മോദിയുടെ ഇഷ്ടവിഭവം, ആരോഗ്യ സമ്പന്നം, കിലോയ്ക്ക് 40,000 രൂപ; കൃഷി ചെയ്യാൻ സാധിക്കാത്ത അദ്ഭുത കൂൺ!
2020 ഒക്ടോബറിലാണ് ആ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായത്. പതിനായിരം അടിയിലേറെ ഉയരത്തിലുള്ള, ലോകത്തെ നീളമേറിയ തുരങ്കപാതയായ അടൽ റോത്തങ് ഉദ്ഘാടനത്തിനായി മോദി ഹിമാചലിൽ എത്തിയപ്പോൾ നൽകിയ ഭക്ഷ്യവിഭവം വാർത്തകളിലും നിറഞ്ഞുനിന്നു. ഹിമാചലിന്റെ തനതുരുചികൾ അറിയാനുള്ള അവസരവും സംഘാടകര്‍ അന്ന് പ്രധാനമന്ത്രിക്കായി ഒരുക്കി. പ്രധാനമന്ത്രി മോദിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു തരം കൂൺ വിഭവവും അന്നത്തെ ഭക്ഷ്യമെനുവിൽ ഉണ്ടായിരുന്നു. ഹിമാലയൻ മലനിരകളിൽ കാണപ്പെടുന്ന ഗുച്ചി എന്ന കാട്ടുകൂൺ വിഭവം മിക്ക സെലിബ്രിറ്റികളുടെയും ഇഷ്ട വിഭവം കൂടിയാണ്.