@aashuu719
@aashuu719

Aashuu_💜💙

💙ദുആ മിയാ💜 insta ID👉 Aashuu_7_19

*💙_ദുആ മിയാ_💜* *PART_9* *Ααѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 അതൊരു പുരുഷനാണെന്ന് മനസിലാക്കാൻ ലൈറ്റിന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു നമക്ക്...... ഡാനിയുടെ മുഖം നമ്മളെ മനസ്സിൽ തെളിഞ്ഞതും ദേഷ്യം വന്ന് നമ്മള് അവന്റെ കയ്യിൽ കടിക്കാൻ ഒരുങ്ങുമ്പോളാണ് അവിടെ വേറൊരു സംഭവം അരങ്ങേറിയത്..... നമ്മള് ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം...... നമ്മളെ ഹാർട്ട്‌ ബീറ്റ് കുതിരയെക്കാട്ടിലും വേഗത്തിൽ കുതിച്ചുയർന്നു......അതിപ്പോ ബീറ്റ് ചെയ്ത് പൊട്ടി തെറിക്കും എന്ന് നമക്ക് തോന്നി...... നമ്മള് അയാൾടെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുംതോറും അയാള് നമ്മളെ കൈ പിടിച്ചു വെച്ചു......മറ്റേ കൈ കൊണ്ട് വാ പൊത്തി പിടിച്ചു..... പിന്നീട് നടന്ന കാര്യം നമ്മളെ കണ്ണ് തുറപ്പിച്ചു..... എന്താണെന്നല്ലേ..... "ഷാന..... ദാ നിന്റെ ഏറ്റവും വലിയ ആഗ്രഹം പോലെ തന്നെ കൃത്യം പന്ത്രണ്ട് മണിക്ക്‌ വെച്ച് നമ്മുടെ എൻഗേജ്മെന്റ് നടക്കാൻ പോവുന്നു......" എന്ന് പറഞ്ഞോണ്ട് അവൻ നമ്മളെ വിരലിൽ മോതിരം അണിഞ്ഞു...... ഇരുട്ടടി കിട്ടിയ ആൾക്ക് ഷോക്കടിച്ചത് പോലെയായിരുന്നു നമ്മളെ അന്നേരത്തെ അവസ്ഥ......കണ്ണില് മിന്നാ മിന്നിയൊക്കെ കത്തി..... ഒരു ഷോക്കിൽ നിന്ന് മ്മള് വിട്ടു മാറുന്നതിനു മുമ്പ് അവൻ അടുത്ത ഷോക്ക് കൊണ്ട് വന്നു..... "ബേബി..... നീ എന്നോട് ആവശ്യപ്പെട്ട എന്റെ ആദ്യ സ്നേഹചുംബനം....." അത് കേട്ടിട്ട് നമ്മളെ കിളി പോയി...... നമ്മള് വേഗം തിരിയാൻ നേരമാണ് അവന്റെ അധരങ്ങൾ നമ്മളെ കഴുത്തിൽ പതിഞ്ഞത്......ഇതിലും വലിയ ഷോക്ക് മ്മക്ക് ഇനി കിട്ടാനില്ല..... അവന്റെ കുറ്റിതാടി നമ്മളെ കഴുത്തിൽ മുള്ള് പോലെ തറച്ചതും മ്മള് കണ്ണടച്ച് പിടിച്ചിട്ട് അവന്റെ കയ്യിൽ മുറുക്കി പിടിച്ചു..... ലാ ഹൌലാ..... മ്മള് പിഴച്ചു പോയല്ലോ.....😭 "എടി നീയെന്താ ഒന്നും മിണ്ടാത്തെ...." എടാ കാലമാടാ.....എന്റെ വായേന്ന് കയ്യെടുക്കെടാ ദുഷ്ട്ടാ..... "ഈ ഒരു പത്ത് മിനിറ്റ് സമയത്തിന് വേണ്ടി ഞാൻ GP യോട് പറഞ്ഞിട്ട് മെയിൻ സ്വിച് ഓഫാക്കിയതാ......അതോണ്ട് നിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ രണ്ടെണ്ണം നടന്നില്ലേ...... എന്നാ ഞാൻ പോട്ടേ......ഇല്ലെങ്കിൽ ഇപ്പൊ അയാള് ഫ്യൂസ് വെക്കും..... ആഹ് പിന്നെ...... നിന്റെ റിങിന് വേണ്ടി ഞാൻ വെയ്റ്റാണ്‌......പക്ഷെ ഇനീപ്പോ അതിനൊന്നും സമയം ഇല്ല..... അയാളോട് പറഞ്ഞ സമയം കഴിയാറായി.......നാളെ കാണാം.....ബൈ ഗുഡ് നൈറ്റ്......" എന്ന് പറഞ്ഞിട്ട് അവൻ നമ്മളിലുള്ള പിടി വിട്ട് അവിടെന്ന് ഇറങ്ങി പോയി..... ന്റെ റബ്ബി......എന്തൊക്കെയാണ് ഇവിടെയിപ്പോ നടന്നെ എന്ന് ചിന്തിച്ച് നിന്നപ്പോളാണ് അവിടെ എല്ലായിടത്തും വെളിച്ചം പരന്നത്...... മ്മള് നേരത്തെ തപ്പി തടഞ്ഞ് എത്തിയത് ഏത് മുറിയിലാണെന്ന് നോക്കിയപ്പോളല്ലേ മ്മക്ക് മനസിലായത്.......ഷാനാന്റെ മുറിയിലേക്കാണ്‌ നമ്മള് നേരത്തെ വന്നു കയറിയെ...... എന്നിട്ട് നമ്മളെ കണ്ണുകൾ നേരെ പാഞ്ഞത് നമ്മളെ വിരലിലേക്കാണ്‌...... ഒരു ഡയമണ്ട് റിങ്.....അതില് നല്ല വൃത്തിക്ക് *ഷാൽ* എന്ന് എഴുതി പിടിപ്പിച്ചിട്ടുണ്ട്..... നമ്മള് അതില് വിരലോടിച്ചപ്പോ അറിയാതെ നമ്മളെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർതുള്ളി അതിലേക്ക് ഇറ്റി വീണു..... 'ഇതിന്റെയൊക്കെ അർത്ഥം എന്താ....?' എന്ന് ചിന്തിച്ച് നമ്മള് അങ്ങനെ നിക്കുമ്പോളാണ് ഷാന ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നത്......അവളെ പെട്ടെന്ന് കണ്ടപ്പോ മ്മള് ചെറുതായിട്ട് ഞെട്ടി......എന്നിട്ട് നമ്മള് വേഗം നമ്മളെ കൈ താഴ്ത്തി പിടിച്ചു...... ഷാൽ എന്ന് എഴുതി പിടിപ്പിച്ചിരിക്കുന്ന റിങ് നമ്മളെ കയ്യിൽ കണ്ടാൽ അവള് ഭദ്രകാളി ആയാലോ......അവളെന്നല്ല ഒരു പെണ്ണിനും സഹിക്കില്ല അത്...... ഷാന നമ്മളെ തന്നെ നോക്കി നിക്കുന്നുണ്ട്......അതും അവൾടെ മുറിയിൽ പെട്ടെന്ന് നമ്മളെ കണ്ട ഷോക്ക്......മ്മള് ഓൾക്ക് ഒന്ന് ഇളിച്ചു കൊടുത്തു......നമ്മളെ കലികാലം തുടങ്ങി കാണും അതാ ഓള് നമ്മളെ തുറിച്ചു നോക്കുന്നുണ്ട്...... "നീയോ.....??? നീയെന്താ ഇവിടെ എന്റെ മുറിയിൽ.....??? നീയാണോ ലൈറ്റ് ഓഫ് ചെയ്തെ.....?" പടച്ചോനെ..... അപ്പൊ അതും നമ്മളെ തലയിലായോ..... "ഷാന..... അ.....അത്..... ഞാൻ..... അത് ഞാനല്ല....." നമ്മള് ഇപ്പൊ എന്ത് പറയും എന്നറിയാതെ ബബബ അടിച്ചോണ്ട് നിന്നു..... കറന്റ്‌ പോയതാണെന്ന് പറഞ്ഞാൽ അവള് വിശ്വസിക്കില്ല,,,,,,കാരണം ഇൻവെർട്ടർ ബാറ്ററി ഉള്ളതോണ്ട് ഈ വീട്ടില് അങ്ങനെ ഒരു പ്രോബ്ലം ഉണ്ടാവാൻ വഴിയില്ല...... എന്നാ, സത്യം എന്താണെന്ന് നമക്കല്ലെ അറിയൂ......അവൾടെ കള്ള കാമുകൻ വന്ന് ഓഫാക്കിയതാണെന്ന് നമ്മള് എങ്ങനെ പറയാനാ......അതും ഈ ചൂടത്തിയോട്...... നമ്മളെ പറഞ്ഞാ മതിയല്ലോ,,,,,,ഏത് നേരത്താണാവോ നമ്മള് ഈ മുറിയിലേക്ക് കാലെടുത്തു കുത്തിയത്...... "ദുആ,,,,,,നിന്നോടാ ചോദിച്ചെ....?? നീയെന്താ എന്റെ മുറിയിലെന്ന്.....??" ഇതും ചോദിച്ചോണ്ട് അവള് നമ്മളെ തൊട്ടടുത്ത് എത്തിയിരുന്നു...... "ഷാ,,,,,നാ..... ഞാൻ,,,,,അത് പിന്നെ......" എന്താപ്പോ പറയാ..... "ഞാൻ പറയാം....." നമ്മള് ഇത് അല്ലാട്ടോ പറഞ്ഞത്......പിന്നെ അതാരാണെന്ന് അറിയാൻ ഞങ്ങള് രണ്ടും ഒരുമിച്ച് തിരിഞ്ഞു നോക്കി...... "ഞാൻ പറഞ്ഞിട്ടാ ദുആ ഈ മുറിയിലേക്ക് വന്നത്......" "ഡാനി..... നീയോ....?? എന്തിന്.....??" ഷാനയാണ്. "ഇവള് ജിനൂനെ ചോദിച്ച് നടക്കുന്നത് കണ്ടു അപ്പൊ ഞാനാ ഇവളോട് പറഞ്ഞെ ജിനു നിന്റെ മുറിയിൽ കാണൂന്ന്......" അവൻ അങ്ങനെ പറഞ്ഞപ്പോ നമ്മള് തല്ക്കാലം രക്ഷപെട്ടെങ്കിലും എന്തിന് വേണ്ടി ഡാനി ഇങ്ങനെയൊരു കള്ളം പറഞ്ഞ് നമ്മളെ രക്ഷിച്ചു എന്ന സംശയം നമ്മളെ മനസ്സിൽ കുടിയേറി...... അവരോട് ഒന്നും പറയാതെ നമ്മള് മുറിയിലേക്ക്‌ ഓടി പോയി...... മുറിയിൽ എത്തിയപ്പോ നേരത്തെ സംഭവിച്ച കാര്യങ്ങളൊക്കെ നമ്മളെ മനസിലേക്ക് ഓടി വന്നു......അപ്പൊ തന്നെ നമ്മള് വിരലിലേക്ക് നോക്കി റിങിൽ വിരലോടിച്ചു......എന്നിട്ട് കണ്ണടച്ച് പിടിച്ച് റിങ് ഊരിയെടുത്ത് അവന്റെ പേരിലേക്ക് തന്നെ നോക്കി ഒരുപാട് നേരം നിന്നു...... നമ്മള് ഇവിടെ വന്നപ്പോ തൊട്ട് നടക്കാൻ പാടില്ലാത്ത ഓരോന്നാണ് നടക്കുന്നെ,,,,,,ഇതിന്റെയൊക്കെ അർത്ഥം എന്തായിരിക്കും,,,,,, അവന്റെ അധരങ്ങൾ പതിഞ്ഞ നമ്മളെ കഴുത്തിൽ നമ്മള് പതുക്കെ തൊട്ട് നോക്കി..... ഇതൊന്നും അവൻ നമ്മളോടാണെന്ന് അറിഞ്ഞിട്ട് ചെയ്തതല്ല,,,,,,എങ്ങാനും അറിഞ്ഞാൽ തന്നെ അവൻ നമ്മളോട് എങ്ങനെ പ്രകരിക്കും എന്ന് നമക്ക് അറിയില്ല...... അതിന് മുമ്പ് മുളയിലേ നുള്ളി കളയണം എന്ന് ചിന്തിച്ച് നമ്മള് ആ റിങ് കട്ടിലിന്റെ അടിയിലേക്ക് വലിച്ചെറിഞ്ഞു...... പിന്നെ ബെഡിൽ പോയി ഇരുന്നിട്ട് നമ്മള് മുഖം പൊത്തി പിടിച്ചു..... ഒട്ടും പ്രതീക്ഷിക്കാതെയാണ് ആരുടെയോ കൈകൾ നമ്മളെ ഷോൾഡറിൽ തട്ടിയത്,,,,,,,നമ്മള് അപ്പൊ തന്നെ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ ജിനു ആണ്...... "ഹോ,,,,,,പേടിപ്പിച്ചു കളഞ്ഞല്ലോ,,,,,നീ ഇതുവരെ ഉറങ്ങിയില്ലേ ജിനൂ.....?" "ഞാൻ നാല് ഉറക്കം കഴിഞ്ഞ് എണീക്കുന്ന നേരാ ഇത്......നീയെന്താ ഇതുവരെ ഉറങ്ങാതെ ഇങ്ങനെ വടി പോലെ ഇരിക്കുന്നെ.....??? എന്തെങ്കിലും പ്രശ്നം ഉണ്ടോ ദുആ....?" "ഏയ്‌,,,,,, എന്ത് പ്രശ്നം..... ഒന്നുല്ലെടി......ഞാനൊരു സ്വപ്നം കണ്ട് എണീറ്റതാ......നീ പോയി കിടന്നോ....." എന്നൊരു ബഡായി വിട്ടിട്ട് മ്മള് പോയി അവളെ കെട്ടിപിടിച്ച് കിടന്നുറങ്ങി......അവളെ പേടിച്ച് മ്മള് ഉറക്കം നടിച്ചു കിടന്നതായിരുന്നു...... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜 ഷാന എന്നോട് അന്നേ പറഞ്ഞതാ,,,,,,നമ്മുടെ എൻഗേജ്മെന്റ് ഡേയ് എന്നാണോ അന്ന് രാത്രി പന്ത്രണ്ട് മണിക്ക് വേണം നീയെന്റെ വിരലിൽ മോതിരം അണിയാനെന്ന്......അവൾടെ ആ വലിയ ആഗ്രഹം അങ്ങ് സാധിച്ചു കൊടുത്തു ഇന്നലെ രാത്രി..... ഇന്നിപ്പോ എല്ലാരുടെയും മുന്നില് വെച്ച് ഒരു ചടങ്ങിന് വേണ്ടി റിങ് ഇടും.....ഇന്നലെ അവൾടെ റിങിന് വേണ്ടി കാത്തു നിൽക്കാനായില്ല,,,,,,അതിന് മുമ്പ് അവൾടെ മുറി വിട്ടിറങ്ങേണ്ടി വന്നു..... പിന്നെ അവള് ചോദിച്ച സമ്മാനം......അതിലെന്തോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് പോലെ എനിക്ക് ഫീൽ ചെയ്യുന്നു.....ഇന്നലെ അവൾടെ മുറിയിൽ ഉണ്ടായിരുന്നത് ഷാന ആയിരുന്നില്ലേ എന്നൊരു പൊട്ട സംശയം എന്റെ മനസ്സിൽ കടന്നു കൂടിയിട്ടുണ്ട്...... ആഹ്,,,,,,എന്റെ ഓരോ തോന്നലുകൾ ആയിരിക്കും,,,,,,ഷാനന്റെ മുറിയിൽ അവളല്ലാതെ വേറെ ആര് ഉണ്ടാവാനാ,,,,,, ഓരോന്ന് ചിന്തിച്ച് ഞാൻ സ്വയം തലക്കടിച്ചിട്ട് വേഗം പോയി ഫ്രഷായി വന്നു,,,,,,കണ്ണാടിക്ക് മുന്നില് നിന്ന് തല തോർത്തുമ്പോളാണ് ടേബിളിൽ ഞാനൊരു സാധനം കണ്ടത്...... അത് ഞാൻ ഉദേശിച്ചത്‌ തന്നെയാണോന്ന് അറിയാൻ വേണ്ടി പോയി എടുത്ത് നോക്കി..... യെസ്,,,,,,ഇത് അത് തന്നെ,,,,,, ഞാൻ ഇന്നലെ രാത്രി ഷാനന്റെ വിരലിൽ ഇട്ടു കൊടുത്ത റിങ്...... ഇതെങ്ങനെ ഇവിടെ വന്നു.....?? ആഹ് ഇനി ചെലപ്പോ അവള് തന്നെ കൊണ്ട് വന്നു വെച്ചതായിരിക്കും...... പോയി ചോദിച്ചാലോ.....?? ഏയ്‌ അല്ലെങ്കിൽ വേണ്ടാ.....ഇപ്പൊ തന്നെ വൈകി......താഴെ എല്ലാരും വെയ്റ്റിംഗ് ആണ്......ഞങ്ങടെ റിങ് കൈമാറ്റത്തിന്...... അതും വിചാരിച്ച് വേഗം താഴെ ഇറങ്ങി ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് റിങ് കയ്യിൽ പിടിച്ചോണ്ട് നിന്നു..... "എന്നാ ഇനി സമയം കളയണ്ട മോനെ....." അങ്കിളാണ്. ഞാൻ അവളെ നോക്കി സൈറ്റടിച്ചു കാണിച്ചിട്ട് അവൾടെ വിരലിലേക്ക് വീണ്ടും റിങ് ഇട്ടു കൊടുത്തു,,,,,,തിരിച്ച് അവള് എനിക്കും...... 💙💙💙💙💙💙💙💙💙💙💙💙💙💙💙💙 ഹാവൂ,,,,,,ദേ ഇപ്പഴാണ് ട്ടോ നമക്ക് സമാധാനം ആയത്......ഇന്നലത്തെ കാര്യം ഓർത്തിട്ട് നമ്മള് ശെരിക്കും ഉറങ്ങിയിട്ട് പോലും ഇല്ലായിരുന്നു...... അവസാനം അവ്വൽ സുബഹിക്ക് എണീറ്റ്‌ നമ്മള് കട്ടിലിന്റെ അടിയിൽ പൊരിഞ്ഞ സെർച്ചിങ് ആയിരുന്നു......ആ റിങിന് വേണ്ടി...... അങ്ങനെ തിരച്ചിലിനൊടുവിൽ അത് കിട്ടി,,,,,,പിന്നെ അതിനെ കൊണ്ടോയി അവന്റെ ടേബിളിൽ വെച്ചപ്പഴാ മ്മക്ക് മോക്ഷം കിട്ടിയത്,,,,,, റിങിന്റെ കാര്യം എങ്ങാനും അവൻ ഷാനയോട് ചോദിച്ചാൽ അത് അവളായിരുന്നില്ലെന്നും നമ്മളാണെന്നും അവനും അവൾക്കും മനസിലാവും...... അതോണ്ട് വെറുതെ റിസ്ക്ക്‌ എടുക്കാൻ നമ്മള് നിന്നില്ല...... അവര് രണ്ടും പരസ്പരം റിങ് ഇട്ടു കൊടുത്തിട്ട് രണ്ടിന്റെയും മുഖത്ത് എന്താ ഒരു സന്തോഷം..... എന്നിട്ടും നമക്ക് എന്തോ പോലെ,,,,,, ഇന്നലത്തെ സംഭവം മനസ്സിൽ തെളിഞ്ഞു വരുന്നു......അവന്റെ താടി നമ്മളെ കഴുത്തിൽ തറക്കുന്നത് പോലെ തോന്നിയപ്പോ നമ്മള് വേഗം കഴുത്തിൽ കൈ വെച്ചതും അവൻ നമ്മളെ നേരെ നോക്കിയതും ഒരുമിച്ചായിരുന്നു...... നമ്മളെ ഒരു സംശയത്തോടെ അവൻ നോക്കി നിക്കുന്നുണ്ട്......അതോണ്ട് നമ്മള് വേഗം കൈ മാറ്റിയിട്ട് അവിടെന്ന് മുങ്ങി...... അവനിക്ക് ചെറുതായിട്ട് തടിയൊക്കെ ഉണ്ട്ട്ടോ,,,,,,അത് നമക്ക് ഇന്നലെയാണ് മനസിലായെ,,,,,,😉 ◾◾◾◾◾◾◾◾◾◾◾◾◾◾◾◾ ദിവസങ്ങൾ ശരവേഗത്തിൽ കഴിഞ്ഞു പോയി..... അവര്ടെ കല്യാണത്തിന് ഇനി വെറും രണ്ട് ദിവസം മാത്രം ബാക്കി..... നമ്മള് മാക്സിമം അവനെ കാണാതെ ഒളിച്ചു നിക്കാൻ ശ്രമിക്കും എങ്കിലും കൃത്യമായിട്ട് തന്നെ അവന്റെ മുന്നില് പോയി പെടും......പിന്നെ നമക്ക് അവനെ മൈൻഡ് ചെയ്യാതെ പോകലാണ് പണി..... ഷാനക്ക്‌ ആണെങ്കിൽ നമ്മളെ ഇപ്പഴും ഇഷ്ട്ടല്ല.....നമ്മളെ എവിടെ കണ്ടാലും കലി തുള്ളി ഇറങ്ങി പോകും...... അത് കാണുമ്പോ ചിരിക്കലാണ് നമ്മളെ ജിനൂന്റെ പണി...... ഇത്രയും ദിവസം ഇവിടെ നിന്നപ്പോ നമക്ക് ഒരു കാര്യം മനസിലായി.....ഇവിടെത്തെ ഉമ്മിനെയും ജിനൂനെയും ഒന്നും വിട്ടു നമക്ക് ഇനി ഇവിടെന്ന് പോകാൻ കഴിയില്ല എന്ന്..... ഉമ്മിക്ക് നമ്മളെ സ്വന്തം മോളേ പോലെ തന്നെയാ......ജിനൂനെക്കാട്ടിലും സ്നേഹം നമ്മളോട് കാണിക്കും.....കൂടെ ഉറങ്ങാൻ പറയും......നമ്മള് കൂടെ ഇരുന്നില്ലെങ്കിൽ ഫുഡ് കഴിക്കില്ല.....അങ്ങനെത്തെ ഓരോ വാശികൾ ഉമ്മിനെ പിടികൂടിയിട്ടുണ്ട്..... പക്ഷെ ഇതൊന്നും ആ മദാമ്മക്കും സായിപ്പിനും അവരുടെ മോൾക്കും ഇഷ്ടപ്പെടുന്നില്ല.....എന്നാ ഇതൊക്കെ ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞോണ്ട് നമ്മളെ പിന്നാലെ മണപ്പിച്ചു വരുന്ന ഒരാളുണ്ട്..... ഡാനി..... അവനെ കൊണ്ട് നമക്ക് ഭയങ്കര എടങ്ങേറ് ആണ് ഇപ്പൊ...... വേറൊരു സന്തോഷ വർത്താനം എന്താണെന്ന് വെച്ചാൽ......അന്ന് അടിയും വാങ്ങിച്ചോണ്ട് പോയ സഹലിന്റെ പൊടി പോലും തിരിച്ചു വന്നിട്ടില്ല എന്നതാണ്..... അന്ന് ഇവിടെ കിടന്ന് കൊറേ ഡയലോഗ് അടിച്ചിട്ട് പോയതായിരുന്നു അവൻ......പിന്നെ എന്ത് പറ്റിയോ ആവോ...... മ്മള് ഇങ്ങനെ ഓരോന്ന് ആലോയിച്ച് നിക്കുമ്പോളാണ് നമ്മളെ ഫോൺ റിങ് ചെയ്തത്...... ആഹാ.....വിളിച്ചോ..... ഇന്നാണ് നിന്റെ അവസാനം...... അതും വിജാരിച്ച് നമ്മള് വേഗം ഫോൺ എടുത്തു...... "മോനെ ഷെയ്‌നെ..... എന്തൊക്കെ ണ്ട് മുത്തേ സുഖല്ലേ അനക്ക്....." "ങേ...! ദുആ....? R u okay baby...? നീ.... നീ തന്നെയാണോ ഇത്.....?" എന്നവൻ ചോദിക്കാൻ കാരണം ഉണ്ട്ട്ടോ.....രണ്ട് മൂന്ന് ദിവസായി കാലമാടന്റെ വിവരം അറിഞ്ഞിട്ട്......തെറി പ്രതീക്ഷിച്ചു വിളിച്ചതാ പാവം..... "അതേലോ.....ഞാൻ തന്നെയാണ് എന്താ അനക്ക് ഡൌട്ടുണ്ടോ ചങ്കേ......?" "ഏയ്‌..... എന്ത് ഡൌട്ട്..... നീ നമ്മളെ മുത്തല്ലേ ഖൽബെ....." "ആഹാ ആണല്ലേ.....??? പ്ഫാാ എരപ്പാളി,,,,,,നീ എവിടെ പോയി കിടക്കായിരുന്നെടാ ബംഗാളി,,,,,, മിനിയാന്ന് കാണാന്ന് പറഞ്ഞ് മുങ്ങിയ ആളാ,,,,,,ഇപ്പൊ എന്തിനാണാവോ കെട്ടിയെടുത്തെ......?" എന്ന് മ്മള് അങ്ങട്ട് തുടങ്ങി..... ചെക്കന്റെ ശ്വാസം പോലും കേൾക്കാനില്ല വെച്ചിട്ട് പോയോ..... "ഹ.....ഹലോ..... നീ പോയോ..... ആഹ് നന്നായി..... രക്ഷപെട്ടൂന്ന് കരുതണ്ടാ......ബാക്കി തരുന്നുണ്ട് ഞാൻ.....കള്ള പാക്കരാ....." അതും കൂടി നമ്മള് പറഞ്ഞു തീർന്നപ്പോ എവിടെന്നോ ഒരു കിണികിണി ശബ്ദം..... നമ്മള് ഒന്ന് ചുറ്റും നോക്കി......ആരും ഇല്ല.....എന്നിട്ട് ഫോൺ ചെവിയോട് അടുപ്പിച്ചതും നമ്മളെ ചെവിന്റെ സ്പീക്കർ പോയി...... ആ കോന്തൻ അവിടെ കിടന്ന് പൊരിഞ്ഞ കിണി......കിണിന്ന് പറഞ്ഞാ ഇങ്ങനെയും കിണിക്കാവോ...... "ഡാ പൊട്ടാ.....നീയെന്തിനാ ഇപ്പൊ അവിടെ കിടന്ന് കിണിക്ക്‌ന്നെ ദുഷ്ട്ടാ...... നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ.....ഇടിച്ച് പിഴിഞ്ഞ് ഫുൾജാർ സോഡാ ഉണ്ടാക്കി കുടിക്കും ഹും....." "അള്ളോഹ്,,,,,ഹ്ഹ്ഹ്ഹ്ഹ്,,,,,,ന്റുമ്മാാാ,,,,,, ഊഹുഹുഹ്ഹു,,,,,,,ഈ പെണ്ണിന്റെ ഒരു കാര്യം,,,,,,ഹ്ഹ്ഹ്,,,,,," "പോടാ തെണ്ടി,,,,,,നീ വിഷയം മാറ്റല്ലേ,,,,,," "ഹമ്പടി കൊച്ചു ഗള്ളി,,,,,,മനസിലാക്കി,,,,,," "ഹീ,,,,,പോടാ പ്രാന്താ,,,,,, ദേ ഷെയ്ൻ, ഈ കാര്യത്തിനും നീ വന്നില്ലെങ്കിൽ പിന്നെ ഇതോടെ നിന്നെ ഞാൻ കൊല്ലും,,,,,കൊറേ ദിവസായി ക്ഷമിക്കുന്നു,,,,,,,എനിക്ക് ഇവിടെ അറിയുന്ന ആകെയുള്ള ഒരു ബന്ധു നീ മാത്രല്ലേയുള്ളൂ,,,,,,അപ്പൊ നീയെന്നെ ഇടക്കിടെക്ക്‌ വന്നു കണ്ടിട്ട് സുഖവിവരം അന്യോഷിച്ചിട്ട് പോണ്ടേ.....?" "ഹൈ നല്ല കാര്യായി,,,,,,നിനക്ക് അവിടെ എന്തിന്റെ കുറവാടി ഞാൻ വന്ന് അന്യോഷിക്കാൻ മാത്രം,,,,,,അല്ല നിന്നെ ആ വീട്ടിലേക്ക് കെട്ടിച്ചു വിട്ട പോലുണ്ടല്ലോ നിന്റെ വർത്താനം,,,,,," ഹൗ ഈ സാധനത്തിനെ തല്ലി കൊന്നാലോ,,,,,,പാരാ സ്പെഷ്യലിസ്റ്റ്,,,,, "ഞാൻ പറഞ്ഞില്ലേ,,,,,,എനിക്ക് ക്ലാസ്സിൽ നല്ല പണി കിട്ടിയെന്ന്,,,,,,എന്ത് ചെയ്യാനാ,,,,,,ഉഴപ്പി നടക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട്,,,,,,പക്ഷെ എനിക്കെന്റെ കുടുംബത്തിനെ നോക്കണ്ടേ മോളേ......" "ഓ..... ശോ..... കേട്ടിട്ട് ഞാൻ പുളകിതയായി..... ഇത്രയും നല്ലൊരു ചങ്കിനെ എനിക്ക് വേറെ എവിടെ കിട്ടാനാ......പഠിച്ച് വലിയൊരു നിലയിൽ എത്തി അധ്വാനിച്ച് കുടുംബം പോറ്റാൻ വേണ്ടി കഷ്ടപ്പെടുന്ന അൽ പഞ്ചാര ചങ്ക്......" "എന്തോന്ന്..... കുടുംബം പോറ്റേ....?? ഉവ്വ,,,,,,ഇന്ന് രാവിലെയും കൂടി ഉമ്മച്ചി പറഞ്ഞെ ഉള്ളൂ,,,,,,ഞാനെങ്ങാനും ഉഴപ്പി നടന്നെന്ന് കേട്ടാൽ എനിക്ക് പിന്നെ പെണ്ണ് കെട്ടിച്ചു തരൂലാന്ന്......അതിന് വേണ്ടിയുള്ള പൊരിഞ്ഞ കഷ്ടപ്പാട്......വേദനിക്കുന്ന കോടീശ്വരൻ ഞാൻ......" എന്ന് പറഞ്ഞിട്ട് ചെക്കൻ അവിടെകിടന്ന് മോങ്ങുന്നുണ്ട്.....അവന്റെ രോദനം കേട്ടിട്ട് നമ്മള് ചിരിച്ച് ചത്തു...... "ന്റെ പൊന്ന് ഷെയ്‌നെ,,,,,,നിക്ക്,,,,,,നിക്ക്,,,,,," "നിക്കണോ,,,,,,,ഞാൻ നിന്നിട്ടാ ഉള്ളത്,,,,,," "അതല്ലെടാ പൊട്ടാ,,,,,,എനിക്ക് നിന്റെ ഉമ്മച്ചിനെ പരിജയപ്പെടുത്തി തരോ,,,,,,ഹയ്യോ ചിരി നിർത്താൻ വയ്യേ,,,,,," "പ്ഫാ കുരിപ്പേ,,,,,,നിനക്കെന്റെ കുറ്റം പറഞ്ഞു കൊടുത്തിട്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കാനല്ലെടി......അപ്പൊ പിന്നെ ഈ ലൈഫിൽ എനിക്ക് പെണ്ണ് കെട്ടാൻ പറ്റൂലല്ലോ......" "ഹിഹിഹി.....ഷെയ്നു..... ഇവിടെത്തെ കല്യാണത്തിന് വരുമ്പോ നിന്റെ ഉമ്മച്ചിനെയും അഫിനെയും കൂടെ കൂട്ടോ പ്ലീസ്....." "ആഹ് കാര്യായി......എന്നാ അവിടെ ഒരു യുദ്ധം നടക്കും....." "യുദ്ധോ.....? എന്തിന്.....?" "അ.... അതോ..... അത് നീ തന്നെയല്ലേ പറഞ്ഞെ മിഷാൽ ജാഡക്കാരൻ ആണെന്ന്.....അതോണ്ട് പറഞ്ഞതാടി..... നീ വെറുതെ കണകുണാ പറയാതെ വെച്ചിട്ട് പോയേ,,,,,,എനിക്ക് പഠിക്കണം...... അടുത്താഴ്ച ലീവ് എടുക്കാനുള്ളതാ......" "ലീവോ.....അതെന്തിനാ.....?" "എടി വല്ലപ്പോഴും ഇങ്ങനെ ഉമ്മച്ചി അറിയാതെ ലീവൊക്കെ എടുക്കണം...... എന്നാലേ പഠിച്ചതിന് ഒരിതുള്ളു......" ഓഹ് ഈ ദുരന്തത്തിനെ കൊണ്ട് നമ്മള് തോറ്റു..... ശെരിക്കും പറഞ്ഞാൽ അവൻ ലീവ് എടുക്കുന്നത് അവന്റെ ഏതോ ഒരു ഫ്രണ്ടിന്റെ കൂടെ എവിടെയോ പോകാൻ ഉള്ളത്കൊണ്ടാണെന്ന് പിന്നീട് പറഞ്ഞു..... "അല്ല ഷെയ്ൻ അപ്പൊ നീ ഇവിടെത്തെ കല്യാണത്തിന് വരൂലേ......പറ്റിക്കോ.....??" "പിന്നില്ലാതെ ഞാൻ വരും......നിന്നെ കാണാലോ......പക്ഷെ ഉറപ്പൊന്നും പറയാൻ പറ്റില്ലാട്ടോ......" "ഏതെങ്കിലും ഒന്ന് ഉറപ്പിക്കെടാ കോന്താ......" അവസാനം അവൻ വരാന്ന് സമ്മതിച്ചു......സന്തോഷായി..... അതിന് വേണ്ടി നമ്മള് ജിനൂനെ കൊണ്ട് അവനെ ക്ഷണിച്ചു...... നമ്മള് ഷെയ്‌നിനോട് ഓരോന്നും പറഞ്ഞ് മിണ്ടി ഇരിക്കുമ്പോളാണ് ഡാനി മുറിയിലേക്ക് വന്നത്......നമ്മള് പിന്നെ വിളിക്കാന്ന് പറഞ്ഞു ഫോൺ വെച്ചു...... പണ്ടാരം......പിന്നേം തുടങ്ങി അവന്റെ ശല്യം......ഇത്രയും ദിവസം സഹിച്ച നമക്ക് ഓസ്കാർ തരണം...... ഒലിപ്പീരും കൊണ്ട് വന്നോളും രാവിലെ തന്നെ...... ഡാനിയെ കണ്ടിട്ട് നമ്മള് മുറിവിട്ട് പോകാനൊരുങ്ങി...... "അയ്യോ പോകല്ലേ അവിടെ നിക്ക്....." എന്ന് പറഞ്ഞ് അവൻ നമക്ക് തടസ്സം സൃഷ്ട്ടിച്ചു...... "ആരോടായിരുന്നു ഫോണിൽ......ലവ്വറോടാണോ......?" "അതൊന്നും ഇയാള് അറിയണ്ട ആവശ്യമില്ല......മാറി നിക്ക്......" അവന്റെ കൈ തട്ടി മാറ്റി നമ്മള് പോകാൻ നിന്നപ്പോ അവൻ നമ്മളെ കൈ പിടിച്ചു വെച്ച് അവിടെ തന്നെ നിർത്തിച്ചു...... "എന്റെ കയ്യീന്ന് വിട്......വിടാൻ......" "അഹ്,,,,,അതിനെന്താ വിടാലോ,,,,,,, ആദ്യം എനിക്ക് പറയാൻ ഉള്ളത് നീ കേൾക്ക്‌......" "ഛെ പോടാ തെണ്ടി......" എന്ന് പറഞ്ഞിട്ട് നമ്മള് അവന്റെ പിടി വിടുവിച്ച് അവിടെന്ന് സ്പീഡിൽ ഇറങ്ങി പോയതും എതിരെ വന്ന ആളുമായിട്ട് നമ്മള് കൂട്ടിമുട്ടി...... നമ്മള് ഇത്രേം ദിവസം ആരെയാണോ കാണരുതെന്ന് ആഗ്രഹിച്ച് ഒളിച്ചും പാത്തും നടന്നത് അവൻ തന്നെ.......മിഷാൽ,,,,,, "നിനക്കൊന്ന് നോക്കിയും കണ്ടും നടന്നൂടെ,,,,,,എപ്പോ ഞാൻ എവിടെ പോവുമ്പോഴും മുന്നില് വന്നു പെടോല്ലോ,,,,,,," എന്ന് ചോദിച്ച് അവൻ നമ്മളെ നേരെ നിർത്തി......എന്നിട്ട് മുന്നില് നിക്കുന്ന ഡാനിന്റെ മുഖത്തേക്ക് നോക്കി...... അവനൊട്ടും പ്രതീക്ഷിച്ചിട്ടില്ല ഡാനിയെ ഇവിടെ എന്ന് അവന്റെ മോന്ത കണ്ടാലറിയാം...... "ഡാ,,,,,ഡാനി...... നീ ഇവിടെ നിക്കായിരുന്നോ......ഞാൻ നിന്നെ എവിടെയൊക്കെ നോക്കി...... അവിടെ കുറച്ച് പണി ബാക്കിയുണ്ട്,,,,,നീ വന്നെ......." അത്രയും പറഞ്ഞ് ഒപ്പിച്ചിട്ട് അവൻ ഡാനിയെയും കൊണ്ട് അവിടെന്ന് ഇറങ്ങി പോയി...... ഡാനി തിരിഞ്ഞു നോക്കിയിട്ട് നമ്മളെ നോക്കി എന്തോ അർത്ഥം വെച്ചുള്ള ഒരു ചിരി ചിരിക്കുന്നുണ്ട്,,,,,,നമ്മള് അപ്പൊ തന്നെ അവനെ നോക്കി പുച്ഛിച്ച് മുഖം തിരിച്ചു...... താഴെ ഭയങ്കര തിരക്കാ,,,,,,കാരണം ഇന്നാണ് അവര്ടെ രണ്ടിന്റെയും ഹൽദി,,,,,,,ഐ മീൻ മഞ്ഞകല്യാണം..... രണ്ട് മൂന്ന് ദിവസായിട്ട് ഇവിടെ ഒരെണ്ണത്തിനെയും ഫ്രീയായി കിട്ടുന്നില്ല,,,,,എല്ലാരും ബിസി,,,,,,ഷോപ്പിംഗും മറ്റും ഒക്കെയായിട്ട്,,,,,, ജിനു ഷാനന്റെ കൂടെ അവളെ ഹൽദിക്ക്‌ വേണ്ടി ഒരുക്കുന്ന തിരക്കിലാ,,,,,,,പിന്നെ ഈ കല്യാണത്തിന് കൂടില്ലാന്ന് പറഞ്ഞ അവരുടെ ബന്ധുക്കൾ എല്ലാരും ഒടുവിൽ വരാന്ന് സമ്മതിച്ചിട്ടുണ്ട്......അതും കുറച്ച് പേരൊക്കെ ഇന്ന് വരും ബാക്കി ആളുകൾ നാളെയും...... ശെരിക്കും പറഞ്ഞാൽ നമ്മക്കാണ് ഇവിടെ സന്തോഷം,,,,,,എല്ലാരും ഒരുമിച്ച് കൂടുന്നത് കാണാൻ നമക്ക് ഭയങ്കര ഇഷ്ട്ടാ,,,,,, ഫങ്ക്ഷൻ നടക്കുമ്പോ ആണെങ്കിൽ പറയെ വേണ്ടാ,,,,,,,കളിയും ചിരിയും വർത്താനവും,,,,,,ആ ഫീൽ വേറെ ലെവലാ,,,,,,ല്ലെ,,,,,, നമ്മള് വേഗം പോയി റെഡിയായി വന്നിട്ട് കണ്ണാടിക്ക് മുന്നില് നിന്ന് നമ്മളെ തന്നെ നോക്കി നിക്കായിരുന്നു,,,,,,ഇന്നെന്തോ നമക്ക് ഒരു പ്രത്യേക മൊഞ്ചു കൂടിയത് പോലെ...... ഞങ്ങള് ഏഴ് പേർക്ക് കോഡ് ഡ്രെസ്സാ,,,,,,,ബാക്കി അഞ്ച് പേര് ഓൺ ദി വേ ആണ്...... "ദുആ,,,,,,,നീ ഇവിടെ ഇരിക്കാണോ,,,,,,വന്നെ,,,,,, എന്റെ അമ്മായിമാരും കൂട്ടരും ഒക്കെ എത്തിയിട്ടുണ്ട്,,,,,,,നീയല്ലേ പറഞ്ഞെ അവരൊക്കെ വന്നാൽ പറയാൻ,,,,,, മതി മണവാട്ടി ആയത്,,,,,,,വേഗം വന്നെ....." എന്ന് പറഞ്ഞ് അവള് നമ്മളെയും കൊണ്ട് താഴോട്ട് ഇറങ്ങി പോയി...... അവിടെത്തി നോക്കുമ്പോ ഒരു പഞ്ചായത്ത് തന്നെ എത്തിയിട്ടുണ്ട്...... "ജിനൂ,,,,,നീ പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ലെടി,,,,,,,ഇവരെയൊക്കെ പരിജയപ്പെട്ടു കഴിയുമ്പോ എന്റെ നടു ഒടിയും,,,,,,," എന്ന് അവളെ ചെവിയിൽ പറഞ്ഞിട്ട് നമ്മള് എല്ലാത്തിനും ഒന്ന് ഇളിച്ചു കൊടുത്തു,,,,,, "മിണ്ടല്ലേ ഡി തെണ്ടി,,,,,, ഇത് തീർന്നിട്ടില്ല ബാക്കി വരുന്നുണ്ട് പുറകെ,,,,,,, ആഹ് ദുആ,,,,,,ദേ ഇതൊക്കെ ഉമ്മീന്റെ ഫാമിലിയാ,,,,,,,ഉമ്മീന്റെ ആങ്ങളമാരും നാത്തൂൻസും പിന്നെ മക്കളും......" ആദ്യം നമ്മള് കേൾക്കെ പറഞ്ഞിട്ട് പിന്നെ അവള് ഉറക്കെ വിളിച്ചു പറഞ്ഞു...... മൂന്ന് കാറിലായിട്ട് പത്തിരുപത് ആളുകള് വീട്ടിലേക്ക് കയറി വന്നു..... ലാ ഹൌലാ.... കല്യാണത്തിന് വേറെ ആരെയും ക്ഷണിക്കണ്ടായിരുന്നു..... എല്ലാത്തിനും കുടിക്കാനും മറ്റും കൊടുക്കുന്ന നേരത്താണ് ഞങ്ങടെയൊക്കെ കാതടപ്പിക്കുന്ന ശബ്ദത്തിൽ മുറ്റത്ത്‌ രണ്ട് മൂന്ന് ബുള്ളറ്റ് വന്നു നിന്നത്...... "പേടിക്കണ്ടാ എന്റെ കസിൻസാ....." എന്നവള് പറഞ്ഞപ്പോ നമ്മള് ശ്വാസം വിട്ടു.....ഇനീപ്പോ വല്ല ഗുണ്ടകളും ആണോ വന്നെ എന്നാ നമ്മള് ഓർത്തെ..... 🎶ഓയ്,,,,,,കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചൻ,,,,,,തൊണ്ണൂറ് കഴിഞ്ഞപ്പോൾ പെണ്ണ് കെട്ടാൻ പോയി,,,,,,🎶 എന്ന് റീമിക്സ് ചെയ്ത് ഉച്ചത്തിൽ പാടികൊണ്ട് നാലഞ്ചു ബോയ്സ് അകത്തേക്ക് കേറി വന്നു,,,,,,കയ്യിൽ ബാന്റ് ഒക്കെയായിട്ട്,,,,,,,മിഷാലും ഉണ്ട് കൂടെ,,,,,,അവനെ നിർത്തി പൊരിക്കലാണ് എല്ലോം..... നമ്മളെ ചെവിയൊക്കെ അടഞ്ഞു പോയി,,,,,,അവര്ടെ പണി കഴിഞ്ഞപ്പോ അവര് അവനെയും കൊണ്ട് മുറിയിലേക്ക്‌ പോകാൻ ഒരുങ്ങുമ്പോളാണ് എല്ലാത്തിന്റെയും നോട്ടം നമ്മളെ നേരെ ആയത്...... "ഡാ മിശൂ,,,,,,അപ്പൊ ഇതാണല്ലേ ഷാനയെ നിങ്ങള് ആരും ഇപ്പൊ കാണണ്ടാ അത് സർപ്രൈസ് ആണെന്ന് പറഞ്ഞത്,,,,,, ഓഹോ,,,,,,ഡാ ഫറു നോക്കെടാ,,,,,, പടച്ചോൻ ഇവളെ ഇവന് വേണ്ടി തന്നെ സൃഷ്ടിച്ചു വെച്ചത് പോലെ ഉണ്ടല്ലോ ഡാ,,,,,,,എന്തൊരു പൊരുത്തം,,,,,,," അവന്മാര് പറയുന്നത് കേട്ടിട്ട് നമ്മള് മിഷാലിനെ തുറിച്ചു നോക്കിയിട്ട് അവിടെന്ന് മുങ്ങാൻ നിന്നു......അപ്പൊ അതില് ഏതോ ഒരു പ്രാന്തൻ മ്മളെ പിന്നാലെ വന്നിട്ട് നമ്മളെ മിഷാലിന്റെ അടുത്തേക്ക് തള്ളിയിട്ടതും നമ്മള് അവന്റെ നെഞ്ചത്തോട്ട് പോയി വീണു..... "അന്ന് ഡാൻസ് കണ്ടപ്പോ ഇത്രക്കും പൊരുത്തം പ്രതീക്ഷിച്ചില്ല.....എൻ രാസാത്തി....." എന്നൊക്കെ പറഞ്ഞിട്ട് അവന്മാര് ഞങ്ങടെ ചുറ്റിലും നടന്നു...... പടച്ചോനെ,,,,,,ഇവന്മാർക്ക് പ്രാന്താണോ,,,,,, നമക്ക് ചിരിയും വരുന്നുണ്ട് പേടിയും ആവുന്നുണ്ട്..... "I'm sorry..... ഞാൻ..... ഞാൻ ഷാന അല്ല....." എന്ന് പറഞ്ഞിട്ട് നമ്മള് അവിടെന്ന് ഓടിപോയി......ഇല്ലെങ്കിൽ എല്ലാരും കൂടി ഓരോന്ന് വിളിച്ചു പറഞ്ഞ് നമ്മളെ നാണംകെടുത്തും...... ഏതായാലും അവരെയൊക്കെ കണ്ടിട്ട് നമക്ക് ഒരു കാര്യം ഉറപ്പായി...... അവർക്ക് എല്ലാർക്കും മിഷാലിനെ വലിയ കാര്യം ആണെന്ന്...... മിക്കവാറും ഷാനയെ എല്ലാരും പൊരിക്കും...... നമ്മള് അവിടെന്ന് നേരെ ജിനൂന്റെ അമ്മായിമാരുടെ അടുത്തേക്ക് വിട്ടു.....പക്ഷെ അവിടെയും അവൻ വന്നു മിഷാൽ...... അവനെ കണ്ടതും അവരെല്ലാം കൂടി ഉമ്മിനെയും അവനെയും കൊണ്ട് മാറി നിന്ന് സംസാരിച്ചു തുടങ്ങി...... അവര്ടെ മുഖഭാവം ഒക്കെ കണ്ടിട്ട് ഈ കല്യാണം മുടങ്ങാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട്..... കാരണം,,,,,മിഷാൽ എന്തോ പറഞ്ഞ് ചൂടാവുന്നുണ്ട്,,,,,,,മാമന്മാര് കയ്യും കാലും വെച്ച് എന്തൊക്കെയോ കാണിച്ചു കൂട്ടുന്നുണ്ട്...... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜 "ഈ നാടകം ഇനിയും മുന്നോട്ട് കൊണ്ട് പോകാതെ ഇവിടെ വെച്ച് നിർത്തുന്നതാ മിശൂ നല്ലത്......ആ മാർട്ടിനോട് ഞാൻ പോയി സംസാരിച്ച് ശെരിയാക്കാം......ഈ കല്യാണം നടക്കാൻ പാടില്ല......അത് നമ്മുടെ തറവാടിന്റെ അഭിമാനത്തെയാണ് ബാധിക്കുക......." "ശെരിയാ,,,,,,എവിടെയെങ്കിലും നടന്നിട്ടുണ്ടോ ഇങ്ങനെയൊക്കെ......അതും ഇങ്ങനെ ഒരു രീതിയില്......ഇതിന് ഞാൻ കൂട്ട് നിക്കില്ല......" "മോനെ മിശൂ,,,,,,നീ ഈ കുഞ്ഞാമ പറയുന്നത് കേൾക്ക്‌ നമുക്കിത് വേണ്ടെടാ,,,,,,, നിനക്ക് പറ്റിയ ബന്ധമല്ല ഇത്,,,,,,കാലാ കാലങ്ങളായി കാത്തു സൂക്ഷിക്കുന്ന നമ്മുടെ തറവാടിന്റെ അഭിമാനം കളയല്ലേടാ മോനെ,,,,,, കുഞ്ഞാമ നിന്റെ കാല് പിടിക്കാം......" മൂന്ന് മാമന്മാരുടെയും അഭിപ്രായം ഇത് തന്നെയാണ്,,,,,,ഇവർക്കൊന്നും എന്റെ ഷാനയെ അംഗീകരിക്കാൻ പറ്റുന്നില്ല അതന്നെ...... "നിങ്ങക്കൊക്കെ എന്ത് കൊണ്ടാ അവളെ ഇഷ്ട്ടല്ലാതെ.....?? അവൾടെ പപ്പ ഒരു ക്രിസ്ത്യൻ ആയത്കൊണ്ടോ.....?? എന്നാ ഞാൻ കെട്ടുന്നത് അയാളെയോ അയാളുടെ മതത്തെയോ അല്ലാ,,,,,,അവളെയാണ്...... നിങ്ങക്കൊക്കെ വേണ്ടിയല്ലേ അവള് ഷഹാന ആയത്......??" "മോനെ ഞങ്ങള് പറഞ്ഞത് അങ്ങനെയല്ലാ,,,,,,, അവളൊരു പെണ്ണിനെ പോലെയാണോ ഇവിടെ പെരുമാറുന്നെ....?? കുട്ടിയുടുപ്പും ഇട്ട്,,,,,,ഛെ,,,,,, ഇതവൾടെ അമേരിക്കയാണെന്നാ അവൾടെ വിചാരം..... അവിടെത്തെ ശീലങ്ങൾ പഠിച്ചു വളർന്ന ഷാനക്ക്‌ എങ്ങനെ നമ്മുടെ നാട്ടിലെ ശീലങ്ങൾ അനുസരിക്കാനാവും.....?" അമ്മായിയാണ്. "അതൊക്കെ അവരവരുടെ ഇഷ്ടങ്ങളാണ് അമ്മായി,,,,,,അതില് കൈ കടത്താൻ നമുക്ക് അവകാശമില്ല..... അവള് ഇപ്പൊ എങ്ങനെയാണോ ജീവിക്കുന്നത് അതുപോലെ തന്നെ മുന്നോട്ട് പോവും......മിഷാൽ അതിന് മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ല......" "ഡാ മിശൂ,,,,,,ഇത് നിന്റെ സിനിമയല്ല,,,,,,ജീവിതം ആണ്..... പിന്നെ ഇത് അവൾടെ അമേരിക്കയും അല്ലെന്ന് അവളോട്‌ പറഞ്ഞേക്ക്,,,,,, ഇനി ഞങ്ങക്ക് ഒന്നും പറയാനില്ല,,,,,,,നീ എന്താന്ന് വെച്ചാ ചെയ്യ്‌..... നാട്ടുകാരുടെ ചോദ്യങ്ങൾക്ക്‌ മുന്നില് സൂപ്പർ സ്റ്റാർ മിഷാൽ ഹാഫിസ് നാണംകെടണ്ടല്ലോ എന്നോർത്തിട്ടാ പങ്കെടുക്കാൻ വന്നത്......" എന്ന് പറഞ്ഞിട്ട് മൂന്ന് പേരും കലിപ്പിൽ ഇറങ്ങി പോയി...... പറഞ്ഞിട്ട് കാര്യമില്ല,,,,,,ആവുന്നത്ര പറഞ്ഞു നോക്കി,,,,,,,എന്നിട്ടും ഒരു മാറ്റോം ഇല്ലെങ്കിൽ എനിക്കെന്ത്‌ ചെയ്യാനാകും,,,,,,, എന്ത് തന്നെ ആയാലും ശെരി ഈ കല്യാണം നടക്കും,,,,,,ഞാൻ നടത്തും...... നിങ്ങക്കൊക്കെ ഇപ്പൊ ഒരു സംശയം ഉണ്ടാവും......ഷാനന്റെ പപ്പ ക്രിസ്ത്യൻ അല്ലെ പിന്നെ എങ്ങനെ നിക്കാഹിന് കൈ തരും എന്ന്,,,,,, ശെരിയാ,,,,,,അതിന് അവൾടെ പപ്പാക്ക്‌ കഴിയില്ല,,,,,,എന്നാ അവൾടെ പപ്പാന്റെ സമ്മതത്തോടെ അയാളുടെ മകളെ എന്റെ കയ്യിൽ ഏൽപ്പിക്കുന്നത് ഉസ്താദ് ആണ്..... അതോണ്ട് ഷാനന്റെ പപ്പാക്ക്‌ അവിടെ ഒരു റോളും ഉണ്ടായിരിക്കില്ല...... ആ സംശയം തീർന്നില്ലേ,,,,,ഇനിയും ഉണ്ട് ബാക്കി,,,,,,അത് അതിന്റെ സമയത്ത് പറഞ്ഞു തരാട്ടോ..... ഇന്നത്തെ ഫങ്ക്ഷനും നാളത്തെ മൈലാഞ്ചി കല്യാണവും അങ്ങനെ വലിയ ആഘോഷം തന്നെ നടക്കുന്നുണ്ട്...... എന്റെ കസിൻസ് നേരത്തെ തന്നെ എത്തി......ബുള്ളറ്റും കൊണ്ട്...... എല്ലാരും വന്നിട്ടില്ലാട്ടോ...... എന്റെ ഫാമിലി ഭയങ്കര വലുതാ..... ഇവിടെ എന്റെ ഉമ്മിക്ക് മാത്രേ ഉള്ളൂ രണ്ട് പിള്ളേര്,,,,,,,ബാക്കി എല്ലാർക്കും നാലും അഞ്ചും ആണ്,,,,,,അതോണ്ട് കസിൻസിനു ക്ഷാമം ഇല്ല...... പിന്നെ എന്റെ ദുരന്തങ്ങള് മൂന്നും രാവിലെ തന്നെ എത്തി ചോദിക്കുന്നത് ഒരേ ഒരു കാര്യാ..... "ഡാ മിശൂ അവള് ഇവിടെ തന്നെ ഉണ്ടോ.....? കണ്ടില്ലല്ലോ.....?" ഷാഹിയാണ്. "ആര്.....??" "എടാ അവള്,,,,,,ആ ദുആ മിയാ....." "ഓഹ് അവളോ,,,,,,അവള് ഇവിടെ ഉണ്ടല്ലോ,,,,,ന്തേനു വിളിക്കണോ.....??" "ഏയ്‌ വേണ്ടാ ഞാൻ പോയി കണ്ടോളാം....." "എന്നാ നിനക്ക് കൊള്ളാം,,,,,ങേ,,,,,,ഡാ ഷാഹി......" അതും പറഞ്ഞ് അവൻ എപ്പഴേ സ്ഥലം കാലിയാക്കി.....ഇങ്ങനെയൊക്കെ ഉണ്ടോ,,,,,,,ബാക്കി രണ്ടെണ്ണം ചോദിച്ചിട്ട് പോയിട്ടേ ഉള്ളൂ...... അവൾടെ കയ്യീന്ന് രണ്ടെണ്ണം വാങ്ങുമ്പോ പഠിച്ചോളും...... 💙💙💙💙💙💙💙💙💙💙💙💙💙💙💙💙 നമ്മള് പേടിച്ചത് പോലെയൊന്നും ഉണ്ടായില്ല,,,,,,പോക്ക് കണ്ടപ്പോ നമ്മള് കരുതി ഈ കല്യാണം മുടങ്ങിയെന്ന്,,,,,,പിന്നെ അവരൊക്കെ പൂച്ച പോലെ വന്നപ്പോ നമക്ക് സമാധാനം ആയി..... ജിനൂന്റെ ബന്ധുക്കളൊക്കെ നല്ല മനുഷ്യമ്മാരാ നമ്മളോട് വന്നപ്പോ തന്നെ കമ്പനിയാണ് ഈ അമ്മായിമാരൊക്കെ...... "മോളേ ദുആ,,,,,,അന്റെ വീട്ടുകാരെ കൂടി ക്ഷണിക്കാത്തെന്താ ഇങ്ങോട്ട്,,,,,,എന്നാ അന്നേ ഞങ്ങക്ക് തരോന്ന് ഓസിനു ചോദിക്കായിരുന്നു....." അതില് വല്യമ്മായിന്റെ ഡയലോഗ് ആണ്,,,,,,ഇത് കേട്ടോണ്ട് അവിടെ ചുറ്റി പറ്റി നിന്ന മിഷാലിന്റെ ഫ്രണ്ടായാ നമ്മളെ ഷാഹിക്ക ഒരൊറ്റ ഓട്ടായിരുന്നു മുകളിലേക്ക്......ചിരിച്ചിട്ട് മ്മക്ക് മതിയായി.....😂 "അവർക്ക് വരാൻ പറ്റൂലാന്റി,,,,,,അവര് മുംബയിലാണ്......" "നാട്ടിൽ എവിടെയായിരുന്നു നിങ്ങള്.....? മോൾടെ ഉപ്പച്ചീന്റെയും ഉമ്മച്ചീന്റെയും പേരെന്താ.....?" പടച്ചോനെ,,,,,ഈ ആന്റിമാര് കുത്തികുത്തി ചോദിക്കാണല്ലോ,,,,,,എന്താപ്പോ പറയാ..... നാട്ടിൽ എവിടെയാണെന്ന് നമക്ക് തന്നെ അറിയില്ല,,,,,,ഏത് ജില്ലയിൽ ആണാവോ,,,,,, "ദുആ നീ ഇവിടെ ഇരിക്കാണോ വന്നെ......" കൃത്യ സമയത്ത് തന്നെ ജിനു വന്നു നമ്മളെ രക്ഷിച്ചു എന്ന് പറയാം......അവൾക്ക് മനസ്സിലായിട്ടുണ്ട് അതോണ്ടാ വന്ന് വിളിച്ചോണ്ട് പോയത്..... നമ്മള് നേരത്തെ പറഞ്ഞില്ലേ നമ്മളെ കൂടെ കോഡ് ഡ്രസ്സ്‌ ഇടാൻ ബാക്കി ആൾക്കാർ വരുന്നുണ്ടെന്ന്,,,,,,അവരിൽ അഞ്ചിനെയും നമ്മള് കൂടെ കൂട്ടി,,,,,, വല്യമ്മായിന്റെ മക്കളായാ ഫാത്തിമയും ഫായിസാനെയും,,,,,,പിന്നെ ചെറിയ അമ്മായിന്റെ മക്കള് ഹയയും ഹനയും...... പിന്നെ കുഞ്ഞമ്മായിന്റെ ഒരേയൊരു മകള് നാജു...... ബാക്കിയൊക്കെ ബോയ്സ് ആണ്,,,,,അവരെയൊന്നും പരിജയപെടാൻ പറ്റിയില്ല..... ഇതൊക്കെയാണ് നമ്മള് പരിജയപ്പെട്ട ജിനൂന്റെ കസിൻസ്...... ബാൽക്കണിയില് ഇരുന്ന് ഞങ്ങള് എല്ലാം കൂടി ഫോട്ടോ എടുക്കലും മറ്റും ചെയ്യുമ്പോളാണ് ജിനു നമ്മളെ വിളിച്ചോണ്ട് പോയത്.....ഈ പെണ്ണ് നമ്മളെ എവിടെ നിക്കാനും സമ്മതിക്കില്ല..... "എന്റെ പൊന്ന് ജിനൂ.....രാവിലെ മുതൽ നീയെന്നെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചോണ്ട് പോവല് ആണല്ലോ......ഇതിപ്പോ എങ്ങോട്ടാടി....." "അതുണ്ടല്ലോ,,,,,,,നിനക്ക് പറ്റിയ രണ്ട് ആൾക്കാരെ ഞാൻ പരിജയപ്പെടുത്തി തരാ വാ......" എന്ന് പറഞ്ഞിട്ട് ഓള് നമ്മളെ പിടിച്ചോണ്ട് പോയി...... ഇനി അടുത്തത് ഏത് കുടുംബശ്രീ ആണാവോ റബ്ബേ...... *തുടരും* -------------------------------------
#

📙 നോവൽ

📙 നോവൽ - രൂർ ജയില് Part 93 - - Written By Aashu - ShareChat
10.9k കണ്ടവര്‍
10 മണിക്കൂർ
ഓയ് മുത്ത്‌മണീസെ ഇങ്ങക്ക് ഒരു കാര്യം അറിയോ,,,,,,എന്റെ KARLISHU ന്റെ സങ്കല്പത്തിലെ *മിഷാലും* *ഷെയ്‌നും* ആണ് ഈ നിക്കുന്നെ,,,,,,😍😍😍 കാര്യം ഹീറോ മിഷാൽ ആണെങ്കിലും ഈ ഫോട്ടോ കണ്ടതിനു ശേഷം ഷെയ്‌നിനെ ഹീറോ ആക്കിയാലോന്ന് തോന്നിപ്പോയി,,,,,,😍😍🙈🙈🙈 അല്ലെങ്കിൽ മാണ്ടാ ഈ പഹയൻ നിക്ക് ഇരിക്കട്ടെന്ന് വിജാരിച്ചാലോ,,,,,ഓളെന്നെ കൊല്ലും,,,,,,😂😂😂😭😭😭🏃🏃🏃🏃🏃 അല്ലെങ്കിലും റച്ചുക്കാക്കും ആത്തിഫ്ക്കാക്കും ആയിരുന്നു എന്റെ കഥകളിൽ ഫാൻസ്‌ കൂടുതൽ,,,,,,😂😂😂 പിന്നെ ഈ മിഷാൽ,,,,,പൊളിയാ,,,,,😍 താടി ഇല്ലാത്ത മിഷാൽ,,,,,എന്റെ മനസ്സിൽ ഏതോ ഒരു കുരങ്ങൻ ആയിരുന്നു,,,,,,😝😝🏃🏃 😜😜😜😜😜😜 നെക്സ്റ്റ് മ്മള് ഇന്ന് രാത്രി പോസ്റ്റാട്ടോ.....😌
#

📙 നോവൽ

📙 നോവൽ - ദുആമിയാ written by3 aashut മിഷാൽ ) മുആമിയ | ഷെയ് - ShareChat
4.7k കണ്ടവര്‍
11 മണിക്കൂർ
#

📙 നോവൽ

എച്ചൂസ്മീ ഫ്രണ്ട്സ്.....😌😌 ഇങ്ങള് ഇന്ന് വെയിറ്റ് ചെയ്യണ്ടാട്ടോ,,,,,,കാരണം മ്മള് ഒന്നും എഴുതീട്ടില്ല,,,,,,😌 കൊല്ലരുത്,,,,,😕 പിന്നെ ണ്ടല്ലോ,,,,,, മ്മള് ഇന്ന് മാത്രല്ലാ എല്ലാ ശെനിയും ഞായറും പോസ്റ്റൂലാ,,,,, കാരണം ന്റെ വീട്ടില് രണ്ട് കുരിപ്പുകള് ണ്ട്,,,,,അത് രണ്ടെണ്ണം ഉസ്കൂൾ ഇല്ലാത്ത ദിവസം എന്റെ ചെവി തിന്നലാണ് പണി,,,,, ഞാൻ എഴുതുമ്പോ തന്നെ വന്ന് ചെവിന്റെ അട്ത്ത് കൊതുകിനെ പോലെ,,,,,പീ,,,,പീ,,,,ന്ന് പറഞ്ഞോണ്ട് ഇരിക്കും,,,,,,😭 അവസാനം കലിപ്പ് കേറി മ്മള് നീട്ടി,,,,,,പ്ഫാാ,,,,,,എന്നൊരു ആട്ടല് ണ്ട്,,,,,,😝😝😝😝 പിന്നെ അവറ്റകള് എന്റെ ഏഴയലത്ത് പോലും വരൂല,,,,,😌🤓 പസ്ക്കെ പ്രപഞ്ചത്തിലെ പോരാളീന്റെ ഒരു വരവ് ണ്ട്,,,,,,😭😭😭😭 ഓഹ്,,,,,ഉപദേശിച്ചു മ്മളെ ഒരു വഴിക്ക് ആക്കും,,,,,😝😝😝 അതോണ്ടാ മ്മള് ശെനിയും ഞായറും പോസ്റ്റാതെ,,,,,😂😂 ഞാൻ മുമ്പേ ഇങ്ങനെയാണ്,,,,,ശെനിയും ഞായറും ലീവ് ആയിരിക്കും,,,,,,അതിന്റെ കാരണം ആണ് ഇപ്പൊ മണി മണി പോലെ പറഞ്ഞെ,,,,,😆😆😭😭😭 അപ്പൊ എന്നെ ആരും തല്ലരുത്,,,,,കൊട്ടേഷൻ പൈസ ഒക്കെ മ്മക്ക് ലാഭം ആക്കണ്ടേ,,,,,😌
6.2k കണ്ടവര്‍
1 ദിവസം
*💙_ദുആ മിയാ_💜* *PART_8* *Ααѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 ഓരോന്ന് ചിന്തിച്ച് നമ്മള് താഴോട്ടിറങ്ങി പോയി,,,,,,ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ...... അപ്പഴാണ് നമ്മള് അവിടെ ഇരിക്കുന്ന മൂന്ന് പുതുമുഖങ്ങളെ കണ്ടത്...... നമ്മളെ കണ്ടതും അവരിൽ ഒരു സ്ത്രീ നമ്മളെ സൂക്ഷിച്ച് നോക്കി..... എന്നിട്ട്,,,,,, "ഇതാരാ.....?" എന്ന് ചോദിക്കേണ്ട താമസം അവിടെയുള്ള എല്ലാവരുടെയും നോട്ടം നമ്മളിലേക്കായി..... "റാബിയാന്റി...... ഇതെന്റെ ഫ്രണ്ടാ.....ദുആ മിയാ....." ജിനു നമ്മളെ പിന്നാലെ തന്നെ ഇറങ്ങി വന്ന് അവർക്ക് നമ്മളെ പരിജയപ്പെടുത്തി കൊടുത്തപ്പോ ആ സ്ത്രീ ഇരിപ്പിടത്തിൽ നിന്ന് എണീറ്റ്‌ നമ്മളെ അടുത്തേക്ക് വന്നു.....എന്നിട്ട് നമ്മളെ നന്നായിട്ടൊന്ന് സ്കാൻ ചെയ്യാൻ ചെയ്തു...... "ദുആ മിയാ...... ഹ്മ്മ്..... പക്ഷെ ഇവളെ ഇതിന് മുമ്പ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ....." അവര്ടെ മട്ടും ഭാവവും കണ്ടാൽ ഇത് അവര്ടെ വീടാണെന്ന് തോന്നും.....ഒരു പരിഷ്ക്കാരി..... "ആന്റി ഇവളെ കാണാൻ വഴിയില്ല......ഇവള് കുറച്ച് കാലം മുംബയിലായിരുന്നു......ഇവിടെ വന്നിട്ട് രണ്ട് മൂന്ന് ദിവസായിട്ടുള്ളൂ......" എന്നൊക്കെ ജിനു തട്ടി വിടുന്നുണ്ട്......അവൾടെ മോന്ത കണ്ടാലറിയാം ആ സ്ത്രീയെ അവൾക്ക് തീരെ ഇഷ്ടല്ലാന്ന്..... "ദുആ നീ വന്നെ ഫുഡ് തണുക്കും....." ജിനു നമ്മളെ കൈ പിടിച്ച് പോകാൻ ഒരുങ്ങിയതും അവര് നമക്ക് മാത്രം തടസ്സം സൃഷ്ടിച്ചു..... "നിക്ക്......" "ഇവള് ഞങ്ങടെ കൂടെ ഇരിക്കൻ പോവാണോ.....?" "ആഹ്......എപ്പഴും അങ്ങനെ തന്നെയാണ് ഇവിടെ.....എല്ലാരും ഒന്നിച്ചിരുന്ന് കഴിക്കും......" "എന്നാ ഇനി അങ്ങനെ വേണ്ടാ......ഞങ്ങള് കഴിച്ച് കഴിഞ്ഞിട്ട് ഇവള് ഇരുന്നാൽ മതി....." അവര് അങ്ങനെ പറഞ്ഞത് ജിനുക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല......അവള് ദേഷ്യം കടിച്ചു പിടിച്ചു നിക്കാ...... നമ്മള് അവളോട്‌,,,,,,,സാരല്യ ഞാൻ പിന്നെ ഇരിക്കാ,,,,,,,ന്ന് പറഞ്ഞപ്പോ എന്നാ ഞാനും നിന്റെ കൂടെ ഇരിക്കാന്ന് പറഞ്ഞ് അവള് വാശി പിടിച്ചു...... അവര്ടെ തീറ്റി കഴിയുന്നത് വരെ ഞങ്ങള് രണ്ടും സോഫയിൽ ഇരിപ്പുറച്ചു......അവര് ആരാന്ന് ചോദിച്ചപ്പോളല്ലെ അറിഞ്ഞത്..... അത് ഷാനന്റെ ഫാമിലി ആണെന്ന്......കണ്ടാലും പറയും...... അവൾടെ അതേ ജാഡയാണ്..... "ആഹ് പിന്നെ ദുആ......നിനക്ക് ഇവരുടെ കാര്യങ്ങളൊന്നും അറിയില്ലല്ലോ......ഞാൻ പിന്നെ പറഞ്ഞു തരാം...... ദേ, ആ ഇരിക്കുന്ന സായിപ്പാണ്‌ അവൾടെ പപ്പ.....അമേരിക്കയിലെ ബലിയ ബിസ്സിനെസ്സ് മാനാ...... എപ്പോ നോക്കിയാലും ബിസി ആയിരിക്കും പുള്ളി......വർഷത്തിൽ ഒരിക്കലേ കാണാൻ കിട്ടാറുള്ളു മാവേലിയെ പോലെയാണ്..... പിന്നെ ദാ, ഇരിക്കുന്ന മലയാളിയായാ ബംഗാളിയാണ് അവൾടെ മമ്മി......ഒരു മലയാളിയായിട്ട് കൂടി മദാമ്മ ചമഞ്ഞു നടക്കുന്ന പത്രാസുകാരിയാണ് അവൾടെ മമ്മി റാബിയ......മൂപ്പത്തി എന്റെ ഉമ്മിന്റെ കൂടെ പഠിച്ചതാ...... ആഹ് പിന്നെ ലോ ലവൻ......" എന്ന് പറഞ്ഞിട്ട് അവള് കൈ ചൂണ്ടിയ ആളെ നേർക്ക് നമ്മളെ കണ്ണുകൾ പാഞ്ഞു..... നമ്മളെ തന്നെ നോക്കി ഫുഡ് കഴിച്ചോണ്ടിരിക്കുന്ന ഒരുത്തൻ......കാണാൻ കൊയപ്പം ഒന്നുല്ല..... "അവനാണ് ഷാനന്റെ ഒരേയൊരു ബ്രദർ......ബാക്കി കാര്യം സസ്പെൻസാണ്...... ഫുഡ് കഴിച്ച് ഫ്രീയായിട്ട് പറയാം......" എന്നൊക്കെ അവള് പറഞ്ഞപ്പോ അതെന്തായിരിക്കും എന്ന് ചിന്തിച്ച് നമ്മള് തല പുണ്ണാക്കി..... ഇനി ചെലപ്പോ ഷാനയും ഷാലും ഒന്നിക്കുന്ന കൂട്ടത്തിൽ അവരെയും ഒന്നിപ്പിക്കുന്ന കാര്യം ആയിരിക്കോ...... അതാവോ സസ്പെൻസ്...... എന്നൊക്കെ നമ്മള് കടന്നു ചിന്തിച്ചു......ചിന്താൾക്ക് കടിഞ്ഞാണിട്ടത് ജിനുന്റെ വിളിയാണ്...... അവരൊക്കെ കഴിച്ച് കഴിഞ്ഞ് എപ്പഴേ മുകളിലേക്ക് കയറി പോയിട്ടുണ്ട്...... "ഇനി നമ്മളെ ചാൻസ് ആണ് മോളെ......വിശന്നിട്ടു കുടല് കരിയുന്ന മണം വരുന്നുണ്ട്......" അവള് അത് പറഞ്ഞിട്ട് ഫുഡ് വിളമ്പി......നമ്മളും പോയി സഹായിച്ചു...... ഉമ്മി അവരുടെ കൂടെ കഴിച്ചതോണ്ട് ഞങ്ങള് രണ്ടാളും മാത്രം ആയിരുന്നു ഇരുന്നത്...... "ഉമ്മീ..... ഇക്കു വന്നില്ലല്ലോ......അവൻ ഇതുവരെ ആയിട്ടും ഒന്നും കഴിച്ചിട്ടില്ല....." "ഹോ.....നിനക്കെങ്കിലും ആ ബോധം ഉണ്ടല്ലോ പെങ്ങളെ..... ഉമ്മി കഴിച്ചോ.....?" അതും പറഞ്ഞോണ്ട് അവൻ വന്ന് നമ്മളെ തൊട്ടടുത്ത സീറ്റിൽ ഇരുന്നു...... "ആഹ് ഞങ്ങള് നേരത്തെ തന്നെ കഴിച്ചു.....നീ എന്തെടുക്കുവായിരുന്നു മുറിയില്....." "അത് ഉമ്മി ഒരു കോൾ വന്നിരുന്നു മാസ്റ്ററിന്റെ......അയാളോട് സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല....." അവൻ അങ്ങനെയൊക്കെ പറഞ്ഞിട്ട് കഴിക്കുന്നത് നമ്മള് വിളമ്പിയ ഫുഡ് ആണ്......അതും അല്ല നമ്മള് അത് കഴിച്ച് പാതി ആക്കിയിരുന്നു..... ഉമ്മിയും ശ്രദ്ധിച്ചിട്ടില്ല അവനും ശ്രദ്ധിച്ചിട്ടില്ലാ,,,,,,,എന്നാ ജിനു ഇത് കണ്ടിട്ട് വാ പൊളിച്ചു വെച്ചിട്ടുണ്ട്..... നമ്മള് അവളോട്‌ മിണ്ടരുത് എന്ന് പറഞ്ഞിട്ട് വേറെ വിളമ്പി തീറ്റി തുടങ്ങി......ഇടക്ക് അവനെയും പ്ലേറ്റിനെയും ഒന്ന് ഇടങ്കണ്ണിട്ട് നോക്കിയപ്പോ അവൻ നമക്ക് പുഞ്ചിരിച്ചു തന്നു......നമ്മളും തിരിച്ച് ഇളിച്ച് കൊടുത്തിട്ട് ഫുഡ് കഴിച്ച് വേഗം എണീറ്റ്‌ പോയി..... രക്ഷപെട്ടു എന്ന് പറഞ്ഞാ മതി..... അല്ലെങ്കിൽ തന്നെ അവനൊരു ജാഡയാണ്......എങ്ങാനും നമ്മള് കഴിച്ചതിന്റെ ബാക്കിയാണ് കഴിച്ചതെന്ന് അവനറിഞ്ഞാൽ അവൻ പിന്നെ ജീവിച്ചിരിക്കില്ല..... അങ്ങനെ അതൊക്കെ കഴിഞ്ഞ് നമ്മളും ജിനുവും കൂടെ പുറത്ത് സിറ്റൗട്ടില് ഇരുന്ന് അവൾടെ അമേരിക്കൻ കഥകൾ പറഞ്ഞു ചിരിക്കുമ്പോളാണ് നമ്മക്കൊരു കാര്യം ഓർമ വന്നത്..... നേരത്തെ അവള് സസ്പെൻസ്......അതറിയാതെ നമക്ക് സമാധാനം കിട്ടൂല..... നമ്മള് അത് അവളോട്‌ ചോദിക്കാൻ തന്നെ തീരുമാനിച്ചു..... "നീ നേരത്തെ എന്തോ ഒരു സസ്പെൻസിന്റെ പറഞ്ഞില്ലേ ജിനൂ..... അതെന്താടി.....?" "ഓഹ് ഞാൻ അത് മറന്നു..... അതെന്താണെന്ന് ചോദിച്ചാൽ..... ഈ ഷാനയെ പറ്റി എന്താ നിന്റെ അഭിപ്രായം.....?" "എനിക്കെന്തോന്ന് അഭിപ്രായം.....അവള് ഇടക്ക് പാവം ആണെന്ന് തോന്നും ഇടക്ക് ജാഡയാണെന്ന് തോന്നും....." "അതല്ലെടി പൊട്ടത്തി......ഓക്കേ ശെരി അത് വിട്..... ഈ ഷാന ആരാണെന്ന് നിനക്കറിയോ......അവൾടെ റിയൽ നെയിം എന്താണെന്നറിയോ.....?" അവള് പറഞ്ഞത് കേട്ടിട്ട് നമ്മള് അറിയാമെന്നു ചിരിച്ചു കാണിച്ചു..... "ഷാനന്റെ റിയൽ നെയിം അല്ലെ ഷഹാന എന്ന്......നീ തന്നെയല്ലേ എനിക്കവളെ പരിചയപ്പെടുത്തി തന്നത്......അതും മറന്നോ......" "നോ......നിനക്ക് തെറ്റി...... അവള് യഥാർത്ഥത്തിൽ ഷാനയല്ല......അവള് ഷഹാന ആയിട്ട് രണ്ട് മൂന്ന് വർഷം മാത്രേ ആയിട്ടുള്ളു......" ഇവള് ഇത് എന്തൊക്കെയാണ് റബ്ബേ പറയുന്നെ.....നമക്ക് ഒന്നും മനസിലാവുന്നില്ല...... "എന്ന് വെച്ചാ.....??? നീ എന്തൊക്കെയാ ഈ പറയ്ന്നെ ജിനൂ......എനിക്കൊന്നും മനസിലാവുന്നില്ല......ആകെ കൺഫ്യൂസ്ഡ് ആയിപോയി...... അപ്പൊ ശെരിക്കും ഷാന ഷഹാന അല്ലെ.....പിന്നെ അവൾടെ പേരെന്താ......" "ന്റെ റബ്ബീ......ഈ പൊട്ടത്തിയോട് പറഞ്ഞ ഞാൻ ആരായി...... നീ എന്നെയും കൂടി കുഴപ്പത്തിലാക്കല്ലേ,,,,,,ഞാൻ പറയട്ടെ......" അവള് അങ്ങനെ പറഞ്ഞപ്പോ നമക്ക് ചിരി വന്നു.....നമ്മള് അവളോട്‌ പറയാൻ പറഞ്ഞു..... "ഷഹാന എന്ന ഷാന,,,,,, അവള് യഥാർത്ഥത്തിൽ ഷഹാനയല്ല..... എസ്തർ ബോണ്ട്‌ ആണ്....." ജിനു പറഞ്ഞത് കേട്ട് നമക്ക് ഷോക്കേറ്റത് പോലെയാണ് തോന്നിയത്..... "Whaaaaattt......??? എസ്തർ ബോണ്ടോ.....????" "യെസ്..... എന്ന് വെച്ചാൽ ഞാൻ പറഞ്ഞു വന്നത് അവൾടെ പപ്പ ആ അമേരിക്കക്കാരൻ സായിപ്പ് ഒരു ക്രിസ്ത്യനാണ്..... മാർട്ടിൻ ബോണ്ട്‌ എന്നാണ് അയാൾടെ പേര്...... പിന്നെ അവൾടെ മമ്മി,,,,,,,ജീൻസും ടോപ്പും ഇട്ട് താനൊരു മദാമ്മയാണെന്ന് തെറ്റിദ്ധരിച്ച് നടക്കുന്ന ആ സാധനമാണ് റാബിയ മാർട്ടിൻ...... ഇന്റർകാസ്റ്റ് മാര്യേജാണ് അവരുടെത്...... പിന്നെ അവൾടെ ബ്രദർ,,,,,,, ഡാനിയേൽ മാർട്ടിൻ ബോണ്ട്‌...... അവൻ കാണുന്ന പോലൊന്നും അല്ല.....ഭയങ്കര ഡീസന്റാണ്......പെണ്ണുങ്ങളുടെ മുഖത്തേക്ക് പോലും നോക്കില്ല......" ആഹ് അത് നമക്ക് നേരത്തെ മനസിലായി......അവൻ എത്ര ഡീസന്റ് ആണെന്ന്...... "അല്ല ജിനു......അപ്പൊ ഈ എസ്തർ എങ്ങനെ ഷഹാന ആയി.....?" "അതൊരു ചെറിയ വലിയ കഥയാണ്...... അവൾടെ മമ്മിയും എന്റെ ഉമ്മിയും ഫ്രണ്ട്സാണെന്ന് ഞാൻ പറഞ്ഞില്ലേ......കൊറേ കാലം ഒരുമിച്ച് പഠിച്ചു ഒരുമിച്ച് വർക്ക്‌ ചെയ്തവരാണ് അവര്...... ഞാനൊക്കെ ജനിക്കുന്നതിന് മുമ്പ് തന്നെ അവര്ടെ കാര്യം ഈ രണ്ട് സുഹൃത്തുക്കൾ കൂടി പറഞ്ഞു വെച്ചതാ.......അവൾക്ക് ആദ്യം ഇടാൻ വെച്ച പേരാണ് ഷഹാന...... അവള് ഭാവിയിൽ മിഷാലിന്റെ പാതിയാണെന്ന് അവര് തീരുമാനിച്ച് ഉറപ്പിച്ചു..... പക്ഷെ അവൾക്ക് ഒരു വയസ് ആവുന്നതിന് മുമ്പ് തന്നെ അവര് അമേരിക്കയിലേക്ക് പോയി അവിടെ സെറ്റിലായി......അതിന് ശേഷം അവള് എസ്തർ ആയിട്ട് തന്നെ വളർന്നു...... മൂന്ന് വർഷം മുമ്പ് ഞാൻ അങ്ങോട്ട്‌ പഠിക്കാൻ പോയപ്പോളാണ് അവള് വീണ്ടും ഷഹാനയാവാൻ തീരുമാനിച്ചത്......ഇനി ഒരിക്കലും എസ്തറിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത വിധം....." അപ്പൊ ശെരിക്കും പറഞ്ഞാൽ അവള് മതം മാറിയതാണെന്ന് ചുരുക്കം...... നമ്മളെ മനസ്സിൽ ഒത്തിരി സംശയങ്ങൾ മുള പൊട്ടി വരുന്നുണ്ട്..... ആഹ്.....അതെന്തെലും ആവട്ടെ എന്ന് വിചാരിച്ചിട്ട് നമ്മള് പിന്നെ ആ കാര്യം വിട്ടു..... പിന്നീട് മുറിയിലേക്ക് പോയി ളുഹ്ർ നിസ്കാരം ഒക്കെ കഴിഞ്ഞ് ഞങ്ങള് രണ്ടും താഴോട്ട് പോകാൻ നേരമാണ് അവിടെ ഹാളിൽ എല്ലാരും വട്ടമിട്ടിരുന്ന് വർത്താനം പറയുന്നത് കണ്ടത്...... "ജിനു അവിടെ എന്താ ഒരു ചർച്ച.....ഇനി നിന്റെ കാര്യം എങ്ങാനും ആയിരിക്കോ.....ഹിഹിഹി....." "എന്നാ ഇവിടെ യുദ്ധം നടത്തും ഞാൻ......നമുക്ക് പോയി നോക്കീട്ട് വന്നാലോ......ഒരു യുദ്ധത്തിനുള്ള സ്കോപ് ഉണ്ടോന്ന്......" "ഏയ്‌ അതൊന്നും വേണ്ടാ......നമക്ക് ഇവിടെ നിന്നിട്ട് അവര് എന്താ പറയുന്നേന്ന് ശ്രദ്ധിച്ചാൽ പോരേ......ചെലപ്പോ എന്നെ കണ്ടാൽ ആ മദാമ്മക്ക്‌ ദേഷ്യം വന്നാലോ......" എന്നാ ഇവിടെ നിക്കാന്ന് പറഞ്ഞിട്ട് ഞങ്ങള് രണ്ടും മുകളിൽ നിന്ന് അവരെ വാച്ച് ചെയ്തു..... "രണ്ടാഴ്ചക്കകം എന്നൊക്കെ പറയുമ്പോ......അതിന് ഇനി എവിടെയാ അങ്കിളേ സമയം......സൂപ്പർ ഫാസ്റ്റ് പോലെയല്ലേ ദിവസം പോകുന്നത്......" മിഷാൽ ആണ്.....അവൻ കലണ്ടർ ഒക്കെ കയ്യിൽ പിടിച്ചിട്ടുണ്ട്..... "നോക്ക് മോനെ ഷാലേ..... ഈ രണ്ടാഴ്ച മാത്രേ ഞാൻ ഫ്രീ ഉള്ളൂ,,,,,,അത് കഴിഞ്ഞാൽ ഞാൻ പിന്നെ ഫുൾ ബിസിയായിരിക്കും,,,,,,,നിന്ന് തിരിയാൻ പോലും നേരം കാണില്ല...... അതോണ്ട് എത്ര പെട്ടെന്ന് കല്യാണം നടത്തുന്നോ അത്രയും നല്ലത്..... എന്തിനാ ഇനിയും വെച്ച് താമസപ്പിക്കുന്നെ......" അവര് പറയുന്നത് കേട്ട് നമ്മള് ഞെട്ടി..... അയാള് മലയാളം കുരച്ചു കുരച്ചു അരിയാം എന്ന പോലെയാണ് മിണ്ടുന്നത്.....അതിനൊന്നും അല്ല നമ്മള് ഞെട്ടിയത്...... "ഇതെന്താടി..... രണ്ടാഴ്ചയോ.....??" "എന്നോടാണോ......അത് തന്നെയല്ലെ അയാള് പറഞ്ഞെ....." എന്ന് പറഞ്ഞ് അവള് മ്മളെ തലക്കിട്ടു ഒരെണ്ണം തന്നു..... "എടീ രണ്ടാഴ്ച എന്നൊക്കെ പറയുമ്പോ അതിന് ഇനി കുറച്ച് ദിവസല്ലെ ഉള്ളൂ.....എന്തിനാ ഇത്രയും പെട്ടെന്ന് കല്യാണം വെക്കുന്നെ......" നമ്മളെ പറച്ചില് കേട്ടിട്ട് അവള് കിളി പോയ പോലെ നോക്കുന്നുണ്ട്..... "അതിന് നിനക്കെന്താടി ലൂസ് പെണ്ണെ......നിന്റെ കല്യാണം ഒന്നും അല്ലല്ലോ അവര് ഉറപ്പിച്ചെ...... ആഹ് അവര് എന്താന്ന് വെച്ചാ ചെയ്യട്ടെ,,,,,,നമക്ക് ഒന്നും പറയാൻ പറ്റൂലല്ലോ......" "എന്നാലും കല്യാണത്തിന് ഒരു സാവധാനം ഒക്കെ ഇല്ലേടി......ഇങ്ങനെ എടിപിടീന്ന് പറഞ്ഞു നടത്തുന്നതാണോ..... മിക്കവാറും ഞാൻ ഒളിച്ചോടി വന്നത് പോലെ നിന്റെ ഇക്കുവും പോകാൻ ചാൻസുണ്ട്......ഹിഹിഹി..... ജിനൂ നിന്റെ ഉമ്മി എന്താ അവരോട് ഇതിനെ പറ്റി ഒന്നും പറയാതെ ഇരിക്കുന്നെ.....?" നമ്മള് ഉമ്മിനെ നോക്കിയപ്പോ ഉമ്മി വാ പൊത്തി പിടിച്ച പോലെ ഇരിക്കുന്നുണ്ട്...... "ഉമ്മി എന്ത് പറയാനാ ദുആ..... ഉമ്മി എന്തായാലും അവര്ടെ വാക്ക് മാത്രേ അനുസരിക്കൂ...... പിന്നെ ഇവിടെയിപ്പൊ കാർന്നോര് എന്ന് പറയാനുള്ളത് അയാള് മാത്രല്ലെ......അപ്പൊ അയാൾടെ വാക്കിനു മാത്രേ വിലയുണ്ടാവൂ......" ഈ ഷാലിന്റെ തലക്കിട്ട് ഒരെണ്ണം കൊടുക്കാൻ തോന്നുന്നുണ്ട് നമക്ക്.....ബലിയ ഫിലിം സ്റ്റാർ ആണ് പോലും.....അവിടെ നമ്മള് എങ്ങാനും ആവണം......ഇവരാരും കാണാത്ത മറ്റൊരു മുഖം കൂടി ഈ ദുആക്കുണ്ട്.....അത് നമ്മള് അങ്ങ് പുറത്തെടുക്കും..... "അതെന്താ ജിനൂ അങ്ങനെ......നിങ്ങൾക്ക് വേറെ ബന്ധുക്കളൊന്നും ഇല്ലേ......" "ന്റെ റബ്ബേ.....ബന്ധുക്കളൊക്കെ ഒരു ലോഡ് ഉണ്ട്..... അവർക്കൊന്നും ഈ കല്യാണത്തിന് തീരെ താല്പര്യമില്ല.....അതാ ആരും ഈ വിഷയത്തിൽ ഇടപെടാതെ..... ഇങ്ങോട്ട് വരുന്നത് പോലും അവരൊക്കെ മതിയാക്കി..... പിന്നെ ഇക്കൂക്ക്‌ ഷാന എന്ന് പറഞ്ഞാൽ പ്രാന്താ......അവന്റെ നിർബന്ധം കാരണം കുറച്ചീസം മുമ്പ് ഇവിടെ ഞങ്ങടെ ഒന്നുരണ്ടു മാമന്മാര് വന്നിരുന്നു,,,,,,,ഷാനയെ കാണാൻ...... അവർക്ക് ആർക്കും അവളെ പിടിച്ചിട്ടില്ല....." ജിനൂന്റെ ഉമ്മിക്ക് മൂന്ന് ആങ്ങളമാരാണ്...... അവർക്കൊക്കെ ഓരോ പെണ്മക്കളും ഉണ്ട്......അവരിൽ ഒരാളെ കെട്ടണം എന്നായിരുന്നു അവര്ടെ അഭിപ്രായം......ആ പിണക്കവും കൂടെ ആയിട്ടാണ് അവര് ഇവിടെ വരാതെ മുങ്ങി നടക്കുന്നത്..... ഇതൊക്കെ അവള് പറഞ്ഞു തന്നതാട്ടോ..... നമക്ക് ഇവിടെ വന്നപ്പോ തൊട്ട് ഒരു സംശയം......ജിനൂന്റെ ഉപ്പയെ കണ്ടില്ലല്ലോ എന്ന്......പുള്ളി ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചു പോയോ,,,,,,ഒന്നും ആരും ഇതുവരെ പറയുന്നത് കേട്ടില്ല..... "ജിനൂ,,,,,,നിനക്ക് ഫീൽ ആവില്ലെങ്കില് ഞാനൊരു കാര്യം ചോദിച്ചോട്ടെ.....?" "നീ ചോദിക്ക്....." "അ..... അത് പിന്നെ...... നിങ്ങടെ ഉപ്പച്ചിന്റെ കാര്യം ഒന്നും നീ പറഞ്ഞില്ലല്ലോ...... പുള്ളി ഇപ്പൊ എവിടെയാ.....??" നമ്മളെ ചോദ്യം കേട്ടിട്ട് അവള് വേഗം തിരിഞ്ഞു നിന്നു..... പടച്ചോനെ.....ചോദിച്ചത് തെറ്റായോ.....ഇനി മൂപര് ജീവനോടെ ഇല്ലേ.....യാ അല്ലാഹ്..... വേണ്ടായിരുന്നു ചോദിക്കണ്ടായിരുന്നു..... പാവം അവൾക്ക് സങ്കടം ആയിട്ടുണ്ടാവും..... നമ്മള് അവളോട്‌ സോറി പറയാൻ വേണ്ടി വാ തുറന്നപ്പോളാണ്‌ ഷാനന്റെ പപ്പ അടുത്ത ബോംബ് പൊട്ടിച്ചത്...... "മറ്റന്നാൾ നടത്താൻ ഉദേശിച്ച ആ എൻഗേജ്മെന്റ് നമുക്ക് നാളെ തന്നെ നടത്താം......" അത് കേട്ട് എല്ലാരും ഒരുപോലെ വാ പൊളിച്ചിട്ടുണ്ട്...... ഇങ്ങേർക്ക് പ്രാന്താണോ,,,,,?? ഒരു ഫിലിം സ്റ്റാറിന്റെ എൻഗേജ്മെന്റ് ഒരു മുന്നൊരുക്കവും ഇല്ലാതെ നാളെ നടത്താന്ന് പറയാൻ...... അയാള് ഫുൾ തണ്ണിയാണോ എന്ന് നമക്ക് ഡൗട്ടുണ്ട്...... "നിങ്ങള് ആരും വെഷമിക്കണ്ടാ,,,,,, കല്യാണം നമുക്ക് ഉഷാറാക്കാം,,,,,, എൻഗേജ്മെന്റിന് നമ്മള് മാത്രം മതി മോനെ......ഒരു ചെറിയ ചടങ്ങ്...... നീ അവൾക്ക് റിങ് ഇടുന്നു അവൾ നിനക്ക് റിങ് ഇടുന്നു..... അതിന് ഒരുപാട് ആളുകളെ ക്ഷണിക്കണോ......നമുക്ക് അതങ്ങ് നാളെ നടത്താം അല്ലെ..... എന്താ കുൽസു അങ്ങനെയല്ലെ.....??" അവൾടെ മമ്മിയും അതന്നെ പറഞ്ഞു,,,,,ഇതൊക്കെ നേരത്തെ തന്നെ പ്ലാൻ ചെയ്തിട്ടാണ് അവര് വന്നതെന്ന് നമക്ക് മനസിലായി,,,,,,ജിനൂന്റെ ഉമ്മിയും അതിന് സമ്മതിച്ചു,,,,,, പക്ഷെ മിഷാലും ഷാനയും ഒന്നും മിണ്ടുന്നില്ല..... "ആഹ്,,,,,,എന്നാ അങ്ങനെയാവട്ടെ,,,,,, അങ്കിളിന്റെ ഇഷ്ടം പോലെ....." എന്ന് പറഞ്ഞിട്ട് അവൻ എണീറ്റ്‌ വന്ന് മുറിയിലേക്ക് കേറി പോയി......ഞങ്ങളെ കണ്ടിട്ടില്ല..... എല്ലാം കൂടി കണ്ടിട്ട് നമക്ക് എവിടെയോ എന്തൊക്കെയോ ചില നിഘൂഢതകൾ ഫീൽ ചെയ്യുന്നുണ്ട്,,,,,,ആഹ് ചെലപ്പോ നമക്ക് തോന്നുന്നതാവും,,,,,, നമ്മളെ കണ്ണ് നേരെ പോയത് ഡാനിടെ അടുത്തേക്കാ..... അവൻ ഇരിക്കുന്നത് താഴെയാണെങ്കിലും കണ്ണ് മുകളിലാ,,,,,,നമ്മളെ നേരെയാണ് അവന്റെ നോട്ടം...... നമ്മള് അവനെ തുറിച്ചു നോക്കിയിട്ട് മുഖം തിരിച്ചു......എന്നിട്ട് നേരെ മുറിയിലേക്ക്‌ ചെന്നു..... നാളത്തെ കാര്യങ്ങളൊക്കെ എന്താവും എന്ന് ഓർത്തിട്ട് നമക്ക് ഒരു പിടിയും ഇല്ല,,,,,,അല്ല നമ്മള് എന്തിനാ വെറുതെ അതൊക്കെ ആലോയിക്കുന്നെ,,,,,,അവര് എന്തോ തീരുമാനിക്കുന്നു വേറെ എന്തോ ചെയ്യുന്നു,,,,,,,അതിന് നമക്ക് എന്താ,,,,,,പോകാൻ പറയെടി,,,,,, നിനക്ക് വട്ടാണോ ദുആ,,,,,, ആഹ് ചെലപ്പോ ആയിരിക്കും,,,,,, പണ്ടാരം,,,,,,മണി പതിനൊന്ന് കഴിഞ്ഞിട്ടും നമക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല,,,,,,മ്മള് എണീറ്റ്‌ ബാൽക്കണിയില് പോയിരുന്ന് ഓരോന്ന് ആലോയിച്ചു...... അപ്പഴാണ് നമ്മളെ മുന്നിലേക്ക് ആ ഡാനി വന്നത്..... "ഹെലോ,,,,,,താൻ ഇവിടെ ഇരിക്കാണോ..... ഞാൻ തന്നെ എവിടെയൊക്കെ നോക്കി......" എന്ന് ചോദിച്ചോണ്ട് അവൻ വന്നപ്പോ നമ്മള് വേഗം എണീറ്റു നിന്നു...... "അയ്യോ എന്നെ ഇത്രക്ക് ബഹുമാനം ഒന്നും വേണ്ടാ,,,,,,ഹിഹിഹി...." കക്കക്കക,,,,,,ഇവന് എന്തിനാ നമ്മളെ നോക്കുന്നെ,,,,,,ശല്യം,,,,,, "ഇയാൾക്ക് എന്താ വേണ്ടേ.....?" നമക്ക് അവനെ തീരെ പിടിച്ചിട്ടില്ല,,,,,, കാരണം വന്നപ്പോ തൊട്ട് അവന്റെ നോട്ടം അത്ര ശെരിയല്ലാന്ന് നമക്ക് തോന്നി അതന്നെ...... ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച ഏത് പച്ച വെള്ളം കണ്ടാലും ഒന്ന് പേടിക്കും എന്നാണല്ലോ..... നമ്മള് വേഗം അവിടെന്ന് പോകാൻ ഒരുങ്ങി,,,,,, "ഏയ്‌ അങ്ങനെ പോകല്ലേ,,,,,താൻ ഇരിക്കടോ ഞാൻ പറയട്ടെ....." "നോ താങ്ക്സ്,,,,,,ഞാൻ ഇവിടെ നിന്നോളാം.....കാര്യം എന്താണെന്ന് പറഞ്ഞോളൂ......" "ഓക്കേ,,,,,, അല്ല എന്താ തന്റെ പേര്....?" ഇതൊരു നടക്ക്‌ പോകുന്ന ലക്ഷണമില്ല,,,,,, "എന്റെ പേരല്ലേ നേരത്തെ ജിനു പരിജയപ്പെടുത്തുമ്പോ പറഞ്ഞത്......" "ഓഹ് യാഹ്,,,,,ഞാൻ മറന്നു,,,,, എന്നാലും താൻ പറയെടോ കേൾക്കട്ടെ......" പണ്ടാരം,,,,,,നമക്ക് കലിപ്പ് കേറി തുടങ്ങി.....നമ്മള് ഇപ്പൊ അവന്റെ തലമണ്ട അടിച്ചു പൊട്ടിക്കാൻ ചാൻസുണ്ട്...... "ദുആ മിയാ....." കൈ ചുരുട്ടി പിടിച്ച് കലിപ്പ് കണ്ട്രോൾ ചെയ്ത് നമ്മള് പറഞ്ഞു..... "നൈസ്....!!! എനിക്കിഷ്ട്ടായി....." "മനസിലായില്ല.....?" "അല്ല തന്റെ പേര് ഇഷ്ട്ടയെന്ന് പറഞ്ഞതാ...... ദുആ മിയാ,,,,,,നല്ല പേര്....." അങ്ങനെ പറഞ്ഞ് അവൻ നമ്മളെ നോക്കി ഒന്ന് ചിരിച്ചിട്ട് താടിയിൽ തടവി..... "യൂ ലൂക്കിങ് ഗോഡ്‌ജസ്....." അവന്റെ വർത്താനം പറച്ചില് മ്മക്ക് തീരെ ഇഷ്ടപ്പെടുന്നില്ല...... ഒരുമാതിരി കഞ്ചാവ് അടിച്ചവനെ പോലെയാണ് പറയുന്നെ,,,,,,,ദേഷ്യം വന്നിട്ട് മ്മള് അവിടെന്ന് മുറിയിലേക്ക് പോന്നു..... മുറിയിലേക്ക് നടന്നു നീങ്ങുന്ന നേരത്താണ് പെട്ടെന്ന് കറന്റ്‌ പോയത്...... ലാ ഹൌലാ..... എല്ലാ സൗകര്യങ്ങളും ഉള്ള ഈ വീട്ടിൽ കറന്റ്‌ പോകാറും ഉണ്ടോ......എന്ന് ചിന്തിച്ച് നമ്മള് തപ്പി തടഞ്ഞു എവിടെയൊക്കെ ചെന്നെത്തി...... "ജിനൂ..... നീ എവിടെയാ...... എന്റെ കാഴ്ച ശക്തി പോയെടി,,,,,,കണ്ണ് കാണാനില്ല..... ജിനൂ പ്ലീസ് ഹെല്പ് മീ....." എന്ന് വിളിച്ചു പറഞ്ഞിട്ട് നമ്മള് ചുമരിൽ പിടിച്ചോണ്ട് മുറിയിലേക്ക് പോയി..... ഡോർ എവിടെയാണെന്ന് തപ്പി നമ്മള് ഡോർ തുറന്നിട്ട് അകത്തേക്ക് കടന്നതും പെട്ടന്നാരോ നമ്മളെ കൈ പിടിച്ചു വലിച്ചിട്ട്‌ നമ്മളെ അയാളോട് ചേർത്ത് നിർത്തി...... "ആ......." നമ്മള് നിലവിളിച്ചതല്ല,,,,,,ആരാന്ന് ചോദിക്കാൻ വേണ്ടി നമ്മള് വാ തുറന്നതായിരുന്നു,,,,,,, പക്ഷെ അതിന് മുമ്പ് അയാള് നമ്മളെ വാ പൊത്തി പിടിച്ചിട്ട് നമ്മളെ വയറിലൂടെ കൈകൊണ്ട് വന്ന് കെട്ടിപിടിച്ചു നിന്നു,,,,,,,കൂടെ അയാള് നമ്മളെ ഷോൾഡറിൽ അയാൾടെ തല വെച്ചതും നമ്മള് ഞെട്ടി പണ്ടാറടങ്ങി പോയി...... അതൊരു പുരുഷനാണെന്ന് മനസിലാക്കാൻ ലൈറ്റിന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു നമക്ക്...... ഡാനിയുടെ മുഖം നമ്മളെ മനസ്സിൽ തെളിഞ്ഞതും ദേഷ്യം വന്ന് നമ്മള് അവന്റെ കയ്യിൽ കടിക്കാൻ ഒരുങ്ങുമ്പോളാണ് അവിടെ വേറൊരു സംഭവം അരങ്ങേറിയത്..... നമ്മള് ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം...... *തുടരും* @@@@@@@@@@@@@@@@@@@@ ഊഹുഹുഹ്ഹു,,,,,,😂😂 ഇങ്ങളെയൊക്കെ ഡൗട്ടടിപ്പിച്ച് കൊല്ലുക എന്നതാണ് എന്റെ ഉദ്ദേശം,,,,,,,😝😝😝 സംശയങ്ങൾ കുന്ന് കൂടിയിട്ടുണ്ടാവും ലെ,,,,,, ഒരു ദിവസം നമ്മള് പൊട്ടിക്കും,,,,,,അപ്പൊ ഇങ്ങള് എന്നെ കൊല്ലരുത്.....😝 (എനിക്ക് ഓർമ ഉണ്ടായാൽ മതിയാരുന്നു,,,,,😆) എന്റെ കർളുമണികളെ,,,,,,ഇങ്ങള് എന്നോട് ക്ഷമിച്ചൂന്ന് പറാ,,,,,,😢 കാരണം,,,,,,നമ്മള് നാളെ സ്റ്റോറി പോസ്റ്റൂലാ,,,,,,എഴുതാൻ കഴിയില്ല എന്നതാണ് വാസ്തവം,,,,,, അടുത്ത ഭാഗം ചെലപ്പോ തിങ്കളാഴ്ച അല്ലെങ്കിൽ ഞായറാഴ്ചയെ ഉണ്ടാവൂ,,,,, കൊല്ലരുത്......🙆🙏
#

📙 നോവൽ

📙 നോവൽ - Part _ _ 8 ദുആ മിയാ . . Ashu . . . . . . - ShareChat
24.7k കണ്ടവര്‍
3 ദിവസം
*💙_ദുആ മിയാ_💜* *PART_7* *Ααѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 നമ്മള് ബാഗൊക്കെ എടുത്ത് മുറി വിട്ടിറങ്ങാൻ നേരമാണ് "ദുആാാാാാാ......." എന്നാരോ വിളിച്ചു കൂവിയത്.....ആ ശബ്ദം വീട് മുഴുവനും അലയടിക്കുന്നുണ്ടായിരുന്നു...... നമക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ശബ്ദം...... അത് കേട്ടിട്ട് നമ്മള് അപ്പൊ തന്നെ പുറകിലേക്ക് കാലെടുത്തു വെച്ചിട്ട് മുറിയിലേക്ക് ഓടിപോയി ഡോർ ലോക്ക് ചെയ്തു...... പോയതിനേക്കാട്ടിലും സ്പീഡിൽ തിരിച്ചു വന്ന നമ്മളെ കണ്ടിട്ട് ജിനു അന്തം വിട്ടു നോക്കുന്നുണ്ട്...... നമക്ക് ആണെങ്കിൽ കാലും കയ്യൊക്കെ വിറച്ചിട്ട് ഒന്ന് നേരെ നിക്കാൻ പോലും വയ്യാ..... "ആഹാ തിരിച്ചു വന്നോ..... എന്ത് പറ്റി ദുആ.......നീയെന്താ വല്ലാതിരിക്കുന്നെ.....?" എന്ന് ചോദിച്ച് അവള് നമ്മളെ അടുത്തോട്ടു വന്നു......നമ്മള് അപ്പൊ തന്നെ ഡോറിലേക്ക് കൈ നീട്ടി..... "താഴെ......താഴെ......" "താഴെ എന്താ.....?" "താഴെ...... അ.....അവൻ....." "ആര്ടെ കാര്യാ നീ പറയ്ന്നെ......ഒന്ന് തെളിച്ചു പറ.....!" അവള് മ്മളെ പറ പറാന്ന് പറഞ്ഞിട്ട് കുലുക്കുന്നുണ്ട്..... "ആ.... അത്.... ജി....ജിനു..... അ.....അവൻ..... സഹൽ....." നമ്മള് അത്ര പറഞ്ഞപ്പോ തന്നെ അവളൊന്ന് ഞെട്ടി...... "സഹലോ.....!!! അവനെന്താ ഇവിടെ.....???" "എനിക്കറിയില്ല ജിനൂ......അവൻ അവിടെ കിടന്ന് എന്റെ പേര് വിളിച്ചു കൂവുന്നുണ്ട്......എനിക്കെന്തോ പേടിയാവുന്നു......." നമ്മള് ഓളെ കയ്യിൽ മുറുക്കി പിടിച്ചു..... "ഓഹോ......അവൻ നിന്നെ എന്ത് ചെയ്യുമെന്നാ......അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം..... ഞങ്ങടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വന്നിട്ട് അവൻ എന്ത് ഷോ ആണ് കാണിക്കാൻ പോണേന്ന് എനിക്കറിയണം......" "വേണ്ട ജിനു.....നീ അങ്ങോട്ട്‌ പോവണ്ടാ പ്ലീസ്......" "എടി എന്നാലും ഇത് ചോദിക്കണ്ടേ......അവനെങ്ങാനും നിന്നെ ഇവിടെന്ന് കൊണ്ട് പോകാൻ ശ്രമിച്ചാലോ......" "എന്തായാലും ഞാൻ ഇവിടെന്ന് പോവും......പക്ഷെ അത് അവന്റെ കൂടെ ആയിരിക്കില്ല......അതിന് ഈ ദുആ മരിക്കണം......" "ഉവ്വ.....നീയൊന്ന് മിണ്ടാതിരുന്നേ..... ഞാനെ അവൻ പോയോന്ന് നോക്കട്ടെ..... വെയിറ്റ്....." എന്ന് പറഞ്ഞിട്ട് അവള് ഡോർ തുറന്ന് പുറത്തേക്ക് തലയിട്ടു...... നമ്മളും അവൾക്ക് പിന്നാലെ ഏന്തി വലിഞ്ഞു നോക്കി..... പെട്ടന്നാണ് സഹൽ ഡോറിന്റെ മുന്നില് പ്രത്യക്ഷപ്പെട്ടത്......നമ്മള് ഈ മുറിയിൽ തന്നെ ഉണ്ടെന്ന് അറിഞ്ഞിട്ട് വന്ന പോലെ...... ഒട്ടും പ്രതീക്ഷിക്കാതെ ആയതോണ്ട് നമ്മള് പേടിച്ച് ഒരു വകയായി..... "എനിക്കറിയായിരുന്നെടി നീ ഈ വീട്ടിൽ തന്നെ ഉണ്ടാവുമെന്ന്...... എന്നെ പൊട്ടനാക്കിയിട്ട് നീ ഇവിടെ വന്നു സുഖിച്ചു കഴിയാണല്ലേ.....?" എന്ന് പറഞ്ഞ് അവൻ മുറിയിലേക്ക് അതിക്രമിച്ചു കയറി..... എന്നിട്ട് അവൻ നേരെ നമ്മളെ അടുത്തേക്ക് വരാൻ നിന്നതും ജിനു നമ്മളെ മുന്നില് കേറി നിന്നു..... "ഹെലോ...... അവിടെ നിൽക്കണം മിസ്റ്റർ..... താൻ എങ്ങോട്ടാ ഈ കേറി പോവുന്നെ......ഇത് തന്റെ അമ്മായി അച്ഛന്റെ കുടുംബ സ്വത്തൊന്നും അല്ല..... ഇറങ്ങെടോ......ഡോ പുറത്തോട്ട് ഇറങ്ങാൻ......" അത് കേട്ടിട്ട് അവൻ അവളെ ഒന്ന് അടിമുടി നോക്കി..... "നീ ആരാടി നരുന്തേ എന്നോട് ആജ്ഞാപിക്കാൻ...... ഞാൻ ഇവളെ കൊണ്ട് പോവാനാണ് വന്നത്......കൊണ്ട് പോവുകയും ചെയ്യും...... വെറുതെ എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ മാറി നിക്ക്......" "ഇല്ല.....താൻ ഇവളെ കൊണ്ട് പോവുന്നത് എനിക്കൊന്ന് കാണണം......" എന്ന് പറഞ്ഞിട്ട് ജിനു അവന്റെ നേരെ കയ്യോങ്ങിയതും അവൻ അവളെ കൈ പിടിച്ച് തിരിച്ചു..... "ഛീ മാറി നിക്കെടി പുല്ലേ....." അവൻ ജിനുനെ ഒരൊറ്റ തള്ളലേർന്നു......നമ്മള് അപ്പൊ തന്നെ അവളെ അടുത്തേക്ക് ഓടിപോയിട്ട് അവളെ പിടിച്ചെണീപ്പിച്ചു നിർത്തി...... എന്നിട്ട് അവളെയും കൊണ്ട് പുറകിലേക്ക് വെച്ചു പിടിച്ചു.....വലിയ മുറി ആയതോണ്ട് ഇഷ്ടം പോലെ സ്ഥലം ഉണ്ടായിരുന്നു..... "ഇന്നത്തോടെ നിന്റെ ഇവിടെത്തെ വാസം അവസാനിപ്പിക്കാനാണ് ഞാൻ വന്നത്...... വാടി ഇങ്ങോട്ട്....." അത്രയും പറഞ്ഞ് സഹൽ നമ്മളെ കയ്യും പിടിച്ച് വലിച്ചോണ്ട് പോയി......നമ്മള് കൈ വിടുവിക്കാൻ ആവും വിധം നോക്കിയെങ്കിലും നമ്മളെ കൊണ്ട് കഴിഞ്ഞില്ല..... പാവം ജിനു നമ്മളെ പുറകെ തന്നെ ഓടി വരുന്നുണ്ട്...... നമ്മളെ അവൻ ക്രൂരമായിട്ട് തന്നെ സ്റ്റെയർകേസിലൂടെ വലിച്ചിറക്കി കൊണ്ട് പോയി..... "ഡാാ..... എന്നെ വിട്..... വിടാൻ..... ഞാൻ വരില്ല നിന്റെ കൂടെ എങ്ങോട്ടും..... എന്റെ കൈ വിടെടാ തെണ്ടീ......" എന്നൊക്കെ നമ്മള് പറഞ്ഞു നോക്കിയെങ്കിലും അവൻ വിട്ടില്ല.....നമ്മളെയും കൊണ്ട് സ്പീഡിൽ ഒരൊറ്റ പോക്കാണ്...... "സഹൽ എന്റെ കൈ വിടാനാ പറഞ്ഞെ.......എനിക്ക് നിന്റെ കൂടെ വരാൻ താല്പര്യമില്ലാന്നല്ലേ പറഞ്ഞെ......" എന്ന് ഉറക്കെ പറഞ്ഞിട്ട് നമ്മള് കൈ കുടഞ്ഞു.....എന്നിട്ടും അവൻ കൈ വിട്ടില്ല..... "നിന്റെ താല്പര്യം ആർക്ക് വേണോടി പുല്ലേ......നീ അപമാനിച്ചത് എന്നെയും എന്റെ വീട്ടുകാരെയും ആണ്.......അതിനുള്ള പണിഷ്മെന്റായിട്ട് ഇന്ന് നിന്നെ ഞാൻ സ്നേഹിച്ചു കൊല്ലും......" അവൻ നമ്മളെ നോക്കി അങ്ങനെ പറഞ്ഞപ്പോ നമക്ക് അവന്റെ കരണം നോക്കി പൊട്ടിക്കാനാ തോന്നിയത്.......നമ്മള് അവന്റെ കൈ തട്ടി മാറ്റിയിട്ട് അവിടെന്ന് ഓടി രക്ഷപെടാൻ നിന്നതും ആ തെണ്ടി വീണ്ടും നമ്മളെ പിടിച്ചു വെച്ചിട്ട് നമ്മളെ മുഖമടക്കി ഒരെണ്ണം തന്നു..... നമ്മളെ കിളിയും പാറ്റയും ഒക്കെ പറന്ന് പോയി......കണ്ണീന്ന് പൊന്നീച്ചയും വെള്ളരി പ്രാവുകളും വരെ പാറി കളിക്കുന്നുണ്ട്...... ഈ ദുഷ്ടന്റെ കയ്യീന്ന് നമ്മളെ രക്ഷിക്കാൻ ആരുല്ലേ റബ്ബേ.....എന്ന് നമ്മള് മനസാലെ കരഞ്ഞു വിളിച്ചു..... "നിന്റെ അഹങ്കാരം ഇന്നത്തോടെ തീർത്തു തരുന്നുണ്ട് ഞാൻ...... വാടി എന്റെ കൂടെ...... വരാൻ......" എന്ന് പറഞ്ഞിട്ട് അവൻ നമ്മളെ വീണ്ടും വലിച്ചോണ്ട് പോയി......ഒന്നും ചെയ്യാനാകാതെ നമ്മള് അവന്റെ പിന്നാലെ പോയി..... "അതേയ്...... അവിടൊന്ന് നിന്നേ....." പുറകിൽ നിന്നുള്ള ശബ്ദം കേട്ട് സഹൽ പെട്ടെന്ന് നടത്തം നിർത്തി തിരിഞ്ഞു നോക്കി......കൂടെ നമ്മളും...... അപ്പൊ അവനുണ്ട് ആ മിഷാൽ ഹാഫിസ് സ്റ്റെപ്പിറങ്ങി സ്റ്റൈലായിട്ട് വരുന്നു..... ഹും......നമക്ക് ഇവിടെ പ്രാണാ വേദന എടുക്കുമ്പോ ഇവനത് കണ്ടു ചിരിക്കാൻ വരുന്നതായിരിക്കും..... നമ്മളോട് ഇറങ്ങി പോകാൻ പറഞ്ഞ മഹാനല്ലേ...... ദേഷ്യം വന്നിട്ട് നമ്മള് മുഖം തിരിച്ചു.....അപ്പഴേക്കും അവൻ നടന്നു ഞങ്ങടെ അടുത്ത് എത്തിയിരുന്നു...... "താൻ ഇവളെ ഇവിടെന്ന് കൊണ്ട് പോകാൻ വന്നതാണല്ലേ..... മ്മ് നല്ല കാര്യാ......ഞാൻ നേരത്തെയും കൂടി ആഗ്രഹിച്ചിട്ടേ ഉള്ളൂ ഇവളെ ഇവിടെന്ന് പറഞ്ഞു വിടണമെന്ന്......." എന്നവൻ പറഞ്ഞപ്പോ നമക്ക് പുച്ഛമാണ് അവനോട് തോന്നിയത്......എന്നെങ്കിലും എന്നെ ഓർത്ത് നിങ്ങള് വിഷമിക്കും എന്ന് നമ്മളെ മനസ്സ് പറഞ്ഞു..... "നീ ഇവൾടെ ആരാണെന്ന് എനിക്കറിയില്ല......എന്തിന് ഇവള് ശെരിക്കും ആരാന്ന് പോലും എനിക്കറിയില്ല...... പക്ഷെ പോകുന്നതിന് മുമ്പ് എനിക്ക് ഇവളോട് രണ്ട് വർത്താനം പറയാനുണ്ട്......" എന്ന് പറഞ്ഞിട്ട് അവൻ ഞങ്ങടെ അടുത്തേക്ക് കുറച്ചും കൂടി നീങ്ങി നിന്നു......അവന്റെ മോന്തമ്മേക്ക്‌ പോലും നോക്കാതെ നമ്മള് നിലത്തേക്ക്‌ നോക്കി...... "ഡീ.....നേരത്തെ നീയെന്നോട് എന്തൊക്കെയോ ഡയലോഗടിച്ചല്ലോ......എന്തായിരുന്നെന്ന് നിനക്ക് ഓർമയുള്ളതോണ്ട് ഞാൻ ചോദിക്കുന്നില്ല......" എന്നവൻ നമ്മളോട് പറഞ്ഞപ്പോ മ്മക്ക് ദേഷ്യം എരിഞ്ഞു കേറി വന്നു......എന്നിട്ടും മ്മള് ഒന്നും മിണ്ടാതെ സഹിച്ചു..... "മ്മ്..... അതുപോട്ടെ..... അല്ല, തന്റെ പേരെന്താന്നാ പറഞ്ഞെ.....?" സഹലിനോടാണ്..... "സഹൽ......" "ആഹ്, മിസ്റ്റർ സഹൽ..... ആ കയ്യൊന്ന് വീടോ....." അത് കേട്ടിട്ട് സഹല് അവനെ തുറിച്ചു നോക്കി..... "മനസിലായില്ല....." "അവൾടെ കയ്യൊന്ന് വീടോന്ന്......" കേൾക്കേണ്ട താമസം അപ്പൊ തന്നെ സഹൽ നമ്മളെ കയ്യിലുള്ള പിടി വിട്ടു..... "ടെക്....." നമ്മള് ഒട്ടും പ്രതീക്ഷിക്കാതെയാണ് അവിടെ പടക്കം പൊട്ടിയത്.......ഞെട്ടി തരിച്ച് നമ്മള് നമ്മളെ കവിളിൽ കൈ വെച്ചു...... പക്ഷെ പൊട്ടിയത് നമ്മളെ കവിളത്ത് അല്ലായിരുന്നു.......സഹലിന്റെ കവിളത്താണ്...... ആ സൗണ്ട് കേട്ടിട്ട് നമക്ക് കിട്ടിയത് പോലെയാണ് ഫീൽ ചെയ്തെ...... അത്രക്ക് പവറിലുള്ള അടി...... "പെണ്ണിന്റെ ദേഹത്ത് കൈ വെക്കുന്നോടാ *****ന്റെ മോനെ......" എന്ന് ചോദിച്ചിട്ട് അവൻ സഹലിന്റെ കോളറിൽ പിടിച്ച് വലിച്ചു...... പെട്ടന്നുള്ള അവന്റെ ഭാവ മാറ്റവും കൂടെയുള്ള ഡയലോഗും കേട്ടിട്ട് നമ്മളെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു...... നമ്മള് ഉമിനീരിറക്കി അവനെ മിഴിച്ചു നോക്കി......ഒരുമാതിരി കിളി പോയത് പോലെ..... ഇവിടിപ്പോ എന്താ ണ്ടായേ.....!!! നമ്മളോട് ഈ വീട്ടീന്ന് തന്നെ ഇറങ്ങി പോകാൻ പറഞ്ഞവൻ നമ്മളെ തല്ലിയതിന്റെ പേരിൽ സഹലിനെ തല്ലുന്നു......അതും പൊരിഞ്ഞ തല്ല്......സഹലിന്റെ എല്ല് വെള്ളമാവും വരെ...... അടി കിട്ടിയ സഹൽ ഡാാാ......ന്ന് അലറി വിളിച്ച് മിഷാലിന്റെ നേർക്ക് നേരെ നിന്നു.....രണ്ടും കൂടി കത്തുന്ന കണ്ണുകളോടെ പരസ്പരം തുറിച്ചു നോക്കുന്നുണ്ട്...... "ഇവൾക്ക് വേണ്ടി എന്നെ തല്ലാൻ മാത്രം മാത്രം നീ ഇവൾടെ ആരാടാ ഡാഷേ......നിനക്കും അവൾക്കും തമ്മിൽ എന്താടാ ബന്ധം......??" എന്ന് ചോദിച്ചിട്ട് സഹൽ മിഷാലിന്റെ കോളറിൽ പിടിച്ച് വലിച്ചു.....അപ്പൊ തന്നെ അവൻ നൈസായിട്ട് പുഞ്ചിരിച്ചിട്ട് സഹലിന്റെ കൈ വിടുവിച്ചു...... "അതൊന്നും നീ അറിയേണ്ട കാര്യമില്ല......അവളെന്റെ ആരെങ്കിലും ആയിക്കോട്ടെ...... പെണ്ണിന്റെ ദേഹത്ത് കൈ വെക്കുന്നത് കണ്ടാൽ ഈ മിഷാൽ നോക്കി നിൽക്കില്ല..... നിന്റെ പരിപ്പും പിണ്ണാക്കും എടുത്ത് പട്ടിക്കിട്ട് കൊടുക്കാനും മടിക്കില്ലാന്ന്..... മനസിലായോടാ....." അത്രയും പറഞ്ഞ് അവൻ സഹലിനെ പുറകിലേക്ക് തള്ളി..... "ഇവള് ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ......ഞാൻ ഇവളെ തല്ലും ചെലപ്പോ കൊല്ലും......നീ നിന്റെ വീട്ടിലുള്ളവരുടെ കാര്യം നോക്കിയാൽ മതി......" "ആഹാ......അതുശേരി...... അപ്പൊ ട്വിസ്റ്റുണ്ട്...... പൊന്ന് മോനെ സഹലെ......നീ ഇവളെ കെട്ടാൻ പോകുന്നതല്ലേയുള്ളൂ..... കെട്ടിയില്ലല്ലോ ഡാ...... ആദ്യം മോൻ കെട്ടി കാണിക്ക്......എന്നിട്ട് ഡയലോഗ് അടിക്ക്ട്ടാ......" നമക്ക് എന്തോ മിഷാലിന്റെ ഈ ഡയലോഗ് നല്ലോണം ഇഷ്ട്ടായി.....ഇത് സഹലിന് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ടാവും...... "പ്ഭാ.... നീയെന്താടാ ചെറ്റേ എനിക്കിട്ട് ഉണ്ടാക്കാൻ നിക്കാണോ......നീ വലിയ സിൽമാനടൻ ആണെന്നതിന്റെ അഹങ്കാരാ.....??? സിനിമാ നടനല്ല മന്ത്രീടെ മോൻ വന്നാലും ഈ സഹൽ വന്ന കാര്യം നടത്തിയിട്ടേ ഇവിടെന്ന് പോകൂ......" സഹൽ അങ്ങനെ പറഞ്ഞപ്പോ മിഷാൽ അവനെ നോക്കി ഒന്ന് ചിരിച്ചു..... "നീ ആള് കൊള്ളാലോ..... നിനക്ക് കിട്ടിയത് ഒന്നും പോരാ..... എനിക്കേ വഴിയേ പോകുന്നവരോട് തർക്കിക്കാൻ ആഗ്രഹം ഉണ്ടായിട്ടൊന്നും അല്ല......പക്ഷെ നീയിപ്പോ വന്ന കാര്യം നടത്തൂന്നോ അങ്ങനെ എന്തോ പറഞ്ഞില്ലേ..... എന്നാ ആദ്യം അത് നടക്കട്ടെ......" എന്ന് പറഞ്ഞിട്ട് അവൻ പോയി സോഫയിൽ ഇരുന്ന് കാലിന്മേൽ കാല് കയറ്റി വെച്ച് ടീവി കാണുന്നത് പോലെ ഞങ്ങളെ നേരെ നോക്കി..... ഉമ്മിയും ഷാനയും ജിനുവും ഒക്കെ അപ്പൊ അവിടെ എത്തിയിരുന്നു.....അവര് പേടിച്ചിട്ട് ഒന്നും മിണ്ടാതെ നിക്കാണ്..... സഹൽ അവനെ നോക്കി പുച്ഛിച്ച് ചിരിച്ചിട്ട് നമ്മളെ അടുത്തേക്ക് വന്നു..... "ഡി പുന്നാര മോളെ...... നീ എന്നെ തല്ലിക്കാൻ ആളെ വെച്ചിരിക്കാണല്ലേ..... കൊള്ളാം,,,,,,ഇവൻ ആരാടി നിന്റെ.....???? വെപ്പോ......??? അതോ......" പറഞ്ഞു തീരും മുമ്പേ നമ്മളെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു..... ഇത് കണ്ടിട്ട് മിഷാൽ അവിടെ ഇരുന്ന് ക്ലാപ്പടിച്ചോണ്ട് പൊട്ടി ചിരിക്കാൻ തുടങ്ങി..... എന്നിട്ട് അവിടെന്ന് എണീറ്റ് ഞങ്ങടെ അടുത്തേക്ക് വന്നു..... "ഹ്ഹ്ഹ്ഹ്ഹ്...... ഇപ്പഴാണ്‌ ഇവളെ കൊണ്ട് ഒരു ഉപകാരം ഉണ്ടായത്..... അതെനിക്ക് ഇഷ്ട്ടപെട്ടു......" എന്ന് പറഞ്ഞിട്ട് അവൻ നമ്മളെ നോക്കി ചിരിക്കുന്നുണ്ട്..... ഇപ്പഴാണ് നമ്മള് ഒരു കാര്യം ശ്രദ്ധിച്ചത്..... ഈ പഹയൻ ചിരിക്കുമ്പോ നുണക്കുഴി വീഴുന്നുണ്ട്.....അത് കാണാൻ വേറെ ലെവൽ മൊഞ്ചായിരുന്നു..... നമ്മള് അവന്റെ പുഞ്ചിരി കണ്ടിട്ട് അങ്ങനെ നോക്കി നിന്നു..... "ഡാ പന്നീ......നിനക്കിവിടെ വെച്ചു പൊറുപ്പിക്കാൻ രണ്ടെണ്ണം ഉള്ളത് പോരാഞ്ഞിട്ടാണോ ഇവള്....." അതിനുള്ള മറുപടി അവന്റെ മൂക്കിടിച്ച് പരാതിയിട്ടാണ് മിഷാൽ കൊടുത്തത്......അങ്ങനെ തന്നെ വേണം......അവിടെ കിടന്ന് ചാവട്ടെ തെണ്ടി,,,,,,പൊറുക്കി...... "എന്റെ ഉമ്മയും പെങ്ങളും നോക്കി നിക്കുന്നുണ്ട്,,,,,,,ഇല്ലെങ്കിൽ ഇതിനുള്ള മറുപടി നല്ല പച്ച മലയാളത്തിൽ തന്നെ മിഷാൽ പറയും......" എന്നവൻ സഹൽ മാത്രം കേൾക്ക തക്കം പറഞ്ഞു......പക്ഷെ മ്മള് അടുത്തുള്ളതോണ്ട് നമ്മളും കേട്ടു.....😁 "അപ്പൊ ശെരി......പൊന്ന് മോൻ ഇവിടെ കിടന്ന് കൂടുതൽ നാണംകെടാൻ നിക്കാതെ വേഗം വീട്ടിലേക്ക് പോകാൻ നോക്ക്......അവിടെ ഉമ്മയും പെങ്ങളും ഒക്കെ കാത്തിരിക്കുന്നുണ്ടാവും......" എന്ന് പറഞ്ഞിട്ട് അവൻ സഹലിന്റെ കോളർ ഒക്കെ ശെരിയാക്കി കൊടുത്തു......അപ്പൊ തന്നെ സഹൽ മിഷാലിന്റെ കൈ തട്ടി മാറ്റി..... "ഞാൻ ഇവിടെന്ന് പോകുന്നുണ്ടെങ്കിൽ അത് ഇവളെയും കൊണ്ടായിരിക്കും......" അത് കേൾക്കേണ്ട താമസം മിഷാൽ നമ്മളെ നേരെ നോക്കി.....നമ്മളെ എന്തിനാ ഇപ്പൊ നോക്കുന്നെ..... 💜💜💜💜💜💜💜💜💜💜💜💜💜 ഏതോ ഒരു പുന്നാര മോൻ കയറി വന്ന് ഇവിടെ കാണിച്ചു കൂട്ടുന്നതൊക്കെ ഞാൻ മുകളിൽ നിന്ന് തന്നെ കാണുന്നുണ്ടായിരുന്നു...... എങ്ങനെ ആയാലും വേണ്ടില്ല അവള് ഇവിടെന്ന് ഒന്ന് പോയി കിട്ടിയാൽ മതിയെന്നായിരുന്നു എന്റെ മനസിൽ അപ്പൊ ഉണ്ടായിരുന്നത്.....പക്ഷെ ജിനു വന്ന് അവൾടെ കാര്യങ്ങൾ പറഞ്ഞപ്പോ എനിക്ക് കണ്ടു നിൽക്കാനായില്ല..... അവന്റെ ഉദ്ദേശം എന്താണെന്ന് അറിഞ്ഞപ്പോ എന്റെ കൈ തരിച്ചതാണ് അവനിട്ട് ഒരെണ്ണം പൊട്ടിക്കാൻ......അപ്പഴാണ് അവൻ അവൾക്കിട്ട് പൊട്ടിച്ചത്...... ജീവിതത്തിൽ ഇന്നേ വരെ ഒരു പെണ്ണിന്റെ നേരെയും ഞാൻ കൈ ഓങ്ങിയ ചരിത്രം ഉണ്ടായിട്ടില്ല......ആ കാഴ്ച കണ്ടാൽ നോക്കി നിക്കാറും ഇല്ല..... അത്കൊണ്ടാണ് ഈ വിഷയത്തിൽ ഞാൻ നേരിട്ട് ഇടപെട്ടത്..... എന്റെ പ്രവർത്തി കണ്ടിട്ട് അവള് ഞെട്ടിയിട്ടുണ്ട്......കരണം, നേരത്തെ ഞാൻ അവളോട്‌ ഇവിടെന്ന് ഇറങ്ങി പോകാൻ പറഞ്ഞതാണല്ലോ..... ഒരു സഹൽ......അവൻ കൊറേ നേരായിട്ട് ഇവളെ ഇവിടെന്ന് കൊണ്ട് പോവുമെന്ന് പറയുന്നുണ്ട്...... അവന്റെ കൂടെ പോകാൻ അവൾക്ക് സമ്മതമാണെങ്കിൽ എനിക്ക് തടുക്കാൻ പറ്റില്ലല്ലോ..... അതോണ്ട് അവളോടൊന്ന് ചോദിച്ചിട്ട് തീരുമാനിക്കാം എന്ത് വേണോന്ന്...... രണ്ടും കല്പിച്ച് ഞാൻ അവളെ നോക്കി..... "എന്താ നിന്റെ തീരുമാനം......? നിനക്ക് ഇവന്റെ കൂടെ പോണോ.....?" എന്ന് ഞാൻ അവളോട്‌ സോഫ്റ്റായിട്ട് ചോദിച്ചപ്പോ അവള് വേണ്ടാന്ന് തലയാട്ടി...... "തലയാട്ടാനല്ല പറഞ്ഞെ...... വാ തുറന്നു പറയ്..... പോകണോ വേണ്ടയോന്ന്....." "വേണ്ടാ......ഞാൻ പോവില്ല അതും ഇവന്റെ കൂടെ......" ദാ ഇതായിരുന്നു എനിക്ക് വേണ്ടത്..... "മോനെ സഹലെ,,,,,, നീ കേട്ടല്ലോ അവള് പറഞ്ഞത്,,,,,,,എന്നാ മോൻ തടി കേടാക്കാതെ പോകാൻ നോക്ക്......" "അതിന് നിന്നേ പോലൊരു ഉണ്ണാക്കൻ അല്ല ഈ സഹൽ,,,,,, പേടിച്ചോടാൻ സഹലിന്റെ പട്ടി പോലും വരില്ല,,,,,,ഇവളെ കൊന്നിട്ടായാലും ഞാൻ കൊണ്ട് പോയിരിക്കും,,,,,,,തടുക്കാൻ പറ്റുമെങ്കിൽ നീ തടുക്ക്......" എന്ന് പറഞ്ഞിട്ട് അവൻ അവൾടെ നേരെ പോയതും അവള് അപ്പൊ തന്നെ ഓടി എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ പുറകിൽ ഒളിച്ചു,,,,,,എന്നിട്ട് എന്റെ കയ്യിൽ പിടിച്ചു,,,,,,, എന്തോ അവളെന്റെ കയ്യിൽ പിടിച്ചപ്പോ എനിക്ക് അവളോട്‌ എന്തൊക്കെയോ കടമകൾ ഉള്ളത് പോലെ ഒരു ഫീൽ,,,,,,,ഞാൻ അവളെ തിരിഞ്ഞു നോക്കി,,,,,,, "ഞാൻ ഇവിടെന്ന് പൊയ്ക്കോളാം,,,,,,,പക്ഷെ ഇവന്റെ കൂടെ എന്നെ പറഞ്ഞയക്കല്ലേ പ്ലീസ്......" കണ്ണ് നിറച്ചോണ്ട് അവള് ഒരു കൊച്ചു കുട്ടിയെ പോലെ അങ്ങനെ പറഞ്ഞപ്പോ എന്റെ ഉള്ളിൽ എവിടെയോ കൊണ്ടു,,,,,,,ഇവള് ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിൽ, അവന്റെ കൂടെ പോകാൻ പേടിക്കുന്നുണ്ടെങ്കിൽ അത്രയ്ക്കും സങ്കടം അവള് അനുഭവിച്ചിട്ടുണ്ടാവണം എന്നെനിക്ക് തോന്നി...... ഇനി എന്ത് വേണമെന്ന് എനിക്കറിയാം..... ഞാൻ അവൾടെ കയ്യിൽ മുറുക്കി പിടിച്ചിട്ട് പേടിക്കണ്ടാന്ന് പറഞ്ഞ് അവൾക്ക് ധൈര്യം കൊടുത്തു,,,,,,എന്നിട്ട് അവളെ കൈ വിടുവിച്ചിട്ട് അവന്റെ നേരെ പോയി...... "അവൾക്ക് നിന്റെ കൂടെ വരാൻ താല്പര്യമില്ലാന്ന്,,,,,,, അപ്പൊ അവൾടെ താല്പര്യമില്ലതെ നീ ഇവിടെന്ന് അവളെ കൊണ്ട് പോവുകയും ഇല്ല,,,,,,,അതിന് നീ ശ്രമിച്ചാൽ മിഷാലിന്റെ മറ്റൊരു മുഖം നീ കാണും,,,,,,, ഇവളെ കൊണ്ട് പോയേ പറ്റൂ എന്ന് നിനക്ക് അത്രക്ക് നിർബന്ധമാണെങ്കിൽ നീ അവളെ കൊണ്ട് പൊയ്ക്കോ,,,,,,,പക്ഷെ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും,,,,,, അതിനേക്കാൾ നല്ലത് സഹലിന് പോകുന്നതാ......" പക കെട്ടടങ്ങാതെ അവൻ എന്നേം അവളേം ദഹിപ്പിച്ചു നോക്കുന്നുണ്ട്...... "GP,,,,, GP,,,,,," എന്റെ പേർസണൽ അസിസ്റ്റന്റാണ്,,,,,,ഗുരു പ്രകാശ്..... പുള്ളി ഒരു ഹിന്ദിക്കാരനാ,,,,,,നാലഞ്ചു കൊല്ലായിട്ട് എന്റെ കൂടെയുണ്ട്,,,,,,അതോണ്ട് പുള്ളിക്കിപ്പോ മലയാളം നന്നായിട്ട് അറിയാം...... "സാർ,,,,,," "ആഹ് GP,,,,,,,ഇയാളെ പിടിച്ച് പുറത്താക്കി ഗേറ്റടച്ച് പൂട്ട്.....ഓരോ ശല്യം......" അത് കേൾക്കേണ്ട താമസം GP അവനെ വലിച്ചോണ്ട് പോയി......പോകുന്നതിന്റെ ഇടയിൽ അവൻ ഞങ്ങളെ നോക്കി വിളിച്ചു..... "ഡീീ,,,,,, നിന്നെ ഞാൻ വെറുതെ വിടില്ലെടി......നീ ചെവിയിൽ നുള്ളിക്കോ......സഹൽ വീണ്ടും വരും.....നിന്നെ കൊണ്ട് പോകാൻ..... കൊണ്ട് പോവുകയും ചെയ്യും,,,,,,,ഇവനെ കൊന്നിട്ടായാലും......." "ചെലക്കാണ്ട് പോടാ......" അവന്റെ ഓലപ്പാമ്പ്,,,,,,,രാവിലെ തന്നെ വെറുതെ എന്റെ എനർജി കളഞ്ഞു,,,,,, ഞാൻ തിരിഞ്ഞ് നിന്ന് അവളെ നോക്കി..... "താങ്ക്സ്....." "അതിന്റെ ഒന്നും ആവശ്യമില്ല......" "സോറി,,,,,,നേരത്തെ അങ്ങനെയൊക്കെ പറഞ്ഞതിന്,,,,,, ഞാൻ കാരണം ബുദ്ധിമുട്ടായല്ലേ,,,,,, പേടിക്കണ്ടാ അവൻ ഇനി ഇങ്ങോട്ട് വരില്ലാ,,,,,,ഞാൻ ഇന്ന് തന്നെ ഇവിടെന്ന് പൊയ്ക്കോളാം......" "എങ്ങോട്ട്,,,,??? നീ ഇവിടെന്ന് എവിടെയും പോകുന്നില്ല......പോയാൽ നിന്റെ മുട്ടുകാല് ഞാൻ തല്ലി ഒടിക്കും....." എന്ന് പറഞ്ഞിട്ട് ഞാൻ മുകളിലേക്ക് കയറി പോയി..... ഹല്ലപിന്നെ,,,,,,അവള് അങ്ങനെ ഇറങ്ങി പോകാൻ വേണ്ടിയാണോ ഞാൻ ഇപ്പൊ ആ സഹലിനോട് ഡയലോഗടിച്ചത്...... ഷാന എന്നെ തന്നെ നോക്കുന്നുണ്ട്,,,,,,,ഞാൻ അവൾക്കൊന്ന് ഇളിച്ചു കൊടുത്തിട്ട് മുറിയിലേക്ക് വിട്ടു..... 💙💙💙💙💙💙💙💙💙💙💙💙💙 "കണ്ടില്ലെ,,,,,,പാവം എന്റെ ഇക്കൂ,,,,,, എന്നാലും എന്ത് സാധനാ ആ സഹൽ തെണ്ടീ,,,,,,അവൻ പുഴുത്ത് പോവും,,,,,,ആമീൻ പറയെടി,,,,,," എന്ന് പറഞ്ഞിട്ട് ജിനു നമ്മളെ തലക്കിട്ടു ഒരെണ്ണം തന്നു,,,,,,നമ്മള് യുദ്ധം ഒക്കെ കഴിഞ്ഞു മുറിയിൽ വന്ന് കിടക്കായിരുന്നു,,,,,, "എന്നാലും എന്റെ ദുആ,,,,,, നീ എങ്ങനെ ആ വീട്ടിൽ കഴിഞ്ഞു,,,,,,ഇനി നിനക്ക് ആരും ഇല്ലാ എന്ന സങ്കടം വേണ്ടാ,,,,, ആരും ഇല്ലെങ്കിൽ ഞാനുണ്ട്,,,,,," സഹലിന്റെ കാര്യം ചോദിച്ച് തല തിന്നപ്പോ നമ്മള് ഓൾക്ക് നമ്മളെ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തിരുന്നു,,,,,,ഇപ്പൊ അവൾക്ക് നമ്മളെ ലൈഫിൽ നടന്ന എല്ലാ കാര്യവും അറിയാം,,,,,, "അല്ല ജിനൂ,,,,,, ഇനീപ്പോ ഷാനക്ക്‌ ആ വീഡിയോ കണ്ടിട്ട് എന്നോട് ദേഷ്യം തോന്നോ.....???" "ഏയ്‌,,,,,,ഷാന ഇത് പോലത്തെ ചെറിയ വിഷയങ്ങളെ കാര്യമാക്കാൻ നാട്ടിൻ പുറത്ത് ജനിച്ച പെണ്ണല്ല,,,,,,,അവള് അതൊക്കെ തമാശ രീതിയിൽ മാത്രേ എടുക്കൂ......" "എന്നാലും ഞാൻ കാരണം നിങ്ങക്കൊക്കെ ബുദ്ധിമുട്ടാവുന്നുണ്ടല്ലേ...... സോറി ഡി......" "ആഹ് പിന്നില്ലാതെ,,,,,,നീ ഒറ്റൊരാള് കാരണം ഞങ്ങള് ഇവിടെ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്..... പോടീ കോപ്പേ,,,,,,അവൾടെ ഒലക്കമ്മലെ ഓരോ സെന്റി....." ഞങ്ങള് രണ്ടും ഓരോന്ന് സംസാരിച്ച് നിക്കുമ്പോളാണ് ഫോൺ ബെല്ലടിച്ചത്,,,,, വേറെ ആരും അല്ല നമ്മളെ ഷെയ്ൻ തന്നെ...... "ഉം,,,,,ഉം,,,,, നടക്കട്ടെ,,,,,നടക്കട്ടെ,,,,,, ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നില്ലായെ....." "പോടീ തെണ്ടി,,,,,,ഷെയ്ൻ എന്റെ ബെസ്റ്റ് ഫ്രണ്ടാ......" "ഉവ്വാ,,,,,,അവസാനം അവനെ കേറി കെട്ടാതെ നോക്കിക്കോ,,,,,, അല്ലെങ്കിൽ വേണ്ടാ,,,,,,അവൻ നല്ല പയ്യനാടി നീ വേണേൽ കെട്ടിക്കോ......" പോകാൻ ഒരുങ്ങിയ അവള് വീണ്ടും നമ്മളെ അടുത്തേക്ക് തന്നെ വന്നിട്ട് പറഞ്ഞ ഡയലോഗാ,,,,,,ഒരെണ്ണം വെക്കാനാ തോന്നിയെ,,,,,,, "ന്റെ പൊന്ന് ജിനൂ,,,,,, നീ പറഞ്ഞു പറഞ്ഞ് എങ്ങോട്ടാ ഈ പോണേ,,,,,?? ഷെയ്ൻ നല്ല പയ്യൻ തന്നെയാ,,,,,, 916 ഗോൾഡ് പോലെയാണ് അവൻ,,,,,,ഏത് പാതിരാത്രിയിലും അവനെ കണ്ണടച്ച് വിശ്വസിക്കാം,,,,,, നീ വേണെങ്കിൽ ഒരു കൈ നോക്കിക്കോ,,,,,,,ഞാൻ സപ്പോർട്ട് ഉണ്ടാവും,,,,,,ഹിഹിഹി....." "എനിക്കോ....? ഹഹഹ.....നല്ല കഥയായി മോളെ..... എനിക്കൊന്നും പറ്റൂല,,,,,,എനിക്കാ ഭാഗ്യമില്ല വാവേ,,,,,ഹിഹി,,,,,, അല്ല നീയെന്താ കേറി കൊത്താതെ......??? അവൻ മൊഞ്ചനാണ് പോരാത്തതിന് നല്ല തങ്കം പോലത്തെ സ്വഭാവം......" മിക്കവാറും ഇവള് നമ്മളെ കയ്യീന്ന് മേടിക്കും..... "പൊന്ന് മോളെ ജിനൂ,,,,,, എനിക്കീ പ്രേമം മണ്ണാങ്കട്ടയിലൊന്നും തീരെ താല്പര്യമില്ല,,,,,, ഞാൻ വിശ്വസിക്കുന്നത് നിക്കാഹിന് ശേഷമുള്ള പ്രണയത്തിലാണ്,,,,,, അതിന് മുമ്പ് ദുആനെ ആ പണിക്ക് കിട്ടൂല,,,,,, ഈ കഴുത്തിൽ മഹർ ചാർത്തുന്നവൻ ആരായാലും അവൻ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം എനിക്കവനെ സ്നേഹിച്ച് കൊല്ലണം,,,,,,,അതാണെന്റെ ആഗ്രഹം,,,,,,,അതാണ് യഥാർത്ഥ പ്രണയം എന്ന് ഞാൻ വിശ്വസിക്കുന്നു......" പക്ഷെ നമ്മളെ ജീവിതത്തിൽ അതൊന്നും ഉണ്ടാവൂല,,,,,,നമ്മളെയൊക്കെ ആര് കെട്ടാനാ.....😉 💜💜💜💜💜💜💜💜💜💜💜💜💜 "പിന്നെന്തിനാടി ഞാൻ ഇവിടെ തണ്ടും തടിയും വെച്ച് ഇങ്ങനെ നിക്കുന്നെ.....???? ആ ചെറ്റ പറയുന്നത് നീ കേട്ടതല്ലേ,,,,,,എന്തൊക്കെ വൃത്തികേടാണ് അവൻ വിളിച്ചു പറഞ്ഞെ,,,,,,,നാക്കിന് ലൈസൻസ് ഇല്ലാന്ന് വെച്ചിട്ട് എന്തും വിളിച്ചു പറയാമെന്നായോ...... അതും ഈ ഷാലിന്റെ വീട്ടുകാരെ....." "എന്നാലും അവൾക്ക് വേണ്ടി ഇത്രയൊക്കെ ചെയ്‍തത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല ഷാൽ..... കുശുമ്പാണെന്ന് തന്നെ കൂട്ടിക്കോ......എനിക്കതൊന്നും ഇഷ്ട്ടമല്ല......" "എടി നീയൊരു പെണ്ണല്ലേ,,,,,മറ്റൊരു പെണ്ണിന്റെ വേദന നിനക്ക് മനസിലാവില്ലെ,,,,, ആഹ് അല്ലെങ്കിലും പെണ്ണിന് ശത്രു പെണ്ണ് തന്നെയാണല്ലോ,,,,,, നിനക്കിപ്പോ അവളോടുള്ള ദേഷ്യം എന്തിനാണെന്ന് എനിക്ക് മനസിലാവും,,,,,,,അത് എന്റെയോ അവൾടെയോ തെറ്റ് കൊണ്ട് സംഭവിച്ചതല്ല......നിനക്ക് വേണെങ്കിൽ വിശ്വസിച്ചാ മതി....." ഷാന എണീറ്റപ്പോ തന്നെ ടീവിൽ ആ ന്യൂസ്‌ കണ്ടിരുന്നു......പക്ഷെ ഷഹാന എന്ന പേര് കണ്ടപ്പോളാണ് അവൾക്ക്‌ സമാധാനം ആയത്......പേരും കൂടി ആ പെണ്ണിന്റെ ആയിരുന്നെങ്കിൽ പിന്നെ ഒന്നും പറയണ്ടാ...... "എനിക്കെന്തോ ദേഷ്യം വരുന്നു ഷാൽ,,,,,,അവളെ അവന്റെ കൂടെ വിടുന്നതായിരുന്നു നല്ലത്,,,,,, എന്തിനാ ഇവിടെ പിടിച്ച് നിർത്തിയെ ശല്യം...... ഇന്ന് രാത്രി പപ്പയും മമ്മിയും എത്തും,,,,,,,അവരെങ്ങാനും ഇതൊക്കെ അറിഞ്ഞാൽ എന്താ ഉണ്ടാവാന്ന് ഞാൻ പറയണ്ടല്ലോ..... അതോണ്ട് അവളോട്‌ അടങ്ങി നിൽക്കാൻ പറ,,,,,,,എന്റെ ഷാലിനെ അവൾ നോക്കുന്നത് പോലും എനിക്കിഷ്ട്ടല്ലാ......" എന്ന് പറഞ്ഞിട്ട് അവള് ഇറങ്ങി പോയി...... ഹോ,,,,,,എന്തൊക്കെ കഷ്ടാണ് മനുഷ്യന് ജീവിക്കാൻ,,,,,, ഉള്ള സമാധാനം പോയി കിട്ടി,,,,,, ഇനി അവൾടെ പപ്പയും മമ്മിയും കൂടെ വന്നാൽ കണക്കായി,,,,,,ഇപ്പൊ തന്നെ ഒരുപാട് പരാതികൾ കൊണ്ടായിരിക്കും അവര് വരുന്നത്,,,,,,, എല്ലാം കൂടി ഓർത്തിട്ട് എനിക്ക് പ്രാന്ത് പിടിക്കുന്നു...... 💙💙💙💙💙💙💙💙💙💙💙💙💙 ഈ സഹലിന്റെ ദേഹത്താണ് അവനിന്ന് കൈ വെച്ചത്......അവന് ഞാൻ ആരാണെന്ന് തെളിയിച്ചു കൊടുക്കുന്നുണ്ട്,,,,,,,എന്നോട് കളിച്ചാൽ എങ്ങനെ എങ്ങനെ ഉണ്ടാവൂന്ന് അവൻ ഇനി അറിയാൻ പോകുന്നതേ ഉള്ളൂ...... എടാ മിഷാലെ,,,,,, നീ ഒരുങ്ങി ഇരുന്നോ ഈ സഹലിനോട് ഏറ്റു മുട്ടാൻ,,,,,, വെറുതെ വിടില്ല നിന്നെ ഞാൻ..... 💜💜💜💜💜💜💜💜💜💜💜💜💜 "എന്തൊക്കെയാടി ആ വീട്ടിൽ നടക്ക്ന്നെ,,,,,,അത് വല്ല പ്രേത കൊട്ടാരവും ആണോ..... ഹ്ഹ്ഹ്ഹ്ഹ്....." "പോടാ പ്രാന്താ...... നീ തന്നെയല്ലേ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്,,,,,,ജന്തു..... എന്നാലും ആ മിഷാല് എന്നെ രക്ഷിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല ഷെയ്ൻ,,,,,,എന്തൊരു ജാഡ ആയിരുന്നു അവനിക്ക് ആദ്യം...... പക്ഷെ പിന്നീട് അവൻ സഹലിനോട് പറഞ്ഞ ഓരോ ഡയലോഗ്,,,,,ഹോ,,,,,,അവന്റെ കലിപ്പ് നേരിട്ട് കണ്ടിട്ട് ഞാൻ അവന്റെ രണ്ട് സിനിമ ഒറ്റയടിക്ക് കണ്ടു,,,,,,," "ആഹാ,,,,,,,എടി ദുആ,,,,,,ഇവിടെ എവിടെയോ ഒരു മുഹബത്തിന്റെ കാറ്റടിച്ച് വീശുന്ന പോലെ എനിക്ക് തോന്നുന്നുണ്ട്,,,,,,നിനക്കോ......?" എന്ന് ചോദിച്ച് ചെക്കൻ അവിടെ ഇരുന്ന് കിണിച്ച് നമ്മളെ കളിയാക്കലാണ്,,,,,,പാക്കരൻ,,,,, "ഒലക്കയേണ്‌,,,,,, വെറുതെ എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ടാ......അവനെന്നെ രണ്ടാം തവണയാണ് രക്ഷിച്ചത്,,,,,,ആ ഒരു കടപ്പാട്..... അത്രേം ഉള്ളൂ,,,,,,വേറൊന്നും എനിക്ക് അവനോടില്ല,,,,,,ഇനി ഒട്ടും ഉണ്ടാവാനും പോണില്ല......" "ആയിക്കോട്ടെ,,,,,, ഞാൻ നമിച്ചു,,,,,,അതൊക്കെ വിട്,,,,,,,എന്തായാലും നമുക്കിന്ന് പുറത്ത് വെച്ച് കാണാട്ടോ..... അതോ ഇനി നീ വരൂലേ....?" "പിന്നില്ലാണ്ട്,,,,,,ഉറപ്പായിട്ടും വന്നിരിക്കും......" നമ്മള് അന്ന് കണ്ട് പിരിഞ്ഞ അതേ ഷോപ്പിൽ വെച്ച് തന്നെ നമ്മള് ഇന്ന് ഷെയ്‌നിനെ കാണാൻ പോവുന്നു,,,,,,കൂടെ ജിനുനെ കൂട്ടണം...... നമ്മള് അതും വിജാരിച്ച് അവളോട്‌ സംസാരിച്ച് എല്ലാം ശെരിയാക്കി..... ഇന്ന് ഇവിടെ ഷാനന്റെ പേരെന്റ്സ് വരുന്നത്കൊണ്ട് എല്ലാരും കൂടി അതിന് മുമ്പ് പുറത്ത് പോവും......ജിനൂന്റെ ഉമ്മി മാത്രം വരില്ല..... അങ്ങനെ വൈകുന്നേരം ആയപ്പോ ഞങ്ങള് നാലും കൂടി വിട്ടു ഷോപ്പിലേക്ക്,,,,,,,അവൻ ഡ്രൈവിങും ഷാന അവന്റെ കൂടെ മുന്നിലെ സീറ്റിലും നമ്മളും ജിനുവും പുറകിലും ഇരുന്നിട്ടാണ് പോയത്...... വണ്ടി കൊണ്ടോയി അവര്ടെ മാളിന്റെ മുന്നില് നിർത്തി..... നമ്മള് ഇറങ്ങി ജിനൂന്റെ കൂടെ പോകുമ്പോ അവര് രണ്ടും കയ്യും പിടിച്ച് പതുക്കെ നടന്നു വരുന്നുണ്ടായിരുന്നു......നമ്മള് പിന്നെ അതൊന്നും നോക്കാൻ പോയില്ല..... മാളിലേക്ക് കയറി നമ്മള് ഷെയ്‌നിനെ വെയിറ്റ് ചെയ്തു...... അവനെയാണെങ്കിൽ കാണാനില്ല..... നമ്മള് അങ്ങനെ പോസ്റ്റായി നിക്കുമ്പോളാണ് മിഷാലിനെ കണ്ടത്......അവന്റെ കൂടെ ഏതോ ഒരു പെൺകുട്ടി നിക്കുന്നുണ്ട്...... അവള് അവനോട് എന്തൊക്കെയോ പറയുന്നുണ്ട്...... എന്താ സംഭവമെന്നറിയാൻ നമ്മള് അവര്ടെ അടുത്തേക്ക് വിട്ടു..... "എന്തൊരു ശല്യാ......എവിടെ പോയാലും ഉണ്ടാവും ഇത് പോലത്തെ ഓരോന്ന്....." അവര്ടെ വിഷയം എന്താണെന്ന് ശ്രദ്ധിച്ച നമക്ക് എന്തോ പെട്ടെന്ന് ദേഷ്യം വന്നിട്ട് നമ്മള് അപ്പൊ തന്നെ അവര്ടെ അടുത്തേക്ക് വിട്ടു..... 💙💙💙💙💙💙💙💙💙💙💙💙💙 എങ്ങോട്ട് തിരിഞ്ഞാലും ഫാൻസ്‌......ഒരു സമാധാനവും തരില്ലാന്ന് വെച്ചാൽ എന്താ ചെയ്യാ......അർജെന്റ് ആയിട്ട് ആരോടെങ്കിലും ഫോണിൽ സംസാരിച്ചോണ്ട് നിക്കുമ്പോഴും വരും ഓരോന്ന്...... ഇവളുമാർക്ക് ഇതിനും മാത്രം സെൽഫി എന്തിനാ......മനുഷ്യന് പുറത്തിറങ്ങി നടക്കാൻ പോലും വയ്യാ..... ഞാൻ ഒരു പെണ്ണിനെ ഒഴിവാക്കാൻ ശ്രമിക്കുമ്പോളാണ് ഞങ്ങളെ അടുത്തേക്ക് ദുആ വന്നത്..... "എന്തെങ്കിലും പ്രശ്നം ഉണ്ടോ.....??" എന്നവൾ ആ പെണ്ണിനോട് പോയി ചോദിച്ചു......ആ പെണ്ണ് അപ്പൊ തന്നെ ഉള്ള കാര്യം അങ്ങ് വിളിച്ചു പറഞ്ഞു......ഇപ്പൊ ദുആന്റെ മോന്ത ഒന്ന് കാണണം......എന്നെ ചുട്ടു കൊല്ലാനുള്ള ദേഷ്യം ഉണ്ട്...... "അതേയ് തെറ്റായ രീതിയിൽ എടുക്കില്ലെങ്കിൽ ഒരു കാര്യം പറയാം,,,,,,ഇയാള് വലിയ ആക്ടറൊക്കെ ആയിരിക്കും,,,,,,, എന്ന് വെച്ച് പാവങ്ങളോട് ഇങ്ങനെ പെരുമാറാണോ.....??? ഈ കുട്ടി നിങ്ങളോട് കൂടെ നിന്നുള്ള ഒരു സെൽഫി അല്ലെ ചോദിച്ചുള്ളൂ.....അതിന് ഇത്രക്ക് ജാഡ എന്തിനാ.....?" അവളെ പറച്ചില് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല..... "ഇതെന്റെ പേർസണൽ കാര്യാണ്,,,,,,അതിൽ മറ്റുള്ളവർ തലയിടുന്നത് എനിക്കിഷ്ട്ടല്ല....." എന്ന് പറഞ്ഞിട്ട് ഞാൻ പോകാൻ ഒരുങ്ങിയപ്പോ അവളെന്റെ കൈ പിടിച്ചു നിർത്തി...... "ഓ.... റിയലി.....?? ഇയാള് ഇത്രേം വലിയ ആളായി അറിയപ്പെടാൻ കാരണം ഇവരൊക്കെ തന്നെയാണ്....... ഇവരുടെ സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും ഒക്കെ കൊണ്ടാണ്‌ നിങ്ങള് ഇവിടെ എത്തി നിൽക്കുന്നത്...... വന്ന വഴി മറന്നിട്ട് ഇങ്ങനെ അഹങ്കരിക്കരുത്......അത് നിങ്ങക്ക് നല്ലതിനല്ല......" എന്ന് പറഞ്ഞിട്ട് അവള് പോയപ്പോ ഞാൻ വാ പൊളിച്ചു പോയി..... ഈ പെണ്ണ് എന്നെ ഓരോ ദിവസംതോറും ഞെട്ടിച്ചു കൊണ്ടിരിക്കാ...... എന്തോ അവളെങ്ങനെ പറഞ്ഞപ്പോ ശെരിയാണെന്ന് തോന്നി,,,,,,ആ കുട്ടിയോട് ഒരു സോറി പറഞ്ഞിട്ട് ഞാൻ സെൽഫിക്ക്‌ നിന്ന് കൊടുത്തു...... 💜💜💜💜💜💜💜💜💜💜💜💜💜 ഇന്നലെ ആ കോന്തൻ ഷെയ്ൻ നമ്മളെ പറ്റിച്ചു,,,,,,വരാന്ന് പറഞ്ഞിട്ട് അവൻ വന്നില്ല ദുഷ്ടൻ,,,,,, നമ്മള് അവനെ കാത്തിരുന്ന് കട്ട പോസ്റ്റായി,,,,,,ഇനി അവനെ കാണോല്ലോ,,,,,,അപ്പൊ കാണിച്ചു കൊടുക്കാം തെണ്ടിനെ..... വിളിച്ചിട്ട് ഫോൺ എടുത്തോ,,,,,, അതില്ല,,,,,,ജന്തു..... നിന്നെ ഞാൻ കാണിച്ചു തരാഡാ..... എന്ന് നമ്മള് പിറുപിറുത്തു,,,,,, "അല്ല ഇന്നും ഇത് തന്നെയാണോ പറഞ്ഞോണ്ടിരിക്കുന്നെ,,,,,ഇന്നലെ രാത്രി വന്നപ്പോ തൊട്ട് തുടങ്ങിയതാണല്ലോ,,,,,,അവൻ നിന്നോട് ഉറപ്പായിട്ടും വരാന്ന് പറഞ്ഞതാണോ,,,,,,എന്നാ അവൻ മുങ്ങിയതാവും......ഹ്ഹ്ഹ്....." എന്ന് അർത്ഥം വെച്ച് പറഞ്ഞിട്ട് അവള് ചിരിച്ചു,,,,,,നമക്ക് എന്തോ അവളെ നല്ല സംശയം ഉണ്ട്,,,,,, "അതെങ്ങനെ നിനക്കറിയാം,,,,, അവൻ അങ്ങനെ ചെയ്യൂല,,,,,ഇനി എന്തെങ്കിലും പ്രശ്നത്തിൽ പെട്ടു കാണോ.....??" എന്ന് മ്മള് ഒരു ഞെട്ടലോടെ ചോദിച്ചു,,,,,, "ഏയ്‌,,,,,ചാൻസ് കുറവാ,,,,, നീ നോക്കിക്കോ,,,,,,അവൻ ഇപ്പൊ നിന്നെ വിളിക്കും....." എന്നവൾ പറഞ്ഞ് നാക്ക് വായിലേക്കിട്ടില്ല അപ്പഴേക്കും നമ്മളെ ഫോൺ ബെല്ലടിച്ചു...... നമ്മള് ചാടി കേറി ഫോൺ എടുത്തിട്ട് അങ്ങ് തുടങ്ങി,,,,,, "ഡാ കോന്താ,,,,,, നീ ഇന്നലെ എവിടെ പോയതാ,,,,,,,മനുഷ്യനെ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട്,,,,,,ദുഷ്ട്ടാ....." "വെയിറ്റ്.....വെയിറ്റ്..... സോറി മിയാ,,,,, ഛെ,,,,,ദുആ.... ഇന്നലെ എനിക്ക് ചെറിയ ഒരു പണി കിട്ടി,,,,,,നിന്നെ വിളിച്ചു പറയാൻ പറ്റിയില്ല ഫോൺ വണ്ടിയിലായിരുന്നു..... പിന്നെ പണിയൊക്കെ കഴിഞ്ഞ് ഫ്രീ ആയപ്പോ നീ ഉറങ്ങി കാണുമെന്ന് കരുതിയാ തിരിച്ചു വിളിക്കാതെ..... സോറി മോൾ......" "ഒലക്ക,,,,, പോടാ,,,,, അന്റെ ഒരു സോറി....." "ശെരിക്കും,,,,, നെക്സ്റ്റ് ടൈം ഉറപ്പായിട്ടും വരും....." "ഉവ്വ,,,,,,നീ കൊറേ വരും....." അവനിക്ക് ഇന്നലെ ഫ്രണ്ടിന്റെ വീട്ടിലെ ഫങ്ക്ഷന് പണി കിട്ടിയെന്നാ പറഞ്ഞത്,,,,,,പക്ഷെ മ്മള് അത് പൂർണമായിട്ട് വിശ്വസിച്ചിട്ടില്ല,,,,,, ഓരോന്ന് സംസാരിച്ച് ഞങ്ങള് തല്ല്കൂടി അവസാനം ഫോൺ വെച്ചു..... ഇന്നലെ തൊട്ട് ഷാന നമ്മളോട് മിണ്ടുന്നില്ല......എന്തോ അവൾക്ക് നമ്മളോട് നല്ല ദേഷ്യം ആണെന്ന് തോന്നുന്നു..... സാരല്യ,,,,,മ്മക്ക് അത് ശെരിയാക്കാ.....അവളെ കൊണ്ട് മ്മള് മിണ്ടിക്കും...... അങ്ങനെ ഓരോന്ന് ചിന്തിച്ച് നമ്മള് താഴോട്ടിറങ്ങി പോയി,,,,,,ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ...... അപ്പഴാണ് നമ്മള് അവിടെ ഇരിക്കുന്ന മൂന്ന് പുതുമുഖങ്ങളെ കണ്ടത്...... നമ്മളെ കണ്ടതും അവരിൽ ഒരു സ്ത്രീ നമ്മളെ സൂക്ഷിച്ച് നോക്കി..... എന്നിട്ട്,,,,,, "ഇതാരാ.....?" എന്ന് ചോദിക്കേണ്ട താമസം അവിടെയുള്ള എല്ലാവരുടെയും നോട്ടം നമ്മളിലേക്കായി..... *തുടരും* @@@@@@@@@@@@@@@@@@@@ ആദ്യം തന്നെ എല്ലാരോടും ഒരു സോറി......എന്തിനാന്ന് ചോദിച്ചാൽ ഈ സ്റ്റോറി ഇങ്ങക്ക് ആർക്കും അത്ര ഇഷ്ടയില്ലാന്ന് തോന്നുന്നു......അതോണ്ടാട്ടോ സോറി..... എന്റെ മനസ്സിൽ ഒരു ലക്ഷ്യം ഉണ്ട്,,,,,,ഈ സ്റ്റോറി കുറച്ചധികം പാർട്ടുകൾ കൊണ്ട് പോവണം എന്ന ലക്ഷ്യം......നടക്കുമോ എന്നൊന്നും അറിയില്ല...... അത് കൊണ്ടാണ് നിങ്ങക്ക് ഇപ്പഴും പിടി തരാതെ എഴുതി കൊണ്ടിരിക്കുന്നത്...... പിന്നെ എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്..... *റനൂനെയും നൗമുനെയും* ......പിന്നെ...... *നുമാനെയും മഹ്ശുനെയും* .......നെഞ്ചിലേറ്റിയ പോലെ തന്നെ...... *ദുആനെയും മിഷാലിനെയും* നിങ്ങള് നെഞ്ചിലേറ്റും എന്ന്......😇 കാരണം...... കാരണം ഞാൻ പറയുന്നില്ല.....😁അത് നിങ്ങക്ക് വഴിയേ മനസിലാവും...... ഏതായാലും നമ്മള് നീട്ടി വലിച്ചു ബോറാക്കി എഴുതാൻ തന്നെ തീരുമാനിച്ചിട്ടുണ്ട്......😆
#

📙 നോവൽ

📙 നോവൽ - ആ | മയ Part _ 7 Written By Aashu - ShareChat
23.7k കണ്ടവര്‍
4 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം