:എന്താ അമ്മേ കണ്ണമമാ ഇത് വരെ കല്യാണം കഴിക്കാത്തെ.....?
: എന്താ അങ്ങനെ ചോദിച്ചേ...!
:അല്ല എന്നോട് എന്തൊരു സ്നേഹണെന്നോ...
നിക്ക് ഊഞ്ഞാലും കെട്ടി തരും.. മുത്തശ്ശി മാവിന്റെ മേലെ കേറി മാമ്പഴം പറിച്ചു തരും.. പാളയിൽ ഇരുത്തി തൊടിയിലൂടെ വലിച്ചു കൊണ്ട് പോകും..
ഓല പീപി ഉണ്ടാക്കാൻ പഠിപ്പിച്ചു...
ന്റെ അച്ഛൻ പോലും ഇങ്ങനെ സ്നേഹിച്ചിട്ടില്ല...
അമ്മേ... കണ്ണമാമാ ന്റെ അച്ഛൻ ആയിരുന്നു എങ്കിൽ എന്തു രസമായെനെ...
എന്താ അമ്മേ കണ്ണമാമാ കല്യാണം കഴിക്കാത്തെ..?
ദേവിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി...
അറിയില്ല മോളെ... കണ്ണേട്ട.... കണ്ണൻമാമാന്റെ ഭാര്യ ആവാൻ ഭാഗ്യം ഉള്ളവർ ഉണ്ടാവില്ലായിരിക്കും!
നമ്മൾ അച്ഛന്റെ തറവാട്ടിൽ നിന്ന് വന്നേ പിന്നെ ഇവിടെ അമ്മയുടെ കണ്ണ് നിറഞ്ഞത് ഇപ്പോഴാ കാണുന്നെ... എന്താ അമ്മേ...?
ഒന്നുല്യാ മോളെ കണ്ണിൽ കരട് പോയി കാണും
കുഞ്ഞാറ്റ അമ്മയുടെ കണ്ണുകളിൽ നോക്കി മെല്ലെ മെല്ലെ ഊതി കൊടുത്തു സാരല്യട്ടോ മാറിക്കോളും..
പിന്നെ ഇല്ലേ അമ്മേ...
കണ്ണമാമാ ഇന്ന് ഒരു കവിത ചൊല്ലി...
വേഴാമ്പലിന്നു ഞാൻ കേഴും
മൂകം
ഈ കാടിനുള്ളിൽ ചിന്തകൾ അലയും പറക്കാനാകാതെ ചിറകെ-
രണ്ടു ദിക്കിൻ ഒഴുകിയ നദിയല്ലോ..
വരണ്ട നദിയായി ഞാനും നിറഞ്ഞു കവിഞ്ഞു നീയും.
:മതി കുട്ട്യേ...
കണ്ണ്തുടച്ചു കൊണ്ട് ശ്രീദേവി പറഞ്ഞു.
#malayalamstories 💚 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🌺ചെമ്പരത്തിപൂക്കൾ 🌺 #❤️ പ്രണയം സ്റ്റാറ്റസുകൾ #💔 നീയില്ലാതെ #💘 Love Forever