@aashuu__
@aashuu__

Aashuu_💜💙

💙_Mera Naam ISHQ_💜 Loading... Inbox🔒😇

#

📙 നോവൽ

ഹെലോ ഫ്രണ്ട്സ്... എവിടെ എല്ലാരും... നമ്മളെ മറന്നോ...🙈 ലെവള് പോയ വഴി കാണാൻ ഇല്ലല്ലോ എന്ന് ആലോയിച്ച് നിക്കാണോ...😂 നമ്മള് മനഃപൂർവം കുറച്ച് ദിവസം മാറി നിന്നതാ... ഒന്ന് മൈൻഡ് ഒക്കെ ഫ്രീ ആക്കാൻ...😌 അല്ല അപ്പൊ നമ്മള് എവിടെയായിരുന്നു പറഞ്ഞു നിർത്തിയെ... ആഹ് നമ്മളെ *ദുആ മിയാ* സെക്കന്റ്‌... അതായത് *MERA NAAM ISHQ...* ആദ്യം തന്നെ നമ്മള് ഒരു കാര്യം പറയാണ്... നമ്മളെ ഇശ്ഖിന്റെ കഥ നിങ്ങളെ മനസ്സിൽ അത്രക്ക് ഇടം നേടൊന്നും ഇല്ലാട്ടോ... *ദുആ മിയാ* തുടങ്ങുമ്പോ നമ്മക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു ആ സ്റ്റോറി നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന്... പക്ഷെ ഇത് അങ്ങനെ തോന്നുന്നില്ല... കാരണം ഈ സ്റ്റോറി അതിന്റെ കുറച്ച് ബാക്കി മാത്രമാണ്... അതികം വലിച്ചു നീട്ടി സ്റ്റിക്കർ ആക്കാതെ വളരെ കുറച്ച് പാർട്ട്‌സ് കൊണ്ട് ഈ സ്റ്റോറി തീരുകയും ചെയ്യും... ആദ്യം തന്നെ പറയാണ് മക്കളെ... സ്റ്റോറി കട്ട ബോറായിരിക്കും...😝 എന്തായാലും ശെരി നമ്മള് എഴുതാൻ ഉദേശിച്ച സ്ഥിതിക്ക് എഴുതി പോസ്റ്റ്‌ ചെയ്യുക തന്നെ ചെയ്യും...💪 പടച്ചോൻ ഉദ്ദേശിച്ചാൽ അത് കംപ്ലീറ്റ് ആവുന്നത് വരെ നമ്മള് കൊണ്ട് പോവും... കുറച്ച് പേർക്കെങ്കിലും നമ്മളെ ഈ രണ്ടാം ഭാഗത്തിനോട് എതിർപ്പ് ഉണ്ടാവുമെന്ന് എനിക്കറിയാം.... ഞാൻ മനഃപൂർവം തന്നെയാണ് സെക്കന്റ്‌ ഭാഗം എഴുതാൻ ഉദേശിച്ചത്‌.... അതെന്റെ മനസ്സിൽ ഒരു കുഞ്ഞു കഥ ഉള്ളത് കൊണ്ടാണ്.... പിന്നെ ഒരു കാര്യം.... ഈ കഥയിൽ നിങ്ങള് കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്ട്ടോ.... അതിന്റെ ബാക്കി മാത്രമായിരിക്കും ഈ സ്റ്റോറി.... ബോറാകുമെന്ന് നമ്മക്ക് ഉറപ്പാണ്.... എന്നാലും ഇങ്ങളൊക്കെ കൂടെ വേണം....😌 അപ്പൊ നമ്മള് പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ.... *Mera Naam Ishq* ന്റെ ഫസ്റ്റ് പാർട്ട്‌ ഇൻഷാ അല്ലാഹ് നമ്മള് നാളെ വൈകുന്നേരം 5 മണിക്ക് പോസ്റ്റ്‌ ചെയ്യും എന്നാ....😍 ********* പിന്നെ വേറൊരു കാര്യം... നമ്മള് ഇൻസ്റ്റയിലും SC യിലും ഇൻബൊക്സ് നോക്കാതെ ഒരുപാടായി... വേറൊന്നും കൊണ്ടല്ല റിപ്ലൈ അയക്കാൻ നിന്നാൽ ഒരു ലോഡ് പരാതിയാണ് കിട്ടുന്നത്... അത് കാണുമ്പോ നമ്മക്ക് സങ്കടാവും അതോണ്ടാ... വാട്സാപ്പ് പോലും മര്യാദക്ക് തുറക്കാറില്ല നമ്മള് ഇപ്പൊ... എല്ലാരോടും സോറി... എന്നെ കൊല്ലരുത്... വാട്സാപ്പ് ഫ്രണ്ട്സ് എന്നെ പഞ്ഞിക്കിടരുത്...😝🏃
5.7k കണ്ടവര്‍
14 മണിക്കൂർ
ലോ ഇതാണ് നമ്മളെ ദുആ മിയാ രണ്ടാം ഭാഗത്തിന്റെ പ്രോമോ വീഡിയോ...😝 ചുമ്മാ ഇരുന്ന് ഉണ്ടാക്കിയതാ...😝 ദുആ മിയാ വായിക്കാത്തവർക്ക് ഈ സ്റ്റോറി മനസിലാവില്ല... കാരണം നമ്മള് എവിടെ വെച്ചാണോ ഇന്ന് നിർത്തിയത് അവിടന്ന് ഒരു തുടക്കം ഉണ്ടാവും...😍 ഇൻഷാ അല്ലാഹ് നമ്മള് ഉദേശിച്ചത്‌ പോലെ എഴുതാൻ പറ്റോ എന്ന് അറീല... ഇങ്ങളെ സപ്പോർട്ട് ആണ് എന്നെ കൊണ്ട് ഇതിന് പ്രേരിപ്പിച്ചത്...😘❤ സ്റ്റോറി പോസ്റ്റുന്നതിന് മുമ്പ് നമ്മള് പറയാട്ടോ... കമന്റ്‌ ചോദിച്ചപ്പോ വാരിക്കോരി തന്ന എന്റെ ചക്കരാസ്...😘😘😘❤❤ എല്ലവരോടും എന്താ ഞാൻ പറയണ്ടേ... മനസ്സ് നിറഞ്ഞു... അൽഹംദുലില്ലാഹ് ഒത്തിരി ഹാപ്പിയായി...😍 *Mera Naam Ishq* ഇതിൽ ദുആനെയും മിഷൂനെയും മറ്റു കഥാപാത്രങ്ങളേയും നിങ്ങക്ക് മിസ്സ്‌ ചെയ്യാത്ത വിധം എഴുതാനാണ് എന്റെ പ്ലാൻ... ഇൻഷാ അല്ലാഹ്... പെട്ടന്ന് വരാട്ടോ... Thaaaankkk yooouuuu sooo muchhhh qalbuuzzzz.... Nd lobbbb yoooouuuuiii loootttt....😘😘😘😘❤❤❤❤❤
#

📙 നോവൽ

📙 നോവൽ - ShareChat
87.5k കണ്ടവര്‍
7 ദിവസം
*💙_ദുആ മിയാ_💜* *PART_62* *Αɑѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 "ഷെയ്നൂ....??!!" ബംഗ്ലാവിന്റെ മുകളിലേക്ക് എത്തി നോക്കി കൊണ്ടിരിക്കുമ്പോഴാണ് ആരോ എന്റെ ഷോൾഡറിൽ കൈ വെച്ചത്.... അപ്പൊ തന്നെ ഞാനൊന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.... "ഇൻഷൂ.... നീയായിരുന്നോ.... ഹോ എടാ കോപ്പേ എവിടെ പോയി കിടക്കായിരുന്നെടാ നീ... എത്ര നേരായി ഞാൻ നിന്നെ വിളിക്കുന്നു.... നിനക്ക് ആ ഫോൺ ഒന്ന് എടുത്തു നോക്കിക്കൂടെ...." "കൂൾ ഷെയ്‌നൂ.... നീയാദ്യം എന്താ സംഭവമെന്ന് പറ.... അല്ല അവളെവിടെ ദുആ...?" "ഒന്നും പറയണ്ടാ ഇൻഷൂ.... സംഭവം കുറച്ച് ഗഡ്ബഡ് ആണ്.... ആ പെണ്ണ് മുകളിലേക്ക് കയറി പോയിട്ടുണ്ട്.... എന്തെങ്കിലും ഉണ്ടായാൽ വിളിക്കാന്ന് പറഞ്ഞിട്ട് ഓള് ഇതുവരെയായിട്ടും എന്നെ വിളിച്ചിട്ടില്ല.... സോ നമ്മക്ക് എത്രയും പെട്ടന്ന് അവളെ അടുത്ത് എത്തണം തീരെ സമയം ഇല്ല.... എന്റെ മനസ്സ് പറയുന്നു അവളെന്തോ വലിയ കെണിയിൽ പെട്ടിരിക്കാണെന്ന്...." "ഞാൻ ഓളോട് അപ്പഴേ പറഞ്ഞതാ ഇതൊന്നും വേണ്ടെന്ന്.... പറഞ്ഞാൽ അവള് കേൾക്കില്ലല്ലോ.... നീ വന്നെ...." അതും പറഞ്ഞ് ഇൻഷു സ്റ്റെപ്സ് ഓടി കയറിയപ്പോ ഞാനും അവന്റെ പിന്നാലെ തന്നെ വെച്ചു പിടിച്ചു.... മുകളിലെത്തിയിട്ട് ഞങ്ങള് ചുറ്റും ഒന്ന് വീക്ഷിച്ചു നോക്കി.... പുറത്തെവിടെയും ആരും ഇല്ലായിരുന്നു.... അതോണ്ട് ഞാൻ വേഗം ചെന്ന് ബംഗ്ലാവിന്റെ ഡോർ തുറക്കാൻ ശ്രമിച്ചു.... "ഇൻഷു ഡോർ അകത്ത് നിന്നും ലോക്കാണ്... ഇനി എന്ത് ചെയ്യും...?" അത്രയും പറഞ്ഞിട്ട് ഞാൻ ഇൻഷൂനെ നോക്കി തിരിയുമ്പോഴാണ് എന്റെ കണ്ണിൽ ജനാല പെട്ടത്.... പെട്ടന്ന് തന്നെ ഞാൻ അങ്ങോട്ട്‌ ഓടി ചെന്ന് അകത്തേക്ക് കണ്ണുകൾ പായിച്ചു.... അകത്താരെയും കാണുന്നില്ലല്ലോ എന്ന് ചിന്തിച്ചോണ്ട് എല്ലായിടത്തും നോക്കിയതും അവിടെ നടന്നോണ്ടിരിക്കുന്ന കാഴ്ച കണ്ട് ഞാനാകെ ഷോക്കായി.... "ഇൻഷൂ...." എന്ന് ഞാൻ വിളിച്ചു കൂവിയപ്പോ തന്നെ അവൻ ഓടി വന്ന് എന്റെ പൊറം നോക്കി ഒരെണ്ണം തന്നു.... "ഒച്ച വെക്കല്ലേടാ കോപ്പേ...." "ഇൻഷൂ ദേ അങ്ങോട്ട്‌ നോക്ക്.... ഇതെങ്ങനെ സംഭവിച്ചു...?!!" അവിടെ നടക്കുന്ന കാഴ്ചക്ക് സാക്ഷിയായ ഞങ്ങള് രണ്ടാളും ഞെട്ടി തരിച്ചു കൊണ്ട് ജനൽ കമ്പുകളിൽ പിടി മുറുക്കി.... 💙💙💙💙💙💙💙💙💙💙💙 നമ്മളെ കയ്യിൽ ചവിട്ടിയ ആ വൈറ്റ് ഷൂസിട്ട ആളുടെ കാലിൽ പിടിച്ചു വലിച്ച് നിലത്തേക്ക് തള്ളിയിട്ടപ്പോഴാണ് അത് ജോക്കറായിരുന്നെന്ന് നമ്മക്ക് മനസിലായത്.... ഇത് തന്നെ പറ്റിയ സമയം എന്ന് ചിന്തിച്ച് നമ്മള് അപ്പൊ തന്നെ അയാളുടെ മുഖംമൂടി വലിച്ചു കീറി.... അപ്പൊ ആ ജോക്കറിന്റെ ഒറിജിനൽ മുഖം കണ്ടതും നമ്മള് ആകെ ഞെട്ടി ഷോക്കായി കൊണ്ട് അയാളെ തന്നെ ഉറ്റു നോക്കി.... "നീീയോ....??!!!" കുറച്ചധികം ഞെട്ടലോടെ എക്സ്പ്രഷൻസ് വാരി വിതറി കൊണ്ട് തന്നെ നമ്മളത് ചോദിച്ചിട്ട് അയാളെ നോക്കി കോട്ടി ചിരിച്ചു.... പെട്ടന്നുള്ള നമ്മളെ ആ ചിരി കണ്ടിട്ട് അവരൊക്കെ വിളറി വെളുത്ത മുഖവും വെച്ച് നമ്മളെ തുറിച്ചു നോക്കി.... നമ്മള് അപ്പൊ എല്ലാരേയും ഒന്ന് നോക്കിയിട്ട് പല്ലി ചിലക്കുന്ന ശബ്ദം ഉണ്ടാക്കി കൊണ്ട് വീണു കിടക്കുന്ന ജോക്കറിന് നേരെ കൈ നീട്ടി... "വാ എണീക്ക്.... ഇത്രയും കാലം മറഞ്ഞു നിന്ന് ആക്രമിച്ച ജോക്കറിന്റെ തനി സ്വരൂപം ഞാനൊന്ന് ശെരിക്കും കാണട്ടെ...." നമ്മള് അത് പറഞ്ഞപ്പോ ജോക്കർ നമ്മളെയും കയ്യിനെയും തുറിച്ചു നോക്കി കൊണ്ട് നിലത്ത് കൈ കുത്തി സ്വയം എണീറ്റ്‌ നിന്നു... ശെരിക്കും പറഞ്ഞാൽ നമ്മക്ക് ഇപ്പൊ ഇവരുടെയൊക്കെ മോന്ത കണ്ടിട്ട് ചിരിയാണ് വരുന്നത്... നമ്മളൊന്ന് തല ചെരിച്ച് ചിരിച്ചിട്ട് ജോക്കറിനെ നോക്കി... "കൊള്ളാം... ജോക്കർ... ഇത്രയും ദിവസം മറഞ്ഞു നിന്നിരുന്ന സസ്പെൻസ്... മ്മ്... *നീ തന്നെയായിരിക്കും ജോക്കറിന്റെ പിന്നിലെ ആ മഹത് വ്യക്തിയെന്ന് ഞാൻ ഊഹിച്ചു... അപ്പൊ എന്റെ ഊഹം തെറ്റായിരുന്നില്ല... കാരണം നീ മരിച്ചിട്ടില്ലല്ലോ... അല്ലെ മിസ്സ്‌ ലൈഖാ ഇബ്രാഹിം...?"* നമ്മളെ ഡയലോഗ് കേട്ടിട്ട് അവരെല്ലാരും ഞെട്ടി ഷോക്കായി കൊണ്ട് പരസ്പരം നോക്കാൻ തുടങ്ങി... "ഫോണിലൂടെ മാത്രം കേട്ട് പരിജയമുള്ള നിന്റെ ശബ്ദം ഉണ്ടല്ലോ പലപ്പോഴും നേരിട്ട് കണ്ടിട്ടും ഒരിക്കൽ പോലും ഞാൻ അടുത്ത് നിന്നും കേൾക്കാത്ത ആ ശബ്ദം... അതാണ് എന്നെ സംശയത്തിന് പ്രേരിപ്പിച്ചത്... പിന്നെ ദേ നിന്റെ ഈ കണ്ണുകളാണ് നിന്നെ ചതിച്ചത് ലൈഖാ... ഇതാണ് എന്നെ നിന്നിലേക്ക് എത്തിച്ചത്... മൂന്ന് വർഷം മുമ്പ് റേപ്പിന് ഇരയായി മരിച്ചു പോയ നീ എങ്ങനെ തിരിച്ചു വന്നെന്ന് ഞാൻ ചോദിക്കുന്നില്ല... കാരണം അത് നിന്റെയും സഹലിന്റെയും ഒരു ട്രാപ് ആയിരുന്നെന്ന് എനിക്കറിയാം... മിഷാലിനെ കുടുക്കാൻ ഉണ്ടാക്കിയ വെറുമൊരു ട്രാപ്... എന്താ അങ്ങനെ അല്ലെ ലൈഖാ...?" എന്ന് നമ്മള് അവളെ കണ്ണുകളിലേക്ക് തന്നെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചതും അവൾ നമ്മളെ നെഞ്ചിൽ കൈ വെച്ചിട്ട് നമ്മളെ പുറകിലേക്ക് തള്ളി... "അതേടി... ഞാൻ തന്നെയാണ് ഇത്രയും കാലം നിന്റെ പുറകെ ഉണ്ടായിരുന്നത്... ഒരു നിഴൽ പോലെ... കാരണം എന്റെ മെയിൻ ടാർഗറ്റ് നീയാണ്..." "ഓഹോ ഇപ്പൊ അങ്ങനെയായോ... നിനക്ക് ശെരിക്കും എത്ര ലക്ഷ്യങ്ങളുണ്ട്... നിന്റെ ആദ്യത്തെ ലക്ഷ്യം എന്റെ കെട്ട്യോൻ ആയിരുന്നല്ലോ... ഇപ്പൊ എന്തേ സഹലിനെ കിട്ടിയപ്പോ നിനക്ക് മിഷാലിനെ വേണ്ടേ...?" *"ഡീീീ....."* എന്ന് അലറി കൊണ്ട് അവൾ നമ്മളെ നേർക്ക് പാഞ്ഞു വന്നിട്ട് എന്റെ കൈ പിടിച്ച് വലിച്ച് എന്നെ സഹലിന്റെ കയ്യിലേക്ക് ഇട്ടു കൊടുത്തു... അവൻ അപ്പൊ പിടിക്കാൻ കാത്തു നിന്ന പോലെ നമ്മളെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്തു നിർത്താൻ ശ്രമിച്ചതും നമ്മള് വേഗം തന്നെ അവന്റെ കയ്യിന് ഒരു തട്ട് വെച്ച് കൊടുത്തിട്ട് അവനിൽ നിന്നും അകലം പാലിച്ചു നിന്നു... "ഇവൾക്ക് പറയാനുള്ളത് മുഴുവനും കേട്ടിട്ട് മതി ആക്ഷൻസ് ഒക്കെ... പറയാൻ ഒരു അവസരം കൊടുക്ക് ലൈഖാ..." അതും പറഞ്ഞ് അവൻ നമ്മളെ മുഖത്ത് വിരലോടിച്ച ശേഷം അടുത്ത ആളിന്റെ കയ്യിലേക്ക് നമ്മളെ തള്ളിയതും നമ്മള് ആ ആളെ മുഖത്തേക്ക് നോക്കി... നമ്മളെ പിടിച്ചു നിൽക്കുന്ന ആളെ കണ്ടിട്ട് നമ്മളൊന്ന് കോട്ടി ചിരിച്ചു... "ഇവരെ ഞാൻ ഇവിടെ പ്രതീക്ഷിച്ചിരുന്നെങ്കിലും നിങ്ങളെ രണ്ടിനെയും ഇവിടെ വെച്ച് കണ്ടു മുട്ടുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല... മിസ്റ്റർ ആൻഡ് മിസ്സിസ് ബോണ്ടാസ്..." ഇത്രയൊക്കെ ആയിട്ടും നമ്മളെ മുഖത്ത് പേടിയുടെ ഒരംശം പോലും കാണാത്തത് കണ്ടിട്ട് നമ്മളെ ചെക്കന്റെ ആ പഴയ തേപ്പ് പെട്ടിക്ക് ദേഷ്യം എരിഞ്ഞു വന്നിട്ട് അവൾ നമ്മളെ കയ്യിൽ മുറുക്കി പിടിച്ചു... "നീയെന്താടി കരുതിയെ എന്നെയും ഫാമിലിയെയും ജയിലിൽ കയറ്റിയാൽ ഞങ്ങള് പിന്നെ ഒരിക്കലും പുറം ലോകം കാണില്ലെന്നോ... ഈ എസ്തർ ബോണ്ട്‌ ആരാണെന്ന് നിനക്ക് ശെരിക്കും അറിയില്ല... പക്ഷെ ഇന്ന് നീയത് അറിയും..." "ഹൈയ്യ് എന്റെ പ്രിയപ്പെട്ട ബോണ്ട പൊരിയെ... നിന്നെ എനിക്കല്ലാതെ പിന്നെ മറ്റാർക്കാ നന്നായി അറിയാ... ഒന്നുല്ലേലും നീയെന്റെ ചെക്കനെ തേച്ചിട്ട് പോയവൾ അല്ലെടി തേപ്പുപെട്ടിയെ... നീയാ ജേക്കബിനെ വാർത്തോ..." "ഡീീീ...." "അടങ്ങ് മോളെ... എന്റടുത്ത് വേണ്ട നിന്റെ ഭീഷണിയൊന്നും... ഇത് ഇനം വേറെയാ... നീയേ ദുആനെ ശെരിക്കും കണ്ടിട്ടില്ല... കൈമുട്ട് മടക്കി ഒരെണ്ണം തന്നാൽ മോള് ഇത്രയും കാലം തിന്നു തീർത്ത ഗോതമ്പുണ്ട വരെ പുറത്തേക്ക് വരും..." കൈ ചുരുട്ടി പിടിച്ചു കൊണ്ട് നമ്മള് അത് പറഞ്ഞപ്പോ അവൾ ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളായിരുന്നു... "നിങ്ങളെ കുറിച്ചോർക്കുമ്പോ എനിക്ക് സങ്കടം വരാ... ബോണ്ടകൾക്ക് മിഷാലിന്റെ പേരിലുള്ള സ്വത്തും സഹലിന് എന്നെയും വേണം... അല്ല അപ്പൊ നിനക്ക് എന്താ ലൈഖാ വേണ്ടത്...? വെറും കയ്യോടെ പോകുന്നത് ശെരിയല്ലല്ലോ അതോണ്ട് നീയെന്റെ ചെക്കനെ എടുത്തോ... അതല്ലേ നീ പ്രതീക്ഷിക്കുന്നത് ലൈഖാ...?" നമ്മളെ ചോദ്യം കേട്ടിട്ട് അവൾ ദേഷ്യത്തോടെ തലയിലെ ക്യാപ് വലിച്ചെറിഞ്ഞു... "അയ്യോ അത് വലിച്ചെറിയല്ലേ... എന്ത് കൊണ്ടും നിനക്ക് നല്ല മാച്ച് ആയ വേഷമാണ് ജോക്കർ... ബോണ്ട ഒരു തേപ്പ് പെട്ടിയാണെങ്കിൽ നിന്നെ എന്ത് പേരിട്ടു വിളിക്കണമെടി..." പറഞ്ഞു തീരുന്നതിനു മുമ്പ് അവൾ നമ്മളെ നേർക്ക് വന്നിട്ട് നമ്മളെ കവിളിൽ കുത്തി പിടിച്ചു... "അതേടി ഞാൻ ജോക്കറാ... ജീവിതത്തിൽ ഒരു കോമാളി ആയവളാ... ജോക്കർ ഒരിക്കലും കരയാറില്ല കരയിപ്പിക്കാറെ ഉള്ളൂ... നിന്നെ കരയിപ്പിക്കുക എന്നതാണ് എന്റെ ജീവിത ലക്ഷ്യം... കാരണം നീയെന്റെ മിഷ്നെ എന്നിൽ നിന്നും അകറ്റിയവളാ..." നമ്മള് അപ്പൊ തന്നെ അവളെ കൈ തട്ടി മാറ്റിയിട്ട് അവളെ തുറിച്ചു നോക്കി... "അവളെ അഹങ്കാരം കണ്ടില്ലേ... സഹായത്തിന് ആരും ഇല്ലാതെ അവൾ ഒറ്റക്കെയുള്ളൂ എന്നിട്ടും അവൾക്ക് ഇത്രക്ക് തന്റേടം... ഇന്ന് നീ ഇവിടെ വെച്ചു തീരും ദുആ..." എന്ന് പറഞ്ഞോണ്ട് ഷാന ഞങ്ങടെ ഇടക്ക് കേറി വന്നതും നമ്മള് അവളെ നോക്കി പുഞ്ചിരിച്ചു... നമ്മളെ പുഞ്ചിരിയുടെ അർത്ഥം മനസിലാകാതെ ഷാനയും ലൈഖയും അപ്പൊ നമ്മളെ ഒന്ന് അടിമുടി നോക്കിയിട്ട് ചുറ്റിലും കണ്ണോടിച്ചു... ഡയലോഗ് ഇല്ലാതെ കാഴ്ചക്കാരായി നിൽക്കുന്ന സഹലും ഡാനിയും അവരെ ഒപ്പം തന്നെ എല്ലായിടത്തും കണ്ണോടിച്ചു കൊണ്ടിരുന്നു... അവരെ മുഖത്തെ ചെറിയൊരു ഭയം കണ്ടിട്ട് നമ്മള് ഊറി ചിരിക്കായിരുന്നു... *"വെൽ... കാര്യങ്ങൾ ഞാൻ വിചാരിച്ചതിലും നന്നായി നടക്കുന്നുണ്ടല്ലോ ഭാര്യേ..."* പെട്ടന്ന് അങ്ങനെയൊരു ശബ്ദം കേട്ടതും അവരെല്ലാരും ഞെട്ടി കൊണ്ട് എല്ലായിടത്തേക്കും കണ്ണുകൾ പായിക്കാൻ തുടങ്ങി... *"മിഷാൽ...?!"* എന്ന് അവരൊക്കെ പതുക്കെ ഉരുവിട്ടതും നമ്മള് അറിയാതെ പുഞ്ചിരിച്ചു പോയി... *"എല്ലാരും ഉണ്ടല്ലോ... എന്റെ മരിച്ചു പോയ പാസ്റ്റും പിന്നെ ഞാൻ ജയിലിലേക്ക് പറഞ്ഞയച്ച പ്രസന്റും... കൂടെ ഡയലോഗ് വിട്ടു കളിയില്ലാത്ത എന്റെ ഫ്യൂച്ചറും..."* ശബ്ദം എവിടന്ന് ആണെന്ന് മനസിലാകാതെ അവരൊക്കെ വട്ടായത് പോലെ എല്ലായിടവും നോക്കുന്നുണ്ട്... നമ്മള് അപ്പൊ അതെല്ലാം കണ്ടാസ്വദിച്ചു നിന്നു... "ഹൈ നിങ്ങളിത് എവിടെയാ നോക്കുന്നെ... എന്നെ കാണണമെങ്കിൽ ഞാൻ നിൽക്കുന്നിടത്തേക്ക് നോക്കണ്ടേ..." വീണ്ടും ഓന്റെ ആ ശബ്ദം കേട്ടപ്പോ അവരെല്ലാരും സ്റ്റെയറിലേക്ക് കണ്ണുകൾ പായിച്ചു... കൂടെ നമ്മളും... അപ്പൊ ഉണ്ട് നമ്മളെ ചെക്കൻ അപ്പ്‌ സ്റ്റെയറിൽ ചെയർ വലിച്ചിട്ട് അതിന്റെ മുകളിൽ കയറി നിക്കുന്നു... ഓൻ ഇത് എന്തോന്നാ കാണിക്കുന്നെ എന്ന് ചിന്തിച്ച് നമ്മള് ഓനെ നോക്കിയപ്പോ പാക്കരൻ നമ്മക്ക് സൈറ്റടിച്ചു കാണിച്ചിട്ട് അവന്റെ കോട്ടിന്റെ ബട്ടൺസ് ഇട്ടു... ഇതൊക്കെ കണ്ടിട്ടാണെങ്കിൽ ബാക്കിയുള്ള പൊട്ടമ്മാര് ഇഞ്ചി കടിച്ചത് പോലെ ഞങ്ങളെ രണ്ടിനെയും മാറി മാറി നോക്കുന്നുണ്ട്... "അപ്പൊ... അപ്പൊ ഇവൻ ചത്തില്ലേ...?" എന്ന് സഹൽ പതുക്കെ ഡാനിയോട് ചോദിച്ചപ്പോ നമ്മളെ ചെക്കൻ പൊട്ടിച്ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു... "അതിന് ആ ആക്‌സിഡന്റ് ഒരു നാടകമായിരുന്നല്ലോ സഹലെ... നീ ഇത്രക്ക് പൊട്ടനാണോ... ഒന്നുല്ലേലും നീ ഈ കഥയിലെ വില്ലൻ അല്ലെ... എന്നിട്ട് ഇമ്മാതിരി മണ്ടത്തരം പറയാൻ നിനക്ക് എവിടെന്ന് കിട്ടുന്നു... ഞാൻ ആക്‌സിഡന്റായി കിടക്കുന്ന ഫോട്ടോ നിനക്ക് അയച്ചു തന്നത് ഈ ഞാൻ തന്നെയാണ്... ചെക്ക്..." എന്ന് പറഞ്ഞിട്ട് മിശുച്ചാ ഓന്റെ ഫോൺ അവരെ നേർക്ക് നീട്ടിയതും അവരൊക്കെ ദേഷ്യം കൊണ്ട് ഓന്റെ നേർക്ക് പോകാൻ നിന്നു... അപ്പൊ ഓൻ നമ്മളെ നോക്കിയിട്ട് മാറി നിക്കാൻ പറഞ്ഞിട്ട് പുറകിലേക്ക് പോയതും ലേഡി ജോക്കർ വന്ന് നമ്മളെ പിടിച്ചു വെച്ചു... നമ്മള് അപ്പൊ അവളെ കൈ വിടുവിക്കാൻ ശ്രമിച്ചോണ്ടിരുന്നപ്പോ അവരൊക്കെ നമ്മളെ നോക്കി പുച്ഛിച്ചു ചിരിച്ചോണ്ട് നമ്മളെയും കൊണ്ട് പുറകിലേക്ക് വലിഞ്ഞു... ഇത് കണ്ടിട്ട് മിശുച്ചാ അവരെ നോക്കി ചിരിച്ചിട്ട് ഓന്റെ അരയിൽ കൈ വെച്ച് നമ്മളെ നോക്കി... "അപ്പൊ എങ്ങനെയാ... കാര്യങ്ങൾ പറഞ്ഞു തുടങ്ങുവല്ലെ... ആരാ ഉത്ഘാടനം ചെയ്യാൻ പോണേ... വേഗം വേണം സമയമില്ല..." മിശുച്ചാ അത്രയും പറഞ്ഞപ്പോ സഹൽ വന്ന് നമ്മളെ കൈ ലൈഖയിൽ നിന്ന് വിടുവിച്ചിട്ട് നമ്മളെയും കൊണ്ട് അവൻ മാറി നിന്നു... "കൊള്ളാം... അപ്പൊ കെട്ട്യോനും കെട്ട്യോളും കൂടി എല്ലാം പ്ലാനിങ് ആയിരുന്നു... ഏതായാലും സംഭവം കളറായിട്ടുണ്ട്... ഇനി ഒന്നൂടെ കളറാക്കാൻ സഹലും ശ്രമിക്കാം... അതിന് നിങ്ങളിൽ ഒരാളെ ഇവിടന്ന് ജീവനോടെ പോകൂ... പക്ഷെ അതൊരിക്കലും മിഷാൽ ഹാഫിസ് ആയിരിക്കില്ല..." എന്ന് സഹൽ പറഞ്ഞപ്പോ മിശുച്ചാ അത് കേട്ട് ചിരിച്ചു... "നീയിങ്ങനെ വെല്ലുവിളി നടത്താതെ സഹൽ... നിന്നെ കൊണ്ട് അത് മാത്രമല്ലെ പറ്റുള്ളൂ... നീയന്ന് എനിക്ക് വേണ്ടി വലിയൊരു കെണി ഒരുക്കിയിരുന്നില്ലേ... ഒരു റേപ്പ് കേസ്... ഈ നിക്കുന്നവളുമായി... ഞാൻ ഇവളെ ഏതാണ്ട് ചെയ്തെന്നോ അവസാനം കൊന്നെന്നോ... അങ്ങനെ എന്തോ ആയിരുന്നല്ലോ... അല്ലെ ലൈഖാ..." എന്ന് പറഞ്ഞോണ്ട് വന്ന് ഓൻ ലൈഖാന്റെ നേർക്ക് നേരെ നിന്നിട്ട് ചുരുട്ടിയ കൈ വിടർത്തി അവളെ മോന്തക്കിട്ട് ഒരെണ്ണം പൊട്ടിച്ചു... തല്ലിന്റെ ശബ്ദം കേട്ട് ഷാന അറിയാതെ അവളെ കവിളിൽ കൈ വെച്ചപ്പോ നമ്മക്ക് ചിരി വന്നു... സഹലിന്റെ കൈ വിടുവിക്കാൻ ശ്രമിച്ചോണ്ട് നമ്മള് അതൊക്കെ കണ്ട് ചിരിക്കായിരുന്നു... "മിഷാൽ കണ്ണുമടച്ചു വിശ്വസിച്ചിരുന്ന രണ്ട് പെണ്ണും എന്നെ ചതിച്ചു... അതും ഈ ആണും പെണ്ണും കെട്ടവന്റെ കൂടെ നിന്നോണ്ട്... എന്ന് വെച്ച് മിഷാൽ ഒരിക്കലും പെണ്ണ് എന്നാൽ ചതിയെന്നാണ് അർത്ഥമെന്ന് പറയില്ല... നിന്റെയൊക്കെ അടുത്ത് നിന്ന് അത്രയും പ്രതീക്ഷിച്ചാൽ മതി..." ഷാനയെ നോക്കി അത്രയും പറഞ്ഞിട്ട് ഓൻ വീണ്ടും ലൈഖാന്റെ നേരെ തിരിഞ്ഞു... "ലൈഖാ ഇബ്രാഹിം... ഏഴ് വർഷം എന്റെ നിഴലായിരുന്നവൾ... മരണത്തിൽ പോലും ഞാൻ നിന്റെ കൂടെ ഉണ്ടാവുമെന്ന് വലിയ ഡയലോഗ് ഒക്കെ കാച്ചിയവൾ... നീയൊരു മികച്ച നടി തന്നെയാ ലൈക്കൂ... കുറച്ച് ദിവസങ്ങൾ മുമ്പ് വരെ എന്റെ മനസ്സിൽ വലിയൊരു കുറ്റബോധം ഉണ്ടായിരുന്നു... നിന്നെ എനിക്ക് രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം... മരിച്ചു മണ്ണടിഞ്ഞു പോയവൾ ഇന്നും ജീവനോടെ ഉണ്ടെന്ന സത്യം എനിക്ക് മനസിലാക്കി തന്നത് ദേ ഇവളാണ്..." എന്ന് പറഞ്ഞിട്ട് മിശുച്ചാ നമ്മളെ നേർക്ക് കൈ ചൂണ്ടി... നമ്മള് അപ്പൊ അവരെയൊക്കെ നോക്കി പുച്ഛിച്ചു ചിരിച്ചോണ്ട് അതൊക്കെ മനസിലേക്ക് കൊണ്ട് വന്നു... 💜💜💜💜💜💜💜💜💜💜💜 **...A few days ago...** ജോക്കർ നമ്മക്ക് അയച്ചു തന്ന ആ ഫോട്ടോസിനെ തന്നെ സൂക്ഷിച്ചു നോക്കി ഇരിക്കായിരുന്നു നമ്മള്... പെട്ടന്ന് നമ്മളെ കണ്ണുകൾ വിടർന്നതും നമ്മള് അപ്പൊ തന്നെ തൊട്ടടുത്ത് കണ്ണടച്ച് കിടക്കുന്ന മിശുച്ചാനെ തട്ടി വിളിച്ചു... "മിശുച്ചാ എണീക്ക്... വേഗം എണീക്കാൻ..." "എന്തുവാടി..." എന്ന് ചോദിച്ചോണ്ട് ഓൻ എണീറ്റിരുന്നപ്പോ നമ്മള് ഫോൺ ഓന്റെ നേരെ നീട്ടി പിടിച്ചു... "ദേ ഇത് നോക്കിക്കേ..." എന്ന് നമ്മള് വളരെ ഉത്സാഹത്തോടെ പറയുന്നത് കേട്ട് ഓൻ നമ്മളെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ ഫോട്ടോയിലേക്ക് നോക്കി... "ഇതില് എന്താ...?" "ഓ എന്റെ മനുഷ്യാ... നിങ്ങള് ഏത് ലോകത്താ... എനിക്കൊരു കാര്യം അറിയണം... അന്ന് ഈ ഫോട്ടോസ് എടുത്തത് ആരാ...?" "അറിയില്ല... ഒരുപക്ഷെ സഹലിന്റെ ഒളിക്യാമറ അല്ലെങ്കിൽ സഹൽ തന്നെ..." "വെയിറ്റ്... അന്നാ മുറിയിൽ ആരൊക്കെ ഉണ്ടായിരുന്നു...?" "അന്ന്... ഞാനും ലൈഖയും ആണെന്ന് തോന്നുന്നു..." "തോന്നുന്നു എന്നോ... അപ്പൊ നിങ്ങക്ക് അതും ഓർമയില്ലെ..." "എനിക്ക് പിറ്റേന്ന് ആണ് ബോധം വന്നത്... അതും ഷെയ്ൻ വന്ന് തട്ടി വിളിക്കുമ്പോ..." "വാട്ട്‌...? ഷെയ്നൂ... വിളിക്ക് ഇപ്പൊ തന്നെ അവനെ വിളിക്ക്..." എന്ന് പറഞ്ഞിട്ട് നമ്മള് അവനോട് ഷെയ്‌നിനെ വിളിക്കാൻ പറഞ്ഞിട്ട് ഫോൺ കൊടുത്തു... അവൻ അപ്പൊ തന്നെ ഷെയ്‌നിനെ വിളിച്ചിട്ട് നമ്മള് ചോദിക്കാൻ പറഞ്ഞ ചോദ്യങ്ങൾ ചോദിച്ചു... അതിനൊക്കെ ഷെയ്ൻ തന്ന മറുപടി കേട്ടപ്പോ തന്നെ നമ്മക്ക് ഒരു കാര്യം ഉറപ്പായി... "അപ്പൊ അന്നാ മുറിയിൽ നിങ്ങള് രണ്ട് പേരും മാത്രേ ഉണ്ടായിരുന്നുള്ളൂ... പിറ്റേന്ന് രാവിലെ എല്ലാരും ഡോർ പൊളിച്ചിട്ടാണ് അകത്ത് കടന്നത് എന്ന് ഷെയ്ൻ പറഞ്ഞു... ലൈഖക്ക് മുന്നേ നിങ്ങള് പോയി ആ മുറിയിൽ കിടന്നിരുന്നു എന്നും ഷെയ്ൻ പറഞ്ഞു... എന്റെ ചോദ്യം ഇതാണ്... ഒരൊറ്റ ഡോർ ഉള്ള ആ ഫ്ലാറ്റ് റൂമിൽ നിന്നും സഹൽ എങ്ങനെ പുറത്ത് കടന്നു...? എന്നിട്ട് എങ്ങനെ ആ റൂം വീണ്ടും അകത്ത് നിന്നും ലോക്ക് ആയി...?" നമ്മളെ ചോദ്യം കേട്ട് ഓൻ പെട്ടന്ന് ഷോക്കായി കൊണ്ട് നമ്മളെ നോക്കി... "ആ കുറ്റം ചെയ്തത് സഹൽ ആണെന്ന് അവൻ സമ്മതിക്കുന്നുണ്ട്... അപ്പൊ അവൻ എങ്ങനെ ആ മുറിയിൽ നിന്നും പുറത്ത് കടന്നു...? എനിക്ക് തോന്നുന്നു ഈ ഫോട്ടോസ് എടുത്തത് സഹൽ അല്ലെന്ന്... കാരണം ദേ ഇത് നോക്ക്..." എന്ന് പറഞ്ഞിട്ട് നമ്മള് ഓന് ആ ഫോട്ടോസ് മാറ്റി മാറ്റി കാണിച്ചു കൊടുത്തു... "ഇത് കണ്ടോ... ഈ ഫോട്ടോയിൽ ലൈഖ നിങ്ങളെ ലെഫ്റ്റ് സൈഡിലായിട്ട് നിങ്ങളെ ചെസ്റ്റിൽ തല വെച്ചാണ് കിടക്കുന്നത്... പിന്നെ ദേ ഇത് നോക്ക്... ഈ ഫോട്ടോയിൽ അവൾ നിങ്ങടെ റൈറ്റിലും... നിങ്ങളാണെങ്കിൽ നേരത്തെ കിടന്നിരുന്നത് പോലെ തന്നെ കിടക്കുന്നുമുണ്ട്... ഇനി അതൊന്നും അല്ല ട്വിസ്റ്റ്‌... ഈ രണ്ട് ഫോട്ടോയിലും നിങ്ങളെ ബെഡിന്റെ തൊട്ടരികെയുള്ള ടേബിളിൽ വെച്ചിരിക്കുന്ന ആ ടൈം പീസ് ശ്രദ്ധിക്ക്... വെറും ഫൈവ് മിനിട്സ് ഡിഫറെൻസ്..." നമ്മള് പറഞ്ഞതൊക്കെ കേട്ടിട്ട് ഓൻ തലയിൽ കൈ വെച്ചു... "ദുആ... That means laikha...?!" "യെസ്... അവൾ ജീവനോടെയുണ്ട്... ഇനി മറ്റൊരു ട്വിസ്റ്റും കൂടി കാണിച്ചു തരാം..." എന്ന് പറഞ്ഞിട്ട് നമ്മളാ ജോക്കറിന്റെ own voice വീഡിയോ പ്ലേയ്‌ ചെയ്തു... വീഡിയോ കണ്ടതും അവൻ ബെഡിൽ മുറുക്കി പിടിച്ചു... "ഇത്രയും വലിയ തെറ്റ് എനിക്ക് എങ്ങനെ സംഭവിച്ചു...?" എന്ന് ചോദിച്ചോണ്ട് അവൻ നെറ്റിയിൽ ചൊറിഞ്ഞോണ്ട് വീഡിയോ ഓഫ് ചെയ്തു... "അതെ മിശുച്ചാ... ഇത്രയും ദിവസം ജോക്കറിന്റെ പേരും പറഞ്ഞ് എന്നെ പേടിപ്പിച്ചോണ്ടിരുന്നത് ലൈഖയാണ്... അവളെ കണ്ണുകൾ അവളെ ചതിച്ചു... ബ്ലൂ ഐസുള്ള ജോക്കർ..." എല്ലാം കൂടി കേട്ടിട്ട് എന്തോ വലിയ നിധി കിട്ടിയത് പോലെ ഓൻ നമ്മളെ ചേർത്തു പിടിച്ചിട്ട് നമ്മളെ നെറ്റിയിൽ അമർത്തി ചുംബിച്ചു... "എനിക്ക്... എനിക്ക് സയ്യിദിനെ പുറത്ത് കൊണ്ട് വരണം എത്രയും പെട്ടന്ന്..." എന്ന് പറഞ്ഞിട്ട് ഓൻ സന്തോഷം കൊണ്ട് എന്തൊക്കെയോ കാണിച്ചു കൂട്ടി... "നമ്മക്ക് അവളെ വെളിച്ചത്ത് കൊണ്ട് വരണം മിശുച്ചാ... ഇതൊക്കെ കണ്ടിട്ട് നിങ്ങക്ക് മനസിലായില്ലേ സഹലും ലൈഖയും ഒരുമിച്ച് നിന്ന് കളിക്കാണെന്ന്..." "പക്ഷെ എന്തിന്...? ഞാൻ അതിന് അവൾക്ക് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ..." "അവളോട്‌ തെറ്റ് ചെയ്തിട്ടില്ലായിരിക്കാം... പക്ഷെ ഇതിന്റെയൊക്കെ പിന്നിൽ സഹലാണെന്ന് ഓർമ വേണം... നിങ്ങളെ ആത്മ സുഹൃത്തിനെ നിങ്ങക്ക് എതിരെ തന്നെ തിരിച്ചു വിട്ടത് അവനാ..." "അവൻ എന്തെങ്കിലും പറഞ്ഞാൽ എന്നെ ചതിക്കുന്നവളാണോ ലൈഖ... ഏയ്‌... ഇതിന്റെയൊക്കെ പുറകിൽ വേറെന്തോ നടക്കുന്നുണ്ട് ദുആ... നമുക്ക് അത് അവളെ കൊണ്ട് തന്നെ പറയിപ്പിക്കണം..." അത്രയും പറഞ്ഞു കൊണ്ട് ഓൻ ആലോയിക്കാൻ തുടങ്ങിയപ്പോ നമ്മളെ മനസിലെ ഐഡിയ നമ്മള് അവന് പറഞ്ഞു കൊടുത്തു... 💙💙💙💙💙💙💙💙💙💙 "വാട്ട്‌ എ ബ്യൂട്ടിഫുൾ കാഴ്ചയാണ് അളിയാ... മിഷൂന്റെ പാസ്റ്റും പ്രസന്റും ഫ്യൂച്ചറും ഒക്കെ ഒരുമിച്ച്... ഈ കാഴ്ച കാണാൻ അവനും ഇവിടെ വേണമായിരുന്നു..." എന്ന് പറഞ്ഞിട്ട് ഞങ്ങള് രണ്ടും ജനലിലൂടെ അകത്തേക്ക് നോക്കി കൊണ്ടിരുന്നപ്പോഴാണ് പെട്ടന്ന് എനിക്ക് ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസിലായത്... "ഒരു മിനിറ്റ് ഇൻഷൂ... അത്... അത് ലൈഖയല്ലെ...? മൂന്ന് വർഷം മുമ്പ് മരിച്ചു പോയ മിഷൂന്റെ പാസ്റ്റ്... അതിനർത്ഥം ലൈഖ ഇപ്പഴും...!!" അന്തം വിട്ട് ഞാനത് പറഞ്ഞോണ്ട് തിരിഞ്ഞു നോക്കിയപ്പോ ഇൻഷു നിന്നിരുന്നിടത്ത് അവൻ ഇല്ലായിരുന്നു... ഇവനിത് അപ്പഴേക്കും എവിടെ പോയി... "ഇൻഷൂ... ഡാ കലിപ്പാ... എവിടെ പോയി കിടക്കാ നീ... ഇൻഷൂ..." എന്ന് ഞാൻ പതുക്കെ ചോദിച്ചതും ഒരു കാല് വന്നെന്റെ തലയിൽ തട്ടി... "ഷെയ്നെ... കേറി വാടാ..." ശബ്ദം കേട്ട് ഞാൻ തല ഉയർത്തി മുകളിലേക്ക് നോക്കിയപ്പോ അവനുണ്ട് ജനൽ വഴി മുകളിലേക്ക് കയറി പോകുന്നു... "സത്യം പറ ഇൻഷൂ... ഇത് നിന്റെ എത്രാമത്തെ മതിൽ ചാട്ടാ...?" "വർത്താനം പറഞ്ഞു ടൈം കളയാതെ കൈ താടാ തെണ്ടി..." അവൻ മുകളിൽ നിന്നോണ്ട് എനിക്ക് നേരെ കൈ നീട്ടിയപ്പോ ഞാൻ വേഗം ജനൽ കമ്പുകളിൽ പിടിച്ച് വലിഞ്ഞു കേറി മുകളിലേക്ക് പോയി... മുകളിൽ എത്തിയതും ബാൽക്കണി വഴി ഞങ്ങള് അകത്തേക്ക് കയറി പോയിട്ട് പുറത്തേക്കുള്ള എല്ലാ വഴിയും ലോക്ക് ചെയ്തു... എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് ഇൻഷു അവന്റെ ഫോൺ എടുത്ത് എന്തൊക്കെയോ ചെയ്യുന്നുണ്ട്... "നീ എന്താ ചെയ്യാൻ പോണേ ഇൻഷൂ...?" "നീ വാ പറയാം..." എന്ന് പറഞ്ഞോണ്ട് അവൻ എന്നെയും കൊണ്ട് മുന്നോട്ട് നടന്നു... 💙💙💙💙💙💙💙💙💙💙 ദുആന്റെ ഐഡിയ വെച്ച് ഞാനും ഓളും കൂടി അന്ന് പ്ലാൻ ചെയ്ത നാടകമാണ് ഇന്ന് ഇവിടെ അരങ്ങേറിയത്... ഓളെ ഒറ്റക്ക് ഇങ്ങോട്ട് പറഞ്ഞു വിട്ടത് ഞാൻ തന്നെയാണ്... സഹൽ ഓളെ ഒന്നും ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിൽ... അതിന് വേണ്ടി ഷെയ്‌നൂനെയും ഇൻഷൂനെയും കരുവാക്കേണ്ടി വന്നു ഞങ്ങക്ക്... അവർ പോലും അറിയാതെ... കാരണം സഹൽ എപ്പഴും ഞങ്ങളെ മറഞ്ഞു നിന്നോണ്ട് വാച്ച് ചെയ്യാറുണ്ടായിരുന്നു... ഞങ്ങള് എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്നൊക്കെ... അത് മനസിലാക്കിയിട്ടാണ് ദുആ എന്റെ അറിവോടെ തന്നെ ഞാനറിയാതെ സഹലിനെ കൊല്ലാൻ പോകാണെന്ന വേറൊരു നാടകം പ്ലാൻ ചെയ്തത്... അതിന്റെ ഭാഗമായാണ് അവൾ ഇന്ന് ഇവിടെക്ക് ഒറ്റക്ക് വരുന്നത് പോലെ അഭിനയിച്ചു തകർത്തത്... ഇതിന്റെ ഇടയിൽ എനിക്ക് മനസിലാവാത്ത ഒരേയൊരു കാര്യമേ ഉള്ളൂ... ലൈഖ... അവൾ എന്തിന് വേണ്ടിയാണ് ദുആനെ കൊല്ലാൻ നടക്കുന്നത്...? അതും ജോക്കറിന്റെ വേഷത്തിൽ... ഉത്തരം കിട്ടാത്ത ആ ഒരു ചോദ്യം മനസ്സിൽ ചോദിച്ചു കൊണ്ട് ഞാൻ അവരെയെല്ലാം നോക്കി കൊണ്ട് സഹലിനെയും അവന്റെ കയ്യിലേക്കും നോക്കി... ദുആന്റെ കയ്യിൽ ഇപ്പഴും അവൻ പിടി മുറുക്കുന്നത് കണ്ടിട്ട് ഞാൻ കൈ ചുരുട്ടി പിടിച്ചു കണ്ണടച്ച് കൊണ്ട് ദേഷ്യം കണ്ട്രോൾ ചെയ്തിട്ട് അവനെ നോക്കി... "അവളെ വിട് സഹലെ..." അത് കേട്ട് അവൻ എന്നെ നോക്കി പുച്ഛിച്ചു ചിരിച്ചോണ്ട് ഒന്നൂടെ പിടി മുറുക്കി... "അവളെ കയ്യീന്ന് വിട്രാ ****ന്റെ മോനെ..." എന്നും പറഞ്ഞ് ഞാൻ അവന്റെ നെഞ്ചിനിട്ട് ആഞ്ഞു ചവിട്ടിയതും സഹൽ പുറകിലേക്ക് പറന്ന് പോയി ചുമരിലിടിച്ച് നിലത്തേക്ക് വീണു... അവനത് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയത് കൊണ്ട് നെഞ്ചത്ത് കൈ വെച്ച് കൊണ്ട് അവൻ മെല്ലെ എണീറ്റ്‌ ചുമച്ചു കൊണ്ടിരുന്നു... പെട്ടന്ന് അവൻ എണീറ്റ്‌ നിന്ന് തല കുടഞ്ഞിട്ട് എന്റെ നേർക്ക് പാഞ്ഞു വന്നതും ഞാൻ അവന്റെ ഷോൾഡറിൽ കൈ വെച്ച് വയറ്റിനിട്ട് രണ്ട് കുത്ത് വെച്ചു കൊടുത്തു... "നിനക്കെന്റെ പെണ്ണിനെ വേണം അല്ലെടാ നായെ..." എന്ന് ചോദിച്ച് ഞാൻ അവന്റെ മൂക്കിടിച്ചു പരത്തിയതും അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ഒക്കെ ബ്ലഡ്‌ വന്ന് അവൻ നിലത്തേക്ക് വീണു... ഞാൻ അപ്പൊ തന്നെ അവന്റെ പുറത്ത് ചവിട്ടാൻ വേണ്ടി കാല് പൊക്കിയതും പെട്ടന്ന് അവിടെയൊരു ശബ്ദം ഉയർന്നു... *"സ്റ്റോപ്പിറ്റ് മിഷ്..."* അത് കേട്ടപ്പോ എനിക്ക് എവിടെന്നൊക്കെയാ ദേഷ്യം വന്നതെന്ന് എനിക്ക് തന്നെ വലിയ പിടിയില്ലാ... ഞാൻ അപ്പൊ തന്നെ ലൈഖാന്റെ അടുത്തേക്ക് ചെന്ന് അവളെ കൊല്ലിക്ക് പിടിച്ചു... "നീ എന്തിനാ എന്നെ കുടുക്കാൻ ശ്രമിച്ചതെന്ന് ഞാൻ ചോദിക്കുന്നില്ല... അതെനിക്കിനി അറിയേം വേണ്ടെടി... നിന്നെ ഞാൻ എങ്ങനെ കൊണ്ട് നടന്നതാണെന്ന് നിനക്ക് അറിയില്ല... എന്റെ പേര് പോലും നീയിനി ഉച്ഛരിക്കരുത്... നീയെന്നെ ചതിച്ചതാണെന്ന് ഞാൻ എന്ന് തിരിച്ചറിഞ്ഞോ അന്നാണ് നീ ശെരിക്കും മരിച്ചത്... എന്റെ മനസ്സിൽ... എന്റെ മുന്നിൽ നിന്നും ഇറങ്ങി പോടീ പുല്ലേ..." എന്ന് പറഞ്ഞിട്ട് ഞാൻ അവളെ പുറകിലേക്ക് തള്ളി... അപ്പൊ തന്നെ ഷാന വന്ന് അവളെ വീഴാതെ താങ്ങി നിർത്തി... അവളെ നേർക്ക് വിരല് ചൂണ്ടി കാണിച്ച് ഒരു വാർണിങ് കൊടുത്ത ശേഷം ഞാൻ ദുആന്റെ കയ്യും പിടിച്ച് അവിടന്ന് പോകാൻ നിന്നതും അവൾ വീണ്ടും സംസാരിച്ചു തുടങ്ങി... "ഒരു മിനിറ്റ് മിഷ്..." അത് കേട്ട് ഞാനും ദുആയും ഒപ്പം തിരിഞ്ഞു നോക്കിയപ്പോ ലൈഖ കഴുത്തിൽ പിടിച്ച് തടവി കൊണ്ട് ഞങ്ങളെ നോക്കി... "നിന്നെ... നിന്നെ ഞാൻ സ്നേഹിച്ചിരുന്നു മിഷ്... നിന്നെ ഞാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു... പക്ഷെ... പക്ഷെ നീയെന്നെ ചതിച്ചു... നിന്റെ മനസ്സിൽ ഏതോ ഒരു ദുആ മിയയെ കൊണ്ട് നടന്നിട്ട് നീയെന്നെ ഒരു വിഡ്ഢിയാക്കി..." ലൈഖ പറഞ്ഞത് കേട്ട് ഞാൻ അവളെ നോക്കി കോട്ടി ചിരിച്ചു... അപ്പൊ അതായിരുന്നു എല്ലാത്തിന്റെയും പുറകിൽ... ശെരിക്കും പറഞ്ഞാൽ എല്ലാ കളിയും തുടങ്ങി വെച്ചത് സഹൽ തന്നെയാണെന്ന്... ലൈഖ എന്റെ അടുത്തേക്ക് നടന്നു വന്നൊണ്ട് ദുആനെ നോക്കി... "ദുആ നിന്റെ കസിൻ ആണെന്നും പണ്ടെങ്ങോ മരിച്ചു പോയവൾ മുംബയിൽ ജീവനോടെ ഉണ്ടെന്നും അതറിയാതെ നീ അവളെ പ്രണയിക്കുന്നുണ്ടെന്ന് ഞാൻ മനസിലാക്കി... എന്നോട് നീ ആ കാര്യം മറച്ചു വെച്ചു... ഞാൻ നിന്റെ ആത്മാവ് ആയിരുന്നിട്ട് പോലും നീയത് എന്നിൽ നിന്നും മറച്ചു വെച്ചു മിഷ്..." ലൈഖ പറയുന്നത് കേട്ട് ദുആ എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി... ഞാൻ അപ്പൊ അതൊന്നും കാര്യമാക്കാതെ ലൈഖയെ നോക്കി കൊണ്ടിരുന്നു... "പക്ഷെ ലൈഖക്ക് നിന്നെ ഇഷ്ടമായിരുന്നു... അത് ഞാൻ മനസിലാക്കിയത് നിന്റെ മനസ്സിൽ മറ്റൊരുത്തി ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ്... അന്ന് ഞാൻ എത്രമാത്രം വേദനിച്ചിട്ടുണ്ടെന്ന് നിനക്ക് അറിയില്ല മിഷ്... നിന്റെ ആത്മാവ് ഞാനാണെന്ന് പറഞ്ഞിട്ട് ആ മനസ്സിൽ മറ്റൊരുത്തിയെ കൊണ്ട് നടന്നു നീ... മരിച്ചു പോയെന്ന് നീ വിശ്വസിച്ചിരുന്ന ജീവനോടെയുള്ള ഇവളെ... എന്നോട് ഒന്നും മറച്ചു വെക്കാത്ത എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ സീക്രെട് ബോക്സിൽ നിന്നും കിട്ടിയതാ എനിക്ക് ഇതൊക്കെ..." എന്ന് പറഞ്ഞിട്ട് ലൈഖ എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ കടലാസ് കഷ്ണങ്ങൾ വായുവിലൂടെ പാറി പറന്ന് നിലത്തേക്ക് വീണതും ദുആ അതിലേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു... നിലത്ത് വീണു കിടക്കുന്ന ഓളെ കുഞ്ഞിലെയുള്ള ഫോട്ടോസ് കണ്ടിട്ട് ഓള് കണ്ണ് നിറച്ചോണ്ട് എന്റെ മുഖത്തേക്ക് നോക്കി... "ലൈഖ ആഗ്രഹിച്ച ജീവിതം നീ ഇവൾക്ക് കൊടുത്തു... എന്നെ നീ ഒരു വിഡ്ഢിയാക്കി കൊണ്ട് ചതിച്ചു... എന്റെ പ്രണയവും ജീവിതവും തകർത്തത് ഇവളാണ്... അതോണ്ട് ഇനി ഇവൾ ജീവനോടെ ഉണ്ടാവാൻ പാടില്ല... ആദ്യം ഞാൻ പ്ലാൻ ചെയ്തത് നിന്നെ ഈ ലോകത്ത് നിന്നും പറഞ്ഞയക്കാൻ ആയിരുന്നു മിഷ്... അതിന് എനിക്ക് മനസ്സ് വന്നില്ല... അത് കൊണ്ട് ഞാൻ നിന്നെ ജയിലിലേക്ക് പറഞ്ഞയക്കാൻ ശ്രമിച്ചു... പക്ഷെ അതും നടന്നില്ല... നീ രക്ഷപെട്ടു... അല്ല നിന്റെ ഫ്രണ്ട്സ് നിന്നെ രക്ഷിച്ചു... മരിച്ചു പോയെന്ന് ലോകത്തെ വിശ്വസിപ്പിച്ച എനിക്ക് നിന്റെ മുന്നിലേക്ക് വരാൻ കഴിയില്ലല്ലോ... അത് കൊണ്ടാണ് ഞാനെന്റെ ബെസ്റ്റ് ഫ്രണ്ടിനെ നിനക്ക് മുന്നിലേക്ക് അയച്ചത്... നിന്നെ വേരോടെ നശിപ്പിക്കാൻ... എസ്തർ ബോണ്ട്‌... നിന്റെ ഷാന... ഇവൾ ലക്ഷ്യം വെച്ചത് നിന്റെ സ്വത്താണെങ്കിലും ഷാന നിന്റെ അടുത്തേക്ക് വന്നത് എനിക്ക് വേണ്ടിയാ... നീയാദ്യം എങ്ങനെയായിരുന്നോ ഉണ്ടായിരുന്നത് അതെ അവസ്ഥയിലേക്ക് നിന്നെ തള്ളി വിടാൻ... പക്ഷെ എന്റെ എല്ലാ പ്ലാനും തകർത്ത് കൊണ്ട് ഇവൾ നിന്റെ ലൈഫിലേക്ക് തിരിച്ചു വന്നു... ദുആ മിയാ..." പല്ലിറുമ്മി കൊണ്ട് ലൈഖ അത്രയും പറഞ്ഞിട്ട് ദുആന്റെ കയ്യിൽ പിടിച്ചു... അപ്പൊ തന്നെ ഞാൻ ദുആനെ എന്റടുത്തേക്ക് വലിച്ചു ചേർത്തു നിർത്തി... "ഇവളെ കൊല്ലാൻ ഞാൻ ഒരുപാട് പ്രാവശ്യം ശ്രമിച്ചതായിരുന്നു... ലണ്ടനിലേക്ക് വരെ ഞാനെന്റെ ആളെ പറഞ്ഞയച്ചു... അന്നാ ടെന്റ് കത്തിയത് എന്റെ പ്ലാൻ ആയിരുന്നു... ഞാൻ പറഞ്ഞിട്ടാണ് അന്ന് അയാൾ അത് ചെയ്തത്... ലണ്ടൻ ഫെസ്റ്റിവലിന്റെ അന്ന് കഴുത്തിനു മുറിവേറ്റിട്ടും ഇവൾ രക്ഷപെട്ടു... തറവാട്ടിൽ വെച്ചും ഒരിക്കെ ഇവളെ കൊല്ലാൻ ശ്രമിച്ചു... അപ്പഴും നീ വന്ന് ഇവളെ രക്ഷിച്ചു... പിന്നീട് ഞാൻ നേരിട്ട് വന്നായിരുന്നു ഇവളെ കൊല്ലാൻ ശ്രമിച്ചത്... അതിന് വേണ്ടി ഞാൻ കണ്ടെത്തിയ ഒരേയൊരു വഴിയാണ് ഈ ജോക്കർ കോസ്റ്റിയൂം... എല്ലായിടത്തും നീ ഇവളെ രക്ഷിച്ചു മിഷ്... പക്ഷെ ഇന്ന് ഞാൻ ഇവളെ വെറുതെ വിടില്ല..." ലൈഖ ചെയ്തത് മുഴുവനും അവൾ വെട്ടി തുറന്ന് പറഞ്ഞിട്ട് ദുആന്റെ കൈ പിടിച്ച് വലിച്ച് ലൈഖ അവളെ സൈഡിലേക്ക് തള്ളിയിട്ടതും പെട്ടന്ന് ദൂരെ നിന്നും ഒരു പോലീസ് വണ്ടിയുടെ ശബ്ദം കേട്ടതും ഒരുമിച്ചാണ്... അപ്പൊ തന്നെ അവരെല്ലാരും ഒരുപോലെ ഞെട്ടി... "ഡാനി പോലീസ്... സഹലിനെ പിടിക്ക്..." ഷാന അത് പറഞ്ഞിട്ട് ഓടി രക്ഷപെട്ടപ്പോ ഞാൻ ലൈഖയെ പിടിച്ചു വെച്ചു... ഡാനി അപ്പഴേക്കും സഹലിനെ തിരിഞ്ഞു പോലും നോക്കാതെ എങ്ങോട്ടെന്നില്ലാതെ ഓടി കഴിഞ്ഞിരുന്നു... "കണ്ടില്ലേ... നീ വിശ്വസിച്ചു കൂടെ കൂട്ടിയവർ നിന്നെ ഇവിടെയിട്ടിട്ട് ഓടി കളഞ്ഞത്... സഹലിന് ബോധമില്ലാതെ പോയി ഇല്ലെങ്കിൽ ഇവൻ കണ്ടം വഴി ഇറങ്ങി ഓടിയേനെ..." എന്ന് പറഞ്ഞോണ്ട് ഞാൻ സഹലിന്റെ കയ്യിന് ഒരു ചവിട്ട് വെച്ചു കൊടുത്തു... പെട്ടന്ന് ദുആ എന്റെ പേരെടുത്തു വിളിച്ചതും എന്റെ തലക്ക് ഇരുമ്പു കൊണ്ടുള്ള അടി കിട്ടിയതും ഒരുമിച്ചാണ്... ഞാൻ അതൊരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായത് കൊണ്ട് വേദന കടിച്ചു പിടിച്ച് തലയിൽ കൈ വെച്ച് ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കി കൊണ്ട് മലർന്നടിച്ചു വീണു... *"മിശുച്ചാ...."* എന്നാർത്തു വിളിക്കുന്ന ദുആന്റെ നേരിയ ശബ്ദം കേട്ട് എന്റെ കണ്ണുകൾ പതിയെ അടഞ്ഞു... 💜💜💜💜💜💜💜💜💜💜 നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് രണ്ട് പേര് ഓടി വന്ന് മിശുച്ചാന്റെ തലക്ക് അടിച്ചു വീഴ്ത്തിയത്... അതും ഇരുമ്പു വടി കൊണ്ട്... ഓനോട്‌ മാറി നിൽക്കാൻ പറയുന്നതിന് മുമ്പ് തന്നെ ഓന്റെ തലക്ക് അടി കൊണ്ടിരുന്നു... തലയിൽ കൈ വെച്ചു കൊണ്ട് ഓൻ നിലത്തേക്ക് വീണതും നമ്മള് ആർത്തു വിളിച്ചിട്ട് ഓനെ തല്ലിയ ആളുകളെ നോക്കി... മുഖത്ത് കർചീഫ് കെട്ടി വെച്ചിരിക്കുന്നതോണ്ട് അത് ആരൊക്കെയാണെന്ന് നമ്മക്ക് വ്യക്തമായില്ല... നമ്മള് അവരെ നോക്കി നിൽക്കുമ്പോഴേക്കും അവർ വടി താഴെയിട്ട് ഓടി കഴിഞ്ഞിരുന്നു... പെട്ടന്ന് സ്വബോധം വന്ന നമ്മള് നിലത്തേക്ക് നോക്കിയിട്ട് മിശുച്ചാന്റെ അടുത്തേക്ക് ഓടി ചെന്നു... അപ്പൊ അവിടെയൊക്കെ മഞ്ഞു മൂടിയത് പോലെ തോന്നിയിട്ട് നമ്മളെ കാഴ്ച മങ്ങി തുടങ്ങി... നമ്മളെ തൊണ്ട കുത്തി വന്നപ്പോഴാണ് അത് പുകയാണെന്ന് നമ്മക്ക് മനസിലായത്... നമ്മക്ക് ചുറ്റിലും തീ പിടിക്കുന്നത് കണ്ടതും നമ്മള് ഞെട്ടി ഷോക്കായി കൊണ്ട് മിശുച്ചാനെ വിളിച്ചു... പുക കാരണം ചുമച്ചു കൊണ്ട് നമ്മള് എങ്ങനെയൊക്കെയോ ഓനെ വിളിച്ചോണ്ടിരുന്നു... "മിശുച്ചാ കണ്ണ് തുറക്ക്... മിശുച്ചാ പ്ലീസ് ഒന്ന് കണ്ണ് തുറക്ക്... നമ്മക്ക് ഇവിടന്ന് രക്ഷപെടണം മിശുച്ചാ കണ്ണ് തുറന്നു നോക്ക്..." ചുമച്ചു കൊണ്ട് നമ്മള് ഓന്റെ മുഖം പിടിച്ചു കുലുക്കിയപ്പോഴാണ് നമ്മളെ കൈ നനഞ്ഞത് പോലെ നമ്മക്ക് തോന്നിയത്... അപ്പൊ തന്നെ നമ്മള് വിരലുകളിൽ തൊട്ടു നോക്കിയിട്ട് കൈ മണത്തതും നമ്മളെ വയറ്റിലൂടെ ഒരു റോക്കറ്റ് അങ്ങ് പാഞ്ഞു പോയി... ബ്ലഡ്‌ എന്ന് നമ്മള് പതിയെ ഉരുവിട്ടു... "മിശുച്ചാ... മിശുച്ചാ പ്ലീസ് കണ്ണ് തുറക്ക്..." നമ്മള് വീണ്ടും വീണ്ടും അവനെ തട്ടി വിളിച്ചെങ്കിലും ഓന്റെ ശ്വാസം പോലും പുറത്ത് വന്നില്ല... അത് കണ്ടിട്ട് നമ്മളെ കയ്യും കാലുമൊക്കെ തളരുന്നത് പോലെ തോന്നി നമ്മക്ക്... പടച്ചോനെ ഞാനിപ്പോ എന്താ ചെയ്യാ... "മിശുച്ചാ പ്ലീസ് കണ്ണ് തുറക്ക്... മിശുച്ചാ..." ആർത്തു കൊണ്ടുള്ള നമ്മളെ വിളി കേട്ടിട്ടും ഓൻ ഒന്ന് അനങ്ങുക പോലും ചെയ്യാത്തപ്പോ നമ്മക്ക് പെട്ടന്ന് ദേഷ്യവും ടെൻഷനും കൂടി വന്നിട്ട് നമ്മള് ഓന്റെ മുഖത്തിന് ഒരു തല്ല് വെച്ചു കൊടുത്തതും പെട്ടന്ന് ഓൻ ഉറക്കെ ശ്വാസം വലിച്ചു വിട്ട് പതുക്കെ കണ്ണു തുറക്കാൻ ശ്രമിച്ചു... പതിയെ ഓൻ കണ്ണു തുറന്ന് നമ്മളെ നോക്കിയതും നമ്മള് നിറഞ്ഞ കണ്ണുകളോടെ ഓനെ നോക്കി പുഞ്ചിരിച്ചു... "മിശുച്ചാ പ്ലീസ് എന്നെ നോക്കി കൊണ്ടിരിക്ക്... കണ്ണടക്കല്ലേ പ്ലീസ്... എന്നെ നോക്ക്... മിശുച്ചാ പ്ലീസ്... നമുക്ക്... നമുക്ക് ഇവിടന്ന് പുറത്ത് കടക്കണം വാ എണീക്ക്..." എന്ന് പറഞ്ഞോണ്ട് നമ്മള് ഓനെ എണീപ്പിക്കാൻ ശ്രമിച്ചപ്പോ ഓൻ നമ്മളെ തടഞ്ഞു... "ദു... ആ... എനിക്ക്... എനിക്ക്..." എന്ന് പറഞ്ഞ് ഓൻ ചുമയ്ക്കാൻ തുടങ്ങി... ബ്ലഡ്‌ ആണെങ്കിൽ ടാപ് തുറന്നു വിട്ടത് പോലെ ഒലിച്ചു കൊണ്ടിരിക്കുന്നുണ്ട്... "മിശുച്ചാ വാ എണീക്ക്..." നമ്മള് വീണ്ടും ഓനെ പിടിച്ചു എണീപ്പിക്കാൻ ശ്രമിച്ചപ്പോ ഓന്റെ കണ്ണുകൾ പതിയെ അടഞ്ഞു... "മിശുച്ചാ പ്ലീസ് കണ്ണടക്കല്ലെ... നിങ്ങക്ക് ഓർമയില്ലെ ഇത് നമ്മളെ ഗെയിം ആണെന്ന്... നിങ്ങള് ഇപ്പൊ കണ്ണു തുറന്നില്ലെങ്കിൽ നമ്മള് ഈ ഗെയിമിൽ തോറ്റു പോകും... അവര് നമ്മളെ തോൽപ്പിക്കും... പ്ലീസ് എണീക്ക്... കണ്ണ് തുറക്ക് മിശുച്ചാ..." "അതിന്... അതിന് ഗെ...യിം അവസാ...നിച്ചില്ലല്ലോ..." എന്ന് പറഞ്ഞൊപ്പിച്ചു കൊണ്ട് ഓൻ വേദന കടിച്ചു പിടിച്ച് കണ്ണിറുക്കി അടച്ചോണ്ട് തലയിൽ കൈ വെച്ച് മെല്ലെ എണീറ്റു... "മിഷൂ...." പെട്ടന്ന് ഷെയ്‌നിന്റെ ശബ്ദം കേട്ട് നമ്മള് ഞെട്ടി മുന്നിലേക്ക് നോക്കിയപ്പോ പടച്ചോൻ പറഞ്ഞയച്ചത് പോലെ ഇൻഷുക്കാനെയും ഷെയ്‌നിനെയും കണ്ട് നമ്മള് പുഞ്ചിരിച്ചു... "ഇൻഷുക്കാ പ്ലീസ് ഓനെ രക്ഷിക്ക്... ഓന്റെ തല മുറിഞ്ഞിട്ടുണ്ട്..." കരഞ്ഞോണ്ട് നമ്മള് അത്രയും പറഞ്ഞപ്പോ അവര് രണ്ടാളും വന്ന് ഓനെ പിടിച്ചെണീപ്പിച്ചു നിർത്തി... അപ്പഴേക്കും ബംഗ്ലാവിന്റെ നാല് ഭാഗത്തേക്കും തീ പടർന്നിരുന്നു... "ഇൻഷുക്കാ പ്ലീസ് ഓനെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം..." അവര് രണ്ടാളും മുഖത്ത് കർചീഫ് കെട്ടി ഓനെയും കൊണ്ട് പുറത്തേക്ക് നടന്നപ്പോ നമ്മള് ഷാള് കൊണ്ട് ഫുൾ കവർ ചെയ്തിട്ട് കൂടെ തന്നെ ഇറങ്ങി പോയി... പുറത്ത് എത്തിയതും ഷെയ്ൻ ബംഗ്ലാവിന്റെ ഡോർ അടച്ച് ലോക്ക് ചെയ്തിട്ട് ഞങ്ങളെ വേഗം താഴേക്ക് പറഞ്ഞു വിട്ടു... ഞങ്ങള് ജീവനും കൊണ്ട് താഴേക്ക് ഇറങ്ങി ചെന്നപ്പോ ആ ബംഗ്ലാവ് മുഴുവനും തീ ആളി കത്തി... അത് നോക്കി നിൽക്കാതെ ഞങ്ങള് പെട്ടന്ന് തന്നെ ഇൻഷുക്കാന്റെ കാറിൽ ഹോസ്പിറ്റലിലേക്ക് വിട്ടു... അവിടെ എത്തിയിട്ട് ഒരുപാട് നേരത്തെ കാത്തിരിപ്പിന് ശേഷം നമ്മളെ ചെക്കന് ബോധം വന്നതും ഞങ്ങളൊക്കെ ഓനെ കാണാൻ വേണ്ടി റൂമിലേക്ക് ഓടി കയറി... തലയിൽ വലിയ കെട്ടൊക്കെ ഉണ്ട് ഓന്റെ... നമ്മളെ കണ്ടതും ഓൻ കണ്ണിറുക്കി കാണിച്ചു... അപ്പൊ തന്നെ നമ്മള് ഓടിച്ചെന്ന് ഓന്റെ അടുത്ത് ഇരുന്നതും ഓൻ ആദ്യം ചോദിച്ച ചോദ്യം കേട്ടിട്ട് നമ്മളെ കിളിപോയി... "അവരൊക്കെ എവിടെ ദുആ...?" "അവിടെ കത്തി തീർന്നു കാണും... ഇനി ഒരിക്കലും തിരിച്ചു വരാതിരിക്കട്ടെ ചെകുത്താന്മാര്..." എന്ന് നമ്മള് ദേഷ്യപ്പെട്ടു... അപ്പൊ ഓൻ നമ്മളെ കയ്യിൽ പിടിച്ചിട്ട് പോട്ടേ സാരല്യ എന്ന് പറഞ്ഞു... "ഫൈനലി നമ്മള് തന്നെ ഈ ഗെയിമിൽ ജയിച്ചു... അവസാന നിമിഷം ഞാൻ ശെരിക്കും പേടിച്ചു പോയിരുന്നു മിശുച്ചാ..." എന്ന് നമ്മള് പറഞ്ഞപ്പോ ഓൻ തന്ന മറുപടി കേട്ടിട്ട് നമ്മളും ഇൻഷുക്കയും ഷെയ്‌നും ഒരുപോലെ ഞെട്ടി... "ഗെയിം അവസാനിച്ചിട്ടില്ല ദുആ... ശെരിക്കുമുള്ള ഗെയിം ഇവിടെ തുടങ്ങിയിട്ടേ ഉള്ളൂ..." 💙💙💙💙💙💙💙💙💙💙 **....5 Years Later....** "അപ്പൊ ആ ഗെയിം അവിടെ അവസാനിച്ചില്ലെ...? എന്നിട്ട് എന്താ ഉണ്ടായേ ഗ്രാൻഡ്മാ...? മിഷാൽ ഹാഫിസ് മരിച്ചോ...?" "ലാ ഹൌല വലാ... ഡാ ബെടക്കെ... പിന്നെ ഈ ഞാൻ ആരാടാ... മിഷാലിന്റെ പ്രേതോ..." "അപ്പൊ പപ്പ ജീവനോടെയുണ്ട്... പിന്നെ അന്ന് ആരാ മരിച്ചത്...? മമ്മയാണോ ഗ്രാൻഡ്മാ...?" "എന്റെ ഉമ്മത്തി... എടാ ചെക്കാ ഞാൻ മരിച്ചാൽ പിന്നെ നീ എങ്ങനെയാടാ ഈ ഭൂമിയിലേക്ക് വരുന്നെ... കുരുത്തം കെട്ടതിന് എന്തൊക്കെ സംശയങ്ങളാ റബ്ബേ... ഒക്കെത്തിനും ഈ ഉമ്മിനെ പറഞ്ഞാൽ മതിയല്ലോ... അല്ലെങ്കിൽ തന്നെ തല്ലും കുത്തും വഴക്കും ഒക്കെയാണ് ചെക്കന്റെ വീക്നെസ്... ഇതും കൂടി കേട്ടാൽ പിന്നെ പറയണ്ടാ..." ദുആ അവളെ രോദനം പറഞ്ഞു കൊണ്ട് അവരെ നടുക്ക് ചെന്നിരുന്നു... "മിഷൂ... ദുആ... നിങ്ങള് രണ്ടും വെറുതെ എന്റെ കുട്ടീന്റെ മനസ്സ് മാറ്റല്ലെ... ഇതുവരെയുള്ള കഥ പറഞ്ഞ സ്ഥിതിക്ക് ബാക്കി കഥയും ഞാൻ ഓന് പറഞ്ഞു കൊടുക്കും... മോനെ ഇശ്ഖേ... നീയീ ഗ്രാൻഡ്മ പറയുന്നത് കേൾക്ക്... എന്നിട്ട് എന്താ ഉണ്ടായതെന്ന് വെച്ചാൽ..." *#THE_BEGINNING!* •••••••••••••••••••••••••••••••••• ഓയ് ഓയ് കഴിഞ്ഞൂ... അല്ല എന്താണ് ഇങ്ങള് ഇങ്ങനെ വായിച്ചിരിക്കുന്നെ... ഇതെന്താപ്പൊ ഒരു അന്തവും കുന്തവും ഇല്ലാതെ തീർന്നു പോയത് എന്ന് ചിന്തിച്ച് കിളിപോയി ഇരിക്കുവാണോ എല്ലാരും...😝 *ദുആ മിയാ* എന്ന കഥ ഇവിടെ തീർന്നു... പക്ഷെ ഇതിന്റെ ബാക്കി മറ്റൊരു സ്റ്റോറിയിലൂടെ നമ്മള് കൊണ്ട് വരുന്നു... അതാണ് നമ്മള് പറഞ്ഞ ആ സർപ്രൈസ്...😉 സർപ്രൈസ് കേട്ടിട്ട് നമ്മളെ ആരും കൊല്ലരുത്... ഇത് നമ്മളെ ഒരു ഹെവി ആഗ്രഹമാണ് ഖൽബൂസ്... സ്റ്റോറി തീരാണെന്ന് കരുതി വിഷമിച്ച മുത്തുമണികൾക്ക് സന്തോഷായില്ലേ...😝 ഇതിന്റെ സെക്കന്റ്‌ പാർട്ടിൽ ദുആയും ഉണ്ടാവും മിഷാലും ഉണ്ടാവും കൂടെ അവരുടെ ഒരു വിത്തും ഉണ്ടാവും... *❤ഇശ്ഖ്❤* ഈ കഥയിൽ നമ്മള് ബാക്കി വെച്ച കുറച്ചു കഥയുണ്ട്... അത് നമ്മള് ആ കഥയിലൂടെ നിങ്ങൾക്ക് മുന്നിലേക്ക് കൊണ്ട് വരും... വിതിൻ കുറച്ച് ദിവസങ്ങൾക്കകം... അതുവരെ നമ്മള് ചെറിയൊരു ബ്രേക്ക്‌ എടുക്കുന്നു... ഈ കഥ തീർത്തിട്ട് പൊടിയും തട്ടി പോകാനായിരുന്നു നമ്മളെ പ്ലാൻ... അപ്പഴാണ് ഇങ്ങനെയൊരു സംഭവം നമ്മളെ മനസ്സിലേക്ക് കയറി വന്നത്... ഏക് എടുത്തു ചാട്ടം ഹെ...😂 *ഇനി നമ്മള് പറയാൻ പോകുന്നത് ഇതുവരെ ഒരൊറ്റ കമന്റ്‌ പോലും തരാതെ ചുമ്മാ വായിച്ചു പോകുന്ന ഫ്രണ്ട്സ് ഈ പാർട്ട്‌ വായിച്ചിട്ടെങ്കിലും ഒരു അഭിപ്രായം പറയണം...🙏*
#

📙 നോവൽ

📙 നോവൽ - ShareChat
59.4k കണ്ടവര്‍
7 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം