@aisha631
@aisha631
Aisha
❤മണ്മറഞ്ഞ ഓർമ്മകൾ ❤
#

📙 നോവൽ

💞മണ്മറഞ്ഞ ഓർമ്മകൾ 💞 @@@@@@@@@@@@ *Ramseena Muhammed * *ഭാഗം 40 * നാളെയാണ് ഷാനയുടെ ബർത്ത്ഡേ .അതോണ്ട് ഞങ്ങളെല്ലാരും കൂടെ അവൾക്കൊരു ഉഗ്രൻ സർപ്രൈസ് പാർട്ടി കൊടുക്കാനുള്ള പ്ലാനിങ്ങിലാണ് .അവളെ അവിടേക്ക് എത്തിക്കാൻ എല്ലാരും കൂടെ എന്നെ ഏൽപ്പിച്ചതു കൊണ്ട് പിറ്റേന്ന് വൈകുന്നേരമാവുമ്പോഴേക്കും പാർട്ടിയുടെ ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് ഞാനവൾ വരുന്നതും നോക്കി സ്കൂൾ ഗേറ്റിനടുത്ത് കാത്തിരിക്കുമ്പോഴാണ് എക്സാമും കഴിഞ്ഞ് അവളും ലുബിയും എന്റെ അടുക്കലേക്കു വന്നത് .ഇന്ന് അവളുടെ ബർത്ത്ഡേ ആണെന്നൊന്നും പെണ്ണിന് ഓർമ്മയില്ലാന്ന് തോന്നുന്നു .അവൾടെ സംസാരം മുഴുവൻ എക്സമിനെ കുറിച്ചായിരുന്നു .പിന്നെ ലുബീന്റെ ബസ് വന്നതും ഞാൻ ഷാന കേൾക്കാതെ അവളോട്‌ പെട്ടെന്ന് വരണോന്നും പറഞ്ഞ് ബസിൽ കയറ്റി വിട്ടു . ഷാനയോട് ബൈക്കിൽ കയറാൻ പറഞ്ഞപ്പോൾ അവള് ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്ന് എന്റെ ഷർട്ടിന്റെ ബട്ടണിൽ പിടിച്ചു കളിക്കേന്ന് .അത് കണ്ടപ്പോ തന്നെ മനസിലായി എന്തോ പണി തരാനാണെന്ന് .ഇനിയും അതിനെക്കുറിച്ച് ചോദിക്കാതിരുന്നാൽ മിക്കവാറും എന്റെ ഷർട്ടിന്റെ ബട്ടൺ മൊത്തം അവളുടെ കയ്യിലേക്ക് ഊരി വരുമെന്ന് ഉറപ്പായപ്പോൾ ഞാൻ കാര്യം തിരക്കിയതും അവള് പറയുന്നതൊക്കെ കേട്ട് എന്റെ കണ്ണു രണ്ടും പുറത്തേക്ക് ചാടുമെന്ന അവസ്ഥയിലായി . "ടാ ,,,നീ എന്തു നോക്കി നിൽക്കാ,കുറച്ച് പിന്നോട്ട് നീങ്ങിയിരുന്നെ ഇനി ഞാനോടിച്ചോളാം ." പടച്ചോനെ ,ഇനി ഇവളെന്നെ കൊല്ലാനുള്ള ഉദ്ദേശത്തിലാണോ ? "ഒന്ന് പോയെ ഷാനാ,,,ഇത് നിന്റെ പാട്ട സ്കൂട്ടിയല്ലാ ,ബുള്ളറ്റാ ബുള്ളറ്റ് .ഇതൊന്നും നീ ഓടിച്ചാൽ ശെരിയാവൂല .അതോണ്ട് മോളിപ്പോ ഇക്കാന്റെ പിന്നിലിരുന്നാൽ മതിട്ടോ ,എനിക്ക് ഇനീം കുറേ കാലം ജീവിക്കാനുള്ളതാ ." ഞാനത് പറഞ്ഞ് പെണ്ണിനെ നോക്കിയപ്പോൾ ആ മുഖം വാടിത്തുടങ്ങിയിരുന്നു . "ടാ ,,,പ്ലീസ് ടാ ,ഞാനാദ്യായ്ട്ടല്ലേ നിന്നോടൊരു കാര്യം ആവശ്യപ്പെടുന്നെ ,ഒന്ന് സമ്മതിക്കടാ പ്ലീസ് പ്ലീസ് പ്ലീസ് ...." ചെറിയ കുട്ടികളെപ്പോലെ അവളെന്റെ മുന്നിൽ നിന്ന് കെഞ്ചുന്നതു കണ്ടപ്പോൾ ചിരിയാ വന്നത് .അവളുടെ ആ കളി കാണാൻ ഒരു പ്രത്യേക രസാന്ന് . ഞാനവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പിന്നോട്ട് നീങ്ങിയിരുന്നതും പെണ്ണ് വിശ്വാസം വരാതെ എന്നെത്തന്നെ നോക്കാൻ തുടങ്ങി .അപ്പൊത്തന്നെ ഞാനവളോട് കണ്ണുകൊണ്ട് കയറാൻ ആംഗ്യം കാണിച്ചതും അവള് ഒരു താങ്സും പറഞ്ഞ് എന്റെ കവിളിൽ പിച്ചിക്കൊണ്ട് വേഗം മുന്നിൽ കയറിയിരുന്നു . "ടീ ,,,നിനക്ക് ഇതൊക്കെ ഓടിക്കാനറിയാല്ലോല്ലേ ," "ആഹ് ,അതൊക്കെ ഞാൻ ജാബിയെ സോപ്പിട്ടു പഠിച്ചെടുത്തിന്.പക്ഷെ വണ്ടി എടുക്കാൻ ഉമ്മച്ചി സമ്മയ്ക്കൂല ." "അതെന്താ ..." "അ.....അത് പിന്നെ ,ഒരു ദിവസം നമ്മള് വല്യ ഷോ കാണിച്ച് അതിമ്മേന്ന് നൈസായിട്ട് വീണു .അതോടെ ഉമ്മ നമ്മളെ വണ്ടിപ്രാന്തങ്ങ് അവസാനിപ്പിച്ചു ." "ഹ ഹ ഹ ,അത് പൊളിച്ചു .എന്തായാലും മോളിപ്പോ വണ്ടിയെടുക്കാൻ നോക്ക് .നമുക്ക് രണ്ടു മൂന്നു സ്ഥലം വരെ പോകാനുണ്ട് ." "എങ്ങോട്ടാ ..." "അതൊക്കെ പറയാം .നീയാദ്യം വണ്ടിയെടുക്ക് " ഞാനത് പറഞ്ഞതും അവൾ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഞാൻ പറഞ്ഞ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി .പെണ്ണ് നല്ല അസ്സലായി ഓടിക്കുമെന്ന് ഇപ്പഴാ എനിക്ക് മനസിലായത് . ഡ്രൈവിങ്ങിനിടയിൽ അവളെന്തൊക്കെയോ സംസാരിക്കുന്നുണ്ട് .അപ്പോഴും എന്റെ നോട്ടം മുഴുവൻ ആ മുഖത്തേക്കായിരുന്നു .ഇടയ്ക്കിടെ ഞങ്ങളെ തഴുകിയെത്തുന്ന കാറ്റിന്റെ നേർത്ത സംഗീതത്തിൽ അവളുടെ മുടിയിഴകൾ നൃത്തം വെക്കുന്ന പോലെ തോന്നി .ഇന്ന് എനിക്കു കാണാൻ വേണ്ടി മാത്രം സുറുമകളെഴുതിയ ആ പൂച്ചക്കണ്ണുകളിലും ചുവന്നു തുടുത്ത ചുണ്ടിലും എന്റെ നോട്ടമെത്തിയപ്പോൾ ഞാൻ ഞാനല്ലാതായി മാറുകയാണെന്നു പോലും തോന്നിപ്പോയി .പതിയെ ഞാനവളുടെ വയറിൽ കൈ ചുറ്റിക്കൊണ്ട് ആ തോളിൽ തലവെച്ചു കിടന്നതും കണ്ണാടിയിലൂടെ അവളെന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി .ഞാനങ്ങനെ ചെയ്തത് പെണ്ണിന് തീരെ പിടിച്ചില്ലാന്ന് ആ നോട്ടം കണ്ടാലറിയാം .ചിലപ്പോ ഞാനെന്തേലും കുരുത്തക്കേട് കാണിക്കുമെന്ന് കരുതിയാവും . "ടാ തെണ്ടി ,മര്യാദക്ക് ഇരിക്കുന്നതാ നിനക്ക് നല്ലത് .അല്ലേൽ ഞാൻ നിന്നെ വല്ല പൊട്ടക്കിണറ്റിലും തള്ളിയിടും പറഞ്ഞേക്കാം ." "ഒന്ന് പൊടിയാട്ന്ന് .ഞാൻ ഇങ്ങനെ ഇരിക്കുള്ളൂ ,നീ വേണേൽ ഓടിച്ചാമതി ." അവള് നല്ല കലിപ്പിലാണെങ്കിലും ഞാനതൊന്നും മൈൻഡ് ചെയ്യാതെ അങ്ങനെത്തന്നെ ഇരുന്നു . ഞാനങ്ങനൊക്കെ പറഞ്ഞോണ്ട് പെണ്ണ് പിണങ്ങിപ്പോകുമെന്നാ ഞാൻ കരുതിയെ .പക്ഷെ അവള് ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ ചെലുത്തുവായിരുന്നു .ഇടക്ക് ഞാനൊന്ന് ഒളികണ്ണിട്ടു നോക്കിയപ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരി എനിക്കു കാണാമായിരുന്നു . ഞങ്ങളാദ്യം പോയത് എന്റെ വീട്ടിലേക്കായിരുന്നു .അവിടെ എത്തിയിട്ടും പെണ്ണ് ഇറങ്ങാതെ വായും തുറന്നിരിക്കേന്ന് .അത് കണ്ടതും ഞാനവളുടെ തലക്കിട്ടൊരു കൊട്ട് കൊടുത്തു . "ടീ ,,,എന്തു നോക്കിയിരിക്കാ ,വേഗം ഒന്നിറങ്ങ് ." ഞാനത് പറഞ്ഞതും അവള് തലയുഴിഞ്ഞോണ്ട് വേഗം ഇറങ്ങി . "എന്റുമ്മോ ,എന്തു വല്യ വീടാ ഇത് .ശെരിക്കും ഒരു കൊട്ടാരം പോലുണ്ടല്ലോ ,അല്ലാ നമ്മളെന്തിനാ ഇങ്ങോട്ടു വന്നെ ,നിനക്ക് പരിചയമുള്ള വീടാണോ ഇത് ." "ഉം ....ഇതാ നിന്റെ ഭാവി കേട്യോന്റെ വീട് ..അതായത് ഈ എന്റെ എങ്ങനുണ്ട് ഇഷ്ടായോ ?." "ഓഹ് ,ഇതാണോ നിന്റെ വീട് ?സത്യം പറഞ്ഞാൽ എനിക്കിഷ്ടായില്ല .എനിക്ക് കുഞ്ഞു വീടാ ഇഷ്ടം .അതാവുമ്പോ കുറച്ചല്ലേ ക്ലീൻ ചെയ്യേണ്ടൂ..." അവളുടെ സംസാരം കേട്ട് ഞാനറിയാതെ ചിരിച്ചു പോയി . 'ഓഹ് ന്റെ റബ്ബേ ,,,,ഇതിനെയൊക്കെ ഞാൻ ജീവിതകാലം മുഴുവൻ സഹിക്കണോല്ലോ ' "എന്റെ ഷാന ,അതൊന്നും നീയിപ്പോ ആലോചിക്കണ്ട, ആ ജോലിയൊക്കെ ചെയ്യാൻ ഇവിടെ വേറെ ആളുണ്ട് .നീയിപ്പോ അകത്തേക്കു വാ .ഉമ്മ കാത്തിരിക്കുന്നുണ്ടാവും ." ഞാനവളേം കൂട്ടി അകത്തേക്കു കയറിയതും ഉമ്മ ഓടിവന്ന് അവളെ കെട്ടിപിടിച്ച് വിശേഷങ്ങളൊക്കെ ചോദിച്ചു കൊണ്ട് അവിടെയുള്ള സോഫയിൽ ഇരുത്തി.പിന്നെ അവൾക്കു കുടിക്കാൻ വെള്ളമെടുക്കട്ടേന്നും പറഞ്ഞ് ഉമ്മ അടുക്കളയിലേക്കു പോയതും പെണ്ണ് ചുറ്റും കണ്ണോടിച്ചു കൊണ്ട് അന്തം വിട്ടു നിൽക്കാൻ തുടങ്ങി . "ടാ ... ഈ വീട് മൊത്തത്തിലൊന്നു ചുറ്റിക്കറങ്ങാൻ മിനിമം ഒരു ഓട്ടോയെങ്കിലും പിടിക്കേണ്ടി വരുമല്ലേ ?" "എന്തിനാടീ ഓട്ടോയൊക്കെ പിടിക്കുന്നെ .അതിനല്ലേ ചേട്ടനിവിടെ നിൽക്കുന്നെ .നിനക്ക് സമ്മതമാണേൽ ഞാനിപ്പൊത്തന്നെ നിന്നെ പൊക്കിയെടുത്ത് ചുറ്റിക്കാണിച്ചു താരാടീ ,വേണേൽ കുറച്ചു നേരം നമ്മക്ക് റൊമാൻസ് കളിച്ചിരിക്കേം ചെയ്യാം എന്തേ ?" അതും പറഞ്ഞു കൊണ്ട് ഒരു കള്ളച്ചിരിയോടെ ഞാനവളെ നോക്കി പുരികം പൊക്കി കാണിച്ചതും അവളെന്റെ നെഞ്ചിനിട്ടൊരു കുത്തു തന്നു . "അയ്യടാ ,മോന്റെ മനസിലിരിപ്പ് കൊള്ളാല്ലോ .അങ്ങനെ വല്ല ഉദ്ദേശവും നിനക്കുണ്ടേൽ അതങ്ങ് കുഴിച്ചു മൂടിയേക്ക് .അറിയാലോ എന്നെ ,വെറുതെ ആ തടി കേടാക്കണ്ട ." ന്നും പറഞ്ഞ് അവളൊന്നു കൂടെ മുഷ്ടി ചുരുട്ടിയതും അവിടേക്ക് ഉമ്മ വന്നു .അതോടെ എനിക്കൊരു ഇളിയും തന്ന് അവള് ഡീസന്റായി ഇരുന്നു . അവൾക്ക് ജ്യൂസും കൊടുത്ത് ഉമ്മ കുറച്ചു നേരം അവളുമായി സംസാരിച്ചിരുന്നു .പിന്നെ ഞാനവളേം കൂട്ടി നേരെ എന്റെ റൂമിലേക്ക് പോയി . "ടി ഇതാണ് നമ്മുടെ റൂം.എങ്ങനുണ്ട് ." "ഉം നന്നായിട്ടുണ്ട് ." അവൾ ബെഡിൽ ഇരുന്നുകൊണ്ട് റൂം മൊത്തം വീക്ഷിക്കാൻ തുടങ്ങിയതും ഞാൻ അലമാരയിൽ നിന്നും അവൾക്കു വേണ്ടി വാങ്ങിയ ഡ്രെസ്സിന്റെ കവറെടുത്ത് അവൾക്കു നേരെ നീട്ടി . "ടീ ,,,നീ പോയി ഫ്രഷായ്ട്ട് ഈ ഡ്രസ്സ്‌ മാറിയിട്ടു വാ " അവളാണേൽ ഒന്നും മനസിലാവാതെ എന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കുന്നതല്ലാതെ പെണ്ണിന് കുലുക്കമൊന്നുമില്ല . "ഇങ്ങനെ മിഴിച്ചു നോക്കാതെ ഇതൊന്നു വാങ്ങിക്കെടീ ,എന്റെ കൈ കയക്കുന്നുണ്ട് " ഞാനത് പറഞ്ഞതും അവൾ ഇളിച്ചു കൊണ്ട് എന്റെ കയ്യിൽ നിന്നും ആ കവർ വാങ്ങി തുറന്നു നോക്കി . "ടാ ,ഇതൊക്കെ എന്താ ,ഞാനെന്തിനാ ഇപ്പൊ ഇതൊക്കെ ഇടുന്നെ ?" "അതൊക്കെയുണ്ട് ,ഇപ്പൊ നീ പോയി ഈ ഡ്രെസ്സൊക്കെയിട്ട് നല്ല മൊഞ്ചത്തിയായിട്ട് വാ പ്ലീസ് .അധികം സമയമില്ല അതാ ." "ഉം ,,,,,എന്നാലും ഈ ഗൗണൊക്കെ ഇട്ട് നടക്കാന്നൊക്കെ പറഞ്ഞാ .....ഓഹ് ,എനിക്കത് ഓർക്കാൻ പോലും പറ്റുന്നില്ല .നിനക്കു വല്ല ജീനും ടോപ്പുമെങ്ങാനും വാങ്ങിച്ചാപ്പോരെ." "അയ്യടാ ,ആജീവനാന്തം നീയീ ജീൻസുമിട്ട് നടക്കുവല്ലേ .....,എന്റെ പൊന്നു ഷാന ,,,,നിന്നെ ഇനിയെങ്കിലും എനിക്കൊന്നു പെണ്ണായ്ട്ട് കാണണോന്നുണ്ട് .അതോണ്ട് ഒന്ന് ഇട്ടിട്ടു വാടി ,പ്ലീസ് .എന്റെയൊരു ആഗ്രഹല്ലേ " "ഉം ...ഓക്കേ ഒരു 10 മിനിറ്റ് വൈറ്റ് ചെയ്യ് ,ഞാനപ്പോഴേക്കും ഒരുങ്ങി വരാം .പിന്നെ... ,നീ എവിടേം പോവല്ലേ ...ഇവിടെത്തന്നെ നിൽക്കണം .എനിക്ക് ഒറ്റയ്ക്ക് താഴേക്ക് പോകാൻ പേടിയാ ,ചിലപ്പോ വഴി തെറ്റിയാലോ ഹി ഹിഹി " എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൾ ബാത്‌റൂമിലേക്ക് കയറിയതും ചെറു പുഞ്ചിരിയോടെ ഞാനവളുടെ വൈറ്റ് ഗൗണിനു മാച്ചായി വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റുമൊക്കെയിട്ട് ഷർട്ടൊക്കെ ഇൻ ചെയ്ത് ഒന്ന് മൊഞ്ചായി താഴേക്കിറങ്ങുമ്പോഴാണ് ഷാനയ്ക്ക് വാങ്ങിയ ഗിഫ്റ്റ്ന്റെ കാര്യം ഓർത്തത് .ഞാനപ്പൊത്തന്നെ അലമാരയിൽ നിന്നും ആ ഗിഫ്റ്റ് ബോക്സെടുത്ത് തുറന്നു നോക്കി .അതിനകത്ത് ഞാനവൾക്കു വാങ്ങിയ ഡയമണ്ടിന്റെ നെക്ക്ലൈസ് ഭദ്രമായി കിടപ്പുണ്ട് .ഞാനെന്റെ ഷാനയ്ക്കു വേണ്ടി പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാണ് ഈ മാല .ഞാനത് പുറത്തെടുത്ത് ഒന്നു കൂടെ നോക്കി .അതിന്റെ ലവ് ചിഹ്നത്തിലുള്ള ലോക്കറ്റിനു ചുറ്റും ആവരണം ചെയ്യപ്പെട്ട വൈറ്റ് സ്റ്റോണിന് ഇപ്പോൾ വല്ലാത്തൊരു തിളക്കമാണ് .അതിനേക്കാൾ എന്നെ ഈ മാലയിലേക്ക് കൂടുതൽ അടുപ്പിക്കുന്നത് അതിലുള്ള സീക്രട്ട് അറയാണ് .ആ ലോക്കറ്റ് ഓപ്പൺ ചെയ്താൽ അതിൽ കാണുന്ന സീക്രെട് അറയിൽ എന്റേം ഷാനേന്റേം പേരിന്റെ ഫസ്റ്റ് ലെറ്റേഴ്സ് കോർത്തിണക്കി വെച്ചിട്ടുണ്ട് . അത് ഞാൻ ആ ബോക്സിൽ തന്നെ വെച്ച് അതും എടുത്ത് താഴേക്ക് പോയി ബൈക്കിൽ ഭദ്രമായി വെച്ചു .അപ്പോഴേക്കും നമ്മുടെ കുരുപ്പുകളോരോന്നും വിളി തുടങ്ങിയിരുന്നു .അവരോടൊക്കെ ഇപ്പൊ വരാന്നു പറഞു ഫോൺ കട്ട് ചെയ്തു . ഉമ്മയാണേൽ ഭാവി മരുമോളെ സൽക്കരിക്കാനുള്ള ഒരുക്കത്തിലാണ് .അതിനിടയിലാണ് ആലി ക്ലാസ്സ്‌ കഴിഞ്ഞു വന്നത് .എന്നെ കണ്ടതും അവള് ബാഗ് സോഫയിൽ വലിച്ചെറിഞ്ഞു എന്റെ അടുക്കലേക്കു വന്നു . "ആഹാ ,ഇക്ക ഇന്ന് നല്ല മൊഞ്ചനായിട്ടുണ്ടല്ലോ .അല്ലാ ,,,,ഷാനിത്ത എവിടെ ?ഇങ്ങളല്ലേ ഇങ്ങോട്ടു കൊണ്ടുവരാന്നു പറഞ്ഞെ ." "എന്റെ ആലി ,അവളൊക്കെ വന്നിട്ടുണ്ട് .മുകളിലുണ്ടാവും .നീ വാ ,ഞാൻ കാണിച്ചു തരാം ." അവളേം കൂട്ടി ഞാൻ വേഗം മുകളിലേക്കു പോയി റൂം തുറന്നതും എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല . ആ ഗൗണുമിട്ട് തട്ടമൊക്കെ ചുറ്റി പെണ്ണ് നല്ല മൊഞ്ചത്തിയായിട്ടുണ്ട് .എന്തായാലും എന്റെ സെലെക്ഷൻ കൊള്ളാം .അവൾക്കത് നന്നായി ഇണങ്ങുന്നുണ്ട് .അവളെ ഇങ്ങനെ കാണുമ്പോൾ നമ്മളെ കണ്ട്രോൾ പോകുന്നുണ്ടോന്നൊരു ഡൌട്ട് .അത്രയ്ക്ക് ഞാനവളിൽ ലയിച്ചു പോയിട്ടുണ്ട് . ഏതോ സ്വപ്നലോകത്തെന്ന പോലെ ഞാനവളെ നോക്കി മതിമറന്നു നിൽക്കുമ്പോഴാണ് ആരുടെയോ കലപില ശബ്ദം കേട്ടത് .നോക്കിയപ്പോൾ ആലിമോളും ഷാനയും കൂടെ പൊരിഞ്ഞ സംസാരത്തിലാണ് .അതിനിടയിലും അവളുടെ കണ്ണുകൾ എന്നെ തേടിയെത്തുന്നുണ്ട് . 'ങേ ,,,,ഇവരിത്ര പെട്ടെന്ന് കൂട്ടായോ ?' ഞാൻ വേഗം അവരുടെ അടുക്കലേക്കു പോയി . "ഇക്കാ ,,,,,ഇങ്ങള് ഫോട്ടോയിൽ കാണിച്ചു തന്നതിനേക്കാൾ മൊഞ്ചു ഇത്തൂസിനെ നേരിൽ കാണാനാ" അത് കേട്ടതും അവളൊന്നു ചിരിച്ചു . "മാഷാ അല്ലാഹ് ,രണ്ടു പേർക്കും ആരുടെയും കണ്ണു തട്ടാതിരിക്കട്ടെ ." അതും പറഞ്ഞു കൊണ്ട് ആലി അവളുടെ കണ്ണിലെഴുതിയ കണ്മഷി തൊട്ടു കൊണ്ട് എന്റേം ഷാനേന്റേം ചെവിക്കു പിന്നിലൊരു കുത്തു വെച്ചു തന്നു . ഞങ്ങള് മൂന്നാളും കൂടെ ഓരോന്ന് സംസാരിച്ച് താഴെയിറങ്ങിയപ്പോൾ ഉമ്മ ചായയൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു .അതും കുടിച്ച് നമ്മള് അവരോട് യാത്ര പറഞ്ഞ് നേരെ ബർത്ത്ടെ പാർട്ടി ഒരുക്കിയ സ്ഥലത്തേക്കു വിട്ടു .ഉമ്മാനേം ആലിമോളേം അവൾക്ക് നല്ല ഇഷ്ടായിന്നു തോന്നുന്നു .പെണ്ണ് അവരെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നുണ്ട് .അതിനിടയിൽ ഞാനെന്റെ സംശയം അവളിലേക്ക് ഉന്നയിച്ചു . "ടീ ,,,,നമ്മളെവിടെക്കാ പോകുന്നതെന്ന് നിനക്കറിയേണ്ടെ .ഇത്രേം നേരായിട്ടും നീയെന്താ അതിനെക്കുറിച്ചു ചോദിക്കാതെ ?" "നമ്മളെന്തായാലും അങ്ങോട്ടു തന്നെയല്ലേ പോകുന്നെ ,പിന്നെന്താ " "ഓഹ് ,അപ്പൊ നിനക്ക് ഇത്തിരി പോലും പേടിയില്ലേ എന്റെ കൂടെ വരാൻ ?" അവൾ എന്തു മറുപടി പറയുമെന്നറിയാനാ ഞാനങ്ങനെ ചോദിച്ചത് .പക്ഷെ , അവളൊരു പുഞ്ചിരിയോടെ എന്നെ കൂടുതൽ ചേർന്നിരിക്കുകയായിരുന്നു . "ആണൊരുത്തൻ കൂടെയുള്ളതാടാ ഏതൊരു പെണ്ണിന്റെയും ബലം .ഈ ചങ്കിൽ റൂഹുള്ളട്ത്തോളം കാലം എനിക്കൊന്നും സംഭവിക്കില്ലന്ന് എനിക്ക് നന്നായറിയാം .ഓരോ തവണ നീയെന്നെ ചേർത്തു പിടിക്കുമ്പോഴും ഞാനനുഭവിച്ചറിയുന്നുണ്ടായിരുന്നു ഈ കയ്യിലെ സുരക്ഷിതത്വം ." അവളുടെ ഓരോ വാക്കിലുമുണ്ടായിരുന്നു അവൾക്ക് എന്നോടുള്ള സ്നേഹവും വിശ്വാസവും . ഞങ്ങളവിടെ എത്തിയതും പെണ്ണ് അന്തം വിട്ടു നോക്കുന്നത് കണ്ട് ഞാനവളുടെ കയ്യിൽ പിടിച്ച് അകത്തു കയറിയപ്പോൾ അവിടമാകെ ഇരുട്ട് മൂടിക്കിടക്കുവായിരുന്നു .അതൊക്കെ കണ്ട് പെണ്ണ് ചെറുതായി പിടിച്ചെന്നു തോന്നുന്നു .എന്റെ കയ്യിൽ അവൾ ചെറുതായി പിടി മുറുക്കിയിട്ടുണ്ട് . ഭീതിയോടെ അവൾ ചുറ്റും നോക്കാൻ തുടങ്ങിയതും പെട്ടെന്ന് ബലൂണുകളോരോന്നും പൊട്ടി അതിനകത്തുള്ള വർണക്കടലാസുകളൊക്കെ ഞങ്ങളുടെ ദേഹത്ത് വീഴാൻ തുടങ്ങി .ഷാനയാണേൽ അപ്രതീക്ഷിതമായുള്ള ശബ്ദത്തിൽ ഞെട്ടിത്തരിച്ചു കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിൽക്കേന്ന് .അപ്പോഴേക്കും അവിടെ പ്രകാശം പരന്നു തുടങ്ങി .അതെല്ലാം ശ്രീയുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നതിനിടയിൽ ഷാന മുഖമുയർത്തി നോക്കിയതും അവിടമാകെ അലങ്കരിച്ചതു കണ്ട് അവളാകെ വണ്ടറടിച്ചു നിന്നു .അതിനിടയിൽ ഞങ്ങൾക്ക് ചുറ്റും നിന്നു കൊണ്ട് ലുബിയും ഷാഹിയും നമ്മളെ ടീംസും പിന്നെ എന്റെ ചങ്ക് ബ്രോ ആഷിയും അവന്റെ പെണ്ണുമൊക്കെ കൂടി കൈ കൊട്ടിക്കൊണ്ട് Happy birth day shana ന്നു ഒരേ സ്വരത്തിൽ പറഞ്ഞു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നതും അവളാകെ കിളി പോയ അവസ്ഥയിലായി . "എങ്ങനുണ്ട് കുഞ്ഞോളെ ഞങ്ങളുടെ സർപ്രൈസ് ?" ജാബിയത് ചോദിച്ചതും അവൾ കണ്ണു നിറച്ചു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു . "ഒരുപാട് ഇഷ്ട്ടായിടാ. സത്യം പറഞ്ഞാൽ ഇന്നെന്റെ ബർത്ത്ടെയാണെന്ന് ഞാനോർത്തില്ല .ഈ കുരിപ്പ് എന്നെ ഇങ്ങനൊരു കോലം കെട്ടിച്ചപ്പോൾ തന്നെ എനിക്കുറപ്പുണ്ടായിരുന്നു എന്തോ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് .പക്ഷെ അതിനു പിന്നിൽ ഇതാണെന്ന് ഞാനോർത്തില്ല ." ന്നും പറഞ്ഞ് അവളെന്നെ തുറിച്ചു നോക്കിയതും ഞാനൊന്ന് ഇളിച്ചു കാണിച്ചു . "ടീ നീ വന്ന് ഈ കേക്കൊന്നു മുറിച്ചെ ,അത് കഴിഞ്ഞ് ബാക്കി സംസാരിക്കാം ." ഷാഹി അവളുടെ കയ്യിൽ പിടിച്ചു വലിച്ച് മേശയുടെ അരികിൽ നിർത്തിയപ്പോഴേക്കും ഫാദി വലിയൊരു ബ്ലാക്ക് ഫോറസ്റ്റ് കേക്ക് കൊണ്ടു വന്ന് അവിടെ വെച്ചു .പിന്നെ അത് മുറിക്കലായി ,പരസ്പരം വായിൽ വെച്ചു കൊടുക്കലായി ,ഫേഷ്യൽ ചെയ്യലായി ബഹളായി ഹൊ, ഒന്നും പറയണ്ട . പിന്നെ ഓരോരുത്തരായി അവൾക്കുള്ള ഗിഫ്റ്റ് കൊടുത്തു .ഞാനതെല്ലാം നോക്കി നിൽക്കുമ്പോഴാണ് ജാബി തറയിൽ മുട്ടുകുത്തിയിരുന്ന് അവളുടെ കാലിൽ സ്വർണ കൊലുസ് അണിയിച്ചു കൊടുത്തത് .ഞാനന്ന് പറഞ്ഞപോലെ ആ സ്വർണ കൊലുസ് അവളുടെ വെളുത്തകാലിൽ കൂടുതൽ ഭംഗി കൂട്ടുന്നുണ്ട് . എല്ലാവരും ഗിഫ്റ്റ് കൊടുത്ത് കഴിഞ്ഞതും ഞാനെന്റെ കയ്യിലുള്ള ഗിഫ്റ്റ് ബോക്സെടുത്ത് അവളെ വിഷ് ചെയ്തു കൊണ്ട് അവൾക്കു നേരെ നീട്ടിയതും അവളെന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അത് വാങ്ങി തുറന്നപ്പോഴേക്കും അതിന്റെ പ്രകാശം അവളുടെ മുഖത്തേക്കു പതിക്കാൻ തുടങ്ങി .അത് കണ്ടതും എല്ലാവരുടെയും നോട്ടം അതിലേക്കായിരുന്നു .കൗതുകത്തോടെ അവളാ മാല കയ്യിലെടുത്തപ്പോത്തന്നെ ഞാനാ ലോക്കറ്റ് ഓപ്പൺ ചെയ്യാൻ ആംഗ്യം കാണിച്ചതും പെണ്ണ് നെറ്റി ചുളിച്ചുകൊണ്ട് അതിനെ തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി .ഞങ്ങളുടെ രണ്ടിന്റേം കളി കണ്ടിട്ടാവും ലുബി ആ മാല വാങ്ങി സൂക്ഷിച്ചു നോക്കിക്കൊണ്ട് ആ ലോക്കറ്റ് ഓപ്പൺ ചെയ്ത് എന്നേം അവളേം നോക്കിക്കൊണ്ട് ഒരുമാതിരി ആക്കി ചിരിക്കാൻ തുടങ്ങി . "അഫിക്കാ ,,,,ഇത് കൊള്ളാല്ലോ ,ഇതിന്റകത്ത് ഇങ്ങനൊക്കെ ഉണ്ടായിരുന്നോ ,എന്തായാലും ഇത് നിങ്ങളെന്നെ അവൾക്ക് കെട്ടിക്കൊടുത്തേക്ക് .അതാ നല്ലത് ." അത് കേട്ടപ്പോ നമ്മക്കുണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല . ഷാനയെ നോക്കിയപ്പോൾ അവള് സമ്മതമെന്നോണം എന്നെ നോക്കി ചിരിച്ചു .എല്ലാരും കൂടെ എന്നോടത് കെട്ടിക്കൊടുക്കാൻ പറഞ്ഞതും കേൾക്കേണ്ട താമസം നമ്മള് നല്ല കുട്ടിയായി അതവളുടെ കഴുത്തിൽ അണിയിച്ചു . അങ്ങനെ നൈസായ്ട്ട് നമ്മളെ നിക്കാഹ് കഴിഞ്ഞൂന്ന് പറയാം .മഹർ ഇട്ടു കൊടുത്തു ,ഇനി എപ്പോഴാണാവോ ഈ സാധനത്തിനെ വീട്ടിൽ കൊണ്ടോവാൻ പറ്റുന്നെ , "ടാ ,,,നീയെന്താ ഇങ്ങനെ ആലോചിക്കുന്നെ ?" പതിഞ്ഞ സ്വരത്തിൽ ഷാന എന്റെ ചെവിയിലത് ചോദിച്ചതും ഞാൻ കൂടുതൽ അവളിലേക്ക് ചേർന്നു നിന്നു "അത് പിന്നേ ,,,,നമ്മളെ ഫസ്റ്റ് നൈറ്റ് ഇന്നുതന്നെ നടത്തണോ അതോ പിന്നെ മതിയോന്ന് ആലോചിക്കുവാ " "ങേ ,,,,,ഫസ്റ്റ് നൈറ്റോ ?" ഒന്നും മനസിലാവാതെ അവളെന്നെ നോക്കിയതും ഞാനൊരു കള്ളച്ചിരിയോടെ അതേന്ന് തലയാട്ടി . "ഉം ,,,ഞാനിപ്പോ നിന്റെ കഴുത്തിൽ മഹർ ചാർത്തിയതോടെ നീയെന്റെ പെണ്ണായില്ലേ .അതോണ്ട് ഇന്നു തന്നെ നിന്നെ എന്റെ വീട്ടിൽ കൊണ്ടുപോവാ .ഉമ്മാക്ക് പേരക്കുട്ടികളെയൊക്കെ ഒന്ന് കാണണം ന്നു പറഞ്ഞായിരുന്നു ." "ഇവിടെ ഇത്രേം ആളുണ്ടായിപ്പോയി അല്ലേൽ നിനക്കുള്ള മറുപടി ഞാനിപ്പോത്തന്നെ തന്നേനെ" "എന്താടാ രണ്ടും കൂടെ അവിടുന്ന് കുശു കുശുക്കുന്നെ ?" അവൾക്ക് കലിപ്പ് കേറിയോണ്ട് ഞാനൊരു തല്ലും പ്രതീക്ഷിച്ചു അവിടെത്തന്നെ നിൽക്കുമ്പോഴാ ആഷി ഞങ്ങൾക്കരികിലേക്കു വന്നത് . "ഹേ,,,,ഒന്നുല്ലടാ ,ഞങ്ങൾക്ക് ഒരു സ്ഥലം വരെ പോകാനുണ്ട് .പിന്നെ പാർട്ടിയൊക്കെ കഴിഞ്ഞില്ലേ അതോണ്ട് നമ്മളങ്ങോട്ട് പോയാലോന്ന് ആലോചിക്കുവാ ." "ഉം ....എന്നാപ്പിന്നാ നേരം വൈകിക്കണ്ട നിങ്ങള് വിട്ടോ " അത്രയും വായിച്ചപ്പോൾ തന്നെ ചെറിയൊരു നടുക്കത്തോടെ എന്റെ കൈകൾ ഞാനറിയാതെ എന്റെ കഴുത്തിൽ കിടക്കുന്ന മാലയിൽ പിടി മുറുക്കിക്കഴിഞ്ഞിരുന്നു . 'അപ്പോ ,,,,,അപ്പൊ ഇതെന്റെ ഇക്ക കെട്ടിത്തന്നതായിരുന്നോ ?അതുകൊണ്ടാണോ എന്നിൽ നിന്നും ഓർമ്മകളെല്ലാം മണ്മറഞ്ഞു പോയിട്ടു പോലും ഈ മാല ഞാനെന്റെ നെഞ്ചോടു ചേർത്തു വെച്ചത് .അതിനർത്ഥം ഇക്കയും ഇക്ക നൽകിയ സ്നേഹവും എന്നിൽ നിന്നും ഒരിക്കലും മരിച്ചു പോയിട്ടില്ലാന്നല്ലേ ....' ഓർക്കുന്തോറും എന്റെ കയ്യും കാലുമൊക്കെ ആകെ തളരുന്നപോലെ ഹൃദയം ശക്തമായി മിടിച്ചു തുടങ്ങി . ഞാൻ മെല്ലെ എഴുന്നേറ്റ് കണ്ണാടിക്കു മുന്നിൽ നിന്നു കൊണ്ട് ആ ലോക്കറ്റ് തുറന്നു നോക്കിയതും അതിൽ എനിക്കു കാണാൻ കഴിഞ്ഞിരുന്നു എന്നേം ഇക്കയേം ഒന്നിപ്പിച്ച പോലെ ഒരിക്കലും അടർത്തിമാറ്റാൻ കഴിയാത്ത വിധം ആ അക്ഷരങ്ങളെയും കോർത്തിണക്കി വെച്ചത് . തുടരും ..... (വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു .ഈ പാർട്ടോടു കൂടി അവരുടെ പാസ്റ്റ് അവസാനിപ്പിക്കാമെന്ന് ഞാൻ നിങ്ങൾക്ക് വാക്ക് തന്നിരുന്നു .അതിനെനിക്ക് പറ്റിയില്ല .അതോണ്ട് അടുത്ത പാർട്ടിൽ നമുക്ക് തീർക്കാംട്ടോ .നിങ്ങൾ വൈറ്റ് ചെയ്യണേ )
4.4k views
3 days ago
#

📙 നോവൽ

💞മണ്മറഞ്ഞ ഓർമ്മകൾ 💞 @@@@@@@@@@@ *Ramseena Muhammed * *ഭാഗം 39 * അവരുടെ മൂന്നുപേരുടെയും നോട്ടം എന്നിലും ഷാനയിലും മാത്രമാണെന്ന് മനസിലായപ്പോൾ സംശയത്തോടെ ഞാനവരെ നോക്കിയെങ്കിലും അവരുടെ മുഖത്തു മിന്നിമറയുന്ന ഭാവമാറ്റം അതെന്താണെന്ന് മനസിലാവാതെ ഒരു നിമിഷം ഞാൻ പകച്ചു നിന്നു . 'പടച്ചോനെ ,,,,ഇവരെന്തിനാ ഞങ്ങളെയിങ്ങനെ തുറിച്ചു നോക്കുന്നെ ?അതിനു മാത്രം എന്താ ഉണ്ടായേ ' ഓരോന്ന് ആലോചിച്ച് ഞാൻ ഷാനയെ നോക്കിയപ്പോൾ അവളും അവരെത്തന്നെ നോക്കി നിൽക്കുവാണ് .പിന്നീടാണ് അവള് ധരിച്ചിരിക്കുന്നത് എന്റെ ഷർട്ടാണെന്ന ബോദ്യം വന്നത് . 'ഓഹ് ,അപ്പൊ അതാണ്‌ കാര്യം .എന്റെ ഷർട്ട് അവളുടെ ദേഹത്ത് എങ്ങനെ വന്നെന്നാവും അവന്മാര് ആലോചിച്ചു കൂട്ടുന്നെ .ഉം ,,,,എന്തായാലും അവളെ ഇവിടെ അധികം നിർത്തുന്നത് ശെരിയല്ല .' "ടീ ,,,,എന്തു നോക്കി നിൽക്കുവാ ,അകത്തു പോയി ഡ്രസ്സ്‌ മാറിയിട്ട് വാടി പോത്തേ ...അവരൊക്കെ ശ്രദ്ധിക്കുന്നുണ്ട് ." ഞാൻ മെല്ലെ അവളുടെ അടുത്ത് ചെന്ന് ചെവിയിൽ കാര്യം പറഞ്ഞപ്പഴാ അവള് ഇപ്പഴും എന്റെ ഷർട്ടും ഇട്ടാ നിൽക്കുന്നെന്നുള്ള ബോധം ഉണ്ടായത് .അതോണ്ട് അവളപ്പോത്തന്നെ അവരെ നോക്കി ഇളിച്ചു കാണിച്ച് വേഗം അകത്തേക്കോടി . ഇനിയിപ്പോ എന്റെ കാര്യം എന്താവോ എന്തോ ,ഇവന്മാർ വിടുന്ന ലക്ഷണമൊന്നുമില്ലാന്ന് അവരുടെ നോട്ടം കണ്ടാലറിയാം .അതോണ്ട് അവരോട് എത്രയും പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കണം.എന്നിട്ടു വേണം എന്റെ പെണ്ണിനെ വേദനിപ്പിച്ച ആ പന്ന നാറിയെ ശെരിക്കൊന്നു കാണാൻ . ഓരോന്ന് ആലോചിച്ച് ഞാനവരുടെ അടുക്കലേക്കു പോയപ്പോൾ മൂന്നും കൂടെ കയ്യും കെട്ടി എന്നെത്തന്നെ നോക്കി നിൽക്കുവായിരുന്നു . എന്റെ നിർത്തം കണ്ടിട്ടാവും ഫാദി എന്തോ ചോദിക്കാൻ തുനിഞ്ഞതും അതിനു അനുവദിക്കാതെ ഞാനവന്റെ കയ്യിൽ പിടിച്ചു വലിച്ചു . "ടാ എനിക്കു നിങ്ങളോട് കുറച്ച് സംസാരിക്കാനുണ്ട് .അല്പം സീരിയസാ അതോണ്ട് നമുക്ക് കുറച്ചു മാറി നിൽക്കാം ,ഉമ്മേം ഷാഹിയും കേട്ടാൽ ശെരിയാവൂല " ഗൗരവം ഒട്ടും കുറക്കാതെ ഞാനത് പറയുമ്പോഴും എന്റെ നോട്ടം മുഴുവൻ ഉമ്മയിലായിരുന്നു .സംശയത്തോടെ ഉമ്മ ഞങ്ങളെ നോക്കുന്നത് കണ്ടിട്ടാവും അവര് മൂന്നു പേരും മറുത്തൊന്നും പറയാതെ എന്റെ പിന്നാലെ വന്നതും നടന്ന കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ട് അവർക്കു നേരെ ഞാനാ ഫോൺ നീട്ടി . ആ ഫോട്ടോസൊക്കെ കണ്ട് ഫാദിയും ശ്രീയും പല്ല് ഞെരിക്കുമ്പോഴേക്കും നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്താനാവാതെ ജാബി കയ്യിലുള്ള ഫോൺ വലിച്ചെറിഞ്ഞതും അത് അപ്പൊത്തന്നെ അവിടെയുള്ള ചുമരിൽ തട്ടി ചിന്നിച്ചിതറിയിരുന്നു . "ജാബി ,അവനെ അങ്ങനെ വെറുതെ വിടരുതെടാ ,എവിടെയായിരുന്നാലും ഇന്നുതന്നെ ആ പന്ന $#@
amp;
amp;&#@@# മോനെ കണ്ടു പിടിച്ച് പലിശ സഹിതം തിരിച്ചു കൊടുക്കണം ." "അതേടാ ,,,ഇനിയവൻ കുഞ്ഞോളോടെന്നല്ല ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യാൻ പാടില്ല ." അതും പറഞ്ഞു കൊണ്ട് ശ്രീയും ഫാദിയും കലിപ്പിൽ തന്നെ ബൈക്കുമെടുത്ത് പോയതും മറ്റൊരു ബൈക്കുമായി അവരോടൊപ്പം ഞാനും ജാബിയും ഇറങ്ങിയിരുന്നു . അന്ന് രാത്രിതന്നെ ഞങ്ങളവനെ കണ്ടുപിടിച്ച് ഞങ്ങളുടെ കലിപ്പ് മൊത്തം ആ ശരീരത്തിൽ തീർത്തു കൊണ്ട് ശെരിക്കൊന്ന് പെരുമാറി ..നമ്മളെ പെണ്ണ് ആദ്യമേ അവനെ പരമാവധി പഞ്ഞിക്കിട്ടതു കൊണ്ട് ഞങ്ങൾക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല എന്നുള്ളതാണ് സത്യം .എന്നാലും അവളൊറ്റയ്ക്ക് ഇതെങ്ങനെ ചെയ്തൂന്ന് ആലോചിച്ച് ഒരു പിടിയും കിട്ടാതെ വന്നപ്പോൾ ഞാനെന്റെ സംശയം അവരിലേക്ക് ഉന്നയിച്ചതും മൂന്നും കൂടെ പൊരിഞ്ഞ ചിരിയായിരുന്നു .അതിനു മാത്രം ഞാനെന്താ വല്ല കോമഡിയും പറഞ്ഞോന്ന് ചിന്തിച്ച് അവരെ നോക്കിയതും ജാബി പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് എന്റെ കിളി എവിടുന്നൊക്കെയോ പറന്നു പോയി . "എന്റെ അഫീ ,,,അവനെന്നല്ല അവനെപ്പോലെ രണ്ടു മൂന്നുപേര് ഒന്നിച്ചു വന്നാലും അവൾക്ക് പിടിച്ചു നിൽക്കാൻ കഴിയും .കാരണം അവള് നാലാം ക്ലാസ് തൊട്ടേ കരാട്ട പഠിക്കുന്നതാ ." അത് കേട്ടതും ഞാനൊന്നു ഞെട്ടി . "ഹെന്ത്‌ ,ക,,,,,കരാട്ടെയോ ?എന്നിട്ടെന്താടാ തെണ്ടികളെ നിങ്ങളീ കാര്യം നേരത്തെ പറയാതിരുന്നത് .പടച്ചോനെ ,,,,ഇതൊന്നും അറിയാതെയാണല്ലോ ഞാനിത്രേം നാൾ അവളെയിട്ട് കളിപ്പിച്ചത്.ഭാഗ്യം തല്ലു കിട്ടാത്തത് .ഇനിയിപ്പോ സൂക്ഷിച്ചും കണ്ടൊക്കെ അവളോട്‌ പെരുമാറണം ." "ഹേ,,,,അതിന്റെയൊന്നും ആവശ്യമില്ലടാ ,നിന്നെ അവളൊന്നും ചെയ്യൂന്ന് തോന്നുന്നില്ല.അതിന്റെയൊക്കെ സമയം എപ്പഴേ അധിക്രമിച്ചു കഴിഞ്ഞു " ന്നും പറഞ്ഞ് ഫാദി എനിക്കിട്ടൊന്നു താങ്ങിയതും അത് കേട്ട് ബാക്കി രണ്ടും കൂടെ നിന്നു കിണിക്കാന്ന് . അവൻ പറഞ്ഞതിലും കാര്യമുണ്ട് .അമ്മാതിരി വെറുപ്പിക്കലാ ഞാനെന്റെ പെണ്ണിനെ വെറുപ്പിക്കുന്നെ .അതൊക്കെ ഓർത്തപ്പോൾ അറിയാതെ ഞാനും അവരോടൊപ്പം ചിരിച്ചു പോയി . പിറ്റേന്ന് രാവിലെ ജാബി വിളിച്ചപ്പഴാ ഷാന പനിപിടിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയിരിക്കുവാന്ന് അറിഞ്ഞത് .ഇന്നലെ മഴ മുഴുവൻ കൊണ്ടതല്ലേ ,അതാവും പെട്ടെന്ന് പനി പിടിച്ചത് .അത് കേട്ടതും ഞാനപ്പൊത്തന്നെ ഓരോട്ടമായിരുന്നു ഹോസ്പിറ്റലിലേക്ക് .റിസപ്ഷനിൽ ചെന്ന് അന്വേഷിച്ച് അവളുടെ റൂം മനസിലാക്കി അങ്ങോട്ട്‌ വെച്ചു പിടിച്ചപ്പോഴാണ് വരാന്തയിലൂടെ ഷാഹി നടന്നു വരുന്നത് കണ്ടത് അതോടെ ഞാനെന്റെ കാലുകൾ അവളിലേക്കു ചലിപ്പിച്ചു . "ഷാഹി ,ഷാനക്കെന്താ പറ്റിയെ ?അവൾക്ക് കുഴപ്പോന്നുല്ലല്ലോ ല്ലേ ?" അവളുടെ അടുത്തെത്തിയതും ആധിയോടെ ഞാനത് ചോദിക്കുമ്പോഴും എന്റെ കിതപ്പ് മാറിയിരുന്നില്ല . "ഹേ,,,,,ഇല്ലടാ ,പനി കുറച്ച് കൂടുതലാ .അതോണ്ട് രണ്ടു ദിവസം ഇവിടെ കിടക്കണമെന്നാ ഡോക്ടർ പറഞ്ഞത് .വേറെ കുഴപ്പോന്നുല്ല . അത് കേട്ടപ്പഴാ എനിക്കു സമാധാനമായത് . "ഉം .....അവൾടെ അടുത്ത് ആരാ ഉള്ളത് ഉമ്മയാണോ ?" "അകത്തിപ്പോ അരുല്ല .ഉമ്മേം ജാബിയും കൂടെ അവളുടെ ഡ്രസ്സ്‌ എടുക്കാൻ വീട്ടിൽ പോയിരിക്കുവാ .നീ പോയി അവളെ കണ്ടിട്ടു വാ ,ദേ....ആ കാണുന്നതാ റൂം ." അവളെനിക്ക് റൂം കാണിച്ചു തന്നതും ഷാനയെ കാണാനുള്ള വ്യഗ്രതയിൽ ഞാനാ റൂം ലക്ഷ്യമാക്കി നടക്കുമ്പോഴാണ് പിന്നിൽ നിന്നും ഷാഹിയുടെ ശബ്ദം കേട്ടത് .അതെന്തിനാണെന്നറിയാതെ സംശയത്തോടെ ഞാനവളെ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവളെന്റെ അടുക്കലേക്ക് നടന്നെത്തിയിരുന്നു . "അഫീ ,,,,ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ ?" അവളത് ചോദിച്ചതും ഞാനെന്താന്നുള്ള ഭാവത്തിൽ അവളെ നോക്കി നെറ്റി ചുളിച്ചു . "നിനക്ക് ഞങ്ങളെ കുഞ്ഞോളെ ഇഷ്ടാണോ ?" അവളിൽ നിന്നും ഇങ്ങനൊരു ചോദ്യം ഒട്ടും പ്രതീക്ഷിക്കാത്തതു കൊണ്ടാവും അത് കേട്ടപ്പോൾ ഞാനൊന്നു ഞെട്ടിയെങ്കിലും പിന്നീട് ഞാനെല്ലാം പറഞ്ഞു "ഇഷ്ടമാണോന്ന് ചോദിച്ചാൽ ....ഇഷ്ടാണ് ,ഒരുപാടൊരുപാട് .എന്റെ ജീവനേക്കാളെറെ ഞാനെന്റെ ഷാനയെ സ്നേഹിക്കുന്നുണ്ട് .പക്ഷെ ,ആ കുരുപ്പിന് ഇതുവല്ലതും മനസ്സിലാവണ്ടെ .എനിക്കറിയാം അവൾക്കും എന്നെ ഇഷ്ടമാണെന്ന് .പക്ഷെ അവളത് സമ്മതിച്ചു തരില്ല ." "ഉം ...നിന്നെ കണ്ടപ്പോത്തന്നെ എനിക്ക് ചെറിയൊരു ഡൌട്ട് ഉണ്ടായിരുന്നു .അന്ന് അവള് സാരിയുടുത്ത് വന്നപ്പോ നീ അവളെത്തന്നെ നോക്കുന്നത് ഞാൻ കണ്ടതാ .ദേ.....ഇന്നവൾക്ക് ചെറിയൊരു പനി വന്നപ്പോഴേക്കും നീയിവിടെക്ക് ഓടിക്കിതച്ചു വന്നത് കണ്ടപ്പോ ഞാനത് ഉറപ്പിക്കേം ചെയ്തു .എന്തായാലും നീ അവളുടെ അടുക്കൽ നിൽക്ക് ,ഞാനൊന്നു dr കണ്ടിട്ടു വരാം ." അതും പറഞ്ഞു കൊണ്ട് അവളവിടുന്ന് പോയതും ഞാൻ വേഗം ഷാനയുടെ അടുക്കലേക്കു ചെന്നു . വാടിയ പൂ പോലെ അവളവിടെ തളർന്നുറങ്ങുന്നതു കണ്ടതും ഞാൻ മെല്ലെ അടുത്തിരുന്ന് അവളുടെ നെറ്റിയിൽ കൈ വെച്ചതും ഞാനറിയാതെ തന്നെ കൈ വലിച്ചു പോയി .അത്രയ്ക്ക് ചൂടുണ്ട് അവളുടെ ശരീരത്തിൽ .പോരാത്തതിന് ക്ഷീണം മാറാൻ ഒരു ട്രിപ്പും ഇട്ടിട്ടുണ്ട് . ഇന്നലെ ഒരുത്തനെ പഞ്ഞിക്കിട്ടുള്ള കിടപ്പാണെന്ന് ആ മുഖം കണ്ടാൽ ആരും പറയൂല .അത്രയ്ക്ക് പാവം തോന്നുന്നുണ്ട് അവളെ കാണുമ്പോൾ . ആ നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകൾ ചെവിക്കിടയിലേക്കു നീക്കിക്കൊണ്ട് അവളെത്തന്നെ നോക്കി നിന്നപ്പഴാ ഞാനാ കവിളിലെ പാട് കണ്ടത് .ഇന്നലെ ഞാൻ തല്ലിയതിന്റെയാണ് .അത് കണ്ടപ്പോൾ അറിയാതെ എന്റെ ഉള്ളൊന്നു നീറി .പതിയെ എന്റെ കൈകൾ ആ തലയിൽ തലോടിക്കൊണ്ട് കവിളിലേക്കു ചലിച്ചു തുടങ്ങിയതും ഞാനറിയാതെ തന്നെ എന്റെ അധരങ്ങൾ അവിടെ പതിഞ്ഞു കഴിഞ്ഞിരുന്നു .അതൊന്നും അവൾ അറിഞ്ഞില്ലാന്നു തോന്നുന്നു .ഞാൻ മെല്ലെ അവളിൽ നിന്നും മുഖം ഉയർത്തിയതും ചെറിയൊരു ഞരക്കത്തോടെ അവൾ കണ്ണു തുറന്ന് എന്നെത്തന്നെ നോക്കാൻ തുടങ്ങി . 'പടച്ചോനെ ,,,,ഞാൻ കിസ്സിയതെങ്ങാനും അവളറിഞ്ഞുകാണോ ?എങ്കിൽ ഇവിടൊരു കൊലവെരി നടന്നേനെ .' അവളുടെ നോട്ടം കണ്ട് ഞാനൊന്ന് ഇളിച്ചു കാണിച്ചു . "ഞാനിപ്പോ എവിടെയാ ??" ചുറ്റും കണ്ണോടിച്ചുകൊണ്ടുള്ള അവളുടെ ചോദ്യം കേട്ടതും ഞാനൊന്നു ഞെട്ടി . 'ങേ ,,,,എവിടെയാണെന്നോ ?' "ടീ പോത്തേ ,നീയിപ്പോ ഹോസ്പിറ്റലിലാ ഉള്ളത് .ഇന്നലെ രാത്രി പനിച്ചു വിറക്കുന്നതു കണ്ട് എല്ലാരും കൂടെ ഇങ്ങോട്ടു കൊണ്ടുവന്നതാ .മോളിതൊന്നും അറിഞ്ഞില്ലേ ?" എന്റെ ചോദ്യത്തിന് അവൾ ഇല്ലാന്ന് തലയാട്ടിക്കൊണ്ട് ഒന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു .അവൾക്ക് നല്ല ക്ഷീണമുണ്ട് .എഴുന്നേൽക്കാൻ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ ഞാനവളെ താങ്ങിക്കൊണ്ട് ബെഡിൽ ചാരിയിരുത്തി തൊട്ടടുത്തു തന്നെ ഞാനും ഇരുന്നു .കുറച്ചു കഴിഞ്ഞതും അവളെന്റെ കയ്യിലൂടെ കൈ ചുറ്റിക്കൊണ്ട് എന്റെ തോളിൽ തലവെച്ചു കിടന്നു .ഇപ്പൊ എന്റെ കഴുത്തിലേക്കു തട്ടുന്ന അവളുടെ ശ്വാസത്തിനു പോലും വല്ലാത്തൊരു ചൂടായിരുന്നു . "ടാ ഇന്നലെ നമ്മളൊരു മിച്ചല്ലേ മഴ നനഞ്ഞത് പിന്നെന്താ എനിക്കു മാത്രം പനി പിടിച്ചേ ?" "എന്താടീ ,എനിക്ക് പനി പിടിക്കാതോണ്ട് നിനക്ക് നല്ല സങ്കടമുണ്ടെന്നു തോന്നുന്നല്ലോ " "പോടാട്ന്ന് ,ഞാൻ വെറുതെ ചോദിച്ചതല്ലേ " അതും പറഞ്ഞ് അവൾ വീണ്ടും എന്നിലേക്ക്‌ കൂടുതൽ ചേർന്നിരുന്നതും എന്റെ അടിവയറ്റിൽ ഒരു മഞ്ഞുവീണ ഫീലിംഗ് ആണ് . എന്റെ പെണ്ണിന് കാര്യായ്ട്ട് എന്തോ പറ്റിയിട്ടുണ്ട് .അല്ലെങ്കിൽ അവളൊരിക്കലും എന്നെയിങ്ങനെ പറ്റിച്ചേർന്ന് ഇരിക്കൂല .എന്നും ഞാനാ അവളെ ചേർത്തു പിടിക്കാൻ ശ്രമിക്കുന്നെ .പക്ഷെ ,ഇന്നലെത്തൊട്ട് അവളിൽ വല്ലാത്തൊരു മാറ്റം പോലെ .ഞാൻ കിസ്സ് ചെയ്തിട്ടു പോലും അവൾക്കെന്നോട് ദേഷ്യം തോന്നിയിട്ടില്ല .അതൊക്കെ ഓർത്തപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി . "ഷാനാ..." ഞാനവളെ വിളിച്ചതും എന്റെ തോളിൽ നിന്നും തലയെടുക്കാതെ തന്നെ എന്താന്നർത്ഥത്തിൽ അവൾ മുഖമുയർത്തി നോക്കി . "ഞാനിന്നലെ തല്ലിയപ്പോ നിനക്ക് വേദനിച്ചോടീ ...അപ്പോഴത്തെ ദേഷ്യത്തിൽ..... ഞാനറിയാതെ ചെയ്തു പോയതാ " ചെറിയൊരു ഇടർച്ചയോടെ ഞാനത് പറഞ്ഞു തീർന്നതും അവളെന്നിൽ നിന്നും വിട്ടു നിന്ന് ചെറു പുഞ്ചിരിയോടെ എന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നു . "നീ എന്നെ തല്ലിയാലും എനിക്ക് വേദനിക്കില്ലടാ,എന്നെ വേദനിപ്പിക്കാൻ നിനക്കൊരിക്കലും കഴിയുകയുമില്ല .കാരണം എനിക്കു വേദനിച്ചാൽ പിടയുന്നത് ഈ ഹൃദയമാണെന്ന് എനിക്ക് നന്നായറിയാം .പിന്നേ ,,,,,ഞാനെപ്പോഴും നിന്നോട് വഴക്കിടുന്നത് എന്തിനാണെന്നറിയോ നിനക്ക് ,നീ എന്റേതാണെന്ന വിശ്വാസം ഉള്ളത് കൊണ്ടാ .എത്ര പിണങ്ങിയാലും നീയൊരിക്കലും എന്നെ തനിച്ചാക്കി പോവില്ലന്ന് ഉറപ്പുള്ളതു കൊണ്ടാ . നീ എന്റെ മനസ്സിൽ എപ്പഴാ കയറിക്കൂടിയതെന്ന് എനിക്കറിയില്ല അഫീ ,പക്ഷെ ,നീ കൂടെ ഉണ്ടാവുന്ന ഓരോ നിമിഷവും ഞാൻ ശെരിക്കും ആസ്വദിക്കുവാണ് .എന്നും കൂടെ വേണോന്നു തോന്നുവാ . നിന്നെ കാണാതിരിക്കുമ്പോഴാ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത് .നീ എന്നോട് പിണങ്ങുമ്പോഴാ നീ എനിക്ക് ആരൊക്കെയോ ആണെന്ന് ബോദ്യപ്പെട്ടത് .നീ എന്നെ സ്നേഹിക്കുന്ന പോലെ ഞാനും നിന്നെ സ്നേഹിക്കുന്നുണ്ടെടാ .നിന്റെ സാമിപ്യം പോലും ഞാനൊരുപാട് ഇഷ്ടപ്പെടുന്നുണ്ട് .എനിക്കെന്നും നിന്നെ ഇതുപോലെ ചേർന്നിരിക്കണം അഫീ നീ കൂടെ ഉണ്ടാവുമ്പോൾ എനിക്കീ ലോകം തന്നെ കീഴടക്കിയ പോലെയാ . എന്റെ ശരീരം മണ്ണോടു ചേരും വരെ എനിക്ക് നിന്റെ പെണ്ണായി ജീവിക്കണം .ഉണ്ടാവോ നീയെന്നും എന്റെ കൂടെ ?" അത്രയും പറഞ്ഞു കൊണ്ട് അവളെന്നെ ഇറുകിപ്പുണർന്നതും സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞിരുന്നു .ഒരുപാട് കേൾക്കാൻ കൊതിച്ചതു കൊണ്ടാവും അവളുടെ ഓരോ വാക്കും എന്റെ കാതിൽ കുളിർമ പരത്തിയതും സന്തോഷം അടക്കിപ്പിടിക്കാതെ എന്റെ കരങ്ങളും അവളെ വലയം ചെയ്തു . "ഉണ്ടാവും പെണ്ണെ ,,,,മരണം വരെ ഈ നെഞ്ചിൽ ഞാൻ ചേർത്തു വെക്കും എന്റെ നല്ല പാതിയായി ." ജീവിതാവസാനം വരെ ഞാനെന്നും കൂടെയുണ്ടാവുമെന്ന ഉറപ്പോടെ ഞാനാ മൂർദ്ധാവിൽ ചുംബിച്ചതും പെട്ടെന്നാരോ റൂമിലേക്ക് കയറി വന്നു .ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ നേഴ്സാണ് .അവരെ കണ്ടതും ഞാനവളിൽ നിന്നും പെട്ടെന്ന് മാറി നിന്നു .ഞങ്ങളെ നോക്കി ആക്കിച്ചിരിച്ചു കൊണ്ട് അവർ അടുത്തു വന്നപ്പോൾ ഞങ്ങളാകെ ചമ്മി നിൽക്കുവായിരുന്നു . "ആഹാ ഹസ്ബന്റ് വന്നപ്പോഴേക്കും തന്റെ പനിയൊക്കെ കുറഞ്ഞെന്നു തോന്നുന്നല്ലോ " ചെറിയൊരു കുശലാന്വേശണത്തോടെ അവർ അവരുടെ ജോലി തുടർന്നു . അവർ പറഞ്ഞത് കേട്ട് ഞാൻ ഷാനയെ നോക്കിയപ്പോൾ എന്റെ മുഖത്തു നോക്കാനുള്ള ചമ്മലു കൊണ്ടാവും അവൾ താഴോട്ട് നോക്കി നിൽക്കുവായിരുന്നു . temperature ഉം ചെക്ക് ചെയ്ത് പനി കുറയാനുള്ള ഇഞ്ചക്ഷനും കൊടുത്ത് അവർ പോയതും ഞാൻ വീണ്ടും അവളുടെ അടുത്തിരുന്നു .കുറച്ചു കഴിഞ്ഞ് അവൾ ഉറക്കം വരുന്നെന്നു പറഞ്ഞപ്പോൾ ഞാനവളെ ബെഡിൽ കിടത്തി തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു കൊണ്ട് ആ ബെഡിൽ തല വെച്ച് അവൾ ഉറങ്ങുന്നതും നോക്കി കിടന്ന് അറിയാതെ ഞാനും ഉറങ്ങിപ്പോയി .പിന്നീട് എന്നെയാരോ തട്ടിവിളിചപ്പോഴാ ഞാനെഴുന്നേറ്റത് .നോക്കിയപ്പോൾ ജാബിയാണ് ,കൂടെ ഉമ്മയേയും ഷാഹിയേയും കണ്ടപ്പോൾ ഞാൻ പെട്ടെന്ന് അവിടുന്ന് എഴുന്നേറ്റു . "സോറി ,ഇവിടിരുന്ന് ബോറടിച്ചപ്പോൾ ഞാനറിയാതെയൊന്നു മയങ്ങിപ്പോയി .നിങ്ങളിതെപ്പോഴാ വന്നെ " "ഇപ്പൊ വന്നതേയുള്ളൂടാ ,അല്ലാ ഈ പെണ്ണിതിപ്പഴും എഴുന്നേറ്റില്ലേ ,ടീ ,,,,കുഞ്ഞോളെ ...." ജാബി അവളെ തട്ടിവിളിക്കാൻ തുടങ്ങിയതും ഞാനത് തടഞ്ഞു . "ടാ ,,,,അവള് കിടന്നോട്ടെ ,കുറച്ചു മുമ്പ് നേഴ്സ് വന്ന് ഇഞ്ചക്ഷൻ കൊടുത്തായിരുന്നു .അതിന്റെ മയക്കത്തിലാ ." അവരോട് സംസാരിക്കുന്നതിനിടയിലാണ് ഫാദിയും ശ്രീയും ലുബിയൊക്കെ കൂടി റൂമിലേക്ക് ഇടിച്ചു കയറി വന്നത് .പിന്നെ ,പറയേണ്ടല്ലോ അതിനകത്ത് ഫുൾ ഒച്ചപ്പാടും ബഹളവുമായിരുന്നു . @@@@@@@@@@@@ രണ്ടു ദിവസത്തെ ഹോസ്പിറ്റൽ വാസവും കഴിഞ്ഞ് അവള് വീണ്ടും സ്കൂളിലേക്ക് പോയിത്തുടങ്ങി .ചെയ്ത തെറ്റിന് പ്രായശ്ചിത്തമെന്നോണം ആ തെണ്ടി ഞങ്ങളോട് സോറി പറഞ്ഞതോടെ എന്റെ പെണ്ണും ഹാപ്പി ,ഞാനും ഹാപ്പി . പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഞങ്ങൾ ശെരിക്കും ആസ്വദിക്കുകയായിരുന്നു .സ്വപ്നങ്ങളും ആഗ്രഹങ്ങളും കൈമാറിക്കൊണ്ട് ഞങ്ങൾ ഞങ്ങളുടെതായ ലോകത്ത് പറന്നു നടക്കുമ്പോഴേക്കും ഷാനയുടെ പബ്ലിക് എക്സാമും വന്നെത്തിയിരുന്നു .ആ ഒരാഴ്ച അവൾ എക്സമിന്റെ തിരക്കിലാണെങ്കിൽ ഞങ്ങളിവിടെ അവൾടെ ബർത്ത്ടെ അടിച്ചു പൊളിക്കാനുള്ള ഒരുക്കത്തിലായിരുന്നു . ആ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചുവെങ്കിലും പിന്നീട് ഞാനറിയുകയായിരുന്നു എന്റെ സന്തോഷങ്ങൾക്ക് തിരശ്ശീല വീഴ്ത്തിക്കൊണ്ട് എന്നും ഓർത്തു കരയാൻ മാത്രം ഷാന എന്നിൽ ഒരോർമ മാത്രമായി മാറുകയാണെന്ന് . തുടരും ......
3.1k views
10 days ago
#

📙 നോവൽ

💞മണ്മറഞ്ഞ ഓർമ്മകൾ 💞 @@@@@@@@@@@@ *Ramseena Muhammed * *ഭാഗം 38 * ഷാനയെ കാണാൻ കഴിഞ്ഞില്ലേലും ആ ശബ്ദമെങ്കിലും കേൾക്കാലോന്ന് കരുതി ചെറു പുഞ്ചിരിയോടെ ഞാനത് അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു വെച്ചതും മറു വശത്തു നിന്നും പറഞ്ഞ ഓരോ വാക്കുകളും എന്റെ കണ്ണിൽ ഇരുട്ട് മൂടും വിധം എന്റെ കാതിൽ പതിച്ചതും എന്റെ കയ്യിൽ നിന്നും ഫോൺ അറിയാതെ നിലം പതിച്ചു കഴിഞ്ഞിരുന്നു . 'ഷാഹീ ,,,,അവളല്ലേ എന്നോടിപ്പോ സംസാരിച്ചത് ,അവൾ ,,,,അവളെന്തൊക്കെയാ എന്നോട് പറഞ്ഞത് ?' ആ വാക്കുകൾ വീണ്ടും എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു . "ഹലോ ,അ,,,,അഫീ ,ഇത് ഞാനാ ഷാഹി .നീയിപ്പോ എവിടെയാ ഉള്ളത് ?" "ഞാനിപ്പോ വീട്ടിലുണ്ടല്ലോ ,എന്താടാ എന്തേലും പ്രശ്നമുണ്ടോ ?എന്താ നിന്റെ ശബ്ദമൊക്കെ വല്ലാതിരിക്കുന്നെ ?" "അത് പിന്നേ ,,,,കുഞ്ഞോള് ...അവളിപ്പഴും വീട്ടിലെത്തിയില്ലടാ ,എനിക്കെന്തോ പേടിയാവുന്നു .കയ്യും കാലുമൊക്കെ ആകെ തളരുന്ന പോലെ തോന്നാ .ജാബിയെയാണേൽ വിളിച്ചിട്ട് കിട്ടുന്നുമില്ല .നീയൊന്നു പോയി നോക്കടാ ,അവളെ കാണാഞ്ഞിട്ട് ഞങ്ങൾക്കിവിടെ ഒരു സ്വസ്ഥതയുമില്ല ." കരഞ്ഞുകൊണ്ട് അവളത്രയും പറഞ്ഞപ്പോൾ തന്നെ എന്റെ ഹൃദയമിഡിപ്പിന്റെ താളം തെറ്റിത്തുടങ്ങിയിരുന്നു . 'ഷാന ,,,അവളിതെവിടെ പോയതാവും ?' ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല .ഷാഹിയുടെ ശബ്ദം കേട്ടാത്തന്നെ അറിയാം അവളൊരുപാട് പേടിച്ചിട്ടുണ്ടെന്ന് .ഫോൺ നോക്കിയപ്പോൾ അതിൽ ഷാഹിയുടെ ശബ്ദം ഇപ്പഴും നിലച്ചിട്ടില്ലായിരുന്നു .അതോണ്ട് ഞാനപ്പോത്തന്നെ അതെടുത്ത് ചെവിയിൽ വെച്ച് ഷാഹിയെ സമാധാനിപ്പിച്ചു . "ഷാഹീ ,,,ഒന്നുല്ലടാ ,അവൾക്കൊന്നും പറ്റില്ല .ഞാനില്ലേ ഇവിടെ ,നീ സമാധാനപ്പെട് .എവിടെയായിരുന്നാലും ഞാനവളെയും കൊണ്ടേ വരൂ ,നീ ഉമ്മാനോട് പറഞ്ഞേക്ക് ." ഉള്ളിൽ കുന്നുകൂടിയ ഭയത്തെ മൂടിവെച്ചുകൊണ്ട് ഞാനവളെ സമാധാനിപ്പിച്ച് ബൈക്കിന്റെ ചാവിയും എടുത്ത് ധൃതിയിൽ പുറത്തിറങ്ങിയപ്പോഴേക്കും ആകാശം കാർമേഘങ്ങളാൽ മൂടപ്പെട്ടിരുന്നു . അവളിപ്പോഴും തിരിച്ചെത്തിയില്ലെന്നറിഞ്ഞപ്പോൾ ഞാനനുഭവിച്ച പിടച്ചിൽ അതുതന്നെ എനിക്കൊരു തിരിച്ചറിവായിരുന്നു അവളെ ഞാനെത്രമാത്രം സ്നേഹിച്ചിരുന്നുവെന്നതിൽ .അതുകൊണ്ടാവും ആർത്തുലച്ചു പെയ്യുന്ന മഴയെപ്പോലും വകവെക്കാതെ ഞാനെന്റെ ബൈക്കുമായി ശരവേഗത്തിൽ കുതിച്ചു പായുമ്പോഴും ആ മഴയിൽ ലയിച്ചു ചേരും വിധം എന്റെ കണ്ണുകളും അനുസരണയില്ലാതെ ഒഴുകിക്കൊണ്ടിരുന്നു . യാത്രയിലുടനീളം എന്റെ മനസ്സിൽ അവൾ മാത്രമായിരുന്നു .അവളുടെ ആ പുഞ്ചിരിക്കുന്ന മുഖം അതെന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചതു കൊണ്ടാവും അവൾക്കൊന്നും സംഭവിക്കല്ലേയെന്ന് ഞാനെന്റെ റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു . ഷാനയെ തേടിക്കൊണ്ട് എന്റെ ബൈക്ക് അവസാനം അവളുടെ സ്കൂൾ കവാടത്തിനു മുന്നിലെത്തിയപ്പോഴേക്കും അവിടമാകെ ഇരുട്ടു വ്യാപിച്ചു കഴിഞ്ഞിരുന്നു .അതെന്നെ കൂടുതൽ ഭയപ്പെടുത്തിയെങ്കിലും ഞാനെന്റെ ഷാനയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരുന്നു . നിമിഷങ്ങളോരോന്നും പിന്നിടുമ്പോഴും എന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു . എന്റെ ഷാന ....അവളെ എനിക്കിപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .അവളെവിടെ പോയെന്ന് യാതൊരു നിശ്ചയവുമില്ല .ഓർക്കുന്തോരും കരച്ചിൽ വരുവാണ് . 'യാ റബ്ബേ ,,,,എന്റെ പെണ്ണിനെ നീ കാത്തോളണേ ,അവൾക്ക് യാതൊരു ആപത്തും വരുത്താതെ ഈ കൈകളിൽ തന്നെ നീ തിരിച്ചേൽപ്പിച്ചേക്കണേ ... ' അവൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അവിടമാകെ ഞാനെന്റെ പെണ്ണിനെ തിരഞ്ഞു ഓടിനടന്നെങ്കിലും കാണാതെ വന്നപ്പോൾ ഞാൻ വീണ്ടും എന്റെ ബൈക്കിനെ അലക്ഷ്യമായി പായിച്ചു കൊണ്ടിരിക്കെയാണ് ജാബീന്റെ കോളേജിനടുത്തുള്ള വൈറ്റിങ്ങ് ഷെഡ്‌ഡിനകത്തു നിന്നും നേർത്തൊരു ശബ്ദം എന്റെ കാതിലേക്കു പതിച്ചത്. ഒരു നിമിഷം ഞാനവിടെ കാതോർത്തു നിന്നെങ്കിലും മഴയുടെ തോതു വർധിച്ചതിനാൽ ആ ശബ്ദം എനിക്ക് അവ്യക്തമായി തോന്നിയപ്പോൾ ഭീതിയോടെ ഞാനവിടേക്ക് ഓരോ ചുവടും മുന്നോട്ടു വെച്ചു . ചുറ്റും ഇരുട്ടായതിനാൽ എനിക്കവിടെ ഒന്നും കാണാൻ സാധിച്ചില്ലെങ്കിലും എന്റെ പെണ്ണിന്റെ സാമിപ്യം ഞാനവിടെ തിരിച്ചറിഞ്ഞതും ഞാനെന്റെ ഫോണെടുത്ത് ഫ്ലാഷ് ഓൺ ചെയ്തു നോക്കിയപ്പോൾ അവിടെ കണ്ട കാഴ്ചയിൽ ഞാനാകെ സ്തംഭിച്ചു നിന്നുപോയി . ഷാനാ,,,,,അവളുടെ കൈപിടിയിൽ നിന്നും ഒരുത്തൻ പ്രാണനു വേണ്ടി പിടയുകയാണ് .ആ കഴുത്തിൽ നിന്നും അവനാ കൈ മോചിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു ഭ്രാന്തിയെപ്പോലെ എന്തൊക്കെയോ അലറിക്കൊണ്ട് അവൾ വീണ്ടും ആ പിടി മുറുക്കിക്കൊണ്ടിരിക്കുവാണ് .ഒരു ആണായിട്ടു പോലും അവന്റെ കൈക്കരുത്തു കൊണ്ട് അവളെയൊന്നു തള്ളിമാറ്റാൻ പോലും കഴിയാതെ അവൻ നിസ്സഹായനായി നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നിയെങ്കിലും കൂടുതൽ നേരം എനിക്കത് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല .കാരണം ,ശ്വാസം കിട്ടാതെ അവന്റെ കണ്ണുകളൊക്കെ പുറത്തേക്കു തള്ളിയിട്ടുണ്ട് .ഇനിയും അവളാ പിടിവിട്ടില്ലെങ്കിൽ ആ ജീവൻ പോലും കൊഴിഞ്ഞു പോയേക്കുമെന്ന് ഉറപ്പുള്ളതു കൊണ്ട് ഞാനവളെ പിടിച്ചു മാറ്റാൻ തുടങ്ങി . "ഷാനാ,,,,നീയെന്താ ഈ കാണിക്കുന്നെ ?വിടവനെ ,വിടാനല്ലേ പറഞ്ഞെ " അതും പറഞ്ഞു കൊണ്ട് ഞാനവന്റെ കഴുത്തിൽ നിന്നും അവളുടെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും മറു കൈ കൊണ്ട് എന്നെ തള്ളിമാറ്റിയതല്ലാതെ എന്നെ അവിടെ കണ്ടതിന്റെ യാതൊരു ഭാവമാറ്റവും ആ മുഖത്തുണ്ടായിരുന്നില്ല . ഞെട്ടിത്തരിച്ചു കൊണ്ട് ഞാനവളെ നോക്കിയപ്പോൾ ആ കണ്ണുകളിൽ അവനോടുള്ള ദേഷ്യവും പകയും ആളിക്കത്തുന്നുണ്ടായിരുന്നു .ആ മുഖമിപ്പോൾ കണ്ടാൽ ആരായാലും ഒന്നു പേടിച്ചുപോകും .അത്രയ്ക്ക് ഭയാനകമായിരുന്നു അവളുടെ ഓരോ പ്രതികരണവും . അതൊക്കെ കണ്ട് ഞാനും ആദ്യമൊന്നു ഭയന്നെങ്കിലും അവളുടെ ഓരോ പ്രവൃത്തിയിലും എന്റെ നിയത്രണം വിട്ടതും ഞാനവളെ എന്റെ ബലിഷ്ഠമായ കരങ്ങളാൽ അവനിൽ നിന്നും പിടിച്ചു മാറ്റിയതും അവൾ വീണ്ടും അവനിലേക്കു തന്നെ പാഞ്ഞടുത്തു .അത് കണ്ടതും അറിയാതെ എന്റെ കരങ്ങൾ ആ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു . "നിന്നോടല്ലേടീ മതിയാക്കാൻ പറഞ്ഞെ ,നിനക്കെന്താ പറഞ്ഞാൽ മനസിലാവില്ലെ ." ന്നും പറഞ്ഞ് ഞാനട്ടഹസിച്ചിട്ടും അതൊന്നും ചെവി കൊള്ളാതെ അവളവനെത്തന്നെ നോക്കി പല്ല് ഞെരിക്കുവാണ് .അപ്പോഴും അവൻ കഴുത്തിൽ പിടിച്ചുകൊണ്ട് ചുമച്ചു കൊണ്ടിരുന്നു . ഇന്നേവരെ തലോടാൻ മാത്രം ഉയർന്നു വന്ന ഈ കൈകൾ കൊണ്ട് ഇന്നെന്റെ പെണ്ണിനെ തല്ലേണ്ടി വന്നതുകൊണ്ടാവും അവളെക്കാൾ വേദന തോന്നി ഇന്നീ ഖൽബിന് .ഒരിക്കലും ഒരു വാക്കു കൊണ്ടു പോലും അവളെ വേദനിപ്പിക്കില്ലെന്നു തീരുമാനിച്ചതായിരുന്നു .അതേ ഞാൻ തന്നെ ഇന്നെന്റെ പെണ്ണിനെ വേദനിപ്പിച്ചതോർക്കുന്തോറും കരച്ചിലും ദേഷ്യവും ഒരുമിച്ചു വരുന്നുണ്ട് .സാരില്ല ,എന്റെ പെണ്ണല്ലേ ....അവൾക്കെന്നെ മനസിലാവും . ഇനിയും ഇവിടെ നിന്നാൽ ശെരിയാവില്ലെന്നു തോന്നിയതും ഞാനവളുടെ കയ്യിൽ പിടിച്ചു നടക്കാൻ ഒരുങ്ങുമ്പോഴാണ് അവളെന്റെ കയ്യിൽ പിടുത്തമിട്ടത് .അതെന്തിനാണെന്ന് മനസിലാവാതെ ഞാനാ മുഖത്തേക്ക് സംശയത്തോടെ നോക്കുമ്പോഴേക്കും അവളെന്റെ കയ്യിൽ നിന്നും അവളുടെ കരങ്ങളെ സ്വതന്ത്രമാക്കിക്കൊണ്ട് അവിടെ തറയിൽ കിടന്നിരുന്ന ഫോണുമെടുത്ത് പുറത്തേക്കു പോയി .അവളുടെ ഓരോ പ്രവൃത്തിയും വീക്ഷിക്കുമ്പോഴാണ് അങ്ങനൊരു ഫോൺ ഞാനവിടെ കണ്ടതു തന്നെ . 'എന്നാലും ഈ പെണ്ണിനിതെന്താ പറ്റിയെ ?എന്തിനാവും അവളിവനെ ഉപദ്രവിക്കാൻ ശ്രമിച്ചത് ?ഇവര് തമ്മിൽ എന്താവും പ്രശ്നം ,ആ ഫോൺ ,,,,അത് അവളുടെതല്ലല്ലോ പിന്നെന്തിനാവും അവളതും എടുത്ത് പോയത് ??' ഞാനെന്നോടു തന്നെ പലതും ചോദിച്ചുകൊണ്ട് അവനെ ഗൗനിക്കാതെ അവളെയും തിരിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും ഷാന എന്റെ ബൈക്കിനു പിന്നിൽ സ്ഥാനമുറപ്പിച്ചിരുന്നു .മഴയ്ക്ക് ഇപ്പഴും ശമനം വന്നിട്ടില്ല .അവളാണേൽ ആ മഴയും നനഞ്ഞു കൊണ്ട് താഴേക്ക് പതിക്കുന്ന മഴത്തുള്ളികളൊക്കെ കൈവെള്ളയിലൊതുക്കിക്കൊണ്ട് ചെറിയ കുട്ടികളെപ്പോലെ തെറിപ്പിച്ചു കളിക്കേന്ന് .ഇപ്പോൾ ആ മുഖത്ത് നേരത്തെ കണ്ട രൗദ്ര ഭാവങ്ങളൊന്നുമില്ല .എല്ലാം ശാന്തമായെന്നു തോന്നുന്നു .അവളുടെ കുട്ടിത്തം നിറഞ്ഞ ഓരോ കളിയും നോക്കി കുറച്ചു നേരം ഞാനവിടെത്തന്നെ നിന്നു .പിന്നെ എന്നെ കണ്ടിട്ടാവും പെണ്ണ് ഡീസെന്റായി നിന്നു . സ്നേഹിച്ച പെണ്ണിനേയും പിന്നിലിരുത്തി കോരിച്ചൊരിയുന്ന മഴയിൽ ഇങ്ങനൊരു യാത്ര അതും രാത്രിയിൽ ,,,,അതൊരു വല്ലാത്ത ഫീലാണ് .ഓരോ മഴത്തുള്ളിയും ഞങ്ങളിൽ ആഴന്നിറങ്ങിക്കൊണ്ട് നിലം പതിക്കുമ്പോഴും വല്ലാത്തൊരു തണുപ്പ് അനുഭവപ്പെടുന്നുണ്ട് അതിനെ വകഞ്ഞുമാറ്റാനെന്നോണം എന്റെ ശരീരത്തിന് ചൂടു പകർന്നു കൊണ്ട് പെട്ടെന്നവളെന്നെ ചേർന്നന്നിരുന്ന് വയറ്റിലൂടെ കൈ ചുറ്റിക്കൊണ്ട് എന്റെ പുറത്തു തല വെച്ചു കിടന്നതും ഞാനാകെ ഷോക്കേറ്റപോലെയായി .അതിനിടയിൽ എങ്ങുനിന്നോ തണുത്ത കാറ്റും ഞങ്ങളെ തഴുകിക്കൊണ്ടിരുന്നു .അതെല്ലാം ആസ്വദിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു കൊണ്ടിരുന്നു .ഇടക്ക് ഞാൻ ഷാനയെ നോക്കിയപ്പോൾ പെണ്ണെന്തോ ഗാഡമായ ചിന്തയിലാണ് .ചിലപ്പോൾ നേരത്തെ സംഭവിച്ചതൊക്കെ ഓർത്തിരിക്കുവാകും . 'എന്നാലും എന്താവും അവളിങ്ങനെയൊക്കെ പെരുമാറാൻ കാരണം ' സംശയങ്ങൾ വീണ്ടും മനസിൽ കുന്നുകൂടാൻ തുടങ്ങിയപ്പോൾ ഞാൻ പിന്നൊന്നും നോക്കിയില്ല അവളോടെല്ലാം ചോദിച്ചറിയാൻ വേണ്ടി ബൈക്ക് ഒരു സൈഡിൽ ഒതുക്കി വെച്ചു കൊണ്ട് അവളേം കൂട്ടി ഞാനവിടെ അടച്ചിട്ടിരുന്ന പഴയൊരു കടത്തിണ്ണയിൽ കയറി നിന്നു . ഇനി മഴ തോർന്നിട്ട് യാത്ര തുടരാമെന്നു കരുതി ഞാനാദ്യം തന്നെ ഷാഹിയെ വിളിച്ചു കാര്യം പറഞ്ഞു .ഷാന എന്റെ കൂടെയുണ്ടെന്നറിഞ്ഞപ്പോൾ തന്നെ അവർക്ക് ആശ്വാസമായിട്ടുണ്ട് .അവളോട്‌ സംസാരിച്ച് ഫോൺ പോക്കറ്റിലിടുമ്പോഴാണ് എന്റെ കണ്ണ് ഷാനയിലുടക്കിയത് .ആകാര വടിവ് വ്യക്തമാവും വിധം അവളുടെ വസ്ത്രം മുഴുവൻ നനഞ്ഞു കുതിർന്ന് ആ ശരീരത്തിൽ പറ്റിച്ചേർന്നു നിൽക്കുവാണ് . എന്റെ നോട്ടം കണ്ടിട്ടാവും അവള് അവളെത്തന്നെ ഒന്ന് നോക്കി .ഈ കോലത്തിൽ ഞാനല്ലാതെ മറ്റാരും എന്റെ പെണ്ണിനെ കാണരുതെന്ന് എനിക്കു നിർബന്ധമുള്ളോണ്ട് ഞാൻ വേഗം എന്റെ ഷർട്ടഴിച്ച് അവളുടെ ദേഹത്ത് പുതപ്പിച്ചതും അവളെന്നെയൊന്നു തുറിച്ചു നോക്കി .അതോടെ ഞാനും കലിപ്പിലായി .അല്ലെങ്കിൽ പെണ്ണ് വാ തുറന്ന് ഒന്നും പറയൂല . "എന്താടീ പൂച്ചക്കണ്ണി ഇങ്ങനെ തുറിച്ചു നോക്കുന്നെ ?എന്താ നിന്റെ ഉദ്ദേശം .കണ്ട ചെക്കന്മാരോടൊക്കെ തല്ലുകൂടാനാണോ നീ പഠിക്കാനെന്നും പറഞ്ഞ് പോന്നത് .ഒന്നുല്ലേലും നീയൊരു പെണ്ണല്ലേ ഷാനാ ,അതെങ്കിലും നീയൊന്ന് ഓർക്കണ്ടേ .റോഡാണ്,മറ്റുള്ളവരൊക്കെ കാണും എന്നു പോലും ചിന്തിക്കാതെ നീ എന്തൊക്കെയാ കാണിച്ചു കൂട്ടിയത് ." ദേഷ്യത്തോടെ ഞാനോരോന്ന് പറഞ്ഞു തുടങ്ങിയതും അവള് പെട്ടെന്ന് എനിക്കു നേരെ കൈയുയർത്തിക്കൊണ്ട് നിർത്താൻ പറഞ്ഞു . "അഫീ പ്ലീസ് സ്റ്റോപ്പിറ്റ് .കാര്യമറിയാതെ നീയവനെ ന്യായീകരിക്കരുത് ,എനിക്കത് ഇഷ്ടല്ല .ഞാനെന്തു ചെയ്താലും അതിനു പിന്നിൽ വ്യക്തമായൊരു കാരണമുണ്ടാവുമെന്ന് നിനക്കറിയാവുന്നതല്ലേ ,,,,ആ നീ തന്നെ എന്നെ കുറ്റപ്പെടുത്തുവാണോ ?ആരെന്നെ കുറ്റപ്പെടുത്തിയാലും നീയെന്നെ മനസിലാക്കുമെന്ന് ഞാൻ കരുതിയിരുന്നു അഫീ ,,,,ആ നീയും ..... ഇല്ല ,നീയൊരിക്കലും എന്നെ മനസിലാക്കിയിട്ടില്ല .എന്റെ ജാബിക്കല്ലാതെ എന്നെ മനസിലാവുകയുമില്ല .ഉണ്ടെങ്കിൽ നീയിപ്പോ ഇങ്ങനൊന്നും സംസാരിക്കില്ലായിരുന്നു ." ഞാൻ പറഞ്ഞതൊക്കെ അവളിൽ നോവു പടർത്തിയതു കൊണ്ടാവും കണ്ണുനീരിനെ കൂട്ടുപിടിച്ചു കൊണ്ട് അവൾ മൊഴിഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തിൽ തുളച്ചു കയറുവാണ് . "ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല ഷാനാ ,,,ഒരിക്കലും നിന്നെ ഞാൻ മനസിലാക്കാതെ പോയിട്ടുമില്ല .എനിക്കറിയാം എന്റെ പെണ്ണിനെ .പക്ഷെ ,നിന്നെ കാണാനില്ലന്നറിഞ്ഞപ്പോൾ ഞാനനുഭവിച്ച പിടച്ചിൽ അതെത്രത്തോളമാണെന്ന് നിനക്കറിയോ പെണ്ണേ ??ഞാൻ വിളിക്കുന്നതു വരെ നിന്റെ ഉമ്മേം ഷാഹിയും അവിടെ കരഞ്ഞോണ്ടിരിക്കുവാണെന്ന് നീ ഓർത്തിരുന്നോ ??അതൊക്കെ പോട്ടെ ഞാനിപ്പോ വന്നില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി ?" "എന്താവാൻ ?എന്റെ കൈ കൊണ്ട് അവൻ പിടഞ്ഞു തീർന്നേനെ ." അവളത് പറഞ്ഞതും ഞാനൊന്നു ഞെട്ടി . "ഹെന്ത്‌ ?പിടഞ്ഞു തീർന്നേനെന്നോ ,എത്ര ലാഘവത്തോടെയാ നീയത് പറഞ്ഞത് .അതിനു മാത്രം എന്തു തെറ്റാ അവൻ നിന്നോട് ചെയ്തത് ?" ഞാനെന്റെ സംശയം അവൾക്കു മുന്നിൽ തുറന്നു കാട്ടി . "എന്തു തെറ്റാ ചെയ്തതെന്നോ ?ആ ചെറ്റ എന്താ കാണിച്ചു കൂട്ടിയതെന്ന് നിനക്കറിയണോ അഫീ ....എന്നാ ഇതൊന്നു നോക്ക് " അതും പറഞ്ഞു കൊണ്ട് അവള് നേരത്തെ ആ തറയിൽ നിന്നും എടുത്ത ഫോൺ എനിക്കു നേരെ നീട്ടിയപ്പോൾ അവൾക്ക് ഇത്രമാത്രം ദേഷ്യം തോന്നാൻ മാത്രം എന്താ അതിലുള്ളതെന്നറിയാൻ വേണ്ടി സംശയത്തോടെ ഞാനാ ഫോൺ വാങ്ങി നോക്കിയതും അവളെക്കാൾ ദേഷ്യം എന്നിൽ ഇരച്ചു കയറുന്നുണ്ടായിരുന്നു . അതിൽ മുഴുവൻ എന്റേം ഷാനേന്റെം ഒരുമിച്ചുള്ള ഫോട്ടോസാണ് .അതും മോശമായ രീതിയിൽ എഡിറ്റ്‌ ചെയ്തു വെച്ചത് .അത് കണ്ടതും എന്റെ ഞരമ്പുകളൊക്കെ വരിഞ്ഞു മുറുകാൻ തുടങ്ങി . ഇപ്പഴാ എനിക്ക് ശെരിക്കും സംഭവത്തിന്റെ കിടപ്പു വശം മനസിലായത് .ഇതൊക്കെ കണ്ടാൽ ആരായാലും പ്രതികരിച്ചു പോകും. അത്രേം വൃത്തികേടാ അവനിതിൽ കാണിച്ചു കൂട്ടിയത് .അത് കാണുംതോറും എന്റെ രക്തം തിളച്ചു മറിയുവാണ് .പല്ല് ഞെരിച്ചു കൊണ്ട് ഞാനതിലേക്ക് ഉറ്റു നോക്കുമ്പോഴും അവനോടുള്ള എന്റെ പക എന്നിലും ആളിക്കത്തുന്നുണ്ടായിരുന്നു . "ഇനി പറ അഫീ ...ഞാൻ ചെയ്തതിൽ എന്തേലും തെറ്റുണ്ടോ ? ഇമ്മാതിരി ചെറ്റത്തരം കാണിച്ചാൽ കൊല്ലണ്ടേ ഞാനവനെ .അന്ന് അവനെന്നോട് മോശമായി പെരുമാറിയതു കൊണ്ടാ ഞാൻ തല്ലിയത് .അതിന്റെ പേരിൽ എനിക്ക് സസ്പെൻഷനും കിട്ടിയതാ .പക്ഷെ ,ഇതുപോലെ നാറിയ പണിയുമായി അവനിനിയും പ്രതികാരം ചെയ്യാൻ വരുമെന്ന് ഞാനൊരിക്കലും കരുതിയില്ല .അതും ഒരു തെറ്റും ചെയ്യാത്ത നിന്നെയും ചേർത്ത് ..." അവളത്രയും പറഞ്ഞ് എന്റെ മുഖത്തു നോക്കിയതും ഞാനാകെ വല്ലാതായി . 'അപ്പൊ അവനെന്നെ ഇതിലേക്ക് വലിച്ചിഴച്ചതിനാണോ അവളിങ്ങനെയൊക്കെ പെരുമാറിയത് ?അല്ലാതെ അവളെ മോശമായി ചിത്രീകരിച്ചതിനല്ലേ ? ഈ പെണ്ണിനെ എനിക്ക് മനസിലാവുന്നില്ലല്ലോ റബ്ബേ ..' ഓരോന്നും ആലോചിച്ചു നിന്നതല്ലാതെ അവളോട്‌ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല . "ഇതൊക്കെ കാണിച്ച് ഭീഷണിപ്പെടുത്തിയാൽ ഞാനങ്ങു പേടിച്ചുപോകുമെന്ന് കരുതിക്കാണും ,അതോണ്ടല്ലേ ഞാൻ ഒറ്റയ്ക്കുള്ള നേരം നോക്കി അവൻ വന്നത് .എന്തായാലും അവനെ അങ്ങനെ വെറുതെ വിടരുത് അഫീ ,,,ഇതിനുള്ള തിരിച്ചടി വൈകാതെതന്നെ അവനു കൊടുക്കണം ." ന്നും പറഞ്ഞ് അവളെന്റെ കയ്യിൽ പിടിച്ചതും പുഞ്ചിരിച്ചു കൊണ്ട് ഞാനാ കൈ എന്റെ കൈക്കുള്ളിലൊതുക്കി . "നീ ആഗ്രഹിച്ചപോലെത്തന്നെ നടക്കും പെണ്ണെ ,ഇല്ലേൽ ഞാൻ നടത്തിക്കും .നീ നോക്കിക്കോ ചെയ്ത എല്ലാ തെറ്റും ഏറ്റുപറഞ്ഞ് കൊണ്ട് നിന്നോടവൻ മാപ്പു പറഞ്ഞിരിക്കും .അത് ഞാൻ നിനക്കു തരുന്ന വാക്കാണ് .അവനൊരിക്കലും നിന്നെയിനി ശല്യം ചെയ്യാൻ വരില്ല പോരെ ." "ഉം ..." അവൾ ചിരിച്ചു കൊണ്ട് തലയാട്ടി "എന്നാ ഇക്കാക്കൊരു ഉമ്മ താ ,എന്നിട്ടു വേണം നമുക്ക് വീട്ടിലേക്കു പോവാൻ ." "അയ്യടാ ,,,ഒന്ന് പോയേ" "ഇല്ല മോളെ ,ഞാൻ ചോദിച്ചത് കിട്ടാതെ നമ്മളിന്ന് എവിടേക്കും പോണില്ല ." അതും പറഞ്ഞു കൊണ്ട് ഞാനവളെ എന്നിലേക്ക്‌ ചേർത്തു പിടിച്ചു . "അഫീ ,,നീ കളിക്കല്ലേ ,വാ നമുക്ക് വീട്ടിൽ പോകാം ,ഇപ്പൊത്തന്നെ സമയം ഒരുപാടായി .അവരൊക്കെ നമ്മളെ കാണാതെ വിഷമിക്കുന്നുണ്ടാവും ." അവളത് പറഞ്ഞപ്പഴാ നേരം ഒരുപാടായെന്ന് ഓർത്തത് .അതോണ്ട് ഞാനപ്പോത്തന്നെ അവളിലെ പിടി വിട്ടതും പെണ്ണ് ശ്വാസം നേരെ വിട്ടു .എന്നു വെച്ച് ഞാനവളെ വെറുതെ വിടാനൊന്നും ഉദ്ദേശിച്ചിട്ടില്ലാട്ടോ അവളൊന്നു മുഖം തിരിച്ചതും ഞാനപ്പോത്തന്നെ ആ കവിളിൽ ഒരുമ്മയും കൊടുത്ത് ഒറ്റ ഓട്ടമായിരുന്നു പുറത്തേക്ക് .അവളാണേൽ കവിളിൽ കയ്യും വെച്ച് വണ്ടറടിച്ചു നിൽക്കുവാണ് . ഇപ്പൊ മഴയൊക്കെ മാറിയിട്ടുണ്ട് അതോണ്ട് ഞാൻ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഷാനയേം നോക്കി നിന്നു .കുറച്ചു കഴിഞ്ഞതും അവള് ബോധം വന്നപോലെ എന്റെ പിറകെ കയറിയിരുന്നു .ആദ്യം അവളെന്റെ മുഖത്തു നോക്കിയില്ലേലും പതിയെ അവൾ സംസാരിച്ചു തുടങ്ങി .അല്ലേലും അവൾക്കെന്നോട് കൂടുതൽ നേരം മിണ്ടാതിരിക്കാൻ കഴിയില്ല . അവളോട്‌ ഓരോന്ന് സംസാരിച്ച് പെട്ടെന്ന് വീട്ടിലെത്തിയ പോലെ തോന്നി .ഗേറ്റ് കടന്ന് അകത്തെത്തിയപ്പോൾ ഉമ്മയും ഷാഹിയും ഞങ്ങള് വരുന്നതും നോക്കി പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു .ഞങ്ങളെ കണ്ടതും അവരോടി വന്ന് എന്തൊക്കെയോ ചോദിക്കാൻ തുടങ്ങിയതും അവരോട് എന്ത് മറുപടി പറയണമെന്നറിയാതെ ഷാന എന്നെ ദയനീയമായി നോക്കി നിൽക്കുമ്പോഴാണ് എല്ലാരുടെയും ശ്രദ്ധ തിരിച്ചു കൊണ്ട് ബൈക്കിന്റെ ശബ്ദം കേട്ടത് .തിരിഞ്ഞു നോക്കിയപ്പോൾ ജാബിയും ടീമും കളി കഴിഞ്ഞു വന്നതാണ് .അത് ഞങ്ങൾക്കൊരു ആശ്വാസമായി തോന്നിയെങ്കിലും അവരുടെ മൂന്നു പേരുടെയും നോട്ടം എന്നിലും ഷാനയിലും മാത്രമാണെന്ന് മനസിലായപ്പോൾ സംശയത്തോടെ ഞാനവരെ നോക്കിയെങ്കിലും അവരുടെ മുഖത്തു മിന്നിമറയുന്ന ഭാവമാറ്റം അതെന്താണെന്ന് മനസിലാവാതെ ഞാനാകെ പകച്ചു നിന്നു . തുടരും .... (ഇൻഷാ അല്ലാഹ് ,അടുത്ത 2 പാർട്ടോടു കൂടി നമുക്കീ ഫ്ലാഷ് ബാക്ക് അവസാനിപ്പിക്കാട്ടോ ,എന്നിട്ട് നമുക്ക് വീണ്ടും ഷാനിയിലേക്ക് തന്നെ വരാം .അതിനു നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു .)
3.2k views
13 days ago
#

📙 നോവൽ

💞മണ്മറഞ്ഞ ഓർമ്മകൾ 💞 @@@@@@@@@@@ *Ramseena Muhammed * *ഭാഗം 37 * പത്തു ദിവസത്തെ അവധി കഴിഞ്ഞതോടെ അവർക്ക് കലോത്സവത്തിന് തുടക്കം കുറിച്ചു .ഷാന കഥാരചനയ്ക്ക് പേരു കൊടുത്തതിനാൽ മത്സരത്തിന് പങ്കെടുക്കാൻ വേണ്ടി മറ്റൊരു സ്കൂളിലേക്ക് പോയിരിക്കുവാണ് .ഈയൊരു ദിവസത്തിനു വേണ്ടിയായിരുന്നു ഞാനിത്രേം ദിവസം കാത്തിരുന്നതും .അന്ന് അവളുടെ റൂമിൽ നിന്നും അവളെഴുതി പൂർണതയിലെത്തിച്ച കഥ വായിച്ചപ്പോൾ തന്നെ ഞാൻ തീരുമാനിച്ചതാ അവൾക്കൊരു സർപ്രൈസ് കൊടുക്കണമെന്ന് .അതിനു വേണ്ടി ഞാനെന്റെ ഫ്രണ്ടിന്റെ സഹായത്തോടു കൂടി ആ അക്ഷരങ്ങളെയെല്ലാം അച്ചടി മഷി പുരട്ടി പുസ്തകമാക്കി മാറ്റിയിരിക്കുവാണ് .ഇന്നതിന്റെ പ്രകാശന ചടങ്ങായതിനാൽ ഞങ്ങളെല്ലാരും അതിനു വേണ്ടി ഓടി നടക്കുവാണ് . ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കി പ്രോഗ്രാം തുടങ്ങിയപ്പോഴേക്കും ഷാന മത്സരവും കഴിഞ്ഞ് സ്കൂളിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു .അവളെ കണ്ടതും അവിടെ കൂടിയിരുന്നവരൊക്കെ അവളുടെ കൈ പിടിച്ചു കൊണ്ട് അഭിനന്ദനമറിയിച്ചുകൊണ്ടിരുന്നു .ഇതൊക്കെ കണ്ട് പെണ്ണാകെ കിളി പോയ അവസ്ഥയിലാണ് .ഒന്നും മനസിലാവാതെ അവള് ചുറ്റും കണ്ണോടിച്ചു കൊണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു വരുന്നത് കണ്ടതും ഞങ്ങൾ നാല് പേരും കൂടെ അവളുടെ അരികിലേക്ക് ഓടിയെത്തി . "അതേ ,,,എന്താ ഇവിടെ ഇത്രേം ആൾക്കാർ ?ഇവരൊക്കെ എന്തിനാ എന്നെയിങ്ങനെ ഒരുമാതിരി അന്യഗ്രഹ ജീവിയെപ്പോലെ നോക്കുന്നെ ??" ആ ചോദ്യം കേട്ടപ്പോൾ തന്നെ അവൾക്കിപ്പഴും കാര്യം പിടികിട്ടിയിട്ടില്ലാന്ന് മനസിലായതും ചെറു പുഞ്ചിരിയോടെ ജാബി അവളെ ചേർത്ത് പിടിച്ചു കൊണ്ട് സ്റ്റേജിലേക്ക് കൈ ചൂണ്ടി കാണിച്ചു കൊടുത്തു . "ദേ അവിടേക്ക് നോക്ക് ,അപ്പൊ നിനക്കെല്ലാം മനസിലാവും ." പുസ്തക പ്രകാശനവും അനുമോദന ചടങ്ങുമെന്ന് വലുതായി എഴുതിക്കൊണ്ട് താഴെ ഷാനയുടെ ഫോട്ടോ പതിപ്പിച്ച ഫ്ലക്സ് കണ്ടതും അവള് തൊള്ളയും തുറന്ന് ഞങ്ങളെ മിഴിച്ചു നോക്കിക്കൊണ്ട് വീണ്ടും ആ ഫ്ലക്സിലേക്കു തന്നെ നോട്ടമെറിഞ്ഞു .ഞങ്ങള് അവളേം കൂട്ടി സ്റ്റേജിൽ കയറി അവിടെയുള്ളൊരു കസേരയിൽ ഇരുത്തിയപ്പോഴും പെണ്ണ് ഏതോ ലോകത്തെന്ന പോലെ ഇരിക്കുവാന്ന് . പ്രോഗ്രാം നടക്കുമ്പോഴും അവളുടെ നോട്ടം മുഴുവൻ എന്നിലേക്കായിരുന്നു .ഇടയ്ക്കെപ്പഴോ ആ കണ്ണ് നിറയാൻ തുടങ്ങിയതും ഞാനവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് കണ്ണ് തുടക്കാൻ ആംഗ്യം കാണിച്ചതും അവളെന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി . ആദ്യമായിട്ടാ അവളെ ഞാൻ ഇത്രേം സന്തോഷത്തോടെ കാണുന്നത് .അത് കാണാൻ വേണ്ടി തന്നെയായിരുന്നു അവൾക്ക് ഞാൻ ഇങ്ങനൊരു സർപ്രൈസ് ഒരുക്കിയതും .അവളറിയാതെ അവളുടെ സ്വപ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങിയതു കൊണ്ടാവാം ഇന്നാ മുഖത്തു വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരി പോലും എനിക്കുള്ളതാണെന്നു തോന്നിപ്പോയി .എന്റെ നോട്ടം പോലും അവളിൽ മാത്രമായി ഒതുങ്ങിക്കൂടി . പ്രോഗ്രാം ഭംഗിയായിത്തന്നെ അവസാനിച്ചതും അവിടെയുള്ളവരൊക്കെ ഓരോരുത്തരായി പിരിഞ്ഞു പോയി .ഷാനെന്റെ ഫ്രണ്ട്സൊക്കെ അവളെ കെട്ടിപ്പിടിക്കേം ഉമ്മവെക്കേം ഒക്കെ ചെയ്യുന്നുണ്ട് .അവളോട്‌ സംസാരിക്കാൻ തോന്നിയെങ്കിലും അവരുടെയൊക്കെ സ്നേഹപ്രകടനമൊക്കെ കഴിയട്ടെയെന്നു കരുതി ഞാൻ നമ്മളെ ടീംസിന്റെ അടുക്കലേക്കു പോയി . അവരോട് കത്തിയടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഷാന വരുന്നത് കണ്ടത് .എന്നെ കണ്ടതും അവളോടിവന്നെന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിൽ ഒരുമ്മ തന്നതും ഞാൻ തൊള്ളേം തുറന്ന് അവളെത്തന്നെ ഇമ വെട്ടാതെ നോക്കി നിന്നുപോയി .അവളിൽ നിന്നും ഇങ്ങനൊരു നീക്കം ഞാനൊട്ടും പ്രതീക്ഷിക്കാത്തതു കൊണ്ടാവാം ഒന്നും ഉരിയാടാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാനപ്പോൾ . "ടാ എനിക്കൊരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞപ്പോൾ അത് ഇത്രേം വിലമതിക്കാനാവാത്ത ഒന്നാണെന്നു ഞാനറിഞ്ഞില്ല .എന്തായാലും എനിക്കൊരുപാട് ഇഷ്ടായി .എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തൊരു ഗിഫ്റ്റ് തന്നെയാ നീയെനിക്ക് സമ്മാനിച്ചത് .നിനക്കറിയോ എന്റെ ഏറ്റവും വലിയ സ്വപ്നമാ ഇന്ന് നീയെനിക്ക് സാക്ഷാത്കരിച്ചു തന്നത് .അതിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .Thank u da ,thank you so much ." എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവളെന്നിലെ പിടി മുറുക്കുമ്പോഴും എനിക്കു കിട്ടിയ കിസ്സിന്റെ ഹാങ്ങോവറിലെപ്പഴോ ഞാനെന്നെത്തന്നെ മറന്നു കൊണ്ട് എന്റെ കരങ്ങളും അവളെ വലയം വെച്ചു കഴിഞ്ഞിരുന്നു . ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ ഞങ്ങളെത്ര നേരം അങ്ങനെ നിന്നെന്നറിയില്ല .അവളുടെ കണ്ണുനീർ എന്റെ ഷർട്ടിൽ പടർന്നു പിടിച്ചതും ആ നേർത്ത നനവിൽ ഞാൻ പതിയെ സ്വബോധം വീണ്ടെടുക്കുവായിരുന്നു .ഞാനപ്പോത്തന്നെ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി ചുറ്റുമൊന്നു വീക്ഷിച്ചപ്പോൾ നമ്മളെ ടീംസിന്റെ കണ്ണൊക്കെ ഇപ്പൊ പുറത്തു ചാടുമെന്ന അവസ്ഥയിലായിട്ടുണ്ട് .അവരെ പറഞ്ഞിട്ടും കാര്യമില്ല ,അമ്മാതിരി കെട്ടിപ്പിടിക്കലായിരുന്നില്ലെ പെണ്ണ് നമ്മളെ കെട്ടിപ്പിടിച്ചത് .പോരാത്തതിന് ഉമ്മവെക്കേം കൂടി ചെയ്തപ്പോൾ എന്നെപ്പോലെ അവരുടെ ഫ്യൂസ്സും പോയിട്ടുണ്ടാകും . അവരെ നോക്കി സൈക്കിളിമ്മേൽ നിന്നും വീണൊരു ചിരിയും പാസാക്കി നിക്കുമ്പോഴാണ് ഷാനയും അവരെ ശ്രദ്ധിച്ചത് .അതോടെ അവളും ആകെ ചമ്മി നാറി ഒരവസ്ഥയിലായിട്ടുണ്ട് . അവരുടെയൊക്കെ ആക്കിയുള്ള ചിരി കണ്ടപ്പോൾ തന്നെ മനസിലായി നാലും കൂടെ നമ്മളെ കളിയാക്കി കൊല്ലാനുള്ള ഒരുക്കത്തിലാണെന്ന് .അതോണ്ട് ഷാനയെ അവിടെ ആക്കിയിട്ട് ഞാൻ മെല്ലെ ഫോൺ ചെവിയോട് ചേർത്തു വെച്ച് സംസാരിക്കുന്ന പോലെ കാണിച്ചു കൊണ്ട് വേഗം അവിടുന്ന് സ്ഥലം വിട്ടു . അവളെന്നെ കിസ്സ് ചെയ്തത് ആലോചിച്ചിട്ടാണോന്നറിയില്ല എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല .അവളെയൊന്നു കാണാൻ തോന്നുവാ .നട്ടപ്പാതിരയായോണ്ട് വിളിച്ചാൽ കിട്ടില്ലെന്ന്‌ ഉറപ്പായോണ്ട് അന്നാദ്യമായി ഞാനവളുടെ വീട്ടിലെ മതില് ചാടി ടെറസിലേക്ക് വലിഞ്ഞു കയറി . അവിടെ ഡോറു ലോക്ക് ചെയ്തത് കണ്ടപ്പോൾ ഇത്രേം കഷ്ടപ്പെട്ട് വന്നതൊക്കെ വെറുതെയായല്ലോന്ന് ചിന്തിച്ചുകൊണ്ട് തടിക്കും കൈ വെച്ച് സ്വയം ആത്മഗതം നടത്തുമ്പോഴാണ് നമ്മക്ക് തലയിലെ ബൾബ് കത്തിയത് .പിന്നൊന്നും നോക്കിയില്ല ,ഞാനപ്പോതന്നെ ഫോൺ എടുത്ത് ജാബിയെ വിളിച്ചു . സമയം ഒരുമണി ആയിട്ടുണ്ട് .അതോണ്ട് അവൻ നല്ല ഉറക്കമായിരിക്കുമെന്നു കരുതിയ നമ്മളെ കണക്കുകൂട്ടലൊക്കെ തെറ്റിച്ചുകൊണ്ട് ചെക്കൻ ഒറ്റ റിങ്ങിൽതന്നെ ഫോൺ എടുത്തതും ഞാൻ പകച്ചു പണ്ടാരടങ്ങിപ്പോയി . 'പടച്ചോനെ ,,,ഇത്രേം നേരായിട്ടും ഇവനുറങ്ങിയില്ലേ ??'ന്നും ആലോചിച്ചു കൊണ്ട് നമ്മളങ്ങനെ നിൽക്കുമ്പോഴേക്കും ഫോണിലൂടെ ജാബിന്റെ ശബ്ദം എന്റെ കാതിലേക്കു പതിഞ്ഞു കഴിഞ്ഞിരുന്നു . "ഹലോ അഫി ,എന്താടാ ഈ നേരത്തൊരു വിളി " "എന്താ എനിക്ക് നിന്നെ വിളിക്കാൻ പാടില്ലാന്നുണ്ടോ ?" "ഓഹ് ,എന്റെ പൊന്നേ ....ഇയ്യ് ചൂടാവാതെ കാര്യം പറയട ," "ആഹ് അതൊക്കെ പറയാം .അതിനു മുംബ് നീയൊന്ന് ടെറസിലേക്കൊന്നു വാ ." "ങേ ,,,,ഞാനെന്തിനാ ഇപ്പൊ പുറത്തേക്കു വരുന്നേ ?നിനക്ക് ഫോണിലൂടെ പറഞ്ഞാപ്പോരെ " "അയ്യടാ ,എനിക്കൊന്നും വയ്യ ഇവിടെ തണുപ്പും കൊണ്ട് നിൽക്കാൻ .അതോണ്ട് ആരേലും കാണുന്നതിനു മുമ്പ് മോൻ വേഗം ഇങ്ങു വരാൻ നോക്ക് ." "ടാ അഫി ,സത്യം പറ നീയിപ്പോ എവിടെയാ ഉള്ളത് ." "ഞാനിവിടെ നിന്റെ വീട്ടിലെ ടെറസിലുണ്ട് ." ഞാനത് കൂളായ്ട്ട് പറഞ്ഞിട്ടാവും ചെക്കൻ ശെരിക്കും ഞെട്ടിയിട്ടുണ്ട് . "എന്ത് ടെറസിലോ ??" "ഓഹ് എന്റെ ജാബി ,ഒന്ന് പതുക്കെ പറ .ഷാനയെങ്ങാനും കേട്ടാപ്പിന്നെ അതു മതി " "സോറി ടാ ,പെട്ടെന്ന് നീ അങ്ങനെ പറഞ്ഞപ്പോൾ .....എന്തായാലും നീയവിടെ നിക്ക് ,ഞാനിപ്പോ വരാം ." അതും പറഞ്ഞ് അവൻ കാൾ കട്ട് ചെയ്തു കൊണ്ട് വേഗം വാതിൽ തുറന്നു തന്നതും ഞാനവനെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു .അപ്പോഴും അവൻ അന്ധാളിപ്പോടെ എന്നെ അടി മുടി നോക്കുവാണ് . "ടാ ,നീ ....നീയെന്തിനാ ഇങ്ങോട്ടു വന്നെ ?അതും ഈ സമയത്ത് .?" "അത് ഞാനെന്റെ പെണ്ണിനെ കാണാൻ വന്നതാ ." അതും പറഞ്ഞു കൊണ്ട് ഞാനവനെ മറികടന്നു അകത്തു കയറിയതും അവൻ ടെറസിലെ വാതിലടച്ചു കൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു . "ടാ ,,,ഒന്നവിടെ നിന്നെ ,ശെരിക്കും എന്താ നിന്റെ ഉദ്ദേശം .അത് പറഞ്ഞിട്ട് മതി അകത്തു കയറി നിന്റെ പെണ്ണിനെ കാണുന് നതൊക്കെ ." "എന്റെ പൊന്നോ ,,എനിക്ക് യാതൊരു ദുരുദ്ദേശവുമില്ല .എന്റെ ഉറക്കോം കളഞ്ഞ് ഇവിടെ ഒരുത്തിQ സുഖായിട്ട് കിടന്നുറങ്ങുവല്ലേ ,അതിനെയൊന്നു കണ്ടിട്ട് ഞാൻ പെട്ടെന്ന് പൊയ്ക്കോളാം ." "ഉം ,,,അങ്ങനെയാണേൽ നിനക്കു കൊള്ളാം .അല്ലേൽ അറിയാലോ എന്നെ " "ഓഹ് ,അറിയാവേ.." എന്നോട് സംസാരിക്കുമ്പോഴും ചെക്കന്റെ നോട്ടം മുഴുവൻ ഫോണിലായിരുന്നു .അതിനു മാത്രം എന്താ അതിലുള്ളതെന്നറിയാൻ ഞാനതിലേക്കൊന്ന് എത്തി നോക്കി . 'ഓഹ് ,വെറുതെയല്ല ഇവന് ഉറക്കമൊന്നുമില്ലാതെ .അതിൽ മുഴുവൻ ഷാനെം ലുബിയും ഒരുമിച്ചുള്ള ഫോട്ടോസാണ് .ചെക്കൻ അതും നോക്കി വെള്ളമിറക്കാണ് തെണ്ടി .' ഞാൻ പിന്നെ അവനെ ശല്യം ചെയ്യാതെ വേഗം റൂമിൽ കയറി ഷാനയെ നോക്കിയതും എന്റെ കണ്ണു രണ്ടും തള്ളിപ്പോയി . ഒരു റെഡ് ടീഷർട്ടും മുട്ടിനു താഴെക്കു മാത്രം ഇറക്കമുള്ള ത്രീ ഫോർത്ത് സൈസ് പാന്റും ധരിച്ച് പെണ്ണ് നല്ല അന്തസായി കിടന്നുറങ്ങുവാണ് . ഈ കോലത്തിൽ അവളിങ്ങനെ കിടക്കുന്നത് കണ്ടാൽ നമ്മക്ക് അധിക നേരം കണ്ട്രോൾ ചെയ്ത് നിക്കാൻ പറ്റൂലാന്ന് തോന്നിയപ്പോൾ ഞാനവിടെ കിടന്ന ഒരു പുതപ്പെടുത്ത് അവളുടെ ദേഹത്ത് ഇട്ടുകൊടുക്കുമ്പോഴാണ് അവളുടെ ഇടതു കണങ്കാലിൽ കെട്ടിയ കറുത്ത ചരട് എന്റെ കണ്ണിലുടക്കിയത് . ആ വെളുത്ത കാലിൽ അത് നന്നായി ഇണങ്ങുന്നുണ്ടെങ്കിലും അതിനേക്കാൾ മൊഞ്ചു കൂട്ടുന്നത് സ്വർണ കൊലുസിനാണെന്ന് എന്റെ മനസ് പറഞ്ഞു കൊണ്ടിരുന്നു . "ടാ ,,ഇതെന്താ ഇവള് ഒരു കാലിനു മാത്രം ചരട് കെട്ടിയിരിക്കുന്നെ ?" എന്റെ ചോദ്യം കേട്ടതും അവൻ ഫോണിൽ നിന്നും തലയുയർത്തി അവളുടെ കാലിലേക്കു നോക്കി . "ഓഹ് ,അതോ അത് അവളേതോ കഥ വായിച്ചപ്പോ തോന്നിയ ഭ്രാന്താണ് ." "ഉം ,,,,എന്തായാലും ഈ ചരടിനേക്കാൾ മൊഞ്ച് ഈ കാലിൽ സ്വർണ കൊലുസ് അണിയുമ്പോഴാണ് .അതോണ്ട് ഞാനിത് അഴിച്ചു കളയാൻ പോവാട്ടോ ." "നീയെന്തേലും ചെയ്യ് ,ഞാൻ പോയി കുറച്ചു വെള്ളം കുടിച്ചിട്ട് വരാം .ഇവള് വെള്ളം പോലും കൊണ്ടു വെക്കാതെയാ കിടന്നുറങ്ങിയത് ." അതും പറഞ്ഞു കൊണ്ട് അവിടെ കിടന്ന ഒരു ഒഴിഞ്ഞ ജഗ്ഗുമെടുത്ത് അവൻ താഴേക്ക് പോയതും ഞാനവളുടെ അടുത്തിരുന്ന് തല കുമ്പിട്ടു കൊണ്ട് ആ കാലിൽ കിടക്കുന്ന ചരട് കടിച്ചു മുറിക്കാൻ ഒരു ശ്രമം നടത്തി .എന്റെ താടി അവളുടെ കാലിൽ തറക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു അവള് മെല്ലെ കാല് വലിച്ചു തിരിഞ്ഞു കിടന്ന് ഉറക്കപ്പിച്ചിൽ എന്തൊക്കെയോ പറയാൻ തുടങ്ങി .ഞാനവളുടെ കാലിൽ സ്പർശിക്കുമ്പോഴൊക്കെ അവൾക്ക് നല്ലോണം ഇക്കിളിയാവുന്നുണ്ടെന്നു തോന്നുന്നു .പെണ്ണ് ആ ഉറക്കത്തിലും എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട് .അതൊക്കെ ആസ്വദിച്ചു കൊണ്ട് ഞാനാ ചരട് കടിച്ചു മുറിച്ച് അവളറിയാതെ അഴിച്ചു മാറ്റി . ഞാനിവിടെ അവളുടെ അടുത്തുള്ളതൊന്നും പെണ്ണ് അറിഞ്ഞിട്ടില്ല .അതോണ്ട് ഞാനവളുടെ മുഖത്തു വീണു കിടക്കുന്ന മുടിഴിഴകളോരോന്നും ചെവിക്കിടയിൽ ഒതുക്കി വെച്ചുകൊണ്ട് ആ നിഷ്കളങ്കമായ മുഖവും നോക്കി അങ്ങനെ കിടക്കുമ്പോഴാണ് പെട്ടെന്നവൾ വേണ്ടാന്ന് അലറിക്കൊണ്ട് ഞെട്ടിയെഴുന്നേറ്റത് .ആ ശബ്ദം കേട്ടപ്പോൾ ആദ്യം ഞാനൊന്നു ഭയന്നെങ്കിലും അവളെന്തോ സ്വപ്നം കണ്ട് എഴുന്നേറതാആണന്നു ബോധ്യമായപ്പോൾ ശ്വാസമടക്കിപ്പിടിച്ചു കൊണ്ട് ഞാനവിടെത്തന്നെ കിടന്ന് അവളുടെ മുഖഭാവമോരോന്നും കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു . ചെറിയൊരു ഭീതിയോടെ അവളാ റൂമാകെ കണ്ണോടിക്കുകയും പിന്നീട് ചെറിയൊരു പുഞ്ചിരിയോടെ അവള് തലയിൽ കയ്യും കൊടുത്ത് ഇരിക്കുന്നതും റൂമിൽ പരന്നു കിടക്കുന്ന നീല വെളിച്ചത്തിൽ എനിക്കു കാണാമായിരുന്നു . "ഓഹ് ,എന്റെ റബ്ബേ ...ഈ അഫിത്തെണ്ടി കാരണം ശെരിക്കൊന്ന് ഉറങ്ങാൻ പോലും പറ്റണില്ലല്ലോ .അതെങ്ങനെയാ ,,,കണ്ണടക്കുമ്പോഴൊക്കെ തെളിഞ്ഞു വരുന്നത് ആ പഹയന്റെ മുഖമല്ലേ ,പിന്നെങ്ങനെ ഉറങ്ങാനാ .? ഇനി അവനെ ആലോചിച്ചു കിടന്നോണ്ടാവോ?ശ്ശൊ ഇതൊരുമാതിരി മറ്റേടത്തെ സ്വപ്നമായിപ്പോയി .ഇനിയിപ്പോ എങ്ങനാ മനസമാധാനത്തോടെ ഉറങ്ങുന്നെ " അവളവിടെയിരുന്ന് എന്റെ പേരും പറഞ്ഞ് ഓരോന്ന് പിറു പിറുക്കുമ്പോഴും ഉള്ളിൽ സന്തോഷം അലയടിക്കുവാണ് . 'അപ്പൊ എനിക്കു മാത്രമല്ല അവൾക്കും ഇങ്ങനൊക്കെ തോന്നാറുണ്ടല്ലേ ...' അതും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ വീണ്ടും അവള് പറയുന്നതും കാതോർത്തു നിന്നു . "പടച്ചോനെ ,,,,ഇനി ഞാൻ കണ്ട സ്വപ്നമെങ്ങാനും സത്യമാവോ??ഹേ...അതിനു വഴിയില്ല .എന്റെ ഉറക്കോം കളഞ്ഞ് അവനവിടെ ചക്ക വെട്ടിയിട്ട പോലെ കിടന്നുറങ്ങുവാകും,പിന്നെങ്ങനാ ഇങ്ങോട്ടു വരുന്നേ ?" അവളുടെ സംസാരത്തിൽ നിന്നും തന്നെ വ്യക്തമാണ് ആ സ്വപ്നത്തിൽ ഞാനവൾക്ക് നല്ല അടാറ് പണി കൊടുത്തിട്ടുണ്ടെന്ന് .എന്തായാലും ഞാനവിടെ ചക്ക വെട്ടിയിട്ട പോലെ കിടക്കുവാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഇവൾക്കിട്ട് ഞാനൊരു പണി കൊടുക്കാൻ തന്നെ തീരുമാനിച്ചു . വെറുതെ അവളെയൊന്നു പേടിപ്പിക്കാന്നു കരുതി അവള് കിടന്നതും ഞാനവളുടെ വയറ്റിൽ കൈ വെച്ചു കൊണ്ട് ചേർന്നു കിടന്നു .എന്റെ ചുടു നിശ്വാസം ആ കഴുത്തിൽ തട്ടിയത് കൊണ്ടാവും പെട്ടന്നവൾ നിലവിളിക്കാനൊരുങ്ങിയതും ഞാനപ്പോത്തന്നെ അവളുടെ വാ പൊത്തിപ്പിടിച്ചു . "ഒച്ച വെക്കല്ലടീ പോത്തേ ,,,,ഇത് ഞാനാ അഫി " അടഞ്ഞ ശബ്ദത്തിൽ ഞാനത്രയും പറഞ്ഞു കൊണ്ട് ലൈറ്റ് ഓണ് ചെയ്തതും പെണ്ണ് കണ്ണ് തിരുമ്മിക്കൊണ്ട് എന്നെത്തന്നെ മിഴിച്ചു നോക്കാൻ തുടങ്ങി . ഈ സമയം എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിക്കാത്തതു കൊണ്ടാവും അവള് പേടിച്ചു വിറച്ചു കൊണ്ട് ചുറ്റുമൊന്ന് വീക്ഷിക്കാൻ തുടങ്ങി . "നീ ,,,,നീയെന്താ ഇ,,,,,ഇവിടെ ?" വിക്കി വിക്കിയുള്ള അവളുടെ ചോദ്യം കേട്ടതും ഞാനൊന്നു ചിരിച്ചു . "എന്റെ ഷാന ,ഇതെന്തു ചോദ്യമാ പെണ്ണെ .നമുക്ക് നിന്റെ സ്വപ്നം യഥാർത്ഥ്യമാക്കണ്ടെ ?അതിനു വേണ്ടിയല്ലേ ഇക്ക ഈ നട്ടപ്പാതിരാക്ക് മതിലും ചാടി വന്നത് ." ഞാനവളെ വെറുതെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണേലും അത് കേട്ടപ്പോത്തന്നെ പെണ്ണ് ഞെട്ടിത്തരിച്ച് രണ്ടു കൈ കൊണ്ടും വായും പൊത്തിക്കൊണ്ട് ചാടിയെഴുന്നേറ്റു . അവള് വാ പൊത്തിയത് കണ്ടപ്പോത്തന്നെ എനിക്ക് ഏതാണ്ട് മനസിലായിരുന്നു ഞാനവളെ കിസ്സാൻ പോകുന്നതാണ് സ്വപ്നം കണ്ടതെന്ന് .പിന്നൊന്നും നോക്കീല ,ഞാനവളെ പേടിപ്പിക്കാൻ വേണ്ടി ആ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് എന്റട്ത്ത് പിടിച്ചിരുത്തി . "എന്താ വേണ്ടേ ??" ഒരു കള്ളച്ചിരിയോടെ ഞാനത് ചോദിച്ചതും പേടിയോടെ അവള് വേണ്ടാന്ന് തലയാട്ടാൻ തുടങ്ങി .അതൊക്കെ കണ്ട് ഞാനവിടെ കിടന്ന് ചിരിക്കുമ്പോഴാണ് പെണ്ണ് കലിപ്പിൽ എന്റെ വയറ്റിനിട്ടൊരു കുത്ത് തന്നത് . 'ഓഹ് ,ന്റുമ്മോ ,,,,' അവളുടെ കയ്യിൽ നിന്നും കിട്ടിയപ്പോൾ തന്നെ എന്റെ ചിരിയൊക്കെ സ്വിച്ചിട്ട പോലെ നിന്നിരുന്നു . "ടാ തെണ്ടി ,എന്തിനാടാ നീ നിന്നു കിണിക്കുന്നെ ?എന്തിനാ നീയിപ്പോ ഇങ്ങോട്ടു വന്നെ ,ഈ സമയത്ത് നിന്നെ ആരേലും ഇവിടെ കണ്ടാൽ പിന്നെ അത് മതി ഓരോന്ന് പറഞ്ഞുണ്ടാക്കാൻ .അതോണ്ട് നീ ഇപ്പൊത്തന്നെ ഇറങ്ങുന്നതാ നല്ലത് .ജാബി ചിലപ്പോ അപ്പുറത്തു നിന്നും ലുബിയോട് സംസാരിക്കുവാകും .അവനെങ്ങാനും ഇപ്പൊ ഇങ്ങോട്ടു വന്നാൽ അതോടെ തീരും എല്ലാം ." അതും പറഞ്ഞുകൊണ്ട് അവളെന്റെ കയ്യിൽ പിടിച്ചു വലിച്ച് റൂമിൽ നിന്നും പുറത്തേക്കു തള്ളിയതും ഞാൻ ആരെയോ തട്ടി നിന്നു .നോക്കിയപ്പോൾ ജാബിയാണ് .അവൻ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കുന്നത് കണ്ടപ്പോൾ അവളെന്നെ ദയനീയമായി നോക്കി . "അ...അത് പിന്നേ ,,,,ഞാ....അല്ല ,ഇവൻ ,,,എനിക്കൊന്നും അറിയില്ല .സത്യായിട്ടും ഞാനറിയാതെയാ ഇവൻ ഇങ്ങോട്ടു വന്നത് . എന്നെ അവിടെ കണ്ടതിന്റെ പേരിൽ ജാബി അവളെ വഴക്കു പറയുമെന്ന് കരുതിയാവും പേടിച്ചു വിറച്ചുകൊണ്ട് അവൾ പലതും പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കുകൾ പലതും മുറിഞ്ഞുകൊണ്ടിരുന്നു . പേടിച്ചരണ്ട അവളുടെ മുഖഭാവം കണ്ട് ഞാനും ജാബിയും പൊരിഞ്ഞ ചിരിയായിരുന്നു .ഇടക്ക് ഞാനവളെ കളിയാക്കിക്കൊണ്ട് അവള് കാട്ടിക്കൂട്ടിയ പോലെ ആക്റ്റ് ചെയ്തു ചിരിക്കാൻ തുടങ്ങിയതും അത്രേം നേരം ഞങ്ങളെ നോക്കി പകച്ചിരുന്ന പെണ്ണ് പെട്ടെന്ന് കലിപ്പിലായി .അതോടെ ജാബി ചിരിയൊക്കെ കൺട്രോൾ ചെയ്ത് അവളുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് അവളെ അവനിലേക്ക് ചേർത്തു നിർത്തി . "ടീ ,,,,നീയെന്തിനാ എന്നെ കണ്ടപ്പോൾ പിടിച്ചേ ?ഇവനെ ഇവിടെ കണ്ടാൽ ഞാൻ നിന്നെ തെറ്റിദ്ധരിക്കുമെന്ന് കരുതിയിട്ടാണോ ?" അവന്റെ ചോദ്യം കേട്ടതും അവളവന്റെ നെഞ്ചിൽ തലവെച്ചു കൊണ്ട് അതേന്ന് തലയാട്ടി . "അതിന് നീ തെറ്റൊന്നും ചെയ്തില്ലല്ലോ കുഞ്ഞോളെ ,നീ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് എനിക്കറിയാം . എന്റെ അനുവാദത്തോടു കൂടിയാ അഫി ഇവിടെ വന്നത് .നിന്നെയൊന്നു കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെയാ അവന് ടെറസിലെ വാതിൽ തുറന്നു കൊടുത്ത് ഇങ്ങോട്ട് കൊണ്ടു വന്നതും . അവന് വേണേൽ ഞാനറിയാതെ വരാമായിരുന്നു .എന്നിട്ടും അവനത് ചെയ്യാതെ എന്നോട് കാര്യം പറഞ്ഞത് നിന്നോടുള്ള അവന്റെ ഇഷ്ടം സത്യമായതു കൊണ്ടാ ,ഞാനുമായുള്ള ഫ്രണ്ട്ഷിപ്പിന് മൂല്യം നൽകുന്നതു കൊണ്ടാ .ഇത്രയൊക്കെ മതിയായിരുന്നു ഭയമില്ലാതെ എനിക്കവനെ നിന്റെ അടുക്കൽ നിർത്തിയിട്ടു പോകാൻ ." എന്നെ കുറിച്ച് അവനോരോന്ന് പറയുന്നത് കേട്ട് ഷാന എന്റെ മുഖത്തേക്ക്തന്നെ നോക്കി നിൽക്കുമ്പോഴും സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു . ഒരു നിമിഷം ഞാനും ചിന്തിച്ചിട്ടുണ്ട് എന്ത് ഉറപ്പിന്റെ മേൽലാണ് അവനെന്നെ ഇവിടെ അവളുടെ അരികിൽ നിർത്തിയിട്ടു പോയതെന്ന് .പക്ഷെ ,ആ മനസ്സിൽ എന്നിലുള്ള വിശ്വാസം ഇത്രേം വലുതായിരുന്നെന്ന് ഞാനറിയാൻ വൈകിപ്പോയി .എങ്കിലും ഞാനൊരുപാട് ഹാപ്പിയാണ് ,എന്നെ ജീവനു തുല്യം സ്നേഹിക്കേം മനസിലാക്കേം ചെയ്യുന്ന ഒരു പെണ്ണിനേയും അതുപോലൊരു ചങ്കിനേം കിട്ടിയതിൽ . "ടാ ,,,,നീ കൂടെയുണ്ടെങ്കിൽ അവളെന്നും ഹാപ്പിയായിരിക്കും അഫി .അതോണ്ട് ഞാനവളെ നിന്നെ ഏൽപ്പിക്കുവാ .എനിക്കുറപ്പുണ്ട് ഈ കയ്യിൽ എന്റെ കുഞ്ഞോള് എന്നും സുരക്ഷിതയായിരിക്കുമെന്ന് .എന്ത് പ്രതിസന്ധി നേരിടേണ്ടി വന്നാലും നീ ഒരിക്കലും ഈ കൈ വേർപെടുത്തരുത്ട്ടോ ,എനിക്കു കാണണം ജീവിതാവസാനം വരെ നിങ്ങള് സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്നത് ." അതും പറഞ്ഞു കൊണ്ട് അവനവളെ എന്റെ വലതു കയ്യിൽ ചേർത്തു വെച്ചതും ഞാനാ കയ്യിൽ മുറുകെ പിടിച്ചു ഇനിയൊരിക്കലും ഈ പിടി വിടില്ലെന്ന ഉറച്ച വിശ്വാസത്തോടെ . പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഞാനവളെ കിസ്സിന്റെ പേരും പറഞ്ഞ് വെറുതെ പേടിപ്പിക്കും .അപ്പൊ പെണ്ണിന്റെയൊരു നോട്ടമുണ്ട് ന്റെ റബ്ബേ ,,,നിന്ന നിൽപ്പിൽ മയ്യത്തായാൽ പോലും നമ്മളറിയൂല . അങ്ങനെ ഓരോ ദിവസവും ഞങ്ങളിൽ നിന്നും കടന്നു പോകുമ്പോഴും അവളില്ലാതെ എനിക്കു പറ്റില്ലെന്ന യഥാർത്ഥ്യം ഞാൻ തിരിച്ചറിയുകയായിരുന്നു . എന്നും കാണേം സംസാരിക്കേം ചെയ്യുമെന്നല്ലാതെ പെണ്ണ് എന്നോടിന്നേവരെ ഇഷ്ടമാണെന്നു പറഞ്ഞിട്ടില്ല .ആ മനസിൽ ഇന്ന് ഞാൻ മാത്രമേ ഉള്ളുവെന്ന് അറിയാമെങ്കിലും അവളുടെ വായിൽ നിന്നും എന്നെ ഇഷ്ടമാണെന്ന് കേൾക്കാൻ വല്ലാത്തൊരു ആഗ്രഹം .അതിനു വേണ്ടി നമ്മളിങ്ങനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി . അതിനിടയിലാണ് എന്റെ ജീവിതത്തെപ്പോലും മാറ്റിമറിച്ച സംഭവം അരങ്ങേറിയത് . വൈകുന്നേരം സ്കൂൾ വിടുമ്പോഴേക്കും ഷാനയെ കാണാൻ പോണമെന്ന് കരുതിയതാണ് .അതിനിടയിൽ എനിക്ക് ചെറിയൊരു പ്രൊജക്റ്റ്‌ ചെയ്തു തീർക്കാനുള്ളോണ്ട് ഞാൻ അതിൽ മുഴുകിയിരുന്ന് എപ്പഴോ ഉറങ്ങിപ്പോയി .പിന്നെ എഴുന്നേൽക്കുമ്പോഴേക്കും സമയം 5മണിയായിട്ടുണ്ട് .ഇനിയിപ്പോ അവളെ കാണാൻ പോയിട്ടും കാര്യോന്നില്ല .ഞാനവിടെ എത്തുമ്പോഴേക്കും പെണ്ണ് വീട്ടിലെത്തിയിട്ടുണ്ടാവും .പോരാത്തതിന് ജാബിയും ഇല്ലാത്തതല്ലേ ,അതോണ്ട് അവള് പെട്ടെന്ന് വീട്ടിലേക്കു പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു . ജാബിയും ടീമും എവിടെയോ കളിയുണ്ടെന്നും പറഞ്ഞ് ക്ലാസ് കട്ട് ചെയ്തു പോയതാണ് .ഫുഡ്ബോൾ എന്നു പറയുന്നതേ അവർക്ക് ഭ്രാന്താണ് .എനിക്കും അങ്ങനെത്തന്നെയാണ് ,അതോണ്ട് അവന്റെ കൂടെ പോവണമെന്നൊക്കെ ഉണ്ടായിരുന്നെങ്കിലും നാളത്തെ പ്രൊജക്റ്റ്‌ന്റെ കാര്യം ഓർത്തപ്പോൾ വേണ്ടാന്ന് വെച്ചു . ഇനി അവളെ എങ്ങനെ കാണുമെന്ന് ആലോചിച്ച് താഴെ എത്തിയപ്പോൾ ഉമ്മ ചായ ഉണ്ടാക്കി വെച്ചിരുന്നു .അതും കുടിച്ച് ഞാൻ വീണ്ടും റൂമിലേക്ക് പോയി ലാപ്പിൽ കുത്തിക്കൊണ്ടിരുന്നു .അതിനിടയിലാണ് ഫോണിലേക്ക് ഒരു call വന്നത് .അതെടുത്തു നോക്കിയപ്പോൾ സ്‌ക്രീനിൽ എന്റെ ഷാനേന്റെ പേരു കണ്ടതും എനിക്കെന്റെ സന്തോഷം അടക്കാൻ കഴിഞ്ഞില്ല .അവളെ കാണാൻ കഴിഞ്ഞില്ലേലും ആ ശബ്ദമെങ്കിലും കേൾക്കാലോന്ന് കരുതി ചെറു പുഞ്ചിരിയോടെ ഞാനത് അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു വെച്ചതും മറു വശത്തു നിന്നും പറയുന്ന ഓരോ വാക്കുകളും എന്റെ കണ്ണിൽ ഇരുട്ടു മൂടും വിധം എന്റെ കാതിൽ പതിച്ചതും എന്റെ കയ്യിൽ നിന്നും ഫോൺ അറിയാതെ നിലം പതിച്ചു കഴിഞ്ഞിരുന്നു . തുടരും ..... (വൈകിയതിൽ ഒരുപാട് ക്ഷമ ചോദിക്കുന്നു .നിങ്ങൾക്ക് എന്നോട് കലിപ്പാണെന്നറിയാം . മനപ്പൂർവ്വം ഞാനൊരിക്കലും വൈകിപ്പിക്കുന്നതല്ല.കുറച്ചു ദിവസായി ഞാൻ വീട്ടിൽ ഇല്ലായിരുന്നു .അതുകൊണ്ടാ എനിക്ക് സ്റ്റോറി എഴുതാൻ പറ്റാത്തത് .ഒരുപാട് ദിവസം എഴുതാതെ ഇരുന്നത് കൊണ്ട് ഈ പാർട്ട് അത്ര നന്നായിട്ടില്ലാന്നറിയാം .അതോണ്ട് നിങ്ങളെല്ലാരും എന്നോട് ക്ഷമിക്കണം .അടുത്ത പാർട്ട്‌ പെട്ടെന്നു തന്നെ ഞാൻ നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും .നിങ്ങളുടെ എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു .)
3.8k views
15 days ago
#

നോവൽ

💞മണ്മറഞ്ഞ ഓർമ്മകൾ 💞 @@@@@@@@@@@@ *Ramseena Muhammed * *ഭാഗം 36 * റൂമിൽ നിന്നും ഇറങ്ങിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാനും ഷാനയും മുഖത്തോട് മുഖം നോക്കി നിന്നു പോയി. പടച്ചോനെ,,, പെട്ടല്ലോ. നമ്മളെ രണ്ടിനേം ഒരുമിച്ച് കണ്ടോണ്ട് ഇവനിനി ഓരോ കൊനിഷ്ട് ചോദ്യവുമായി വരുവല്ലോ റബ്ബേ.... ഇനിയിപ്പോ എന്താ ചെയ്യാ ?? ഞാൻ ഷാനയെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ അവളെന്നെ ദഹിപ്പിക്കുന്നൊരു നോട്ടവും നോക്കി മുഖം തിരിച്ചു. അവനാണേൽ ഞങ്ങളെ രണ്ടു പേരെയും രൂക്ഷമായി നോക്കുവാണ് . "ആഹാ രണ്ടാളും ഇറങ്ങിയോ ?കുറച്ചു നേരായല്ലോ അതിനകത്ത് കയറിക്കൂടിയിട്ട്. എന്തായിരുന്നു അകത്ത് രണ്ടിനും പണി, അതും റൂമൊക്കെ ലോക്ക് ചെയ്തിട്ട് " ഒരു പരിഹാസത്തോടെ ശ്രീയത് ചോദിച്ചതും ഞാൻ നിന്നു പരുങ്ങി. "ഏ...ഹ്.. എ... എന്തു പണി, ഒന്നുല്ലല്ലോ, ഞങ്ങള് വെറുതെ സംസാരിക്കുവാ സംസാരിക്കുവായിരുന്നു. " "ഓഹ്, വെറുതെ സംസാരിക്കുവായിരുന്നോ, പിന്നെന്തിനാ നിങ്ങള് ഡോർ ലോക്ക് ചെയ്തെ ?" "ദേ,,,, ശ്രീയേട്ടാ, ഞങ്ങള് വെറുതെ സംസാരിച്ചിരുന്നതാ, അല്ലാതെ നിങ്ങള് വിചാരിക്കുന്ന പോലൊന്നുല്ല. " "ഹ ഹ ഹാ... അതിനു ഞാനൊന്നും വിചാരിച്ചില്ലല്ലോ കുഞ്ഞോളെ, നീയല്ലേ ഇപ്പൊ വേണ്ടാത്തതൊക്കെ ചിന്തിച്ചു കൂട്ടിയെ. " ശ്രീന്റെ മറുപടി കേട്ട് ഷാന ആകെ ചമ്മിയിട്ടുണ്ട്. എനിക്കാണേൽ ആ മോന്ത കണ്ട് ചിരി വന്നെങ്കിലും നമ്മളതൊക്കെ അടക്കിപ്പിടിച്ചു നിന്നു. അല്ലെങ്കിൽ പിന്നെ തല്ലു കിട്ടുന്ന വഴി അറിയൂല. വെറുതെ എന്തിനാ എന്റെ തടി കേടാക്കുന്നെ. "ടാ നിങ്ങള് ഇവിടെ നിൽക്കുവാണോ ?നമുക്ക് പോവണ്ടേ, ഫാദി വിളിച്ചിരുന്നു അവനവിടെ വൈറ്റ് ചെയ്യുവാന്നാ പറഞ്ഞെ." ശ്രീ ഞങ്ങളെയിട്ട് താങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് ജാബി വന്നത്. "ആഹ് പോവാം, പക്ഷെ നീ കുഞ്ഞോളെ കൊണ്ടു വിട്ട് തിരിച്ചു വരുമ്പോഴേക്കും ഒരുപാട് ലേറ്റാവൂലെ, അപ്പൊപ്പിന്നെ എന്താ ചെയ്യാ ??" ജാബീന്റെയും ശ്രീയുടെയും സംസാരം കേട്ട് ഒന്നും മനസിലാവാതെ ഞാനും ഷാനയും അവരുടെ മുഖത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് ജാബിയുടെ നോട്ടം എന്നിലേക്ക്‌ പതിഞ്ഞത് . "ടാ അഫി, പോകുന്ന വഴി നീയൊന്ന് കുഞ്ഞോളെ സ്കൂളിലേക്ക് കൊണ്ടുവിടോ , ഞങ്ങൾക്ക് രണ്ടു പേർക്കും ഫാദിന്റെ ബൈക്കും കൊണ്ട് വർക്ക് ഷോപ്പിലേക്ക് പോണം. അത് കഴിഞ്ഞ് മാർക്കറ്റിലേക്ക് പോയി പൂവൊക്കെ വാങ്ങിയിട്ടുവേണം കോളേജിലേക്ക് പോവാൻ. അവിടെ എല്ലാരും ഞങ്ങളെയും വൈറ്റ് ചെയ്തു നിൽക്കുവാ, അതാ. " അത് കേട്ടപ്പോത്തന്നെ അവനെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാനാ തോന്നിയെ. എന്റെ പെണ്ണിനേയും പിന്നിലിരുത്തി ബൈക്കിൽ പോകുന്നത് ആലോചിച്ചപ്പോൾ സന്തോഷം കൊണ്ട് ഞാനപ്പൊത്തന്നെ ok പറഞ്ഞു. "എനിക്കൊന്നും വയ്യ ഇവന്റെ കൂടെ പോവാൻ. അതോണ്ട് നിങ്ങളെന്നെ എന്നെ കൊണ്ടുവിട്ടാമതി. " "ദേ കുഞ്ഞോളെ, നീ വെറുതെ കളിക്കല്ലേ,,,, ഇപ്പൊത്തന്നെ ഞങ്ങളൊരുപാട് വൈകിയിരിക്കാ. അതോണ്ട് നീയിപ്പോ അവന്റെ കൂടെ പോ അതാ നിനക്ക് നല്ലത്. " "ഞാൻ പോവൂലാന്ന് പറഞ്ഞില്ലേ. നിങ്ങൾക്കെന്നെ കൊണ്ടുവിടാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാമതി. ഞാൻ ഷാഹിനോട് പറഞ്ഞോളാം അവള് എന്നെ കൊണ്ടുവിട്ടോളും. " അതും പറഞ്ഞ് പെണ്ണ് എന്നെ പുച്ഛിച്ചപ്പോൾ രണ്ട് ചവിട്ടങ്ങ് കൊടുക്കാനാ തോന്നിയെ. അവളുടെ കൂടെ പോവാൻ ഒരു ചാൻസ് കിട്ടിയപ്പോയാ പെണ്ണിന്റെ ഒടുക്കത്തെ ജാഡ, ഹും. "ടീ അധികം ജാഡ കാണിക്കാതെ വരുന്നുണ്ടേൽ വരാൻ നോക്ക്. എനിക്ക് കുറച്ച് തിരക്കുണ്ട്. പിന്നെ ഷാഹിന്റെ കൂടെ പോവാണേൽ ഇനി അതൊന്നും നടക്കില്ല. അവളൊക്കെ പോയിട്ട് നേരം കുറേയായി. " ഞാനും വിട്ടുകൊടുത്തില്ല. "ഓഹ്, അത്ര തിരക്കുണ്ടേൽ ഇയാള് പോയിക്കോ, ഇവിടെയാരും പിടിച്ചു നിർത്താനൊന്നും പോകുന്നില്ല. ഞാൻ. ബസിൽ പൊയ്ക്കോളാം. " കുരിപ്പ് പറയുന്നത് കേട്ടോ, ബസിനു പൊയ്ക്കോളാന്ന്. പിന്നെ ഞാനെന്തിനാ ഇവിടെ നിൽക്കുന്നെ, ഹും. അവളുടെ സംസാരം കേട്ട് ദേഷ്യം വന്നെങ്കിലും അത് കടിച്ചമർത്തിക്കൊണ്ട് ഞാനവളെ നോക്കി പല്ലിറുമ്മിയതും അവൾ മുഖം തിരിച്ചു അവിടെ നിന്നും പോകാൻ തുനിഞ്ഞപ്പോഴേക്കും ജാബി അവളുടെ കയ്യിൽ പിടിച്ച് അവിടെ നിർത്തിച്ചു. "നീ വെറുതെ വാശി കാണിക്കല്ലേ കുഞ്ഞോളെ. ഈ സാരിയും ചുറ്റി നിനക്ക് ബസ്സിൽ പോകാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ. ജീൻസും ടോപ്പും ഇട്ട് നടക്കുന്നപോലെ അത്ര എളുപ്പമല്ല ഇതും ഉടുത്തു പോകുന്നത്. ചിലപ്പോ അത് നിനക്കു തന്നെ പാരയാകും. അതോണ്ട് മോളിപ്പോ നല്ല കുട്ടിയായി അവന്റെ കൂടെ പോകാൻ നോക്ക്. " എല്ലാരും അവളെ നിർബന്ധിച്ചിട്ടാണോ അതോ ജാബി പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നിയിട്ടാണോന്നറിയില്ല അവൾ ചിണുങ്ങിക്കൊണ്ട് എന്റെ കൂടെ വരാൻ സമ്മതിച്ചു. എന്റെ പിറകെ ഇരിക്കുമ്പോഴും അവൾ പരമാവധി അകലം പാലിച്ചിരുന്നു. എന്നെ മുട്ടാതിരിക്കാൻ അവൾ പാടുപെടുന്നതു കാണുമ്പോൾ എവിടുന്നൊക്കെയോ കലിപ്പ് കയറി വരുവാ. "ടീ,,,, നീയെന്തിനാ ഇങ്ങനെ ദൂരെയിരിക്കുന്നെ, എന്നെ പിടിച്ചിരുന്നെന്നു കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴില്ല." "പറയാൻ പറ്റില്ല കൂടെയുള്ളത് നീയല്ലേ, അപ്പൊ വീണെന്നും വരും. " "ഓഹോ,,, എന്നിട്ട് രാവിലെ എന്നെ കെട്ടിപ്പിടിച്ച് കിടന്നപ്പോ പൊന്നുമോക്ക്‌ കുഴപ്പൊന്നുണ്ടായിട്ടില്ലല്ലോ. " ഞാനത് പറഞ്ഞതും അവളൊന്നു ഞെട്ടി. "ഞാ,,,, ഞാൻ നിന്നെ കെട്ടിപ്പിടിച്ചു കിടന്നെന്നോ ??,എ,,,,എനിക്കെന്താ വട്ടുണ്ടോ നിന്റെ കൂടെയൊക്കെ കിടക്കാൻ. " "അധികം ഉരുണ്ടു കളിക്കണ്ട മോളെ, ജാബിയാണെന്നു കരുതി നീ തട്ടിവിളിച്ചപ്പോൾ തന്നെ ഞാനുണർന്നതാ.എന്നിട്ടും ഞാൻ അറിഞ്ഞുകൊണ്ടു തന്നെയാ ഉറക്കം നടിച്ചത്. പക്ഷെ, നീ എന്റെയടുത്ത് കിടക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. സത്യം പറയാലോ ഷാന, നീയങ്ങനെ എന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നപ്പോൾ വല്ലാത്തൊരു ഫീലായിരുന്നു, ഈ ലോകം തന്നെ കീഴടക്കിയ സന്തോഷമായിരുന്നു. പിന്നെ,,,,, എനിക്ക് നല്ല കണ്ട്രോൾ ഉള്ളോണ്ട് നീ രക്ഷപ്പെട്ടു. അല്ലേൽ നിന്റെ കാര്യത്തിൽ ഇന്നുതന്നെ തീരുമാനമായേനെ. " ഒരു കള്ളച്ചിരിയോടെ ഞാനത് പറഞ്ഞവസാനിപ്പിച്ചതും അവളെന്റെ പുറത്ത് തബല കൊട്ടാൻ തുടങ്ങി. അതിനിടയിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു കൂവുന്നുമുണ്ട്. ഇനിയും ഇത് തുടർന്നാൽ ശെരിയാവില്ലന്നു തോന്നിയപ്പോൾ ഞാൻ അവളുടെ നേരെ തിരിഞ്ഞു. "ടീ പോത്തെ, ഒന്ന് നിർത്തുന്നുണ്ടോ നിന്റെ അഭ്യാസം. അല്ലേൽ സ്കൂളിലെത്തുന്നതിനു മുന്നേ നമ്മള് രണ്ടും അങ്ങ് പരലോകത്തെത്തും പറഞ്ഞേക്കാം. " അത് കേട്ടതും അവളെന്നെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് മിണ്ടാതിരുന്നു. ഇടയ്ക്കെപ്പഴോ ഞാൻ കണ്ണാടിയിലൂടെ നോക്കിയപ്പോൾ അവളെന്നെ നോക്കി പുഞ്ചിരിക്കുവായിരുന്നു. സ്കൂളിലെത്തിയിട്ടും അവള് ഇറങ്ങുന്നത് കാണാതെ വന്നപ്പോൾ ഞാനൊന്നു തിരിഞ്ഞു നോക്കി. പെണ്ണ് എന്തോ ആലോചിച്ചിരിക്കുവാണെന്നു തോന്നുന്നു, സ്ഥലം എത്തിയതൊന്നും അവളറിഞ്ഞിട്ടില്ല. രണ്ടു മൂന്നു തവണ അവളെ വിളിച്ചു നോക്കിയിട്ടും പെണ്ണിന് യാതൊരു കുലുക്കവുമില്ലാതോണ്ട് ഞാനവളെ തോളിൽ പിടിച്ചു കുലുക്കിയതും അവള് ചാടിയിറങ്ങി. എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്ന് എന്തോ ഓർത്തെടുത്ത പോലെ അവൾ വീണ്ടും എന്റെ അടുക്കലേക്കു തന്നെ വന്നതും ഞാനവളെ സംശയത്തോടെ നോക്കി. "ടാ അഫി, ഞാനൊരു കാര്യം ചോദിക്കട്ടെ, നീ ശെരിക്കും എന്താ ചെയുന്നെ.ഞാനെവിടെ പോയാലും അവിടെയൊക്കെ നിന്നെയും കാണാലോ, ഇനി അതുതന്നെയാണോ നിന്റെ പണി. " എന്നെ കളിയാക്കിക്കൊണ്ട് അവളതും ചോദിച്ച് എന്റെ അടുത്തു വന്നു നിന്നതും ചെറു പുഞ്ചിരിയോടെ ഞാനാ കയ്യിൽ പിടിച്ച് എന്നിലേക്ക്‌ ചേർത്തു പിടിച്ചു. "നീ പേടിക്കണ്ടാടീ,,, ആലിയാസ് ഗ്രുപ്പ്സിന്റെ MD ക്ക് തന്റെ പെണ്ണിനെ പോറ്റാനുള്ള വരുമാനമൊക്കെയുണ്ട്. അത് പോരെ നിനക്ക്. " അത് കേട്ടതും പെണ്ണ് വിശ്വാസം വരാതെ എന്നെത്തന്നെ മിഴിച്ചു നോക്കുവാന്ന്. "എന്താടീ, ഞാൻ പറഞ്ഞതൊന്നും നിനക്ക് വിശ്വാസം വരുന്നില്ലേ ??" അതിനു മറുപടിയെന്നോണം അവൾ ഇല്ലാന്ന് തലയാട്ടിയതും ഞാനെന്റെ ഫോണിൽ നിന്നും എന്റെ വീടും ഫാമിലിയേയും ഞങ്ങളുടെ കമ്പിനിയേയു മൊക്കെ പരിചയപ്പെടുത്തിക്കൊണ്ട് അതിലെ ഓരോ ഫോട്ടോസും കാണിച്ചു കൊടുത്തു. അതോടെ പെണ്ണ് എന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു വാങ്ങി കൊച്ചു കുട്ടികളെപ്പോലെ ഓരോ ഫോട്ടോസും മറിച്ചുകൊണ്ട് കൗതുകത്തോടെ നോക്കാൻ തുടങ്ങി. "അഫി, ഇതാണോ നീയെപ്പഴും പറയാറുള്ള ആലി മോള് ?" എനിക്കു നേരെ ആ ഫോൺ കാണിച്ചു കൊണ്ട് അവളത് ചോദിക്കുമ്പോഴും അവളെന്നിൽ ഒരുപാട് ചേർന്നു നിന്നിരുന്നു. "ഉം,,,, അതെ, അവളിപ്പോ ഏഴാം ക്ലാസ്സിൽ പഠിക്കുവാന്ന്. നാട്ടിലേക്കു വരണമെന്ന് പറഞ്ഞ് പെണ്ണ് വാശി പിടിച്ചപ്പോൾ അവളേം കൂട്ടി ഞാനും ഉമ്മേം ഇങ്ങോട്ടു പൊന്നു. പിന്നെ ഇവിടുത്തെ ഞങ്ങളുടെ ബിസിനസൊക്കെ മൂത്താപ്പയായിരുന്നു, അങ്ങേർക്ക് ഇനി ഒറ്റയ്ക്ക് പറ്റില്ലാന്ന് പറഞ്ഞോണ്ട് അതൊക്കെ ഞാൻ ഏറ്റെടുത്തു. " "ഓഹ്, ഇത്രേം വല്യ ആളായിട്ടാണോ താൻ വെറുതെ എന്റെ പിന്നാലെ നടന്ന് സമയം പാഴാക്കുന്നെ, നിനക്കു തോന്നുന്നുണ്ടോ എന്നെപ്പോലെ മിഡിൽ ക്ലാസ്സ്‌ ഫാമിലിയിൽ നിന്നുള്ള ഒരുത്തിയെ തന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടു വരാൻ വീട്ടുകാർ സമ്മതിക്കുമെന്ന് ?നോ ചാൻസ്, ഒരിക്കലും നടക്കില്ല. മിക്കവാറും നിങ്ങളുടെ സ്റ്റാറ്റസിനു ചേർന്ന ഒരുത്തിയെ നിന്റെ ഉപ്പേം ഉമ്മേം മുമ്പേ കണ്ടുവെച്ചിട്ടുണ്ടാവും. " ഈ ചുരുങ്ങിയ സമയം കൊണ്ട് അവള് ചിന്തിച്ചു കൂട്ടിയ കാര്യങ്ങളൊക്കെ കേട്ട് ഞാനറിയാതെ ചിരിച്ചു പോയി. "നീയെന്തിനാ ഇങ്ങനെ കിടന്നു ചിരിക്കുന്നെ ?അതിനുമാത്രം കോമഡിയൊന്നും ഞാൻ പറഞ്ഞില്ലാലോ. " "എന്റെ പൊട്ടിക്കാളീ,,,, ഇതൊക്കെ കേട്ടാപ്പിന്നെ ആർക്കായാലും ചിരി വരൂലേ. അല്ലെങ്കിലും നീയെന്തിനാ വേണ്ടാത്തതൊക്കെ ആലോചിച്ചു കൂട്ടുന്നെ, ആ സമയം പൊന്നുമോള് എന്നെ സ്വപ്നം കണ്ടിരിക്ക്. " "ഓഹ് പിന്നെ,,,,, സ്വപ്നം കാണാൻ പറ്റിയ മോന്ത, ഞാനിവിടെ സീരിയസായി ഒരു കാര്യം പറഞ്ഞോണ്ടിരിക്കുമ്പോഴാ അവന്റെ ഒലക്കമ്മേലെ ഒരു തമാശ " എന്റെ സംസാരം കേട്ടിട്ടാണെന്ന് തോന്നുന്നു അവളെന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്. അത് കണ്ട് "നീ എന്തേലും പറഞ്ഞോ ?" ന്ന് ചോദിച്ചതും അവൾ ഇല്ലന്നും പറഞ്ഞ് മുഖം തിരിച്ചു. അപ്പൊത്തന്നെ ഞാനാ മുഖം എന്റെ കൈക്കുമ്പിളിൽ എടുത്തു കൊണ്ട് എനിക്കു നേരെ തിരിച്ചു. "ടീ,,,, നിനക്കു തോന്നുന്നുണ്ടോ നിന്നെ വിട്ട് ഞാൻ പോകുമെന്ന്. ഇല്ല ഷാന എന്റെ മരണത്തോടെയല്ലാതെ നിന്നിൽ നിന്നും ഞാനകലില്ല. അങ്ങനെ ടൈം പാസ്സിനല്ല ഞാൻ നിന്റെ പിറകെ കൂടിയത്. എന്റെ ജീവന്റെ പാതിയായി ഈ ഹൃദയത്തിൽ ചേർത്തു വെക്കാനാ. നിന്നെ ഒരു നിമിഷം പോലും കാണാതിരിക്കാൻ വയ്യാത്തതു കൊണ്ടാ എത്ര തിരക്കുണ്ടേലും ഓരോ കാരണം കണ്ടുപിടിച്ചു കൊണ്ട് ഞാൻ നിന്റെ അടുത്തേക്ക് ഓടി വരുന്നത്. അത്രയ്ക്ക് ഇഷ്ടാ എനിക്ക് നിന്നേം നിന്റെയീ കുറുമ്പും. പിന്നെ,,,,, എന്റെ വീട്ടുകാരെ കുറിച്ച് നിനക്കൊന്നും അറിയാതോണ്ടാ നീ ഇങ്ങനൊക്കെ പറയുന്നെ.ഞങ്ങളുടെ ഒരു ഇഷ്ടത്തിനും ഇന്നേവരെ അവര് എതിര് നിന്നിട്ടില്ല. നിന്റെ കാര്യത്തിലും അങ്ങനെത്തന്നെയാവും. കാരണം അവർക്കിപ്പോ എന്നേക്കാൾ നന്നായി നിന്നെ അറിയാം. എന്റെ ആലി മോൾക്കു പോലും നീയെന്നു വെച്ചാൽ ജീവനാ. നിന്നെ കണ്ടത് തൊട്ടുള്ള എല്ലാം കാര്യവും അവർക്കറിയാം. അതോണ്ട് അക്കാര്യമോർത്ത് മോള് പേടിക്കണ്ടാട്ടോ. നീയീ അഫ്സൽന്നുള്ളതു തന്നെയാ. പിന്നെ, ജാബി വീട്ടിൽ വരുമ്പോഴൊക്കെ ഉമ്മ നിന്നെക്കുറിച്ചു ചോദിക്കും. നിന്നെ ഫോട്ടോയിൽ മാത്രല്ലേ കണ്ടിട്ടുള്ളൂ അതോണ്ട് മരുമോളെ നേരിട്ടു കാണാൻ കൊതിച്ചു നടക്കുവാ ആള്. ഒരു ദിവസം നിന്നെം കൊണ്ട് ചെല്ലാന്ന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്. " ഞാനതൊക്കെ പറയുമ്പോൾ പെണ്ണിന്റെ മുഖത്തെ തിളക്കം ഒന്നു കാണേണ്ടതു തന്നെയാണ്. നാണം കൊണ്ട് മുഖമൊക്കെ ചുവന്നു തുടുത്ത് ആ കണ്ണൊക്കെ വിടർന്നു വന്ന് വല്ലാത്തൊരു മൊഞ്ചായിരുന്നു അവൾക്ക്. അതൊക്കെ കാണുമ്പോൾ അവളെത്തന്നെ നോക്കി നിൽക്കാൻ തോന്നിയെങ്കിലും സമയമില്ലാത്തോണ്ട് ഞാനാ ആഗ്രഹമൊക്കെ തല്ക്കാലം മാറ്റി വെച്ചു. "എന്നാപ്പിന്നെ മോള് പോയി അടിച്ചുപൊളിച്ചിട്ട് വാ, ഇക്കാക്ക് കുറച്ച് തിരക്കുണ്ട്. വീട്ടിലൊന്നു കയറിയിട്ടു വേണം എനിക്ക് ഓഫീസിലേക്കു പോവാൻ. " അതും പറഞ്ഞ് അവളുടെ കയ്യിൽ നിന്നും ഞാനെന്റെ ഫോൺ വാങ്ങി പോക്കറ്റിലിടുന്നതിനിടയിലാണ് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവള് വീണ്ടും ആ ഫോൺ വാങ്ങിയത്. ഒന്നും മനസിലാവാതെ ഞാനവളുടെ പ്രവൃത്തിയിൽ കണ്ണുംനട്ടിരിക്കുമ്പോ അവള് ദേഷ്യത്തോടെ എന്നേം ഫോണിനെം മാറി മാറി നോക്കുവാന്ന്. ഇങ്ങനെ ദേഷ്യപ്പെട്ടു നോക്കാൻ മാത്രം എന്താ അതിലുളളതെന്നറിയാൻ ഞാനതിലേക്ക് എത്തി നോക്കിയപ്പോൾ ഗാലറിയിൽ ഞാൻ രാവിലെ അവളെ ചേർന്ന് കിടന്ന് എടുത്ത ഫോട്ടോയാണ്. ഓഹ്, വെറുതെയല്ല അവളെന്നെ തുറിച്ചു നോക്കിയത്. ആ ഫോട്ടോ അവള് കണ്ട സ്ഥിതിക്ക് ഇനി ഞാൻ ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല. അതോണ്ട് ഇവിടുന്ന് മുങ്ങുന്നതാ എനിക്ക് നല്ലത്. അവളെ നോക്കി നൈസായിട്ട് ഒന്ന് ഇളിച്ചു കൊടുത്ത് ഞാനാ ഫോണും കൈക്കലാക്കി ഒറ്റപ്പോക്കായിരുന്നു ബൈക്കും എടുത്ത്. ഓണം സെലിബ്രെഷനൊക്കെ കഴിഞ്ഞ് അവൾക്ക് എക്സാം തുടങ്ങിയതോടെ അവളെ ശെരിക്കൊന്ന് കാണാൻ പോലും കഴിഞ്ഞിട്ടില്ല. പിന്നെ ഞാനും കുറച്ചു തിരക്കിലായിരുന്നു. എന്നാലും അവളെ കുറിച്ചു മാത്രമായിരുന്നു എന്റെ ചിന്ത. അവളെ ഒന്ന് കാണാൻ മനസ് വല്ലാതെ കൊതിക്കും. അതിനു കഴിയാതോണ്ട് ഞാനവളെ ഫോൺ ചെയ്യാൻ തന്നെ തീരുമാനിച്ചു. അന്ന് രാത്രി ഷാനെന്റെ റൂമിൽ നിന്നും അവളുടെ ഫോൺ കിട്ടിയപ്പോൾ തന്നെ ഞാനവളുടെ നമ്പർ അടിച്ചു മാറ്റിയതായിരുന്നു. പക്ഷെ അവള് ഫോൺ അധികം ഉപയോഗിക്കാറില്ലാന്ന് ജാബി പറഞ്ഞോണ്ട് ഞാനിന്നേ വരെ അതിലേക്ക് വിളിച്ചിരുന്നില്ല. പിന്നെ ഇന്ന് വിളിക്കാതിരിക്കാനും കഴിയുന്നില്ല. അവളെ കാണാൻ പറ്റിയില്ലെങ്കിലും ആ ശബ്ദമെങ്കിലും കേൾക്കാല്ലോന്ന് കരുതി രണ്ടും കല്പ്പിച്ച് ഞാനവളെ വിളിച്ചെങ്കിലും അവള് ഫോൺ എടുത്തില്ല. കുറേ തവണ ഞാനിതാവർത്തിച്ചെങ്കിലും പ്രതികരണമൊന്നുമില്ലാതെ വന്നപ്പോൾ നിരാശയോടെ ഞാൻ കോൾ കട്ട് ചെയ്യാൻ നിന്നതും മറു വശത്തു നിന്നും അപ്രതീക്ഷിതമായി അവളുടെ ശബ്ദം കേട്ടപ്പോൾ ആവേശത്തോടെ ഞാനാ ഫോൺ വീണ്ടും എന്റെ ചെവിയോട് ചേർത്തു വെച്ചു. ഇത്രേം ദിവസം ഞാനനുഭവിച്ച വീർപ്പുമുട്ടലും പിരിമുറുക്കവുമെല്ലാം അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ കെട്ടടങ്ങിയിരുന്നു. ഇപ്പോൾ എനിക്കുണ്ടായ സന്തോഷം അതൊരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രയ്ക്ക് അവളെന്നിൽ സ്വാധീനിച്ചതു കൊണ്ടാവാം എന്റെ ഹൃദയം പോലും അവൾക്കു വേണ്ടി തുടിക്കുന്നത്. അവൾ ആരാണെന്നു ചോദിക്കുന്നുണ്ടെങ്കിലും പെട്ടെന്ന് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. അവളുടെ ഓരോ ശ്വാസവും ശ്രദ്ധയോടെ കേട്ടു കൊണ്ട് ഞാൻ മിണ്ടാതെ നിന്നതും എന്റെ ശബ്ദമൊന്നും കേൾക്കാതെ വന്നതു കൊണ്ടാവാം അവളെന്തൊക്കെയോ പിറു പിറുത്തു കൊണ്ട് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തതും ഞാൻ വീണ്ടും വിളിച്ചു. ഇത്തവണ അവൾ ഫോണെടുത്തു കൊണ്ട് വായിൽ തോന്നിയതൊക്കെ വിളിച്ചു കൂവുന്നുണ്ട്. അത് കേട്ടപ്പഴാ ഇത്രേം വെറൈറ്റി തെറികളൊക്കെ എന്റെ പെണ്ണിന് അറിയാമെന്നു മനസിലായത്. എന്തായാലും പരിചയമില്ലാത്ത ആൾക്കാരോടൊക്കെ അവളിതു പോലെ നല്ല രീതിയിലേ സംസാരിക്കുള്ളൂന്നറിഞ്ഞപ്പോൾ മനസിന്‌ ഒരു റിലാക്സേശനുണ്ട്. ഇനിയും മിണ്ടാതിരുന്നാൽ അവളെന്റെ ഉപ്പനെയും ഉമ്മാനേം വരെ വിളിക്കുമെന്നായപ്പോൾ ഞാൻ ഇടയ്ക്കു കേറി സംസാരിച്ചു തുടങ്ങി. "ടീ പോത്തേ,,, ഒന്ന് നീർത്തടീ, ഇത് ഞാനാ അഫി. " "ഓഹ്, നീയായിരുന്നോടാ തെണ്ടി, നീയാണെന്നറിഞ്ഞിരുന്നേൽ ഞാനിങ്ങനെ തെറി വിളിക്കൂലായിരുന്നു. അല്ലാ,,,, രണ്ടു ദിവസായല്ലോ നിന്നെ കണ്ടിട്ട് എന്തുപറ്റി " "അത്,,,, ഞാൻ കുറച്ച് തിരക്കിലായിപ്പോയെടി. എത്ര ശ്രമിച്ചിട്ടും ഇവിടുന്ന് ഊരിപ്പോകാൻ കഴിഞ്ഞില്ല.." "ഉം.... നിന്നോട് കച്ചറ കൂടാൻ പറ്റാതൊണ്ട് എന്തോ പോലെയുണ്ട്, ശെരിക്കും നിന്നെ ഞാൻ മിസ്സ്‌ ചെയ്യുവായിരുന്നു. നിന്നെക്കുറിച്ച് ആലോചിച്ചപ്പഴാ നീ വിളിച്ചത് തന്നെ. " അവളത് പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ഇത്രേം ദിവസം ഞാനനുഭവിച്ച ഒറ്റപ്പെടലൊക്കെ അവളും അനുഭവിക്കുവായിരുന്നെന്നറിഞ്ഞപ്പോൾ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. അവൾക്കും എന്നെ പിരിയാൻ പറ്റില്ലെന്ന് പറയാതെ പറഞ്ഞിരിക്കുന്നു. .. തുടരും....
3.4k views
1 months ago
#

നോവൽ

💞മണ്മറഞ്ഞ ഓർമ്മകൾ 💞 @@@@@@@@@@@@ *Ramseena Muhammed * *ഭാഗം 36 * റൂമിൽ നിന്നും ഇറങ്ങിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാനും ഷാനയും മുഖത്തോട് മുഖം നോക്കി നിന്നു പോയി. പടച്ചോനെ,,, പെട്ടല്ലോ. നമ്മളെ രണ്ടിനേം ഒരുമിച്ച് കണ്ടോണ്ട് ഇവനിനി ഓരോ കൊനിഷ്ട് ചോദ്യവുമായി വരുവല്ലോ റബ്ബേ.... ഇനിയിപ്പോ എന്താ ചെയ്യാ ?? ഞാൻ ഷാനയെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ അവളെന്നെ ദഹിപ്പിക്കുന്നൊരു നോട്ടവും നോക്കി മുഖം തിരിച്ചു. അവനാണേൽ ഞങ്ങളെ രണ്ടു പേരെയും രൂക്ഷമായി നോക്കുവാണ് . "ആഹാ രണ്ടാളും ഇറങ്ങിയോ ?കുറച്ചു നേരായല്ലോ അതിനകത്ത് കയറിക്കൂടിയിട്ട്. എന്തായിരുന്നു അകത്ത് രണ്ടിനും പണി, അതും റൂമൊക്കെ ലോക്ക് ചെയ്തിട്ട് " ഒരു പരിഹാസത്തോടെ ശ്രീയത് ചോദിച്ചതും ഞാൻ നിന്നു പരുങ്ങി. "ഏ...ഹ്.. എ... എന്തു പണി, ഒന്നുല്ലല്ലോ, ഞങ്ങള് വെറുതെ സംസാരിക്കുവാ സംസാരിക്കുവായിരുന്നു. " "ഓഹ്, വെറുതെ സംസാരിക്കുവായിരുന്നോ, പിന്നെന്തിനാ നിങ്ങള് ഡോർ ലോക്ക് ചെയ്തെ ?" "ദേ,,,, ശ്രീയേട്ടാ, ഞങ്ങള് വെറുതെ സംസാരിച്ചിരുന്നതാ, അല്ലാതെ നിങ്ങള് വിചാരിക്കുന്ന പോലൊന്നുല്ല. " "ഹ ഹ ഹാ... അതിനു ഞാനൊന്നും വിചാരിച്ചില്ലല്ലോ കുഞ്ഞോളെ, നീയല്ലേ ഇപ്പൊ വേണ്ടാത്തതൊക്കെ ചിന്തിച്ചു കൂട്ടിയെ. " ശ്രീന്റെ മറുപടി കേട്ട് ഷാന ആകെ ചമ്മിയിട്ടുണ്ട്. എനിക്കാണേൽ ആ മോന്ത കണ്ട് ചിരി വന്നെങ്കിലും നമ്മളതൊക്കെ അടക്കിപ്പിടിച്ചു നിന്നു. അല്ലെങ്കിൽ പിന്നെ തല്ലു കിട്ടുന്ന വഴി അറിയൂല. വെറുതെ എന്തിനാ എന്റെ തടി കേടാക്കുന്നെ. "ടാ നിങ്ങള് ഇവിടെ നിൽക്കുവാണോ ?നമുക്ക് പോവണ്ടേ, ഫാദി വിളിച്ചിരുന്നു അവനവിടെ വൈറ്റ് ചെയ്യുവാന്നാ പറഞ്ഞെ." ശ്രീ ഞങ്ങളെയിട്ട് താങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് ജാബി വന്നത്. "ആഹ് പോവാം, പക്ഷെ നീ കുഞ്ഞോളെ കൊണ്ടു വിട്ട് തിരിച്ചു വരുമ്പോഴേക്കും ഒരുപാട് ലേറ്റാവൂലെ, അപ്പൊപ്പിന്നെ എന്താ ചെയ്യാ ??" ജാബീന്റെയും ശ്രീയുടെയും സംസാരം കേട്ട് ഒന്നും മനസിലാവാതെ ഞാനും ഷാനയും അവരുടെ മുഖത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് ജാബിയുടെ നോട്ടം എന്നിലേക്ക്‌ പതിഞ്ഞത് . "ടാ അഫി, പോകുന്ന വഴി നീയൊന്ന് കുഞ്ഞോളെ സ്കൂളിലേക്ക് കൊണ്ടുവിടോ , ഞങ്ങൾക്ക് രണ്ടു പേർക്കും ഫാദിന്റെ ബൈക്കും കൊണ്ട് വർക്ക് ഷോപ്പിലേക്ക് പോണം. അത് കഴിഞ്ഞ് മാർക്കറ്റിലേക്ക് പോയി പൂവൊക്കെ വാങ്ങിയിട്ടുവേണം കോളേജിലേക്ക് പോവാൻ. അവിടെ എല്ലാരും ഞങ്ങളെയും വൈറ്റ് ചെയ്തു നിൽക്കുവാ, അതാ. " അത് കേട്ടപ്പോത്തന്നെ അവനെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാനാ തോന്നിയെ. എന്റെ പെണ്ണിനേയും പിന്നിലിരുത്തി ബൈക്കിൽ പോകുന്നത് ആലോചിച്ചപ്പോൾ സന്തോഷം കൊണ്ട് ഞാനപ്പൊത്തന്നെ ok പറഞ്ഞു. "എനിക്കൊന്നും വയ്യ ഇവന്റെ കൂടെ പോവാൻ. അതോണ്ട് നിങ്ങളെന്നെ എന്നെ കൊണ്ടുവിട്ടാമതി. " "ദേ കുഞ്ഞോളെ, നീ വെറുതെ കളിക്കല്ലേ,,,, ഇപ്പൊത്തന്നെ ഞങ്ങളൊരുപാട് വൈകിയിരിക്കാ. അതോണ്ട് നീയിപ്പോ അവന്റെ കൂടെ പോ അതാ നിനക്ക് നല്ലത്. " "ഞാൻ പോവൂലാന്ന് പറഞ്ഞില്ലേ. നിങ്ങൾക്കെന്നെ കൊണ്ടുവിടാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാമതി. ഞാൻ ഷാഹിനോട് പറഞ്ഞോളാം അവള് എന്നെ കൊണ്ടുവിട്ടോളും. " അതും പറഞ്ഞ് പെണ്ണ് എന്നെ പുച്ഛിച്ചപ്പോൾ രണ്ട് ചവിട്ടങ്ങ് കൊടുക്കാനാ തോന്നിയെ. അവളുടെ കൂടെ പോവാൻ ഒരു ചാൻസ് കിട്ടിയപ്പോയാ പെണ്ണിന്റെ ഒടുക്കത്തെ ജാഡ, ഹും. "ടീ അധികം ജാഡ കാണിക്കാതെ വരുന്നുണ്ടേൽ വരാൻ നോക്ക്. എനിക്ക് കുറച്ച് തിരക്കുണ്ട്. പിന്നെ ഷാഹിന്റെ കൂടെ പോവാണേൽ ഇനി അതൊന്നും നടക്കില്ല. അവളൊക്കെ പോയിട്ട് നേരം കുറേയായി. " ഞാനും വിട്ടുകൊടുത്തില്ല. "ഓഹ്, അത്ര തിരക്കുണ്ടേൽ ഇയാള് പോയിക്കോ, ഇവിടെയാരും പിടിച്ചു നിർത്താനൊന്നും പോകുന്നില്ല. ഞാൻ. ബസിൽ പൊയ്ക്കോളാം. " കുരിപ്പ് പറയുന്നത് കേട്ടോ, ബസിനു പൊയ്ക്കോളാന്ന്. പിന്നെ ഞാനെന്തിനാ ഇവിടെ നിൽക്കുന്നെ, ഹും. അവളുടെ സംസാരം കേട്ട് ദേഷ്യം വന്നെങ്കിലും അത് കടിച്ചമർത്തിക്കൊണ്ട് ഞാനവളെ നോക്കി പല്ലിറുമ്മിയതും അവൾ മുഖം തിരിച്ചു അവിടെ നിന്നും പോകാൻ തുനിഞ്ഞപ്പോഴേക്കും ജാബി അവളുടെ കയ്യിൽ പിടിച്ച് അവിടെ നിർത്തിച്ചു. "നീ വെറുതെ വാശി കാണിക്കല്ലേ കുഞ്ഞോളെ. ഈ സാരിയും ചുറ്റി നിനക്ക് ബസ്സിൽ പോകാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ. ജീൻസും ടോപ്പും ഇട്ട് നടക്കുന്നപോലെ അത്ര എളുപ്പമല്ല ഇതും ഉടുത്തു പോകുന്നത്. ചിലപ്പോ അത് നിനക്കു തന്നെ പാരയാകും. അതോണ്ട് മോളിപ്പോ നല്ല കുട്ടിയായി അവന്റെ കൂടെ പോകാൻ നോക്ക്. " എല്ലാരും അവളെ നിർബന്ധിച്ചിട്ടാണോ അതോ ജാബി പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നിയിട്ടാണോന്നറിയില്ല അവൾ ചിണുങ്ങിക്കൊണ്ട് എന്റെ കൂടെ വരാൻ സമ്മതിച്ചു. എന്റെ പിറകെ ഇരിക്കുമ്പോഴും അവൾ പരമാവധി അകലം പാലിച്ചിരുന്നു. എന്നെ മുട്ടാതിരിക്കാൻ അവൾ പാടുപെടുന്നതു കാണുമ്പോൾ എവിടുന്നൊക്കെയോ കലിപ്പ് കയറി വരുവാ. "ടീ,,,, നീയെന്തിനാ ഇങ്ങനെ ദൂരെയിരിക്കുന്നെ, എന്നെ പിടിച്ചിരുന്നെന്നു കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴില്ല." "പറയാൻ പറ്റില്ല കൂടെയുള്ളത് നീയല്ലേ, അപ്പൊ വീണെന്നും വരും. " "ഓഹോ,,, എന്നിട്ട് രാവിലെ എന്നെ കെട്ടിപ്പിടിച്ച് കിടന്നപ്പോ പൊന്നുമോക്ക്‌ കുഴപ്പൊന്നുണ്ടായിട്ടില്ലല്ലോ. " ഞാനത് പറഞ്ഞതും അവളൊന്നു ഞെട്ടി. "ഞാ,,,, ഞാൻ നിന്നെ കെട്ടിപ്പിടിച്ചു കിടന്നെന്നോ ??,എ,,,,എനിക്കെന്താ വട്ടുണ്ടോ നിന്റെ കൂടെയൊക്കെ കിടക്കാൻ. " "അധികം ഉരുണ്ടു കളിക്കണ്ട മോളെ, ജാബിയാണെന്നു കരുതി നീ തട്ടിവിളിച്ചപ്പോൾ തന്നെ ഞാനുണർന്നതാ.എന്നിട്ടും ഞാൻ അറിഞ്ഞുകൊണ്ടു തന്നെയാ ഉറക്കം നടിച്ചത്. പക്ഷെ, നീ എന്റെയടുത്ത് കിടക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. സത്യം പറയാലോ ഷാന, നീയങ്ങനെ എന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നപ്പോൾ വല്ലാത്തൊരു ഫീലായിരുന്നു, ഈ ലോകം തന്നെ കീഴടക്കിയ സന്തോഷമായിരുന്നു. പിന്നെ,,,,, എനിക്ക് നല്ല കണ്ട്രോൾ ഉള്ളോണ്ട് നീ രക്ഷപ്പെട്ടു. അല്ലേൽ നിന്റെ കാര്യത്തിൽ ഇന്നുതന്നെ തീരുമാനമായേനെ. " ഒരു കള്ളച്ചിരിയോടെ ഞാനത് പറഞ്ഞവസാനിപ്പിച്ചതും അവളെന്റെ പുറത്ത് തബല കൊട്ടാൻ തുടങ്ങി. അതിനിടയിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു കൂവുന്നുമുണ്ട്. ഇനിയും ഇത് തുടർന്നാൽ ശെരിയാവില്ലന്നു തോന്നിയപ്പോൾ ഞാൻ അവളുടെ നേരെ തിരിഞ്ഞു. "ടീ പോത്തെ, ഒന്ന് നിർത്തുന്നുണ്ടോ നിന്റെ അഭ്യാസം. അല്ലേൽ സ്കൂളിലെത്തുന്നതിനു മുന്നേ നമ്മള് രണ്ടും അങ്ങ് പരലോകത്തെത്തും പറഞ്ഞേക്കാം. " അത് കേട്ടതും അവളെന്നെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് മിണ്ടാതിരുന്നു. ഇടയ്ക്കെപ്പഴോ ഞാൻ കണ്ണാടിയിലൂടെ നോക്കിയപ്പോൾ അവളെന്നെ നോക്കി പുഞ്ചിരിക്കുവായിരുന്നു. സ്കൂളിലെത്തിയിട്ടും അവള് ഇറങ്ങുന്നത് കാണാതെ വന്നപ്പോൾ ഞാനൊന്നു തിരിഞ്ഞു നോക്കി. പെണ്ണ് എന്തോ ആലോചിച്ചിരിക്കുവാണെന്നു തോന്നുന്നു, സ്ഥലം എത്തിയതൊന്നും അവളറിഞ്ഞിട്ടില്ല. രണ്ടു മൂന്നു തവണ അവളെ വിളിച്ചു നോക്കിയിട്ടും പെണ്ണിന് യാതൊരു കുലുക്കവുമില്ലാതോണ്ട് ഞാനവളെ തോളിൽ പിടിച്ചു കുലുക്കിയതും അവള് ചാടിയിറങ്ങി. എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്ന് എന്തോ ഓർത്തെടുത്ത പോലെ അവൾ വീണ്ടും എന്റെ അടുക്കലേക്കു തന്നെ വന്നതും ഞാനവളെ സംശയത്തോടെ നോക്കി. "ടാ അഫി, ഞാനൊരു കാര്യം ചോദിക്കട്ടെ, നീ ശെരിക്കും എന്താ ചെയുന്നെ.ഞാനെവിടെ പോയാലും അവിടെയൊക്കെ നിന്നെയും കാണാലോ, ഇനി അതുതന്നെയാണോ നിന്റെ പണി. " എന്നെ കളിയാക്കിക്കൊണ്ട് അവളതും ചോദിച്ച് എന്റെ അടുത്തു വന്നു നിന്നതും ചെറു പുഞ്ചിരിയോടെ ഞാനാ കയ്യിൽ പിടിച്ച് എന്നിലേക്ക്‌ ചേർത്തു പിടിച്ചു. "നീ പേടിക്കണ്ടാടീ,,, ആലിയാസ് ഗ്രുപ്പ്സിന്റെ MD ക്ക് തന്റെ പെണ്ണിനെ പോറ്റാനുള്ള വരുമാനമൊക്കെയുണ്ട്. അത് പോരെ നിനക്ക്. " അത് കേട്ടതും പെണ്ണ് വിശ്വാസം വരാതെ എന്നെത്തന്നെ മിഴിച്ചു നോക്കുവാന്ന്. "എന്താടീ, ഞാൻ പറഞ്ഞതൊന്നും നിനക്ക് വിശ്വാസം വരുന്നില്ലേ ??" അതിനു മറുപടിയെന്നോണം അവൾ ഇല്ലാന്ന് തലയാട്ടിയതും ഞാനെന്റെ ഫോണിൽ നിന്നും എന്റെ വീടും ഫാമിലിയേയും ഞങ്ങളുടെ കമ്പിനിയേയു മൊക്കെ പരിചയപ്പെടുത്തിക്കൊണ്ട് അതിലെ ഓരോ ഫോട്ടോസും കാണിച്ചു കൊടുത്തു. അതോടെ പെണ്ണ് എന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു വാങ്ങി കൊച്ചു കുട്ടികളെപ്പോലെ ഓരോ ഫോട്ടോസും മറിച്ചുകൊണ്ട് കൗതുകത്തോടെ നോക്കാൻ തുടങ്ങി. "അഫി, ഇതാണോ നീയെപ്പഴും പറയാറുള്ള ആലി മോള് ?" എനിക്കു നേരെ ആ ഫോൺ കാണിച്ചു കൊണ്ട് അവളത് ചോദിക്കുമ്പോഴും അവളെന്നിൽ ഒരുപാട് ചേർന്നു നിന്നിരുന്നു. "ഉം,,,, അതെ, അവളിപ്പോ ഏഴാം ക്ലാസ്സിൽ പഠിക്കുവാന്ന്. നാട്ടിലേക്കു വരണമെന്ന് പറഞ്ഞ് പെണ്ണ് വാശി പിടിച്ചപ്പോൾ അവളേം കൂട്ടി ഞാനും ഉമ്മേം ഇങ്ങോട്ടു പൊന്നു. പിന്നെ ഇവിടുത്തെ ഞങ്ങളുടെ ബിസിനസൊക്കെ നോക്കി നടത്തിയിരുന്നത് മൂത്താപ്പയായിരുന്നു, അങ്ങേർക്ക് ഇനി ഒറ്റയ്ക്ക് പറ്റില്ലാന്ന് പറഞ്ഞോണ്ട് അതൊക്കെ ഞാൻ ഏറ്റെടുത്തു. " "ഓഹ്, ഇത്രേം വല്യ ആളായിട്ടാണോ താൻ വെറുതെ എന്റെ പിന്നാലെ നടന്ന് സമയം പാഴാക്കുന്നെ, നിനക്കു തോന്നുന്നുണ്ടോ എന്നെപ്പോലെ മിഡിൽ ക്ലാസ്സ്‌ ഫാമിലിയിൽ നിന്നുള്ള ഒരുത്തിയെ തന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടു വരാൻ വീട്ടുകാർ സമ്മതിക്കുമെന്ന് ?നോ ചാൻസ്, ഒരിക്കലും നടക്കില്ല. മിക്കവാറും നിങ്ങളുടെ സ്റ്റാറ്റസിനു ചേർന്ന ഒരുത്തിയെ നിന്റെ ഉപ്പേം ഉമ്മേം മുമ്പേ കണ്ടുവെച്ചിട്ടുണ്ടാവും. " ഈ ചുരുങ്ങിയ സമയം കൊണ്ട് അവള് ചിന്തിച്ചു കൂട്ടിയ കാര്യങ്ങളൊക്കെ കേട്ട് ഞാനറിയാതെ ചിരിച്ചു പോയി. "നീയെന്തിനാ ഇങ്ങനെ കിടന്നു ചിരിക്കുന്നെ ?അതിനുമാത്രം കോമഡിയൊന്നും ഞാൻ പറഞ്ഞില്ലാലോ. " "എന്റെ പൊട്ടിക്കാളീ,,,, ഇതൊക്കെ കേട്ടാപ്പിന്നെ ആർക്കായാലും ചിരി വരൂലേ. അല്ലെങ്കിലും നീയെന്തിനാ വേണ്ടാത്തതൊക്കെ ആലോചിച്ചു കൂട്ടുന്നെ, ആ സമയം പൊന്നുമോള് എന്നെ സ്വപ്നം കണ്ടിരിക്ക്. " "ഓഹ് പിന്നെ,,,,, സ്വപ്നം കാണാൻ പറ്റിയ മോന്ത, ഞാനിവിടെ സീരിയസായി ഒരു കാര്യം പറഞ്ഞോണ്ടിരിക്കുമ്പോഴാ അവന്റെ ഒലക്കമ്മേലെ ഒരു തമാശ " എന്റെ സംസാരം കേട്ടിട്ടാണെന്ന് തോന്നുന്നു അവളെന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്. അത് കണ്ട് "നീ എന്തേലും പറഞ്ഞോ ?" ന്ന് ചോദിച്ചതും അവൾ ഇല്ലന്നും പറഞ്ഞ് മുഖം തിരിച്ചു. അപ്പൊത്തന്നെ ഞാനാ മുഖം എന്റെ കൈക്കുമ്പിളിൽ എടുത്തു കൊണ്ട് എനിക്കു നേരെ തിരിച്ചു. "ടീ,,,, നിനക്കു തോന്നുന്നുണ്ടോ നിന്നെ വിട്ട് ഞാൻ പോകുമെന്ന്. ഇല്ല ഷാന എന്റെ മരണത്തോടെയല്ലാതെ നിന്നിൽ നിന്നും ഞാനകലില്ല. അങ്ങനെ ടൈം പാസ്സിനല്ല ഞാൻ നിന്റെ പിറകെ കൂടിയത്. എന്റെ ജീവന്റെ പാതിയായി ഈ ഹൃദയത്തിൽ ചേർത്തു വെക്കാനാ. നിന്നെ ഒരു നിമിഷം പോലും കാണാതിരിക്കാൻ വയ്യാത്തതു കൊണ്ടാ എത്ര തിരക്കുണ്ടേലും ഓരോ കാരണം കണ്ടുപിടിച്ചു കൊണ്ട് ഞാൻ നിന്റെ അടുത്തേക്ക് ഓടി വരുന്നത്. അത്രയ്ക്ക് ഇഷ്ടാ എനിക്ക് നിന്നേം നിന്റെയീ കുറുമ്പും. പിന്നെ,,,,, എന്റെ വീട്ടുകാരെ കുറിച്ച് നിനക്കൊന്നും അറിയാതോണ്ടാ നീ ഇങ്ങനൊക്കെ പറയുന്നെ.ഞങ്ങളുടെ ഒരു ഇഷ്ടത്തിനും ഇന്നേവരെ അവര് എതിര് നിന്നിട്ടില്ല. നിന്റെ കാര്യത്തിലും അങ്ങനെത്തന്നെയാവും. കാരണം അവർക്കിപ്പോ എന്നേക്കാൾ നന്നായി നിന്നെ അറിയാം. എന്റെ ആലി മോൾക്കു പോലും നീയെന്നു വെച്ചാൽ ജീവനാ. നിന്നെ കണ്ടത് തൊട്ടുള്ള എല്ലാം കാര്യവും അവർക്കറിയാം. അതോണ്ട് അക്കാര്യമോർത്ത് മോള് പേടിക്കണ്ടാട്ടോ. നീയീ അഫ്സൽന്നുള്ളതു തന്നെയാ. പിന്നെ, ജാബി വീട്ടിൽ വരുമ്പോഴൊക്കെ ഉമ്മ നിന്നെക്കുറിച്ചു ചോദിക്കും. നിന്നെ ഫോട്ടോയിൽ മാത്രല്ലേ കണ്ടിട്ടുള്ളൂ അതോണ്ട് മരുമോളെ നേരിട്ടു കാണാൻ കൊതിച്ചു നടക്കുവാ ആള്. ഒരു ദിവസം നിന്നെം കൊണ്ട് ചെല്ലാന്ന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്. " ഞാനതൊക്കെ പറയുമ്പോൾ പെണ്ണിന്റെ മുഖത്തെ തിളക്കം ഒന്നു കാണേണ്ടതു തന്നെയാണ്. നാണം കൊണ്ട് മുഖമൊക്കെ ചുവന്നു തുടുത്ത് ആ കണ്ണൊക്കെ വിടർന്നു വന്ന് വല്ലാത്തൊരു മൊഞ്ചായിരുന്നു അവൾക്ക്. അതൊക്കെ കാണുമ്പോൾ അവളെത്തന്നെ നോക്കി നിൽക്കാൻ തോന്നിയെങ്കിലും സമയമില്ലാത്തോണ്ട് ഞാനാ ആഗ്രഹമൊക്കെ തല്ക്കാലം മാറ്റി വെച്ചു. "എന്നാപ്പിന്നെ മോള് പോയി അടിച്ചുപൊളിച്ചിട്ട് വാ, ഇക്കാക്ക് കുറച്ച് തിരക്കുണ്ട്. വീട്ടിലൊന്നു കയറിയിട്ടു വേണം എനിക്ക് ഓഫീസിലേക്കു പോവാൻ. " അതും പറഞ്ഞ് അവളുടെ കയ്യിൽ നിന്നും ഞാനെന്റെ ഫോൺ വാങ്ങി പോക്കറ്റിലിടുന്നതിനിടയിലാണ് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവള് വീണ്ടും ആ ഫോൺ വാങ്ങിയത്. ഒന്നും മനസിലാവാതെ ഞാനവളുടെ പ്രവൃത്തിയിൽ കണ്ണുംനട്ടിരിക്കുമ്പോ അവള് ദേഷ്യത്തോടെ എന്നേം ഫോണിനെം മാറി മാറി നോക്കുവാന്ന്. ഇങ്ങനെ ദേഷ്യപ്പെട്ടു നോക്കാൻ മാത്രം എന്താ അതിലുളളതെന്നറിയാൻ ഞാനതിലേക്ക് എത്തി നോക്കിയപ്പോൾ ഗാലറിയിൽ ഞാൻ രാവിലെ അവളെ ചേർന്ന് കിടന്ന് എടുത്ത ഫോട്ടോയാണ്. ഓഹ്, വെറുതെയല്ല അവളെന്നെ തുറിച്ചു നോക്കിയത്. ആ ഫോട്ടോ അവള് കണ്ട സ്ഥിതിക്ക് ഇനി ഞാൻ ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല. അതോണ്ട് ഇവിടുന്ന് മുങ്ങുന്നതാ എനിക്ക് നല്ലത്. അവളെ നോക്കി നൈസായിട്ട് ഒന്ന് ഇളിച്ചു കൊടുത്ത് ഞാനാ ഫോണും കൈക്കലാക്കി ഒറ്റപ്പോക്കായിരുന്നു ബൈക്കും എടുത്ത്. ഓണം സെലിബ്രെഷനൊക്കെ കഴിഞ്ഞ് അവൾക്ക് എക്സാം തുടങ്ങിയതോടെ അവളെ ശെരിക്കൊന്ന് കാണാൻ പോലും കഴിഞ്ഞിട്ടില്ല. പിന്നെ ഞാനും കുറച്ചു തിരക്കിലായിരുന്നു. എന്നാലും അവളെ കുറിച്ചു മാത്രമായിരുന്നു എന്റെ ചിന്ത. അവളെ ഒന്ന് കാണാൻ മനസ് വല്ലാതെ കൊതിക്കും. അതിനു കഴിയാതോണ്ട് ഞാനവളെ ഫോൺ ചെയ്യാൻ തന്നെ തീരുമാനിച്ചു. അന്ന് രാത്രി ഷാനെന്റെ റൂമിൽ നിന്നും അവളുടെ ഫോൺ കിട്ടിയപ്പോൾ തന്നെ ഞാനവളുടെ നമ്പർ അടിച്ചു മാറ്റിയതായിരുന്നു. പക്ഷെ അവള് ഫോൺ അധികം ഉപയോഗിക്കാറില്ലാന്ന് ജാബി പറഞ്ഞോണ്ട് ഞാനിന്നേ വരെ അതിലേക്ക് വിളിച്ചിരുന്നില്ല. പിന്നെ ഇന്ന് വിളിക്കാതിരിക്കാനും കഴിയുന്നില്ല. അവളെ കാണാൻ പറ്റിയില്ലെങ്കിലും ആ ശബ്ദമെങ്കിലും കേൾക്കാല്ലോന്ന് കരുതി രണ്ടും കല്പ്പിച്ച് ഞാനവളെ വിളിച്ചെങ്കിലും അവള് ഫോൺ എടുത്തില്ല. കുറേ തവണ ഞാനിതാവർത്തിച്ചെങ്കിലും പ്രതികരണമൊന്നുമില്ലാതെ വന്നപ്പോൾ നിരാശയോടെ ഞാൻ കോൾ കട്ട് ചെയ്യാൻ നിന്നതും മറു വശത്തു നിന്നും അപ്രതീക്ഷിതമായി അവളുടെ ശബ്ദം കേട്ടപ്പോൾ ആവേശത്തോടെ ഞാനാ ഫോൺ വീണ്ടും എന്റെ ചെവിയോട് ചേർത്തു വെച്ചു. ഇത്രേം ദിവസം ഞാനനുഭവിച്ച വീർപ്പുമുട്ടലും പിരിമുറുക്കവുമെല്ലാം അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ കെട്ടടങ്ങിയിരുന്നു. ഇപ്പോൾ എനിക്കുണ്ടായ സന്തോഷം അതൊരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രയ്ക്ക് അവളെന്നിൽ സ്വാധീനിച്ചതു കൊണ്ടാവാം എന്റെ ഹൃദയം പോലും അവൾക്കു വേണ്ടി തുടിക്കുന്നത്. അവൾ ആരാണെന്നു ചോദിക്കുന്നുണ്ടെങ്കിലും പെട്ടെന്ന് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. അവളുടെ ഓരോ ശ്വാസവും ശ്രദ്ധയോടെ കേട്ടു കൊണ്ട് ഞാൻ മിണ്ടാതെ നിന്നതും എന്റെ ശബ്ദമൊന്നും കേൾക്കാതെ വന്നതു കൊണ്ടാവാം അവളെന്തൊക്കെയോ പിറു പിറുത്തു കൊണ്ട് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തതും ഞാൻ വീണ്ടും വിളിച്ചു. ഇത്തവണ അവൾ ഫോണെടുത്തു കൊണ്ട് വായിൽ തോന്നിയതൊക്കെ വിളിച്ചു കൂവുന്നുണ്ട്. അത് കേട്ടപ്പഴാ ഇത്രേം വെറൈറ്റി തെറികളൊക്കെ എന്റെ പെണ്ണിന് അറിയാമെന്നു മനസിലായത്. എന്തായാലും പരിചയമില്ലാത്ത ആൾക്കാരോടൊക്കെ അവളിതു പോലെ നല്ല രീതിയിലേ സംസാരിക്കുള്ളൂന്നറിഞ്ഞപ്പോൾ മനസിന്‌ ഒരു റിലാക്സേശനുണ്ട്. ഇനിയും മിണ്ടാതിരുന്നാൽ അവളെന്റെ ഉപ്പനെയും ഉമ്മാനേം വരെ വിളിക്കുമെന്നായപ്പോൾ ഞാൻ ഇടയ്ക്കു കേറി സംസാരിച്ചു തുടങ്ങി. "ടീ പോത്തേ,,, ഒന്ന് നീർത്തടീ, ഇത് ഞാനാ അഫി. " "ഓഹ്, നീയായിരുന്നോടാ തെണ്ടി, നീയാണെന്നറിഞ്ഞിരുന്നേൽ ഞാനിങ്ങനെ തെറി വിളിക്കൂലായിരുന്നു. അല്ലാ,,,, രണ്ടു ദിവസായല്ലോ നിന്നെ കണ്ടിട്ട് എന്തുപറ്റി " "അത്,,,, ഞാൻ കുറച്ച് തിരക്കിലായിപ്പോയെടി. എത്ര ശ്രമിച്ചിട്ടും ഇവിടുന്ന് ഊരിപ്പോകാൻ കഴിഞ്ഞില്ല.." "ഉം.... നിന്നോട് കച്ചറ കൂടാൻ പറ്റാതൊണ്ട് എന്തോ പോലെയുണ്ട്, ശെരിക്കും നിന്നെ ഞാൻ മിസ്സ്‌ ചെയ്യുവായിരുന്നു. നിന്നെക്കുറിച്ച് ആലോചിച്ചപ്പഴാ നീ വിളിച്ചത് തന്നെ. " അവളത് പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ഇത്രേം ദിവസം ഞാനനുഭവിച്ച ഒറ്റപ്പെടലൊക്കെ അവളും അനുഭവിക്കുവായിരുന്നെന്നറിഞ്ഞപ്പോൾ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. അവൾക്കും എന്നെ കാണാതിരിക്കാൻ പറ്റില്ലെന്ന് പറയാതെ പറഞ്ഞിരിക്കുന്നു. .. തുടരും....
2.9k views
1 months ago
#

നോവൽ

💞മണ്മറഞ്ഞ ഓർമ്മകൾ 💞 @@@@@@@@@@@ *Ramseena Muhammed * *ഭാഗം 35 * "ഇത്താ,,,, ഇത്താ,,, ഓഹ്, എന്ത് ഉറക്കായിത്. ഒന്ന് എഴുന്നേൽക്കുന്നുണ്ടോ, സമയം ഒരുപാടായി. " പതിവിനു വിപരീതമായി നിർത്താതെയുള്ള ആലീന്റെ വിളികേട്ടാണ് ഞാനുണർന്നത്. "എന്തിനാടീ നീയിങ്ങനെ വിളിച്ചു കൂവുന്നേ " "എന്തിനാ കൂവുന്നേന്നോ ??ദേ ഇത്താ,,, രാവിലെത്തന്നെ എന്റെ വായീന്ന് കേൾക്കാൻ നിൽക്കണ്ട. സമയം എത്രയായിന്നാ ഇങ്ങളെ വിചാരം. ഇങ്ങക്ക് സുബ്ഹി നിസ്കരിക്കണ്ടെ. " അവള് അത് പറഞ്ഞപ്പഴാ ഞാൻ എഴുന്നേൽക്കാൻ വൈകിയെന്ന് മനസിലായത്. ഇന്നലെ ആ ഡയറിയും വായിച്ചു കിടന്നിട്ട് ഞാനെപ്പഴോ ഉറങ്ങിപ്പോയതാണ്. അതാ ഇന്ന് ഇത്രേം ലേറ്റായത്. "ഇങ്ങളെന്താ ഈ ആലോചിക്കുന്നെ, നിസ്കരിക്കുന്നില്ലെ. " "ഹാ, ഉണ്ട്. ഇന്നലെ കിടക്കാൻ ഇത്തിരി ലേറ്റായോണ്ട് ഉറക്കം പോയിട്ടില്ല അതാ. " "ഉം,,,, കയ്യിലീ ഡയറി കണ്ടപ്പോത്തന്നെ എനിക്കു തോന്നി. എന്തായാലും നിങ്ങള് ഇതൊക്കെ ഒന്ന് എടുത്ത് വെച്ചിട്ടു വാ. " "ഹാ " ഞാനാ ഡയറിയെടുത്ത് അലമാരയിൽ വെച്ച് നിസ്കാരവും കഴിഞ്ഞ് താഴേക്കിറങ്ങിയപ്പോൾ ഉമ്മ നിസ്കരിക്കുന്നതെയുള്ളൂ. അതോണ്ട് നമ്മള് വേഗം അടുക്കളയിൽ കയറി. ഞായറാഴ്ച ആയതിനാൽ ജോലിയൊക്കെ കഴിഞ്ഞു ഫ്രീയായപ്പോൾ ഞാനാ ഡയറിയിലുള്ളതിന്റെ ബാക്കിയും കൂടെ ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. പക്ഷെ, ഇന്നലെ എന്റെ ഓർമയിൽ തെളിഞ്ഞു വന്നതല്ലാതെ മറ്റൊന്നും എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നില്ല. കൂടുതൽ ഓർത്തെടുക്കാൻ ശ്രമിക്കുന്തോറും എന്റെ തല പെരുകി വരുന്ന പോലെ വല്ലാത്തൊരു ഭാരം തോന്നി അതോടെ ഞാനാ ശ്രമം ഉപേക്ഷിച്ച് ഡയറിയെടുത്ത് വായിക്കാൻ തീരുമാനിച്ചു. അലമാര തുറന്ന് ഡയറി എടുക്കുമ്പോഴാണ് എന്റെ കൈ തട്ടി ഒരു പൊതി താഴേക്ക് വീണത്. 'ഇതെന്താ സാധനം, ഇങ്ങനൊരു കവർ ഞാനിന്നേ വരെ ഇതിൽ കണ്ടിട്ടില്ലല്ലോ ' തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഡയറിയോടൊപ്പം ഞാനാ കവറും കയ്യിലെടുത്ത് ബെഡിലിരുന്ന് അതൊന്ന് തുറന്നു നോക്കിയതും ഞാനൊന്നു ഞെട്ടി. അതിലൊരു ഫോട്ടോ ഫ്രൈം ആണ്. കൂടെ അന്ന് റാഷിക്ക എനിക്കു നേരെ നീട്ടിയ ആ പുസ്തകത്തിന്റെ മറ്റൊരു പതിപ്പും. 'ഈ ബുക്ക്‌ എങ്ങനെയാ ഇക്കാന്റെ കയ്യിൽ വന്നത്. ?അപ്പൊ റാഷിക്ക പറഞ്ഞപോലെ ഇതിന്റെ യഥാർത്ഥ അവകാശി ഞാൻ തന്നെയാണോ ? ഓഹ്,, ഒന്നും മനസിലാവുന്നില്ലല്ലോ. ചിലപ്പോ ഇതിന്റെ രഹസ്യവും ആ ഡയറിയിൽ ഉണ്ടാവുമായിരിക്കും. ' കൂടുതൽ ആലോചിച്ചാൽ നമ്മക്ക് മിക്കവാറും ഭ്രാന്ത് പിടിക്കുമെന്നറിയാവുന്നോണ്ട് നമ്മളാ ബുക്ക് ബെഡിൽ വെച്ച് ആ ഫോട്ടോ ഫ്രൈമിലേക്കൊന്ന് കണ്ണോടിച്ചു. അത് ഞാനും ഇക്കയും ചേർന്നു നിൽക്കുന്ന ഫോട്ടോയാണ്. വൈറ്റ് കളർ ഗൗണുമിട്ട് തട്ടമൊക്കെ ചുറ്റി ഞാനതിൽ ശെരിക്കുമൊരു മൊഞ്ചത്തിയായിട്ടുണ്ട്. ഇക്കയും എന്റെ ഡ്രെസ്സിനു മാച്ചായി വൈറ്റ് ഷർട്ടും നീല ജീൻസുമാണ് വേഷം. ഇക്കാന്റെ ഒരു കൈ എന്റെ അരയിലും മറ്റേ കൈ എന്റെ തോളിലുമായി വെച്ചിരിക്കുവാണ്. ഞാനാണേൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ആ കരവലയത്തിനുള്ളിൽ ഒതുങ്ങിക്കൊണ്ട് വലതു കൈ ആ നെഞ്ചിൽ വെച്ച് ഇക്കാന്റെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ട് ആ നെഞ്ചിൽ പറ്റിച്ചേർന്നു നിൽക്കുവാണ്. ശെരിക്കും പറഞ്ഞാൽ ഒരു റൊമാന്റിക് സീൻ ഫീൽ ചെയ്യുന്നുണ്ട്. കുറച്ചു നേരം ഞാനതിലേക്കു തന്നെ നോക്കി നിന്നുപോയി. പിന്നെ ആ ഫ്രൈം അലമാരയിൽ വെക്കാൻ തോന്നാത്തത് കൊണ്ട് ഞാനത് റൂമിലെ ചുവരിൽ തൂക്കിയിട്ട് ആ ഡയറി വായിക്കാൻ തുടങ്ങി. അന്ന് കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും രാത്രി രണ്ടു മണിയോടടുത്തിരുന്നു. ഫാദിന്റെ ബൈക്കിന് ചെറിയൊരു സ്റ്റാർട്ടിങ് പ്രോബ്ലം ഉള്ളോണ്ട് ജാബി അവന്റെ ബുള്ളറ്റ് അവരെ ഏൽപ്പിച്ച് എന്റെ കൂടെ വന്നു. ആദ്യം എത്തുന്നത് അവന്റെ വീടായോണ്ട് ഇന്ന് ഞാനും അവിടെ തങ്ങാന്നു കരുതി ഞങ്ങൾ നേരെ അങ്ങോട്ടു വിട്ടു. പിന്നെ, എന്റെ പെണ്ണിനേയും ഒന്നു കാണാലോ. എത്ര ലേറ്റായാലും അവൻ വരാതെ അവൾ ഉറങ്ങില്ലാന്ന് ജാബി എപ്പഴും പറയും. അതോണ്ട് കാളിംഗ് ബെല്ല് അടിച്ച് ഞാനെന്റെ പെണ്ണ് വരുന്നതും നോക്കി നിന്നെങ്കിലും എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു കൊണ്ട് ഷാഹി വാതിൽ തുറന്നതും നിരാശയോടെ ഞാൻ അകത്തു കയറി. 'ആഹ്, സാരൂല. അവളെന്തായാലും ഇവിടെത്തന്നെ ഉണ്ടല്ലോ. നമുക്ക് നോക്കാം. ' ഷാനിയെ കാണാത്തതു കൊണ്ട് ഞാനവിടമാകെ കണ്ണോടിക്കുമ്പോഴാണ് എന്റെ മനസ് വായിച്ചപോലെ ജാബി അവളെക്കുറിച്ച് ചോദിച്ചത്. "ഷാഹി, കുഞ്ഞോള് ഉറങ്ങിയോ ?അവളുടെ ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ ?" "ഇത്രേം നേരം അവളിവിടിരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. ഇപ്പഴാ മുകളിലേക്കു പോയത്. " "ഉം... നീ കിടന്നോ. രാവിലെ എഴുന്നേൽക്കേണ്ടതല്ലേ. " അവള് പോയതും അവനെന്നെയും കൂട്ടി മുകളിലേക്കു പോയി. അവിടെ രണ്ട് ബെഡ്‌റൂം ഉണ്ട്. അതിൽ ആദ്യത്തെ റൂമിൽ വെളിച്ചം കണ്ടപ്പോൾ തന്നെ മനസിലായി എന്റെ പെണ്ണ് അതിനകത്താണെന്ന്.പ്രതീക്ഷിച്ച പോലെത്തന്നെ ജാബി ആദ്യം കയറിയതും ആ റൂമിലേക്കാണ്. അതോണ്ട് അവനു പിന്നാലെ ഞാനും വെച്ചു പിടിച്ചു. ഷാനയെ നോക്കിയപ്പോൾ അവളവിടെ ഒരു തലയണയും കെട്ടിപ്പിടിച്ച് ബെഡിൽ കിടന്ന് സുഖായി ഉറങ്ങുവാന്ന്. ജാബിയാണേൽ അവളുടെ അടുത്തിരുന്ന് പുതപ്പിച്ച് ആ മുടിയിഴകളിൽ തലോടിക്കൊണ്ട് അവളെത്തന്നെ നോക്കിയിരിക്കുവാ. പലപ്പോഴും അവരുടെ ഈ സ്നേഹപ്രകടനം കാണുമ്പോൾ എനിക്കു തന്നെ അസൂയ തോന്നിയിട്ടുണ്ട്. എന്റെ വീട്ടിലുമുണ്ട് ഇതുപോലൊന്ന്. ഇങ്ങോട്ടു വിളിച്ചാൽ അങ്ങോട്ടു പോകുന്ന ടൈപ്പാണ്. എന്നാലും ആള് പാവാട്ടോ. അവന്റെ ഈ തലോടലിൽ തന്നെയുണ്ട് അവന് അവളോടുള്ള വാത്സല്യം. അതോണ്ടാവും അവന്റെ ഈ പ്രവൃത്തി എന്റെ കണ്ണിനു കുളിർമയേകിയ പോലെ ഞാനവരെത്തന്നെ നോക്കി നിന്നു. നിഷ്കളങ്കമായി ഉറങ്ങുന്ന എന്റെ പെണ്ണിനെ കാണുമ്പോൾ വല്ലാത്തൊരു ഇഷ്ടം തോന്നുവാ. നേരം വെളുക്കുവോളം ഇവിടിരുന്ന് അവളെത്തന്നെ നോക്കിയിരിക്കാൻ തോന്നാ. കുറച്ചു കഴിഞ്ഞതും അവൻ മെല്ലെ എഴുന്നേറ്റ് ആ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് എന്റെ അടുക്കലേക്കു വന്നു. "ടാ മതി നോക്കിയത്. ബാക്കി നാളെ നോക്കാം. ഇനിയും നിന്നെ ഇവിടെ നിർത്തിയാൽ ശെരിയാവൂല. " എന്റെ നോട്ടം കണ്ടിട്ടാവും അവനത് പറഞ്ഞതും ഞാനവനെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു. "സോറി മുത്തേ,,,, ഈ കുരിപ്പിനെ കണ്ടാൽപിന്നെ ഞാനെന്നെത്തന്നെ മറന്നു പോവും അതാ. " "ഉം,,,, മതി മതി, ഇതെങ്ങാനും അവളറിഞ്ഞാൽ പിന്നെ നിന്റെ കാര്യത്തിൽ ഇന്നുതന്നെ അവളൊരു തീരുമാനമെടുക്കും.അതോണ്ട് മോൻ വന്ന് കിടക്കാൻ നോക്ക്. " അതും പറഞ്ഞ് അവനെന്നേം കൂട്ടി തൊട്ടടുത്ത റൂമിലേക്ക് പോയി. അവിടെ കയറിയപ്പോൾ ഞാനാദ്യമൊന്ന് ഞെട്ടിപ്പോയി. കാരണം ആ റൂം മുഴുവൻ പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുവാണ്. പോരാത്തതിന് അവിടെയുള്ള മേശയുടെ മുകളിലുമുണ്ട് കുറച്ചു പുസ്തകങ്ങൾ. അതിലൊന്ന് വായിച്ചു പകുതിയിൽ അവസാനിപ്പിച്ച പോലെ തുറന്നു വെച്ചിരിക്കുവാണ്. ഫാൻ ഇട്ടതു കൊണ്ടാവും കാറ്റിന്റെ ശക്തിയിൽ അതിലെ താളുകളോരോന്നും മറിഞ്ഞു കൊണ്ടിരുന്നു. 'പടച്ചോനെ, ഇതൊക്കെ ഇവന്റെ പുസ്തകങ്ങളാണോ ?ചെക്കനെ കണ്ടാൽ പറയൂലല്ലോ വായന ശീലമൊക്കെ ഉള്ളവനാണെന്ന്. ' ഞാനാ പുസ്തകങ്ങളേയും അവനെയും മാറി മാറി നോക്കി. "ടാ,,,, ഇതാണോ നിന്റെ റൂമ്. ?" "ഹേ അല്ല, ഇത് കുഞ്ഞോളെ റൂമാ. അവൾക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയായോണ്ട് രാത്രി എന്റെ കൂടെയാ കിടക്കാറ്. " "ഓഹ്,,, അപ്പൊ ഈ പുസ്തകങ്ങളൊക്കെ അവളുടെതാണോ. ഞാൻ വെറുതെ നിന്നെ തെറ്റിദ്ധരിച്ചു. " അവനിട്ടു താങ്ങിക്കൊണ്ട് ഞാനാ തുറന്നു വെച്ച പുസ്തകം വെറുതെ മറിച്ചു നോക്കുന്നതിനിടയിലാണ് തറയിൽ കുറച്ച് പേപ്പർ വീണു കിടക്കുന്നത് കണ്ടത്.അതെല്ലാം കയ്യിലെടുത്ത് നോക്കിയപ്പോൾ അതിലെന്റെ പെണ്ണ് അവളുടെ കൈപ്പടയിൽ അക്ഷരങ്ങളെ നല്ല ഭംഗിയായി കോർത്തിണക്കി വെച്ചിട്ടുണ്ട്. അത് വായിക്കുന്തോറും ഞാനതിലേക്ക് ആഴ്ന്നിറങ്ങുവാണെന്ന് പോലും തോന്നാതിരുന്നില്ല . "അഫീ,,, നീയെന്ത്‌ നോക്കി നിൽക്കുവാ. പോയി കുളിച്ചിട്ടു വാ, കിടക്കണ്ടേ. " "ഹാ,,,, വന്ന്. " ഞാൻ വേഗം കുളിച്ചു ഫ്രഷായി ഇറങ്ങിയപ്പോഴേക്കും ജാബി അപ്പുറത്തെ റൂമിൽ നിന്നും കുളിയും കഴിഞ്ഞ് വന്നിരുന്നു. പിന്നെ രണ്ടാളും ഒരു വീഴ്ചയായിരുന്നു ബെഡിലേക്ക്,ക്ഷീണം കാരണം അപ്പൊത്തന്നെ ഉറങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഷാനയുടെ വിളി കേട്ടാണ് എഴുന്നേൽക്കുന്നത്. പെണ്ണ് ജാബിയാണെന്ന് കരുതി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. അവനാണേൽ എപ്പഴാ എഴുന്നേറ്റു പോയതെന്ന് എനിക്കൊരു പിടിയുമില്ല. അതോണ്ട് അവൾ പറയുന്നതും കേട്ട് ഞാനവിടെത്തന്നെ ഒന്നുമറിയാത്തവനെപ്പോലെ കിടന്നു. "ദേ,,, ജാബി, ഇനിയും നീ എഴുന്നേറ്റില്ലേൽ ഞാൻ ചവിട്ടി താഴെയിടും പറഞ്ഞേക്കാം. ബാങ്ക് കൊടുത്തിട്ട് നേരം കുറെയായി. ഇനി എപ്പഴാ നീ എഴുന്നേറ്റ് സുബ്ഹി നിസ്കരിക്കുന്നെ ?" അതും പറഞ്ഞ് അവളാണേൽ എന്നെ പിച്ചേം മാന്തേം ഒക്കെ ചെയ്യുന്നുണ്ട്. അതെല്ലാം സഹിച്ചു കിടക്കുമ്പോഴും ഞാനെന്റെ മുഖത്തു നിന്നും പുതപ്പ് നീങ്ങാതിരിക്കാൻ നന്നേ പ്രയാസപ്പെടുന്നുണ്ട്. ഇനിയും വിളിച്ചിട്ട് കാര്യമില്ലന്ന് കരുതിയിട്ടാവും അവളെന്റെ പുതപ്പു വലിച്ചു നീക്കാൻ തുടങ്ങിയപ്പോഴേക്കും ഒരു മാലാഖയെപ്പോലെ താഴെ നിന്നും ഉമ്മാന്റെ ശബ്ദം ഞങ്ങളെ തേടിയെത്തിയത്. "ടീ... പെണ്ണെ, അവനെ നീ വെറുതെ വിട്ട് നിന്റെ പണി നോക്കിയേ. ഇന്നലെ ഒരുപാട് വൈകിയാ അവൻ വന്നു കിടന്നത്. അതോണ്ട് നീ വെറുതെ അവനെ ശല്യം ചെയ്യാൻ നിൽക്കണ്ട. " ഹോ, അത് കേട്ടപ്പഴാ എന്റെ ശ്വാസമൊന്നു നേരെ വീണത്. അതിനു നന്ദിയെന്നോണം ഞാൻ മനസറിഞ്ഞു പടച്ചോനെ വിളിക്കുമ്പോഴാണ് ആരോ എന്റെ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി എന്നെ കെട്ടിപിടിച്ചു കിടന്നത്. ആ ചുടു നിശ്വാസം എന്റെ കഴുത്തിൽ പതിച്ചപ്പോൾ തന്നെ ഞാനാകെ ഷോക്കേറ്റ പോലെയായി. 'ഷാനാ.... ' അവളെന്നെ കൂടുതൽ ഇറുകിപ്പുണരുമ്പോഴും എന്റെ ശ്വാസം നിലച്ചു പോകുംപോലെ വല്ലാത്തൊരു ഫീലിംഗ്. ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് അവളെ ഇതുപോലെ എന്റെ കരവലയത്തിലൊതുക്കി ഈ നെഞ്ചിൽ കിടത്തി ഉറങ്ങാൻ. അപ്രതീക്ഷിതമായിട്ടാണെങ്കിലും ഇങ്ങനൊരു അവസരം തന്നതിൽ ഞാൻ വീണ്ടും പടച്ചോനോട് നന്ദി പറയുവാ. അവളുടെ അനക്കമൊന്നും കേൾക്കാതായപ്പോൾ ഞാൻ മെല്ലെ പുതപ്പു നീക്കി അവളെയൊന്നു നോക്കി. പെണ്ണ് ഉറങ്ങിയെന്നു ബോദ്യമായതും ഞാൻ ബെഡിൽ നിന്നും ഫോൺ തപ്പിയെടുത്ത് അവളെ എന്നിലേക്ക്‌ കൂടുതൽ ചേർത്തു പിടിച്ചു കൊണ്ട് അതെല്ലാം എന്റെ ഫോണിൽ പകർത്തിയ ശേഷം ഒന്നുമറിയാത്തവനെപ്പോലെ വീണ്ടും മൂടിപ്പുതച്ച് കിടന്നു. "ഷാനിബാ.... " അവളുടെ ഹൃദയമിടിപ്പിന്റെ താളവും ആസ്വദിച്ചു കൊണ്ട് ഏതോ സ്വപ്നം ലോകത്തെന്ന പോലെ കിടക്കുമ്പോഴാണ് ഈ റൂമിലാകെ പ്രതിധ്വനിക്കും വിധം ഒരു അട്ടഹാസമുയർന്നത്.അത് കേട്ടതും ഒരു കൊള്ളിയാൻ മിന്നി. 'ജാബി,,, ' ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതും എന്റെ ശരീരമാകെ തളരും പോലെ ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി. എന്തു ചെയ്യണമെന്നറിയാതെ ഞാനാകെ ഞെട്ടിത്തരിച്ചു നിൽക്കുമ്പോഴാണ് അവൾ മെല്ലെ എഴുന്നേറ്റിരുന്ന് ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയത്. അവനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തിട്ട് പെണ്ണ് പിന്നേം കിടന്നതും എന്തോ ബോധോദയം വന്നപോലെ അപ്പൊത്തന്നെ ചാടിയെഴുന്നേറ്റു. "നീ,,,, നീയോ... " അവനെ കണ്ടതും അവളൊന്നുകൂടെ കണ്ണു തിരുമ്മി നോക്കി എന്നേം അവനേം മാറി മാറി നോക്കാൻ തുടങ്ങി. പുതപ്പിനിടയിലൂടെ ഞാനിതെല്ലാം നോക്കുമ്പോഴാണ് അവളുടെ കാട്ടിക്കൂട്ടൽ കണ്ട് ജാബിയുടെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി വിടർന്നത് കണ്ടത്. 'ഹോ, ഇപ്പഴാ എനിക്ക് സമാധാനമായാത്. ' അതോണ്ട് നമ്മള് വീണ്ടും കണ്ണടച്ചു കിടന്നു. "ടാ,,,, അപ്പൊ...ഇത്... ഇതാരാ ?" അവളപ്പോത്തന്നെ എന്നിൽ നിന്നും പുതപ്പ് നീക്കിയതും എന്റെ മുഖം കണ്ട് അവൾക്ക് ഷോക്കിമ്മേൽ ഷോക്കായിട്ടുണ്ട്. "ഇവനോ ??ഇവനെന്താ ഇവിടെ ?" "ഓഹോ,,,, അപ്പൊ മോള് ആരാന്നു പോലും നോക്കാതെയാണോ ഇത്രേം നേരം കെട്ടിപിടിച്ചു കിടന്നത്. " "അത് പിന്നേ,,,,, എനിക്കറിയോ ഈ പഹയൻ ഇവിടുള്ള കാര്യം. ശ്ശെ, ഞാൻ നീയാണെന്നു കരുതിയാ കിടന്നത്. " അവളുടെ മുഖത്തിപ്പോ നാണവും ചമ്മലുമൊക്കെ കാണാൻ പറ്റുന്നുണ്ട്. "എന്തായാലും ഇവൻ നല്ല ഉറക്കമായോണ്ട് ഇവിടെ നടന്നതൊന്നും അവനറിഞ്ഞിട്ടില്ല. അതോണ്ട് നീയെങ്ങാനും ഇത് പറഞ്ഞാൽ,,, അറിയാലോ എന്നെ ഹാ." ചെറിയൊരു ഭീഷണിയോടെ അവളീ റൂമുവിട്ട് പുറത്തിറങ്ങിയതും അവനെന്റെ അടുത്തുവന്നിരുന്നു. "ടാ,,, മതി നിന്റെ അഭിനയം. അവള് പോയി ഇനി എഴുന്നേറ്റോ. " അത് കേട്ടതും ഞാനെഴുന്നേറ്റിരുന്ന് അവനെ നോക്കിയൊന്ന് ഇളിച്ചു കൊടുത്തു. "ഓഹ്, അപ്പൊ മനസിലായിനല്ലേ. " "പിന്നേ,,, നീയീ പുതപ്പിനുള്ളിൽ നിന്നും ഏന്തി വലിഞ്ഞു നോക്കുന്നത് കണ്ടപ്പോതന്നെ മനസിലായിന്. എന്തായാലും നീ പോയി ഫ്രഷായിട്ടു വാ, ഞാൻ താഴെയുണ്ടാവും. " അതും പറഞ്ഞ് അവൻ താഴേക്ക് പോയതും ഞാൻ വേഗം ഫ്രഷായി വന്നു. ഷാനയെ തിരഞ്ഞെങ്കിലും പെണ്ണിന്റെ പൊടി പോലും കണ്ടില്ല. അതോണ്ട് കുറച്ചു നേരം ഞാനവളെ ചേർത്ത് പിടിച്ചു കിടക്കുന്ന ഫോട്ടോയും നോക്കി നിന്നു. ഇന്നാണേൽ കോളേജിൽ ഓണാഘോഷമൊക്കെ ആയോണ്ട് ജാബിയും ടീമും ബ്ലോക്ക്‌ ഷർട്ടും വൈറ്റ് മുണ്ടുമൊക്കെയാണ് വേഷം. ഷാനയ്ക്കും ഇന്നുതന്നെയാണ് പ്രോഗ്രാമെന്ന് പറഞ്ഞിരുന്നു. എന്റെ പെണ്ണായോണ്ട് പറയുവല്ല മിക്കവാറും ജാബിയെപ്പോലെ അവളും ബ്ലാക്ക് ഷർട്ടും വൈറ്റ് മുണ്ടും ഉടുക്കാനാ സാധ്യത. ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴേക്കും ജാബി ഡ്രെസ്സൊക്കെ മാറി നല്ല മൊഞ്ചനായി വന്നിട്ടുണ്ട്. നമ്മള് പിന്നെ സെൽഫിയെടുക്കലും കത്തിയടിയുമൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് ഷാന മുകളിൽ നിന്നും താഴെ ഇറങ്ങി വരുന്നത് കണ്ടത്. പിങ്ക് കളർ സാരിയുമുടുത്ത് ക്രീം കളർ തട്ടവും ചുറ്റിക്കുത്തി പെണ്ണ് ഒരടാറ് ലുക്കിൽ വരുന്നത് കണ്ടപ്പോൾ എന്നെപ്പോലെ ബാക്കിയുള്ളവരും അവളെത്തന്നെ നോക്കി നിൽക്കുവായിരുന്നു. ആദ്യമായിട്ടാ അവളെ ഞാൻ കണ്ണെഴുതിയിട്ടു കണ്ടത്. അതിൽ ആ പൂച്ചക്കണ്ണിനു വല്ലാത്തൊരു തിളക്കം തോന്നി. പോരാത്തതിന് അവളുടെ സാരിയുടെ കളറ് ആ തുടുത്ത കവിളിൽ പ്രതിധ്വനിച്ചു കാണാം. ആ കുഞ്ഞധരങ്ങളിൽ നിന്നു പോലും എനിക്കെന്റെ നോട്ടം പിൻവലിക്കാൻ കഴിഞ്ഞില്ല. അവളുടെ ഓരോ ഭാഗത്തും എന്റെ കണ്ണുകൾ ഓടി നടക്കുകയായിരുന്നു. ഈ വേഷത്തിൽ അവളെ ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതു കൊണ്ടാവാം എനിക്കു പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല. അത്രയ്ക്ക് ഞാനാ മൊഞ്ചിൽ മതിമറന്നു നിന്നുപോയി. "ഒന്ന് മയത്തിലൊക്കെ നോക്കടാ, ഒന്നുല്ലേലും എന്റെ പെങ്ങളല്ലേ. " കണ്ണെടുക്കാതെയുള്ള എന്റെ നോട്ടം കണ്ടിട്ടാവും ജാബി എന്റെ ചെവിയിൽ പതിയെ പറഞ്ഞതും സ്വബോധം വന്നപോലെ ഞാനവനെ നോക്കിയൊന്നു പല്ലിളിച്ചു കാണിച്ചു. അതിനിടയിൽ ബാക്കിയുള്ളവരൊക്കെ അവളെയിട്ട് നന്നായി താങ്ങുന്നുണ്ട്, ഇപ്പഴാ ശെരിക്കും പെണ്ണായതെന്നും പറഞ്ഞ്. 'പടച്ചോനെ, ഈ ലുക്കിലെങ്ങാനും പെണ്ണ് പുറത്തിറങ്ങിയാപ്പിന്നെ നാട്ടിലെ ചെക്കന്മാരൊക്കെ അവളുടെ മേത്ത്ന്ന് കണ്ണെടുക്കൂല. ശ്ശൊ, ഇതിലും നല്ലത് ആമ്പിള്ളേരുടെ വേഷമായിരുന്നു. അതാവുമ്പോ നമ്മക്ക് പേടിക്കണ്ടല്ലോ. നമ്മള് നമ്മളോട് തന്നെ ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാണ് അവള് വീണ്ടും മുകളിലേക്കു പോകുന്നത് കണ്ടത്. പിന്നൊന്നും നോക്കീല, ഞാനും അവളുടെ പിന്നാലെ പോയി. അവള് റൂമിൽ കയറി ബാഗ് എടുത്ത് തിരിഞ്ഞതും ഞാൻ വേഗം അകത്തു കയറി ഡോറ് ലോക്ക് ചെയ്തു. എന്നെ അവിടെ കണ്ടതും പെണ്ണ് ചെറുതായൊന്നു ഞെട്ടിയിട്ടുണ്ട്. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അവള് കുറച്ച് കലിപ്പിൽ നിന്നു. "ആരോടു ചോദിച്ചിട്ടാ ഇങ്ങോട്ടു കയറിയത്. ഇങ്ങനാണോ ഒരു പെൺകുട്ടിയുടെ റൂമിൽ കയറുന്നെ. " "ഓഹ് എന്റെ ഷാന, ഇവിടെ കയറാൻ ഞാനെന്തിനാ അനുവാദം ചോദിക്കുന്നെ. കണ്ട പെമ്പിള്ളേരെ റൂമിലൊന്നുമല്ലല്ലോ ഞാനെന്റെ പെണ്ണിന്റെ റൂമിലല്ലേ കയറിയെ. അപ്പൊപ്പിന്നെ എനിക്ക് എപ്പോ വേണേലും ഇവിടേക്ക് വരാം. " "ദേ അഫീ,,, നീയെന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലെ, ഇറങ്ങിപ്പോടാ ഇവിടുന്ന് അതാ നിനക്ക് നല്ലത്.അല്ലേൽ ഞാനിപ്പോ വിളിച്ചു കൂവും. " "ഓഹോ,എങ്കിൽ അതൊന്നു കാണണോല്ലോ. ഞാനിവിടെ വന്നത് നിന്നെ ശെരിക്കൊന്ന് കാണാനാ . ഇനി അത് കഴിഞ്ഞേ ഞാൻ പോവൂ. കാണണോ നിനക്ക്. " അതും പറഞ്ഞ് മീശയും പിരിച്ചു കൊണ്ട് ഞാനൊരു കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നതും അവള് പേടിച്ചു വിറച്ചു കൊണ്ട് കാലുകൾ പിന്നോട്ടു ചലിപ്പിച്ചു തുടങ്ങി. അവസാനം ആ നടത്തം ഭിത്തിയിൽ തട്ടി നിന്നപ്പോഴേക്കും ഞാനവളുടെ തൊട്ടു മുന്നിലെത്തിയിരുന്നു. അവളുടെ അരയിലൂടെ കൈ കൊണ്ട് വട്ടം ചുറ്റിക്കൊണ്ട് ഞാനവളെ എന്നിലേക്ക്‌ അടുപ്പിച്ചതും പെണ്ണ് ഞെട്ടിത്തരിച്ച് എന്നെത്തന്നെ നോക്കാൻ തുടങ്ങി.എന്നിൽ നിന്നും അവളൊരുപാട് കുതറി മാറാൻ ശ്രമിച്ചുവെങ്കിലും ഞാനെന്റെ പിടി മുറുക്കിക്കൊണ്ടിരുന്നു. പേടിച്ചിട്ടാണെന്നു തോന്നുന്നു അവളുടെ മുഖമാകെ വിയർപ്പു കണങ്ങൾ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഞാനെന്റെ കൈ വിരൽ കൊണ്ട് ആ കവിളിൽ പറ്റിച്ചേർന്ന വിയർപ്പു തുള്ളികളെ ഒപ്പിയെടുത്തു കൊണ്ട് എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചതും അവൾ കണ്ണുകൾ ഇറുകിയടച്ചു. അവളുടെ ആ പേടിച്ചരണ്ട മുഖം കാണാൻ നല്ല രസമുണ്ട്. അതോണ്ട് ഞാനപ്പോതന്നെ അതെന്റെ ഫോണിൽ പകർത്തിയതും അവള് മെല്ലെ കണ്ണു തുറന്നു നോക്കി. "എന്താടീ പേടിച്ചു പോയോ ?ഞാൻ ചുമ്മാ നിന്നെയൊന്നു കളിപ്പിച്ചതല്ലെ, അയ്യേ,,,എന്റെ പെണ്ണ് ഇത്രേയുള്ളൂ. ദേ,,, നിന്റെയീ കഴുത്തിൽ എന്റെ മഹർ വീഴാതെ ഞാനൊരിക്കലും നിന്നെ ഒന്നും ചെയ്യൂലാട്ടോ. എന്റെ മോള് പേടിക്കണ്ട. " ഞാനത് പറഞ്ഞപ്പോൾ പെണ്ണ് എന്നെയൊരു നോട്ടമായിരുന്നു. ന്റെ റബ്ബേ,,, അത് കണ്ടപ്പോ ഇപ്പൊത്തന്നെ കെട്ടി വീട്ടിൽ കൊണ്ടുപോയാലോന്ന് വരെ തോന്നിപ്പോയി. "ടീ,,, നിന്നെയീ കോലത്തിൽ കാണാൻ ഒടുക്കത്തെ മൊഞ്ചാണുട്ടോ. ഓഹ്, മിക്കവാറും ഞാനെന്റെ അനൂക്കാനെ ഓവർടെക് ചെയ്ത് അവനു മുന്നേ നിന്നെ കെട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ട്. " അത് കേൾക്കേണ്ട താമസം പോടാ പട്ടീന്നും വിളിച്ചു കൊണ്ട് അവളെന്റെ വയറ്റിനൊരു കുത്തും തന്ന് ബാഗും എടുത്ത് ഒറ്റപ്പോക്കായിരുന്നു പുറത്തേക്ക്. പിറകെ ഞാനും ഇറങ്ങിയെങ്കിലും ഞങ്ങള് രണ്ടു പേരും ചെന്നു പെട്ടത് മറ്റൊരാളുടെ മുന്നിലേക്കായിരുന്നു. അതോടെ അവരുടെ ചോദ്യത്തിന് എന്തു മറുപടി കൊടുക്കണമെന്നറിയാതെ ഞങ്ങള് നിന്നു പരുങ്ങാൻ തുടങ്ങി. തുടരും....
3.2k views
1 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because