@aashuu__
@aashuu__

Aashuu_💜💙

💙_ദുആ മിയാ_💜

*💙_ദുആ മിയാ_💜* *PART_40* *Ααѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 "ഹോ നിന്റെ ഒരു ഊള ഐഡിയ..... ഇതൊന്നും ആയിരിക്കില്ല അവിടെ നടക്കാൻ പോണേ.....ഇൻഷുക്ക എന്നെ ചവിട്ടി പുറത്താക്കും.....എനിക്ക് പേടിയാവുന്നെടി.....എടി നാത്തൂനെ എന്റെ ആത്മാവിന് വേണ്ടി നീ ദുആ ചെയ്യണേ...." അതും പറഞ്ഞ് നമ്മളെ കയ്യിൽ പിടിച്ചിട്ട് ഓള് ഇൻഷുക്കാന്റെ മുറിയിലേക്ക് കയറി പോയി.....ഒരു യുദ്ധം പ്രതീക്ഷിച്ചു കൊണ്ട് നമ്മള് പുറത്ത് തന്നെ നിന്നു..... ഇനി എന്താണാവോ നടക്കാൻ പോണേ എന്ന് ചിന്തിച്ച്..... ഈ റിസോർട്ടിലെ ഏറ്റവും വലിയ മുറിയാണ് അത്.....എല്ലാ കോന്തമാരും ഒരുമിച്ച് കിടക്കുന്ന മുറി.....അതിന്റെ ഉള്ളിൽ വേറൊരു മുറിയുണ്ട്.....ആ മുറിയിലാണ് ഇൻഷുക്കാന്റെ കിടത്തം..... ഓള് അതിന്റെ അകത്തേക്ക് കയറി പോയപ്പോ ഇവിടെ നമ്മക്കാണ് വെപ്രാളം.....ടെൻഷനടിച്ച് വിരലുകൾ ഓരോന്ന് പൊട്ടിച്ചോണ്ട് തേരാപാര നടക്കുമ്പോഴാണ് നമ്മളാ സാധനം കണ്ടത്.....അവർക്ക് വേണ്ടി നമ്മള് വാങ്ങിയ രണ്ട് റിങ്..... അവരെ കാര്യം സെറ്റ് ആയാൽ അവിടെ വെച്ച് തന്നെ ഇൻഷുക്കാനെ കൊണ്ട് ഓളെ കയ്യിൽ റിങ് അണിയിപ്പിക്കുക എന്നതായിരുന്നു നമ്മളെ പ്ലാൻ....ആ പൊട്ടത്തിയാണെങ്കിൽ റിങ് മറന്നു വെച്ചിട്ട് പോയിരിക്കുന്നു.... ഇനി റിങ് ഇല്ലാഞ്ഞിട്ട് അവരെ പ്രൊപ്പോസ് മൂഞ്ചി പോകണ്ട എന്ന് വിചാരിച്ചിട്ട് നമ്മള് അപ്പൊ തന്നെ ഡോർ തുറന്ന് അകത്തേക്ക് കയറി പോയപ്പോ ജിനു മറ്റേ മുറിയിലേക്ക് പോകാൻ നിക്കായിരുന്നു.... "ജിനൂ.... ജിനൂ നിക്ക്.... ഡി...." ഇൻഷുക്ക കേട്ടാലോ എന്ന് വിചാരിച്ചിട്ട് ശബ്ദം താഴ്ത്തി വിളിച്ചോണ്ട് നമ്മള് ഓളെ പിന്നാലെ പോയെങ്കിലും ഓള് അതൊന്നും കേട്ടിട്ടില്ല.....എങ്ങാനും ഓള് നമ്മളെ തിരിഞ്ഞു നോക്കിയാലോ എന്ന് പ്രതീക്ഷിച്ചിട്ട്‌ നമ്മള് പോയി ഡോർ പതുക്കെ തുറന്ന് ഓളെ നോക്കി..... ഓള് അപ്പൊ ഇൻഷുക്ക കിടക്കുന്ന ബെഡിന്റെ അടുത്തേക്ക് പോയിട്ട് നടുവിന് കയ്യും കൊടുത്ത് ഇൻഷുക്കാനെ ഒന്ന് നോക്കിയിട്ട് മൂപര് പുതച്ചിരുന്ന ബ്ലാങ്കറ്റ് എടുത്ത് ദൂരെക്ക് വലിച്ചെറിഞ്ഞു.... അത് കണ്ടതും നമ്മള് കണ്ണ് തള്ളി പിടിച്ച് ഓള് എന്താ ചെയ്യാൻ പോണേ എന്ന് ചിന്തിച്ച് അങ്ങോട്ട്‌ തന്നെ നോക്കിയപ്പോ ഇൻഷുക്ക ഞെട്ടി കണ്ണ് തുറന്നിട്ട്‌ ഓളെ നോക്കി കൊണ്ട് പെട്ടന്ന് എന്തോ ചോദിക്കാൻ നിന്നതും ഓള് നമ്മള് പഠിപ്പിച്ചു കൊടുത്തത് ഒന്നും അവിടെ കാണിക്കാതെ വേറെ എന്തൊക്കെയോ കൈ കൊണ്ടും കാലും കൊണ്ടും ഒക്കെ കാണിക്കുന്നുണ്ട്.... അവര് തമ്മിൽ എന്താ പറയുന്നെ എന്ന് മാത്രം നമ്മക്ക് വ്യക്തമായില്ല പക്ഷെ രണ്ടിന്റെയും ആക്ഷൻസ് കണ്ടിട്ട് നമ്മള് വായും പൊളിച്ച് നോക്കി നിന്നു.... പെട്ടന്ന് ഇൻഷുക്ക കട്ടകലിപ്പിൽ എണീറ്റ്‌ നിന്ന് മൂപ്പരെ ചെരുപ്പ് ഇട്ടിട്ട് ജിനൂന്റെ അടുത്തേക്ക് ചെന്ന് ഓളോട് കാര്യമായിട്ട് എന്തോ കലിപ്പാവുന്നത് കണ്ടു.....ജിനു ഒട്ടും വിട്ടു കൊടുക്കാതെ മൂപ്പരെ നോക്കി നല്ലോണം തിരിച്ചു പറയുന്നുമുണ്ട്..... ഇവരിത് എന്താ പറയുന്നെ പടച്ചോനെ.....ഒന്നും കേൾക്കുന്നില്ലല്ലോ..... നമ്മള് ചെവിയും കണ്ണും കൂർപ്പിച്ചു വെച്ചിട്ട് രണ്ടിനെയും മാറി മാറി നോക്കിയപ്പോ ജിനു ഇൻഷുക്കാന്റെ നെഞ്ചിൽ കൈ വെച്ച് മൂപ്പരെ പുറകിലേക്ക് തള്ളി.....ഇൻഷുക്ക ഓരോ അടിയും പുറകിലേക്ക് വെച്ച് പോയിട്ട് ജിനൂനെ ദഹിപ്പിക്കുന്ന വിധത്തിൽ നോക്കുന്നുണ്ട്..... ആ കോപ്പത്തി മൂപ്പരെ കയ്യീന്ന് തല്ല് കൊള്ളാതെ വരില്ലെന്ന് തോന്നുന്നു....ഈ തെണ്ടിനെ ഞാനിന്ന് കൊല്ലും.... ഓൾക്കിട്ടുള്ള ഒരടി പ്രതീക്ഷിച്ചു കൊണ്ട് നമ്മള് ഓൾക്ക് വേണ്ടി ദുആ ചെയ്തോണ്ട് നിന്നപ്പോ പെട്ടന്ന് ഇൻഷുക്കാന്റെ മുഖം വലിഞ്ഞു മുറുകിയിട്ട് ഇൻഷുക്ക ഓളെ കയ്യിൽ പിടിച്ച് തിരിച്ച് വേദനിപ്പിച്ചു....ആ കാഴ്ച കണ്ട് നമ്മക്ക് തന്നെ വേദനിച്ചു പോയി..... പക്ഷെ ജിനൂന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും പുറത്ത് വന്നില്ല എന്ന് മാത്രല്ല ഓള് കട്ടക്ക് വാശിയോടെ മൂപ്പരെ കണ്ണിലേക്ക് തന്നെ നോക്കി നിക്കാണ്..... ഇൻഷുക്കാന്റെ കൈ ഓളെ മുഖത്തിന് നേരെ പൊന്തുന്നുണ്ടോ എന്ന് നമ്മള് നല്ല ആകാംഷയോടെ നോക്കി നിൽക്കെ ഇൻഷുക്ക ഓളെയും കൊണ്ട് ചുമരിന്റെ അടുത്തേക്ക് പോയി.....ഒരു പണി പാളിയ ലക്ഷണം കാണുന്നില്ലേ എന്ന് ചിന്തിച്ച് നമ്മള് അവരെ തന്നെ നോക്കി നിന്നപ്പോ രണ്ട് ബലാലുകളും കലിപ്പിൽ കണ്ണുംകണ്ണും നോക്കി നിക്കുന്നുണ്ട്..... ഇതൊരു നടക്കും പോവില്ലെന്ന് മനസിലായപ്പോ നമ്മള് അതിൽ ഇടപെടാൻ വേണ്ടി ഡോർ തുറന്ന് അകത്തേക്ക് പോകാൻ നിന്നതും കലിപ്പിൽ കത്തി ജ്വലിക്കുന്ന കണ്ണുകളോടെ നിന്നിരുന്ന ഇൻഷുക്ക പെട്ടന്ന് ജിനൂന്റെ തലയിൽ പിടിച്ച് ഓളെ അധരങ്ങളെ കീഴടക്കി..... ഇത് നമ്മള് ഇവിടെ ഇവരുടെ കാര്യത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയതോണ്ട് കണ്ണ് വിടർത്തി വായും പൊളിച്ച് നോക്കി നിന്നു നമ്മള്.....പെട്ടന്ന് എവിടെന്നോ കിട്ടിയ വെളിവിൽ നമ്മള് കണ്ണ് പൊത്തി പിടിച്ച് തിരിഞ്ഞു നിന്നു.... ചിരിക്കണോ കരയണോ എന്ന് മനസിലാകാതെ നമ്മള് പതുക്കെ ഇടങ്കണ്ണിട്ട് അവരെ നോക്കിയപ്പോ രണ്ടും അതെ നിൽപ്പ് തന്നെയാണ്.....ഇനി ഇവിടെ നിക്കുന്നത് ഒട്ടും ശെരിയല്ല എന്ന് തോന്നിയപ്പോ നമ്മള് മെല്ലെ മുങ്ങി..... ജിനുക്ക് ഇൻഷുക്കാന്റെ കയ്യീന്ന് ഒരെണ്ണം കിട്ടും എന്ന് വിചാരിച്ചപ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല നമ്മള്.....ജിനുവും ഒട്ടും പ്രതീക്ഷിച്ചു കാണില്ല ഇത്..... ചിരി വന്നിട്ട് നമ്മള് സ്വയം തലക്കടിച്ചോണ്ട് റിങ് അവിടെ ടേബിളിൽ വെച്ച് പുറത്ത് കടന്നു.....ആ കാഴ്ച തന്നെ മനസിലേക്ക് വന്നിട്ട് നമ്മള് അത് ആലോയിച്ചോണ്ട് സ്റ്റെപ് കയറി മുകളിലേക്ക് പോയി..... ഇടക്ക് നമ്മള് സ്വയം തലക്കടിച്ച് ചിരിക്കുന്നുണ്ട്.....എന്നാലും എന്റെ ജിനൂ..... നമ്മള് പ്ലാൻ ചെയ്തത് ഒന്നും നടന്നത് വേറൊന്നും..... നിനക്ക് എന്തിന്റെ കേടായിരുന്നു ദുആ.... നീയെന്തിനാ ആ കാഴ്ച കാണാൻ വേണ്ടി അങ്ങോട്ട്‌ പോയേ.....ഛെ മോശായിപോയി.... ഇങ്ങനെ പലതും ചിന്തിച്ച് നമ്മള് എങ്ങോട്ടെന്നില്ലാതെ നടന്നു..... പെട്ടന്ന്..... "ദുആ...." എന്ന വിളി കേട്ട് നമ്മള് ചിന്തയിൽ നിന്ന് വിട്ടു നിന്നിട്ട് മുന്നിലേക്ക് നോക്കി.....അപ്പൊ ഉണ്ട് നമ്മളെ ചെക്കൻ നമ്മളെ നോക്കി ഇളിക്കുന്നു..... "എന്തോ വലിയ സന്തോഷത്തിലാണല്ലോ എന്റെ പ്രിയതമ....എന്താ കാര്യം....എന്നോടും കൂടി പറ...." നമ്മള് ആ ഷോക്കിൽ നിന്ന് തന്നെ ഓനെ നോക്കി ചിരിച്ചിട്ട് പറയാൻ തുടങ്ങി.... "അ.... അത്.... ഞാൻ.... ഞാൻ ഒരു അടിപൊളി കാഴ്ച കണ്ടു...." "കാഴ്ചയോ.... എന്താപ്പോ അത്....?" "അത്....അത് പിന്നെ....ഞാൻ...." ഓനോട്‌ സംസാരിക്കുന്നുണ്ടെങ്കിലും നമ്മളെ മനസ്സ് നിറയെ ആ ഒരു കാഴ്ചയായിരുന്നു അപ്പൊ.....ഓർക്കുംതോറും നമ്മക്ക് ചിരി വന്നു..... "നിന്റെ ഈ കിളി പോയ ലുക്ക് കണ്ടിട്ട് ആരോ കിസ്സടിക്കുന്നത് കണ്ട ലക്ഷണം ഉണ്ടല്ലോടി.....ഇന്നലെ രാത്രി പാലത്തിൽ വെച്ച് ഞാൻ കണ്ട അതെ നാണമാണ് നിന്റെ മുഖത്ത് ഇപ്പൊ വിരിയുന്നത്....." എന്ന് ഓൻ തുറന്നടിച്ച് പറഞ്ഞത് കേട്ട് നമ്മള് ഞെട്ടി.....നമ്മള് അപ്പൊ തന്നെ അതൊക്കെ മനസ്സിൽ നിന്ന് മായ്ച്ചു കളഞ്ഞിട്ട് ഓനെ നോക്കി പല്ലിളിച്ചു..... "മിശുച്ചാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ....?" "പൊട്ടത്തരം ഒഴിച്ച് വേറെ എന്ത് വേണേലും ചോദിക്ക്....." "ഓ അതൊന്നും അല്ലാ..... സംഗതി നമ്മളെ ഇൻഷുക്കാന്റെ കാര്യം തന്നെ.....എന്താണെന്ന് വെച്ചാൽ എനിക്കൊരു ആഗ്രഹം.....നമ്മളെ ജിനൂനെ മൂപ്പർക്ക് കൊടുത്തൂടെ എന്ന്....." അത്രയും പറഞ്ഞിട്ട് നമ്മള് ഓന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു മറുപടിക്ക് വേണ്ടി..... "ഏയ്‌....അതൊന്നും നടക്കില്ല...." നമ്മളെ പ്രതീക്ഷയെ തച്ചുടച്ച് കൊണ്ട് പെട്ടന്ന് ഓൻ അങ്ങനെ പറഞ്ഞപ്പോ നമ്മളെ നെഞ്ചിലൂടെ എന്തോ ഒന്ന് പാഞ്ഞിറങ്ങി പോയോ എന്നൊരു സംശയം..... "അതെന്താ....? ഇൻഷുക്കാക്ക് അതിന് എന്താ ഒരു കുറവ്....?" "ചെക്കന് അങ്ങനെ പ്രതേകിച്ച് കുറവുകൾ ഒന്നും ഇല്ലാ.....പക്ഷെ അത് ശെരിയാവില്ല.... ജിനുക്ക് വേണ്ടി ഞാൻ വേറെ ഒരാളെ കണ്ടെത്തുന്നുണ്ട്....." ഓന്റെ പറച്ചില് കേട്ടിട്ട് നമ്മക്ക് വെള്ളിടി വെട്ടിയ പോലെയാണ് തോന്നിയത്..... എല്ലാം കൂടി ഹലാക്കിന്റെ ഔലും കഞ്ഞിയും ആയല്ലോ പടച്ചോനെ..... ഇനീപ്പോ എന്താ ചെയ്യാ..... എന്തെങ്കിലും പറഞ്ഞ് വീഴ്ത്തി നോക്കാം.... "പക്ഷെ മിശുച്ചാ.... അന്നൊരിക്കെ മാമി പറഞ്ഞല്ലോ...." "മാമി എന്ത് പറഞ്ഞെന്നാ.....ആഹ് എന്ത് തന്നെ ആയാലും ഇക്കാര്യം ഒരിക്കലും നടക്കില്ല...." നമ്മളെ കൊണ്ട് മുഴുവനാക്കാൻ സമ്മതിക്കാതെ പെട്ടന്ന് ഓൻ ഗൗരവം കൈ വിടാതെ അത്രയും പറഞ്ഞിട്ട് നമ്മളെ മറി കടന്നു പോയി.....ശെരിക്കും അത് കണ്ടിട്ട് ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിന്നു നമ്മള്.....അപ്പൊ ഇതിന്റെ അർത്ഥം എന്ത്ന്നാ....?? ഹ്.....നമ്മക്ക് ഇപ്പൊ വട്ടാവും..... ന്റെ റബ്ബേ....ആ പെണ്ണ് എല്ലാം ശെരിയായ സന്തോഷത്തിലായിരിക്കും ഇപ്പൊ..... ഇതെങ്ങാനും ഓള് അറിഞ്ഞാൽ എന്താ സംഭവിക്കാ.....ആലോയിക്കുംതോറും നമ്മക്ക് ടെൻഷൻ കൂടികൂടി വന്നു..... തലക്ക് വട്ടു പിടിച്ച പോലെ നമ്മള് അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് ഒരുത്തി കിളി പോയത് പോലെ വരുന്നത് കണ്ടത്.....അവളെ വരവ് കണ്ടതും നമ്മളെ കണ്ണ് തള്ളി.....പെണ്ണ് കണ്ണ് തുറന്നു പിടിച്ചിട്ട്‌ മുന്നിലേക്ക് തന്നെ നോക്കി കൊണ്ട് ഒരു പാവ കണക്കെ വരുന്നുണ്ട്..... നേരത്തെ കാര്യമായി കിട്ടിയത്തിന്റെ കിക്ക്.....ഓളെ നടത്തം കണ്ടിട്ട് നമ്മക്ക് ചിരിയും വരുന്നുണ്ട് ഒപ്പം ടെൻഷനും ആവുന്നുണ്ട്..... ഓള് നടന്നു വന്ന് നമ്മളെ പാസ്‌ ചെയ്തിട്ട് ഓളെ മുറിയിലേക്ക് കയറി പോയി.....നമ്മള് എന്ന ഒരു സാധനം ഇവിടെ ഉണ്ടെന്ന് പോലും പെണ്ണിന് കണ്ടിട്ടില്ല.....ആഹാ അത്രക്കായോ എന്ന് ചോദിച്ച് നമ്മള് അപ്പൊ തന്നെ ഓളെ പിന്നാലെ ഓടി..... "ജിനൂ.... ഡി അവിടെ നിക്ക്.... എടി വവ്വാലെ അവിടെ നിക്കടി...." നമ്മള് വിളിച്ചത് ഒന്നും അവൾക്ക് ഏശിയിട്ടില്ലാന്ന് മനസിലായപ്പോ നമ്മള് ഓടിപോയി ഓളെ മുന്നില് കേറി നിന്നു.... "ജിനു.... ഡി ജിനൂ...." നമ്മളെ ലൗഡ് സ്പീക്കർ കേട്ടിട്ട് പെട്ടന്ന് ഓള് ഞെട്ടി കണ്ണും മിഴിച്ച് നമ്മളെ നോക്കി.... "ഏഹ്....!!! ആഹ്... നീ... നീയെപ്പോ വന്നു....? നിനക്ക് സുഖല്ലേ....?" ഇതെന്താത്.....ഒരു കിസ്സ് കിട്ടിയപ്പോഴേക്കും ഇവൾക്ക് വട്ടായോ.... "എടി ഊളെ.... ഞാൻ വന്നിട്ട് കൊല്ലം കൊറേയായി.... നിനക്ക് എന്താ പറ്റിയെ.... ജിനൂ...." ഒന്നും അറിയാത്ത രീതിയിൽ നമ്മള് ചോദിച്ചപ്പൊ ഓള് എന്തോ ആലോയിച്ചിട്ട്‌ പെട്ടന്ന് ഞെട്ടി.....അത് കണ്ടിട്ട് നമ്മക്ക് ശെരിക്കും ചിരിയാണ് വന്നത്.....എന്നാലും ചിരി കടിച്ചു പിടിച്ച് നമ്മള് വീണ്ടും ചോദിച്ചു..... "ജിനൂ.... എന്താടി പ്രശ്നം....? ഇൻഷുക്ക നിന്നെ എന്താ ചെയ്തെ....? ഓൻ നിന്നെ തല്ലിയോ....? നീയെന്താ ഇങ്ങനെ കിളി പോയ പോലെ നോക്കി നിക്കുന്നെ....? വാ തുറന്ന് എന്തെങ്കിലും പറ ജിനൂ...." നമ്മളെ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരമായിട്ട് ഓള് ഇല്ലാ എന്ന രീതിയിൽ തലയാട്ടി..... "പിന്നെ ഓൻ നിന്നെ എന്താ ചെയ്തെ പറ....പോയത് പോലെ അല്ലല്ലോ നിന്റെ വരവ്....?" "അത് ദുആ.... ഇൻഷുക്കാ.... എന്നെ.... ഏയ്‌.... ഒന്നും ചെയ്തില്ല...." ഹെടി ഭയങ്കരി.... കള്ളം പറയുന്നോടി കള്ളി.... നിന്നെ ഞാൻ ഇപ്പൊ ശെരിയാക്കി തരാ.... "ഇല്ലേ....? അങ്ങനെ വരാൻ വഴിയില്ലല്ലോ....? മൂപര് നിന്നെ ഭിത്തിയിൽ ഒട്ടിച്ചു വെക്കേണ്ട സമയം കഴിഞ്ഞല്ലോ.... അല്ല ശെരിക്കും അപ്പൊ അവിടെ എന്താ നടന്നെ....?" 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ങേ...!!! എന്താ നടന്നെ എന്നോ....ഹോ ഇതിൽ കൂടുതൽ ഇനി എന്ത് നടക്കാൻ.... കാലമാടൻ....ഓഹ് എന്റെ ചുണ്ട്.... ദുആ കാണാതെ മെല്ലെ തിരിഞ്ഞു നിന്നിട്ട് ഞാൻ ചുണ്ടിൽ കൈ വെച്ചു....ചെറിയ രീതിയിൽ പുഞ്ചിരി വരുന്നുണ്ടെങ്കിലും ചുണ്ട് നീറിയിട്ട് ചിരിക്കാനും വയ്യ.... "എന്താടി കോപ്പേ നീ ഇങ്ങനെ കിളി പോയ പോലെ നിക്കുന്നെ....മൂപര് നിന്നെ പിടിച്ചു കിസ്സടിച്ചോ....?" പെട്ടന്ന് എന്റെ ഷോൾഡറിൽ പിടിച്ച് തിരിച്ച് ഓളെ നേരെ നിർത്തി കൊണ്ട് ദുആ ഇത് ചോദിച്ചതും ഞാൻ ഓളെ നോക്കി വേണോ വേണ്ടയോ എന്ന രീതിയിൽ ഇളിച്ചു.... "അപ്പൊ കാര്യമായിട്ട് ഒരെണ്ണം കിട്ടി....എന്നാലും നിന്നെ ഞാൻ സമ്മതിച്ചെടി....നിനക്ക് ഒടുക്കത്തെ തൊലിക്കട്ടിയാണല്ലോ....ഇല്ലെങ്കിൽ നീ ആ കലിപ്പന്റെ ഒപ്പത്തിനൊപ്പം നിന്ന് ഡയലോഗടിക്കില്ലല്ലോ...." ഓള് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.... "വാട്ട്‌....!!!! അപ്പൊ നീ....?" "ആഹ്.... ആ റിങ് കാരണം എനിക്ക് പലതിനും സാക്ഷിയാകേണ്ടി വന്നു...." "എടി പരട്ടെ എന്നിട്ടാണോ ഒന്നും അറിയാത്ത പോലെ ചോദിച്ചത് ഹംക്കേ....." അതും പറഞ്ഞ് ഞാൻ ഓളെ പുറത്ത് തബല വായിച്ച് സമാധാനം കൊണ്ടിട്ട് വെറുതെ വിട്ടു.... "എന്നാലും ജിനൂ.... നിങ്ങള് രണ്ടും എന്ത് പറഞ്ഞാ ചൂടായത്....? എനിക്ക് അതൊന്നും കേൾക്കാൻ പറ്റിയില്ല...." "ഓഹ് അതോ.... അത് അവൻ എന്നെ ഒന്ന് ഉപദേശിച്ചു വിട്ടതാ....." അതും പറഞ്ഞ് ഞാൻ അവിടെ നടന്നത് ഒക്കെ ഒന്ന് റിവൈണ്ട് ചെയ്തു നോക്കി..... ********** ഡോറും തുറന്ന് അകത്തേക്ക് കയറി പോയപ്പോ തന്നെ ഞാൻ കണ്ടത് പോത്ത് പോലെ കിടന്നുറങ്ങുന്ന ഇൻഷുക്കാനെയാണ്‌.....എന്റെ ഉറക്കം കിടത്തിയിട്ട് കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ കോപ്പൻ.....ശെരിയാക്കി തരാ..... ദേഷ്യം വന്നിട്ട് ഞാൻ അവന്റെ ബെഡിന്റെ അടുത്തേക്ക് ചെന്നിട്ട് കലിപ്പനെ ആകെയൊന്ന് നോക്കി.....കാലേ വാരി നിലത്തടിക്കാൻ ഒക്കെ ഒരു നിമിഷം എനിക്ക് തോന്നിയെങ്കിലും അതിന് മുതിരാതെ ബ്ലാങ്കറ്റ് എടുത്ത് വലിച്ചെറിഞ്ഞു..... എന്റെ പ്രവർത്തി അറിഞ്ഞ് അവൻ പെട്ടന്ന് ഞെട്ടി കണ്ണ് തുറന്നിട്ട്‌ എന്നെ തുറിച്ചു നോക്കി.....ഞാൻ അതൊന്നും കാര്യമാക്കിയിട്ടില്ല.....ഇതൊക്കെ ഞാൻ എന്തോരം കണ്ടതാ..... "നീ എന്താടി ഇതിന്റെ അകത്ത്....നിനക്ക് രാവിലെ തന്നെ വേറെ പണിയൊന്നും ഇല്ലേ....?" കലിപ്പന്റെ കലിപ്പ് ഡയലോഗ് കേട്ട് ഞാൻ കയ്യും കെട്ടി നിന്നിട്ട് ഇല്ലാ എന്ന് പറഞ്ഞു.... "കളിക്കാതെ പോകാൻ നോക്ക് ജിനൂ....എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട നീയ്യ്...." "ഓഹോ.... തനിക്ക് കലിപ്പ് ഒക്കെ വരോ ഡോ....? എന്നാ അതൊന്ന് കാണണമല്ലോ.... ഞാൻ ഇപ്പൊ അതിനേക്കാൾ കലിപ്പിലാ ഇവിടെ നിക്കുന്നത്.....സോ വെറുതെ എന്നെ കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത്....." "നിനക്ക് പറഞ്ഞാ മനസിലാവില്ലെടി കോപ്പേ...." എന്നും പറഞ്ഞോണ്ട് അവൻ പെട്ടന്ന് ബെഡിൽ നിന്ന് എണീറ്റ്‌ നിന്നിട്ട് ചെരുപ്പ് ഇട്ടോണ്ട് എന്റെ നേരെ വന്ന് നിന്നു..... "ഇറങ്ങി പോ ജിനൂ.... അവന്മാര് കണ്ടോണ്ട് വന്നാൽ നിനക്കാണ് ദോഷം...." അത് കേട്ടപ്പോ എനിക്ക് എവിടെന്നൊക്കെയോ എരിഞ്ഞു കേറി വന്നിട്ട് ഞാൻ അവനെ പിടിച്ച് പുറകിലേക്ക് തള്ളി.... "വരട്ടെ.... എല്ലാരും വരട്ടെ.... ഞാൻ പറഞ്ഞു കൊടുത്തോളാം എല്ലാരോടും...." "നീ എന്ത് പിണ്ണാക്ക് പറയുമെന്നാടി പുല്ലേ പറയുന്നെ.....ഇറങ്ങി പോടീ....." ഇൻഷുക്ക പെട്ടന്ന് എന്റെ കൈ പിടിച്ച് തിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞപ്പോ എനിക്കൊട്ടും വേദനിച്ചില്ല.....പകരം ഞാനത് ആസ്വദിക്കുകയായിരുന്നു..... അവന്റെ കയ്യീന്ന് ഒരെണ്ണം കിട്ടുന്നത് പോലും എനിക്കിഷ്ടാ..... "ഞാൻ എന്താ പറയാൻ പോണേന്ന് അറിയണമല്ലേ....എന്നാ കേട്ടോ.... ഒച്ച വെച്ച് ആളെ കൂട്ടിയിട്ട് നിങ്ങളെന്നെ കേറി പിടിക്കാൻ വന്നെന്ന് ഞാൻ പറയും....വേണ്ടി വന്നാൽ ഞാൻ അതും ചെയ്യും....കാണണോ കലിപ്പാ...." അവനെ നോക്കി പുരികം പൊക്കി കാണിച്ചിട്ട് ഞാൻ അത്രയും പറഞ്ഞപ്പോ അവന്റെ കലിപ്പ് ഒന്നൂടെ കൂടി.... "എന്നാ നീയൊന്ന് ചെയ്തു നോക്കടി ചൂലേ...." കലിപ്പ് ഒട്ടും വിടാതെ തന്നെ അവൻ പറയുന്നത് കേട്ടിട്ട് എനിക്ക് വാശി കേറി.....അതോണ്ട് ഞാൻ അപ്പൊ തന്നെ ഒച്ച വെക്കാൻ നിക്കുന്ന പോലെ വാ തുറന്നതും കലിപ്പൻ എന്നെയും കൊണ്ട് ചുമരിന്റെ അടുത്ത് പോയി നിന്നു..... വിജയി ഭാവത്തിൽ ഞാൻ അവനെ നോക്കി പുരികം പൊക്കിയും താഴ്ത്തിയും കളിച്ചിട്ട് കണ്ണുരുട്ടിയപ്പോ അവൻ തിരിച്ച് എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു..... "ഇനി എന്ത് പറയുന്നു കലിപ്പാ.... എന്നെ കെട്ടാന്ന് പറ.... ഇല്ലെങ്കിൽ ഞാൻ ഒച്ച വെച്ചിട്ട് ഇയാളെ എന്റെ കൊച്ചിന്റെ ഉപ്പ വരെ ആക്കും...." അത് കേട്ടിട്ട് ഓൻ ചുണ്ട് കോട്ടി ചിരിച്ചു.... "നിന്നോട് ഞാൻ മുമ്പ് എന്താണോ പറഞ്ഞിട്ടുള്ളത് അത് തന്നെയാണ് എനിക്ക് ഇപ്പഴും പറയാനുള്ളത്...." "ഓഹോ.... അപ്പൊ തീരുമാനത്തിൽ മാറ്റമില്ല എന്ന്...." "അതെ...." ഞാൻ ഇത്രയും പറഞ്ഞിട്ടും അവന് യാതൊരു വിധ മാറ്റവും ഇല്ലാന്ന് കണ്ടപ്പോ ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു വന്നതായിരുന്നു പിന്നെ കടിച്ചു പിടിച്ച് കരയാതെ നിന്നു.... അവനെ പുച്ഛിച്ചിട്ട്‌ അവന്റെ കൈ തട്ടിമാറ്റി കൊണ്ട് ഞാൻ പോകാൻ വേണ്ടി നിന്നതും എന്റെ കലിപ്പന്റെ ആ കലിപ്പ് മോന്ത പെട്ടന്ന് മാറി വരുന്നത് ഞാൻ ശ്രദ്ധിച്ചു.....എന്താപ്പോ സംഭവം എന്ന രീതിയിൽ ഞാൻ അവനെ തന്നെ നോക്കി നിക്കുമ്പോഴാണ് പെട്ടന്ന് അവൻ എന്റെ അധരങ്ങളെ കീഴടക്കിയത്..... ശെരിക്കും പറഞ്ഞാൽ കുറച്ച് നേരത്തേക്ക് സ്വർഗവും നരകവും കാണിച്ചു തന്നു കലിപ്പൻ.....കിട്ടിയ ഷോക്കിൽ കണ്ണും തള്ളി ഞാൻ അവനെ തന്നെ നോക്കി നിന്നപ്പോ അവൻ എന്റെ കവിളിൽ തട്ടി.....അപ്പഴാണ് എനിക്ക് പോയ ബോധം തിരിച്ചു കിട്ടിയത് പോലും..... അപ്പൊ തന്നെ ഞാൻ കണ്ണ് വിടർത്തി ഇൻഷുക്കാനെ നോക്കിയിട്ട് അവനെ പിടിച്ച് പുറകിലേക്ക് തള്ളി..... "യൂ ബ്ലഡി ചീറ്റ്....." എന്നും പറഞ്ഞ് ഞാൻ അവന്റെ നേരെ അടുത്തപ്പോ അവൻ എന്റെ രണ്ട് കയ്യും പിടിച്ച് വെച്ചിട്ട് എന്നെ അവന്റെ നെഞ്ചിലേക്ക് തിരിച്ചു നിർത്തി..... "എന്നെ വിട് ഇൻഷുക്കാ....എനിക്ക് നിങ്ങളെ ഇഷ്ടല്ലാ...." "ഇപ്പൊ അങ്ങനെയൊക്കെ ആയോ....നേരത്തെ ഇതല്ലായിരുന്നല്ലോ നിന്റെ ഡയലോഗ്...." "നേരത്തെ ഇതല്ലായിരുന്നല്ലോ നിങ്ങള്....ഇപ്പൊ എന്താ ഇങ്ങനെയൊക്കെ...." എന്റെ ചോദ്യം കേട്ടിട്ട് അവൻ എന്നെ അവന്റെ നേരെ നിർത്തി.....ഇന്നേ വരെ അവനെ കാണുമ്പോ തോന്നാത്ത ഒരു സ്പെഷ്യൽ ഫീൽ തോന്നിയിട്ടാണോ എന്തോ എനിക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ഒരു മടി..... ചൂണ്ട് വിരല് കൊണ്ട് അവൻ തന്നെ എന്റെ മുഖം ഉയർത്തി പിടിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി..... "നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളത് മുഴുവനും കള്ളമാണ് ജിനൂ....എനിക്ക് ഒരുത്തിയോടും പ്രേമവും മണ്ണാങ്കട്ടയും ഒന്നും തന്നെ ഇല്ല..... നിന്നോട് അങ്ങനെയൊരു കള്ളം പറയാനുള്ളതിന്റെ മെയിൻ കാരണം എനിക്ക് ഈ പ്രേമിച്ചു നടക്കുന്നത് ഒന്നും ഒട്ടും ഇഷ്ട്ടമുള്ള കാര്യല്ല.....അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതിയെന്നാണ് എന്റെ ഒരിത്.... കെട്ടി കഴിഞ്ഞിട്ട് കെട്ട്യോളെ സ്നേഹിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുന്നതല്ലേ ശെരിക്കുമുള്ള സ്നേഹം.....നീ മിശുനെയും ദുആനെയും തന്നെ നോക്ക്.....എന്തൊരു ലവ് ആണ് രണ്ടും കൂടി.....ആ പ്രണയമാണ് എനിക്കിഷ്ടം.... പിന്നെ ഇപ്പൊ എന്നെ കൊണ്ട് നീ നിർബന്ധിച്ചു ചെയ്യിപ്പിച്ചതാണ് ആ കിസ്സ്..... അല്ലാതെ ഇൻഷു ഒരിക്കലും നിന്നെ കിസ്സടിക്കണം എന്ന മോഹം ഉള്ളിൽ വെച്ചോണ്ട് നടന്നിട്ടില്ല.....നിന്റെ അനുവാദം ഇല്ലാതെ ഞാൻ നിന്നെ പിടിച്ച് കിസ്സടിച്ചതിന് സോറി ചോദിക്കുന്നു..... ഇനി മറ്റൊരു കാര്യം..... എന്റെ ഉമ്മാന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഉമ്മാന്റെ ആങ്ങളയുടെ മോളെ ഞാൻ തന്നെ കെട്ടണം എന്നത്..... ടൈം ആവുമ്പോ ഞാൻ തന്നെ വന്ന് നിന്നെ കെട്ടിക്കോളാം.....അതുവരെ തുള്ളിച്ചാടി കളിക്കാതെ അടങ്ങി ഒതുങ്ങി നിന്നോ ഇല്ലെങ്കിൽ ഇത് പോലെ ഒന്നും ആയിരിക്കില്ല ഇൻഷു ഇനി....." കലിപ്പന്റെ നീണ്ട പ്രസംഗം കേട്ടിട്ട് ഞാൻ വാ പൊളിച്ച് പോയി.... ഇതാണ്.... ഇതാണ് ഈ കോപ്പിനെ എനിക്ക് കൂടുതൽ ഇഷ്ടമാവാൻ കാരണം.... എന്തെങ്കിലും തെറ്റ് ചെയ്താൽ അതിന് അപ്പൊ തന്നെ സോറി പറയുന്ന കലിപ്പൻ.... എന്തും വളച്ചൊടിച്ചു പറയാതെ സ്ട്രൈറ്റ് ആയിട്ട് പറയുന്ന സ്വഭാവം.....കലിപ്പന്റെ ഈ ഒരൊറ്റ സ്വഭാവം കൊണ്ടാണ് ഞാൻ എപ്പഴും മൂക്കും കുത്തി വീണിട്ടുള്ളത്.....ഇപ്പൊ ദാ വീണ്ടും വീഴ്ത്തി കളഞ്ഞു ബലാൽ..... ഉള്ളിലെ സന്തോഷം പുറത്ത് കാട്ടിയില്ലെങ്കിൽ ഞാനിപ്പോ ശ്വാസം മുട്ടി ചത്തു പോകും എന്നായി.....അതോണ്ട് കലിപ്പന്റെ മുഖം പിടിച്ച് വലിച്ച് കവിളിൽ അമർത്തി ചുംബിച്ചിട്ട്‌ ഇറങ്ങിയോടി..... അത് കണ്ടിട്ട് അവൻ അവിടന്ന് അലറുന്നുണ്ടായിരുന്നു..... "ഡീീ കോപ്പേ.... ഇനി ഇതിന്റെ അകത്തേക്ക് കാല് കുത്തിയാൽ നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും....." എന്ന് പറഞ്ഞിട്ട്.... അതും കൂടി കേട്ടപ്പോ എനിക്ക് പിന്നേം സന്തോഷായി....തിരിഞ്ഞു നിന്നിട്ട് അവനെ നോക്കി ഒരു ഫ്ളൈയിങ് കിസ്സും കൂടി കൊടുത്തിട്ട് നേരത്തെ കിട്ടിയ കിസ്സിനെ കുറിച്ചും അവൻ പറഞ്ഞ ഡയലോഗിനെ കുറിച്ചും ഓർത്തോണ്ട് എങ്ങോട്ടെന്നില്ലാതെ നടന്നു..... "ഇതാണ് ശെരിക്കും അവിടെ ഉണ്ടായത്...." ⏺⏺⏺⏺⏺⏺⏺⏺⏺⏺⏺⏺⏺⏺⏺⏺ "എടി ജിനൂ.... കലിപ്പൻ ആള് കൊള്ളാലോ.... ഛെ കുറച്ച് നേരം കൂടി അവിടെ തന്നെ നിന്നിരുന്നെങ്കിൽ ബാക്കി കൂടി ലൈവ് ആയിട്ട് കാണായിരുന്നു..... മിസ്സ്‌ ചെയ്തു ഞാൻ...." "അയ്യടി.... അതിന്റെ ഇടക്ക് ഓൻ നിങ്ങളെ കാര്യം കൂടി എടുത്തിട്ടു.... അതിന്റെ അർത്ഥം ഒക്കെ എനിക്ക് മനസിലായി.... മ്മ്.... മ്മ്...." പെണ്ണ് നമ്മളെ നല്ലോണം വാരുന്നത് കണ്ടപ്പോ നമ്മള് ഓളെ തലക്ക് ഒരെണ്ണം കൊടുത്തിട്ട് അവിടന്ന് ഇറങ്ങി പോയി.... മിശുച്ച പറഞ്ഞ കാര്യം എങ്ങാനും ഓള് അറിഞ്ഞാൽ ഓളെ ഇപ്പഴത്തെ സന്തോഷം ഒക്കെ കാറ്റിൽ പറത്തി വിട്ടത് പോലെയാവും.....അതോണ്ട് തല്ക്കാലം ഓളോട് അതിനെ കുറിച്ച് പറയണ്ടാ എന്ന് നമ്മക്ക് തോന്നി..... ഓരോന്ന് ചിന്തിച്ച് നമ്മള് മുറ്റത്ത്‌ ഇറങ്ങി നിന്നപ്പോ നമ്മളെ ഇക്കാക്കമാരൊക്കെ ഫുഡും കഴിച്ച് പാർസലും ആയിട്ട് വരുന്നതാണ് കണ്ടത്.....നമ്മക്ക് നല്ലോണം ഒന്ന് ഇളിച്ച് തന്നിട്ട് അവന്മാര് നമ്മളെ ബാക്കിലേക്ക് ഏന്തി വലിഞ്ഞു നോക്കി..... അത് കണ്ടിട്ട് നമ്മളും പതുക്കെ തിരിഞ്ഞു നോക്കിയപ്പോ കാറിനെയാണ്‌ അവര് നോക്കിയതെന്ന് നമ്മക്ക് മനസിലായി..... "ഈ വണ്ടിക്ക് എന്താ പറ്റിയെ.... ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ...." ഷെയ്ൻ കാറിന്റെ അടുത്തേക്ക് പോയി അതിന്റെ മുൻവശം നോക്കിയിട്ട് അത്രയും ചോദിച്ച ശേഷം ബാക്കി ഉള്ളവരെ നോക്കി.... "ഇന്നലെ വൈകുന്നേരം വരെ ഒരു കേടും ഉണ്ടായിരുന്നില്ല.....ഞാനല്ലേ ഇന്നലെ ഇത് ഓടിച്ചത്.....പെട്ടന്ന് ഈ വണ്ടിക്ക് എന്താ പറ്റിയെ....." അവരൊക്കെ അതും പറഞ്ഞ് കാറിന്റെ സ്കാനിംഗ് എടുക്കുന്നത് കണ്ടിട്ട് നമ്മള് നെറ്റിയിൽ കൈ വെച്ചു....അവര് കാണാതിരിക്കാൻ വേണ്ടി ഷാള് കൊണ്ട് മുറിവ് മറിച്ചിട്ട് ബാസിക്കാന്റെ കയ്യീന്ന് പാർസൽ വാങ്ങിയിട്ട് അകത്തേക്ക് നടന്നു..... "ദുആ അവിടെ നിക്ക്...." പെട്ടന്ന് ഷെയ്ൻ നമ്മളെ വിളിച്ചപ്പോ നമ്മള് സ്റ്റക്കായിട്ട് ഓനെ മെല്ലെ തിരിഞ്ഞു നോക്കി.....അപ്പൊ ആ കോന്തൻ ഉണ്ട് നടന്നു നമ്മളെ അടുത്തേക്ക് വന്നിട്ട് നമ്മളെ ഷാള് നെറ്റിയിൽ നിന്ന് നീക്കിയിട്ട് നെറ്റിയിലേക്ക് തുറിച്ചു നോക്കുന്നു..... "ഇത് എങ്ങനെയാ മുറിഞ്ഞേ....?" നമ്മളെ ചങ്കരൻ അങ്ങനെ ചോദിച്ചപ്പോ നമ്മള് നിന്ന് പരുങ്ങി.... "പറയ് ദുആ.... ഇതെങ്ങനെയാ മുറിഞ്ഞേ.... വണ്ടിക്ക് എന്താ പറ്റിയത്...." "അത്.... അത് ഇന്നലെ...." പറഞ്ഞ് തുടങ്ങിയിട്ട് നമ്മള് ബാക്കി പെട്ടന്ന് വിഴുങ്ങി.... "അത് ഞാൻ പറഞ്ഞാ മതിയോ...." നമ്മളെ പുറകിൽ നിന്ന് മിശുച്ചാന്റെ ശബ്ദം കേട്ടിട്ട് നമ്മളും ഷെയ്‌നും ഒപ്പം തിരിഞ്ഞു നോക്കി....അപ്പൊ ഉണ്ട് നമ്മളെ ചെക്കൻ ടീഷർട്ട്‌ ഇട്ടോണ്ട് ഞങ്ങടെ അടുത്തേക്ക് വരുന്നു.... ഓൻ അടുത്ത് എത്തിയതും ഷെയ്ൻ അപ്പൊ തന്നെ ഓന്റെ കയ്യിൽ പിടിച്ചു.... "നിക്ക്.... നീ ഇതൊന്ന് ഊരിക്കെ...." "ഊരാനോ.... അതെന്തിനാ....?" "നിന്നോട് ടീഷർട് ഊരാൻ അല്ലെ പറഞ്ഞേ മിശൂ അല്ലാതെ ശ്....." എന്തോ പറയാൻ വന്നിട്ട് ഷെയ്ൻ പെട്ടന്ന് അത് വിഴുങ്ങി കളഞ്ഞു.... "അല്ലെങ്കിൽ വേണ്ടാ ഞാൻ തന്നെ നോക്കാം...." അതും പറഞ്ഞ് ഷെയ്ൻ മിശുച്ചാന്റെ ടീഷർട് ഊരി മാറ്റിയിട്ട് ഓന്റെ കയ്യിലേക്ക് നോക്കി..... പക്ഷെ നമ്മളെ കണ്ണുകൾ നേരെ പാഞ്ഞു ചെന്നത് രോമം ഒട്ടും ഇല്ലാത്ത ഓന്റെ ആ വെളുത്ത സിക്സ് പാക്ക് ബോഡിയിലേക്കായിരുന്നു..... ഓനെ അങ്ങനെ കണ്ടപ്പോ നമ്മള് നമ്മളെ കയ്യിലുണ്ടായിരുന്ന കവറിൽ മുറുക്കി പിടിച്ച് കണ്ണും തള്ളി നിന്നു..... സ്വന്തം കെട്ട്യോന്റെ ശരീരം നമ്മള് ഇന്നാണ് ശ്രദ്ധിക്കുന്നത് തന്നെ.....എന്റെ കണ്ട്രോൾ ദൈവങ്ങളേ.....ഏയ്‌ അല്ലെങ്കിൽ വേണ്ടാ.....ഇതിന് നിങ്ങളെ വിളിച്ചിട്ട് കാര്യമില്ല..... ഓഹ് എന്റെ മിശുച്ചാ.....വെറുതെ എന്നെ ഒരു കൊലപാതകിയാക്കാതെ ടീഷർട് ഇടുന്നുണ്ടോ..... നമ്മളെ കളി കണ്ടിട്ട് ഓൻ എന്താണെന്ന രീതിയിൽ പുരികം പൊക്കി കാണിച്ചപ്പോ നമ്മള് വേഗം നോട്ടം തെറ്റിച്ചു.....അപ്പഴേക്കും ഷെയ്ൻ ഓനെ നിർത്തി ചോദ്യം ചെയ്യാൻ തുടങ്ങിയിരുന്നു..... "ഇത് എങ്ങനെയാ മുറിഞ്ഞേ മിശൂ.... ദുആന്റെ നെറ്റിയും മുറിഞ്ഞിട്ടുണ്ടല്ലോ.... എന്താ പ്രശ്നം.... ഞങ്ങള് അറിയാതെ എന്താ സംഭവിച്ചെ....?" അത് കേട്ടിട്ട് ബാക്കി ഇക്കാക്കമാര് വന്നിട്ട് നമ്മളെ നെറ്റി നോക്കലും ഓന്റെ കൈ നോക്കലും ഒക്കെയായിട്ട് ആകെ കച്ചറയാക്കുന്നുണ്ട്..... "പറയെടാ.... എന്താ ഉണ്ടായേ.... നിങ്ങള് ഇന്നലെ ബ്രിഡ്ജ് കാണാൻ പോകുന്നു എന്നല്ലേ പറഞ്ഞേ.....പിന്നെ വണ്ടിക്ക് എന്താ പറ്റിയെ....." ഇൻഷുക്ക രംഗംത്ത് ഇറങ്ങി അത്രയും ചോദിച്ചപ്പോ ഓൻ വള്ളി പുള്ളി വിടാതെ ഓരോന്ന് പറഞ്ഞു കൊടുക്കുന്നുണ്ട്..... കേട്ടിട്ട് അവരൊക്കെ ഓനെ ഉപദേശിച്ച് നന്നാക്കാതെ പ്രോത്സാഹിപ്പിക്കുന്നുണ്ട്..... കൊടുത്തത് കുറഞ്ഞു പോയി എന്നൊക്കെ പറഞ്ഞിട്ട്..... അത് കേട്ടപ്പോ നമ്മക്ക് ദേഷ്യം വന്നിട്ട് നമ്മള് അകത്തേക്ക് കേറി പോയി.....ഹല്ലപിന്നെ ഓന്റെ കയ്യും കാലും പിടിച്ചിട്ട് ആണ് നമ്മള് ഇന്നലെ ഓനെ പിടിച്ചോണ്ട് വന്നത്.....ഇല്ലെങ്കിൽ ഇന്ന് ജയിലിൽ പോകേണ്ട ആളാ..... ഓരോന്ന് ചിന്തിച്ച് നമ്മള് കിച്ചണിലേക്ക് പോയിട്ട് പാർസൽ അവിടെ വെച്ച് തിരിഞ്ഞതും നേരത്തെ പറഞ്ഞ ആ രോമം ഇല്ലാത്ത സിക്സ് പാക്ക് ബോഡിയിൽ തട്ടി നിന്നിട്ട് നമ്മള് പെട്ടന്ന് പുറകിലേക്ക് വലിഞ്ഞു.....ഇല്ലെങ്കിൽ നമ്മള് ഓനെ വല്ലതും..... നോ....നോ.... വെറുതെ മനുഷ്യന്റെ സമാധാനം കളയാൻ ഇറങ്ങിയേക്കുവാ കോന്തൻ.... "എ.... എന്താ....?" "നീ പേടിച്ചോ ഭാര്യേ.... എന്തിനാ പേടിക്കുന്നെ...." "അ... അതിന് ഞാൻ പേടിച്ചിട്ട് ഒന്നും ഇല്ലാ...." എന്ന് പറഞ്ഞിട്ട് നമ്മള് ഓന്റെ ബോഡിയിലേക്ക് നോക്കിയിട്ട് വേഗം നോട്ടം തെറ്റിച്ചു.....അപ്പൊ തന്നെ ഓൻ ഒന്ന് ചിരിച്ചിട്ട്‌ ടീഷർട് ഇട്ടോണ്ട് നമ്മളെ നേരെ വന്നപ്പോ നമ്മള് പുറകിലേക്ക് പോയി തിണ്ണയിൽ തട്ടി നിന്നു..... ഈ കോന്തൻ എന്താ ചെയ്യാൻ പോണേ എന്ന് ചിന്തിച്ച് നമ്മള് ഓനെ തന്നെ നോക്കി നിന്നപ്പോ ഓൻ നമ്മളെ അടുത്തേക്ക് നടന്നടുത്തിട്ട് നമ്മളെ ഒന്ന് കെട്ടിപിടിച്ച ശേഷം അപ്പൊ തന്നെ നമ്മളിൽ നിന്ന് വിട്ടു നിന്നു.....അപ്പഴാണ് നമ്മള് ഓന്റെ കയ്യിൽ ആപ്പിൾ കണ്ടത്..... ഓ ഇത് എടുക്കാൻ വേണ്ടിയാണോ എന്നെ കെട്ടിപിടിച്ചത് എന്ന് വിചാരിച്ചിട്ട് നമ്മള് ചുണ്ട് കോട്ടി പിടിച്ചു.....അപ്പൊ ഉണ്ട് ചെക്കൻ ആപ്പിൾ കടിച്ചിട്ട് നമ്മളെ നോക്കി സൈറ്റടിച്ചു കാണിക്കുന്നു.....എന്നിട്ട് ആപ്പിൾ നമ്മളെ നേരെ നീട്ടിയതും നമ്മള് ഒന്ന് നെറ്റി ചുളിച്ചിട്ട്‌ ഓന്റെ കയ്യിൽ പിടിച്ച് ആപ്പിളിൽ കടിച്ചു.... ഇത് കണ്ടിട്ട് കോന്തൻ കിണിക്കുന്നുണ്ട്....ആപ്പിൾ തിരിച്ച് നമ്മളെ കയ്യിൽ തന്നെ വെച്ച് തന്നിട്ട് ഓൻ കൊച്ചു കുട്ടികളെ പോലെ വയറിൽ ഉഴിഞ്ഞു.... "എനിക്ക് വിശക്കുന്നുണ്ട് പെണ്ണെ നോക്കി നിക്കാതെ ഫുഡ് എടുത്ത് വെക്ക്...." എന്ന് പറഞ്ഞിട്ട് ഓൻ തന്നെ പാർസൽ പൊട്ടിച്ച് ഓരോന്ന് എടുത്ത് പ്ലേറ്റിലേക്ക് ഇടുന്നുണ്ട്.....പാവല്ലേ എന്ന് കരുതി നമ്മളും പോയി സഹായിച്ചു കൊടുത്തു..... അതൊക്കെ കഴിഞ്ഞ് എല്ലാരും കൂടി ഹാളിൽ ഇരിക്കുമ്പോഴാണ് നമ്മളെ ഇക്കാക്കമാരുടെ ഡാൻസ് പെർഫോമൻസ് തുടങ്ങിയത്.....അതും കപ്പിൾസ് ആയിട്ട്..... ഫറുക്കയും സനുക്കയും കൂടി ഒരു കപ്പിൾ ആണെങ്കിൽ ഷെയ്‌നും ബാസിക്കയും വേറൊരു കപ്പിൾ....കൂടെ ഷാഹിക്കയും ഷാഫിക്കയും കച്ചറ പിച്ചറ ആക്കുന്നുണ്ട്..... ശെരിക്കും പറഞ്ഞാൽ അവന്മാരെ ഡാൻസ് കണ്ടിട്ട് ചിരിച്ച് ചിരിച്ച് നമ്മക്ക് നടു ഉളുക്കി.... ജിനൂനെ നോക്കിയപ്പോ ഓള് ഞങ്ങളോട് കളിക്കാൻ പറയുന്നുണ്ട്..... "അഹ് അത് നല്ലൊരു ഐഡിയ ആണ്.... ഇനി ദുആയും മിശുവും കളിക്കട്ടെ.... അവർക്ക് ഒരു സപ്പോർട്ടിന് ഇൻഷു നീയും ജിനുവും കൂടി കളിക്ക്...." ഷെയ്ൻ പറഞ്ഞതിനോട് എല്ലാരും യോജിച്ചപ്പോ ഞങ്ങള് കളിക്കാൻ തന്നെ തീരുമാനിച്ചു.... ഞങ്ങള് നാലും എണീറ്റ്‌ നിന്ന് കൈ മലർത്തിയപ്പോ നല്ലൊരു റൊമാന്റിക് സോങ് ഷെയ്ൻ പ്ലേയ്‌ ചെയ്തു.....ഏത് സ്റ്റെപ് ഇടും എന്ന് ചിന്തിച്ച് നമ്മള് വാ പൊളിച്ചു നിന്നപ്പോ മിശുച്ച നമ്മളെ പിടിച്ച് കറക്കി തിരിച്ച് Waltz dance ന് തുടക്കം കുറിച്ചിരുന്നു..... കറങ്ങി കൊണ്ടിരിക്കെ നമ്മളെ നോട്ടം ജിനൂന്റെയും ഇൻഷുക്കാന്റെയും നേരെ ചെന്നപ്പോ രണ്ടും കൂടി തകർത്ത് കളിച്ചോണ്ടിരിക്കാ..... അവസാനം ഡാൻസ് കഴിഞ്ഞ് എല്ലാത്തിനെയും നോക്കിയപ്പോ ഇക്കാക്കമാര് വിസിലടിച്ചും കയ്യടിച്ചും കാതടപ്പിച്ചു.....അപ്പഴാണ് ഞങ്ങള് എല്ലാരും ഞങ്ങളെ പുറകിലേക്ക് ശ്രദ്ധിച്ചത്..... പുറകിൽ നിക്കുന്ന രണ്ട് പേരിൽ ഒരാളെ കണ്ടപ്പോ തന്നെ നമ്മള് ആദ്യം നോക്കിയത് നമ്മളെ ചെക്കനെയാണ്..... അപ്പൊ അടുത്ത യുദ്ധം തുടങ്ങിയെന്ന് സാരം..... *തുടരും* *-*-*-*---*-*-*-*-*-*-*-*-*-* ഈ പാർട്ട്‌ കട്ട ബോറായിട്ടുണ്ട് സോറി സോറി.....നമ്മള് എന്തൊക്കെയോ ആണ് ഇതിൽ എഴുതി ഇട്ടേക്കുന്നെ..... പിന്നെ വേറൊരു കാര്യം..... നിങ്ങടെയൊക്കെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന് അറിയാം.....അതൊക്കെ അറിയാൻ നിങ്ങള് വെയ്റ്റിംഗ് ആണെന്നും അറിയാം..... ഒക്കെ ക്ലിയർ ചെയ്യാട്ടോ.....എല്ലാത്തിനും അതിന്റെതായ ടൈം ഉണ്ട് അപ്പഴേ എനിക്കത് പറയാൻ പറ്റൂ..... അതിന് ഇനി ഒരുപാട് ഒന്നും ഇല്ല....കുറച്ച് പാർട്ടുകളോടെ നിങ്ങളെ സംശയം തീരും.... അതുവരെ മാത്രേ നമ്മളെ ഈ സ്റ്റോറി ഉണ്ടാവൂ..... അപ്പൊ ഇനി അടുത്ത ഭാഗം നാളെ ഇല്ല മറ്റന്നാളെ ഉണ്ടാവൂ....
#

📙 നോവൽ

📙 നോവൽ - Written By Aashu - ദുആ മയാ Part - - 40 - ShareChat
21k കണ്ടവര്‍
12 മണിക്കൂർ
*💙_ദുആ മിയാ_💜* *PART_39* *Ααѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 ഓളെ ഈ കോലത്തിലാക്കിയ ആ പുന്നാര മോനോടുള്ള ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ ഞാൻ സ്റ്റെയറിൽ അമർത്തി പിടിച്ചു.....എന്റെ മുഖത്തേക്ക് തന്നെ നോക്കിയിട്ട് ഓള് ഞാൻ പറയാതെ തന്നെ സീറ്റ് ബെൽറ്റ്‌ ഇട്ടു.....അപ്പൊ തന്നെ ഞാൻ വണ്ടിയും കൊണ്ട് മുന്നോട്ട് കുതിച്ചിരുന്നു..... എന്റെ ഊഹം ശെരിയാണെങ്കിൽ ഞാൻ നേരത്തെ കണ്ട ആ കാർ തന്നെയാണ് ഇടിച്ചത്.....അവന്റെ പോക്ക് അമ്മാതിരി പോക്കായിരുന്നല്ലോ.....വണ്ടിയുടെ മോഡൽ മുതൽ നമ്പർ വരെ ഞാൻ നോട്ട് ചെയ്തിട്ടുണ്ട്.....ആ വണ്ടി ഇപ്പൊ എവിടെയാണേലും ഞാൻ കണ്ടെത്തിയിരിക്കും.....കാരണം ആ വണ്ടിക്ക് ഒരു പ്രതേക സൗണ്ട് ഉണ്ടായിരുന്ന കാര്യം ഓടിച്ച ആള് മറന്നിട്ടുണ്ടാവും..... പക്ഷെ ഞാൻ മറന്നിട്ടില്ല..... ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ നമ്മളോട് കയറി ഇരിക്കാൻ പറഞ്ഞ ശേഷം ഓനും വന്ന് കയറി ഇരുന്നപ്പോ നമ്മളെ നോട്ടം മുഴുവനും ഓന്റെ കയ്യിലേക്കും മുഖത്തേക്കും ആയിരുന്നു.....ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിട്ടുണ്ട് ഓന്റെ മുഖം..... സകല ശക്തിയും സ്റ്റെയറിങ്ങിൽ മുറുക്കി പിടിച്ച് പല്ല് ഞെരിക്കുന്നുണ്ട് ഓൻ.....കണ്ടിട്ട് നമ്മക്ക് തന്നെ പേടിയാകാൻ തുടങ്ങി..... ഇത്രക്കും കലിപ്പിൽ ഓനെ നമ്മള് ഒരിക്കലും കണ്ടിട്ടില്ല..... ഞെട്ടലോടെ നമ്മള് ഓനെ തന്നെ നോക്കി നിക്കുമ്പോ പെട്ടന്ന് ഓൻ വണ്ടി പറപ്പിച്ചു വിട്ടു.....ഈ പോക്ക് എത്ര സ്പീഡിൽ ആയിരിക്കുമെന്ന് നേരത്തെ തന്നെ നമ്മള് മുൻ‌കൂട്ടി കണ്ടിട്ടാണ് സീറ്റ് ബെൽറ്റ്‌ ഒക്കെ ഇട്ട് റെഡിയായി ഇരുന്നത്..... നമ്മള് ഓന്റെ മുഖത്തേക്ക് നോക്കുന്നതിന് അനുസരിച്ച് ഓൻ സ്പീഡ് കൂട്ടി കൊണ്ടിരുന്നു.....നമ്മക്ക് ശെരിക്കും പേടിയായിട്ട് വയ്യാ.....ഈ പോക്ക് പോയാൽ ഞങ്ങള് ജീവനോടെ വീട്ടില് തിരിച്ചെത്തില്ലാ..... അതിന്റെ കൂടെ ഓന്റെ കലിപ്പ് കണ്ടിട്ട് നമ്മളെ തൊണ്ടയൊക്കെ ഉണങ്ങി വരണ്ട് കൃഷിപാടം പോലെ ആയിട്ടുണ്ട്..... രാത്രി ആയത്കൊണ്ടും ഞങ്ങള് ഇപ്പൊ പോകുന്നത് വേറെ ഏതോ ഉൾറോഡിലൂടെ ആയത്കൊണ്ടും ഒരൊറ്റ വണ്ടി പോലും ഞങ്ങടെ മുന്നിലില്ലാ.....ഒന്ന് രണ്ട് കാർ പാസ് ചെയ്യുന്നത് കണ്ടപ്പോ നമ്മള് സ്വലാത്ത് ചൊല്ലി ഇരിക്കായിരുന്നു നമ്മളെ വണ്ടി പോയി അതിൽ തട്ടല്ലേ എന്ന്..... പേടിച്ചത് പോലൊന്നും സംഭവിച്ചില്ല എങ്കിലും ഓന്റെ സ്പീഡും കലിപ്പും ഒട്ടും കുറഞ്ഞിട്ടില്ല....ഓൻ ഇത് ഇത്ര സ്പീഡിൽ എങ്ങോട്ട് പോവാണെന്ന് ചിന്തിച്ച് നമ്മള് മുന്നോട്ട് നോക്കിയപ്പോ നമ്മളെ മുന്നിലൂടെ ഇതിനേക്കാൾ സ്പീഡിൽ ഒരു വണ്ടി പോകുന്നത് കണ്ടു..... പടച്ചോനെ.... ഇത് അതല്ലേ.... നേരത്തെ നമ്മളെ ഇടിച്ചിട്ട വണ്ടി.... ഞെട്ടലോടെ നമ്മള് മിശുച്ചാനെ നോക്കിയപ്പോ ഓൻ വീണ്ടും സ്പീഡ് കൂട്ടിയിട്ട് ആ വണ്ടിയുടെ ഒപ്പത്തിനൊപ്പം എത്തിച്ചു.....ഇപ്പൊ രണ്ട് കാറും ഒരേ സ്പീഡിൽ ഒന്നിച്ച് പോയി കൊണ്ടിരിക്കാ..... അറ്റാക്ക് വന്ന് ചാകാറായിട്ടുണ്ട് നമ്മള്..... റൈറ്റ് സൈഡിൽ ആയിട്ടാണ് ഇപ്പൊ ആ വണ്ടി കാണുന്നത്.....നമ്മള് തല ചെരിച്ച് അങ്ങോട്ട്‌ നോക്കിയതും ആ വണ്ടിയിൽ മദ്യപിച്ചു കൂത്താടി ബഹളം വെക്കുന്ന നാല് സായിപ്പ് ചെക്കമ്മാരെയാണ്‌ കണ്ടത്..... ഇവന്മാര് ആണോ നമ്മളെ ഇടിച്ചത്.....അപ്പൊ ശെരിക്കും പറഞ്ഞാൽ വെള്ളമടിച്ചിട്ടാണ് അവന്മാര് വന്ന് നമ്മളെ വണ്ടിയെ ഇടിച്ചത്.....ഭാഗ്യത്തിന് നമ്മള് പരലോകത്ത് എത്തിയില്ലാ..... ഞങ്ങടെ വണ്ടിയും ആ വണ്ടിയും മത്സരിച്ച് ഒപ്പത്തിനൊപ്പം പോകുന്നത് കണ്ടിട്ട് നമ്മള് വായും പൊളിച്ച് വെച്ച് നോക്കി ഇരിക്കായിരുന്നു.....ഇപ്പൊ തന്നെ രണ്ട് വണ്ടിയും ഓവർ സ്പീഡ് ആണ്.....ഏത് നിമിഷവും എന്ത് വേണേലും സംഭവിക്കാം..... പെട്ടന്ന് മുന്നിലൂടെ വേറൊരു കാർ വരുന്നത് കണ്ടതും മിശുച്ച എന്ത് ചെയ്യുമെന്നറിയാതെ മുന്നിലേക്കും അവന്മാരെയും നോക്കിയിട്ട് പെട്ടന്ന് വണ്ടി വെട്ടിച്ചു കളഞ്ഞതും ഞങ്ങടെ വണ്ടി അവരെ വണ്ടിയെ പോയി തട്ടിയിട്ട് ആ വണ്ടി സ്ലോ ആയി.....അപ്പൊ തന്നെ മുന്നിലൂടെ വന്ന കാർ ഇത് കണ്ടോണ്ട് ഞങ്ങളെ പാസ്‌ ചെയ്തിട്ട് പോയി..... ഇതൊക്കെ കണ്ടിട്ട് ഒരു റേസിൽ പങ്കെടുത്ത ഞെട്ടലോടെ കണ്ണടച്ച് പിടിച്ച് ഇരുന്നു നമ്മള്.....അപ്പൊ തന്നെ വണ്ടി നിന്നത് പോലെ തോന്നിയിട്ട് നമ്മള് പതുക്കെ കണ്ണ് തുറന്ന് നോക്കിയപ്പോ മിശുച്ച ഉണ്ട് കലിപ്പിൽ സീറ്റ് ബെൽറ്റ്‌ ഊരി മാറ്റിയിട്ട് ഡോറും തുറന്ന് ഒരൊറ്റ പോക്ക്.....പോകുമ്പോ ഡോർ അടച്ചിട്ടു പോലും ഇല്ല ഓൻ..... നമ്മള് അതുവഴി അവരെ നോക്കിയപ്പോ ആ വണ്ടിയിൽ ഇരിക്കുന്ന നാലഞ്ചു ബോയ്സ് എന്തൊക്കെയോ വിളിച്ചു കൂവി കൊണ്ട് ആർത്തു ചിരിക്കുന്നുണ്ട്..... പെട്ടന്ന് മിശുച്ച അവരെ വണ്ടിയിൽ ആഞ്ഞു തല്ലിയതും ശബ്ദം കേട്ട് ഞെട്ടി തരിച്ച് നമ്മള് വണ്ടിയിൽ നിന്ന് ഇറങ്ങി ഓന്റെ അടുത്തേക്ക് പോകാൻ നിന്നു.....അപ്പൊ ഓൻ തിരിച്ച് നമ്മളെ ദഹിപ്പിക്കുന്ന ഒരു നോട്ടം വെച്ചതും നമ്മള് പോക്ക് ക്യാൻസൽ ചെയ്തിട്ട് പുറകിലേക്ക് വലിഞ്ഞു..... എന്താ സംഭവിക്കാൻ പോണേ എന്ന് ചിന്തിച്ചോണ്ട് നമ്മള് ഓനെ തന്നെ നോക്കി നിൽക്കെ ഓൻ ഡ്രൈവിംഗ് സീറ്റിന്റെ അടുത്തേക്ക് ചെന്നിട്ട് ഓന്റെ കൈമുട്ട് കൊണ്ട് ഗ്ലാസിൽ ആഞ്ഞു കുത്തി ഗ്ലാസ്‌ തകർത്തിട്ട് ഡ്രൈവ് ചെയ്തവനെ അതുവഴി പിടിച്ച് വലിച്ചിറക്കിയിട്ട് അവന്റെ മോന്തക്കിട്ട് ഒരെണ്ണം പൊട്ടിച്ചു..... അപ്പൊ തന്നെ അവൻ ബോണറ്റിലേക്ക് പോയി വീണു..... അത് കണ്ടിട്ട് നമ്മള് ഇവിടെ സിനിമയിലെ ഫൈറ്റ് കാണുന്ന പോലെ നമ്മളെ ചെക്കനെ തന്നെ ഇരിക്കായിരുന്നു..... ഓന്റെ മുഖത്ത് ഇപ്പൊ ഉള്ള കലിപ്പ് എത്രയാണെന്ന് നമ്മക്ക് പോലും മനസിലാക്കാൻ പറ്റുന്നില്ല.....അത്രക്ക് കലിപ്പിലാണ് ഓൻ..... ചോദ്യവും ഇല്ല ഉത്തരവും ഇല്ലാതെ മിശുച്ച ആ ചെക്കനെ തല്ലുന്നത് കണ്ടിട്ട് നമ്മളെ കിളിയൊക്കെ പോയിട്ടുണ്ട്..... ഇന്ത മാതിരി തല്ല്.....ലാ ഹൌലാ..... നമ്മളെ ചെക്കന്റെ കയ്യീന്ന് ഒരു തല്ല് എങ്ങാനും നമ്മള് കൊണ്ടാല് നമ്മള് പിന്നെ കണ്ണ് തുറക്കാൻ മാസങ്ങൾ എടുക്കുമെന്ന് നമ്മക്ക് ബോധ്യായി..... ഓന്റെ ദേഷ്യം മൊത്തം ആ സായിപ്പ് ചെക്കന്റെ ശരീരത്തിൽ തീർക്കുന്നുണ്ട്.....കൂടെ ഉണ്ടായിരുന്ന പൊട്ടമാര് ആണെങ്കിൽ ഈ കാഴ്ച കണ്ട് നിന്നിട്ട് ഏതൊക്കെ വഴിയിലൂടെയാ ഓടി പോയതെന്ന് അവന്മാർക്ക് പോലും അറിയില്ല..... അവനെ ഇഞ്ചി ചതക്കുന്ന പോലെ ചതച്ചിട്ട് റോഡിൽ ഇട്ട് ചവിട്ടി കൂട്ടുന്നുണ്ട് ഓൻ.....ആ ചെക്കന്റെ കാറ്റ് ഏകദേശം പോകാറായിട്ടുണ്ട് ഇനിയും തല്ലിയാൽ അഴിയെണ്ണേണ്ടി വരുമെന്ന് നമ്മക്ക് മനസിലായി..... കൂടുതൽ നേരം നോക്കി നിക്കാതെ നമ്മള് ഓടിപോയി ഓനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു പക്ഷെ ചെക്കൻ അവിടെ തന്നെ നിന്ന് ഉള്ള കലിപ്പ് മൊത്തം തീർക്കുന്നുണ്ട്..... "മിശുച്ചാ.... വേണ്ടാ പ്ലീസ്.... ഒന്നും ചെയ്യണ്ടാ.... വിട്ടേക്ക്.... ഇനി തല്ലാണ്ടാ അവൻ ചത്തു പോകും.... നമ്മക്ക് പോവാം വാ.... പ്ലീസ്...." "നീ അങ്ങോട്ട്‌ മാറി നിക്ക് ദുആ.....ഈ ഡാഷ് മോനെ ഇന്ന് ഞാൻ....." എന്ന് പറഞ്ഞോണ്ട് ഓൻ വീണ്ടും പോയി ആ സായിപ്പിനെ ചവിട്ടി കൂട്ടി..... "എന്റെ പൊന്ന് മിശുച്ചാ ഒന്ന് മതിയാക്ക്.... പ്ലീസ്.... മതി വാ നടക്ക്...." ഓനെ പിടിച്ച് വലിച്ചോണ്ട് കാറിന്റെ അടുത്ത് കൊണ്ടോയി നിർത്തിയിട്ട് നമ്മളൊരു ദീർഘശ്വാസം വലിച്ചു വിട്ടു....നമ്മളെ കാർ ഏകദേശം ഫിനിഷ് ആയിട്ടുണ്ട്.....ഇനി പൊക കൂടി വന്നാൽ കേമായി..... ഏത് നേരത്താണാവോ ഇറങ്ങി വരാൻ തോന്നിയത് എന്ന് ചിന്തിച്ച് നമ്മള് ഓനെ നോക്കിയപ്പോ ഓൻ കലിപ്പിൽ ടയറിലേക്ക് ചവിട്ടിയിട്ട് നമ്മളെ മുഖത്തേക്ക് നോക്കി..... എന്നിട്ട് നമ്മളെ അടുത്തേക്ക് വന്ന് ഓൻ നമ്മളെ നെറ്റിയിലും ചുണ്ടിലും തൊട്ടു നോക്കിയതും നമ്മക്ക് വേദനിച്ചിട്ട് നമ്മള് എരിവ് വലിച്ചു..... "അവന്റെ ഒടുക്കത്തെ ഡ്രൈവിംഗ്....." എന്ന് പറഞ്ഞോണ്ട് ഓൻ വീണ്ടും കലിപ്പിൽ ആ സായിപ്പിന്റെ അടുത്തേക്ക് പോകാൻ നിന്നപ്പോ നമ്മള് ഓടിപോയി ഓന്റെ മുന്നില് കേറി നിന്നു..... "ദയവ് ചെയ്ത് പ്രശ്നം ഒന്നും ഉണ്ടാക്കരുത് പ്ലീസ്.....മതി തല്ലിയത് ഇനി തല്ലിയാൽ അവൻ ചത്തു പോകും എന്ന് മാത്രല്ല ഇയാള് ജയിലിൽ പോയി കഴിയേണ്ടി വരും.....എനിക്ക് ഒരു കുഴപ്പവും ഇല്ല..... വാ മിശുച്ചാ.... നമ്മക്ക് തിരിച്ചു പോവാം പ്ലീസ്...." അത്രയും പറഞ്ഞിട്ട് ഓനെ നിർബന്ധിച്ച് പിടിച്ച് വലിച്ചോണ്ട് പോയി ഡോർ തുറന്ന് വണ്ടിയിൽ കയറ്റി ഇരുത്തിയിട്ട് നമ്മളും പോയി ഇരുന്നു..... തല വേദനിച്ചിട്ട് പൊട്ടുന്നത് പോലെ തോന്നുന്നുണ്ട് നമ്മക്ക്.....അത്രക്ക് ശക്തിയിലാണ് ഇടിച്ചത്.....ഭാഗ്യത്തിന് വേറൊന്നും സംഭവിച്ചില്ല.....പക്ഷെ സ്റ്റെയറിങ്ങിൽ തട്ടിയിട്ട് നമ്മളെ ചുണ്ട് പൊട്ടി നീറുന്നുണ്ട്.....കൂടെ നെറ്റിയും.... അതൊക്കെ സഹിച്ചിട്ട് നമ്മള് ഓനെ നോക്കി പുഞ്ചിരിച്ചു കാണിച്ചിട്ട് വണ്ടി എടുക്കാൻ പറഞ്ഞു.....അപ്പൊ തന്നെ ഓൻ വണ്ടിയും കൊണ്ട് കുതിച്ചു..... അവിടന്ന് റിസോർട്ടിൽ എത്തുന്നത് വരെ നമ്മള് നേരത്തെ നടന്ന ആ ഷോക്കിൽ തന്നെ ആയിരുന്നു.....നമ്മള് ജീവനോടെ പുറത്ത് കടന്നത് എങ്ങനെയെന്ന് ഓർക്കുമ്പോ തന്നെ നമ്മക്ക് അതൊരു വലിയ ഷോക്കാണ്..... ഏതായാലും ഇത് ആരും നമ്മളെ കൊല്ലാൻ വേണ്ടി ചെയ്തതല്ലെന്ന് നമ്മക്ക് മനസിലായി.....അവന്മാര് വെള്ളമടിച്ചിട്ട്‌ പറ്റിയ പണിയാ.....ചെലപ്പോ ബോധം വരുമ്പോ അവർക്ക് പോലും ഒന്നും ഓർമ ഉണ്ടാവണം എന്നില്ല.... റിസോർട്ടിന് മുന്നില് കൊണ്ടോയി വണ്ടി നിർത്തിയപ്പോ നമ്മള് ഓൻ കാണാതെ എരിവ് വലിച്ചിട്ട് പുറത്ത് ഇറങ്ങി നിന്ന് ഓനെ ഇടങ്കണ്ണിട്ട് നോക്കുമ്പോഴാണ് ഓൻ നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ പൊക്കിയെടുത്തത്..... "മിശുച്ചാ.... എ...ന്താ ഇത്....!! എനിക്ക് കുഴപ്പം ഒന്നും ഇല്ല.... എന്നെ താഴെ ഇറക്ക് പ്ലീസ്.... നല്ല കെട്ട്യോനല്ലേ...." "ശ്.... മിണ്ടാതിരിയെടി...." എന്ന് പറഞ്ഞിട്ട് ഓൻ പടി കയറി റിസോർട്ടിന്റെ അകത്തേക്ക് പോകാൻ നിന്നപ്പോ ഡോർ ക്ലോസ് ആണ്.....അപ്പൊ ഓൻ നമ്മളെ മുഖത്തേക്ക് നോക്കിയിട്ട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും എന്താണെന്ന് മനസിലാവാതെ നമ്മള് ഓനെ തുറുക്കനെ നോക്കി..... അപ്പൊ ഓൻ നമ്മളെ മുഖത്തേക്ക് നോക്കിയിട്ട് ബെല്ലടിക്കെന്ന് ആംഗ്യം കാണിച്ചിട്ട് കോളിംഗ് ബെല്ലിന്റെ അടുത്തേക്ക് പോയി നിന്നു.....നമ്മള് ഓന്റെ കയ്യിൽ കിടന്ന് ബെല്ലിൽ ഒരു നാലഞ്ചു തവണ അമർത്തിയപ്പോ ഷെയ്ൻ വന്ന് ഡോർ തുറന്ന് തന്നു.... ഞങ്ങളെ കോലം ശെരിക്ക് നോക്കാതെ ഷെയ്ൻ ഞങ്ങളെ നോക്കി ഒന്ന് ആക്കി ചിരിച്ചിട്ട്‌ പെട്ടന്ന് നമ്മളെ നെറ്റിയിലേക്കും ചുണ്ടിലേക്കും നോക്കി..... "ഇത്.... ഇത് എന്താടാ മിശൂ.... ഇങ്ങനെ ആക്രാന്തം കാ...." പറയാൻ വന്ന കാര്യം മുഴുവനാക്കുന്നതിന് മുമ്പ് മിശുച്ചാന്റെ കണ്ണുരുട്ടൽ കണ്ടിട്ട് ബാക്കി പറയാതെ ഓൻ അത് വിഴുങ്ങി.....അത് കണ്ടിട്ട് നമ്മക്ക് ചിരി വന്നെങ്കിലും ഇപ്പൊ ചിരിച്ചാൽ നമ്മളെ ഓൻ താഴെ ഇട്ടിട്ട് പോവുമെന്ന് ഉറപ്പുള്ളതോണ്ട് ചിരി കണ്ട്രോൾ ചെയ്ത് കിടന്നു.... ഷെയ്‌നിനോട് കമാന്ന് ഒരക്ഷരം പോലും പറയാതെ മിശുച്ച നമ്മളെയും കൊണ്ട് സ്റ്റെയർ കയറി പോയപ്പോ ഷെയ്ൻ താഴെ നിന്നിട്ട് എന്താ കാര്യം എന്ന് ചോദിക്കുന്നുണ്ട്.....നമ്മള് ഓനെ നോക്കി നാളെ നാളെ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് ടാറ്റാ കൊടുത്തു..... മിശുച്ച നമ്മളെ കൊണ്ടോയി ബെഡിൽ കിടത്തിയിട്ട് പോകാൻ നിന്നതും നമ്മള് ഓന്റെ കയ്യിൽ പിടിച്ചു നിർത്തി..... "മിശുച്ചാ.... അയാം സോറി...." "സോറിയോ.... എന്തിന്....?" "അത്.... ഞാൻ കാരണം.... പ്രശ്നം...." ഓന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലാത്തത് കൊണ്ട് കുറച്ച് പേടിയോടെയാണ് നമ്മള് അത് പറഞ്ഞത്.....എപ്പോ എവിടെന്ന് അടി കിട്ടുമെന്ന് പറയാൻ പറ്റൂല..... നമ്മളെയൊന്ന് ഇരുത്തി നോക്കിയിട്ട് ഓൻ പോയി ഷെൽഫിൽ നിന്ന് ഫസ്റ്റ് എയ്ഡ്‌ കൊണ്ട് വന്നതും നമ്മക്ക് എന്തോ പേടിയാകാൻ തുടങ്ങി.....അല്ലെങ്കിൽ തന്നെ ചുണ്ടും നെറ്റിയും നല്ല നീറ്റൽ ഉണ്ട്..... അപ്പൊ ഇനി മരുന്ന് കൂടി വെച്ചാൽ നമ്മളെ തൊലി പറിഞ്ഞു വരും..... പോരാത്തതിന് ഇപ്പൊ ഓന്റെ മൂഡ് ശെരിയല്ലാത്തത് കൊണ്ട് ഓൻ എന്താ നമ്മളെ കാട്ടാൻ പോകുന്നെ എന്ന് ചിന്തിച്ച് നമ്മള് ബെഡിൽ അനങ്ങാതെ ഇരുന്നപ്പോ ഓൻ വന്ന് നമ്മളെ അടുത്തിരുന്നിട്ട് ഡെറ്റോൾ കുപ്പി പഞ്ഞിയിൽ വെച്ച് കമഴ്ത്തി..... പടച്ചോനെ നമ്മളെ കാത്തോണേ എന്ന് പ്രാർത്ഥിച്ച് നമ്മള് ഓനെ തന്നെ നോക്കി ഇരുന്നപ്പോ ഓൻ ആ പഞ്ഞി കഷ്ണം നമ്മളെ ചുണ്ടിന് നേരെ കൊണ്ട് വന്നതും നമ്മള് അപ്പൊ തന്നെ ഓന്റെ കയ്യിൽ പിടിച്ചിട്ട് എരിവ് വലിച്ചോണ്ട് വേണ്ടാന്ന് പറഞ്ഞു..... "വേണ്ടാതെ പിന്നെ.....ഇവിടെയുള്ള ജന്തുക്കൾ ഇത് കണ്ടാൽ വേറെ പലതും പറഞ്ഞു നടക്കും.....തല്ക്കാലം ഇതൊന്നും അവരോട് പറയണ്ടാ....." ഓ ആയിക്കോട്ടെ എന്ന് തലയാട്ടി കാണിച്ചിട്ട് നമ്മള് ഓനെ തന്നെ നോക്കി ഇരുന്നു.....ആ ഗ്യാപ്പിൽ ഓൻ പതുക്കെ നമ്മളെ ചുണ്ടിലെ മുറിവിൽ പഞ്ഞി വെച്ചതും നമ്മള് എരിവ് വലിച്ച് വേദന കടിച്ചു പിടിച്ച് കണ്ണടച്ച് ഓന്റെ കയ്യിൽ മുറുക്കി പിടിച്ചു..... ♤♤♤♤♤♤♤♤♤♤♤♤♤♤♤♤♤♤♤♤♤♤♤ യാ ഹുദാ.....ഇങ്ങനെ പോയാൽ ഈ പെണ്ണ് എന്നെ കൊണ്ട് അപേക്ഷിപ്പിക്കും.....പെണ്ണ് ചുണ്ട് കടിച്ചു പിടിച്ചു നിക്കുമ്പോഴാണ് എന്റെ സകല കണ്ട്രോളും പോവുന്നത്..... ഇപ്പൊ തന്നെ ഓള് കീഴ്ചുണ്ട് കടിച്ച് പിടിച്ച് എന്റെ കയ്യിൽ പിടി മുറുക്കിയിട്ടുണ്ട്..... ഓളെ ശരീരത്തിൽ ഒരുതരി മണ്ണ് ഞങ്ങടെ കൂട്ടത്തിലെ ഒരാൾ വീഴ്ത്തിയാൽ പോലും എനിക്ക് ക്ഷമിക്കാൻ കഴിയില്ല.....അപ്പൊ പിന്നെ ഓളെ വണ്ടി കേറ്റി വേദനിപ്പിക്കാൻ ശ്രമിച്ചാൽ എനിക്ക് ക്ഷമിക്കാൻ കഴിയും എന്നാണോ..... ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ ചെലപ്പോ എന്റെ സമനില തെറ്റും.....അത് പോലെയാണ് നേരത്തെ എനിക്ക് സംഭവിച്ചത്.....അത് കൊണ്ടാണ് മുന്നും പിന്നും നോക്കാതെ ഞാനാ വണ്ടിക്ക് പിന്നാലെ പോയത്..... ആ വണ്ടിയിൽ ഏത് കൊമ്പത്തെ ആളുകൾ ഉണ്ടായിരുന്നാലും എന്റെ ടാർഗറ്റ് ആ വണ്ടി ഡ്രൈവ് ചെയ്തവനെ ആയിരുന്നു.....അത് കൊണ്ടാണ് മറ്റുള്ളവരെ വെറുതെ വിട്ടിട്ട് അവനെ മാത്രം എടുത്തു കൊട്ടിയത്.....അപ്പൊ ദുആ വന്ന് എന്നെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ ഉറപ്പായിട്ടും അവന്റെ കല്ലറ ഞാൻ തോണ്ടിയേനെ..... എന്റെ വണ്ടി ആകെ തകർന്നിട്ടുണ്ട്....അത് കണ്ടാൽ തന്നെ ഊഹിക്കാം എന്ത് മാത്രം സ്പീഡിൽ വന്നിട്ടാണ് അവന്മാര് ഇടിച്ചതെന്ന്.... ഓൾക്ക് അങ്ങനെ കാര്യമായിട്ട് ഒന്നും പറ്റിയിട്ടില്ലെന്ന് ഓള് പറഞ്ഞെങ്കിലും ഓളെ നെറ്റിയും ചുണ്ടും പൊട്ടി കിടക്കുന്നത് കണ്ടാൽ മതി എന്റെ ഉറക്കം പോകാൻ..... ഒരുവിധം മനസിനെ കല്ലാക്കിയിട്ടാണ് വണ്ടി ഇവിടെ കൊണ്ടെത്തിച്ചത്..... നടക്കാൻ ഓൾക്ക് ബുദ്ധിമുട്ട് കാണും കാരണം നേരത്തെ ഒരു പണി കൊടുത്തതല്ലേ ഞങ്ങളൊക്കെ കൂടി..... അപ്പൊ ആ മുട്ട് വെച്ച് ചെലപ്പോ ഓൾക്ക് സ്റ്റെപ് കയറാൻ പറ്റിയെന്ന് വരില്ല.... അതോണ്ടാണ് ഞാൻ ഓളെ എടുത്തത്..... ഓളെ ചുണ്ട് പൊട്ടിയത് കണ്ടിട്ട് എന്റെ അനിയൻ തെണ്ടി തെറ്റിധരിച്ചിട്ടുണ്ടെന്ന് ഓന്റെ അന്നേരത്തെ മോന്ത കണ്ടിട്ട് എനിക്ക് മനസിലായതാ.....തല്ക്കാലം ഇപ്പൊ കൂടുതൽ വിശദീകരണം ഒന്നും വേണ്ടാന്ന് വെച്ചിട്ടാണ് ഞാൻ കയറി വന്നത്..... ഓളെ വേദന മാറാതെ എനിക്ക് ഒന്ന് സമാധാനത്തോടെ ഇരിക്കാൻ പോലും പറ്റില്ല....അപ്പഴാണ് ഓള് ഓള് വേണ്ടാന്ന് പറയുന്നത്.....പെണ്ണ് എന്നെ നോക്കി ഇരിക്കുന്ന ഗ്യാപ്പിൽ ഞാൻ മരുന്ന് വെച്ച് കൊടുത്തതും പെണ്ണ് വേദന കടിച്ചു പിടിച്ചു എന്നെ മുറുക്കി പിടിച്ചു..... ശെരിക്കും പറഞ്ഞാൽ ഓളെ അപ്പഴത്തെ ഭാവം കണ്ടിട്ട് എന്റെ കണ്ട്രോൾ പോയതാ.....പിന്നെ ഓൾക്ക് പ്രാണ വേദന എടുക്കുമ്പോ ഞാൻ വീണ വായിക്കാൻ പാടില്ലല്ലോ.....അതോണ്ട് ഉള്ളിലെ മോഹത്തെ അവിടെ തന്നെ ഉറക്കി കിടത്തി..... ഈ വർഷത്തെ ബെസ്റ്റ് കണ്ട്രോളിയനുള്ള അവാർഡ് എനിക്ക് തന്നെ വേണം..... ഓളെ നെറ്റിയിലും കൂടി മരുന്ന് വെച്ചിട്ട് എണീക്കാൻ നേരമാണ് ഓള് വീണ്ടും എന്റെ കയ്യിൽ പിടിച്ചത്.....പെട്ടന്ന് ഞാൻ പോലും അറിയാതെ ഞാൻ ഉറക്കെ അലറി പോയി..... "മിശുച്ചാ.... എന്താ പറ്റിയെ.... എന്തിനാ നിങ്ങള് ഇപ്പൊ അലറി വിളിച്ചെ...." "ഏയ്‌.... ഒന്നുല്ലെടി...." എന്ന് പറഞ്ഞോണ്ട് ഞാൻ എണീക്കാൻ നിന്നു.... "ദേ കളിക്കാതെ കാര്യം പറയ് മനുഷ്യാ.....നിങ്ങള് എന്തിനാ അലറിയെ.....ഇയാളെ കൈക്ക് എന്താ പറ്റിയെ.....ഞാൻ നോക്കട്ടെ....." "എനിക്ക് ഒന്നും പറ്റീട്ടില്ല.... നീയൊന്ന് പോയേ ദുആ...." അതും പറഞ്ഞ് ഞാൻ വീണ്ടും എണീക്കാൻ നിന്നപ്പോ ഓള് എന്നെ പിടിച്ചു വലിച്ചു.... "നിക്ക് ഞാൻ നോക്കട്ടെ....ഇങ്ങ് വാ മനുഷ്യാ...." ഓള് അതും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് ടീഷർട്ടിന്റെ കൈ പൊക്കിയിട്ട് എന്റെ കൈ മുട്ടിലേക്ക് നോക്കി..... "എന്റെ റബ്ബീ.... മിശുച്ചാ ബ്ലഡ്‌.... കൈ നല്ലോണം മുറിഞ്ഞിട്ടുണ്ട്...." വെപ്രാളപ്പെട്ട് പെണ്ണ് എന്തൊക്കെയാ പിന്നെ കാണിച്ചു കൂട്ടിയതെന്ന് എനിക്ക് തന്നെ പിടിയില്ല.....എന്റെ കൈ മുട്ടിൽ മരുന്ന് വെച്ച് മുറുക്കി കെട്ടി ഓള്.....നേരത്തെ ഞാൻ മരുന്ന് വെച്ച് കൊടുത്തതിന് പകരം വീട്ടിയതാണോന്ന് പോലും ഞാൻ സംശയിച്ചു..... 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 ഓൻ അവരെ കാറിന്റെ ഗ്ലാസ് പൊട്ടിച്ചപ്പോ തന്നെ നമ്മക്ക് തോന്നിയതാ ഓന്റെ കൈ മുറിഞ്ഞു കാണൂന്ന്.....വിചാരിച്ച പോലെ തന്നെ ചില്ല് കേറിയിട്ട് നല്ലോണം മുറിഞ്ഞിട്ടുണ്ട് ഓന്റെ കൈ...... നമ്മള് ബെഡിൽ മുട്ടു കുത്തി ഇരുന്നിട്ട് ഓന്റെ കയ്യിൽ മരുന്ന് വെച്ച് കൊടുത്തു.....അപ്പഴാണ് നമ്മക്ക് മുട്ട് വേദന എടുക്കാൻ തുടങ്ങിയത്....ഇനി അതും കൂടി അറിഞ്ഞാൽ ഓൻ വീണ്ടും നമ്മളെ ഒരു രോഗിയാക്കും.... അതോണ്ട് നമ്മള് വേദന സഹിച്ചിട്ട് ഓന്റെ മുറിവ് വെച്ച് കെട്ടി കൊടുത്തു.... "ദുആ.... നിന്റെ കഴിഞ്ഞബർത്ത്ഡേയ് എങ്ങനെയായിരുന്നു.....ഏതായാലും ഈ ബർത്ത്ഡേയ് പോലെ ആയിരിക്കില്ല..... എന്ന് എന്തൊക്കെയാടി നടന്നെ....." എന്ന് ചോദിച്ചതും നമ്മളെ മനസ്സിലേക്ക് ഓടി എത്തിയത് കഴിഞ്ഞ ബർത്ത്ഡേയ് നൈറ്റ്‌ ആണ്.....മറക്കാൻ ശ്രമിക്കുംതോറും വീണ്ടും അത് നമ്മളെ മനസിൽ തെളിഞ്ഞോണ്ടിരുന്നു..... മിശുച്ച ആ ബർത്ത്ഡേന്റെ കാര്യം തന്നെ ചോദിച്ചോണ്ടിരുന്നതും നമ്മക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി..... നമ്മളെ കണ്ണ് നിറഞ്ഞു വന്നതും നമ്മള് അപ്പൊ തന്നെ ഓനെ ഇറുക്കി കെട്ടിപിടിച്ചു നിന്നു.....നമ്മളെ ഈ പ്രവർത്തി കണ്ട് ഓൻ ഞെട്ടിയിട്ടുണ്ട്..... "ദുആ.... എന്താ പറ്റിയെ നിനക്ക്.... നീയെന്താ കരയാണോ.... ഡി...." നമ്മളെ അവനിൽ നിന്നും അടർത്തി മാറ്റിയിട്ട് ഓൻ നമ്മളെ മുഖത്തേക്ക് നോക്കി.....നമ്മള് അപ്പഴും കണ്ണ് നിറച്ചോണ്ട് തല കുനിച്ചു നിക്കായിരുന്നു.... "എന്താ നിന്റെ പ്രശ്നം...? എന്തിനാ നീ കരയുന്നെ....?" എന്ന് ചോദിച്ച് ഓൻ നമ്മളെ മുഖം കയ്യിൽ കോരിയെടുത്തപ്പോ നമ്മക്ക് ഓനോട്‌ എല്ലാം തുറന്നു പറയണമെന്ന് തോന്നിയതായിരുന്നു പക്ഷെ നമ്മള് അക്കാര്യം തുറന്നു പറഞ്ഞാൽ മിശുച്ച അതിന് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് നമ്മക്ക് അറിയില്ല..... ഇന്ന് തന്നെ ഓന്റെ കലിപ്പ് എന്താണെന്ന് നമ്മള് നേരിട്ട് കണ്ടതാ.....അപ്പൊ ഇതും കൂടി കേട്ടാൽ ഓൻ പിന്നെ ഇവിടെ ഒരു സെക്കന്റ്‌ പോലും നിൽക്കില്ല.....പിന്നെ ഓൻ എന്താ ചെയ്യാന്ന് നമ്മക്ക് ഒരു പിടിയുമില്ല..... ഇവിടന്ന് ഇപ്പൊ എല്ലാം ഇട്ടെറിഞ്ഞിട്ട് പോയാൽ അത് ഓന്റെ സിനിമയെ ആയിരിക്കും ബാധിക്കാ.....അതോണ്ട് ഞങ്ങള് ഇവിടന്ന് തിരിച്ചു പോകുന്ന വരെ ഓനോട്‌ നമ്മള് ഒന്നും തന്നെ പറയാൻ പോണില്ല..... തല കുനിച്ചു വെച്ച് ഓരോന്ന് മനസ്സിൽ വിചാരിച്ചിട്ട് നമ്മള് ഓനെ നോക്കി..... "പറയ്.... എന്തിനാ നീ കരഞ്ഞേ.... എന്താ നിനക്ക് പെട്ടന്ന് പറ്റിയെ.... പറയ് ദുആ...." നമ്മളെ ഇരു കവിളിലും പിടിച്ച് ഓൻ അത്രയൊക്കെ ചോദിച്ചപ്പോ നമ്മള് കണ്ണ് തുടച്ചിട്ട് ഓന്റെ കയ്യിൽ പിടിച്ചു..... "ഒന്നുല്ലാ മിശുച്ചാ..... എന്റെ ലൈഫിൽ ഏറ്റവും ബെസ്റ്റ് ബർത്ത്ഡേ ഇത് തന്നെയാണ്.....ഞാൻ ഒത്തിരി സന്തോഷിച്ച ദിവസമാണ് ഇന്ന്..... പിന്നെ നേരത്തെ നടന്നത്.....എനിക്ക് ഒന്നും പറ്റിയിട്ടില്ലല്ലോ അതോണ്ട് അതൊക്കെ പോട്ടേ സാരല്യ.....എനിക്ക് ഉറക്കം വരുന്നുണ്ട് മിശുച്ചാ...." ബ്ലാങ്കറ്റ് എടുത്തിട്ട് നമ്മള് പോയി കാല് നീട്ടി കിടക്കാൻ നേരമാണ് ഇത്രേം നേരം മുട്ട് കുത്തിയതിന്റെ എഫക്ട് അറിഞ്ഞത്..... പെട്ടന്ന് എവിടെയോ കൊളുത്തി പിടിച്ചപ്പോ നമ്മള് അലറി..... "ആാാ....." "എന്താടി.... എന്ത് പറ്റി...." "കാല്...." വേദന കടിച്ചു പിടിച്ചിട്ട് നമ്മള് മുട്ടിൽ കൈ വെച്ചു.... "നിക്ക്.... നീ കിടന്നോ.... ഞാൻ ഓയിൽ പുരട്ടി തടവി തരാ...." പടച്ചോനെ.....ഓയിൽ പുരട്ടി തടവി തരാന്ന് പറഞ്ഞാ അതിന് നമ്മളെ ഗൗൺ പൊക്കേണ്ടി വരൂലേ.....അള്ളോഹ്..... "ഏ....യ്‌ അതൊന്നും വേണ്ടാ.....എനിക്ക് പ്രശ്നം ഒന്നുല്ലാ....." "ഞാൻ നിന്നെ കേറി പീഡിപ്പിക്കയൊന്നും ഇല്ല പെണ്ണെ.....അതും നിന്റെ ഈ അവസ്ഥയിൽ....." ഓന്റെ പറച്ചില് കേട്ടിട്ട് നമ്മക്ക് എന്തോ പോലായിട്ട് നമ്മള് ചിരി കടിച്ചു പിടിച്ച് തലയാട്ടി സമ്മതിച്ചു.....അപ്പൊ തന്നെ ഓൻ നമ്മളോട് കിടക്കാൻ പറഞ്ഞിട്ട് കാല് നീട്ടാൻ പറഞ്ഞു..... നീട്ടണോ.....ശോ വേണ്ടാ..... ആകെ കൂടി വല്ലാത്ത എടങ്ങേറ്.....നമ്മക്ക് എന്തൊക്കെയോ ഫീലിംഗ്സ്..... കണ്ണടച്ച് ഈശ്വര പ്രാർത്ഥന പാടിയിട്ട് പതുക്കെ നമ്മള് കാല് നീട്ടി വെച്ച് ഓനെ നോക്കിയപ്പോ ഓൻ നമ്മളെ മുഖത്തേക്ക് നോക്കിയിട്ട് പോയി ഓയിൽ എടുത്തോണ്ട് വന്ന് നമ്മളെ ഗൗണിൽ പിടിച്ചതും നമ്മള് വേണ്ടാന്ന് അലറി..... "ഹോ.... ബല്ലാത്ത ജാതി തന്നെയാടി നീ.... കഷ്ടണ്ട്...." എന്ന ഓന്റെ പറച്ചില് കേട്ടിട്ട് നമ്മള് അവിഞ്ഞ ഒരു ഇളി പാസാക്കി കൊണ്ട് നമ്മള് തന്നെ പൊക്കാന്ന് പറഞ്ഞു..... "നീ എന്റെ കെട്ട്യോള് തന്നെയാണോന്ന് എനിക്ക് സംശയം ഉണ്ട്...." അത്രയും പറഞ്ഞിട്ട് ഓൻ നമ്മളെ നോക്കിയപ്പോ നമ്മള് എന്താ ഇപ്പൊ ചെയ്യാ എന്ന് ചിന്തിച്ചോണ്ട് നിന്നു.....പെട്ടന്ന് ഓൻ നമ്മളെ നോക്കി കൈ പൊക്കി കാണിച്ചിട്ട്.... "I will manage...." എന്നും പറഞ്ഞിട്ട് പതുക്കെ നമ്മളെ ഗൗൺ പിടിച്ച് മുട്ടു വരെ പൊക്കി..... ഹോ....ഇത്രേം ചെറിയ കാര്യത്തിനാണോ നമ്മള് വെറുതെ കാട് കയറിയതെന്ന് ചിന്തിച്ച് നമ്മള് സ്വയം തലക്ക് ഒരു മേട്ടം കൊടുത്തു.... ഓൻ നമ്മളെ ഗൗൺ മുട്ടിനു മുകളിലേക്ക് ആക്കി വെച്ചിട്ട് നമ്മളെ നോക്കിയപ്പോ നമ്മക്ക് എന്തെന്നില്ലാത്ത ഒരു പരവേശം..... ചെക്കൻ കയ്യിൽ ഓയിൽ എടുത്ത് നമ്മളെ കാലിൽ പിടിച്ചതും അലറി പോയി നമ്മള്..... "ഇത്രക്ക് വേദന ഉണ്ടായിട്ടാണോ നീയാ സ്റ്റെപ് മുഴുവനും ഓടി കയറിയത്...." "അപ്പൊ വേദന ഒന്നും ഇല്ലായിരുന്നു കോന്താ.... അ.... അല്ലാ മിശുച്ചാ.... ഇതിപ്പോ മുട്ടു കുത്തിയിരുന്നപ്പോ തുടങ്ങിയതാ.....എല്ലാരും കൂടി നല്ല അസ്സല് പണി തന്നിട്ടല്ലെ.....ഞാൻ എന്റെ കുഞ്ഞിലെ പോലും മുട്ടിൽ ഇഴഞ്ഞിട്ടില്ല...." "അതെന്താ ഇഴഞ്ഞു നടക്കുന്ന ടൈമിൽ നീ പറക്കുവായിരുന്നോ....." ഛെ....ചെറുതായിട്ട് തള്ളാൻ നിന്നതാ അപ്പഴേക്കും ഓൻ തേച്ചൊട്ടിച്ചു.....ഒരു ഇളി കൊടുത്തിട്ട് നമ്മള് ഓനെ നോക്കിയപ്പോ ചെക്കൻ നമ്മളെ കാല് പിടിച്ച് തടവി കൊണ്ട് ഏഴുമല പൂഞ്ചോലാന്ന് പാടി കൊണ്ടിരിക്കാ..... അത് കേട്ട് നമ്മള് വായും പൊളിച്ച് ഓനെ നോക്കിയിട്ട് പില്ലോ എടുത്ത് എറിഞ്ഞു.....അപ്പൊ തന്നെ ഓൻ പൊട്ടി ചിരിച്ചിട്ട് പാട്ട് നിർത്തി..... കോന്തൻ എന്ന് പിറു പിറുത്തിട്ട് നമ്മള് ഓനെ തന്നെ നോക്കി കിടന്ന് എപ്പഴോ ഒന്ന് ഇറങ്ങിപോയി..... പിറ്റേന്ന് എണീറ്റപ്പോ വേദനയൊന്നും ഉണ്ടായിരുന്നില്ല.....അതോണ്ട് നല്ല ആക്റ്റീവ് ആയിട്ട് തന്നെ നമ്മള് ഓടി പോയി ഫ്രഷായി ഇറങ്ങി..... നമ്മളെ നാത്തൂൻ തെണ്ടി എവിടെ പോയെന്ന് ചിന്തിച്ചോണ്ട് നമ്മള് ഓളെ മുറിയിലേക്ക് പോയി നോക്കിയപ്പോ ആ കോപ്പത്തി പൊരിഞ്ഞ ഉറക്കം..... ഓളെ ഉറക്കം കണ്ടിട്ട് നമ്മക്ക് അസൂയ തോന്നിയിട്ട് നമ്മള് അപ്പൊ തന്നെ ബെഡിലേക്ക് ചാടിക്കേറിയിട്ട് ഓളെ കെട്ടിപിടിച്ചു കിടന്നു.... "ജിനൂ.... ഐ ഡബ്ലിയു ഡി...." "മീ ടൂ ഇൻഷുക്കാ...." ഉറക്കപിച്ചിൽ ഓള് പറയുന്നത് കേട്ട് നമ്മള് തല ഉയർത്തി ഓളെ നോക്കി.... "എടി പരട്ട തെണ്ടി.....ഏത് നേരവും ഈ ഒരു വിചാരെ ഉള്ളല്ലേ അനക്ക്....എണീക്കടി അങ്ങോട്ട്‌...." ഓളെ ഡിസ്റ്റർബ് ചെയ്ത് വിളിച്ചുണർത്തി എണീപ്പിച്ചിട്ട്‌ ഫ്രഷാകാൻ പറഞ്ഞു വിട്ടു.... ഓള് വരുന്ന വരെ നമ്മള് ഓളെ ഫോണിൽ തോണ്ടി കളിക്കായിരുന്നു.....അപ്പഴാണ് നമ്മക്ക് ഇൻഷുക്കയും ഓളും ഏതോ ഒരു ഫങ്ക്ഷന് ഒരുമിച്ച് നിന്ന് എടുത്ത ഫോട്ടോ കണ്ടത്..... ശെരിക്കും പറഞ്ഞാൽ രണ്ടും കൂടി പെർഫെക്ട് മാച്ച് ആണ്.....പക്ഷെ സ്വഭാവം രണ്ടിന്റെയും പത്ത് പൈസക്ക് കൊള്ളൂല..... ഇൻഷുക്ക ഓളെ കഴുത്തിൽ കയ്യിട്ടിറുക്കി പിടിച്ച് ഓളെ കവിളിൽ കുത്തുമ്പോ ഓള് പല്ലുകാട്ടി ഇളിക്കുന്ന പോസ്.....അത് കണ്ടിട്ട് നമ്മക്ക് മിശുച്ചാനെ ഓർമ വന്നു..... എങ്ങനെയെങ്കിലും ഇൻഷുക്കാനോട് സംസാരിച്ചിട്ട്‌ അവരെ കാര്യം ശെരിയാക്കണം.....പക്ഷെ ആ കലിപ്പനോട് മിണ്ടാൻ പോവുന്നതിലും ബേധം വല്ല ആറ്റിലും പോയി ചാടുന്നതാ..... എന്താപ്പോ ചെയ്യാ എന്ന് ചിന്തിച്ചോണ്ട് നമ്മള് അങ്ങനെ നിന്നു..... "ദുആ.... എന്താ നീയീ ആലോയിച്ച് കൂട്ടുന്നെ.....?" "ഏഹ്.... ആഹ് എടി ജിനൂ നീ പറയുന്ന പോലെ ഇൻഷുക്കാക്ക് ആരോടും പ്രണയം ഒന്നും ഇല്ലെടി.....അതൊക്കെ അങ്ങേരെ അടവാ....." "എന്ന് നിന്നോടാര് പറഞ്ഞു....?" "വേറെ ആരാ നിന്റെ ഇക്കു തന്നെ.....ഇൻഷുവും പ്രണയവും ഒരിക്കലും സെറ്റ് ആവില്ലെന്നാ ഓൻ പറഞ്ഞത്....." "എന്നാ കെട്ടോ ഇൻഷുക്കാക്ക് പ്രണയം ഉണ്ട്.....അതവൻ എന്നോട് പറഞ്ഞതാ....." "എനിക്ക് തോന്നുന്നു മൂപര് അത് നിന്നോട് വെറുതെ പറഞ്ഞതാണെന്ന്..... ഇൻഷുക്കാനെ കണ്ടാൽ പ്രണയം ഉണ്ടെന്ന് തോന്നോ....ഏയ്‌...." "എടി ഒരാളെ കാഴ്ചയിൽ മനസിലാക്കാൻ ആർക്കും പറ്റും പക്ഷെ അയാളെ മനസ്സ് എന്താണെന്ന് മനസിലാക്കാൻ പറ്റില്ല ദുആ....." "ഓഹോ അങ്ങനെയാണോ.....എന്നാ നമ്മക്ക് അതൊന്ന് ക്ലിയർ ആക്കണ്ടേ....." "എങ്ങനെ നടക്കും....?" "നമ്മക്ക് എത്രയും പെട്ടന്ന് ഇൻഷുക്കാനെ കൊണ്ട് സത്യം പറയിപ്പിക്കണം.....എനിക്ക് ഇക്കാര്യത്തിൽ തീരെ ക്ഷമയില്ല.....സോ ഇന്ന് തന്നെ ഞാനത് കണ്ടെത്തും....." "ഉവ്വ കൊറേ നടക്കും.....കണ്ടെത്താൻ അങ്ങ് ചെല്ല്.....ഓൻ പറഞ്ഞു തരും....." "അതിന് ഞാൻ മാത്രല്ല.....നീയും വരും എന്റെ കൂടെ.....വരുന്നത് നമ്മള് ഒരുമിച്ച് നേരിടും....." "ഞാനോ.... ഞാനില്ല.... എനിക്കൊന്നും വയ്യാ ഓന്റെ കയ്യീന്ന് കൊള്ളാൻ...." "എടി ഇത് നിനക്ക് വേണ്ടിയാണെന്ന് ഓർക്കണം.....അപ്പൊ നീയും വേണം എന്റെ കൂടെ.....ഉണ്ടാവൂലെടി പിശാശ്ശെ..... ഉണ്ടാവും എന്ന് പറയെടി....." അത്രയും പറഞ്ഞിട്ട് നമ്മള് ഓളെ ദയനീയമായിട്ടൊന്ന് നോക്കി..... "പക്ഷെ ദുആ ഇതൊന്നും നടക്കൂല.....നിനക്ക് അറിയതോണ്ടാ കലിപ്പന്റെ സ്വഭാവം....." "എടി അതിന് എന്റെ കയ്യിൽ ഒരു പ്ലാനുണ്ട്.....ചെലപ്പോ വർക്ക്‌ ഔട്ട്‌ ആയാലോ....." "എനിക്ക് തോന്നുന്നില്ല...." "ഹോ എടി തെണ്ടി നീയിങ്ങനെ നെഗറ്റീവ് അടിക്കല്ലേ.....നമുക്ക് നോക്കാം.....അതിന് ആദ്യം നമ്മക്ക് കിച്ചണിൽ കയറണം...." "കിച്ചണിലോ....!! കിച്ചണും ഇൻഷുക്കയും തമ്മിൽ എന്താ ബന്ധം....?" "ഹിഹി.... അത് തമ്മിൽ ഒരു ബന്ധവും ഇല്ല.... പക്ഷെ ഇന്നത്തെ ബ്രേക്ക്‌ ഫാസ്റ്റ് എന്റെ വക.... അത് കേട്ടാൽ തന്നെ നമ്മളെ ഇക്കാക്കമാര് കണ്ടം വഴി ഇറങ്ങിയോടി രക്ഷപ്പെടും.... അതാണ് പ്ലാൻ...." "എന്ന് വെച്ചാൽ....? നീ എന്തൊക്കെയാടി പറയ്ന്നെ...." നമ്മള് അപ്പൊ തന്നെ ഓൾക്ക് നമ്മളെ പ്ലാൻ പറഞ്ഞു കൊടുത്തു.... ഇൻഷുക്കാനെ ഒഴികെ ബാക്കി എല്ലാത്തിനെയും ഇവിടന്ന് പുറത്തേക്ക് പറഞ്ഞയക്കുക.....എന്നിട്ട് ഇൻഷുക്കാനെയും ജിനൂനെയും കുറച്ച് നേരത്തേക്ക് തനിച്ച് സംസാരിക്കാൻ വിടുക.....അവര് രണ്ടും സംസാരിച്ചിട്ട് എന്താണോ തീരുമാനിക്കുന്നത് അത് പോലെ നടക്കട്ടെ.....അതല്ലേ അതിന്റെ ഒരിത്..... പെണ്ണിന് ഇപ്പൊ തന്നെ നല്ല ടെൻഷനുണ്ട്.....നമ്മള് ഓൾക്ക് കണ്ണിറുക്കി കാണിച്ചിട്ട്‌ കിച്ചണിൽ കയറി യുട്യൂബ് എടുത്ത് സെർച്ച്‌ തുടങ്ങി ഇന്നത്തെ ബ്രേക്ക്‌ ഫാസ്റ്റിന് ഉള്ളത്..... ഇതേ സമയം അതുവഴി വെള്ളം കുടിക്കാൻ വേണ്ടി കിച്ചണിലേക്ക് വന്ന നമ്മളെ ഫറുക്കാക്ക് നമ്മളെ കഠിനധ്വാനം കണ്ടിട്ട് മനസ്സലിവ് തോന്നിയിട്ടാണോ അതോ ജീവനിൽ കൊതി തോന്നിയിട്ടാണോ എന്ന് അറിയില്ല ഫറുക്ക അപ്പൊ തന്നെ എല്ലാ കൊരങ്ങന്മാരെയും കൂട്ടി ഹോട്ടലിലേക്ക് മുങ്ങി.... പക്ഷെ നമ്മളെ കലിപ്പൻ ഇതുവരെ എണീക്കാത്തതോണ്ട് ഓനും മിശുച്ചായും മാത്രം പോയിട്ടില്ല..... നമ്മള് ഉദേശിച്ചത്‌ പോലെ തന്നെ ഫസ്റ്റ് സ്റ്റെപ് നടന്നു.....ജിനൂനെ നോക്കി സക്സെസ് എന്ന് കാണിച്ചിട്ട് നമ്മള് എന്തിനും ഒരുങ്ങി നിന്നു.....നമ്മളെ ചെക്കനും മുറിയിൽ പൊരിഞ്ഞ ഉറക്കം ആയതോണ്ട് ഇപ്പൊ ഒന്നും ഇങ്ങ് ഇറങ്ങി വരൂല.....അതോണ്ട് ആ പേടി വേണ്ടാ..... "ജിനു....നീ റെഡിയല്ലെ..... പ്ലാൻ ഓർമയുണ്ടല്ലോ.....നീ മുറിയിലേക്ക് പോയി ഇൻഷുക്കാനെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി എണീപ്പിച്ചിട്ട്‌ നാല് സെന്റി ഡയലോഗ് വെച്ച് കാച്ചുന്നു.... അപ്പൊ തന്നെ ഇൻഷുക്കാന്റെ കലിപ്പ് മാറി മനസ്സ് അലിയുന്നു.... മൂപര് നിന്നെ സമാധാനപ്പെടുത്തുന്നു.... അറിയാതെ ഉള്ളിലുള്ളത് പുറത്ത് വരുന്നു.... നിന്നോട് ഇഷ്ടമാണെന്ന് പറയുന്നു.... ശുഭം...." "ഹോ നിന്റെ ഒരു ഊള ഐഡിയ..... ഇതൊന്നും ആയിരിക്കില്ല അവിടെ നടക്കാൻ പോണേ.....ഇൻഷുക്ക എന്നെ ചവിട്ടി പുറത്താക്കും.....എനിക്ക് പേടിയാവുന്നെടി.....എടി നാത്തൂനെ എന്റെ ആത്മാവിന് വേണ്ടി നീ ദുആ ചെയ്യണേ...." അതും പറഞ്ഞ് നമ്മളെ കയ്യിൽ പിടിച്ചിട്ട് ഓള് ഇൻഷുക്കാന്റെ മുറിയിലേക്ക് കയറി പോയി.....ഒരു യുദ്ധം പ്രതീക്ഷിച്ചു കൊണ്ട് നമ്മള് പുറത്ത് തന്നെ നിന്നു..... ഇനി എന്താണാവോ നടക്കാൻ പോണേ എന്ന് ചിന്തിച്ച്..... *തുടരും* *--*--*-*--*--*--*--*-**-*--*--*---* തീരെ ലെങ്ത് ഇല്ലാത്ത പാർട്ട്‌ ആണുട്ടോ ഇന്നത്തേത്.....ഇൻഷാ അല്ലാഹ് അടുത്തതിൽ ശെരിയാക്കാം..... നിങ്ങളെ സപ്പോർട്ടിന് ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹം....😘😘❤❤ അടുത്ത ഭാഗം വ്യാഴാഴ്ച....
#

📙 നോവൽ

📙 നോവൽ - Written By Aashu ഒരു മയി Pare - - 29 - ShareChat
56.1k കണ്ടവര്‍
2 ദിവസം
*💙_ദുആ മിയാ_💜* *PART_38* *Ααѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 അവന്മാരെയൊക്കെ പുച്ഛിച്ചു തള്ളിയിട്ട് നമ്മള് ഇഴഞ്ഞു പോയി പതിനെട്ടാമത്തെ ക്യാൻഡിലും ഊതി....ഇനി രണ്ടെണ്ണം കൂടിയേ ഉള്ളൂ....നമ്മളെ വയസ്സ് കണക്കാക്കിയിട്ടാണ് ക്യാൻഡിൽ വെച്ചിരിക്കുന്നെ.... അടുത്തതിലേക്ക് പോകാൻ നിന്നതും എല്ലാരും കൂടി പത്തൊമ്പത് എന്ന് ആർത്തു വിളിച്ചപ്പോ നമ്മളെ മനസിലേക്ക് പെട്ടന്ന് പഴയ കാര്യങ്ങൾ ഓർമ വരാൻ തുടങ്ങി....കണ്ണടച്ച് പിടിച്ച് നമ്മള് മുന്നോട്ട് പോയി പത്തൊമ്പതാമത്തെ ക്യാൻഡിൽ ഊതി കെടുത്തിയതും തൊണ്ടയൊക്കെ വരണ്ട് കണ്ണുകളിൽ ഇരുട്ട് പടർന്ന് നമ്മള് നിലത്തേക്ക് ഊർന്നു വീണു.... 💙💙💙💙💙💙💙💙💙💙💙💙💙💙💙💙 ഇന്ന് ദുആന്റെ ബർത്ത്ഡേ ആണെന്ന് ദിയ വിളിച്ചു പറഞ്ഞപ്പഴാ ഞാൻ അറിയുന്നത്..... അപ്പൊ തന്നെ പോയി ഓളെ വിഷ് ചെയ്യാൻ ഇരുന്നതായിരുന്നു ഞാൻ.....പിന്നെ തോന്നി പെണ്ണിന് ചെറിയൊരു പണി കൊടുത്തിട്ട് വിഷ് ചെയ്യാന്ന്..... അത് വേറൊന്നും കൊണ്ടല്ലാ.....ഇന്ന് ഓളെ ബർത്ത്ഡേയാണെന്ന് ഇവന്മാര് അറിഞ്ഞാൽ എന്തായാലും എല്ലാരും കൂടി ഓൾക്ക് ഉഗ്രൻ പണി തന്നെ കൊടുക്കും.....ഒരുപക്ഷെ അത് ഓൾക്ക് താങ്ങാൻ പോലും കഴിയില്ല.....അത് കൊണ്ടാണ് ഞാൻ മുൻകൈയ്യെടുത്ത് പണി m ഇങ്ങനെയാക്കാൻ പറഞ്ഞത്..... ഇതിലും കുറഞ്ഞ പണി അവന്മാരെ ഡിക്ഷണറിയിൽ ഇല്ലാ.....ഈ സെയിം പണി തന്നെ ജിനുവിനും ഒരു പ്രാവശ്യം കിട്ടിയിട്ടുണ്ട്..... എന്തായാലും ദുആ ഇപ്പൊ ഞങ്ങടെ കൂട്ടത്തിലെ ഒരാള് ആയതോണ്ട് പണി കൊടുത്തേ അവന്മാര് അടങ്ങൂ.....പക്ഷെ എന്റെ ഭാര്യയെ സേവ് ചെയ്യേണ്ടത് എന്റെ കടമയാണല്ലോ..... അതോണ്ട് പ്ലാൻ ചെയ്ത പോലെ തന്നെ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോയിട്ട് അവരൊക്കെ പുറത്ത് വെയിറ്റ് ചെയ്തു.....ആ സമയത്ത് ഞാൻ കിച്ചണിൽ തന്നെ ഉണ്ടായിരുന്നു..... അടുക്കളേൽ എത്തിയപ്പോ ഓളെ തലേൽ കൂടി വീണത് ബാസി പ്ലാൻ ചെയ്ത് റെഡിയാക്കി വെച്ച അരിപൊടിയാണ്.....അതൊക്കെ ആയപ്പോ പെണ്ണിന് ആകെ കൂടി പേടിയായിട്ടുണ്ട്.....അവസാനം ലൈറ്റ് വന്നപ്പോഴാണ് ഓൾക്ക് സമാധാനം ആയത്.... കോറസ് പാടിയ ശേഷം ഓൾക്കുള്ള പണി റെഡിയായിരുന്നു.....ഓൾക്ക് കിട്ടിയ പണി ഓള് കുറച്ച് ദേഷ്യത്തോടെയാണെങ്കിലും ചെയ്യാൻ തന്നെ തീരുമാനിച്ചിട്ടുണ്ട്.....ഇല്ലെങ്കിൽ ഇതിന്റെ ഇരട്ടി പണി കിട്ടുമെന്ന് ഓൾക്ക് അറിയാ.... പെണ്ണ് നിലത്ത് മുട്ടുകുത്തി ഇരുന്ന് ഓരോ ക്യാൻഡിലും ഊതി കെടുത്തുമ്പോ അവന്മാരൊക്കെ ഓളെ കൂടെ തന്നെ എണ്ണികൊണ്ട് ഓളെ സപ്പോർട്ട് ചെയ്യലായിരുന്നു.....എല്ലാ ക്യാൻഡിലും ഊതിയിട്ട് അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഓള് നിലത്തേക്ക് ഊർന്നു വീണത്..... എന്നെ പോലെ തന്നെ എല്ലാരും ആ കാഴ്ച കണ്ടിട്ട് ഞെട്ടിയിട്ടുണ്ട്.....വാടി തളർന്ന് ഓള് അവിടെ വീണതും ഞാൻ ഓടിപോയി ഓളെ തങ്ങി പിടിച്ചു.....അപ്പഴേക്കും എല്ലാരും ഓടി വന്ന് ഞങ്ങളെ ചുറ്റും കൂടി നിന്നു.... "ദുആാാ....ഡി കണ്ണ് തുറക്ക്....ദുആ...." "എന്താടാ മിശൂ.....ദുആക്ക് എന്താ പറ്റിയെ....." "ഷെയ്....ഷെയ്നൂ.... ഡാ ഷാഹി.... നിങ്ങള് വേഗം പോയി ഡോക്ടറെ വിളിച്ചോണ്ട് വാ....പെട്ടന്ന് ചെല്ല്...." അവരെ പറഞ്ഞയച്ചിട്ട് ഞാൻ അവളെയും കൊണ്ട് സ്റ്റെപ് കയറി.... നാല് നിലയുള്ള റിസോർട്ട് ആണ് ഇത്.....അത്യാവശ്യ സമയത്ത് മുകളിലേക്ക് കയറി പോകാൻ വേണ്ടി ലിഫ്റ്റ് ഉണ്ടെങ്കിലും എനിക്കെന്തോ പെട്ടന്ന് അതൊന്നും ഓർമ വന്നില്ല.....എങ്ങനെയെങ്കിലും ഓള് പെട്ടന്ന് ഒന്ന് കണ്ണ് തുറന്നു കണ്ടാൽ മതിയെന്നായിരുന്നു എന്റെ പ്രാർത്ഥന മുഴുവനും.... ഓളെ കൊണ്ടോയി മുറിയിൽ കിടത്തിയിട്ട് ഞാൻ ഓളെ തൊട്ടടുത്ത് തന്നെ ഇരുന്നു.....ലെഫ്റ്റ് സൈഡിലായിട്ട് ജിനുവും വന്നിരുന്നു.... "ഇക്കൂ.... ദുആ...." ജിനു വല്ലാതെ പേടിച്ചിട്ടുണ്ടെന്ന് ഓളെ സൗണ്ട് കേട്ടപ്പോ തന്നെ എനിക്ക് മനസിലായി.... "ഏയ്‌ ഒന്നുല്ലെടി.....ഡോക്ടർ ഇപ്പൊ വരുമെന്നല്ലേ പറഞ്ഞേ.....ഒന്നും സംഭവിക്കില്ല....." ദുആന്റെ കയ്യിൽ പിടിച്ച് എന്റെ ചുണ്ടിനോട് അടുപ്പിച്ചു ഓളെ മുഖത്തേക്ക് നോക്കി ഇരുന്നപ്പോ ഷെയ്‌നും ഷാഹിയും കൂടി അകത്തേക്ക് കയറി വന്നിട്ട് ഡോക്ടർ വന്നിട്ടുണ്ടെന്ന് പറഞ്ഞു.....അപ്പൊ തന്നെ ഞാൻ അവളിൽ നിന്ന് വിട്ട് നിന്നിട്ട് തിരിഞ്ഞു ഡോക്ടറെ നോക്കി.... ഫീമെയിൽ ഡോക്ടറാണ്.....പുള്ളിക്കാരി ഈ റിസോർട്ടിന്റെ ഓണറെ വൈഫ്‌ കൂടിയാണ്.... ഡോക്ടർ അകത്തേക്ക് വന്നപ്പോ ഞങ്ങളൊക്കെ പുറത്തേക്ക് ഇറങ്ങി നിന്നു.....കുറച്ച് കഴിഞ്ഞ് ഡോക്ടർ ഒരാളെ അകത്തേക്ക് ചെല്ലാൻ പറഞ്ഞപ്പോ ആരെയും കാത്തു നിൽക്കാതെ ഞാൻ മുറിയിലേക്ക് കേറി പോയി.... "യെസ് ഡോക്ടർ...." "ആഹ്... മിസ്റ്റർ മിഷാൽ.... പേടിക്കാൻ ഒന്നും ഇല്ല.....ഫുഡ് കഴിക്കാത്തതിന്റെ ക്ഷീണം ആയിരുന്നു തന്റെ ഭാര്യക്ക്.....സമയത്തിന് ഫുഡ് കഴിക്കാൻ പറയണം..... Okay then, എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി....." എന്നൊക്കെ ആ മദാമ്മ ഡോക്ടർ ഇംഗ്ലീഷിൽ ആയിരുന്നു പറഞ്ഞത്..... അത്രയും പറഞ്ഞിട്ട് അവര് ഇറങ്ങി പോയി.....ഞാൻ അപ്പൊ തന്നെ ദുആന്റെ അടുത്ത് പോയി ഇരുന്ന് ഓളെ തല തടവിയിട്ട് നെറ്റിയിൽ ഒരു ഉമ്മ വെച്ചു കൊടുത്തു.... എന്റെ സാമിപ്യം തിരിച്ചറിഞ്ഞത് കൊണ്ടാണോ എന്തോ ഓള് പെട്ടന്ന് കണ്ണ് തുറക്കാൻ ശ്രമിച്ചിട്ട്‌ കണ്ണ് വിടർത്തി എന്നെ നോക്കി.....ഞാൻ അപ്പൊ ഓളെ നോക്കി പുഞ്ചിരിച്ചപ്പോ പെണ്ണ് പെട്ടന്ന് മുഖം വെട്ടിച്ചു കളഞ്ഞു..... ഇതെന്താപ്പോ കഥ.... "ദുആ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ...." എന്ന് ചോദിച്ചോണ്ട് ഞാൻ ഓളെ കയ്യിൽ പിടിച്ചതും ഓള് എന്റെ കൈ തട്ടിമാറ്റികൊണ്ട് എണീക്കാൻ ശ്രമിച്ചു.... "വേണ്ടാ.... എണീക്കണ്ട.... കുറച്ച് നേരം റസ്റ്റ്‌ എടുക്ക്...." അതിന് ഓള് എന്നെ ഒന്ന് തുറിച്ചു നോക്കി..... "നീയെന്താ ഇതുവരെയായിട്ടും ഫുഡ് കഴിക്കാതെ....?" "വിശപ്പില്ല...." ഒരു ഒഴുക്കൻ മട്ടിൽ ഓള് പറഞ്ഞു.... "അതെന്താ നിനക്ക് വിശപ്പില്ലാതെ....?" "സൗകര്യം ഇല്ലാഞ്ഞിട്ട്...." ഔ... കലിപ്പ്.... ഇതിനെ എങ്ങനെയാ ഇപ്പൊ ഒന്ന് മെരുക്കിയെടുക്കുക.... "ദുആ.... I want to talk to you...." "എനിക്കൊന്നും കേൾക്കണ്ട...." "കേൾക്കണം..... ഡി പെണ്ണെ ഞാൻ സത്യായിട്ടും അറിഞ്ഞില്ല നീ ഇവിടെ ഒന്നും കഴിക്കാതെയാണ് ഉള്ളതെന്ന്.....എങ്കിൽ നിന്നെ കൊണ്ട് ഈ പണി ഒന്നും ചെയ്യിക്കില്ലായിരുന്നു സത്യം.... ഏതായാലും ഇത്രയല്ലേ പറ്റിയുള്ളൂ എന്ന് കരുതി സമാധാനിക്കാം.....അവന്മാരെ പ്ലാൻ വേറെ ആയിരുന്നു....." പെണ്ണിന് നല്ലോണം ദേഷ്യം വന്നിട്ടുണ്ട്.....ഫസ്റ്റ് ടൈം ആയിരിക്കും ഓൾക്ക് ഇങ്ങനെയൊരു പണി കിട്ടിയത് ബർത്ത്ഡേക്ക്.....കുരിപ്പിന്റെ ദേഷ്യം മാറ്റാൻ എന്താപ്പോ ചെയ്യാ.... പെട്ടന്ന് എന്റെ തലയിൽ ഒരു വലിയ ബൾബ് തന്നെ കത്തി..... "ദുആ.... നിനക്ക് വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ...? നീ ഓക്കേ അല്ലെ...? നിനക്ക് എഴുന്നേൽക്കാൻ പറ്റുന്നുണ്ടോ...?" "എന്തിനാ....അടുത്ത പണി തരാനാണോ....?" "അതല്ലെടി....നിന്റെ മേത്ത് അപ്പടി പൊടിയാ....എഴുന്നേൽക്കാൻ പറ്റുവാണേൽ പോയി ഒന്ന് ഫ്രഷായിട്ട് വാ.... ആഹ് അല്ലെങ്കിൽ വേണ്ട നിനക്ക് വയ്യെങ്കിൽ അതും ഞാൻ തന്നെ ചെയ്തു തരാം...." എന്ന് പറഞ്ഞോണ്ട് ഞാൻ ഓളെ നോക്കി ഇളിച്ചു.... "ഓ.... വേണ്ടാ.... ചെയ്ത് തന്ന ഉപകാരം തന്നെ ദാരാളം...." "ഇത് അങ്ങനെയല്ലെടി....സീരിയസാണ്...." "ഞാൻ അതിന് തമാശ പറഞ്ഞില്ലല്ലോ.....ഞാൻ നേരത്തെ ഒരു പ്രാവശ്യം ഫ്രഷായിട്ട് വന്നപ്പോ ആണ് എല്ലാരും കൂടി എന്നെ ഈ കോലത്തിലാക്കിയത്....." "യ്യോ.... ഇനി ഒന്നൂടെ ഫ്രഷായെന്ന് വെച്ച് നിന്റെ കയ്യിലെ വളയൊന്നും ഊരി പോവൂല....നീ വന്നെ എണീക്ക്...." അതും പറഞ്ഞ് ഞാൻ ഓളെ പൊക്കിയെടുത്തോണ്ട് പോയി ബാത്‌റൂമിന് മുന്നിൽ നിർത്തിയിട്ട് ഷെൽഫ് തുറന്ന് ഡ്രസ്സ്‌ കൊണ്ടോയി കൊടുത്തു.... "വേഗം വരണം അർജന്റാണ്...." അതും പറഞ്ഞ് ഞാൻ അവന്മാരെ അടുത്തേക്ക് വിട്ടു.....അവരോട് കൂടി കാര്യം പറയാൻ..... 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 കൊരങ്ങനോട് നമ്മള് ഇനി മിണ്ടൂല എന്നൊക്കെ കരുതിയതായിരുന്നു പക്ഷെ അപ്പഴേക്കും ചെക്കൻ ഓരോന്ന് പറഞ്ഞിട്ട് നമ്മളെ നിർബന്ധിച്ച് ബാത്‌റൂമിലേക്ക് തള്ളി പറഞ്ഞയച്ചു.... ഇനി എന്താണാവോ അടുത്ത പണിയെന്ന് ചിന്തിച്ചോണ്ട് നമ്മള് വേഗം ഫ്രഷായിട്ട് ഇറങ്ങി വന്നപ്പോ ഓനെ കാണാനില്ല.... മുറിയിൽ നിന്ന് ഇറങ്ങി നോക്കിയപ്പോ അവിടെ വട്ടമേശ സമ്മേളനം നടക്കാ.....മിക്കവാറും നമ്മക്കുള്ള അടുത്ത പണി റെഡിയാക്കാവും എല്ലാരും കൂടി..... നമ്മളെ നോട്ടം പതിയെ ജിനൂന്റെ അടുത്തേക്കായി.....പെണ്ണ് അവന്മാരുടെ ഇടയിൽ ഇരുന്ന് പൂച്ച കണ്ണടച്ച് പാല് കുടിക്കും വിധം ഇടങ്കണ്ണിട്ട് നമ്മളെ കലിപ്പനെ നോക്കാ..... എടി ഭയങ്കരി....നീയാള് കൊള്ളാലോ.... പെട്ടന്ന് ഓള് നമ്മള് നോക്കുന്നത് ശ്രദ്ധിച്ചിട്ട്‌ നമ്മക്ക് പുളിങ്ങ തിന്ന ഇളി പാസാക്കി കൊണ്ട് അവിടന്ന് എണീറ്റ്‌ വന്നു.... "എന്തായിരുന്നു അവിടെ....നോക്കി വെള്ളമിറക്കുന്നത് കണ്ടല്ലോ...." "പോടീ എനിക്ക് ഇങ്ങനെ നോക്കാനല്ലെ പറ്റൂ.... അല്ല ദുആ.... നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ....നീ റെഡിയായോ....ഇക്കു പുറത്തേക്ക് പോകാൻ ഇറങ്ങാ...." "പുറത്തോ....? എന്തിന്....?" "ആവോ അതൊന്നും എനിക്ക് അറിയില്ല...." "എന്നാലും എല്ലാരും കൂടി നല്ല പണിയാ തന്നത്....വരട്ടെ....നിങ്ങക്കും ഉണ്ടല്ലോ ബർത്ത്ഡേയൊക്കെ....അപ്പൊ കാണാട്ടോ...." അതിന് പെണ്ണ് ഒന്ന് ഇളിച്ച് തന്നിട്ട് ഇൻഷുക്കാനെ നോക്കി....ഇൻഷുക്ക ആണെങ്കിൽ ഓളെ ചന്തയിൽ വെച്ച് കണ്ട പരിജയം പോലും കാണിക്കുന്നില്ല.... നമ്മളെ മനസ്സിൽ ഇപ്പൊ ഒത്തിരി സംശയങ്ങൾ ബാക്കിയുണ്ട്....അതൊക്കെ നമ്മക്ക് ക്ലിയർ ചെയ്യണം എത്രയും പെട്ടന്ന് തന്നെ.....ഇനിയുള്ള നമ്മളെ നീക്കം അതിന് വേണ്ടിയാണ്.... ഓരോന്ന് ചിന്തിച്ച് നമ്മള് ഇൻഷുക്കാനെ നോക്കി നിന്നപ്പോഴാണ് ആരോ നമ്മളെ ഷോൾഡറിൽ കൈ വെച്ചത്.....വേറെ ആരും അല്ല നമ്മളെ കെട്ട്യോൻ തന്നെ.... "പോവാം...." "എങ്ങോട്ട്...?" "അങ്ങ് നരകത്തിലേക്ക്....എന്താ നീ വരൂലേ....?" "ഓ... ഞാൻ വരാം.... പക്ഷെ ഒരു കാര്യം ഉണ്ട്.... സ്വർഗത്തിന്റെ കവാടം എത്തുമ്പോഴേക്കും ഞാനങ്ങ് ബൈ പറഞ്ഞ് നിങ്ങളെ ഇട്ടേച്ചു പോകും...." "ഓഹോ.... നീ ആള് കൊള്ളാലോടീ ഹിന്ദിക്കാരി....നിന്നെ ഞാൻ വിട്ടിട്ട് വേണ്ടേ നീ പോകാൻ....ഡയലോഗ് പറയാതെ വന്നെ...." അതും പറഞ്ഞ് നമ്മളെ കയ്യും പിടിച്ച് അവർക്കൊക്കെ ടാറ്റാ കൊടുത്തിട്ട് ഓൻ പുറത്തേക്ക് നടന്നു....കൂടെ നമ്മളും.... നമ്മളെ കാറിൽ ഇരുത്തിയിട്ട് ഓനും വന്ന് ഇരുന്നു.... "സീറ്റ് ബെൽറ്റ്‌ ഇടണേ...." അത് കേട്ട് നമ്മള് ഓനെ പുച്ഛിച്ചിട്ട്‌ പുറത്തേക്ക് നോക്കി ഇരുന്നപ്പോ ഓൻ വണ്ടിയെ ഫ്ലൈറ്റ് ആണെന്ന് സങ്കൽപ്പിച്ച് ഒരൊറ്റ പറപ്പിക്കലേർന്നു.....ആ പോക്കിൽ നമ്മള് എങ്ങനെയൊക്കെയോ സീറ്റ് ബെൽറ്റ്‌ ഇട്ടിട്ട് കണ്ണടച്ച് പിടിച്ച് ഓന്റെ കയ്യിൽ പിടിത്തമിട്ടു.... കൊറേ നേരം കഴിഞ്ഞ് ഓൻ എവിടെയോ കൊണ്ടോയി വണ്ടി നിർത്തിയിട്ട് നമ്മളെ നോക്കി ഇളിച്ചോണ്ട് പോക്കറ്റിൽ നിന്ന് ഒരു റിബ്ബൺ എടുത്തു.....ഇതിപ്പോ എന്തിനാ എന്ന് ചിന്തിച്ചോണ്ട് നമ്മള് ഓനെ തന്നെ നോക്കിയപ്പോ ഓൻ നമ്മളോട് കണ്ണടക്കാൻ പറഞ്ഞു..... "എന്തിനാ....എന്നെ എവിടെയെങ്കിലും കൊണ്ടോയി തള്ളാനാണോ പാക്കരാ...." "അങ്ങനെ കൊണ്ടോയി തള്ളിയാൽ ഒഴിഞ്ഞു പോകുന്ന ദുരന്തം ആണോടി നീ.... വർത്താനം പറഞ്ഞിരിക്കാതെ കണ്ണടക്ക്....മ്മ് വേഗം...." നമ്മള് സ്വലാത്തൊക്കെ ചൊല്ലി കണ്ണടച്ച് വെച്ചു.....അപ്പൊ തന്നെ ഓൻ ആ റിബ്ബൺ നമ്മളെ കണ്ണിൽ കെട്ടി തന്നിട്ട് വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്തു.... "മിശുച്ചാ.... എന്താ നിങ്ങളെ ഉദ്ദേശം....? എങ്ങോട്ടാ എന്റെ കണ്ണ് മൂടി കെട്ടിയിട്ട്....?" "എങ്ങോട്ട് ആയാലും നിന്റെ കൂടെ ഞാനല്ലേ ഉള്ളത്....നിനക്ക് പേടി ഉണ്ടോ ദുആ....?" "ആഹ് പിന്നെ.... നല്ലോണം ഉണ്ട്.... എനിക്കിട്ട് മുട്ടൻ പണി തന്ന മോനല്ലെ...." "അതൊക്കെ അല്ലെടി ഒരു രസം...." "എന്നാ ഞാനും ഒരു രസം തരുന്നുണ്ട് എല്ലാത്തിനും....കാത്തിരുന്നോ...." നമ്മള് അത് പറഞ്ഞു നിർത്തിയതും ഓൻ പെട്ടന്ന് വണ്ടി നിർത്തി.....എന്നിട്ട് ഇറങ്ങി വന്ന് നമ്മളെ കൈ പിടിച്ചിറക്കി.... എന്താ ഏതാ എന്നറിയാതെ ഒരു അന്ധയെ പോലെ നമ്മള് ഇറങ്ങി ഓന്റെ കൂടെ നടന്നു.... "ദുആ.... Listen to me.... നീ ഇതുവരെ കാണാത്ത ഒരടിപൊളി കാഴ്ച നിന്നെ കാണിക്കാനാണ് നമ്മള് ഇപ്പൊ ഇങ്ങോട്ട് വന്നത്.... See...." എന്ന് പറഞ്ഞ് ഓൻ നമ്മളെ കണ്ണിലെ കെട്ടഴിച്ചതും പതുക്കെ കണ്ണ് തുറന്ന് നമ്മള് മുന്നിലേക്ക് നോക്കി..... മുന്നിലുള്ള ആ മനോഹര കാഴ്ച കണ്ട് നമ്മളെ കണ്ണ് തള്ളി പുറത്തേക്ക് ചാടാറായിട്ടുണ്ട്.....ശെരിക്കും പറഞ്ഞാൽ ഭൂമിയിലെ സ്വർഗത്തിലാണോ നമ്മള് ഇപ്പൊ നിക്കുന്നത് എന്ന് പോലും നമ്മക്ക് തോന്നിപ്പോയി.....നമ്മള് മിശുച്ചാനെ നോക്കി സന്തോഷം കൊണ്ട് തുള്ളിച്ചാടിയിട്ട് വീണ്ടും മുന്നിലേക്ക് നോക്കി..... "Wooowww.... Really beautiful.... മിശുച്ചാ.... സൂപ്പർ.... അല്ലാ.... എന്താ പറയണ്ടേ.... കിടു ഫീൽ.... ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് കാഴ്ച.....ശെരിക്കും എന്റെ കണ്ണിനും മനസിനും ഒരു ഫ്രഷ്‌നെസ് ഫീൽ ചെയ്യുന്നുണ്ട്..... ഇത് എന്താ സംഭവം.....?" നമ്മളെ സന്തോഷം കണ്ടിട്ട് ഓൻ അപ്പൊ തന്നെ നമ്മളെ അടുത്തേക്ക് വന്നിട്ട് നമ്മളെ കയ്യിൽ പിടിച്ചു.... "ഇതാണ് ലണ്ടൻ ടവർ ബ്രിഡ്ജ്....." അത് കേട്ട് നമ്മള് ചുറ്റും ഒന്ന് വീക്ഷിച്ചിട്ട് സ്റ്റെപ് കയറി പാലത്തിന്റെ മുകളിലേക്ക് ഓടി കയറി.....മുകളിൽ എത്തിയപ്പോ ശെരിക്കും ഒരു സ്വർഗം തന്നെ..... ടവറിന്റെ നീളം കണ്ടിട്ട് നമ്മക്ക് തല കറങ്ങുന്നുണ്ട്..... നമ്മളെ പുറകെ തന്നെ കയറി വന്ന ഓനെ നോക്കിയിട്ട് നമ്മള് അടുത്തേക്ക് വാ എന്ന് കൈവീശി കാണിച്ചു.....ഓൻ വരുന്ന സമയം കൊണ്ട് നമ്മള് ഓടിപോയി ടവറിനെ തൊട്ടിട്ട് മുകളിലേക്ക് നോക്കി..... എന്റമ്മോ എന്തൊരു വലുപ്പാണെന്ന് അറിയോ.....കണ്ടിട്ട് നമ്മളെ ബോധം പോകാറായിട്ടുണ്ട്..... നമ്മള് അപ്പൊ തന്നെ പാലത്തിന്റെ അടിയിലേക്ക് ഏന്തി വലിഞ്ഞു നോക്കിയപ്പോ ബോട്ട് ഒക്കെ നിർത്തിയിട്ടിരിക്കുന്നുണ്ട്..... "മിശുച്ചാ.... ഇത് കടലാണോ പുഴയാണോ....?" പാലത്തിന്റെ അടിയിലൂടെ ഒഴുകി പോകുന്ന വെള്ളം കണ്ടിട്ട് നമ്മള് ചോദിച്ചപ്പോ ഓൻ നമ്മളെ നോക്കി ഒന്ന് ചിരിച്ചു.... "ഇതാണ് തേംസ് നദി.....നീ കേട്ടിട്ടില്ലേ....." ഉവ്വ.... നമ്മക്ക് മുംബൈ വിട്ടാൽ പിന്നെ കേരളം മാത്രേ അറിയൂ....അപ്പഴാ ഈ ലണ്ടനും ഇവിടെത്തെ സ്ഥലങ്ങളും.... നമ്മള് ഓന്റെ അടുത്തേക്ക് ചെന്നിട്ട് ഓനെ പിടിച്ചു വലിച്ചോണ്ട് ടവറിന്റെ അടുത്തേക്ക് പോയി.....പാലത്തിന്റെ ഇരു സൈഡിലും ആയിട്ട് ഒത്തിരി ആളുകൾ നിക്കുന്നുണ്ട്.....കൂടെ ഒത്തിരി വാഹനങ്ങളും അതുവഴി ചീറി പാഞ്ഞു പോവുന്നുണ്ട്..... ലൈറ്റിങ്സ് ആണെങ്കിൽ പറയണ്ടാ.....മൊത്തത്തിൽ ഒരു സ്വർഗം തന്നെ.....നമ്മള് ഇതുവരെ അനുഭവിക്കാത്ത ഒരുതരം സ്പെഷ്യൽ ഫീലാണ് നമ്മക്ക് ഇപ്പൊ.....സന്തോഷം കൊണ്ട് എന്തൊക്കെയോ ചെയ്യാൻ തോന്നുന്നു..... നമ്മള് ഇങ്ങനെ എല്ലായിടത്തും നോക്കി നിക്കുമ്പോ പെട്ടന്ന് മിശുച്ച വന്ന് നമ്മളെ തോണ്ടി.....എന്താണെന്ന രീതിയിൽ നമ്മള് ഓനെ നോക്കിയപ്പോ ചെക്കൻ നമ്മളെ തൊട്ടടുത്തുള്ള രണ്ട് പേരുടെ നേർക്ക് വിരല് ചൂണ്ടി കാണിച്ച് തന്നു..... അപ്പൊ അവിടെ ഒരാണും പെണ്ണും കൂടി വഴക്കിടുന്നതാണ് നമ്മള് കണ്ടത്....ഭാര്യയും ഭർത്താവും ആണെന്ന് തോന്നുന്നു വഴക്ക് കണ്ടിട്ട്.... "ഡി ദേ നോക്ക്.... നിന്നെ പോലത്തെ ഒരു മഹാറാണി രാക്ഷസി ഭാര്യയും പിന്നെ എന്നെ പോലത്തെ പാവം പിടിച്ച ഒരു ഭർത്താവും.....ഏത് നാട്ടിൽ ചെന്നാലും ഈ പെണ്ണുങ്ങൾക്ക് ഭയങ്കര നാക്കാണല്ലേ.... നീ ഓന്റെ ആ നിൽപ്പ് കണ്ടോ.....ഓളെ പേടിച്ച്.....എന്താല്ലേ.... പാവം ഞങ്ങള് ആണുങ്ങൾക്ക് എവിടെയും രക്ഷയില്ല....." അത് കേട്ട് നമ്മക്ക് എവിടെയോ പോയി കൊണ്ടോ എന്നൊരു സംശയം....ചെക്കൻ നമ്മക്കിട്ട് താങ്ങിയത് തന്നെ എന്ന് നമ്മക്ക് കലങ്ങി..... "ഓ പിന്നെ.....നിങ്ങള് ആണുങ്ങളെ കാര്യം അധികം പറയണ്ടാ.....ഞങ്ങള് എന്തേലും പറയുന്നുണ്ടെങ്കിൽ തന്നെ അതിന് തക്കതായ എന്തെങ്കിലും കാരണവും ഉണ്ടാവും.....ഹും..... സായിപ്പമാര് നോക്കി നിക്കുന്നുണ്ടെന്ന് ഞാൻ നോക്കൂല ഒരൊറ്റ കുത്തങ് വെച്ച് തരും കെളവാ....." അതും പറഞ്ഞ് നമ്മള് ഓനെ നോക്കി കണ്ണുരുട്ടി കാണിച്ചപ്പോ നേരത്തെ വഴക്കിട്ടോണ്ട് നിന്ന രണ്ട് ബലാലുകളും പബ്ലിക് ആയിട്ട് ലിപ് ലോക്ക് ചെയ്തോണ്ട് നിക്കുന്നു....അവരെ ആക്രാന്തം കണ്ടതും നമ്മള് വാ പൊളിച്ചു പോയി..... "അത് പൊളിച്ചു....ആഹ് ഓരോത്തരുമാരുടെ ഓരോ യോഗേ.... ഇങ്ങനെ ഒരെണ്ണം കിട്ടാൻ ഞാൻ ഇനി എത്ര കൊല്ലം വെയിറ്റണം ആവോ...." ഓൻ മേലോട്ട് നോക്കി പറയുന്നത് ഒന്നും നമ്മള് കേൾക്കാതെ ആ കാഴ്ച തന്നെ നോക്കി നിക്കായിരുന്നു..... "ഡി.... അധികം അങ്ങോട്ട്‌ നോക്കണ്ട..... നിനക്ക് സമ്മതമാണേൽ നമ്മക്കും ഇവിടെ വെച്ച് ഒരു താജ് മഹലൊക്കെ....." അതും പറഞ്ഞ് ഇളിച്ചോണ്ട് ഓൻ നമ്മളെ അടുത്തേക്ക് വന്നപ്പോ നമ്മക്ക് നാണം വന്നു പോയി..... ശെരിക്കും.....🙈😌 പോരാത്തതിന് ഒരു ലിപ് ലോക്ക് ലൈവ് ആയിട്ട് കണ്ട ഷോക്കും.... ഇനി ഇവിടെ നിന്നാൽ താജ് മഹലിന്റെ കൂടെ ഓന് അപേക്ഷയും കൊടുക്കേണ്ടി വരുമെന്ന് തോന്നിയപ്പോ നമ്മള് ഓനോട്‌ പോവാന്ന് പറഞ്ഞു.....ഓൻ ഒന്ന് ഇളിച്ചിട്ട് നമ്മളെയും കൊണ്ട് താഴേക്ക് ഇറങ്ങി പോയിട്ട് വണ്ടിയിൽ കേറി ഇരുന്നു.... അവിടന്ന് യാത്ര തുടങ്ങി വേറെ എവിടെയോ കൊണ്ടോയി നിർത്തി..... നമ്മള് ഓനെ നോക്കി ഇരുന്നപ്പോ ഓൻ ഇറങ്ങാൻ പറഞ്ഞു.....ഒന്നും ചോദിക്കാതെ നമ്മള് ഇറങ്ങി ഓന്റെ അടുത്ത് പോയി നിന്നപ്പോ ഓൻ കാറിൽ നിന്ന് ഫോൺ മാത്രം എടുത്തിട്ട് ഡോറടച്ചു.... നമ്മള് ആ സമയം കൊണ്ട് ഇത് എവിടെയാ സ്ഥലം എന്ന് നോക്കിയപ്പോ മുന്നിലുള്ള ബോർഡ്‌ വായിച്ചിട്ട് നമ്മളെ വായിൽ വെള്ളം നിറഞ്ഞു..... Chocolate Restaurant.... ഓനോട്‌ എന്തേലും ചോദിക്കുന്നതിന് മുമ്പ് ചെക്കൻ നമ്മളെ കയ്യും പിടിച്ച് റെസ്റ്റോറന്റിന്റെ അകത്തേക്ക് നടന്നു.... അകത്തെ കാഴ്ച കണ്ട് നമ്മളെ വായിൽ കപ്പലും വിമാനവും ഒക്കെ ഓടിക്കാനുള്ള വെള്ളം നിറഞ്ഞു..... പടച്ചോനെ ഇതെന്തോന്ന്.....എങ്ങോട്ട് നോക്കിയാലും ചോക്ലേറ്റ് തന്നെയാണല്ലോ.... "സാധാരണ നിങ്ങള് പെൺകുട്ട്യോൾക്ക് ചോക്ലേറ്റ്സിനോടാണല്ലോ കൂടുതൽ ഇഷ്ടം.....അങ്ങനെ ഒരിഷ്ടം എന്റെ ദിൽകി ദഡ്കനും ഉണ്ടാവുമെന്ന് എനിക്കറിയാം....." "അതെന്താ ഇയാൾക്ക് ഇത്ര ഉറപ്പ്...?" "അതൊക്കെ എനിക്ക് ഒരാളെ ഒറ്റ നോട്ടത്തിൽ കണ്ടാൽ തന്നെ മനസിലാവും....." "ഓഹോ....അത് അവിടെ കിടക്കട്ടെ.... പെൺകുട്ട്യോൾക്ക് ചോക്ലേറ്റ് ഇഷ്ടമാണെന്ന് നിങ്ങളോട് ആര് പറഞ്ഞു....?" "ഹോ എന്റെ റബ്ബേ....ഇനി അതിൽ പിടിച്ചു തൂങ്ങണ്ടാ.....നടക്കങ്ങോട്ട്‌...." എന്ന് പറഞ്ഞ് ഓൻ നമ്മളെ കൊണ്ടോയി ഒരു ചെയറിൽ ഇരുത്തിയിട്ട് ഓനും വന്ന് ഇരുന്നു.... എന്നിട്ട് വെയ്റ്ററെ വിളിച്ചു വരുത്തി നമ്മളെ കയ്യിൽ മെനുകാർഡ് തന്നിട്ട് ഓർഡർ ചെയ്യാൻ പറഞ്ഞു.....ശെരിക്കും പറഞ്ഞാൽ നമ്മളൊരു ചോക്ലേറ്റ് പ്രാന്തിയാണ്.....കണ്ണിൽ കണ്ട എല്ലാ ചോക്ലേറ്റ് ഐറ്റംസും നമ്മള് തിന്നുമുടിക്കും..... ഇന്നിനിയിപ്പോ നമ്മളെ അവസ്ഥ പറയണ്ടാ.....തിന്ന് മരിക്കും നമ്മള്..... മെനു കാർഡ് കയ്യിൽ പിടിച്ച് നമ്മള് ഇതുവരെ കഴിക്കാത്ത കൊറേ ചോക്ലേറ്റ് ഡിഷ്‌ തന്നെ നമ്മള് ഓർഡർ ചെയ്തു.....ഇത് കണ്ടിട്ട് ഓൻ നമ്മളെ കണ്ണുംതള്ളി നോക്കി ഇരിപ്പുണ്ട്..... ഇഷ്ടം എന്ന് പറഞ്ഞപ്പോ നമ്മക്ക് ഇത്രക്ക് ഇഷ്ടം ആയിരിക്കുമെന്ന് ഓൻ ഒട്ടും കരുതി കാണില്ല....മിക്കവാറും നമ്മള് ഈ റെസ്റ്റോറന്റ് മുടിച്ചിട്ടേ പോകൂ..... കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് വെയ്റ്റർ വന്ന് നമ്മള് ഓർഡർ ചെയ്തത് എല്ലാം കൊണ്ട് വന്ന് നമ്മളെ മുന്നില് നിരത്തി വെച്ചു.....ശെരിക്കും പറഞ്ഞാൽ എവിടെന്ന് തുടങ്ങും എന്നറിയാതെ നമ്മള് പകച്ചു നിന്നു..... അവസാനം ചിന്ത മതിയാക്കി നമ്മളെ ഫേവറിറ്റ് ഡിഷ്‌ ആയ ചോക്ലേറ്റ് ബ്രെഡിൽ നിന്ന് തന്നെ തുടക്കം കുറിച്ചു.....ഞങ്ങള് ഇരിക്കുന്ന സ്ഥലത്ത് മറ്റാർക്കും എത്തി നോക്കാൻ കഴിയാത്തത് കൊണ്ട് നമ്മള് ഒന്നും ശ്രദ്ധിക്കാൻ നിന്നില്ല.... അറ്റാക്ക് തുടങ്ങി ഒരുമാതിരി കൊച്ചു കുട്ട്യോൾ കയ്യിട്ട് വാരിയത് പോലാക്കി നമ്മള്.....മിശുച്ചാന്റെ സൗണ്ട് ഒന്നും കേൾക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് തല ഉയർത്തി നോക്കുമ്പോഴാണ് ചെക്കൻ മൊബൈലിൽ നമ്മളെ വീഡിയോ എടുത്തോണ്ട് ഇരിക്കാണെന്ന് നമ്മ്ക്ക് മനസിലായത്..... അപ്പൊ തന്നെ നമ്മള് ഓന്റെ ഫോൺ പിടിച്ചു വാങ്ങി വെച്ചു.... "ഡി കുരിപ്പേ... എന്റെ ഫോണിങ് താടി...." "തരൂല....എന്നോട് ചോദിക്കാതെ എന്തിനാ എന്റെ വീഡിയോ എടുത്തേ.....അതോണ്ട് തരൂലാ....." "നീ അതിന് അമേരിക്കൻ പ്രസിഡന്റ്‌ ഒന്നും അല്ലല്ലോ ചോദിച്ചിട്ട് ഒക്കെ എടുക്കാൻ..... കളിക്കാതെ ഫോൺ താടി....." "ഇല്ലാ...." എന്ന് പറഞ്ഞ് നമ്മള് ഓനെ പുച്ഛിച്ച് മുഖം തിരിച്ചു.....അപ്പൊ തന്നെ ഓൻ കലിപ്പിൽ നമ്മളെ അടുത്ത് വന്ന് അവിടെ ഒരു ചെയറിട്ട് ഇരുന്ന് നമ്മള് ഓർഡർ ചെയ്തത് എടുത്ത് കഴിക്കാൻ തുടങ്ങി.....അത് കണ്ടപ്പോ നമ്മക്ക് അങ്ങട് എരിഞ്ഞു കേറി..... വേറെന്തും നമ്മള് സഹിക്കും.....നമ്മളെ ചോറ് പാത്രത്തിൽ കയ്യിട്ടാൽ മാത്രം നമ്മള് സഹിക്കൂല.....അതിപ്പോ ആരായാലും.... "ഡാ കോന്താ.....ഇയാൾക്ക് ഇതൊക്കെ ഇഷ്ടല്ലാന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തിനാ കഴിക്കുന്നെ....." "ആഹ് ചില സമയത്ത് എനിക്ക് ഇതൊക്കെ ഇഷ്ട്ടാ...." "എന്ന് വെച്ച് ഇങ്ങനെ കഴിക്കണോ.....ഒരു മയത്തിൽ തള്ള് മനുഷ്യാ....." "ഓ.... ഏതായാലും നീ കാണിച്ച പോലത്തെ ആക്രാന്തം ഒന്നും ഞാൻ കാണിച്ചിട്ടില്ല...." അതും പറഞ്ഞ് ഓൻ ഓന്റെ പണി തുടർന്നു.....നമ്മള് അപ്പൊ തന്നെ ഓന്റെ അടുത്തേക്ക് നീങ്ങി ഇരുന്നിട്ട് ഓൻ തിന്നാൻ വേണ്ടി വായിലേക്ക് കൊണ്ട് പോയത് തട്ടി പറിച്ചെടുത്ത് വായിലാക്കി.....അതിന്റെ ഇടക്ക് വെച്ച് ഓന്റെ ഫോൺ ഒക്കെ നമ്മള് എവിടെ വെച്ചെന്ന് നമ്മക്ക് പോലും അറിയില്ല..... നമ്മളെ ആ പ്രവർത്തി ഓന് ഒട്ടും ഇഷ്ട്ടായിട്ടില്ലാന്ന് ആ മോന്ത കണ്ടാൽ തന്നെ അറിയാം.....ഇപ്പൊ നമ്മളെ ചവിട്ടി കൂട്ടാനുള്ള ദേഷ്യം വന്നിട്ടുണ്ട് ചെക്കന്..... പെട്ടന്ന് ഓൻ ടേബിളിന് ഒരു തല്ല് വെച്ച് കൊടുത്തിട്ട് എണീറ്റ്‌ പോയി നമ്മളെ പുറകിലായിട്ട് നിന്നു.....നമ്മള് അത് അത്ര മൈൻഡ് ആക്കാൻ ഒന്നും പോയില്ല..... "ദുആ.... ദേ ഇങ്ങോട്ട് നോക്ക്....." ഓന്റെ ശബ്ദം കേട്ട് നമ്മള് പുറകിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞു നോക്കി..... രണ്ട് സൈഡിലേക്ക് നോക്കിയിട്ടും ഓന്റെ മോന്ത കാണാത്തത് കൊണ്ട് ഓൻ തന്നെ നമ്മളെ മുഖം പിടിച്ച് മുകളിലേക്ക് നോക്കും വിധം ആക്കി വെച്ചു..... നമ്മളാണെങ്കിൽ എന്താ എന്നൊന്നും മനസിലാകാതെ ഓനെ തന്നെ നോക്കി ഇരുന്നപ്പോ പെട്ടന്ന് ഓൻ ഓന്റെ മുഖം നമ്മളെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നിട്ട് നമ്മളെ അധരങ്ങളെ കീഴ്പ്പെടുത്തി..... ഇത് നമ്മള് ഈ ഒരു പൊസിഷനിൽ ഒട്ടും പ്രതീക്ഷിക്കാത്തത് ആയതോണ്ട് ഞെട്ടി കണ്ണ് തള്ളി നിക്കാണ് നമ്മള്.....ചെക്കൻ നമ്മളെ വിടാനുള്ള ഉദ്ദേശമില്ലെന്ന് മനസിലായപ്പോ നമ്മള് ചോക്ലേറ്റിൽ മുങ്ങി കിടന്നിരുന്ന നമ്മളെ കൈ എടുത്ത് ഓന്റെ മുഖത്ത് വെച്ച് തള്ളി മാറ്റാൻ നോക്കിയപ്പോ കോന്തൻ നമ്മളെ കൈ പിടിച്ചു വെച്ചു..... അവസാനം നമ്മള് ആ ശ്രമം നിർത്തി അവനിൽ ലയിച്ചു നിന്നു....പതുക്കെ ഓൻ നമ്മളിൽ നിന്ന് വിട്ടു നിന്നതും അടച്ചു പിടിച്ച കണ്ണുകൾ പതുക്കെ തുറന്ന് നമ്മള് ഓനെ നോക്കി..... "ഇപ്പഴാണല്ലേ ഈ ചോക്ലേറ്റിന് മധുരം കൂടിയത്...." എന്ന് പറഞ്ഞോണ്ട് ഓൻ ചുണ്ടിൽ പറ്റി പിടിച്ചിരുന്ന ചോക്ലേറ്റ് തോണ്ടിയെടുത്ത് വിരല് നക്കിയിട്ട് നമ്മളെ നോക്കി സൈറ്റടിച്ചു.....നമ്മക്ക് ആണെങ്കിൽ ഓന്റെ കയ്യീന്ന് കാര്യമായിട്ട് ഒരെണ്ണം കിട്ടുമ്പോ പിന്നെ കുറച്ച് നേരത്തേക്ക് കിളി ഒന്നും ഉണ്ടാവൂല..... അതോണ്ട് നമ്മള് ഓന്റെ മുഖത്തേക്ക് അധികം നോക്കാതെ കൈയ്യിലേക്ക് നോക്കിയിട്ട് ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചു.....എന്നിട്ട് പതിയെ ഓനെ ഇടങ്കണ്ണിട്ട് നോക്കി..... നമ്മളെ കയ്യിൽ ഉണ്ടായിരുന്ന ചോക്ലേറ്റ് ഒക്കെ ഓന്റെ മുഖത്ത് ആയിട്ടുണ്ട്..... ചെക്കൻ ഒന്നും അറിഞ്ഞിട്ടില്ല.....ഇനീപ്പോ അത് അറിഞ്ഞാൽ ഓൻ നമ്മളെ എടുത്തിട്ടലക്കും എന്ന് അറിയാവുന്നത് കൊണ്ട് നമ്മള് വേഗം ടിഷ്യു പേപ്പർ എടുത്ത് ഓന്റെ അടുത്തേക്ക് ചെന്ന് നിന്നു.... അപ്പൊ ഓൻ നമ്മളെ നോക്കി എന്താണെന്ന് ചോദിച്ചപ്പോ നമ്മള് കഴുത്തും മുഖവും തൊട്ടു കാണിച്ചു....ഓൻ അതൊക്കെ ഒന്ന് തൊട്ടു നോക്കിയിട്ട് നമ്മളെ നോക്കി ചിരിച്ചപ്പോ കൊരങ്ങന് ഒരൊറ്റ കുത്ത് വെച്ച് കൊടുക്കാൻ തോന്നിപ്പോയി നമ്മക്ക്..... പക്ഷെ തല്ക്കാലം വാടി കൊടുത്ത് അടി വാങ്ങിക്കാൻ ഉദ്ദേശമില്ലാത്തതോണ്ട് നമ്മള് വേഗം ഓന്റെ മുഖത്തുള്ള ചോക്ലേറ്റ് ഒക്കെ തുടച്ചു കളഞ്ഞു..... ഇന്നത്തോടെ നമ്മക്ക് ചോക്ലേറ്റിനോടുള്ള മുഹബ്ബത്ത് തീർന്നു.....ഇനി ചോക്ലേറ്റ് എന്ന് കേൾക്കുമ്പോ നേരത്തെ കിട്ടിയ കിസ്സായിരിക്കും ഓർമ വരാ.....ഓനോട്‌ പോവാമെന്ന് പറഞ്ഞിട്ട് നമ്മള് ഓനെയും കൂട്ടി പുറത്തേക്ക് നടന്നു..... "ദുആ..... നീയെന്റെ ഫോൺ എടുത്തില്ലേ....?" "ഫോൺ.... ഞാൻ അ....അത് അവിടെ ടേബിളിൽ മറന്ന് വെച്ചിട്ടാ വന്നെ...." "ആഹ് എന്നാ നീ പോയി വണ്ടിയിൽ ഇരുന്നോ.....ഞാൻ ദാ വരുന്നു....." അതും പറഞ്ഞ് ഓൻ അകത്തേക്ക് കേറി പോയി.....നമ്മള് നേരെ കാറിന്റെ അടുത്തേക്കും..... കാറിൽ കയറി ഇരിക്കാൻ നേരമാണ് നമ്മക്ക് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കണമെന്ന ഒടുക്കത്തെ ഒരു പൂതി തോന്നിയത്.....മിശുച്ച വരുന്നുണ്ടോ എന്ന് നോക്കിയിട്ട് നമ്മള് ഡോർ തുറന്ന് അകത്ത് കയറി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ട് സ്റ്റെയറിങ്ങിൽ കൈ വെച്ച് ഗിയർ പിടിച്ചു വലിച്ചു..... നമ്മക്ക് ഡ്രൈവിംഗ് അറിയില്ലെങ്കിലും ഡ്രൈവ് ചെയ്യാൻ ഒത്തിരി ഇഷ്ട്ടാ..... അതോണ്ട് ആ ഒരു പൂതിയിൽ നമ്മള് സ്റ്റെയറിങ്ങിൽ പിടിച്ച് ഡ്രൈവ് ചെയ്യുന്നത് പോലൊക്കെ കാണിച്ചു.... പക്ഷെ സ്റ്റാർട്ട്‌ ചെയ്യാന്ന് വെച്ചാൽ കീ ഓന്റെ കയ്യിലാണ്.....അതോണ്ട് അത് നടക്കൂല..... നമ്മള് ഇങ്ങനെ സ്റ്റെയറിങ്ങിലും ഗിയറിലും ഒക്കെ പിടിച്ച് തിരിച്ച് കളിച്ചോണ്ട് ഇരുന്നപ്പോഴാണ് സൈഡ് മിററിലൂടെ ഒരു വണ്ടി നമ്മളെ കണ്ണിൽ പെട്ടത്.....ദൂരെ നിന്ന് സ്പീഡിൽ ഒരു ലൈറ്റ് വരുന്നത് പോലെയാണ് നമ്മക്ക് കാണാൻ കഴിഞ്ഞുള്ളു..... അമ്മാതിരി വരവാണ്.....ഇവരൊക്കെ കാലനെ നേരിട്ട് കാണാൻ വേണ്ടി പോവാണോ എന്ന് ചിന്തിച്ച് നമ്മള് മിററിൽ നിന്ന് നോട്ടം തെറ്റിച്ചതും എന്തോ ഒരു വലിയ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു.....അപ്പൊ തന്നെ നമ്മളെ തല സ്റ്റെയറിങ്ങിൽ ചെന്ന് ഇടിച്ചിട്ട്‌ വീണ്ടും പുറകിലേക്ക് പോയി നമ്മള്..... നമ്മക്ക് ചുറ്റും എന്താണ് സംഭവിക്കുന്നെ എന്നറിയാതെ നമ്മള് നിലവിളിച്ച് പുറത്തേക്ക് നോക്കിയപ്പോ നമ്മള് ഇരിക്കുന്ന വണ്ടി കറങ്ങി തിരിഞ്ഞു പെട്ടന്ന് നിന്നതും നമ്മളെ തല പോയി ഡോറിന്റെ ഗ്ലാസിൽ ഇടിച്ചു..... പടച്ചോൻ കനിഞ്ഞ് നമ്മളെ തല പൊട്ടിച്ചിതറി പോയില്ലെങ്കിലും നല്ലോണം വേദനിക്കുന്നുണ്ട് നമ്മക്ക്.....തലയിൽ കൈ വെച്ചിട്ട്‌ നമ്മള് മുന്നിലേക്ക് നോക്കിയപ്പോ മുന്നിലെ ഗ്ലാസ്‌ ഒക്കെ പൊട്ടിയിട്ടുണ്ട്..... എന്താ സംഭവിച്ചതെന്ന് ആലോയിച്ചതും നമ്മളെ മനസിലേക്ക് ആ വണ്ടി തെളിഞ്ഞു വന്നു.....അത് സ്പീഡിൽ വന്നത് ഈ വണ്ടിയെ ഇടിക്കാനായിരുന്നോ..... ഡോർ തുറന്ന് രക്ഷപെടാൻ നിന്നപ്പോ രണ്ട് സൈഡും ലോക്കാണ്.....ആകെ കൂടി ഇതിന്റെ അകത്ത് കുടുങ്ങി ഇരിക്കാ നമ്മള്.....മിശുച്ച എത്രയും പെട്ടന്ന് ഒന്ന് വന്നെങ്കിലെന്ന് ദുആ ചെയ്തോണ്ടിരുന്നു നമ്മള്..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവള് എന്റെ കയ്യീന്ന് ഫോൺ വാങ്ങിയിട്ട് എവിടെയാ വെച്ചതെന്നറിയാൻ ഞങ്ങള് ഇരുന്ന സ്ഥലത്ത് മുഴുവനും നോക്കിയെങ്കിലും ഫോൺ അവിടെ എവിടെയും കണ്ടില്ല.....അവസാനം വെയ്റ്ററോട് പറഞ്ഞ് അയാളെ ഫോണിൽ നിന്ന് വിളിച്ചു നോക്കിയപ്പോ ഫോൺ താഴെ കിടക്കായിരുന്നു..... അയാളോട് താങ്ക്സ് പറഞ്ഞിട്ട് ഇറങ്ങാൻ നേരമാണ് ഇൻഷു എന്നെ വിളിച്ചത്..... "ആഹ് ഇൻഷു....പറയെടാ...." "നിങ്ങള് എവിടെയാ.... വരാൻ വൈകോ.... ദുആ എവിടെ...." "ഓള് വണ്ടിയിലാ.... ഞങ്ങള് ദാ ഇറങ്ങി.... ഒരു അരമണിക്കൂർ...." അത്രയും പറഞ്ഞ് ഫോൺ പോക്കറ്റിലിട്ട് പുറത്തേക്ക് ഇറങ്ങിയതും എന്റെ മുന്നിലൂടെ ഒരു കാർ ഹൈസ്പീഡിൽ പോകുന്നതാണ് ഞാൻ കണ്ടത്..... ആരുടെ കുഞ്ഞമ്മേനെ കെട്ടിക്കാനാണ് ഇവന്മാര് ഈ പോക്ക് പോകുന്നതെന്ന് അവരെ വണ്ടിയെ നോക്കി പിറുപിറുത്തോണ്ട് ഞാൻ എന്റെ വണ്ടിയെ നോക്കിയതും കാറിന്റെ കോലം കണ്ടിട്ട് എന്റെ നെഞ്ച് കാളി.....മുന്നിലെ ഗ്ലാസ്‌ പൊട്ടി തകർന്നിട്ടുണ്ട്..... തലയിൽ കൈ വെച്ചിട്ട് പുളിച്ച തെറി പറയാൻ നിന്നപ്പോ പെട്ടന്ന് എന്റെ മനസിലേക്ക് ദുആന്റെ മുഖം വന്നതും ഞാൻ ഓടിപോയി കാറിന്റെ അകത്തേക്ക് നോക്കിയപ്പോ ഓള് മുഖം പൊത്തി പിടിച്ച് ഇരിക്കാണ്..... "ദുആ....." എന്റെ ശബ്ദം കേട്ട് കലങ്ങിയ കണ്ണുകളോടെ ഓള് മുന്നിലേക്ക് നോക്കി..... "മിശുച്ചാ....." എന്ന് വിളിച്ച് ഓള് കരഞ്ഞപ്പോ ഞാൻ വേഗം പോയി ഡോർ തുറന്ന് ഓളെ പുറത്തിറക്കി....എന്നിട്ട് ഓൾക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കിയപ്പോ പെണ്ണിന്റെ ചുണ്ടും നെറ്റിയും ഒക്കെ പൊട്ടി ബ്ലഡ്‌ വരുന്നുണ്ട്..... ഇതിന് മാത്രം ഞാൻ പോയ സമയത്ത് ഇവിടെ എന്താ നടന്നെ.....ഓളെ മുഖം കണ്ടപ്പോ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാതെ വന്നു.... "കയറി ഇരിക്ക്....." ഗൗരവത്തോടെ ഞാൻ അത്ര പറഞ്ഞപ്പോ തന്നെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് ഓള് പോയി കാറിൽ കയറി ഇരുന്നു.....കൂടെ ഞാനും..... ഓളെ ഈ കോലത്തിൽ ആക്കിയ ആ പുന്നാര മോനോടുള്ള ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ ഞാൻ സ്റ്റെയറിൽ അമർത്തി പിടിച്ചു.....എന്റെ മുഖത്തേക്ക് തന്നെ നോക്കിയിട്ട് ഓള് ഞാൻ പറയാതെ തന്നെ സീറ്റ് ബെൽറ്റ്‌ ഇട്ടു.....അപ്പൊ തന്നെ ഞാൻ വണ്ടിയും കൊണ്ട് കുതിച്ചു..... എന്റെ ഊഹം ശെരിയാണെങ്കിൽ ഞാൻ നേരത്തെ കണ്ട ആ കാർ തന്നെയാണ് ഇടിച്ചത്.....അവന്റെ പോക്ക് അമ്മാതിരി പോക്കായിരുന്നല്ലോ.....വണ്ടിയുടെ മോഡൽ മുതൽ നമ്പർ വരെ ഞാൻ നോട്ട് ചെയ്തിട്ടുണ്ട്.....ആ വണ്ടി ഇപ്പൊ എവിടെയാണേലും ഞാൻ കണ്ടെത്തിയിരിക്കും.....കാരണം ആ വണ്ടിക്ക് ഒരു പ്രതേക സൗണ്ട് ഉണ്ടായിരുന്ന കാര്യം ഓടിച്ച ആള് മറന്നിട്ടുണ്ടാവും..... *തുടരും* *-*-*-*------*-*--*---*-*-*---*-** സോറി സോറി ഫ്രണ്ട്സ്.... ലേറ്റ് ആയല്ലേ.... ശെരിക്കും പറഞ്ഞാൽ ഈ പാർട്ട്‌ ഇനിയും ഉണ്ട് ബാക്കി.....അത് നമ്മള് സമയം ഇല്ലാത്തോണ്ട് ഇപ്പൊ കട്ട്‌ ചെയ്തു..... മുഴുനാക്കാൻ നിന്നാൽ ഇന്ന് പോസ്റ്റിങ്ങ്‌ നടക്കൂല അതോണ്ടാണ് കുറച്ച് വെച്ച് പോസ്റ്റിയത്.... അതോണ്ട് അടുത്ത ഭാഗം ഉണ്ടാവും ട്ടോ....
#

📙 നോവൽ

📙 നോവൽ - ദുആ മയാ Written By Aashy PRE - - 38 - ShareChat
49.3k കണ്ടവര്‍
3 ദിവസം
#

📙 നോവൽ

Aashuu_💜💙
#📙 നോവൽ *💙_ദുആ മിയാ_💜* *PART_1* *Ααѕнυ* *📚വായനാമുറി📚* https://b.sharechat.com/ZdQ2PZD52W 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 "കളത്തിങ്കൽ വീട്ടിലെ മൂസാ ഹാജിയുടെയും ഭാര്യ ഫാത്തിമയുടെയും ദത്തു പുത്രിയായ ദുആ മിയായ്ക്ക്‌ അവരുടെ മൂത്ത മകനായ സഹൽ മൂസയെ കെട്ടാൻ സമ്മതമാണോ....?" മൊല്ലാക്കയാണെന്ന് തോന്നിക്കുന്ന ഒരു ഉപ്പുപ്പാ വന്ന് നമ്മളോട് അത് ചോദിച്ചപ്പോ നമ്മള് ഒന്നും നോക്കിയില്ല മനസ്സിലുള്ളത് അങ്ങ് വിളിച്ചു കൂവി.... "അല്ലാ.... സമ്മതമല്ലാ.... എനിക്കീ കല്യാണത്തിന് സമ്മതമല്ലാ.... എനിക്കാ കോന്തനെ ഇഷ്ടല്ലാ..... എങ്ങനെയെങ്കിലും ഈ ബന്ധം ഒന്ന് മുടക്കി തരോ ഉപ്പുപ്പാ..... പ്ലീസ്....." എന്ന് നമ്മള് പറഞ്ഞു നിർത്തിയില്ല..... അപ്പഴേക്കും ദേ, വരുന്നു നമ്മളെ കല്യാണ ചെക്കൻ.....കട്ട കലിപ്പിൽ നമ്മളെ നേർക്ക്..... അവൻ നമ്മളെ അടുത്ത് എത്തിയിട്ട് നമ്മളെ തന്നെ തുറിച്ചു നോക്കുന്നുണ്ട്......ഒരടിയാണ് നമ്മള് പ്രതീക്ഷിച്ചതെങ്കിലും പിന്നീട് അവൻ പറഞ്ഞത് കേട്ട് നമക്ക് വീണ്ടും കലിപ്പ് കേറി..... "എന്ന് നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ.....ഈ സഹൽ നിന്നെ കെട്ടണം എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ കെട്ടിയിരിക്കും..... അതിന് നിന്റെ സമ്മതം ആർക്ക് വേണം..... വാടി ഇങ്ങോട്ട്....." നമ്മളെ നേർക്ക് കുരച്ചു ചാടിയിട്ട് അവൻ നമ്മളെ കൈ പിടിച്ച് വലിച്ചു.....അവന്റെ ആ പ്രവർത്തി നമക്ക് ഒട്ടും പിടിച്ചില്ല എന്ന് മാത്രല്ല കലിപ്പ് കേറി നമ്മള് അവന്റെ കാല് നോക്കി ആഞ്ഞു ചവിട്ടി..... "എന്താടാ മരപ്പട്ടി നീ പറഞ്ഞെ..... നിനക്ക് എന്ത് ധൈര്യം ഉണ്ടായിട്ടാ നീ എന്റെ കയ്യിൽ കേറി പിടിച്ചത്..... നിന്നെ ഇന്ന് ഞാൻ....." "ആാഹ്ഹ്..... അള്ളോഹ്..... ഇന്റുമ്മാ..... എന്റെ നടു പോയേ..... ആാാാാ....." യുദ്ധത്തിനിടെ നമ്മളെ ചവിട്ട് കൊണ്ട് വീണവന്റെ രോദനം ഇച്ചിരി ഉറക്കെ ആയതോണ്ട് നമ്മള് പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്ന് നോക്കി.....അപ്പഴാണ് മ്മള് നിലത്ത് കിടന്ന് ഉരുളുന്ന ദിയാനെ കണ്ടത്..... കുറച്ച് മുമ്പ് പറഞ്ഞ മൂസാ ഹാജിയുടെയും ഫാത്തിമ ഉമ്മാന്റെയും ഒരേയൊരു മകൾ..... നമ്മളെ സഹോദരി..... കൂടെപിറക്കാതെ പോയ കൂടെപ്പിറപ്പ് ആണെന്നും പറയാം..... അല്ല അവനെവിടെ സഹൽ....? അവനെ ഞാൻ കൊന്നോ....? തലയിൽ കൈ വെച്ചിട്ട് നമ്മള് എന്തോ ഓർമ വന്നത് പോലെ പിറുപിറുത്തു..... അപ്പൊ നമ്മള് കണ്ടത് സ്വപ്നം ആയിരുന്നോ....? ഹ്.....കോപ്പിലെ ഓരോരോ സ്വപ്‌നങ്ങൾ.....പേടിച്ച് ഒരു വകയായി..... നെറ്റിയിലെ വിയർപ്പ് തുള്ളി തുടച്ചു നീക്കിയിട്ട് കണ്ണ് തിരുമ്മി നമ്മള് നിലത്തേക്ക്‌ നോക്കി..... "ദിയാ..... നിനക്കന്താടി പറ്റിയെ..... ബെഡിൽ ഇത്രേം സ്ഥലം ഉണ്ടായിട്ടും നീയെന്തിനാ നിലത്ത് കിടക്ക്ന്നെ....? അല്ല ആരാ ഇവിടെ പടക്കം പൊട്ടിച്ചേ.....അതും പോരാഞ്ഞിട്ട് ഇവിടെ ആരോ നിലവിളിക്കുന്നത് കേട്ടല്ലോ..... ആരാത്....??" എന്ന നമ്മളെ ചോദ്യം കേട്ടിട്ട് ഓള് നിലത്തിരുന്ന് നമ്മളെ നോക്കി മുഷ്ടി ചുരുട്ടുന്നുണ്ട്......നടുവിന് കൈ കൊടുത്തത് കണ്ടപ്പഴാണ് നമക്ക് കാര്യം ഓടിയത്...... ഞാൻ ഓളെ ചവിട്ടി താഴെ ഇട്ടതാണെന്ന നഗ്ന സത്യം നമ്മള് മനസിലാക്കി..... "പോടീ പുല്ലേ.....ഉറക്ക പോത്ത്..... എന്റെ നടു ഒടിച്ചിട്ട്‌ ഇരുന്ന് ഡയലോഗടിക്കുന്നോ ഹംക്കെ..... ആരോടോ ഉള്ള ദേഷ്യം എന്നോട് തന്നെ തീർക്കണം..... ഹൗ..... ഇന്റെ ഊര പൊട്ടി....." ഓളെ കലിപ്പ് കണ്ടിട്ട് നമ്മള് ഓൾക്ക് നല്ലോണം ഒന്ന് ഇളിച്ച് കാണിച്ചു..... "സോറി ഡി..... ഞാൻ അറിയാതെ..... ഒരു ഭൂതത്തിനെ സ്വപ്നം കണ്ടിട്ട് പേടിച്ചപ്പോ സംഭവിച്ചതാ.....ചെറിയ ഒരു അബദ്ധം പറ്റിയതാടി.....നീ ക്ഷമിക്ക്....." "ഓ..... ഇനി അത് പറഞ്ഞാ മതിയല്ലോ..... മര്യാദക്ക് അപ്പുറത്തെ മുറിയിൽ കിടന്നിരുന്ന ഞാൻ പാവല്ലേ ഒറ്റക്കല്ലേ നിനക്ക് ഒരു കൂട്ടായിക്കോട്ടേന്ന് കരുതി വന്നപ്പോ..... ആഹ്ഹ്ഹ്..... എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്....." ഓള് അൽ കലിപ്പില് ഇരിക്കാ.....ഉറക്കം പോയതിന്റെ ദേഷ്യം.....ഇനീപ്പോ അങ്ങോട്ട്‌ നോക്കണ്ടാ.....കണ്ണ് പൊട്ടുന്ന തെറി കേൾക്കും..... നമ്മള് നൈസായിട്ട് ബെഡിലേക്ക് ചെരിഞ്ഞു.....ക്ലോക്കിലേക്ക് നോക്കിയപ്പോ മണി നാലരയോട് അടുത്തിട്ടുണ്ട്..... ലാ ഹൌലാ..... നമ്മളെ മുന്നില് ഇനി കുറച്ച് മണിക്കൂറുകൾ മാത്രം ബാക്കി.....നാളെ ഇവിടെ നടക്കാൻ പോവുന്ന നമ്മളെ കല്യാണം.... അതെനിക്ക് മുടക്കണം.....എന്നിട്ട് എങ്ങനെയെങ്കിലും ഇവിടെന്ന് മുങ്ങണം..... കല്യാണ വീടാണ്.....വീട് നിറയെ ബന്ധുക്കളുണ്ട്..... എല്ലാരും ഇപ്പൊ നല്ല ഉറക്കമാണെന്ന് തോന്നുന്നു.....ആരുടേയും ഒച്ചയും ബഹളവും ഒന്നും കേൾക്കുന്നില്ല..... രക്ഷപെടാൻ ഇതിലും നല്ലൊരു അവസരം ഇനി കിട്ടിയെന്ന് വരില്ല..... നമ്മള് വേഗം ബെഡീന്ന് ചാടി ഇറങ്ങി ബാത്‌റൂമിലേക്ക് ഓടികേറി.....കുളിച്ചു ഫ്രഷായി വന്നപ്പോഴേക്കും ബാങ്കും കൊടുത്തു..... നമക്ക് ഈ കല്യാണത്തിന് നിന്ന് കൊടുക്കാൻ പറ്റില്ല.....ഒരിക്കലും ഞാൻ അവനെ അംഗീകരിക്കില്ല..... നമ്മളെ സഹോദരനായിട്ട് പോലും.....ആ സ്ഥാനം ആണല്ലോ അവൻ മൊതലാക്കിയത്..... എല്ലാരുടെയും മുന്നില് വെച്ച് പെങ്ങളാണ് അനിയത്തികുട്ടിയാണ് എന്നൊക്കെ പറഞ്ഞു നടന്ന് നമ്മളെ വിശ്വാസം പിടിച്ചു പറ്റിയിട്ട്.....അവസരം വന്നപ്പോ അവൻ അത് മുതലെടുത്തു..... സഹോദരനെ പോലെ കണ്ടവന്റെ ഉള്ളിലിരിപ്പ് വേറെ പലതും ആണെന്ന് നമ്മള് തിരിച്ചറിയാൻ വൈകിപ്പോയി..... അവന്റെ ഉദ്ദേശം നമ്മള് എല്ലാർക്കും മുന്നില് തെളിയിച്ചു കൊടുത്തപ്പോ അവൻ കളം മാറ്റി ചവിട്ടി.....നമക്ക് അവനോട് പ്രേമം ആണെന്ന് വരുത്തി തീർത്തു..... അവൻ ചെയ്ത തെറ്റ് നമ്മളെ തലയിലേക്ക് കെട്ടി വെച്ച് തന്നിട്ട് അവസാനം അവളെ ഞാൻ കെട്ടിക്കോളാം എന്ന് പറഞ്ഞ് നല്ലപിള്ള ചമയാൻ ശ്രമിച്ച ആട്ടിൻ തോലിട്ട ചെന്നായ......അവനെ പോലൊരുത്തനെയാണല്ലോ ഞാൻ ഇക്കണ്ട കാലം മുഴുവനും ഇക്കാന്ന് വിളിച്ചു പുറകെ നടന്നത് എന്നോർക്കുമ്പോളാ..... പക്ഷെ അത് കൊണ്ടൊന്നും നീ ജയിക്കില്ല ഡാ..... കല്യാണം നടക്കാൻ പെണ്ണ് ഉണ്ടായിട്ട് വേണ്ടേ.....ഞാനില്ലാതെ നീ എങ്ങനെ ഈ കല്യാണം നടത്തുമെന്ന് എനിക്ക് കാണണം..... നമ്മളോട് വിശ്വസ വഞ്ചന കാണിച്ച ഒരുത്തന്റെ കൂടെ, അതും പെണ്ണിന്റെ ശരീരം മാത്രം ആഗ്രഹിക്കുന്ന ആ പകൽ മാന്യന്റെ കൂടെ അവന്റെ പാതിയായി ജീവിക്കുന്നതിലും ബേധം നമ്മളെ മരണമാണ്..... ഈ ശരീരത്തിൽ ജീവൻ ഉള്ളിടത്തോളം കാലം അവൻ എന്റെ കഴുത്തിൽ മഹർ അണിയിക്കുകയും ഇല്ല.....എന്റെ രോമത്തിൽ തൊടാൻ പോലും നിന്നെ ഞാൻ സമ്മതിക്കില്ല സഹൽ..... ഇത് ദുആ മിയാ ആണ് പറയുന്നെ.....നീ നാളത്തെ പുലരിയെയും സ്വപ്നം കണ്ടു കിടന്നോ..... നിസ്കാരം കഴിഞ്ഞ് നമ്മള് നിസ്കാര പായയിൽ ഇരുന്ന് ഓരോന്ന് കണക്ക് കൂട്ടി.....ടൈം കളയാതെ വേഗം എണീറ്റ്‌ ബാഗ് ഒക്കെ തപ്പി റെഡിയാക്കി വെച്ചു.... നമ്മള് ചെയ്യുന്നത് തെറ്റാണെന്ന് നമക്ക് അറിയാം.... കല്യാണ തലേന്ന് ഒളിച്ചോടി പോകാന്നു വെച്ചാൽ അതിന്റെ മാനക്കേടും സങ്കടവും നമ്മളെ വീട്ടുകാർക്ക്‌ താങ്ങാൻ കഴിയില്ല.... പക്ഷെ നമ്മള് പോയാൽ നമ്മളെ ഉപ്പയും ദിയയും മാത്രമായിരിക്കും നമ്മളെ കുറിച്ചോർത്ത് സങ്കടപ്പെടാ.....ആരോരും ഇല്ലാത്ത എന്നെ ഈ കുടുംബത്തിലെ ഒരംഗം ആയി കണ്ടത് അവര് രണ്ട് പേരും മാത്രമാണ്..... നമ്മള് ദിയയെ ഒന്ന് പാളി നോക്കി.....അവള് നല്ല ഉറക്കത്തിലാണ്.....വിളിച്ചു ശല്യപ്പെടുത്തണ്ടാന്ന് നമ്മക്കും തോന്നി..... ഓരോ ഡ്രെസ്സും എടുത്ത് ബാഗിലേക്ക് വെക്കുന്ന നേരത്താണ് ഭദ്രക്കാളി ലുക്കിൽ ഉമ്മ നമ്മളെ മുന്നിലേക്ക് വന്നത്..... "എടി ഒരുമ്പെട്ടോളെ.... എന്റെ കുടുംബത്തിന്റെ മാനം കളയാൻ വേണ്ടിയാണോടി നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തെ അഹങ്കാരി.... നിന്റെ തല കണ്ടപ്പോ തൊട്ട് ഒരു സമാധാനവും എനിക്ക് കിട്ടിയിട്ടില്ല.... നാശം പിടിച്ചവള്...." എന്ന് പറഞ്ഞിട്ട് ഉമ്മ നമ്മളെ മുഖമടക്കി ഒരെണ്ണം തന്നപ്പോ നമ്മളെ റിലേ പോയി.....കവിളിൽ കൈ വെച്ച് കണ്ണ് തുറന്ന് ചുറ്റും നോക്കിയപ്പോഴാണ് നമക്ക് മനസിലായത് കിട്ടിയ അടിയും ഉമ്മാന്റെ വരവും ഒക്കെ നമ്മളെ തോന്നലായിരുന്നെന്ന്..... നമ്മള് ഇവിടെന്ന് പോയെന്ന് അറിഞ്ഞാൽ ഉമ്മ നമ്മളെ നന്ദിയില്ലാത്തവൾ എന്നും പറഞ്ഞു ഒരുപാട് കുറ്റപ്പെടുത്തും..... അതായിരുന്നല്ലോ ഉമ്മ നമക്ക് നൽകിയ പേര്..... എന്നാലും സാരല്യ, ഉമ്മ എന്നും നമ്മളെ സ്വന്തം ഉമ്മ തന്നെയാണ്..... എന്നെ പ്രവസിച്ചില്ലന്നെ ഉള്ളൂ.....പ്രസവിച്ച ഉമ്മാന്റെ മുഖം എനിക്ക് ഓർമയില്ല.....പക്ഷെ ഈ ഉമ്മാന്റെ മുഖമാണ് ഞാൻ കണ്ടു വളർന്നത്.....അതോണ്ട് എന്റെ സ്വന്തം ഉമ്മയും പോറ്റുമ്മയും ഒക്കെ ഈ ഉമ്മ തന്നെയാണ്..... കുഞ്ഞിലേ തന്നെ ഉമ്മാക്ക് നമ്മളെ ഇഷ്ട്ടല്ല.....എല്ലാ പെൺകുട്ടികളെയും പോലെ തന്നെ ഉപ്പയാണ് നമ്മളെ ഹീറോ.....ഇന്നേ വരെ എന്നെയും ദിയാനെയും ഉപ്പച്ചി വേർതിരിച്ചു കണ്ടിട്ടില്ല.....ദിയാനെ പോലെ തന്നെയാണ് നമ്മളോടും..... അവിടെയും ഉമ്മ ആയിരുന്നു നമ്മളെ സങ്കടം.....നമ്മളെ വേദനിപ്പിക്കാൻ കിട്ടുന്ന ഒരു അവസരം പോലും വെറുതെ വിട്ടിരുന്നില്ല ഉമ്മ..... അപ്പഴൊക്കെ നമ്മള് നമ്മളെ പ്രസവിച്ചു ഉപേക്ഷിച്ച് പോയ നമ്മളെ സ്വന്തം ഉമ്മാനെ കുറിച്ചോർത്ത് ഒരുപാട് സങ്കടപ്പെടും..... എന്തിനാ എന്റെ ഉമ്മ എന്നെ മാത്രം ഇവിടെ തനിച്ചാക്കി പോയതെന്ന് നമ്മള് പടച്ചോനോട് ചോദിക്കാറുണ്ട്..... പക്ഷെ ഒരിക്കൽ പോലും ഉപ്പ ഇല്ലാത്ത സങ്കടം നമ്മള് അറിഞ്ഞിട്ടില്ല.....ഉപ്പച്ചി അത് അറിയിച്ചിട്ടില്ല എന്നതാണ് സത്യം.... അത്രക്ക് സ്നേഹമാണ് ഉപ്പാക്ക് നമ്മളോട്.....ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇവിടെന്ന് പോയിട്ട് ആ ഉപ്പച്ചിയെ വേദനിപ്പിക്കണം എന്ന് നമ്മള് ആഗ്രഹിച്ചിട്ടില്ല..... അവൻ, ആ സഹൽ ഒറ്റ ഒരാള് കാരണമാണ് നമ്മള് ഇവിടെന്ന് പോകുന്നത്.....അതിന്റെ കാരണം പറഞ്ഞാൽ ഉപ്പ എന്നല്ല ദിയ പോലും നമ്മളെ ഒരിക്കലും വിശ്വസിക്കൂല.... അനുഭവം ഗുരു എന്നാണല്ലോ.... അതോണ്ട് ആരും ഒന്നും അറിയണ്ട.....അവനോടുള്ള പകയും വെറുപ്പും നമ്മളെ മനസ്സിൽ ഉണ്ടാവും.....ഏതൊരാൾക്കും ഒരു അവസരം പടച്ചോൻ കൊടുക്കും എന്നല്ലേ..... അങ്ങനെ ഒരു അവസരം നമ്മക്കും വരും.....അന്ന് നമ്മള് അവനോട് പ്രതികാരം ചെയ്യും..... ഓരോന്ന് ആലോയിച്ച് മ്മള് വീണ്ടും സമയം നോക്കി..... അഞ്ചര..... ഇനി ഏതാനും മിനിറ്റുകൾ കൊണ്ട് നേരം വെളുക്കും.....ഇപ്പൊ തന്നെ പുറത്ത് ചെറുതായിട്ട് വെളിച്ചം കാണുന്നുണ്ട്.....അതോണ്ട് നമക്ക് പെട്ടെന്ന് എന്തെങ്കിലും ചെയ്യണം.... നമ്മളെ ഡ്രസ്സ്‌ ഓരോന്നായി ബാഗിലേക്ക് മടക്കി വെച്ച് ഷെൽഫ് അടക്കാൻ നേരമാണ് നമ്മള് ആ സാധനം കണ്ടത്..... ഉപ്പച്ചി നമ്മളെ ബർത്ത്ഡേക്ക്‌ വാങ്ങിച്ചു തന്ന വെള്ളി കൊലുസ്..... നമ്മള് അതിനെ നോക്കി കണ്ണ് നിറച്ചു..... കണ്ണ് തുടച്ച് അതിനെ ബാഗിലേക്ക് വെക്കാൻ നേരമാണ് ആ ബോക്സ്‌ അടക്കം നമ്മളെ കയ്യീന്ന് വീണു പോയത്..... ശബ്ദം കേട്ട് ദിയ ഞെട്ടി എണീറ്റ്‌ ഇരുന്ന് അന്തം വിട്ട് നമ്മളെ നോക്കുന്നുണ്ട്..... ഒന്നും മനസിലാവാതെ ഓള് ബെഡിൽ വെച്ചിരിക്കുന്ന നമ്മളെ ബാഗിലേക്കും നമ്മളെയും മാറിമാറി നോക്കി..... "ഇത്....? ഇതെന്തിനാ....?" എന്ന് ചോദിച്ചിട്ട് ഓള് നമ്മളെ ബാഗ് ചെക്ക് ചെയ്യാൻ തുടങ്ങീട്ടുണ്ട്..... "എടി അലവലാതി.... എന്താ നിന്റെ ഉദ്ദേശം....? എന്തിനാ ഈ ബാഗ് ഒക്കെ....?" അവളെ ചോദ്യം കേട്ട് നമ്മള് അവൾക്ക് നല്ലോണം ഒന്ന് ഇളിച്ചു കൊടുത്തു..... "ഇളിക്കാതെ കാര്യം പറയെടി തെണ്ടി.....ഇതൊക്കെ എന്തിനാണെന്ന്.....?" "ഹിഹിഹി..... മോളെ ദിയാ.... നീയേ നിന്റെ ഇക്കാക്കാന്റെ കല്യാണം കൂടാൻ റെഡിയായി നിന്നോ.....കല്യാണ പെണ്ണില്ലാതെ ഈ കല്യാണം എങ്ങനെ നടക്കുമെന്ന് എനിക്കൊന്ന് കാണണം....." "എന്ന് വെച്ചാ....!!! നീയെന്തൊക്കെയാ പറയുന്നെ....?? എനിക്കൊന്നും മനസിലാവുന്നില്ല...." "എന്ന് വെച്ചാ ഞാൻ ഇവിടെന്ന് പോവാണെന്ന്.....ഇൻഷാ അല്ലാഹ് എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കണ്ടു മുട്ടാം....." നമ്മളെ ലഗേജ് ഒക്കെ എടുത്ത് അവളെ നോക്കി ഇളിച്ചോണ്ട് നമ്മള് അത്രയും പറഞ്ഞു നിർത്തി..... "എടി കോപ്പേ... നിനക്ക് ശെരിക്കും വട്ടാണോ.....നീ എങ്ങോട്ട് പോവുമെന്നാ പറയുന്നെ..... അതും ഒറ്റക്ക്‌....." "വേറെ എങ്ങോട്ടാ..... നമ്മുടെ ശ്യാമ സുന്ദര കേരകേദാര ഭൂമിയിലേക്ക്.....ദൈവത്തിന്റെ സ്വന്തം നാടായ മ്മടെ കേരളത്തിലേക്ക്....." നമ്മളെ പറച്ചില് കേട്ടിട്ട് ഓള് അന്തം വിട്ട് ഇരിക്കുന്നുണ്ട്..... "അവിടെ നിന്റെ കുഞ്ഞമ്മേടെ കെട്ട്യോൻ പെറ്റു കിടപ്പുണ്ടോ ഹംക്കെ..... വെറുതെ ഓരോ വയ്യാ വേലി എടുത്ത് തലേൽ വെക്കണ്ട..... നിനക്ക് ഈ കല്യാണം വേണ്ടെങ്കിൽ നമുക്കിത് മുടക്കാടി..... നീ പോവല്ലേ..... ഹാ അല്ലെങ്കിൽ വേണ്ടാ നിക്ക് ഞാനും വരാം നിന്റെ കൂടെ....." എന്നൊക്കെ പറഞ്ഞിട്ട് ഓള് ബെഡീന്ന് ചാടി ഇറങ്ങി.... "എങ്ങോട്ട്...? ഞാൻ ടൂർ പോവൊന്നും അല്ല ഫാമിലി ആയിട്ട് പോകാൻ.....എനിക്ക് ഇവിടെന്ന് പോയേ പറ്റു..... അതും ഇന്ന് തന്നെ..... ഇനിയും ഇവിടെ നിന്നാൽ എനിക്ക് ചെലപ്പോ ഉപ്പാന്റെ നിർബന്ധം കാരണം നിക്കാഹിന് നിന്ന് കൊടുക്കേണ്ടി വരും.....തല്ക്കാലം എനിക്ക് ഇവിടെത്തെ മകളുടെ സ്ഥാനം തകർത്ത് മരുമകൾ ആവണ്ടാ..... അതും ആ തെണ്ടിയെ കെട്ടി....." അറിയാതെ വായിൽ നിന്ന് വന്നതാണ് അവസാനം പറഞ്ഞ ആ വാക്ക്..... ഒരിക്കലും അവളോട്‌ പറഞ്ഞിട്ടില്ല നമ്മള് സഹലിനെ ഇഷ്ടമല്ലാഞ്ഞിട്ടാണ് ഈ കല്യാണം വേണ്ടാത്തതെന്ന്..... അതറിഞ്ഞാൽ അവൾ കാരണം ചോദിക്കും.....എനിക്ക് അത് അവളോട്‌ പറയാൻ പറ്റില്ല..... "ഞാൻ ഒരു കാര്യം ചോദിക്കട്ടെ ദുആ..... ഞാൻ പലപ്പോഴായി ഒരു കാര്യം ശ്രദ്ധിക്കുന്നു.....നിനക്കെന്താ സഹൽക്കാനോട് ഇത്രക്ക് ദേഷ്യം....? നിങ്ങള് തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ....??" ദേഷ്യം മാത്രല്ല അവനോട്..... വെറുപ്പാണ്..... അവന്റെ പേര് കേൾക്കുമ്പോ തന്നെ നമക്ക് ദേഷ്യം വരുന്നുണ്ട്..... "ദേ...ശ്യോ....?! എനിക്കോ...? എന്തിന്....? അതും സഹൽക്കാനോട്.... ഞങ്ങള് തമ്മിൽ എന്തോന്ന് പ്രശ്നം.....നിനക്ക് വെറുതെ ഓരോന്ന് തോന്നുന്നതാ....." "നീ ഒന്നും ഒളിച്ചു വെക്കണ്ട.....എന്തോ വലിയ കാരണം ഉണ്ടെന്ന് നിന്റെ മുഖം വിളിച്ചു പറയുന്നുണ്ട്.... എന്നോട് പറയ് ദുആ.... എന്താ നിന്റെ സങ്കടം....?" ഓള് അത്രയും ചോദിച്ചപ്പോ തന്നെ നമ്മളെ കണ്ണ് നിറഞ്ഞു വന്നിരുന്നു.....അത് കണ്ടിട്ട് ഓള് വന്ന് നമ്മളെ ഷോൾഡറിൽ കൈ വെച്ച് ഓൾക്ക് മുഖാമുഖം നിർത്തിച്ചു.....നമ്മള് അപ്പൊ ഓൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നിട്ട് ഓൾടെ കൈ തട്ടി മാറ്റി..... "ഒലക്കയേണ്..... നിനക്ക് അറിയില്ലേ ദിയാ.....നീയും സഹൽക്കയും എന്റെ കൂടെപ്പിറപ്പ് തന്നെയാണെന്ന്..... അപ്പൊ പിന്നെ സഹൽക്കാനെ കെട്ടണം എന്നൊക്കെ എല്ലാരും കൂടെ പറഞ്ഞാൽ എങ്ങനെയാ.... എനിക്ക് അതിന് പറ്റില്ല....." നമക്ക് എന്തോ അത്രയും പറയുമ്പോ കരച്ചിൽ വരുന്നുണ്ടായിരുന്നു..... എങ്ങനെയൊക്കെ കരയാതെ പിടിച്ചു നിന്നു..... "ഇത് നിനക്ക് ഉപ്പച്ചിയോട് അങ്ങ് പറഞ്ഞാ പോരേ.....അല്ലാതെ ഇങ്ങനെ ഒളിച്ചോടി പോവാണോ വേണ്ടത്.....നീയാ ബാഗ് ഒക്കെ അവിടെ വെച്ചിട്ട് വന്ന് കിടക്കാൻ നോക്ക്....." "നിനക്ക് പറഞ്ഞാൽ മനസിലാവില്ല ദിയാ.....അതോണ്ട് എന്നോട് ഒന്നും ചോദിക്കരുത്..... എനിക്കൊന്നും പറയാനില്ല..... ഞാൻ പോകാണ്.....ആ തീരുമാനത്തിൽ ഇനി ഒരു മാറ്റവും വരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.....എന്നെ തടുക്കരുത്......" അത്രയും പറഞ്ഞിട്ട് നമ്മള് ആ മുറി വിട്ടിറങ്ങി.....അവള് പിന്നിൽ നിന്നും കൊറേ വിളിച്ചെങ്കിലും നമ്മള് തിരിഞ്ഞു നോക്കിയില്ല..... സമയം അതിക്രമിച്ചോണ്ടിരിക്കുന്നു.....ചുറ്റിലും വെളിച്ചം പരന്നു തുടങ്ങിയിട്ടുണ്ട്......പരിജയം ഉള്ള ആരെങ്കിലും നമ്മളെ കണ്ടാൽ അത് മതി......നമ്മള് ഈ മുംബയിൽ ജീവിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു പതിനഞ്ച് കൊല്ലായി..... അതോണ്ട് തന്നെ ഒരുപാട് പരിജയക്കാരുണ്ട് നമക്ക് ഇവിടെ..... വീട് വിട്ടിറങ്ങുന്നതിന് മുമ്പ് ഉപ്പാന്റെ കാല് പിടിച്ചു മാപ്പ് പറഞ്ഞിരുന്നു നമ്മള്.....ഉപ്പ ഉറക്കമായതോണ്ട് ഒന്നും അറിഞ്ഞില്ല..... ഉമ്മാനോട് പറയാൻ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും എന്തൊക്കെയോ പറയാതെ പറഞ്ഞു.....ഉമ്മാന്റെ ആഗ്രഹം പോലെ തന്നെ ഇനി ഉമ്മാന്റെ കൺമുന്നിലേക്ക് പോവാതിരിക്കാൻ ശ്രമിക്കണം..... മലയാളിസായാ ഇവര് മുംബൈയിൽ വന്നു താമസിക്കാൻ കാരണം ഞാനാണെന്ന് ഉമ്മാ ഇടക്കിടയ്ക്ക് എന്നെ ഓമിപ്പിക്കാറുണ്ട്.....നമ്മള് എന്ത് തെറ്റാ ചെയ്തെ എന്ന് നമക്ക് അറീലാ......ഒരു തെറ്റും ചെയ്യാതെ തന്നെ കുടുംബം കുളം തോണ്ടിയവള് എന്നാണ് ഉമ്മാ നമക്ക് നൽകിയ പേര്..... ഉമ്മാക്ക് എന്തിനാണ് നമ്മളോട് ഇത്രക്ക് ദേഷ്യം എന്ന് തോന്നാറുണ്ട്.....ചെലപ്പോ നമ്മള് ഒരു യതീം ആയത് കൊണ്ടാവും..... എന്നാലും ഉമ്മാക്ക് ഈ നെഞ്ചിൽ എന്നും സ്ഥാനം ഉണ്ട്.... ഒരിക്കലും വെറുത്തിട്ടില്ല..... ആരോരുമില്ലാത്ത എന്നെ ഇത്രയും വളർത്തി വലുതാക്കിയില്ലേ.... അവരോട് നന്ദികേട് കാണിക്കണമെന്ന് ആഗ്രഹം ഉണ്ടായിട്ടല്ല.....നമ്മളെ നിവർത്തിക്കേട് കൊണ്ടാ.... സഹലിന്റെ ബെസ്റ്റ് ആക്ടിങ് കാരണം മാത്രമാണ് ഈ കല്യാണം.....അല്ലാതെ നമ്മളോട് ആരും സമ്മതം ചോദിച്ചിട്ടില്ല.....എന്തൊക്കെ ആയാലും ശെരി അവനെ പോലൊരു വൃത്തികെട്ടവനെ കെട്ടാൻ ദുആക്ക്‌ സമ്മതമല്ല..... നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു നീക്കി നമ്മള് റോഡിലൂടെ നടന്നു.....അവസാനമായിട്ട് നമ്മള് നമ്മളെ വീടിനെ തിരിഞ്ഞു നോക്കി..... പണത്തിനും അഭിമാനത്തിനും ഒട്ടും കുറവില്ലാത്ത ആളാണ് നമ്മളെ ഉപ്പച്ചി.....മുംബയിൽ നമക്ക് രണ്ട് വലിയ വീടും പിന്നെ ഒരുപാട് ഷോപ്പുകളും ഒക്കെയുണ്ട്......ഒക്കെ നോക്കി നടത്തുന്നത് സഹലാണ്..... ഒരുപാട് സന്തോഷവും അതിൽ കൂടുതൽ സങ്കടങ്ങളും സമ്മാനിച്ച വീട്.....ഓർമ വെച്ച നാളു തൊട്ട് നമ്മള് കാണുന്ന വീട്..... സ്വന്തം നാട് എവിടെയാണെന്നോ.....വീടും വീട്ടുകാരും ജീവനോടെ ഉണ്ടോ എന്നൊന്നും നമക്ക് അറിയില്ല.... പക്ഷെ ഒന്നറിയാം.... ഞാൻ ഈ വീട്ടിലെ ആരും അല്ല എന്ന്.....ഉപ്പാന്റെ ദത്തു പുത്രിയും ഉമ്മാന്റെ ആജന്മ ശത്രുവും മാത്രമാണ് എന്ന്..... നമ്മളെ ഈ യാത്ര എങ്ങോട്ടാണെന്ന് മ്മക്ക് അറിയില്ല.....ഇത് എവിടെ ചെന്നു അവസാനിക്കും എന്നും അറിയില്ല.... കേരളത്തിൽ നമക്ക് കുറച്ച് ഫ്രണ്ട്സ് ഉണ്ട്.....തല്ക്കാലം അവരുടെ അടുത്തേക്ക് പോകാം എന്നാണ് പ്ലാൻ..... എന്താവും എന്നൊന്നും അറിയില്ല..... ഒരുപാട് ദൂരം നടന്നു നമ്മള്.....ഇതുവരെ ആയിട്ടും ഒരു വണ്ടി പോലും വന്നിട്ടില്ല..... നടന്നു ക്ഷീണിച്ചപ്പോ ഒരു വെയ്റ്റിംഗ് ഷെഡിൽ കേറി ഇരുന്ന് ക്ഷീണം മാറ്റി..... അവിടെ കുറച്ച് നേരം ഇരുന്നപ്പോഴേക്കും മ്മള് ഉറക്കം തൂങ്ങിയിരുന്നു.....നമ്മളെ മുഖത്ത് ആരുടെയോ കര സ്പർശം ഏറ്റത് പോലെ തോന്നിയപ്പോ പെട്ടെന്ന് നമ്മള് ഞെട്ടി കണ്ണ് തുറന്ന് മുന്നിലേക്ക് നോക്കി.... അപ്പൊ ഏതോ ഒരു മനുഷ്യൻ നമ്മളെ തന്നെ നോക്കി നിക്കുന്നു.....നമ്മളെ നല്ല ജീവനങ് പോയി കിട്ടി..... എങ്ങനെ പോവാതിരിക്കും..... നമ്മള് കണ്ണ് തുറന്നപ്പോ കണ്ടത് അയാൾ കുനിഞ്ഞു നിന്ന് നമ്മളെ മുഖത്തിന്റെ നേരെ അയാളുടെ മുഖം കൊണ്ട് വന്ന് വെച്ചിട്ട് നമ്മളെ തന്നെ സൂക്ഷിച്ചു നോക്കുന്നതാണ്..... "കോ.... കോൺഹോ തും....?" ഒരു ഞെട്ടലോടെ നമ്മള് അത് ചോദിച്ചപ്പോ അയാൾ അയാൾടെ മഞ്ഞ പല്ലുകളും കാട്ടി ചിരിക്കാൻ തുടങ്ങി......നമക്ക് ആണെങ്കിൽ അത് കണ്ടിട്ട് ച്ഛർദിക്കാൻ ആണ് തോന്നിയത്..... ഇയാൾക്ക് ഒന്ന് നേരാവണ്ണം കുളിച്ചൂടെ എന്ന് പിറുപിറുത്തോണ്ട് നമ്മള് ലഗേജ് എടുത്ത് അവിടെന്ന് പുറത്തിറങ്ങി...... തിരിഞ്ഞു നോക്കിയപ്പോ അയാൾ നമ്മളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.....അത് കണ്ടപ്പോ മ്മക്ക് എന്തോ ചെറിയ പേടി തോന്നിയെങ്കിലും ധൈര്യം കൈ വിടാതെ നമ്മള് നടത്തത്തിന്റെ സ്പീഡ് കൂട്ടി..... പടച്ചോന്റെ കൃപ കൊണ്ട് പെട്ടെന്ന് നമ്മളെ മുന്നിലേക്ക് ഒരു ഓട്ടോ വന്ന് നിർത്തിയതും നമ്മളെ ശ്വാസം നേരെ വീണു..... "ചേട്ടാ, എയർപോർട്ടിൽ വിടണേ....." അതും പറഞ്ഞ് നമ്മള് ഓട്ടോയിൽ കയറി ഇരുന്നു..... "ക്യാ ഹേ മേഡം ജി...?" ഓഹ്.....ടെൻഷൻ കാരണം നമ്മള് ഏത് ഭാഷയിലാണ് മിണ്ടുന്നതെന്ന് നമക്ക് പോലും മനസിലാവുന്നില്ല.....പിന്നല്ലേ ഇയാൾക്ക്..... "ഭയ്യാ എയർപോർട്ട് മേ ജാഓ....." കേൾക്കേണ്ട താമസം അയാള് ഓട്ടോയും കൊണ്ട് പറന്നു.....നമ്മളെ കാര്യം ആണ് രസം.....ഓട്ടോയിൽ കയറിയപ്പോ തൊട്ട് ഉറങ്ങാൻ തുടങ്ങിയതാണ് മ്മള്.....കുറച്ച് സമയം കഴിഞ്ഞ് അയാൾടെ വിളി കേട്ടാണ് നമ്മള് കണ്ണ് തുറന്നത്..... എയർപോർട്ടിന് കുറച്ച് മുന്നിലായി നിർത്തി മ്മള് ഇറങ്ങി ഓട്ടോടെ പൈസയും കൊടുത്ത് നമ്മള് നേരെ എയർപോർട്ടിന്റെ അകത്തേക്ക് നടന്നു.... പരിജയം ഇല്ലാത്ത ഒരുപാട് മുഖങ്ങൾ......എല്ലാരും നമ്മളെ തന്നെ നോക്കുമ്പോ നമക്ക് എന്തോ ചടച്ചു......ഇവരെന്താ ഇതുവരെ മനുഷ്യനെ കണ്ടിട്ടില്ലേ..... അവിടെന്ന് നേരെ അകത്തേക്ക് കയറി ചെക്കിങ് ഒക്കെ കഴിഞ്ഞു......ഈ ഒളിച്ചോട്ടം നമ്മള് നേരത്തെ പ്ലാൻ ചെയ്ത് വെച്ചത് കൊണ്ട് ടിക്കറ്റ് ഒക്കെ ഓൺലൈനിൽ ബുക്ക്‌ ചെയ്തിരുന്നു..... ഫ്ലൈറ്റിൽ കയറിയിട്ട് പരിജയം ഉള്ള ആളാണെങ്കിലും ഒറ്റക്ക് പോയിട്ടുള്ള പരിജയം ഒന്നും നമക്ക് ഇല്ല..... നമ്മളും ദിയയും കൂടിയാണ് അധികവും യാത്ര.....അവളും നമ്മളും നാട്ടിലേക്ക് രണ്ട് വർഷം മുമ്പ് പോയിട്ടുണ്ട്......അന്ന് ഉപ്പച്ചിയും കൂടെ ഉണ്ടായിരുന്നു..... മുംബയിൽ വളർന്ന നമക്ക് തനിച്ച് യാത്ര ചെയ്യാൻ പേടി ഉണ്ടായിട്ടല്ല എന്നാലും ചില ആളുകൾടെ വൃത്തികെട്ട നോട്ടം......അത് എല്ലായിടത്തും നമക്ക് ഒരു ഭീഷണി ആണെങ്കിലും അതൊക്കെ കൈകാര്യം ചെയ്യാൻ ഒക്കെ നമക്ക് നല്ലോണം അറിയാം..... ചൊറിയാൻ വരുന്നവരെ കേറി മാന്തിയിട്ടേ നമക്ക് ശീലമുള്ളൂ..... ചിന്തിച്ചു നിക്കാതെ നമ്മള് വേഗം ലഗേജ് എടുത്ത് നടന്നു......ചെക്കിങ് ഒക്കെ കഴിഞ്ഞ് ഫ്ലൈറ്റും കാത്ത് ഇരിക്കുന്ന നേരത്താണ് നമ്മളെ ഫോൺ ശബ്‌ദിച്ചത്.... ഉപ്പച്ചിയാണ്,,,,,,,അവിടെ ഇപ്പഴത്തെ സാഹചര്യം എന്തായിരിക്കും എന്ന് ഓർത്തപ്പോ നമ്മളെ ഹൃദയം ഒന്ന് പിടഞ്ഞു.... നാട്ടുകാരുടെ മുന്നില് നമ്മളെ ഉപ്പച്ചി അപമാനം കൊണ്ട് തല താഴ്ത്തി കാണും.....ഉമ്മാക്ക് ഇതിൽപരം സന്തോഷം വേറെ ഉണ്ടാവില്ല..... നമ്മളെ വെറുപ്പായിരുന്നല്ലോ.....അതോണ്ട് പോയത് നന്നായി എന്നേ പറയൂ..... ദിയ ഇതുവരെ നമ്മളെ ഒന്ന് വിളിച്ചിട്ട് പോലും ഇല്ല..... ഫോൺ എടുക്കാതെ കട്ടാവുന്നത് വരെ നമ്മള് ഫോൺ നോക്കി ഇരുന്നിട്ട് കോൾ കട്ടായതും നമ്മള് വേഗം ഫോൺ ഓഫാക്കി വെച്ച് ഒരു ദീർഘ ശ്വാസം വലിച്ചു വിട്ടു..... 🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵 ഇതേ സമയം മുംബയിൽ കളത്തിങ്കൽ വീട്.... "ഞാൻ അപ്പഴേ പറഞ്ഞില്ലേ അവള് നന്ദിയില്ലാത്തവളാണെന്ന്....അവൾ നമ്മളെയൊക്കെ ചതിക്കൂന്ന്....അപ്പൊ നിങ്ങക്ക് അത് പിടിച്ചില്ല....അതിന്റെ പേരിൽ നിങ്ങളെന്നെ തല്ലി.... എന്നിട്ടിപ്പോ എന്തായി.....അവള് കണ്ടവന്മാരുടെ കൂടെ പോയത് കണ്ടില്ലേ....നിങ്ങക്ക് അങ്ങനെ തന്നെ വേണം മനുഷ്യാ....കണക്കായി പോയി....തലേൽ കേറ്റി വെച്ച് നടക്കല്ലായിരുന്നോ ആ ജന്തുനെ..... അനുഭവിക്ക്‌....." മൂസാ ഹാജിയുടെ ഭാര്യ അയാളെ പലതും പറഞ്ഞ് കുറ്റപ്പെടുത്തിയിട്ട് അകത്തേക്ക് കേറി പോയി.... എല്ലാം കേട്ട് കുറ്റബോധത്തോടെ അയാൾ തല കുനിച്ചു നിന്നു....ആ ഉപ്പയുടെ മനസ്സ് നീറി പുകയുന്നുണ്ടായിരുന്നു.... സ്വന്തം മകളെ പോലെ കണ്ട് ഒരുപാട് വാത്സല്യം കൊടുത്ത് വളർത്തിയവൾ തന്നെ നാട്ടുകാർക്ക് മുന്നില് കളിയാക്കാൻ ഇട്ട് കൊടുത്തിട്ട് ആരുടെയോ കൂടെ ഒളിച്ചോടി പോയെന്ന് അയാളും വിശ്വസിച്ചു..... "ഉപ്പച്ചി..... എനിക്കൊരു കാര്യം പറയാനുണ്ട്....." ഉപ്പാന്റെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ കഴിയാതെ ആയപ്പോ ഉള്ള സത്യം അങ്ങ് തുറന്ന് പറയാൻ വേണ്ടി ദിയ അയാളുടെ അടുത്തേക്ക് ചെന്നു.....അവൾക്ക് നേരെയുള്ള അയാളുടെ ദഹിപ്പിക്കുന്ന നോട്ടം കണ്ടിട്ട് അവൾ പറയാൻ വന്നതിനെ വിഴുങ്ങി..... "നിനക്കും ആരുടെയെങ്കിലും കൂടെ പോവണെങ്കിൽ പോകാം....കല്യാണം വരെയൊന്നും കാത്തു നിക്കണ്ടാ.....ഇനിയും നാട്ടുകാരുടെ മുന്നില് നാണം കെടാൻ വയ്യ ഈ ഉപ്പാക്ക്....." ദിയാനെ നോക്കി അദ്ദേഹം അങ്ങനെ പറഞ്ഞപ്പോ ഫാത്തിമ അകത്തു നിന്ന് കലിപ്പിൽ ഇറങ്ങി വന്നു.... "അതിന് എന്റെ മോള് അവളെ പോലെ ഒരു തെരുവ് പെണ്ണല്ല.....എന്റെ മോൾക്ക്‌ ബുദ്ധിയും വിവരവും ഉണ്ട്.....കാരണം ഇവൾ എന്റെ മോളാ.....നിങ്ങടെ ആ മോളെ പോലെയല്ല....." ഇതൊക്കെ കേട്ടോണ്ട് വന്ന സഹലിന് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ അവൻ കലിപ്പായി..... "ഒന്ന് നിർത്തുന്നുണ്ടോ..... കൊറേ നേരായി തുടങ്ങിട്ട്..... മനുഷ്യന് ഒരു സമാധാനവും തരില്ലാന്ന് വെച്ചാ.....അവൾ ഇവിടെന്ന് പോയെങ്കിൽ അത് പോലെ തന്നെ തിരിച്ചു വരും.....ഇല്ലെങ്കിൽ വരുത്തിക്കാൻ ഈ സഹലിന് അറിയാം..... ആരും അധികം പറഞ്ഞു പെരുപ്പിക്കണ്ട....." അവന്റെ കലിപ്പ് മോന്ത കണ്ടിട്ട് ഫാത്തിമ അടങ്ങി നിന്നു.... "ആരുടെ കുഞ്ഞമ്മേനെ കെട്ടിക്കുന്നത് കാണാൻ വേണ്ടി നിക്കാ എല്ലാരും..... കല്യാണം മുടങ്ങിയത് കണ്ടില്ലേ.....എല്ലാരും പിരിഞ്ഞു പോണം....." അത്രയും പറഞ്ഞിട്ട് അവൻ അവിടെ കൂടി നിന്ന ആളുകളെയൊക്കെ ആട്ടി ഓടിച്ചു.....അവന്റെ സ്വഭാവം അറിയുന്നവരൊക്കെ അവനെ പ്രാകി കൊണ്ട് രംഗം വിട്ടിറങ്ങി..... സഹൽ അവിടെന്ന് നേരെ മുറിയിലേക്ക് വിട്ടു.....മുറിയിൽ കണ്ട സാധനങ്ങളെയൊക്കെ ഓരോന്നായി അവൻ വലിച്ചെറിഞ്ഞു പൊട്ടിച്ചു..... കല്യാണം മുടങ്ങിയ ദേഷ്യത്തിലും ദുആ തന്റെ കയ്യീന്ന് മിസ്സായ നിരാശയിലും സഹൽ മുഷ്ടി ചുരുട്ടി ഭിത്തിയിലേക്ക് ആഞ്ഞു കുത്തി..... "നീ എവിടെ പോയാലും ശെരി നിന്നെ എന്റെ കയ്യിൽ കിട്ടുമെടി...." 🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵 "എക്സ്ക്യൂസ്‌മീ....." ഒരു പെൺ ശബ്ദം കേട്ട് നമ്മള് ഫോണിൽ നിന്നും തല ഉയർത്തി നോക്കിയപ്പോ നമ്മളെ മുന്നില് ഒരു പെൺകുട്ടി ലഗേജും പിടിച്ച് നിക്കുന്നു..... ആളെ കണ്ടപ്പോ തന്നെ നമക്ക് ഉറപ്പായി.....മലയാളിയാണെന്ന്..... നമ്മള് മലയാളികൾക്ക്‌ ഒരു പ്രതേകതയുണ്ട്.....നമക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും.....കാരണം നമ്മളെ വേഷവും പെരുമാറ്റവും തന്നെ..... "പടച്ചോനെ ഏത് നാട്ടുകാരിയാണെന്ന് എങ്ങനെയാ ഇപ്പൊ അറിയാ...." നമ്മളെ നോക്കി അവള് അങ്ങനെ പറഞ്ഞപ്പോ നമ്മള് ചിരിച്ചു കാണിച്ചു..... "ആഹാ അതുശരി..... അപ്പൊ മലയാളിയാണല്ലേ..... എന്നിട്ടാണോ ബംഗാളിയെ പോലെ ഇങ്ങനെ നോക്കി ഇരിക്കുന്നെ....." അവളെ പറച്ചില് കേട്ട് നമ്മള് പൊട്ടിച്ചിരിച്ചു പോയി.... "അതേയ് ഒരു സഹായം ചെയ്യോ.....തനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ വരുന്നത് വരെ ഇതൊക്കെ ഒന്ന് നോക്കോ.... പ്ലീസ്....?" "ഓ അതിനെന്താ..... ഞാൻ നോക്കിക്കോളാം....." നമ്മള് കുറച്ച് നീങ്ങി ഇരുന്നിട്ട് ലഗേജ് ഒക്കെ അവിടെ വെക്കാൻ അവളോട്‌ പറഞ്ഞു..... "ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചോണെ.... ഇപ്പൊ വരാവേ...." എന്നും പറഞ്ഞ് അതൊക്കെ നമ്മളെ അടുത്ത് വെച്ചിട്ട് അവൾ എങ്ങോട്ടോ ഓടിപോയി..... പടച്ചോനെ..... അതിനെ കാണുന്നില്ലല്ലോ..... ഇനീപ്പോ ഇതിന്റെ അകത്ത് വല്ല ബോംബോ മറ്റും ആയിരിക്കോ.... അതാണോ ആ കുട്ടി തിരിച്ചു വരാത്തെ....? അവള് പോയ വഴിയും നോക്കി മ്മള് ഇവിടെ ഇരുന്ന് പോസ്റ്റാവാൻ തുടങ്ങിയിട്ട് മണിക്കൂറായി.... നമ്മളെ അന്യോഷിച്ചോണ്ട് അവൻ ചെലപ്പോ ഇങ്ങോട്ട് വരാൻ സാധ്യതയുണ്ട്.....ആ അലവലാതി സഹൽ..... ഫ്ലൈറ്റിന് സമയമായെന്ന് അറിഞ്ഞതും നമ്മള് നമ്മളെ ലഗേജ് ഒക്കെ എടുത്ത് നടന്നു..... പെട്ടന്നാണ് നമക്ക് ആ കുട്ടിന്റെ കാര്യം ഓർമ വന്നത്..... നമ്മളെ വിശ്വസിച്ചിട്ടല്ലെ അവള് അതൊക്കെ നമ്മളെ ഏൽപ്പിച്ചിട്ട്‌ പോയത്....അപ്പൊ നമ്മള് ഈ ചെയ്യുന്നത് ശെരിയാണോ.... അവൾടെ സാധനങ്ങളൊക്കെ അവിടെ വിട്ടിട്ട് നമ്മള് പാടും നോക്കി പോകുന്നത് തെറ്റല്ലേ..... പക്ഷെ മ്മക്ക് എന്തായാലും പോയേ പറ്റു.....ഇല്ലെങ്കിൽ ഫ്ലൈറ്റ് മിസ്സാവും..... നമ്മള് അവിടുന്ന് ചുറ്റും നോക്കി.....ആ കുട്ടിനെ ആണെങ്കിൽ കാണാനും ഇല്ല.... നമ്മളെ ഫ്ലൈറ്റ് ഇപ്പൊ പോവോല്ലോ പടച്ചോനെ.....അടുത്ത ഫ്ലൈറ്റ് ഇനി എപ്പഴാണാവോ.....അതുവരെ ഇവിടെ നിക്കുന്നത് മ്മക്ക് സേഫല്ല..... നിരാശയോടെ നമ്മള് നോക്കി നിക്കുമ്പോളാണ് ആ പെണ്ണ് ഓടി വരുന്നത് കണ്ടത്..... "സോ.... സോ.... സോറിട്ടോ.... ബുദ്ധിമുട്ടായല്ലേ.... ഞാൻ എന്റെ താത്താനെ വിളിക്കാൻ വേണ്ടി പോയതാ.... ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം...." എന്ന് പറഞ്ഞിട്ട് ഓള് ലഗേജും എടുത്തോണ്ട് ഓടിപോയി.....നമ്മള് ഇതൊക്കെ കണ്ടിട്ട് വാ പൊളിച്ചു പോയീന്നു പറഞ്ഞാ മതിയല്ലോ..... വായും പൊളിച്ച് നിക്കാതെ നമ്മളും അവൾക്ക് പിന്നാലെ ഓടി.....എന്നിട്ട് ഫ്ലൈറ്റിൽ കേറി സീറ്റുറപ്പിച്ചു..... ഫ്ലൈറ്റിലെ മാലാഖയായ ചേച്ചികുട്ടി സീറ്റൊക്കെ കാണിച്ചു തന്നതാണ് ട്ടോ..... ഓടി വന്നതോണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു.....അതോണ്ട് നമ്മള് കുറച്ച് നേരം കണ്ണടച്ചിരുന്ന് ക്ഷീണം മാറ്റി..... റസ്റ്റെടുക്കൽ കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോളാണ് തൊട്ടടുത്ത് ഇരിക്കുന്ന ആളെ നമ്മള് ശ്രദ്ധിച്ചത്.... ആളെ കണ്ട നമ്മളെ രണ്ട് കണ്ണും ബുൾസൈ കണക്കെ പുറത്തേക്ക് തള്ളിവന്നു..... വേറൊന്നും കൊണ്ടല്ലാട്ടോ.... നമ്മളെ അടുത്ത് ഒരു വെള്ളപാറ്റ ഇരുന്ന് എന്തോ കുടിക്കുന്നു.....ഓളെ കണ്ടിട്ടാണ് നമ്മളെ കണ്ണ് തള്ളിയത്..... ഇവളെയൊക്കെ പെയിന്റിൽ മുക്കിയിട്ടാണോ ഭൂമിയിലേക്ക് കൊണ്ട് വന്നത്..... നമക്ക് അത്യാവശ്യം നിറം ഒക്കെ ഉണ്ടെങ്കിലും ഇത്രക്ക് ഓവർ ഒന്നും അല്ല.....ഇതൊരുമാതിരി വെളുത്തു തുടുത്ത് മദാമ്മ പോലെയുണ്ട്..... ഇനീപ്പോ ശെരിക്കും മദാമ്മ ആയിരിക്കോ.....? ഒന്ന് പരിജയപ്പെട്ടു നോക്കിയാലോ.....രണ്ടും കല്പിച്ചു നമ്മള് അവളെ വിളിച്ചു..... "ഹെലോ....." നമ്മളെ ഹെലോ കേട്ടിട്ട് ഓള് നമ്മളെ ഒന്ന് തുറിച്ചു നോക്കിയിട്ട് തിരിഞ്ഞിരുന്നു..... 'ഓ ജാഡ..... ഹും ജാഡ തെണ്ടി..... അവളോട്‌ മിണ്ടാൻ പോയ നമ്മളെ പറഞ്ഞാൽ മതിയല്ലോ.....' എന്ന് മ്മള് പിറു പിറുത്തു.... "എക്സ്ക്യൂസ്‌മീ.... എന്തെങ്കിലും പറഞ്ഞോ....?" ഓഹോ....അപ്പൊ മലയാളിയാണല്ലെ.... എന്നിട്ടാണ് അവൾക്കിത്ര ജാഡ.... കാണിച്ചു തരാട്ടോ..... "ഏയ്‌.... ഹാവ് എ സേഫ് ജേർണി എന്ന് പറഞ്ഞതാ ഇത്തൂസേ...." "വാട്ട്‌......????!!!! ഇത്തൂസോ....??? ആരുടെ ഇത്തൂസ്....??? എന്നെ ഇത്തൂസ്ന്ന് വിളിക്കാൻ നീ ആരാടി..... ബ്ലഡി ഫൂൾ....." എന്ന് പറഞ്ഞ് തുടങ്ങി അവളാ ഫ്ലൈറ്റ് ഇപ്പൊ കുലുക്കി മറിച്ചിടും എന്നായി..... യാ അല്ലാഹ്..... ഭൂമി കുലുക്കം..... ഈ പെണ്ണുമ്പിളളക്ക്‌ പ്രാന്താണോ.....ഇത് നമ്മളെ കടിക്കോ ആവോ..... നമ്മള് ചെവിയിൽ കൈ വെച്ചിട്ട് ഓളെ ഒളിങ്കണ്ണിട്ടു നോക്കി..... "അയ്യോ സോറി അമ്മായി..... ഞാൻ കരുതി ഇത്തൂസ് ആയിരിക്കൂന്ന്..... അതാ അങ്ങനെ വിളിച്ചെ..... സോറി ഇനി ആവർത്തിക്കില്ല....." എന്ന് പറഞ്ഞത് മാത്രേ നമക്ക് ഓർമയുള്ളു..... "യൂ..... ബ്ലഡി *******....." പിന്നെ നമ്മള് അവിടെ കേട്ടത് പലതരത്തിലുള്ള ഇംഗ്ലീഷ് തെറികളായിരുന്നു..... ഹു.....നമ്മളെ ചെവി അടഞ്ഞു പോയി.....പോയിട്ട് നന്നായിട്ടൊന്ന് കുളിക്കണം..... എല്ലാം കിട്ടി ബോധിച്ചു.....അതിന് ശേഷം നമ്മള് അവളെ തിരിഞ്ഞു പോലും നോക്കിട്ടില്ല..... പേടിച്ചിട്ടൊന്നും അല്ലാട്ടോ.....നമക്ക് പണ്ടേ ഇച്ചിരി മര്യാദ കൂടുതലാ..... മണിക്കൂറുകൾ കഴിഞ്ഞ് ഫ്ലൈറ്റ് നാട്ടിൽ പറന്നിറങ്ങി.....ഇത്രയും നേരം ആ മാരണത്തെ സഹിച്ച നമക്ക് അവാർഡ് തരണം..... അവൾടെ അടുപ്പിലെ ഒരു ജാഡ.....പെയിന്റിൽ മുങ്ങി വന്നിരിക്കാ വവ്വാല്..... നമ്മള് ഇറങ്ങിയതിന്റെ പിന്നാലെ തന്നെ അവളും ഇറങ്ങി വന്നു.....അതിന്റെ പിന്നാലെ നമ്മള് നേരത്തെ കണ്ട കുട്ടിയും ഉണ്ട്..... അവര് രണ്ടും കൂടി കെട്ടിപിടിച്ച് വർത്താനം പറഞ്ഞോണ്ട് നിക്കുന്നത് കണ്ടിട്ട് നമ്മളെ കിളി പോയി..... അന്തം വിട്ടുള്ള നമ്മളെ നോട്ടം കണ്ടിട്ട് ആ രാക്ഷസി നമ്മളെ അടുത്തേക്ക് സ്പീഡിൽ വന്ന് നമ്മളെ തള്ളിയിട്ട് ഒരൊറ്റ പോക്കായിരുന്നു ഹംക്ക്‌..... "ഒന്നും വിചാരിക്കരുത്..... അവളെ ആരും ഇത്തൂസ്ന്ന് വിളിക്കുന്നത് അവൾക്ക് ഇഷ്ട്ടല്ല..... ഒരു പ്രതേക സ്വഭാവം ആണ്....." നേരത്തെ നമ്മള് കണ്ട കുട്ടിയാണ്.....ഇതൊക്കെ ഇവളെങ്ങനെ അറിഞ്ഞു എന്ന് നമ്മള് ചിന്തിച്ചു..... "ഫ്ലൈറ്റിൽ വെച്ച് ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.....അങ്ങനെ അറിഞ്ഞു....." നമ്മളെ മനസ്സ് വായിച്ച പോലെയാണ് ഓള് മറുപടി പറഞ്ഞത്.....നമ്മള് പിന്നെ സാരല്യാ പോട്ടെ എന്നൊക്കെ പറഞ്ഞ് നിർത്തി..... "ചോദിക്കാൻ വിട്ടു.....നിന്റെ പേരെന്താ.....?" നമ്മള് അവളോട്‌ അത്രയും ചോദിച്ചപ്പോ അവള് മ്മക്ക് നല്ലോണം ഒന്ന് ഇളിച്ച് കാണിച്ചു..... "ജഹാനാ..... ജിനുന്ന് വിളിക്കും....." "ആഹാ.....എന്നാ ജഹാനാ എന്ന ജിനു..... ഏതാ ആ പിച്ചക്കാരി....? എന്തൊരു ജാഡയാണ് ഓൾക്ക്.....ഓളാരാന്നാ ഓൾടെ വിചാരം സായിപ്പിന്റെ മോളോ.....?" ഇത്രേം പറഞ്ഞില്ലെങ്കിൽ നമക്കിന്ന് ഉറക്കം വരൂല അതോണ്ടാ....😝 "അതെ....." മ്മള് ഒട്ടും പ്രതീക്ഷിക്കാതെയാണ് ജിനു അങ്ങനെ പറഞ്ഞത്..... "സായിപ്പിന് മലയാളിക്ക്‌ ഉണ്ടായ സാധനാണ് അത്..... ആള് ഇച്ചിരി കലിപ്പത്തിയാണേലും ഒരു പാവാ....." "ഹോ..... എങ്ങനെ സഹിക്കുന്നു..... അല്ല ജിനുന്റെ ആരാ അത്..... അത് പോട്ടെ അന്റെ വീടും കുടിയും ഒക്കെ.....? എവിടെ പോയി വരുന്ന വഴിയാ....." നമ്മളെ നോൺസ്റ്റോപ് ചോദ്യം കേട്ടിട്ട് ഓള് നമക്ക് ഫുൾ ഡീറ്റെയിൽസും പറഞ്ഞു തന്നു..... രണ്ടാളും USA ന്ന് ലാൻഡ് ആയതാണെന്നും അവിടെയാണ് പഠിപ്പും മറ്റു കാര്യങ്ങളും.....ഇപ്പൊ വന്നത് ജിനുന്റെ ബ്രദറിന്റെ എൻഗേജ്മെന്റും കല്യാണവും കൂടാൻ ആണെന്നും.....രണ്ടും കൂടി ഒരുമിച്ചാണ് വന്നതെന്നും.... ഇന്നലെ മുംബൈയിലേക്കുള്ള ഫ്ലൈറ്റിൽ വന്നിട്ട് അവിടെ ഒരു ഹോട്ടലിൽ താമസിച്ച് ഇന്ന് നാട്ടിലേക്ക് പോവാണെന്നും ആ ജാഡ തെണ്ടിയുടെ വീട്ടിൽ നിന്നാണ് ജിനു പഠിക്കുന്നതെന്നും.... അവളെ കൂടെ പഠിക്കുന്ന കുട്ടിയാണെന്നും അവര് ബെസ്റ്റ് ഫ്രണ്ട്സ് ആണെന്നും ഇനി ഇത്താത്ത ആക്കാൻ പോവാണെന്നും.....അങ്ങനെ ഒത്തിരി കാര്യങ്ങൾ നമക്ക് അറിയാൻ കഴിഞ്ഞു..... ആഹ് പിന്നെ..... ആ സാധനത്തിന്റെ പേര് ഷഹാന മിഷാൽ എന്നാണ്.....ബ്ലാ കുറച്ച് നേരം സംസാരിച്ചപ്പോ തന്നെ ഞങ്ങള് കൂട്ടായി.....അപ്പഴാണ് ആ ഷാന ജന്തു കലിപ്പിൽ ഞങ്ങളെ അടുത്തേക്ക് വന്നത്..... "ജിനു..... എന്താ ഇവിടെ..... മതി വാ പോവാം....." പ്ര്ര്ര്ർ..... ഇവൾക്കൊരു എല്ല് കൂടുതലില്ലേ.....? മ്മ്.....?🤔 "ഷാന,,,,,,ഒരു മിനിട്ടെ,,,,,, ദുആ,,,,,,നിന്റെ വീട്....? എവിടെ പോയിട്ട് വരുവാ.... എന്താ നീ ഒറ്റക്ക്....? കൂടെ ആരെയും കണ്ടില്ലാ?" ജിനുന്റെ ചോദ്യം കേട്ട് നമ്മള് മറുപടി പറയാനാകാതെ ബബബ അടിച്ചു നിന്നു..... "ആ....അത് പിന്നെ..... ഞാൻ....." "ജിനു നീ വരുന്നുണ്ടോ.....എത്ര നേരായി..... വന്നെ....." നമ്മള് എന്തെങ്കിലും പറയാൻ വാ തുറന്നപ്പോത്തേക്കും ആ സാധനം അവളെ പിടിച്ചു വലിച്ചോണ്ട് പോയി..... ദജ്ജാല്..... ഇവളൊക്കെ പെണ്ണ് തന്നെയാണോ..... കാട്ടിക്കൂട്ടൽ കണ്ടിട്ട് അവൾക്ക്‌ നമ്മളോടെന്തോ മുൻവൈരാഗ്യം ഉള്ളത് പോലുണ്ട്..... അവര് പുറത്തേക്കിറങ്ങി പോകുന്നതും നോക്കി നമ്മള് അങ്ങനെ നിന്നു.....ആലോയിച്ച് നിക്കാതെ നമ്മള് വേഗം ഒരു ടാക്സി പിടിച്ച് നേരെ വിട്ടു..... എങ്ങോട്ടാന്നല്ലേ..... നമ്മളെ ബെസ്റ്റ് ഫ്രണ്ട് ചാരുന്റെ അടുത്തേക്ക്..... അവൾക്കൊരു സർപ്രൈസ്..... നമക്ക് തങ്ങാൻ ഒരിടം....😉 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 "എവിടെത്തി....? എത്ര നേരായി വെയിറ്റ് ചെയ്യുന്നു.....ഹാ പെട്ടെന്ന് പോര്.... വേണ്ടാ ഫുഡൊക്കെ വീട്ടിൽ ചെന്നിട്ട്.....വാശി പിടിക്കാതെ ഒന്ന് വേഗം വരുന്നുണ്ടോ രണ്ടും..... എനിക്ക് വേറേം നൂറ് കൂട്ടം തിരക്കുള്ളതാ..... ആഹ് ഇവിടെ പുറത്തുണ്ട്....." ഫോൺ കട്ടാക്കി പോക്കറ്റിലിട്ടു.....മണിക്കൂറുകളായി ഇവിടെ വന്ന് വെയ്റ്റ് ചെയ്യുന്നു.....മുഖത്ത് കർച്ചിഫ് കെട്ടി വെച്ചിട്ടും ആളുകളൊക്കെ എന്നെ തിരിച്ചറിയാൻ തുടങ്ങി..... "ഹെലോ സെർ....." ഷോൾഡറിൽ ആരുടെയോ കര സ്പർശമേറ്റത് പോലെ തോന്നിയപ്പോ പെട്ടെന്ന് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി..... അപ്പൊ ദേ നിക്കുന്നു അഞ്ചാറ് മൊഞ്ചത്തികുട്ടികൾ.....അവരെന്നെ തന്നെ നോക്കി ഞെട്ടി നിക്കാ..... ഞാൻ ഒരു സംശയത്തോടെ അവരെ നോക്കിയിട്ട് പെട്ടെന്ന് തിരിഞ്ഞു നിന്നു..... "ഇത്....?! മിഷാൽ ഹാഫിസ്....?!" ഓഹ് ഗോഡ്.....എന്നെ അവർക്ക് മനസിലായി..... അവരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ നിന്നാൽ ഇന്ന് ഇവിടെന്ന് ഒരു പോക്കുണ്ടാവില്ല..... ഒരു മറുപടിയും കൊടുക്കാതെ ഞാൻ അവിടെന്ന് പീഡിൽ നടന്നു..... "ഹെലോ സെർ.... ഹേയ്..... സെർ പ്ലീസ് ഒന്ന് നിക്ക്..... സെർ ഞങ്ങള് സേറിന്റെ വലിയ ഫാനാണ് സെർ.....സെർ പ്ലീസ് ഒരു സെൽഫി..... സെർ.... സെർ പ്ലീസ്....." കേട്ട ഭാവം പോലും നടിക്കാതെ ഞാൻ വേഗം കാറിൽ കയറി ഇരുന്നു..... അവരൊക്കെ പുറത്ത് നിന്ന് ബഹളം വെക്കുന്നുണ്ട്..... ശല്യം..... ഫോൺ എടുത്ത് വീണ്ടും ഡയൽ ചെയ്തു..... "ഡീ.... നീയൊക്കെ എവിടെ പോയി കിടക്കാ.....?? എന്നെ ഇവിടെ ആളുകളൊക്കെ തിരിച്ചറിയുന്നുണ്ട്.....എനിക്ക്‌ ഇവിടെയൊന്നും ഇങ്ങനെ വന്നു നിൽക്കാൻ പറ്റില്ലാന്ന് അറിയില്ലേ.....?" "യാഹ് ബേബ്, ദാ വരുന്നു ഒരു രണ്ട് മിനിറ്റ്...." രണ്ട് മിനിറ്റ് ആയപ്പോത്തേക്കും രണ്ടും കൂടി ആടിപാടി വരുന്നുണ്ട്..... എന്റെ ഫാൻസ്‌ പോയെന്ന് അറിഞ്ഞതും ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി..... "എവിടെ വായി നോക്കി നിക്കായിരുന്നു രണ്ടും.....മനുഷ്യനെ വിളിച്ചു വരുത്തി വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് മണിക്കൂറായി.....നീയൊക്കെ ഫ്ലൈറ്റ് ഒളിച്ചോണ്ടാണോ അവിടെന്ന് ഇങ്ങോട്ട് വന്നത് അല്ലല്ലോ....." എന്ന് ചോദിച്ചിട്ട് ഞാൻ രണ്ടിന്റെയും ചെവി പിടിച്ച് തിരിച്ച് പൊന്നാക്കി..... "ആഹ് ഇക്കൂ വിട്.... ഞാനല്ല ദേ, ഇങ്ങളെ ഷാന തന്നെയാണ് വൈകിയത്....." "ഞാനോ..... എടി തെണ്ടി നീയല്ലേ അവിടെ കണ്ണിൽ കണ്ടവളുമാരോടൊക്കെ സംസാരിച്ചോണ്ട് നിന്നത്..... എന്നിട്ടിപ്പോ എനിക്ക് കുറ്റം....." "അതാ പറഞ്ഞെ നീ കാരണം തന്നെയാണെന്ന്.....നിനക്ക് വേണ്ടി ഞാൻ അവളോട്‌ സോറി പറഞ്ഞതാ....." "എടി അലവലാതി.....എനിക്ക് വേണ്ടി സോറി പറയാൻ ഞാൻ അവളെയല്ല അവൾ എന്നെയാണ് വന്ന് ഡിസ്റ്റർബ് ചെയ്തത്....." എന്ന് പറഞ്ഞു തുടങ്ങി രണ്ടും കൂടി റോഡിൽ നിന്ന് പൊരിഞ്ഞ തർക്കം..... "ഓ..... തുടങ്ങിയോ രണ്ടും..... മനുഷ്യനെ നാണം കെടുത്താന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ നിങ്ങള്.....ഏതോ ഒരുത്തീടെ പേരും പറഞ്ഞ് അടി കൂടുന്നു..... വരുന്നെങ്കിൽ വേഗം കേറാൻ നോക്ക്....." അത്രയും പറഞ്ഞിട്ട് ഞാൻ വണ്ടിയിൽ കയറാൻ നേരമാണ് ഷാന എന്റെ കയ്യിൽ പിടിച്ച് നിർത്തിയത്..... "സോറി ഷാൽ....." എന്ന് പറഞ്ഞ് അവൾ പബ്ലിക് പ്ലേസ് ആണെന്ന് പോലും നോക്കാതെ എന്നെ കെട്ടിപിടിച്ചു നിന്നു..... "ഷാന..... നീ എന്താ ഈ കാണിക്കുന്നെ.....ഡി ഇത് പബ്ലിക് പ്ലേസ് ആണ്.....ദേ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്..... മാറിക്കെ....." ഞാൻ അവളെ പിടിച്ച് മാറ്റി..... "കമോൺ ഷാൽ.....നീ എന്റേതാണെന്ന് ഈ ലോകം മൊത്തം അറിയാം.....പിന്നെ എന്തിനാ ഈ ഫോര്മാലിറ്റിസൊക്കെ....." "അയ്യടി.... ഞാൻ നിന്റേത് തന്നെയാണ്.....പക്ഷെ ഇത് നിന്റെ USA അല്ല ഞങ്ങടെ കേരളമാണ്......ഇവിടെ ഇങ്ങനെ പബ്ലിക് ആയിട്ട് കെട്ടിപിടിച്ചോണ്ട് നിന്നാൽ ചാണക വെള്ളം എടുത്ത് കുളിപ്പിക്കും നാട്ടുകാര്..... അതോണ്ട് മോള് കുറച്ച് അടങ്ങി നിന്നോ....." ഞാൻ അങ്ങനെ പറഞ്ഞത് ഓൾക്ക് തീരെ പിടിച്ചിട്ടില്ല.....മുഖം കറുപ്പിച്ച് വെച്ച് വണ്ടിയിൽ കയറി ഇരുന്നു..... അതല്ല എന്നെ കുറിച്ചും പിന്നെ ദേ, ഇവരെ കുറിച്ച് ഒന്നും നിങ്ങക്ക് അറിയണ്ടേ....?? ആദ്യം ഷാനയെ കുറിച്ച് പറയാം..... എന്റെ ഷാന.....ഞാൻ എന്റെ ജീവന് തുല്യം സ്നേഹിക്കുന്ന പെണ്ണ്.....ഉടനെ എന്റെ പാതിയാവാൻ പോകുന്നവള്..... എന്റെ അനിയത്തികുട്ടിന്റെ ബെസ്റ്റ് ഫ്രണ്ട്......അവളാണ് എനിക്ക് വേണ്ടി ഷാനയെ വീട്ടിൽ ആലോയിച്ചത്..... അറിഞ്ഞപ്പോ ഉമ്മാക്ക് അവളെ പെരുത്തിഷ്ട്ടായി.....കാരണം ഉമ്മാന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മോളും കൂടിയാണ് ഷാന..... കല്യാണം ഒന്നും തീരുമാനിച്ചിട്ടില്ല എങ്കിലും ഉടനെ അതുണ്ടാവും..... അതിന് വേണ്ടി കൂടിയാണ് അവളെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്..... പിന്നെ ജഹാനാ..... എന്റെ അനിയത്തികുട്ടി ജിനു.....അവൾ അവിടെ BBA ക്ക്‌ പഠിക്കാണ്..... "മതി ഇക്കൂസേ ബാക്കി ഞാൻ പറയാ.....ഇനി ഇങ്ങള് ഇങ്ങളെ കുറിച്ച് പൊക്കി പറയാൻ നിക്കണ്ടാ..... ഇങ്ങള് മലയാളത്തിലെ റൊമാന്റിക് സൂപ്പർ സ്റ്റാർ മിഷാൽ ഹാഫിസ്.....ലക്ഷ കണക്കിന് ഫാൻസ്‌ പവറുള്ള ജാഡക്കാരൻ.....ചുരുങ്ങിയ കാലം കൊണ്ട് അമ്പതിൽ അധികം സിനിമയിൽ അഭിനയിച്ചു.....നായകനും വില്ലനും ഒക്കെ ആയിട്ട്..... ആഹ് പിന്നെ പ്രധാനപ്പെട്ട കാര്യം.....നമ്മളെ ഉമ്മി ഉമ്മുകുൽസുന്റെയും വാപ്പി റഹ്മാന്റെയും ഒരേയൊരു....." "ജിനു..... മതി നിർത്ത്..... വാ വന്നു വണ്ടിയിൽ കയറാൻ നോക്ക്....." പെട്ടെന്നുള്ള എന്റെ മാറ്റം കണ്ടിട്ട് ഓളൊന്ന് ഞെട്ടി.....എന്നിട്ട് ഒന്നും മിണ്ടാതെ പോയി മുന്നിലെ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു.....ഞാൻ പുറകിൽ ഷാനന്റെ അടുത്തും..... എന്റെ പെണ്ണ് ഇപ്പഴും കലിപ്പിലാണ്... "ഡി അണ്ണാച്ചി.....എന്തൊരു ഇരുത്താണ് ഹംക്കെ.....പെണ്ണ് എവിടെ ജനിച്ചു വളർന്നാലും കുശുമ്പിന് ഒരു കുറവും ഇല്ലല്ലോ റബ്ബേ....." എന്ന് പറഞ്ഞിട്ട് ഞാൻ അവളെ കയ്യിൽ പിടിച്ച് നുള്ളിയപ്പോ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... "എന്താണ് മോളെ.....എന്നെ തേക്കാനുള്ള വല്ല പരിപാടിയും ആണോ....." അവളെന്റെ ഷർട്ടിൽ കൈകൊണ്ട് വരയ്ക്കുന്ന ചിത്രം കണ്ടിട്ട് ഞാൻ ചോദിച്ചു......അതിന് അവൾടെ കയ്യിൽ നിന്നും അടാറ് ഇടി കിട്ടി.....അതും നെഞ്ചിന്..... "തേപ്പ്..... കോപ്പ്..... ഒന്ന് പോടാ തെണ്ടി....." "ഹ്ഹഹ്ഹ.....ഞാൻ ചുമ്മാ പറഞ്ഞതാടി.....നീ നിന്റെ ഷാലിനെ വിട്ടു പോവില്ലാന്ന് എനിക്കറിയില്ലെ....." അവളെ നോക്കി അത്രയും പറഞ്ഞപ്പോ തന്നെ പെണ്ണ് കണ്ണ് നിറച്ചു..... "ദേ, ഞാൻ നിനക്ക് വാക്ക് തരാണ് ഷാൽ.....ഈ ഷാനയുടെ ശ്വാസം നിലക്കുന്ന നാൾ വരെ ഞാൻ നിന്നെ വിട്ടു എങ്ങോട്ടും പോവില്ല..... മരണം വരെ നിന്റെ നെഞ്ചിൽ ഇങ്ങനെ ചേർന്ന് കിടക്കണം എനിക്ക്.....ഒരു ജന്മം മുഴുവനും തന്ന് തീർക്കാൻ പറ്റാത്ത അത്രയും സ്നേഹം തന്ന് എനിക്ക് നിന്നോടൊപ്പം സന്തോഷത്തോടെ ഇങ്ങനെ ജീവിച്ചാൽ മതി ഷാൽ.... I really love youuu....." "Love you too ഷാന....." എന്ന് പറഞ്ഞിട്ട് ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു..... "അതേയ്.....ഇവിടെ വേറെയും ആൾക്കാരുണ്ട്.....ഒന്ന് മയത്തിലൊക്കെ സ്നേഹിച്ചാൽ മതീട്ടോ....." ജിനുന്റെ ഡയലോഗ് കേട്ട് ഞങ്ങള് രണ്ടും ഡീസെന്റായി..... വീട്ടിലെത്തിയിട്ട് ആദ്യം ഒന്ന് കുളിച്ചു ഫ്രഷായി.....എന്നിട്ട് നേരെ വിട്ടു സ്റ്റുഡിയോയിലേക്ക്.....ഇന്നൊരു ആഡ്ന്റെ ഷൂട്ടിങ് ഉള്ളതാ..... വണ്ടിയിൽ കയറാൻ നേരമാണ് പുറകിൽ നിന്ന് ഉമ്മാന്റെ വിളി.... "മോനെ മിശൂ.... എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്....." എന്താണെന്ന അർത്ഥത്തിൽ ഞാൻ ഉമ്മാനെ നോക്കി.... "ഷാനാന്റെ പേരെന്റ്സ് വിളിച്ചിരുന്നു.....എൻഗേജ്മെന്റ് അടുത്താഴ്ച ഇവിടെ വെച്ച് നടത്താമെന്നാണ് അവര് പറയുന്നെ..... എന്താ നിന്റെ അഭിപ്രായം.....?" "ഉമ്മാന്റെ ഇഷ്ടം പോലെ..... ഇപ്പൊ എനിക്ക് പോയിട്ട് ചെറിയ ഒരു അത്യാവശ്യം ഉണ്ട് ഉമ്മാ.....ഞാൻ ഇറങ്ങാ...." അത്രയും പറഞ്ഞിട്ട് ഞാൻ വേഗം സ്ഥലം കാലിയാക്കി.... കുറച്ചധികം ദൂരം തന്നെയുണ്ട് സ്റ്റുഡിയോലേക്ക്.....അതോണ്ട് വണ്ടിയിൽ ഇരുന്ന് ചെറുതായി മയങ്ങി പോയി..... പെട്ടെന്ന് എന്തൊക്കെയോ ബഹളം കേട്ടിട്ടാണ് ഞാൻ ഞെട്ടി കണ്ണ് തുറന്നത്..... "എവിടെ നോക്കിയാടോ താനൊക്കെ വണ്ടിയോടിക്കുന്നെ..... തന്റെ ആ മത്തങ്ങാ പോലത്തെ മുഖത്ത് കണ്ണില്ലേ.....തന്റെ ഈ പാട്ട വണ്ടി കാരണം ഈ കുട്ടിക്ക്‌ എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ......ആര് സമാധാനം പറയും..... എല്ലാം ചെയ്ത് വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കുന്നത് കണ്ടില്ലേ.....ഇങ്ങോട്ട് ഇറങ്ങി വാടോ..... ഇതിനൊരു സമാധാനം ഉണ്ടാക്കീട്ട് പോയാൽ മതി....." ഏതോ ഒരുത്തി കൊറേ നേരായിട്ട് ഞങ്ങടെ മുന്നിലുള്ള വണ്ടിയിലേക്ക് നോക്കി പറയുന്നതാ ഇതൊക്കെ......ആ വണ്ടിയിൽ നിന്നാണെങ്കിൽ ആരും ഇറങ്ങുന്നതും കാണുന്നില്ല..... അവൾടെ മുഖം പോലും ശെരിക്ക് കാണാൻ പറ്റുന്നില്ല..... "എന്താ ഹരി പ്രശ്നം....?" "അതൊരു ചെറിയ ആക്‌സിഡന്റ്.....തെറ്റ് ആ വണ്ടിക്കാരന്റെ തന്നെയാണ്..... ആളുകളൊക്കെ കൂടി വരുന്നുണ്ട് സാർ.....ഇനി ഈ വഴി പോക്ക് നടക്കില്ല....." "എന്നാ മറ്റേ റോഡിലൂടെ പോവാം.....എനിക്ക് പോയിട്ട് അത്യാവശ്യാണ്.....നീ വണ്ടിയെടുക്ക് ഹരി...." ഒരു ആക്ടർ എന്ന നിലക്ക് ആളുകൾ കൂടി നിക്കുന്ന സ്ഥലത്തിലൂടെ എനിക്ക് പോവുക എന്നത് നടക്കുന്ന കാര്യല്ല.....അപ്പൊ ഊഹിക്കാലോ എനിക്ക് എന്ത് മാത്രം ആരാധകർ ഉണ്ടെന്ന്.....😉 ഡ്രൈവർ വണ്ടിയും കൊണ്ട് എംജി റോഡിലൂടെ പോകാൻ നേരമാണ് വീണ്ടും ആ ശബ്ദം ഞാൻ കേട്ടത്..... "ആര്ടെ കുട്ട്യാപ്പുനെ കെട്ടിക്കാൻ വേണ്ടിയാടോ താൻ ഇത്ര ദൃതി പിടിച്ച് പോവുന്നെ.....ഇതിന് സമാധാനം പറഞ്ഞിട്ട് പോയാൽ മതി.....ഇങ്ങോട്ട് ഇറങ്ങടോ..... ഇറങ്ങാൻ....." *തുടരും* @@@@@@@@@@@@@@@@@@ എന്റെ ഹിന്ദി കറക്റ്റ് അല്ലെ ജോസപ്പേ,,,,,,😂😂😂 മുത്തുമണിസെ കറക്റ്റ് അല്ലെങ്കിൽ തന്നെ ഇങ്ങള് എന്നെ കൊല്ലരുത്,,,,,,ഹിന്ദിയുടെ എബിസിഡി പോലും അറിയാത്ത ഞാൻ എന്തിനാ ഈ സാഹസത്തിന് മുതിർന്നതെന്ന് പടച്ചോന് അറിയാ,,,,,,😂 അതോണ്ട് എന്നോടാരും അതിന്റെ അർത്ഥം ചോദിച്ചോണ്ട് വരരുത്,,,,,,😝 *ഏകദേശം ഒന്നര മാസത്തോളം ആയി ഞാൻ തൂലിക ചലിപ്പിച്ചിട്ട്.... അതിന്റേതായാ എല്ലാ പോരായ്മകളും ഈ പാർട്ടിൽ എടുത്ത് കാണുന്നുണ്ടാവും..... ചളി പ്രതീക്ഷിച്ച് വന്ന ഇങ്ങളെയൊക്കെ ഞാൻ സെന്റിയടിച്ച് കൊന്നല്ലേ,,,,,,😝 സാരല്യ,,,,,,മ്മക്ക് ശെരിയാക്കാ,,,,,,😉
20k കണ്ടവര്‍
4 ദിവസം
*💙_ദുആ മിയാ_💜* *PART_37* *Ααѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 ഓന്റെ കൈ പിടിച്ച് നമ്മളെ നെഞ്ചോട് ചേർത്ത് വെച്ചിട്ട് ഓനെ തന്നെ നോക്കി ഉറങ്ങാൻ നേരമാണ് നമ്മളെ ഞെട്ടിച്ചു കൊണ്ട് ഫോൺ ബെല്ലടിച്ചത്..... നമ്മളെ ഫോൺ ആണെന്ന് മനസ്സിലായതും ഓന്റെ കൈ എടുത്ത് മാറ്റി നമ്മള് എണീറ്റ്‌ പോയി ഫോൺ എടുത്തു.....ആരാ ഈ പാതിരാക്ക് നമ്മളെ വിളിക്കുന്നതെന്ന് ചിന്തിച്ച് അയാളെ പ്രാകി കൊണ്ട് ഫോൺ ചെവിയോട് അടുപ്പിച്ചതും മറുപുറത്തുള്ള ആള് പറഞ്ഞ കാര്യങ്ങൾ കേട്ട് നമ്മക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല..... വിളിച്ചത് വേറെ ആരും അല്ലാ....നമ്മളെ അനിയത്തി പിശാശാണ്....ഓള് പറഞ്ഞത് നമ്മള് മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യവും.... "എടി കുട്ടി പിശാശ്ശെ....പാതിരാക്ക് വിളിച്ച് പേടിപ്പിച്ചത് ഇത് പറയാനാണോ....മനുഷ്യന്റെ നല്ല ജീവൻ പോയി...." "യെസ് മൈ ഡിയർ ദുആ....ഇന്നാണ് ആ ബ്ലാക്ക് ഡേയ്....നീയെന്ന ഭൂലോക ഉഡായിപ്പിന്റെ ഉസ്താദ് ജനിച്ചിട്ട് ഇരുപത് വർഷം ആകുന്ന ദിവസം....ഹാപ്പി കരിദിനം ദുആ...." ലാ ഹൌലാ....ഈ പെണ്ണിന് ഉറക്കവും ഇല്ലേ....ഷെയ്‌നിനെ പറഞ്ഞാ മതിയല്ലോ....ഓളെ വിഷ് കേട്ട് വായും പൊളിച്ച് നിക്കാ നമ്മള്.... "ഡി മോയെ....വെച്ചിട്ട് പോടീ....അന്റെ ഒണക്ക വിഷ്....ഇത് നീയെങ്ങാനും പാടി നടന്നാൽ അവിടെ വന്ന് ഇടിക്കും..... ആഹ് പിന്നെയ്....താങ്ക്സ്....അതെന്റെ പട്ടി പറയും എന്ന് പറയാൻ വന്നതാ...." "നിക്ക് നിക്ക്....നീ പരിസരബോധം ഇല്ലാതെ എന്തൊക്കെയാ പറയുന്നെ....ഇന്ന് നിന്റെ ബർത്ത്ഡേയ് ആണ് ദുആ....ദി വേൾഡ് ദുരന്തദിനം....ഇത് നമുക്ക് ആഘോഷിക്കണം...." "വേണ്ടാ....എനിക്കത് ഇഷ്ട്ടല്ലാ...." പെട്ടന്ന് എന്തോ ഓർമ വന്ന പോലെ നമ്മള് ശബ്ദം ഉയർത്തി പറഞ്ഞു....എന്നിട്ട് നെറ്റിയിൽ വിരല് വെച്ചിട്ട് ഒന്ന് കണ്ണടച്ച് പിടിച്ച് ശ്വാസം വലിച്ചു വിട്ടു.... "ദുആ... Are you okay...? നീ എന്തിനാ ഇപ്പൊ എന്നോട് ചൂടായെ....ഇത് നമ്മള് എല്ലാ വർഷവും ആഘോഷിക്കുന്നതല്ലേ....എന്റെ ബർത്ത്ഡേയ് പോലും ആഘോഷിക്കാതെ നിന്റെ ബർത്ത്ഡേയ്ക്ക് ഉപ്പച്ചി എന്തൊക്കെ ഗിഫ്റ്റ് ആണ് വാങ്ങി തരാറ്....ഒക്കെ നീ മറന്ന് പോയോ....? നീ ഓർക്കുന്നുണ്ടോ ദുആ....കഴിഞ്ഞ വർഷം രാത്രി നിന്റെ ബർത്ത്ഡേയ് ആഘോഷിച്ചത്....അത് നിനക്ക് മറക്കാൻ പറ്റോ....എന്ത് അടിപൊളിയായിരുന്നു ആ ദിവസം അല്ലെ...." ദിയ അത് പറഞ്ഞപ്പോ നമ്മളെ മനസിലേക്ക് അതൊക്കെ തെളിഞ്ഞു വരാൻ തുടങ്ങി....അതൊക്കെ നമ്മളെ മനസ്സിൽ മിന്നി മറയുമ്പോ ദിയ വാ തോരാതെ ആ ദിവസത്തെ കുറിച്ച് പറയലായിരുന്നു.... "അന്ന് ഞാനും നീയും ഉപ്പച്ചിയും ഉമ്മയും പിന്നെ സഹൽക്കായും ഒക്കെ കൂടി...." "സ്റ്റോപ്പിറ്റ് ദിയാ....സ്റ്റോപ്പ്‌....മതി....എനിക്ക് കേൾക്കണ്ട....ഇനി....ഇനി ഒന്നും പറയണ്ടാ...." നമ്മള് മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെ അവള് വീണ്ടും ഓർമിപ്പിച്ചപ്പോ നമ്മക്ക് എവിടെന്നൊക്കെയോ എങ്ങനെയൊക്കെയോ ടെൻഷൻ കേറി വന്ന് നമ്മള് വിറക്കാൻ തുടങ്ങി....നെറ്റിയൊക്കെ ആകെ വിയർത്തു കുളിച്ചിട്ടുണ്ട്.... പെട്ടന്നാണ് നമ്മക്ക് ബോധോദയം ഉണ്ടായത്....നമ്മളിപ്പോ ദിയാനോട് വെളിവ് ഇല്ലാതെ അലറിയത് ഓർത്തിട്ട് നമ്മക്ക് എന്തോ പോലായി.... "അ...അയാം സോറി ദിയാ.... എനിക്ക് നല്ല സുഖമില്ല....നമുക്ക് നാളെ സംസാരിക്കാം....ഗുഡ് നൈറ്റ്‌...." അവളെ കൊണ്ട് തിരിച്ചൊന്നും പറയിക്കാതെ നമ്മള് കോൾ കട്ട്‌ ചെയ്തിട്ട് ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞ് മുഖം പൊത്തി പിടിച്ചു.... കഴിഞ്ഞ വർഷം ഇതേ ദിവസം തന്നെയാണ് എന്റെ ജീവിതത്തിലെ സന്തോഷം കെട്ടടങ്ങിയത്....ഒരുപാട് സന്തോഷിപ്പിച്ചിട്ട് അതിൽ കൂടുതൽ കരയിപ്പിച്ച രാത്രി....മറക്കാൻ പറ്റൂല നമ്മക്ക് ഈ ദിവസം....പ്രതേകിച്ച് ഈ രാത്രി....നമ്മള് ഏറ്റവും കൂടുതൽ വെറുക്കുന്ന രാത്രി.... പഴയ കാര്യങ്ങൾ നമ്മളെ ഓർമ്മയിലേക്ക് വന്നപ്പോ കരച്ചിൽ അടക്കി വെക്കാൻ കഴിഞ്ഞില്ല നമ്മക്ക്....മുഖം പൊത്തി പിടിച്ച് പൊട്ടി കരഞ്ഞു പോയി നമ്മള്.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്റെ ദുആ ഏറ്റവും സന്തോഷത്തോടെ ആഘോഷിച്ചിരുന്ന ദിവസമാണ് അവളെ പിറന്നാൾ....പക്ഷെ കഴിഞ്ഞ വർഷം തൊട്ട് അവള് ഏറ്റവും കൂടുതൽ വെറുക്കുന്ന ദിവസവും ഇതാണെന്ന് ഓള് ഇടക്ക് വെച്ച് എന്നോട് പറഞ്ഞിട്ടുണ്ട്.... അത് എന്ത് കൊണ്ടാണെന്ന് മാത്രം ഒരിക്കൽ പോലും അവളെന്നോട് പറഞ്ഞിട്ടില്ല....ഈ ലോകത്ത് അവൾക്ക് ഏറ്റവും കൂടുതൽ ദേഷ്യം ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടുള്ള ആള് അത് സഹൽക്കയാണ്....പക്ഷെ എന്തിന്....? സഹൽക്ക അവളെ ബെസ്റ്റ് ഫ്രണ്ടിൽ ഒരാളാണ്....അപ്പൊ അവള് എന്തിന് ആ ഫ്രണ്ടിനെ വെറുക്കണം....? അതിന്റെ ആവശ്യം എന്താ....? അവര് തമ്മിലുള്ള സ്നേഹം കണ്ടിട്ട് പലപ്പോഴും കുശുമ്പ് തോന്നിയിട്ടുണ്ട് എനിക്ക്....എന്നേക്കാൾ ഇഷ്ടം സഹൽക്കാക്ക് അവളോട്‌ ആയിരുന്നു....എന്നിട്ട് പോലും അവളെന്തിന് ഇക്കാനെ വെറുക്കണം.... ചില നേരത്ത് അവൾക്ക് സഹൽക്കാനെ കാണുമ്പോ തന്നെ ദേഷ്യം വരുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്....ഇടക്ക് ഇക്ക വരുമ്പോ അവള് എണീറ്റ്‌ പോയി മുറി അടച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.... അതൊക്കെ എന്തിനാണെന്ന് എനിക്ക് ഇപ്പഴും മനസിലായിട്ടില്ലാ....ആദ്യമൊക്കെ ഞാൻ കരുതി അവര് തമ്മിൽ പിണക്കം ആയിരിക്കുമെന്ന്....പക്ഷെ പിന്നീട് ഒരിക്കലും രണ്ടാളും പഴയ പോലെ ചിരിച്ച് കളിച്ച് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.... ഒക്കെ കൂടി വായിച്ചു നോക്കിയാൽ കഴിഞ്ഞ ബർത്ത്ഡേയ്ക്ക് ശേഷമാണ് ദുആന്റെ ഈ മാറ്റം....അപ്പൊ അന്ന് ഞങ്ങള് ആരും അറിയാത്ത എന്തോ ഒന്ന് നടന്നിട്ടുണ്ട്.... ഇനി ചെലപ്പോ ഉമ്മ പറഞ്ഞത് പോലെ ദുആക്ക് സഹൽക്കാനെ ഇഷ്ടം ആയിരുന്നോ....? അത് കൊണ്ടാണോ സഹൽക്ക പെങ്ങളെ പോലെ കരുതിയവളെ കെട്ടാൻ തയ്യാറായത്....? ഒന്നും മനസിലാവുന്നില്ലല്ലോ പടച്ചോനെ....ദുആനെ ചുറ്റിപ്പറ്റി എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്....അത് അവൾക്ക് മാത്രേ അറിയൂ.... ഞങ്ങളോട് ആരോടും പറയാത്ത എന്തോ ഒരു രഹസ്യം അവളെ മനസ്സിലുണ്ട്....അതെന്താണെന്ന് കണ്ടു പിടിക്കണം....അതിന് ജീജുന്റെ സഹായം ആണ് അത്യാവശ്യം....ജീജു ചോദിച്ചാൽ അവള് ചെലപ്പോ എല്ലാം തുറന്ന് പറയും.... എല്ലാം മറന്ന് ഒന്ന് സന്തോഷിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ എന്റെ ദുആ....അത്രക്കും ഉമ്മ അവളെ ഓരോ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിട്ടുണ്ട്....ഒരു രാത്രി പോലും അവള് കരയാതെ ഉറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല.... എന്ത് കൊണ്ടോ ഇപ്പഴും ഉമ്മാക്ക് അവളെ തീരെ ഇഷ്ടല്ലാ....ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് അന്ന് അവര് ഇവിടെ വന്നപ്പോ ഉമ്മ അവളെ വേദനിപ്പിക്കാതെ വിട്ടത് ആരെയോ പേടിച്ചത് കൊണ്ടാണ്....അത് ഉമ്മാന്റെ മുഖത്ത് നിന്നെ വ്യക്തമായി ഞാൻ കണ്ടിട്ടുണ്ട്.... ചെലപ്പോ അത് ദുആ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ വന്നത് കൊണ്ടാവും....ഇനി ഏതായാലും പഴയ പോലെ അവളെ വേദനിപ്പിക്കാൻ ആർക്കും കഴിയില്ല....എന്റെ സൂപ്പർ ഹീറോ ജീജു അല്ലെ ഓളെ കൂടെ ഉള്ളത്....അപ്പൊ ദുആ എന്നും സുരക്ഷിതയായിരിക്കും.... എന്തൊക്കെ ആയാലും ശെരി....ദുആ ഞങ്ങളിൽ നിന്ന് മറച്ചു വെക്കുന്ന ആ കാര്യം എനിക്കും അറിയണം....ഞാൻ അത് എങ്ങനെയെങ്കിലും കണ്ടു പിടിക്കും.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കഴിഞ്ഞ ഓരോ കാര്യങ്ങളെയും ഓർത്ത് കിടന്നിട്ട് നമ്മളെ ഇന്നത്തെ ഉറക്കം പോയെന്നല്ലാതെ വേറൊന്നും ഉണ്ടായില്ല.... ഓർക്കുംതോറും നമ്മക്ക് നമ്മളോട് തന്നെയാണ് ദേഷ്യം തോന്നുന്നത്....പ്രാന്ത് പിടിക്കുന്ന പോലൊക്കെ തോന്നും.... വേണ്ടാ....അതൊക്കെ ഓർക്കാതിരിക്കുന്നതാ നമ്മളെ സമനിലക്ക് നല്ലത്.... ഇനി ഞാൻ അതൊന്നും ഓർക്കില്ല.... 'ലീവ് ഇറ്റ് ദുആ....നീയെന്തിനാ നിന്റെ മൂഡ് കളയുന്ന കാര്യങ്ങളൊക്കെ ഓർക്കുന്നെ....അതൊക്കെ കഴിഞ്ഞില്ലേ....ഇപ്പൊ നീ മറ്റാരേക്കാളും ഹാപ്പിയല്ലേ....മറന്ന് കള അതൊക്കെ.... ഇല്ലാ....ഒന്നും അവസാനിച്ചിട്ടില്ല....അത് അവന്റെ കയ്യിൽ ഉള്ളിടത്തോളം കാലം എനിക്ക് മനസമാധാനം ഉണ്ടാവില്ല....എനിക്ക് മനസറിഞ്ഞു സന്തോഷിക്കാൻ കഴിയില്ല....പുറമെ എത്ര സന്തോഷം നടിച്ചാലും ഉള്ളം നീറി പുകഞ്ഞോണ്ടിരിക്കും....അതോണ്ട് എനിക്കവനെ കാണണം ഒന്നൂടെ.... നിനക്ക് പ്രാന്താണോ ദുആ....നടക്കുന്ന കാര്യം വല്ലതും പറയ്....നീ ഇപ്പൊ ചിന്തിച്ചു കൂട്ടുന്നതൊക്കെ അബദ്ധമാണ്....അത് നിനക്ക് തന്നെയാണ്‌ അപകടം....അതോണ്ട് കഴിഞ്ഞ കാര്യങ്ങൾ ഈ രാത്രിയോട് കൂടി മറന്നേക്ക്....' നമ്മളെ മനസ്സ് നമ്മളോട് പറഞ്ഞ ഓരോ കാര്യങ്ങളും തലച്ചോറിലേക്ക് പോയിട്ട് അവസാനം നമ്മള് അതൊക്കെ മറക്കാൻ തന്നെ തീരുമാനിച്ചു....ഇനി വരുന്നിടത്തു വെച്ച് കാണാം എന്നൊരു തീരുമാനവും എടുത്തു.... ഓരോന്ന് ആലോയിച്ച് തൊട്ടടുത്ത് കിടക്കുന്ന മിശുച്ചാനെ നോക്കിയപ്പോ ഓൻ ഇപ്പഴും നല്ല ഉറക്കം....നമ്മള് പതുക്കെ ഓന്റെ അടുത്തേക്ക് നീങ്ങി കിടന്നിട്ട് ഓന്റെ കയ്യെടുത്ത് നമ്മളെ മുഖത്ത് വെച്ചു.... "മിശുച്ചാ....എനിക്കറിയാം ഞാൻ ഒരിക്കലും ഇയാൾക്ക് ചേർന്ന പെണ്ണല്ല....മനസ്സ് കൊണ്ടും ശരീരം കൊണ്ടും....പക്ഷെ ഒരിക്കലും ദുആ ഈ കൈകൊണ്ട് അല്ലാതെ ചീത്തയായിട്ടില്ല....ഇനിയൊട്ടും ആവുകയും ഇല്ലാ....കാരണം സൂപ്പർമാൻ കൂടെ ഉള്ളപ്പോ എനിക്കൊന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.... ഞാൻ ഇയാളോട് ഒരു കാര്യം മറച്ചു വെച്ചിട്ടുണ്ട്....ഒരേയൊരു കാര്യം....എന്നെ പ്രാന്ത് പിടിപ്പിക്കുന്ന കാര്യം....അയാം സോറി മിശുച്ചാ...." അത്രയും പറഞ്ഞിട്ട് നമ്മള് ഓന്റെ കയ്യിൽ ഉമ്മ വെച്ചിട്ട് ഓന്റെ അടുത്തേക്ക് നീങ്ങി കിടന്നിട്ട് ഓനെ കെട്ടിപിടിച്ചു....ചെക്കൻ ഒന്നും അറിഞ്ഞിട്ടില്ല....പെട്ടന്ന് ഓൻ നമ്മളെ തിരിച്ച് കെട്ടിപിടിച്ചു അവനിലേക്ക് കൂടുതൽ വലിച്ചടുപ്പിച്ചു....ശെരിക്കും പറഞ്ഞാൽ ആ ഒരു നിമിഷം നമ്മക്ക് കൂടുതൽ സുരക്ഷിതമാണ് ഫീൽ ചെയ്തത്.... ഓൻ ഇങ്ങനെ ചേർത്ത് പിടിപ്പിക്കുമ്പോ നമ്മക്ക് മരണത്തെ പോലും പേടി തോന്നുന്നില്ല....നമ്മള് ഓനോട്‌ കൂടുതൽ പറ്റി ചേർന്നിട്ട് പുതച്ചു മൂടി കിടന്നു.... കഴിഞ്ഞത് ഒക്കെ മറന്നിട്ട് ഇനി പഴയ പോലെ ഒരു പുതിയ പിറന്നാൾ ആഘോഷിക്കണം....നമ്മളെ കോന്തന്റെ കൂടെയുള്ള ഫസ്റ്റ് ബർത്ത്ഡേയ്.... ഓരോന്ന് ആലോയിച്ച് കിടന്നിട്ട് നമ്മള് എപ്പഴോ ഒന്ന് ഉറങ്ങിപ്പോയി....രാവിലെ എണീറ്റ്‌ ഫ്രഷായി കണ്ണാടിക്ക് മുന്നില് നിന്ന് മുടി ഉണക്കി കൊണ്ടിരിക്കുന്ന നേരത്താണ് നമ്മള് കണ്ണാടിയിലൂടെ മിശുച്ചാനെ നോക്കിയത്.... പാക്കരൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ പില്ലോ കെട്ടിപിടിച്ച് പൊരിഞ്ഞ ഉറക്കം....ഓന്റെ കിടത്തം കണ്ടിട്ട് നമ്മളെ മുഖത്ത് എന്തോ ഒരു നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു....വിരല് കടിച്ചിട്ട്‌ നമ്മള് ഓന്റെ അടുത്തേക്ക് ചെന്ന് ഓനെ തന്നെ നോക്കി നിന്നു.... ആ കിടപ്പ് കണ്ടിട്ട് നമ്മക്ക് ഡിസ്റ്റർബ് ചെയ്യാതിരിക്കാൻ തോന്നിയതെ ഇല്ലാ....അതോണ്ട് നമ്മള് അപ്പൊ തന്നെ പതുക്കെ ഓന്റെ അടുത്തേക്ക് ചെന്നിട്ട് നമ്മളെ ഷാളിന്റെ തുമ്പ് കൊണ്ട് ഓന്റെ മൂക്കിന് ഇക്കിളിയാക്കി....അപ്പൊ പെട്ടന്ന് ഓൻ മൂക്ക് തുടച്ചിട്ട് പിന്നേം കിടന്നു.... അത് കണ്ടിട്ട് നമ്മക്ക് ഇന്റെറെസ്റ്റ് കൂടിയിട്ട് നമ്മള് വീണ്ടും അങ്ങനെ തന്നെ ചെയ്തോണ്ടിരുന്നു....നമ്മള് നമ്മളെ പണി തുടർന്നതും ഓൻ കലിപ്പിൽ കണ്ണ് തുറന്നിട്ട്‌ നീട്ടി തുമ്മി.... "ഹാാാച്ചീ...." ഹാവൂ സന്തോഷായി....സംതൃപ്തി അടഞ്ഞ് കൊണ്ട് നമ്മള് ഓനെ നോക്കി നല്ലോണം ഒന്ന് ഇളിച്ചു കൊടുത്തപ്പോഴാണ് ഓൻ നമ്മളെ ശ്രദ്ധിച്ചത് തന്നെ.... നമ്മളെ പണിയാണെന്ന് അറിഞ്ഞതും ഓന്റെ കലിപ്പ് ഒന്നൂടെ കൂടി.... "ഡീീ....." എന്ന് ഓൻ അലറിയതും നമ്മള് മുറിയിൽ നിന്ന് ഇറങ്ങി ഒറ്റയോട്ടം....അല്ലപിന്നെ....ഇല്ലെങ്കിൽ ഇപ്പൊ കാണായിരുന്നു നമ്മളെ മയ്യത്ത്.... രാവിലെ തന്നെ ഓനെ കലിപ്പാക്കിയപ്പോ എന്താ ഒരു സന്തോഷം....ഇനി പോയി ഒരു ചായ ഇടട്ടെ.... അതും വിജാരിച്ച് നമ്മള് കിച്ചൺ ലക്ഷ്യം വെച്ച് പോയപ്പോ അവിടെ നമ്മക്ക് മുന്നേ ജിനു എത്തിയിട്ടുണ്ട്.... "ഗുഡ് മോർണിംഗ് ജിനൂ....നീ ഇത്ര നേരത്തെയൊക്കെ എണീക്കാൻ തുടങ്ങിയോ....സാധാരണ ഞാൻ വന്ന് ചവിട്ടി താഴെ ഇട്ടാലെ നിനക്ക് ബോധം വരാറുള്ളൂ....ഇന്നെന്ത്‌ പറ്റി...." നമ്മളെ ചോദ്യത്തിന് ഓളെ മറുപടിയൊന്നും കിട്ടാത്തോണ്ട് നമ്മള് മെല്ലെ ഏന്തി വലിഞ്ഞ് ഓള് എന്താ ചെയ്യുന്നേ എന്ന് നോക്കിയപ്പോ ഓള് ഗ്യാസ് അടുപ്പിന്റെ അടുത്ത് നിന്ന് എന്തോ ചെയ്തോണ്ടിരിക്കാ.... പെട്ടന്ന് നമ്മള് മണം പിടിച്ച് ചുറ്റും നോക്കി....എവിടെയോ ഗ്യാസ് ലീക്കായ ഒരു മണം....ഇവള് ഇത് എന്താ ചെയ്യുന്നെ എന്ന് വിചാരിച്ചിട്ട് നമ്മള് പോയി ഓളെ പിടിച്ച് വലിച്ച് അടുപ്പിലേക്ക് നോക്കി.... ലാ ഹൌലാ വലാ.....നെഞ്ചിൽ കൈ വെച്ചിട്ട് നമ്മള് വേഗം അടുപ്പ് ഓഫാക്കി വെച്ചിട്ട് ഓളെ നേരെ തിരിഞ്ഞു.... "ഡി ഊളെ.... നിനക്ക് പ്രാന്താണോ....ഗ്യാസുമ്മേലാണോ നിന്റെ കളി....ഇപ്പൊ എല്ലാരും കത്തി തീർന്നേനെ...." നമ്മള് പറഞ്ഞത് കേട്ടിട്ട് പെട്ടന്ന് ഓള് നമ്മളെയൊന്ന് നോക്കിയിട്ട് അടുപ്പിലേക്ക് നോക്കി....അപ്പഴാണ് അവളും അത് ശ്രദ്ധിച്ചത്.... "ഗ്യാസ് ഓൺ ചെയ്തിട്ട് ആലോയിച്ച് നിക്കാൻ മാത്രം എന്ത് ഒലക്കമ്മലെ കാര്യാ ജിനൂ നിനക്കുള്ളത്....ഞാനിപ്പോ ഇങ്ങോട്ട് വന്നില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു നമ്മടെയൊക്കെ അവസ്ഥ....? ഡി....ഞാൻ നിന്നോടാ ചോദിച്ചെ....വാ തുറന്ന് മിണ്ടെടീ ഇബ്‌ലീസെ...." അത്രയും പറഞ്ഞിട്ട് നമ്മള് ഓളെ പിടിച്ച് കുലുക്കിയപ്പോ ഓളെ കണ്ണ് നിറഞ്ഞു വന്നിട്ട് അത് ഓരോ തുള്ളികളായിട്ട് ഓളെ കവിളിലൂടെ ഒലിച്ചിറങ്ങി....അപ്പൊ തന്നെ ഓള് നമ്മളെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.... "ജിനൂ.... നീ.... നീയെന്തിനാ കരയ്ന്നെ.... നിനക്ക് എന്താടി പറ്റിയെ.... ഇവിടെ വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട് നിനക്ക് എന്തോ വലിയ സങ്കടം ഉള്ളത് പോലെ.... എന്നോട് പറ എന്താ നിന്റെ സങ്കടം....?" "ദുആ.... ഞാൻ.... എനിക്ക്.... എനിക്ക്...." പറയാൻ വന്നതിനെ മുഴുമിപ്പിക്കാതെ ഓള് നമ്മളെ ഇറുക്കി പിടിച്ച് വീണ്ടും കരയാൻ തുടങ്ങി.... "എന്താടി....കരയാതെ കാര്യം പറ...." "എനിക്ക്....ഞാൻ...." ഇത് തന്നെ പറഞ്ഞോണ്ട് ഓള് കൊറേ നേരായി കിടന്ന് മോങ്ങുന്നു....നമ്മള് മാക്സിമം ഓളെ സമാധാനിപ്പിച്ചിട്ടും ഓൾക്ക് അതൊന്നും ഒരു കൂസലും ഇല്ലാതെ വന്നപ്പോ അവസാനം നമ്മക്ക് എരിഞ്ഞു കേറി....നമ്മള് അപ്പൊ തന്നെ ഓളെ നമ്മളിൽ നിന്ന് അടർത്തി മാറ്റി.... "ഡി കോപ്പേ....കാര്യം പറഞ്ഞിട്ട് കിടന്ന് മോങ്ങിക്കൊ....എന്താ നിന്റെ പ്രശ്നം....ഒരു കാര്യവും ഇല്ലാതെ നീയെന്തിനാടി കാറുന്നെ....നിന്റെ നായര് ചത്തോ...." കലിപ്പോടെയുള്ള നമ്മളെ ചോദ്യം കേട്ടിട്ട് ഓള് നമ്മളെ നോക്കാതെ നിലത്തേക്ക് നോക്കികൊണ്ട് കണ്ണ് തുടച്ച് മൂക്ക് വലിച്ചോണ്ട് നിന്നു....നമ്മള് അപ്പൊ തന്നെ വിരല് കൊണ്ട് ഓളെ താടി പിടിച്ച് ഉയർത്തി ഓളെ മുഖത്തേക്ക് നോക്കി.... "പറയ്....എന്താ നിന്റെ പ്രശ്നം....? ഇനിയും മോങ്ങാനാണ് നിന്റെ ഉദ്ദേശമെങ്കിൽ എന്റെ വിധം മാറും...." "ദുആ....എനിക്ക്....എനിക്ക് ഒരാളെ ഭയങ്കര ഇഷ്ട്ടാണ്....അല്ലാ....എന്റെ പ്രാണനാ....ദേ നോക്ക്...." എന്ന് പറഞ്ഞിട്ട് ഓള് നമ്മളെ കയ്യെടുത്ത് ഓളെ നെഞ്ചിൽ വെച്ചു.... "നിർത്താതെ തുടിക്കുന്ന ഈ ഹാർട്ട്‌ബീറ്റ് പോലും അയാളെ പേര് മാത്രേ വിളിച്ചു പറയാറുള്ളൂ....അത്രക്ക് ഇഷ്ട്ടാ എനിക്ക്....അയാള് ഇല്ലാതെ ഒരു സെക്കന്റ്‌ പോലും എനിക്ക് ജീവിക്കാൻ കഴിയില്ല ദുആ.... I love him so much... i don't want to lose him... I don't know what to do...." എന്നൊക്കെ പറഞ്ഞിട്ട് ഓള് പൊട്ടി കരയാൻ തുടങ്ങി....ഓളെ കരച്ചിൽ കണ്ടിട്ട് നമ്മക്കും സങ്കടം വരുന്നുണ്ട്....നമ്മള് ഓളെ പിടിച്ച് കൊണ്ടോയി അവിടെ ഒരു കസേരയിൽ ഇരുത്തി.... "അതിന് നീയെന്തിനാടി കരയുന്നെ....നിന്റെ ഇക്കൂനെ പേടിച്ചിട്ടാണോ....അവൻ ഇതിന് സമ്മതിക്കില്ലാന്ന് കരുതിയിട്ടാണോ....അതൊക്കെ നമ്മക്ക് ശെരിയാക്കാം....നീ കരയല്ലേ...." "അല്ല ദുആ....ഇക്കു ഒരിക്കലും എന്റെ ഒരു ഇഷ്ടത്തിനും എതിര് പറയില്ല...." "പിന്നെ എന്താടി പ്രശ്നം...." "ഞാൻ സ്നേഹിക്കുന്ന ആൾക്ക് വേറൊരു ഇഷ്ടം ഉണ്ട്....അത് അയാള് എന്റെ മുഖത്ത് നോക്കി പറയേം ചെയ്തു....എന്റെ ഇഷ്ടം ഞാൻ എത്രയോ മുമ്പ് തന്നെ അവനോട് പറഞ്ഞിട്ടും അവന് എന്നെ ഒരിക്കലും അക്‌സെപ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞിട്ട് വേറൊരുത്തിയെ പോയി പ്രൊപ്പോസ് ചെയ്‌തെന്ന് അവൻ തന്നെയാ എന്നോട് പറഞ്ഞത്...." അത് കേട്ടപ്പോ നമ്മക്ക് എവിടെന്നൊക്കെയാ ദേഷ്യം എരിഞ്ഞു കേറി വന്നതെന്ന് നമ്മക്ക് തന്നെ അറിയില്ല.... "പട്ടി....തെണ്ടി....ചെറ്റ....അവനെയൊക്കെ ചവിട്ടി കൂട്ടണം....യഥാർത്ഥ സ്നേഹം ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവന്റെ ആ പൊട്ടകണ്ണ് അവന് ഇനി വേണ്ടാ....എന്നെങ്കിലും അവനെ ഞാൻ നേരിട്ട് കണ്ടാൽ അവന്റെ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും....ബ്ലഡി ഫൂൾ...." കലിപ്പിൽ അത്രയും പറഞ്ഞിട്ട് നമ്മളൊരു കത്തിയെടുത്ത് കയ്യിലിട്ട് കറക്കി തിരിച്ച് കുത്തുന്ന പോലെ കാണിച്ചതും ആ കത്തി ആരുടേയോ കയ്യിലേക്ക് കുത്തി കയറി.... "ആാാഹ്....." എന്നൊരു ശബ്ദം കേട്ട് നമ്മള് വാ പൊത്തി പിടിച്ച് മുന്നിലേക്ക് നോക്കി.... യാ ഖുദാ.... കുത്ത് കൊണ്ടത് നമ്മളെ കലിപ്പന് ആണ്....പേടിച്ച് വിറച്ച് നമ്മളിപ്പോ മുള്ളും എന്നായി....മിക്കവാറും ഇൻഷുക്ക ഇപ്പൊ തന്നെ നമ്മളെ കരണം തല്ലി പൊളിക്കും.... അതിന് മുമ്പ് കത്തി താഴേക്ക് ഇട്ടിട്ട് ഇൻഷുക്കാന്റെ കൈ പിടിച്ച് വലിച്ചോണ്ട് വാഷ് ബേസിന്റെ അടുത്തേക്ക് കൊണ്ടോയി മൂപ്പരെ കയ്യിലൂടെ ഒലിച്ചിറങ്ങുന്ന ബ്ലഡ്‌ കഴുകി വൃത്തിയാക്കി.... എന്നിട്ട് ഓടിപോയി നമ്മളെ മഞ്ഞൾ പൊടി എടുത്തോണ്ട് വന്നിട്ട് മുറിവിലേക്ക് തേച്ചൊട്ടിച്ചതും മൂപര് അപ്പൊ തന്നെ റിസോർട്ട് രണ്ടാക്കി കൊണ്ട് അലറി.... "ആാാഹ്ഹ്....ഡി കുരിപ്പെ....നീയെന്താടി മനുഷ്യനെ കൊല്ലാൻ പോകാണോ....ഊൗ...." "അ....അത് ഞാൻ....സോ സോറി ഇൻഷുക്കാ....മുറിവ് പെട്ടന്ന് ഉണങ്ങാൻ വേണ്ടി ഞാൻ...." "ഒലക്കയേണ്....ഒരൊറ്റ വീക്ക് വെച്ച് തരും....കൈ വിടെടി കോപ്പേ....അവൾടെ ഒരു നാട്ടുവൈദ്യം....മനുഷ്യനെ കൊല്ലാൻ ഇറങ്ങിയേക്കുവാ ബലാല്...." ഓ....പിന്നെ....ബ്ലാ.... ബല്ലാത്ത ജാതി കലിപ്പ്.... പ്ര്ര്ര്ർ.....എന്തോന്ന് കലിപ്പാണ്‌ പടച്ചോനെ അതിന്....സിംഹം....സഹായിക്കാൻ ചെന്നപ്പോ പറഞ്ഞത് കേട്ടില്ലേ കൊല്ലാൻ നോക്കാണോന്ന്....ആണെന്ന് പറയാൻ തോന്നിയതാ പിന്നെ നമ്മളെ പേടി കാരണം പറഞ്ഞില്ല.... മൂപ്പരെ കയ്യിൽ പിടിച്ചിരുന്ന നമ്മളെ കയ്യിനെ തട്ടി കുടഞ്ഞിട്ട് മൂപര് ഇറങ്ങി പോയി....ഏതായാലും നല്ല ബെസ്റ്റ് ഡേയ്....രാവിലെ തന്നെ ചോര കൊണ്ടാണ് നമ്മളെ കളി....ചോര കണ്ട് അറപ്പ് മാറിയ നമ്മളോട് ആണ്.... പെട്ടന്നാണ് നമ്മക്ക് കൂടെ ഉണ്ടായിരുന്ന മൊതലിനെ ഓർമ വന്നത്....അപ്പൊ തന്നെ നമ്മള് ഓളെ തിരിഞ്ഞു നോക്കി....അവള് ഇരുന്ന സ്ഥലത്ത് അവളെ പൊടി പോലും കാണാനില്ല....ഇവളിത് അപ്പഴേക്കും എവിടെ പോയി.... ചായയൊക്കെ പിന്നെ എന്ന് പറഞ്ഞ് നമ്മള് അവളെ തപ്പികൊണ്ട് മുറിയിലേക്ക് കേറി പോയതും ആ കോപ്പ് അവിടെ കയ്യിൽ ബ്ലേഡ് പിടിച്ച് അതിനെ നോക്കി നിക്കുന്നു.... പടച്ചോനെ....ഇതിന് എപ്പോ തുടങ്ങി ഈ പ്രാന്ത്.... നമ്മള് അപ്പൊ തന്നെ ഓടിപോയി ഓളെ കയ്യിന് ഒരു തല്ല് വെച്ച് കൊടുത്തിട്ട് ബ്ലേഡ് പിടിച്ചു വാങ്ങി....എന്നിട്ട് അവളെ മോന്തക്കിട്ട് ഒരെണ്ണം കൊടുത്തു.... "ഡി തെണ്ടി....നീ ചാകാൻ തന്നെ തീരുമാനിച്ചോ....എന്ത് ഒലക്കമ്മലെ പ്രേമം ആണ്....ഒരുത്തൻ ഇഷ്ടല്ലാന്ന് പറഞ്ഞപ്പഴേക്കും ഓള് ചാകാൻ ഇറങ്ങിയേക്കുന്നു....എന്നാ പോയി ചാകെടി...." "അതിന് നിന്നോടാര് പറഞ്ഞു ഞാൻ ചാകാൻ പോവാണെന്ന്...." ഓള് എടുത്തടിച്ചത് പോലെ ചോദിച്ചത് കേട്ടിട്ട് നമ്മള് പ്ലിങ്ങി.... "പിന്നെ നീയെന്താടി ഊളെ കയ്യിൽ ചിത്രരചന മത്സരം നടത്താൻ പോവായിരുന്നോ...." "ആഹ്....ചെറുതായിട്ട്.... നീയെന്താ കരുതിയെ ദുആ....ഞാൻ വെറും തൊട്ടാവാടിയാണെന്നാണോ....എനിക്ക് ഒരാളെ ജീവനാണെന്നതൊക്കെ നേരാ....അവന് എന്നോട് തിരിച്ച് ഇഷ്ട്ടമില്ലെങ്കിൽ പോലും ആ കോപ്പന് എന്തേലും പറ്റിയാൽ എനിക്ക് സഹിക്കില്ല....അവന് വേദനിച്ചാൽ ഞാൻ എന്നെയും വേദനിപ്പിക്കും...." ഓള് പറഞ്ഞത് കേട്ടിട്ട് നമ്മളെ കിളിപോയി....ഇത് അത് തന്നെ....സൈക്കോ....മാടം പള്ളീലെ മനോരോഗി.... "എന്ത് ഊള കാര്യങ്ങളാണ് നീ പറയുന്നെ ജിനൂ....അതിന് ആ പരട്ട തെണ്ടി സ്നേഹം തിരിച്ചറിയാൻ കഴിയാത്ത കണ്ണിൽ ചോരയില്ലാത്ത ദുഷ്ടൻ ചത്തോ നീയിപ്പോ ഇങ്ങനെയൊക്കെ ചെയ്യാൻ...." നമ്മളെ പറച്ചില് കേട്ടിട്ട് ഓള് അപ്പൊ തന്നെ നമ്മളെ നേർക്ക് പാഞ്ഞടുത്ത ശേഷം നമ്മളെ കൊല്ലിക്ക് പിടിച്ചു.... "ദേ എന്റെ ഇൻഷുക്കാനെ കുറിച്ച് എന്തേലും പറഞ്ഞാൽ നിന്റെ മോന്ത ഞാൻ പൊളിക്കും...." പെട്ടന്ന് ഓളെ വായിൽ നിന്ന് അങ്ങനെ ഒന്ന് വന്നതും നമ്മള് നെറ്റി ചുളിച്ചു ഓളെ നോക്കി....അപ്പൊ തന്നെ ഓള് തല താഴ്ത്തി നിന്നു.... "എന്താ നീയിപ്പോ പറഞ്ഞെ...!!! ഡി തെണ്ടി എന്താ നീയിപ്പോ വിളിച്ചു പറഞ്ഞേന്നാ ഞാൻ ചോദിച്ചെ...." നമ്മള് ഓളെ കയ്യിൽ പിടിച്ച് അത്രയും ചോദിച്ചപ്പോ ഓള് നമ്മളെ നോക്കി കണ്ണ് നിറച്ചു.... "നിനക്ക് ഞാൻ പറഞ്ഞത് ഒന്നും മനസിലായില്ലേ....എന്നാ വ്യക്തമായി പറയാം.... നീ നേരത്തെ വേദനിപ്പിച്ച ആളെ തന്നെയാ ഞാൻ ഇത്രേം കാലം മനസ്സിൽ കൊണ്ട് നടന്നത്....എന്റെ ഹൃദയത്തെയാണ് നീ കത്തി കൊണ്ട് കുത്തി വേദനിപ്പിച്ചത് ദുആ...." കറന്റടിച്ചത് പോലെ നിന്ന് നമ്മള് ഓളെ നോക്കി ബബബ അടിച്ചു.... "ജി...നൂ... എനിക്ക്.... എനിക്ക് ഒന്നും.... ഇൻഷുക്ക.... നിന്റെ ഇഷ്ടം.... കലിപ്പൻ.... വേറെ പെണ്ണ്.... ഹോ എനിക്കൊന്നും മനസിലാവുന്നില്ല പുല്ല്...." "ഒക്കെ നിനക്ക് വഴിയേ മനസിലാകും ദുആ....ആദ്യം എനിക്ക് ഇൻഷുക്കാന്റെ കയ്യീന്ന് ഒരെണ്ണം മേടിച്ചിട്ട് ആണേലും ഓന്റെ മനസ്സിൽ കയറണം....ഇല്ലെങ്കിൽ ഓൻ ആരെയാണോ ഇഷ്ട്ടപ്പെടുന്നെ അവളെ ഞാൻ കൊല്ലും....അതുറപ്പാ...." അത്രയും പറഞ്ഞിട്ട് ഓള് പോയി ബെഡിൽ ആഞ്ഞു കുത്തി.... നമ്മക്ക് കിട്ടിയ അടുത്ത ഷോക്ക് ആയിപോയി ഇത്....ഇന്നിനി ഇത് തന്നെ ആലോയിച്ച് പ്രാന്താക്കലാകും നമ്മളെ പണി.... ഓളെ അവിടെ വിട്ടിട്ട് നമ്മള് ഓരോന്ന് ആലോയിച്ച് പരിസര ബോധം ഇല്ലാതെ മുകളിലേക്ക് കേറി പോയി....മുറിയിൽ എത്തും വരെ കഞ്ചാവ് അടിച്ച പോലെയാണ് നമ്മള് നടന്നത്.... നമ്മക്ക് വിശ്വസിക്കാൻ കഴിയാത്തത് ഇൻഷുക്കാക്ക് വേറെ ഇഷ്ടം ഉണ്ടെന്ന് പറഞ്ഞതാ....അതിന്റെ കൂടെ ജിനുക്ക് മൂപ്പരോട് ഉള്ള ഇഷ്ടത്തിന്റെ ആഴം തിരിച്ചറിഞ്ഞ ഷോക്ക് വേറെയും.... എന്റെ പടച്ചോനെ....ഇൻഷു ജിനു....അവര് ഒന്നിച്ചാൽ അടാറ് കോംബോ ആയിരിക്കും....നമ്മളെ കലിപ്പൻ ചെക്കന്റെയും തലക്ക് വെളിവില്ലാത്ത അണ്ണാച്ചി ജിനൂന്റെയും പ്രണയം....ഉഫ്.... അതൊക്കെ മനസ്സിലിട്ട് സ്വപ്നം കണ്ടോണ്ടാണ് നമ്മള് നടന്നത്....ചുരുങ്ങിയ സമയം കൊണ്ട് അവര് ഒന്നിക്കുന്നതും കല്യാണം കഴിക്കുന്നതും അവരെ ഫസ്റ്റ് നൈറ്റും ഒക്കെ കണക്ക് കൂട്ടി കൊണ്ട് നടന്നിട്ട് പെട്ടന്ന് എതിരെ വന്ന നമ്മളെ ചെക്കന്റെ ദേഹത്ത് തട്ടി നമ്മള് ഓന്റെ മുഖത്തേക്ക് നോക്കി.... ഓൻ നമ്മളോട് എന്തോ പറയുന്നുണ്ടെങ്കിലും അതൊക്കെ നമ്മക്ക് ബാഹുബലി സിനിമയിലെ കാലകേയൻ പറയുന്ന പോലെയാണ് കേൾക്കുന്നേ.... "Nimmddaa... Gojraass thelmiii..." ഇതൊക്കെയായിരുന്നു നമ്മളെ ചെവിയിൽ കേട്ടത്....ഇവനിത് എന്ത് തേങ്ങയാ പറയുന്നെ എന്ന് ചിന്തിച്ച് കണ്ണുംമിഴിച്ച് നമ്മള് ഓനെ തന്നെ നോക്കി നിന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്നെ ഡിസ്റ്റർബ് ചെയ്ത് ഉറക്കത്തീന്ന് എണീപ്പിച്ചിട്ട്‌ ഓടിപോയ കുരിപ്പിനെ ഞാൻ പിന്നെ എടുത്തോളാമെന്ന് പറഞ്ഞിട്ട് പോയി ഫ്രഷായി വന്ന് പുറത്ത് ഇറങ്ങിയതും പരിസര ബോധമില്ലാതെ എന്തോ ആലോയിച്ചോണ്ട് വരുന്ന ദുആനെയാണ് കണ്ടത്.... ഞാൻ ഓളെ തന്നെ നോക്കി നിൽക്കെ ഓള് വന്ന് എന്റെ നെഞ്ചിൽ തട്ടി നിന്നു.... "ദുആ.... ഡി.... എനിക്ക് ചായ കിട്ടിയില്ല.... ദുആ.... ഡി പോത്തേ നിന്റെ കാറ്റ് പോയോ.... ദുആ...." പെണ്ണ് എന്റെ മുഖത്തേക്ക് നോക്കുന്നു എന്നല്ലാതെ ഒരു പ്രതികരണവും ഇല്ല....ഒരുമാതിരി കീ കൊടുത്ത പാവയെ പോലെയുണ്ട് ഇപ്പൊ ഓളെ കാണാൻ.... നിന്നെ ഞാനിപ്പോ ശെരിയാക്കി തരാടീന്ന് മനസ്സിൽ പറഞ്ഞിട്ട് ഞാൻ ഓളെ അടുത്തേക്ക് നീങ്ങി നിന്നിട്ട് ഓളെ കഴുത്തിലേക്ക് എന്റെ മുഖം അടുപ്പിച്ചു.... താടി ഓളെ കഴുത്തിൽ മുള്ള് പോലെ തറച്ചിട്ടാണോ എന്തോ ഓള് പെട്ടന്ന് തല ചെരിച്ചിട്ട് ബോധം വന്നത് പോലെ എന്റെ നെഞ്ചിൽ കൈ വെച്ച് എന്നെ പുറകിലേക്ക് തള്ളിമാറ്റി.... എന്നിട്ട് കുന്തം വിഴുങ്ങിയത് പോലെ എന്നെ നോക്കിയിട്ട് കഴുത്തിൽ കൈ വെച്ചു.... "ഛീ....വൃത്തികെട്ടവൻ...." ഓളെ പറച്ചില് കേട്ടിട്ട് ഞാൻ വാ പൊളിച്ച് പോയി.... "എന്തോ....എങ്ങനെ....വൃത്തികേട് ആക്കണോ ഞാൻ...." "ഇയാള് പോടോ ഹെ...." "ഡി....നിന്നെ ഞാനിന്ന്...." ഡയലോഗ് അടിച്ചിട്ട് മുങ്ങാൻ നിന്ന കുരിപ്പിന്റെ കൈ പിടിച്ച് തിരിച്ച് ഓളെ ഞാൻ എന്നോട് ചേർത്ത് നിർത്തി.... "മിശുച്ചാ....കൈ വിട് ആരേലും കാണും...." "കണ്ടാൽ തന്നെ എന്താ....ഞാൻ നിന്റെ കെട്ട്യോനല്ലെ ഭാര്യേ....നിനക്ക് ആ മഹർ എടുത്തോണ്ട് വന്ന് കാണിച്ചാൽ പോരേ എല്ലാരേം...." ഞാൻ അവളെ നൈസായിട്ടൊന്ന് തേച്ചതാ....അന്ന് എന്നോട് എടുത്ത ഡയലോഗ് കൊണ്ട് തന്നെ.... "ദേ കളിയാക്കിയാ ഒരൊറ്റ കുത്ത് വെച്ച് തരും.... അതൊക്കെ അവിടെ ഇരിക്കട്ടെ....ഇയാള് വന്നെ....എനിക്കൊരു കാര്യം ചോദിക്കാനുണ്ട്....വായും പൊളിച്ച് നിക്കാതെ വാ മനുഷ്യാ...." അതും പറഞ്ഞിട്ട് ഓള് എന്നെയും വലിച്ചോണ്ട് ബാൽക്കണിയിലേക്ക് നടന്നു....എന്നിട്ട് അവിടെ എത്തിയിട്ട് എന്നെ ഒരു ചെയറിൽ ഇരുത്തിയ ശേഷം ഓള് എന്റെ മുന്നില് മുട്ടു കുത്തിയിരുന്ന് എന്നെ നോക്കി ഇളിച്ചു.... "എന്താണ് എന്റെ ദിൽ കി ധട്കന് പതിവില്ലാതെ ഓരോ ശീലങ്ങൾ...." അത് കേട്ട് ഓളെന്റെ കയ്യിൽ പിടിച്ച് മുഖത്തേക്ക് നോക്കി.... "മിശുച്ചാ....ഞാൻ ഒരു കാര്യം ചോദിക്കട്ടെ....സത്യം പറയണം...." "ആഹ് ഞാനൊന്ന് ആലോയിക്കട്ടെ...." "ആലോയിക്കണ്ട....പറഞ്ഞില്ലെങ്കിൽ ദേ...." എന്ന് പറഞ്ഞോണ്ട് ഓളെന്റെ ഇറച്ചി കയ്യിൽ പോരും വിധം പിച്ചി.... "ഡി പിശാശ്ശെ....ദേഹോപദ്രവം ചെയ്യാതെ കാര്യം പറ....എന്നാലല്ലേ എനിക്ക് എന്തെങ്കിലും പറയാൻ പറ്റൂ...." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എങ്ങനെ തുടങ്ങും എന്ന് ചിന്തിച്ചോണ്ട് നമ്മള് ഓന്റെ കൈ പിടിച്ചു വെച്ച് കോന്തന്റെ വിരല് പൊട്ടിച്ചോണ്ടിരുന്നു....എങ്ങനെയാണെങ്കിലും നമ്മക്ക് ചോദിച്ചല്ലേ പറ്റു....കണ്ണടച്ച് പിടിച്ച് ഒരു ദീർഘശ്വാസം വലിച്ചു വിട്ട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.... "മിശുച്ചാ....നമ്മളെ ഇൻഷുക്ക ആളെങ്ങനെയാ....?" എന്ന നമ്മളെ ചോദ്യം കേട്ടിട്ട് ചെക്കൻ ഒന്ന് ചിരിച്ചു.... "ആര് നമ്മളെ കലിപ്പനോ....ചെക്കൻ 100% പുവർ അല്ലെ....ശുദ്ധൻ....എന്തേയ് ഇപ്പൊ ഇങ്ങനെയൊരു ചോദ്യം...." "അതല്ലാ കോന്താ....അ....അല്ലാ ഇക്കാ....ഈ ഇൻഷുക്ക പ്രേമത്തിലൊക്കെ വിശ്വസിക്കുന്ന ആളാണോന്ന്....?" ഓനെ കൊണ്ടുള്ള ആവശ്യം കഴിയും വരെ ഇക്കാ എന്ന് മാത്രല്ല കടവുളേ എന്ന് വേണേലും നമ്മള് വിളിക്കും.... "ഇതൊരുമാതിരി പ്രേതത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച പോലെയുണ്ടല്ലോടി നിന്റെ ചോദ്യം...." "ആഹ് ഇതും ഒരു പ്രേതത്തിന്റെ കാര്യം ശെരിയാക്കാൻ വേണ്ടി തന്നെയാ....നിന്ന് കൊഞ്ചാതെ ഉത്തരം പറ മനുഷ്യാ...." "ഇൻഷൂ.... പെണ്ണ്.... പ്രേമം.... ഏയ് കേട്ടിട്ട് തീരെ സെറ്റ് ആവുന്നില്ല....അങ്ങനെയൊന്ന് അവന്റെ ലൈഫിൽ ഇല്ലെന്നാണ് ഞങ്ങടെ വിശ്വാസം....അതോണ്ട് അവൻ പ്രേമത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് പറയാൻ ഒക്കൂലാ...." "അതെന്താ ഇൻഷുക്കാക്ക് പ്രണയം ഉണ്ടായാൽ....പുളിക്കോ...." "ഇല്ല കടിക്കും....നിനക്കെന്തിനാ ഇപ്പൊ അതൊക്കെ...." "കാര്യം ഉണ്ട്....ഇൻഷുക്കാക്ക് ഒരു ആലോചന....അപ്പൊ ഇനി പേടിക്കണ്ടല്ലേ....ധൈര്യമായിട്ട് ആലോചന മുന്നോട്ട് കൊണ്ട് പോവാം....പക്ഷെ കലിപ്പന്റെ കലിപ്പാണ് പ്രശ്നം...." "എന്തൊക്കെയാടീ നീ പറയുന്നെ....ഇൻഷൂനെ ആരെ കൊണ്ട് കെട്ടിക്കുന്ന കാര്യാ....?" വേറെ ആരെയാ ഇയാളെ പെങ്ങളെ തന്നെ....എന്ന് പറയണമെന്നുണ്ട് പക്ഷെ എല്ലാം ക്ലിയർ ചെയ്തിട്ട് മതി ബാക്കി.... അതോണ്ട് നമ്മളെ കെട്ട്യോൻ ഇക്കാര്യത്തിൽ കടിച്ചു തൂങ്ങുന്നതിന് മുമ്പ് നമ്മള് വിഷയം മാറ്റി....അപ്പൊ പെട്ടന്ന് നമ്മക്ക് ഇന്നത്തെ ദിവസം ഓർമ വന്നു.... നേരം വെളുത്തിട്ട് ഇത്രേം നേരായിട്ട് കോന്തന് ഇന്ന് നമ്മളെ ബർത്ത്ഡേയ് ആണെന്ന് പോലും അറിഞ്ഞിട്ടില്ല....ഒരു വിഷ് പോലും ഇല്ല....പരട്ട കെളവൻ.... അങ്ങനെ വിട്ടാൽ ശെരിയാവില്ലല്ലോ....ഇതിന്റെ പേരിൽ ഇവിടെ നമ്മള് ഒരു യുദ്ധം തന്നെ നടത്തും....എ വേൾഡ് വാർ.... നമ്മള് അപ്പൊ തന്നെ എണീറ്റ്‌ ഓനെ പിടിച്ച് എണീപ്പിച്ചു നിർത്തി.... "മിശുച്ചാ....ഇന്നത്തെ ദിവസത്തിന്റെ പ്രതേകത എന്താന്ന് അറിയോ....? അറിയോന്ന്....? അതെങ്ങനെയാ കണ്ട നായികമാരെ ആലോയിച്ച് നിക്കലല്ലേ നിങ്ങടെ പണി....പറ എന്താ ഇന്നത്തെ ദിവസത്തിന്റെ പ്രതേകത....?" ഓൻ പെട്ടന്ന് ഒന്ന് ഞെട്ടിയിട്ട് വേറെ എങ്ങോട്ടോ നോക്കി ആലോയിക്കാൻ തുടങ്ങി.... "ഇന്നോ....? ഇന്ന്....ഇന്ന് എന്താ....? ഇന്ന്....ഹാ കിട്ടിപ്പോയി....ഇന്നല്ലേ കണ്ടക ശനി....അത് നമ്മളെ കൊണ്ടേ പോകൂ....അതോണ്ട് നീയിന്ന് പുറത്തോട്ടൊന്നും ഇറങ്ങാൻ നിക്കണ്ടാ....കേട്ടല്ലോ...." കള്ള പാക്കരന്റെ പറച്ചില് കേട്ടിട്ട് ദേഷ്യം വന്നിട്ട് നമ്മള് നടുവിന് കൈകൊടുത്ത് ചുണ്ട് കൂർപ്പിച്ച് ഓനെ നോക്കി.... "പോ ബലാലെ....ഇങ്ങളെ കുഞ്ഞമ്മേടെ കെട്ട്യോൻ....എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട....ഹും...." കലിപ്പിൽ ഓന്റെ മോന്തക്ക് ഒരു കുത്ത് വെച്ച് കൊടുത്തിട്ട് നമ്മള് അവിടന്ന് മുറിയിലേക്ക് കേറിപോയി.... ഹല്ലപിന്നെ....കണ്ടക ശനിയാണ് പോലും....ദേഷ്യം വന്നിട്ട് കണ്ട്രോൾ ചെയ്യാൻ വയ്യ നമ്മക്ക്....മുറിയിൽ കണ്ടതൊക്കെ എറിഞ്ഞു പൊട്ടിക്കാൻ തോന്നുന്നു....ഹ്.... എരിഞ്ഞു കേറി വന്നിട്ട് നമ്മള് അവനോട് ഒന്നും മിണ്ടാതെ മുറിയിൽ തന്നെ ചടഞ്ഞിരുന്നു....അപ്പൊ അവൻ ബാൽക്കണിയിൽ നിന്ന് വന്നിട്ട് നമ്മളെ നോക്കി ഇളിച്ച് കാണിച്ചു.... നമ്മള് കൊരങ്ങനെ മൈൻഡ് ചെയ്യാൻ ഒന്നും പോയില്ല....പുച്ഛിച്ചു മുഖം തിരിച്ചിരുന്നു.... ചെക്കൻ തിരിച്ചും ഒന്നും മിണ്ടാൻ വരാതെ കണ്ണാടിക്ക് മുന്നില് നിന്ന് കൊറേ നേരം ഷോ കാണിച്ചിട്ട് റെഡിയായിട്ട് എങ്ങോട്ടോ പോകാൻ നിന്നു.... "ദുആ....ഞാൻ ഇറങ്ങാ....ഒരിടം വരെ പോകാനുണ്ട് സോ വരാൻ വൈകും....ആഹ് പിന്നെ....അപേക്ഷയുടെ കാര്യം മറക്കണ്ട...." ഇവനെ ഇന്ന് ഞാൻ....നമ്മള് അപ്പൊ തന്നെ കയ്യിൽ കിട്ടിയ എന്തോ ഒന്നെടുത്ത് ഓനെ എറിയാൻ നിന്നതും ഓൻ നമ്മക്ക് ചവിട്ടുന്നത് പോലെ കാണിച്ചിട്ട് ചിരിച്ചോണ്ട് ഇറങ്ങിയോടി.... ദുഷ്ടൻ....സ്വന്തം ഭാര്യയുടെ ബർത്ത്ഡേയ് പോലും അറിയില്ല കോന്തന്....എന്നിട്ട് അപേക്ഷിക്കാൻ വന്നിരിക്കുന്നു....ഹും....ഇങ്ങ് വാ ശെരിയാക്കി തരാ.... ഓരോന്ന് ചിന്തിച്ച് നമ്മള് പില്ലോ എടുത്ത് അത് ഓന്റെ കഴുത്താണെന്ന് മനസ്സിൽ വിജാരിച്ചിട്ട്‌ പില്ലോയെ ഞെക്കി കൊന്നു....എന്നിട്ട് താഴെ ചെന്ന് നോക്കിയപ്പോ കോന്തന്മാര് എല്ലാരും അവിടെ തന്നെയുണ്ട്....ഇൻഷുക്കായും മിശുച്ചായും മാത്രം ഇല്ല.... ജിനൂനെ കൂടെകൂട്ടി കിച്ചണിൽ കയറിയിട്ട് നമ്മള് ബർത്ത്ഡേക്ക് പായസം വെച്ചു....പക്ഷെ ഇന്ന് നമ്മളെ ബർത്ത്ഡേ ആണെന്ന് മാത്രം ആരോടും പറഞ്ഞില്ല.... നമ്മള് ഉണ്ടാക്കിയ ആ അടിപൊളി പായസത്തെ കയിച്ചിട്ടിറക്കുന്ന പോലെയാണ് അവരൊക്കെ കുടിക്കുന്നത്....അത് കണ്ടിട്ട് നമ്മള് കത്തി കയ്യിൽ പിടിച്ച് എല്ലാത്തിനെയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിട്ട് അവരെ കൊണ്ട് മുഴുവനും കുടിപ്പിച്ചു.... "ഇന്ന് ഉച്ചയ്ക്കുള്ള ഫുഡും എന്റെ വക....എന്താ വേണ്ടേ എല്ലാർക്കും....?" നമ്മള് അത് ചോദിച്ചതും ഷെയ്ൻ ബലാല് പെട്ടന്ന് നെഞ്ചിൽ കൈ വെച്ചു.... "എന്ത് ദ്രോഹം ആണെടി ഞങ്ങള് നിന്നോട് ചെയ്തെ....കഷ്ടം ഉണ്ട്ട്ടോ....ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും ചെയ്യരുത്....എനിക്ക് ഉമ്മാനെ കാണണം...." "ദേ....ആഹ് എന്നാ നിങ്ങക്ക് ഞാൻ ശിക്ഷയിൽ ചെറിയ ഇളവ് തരാം....അതിന് നിങ്ങള് ഞാൻ ചോദിക്കുന്നതിന് ഉത്തരം പറയണം ഓക്കേ അല്ലെ...." അപ്പൊ തന്നെ എല്ലാരും സന്തോഷം കൊണ്ട് ഓക്കേ ഓക്കേ എന്ന് പറഞ്ഞു.... "നിങ്ങൾക്കുള്ള ചോദ്യം ഇതാണ്....ഇന്നത്തെ ദിവസത്തിന്റെ പ്രതേകത എന്താ....?" "ഞാൻ പറയാം...." എന്ന് പറഞ്ഞിട്ട് സനുക്ക കൈ പൊക്കി....നമ്മള് മൂപ്പരോട് പറയാൻ പറഞ്ഞു.... "ഇന്ന്....ഏതായാലും ഇന്ന് ലോക കരിദിനമാണ്....അല്ലെങ്കിൽ ഞങ്ങക്ക് ഈ അവസ്ഥ വരൂല....അതോണ്ട് ഇന്ന് ബ്ലാക്ക് ഡേയ്...." സനുക്ക അങ്ങനെ പറഞ്ഞപ്പോ എല്ലാരും കൂടി അത് ശെരി വെച്ചു....നമ്മളെ കാര്യം പ്രതേകിച്ചു പറയണോ....നമ്മള് അപ്പൊ തന്നെ രുദ്രമാ ദേവിയായിട്ട് എല്ലാത്തിനെയും തുറിച്ചു നോക്കി.... "ആയോഗ്യ സൈത്താമ്മാരെ....ഞാൻ ഉണ്ടാക്കിയ പായസം നക്കി നക്കി കുടിച്ചിട്ട് ഇന്ന് ബ്ലാക്ക് ഡേയ് ആണല്ലേ....നിങ്ങളെ ഞാനിന്ന്...." നമ്മള് അത് പറഞ്ഞ് എല്ലാത്തിനെയും അടിക്കാൻ വേണ്ടി ഫ്ലവർ വേസ് എടുത്ത് കയ്യിൽ പിടിച്ചപ്പോ തന്നെ എല്ലാ ബലാലുകളും പുറത്തേക്ക് ഇറങ്ങിയോടി.... ജിനു ആണെങ്കിൽ നമ്മക്ക് പ്രാന്ത് പിടിച്ചോ എന്ന മട്ടിൽ നമ്മളെ തന്നെ നോക്കുന്നുണ്ട്.... "ഇനി ഈ വീട്ടില് പച്ച വെള്ളം പോലും ആരും കാണില്ല....വരട്ടെ ദുഷ്ട്ടമാര്....ഇക്കാക്കമാരാണ് പോലും ബ്ലഡി എരപ്പാളീസ്...." കലിപ്പിൽ നിലത്ത് ആഞ്ഞു ചവിട്ടിയിട്ട് നമ്മള് മുറിയിലേക്ക് കയറി പോയി ഡോർ വലിച്ചടച്ച് ബെഡിലേക്ക് കമിഴ്ന്നു വീണു.... എല്ലാ കോന്തമാരെയും പ്രാകിയിട്ട് മിശുച്ചാനെ തല്ലി കൊന്ന ശേഷം നമ്മള് സുഖനിദ്രയിലാണ്ടു....ആ ഉറക്കം പിന്നെ ഉണർന്നത് രാത്രിയിലാണ്.... ഉറക്കം കഴിഞ്ഞ് എണീറ്റ്‌ ഇരുന്നപ്പോ മുറി മുഴുവനും ഇരുട്ട്....അപ്പൊ തന്നെ നമ്മക്ക് ഉറപ്പായി നമ്മളെ കെട്ട്യോൻ ഇതുവരെ വന്നിട്ടില്ലാന്ന്....ലൈറ്റ് ഇട്ടിട്ട് ക്ലോക്കിലേക്ക് നോക്കിയപ്പോ മണി എട്ടര.... എത്ര മണിക്കൂറാണ് നമ്മള് ഉറങ്ങിയേ....ഓഹ്.... ബാത്‌റൂമിൽ കയറി ഫ്രഷായി വന്ന് മുടി ഉണക്കാൻ വേണ്ടി ടവൽ എടുത്തപ്പോഴാണ് അതിൽ നിന്ന് എന്തോ ഒരു സാധനം വീണത്....നമ്മള് അപ്പൊ തന്നെ കുനിഞ്ഞിട്ട് അതെടുത്തു നോക്കി.... ഒരു പേപ്പർ റോൾ ചെയ്തത്....ചുരുട്ടി കൂട്ടി കളയാനാണ് നമ്മക്ക് ആദ്യം തോന്നിയത്....പക്ഷെ എന്തോ വെളിവ് വന്ന പോലെ നമ്മള് അത് തുറന്ന് നോക്കി.... *"ഇന്നെന്റെ പാതിയുടെ ഹാപ്പി ബർത്ത്ഡേയ് ആണല്ലേ....ഞാൻ അറിയാൻ ഇച്ചിരി ലേറ്റ് ആയിപോയെടി....സാരല്യ എന്റെ ബീവി ക്ഷമിക്ക്....വൈകിയിട്ട് ആണേലും ഞാൻ അത് അറിഞ്ഞ സ്ഥിതിക്ക് നിനക്കൊരു സർപ്രൈസ് ഗിഫ്റ്റ് റെഡിയാക്കി വെച്ചിട്ടുണ്ട്...."* അത് വായിച്ച് കഴിഞ്ഞതും നമ്മളെ ചുണ്ടിൽ പുഞ്ചിരി വിടർന്നു....നമ്മള് അപ്പൊ തന്നെ മുറിയിൽ എല്ലായിടത്തും കണ്ണോടിച്ചു.... സർപ്രൈസ് ഗിഫ്റ്റ് പ്രതീക്ഷിച്ച് നമ്മള് മുറി മുഴുവനും അരിച്ചു പെറുക്കിയിട്ടും ഒരു കുന്തവും കിട്ടിയില്ല....കൊരങ്ങൻ വെറുതെ നമ്മളെ കളിപ്പിച്ചത് ആണല്ലേ.... പുഞ്ചിരിച്ചു കൊണ്ടിരുന്ന മുഖം വാടാൻ അധിക സമയം വേണ്ടി വന്നില്ല....സങ്കടവും ദേഷ്യവും ഒപ്പം വന്നിട്ട് നമ്മള് ഡോർ തുറന്ന് ജിനൂന്റെ അടുത്തേക്ക് വിട്ടു....അവിടെ എത്തിയപ്പോ അവളെ മുറിയിൽ കാണാനില്ല....ഇവളിത് എവിടെ പോയെന്ന് ചിന്തിച്ച് ബെഡിലേക്ക് നോക്കിയപ്പോ ജിനൂന്റെ ബെഡിൽ ഒരു ഗിഫ്റ്റ് ബോക്സ്‌.... അപ്പൊ എനിക്കുള്ള ഗിഫ്റ്റ് ഇവിടെ കൊണ്ട് വെച്ചിരിക്കാണല്ലേ പാക്കരൻ....നമ്മള് സന്തോഷം കൊണ്ട് ഓടിപോയി അത് തുറന്നു നോക്കിയപ്പോ വീണ്ടും നമ്മളെ മുഖം വാടി.... വീണ്ടും പേപ്പർ കഷ്ണം.... *"ഗിഫ്റ്റ് നോക്കി വന്നതാ അല്ല്യോ....അത് ഇവിടെയല്ല പെണ്ണെ....നീ സ്റ്റെയർ ഇറങ്ങി താഴെക്ക് വാ....അവിടെ ടീപ്പോയിൽ ഉണ്ട് നിന്റെ ഗിഫ്റ്റ്...."* അത് കേട്ട് നമ്മള് അപ്പൊ തന്നെ താഴേക്ക് ഇറങ്ങിയോടി.... താഴെ എത്തിയപ്പോ തന്നെ നമ്മളെ കണ്ണുകൾ ടീപ്പോയിലേക്ക് പാഞ്ഞു....പറഞ്ഞത് പോലെ തന്നെ ടീപ്പോയിൽ ഒരു വലിയ ഗിഫ്റ്റ് ബോക്സ്‌ കണ്ട് നമ്മളെ കണ്ണ് തള്ളി.... നേരത്തെ ഉണ്ടായതിനേക്കാൾ ഇരട്ടി സന്തോഷത്തോടെ നമ്മള് പോയി ബോക്സ്‌ തുറന്നപ്പോ തന്നെ അതിൽ നിന്ന് നാല് ബലൂൺ പൊങ്ങി വന്ന്....അതിന്റെ നൂലിൽ കെട്ടിയിട്ട ഒരു കഷ്ണം പേപ്പർ നമ്മളെ കണ്ണിൽ പെട്ടു....ശെരിക്കും പറഞ്ഞാൽ അപ്പൊ ഓന്റെ തല മണ്ട അടിച്ചു പൊട്ടിക്കാനാണ് നമ്മക്ക് തോന്നിയെ..... കണ്ണടച്ച് കൈ ചുരുട്ടി പിടിച്ച് കലിപ്പ് കണ്ട്രോൾ ചെയ്തിട്ട് നമ്മള് അത് പൊട്ടിച്ച് എടുത്ത് വായിച്ച് നോക്കി.... *"ചോ ച്വീറ്റ് ഭാര്യാ....നല്ല കലിപ്പിലാണല്ലോ....സോറി സോറി....ഇത് ലാസ്റ്റ് പേപ്പർ ആണുട്ടോ....നിനക്കുള്ള ഗിഫ്റ്റ് ഞാൻ കിച്ചണിൽ കൊണ്ടോയി വെച്ചിട്ടുണ്ട്....പോയി നോക്ക്...."* ഇപ്രാവശ്യം നമ്മക്ക് നല്ലോണം ദേഷ്യം വന്നിട്ട് നമ്മളാ ബലൂൺ ഞെക്കി പൊട്ടിച്ചിട്ട്‌ കിച്ചണിലേക്ക് പോയി നോക്കിയപ്പോ അവിടെ ഫുൾ ഇരുട്ട്....ഇരുട്ടത്ത് തപ്പി തടഞ്ഞ് ലൈറ്റ് ഇടാൻ വേണ്ടി നമ്മള് എവിടെയോ പോയി തൊട്ടതും എന്തൊക്കെയോ പൊടി നമ്മളെ തലക്ക് മുകളിലേക്ക് വന്ന് വീണു.... എന്താ സംഭവമെന്ന് കാണാനും വയ്യാ....തല കുടഞ്ഞിട്ട് നമ്മള് പുറകിലേക്ക് പോയതും നമ്മളെ പുറം തട്ടിയിട്ട് വീണ്ടും എന്തൊക്കെയോ പൊടി നമ്മളെ തലയിലേക്ക് വന്ന് വീണു.... കലിപ്പ് കേറി വന്നപ്പോ കോന്തനെ നല്ലോണം ഒന്ന് സ്മരിച്ചോണ്ട് നിക്കുമ്പോഴാണ് പെട്ടന്ന് അവിടെ വെളിച്ചം വന്നത്....അപ്പൊ തന്നെ നമ്മള് മുന്നിലേക്ക് നോക്കിയതും എല്ലാ ബലാലുകളും കൂടി ഹാപ്പി ബർത്ത്ഡേയ് പാടികൊണ്ട് നമ്മളെ അടുത്തേക്ക് വന്നു.... *"Happy Birthday To You... Happy Birthday To You... Happy Birthday To You Dear Duaa...."* അവരെ ഒലക്കമ്മലെ പാട്ട് കേട്ട് നമ്മള് സ്വയം ഒന്ന് നോക്കി....എന്തോ ഒരു വെളുത്ത പൊടിയിൽ മുങ്ങി കുളിച്ചു നിക്കാ നമ്മള്.... അവർക്കിടയിൽ നമ്മള് നമ്മളെ പാക്കരനെ തിരഞ്ഞപ്പോ പെട്ടന്ന് ഓൻ നമ്മളെ പുറകിലൂടെ വന്ന് കെട്ടിപിടിച്ചു....നമ്മള് അപ്പൊ തന്നെ ഓന്റെ കയ്യിന് ഒരു തല്ല് വെച്ച് കൊടുത്തതും ഓൻ നമ്മളെ മുഖത്തിന്റെ നേരെ ഒരു വാൽകണ്ണാടി നീട്ടി.... കണ്ണാടിയിലൂടെ നമ്മള് നമ്മളെ കോലം കണ്ടതും നമ്മക്ക് ഉറക്കെ അലറി വിളിക്കാൻ തോന്നി....ഭൂതങ്ങളൊക്കെ ഇതിലും എത്രയോ ബേധം എന്ന് വരെ നമ്മക്ക് തോന്നിപ്പോയി....ആ പരുവത്തിലാക്കി വെച്ചിട്ടുണ്ട് എല്ലാരും കൂടി നമ്മളെ.... "മേരേ പ്യാരി വൈഫി....ഹാപ്പി ബർത്ത്ഡേയ്....സന്തോഷം ആയില്ലേ...." അത് കേട്ട് നമ്മള് ഓനെ നോക്കി കണ്ണുരുട്ടി.... "അപ്പൊ ഇനി നമുക്ക് ചടങ്ങിലേക്ക് കടക്കാം അല്ലെ ഗയ്സ്....?" "ചടങ്ങോ....?" "യെസ്....ആദ്യം എന്റെ ഭൂതം അല്ല....ഭാര്യ നടക്ക്...." ഓൻ നമ്മളെ മുന്നോട്ട് തള്ളി കൊണ്ട് പോയിട്ട് ഹാളിൽ കൊണ്ടോയി നിർത്തി....അവിടെത്തെ കാഴ്ച കണ്ട് നമ്മള് നെറ്റി ചുളിച്ച് എല്ലാത്തിനെയും ഒന്ന് നോക്കി.... "ദിസ്‌ ഈസ്‌ ഫോർ യൂ ദുആ...." അതും പറഞ്ഞ് ഓൻ നമ്മളെ വീണ്ടും മുന്നോട്ട് തള്ളി.... നമ്മള് പൊടി തട്ടി കുടഞ്ഞിട്ട് മുന്നിലേക്ക് നോക്കി....നിലത്ത് നിറയെ ക്യാൻഡിൽ കത്തിച്ചു വെച്ചിട്ടുണ്ട്....അതും വരി വരിയായിട്ട്....ഈ ക്യാൻഡിൽ എന്തിനാ നമ്മക്ക് എന്ന രീതിയിൽ നമ്മള് ഓനെ നോക്കി.... "ഇത് നിനക്കുള്ള ഗിഫ്റ്റ്....ഏയ്‌ അല്ല....ബർത്ത്ഡേയ് പണി...." ഓൻ അങ്ങനെ പറഞ്ഞപ്പോ നമ്മളെ വയറൊന്ന് കാളി....പടച്ചോനെ പണിയോ.... "ഈ കത്തിച്ചു വെച്ചിരിക്കുന്ന ക്യാൻഡിൽ മുഴുവനും നീ ഊതി കെടുത്തണം....അതും മുട്ടിൽ ഇഴഞ്ഞോണ്ട് പോയിട്ട്....കൈ നിലത്ത് കുത്താനെ പാടില്ല....മുഴുവനും ഊതി കെടുത്താതെ നിന്നെ ഞങ്ങള് വിടില്ല....പിന്നെ വേറൊരു കാര്യം....ഊതുമ്പോ എണ്ണികൊണ്ട് വേണം ഊതാൻ....അപ്പൊ തുടങ്ങിക്കോ...." ഒരു ദയയും ഇല്ലാതെ നമ്മളെ പരട്ട ചങ്ക് ഷെയ്ൻ പറഞ്ഞ കാര്യങ്ങൾ കേട്ട് നമ്മളെ കണ്ണീന്ന് വെള്ളം വന്നോ എന്നൊരു സംശയം....നേരിയ പ്രതീക്ഷയോടെ മിശുച്ചാനെ നോക്കിയപ്പോ ഓൻ നമ്മക്ക് നല്ലോണം ഇളിച്ചു തരുന്നുണ്ട് ബലാല്....ഇതിപ്പോ നമ്മള് ചോദിച്ചിട്ട് പണി മേടിച്ച പോലെയായി.... ശോ ബർത്ത്ഡേയ് സർപ്രൈസ് ഗിഫ്റ്റ് എന്നൊക്കെ കേട്ടപ്പോ എന്തൊക്കെ സ്വപ്‌നങ്ങളായിരുന്നു നമ്മക്ക്....അതൊക്കെ ഇങ്ങനെയാവുമെന്ന് നമ്മള് ഒരിക്കലും കരുതിയില്ല.... എല്ലാരും കൂടി നമ്മളോട് മുട്ടു കുത്തി ഇരിക്കാൻ പറഞ്ഞിട്ട് ബഹളം വെക്കുന്നുണ്ട്....നമ്മള് എല്ലാത്തിനെയും നോക്കി നിഷ്കു ഭാവം അഭിനയിച്ചിട്ട് നിലത്ത് മുട്ടു കുത്തിയിരുന്നു....ഒരു തെണ്ടിക്കും കണ്ണിൽ ചോരയില്ല.... ഇനീപ്പോ എങ്ങനെ മുട്ടിൽ ഇഴയാനാ പടച്ചോനെ....ഏതായാലും കിട്ടിയ പണി മുഴുവനാക്കാതെ ദുഷ്ടമാര് നമ്മളെ വെറുതെ വിടൂല.... "അല്ല മുട്ടിൽ ഇഴയണം എന്ന് ഇത്ര നിർബന്ധം എന്താ....ഉരുണ്ടിട്ട് പോയാൽ പോരേ പ്ലീസ്...." "ഏയ്‌ പറ്റൂല....മുട്ടിൽ ഇഴഞ്ഞാലേ ശെരിയാവൂ....ചെയ്തില്ലെങ്കിൽ ഇരട്ടി പണി കിട്ടും...." കലിപ്പൻ പറഞ്ഞത് കേട്ട് ഓന്റെ മോന്തക്ക് ഒരെണ്ണം കൊടുക്കാൻ തോന്നിപ്പോയി....ഏതായാലും നനഞ്ഞു അതോണ്ട് ഇനി കുളിച്ചു കേറാൻ തന്നെ തീരുമാനിച്ചു നമ്മള്.... രണ്ടും കല്പിച്ച് കൈ ബാക്കിലേക്ക് ആക്കി വെച്ച് ആദ്യത്തെ ക്യാൻഡിൽ ഊതിയതും നമ്മളെ കൂടെ അവരും ഒരുമിച്ച് *"ഒന്ന്..."* എന്ന് വിളിച്ചു കൂവി.... അടുത്ത ക്യാൻഡിൽ ഒരു കിലോമീറ്റർ ദൂരെയാക്കി വെച്ചിരിക്ക ദുഷ്ട്ടമാര്....നമ്മള് മുട്ടിൽ ഇഴഞ്ഞു പോയിട്ട് രണ്ടാമത്തെ ക്യാൻഡിലും ഊതി കെടുത്തി.... എങ്ങനെയൊക്കെ കഷ്ടപെട്ട് പോയിട്ട് പത്ത് വരെ ആയപ്പോഴേക്കും നമ്മക്ക് മുട്ട് വേദനിക്കാൻ തുടങ്ങി....ബാക്കിയുള്ളതിനെ നോക്കുമ്പോ നമ്മക്ക് തല കറങ്ങുന്നുണ്ട്.... അവന്മാരെയൊക്കെ പുച്ഛിച്ചു തള്ളിയിട്ട് നമ്മള് ഇഴഞ്ഞു പോയി പതിനെട്ടാമത്തെ ക്യാൻഡിലും ഊതി....ഇനി രണ്ടെണ്ണം കൂടിയേ ഉള്ളൂ....നമ്മളെ വയസ്സ് കണക്കാക്കിയിട്ടാണ് ക്യാൻഡിൽ വെച്ചിരിക്കുന്നെ.... അടുത്തതിലേക്ക് പോകാൻ നിന്നതും എല്ലാരും കൂടി പത്തൊമ്പത് എന്ന് ആർത്തു വിളിച്ചപ്പോ നമ്മളെ മനസിലേക്ക് പെട്ടന്ന് പഴയ കാര്യങ്ങൾ ഓർമ വരാൻ തുടങ്ങി....കണ്ണടച്ച് പിടിച്ച് നമ്മള് മുന്നോട്ട് പോയി പത്തൊമ്പതാമത്തെ ക്യാൻഡിൽ ഊതി കെടുത്തിയതും തൊണ്ടയൊക്കെ വരണ്ട് കണ്ണുകളിൽ ഇരുട്ട് പടർന്ന് നമ്മള് നിലത്തേക്ക് ഊർന്നു വീണു.... *തുടരും* *-*-*-------*-*-*-*-*-*-*-*-*-**----** ഇന്നും നമ്മള് നല്ല ലെങ്ങ്തിൽ തന്നെ എഴുതിയിട്ടുണ്ട് ട്ടോ....സമയകുറവു മൂലമാണ് ഇങ്ങനെ നിർത്തേണ്ടി വന്നത്.... ടൈം ഇല്ലാത്തോണ്ട് നമ്മള് വായിച്ചു നോക്കാതെയാണ് പോസ്റ്റ്‌ ചെയ്തത്....അതോണ്ട് തെറ്റുകൾ എന്തായാലും ഉണ്ടാവും....തിരുത്തി വായിക്കണേ.... പിന്നെ വേറൊരു ബാഡ് ന്യൂസ്‌ പറയാനുണ്ട്.... വേറൊന്നും അല്ലാ....അടുത്ത ഭാഗം ഇനി തിങ്കളാഴ്ചയെ ഉണ്ടാവൂ....കാരണം നമ്മക്ക് ചെറിയൊരു പണി കിട്ടി....അതോണ്ട് നമ്മള് ഈ രണ്ട് ദിവസം ബിസിയായിരിക്കും....ആരും പ്രാകല്ലേട്ടോ സാഹചര്യം അങ്ങനെ ആയതോണ്ടാ.... അതിന് മുമ്പ് എഴുതാൻ ടൈം കിട്ടിയാൽ എഴുതാൻ ശ്രമിക്കാം....
#

📙 നോവൽ

📙 നോവൽ - hotstar Written By Aashu - ദുആ മ യ P - 37 - ShareChat
61.1k കണ്ടവര്‍
6 ദിവസം
#

📙 നോവൽ

*💙_ദുആ മിയാ_💜* *PART_36* *Ααѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 പെട്ടന്ന് ഡോറിൽ തുരുതുരെയുള്ള തട്ടി വിളി കേട്ടിട്ട് ഞങ്ങള് രണ്ടും ഒരുമിച്ച് ഞെട്ടി തിരിഞ്ഞു ഡോറിലേക്ക് നോക്കി..... വന്നത് ആരായാലും ഓന്റെ അതെ ഭാവം തന്നെയാണ് നമ്മളെ മുഖത്ത് ഇപ്പൊ..... കലിപ്പിന്റെ കൂടെ നാണം കലർന്ന ഒരു ഭാവം.... ഓനെ തള്ളി മാറ്റിയിട്ട് വേഗം എണീറ്റിരുന്ന് കണ്ണടച്ച് പിടിച്ച് നീട്ടി ഒരു ശ്വാസം വലിച്ചു വിട്ടിട്ട് നമ്മള് എണീറ്റ്‌ പോയി ഡോർ തുറന്നു.....അപ്പൊ നമ്മളെ മുന്നില് നിരന്നു നിക്കുന്ന ആളുകളെ കണ്ടതും നമ്മളെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു..... "ഹലോ സ്വീറ്റി.....ഗുഡ് മോർണിംഗ്....." എന്ന് പറഞ്ഞോണ്ട് അകത്തേക്ക് കേറി വന്ന് നമ്മളെ കൈ പിടിച്ച് കറക്കി തിരിച്ച് വിട്ട ആളെ നമ്മളൊന്ന് കണ്ണ് തിരുമ്മി നോക്കിയിട്ട് ഉറപ്പ് വരുത്തുന്നതിന് മുമ്പ് അടുത്ത ആള് വന്നിട്ട് നമ്മളെ കെട്ടിപിടിച്ചു..... കണ്മുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ നമ്മള് ഒരു പ്രതിമ കണക്കെ നിന്നു..... "എടി നാത്തൂനേ.... കണ്ണും മിഴിച്ച് എന്തോന്ന് നോക്കി നിക്കാ.....ഇത് ഞാൻ തന്നെയാ നിന്റെ ജിനൂ....." നമ്മളെ അവളിൽ നിന്ന് അടർത്തി മാറ്റികൊണ്ട് ഓള് അങ്ങനെ പറഞ്ഞപ്പോഴാണ് നമ്മളെ പോയ കിളിയൊക്കെ തിരിച്ചു വന്നത്..... ബോധമണ്ഡലത്തിലേക്ക് തിരിച്ചു വന്നിട്ട് നമ്മള് ഓളെ കവിളത്ത് പിച്ചി കൊണ്ട് മിണ്ടി തുടങ്ങി..... "ജിനൂ.... ഇതെപ്പോ ഇവിടെത്തി....? ഇക്കാക്കാമാര് എല്ലാരും ഉണ്ടല്ലോ.....ബല്ലാത്ത സർപ്രൈസ് ആയിപോയിട്ടോ....." "ഹിഹി.... എന്ത് ചെയ്യാനാ മാളെ.....നിന്റെ കെട്ട്യോന് ഞങ്ങളെ കാണാതെ ഒടുക്കത്തെ മിസ്സിംഗ്‌.....അതോണ്ട് ഓൻ ഇന്നലെ തന്നെ വിളിച്ച് പറഞ്ഞിരുന്നു ഫ്ലൈറ്റ് പിടിച്ച് പോരാൻ..... ആഹ്.....ഞങ്ങക്ക് അതൊരു ചാൻസ് കിട്ടിയത് പോലെ കെട്ടുംകെട്ടി ഇറങ്ങി.....ഇനി കുറച്ച് ദിവസത്തേക്ക് ഏതായാലും നാട്ടിലേക്ക് ഇല്ലാ....." പറഞ്ഞത് നമ്മളെ ബാസിക്കയാണ്.....കൂടെ ഒരു കല്യാണത്തിനുള്ള ആളുണ്ട്..... നമ്മളെ ഇൻഷുക്കാ.... ഫറുക്കാ.... സനുക്കാ.... ഷാഫിക്കാ.... ഷാഹിക്കാ.... ഇവരെ കൂട്ടത്തിൽ ഒരു കാട്ടുകോഴി ജിനുവും.....അല്ലെങ്കിൽ തന്നെ ഓൾക്ക് കൺഫ്യൂഷനാണ്.....ഇവരിൽ ആരെയാ വളയ്ക്കാന്ന്.....ഈ വരവിൽ അതിനൊരു തീരുമാനം ആയോ എന്തോ..... കേറി വന്നപ്പോ തന്നെ നമ്മളെ കറക്കി തിരിച്ചത് നമ്മളെ തല്ലിപ്പൊളി പാർട്ണർ സനുക്കയാണ്..... അവരോട് എല്ലാത്തിനോടും മിണ്ടി നിക്കുന്ന നേരത്ത് ജിനു പെട്ടന്ന് നമ്മളോട് ഒട്ടി നിന്നിട്ട് ചെവിയിൽ ചോദിച്ച കാര്യം കേട്ട് നമ്മളെ കിളിപോയി..... "അതൊക്കെ പോട്ടേ.....ഞങ്ങള് വരുമ്പോ എന്തായിരുന്നു ഇവിടെ പരിപാടി....? വല്ലതും നടന്നോ മ്മ്.... മ്മ്....? അല്ലാ.... എവിടെ എന്റെ റൊമാന്റിക്ക്‌ ഹീറോ ഇക്കൂ....?" അത് കേട്ട് നമ്മള് ഓളെ കണ്ണുരുട്ടി കാണിച്ചിട്ട് മിണ്ടാതിരിക്കാൻ പറഞ്ഞു..... "എന്താടി ജിനു അവിടെ ഒരു രഹസ്യം പറച്ചില്....?" ഇൻഷുക്കയാണ്. "ഓ അതുണ്ടല്ലോ ഇൻഷുക്കാ..... റോമാ....." കുരിപ്പിനെ കൊണ്ട് ബാക്കി പറയിക്കാതെ നമ്മള് ഓളെ വാ പൊത്തി പിടിച്ചു..... "റോമാന്റെ കൂടെ നിന്റെ ഇക്കു അഭിനയിച്ചൂന്നോ.....അതെപ്പോഴാ ജിനൂ..... ഞാൻ കണ്ടില്ലല്ലോ..... ഇനി നിന്റെ ഈ വാ തുറന്നാൽ നിന്നെ ഞാൻ കൊല്ലുമെടീ മരയോന്തേ....." ആദ്യം ഉറക്കെ വിളിച്ചു പറഞ്ഞിട്ട് അവസാനം ഓളെ നോക്കി പിറുപിറുത്തു നമ്മള്.....അപ്പൊ തന്നെ ഓള് നമ്മക്ക് ക്ലോസപ്പ് കാണിച്ചു തന്നു..... എല്ലാരും കൂടി വന്നപ്പോ ഭയങ്കര ഒച്ചയും ബഹളവും.....സൗണ്ട് കേട്ടിട്ട് ഷെയ്ൻ എണീറ്റ്‌ വന്ന് എല്ലാത്തിനെയും തുറിച്ചു നോക്കുന്നുണ്ട്..... "പറഞ്ഞത് പോലെ അവനെവിടെ.....ഡാ മോനെ മിശൂ....ഇങ്ങോട്ട് ഇറങ്ങി വാ....." ഫറുക്കയാണ്. പെട്ടന്ന് ഡോറും തുറന്ന് മുണ്ട് ശെരിയാക്കി കൊണ്ട് നമ്മളെ ചെക്കൻ വരുന്നത് കണ്ടിട്ട് എല്ലാരും കൂടി ഓനെയും നമ്മളെയും ഒന്ന് ഇരുത്തി നോക്കി.....നമ്മള് അത്തരക്കാരി നഹീ ഹെ എന്ന് പറയുന്ന പോലെ നമ്മള് അവരെയൊക്കെ നോക്കി ഒരു അവിഞ്ഞ ഇളി ഇളിച്ച് കൊടുത്തു..... മിശുച്ച ആണെങ്കിൽ എല്ലാരേയും ഒരുമിച്ച് കണ്ട ഷോക്കിൽ പകച്ചു നിക്കാ..... "ഇവിടെ ഫുട്ബോൾ മാച്ച് നടക്കുന്നുണ്ടോ ഇൻഷൂ.....എല്ലാരും ഉണ്ടല്ലോ കൂടെ.....അതും മേലനങ്ങി പണിയെടുക്കാൻ അലെർജി ഉള്ളവന്മാര് എല്ലാരും ഉണ്ടല്ലോ....." മിശുച്ച നമ്മളെ ഇക്കാക്കമാരെ ഒന്നാക്കി പറഞ്ഞ് ചിരിച്ചപ്പോ ഷാഹിക്ക കയ്യിൽ ഉണ്ടായിരുന്ന ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞു.....എന്നിട്ട് ബാക്കി ഉള്ളവന്മാരെ എല്ലാം തിരിഞ്ഞു നോക്കിയിട്ട് പുരികം ഇളക്കി കൊണ്ട് എന്തോ കാണിച്ചതും അപ്പൊ തന്നെ എല്ലാരും കൂടി മിശുച്ചാന്റെ നേർക്ക് പാഞ്ഞു ചെന്നിട്ട് ഓനെയും കൊണ്ട് സോഫയിലേക്ക് മറിഞ്ഞു..... പാവം നമ്മളെ ചെക്കന്റെ പൊടി പോലും കാണാനില്ല.....ഇനി ഇവിടെ നിന്നാൽ അവന്മാര് എന്തൊക്കെ കാണിച്ചു കൂട്ടുന്നതിന് സാക്ഷിയാകേണ്ടി വരുമെന്ന് വെറുതെ ഒന്ന് ആലോയിച്ചപ്പോ തന്നെ നമ്മളെ തല കറങ്ങി.....അതോണ്ട് നമ്മള് അപ്പൊ തന്നെ ജിനുനെ പിടിച്ച് വലിച്ചോണ്ട് മുറിയിലേക്ക് കൊണ്ടോയി..... നടത്തത്തിനിടെ പെട്ടന്ന് ഓള് നമ്മളെ പിടിച്ച് നിർത്തി..... "എന്താടി....?" "ദുആ..... നീയൊന്ന് നടന്നെ....." അത് കേട്ട് നമ്മള് രണ്ട് സ്റ്റെപ് മുന്നോട്ട് വെച്ചപ്പോ ഓള് പെട്ടന്ന് സ്റ്റോപ്പ്‌ പറഞ്ഞിട്ട് നമ്മളെ കാലിലേക്ക് നോക്കി..... "ആഹാ.... ഇത് കൊള്ളാലോ സംഭവം..... നാട്ടീന്നു പോരുമ്പോ ഈ ഉണ്ടായിരുന്നില്ലല്ലോ മോളെ.....എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ.....ഹിഹി ഫുൾ ഡീറ്റെയിൽസ് പോന്നോട്ടെ....." എന്ന് പറഞ്ഞിട്ട് ഓള് നമ്മളെ നോക്കി എന്തോ അർത്ഥം വെച്ച പോലെ ചിരിച്ചപ്പോ നമ്മള് പെട്ടന്ന് വിഷയം മാറ്റാൻ വേണ്ടി ഓളോട് ഉമ്മീനെ കുറിച്ച് ചോദിച്ചു.....ഇല്ലെങ്കിൽ കുരിപ്പ് നമ്മളെ കൊണ്ട് ഇല്ലാത്തത് മൊത്തം പറയിപ്പിക്കും..... ഉമ്മിയും ജിനുവും കുറച്ച് ദിവസം തറവാട്ടിൽ പോയി താമസിക്കാൻ പ്ലാൻ ചെയ്തപ്പോളാണ് മിശുച്ച ഇൻഷുക്കാനെ വിളിച്ച് ഇങ്ങോട്ട് വരാൻ പറഞ്ഞത്......അവരൊക്കെ അത് നേരത്തെ തന്നെ പ്ലാൻ ചെയ്ത് വെച്ചതോണ്ട് കേട്ടപ്പോ തന്നെ ചാടിയിറങ്ങി പുറപ്പെട്ടു.....അവരെ കൂടെ വരാൻ അവന്മാരുടെ കയ്യും കാലും ഒക്കെ പിടിച്ചിട്ടാണ് അവര് ജിനൂനെ കൂടെ കൂട്ടാൻ സമ്മതിച്ചതെന്ന് ഓള് പറഞ്ഞു..... ഏതായാലും ഓള് വന്നത് നമക്ക് പെരുത്ത് സന്തോഷായി.....ഇനീപ്പോ ഇവിടെ പോസ്റ്റ്‌ ആവണ്ടല്ലോ.... നമ്മളും ജിനുവും കൂടി സംസാരിക്കുന്ന നേരത്താണ് താഴെ അവന്മാരുടെ വർത്താനം കേട്ടത്..... "അല്ലടാ.... ഞങ്ങള് വരുമ്പോ ഇവിടെ എന്തായിരുന്നു പരിപാടി....?" ബാസിക്കാന്റെ ചോദ്യം കേട്ട് നമ്മള് പകച്ചുപോയി.....ജിനു ആണെങ്കിൽ വാ പൊത്തി ചിരിക്കുന്നുണ്ട്..... "ഓ.... അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല..... എല്ലാം നശിപ്പിച്ചില്ലേ.....ഏതായാലും നിങ്ങള് വന്ന ടൈം നല്ല ബെസ്റ്റ് ടൈമാണ്.....എനിക്ക് ഉച്ചക്ക് മുമ്പ് ലൊക്കേഷനിൽ എത്തണം..... സോ, ഞാൻ പോയി റെഡിയാകട്ടെ...." അതും പറഞ്ഞ് മിശുച്ച സ്റ്റെപ് കയറി വരുന്നത് കണ്ടപ്പോ ജിനു മെല്ലെ മുങ്ങി.....എങ്ങോട്ട് പോയെന്ന് പോലും നമ്മള് പിന്നെ കണ്ടിട്ടില്ല..... ഓൻ മുകളിൽ എത്തിയതും നമ്മള് വേണോ വേണ്ടയോ എന്ന രീതിയിൽ ഒന്ന് ചിരിച്ചു കൊടുത്തു.....ഓൻ തിരിച്ചും അങ്ങനെ തന്നെ ചെയ്തിട്ട് വേഗം മുറിയിലേക്ക് കയറി പോയപ്പോ നമ്മള് എന്തോ പോയ ആരെയോ പോലെ നിന്നു..... "ദുആാ എന്റെ ഷർട്ട്‌.... ദുആാ എന്റെ പാന്റ്.... എടി എന്റെ ഫോൺ എവിടെ.... ദുആാാ ടവൽ...." അകത്ത് നിന്ന് ഓൻ വിളിച്ച് കൂവുന്നത് കേട്ടിട്ട് നമ്മള് ഓടിപോയി ഓനെ നോക്കിയപ്പോ ചെക്കൻ ബെഡിൽ ഇരുന്നിട്ട് വെറുതെ ഇല്ലാണ്ട് കൂവുന്നതാണ് കണ്ടത്..... അപ്പൊ തന്നെ നമ്മളെ കണ്ണുകൾ തൊട്ടടുത്തുള്ള ടേബിളിലേക്ക് പോയി..... ടേബിളിൽ നേരത്തെ തന്നെ ഓൻ അതൊക്കെ എടുത്തു വെച്ചിട്ടുണ്ട്.....എന്നിട്ടാണ് നമ്മളെ വിളിച്ചു കൂവിയത്..... നമ്മള് ഓന്റെ മുന്നില് ചെന്നിട്ട് രണ്ട് കയ്യും കെട്ടി നിന്നു..... "എന്താ സാറിന്റെ ഉദ്ദേശം....?" "വളരെ നല്ല ഉദ്ദേശം....." എന്ന് പറഞ്ഞോണ്ട് ഓൻ പെട്ടന്ന് നമ്മളെ കൈ പിടിച്ച് വലിച്ച് ബെഡിൽ ഇരുത്തി..... എന്താണെന്ന രീതിയിൽ നമ്മള് ഓനെ തന്നെ നോക്കി ഇരുന്നപ്പോ ഓൻ രണ്ട് കയ്യും കൊണ്ട് നമ്മളെ കഴുത്തിൽ ലോക്കിട്ടു..... എന്നിട്ട് നമ്മളെ തലയിൽ ഓന്റെ തല കൊണ്ട് വന്ന് മുട്ടിച്ചു..... പടച്ചോനെ ഈ ചെക്കൻ പോകുന്ന ഉദ്ദേശം ഒന്നും കാണുന്നില്ല.....മിക്കവാറും നമ്മക്ക് പണിയാകും..... പാക്കരൻ വീണ്ടും റൊമാൻസ് കളിക്കാൻ പോകാണോ എന്നൊരു സംശയം..... "ഡാ മിശൂ.....കഴിഞ്ഞില്ലേ നിന്റെ നീരാട്ട്....." പെട്ടന്ന് ഇൻഷുക്കാന്റെ സൗണ്ട് കേട്ടതും നമ്മള് എപ്പോ എങ്ങനെ ഓനെ പിടിച്ച് തള്ളി മാറ്റിയെന്ന് നമ്മക്ക് പോലും ഒരു പിടിയുമില്ല..... എണീറ്റ്‌ നിന്ന് ഓനെ പിടിച്ച് ബാത്‌റൂമിലേക്ക് തള്ളി പറഞ്ഞയച്ചിട്ട് നമ്മള് താഴേക്ക് വിട്ടു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഈ... യോഗമില്ല അമ്മിണിയെ പായങ്ങട് മടക്കിയാളി എന്ന് പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണോ എന്നൊരു സംശയം എനിക്കിപ്പോ ഉണ്ട്.....ഒന്ന് റൊമാന്റിക് ആയി വരുമ്പോത്തിനും എന്തെങ്കിലും കൊനിശ്ടും കൊണ്ട് ആരെങ്കിലും കേറി വരും..... ആഹ് ടൈം ഉണ്ടല്ലോ..... വെയിറ്റ് ചെയ്യാം..... പെണ്ണിന്റെ വെപ്രാളം കണ്ടാൽ തോന്നും ഞാൻ ഓളെ രഹസ്യകാമുകൻ ആണെന്ന്..... ഇൻഷുന്റെ ശബ്ദം കേട്ടപ്പോ തന്നെ എന്നെ പിടിച്ച് തള്ളി ബാത്‌റൂമിലേക്ക് പറഞ്ഞയച്ചിട്ട്‌ ഓള് താഴേക്ക് ഓടിപോയി..... സമയം കളയാതെ ഞാൻ വേഗം ഫ്രഷ് ആവാൻ കയറി.....ഇനി വെറും അരമണിക്കൂർ മാത്രേ ഉള്ളൂ എനിക്ക് ലൊക്കേഷനിൽ എത്താൻ..... എല്ലാം എടിപിടീന്ന് ചെയ്തിട്ട് വേഗം താഴേക്ക് വിട്ടു..... താഴേ ചെന്നപ്പോ കണ്ടത് അവന്മാരൊക്കെ കൂടി ഫുഡ് ഓർഡർ ചെയ്യുന്നതാണ്..... "നീ ഇറങ്ങാറായോ മിശൂ.....നിനക്ക് ഫുഡ് വേണ്ടേ....." ഫറുവാണ്. "ഞാൻ അവിടെ പുറത്ത് നിന്ന് കഴിച്ചോളാം.... ഇവിടെ വെയിറ്റ് ചെയ്ത് നിന്നാൽ തീരെ ശെരിയാകൂല..... നിങ്ങള് ഇവിടെ തന്നെ ഉണ്ടാവോല്ലോ.....എങ്ങും പോവില്ലല്ലോ അല്ലെ....?" "ഞങ്ങള് എവിടെ പോകാനാ.....ഇവിടെ തന്നെ ഉണ്ടാവും.....നീ പോയിട്ട് വാ....." ഇൻഷുവാണ്. ഞാൻ അവരോട് അങ്ങനെ പറയാൻ കാരണം.....ഞാനിന്ന് പോയാൽ ഇനി ചെലപ്പോ ഒരാഴ്ച കഴിഞ്ഞിട്ടേ ഇങ്ങോട്ട് തിരിച്ച് വരൂ..... അത് ഇൻഷുക്ക്‌ മാത്രേ അറിയു.....ദുആക്ക്‌ അറിഞ്ഞാൽ അവള് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലെ നായികമാരെ പോലെ കരഞ്ഞ് സീനാക്കോ എന്ന് വിചാരിച്ചിട്ടാണ് പറയാതെ..... എല്ലാർക്കും ഒന്ന് ചിരിച്ച് കൊടുത്തിട്ട് ദുആനെ നോക്കിയപ്പോ പെണ്ണ് വേറെ എങ്ങോട്ടോ നോക്കി എന്തോ ആലോയിച്ച് നിക്കാ..... ഓളെ ആ നിൽപ്പ് ഡിജെ ഡാൻസ് പോലെ ആക്കാൻ എന്റെ ഒരൊറ്റ ഡയലോഗ് മതി..... "ദുആ....." എന്റെ വിളി കേട്ട് പെണ്ണ് പെട്ടന്ന് തിരിഞ്ഞു നോക്കിയെങ്കിലും വലിയ മൈൻഡ് ഒന്നും ചെയ്തില്ല......നിന്നെ ഞാനിപ്പോ ശെരിയാക്കി തരാടീ..... "നമ്മളെ അപേക്ഷ കൊടുക്കുന്ന കാര്യം മറക്കണ്ട.....നമുക്ക് വന്നിട്ട് ഒരുമിച്ച് കൊടുക്കാട്ടോ.....നിനക്ക് വെയിറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ അല്ലെ....." എന്റെ ഈ പറച്ചില് പെണ്ണ് ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് ഓളെ കയ്യും കാലും വിറക്കുന്നത് കണ്ടാൽ മനസിലാവും.....അവളെ ഇപ്പഴത്തെ നിൽപ്പ് കണ്ടിട്ട് എനിക്ക് ചിരി പൊട്ടി വരുന്നുണ്ട്..... "അപേക്ഷയോ...? എന്ത് അപേക്ഷിക്കുന്ന കാര്യാ ദുആ ഓൻ പറഞ്ഞെ....?" ഷെയ്ൻ ഓളോട് അങ്ങനെ ചോദിച്ചപ്പോ പെണ്ണ് എന്നെ ഒരു തുറിച്ചു നോട്ടമായിരുന്നു.....ഇപ്പൊ എന്നെ കയ്യിൽ കിട്ടിയാൽ ഓള് എന്റെ കൊലവെറി നടത്തും.....അത്രക്ക് ദേഷ്യം ഉണ്ട് ഓളെ മുഖത്ത്..... "പറയ് ദുആ..... എന്താ ഓൻ പറഞ്ഞെ....?" എല്ലാരും ഇത് തന്നെ ചോദിച്ചിട്ട് ഓളെ ഇട്ട് കൊല്ലാകൊല ചെയ്യുന്നുണ്ട്..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഹലാക്കിന്റെ ഔലും കഞ്ഞി.....ഹല്ലപിന്നെ..... എന്തൊരു കഷ്ട്ടാണ്..... ഒലക്കമ്മലെ ഒരു അപേക്ഷ..... നമ്മളെ നല്ല ജീവനങ് പോകാനായി കേട്ടിട്ട്..... അപ്പഴാ ഇവർക്ക് അത് പറഞ്ഞു കൊടുക്കണം എന്ന് പറഞ്ഞോണ്ട് വരുന്നെ..... "പറയ് ദുആ.... എന്താ ഇക്കൂ പറഞ്ഞെ....." ജിനുവും കൂടി ഇത് തന്നെ ചോദിക്കാൻ തുടങ്ങിയപ്പോ നമ്മള് ഓനെ തുറിച്ചു നോക്കി കൊണ്ടിരുന്നു.....ദുഷ്ടൻ നമ്മക്ക് പണി തന്നിട്ട് ഓന്റെ നുണക്കുഴി കാണിച്ച് നമ്മളെ ചിരിച്ച് മയക്കി കൊണ്ടിരിക്കാ..... നിന്റെ ചിരിയൊക്കെ ഞാൻ നിർത്തി തരുന്നുണ്ട് കോന്താ..... നമ്മള് പെട്ടന്ന് ഓന്റെ ഡ്രെസ്സിങ്ങിലേക്ക് നോക്കി.....മാസ് ലുക്ക് ആയിട്ടുണ്ട് പഹയൻ..... ബ്ലൂ ഷർട്ടിന്റെ മുകളിൽ വേറൊരു ലൈറ്റ് ബ്ലൂ കളർ ജീൻസ് ഷർട്ടും ഇട്ട് നിക്കുന്നു..... കണ്ടിട്ട് നമ്മളെ കണ്ട്രോൾ ഇപ്പൊ പോകുമെന്നായി.....കോന്തൻ അഭിനയിക്കാൻ പോവാണോ അതോ മൊഞ്ച് കാണിച്ച് എല്ലാരേയും മയക്കാൻ പോവാണോ എന്ന് വരെ നമ്മള് ചിന്തിച്ചു..... തൊട്ടടുത്തുള്ള ജിനുവിനെ പോലും വക വെക്കാതെ നമ്മള് ഓനെ തന്നെ നോക്കി നിന്നു.....ജിനു ആണെങ്കിൽ കാര്യമായിട്ട് ഫോണിൽ തോണ്ടി കൊണ്ടിരിക്കാ..... ഓൻ നമ്മക്ക് സൈറ്റടിച്ച് കാണിച്ചിട്ട് നമ്മളെ അടുത്തേക്ക് വന്നു......ഓൻ നമ്മളിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെ നിക്കുന്നത് കണ്ടാൽ പോലും നമ്മളെ ഹാർട്ട്‌ വെറുതെ ഇല്ലാണ്ട് തുടിച്ചോണ്ടിരിക്കും......അപ്പൊ പിന്നെ ഓൻ അടുത്ത് വന്നാലുള്ള അവസ്ഥ പറയണോ..... നമ്മളെ മുന്നില് നിക്കുന്നത് കെട്ട്യോനാണെന്ന് പോലും മറന്നിട്ട് നമ്മളെ കൈ കിടന്ന് വിറക്കാൻ തുടങ്ങി..... "നിനക്കെന്താടി പനിയുണ്ടോ.....നന്നായിട്ട് വിറക്കുന്നുണ്ടല്ലോ നീ....." ഫോണിൽ നിന്ന് തല ഉയർത്താതെ തന്നെ ജിനു പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോ നമ്മള് ഞെട്ടി അവളെ പുറത്ത് ഒരെണ്ണം വെച്ച് കൊടുത്തു.....അപ്പഴാണ് ഓള് തല ഉയർത്തി മുന്നിലേക്ക് നോക്കിയത് തന്നെ..... "ഓ.... ഓ...." ഓനെ കണ്ടിട്ട് ഓള് ഒന്ന് ആക്കി ചിരിച്ചിട്ട് വീണ്ടും ഫോണിലേക്ക് നോക്കി അവിടന്ന് മെല്ലെ മുങ്ങി.... നമ്മളെ ഇക്കാക്കമാരൊക്കെ ഫുഡ് വരുന്ന നേരം കൊണ്ട് ഫ്രഷ് ആകാൻ മുറിയിൽ കയറി.... എല്ലാരും നാല് വഴിക്ക്‌ പോയത് കണ്ടിട്ട് നമ്മളെ നോട്ടം ഓന്റെ നേരെയായി.....ഓൻ അപ്പൊ ഫോണിൽ കാര്യമായിട്ട് എന്തോ ചെയ്തോണ്ടിരിക്കാ..... "ദുആ..... ദേ ഇത് എങ്ങനെയുണ്ടെന്ന് നോക്കിക്കെ....." ഫോണിൽ തോണ്ടികൊണ്ട് ഓൻ അങ്ങനെ പറഞ്ഞപ്പോ നമ്മള് ഓന്റെ അടുത്തേക്ക്‌ പോയി എന്താണെന്ന് ഏന്തി വലിഞ്ഞു നോക്കി......അപ്പൊ തന്നെ ചെക്കൻ നമ്മളെ പിടിച്ച് വലിച്ച് നമ്മളെ കവിളിൽ കടിച്ചു.... വേദനിച്ചിട്ട് നമ്മള് ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് വെച്ച് കൊടുത്തപ്പോ ഓൻ നമ്മളെ വെറുതെ വിട്ടു.....കൊരങ്ങന്റെ പല്ല് നമ്മളെ കവിളിൽ നല്ലോണം ആഴ്ന്നിറങ്ങിയ ലക്ഷണം ഉണ്ട്.....നല്ല വേദന.....മുഖം പൊത്തി പിടിച്ച് നമ്മള് ഓനെ നോക്കി പേടിപ്പിച്ചു.... "ചോ ച്വീറ്റ് ഭാര്യാ.....ഇന്നത്തേക്ക് ഇത്രേം മതി.... ബാക്കി പീഡനം കുറച്ചീസം കഴിഞ്ഞിട്ട്....." ഓൻ അങ്ങനെ പറഞ്ഞപ്പോ നമ്മള് നെറ്റി ചുളിച്ച് ഓനെ നോക്കി..... "ഇനി കുറച്ച് ദിവസത്തേക്ക് ഞാൻ ബിസി ആയിരിക്കും.....അതോണ്ട് പറഞ്ഞതാ ഭാര്യേ..... അപ്പൊ ഞാൻ പോട്ടേ.....ഇനി നിക്കാൻ ടൈമില്ലാ....." അതിന് മറുപടിയായിട്ട് നമ്മള് മറുത്തൊന്നും പറഞ്ഞില്ല.....ഓൻ പോകുന്നത് നമ്മക്ക് തീരെ ഇഷ്ടല്ലാ.....കോന്തൻ നമ്മളെ കൂടെ ഇല്ലെങ്കിൽ നമ്മക്ക് ഓനെ ഭയങ്കര മിസ്സാവും..... കൊരങ്ങൻ നമ്മളെ നോക്കി ഒന്ന് ചിരിച്ചിട്ട് നമ്മളെ കവിളിൽ പിച്ചി കൊണ്ട് ഇറങ്ങി പോയി.....അത് കണ്ടിട്ട് നമ്മള് മുഖം കനപ്പിച്ചു വെച്ചിട്ട് ഓന്റെ പിന്നാലെ തന്നെ പോയി..... സമയം ഇല്ലാത്തത് കൊണ്ടാണോ എന്തോ ഓൻ പിന്നെ നമ്മളെയൊന്ന് തിരിഞ്ഞു പോലും നോക്കിയില്ല.....അത് നമ്മക്ക് നല്ലോണം സങ്കടായി..... മിശുച്ച കാറിൽ കയറി ഇരിക്കുന്നത് വരെ നമ്മള് മുറ്റത്ത്‌ നിന്ന് ഓനെ നോക്കി കൊണ്ടിരുന്നു.....ഓന്റെ ഒരു തിരിഞ്ഞു നോട്ടത്തിന് വേണ്ടി.....പക്ഷെ എത്ര ആയിട്ടും ഓൻ നമ്മളെ നോക്കാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ നിന്നപ്പോ നമ്മള് നിരാശയോടെ മുഖം കുനിച്ചു.... പെട്ടന്ന് ഒരു ചൂളം വിളിയുടെ ശബ്ദം കേട്ട് നമ്മള് മുഖം ഉയർത്തി നോക്കി.....അപ്പൊ ഓൻ കാറിൽ ഇരുന്ന് നമ്മക്കൊരു ഫ്ളൈയിങ് കിസ്സ് തന്നിട്ട് ഫോൺ എന്ന് ആംഗ്യം കാണിച്ച് ഒരു ടാറ്റാ കൂടി തന്നിട്ട് വണ്ടി പറപ്പിച്ചു വിട്ടു..... സന്തോഷം കൊണ്ട് നമ്മള് തുള്ളിച്ചാടി കൊണ്ട് തിരിഞ്ഞതും നമ്മളെ പുറകിൽ ഒരുത്തി ഞങ്ങളെ കളി കണ്ടോണ്ട് നിക്കുന്നുണ്ടായിരുന്നു..... അത് നമ്മള് ഒട്ടും പ്രതീക്ഷിച്ചത് അല്ലാത്തത് കൊണ്ട് നമ്മള് അപ്പൊ തന്നെ ഓൾക്ക് സൈക്കിളീന്ന് വീണൊരു ഇളി പാസാക്കി..... "എന്താണ് ബെഹെൻ.....രണ്ടും കൂടി ഒടുക്കത്തെ റൊമാൻസ് ആണല്ലോ....." "ഹീ.....പോടീ അവിടന്ന്....." "അയ്യടാ അവളെ ഒരു നാണം കണ്ടില്ലേ..... അല്ല ദുആ.... എനിക്കൊരു സംശയം.....ഇക്കു എന്താ ലാസ്റ്റ് അന്നോട് ഫോൺ എന്ന് ആംഗ്യം കാണിച്ചത്.....?" ജിനു അതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് നമ്മള് അക്കാര്യം ഓർത്തത് തന്നെ.....അപ്പൊ തന്നെ നമ്മള് അകത്തേക്ക് ഓടിപോയിട്ട് നമ്മളെ ഫോൺ എടുത്തു നോക്കി..... അതിൽ കണ്ട മെസ്സേജ് ഓപ്പൺ ചെയ്ത് നോക്കിയതും നമ്മക്ക് ഓനെ ഇപ്പൊ തന്നെ കാണണം എന്നൊക്കെ തോന്നിപ്പോയി..... കോന്തൻ നമ്മക്ക് കൊറേ പ്രാവശ്യം 'ഐ മിസ്സ്‌ യു....' എന്ന് അയച്ചതാണ് മെസ്സേജ്..... ആകെ കൂടി ബല്ലാത്ത എടങ്ങേറായിപോയി..... തിരിച്ച് നമ്മള് 'ഒരു കോടി കണക്കിന് മിസ്സ്‌ യൂ ടൂ മിശുച്ചാ....' എന്ന് ടൈപ് ചെയ്തിട്ട് അയച്ചു കൊടുത്തു.... പിന്നീട് അങ്ങോട്ട്‌ കോന്തനെ മിസ്സ്‌ ചെയ്യലായിരുന്നു നമ്മളെ പണി.....ഓന്റെ കൂടെയുള്ള ഓരോ സെക്കന്റും നമ്മള് ഓർത്തോണ്ടിരുന്നു.....അതിനിടയിൽ നമ്മളെ ഇക്കാക്കമാര് ഫുഡ് കഴിച്ചിട്ട് ഇറങ്ങി പോയതൊന്നും നമ്മള് അറിഞ്ഞിട്ട് പോലും ഇല്ല..... പെട്ടന്ന് ജിനു വന്ന് നമ്മളെ കൈ പിടിച്ച് വലിച്ചോണ്ട് പുറത്തേക്ക് കൊണ്ടോയി..... "ദുആ.... നീ വന്നെ.... വേഗം വാ...." "എന്താടി.... എന്താ പ്രശ്നം....?" നമ്മള് ചോദിക്കുന്നതിന് മറുപടി തരാതെ ഓള് നമ്മളെ കൊണ്ടോയി മുറ്റത്ത്‌ നിർത്തിയിട്ട് മുന്നിലേക്ക് കൈ ചൂണ്ടി.....അപ്പൊ തന്നെ നമ്മള് മുന്നിലേക്ക് നോക്കിയതും അവിടെ നമ്മളെ ഇക്കാക്കമാര് ചുറ്റുംകൂടി നിന്ന് മുട്ടൻ ബഹളം..... ഒന്നും മനസിലാകാതെ നമ്മള് എല്ലാരേയും ഒന്ന് നോക്കിയിട്ട് ജിനുനെ നോക്കി..... "ജിനൂ.... എന്താ അവിടെയൊരു പ്രശ്നം....?" "ആ... ആർക്കറിയാം.... ഇവര് എവിടെ പോയിട്ടാ പ്രശ്നം ഉണ്ടാക്കാതെ വന്നിട്ടുള്ളത്..... ബഹളം കണ്ടിട്ട് എന്തോ വലിയ പ്രശ്നമാണെന്ന് തോന്നുന്നു.....നീ വാ നമുക്ക് പോയി നോക്കാം....." ഞങ്ങള് രണ്ടും അവരുടെ അടുത്തെത്തിയപ്പോ കണ്ടത് അവിടെ മൂന്ന് മദാമ്മമാര് നിന്ന് നമ്മളെ ഇക്കാക്കമാരെ നോക്കി മുട്ടൻ ഇംഗ്ലീഷ് തെറി വിളിക്കുന്നതാണ്.....കേട്ടിട്ട് ഞങ്ങളെ കിളി വരെ പോയോന്നൊരു സംശയം..... അവർക്കിടയിലൂടെ പോയിട്ട് നമ്മള് ഷെയ്‌നിനെ തോണ്ടി വിളിച്ചു..... "ഷെയ്നൂ.... എന്താ ഇവിടെ പ്രശ്നം....? എന്തിനാ അവര് നിങ്ങളെ നിർത്തി പൊരിക്കുന്നെ....?" "എന്റെ പൊന്നൂ ഒന്നും പറയണ്ടാ..... ദേ, ആ ട്രൗസറിട്ട പെണ്ണിന് നമ്മളെ ഇൻഷുനെ കണ്ടപ്പോ ഒരു ഇളക്കം......അവള് ഇൻഷുനെ കണ്ടപ്പോ തന്നെ ഓടി വന്ന് കെട്ടിപിടിച്ചു..... നമ്മളെ കലിപ്പന് അതൊട്ടും ഇഷ്ട്ടപ്പെട്ടില്ലാന്ന് മാത്രല്ല ഓൻ ആ മദാമ്മയെ പിടിച്ച് മാറ്റി അവളെ കരണം നോക്കി ഒരൊറ്റടി.....അവളെ കിളിന്റെ കൂടെ ഞങ്ങടെ കിളിയും അതോടെ പോയി..... അപ്പൊ തുടങ്ങിയതാ അവളെ കോപ്പിലെ ഒരു ഇംഗ്ലീഷ്.....നിന്നെ പോലെ തന്നെ ഞാനും അവരെ നോക്കി സാറെ ജഹാൻസെ അച്ഛാ ഹിന്ദു സിതാ ഹമാര എന്നൊക്കെ പാടി നോക്കി.....പക്ഷെ എവടെ.....അവർക്ക് ഒരു കൂസലും ഇല്ല....." ഷെയ്ൻ പറഞ്ഞത് കേട്ടിട്ട് നമ്മക്ക് ചിരിക്കണോ കരയണോ എന്ന് തോന്നിപ്പോയി.... "ഇതാണോ ഇത്രയും വലിയ പ്രശ്നം.....അങ്ങോട്ട്‌ മാറി നിക്ക് ഞാൻ പോയി ഇൻഷുക്കാനോട് ചോദിക്കട്ടെ....." "ഉയ്യോ.... ഡി ചുമ്മാ അബദ്ധം ഒന്നും കാണിച്ചേക്കല്ലേ.....നീ ഇൻഷുന്റെ നിൽപ്പ് കണ്ടോ.....ഓന്റെ കൈ നോക്കിക്കേ..... കലിപ്പ് ഒരുവിധം കണ്ട്രോൾ ചെയ്തു നിക്കാ ഓൻ.....ഇപ്പൊ എന്തെങ്കിലും പോയി ചോദിച്ചാൽ നിന്റെ മോന്ത പൊളിയും.....അതോണ്ട് വെറുതെ ഓന്റെ കയ്യീന്ന് കൊള്ളാൻ നിക്കണ്ടാ....." ബാസിക്ക അതും പറഞ്ഞോണ്ട് ഞങ്ങളെ അടുത്തേക്ക് വന്നപ്പോ പറഞ്ഞത് ശെരിയാണെന്ന് നമ്മക്കും തോന്നി.....അതോണ്ട് വെറുതെ റിസ്ക്ക് എടുക്കാൻ നമ്മള് തുനിഞ്ഞില്ല.... അവളുമാര് കൊറേ വായിട്ടലച്ചിട്ട് അവിടെന്ന് പോയി.....അപ്പൊ തന്നെ ഇൻഷുക്ക ഷർട്ട്‌ കുടഞ്ഞിട്ട് ഞങ്ങളെ ഒന്നും തിരിഞ്ഞു പോലും നോക്കാതെ കലിപ്പിൽ റിസോർട്ടിലേക്ക് കേറി പോയി..... ആ പോക്ക് കണ്ടിട്ട് മിക്കവാറും റിസോർട്ട് രണ്ടാക്കാൻ ചാൻസുണ്ട്..... "ഇപ്പൊ ആരും അങ്ങോട്ട്‌ ചെല്ലണ്ടാ.....അവന്റെ കലിപ്പ് നോർമൽ ആയിട്ട് അവൻ തന്നെ ഇറങ്ങി വരും....." ഫറുക്ക പറഞ്ഞതിനോട് എല്ലാരും യോജിച്ചു.....അകത്തേക്ക് പോകാതെ അവരൊക്കെ പോയി ഓരോ ചെയറിൽ ഇരുന്നു.....ഫറുക്ക ആ സമയം കൊണ്ട് പോയി പൂളിലേക്ക് കാല് നീട്ടി ഇരുന്ന് എല്ലാത്തിനെയും നോക്കി ഇളിച്ചു......അപ്പൊ തന്നെ ഷെയ്ൻ എണീറ്റ്‌ പോയി ഫറുക്കാനെ പിടിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടു..... അത് കണ്ട് നമ്മളും ജിനുവും വാ പൊത്തി പിടിച്ചിട്ട് ഷെയ്‌നിനെ നോക്കി നിന്നപ്പോ ബാസിക്കാ ഓടി ചെന്ന് ഷെയ്‌നിനെ പൂളിലേക്ക് ഉന്തി.....ഷെയ്ൻ അപ്പൊ തന്നെ ഫറുക്കാന്റെ മേത്ത് പോയി വീണു..... അത്രക്കായോ എന്ന് ചോദിച്ചിട്ട്‌ ബാക്കി ഇക്കാക്കമാരും കൂടി എണീറ്റ്‌ പോയി ബാസിക്കാനെ പിടിച്ച് തള്ളി കൂടെ അവരും പൂളിലേക്ക് എടുത്തു ചാടി..... ഇതൊക്കെ കണ്ട് അന്തം വിട്ടു നിക്കാണ് നമ്മള്.....ഇവിടെ നോർമലായിട്ട് ആരുല്ലേ പടച്ചോനെ എന്ന് പറഞ്ഞ് തലയിൽ വെച്ച് ജിനുനെ നോക്കിയപ്പോ ഓള് വേറെ ഏതോ ലോകത്ത് നിന്ന് എന്തൊക്കെയോ ആലോയിച്ച് കൂട്ടി കൊണ്ട് നിക്കാ..... നമ്മള് ഓളെ അടുത്തേക്ക് ചെന്ന് ഓളെ ഷോൾഡറിൽ കൈ വെച്ചതൊന്നും ഓള് അറിഞ്ഞിട്ട് പോലും ഇല്ലാ..... നമ്മള് പതുക്കെ അവളെ വിളിച്ചു നോക്കി..... "ജിനൂ....." ഏഹെ.....ഒരു മൈൻഡും ഇല്ല.... പെട്ടന്ന് നമ്മള്..... "ഡീീ....." എന്ന് അലറിയതും ഓള് ഞെട്ടി തരിച്ച് നമ്മളെ നോക്കി..... "എ....ന്താ....!!! എന്താടി.....!!!" "ആഹാ അതുശരി.....അപ്പൊ നീയീ ലോകത്ത് ഒന്നും അല്ലെ.....ഇവിടെ നടക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ നീയെന്താ ഈ ആലോയിച്ച് കൂട്ടുന്നെ ജിനൂ.....?" "അ...അത് പിന്നെ.... ദുആ.... ഞാൻ.... ഞാൻ ഇങ്ങനെ..... വെറുതെ ഓരോന്ന്....." "എന്ത് ഓരോന്ന്....? നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ ജിനൂ....?" "ഏയ്‌.... എന്ത് പ്രശ്നം.... ഒരു പ്രശ്നവും ഇല്ലാ.... അല്ല അവരൊക്കെ പോയോ....?" ഓളെ ചോദ്യത്തിന് നമ്മള് അപ്പൊ തന്നെ പൂളിലേക്ക് കൈ ചൂണ്ടി.....എല്ലാം ചിമ്പാൻസിമാരും പൂളിൽ നീന്തി കളിക്കുന്നുണ്ട്..... ഓള് അത് കണ്ടിട്ട് ഒന്ന് ചിരിച്ചിട്ട് നമ്മളെ കൈ പിടിച്ച് വലിച്ചോണ്ട് അകത്തേക്ക് പോയി.....പെട്ടന്ന് ഞങ്ങളെ എതിരെ വന്ന ഇൻഷുക്കാനെ നമ്മള് പോയി ഇടിച്ചു..... അടുത്ത വെടി കെട്ടിന് തുടക്കം കുറിച്ച്..... "എന്താടി.....നിനക്കൊന്നും കണ്ണുംമൂക്കും ഇല്ലേ.....എവിടെ നോക്കിയാ നടക്കുന്നെ.....വെറുതെ മനുഷ്യനെ എടങ്ങേറാക്കാൻ....." കലിപ്പിൽ അത്രയും പറഞ്ഞിട്ട് മൂപര് ഇറങ്ങി പോയപ്പോ നമ്മള് അന്തം വിട്ടു പോയി.....എന്താപ്പോ ഇവിടെ ഉണ്ടായേ.... "ഹോ.....എന്തൊരു സാധനാണ് പടച്ചോനെ.... കലിപ്പൻ.....കോന്തൻ.....ഇതിനെയൊക്കെ കെട്ടുന്ന പെണ്ണിന്റെ ഒരു അവസ്ഥ......പാവം തോന്നുന്നു അവളോട്‌....." "എടി പൊട്ടത്തി.....ഈ കലിപ്പന്മാര് ശെരിക്കും പാവാണ്.....പ്രതേകിച്ച് ഞങ്ങടെ ഇൻഷുക്ക.... ഓനെ കുറിച്ച് നിനക്ക് ഒന്നും അറിയത്തോണ്ടാ.....സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരും എന്ന് ഡയലോഗില്ലാ ഓൻ തന്നിരിക്കും..... മറിച്ച് ഓനെ വെറുപ്പിക്കാൻ നിന്നാൽ അതിപ്പോ ഒരു പെണ്ണാണെങ്കിൽ പോലും ഓൻ അവളെ മോന്ത പൊളിക്കും....." "നിന്റെ പറച്ചില് കേട്ടിട്ട് ഇക്കാന്റെ കയ്യീന്ന് കണക്കിന് കിട്ടിയ പോലുണ്ടല്ലോ....." "ഓഹ്.... അതിനെ കുറിച്ച് ഒന്നും പറയാതിരിക്കലാ നല്ലത്.....ഇൻഷുക്കാന്റെ കയ്യീന്ന് എനിക്ക് കിട്ടിയത് പോലെ വേറെ ഒരാൾക്കും കിട്ടി കാണില്ല.... ഹോ എന്റുമ്മാ.....ഓന്റെ കയ്യീന്ന് ഒരെണ്ണം കിട്ടിയാൽ പോയ കിളിയൊക്കെ ഒരാഴ്ച കഴിഞ്ഞിട്ടെ തിരിച്ച് വരൂ...." എന്ന് പറഞ്ഞിട്ട് ഓള് കവിളിൽ കൈ വെച്ചു.....അത് കണ്ടിട്ട് നമ്മക്ക് ചിരി പൊട്ടി..... അവളെയിട്ട് നല്ലോണം കളിയാക്കി കൊന്നിട്ട് അന്നത്തെ ദിവസം നമ്മള് തള്ളി നീക്കി..... ഇവിടെയിപ്പോ എല്ലാരും ഉണ്ടെങ്കിലും മിശുച്ചാനെ നല്ലോണം മിസ്സ്‌ ചെയ്യുന്നുണ്ട്.....ഇടക്ക് ഓൻ ഷെയ്‌നിനെ വിളിച്ചപ്പോ പറഞ്ഞത് ഇനി രണ്ട് മൂന്ന് ദിവസത്തേക്ക് വരില്ലെന്നാ......ഇവിടെന്ന് കുറച്ചധികം ദൂരെയുള്ള ഒരു സ്ഥലത്ത് വെച്ചാണ് ഷൂട്ടിംഗ്.....അതോണ്ട് ഡെയിലി പോക്കും വരവും ഒന്നും നടക്കില്ലെന്ന്.... ശെരിക്കും പറഞ്ഞാൽ അത് കേട്ടപ്പോ നമ്മളെ ശ്വാസം നിലച്ച പോലെ നമ്മക്ക് തോന്നി.... മൂന്ന് ദിവസം..... ഈ മൂന്ന് ദിവസം ഓനെ കാണാതെ മരിച്ചു പോവും നമ്മള്.....എത്രയും പെട്ടന്ന് ഒന്ന് ഓന്റെ ഷൂട്ടിംഗ് തീർന്നെങ്കിലെന്ന് നമ്മള് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.... വൈകുന്നേരം ആയപ്പോ ഇക്കാക്കമാരൊക്കെ കൂടി ബിഗ്‌ ബെൻ കാണാനാണെന്ന് പറഞ്ഞിട്ട് പോയി.....ഞങ്ങളെ വിളിച്ചതായിരുന്നു പക്ഷെ ഞങ്ങക്ക് രണ്ടിനും എങ്ങോട്ടും പോകാനുള്ള മൂഡ് തോന്നിയില്ല.... അതോണ്ട് നമ്മളും ജിനുവും കൂടി ടീവി കണ്ടും ഉമ്മിക്ക് വീഡിയോ കോൾ ചെയ്തും ടൈം നീക്കിയിട്ട് വേഗം കിടന്നു.... ഷെയ്നിന്റെ കയ്യിൽ ഡ്യൂപ്ലിക്കേറ്റ് കീ ഉള്ളതോണ്ട് പാതിരാക്ക്‌ വിളിച്ച് ശല്യം ചെയ്യില്ലെന്ന് ഉറപ്പാ..... കൊറേ നേരം ജിനൂന്റെ തള്ള് കേട്ട് കിടന്നിട്ടും നമ്മക്ക് ഉറക്കം വന്നില്ല.....അവളാണെങ്കിൽ ഓരോന്ന് പറഞ്ഞിട്ട് എപ്പഴോ ഉറങ്ങി പോയിട്ടുണ്ട്..... എന്തോ മിശുച്ചാനെ ഭയങ്കരായിട്ട് മിസ്സിംഗ്‌.....ഓനെ കാണാൻ ഒക്കെ തോന്നുന്നു.....കോന്തനെ കട്ട മിസ്സായപ്പോ നമ്മള് പില്ലോ കെട്ടിപിടിച്ചു കിടന്നു.....അപ്പൊ തന്നെ നമ്മളെ ഫോൺ കിടന്ന് കാറാൻ തുടങ്ങി.... നമ്മള് ഉരുണ്ടുരുണ്ട് പോയി ഫോൺ എടുത്ത് നോക്കി..... *മിശുച്ചാ കോളിങ്....* അത് കണ്ടപ്പോ തന്നെ നമ്മളെ മനസ്സിൽ ത്രിശൂർ പൂരത്തിനുള്ള ലഡു ഒരുമിച്ച് പൊട്ടി.... നമ്മള് കുറച്ച് നീങ്ങി കിടന്നിട്ട് ഫോൺ എടുത്ത് ചെവിയോട് അടുപ്പിച്ച് പതുക്കെ ഹലോ പറഞ്ഞു.... "ഹലോ....." മറുപടി ഒന്നും ഉണ്ടായില്ല.....നമ്മള് വീണ്ടും ഹലോ പറഞ്ഞു നോക്കി.....ആളനക്കം ഒന്നും കേൾക്കുന്നില്ല.....പിന്നേം കൊറേ ഹലോ പറഞ്ഞ് വെറുപ്പിച്ചെങ്കിലും ഓന്റെ സൗണ്ട് ഒന്നും കേൾക്കാതെ വന്നപ്പോ അവസാനം നമ്മള് കലിപ്പായി.....അപ്പൊ ഉണ്ട് ഓൻ അവിടെ കിടന്ന് പൊരിഞ്ഞ കിണി.... "ഡോ കോന്താ.....പാതിരാക്ക് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയിട്ട് ചിരിക്കുന്നോ....." എന്ന് നമ്മള് ചുമ്മാ തട്ടിവിട്ടു.....നമ്മള് ഇവിടെ ഓനെയും ഓർത്ത് ഉറക്കമില്ലാതെ പാതിരാകോഴിയെ പോലെ കിടക്കാണെന്ന് അറിഞ്ഞാൽ ഓൻ ഇനിയും ചിരിക്കും.... അതോണ്ടാണ് അങ്ങനെയൊരു കള്ളം തട്ടി വിട്ടത്.... "ഉറങ്ങേ....? ആര് നീയോ....? ഉവ്വ....ഇത് ഞാൻ വിശ്വസിച്ചു.... ശെരിക്കും പറഞ്ഞാൽ നീയിപ്പോ എന്നെ മിസ്സ്‌ ചെയ്തിട്ട് പില്ലോയും കെട്ടിപിടിച്ച് കിടക്കാവും.....എന്തേയ് ശെരിയല്ലേ....?" ഓൻ അങ്ങനെ ചോദിച്ചപ്പോ നമ്മളൊന്ന് ഞെട്ടിയിട്ട് പില്ലോയിലേക്ക് നോക്കിയ ശേഷം ചുറ്റും കണ്ണോടിച്ചു.... "ആ....ആര് പറഞ്ഞു.... ഇവിടെ ആരും ആരെയും മിസ്സ്‌ ചെയ്യുന്നില്ല....." അത്ര പറയുമ്പോ നമ്മള് മുറി മുഴുവനും കണ്ണോടിച്ചു കൊണ്ടിരിക്കായിരുന്നു..... "അപ്പൊ നീയെന്നെ മിസ്സ്‌ ചെയ്തില്ലാ....?" കൊരങ്ങനെ ഒടുക്കത്തെ മിസ്സായിട്ട് ഓനെ ഇപ്പൊ കയ്യിൽ കിട്ടിയിരുന്നെങ്കിൽ സന്തോഷം കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലാനൊക്കെ തോന്നുന്നുണ്ട് നമ്മക്ക്.....എന്നിട്ടും നമ്മള് മിസ്സ്‌ ചെയ്യുന്നില്ലെന്ന് കള്ളം പറഞ്ഞു.... "ഉറപ്പാണല്ലോ...?" "ആഹ് ഉറപ്പ്...." "ഓഹോ അങ്ങനെയാണോ.....അപ്പൊ ശെരിക്കും നിനക്കെന്നെ മിസ്സ് ചെയ്തില്ലാ.....?" "ഇല്ലാന്നല്ലേ പറഞ്ഞെ....." "ശെരി.....നിനക്കെന്നെ മിസ്സ്‌ ചെയ്യാത്ത സ്ഥിതിക്ക്‌.....മിസ്സ്‌ ചെയ്യാത്ത സ്ഥിതിക്ക് ഞാൻ നിന്നെ കെട്ടിപിടിച്ച് ഒരുമ്മ തരട്ടെ ഭാര്യേ.....?" പെട്ടന്ന് ഓൻ റൊമാന്റിക് ആയിട്ട് അങ്ങനെ ചോദിച്ചപ്പോ നമ്മള് ഇതുവരെ പിടിച്ച മസിലൊക്കെ കാറ്റഴിച്ച് വിട്ട ബലൂൺ കണക്കെയായി......നമ്മള് പോലും അറിയാതെ നമ്മള് സൈലന്റായിട്ട് ഓന്റെ ശബ്ദം കേട്ടു നിന്നു..... "അഹ് അല്ലെങ്കിൽ വേണ്ടാ ശെരിയാവൂല....." "എന്ത് ശെരിയാവൂലാന്ന്....?" "എടി നമ്മള് ഇങ്ങനെ ഫോണിൽ കൂടി റൊമാന്റിക് ആയാൽ ശെരിയാവൂലാന്ന്..... അതിന് വലിയ വില കൊടുക്കേണ്ടി വരും..... അതോണ്ട് ഇക്കാന്റെ മോള് പോയി ചാച്ചിക്കോട്ടാ.....ലവ് യൂ....." അത്ര കേട്ടപ്പോ തന്നെ നമ്മള് അറിയാതെ പുഞ്ചിരിച്ചു.... "എടി പോത്തേ.... എനിക്ക് ഒന്നും കിട്ടിയില്ല...." "അയ്യടാ.... കാല് മടക്കി ഒരെണ്ണം തരട്ടെ ഇക്കാ....." "അത് നിന്റെ ഉപ്പാക്ക്‌.....ആഹ് അല്ലെങ്കിൽ വേണ്ടാ അത് നിന്റെ ഉപ്പൂപ്പാക്ക്‌ കൊടുക്കെടി പിശാശ്ശെ....." "ബ്ലാ.... നീ പോടാ കോന്താ....." "പടച്ചോനെ.... നീ എന്നോ.... എടിയെടി.... എന്താടി നിനക്ക് ഞാനില്ലാത്തപ്പോ ഒരെല്ല് കൂടുതൽ..... നിനക്ക് ഞാൻ വന്നിട്ട് കാണിച്ചു തരാട്ടാ....." "ഓ ആയിക്കോട്ടെ.....കാണാൻ ഞാനും വെയ്റ്റിംഗ് ആണേ....." എന്ന് പറഞ്ഞ് ഓനെ കൊണ്ട് ബാക്കി പറയിപ്പിക്കാതെ നമ്മള് വേഗം ഫോൺ വെച്ച് വാ പൊത്തി ചിരിച്ചു.....ചിരിച്ച് നമ്മളെ കണ്ണീന്ന് വെള്ളം വന്നു തുടങ്ങി.... ഇനിയും ചിരിച്ചാൽ ജിനുന്റെ ഇടി കൊള്ളേണ്ടി വരുമെന്ന് ഉറപ്പായപ്പോ നമ്മള് ബ്ലാങ്കറ്റ് എടുത്ത് മൂടി പുതച്ച് കിടന്നു..... ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ നമ്മളെ ഇക്കാക്കമാരെ കൂടെ നല്ല സന്തോഷത്തിൽ തന്നെ ദിവസം തള്ളി നീക്കി.....എന്നാലും ഓൻ ഇല്ലാത്ത മിസ്സിംഗ്‌ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാ.... ഓരോ സെക്കന്റും നമ്മക്ക് ഓനെ കാണാൻ തോന്നാറുണ്ട്.....അതോണ്ട് എല്ലാ ദിവസവും നമ്മള് ഓനെ വിളിച്ച് എപ്പഴാ വരുന്നെ എന്ന് ചോദിക്കും.... അപ്പഴൊക്കെ ഓൻ നാളെ നാളെ എന്ന് പറഞ്ഞിട്ട് നമ്മളെ പറ്റിക്കും.....മൂന്ന് ദിവസം കൊണ്ട് വരാന്ന് പറഞ്ഞിട്ട് പോയ ആളാ ഇന്നേക്ക് ഒരാഴ്ചയായി നമ്മള് ഓനെ കാണാതെ.... ശെരിക്കും നമ്മക്ക് വട്ട് പിടിക്കുന്നുണ്ട് ഓനെ കാണാതെ.....കോന്തനെ നമ്മക്ക് എന്ത് മാത്രം ഇഷ്ടമാണെന്ന് നമ്മള് ഈ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ മനസിലാക്കി.... ഇന്നലെ വിളിച്ചപ്പോ പറഞ്ഞത് ഇന്ന് രാവിലെ പത്ത് മണിക്ക് എത്തുമെന്നാ.....പത്ത് മണി വരെ കൂടി നമ്മള് നോക്കും.....എന്നിട്ടും ഓൻ വന്നില്ലെങ്കിൽ എന്താ വേണ്ടതെന്ന് നമ്മക്ക് അറിയാം..... ഓരോന്ന് ചിന്തിച്ച് നമ്മള് മുഖം കനപ്പിച്ചു നിക്കുന്ന നേരത്താണ് ഓന്റെ കോൾ വന്നത്.....ചാടിക്കേറി നമ്മള് ഫോൺ എടുത്തു..... "ദുആ അയാം റിയലി സോറി....ഇന്നെനിക്ക് വരാൻ പറ്റൂല....ഇനി ഒരാഴ്ച കൂടി ഞാൻ കട്ട ബിസിയായിരിക്കും.... സോ...." "സോ...? ഇത് പറയാനാണോ ഇയാള് ഇപ്പൊ വിളിച്ചെ....?" "ഡി ഞാൻ പറഞ്ഞു കഴിഞ്ഞില്ല...." "വേണ്ടാ.... എനിക്കൊന്നും കേൾക്കണ്ട.... എനിക്കിപ്പോ തന്നെ കാണണം...." "എടി നീയിങ്ങനെ വാശി പിടിക്കല്ലേ....ഞാൻ പറയട്ടെ....." "വേണ്ടാന്ന് പറഞ്ഞില്ലേ....." അത്രയും പറഞ്ഞു തീരുമ്പോഴേക്കും നമ്മളെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ഇത്രയും ദിവസം നമ്മള് എങ്ങനെയാ തള്ളി നീക്കിയതെന്ന് അവന് അറിയില്ല.....അപ്പഴാ ഇനിയും ഒരാഴ്ച.... ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നപ്പോ നമ്മള് കോൾ കട്ടാക്കിയിട്ട് ഇൻഷുക്കാന്റെ അടുത്തേക്ക് പോയി.....ഇവിടെയിപ്പോ കുറച്ച് ഉത്തരവാദിത്ത ബോധമുള്ളത് ഇൻഷുക്കാക്ക്‌ മാത്രമാണ്.....ബാക്കിയൊക്കെ വീഡിയോ ഗെയിംസ് കളിച്ച് പരിസര ബോധം ഇല്ലാതെ നടക്കാ..... നമ്മള് നേരെ ചെന്ന് ഇൻഷുക്കാനോട് കാര്യം പറഞ്ഞു.....നമ്മക്ക് അവരെ ഷൂട്ടിംഗ് കാണാൻ പോകാന്നാണ് പറഞ്ഞത്.....അത് കേട്ട് ആദ്യമൊന്നും ഇൻഷുക്ക സമ്മതിച്ചില്ലെങ്കിലും പിന്നെ നമ്മക്ക് ഗ്രീൻ സിഗ്നൽ കാണിച്ചു തന്നു..... അപ്പൊ തന്നെ നമ്മള് ഓടിപോയി ജിനുവിനോട് റെഡിയാകാൻ പറഞ്ഞിട്ട് നമ്മളും പോയി റെഡിയായി വന്നു.... രണ്ട് കാറിലായിട്ട് ഞങ്ങള് എല്ലാരും കൂടി അവരെ ലൊക്കേഷൻ ലക്ഷ്യം വെച്ച് വിട്ടു.....മിശുച്ച പറഞ്ഞത് പോലെ തന്നെ ലൊക്കേഷനിലേക്ക് നല്ല ദൂരം ഉണ്ടായിരുന്നു..... നാലഞ്ച് മണിക്കൂർ എടുത്തിട്ടാണ് ഞങ്ങള് അവിടെ എത്തിയത്..... അവിടെ എത്തിയതും നമ്മള് കാറിൽ നിന്ന് ചാടിയിറങ്ങി എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു.... സെറ്റ് കണ്ടിട്ട് നമ്മളെ കണ്ണ് തള്ളിപ്പോയി..... ആദ്യായിട്ട് കാണുന്നത് പോലെ തന്നെ നമ്മള് വണ്ടറടിച്ച് നോക്കി നിന്നു.... സിനിമക്ക് പുറകിൽ പ്രവർത്തിക്കുന്ന ഒത്തിരിയാളുകളെ നമ്മള് അവിടെ കണ്ടെങ്കിലും നമ്മളെ ചെക്കനെ മാത്രം നമ്മള് എവിടെയും കണ്ടില്ലാ.... ഇനീപ്പോ ഇവിടെയല്ലേ അവന്റെ ഫിലിം ഷൂട്ടിംഗ് എന്ന് ചിന്തിച്ച് നിൽക്കുന്നതിനിടയിലാണ് നമ്മളെ ഫോണിലേക്ക് മെസ്സേജ് വന്നത്.... "ഹായ് ബേബി.... എന്നെയാണോ നിന്റെ കണ്ണുകൾ തേടുന്നത്...? ഞാൻ ദേ നിന്റെ തൊട്ടടുത്ത് തന്നെയുണ്ട്.....നിന്റെ കയ്യെത്തും ദൂരത്ത്.....തല ഉയർത്തി നോക്ക് വൈഫി....." ആ മെസ്സേജ് വായിച്ച് നമ്മള് അപ്പൊ തന്നെ തല പൊന്തിച്ച് മുന്നിലേക്ക് നോക്കി..... അപ്പൊ നമ്മളെ മുന്നില് മൂന്ന് വലിയ ബിൽഡിംഗും അതിന്റെ താഴെയും അങ്ങും ഇങ്ങും ഒക്കെയായിട്ട് ഒത്തിരി ആളുകളും നിക്കുന്നുണ്ടായിരുന്നു..... എല്ലാരുടെ ഇടയിലേക്കും നമ്മളെ ദൃഷ്ടി പാഞ്ഞെങ്കിലും നമ്മക്ക് ഓനെ കണ്ടെത്താൻ കഴിഞ്ഞില്ല....ഇക്കാക്കമാരെയും ജിനുവിനെയും ഒക്കെ വിട്ട് നമ്മള് ഒരുപാട് മുന്നോട്ട് ചെന്നെത്തിയിരുന്നു..... വീണ്ടും നമ്മളെ ഫോണിലേക്ക് മെസ്സേജ് വന്നതും നമ്മള് ദൃതി വെച്ച് എടുത്തു നോക്കി.... "സൂക്ഷിച്ച് നോക്കെടി പോത്തേ.....ദാ ഇവിടെ....." നമ്മള് അപ്പൊ തന്നെ എല്ലായിടത്തും സൂക്ഷിച്ചു നോക്കാൻ തുടങ്ങി.....എവിടെയും ഇല്ല.... പാക്കരൻ നമ്മളെ വെറുതെ കളിപ്പിക്കാ.... ഓനെ എവിടെയും കാണാത്തപ്പോ നമ്മക്ക് സങ്കടം വരാൻ തുടങ്ങി.....ദേഷ്യം വന്നിട്ട് നമ്മള് ഫോൺ വലിച്ചെറിയാൻ നിന്നതും അപ്പൊ തന്നെ നമ്മക്ക് ഓന്റെ കോൾ വന്നു..... ഒറ്റ റിങിൽ തന്നെ ഫോൺ എടുത്തിട്ട് ഓനെ ശെരിക്കും പറഞ്ഞു..... "ഉയ്യോ.... ഡി നിക്ക് നിക്ക്.... ദേഷ്യപ്പെടല്ലേ.... ഞാൻ ദേ ഇവിടെയുണ്ട്.... ഇങ്ങോട്ട് നോക്ക് പെണ്ണെ...." "ദേ മിശുച്ചാ ഒരുമാതിരി പിള്ളേരെ കളിപ്പിക്കുന്ന പോലെ എന്നെ കളിപ്പിച്ചാലുണ്ടല്ലോ.....എനിക്ക് ദേഷ്യം വരുന്നുണ്ട്.....എവിടെയാണെന്ന് പറ....." "നീയെന്റെ ബേബി അല്ലെടി.... അപ്പൊ പിന്നെ നമ്മക്കൊരു ബേബി ഉണ്ടാവുന്നത് വരെ ഞാൻ നിന്നെ അല്ലെ കളിപ്പിക്കാ..... Okay fine....!! ഇപ്പൊ നോക്ക്.... ഞാൻ ദേ ഇവിടെയുണ്ട്.... മുകളിൽ...." അത് കേട്ട് പെട്ടന്ന് നമ്മളെ കണ്ണുകൾ മുന്നിലുള്ള ഏറ്റവും വലിയ ബിൽഡിംഗിന്റെ മുകളിലേക്ക് പോയി.....മുകളിലേക്ക് നോക്കിയതും നമ്മക്ക് തല കറങ്ങാൻ തുടങ്ങി..... ഓൻ ആ ബിൽഡിംഗിന്റെ മുകളിൽ നിന്നോണ്ട് നമ്മക്ക് കൈ വീശി കാണിച്ചപ്പോളാണ് അത് ഓൻ തന്നെയാണെന്ന് നമ്മക്ക് ഉറപ്പായത്..... അത്രയും വലിയ ബിൽഡിംഗിന്റെ മുകളിൽ നിന്നിട്ട് ഓനെ ഒരു കുഞ്ഞു പൊട്ടു പോലെയാണ് നമക്ക് തോന്നിയത്..... അല്ലെങ്കിൽ തന്നെ നമ്മക്ക് ഈ ഉയരം പേടിയാ.....അപ്പൊ പിന്നെ ഓൻ അവിടെ നിക്കുന്നത് കണ്ടാൽ നമ്മളെ ബിപി ലോ ആകാണ്ടിരിക്കോ.....നിക്കുന്നത് ഓൻ ആണെങ്കിലും വിറക്കുന്നത് നമ്മളാണ്..... "ദുആാാാ......" പെട്ടന്ന് ഓൻ നമ്മളെ നീട്ടി വിളിച്ചപ്പോ നമ്മള് ഞെട്ടലിൽ നിന്ന് വിട്ടു നിന്നിട്ട് ഫോണിലേക്ക് നോക്കി..... "മി... മിശുച്ചാ.... അവിടെ.... അവിടന്ന് ഇറങ്ങി വാ.... പ്ലീസ്...." "ഇല്ലാ.....ഞാൻ ഇവിടെന്ന് ചാടാൻ പോകാ....." "ദേ വെറുതെ കളിക്കല്ലേ മിശുച്ചാ.....എനിക്ക് ദേഷ്യം വരുന്നുണ്ട്.....ഇറങ്ങി വാ പ്ലീസ്....." "ഇവിടന്ന് ചാടുന്നതിന് മുമ്പ് എനിക്കൊരു സത്യം വിളിച്ചു പറയാനുണ്ട് ഈ ലോകത്തോട്....." എന്ന് പറഞ്ഞിട്ട് ഓൻ അവിടെ നിന്ന് കൈകൊണ്ട് എന്തൊക്കെയോ ആക്ഷൻസ് കാണിക്കുന്നുണ്ട്.....നമ്മക്ക് ആണെങ്കിൽ ഓന്റെ നിൽപ്പ് കണ്ടിട്ട് അറ്റാക്ക് വരാറായിട്ടുണ്ട്..... ടെൻഷനടിച്ച് നമ്മള് കണ്ണ് നിറച്ചോണ്ട് ഓനെ നോക്കിയപ്പോ നമ്മളെ ഗാങ് ഓടി വന്ന് നമ്മളെ അടുത്ത് നിന്ന് മുകളിലേക്ക് നോക്കി..... ഞങ്ങളൊക്കെ നോക്കി നിൽക്കെ ഓൻ ഓന്റെ കൈ രണ്ടും അകത്തി വെച്ച് ഫോൺ ചെവിയോട് അടുപ്പിക്കാൻ പറഞ്ഞു..... നിറഞ്ഞ കണ്ണുകളോടെ നമ്മള് ഓനെ നോക്കാതെ കണ്ണടച്ച് പിടിച്ചിട്ട് ഫോൺ ചെവിയോട് അടുപ്പിച്ച് കരച്ചിൽ കടിച്ചമർത്തി നിന്നു...... *"ദുആാാാാാാ.......* *I..... Looovvvvvveeee..... Yooouuuuuu......"* ഒട്ടും പ്രതീക്ഷിക്കാതെ നമ്മളെ ചെവി പൊട്ടും വിധം ഓൻ അത് പറഞ്ഞ് അലറിയപ്പോ നമ്മള് ഞെട്ടി തരിച്ച് കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി......കുറച്ച് നേരം നമ്മളെ രണ്ട് ചെവിയിലൂടെയും ഓന്റെ ശബ്ദം മാത്രേ കേൾക്കുന്നുണ്ടായിരുന്നുള്ളൂ.....അത്രക്കും ഉറക്കെയാണ് ഓൻ അത് വിളിച്ചു പറഞ്ഞത്..... നമ്മളെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..... "മിശുച്ചാ പ്ലീസ്.... മതി ഒന്ന് ഇറങ്ങി വാ....." "ഞാനിപ്പോ പറഞ്ഞതിന്റെ മറുപടി കേൾക്കാതെ ഞാൻ ഇവിടന്ന് ഇറങ്ങില്ല ദുആ..... നിനക്കെന്നെ ഇനിയും കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ മറുപടി പറ....." "മിശുച്ചാ പ്ലീസ്....." "ഓക്കേ ശെരി.....ഞാൻ ഇറങ്ങി വരാം.....പക്ഷെ അത് ഇവിടന്ന് ചാടിയിട്ടായിരിക്കും....." "വേ...ണ്ടാ.... ഞാൻ പറയാം...." എന്ന് പറഞ്ഞിട്ട് നമ്മള് കണ്ണടച്ച് പിടിച്ച് വന്ദനത്തിലെ ഗാഥയെ പോലെ ഒരു ഐ ലവ് യു ടൂ പറഞ്ഞു..... "ഐ... ലവ് യൂ ടൂ....." "എന്തോ...? ഞാൻ കേട്ടില്ലാ.....ഉറക്കെ പറ....." ഓന്റെ തമാശ കണ്ട് നമ്മക്ക് കലിപ്പ് കേറി വന്നിട്ട് നമ്മള് ഓനോട്‌ ചൂടായി..... "ഡാ കോന്താ കെട്ട്യോനെ.... ഐ ലവ് യൂ ടു എന്ന്.... മതി കളിച്ചത് ഇറങ്ങി വാ...." "ആഹ് അങ്ങനെ വഴിക്ക് വാ മോളെ...." എന്ന് പറഞ്ഞിട്ട് നമ്മക്ക് ഒരു ഫ്ളൈയിങ് കിസ്സും തന്നിട്ട് ഓൻ അവിടന്ന് പോയി കുറച്ച് കഴിഞ്ഞ് ഇറങ്ങി നമ്മളെ അടുത്തേക്ക് വരുന്നത് കണ്ടതും നമ്മക്ക് ദേഷ്യം വന്നു..... നമ്മള് അപ്പൊ തന്നെ കലിപ്പിൽ ഓന്റെ അടുത്തേക്ക് ചെന്നിട്ട് ഓന്റെ മോന്തക്ക് ഒരു തട്ട് വെച്ച് കൊടുത്തിട്ട് കൂടെ ഓന്റെ നെഞ്ചിനിട്ട് ഒരു കുത്തും കൊടുത്ത നമ്മള് ഓനെ കെട്ടിപിടിച്ചു നിന്നു.....ശെരിക്കും പറഞ്ഞാൽ നമ്മള് കരയായിരുന്നു..... "അയ്യേ....എന്റെ ഗുണ്ടയായ ഭാര്യ പേടിച്ചു പോയോ.....നീ വലിയ വീരശൂര പരാക്രമിയാണല്ലോ എന്നിട്ടും പേടിച്ചോ.... ഇതൊക്കെ എന്റെ ഒരു തമാശയല്ല്യോ..... വന്നെ.....നമുക്ക് പോണ്ടേ....." "എങ്ങോട്ട്....?" "വേറെ എങ്ങോട്ടാ.....റിസോർട്ടിലേക്ക്..... എനിക്കിനി രണ്ടീസം ഒരു തിരക്കും ഇല്ല....ഫുൾ റസ്റ്റ്‌.....അതൊരു സർപ്രൈസ് ആയിട്ട് പറയാൻ നിന്നതാ ഞാൻ നേരത്തെ.....അപ്പഴേക്കും ഫോൺ വെച്ചിട്ട് ഇറങ്ങി പോന്നേക്കുന്നു സ്നേഹം വിടർത്തുന്ന ഭാര്യാ....." എന്ന് പറഞ്ഞിട്ട് ഓൻ നമ്മളെ മൂക്ക് പിടിച്ചു വലിച്ചു.....എന്നിട്ട് ബാക്കിയുള്ള കോന്തമാരെ നേരെ തിരിഞ്ഞു..... "ഹെലോ റോക്ക് ചിക്കൻസ്.....മതി ചികഞ്ഞത്.....ബാ പോവാം....." എന്ന് ഓൻ പറഞ്ഞപ്പോ തന്നെ അതുവരെ വായിനോക്കി നിന്ന നമ്മളെ ഗാങ് ഞങ്ങളെ നോക്കി ഇളിച്ച് കാണിച്ചു.....നമ്മള് അപ്പൊ ജിനുനെ നോക്കിയപ്പോ ഓള് എന്തോ വലിയ സങ്കടത്തിൽ നിക്കുന്ന പോലെ നമ്മക്ക് തോന്നി..... അതോണ്ട് നമ്മള് അപ്പൊ തന്നെ മിശുച്ചാന്റെ കൈ പിടിച്ച് വലിച്ചോണ്ട് ജിനൂന്റെ അടുത്തേക്ക് പോയി.....ഓളെ അടുത്ത് എത്തിയതും ഓൻ നമ്മളെ തള്ളി മാറ്റിയിട്ട് ജിനൂന്റെ ഷോൾഡറിൽ കയ്യിട്ട് നിന്ന് ഓളെ കവിളിൽ വിരൽ കൊണ്ട് കുത്തി..... "എന്താ എന്റെ പെങ്ങളൂട്ടീന്റെ മോന്ത കടന്നൽ കുത്തിയ മാതിരി ഇരിക്കുന്നെ....." അതിന് ഓള് ഓന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചിട്ട് ഒന്നുല്ലാന്ന് പറഞ്ഞു..... "ഏയ്‌ അത് ചുമ്മാ....ഒന്നുല്ലാതെ നിന്നെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ലല്ലോ....പറയ് എന്താ പ്രോബ്ലം....?" "ഉയ്യോ ഒന്നുല്ല എന്റെ ഇക്കൂ.....ഞാൻ ഹാപ്പിയാണല്ലോ ദേ നോക്ക്....." എന്ന് പറഞ്ഞിട്ട് അവളൊരു കള്ളച്ചിരി ചിരിച്ചു....ഓൾക്ക് എന്തോ വലിയ സങ്കടം ഉണ്ടെന്ന് ആ മുഖം കണ്ടാൽ മനസിലാവും..... വരട്ടെ.... ചോദിക്കാം..... അവിടന്ന് തൊട്ടടുത്തുള്ള ഒരു പാർക്കിലേക്ക് പോയിട്ട് ആ പാർക്കിൽ വെച്ച് ഒരു യുദ്ധം തന്നെ നടത്തിയ ശേഷം എല്ലാത്തിനെയും പിടിച്ച് വലിച്ചോണ്ട് റിസോർട്ടിലേക്ക് വിട്ടു.....ഇവന്മാർ എങ്ങോട്ട് പോയാലുംഎന്തെങ്കിലും പ്രശ്നം ഉണ്ടാക്കും..... ഇന്നത്തെ പ്രശ്നം..... നമ്മളെ ഷാഹിക്കാന്റെ വകയായിരുന്നു.....മൂപര് ഏതോ ഒരു സായിപ്പിന്റെ കൊച്ചിന്റെ കയ്യീന്ന് ഐസ്ക്രീം തട്ടിപറിച്ചിട്ട് ആ കൊച്ചിനെ കരയിപ്പിച്ചു എന്ന് പറഞ്ഞിട്ടായിരുന്നു തുടക്കം..... ബല്ലാത്ത ദുരന്തം തന്നെ..... ഇവന്മാര് കല്യാണം കഴിച്ചാലുള്ള ഒരവസ്ഥ.....ഒന്നിനും മെച്യുരിറ്റി എത്തിയിട്ടില്ലാ..... അതൊക്കെ സോൾവ് ആക്കി റിസോർട്ടിലേക്ക് എത്തിയപ്പോ രാത്രിയായിരുന്നു.....ആകെ ക്ഷീണിച്ച് എല്ലാരും പോയി ബെഡിലേക്ക് മറിഞ്ഞു..... വേറെയും റൂം ഉണ്ടായിട്ടും ഒന്നിൽ തന്നെ കിടക്കണം എന്ന് പറഞ്ഞ് എല്ലാരും കൂടി തല്ലു കൂടിയിട്ട് അവസാനം പകുതിയാള് നിലത്ത് കിടന്നു.....അവരെ ചവിട്ട് നാടകം കണ്ടിട്ട് തലയിൽ കൈ വെച്ചോണ്ട് നമ്മള് മുറിയിലേക്ക് വിട്ടു..... മുറിയിൽ എത്തി ഒന്ന് ഫ്രഷായി വന്നപ്പോത്തേക്കും മിശുച്ച പൊരിഞ്ഞ ഉറക്കത്തിലേക്ക് എത്തിയിരുന്നു.....അത് കണ്ടപ്പോ തന്നെ നമ്മക്ക് മനസിലായി ഓന് ഉറക്കക്ഷീണം നല്ലോണം ഉണ്ടെന്ന്..... അതോണ്ട് നമ്മള് ഓനെ ശല്യം ചെയ്യാൻ പോയില്ല.....പതുക്കെ ഓന്റെ അടുത്ത് ചെന്നിരുന്ന് ഓന്റെ കവിളിൽ അമർത്തി ചുംബിച്ചു.....ചെക്കൻ അത് അറിഞ്ഞിട്ടില്ലെന്ന് മനസ്സിലായതും ഒരുമ്മ കൂടി വെച്ച് കൊടുത്തു..... എന്നിട്ട് നമ്മള് എണീറ്റു പോയി ലൈറ്റണച്ച് വന്ന് കിടന്നു.....ഓന്റെ കൈ പിടിച്ച് നമ്മളെ നെഞ്ചോട് ചേർത്ത് വെച്ചിട്ട് ഓനെ തന്നെ നോക്കി ഉറങ്ങാൻ നേരമാണ് നമ്മളെ ഞെട്ടിച്ചു കൊണ്ട് ഫോൺ ബെല്ലടിച്ചത്..... നമ്മളെ ഫോൺ ആണെന്ന് മനസ്സിലായതും ഓന്റെ കൈ എടുത്ത് മാറ്റി നമ്മള് എണീറ്റ്‌ പോയി ഫോൺ എടുത്തു.....ആരാ ഈ പാതിരാക്ക് നമ്മളെ വിളിക്കുന്നതെന്ന് ചിന്തിച്ച് അയാളെ പ്രാകി കൊണ്ട് ഫോൺ ചെവിയോട് അടുപ്പിച്ചതും മറുപുറത്തുള്ള ആള് പറഞ്ഞ കാര്യങ്ങൾ കേട്ട് നമ്മക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല..... *തുടരും*
27.1k കണ്ടവര്‍
8 ദിവസം

📙 നോവൽ - ദുആ മിയാ Part - 86 Written By Aashu - ShareChat
53.7k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം