@achayatthi_rosamma
@achayatthi_rosamma

✌Twinkle AS✌

😎പാലാക്കാരി അച്ചായത്തി😎 ❤...അമ്മച്ചി ഇഷ്ട്ടം...❤ °•അസുരൻ ꧂°•.💕🆕

°•അസുരൻ ꧂°•. * Part 7* ✍ Twinkle AS ☆☆☆☆☆☆☆☆☆☆☆☆☆ അയാളെ നോക്കി വേണ്ടാന്ന് അപേക്ഷിചെങ്കിലും അയാൾ അതിനെ പുച്ഛിച്ചു തള്ളി....അർജുന്റെ അടുത്തേക്ക് ചെന്ന് അവന്റെ വയറ്റിലേക്ക് കത്തി ആഞ്ഞു കുത്തി... "* അർജുൻ............നോ..........*" " ഓഹ് നോ......" കീർത്തിയെ കൊണ്ടുവിടാൻ വേണ്ടി ബസ് സ്റ്റോപ്പിൽ ഇരിക്കവേ കണ്ണടച്ച് അറിയാതെ ഒന്ന് മയങ്ങി പോയ അവൻ മയക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു...ആകെ വിയർത്തിരുന്നു...അതൊക്കെ സ്വപ്നം ആയിരുന്നോ...??? ഇല്ല,,,അങ്ങനെ ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല.... പെട്ടന്ന് തന്റെ അടുത്തിരുന്ന കീർത്തിയെ ഓർത്തതും അവൻ ഒരു ഞെട്ടലോടെ ചുറ്റിലും നോക്കി...അവൾ തന്റെ അടുത്തില്ലെന്ന സത്യം മനസ്സിലായതും അവന്റെ ഉള്ളിൽ പേടിയുടെ വിത്തുകൾ മുള പൊന്തി... കണ്ട സ്വപ്നം അവന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി നിന്നു.... പെട്ടെന്ന് തന്നെ അവൻ അവിടെ മുക്കും മൂലയും അരിച്ചു പെറുക്കാൻ തുടങ്ങി...അവൾക്ക് പോകാൻ ഒള്ള ബസ് വന്ന് പോയിക്കഴിഞ്ഞരിന്നു... നിരാശയോടെ അതിലേറെ ടെൻഷനോടെ അവൻ മുടി പിച്ചി.... * ക്ണിം ക്ണിം * പെട്ടെന്ന് ഫോൺ ബെൽ അടിച്ചതും അവൻ * UNKNOWN NUMBER * ന്ന് എഴുതി കാണിച്ച സ്ക്രീനിലേക്ക് ഉറ്റുനോക്കി.... " ഹ...ഹലോ...." "എന്താ അർജുൻ ശബ്ദത്തിൽ ഒരു ഇടർച്ച...ഓഹ് ഭാര്യയെ തിരഞ്ഞു മടുത്തോ...സോ പുവർ " " ഹലോ...ആരാടാ നീ...??? " " ഏതായാലും നിന്റെ മിത്രം അല്ലെന്ന് ഉറപ്പിച്ചോ...* നിന്റെ അന്തകൻ...നീയെന്ന അസുരന്റെ അന്തകൻ * " " ഫോണിൽ കൂടെ ഡയലോഗ് അടിക്കാൻ നിക്കാതെ ആണാണെങ്കിൽ നേർക്ക് നേർ വന്ന് സംസാരിക്കടാ...." " ഹ്മ്മ്....അതിന് തന്നെയാടാ വിളിച്ചേ... ഭാര്യയെ ജീവനോടെ കാണണം എന്നുണ്ടെങ്കിൽ ഞങ്ങൾ പറയുന്നിടത്തേക്ക് വരണം...അതിനിടയിൽ അതിബുദ്ധി കാണിക്കാൻ നോക്കിയാൽ പൊന്ന് മോനെ...." " ഞാൻ എവിടെ വരണം....??? " " ബൈപ്പാസ് റോഡിന്റെ പുറകിലൂടെ ഒള്ള വഴിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ....അതും തനിച്ച്....10 മിനിട്ടിനുള്ളിൽ ഇവിടെ എത്തിയിരിക്കണം...." * കൂ...കൂ....കൂ....* അവനെന്തെങ്കിലും പറയുന്നതിന് മുൻപ് ഫോൺ കട്ടായിരുന്നു....അങ്ങോട്ട്‌ തിരിച്ചു വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.... എന്റെ ജീവൻ പോയാലും വേണ്ടില്ല...കീർത്തി,,,,അവൾക്കെന്തെങ്കിലും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല....സമയം പാഴാക്കാതെ അർജുൻ തന്റെ കാറും കൊണ്ട് സ്പീഡിൽ കുതിച്ചു.... ______________________ അവർ പറഞ്ഞ സ്ഥലത്ത് എത്തിയതും ഏകദേശം ഒരു ഹൊറർ വില്ല പോലെ ഉണ്ടായിരുന്നു...തന്റെ ഓരോ ചലനങ്ങളും സൂക്ഷമമാക്കിക്കൊണ്ട് അവൻ ഓരോ സ്റ്റെപ്പും എടുത്തു വെച്ചു.... അടഞ്ഞു കിടന്ന ഡോർ പതിയെ തുറന്നതും അവിടുത്തെ കാഴ്ച കണ്ട് അവൻ ഒരു ഞെട്ടലോടെ ചുറ്റും നോക്കി.... അവിടെ ഒരു കല്യാണ വീട് പോലെ അലങ്കരിച്ചു വെച്ചിരിക്കുന്നു...ഒരു മണ്ഡപവും അവിടെ താലിയും രണ്ട് മാലയും ഒക്കെ അറേഞ്ച് ചെയ്തു വെച്ചിരിക്കുന്നു...  പെട്ടെന്ന് കൊലുസിന്റെ ഒച്ച കേട്ടതും അവന്റെ കണ്ണുകൾ സ്റ്റേർ കേസിലേക്ക് ചെന്നു....കല്യാണപ്പെണ്ണിനെ പോലെ കീർത്തി സർവാഭരണ വിഭൂഷിതയായി ഇറങ്ങി വരുന്നു...അവളെ കണ്ടതും ഒരു ഞെട്ടലോടെ അവളെ നോക്കിയതും അവള്ടെ പിറകെ  കൊറേ പേർ ഇറങ്ങി വരുന്നു... അവരിലെക്ക് കണ്ണ് പായിച്ചതും അവന്റെ കണ്ണുകൾ ഒരാളിൽ ഉടക്കി... *" അവൻ....ക്രിസ്റ്റഫർ..."* " വെൽക്കം വെൽക്കം അർജുൻ...ഓഹ്...പറഞ്ഞതിലും 3 മിനിറ്റ് മുൻപേ എത്തിയല്ലോ...സോൾജിയർ തന്നെ... ഏതായാലും വന്ന സ്ഥിതിക്ക് എന്റെയും അതായത്  ഈ  ക്രിസ്റ്റഫറിന്റെയും നിന്റെ ഭാര്യ ആയ കീർത്തിയുടെയും മാര്യേജ് ആണ്..." " വാട്ട്‌....??? ആർ യൂ ഫണ്ണി മിസ്റ്റർ...??? " "എന്താ അർജുൻ ഫണ്ണി ആയിട്ട് നിനക്ക് തോന്നിയോ...??? നിനക്ക് വിശ്വസിക്കാൻ പ്രയാസം ആണെങ്കിൽ നിന്റെ ഈ ഭാര്യയോട് തന്നെ ചോദിക്ക്..." ക്രിസ്റ്റഫർ പറയുന്നത് കേട്ടതും അർജുൻ ഒരു പുച്ഛത്തോടെ കീർത്തിയുടെ അടുത്തേക്ക് ചെന്നു... " നീയെന്തിനാ ഒരു കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി നിക്കുന്നത്...??? എന്താ ഇവനെ കെട്ടാൻ പോകുവാണോ..." " ……………" " നിന്റെ നാവിറങ്ങി പോയോടി പുല്ലേ..." അവൻ ഒന്ന് പേടിപ്പിച്ചപ്പോഴേക്കും അവൾ ഞെട്ടി പോയിരുന്നു...ഒഴുകിയിറങ്ങാൻ വെമ്പുന്ന മിഴികളെ തടഞ്ഞു നിർത്തിക്കൊണ്ട് നെഞ്ച് പൊട്ടുന്ന വേദനയിൽ അവൾ പറഞ്ഞു തുടങ്ങി... " അതെ,,,,,ഇയാളെ കെട്ടാൻ വേണ്ടി തന്നെയാ ഒരുങ്ങി നിൽക്കുന്നത്...കെട്ടിയെന്ന് അല്ലാതെ നീ എന്നെ ഭാര്യ ആയിട്ട് ഇതുവരെ കണ്ടിട്ടില്ലല്ലോ..പിന്നെ ഞാൻ ആരുടെ കൂടെ പോയാലും നിനക്കെന്താ.... നീയെന്തിനാ അർജുൻ ഇങ്ങോട്ട് വന്നത്...????എന്തിനാ....??? പോയി തരുവോ ഒന്ന്... പ്ലീസ്..." അവളുടെ ഓരോ വാക്കുകളും കണ്ണുനീരിന്റെ ഉപ്പുരസത്തിൽ അലിഞ്ഞു പോയിരുന്നു.... " ഞാൻ പോകുവായിരുന്നു...പക്ഷേ നിന്റെ ഈ കണ്ണുനീർ....നീ പറഞ്ഞത് മുഴുവൻ കള്ളം ആണെന്ന് വ്യക്തമാകാൻ  എനിക്ക് ഇതിലും വലിയ തെളിവ് ഒന്നും വേണ്ട കീർത്തി...ഈ അര്ജുന് ഒരു മടക്കം ഉണ്ടെങ്കിൽ അത് നിന്നെയും കൊണ്ടാകും....നിന്നെയും കൊണ്ട് മാത്രം...." " അർജുൻ പ്ലീസ്.. നീ ഇവിടുന്ന് എങ്ങനെ എങ്കിലും രക്ഷപെടണം..പ്ലീസ്...നിന്റെ ജീവൻ ആപത്തിൽ ആണ്..." " എന്നിൽ വിശ്വസിക്കുന്നവരെയും സ്നേഹിക്കുന്നവരെയും ഞാൻ ഒരിക്കലും ഒറ്റപ്പെടുത്തില്ല...നീ ആരെയാ കീർത്തി പേടിക്കുന്നെ...നിന്നെ ആർക്കേലും തൊടണം എങ്കിൽ അതെന്റെ ജീവൻ എടുത്തിട്ട് മാത്രേ പറ്റു....." " അർജുൻ....എന്റെ....." "ശൂ.....മിണ്ടിപ്പോകരുതു....നീ പറഞ്ഞു പറയേണ്ടത് എല്ലാം...അവന് ജീവനിൽ കൊതി ഇല്ലങ്കിൽ പിന്നെ അവന് ജീവിക്കാൻ അർഹത ഇല്ല...കൊല്ലടാ ഈ നായിന്റെ മോനെ...." അതും പറഞ്ഞ്  ക്രിസ്റ്റഫർ അലറിയതും അടുത്ത് നിന്ന ഒരു ഗുണ്ട അവന്റെ നേരെ ഓടി അടുത്തു.... അവന്റെ അടുത്തേക്ക് ഓടി പോകാൻ നിന്ന അവള്ടെ കൈ ബലമായി പിടിച്ചു വെച്ച് ക്രിസ്റ്റഫർ അടി നോക്കി നിന്ന് വീക്ഷിച്ചു...അർജുന്റെ ഫൈറ്റ് കണ്ടതും അയാൾ നേരിയ തോതിൽ ഒന്ന് വിയർത്തു പോയി...* ഒരു പട്ടാളക്കാരന്റെ മുഴുവൻ ഗാഭീര്യവും കാണിക്കുന്നുണ്ട് *  ന്ന് അയാൾ മനസ്സിൽ ഓർത്തു.... അവസാനത്തെ ആളെയും തറപറ്റിച്ച ശേഷം അർജുൻ ഒന്ന് തലയുയർത്തി അയാളെ നോക്കി... " വൗ.....നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു അർജുൻ...ഗ്രേറ്റ്‌..." " നിന്റെ കൂട്ടത്തിലെ അവസാനത്തെത് നീയാണ്...നിനക്കോർമ ഉണ്ടോ എന്റെ അനിയത്തിയെ നിന്റെ അനിയൻ കൊന്നപ്പോൾ കോടതിയിൽ നിന്ന് ജാമ്യം ലഭിച് നീ അവനെ ഇറക്കിക്കൊണ്ട് പോയത്...അന്നേ അവന്റെ അന്ത്യം എന്റെ കൈകൊണ്ടു ആയിരിക്കുമെന്ന് ഞാൻ തീരുമാനിച്ചതാരുന്നു...ഇനി നീ..." " ഹ  ഹ  ഹ.....എന്നെ ഇല്ലാതെയാക്കിയിട്ട് ഇവളെയും കൊണ്ട് ഇവിടുന്ന് രക്ഷപെടാം എന്നാണോ നീ വിചാരിച്ചേ...10 മിനിറ്റിനുള്ളിൽ എന്റെ ഫുൾ ഗാങ് ഇവിടെ എത്തും...ഇവളെയും കൊണ്ട് ഇവിടുന്ന് ജീവനോടെ രക്ഷപെടാൻ നിന്നെ കൊണ്ട് സാധിക്കില്ല..." അവനെ നോക്കി ഒരു പുച്ഛഭാവത്തോടെ പറഞ്ഞു അയാൾ നിർത്തി...താൻ തന്നെ ആയിരുന്നെങ്കിൽ എങ്ങനെ എങ്കിലും പിടിച്ചു നിക്കാമായിരുന്നു...പക്ഷേ കീർത്തി,,,അവൾ കൂടെ ഒള്ള സ്ഥിതിക്ക് എങ്ങനെ...???? പിന്നെ ഒന്നും നോക്കിയില്ല...അവന്റെ നേർക്ക് ഞൊടിയിടയിൽ കറങ്ങി അവന്റെ കാൽ അയാളുടെ കാലിൽ ലോക്ക് ആക്കിക്കൊണ്ട് അയാളുടെ നെഞ്ചിൽ ആഞ്ഞു തള്ളി..പെട്ടെന്ന് ബാലൻസ് പോയ അയാൾ ഭിത്തിയിൽ ഇടിച്ചു താഴെ വീണു.... ആ സമയം മാത്രം മതിയായിരുന്നു അവന്.. പിന്നെ ഒന്നും നോക്കാതെ കീർത്തിയുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് ആ ബിൽഡിംഗ്‌ ന്റെ പുറകിലത്തെ കാട്ടുവഴിയിൽ കൂടെ ഓടി.... അവളെന്തോ അവനോട് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവനത് കേൾക്കാൻ കൂട്ടാക്കാതെ അവളെയും കൊണ്ട് ഓടി.... " അർജുൻ സ്റ്റോപ്പ്‌....." അവൾ കരഞ്ഞു കൊണ്ട് ഒച്ച വെച്ചതും അവൻ പെട്ടെന്ന് നിന്നു... തിരിഞ്ഞു അവളെ എന്താ എന്ന അർത്ഥത്തിൽ നോക്കി.... " അർജുൻ പ്ലീസ്...എന്നെ വിട്ടിട്ട് പോ...നീയെങ്കിലും ചെന്ന് രക്ഷപെട്...നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് രക്ഷപെടാൻ സാധിക്കില്ല..." കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തിയതും അവളുടെ കവിളിൽ അവന്റെ കരങ്ങൾ പതിഞ്ഞു കഴിഞ്ഞിരുന്നു.... " മിണ്ടാതെ ഇരിക്കടി....വിട്ടിട്ട് പോകാൻ അല്ല കെട്ടിയത്....രക്ഷപെടുന്നുണ്ടെങ്കിൽ ഒന്നിച്...നിന്നെ രക്ഷപെടുത്താവോന്ന് ഞാൻ ഒന്ന് നോക്കട്ടെ..." " എന്നെ ഇതിൽ നിന്ന് രക്ഷപെടുത്താൻ സാധിക്കുമെങ്കിൽ എന്നാ രക്ഷപെടുത്ത്...." ന്ന് പറഞ്ഞ് അവൾ തന്റെ അരപ്പട്ട അവന് നേരെ ചൂണ്ടി കാണിച്ചു.... " ഇത് എന്താ...??? " " ബോംബ്....." " വാട്ട്‌.....?????? " "അതാ അർജുൻ ഞാൻ പറഞ്ഞെ ഒന്ന് രക്ഷപെടാൻ...നമ്മള് അവിടുന്ന് പോന്നപ്പോ തന്നെ അയാൾ ടൈമർ  ഓൺ ആക്കി...ഓൺ ആക്കി 60 sec കഴിഞ്ഞാൽ പിന്നെ ഇത് പൊട്ടിത്തെറിക്കും...എന്തൊക്കെയോ സ്‌പോടക വസ്തുക്കൾ കൊണ്ട് ഒള്ളത് ആണ്...നമ്മള് രക്ഷപെടാതെയിരിക്കാൻ വേണ്ടി ഇത് അത്ര പെട്ടന്ന് ഒന്നും അഴിക്കാൻ പറ്റാത്ത പോലെ ആണ് ഫിറ്റ്‌ ചെയ്തു വെച്ചിരിക്കുന്നത്...." അതിൽ 5 വയറുകൾ ഉണ്ട്...ഒരേപോലെ ഒള്ള രണ്ടെണ്ണം വീതം ഒണ്ട്..ഇതിൽ ഏത് ഇനാക്ടീവ്‌ ചെയ്യതാൽ ആണ് ബോംബ് ന്യൂട്രൽ ആകുന്നത്.... അവൻ അതിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു... " അർജുൻ...ഇനി വെറും 15 sec മാത്രം ബാക്കിയൊള്ളു..." അവൻ അവിടെയുള്ള ഒരു നീല വയറും ചുമന്ന വയറും കണ്ണുകൾ അമർത്തി അടച്ചു കൊണ്ട് ഒരുമിച്ച് പിടിച്ച് വലിച്ചു.... പെട്ടെന്ന് വലിയൊരു ഒച്ച കേട്ടതും... " അയ്യോ.........." " കെടന്ന് അലറാത്തേടി കോപ്പേ...ബോംബ് ഇനാക്ടിവ് ആയി..." ഇറുക്കി അടച്ച കണ്ണുകൾ പതിയെ തുറന്ന് കൊണ്ട് അവൾ ആശ്വാസത്തോടെ കണ്ണ് തുറന്നു... " പിന്നെ എന്താ ഒച്ച കേട്ടെ...." " ആ ക്രിസ്റ്റഫർ ന്റെ ആൾക്കാർ വന്നതിലുള്ള സിംബൽ ആണ്...അപ്പൊ എങ്ങനാ...ഇവിടെ നിക്കാൻ ആണോ പ്ലാൻ..." അവൻ  അത് ചോദിച്ചു തീർന്നതും  അവൾ പെട്ടെന്ന് അവന്റെ കയ്യും പിടിച്ചു മുൻപിൽ ഓടി...ഓടുന്നതിനിടയിൽ തല ചെരിച്ചു അവനെ നോക്കി സൈറ്റ് അടിച്ചു കാണിച് തിരിഞ്ഞതും മുന്നിൽ കണ്ട വേരിൽ കാലുടക്കി അവൾ നിലത്തേക്ക് ഉരുണ്ട് വീണു....അവന്റെ കയ്യിൽ മുറുക്കി പിടിച്ചത് കൊണ്ട് അവളോടൊപ്പം അവനും നിലത്തേക്ക് വീണു...ഒരു ചരിവ് പോലെ ഒള്ള സ്ഥലത്തേക്ക് വീണത് കൊണ്ട് എങ്ങോട്ടെന്നറിയാതെ അവര് പൊടിയും കരികിലയും നിറഞ്ഞ മണ്ണിലൂടെ ഉരുണ്ട് പോയി... തുടരും..... ________________________ ഇന്നലെ പോസ്റ്റാമെന്ന് ആയിരുന്നു പറഞ്ഞെ...പറ്റിയില്ല...ആദ്യം തന്നെ സോറിട്ടോ... ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ...നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്... ലവ് യൂ ഓൾ__❤ താങ്ക്സ് ഫോർ യുവർ സപ്പോർട്ട്😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ASURAN - ShareChat
28.5k കണ്ടവര്‍
1 ദിവസം
°•അസുരൻ ꧂°•. * Part 6* ✍ Twinkle AS ☆☆☆☆☆☆☆☆☆☆☆☆☆ അവൻ പറഞ്ഞത് കേട്ടതും കരഞ്ഞുകൊണ്ട് അവന്റെയടുത്തേക്ക് ഓടി ചെല്ലാൻ നിന്ന ഞാൻ ഒരു കാഴ്ച കണ്ട് മരവിച്ചു പോയി.... * ശരൺ സർ.....നിങ്ങൾ !!!! * തിരിഞ്ഞു നടക്കാൻ ആഞ്ഞ അർജുന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ശരൺ സാറിനെ കണ്ടതും ഞാൻ ആകെ ഞെട്ടി പോയിരുന്നു.... " എന്താ അർജുൻ...??? ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ലല്ലേ...?? " " കൂടെ നിന്ന് ചതിച്ചല്ലെടാ പന്ന @$% എന്തിന് വേണ്ടിയാരുന്നു ഈ നാടകം " " കൂൾ കൂൾ അജു...നീ ഇങ്ങനെ ചൂടാവണ്ട...നിന്റെ ഉള്ളിലെ തീ കെടുത്താൻ ഈ ഗണ്ണിലെ ഒരു ബുള്ളറ്റ് മാത്രം മതി..." " ഹും....ആരെയാ നീ ഈ തുക്കടാ പിസ്റ്റൾ കാണിച്ചു പേടിപ്പിക്കുന്നെ...എന്നെയോ,,,,രാജ്യത്തെ ശതൃക്കളിൽ നിന്ന് രക്ഷിച് വെടിയും കുത്തും ഒക്കെ ഒരുപാട് ഏറ്റിട്ടുള്ള എന്നെയാണോ...?? എങ്കിൽ നിനക്ക് തെറ്റി ശരൺ..." " നീ കൂടുതൽ ഡയലോഗ് അടിക്കണ്ട...നീ ഇവളോട് പറഞ്ഞത് പോലെ നീ ജീവിക്കണോ മരിക്കണോ ന്ന് ഇന്നത്തെ രാത്രി തീരുമാനിക്കും..നീ പോയാൽ ഇവള്ടെ കാര്യം....😏 അത് നോക്കാൻ ആൾക്കാർ ഉണ്ട്..." " അമ്മേനേം പെങ്ങളേം തിരിച്ചറിയാൻ പറ്റാത്ത $%&#@ മോനെ....നിന്നെ ഞാൻ...." ഞൊടിയിട വേഗത്തിൽ ശരണിന്റെ കയ്യിൽ നിന്നും തോക്ക് കൈക്കലാക്കാൻ ശ്രമിച്ചതും പൊടി പറപ്പിച്ചു കൊണ്ട് കൊറച്ചു വണ്ടികൾ ഞങ്ങൾക്ക് ചുറ്റും കറങ്ങാൻ തുടങ്ങി... __________________ [ കീർത്തി ] എന്തൊക്കെയാ സംഭവിക്കുന്നെന്ന് അറിയാതെ മിഴിച്ചു നിക്കുവാന് ഞാൻ..ശരൺ,,,,അയാൾ ഒരു ചതിയൻ ആണെന്ന് ഒരിക്കലും കരുതിയിരുന്നില്ല...അയാൾ എനിക്കെതിരെ പറഞ്ഞ സമയം  അർജുന്റെ കൈകൾ അയാളെ തല്ലാൻ ഉയർന്നത് കണ്ടപ്പോ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു... ആ മനസ്സിൽ എനിക്കൊരു സ്ഥാനം ഉണ്ടെന്നത് എന്നിൽ ആശ്വാസം നിറച്ചെങ്കിലും പെട്ടന്ന് അഞ്ചാറു കാർ കൾ ഞങ്ങൾക്ക് ചുറ്റും പൊടി പറത്തിക്കൊണ്ട് കറങ്ങാൻ തുടങ്ങി...കണ്ണിലേക്ക് പൊടി കയറിയത് കൊണ്ട് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ആയിരുന്നു... 👏👏👏👏 കാതിലേക്ക് കയ്യടി ശബ്ദം തുളച്ചു കയറിയപ്പോ ആണ് കണ്ണ് തുറന്ന് നോക്കിയത്... " അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം സിഗക്കുട്ടി കൂട്ടിൽ അകപ്പെട്ടല്ലോ...സോ സാട്..." ആ ശബ്ദം കാതോർത്തതും ഒരേനിമിഷം പേടിയും വെപ്രാളവും ഒരുമിച്ച് മനസ്സിലേക്ക് കടന്ന് വന്നു....  * ക്രിസ്റ്റഫർ * നിരവധി കേസുകളിൽ പ്രതി ആണെങ്കിലും അയാൾക്ക് എതിരെ ഇതുവരെ ഒന്നിനും തെളിവില്ല...അയാൾക്ക് കറക്റ്റ് ആയിട്ടുള്ള ഒരു സെറ്റൽമെന്റോ കോണ്ടക്ടോ ഒന്നും ഇല്ല...ഇയാളുടെ തലയ്ക്കു മുംബൈ  പോലീസ് 10 ലക്ഷം രൂപ വില പറഞ്ഞിട്ടുണ്ട്..പക്ഷേ ഇതുവരെ ഇയാളെ കാണാനോ അറിയാനോ ഒന്നും ആർക്കും പറ്റിയിട്ടില്ല...അങ്ങനെ ശ്രമിച്ചവർ ഇന്ന് ഈ ലോകത്തിലെ ഇല്ല... പക്ഷേ ഇയാളും അർജുനും തമ്മിൽ എന്താ ബന്ധം...???? അതും ഇയാളെ പോലെയുള്ള ഒരാൾക്ക് അർജുനോട്‌ ശത്രുതാ തോന്നാൻ എന്ത് കാരണം ആണ് ഉള്ളത്.... " ഞാൻ പ്രതീക്ഷിച്ചിരുന്നു വൈകാതെ ഇങ്ങനെ ഒന്ന് മീറ്റ് ചെയ്യേണ്ടി വരുന്നു...ബട്ട് ഇത്രയും പെട്ടന്ന് അൺബലിവബിൽ..." " തീർക്കേണ്ടത് എല്ലാം ഈ ക്രിസ്റ്റഫർ വൈകിക്കാറില്ല...അതും സ്വന്തം അനിയനെ കൊന്നവനെ..." അത് പറഞ്ഞപ്പോ അയാളുടെ കണ്ണിൽ പക എരിയുന്നുണ്ടായിരുന്നു.... " ഓഹ്....ഞാൻ ലൈഫിൽ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല കാര്യം ആണ് അത്....എന്റെ അനിയത്തിയെ കൊന്ന അവൻ ഈ ലോകത്ത് ഉണ്ടാവാൻ പാടില്ലെന്ന് ഞാൻ തീരുമാനിച്ചതാ... അത് മറ്റ് എല്ലാ അനിയത്തിമാർക്കും ദോഷം ചെയ്യും...നല്ല തന്തയ്ക്ക് ജനിക്കാത്ത  ആ പന്ന പുന്നാര മോനെ ഞാൻ അങ്ങ് പരലോകത്തേക്ക് പറഞ്ഞയച്ച പോലെ അടുത്തത് നീ ആയിരിക്കും... " " ഗ്രേറ്റ്‌.....ഞാൻ വിചാരിച്ചതിലും സ്മാർട്ട്‌ ആണ് നീ....പക്ഷേ കളിക്കുമ്പോ തരത്തിൽ കളിക്കണം...ചാവാൻ റെഡി ആണേൽ വാടാ....." അയാൾ അലറിക്കൊണ്ട് ദേഹത്തെ കോട്ട് വലിച്ചൂരി കയ്യിലെ ഞൊട്ട പൊട്ടിച് അർജുന്റെ അടുത്തേക്ക് ചെന്ന് അവന്റെ തോളിൽ പിടിച്ച് പുറകോട്ട് തട്ടിക്കൊണ്ട് ഇരുന്നു.... അത് അർജുനിൽ രോക്ഷം നിറയ്ക്കുന്നുവെന്ന് അവന്റെ കൈകൾ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി....ദേഷ്യം കൊണ്ട് മുഖം ഒക്കെ ചുമന്ന് വലിഞ്ഞു മുറുകി ഇരിക്കുന്നു....കയ്യൊക്കെ ചുരുട്ടി പിടിച്ചു നിൽക്കുവാന്.... ഒന്ന് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അർജുൻ സകല ദേഷ്യവും ആവാഹിച് കൈ ചുരുട്ടി അയാൾടെ മോന്തയ്ക്ക് ഒരെണ്ണം കൊടുത്തു..പെട്ടെന്നുള്ള അവന്റെ ആക്ഷനിൽ ഒന്ന് പകച്ചെങ്കിലും തല കൊടഞ്ഞു കഴുത്ത് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച് അവന്റെ നേരെ പാഞ് അടുത്ത്...അതിനിടയിൽ അയാളെ ഹെൽപ്  ചെയ്തോണ്ട് അര്ജുന് നേരെ ശരൺ പിസ്റ്റലിൽന്റെ ഗ്രിഗർ വലിച്ചു...അർജുന്റെ തോളിൽ കൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആ ബുള്ളറ്റ് പാഞ്ഞു പോയി....ദേഷ്യം ഇരച്ചു കേറിയ അർജുൻ ആ പിസ്റ്റൾ കൈക്കലാക്കി ശരൺ ന്റെ മുട്ടിലേക്ക് വെടി വെച്ചു... അയാൾ കാലിൽ പിടിച്ച് അലറിക്കൊണ്ട് നിലം പതിച്ചു...ക്രിസ്റ്റഫർ ന്റെ കൂടെ വന്ന ഗുണ്ടകൾ ഓരോന്നായി അർജുനോട്‌ ഏറ്റുമുട്ടാൻ തുടങ്ങി.... ഞാൻ ഓടി ചെന്ന് കാറിന്റെ പിന്നിൽ ഒളിച്ചു....കൊറേ നേരം കഴിഞ്ഞപ്പോൾ ഒച്ച കേക്കാൻ പറ്റാതെ വന്നപ്പോ ഞാൻ ഒളികണ്ണ് ഇട്ട് നോക്കി.... പെട്ടെന്ന് അർജുന്റെ അലർച്ച കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയതും എന്റെ കഴുത്തിലും  കത്തി അമർന്നിരുന്നു...... അർജുനെ നിസ്സഹായതയോടെ നോക്കിയതും അവനെ കൊറേ ഗുണ്ടകൾ ചേർന്ന് പിടിച്ചു വെച്ചിരിക്കുകയാണ്..... " കണ്ടോ.......നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ,,,എന്നോട് ഏറ്റുമുട്ടാൻ നിൽക്കരുത് ന്ന്....ഹമ്,,,,ഏതായാലും നിന്നെ സമ്മതിച്ചു....എന്റെ അടുത്ത് ഇത്രയും നേരം പിടിച്ചു നിൽക്കുകയെന്ന് പറഞ്ഞാൽ ചെറിയ കാര്യം അല്ലല്ലോ...." പുച്ഛം നിറഞ്ഞ വാക്കുകൾ അയാൾ പറഞ്ഞു നിർത്തി..... " നിനക്ക് ആവിശ്യം എന്നെയല്ലേ....അവളെ വിട്....വിടാൻ..." " എന്താടാ നിന്റെ പെണ്ണിനെ തൊട്ടപ്പോ പൊള്ളിയോ....???? ഇവളെ ഞാൻ നേരത്തെ നോട്ടം ഇട്ടതായിരുന്നു...ജേർണലിസ്റ്റ് ആണെന്ന് പറഞ്ഞ് എനിക്കെതിരെ തെളിവുകൾ ശേഖരിക്കാൻ ഇറങ്ങി തിരിച്ചവരിൽ മുൻപന്തിയിൽ ആയിരുന്നു ഇവള്...അന്നെ ഞാൻ നോട്ടം ഇട്ടു വെച്ചതായിരുന്നു....കൊറേ അവന്മാരെ കൊന്ന് തള്ളിയിട്ട് ഒള്ള കൈയാ ഇത്....പക്ഷേ,,,,,ഇവളെ അങ്ങ് കൊല്ലാൻ തോന്നുന്നില്ല.... ( അതും പറഞ്ഞ് അവളെ അയാൾ ചൂഴ്ന്ന് നോക്കി....അയാളുടെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അയാളുടെ പിടി സ്ട്രോങ്ങ്‌ ആയിരുന്നു....) ഏതായാലും നിനക്ക് ഞാൻ ഒരു ഓഫർ തരാം....നിനക്ക് വേണേൽ ജീവനും കൊണ്ട് രക്ഷപെടാം....ഈ കാലന്റെ കൈ കൊണ്ടുള്ള മരണം നിനക്ക് ഒഴിവാക്കാം....എന്ത് പറയുന്നു...." " തുഫ്ഫ്.......ചത്താലും നിന്റെ ഒന്നും മുന്നിൽ ഞാൻ തല കുനിയ്ക്കില്ലടാ ചെറ്റേ....." " സ്വയം മരണത്തിലേക്ക് നടക്കുന്ന വിഡ്ഢി ആയ നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല...നിന്റെ ടൈം ആയി...അനിയത്തിടെ കൂടെ പരലോകത്തേക്ക് നിന്നെയും പറഞ്ഞു അയയ്ക്കാം...." അയാൾ കണ്ണ് കൊണ്ട് എന്തോ ആംഗ്യം കാണിച്ചതും അടുത്ത് നിന്ന ഏതോ ഒരുത്തൻ മൂർച്ച ഏറിയ കത്തിയുമായി അയാളുടെ അടുത്തേക്ക് ചെന്നു..... അയാളെ നോക്കി വേണ്ടാന്ന് അപേക്ഷിചെങ്കിലും അയാൾ അതിനെ പുച്ഛിച്ചു തള്ളി....അർജുന്റെ അടുത്തേക്ക് ചെന്ന് അവന്റെ വയറ്റിലേക്ക് കത്തി ആഞ്ഞു കുത്തി... "* അർജുൻ............നോ..........*"        തുടരും..... _________________ ലെങ്ത് ഒട്ടും ഇല്ലാന്ന് അറിയാം...എഴുതാൻ സമയം കിട്ടിയിരുന്നില്ല...കൊറച്ചു തിരക്കിൽ ആയി പോയി....അതാണ്‌....ആരും ദേഷ്യപ്പെടരുത്...അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ എഴുതാം...പറ്റിയാൽ ഇന്ന് തന്നെ പോസ്റ്റാം...അല്ലെങ്കിൽ നാളെ രാവിലെ...സോറി....   #📙 നോവൽ
#

📙 നോവൽ

📙 നോവൽ - O Palette Media ASURAN WN A short love story - ShareChat
7.5k കണ്ടവര്‍
3 ദിവസം
°•അസുരൻ ꧂°•. * Part 5* ✍ Twinkle AS ☆☆☆☆☆☆☆☆☆☆☆☆☆ ദേഷ്യം കൊണ്ട് കത്തി കാളി നിൽക്കുന്ന കണ്ണുകളിൽ എന്നെ ചുട്ടെരിക്കാനുള്ള  കനൽ ആളുന്നുണ്ടായിരുന്നു.... അവനെ കണ്ടപ്പോ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ ഒരു വിറയാലെ മന്ത്രിച്ചു.... *" അർജുൻ "* അവനെ കണ്ടിട്ട് ഇപ്പൊ എന്തെന്നില്ലാത്ത ഒരു വെപ്രാളം...എങ്ങോട്ട് എങ്കിലും ഓടി പോയാ മതീന്ന് തോന്നി പോകുന്നു...അത്രയ്ക്ക് ഒണ്ട് അവന്റെ മുഖത്തെ ദേഷ്യം.... ഞാൻ പേടിച്ച് ഒരടി പിന്നിലേക്ക് പോയി..എന്ത് ചെയ്യുമെന്ന് അറിയാതെ ഒരുനിമിഷം ശരൺ സാറിനെ തിരിഞ്ഞ് നോക്കിയെങ്കിലും ഞൊടിയിടവേഗത്തിൽ അർജുൻ എന്റെ അടുത്തേക്ക് പാഞ്ഞു വന്ന് കൈയിൽ അമർത്തി പിടിച്ചു കൊണ്ട് എങ്ങോട്ടെന്ന് ഇല്ലാതെ പോയി.... കയ്യിലെ പിടി മുറുകും തോറും അവന് ഇപ്പൊ എന്നോട് എത്രമാത്രം ദേഷ്യം ഉണ്ടെന്നു എനിക്ക് ഊഹിക്കാവുന്നതെ ഒണ്ടായിരുന്നോള്ളൂ...കൈയിൽ അമർത്തുമ്പോ ജീവൻ പോകുന്നത് പോലെ തോന്നുന്നുണ്ടെങ്കിലും അവനെ എതിർക്കാൻ എനിക്ക് തോന്നിയില്ല... ആരും ഇല്ലാത്ത വിജനമായ ഒരു വഴിയിൽ ആയിരുന്നു അവൻ എന്നേം കൊണ്ട് ചെന്നത്...അത് കണ്ടപ്പോ തന്നെ എന്റെ പേടി ഒന്നൂടി കൂടി... " എന്തിനാ നീ തിരിച്ചു വന്നത്...??? " " അർജുൻ,,,,ഞാൻ....അത് പിന്നെ..." പറഞ്ഞു തീരുന്നതിന് മുന്നേ അവന്റെ കൈകൾ അവളുടെ കവിളിൽ പതിച്ചിരുന്നു...അപ്പോഴും അവന്റെ കണ്ണുകളിൽ കൂടുതൽ കനൽ  എരിയുന്നത് നിറയുന്ന കണ്ണാലേ അവൾ നോക്കി നിന്നു... " നിനക്ക് അറിയണം അല്ലെ ഞാൻ ആരാണെന്ന്...??? അല്ലെടീ....അതിന് വേണ്ടിയല്ലേ നീ ഇവിടം വരെ എത്തിയത്...??? ** I AM A SOLDIER **  " അവന്റെ വാക്കുകൾ ഇടിത്തി പോലെയാണ് ഞാൻ കേട്ടത്...അർജുൻ,,,,അവൻ ഒരു പട്ടാളക്കാരൻ ആണെന്നോ.... " വാട്ട്‌....????? " " അതേടീ.....പട്ടാളക്കാരൻ മാത്രം അല്ല...ഒരു മകനും സഹോദരനും കുട്ടുകാരനും ഒക്കെ ആയിരുന്നു...ആ പന്ന പുന്നാര മോനെ ഞാൻ എന്തിനാ കൊന്നത് എന്ന് നിനക്ക് അറിയണ്ടേ...   അതിന് മുൻപ് നീ എന്റെ ലൈഫ് അറിയണം...ഞാൻ എങ്ങനെ ഇങ്ങനെ ആയിത്തിർന്നുന്ന് അറിയണം... കളരിയ്ക്കൽ വിശ്വനാഥൻ നായരുടെയും നിർമ്മലയുടെയും മകൻ ആയി ജനിച്ചതിൽ കവിഞ്ഞു എനിക്ക് മറ്റൊരു അഹങ്കാരവും ഇല്ലാരുന്നു...ഞാൻ ജനിച് അഞ്ചു വർഷങ്ങൾക്ക് ശേഷം ആണ് എനിക്ക് ഒരു കൂടപ്പിറപ്പിനെ ദൈവം തന്നത്... * ആർദ്ര വിശ്വനാഥൻ *....ഞങ്ങടെ ആദി...ചെറുപ്പം മുതലേ അവൾക്ക് എല്ലാം ഞാൻ ആയിരുന്നു...എന്ത് കിട്ടിയാലും ചേട്ടായിക്ക് ന്ന് പറഞ്ഞ് എനിക്ക് കൊണ്ടൊന്നു തരുവായിരുന്നു..അവള് ന്ന് വെച്ചാൽ എനിക്കും ജീവൻ ആയിരുന്നു...അവളെ ആരെങ്കിലും നുള്ളി നോവിക്കാൻ ശ്രമിക്കുന്നത് പോലും എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു... അങ്ങനെ ചെറുപ്പം മുതൽ മനസ്സിൽ കാത്ത് സൂക്ഷിച്ചു കൊണ്ട് നടന്ന പട്ടാളക്കാരൻ എന്ന എന്റെ സ്വപ്നത്തിന് അച്ഛനും അമ്മയും പൂർണ്ണ സമ്മതം അറിയിച്ചപ്പോ ' ചേട്ടൻ ഇവടെ വിട്ട് പോകേണ്ടി വരില്ലേ ' ന്ന് പറഞ്ഞ് വിതുമ്പുന്ന അവള്ടെ മുഖം ഇന്നും എന്റെ കണ്മുന്നിൽ ഉണ്ട്...  ഒരുപാട് നാളത്തെ കഠിന പരിശ്രമത്തിലുടെ എന്റെ ലക്ഷ്യം ഞാൻ നേടിയെടുത്തപ്പോ എന്നേക്കാൾ ഒരുപക്ഷെ സന്തോഷിച്ചത് അവൾ ആയിരുന്ന് ഇരിക്കാം...അതിനൊപ്പം എന്റെ അനിയത്തികുട്ടിയും വളർന്നു...ഡൽഹിയിൽ നേഴ്‌സിംഗ് പഠനത്തിന് ചേരുകയും ചെയ്തു... ബോർഡറിൽ എനിക്ക് അന്ന് കൂട്ടായി ഒരാള് കൂടെ ഉണ്ടായിരുന്നു...എന്റെ നിതിൻ...എന്റെ ചങ്കും ചങ്കിടിപ്പും തന്നെ അവനായിരുന്നു...ഇടയ്ക്ക് ലീവ് കിട്ടുമ്പോ അവൻ എന്റെ വീട്ടിലും വരും...ഒരുപാട് നാളത്തെ സമ്പർക്കത്തിന് ശേഷം എന്റെ അനിയത്തിയോട് അവന് തോന്നിയ ഇഷ്ടം ആദ്യം പറഞ്ഞതും എന്നോടാണ്...അവനെ എന്റെ അളിയൻ ആയി കിട്ടുന്നതിൽ സന്തോഷം മാത്രമേ എനിക്ക് ഉണ്ടായിരുന്നോള്ളൂ...പക്ഷേ അവളോട് കാര്യം അവതരിപ്പിക്കാൻ പറഞ്ഞു... ഇഷ്ടം പറഞ്ഞ ദിവസം എന്റെ അടുത്ത് വന്ന് മടിയിൽ കിടന്നു കൊണ്ട് അവള് പറഞ്ഞത് കേട്ടപ്പോ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ചേട്ടൻ ഞാൻ ആണെന്ന് തോന്നി പോയി.... * ചേട്ടന് ഇഷ്ടവോള്ളതെ ഞാൻ ചെയ്യൂ.. ഞാൻ എന്താ ഏട്ടാ ചെയ്യേണ്ടേന്ന് * ഒള്ള അവള്ടെ ചോദ്യത്തിൽ സന്തോഷം കൊണ്ട് വാക്കുകൾ പോലും എനിക്ക് മുന്നിൽ അവ്യക്തമായിരുന്നു.... അച്ഛനോടും അമ്മയോടും അവതരിപ്പിച്ചപ്പോ അവരോട് ആദ്യം പറയാത്തതിൽ ചെറിയൊരു കുശുമ്പ് കാണിച്ചു എങ്കിലും നിതിൻ അവർക്ക് മകനെ പോലെ തന്നെ ആയിരുന്നു... ഞങ്ങൾ പോയി വരുന്ന അടുത്ത ലീവ് ന് എൻഗേജ്മെന്റ് ആയിട്ട് നടത്താമെന്ന് ഇരുവീട്ടുകാരും തമ്മിൽ ഉറപ്പിച്ചു....     ദിവസങ്ങൾ ശരവേഗത്തിൽ കടന്ന് പോയി...അവരുടെ എൻഗേജ്മെന്റിന് ഒരാഴ്ച കൂടി ബാക്കി നിക്കേ ലീവ്ന് വേണ്ടി അപേക്ഷിചെങ്കിലും എനിക്ക് ലീവ് കിട്ടിയില്ല...നിതിന് കിട്ടിയിരുന്നു..തല്ക്കാല ആശ്വാസം അതായിരുന്നു.... അന്നാണ്,,,,അന്നത്തേ നശിച്ച രാത്രിയാണ് എന്നെ ഞാൻ അല്ലാതെ ആക്കിയത്....എന്റെ ജീവിതം മാറ്റി മറിച്ച രാത്രി...ഞങ്ങളുടെ സ്വപ്‌നങ്ങൾ ചീട്ട് കൊട്ടാരം പോലെ തകർന്ന രാത്രി...!!!!!  " അവന്റെ ഓരോ വാക്കുകളും അവളിൽ എന്തൊക്കെയോ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു...ഒന്നും മിണ്ടാതെ അവൻ പറയുന്നത് അക്ഷമയോടെ അവൾ കേട്ടു നിന്നു... *" നീ ചോദിച്ചില്ലേ ഞാൻ എന്തിനാ ആ നായിന്റെ മോനെ  കൊന്നതെന്ന്.....???? *"* കെട്ടാൻ പോകുന്നവൻ തലയിൽ ചുറ്റിക കൊണ്ടുള്ള അടിയെറ്റ് നിസ്സഹായനായി നിൽക്കേ അവന്റെ പെണ്ണിനെ പിച്ചി ചീന്തുന്നത് കണ്ട് നിൽക്കേണ്ട ഗതികേടിനെ പറ്റി നീ ആലോചിച്ചിട്ട് ഉണ്ടോ....???? താൻ രക്ഷപെടില്ലന്ന് അറിഞ്ഞിട്ടും കുറ്റവാളികൾ ശിക്ഷ അനുഭവിക്കണം എന്ന് വിചാരിച്ചു അവസാന നിമിഷം എന്നെ ഫോണിൽ വിളിച്  *ചേട്ടായി എന്നെ രക്ഷിക്...* എന്ന് പറഞ്ഞ ഒരു പെൺകുട്ടിയെ പറ്റി നിനക്ക് ചിന്തിക്കാൻ പറ്റുവോ.......??? മകളെ കൊന്നവർക്ക് ശിക്ഷ മേടിച്ചു കൊടുക്കാൻ പോയ അച്ഛനെ  ആക്‌സിഡന്റ് ഉണ്ടാക്കി കൊന്നത് ഒരുപാട് കണ്ടിട്ടുണ്ടാവും നീ...കാരണം നീ ഒരു മാധ്യമ പ്രവർത്തക ആണ്...  ഗോഡ്സ് ഓൺ കൺട്രി എന്ന് രായ്ക്ക് രാമാനം പാടി നടക്കുന്ന കേരളത്തിന് യഥാർത്ഥത്തിൽ അതിന് അവകാശം ഉണ്ടെന്നു തോന്നുന്നുണ്ടോ...??? ഇന്ത്യക്കാർ എന്നും ഉച്ചരിക്കുന്ന ഒരു പച്ചക്കള്ളം...** ALL INDIANS ARE MY BROTHERS AND SISTERS ** 😏 അങ്ങനെ ആയിരുന്നു എങ്കിൽ ഇന്നും എന്റെ അനിയത്തി എന്റെ കൂടെ ഉണ്ടാകുമായിരുന്നു...   ** കോടതി മുറിയിൽ എന്റെ  അനിയത്തിക്ക് കിട്ടാതെ പോയ നീതിയാണ് ഞാൻ ഇവിടെ നടപ്പിലാക്കുന്നത്....ഇതാണ് എന്റെ ശരി....ഒരു പട്ടാളക്കാരന്റെ ശരി....ഒരു ചേട്ടന്റെ ശരി....!!!!!! ** അവൾക്ക് വേണ്ടി ഇത്രയും ചെയ്തില്ലങ്കിൽ ഞാൻ അവള്ടെ  ചേട്ടൻ ആണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ്....ഇത് അവൾക്ക് വേണ്ടി മാത്രം അല്ല ലോകത്തിലെ എല്ലാ സഹോദരിമാർക്കും വേണ്ടിയാണ്..."* അത്രയും പറഞ്ഞവൻ തിരിഞ്ഞു  നടന്നു...എന്തോ ഓർത്തെന്ന പോലെ വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു... *" ആ വീഡിയോ നീ ഇനി ഏത് കോടതി മുന്നാകെ കാണിച്ചാലും അതെന്നെ ബാധിക്കുന്ന കാര്യം അല്ല...എന്റെ ലക്ഷ്യം ഞാൻ പൂർത്തിയാക്കും...അതിന് എന്തൊക്കെ നേരിടേണ്ടി വന്നാലും..."* " അർജുൻ.....ഞാൻ......." " വേണ്ട കീർത്തി,,,,,നീ എത്രയും വേഗം തിരിച്ചു പോകണം...ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും നിന്റെ ജീവന് ആപത്തു ആണ്...സോ പ്ലീസ്... ഞാൻ ജീവിക്കണോ മരിക്കണോന്ന് തീരുമാനിക്കേണ്ടത് ഈ രാത്രിയാണ്...നീ കേട്ടിട്ടുള്ള കഥകൾ പോലെയല്ല കാണാനിരിക്കുന്ന യഥാർത്യങ്ങൾ... പക്ഷേ അങ്ങനെ മരിക്കാനും എനിക്ക് പറ്റില്ല...കാരണം നീ പറഞ്ഞ പോലെ ഞാൻ ഒരു * അസുരൻ *  ആയി പോയില്ലേ...."* അവൻ പറഞ്ഞത് കേട്ടതും കരഞ്ഞുകൊണ്ട് അവന്റെയടുത്തേക്ക് ഓടി ചെല്ലാൻ നിന്ന ഞാൻ ഒരു കാഴ്ച കണ്ട് മരവിച്ചു പോയി.... തുടരും....... _________________________ ഫ്രണ്ട്സ്,,,, ഈ പാർട്ട്‌ ഇഷ്ടാവോന്നു അറിയില്ല...പെട്ടെന്ന് എഴുതിയത് ആയിരുന്നു...വായിച്ചു പോലും നോക്കിയില്ല...തെറ്റുകൾ കാണും...തിരുത്തി വായിക്കണം ട്ടോ... ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ...നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്... ലവ് യൂ ഓൾ__❤ താങ്ക്സ് ഫോർ യുവർ സപ്പോർട്ട്😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
35.6k കണ്ടവര്‍
7 ദിവസം
°•അസുരൻ ꧂°•. * Part 4* ✍ Twinkle AS ☆☆☆☆☆☆☆☆☆☆☆☆☆ അത്രയും പറഞ്ഞ് മീശ പിരിച്ചു ചെറിയൊരു കള്ളചിരിയോടെ വരുന്ന അർജുനെ കണ്ടിട്ട് എന്റെ ഒള്ള ജീവൻ മുഴുവൻ പോയി... രക്ഷിക്കണേ....പറഞ്ഞത് അബദ്ധം ആയി പോയല്ലോ എന്റെ ഈശ്വരാ...!!! " എന്താ എന്റെ ഭാര്യ ആലോചിച്ചു നിക്കുന്നെ...??? എന്ത്യേ,,,സ്നേഹം പ്രകടിപ്പിക്കണ്ടെ..." " അ,,,അ,,,അർജുൻ...അത് പിന്നെ...ഞാൻ..." "അ...അ അർജുൻ അല്ല...അർജുൻ വിശ്വനാദ് ...അതല്ലല്ലോ നമ്മടെ ടോപ്പിക്ക്...എന്തായിരുന്നു....ആഹ്...സ്നേഹം..." അതും പറഞ്ഞു ഷർട്ടിന്റെ ബട്ടൺ രണ്ടെണ്ണം ഊരി എന്റെ അടുത്തേക്ക് ഒരു പ്രത്യേക ചിരിയാലെ നടന്നു വന്നു...ഇപ്പൊ എന്റെ തല മുഴുവൻ ചുറ്റുന്ന പോലെ ഒണ്ട്...🤕 വടി കൊടുത്തു അടി മേടിച്ച പോലെ ആയല്ലോ എന്റെ സിവനെ...ഇനി ഈ കുരുക്കിൽ നിന്ന് എങ്ങനെ രക്ഷപെടും.. എടുത്തു ചാടി ഒന്നും ചെയ്യരുത് കീർത്തി...ഇവൻ ഒരു പൊട്ടൻ ആണ്..ബുദ്ധി കൊണ്ട് നേരിടണം..💡 മനസ്സിനെ അങ്ങനെ ഒക്കെ പറഞ്ഞ് ആശ്വസിപ്പിച് വീണ്ടും കളം മാറ്റി ചവിട്ടി..അല്ല പിന്നെ... " ശ്ശോ,,,എനിക്ക് നാണവാകുന്നുണ്ട് ട്ടോ ഏട്ടാ...ഞാൻ പറയുമ്പോഴെ അങ്ങ് സ്നേഹം പ്രകടിപ്പിക്കാൻ നോക്കിക്കോളും...ഇങ്ങനെ ഒരു മനുഷ്യൻ...പോ അവിടുന്ന്...." 🙈 " ഓഹോ,,,എന്താ ഒരു നാണം...അപ്പൊ കാര്യങ്ങൾ എല്ലാം എളുപ്പവായല്ലോ.." ജാങ്കോ നീ അറിഞ്ഞോ ഞാൻ വീണ്ടും പെട്ടു....ഈ കാലമാടൻ ഇങ്ങനെ അല്ലാരുന്നല്ലോ പറയേണ്ടത്...ഒന്ന് പോടീ ന്ന് പറയും ന്ന് കരുതി അങ്ങ് ഡയലോഗ് അടിച്ചു വിട്ടതാരുന്നു...ഇടി വെട്ടിയവനെ പാമ്പ് കടിച്ചാൽ എങ്ങനെ ഇരിക്കും ന്ന് അറിയാത്തവർ എന്നെ അങ്ങ് നോക്കിയാ മതി...ഞാൻ പഠിച്ച സ്കൂളിലെ ഏറ്റവും തെമ്മാടി ഇവൻ ആയിരുന്നോ എന്റെ കുലദേവങ്ങളെ...  ഇനി ഒറ്റ ഒരു വഴിയേ ഒള്ളു...അത് തന്നെ... തോമസ് കുട്ടീ വിട്ടോടാ...🏃🏃 ഞാൻ അവനെ പുറകിലേക്ക് ഒരു ഉന്ത് കൊടുത്തിട്ട് വാതിലിന്റെ അടുത്തേക്ക് ഓടി ചെന്ന് തുറക്കാൻ നോക്കിയതും ദേ കിടക്കുന്നു ചട്ടിയും കലവും...ഞാൻ നൈസ് ആയിട്ട് ഒന്ന് തിരിഞ്ഞു നോക്കിയപ്പോ ഡോർ ലോക്ക് ചെയ്തു കീ കയ്യിൽ ഇട്ട് അമ്മാനമാടി കളിക്കുന്ന അർജുനെ ആണ് കണ്ടത്... നീ പെട്ടു മോളെ പെട്ടു...ഒന്നും നോക്കണ്ട അങ്ങ് സറണ്ടർ ചെയ്തേക്ക്...ഞാൻ ഒന്ന് കണ്ണടച്ചു ദീർഘ ശ്വാസം വിട്ട് കണ്ണ് തൊറന്ന് നോക്കിയപ്പോ അവൻ ദേ തൊട്ട് മുന്നിൽ...   എന്റെ അടുത്തേക്ക് ഒന്നൂടി ചേർന്ന് നിന്നതും ** എന്നെ ഒന്നും ചെയ്യല്ലേ അർജുൻ...ഞാൻ എന്തും ചെയ്യാം..** എന്നങ്ങ് പറഞ്ഞ്..ഇരിക്കട്ടെ,,,നിങ്ങള് ഇപ്പൊ വിചാരിക്കും ഇവള് ഒരു ജേർണലിസ്റ്റ് തന്നെ ആണോന്ന്..നോക്കണ്ട,,,ഇവന്റെ മുന്നിൽ മാത്രം ഒരു പതർച്ച...😝 " ഓഹോ അപ്പൊ എന്തും ചെയ്യാൻ തയാർ ആണ് ല്ലേ..." മുഖത്തേക്ക് വീണ് കിടന്ന എന്റെ മുടി വിരൽ കൊണ്ട് പുറകിലേക്ക് ആക്കി അവൻ ചോദിച്ചു.... " ങേ....എന്നുവെച്ചാ,,,,അങ്ങനെ അല്ല.." " എങ്ങനെ ആണേലും കൂടുതൽ ഒന്നും  അല്ല...നിന്റെ പെട്ടിയും കിടക്കയും എടുത്ത് പട്ടി ചന്തയ്ക്ക് പോയത് ആണേന്ന് ഓർത്ത് അങ്ങ് പൊക്കോണം..അതും ഇപ്പൊ തന്നെ...മനസിലായോ...?? " "........." " മനസിലായോടി മരയോന്തേ...." " ഹ്മ്മ്...." മരയോന്ത് തന്റെ കെട്ടിയോൾ..ശ്ശെടാ അത് ഞാൻ തന്നെ അല്ലെ...അല്ലാ മരയോന്ത് തന്റെ കെട്ടിയോൾടെ കെട്ടിയോൻ..അല്ല പിന്നെ...💪 പിന്നെ ഒരു അഞ്ചു മിനിറ്റ് പോലും താമസം വേണ്ടി വന്നില്ല..കുറ്റി ചെടിടെ കീഴെനിന്ന് ബാഗും ഒക്കെ എടുത്ത് നേരെ ബസ് സ്റ്റാൻഡിലേക്ക് എന്നേം കൊണ്ട് പോയി...നാട്ടിലേക്ക് ഒള്ള ഫസ്റ്റ് ബസിൽ ടിക്കറ്റ് ബുക്ക്‌ ചെയ്ത് ഞാൻ വണ്ടിയിൽ കേറുന്നത് വരെയും അവിടെ നിന്നു... വണ്ടി എടുത്തതും അവൻ ആരെയോ ഫോൺ വിളിച്ച് നടന്നു പോയി... അങ്ങനെ അങ്ങ് തോറ്റു ഓടുന്ന ആൾ അല്ല മോനെ ഈ കീർത്തി..ഞാൻ വീണ്ടും വരുന്നു...നിന്റെ രഹസ്യങ്ങൾ എന്ത് തന്നെ ആയാലും ഞാൻ കണ്ടുപിടിച്ചിരിക്കും...ഞാൻ പിന്നെ ഒട്ടും നേരം കളയാതെ അവിടെ ഒരു സാധനം മറന്നു വെച്ചുന്ന് പറഞ്ഞ് ബസിൽ നിന്ന് ഇറങ്ങി നേരെ പുറത്തേക്ക് ഓടി... ഓടി കിതച്ചു ചെന്ന് നോക്കിയപ്പോ അവൻ ആരോടോ അര്ജന്റ് ആയിട്ട് സംസാരിക്കുന്നു...മുഖത്ത് ടെൻഷനും അതിലേറെ ദേഷ്യവും ഒണ്ട്...കാറിന്റെ ബോണറ്റിൽ ആഞ്ഞു അടിചിട്ട് വേഗം വണ്ടിയും എടുത്ത് പോയി...അവിടെ കിടന്ന ഒരു ടാക്സിക്കരനെ വിളിച് ഞാനും... അവന്റെ വണ്ടി ചെന്ന് നിന്നത് ഒരു പബ്ബ് ന്റെ മുന്നിൽ ആണ്...അർജുൻ ചുറ്റിനും ഒന്ന് നോക്കിയിട്ട് അകത്തേക്ക് കേറി പോയി...അവനെ ഫോളോ ചെയ്ത് ഞാനും കൊറച്ചു ഡിസ്റ്റൻസിൽ പിറകെ പോയി...  അകത്ത് ഭയങ്കര പാട്ടും ബഹളവും ഒക്കെ ആണ്...തിക്കിന്റെയും തിരക്കിന്റെയും ഇടയിൽ കൂടി ഞാനും പതിയെ നുഴഞ്ഞു കയറി...കൊറച്ചു മാറി സൈഡിലെ സോഫയിൽ ഇരിക്കുന്ന ആൾടെ അടുത്തേക്ക് അവൻ ചെന്നു...ആൾക്ക് കൈ കൊടുത്തു അവിടെ ഇരുന്നു... അർജുന്റെ ഓപ്പോസിറ്റ് ഇരിക്കുന്നത് കൊണ്ട് എനിക്ക് മുഖം വ്യക്തമാകുന്നില്ല...ആരായിരിക്കും അത്..???അതും ആലോചിച്ചു ഇരിക്കുമ്പോ ആണ് അയാൾ എഴുന്നേറ്റ് അർജുന്റെ അടുത്ത് സോഫയിൽ വന്നു ഇരുന്നത്... അയാളെ കണ്ടപ്പോ എവിടെയോ കണ്ട് പരിചയം ഒള്ള പോലെ തോന്നി...എവിടെ ആയിരുന്നു..???ആലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ല...എന്നാലും എവിടെയോ...??? പക്ഷേ എവിടെ...??? അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയതും നാവിൻ തുമ്പത്ത് ഒള്ള പോലെ തോന്നുന്നു...ബട്ട് എന്തോ... ആരായിരിക്കും...ഛേ.... അയാളെ ഒന്നൂടി ഒന്ന് സൂക്ഷിച്ചു നോക്കിയതും അയാളുടെ കയ്യിൽ ഒരു ശൂലം പച്ച കുത്തി വെച്ചിട്ടുണ്ടാരുന്നു... യെസ്...അതെ...ഇത്,,ഇത് അയാൾ തന്നെ ആണ്...5 മാസങ്ങൾക്ക് മുൻപ് നടന്ന ഒരു മർഡർ കേസ് അന്യേശിച്ച   ACP ശരൺ കുമാർ....അന്ന് ആ കേസന്യേഷണത്തിന് വേണ്ടി ഞാൻ അയാളെ ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ടായിരുന്നു...     ഇയാൾ....??? അർജുനും ശരൺ സാറും തമ്മിൽ എന്താണ് ബന്ധം....???എന്തിനാ അർജുൻ സാറിനെ കാണാൻ വന്നത്...??? ഒരുപക്ഷെ അർജുനെ സഹായിക്കുന്നത് സാർ ആകുവോ..?? ഏയ്‌ ആയിരിക്കില്ല...ഇവർ തമ്മിൽ വല്ല ഫ്രണ്ട്ഷിപ്പും ഉണ്ടാകുവോ..??ആലോചിചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ....   ഇനി....ഇനി എനിക്കറിയാത്ത മറ്റൊരു അർജുൻ ആകുവോ അവൻ ഇവിടെ?? I Mean,,,,Maybe he's a **POLICE OFFICER** എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ കീർത്തി...ദിസ്‌ ഈസ്‌ നോട്ട് ഫെയർ...ഇതിൽ എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്... ശരിക്കും ആരാ അർജുൻ...???? അറിയില്ല....ബട്ട് ഒന്നറിയാം അവനു എന്തോ ലക്ഷ്യം ഒണ്ട്...ആരും അറിയരുത് ന്ന് അവൻ ആഗ്രഹിക്കുന്ന എന്തോ ഒന്ന്...അവനെക്കുറിച്ചു എനിക്ക് അറിഞ്ഞേ പറ്റു...പക്ഷേ എങ്ങനെ???? അത് കണ്ടെത്തണം എന്ന് മനസ്സിൽ ഒറപ്പിച് അവിടേക്ക് നോക്കിയതും അർജുൻ പുറത്തേക്ക് ഇറങ്ങി പോകുന്നു.. പിറകെ ശരൺ സാറും...അർജുനെ പറഞ്ഞു വിട്ട് ശരൺ സാർ കാർ പാർക്കിന്റെ അടുത്തേക്ക് നടന്നു...ഇത് തന്നെ എനിക്ക് ഒള്ള അവസരം... " എസ്ക്യൂസ്‌ മീ സർ....." " യെസ്....." എന്നെ തിരിഞ്ഞു നോക്കിയപ്പോ അദ്ദേഹം ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... " യെ...യെസ് ആരാണ്...?? " " സാറിന് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കുവോ..?? സാറിനെ എന്നെ നന്നായിട്ട് അറിയാം ന്ന് എനിക്ക് അറിയാം...അതുകൊണ്ട് കൂടുതൽ തർക്കത്തിന് ഞാൻ നിൽക്കുന്നില്ല...എനിക്ക് അർജുനെ കുറിച്ച് അറിയണം..." " അർജുനോ...?? ഏത് അർജുൻ..?? " " കൂടുതൽ അഭിനയിക്കാൻ ശ്രമിക്കേണ്ട...സാറിനോട് ഇപ്പൊ സംസാരിച്ചിട്ട് പോയ എന്റെ ഹസ്ബൻഡ് അർജുൻ...അവൻ യഥാർത്ഥത്തിൽ ആരാണ്...??? എനിക്കറിയണം...അത് സാറിന് അറിയാമെന്നും എനിക്കറിയാം...സോ പ്ലീസ് ടെൽ മീ..." ഞാൻ പറഞ്ഞു നിർത്തിയതും സർ ചെറിയൊരു പതർച്ചയോടെ പിന്നിലേക്ക് നോക്കി...എന്താണ് നോക്കുന്നത് എന്നറിയാൻ ഞാനും നോക്കി... ദേഷ്യം കൊണ്ട് കത്തി കാളി നിൽക്കുന്ന കണ്ണുകളിൽ എന്നെ ചുട്ടെരിക്കാനുള്ള  കനൽ ആളുന്നുണ്ടായിരുന്നു.... അവനെ കണ്ടപ്പോ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ ഒരു വിറയാലെ മന്ത്രിച്ചു.... *" അർജുൻ "* തുടരും...... _____________________________ ഈ പാർട്ട്‌ എങ്ങനെ ഒണ്ട്...ചെറിയ ചെറിയ പോരായ്മകൾ ഒക്കെ കാണും...അതൊക്കെ ക്ഷമിക്ക് ട്ടോ... ഇനി കൂടി പോയാൽ രണ്ട് പാർട്ടുകൾ കൂടി മാത്രേ ഈ വെറുപ്പിക്കൽ കാണുള്ളൂട്ടോ...🤓 ഈ പാർട്ട്‌ ഇഷ്ടായെൽ ലൈക് ചെയ്യണേ...എനിക്ക് വേണ്ടി രണ്ടുവരി ഒരു അഭിപ്രായം എങ്കിലും കുറിക്കനെ...മുത്തുമണികൾ അല്ലെ😝     ലവ് യൂ ഓൾ__❤ താങ്ക്സ് ഫോർ യുവർ സപ്പോർട്ട്😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - O Palette Media ASURAN WN A short love story - ShareChat
34.2k കണ്ടവര്‍
8 ദിവസം
°•അസുരൻ ꧂°•. * Part 3* ✍ Twinkle AS ☆☆☆☆☆☆☆☆☆☆☆☆☆ അമ്മയോട് എന്തൊക്കെയോ പറഞ്ഞ് സമ്മതിപ്പിച് അർജുൻ പോകുന്ന അതെ ബസ്സിൽ തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്തു...ഒരേ ബസ്സിൽ  ആയോണ്ട് എന്നെ തിരിച്ചറിയാതെ ഇരിക്കാൻ ഒരു പർദ്ദ ഒക്കെ ഇട്ടാണ് ഇറങ്ങിയത്... അർജുൻ ഇറങ്ങിയതിനു തൊട്ട് പിറകെ അമ്മയും ഞാനും കൂടെ  തിരിച്ചു...എന്നെ യാത്രായാക്കിയിട്ട് അമ്മ അവന്റെ കണ്ണ് വെട്ടിച്ചു തിരിച്ചു പോയി.... അമ്മയ്ക്ക് ഒരു ടെൻഷൻ ഒണ്ടെങ്കിലും അവൻ കൂടെയുണ്ടല്ലോന്ന് ഒക്കെ പറഞ്ഞു സമ്മതിപ്പിച്ചതാണ്...എന്നാലും വീട്ടില് കൊറേ വണ്ടി നിര നിരയായി കിടന്നിട്ടും എന്തിനാ ഈ ബസിൽ പോകുന്നത്...ബസ് സ്റ്റാൻഡിൽ വണ്ടി വരാൻ ആയിട്ട് അർജുന് തൊട്ട് പിന്നിൽ ആയി ഞാനും ഇരുന്ന്... കൊറച്ചു നേരം കഴിഞ്ഞപ്പോ ബസ് വന്നു...അജുന്റെ പിറകെ ഞാനും ബസ്സിൽ കേറി..ബാംഗ്ലൂറിലേക്കുള്ള ഒറ്റ ബസ് ആണ്...ടിക്കറ്റ് നമ്പർ അനുസരിച്ചു ആണ് സീറ്റ്‌...എനിക്ക് കിട്ടിയ നമ്പർ നോക്കി പോയപ്പോ ആണ് അടുത്ത ട്വിസ്റ്റ്‌...അർജുനും ഞാനും ഒരേ സീറ്റിൽ...അവനു വിന്ഡോ സീറ്റ്...അവന്റെ അടുത്ത് ചെന്നിരുന്നാൽ പിടിക്കപ്പെടുവോ ആവോ...എന്റെ ദൈവമേ,,,ആകെ ഒരു ആശ്വാസം ഈ പർദ്ദ ആണ്... ഞാൻ ബാഗ് മണ്ടേലേക്ക് വെച്ചിട്ട് കൊറച്ചു ടെൻഷനാലേ അർജുന്റെ അടുത്ത് ഇരുന്നു...എന്നെ ഒന്ന് നോക്കിയിട്ട് അവൻ ചെവിയിൽ ഹെഡ്സെറ്റ് ഉം തിരുകി ഇരുന്നു..ഭാഗ്യം ഞാൻ ആണെന്ന് മനസിലായില്ല... " വണ്ടി എടുത്ത് കൊറേ ഓടി കഴിഞ്ഞപ്പോ ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തി....കൃത്യം 5 : 10 വണ്ടി എടുക്കുമെന്നുള്ള ഒരു താക്കീതും തന്ന് കണ്ടക്ടർ ചേട്ടനും ഡ്രൈവർ ചേട്ടനും ഇറങ്ങി പോയി... വണ്ടിയിൽ ഒള്ളവർ എല്ലാരും തന്നെ ഇറങ്ങി പോയി...പക്ഷേ നമ്മടെ അസുരൻ പാറക്കല്ല് പോലെ അവിടെ തന്നെ കുത്തിയിരിക്കുവാണ്... " അതേ,,,താൻ ഫുഡ്‌ കഴിക്കാൻ ഇറങ്ങുന്നില്ലേൽ ഒന്ന് മാറാവോ പ്ലീസ്..എനിക്ക് ഒന്ന് ഇറങ്ങണം ആയിരുന്നു..." ഞാൻ ഓരോന്ന് ചിന്തിച്ചോണ്ട് ഇരിക്കുമ്പോ ആണ് അസുരൻ ചോദിച്ചത്...ഓഹ് ജാഡ...തെണ്ടി...ഞാനും എഴുന്നേറ്റ് അങ്ങ് മാറി കൊടുത്തു..പർദ്ദ ഇട്ടോണ്ട് മുഖത്തെ പുച്ഛം ആണേൽ കാണിക്കാനും പറ്റുന്നില്ല.... ഞാൻ പിന്നേ വീട്ടിൽ ന്ന് മൂക്ക് മുട്ടെ കഴിച്ചോണ്ട് വിശപ്പ് ഏഴു അയലത്തുടെ പോയില്ല...ഫുഡ്‌ കഴിച്ചിട്ട് എല്ലാരും വണ്ടിയിലേക്ക് കേറാൻ തൊടങ്ങി...കൊറച്ചു കഴിഞ്ഞപ്പോ ഒറങ്ങാൻ ഒള്ള സൗകര്യത്തിനു ലൈറ്റ് എല്ലാം ഓഫ്‌ ആക്കി.. ചെറിയ ഡിം ലൈറ്റ് മാത്രം ഒണ്ട്....പുറപ്പെടാൻ ടൈം ആയെന്ന് പറഞ്ഞപ്പോ തന്നെ അർജുൻ കേറി വന്നു...ഞാൻ എഴുന്നേറ്റ് കൊടുത്തതും മുകളിൽ വെച്ചേക്കുന്ന ബാഗിൽ നിന്ന് എന്തോ എടുത്തോണ്ട് നിക്കുവാരുന്നു...ബാഗിൽ നിന്ന് എടുത്തിട്ടു കേറാൻ വന്നതും വണ്ടി ഒരു ബ്രേക്ക്‌ ഇട്ടതും ഒരുമിച്ച് ആരുന്നു..ദേ പോകുന്നു... അതേ സുഹുർതുക്കളെ,,,ഞങ്ങൾ വായുവിൽ പൊങ്ങി അങ്ങ് പോകുകയാണ്..അതികം വൈകാതെ നിലത്തേക്ക് ലാൻഡും ചെയ്തു...അർജുന്റെ മേലേക്ക് വീണിട്ട് ഓന്റെ കണ്ണിലും നോക്കി അങ്ങനെ കെടന്നു..ആഹാ,,അന്തസ്സ്...പെട്ടെന്ന് എന്തോ ബോധം വന്ന പോലെ അവന്റെ ദേഹത്തു നിന്ന് എഴുന്നേറ്റ് പൊടി തട്ടി സീറ്റിൽ കേറി ഇരുന്നു...പിറകെ അവനും... ഇനിയും ഇങ്ങനെ ഇരുന്നാൽ വേറെ എന്തേലും കൂടെ സംവവിക്കും ന്ന് തോന്നിയൊണ്ട് ഞാൻ കണ്ണടച്ച് സീറ്റിൽ ചാരി ഇരുന്ന് പതിയെ മയങ്ങി പോയി... നിർത്താതെയുള്ള ഹോണടിയും ഒച്ചയും കേട്ടാണ് കണ്ണ് തുറന്നത്...ചുറ്റും നോക്കിയപ്പോ വണ്ടി നിർത്തി ഇട്ടിരിക്കുന്നു...നോക്കിയപ്പോ അർജുനെയും കാണുന്നില്ല..കാലമാടൻ എങ്ങോട്ട് പോയി ആവോ...തലയിട്ട് പുറത്തോട്ട് നോക്കിയപ്പോ അവിടെ ഒക്കെ ബാംഗ്ലൂർ ന്ന് എഴുതി വെച്ചിട്ടുണ്ട്...നമ്മള് ബാഗും ഒക്കെ എടുത്ത് വേഗം ഇറങ്ങി... അർജുൻ എവിടെ പോയോ ആവോ...ഇനി ഞാൻ ആ സാധനത്തിനെ എങ്ങനെ കണ്ടുപിടിക്കും...ഞാൻ അതിലുടെ ഇതിലൂടെ ഒക്കെ ഒന്ന് അരിച്ചു പെറുക്കി നോക്കിയപ്പോ ദേ നിക്കുന്നു ബാഗും പിടിച്ചോണ്ട്...മനുഷ്യനെ അങ്ങ് തീ തീറ്റിച്ചു കളഞ്ഞു... ഞാൻ ഓന്റെ അടുത്ത് കൊറച്ചു മാറി ചുറ്റിപ്പറ്റി നിന്നതും ഒരു ഓഡി കാർ വന്ന് അവന്റെ അടുത്ത് നിർത്തി...അതിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ അതിലേക്ക് കേറി.. പിറകെ കിട്ടിയ ഒരു ടാക്സിയിൽ കേറി ഞാനും വിട്ടു...ആ കാർ ഒരു ഗേറ്റ് കടന്ന് പോകുന്നത് കണ്ടതും കൊറച്ചു മാറി ടാക്സി നിർത്തി അവിടെ എന്താ നടക്കുന്നെന്ന് നിരീക്ഷിച്ചു...അർജുന്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് ആ കാറിൽ ഉണ്ടായിരുന്ന ആൾ തിരിച്ചു പോയി... അർജുൻ ആ വീട്ടിലേക്ക് കയറി പോയതും ടാക്സിക്ക് പൈസ കൊടുത്ത് ഞാൻ ഒളിച്ചും പാത്തും മതില് ചാടി അകത്തേക്ക് കയറാൻ തീരുമാനിച്ചു...ഈ പർദ്ദ ഇട്ടിട്ട് ആണേൽ ഒന്നിനും പറ്റുന്നില്ല...അത് ഊരി ബാഗിൽ വെച്ച് ഇട്ടോണ്ട് വന്ന ജീൻസും ഷർട്ടും ഒന്ന് റെഡി ആക്കി മുഖത്ത് ഒരു മാസ്ക്കും വെച്ചു... ആദ്യത്തെ കടമ്പ അങ്ങനെ കടന്ന് കിട്ടി...അകത്തു കയറി.  സെക്യൂരിറ്റി ഒന്നും ഇല്ലാത്തോണ്ട് രക്ഷപെട്ടു...വീടിന്റെ സൈഡിൽ കൂടെ ശ്രദ്ധിച്ചു ഞാൻ നടന്നു...എന്തോ പൊട്ടുന്ന ഒച്ച കേട്ടതും ഒച്ച കേട്ട ഭാഗത്തോട്ട് നോട്ടം തെറ്റിച്ചു നോക്കി...ഒരു ഗ്ലാസ്‌ മിറർ റൂം...അതിൽ കൂടെ അർജുനേ വ്യക്തമായി കാണാം...മുഖം ഒക്കെ ആകെ കത്തിജ്വലിച് നിക്കുവാന്...പല്ല് കടിച് പിടിച്ചു ഫോൺ ബെഡിലേക്ക് എറിഞ്ഞു ടവലും കൊണ്ട് ബാത്‌റൂമിൽ ലേക്ക് പോയി... ഒരുപക്ഷെ ഞാൻ അറിയാൻ ശ്രമിക്കുന്നതാവും ഇപ്പൊ ആ ഫോണിൽ എന്റെ കണ്മുന്നിൽ കിടക്കുന്നത്.. ആ ഫോൺ പരിശോധിച്ചാൽ എനിക്ക് വേണ്ടത് കിട്ടുവോന്നു നോക്കാം... കൂടുതൽ ഒന്നും ആലോചിക്കാതെ ഞാൻ വേഗം ജനലിൽ കൂടെ അകത്തേക്ക് കേറി..കമ്പി ഇല്ലാത്തത് കൊണ്ട് ഭാഗ്യം...സമയം കളയാതെ ഫോൺ എടുത്ത് ഓൺ ആക്കിയെങ്കിലും ലോക്ക് ആയിരുന്നു...അറിയാവുന്ന പാസ്സ്‌വേർഡ്‌ മുഴുവൻ നോക്കിയെങ്കിലും നോ രക്ഷ... പണ്ടാരം...വേറെ വഴി നോക്കിയേ പറ്റു..വന്ന വഴി തിരിച്ചു ഇറങ്ങിയിട്ട് ഞാൻ അതിന്റെ ഓപ്പോസിറ് ഒള്ള കുറ്റിച്ചെടിടെ പിറകിൽ ചെന്ന് ഒളിച്ചു ഇരുന്നു....കൊറച്ചു കഴിഞ്ഞപ്പോ അവൻ ഇറങ്ങി വന്നു.... ഞാൻ റൂമിലെ ടേബിളിൽ നോക്കിയപ്പോ അവിടെ ഇരിക്കുന്ന കാഴ്ച കണ്ട് പകച്ചു പണ്ടാരവടങ്ങി പോയി... ** എന്റെ ഫോൺ ** ദൈവമേ,,,,പണി പാളി...എന്റെ ഫോൺ...അവന്റെ ഫോൺ സേർച്ച്‌ ചെയ്യാൻ പോയ തൃതിയിൽ എടുത്തത് ആയിരിക്കും...ഉയ്യോ...അവന്റെ കയ്യിൽ എങ്ങാനും കിട്ടിയാൽ പണി പാളും...എന്റെ അടിയന്തിരം നടക്കുല്ലോ എന്റെ കൃഷ്ണ...!!!! എങ്ങനെ എങ്കിലും അത് തിരിച്ചു എടുക്കണം..എന്താപ്പോ ഒരു വഴി...ഓഹ്..കോപ്പ്...ആലോചിച്ചിട്ട് ഒന്നും കിട്ടുന്നുവില്ലല്ലോ... ആഹ് ഐഡിയ....ആൻ ഐഡിയ ക്യാൻ ചേഞ്ച്‌ ഔർ ലൈഫ്...💡 __________________ " സർ,,,,മേ ഐ കമിങ്...." " കമിങ്...." നിങ്ങള് നോക്കണ്ടാ ഇത് ഞാൻ തന്നെ ആണ്...ഇനി ഇതേ ഒരു വഴി ഒള്ളൂ... " ഹൂ ആർ  യു...??? " " സർ,,,ഞാൻ ഇവിടെ ഫുഡ്‌ ഒക്കെ ഉണ്ടാക്കാൻ....സാറിനെ സഹായിക്കാൻ വന്നതാണ്..." " ഓഹ്..." "സർ,,,റൂം നല്ല വൃത്തികേട് ആയിട്ട് ഒണ്ടല്ലോ...സർ കൊറച്ചു നേരം പുറത്ത് ഇറങ്ങി നിന്നാൽ ഞാൻ വൃത്തിയാക്കി തരാം... " ദൈവമേ,,,സമ്മതിക്കനെ...എന്നാലേ ഈ ഫോണും കൊണ്ട് രക്ഷപെടാൻ പറ്റുള്ളൂ... " ഓഹ് നോ താങ്ക്സ്....യൂ ക്യാൻ ഗോ.." പണ്ടാരം,,,മനുഷ്യനെ ഒരു രീതിയിലും ജീവിക്കാൻ വിടൂലല്ലോ...ഇനി എങ്ങനെ ഫോൺ എടുക്കും...അവന്റെ കണ്ണ് വെട്ടിച്ചു എടുത്തേ പറ്റു...പതിയെ ടേബിളിന്റെ അടുത്തേക്ക് നീങ്ങിയതും ടേബിൾ ഫാനിന്റെ കാറ്റ് കൊണ്ട് മാസ്ക് പോലെ വെച്ച ടവൽ പറന്നു പൊങ്ങി... ഞാൻ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയതും അർജുൻ നമ്മളെ കണ്ട് ഞെട്ടി നിക്കുവാണ്... "* നീ...നീയോ.......*" ഞാൻ ആണേൽ ചിരിക്കണോ കരയണോന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയിൽ ആയി പോയി... " ഓഹോ...എന്നെ ഫോളോ ചെയ്തു വന്നതാനല്ലേ...എന്താടീ നിന്റെ ഉദ്ദേശം..." അതും ചോദിച്ചു അവൻ അടുത്തേക്ക് ദേഷ്യപ്പെട്ട് വന്നതും കർട്ടന്റെ പിറകിൽ കൂടി ഓടാൻ തുനിഞ്ഞ എന്നെ പിടിച്ചു വലിച്ചു നേരെ നിർത്തി... " പറയടീ കോപ്പേ,,,,ആരെ കെട്ടിക്കാൻ ആണ് നിന്റെ ഈ കോപ്പിലെ എൻട്രി..." "..........." " പറയടി...പറയാൻ....നീ എന്തിനിവിടെ വന്നു...??? " "ഞാ...ഞാൻ...ഞാൻ...അത് പിന്നെ...നിങ്ങളെ കാണാൻ..." " എന്ത്...??? " വേഗം കളം മാറ്റി ചവിട്ടുന്നതാണ് ബുദ്ധി... " നിങ്ങളെ കാണാനാ വന്നത്...നിങ്ങള് എന്ത് മനുഷ്യനാ..ഇന്നലെ അങ്ങ് കെട്ടിക്കൊണ്ട്‌ വന്നതല്ലേ ഒള്ളു...അതിനിടയിൽ ഇങ്ങോട്ട് വന്നു..എന്നെ കുറിച്ച് ഒന്നും ഓർത്തില്ലല്ലോ..സങ്കടം ഉണ്ട്..." അല്ല ചെങ്ങായിസ്,,,ഞാൻ ഇതെന്തു കുന്തവാ ഈ പറയുന്നേ..വല്ലോം മനസിലായോ...ഇല്ലല്ലേ...പേടിക്കണ്ട..എനിക്കും മനസിലായില്ല... വരുന്നത് വെച്ച് കാണാം...എങ്ങനെ എങ്കിലും ഇവന്റെ കയ്യിൽ നിന്ന് രക്ഷപെട്ടെ പറ്റു..തർക്കിക്കാൻ ആണേൽ അന്ന് ബാൽക്കനിയിൽ നിന്ന് താഴെ ഇട്ടപോലെ ഇടും...അതിനേക്കാൾ നല്ലത് സമാധാനത്തിന്റെ വഴിയാണ്.. " ഓഹോ...അപ്പോ അങ്ങനെ ആണ്...എന്നെ കാണാതെ ഇരിക്കാൻ പറ്റാഞ്ഞിട്ട് വന്നതാനല്ലേ...ശ്ശോ..നീ എന്നെ ഇത്രമാത്രം സ്നേഹിച്ചിട്ടും നിന്റെ സ്നേഹം കാണാതെ പോയാൽ അത് ഭയങ്കര മോശമാണ്... ഏതായാലും ഞാൻ എന്റെ മനസ്സിലെ സ്നേഹം അങ്ങ് പ്രകടിപ്പിക്കാൻ തീരുമാനിച്ചു..." അത്രയും പറഞ്ഞ് മീശ പിരിച്ചു ചെറിയൊരു കള്ളചിരിയോടെ വരുന്ന അർജുനെ കണ്ടിട്ട് എന്റെ ഒള്ള ജീവൻ മുഴുവൻ പോയി... രക്ഷിക്കണേ....പറഞ്ഞത് അബദ്ധം ആയി പോയല്ലോ എന്റെ ഈശ്വരാ...!!! തുടരും.......   ______________________ സമയ പരിമിതികൾ മൂലം ആണ് ലെങ്ത് കുറയുന്നത്...സോറി ട്ടോ... ഈ പാർട്ട്‌ നന്നാക്കാന്നൊക്കെ പറഞ്ഞതാണ്...ബട്ട് എഴുതാൻ ഇരുന്നപ്പോ ആകെ കിളിപോയ അവസ്ഥ ആയിരുന്നു..എന്തൊക്കെയോ എഴുതിയതാണ്...വായിച്ചു പോലും നോക്കിയിട്ടില്ല...തെറ്റുകൾ ഒക്കെ തിരുത്തി വായിക്കണേ... ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ...നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... ലവ് യൂ ഓൾ__❤ താങ്ക്സ് ഫോർ യുവർ സപ്പോർട്ട്😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - CA SURAN - ShareChat
35.1k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം