@alchemist143
@alchemist143

❤മഴ❤️

❤️മഴ❤️കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു⛈️മാരി⛈️മുകിലിനെ പ്രണയിച്ചു പോയി....

വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-65 "ഇന്നീകോഴിയുടെ കാല് ഞാൻ തല്ലിയൊടിക്കും..... 😡😡 അഖിലൂട്ടനെ ലക്ഷ്യമാക്കി ഞാൻ പാഞ്ഞു... ആരെയോ കൂട്ടിമുട്ടി സാരിയിൽ തട്ടി കാല് തെന്നി നിലത്തേക്ക് വീണു..... സോറി ആളുടെ നെഞ്ചത്തേക്ക് വീണു..... സോറി... സോറി.... ഞാൻ കണ്ടില്ല..... "Hey.... it's ok.... ശബ്ദം കേട്ട് ഏകദേശം എല്ലാവരും കൂടി.... ഞാൻ നിലത്തു നിന്ന് എഴുന്നേറ്റു കൂടെ വീണ ഐറ്റത്തിനെ നോക്കി.... ടിക് ടോകിൽ പോലും ഞാൻ കണ്ടിട്ടില്ല... ഇങ്ങനൊരു മുതലിനെ.... ആരടാ ഇത്....... "ഹലോ.... നോക്കി നിൽക്കാതെ ഒന്നെഴുനേൽപ്പിച്ചു കൂടെ... ഇയാൾ കാരണമല്ലേ ഞാൻ വീണത്... " "അയ്യോ... ഞാൻ ഓർമിച്ചില്ല... സോറി... " ഒരു വീഴ്ച പോലും താങ്ങാത്ത ആളോ.... ആളെ നിലത്തു നിന്ന് എടുത്തു നിർത്തി... ഒരു ലുക്കൊക്കെ ഉണ്ട് കാണാൻ.... പക്ഷെ എന്റെ അഖിലൂട്ടന്റെ അത്രേം ഇല്ലാ 😉😉 ചുറ്റിനും കൂടിയവരുടെ ഇടയിൽ അഖിലൂട്ടനും നിൽക്കുന്നു.... നോട്ടം കണ്ടിട്ട് ഞാൻ അങ്ങേരുടെ പുറത്തോട്ട് ഏണി വെച്ചു കയറി ഏണിയെ തള്ളി മറിച്ചിട്ട് വേണമെന്ന് പറഞ്ഞു വീഴ്ന്നത് പോലുണ്ടല്ലോ.... 🙄🙄😏😏 ആർക്കും കുഴപ്പമില്ലാത്തത് കൊണ്ട് എല്ലാവരും പിരിഞ്ഞു പോയി..... വീഴ്ന്നവനെയും കാണുന്നില്ല... അല്ലാ ഈ വയറ്റാട്ടി എവിടെ..... ചുറ്റിനും നോക്കിയപ്പോൾ കുറച്ചു മാറി ആരോടോ സംസാരിക്കുന്നുണ്ട്.... നേരെ അങ്ങോട്ടേക്ക് വിട്ടു..... വീണ്ടും ആരെയോ ഇടിച്ചു നിന്നു... "എന്റെ കൊച്ചേ നീ ആർക്ക് വായുഗുളിക വാങ്ങാനാ ഇങ്ങനെ പാഞ്ഞോണ്ട് നടക്കുന്നെ? "വേറെ ആർക്ക്... നിങ്ങളുടെ അനിയൻ തെണ്ടിക്ക്.. ദേ നിന്ന് കുറുകുന്നത് കണ്ടില്ലേ...... 😡😡 "അവനാണെങ്കിൽ വല്ല വയറിളക്കത്തിനുമുള്ളത് വാങ്ങിച്ചു കൊടുക്ക്.. കുറച്ചു നേരം അതിനകത്തിരിക്കുമല്ലോ... ഹോസ്പിറ്റലിൽ പോയാൽ അവിടെ.. ഇവിടെ വന്നാൽ ഇവിടെ.... അതിനും വേണ്ടി എന്ത് കണ്ടിട്ടാ ഈ പെൺപിള്ളേർ ഇവന്റെ പുറകെ നടക്കുന്നതെന്ന് എനിക്ക് അറിയില്ല.... ഹമ്മോ..... ആ പറഞ്ഞിട്ട് കാര്യമില്ല... ഈ കോഴി ആര് ബാബാ ന്ന് വിളിച്ചാലും പോകാൻ നിൽക്കുവല്ലേ..... "വല്യേട്ടാ... ഞാൻ ആകെ ദേഷ്യം വന്നു നിൽക്കുവാ..... "അയ്യോടി.... ഞാൻ സത്യമാ പറഞ്ഞത്... നീ ഈ ചുറ്റുവട്ടത്തിനൊന്ന് നോക്കിക്കേ... ഇത്രേം പെണ്പിള്ളേരുടെ നടുക്ക് എന്റെ അനിയൻ കോഴി അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോന്ന്... ഞാൻ ചുറ്റിനും നോക്കി.... ശെരിയാണ്.... "വല്യേട്ടാ.. നിങ്ങളുടെ അനിയൻ സ്ത്രീകുമാറിന് പഠിക്കുവാണോ??? 😡 "ആ നീ കെട്ടഴിച്ചു വിട്ടിട്ടല്ലേ... നീ അവന്റെ മേലെ ഇത്തിരി നിയന്ത്രണം ഒക്കെ കൊണ്ട് വരണം..... "എങ്ങനെ? "ഇപ്പോൾ ഫോർ example നീ ഇങ്ങ് വാ എന്ന് വിളിച്ചാൽ അവൻ ഓടി വരണം.... നീ എന്റെ ഇന്ദ്രയെ കണ്ടിട്ടില്ലേ.... അവൾ എവിടെ വിളിച്ചാലും ഞാൻ പോകും.... ഞാൻ വിളിച്ചാൽ അവളും വരും... അതാണ്‌ ഭാര്യാ ഭർതൃ ബന്ധം.... നീയൊന്ന് വിളിച്ചു നോക്കിക്കേ... അവന്റെ റിയാക്ഷൻ അറിയാല്ലോ......? 'ഞാൻ വിളിച്ചാൽ എന്റെ ഏട്ടൻ വരും.. കാണണോ? ഞാൻ കയ്യും കലാശവും കാണിക്കാൻ തുടങ്ങി... ഒരു പ്രാവശ്യം നോക്കിയപ്പോൾ ഇങ്ങോട്ട് വരാൻ വിളിച്ചു... അങ്ങേര് ഒരു നിമിഷത്തേക്ക് എന്തോ ആലോചിച്ചിട്ട് തിരിഞ്ഞു നിന്നു.... "ഇപ്പോൾ എങ്ങനുണ്ട്.... ഞാൻ പറഞ്ഞില്ലേ.... അവന്റെ മേലെ നിനക്ക് ഒരു അവകാശം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല... നീ നോക്കിക്കോ ഞാൻ ഇപ്പോൾ ഇന്ദ്രയെ വിളിക്കുന്നത്? വല്യേട്ടൻ ഇന്ദ്രേച്ചിയെ വിളിച്ചപ്പോൾ ഇന്ദ്രേച്ചി ഇപ്പോൾ വരാമെന്ന് കൈ കാണിച്ചു...... ഇപ്പോൾ കണ്ടോ?? എങ്ങനുണ്ട്???? 🙄😁 "ഞാൻ എന്താ ചെയ്യേണ്ടത് വല്യേട്ടാ,? 😡😡 "നീ വേറൊന്നും ചെയ്യണ്ട... നീ നേരെ പോകുക... അവന്റെ മുന്നിൽ കയറി നിന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു വെച്ചു നാല് ഡയലോഗ് പറഞ്ഞേക്ക്.... ഡയലോഗ് അടിക്കാനൊക്കെ നിനക്ക് വല്ലാത്ത കഴിവാണല്ലോ... അതോ നിനക്ക് ഞാൻ പറഞ്ഞു തരണോ.... "അതൊന്നും വേണ്ട.... അതൊക്കെ ഞാനേറ്റു... വല്യേട്ടൻ എന്നെ അനുഗ്രഹിച്ചാൽ മതി... "പോയി വരൂ മകളെ.... എന്ത് വന്നാലും തോറ്റു പിന്മാറരുത്.... നിന്റെ ഭർത്താവ് ഇപ്പോൾ വലിയൊരു ആപത്തിലാണ്.... ആ പൂതനകളിൽ നിന്നും നിന്റെ ഭർത്തുവിനെ നീ രക്ഷിച്ചു എന്റെ കയ്യിൽ തിരിച്ചു ഏൽപ്പിച്ചു താ മകളെ......പിന്നെ nb അവന് നൊസ്റ്റു ഇത്തിരി കൂടുതൽ ആണെന്ന് നിനക്കറിയാമല്ലോ... നീ വൈകുന്ന ഓരോ നിമിഷവും നിങ്ങൾക്ക് ജനിക്കുന്ന കുഞ്ഞിന് അവിടെ നിൽക്കുന്ന ഏതെങ്കിലും പെണ്ണിന്റെ പേര് വീഴാനുള്ള ചാൻസും കൂടും " ഇന്നീ കോഴിയുടെ പപ്പും പൂടയും ഞാൻ പറിക്കും.. നോക്കിക്കോ..... 😡😡 ************* നിങ്ങളെന്തിനാ മനുഷ്യാ കല്യാണി അഖിലിനെ ഇങ്ങോട്ട് വിളിച്ചപ്പോൾ പുറകെ നിന്ന് വരരുതെന്ന് കയ്യും കലാശവും കാണിച്ചത്? "നീ കണ്ടായിരുന്നോ? "നിങ്ങൾ എന്തൊക്കെ ചെയ്താലും ഞാൻ അറിയും... എന്റെ കണ്ണുകൾ നിങ്ങളുടെ പുറകെയാണെന്നത് മറന്നു പോയോ? "എന്റെ ഇന്ദ്ര മോളെ എനിക്കറിയില്ലേ... നീ എന്നെ മാത്രം നോക്കിക്കോടി.... 🙄🙄 "നിങ്ങളെന്തിനാ എന്നെ വിളിച്ചത്? കല്ലു എവിടെ പോയി?? "അവൾക്ക് പെട്ടന്ന് അഖിലിനോട് ഭയങ്കര സ്നേഹം.... വല്ലാത്ത വീർപ്പുമുട്ടലായപ്പോൾ ഞാൻ പറഞ്ഞു... പ്രകടിപ്പിക്കാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്... അതിന്റെ വേദന ഈ ഏട്ടനെ മനസ്സിലാകുവെന്ന്... മോള് പോയി സംസാരിക്കാൻ... അങ്ങനെ അവൾ സംസാരിക്കാൻ പോയി... ഇപ്പോൾ വരും... നീ നോക്കിക്കോ.... "സത്യം പറ... എന്ത് പറഞ്ഞാ വിട്ടത് അവളെ... കല്ലൂ......അവിടെ നിന്നെ.... "ഇന്ദ്രേ.... വേറൊന്നുമില്ല..... ഞാൻ ഇത്രയേ പറഞ്ഞുള്ളു... "എന്നാലും ഇത്രയൊക്കെ വേണമായിരുന്നോ.. അവർ തമ്മിൽ വാഴക്കാകില്ലേ മനുഷ്യാ.... "എടീ.. നീ എന്നെ പറ്റി അങ്ങനാണോ വിചാരിച്ചു വെച്ചേക്കുന്നത്.... അവൻ അവളെയും കൊണ്ട് ഇവിടെ വന്നിട്ടെന്തിനാ അവളുമ്മാരോട് പോയി സംസാരിക്കുന്നത്... എല്ലാവരും കപ്പിൾ ആയിട്ട് നടക്കുമ്പോൾ അവൻ കുറെ പെണ്പിള്ളേരുടെ നടുക്ക്... ഇവനൊരു കുടുംബം ആയെന്നുള്ള ബോധം ഉണ്ടോ? ഛെ.... "അല്ലാണ്ട് അവൻ പെൺപിള്ളേരുടെ ഇടയിൽ നിൽക്കുന്നത് കണ്ടിട്ട് നിങ്ങൾക്ക് അസൂയ വന്നിട്ടല്ലല്ലേ...? "ഇന്ദ്രേ... നീ ചേട്ടനെ പറ്റി അങ്ങനെയാണോ വിചാരിച്ചു വെച്ചിരിക്കുന്നത്? "ഞാൻ വിചാരിക്കുന്നതൊന്നും നിങ്ങൾ അറിയാതിരിക്കുന്നതാ നിങ്ങൾക്ക് നല്ലത്.... സത്യം പറ മനുഷ്യാ എന്താ ഉദ്ദേശം.... അവിടെ തല്ലുണ്ടാക്കി ഇടുമോ... ഒന്ന് പോ മോളെ...... തല്ലൊന്നും ഉണ്ടാകില്ല.. കല്ലു പോയി ഇപ്പോൾ നൈസ് ആയിട്ട് അഖിലിനെ അവിടുന്ന് പൊക്കും... ഒരു കുടുംബസ്ഥനാകട്ടെടി അവൻ... "ഹോ സ്വന്തം അനിയന് പാര വെയ്ക്കുന്ന ഒരു ചേട്ടനെ ഞാൻ ആദ്യമായി കാണുവാ... m😡😡 "ദേ ഇന്ദ്രേ ഇതാണെനിക്ക് ദേഷ്യം വരുന്നത്... അവനെ നന്നാക്കാനുള്ള എന്റെ പ്രയത്‌നം നിങ്ങളെന്താ മനസ്സിലാക്കാത്തത്.. **************** എന്റെ പൊന്നോ ശ്രീകണ്ഠൻ നായരിങ്ങനെ സംവദിക്കുമോ..... പുറകെ പോയി നിന്നിട്ട് പോലും അറിഞ്ഞിട്ടില്ല.... Excuse me,, who are you? കൂടെ നിന്നവൾ വായ തുറന്നു... ഞാനോ നിന്റെ കാലനാടി കാലൻ.... കല്ലൂ ആത്മ നിയന്ത്രണം നിനക്ക് നല്ലതാണ്.... ഞാൻ ഇവിടെ ഒന്ന് പൊട്ടിതെറിച്ചാൽ ചിലപ്പോൾ എന്റെ കുഞ്ഞിന്റെ പേര് ഈ കൊച്ചിന്റെതും ആകും... (ആത്മ ) "ഞാൻ.... hello,,,, I'm niranjana... എന്റെ ഒരു സാധനം ഇവിടുണ്ട്... അതിനെ എടുക്കാൻ വന്നതാ..... "എന്ത് സാധനം? "ദേ ഈ സാധനം...... വയറ്റാട്ടിയെ ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു... എല്ലാവരും ഞെട്ടി... ആ ശിവദ മാത്രം ഇതൊക്കെയെന്ത് എന്നുള്ള മട്ടിൽ നിൽക്കുന്നു...... "Sorry guys... meet my wife... mrs. നിരഞ്ജന... "ജീവിതം ധന്യമായി.. ഞാൻ വിചാരിച്ചു പോലുമില്ല അഖിലൂട്ടൻ വായ തുറക്കുമെന്ന്..... "ഏട്ടാ ഒരുമിനിറ്റ് ഒന്ന് വരാവോ പ്ലീസ് !!! "പ്ലീസ് excuse us..... അഖിലേട്ടനെയും കൊണ്ട് കുറച്ചു മാറി നിന്നു... "എന്താ നിരഞ്ജന? റൂമിൽ കയറുമ്പോൾ കല്ലു, മോളെ, വാവേ, തേനേ, പുറത്തേക്കിറങ്ങുമ്പോൾ ഇയാളുടെ സ്നേഹമെല്ലാം അതിനുള്ളിൽ പൂട്ടി ഇട്ടിട്ടു വരുമോ? 🙄🙄🤔🤔 "ഓർമ്മയുണ്ടോ ഈ മുഖം? തനിക്കൊന്നും ഓർമ കാണില്ല... നാല് നേരം റൂമിനകത്ത് മാത്രം റൊമാൻസും കളിച്ചു കല്ലൂ എന്നും വിളിച്ചു പഴയ കാമുകിയെ ഓർമ്മിക്കാൻ ചേട്ടന്റെ കൊച്ചിന് ദച്ചു എന്ന് പേരുമിട്ട തനിക്ക് ഈ എന്നെ ഓർമകാണില്ല.. കാരണം ഇത് പട്ടിണി പാവങ്ങളുടെ ഇന്ത്യ ആണ്.. നിരക്ഷരരുടെ ഇന്ത്യ ആണ്.... അയാം നിരഞ്ജന അഖിൽ.ജസ്റ്റ്‌ റിമെംബേർ ദാറ്റ്‌.... 😤😤 അഖിലൂട്ടൻ എന്നെ തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി... കുറെ കഴിഞ്ഞു നിലത്തേക്കും എന്തോ തിരയുന്നു... ഇങ്ങേരുടെ വെളിവ് വല്ലതും താഴേക്ക് പോയോ..... "നിങ്ങളെന്താ ഈ അന്വേഷിക്കുന്നത്? "അല്ല നീ നേരത്തെ വീഴ്ന്നപ്പോൾ തലയിൽ നിന്നും വല്ലതും തെറിച്ചു പോയോന്നു നോകിയതാ.... ബുദ്ധിയെ..... ഓ... എന്ന്... എനിക്കിട്ട് വെച്ചതാ... കുഴപ്പമൊന്നുമില്ലല്ലോ അല്ലെ നിരഞ്ജന..... "അല്ലെങ്കിൽ തന്നെ മനുഷ്യന്റെ സ്വഭാവം തീരെ മോശമാണ്... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്... "നീ പറഞ്ഞോ.... i ലവ് you എന്ന് പറഞ്ഞോ... i മിസ്സ്‌ യൂ എന്ന് പറഞ്ഞോ... എന്റെ അഖിലേട്ടാ എനിക്കിപ്പോ നേരത്തെപോലെ ഒരുമ്മ വേണമെന്ന് പറഞ്ഞോ അങ്ങനെ എന്ത് വേണേലും പറഞ്ഞോ.... നേരത്തെ എല്ലാം തരാൻ പറ്റിയില്ല... നീ നശിപ്പിച്ചു കയ്യിൽ തന്നു.. സാരമില്ല.. സമയമുണ്ടല്ലോ ....വീട്ടിൽ പോയിട്ട് ആകാം....ഇന്ന് ഞാൻ നിന്നെ വിടില്ല മോളെ... ഞാൻ എന്തിനാ ഇങ്ങോട്ടേക്കു വന്നത്.... വേണ്ടായിരുന്നു... ഇതിപ്പോ എന്റെ പെട്ടിക്കുള്ള ആണിയാണല്ലോ ഞാൻ നിരത്തി അടിക്കുന്നത്... ഒന്നും മിണ്ടാതെ ഒന്ന് കൂർപ്പിച്ചു നോക്കി തിരിഞ്ഞു നടന്നു.. "ടി എന്തായി പോയ കാര്യം? അവനോട് ചോദിച്ചോ? അവൻ വരുമോ.. 'നിങ്ങൾക്കെന്തിന്റെ കേടാ വല്യേട്ടാ.. അങ്ങേര് അവിടെ എവിടെയെങ്കിലും നിന്നോട്ടെ... അത്രയ്ക്ക് നിർബന്ധം ആണെങ്കിൽ വല്യേട്ടൻ പോയി വിളിക്ക്... "കല്ലൂ... നിന്റെ കുഞ്ഞിന്റെ പേര്... നൊസ്റ്റു... "അതുണ്ടാകാതിരിക്കാൻ ഞാൻ ഇപ്പോൾ മിണ്ടാതെ നിൽക്കേണ്ടതാണ് അത്യാവശ്യം 😣😣 പറ്റുമെങ്കിൽ ആ സഭ വല്യേട്ടൻ തന്നെ പിരിച്ചു വിട്ടേക്ക്.... 😔😔😔 ഞാൻ ഏട്ടത്തിയുടെയും അഖിലയുടെയും അടുത്തേക്ക് പോയി... കുറച്ചു നേരം അവിടെ ചുറ്റി പറ്റി നിന്നു.... ആദിയേട്ടനും അഖിലൂട്ടനൊപ്പം ജോയിൻ ചെയ്തു... "പറ്റുമെങ്കിൽ താലിയും കുങ്കുമവും ആണുങ്ങൾക്ക് കൂടെ ഏർപ്പെടുത്തണമെന്നാ എന്റെ ഒരിത്..... അഖില ചവിട്ടി തൊഴിക്കുകയാണ്.... സ്വന്തം റിസപ്ഷൻ ആണെടീ തെണ്ടീ.... ഞാനിപ്പോ വരാം.. ഇങ്ങേരെ ഞാനിന്ന് കൊല്ലും.. അതും പറഞ്ഞു ഇന്ദ്രേച്ചി വല്യേട്ടനെ നോക്കി പോയി.... ഞാനും അഖിലയും നിൽക്കുമ്പോഴാണ് ശിവദ അങ്ങോട്ടേക്ക് വന്നത്... ഇനി ഇതെന്തിനാണാവോ.... "ഹൈ അഖിലാ.... wishing യൂ എ വെരി ഹാപ്പി മാരീഡ് ലൈഫ്.... യൂ ടൂ നിരഞ്ജന..... "അയ്യോ മോളെ... എന്റേത് നേരത്തെ കഴിഞ്ഞതാ മോളെ... ഒരു മാസവും കഴിഞ്ഞു... "അതിലൊക്കെ കാര്യമുണ്ടോ നിരഞ്ജനാ... ഹാപ്പി അല്ലെങ്കിൽ പോലും വിഷ് എങ്കിലും ഇരിക്കട്ടെ എന്ന് വിചാരിച്ചു...അതെന്റെ വിശാല മനസ്കത.. മറ്റുള്ളവരുടെ വുഡ്ബീ യെ തട്ടി എടുക്കുമ്പോൾ ഇങ്ങനെയും അനുഭവിക്കേണ്ടി വരും എന്ന് നീയും ഓർമിച്ചില്ല.... "എന്റെ ഏട്ടനും കല്ലുവും ഹാപ്പി ആയിട്ട് തന്നെയാ ജീവിക്കുന്നത്... അതിൽ നിനക്കെന്താ ഇത്രയും ഡൌട്ട്... 'അത് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്... സ്വന്തം വൈഫ് അടുത്ത് വന്നു നിന്നിട്ടും കാണാതെ നിൽക്കുന്ന ഒരു husband... ന്യൂലി മാരീഡ് കപ്പിളൊക്കെ ഇങ്ങനാണോ... ഒരാൾ ഇവിടെ ഒരാൾ വേറെ പെൺകുട്ടികളുടെ അടുത്ത്... സൊ sad.... ഇവളെന്റെൽ നിന്നും കൊണ്ടിട്ടെ പോകു.... അയ്യോ ശിവദ...നീ വിചാരിക്കുന്നത് പോലൊന്നും അല്ലാ.. ആക്ച്വലി ഞങ്ങൾ തമ്മിൽ ചെറിയൊരു പ്രശ്നം.... പ്രശ്നം ആണോന്ന് ചോദിച്ചാൽ അല്ലാ.. ഒരു ചെറിയ സൗന്ദര്യ പിണക്കം.... ഈ സാരി അഖിലേട്ടനു ഉടുത്തു തരണമെന്ന് ഒരേ നിർബന്ധം.... ഞാൻ പറഞ്ഞു വേണ്ടാന്ന്.. കേൾക്കണ്ടേ... ഉടുത്തു തരുമെന്ന് ഒരേ വാശി... അവസാനം എനിക്കു സമ്മതിക്കേണ്ടി വന്നു... ഹോ ഈ മനുഷ്യന്റെ റൊമാൻസ് കാരണം... എനിക്ക് വയ്യാ..... ലാസ്റ്റ് ബെഡ്ഷീറ്റ് എടുക്കേണ്ടി വരുമെന്ന് തന്നെ വിചാരിച്ചതാ...പക്ഷെ ഞാൻ സമ്മതിച്ചില്ല.. അതിന്റെ ദേഷ്യാ പുള്ളിയ്ക്ക്.. അഖിലയും ശിവദയും എന്നെ തന്നെ നോക്കുന്നു... എന്തേ കൂടിപ്പോയോ.. വിശ്വാസം ആയില്ലേ 🤔 "വിശ്വാസം ആയില്ലേൽ ഞാൻ വിശ്വസിപ്പിച്ചു തരാം... അഖിലേട്ടാ..... അവിടെ നിന്ന് വിളിച്ചു... ആള് എന്താന്ന് തിരിഞ്ഞു നോക്കി... ഈ സാരി..... എന്ന് ആംഗ്യം കാണിച്ചു... ശിവദ അഖിലേട്ടനെ നോക്കി നിൽക്കുന്നു.. ആരാ എന്ന് കൂടി ഞാൻ അവള് കാണാതെ ചേർത്തു 😁😁 ഞാൻ തന്നെയാ.....അഖിലൂട്ടൻ അഭിമാനത്തോടെ സമ്മതിക്കുകയാണ് സുഹൃത്തുക്കളെ.... അതോടെ ശിവദ പകുതി ചത്തു.... പോരല്ലോ... എന്റെ കെട്ടിയോനെ ഉമ്മ വെച്ചവൾ അല്ലെ... ഇത് പോരാ... കുറച്ചു കൂടെ കളർഫുൾ ആക്കണം... പതിയെ അഖിലൂട്ടൻ ഉമ്മ വെച്ച കഴുത്തിന്റെ ഭാഗത്തായി കൈകൾ വെച്ചു കാണിച്ചു.... വൗ.. വാട്ട്‌ ആൻ expression.... കാട്ടാനയ്ക്കും നാണമോ.... 🙄😁😁 അത് കൂടെ കണ്ടപ്പോൾ അഖില അവിടെ വീണില്ലാന്നേയുള്ളു... ശിവദ ആരെയോ ഇടിക്കാൻ കണക്കിന് നടന്നു പോയി.... "ഇതൊക്കെ എപ്പോഴായിരുന്നു.... സത്യായിട്ടും അതെന്റെ ചേട്ടൻ തന്നാണോ? "ഒന്ന് പോടീ . അത് ഞാൻ അവളെ വട്ടാക്കാൻ പറഞ്ഞതല്ലേ.... നിന്റെ ചേട്ടൻ സാരി മേടിച്ചു തന്നു...... അത്രേയുള്ളൂ.. ഞാൻ ചോദിച്ചപ്പോൾ സമ്മതിച്ചു.... അല്ല ഈ ഇന്ദ്രേച്ചി എവിടെ പോയി..... ************* സാന്ദ്ര,,, തനിക്കറിയാല്ലോ... സിറ്റുവേഷൻ അതാണ്‌.... പക്ഷെ അയാൾടെ ഭാഗം നോക്കുമ്പോൾ അത് ശെരിയല്ലേ... ജാനകി പോയി വേറെ കെട്ടി... ആദ്യപ്രേമമൊന്നും ഒരാണും മറക്കില്ല ടോ... "ഏട്ടാ....😡😡. എന്താ ചെയ്യുന്നത്? 🤨🤨 "ഒന്നുമില്ല ഇന്ദ്രേ.. ഞങ്ങൾ ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുവായിരുന്നു... അവൾ പോയി...അവൻ ഇപ്പോഴും അവളുടെ ഓർമ്മകളിൽ ജീവിക്കുന്നു... പക്ഷെ അവൾ തിരികെ വന്നപ്പോൾ അവന്റെ ആ പ്രണയം കണ്ടു കരഞ്ഞു പോയി സാന്ദ്ര ഞാൻ കരഞ്ഞു പോയി.... "ആരുടെ കാര്യമാ ഈ പറയുന്നത്? "എടീ 96 ഫിലിമിലെ റാമിന്റെയും ജാനുവിന്റെയും കാര്യാ.. വാട്ട്‌ എ ലവ്... വാട്ട്‌ എ ലവ്... അല്ലെ സാന്ദ്ര.... അല്ലാ നീയെന്തിനാ ഇവിടെ വന്നത്? എന്തെങ്കിലും ആവശ്യം ഉണ്ടോ.... "മോള് അച്ഛനെ കാണണമെന്ന് പറഞ്ഞു കരയുന്നു.. അതാ....പിന്നേ ദേ എന്റെ തലയിലെ ഈ സ്ലൈഡ് ഒന്ന് നേരെ ആക്കിക്കെ.... ഞാനോ? പിന്നേ ഞാനോ... ഞാൻ വീട്ടിൽ വെച്ചു പറഞ്ഞതല്ലേ.. നേരെ വെയ്ക്കാൻ എന്നിട്ടും കേട്ടില്ലല്ലോ.... ആഹ് ശെരി ശെരി.. എന്നിട്ട് മോളെവിടെ? "അത്.. പിന്നേ... അമ്മേടടുത്ത്... പോയി നോക്കിക്കെ.. എനിക്ക് കുറച്ചു ജോലിയുണ്ട്... നിനക്ക് നുണ പറയുന്നതല്ലേ ജോലി.... കേട്ടോ സാന്ദ്ര..... ഓക്കേ ഗയ്‌സ്.. നിങ്ങൾ സംസാരിക്ക്.. ക്യാച്ച് യു ഗയ്‌സ് ലേറ്റർ.... ബൈ നിഖിലേട്ടാ.. ബൈ ഇന്ദ്ര... 😡😡😡😡😡😡😡😡😡😡ദേ മനുഷ്യാ... അയ്യോ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... മോളെ ദച്ചു... ഛെ ഛെ ദക്ഷ മോളെ... അച്ഛനിതാ വരുന്നു...... ************* ഇന്ദ്രേച്ചി എനിക്കൊരു ഹെല്പ് വേണം.... ആ നിൽക്കുന്നവളുമാരുടെ നോട്ടം തന്നെ കണ്ടോ.... ഒന്നും ശെരിയല്ല.. ദേ ഇടത്തൂന്നു രണ്ടാമത് നിൽക്കുന്നവളെ കണ്ടോ അവൾക്കെന്താ മുനിസിപ്പാലിറ്റിയിൽ തൂപ്പാണോ ജോലി.... അങ്ങേരെ പൊടി തട്ടി വെയ്ക്കാൻ... അല്ലെങ്കിൽ അങ്ങേരെന്താ സ്മാരകമാണോ.... മിനുക്കി തുടച്ചു വെയ്ക്കാൻ.... അതിനൊക്കെ ഞാനില്ലേ.... 😡😡 "നിനക്കിപ്പോ അവരുടെ മുന്നിൽ നീ അവന്റെ ഭാര്യ എന്ന അധികാരത്തിൽ നിൽക്കണം.... അത്രയല്ലേയുള്ളൂ.... ആ.. അത്രേയുള്ളൂ.... അവളുമാര് കണ്ടു ഞെട്ടണം... അത് ഈസി അല്ലെ.... ബ്ലൗസിന്റെ ഹാങ്ങിങ്‌സ് ചേച്ചി പിടിച്ചു വലിച്ചു... അതഴിഞ്ഞു വീണു... ഇനി നിനക്ക് എന്ത് ചെയ്യണമെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ...നമ്മുടെ ഭർത്താവ് നമ്മുടെ സ്വന്തം.... നീ പോയി ബോധിപ്പിച്ചിട്ട് വാ.... ഇത്രയും വേണോ ചേച്ചി..... 🙄🙄 നീ പോയിട്ട് വാ മോളെ.... ഇതൊക്കെ നിസ്സാരം.. നിന്നെ കൊണ്ട് പറ്റും.. നിന്നെക്കൊണ്ടേ പറ്റു... വല്ലതും നടന്നാൽ മതിയായിരുന്നു... വർധിച്ച ആശങ്കയോടെ ഞാൻ അഖിലേട്ടന്റെ അടുത്തേക്ക് നടന്നു... ധക് ധക് ധക്.... ഹാർട്ട്‌ ബീറ്റ് ഉയർന്നതാ.. ഏട്ടാ.... അതേയ്..... 🙄😔😔 "എന്താടാ.... എന്തെങ്കിലും വേണോ? 😊 "അത് പിന്നേ കെട്ട്...... 😔😔😔😔 "ആരെ കെട്ടാനാ.....? "ആരെയും കെട്ടാനല്ല... ബാക്കിലെ കെട്ടഴിഞ്ഞു പോയി.... ഒന്ന് കെട്ടി തരാമോ 🙄🙄😁😁 കൂടി നിന്നതെല്ലാം ഞെട്ടി നോക്കി... അഖിലൂട്ടൻ ഞാനൊന്ന് നോക്കുന്നു... അതെ താൻ തന്നെ 😁 "അത് പിന്നേ ഏട്ടനല്ലേ വന്നപ്പോൾ കെട്ടി തന്നത്.... ഇത്തിരി ടൈറ്റ് ആയിട്ട് കെട്ടാൻ പറഞ്ഞതല്ലേ.. ഇതിപ്പോ അഴിഞ്ഞു പോയി... പ്ലീസ് ഏട്ടാ... 😌😌😌😌 കൂടി നിന്നതൊക്കെ ഞങ്ങൾ ഇപ്പോൾ വരാമെന്ന് പറഞ്ഞു സ്ഥലം വിട്ടു.... അതാണ് എന്റെയും ആവശ്യം.. പോയിനേടീ വീട്ടിൽ എല്ലാം... ഇനി ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നത്.. സ്ഥലം വിട്ടേക്കാം... ഇല്ലേൽ ഈ പാമ്പ് എന്നെ പിടിച്ചു വിഴുങ്ങും.., 😁😁 നൈസ് ആയിട്ട് മുന്നോട്ടു നടന്നു... ആരോ കയ്യിൽ പിടിച്ചു വലിച്ചു ഇരുളിലേക്ക് മാറ്റി നിർത്തി.... "നിനക്ക് കെട്ടണ്ടേ?? വേണ്ടാ.... ഞാൻ കെട്ടിയതാ.... 🤨🤨 അങ്ങനെ പറഞ്ഞാൽ എങ്ങനാ.... ചുമ്മാ നിന്ന എന്നെ കഴിക്കാൻ വിളിചിട്ട് ചോറില്ലന്നോ... ഞാൻ കഴിച്ചിട്ടേ പോകുന്നുള്ളൂ.. കൈകൾ കൊണ്ട് മുടി മുന്നിലേക്കിട്ടു... കൈകൾ പുറകിലൂടെ പരതി നടന്നു.... ഒറ്റ തിരിക്കൽ ആയിരുന്നു... ഞാൻ ടേൺ ആയി തിരിഞ്ഞു നിന്നു.... കെട്ടുന്നത് ഞാൻ അറിഞ്ഞില്ല..... ഏതോ ഒരു ലോകത്തിലായിരുന്നു... ഒട്ടുമിക്ക ഹിന്ദി സീരിയലുകളും എന്റെ മുന്നിലേക്ക് കടന്നു വന്നു... ഇനി ഞാനും അമ്മാതിരി expression ഒക്കെ ഇടണോ 🤔🤔വേണ്ടാ... കൈ വിട്ട കളിയാണ്.. മീശ കുത്തിയപ്പോൾ ആണ് ഒന്ന് ഞെട്ടി പിടഞ്ഞത്.... ഞാനും... ഞാൻ .. പോകുന്നു... അതും പറഞ്ഞു അവിടുന്ന് ഓടി ഇന്ദ്രേച്ചിയുടെ അടുത്തെത്തി.... ചേച്ചി എന്തോ മനസ്സിലായ പോലെ ആക്കി ചിരിക്കുന്നു 😁😁 റിസപ്ഷൻ കഴിഞ്ഞപ്പോൾ സമയം പത്തു കഴിഞ്ഞിരുന്നു.... എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി.. ഞാനും ഇന്ദ്രേച്ചിയും മുഖത്തോട് മുഖം നോക്കി... ഓക്കേ... done 👍 "അഖിലേ.. നിനക്ക് പേടിയുണ്ടോ....? ഞാൻ തന്നെ തുടക്കമിട്ടു.. "എന്തിന്? "അല്ലെടീ.. ആദ്യ രാത്രിയൊക്കെ അല്ലെ... ഈ ആദ്യ രാത്രിയ്ക്ക് ആക്രാന്തത്തിന്റെ രാത്രി എന്നായിരുന്നു ആദ്യമൊക്കെ പേര്... "ഒന്ന് പോ ചേച്ചി... എനിക്ക് ആദിയേട്ടനെ അറിയാല്ലോ... "അതാണ്‌.. നിനക്ക് നിന്റെ ആദിയേട്ടനെ അറിയാം.. അത് കൊണ്ട് നീ സൂക്ഷിക്കണം... കൈ വിട്ടു പോയിട്ട് പറഞ്ഞിട്ട് കാര്യമുണ്ടോ? മോളെ..... "ചേച്ചി വ്യക്തമായിട്ട് പറയ്... എനിക്കൊന്നും മനസ്സിലാകുന്നില്ല.... "അതായത് അഖില മോളെ ഈ ഭർത്താക്കന്മാരുടെ സ്വഭാവം നമുക്ക് മൂന്നായിട്ട് തിരിക്കാം.. രൗദ്രം, ശാന്തം, ശൃംഗാരം... "ചേച്ചി അത് ജഗതി ചേട്ടൻ ഉദയനാണ് താരം സിനിമയിൽ പറയുന്നതല്ലേ..... എന്റെ സംശയം ഞാനും ചോദിച്ചു... മിണ്ടാതെ ഞാൻ പറയുന്നത് കേൾക്കൂ പിള്ളേരെ.... അതായത് രാവിലെ തൊട്ട് ഒരു ഉച്ച ഉച്ചര വരെ അവർ രൗദ്ര ഭാവത്തിൽ കാണപ്പെടുന്നു... അത് കഴിഞ്ഞു കുറെ ശാന്തതയിലും.... പിന്നെ രാത്രി ആയാലോ ശൃംഗാരം ആണ് മെയിൻ.... ഇത് പോലെ പെണ്ണുങ്ങൾ തിരിച്ചും..... എല്ലാവരും ഇത് പോലല്ല..എങ്കിലും . കുറച്ചു പേർ ആണ് .... "അപ്പോൾ ഈ സിനിമയിലും സീരിയലിലും ഫുൾ റൊമാൻസൊക്കെ കാണുന്നതോ... "എടീ... ഈ റൊമാൻസ്നെ മലയാളിവത്കരിച്ചതാണ് ഈ ശൃംഗാരം എന്ന പറയുന്നത് തന്നെ... കല്യാണം കഴിഞ്ഞ ആരെങ്കിലും പറയട്ടെ ഇതൊക്കെ നടക്കുന്നതാണോന്ന്... അതൊക്കെ ചുമ്മാ..മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ .. ഇനി ഞാൻ പറയുന്നത് തെറ്റാണെങ്കിൽ നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിഞ്ഞോട്ടെ... 😁😁 അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് നമ്മുടെ വീട്ടിൽ ഒരു ചെടി ഉണ്ടെങ്കിൽ അത് നമുക്ക് മാത്രം അവകാശപ്പെട്ടതാണ്... അത് വേറാരും നോക്കാൻ കൂടി പാടില്ല.. അത് കൊണ്ട് അഖിലേ നീ ഇന്ന് രാത്രി തന്നെ ആദിയോട് അവളുടെ കാര്യം ചോദിച്ചേക്ക്... ഇല്ലാ ഇല്ലാന്ന് പറയും.. വിട്ടു കൊടുക്കരുത്... നീ വേഗം അങ്ങ് കിടന്നു ഉറങ്ങിയേക്കണം..... പല അടവുകളും എടുക്കും.... ഓടുന്ന കുട്ടിയ്ക്ക് ഒരു മുഴം മുന്നേ ആയിരിക്കണം നമ്മൾ ഭാര്യമാർ.... വാ കല്ലു പോകാം.. എല്ലാം പറഞ്ഞ പോലെ... ഞാനും ചേച്ചിയും യാത്ര പറഞ്ഞിറങ്ങി... വിളിക്കാമെന്ന് അഖിലയോടും പറഞ്ഞു...ഒരാളെ എരിവ് കയറ്റിയപ്പോൾ എന്തൊരാശ്വാസം.. വീട്ടിൽ എത്തി എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി... *********** "വല്യേട്ടാ....കല്ലു വിളിച്ചപ്പോൾ എന്തിനാ എന്നോട് വരണ്ടാന്നു കൈ കാണിച്ചത്.. അവൾ നിന്നെ തല്ലാൻ റെഡി ആയി നിൽക്കുവായിരുന്നു.. ഞാനുള്ളത് കൊണ്ട് നീ രക്ഷപെട്ടു.... തല്ലാനോ... എന്നെയോ... ഏന്തിനു? "പിന്നെ കുറെ പെൺപിള്ളേർടെ ഇടയിൽ അവളുടെ കെട്ട്യോനെ കണ്ടാൽ... "അതൊക്കെ എന്റെ ജൂനിയേർസ് അല്ലെ... എടാ അത് നമ്മൾ ആണുങ്ങൾക്ക് അറിയാം... ഇവളുമാർക്ക് മനസ്സിലാകില്ല ഡാ... അത് കൊണ്ട് അല്ലെ പെണ്ണുകെട്ടിയാൽ കണ്ണുകെട്ടി എന്ന് പറയുന്നത് തന്നെ.. ഈ ഭാര്യമാർക്ക് പൊതുവെ രണ്ടു തരം സ്വഭാവമാണുള്ളത്... ഒന്ന് രൗദ്രം, രണ്ട് ശാന്തം... സ്ഥായി ഭാവം രൗദ്രമാണ്... ഈ ശാന്തത ഉറങ്ങുമ്പോൾ മാത്രമേ ഇവർക്കൊക്കെ ഉള്ളു.. പിന്നേ നമ്മളെക്കൊണ്ട് എന്തെങ്കിലും കാര്യം കാണാനും... പിന്നേ വേറൊരു ടൈപ്പ് ഉണ്ട്... സ്നേഹമുള്ളവർ... അങ്ങനൊക്കെയുള്ള ഭാര്യമാരെ കിട്ടുന്നവനൊക്കെയാണ് മോനേ ഭാഗ്യവാൻമാർ... ഇതൊക്കെ അല്ലാന്ന് തോന്നുന്ന ഭർത്താക്കന്മാർ എന്നെ വന്നു കല്ലെറിഞ്ഞിട്ട് പോട്ടെ.... ആരും വരില്ല... ഇതാണ് സത്യം.... അപ്പോൾ പറഞ്ഞു വന്നത്.... കല്ലുവിനെ handle with care.... "ഇതൊക്കെ നേരത്തെ അറിയാമായിരുന്നെങ്കിൽ പറഞ്ഞു തന്നൂടായിരുന്നോ... രക്ഷപ്പെടാമായിരുന്നു... "ഇപ്പോൾ ഒരാൾ ഇങ്ങനെ നടന്നു പോകുന്നു... വഴിയിൽ ഒരു കുഴിയുണ്ട്... ആളറിയുന്നില്ല.... വന്നു വീഴുന്നു.... രക്ഷപ്പെടാൻ വഴിയില്ലാതെ കാലുളുക്കി പെട്ടു കിടക്കുന്നു... രണ്ടാമൻ വരുന്നു... ആ കുഴിയിൽ കിടക്കുന്ന ആളെ കാണുന്നു... അവൻ ചിന്തിക്കുന്നു.... ആ കുഴിയിൽ എന്തോ ഉണ്ട്... അതല്ലേ ഇയാൾ ഇത്രയും നേരമായിട്ടും രക്ഷപ്പെടാൻ നോക്കാത്തത് എന്ന്... അവനും എടുത്തു ചാടുന്നു... ആദ്യം വീഴുന്നവൻ വിചാരിക്കും അവനും കൂടെ അവിടെ കിടന്നാൽ ഒരു കമ്പനി ആകുമല്ലോന്ന്... അത്രയൊക്കെയേ ഉള്ളു മോനെ.... " "വല്ലാത്ത ഉപമ തന്നെ... 🙄🙄 "ഡാ അഖിലേ... കല്യാണം കഴിക്കാത്തവന് ഒരേയൊരു വിചാരം മാത്രേയുള്ളൂ... എങ്ങനെ കെട്ടാം.... കല്യാണം കഴിഞ്ഞവന് ആയിരം ചിന്തകളാണ് മോനേ.... നീ തുടങ്ങിയിട്ടല്ലേയുള്ളൂ... ഒക്കെ ശീലമായിക്കോളും.... ഇപ്പോൾ ഞാൻ പോയി അവളെ ഒന്ന് സോപ്പിടട്ടെ... വീഴ്ത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് ഞാൻ..... കല്ലൂ...... ഞാൻ ദേ വരുന്നു.... ********** "അഖിലേ എന്തായി കാര്യങ്ങൾ? "ഞാൻ റെഡി ആയി.... ഇപ്പോൾ പോകും... All the best...... ഇന്ദ്രേച്ചി പറഞ്ഞത് മറക്കണ്ട.... മെസ്സേജ് അയച്ചു കഴിഞ്ഞു ഞാനും ഇന്ദ്രേച്ചിയും മുഖത്തോട് മുഖം നോക്കി.... 😁😁😁😉😉😉 എന്നാൽ ശെരി നീ ഫ്രഷ് ആക്.. ഞാൻ മോളെ പോയി നോക്കട്ടെ..... ആ ചേച്ചി.... ഞാൻ മുടിയൊക്കെ അഴിച്ചെടുത്തു ചുറ്റി കെട്ടി ബാത്‌റൂമിലേക്ക് ഫ്രഷ് ആകാൻ പോയി... തിരികെ വന്നപ്പോൾ അഖിലേട്ടൻ റൂമിൽ ഉണ്ടായിരുന്നു.... മാറാനുള്ള ഡ്രസ്സ്‌ എടുക്കുമ്പോൾ ആണ് കൈകൾ ഇടുപ്പിലൂടെ ചുറ്റി പിടിച്ചത്.... ഇവിടെയും ഇന്ന് ആദ്യ രാത്രിയാണ്.... ചെവിയിലൂടെ അത് പാഞ്ഞു പോയി... ഞാനോ...... ഇന്നോ..... എയ് നടക്കില്ല... (ആത്മ )🙄🙄 (തുടരും ) Net offer കഴിഞ്ഞത് കൊണ്ടാണ് ഇന്നലെ പോസ്റ്റ്‌ ചെയ്യാതിരുന്നത്... ക്ഷെമിക്കുക.... ഇത്തിരി പോലും സീരിയസ്നെസ്സ് എന്റെ ഈ കഥയിൽ ആരും പ്രതീക്ഷിക്കരുത്...climax ഇപ്പോൾ വേണ്ടന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് ഇങ്ങനെ നീളുന്നത്... 😁😁😢പലർക്കും ബുദ്ധിമുട്ട് ആകുന്നെന്നറിയാം.. സോറി.. ഞാൻ കാരണം ബുദ്ധിമുട്ട് ആകുന്നെന്... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - COD O vishnu - ShareChat
22.9k കണ്ടവര്‍
21 മണിക്കൂർ
വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-64 "അഖിലേ നിനക്ക് പേടിയുണ്ടെങ്കിൽ വാ നമുക്ക് ഇവിടുന്ന് സ്ഥലം വിടാം.. സുവർണാവസരമാണ്.. ഇനി ഇത് പോലൊരു അവസരം നിനക്ക് കിട്ടില്ല " "കല്ലു പറഞ്ഞത് ശെരിയാ അഖിലേ നിന്റെ ഏട്ടത്തിയാ പറയുന്നത്..... നമുക്ക് മുങ്ങാം വാ " "രണ്ടും കൂടി എന്നെ ടെൻഷൻ ആക്കല്ലേ.... ഇതിന് വേണ്ടി ഞാൻ എന്തോരം തപസ്സിരുന്നിരിക്കുന്നു.... കെട്ടിയെ പറ്റു.. മാറിക്കെ... കല്ലൂ.... ഇവൾക്ക് രക്ഷപ്പെടാണ്ടാന്നു... അനുഭവിക്കട്ടെ അല്ല പിന്നേ.... ആദിയേട്ടന്റെ അടുത്തായി അഖില ഇരുന്നു.... ടെൻഷൻ അടിച്ചു ഇരിപ്പാണ് രണ്ടും... നാദസ്വര മേളം ഉയർന്നു... അഖിലയുടെ കഴുത്തിലേക്ക് താലി വീണു... അവൾ മനമുരുകി പ്രാര്ഥിക്കുന്നുണ്ടായിരുന്നു.... ആദിയേട്ടന്റെ പെങ്ങൾ( ഇന്നലെ അമേരിക്കയിൽ നിന്നും ലാൻഡ് ആയതേയുള്ളു ഞാനും ഇപ്പോഴാ കാണുന്നത്....) താലി കെട്ടാൻ സഹായിച്ചു... പിന്നെ എല്ലാം അതിന്റെതായ ഫ്ലോയിൽ അങ്ങ് കഴിഞ്ഞു.... വന്ന കൂട്ടുകാരികളെല്ലാം വായും പൊളിച്ചു നിൽപ്പുണ്ടായിരുന്നു... നിന്റെ നെറ്റിയിൽ ആരാ ഇടിച്ചത്... ദേ ചോര..... എല്ലാം കിളി പോയ അവസ്ഥയിൽ... അവസാനം എല്ലാം പറയേണ്ടി വന്നു.... "ആഹ് ബെസ്റ്റ്.. സ്വന്തം ഭാര്യയുടെ ലൈൻ സെറ്റ് ആക്കാൻ ഭർത്താവിന് കൊട്ടേഷൻ കൊടുക്കേണ്ടി വന്ന മാതൃകാ സുഹൃത്തുക്കളായി ഞങ്ങൾ... നിനക്ക് ഒരു വാക്ക് പറഞ്ഞു കൂടായിരുന്നോ.. "സോറി 😁😁അറിഞോണ്ടല്ലല്ലോ.. മനപ്പൂർവം അല്ലേ.... "ഇത് ഞങ്ങൾ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല... നിന്റെ അയൽവാസിയെ വിളിക്ക്... ശെരിക്കുമൊന്നു കാണട്ടെ ഞങ്ങൾ... അത് വഴി ചുമ്മാ പോയ അഖിലൂട്ടനെയും വിളിച്ചു നിർത്തി പരിചയപ്പെട്ടു... അതിൽ ആരുടെയൊക്കെയോ ഹൃദയം കരിഞ്ഞു പോയെന്നത് ഒരു സത്യം.... അഖിലയും ആദിയേട്ടനും ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു... ഇന്ദ്രേച്ചി ഗസ്റ്റ്നെയൊക്കെ നോക്കി നടക്കുന്നു.... എല്ലാവരും അവരവരുടെ തിരക്കിൽ..... സദ്യയും കഴിഞ്ഞു അവൾക്ക് ഇറങ്ങേണ്ട സമയമായി... അഖില നിർത്താതെ കരയാൻ തുടങ്ങി... "ഇന്നലെ വരെ ആദിയുടെ കൂടെ ഒളിച്ചോടാൻ നിന്നവളാ ഇന്നീ കരയുന്നത്... എന്റെ അഖിലേ.... അവനെയും കൂടി നീ കരയിക്കുവോ.... ഇന്ദ്രേച്ചി പതിയെ പറഞ്ഞു... അതിലും രസം ആങ്ങളമാരുടെ കരച്ചിൽ... ഇതിനൊക്കെ കരയാനും അറിയാവോ... പെങ്ങൾ സെന്റിമെന്റ്സ് .... അര മണിക്കൂർ യാത്ര പോലുമില്ല രണ്ടു വീടുകൾ തമ്മിൽ.... അഖില വന്നു യാത്ര ചോദിച്ചു.... "അഖിലേ ആദിയേട്ടനെ നീ പൊന്നു പോലെ നോക്കിക്കോണം.. അങ്ങേര് പാവമാടീ.... നിന്റെ ഈ കൂടിയ ബുദ്ധി മാത്രം അവിടെ എടുത്തേക്കരുത്... " എല്ലാം പറഞ്ഞിട്ട് അവളെ യാത്രയാക്കി... എല്ലാവരും പോയിക്കഴിഞ്ഞിട്ടും വല്യേട്ടൻ മാത്രം ചുവരിൽ ചാരി നിന്ന് കരയുന്നു.... എന്തൊക്കെ പറഞ്ഞാലും അങ്ങേർക്ക് സ്നേഹമൊക്കെയുണ്ട്.... "വല്യേട്ടാ..... നോക്കിക്കേ... അവളെ കാണണമെന്ന് തോന്നുമ്പോൾ പോയിക്കാണാല്ലോ... കരയല്ലേ... "അതിനു ആരു കരഞ്ഞു?? അയ്യോ ആദിയുടെ ഇനിയുള്ള അവസ്ഥ ആലോചിക്കുമ്പോൾ എനിക്ക് ചിരിക്കാൻ വയ്യാ 😂😂😂😂😂അയ്യോ..... " ഇതൊക്കെ ഏതാ ജന്മം....... 🙄 അങ്ങേർക്കെങ്കിലും ഉണ്ടാകുമോ സ്നേഹം.. കുറച്ചു മാറി അഖിലേട്ടൻ കുനിഞ്ഞു ഇരിക്കുന്നു..... തലയ്ക്കു കയ്യൊക്കെ കൊടുത്തു..... അടുത്തേക്ക് പോയി നിന്നു... "എന്റെ അഖിലേ.. നീ സമാധാനിക്ക്... അവളെ നമുക്ക് വൈകുന്നേരം കാണാല്ലോ... കരയല്ലേ... ഇന്ദ്രേച്ചി സമാധാനിപ്പിക്കാൻ നോക്കി... "എന്റെ ഏട്ടത്തി... അതിന് ആര് കരയുന്നു.. ഞാൻ ആദിയുടെ കാര്യം ഓർമിച്ചു ചിരിച്ചതാ..... ഇപ്പോൾ കൂടി ഏതാ പെയിന്റ് കട എന്ന് ചോദിച്ചതിന് കാലിൽ തൊഴിച്ചിട്ടാ അവൾ പോയത്.... അതിനെന്തോ അവൻ പറഞ്ഞതിനാ അവളീ കരഞ്ഞു കൂട്ടിയത്... ഇനി അവന്റെ അവസ്ഥ ആലോചിക്കുമ്പോഴാ 😂😂😂അയ്യോ.... " ഞാനും ചേച്ചിയും കൂടി വായ പൊളിച്ചു നിന്നു.... നല്ല ബെസ്റ്റ് കുടുംബം..... ****************** "Make up കൂടുതലാണോ ചേട്ടാ? "ഏയ്‌ എല്ലാം കണക്കിനുണ്ട്..... ' "അപ്പോൾ ആദിയേട്ടൻ നേരത്തെ പറഞ്ഞതോ? "പൊന്നിൻ കുടത്തിനെന്തിനാ പൊട്ട് എന്നെ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു... വേറൊന്നും ഞാൻ പറഞ്ഞിട്ടേയില്ല.... " "മ്മ്... എങ്കിൽ നിങ്ങൾക്ക് കൊള്ളാം.... എന്നെക്കൊണ്ട് മൂന്നാംമുറയൊന്നും എടുപ്പിക്കരുത് 😡😡 "എന്റെ പൊന്നെ... ഞാൻ ഒന്നിനുമില്ല... നേരത്തെ പോലെ കിടന്നു കരഞ്ഞു കുളമാക്കാനല്ലേ.... ഞാൻ എല്ലാം സഹിക്കുന്ന പത്നിവൃതനായിരിക്കും.....🙄 എടുത്തു തലയിൽ വെച്ചു പോയില്ലേ... അനുഭവിച്ചല്ലേ പറ്റു.... എന്തോന്നാ എന്തോന്നാ? "ഐ ലവ് യൂ എന്ന് പറഞ്ഞതാ മോളെ.. " ലവ് യൂ ടൂ ആദിയേട്ടാ..... 😊😊 ******* രണ്ടു കൂട്ടരും ബന്ധുക്കൾ ആയതിനാൽ റിസപ്ഷൻ ഒരുമിച്ചായിരുന്നു.... വീട്ടിൽ എത്തിയിട്ട് എല്ലാവരും കൂടി വൈകുന്നേരം നാല് മണിയാകുമ്പോൾ ആദിയേട്ടന്റെ വീട്ടിലേക്ക് പോകാമെന്നു പറഞ്ഞു.... അമ്മയുടെയും അച്ഛന്റെയും കൂടെ ഇത്തിരി നേരം ഇരുന്നു.... സോപ്പിട്ടു പതപ്പിക്കണമല്ലോ..... എല്ലാവരും ഇരുന്നപ്പോൾ അച്ഛൻ വിഷയമെടുത്തിട്ടു... "കല്ലു ഇത് വരെയായിട്ടും അവിടെ വന്നു നിന്നില്ലല്ലോ.... ഞങ്ങൾ കൊണ്ട് പൊയ്ക്കോട്ടേ... കുറച്ചു ദിവസത്തേക്ക്... ഇനിയെന്തായാലും വിരുന്നു ഒരാഴ്ച കഴിഞ്ഞല്ലേയുണ്ടാകു " "അയ്യോ അച്ഛാ... ഇപ്പോൾ തന്നെ എങ്ങനെയാ... അഖില പോയ സങ്കടത്തിലാ എല്ലാവരും... കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് ഞങ്ങൾ ഒരുമിച്ചു അങ്ങോട്ടേക്ക് വന്നോളാം... " ഇതെന്റെ അജണ്ടയിൽ ഇല്ലായിരുന്നു... അഖിലൂട്ടൻ അത് മുടക്കി കയ്യിൽ തന്നു....അതോടെ ആ പോക്ക് മുടങ്ങി.. ഇറങ്ങി പോകാൻ പറഞ്ഞിട്ട്.... വെച്ചിട്ടുണ്ട് ഞാൻ...... 😡 "നിങ്ങൾക്ക് ഇതെന്തിന്റെ കേടാ....എന്റെ വീട്ടിൽ ഞാൻ പോകും... റൂമിൽ പോയപ്പോൾ ഷെൽഫിൽ നിന്നും ഏതോ ബുക്കെടുത്തു വായിച്ചു കൊണ്ട് നിൽക്കുന്നുണ്ട് അഖിലൂട്ടൻ .... "നീ പോകില്ല.... "അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി... അഖിലയുടെ കല്യാണം കഴിഞ്ഞു... ഇനി ഇവിടെ നിൽക്കില്ലാന്ന് ഞാൻ പറഞ്ഞതല്ലേ....ഞാൻ പോകും..... "നിനക്ക് പോണോ? "ചെവി കേൾക്കില്ലേ... എനിക്ക് പോണം എന്ന് തന്നെയാ പറഞ്ഞത്.... "ശെരി നിന്നെ വിടാം... ബട്ട്‌ വൺ കണ്ടിഷൻ... "എന്താ? "പോകണമെന്ന് നിർബന്ധം ആണെങ്കിൽ... "ആണെങ്കിൽ? "ഐ വാണ്ട്‌ എ കിസ്സ് ഫ്രം യൂ...എ റൊമാന്റിക് വൺ.... . ഹിയർ.... കൈകൾ ചുണ്ടുകളിൽ തൊട്ടു കാണിച്ചു...തന്നിട്ട് എവിടെയാണെന്ന് വെച്ചാൽ പൊയ്ക്കോ... ഞാൻ തടയില്ല...തരില്ലയെങ്കിൽ നീ പോകില്ല.... ഈശ്വരാ... ഇതിപ്പോ എന്റെ ദേഷ്യം കാരണം ഒരു ഉമ്മയാണല്ലോ ഈ പോക്ക് പോയത്...നോ കല്ലൂ നോ... നിനക്ക് ആരോടും ദേഷ്യം ഇല്ലാന്ന് നീ മാത്രം അറിഞ്ഞാൽ മതി... അത്രയും കേട്ടപ്പോൾ ഉള്ള സങ്കടം... അല്ലാണ്ട് ഡോക്ടർനെ വിട്ടിട്ട് പോകാനുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല... ഒരു മാറ്റം ആവശ്യമാണ്‌... അത് കൊണ്ട് തല്ക്കാലം ബലം പിടിച്ചു നിന്നോ... (ആത്മ ) "ഇല്ലാ... തരില്ല..... കൊന്നാലും ഞാൻ തരില്ല... " "അപ്പോൾ വീട്ടിലേക്ക്? "എനിക്ക് പോവണ്ട.... പോരെ... തീർന്നല്ലോ പ്രശ്നം...., 😡😡 "ഗുഡ് ഗേൾ.... ആ പിന്നെ എനിക്കൊരു കാര്യം കൂടി പറയാനുണ്ട്... "എന്താ? ചിരി വരുന്നുണ്ടെങ്കിലും കടിച്ചു പിടിച്ചു നിന്നു.... "Evng റിസപ്ഷന് സാരിയുടുത്താൽ മതി... എനിക്കതാ ഇഷ്ടം... " "പിന്നേ... നിങ്ങളുടെ ഇഷ്ടത്തിന് ഒരുങ്ങി നടക്കാൻ ഞാൻ നിങ്ങളുടെ ആരാ? എന്തെങ്കിലും ബന്ധം ഉണ്ടോ നമ്മൾ തമ്മിൽ... ഡോക്ടർന്റെ ഭാഷയിൽ ഞാൻ ചുളുവിൽ ഡോക്ടർനെ അടിച്ചെടുത്തവളല്ലേ.. പിന്നെയും പറഞ്ഞാൽ സഹതാപം കൊണ്ട് ഇഷ്ടം തോന്നിയവൾ.... അല്ലാതെ നമ്മൾ തമ്മിൽ വേറൊരു ബന്ധവുമില്ല... " "പറഞ്ഞു കഴിഞ്ഞോ? ഇല്ലെങ്കിൽ ഇനിയും പറഞ്ഞോ... പക്ഷെ ഇനിയൊരിക്കൽ കൂടി നീയിതു പറയരുത്... ഞാൻ സമ്മതിക്കുന്നു എന്റെ തെറ്റ് തന്നെയാ... വാക്കുകൾ കൊണ്ട് കീറിമുറിച്ചിട്ട് കുറെ വാക്കുകൾ കൂട്ടി പെറുക്കി മാപ്പ് ചോദിച്ചാൽ ഒന്നുമാകില്ലാന്ന് എനിക്കറിയാം.. സാധാരണ ഒരു മനുഷ്യൻ ആണ് ഞാനും... തെറ്റുകൾ പറ്റാം... പക്ഷെ അത് തിരിച്ചറിഞ്ഞു ഞാൻ മാപ്പ് ചോദിച്ചില്ലേ.. ഇനിയെന്താ നിനക്ക് വേണ്ടത്... എന്നെ തല്ലണോ.... അതും നിന്റെ ഇഷ്ടം.. ഞാൻ കൊള്ളാൻ ബാധ്യസ്ഥനാണ്... അതെല്ലാം കഴിഞ്ഞു നീയെന്നെയൊന്നു മനസ്സിലാക്കാൻ ശ്രെമിക്കണം.... എന്റെ സ്നേഹം നീ ഉൾക്കൊള്ളാൻ ശ്രെമിക്കണം.. നീയില്ലാതെ പറ്റില്ലെടീ എനിക്ക്.....coz ഐ ലവ് യൂ.... തെലുഗ് സിനിമകളിലെ സീൻസ് കണ്ട കണക്കെ ഞാൻ വായും പൊളിച്ചു നിൽപ്പാണ്.. ഇതിപ്പോ തല്ലണമെന്നാണോ, മാപ്പ് പറഞ്ഞതാണോ ഇഷ്ടം ആണെന്നാണോ.... ഒന്നും മനസ്സിലാകുന്നില്ല.... ആ ഐ ലവ് യൂ മാത്രം.... അസുലഭ സുരഭില നിമിഷത്തിന് മുന്നിൽ പകച്ചു നിൽക്കുന്നു... "നീയെന്താ ഒന്നും പറയാത്തത്? സമയം മൂന്നരയായി... റിസപ്ഷന് പോണം... പോട്ടെ..... 🙄🙄🙄 "Mrs.നിരഞ്ജന അഖിൽ.... പിൻവിളി കേട്ട് ഒന്ന് നിന്നു.... പുറകിലൂടെ കൈകൾ കൊണ്ട് പൊതിഞ്ഞു കൊണ്ട് ഇറുകെ പുണർന്നു... ദേഷ്യമെല്ലാം എങ്ങോ അലിഞ്ഞു പോകുന്നത് പോലെ... കൊന്നാലും അത് മാത്രം സമ്മതിക്കില്ല... കുതറി മാറാൻ ശ്രെമിച്ചു.... "ഒന്ന് നിൽക്കെടീ.. ഞാൻ പറഞ്ഞത് എന്താണെന്ന് നിനക്ക് മനസ്സിലായില്ലേ... ! "അടിക്കണമെന്നല്ലേ... അത് ഞാൻ തരുന്നുണ്ട്... 😁🤔 "എന്റെ കല്ലുവേ... നീ ഇങ്ങനെ ആവശ്യമില്ലാത്തത് മാത്രം കേൾക്കുന്നതെന്തിനാ.... നിനക്ക് തല്ലണോ... എങ്കിൽ തല്ലിയ്ക്കോ... " കണ്ണുമടച്ചു നിൽപ്പാണ്... നല്ല കവിൾ,, ഭർത്താവിനെ തല്ലാനുള്ള ഒത്ത അവസരമാണ്.. കൊടുത്താലോ... വേണ്ട... ല്ലേ.... ഞാൻ ഒന്നും മിണ്ടാതെ റിസപ്ഷന് പോകാനുള്ള ഡ്രെസ്സെടുക്കാൻ കബോർഡിനടുത്തേക്ക് നീങ്ങി.... ഒരു ഗൗൺ കയ്യിലെടുത്തു..... "നിനക്കെന്നെ തല്ലണ്ടേ? "ഓർമിക്കാതെ തല്ലി കളിക്കാൻ എന്റെ പേര് അഖിൽ എന്നല്ലല്ലോ.. നിരഞ്ജന എന്നല്ലേ.... ഞാൻ ഒരേ ഒരു പ്രാവശ്യം മാത്രമേ നിങ്ങൾക്ക് നേരെ കൈ ഉയർത്തിയുള്ളു... അത് എന്തിനാണെന്ന് ഓർമിച്ചാൽ മതി.... "എന്റെ മോളെ... നീ ഒന്ന് ക്ഷെമിക്ക്... സോറി.. സോറി സോറി... ഇത്രയും താഴ്ന്നു തന്നില്ലേ... ഇനിയും ദേഷ്യമാണോ എന്നോട്? "എനിക്ക് ആരോടും ദേഷ്യമില്ല.... !! "ശെരിക്കും? "മ്മ് "...... "എങ്കിൽ ഇതിട്ടാൽ മതി... കയ്യിലേക്ക് ഒരു കവർ വെച്ച് തന്നു.. എന്റെ ഭാര്യയ്ക്കായി എന്റെ വക..... തുറന്നപ്പോ റെഡ് കളറിൽ ബ്ലാക്ക് ബോർഡർ വരുന്ന ഒരു ഷിഫോൺ സാരി ആയിരുന്നു.... വീണ്ടും കൈകൾ കൊണ്ട് ചേർത്ത് പിടിക്കാൻ വന്നു... "അഖിലേട്ടാ..... ഞാനൊരു കാര്യം ചോദിക്കട്ടെ? ഞാൻ ആരാ? "നീ എന്റെ ഭാര്യ.... നിരഞ്ജന.... എന്താടി? "ആണല്ലോ... അല്ലാണ്ട് പഴുത്തു നിൽക്കുന്ന ചക്കയോ മാങ്ങയോ ഒന്നുമല്ലല്ലോ.... ചുമ്മാ ഈച്ചകളെ പോലെ വന്നു പൊതിയാൻ... നീങ്ങി നിൽക്ക് മനുഷ്യാ.... ഒട്ടാൻ വന്നേക്കുന്നു " "അല്ലെങ്കിലും നിങ്ങൾ ഭാര്യമാർക്ക് ഞങ്ങൾ ഭർത്താക്കന്മാരോട് ഒരു പുച്ഛം ആണല്ലോ.... എങ്കിലും ഐ ലവ് യൂ.... ഉമ്മാ........ ചുണ്ടും കോട്ടി കൊണ്ട് അഭിമുഖമായി വന്നു നിന്നു..... ഞാൻ പുറകിലേക്കായി വളഞ്ഞു പോയി.. നിയന്ത്രണം തെറ്റി ബെഡിലേക്കായി വീണു.... എഴുന്നേറ്റു മാറാൻ ശ്രെമിക്കുമ്പോഴെല്ലാം കൈ കുത്തി തടഞ്ഞു.... മുഖം മുഖത്തിന്‌ അഭിമുഖമായി...... "അഖിലൂട്ടാ ... ട്രാവലർ വന്നിട്ടില്ല.. നീയൊന്ന് വന്നേ..... ' ആന്റിയുടെ ശബ്ദം കേട്ടപ്പോൾ ആണ് എന്നെ സ്വാതന്ത്ര്യമാക്കി എഴുന്നേറ്റു താഴേക്ക് പോയത്..... ഞാൻ ഒരു നിമിഷം കണ്ണാടിക്ക് മുന്നിലേക്ക് ചെന്നു നിന്നു... ജീവിതത്തിൽ ഒരുപാട് കേൾക്കാൻ കൊതിച്ചത് ഇപ്പോൾ കേട്ടു... പക്ഷെ മറുപടി പറയാൻ മാത്രം കഴിയാതെ പോയി.... എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു... നിങ്ങൾക്ക് എന്നോട് തോന്നുന്നതിന് എത്രയോ മുന്നേ ഞാൻ നിങ്ങളിൽ അനുരക്തയാണ് ഡോക്ടർ..... "അത് നാനേ.......ഡോക്ടർന്റെ ഭാര്യയും നാനെ.... ഐ ലവ് യൂ കേട്ടതും നാനെ... ഇപ്പോൾ ഉമ്മ മിസ്സാക്കിയതും നാനേ.... ' Some തിങ് some തിങ് സിനിമയിലെ ആ പാട്ട് ഒരു ഫ്ലോയിൽ പാടിക്കൊണ്ട് നിന്നപ്പോഴാണ് പുറകെ നിന്ന ആളെക്കണ്ടത്... "നിനക്കീ അസുഖം ഉള്ള കാര്യം നിന്റെ വീട്ടുകാർക്കു നേരത്തെ അറിയാമോ? "എന്ത്? "ഭ്രാന്ത്, നല്ല മുഴുത്ത ഭ്രാന്ത്.... "ദേ വല്യേട്ടാ.... എന്നെ കൊണ്ടൊന്നും പറയിക്കരുത്... ഞാൻ ഇത്തിരി സന്തോഷം വന്നപ്പോൾ...... "ഇത്തിരി സന്തോഷം വന്നപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ നിനക്ക് ഒത്തിരി സന്തോഷം വന്നാൽ ഈ വീട് കൂട്ടിയിട്ടു കത്തിക്കുമോ.... അയ്യേ... അയ്യേ അയ്യയ്യേ.. "അതെനിക്കുറപ്പില്ല... ചിലപ്പോൾ സന്തോഷം മൂത്തു വല്യേട്ടനെയും ഇന്ദ്രേച്ചിയെയും ഞാൻ തമ്മിൽ തല്ലിക്കാം.നോക്കണോ ഒരു കൈ . "നീ പോയി നിന്റെ കെട്ടിയോനെ തല്ലെടീ... അങ്ങാടിയിൽ തോറ്റാൽ വല്യേട്ടനോടോ... ഒന്ന് പോയെ അല്ലെങ്കിൽ തന്നെ ആകെ കലങ്ങി മറിഞ്ഞ അവസ്ഥയാണ്.... " "എന്താ ഏട്ടന്റെ പ്രശ്നം? "അത് പിന്നേ..... ഇന്ദ്ര........ "ഏട്ടൻ റെഡി ആകുന്നില്ലേ.....? അഖിലേട്ടൻ കയറി വന്നപ്പോൾ പറയാൻ വന്നത് പറയാതെ വല്യേട്ടൻ നിർത്തി... പിന്നേ പറയാമെന്നു കണ്ണു കാണിച്ചു..... "ഞാൻ നിന്നെ തിരക്കി വന്നതാ ടാ? "എന്താ ഏട്ടാ കാര്യം? Anything serious? "സീരിയസ് ഒന്നുമില്ലെടാ.. നിന്നെ ശിവദ അന്വേഷിക്കുന്നുണ്ടായിരുന്നു.... നിന്റെ എന്തോ സാധനം അവളുടെ കയ്യിൽ ആണെന്ന് പറഞ്ഞു.. ഇന്നലെ ഹോസ്പിറ്റലിൽ വെച്ചു അവളുടെ അടുത്ത് നീ എന്താ കൊടുത്തത്? ആഹ് പിന്നേ മണ്ഡപത്തിൽ വെച്ചു കുറെ പെൺപിള്ളേർ നിന്നെ അന്വേഷിച്ചു കേട്ടോ.. ഭാഗ്യവാൻ... 'കുറച്ചു ആട്ടിൻ പുണ്ണാക്ക് കലക്കി കൊടുത്തിരുന്നു.. അവളുടെ അടുത്ത്... ഇന്ന് നോക്കിക്കോ.... അവളെ.... വല്യേട്ടനോട് പല്ലൊക്കെ കടിച്ചു പിടിച്ചു അഖിലേട്ടൻ പറയുന്നത് കേട്ടപ്പോൾ ശെരിക്കും ചിരി വന്നു... വല്യേട്ടൻ പോയതും ഞാൻ അഖിലേട്ടനെ തറപ്പിച്ചു നോക്കി.... "എടീ.. ഞാൻ ഒന്നും അറിഞ്ഞില്ല..... ഈ ഏട്ടനെ ഇന്ന് ഞാൻ.... അഖിലൂട്ടൻ വല്യേട്ടന്റെ പുറകെ പോയി.... പിന്നേ കണ്ടത് റെഡി ആയി ഇറങ്ങുമ്പോഴായിരുന്നു..... "പിണക്കമാണോടോ ഭാര്യേ? "ആണെങ്കിൽ? "പിണക്കം മാറ്റാൻ എനിക്കറിയാം... !! "എങ്ങനെ?? 😨 വളരെ നിഷ്കുവായിട്ട് ചോദിച്ചു.... ചേർത്ത് നിർത്തി ചെവിയുടെ ഭാഗത്തായി ചുംബിച്ചു... ഒരു തരിപ്പ് ശരീരത്തിലൂടെ പാഞ്ഞു പോയി.... "നീയെന്റെ ലോകമാണ്... നീ മാത്രം..... U are my world..... ചെവിയിൽ നിന്നും ചുണ്ടുകൾ നെറ്റിയിൽ പതിഞ്ഞു.... ഇതെന്തിനാണെന്നറിയാമോ...... നീ എന്റെ മാത്രം ആണെന്ന് ഒന്ന് കൂടി ഉറപ്പിക്കുന്നു.... എന്റെ ചുണ്ടുകൾ നിന്റെ നെറ്റിയിലേക്ക് പതിയുമ്പോൾ ഞാൻ വീണ്ടും വീണ്ടും നിന്നെ ഓർമിപ്പിക്കുവാണ്... U are mine എന്ന്...... ചുണ്ടുകൾ കഴുത്തിൽ അമർത്തി ചുംബിച്ചു.... കൈകൾ ഏട്ടനെ വലിഞ്ഞു മുറുകി... U are only mine ......എന്റേത് മാത്രം ആണ് നീ... നിനക്കും എനിക്കുമിടയിൽ ഒരു നേരിയ ആവരണം പോലും ഇല്ലാതെ എനിക്ക് നിന്നെ പ്രണയിച്ചു കൊണ്ടിരിക്കണം... നിന്നിലെക്കു ആഴ്ന്നിറങ്ങണം... ചുണ്ടുകൾ സാരി പിൻ ചെയ്തിരുന്ന ഭാഗത്തേക്ക്‌ നീങ്ങി..... കൈകൾ തടഞ്ഞു കൊണ്ട് വേണ്ടാന്ന് തല കുലുക്കി....തടസ്സം ചെയ്ത കൈകൾ പതിയെ എടുത്തു മാറ്റി.... സാരി കുറച്ചു നീക്കി അവിടെ ചുണ്ടുകൾ ചേർത്തു... I want you.... നിന്നെ എനിക്ക് വേണം.... എന്റെ പ്രാണനായി...എന്റെ പ്രണയമായി..എന്റെ പാതിയായി.... ദേഷ്യമെല്ലാം അലിഞ്ഞു പോകുന്നു.... ഏട്ടനിലേക്ക് പടർന്നു കയറുന്നത് പോലെ ഇറുകെ പുണർന്നു നിന്നു... എന്തോ ഓർമയിൽ വിട്ടു മാറി.... സോറി.... ഞാൻ ഓർമിച്ചില്ല.... അത് മാത്രം പറഞ്ഞു കൊണ്ട് റൂം വിട്ടിറങ്ങി.... ഛെ മോശമായി പോയി.... ഞാൻ ഇത്രയും ലോല ആണെന്ന് അഖിലേട്ടൻ വിചാരിച്ചു കാണുവോ? 🙄🙄🙄🙄😥😥 താഴേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും പോകാൻ റെഡി ആയി നിൽക്കുന്നു.... കുറച്ചു ദൂരം ആയത് കൊണ്ട് എല്ലാവർക്കും ബസ് ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത്.. ഞാൻ ആദ്യമേ കയറി ഇരുന്നു..... അഖിലേട്ടൻ വരുന്നത് കണ്ടു ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.... എന്റടുത്തേക്ക് ഇരിക്കാൻ വന്ന അഖിലേട്ടനെ പുറകിലേക്ക് മാറ്റി വല്യേട്ടൻ എന്റടുത്തു വന്നിരുന്നു.... "ഇന്ദ്ര എന്നോട് മിണ്ടുന്നില്ല.... ഒരു ഐഡിയ പറ... അവളെ മിണ്ടിക്കാൻ... " "മിണ്ടിപ്പിക്കാനാണോ... ഈസി അല്ലേ... ചേച്ചിയോട് പോയി എടീ നിനക്കെന്നോട് ജീവിക്കണോ വേണ്ടെന്ന് ചോദിക്ക്!!മര്യാദക്ക് സംസാരിക്കെടീ എന്ന് കൂടി ചേർത്തോ.. "അപ്പോൾ അവൾ മിണ്ടുമോ? "പിന്നല്ലാതെ... എപ്പോ മിണ്ടിയെന്നു കേട്ടാൽ പോരെ..... അങ്ങോട്ട് കയറി ചൊറിഞ്ഞാൽ ഇങ്ങോട്ട് കയറി മാന്താത്ത എത്ര ഭാര്യമാരാ ഉള്ളെ.. 😁🙄(ആത്മ ) "അപ്പോൾ ഓക്കേ.... thank u കല്ലു... എനിക്ക് നിന്നോട് എന്നും സ്മരണ ഉണ്ടായിരിക്കും... " "സ്മരണ ഒന്നും വേണ്ട... ഏട്ടൻ ഇത് മറക്കാതെ ഇരുന്നാൽ മതി.... പിന്നെ അങ്ങോട്ട് കുറച്ചു ബഹളമൊക്കെ ആയിരുന്നു... ആദിയേട്ടന്റെ വീട്ടിൽ എത്തി അഖിലയെയും നോക്കി നടന്നു.... **************** "ടീ ഇന്ദ്രേ..... ദ്രോഹി... എനിക്കിപ്പോ അറിയണം.... നിനക്ക് എന്റെ കൂടെ ജീവിക്കണോ അതോ അവന്റെ കൂടെ ജീവിക്കണോന്ന്.....? "ആരുടെ കൂടെ? 😡😡😡😡 "എടി സോറി.... നാവ് സ്ലിപ്പ് ആയിപോയതാടി... ഇന്നലെ കണ്ട സീരിയലിലെ ഡയലോഗ് ഓർമിച്ച് അറിയാതെ നാവിൽ വന്നതാ..... നീ എന്നെ ഇവിടെ ഇട്ട് തല്ലരുത്... ആളൊഴിഞ്ഞ സ്ഥലം പറഞ്ഞാൽ മാത്രം മതി.. ഞാൻ അങ്ങോട്ടേക്ക് വരാം... "എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്... നിങ്ങൾക്ക് ആ സാന്ദ്രടെ ചെരിപ്പിന്റെ അളവ് ചോദിച്ചാൽ കിറുകൃത്യം അറിയാം... എന്നോട് എന്തെങ്കിലും ചോദിക്കാൻ വന്നാൽ മാത്രം.... നിങ്ങള് വീട്ടിൽ വാ... ജീവിക്കണോ വേണ്ടെന്നു ഞാൻ തീരുമാനിക്കാം.... 😡😡😡 "ഇന്ദ്രേ മോളെ.... ചേട്ടൻ പറയട്ടെടീ.... "പോടാ..... ഈശ്വരാ... ഏത് നേരത്താ പോയി ഐഡിയ കേൾക്കാൻ തോന്നിയത്.... എല്ലാം തിരിച്ചടിക്കുവാണല്ലോ..... ************** "അഖിലേ ടീ... എങ്ങനെയുണ്ട് വിവാഹജീവിതം? "ഓഹ് ഒരു രസം ഇല്ലെടീ.... നേരത്തെ ആദിയേട്ടനോട് താലി കെട്ടിയതിന്റെ പേരിൽ ഒന്ന് കൊഞ്ചാൻ പോയതാ... അങ്ങേര് കൊഞ്ഞനം കുത്തി കാണിച്ചിട്ട് പോയി.... ഇത്തിരി സ്നേഹത്തിന് വേണ്ടി ഞാൻ ഇനി ഒരു നാല് മണിക്കൂർ കൂടി കാത്തിരിക്കേണ്ടി വരും... "അപ്പോൾ എന്താ? 🙄 "അപ്പോൾ എന്റെ ആദ്യരാത്രി ആവും.. ഞാൻ സ്നേഹം ഭീഷണിപ്പെടുത്തി വാങ്ങിക്കും.. നീ നോക്കിക്കോ.... കല്ലു... എന്റെൽ പല പല ഐഡിയകളും ഉണ്ട്.. പാതിരാത്രി ഓരോ സിനിമകളും കണ്ടു പഠിച്ചതാ.... "അതേത് സിനിമ? "ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം,ഹാപ്പി ഹസ്ബൻഡ്‌സ്, ബാംഗ്ലൂർ ഡെയ്സ്, അങ്ങനെ... കുറെ... "എടീ അതിലൊക്കെ ഭർത്താക്കന്മാരെ തട്ടി എടുക്കാൻ ഒരു പെണ്ണ് വരുന്നതല്ലേ concept.... "പിന്നെ ഇവിടെയും അതല്ലേ... അങ്ങേർക്ക് വരുന്ന ആ ഡോക്ടർന്റെ ഒലിപ്പീരു ഞാൻ നിർത്തിക്കും..ഇന്ന് തൊട്ട് അഖില കളിക്കളത്തിൽ ഇറങ്ങും മോളെ..... "നിനക്ക് പ്രാന്താണോടീ? "ഭർത്താവിനെ സ്നേഹിക്കുന്ന എല്ലാ ഭാര്യമാർക്കും ഇത്തിരി ഈ വക പ്രാന്ത് കാണും... നിനക്ക് വേണോ കുറച്ചു പ്രാന്ത്? എങ്കിൽ അങ്ങോട്ടേക്ക് നോക്കിക്കേ.... അഖില ചൂണ്ടി കാണിച്ചിടത്തേക്ക് ഞാൻ നോക്കി... ദേഷ്യം കൊണ്ട് രക്തം ഇരച്ചു കയറുന്നുണ്ടായിരുന്നു.... കുറെ പെൺപിള്ളേരും അതിന് ഒത്ത നടുക്ക് എന്റെ കെട്ട്യോനും..... ജൂനിയർ ഡോക്ടർസ് ആണ്... കുഞ്ഞേട്ടന്റെ കൂടെ ഉള്ള.... അഖിലയുടെ ഡയലോഗും കൂടി ആയപ്പോൾ സംതൃപ്തി ആയി.... (തുടരും ) #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
38.7k കണ്ടവര്‍
2 ദിവസം
വീണ്ടുമൊരു പ്രണയകാലത്ത്...... ഭാഗം :-63 "എന്റെ ആദിയേട്ടാ... ഏട്ടനെങ്കിലും കുഞ്ഞേട്ടനോട് ഒന്ന് പറഞ്ഞു കൂടെ... കല്ലുവിനെ ഇങ്ങനെ വേദനിപ്പിക്കല്ലേന്ന്.. "ഞാൻ എങ്ങനെ പറയാനാ മോളെ.... ഇതൊക്കെ ഒരാൾ പറഞ്ഞു മനസ്സിലാക്കാനുള്ളതാണോ... സ്വയം തോന്നണ്ടേ.... എന്റെ ഊഹം ശെരിയാണെങ്കിൽ അവൻ ഇപ്പോൾ കല്ലുവിന്റെ അടുത്ത് സോറി പറയുവായിരിക്കും... നീ അതൊക്കെ വിട്ടേ... ഇനി നമുക്ക് രണ്ടു ദിവസം കൂടിയേ ഉള്ളു.. അത് കഴിഞ്ഞാൽ പിന്നേ എന്റെ ഭാര്യ ആയിട്ട് ഇവിടെ.... "പോ ആദിയേട്ടാ.... ഞാൻ വെയ്ക്കുവാ.... ബൈ ഗുഡ് നൈറ്റ്‌..... " *ഇന്നെന്താ നേരത്തെ കഴിഞ്ഞോ റൊമാൻസ്......? "നീയെന്താ കല്ലു ഇവിടെ? നീ റൂമിൽ പോകുന്നില്ലേ? 'എനിക്കേത് റൂം? ഞാനും ദേശാടന പക്ഷികളും ഒരുപോലെയാ.... ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കും.... "നീ ഏട്ടന്റെ അടുത്ത് പോയില്ലേ? "എന്തിന്? ഡോക്ടർനെ ചുളുവിൽ ഒപ്പിക്കാനോ? നമുക്കൊന്നും വേണ്ടേ.... "ഒന്ന് പോടീ....നീ നോക്കിക്കോ... ഇപ്പോൾ ഏട്ടൻ നിന്നെ വന്നു പൊക്കിയെടുത്തോണ്ട് പോകും... നിനക്ക് കാണണോ??? "അയ്യോ.. പൊന്നെ വേണ്ടാ... അങ്ങേര് പൊക്കിയെടുത്തു കൊണ്ട് പോകുന്നത് തന്നെ എവിടെക്കൊണ്ട് ഇടാമെന്നാലോചിച്ചിട്ടാകും.... എനിക്ക് ഉറക്കം വരുന്നു... നീ വേണേൽ കിടക്ക്.... 😡😡 ബെഡിൽ കയറി കണ്ണുകളുമടച്ചു കിടന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഡോറിൽ തട്ട് കേട്ടു... ഒപ്പം വിളിയും.... ഋഷ്യ ശൃംഗൻ വിളിക്കുന്നുണ്ട്..... "എഴുന്നേറ്റു പോയി വാതില് തുറക്കുന്നതൊക്കെ കൊള്ളാം... ഞാൻ ഉറങ്ങി... മനസ്സിലായല്ലോ? 😡😡 അവൾ ഒന്ന് മൂളി വാതിൽ തുറക്കാൻ പോയി... ഡോർ അടയുന്ന ശബ്ദം കേട്ടപ്പോൾ തിരികെ പോയി എന്നുറപ്പിച്ചു കൊണ്ട് ഒന്ന് ശ്വാസം നേരെ വിട്ടു...... "കാലൻ പോയോടീ? "ഇല്ല മോളെ... ഞാൻ നിന്നെയും കൊണ്ടേ പോകൂ " ശബ്ദം കേട്ട് എഴുന്നേറ്റു നോക്കിയപ്പോൾ ദേ എന്റടുത്തു വിശാലമായി കിടക്കുന്നു അഖിലൂട്ടൻ.... "അഖിലേ... അഖിലേ....ടീ...... " വിളിക്കണ്ട... അവളില്ല... അവളിപ്പോൾ ആദിയോടൊപ്പം ഡ്രൈവിൽ ആയിരിക്കും... "മര്യാദക്ക് പൊയ്ക്കോ.... ഞാനിപ്പോൾ എല്ലാവരെയും വിളിക്കും.... 'എന്തെന്ന് പറഞ്ഞാ വിളിക്കുന്നത്... ഞാൻ നിന്നെ കയറി പിടിക്കാൻ വന്നേന്നും പറഞ്ഞോ... വിളിക്ക്.... പൊന്നുമോള് വിളിക്ക്.... ' "ഇതെന്തൊരു കഷ്ടമാ... 😡😡😡 ലൈറ്റും ഓഫ് ചെയ്തു തിരിഞ്ഞു കിടന്നു.... ശരീരത്തിലൂടെ കൈകൾ ഇഴയുന്നത് പോലെ... "ദേ... എന്റെ അനുവാദമില്ലാതെ എന്നെ തൊട്ടാലുണ്ടല്ലോ.... എന്തിന്റെ പേരിലാ ഈ അവകാശം കാണിക്കുന്നത്.... ചുളുവിൽ ഡോക്ടർനെ അടിച്ചെടുത്തത് കൊണ്ട് സഹതാപം തോന്നി കഷ്ടപ്പെട്ട് ഇഷ്ടം കാണിക്കുന്നതാണോ? "നീയെന്തൊക്കെ പറഞ്ഞാലും എനിക്കൊന്നുമില്ല മോളെ... നിന്റെ പ്രതികരണം ഇങ്ങനൊക്കെ തന്നെയാകുമെന്ന് അറിഞ്ഞിട്ട് തന്നെയാ ഇതിന് ഇറങ്ങി തിരിച്ചത്... എന്റെ കല്ലു ദേഷ്യം തീരുന്നത് വരെ പറഞ്ഞോ.... നിന്റെ ദേഷ്യം കാണാനും ഭംഗിയാടി.... "മനുഷ്യനായാൽ കുറച്ചു ഉളുപ്പും നാണവും വേണം... " "നിന്റെ മുന്നിൽ എനിക്ക് രണ്ടുമില്ല ചക്കരേ.... " "ദേ മനുഷ്യാ....എന്റെ സ്വഭാവം എനിക്ക് തന്നെ പിടിക്കാതെ നിൽക്കുമ്പോഴാ അങ്ങേരുടെയൊരു മൂരി ശൃംഗാരം... മര്യാദക്ക് സ്ഥലം വിട്ടോ... ഇല്ലെങ്കിൽ ഞാൻ എഴുന്നേറ്റു പോകും ഇവിടുന്ന്.... " "ഞാൻ പോകില്ല... ഭാര്യ ഉള്ളിടത്തല്ലേ ഭർത്താവും ഉണ്ടാകേണ്ടത്.... നീ എവിടെയുണ്ടോ അവിടെ ഈ ഞാനും.... മിസ്സ്‌ യൂ വാവേ..... ഇത് ശെരിക്കും വട്ട് തന്നെയാ.... തേനും പാലും എന്നൊക്കെ പറഞ്ഞു സോപ്പിടാൻ വന്നേക്കുന്നു... ഇറങ്ങി പോകാൻ പറഞ്ഞിട്ട്.... അതും ഏറ്റ ഒരടിയും അടിച്ചിട്ട്..., 😡😡😡🙄🙄ഞാൻ മിണ്ടൂല..... അവിടെ നിന്നെഴുന്നേറ്റ് നേരെ അഖിലൂട്ടന്റെ റൂമിലേക്ക് നടന്നു.... "നീ ഇതെങ്ങോട്ടാ? "ഊളൻപാറയിലോട്ട്... എന്തേ വരുന്നോ? റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു കിടന്നു.... "കല്ലു.. കളിക്കല്ലേ... വാതിൽ തുറന്നെ... ഞാനൊരു കാര്യം പറഞ്ഞോട്ടെ. " നേരം വെളുത്തിട്ട് ഞാൻ കേട്ടോളാം.... ഈച്ചയും ആട്ടി അവിടെ ഇരുന്നോ..... ഡോറിൽ ആഞ്ഞു തൊഴിച്ചപോലൊരു ശബ്ദം കേട്ടു..... പിന്നെ അനക്കമൊന്നും ഉണ്ടായില്ല.... ഞാൻ സുഖസുഷുപ്തിയിൽ ആണ്ടു..... *നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കല്യാണി.... കല്ലും ആണിയും ഞാൻ വേറെ വേറെ ആയി ഇളക്കി മാറ്റും..... എന്നാലും ഇവളെ എങ്ങനെ മെരുക്കുമെന്നാ..... റൊമാൻസ് വർക്ക് ആകുന്നില്ല... കലിപ്പായാൽ അവൾ അതിലും കലിപ്പിൽ.... ഇവൾ എന്നെക്കൊണ്ട് അവളുടെ കാല് പിടിപ്പിക്കുമോ... തളരരുത് അഖിലേ തളരരുത്.... നിന്റെ ഭാര്യയല്ലേ പിടിച്ചേക്ക്... കാര്യം കാണാൻ കഴുതക്കാലും പിടിക്കാമെന്നല്ലേ.... അല്ലെങ്കിലും പറഞ്ഞത് ഇത്തിരി കൂടി പോയി.... അതിപ്പോ അവളും മോശമൊന്നുമല്ലല്ലോ... ഇനിയിപ്പോ നാളെ നേരം വെളുക്കുന്നത് വരെ കാക്കാം.... ഇപ്പോൾ എവിടെയെങ്കിലും തല വെയ്ക്കാം.... പോയി ടീവി യുടെ മുന്നിൽ ഇരുന്നു...ചാനൽ അടിച്ചു മാറ്റി കൊണ്ടിരിക്കെ എന്തോ വീഴുന്ന പോലെ ശബ്ദം കേട്ടു.... ദേ വല്യേട്ടൻ.... എന്താ ഏട്ടാ.? എന്ത് പറ്റി? "ഹേയ് എന്ത് പറ്റാൻ... ഞാൻ ഒന്ന് ലോങ്ങ്‌ ജംപ് ചാടിയതാ... പുറത്തു കൂടി ഷീറ്റും തലയണയും വന്നു വീണു...കതക് വലിച്ചടയ്ക്കുന്ന ശബ്ദവും.... "വല്യേട്ടാ നമ്മൾ ഒരേ വഞ്ചിയിലെ യാത്രക്കാരാണല്ലോ... എന്തിനാ ഏട്ടത്തി പുറത്താക്കിയത്? "എന്ത് പറയാൻ.... അവൾ അഖിലയുടെ കല്യാണത്തിന് എടുത്ത സാരി നോക്കുവായിരുന്നു.... ഇതല്ലേടീ നിന്റെ കൂട്ടുകാരി കഴിഞ്ഞ ആഴ്ച ഉടുത്തു കൊണ്ട് ചുവന്ന ബാഗും തൂക്കി ബസ് സ്റ്റോപ്പിൽ നിന്നതെന്ന് ചോദിച്ചു പോയി.... കാലമാടാ കണ്ടവളുടെ സാരിയും നോക്കി നടന്നോന്ന് പറഞ്ഞു ഒറ്റ തൊഴിയായിരുന്നു...കണ്ണ് തുറന്നപ്പോൾ നിന്റെ മടിയിലാ..... " "എന്തിനാ പറയാൻ പോയത്? മിണ്ടാണ്ട് ഇരുന്നൂടായിരുന്നോ? "ഇപ്പോഴാ ഞാനും അതാലോചിക്കുന്നേ.... എന്തായാലും സാരി ഒരു ഡിസൈൻ ആണെങ്കിലും കളർ വേറെയാടാ ...... അവളുടേത് റാണി പിങ്ക് ആണ്... അവളുടെ കൂട്ടുകാരിയുടേത് ബേബി പിങ്കും..... അതിരിക്കട്ടെ നീയെന്താ ഇവിടെ? "ഒരു compromise നു ശ്രെമിച്ചതാ.... അവൾ മുറിയിൽ കയറി ഡോർ ലോക്ക് ചെയ്തു.. ഞാൻ പുറത്തുമായി... അവൾ വീഴുമെന്ന് തോന്നുന്നില്ല... " "നിനക്ക് വേണമെങ്കിൽ ഞാൻ ഐഡിയ തരാമെടാ " "അവളുടെ കയ്യിൽ നിന്നും അടി മാത്രമേ എനിക്കിനി കിട്ടാനായുള്ളു... അത് കൂടി ഏട്ടൻ വാങ്ങിച്ചു തരരുത്....പ്ലീസ്.... 🙏 "നിനക്ക്‌ പുച്ഛം... ഞാൻ പറഞ്ഞോണ്ടാ ഇപ്പോൾ നീ സത്യം അറിഞ്ഞത്.. ഇല്ലെങ്കിൽ കാണായിരുന്നു.. അവൾ നിന്നെ കളഞ്ഞിട്ട് പോകുന്നത്.... എടാ ഞാൻ പറയുന്നത് കേൾക്ക്... ഈ പെണ്ണുങ്ങൾ എന്ന് പറയുന്നതിനെയോക്കെ ഉണ്ടല്ലോ പൊതുവെ നമുക്ക് മൂന്നു category ആക്കാം... ഒന്ന് പാവം ഭയങ്കരി, രണ്ട് മീഡിയം ഭയങ്കരി മൂന്നു ഭയങ്കര ഭയങ്കരി...... ഇവരെയൊക്കെ നമ്മുടെ വാരിയെല്ല് കൊടുത്തുണ്ടാക്കിയതാണെന്നുള്ള ഒരു നന്ദി ഇവളുമാർക്ക് ഇല്ലാ.... അത് കൊണ്ട് നീ പോയി ഒരു മാപ്പ് പറഞ്ഞു കാലിൽ പിടിച്ചു വലിച്ചു കണ്ണീരു കൊണ്ട് നനച്ചു.... പൊട്ടിക്കരഞ്ഞു......... "അപ്പോൾ ഇതാണല്ലേ പണി...... എനിക്കൊന്നും വേണ്ടേ.. എന്റെ കല്ലുവിന് എന്നെ മനസ്സിലാകും... അവൾക്കെന്നെ അറിയാം... "ഓഹ് . പിന്നെ.. ചെല്ല് ചെല്ല് അവൾ നിന്നെ പഞ്ഞിക്കിടും... 1% ന്യായം അവരുടെ ഭാഗത്താണെങ്കിലേ വാദിച്ചു വാദിച്ചു കുറ്റം നമ്മുടെ തലയിൽ കെട്ടിവെയ്ക്കും.. ഇതിപ്പോ 60%ന്യായം അവളുടെ ഭാഗത്താണ്... നിന്നെ കൊന്നു കുഴിച്ചു മൂടാതിരിക്കാൻ ഞാൻ മുട്ടിപ്പായിൽ പ്രാർത്ഥിക്കാം.... നേരം വെളുക്കുന്നത് വരെ പിന്നേ വല്യേട്ടന്റെ ഉപദേശം ആയിരുന്നു... കേട്ട് കേട്ട് ഒരു കാര്യം തീരുമാനിച്ചു... അവളുടെ വീക്ക്നെസ്സ് മുതലെടുക്കുക.... അപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ ടിക് ടോക് ചെയ്യുമെന്ന്.... അയ്യേ..... അവളെ വീഴ്ത്താൻ ഒറ്റ വഴിയേയുള്ളു.... പ്രണയം..... പ്രണയിച്ചു പ്രണയിച്ചു ശ്വാസം മുട്ടിക്കുക... അപ്പോൾ അവൾ എന്നോട് പറയും അഖിലേട്ടാ ഏട്ടനില്ലാതെ എനിക്ക് ജീവിക്കാൻ വയ്യെന്ന്..... ഇല്ലെങ്കിൽ ഞാൻ പറയിപ്പിക്കും...... ****** രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നു നോക്കിയത്... അഖിലേട്ടന്റെ ഫോൺ.... അതും എന്റെ നമ്പറിൽ നിന്നും... സമയം അഞ്ചു മണി കഴിഞ്ഞതേയുള്ളൂ ഇന്നലത്തെ കാര്യങ്ങൾ ഓർമയിൽ വന്നു... മുഖം കഴുകി ഡോർ തുറന്നു വെച്ചു...... ഇന്ന് മുതൽ അവളുടെ ബന്ധുക്കളെല്ലാം വന്നു തുടങ്ങും.... ഇന്നാണ് അഖിലയുടെ ഹൽദിയും മെഹന്ദിയും വെച്ചേക്കുന്നത്.... ഓടി പോയി കുളിച്ചിട്ട് താഴേക്ക് ചെന്നു... ഹാളിൽ അഖിലൂട്ടനും വല്യേട്ടനും എഴുന്നേറ്റു ഇരിക്കുന്നു ... അടുക്കളയിലേക്ക് പോയപ്പോൾ ആന്റി ചായ ഉണ്ടാക്കാനുള്ള പുറപ്പാടിലും... ഇന്ദ്രേച്ചിയെ പോയി വിളിച്ചെഴുന്നേല്പിച്ചു... അഖിലയെ ഞങ്ങൾ രണ്ടു പേരും കൂടി ചവിട്ടി എഴുന്നേൽപ്പിച്ചു..... "നാളെ വേറൊരു വീട്ടിൽ ചെന്നു കയറേണ്ട പെണ്ണാണ് പോത്ത് പോലെ കിടന്നുറങ്ങുന്നത്... "സ്വന്തം വീട്ടിൽ പന്ത്രണ്ടു മണിയായാൽ പോലും എഴുന്നേൽക്കാത്ത നീയാണോ കല്ലു എന്നോട് ഇത് പറയുന്നത്...? വേണ്ടായിരുന്നു... ഒന്ന് സ്വയം പൊങ്ങാൻ നോക്കിയതാ... ചായ ഉണ്ടാക്കിയത് കൊണ്ട് പോയി എല്ലാവർക്കും കൊടുത്തു.... അഖിലൂട്ടന്റെ മുന്നിലേക്ക് പോയി നിന്നു..... "എനിക്കിഷ്ടമായി ഈ പെണ്ണിനെ..."ചുണ്ടുകൾ കൊണ്ട് ഉമ്മ തരുന്നതായി കാണിച്ചു..... ദേഷ്യം കൊണ്ട് തുറിച്ചു നോക്കി.. അവിടെ യാതൊരു കുലുക്കവും ഇല്ലാ.... "അയ്യോ അമ്മ ഓടി വായോ ഇങ്ങോട്ട്.... വല്യേട്ടൻ നില വിളിക്കാൻ തുടങ്ങി... എന്താ എന്താടാ കാര്യം? എന്തിനാ നിലവിളിക്കുന്നത്? "ദേ ഈ അഖിലിന് കോച്ചു വാതം ആണെന്ന് തോന്നുന്നു... എന്തൊക്കെയോ ചുണ്ടും കോട്ടി കാണിക്കുന്നു...അമ്മ പോയി വെട്ടുകത്തി എടുത്തു കയ്യിലേക്ക് കൊടുക്ക്.... ഞാൻ പോയി ഒന്ന് നടുവ് നിവർത്തട്ടെ.... ' "ഞാൻ പ്രസവിച്ചതായിപ്പോയി.. ഇല്ലെങ്കിൽ ഉണ്ടല്ലോ.... ആന്റി അവിടുന്ന് പോയി.... ഞാൻ ഒന്ന് വല്യേട്ടനെ നോക്കി.... "നിന്നെ ഞാൻ എന്നും ചില ദുഷ്ടദൃഷ്ടികളിൽ നിന്നും സംരക്ഷിച്ചിരിക്കും പെങ്ങളെ ' വല്യേട്ടൻ റൂമിലേക്ക് പോയി... അഖിലേട്ടൻ റൂമിലേക്ക് വരാൻ കണ്ണു കാണിച്ചു... പിന്നേ.. ഇപ്പോൾ തന്നെ... ഞാൻ വരില്ല..... രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ ഞാൻ പോകും എന്റെ വീട്ടിലേക്ക്.... പിന്നെ അഖിലൂട്ടൻ ഹോസ്പിറ്റലിലേക്ക് പോകുന്നത് വരെ മുന്നിലേക്ക് പോയില്ല... ബന്ധുക്കളൊക്കെ വരാൻ തുടങ്ങി.. അഖിലയെ ഹൽദിയ്ക്കായി ഒരുക്കിയിട്ട് ഞാനും ഇന്ദ്രേച്ചിയും റെഡി ആകാനായി പോയി.... അഖിലേട്ടന് ഇത് വരെ എത്തിയിട്ടില്ല.. ഇടാനുള്ള ഡ്രസ്സ്‌ ബെഡിൽ എടുത്തിട്ടിട്ട് ഒന്ന് ഫ്രഷ് ആകാൻ പോയി.... റെഡി ആയി ഇറങ്ങിയതും അഖിലേട്ടൻ റൂമിലേക്ക് വന്നതും ഒരുമിച്ചായിരുന്നു... ഒന്ന് നോക്കിയിട്ട് താഴേക്ക് പോകാൻ ഇറങ്ങുമ്പോൾ ഒരുമിച്ചു പോകാമെന്നു പറഞ്ഞു.... "എനിക്ക് പോണം.. ആരെയും കാത്തു നിൽക്കാനൊന്നും വയ്യാ " "നിന്റെ പ്രശ്നം എന്താ കല്ലു... നീ ചെയ്തത് ശെരിയാണോ... സ്വന്തം അനിയത്തിയെ കുറിച്ചു ഭാര്യ വിവാഹത്തിന് മുന്നേ ഗർഭിണി എന്ന കള്ളം പറഞ്ഞെന്നറിയുമ്പോൾ ഏതൊരാങ്ങളയും എങ്ങനെ പ്രതികരിക്കുമോ അതല്ലേ ഞാനും ചെയ്തുള്ളു... " "ശെരിയാ.. അത് മാത്രമേ ചെയ്തിട്ടുള്ളു അല്ലേ.... എന്റെ തെറ്റ് തന്നെയാ സമ്മതിച്ചു.... ഇനിയെന്താ വേണ്ടത്? നിങ്ങളുടെ കഷ്ടപ്പെട്ട ഇഷ്ടം ഇനിയും ഉണ്ടോ... ഇറങ്ങി പോകാൻ പറഞ്ഞില്ലേ.... ചുളുവിൽ ഒരു ഡോക്ടർനെ കിട്ടിയെന്ന അഹങ്കാരം എന്നിൽ നിന്നും ഇല്ലാണ്ടാവട്ടെ... ഞാനും ഈ വിവാഹം കഴിഞ്ഞാൽ ഇവിടുന്ന് പോകും.... ഒരിക്കലും തിരിച്ചു വന്നു ശല്യം ചെയ്യില്ല... " നീ അങ്ങനെ എന്നെ വിട്ടിട്ട് പോകുമോ? പോകുമോന്നു? ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.... ഡോർ തുറന്നു പുറത്തേക്കിറങ്ങി... function തുടങ്ങിയിരുന്നു... ഹൽദി കഴിഞ്ഞു മെഹന്ദി....അമ്മയും അച്ഛനും ചേച്ചിയും വന്നപ്പോൾ ഞാനും അവരുടെ കൂടെ പോയിരുന്നു... ഇന്ദ്രേച്ചി ചേച്ചിയുടെ വീട്ടുകാർക്കൊപ്പവും.... സംഭവം കിടു ആയി... എല്ലാം കഴിഞ്ഞു ആളുകൾ പോയപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു.... എല്ലാവരും ക്ഷീണിതരായത് കൊണ്ട് വിശ്രമിക്കാനായി പോയി... ഞാൻ മേളിലേക്ക് നോക്കി കൊണ്ട് നിന്നു... "നിനക്ക് ISRO യിൽ ജോലികിട്ടിയോ കല്ലു? "അസ്ഥാന കോമഡി അടിക്കല്ലേ വല്യേട്ടാ.... ഞാൻ മേളിലേക്ക് പോണോ വേണ്ടേന്നു ആലോചിച്ചു നിൽക്കുവാ? "ചിത്രഗുപ്തൻ വന്നോ നിന്നെ കൊണ്ട് പോകാൻ.... കാലൻ കയറിട്ടാൽ നീ തൂങ്ങി കയറിക്കോ... നീ പോകാൻ മടിച്ചാൽ പകരം ആളെ തിരഞ്ഞിറങ്ങിയാലോ... റിസ്കാ മോളെ... " "നിങ്ങൾ ശെരിക്കും ഡോക്ടർ തന്നാണോ? "അയ്യോ ശെരിക്കും ഞാൻ ഡോക്ടർ ആണെടീ.. എന്റെൽ സ്റ്റെത് ഉണ്ടല്ലോ.. നീ കണ്ടിട്ടില്ലേ... " "എന്റെ വല്യേട്ടാ ഞാൻ കാല് പിടിക്കാം.. ഞാൻ സീരിയസ് ആയിട്ട് ആലോചിക്കുവായിരുന്നു... റൂമിലേക്ക് പോണോ വേണ്ടേന്ന്... " "അതിന് നീയെന്തിനാ ഇത്രയും ആലോചിക്കുന്നത്? തീർച്ചയായും പോവണ്ട... അവൻ അവിടെ സമാധാനമായിട്ട് കിടന്നു അവളെ പറ്റി ആലോചിക്കട്ടെ... നീപോയി ശല്യം ഉണ്ടാക്കി അവന്റെ മൂഡ് മാറി അവൻ അവളെ മറന്നു പോയെന്ന്‌ പറഞ്ഞു കരഞ്ഞു എന്റെ മോളെ വന്നു ദക്ഷ മോളെ ദച്ചു എന്നൊക്കെ വിളിച്ചു നൊസ്റ്റു അടിച്ചു പിന്നേ നിന്നോട് ദേഷ്യപ്പെട്ടു.... വേണ്ടെടീ അവൻ അവിടെ സമാധാനത്തോടെ കിടക്കട്ടെ..... "എങ്കിൽ ഇന്ന് പോയി സമാധാനം ഉണ്ടാക്കി കെടുത്തിയിട്ട് തന്നെ കാര്യം.. അങ്ങേരും അങ്ങേരുടെ നൊസ്റ്റുവും കാമുകിയും... ഒരു ദച്ചു... മാറങ്ങോട്ട്.. "കല്ലൂ പോകുന്നതൊക്കെ കൊള്ളാം... അവൻ അവളെ പറ്റി വല്ലതും പറഞ്ഞാൽ അവനെ നീ തല്ലുകയൊന്നും ചെയ്യരുത്... എന്റെ അനിയൻ പാവമാ 😰😰😨😨 'ഇതിനെയാണ് പറയുന്നത് വെടക്കാക്കി തനിക്കാക്കുക എന്ന്... എന്റെ ഐഡിയ കേൾക്കാൻ പറഞ്ഞപ്പോൾ എന്തായിരുന്നു... തല്ല് കൊള്ളാൻ വയ്യ പോലും.. ഇനി നിന്നെ രക്ഷിക്കാൻ ആരും ഇല്ലെടാ... ബു ഹാ ഹാ...... മോളെ... ഇന്ദ്രേ.... ചേട്ടൻ വരുന്നെടീ...... ദൈവമേ ഇന്ന് ഈ സാരിയുടെ കാര്യം മാത്രം വേണ്ടാ..... "ഇന്ദ്രേ.... നിനക്ക് വേണ്ടി ഞാൻ ഒരു കാര്യം പ്ലാൻ ചെയ്യുന്നുണ്ട്.... എന്താണെന്ന് മോള് ചോദിച്ചേ? "എന്താ? "ഞാൻ നിനക്ക് ഒരു ജോഡി കമ്മല് വാങ്ങിതരാമെന്ന് വിചാരിക്കുന്നു.. "ആണോ? ഡയമണ്ട് ആണോ ഏട്ടാ? "അല്ലെടീ നമ്മുടെ സാന്ദ്ര ഇന്ന് ഫങ്ക്ഷന് വന്നപ്പോൾ ഇട്ടിട്ട് വന്നില്ലേ...... ഗോൾഡിൽ എമറാൾഡ് വെച്ച... "ഏത് സാന്ദ്ര?😡 "എടീ നമ്മുടെ സേതു മാമയുടെ മോളില്ലേ... നിനക്ക് മനസ്സിലായില്ലേ ഇന്ന് ഗ്രീൻ കളർ ചുരിദാറൊക്കെ ഇട്ടു ലൂസ് ഹെയറിൽ വന്ന മൂക്കിൽ മൂക്കുത്തിയൊക്കെ ഇട്ട്.... ഇനിയും മനസ്സിലായില്ലേ ചുണ്ടിന് മുകളിൽ കുഞ്ഞു മറുകൊക്കെ ഉള്ള..... " "ടാ നിഖിലേ 😡😡 "ടാ എന്നാ... ഇന്ദ്രേ മോളെ ഞാൻ നിന്റെ ഭർത്താവാ.... "ആ ഒരൊറ്റ കാര്യം കൊണ്ടാ ഞാൻ തലയ്ക്കടിക്കാത്തത്... ഇല്ലെങ്കിൽ ഉണ്ടല്ലോ.... മര്യാദക്ക് കണ്മുന്നിൽ നിന്നും എങ്ങോട്ടെങ്കിലും പൊയ്ക്കോ... ഇല്ലെങ്കിൽ..... 😡😡😡 ************ ഇങ്ങേരുടെ നൊസ്റ്റുവും ദച്ചുവും... ഇന്നത്തോടെ ഞാൻ നിർത്തി തരാം.... റൂമിലേക്ക് പോയി നിലത്തേക്ക് ഷീറ്റ് വിരിച്ചു.... നീയെന്തിനാ അവിടെ കിടക്കുന്നെ.. ബെഡിൽ സ്ഥലം ഉണ്ടല്ലോ? ഒന്നും മിണ്ടിയില്ല... "ഞാൻ പിടിച്ചു വിഴുങ്ങത്തൊന്നുമില്ല... " "അയ്യോ അതോണ്ടൊന്നുമല്ല... കാമുകിയെ പറ്റി അയവിറക്കുമ്പോൾ നമ്മളൊരു ശല്യം ആകണ്ടാന്ന് വിജാരിച്ചാ....😡😡😡 "ഞാൻ അതിനു അവളെപ്പറ്റി ഓർക്കാറുകൂടി ഇല്ലാ... ഇന്നലെ വല്യേട്ടൻ എന്തോ പറഞ്ഞെന്ന് വെച്ചു... നീയെന്താ ഇങ്ങനെ? നീ മേളിൽ കയറി കിടന്നേ........ സൗകര്യമില്ല.... അത് മനസ്സിൽ പറഞ്ഞതാ.... കണ്ണുകളിൽ ഉറക്കം പിടിച്ചത് കൊണ്ട് പിന്നേ ബഹളത്തിനൊന്നും പോയില്ല....അലാറം അടിച്ചപ്പോൾ കണ്ണുകൾ വലിച്ചു തുറന്നു... ഇന്ന് അഖിലയുടെ കല്യാണമാണ്... ഈ വീട്ടിൽ വന്നപ്പോൾ അപരിചിതത്വം തോന്നാതിരുന്നത് അഖില കൂടെ ഉണ്ടായത് കൊണ്ടാണ്.. ഇന്നത്തോടെ അതും കഴിയും.. നാളെ എനിക്കും ഈ വീട് ഓർമയിൽ മാത്രം.... എഴുന്നേറ്റത് മാത്രം ഓർമയുണ്ട്.... ആരുടേയോ നിലവിളി കേട്ടു... ലൈറ്റ് ഇട്ടപ്പോൾ ഞാൻ ബെഡിലാണ്... ഞാൻ നിലത്തു നിന്നെഴുന്നേറ്റ് പോയത് പോലെ പോയതാ.. അഖിലൂട്ടൻ അടുത്ത് കിടന്നായിരുന്നോ... അല്ല ഞാൻ നിലത്തല്ലേ കിടന്നത്... 🙄🙄🙄🤔🤔 "എന്റെ കല്ലു... ഇങ്ങനെയൊക്കെ എന്റെ ദാമ്പത്യം നീ തകർക്കരുത്... നഷ്ടം നിനക്ക് കൂടിയാ..... "ഞാൻ നിലത്ത് അല്ലേ കിടന്നത്... അപ്പോൾ എഴുന്നേറ്റു പോയപ്പോൾ....സോറി . " വേഗം അവിടെ നിന്നെഴുന്നേറ്റ് പോയി റെഡി ആയി... അപ്പോഴേക്കും വല്യേട്ടൻ വന്നു... പിന്നെ അഖിലയെയും കൊണ്ട് ക്ഷേത്രത്തിലേക്ക് പോയി... തിരികെ വന്നു ഡ്രെസ്സും എടുത്തു കൊണ്ട് അഖിലയെയും വേറൊരു കുട്ടിയേയും കൂട്ടി പാർലറിലേക്കും വിട്ടു .. റൂമിലേക്ക് വന്നപ്പോൾ അഖിലേട്ടൻ ഒരുങ്ങുവാണു.... ഇങ്ങേരു രണ്ടാമത്തെ കെട്ടിനുള്ള പുറപ്പാടാണോ ആവോ? 🙄🤔 ഒന്നും മിണ്ടാതെ ഡ്രെസ്സും എടുത്തു വാഷ് റൂമിലേക്ക് പോയി... റെഡി ആയി ഇറങ്ങിയപ്പോഴും അവിടെ വൻ ഒരുക്കമാണ്... സ്വന്തം കല്യാണത്തിന് ഒരുങ്ങാൻ പറ്റാത്തതിന്റെ കേട് തീർക്കുന്നതാകും.... മുടിയിലേക്ക് പൂവ് വെച്ചു.... രണ്ടു വളയും കമ്മലും എടുത്തിട്ടു.... റെഡി ആയി പുറത്തേക്കിറങ്ങി.... കോളേജിൽ നിന്നും ഫ്രണ്ട്സ് ഉള്ളത് കൊണ്ട് നെറുകയിൽ കുങ്കുമം തൊടാൻ പറ്റാതെ ആകെ സങ്കടം... എങ്കിലും അവകാശപ്പെട്ടതല്ല നേടിയത് എന്നുള്ള കുറ്റ ബോധം ഉള്ളത് കൊണ്ട് ഒന്നിനും തുനിഞ്ഞില്ല...... "കല്ലൂ... ഇതൊന്നു നോക്കിയേ.... " ഇനി എന്താന്ന് നോക്കിയപ്പോൾ കയ്യിൽ കുങ്കുമചെപ്പുമായി ആള് നിൽക്കുന്നു.. സൂക്ഷ്മമായി നോക്കിയിട്ട് അടുത്തേക്ക് വന്നു.... 'എന്റെ ഭാര്യ ആണെങ്കിൽ ഇത് ഇന്ന് ഈ നെറുകയിൽ ഉണ്ടായിരിക്കണം... നെറുകയിൽ കുങ്കുമവും കൊണ്ട് കൈകൾ നീണ്ടു.. "എന്ത് അധികാരത്തിൽ ആണ് ഞാനിതു ഏറ്റു വാങ്ങേണ്ടത്... ചുളുവിൽ ഒരു ഡോക്ടർനെ ഞാൻ അടിച്ചെടുത്തു എന്നുള്ളതിലൊ കഷ്ടപ്പെട്ടു എന്നോട് ഇഷ്ടം തോന്നിയെന്ന പേരിലോ? "നിനക്ക് തോന്നുന്നുണ്ടോ അങ്ങനെ? എന്റെ ചില തെറ്റിദ്ധാരണകൾ കാരണം ഞാൻ അറിയാതെ പറഞ്ഞു പോയി... ഇപ്പോൾ അതെല്ലാം തിരുത്തി ഞാൻ പറയുന്നു.ഏത് നിമിഷത്തിലാണോ നിന്നോട് കഷ്ടപ്പെട്ട് ഇഷ്ടം ഉണ്ടായി എന്ന് പറഞ്ഞത് ആ നിമിഷത്തെ ഞാൻ പഴിച്ചു പോകുന്നു.. നിന്നോട് എനിക്ക് നമ്മുടെ വിവാഹത്തിന് മുന്നേ തോന്നിയ ഇഷ്ടമാണ് .. സാഹചര്യങ്ങൾ കാരണം എന്തൊക്കെയോ നടന്നു.. തെറ്റിദ്ധാരണകൾ കാരണം പറയാൻ കഴിഞ്ഞില്ല... ഇനിയും പറയാതിരുന്നാൽ ശെരിയാകില്ല...നീ എന്നിൽ നിന്നും ഒരുപാട് അകന്നു പോകുന്നു... ഞാൻ...... "കല്ലൂ... വേഗം വാ.... സമയം ആയി... പുറത്തു നിന്ന് ഇന്ദ്രേച്ചി വിളിച്ചു... ഫോണും എടുത്തു കൊണ്ട് ഞാൻ മുറി വിട്ടിറങ്ങി... ഇറങ്ങുന്നതിനു മുന്നേ ആ കരങ്ങൾ എന്നെ ചുറ്റി പിടിച്ചു... നെറുകയിൽ ചുവപ്പ് പടർന്നു... ഒന്നും മിണ്ടാതെ ഇന്ദ്രേച്ചിയെയും കൂട്ടി അഖിലയുടെ അടുത്തേക്ക് പോയി അവിടെ നിന്ന് മണ്ഡപത്തിലേക്കും.... അവളുടെ സന്തോഷം കൊണ്ടുള്ള വെപ്രാളം കാണുമ്പോൾ ഞാനും ഇന്ദ്രേച്ചിയും പരസ്പരം എന്തൊക്കെയോ പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു... ആദിയേട്ടൻ വന്നു... അഖിലയെയും കൂട്ടി കതിർമണ്ഡപത്തിലേക്ക് നടന്നു..... (തുടരും ) അപ്പോൾ നാളെ അഖിലയുടെ മാവ് പൂക്കാൻ പോകുകയാണ്... ഈ മഹാമഹത്തിലേക്ക് താങ്കളുടെ സകുടുംബ സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു... സ്ഥലം- id മഴ.... സമയം -ദേ ഈ നേരത്ത്.. നാളെ തൊട്ട് മൂന്നു ജോഡികളുടെയും സംഭാഷണവും കൂടി ആഡ് ചെയ്യും.... ഇനി അവിടെ എന്താ നടക്കുന്നതെന്ന് കല്ലൂട്ടന് പറഞ്ഞു തരാൻ പറ്റില്ലല്ലോ... മുന്നേ ഒരു കല്യാണം നടത്തിയ ക്ഷീണം തീർന്നിട്ടില്ല.... വായിച്ച നിങ്ങൾക്കും.... നിർതിയിട്ട് പൊയ്ക്കൂടേ എന്നാരും ചോദിക്കണ്ട... ചിലരുടെ സങ്കടം സഹിക്കാൻ വയ്യാ... അതോണ്ട് ഇത്തിരി കൂടി.... പ്ലീസ്.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
35.6k കണ്ടവര്‍
3 ദിവസം
വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-62 ഏട്ടനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കരുത്.... സംഭവം അതായത് കൊണ്ടല്ലേ ഞാൻ ഇത്രയും നിർബന്ധിച്ചത്..... വീണിടം വിദ്യയാക്കി പൊടിപ്പും തൊങ്ങലും ചേർത്ത് സംഭവം കളറാക്കി.... അഖിലേട്ടൻ പെങ്ങൾക്ക് വന്ന ദുർവിധി ആലോചിച്ചു നിൽപ്പുണ്ടായിരുന്നു... ഓം ശാന്തി ഓശാനയിലേ"കെട്ടി ഒരു കൊച്ചുണ്ടാകേണ്ട പ്രായമായി....എന്നിട്ടും കുഞ്ഞാണ് പോലും ".....🙄🙄ആ ഡയലോഗ് ആണ് ഓർമ വന്നത്.. അഖിലേട്ടൻ ടെൻഷൻ കൊണ്ട് ഉലാത്തുന്നത് കണ്ടു.... ഇത്തിരി കൂടി പോയോ? സംശയം ഇല്ലാതില്ല..... പിറ്റേന്ന് അഖിലയോട് കാര്യം പറഞ്ഞപ്പോൾ അവൾ ഒറ്റ പിടിയായിരുന്നു കഴുത്തിൽ.... "എടീ പിടി വിട് പിടി വിട്..... എന്റെ ഫസ്റ്റ് നൈറ്റ്‌ ഇത് വരെ കഴിഞ്ഞിട്ടില്ല " "എടീ ഞാൻ ഏട്ടന്റെ മുഖത്ത് എങ്ങനെ നോക്കും? "കണ്ണുകൊണ്ട്... !!!സില്ലി മാറ്റർ.... പ്ഫ പുല്ലേ... എല്ലാം ഒപ്പിച്ചു വെച്ചിട്ട് നിന്ന് ചളി പറയുന്നോ..... ഇതിലും ഭേദം എനിക്ക് ക്യാൻസർ ആണെന്ന് പറഞ്ഞു മാനുഷിക പരിഗണന വെച്ചെങ്കിലും സമ്മതിപ്പിച്ചു കൂടായിരുന്നോ.... !!! "ചിൽ അഖിലാ ചിൽ... ഇപ്പോൾ എന്താ പ്രശ്നം... നിന്റെ ഗർഭം..... " "എന്റെ ദൈവമേ... ഗർഭമോ.... ഇവൾക്കോ !!എപ്പോ?? ഇന്ദ്ര ചേച്ചി നെഞ്ചത്ത് കൈ വെച്ച് കൊണ്ട് നിലവിളിച്ചു.... അവസാനം നടന്നത് പറഞ്ഞപ്പോൾ ആണ് പാവം ശ്വാസം നേരെ വിട്ടത്.... "അല്ല കല്ലൂ.... അഖിൽ ഈ ജന്മത്തിൽ ഇവളെ കൈ പിടിച്ചു കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല.... അപ്പോഴും പറയും ഇവൾ കുഞ്ഞാന്ന്.... നിന്റെ കാര്യത്തിലും ഈ പരിഗണന ഉണ്ടോ? "നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലാ സാർ.. അതൊന്നും അവിടെ നിന്ന് കിട്ടില്ല... പിന്നെ അഖിലേ ഇപ്പോൾ നീ സഹിക്ക്.. കല്യാണം കഴിഞ്ഞു ഈ കള്ളം സത്യമാക്കിയേക്ക്... പ്രോബ്ലം സോൾവ്ട്... " "അങ്ങനെയൊക്കെ സോൾവ് ആകുമോ... കുഞ്ഞേട്ടൻ അറിഞ്ഞാൽ വൻ സ്ഫോടനം നടക്കും.... കല്യാണം മുടങ്ങുമോന്നാ എന്റെ പേടി " "അഖിൽ അറിയാതെ നീ പിടിച്ചു നിൽക്ക്...അവനെ ബോധിപ്പിക്കാൻ നീ വേണേൽ ശർദ്ധിക്കുകയോ പുളി മാങ്ങ തിന്നുകയോ ചെയ്തോ? "ആർക്കാ മാങ്ങ വേണ്ടത്... ആരാ ചര്ധിച്ചത്.... യുറേക്കാ... ഞാൻ അച്ഛനാകാൻ പോകുന്നു.... എന്റെ ഇന്ദ്രേ.... " ഛർദി, മാങ്ങ.... എങ്ങു നിന്നോ വന്ന വല്യേട്ടൻ ചേച്ചിയെ എടുത്തു കറക്കാൻ തുടങ്ങി.... "വിട് മനുഷ്യാ.... എനിക്ക് ഗര്ഭമൊന്നുമില്ല.... " "പിന്നേ ആർക്കാ? കല്ലൂ നീ ! ഞാനോ.... ഞാൻ അല്ലാ... എന്റെ ഗർഭം ഇങ്ങനെ അല്ലാ.... (ആത്മ ) "എടാ അഖിലേ.... ഓടി വാടാ... നീ ടെസ്റ്റ്‌ പാസ്സ് ആയി.... വാടാ.... " വല്യേട്ടൻ ഒരു ഗ്യാപ് തരാതെ വിളിച്ചു കൂകി... റൂമിൽ നിന്ന് അഖിലേട്ടൻ ഓടി വന്നു..... എന്താ? ആരാ പാസ്സ് ആയത്? "എന്റെ പൊന്നോ... എന്തൊരു എളിമ.... so fast yah.... proud of u അനിയൻ കുട്ടാ proud of u.... " ഇങ്ങേരിത് കുളമാക്കുമെന്നാ തോന്നുന്നത്!! ഇന്ദ്രേച്ചി പതിയെ പറഞ്ഞിട്ട് എന്നെ നോക്കി.. "എന്തിനാ ഏട്ടാ? കാര്യം പറ..... " "നിന്റെ ഭാര്യ ഗർഭിണിയാടാ.... " ഇതൊക്കെ എപ്പോ എന്നുള്ള ഭാവത്തിൽ അഖിലേട്ടൻ നോക്കുന്നു... വീട്ടിൽ വേറെ ആരും ഇല്ലാത്തതു ആരുടെയോ ഭാഗ്യം..... "എന്നാലും നീ ലോഞ്ചു ചെയ്യുമെന്ന് പറഞ്ഞപ്പോൾ പണിപ്പുരയിൽ ആണെന്ന് ഞാൻ അറിഞ്ഞില്ലെടാ "ഇതൊക്കെ എങ്ങനെ സാധിക്കുന്നു? Anyway congrats... " *ഡാ അഖിലേ ചിലവ് വേണം? ചുളുവിൽ ഒപ്പിച്ചതല്ലേ!!!!! *ഒന്ന് പോയെ ഏട്ടാ... മനുഷ്യൻ മര്യാദക്ക് ഒന്ന് നേരെ നോക്കിയിട്ട് പോലുമില്ല.. പിന്നാ ഗർഭം !!!! "അപ്പോൾ അതല്ലേ? "അല്ലാന്ന്..... "അപ്പോൾ എന്നും രാത്രി നീ അവിടെ എന്തായിരുന്നു ഏണിയും പാമ്പും കളിയ്ക്കുവാരുന്നോ? "ആഹ് അതെ.... തൊണ്ണൂറ്റി ഒൻപതിൽ എത്തുമ്പോൾ പാമ്പ് വിഴുങ്ങും... അപ്പോൾ വീണ്ടും ഒന്നിൽ വന്നു നിൽക്കും... " "എടാ അതിനൊക്കെ ഒരു കഴിവ് വേണം.... കട്ട എടുത്തു ചുമ്മാ കുലുക്കിയാൽ പോരാ ദൈവത്തിനെ കൂടി വിളിക്കണം... ഇന്ന് രാത്രി നീ ദൈവത്തിനെ വിചാരിച്ചു ഒന്ന് കൂടെ കട്ട ഇട്ടു നോക്ക്.... തൊണ്ണൂറ്റി നാലെത്തുമ്പോൾ ഒരാറ് കിട്ടിയാൽ നീ വീട്ടിൽ എത്തില്ലേ... " "ചുമ്മാതല്ല അച്ഛൻ പറയുന്നത്... തളം വെയ്ക്കണമെന്ന്.... !! "നീവല്ലതും പറഞ്ഞായിരുന്നോ? 'വല്ലാത്ത തലയാന്ന് പറഞ്ഞതാ..... Thank u thank u thank u.... അപ്പോൾ ഇവിടെ ആർക്കും ഗർഭം ഇല്ലാത്ത സ്ഥിതിക്ക് സഭ പിരിച്ചു വിട്ടിരിക്കുന്നു. മ്മ്... എല്ലാവരും പൊയ്ക്കോ..... ഞങ്ങൾ മൂന്നു പേരും അടുക്കളയിലേക്ക് പോയി.... ഫുഡ്‌ ഉണ്ടാക്കി കൊണ്ട് നിന്നപ്പോൾ അമ്മയും അച്ഛനും തിരിച്ചു വന്നു... മുഹൂർത്തം കുറിച്ചു കിട്ടി.... ഒരു മാസത്തിനു ശേഷം..... അങ്ങനെ അഖിലയുടെ മാവും പൂത്തു.... അടുക്കളയിൽ പച്ചക്കറി കട്ട്‌ ചെയ്തു കൊണ്ട് നിന്നപ്പോൾ ആണ് പുറകിൽ നിന്നും വിളി കേട്ടത്... "ഗര്ഭിണിയ്ക്ക് റസ്റ്റ്‌ ഒന്നും വേണ്ടെന്ന്? കനപ്പിച്ചൊന്ന് നോക്കിയപ്പോൾ ആള് സ്ഥലം വിട്ടു..... "എന്നാലും എന്റെ ദൈവമേ.... നീ എന്നെ അച്ഛനാകാൻ വീണ്ടും വീണ്ടും മോഹിപ്പിക്കുവാണല്ലോ !!!നിനക്ക് എന്റെ കാര്യത്തിൽ ഉള്ള ഉത്സാഹം പോലും എന്റെ ഭാര്യയ്ക്ക് ഇല്ലാ..... രാത്രി കിടക്കാൻ പോയപ്പോഴും മേലേക്ക് നോക്കി നിൽപ്പാണ്.... ഒന്നും മിണ്ടാതെ കണ്ണുമടച്ചു കിടന്നു..... എന്തെങ്കിലും ആശ്വസിപ്പിക്കാൻ പോയാൽ ഒട്ടകത്തിന് ഇടം കൊടുത്ത അവസ്ഥയിലാകും... പിന്നെ അങ്ങോട്ട് ഒരു ഓട്ടപാച്ചിൽ തന്നെ ആയിരുന്നു.... വിവാഹം ക്ഷണിക്കണം.... വിവാഹത്തിനുള്ള ഡ്രെസ്സും ആഭരണവും എടുക്കണം.... അങ്ങനെ പിടിപ്പത് പണികൾ... അഖിലേട്ടൻ മാത്രം ഒന്നിലും ചേരാതെ വിട്ടു നിന്നു.. സംസാരിച്ചേ പറ്റു... കോളേജ് തുറന്നു... ഒരു ദിവസം ക്ലാസ്സിന് പോയിട്ട് തിരിച്ചു വന്നപ്പോൾ ആള് റൂമിൽ എന്തോ ആലോചനയിൽ ആയിരുന്നു... വന്നത് പോലും അറിഞ്ഞിട്ടില്ല....ഒരു തമാശ തോന്നി 'ഠോ ' ഞെട്ടിക്കാൻ വേണ്ടി ചെയ്തതാ... ഒരു നോട്ടം ആയിരുന്നു.. ഇപ്പോൾ ഞാൻ ഞെട്ടിയേനെ.... "അഖിലയ്ക്ക് ഇതെത്രയാ മാസം? ഓഹ്.. ഗോഡ്.... അതിപ്പോ ഒന്ന്...കഴിഞ്ഞു.... "അവളെ ഡോക്ടർനെ കാണിക്കണ്ടേ? കല്യാണം കഴിഞ്ഞിട്ട് അവർ ഒരുമിച്ചു പോയി കണ്ടോളും.... ഏട്ടൻ അതൊക്കെ വിട്ടേ... ഇനി ഒരാഴ്ച കൂടിയല്ലേ ഉള്ളു... എൻജോയ്... മുഖമടച്ചുള്ള അടി കവിളത്തു വീണു.... എണ്ണിയ നക്ഷത്രങ്ങൾ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു മുന്നിൽ.... 1 2 4 6ഛെ.... 1 2 3 4 5...... "ഇതെന്തിനാണെന്ന് മനസ്സിലായോ?നിന്നെ കൂടെപ്പിറപ്പായി കണ്ടു കൂടെ നടക്കുന്നവളെ ഇല്ലാത്തത് പറഞ്ഞു ചതിക്കുന്നതിനു... അവളുടെ ഒലക്കമ്മലെ ഗർഭം..... നീയാരാന്നാടീ നിന്റെ വിചാരം? ഞാൻ കല്ലു.. k a ലു... അല്ലേ (ആത്മ ) അവളെ പറ്റി ഇല്ലാത്തതു പറയുമ്പോൾ ഒരു കൂസലും ഇല്ലായിരുന്നല്ലോ... വല്ലാത്ത തൊലിക്കട്ടി തന്നെ...നിന്റെ പല അടവുകളും പക്വത ഇല്ലാന്ന് ഞാൻ ക്ഷെമിച്ചു.. പക്ഷെ ഇത്... ഞാൻ ക്ഷെമിക്കുമെന്ന് മനസ്സിൽ പോലും വിചാരിക്കണ്ട നിരഞ്ജന നീ .. " "അത് പിന്നേ നിങ്ങൾ സമ്മതിക്കാത്തത് കൊണ്ടല്ലേ അങ്ങനൊക്കെ പറഞ്ഞത്.... ഈ വീട്ടിൽ വേറെ ആർക്കും ഇല്ലാത്ത പ്രശ്നമാണല്ലോ നിങ്ങൾക്ക് 😡😡😡 ദേഷ്യം വന്നു.. അല്ല പിന്നേ... "ഇത്രയും ചെയ്ത് വെച്ചിട്ട് അതിനെ ന്യായീകരിക്കാൻ നിനക്കെ പറ്റു.... അതെങ്ങനെ മക്കളെ വളർത്തുമ്പോൾ നേരെ വളർത്തണം... അല്ലെങ്കിൽ ഇങ്ങനൊക്കെ ഇരിക്കും.... " "വേണ്ടാ... നിർത്തിക്കോ... എന്നെ പറയുമ്പോൾ ഞാൻ മാത്രം മതി..അതിൽ എന്റെ വീട്ടുകാരെ വലിച്ചിഴയ്ക്കരുത്... നിങ്ങൾ...... Shut up.... ചെയ്യാനുള്ളതൊക്കെ ചെയ്തില്ലേ.... നീ പിടിച്ചിടം ജയിക്കണം.... നിനക്ക് ജയിക്കണം... അതിനിടയിൽ നിനക്കൊന്നും അറിയണ്ട.. നാളെ നിനക്ക് ജയിക്കാൻ വേണ്ടി എന്നെ കൊല്ലേണ്ടി വന്നാൽ എന്നെ കൊല്ലുമോ? "ഏട്ടനെന്തിനാ എഴുതാപ്പുറം വായിക്കുന്നത്? ഒരു ഭാര്യ എന്താണെന്നുള്ള ബോധം എനിക്കുണ്ട്... " "ഓഹ് റിയലി... ഭാര്യ..... നീ.... ഞാൻ അതോർത്തില്ല... അത് പോലും നീ ചതിച്ചു നേടിയതല്ലേ... എന്നെ നാണം കെടുത്തി..... ചുളുവിൽ ഒരു ഡോക്ടർനെ ഭർത്താവായിട്ട് കിട്ടിയാൽ കയ്ക്കുമോ... അല്ലെ....എന്റെ വീട്ടുകാരെ പോലും നീ നിന്റെ വശത്താക്കി നിന്റെ കള്ള കണ്ണീർ കാണിച്ചു കൊണ്ട്.... കുടുംബ പാരമ്പര്യം ആയിരിക്കും കൂടെ നിൽക്കുന്നവരെ ചതിയ്ക്കുക എന്നത്... യൂ നോ വൺ തിങ് ഇപ്പോൾ എനിക്ക് തോന്നിപ്പോകുവാ നീ വേണ്ടി വന്നാൽ മറ്റാർക്കെങ്കിലും വേണ്ടി എന്നെയും ചതിക്കുമെന്ന്..... ഇത്തിരി അയ്യോ പാവം തോന്നി കഷ്ടപ്പെട്ട് നിന്നോടുള്ള ഇഷ്ടം ഉണ്ടാക്കി എടുത്തപ്പോൾ....... "എന്താ പറഞ്ഞത്.... സഹതാപം കൊണ്ട്..... എന്നോട് ഇഷ്ടം..... ഛെ..... മതി..... ഇനി ഒരിഞ്ചു പോലും നിങ്ങൾ എന്നെ ഇഷ്ടപ്പെടരുത്... എനിക്ക് വേണ്ടാ അങ്ങനെയുള്ള ഇഷ്ടങ്ങളൊന്നും... നിങ്ങൾ പറഞ്ഞല്ലോ ചതിച്ചു നേടിയതാ നിങ്ങളെയെന്ന്‌... അതെ ചതിച്ചതാ... ഞാൻ തന്നെ... തന്നെ കെട്ടാൻ വേണ്ടി തന്നെയാ... സത്യം അറിഞ്ഞ സ്ഥിതിക്ക് ഇനി എന്നെ സ്നേഹിക്കരുത്..... എന്നിലേക്ക് നിങ്ങൾ സഹതാപം കാണിക്കരുത്..... അതീ കഴുത്തിൽ കിടക്കുന്നതിനെ അപമാനിച്ചതിന് തുല്യമായിപോകും.... വെറുപ്പ് തോന്നിപ്പോകുവാ എനിക്ക് നിങ്ങളോട്.... വെറും വെറുപ്പ്. ...... "വെറുപ്പാണെങ്കിൽ എന്തിനാ ഇവിടെ കടിച്ചു തൂങ്ങുന്നത്... ഇറങ്ങി പൊയ്ക്കൂടേ....മനുഷ്യന്റെ സ്വസ്ഥത കളയാനായിട്ട്.... " "പൊയ്ക്കോളാം ഞാൻ... ഇനി ഇവിടെ ഉണ്ടാകില്ല... അഖിലയുടെ കല്യാണം വരെ ഞാൻ ഉണ്ടാകും.. അത് കഴിഞ്ഞു ഞാൻ പോകും... എന്നന്നേക്കുമായി..... " റൂമിൽ നിന്നിറങ്ങി ആരും കാണാതെ ഒരിടത്തു പോയി നിന്ന് കരഞ്ഞു.... എന്നാലും പ്രണയകഥയിലെ അഞ്ജലിയെ സ്നേഹിക്കുന്ന കാർമേട്ടനെ പോലെ ഗായത്രിയിലെ ഗായത്രിയെ സ്നേഹിക്കുന്ന സഞ്ജുവിനെ പോലെ ഒരു കെട്ട്യോൻ അതായിരുന്നു എന്റെ സ്വപ്നം... ഇതിപ്പോ അങ്ങേർക്ക് സ്നേഹം വരുന്നത് പോലും പാവം തോന്നിയാ.... എല്ലാം പോയി..... ആരും അറിയണ്ട... കല്യാണത്തിനായി മനസ്സ് കൊണ്ട് തയ്യാറെടുത്തിരിക്കുന്നവർ ഇതൊന്നും അറിയണ്ട..... മുഖത്തൊരു ചിരിയും അണിഞ്ഞു അവർക്കൊപ്പം ഇങ്ങനെ ചിരിച്ചു നടന്നു....ദുഃഖ സീരിയലിലെ നായികമാരെ പോലെ... ഇടയ്ക്ക് കണ്ണു നിറയാതിരിക്കാൻ പെടാ പാട് ആയിരുന്നു.... സീരിയസ് മോടൊന്നും പറ്റുന്നില്ല... അല്ലെങ്കിലും ആ അഖിലൂട്ടന് ഒരെല്ല് കൂടുതലാണ്.... എന്നെങ്കിലും വരും എന്റടുത്തു തന്നെ... അന്ന് ബാക്കി... എന്നാലും തെണ്ടി എന്തടിയാ അടിച്ചേ.... രാത്രി അഖിലയുടെ കൂടെ കിടന്നു... അവൾ പടിയിറങ്ങുമ്പോൾ ഞാനും ഇറങ്ങും.എല്ലാം പ്ലാൻഡ് ആണ്... പിറ്റേന്ന് ആദിയേട്ടൻ വീട്ടിലേക്ക് വന്നു.....അഖിലേട്ടന്റെ ഒപ്പം... അഖിലയെ കാണാൻ ആയിട്ട്.... അച്ഛനും അമ്മയും വിവാഹം ക്ഷണിക്കാൻ പോയിരിക്കുന്നു.. "നിനക്ക് ഞാൻ എപ്പോഴാ ഗർഭം ഉണ്ടാക്കിയത്? എനിക്കറിയണം.... അഖില ഒന്നും മിണ്ടാതെ തല കുനിഞ്ഞു നിന്നു... വല്യേട്ടനും ഇന്ദ്രേച്ചിയും ആദിയേട്ടനോട് എന്തൊക്കെയോ പറയ്യുന്നുണ്ട്...ഇതെല്ലാം കണ്ടിട്ടും അവളുടെ കുഞ്ഞു ഏട്ടന് മാത്രം ഒരു കുലുക്കവും ഇല്ലാ . ഇനിയും ഞാൻ മിണ്ടാതെ ഇരുന്നാൽ.... അവൾ ഒരുപാട് കരയേണ്ടി വരും..... "ആദിയേട്ടാ.... സോറി.... ഞാനാ അത് പറഞ്ഞത്.... അതും ഒരാളോട് മാത്രം... ഇവിടെ വേറെ ആർക്കും അറിയില്ല ഒന്നും... കല്യാണത്തിന് സമ്മതിക്കാൻ വേണ്ടി പറയേണ്ടി വന്നു... " "അതിനും വേണ്ടി ഇവിടെ എന്ത് തല പോകുന്ന സംഭവമാ നടന്നത്? ഇത്ര പെട്ടന്ന് ഒരു കല്യാണം നടത്താൻ.. "ഒന്നും നടന്നില്ലേ.... ഇല്ലെങ്കിൽ അവളുടെ കൈ പിടിച്ചു നോക്കി നോക്ക്... ആദിയേട്ടൻ ഓരോ പ്രാവശ്യം പിണങ്ങുമ്പോഴും അവൾ അവൾക്ക് സ്വയം വേദന കൊടുത്തോണ്ടിരിക്കുവാണ്.... ഏതെങ്കിലും ഒരു നിമിഷത്തിൽ എല്ലാം അവസാനിപ്പിക്കാൻ അവൾക്ക് തോന്നിയാൽ... ഇതിനെല്ലാം കാരണം ആദിയേട്ടൻ ആണ്.... നിങ്ങൾ അവളെ സമാധാനിപ്പിക്കുന്നതിന് പകരം കൂടുതൽ വഴക്ക് പറഞ്ഞു അവളിൽ നിന്ന് കൂടുതൽ അകന്നു.. അങ്ങനെയൊന്നുമില്ല എന്ന് പറയുന്നതിന് പകരം നിനക്ക് എന്നെ സംശയം ആണെങ്കിൽ കളഞ്ഞിട്ട് പോടീ എന്ന് പറഞ്ഞു...അവൾ ഇഷ്ടം പിടിച്ചു വാങ്ങിയത് കൊണ്ടാകും അല്ലെ എന്ന് സ്വയം ഇരുന്ന് കരയുന്നത് ഞാൻ നോക്കി നിൽക്കണമായിരുന്നോ . ആദ്യം എനിക്കും ഇതൊരു തമാശ ആയിരുന്നു... പക്ഷെ ഇവളുടെ കയ്യിൽ ബ്ലൈഡ് വെച്ചുള്ള വരകൾ കണ്ടപ്പോൾ പിന്നേ മിണ്ടാതിരിക്കാൻ തോന്നിയില്ല.. കൂടെപ്പിറപ്പായിട്ട് തന്നെയാ ഇത് വരെ കണ്ടത്... ഒരു താലി മാത്രം മതി എന്ന് അവൾ പറഞ്ഞപ്പോൾ അത് നേടിക്കൊടുക്കാൻ ഞങ്ങൾ കൂട്ട് നിന്നു...തെറ്റാണെങ്കിൽ അത് എന്റെ മാത്രം തെറ്റാണ്.. അവളെ ഒന്നും പറയണ്ട അവൾ ഇതൊന്നും അറിഞ്ഞിട്ടില്ല.... ഞാനും ഇന്ദ്രയും കല്ലുവും ചേർന്നാ ഇത് വരെ എത്തിച്ചത്.... അതിലൊരു തെറ്റും ഞങ്ങൾ കാണുന്നില്ല... ഒരു ജീവൻ പോകുന്നതിനേക്കാൾ എത്രയോ നല്ലതാ ഒരു വിവാഹം.... വല്യേട്ടൻ അത് പറഞ്ഞപ്പോൾ അഖിലേട്ടൻ എന്നെ നോക്കി.. ഞാൻ സീലിങ്ങിലേക്കും.. "വേണ്ട കല്ലൂ .. എനിക്ക് വേണ്ടി നീ ഇത്രയൊക്കെ ചെയ്തില്ലേ... അതിന് തന്നെ എനിക്ക് അറിയില്ല നിന്നോട് എങ്ങനെ നന്ദി പറയണമെന്ന്.. പിന്നെ ആദിയേട്ടൻ ഇപ്പോ പഴയത് പോലൊന്നുമല്ല... ഇഷ്ടം ഞാൻ പിടിച്ചു വാങ്ങിയതാണ് .... ആദിയേട്ടന് ശെരിക്കും എന്നെ ഇഷ്ടം ആയിട്ടാണോ ഇതിന് വേണ്ടി ഇറങ്ങി തിരിച്ചത്? അതോ സഹതാപം തോന്നിയിട്ടാണോ? പലപ്പോഴും അവഗണന കാണുമ്പോൾ തോന്നിപ്പോകുവാ.......😰😰😭😭 ആദിയേട്ടൻ അഖിലയെ നെഞ്ചോട് ചേർക്കുമ്പോൾ ഞങ്ങൾ മൂക സാക്ഷികളായി... അവരെ ഒറ്റയ്ക്കിവിട്ടിട്ട് ഞാൻ റൂമിലേക്ക് പോയി ബാഗ് എടുത്തു ഡ്രസ്സ്‌ ഒക്കെ അടുക്കി വെച്ചു..... ഈശ്വരാ അങ്ങേര് കൈ പിടിച്ചു നോക്കുമ്പോൾ വളയിട്ടു കൈ മുറിഞ്ഞതാണെന്ന് മാത്രം തോന്നിക്കല്ലേ.. ആമെൻ.....രണ്ടു പോറൽ മാത്രേ ആകെയുള്ളു.. 😁😁😁വേറെ വഴിയില്ല... പ്രാർത്ഥിക്കാം... അതല്ലേ പറ്റു... പുറകെ നിന്ന് രണ്ടു കൈകൾ ആവരണം ചെയ്യുന്നത് ഞാൻ അറിഞ്ഞു... സോറി..... എന്നോട് പറയാമായിരുന്നു.. സഹതാപം കൊണ്ടുള്ള ഇഷ്ടം..... അത് മാത്രം ആയിരുന്നു മനസ്സിൽ മുഴുവനും... കൈകൾ തട്ടി മാറ്റി റൂമിൽ നിന്നുമിറങ്ങി പോയി.... ആദിയേട്ടന്റെയും അഖിലയുടെയും സന്തോഷം കാണുമ്പോൾ അവരുടെ ഒരുമിച്ചുള്ള ജീവിതത്തിന് ഞാനൊരു നിമിത്തം ആയി... അങ്ങനെ വിശ്വസിക്കാനാ ഇപ്പോൾ ഇഷ്ടം.... അല്ലാതെ ഒരു സ്നേഹവുമില്ല... ആർക്കും.. എന്നോട്.... ദിവസങ്ങൾ കടന്നു പോയി... വിവാഹം അടുത്തെത്തി... അഖിലയുടെ സന്തോഷം കണ്ടപ്പോൾ പിന്നേ നമുക്കെന്തു സങ്കടം.... "ടീ.... നിനക്ക് അവിടെ പോയിട്ട് എന്താവശ്യം ഉണ്ടെങ്കിലും... "ഞാൻ വിളിക്കാം വല്യേട്ടാ..... "വിളിക്കുകയെ അരുത്... മര്യാദക്ക് പോണപോക്കിൽ പൊയ്‌ക്കോളണം... " വല്യേട്ടൻ ഫുൾ സെന്റി അടിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴിയാക്കി.... കണ്ണീരൊക്കെ അവിടെ കഴിഞ്ഞു.... "എന്നാലും എന്റെ വല്യേട്ടാ.. എന്തായിരുന്നു ഡയഗോല്.... ജീവൻ ആണ് വലുത് പോലും... രജനീകാന്ത് പറയുമോ ഇത് പോലെ " "കണ്ണാ നീ പഠിച്ച സ്കൂളില് നാൻ ഹെഡ്മാസ്റ്റർ ടാ... അതൊക്കെ ശെരി... അഖിലേ നിനക്കെന്നും ഞങ്ങളോട് ഈ കാര്യത്തിൽ സ്മരണ ഉണ്ടായിരിക്കണം " "അതെന്നും ഉണ്ടായിരിക്കും ഏട്ടാ... "ആ സ്മരണയുടെ ഭാഗമായി നിങ്ങൾക്ക് ജനിക്കുന്ന പെങ്കൊച്ചിനു ഞങ്ങൾ മൂന്നു പേരുടെ പേരും ചേർത്തൊരു പേരിടണം.. ഇന്ദ്ര, നിഖിൽ, കല്യാണി " "അതേതു പേര്.. ഞങ്ങൾ മൂന്നു പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. 'ഇഖിലാണി... "എങ്ങനുണ്ട്? വെറൈറ്റി അല്ലേ... !! "അയ്യോ എന്റെ കെട്ട്യോനു പ്രാന്ത് ആയെ !! എന്ന് ഇന്ദ്രേച്ചി... "എന്റെ വല്യേട്ടാ.. ഇങ്ങനൊക്കെ കൊച്ചിന് ആരെങ്കിലും പേരിടാമോ.. കഷ്ടം തന്നെ.. "ഇതെന്റെ ആഗ്രഹമാണ്... എന്റെ മോൾക് ദക്ഷ എന്ന പേരിട്ടത് നിന്റെ ഭർത്താവ് എന്റെ അനിയൻ മഹാനാണ്.... ദക്ഷ മോളെ ദച്ചു എന്ന് വിളിക്കുമ്പോൾ അവന്റെ പഴയ കാമുകിയെ ഓർക്കുമെന്ന് പോലും.. നൊസ്റ്റാൾജിയ ആണ് പോലും... ഇതെങ്കിലും എനിക്ക് പേരിട്ടെ പറ്റു.... ഓഹോ അപ്പോൾ അതാണ്‌ കാര്യം.... കരച്ചിൽ വരുന്നു.... നമ്മളോടൊക്കെ പേരിന് പോലും ഇഷ്ടമല്ല... ഇന്നും തേച്ചു വെടിപ്പാക്കിയവളോട് വൻപ്രേമവും... "നീയെന്തിനാ കരയുന്നത്? ഇതൊന്നും നിനക്ക് അറിയില്ലായിരുന്നോ? "എന്റെ ചേച്ചി ഇതൊന്നും എനിക്ക് അറിയില്ല... ഓരോ ദിവസവും ഞാൻ ഞെട്ടി കൊണ്ടിരിക്കുവാ..... ഇന്നലെ നടന്നത് മുഴുവനും അവരോടു പറഞ്ഞു... "എടീ അവൻ ദേഷ്യം കൊണ്ട് പറഞ്ഞതാകും.. നിന്നോടുള്ള പ്രേമം മൂത്തു അവൻ ഇവിടെ കൂടെ തേരാ പാരാ നടന്നത് ഞങ്ങൾക്ക് മാത്രേ അറിയൂ... പിന്നെ ആ പ്രശ്നം അത് അവന്റെ മനസ്സിൽ ഇപ്പോഴും കിടക്കുവാണെന്ന് ആരും അറിഞ്ഞുമില്ല... ഒന്ന് സംസാരിച്ചാൽ എല്ലാം ശെരിയാകും... "അതൊന്നും വേണ്ട... എനിക്ക് ആരുടേയും സ്നേഹവും വേണ്ട... ഇതും പറഞ്ഞു ആരും അങ്ങോട്ടേക്ക് പോകണ്ട... recommend ചെയ്തു കിട്ടേണ്ടതൊന്നുമല്ല സ്നേഹം.... ഓരോന്നും പറഞ്ഞു ഇരുന്നപ്പോഴാണ് അഖിലൂട്ടൻ ഹോസ്പിറ്റലിൽ പോയിട്ട് തിരികെ വന്നത്... "എന്താ ഏട്ടാ ഇവിടെയൊരു ചർച്ച? "ഓഹ് ഒന്നുമില്ലെടാ... ദക്ഷ മോളുടെ പേര് വന്ന വഴി ഒന്ന് കല്ലുവിനോട് പറഞ്ഞതാ... "ഏട്ടാ........................ "വിളിച്ചിട്ട് കാര്യമൊന്നുമില്ല... ഇടുമ്പോൾ ആലോചിക്കണമായിരുന്നു.. ഇതൊക്കെ കാണേണ്ടി വരുമെന്ന്.. അവൾ അറിഞ്ഞില്ലാന്നുള്ളത് ഇപ്പോഴാ ഞാൻ അറിഞ്ഞത്.... ഞാൻ ഒന്നും മിണ്ടാതെ അവിടുന്ന് എഴുന്നേറ്റു പോയി...... ***************************** *ടാ അഖിലേ നിനക്ക് വിവരമുണ്ടോടാ... സ്വന്തം ഭാര്യയോട് കഷ്ടപ്പെട്ട് ഇഷ്ടം ആയതാണെന്ന് പറയാൻ? "അത് അപ്പോഴത്തെ ദേഷ്യം കൊണ്ട് പറഞ്ഞതാ. സോറി പറഞ്ഞല്ലോ... "അവൾ നിനക്ക് ഡിവോഴ്സ് തരാൻ നിൽക്കുവാ... സോറിയൊന്നും അവിടെ ഏറ്റില്ല... "ഡിവോഴ്സോ.... എന്തിന്.....? അതിനും വേണ്ടി ഒന്നും നടന്നില്ലല്ലോ "പിന്നെ നീ അവളോട്‌ പറഞ്ഞെന്ന് പറഞ്ഞതോ.... നിന്നെ പറ്റിച്ചു കല്യാണം കഴിച്ചതാണെന്ന്... "അത് സത്യമല്ലേ..... കോപ്പാണ്... എടാ പുല്ലേ അവൾ മനസ്സ് കൊണ്ട് അറിയാത്ത കാര്യമാ അത്.. നിന്നോട് കല്യാണം കഴിഞ്ഞ അന്ന് തന്നെ പറഞ്ഞതല്ലേ അവൾ നിരപരാധിയാണെന്ന്.. അവൾ ഒന്നും ചെയ്തിട്ടില്ലാന്ന്... നീ കേട്ടോ എന്നിട്ട്... "അവൾ ആ ആദർശിനോട് പറയുന്നത് ഞാൻ എന്റെ ചെവികൊണ്ട് കേട്ടതാ.... "അവൾക്ക് തലയ്ക്കു വെളിവില്ലാന്നാണോ മോനേ നിന്റെ വിചാരം.... സ്വയം നാണം കെടാൻ ആരെങ്കിലും തുനിഞ്ഞിറങ്ങുമോ.... ചെയ്തതെല്ലാം നീ.. എന്നിട്ടും കുറ്റം അവൾക്കൊ.....നീ വിശ്വസിക്കില്ലാന്ന് അറിയാം.... ഈ ഫോണിൽ ഒരു വീഡിയോ ഉണ്ട്... പ്രതി കുറ്റസമ്മതം നടത്തുന്ന വീഡിയോ... അന്ന് വീട്ടിൽ ഇത് നടന്നപ്പോൾ വെറുതെ ഷൂട്ട്‌ ചെയ്തതാ... എന്തായാലും അതുപകാരപ്പെട്ടു... നീ തന്നെ കണ്ടിട്ട് പറ... അവളുടെ തെറ്റെന്താണെന്ന്... ഫോണിൽ വീഡിയോ പ്ളേ ആയി... ദർശന പറയുന്നതായിരുന്നു അതിൽ.. എല്ലാം കണ്ടു കഴിഞ്ഞിട്ട് വല്യേട്ടനെ നോക്കി... "ചില സമയം കണ്ണ് കൊണ്ട് കാണുന്നതും ചെവി കൊണ്ട് കേൾക്കുന്നത് പോലും കളവായിരിക്കും.. അവൾ നല്ലൊരു കുട്ടിയാ... എന്റെ കൂടെപ്പിറപ്പിനെ പോലെ... അത് കൊണ്ടാ നീയുമായിട്ടുള്ള വിവാഹം ഞാൻ ഇത്രയും പ്ലാനിങ്ങിൽ നടത്തിയത്... അവൾക്ക് നിന്നെ മാറ്റാൻ കഴിയുമെന്നുള്ള ഉറപ്പിൽ.. പക്ഷെ ഇന്നവൾ തകർന്നത് ഞാൻ കണ്ടു.. നീ കാരണം.... ആരെയും കഷ്ടപ്പെട്ട് ഇഷ്ടപ്പെടരുത് അഖിലേ... പ്രത്യേകിച്ച് അവളെ... നഷ്ടം അവൾക്ക് മാത്രം ആയിരുന്നു.... നിന്റെ ഭാഗത്തു നിന്ന് സംഭവിച്ച തെറ്റ്... അവളുടെ ചേച്ചി കാരണം ആഗ്രഹിക്കാത്ത ഒരു ജീവിതം അവൾ ജീവിക്കുന്നു.... എന്നിട്ടും നീ അവളോട്‌ കാണിക്കുന്നതോ.... നമ്മുടെ അഖില മോൾടെ പ്രായമേയുള്ളൂ അവൾക്ക്.... അത് കൂടി ആലോചിക്ക്.... "വല്യേട്ടൻ അകത്തേക്ക് കയറി പോയി... "ഏട്ടാ.... എനിക്ക് പറയാനുള്ള അറിവോ പക്വതയോ ഇല്ലാ... പക്ഷെ അവളുടെ ജീവിതം ഇപ്പോൾ ഇങ്ങനെ ആയത് ഞാൻ കാരണമാണ്... ആദിയേട്ടനെ വിവാഹം കഴിച്ചു പോകേണ്ടവൾ എനിക്ക് വേണ്ടി മാത്രം ഒഴിഞ്ഞു മാറി.. ഞങ്ങൾക്ക് വേണ്ടി അവളും കേട്ടില്ലേ വഴക്ക്... ഏട്ടനും ആയിട്ടുള്ള വിവാഹം ഉറപ്പിച്ചപ്പോൾ പോലും അവൾ മനസ്സ് കൊണ്ട് ആഗ്രഹിച്ചിട്ടില്ല ഒന്നും.. ഏട്ടനും ഇതിൽ നിരപരാധി ആണെന്ന് അറിഞ്ഞപ്പോൾ അവൾ സ്വയം ഒഴിഞ്ഞു മാറി... ഇഷ്ടമില്ലാത്ത ജീവിതം ഏട്ടന്റെ തലയിൽ കെട്ടി വെയ്ക്കണ്ടാന്നു പറഞ്ഞ്.. അവിടെയും അവൾക്ക് ഏട്ടന്റെ സന്തോഷം ആയിരുന്നു വലുത്... സ്വയം നാണം കെട്ടാലും കല്യാണമണ്ഡപത്തിൽ നിന്നും അവൾ ഏട്ടന് വേണ്ടി ഇറങ്ങി പോകുമായിരുന്നു... ഏട്ടനോട് തോന്നിയ ഇഷ്ടം പോലും അവൾ ഏട്ടന്റെ സന്തോഷത്തിന് വേണ്ടി മാറ്റി വെച്ചു... അവൾക്ക് വേണേൽ സെൽഫിഷ് ആയിട്ട് ഇതൊന്നും വേണ്ടാന്ന് പറഞ്ഞു ആദിയേട്ടനെയും കെട്ടി ഒന്നും അറിയാത്ത മട്ടിൽ ജീവിക്കാമായിരുന്നു... എനിക്കും ഏട്ടനും വേണ്ടി മാത്രമല്ലേ ഏട്ടാ അവൾ ഇന്ന് വരെയും നിന്നിട്ടുള്ളു... എന്നിട്ടും ഇത് മോശമായിപ്പോയി... എന്റെ ഏട്ടന് ഇത്രയും ഇടുങ്ങിയ ചിന്താഗതി ആണെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ വിവാഹം നടത്താൻ ഞാൻ കൂട്ട് നിൽക്കില്ലായിരുന്നു.... അഖിലയും അകത്തേക്ക് കയറി പോയി .. ചെയ്തത് തെറ്റായി പോയി.... നിരഞ്ജനയുടെ മുഖം മനസ്സിൽ നിറഞ്ഞു.... പാവത്തിനെ ഒരുപാട് നോവിച്ചു....സോറി പറയാൻ പോലും അർഹത ഇല്ലാ.... എല്ലാം അവൾക്കറിയാമായിരുന്നു... ഒരിക്കൽ പോലും ന്യായീകരിക്കാൻ ശ്രെമിച്ചിട്ടില്ല... തെറ്റ് തന്റെ ഭാഗത്താണ്...... (ഇതേ സമയം മറ്റൊരു റൂമിൽ ) "നിങ്ങൾ എന്തൊക്കെ ഡയലോഗാ മനുഷ്യാ അഖിലിനോട് പറഞ്ഞത്? "ഇപ്പോൾ അവനൊരു കുറ്റബോധം തോന്നും.... അവൻ ഒരു ക്ഷമാപണവുമായിട്ട് ഇപ്പോൾ കല്ലുവിന്റെ അടുത്തോട്ടു പോകും... "അപ്പോൾ എന്താകും? "കല്ലുവിന്റെ ഇപ്പോഴത്തെ സ്വഭാവത്തിന് ഒരു ആട്ടും തുപ്പും ഞാൻ പ്രതീക്ഷിക്കുന്നു.. അടി കൊള്ളാതെ തിരികെ എത്തിയാൽ ഭാഗ്യം.... രണ്ടടിയുടെ കുറവ് അവനുണ്ടായിരുന്നു... അതിതോടെ തീർന്നോളും... "എന്നാലും ഇത്രയ്‌ക്കൊക്കെ വേണോ? "ഇതൊക്കെ എന്ത്? ഇതോടെ അവൻ നന്നാവും... അവന്റെ നൊസ്റ്റു....ഇനി അടുത്തത് ആദി... രണ്ടും കൂടി എനിക്ക് കുഞ്ഞിലേ എന്തോരം തല്ല് വാങ്ങിത്തന്നതാണെന്ന് അറിയാവോ... അവനെ അഖില ഒതുക്കിക്കോളും.... അരപ്പിരിയും മുക്കാൽ പിരിയുമാണ് രണ്ടിനും ഭാര്യമാർ..... ഇതിനെയാണ് പറയുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്..... (തുടരും ) അങ്ങനെ സ്റ്റോറി ക്ലൈമാക്സ്‌നെ തൊട്ട് കൊണ്ടിരിക്കുകയാണ്.... ഇനി കുറച്ചു കൂടി...... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
39.9k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

🍁മഴത്തുള്ളി 💧
#📙 നോവൽ *ഗായത്രി * *ഫുൾ പാർട്ട്‌ ലിങ്ക്...* ✍️❤️മഴ ❤️ PART 1 https://b.sharechat.com/kezKq7c1GX?referrer=copiedLink PART-2 https://b.sharechat.com/EIhSdQWcHX?referrer=copiedLink PART-3 https://b.sharechat.com/nNBprkUuHX?referrer=copiedLink PART-4 https://b.sharechat.com/ZL5DlOhNHX?referrer=copiedLink PART-5 https://b.sharechat.com/aaRvsUZ5IX?referrer=copiedLink PART-6 https://b.sharechat.com/FC3IUXmtJX?referrer=copiedLink PART-7 https://b.sharechat.com/4DYIdkyjKX?referrer=copiedLink PART-8 https://b.sharechat.com/ysQjPd43KX?referrer=copiedLink PART-9 https://b.sharechat.com/dwC0aiCjMX?referrer=copiedLink PART-10 https://b.sharechat.com/yfAN2QqLMX?referrer=copiedLink PART-11 https://b.sharechat.com/ACxIqAsaOX?referrer=copiedLink PART-12 https://b.sharechat.com/wHnYtoBFPX?referrer=copiedLink PART-13 https://b.sharechat.com/wcbCWWQqRX?referrer=copiedLink PART-14 https://b.sharechat.com/zcD9wq0TSX?referrer=copiedLink PART-15 https://b.sharechat.com/4TuRqcgxUX?referrer=copiedLink PART-16 https://b.sharechat.com/eUkMaGu8VX?referrer=copiedLink PART-17 https://b.sharechat.com/B2sOKIIYXX?referrer=copiedLink PART-18 https://b.sharechat.com/4LvOpFuEZX?referrer=copiedLink PART-19 https://b.sharechat.com/gJd62PNd1X?referrer=copiedLink PART-20 https://b.sharechat.com/ovLpLtWI2X?referrer=copiedLink PART-21 (ലാസ്റ്റ് പാർട്ട്‌) https://b.sharechat.com/zdR6JOMg3X?referrer=copiedLink വായിക്കാൻ വാട്സ്ആപ്പ്ലോട്ട് ഷെയർ ചെയ്ത് ലിങ്ക് ഓപ്പൺ ആക്കുക #📙 നോവൽ #📔 കഥ @❤മഴ❤️
21.2k കണ്ടവര്‍
5 ദിവസം
വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-61 "അത് പിന്നെ ഈ വല്യേട്ടൻ..... ഇന്ദ്രേച്ചി..... അഖില വല്യേട്ടനെ കൈ ചൂണ്ടി... "അത് പിന്നെ അച്ഛാ അമ്മേ....എങ്ങനുണ്ട് ജോഗിങ്... . നമ്മൾ ഇങ്ങനെയൊക്കെ രാവിലെ ഓടിയാൽ നല്ല എനർജി കിട്ടും... അപ്പോൾ ചെറുപ്പമാകും.... കാമോൺ അമ്മാ അച്ഛാ.... കൂടെ ഓടു... ജീവിതം സുന്ദരമാക്കൂ..... " "നിനക്ക് തലയ്ക്കു നെല്ലിക്കാ തളം വെയ്‌ക്കേണ്ട സമയം കഴിഞ്ഞു നിഖിലേ... സീമന്ത പുത്രനാ.... പറഞ്ഞിട്ടെന്താ കാര്യം വെളിവില്ല ".... അച്ഛൻ അതും പറഞ്ഞു എഴുന്നേറ്റു പോയി.... "തരത്തിന് പോയി കളിയ്ക്കെടാ ആ പിള്ളേരോട് കളിക്കാതെ..... " "അമ്മേ........ " വല്യേട്ടൻ നീട്ടിയങ്ങു വിളിച്ചു... കൂടുതൽ കാറണ്ട.... കാര്യമായിട്ട് പറഞ്ഞതാ.... കൊച്ചു പിള്ളേരോട് അടി കൂടുന്നു..... ആന്റിയും പോയി...... ഞാനും അഖിലയും അവിടെ നിന്ന് ചിരിക്കാൻ തുടങ്ങി..... "ചിരിച്ചോ... ചിരിച്ചോ.... എനിക്കും ചിരിക്കാൻ ഇത് പോലെ പാര ഞാനും വെയ്ക്കും രണ്ടിനും... നോക്കിക്കോ..... " വല്യേട്ടൻ ഒന്ന് നോക്കിയിട്ട് പോയി.. ഇന്ദ്രേച്ചിയെ വിളിച്ചിട്ട് ഞങ്ങൾ റെഡി ആകാൻ പോയി... അഖില ആദ്യം റെഡി ആയി.... ഞാൻ ആ സമയം ആദിയേട്ടന് msg അയക്കുന്ന തിരക്കിൽ ആയിരുന്നു... ആ പെൺകൊച്ചു ഒരുങ്ങി ഇറങ്ങുമ്പോൾ ആരെങ്കിലും വേണ്ടേ കാണാൻ..... ഹംസത്തിന്റെ ഡ്യൂട്ടി അങ്ങ് വെടിപ്പായി ചെയ്തു..... ആള് വരാമെന്ന് സമ്മതിച്ചു..... നെക്സ്റ്റ് എന്റെ ഊഴമായിരുന്നു...... ഇന്ദ്രേച്ചിയുടെ കരവിരുത് സമ്മതിച്ചേ പറ്റു..... അതിനി വല്യേട്ടന്റെ കാര്യം ആയാലും ചേച്ചി പെർഫെക്ട് ആണ്.... സാരിയൊക്കെ ഉടുത്തു, വെയ്ക്കാനുള്ള പൂവും കൊണ്ട് റൂമിലേക്ക് കയറി.... കണ്ണാടി മുഴുവൻ കയ്യടക്കികൊണ്ട് അഖിലേട്ടൻ നിൽപ്പുണ്ട്..... വളകൾ കയ്യിലെക്കെടുത്തിട്ടു.... കണ്ണാടിയുടെ മുന്നിലേക്ക് പോയി തലയിൽ ഒരു ചെറിയ ക്രാബ് വെച്ചിട്ട് മുടി നിവർത്തി ഇട്ടു..... പൂ സെറ്റ് ചെയ്തു..... ചെറിയ രണ്ടു ജിമിക്കി കമ്മൽ എടുത്തു... ഒരു കുഞ്ഞു പൊട്ട് തൊട്ടു..... നെറ്റിയിൽ ചന്ദനവും....... ഒരുക്കം കഴിഞ്ഞു എങ്ങനുണ്ട് എന്ന് പുരികം ഉയർത്തി കണ്ണുകൾ കൊണ്ട് ചോദിച്ചു.... 👌👌👌☺️മറുപടി കിട്ടി....... വല്ലാത്തൊരു ഫീൽ ആണ് അത്.... സ്നേഹിക്കുന്നവർ കൺചിമ്മാതെ പ്രണയപൂർവ്വം നമ്മളെ തന്നെ നോക്കി നിൽക്കുക....അരെ വാഹ്..... പെറെടുക്കാൻ വന്ന വയറ്റാട്ടി ഇരട്ടപെറ്റ സുഖം..... "ഏട്ടൻ പോകുന്നില്ലേ? ഫോൺ ചാർജറിൽ നിന്നുമെടുത്തുകൊണ്ട് നടന്നപ്പോൾ കൈകളിൽ പിടി വീണു..... "ഇനിയും റൊമാൻസോ.... 🤔🤔🤔 ഉടുക്കാൻ ചാൻസ് തന്നില്ല... പക്ഷെ ഇത് അഴിക്കുന്നത് ഞാൻ ആയിരിക്കും.... വാക്കുകൾ കൊണ്ട് വികാരം ഉണർത്തികഴിഞ്ഞിരുന്നു.. കണ്ണാടിയുടെ മുന്നിലേക്ക് ചെന്നു നിന്നു.... താലി മാല പുറത്തേക്കിട്ടു...... നെറുകയിൽ കുങ്കുമത്തോടെ എനിക്ക് നിന്നെ കാണാൻ കൊതിയാകുന്നു..... എന്റെ മാത്രം ആയി..... എന്നാ എന്റെ ആഗ്രഹം നടത്തി തരുന്നത്? 'അതിനെന്താ പാട്..... ഹിമാലയത്തിൽ പോകുന്ന കാര്യമൊന്നുമല്ലല്ലോ.. ഇപ്പോൾ വേണമെങ്കിലും എനിക്ക് സമ്മതമാ....☺️☺️ "വേണ്ടാ... ഇപ്പോൾ കോളേജിലേക്ക് പോകേണ്ടതല്ലേ..... ഇപ്പോൾ ആരുമൊന്നും അറിയണ്ട... സമയമാകുമ്പോൾ നമുക്ക് എല്ലാവരെയും ഞെട്ടിക്കാം..... ഇപ്പോൾ തൽക്കാലത്തേക്ക് ഒരു ഫോട്ടോ മതി..... "അതെന്താ ഇപ്പൊ അറിഞ്ഞാല്? നിങ്ങൾക്ക് still ബാച്‌ലർ എന്നും പറഞ്ഞു നടക്കാനല്ലേ?? 😡😡😡🤔🤔 "നിനക്ക് നല്ല സുഖമില്ലല്ലേ... അതിന് എന്റെ ഫ്രണ്ട്സ്നൊക്കെ അറിയാല്ലോ ഞാൻ മാരീഡ് ആണെന്ന്..... !!! അപ്പൊ ഓക്കേ..... ഏട്ടനൊപ്പം ഒരു സെൽഫി എടുത്തു.... നെറുകയിൽ ഒരുമ്മയും ഫ്രീ ആയിട്ട് ..... "ഇതിപ്പോ ഉമ്മ വാങ്ങുന്നത് മാത്രമേയുള്ളൂ.... തിരിച്ചു കിട്ടുന്നൊന്നുമില്ല.. ഓർമ വേണം.... " "കാത്തിരുന്നു കിട്ടുന്ന ഫലത്തിന് മധുരവും കൂടുമെന്നാ... so wait for it..... "കാത്തിരുന്നു കാത്തിരുന്നു മനുഷ്യൻ മൂത്തു നരച്ചു... ഉടനെ ഒരു ആദ്യരാത്രിയ്ക്ക് യോഗം ഉണ്ടാകുമോ.......?? "അത് പറഞ്ഞപ്പോഴാ ഓർമിച്ചത്..... വീട്ടിൽ ഒരു പെൺകുട്ടി പുര നിറഞ്ഞു നിൽക്കുമ്പോൾ..... "നിർത്തിക്കെ..... ഇനി നിന്നാൽ ശെരിയാകില്ല.... എന്നെ പ്രകോപിപ്പിച്ചാൽ ഞാൻ കയറി പീഡിപ്പിച്ചെന്ന് വരും.... ഇതൊക്കെ ഞാണിന്മേൽ കളിയാ...ഇപ്പൊ മലയാളി മങ്കി പൊയ്ക്കോ... നിന്നെ വൈകുന്നേരം എന്റെ കയ്യിൽ കിട്ടും... റെഡി ആയി താഴേക്ക് പോയപ്പോൾ ആദിയേട്ടൻ വന്നിട്ടുണ്ടായിരുന്നു.... അഖിലയുടെ മുഖത്ത് നാണവും..... ആദിയേട്ടൻ കാർ കൊണ്ട് വന്നത് കൊണ്ട് അഖിലേട്ടനും അതിൽ കയറി.... ഞാനും അഖിലയും ബസ് സ്റ്റോപ്പിലേക്ക് നടക്കാൻ തുനിഞ്ഞതും ഡ്രോപ്പ് ചെയ്യാമെന്ന് ഓഫർ വന്നു..... വല്യേട്ടന്റെ വക.... പിന്നെ വല്യേട്ടനൊപ്പം ഞങ്ങൾ കോളേജിലേക്ക് പോയി..... കോളേജിൽ പോയപ്പോഴാണ് ഇത്രയും നാൾ യൂണിഫോമിൽ അലഞ്ഞ പിള്ളേരുടെ സൗന്ദര്യം കണ്ടു കണ്ണു തള്ളിപോയത്.... അത്തപൂക്കളം ഇട്ടോണ്ടിരുന്നപ്പോൾ talk of the town എന്റെ കെട്ടിയോൻ ആയിരുന്നു.... എന്റെ മനുഷ്യാ.... നിങ്ങളറിയുന്നുണ്ടോ എന്റെ കഷ്ടപ്പാട്..... അത്തപ്പൂക്കളം കഴിഞ്ഞു അടുത്ത പരിപാടി ഗ്രൗണ്ടിൽ ആയിരുന്നു.... ഫ്ലാഷ് മോബിനായി എല്ലാവരും റെഡി ആയി...... ഗ്രൗണ്ട് ഏകദേശം കവർ ചെയ്തു കൊണ്ട് ഞങ്ങളുടെ ഫ്ലാഷ് മൊബ്..... വീഡിയോ എടുത്തത് അഖിലേട്ടനും അയച്ചു കൊടുത്തു സംതൃപ്തി അടഞ്ഞു.... ഉറിയടി, വടം വലി അങ്ങനെ അങ്ങനെ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി..... സാറന്മാരെ വായിനോക്കണോ സീനിയർ ചേട്ടന്മാരെ നോക്കണോ എന്നൊന്നും ഒരെത്തും പിടിയുമില്ല.... how ബ്യൂട്ടിഫുൾ പീപ്പിൾസ്... വന്നോണം കണ്ടോണം നോക്കിക്കോണം പൊയ്ക്കോണം..... അതെ പറഞ്ഞിട്ടുള്ളു..... നേരത്തെ കെട്ടേണ്ടിയിരുന്നില്ല..... അതിനിടയ്ക്ക് ഏട്ടന്റെ ഫോണും.... എന്താ പരിപാടി എന്ന് ചോദിച്ചു... എന്റെ മനസ്സിൽ കള്ളത്തരം ഇല്ലാത്തത് കൊണ്ട് ഞാൻ എള്ളോളമില്ലാ പൊളി വചനം..... ഉള്ളത് ഉള്ളത് പോലെ പറഞ്ഞു.... അതോടെ ഫോൺ കട്ട്‌ ആയി..... വായിനോക്കാൻ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്ന ദമ്പതിമാരൊക്കെ വന്നു വന്നു കഥകളിൽ മാത്രം ആയി.... നമ്മുടെ കാഴ്ചപ്പാടൊക്കെ മാറേണ്ടിയിരിക്കുന്നു.... കോളേജിലെ ആഘോഷമൊക്കെ തീർന്നു..... കോളേജും അടച്ചു.....കോളേജിൽ നിന്നുമിറങ്ങി നേരെ ഫലൂദ കഴിയ്ക്കാൻ പോയി... അതും കഴിഞ്ഞു ഹാപ്പി ഓണവും പറഞ്ഞു കൈ കൊടുത്തു പിരിഞ്ഞപ്പോൾ സമയം അഞ്ചു മണി കഴിഞ്ഞിരുന്നു..... വൈകിയത് കൊണ്ട് ഇന്ദ്രേച്ചി വിളിച്ചു ചോദിച്ചു... വല്യേട്ടൻ വരാണോന്ന് ചോദിച്ചു.... ഇപ്പോൾ എത്തുമെന്ന് പറഞ്ഞു ഫോൺ കട്ട്‌ ആക്കി.... ആദിയേട്ടനും വിളിച്ചു... വീട്ടിൽ ഉണ്ടെന്നറിഞ്ഞു... അഖിലയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആത്രേ ..... പിന്നെ കിട്ടിയ ഓട്ടോയും പിടിച്ചു വീട്ടിലേക്ക് പുറപ്പെട്ടു.... വീട്ടിൽ എത്തിയപ്പോൾ പുരുഷ ജനങ്ങൾ ക്രിക്കറ്റ്‌ന്റെ മുന്നിലാണ്.... ഞാനും മൈൻഡ് ചെയ്തില്ല..... വല്യ ഡിമാൻഡ് അല്ലേ..... ബാഗ് ഡൈനിങ്ങ് ടേബിളിൽ വെച്ചിട്ട് അടുക്കളയിലേക്ക് പോയി.... കോളേജിലെ വിശേഷവും ഡാൻസ് വിഡിയോയുമൊക്കെ കാണിച്ചു കൊടുത്തിട്ട് റൂമിലേക്ക് പോയി..... കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് താലി പുറത്തേക്കിട്ടു..... സിന്ദൂരം നോക്കിയിട്ട് കണ്ടില്ല.... രാവിലെ ഇവിടെ ഉണ്ടായിരുന്നതാണല്ലോ... ഇനി നിലത്തെങ്ങാനും വീഴ്ന്നോ.... എന്റീശ്വരാ..... പക്ഷെ അവിടെ അങ്ങനെ യാതൊന്നും തന്നെ ഇല്ലാ..... പിന്നെ ഇതെവിടെ പോയി..... "നീയെന്താ നോക്കുന്നത്? 'കുങ്കുമചെപ്പ് ".... "നീയൊരു ഭാര്യ ആണോടീ.... ഭാരത സ്ത്രീ തൻ ഭാവശുദ്ധി വല്ലതും നിനക്കറിയോ... ഛെ... മോശം... " "ദേ അഖിലേട്ടാ അലൈപായുതേ കോമഡി ആണ് ഉദ്ദേശിക്കുന്നതെങ്കിൽ വേണ്ടാട്ടോ.... മനുഷ്യൻ ഭ്രാന്ത് പിടിച്ചു നിൽക്കുവാ... " "അതിന് പിടിക്കാൻ എന്തിരിക്കുന്നു... നിനക്ക് ആൾറെഡി ഭ്രാന്ത് ആണല്ലോ... " "തമാശിച്ചതാകും..... 😡😡😡😡" കയ്യിൽ പിടിച്ചു നേരെ നിർത്തി...... ഈ നെറുകയിൽ ഒരു ചുവപ്പ് ഇന്ന് പടരുന്നുണ്ടെങ്കിൽ എന്റെ കൈ കൊണ്ടാകണമെന്ന് നേരത്തെ കൊതിച്ചതാ.. ഞാനാ എടുത്തു മാറ്റിയത്... എനിക്ക് ഈ നെറുകയിൽ പൂർണ്ണമനസ്സോടെ ചാർത്താൻ ആയിട്ട്.... ഒരിക്കലും വേർപ്പെടുത്തരുതേ എന്ന പ്രാർത്ഥനയോടെ.... നെറുകയിൽ സിന്ദൂരചുവപ്പ് പടർന്നു.... അതിന് മുകളിലായി ചുടു ചുംബനവും..... കണ്ണാടിയിൽ നോക്കിയപ്പോൾ ഇത് വരെ തോന്നാത്ത എന്തോ ഒരു ഭംഗി...... എന്തോ ഒരു പൂർണത ആദ്യമായി തോന്നിയിരിക്കുന്നു... ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് കൈകളിൽ നിന്നും വളകളും കമ്മലും അഴിച്ചു മാറ്റി.... ഷോൾഡറിൽ സാരി പിൻ ചെയ്തിരുന്ന പിൻ മാറ്റാൻ കൈ കൊണ്ടെത്തി നോക്കി .... "ഞാൻ അഴിച്ചു മാറ്റട്ടെ?? ചെവിയോരം ചുണ്ടുകൾ ചേർന്നു..... കറന്റ്‌ ശരീരത്തിൽ പ്രവഹിച്ച പോലെ..... ഒന്നും മിണ്ടാതെ കൈകൾ മാറ്റി.... ഏട്ടൻ ഷോൾഡറിൽ നിന്നും സാരി മാറ്റി അവിടെ ചുണ്ടുകൾ ചേർത്തു...... പൊള്ളി പിടഞ്ഞു കൊണ്ട് ഞാൻ കണ്ണാടിയിലൂടെ ഏട്ടനെ നോക്കി...... കൈകൾ ഇടുപ്പിലമർന്നു....... ഒന്ന് ദേഷ്യം പിടിപ്പിച്ചാലോ 🙄🙄😁😁 "എന്റെ ഏട്ടാ.... ഒന്നും പറയണ്ട... എന്തോരം ഗ്ലാമർ ചേട്ടന്മാരാണെന്ന് അറിയാവോ !!!ടീച്ചേഴ്സിനെ കാണണം... Hod വരെ ഫുൾ ഗ്ലാമർ ആയിരുന്നു..... ഹോ ഞാൻ കെട്ടിയില്ലായിരുന്നെങ്കിൽ ചാകര ആയിരുന്നേനെ ചാകര........ എന്നാലും ഇത്രയും ഗ്ലാമറൊക്കെ.....ഹോ..... മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നുണ്ട്... അസൂയയ്ക്ക് കയ്യും കാലും വെയ്ക്കുക....അതിന് അഖിൽ എന്ന് പേരിടുക.. കുറച്ചു കൂടി വട്ടാക്കാം (ആത്മ ) "സീനിയർ ചേട്ടന്മാരാ..... ഹോ...... എന്താ പറയ....സിക്സ് പാക്കില്ല, കോട്ടും സ്യുട്ടും ഇല്ലാ.... എങ്കിലും മാസ്...... സമ്മതിച്ചേ പറ്റു...... കേരളത്തിലെ പിള്ളേര് പൊളിയല്ലേ... സ്റ്റോപ്പ്‌ ഇറ്റ്...... ഇനഫ് കല്ലു..... അതോടെ ടൈറ്റാനിക് മഞ്ഞു മലയിൽ ഇടിച്ചു......അഖിലൂട്ടൻ റൂമിൽ നിന്നും ഇറങ്ങി പോയി.... ഒരു ഐ ലവ് യൂ കുത്തിപിടിച്ചു വാങ്ങിക്കാമെന്ന് വെച്ചതാ... നടന്നില്ല..... സാരമില്ല... സ്നേഹം കൂടുമ്പോൾ വന്നോളും...... എന്റെ അഖിലൂട്ടന് സ്നേഹം മൂത്താൽ പ്രാന്താ.... രാത്രി ഫുഡും കഴിച്ചിട്ട് റൂമിൽ വന്നപ്പോൾ അഖിലൂട്ടൻ ലാപ്പിൽ എന്തൊക്കെയോ നോക്കി not പാഡിൽ കുത്തികുറിക്കുന്നു.... ഒന്ന് ചുമച്ചു നോക്കി.. മൈൻഡ് ഇല്ലാ.... ഭർത്താവിനെ വളയ്ക്കാനുള്ള പത്തു വഴികൾ..... ഗൂഗിളിൽ കുത്തി നോക്കി...... ഇതൊക്കെ അറ്റ കൈ പ്രയോഗങ്ങൾ ആണ്.....രാത്രി സർപ്രൈസ് ഒക്കെ കൊടുക്കാനും മാത്രം ഒന്നുമില്ല ഇതിൽ.... എല്ലാത്തിൽ നിന്നും അൽപ്പാൽപ്പം ചാലിച്ചു കല്ലുവിന്റെ പ്രത്യേക പ്ലാൻ ഉണ്ടാക്കി..... കയ്യിൽ നെയിൽ പോളിഷും എടുത്തു കൊണ്ട് വയറ്റാട്ടിയുടെ മുന്നിലേക്ക് വന്നിരുന്നു.... എന്റെ പ്രഭാസേട്ടാ... അനുഷ്ക ചേച്ചി കാത്തോളണേ....... കാല് നിവർത്തി വെച്ചിട്ട് കൈ കാലിൽ പിടിക്കാൻ നോക്കി..... നടുവ് കൊണ്ട് പോകുമ്പോൾ കാല് നിവർന്നു വരും.... നടക്കുന്നില്ല..... വല്ല യോഗയും ചെയ്താലെ ബോഡി വഴങ്ങു.... അടുത്ത ഐറ്റം..... എടുക്കാം....... അഖിലേട്ടന്റെ അടുത്ത് പോയി ഇരുന്നിട്ടു മുടി കാറ്റിൽ പറത്തുന്ന പോലെ മുഖത്തേക്കിടാൻ തുടങ്ങി...... അവ്ച്........ അഹാ...... 😁😁😉😉 "ആദ്യമൊക്കെ ഒന്നും മിണ്ടിയില്ല.... ഞാൻ വീണ്ടും വീണ്ടും മുഖത്തേക്ക് മുടി വാരി എറിയാൻ തുടങ്ങി.... ഹാച്ചീ......... 🤥🤥🤥........ നീയെന്താ തുമ്പി തുള്ളലിന് പോയിരുന്നോ..... എന്തൊരു പൊടി...... 😡😡പോയി കുളിക്കെടീ...... സോറി.... സോറി.... അറിയാതെ..... അതും ചീറ്റിപോയി.... ഇത് പോയാലെന്താ ഞാൻ അടുത്തത് ഇറക്കും...... ഈശ്വരാ.... പിണക്കാൻ നീ കാരണങ്ങൾ നിസ്സാരം പോലെ തന്നു..... മിണ്ടാൻ നീ അത് പോലെ ഓരോ കാരണങ്ങൾ തരാത്തത് എന്താ...... പോയി ചൊറിയാം..... "അഖിലേട്ടാ.... സുഖാണോ? "നിന്റെ സീനിയർ ചേട്ടൻമാരോട് പോയി ചോദിക്കെടീ..... "അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ...... ഇത്രയും സീരിയസ് ആകുമെന്ന് ഞാൻ അറിഞ്ഞോ? ഒന്നുമില്ലെങ്കിലും അഖിലേട്ടന്റെ ഒരേയൊരു ഭാര്യയല്ലേ പറഞ്ഞത് .. ക്ഷെമിച്ചേക്ക്... പാവമല്ലേ ഞാൻ...... " "സോറി.... സോറി..... സോറി.... " "മ്മ്.... ഇനി ആരുടെയെങ്കിലും കാര്യം പറഞ്ഞു വന്നാൽ..... സത്യമായിട്ടും കല്ലു എനിക്കിഷ്ടമല്ല... എന്റെ ഭാര്യ വേറെ ആരെയെങ്കിലും വര്ണിക്കുന്നത്.... "ഞാൻ പൊതുവെ പറഞ്ഞതാ..... സോറി.... "അല്ല എന്താ പരിപാടി? "ഒന്നുമില്ല... കുറച്ചു കാര്യങ്ങൾ നോക്കാനുണ്ടായിരുന്നു.... " 'കഴിഞ്ഞോ? "ഇല്ലാ... കുറച്ചു കൂടി ഉണ്ടായിരുന്നു.... ഇനിയിപ്പോ നാളെ നോക്കാം... നമുക്ക് കിടക്കാം.... ' കൈ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു... 'ഉറപ്പാണോ... നോക്കുന്നില്ലേ? "ഇല്ലാന്ന്.... " "എങ്കിൽ lap ഞാൻ എടുക്കുവാണെ... netflix മൂവീസ് നോക്കണം... ഗുഡ് നൈറ്റ്‌ ഏട്ടാ..... "അല്ല കല്ലൂ.. നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആകാറായി.... " "അതിന്? "അതിനൊന്നുമില്ല... gud night.... അങ്ങോട്ട് തിരിഞ്ഞു കിടന്നിട്ട് ഒന്നു കൂടി എന്നെ നോക്കി.... "കല്ലൂ നിനക്കൊരു കാര്യം അറിയാമോ.....? "എന്താ? "എനിക്ക് വയസ്സ് ഇരുപത്തി ഏഴായി.... പ്രായം കൂടി കൂടി വരുവാണ്... ഒരു അച്ഛനാകാൻ ഞാൻ നേരാത്ത നേർച്ചയില്ല... താൻ പാതി ദൈവം പാതി എന്നാണല്ലോ... ദൈവം പാതി ആക്കണേൽ നമ്മളും ശ്രെമിക്കണ്ടേ.... " "ദൈവം നോക്കിക്കോളും അഖിലേട്ടാ.... ഏട്ടന്റെ പ്രാർത്ഥന ഫലിക്കാൻ ഞാനും പ്രാർത്ഥിക്കാം.... ഏട്ടൻ ഉറങ്ങിക്കോ..... " ഇതിപ്പോ ഏതോ സിനിമയിലേ ജയസൂര്യയുടെ അവസ്ഥയാണല്ലോ ഈശ്വരാ.... ആള് എന്തൊക്കെയോ പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു... മനസ്സിലാകാഞ്ഞിട്ടല്ല.... പക്ഷെ ഉള്ളിൽ ഒരു പേടി... ഇത്ര പെട്ടന്ന് മനസ്സ് accept ചെയ്യുന്നില്ല... പ്രണയം മാത്രമേ ആഗ്രഹിച്ചിട്ടുള്ളു...ഇഷ്ടം പ്രണയവും കടന്നു വേറൊരു തലത്തിലേക്ക് പോയികൊണ്ടിരിക്കുന്നു...... എല്ലാം കൊണ്ടും അഖിലേട്ടന്റെ ആകുന്നതിനു മുന്നേ കാമുകിയെന്നുള്ള അവസ്ഥ ഒന്നാസ്വദിച്ചോട്ടേ.... ഭാര്യ ആയി ജീവിച്ചു തുടങ്ങുന്നതിന് മുന്നേ എന്നോടുള്ള പ്രണയം ആ വായിൽ നിന്നും കേൾക്കണം..... എന്നെ ഇഷ്ടപ്പെടുന്നു എന്നല്ല എന്നെ പ്രണയിക്കുന്നു എന്ന് തന്നെ കേൾക്കണം..... പിറ്റേന്ന് തൊട്ട് ഓണത്തിനുള്ള ഷോപ്പിങ് ആയിരുന്നു.... വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണം ആയത് കൊണ്ട് ഏട്ടന്റെ വക എന്തെങ്കിലും ഗിഫ്റ്റ് കാണുമെന്നൊരു പ്രതീക്ഷ ഉണ്ട്.... വീട്ടിലേക്ക് പോയി അവർക്കുള്ള ഡ്രസ്സ്‌ കൊടുത്തു.... ചേച്ചിയ്ക്ക് എട്ട് മാസം തികഞ്ഞു.... അഖിലയുടെ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാക്കണം... ആരുടെയൊക്കെയോ പേര് പറഞ്ഞു രണ്ടും ഇപ്പോൾ തല്ലാണ്..... ആദിയേട്ടൻ ദേഷ്യപ്പെടുമ്പോൾ കിടന്നു കരയുന്നത് കാണാം...സ്നേഹം കൂടി കൂടി over പൊസ്സസ്സീവ് ആയി.... വല്യേട്ടൻ ഇന്ദ്രേച്ചിയെ സ്നേഹിച്ചു കൊല്ലുന്നു... ഉടനെ ദക്ഷ മോൾക്ക് കൂട്ട് വരും..... ആദ്യത്തെ ഓണം ആയത് കൊണ്ട് ഏട്ടന്റെ വക ഡ്രസ്സ്‌ ആയിരുന്നു ഗിഫ്റ്റ്.... ഒപ്പം ഒരു റിങ്ങും... സന്തോഷമായി ഗോപിയെട്ടാ സന്തോഷമായി..... ഓണദിവസം വന്നെത്തി...കോടിയുടുത്ത് .. പൂക്കളമൊക്കെ ഇട്ടു രാവിലെ ക്ഷേത്രത്തിൽ പോയി വന്നു ഓണം ആഘോഷിച്ചു.... ക്ഷേത്രത്തിൽ പോയി വന്നിട്ടും അഖിലേട്ടൻ എഴുന്നേറ്റിട്ടില്ല... അടുത്ത് പോയിരുന്നു തട്ടി വിളിച്ചു..... പതിയെ കാതിൽ ചുണ്ടുകൾ ചേർത്ത് ക്കൂൂൂ........ ഒന്നുറക്കെ കൂകി.... കൂകിയിട്ട് എഴുന്നേറ്റു ഓടാൻ നോക്കും മുന്നേ പിടിക്കപ്പെട്ടു..... "അങ്ങനെയിപ്പോൾ പോകണ്ട....say സോറി... " സോറി.. സോറി..... ഇനിയെന്താ... ഓണത്തിന് എനിക്ക് സമ്മാനമൊന്നുമില്ലേ? "സമ്മാനം കബോർഡിൽ ഉണ്ട്... എഴുന്നേൽക്ക്.... "അത് വേണ്ട... ഇവിടെ..... കൈ കവിളിൽ തൊട്ട് കാണിച്ചു.... ചുണ്ട് കവിളിൽ ചേർത്ത് ആദ്യത്തെ ഉമ്മ അങ്ങ് കൊടുത്തു കുമാരേട്ടന്..... Happy ഓണം..... എന്റെ സമ്മാനം വേണ്ടേ...... അത് കിട്ടിയല്ലോ.... അതല്ലേ ഇട്ടേക്കുന്നത്.... ഇതൊന്നുമില്ലാത്ത വേറൊന്നു.....കൈകൾ നെറുകയിലൂടെ തഴുകി കവിളിൽ പിടിച്ചു.... ചുണ്ടുകൾ നെറ്റിയിലും കവിളിലും അമർത്തി ചുംബിച്ചു.... Happy onam എഴുന്നേറ്റു ചിരിച്ചു കൊണ്ട് താഴേക്ക് പോയി... ഏട്ടന് ഹോസ്പിറ്റൽ എമർജൻസി വന്നത് കൊണ്ട് ആള് ഇത്തിരി നേരം ഇല്ലായിരുന്നു.... ആ സങ്കടം ഒഴിച്ച് നിർത്തിയാൽ കളർഫുൾ ഓണം... പാല്പായസം പരസ്പരം കോരി കൊടുത്തു ആ സങ്കടവും തീർത്തു.... വൈകുന്നേരം ആദിയേട്ടനും അച്ഛനും അമ്മയും വന്നിരുന്നു... പ്ലാൻ എക്സിക്യൂട്ട് ചെയ്യണം.... ആദിയേട്ടന്റെ അമ്മയും സാവിത്രി ആന്റിയും അടുക്കളയിൽ ഉണ്ട്.... ഞാനും ഇന്ദ്രേച്ചിയും അടുക്കളയിൽ അവർ കേൾക്കാൻ പാകത്തിന് നിന്നു.... "ഇന്ദ്രേച്ചിയുടെ നാളെന്തുവാ? "എന്റെയോ.. ഞാൻ മകം പിറന്ന മങ്കയാ " "എങ്കിൽ ഫലം കേട്ടോ... സന്താന ലബ്ധി, ഉയർച്ച ധന ലാഭം എല്ലാം കാണുന്നുണ്ട് " "നീ അഖിലയുടേത് നോക്കിക്കേ... അവളുടെ നാൾ കാർത്തിക..." "മാനഹാനി, അപമാനം, ജീവന് ആപത്തു..... വൻ ട്രാജഡി ആണല്ലോ ചേച്ച്യേ.... "അത് ഏകദേശം ശെരിയാ.... ഇപ്പോൾ തന്നെ അവൾ ആകെ ഭ്രാന്ത് പിടിച്ചു നടക്കുവാ... ആദിയോട് സദാ തല്ല്.... ആ ഹോസ്പിറ്റലിലെ ലേഡി ഡോക്ടർന്റെ പേരും പറഞ്ഞു.... ഇത് കൂടി ആയപ്പോൾ തികഞ്ഞു.... " ഏറു കണ്ണിട്ട് നോക്കിയപ്പോൾ അമ്മമാർ ഏകദേശം ഫ്ലാറ്റ് ആണ്.... ബാക്കികൂടി ഫ്ലാറ്റ് ആക്കാം... എവിടെ അവൾ.... അഖിലേ... അവളെ തിരഞ്ഞു നടന്നപ്പോൾ അവൾ ഹാളിൽ വെച്ചിരുന്ന പായസപാത്രത്തിലെ മുന്തിരി കയ്യിലെടുത്തു ആദിയേട്ടന് എറിഞ്ഞു കൊടുക്കുന്നു.... പഷ്ട്.... "ടീ അഖിലേ..... ഞാൻ റൂമിൽ പോയപ്പോൾ അഖിലേട്ടന്റെ ഫോണിൽ ആരോ വിളിച്ചിട്ട് ആദിയേട്ടനു കൊടുക്കാൻ... നീ ചോദിക്ക് അഖിലേ നീ ചോദിക്ക്.... അവിടെ അഖില പായസപാത്രം വെച്ചിട്ട് യുദ്ധത്തിന് പോയി... ഇത് കണ്ടു കൊണ്ട് വന്നതോടെ അവരുടെ ഉള്ള സമാധാനം പോയി.... അങ്ങനെ അത് ഓക്കേ... ഇനി അച്ചന്മാർ... അതിന് വല്യേട്ടൻ എവിടെ..... ഇന്ദ്രേച്ചി അവിടെ നിന്ന് വല്യേട്ടനെ കണ്ണു കാണിച്ചു വിളിച്ചു.... പ്ലാൻ പറഞ്ഞു കൊടുത്തു... അച്ചന്മാർ ഉമ്മറത്തു ഇരിപ്പുണ്ടായിരുന്നു... "എന്നാലും ഇവർ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാണ്? ഉടനെ കെട്ടിച്ചേ പറ്റു? വല്യേട്ടൻ ഉറക്കെ പറഞ്ഞു... എന്താ ഏട്ടാ പ്രശ്നം? ഇന്ദ്രേച്ചി ചോദിച്ചു... അത് ഞാൻ എങ്ങനെ പറയാനാ..... ഇത്രയും നാൾ നീട്ടി വെയ്ക്കണ്ടായിരുന്നു കല്യാണം... രണ്ടും തമ്മിൽ സ്നേഹിച്ചു സ്നേഹിച്ചു നാണം കെടുത്തുമെന്നാ തോന്നുന്നത്.. കാരണവന്മാർക്ക് വിവരമില്ലാതായി പോയി.... ഞാൻ ആയിരുന്നെങ്കിൽ അടുത്ത മുഹൂർത്തത്തിൽ കെട്ടു നടത്തിയേനെ... ഇപ്പോൾ തന്നെ പായസപാത്രം............ ഇല്ലേ ഞാനൊന്നും പറയുന്നില്ലേ..... അമ്മമാർ ഉമ്മറത്തേക്ക് നടന്നു വന്നു.. നോക്കു...... അവരുടെ കല്യാണം നടത്തണമെന്നല്ലേ? ഞങ്ങളും അത് തന്നെ ആലോചിക്കുവായിരുന്നു... "അത് തന്നെ.. ഹാളിൽ വന്നപ്പോൾ പായസ....... 'വേണ്ട പറയണ്ട ഞങ്ങൾ എല്ലാം അറിഞ്ഞു... ഇതൊക്കെ മോശം ആണ്... ഇനി നീട്ടി പോയാൽ ശെരിയാകില്ല.. കുട്ടികളെ വിളിക്ക്.. നമുക്ക് ഇത് അവതരിപ്പിക്കാം..... വല്യേട്ടന്റെ കണ്ണുകൾ നിറഞ്ഞു... മ്മ്... എന്താ വല്യേട്ടാ... ആദ്യമായിട്ടാ ഞാൻ ഒരു കൊനിഷ്ടു ഒപ്പിച്ചിട്ട് പിടിക്കപ്പെടാതെയും അച്ഛൻ തല്ലാതെയും ഇരിക്കുന്നത് ... നന്ദിയുണ്ട് കല്ലു നന്ദിയുണ്ട്.... "അതിനിനിയും സമയമുണ്ടല്ലോ ഏട്ടാ.... കിട്ടിക്കോളും... 🙄🙄😁😁 അങ്ങനെ ഹാളിൽ എല്ലാവരെയും വിളിച്ചു കൂട്ടി കല്യാണകാര്യം പറഞ്ഞു... അഖിലേട്ടനും ആദിയേട്ടനും കിളി പോയ കണക്ക് ഇരിക്കുന്നു... അഖില ലോട്ടറി അടിച്ച കണക്കും..... പോയി അനുഭവിച്ചു വരൂ മകളെ..... റൂമിൽ ഡ്രസ്സ്‌ മാറ്റാൻ കയറിയതും കയ്യിൽ പിടി വീണു... "എനിക്കൊരു കാര്യം അറിയണം....അഖിലയുടെ കല്യാണവിഷയത്തിൽ നിനക്കെന്തെങ്കിലും പങ്കുണ്ടോ? "മ്മ്..... " "നിങ്ങൾക്കൊക്കെ എന്താ വട്ടാണോ? ഇത്രയും കുഞ്ഞായിരിക്കെ അവളെ കല്യാണം കഴിപ്പിക്കാൻ അവളെന്താ അവിഹിതഗർഭം ധരിച്ചിരിക്കുവാണോ? അങ്ങനെയെങ്കിൽ അങ്ങനെ.... 🙄🙄😡 "മ്മ്.... " What? "അതെ... pregnant.. ഏട്ടൻ ആരോടും പറയരുത്.. അവളോട് ദേഷ്യപ്പെടരുത്.. തെറ്റ് പറ്റാത്തവരായിട്ട് ആരുണ്ട് ഏട്ടാ ആരുണ്ട്. ..... " (തുടരും ) Pic courtesy -💞സന്ധ്യ യാമങ്ങളിൽ 💞 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - Posted by : @ jaksown Posted on : ShareChat രു പ്രണയകാലത്ത് മഴ True LOVE Never Ends GET IT ON - # - നോവൽ - @ മഴ # - നോവൽ Google Play - ShareChat
32.4k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം