് കരന്റ് പോയത്..... പടച്ചോനെ.....ഇനി എന്താ ചെയ്യാ എന്ന് വിചാരിച്ച് മുന്നോട്ട് നടന്നതും ആരോ വന്ന് കൈയിൽ കേറി പിടിച്ചു....... "ഉമ്മാ....." എന്ന് പറയലും ഹാളിൽ മുഴുവൻ പല കളറിലുള്ള ബൾബുകൾ മിന്നാൻ തുടങ്ങി.....ആ വെളിച്ചത്തിൽ ഞാൻ അറിഞ്ഞു ഇന്റെ കാക്കൂ ആണ് എന്റെ കൈ പിടിച്ചതന്ന്..... താഴേക്ക് ഇക്കാക്കയുടെ കൈയും പിടിച്ച് നടന്നതും അവിടെ സെന്ററിൽ ഒരു ടേബിളും അതിൽ ഒരു കേക്കും കണ്ടു...... പിന്നെ ഫുൾ ചോക്ളറ്റ് ആണ് ..... ഞാൻ വേഗം കൈ വിട്ട് മുന്നോട്ട് മുന്നോട്ട് നടന്നു.... ചോക്ളറ്റ് എടുത്ത് തിന്നാൻ നിന്നതും ഉപ്പ എന്നെ പിടിച്ച് കൊണ്ട് പോയി ഉപ്പാന്റെ അടുത്ത് നിർത്തി ചോക്ളറ്റ് തിന്നാനും സമ്മതിക്കൂല...... എപ്പോഴാണ് മ്മളെ ക്ലാസ് സേറ് നൗഷാദ് മാഷ് ചിരിച്ചു കൊണ്ട് ഒരു സ്ഥലത്ത് നിൽക്കുന്നു....അപ്പുറത്തുതന്നെ ബാക്കി സേറന്മാരും ഉണ്ട്...... "നൂറാ.... ഞാൻ ഇവിടുണ്ട് " എന്ന് പറഞ്ഞതും പിന്നോട്ടു തിരിഞ്ഞതും ശാമില് ഉണ്ട് ചിരിക്കാ....തെണ്ടി... "ഇന്ന് ഇന്റെ മോളെ 18 ബർത്തിഡേ ആണ്.... അപ്പോ അതിന്റെ ഭാഗമായിട്ടുള്ള പരിപാടിയാണ്..... പിന്നെ ഇന്റെ മുത്തിനെ ഞാൻ ഇന്ന് ഒരാളെ കൈയിൽ ഏൽപ്പിക്കാൻ പോവാണ്...." എന്ന് ഉപ്പ പറഞ്ഞതും അത് വരെ ഉണ്ടായിരുന്ന സന്തോഷം എല്ലാം ആവിയായി പോയി..... പിന്നെ കേക്ക് മുറിക്കൽ ഒക്കെ ഒരു യാന്ത്രിക മെന്ന കണക്കേ കഴിഞ്ഞു... ഞാൻ വേഗം റൂമിലേക്ക് പോയി..... നിറഞ്ഞു വന്ന കണ്ണ് മറക്കാൻ ഒരുപാട് പാട്പെട്ടിരുന്നു റൂമിൽ എത്തി വാതിൽ വലിച്ചടച്ചതും.....പെട്ടെന്ന് ആരോ വാതിൽ തുറന്നു നോക്കിയപ്പോൾ മ്മളെ ഫ്രണ്ട്സും കസിൻസും ആയിരുന്നു.... "എന്താ നൂറാ...."സന "ഡാ...... ഇന്റെ... കല്യാണം" "ആർക്കായാലും ഇപ്പോ കല്യാണം ഉണ്ടാവുലേ.... അതിന് ഇപ്പോ എന്താ "ഹിബ "ഞാൻ കണ്ടിടത്തോളം ആന്റെ ചെക്കൻ നല്ല മൊഞ്ചനാണ്"സഫ "നിങ്ങള് കണ്ടോ..." "ആ......ഇജ്ജ് പോന്ന ആ സമയത്താണ് മൂപ്പരെ വിളിച്ച് നമ്മക്ക് ഒക്കെ കാണിച്ചു തന്നു..... ഇപ്പോ ഓനെ എല്ലാവരും കൂടെ പരിചയപ്പെടാണ്..."ആയിശ "നിങ്ങൾ രണ്ടാളും നല്ല ചേർച്ചയാണ് എന്നാണ് എന്റെ ഒരു അഭിപ്രായം "ഇഷ "ചേർച്ച അല്ല ചോർച്ചയാ...." പെട്ടെന്ന് കാക്കൂ വന്നതും എല്ലാവരും സൈലന്റ് ആയി...... ഞാൻ പിന്നെ കരഞ്ഞ് സീനാക്കാൻ തുടങ്ങി "എന്താ നൂറാ....സങ്കടായോ..... അനക്ക് സങ്കടാണങ്കിൽ കാക്കൂ ഈ കല്യാണം മുടക്കിതര " "ഉപ്പാന്റെ മുഖത്ത് നോക്കി ഞാൻ എന്താ പറയാ....എങ്ങനാ പറയാ " എന്ന് പറഞ്ഞ് ഞാൻ അവനിലേക്ക് വീണു... അവന്റെ നെഞ്ചിൽ എന്റെ കണ്ണുനീര് കൊണ്ട് മൂടിയിരുന്നു... "എന്താ ഞാൻ ചെയ്യേണ്ടത് പറ...." "എന്തെങ്കിലും ചെയ്തെ പറ്റൂ..." "ചെക്കന് ഉപ്പയുടെ ഫ്രണ്ടിന്റെ മോനാണ്. ... നല്ല ലുക്ക് ആണ് കട്ട താടി.... നല്ല സ്വഭാവം ബുള്ളറ്റ് ഒക്കെ ഉണ്ട്..." പടച്ചോനെ ഞാൻ നേരത്തെ കണ്ട ചെക്കനോ..... പണി പാളിയോ.....ഇനി ഇപ്പോ എന്താ ചെയ്യാ "നോക്ക് ഞാൻ ചെക്കനെ കണ്ടിട്ട് ഇഷ്ടായില്യ എന്ന് പറയും.. .അപ്പോ ഇജ്ജും ഒന്ന് കൂടി തരണം " "ഓകെ.... അല്ല പെണ്ണേ അനക്ക് ചെക്കനെ കാണണ്ടെ.... വാ...." "അ...." അങ്ങനെ ഇന്റെ കണ്ണ് ഒക്കെ കാക്കൂ തുടച്ച് തന്ന് എന്നെയും കൂട്ടി താഴേക്ക് പോയി.... നടക്ക് എന്നും പറഞ്ഞ് എന്നെ മുന്നിൽ നിർത്തി ബാക്കിൽ നിന്ന് ഇന്റെ രണ്ട് തോളിലും കൈ വെച്ച് ഇന്നെ ഉന്തി കൊണ്ടോവാണ്..... പെട്ടെന്നാണ് മ്മളെ നൗഷാദ് സേറ് മുന്നിൽ എത്തിയത് "മാഷേ മാറി നിൽക്കി ഞാൻ ഇന്റെ ചെക്കനെ കാണട്ടെ......" "ഓ.....അതിനെന്താ കണ്ടോളു" എന്നും പറഞ്ഞ് മൂപ്പര് മാറിയതും മുന്നിൽ സഹൽ.... (തുടരും ) #📙 നോവൽ ചെക്കനാരാ എന്നാവുംല്ലേ.....അടുത്ത പാർട്ടിൽ പറയാട്ടോ..... പിന്നെ സന്തോഷം എന്താന്ന് വെച്ചാ കഥ ഇനി രണ്ട് പാർട്ടും കൂടെ ഉണ്ടാവൊള്ളൂ .... . ഇപ്പോ എല്ലാർക്കും സന്തോഷം ആയീലെ..... അപ്പോ ഇൻഷാ അള്ളാഹാ രണ്ട് പാർട്ട് എന്ന് പറയുമ്പോ ഇപ്പോ ഒന്നും ഉണ്ടാവൂല പരീക്ഷ ആണ്..... പിന്നെ ഉശാറാക്കണ്ടെ.....അപ്പോ ഇങ്ങള് കുറച്ച് സമയം തരിട്ടോ...... പിന്നെ മ്മളെ സ്റ്റോറി വായിക്കുന്ന മുത്ത്മണീസിനോട് ഒക്കെ ഒരുപാട് താങ്ക്സ് ഉണ്ട്..... *👸കല്യാണം 👰നിക്കാഹ് ആയപ്പോൾ 💞* എന്ന സ്റ്റോറി 50 പാർട്ട് ഒക്കെ എഴുതി അവസാനിപ്പിച്ചതും നിങ്ങളെ ഓരോരുത്തരുടെയും സപ്പോർട്ട് കൊണ്ടാണ്..... താങ്ക്സ് and love you all😍 പിന്നെ......പിന്നെ ഒന്നുല്യ എല്ലാവരും വേഗം ലൈക്കും കമന്റും ഷെയറും ഒക്കെ ചെയ്യി.... അപ്പോ ബൈ....ബൈ.... പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് വരാ.....😀😀😀......😁
841 കണ്ടവര്‍
2 മണിക്കൂർ
#

📙 നോവൽ

💖പറയാതെ...💖 ✒റിച്ചൂസ് part 86 💕💕💕💕 അജ്മൽ.... !!!! എന്റെ ചുണ്ടുകൾ വിറയൽ കൊണ്ടു.... ഇവൻ ജയിൽ ആയിരുന്നില്ലേ.. എങ്ങനെ പുറത്ത് വന്നു.... അപ്പൊ ഇവനാണ് എല്ലാത്തിനും പിന്നിൽ.... ആ തള്ളയും ഇവന്റെ സൈഡ് ആയിരിക്കും.. ഇവൻ പറഞ്ഞിട്ടാവാം അവരെന്റെ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചത്.... ഇത്രയും ദിവസം ഞാൻ എന്റെ അനൂനേം കാത്ത്.. ഓഹ്... "അയിശു .. മൈ സ്വീറ്റ് ഹാർട്ട്‌.... എന്തൊക്കെയുണ്ട് വിശേഷങ്ങൾ......ഹ്മ്മ്... നീ എന്താ എന്നേ ഇങ്ങനെ നോക്കുന്നത് എന്ന് എനിക്ക് മനസ്സിലായി.....ഞാൻ എങ്ങനെ ഇവിടെ എന്നല്ലേ.... ഒക്കെ വിശദമായി ഇമ്മടെ മുത്ത്ന്ന് പറഞ്ഞ് തരാ.... One മിനിറ്റ്.... ഈ മെഴുകുതിരി ഇവിടെ വെക്കട്ടെ... " അതും പറഞ്ഞ് മെഴുകുതിരി നിലത്ത് ഫിക്സ് ചെയ്ത് അജു എന്റെ മുന്നില് ചമ്റം പടിഞ്ഞിരുന്നു... ഞാൻ ആണെങ്കിൽ ആകെ പേടിച്ചു എന്റെ കണ്ണുകളിൽ ഒക്കെ വെള്ളം നിറഞ്ഞു.... അവൻ എന്നേ തൊടാൻ ഭാവിച്ചതും ഞാൻ കൈ തട്ടിമാറ്റി... "എന്താ മുത്തേ.. നീ എന്തിനാ എന്നേ ഇങ്ങനെ പേടിക്കുന്നെ.. ഞാൻ നിന്റെ അജു അല്ലേ.... ഓ.. എന്നോട് പിണക്കത്തിൽ ആണോ.. അന്ന് അങ്ങനെ സംഭവിച്ചത് എന്റെ മുത്തിനോട് ഇഷ്ട്ടല്ലാത്തോണ്ടല്ലാ... ഇഷ്ടക്കുടുതൽ കൊണ്ടാ... ഇപ്പൊ നീ എന്റെ മുമ്പിൽ എത്തിയതും ആ കാരണം കൊണ്ട് തന്നെയാ....നിന്നെ കാണാനുള്ള പൂതി കൊണ്ട് ഞാൻ ജയിൽ ചാടി... എന്തായാലും അതൊക്കെ വിട്... നീ എന്നോട് എന്തെങ്കിലും ഒക്കെ പറ... ഇക്ക നിന്റെ ശബ്ദം ഒന്ന് കേൾക്കട്ടെ... " "നീ .. നീ.... എന്തിനാ വന്നേ.. എന്തിനാ എന്നേ ഇവിടേക്ക് കൊണ്ട് വന്നേ... പറ.. നീ അല്ലേ എന്നേ അനൂന്റെ അടുത്ത് നിന്ന് തട്ടികൊണ്ട് വന്ന് ആ വീട്ടിൽ താമസിപ്പിച്ചെ....എന്റെ കുഞ്ഞിനെ കൊല്ലാൻ പറഞ്ഞേ.. നിനക്ക് മാത്രേ ഇങ്ങനെ ക്രൂരമായി ചിന്തിക്കാൻ കഴിയൂ... പാവം എന്റെ അനൂ.... എത്ര വിഷമിക്കുന്നുണ്ടാവും..... " "ഹഹഹ..... ഇന്റെ അയിശു... നീ എന്ത് മണ്ടത്തരമാ ഈ പറയുന്നേ... ഞാൻ നിന്നെ തട്ടികൊണ്ട് വന്നതല്ലാ... രക്ഷിച്ചു കൊണ്ട് വന്നതാ.... " "നീ വെറുതെ ഇല്ലാ കഥ മെനയണ്ട... എനിക്ക് എല്ലാം അറിയാം.... " "നിനക്ക് എന്ത് അറിയാമെന്നാ...നിനക്ക് ഒന്നും അറിയില്ല ... നീ വിചാരിച്ചു വെച്ചിരിക്കുന്നത് എല്ലാം തെറ്റാ.... എന്നെക്കാൾ വിശ്വാസം അല്ലായിരുന്നോ നിനക്ക് നിന്റെ അനൂനെ.. എന്നിട്ടിപ്പോ എന്തായി.. അവൻ ചെയ്തത് എന്താ... ഗേൾ ഫ്രണ്ട് ന്ന് വേണ്ടി നിന്നെ ഒഴിവാക്കി......അവൻ ഏർപ്പാടാക്കിയ സ്ത്രീ നിന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കിയപ്പോ അവിടുന്ന് നിന്നെ രക്ഷിച്ചു കൊണ്ട് വന്നതാണോ ഞാൻ ചെയ്ത തെറ്റ്... " അജു എണീറ്റ് ജനാലയുടെ അടുത്ത് പോയി നിന്നു..... " അല്ലങ്കിലും നീ നീ നന്മ ഉള്ളവളാ.. നിന്റെ നിഷ്കളങ്കതയേ മുതലെടുക്കാൻ ആർക്കും പറ്റും.. അത്കൊണ്ട് അല്ലേ അവൻ ഇത്ര എളുപ്പത്തിൽ ഈ പണി ചെയ്തേ... " "മതി.. നിർത്തിക്കോ.. എന്റെ അനൂനെ കുറിച് ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്.. ഇനിയും ഞാൻ അത് കേട്ട് നിന്നു എന്ന് വരില്ലാ.... നീ ചെയ്ത തെറ്റുകൾ എന്റെ അനൂന്റെ മേൽ അടിച്ചേൽപ്പിക്കാൻ നോക്കണ്ട...നീ എന്ത് തന്നേ പറഞ്ഞാലും ഈ അയിശു അത് വിശ്വസിക്കില്ലാ...." ഞാൻ എണീറ്റ് നിന്ന് അവന്റെ വാക്കുകളെ എതിർത്തു ..... "ഓക്കേ.... എങ്കിൽ ഞാൻ ഒന്ന് ചോയ്ക്കട്ടേ... നീ കരുതിയിരിക്കുന്നത് നിന്നെ ഞാൻ അനൂന്റെ അടുത്ത് നിന്ന് തട്ടികൊണ്ട് വന്നു ഒളിവിൽ പാർപ്പിച്ചു എന്നല്ലേ.... ആയ്കോട്ടെ... അങ്ങനെ എങ്കിൽ ഇതിപ്പോ എത്ര നാൾ ആയിക്കാണും... എന്താ അന്റെ അനൂ അന്നേ അന്യോഷിച്ചു വരാത്തെ... പറ.... നമ്മൾ ഇപ്പൊ ഉള്ളത് എറണാകുളം ആണ്....അതായത് അനൂന്റെ കൺവെട്ടത്ത് തന്നേ....അവൻ നിന്നെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ടങ്കിൽ കണ്ടു പിടിക്കേണ്ട സമയം കഴിഞ്ഞു... എന്താ.. എന്താ അവൻ വരാത്തത്... ആലോചിച്ചിട്ടുണ്ടോ അതേ പറ്റി... അതൊക്കെ പോട്ടെ... ഞാനാ നിന്നെ കൊണ്ട് വന്നതെങ്കിൽ ഒരാഴ്ച മുൻപ് എപ്പഴേങ്കിലും നീ ഈ അജൂനെ കണ്ടിട്ടുണ്ടോ... നിന്നെ ആണ് എനിക്ക് ആവശ്യമെങ്കിൽ ഞാൻ എപ്പഴേ നിന്റെ മുമ്പിൽ വരുമായിരുന്നില്ലേ.....നടന്നത് എന്താണെന്നും ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത് എന്താണെന്നും എനിക്ക് നന്നായി അറിയാം.... പക്ഷേ.. അത് ഉൾകൊള്ളാൻ നിനക്ക് ഇച്ചിരി ബുദ്ധിമുട്ടായിരിക്കും എന്ന് മാത്രം.... " ഇപ്പൊ അയിഷ ഒന്ന് അടങ്ങിയിട്ടുണ്ട്.... "താൻ എന്താ പറഞ്ഞ് വരുന്നത്.... " "അയിശു.... അനസ് .. അവന്ന് നിന്നെ ചതിക്കായിരുന്നു... നല്ല ചികിത്സക്ക് എന്ന് നുണ പറഞ്ഞു അവൻ നിന്നെ ഇവിടെ കൊണ്ടന്നാക്കി... ആ തള്ളക്കു പൂത്ത കാശും കൊടുത്തു.. എന്തിന്.. നിന്റെ കുഞ്ഞിനെ ഒഴിവാക്കാൻ.. അല്ലങ്കിൽ നീ തിരിച്ചു വരുമ്പോ അവന്റെ പുതിയ ദാമ്പത്യ ജീവിതത്തിൽ ഒരു കരടാവില്ലേ.....ഇതെല്ലാം എന്റെ കൂട്ടുകാർ ജയിലിൽ വന്നു എന്നേ അറീച്ചതാണ്..കേട്ടപ്പോൾ സഹിച്ചില്ല....അവരാണ് നിന്നെ ആ വീട്ടിൽ നിന്ന് പൊക്കിയത്.. ഞാൻ വരുന്നത് വരേ നിന്നെ ഒരു നോട്ടം കൊണ്ട് പോലും കളങ്കപ്പെടുത്താതെ സംരക്ഷിച്ചതും അവർ തന്നേ.... ഇനിയെങ്കിലും നീ ഒന്ന് മനസ്സിലാക്ക്... " "കൊള്ളാം.. നല്ല അസ്സല് കഥ.....എന്നേ ജീവന് തുല്യം സ്നേഹിക്കുന്ന അനുവിലുള്ള എന്റെ വിശ്വാസത്തേ മറികടക്കാൻ ഒരുപാട് തവണ എന്നേ ചതിയിൽപെടുത്തിയ ഒരു ഒറപ്പും ഇല്ലാത്ത നിന്റെ ഈ വാക്കുകൾക്ക് കഴിയില്ലാ.... അത്കൊണ്ട് ഞാൻ പോവാ.. എന്നേ വിട്ടേക്ക്... എനിക്ക് എന്റെ അനൂനെ കാണണം.... എന്നോട് നിനക്ക് എന്തെങ്കിലും തരി സ്നേഹം അവശേഷിക്കുന്നുണ്ടങ്കിൽ അത് ആത്മാർത്ഥമാണ് എങ്കിൽ... എന്നേ നീ ദയവ് ചെയ്ത് പോകാൻ അനുവദിക്കണം... " അതും പറഞ്ഞു അയിശു പോകാൻ നിന്നതും "അയിശു... പൊക്കോ... ഞാൻ നിന്നെ തടയില്ല.... പോയിട്ട് ഭർത്താവിന്റെ രണ്ടാം കല്യാണം കൂടി അവിടുത്തെ വിശേഷങ്ങൾ ഈ ഉള്ളവനെ വിളിച്ചറിയിക്കാൻ മറക്കരുത്.... " അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി.... അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന മട്ടിൽ ഞാൻ അവനെ നോക്കി.... "എന്റെ വാക്കുകൾ അല്ലേ നിനക്ക് വിശ്വാസം ഇല്ലാത്തത്... നിന്റെ കണ്ണുകൾ കൊണ്ട് നീ നേരിട്ട് കണ്ടോ.... " എന്നിട്ട് അജു ആർക്കോ ഫോൺ ചെയ്ത് വീഡിയോ കാളിൽ വരാൻ പറഞ്ഞു.... ശേഷം ഫോണിൽ കണ്ട ദൃശ്യങ്ങൾ കണ്ട് ഞാൻ ആകെ മരവിച്ചു പോയി....ആ നിമിഷത്തെ എന്റെ അവസ്ഥ ഒരിക്കലും എനിക്ക് നിങ്ങളെ എഴുതി അറീക്കാൻ കഴിയില്ല.... അത്രമേൽ ആഴമേറിയ നോവ് ആണത്.... അനു അതാ ദിലൂന്റെ കൂടെ നിക്കുന്നു.... അവർ വളരെ സന്തോഷത്തിൽ ആണ്... അടുത്ത നിമിഷം അതാ അനു അവളുടെ വിരലുകളിൽ മോതിരം അണിയുന്നു.. അവൾ തിരിച്ചും.. ഉമ്മയും നൗറിയും എല്ലാരും ഉണ്ട്... എല്ലാരും നല്ല സന്തോഷത്തിൽ ആണ്... എന്റെ കുറവോ എന്നേ കാണാത്തത്തിലുള്ള വിഷമമോ അവിടെ ആരുടേയും മുഖത്തില്ലാ.... "എൻഗേജ്മെന്റ് ആണ്... നിക്കാഹ് ഉടനെ ഉണ്ടാകും എന്നാണ് കേട്ടത്... " കൂടുതൽ നേരം എനിക്ക് അതിലേക് നോക്കി നിക്കാൻ കഴിയുമായിരുന്നില്ലാ....ഇതെന്തൊരു വിധിയാണ് റബ്ബേ.... ഞാൻ പതിയെ അവിടെ ഇരുന്നു പൊട്ടിക്കരഞ്ഞു... എന്റെ അനൂ..ഞാൻ എന്താണ് വിശ്വാസിക്കേണ്ടത്... എന്റെ കണ്ണുകൾ കൊണ്ട് കണ്ടതല്ലേ ഞാൻ.... നിനക്ക് എങ്ങനെ എന്നോട് ...... ഞാൻ എന്ത് തെറ്റാ ചെയ്തത്.. നിന്നെ സ്നേഹിച്ചു എന്നുള്ളതോ....എന്നേ ഒഴിവാക്കാൻ നമ്മടെ കുഞ്ഞിനെ പോലും നീ ഇല്ലാതാക്കാൻ പറഞ്ഞല്ലോ.. എന്നോട് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ....ഞാൻ ഒഴിഞ്ഞു തന്നേനെയല്ലോ.. എന്തിനാ ഇങ്ങനൊരു നാടകം കളിച്ചേ......അപ്പൊ ആ ചേച്ചി പറഞ്ഞതല്ലാം സത്യമായിരുന്നു....ഞാൻ ഹോസ്പിറ്റലിൽ ആയിട്ട് പോലും എന്റെ മുമ്പിലേക്ക് വരാഞ്ഞത് ഈ ഒരു കാരണം കൊണ്ട് ആയിരിക്കുമല്ലേ.....ഫോൺ വിളിച്ചപ്പോ എടുത്തത്ത് ദിലു ആയിരിക്കും....എന്നേ പറഞ്ഞയച്ച് അവളെ അങ്ങോട്ട് കൊണ്ട് വന്നു അല്ലേ... അവളോട് ഇത്രമേൽ സ്നേഹമുണ്ടങ്കിൽ കാര്യങ്ങൾ ഇത്രത്തോളം നീട്ടി കൊണ്ട് പോകണമായിരുന്നോ.... ഒരു പ്രതികാരത്തിന്റെ പൊറത് കെട്ടിയ എന്റെ മഹർ അന്നേ വലിച്ചു പൊട്ടിക്കാമായിരുന്നില്ലേ..എന്തിനാ എന്നേ ഇങ്ങനെ ഒരു വിഡ്ഢി വേഷം കെട്ടിപ്പിച്ചേ....അപ്പഴാണ് എനിക്ക് എന്റെ മഹർനെ കുറിച് ഓർമ വന്നത്...കഴുത്തിൽ ഇല്ലായിരുന്നു അത്.. .ഓഹോ.. എന്നോട് ചോദിക്കാതെ എന്റെ മഹർ എടുത്തു അല്ലേ.. ഇതെങ്കിലും എനിക്ക് തരാമായിരുന്നു.... ആഹ്. പടച്ചോനെ.. എന്തിനാണ് എന്നോടി പരീക്ഷണം.... ഞാൻ ആർക്കും ഇന്നേ വരേ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ... പിന്നെ എന്താ എനിക്ക് മാത്രം ഇങ്ങനെ.... " ഇനിയും നിനക്ക് സംശയമുണ്ടെ ഒരു കാര്യം കൂടി ചെയ്യാം... " അജു അവന്റെ ഫോണിൽ ഞങ്ങളുടെ വീട്ടിലെ ലാൻ നമ്പർ ഡയൽ ചെയ്തു.... "നോക്ക്.. നിങ്ങടെ വീട്ടിലേക്ക് ഞാൻ വിളിക്കാം.. സ്പീക്കറിൽ ഇടാം.. കെട്ടോ നീ.... " അജു ഫോൺ വിളിച്ചു... റിങ് ഉണ്ട്... അടുത്ത നിമിഷം മറുവശത്തു നിന്നും... "ഹലോ.. ആരാ... "ഹലോ... ഞാൻ അനസിന്റെ ഫ്രണ്ട് ആണ്.. അനസിനൊന്ന്‌ ഫോൺ കൊടുക്കോ....." "അയ്യോ.. ഇക്ക തിരക്കിലാണല്ലോ.." "ഇത് ആരാ സംസാരിക്കുന്നെ... " "ഞാൻ ഇക്കാടെ പെങ്ങളാ.. നൗറി... ഇവിടെ ഇക്കാന്റെ എൻഗേജ്മെന്റ് നടക്കാ... ധൃതി ഇല്ലങ്കിൽ പിന്നെ വിളിക്കു.. അല്ലങ്കിൽ ഇക്കാനോട് ഞാൻ വിളിക്കാൻ പറയാം.. ആര് വിളിച്ചു എന്ന് പറയണം...? " "ഒന്നും പരേണ്ടാ.. ധൃതി ഇല്ലാ.. ഞാൻ പിന്നീട് വിളിച്ചോളാ... ഓക്കേ... " അതും പറഞ്ഞു ഫോൺ കട് ചെയ്തു.... ഞാൻ തേങ്ങൽ അടക്കി പിടിച്ചു എല്ലാം കേട്ട് നിന്നു... അനൂ.. നീ ഈ അയ്ഷൂനെ തോൽപിച്ചു കളഞ്ഞല്ലോ....എന്റെ സ്നേഹത്തെ എന്റെ വിശ്വാസത്തെ എന്റെ മാനത്തെ ഒക്കെ നീ ഒരു പുൽനാമ്പ് പോലെ വലിച്ചെറിഞ്ഞല്ലോ.... ആരൊക്കെ എന്തൊക്കെ പറഞ്ഞപ്പഴും ഞാൻ വിശ്വാസിച്ചില്ല.. സംശയിക്കണ്ട അവസരങ്ങളിൽ ഒക്കെയും ഞാൻ തന്നേ അതിന്ന് സ്വയം കാരണങ്ങൾ കണ്ടത്തി.. എല്ലാം ഒരിക്കലും എന്റെ അനു എന്നോട് അങ്ങനെ ഒന്നും ചെയ്യില്ല എന്ന ഉറപ്പ് ഉള്ളത് കൊണ്ടായിരുന്നു...ഒക്കെ കൾളമാണെന്ന് കരുതാം.. പക്ഷേ.. ഇപ്പൊ കണ്ടതോ.. അതെങ്ങനെ കളവാവും.... ഞാൻ കേട്ടത് .. അത് എങ്ങനെ വിശ്വാസിക്കാതിരിക്കും.... അനൂ... ഈ അയിഷയോട് ഇത് വേണ്ടായിരുന്നു.. എനിക്ക് ഇത് താങ്ങാനുള്ള ശക്തി ഇല്ലാ.. ഏറെ സന്തോഷകരമായ നിമിഷമാണ് ഉമ്മയാവുക എന്നത്.. അപ്പോൾ ഭാര്യ ഏറെ ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സാനിധ്യം ആണ്.. എനിക്ക് അതിനും ഭാഗ്യമില്ലല്ലോ റബ്ബേ... സങ്കടം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...പ്രാണൻ ശരീരത്തിൽ നിന്ന് പിരിഞ്ഞു പോകുന്നതിനെക്കാൾ വേദന ... കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച് ഞാൻ അജുവിനെ നോക്കി .... അവൻ എന്റെ അടുത്ത് തന്നേ ഇരിപ്പുണ്ട്... അവൻ എനിക്ക് നേരേ ഒരു വെള്ളക്കുപ്പി നീട്ടി.... ഞാൻ അത് പകുതി കുടിച്ചു .. പകുതി എന്റെ മുഖത്തു ഒഴിച്ചു.... ഞാൻ എന്റെ കണ്ണുകൾ തുടച്ചു... സംഭവിച്ചത് സംഭവിച്ചു.... എന്നാലും അയിഷ തളരില്ല... അയിശു ജീവിക്കും.. നമ്മുടെ.. അല്ല... എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കും.... അനൂ ഞാനും എന്റെ കുഞ്ഞും അവന്റെ ജീവിതത്തിൽ ഒരു ശല്യം ആകുമെന്ന് കരുതിയെല്ലേ എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ പറഞ്ഞേ.. ഇല്ലാ . അനു സുഖമായി ജീവിച്ചോ.. ഞാനും കുഞ്ഞും ഒരിക്കലും ഒരു ശല്യമായി നിന്റെ ജീവിതത്തിലേക്ക് വരില്ലാ....എങ്കിലും അയിശു ഒരിക്കലും അനൂനെ വെറുക്കില്ല..അതിന് അയ്ഷക്ക് കഴിയില്ലാ.. അയ്ഷൂന്ന് അനൂനെ ഇപ്പഴും ഇഷ്ട്ടമാണ്.. എന്നും.. എന്നും ... അങ്ങനെ ആയിരിക്കും.... സ്നേഹിക്കുന്നവരുടെ താല്പര്യങ്ങൾ സാധിച്ചു കൊടുക്കണം എന്നല്ലേ... അനൂന്റെ ഇഷ്ട്ടം നടക്കട്ടെ.. ദിലുവുമായി സന്തോഷത്തോടെ ജീവിക്ക്... എനിക്ക് അത് മതി... "അയ്ഷ.. എന്താ താൻ ആലോയ്ക്കുന്നെ....ഇനിയും നീ ആ ചതിയനെ ഓർത്ത് കരയല്ലേ.. ഈ അജു ഇല്ലേ നിനക്ക്... ഞാൻ നിന്നെ പൊന്ന് പോലെ നോക്കിക്കോളാം... നിന്റെ കുഞ്ഞിനെ നമ്മടെ കുഞ്ഞായി വളർത്താമ്..... " അജു അതും പറഞ്ഞു എന്റെ കൈ പിടിച്ചതും വെറുപ്പോടെ ഞാൻ അവന്റെ കൈ തട്ടി മാറ്റി.... "എന്താടി .. കെട്യോൻ ഇട്ടേച്ചു പോയിട്ടും ഓൾടെ അഹങ്കാരം കണ്ടില്ലേ... ഈ അജു ഇത്രേം ആരുടേയും മുമ്പിൽ താണിട്ടില്ലാ... ഇനി ആര് വരുമെന്നാടി... ഒരുത്തൻ വയറ്റിലുണ്ടാകിയ നിന്നെ ഇനി ആര് സ്വീകരിക്കും എന്നാ... ആരും വരില്ലാ... മര്യാദക് നിന്നാ ഞാനും മര്യാദക്ക്.... ഈ അജൂന്റെ സ്വന്തമായ... അജുന്റെ മഹാറാണി ആയി ജീവിക്കാം.. അല്ലേ ഇവിടെ കിടന്നു നെരകിക്കും..ഇന്ന് വയ്ക്കീട്ട് ഞാൻ വരും.അപ്പഴേക്കും എന്ത് വേണമെന്ന് നീ തീരുമാനിച്ചോ.... " എനിക്ക് നേരേ വിരൽ ചൂണ്ടി കൊണ്ട് ദേഷ്യത്തോടെ വാതിൽ അടച്ചു അജു പോയി.... മനസ്സിൽ ഞാൻ പലതും തീരുമാനിച്ചുറപ്പിച്ചിരുന്നു.... ഞാൻ ജീവിക്കും.. അത് അജൂന്റെ കൂടെ അല്ലാ.. തനിച്... എനിക്ക് എന്റെ കുഞ്ഞുണ്ടല്ലോ.... പിന്നെ ആര് തേച് മായ്ച്ചു കളഞ്ഞാലും ഞാൻ അനുവിന്റെ ഭാര്യ ആവാതിരിക്കില്ലല്ലോ....ആ ബോധം എന്റെ മനസ്സിൽ ഉള്ളോടത്തോളം കാലം ഞാൻ അനൂന്റെ പെണ്ണാണ്....അത്കൊണ്ട് മറ്റൊരുത്തനുമായും ഇനി അയിശു കിടക്ക പങ്കിടില്ലാ....അതിന് അയിശു മരിക്കണം...... എങ്ങെനെ എങ്കിലും ഇവിടുന്ന് രക്ഷപെടണം.... രാത്രി വരേ എനിക്ക് ടൈം ഒള്ളു.... എന്തെകിലും ഒന്ന് ചെയ്തേ പറ്റു.... മണിക്കൂറുകൾ കടന്നു പോയി..... പുറത്ത് നിന്ന് ശബ്ദം ഒന്നും കേൾക്കാൻ ഇല്ലാ... ഞാൻ എണീറ്റു ഡോർ പതിയെ തുറന്നു ഇടവിലൂടെ നോക്കി... എല്ലാ സാത്താൻമാരും കുടിച്ചു ഫിറ്റ് ആയി വെളിവില്ലാതെ കിടപ്പാണ്..ഇത് തന്നേ പറ്റിയ അവസരം.. പടച്ചോനെ കൂടെ നിന്നോണേ.... ഞാൻ പതിയെ പമ്മി പമ്മി പിൻവശത്ത് എത്തി.... നേരം സന്ധ്യ ആയിട്ടുണ്ട്.. അൽപ സമയത്തിനുള്ളിൽ എങ്ങും ഇരുട്ട് പരക്കും..അപ്പഴേക്കും ഇവിടം വിടണം.. അജുവിന്റെ കണ്ണിൽ പെടാതോരിടത്ത് എത്തണം.. ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു... ആകെ കാടു പിടിച്ചു കിടക്കാണ്..എനിക്ക് ആണെങ്കിൽ പേടിയും ഉണ്ട്... പോരാത്തതിന്നു ഷീണവും.. ആഞ്ഞു നടക്കാൻ കഴിയുന്നില്ലാ.... നടന്നു നടന്നു എത്തിയത് ഒരു വഴിയിലാണ്... അവിടെ എങ്ങും ഒരു പെട്ടിക്കട പോലും ഇല്ലാ.. ഇവിടെ ഇങ്ങനെ നിക്കുന്നത് നല്ലതല്ലാ.. അജു തിരിച്ചു വരുന്നത് ഈ വഴി ആണെകിൽ എല്ലാം തീർന്നു...ഞാൻ കഴിവതും വേഗം നടന്നു.... 💕💕💕 അജു വീട്ടിൽ വന്നു നേരേ പോയത് അയ്ഷ ഉള്ള റൂമിലെക്ക് ആണ്.. അവിടെ അവളെ കാണാതായപ്പോൾ അവൾ രക്ഷപെട്ടന്ന് അവന്ന് മനസ്സിലായി... "ടാ .... ടാ.. എണീക്ക്.. അയിശു എവിടെ..? " "അവൾ റൂമിൽ ഇല്ലേ... " "ഇല്ലാ.. അവൾ രക്ഷപെട്ടു... നിങ്ങളെ ഞാൻ എന്തിനാ ഇവിടെ നിർത്തിയെ... ഷിറ്റ്... കുടിച്ചു ലക്ക് കെട്ട്... വേഗം ചെല്ല്... എനിക്ക് അവളെ വേണം.. അവളെ കിട്ടിയില്ലങ്കിൽ നിങ്ങളെ ഞാൻ....ഇത്രയും കഷ്ട്ടപ്പെട്ടത് ഇങ്ങനെ നഷ്ട്ടപ്പെടുത്താനല്ലാ...." അവൻ ഒരു ഭ്രാന്തനെ പോലെ അവരുടെ കോളറിൽ കയറി പിടിച്ചു അലറി ... "ഊമ്.. വേഗം... അവൾ ദൂരെ ഒന്നും പോയിക്കാനില്ല... ഈ പരിസരത്ത് തന്നേ കാണും... " കഴുകൻമാർ അയിശുവിനെ തേടി ഇറങ്ങി.... അജു വേട്ട നായയെ പോലെ പാഞ്ഞു... പാവം അയിശു ... അവൾ രക്ഷപ്പെടുമോ...? അതോ ഇനിയും അജുവിന്റെ കരവലയത്തിൽ കിടന്നു പിടയുമോ.....?? തുടരും..... മുത്തുമണിസ് സോറി ട്ടാ.. ഇന്നലേം നൈറ്റ് നെറ്റ് പണി പറ്റിച്ചു.. Sc ഓപ്പൺ പോലും ആവുന്നുണ്ടായിരുന്നില്ലാ..സോറി... Anyway അത് വിട് .... എല്ലാരും കമെന്റ്സ് അറീക്കണേ.. എന്നോട് ഉള്ള അമർഷം കമെന്റ് അടിച്ചേങ്കിലും തീർത്തോളു.. 🙈🙈....പിന്നേയ്.. എപ്പഴും പറേണം എന്ന് കരുതും.. കുടുക്കയിൽ ഒരുപാട് പേര് സേവ് ചെയ്യുന്നുണ്ട്.. അവരാരും ലൈക്ക് തരുന്നില്ല..അങ്ങനെ ചെയ്യരുത് ട്ടാ.. നിക്ക് നല്ല സങ്കടണ്ട്.. 😢😢..എല്ലാരും ലൈക്ക് ചെയ്യണം.. കമെന്റ് എന്താണെങ്കിലും അരീക്കണം... ഷെയർ ചെയ്യണം... മറക്കല്ലേ ട്ടാ.. #📙 നോവൽ
3.1k കണ്ടവര്‍
3 മണിക്കൂർ
#

📙 നോവൽ

*🧚‍♀എന്റെ മാലാഖ🧚‍♀* 📕 *പാർട്ട് 18* ✍ *Nafeela Nafi* മറിയൂസ് എന്ന വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് അജു മുന്നിൽ വന്ന് നിൽക്കുന്നത്.... അപ്പൊ ഞാൻ നിലാവിനോട് പറഞ്ഞതൊക്കെ ഇവൻ കേട്ടോ.... " ആ കേട്ടു... " എന്റെ മനസ്സ് അറിയുന്നത് കൊണ്ടാവാം മനസ്സിൽ പറഞ്ഞ ചോദ്യത്തിന് മറുപടി എന്നോണം " കേട്ടു " എന്ന് പറഞ്ഞത് " മറിയൂ എനിക്ക് ഇപ്പൊ മാനസ്സിലായി അന്നും ഇന്നും എനിക്ക് നിന്റെ ഈ മനസ്സിൽ സ്ഥാനം ഉണ്ടായിരുന്നുവെന്ന് ..." " അത്...." "വേണ്ട ഒന്നും പറയണ്ട ഒന്ന് മാത്രം അറിഞ്ഞാൽ മതി നിന്റെ ഉള്ളിൽ എന്നോടുള്ള സ്നേഹമുണ്ടായിട്ടും എന്ത് കൊണ്ട നീ എന്നോട് പറയാത്തത് ....പറ മറിയൂസേ " " അതിന് എനിക്ക് നിന്നോട് ഇഷ്ട്ടം ഉണ്ടെങ്കിൽ അല്ലേ " " ഉണ്ടല്ലോ ...." " ഇല്ല " " ഉണ്ട് ഉണ്ട് " " ഇല്ല ഇല്ല ഇല്ല " എന്ന് പറഞ്ഞു ഞാൻ റൂമിൽ കേറി ബാൽക്കണിയിലെ വാതിൽ അടച്ചു... @@@@@@@@@@@@@@@@@ എന്റെ പെണ്ണിന്റെ മനസ്സിൽ ഞാൻ ഉണ്ടല്ലോ അത് മതി....പക്ഷേ എന്ത് കൊണ്ടാ അവൾ തുറന്ന് പറയാത്തത്.... മ്മ്...കണ്ട് പിടിക്കണം അതിന് അവളുടെ ഫ്രണ്ടിനേ ചാക്കിട്ട് പിടിക്കണം...നാളെ ആവട്ടെ....ഉമ്മയും ഇക്കാക്കയും വരുമല്ലോ അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഉറക്കിനെ കൂട്ട് പിടിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 രാവിലെ എഴുന്നേറ്റ് താഴെ പോയപ്പോൾ കണി കാണുന്നത് താഹിനേ ആണ് അപ്പോഴാ അവൾ ഇവിടെയാണ് ജോലി ചെയ്യുന്നതും അജുനേ പാട്ടിലാക്കാൻ നോക്കുന്നതും ഓർമ വന്നത്.... ഇവകിട്ട് ഒരു പണി കൊടുത്താലോ കൂടെ അവനും കൊടുക്കാം ഹൈവ ഒരു വെടിക്ക് രണ്ട് പക്ഷി ... ഞാൻ അജുവിന്റെ റൂമിലേക്ക് പോയി നോക്കിയപ്പോ അവൻ ഉണ്ട് ഫോണിൽ തൊണ്ടി കളിക്കുന്നു.... " നിനക്ക് ഞാൻ വെച്ചിട്ടുണ്ടടാ തോരപ്പ " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് താഴെ താഹിയുടെ അടുത്തേക്ക് പോയി " അല്ല താഹി ഇവിടെ നിൽക്കാണോ ..." " നീ എന്താ ഇവിടെ " താഹിയാണ് " ഞാൻ ഇനി ഇവിടെ അല്ലെ നിൽക്കാ " " എന്തിന് " താഹി "അത് നീ ഇപ്പൊ അറിയണ്ട ഞാൻ പറയാൻ വന്നത് നിന്നേ സാർ വിളിക്കുന്നുണ്ട്....നിന്നോട് എന്തോ പറയാനുണ്ടെന്ന പറഞ്ഞേ .. di സത്യം പറ നിങ്ങൾക്ക് തമ്മിൽ ലൈൻ ആണോ " "അത്...പിന്നെ... അജുക്കാ ആരോടും പറയാരുതെന്ന് പറഞ്ഞിരുന്നു എന്നാലും നിന്നോട് മാത്രം പറയാ ... നമ്മൾ തമ്മിൽ ഇഷ്ട്ടത്തിലാണ്....അജുക്കാ പോവുമ്പോ എന്നേ കൊണ്ട് പോവും എന്ന് പറഞ്ഞിരുന്നു...." താഹി " എവിടെ..." " ഗൾഫിലെക്ക് " താഹി " ഓ അതാണല്ലേ സാറിന്റെ കയ്യിൽ love you thaahi എന്ന് എഴുതിയ പെട്ടി കണ്ടത്..." " പെട്ടിയോ " താഹി " ആ ഫോണിന്റെ പെട്ടി ... അതിലെ ഫോണ് എടുത്ത് എന്തൊക്കെയോ ചെയ്യുന്നത് കണ്ടു ...ചിലപ്പോ അത് നിനക്കുള്ള സമ്മാനം ആയിരിക്കും ....." " ആ എന്നോട് പറഞ്ഞിരുന്നു ഒരു ഫോണ് വാങ്ങിതാരം എന്ന് എന്ന ഞാൻ പോയി നോക്കട്ടെ " എന്ന് പറഞ്ഞ് പെണ്ണ് പോയി .... അവൾ ഇപ്പൊ പോയത് ഭാഗ്യം അല്ലെങ്കിൽ തള്ളി തള്ളി ഞാൻ മതിൽ ചവിട്ടി പുറത്ത് എത്തിയേനെ... ഇനി അവിടെ പോയി നോക്കാം ....പൈസ ഇല്ലാതെ അടി കൊടുക്കുന്നത് നേരിട്ട് കാണാലോ ...ഹഹ...ഹഹ..ഹഹ... പടച്ചോനെ ഈ പെണ്ണ് എന്താ ചെയ്യുന്നേ....വൃത്തികേട്ടവൾ അവൾ അജുക്കാ എന്ന് വിളിച്ച് അവനെ പോയി കെട്ടിപിടിച്ചു കൂടെ ഒരു മുത്തവും .....ഛേ നാണമില്ലാത്തവൾ... " Di നീ എന്താടി ഈ ചെയ്യുന്നേ..di മാറി നിൽക്കാടി " അജു ആണ് " സാറിന് എന്നെ ഇഷ്ട്ടാമാണല്ലേ " താഹി " എന്ത് ഇഷ്ട്ടമോ എന്തൊക്കെയാടി നീ പറയുന്നേ " അജു " എവിടെ എന്റെ ഗിഫ്റ്റ് ..." താഹി " ഗിഫ്റ്റോ എന്ത് ഗിഫ്റ്റ് " അജു " ഒളിക്കണ്ട ഞാൻ അറിഞ്ഞു " താഹി " എന്തറിഞ്ഞു എന്ന് " അജു " ഓ ഇതാണോ എന്റെ ഗിഫ്റ്റ് " എന്ന് പറഞ്ഞ് അവൾ അജുന്റെ ഫോണ് എടുത്തു പോരാനിട്ട് ഇഷ്ട്ടയി എന്ന് പറഞ്ഞു കൊണ്ട് ഒരു മുത്തവും... അതും കൂടി ആ കുറുപ്പ് ചെയ്തപ്പോ അതിനെ കൊല്ലാൻ ഉള്ള ദേഷ്യമായിരുന്നു.....ഒന്നും വേണ്ടായിരുന്നു ഛേ... കുറിച്ച് കഴിഞ്ഞ് എന്തോ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു നോക്കിയപ്പോ അജു അവളെ മോന്തകിട്ടൊന്ന് കൊടുത്തതാ അത് നമ്മക്ക് പെരുത്ത് ഇഷ്ട്ടായി നമ്മളറിയാതെ കയ്യടിച്ചു പോയി.... പിന്നെ അവർ കാണും എന്ന് കണ്ടപ്പോ വേഗം അവിടുന്ന് മാറി നിന്നു ... അവൾ കാരഞ്ഞോണ്ട് താഴേക്ക് പോകുന്നുണ്ട് അവൻ ആണെങ്കിൽ കലി തുള്ളി ബാൽക്കണിയിലേക്ക് പോയി .... ആ സമയത്ത് അവന്റെ ഫോണ് അവിടുന്ന് പൊക്കി എന്നിട്ട് സിമ്മിങ് പൂളിൽ ഇട്ടു....അങ്ങനെ അവൾ ഉമ്മാ വെച്ച ഫോണ് ഇപ്പൊ എന്റെ അജു ഉപയോഗിക്കണ്ട ....പിന്നെ അവനെ ഉമ്മാ വെച്ച സ്ഥിതിക്ക് അവനെയും ഇതിൽ ഇടേണ്ടതാണ്... ആ സമയവുമ്പോ ഇടം എന്ന് ചിന്തിച്ച് അവിടുന്ന് പോകുമ്പോഴാ മുമ്പിൽ നിൽക്കുന്ന രൂപത്തെ കണ്ടത്.... അജു.... @@@@@@@@@@@@@@ ഞാൻ താഹിറയെ അടിക്കുമ്പോൾ ആരോ കയ്യടിക്കുന്ന ശബ്ദം കേട്ടതാ നോക്കിയപ്പോ നമ്മളെ പെണ്ണ് അവൾ ഞാൻ കാണാതിരിക്കാൻ വേണ്ടി മാറി നിൽക്കാ ......അവൾ ഉമ്മാ വെച്ചത് കണ്ട് കലി തുള്ളി ബാൽക്കണിയിൽ പോവുമ്പോ മറിയൂസ് എന്റെ ഫോണ് എടുത്തു പോകുന്നത് കണ്ടത ... ഇവൾ ഇത് എന്താ ചെയ്യുന്നത് എന്ന് നോക്കാന പുറകേ പോയത്.... അപ്പോഴല്ലേ നമ്മൾ ജീവൻ പോലെ കൂടെ കൂട്ടിയ നമ്മളെ ഫോണിനേ അവൾ വെള്ളത്തിലേറിഞ്ഞത്.... ആദ്യം ദേഷ്യം വന്നെങ്കിലും പിന്നെ താഹി ഉമ്മാ വെച്ചത് കൊണ്ടാ അവൾ വെള്ളത്തിൽ ഇട്ടതെന്ന് ഓർത്തപ്പോൾ ചിരി വന്നു... പിന്നെ ഒന്നും നോക്കിയില്ല അവളുടെ മുമ്പിൽ പോയി നിന്നു.... " നീ എന്താ ഈ കാണിച്ചേ " " എന്ത് " " നീ വെള്ളത്തിലിട്ട ഫോണ് എന്റെയാ " ആണോ എന്ന നീയും കൂടി പോയിക്കോ എന്ന് പറഞ്ഞവൾ എന്നേ സിമ്മിങ് പൂളിലേക്ക് തള്ളി.... പക്ഷേ വീഴുമ്പോൾ അവളെ കൊണ്ട് പോകാൻ നമ്മൾ മറന്നില്ലാട്ടോ.... മുങ്ങി കൊണ്ടിരിക്കുന്ന അവളെ ഞാൻ ചേർത്ത് പിടിച്ച് എന്റെ അടുത്തേക്കടുപ്പിച്ചു..... അവളുടെ നനഞ്ഞ മൂടി മുഖത്ത് നിന്ന് മാറ്റികൊടുത്ത് എന്റെ ആദരങ്ങൾ കൊണ്ട് അവളുടെ മുഖം മെല്ലെ തലോടി..... പെട്ടെന്നാണ് ആ ശബ്ദം കേട്ടത് " അജു....." തുടരും..... #📙 നോവൽ
963 കണ്ടവര്‍
3 മണിക്കൂർ
#

📙 നോവൽ

മെഹറുബ ✴️✴️✴️✴️✴️ (A cute love story of MEHAroof & dilRUBA ) ✍️ഇതൾ Part 30 """""""""""" മൂത്തവൻ Zaif ഇമാം...സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്...ഇളയവന്മാർ ഇരട്ടകളാണ് ziyaan (ziyu) and zinaan (zenu ),,, രണ്ടും പിജി ചെയ്യുന്നു.... പക്ഷേ,,, ഈ പറഞ്ഞ മൂന്നും മ്മളെ ശത്രുക്കൾ ആണ്... ഏതാണ്ട് *വിക്രമാദിത്യനി*ലെ dq യും ഉണ്ണിയും പോലെ... ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പാര പണിയുമെങ്കിലും,,,കൂട്ടത്തിൽ ഒരുത്തനു എന്തെങ്കിലുo സംഭവിച്ചാൽ ഒറ്റ കേട്ടവും... എന്നാലും അവരെ മ്മളെ ഫ്രണ്ട്‌സ് ആക്കാനോ അവരോട് സംസാരിക്കാനോ മ്മള് മുതിരാറില്ല.. അതിന്റെ കാരണം എന്താന്ന് വെച്ചാൽ,,, ഞങ്ങൾ 10ൽ പഠിക്കുമ്പോ,,, ആ തെണ്ടി zaifuന് സ്കൂളിൽ ഒരുത്തിയുമായി മുടിഞ്ഞ പ്രേമം... പക്ഷെ,,, മ്മളെ കഷ്ട്ടക്കാലത്തിനു അവൻ അവളോട്‌ ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോ ആ കൂറക്ക് മ്മളെ ഏയ്‌ന്നു ഇഷ്ട്ടം.... അതിന്റെ ദേഷ്യത്തിൽ അവൻ എന്നെയും അവളെയും ചേർത്ത് കുറച്ചു മസാലയും ചേർത്ത് മ്മളെ ഉമ്മച്ചിനോട്‌ നല്ലൊരു റൊമാന്റിക് കഥ തന്നെ പറഞ്ഞു കൊടുത്തു,,, അതിനു ഉമ്മച്ചി മ്മളെ വഴക്കു പറഞ്ഞു... ഉപ്പച്ചിയും കുറെ ഉപദേശിച്ചു... അന്ന് വെറുത്തതാ ആ തെണ്ടിനെ... പിന്നെ,,, മ്മളും ഇടയ്ക്കിടെ ചെറിയ ഡോസ് ഒക്കെ കൊടുത്ത്,,, equal equal ആക്കും... അവന്റെ രണ്ടു പ്രേമം പൊട്ടിച്ചത് ഈ ഞാൻ ആണ് ട്ടൊ... മറ്റവർ പിന്നെ അവന്റെ അല്ലേ അനിയൻസ്,,, അപ്പൊ അവന്റെ ഒപ്പം കട്ടക്ക് നിൽക്കും... മ്മള് ഓരോന്ന് പറഞ്ഞു കൊടുത്തപ്പോ ദിലു ചിരിച്ചോണ്ട് അടുക്കളയിലേക്കു പോയി... ഞാനും zammu വും കുറച്ച നേരം സംസാരിച്ചിരുന്നു... അപ്പോഴേക്കും അവൾടെ ഫോൺ റിങ്ങ് ചെയ്തതും,,, ചെറു നാണത്തോടെ,,, ചെക്കൻ വിളിക്കുന്നുണ്ട് ന്ന് പറഞ്ഞു അവൾ പോയി... പിന്നെ മാമൻസ്നോടും സംസാരിച്ചുo ഓരോരോ ജോലിയിൽ ഏർപ്പെട്ടുo ടൈം പോയി... ഇവിടെ വന്നേ പിന്നെ മ്മളെ പൊണ്ടാട്ടിനെ കാണാൻ കിട്ടീട്ടില്ല... ഇപ്പൊ എവടെ ആണോ,,, എന്തോ ..?? ആ.... എന്തായാലും രാത്രി മ്മളെ കൂടെ ഉണ്ടാവോല്ലോ... മ്മളെ ശത്രുക്കൾ മസിൽമാൻസ് ഹാജർ ആയപ്പോ മ്മക്ക് സന്തോഷമായി... ഇനി ഇപ്പൊ പാര വെക്കാൻ ആളയല്ലോ... കൂടെ രണ്ടു ചെക്കൻമാരും ണ്ടായിരുന്നു ട്ടൊ... ഫ്രണ്ട്‌സ് ആയിരിക്കും.... രാത്രി ആണുങ്ങൾ എല്ലാരും കൂടെ പള്ളിയിൽ പോയി വന്നതും സെറ്റിയിൽ ഇരുന്ന് കത്തിയടിക്കാൻ തുടങ്ങി... പക്ഷെ,,, മ്മക്ക് ആണെങ്കിൽ മ്മളെ കെട്ട്യോളെ കാണാഞ്ഞിട്ട് എന്തോ പോലെ... വീട്ടിൽ ആണെങ്കി ഇപ്പൊ അവളുടെ വക ഒരു രണ്ടു മൂന്നു kiss എങ്കിലും കിട്ടിയേനെ... ഇഷാഹ് നിസ്കാരം കഴിഞ്ഞതും എല്ലാരും ഫുഡ്‌ കഴിച്ചു വീണ്ടും കത്തിയടി തുടർന്നു... മ്മക്ക് ആണേൽ ഒന്ന് കിടന്ന മതി എന്നായി,,, കാരണം മ്മള് ഇന്ന് കുറച്ചു മേൽ അനങ്ങി പണി ചെയ്തോണ്ട് ക്ഷീണവും കൂടാതെ മേലു വേദനയും ണ്ട്... കുറച്ചു നേരം കഴിഞ്ഞതും എല്ലാരും കിടക്കാൻ പോയി.. കൂടെ മ്മളും ഞങ്ങളുടെ റൂമിലേക്ക് പോയി... മ്മള് ബെഡിൽ കിടന്നു ദിലുനെ കുറെ നേരം വെയിറ്റ് ചെയ്തെങ്കിലും പെണ്ണിനെ കണ്ടില്ല... മ്മളെ അമ്മായീസിനോട്‌ കത്തി അടിച്ചു നിൽക്കുന്നുണ്ടാവും പെണ്ണ്... ക്ഷീണം കാരണം മ്മള് പെട്ടെന്ന് ഉറങ്ങി പോയി... ***** ഇവിടെ വന്ന് ഉമ്മച്ചി മ്മളെ നന്നായി പുകഴ്ത്തിട്ടുണ്ടെന്നു തോന്നുന്നു... അതോണ്ട് അമ്മായിസിനോക്കെ മ്മളോട് ഭയങ്കര മതിപ്പ്... അവരോട് എല്ലാം മ്മള് പെട്ടെന്ന് കൂട്ടായി... അവരോടൊപ്പം സംസാരിച്ചിരുന്നാൽ സമയം പോകുന്നതറിയില്ല ട്ടൊ.... ഇക്ക നേരത്തെ പറഞ്ഞ ആ മൂന്നു അലവലാതിസിനേയും മ്മള് പരിജയപ്പെട്ടു... പാവങ്ങൾ ആണെന്നെ... അവർ എന്നോട് നല്ല കൂട്ടായി... ഫ്രണ്ട്‌സ്നേയും പരിജയപ്പെടുത്തി.... അവർ 5 പേരും കൂടെ ചേർന്ന് ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട് ന്ന് കേട്ടപ്പോ പിന്നെ അതായി ചർച്ച... കാരണം മ്മള് കോളേജിലൊക്കെ ഫ്രണ്ട്സ്ന്റോപ്പം കൂടി നന്നായിയിട്ട് ഡാൻസ് കളിക്കുന്ന ആൾ ഏയ്‌ന്നു... അവരുടെ വക മൈലാഞ്ചി കല്യാണത്തിന്റെ അന്ന് ഡാൻസ് പ്രോഗ്രാമും ണ്ട്... അതോണ്ടാണ് ഫ്രണ്ട്‌സ് നേരത്തെ വന്നത് ന്ന് ziyu പറഞ്ഞപ്പോ മ്മക്ക് പെരുത്ത് സന്തോഷമായി... മ്മള് രാത്രി ഫുഡ്‌ കഴിച്ചു കഴിഞ്ഞതും ഉറങ്ങാൻ വേണ്ടി റൂമിൽ പോവാൻ നിന്നപ്പോ അമ്മായീസും മൂത്തൂസും വിടണ്ടേ... സത്യത്തിൽ മ്മക്ക് ഉറക്കം വന്നിട്ട് ഒന്നും അല്ലാട്ടോ മ്മളെ കെട്ട്യോനെ കാണാൻ വേണ്ടിട്ടാണ് ട്ടൊ,,,, പക്ഷെ,,, എന്ത് ചെയ്യാൻ...? അവസാനം എല്ലാരും മ്മളെ വിട്ടപ്പോ,,, ഇക്കാന്റെ അടുത്തേക്ക് ചെന്നു... പാവം ഉറങ്ങിട്ടുണ്ട്,, തലയിണയും ചേർത്ത് പിടിച്ചു ഉറങ്ങുന്നത് കണ്ടപ്പോ മ്മള് ഇക്കാന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് തലയണ എടുത്ത് മാറ്റി... പകരം മ്മള് കഷ്ട്ടപ്പെട്ട് ഇക്കാനെ ഉണർത്താതെ അവിടെ കേറി കിടന്നു... ****** മ്മള് രാവിലെ ഉണർന്നപ്പോ പെണ്ണുണ്ട് കുളിച്ചു മുടി തോർത്തുന്നു... മ്മളെ മുഖത്തേക്ക് വെള്ള തുള്ളി ആയതും മ്മള് അവളെ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു... അമ്മായീസ് അന്വേഷിക്കും ന്നൊക്കെ പറഞ്ഞു പെണ്ണ് കുറെ എണീറ്റു ഓടാൻ നിന്നെങ്കിലും മ്മള് വിടോ... ഇന്നലെയോ കാണാൻ കിട്ടിയില്ല.. അപ്പൊ പിന്നെ ഇന്ന് ശരിക്ക് കണ്ടിട്ടു തന്നെ ബാക്കി കാര്യം.... "ഡി,,, പെണ്ണെ ദിലു.. ഇന്നലത്തെ ഒക്കെ തന്നിട്ട് വേഗം പൊയ്ക്കോ... മ്മ്... വേഗമാവട്ടെ... "ന്ന് മ്മള് പറഞ്ഞപ്പോ ഒരു കള്ള ചിരിയോടെ ഇല്ലെന്നുള്ള രീതിയിൽ തലയാട്ടി... "തരാനുള്ള ഉദ്ദേശം ഇല്ലെങ്കി,,, നീ ഇവിടുന്ന് പോകുന്ന കാര്യം മറന്നേക്ക്...."ന്ന് പറഞ്ഞ് മ്മള് അവളെ ഇറുകെ കെട്ടിപിടിച്ചു.... പെണ്ണ്,,, ഇപ്പൊ തരാം.. കണ്ണടക്ക്... ന്നൊക്കെ പറഞ്ഞു മ്മളെ കവിളിൽ ഒരു കുഞ്ഞു നുള്ള് തന്നു... പിന്നെ നോക്കുമ്പോ അവളു പോയിട്ട് അവൾടെ പൊടി പോലും കണ്ടില്ല.... "മോളെ,,, നിന്റെ കളിയൊക്കെ ഇവിടെ അല്ലേ നടക്കൂ... ഇജ്ജ് വീട്ടിലേക്ക് വാട്ടോ... നിന്നെ ഞാനെടുത്തോളം... " ന്ന് വിചാരിച് മ്മള് ഫ്രഷ് ആവാൻ കേറി... അന്നും എല്ലാരും കല്യാണത്തിന്റെ തിരക്കിൽപ്പെട്ടു.... അതോണ്ട് ഇപ്പൊ മ്മളെ ബീവിനെ മ്മക്ക് ശരിക്കും കാണാൻ കിട്ടലില്ലാട്ടൊ... **** മറ്റന്നാൾ ആണ് zammuന്റെ കല്യാണം ട്ടൊ... ഇന്ന് രാവിലെ ജോൺ വിളിച്ചു പറഞ്ഞു "അടുത്ത ആഴ്ച നടത്താൻ ഇരുന്ന ഒരു US കമ്പനി മീറ്റിംഗ് urgent ആയി ഇന്നേക്ക് മാറ്റിട്ടുണ്ട്... "ന്ന്.. മ്മള് കുറെ ഒഴിഞ്ഞു മാറാൻ നോക്കിയേങ്കിലും ജോൺനും mishaalinum ഒറ്റക്ക് അത് മാനേജ് ചെയ്യാൻ കയ്യൂല ന്ന് പറഞ്ഞ് എന്നോട് വരാൻ പറഞ്ഞു... അതോണ്ട് തന്നെ മ്മക്ക് പോകൽ നിർബന്ധം ആയി... മ്മള് ഓരോന്ന് പറഞ്ഞ് ഇവിടെ നിന്നും ഓഫീസിലേക്ക് മുങ്ങി... മീറ്റിംഗ് ഏറെ നേരം നീണ്ടു പോയത് കാരണം നാളെ കൂടി മീറ്റിംഗ് വെക്കാൻ US ടീം പറഞ്ഞു... ഇനി നാളെയും എന്തെങ്കിലുo ഒക്കെ പറഞ്ഞു മുങ്ങണം... മ്മള് ലാപും fileസും എല്ലാം വീട്ടിൽ വെച്ചിട്ട് കല്യാണം വീട്ടിലേക്ക് പോയി... ഇന്ന് രാത്രിയാണ് zammuന്റെ മൈലാഞ്ചി കല്യാണം,,,ഇവിടെ അടുത്തുള്ള ഒരു ഓഡിറ്റോറിയത്തിൽ ആണ് പരുപാടി... അതോണ്ട് മീറ്റിംഗ് എല്ലാം പെട്ടന്ന് തീർത്ത്‌ മ്മക്ക് വേഗം വരണം... എന്നിട്ട് വേണം ഇതൊക്കെ ഒന്ന് അടിച്ചു പൊളിക്കാം ന്നൊക്കെ മനസ്സിൽ വിചാരിച് ഓഫീസിലേക്ക് വിട്ടു... അങ്ങനെ മീറ്റിംഗ് success ആയതിന്റെയും മൈലാഞ്ചി കല്യാണത്തിന്റെയും സന്തോഷത്തിൽ മ്മള് വീട്ടിലേക്ക് വിട്ടു... ഈ രാത്രി മ്മളെ വക ഒരു സർപ്രൈസ് എല്ലാർക്കും കൊടുക്കണം ന്ന് മനസ്സിൽ വിചാരിച് മ്മള് റൂമിലേക്ക് വിട്ടു... 4 മണി ആയപ്പോ തന്നെ zammuന് മൈലാഞ്ചി ഇടാൻ അവളുടെ ഫ്രണ്ട്‌സ് വന്നു... അവരുടെ കൂടെ മ്മളെ ബീവിനെ കണ്ടതും മ്മക്ക് ഉള്ളിൽ പെരുത്ത് സന്തോഷം ആയെങ്കിലും മ്മള് അവളെ മുന്നിൽ കുറച്ചു വെയിറ്റ് ഇട്ടു... മ്മള് അവളെ മൈൻഡ് ചെയ്യാതെ zammunte ഫ്രണ്ട്‌സ്നോട്‌ സംസാരിച്ചിരുന്നു... ഓ...മ്മക്ക് സമാധാനമായി,,, പെണ്ണിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നിട്ടുണ്ട്... ആരോ മ്മളെ വിളിക്കുന്നുണ്ട് ന്ന് പറഞ്ഞപ്പോ മ്മള് അവരോടൊപ്പം പോയി... പിന്നെ മ്മക്ക് ഫുൾ പണി ഏയ്‌ന്നു... രാത്രി ആയതും ഓരോരുത്തർ വരാൻ തുടങ്ങി... മ്മള് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ റൂമിലേക്കു ചെന്നപ്പോ മ്മളെ ബീവിണ്ട് രണ്ടു കയ്യിലും നിറയെ മൈലാഞ്ചി ഒക്കെ ഇട്ട് അടിപൊളി ആയി നിൽക്കുന്നു... "ഡി,,, ഇജ്ജെന്താ റെഡി ആവാത്തെ... താഴെ എല്ലാരും എത്തീട്ടുണ്ട് ട്ടൊ... "ന്ന് മ്മള് പറഞ്ഞപ്പോ പെണ്ണ് രണ്ടു കയ്യും ഉയർത്തി കാണിച്ചു... "ഓഹോ... അതാണോ പ്രോബ്ലം... ഞാൻ ഡ്രസ്സ്‌ മാറ്റി തരാലോ എന്റെ ദിലുട്ടിക്ക്..." ന്ന് മ്മള് വെറുതെ കണ്ണിറുക്കി ചോദിച്ചതും പെണ്ണ് വേഗം ബാത്‌റൂമിൽ കേറി ഒളിച്ചു... ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് മ്മള് താഴേക്കും പോയി... Zammune മാറ്റി കൊണ്ട് വന്നപ്പോ,,, ഇത് അവളു തന്നെയാണോ ന്ന് മ്മക്ക് ഒരു ഡൌട്ട്... അത്രക്കും സുന്ദരി ആയിരുന്നു... മേക്കപ്പ് ഒക്കെ ഇട്ടപ്പോ ആള് ആകെ മാറി പോയി... അങ്ങനെ പെണ്ണിനെയും കൊണ്ട് zaif ഓഡിറ്റോറിയത്തിലേക്ക് വിട്ടു... അങ്ങനെ ഒരു വിധം വന്ന ആളുകളും ഇവിടെയുള്ള ആളുകളും എല്ലാം ഓഡിറ്റോറിയത്തിലേക്ക് പോയെങ്കിലും മ്മളെ ബീവിനെ മാത്രം കണ്ടില്ല... മ്മള് അവളെ വീട്ടിൽ മൊത്തം തിരഞ്ഞെങ്കിലും കണ്ടില്ല... പെട്ടന്ന് മ്മളെ ഫോൺ റിങ് ചെയ്തതും മ്മള് അറ്റൻഡ് ചെയ്തപ്പോ zenu ആണ്,,, അവള് അവന്മാരുടെ കൂടെ പോയിന്ന്.. ഇത്രയും നേരം അവളെ വെയിറ്റ് ചെയ്ത മ്മള് ഇപ്പൊ ആരായി... പിന്നെ മ്മളും അങ്ങോട്ട് പോകാൻ നിന്നതും zammu ന്റെ ഫ്രണ്ട്‌സ് അവരും പോന്നോട്ടെ എന്റെ കൂടെ ന്ന് ചോയ്ച്ചപ്പോ മ്മള് കൂടെ കൂട്ടി... ഓഡിറ്റോറിയത്തിന്റെ gate കടന്നു പോവുമ്പോ,,, മ്മളെ ബീവിനെ ഒന്ന് കയ്യിൽ കിട്ടിട്ട് വേണം രണ്ടു കൊടുക്കാൻ എന്ന ചിന്ത മാത്രമായിരുന്നു... പക്ഷെ,,, ഓഡിറ്റോറിയതിന്റെ ഉള്ളിലേക്ക് കയറിയതും അവിടെ കണ്ട കാഴ്ച മ്മളെ ഞെട്ടിച്ചു കളഞ്ഞു... (തുടരും.... ) #📙 നോവൽ
2.6k കണ്ടവര്‍
3 മണിക്കൂർ
#

📙 നോവൽ

😍😘കലിപ്പന്റെ പെണ്ണ്😍😘 Part. 72 ഞങ്ങൾ പോവുമ്പോൾ മിച്ചുനെ കൂടെ കൊണ്ട് പൊക്കോട്ടെ..... കുറെ ആയിലെ അവൾ അവിടെ വന്നു നിന്നിട്ട്. മിച്ചുന്റെ ഉപ്പയുടെ ചോദ്യം ആയിരുന്നു അത്...... മിച്ചുന്റെ ഉപ്പ ഇഷാന്റെ ഉപ്പയെ നോക്കിയപ്പോൾ അവന്റെ ഉപ്പ പറഞ്ഞു..... ഇവിടെ ഞാൻ അല്ല തീരുമാനം എടുക്കേണ്ടത് ഇഷ്യു ആണ് അവന്ക് എതിർ ഇല്ലേൽ കൊണ്ട്പോയിട്ട് കുറച്ചീസം നിർത്തിയിട്ടു ഒകെ പറഞ്ഞു വിട്ടാൽ മതി..... മിച്ചുന്റെ അസുഖം മൂന്നു പേർക്കും അറിയുന്നത് കൊണ്ട് അവിടെ വേറെ ഒന്നും പറയാൻ പറ്റില്ല അതോണ്ട് ഉപ്പയുടെ ഭാഗത്തു നിന്ന് എതിർപ്പ് ഇല്ല...... ഇഷാന്റെ തീരുമാനം അറിയാൻ ഉപ്പ അവനെ നോക്കി... ഉള്ളിൽ ഇഷ്ട്ടം ഇല്ല മിച്ചു പോവുന്നത് പോലും അവന്ക് ബട്ട്‌ അത് പുറത്തു കാണിക്കാതെ അവൻ ഒരുപാട് സന്തോഷത്തോടെ അവരോടു പറഞ്ഞു. അയിന് എന്താ ഉപ്പ കൊണ്ടായിട്ട് എത്ര വേണേലും നിർത്തിക്കോ രണ്ടാളും കണ്ണുനിറച്ചു കണ്ടു കഴിഞ്ഞാൽ ന്നെ ഒന്ന് വിളിച്ചാൽ മതി അപ്പോൾ വന്നു എടുത്തു കൊടുന്നോളാം.. അല്ലേലും നമ്മളെ ചെവിക്കു രണ്ടീസം റസ്റ്റ്‌ എടുക്കലോ.... അല്ലെ മിച്ചു..... ഒരു തമാശ രൂപേണ ഇഷ്യു പറഞ്ഞു.. അത് കേട്ട് മിച്ചുന് കലിപ്പ് കേറി.. മിച്ചു മുഖം വീർപ്പിച്ചു മേലേക്ക് പോയി.... ഓള് പിണങ്ങി എന്ന് തോന്നുന്നു നിങ്ങൾ ഇരിക്ക് ഞാൻ വിളിച്ചോണ്ട് വരാം. ഇഷാൻ അവരോടു ചിരിച്ചു കൊണ്ട് മിച്ചുന്റെ അടുത്തേക്ക് പോയി ..... മിച്ചു..... ജനലിന്റെ പുറത്തേക്കു നോക്കി നിക്കുവാ നമ്മളെ ബീവി..... നേരത്തെ പറഞ്ഞതിന്റെ പിണക്കത്തിൽ എങ്ങോട്ടോ നോക്കി നിക്ക.... ഓളെ അടുത്തേക്ക് ചെന്ന് അരയിലൂടെ ചേർത്ത് പിടിച്ചു ഓളെ ഷോൾഡരിൽ മുഖംവെച്ച് അവളോട്‌ പറഞ്ഞു... ദേ പെണ്ണെ കളിക്കല്ലേ അവരൊക്കെ അവിടെ നിന്നെ കാത്തു നിക്കാണ്.. നീ ഇവിടെ കിനാവ് കണ്ടു നിക്കാതെ പോവുന്നില്ല..... പെണ്ണ് കയ്യിൽ ഒരു നുള്ള് വെച്ച് തന്ന് പെട്ടന്ന് ആയോണ്ട് മ്മ്ക് നല്ലോണം വേദനിച്ചു.... ആഹ്ഹ് ഉമ്മാ..... എന്ന് പറഞ്ഞു നമ്മള് കയ്യ് തുടച്ചു. പെണ്ണ് കണ്ണൊക്കെ നിറഞ്ഞു എന്നെ നോക്കി.... അത് കണ്ടപ്പോൾ ഉള്ളിൽ നല്ല വിഷമം ആയി.... അല്ല മിച്ചു ഇജെന്തിനാ ഇപ്പോ കരയുന്നെ അയിന് ഞാൻ ഒന്നും പറഞ്ഞില്ലാലോ.... ഇക്കാക് എന്തൊരു തിരക്കാ എന്നെ ഇവിടുന്നു പറഞ്ഞയക്കാൻ... ഇങ്ങളെ ചെവിക്കു റസ്റ്റ്‌ കിട്ടും ലെ നമ്മള് പോയാൽ..... ഇങ്ങൾക് അറിയോ ഇങ്ങളെ കാണാതിരിക്കാൻ ഒരു നിമിഷം പോലും എനിക് കഴിയില്ല.... പക്ഷെ ഇങ്ങള് എന്നെ ഇബിടെനിന്ന് ഓടിക്കാൻ നോക്ക..... അവളുടെ പരിഭവം കേട്ടപ്പോൾ ഉള്ളിൽ ശെരിക്കും വിഷമായി. ഓൾടെ കണ്ണു തുടച്ചു. കവിളിൽ തടത്തിൽ ഒരു ഉമ്മ കൊടുത്തു അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി...... എന്താ ഇക്കാടെ മിച്ചു പറയുന്നേ... നിന്നെപ്പോലെ തന്നെയാണ് എനിക്കും ഒരു നിമിഷം പോലും കാണാതിരിക്കാൻ എനിക്കും ആവില്ല.... എന്ന് വെച്ച് ഉപ്പാടെ ഉമ്മാടെ ആഗ്രഹം കണ്ടില്ലന്നു നടിക്കുന്നതു ശെരിയാണോ.... അവർ ഒരുപാട് കൊതിക്കുന്നുണ്ട് വീട്ടിൽ കുറച്ചു ദിവസം നിക്കാൻ.... ഇപ്പോ വയ്യാത്ത സമയം അല്ലെ റസ്റ്റ്‌ ആവിശ്യം ആണ് ഇവിടെ ആണേൽ നീ അടങ്ങി ഇരിക്കില്ല അതുറപ്പാ...... പിന്നെ ദുബായിൽഒന്നല്ലല്ലോ വീട് ഇവിടെ അടുത്ത് അല്ലെ ഞാൻ ഓടി വരൂലേ ഇപ്പോ കാണാൻ തോന്നുന്നു എന്ന് പറഞ്ഞാൽ അപ്പൊ വരും ഇന്റെ പെണ്ണിനെ കാണാൻ..... പിന്നെ അതികം ഒന്നും നിക്കല്ലേ പെട്ടന്ന് വരണം ഈൗ തണുപ്പിൽ കെട്ടിപിടിച്ചു കിടക്കാൻ നിക്ക് ആരൂല്ലേ.നമ്മള് ഒറ്റക്കാണ് എന്നുടെ ഓർമ വേണം..... വാ റെഡി ആയി ചെല്ല് അവർ കൂടുതൽ ഇരുത്തി ബുദ്ധിമുട്ടിക്കണ്ട.... അവൾ കാണാതെ കണ്ണ് പതിയെ തുടച്ചു... മനസ്സിൽ എന്തോ ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നു... മരുന്നൊക്കെ കഴിക്കണം മിച്ചു മറക്കരുത്.... ഞാൻ താഴെ ഉണ്ടാവും..... ഓഹോ മറന്നു മിച്ചു ഇങ്ങു വാ.... എന്താ.... അല്ല.... വരുന്നവരെ ഓർത്തു ഇരിക്കാൻ ഒരു ഉമ്മ തന്നൂടെ 😉 വേണോ..... ഇതെന്തു ചോദ്യം ആണ് ഇത്ര ഡിമാൻഡ് ആണോ ഒരു ഉമ്മ തരാൻ.... ഇഷ്ട്ടല്ലേൽ വേണ്ടാ...... ഞാൻ പോണു..... ഏയ്യ് പിണങ്ങല്ലേ ഇന്നാ പിടിച്ചോ.... ചുണ്ടിൽ ഒരു അടാർ കിസ്സ് കൊടുത്തു.... ഇത് വെച്ചോട്ട വരുന്ന വരെ..... ഇഷ്യു ചുണ്ട് തപ്പി നോക്കി..... ഇങ്ങള് എന്താ തപ്പുന്നെ🤔ചുണ്ടിൽ എന്തേലും കളഞ്ഞു പോയാ.... അല്ല ഇന്റെ ചുണ്ട് ഇവിടെന്നെ ഇല്ലേ അതോ ഇജു എടുത്തോ എന്ന് നോക്കിയതാ.. ചെ പോ അവിടെന്നു അവിടെന്നെ ഉണ്ട്... മതി ഞാൻ റെഡിയായി വരാം കേട്ടല്ലോ..... ഒക്കെ ഞാൻ അവിടെ ഉണ്ടാവും..... കുറച്ചു കഴിഞ്ഞപ്പോൾ റെഡി ആയി മിച്ചു താഴെക്ക് വന്നു... അപ്പോൾ പോവല്ലേ.... എല്ലാവരോടും യാത്ര പറഞ്ഞു മിച്ചു പോവാൻ ഇറങ്ങി... ഇത്തൂന്റെ മോളെ എടുത്തു കൊഞ്ചിച്ചു കൊണ്ട് ഓളെ അടുത്തേക്ക് പോയി.. പെണ്ണ് കണ്ണു വെട്ടാതെ എന്നെ തന്നെ നോക്കി ഇരിക്കാ..... മിച്ചു മതി നോക്കിയേ ഇനി നോക്കിയാൽ ഇഷാൻ ഇല്ലാണ്ട്ആവും.. എല്ലാരും കളിയാക്കി. കൂട്ടത്തിൽ ഞാനും... യാത്ര പറഞ്ഞു അവർ പോയി..... മോളെ എടുത്തു ഞാൻ അകത്തേക്ക് കയറി. ഇത്തൂന്റെ കയ്യിൽ കുഞ്ഞിനെ കൊടുത്തു മേലേക്ക് പോയി... കുറച്ചു നേരം റൂമിൽ പോയി കിടന്നു ആലോചിക്കാൻ ഇപ്പോ ഒരുപാട് ഉള്ളോണ്ട് അതൊക്കെ ആലോചിച്ചു അങ്ങനെ കിടക്കുന്നതിന് ഇടയിൽ എപ്പോയോ ഉറങ്ങി പോയി... എണീറ്റു നോക്കുമ്പോൾ ടൈമ് 6മണി ആയി.. ഫോൺ എടുത്തു നോക്കിയപ്പോൾ 6മിസ്സ്ഡ് കോൾ മിച്ചു... അല്ലഹ്ഹ് തലയ്ക്കു കയ്യും വെച്ച് വേഗം എണീറ്റു തിരിച്ചു വിളിച്ചു..... ഹലോ മിച്ചു sry ഞാൻ ഒന്ന് ഉറങ്ങി പോയി..... അപ്പുറത്ത് നിന്ന് പെണ്ണ് പരിഭവംകാട്ടി എന്തെല്ലോ പറഞ്ഞു.... ഫോൺ വിളിച്ചു എടുക്കാതിരുന്നതിനും വയറു നിറച്ചു കിട്ടി...... പിന്നെ ഫോൺ അവിടെ വെച്ച്.. ഇത്തൂനോട് ഒരു ചായയും തരാൻ പറഞ്ഞു. വണ്ടിയിൽ നിന്ന് മിച്ചുന്റെ ലാബ്റിപ്പോർട്ട്‌ എടുത്തു ഒന്നുടെ നോക്കി.... അയിന്റെ ഇടയിൽ ഇത്തൂ ചായയും ആയി വന്നു അത് വാങ്ങി മേലേക്ക് പോയി... ഇത്തൂ ഇഷുന്റെ കയ്യിലെ റിപ്പോർട്ട്‌ കണ്ടു എന്താന്ന് ചോദിക്കാൻ പോവുമ്പോൾ ഇഷ്യു വേഗം എണീറ്റു പോയി.... എന്താ അവന്റെ കയ്യിലെ റിപ്പോർട്ട്‌ മിച്ചുനെ ടെസ്റ്റ്‌ ചെയ്തത് ആവും... അവർ ഓക്കേ ഉള്ളോണ്ട് അവൻ കൂടുതൽ ഒന്നും പറയും ചെയ്തില്ല പോരാത്തതിന് ഒരു ഉരുണ്ടു കളിയും...... എന്താന്ന് ഒരു പിടിയും ഇല്ലല്ലോ...... ഇഷ്യു ലാബ് റിപ്പോർട്ട്‌ നോക്കി കുറച്ചു നേരം നിന്ന് പിന്നെ ഫോൺ എടുത്തു... ആസിക്ക് വിളിച്ചു നോക്കിയാലോ ...... എന്തേലും ഒരു വഴി പറഞ്ഞു തന്നാലോ ഒന്നുലെലും എന്റെ വിഷമം ഇത്തിരി കുറയും ചെയ്യും...... പിന്നെ ഒന്നും ചിന്തിക്കാൻനിക്കാതെ ഫോൺ എടുത്തു ആസിയെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു..... ഇത് കേട്ടപ്പോൾ ഓന്ക്ക് ഷോക്ക് ആയി..... എന്തടാ പടച്ചോൻ ഇങ്ങനെ എന്നിൽ നിന്ന് എല്ലാം തട്ടിഎടുക്കാൻ നോക്ക ഞാൻ സ്നേഹിച്ചവരെ എല്ലാം എന്റെ ഉമ്മ അയ്ശു ഇപ്പോ ഇതാ മിച്ചു..... ഇല്ലടാ ഇനി അങ്ങനെ എന്തേലും ഉണ്ടായാൽ പിന്നെ ഇഷാൻ ഈ ലോകത്തു കാണില്ല........ ഇഷ്യു ഇയ്യ് വിഷമിക്കണ്ടാ അത്യം മരുന്ന് നല്ലപോലെ കഴിക്കാൻ പറ എന്നിട്ടല്ലേ ബാക്കി..... നീ വെറുതെ വിഷമിക്കണ്ട അവളെ നല്ലപോലെ കെയർ ചെയ്യ്..... അവൾ ഇവിടെ ഇല്ലടാ വീട്ടിൽ പോയി... അവളുടെ ഉമ്മയുടെ കൂടെ രണ്ടീസം നിക്കട്ടെ പോയിട്ട് എവിടെ ആയാലും അവൾ ഹാപ്പിയാ ഞാൻ ഇല്ലാത്ത വിഷമേ ഉണ്ടാവു ഓൾക് എന്നാലും അവളുടെ വീട്ടിൽ അവൾ ചെറിയ കുഞ്ഞിനെ പോലെയാണ്.... ചിലപ്പോൾ എനിക്ക് തന്നെ അസൂയ തോന്നും അതോണ്ട് അവിടെ നിക്കട്ടെ നാളെ പോവണം കാണാൻ എനിക്ക് കാണാതിരിക്കാൻ പറ്റണില്ല.... ഡാ പിന്നെ ഒരു കാര്യം ഇജു ഇത് വേറെ ആരോടും പറയല്ലേ നിന്റെ ഓളോട് പോലും കാരണം മിച്ചു ഒരിക്കലും ഇത് അറിയരുത്..... ഇല്ലടാ ഞാൻ പറയില്ല നീ എന്തായാലും അവളെ നല്ല പോലെ നോക്ക് എന്ത് ആവിശ്യത്തിന് ആണേലും എന്നെ വിളിക്കാൻ മറക്കരുത്..... ഓക്കേ ഡാ ശെരി...... ആസിക്ക് വിളിച്ചു ഫോൺ പോക്കറ്റിൽ ഇട്ടു ചായ കുടിക്കുമ്പോൾ ആണ് ആരുടെയോ കയ്കൾ തോളിൽ പതിഞ്ഞത് .... തുടരും..... #📙 നോവൽ
4.3k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം