@aashuu719
@aashuu719

Aashuu_💜💙

💞_ഖൽബിന്റെ കൂട്ടുക്കാരൻ_💞

#

📙 നോവൽ

💞_ഖൽബിന്റെ കൂട്ടുക്കാരൻ_💞 _Part 69_ _Aashu_ ______________________________ 25 വർഷങ്ങൾക്ക് മുമ്പ്..... വീണ്ടും അത് കണ്ടപ്പോ മ്മക്ക് വായിക്കാൻ തോന്നിയില്ല......അതോണ്ട് മ്മള് അവസാന പേജ് ലക്ഷ്യം വെച്ച് മറിച്ചു കൊണ്ടിരുന്നു..... അപ്പഴാണ് മ്മളെ കണ്ണിൽ ഒരു കാര്യം പെട്ടത്,,,,,,അത് സൂക്ഷിച്ചു നോക്കിയപ്പോ മ്മള് ഞെട്ടി പണ്ടാറടങ്ങി പോയി...... ഇത്....!!!! ഇത് ഇന്റെ കുഞ്ഞിലെയുള്ള ഫോട്ടോ ആണല്ലോ,,,,,,,ഇതെങ്ങനെ ഇവിടെ വന്നു....? മ്മള് അപ്പൊ അതിനെ തിരിച്ചും മറിച്ചും നോക്കി...... ഏഹേ,,,,,,ഒരു മാറ്റവും ഇല്ല ഇത് മ്മള് തന്നെ..... ഇതാണ് മ്മളെ കൊയപ്പം,,,,,,,ഈ പ്യാൻസ്കാരൊക്കെ വന്നിട്ട് മ്മളെ ഫോട്ടോ അടിച്ചു മാറ്റി കൊണ്ടുപോകും...... ശോ,,,,,എന്താ ചെയ്യാ...... മ്മക്ക് ഇത്തിരി ഗ്ലാമർ കൂടി പോയതിന്റെ രോദനം പറഞ്ഞാല് ഇങ്ങക്ക് മനസിലാവൂല സൂർത്തുക്കളെ.....😣 മ്മള് മ്മടെ ഫോട്ടോ അതില് തന്നെ വെച്ചിട്ട് ഡയറി മറിച്ചു നോക്കി..... *നീ ഒന്നും അറിയില്ല,,,,,,പക്ഷെ ഒരു ദിവസം നീ എല്ലാം അറിയും,,,,,,ആരും പറയാതെ തന്നെ,,,,,,,അന്ന് നീ സ്വയം തിരിച്ചറിയുക തന്നെ ചെയ്യും......* എന്താ ഇങ്ങള് നോക്കുന്നെ...... മ്മക്ക് വട്ടായി പോയോ എന്നാണോ..... ഇല്ലാട്ടോ,,,,,,ഇത് മ്മള് ഡയറി വായിച്ചതാ..... അല്ല ഇതെന്താപ്പോ സംഭവം...... ബൈബിൾ വായിച്ചത് പോലെ തോന്നുന്നുണ്ടല്ലോ...... ഇതിൽ നിന്നും മ്മക്ക് ഒന്നും മനസിലായില്ല......അതോണ്ട് മ്മള് അത് തന്നെ വീണ്ടും വായിച്ചു നോക്കി...... എത്ര വായിച്ചിട്ടും മ്മക്ക് മനസിലായില്ല,,,,,,അവസാനം മ്മള് അടുത്ത പേജ് മറിച്ചു..... *ഇന്നായിരുന്നു നീ അവളെ ആദ്യമായിട്ട് കണ്ടത്,,,,,,പക്ഷെ നിനക്ക് അവളെ തിരിച്ചറിയാൻ കഴിഞ്ഞില്ല,,,,,,, എന്നെങ്കിലും ഒരിക്കൽ അവളെ നേരിട്ട് കാണുന്ന അന്ന് എല്ലാം നീ മനസിലാക്കും എന്ന് ഞാൻ കരുതി,,,,,,പക്ഷെ അവിടെയും എനിക്ക് പിഴച്ചു......* ഹലാക്കിന്റെ ഔലും കഞ്ഞി,,,,,,കോപ്പ് ഒന്നും മനസിലാവുന്നില്ലല്ലോ,,,,,, എന്താണ് ഈ ഉപ്പ എഴുതി വെച്ചിരിക്കുന്നെ......കടങ്കഥ വായിച്ചത് പോലെയുണ്ട്...... ഇനിയും ഇത് വായിച്ചാൽ മ്മളെ ബാക്കിയുള്ള റിലേയും പോകും......അതോണ്ട് മ്മള് അപ്പൊ തന്നെ ഡയറി മടക്കി വെച്ചു...... പെട്ടന്ന് എന്തോ കണ്ടത് പോലെ മ്മളെ നെഞ്ച് ഒന്ന് കാളി,,,,,,,അപ്പൊ തന്നെ മ്മള് ഡയറി തുറന്നു മിഴിച്ച് നോക്കി..... അതിലെഴുതി വെച്ചിരിക്കുന്ന ആ വരികൾ കണ്ടതും മ്മളെ മിഴികൾ വിടർന്നു... കണ്ണിൽ കണ്ടത് വിശ്വസിക്കാൻ കഴിയാതെ മ്മള് സ്വയം ഒന്ന് നുള്ളി നോക്കി..... അപ്പഴാണ് ആരോ മ്മളെ ഷോൾഡറിൽ കൈ വെച്ചത്......മ്മള് അപ്പൊ തന്നെ ഞെട്ടി തിരിഞ്ഞു നോക്കി..... "എന്ത് പറ്റി റനു.....? നീയെന്താ വല്ലാതെ.....? ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലെ....." പാത്തുമ്മയാണ്. അവളത് പറഞ്ഞു നിർത്തിയപ്പോളാണ് മുറ്റത്ത്‌ വണ്ടീടെ സൗണ്ട് കേട്ടത്,,,,,,മ്മള് അപ്പൊ തന്നെ ഉപ്പാന്റെ മുറിയിലേക്ക് ഓടി പോയിട്ട് ഡയറി കട്ടിലിന്റെ അടിയിലേക്ക് വലിച്ചെറിഞ്ഞു...... എന്നിട്ട് ഒന്നും സംഭവിക്കാത്തത് പോലെ തിരിച്ചു പോന്നു..... "ഡി റനു..... നിന്നോടാ ഞാൻ ചോദിക്കുന്നത്......എന്താ നിനക്ക് പറ്റിയെ......എത്ര നേരായി ഞാൻ ഒരു കാര്യം തന്നെ ആവർത്തിച്ചു ചോദിക്കുന്നു......എന്തെങ്കിലും പറ....." അപ്പഴാണ് മ്മള് ചിന്തയിൽ നിന്നും ഉണർന്നത് തന്നെ......അത് വരെ മ്മള് ആ ഡയറിക്ക് അകത്തായിരുന്നു..... "അത് പിന്നെ ഉണ്ടല്ലോ..... ഏയ്‌ ഒന്നുല്ലടി,,,,,,ഇൻക്ക് എന്തോ നല്ല തലവേദന...... ഞാൻ പോയി കുറച്ച് സമയം കിടക്കട്ടെ...... എന്നിട്ട് പറയാം....." അത്രയും പറഞ്ഞിട്ട് മ്മള് പോകാൻ നേരമാണ് അവൾ മ്മളെ തടഞ്ഞു വെച്ചത്..... "വേണ്ടാ,,,,,, നീയിപ്പൊ മുകളിലേക്ക് പോവണ്ടാ......തല്ക്കാലം ഇവിടെ താഴത്തേ ഏതെങ്കിലും ഒരു മുറിയിൽ കിടന്നാ മതി....." അവൾ പറഞ്ഞതനുസരിച്ച് മ്മള് ഗസ്റ്റ് റൂമിൽ പോയി കുറച്ച് സമയം കിടന്നു......തലവേദന ആയിട്ട് ഒന്നുമല്ല..... മ്മക്ക് എന്തൊക്കെയോ ടെൻഷൻസ് പോലെ......ഒന്നും അങ്ങട്ട് മനസിലാവുന്നില്ല...... ഡയറിയിൽ കണ്ട ആ വരികൾ മാത്രമായിരുന്നു മ്മളെ മനസിൽ..... ഉത്തരമില്ലാത്ത ഒരു ചോദ്യം പോലെ ആ വരികൾ മ്മളെ പ്രാന്ത് പിടിപ്പിച്ചു..... "റനൂ....." മ്മള് പെട്ടന്ന് ഞെട്ടി തിരിഞ്ഞു മുന്നിലേക്ക് നോക്കിയപ്പോ മുന്നിൽ നൗമുക്ക ആയിരുന്നു......മ്മള് അപ്പൊ തന്നെ അവനെയും പിടിച്ച് വലിച്ചോണ്ട് മ്മളെ മുറിയിലേക്ക് പോയി...... മ്മള് കണ്ടത് അവനോടെങ്കിലും ഒന്ന് തുറന്നു പറഞ്ഞില്ലെങ്കിൽ മ്മക്ക് ഇന്ന് രാത്രി ഉറക്കം വരൂലാ..... "എന്താടി.....? എന്ത് പറ്റി....? നീയെന്തിനാ ഇപ്പൊ എന്നേം കൊണ്ട് ഇങ്ങോട്ട് വന്നെ....? എന്തെങ്കിലും പ്രശ്നം ഉണ്ടോ.....?" "നൗമുക്കാ,,,,,, ഉണ്ട്,,,,, ഒരു,,,,,ഒരു പ്രശ്നമുണ്ട്......" "എന്ത് പ്രശ്നം......ആ ഷിമ വീണ്ടും തുടങ്ങിയോ......അവളെ ഞാൻ ഇപ്പൊ തന്നെ ശെരിയാക്കുന്നുണ്ട്......" എന്ന് പറഞ്ഞിട്ട് അവൻ പോകാൻ നിന്നതും മ്മള് തടഞ്ഞു..... "യ്യോ നിക്ക് പോവല്ലേ.... യഥാർത്ഥ പ്രശ്നം അവളല്ല....." "പിന്നെ....? പിന്നെ ആരാ....? റംഷിയാണോ....?" "ഞാനൊന്ന് പറഞ്ഞു തീർത്തോട്ടേ പ്ലീസ്... അത് പിന്നെ,,,,,,ഞാൻ,,,,,,ഞാനുണ്ടല്ലോ,,,,,,ഉപ്പാന്റെ ആ ഡയറി എടുത്ത് വായിച്ചു......" "ആഹ,,,,,എന്നിട്ട് ഉപ്പ നിന്നെ വഴക്ക് പറഞ്ഞു കാണും അല്ലെ.....നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അതെടുക്കരുതെന്ന്......" "അതല്ല മനുഷ്യ..... അതില്,,,,,,,ആ ഡയറിയില്......" "ഡയറിയിലെന്താ പെണ്ണെ....? ഒന്ന് തെളിച്ചു പറ....." "അതില്,,,,,,അന്ന്,,,,, അന്ന്,,,,, ഫോട്ടോ....." ന്ന് പറഞ്ഞിട്ട് മ്മള് അവനിക്ക് സംഭവം മുഴുവനും പറഞ്ഞു കൊടുത്തു.......കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൻ ഞെട്ടി നിക്കാ..... "ഉപ്പയോ.....????!!!! ഉപ്പയെന്തിന് അങ്ങനെ ചെയ്യണം.....????!!! അതിന് ഉപ്പാക്കെങ്ങിനെ നിന്നെ അറിയാനാടി.....???" "അത് എനിക്കും അറിയില്ല,,,,,,,,പക്ഷെ ഞാൻ പറഞ്ഞത് സത്യമാണ്..... അതിലെഴുതിയിരിക്കുന്നത് ഞാൻ വ്യക്തമായി കണ്ടതാ...... ഉപ്പയാണ് അന്ന് ഇന്റെ ഫോട്ടോ നിങ്ങക്ക് അയച്ചു തന്നത്..... ആ അജ്ഞാതന്റെ പിന്നിൽ അത് മ്മളെ ഉപ്പയാണ്......" സത്യം ആണുട്ടോ.....ആ ഡയറിയിൽ എഴുതിയിരുന്നത് അതായിരുന്നു..... അന്ന് നൗമുക്കാക്കും അമീർക്കാക്കും കൂടി മ്മളെ ഫോട്ടോ അയച്ചു കൊടുത്ത ആ വ്യക്തി ഉപ്പയാണ്...... "പക്ഷെ എന്തിന്.....??? ഉപ്പയെന്തിന് അങ്ങനെ ചെയ്യണം....?? അതിന്റെ കാരണമെന്താ.....?? അത് ഉപ്പയായിരിക്കില്ല,,,,,,നിനക്ക് എന്തോ തെറ്റിദ്ധാരണ പറ്റിയതാ......" "അല്ലന്നേ,,,,,,ഞാൻ സത്യായിട്ടും കണ്ടതാ......വിശ്വാസം വന്നില്ലെങ്കിൽ ഞാൻ പോയി ആ ഡയറി എടുത്തിട്ട് വരാം......" "വേണ്ടാ,,,,,,അവിടെയിപ്പൊ ഉപ്പ ഉണ്ട്......ആ ഡയറി ആരും എടുക്കുന്നതും വായിക്കുന്നതും ഉപ്പാക്കിഷ്ടല്ല..... അതെന്തേലും ആവട്ടെ,,,,,,നീയിനി ഇത് ഉപ്പാനോട് ചോദിക്കാനൊന്നും പോകണ്ട,,,,,,കേട്ടല്ലോ.....?? ഉപ്പാനെ വെറുതെ വിഷമിപ്പിക്കാൻ നിക്കണ്ടാ......" മ്മള് അതിന് ഒന്ന് മൂളി കൊടുത്തു......എന്നിട്ട് അവന്റെ പിന്നാലെ തന്നെ താഴോട്ട് വെച്ചു പിടിച്ചു..... പക്ഷെ അവിടെ ഒരു കേൾവിക്കാരിയായി ഷിമ നിൽപ്പുണ്ടെന്ന കാര്യം മ്മള് അറിഞ്ഞിരുന്നില്ല..... മ്മള് വേഗം താഴോട്ട് പോയിട്ട് ഫുഡ് ഒക്കെ കഴിച്ചു......തിരക്കുണ്ടെന്ന് പറഞ്ഞിട്ട് നൗമുക്കാ പോയപ്പോ മ്മള് വീണ്ടും പോസ്റ്റായി.......പിന്നെ അങ്ങോട്ട്‌ മ്മക്ക് ഈച്ചയെ ആട്ടി പായിക്കലായിരുന്നു പണി..... രാത്രി ആയപ്പോളാണ് പാത്തുമ്മ പണി പ്ലേറ്റിലാക്കി കൊണ്ട് വന്നത്......അത് ഈച്ചയ്ക്ക് ഒന്നും അല്ലാട്ടോ.....😝 "ഹൈയ് മാങ്ങാച്ചാർ.....😋" ന്ന് പറഞ്ഞിട്ട് മ്മള് പ്ലേറ്റിലേക്ക് കയ്യിട്ടു.....അപ്പൊ തന്നെ അവൾ മ്മളെ കയ്യിന് ഒരെണ്ണം തന്നു..... "പോടീ അവിടെന്ന്,,,,,,ഇത് നിനക്ക് വേണ്ടി കൊണ്ട് വന്നതല്ല......ഒരു കൊതിച്ചി വന്നിരിക്കുന്നു......" "പിന്നെ ആർക്കാ....?? ദേ, ഇന്റെ മുന്നിൽ വെച്ചെങ്ങാനും നീയിത് കഴിച്ചാൽ അനക്ക് വയറിളക്കം പിടിക്കും ബലാലെ.....പ്ലീസ് ഡി,,,,,കുറച്ച് തടി....." "ഇന്റെ പൊന്ന് റനു,,,,,,ഇത് മാങ്ങാച്ചാർ അല്ല അതിന്....." "അപ്പൊ ചാമ്പക്കയായിരിക്കും ലെ.....ഏതായാലും നിക്കും കൂടി താടി കോപ്പേ......" "ശോ, ഇവളെ ഞാനിന്ന്......എടി ഇത് കാന്താരി മുളക് അച്ചാറാണ്....." "കാന്താരിയോ....!!!😨പടച്ചോനെ....!!😨 എടി ഹംക്കെ നീയെന്നെ കൊല്ലാൻ പോവാണോ ദുഷ്ടത്തി......" "ഹാ,,,,ഇവിടെ കിടന്ന് കാറിയാൽ ചെലപ്പോ നിന്നെ ഞാൻ കൊല്ലും......അതോണ്ട് അവിടെ മിണ്ടാതെ ഇരുന്നോണം കേട്ടല്ലോ......" ന്ന് പറഞ്ഞിട്ട് അവൾ അത് ഒരു കുഞ്ഞു ഭരണിയിലാക്കിയിട്ട് താഴോട്ട് പോയി..... മ്മള് അപ്പൊ ആ ഭരണിയെ തിരിച്ചും മറിച്ചും നോക്കി നിക്കുമ്പോളാണ് നൗമുക്ക കേറി വന്നത്..... "ആഹാ ഇതെന്താ ഭരണിയിലൊക്കെ....." എന്ന് ചോദിച്ചിട്ട് അവൻ അത് മ്മളെ കയ്യിൽ നിന്നും തട്ടി പറിച്ചു..... "ഹൈ ഹോം മേഡ് തേനോ......അത് കൊള്ളാലോ......" അത് കേട്ടപ്പോളാണ് മ്മള് ആ ഭരണിയെ ശ്രദ്ധിച്ചത്...... തേനിന്റെ ഫോട്ടോയുള്ള ഭരണി..... ഈ പാത്തുമ്മാക്ക് വട്ടാ......അവൾടെ ഓരോ പണികൾ..... മ്മള് ചിന്തിച്ചു നിക്കുമ്പോത്തേക്കും അവനത് ഒന്ന് മണത്തു പോലും നോക്കാതെ എടുത്ത് വായിലേക്കിട്ടു..... സംഭവം കണ്ട മ്മള് കണ്ണ് തള്ളിയിട്ട് അവനെ തന്നെ നോക്കി നിന്നു.... പടച്ചോനെ,,,,,,ആ കാന്താരി മുളക് അച്ചാറല്ലെ ഈ കൊരങ്ങൻ എടുത്ത് കഴിച്ചത്..... അത് കഴിച്ചത് അവനാണെങ്കിലും എക്സ്പ്രഷൻ മിന്നി മറഞ്ഞത് മ്മളെ മുഖത്താണ്..... പെട്ടന്നാണ് അവൻ അവിടെ കിടന്ന്,,,,,,ആാാാ,,,,,,ന്ന് അലറി വിളിച്ചത്...... അത് കേട്ടിട്ട് മ്മള് അവിടെ ഇരുന്നിട്ടും കിടന്നിട്ടും ഒക്കെ പൊരിഞ്ഞ ചിരിയായിരുന്നു..... "എന്തെങ്കിലും ഒക്കെ പറയുന്നതിന് മുമ്പ് ചോദിക്കാതെ എടുത്ത് തിന്നോണംട്ടോ.... അങ്ങനെ തന്നെ വേണം,,,,,,ഹ്ഹ്ഹ്....." മ്മളെ ചിരി കണ്ടാൽ കണ്ണിൽ ചോര ഇല്ലാത്തവൾ ആണെന്നെ പറയൂ......അമ്മാതിരി ചിരി..... മ്മടെ ഈ കൊലചിരി കണ്ടിട്ട് അവൻ മ്മളെ തന്നെ തുറിച്ചു നോക്കുന്നുണ്ട്,,,,,,,എരിവ് കേറിയിട്ട് പാവത്തിന്റെ കണ്ണിലൊക്കെ വെള്ളം വന്നു തുടങ്ങി..... പാവല്ലേ,,,,,മ്മളെ കെട്ട്യോനല്ലെ,,,,,ന്ന് കരുതി മ്മള് പോയി വെള്ളം എടുത്ത് കൊണ്ട് വന്നിട്ട് അവന്റെ നേരെ നീട്ടി.... അവന്റെ കോപ്രായം കണ്ടിട്ട് മ്മള് ചിരിയടക്കി പിടിക്കാൻ പാട്പ്പെട്ടു......മ്മളെ കൊലച്ചിരി കണ്ടിട്ട് അവൻ പെട്ടന്ന് മ്മളെ പിടിച്ച് ഒരൊറ്റ വലിയായിരുന്നു..... ദേ, കിടക്കുന്നു ചട്ടീം കലവും,,,,,, അല്ല മ്മള് കൊണ്ട് വന്ന വെള്ളം..... പകച്ചുപോയി മ്മള് ഒരു നിമിഷം..... "ഇയാള് എന്താ ഈ കാണിച്ചേ,,,,,,ഒരു സഹായം ചെയ്യാന്ന് വെച്ചപ്പോ,,,,,,അത് തട്ടി താ,,,,,," ന്ന്,,,,,പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ അവൻ മ്മളെ മുഖം പിടിച്ച് അവന്റെ മുഖത്തിനോട്‌ അടുപ്പിച്ചു വെച്ചിട്ട്‌ മ്മളെ അധരങ്ങളെ കീഴ്പ്പെടുത്തി..... എല്ലാം വളരെ പെട്ടന്നായതോണ്ട് മ്മക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..... മ്മള് അന്തം വിട്ട് അങ്ങനെ നിക്കുമ്പോളാണ് പെട്ടന്ന്..... "യ്യേ,,,,,,ഷീീ,,,,,ഷീീ,,,,,,എന്താ ഇത്....🙈" മുറിയിൽ മറ്റൊരാളുടെ ശബ്ദം ഉയർന്നപ്പോ മ്മള് പെട്ടന്നവനെ പിടിച്ച് തള്ളിയിട്ട് തിരിഞ്ഞു നോക്കി..... പടച്ചോനെ,,,,,,,പാത്തു.....🙆🙈 മ്മള് അവളെ കണ്ടിട്ട് ആകെ ചമ്മി നാറിയിട്ട് അവിടെ എന്തൊക്കെയാ കാട്ടിക്കൂട്ടിയതെന്ന് പടച്ചോന് മാത്രേ അറിയൂ..... ക്യാമറ ഉണ്ടായിരുന്നെങ്കിൽ മ്മക്ക് പിന്നീട് വിശദമായിട്ട് ഇരുന്ന് നോക്കി ചിരിക്കായിരുന്നു.....😝 കെട്ട്യോനാണ് പോലും,,,,,,കള്ള ബാലാല് മനഃപൂർവം മ്മക്ക് പണി തന്നതാ......മ്മള് എരിവ് കേറിയിട്ട് അപ്പൊ..... "വെള്ളം.....വെള്ളം....." ന്ന് പറഞ്ഞ് നെട്ടോട്ടം ഓടുന്നത് കണ്ടിട്ട് ആ ജന്തു മ്മളെ കെട്ട്യോൻ കൊരങ്ങൻ പൊരിഞ്ഞ ചിരിയാ..... അവന്റെ കോപ്പിലെ ചിരി.....😡 "അച്ചോടാ,,,,,ഇന്റെ പാതിക്ക് വെള്ളം വേണോ.....? അത് പോട്ടെ എരിവ് എങ്ങനെയുണ്ട്.....? നല്ല സുഖമാണോ....?" "കള്ള ബഡുക്കൂസെ,,,,,, പോ ദുഷ്ടാ ഇവിടെന്ന്...... ഉമ്മച്ചിയെ വെള്ളം തായോ......അയ്യോ ഞാനിപ്പോ മരിച്ചു പോകുവേ,,,,,," എന്ന് പറഞ്ഞിട്ട് മ്മള് അവിടെ കിടന്ന് കരയാൻ തുടങ്ങിയപ്പോ മ്മളെ മുന്നിലേക്ക് ആരോ വെള്ളം നീട്ടി......ആരാണ് അത് എന്നൊന്നും മ്മള് നോക്കാൻ നിന്നില്ലാ.... മ്മള് വേഗം വെള്ളം പിടിച്ചു വാങ്ങിയിട്ട് കുടിച്ചു തീർത്തു.....ഹോ... എന്നിട്ട് മ്മള് ആദ്യം നോക്കിയത് പാത്തുനെയാണ്......തെണ്ടി,,,,,,അവൾടെ കോപ്പിലെ ഓരോ അച്ചാർ.....എന്നിട്ട് അവസാനം വെള്ളവും കൊണ്ട് രക്ഷിക്കാൻ വന്നിരിക്കുന്നു...... മ്മളെ ഈ കോലത്തിലാക്കിയപ്പോ അവന്റെ എരിവൊക്കെ പോയെന്നാ തോന്നുന്നെ.... ദുഷ്ടൻ.....ഇപ്പഴും കിണിക്കുന്നുണ്ട്.... മ്മളെ നോക്കിയിട്ട് കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിച്ചു കൂട്ടിയിട്ട് അവൻ ബാത്‌റൂമിലേക്ക് പോയപ്പോ മ്മള് ആ ദേഷ്യം മുഴുവനും പാത്തുമ്മാനോട്‌ തീർത്തു..... അപ്പഴാണ് അവളാ സത്യം വിളിച്ചു പറഞ്ഞത്......അത് അവൾ ഷിമാക്ക് കൊടുക്കാൻ വേണ്ടി കൊണ്ട് വന്നതാണെന്ന്..... എന്നിട്ട് മ്മക്ക് തന്നെ പണി കിട്ടി..... ഒരു കിസ്സ് കിട്ടിയപ്പോത്തേക്കും മ്മളെ നെഞ്ച് ഒക്കെ എരിയുന്നുണ്ട്,,,,,,അപ്പൊ നൗമുക്കാന്റെ അവസ്ഥ പറയെ വേണ്ടാ..... അവളോട്‌ ദേഷ്യം തീർത്തു നിക്കുമ്പോളാണ് അമീർക്ക അങ്ങോട്ട്‌ വന്നത്..... "റനൂയ്,,,,,,അനക്കൊരു ബിഗ് സർപ്രൈസ് ഉണ്ട്ട്ടോ.....അനക്ക് മാത്രല്ല പാത്തുനും....." "സർപ്രൈസോ.....എന്താത് അമീർക്കാ.....?" "അതല്ലേടി സർപ്രൈസ്..... അതൊക്കെ നാളെ രാവിലെ പറയാം.... എന്നാ ഞാനങ്ങോട്ട്‌ ചെല്ലട്ടെ,,,,,കുറച്ച് വർക്ക്‌ ഏൽപ്പിച്ചിട്ടുണ്ട് നൗമു......പോയിട്ട് അതൊന്ന് തീർക്കണം....." അത്രയും പറഞ്ഞിട്ട് അമീർക്ക പോയപ്പോ മ്മളും പാത്തുവും വാ പൊളിച്ചു പോയി..... ഇനീപ്പോ ആ സർപ്രൈസ് എന്താണെന്ന് അറിയാതെ ഒരു സമാധാനവും ഉണ്ടാവൂല.... അത് തന്നെ ചിന്തിച്ചിട്ട് അന്ന് എപ്പഴാ ഒന്ന് ഉറങ്ങിയത് എന്ന് പോലും അറിയില്ല..... രാവിലെ എണീറ്റ്‌ മ്മള് കണി കണ്ടത് ഒരു ഭൂതത്തെയാണ്,,,,,,, അത് വേറാരും അല്ല ഷിമ തന്നെ..... "ഗുഡ് മോർണിംഗ്..... എണീറ്റോ രാജകുമാരി....." മ്മളെ അടുത്ത് കസേരയിട്ടിട്ട് അതിന്റെ മുകളിൽ കാലും കയറ്റി വെച്ചിരിക്ക കോപ്പ്......മ്മള് വേഗം എണീറ്റ്‌ പോകാൻ നേരമാണ് അവൾ മ്മളെ കൈ പിടിച്ച് അവിടെ നിർത്തിയത്...... "അങ്ങനെയങ്ങ് പോയാലോ മോളേ......നിന്നെ ഞാൻ ശെരിക്കും ഒന്ന് കാണട്ടെ......ഈയിടെയായിട്ട് നിനക്കിവിടെ ഒടുക്കത്തെ പ്രൊട്ടക്ഷനല്ലെ..... ഈ ലോകത്ത് ആദ്യത്തെ ഗർഭിണിയാണോടി നീ.....??" "ആണെങ്കിൽ തന്നെ നിനക്കെന്താ.....?? നിനക്ക് നഷ്ടമൊന്നും ഇല്ലല്ലോ,,,,, എന്റെ പുറകെ ഇങ്ങനെ വാലാട്ടി നടക്കുന്നതല്ലാതെ നിനക്ക് വേറെ പണിയൊന്നും ഇല്ലെ മിസ് രംമ്പാ....?" "നിന്റെ പുറകെ ഇങ്ങനെ നടക്കുന്നതും ഒരു പണി തന്നെയല്ലേ..... എനിക്കേ ഒരു ശീലമുണ്ട്,,,,,,, ഞാൻ ഏറ്റെടുത്ത ജോലി ഭംഗിയായി തീർത്തിട്ട് മാത്രേ അടുത്ത പണി തേടി പോകാറുള്ളൂ...... അതോണ്ട് ആദ്യം നിന്റെ പണി തന്നെ തീർത്തേക്കാം......" അത് കേട്ട് മ്മള് ഒന്ന് ചെറുതായിട്ട് പേടിച്ചുട്ടോ..... മ്മള് അപ്പൊ തന്നെ അവിടെന്ന് പോകാൻ നിന്നതും അവൾ മ്മളെ മുന്നിൽ കേറി നിന്നിട്ട് മ്മളെ തടഞ്ഞു..... "ദേ, എന്റെ കയ്യീന്ന് വിട ഷിമാ..... എനിക്ക് പോണം..... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്....." "നീയിപ്പോ എങ്ങോട്ടും പോകുന്നില്ലാ,,,,,, ഇത് നിന്റെ അവസാനത്തെ ദിവസമാണ്......അതോണ്ട് നീ ഇവിടെന്ന് എങ്ങോട്ടും പോകുന്നില്ല..... നിന്നെ ഞാൻ പറഞ്ഞയക്കാൻ പോകാ,,,,,,ഈ ലോകത്ത് നിന്നും എന്നന്നേക്കുമായിട്ട്......" പടച്ചോനെ,,,,,,ഈ പ്രാന്തത്തിടെ കയ്യീന്ന് മ്മളെ രക്ഷിക്കാൻ ആരുല്ലേ..... മ്മള് അപ്പൊ സർവ്വ ശക്തിയും എടുത്തിട്ട് അവളെ പിടിച്ച് തള്ളിയിട്ടു......അപ്പൊ തന്നെ അവൾ അവിടെന്ന് എണീറ്റ്‌ ഓടി വന്നിട്ട് മ്മളെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചതും മ്മളെ കിളിയൊക്കെ എങ്ങോട്ടെന്നില്ലാതെ പറന്നു പോയി..... മ്മള് അപ്പൊ കവിളത്ത് കൈ വെച്ചിട്ട് അവളെ രൂക്ഷമായി നോക്കി..... "പറഞ്ഞത് അനുസരിച്ച് നിന്നില്ലെങ്കിൽ നിന്നെ ഇവിടെന്ന് തള്ളി താഴെയിടാൻ എനിക്കറിയാം.....കേട്ടോടി....." എന്നവൾ പറഞ്ഞപ്പോ മ്മക്ക് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ച് വന്നു..... നൗമുക്കയാണെങ്കിൽ ഈ പരിസരത്തൊന്നും ഇല്ല......രാവിലെ എണീറ്റ്‌ നടക്കാൻ പോയതാണെന്ന് തോന്നുന്നു...... എന്തായാലും ഇന്ന് ഇവൾടെ കൈ കൊണ്ട് തീരാനായിരിക്കും മ്മളെ വിധി..... മ്മള് അവളെ തന്നെ നോക്കി നിക്കുമ്പോളാണ് അവൾ പെട്ടന്ന് പൊട്ടി ചിരിച്ചത്..... "നിന്നെയിങ്ങനെ എന്റെ കയ്യിൽ കിട്ടാൻ വേണ്ടി കാത്തു നിക്കായിരുന്നെടി ഞാൻ,,,,,,, എന്നിൽ നിന്നും നീ തട്ടിയെടുത്തതെല്ലാം ഒരു ദിവസം ഞാൻ തിരിച്ചെടുക്കും എന്ന് ഞാൻ പറഞ്ഞിരുന്നു..... നീ ഓർക്കുന്നുണ്ടോ.....??? എന്റെ നൗമുനെ ഞാൻ നേടിയിരിക്കും,,,,,,,അവനെ എനിക്ക് കിട്ടിയില്ലെങ്കിൽ പിന്നെ ഞാനവനെ കൊല്ലും...... എനിക്ക് കിട്ടാത്തത് നീയും അനുഭവിക്കണ്ടടി.....അതിന് ഞാൻ ജീവനോടെ ഉള്ളിടത്തോളം കാലം സമ്മതിക്കില്ല......" എന്ന് പറഞ്ഞിട്ട് അവൾ അവിടെ കണ്ട സാധനങ്ങളൊക്കെ എടുത്ത് വലിച്ചെറിഞ്ഞു പൊട്ടിച്ചു......മ്മള് അപ്പൊ പേടിച്ച് ചെവി പൊത്തി പിടിച്ചിട്ട്‌ നിക്കായിരുന്നു...... "മതി ഷിമാ ഒന്ന് നിർത്ത് നിന്റെ ഈ ഭ്രാന്ത്.....നീയിനി എന്തൊക്കെ ചെയ്താലും നിനക്ക് അവനെ കിട്ടില്ല,,,,,, എത്ര പറഞ്ഞാലും നിന്റെ തലയിലോട്ട് കേറില്ലെ......ഇനിയെങ്കിലും ഒന്ന് നിർത്തി പൊയ്ക്കൂടേ നിനക്ക്..... എന്തിനാ വീണ്ടും വീണ്ടും പറഞ്ഞത് തന്നെ പറയുന്നേ......എനിക്ക് തന്നെ മടുത്തു ഇതൊക്കെ കേട്ടിട്ട്..... എല്ലാം മറന്ന് ഒന്ന് സന്തോഷിച്ചു വരാ,,,,,,അങ്ങനെയൊരു നിമിഷത്തിലൂടെയാണ് എന്റെ ജീവിതം ഇപ്പൊ കടന്നു പോയിക്കോണ്ടിരിക്കുന്നത്..... ദയവ് ചെയ്ത് ഉപദ്രവിക്കരുത് പ്ലീസ്....." "ഉപദ്രവോ.....?? ഇതെങ്ങനെയാടി ഉപദ്രവം ആകുന്നെ.....? നീ ചെയ്ത ആദ്യത്തെ തെറ്റെന്താണെന്ന് നിനക്കറിയോ....??? സ്വന്തം സഹോദരനെ കല്യാണം കഴിച്ചത്....." അവൾ പറഞ്ഞ ആ വാക്ക്,,,,,,അതൊരു മിന്നൽ പിണർപ്പ് കണക്കെയാണ് അത് മ്മളെ നെഞ്ചിൽ വന്ന് തറച്ചത്..... "എന്താ....?? എന്താടി നീയിപ്പോ പറഞ്ഞെ.....???" ന്ന് പറഞ്ഞിട്ട് മ്മള് അവൾടെ ഷോൾഡർ പിടിച്ചു കുലുക്കി..... "സത്യം,,,,,,അവൻ നിന്റെ സഹോദരനാണ്..... നിന്റെ കാണാതെ പോയ അൻവർക്ക....." അത് കേട്ടിട്ട് മ്മളെ കൈ കാലുകൾ തളരുന്നത് പോലെ മ്മക്ക് തോന്നി..... റബ്ബേ....!!!! എന്തൊക്കെയാ ഇത്....??? ഈ ഭ്രാന്തി പറയുന്നത് സത്യമാണോ....??? അവൾക്ക് അൻവർക്കാന്റെ കാര്യം എങ്ങനെ അറിയാം....??? അപ്പൊ ഇത് സത്യമാണോ.....?? നോ,,,,,ഇല്ലാ,,,,,അത് ഒരിക്കലും സത്യമാവാൻ പാടില്ലാ..... യാ അല്ലാഹ്,,,,,ഞാൻ കേട്ടത് ഒരിക്കലും സത്യമാകരുതേ..... ഷിമ പറഞ്ഞ ഒരു കെട്ടുകഥയാവണേ.....😔 "ഇല്ലാ,,,,,,ഞാനിത് വിശ്വസിക്കില്ല.... നീ,,,,,നീ,,,,,കള്ളം പറയാ.... കള്ളിയാണ് നീ....." ന്ന് പറഞ്ഞിട്ട് മ്മള് അവിടെ മുട്ട് കുത്തിയിരുന്നിട്ട് കരഞ്ഞു..... "നിനക്ക് വേണമെങ്കിൽ വിശ്വസിച്ചാ മതി,,,,,,പക്ഷെ അതാണ് സത്യം..... നീയിത് വിശ്വസിക്കില്ല എന്നറിയാം......അത്കൊണ്ടാണ് എനിക്കിത് ചെയ്യേണ്ടി വരുന്നത്....." എന്ന് പറഞ്ഞിട്ട് അവൾ മ്മളെ കഴുത്തിന് പിടിച്ച് മ്മളെ എണീപ്പിച്ച് നിർത്തി.......മ്മള് അപ്പൊ അവൾടെ പിടി വിടുവിക്കാൻ ഒരുപാട് ശ്രമിച്ചു നോക്കി,,,,,പക്ഷെ മ്മക്ക് പറ്റുന്നില്ല..... കണ്ണൊക്കെ നിറയുന്നുണ്ട്......അതിനേക്കാൾ വേദന മ്മളെ ഹൃദയത്തിനാണ്..... അവൾടെ പിടി മുറുകുംതോറും മ്മക്ക് ശ്വാസം മുട്ടാൻ തുടങ്ങി,,,,,,ഒടുവിൽ മ്മളെ കണ്ണുകൾ പതിയെ അടയാൻ നേരമാണ് ഷിമാന്റെ കരണം നോക്കി ആരോ പൊട്ടിച്ചത്..... _തുടരും.....
10.8k views
1 hours ago
#

📙 നോവൽ

💞_ഖൽബിന്റെ കൂട്ടുക്കാരൻ_💞 _Part 68_ _Aashu_ 📚വായനാമുറി 📚 ... ... ... ... ... https://sharechat.com/profile/356415💗💗💗💗💗💗💗💗💗💗💗 ______________________________ മ്മളെ മുന്നിലേക്ക് വന്ന ആളോട് തന്നെ നമ്മള് മാഷിന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു,,,,,,അയാള് അത് പറഞ്ഞു തരികയും ചെയ്തു..... "ഇവിടെന്ന് നേരെ പോയിട്ട് വലതു വശത്തേക്ക് തിരിഞ്ഞാൽ മതി....." അയാൾടെ നോട്ടം അത്ര പന്തിയല്ലാത്തത് കൊണ്ട് മ്മള് അയാളോട് താങ്ക്സ് പറഞ്ഞിട്ട് പോകാൻ നേരമാണ് അയാൾടെ വക ഒരു ചോദ്യം...... "അല്ല മോളേ ഇതാരാ കൂടെ,,,,,,സെറ്റപ്പാണോ.....??" ന്ന്.....അത് കേട്ട് മ്മള് ഞെട്ടി.....നൗമുക്കാനെ നോക്കിയപ്പോ അവൻ വാ പൊത്തി പിടിച്ചിട്ട് ചിരിയടക്കി പിടിക്കാൻ പാടുപെടുന്നുണ്ട്..... "ഡോ.....പരട്ട കെളവാ,,,,,,അന്റെ കെട്ട്യോൾ നാരായണി ആണ് ഇന്റെ കൂടെ എന്തേനു,,,,,,വൃത്തികെട്ട മനുഷ്യ,,,,,,വാക്കുകൾ വെറുതെ കിട്ടുന്നു എന്ന് കരുതി വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാലുണ്ടല്ലോ ഹാ,,,,,,,വയസിന് മൂത്തതാണെന്നൊന്നും ഞാൻ നോക്കൂല......കേട്ടോടാ കെളവാ....." ഹല്ലപിന്നെ,,,,,വെറുതെ ദേഷ്യം പിടിപ്പിക്കാ,,,,,അതിന്റെ കൂടെയാണ് കൊരങ്ങന്റെ കിണി..... അയാളോട് മ്മള് അത്രയും പറഞ്ഞപ്പോ നൗമുക്ക കയ്യും കെട്ടി നോക്കി നിക്കായിരുന്നു......ഇവൻ എന്തോന്ന് നോക്കി നിക്കാ..... ഒരു വെടിക്കെട്ട് തീർന്നപ്പോളാണ് അയാൾടെ വക വീണ്ടും തുടങ്ങിയത്..... "നീ കെടന്ന് ചാടാതെ പെണ്ണെ,,,,,,സത്യം അത് അല്ലെന്ന് ഇവൻ പറഞ്ഞില്ലല്ലോ,,,,,,അപ്പൊ ഇത് നിന്റെ സെറ്റപ്പ് തന്നെയായിരിക്കും......ഞാൻ ഇത് പോലത്തെ കൊറേ എണ്ണത്തിനെ കണ്ടതാ....." "ഡോ,,,,,,ഒന്ന് പോടാ തെണ്ടി...... ആണെങ്കിൽ തന്നെ തനിക്കെന്താ......ഇതെന്റെ സെറ്റപ്പ് തന്നെയാ താൻ പോയി കേസ് കൊടുക്ക്...... വാ നൗമുക്കാ....." അവനെ പിടിച്ച് വലിച്ചോണ്ട് നടക്കുമ്പോളാണ് പെട്ടന്ന് അയാൾ..... "അങ്ങനെയങ്ങു പോയാലോ മോളേ.....നിന്നെ ഞാനൊന്ന് ശെരിക്കും പരിജയപ്പെടട്ടേ......" ന്ന് പറഞ്ഞിട്ട് അയാൾ മ്മളെ കൈ പിടിച്ച് അവിടെ നിർത്തിയത്,,,,,,,അത് മാത്രേ മ്മക്ക് പിന്നെ ഓർമയുള്ളൂ......അതിന് ശേഷം അവിടെ എന്താ നടന്നതെന്ന് അറിയാൻ മ്മള് ഒന്ന് തല കുടഞ്ഞു......അപ്പൊ തന്നെ മ്മളെ കിളിയൊക്കെ പറന്ന് പോയി...... "അങ്ങനെയങ്ങു പോയാലോ മോളേ......നിന്നെ ഞാനൊന്ന് ശെരിക്കും പരിജയപ്പെടട്ടേ,,,,,,അതോണ്ട് ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട് പോ......" അത്രയും പറഞ്ഞിട്ട് അയാൾ മ്മളെ കയ്യിൽ കേറി പിടിച്ചപ്പോ അയാൾടെ കരണക്കുറ്റി നോക്കി നൗമുക്ക നല്ല അടാറ് ഒരെണ്ണമായിരുന്നു പൊട്ടിച്ചത്......അത് കണ്ടിട്ട് മ്മളെ കിളി പറന്ന് പോയി......അത്രക്ക് ശബ്ദം ഉണ്ടായിരുന്നു ആ തല്ലിന്......അയാൾടെ മോന്ത ചീഞ്ഞു പോയിക്കാണും..... "സോറി പറയെടാ....." പെട്ടന്ന് നൗമുക്ക അങ്ങനെ പറഞ്ഞപ്പോ മ്മള് കണ്ണും മിഴിച്ച് അവനെ തന്നെ നോക്കി..... "എന്ത്.....??!!" "എന്റെ പെണ്ണിന്റെ കയ്യിൽ കേറി പിടിച്ചതിന് അവളോട്‌ സോറി പറയാൻ....." "ഒന്ന് പോടെർക്കാ,,,,,,, സോറിയോ,,,,,,,ഇവളോടോ...... നിന്നെ പോലത്തെ ആളുകൾ ചെലപ്പോ പറഞ്ഞെന്നിരിക്കും എന്നാ ഞാൻ പറയില്ല..... അതിനൊക്കെ കുറച്ച് അഭിമാ......" പറഞ്ഞു തീർന്നില്ല അയാൾടെ ആ ഉപ്പിലിട്ട പോലത്തെ മോന്തക്കിട്ട് വീണ്ടും ഒരെണ്ണം കൊടുത്തു......അതോടെ അയാൾടെ ചുണ്ട് പൊട്ടി ചോര ഒലിക്കാൻ തുടങ്ങി..... "സോ,,,,,,സോറി പെങ്ങളെ......അറിയാതെ പറഞ്ഞു പോയതാ......സോറി....." ന്ന് പറഞ്ഞിട്ട് അയാള് അവിടെന്ന് ഓടി പോയത് കണ്ടിട്ട് മ്മള് കിളി പോയത് പോലെ നിക്കായിരുന്നു..... "എന്തോന്ന് ആലോയിച്ച് നിക്കാ......ബാ പോവാം....." അവൻ മ്മളെ തട്ടി വിളിച്ചപ്പോളാണ് മ്മക്ക് ആകെയുള്ള ബോധം തിരികെ വന്നത്......മ്മള് അപ്പൊ കണ്ണ് തിരുമ്മിയിട്ട് ചുറ്റിലും നോക്കി...... എന്താപ്പോ ഇവിടിണ്ടായെ......ഇവിടെ ആരാ പടക്കം പൊട്ടിച്ചേ.....🙄 "റനു നീ വരുന്നില്ലേ......ഞാൻ പോയിട്ടോ....." അത് കേട്ടിട്ട് മ്മള് അപ്പൊ തന്നെ അവന്റെ പിന്നാലെ ഓടി പോയി......ഇല്ലെങ്കിൽ കൊരങ്ങൻ മ്മളെ ഇട്ടിട്ട് പോയാലോ..... "ദേ, നൗമുക്കാ എന്നെ ഇങ്ങനെയിട്ട് ഓടിക്കരുത് ട്ടോ......ഇന്റെ വയറ്റിൽ ജൂനിയർ നൗമാൻ ഷെഹാൻ അതല്ലെങ്കിൽ ജൂനിയർ റനു ഉണ്ടെന്ന ഓർമ വേണം......" എന്ന് മ്മള് പറഞ്ഞിട്ട് അവിടെ തന്നെ കയ്യും കെട്ടി നിന്നു,,,,,,,അപ്പൊ അവൻ മ്മളെ അടുത്തേക്ക് വന്നിട്ട് മ്മളെ കയ്യിലെടുത്തോണ്ട് നടന്നു...... "ഇപ്പൊ പ്രശ്നം തീർന്നില്ലേ....." അത് കേട്ടിട്ട് മ്മള് അപ്പൊ അവന്റെ മോന്തയിലേക്ക് തന്നെ നോക്കി അങ്ങനെ കിടന്നു......പെട്ടന്നാണ് നമ്മളെ കണ്ണിൽ ഒരു സംഭവം ഉടക്കിയത്...... പടച്ചോനെ എന്താ മ്മള് ഈ കാണണേ,,,,,മ്മള് അപ്പൊ തന്നെ..... "നൗമുക്കാ,,,,,,ദേ നോക്ക്......" ന്ന് അലറി..... അപ്പൊ അവൻ മ്മളെ അവിടെ നിലത്ത് ഇറക്കിയിട്ട് ഒരു വടിയും കയ്യിൽ പിടിച്ചിട്ട്‌ ആരെയോ പ്രതീക്ഷിച്ചോണ്ട് നിന്നു.......മ്മള് അപ്പൊ തന്നെ അവന്റെ അടുത്തേക്ക് പോയിട്ട് ആരാന്ന് ചോദിച്ചു..... "നീയല്ലേടി ഒച്ചയിണ്ടാക്കീത്,,,,,,,ആരോ വരുന്നുണ്ടെന്ന് പറഞ്ഞിട്ട്......" "ഞാനോ.....? യ്യേ,, അതിനൊന്നും അല്ല ഞാൻ ഒച്ചയിട്ടത്......" "പിന്നെന്തിനാ......നിനക്ക് വിശപ്പിന്റെ അസുഖം കൂടിയതോണ്ടാവും ലെ......?" "യാ റബ്ബി,,,,,,,എങ്ങനെ മനസിലാക്കി......പക്ഷെ വിശപ്പിന്റെ അസുഖം അല്ലാട്ടോ..... നിക്കെ,,,,,,നിക്കുണ്ടല്ലോ,,,,,,നിക്ക് എന്തോ ഭയങ്കര കൊതി......" "അത് പിന്നെ നിന്റെ കൂടെ പിറപ്പാണല്ലോ....." "പോ കൊരങ്ങാ......ഞാൻ സീരിയസാണ് ട്ടോ......" "സീരിയസ്....? നീ....? ഒന്ന് പോടീ അവിടെന്ന് തമാശിക്കാതെ..... അല്ല നിനക്കിപ്പൊ എന്താ ഇത്രക്ക് കൊതി.....? ആനയെ കാണാനാണോ,,,,,, ആന മാത്രല്ല സിംഹവും ഇവിടെയിണ്ടാവും......ഏത് കാട്ടിലേക്കാടി നീ എന്നേം കൊണ്ട് വന്നത്...... വീട്ടിൽ വെറുതെയിരിക്കുന്ന എന്നേം കൂട്ടി കൊണ്ട് വന്നിട്ട്......" "ഇയാള് വലിയ ആളൊന്നും ആവണ്ടാ......ആദ്യം തന്നെ വേണ്ടാന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു...... ഇയാള് നിർബന്ധിച്ചിട്ടല്ലേ......" ന്ന് പറഞ്ഞിട്ട് മ്മള് തടി തപ്പാൻ നോക്കി.... "ദേ, ഒരു ഒലക്ക കിട്ടിയിരുന്നെങ്കിലിപ്പോ അന്റെ തല മണ്ടയടിച്ച് ഞാൻ പൊട്ടിച്ചേനെ കുരിപ്പേ......" "ഓ പിന്നെ,,,,,,, വലിയ കാര്യം ആയിപോയി...... ഇങ്ങനെയാണേൽ ഈ കളിക്ക് ഞാനില്ല......ഞാൻ തിരിച്ചു പോവാ....." "ഡി കുരിപ്പേ,,,,,,നിക്കടി അവിടെ,,,,,, നീയെന്തിനാ നേരത്തെ കാറിയത്......അത് പറ......" എന്നവൻ ചോദിച്ചപ്പോ മ്മള് നൈസായിട്ട് ഒന്ന് പുഞ്ചിരിച്ച ശേഷം മുകളിലേക്ക് കൈ ചൂണ്ടി..... "ദേ......" അപ്പൊ തന്നെ അവൻ തല ഉയർത്തി മേലോട്ട് നോക്കി..... "ആഹാ,,,,,ചന്ദ്രനെ പിടിച്ച് കൊണ്ട് തരാനാണോ......നിക്ക് ഞാൻ പോയി കയറ് എടുത്തിട്ട് വരാട്ടോ......" മ്മള് അപ്പൊ തന്നെ അവന്റെ കൈയ്യിന് ഒരെണ്ണം കൊടുത്തു..... "ഒലക്കയ്യേണ്......അങ്ങട്ട് സൂക്ഷിച്ചു നോക്ക് മനുഷ്യ....." അവൻ അപ്പൊ തന്നെ സൂം ചെയ്ത് നോക്കാൻ തുടങ്ങി..... "എന്താടി,,,,,എനിക്ക് ഒന്നും കാണുന്നില്ലല്ലോ......പട്ടാപകൽ നക്ഷത്രം ആണോ....." "ദേ, ഒരൊറ്റ കുത്ത് വെച്ച് തരുംട്ടോ..... ഈ കാണുന്ന മരം ഏതാണെന്ന് അറിയോ......മാവാണ്..... അതോണ്ട് നിക്ക് ഇപ്പൊ മാങ്ങ വേണം......" ന്ന് പറഞ്ഞിട്ട് മ്മള് വായിൽ വെള്ളമൊലിപ്പിച്ചോണ്ട് നിന്നു..... "മാങ്ങയോ,,,,,,, എവിടെ,,,,,, ആഹാ,,,,,, ഇത് കൊറേ ഉണ്ടല്ലോ,,,,,,, ഇവിടെവിടെങ്കിലും പഴുത്ത മാങ്ങ വീണതുണ്ടാവും ഞാൻ നോക്കട്ടെ......" ന്ന് പറഞ്ഞിട്ട് അവൻ അവിടെ മൊത്തം തിരയാൻ തുടങ്ങി..... "പഴുത്ത മാങ്ങയോ...... യ്യേ ആർക്ക് വേണം അത്...... നിക്ക് പച്ച മാങ്ങ മതി...... വേഗം പറിച്ച് തന്നോ....." "എടി അതിന് മാങ്ങ എന്റെ പോക്കറ്റിലൊന്നും ഇല്ല,,,,,,,ഇത് ആകാശത്തേക്ക് മുട്ടി നിക്കുന്ന മരമാണ്......" "അതൊന്നും പറഞ്ഞാ പറ്റൂല,,,,,,നിക്ക് മാങ്ങ വേണം,,,,,,ഇയാള് മരത്തിൽ കേറിയിട്ടായാലും നിക്ക് കിട്ടിയേ പറ്റൂ..... ഉമ്മച്ചിയെ നിക്ക് മാങ്ങ വേണം....." "മരത്തിലേക്ക് കേറാനോ,,,,,,ഏയ്‌ അതൊന്നും നടക്കൂല,,,,,,,ഈ മരത്തിലേക്ക് ഇന്ന് കേറിയാൽ നാളെ രാവിലെയായിരിക്കും മുകളിലെത്താ..... അതോണ്ട് നമുക്ക് മാങ്ങ കടേന്നു വാങ്ങിക്കാം നീ വാ....." "പറ്റൂലാ,,,,,,എപ്പോ എത്തിയാലും സാരല്യ നിക്ക് ഇപ്പൊ തന്നെ മാങ്ങ വേണം,,,,,,വേണം,,,,,,വേണം....." ന്ന് പറഞ്ഞിട്ട് മ്മള് അവിടെ ബഹളം വെച്ചു..... "പടച്ചോനെ,,,,,,,ഡി കുരിപ്പേ നീ ബഹളം വെക്കണ്ട......നിക്ക് ഞാൻ നോക്കട്ടെ,,,,,,അല്ല നിനക്കെന്താ ഇപ്പൊ ഇങ്ങനെ ഒരു ആഗ്രഹം തോന്നാൻ......എന്നെ മരത്തിൽ കയറ്റിയേ അടങ്ങൂ എന്ന നിർബന്ധമാണോ......" "അയ്യടാ,,,,,,എല്ലാം വരുത്തി വെച്ചിട്ട് ചോദിക്കുന്നത് കേട്ടില്ലേ..... ഉമ്മുമ്മാന്റെ താളത്തിനൊത്ത് തുള്ളുന്നതിന് മുമ്പേ ആലോയിക്കണമായിരുന്നു ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരും ന്ന്....." "ആഹാ,,,,,അപ്പൊ ഇതെന്റെ ജൂനിയർന്റെ ആഗ്രഹമാണോ......എന്നാ ഞാൻ ഇപ്പൊ തന്നെ കേറിയേക്കാം......" എന്ന് പറഞ്ഞിട്ട് അവൻ മരത്തിലേക്ക് ചാടി കേറി......അല്ലെങ്കിലും കൊരങ്ങൻ മരംകേറാൻ പണ്ടേ ഉഷാറാണെന്ന് തെളിയിച്ചു തന്നതാ...... നൗമുക്ക കേറി മുകളിലെത്തിയപ്പോളാണ് മ്മക്ക് ഒരു കാര്യം ഓർമ വന്നത്..... "നൗമുക്കാ,,,,,, ദാ, ഇവിടെ നോക്ക്,,,,,,ഇവിടെ....." "ആ പറ......ഇവിടെന്ന് താഴോട്ട് നോക്കാൻ നിന്നാല് ഞാൻ ചെലപ്പോ ടിക്കറ്റില്ലാതെ മുകളിലെത്തും......" "അത് പിന്നെയുണ്ടല്ലോ,,,,,, നിക്കുണ്ടല്ലോ,,,,,,ഇപ്പൊ ഉണ്ടല്ലോ,,,,,,ഒരു പാട്ടുണ്ടല്ലോ,,,,,,,ഓർമ വരുന്നുണ്ട്......പാടട്ടെ.....?" "നീയവിടെ പാട്ടും പാടി ഇരുന്നോ,,,,,,, എന്റെ കഷ്ട്ടപ്പാട് ആരോട് പറയാനാ......" "എന്ന് ഇനി പറഞ്ഞിട്ടൊന്നും കാര്യമില്ല മോനെ,,,,,,താൻ ചെയ്തത് മാത്രേ താൻ അനുഭവിക്കൂ എന്ന് കേട്ടിട്ടില്ലേ,,,,,,,അതിന്റെ മെയിൻ ഉദാഹരണമാണ് ഇത്......" "ഓ ആയിക്കോട്ടെ,,,,,, ഞാൻ അനുഭവിച്ചോളാം,,,,,, അല്ല ഏതായിരുന്നു നിന്റെ ആ പാട്ട്....." "അത് പിന്നെ,,,,,,,വയലാർ എഴുതിയതൊന്നും അല്ലാട്ടോ..... നമ്മടെ കുട്ടിക്കാലത്ത് ഞങ്ങളൊക്കെ വെറുതെ പാടിയിരുന്നതാ......ഇയാള് കേട്ടിട്ടുണ്ടോ ആവോ...... പണ്ട് രാമന്റെ മുണ്ടഴിഞ്ഞപ്പോ..... ബാക്കി പാടണോ....." ന്ന് ചോയിച്ചിട്ട്‌ മ്മള് അവിടെ കിടന്ന് പൊരിഞ്ഞ കിണിയായിരുന്നു,,,,,,,അത് കേട്ടിട്ട് അവൻ പെട്ടന്ന് മ്മളെ നോക്കിയിട്ട്..... "ഡി കുരിപ്പേ,,,,,,പോടീ അവിടെന്ന്...... ബലാലെ,,,,,,നിന്നെ ഞാൻ അവിടെ വന്നിട്ട് കാണിച്ചു തരാട്ടാ......" ന്ന് പറഞ്ഞിട്ട് ഫുൾ തെറി......അതില് മ്മള് തെറിച്ചു പോയി......അതൊക്കെ കേട്ടിട്ട് മ്മള് അവിടെ കിടന്ന് ചിരിയോട് ചിരിയായിരുന്നു......😝 അവസാനം മാങ്ങയൊക്കെ പറിച്ച് അപ്പൊ തന്നെ കൊതിയോടെ അകത്താക്കി,,,,,,,എന്നിട്ട് നേരെ വീട്ടിലേക്ക് വിട്ടു..... അവിടെ അപ്പൊ എല്ലാരും മ്മളെ അന്യോഷിച്ചു നിക്കായിരുന്നു......മ്മള് ഒളിച്ചോടീന്ന് കരുതി കാണും പാവങ്ങൾ..... ഉമ്മച്ചി ആണെങ്കിൽ കട്ട കലിപ്പിൽ നിക്കുന്നുണ്ട്......ഇന്ന് മ്മക്ക് അടി ഉറപ്പായി...... "എവിടെ പോയതാടാ നിങ്ങള് രണ്ടും,,,,,,വെറുതെ മനുഷ്യനെ പേടിപ്പിച്ചല്ലോ......പോകുമ്പോ ആ ഫോൺ ഒക്കെ കയ്യിൽ കരുതിക്കൂടെ നിങ്ങക്ക്....." "ഹോ ഇന്റെ ഉമ്മച്ചിയെ,,,,,,ഇങ്ങള് വെറുതെ ടെൻഷനാവല്ലേ,,,,,,നമ്മള് ആ മാഷിന്റെ പറമ്പിലേക്ക് പോയതാ......" "ഈ സമയത്ത് ഇങ്ങനെ ഇറങ്ങി പോകരുതെന്ന് നിന്നോട് ഇനി എത്ര തവണ പറയണം കുഞ്ഞോളെ.....? ഇപ്പഴും പഴയത് പോലെ തന്നെയാണെന്ന അവൾടെ വിചാരം....." ഉമ്മച്ചി ഫുൾ കലിപ്പ്,,,,,,,മ്മള് പിന്നെ തല്ല് വാങ്ങിക്കാൻ നിക്കാതെ അകത്തേക്ക് തടിയൂരി.....നേരെ ഉമ്മുമ്മാന്റെ മുറിയിലേക്ക്..... "ആ വന്നോ,,,,,,ഇജ്ജ് എവിടെ പോയതാടി ഈ വെളുപ്പിന് തന്നെ.....?" "ഹിഹി ഞാനൊരു സ്ഥലം വാങ്ങിക്കാൻ വേണ്ടി പോയതാ,,,,,,എന്തേയ്...." "ജ്ജ് ഇങ്ങനെ,,,,,," "ഈ സമയത്ത് പുറത്ത് പോകാൻ പാടില്ലാ റസ്റ്റ്‌ വേണം എന്നൊക്കെയല്ലേ,,,,, ആ മനസിലായി,,,,,,,സെയിം ഡയലോഗ് കേട്ടിട്ട് വരുന്ന വഴിയാണ്,,,,,,അത് തന്നെ വീണ്ടും ആവർത്തിച്ചിട്ട്‌ ഇന്നെ ഒരു മുഴുഭ്രാന്തി ആക്കരുത് ഇങ്ങള് എല്ലാരും..... ഇങ്ങള് ഒറ്റയൊരാള് കാരണാ ഞാനിന്ന് ഇങ്ങനെ,,,,,,,ഇങ്ങളോട് ഞാൻ പ്രതികാരം ചെയ്യും നോക്കിക്കോ.....ഉറക്കത്തിൽ വന്നിട്ട് പ്രതികാരം ചെയ്യും......ഡാകിനി ഉമ്മുമ്മ......" "എന്നൊക്കെ പറഞ്ഞിട്ട് അവസാനം ഇജ്ജെന്നെ കൊല്ലോടി....." "ഹാ മിക്കവാറും,,,,,,, കാര്യം നടക്കും വരെ എന്തായിരുന്നു ഇങ്ങടെ ഒരു അഭിനയം...... അയ്യോ ഞാനിപ്പോ മരിച്ചു പോകുവേ,,,,,,നിക്കിപ്പൊ പേരക്കുട്ടിന്റെ കുട്ടിനെ കാണണേ...... ബല്ലാത്ത അഭിനേത്രി ആണുട്ടോ ഇങ്ങള്,,,,,,,ഇത്രയൊക്കെ പറഞ്ഞിട്ട് ഇങ്ങള് മരിച്ചോ.....? നുണച്ചി ഉമ്മുമ്മാ,,,,,,വെറുതെ മനുഷ്യന്മാരെ പറഞ്ഞു പറ്റിക്കരുത്ട്ടോ......" എന്നൊക്കെ പറഞ്ഞിട്ട് മ്മള് അങ്ങട്ട് തുടങ്ങിയപ്പോ മ്മക്ക് ഉമ്മുമ്മാന്റെ കയ്യീന്ന് നല്ലോണം കിട്ടി ബോധിച്ചു...... അങ്ങനെ ഉമ്മുമ്മാനെ വെറുപ്പിച്ചിട്ടും ഇക്കിളിയാക്കിയിട്ടും കൊല്ലാ കൊല ചെയ്യുന്ന നേരത്താണ് മ്മക്ക് ഗിഫ്റ്റിന്റെ കാര്യം ഓർമ വന്നത്..... "ഇവിടെ കല്യാണം കഴിഞ്ഞ എല്ലാർക്കും ഇങ്ങള് ഗിഫ്റ്റ് കൊടുക്കും എന്നിട്ട് നിക്ക് മാത്രം തന്നിട്ടില്ല,,,,,,,അതോണ്ട് ഇന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കാതെ പെട്ടന്ന് അതിങ്ങട്ട് തന്നേക്ക്..... തല്ക്കാലം ഇപ്പൊ ക്യാഷ് പ്രൈസായിട്ട് മതി......ബാക്കി ഞാൻ പിന്നെ ചോദിച്ചോണ്ട്......" "ഗിഫ്റ്റോ,,,,,,ഏത് ഗിഫ്റ്റ്.....? അനക്കൊരു ഗിഫ്റ്റ് കിട്ടിയില്ലേ.....നൗമു തന്നല്ലോ....." "അയ്യാ ഒരു ഓഞ്ഞ തമാശ,,,,,,,😡 ദേ, ഒരു കുത്ത് വെച്ച് തന്നാ അവിടെ കിടക്കും കൂമത്തി......പറഞ്ഞില്ലാന്ന് വേണ്ടാ...... വേഗം സമ്മാനം എടുത്തോ,,,,,,സമ്മാനങ്ങള് തന്നില്ലെങ്കിൽ ഞമ്മള് പോവൂല......" എന്ന് പാടിയിട്ട് മ്മള് അവിടെ മൊത്തം അലമ്പാക്കി,,,,,, ഇങ്ങക്ക് ഇപ്പൊ തോന്നുന്നുണ്ടാവും ലെ,,,,,,,ഇതിലിപ്പോ ഏതാ ഉമ്മുമ്മാന്ന്......എന്നാ അത് മ്മള് അല്ലാട്ടോ...... ഈ ഇരിക്കുന്ന കൂമത്തി തന്നെയാണ് ഉമ്മുമ്മ.....😝 "എന്നാ അനക്ക് ഞാനൊരു സമ്മാനം തരാം,,,,,,,പക്ഷെ അത് ഇപ്പൊ അല്ല,,,,," "പിന്നെ എപ്പഴാ.....? പറ ഉമ്മുമ്മാ എപ്പഴാ തരാ,,,,,,ഇന്ന് രാത്രിക്ക് മുമ്പ് തരോ,,,,,,അതോ നാളെ തരോ.....? ഇക്കൊല്ലം തരാൻ ഉദ്ദേശം ഉണ്ടോ......?" "യാ ബദ്രീങ്ങളെ,,,,,,,ഇവളോട് ഒരു കാര്യം പറയാനും പറ്റൂല,,,,,,അതൊക്കെ വഴിയേ പറയാം.....അനക്ക് സമ്മാനം ഉണ്ടെന്ന് അറിഞ്ഞാ പോരേ....." "ഇങ്ങനെ സസ്പെൻസ് ഇടല്ലേ ഉമ്മുമ്മ,,,,,,എന്ത് സമ്മാനാ തരുന്നേ....? ഇനി ഇങ്ങള് ഉപ്പുപ്പാനെ രണ്ടാമത് കെട്ടാൻ പോകാണെന്നൊന്നും അല്ലല്ലോ ലെ......" "ഇത് അനക്ക് ഉപകാരമുള്ള ഒരു കാര്യമായിരിക്കും,,,,,,അതോണ്ട് ഇപ്പൊ തന്നെ ചോയിക്കാൻ നിക്കണ്ടാ ജ്ജ്.....കുറച്ച് കാത്തിരുന്നോണ്ട്....." ബല്ലാത്ത കാത്തിരിപ്പ് ആയിപോയി,,,,,, അങ്ങനെ ഉമ്മുമ്മാനെ കൊറേ നിർബന്ധിപ്പിച്ചു,,,,,,,പക്ഷെ പഹയത്തി ഒന്നും വിട്ട് പറഞ്ഞില്ല......അവസാനം മ്മള് മൂപ്പത്തിയോട് തെറ്റി പിരിഞ്ഞു......തല്ക്കാലത്തേക്ക്..... പിറ്റേ ദിവസം തന്നെ മ്മള് കെട്ട്യോന്റെ വീട്ടിലേക്ക് സ്ഥലം കാലിയാക്കി...... അവിടെ എത്തിയപ്പോ മുതൽ മ്മക്ക് ഇതുവരെ ഇല്ലാത്ത ഓരോ ടെൻഷൻസ് തുടങ്ങി...... പിന്നെ കൂടെ തന്നെ പാത്തുമ്മ ഉള്ളത് കൊണ്ട് തല്ക്കാലം അതൊക്കെ അഡ്ജസ്റ്റ് ചെയ്തു...... ഷിമാക്ക് അറിയില്ല മ്മള് അവളെ അന്ന് രാത്രി തന്നെ കണ്ടെത്തിയിരുന്നു എന്നത്.......അങ്ങനെ ഒന്നും തന്നെ അവിടെ നടന്നിട്ടില്ലാത്തത് പോലെ അവൾ പെരുമാറുന്നത് കണ്ടിട്ട് മ്മക്ക് ദേഷ്യം വരുന്നുണ്ട്,,,,,,നൗമുക്കാക്കും അങ്ങനെ തന്നെ......നമ്മളാണ് അവനെ തടഞ്ഞു നിർത്തിയത്...... രണ്ടെണ്ണം പൊട്ടിച്ചിട്ട്‌ അവളോട്‌ ചോദിക്കാനൊക്കെ മ്മക്ക് തോന്നി......പക്ഷെ ഇപ്പൊ മ്മള് ചോദിക്കുന്നത് മ്മളെ തടിക്ക് നല്ലതല്ല......കാലിലേക്ക് കുരുക്ക് വീണത് പോലെയാണ് ഇപ്പൊ മ്മള്..... ഏത് നേരവും നമ്മളെ കൂടെ തന്നെ ഉമ്മ ഉണ്ടാവും ഒരു നിഴൽ പോലെ......ഒന്ന് അനങ്ങാൻ പോലും സമ്മതിക്കുന്നില്ല......ക്ലാസൊക്കെ ലീവാക്കി......ഇനിപ്പോ ഈ അടുത്ത കാലത്തൊന്നും അങ്ങോട്ടേക്ക് ഒരു പോക്ക് ഉണ്ടാവില്ലാന്ന് തോന്നാ......ഇവിടെന്ന് അനങ്ങാൻ പോലും ആരും സമ്മതിച്ചിട്ട്‌ വേണ്ടെ..... മ്മള് പ്രെഗ്നന്റ് ആണെന്ന കാര്യം ഷിമ അറിഞ്ഞിട്ടുണ്ട്,,,,,,ഉമ്മയാണ് പറഞ്ഞത്,,,,,,അതിന്റെ പകരമായിട്ടാണ് അവൾ മ്മളെ കൊല്ലാൻ ശ്രമിച്ചത്..... പിന്നെ ഇവിടെയിപ്പോ അവൾ അടങ്ങി നിക്കുന്നത് മ്മക്ക് ചുറ്റും നൗമുക്ക അല്ലെങ്കിൽ റച്ചുക്ക അതും അല്ലെങ്കിൽ അമീർക്ക ഒക്കെ ഉണ്ടാവുന്നതോണ്ട് ആണ്..... നെസിത്ത ഇത്താന്റെ വീട്ടിലേക്ക് പോയി പ്രസവത്തിന്,,,,,,,അതിന് ടൈമായിട്ടില്ല,,,,,,,ഇനി മൂന്ന് മാസം കൂടി ബാക്കിയുണ്ട്.......പിന്നെ അതൊരു ചടങ്ങാണല്ലോ അവര് കൊണ്ട് പോകുന്നത്.......ഇനി ചെലപ്പോ പ്രസവമൊക്കെ കഴിഞ്ഞിട്ടേ തിരിച്ചു വരുള്ളൂന്നാ പറഞ്ഞെ..... അതോണ്ട് നെസിത്താന്റെ സ്ഥാനത്ത് മ്മളെയാണ് എല്ലാരും കൂടി വളഞ്ഞു വെച്ചിരിക്കുന്നത്......മ്മക്ക് ആണെങ്കിൽ എണീറ്റ്‌ ഓടി നടക്കാതെ എന്തോ പോലെ,,,,,,കെട്ടിയിട്ടത് പോലെയൊക്കെ തോന്നാ..... കലിപ്പ് കേറുന്നുണ്ട് മ്മക്ക്......അത് മ്മള് അവനെ കാണുമ്പോ തീർക്കുന്നുണ്ട്......പിന്നെ ഉമ്മാന്റെയും ഉപ്പാന്റെയും സ്നേഹക്കൂടുതൽ കാണുമ്പോ അനുസരിക്കാതിരിക്കാൻ മനസ്സ് വരൂല..... അങ്ങനെ മ്മള് ബോറടിച്ച് ഇരിക്കുമ്പോളാണ് മ്മക്ക് എന്തെങ്കിലും ഒക്കെ വായിക്കാൻ തോന്നിയത്......അപ്പൊ മ്മളെ മുന്നില് കണ്ട പത്രമൊക്കെ എടുത്ത് മ്മള് മറിച്ചു നോക്കി...... എവിടെ നോക്കിയാലും വെട്ട്,,,,,കൊല,,,,,പീഡനം..... പടച്ചോനെ,,,,,,പത്രം തുറക്കാൻ പറ്റാതെ ആയല്ലോ......മ്മള് അപ്പൊ തന്നെ അത് മടക്കി വെച്ചു..... കുറച്ച് സമയം ഫോണിൽ കുത്തി ഇരുന്നു......എന്നിട്ടും സമയം പോയില്ല......അവസാനം മ്മക്ക് മ്മളോട് തന്നെ ദേഷ്യം വരാൻ തുടങ്ങി..... ക്ലാസൊക്കെ മിസ്സാവുന്നുണ്ട്......അവിടെ ഇരുന്ന് ഉറങ്ങിയതും കത്തിയടിച്ചതും ഒക്കെ.....ഹോ.... പഠിത്തത്തിന്റെ കാര്യം ചിന്തിച്ചപ്പോളാണ് മ്മക്ക് ഒരു ഓർമ വന്നത്......അതോണ്ട് മ്മള് പിന്നെ തന്നെ മുറിയിലേക്ക് പോകാൻ നേരമാണ് പാത്തുമ്മ മ്മളെ തടഞ്ഞത്,,,,,,പിന്നെ പാത്തുമ്മാനോട് തന്നെ പറഞ്ഞു,,,,,,,ഇന്റെ ബാഗ് കൊണ്ട് തരാൻ..... പറഞ്ഞത് പോലെ തന്നെ അവളത് കൊണ്ട് തന്നു......അതില് മ്മള് കഴിച്ച മിട്ടായിടെ കവറൊക്കെ എടുത്ത് കളയുമ്പോളാണ് മ്മക്ക് ഒരു കാര്യം കണ്ടത്..... പടച്ചോനെ,,,,,,,ഡയറി,,,,,,,,രണ്ട് മൂന്ന് മാസായി ഇത് ഇന്റെ ബാഗിൽ കിടക്കുന്നു,,,,,,,ഉപ്പ അറിഞ്ഞാൽ ഇന്റെ മയ്യത്തായിരിക്കും...... അന്ന് എടുത്തു എന്നല്ലാതെ ഒന്ന് തുറന്നു നോക്കിയിട്ട് പോലും ഇല്ല,,,,,,ഓരോ തിരക്കുകളിൽ പെട്ടപ്പോ ഉപ്പാന്റെ ഷെൽഫിൽ കൊണ്ടോയി വെക്കാനും മറന്നു പോയി..... മ്മള് വേഗം പോയി അവിടെ വെക്കാൻ തന്നെ നിന്നു.......അപ്പഴാണ് മ്മക്ക് വീണ്ടും അതൊന്ന് മറിച്ചു നോക്കാൻ തോന്നിയത്...... ഇന്നിപ്പോ ഇവിടെ ഉപ്പയില്ലാത്തത് കൊണ്ട് ഉപ്പ വരുന്നത് വരെ ഓരോന്ന് വായിച്ചിരിക്കാന്ന് കരുതി മ്മള് അവിടെ ഇരുന്ന് ഡയറിയുടെ ഓരോ താളുകളും മറിക്കാൻ തുടങ്ങി..... 25 വർഷങ്ങൾക്ക് മുമ്പ്..... വീണ്ടും അത് കണ്ടപ്പോ മ്മക്ക് വായിക്കാൻ തോന്നിയില്ല......അതോണ്ട് മ്മള് അവസാന പേജ് ലക്ഷ്യം വെച്ച് മറിച്ചു കൊണ്ടിരുന്നു..... അപ്പഴാണ് മ്മളെ കണ്ണിൽ ഒരു കാര്യം പെട്ടത്,,,,,,അത് സൂക്ഷിച്ചു നോക്കിയപ്പോ മ്മള് ഞെട്ടി പണ്ടാറടങ്ങി പോയി...... ഇത്....!!!! ഇത് ഇന്റെ കുഞ്ഞിലെയുള്ള ഫോട്ടോ ആണല്ലോ,,,,,,,ഇതെങ്ങനെ ഇവിടെ വന്നു....? _തുടരും....
23k views
1 days ago
#

📙 നോവൽ

ഞാൻ ഈ നേരം വരെ നല്ല സങ്കടത്തിൽ ആയിരുന്നു,,,,,ഇങ്ങളോട് ഇല്ലാന്ന് പറയാൻ പറ്റാത്തത്തിൽ,,,,,കാരണം ഇന്റെ ഫോൺ ഇപ്പൊ കൊണ്ട് വന്നുള്ളൂ,,,,,,😣😣😣 ഫോൺ ശെരിയായി,,,,,,പക്ഷെ ഇതിലും നല്ലത് പഴയത് ആയിരുന്നു ന്ന് തോന്നുന്നു,,,,,😣😣 എന്നാലും ഇങ്ങളോട് ഒരു വാക്ക് പറയാൻ പറ്റാത്തതിൽ സങ്കടം ഉണ്ടായിരുന്നു,,,,,,പിന്നെ നേരത്തെ തന്നെ പറഞ്ഞു വെച്ചത് കൊണ്ട് ഇങ്ങള് മറന്ന് കാണില്ല ന്ന് കരുതി,,,,,, ഇനീപ്പോ അടുത്ത ഭാഗം ഇന്ന് എഴുതാൻ കഴിയില്ല,,,,,എഴുതിയാലും അത് എവിടെയും എത്തില്ല,,,,,അതോണ്ട് ഇൻഷാ അല്ലാഹ് നാളെ മുതൽ മ്മള് വീണ്ടും എഴുതി തുടങ്ങും....😍 കാത്തിരിപ്പിച്ചതിന് സോറി,,,,,മനഃപൂർവം ഒന്നും ആയിരുന്നില്ല,,,,,,😥😥😥
5.6k views
2 days ago
#

📙 നോവൽ

💞_ഖൽബിന്റെ കൂട്ടുക്കാരൻ_💞 _Part 67_ _Aashu_ 📚വായനാമുറി 📚 ... ... ... ... ... https://sharechat.com/profile/356415💗💗💗💗💗💗💗💗💗💗💗 ______________________________ മ്മള് അത് മൈൻഡ് ചെയ്യാതെ തിരിച്ചു പോകാൻ നേരമാണ് ആരോ പെട്ടന്ന് മ്മളെ വാ പൊത്തി പിടിച്ചത്......എന്നിട്ട് ആ ആള് മ്മളെ പിടിച്ച് വലിച്ചോണ്ട് പോയപ്പോ മ്മള് ശ്വാസം കിട്ടാതെ പിടഞ്ഞു..... മ്മള് അപ്പൊ ആ ആൾടെ കൈ വിടുവിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി.....പക്ഷെ എത്ര ആയിട്ടും മ്മക്ക് അതിന് കഴിഞ്ഞില്ല,,,,,മ്മക്ക് അപ്പൊ ശ്വാസം മുട്ടിയിട്ട് മ്മള് എന്തൊക്കെയോ കാണിച്ചു കൂട്ടി......അപ്പഴാണ് അവിടെ പ്രകാശം പരന്നത്..... അപ്പൊ തന്നെ മ്മള് നമ്മളെ പിടിച്ചു വെച്ചിരിക്കുന്ന ആൾടെ കയ്യിൽ കേറി കടിച്ചിട്ട്‌ അയാളിൽ നിന്ന് കുറച്ച് വിട്ടു നിന്നു,,,,,,,എന്നിട്ട് മ്മള് അവിടെ കിടന്ന് പൊരിഞ്ഞ ചുമയായിരുന്നു......ചുമച്ചു ചുമച്ച് മ്മളെ സൗണ്ട് വരെ പോയി..... ആ സമയത്താണ് പെട്ടന്ന് മ്മള് അയാളുടെ മുഖത്തേക്ക് നോക്കിയത്.... "നീ,,,,, നീ,,,,," ബാക്കി പറയാൻ മ്മളെ കൊണ്ട് പറ്റുന്നില്ല,,,,,,മ്മളെ കണ്ണിൽ നിന്നൊക്കെ വെള്ളം വരുന്നുണ്ട്......എന്നാലും മ്മള് എങ്ങനെയൊക്കെ ചോദിക്കാൻ ശ്രമിച്ചു..... "നീ,,,,,നീ,,,,,നീ ആരാ....?" മ്മള് അത്രയും ചോദിച്ചപ്പൊ അയാള് വീണ്ടും മ്മളെ വാ പൊത്തി പിടിച്ചു..... ആ സമയത്താണ് മ്മളെ ഉമ്മച്ചി എണീറ്റ്‌ പോകുന്നത് മ്മള് കണ്ടത്..... മ്മള് അപ്പൊ തന്നെ ഉമ്മച്ചിക്ക് കൈ വീശി കാണിച്ചു,,,,,,പക്ഷെ ഉമ്മച്ചി നമ്മളിൽ നിന്നും ദൂരെ ആയതോണ്ട് ഉമ്മച്ചിക്ക് നമ്മളെ കാണാൻ കഴിഞ്ഞില്ല...... ആരോ മനഃപൂർവം മ്മളെ കൊല്ലാൻ വേണ്ടി തന്നെ വന്നതാണെന്ന് മ്മക്ക് ആ പിടിയിൽ നിന്ന് തന്നെ വ്യക്തമായി,,,,,,,കാരണം അയാള് അപ്പൊ മ്മളെ വാ മാത്രമല്ല മൂക്കും കൂടി പൊത്തി പിടിച്ചിട്ടാണ് ഉള്ളത്..... മ്മള് മരണത്തിനെ മുഖാമുഖം കണ്ട നിമിഷം അതായിരുന്നു......ഒന്ന് ഒച്ച വെക്കാൻ പോലും പറ്റുന്നില്ല,,,,,, അവസാനം മ്മള് എങ്ങനെയൊക്കെയോ എവിടെയൊക്കെയോ തപ്പി പിടിച്ചിട്ട് എന്തോ ഒരു സാധനം തട്ടി താഴെയിട്ടു,,,,,,അപ്പൊ തന്നെ അയാള് നമ്മളെയും കൊണ്ട് ഒരു ഡോറിന്റെ പിന്നിലേക്ക് മാറി നിന്നു...... ദേഷ്യവും സങ്കടവും എല്ലാം കൊണ്ട് മ്മള് അപ്പൊ സർവ്വ ശക്തിയും എടുത്തിട്ട് അയാൾടെ കൈ വിടുവിച്ചിട്ട് ഓടി പോകാൻ നേരമാണ് അയാൾ വീണ്ടും മ്മളെ കയ്യിൽ പിടിച്ച് അവിടെ തന്നെ നിർത്തിയത്..... മുഖം മറച്ചിരിക്കുന്നത് കൊണ്ട് ആളാരാണെന്ന് മ്മക്ക് വ്യക്തിമായില്ല..... മ്മളെ മനസ്സിൽ അപ്പൊ തെളിഞ്ഞു വന്ന മുഖം റംഷിന്റെതായിരുന്നു...... അപ്പൊ മ്മള് ഒരു കയ്യിൽ കണ്ണ് തുടച്ചിട്ട്‌ മറ്റേ കൈയ്യിനെ മോചിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു..... "നീ,,,,,നീയെന്തിനാ,,,,,റംഷി,,,,, എന്നെ,,,,,എന്നെ ഇങ്ങനെ,,,,, ഇങ്ങനെ,,,, ദ്രോഹിക്കുന്നെ.....??? കൈ,,,,,ഉമ്മ,,,,,ഉമ്മച്ചി,,,,,ഉമ്മച്ചിയെ....." "ശ്ശ്ശൂ......." പെട്ടന്നാണ് അയാൾ അങ്ങനെ പറഞ്ഞത്......മ്മള് അപ്പൊ അയാളെ തന്നെ സൂക്ഷിച്ചു നോക്കി..... അപ്പഴാണ് മ്മക്ക് ഒരു സത്യം മനസിലായത്..... മ്മളെ മുന്നില് നിക്കുന്ന വ്യക്തി,,,,, അത്,,,,,അത് റംഷിയല്ല എന്ന സത്യം..... റംഷി നല്ല ഹെയ്‌റ്റുള്ള കൂട്ടത്തിലാണ്......പക്ഷെ ഇത് പൊക്കം കുറഞ്ഞ ഒരാളാ..... റംഷി അല്ലെങ്കിൽ പിന്നെ......???? പിന്നെ ഇതാരാ.....???? മ്മള് അപ്പൊ തന്നെ അയാളുടെ കയ്യിലേക്ക് നോക്കി.... അയാള് കയ്യുറ ഒക്കെ ധരിച്ചിട്ടുണ്ട്,,,,,,അതോണ്ട് മ്മക്ക് ഒന്നും മനസിലാവുന്നില്ല,,,,,,മ്മള് രക്ഷപ്പെടാൻ ശ്രമിക്കുംതോറും അയാൾ നമ്മളിലുള്ള പിടി മുറുക്കുകയാണ്...... അവസാനം മ്മള് രണ്ടും കല്പിച്ച് നമ്മളെ കൈ ഒരൊറ്റ വലി,,,,,,അപ്പൊ തന്നെ അയാള് അവിടെന്ന് ഓടി പോവുകയും പകരം മ്മളെ പിന്നിൽ വേറൊരാൾ നിൽക്കുകയും ചെയ്യുന്നത് മ്മള് അറിഞ്ഞു..... മ്മള് അപ്പൊ തന്നെ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ നമ്മളെ മുന്നില് നൗമുക്കാ..... സങ്കടം വന്നിട്ട് മ്മള് അപ്പൊ തന്നെ അവനെ പോയി കെട്ടിപിടിച്ചിട്ട്‌ കരയാൻ തുടങ്ങി..... "റനൂ,,,,,റനു നിനക്കെന്താ പറ്റിയെ,,,,,,എന്തിനാ നീ കരയ്ന്നെ....? ആരാ ഇവിടെന്നിപ്പൊ ഓടി പോയത്,,,,,റനൂ....." അവൻ മ്മളോട് പലതും ചോദിക്കുന്നുണ്ട്,,,,,,പക്ഷെ മ്മക്ക് ഒന്നും പറയാൻ പറ്റുന്നില്ല,,,,,,മ്മള് അപ്പൊ കരഞ്ഞു തളർന്നിട്ട് അവിടെ മുട്ടുകുത്തി ഇരുന്നു......അപ്പൊ തന്നെ അവനും അവിടെ മ്മളെ അടുത്ത് ഇരുന്നു..... "എന്താടി പറ്റിയെ....? നീയെന്താ ഈ സമയത്ത് ഇവിടെ....? എന്തെങ്കിലും പറ പെണ്ണെ....? എന്തിനാ നീ കരയ്ന്നെ....?" "നൗമുക്കാ,,,,,അവിടെ,,,,,അവിടെ,,,,," "അവിടെ എന്താ.....?" "നിക്ക്,,,,,നിക്കറീല,,,,, ആ,,,,ആരോ,,,," ന്ന് പറഞ്ഞ് മ്മള് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയിട്ട് പിന്നേം ഒരുപാട് കരഞ്ഞു.....അപ്പഴാണ് മ്മളെ ഉമ്മച്ചി അങ്ങോട്ട്‌ വന്നത്..... "എന്താടാ മോനെ,,,,,എന്താ പ്രശ്നം....?? ഇവക്കെന്ത് പറ്റി....?? കുഞ്ഞോളെ,,,,,അനക്കെന്താ പറ്റിയെ,,,,,ജ്ജ് എന്തിനാ ഇവിടെ കിടന്ന് മോങ്ങുന്നെ.....കാര്യം പറ പെണ്ണെ....." ഉമ്മച്ചി മ്മളെ അടുത്ത് വന്നിരുന്നിട്ട് എന്തൊക്കെയോ ചോദിച്ചപ്പോ മ്മള് ഉമ്മച്ചിന്റെ മടിയിലേക്ക് വീണു..... "ഈ പെണ്ണിനിത് എന്താ പറ്റിയെ റബ്ബേ.....അല്ല ഇതെന്താടി അന്റെ കയ്യില്.....?" എന്ന് ഉമ്മച്ചി ചോദിച്ചപ്പോളാണ് മ്മള് കരച്ചില് നിർത്തിയിട്ട് കയ്യിലേക്ക് നോക്കിയത്,,,,,,,അപ്പൊ തന്നെ മ്മള് ഉമ്മച്ചിന്റെ മടിയിൽ നിന്ന് എണീറ്റിട്ട് കയ്യിൽ കിടക്കുന്നതിനെ സൂക്ഷിച്ചു നോക്കി..... "ഇത്,,,,,ഇത് അതല്ലേ,,,,,കയ്യുറ,,,,, ഇത് എവിടെന്നാടി നിനക്ക്.....?" നൗമുക്ക അത്രയും ചോദിച്ചപ്പോ മ്മള് വേഗം കണ്ണ് തുടച്ചു......എന്നിട്ട് കയ്യിൽ കിടക്കുന്ന കയ്യുറയെ തിരിച്ചും മറിച്ചും നോക്കി..... അപ്പഴാണ് മ്മക്ക് അയാൾടെ തെളിവ് സഹിതം കിട്ടിയത്......ആളാരാണെന്ന് മനസിലായതും മ്മള് അപ്പൊ മുഖം ഒക്കെ തുടച്ചിട്ട്‌ ഉമ്മച്ചിനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു..... "ആഹാ ഇപ്പൊ ഇങ്ങനെയായോ......ഇതുവരെ ഇവിടെ കിടന്ന് പൊരിഞ്ഞ കരച്ചിലായിരുന്നല്ലോ.... എന്നിട്ട് ഇപ്പൊ ചിരിക്കുന്നോ.....വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ....." എന്ന് പറഞ്ഞിട്ട് ഉമ്മച്ചി മ്മളെ കയ്യിന് നല്ലൊരു തല്ല് വെച്ച് തന്നു..... "മോനെ നൗമൂ,,,,,, നീ ഇവളെയും കൊണ്ട് പോയി മുറിയിൽ കിടന്നോ,,,,,,അല്ലെങ്കിലും ഇവളെ ഒരെണ്ണത്തിനെ നോക്കാൻ ഒരു പത്ത് പേരെങ്കിലും വേണ്ടി വരും..... വന്നുവന്ന് പെണ്ണ് രാത്രി എണീറ്റ്‌ നടക്കാനും തുടങ്ങീക്ക്ണ്......കണ്ണികണ്ട പ്രേത സീരിയലൊക്കെ ഇരുന്ന് നോക്കിക്കോ....." അതൊക്കെ പണ്ട്,,,,,ഇപ്പൊ മ്മള് അപ്ഡേറ്റായി,,,,,അതോണ്ട് മ്മള് ഇപ്പൊ ഒൺലി കരിക്ക് മാത്രേ കാണൂ.....😎 "ഉമ്മച്ചി പോയി കിടന്നോളി.....ഇവൾടെ കാര്യം ഞാൻ നോക്കിക്കോളാം....." "മ്മ്.... ഇവള് പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ രണ്ടെണ്ണം കൊടുത്തോണ്ട്....." ബെസ്റ്റ് ഉമ്മച്ചി,,,,,സ്വന്തം മകളേ തല്ലാൻ മരുമോന് കൊടുക്കുന്ന ഉപദേശം..... "അതൊക്കെ ഞാൻ കൊടുത്തോളാം.....ഉമ്മച്ചി പോയി കിടന്നോ.....രാവിലെ എണീക്കാനുള്ളതല്ലേ....." അത് കേട്ടിട്ട് ഉമ്മച്ചി അപ്പൊ തന്നെ അവിടെന്ന് പോയി,,,,,,എന്നിട്ട് മ്മളെ ഒന്ന് തിരിഞ്ഞു നോക്കി..... "അവിടെ ഇരിക്കാതെ വേഗം പോയി കിടന്നോണ്ട്....." അത് കേട്ടിട്ട് അപ്പൊ തന്നെ നൗമുക്ക,,,,,ആഹ് ശെരി ശെരി,,,,,ന്ന് പറഞ്ഞിട്ട് നമ്മളെ കൈ പിടിച്ച് എണീപ്പിച്ചു നിർത്തി......എന്നിട്ട് മുറി വരെ മ്മളെ കൈ പിടിച്ച് തന്നെ നടത്തിച്ചു..... മുറിയിലെത്തിയപ്പോ അവന്റെ വക ചോദ്യം ചെയ്യൽ തുടങ്ങി..... "നീയീ പാതിരാക്ക് എവിടെ പോയതാ റനു....? നിന്നോട് ഞാൻ പ്രതേകം പറഞ്ഞിട്ടില്ലേ,,,,,ഇങ്ങനെ ഒറ്റക്ക് ഇറങ്ങി നടക്കാൻ പാടില്ലാന്ന്..... അതെങ്ങനാ അനുസരണാ ശീലം നിനക്ക് പണ്ടേ ഇല്ലല്ലോ,,,,,എന്തെങ്കിലും വരുത്തി വെച്ചിട്ട് അവസാനം ഇവിടെ കിടന്ന് മോങ്ങിയാലുണ്ടല്ലോ....." ചെക്കൻ ഫുൾ കലിപ്പിലാണ്.....കാരണം ഇന്ന് മ്മള് കിടക്കാൻ നേരം വരെ അവൻ മ്മളെ ഓർമിപ്പിച്ചതായിരുന്നു ഒറ്റക്ക് പോകണ്ടാന്ന്,,,,,,ഇപ്പൊ തെറ്റ് മ്മളെ ഭാഗത്ത്‌ തന്നെ ആയതോണ്ട് മ്മള് അപ്പൊ അവനെ ഒന്ന് നോക്കി..... "നോട്ടം കണ്ടില്ലെ കുരിപ്പിന്റെ,,,,,,എന്തിനാടി കോപ്പേ നീ മുറിവിട്ടു പുറത്തേക്ക് പോയത്......എന്തെങ്കിലും ആവശ്യം വന്നാൽ നിനക്ക് ആരെയെങ്കിലും ഒന്ന് വിളിച്ചൂടെ......വേണ്ടാ,,,,എന്നെ ഒന്ന് ഫോണിൽ വിളിച്ചാൽ ഞാൻ വരില്ലേ....." "അതിനിപ്പോ ഞാൻ ഒറ്റക്കാ പോയതെന്ന് ആരാ പറഞ്ഞെ.....?" "പിന്നെ നിന്റെ കൂടെ ബുജി ഉണ്ടായിരുന്നോ കൂട്ടിന്....." "ഇല്യ,,,,,ഇയാൾടെ പെങ്ങള് ഷിമ പിശാശ് ഉണ്ടായിരുന്നു....." "ദേ, അവൾടെ കാര്യം ഇവിടെ മിണ്ടി പോകരുത്....." "ഇതാപ്പോ നല്ല കഥ.....അപ്പൊ പിന്നെ എന്റെ കൂടെ ആരാ ഉണ്ടായിരുന്നതെന്ന് പറയണ്ടേ.....?" "എന്ന് വെച്ചാ....!!!!" "എന്ന് വെച്ചാ അതന്നെ,,,,,ഇയാള് വരുമ്പോ അവിടെന്ന് ഒരാൾ ഓടി പോയില്ലേ.....? ഹാ.....അത് ഷിമയായിരുന്നു......" എന്ന് മ്മള് പറഞ്ഞപ്പോ അവൻ ഞെട്ടി,,,,,മ്മള് ഒരിക്കൽ ഞെട്ടിയത് കൊണ്ട് അത് കാര്യമാക്കിയില്ല..... "വാട്ട്‌....??? ഷിമയോ....??? അവൾ....??? അവളെന്തിന്.....??? ഇവിടെ വരണം.....???" "എന്നെ കൊല്ലാൻ.....അല്ലാതെന്തിനാ....." അത് കേട്ടിട്ട് നൗമുക്ക ഞെട്ടി നിക്കാണ്......മ്മള് അപ്പൊ തന്നെ നേരത്തെ ഉണ്ടായ സംഭവം അവന് പറഞ്ഞു കൊടുത്തു..... നൗമുക്കാന്റെ നിഴൽ വെട്ടം കണ്ടപ്പോളാണ് അവൾ ഓടി പോയത്......അത് അവളാണെന്ന് മ്മള് മനസിലാക്കാൻ വേണ്ടി ഒരു തെളിവ് തന്നിട്ടാണ് അവൾ പോയത്......അല്ല പടച്ചോനാണ് അത് മ്മക്ക് തെളിയിച്ചു തന്നത്......ആ നിമിഷം മ്മള് അനുഭവിച്ച വേദനക്ക് പകരമായിട്ട്..... നമ്മളെ കൈ വിടുവിക്കാൻ വേണ്ടി മ്മള് അപ്പൊ അവൾടെ കൈ മുറുക്കി പിടിച്ചിരുന്നു,,,,,,നൗമുക്കാനെ പെട്ടന്ന് അവിടെ കണ്ടപ്പോ അവൾക്ക് പിന്നെ ഒന്നും ചെയ്യാൻ കഴിയാതെയായി...... അപ്പൊ അവൾക്ക് രക്ഷപ്പെടുക എന്ന ഒറ്റ വഴി മാത്രേ മുന്നിൽ ഉണ്ടായിരുന്നുള്ളൂ,,,,, അതോണ്ട് അപ്പൊ തന്നെ അവൾ കൈ വലിച്ചിട്ട്‌ ഒറ്റയോട്ടം......അപ്പൊ അവൾടെ കയ്യുറ മ്മളെ കയ്യിൽ ഊരി പോന്നു..... അതിന്റെ അകത്ത് ഷിമാന്റെ ബ്രെസ്ലെറ്റ്‌ ഉണ്ടായിരുന്നു......അവൾടെ കയ്യിൽ എന്നും ഉണ്ടായിരുന്ന,,,,,അവൾടെ പ്രിയപ്പെട്ട ആ ബ്രെസ്ലെറ്റാണ് അവൾക്ക് ഇന്ന് പാരയായത്..... "%&*#.....ന്റെ മോൾ,,,,,, അവളെ ഞാനിന്ന് വെറുതെ വിടൂല,,,,, ##*@##*@##......" അള്ളോഹ് തെറി,,,,, മ്മള് അപ്പൊ തന്നെ ചെവി പൊത്തി പിടിച്ചിട്ട് കണ്ണടച്ച് നിന്നു......എന്നിട്ട് കുറച്ച് കഴിഞ്ഞ ശേഷം മ്മള് കണ്ണ് തുറന്നു നോക്കിയപ്പോ നൗമുക്കാനെ കാണാനില്ല.... അവൻ ദേ, പോണ് ഡോറും തുറന്ന്.... മ്മള് അപ്പൊ തന്നെ അവന്റെ പിന്നാലെ ഓടി പോയിട്ട് അവനെ പിടിച്ചു നിർത്തി.... "ഡാ കൊരങ്ങാ,,,,, എങ്ങോട്ടാ ഈ പോണേ..... ഇങ്ങോട്ട് വന്നെ.....വരാൻ...." "വിടെടി എന്നെ,,,,,ആ ചെറ്റകൾക്ക് ഞാനിന്ന് കാണിച്ചു കൊടുക്കുന്നുണ്ട്..... ഇനിയും അവർക്ക് മാപ്പില്ല....." "ന്റെ പൊന്ന് നൗമുക്കാ...... ഇങ്ങള് ഇപ്പൊ പോയിട്ട് വെറുതെ പ്രശ്നം വഷളാക്കല്ലേട്ടോ..... ദേ, നാളെ ഒരു കല്യാണം നടക്കാൻ പോകുന്ന വീടാ,,,,,,അതുവരെ പ്രശ്നമൊന്നും വേണ്ടാ..... അത് കഴിഞ്ഞിട്ട് മ്മക്ക് എല്ലാം ശെരിയാക്കാം,,,,,, പ്ലീസ്,,,,,മുത്തല്ലേ പോവൂലാന്ന് പറ....." "ഡി,,,, അത് ഞാൻ.....അവര്...." "വേണ്ടാ,,,,, ഒന്നും പറയണ്ടാ..... അപ്പൊ എല്ലാം പറഞ്ഞത് പോലെ..... ഇനി ഒരു എന്നാലും ഉണ്ടാവാൻ പാടില്ല.....എന്നാ വാ ഇവിടെ കിടന്നോ....." അവനെ കൊണ്ട് ഒന്നും പറയാൻ സമ്മതിക്കാതെ മ്മള് എല്ലാം പറഞ്ഞിട്ട് അന്നത്തെ രാത്രി ഞങ്ങള് ആ മുറിയിൽ കൂടി......പക്ഷെ ഒരു പോള കണ്ണടച്ചിട്ടില്ല ഞങ്ങള് രണ്ടും..... നേരം വെളുക്കും വരെ അവൻ കലിപ്പിൽ തന്നെയായിരുന്നു.....മ്മക്ക് അവനെ തണുപ്പിക്കലും ആയിരുന്നു പണി.....അവസാനം നേരം വെളുക്കാറായപ്പോ രണ്ടും ഉറങ്ങിപോയി.... ഒന്ന് കണ്ണടച്ചപ്പോയേക്കും പുറത്ത് പിള്ളേര് ബഹളം വെക്കുന്നതാണ് മ്മള് കേട്ടത്......അപ്പൊ തന്നെ മ്മള് ഞെട്ടി കണ്ണ് തുറന്നിട്ട്‌ വീണ്ടും അവിടെ തന്നെ കിടന്നു..... "റനൂ,,,,,ജ്ജ് ണീച്ചില്ലെ പെണ്ണെ.... വേഗം ണീക്കാൻ നോക്ക്....ഹാ പെട്ടന്ന്...." പടച്ചോനെ,,,,,ഉമ്മച്ചിന്റെ വിളിയല്ലെ ആ കേട്ടത്.... "നൗമുക്ക..... നൗമുക്കാ....." "ഹൂ,,,,എന്താടി കുരിപ്പേ ഈ പാതിരാക്ക്....." "പാതിരായോ,,,,,,നേരം വെളുത്തു മനുഷ്യാ...." "അതിനിപ്പോ ഞാനെന്താ വേണ്ടേ....." "ഇയാള് പോയി ആ ഡോറൊന്ന് തുറക്കോ.....?" എന്ന് മ്മള് ഉറക്കത്തിൽ കിടന്ന് പറഞ്ഞപ്പോ കള്ള ബലാല് കേട്ടഭാവം പോലും വെക്കാതെ കൂർക്കം വലിച്ചുറങ്ങാ..... മ്മള് അപ്പൊ തന്നെ അവന്റെ പൊറം നോക്കി ഒരെണ്ണം കൊടുത്തു..... "നേരം വെളുക്കും വരെ ഉറങ്ങാതെ വർത്താനം പറഞ്ഞതും പോരാ,,,,,,ബാക്കിയുള്ളവരെ ഉറങ്ങാനും സമ്മതിച്ചില്ല,,,,,,എന്നിട്ട് ഇവിടെ കിടന്ന് കൂർക്കം വലിക്കുന്നോ..... എണീറ്റ്‌ പോ മനുഷ്യാ....." അത് കേട്ടിട്ട് അവനപ്പൊ തന്നെ കട്ട കലിപ്പിൽ എണീറ്റിരുന്നു......അത് കണ്ടതും മ്മള് അപ്പൊ തന്നെ അവിടെന്ന് സ്ഥലം കാലിയാക്കിട്ടോ.....😝 ഹല്ലപിന്നെ,,,,,,അല്ലെങ്കിലും രാവിലെ തന്നെ ചോദിച്ചിട്ട് അടി വാങ്ങിക്കാൻ മ്മളെ കിട്ടൂല..... അവനാരാന്നാ അവന്റെ വിചാരം.....അവനെ മ്മക്ക് ശെരിക്കും അറിയില്ല..... ഛെ,,,,,മ്മള് ആരാണെന്ന് അവനിക്കറിയില്ല...... ഹാ.... മ്മള് വേഗം പോയി കുളിച്ചു ഫ്രഷായിട്ട് വന്നപ്പോ അവന്റെ ഒരു ഡയലോഗ്..... "കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ഈ ജന്മത്തിൽ മക്കളായി ജനിക്കുമെന്ന് പറയുന്നത് വെറുതെയാണ്....." "ഓഹോ,,,,,,അതെന്താണാവോ ഇയാൾക്കിപ്പൊ അങ്ങനെ തോന്നാൻ കാരണം.....?" "അതിനല്ലേ പടച്ചോൻ ഭാര്യയെ സൃഷ്ടിച്ചത്......എനിക്ക് തോന്നുന്നു കഴിഞ്ഞ ജന്മത്തിലും നീയെന്റെ ഭാര്യ തന്നെയായിരുന്നെന്ന്....." "എന്ന് വെച്ചാ....???" "അതല്ലാതെ എനിക്ക് വേറെ ഏത് ശത്രു ഉണ്ടാവാനാ....." ന്ന് പറഞ്ഞിട്ട് കൊരങ്ങൻ അവിടെ കിടന്ന് പൊരിഞ്ഞ കിണി......മ്മള് അപ്പൊ തന്നെ തലയിൽ ചുറ്റിയിരുന്ന തോർത്ത്‌ ഊരിയിട്ട് അവനെ എറിഞ്ഞു..... "ഡാ കൊരങ്ങാ.....പോയി കുളിക്കാൻ നോക്ക്.....രാവിലെ തന്നെ ചളി വാരി എറിയാതെ....." എന്ന് അവനോട് പറഞ്ഞിട്ട് മ്മള് വേഗം താഴോട്ട് ചെന്നു.....അവിടെയെല്ലാരും അപ്പൊ പൊരിഞ്ഞ ബിസി......കുഞ്ഞിക്കാനെ ഇരുത്തി വെറുപ്പിക്കലാണ് എല്ലാരും......മ്മളും പോയി അവരുടെ കൂടെകൂടി..... അപ്പഴാണ് മ്മളെ ഉമ്മച്ചി നിന്ന് കരയാൻ തുടങ്ങിയത്..... "ഇതെന്താപ്പോ സംഭവം..... ഡാ കുഞ്ഞിക്കാ,,,,,,ജ്ജ് എന്താ ഈ കാട്ടിയെ.....? ഉമ്മച്ചിനെ കൊണ്ട് തേങ്ങാ പാല് തേക്കാൻ സമ്മതിക്കാത്തതിനാണ് ഉമ്മച്ചി ഈ കരയ്ന്നെ..... അല്ലെ ഉമ്മച്ചിയെ.....? ആണെന്ന് പറ ഉമ്മച്ചിയെ.....പറ ഉമ്മച്ചിയെ....." ന്ന് പറഞ്ഞിട്ട് മ്മള് ഉമ്മച്ചിനെ പിടിച്ച് കുലുക്കി.....അപ്പൊ തന്നെ ഉമ്മച്ചി..... "പോടീ ബലാലെ അവിടെന്ന്,,,,,,ഞാനെന്റെ അനൂന്റെ കാര്യം ഓർത്തു പോയതാ,,,,,,ഇന്റെ കുട്ടി ഇപ്പൊ എവിടെയാണോ എന്തോ,,,,,,അവന്റെ കല്യാണം കൂടാനുള്ള ഭാഗ്യം എനിക്കില്ലതെ പോയല്ലോ....." ന്ന് പറഞ്ഞിട്ട് ഉമ്മച്ചി കരഞ്ഞു സീനാക്കുന്നുണ്ട്..... "അപ്പൊ അതാണ് കാര്യം,,,,,ഉമ്മച്ചിക്ക് ആ ബിരിയാണി തിന്നാൻ കഴിഞ്ഞില്ല.....ആ സങ്കടം ആണ്ല്ലെ....." അതിന് മ്മളെ നോക്കിയത് നൗമുക്കയാണ് ട്ടോ.....മ്മള് അപ്പൊ തന്നെ ഇളിച്ച് കൊടുത്തു..... "എന്താ ഇവിടെ രാവിലെ തന്നെ ഒരു ബഹളം,,,,,,ആരാ ഇവിടെയിപ്പൊ കരയ്ന്നെ.....?" "ദേ, നോക്ക് റച്ചുക്കാ,,,,,ഉമ്മച്ചിക്ക് അൻവർക്കാനെ കാണണം ന്ന് പറഞ്ഞിട്ട് ഇവിടെ കിടന്ന് അലറി കരയാ....." "ങേ....!!! അതാരാടി....?" "ആഹ് ബെസ്റ്റ്,,,,,,അത് ഇന്റെ വകേലേ കുഞ്ഞമ്മേടെ മോനാ.....അടുത്ത ലീവിന് വരും....." അതിന് മ്മക്ക് അപ്പൊ തന്നെ കിട്ടി തലക്ക് ഒരെണ്ണം.....അതും ഉപ്പച്ചിന്റെന്ന്..... "ദേ, ഉമ്മച്ചി ഇങ്ങള് വെറുതെ നല്ലൊരു ദിവസായിട്ട് കരയല്ലേ,,,,,,തേങ്ങാ പാല് തീർന്നിട്ടില്ലട്ടോ....." "ഇവളെ ഞാനിന്ന്....." "ഇന്നെ എന്തിനാ പേടിപ്പിക്കണേ,,,,,,ഞാനൊരു സത്യം പറഞ്ഞതല്ലേ,,,,,,ഇന്റെ ഉപ്പച്ചിയെ ഇങ്ങള് ഇങ്ങടെ കെട്ട്യോളോട് പോയി പറ അൻവർക്ക ഇവിടെയൊക്കെ തന്നെ ഉണ്ട്,,,ന്ന്....." എന്ന് മ്മള് പറഞ്ഞപ്പോ ഉപ്പച്ചിക്ക് അതിശയം..... "ഇവിടെയോ.....??" "അതേന്ന്,,,,,,ചുമ്മാ തട്ടിവിട്ടോ.....അതിന് പൈസയൊന്നും കൊടുക്കണ്ടല്ലോ..... ഇനീപ്പോ ഉമ്മച്ചിക്ക് അൻവർക്കാനെ കാണണമെന്ന് നിർബന്ധമാണെങ്കിൽ,,,,,,ഹാ ദേ, ഈ റച്ചുക്കാനെ കൊണ്ടോയി കാണിക്ക്......അല്ലെങ്കിൽ വേണ്ടാ റച്ചുക്ക വാ തുറന്നാൽ അപ്പൊ ചളി എറിയും..... അതോണ്ട് ദാ, ആ മൊതലിനെ കൊണ്ടോയി കാണിച്ചോ..... മസിലൊന്നും നോക്കണ്ട പാവം ആണ്....." "റനു അനക്ക് ഇച്ചിരി കൂടുന്നുണ്ട് ട്ടോ.....ഒരു കുട്ടി ആവാറായി.....അപ്പഴാ അവൾടെ കുട്ടിക്കളി....." "എന്ന് വെച്ച് ഇൻക്ക് ഇന്റെ സ്വഭാവം മാറ്റാൻ പറ്റോ ഉപ്പച്ചിയെ.....അല്ലെങ്കിലും ഇങ്ങക്ക് ഇപ്പൊ എന്നോട് പഴയ സ്നേഹം ഒന്നുല്ല....." "ന്റെ റബ്ബേ,,,,,,ജ്ജ് കുറച്ച് നേരം വാ അടച്ച് വെറുതെയിരിക്ക് പെണ്ണെ....." ഇതാപ്പോ വല്യ കാര്യം ആയെ..... മ്മള് വാ തുറന്നാൽ അപ്പൊ പൂട്ടിക്കും..... അങ്ങനെ കുഞ്ഞിക്കാന്റെ പരിപാടികളൊക്കെ കഴിഞ്ഞിട്ട് അവൻ നിക്കാഹിന് റെഡിയായി എല്ലാരോടും അനുവാദം വാങ്ങാൻ നിക്കാ.....ഉമ്മച്ചി വീണ്ടും കരയുന്നുണ്ട്......ഇത് ഇന്നൊന്നും നിർത്തുന്ന ലക്ഷണം കാണുന്നില്ല..... "എന്നാലും ഇന്റെ ഉമ്മച്ചിന്റെ സങ്കടം കാണാൻ ഇവിടെ ആരും ഇല്ലല്ലോ,,,,,,ഇന്റെ അൻവർക്കാന്റെ കല്യാണം കഴിഞ്ഞോ ആവോ....." ന്ന് മ്മള് ഒരു ആത്മഗതം കൊണ്ടപ്പോ മ്മളെ ചങ്ക് തെണ്ടി മ്മക്ക് ഇട്ട് താങ്ങി..... "റനുവേ,,,,,നിനക്ക് തല്ലു കൊണ്ടിട്ട് ഓടണോ,,,,,,അതോ നീ ഓടിക്കോണ്ട് തല്ലു കൊള്ളുമോ.....?" "ജ്ജ് പോടാ പ്രാന്താ,,,,,,ഞാനൊരു സത്യം പറഞ്ഞതല്ലേ.....അതിന് ഇങ്ങനെ തളരരുത്....." അങ്ങനെ ആ പരിപാടിയും അവിടെ കഴിഞ്ഞു,,,,,,നിക്കാഹ് ഭംഗിയായി നടന്നു..... പാത്തുമ്മ അവൾടെ വീട്ടിലേക്ക് പോയിട്ടുണ്ട്......ഇന്നലെ വൈകുന്നേരം വരെ ഇബടെ ഉണ്ടായിരുന്നതാ,,,,,,ഇതെപ്പോ അങ്ങോട്ട്‌ ചാടി ആ പെണ്ണ്...... ഹാ പിന്നെ,,,,,മിർഷുന്റെയും പാച്ചുക്കാന്റെയും നിക്കാഹ് വൈകുന്നേരമാണ് ട്ടോ.....അതോണ്ട് ആദ്യത്തെ ചടങ്ങ് മാനുക്കാന്റെയാണ്..... പുതിയാപ്ല പെണ്ണിന്റെ വീട്ടിൽ പോയപ്പോ അവിടെ അവര് ഇന്റെ കുഞ്ഞിക്കാക്ക് നല്ല അസ്സല് പണി കൊടുത്തൂന്ന് എല്ലാരും പറയുന്നത് മ്മള് കേട്ടു,,,,,,അപ്പൊ തൊട്ട് മ്മള് പണി തിരയാൻ തുടങ്ങി,,,,,,മണവാട്ടിക്ക് കൊടുക്കണ്ടേ..... കുഞ്ഞിക്ക പെണ്ണിനെയും കൊണ്ട് മ്മളെ വീട്ടിലേക്ക് വന്നപ്പോഴേക്കും മ്മള് പണി റെഡിയാക്കി വെച്ച് കഴിഞ്ഞിരുന്നു..... അവൾ വലത് കാലു വെച്ച് കേറി വന്നപ്പോ തന്നെ മ്മള് സീരിയലിലെ അമ്മായിയമ്മയെ പോലെ അവളെ തന്നെ തുറിച്ചു നോക്കി,,,,,,അവളുണ്ടോ മൈൻഡ് ചെയ്യുന്നു,,,,,,അല്ല അവളാരാന്നാ അവൾടെ വിചാരം..... "കണ്ടില്ലേ റനു അവൾടെ ഒരു ജാഡ......ഇനി നിനക്ക് നാത്തൂൻ പോരെടുത്ത് ജീവിക്കാ......" എന്ന് മ്മളെ ഫ്രണ്ട്സ് പറഞ്ഞപ്പോ മ്മള് ഹാദിയെ നോക്കി ദഹിപ്പിച്ചു,,,, വേറെ ആരെയും അല്ലാട്ടോ ഇന്റെ ഹാദിയെയാണ് കുഞ്ഞിക്കാന്റെ ബീവിയായിട്ട് മ്മക്ക് കിട്ടിയത്,,,,,,ഇവറ്റകൾക്കൊക്കെ വളം വെച്ച് കൊടുത്തത് മ്മള് തന്നെയാണ്,,,,,,, അന്ന് മ്മള് ഹോസ്പിറ്റലിലായപ്പോ ഇവറ്റകൾക്ക് അവിടെ വായി നോക്കി നടക്കലായിരുന്നു പണി...... അതിൽ കുഞ്ഞിക്കാക്ക് വേണ്ടി മ്മളെ ഉമ്മച്ചി ഹാദിനെ തിരഞ്ഞെടുത്തു......കാരണം, അവൾ ഞങ്ങള് എല്ലാവരിൽ നിന്നും ഒടുക്കത്തെ ഡീസന്റാണ്......ഇനീപ്പോ ഉമ്മച്ചിക്ക് മ്മളെ കംപ്പേറ് ചെയ്യാൻ ഒരു കാരണം കിട്ടി..... നിനക്ക് ഹാദി മോളേ കണ്ടു പഠിച്ചൂടെ,,,,,ന്ന്. ഹോ ഇന്റെ റബ്ബേ,,,,,,അല്ലെങ്കിൽ തന്നെ പാത്തുമ്മാനെ പ്രാകി കൊല്ലലാണ് മ്മളെ പണി......ഇനീപ്പോ ആ ലിസ്റ്റിൽ ഹാദിയും ചേർന്നു..... മ്മള് അവൾക്കുള്ള പണി ഒരു ബൗളിൽ റെഡിയാക്കിയിട്ട് അവൾടെ അടുത്തേക്ക് ചെന്നു,,,,,,, മ്മളെ ഹാദി ഒരു ഡയറി മിൽക്ക് പ്രാന്തത്തിയാണ്......അത് എങ്ങനെ കിട്ടിയാലും അവൾ തിന്നും......കല്യാണമാണെന്നൊന്നും അവൾ നോക്കൂല......അതോണ്ട് പണി മ്മള് ഡയറി മിൽക്കിൽ തന്നെ കൊടുത്തു..... ആദ്യം മ്മള് രണ്ട് സിൽക്ക് എടുത്തിട്ട് അതിനെ നല്ലോണം അലിയിച്ച് കളഞ്ഞിട്ട് കുഴമ്പ് രൂപത്തിലാക്കി......എന്നിട്ട് മ്മള് അതിലേക്ക് ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ഉപ്പ് ചേർത്തിട്ട് നല്ലോണം മിക്സ്‌ ചെയ്തു......😝 എന്നിട്ട് അതിനെ ഫ്രിഡ്ജിൽ വെച്ചിട്ട്‌ തണുപ്പിച്ചു,,,,,ഊഹുഹുഹ്ഹു.....😝 അതിനെയാണ് മ്മള് അവൾക്ക് കൊണ്ടോയി കൊടുത്തത്...... ക്രൂരയായ അമ്മായിയമ്മ മരുമകൾ സീരിയൽ ഓർമ വരുന്നില്ലേ.....😝 പിന്നെ അവളെ കൊണ്ട് തീറ്റിക്കാനൊന്നും മ്മള് നിന്നില്ലാട്ടോ,,,,,,പകരം വായിലേക്ക് കുത്തി കയറ്റി,,,,,,,അവൾടെ എക്സ്പ്രഷൻസ് ഒക്കെ മാറി മറിഞ്ഞപ്പോ മ്മള് പറഞ്ഞു കൊടുത്തു,,,,,, ഇന്റെ കുഞ്ഞിക്കാക്ക് കൊടുത്ത പണിടെ റിട്ടേൺ പണിയാണ് ഇതെന്ന്......വീട്ടിൽ പോയിട്ട് എല്ലാരോടും പറഞ്ഞേക്ക് ന്ന്..... "ഡീീ,,,,കുല ദ്രോഹി....." ന്ന് പറഞ്ഞിട്ട് അവൾ ബാത്‌റൂമിലേക്ക് ഓടിയപ്പോ ഞങ്ങള് എല്ലാരും പൊരിഞ്ഞ ചിരി.....ഹാവൂ അങ്ങനെ അത് കഴിഞ്ഞു..... ഇനി മ്മളെ മിർഷുന്റെ കാര്യം..... അവൾ ആളൊരു പഠിപ്പി ആയതോണ്ട് മ്മള് പണി കൊടുത്തത് പാച്ചുക്കാക്ക് ആയിരുന്നു...... അതും കണക്ക് പറയാൻ.....പാവം പാച്ചുക്ക ഒന്നാം ക്ലാസ് മുതൽ പഠിച്ച ഓരോന്നൊന്ന് ഈരണ്ട് രണ്ട്,,,,ന്ന് പറഞ്ഞിട്ട് കരയാൻ തുടങ്ങി..... മ്മക്ക് പിന്നെ ആരുടെയും കരച്ചിൽ കാണാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് വെറുതെ വിട്ടു..... അങ്ങനെ അന്നത്തെ ദിവസം പൊളിച്ചടുക്കി......കുടുംബക്കാര്ന്ന് പറഞ്ഞാൽ ഒരു പഞ്ചായത്ത് മൊത്തം ഉണ്ടായിരുന്നു..... അവരൊക്കെ പിരിഞ്ഞു പോയത് പിറ്റേന്ന് രാവിലെയാണ്..... ഏകദേശം എല്ലാവരും പോയപ്പോ മ്മള് ഫ്രീയായി......അല്ലെങ്കിലും വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല.....😝 ഇനീപ്പോ മ്മള് കാത്തിരിക്കുന്നത് ഉമ്മുമ്മാന്റെ ഓഫറാണ്..... ഈ തറവാട്ടിൽ കല്യാണം കഴിയുന്ന എല്ലാം ദാമ്പതികൾക്കും ഉമ്മുമ്മാന്റെ വക സ്പെഷ്യൽ ഗിഫ്റ്റ് ഉണ്ടായിരിക്കും..... അതിൽ മ്മക്കാണ് ഒന്നും കിട്ടാത്തത്,,,,,,അതും കൂടി മ്മക്ക് ചോദിച്ചു വാങ്ങണം..... വിദേശത്തേക്ക് മറ്റോ ടൂർ പോകാനായിരുന്നെങ്കിൽ പൊളിച്ചേനെ ലെ,,,,,,ശോ....😍 അങ്ങനെ മ്മളും നൗമുക്കയും കൂടി മുറ്റത്ത്‌ നിക്കുമ്പോളാണ് മ്മക്ക് ഒരു ഹെവി ആഗ്രഹം..... "നൗമുക്കാ,,,,,നമക്ക് ആ രാധാകൃഷ്ണൻ മാഷിന്റെ പറമ്പിലേക്ക് പോയാലോ....." "പറമ്പോ.....?? എന്തിന് അതൊന്നും വേണ്ടാ....." "പ്ലീസ്,,,,പ്ലീസ്,,,,പ്ലീസ്,,,,,മ്മക്ക് പോയിട്ട് പെട്ടന്ന് തന്നെ വരാലോ......അവിടെ കുളം ഒക്കെയിണ്ട്,,,,,,പ്ലീസ് നൗമുക്കാ,,,,, മ്മക്ക് ജസ്റ്റ്‌ ഒന്ന് പോയിട്ട് പെട്ടന്ന് വരാം പ്ലീസ്....." "എടി അതൊന്നും നടക്കൂലാ.....ഉമ്മച്ചി അറിഞ്ഞാൽ പ്രശ്നാണ്.....നിന്നെ നല്ലോണം സൂക്ഷിക്കണം എന്ന് പറഞ്ഞിട്ടുണ്ട്....." "ഉമ്മച്ചി അറിയില്ല,,,,,,ഉമ്മച്ചി ഇപ്പൊ അകത്ത് തിരക്കിലാണ്......പ്ലീസ് അതിന് മുമ്പ് മ്മക്ക് പോയി വരാന്നെ....." "ഹോ പെണ്ണിന്റെ ഒരു കാര്യം,,,,, ശെരി നീ ഇവിടെ നിക്ക് ഞാൻ പോയി ഈ മുണ്ട് മാറി ഉടുത്തിട്ട് വരട്ടെ....." "അതൊക്കെ കഴിയുമ്പോ ഒരുപാട് ലേറ്റാവും.....പിന്നെ ഉമ്മച്ചി കാണും......തല്ക്കാലം ഇപ്പൊ ഈ മുണ്ട് മതി.....വന്നെ വാ പ്ലീസ്....." മ്മള് അവനെയും പിടിച്ച് വലിച്ചോണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരം ആയി,,,,,,പക്ഷെ മാഷിന്റെ പറമ്പ് പോയിട്ട് വീട് പോലും കാണാനില്ല..... "ഇതെവിടെയാടി സ്ഥലം,,,,,ഇവിടെ മനുഷ്യന്മാരൊക്കെ ഉണ്ടോ.....?" "അറിയില്ല മ്മക്ക് ആരോടെങ്കിലും ചോയിക്കാ....." അപ്പഴാണ് മ്മളെ മുന്നിലേക്ക് ഒരുത്തൻ നടന്നു വന്നത്.....മ്മള് അപ്പൊ തന്നെ അവനോട് ചോദിക്കാൻ തീരുമാനിച്ചു......പക്ഷെ അവിടെ നടന്നത് മ്മള് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു..... _തുടരും.....
28.6k views
4 days ago
#

📙 നോവൽ

💞_ഖൽബിന്റെ കൂട്ടുക്കാരൻ_💞 _Part 66_ _Aashu_ 📚വായനാമുറി 📚 ... ... ... ... ... https://sharechat.com/profile/356415💗💗💗💗💗💗💗💗💗💗💗 ______________________________ അങ്ങനെ മ്മള് സാരിയൊക്കെ ഉടുത്ത് തട്ടവും ചുറ്റിയിട്ട് അടിപൊളി ലുക്കിൽ വീണ്ടും പുറത്തേക്ക് ഇറങ്ങാൻ നേരമാണ് മുന്നില് നിക്കുന്ന പ്രതി ബിംബത്തേ കണ്ടത്,,,,,,,അപ്പൊ തന്നെ മ്മള് ഒന്ന് ഞെട്ടി,,,,,,,എന്നിട്ട് രണ്ട് സ്റ്റെപ് മുമ്പോട്ട് വെച്ചു..... അത് എന്തിനാന്നല്ലെ.....മുങ്ങാൻ അല്ലാതെ എന്തിനാ..... മ്മള് പോകാൻ നിന്നതും അപ്പൊ തന്നെ മ്മളെ മുന്നില് നിക്കുന്ന ആളുണ്ടല്ലോ മ്മളെ കൈ പിടിച്ച് അവിടെ തന്നെ നിർത്തിച്ചു.... "അങ്ങനെയങ്ങ് പോയാൽ എങ്ങനാ....." എന്നൊരു ഡയലോഗും കാച്ചിയപ്പോ മ്മളെ വിധം മാറി..... വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ കയ്യിൽ കേറി പിടിക്കുന്നോടാ ചെറ്റേന്ന് പറഞ്ഞിട്ട് മ്മള് മറ്റേ കൈ ഉയർത്തിയതും അപ്പൊ തന്നെ അവൻ മ്മളെ ആ കയ്യും പിടിച്ച് വെച്ചു.....വേറാരും അല്ല അവൻ തന്നെ ആ കോശി തെണ്ടി..... ഇവനെയൊക്കെ ആരാണാവോ ഇങ്ങോട്ട് ക്ഷണിച്ചത്,,,,,,പണ്ടാരം.....😠 മ്മക്ക് ദേഷ്യം വന്നിട്ട് അവന്റെ മോന്തയടക്കി ഒരെണ്ണം പൊട്ടിക്കാനാണ് തോന്നുന്നത്,,,,,,പക്ഷെ അത് മ്മള് ചെയ്യാത്തത് മ്മള് ഇപ്പൊ പഴയ പോലെ ഒരാളല്ലല്ലോ......അപ്പൊ പിന്നെ മ്മള് ഈ സമയത്ത് കൂടുതൽ ശ്രദ്ധിക്കണം..... അതോണ്ട് നമ്മള് അപ്പൊ തന്നെ ബലം പ്രയോഗിച്ച് അവനിലുള്ള പിടി വിടുവിച്ചിട്ട്‌ അവിടെന്ന് പോകാൻ നിന്നതും അവൻ അപ്പൊ തന്നെ..... "നിക്കടി അവിടെ....." ന്ന് പറഞ്ഞിട്ട് റംഷി മ്മളെ മുന്നില് കേറി നിന്നു.....എന്നിട്ട് അവൻ മ്മളോട് എന്തോ പറയാൻ തുടങ്ങിയപ്പോളാണ് അങ്ങോട്ടേക്ക് മ്മളെ ഇത്താത്താസ് വന്നത്..... "അല്ല ആരിത്.....റംഷിയോ.....? അന്നെയിപ്പോ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോടാ,,,,,,ഹാ ഏതായാലും നീ ചങ്ങായിന്റെ കല്യാണത്തിന് നേരത്തെ തന്നെ വന്നല്ലോ...... അതോണ്ട് ഇനി ഒരു രണ്ടീസം ഇവിടെ കൂടിയിട്ട് പോയാൽ മതി കേട്ടല്ലോ,,,,,,, എന്നാ ഞങ്ങള് താഴോട്ട് ചെല്ലട്ടെ അവിടെ ഒരുപാട് പണികൾ ബാക്കിയുണ്ട്...... റനു നീ ഇനി താഴോട്ട് ഇറങ്ങി വരണ്ടാ......ഇവിടെ ഇരുന്നാൽ മതി....." എന്ന് പറഞ്ഞിട്ട് അൻഷുവും കൗലുത്തയും നെസിത്തയും മിച്ചുത്തയും ഒക്കെ പോയപ്പോ മ്മള് പകച്ചുപോയി......തെണ്ടികൾക്ക് മ്മളെ കാര്യത്തിൽ ഒരു റെസ്പോൺസ്ബിലിറ്റിയുമില്ല,,,,,,കണ്ടില്ലേ മ്മളെ അവന്റെ മുന്നിലേക്ക് ഇട്ടു കൊടുത്തിട്ട് പുഷ്പം പോലെ ഇറങ്ങി പോയത്...... റംഷിനെ കാണുമ്പോ മ്മക്ക് ദേഷ്യം വരുന്നുണ്ട്......പക്ഷെ മ്മള് അതൊക്കെ കണ്ട്രോൾ ചെയ്ത് നിന്നു......അതാണ് മ്മക്ക് ഇപ്പൊ നല്ലതെന്ന് തോന്നി..... "എന്തൊക്കെ ഉണ്ട് മുത്തേ വിശേഷം......ഹോ നിന്നെ ഈ വേഷത്തിൽ കാണാൻ ഒടുക്കത്തെ ലുക്കാടി..... ന്റെ പൊന്നോ.....എന്താ ഞാൻ പറയണ്ടേ......" "ഛെ പോടാ തെണ്ടി...... നിനക്ക് വേറെ പണിയില്ലേ......" "അയ്യോ പിണങ്ങല്ലെ,,,,,,നിന്നെ ഇങ്ങനെ വല്ലപ്പോഴും ഒക്കെ കാണാൻ കിട്ടുമ്പോ നീ ഇങ്ങനെ പെരുമാറല്ലെ.....കുറച്ച് സ്നേഹത്തോടെ പെരുമാറിക്കൂടെ നിനക്ക്......" "പണ്ടാരം,,,,,നിനക്കിപ്പൊ എന്താ വേണ്ടേ.....ശല്യം ചെയ്യാതെ ഒന്ന് പോയി തരോ പ്ലീസ്....." എന്ന് പറഞ്ഞിട്ട് മ്മള് അവന്റെ മുന്നില് കൈകൂപ്പി.... "എനിക്ക് വേണ്ടത് എന്താണെന്ന് ചോദിച്ചാൽ തരോ.....? എനിക്ക് നിന്നെയാണ് വേണ്ടത്.....എന്താ തരാൻ പറ്റോ നിനക്ക്....." ഹലാക്കിന്റെ ഔലും കഞ്ഞി,,,,,,അവന്റെ കണ്ണിൽ മുളക് പൊടിയിട്ടിട്ട് തല്ലി കൊല്ലാൻ തോന്നുന്നുണ്ട് മ്മക്ക്......മ്മള് അപ്പൊ കണ്ണടച്ച് പിടിച്ചിട്ട് ദേഷ്യം കണ്ട്രോൾ ചെയ്തു...... "നിനക്ക് ദേഷ്യം വരുന്നുണ്ടോ റനു.....? അല്ലെങ്കിലും ദേഷ്യം വരുമ്പോ നിന്റെ മുഖം കാണാൻ നല്ല ഭംഗിയാണ്......അതോണ്ട് നീ എത്ര വേണേലും ദേഷ്യപ്പെട്ടോ......" "വല്യ കാര്യായി പോയി.....ഒന്ന് പോടാ പ്രാന്താ.....നിനക്ക് ഇതുവരെ ബേധം ആയില്ലേ......അല്ല നിന്റെ പെങ്ങൾക്ക് എങ്ങനെയാ ഇപ്പൊ,,,,,,സൂക്കേടിന് കുറവുണ്ടോ....? ഉണ്ടാവില്ല,,,,,,അതൊക്കെ ജന്മനാ കിട്ടുന്നതാണ്......അത്ര പെട്ടന്നൊന്നും മാറില്ല......തല്ക്കാലം എന്നെ എന്റെ പാട്ടിന് വിട്ടേക്ക്......" എന്ന് പറഞ്ഞിട്ട് മ്മള് മുന്നോട്ട് നടന്നതും അവൻ അപ്പൊ തന്നെ ഓടി വന്നിട്ട് മ്മളെ മുന്നില് കേറി നിന്നു..... പക്ഷെ, മ്മള് ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞങ്ങളെ രണ്ടിന്റെയും ഇടയിലേക്ക് വേറൊരാൾ കേറി നിന്നത്..... മ്മളെ ചങ്ക്ഷാ,,,,,,അവൻ അപ്പൊ മ്മളെ അവന്റെ പുറകിലേക്ക് മാറ്റി നിർത്തിയിട്ട്..... "റനു നീ പോ,,,,,,ഇവന് വേണ്ടത് ഞാൻ കൊടുത്തോളാം,,,,,,നീ താഴോട്ട് ചെല്ല്....." "പക്ഷെ, ഷാനു അത്....." "നിന്നോട് ഇവിടെന്ന് പോകാനാ പറഞ്ഞെ....." എന്ന് പറഞ്ഞിട്ട് അവൻ അലറിയപ്പോ മ്മള് അവിടെന്ന് മുങ്ങി......എന്നിട്ട് താഴെ പോയിട്ട് നൗമുക്കാനെ തപ്പിയിറങ്ങി......റംഷിന്റെ അടുത്തല്ലേ ഷാനു ഉള്ളത്......അതോണ്ട് മ്മള് പേടിക്കണം......നൗമുക്കാനോട് ഇക്കാര്യം പറയാൻ വേണ്ടി മ്മളെ അവനെ അവിടെ മൊത്തം അന്യോഷിച്ചു നടന്നു......അവന്റെ പൊടി പോലും ഇവിടെയെങ്ങും കാണാനില്ല..... അപ്പഴാണ് മ്മക്ക് മാനുക്കാനെ കിട്ടിയത്.... "ഹാ മാനുക്കാ......എനിക്ക് ഒരു കാര്യം പറയാനുണ്ട്......അത് പിന്നെ അവിടെ....." എന്ന് പറഞ്ഞിട്ട് മ്മള് മുകളിലേക്ക് നോക്കിയപ്പോ മങ്കിഷാ ഇറങ്ങി വരുന്നതാണ് മ്മള് കണ്ടത്..... ഹാവൂ ആശ്വാസായി.....പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ..... ഷാനൂനെ നോക്കിയിട്ട് മ്മള് മുന്നില് നിക്കുന്ന കുഞ്ഞിക്കാനെ നോക്കിയപ്പോ അവന്റെ മേൽവിലാസം പോലും അവിടെ കണ്ടില്ല..... ഇത്ര പെട്ടന്ന് അപ്രത്യക്ഷമായോ അത്..... കൂടുതൽ ചിന്തിച്ചു നിക്കാതെ മ്മള് പിന്നെയും നൗമുക്കാനെ തപ്പി നടന്നു.....എന്നാലും ഈ കൊരങ്ങൻ ഇത് എങ്ങോട്ടാ പോയെ..... "ഡി....നീയിങ്ങ് വന്നെ....." പെട്ടന്നാണ് മങ്കിഷാ മ്മളെ പിടിച്ച് വലിച്ചോണ്ട് പോയത്.....എന്നിട്ട് മ്മളെ കുറച്ച് മാറ്റി നിർത്തിയിട്ട്..... "ദേ, നോക്ക് റനു,,,,,,നീ പ്രെഗ്നന്റാണെന്ന കാര്യം അവര് രണ്ടും ഇതുവരെ അറിഞ്ഞിട്ടില്ല.... അതോണ്ട് നീ ഇപ്പഴേ കുറച്ച് സൂക്ഷിക്കണം,,,,,, ഇവിടെയിപ്പോ എല്ലാരും നല്ല തിരക്കായതോണ്ട് എല്ലായിടത്തും നിന്നെ ശ്രദ്ധിക്കാൻ ഞങ്ങളെ കൊണ്ട് പറ്റിയെന്ന് വരില്ല.....അതോണ്ട് നീ റംഷിന്റെ മുന്നില് പോയി പെടാതെ നിന്നോണം..... പറഞ്ഞത് കേട്ടല്ലോ നിനക്ക്....." അത്രയും പറഞ്ഞിട്ട് അവൻ അപ്പൊ തന്നെ വാലിന് തീ പിടിച്ചത് പോലെ ഓടിപോയി..... മ്മള് പിന്നെ,,,,,ഇനീപ്പോ എന്താ ചെയ്യാന്ന് കരുതി അങ്ങനെ ഇരിക്കുമ്പോളാണ് പാത്തുമ്മ മ്മളെ അടുത്തേക്ക് വന്നത്..... "എന്ത് പറ്റി റനു.....നീയെന്താ എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്നെ....." "അല്ലടി ഞാൻ ആലോയിക്കായിരുന്നു......എങ്ങനെയിരുന്ന ഞാനാ.....ഇപ്പൊ കണ്ടില്ലേ ഇവിടെ ഒരു പ്രതിമ കണക്കെ ഇരിക്കേണ്ട ഗതികേട്......ഒന്ന് അനങ്ങാൻ പോലും ഒറ്റയൊന്നും സമ്മതിക്കുന്നില്ല....." "ഹോ നിന്റെയൊക്കെ ഒരു യോഗാടി മോളെ,,,,,,പണിയെടുത്തിട്ട് മ്മടെയൊക്കെ നടു ഒടിഞ്ഞു......മ്മക്ക് ഒക്കെ എന്നാണാവോ ഇത് പോലെ ശോ....." എന്ന് പറഞ്ഞിട്ട് അവൾ പോകാൻ നിന്നതും ഓടി വന്ന പാണ്ടി ലോറിടെ അടിയിൽ പെട്ടത് പോലെ അവൾ വീണു.....പക്ഷെ അതിന് മുമ്പ് ആരോ അവളെ താങ്ങി പിടിച്ചിരുന്നുട്ടോ..... മ്മള് അപ്പൊ തന്നെ കണ്ണ് തിരുമ്മി മുന്നിലേക്ക് നോക്കിയിട്ട് വാ പൊത്തി പിടിച്ചു..... ശിവ ശിവ നോം എന്താ ഈ കാണണേ.....ന്ന് പറഞ്ഞിട്ട് മ്മളെ അപ്പൊ..... "ആാാ,,,,ആാാ,,,,,ആാാ....." എന്ന് മ്മള് തുടങ്ങി വെച്ചപ്പോ തന്നെ മങ്കിഷാ അവളിലുള്ള പിടി വിട്ടിട്ട് മ്മളെ നേരെ ഒരു വരവായിരുന്നു.....ഇതിപ്പോ മ്മളെ തല്ലി കൊല്ലാനാണോ റബ്ബേ..... "എന്താടി നിനക്ക് എവിടെയെങ്കിലും വേദനയുണ്ടോ.....നീയെന്തിനാ ഇവിടെ കിടന്ന് അലറിയത്.....?" "അലറേ....?? ഞാനൊ....?? ഞാൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക്....." "മ്യൂസിക്കോ....!!! ഇന്റെ റബ്ബി ഇതോ....!!! സംഗീതത്തെ കൊല്ലാൻ നിന്നെ ഞാൻ സമ്മതിക്കില്ലടി......ആട്ടെ ഏത് പാട്ടിനെയാണ് മോളിപ്പോ കൊന്നു കൊല വിളിച്ചത്.....?" എന്നവൻ ചോദിച്ചപ്പോ മ്മളെ മുഖത്ത് കുറച്ച് എക്സ്പ്രഷൻ വാരി വിതറിയിട്ട്..... "ഹിഹിഹി,,,,,അത് മ്മളെ ആ മറ്റേ പാട്ടുണ്ടല്ലോ,,,,,,കണ്ണും കണ്ണും,,,,,,ഹാ അതിന്റെ ഫസ്റ്റ് വരി,,,,,, ആാാ....." "അള്ളോഹ് മതിമതി.....കൊല്ലണ്ട..... ഇപ്പൊ പാടിയത് ക്ഷമിച്ചു.....ഇനി ഇത് ആവർത്തിക്കരുത്......" എന്ന് പറഞ്ഞിട്ട് അവൻ പോകാൻ നിന്നപ്പോ മ്മള്..... "പ്ഫാ,,,,,,പരട്ട കെളവാ.....നിക്കടാ ജന്തു അവിടെ....." അത് കേട്ടപ്പോ തന്നെ അവനവിടെ സ്റ്റക്കായി.... "നിനക്കെന്താടാ അവൾ വീഴുമ്പോ,,,വീഴുമ്പോ തന്നെ വന്ന് പിടിക്കണമെന്ന് ഇത്രക്ക് നിർബന്ധം....??? പണ്ട് ഞാനൊക്കെ കൊറേ മൂക്കും കുത്തി വീണിട്ടുണ്ട് നിന്റെ കണ്മുന്നിൽ വെച്ച് തന്നെ,,,,,, അപ്പൊ നീയെന്തായിരുന്നു ചെയ്തെ....??? സോപ്പിട്ടാലും സർഫിട്ടാലും മണ്ണ് പോവൂലാന്ന് പറഞ്ഞിട്ട് കളിയാക്കി ചിരിച്ചു.....അല്ലേടാ കോന്താ..... ഇപ്പൊ പാത്തുമ്മ വീണപ്പോ എന്തായിരുന്നു ആ കണ്ണിലെ തിളക്കം.....റൊമാൻസ് പുഴ പോലെയല്ലേ ഒഴുകി പോയത്..... അലവലാതി,,,,,കള്ള ഹിമാറ്....." ഹു.....ഒരു നീണ്ട പ്രസംഗം കഴിഞ്ഞിട്ട് മ്മള് അവനെ നോക്കിയപ്പോ അവൻ താടിക്ക് കയ്യും കൊടുത്തിട്ട് മ്മളെ നോക്കാ..... "ശോ കണ്ടെതി കളഞ്ഞുലേ..... കൊച്ചു ഗള്ളി......പോ അവിടെന്ന്..... ഒരു നുള്ള് വെച്ച് തരുംട്ടോ....." ന്ന് പറഞ്ഞിട്ട് അവൻ മെല്ലെ മുങ്ങിയപ്പോ മ്മള് തൊള്ള തുറന്നോയി.....അത് കണ്ടിട്ട് പാത്തുമ്മയാണെങ്കിൽ മ്മളെ ഒന്ന് ഇടം കണ്ണിട്ട് നോക്കിയ ശേഷം അവളും മെല്ലെ മുങ്ങി..... എല്ലാരും കണക്കാ,,,,,ഇനി ഇവറ്റകള് തമ്മിൽ വല്ല ചുറ്റിക്കളിയും.....?? ഹേയ്,,,,,അങ്ങനെ വല്ലതും ഉണ്ടെങ്കിൽ തന്നെ പാത്തുമ്മ മ്മളോട് പറയാതിരിക്കില്ല..... ഓരോന്ന് ചിന്തിച്ച് മ്മള് കട്ട പോസ്റ്റായിട്ട് ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരായി......വീട്ടിലാണെങ്കിൽ ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്...... മ്മളെ മണവാട്ടി മിർഷുനെ അണിയിച്ചിരുത്തിയിട്ട് ഫോട്ടോ എടുക്കാണ് എല്ലാരും..... അപ്പഴാണ് മ്മക്ക് ഒരു കാര്യം ഓർമ വന്നത്.....മ്മളെ കയ്യിലുള്ള മൈലാഞ്ചിന്റെ കാര്യം..... മ്മള് കൊറേ നേരം ഇരുന്ന് അതിലേക്ക് നോക്കി......ഇതിലിപ്പോ അവന്റെ പേര് എവിടെയാണോ റബ്ബേ.....അത് കാണാൻ പോലും ഇല്ലല്ലോ..... ഇനിയാ പാത്തുമ്മ നൗമുക്കാന്റെ പേരെഴുതിയത് മ്മളെ കയ്യിൽ തന്നെയല്ലെ....🤔മ്മളെ കയ്യിൽ തന്നെയാണല്ലോ..... മ്മള് തല കുത്തി മറിഞ്ഞിട്ടും മ്മക്ക് അത് കണ്ടെത്താൻ കഴിഞ്ഞില്ല,,,,,,അപ്പഴാണ് മ്മള് മുന്നില് കയ്യും കെട്ടി നിക്കുന്ന രൂപത്തെ കണ്ടത്...... വേറാരും അല്ല മ്മളെ കൊരങ്ങൻ കെട്ട്യോൻ തന്നെ......അവൻ അപ്പൊ മ്മളെ തന്നെ നോക്കി നിക്കലാ...... മ്മള് അപ്പൊ തന്നെ സ്വയം ഒന്ന് നോക്കി ഉറപ്പ് വരുത്തി...... കാഴ്ച്ചക്ക് കൊയപ്പൊന്നും ഇല്ലല്ലോ,,,,,ഇനി ഇല്ലാത്ത കൊയപ്പം കണ്ടു പിടിച്ചിട്ട് അവൻ മ്മളെ കളിയാക്കാനുള്ള പരിപാടിയാണോ ആവോ..... മ്മള് അപ്പൊ ഓനെ നോക്കിയിട്ട് എന്താന്ന് പുരികം പൊക്കി കാണിച്ചു..... അപ്പൊ തന്നെ അവൻ മ്മളെ നോക്കി എന്തൊക്കെയോ കാണിക്കാൻ തുടങ്ങി..... നമ്മളാണെങ്കിൽ ഒന്നും മനസിലാവാതെ അവനെ തന്നെ നോക്കി വാ പൊളിച്ച് നിക്കാ..... അപ്പഴാണ് അവൻ മ്മളോട് വാ എന്ന് ആംഗ്യം ഭാഷയിൽ പറഞ്ഞത്......അത് കണ്ടിട്ട് മ്മളെ നെഞ്ചിൽ കൂടി എന്തോ ഒന്നും കാളി..... മ്മള് അപ്പൊ തന്നെ എന്തിനാന്ന് തിരിച്ച് ചോദിച്ചു.......അപ്പൊ അവൻ ചുറ്റും ഒന്നും നോക്കിയ ശേഷം എല്ലാരോടും ഇളിച്ച് കാണിച്ചിട്ട് മ്മളെ അടുത്തേക്ക് വന്നു......എന്നിട്ട് ഒരു കൂസലും ഇല്ലാതെ മ്മളെ കൈ പിടിച്ച് വലിച്ചോണ്ട് നടക്കാൻ തുടങ്ങി..... "അതേയ് ഇയാള് എന്താ ഈ കാണിക്കുന്നേ......ദേ, എല്ലാരും ശ്രദ്ധിക്കുന്നുണ്ട്ട്ടോ.....കയ്യീന്ന് വിട്....." എന്ന് മ്മള് പറഞ്ഞപ്പോ അവൻ അപ്പൊ മ്മളെ കയ്യിലുള്ള പിടുത്തം മുറുക്കി..... "നൗമുക്കാ ദേ, എല്ലാരും നോക്കുന്നുണ്ട്.....കയ്യീന്ന് വിട് കൊരങ്ങാ....." ന്ന് മ്മള് പറഞ്ഞു തീർന്നില്ല.....അപ്പഴാണ് മ്മളെ മുന്നില് ഒരു താത്ത ഇളിച്ചോണ്ട് നിക്കുന്നത് മ്മള് ശ്രദ്ധിച്ചത്......അത് കണ്ടിട്ട് മ്മള് അപ്പൊ അവന്റെ മോന്തയിലേക്ക് നോക്കി കണ്ണുരുട്ടി കാണിച്ചു..... "അല്ല മോളേ,,,,,അനക്ക് വിശേഷം ഉണ്ടെന്നറിഞ്ഞല്ലോ.....നേരാണോ.....?" ന്ന് ആ താത്ത ചോയിച്ചപ്പോ മ്മള് ഓന്റെ കയ്യിൽ മുറുക്കി പിടിച്ചു.....അതിൽ വ്യക്തമായിരുന്നു മ്മക്ക് അവനോടുള്ള ദേഷ്യം.... "ഈ സമയത്ത് ഇങ്ങനെ കോണിപ്പടി കേറിയിറങ്ങുമ്പോ സൂക്ഷിക്കണം ട്ടോ....." അതും കൂടി കേട്ടപ്പോ മ്മള് അവർക്ക് നല്ലോണം ഒന്ന് ഇളിച്ച് കാണിച്ചു കൊടുത്തു..... "ഞാൻ നിന്നോട് അപ്പഴേ പറഞ്ഞതല്ലേ റനു,,,,,,ഞാൻ നിന്നെ എടുക്കാന്ന്......അപ്പൊ നീയെന്താ പറഞ്ഞെ ആളുകൾ കാണും നാണക്കേടാണ്.....ഇപ്പൊ കണ്ടില്ലെ....." എന്നൊക്കെ അവൻ പറഞ്ഞപ്പോ മ്മള് ഞെട്ടി പകച്ചുപോയി..... "എന്നാ ശെരിട്ടോ താത്ത..... ഇവളെ ഒന്ന് നന്നാക്കാനുണ്ട്...... പറഞ്ഞാൽ തീരെ കേൾക്കില്ല പെണ്ണ്....." അവരോട് അങ്ങനെ പറഞ്ഞിട്ട് അവൻ പെട്ടന്ന് മ്മളെ പൊക്കിയെടുത്തപ്പോ മ്മള് അതിലും ഞെട്ടി ഷോക്കായി..... കാരണം എന്താ.....ഇവിടെയിപ്പോ മ്മളെ നാട്ടുകാരും കുടുംബക്കാരും അങ്ങനെ ഒരുപാട് ആളുകൾ കൂടിയിട്ടുണ്ട്..... ഈ കാഴ്ച കണ്ടിട്ട് അപ്പൊ തന്നെ മ്മളെ പുറകിൽ നിന്ന് എല്ലാരും കൂവി വിളിച്ചു.....അതില് എല്ലാത്തിന്റെയും മുമ്പിൽ തന്നെ ഇന്റെ ചങ്ക് തെണ്ടി ഉണ്ടായിരുന്നു..... മ്മളെ എടുത്തോണ്ട് കോണിപ്പടി കേറിയിട്ട് അവൻ നേരെ പോയത് മ്മളെ റൂമിലേക്കാണ്......അവിടെയാണെങ്കിൽ അപ്പൊ എല്ലാ കുട്ട്യോളും കൂടി വട്ടമിട്ടിരുന്നിട്ട് തള്ളി മറിച്ചിടലായിരുന്നു..... "മക്കള് പുറത്തേക്ക് പൊയ്ക്കോ.....ഇവിടെയിപ്പൊ മാമനും മാമിയും ഉണ്ടല്ലോ.....നിങ്ങള് പോയി പുറത്ത് കളിച്ചോട്ടാ....." ന്ന് പറഞ്ഞിട്ട് അവൻ അവരെയൊക്കെ പുറത്താക്കിയിട്ട് ഡോറടച്ചു.... "അല്ല എന്താ ഇയാൾടെ ഉദ്ദേശം....?" "ദുരുദ്ദേശം തന്നെ,,,,,എന്തേയ്....." എന്ന് പറഞ്ഞിട്ട് അവൻ മ്മളെ അടുത്ത് വന്ന് ഇരുന്നിട്ട് മ്മളെ കണ്ണിലേക്ക് തന്നെ നോക്കി..... ഇനിപ്പൊ മ്മള് വീണ്ടും ആ പാട്ട് പാടേണ്ടി വരോ ആവോ..... "ഡി പെണ്ണെ.....നിനക്കെന്നോട് ഇപ്പഴും ദേഷ്യാണോ.....?" "ആ,,,,,ആണെന്ന് കൂട്ടിക്കോ....." "ഞാനിപ്പോ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്തിനാന്നറിയോ നിനക്ക്....?" "അത് ദുരുദ്ദേശത്തിനാന്നല്ലെ പറഞ്ഞെ....." "അല്ലാ,,,,,അവിടെ നിന്റെ പുറകിൽ റംഷി നിക്കുന്നുണ്ടയിരുന്നു....." അത് കേട്ട് മ്മള് ഞെട്ടി ഒരു എണീക്കലായിരുന്നു.....റംഷി മ്മളെ പുറകിലോ.....😨 "അവനെ അവിടെയിട്ട് പെരുമാറാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.....കല്യാണ വീടായിപോയി.....ഇല്ലെങ്കിൽ ഞാൻ അപ്പൊ തന്നെ അവനെ അവിടെയിട്ട് തീർത്തേനെ....." എന്ന് പറഞ്ഞിട്ട് നൗമുക്ക കട്ട കലിപ്പിൽ എണീറ്റ്‌ നിന്നപ്പോ മ്മള് പോലും പേടിച്ചുപോയി..... "അപ്പൊ എന്റെ മുന്നില് ഒറ്റ വഴി മാത്രേ ഉണ്ടായിരുന്നുള്ളൂ......നിന്നെ അവിടെന്ന് മാറ്റി നിർത്തുക എന്നത്......അതോണ്ടാണ് ഞാൻ നിന്നോട് വരാൻ പറഞ്ഞത്....." ശോ,,,,അതിനായിരുന്നോ,,,,,മ്മള് വെറുതെ തെറ്റിദ്ധരിച്ചുലേ..... ഛെ....മോശായി പോയി..... "അല്ല നീയെന്താ ദുരുദ്ദേശമാണെന്ന് പറഞ്ഞെ....?" അള്ളോഹ് മ്മള് വിചാരിച്ചത് അവൻ മാനത്ത് കണ്ടെന്നാ തോന്നുന്നെ..... "ഞാനോ....? എപ്പോ പറഞ്ഞു....?" "ദേ, കുറച്ച് മുമ്പ്....." "ഏയ്‌ ഞാങ്ങനെ പറഞ്ഞിട്ടൊന്നുല്ല.....ഇയാൾക്ക് വെറുതെ തോന്നിയതാവും....." "അല്ലാ നീ പറഞ്ഞു,,,,,അതോണ്ട് നിനക്ക് എന്തെങ്കിലും തന്നിട്ടേ ഞാൻ പോകൂ....." "എന്നാ ഇവിടെ കൊലവെറി നടക്കും......ഇയാള് ഒരെണ്ണം തന്നതിന്റെയാണ് ഞാനിവിടെ അനുഭവിക്കുന്നെ....." എന്ന് മ്മള് പറഞ്ഞപ്പോ അവൻ അവിടെ കിടന്ന് പൊരിഞ്ഞ ചിരി.....ബലിയ കോമഡിയാണെന്ന ഓന്റെ വിചാരം..... "എന്തിനാടാ കൊരങ്ങാ ഇയാളിപ്പൊ ഇവിടെ കിടന്ന് കിണികിണീന്ന് ചിരിക്കുന്നെ.....?" "പിന്നെ ഞാൻ കരയണോ,,,,,,നിനക്ക് എന്നാടി ഇനി ഒരു ഉത്തരവാദിത്ത ബോധമുണ്ടാവാ......നിന്റെ സ്വഭാവമെങ്ങാനും എന്റെ കുഞ്ഞിന് കിട്ടിയാൽ അവിടെ തീർന്നു....." "അല്ലെങ്കിലും ഇയാൾക്ക് എന്തിന്റെ കേടായിരുന്നു......വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് തോളത്തു വെച്ചിട്ട്‌.....ഉത്തരവാദിത്ത ബോധം ഉണ്ടാകും വരെ കാത്തിരിക്കാനുള്ള ക്ഷമ കാണിക്കണമായിരുന്നു..... ഇനീപ്പോ എന്തായാലും അനുഭവിച്ചോ....." "ഹാ അതും ശെരിയാ,,,,,,ഏതായാലും നിന്നെ പോലത്തെ വലിയ ദുരന്തം ഇനി ഉണ്ടാവാൻ പോകുന്നില്ല..... എന്റെ കുഞ്ഞ് എന്നെ പോലെ തന്നെയായിരിക്കും......എന്റെ ഈ ക്യൂട്ട്നെസ്......എന്റെ സത്യ സന്ധത....." "യാ റബീഹ്,,,,,തള്ള്,,,,,തള്ളിസ്റ്റ് എന്ന് ഒറ്റ വാക്കിൽ പറഞ്ഞാ പോരേ.....ഇങ്ങനെ വലിച്ചു നീട്ടി ബോറക്കാണോ....." അതിന് അവന്റെ കയ്യീന്ന് മ്മക്ക് നല്ലോണം കിട്ടി.....തിരിച്ച് മ്മളും കൊടുത്തു കണക്കിന്......പെട്ടന്നാണ് അവൻ മ്മളെ കൈ പിടിച്ചു വലിച്ചത്......എന്നിട്ട് മ്മളെ കയ്യിലേക്ക് തന്നെ തുറിച്ചു നോക്കാൻ തുടങ്ങി..... "ആഹാ ഇതൊക്കെ എപ്പോ ഇട്ടു.....എന്നിട്ട് എന്നെ ഇതുവരെ കാണിച്ചില്ലല്ലോ നീ....." അവനങ്ങനെ പറഞ്ഞപ്പോ മ്മളെ ഞെട്ടി......കാരണമെന്താ, അവന്റെ പേരെഴുതി വെച്ചത് അവൻ തന്നെ കണ്ടെത്തിയിരിക്കുന്നു..... അതും മ്മള് പറയാതെ തന്നെ..... ഇതെങ്ങനെ....😨 "അല്ല അതെങ്ങനെ ഇയാള് കണ്ടുപിടിച്ചു......ഇന്നലെ മൈലാഞ്ചിയിട്ടതിന് ശേഷം ഞാൻ പോലും ഇന്നാണ് ഈ സംഭവം കാണുന്നത്......" "അതെന്താന്നറിയോ..... അതിന് ഇത് നിന്റെ പേരല്ലല്ലോ അതാ,,,,,,നമ്മടെ പേര് എവിടെയെങ്കിലും എഴുതി കണ്ടാൽ അത് പെട്ടന്ന് തന്നെ നമക്ക് കാണാനിടയാവും..... അങ്ങനെയുള്ള ചില ഗുട്ടൻസുണ്ട് മോളേ......ഡോറക്ക് അതൊന്നും അറിയില്ല....." "ദേ, ഇനിയെന്നെ ഡോറാന്ന് പറഞ്ഞാൽ അടിച്ച് അന്റെ തലമണ്ട പൊട്ടിക്കും ലുട്ടാപ്പി....." ന്ന് മ്മളെ പറഞ്ഞപ്പോ ചെക്കൻ ഒന്ന് വിരണ്ടു......കാരണമെന്താ മ്മള് പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുമെന്ന് അവനിക്ക് അറിയാ അതന്നെ..... അങ്ങനെ അന്നത്തെ ദിവസം മ്മള് രണ്ടും കത്തിയടിച്ചിട്ടും റൊമാൻസ് കളിച്ചിട്ടും പരസ്പരം പാര വെച്ചിട്ടും ഒക്കെ തള്ളി നീക്കി..... രാത്രിയായപ്പോ ബോയ്സൊക്കെ ഒരു ഭാഗത്തെ മുറിയിലും മ്മള് ഗേൾസൊക്കെ വേറെ ഒരു ഭാഗത്തെ മുറിയിലും കേറികൂടി..... ഇനീപ്പോ നാളെ അതിരാവിലെ എണീക്കണം,,,,പല്ല് തേക്കണം,,,,,കുളിക്കണം..... ഹോ എന്തോരം പണിയാ..... മ്മള് അതൊക്കെ ആലോയിച്ചിട്ട്‌ ഇങ്ങനെ കിടക്കുമ്പോളാണ് ഡോറിൽ തുരുതുരാ മുട്ട് വീണത്..... മ്മള് അപ്പൊ തന്നെ കൂടെ കിടക്കുന്ന എല്ലാത്തിനെയും നോക്കി..... അവരൊക്കെ പൊരിഞ്ഞ ഉറക്കം.....മ്മക്കാണെകിൽ ഉറക്കം വരുന്നില്ല......എങ്ങനെ കിടന്നാലും മ്മളെ മനസ്സിലേക്ക് കടന്നു വരുന്നത് മ്മളെ വയറിന്റെ കാര്യമാണ്.....തിരിഞ്ഞു കിടക്കാനും കമിഴ്ന്നു കിടക്കാനും ഒക്കെ എന്തോ ഒരു പേടി പോലെ.....😝 ഹോ....കൊരങ്ങന്റെ കയ്യിൽ പൂമാല കൊടുത്തത് പോലെ എന്ത് ചെയ്യണമെന്ന് അറിയാതെ മ്മള് എണീറ്റിരുന്നു..... ഡോറിലാണെങ്കിൽ ഇപ്പഴും മുട്ട് വീഴുന്നുണ്ട്......അതോണ്ട് മ്മള് വേഗം എണീറ്റ്‌ പോയിട്ട് ഡോർ തുറന്നു കൊടുത്തു...... അപ്പഴല്ലെ രസം..... ഡോറിൽ മുട്ടിയ ആൾടെ പൊടി പോലും കാണാനില്ല.....മ്മള് അപ്പൊ പുറത്തേക്ക് തലയിട്ടിട്ട് ചുറ്റിലും നോക്കി..... അവിടെയപ്പോ ആരും ഇല്ലായിരുന്നു..... ഇനി മ്മക്ക് തോന്നിയതാണോ ആവോ..... ആഹ് ചെലപ്പോ ആയിരിക്കും..... മ്മള് അത് മൈൻഡ് ചെയ്യാതെ തിരിച്ചു പോകാൻ നേരമാണ് ആരോ പെട്ടന്ന് മ്മളെ വാ പൊത്തി പിടിച്ചത്.....എന്നിട്ട് മ്മളെ പിടിച്ച് വലിച്ചോണ്ട് പോയപ്പോ മ്മള് ശ്വാസം കിട്ടാതെ പിടഞ്ഞു...... മ്മള് അപ്പൊ ആ ആൾടെ കൈ വിടുവിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി.....പക്ഷെ എത്ര ആയിട്ടും മ്മക്ക് അതിന് കഴിഞ്ഞില്ല,,,,,മ്മക്ക് ശ്വാസം മുട്ടിയിട്ട് മ്മള് എന്തൊക്കെയോ കാണിച്ചു കൂട്ടി......അപ്പഴാണ് അവിടെ പ്രകാശം പരന്നത്..... _തുടരും.... ______________________________ നാളെ കഥയില്ലാട്ടോ.....മനഃപൂർവം ഒന്നുമല്ല,,,,,നാളെ മ്മളെ ഫോൺ മ്മളെ കയ്യിൽ ഉണ്ടായിരിക്കില്ല..... പൊട്ടിയ ചില്ലിൽ ആണ് മ്മളെ ടൈപ്പിംഗും വെറുപ്പിക്കലും ഒക്കെ.....😝 അത് നാളെത്തോടെ ശെരിയാകും എന്ന സന്തോഷത്തിലാണ് മ്മള്.....😍 മ്മടെ ഈ സ്റ്റോറി തുടങ്ങിയന്ന് വീണു പൊട്ടിയതാണ് ഇന്റെ ഫോൺ..... പാവം....😭 അതിന്റെ കൂടെ ഇന്റെ കൊറേ പീഡനങ്ങളും സഹിച്ചു....😝 ഇതൊക്കെ ഞാൻ ഇവിടെ പറയാൻ കാരണം,,,,,ഇങ്ങള് വിചാരിക്കരുതല്ലോ മ്മള് മനഃപൂർവം സ്റ്റോറി പോസ്റ്റാതെ മുങ്ങിയതാണെന്ന്..... നാളെ ഇന്റെ കയ്യിൽ ഫോൺ ഉണ്ടെങ്കിൽ അടുത്ത പാർട്ട്‌ ഞാൻ നാളെ തന്നെ എഴുതും.....പക്ഷെ ഇല്ലെങ്കിൽ നടക്കൂലാട്ടോ..... ഹോ ഫോണില്ലാതെ ഞാൻ എങ്ങനെ ജീവിക്കും ആവോ.....😝😝 ______________________________
24.9k views
5 days ago
#

📙 നോവൽ

💞_ഖൽബിന്റെ കൂട്ടുക്കാരൻ_💞 _Part 65_ _Aashu_ 📚വായനാമുറി 📚 ... ... ... ... ... https://sharechat.com/profile/356415💗💗💗💗💗💗💗💗💗💗💗 ______________________________ "ഡോക്ടർ, അവൾക്കിപ്പൊ എങ്ങനെയുണ്ട്.....എന്താ ഒന്നും പറയാത്തെ.....??" "പറയാം.... താൻ വെറുതെ ടെൻഷനാവല്ലേടോ..... അവൾക്ക് അതിന് മാത്രമുള്ള കുഴപ്പം ഒന്നുമില്ല....." "അപ്പൊ പിന്നെ എന്തിനാ ഇവിടെ പിടിച്ച് കിടത്തിയിരിക്കുന്നെ.....അവൾ കണ്ണ് തുറന്നോ.....എന്തെങ്കിലും ഒന്ന് പറയ് ഡോക്ടർ......???" "ആദ്യം ഇയാളൊന്ന് ശ്വാസം വിട്..... ഞാൻ പറയട്ടെ....." ഡോക്ടർ പറഞ്ഞതിന് അനുസരിച്ചു ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു,,,,,എന്നിട്ട് അവിടെ ഒരു കസേരയിൽ പോയി ഇരുന്നു..... "താനിങ്ങനെ ടെൻഷനാവാൻ മാത്രം ഒന്നുമില്ല.....She is Carrying....." ഞാനൊട്ടും പ്രതീക്ഷിക്കാത്തത് ആയതോണ്ട് ഞാൻ അപ്പൊ തന്നെ ഞെട്ടി ഇരിപ്പിടത്തിൽ നിന്നും എണീറ്റ്‌ നിന്നു..... "വാട്ട്‌.......!!!!!" "അതേടോ,,,,,അവൾ പ്രെഗ്നന്റാണ്....." യാ റബ്ബി,,,,,ഞാൻ,,,,,അവൾ,,,,,ഇത് ഞാനിപ്പോ ആരോടാ,,,,ഒന്ന്..... അൽഹംദുലില്ലാഹ്.....പടച്ചോനെ നിനക്ക് സ്തുതി..... "താങ്ക്യൂ ഡോക്ടർ,,,,,താങ്ക്യൂ സോ മച്ച്....." ഡോക്ടറോട് അത്രയും പറഞ്ഞിട്ട് ഞാൻ പുറത്തേക്ക് ഓടി..... "ഡാ അമി,,,,റച്ചു,,,,ഞാൻ,,,,ഞാൻ....." വാക്കുകൾ കിട്ടാതെ ഞാൻ കൊറേ വിഷമിച്ചു.... "എന്താടാ.....? നീ ആ ഡോക്ടറെ കൊന്നോ അതാണോ....?" "പോടാ അതല്ല,,,,,ഞാൻ,,,,,ഞാനുണ്ടല്ലോ,,,," "എന്റെ ബലമായ സംശയം ഇവനാ ഡോക്ടറെ തല്ലിയെന്നാ.....വാ അമി നമക്ക് മുങ്ങാ....." ഈ റച്ചുനെ ഞാനിന്ന്.....അല്ലെങ്കിലും അവൻ എന്നെ കൊണ്ട് ഒന്നും പറയാൻ സമ്മതിക്കൂല..... "ഡാ കോപ്പേ അതല്ലടാ,,,,,ഞാനത് ഇപ്പൊ എങ്ങനെയാ....." "എന്താടാ പ്രശ്നം....? എന്താണേലും പറയെടാ..... നമക്ക് പരിഹരിക്കാം....." സന്തോഷം കൊണ്ടാണോ അതോ വേറെ എന്തെങ്കിലും കാരണം കൊണ്ടാണോ അറിയില്ല എന്റെ കാല് അപ്പൊ നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല..... "ഡാ നൗമു,,,,,നീ നിന്ന് ഡാൻസ് കളിക്കാതെ കാര്യം പറയ്.....ഇനി അവൾക്ക് എന്തെങ്കിലും.....??" "അത് പിന്നെ അവൾ,,,,,അല്ല ഞാൻ,,,,," "ഓ.....ഈ പൊട്ടനെ ഞാനിന്ന് കൊല്ലും.....നീയാണോ അവളാണോ ആരെങ്കിലും ആയിക്കോട്ടെ കാര്യം പറ....." റച്ചുന്റെ ക്ഷമ നശിച്ചു.....അപ്പൊ തന്നെ ഞാൻ ഒന്ന് പുഞ്ചിരിച്ചിട്ട്‌ റച്ചുനെ പോയി കെട്ടിപിടിച്ചു..... "എടാ അവള്,,,,,അവള് പ്രെഗ്നന്റാണെന്ന്....." ഹു.....അത്രയും പറഞ്ഞിട്ട് ഞാനൊരു ദീർഘ ശ്വാസം വിട്ടു.....അപ്പൊ തന്നെ റച്ചു എന്നെ പിടിച്ച് തള്ളി......എന്നിട്ട് അവര് രണ്ടും എന്നെ തന്നെ തുറിച്ചു നോക്കിയിട്ട്..... "അടിയെടാ അവനെ....." ന്ന് പറഞ്ഞിട്ട് പൊരിഞ്ഞ തല്ലായിരുന്നു.... നിങ്ങടെ നാട്ടിലൊക്കെ ഇങ്ങനെയാണോ....? ഒരാള് ഉപ്പയാകാൻ പോകാണെന്ന് പറഞ്ഞാൽ കുനിച്ചു നിർത്തി കൂമ്പിനിട്ടിടിക്കോ......അതും പറഞ്ഞിട്ട് ഇവന്മാര് എന്നെ പൊരിഞ്ഞ തല്ലാണ്‌ തല്ലിയത്..... "ഡാ റച്ചു,,,,പോയി സ്വീറ്റ്സ് ഓർഡർ ചെയ്യെടാ.....ഒരു ലോഡ്,,,,,ഹാ അല്ലെങ്കിൽ വേണ്ടാ.....ഒരു നാലഞ്ച് ലോഡ് ഇരിക്കട്ടെ അല്ലെ.....?" "എന്ത് സ്വീറ്റ്സോ.....?" "ഹാ അതന്നെ.....പോരെങ്കിൽ ഇനിയും ഓർഡർ ചെയ്യാം....." "എന്നാ നീ ഒരു കാര്യം ചെയ്യ്.....ഒരു ചെക്ക് എഴുതി എന്റെ കയ്യിൽ താ.....ഞാൻ പോയി ആ കട തന്നെ വാങ്ങി കൊണ്ട് വന്നേക്കാം.....ഇനി അതും പോരേ....?" "ചെലക്കാതെ പോയി വാങ്ങിക്കെടാ....." ന്ന് പറഞ്ഞിട്ട് അമി റച്ചുന്റെ തല മണ്ടക്ക് ഒരെണ്ണം കൊടുത്തു.....അപ്പൊ തന്നെ റച്ചു ഓർഡർ ചെയ്യാനാണെന്ന് പറഞ്ഞിട്ട് പോയി......അമി എന്നെ പോലെ തന്നെ ഭയങ്കര സന്തോഷത്തിലാണ്......സന്തോഷം കൊണ്ട് അവൻ നിർത്താതെ സംസാരിക്കുന്നുണ്ട്...... ഞങ്ങള് അപ്പൊ തന്നെ വീട്ടിൽ വിളിച്ച് കാര്യം പറഞ്ഞു.....അത് കേട്ടിട്ട് അവിടെ എല്ലാരും അതിനേക്കാളും സന്തോഷത്തിലാണ്..... ഞാൻ അപ്പൊ തന്നെ റനൂന്റെ അടുത്തേക്ക് വിട്ടു.....പെണ്ണ് അപ്പൊ മുറിയിൽ മേലോട്ട് നോക്കി കിടക്കായിരുന്നു..... എന്നെ കണ്ടതും അവളപ്പൊ തന്നെ എണീറ്റിരുന്നു.....ബഹുമാനം കൊണ്ടൊന്നും അല്ലാട്ടോ.....എന്റെ മുഖത്തെ സന്തോഷം കണ്ടിട്ട്...... "ഡി വേണ്ടാ എണീക്കണ്ടാ.....അവിടെ കിടന്നോ....." "ഇയാളൊന്ന് പോയെ..... ഇവിടെ കുറച്ച് ദിവസം കിടന്നതിന്റെ ക്ഷീണം ഇതുവരെ മാറീട്ടില്ല അപ്പഴാ..... അല്ല നമ്മളെന്തിനാ ഇങ്ങോട്ട് വന്നത്.....നമക്ക് വീട്ടിലേക്ക് പോവാം അവിടെ ആഘോഷങ്ങളൊക്കെ തുടങ്ങി കാണും....." അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി..... ഇനി ഇവള് അറിഞ്ഞോ സംഭവം.....ഒരു സർപ്രൈസ് ആക്കാന്ന് വെച്ചപ്പോ അതും പൊളിഞ്ഞോ...... അല്ലെങ്കിലും അവൾക്കിത് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു.....പക്ഷെ അത് സത്യമാണെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല..... "ആഘോഷോ....? എന്ത് ആഘോഷം....?" അവൾ അറിഞ്ഞോ എന്നറിയാൻ വേണ്ടി ഞാൻ ജസ്റ്റ്‌ അറിയാത്തത് പോലെ അഭിനയിച്ചിട്ട്‌ ചോദിച്ചു നോക്കി...... "ആഹാ അത് ശെരി,,,,,അപ്പൊ മറന്നോ.....ഇന്റെ കുഞ്ഞിക്കാന്റെ കല്യാണമല്ലെ മറ്റന്നാൾ.....അതിന്റെ രണ്ടീസം മുമ്പ് തന്നെ തറവാട്ടിൽ ആഘോഷങ്ങളൊക്കെ തുടങ്ങും....." "ഓഹ് അതായിരുന്നോ.....ആയിക്കോട്ടെ എന്നാ നമക്ക് ഇപ്പൊ തന്നെ പോകാം....." അവളേം കൂട്ടി തിരിച്ച് തറവാട്ടിലെത്തുന്നത് വരെ ഞാൻ അവളോട്‌ ഒന്നും മിണ്ടിയില്ല.....അവളെ ഒന്ന് വാരി പുണർന്നിട്ട് സംഗതി തുറന്ന് പറയാൻ എന്റെ മനസ്സ് ഇങ്ങനെ പിടയുന്നുണ്ട്...... പക്ഷെ അതൊക്കെ ഞാൻ കണ്ട്രോൾ ചെയ്തു.....അതിനേക്കാൾ വലിയ സർപ്രൈസ് ആണല്ലോ അവൾക്ക് അവിടെ ഒരുക്കി വെച്ചിട്ടുള്ളത്..... തറവാട്ടിലെത്തിയതും പിള്ളേര് മൊത്തം ഓടി വന്നിട്ട് അവളെ വളഞ്ഞു വെച്ചു..... "റനുത്താത്താ വാ നമക്ക് കളിക്കാ....." "എന്ത്....?? കളിക്കേ....??? ഒന്ന് പോ പിള്ളേരെ.....ഇപ്പൊ കളിയൊന്നും നടക്കൂല.....റനുത്താത്ത പോയി കുറച്ച് റസ്റ്റെടുക്കട്ടേ....." എന്ന് പറഞ്ഞിട്ട് പിള്ളേരെ ഓടിക്കാൻ ശ്രമിച്ചപ്പോ അവൾടെ വക വേറെ..... "അതെന്താ ഞാൻ ഇവരുടെ കൂടെ കളിച്ചാൽ....?? വിടമാട്ടെ....???" "റനു വേണ്ടാ.....നീ ഇങ്ങോട്ട് വന്നെ....." ഞാൻ എത്ര വിളിച്ചിട്ടും പെണ്ണ് കേട്ട മൈൻഡ് പോലും വെച്ചില്ല......അവസാനം സ്വീറ്റ്സും കൊണ്ട് അമിയും റച്ചുവും കേറി വന്നതും പിള്ളേരെല്ലാം അങ്ങോട്ട്‌ ഓടി പോയി..... തറവാട്ടിലെ ബാക്കിക്കാരൊക്കെ അപ്പൊ അവിടെ എത്തിയിരുന്നു..... ഇവിടെയിപ്പൊ ഇക്കാര്യം അറിയാത്തതായിട്ട് അവൾ മാത്രമാണ്......ഒരു സർപ്രൈസ് കൊടുക്കാൻ തീരുമാനിച്ചതോണ്ട് പറയണ്ടാന്ന് പറഞ്ഞിട്ടുണ്ട് ഞങ്ങൾ..... അമിന്റെയും റച്ചുന്റെയും പുറകെ തന്നെ കേക്കും കൊണ്ട് ഷാനു വന്നപ്പോ അവൾ മിർഷുനെ ഒന്ന് നോക്കി..... അപ്പഴാണ് എല്ലാരേയും ഞെട്ടിച്ചു കൊണ്ട് അമിയും റച്ചുവും ഷാനുവും മാനുവും ഒക്കെ കൂടി പാർട്ടി പോപ്പർ പൊട്ടിച്ചത്..... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ നമ്മള് ഒട്ടും പ്രതീക്ഷിക്കാതെയാണ് അവിടെ ഒരു ബോംബ് പൊട്ടിയത്......അതിന്റെ ഞെട്ടലിൽ നിന്ന് മ്മള് മുക്തി നേടിയിട്ട് മുകളിലേക്ക് നോക്കിയപ്പോ പലപല വർണ്ണങ്ങളിലുള്ള കടലാസ് കഷ്ണങ്ങൾ അവിടെ മൊത്തം പാറി കളിച്ചു..... അതൊക്കെ കണ്ടിട്ട് ഒന്നും മനസിലാവാതെ മ്മള് അങ്ങനെ മിഴിച്ച് നോക്കി നിക്കുമ്പോളാണ് എല്ലാരും കൂടി ഹാപ്പി ബർത്ത്ഡേ പാടിയത്..... അതിന് നമ്മളെ ബർത്ത്ഡേ ഇന്നല്ലല്ലോ.....അത് അടുത്ത മാസം അല്ലെ..... "ബർത്ത്ഡേയോ....?? ഇന്ന് ആരുടെ ബർത്ത്ഡേയാണ്....?? മിർഷു നിന്റെയാണോ....?" എന്ന് മ്മള് ചോയിച്ചപ്പോ നൗമുക്ക വന്ന് മ്മളെ തോളിൽ കൂടെ കയ്യിട്ട് നിന്നു.....അപ്പൊ തന്നെ മ്മള് എല്ലാരേയും ഒന്ന് നോക്കി......അവരെല്ലാരും എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്...... ഇവിടെയിപ്പോ മ്മള് മാത്രേയുള്ളൂ കിളി പോയിട്ട്.....ബാക്കിയെല്ലാർക്കും പൊരിഞ്ഞ സന്തോഷം.....അതും നമ്മളോട് പറയാതെ..... "ഇത് നിന്റെ ബർത്ത്ഡേക്ക് അല്ല,,,,,ഇവിടെ ഉടനെ വരുന്ന ഒരാളുടെ ബർത്ത്ഡേക്ക് ആണ്....." എന്തോന്ന്....?? ഇവനിത് എന്താ ഈ പറയുന്നേ....?? അതിനിപ്പോ ആരാ വരാൻ പോകുന്നെ....? എല്ലാ കോന്തന്മാരും ഇളിച്ചോണ്ട് നിക്കാ.....വാ തുറന്ന് പറഞ്ഞാൽ എന്താ ഇവന്മാർക്ക്..... "അവൾക്ക് മനസിലായിട്ടില്ലടാ..... ഒന്ന് തെളിച്ചു പറ....." അമീർക്കയാണ്. "അല്ലേലും ഇങ്ങനെയുള്ള കാര്യങ്ങൾ ആർക്കാ മനസിലാവാത്തത്.....ഇവൾക്ക് പിന്നെ ഡോറയുടെ ബുദ്ധിയല്ലെ ഉള്ളൂ അതാ.....എപ്പഴും കുറുനരിയെ കുറിച്ച് മാത്രേ ഉള്ളൂ ചിന്ത..... അല്ലേടി വൈഫി.....?" അത് കേട്ട് മ്മള് അപ്പൊ തന്നെ അവന്റെ വയറ്റിനിട്ട് ഒരു കുത്ത് വെച്ചു കൊടുത്തു.... അപ്പഴാണ് മ്മളെ മുന്നിലേക്ക് ഉമ്മുമ്മ വന്നത്.....ഉമ്മുമ്മാനെ കണ്ടതും മ്മള് മെല്ലെ മുങ്ങാൻ നിന്നു..... "നീയിനി മുങൊന്നും വേണ്ടാ.....എന്റെ ആഗ്രഹം നടന്നു കിട്ടി....." എന്ന് ഉമ്മുമ്മ പറഞ്ഞത് കേട്ടതും നമ്മളെ കണ്ണ് തള്ളി പുറത്തേക്ക് വന്ന് ഇപ്പൊ താഴെ വീഴും എന്നായി..... ആഗ്രഹം നടന്നെന്നോ....??? അതിന്റെ അർത്ഥമെന്താ.....??? ഇനി കൗലുത്ത എങ്ങാനും....???🤔 ഏയ്‌.....ആയിരിക്കോ.....ആയാൽ മതിയായിരുന്നു.....മ്മള് രക്ഷപ്പെട്ടു..... നമ്മള് അങ്ങനെ ചിന്തിച്ചോണ്ട് നിക്കുമ്പോളാണ് പാത്തുമ്മ മ്മളെ മുന്നിലേക്ക് വന്നത്.....എന്നിട്ട് "മോളേ റനു,,,,,കൺഗ്രാറ്റ്സ് ഡി.... അങ്ങനെ നീയും ഒരുമ്മയാകാൻ പോകുന്നുല്ലെ.....പൊളിച്ചു മോളേ.....കൊട് കൈ....." എന്ന് പറഞ്ഞിട്ട് അവൾ മ്മളെ കൈ പിടിച്ച് കുലുക്കിയപ്പോളാണ് മ്മക്ക് സ്വബോധം വന്നത്.....അതും കൂടി കേട്ടപ്പോ മ്മളെ ചെവിയിൽ നിന്ന് കിളികൾ പറന്ന് കളിക്കാൻ തുടങ്ങി...... പടച്ചോനെ.....😨 പാത്തുമ്മ എന്താ ഇപ്പൊ പറഞ്ഞെ....😨 ഉമ്മയോ.....??😳മ്മളോ....!!!😱 കള്ള ബഡക്കൂസെ.....😡 എവിടെ അവൻ....😡 മ്മള് അപ്പൊ തന്നെ കട്ട കലിപ്പിൽ നൗമുക്കാനെ നോക്കി......അപ്പൊ തന്നെ അവൻ മ്മക്ക് നല്ലോണം ഒന്ന് ഇളിച്ച് തന്നു.....മ്മളെ സംശയം വെറുതെ ആയില്ലല്ലെ..... എടാ കൊരങ്ങാ.....അനക്കുള്ള പണി ഞാൻ തരുന്നിണ്ട്..... മ്മള് അപ്പൊ എല്ലാത്തിനെയും നോക്കി ഒന്ന് ഇളിച്ച് കാണിച്ചിട്ട് മെല്ലെ മുറിയിലേക്ക് മുങ്ങി......അവരൊക്കെ ഒടുക്കത്തെ സന്തോഷത്തിലാണ്..... കേക്ക് മുറിക്കലും പാട്ടും ഡാൻസും ഒക്കെയായിട്ട്.....ഇതൊന്നും പോരാത്തതിന് കല്യാണമല്ലെ.....അതിന്റെ വക വേറെയും..... മ്മക്ക് ആണെങ്കിൽ അതൊക്കെ കണ്ടിട്ട് ചൊറിഞ്ഞു വരുന്നുണ്ട്.....മ്മള് മുറിയിൽ പോയിട്ട് തേരാപാരാ നടന്നു......അപ്പഴാണ് മ്മളെ മുന്നിലേക്ക് മൂന്നെണ്ണം ഇടിച്ചു കേറി വന്നത്..... "ദേ, നോക്ക് കൗലു,,,,, എങ്ങനെയിരുന്ന പെണ്ണാ,,,,, ഞാൻ ആക്രാന്തം കാണിക്കൂലാ,,,,, ഞങ്ങക്ക് കുട്ട്യോള് അഞ്ച് വർഷം കഴിഞ്ഞിട്ട് മതി,,,,, ഹോ എന്തൊക്കെ ബഹളവായിരുന്നു.....ദേ, ഇപ്പൊ കണ്ടില്ലേ നെട്ടോട്ടം ഓടുന്നെ.....ഹ്ഹ്ഹ്....." "കികികി....ഡി പരട്ട കെളവി..... അവിടെയെങ്ങാനും ഒരു മൂലയിൽ പോയി മിണ്ടാത്തെ ഇരുന്നോ.....എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട യ്യ്....." തെണ്ടി അൻഷു.....അലവലാതി കോന്തത്തി..... "എന്നാലും എന്റെ റനൂ,,,,,നിനക്ക് ഒട്ടും കണ്ട്രോൾ ഇല്ലാതെ പോയല്ലോ,,,,,നിനക്കൊക്കെ എന്നെ കണ്ട്‌ പഠിച്ചൂടെ....." "ഓഹ് പിന്നെ,,,,,,നിന്റെ കണ്ട്രോളാണല്ലോ ഇവിടെ ഈ വീർത്തു കാണുന്നത്.....വെറുതെ ടെൻഷനടിപ്പിക്കാതെ പോ അൻഷു....." അവളെ പറഞ്ഞിട്ട് മ്മള് എന്തൊക്കെയോ കാട്ടിക്കൂട്ടി അവിടെ..... "അല്ലടി നിനക്കിപ്പോ എന്താ ഇത്രക്ക് ടെൻഷൻ....?" കൗലുത്തയാണ്. "അത്,,,,, അത് പിന്നെ,,,,, അതുണ്ടല്ലോ,,,,, എനിക്കുണ്ടല്ലോ,,,,, അത് പിന്നെ ഉണ്ടല്ലോ,,,,,, ആദ്യയിട്ട് പ്രെഗ്നന്റാവുന്നതോണ്ടാണോ എന്തോ,,,,, കൗലുത്താ നിക്ക് എന്തോ ഭയങ്കര പേടി....." "പേടിയോ....? നിനക്കോ....? അതിന് നിനക്ക് അതൊക്കെ ഉണ്ടോ....? ഞാൻ വിചാരിച്ചു ഇക്കാര്യം അറിയുമ്പോ നീ ഇവിടെ പുഷ്പം പോലെ ഓടിചാടി നടക്കും എന്ന്.....ഇതിപ്പോ എന്നെക്കാളും കഷ്ടാണല്ലോടി നീ....." അൻഷുവാണ്. "ഇത്....ഇത് അങ്ങനെയല്ല..... ആ ഉമ്മുമ്മാനെ ഉണ്ടല്ലോ.... മിക്കവാറും ഞാൻ തട്ടും നോക്കിക്കോ....." "ഇന്റെ റബ്ബേ,,,,,ഈ പെണ്ണിന് പ്രാന്തായീന്നാ തോന്നുന്നെ....." "ദേ, മിച്ചുത്ത ഇങ്ങളെങ്കിലും എന്റെ വെഷമം ഒന്ന് മനസിലാക്കണം പ്ലീസ്....." "ഓക്കേ പറ.....എന്താ നിന്റെ വെഷമം....?" "അത് പിന്നെ,,,,,ഈ പ്രസവം എന്നൊക്കെ പറയുമ്പോ,,,,,ഇൻക്ക് അല്ലെങ്കിൽ തന്നെ സൂചി പേടിയാ,,,,,അപ്പൊ പിന്നെ ഞാൻ....." "ദേ, ഒരൊറ്റ കുത്ത്,,,,,,ഇവിടെ നിറ വയറും താങ്ങി പിടിച്ചോണ്ട് നിക്കുന്ന എനിക്കും അൻഷുനും ഇല്ലാത്ത ടെൻഷനാണ് ഈ തെണ്ടിക്ക്.....മിണ്ടാത്തെ ഇരുന്നോ അവിടെ..... ഇതൊക്കെ എപ്പോ ആയാലും വേണ്ടതല്ലെ.....അതോണ്ട് മോള് തല്ക്കാലം അക്കാര്യം ഓർത്ത് ഇപ്പഴേ ടെൻഷനാവണ്ടാ.....പകരം വരാനുള്ള പുതിയ അതിഥിയെ കുറിച്ച് സ്വപ്നം കണ്ടോ....." എന്നൊക്കെ മിച്ചുത്ത പറഞ്ഞപ്പോ മ്മള് ഒന്ന് ശ്വാസം വിട്ടു..... മ്മക്ക് ഇപ്പൊ ഒരു തോന്നലുണ്ട്...... മ്മക്ക് ഒമ്പത് മാസം തികഞ്ഞൂന്ന്..... മ്മള് ഇപ്പൊ തന്നെ പ്രസവിക്കും എന്ന്.....😝 അന്ന് മുഴുവനും അത് തന്നെ ഓർക്കലായിരുന്നു മ്മക്ക് പണി..... കൊരങ്ങൻ തെണ്ടിനെ മ്മള് ശെരിയാക്കും..... നമ്മള് അപ്പൊ തന്നെ താഴെക്ക് ഇറങ്ങി പോയിട്ട് അവനെ തപ്പി നടന്നു......അപ്പൊ അവൻ അവിടെ മ്മളെ ഇക്കാക്കമാരുടെ കൂടെ ഇരുന്ന് പൊരിഞ്ഞ വർത്താനം..... ഇവിടെ മ്മക്ക് പ്രാണ വേദന എടുക്കുമ്പോളാണ് അവിടെ അവന്റെ തള്ള് മത്സരം.....മ്മള് അപ്പൊ എന്താ ചെയ്തെന്നോ......അവരുടെ ഇടയിലേക്ക് കേറി പോയിട്ട്...... "നൗമുക്കാ.....ഇങ്ങളെ ദേ, ഉമ്മച്ചി വിളിക്കുന്നുണ്ട്ന്ന് പറയാൻ പറഞ്ഞു....." ന്ന് ബെർതെ തട്ടിവിട്ടു..... അത് കേട്ടതും അവൻ അപ്പൊ തന്നെ എണീറ്റ്‌ വന്നു..... വേറെ ആര് വിളിച്ചാലും അവൻ ഇത്ര പെട്ടന്ന് എണീറ്റ്‌ വരൂല.....അതിന് മ്മളെ ഉമ്മച്ചി തന്നെ വിളിക്കണം.....അതോണ്ടാണ് മ്മള് അങ്ങനെ പറഞ്ഞത്..... അവൻ അപ്പൊ മ്മളെ മറി കടന്നു പോകാൻ നിന്നതും മ്മള് അപ്പൊ തന്നെ അവന്റെ കൈ പിടിച്ച് വലിച്ചോണ്ട് പുറത്തേക്ക് കൊണ്ടോയി.....മുറ്റത്തെ ഒരു മാവിന്റെ ചുവട്ടിലേക്ക് കൊണ്ട് പോയിട്ട് മ്മള് അവനെ അവിടെ നിർത്തിച്ചു.....എന്നിട്ട് മ്മള് അവനെ ഒന്ന് തുറിച്ചു നോക്കി..... "എന്താടി നീയെന്നെ തുറിച്ചു നോക്കുന്നെ.....നിനക്ക് അവിടെ ഒരിടത്ത് മിണ്ടാതെ ഇരുന്നൂടെ.....ദേ, ഈ സമയത്ത് ഇങ്ങനെ ഓടിച്ചാടി നടക്കാനൊന്നും പാടില്ലാട്ടോ......" ഒരു ഒലക്ക കിട്ടിയിരുന്നെങ്കിൽ മ്മള് ഇപ്പൊ തന്നെ അവനെ അടിച്ചു ശെരിയാക്കിയെനെ.....😡 "കള്ള വവ്വാലെ,,,,,ഇയാള് എന്താ ചെയ്തെന്ന് ഇയാൾക്ക് വല്ല ബോധവും ഉണ്ടോ.....അതെങ്ങനാ ഇങ്ങള് ആണുങ്ങൾക്ക് അതൊന്നും അറിയണ്ടല്ലോ.....😡" "ഞാനോ.....ഞാനെന്താ ചെയ്തെ.....?" "ദേ, എന്നെ കൊണ്ടൊന്നും.....ഹാ,,,,,ഒന്ന് പോ മനുഷ്യ....." ന്ന് പറഞ്ഞിട്ട് മ്മള് പോകാൻ നിന്നതും അവൻ അപ്പൊ തന്നെ മ്മളെ പിടിച്ച് വലിച്ചു..... "തല്ക്കാലം മോള് പറയാൻ വന്നതിനെ പറഞ്ഞിട്ട് പോയാൽ മതീട്ടോ....." "എനിക്കൊന്നും പറയാനില്ല.....ചെയ്യാനെ ഉള്ളൂ....." എന്ന് പറഞ്ഞിട്ട് മ്മള് അവന്റെ കൈയ്യിന് ഒരു നുള്ള് വെച്ചു കൊടുത്തു......അപ്പൊ തന്നെ അവൻ എരിവ് വലിച്ചിട്ട് മ്മളെ അവനോട് ചേർത്ത് നിർത്തി..... "നിനക്ക് ഇപ്പൊ എന്നോടൊന്നും പറയാനില്ലാ.....?" "ഇല്ലാ....."😏 "അതെന്താ,,,,,എന്തെങ്കിലും പറ,,,,, അല്ലെടി നിനക്കെന്നോട് പിണക്കമാണോ.....?" "ആണെങ്കിയെന്താ....." "ആണെങ്കിൽ ഒന്നുല്ല.....അത് എന്തിനാന്ന് കൂടി പറയണം....." എന്നവൻ ഒരു കള്ള ചിരിയോടെ പറഞ്ഞപ്പോ മ്മക്ക് അവനെ കൊല്ലാനാണ് തോന്നിയത്..... "എന്തിനാന്ന് ഇയാൾക്ക് അറീലെ....?" "അറിയാം,,,,,എന്നാലും നീ പറഞ്ഞോ.....അതല്ലേ അതിന്റെ ഒരിത്....." "അയ്യടാ.....ഒന്ന് പോയെ.....കിന്നരിക്കാൻ വന്നിരിക്കുന്നു....." "അല്ല എന്തിനാപ്പോ നിനക്ക് എന്നോട് മാത്രം പിണക്കം.....ഞാൻ ഒറ്റക്കൊന്നും ആയിരുന്നില്ലല്ലോ.....നീയും ഉണ്ടായിരുന്നില്ലേ.....എന്നിട്ട് അവസാനം കുറ്റം മുഴുവനും എനിക്ക്....." ഇവനെ ഇന്ന് മ്മള് കൊല്ലും......എന്ന് പറഞ്ഞിട്ട് മ്മള് നിലത്തീന്ന് ഒരു വടി എടുത്തതും അവൻ അപ്പൊ തന്നെ ആ മരത്തിനു ചുറ്റും ഓടി കളിക്കാൻ തുടങ്ങി.....ശെരിക്കും ഇവൻ കൊരങ്ങൻ തന്നെ ആണോന്ന് തോന്നി പോയി..... "ഓടിക്കോ,,,,,ഇയാളെ എന്റെ കയ്യിൽ കിട്ടും,,,,,അപ്പൊ കാണിച്ചു തരാട്ടോ,,,,,ഹാ പിന്നെ.....ഉമ്മുമ്മാക്കുള്ളത് ഞാൻ അവിടെ പോയിട്ട് കൊടുത്തോളം....." എന്ന് അവനോട് പറഞ്ഞിട്ട് മ്മള് അകത്തേക്ക് വിട്ടു.....എന്നിട്ട് നേരെ ഉമ്മുമ്മാന്റെ മുറിയിലേക്ക് കേറി പോയിട്ട് മ്മള് വിളിച്ചു കൂവി..... "ഉമ്മുമാാാ.....ദേ, വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം.....ഞാനെന്റെ വാക്ക് പാലിച്ചു ഇങ്ങള് എപ്പഴാ പാലിക്കുക.....?" എന്ന് മ്മള് അലറിയതും മുന്നില് ഇരിക്കുന്ന നാല് പേരെ കണ്ടിട്ട് മ്മള് ഞെട്ടി..... അള്ളാഹു റബ്ബി.....മ്മളെ എല്ലാ മാമന്മാരും ഉണ്ടല്ലോ.....ന്ന് പറഞ്ഞിട്ട് മ്മള് തിരിഞ്ഞു നോക്കിയതും ഉമ്മച്ചി......പടച്ചോനെ ഉമ്മച്ചിയും ഉണ്ടായിരുന്നോ......🏃 മ്മള് അപ്പൊ തന്നെ മെല്ലെ മുങ്ങാൻ നിന്നതും..... "എന്ത് വാക്കാടി പാലിക്കണ്ടെ.....?" എന്നൊരു ചോദ്യം ആയിരുന്നു ഉമ്മച്ചിന്റെ വക.....മ്മള് അപ്പൊ തന്നെ..... "അത്.... അത് പിന്നെ.... ഏയ്‌ ഒന്നുല്ല.... എന്നാ ഞാനങ്ങട്ട്....." അത്രയും പറഞ്ഞിട്ട് മ്മള് ജീവനും കൊണ്ട് മുങ്ങി.....ഉമ്മുമ്മ വെൽ പ്ലാനിങ്.....സെക്യൂരിറ്റിയൊക്കെ ഏർപ്പാട് ചെയ്ത് വെച്ചിട്ടുണ്ട്..... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.....Iam trapped. "അതേയ്,,,,,അവിടെ ഒന്ന് നിന്നെ......അല്ല എങ്ങോട്ടാ വാലിന് തീ പിടിച്ചത് പോലെ.....?" ചോദിച്ചത് വേറെയാരും അല്ലാട്ടോ മ്മളെ ചങ്ക് തെണ്ടി തന്നെ..... "ഈ സമയത്ത് ഇങ്ങനെ ഓടിച്ചാടി നടക്കാൻ പാടില്ലാന്ന് അറിയില്ലേ.....പോ പോയി അവിടെ ഇരിക്ക്....." എല്ലാത്തിനും ഇത് തന്നെയാണല്ലോ പറയാനുള്ളത്..... "നിനക്ക് എന്താണ്ടാ എന്നോട് പതിവില്ലാതെ ഒരു ബഹുമാനം.....?" "ഹീ....നിന്നോട് ബഹുമാനോ.....ഇതേ എന്റെ മരുമോനോടുള്ള ബഹുമാനം കൊണ്ട് പറഞ്ഞതാ.....അല്ലാതെ നിന്നെയൊക്കെ ആരാ ഇപ്പൊ ശ്രദ്ധിക്കുന്നെ....." ബ്ലഡി അലവലാതി തെണ്ടി.....നൈസ് ആയിട്ട് മ്മളെ തേച്ചോട്ടിച്ചു..... "അല്ല എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.....നിങ്ങക്കൊക്കെ ഇത് മാത്രേ പറയാനുള്ളോ.....എന്നെ വെറുതെ ടെൻഷനടിപ്പിക്കാൻ....." "ഇന്റെ റബ്ബേ,,,,,ഇന്നത്തെ കാലത്തെ പെൺകുട്ടിയോൾ ഇങ്ങനെയാണോ,,,,,ഇതെന്ത് ജന്തു,,,,, ഹാ എന്റെ ഭാഗത്തും തെറ്റുണ്ട്.....ഞാനിത് ആരോടാ ഈ പറയാൻ പോയെ......" "പോടാ തെണ്ടി,,,,,,മൂക്കിൽ പല്ല് മുളച്ചല്ലോ,,,,,,പോടാ പോയി പെണ്ണ് കെട്ടാൻ നോക്ക്......" "മൂക്കിൽ പല്ലൊ.....!!!! അപ്പൊ നിന്നെ കെട്ടിച്ചു വിട്ടത് അതോണ്ടാണോ......ആട്ടെ എന്നിട്ട് എത്ര പല്ലായിരുന്നു നിനക്ക്.....?" "ഹോ തമാസാ,,,,,ഡാ PUBG പ്രാന്താ.... ഞാൻ പറയുന്ന പെണ്ണിനെ നീ കെട്ടോ....?" "എനിക്കേ തലക്ക് ഓളം ഒന്നുമില്ല,,,,,നിന്നെ സഹിക്കുന്ന പാട് എനിക്കേ അറിയൂ......അതിന്റെ കൂടെയാണ് നീ പറയുന്ന പെണ്ണ്....." "ഹാ അല്ലെങ്കിലും നിനക്ക് യോഗമില്ലടാ......നീ ഇവിടെ പൊര നിറഞ്ഞ് പോത്ത് പോലെ നിന്നോ.....അവളെ വല്ല മൊഞ്ചന്മാരും കെട്ടിക്കോളും....." എന്ന് മ്മള് പറഞ്ഞപ്പോ അവന് ഒരു കുലുക്കവും ഉണ്ടായില്ല.....പകരം മ്മക്ക് കൊണ്ട് വന്ന കേക്ക് എടുത്ത് കഴിച്ചോണ്ടിരിക്കാ..... ആഹാ നീ ഇത്രക്കായോ,,,,,,മ്മള് അപ്പൊ എന്താ ചെയ്തെന്നോ..... മനം പുരട്ടുന്നത് പോലെ കാണിച്ചിട്ട് ഒറ്റ ഓട്ടം പുറത്തേക്ക്.....😝 ഇപ്പൊ നോക്കിക്കോ അവൻ മ്മളെ പിന്നാലെ വരുന്നത്..... അത് മ്മളോട് സ്നേഹം തോന്നിയിട്ട് അല്ല.....പകരം അവന് ച്ഛർദിക്കാനാണ്.....😂 അവനോടുള്ള കലിപ്പ് മ്മള് അങ്ങനെയാണ് പണ്ട് മുതലേ തീർക്കാറ്.....അവൻ എന്തെങ്കിലും കഴിക്കുമ്പോ മ്മള് പോയി അവന്റെ മുന്നില് നിന്നിട്ട് ഇങ്ങനത്തെ ഓരോ പണികൾ ചെയ്യും.....അപ്പൊ തന്നെ അവൻ എണീറ്റ്‌ ച്ഛർദിക്കാൻ ഓടും.....😝 പറഞ്ഞത് പോലെ തന്നെ അവൻ ഓടി വന്നിട്ട് നേരത്തെ കഴിച്ച കേക്കും രാവിലെ കഴിച്ച പുട്ടും എല്ലാം പുറത്തേക്ക് കൊണ്ട് വന്നു..... "അല്ല ഇതിലിപ്പോ ആർക്കാ ഗർഭം....??" ശബ്ദം കേട്ടിട്ട് ഓടി വന്ന പാത്തുമ്മാന്റെ സംശയം ആണ്..... "ഇന്റെ പാത്തുമ്മ,,,,, ഇയ്യ് ഈ പുഴുഫ്രൈ കഴിച്ചിട്ടുണ്ടോ..... എന്താ ഒരു ടേസ്റ്റാന്നറിയോ....ഹോ...." അത് കേട്ടതും അവൻ അപ്പൊ തന്നെ.... "ഡി ഹംക്കെ.....കേറി പോടീ പിശാശ്ശെ....." എന്ന് പറഞ്ഞിട്ട് അവൻ പിന്നേം അവിടെ കിടന്ന് പൊരിഞ്ഞ ച്ഛർദി.....ഹാവൂ ഇപ്പഴാണ് മ്മക്ക് ഒരു ആശ്വാസം ആയത്.....😝 അങ്ങനെ അന്നത്തെ ദിവസം മ്മള് എല്ലാത്തിനും പാര പണിതു തള്ളി നീക്കി.... ഇനി ഒരെണ്ണം കൂടി ബാക്കിയുണ്ട്.....മ്മളെ ഉമ്മുമ്മ..... പുള്ളിക്കാരത്തിക്ക് മ്മള് നല്ല പണി തന്നെ കൊടുക്കും..... രാവിലെ എണീറ്റ്‌ മ്മള് കണ്ണാടിക്ക് മുന്നില് നിന്നിട്ട് സ്വയം പരിശോധന നടത്തി.... പടച്ചോനെ മ്മളെ വയറ് പിന്നേം വീർത്തല്ലോ......ന്ന് അത് കണ്ടോണ്ട് വന്ന നൗമുക്ക മ്മളെ ഒരു അതിശയത്തോടെ നോക്കുന്നുണ്ട്..... "നീ എന്തോന്നാ ഈ തിരിഞ്ഞും മറിഞ്ഞും നോക്കുന്നെ.....നിന്റെ വല്ലതും കളഞ്ഞു പോയോ.....?" "ഓ....ഇനി എന്തോന്ന് കളഞ്ഞു പോകാനാ....." "എന്ത്....???" "കുന്തം.....നോക്കി നിക്കാതെ ഇത് പിടിക്ക് മനുഷ്യ....." ന്ന് പറഞ്ഞിട്ട് മ്മള് അവന്റെ നേരെ സാരി വലിച്ചെറിഞ്ഞു..... "ഇതെന്തിനാ.....?" "തൂങ്ങിയാടാൻ..... എല്ലാരും എന്തിനാ സാരി യൂസ് ചെയ്യുന്നേ....." "എല്ലാരും ഉടുക്കാനാണ്..... അല്ല നിന്റെ ഉദ്ദേശം എന്താണെന്നാ ഞാൻ ചോദിച്ചേ.....ഇവിടെ ഊഞ്ഞാലിട്ട് ആടാൻ പോവണോ നീ..... ദേ, പുറത്ത് ആളുകളൊക്കെ വന്നു തുടങ്ങിട്ടുണ്ട്......നിന്റെ കളി നിർത്തിക്കോ....." ദാ ഇതാണ് മ്മള് ഓനെ പല പേരിലും വിളിക്കുന്നെ.....മ്മള് ഇവിടെ സീരിയസായിട്ട് എന്തെങ്കിലും പറഞ്ഞാൽ അപ്പൊ കളിയാക്കും..... "ഇയാള് പോയെ.....എന്നെ കൊണ്ട് ഒറ്റക്ക് കഴിയോന്ന് ഞാനൊന്ന് നോക്കട്ടെ.....എനിക്ക് ആരുടേം സഹായം വേണ്ടാ.....ഹും...." "ഇവിടെ കിടന്ന് തലകുത്തി മറിഞ്ഞാലും നിന്റെ കൊണ്ട് പറ്റൂല മോളേ.....ഞാൻ പോയി നെസിനെ പറഞ്ഞു വിടാം.....അതാ നല്ലത്....." എന്ന് പറഞ്ഞിട്ട് അവൻ പോകാൻ നിന്നിട്ട് മ്മളെ ഒന്ന് തിരിഞ്ഞു നോക്കി..... "ഉം,,,,,ശെരിയാ നീ പറഞ്ഞത്.....നിന്റെ വയറ് നല്ലോണം വീർത്തു വന്നിട്ടുണ്ട്....." എടാ,,,,,,😠😠😠ബ്ലഡി ഫൂൾ.....😡 എന്ന് പറഞ്ഞിട്ട് അവിടെ ഉണ്ടായിരുന്ന സാധനങ്ങളൊക്കെ എടുത്ത് എറിഞ്ഞിട്ട് മ്മള് അവനെ ഒടിച്ചു വിട്ടു..... ആ കൊരങ്ങനാണെങ്കിൽ ഓടുന്നതിന്റെ ഇടയിൽ പൊരിഞ്ഞ ചിരിയും.....അത് കണ്ടിട്ട് മ്മക്കും ചിരി വന്നു..... വെറുതെ മ്മളെ മക്കാറാക്കാ ജന്തു..... ഒടുവിൽ മ്മള് സാരിയൊക്കെ ചുറ്റി പുറത്ത് ഇറങ്ങിയപ്പോളാണ് മ്മളെ മുന്നില് നിക്കുന്ന ആളുകൾ മ്മളെ തന്നെ നോക്കി ചിരിക്കാൻ തുടങ്ങിയത്..... ഇതെന്താപ്പോ സംഭവം....!!! "ഇതെന്ത്‌ കോലാടി.....??? ഇങ്ങനെയാണോ മനുഷ്യന്മാര് സാരി ഉടുക്കുന്നെ.....??? ഇത് നമ്മള് കുട്ടിക്കാലത്ത് കളിക്കുമ്പോ കോലിന് തുണി ചുറ്റി കൊടുത്തത് പോലെയുണ്ടല്ലോ....." ന്ന് പറഞ്ഞിട്ട് അവളുമാര് അവിടെ കിടന്ന് കിണികിണീന്ന് ചിരിക്കാൻ തുടങ്ങി.....ഈയിടെയായിട്ട് മ്മള് എല്ലാർക്കും കളിയാക്കാൻ മാത്രമുള്ള ഒരു വസ്തു ആയിട്ടുണ്ട് ലെ..... "സാരിയുടുക്കാൻ അറിയാൻ മേലെങ്കിൽ ഉടുക്കരുത്,,,,,,അതെങ്ങനാ എല്ലാം അറിയാമെന്നുള്ള ബാവം അല്ലെ കുരിപ്പിന്.....ഇവിടെ വാടി....." അതും പറഞ്ഞിട്ട് അൻഷു മ്മളെ പിടിച്ച് വലിച്ചോണ്ട് മുറിയിലേക്ക് കൊണ്ട് പോയി,,,,,,എന്നിട്ട് മ്മക്ക് നല്ല അടിപൊളിയായിട്ട് സാരി ഉടുപ്പിച്ച് നിർത്തി..... അല്ലെങ്കിലും ഇന്ന് ഇതിന്റെ ഒരു ആവശ്യവുമില്ല.....പക്ഷേങ്കിൽ മ്മക്ക് സാരിയുടുക്കുന്നത് ഭയങ്കര ഇഷ്ട്ടാ..... സാരിയുടുത്താല് മ്മക്ക് ഭയങ്കര മൊഞ്ചാണെന്ന മ്മളെ ധാരണ.....😝 അത് പിന്നെ മ്മളെ ചെക്കൻ പറഞ്ഞിട്ടുണ്ട്,,,,,,ഇയ്യ് കല്യാണത്തിന് നല്ല മൊഞ്ചത്തിയായിരുന്നൂന്ന്,,,,,,അപ്പൊ മ്മക്ക് തോന്നി അത് സാരി ഉടുത്തത് കൊണ്ടാവും ന്ന്..... പണ്ട് മുതലേ മ്മക്ക് ഈ കടുംകൈ ചെയ്യുന്ന പരിപാടി ഉണ്ട്ട്ടോ.....ഇത് അവൻ പറഞ്ഞിട്ട് മാത്രമല്ല..... അങ്ങനെ മ്മള് സാരിയൊക്കെ ഉടുത്തു തട്ടവും ചുറ്റിയിട്ട് അടിപൊളി ലുക്കിൽ വീണ്ടും പുറത്തേക്ക് ഇറങ്ങാൻ നേരമാണ് മുന്നില് നിക്കുന്ന പ്രതി ബിംബത്തേ കണ്ടത്,,,,,,,അപ്പൊ തന്നെ മ്മള് ഒന്ന് ഞെട്ടി,,,,,,,എന്നിട്ട് രണ്ട് സ്റ്റെപ് മുമ്പോട്ട് വെച്ചു..... സാധാരണ മ്മള് ഞെട്ടിയാൽ ബാക്കിലേക്കല്ലെ സ്റ്റെപ്പ് വെക്കാ.....ഇതിപ്പോ എന്താ മുമ്പിലേക്ക് എന്ന് ഇങ്ങള് കരുതുന്നുണ്ടാവും ലേ.....അത് മ്മള് അടുത്ത പാർട്ടിൽ പറഞ്ഞു തരുന്നുണ്ട്.....അപ്പൊ,,,,,, _തുടരും..... ______________________________ ശടെ,,,,,ന്ന് തീർക്കാൻ ഒന്നും മ്മക്ക് പറ്റുന്നില്ല.....വലിച്ചു നീട്ടിയിട്ട് ശീലം ആയിപോയി.....😂 അല്ലെങ്കിലും അങ്ങനെ പോയാൽ അത് എനിക്കും ഒരു സങ്കടം ആണ്......കാരണം എന്റെ മനസ്സിൽ ഇനിയും ഒരുപാട് ചളികൾ ബാക്കി കിടപ്പുണ്ട്,,,,,,അതൊക്കെ ഞാൻ എവിടെ കൊണ്ടോയി എറിയും.....😭 അയ്യോ ഞാനിത് ആരോടാ ഒന്ന് പറഞ്ഞു കരയാ പടച്ചോനെ.....😭😭😥😥 ______________________________
25.1k views
6 days ago
#

📙 നോവൽ

💞_ഖൽബിന്റെ കൂട്ടുക്കാരൻ_💞 _Part 64_ _Aashu_ ______________________________ ഓരോന്ന് ചിന്തിച്ച് സ്വയം തലക്കടിച്ചോണ്ട് നിക്കുമ്പോളാണ് മ്മക്ക് ഒരു സംഭവം കണ്ടത്.....മ്മക്ക് എന്തെങ്കിലും കണ്ടാൽ പിന്നെ അത് എന്താന്ന് നോക്കി ഉറപ്പ് വരുത്താതെ ഒരു സമാധാനവും കിട്ടൂല.....അതോണ്ട് മ്മള് അപ്പൊ തന്നെ വിട്ടു..... മ്മള് വേറെ ഏതോ ലോകത്ത് നിന്ന് ചിന്തിച്ചോണ്ട് കേറി വന്നത് ഉമ്മാന്റെയും ഉപ്പാന്റെയും മുറിയിലേക്കാണ്......മ്മള് അവിടെയെത്തിയിട്ട് ചുറ്റും ഒന്ന് വീക്ഷിച്ചു......ഉപ്പ പുറത്തിരിപ്പുണ്ട് ഉമ്മ അടുക്കളയിലും......അതോണ്ട് മ്മള് അധികം ചിന്തിക്കാൻ നിക്കാതെ മുറി വിട്ട് പോകാൻ നേരമാണ് വേറൊരു കാര്യം മ്മളെ കണ്ണിൽ പെട്ടത്..... വേറൊന്നും അല്ല,,,,,,ഉപ്പാന്റെ ഡ്രസൊക്കെ നിലത്ത് കിടക്കുന്നു......മ്മള് അപ്പൊ തന്നെ അതൊക്കെ എടുത്ത് ഷെൽഫിൽ വെച്ച് തിരിഞ്ഞപ്പോളാണ് മ്മക്ക് വേറൊരു സംഭവം കാണാനിടയായത്..... കാണാൻ ഒരു ഡയറിടെ ലുക്ക്‌ ഒക്കെയുണ്ട്......അതോണ്ട് മ്മള് അപ്പൊ തന്നെ അതിനെയെടുത്ത് ഓരോ താളുകളും മറിച്ചു നോക്കി......കട്ടിലിന്റെ അടിയിൽ നിന്നും കിട്ടിയതോണ്ട് പൊടിയൊക്കെ പിടിച്ചിട്ടുണ്ട്......അപ്പൊ ഇതിവിടെ കിടക്കാൻ തുടങ്ങിയിട്ട് കുറച്ചായിന്ന് സാരം..... മ്മള് അതിനെ മറിച്ചു നോക്കുമ്പോളാണ് ഉമ്മച്ചി അങ്ങോട്ട്‌ വന്നത്.....മ്മള് അപ്പൊ തന്നെ അതിനെ ബാക്കിലേക്ക് ഒളിപ്പിച്ചു വെച്ചു.....ഇനി ചീത്ത കേൾക്കണ്ടല്ലോന്ന് കരുതിയിട്ട്.....എന്നിട്ട് ഒന്നും അറിയാത്ത പോലെ നിന്ന് ഉമ്മാനെ തന്നെ നോക്കി ഇളിച്ചു..... "ഇജ്ജ് എന്താടി എന്നെ ഇങ്ങനെ നോക്കുന്നെ.....?" "ഏയ്‌ ഒന്നുല്ലുമ്മാ.....ഞാൻ വെറുതെ....." "ആഹ്,,,,,ഇജ്ജ് നൗമുനേം കൂട്ടി ഫുഡ് കഴിക്കാൻ വാ.....അവന് പോകാൻ സമയമായില്ലെ....." ന്ന് പറഞ്ഞിട്ട് ഉമ്മ പോയപ്പോ മ്മള് ഒന്ന് നെടുവീർപ്പിട്ടു.....എന്നിട്ട് മ്മള് അപ്പൊ തന്നെ ഡയറി മറിച്ചു നോക്കാൻ തുടങ്ങി.....മ്മളെ നോട്ടം കണ്ടാൽ തോന്നും അതിനകത്ത് നമ്മളെ എന്തോ ഒന്ന് കളഞ്ഞു പോയിട്ടുണ്ട് ന്ന്..... സ്പീഡിൽ മറിച്ചു നോക്കുമ്പോളാണ് മ്മക്ക് ഒരെഴുത്ത് കണ്ടത്..... *25 വർഷങ്ങൾക്ക് മുമ്പ്* ആദ്യം തന്നെ മ്മക്ക് കണ്ടത് അതാണ്.....അയ്യോ ദാരിദ്ര്യം.....മ്മള് അപ്പൊ തന്നെ ഡയറി മടക്കി വെച്ചു.....😝 25വർഷങ്ങൾക്ക് മുമ്പുള്ള വല്ല കണക്ക് പുസ്തകവും ആയിരിക്കും.....അല്ലെങ്കിലും മ്മക്ക് ഈ കണക്ക് എന്ന വില്ലനെ തീരെ കണ്ണിൽ പിടിക്കൂല.....വൃത്തികെട്ട സാധനം.....ക്ക്രാഫ് തൂ.....😝 മ്മള് പിന്നെ കൂടുതൽ നോക്കി നിക്കാതെ ആ ഡയറി ഷെൽഫിൽ വെച്ചിട്ട് പോകാൻ നേരമാണ് അതിൽ നിന്നും ഒരു കടലാസ് പാറിപറന്ന് പോയത്...... "അള്ളോഹ് ഇത് കീറിയോ.....?" മ്മള് അപ്പൊ തന്നെ ആ കടലാസ് പെറുക്കിയെടുത്തിട്ട് ഡയറിടെ ഇടയിൽ തിരിച്ച് വെക്കാൻ നേരമാണ് മ്മള് അതിനെ ശ്രദ്ധിച്ചത്......സംഭവം കണ്ടതും നമ്മളെ കണ്ണ് തള്ളിപ്പോയി......പിന്നെ മ്മള് അവിടെ കിടന്ന് പൊരിഞ്ഞ ചിരിയായിരുന്നു.....😝 ചിരിച്ച് ചിരിച്ച് മ്മളെ കണ്ണീന്ന് വെള്ളം വരാറായി.....ചിരി നിക്കുമ്പോ മ്മള് വീണ്ടും അത് നോക്കും എന്നിട്ട് പിന്നേം കൊറേ ചിരിക്കും.....😝 വേറൊന്നും അല്ലട്ടോ.....മ്മളെ കെട്ട്യോനുണ്ട് ഉടുതുണിയില്ലാതെ നിക്കുന്നു..... അയ്യോ ഇങ്ങള് തെറ്റിദ്ധരിക്കല്ലേ..... കുഞ്ഞിലെ എടുത്ത ഒരു ഫോട്ടോ ആണ്.....അത് കണ്ടിട്ടാണ് മ്മള് ചിരിച്ചത്.....എങ്ങനെ ചിരിക്കാതിരിക്കും.....രണ്ട് കോന്ത്ര പല്ലല്ലെ ആ കാണുന്നെ......വലുതായപ്പോ അതൊക്കെ എവിടെ പോയോ ആവോ..... മ്മള് അപ്പൊ ആ ഫോട്ടോ നമ്മളെ മുഖത്തിന്റെ നേരെ ഉയർത്തി പിടിച്ചിട്ട് അങ്ങനെ മിഴിച്ച് നോക്കി നിക്കുമ്പോളാണ് അവൻ വളർന്നു വലുതായിട്ട് മ്മളെ മുന്നില് വന്നു നിന്നത്.... ഇങ്ങള് പിന്നേം കൺഫ്യൂസ്ഡാവണ്ടാ......അതായത് നമ്മള് എന്താ പറഞ്ഞതെന്ന് വെച്ചാലുണ്ടല്ലോ,,,,,നൗമുക്ക അപ്പൊ മ്മളെ മുന്നില് വന്ന് കയ്യും കെട്ടി നിക്കായിരുന്നു..... മ്മള് അവനെയും ആ ഫോട്ടോയും മാറിമാറി നോക്കി.....ഈ ഫോട്ടോയിൽ കാണുന്ന ആള് തന്നെയാണോ ഇപ്പൊ മ്മളെ മുന്നിലുള്ളത് എന്ന് അറിയാൻ......അവൻ തന്നെയാണ് പക്ഷെ കൊറേ മാറ്റങ്ങൾ വന്നിട്ടുണ്ട്...... കാരണം എന്താ.....? ഈ ഫോട്ടോയിൽ കാണുന്ന നൗമുക്കാക്ക് ആകെ ഒന്നോ രണ്ടോ വയസ്സേ ഉള്ളൂ..... മ്മള് ചുമ്മാ പറഞ്ഞതാട്ടോ കോന്ത്ര പല്ലാണെന്ന്......ഈ ഫോട്ടോയിൽ അവന് പല്ല് വന്നിട്ടേയുള്ളൂ.....കൊച്ചരി പല്ലിന്റെ ക്ലോസെപ്പ് കാണിച്ചോണ്ട് ഇരിക്കാ അവൻ..... മ്മളെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് പെട്ടന്നവൻ മ്മളെ കയ്യിൽ നിന്നും ഫോട്ടോ തട്ടിപ്പറിച്ചു.....എന്നിട്ട് അതിനെ സൂക്ഷിച്ചു നോക്കി..... "ഇതെന്റെ ഫോട്ടോ ആണല്ലോ.....നിനക്കിത് എവിടെന്നാ.....?" "അ... അത് പിന്നെ.... ദേ, ആ ഡയറിയിൽ നിന്ന്....." "ഡയറിയോ,,,,,അള്ളോഹ്,,,,, നീയെന്തിനാ പെണ്ണെ അതൊക്കെ എടുക്കാൻ പോയെ.....ഉപ്പ കണ്ടാൽ ചെവി നിറച്ചും കിട്ടും.....അത് ഉപ്പാന്റെ പഴയ കണക്ക് പുസ്തകം ആണ്.....ഞങ്ങളെ പോലും തൊടാൻ സമ്മതിച്ചിട്ടില്ല....." ഹോ,,,, അപ്പൊ മ്മളെ കരുതിയത് തന്നെ.....കണക്ക് പുസ്തകം..... "നീ വന്നെ വന്ന് ഫുഡ് എടുത്ത് വെക്ക്....." എന്ന് പറഞ്ഞിട്ട് അവൻ മ്മളെ വിളിച്ചപ്പോളാണ് മ്മളെ അവനെ ശെരിക്കും ശ്രദ്ധിച്ചത്......അപ്പൊഴുള്ള അവന്റെ കോലം കണ്ടിട്ട് മ്മക്ക് കലിപ്പ് കേറി......നമ്മള് അപ്പൊ തന്നെ അവനെ പിടിച്ചു വലിച്ചോണ്ട് മുറിയിലേക്ക് കൊണ്ട് പോയി..... "നീയെന്താടി ഈ കാണിക്കുന്നേ.....ഷർട്ടീന്ന് വിട്ടേ....." "ഊരിക്കെ....." എന്ന് മ്മള് പറഞ്ഞപ്പോ അവൻ ഒരു ഞെട്ടലോടെ..... "എന്ത്....?!!" "ഷർട്ട്‌ ഊരാൻ...." "അയ്യേ ഇപ്പഴോ.....ഞാൻ ഓഫിസിൽ പോയി വന്നിട്ട് മതി.....ഇപ്പൊ എനിക്ക് തീരെ സമയം ഇല്ലാഞ്ഞിട്ടാ....." "ദേ, കൊരങ്ങാ.....കിന്നാരം പറഞ്ഞോണ്ട് നിക്കാതെ മര്യാദക്ക് ഊരാനാ പറഞ്ഞെ....." എന്ന് പറഞ്ഞിട്ട് മ്മളെ അവന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു.....എന്നിട്ട് ആ ഷർട്ടൂരി ദൂരെക്ക് വലിച്ചെറിഞ്ഞു..... "ഡി നീയെന്താ ഈ കാണിച്ചേ.....അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷർട്ടാണ്.....എന്തിനാ നീ അത് വലിച്ചെറിഞ്ഞെ.....?" "ഇനി അത് ഇയാൾക്ക് വേണ്ടാ....." എന്ന് പറഞ്ഞിട്ട് മ്മള് മുഖം തിരിച്ച് നിന്നു.... "അതെന്താ....?" "വേണ്ടാന്ന് പറഞ്ഞില്ലേ....." എന്ന് നമ്മള് വാശി പിടിച്ചപ്പോ അവൻ അപ്പൊ തന്നെ മ്മളെ പിടിച്ച് തിരിച്ച് അവനിക്ക് നേരെ നിർത്തിച്ചു..... "അതെന്താ വേണ്ടാത്തെ.....അതിനൊരു കാരണമില്ലേ.....?" എന്നവൻ ചോദിച്ചപ്പോ മ്മള് ഒന്ന് ദീർഘശ്വാസം വിട്ടിട്ട് കൂളായി..... "അത്,,,,,അത് ഇന്നലെ ആ ജന്തു ഇട്ട ഷർട്ടാണ്.....അതോണ്ട് ഇയാൾക്ക് അത് വേണ്ടാ....." "ഏത് ജന്തു....? നീ എന്തൊക്കെയാടി ഈ പറയുന്നേ....?" "ഇങ്ങടെ പെങ്ങളുണ്ടല്ലോ ആ തെണ്ടി ഷിമ.....അവൾ തന്നെ.....ഇന്നലെ അവളത് ധരിച്ചിട്ട്‌ ഇവിടെ ഒരു ഷോ നടത്തി......അതോണ്ട് എനിക്ക് ആ ഷർട്ട്‌ ഇഷ്ട്ടല്ല.....നിക്കിഷ്ടല്ലാത്ത ഷർട്ട്‌ ഇയാള് ഇടണ്ടാ.....പ്രേതെകിച്ച് ആ ഹംക്ക് തൊട്ടതോണ്ട്....." "ഐവ.....ഇപ്പഴാടി നീയെന്റെ പെണ്ണായത്.....എനിക്കതങ്ങട്ട് നന്നായിട്ട് ഇഷ്ട്ടപെട്ടു....." ന്ന് പറഞ്ഞിട്ട് അവൻ മ്മളെ കവിളിൽ പിച്ചി.....മ്മള് അപ്പൊ തന്നെ പോയി വേറൊരു ഷർട്ട്‌ കൊണ്ട് വന്ന് അവനെ ഇടീപ്പിച്ചു..... "ഇനി ഇതിന്റെ ബട്ടൻസ് നിന്റെ കുഞ്ഞമ്മേടെ പുതിയാപ്ല വന്നിട്ട് ഇട്ടു തരോടി....." "അതെന്തിനാ.....അത് ഇയാൾക്ക് തന്നെ ചെയ്‌താ പോരേ....." "ഓഹോ,,,,,എന്നിട്ട് അഴിക്കുമ്പോ ഇങ്ങനെ ആയിരുന്നില്ലല്ലോ......അതോണ്ട് ഇടുന്നതും നീ തന്നെ മതി....." "ഹോ ബല്ലാത്ത ജാതി.....അതെങ്ങനാ മേലനങ്ങി പണിയെടുക്കൂലല്ലോ.....എല്ലാത്തിനും ഞാൻ തന്നെ വേണം....." കുഞ്ഞു വാവയെ ഒരുക്കി ഫുഡ് ഒക്കെ കൊടുത്തിട്ട് ഓഫിസിലേക്ക് പറഞ്ഞയച്ച ശേഷം മ്മള് കുറച്ച് നേരം വെറുതെ ഇരുന്നു..... ഷിമാക്ക് ഇന്നലെത്തെ ഹാങ്ങോവർ മാറീട്ടില്ല.....ഇന്നും പൊരിഞ്ഞ ച്ഛർദിയാണ്.....മ്മള് പിന്നെ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ല.....അതോണ്ട് അവൾ ജീവനോടെ ഉണ്ടോന്ന് പോലും അറീല..... പിന്നെ കുറച്ച് നേരം നെസിത്താനോടും ഉമ്മാനോടും പാത്തുനോടും സംസാരിച്ചിരുന്നു......അപ്പഴാണ് പാത്തുമ്മ പാച്ചുക്കാന്റെ കാര്യം എടുത്തിട്ടത്.....അതും ആ പെണ്ണിന്റെ കാര്യം..... "അതേതാടി ആ പെണ്ണ്....? അനക്ക് അറിയുന്ന കുട്ടിയാണോ....? നല്ലതാണെങ്കിൽ നമുക്ക് നോക്കാം....." "ഇവൾക്ക് അറിയോന്നോ..... ഇവൾക്ക് മാത്രല്ല അമ്മായിക്കും അറിയാം ആ പെണ്ണിനെ,,,,,,അത് വേറാരും അല്ലമ്മായി മ്മളെ റനൂന്റെ മാമന്റെ മോള് മിർഷാന....." പാച്ചുക്ക ഫോട്ടോ കാണിച്ചപ്പോ മ്മള് ഞെട്ടിയതിന്റെ കാരണം മനസിലായില്ലെ.....മ്മളെ വലിയ മാമന്റെ മോളാണ് മിർഷു......അവൾ അന്ന് മ്മളെ കാണാൻ വേണ്ടി വന്നതായിരുന്നു ഹോസ്പിറ്റലിലേക്ക്.....ഇപ്പൊ ഫസ്റ്റ് ഇയറിന് പഠിക്കാ.....അതും ഹോസ്റ്റലിൽ......വല്ലപ്പോഴും മാത്രേ തറവാട്ടിലേക്ക് വരാറുള്ളൂ.....ഭയങ്കര പഠിപ്പിയാണ്..... പിന്നെ പാച്ചുക്കാനെ ഒന്ന് പറ്റിച്ചതായിരുന്നു മ്മള്.....അവൻ മ്മളെ കൊറേ ഇതുപോലെ പറ്റിക്കാറുണ്ട്.....അതിന്റെ പകരം ഒരു തിരിച്ചു പണി..... "ഏത് ആ ഹോസ്റ്റലിൽ പഠിക്കുന്ന കുട്ട്യോ....?" "ഹാ അതന്നെ.....ഒരു മാസത്തെ ലീവിന് വന്നതാ ഓള്....." "ആഹാ എന്നാ പിന്നെ ഒന്നും നോക്കണ്ടാ.....നമക്ക് ഇതങ്ങ് ഉറപ്പിക്കാം.....അന്റെ ഉമ്മാനേം ഉപ്പാനേം ഞാൻ പറഞ്ഞു ശെരിയാക്കാം......മോളേ റനു ഇജ്ജ് പോയി ഇന്റെ ഫോൺ ഇങ്ങ് കൊണ്ട് വാ....." ന്ന് പറഞ്ഞിട്ട് ഉമ്മ അങ്ങട്ട് തുടങ്ങീലെ......ഫോൺ കയ്യിൽ കിട്ടിയപ്പോ തൊട്ട് വിളിയോട് വിളിയാണ്......എല്ലാരേയും വിളിച്ചറിയിച്ചു..... ഇതിപ്പോ എല്ലാം ഷടപടെന്നായിരുന്നൂന്ന് പറഞ്ഞത് പോലെയായി.....പാത്തുന്റെ ഉമ്മയും ഉപ്പയും എപ്പഴേ സമ്മതിച്ചു.....തറവാട്ടിൽ വിളിച്ച് കാര്യം പറഞ്ഞപ്പോ അവിടെയും എല്ലാർക്കും ആയിരം വട്ടം സമ്മതമാണെന്ന്..... പിന്നെ ഇവിടെ കല്യാണ ചെക്കൻ മാത്രം കാര്യം അറിഞ്ഞിട്ടില്ല.....അവിടെ മിർഷുവും അറിഞ്ഞു കാണില്ല.....അവൾക്ക് ഇപ്പൊ കല്യാണത്തിന് അത്ര താല്പര്യം ഉണ്ടാവാൻ വഴിയില്ല.....വലിയ പഠിപ്പിയല്ലേ അതാ..... "കല്യാണം നമക്ക് കഴിയുന്നതും പെട്ടന്ന് തന്നെ നടത്തണം.....ഒരു മാസം കൊണ്ട് നടത്താൻ പറ്റുമെങ്കിൽ അങ്ങനെ നോക്കാം....." ഹാ ബെസ്റ്റ്..... ഇത് പോലെയായിരുന്നു മ്മളെ കല്യാണവും.....കൊരങ്ങന്റെ കയ്യിൽ പൂമാല കൊടുത്ത മാതിരി അവൻ ഇപ്പഴും മ്മളെ പിന്നാലെ ബാക്കി,,,,ബാക്കിന്ന് പറഞ്ഞോണ്ട് നടക്കാ.....😝 "അവൾക്ക് പഠിക്കണമെങ്കിൽ അവൾ പഠിക്കട്ടെ.....അതല്ലേ അതിന്റെ ശെരി....." പിന്നല്ലാതെ..... മ്മളോട് ആരും പഠിക്കണ്ടാന്ന് പറയുന്നില്ലല്ലോ എന്നാ മ്മളെ സങ്കടം.....പോയി പഠിക്കടീന്ന് പറയാൻ എത്ര ദുഷ്ടന്മാരാ ചുറ്റിലും..... "ഇതിന്റെ കൂടെ തന്നെ നമ്മക്ക് പാത്തുന്റെ കാര്യവും നടത്തണം.....എന്താ പാത്തു അങ്ങനെയല്ലേ.....?" ന്ന് ഉമ്മ ചോദിച്ചപ്പോ പാത്തുമ്മ ഒരു ഞെട്ടലേർന്നു.....കിളിയൊക്കെ പാറിപ്പോയെന്നാ തോന്നണേ.....അങ്ങനെ തന്നെ വേണം.....😝 "അങ്ങനെ പാത്തുന്റെ കാര്യത്തിലും ഒരു തീരുമാനമായി.....കൺഗ്രാറ്റ്സ് ഡി.....ചെലവുണ്ട് ട്ടാ മോളേ....." "പോടീ തെണ്ടി.....നിക്ക് ഇപ്പൊ ഒന്നും കല്യാണം വേണ്ടാ.....ഒരു കൊല്ലം കൂടി കഴിയട്ടെ....." "ഏയ്‌,,,,അതൊന്നും ഇവിടെ പറഞ്ഞാ പറ്റൂല.....നിന്നെ കെട്ടിച്ച് വിടുന്ന കാര്യം ഞാനേറ്റു.....അല്ലെങ്കിലും നിന്നെ ഇങ്ങനെ കയറൂരി വിട്ടത് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ലെടി.....അപ്പൊ പിന്നെ നിനക്കും ഒരു വിലങ്ങു വേണം....." അവളോട്‌ തല്ലുകൂടിയിട്ട് അവസാനം സമ്മതിപ്പിച്ചു മ്മള്.....കെട്ടാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്......ഇനി അത് മ്മളെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണോ ആവോ..... അങ്ങനെ അന്നത്തെ ദിവസം പെട്ടന്ന് കടന്നു പോയി.....പിറ്റേന്ന് എണീറ്റപ്പോ തൊട്ട് മ്മക്ക് ആ ഡയറിയുടെ ചിന്ത മാത്രേ ഉണ്ടായിരുന്നുള്ളൂ......ഇന്നിനി ക്ലാസ്സിൽ പോകണം......പക്ഷെ അതിന് മുമ്പ് എന്തെങ്കിലും ഒക്കെ ഒപ്പിച്ചു വെച്ചിട്ട് പോയില്ലെങ്കിൽ മ്മക്ക് ക്ലാസ്സിൽ ഉറക്കം വരൂല.....😝 അതോണ്ട് മ്മള് എന്താ ചെയ്തെന്നൊ.....പതുങ്ങി പോയിട്ട് ആ ഡയറി എടുത്തോണ്ട് മുറിയിലേക്ക് ഒറ്റയോട്ടം ആയിരുന്നു..... അത് കണ്ടിട്ട് മ്മളെ കെട്ട്യോൻ അപ്പൊ മ്മളെ ജെറിയെ നോക്കുന്നത് പോലെ നോക്കുന്നുണ്ട്......മ്മള് അപ്പൊ തന്നെ ഡയറിയെ മ്മളെ ബാഗിൽ ഒളിപ്പിച്ചു വെച്ചു.....എന്നിട്ട് അവനെ വേഗം യാത്രയാക്കി......കൂടെ നമ്മളും റെഡിയായിട്ട് ക്ലാസ്സിലേക്ക് വിട്ടു......ഇന്ന് മ്മള് അമീർക്കാന്റെ കൂടെയാണ് പോയത്..... കാരണം പ്രിൻസിയോട് കാര്യങ്ങൾ പറഞ്ഞിട്ട് ശെരിയാക്കുന്ന ദൗത്യം അമീർക്കാക്കാണ്......അങ്ങേര് കൊറേ ഡിമാൻഡ് കാട്ടിയെങ്കിലും അമീർക്ക കട്ടക്ക് നിന്ന് മ്മക്ക് സപ്പോർട്ട് ചെയ്തു......അവസാനം മ്മളെ ഭാഗത്ത്‌ തെറ്റുണ്ടായിരുന്നില്ല എന്നും അവന്മാരാണ് തെറ്റ് ചെയ്തതെന്നും മ്മള് തുറന്നു പറഞ്ഞപ്പോ അയാൾ കുടുങ്ങിപോയി......അതോണ്ട് മ്മളോട് ക്ലാസ്സിലേക്ക് പോകാൻ പറഞ്ഞു...... അമീർക്കാനോട് യാത്ര പറഞ്ഞിട്ട് മ്മള് ക്ലാസ്സിലേക്ക് വിട്ടു.....അവിടെയെത്തി നോക്കുമ്പോ മ്മളെ ചങ്ക്സ് എല്ലാരും എത്തിയിട്ടുണ്ട്......പിന്നെ അവരോട് കത്തി അടിച്ച് ഇരുന്നു.....അപ്പഴാണ് മ്മക്ക് ഒരു ന്യൂസ്‌ കിട്ടിയത്......അത് മ്മള് പിന്നെ പറയാട്ടോ..... അങ്ങനെ മ്മളെ ദിവസങ്ങൾ വീട്ടിലും കോളേജിലും ആയിട്ട് കടന്നു പോയി.....ഇതിനിടയിൽ നമ്മളെ അഭിനയം എല്ലാരും അറിഞ്ഞുട്ടോ..... ഉമ്മച്ചിന്റെ വക നല്ലോണം പ്രശംസ കിട്ടി.....പിന്നെ മ്മളെ രണ്ട് ആങ്ങളമാരുണ്ടല്ലോ ആ ദുഷ്ടന്മാര് പൊരിഞ്ഞ തെറിയായിരുന്നു.....അവരെ പൊട്ടം കളിപ്പിച്ചതിന്..... ഹോ,,,,ഇനി മ്മക്ക് ദുൽകർ സൽമാന്റെ കൂടെ അഭിനയിക്കാൻ ചാൻസ് കിട്ടിയാലും മ്മള് അഭിനയിക്കൂല.....അത്രക്ക് കിട്ടി ബോധിച്ചു.....പക്ഷെ മ്മള് അപ്പൊ തന്നെ അത് ഇപ്പർത്തെ ചെവിയിലൂടെ പുറത്ത് കളഞ്ഞു..... ഹാ പിന്നെ ഒരു സന്തോഷ വാർത്ത എന്താണെന്ന് പറഞ്ഞാൽ മ്മളെ പാച്ചുക്കാന്റെ കാര്യം ഓക്കേയായി......പാലം കടക്കുവോളം നാരായണ എന്ന് പറഞ്ഞത് മാതിരി ആ തെണ്ടി പിന്നെ മ്മളെ മൈൻഡ് പോലും ചെയ്യാറില്ല ഹംക്ക്.....അവനെ മ്മള് കാണിച്ചു കൊടുക്കാം..... പിന്നെ മ്മളെ പാത്തു ഉണ്ടല്ലോ,,,,, ആ ജന്തു ഇപ്പഴും ടെൻഷനടിച്ച് നടക്കാ.....എന്താ കാരണം.....അവൾക്ക് വേണ്ടി ചെക്കനെ തപ്പി നടക്കലാണ് അവൾടെ ഉമ്മിയും വാപ്പയും.....അവൾ മ്മളെ പ്രായം തന്നെ ആയത് കൊണ്ട് പെട്ടിരിക്കാ.....അവളോട്‌ ഇപ്പൊ എല്ലാരും പറയാ.....അന്റെ പ്രായം തന്നെയല്ലേ റനു അവളെ കണ്ടു പഠിച്ചൂടെ അനക്ക് എന്നാ.....അതോണ്ട് അവൾക്ക് മ്മളോട് ആണ് കലിപ്പ്.....മ്മള് നേരത്തെ കെട്ടിയത് കൊണ്ട്.....അല്ലാതെ മ്മള് പിടിച്ച് കെട്ടിച്ചതല്ലാ..... പിന്നെ മ്മളെ വില്ലത്തി ഉമ്മുമ്മയുണ്ടല്ലോ,,,,,,ഉമ്മുമ്മാക്ക് ഇടക്ക് ഭയങ്കര സൂക്കേടുള്ളത് പോലെ അഭിനയിക്കും......ഒടുക്കത്തെ അഭിനേത്രിയാണ് മൂപ്പത്തിയിപ്പോ,,,,,അതൊക്കെ എന്തിന് വേണ്ടിയാണ് എന്നൊക്കെ മ്മക്കും ഇങ്ങക്കും അറിയാം......ആ ഒരു വിഷയത്തിലാണ് മ്മള് ഇപ്പൊ നെട്ടോട്ടം ഓടുന്നത്..... നൗമുക്ക ആണെങ്കിൽ മ്മളെ പുറകേന്ന് മാറുന്നില്ല.....എപ്പഴും ഉമ്മുമ്മാന്ന് പറഞ്ഞോണ്ട് നടക്കും.....പിന്നെ ഇപ്പൊ മ്മക്ക് അവനെ ചെറിയ സംശയം ഉണ്ട്ട്ടോ.....അതൊക്കെ മ്മള് പിന്നെ പറയാം..... ആഹ്,,,,,എന്നിട്ട് മ്മളെ ഷിമ പിശാശുണ്ടല്ലോ..... അവൾക്ക് മ്മള് ഇടയ്ക്കിടെക്ക് ഓരോ ഡോസ് കൊടുത്തിട്ടുണ്ട്...... അങ്ങനെ ഒരു ഡോസിലാണ് അവള് മ്മക്ക് ഓർമയുണ്ടെന്ന നഗ്ന സത്യം മനസിലാക്കിയത്...... എന്ന് വെച്ച് അവൾ മ്മളെ ഉപദ്രവിക്കാനൊന്നും വന്നിട്ടില്ലട്ടോ......കാരണം വേറൊന്നും അല്ല......ഇവിടെയിപ്പൊ ഉമ്മയും ഉപ്പയും ഉണ്ടല്ലോ......അവരുള്ളത് കൊണ്ട് അവൾക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല......നമ്മളെ കയ്യിൽ കിട്ടാൻ വേണ്ടി കാത്ത് നിക്കാണ് ആ കോപ്പ്..... പക്ഷെ മ്മളാണെങ്കിൽ ക്ലാസ് കഴിഞ്ഞ് വന്നാൽ ഉമ്മാന്റെ കൂടെ കിച്ചണിൽ ഉമ്മാനെ സഹായിച്ചോണ്ട് നിക്കും..... കുറച്ചീസായിട്ട് മ്മക്ക് ഒരു തോന്നൽ,,,,,അതായത് മ്മളെ ലൈഫ് ഭയങ്കര സ്ലോ ആണെന്ന്.....അതോണ്ട് മ്മള് അപ്പൊ തന്നെ ചെയ്യേണ്ടത് ഒക്കെ അപ്പപ്പോൾ ചെയ്തു തീർത്തു.....ലൈഫ് ഒന്ന് ഫാസ്റ്റാക്കി..... ഹാ പിന്നെ വേറൊരു സംഭവം,,,,,മ്മളെ തറവാട്ടിൽ ഒരു കല്യാണ മഹോത്സവം ആണ് നടക്കാൻ പോകുന്നത്..... മനസിലായില്ലെ,,,,,മ്മളെ തറവാട്ടിൽ ഉടനെ തന്നെ വീണ്ടും രണ്ട് കല്യാണം നടക്കാൻ പോവാന്ന്..... അതില് ആദ്യം നടക്കാൻ പോകുന്നത് മിർഷുന്റേം പാച്ചുക്കാന്റെയും കല്യാണമാണ്......അത് കഴിഞ്ഞിട്ട് മ്മളെ പാര കുഞ്ഞിക്കാന്റെ......ഇന്റെ ചെറിയ ഇക്കാക്ക മാനുക്കാന്റെ......പെണ്ണ് ആരാന്നൊക്കെ മ്മള് കല്യാണത്തിന് പറയാട്ടോ..... മ്മള് എല്ലാരും തറവാട്ടിലാണ് ഇപ്പൊ താമസം.....ആളും ബഹളവും ഒക്കെയായിട്ട് അടിച്ചു പൊളിച്ചു പോവുന്നുണ്ട് ഓരോ ദിവസവും......ഇനി രണ്ടീസം കഴിഞ്ഞാൽ അവരുടെ കല്യാണമാണ്...... ആ രണ്ടീസം കണ്ണടച്ച് തുറക്കുമ്പോത്തേക്കും കടന്നു പോകും.....ഇവിടെയിപ്പോ മൊത്തം പരിപാടികളാണ്......അതിന്റെ ഇടക്കാണ് എല്ലാരും കൂടി ഡാൻസ് വേണമെന്ന് പറഞ്ഞത്.....മ്മള് അപ്പൊ തന്നെ ചാടിയിറങ്ങി..... പക്ഷെ മ്മള് ഡാൻസിന് കൂട്ട് നിക്കാതെ പൂച്ചകുട്ടിനെ പോലെ അടങ്ങി നിന്നു...... കാരണമെന്താ....? മ്മളെ ഹിറ്റ്ലർ ഉമ്മച്ചി തന്നെ.....ഉമ്മച്ചിന്റെ ആ ഒരു നോട്ടം ഉണ്ടല്ലോ.....ഹോ അത് മതി മ്മക്ക് ചുറ്റും ഉള്ളത് മറക്കാൻ.....😝 അതോണ്ട് ഡാൻസ് ഒഴിവാക്കിയിട്ട് മ്മള് പാട്ട് പാടാൻ നോക്കി......നമ്മളാണ് ട്ടോ അക്കാര്യം എടുത്തിട്ടത്......ആദ്യം പാടാൻ പോയതും മ്മള് തന്നെ.....😎 എല്ലാരേയും സാക്ഷിയാക്കി മ്മള് മൈക് പിടിച്ചിട്ട് ആാാ.....ന്ന് പാടി തുടങ്ങിയതും അപ്പൊ തന്നെ മ്മളെ കൊരങ്ങൻ കെട്ട്യോൻ വന്നിട്ട് മ്മളെ പിടിച്ച് വലിച്ചോണ്ട് പോയി...... "പൊന്ന് മോളേ.....നീ പാടരുത്..... നിന്റെ കാല് വേണെങ്കിൽ ഞാൻ പിടിക്കാം.....ദയവ് ചെയ്ത് പാടരുത്....." "നിക്കറിയാം,,,,,ഞാനെങ്ങാനും പാടിയാൽ നിക്ക് തന്നെ ഫസ്റ്റ് കിട്ടുമെന്ന്......ഇന്റെ ആ പാട്ട് ഇഷ്ട്ടായിട്ട് ആരെങ്കിലും വീഡിയോ എടുത്ത് വാട്സാപ്പിലിട്ടാൽ അത് ലോകം മുഴുവനും കാണും..... പിന്നെ ഇന്നെ മലയാള സിനിമയിലേക്ക് പാടാൻ വിളിക്കും,,,,,,അത് കണ്ടിട്ട് A.R റഹ്മാനും കൂടെ പാടാൻ ക്ഷണിക്കും,,,,,,എന്ന അസൂയയാണ് ഇയാൾക്ക്...... ലോകം അറിയുന്ന പാട്ട്കാരിയായിട്ട് അവസാനം ഞാനെങ്ങാനും ഷാരൂഖാന്റെ കൂടെ ഇറങ്ങി പോയാലോ എന്നാ അസൂയ......" "ഹോ ഇന്റെ ബദ്രീങ്ങളെ,,,,, മതിമതി,,,,,നീ രാവിലെ എണീറ്റ്‌ പുട്ട് മതിയെന്ന് പറഞ്ഞപ്പോ തന്നെ ഞാൻ കരുതിയതാ ഇത് ഇങ്ങനെയെ അവസാനിക്കൂന്ന്......തള്ള് വണ്ടി അവിടെ എവിടേലും പോയി മിണ്ടാണ്ട് ഇരിക്ക്ട്ടാ..... ഇന്നത്തേത് കഴിഞ്ഞു ഇനി വാ തുറക്കരുത്......" എന്ന് പറഞ്ഞിട്ട് അവൻ പോയി..... ഹും,,,,അല്ലേലും ഈ കൊരങ്ങന് മ്മളോട് അസൂയയാണ്..... അങ്ങനെ സംഗീതം നിർത്തി വെച്ചു.....പിന്നെ മ്മള് എല്ലാരും കൂടി മൈലാഞ്ചി ഇടലിൽ ആയി..... അപ്പഴാണ് മ്മക്ക് ഒരു ഹെവി ആഗ്രഹം.... കല്യാണത്തിന് ഇട്ടത് പോലെ കൈ നിറച്ചും മൈലാഞ്ചിയിട്ടിട്ട് അതിൽ മ്മളെ കൊരങ്ങന്റെ പേര് എഴുതണമെന്ന്..... വിചാരിച്ച പോലെ തന്നെ മ്മള് കൈ നിറച്ചും മൈലാഞ്ചിയിട്ടു......എന്നിട്ട് അതിൽ അവന്റെ പേരും എഴുതി......അവസാനം മ്മക്ക് പോലും ആ പേര് കാണാൻ കഴിഞ്ഞില്ല.....എവിടെയാണോ ആവോ ഉള്ളത്......ഇനി അത് അവനെ കൊണ്ട് തന്നെ കണ്ടെത്തി തരാൻ പറയണം..... അതും വിചാരിച്ചോണ്ട് ആണ് മ്മള് മുകളിലേക്ക് കയറി പോയത്.....മുകളിലെത്തിയതും മ്മള് കാൽ സ്ലിപ്പായി വീഴാൻ പോയി......വെറുതെയൊന്നും അല്ലാട്ടോ.....മ്മളെ ഡ്രസ്സ്‌ ഇറക്കം കൂടിയതാണ്.....അതിൽ ചവിട്ടിയിട്ട് മ്മള് വീഴാൻ പോയതും ഏതോ രണ്ട് കൈകൾ വന്ന് മ്മളെ താങ്ങി പിടിച്ചു......പക്ഷെ മ്മളെ വിചാരം മ്മള് മരിച്ചു പോയിന്നാ..... "നൗമുക്കാ..... ഞാൻ.... ഞാൻ.... മരിച്ച് പോവോ.....? എനിക്ക്.... ഒരു.... ഒരു കാര്യം.... പറയാൻ...." വിചാരിച്ചത് പോലെ തന്നെ മ്മള് മരിച്ചു പോയതാണോന്ന് അറീല,,,,, മ്മളെ തല കറങ്ങുന്നത് പോലെ തോന്നി തുടങ്ങിയപ്പോ പതിയെ മ്മളെ കണ്ണുകളും അടഞ്ഞു..... _തുടരും..... ______________________________ ഈ പാർട്ട്‌ വായിച്ചിട്ട് ഇങ്ങക്ക് എന്താ തോന്നിയത്.....ഒന്നും തോന്നിയില്ലേ.....ഇല്ലെങ്കിൽ മ്മള് തന്നെ പറയാം.....കഥ മ്മള് അവസാനിപ്പിക്കാൻ പോകാണ്..... ഇത് എന്നത്തേയും പോലെ പറയുന്നതല്ല......😭 ഞാൻ ഇങ്ങളോട് അന്ന് ഒരു കാര്യം പറഞ്ഞിരുന്നു,,,,,,ആരെങ്കിലും ഓർക്കുന്നുണ്ടോ ആവോ.....😐 അതായത് ഇൻക്ക് ഒരു കടമ ബാക്കിയുണ്ട് അത് എത്രയും പെട്ടന്ന് തീർക്കണം എന്ന്......ഞാനത് മടി കാരണം നീട്ടി വെച്ചിരിക്കയായിരുന്നു......സമയം ആവുമ്പോ തീർക്കാന്ന് കരുതിയിട്ട്......ഇപ്പൊ അതിന്റെ സമയം അടുത്തെത്തിയത് കൊണ്ട് ഇനി നീട്ടി വെക്കാൻ പറ്റൂല...... സ്റ്റോറി നീട്ടി വെക്കാൻ പറ്റും സൂർത്തുക്കളെ പക്ഷെ അത് നീട്ടി വെക്കാൻ പറ്റൂല..... സ്റ്റോറി നീട്ടി വെക്കുന്നത് ഒരുപാട് കാരണത്തിന് ഇടയാകും...... അതിൽ ഒന്നാണ് സ്റ്റോറിയോടുള്ള ഇന്റെരെസ്റ്റ്‌ കുറയുന്നത്...... പിന്നെ രണ്ടാമത്തേത് കഥ മറന്നു പോകും.....ഇങ്ങളെ പോലെ തന്നെ ഞാനും മറന്നു പോകും.....😝 അപ്പൊ പിന്നെ ഇത് തീർക്കുന്നതല്ലേ നല്ലത്.....അതോണ്ട് നമക്ക് എത്രയും പെട്ടന്ന് ഇത് നിർത്താട്ടോ..... അതെനിക്ക് മാറ്റി വെക്കാൻ പറ്റാത്ത ഒന്നാണ്.....അത്കൊണ്ടാണ്..... എന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒരുപാട് താങ്ക്സ്.....😘😘😘😘😘😘😘😘😘😘😘😘😘😘😘 -------------------------------
30.2k views
8 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because