@abcdef009
@abcdef009

Riyaz Afzal

Searching for oneself

#

📔 കഥ

എന്റെ സാർ ഡിഗ്രി നല്ല മാർക്കോടെ പാസ്സ്ആയിട്ടും pg നല്ല അസ്സലായിട്ട് പൊട്ടിയ എന്നെ ശ്രാവൺ സർ ശ്രദ്ധിച്ചോളാം എന്ന് എന്റെ അമ്മയോട് പറഞ്ഞപ്പോൾ അത് ഇങ്ങനെ ശ്രദ്ധിക്കുന്ന കാര്യം ആയിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. ഈ ഡയലോഗ് പാസ്സ് ആക്കി ഏകദേശം 3 മാസത്തിനുള്ളിൽ ഞാൻ സാർന്റെ തലയിൽ ആയി. സംശയിക്കണ്ട അതുതന്നെ അങ്ങേര് എന്നെ കെട്ടി പൂട്ടി പണ്ടാരമടങ്ങി. നിശ്ചയം കഴിഞ്ഞ മുതൽ ഫോൺ വിളിക്കും. ഇന്നലെ എടുത്തത് പഠിച്ചോ, ഇന്ന് പഠിപ്പിച്ചത് നോക്കിയോ, അങ്ങേരുടെ അമ്മുമ്മ നാളെ എടുക്കാൻ പോണത് നോക്കിയോ എന്നൊക്കെ ചോയ്ച്ചോണ്ട്. എനിക്കാണെങ്കിൽ ആകെ മൊത്തത്തിൽ തരിച്ചു കേറുന്നുണ്ടായിരുന്നു. പക്ഷെ സാർ ആല്ലേ കല്യാണം കഴിഞ്ഞു തനിക്കു ഞാൻ കാണിച്ചു താരമെടോ സാറേ എന്നു മനസ്സിൽ പറഞ്ഞു ഞാൻ ദേഷ്യം ഉള്ളിൽ ഒതുക്കി. പക്ഷെ കല്യാണം കഴിഞ്ഞു ആദ്യരാത്രി മുറിയിൽ വന്നു നിന്ന എന്നോട് അങ്ങേര് പറഞ്ഞത് കേട്ട് എന്റെ വാർദ്ധക്യം വരെ പകച്ചു പോയി.... കാട്ടുമാക്കാൻ പറയുവാ മൂന്ന് ദിവസം കഴിഞ്ഞാൽ രണ്ടാൾക്കും ക്ലാസ്സിൽ പോയി തുടങ്ങാം എന്ന്..... ആദ്യരാത്രി ഭാര്യയോട് പറയാൻ പറ്റിയ കാര്യം...... അതും പറഞ്ഞു അങ്ങേര് ദേ തിരിഞ്ഞു ഒറ്റ കിടപ്പ്..... ദൈവമേ അപ്പൊ ഇതാണോ ഫസ്റ്റ് നൈറ്റ്‌.... എന്റെ വിധി അല്ലാതെ എന്താ..... ക്ലാസ്സിൽ സ്ഥിരമായി എന്നെത്തന്നെ നോട്ടം വെച്ചു ചോദ്യം ചോദിക്കും.... അതും ഞാൻ ഈ ജന്മത്തു പറയില്ല എന്ന് ഉറപ്പുള്ള ചോദ്യങ്ങൾ.... അവസാനം ക്ലാസ്സിലെ പിള്ളേർ വരെ ചോദിച്ചു തുടങ്ങി സാർ നു നിന്നോട് പൂർവ വൈരാഗ്യം വല്ലോം ഉണ്ടോന്ന്...... എനിക്കും അതിൽ സംശയം ഇല്ലാതില്ല...... ഒരുദിവസം രാത്രി ഞാൻ മുറിയിൽ വന്നപ്പോൾ അങ്ങേര് ദാ പതിവുപോലെ തിരിഞ്ഞു കിടക്കുന്നു....... ഞാനും അടുത്തുപോയി കിടന്നുറങ്ങി...... പക്ഷെ എന്തോ ഉറക്കം വന്നില്ല..... ഞാൻ ഒരൊറ്റ കെട്ടി പിടുത്തം..... ഒട്ടും പ്രതീക്ഷികാത്തതിനാൽ സാർ ഒന്ന് ഞെട്ടി....... ഞെട്ടാണ്ട് പിന്നെ കല്യാണം കഴിഞ്ഞു ഇത്രേം നാൾ ആയിട്ടും സാർ എന്നല്ലാതെ വിളിച്ചിട്ടില്ല...... എല്ലാരും സാർ നെ ശ്രീ എന്നാണ് വിളിക്കുന്നത്..... ഞാൻ മാത്രം 😞 പെട്ടെന്ന് തന്നെ തിരിഞ്ഞു കിടന്നിട്ടു പറഞ്ഞു ആദ്യം താൻ നല്ല മാർക്കോട് കൂടി പാസ്സ് ആയിട്ട് വാ.... ഇത്രേം പറഞ്ഞു വീണ്ടും അങ്ങേര് പഴേത് പോലെ തിരിഞ്ഞു കിടന്നു...... ദുഷ്ടൻ....... അങ്ങനെ അങ്ങനെ ഇന്ന് ഞാൻ എന്റെ അവസാന എക്സാം ഉം കഴിഞ്ഞു വീട്ടിൽ വന്നു.... ഞാൻ വന്നു കുറച്ചു നേരം കഴിഞ്ഞപ്പോൾ സാറും വന്നു. ഞാൻ എന്തോ മൈൻഡ് ആക്കാൻ പോയില്ല. ചായ പോലും അമ്മയാണ് കൊടുത്തത്. രാത്രി ആയപ്പോൾ ഉറക്കം വരുന്നു എന്നു പറഞ്ഞു ഞാൻ നേരത്തെ പോയി കിടന്നു...... സാർ മുറിയിലേക്ക് വന്നത് ഞാൻ അറിഞ്ഞു, പക്ഷെ അറിയാത്തതു പോലെ കിടന്നു. പെട്ടെന്ന് സാർ വന്നു കിടന്നു എന്നിട്ട് എന്നെ കെട്ടി പിടിച്ചു..... ഞാൻ ഞെട്ടുന്ന പോലെ അഭിനയിച്ചു എഴുനേറ്റു..... എന്നിട്ട്‌ ഞാൻ ഒരു 8 ന്റെ പണി കൊടുത്തു...... അങ്ങേ അറ്റം ഭവ്യതയോടെ ഞാൻ പറഞ്ഞു, "സാർ റിസൾട്ട്‌ വരുമ്പോൾ നല്ല മാർക്കുണ്ടാവാൻ ഞാൻ വ്രതം എടുത്തിരിക്കുവാ"....🤭🤭😉 അങ്ങനെ മോൻ ഇപ്പൊ സന്തോഷിക്കണ്ട എന്നെ കൊറേ ഇട്ടു കളിപ്പിച്ചതല്ലേ... അനുഭവിക്ക് ഞാൻ മനസ്സിൽ ഓർത്തു 🤭 എന്താല്ലേ ഇതൊക്കെയല്ലേ നമ്മുടെ ഒരു രസം 🤗😁 അപ്പൊ പിന്നെ കാണാട്ടോ #📔 കഥ
47.9k കണ്ടവര്‍
13 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം