@alchemist143
@alchemist143

❤മഴ❤️

❤️മഴ❤️ഭൂമിയുടെ മാറിൽ ഉറങ്ങാൻ കൊതിച്ചു.. സമുദ്രത്തിലേക്ക് ഒഴുകാൻ വിധിക്കപ്പെട്ടവൾ

വീണ്ടുമൊരു പ്രണയകാലത്ത്.... ഭാഗം :-87 നിന്റെ നാവിറങ്ങിപ്പോയോ? പറയെടി !!! നിരഞ്ജനാ ഞാൻ തന്നോട് ആണ് ചോദിക്കുന്നത് !😡😡 "എല്ലാം ദേ നിൽക്കുന്നവള് പറഞ്ഞു തന്നില്ലേ... ഇനി ഞാൻ ആയിട്ട് എന്താ പറയേണ്ടത്... പറഞ്ഞാലും വിശ്വസിക്കുമോ???? എന്നും എന്റെ വാക്കുകൾ തഴഞ്ഞിട്ടല്ലേയുള്ളൂ.... എനിക്ക് മേലെ എല്ലാം കൊണ്ട് വന്നു അടിച്ചേൽപ്പിച്ചിട്ടല്ലേയുള്ളു.... ശെരിയാണോ ഞാൻ കേട്ടത് എന്ന് എന്നെങ്കിലും എന്നോട് സ്നേഹത്തോടെ ചോദിച്ചിട്ടുണ്ടോ? അവളോട്‌ കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം ഇപ്പോൾ ഇത് ചോദിക്കുമ്പോൾ എന്നോട് കാണിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ചോദിച്ചതിന് മറുപടി തന്നേനെ.... എന്നും ചെയ്യാത്ത തെറ്റിന് ക്രൂശിച്ചിട്ടല്ലേയുള്ളൂ... ഇതും ഞാൻ അംഗീകരിക്കുന്നു... ദേ ഈ നിൽക്കുന്ന ദേവു പറഞ്ഞത് മുഴുവനും സത്യമാ..... ടീ 😡..... കല്ലൂ.... നീയെന്തൊക്കെയാ ഈ വിളിച്ചു പറയുന്നതെന്ന് ബോധമുണ്ടോ? എനിക്ക് അറിയാം ചേച്ചി.... പക്ഷെ അവളോട് കാണിക്കുന്ന ആ പരിഗണനയുടെ ഒരംശമെങ്കിലും..... അതല്ലേ ഞാൻ ചോദിക്കുന്നുള്ളൂ..... അതിനും എനിക്ക് അവകാശമില്ലേ 😢😢😢😭😭 കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു..... അഖിൽ എന്തിനാ അവളോട്‌ ദേഷ്യപ്പെടുന്നത്.....ഈ നിൽക്കുന്ന ഇവളുടെ വാക്ക് കേട്ടിട്ടോ.... എങ്കിൽ നീ എവിടെയെങ്കിലും എഴുതി വെച്ചോ... നീ ദുഖിക്കേണ്ടി വരും... എല്ലാം ശെരി,,, സമ്മതിച്ചു.. അവൾ മാത്രം അല്ലല്ലോ ഞങ്ങൾ രണ്ടുപേര് കൂടി ഇവിടെ ഉണ്ടായിരുന്നു .ഇമ്മാതിരി ചന്ത വർത്താനം ഞങ്ങള് പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... !!! "ഏട്ടത്തി ഇതിൽ ഇടപെടണ്ട ! "ഞാൻ ഇടപെടും.. ഞാൻ മാത്രം അല്ല ഞങ്ങൾ എല്ലാവരും ഇതിൽ ഇടപെടും....ഈ പെണ്ണിന്റെ ഭ്രാന്ത് ഞങ്ങൾ കണ്ടോണ്ട് നിൽക്കില്ല... ഇവളിത് സഹിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി... ഇന്ന് വരെ ഒരു വാക്ക് കൊണ്ടെങ്കിലും നിന്നോട് പരാതിയോ പരിഭവമോ ആയിട്ട് അവള് വന്നിട്ടുണ്ടോ.... ഇല്ലല്ലോ... പിന്നെ ഞങ്ങളുടെ ഭർത്താക്കന്മാരെ കൂടി ഇവള് ഇതിലേക്ക് വലിച്ചിട്ടു...ഒരു കാര്യവും ഇല്ലാതെ.... അതൊക്കെ കേട്ടാൽ ഒരു ഭാര്യമാരും സഹിക്കില്ല.... ഞങ്ങൾ പ്രതികരിക്കും.... ഞങ്ങൾക്കൊക്കെയൊരു അന്തസ്സുണ്ട്..... ഇന്ദ്രേച്ചി നിർത്തി ഒന്ന് തുടർന്നു... കഴിഞ്ഞ ഒരു വര്ഷമായിക്കാണുമോ നീ ഈ ദേവുവിനെ കാണാൻ തുടങ്ങിയിട്ട്.... കഴിഞ്ഞ അഞ്ചു വർഷമായി ഞാനീ വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട്.....ഈ ഞാൻ പറയുന്നത് നീ വിശ്വസിക്കുമോ അതോ ഈ ദേവുവിന്റെ ഭാഗം ന്യായീകരിക്കുമോ !!പറയെടാ.... ഇനി നിനക്കെന്താ ദേവു പറയാൻ ഉള്ളത്? "ഞാൻ പറഞ്ഞത് സത്യം ആണ്..... അഖിലേട്ടാ... ഇവര് മൂന്നു പേരും കൂടി..... "Shut up..........😡😡 ഹാളിൽ ഇരുന്ന ഫ്ലവർ വെയ്‌സ് നിലത്തേക്ക് എറിഞ്ഞു... കഷ്ണങ്ങളായി ചിന്നി ചിതറി നിർത്തടീ പുല്ലേ... 😡😡നീ നന്നായെന്ന് ഞാൻ വിശ്വസിച്ചു ... പട്ടിയുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും അത് നിവരില്ലാന്ന് കേട്ടിട്ടില്ലേ... അത് കണക്ക് തന്നെയാ നീയും.....നിന്റെ ഉദ്ദേശം എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല... പക്ഷെ അത് നല്ലതല്ലാ.....എന്ത് തന്നെ ആയാലും മര്യാദക്ക് ആണെങ്കിൽ മര്യാദക്ക് ..എന്റെ സ്വഭാവം നിനക്കറിയില്ല....സ്നേഹം ആണെങ്കിൽ ഈ അഖിലും അങ്ങനെ തന്നെയാ.... മറിച്ചാണെങ്കിൽ 😡😡😡 " "അവളുടെ ഉദ്ദേശം ഞാൻ പറഞ്ഞു തരാം കുഞ്ഞേട്ടാ... കല്ലുവിന്റെ സ്ഥാനത്തേക്ക് വരണം....ഏട്ടന്റെ ഭാര്യയായിട്ട്.... അതിന് നിങ്ങളെ തമ്മിൽ തെറ്റിക്കാൻ പെടാ പാട് പെടുകയായിരുന്നു.. കല്ലുവിന്റെ ഗർഭം കലക്കാനാ ഈ ദുഷ്ട നിലത്ത് എണ്ണയൊഴിച്ചത്... ഇത് മാത്രം അല്ലാ.... ഇവള് ഇവിടെ കാട്ടിക്കൂട്ടിയതൊന്നും ആർക്കും അറിയില്ല.... ഒന്നും നടക്കില്ലാന്ന് കണ്ടപ്പോൾ ഇന്ന് പ്രകോപിപ്പിച്ചു കാര്യം നേടാമെന്നായി... അവളോട്‌ ചോദിച്ചതോ കല്ലുവിന്റെ കഴുത്തിൽ കിടക്കുന്നതാലി മാലയും .... അവള് താഴ്ത്തിക്കെട്ടാൻ തുടങ്ങിയപ്പോൾ കല്ലു സമ്മതിച്ചു പോയതാ...ബെറ്റിന് . അല്ലാതെ ഏട്ടനെ വെച്ച് ഇവിടെ ആരും ഒന്നും ചെയ്തിട്ടില്ല..... അങ്ങനെ എങ്കിലും ഈ മാരണം ഇവിടുന്ന് പൊയ്ക്കോട്ടേ എന്ന് വിചാരിച്ചു.... അഖില പറഞ്ഞു നിർത്തി.... "ടി ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞതാണ്... നീ എന്റെ പെങ്ങളാണെന്ന്.... പിന്നെ എന്തിന്റെ കേടാടി നിനക്ക്.... എന്റെ ഭാര്യയായിട്ട് ഈ ജന്മത്തിൽ ഒരൊറ്റ പെണ്ണെയുള്ളൂ..... അത് ഈ നിൽക്കുന്ന നിരഞ്ജന മാത്രം ആണ്... നീയെന്നല്ല മറ്റൊരു പെണ്ണിനും ഇവിടെ ഈ നെഞ്ചിൽ സ്ഥാനമില്ല... അവളെ ഞാൻ വഴക്ക് പറയും അവളോട്‌ ദേഷ്യപ്പെടും ചിലപ്പോൾ തല്ലിയെന്നിരിക്കും... അത് എന്റെ ആണെന്നുള്ള തോന്നൽ കൊണ്ട് മാത്രം ആണ്..അതിനിടയിൽ ആരും കടന്നു വരണ്ട.. ..... പിന്നെ നീ നാളെ നേരം വെളുക്കുമ്പോൾ ഇവിടുന്ന് സ്ഥലം വിട്ടോളണം.... ഇല്ലെങ്കിൽ ഈ അഖിൽ ആരെന്ന് നീയറിയും.. കേട്ടോടി.. 😡😡😡😡 കേ.......ട്ടു....... 😨 നിരഞ്ജന ഒന്നിങ്ങു വന്നേ...... ഈശ്വരാ.. എന്തിനാണാവോ ഈ വിളി ! ആലോചിച്ചു കഴിയുന്നതിനു മുന്നേ കവിളിൽ ആ കൈകൾ പതിഞ്ഞിരുന്നു... വേച്ചു നിലത്തേക്ക് വീണു...... കണ്ണുകൾ നിറഞ്ഞു ചുറ്റും ഒന്നും കാണുന്നുണ്ടായിരുന്നില്ല.... ഇതെന്തിനാണെന്ന് മനസ്സിലായോ? എന്റെ ഫീലിംഗ്സ് വെച്ചു കളിക്കുന്നതിന്... 😡😡എന്റെ ഇമോഷൻസിനെ വാല്യൂ ചെയ്യാതെ കണ്ടവളുമാരുടെ താളത്തിന് അനുസരിച്ചു തുള്ളുന്നതിന്..... 😡😡😡 "നിനക്കെന്താടാ പ്രാന്ത് ആയോ...ആ കൊച്ചിനെ ഇങ്ങനെ തല്ലാൻ .....മോള് എഴുന്നേൽക്ക്...... മോളെ ! അച്ഛൻ........ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ എല്ലാവരുടെയും പുറകെ ഒരു കാഴ്ചക്കാരനെ പോലെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടു ഉള്ളൊന്ന് വിങ്ങി.... ഓടിച്ചെന്ന് അച്ഛന്റെ നെഞ്ചിലേക്ക് വീണു..... അച്ഛൻ മുഖം കൈക്കുമ്പിളിൽ എടുക്കുമ്പോൾ ചുണ്ട് പൊട്ടി രക്തം കിനിയുന്നുണ്ടായിരുന്നു... "അച്ഛന്റെ കല്ലൂന് വേദനിച്ചോ !!!😨😨😭 പെട്ടെന്നുണ്ടായ സങ്കടം ഏങ്ങലടികളായി ഉയർന്നു... 😭😭 എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.. എന്റെ കുഞ്ഞിനെ കൈപിടിച്ച് തരുമ്പോൾ നോക്കിക്കോളണെയെന്ന് പറഞ്ഞപ്പോൾ ഇത്രയും ഭംഗിയായി നോക്കുമെന്ന് ഞാൻ വിചാരിച്ചില്ല.... തല്ല് കൊള്ളിയാണെന്ന് അറിയാം.. പക്ഷെ എന്റെ കുഞ്ഞു ഇന്ന് വരെയും ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല... അതിനു അവളെക്കൊണ്ട് പറ്റില്ല...ബഹളമുണ്ടാക്കി നടക്കുമെങ്കിലും എല്ലാവർക്കും നന്മയെ ചെയ്തിട്ടുള്ളു...😨😨 അത് കൊണ്ട് തന്നെ ഇന്ന് വരെ എന്റെ കുഞ്ഞിനെ ഞാൻ നോവിച്ചു ഒന്ന് തല്ലിയിട്ടില്ല. ആ കുഞ്ഞിനെയാ എനിക്കിപ്പോൾ ഈ കോലത്തിൽ... "മധൂ ഞങ്ങളോട് ക്ഷെമിക്ക്.... " "വേണ്ട കൃഷ്ണേട്ടാ... ഇത്രയും പേര് നോക്കി നിന്നില്ലേ എന്റെ കുട്ടിയെ തല്ലിയപ്പോൾ.... ഇനി എന്റെ കുഞ്ഞിനെ ഇവിടെ നിർത്തി പോകാൻ എനിക്ക് വയ്യാ... ഞാൻ കൊണ്ട് പോകുന്നു എന്റെ മോളെ...ആർക്കും ഒരു ബാധ്യത ആകാതെ. അച്ഛാ . ഞാൻ...... വേണ്ട മോനേ... ഒരു പെൺകുട്ടിയെ കൈ പിടിച്ചു തരുമ്പോൾ ഓരോ അച്ഛനും ഒരു വിശ്വാസമുണ്ട്.. തന്നെക്കാൾ സുരക്ഷിതമായ കൈകളിലേക്കാണ് എന്റെ മകൾ പോകുന്നതെന്ന്... അൽപ്പനേരം മുന്നേ വരെ എനിക്കാ വിശ്വാസം ഉണ്ടായിരുന്നു.. ഇപ്പോൾ എന്നിൽ അതില്ല... "മോള് പോയി മോളുടെ സാധനങ്ങൾ എടുത്തു കൊണ്ട് വാ......ഇനി ഇവിടെ നിൽക്കണ്ട... " "അച്ഛാ... 😭😭😭😭😭😰ഞാൻ !!! "മോൾക്ക്‌ അച്ഛൻ പറയുന്നത് കേൾക്കാൻ ബുദ്ധിമുട്ട് ആയോ??? ഇല്ലച്ഛാ... ഞാൻ.. ഞാൻ വരാം...... ഇപ്പൊ വരാം..... "മധുചേട്ടാ... ഞാൻ പറയുന്നത് കേൾക്കണം... മോളെ കൊണ്ട് പോകരുത്.. എന്റെ സ്വന്തം മകളെ പോലെ തന്നെയാ കല്ലുവിനെയും കണ്ടിട്ടുള്ളത്... അഖിൽ ചെയ്തത് തെറ്റ് തന്നെയാണ്.. പക്ഷെ അതിനുള്ള പ്രതിവിധി ഇതല്ല....😨😨 ************* കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന അശ്രു കണങ്ങൾ കാഴ്ചയെ മറച്ചെങ്കിലും ഒരു ബാഗ് എടുത്തു എന്തൊക്കെയോ കുത്തി നിറക്കുന്നുണ്ടായിരുന്നു.... "ആ തല്ല് അർഹിച്ചതായിരുന്നിരിക്കും..അല്ലെ " സ്വയം മനസ്സിൽ പുലമ്പിക്കൊണ്ട് ബുക്കും ബാഗും ഒക്കെ ബെഡിലേക്ക് എടുത്തു വെച്ചു... "കല്ലൂ.. നീ... !!സോറി മോളെ !! മറുപടി പറയാൻ കൊതിച്ചെങ്കിലും വേദന സമ്മതിച്ചില്ല.... എല്ലാം എടുത്തു കൊണ്ട് ആ റൂം മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു.... എന്റെ സന്തോഷങ്ങളും സങ്കടങ്ങളും കളിയും ചിരിയും നോവും എല്ലാം കണ്ട നാല് ചുവരുകൾ...... നെഞ്ച് പിടയുന്ന നോവ് ഉള്ളിൽ ഉരുണ്ട് കൂടി...... എന്തൊക്കെയോ സങ്കടങ്ങൾ ഉള്ളിൽ നിറയുമ്പോഴും തന്റെ യാത്ര ചിരിച്ചു കൊണ്ടാകണം എന്നൊരാഗ്രഹം..... പോട്ടെ.... ഇനി ഞാൻ ഉണ്ടാവില്ല... ഒരു ശല്യമായിട്ട്...... ഏട്ടന്റെ ജീവിതത്തിലേക്ക് എങ്ങനെ വന്നോ അത് പോലെ ഈ ജീവിതത്തിൽ നിന്നും പോകുന്നു.... ഏട്ടൻ ഇടയ്ക്ക് പറഞ്ഞതല്ലേ...... ഡോക്ടർനെ കിട്ടാനുള്ള യോഗ്യത ഒന്നും എനിക്കില്ല ഏട്ടാ.... 😨😨😨😭😰 ഇനിയും നിന്നാൽ കരഞ്ഞു പോകും... മുന്നോട്ടു നടക്കുമ്പോഴേക്കും കയ്യിൽ പിടി മുറുകിയിരുന്നു...... നീ അങ്ങനെ അങ്ങ് പോകുവോ... എന്നെ വിട്ടിട്ട്.. പറയെടീ......😡😡 മൗനം ആയിരുന്നു മറുപടി....... എങ്കിൽ നീ ഇതും കൂടി കൊണ്ട് പൊയ്ക്കോ..... മുഖം ബലമായി അടുപ്പിച്ചു ചുണ്ടുകളിൽ ചുണ്ട് ചേർത്തു... കണ്ണീരിന്റെ ഉപ്പുരസം ചുണ്ടിലെ മുറിവിൽ വീഴ്ന്നു ഒരു നീറ്റൽ ഉണ്ടായി.... ആ നീറ്റൽ ശമിപ്പിക്കുന്ന പോലെ ആ ചുണ്ടുകളിലേ തണുപ്പ് ശരീരം മുഴുവനും പടരുന്ന പോലെ..... എതിർപ്പ് മാറി വിധേയത്വം ആയി... പോകല്ലേ മോളെ .... 😨😨ഞാൻ ചെയ്തത് തെറ്റാണോ.. നീ പറ.... ഒരു ബെറ്റ് വെയ്ക്കാൻ പോന്നതാണോ നിനക്ക് ഞാൻ... എന്റെ ഫീലിംഗ്സ് വെച്ചാണോ നീ കളിക്കുന്നത്???? കല്ലൂ.... വല്യേട്ടന്റെ വിളിയാണ് യാത്ര പറയാൻ നേരമായി എന്ന് ഓർമിപ്പിച്ചത്.... ഒന്നും മിണ്ടാതെ ബാഗും എടുത്തു കൊണ്ട് റൂമിൽ നിന്നുമിറങ്ങി... സ്റ്റെയർ ഇറങ്ങാൻ തുനിഞ്ഞതും മുന്നിൽ ദേവു വന്നു നിന്നു.... "നിനക്ക് കിട്ടിയ അടിയുടെ അർത്ഥം അറിയാമോ...... നിന്നെ അഖിലേട്ടൻ മനപ്പൂർവം തല്ലിയതാണ്.... എനിക്കുള്ള സ്ഥാനം പോലും നിനക്കില്ലാന്ന് അറിയിക്കാൻ.... എന്നോട് വെറുപ്പായിരുന്നെങ്കിൽ എന്നെയല്ലേ തല്ലേണ്ടിയിരുന്നത്..... ചുണ്ടൊക്കെ പൊട്ടിയിട്ടുണ്ടല്ലോ.... ഏറ്റ അടിയായിരുന്നല്ലേ...... 😱...പാവം നിരഞ്ജന.... "തല്ലാനും വേണം മിനിമം ഒരു യോഗ്യത... ചാവാലിപ്പട്ടികളെ ആരും തല്ലാറില്ല " "നീ പറഞ്ഞോ.... നിന്റെ ഇഷ്ടം പോലെ പറഞ്ഞോ..... തോറ്റ് പോയവന്റെ വിലാപം...അത്രേയുള്ളൂ .... എന്തായാലും നിന്റെ അച്ഛൻ നിന്നെ ഇനി ഇങ്ങോട്ടേക്കു വിടില്ല.... പിന്നെ നിനക്കെന്തിനാ പേരിനൊരു താലി... തന്നിട്ട് പൊയ്ക്കോ.... "കയ്യെടുക്കേടി...പുല്ലേ.. . വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ..... എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കരുത്..... അവിടെ പിടിയും വലിയും ആയി..... കയ്യിലേ സാധനങ്ങൾ കാരണം നേരെ നിൽക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല...... അവള് പിടി വിടുന്നുമില്ല..... അവസാനം അവൾ അത് പൊട്ടിച്ചെടുക്കും എന്നുള്ള അവസ്ഥയിൽ ആയി..... വല്യേട്ടാ....... ഓടി വാ... എന്നെ....... ആരെയെങ്കിലും വിളിക്കണമല്ലോ..... വല്യേട്ടനെ വിളിച്ചു കരഞ്ഞു.... ശബ്ദം കേട്ട് ആദിയേട്ടനും വല്യേട്ടനും സ്റ്റെയർ കയറി മുകളിലേക്ക് വന്നു.... മാലയുടെ ബലത്തിൽ ആണ് നിൽക്കുന്നത്... അത് പൊട്ടിയാൽ ഞാൻ താഴെ ചെന്നു വീഴും...... അതുറപ്പാണ്.. ടി..... എന്ന് വിളിച്ചു കൊണ്ട് വല്യേട്ടൻ എന്നെ പിടിച്ചു വലിച്ചു.... ഞാൻ വല്യേട്ടന്റെ മേത്തേക്ക് ചെന്നു വീണു.. അപ്രതീക്ഷിതമായതിനാൽ ദേവു സ്റ്റെയറിന്റെ മുകളിലത്തെ പടിയിൽ നിന്നും ഉരുണ്ടു താഴേക്ക് വീണു.... അവളുടെ തല പൊട്ടി രക്തം തറയിൽ ആകെ പരന്നു..... അപ്പോഴും അവളുടെ കയ്യിൽ മുറുകെ പിടിച്ച അവസ്ഥയിൽ ആ താലി മാലയും ഉണ്ടായിരുന്നു...... *********** ഹോസ്പിറ്റലിൽ........ Dr.... ഇപ്പോൾ എങ്ങനെയുണ്ട് ദേവകിക്ക്? പേടിക്കാനൊന്നുമില്ല.... തലയിൽ ഏറ്റ മുറിവ് ആഴത്തിൽ അല്ലാത്തത് കൊണ്ട് പേടിക്കാനൊന്നുമില്ല....സെഡേഷനിൽ ആണ്.. ഇപ്പോൾ ബോധം വീഴും..... ഡോണ്ട് വറി... mr.അഖിൽ.... ആ വാക്കുകൾ കേട്ടപ്പോഴാണ് അൽപ്പം ആശ്വാസമായത്.... കഴുത്ത് മുറിഞ്ഞു നീറുന്നുണ്ടായിരുന്നു... വാ മോളെ പോകാം..... അച്ഛൻ എഴുന്നേറ്റു നടന്നു... അച്ഛനൊപ്പം ഞാനും.... പോകല്ലേ എന്നുള്ള അപേക്ഷ എല്ലാവരുടെയും കണ്ണുകളിൽ നിറഞ്ഞിരുന്നു....... അഖിലേട്ടനെ നോക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല... ********* എന്നാലും ഇത്ര കറക്റ്റ് സമയത്ത് കല്യാണിയുടെ അച്ഛൻ എങ്ങനെ എത്തിയെന്നാ??? "അത് പിന്നെ അച്ഛാ... അച്ഛന് അറ്റാക്ക് ആണെന്ന് ഞാൻ വെറുതെ സ്റ്റാറ്റസ് ഇട്ടു.... അത് കണ്ടപ്പോൾ മധു അങ്കിൾ വിളിച്ചിരുന്നു... ഇങ്ങോട്ട് വരാമെന്ന് പറഞ്ഞപ്പോ ഞാനാ പറഞ്ഞത് വീട്ടിലോട്ട് പോകാൻ " "കുടുംബം കലക്കീ 😬😬😬 "ഞാനാണോ കലക്കിയത്..... ദേ നിൽക്കുന്നു അച്ഛന്റെ മോൻ... ഇവനെന്തിനാ ആ കൊച്ചിനെ അടിച്ചത്? ഇവന് തോന്നുമ്പോൾ തോന്നുമ്പോൾ അടിക്കാൻ ആ കൊച്ചെന്താ വല്ല ചെണ്ടയോ മറ്റോ ആണോ? "ദേഷ്യം വന്നപ്പോൾ കൈ ഉയർന്നു പോയതാ.... അത് അവൾക്ക് മനസ്സിലാകും എന്ന് കരുതിയാ...... "ദേഷ്യം വരുമ്പോൾ നിനക്ക് ആ കൊച്ചിനെ തല്ലണോ ഡാ !!നാറി 😠😠😡😡 പറ്റിപ്പോയി അമ്മേ...... എല്ലാവരും കൂടി എന്നെ വഴക്ക് പറഞ്ഞു തീർന്നെങ്കിൽ അവളെ തിരിച്ചു കൊണ്ട് വരാനുള്ള ഐഡിയ ആലോചിക്ക്.... "അച്ഛന് അറ്റാക്ക് ആണെന്ന് പറഞ്ഞാലോ !! "ദേ വല്യേട്ടാ... ഒരു അറ്റാക്ക് വന്നതാ ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്..... അപ്പോഴാ വീണ്ടും... ഇപ്പോൾ അവള് വീട്ടിൽ പോയിട്ടേയുള്ളൂ.. ഇനി അടുത്തത് ഡിവോഴ്സ് ആയിരിക്കും..... "ഇനി നോക്കാനൊന്നുമില്ല.... നീ പോയി കല്ലുവിന്റെ കാല് പിടിച്ചേക്ക്.... "എടാ ആദീ... നിങ്ങൾ അങ്ങനെ എന്നെ കളിയാക്കുകയൊന്നും വേണ്ട.... വേണമെങ്കിൽ ഞാൻ അതും ചെയ്യും.... എന്റെ ഭാര്യ അല്ലെ... തെറ്റ് എന്റെ ഭാഗത്തു ആണെങ്കിൽ മാപ്പും ഞാൻ തന്നെ പറയും... പക്ഷെ അവള് പറയണം....തെറ്റ് എന്റെ ഭാഗത്താണെന്ന്... അവൾക്ക് എന്നോട് ക്ഷെമിക്കാൻ പറ്റില്ലാന്നു പറഞ്ഞാൽ പിന്നെ ഈ അഖിൽ...... അവളുടെ മുന്നിൽ ഉണ്ടാകില്ല.... 😨😨😨 റൂമിലേക്ക് പോയ്‌ ബെഡിലേക്ക് കിടന്നു... കണ്ണടയ്ക്കുമ്പോൾ അവളുടെ ചിരിയും കളിയും മാത്രം... ആദ്യമായി അവൾ ഹൃദയത്തിലേക്ക് ചേക്കേറിയ നിമിഷം..... അവളുടെ കുഞ്ഞു കുഞ്ഞു തമാശകളും പിണക്കങ്ങളും പരിഭവങ്ങളും...... കിടന്നിട്ട് ഭ്രാന്ത് പിടിക്കുന്നു.... അഖിലൂട്ടാന്നുള്ള അവളുടെ വിളികൾ മാത്രം ചെവിയിൽ മുഴങ്ങുന്നു.... അവളെ കാണാതെ ഒരു നിമിഷം പോലും വയ്യാന്നുള്ള അവസ്ഥയിൽ ആയിരിക്കുന്നു കാര്യങ്ങൾ... കല്ലൂ ...... ഐ ആം ഡൈയിങ്... വിത്ത്‌ ഔട്ട്‌ യൂ ഐ ആം നതിംഗ്... ********* എന്റെ മോള് ഒരു നൂറാവർത്തി പറഞ്ഞതാ ഈ വിവാഹം വേണ്ടെന്ന്.. എന്നിട്ടും തല്ലി പഴുപ്പിച്ചു നടത്തി... എന്നിട്ടിപ്പോ എന്തായി... "എന്റെ അമ്മേ എനിക്കൊന്നും ഇല്ലാ... അഖിലേട്ടൻ തല്ലിയത് എങ്ങനെയാ തെറ്റാകുന്നത്... ഞാൻ അങ്ങനെ ചെയ്യാൻ പാടുണ്ടോ? ഏട്ടന് ദേഷ്യം വന്നപ്പോൾ അങ്ങനെ പ്രതികരിച്ചു.. അത്രേയുള്ളൂ... എനിക്കൊന്നും പറ്റിയില്ലല്ലോ.... ആ ദേവുവിന് പകരം ഞാനാ ആ ആശുപത്രിയിൽ കിടക്കേണ്ടിയിരുന്നത്... അത് അമ്മ സഹിക്കുമായിരുന്നോ.. ഇപ്പോൾ ഞാൻ എന്റെ അമ്മയുടെ മടിയിൽ ഇങ്ങനെ കിടക്കുന്നില്ലേ.. അത് പോരെ..... " "അവൾ പറഞ്ഞതാണ് ശെരി ശോഭേ... അവര് ഭാര്യയും ഭർത്താവും.... പറഞ്ഞു തീർക്കേണ്ട കാര്യം ആയിരുന്നു... പക്ഷെ ഒരച്ഛൻ എന്നും സ്വാർത്ഥനാണല്ലോ... അവള് ഉറങ്ങട്ടെ.. നീ എഴുന്നേറ്റു വാ...... അമ്മയും അച്ഛനും എഴുന്നേറ്റു പോയി ..... അമർത്തി പിടിച്ച സങ്കടങ്ങൾ അണപൊട്ടി തലയണയെ കുതിർത്തു... എന്തിനാ എന്നെ തല്ലിയതെന്ന് ചോദിക്കുന്നില്ല.. ഒരു പക്ഷെ അർഹിക്കുന്നത് തന്നെ ആയിരുന്നിരിക്കാം... അവളുടെ മുന്നിൽ വെച്ചു എന്നെ തല്ലി തോൽപ്പിച്ചു കളഞ്ഞില്ലേ.... എന്തിനായിരുന്നു....പറ... എന്തിനായിരുന്നു.... 😭😭😭 *********** ദേവുവിന് ബോധം വീഴ്ന്നുവെന്ന് വിഷ്ണുവിന്റെ ഫോൺ ഉണ്ടായിരുന്നു.... അവളെ അവസാനമായി ഒന്ന് കാണണമെന്നുണ്ടായിരുന്നു.... "വിഷ്ണുയേട്ടാ.... എല്ലാവരും കൂടി എന്നെ കൊല്ലാൻ.... " "പോയ്‌ ചാകെടീ... ഇതിലും നല്ലത് അത് തന്നെയായിരുന്നു... നിന്നെ എന്റെ കൂടെപ്പിറപ്പാണെന്ന് പറയാൻ എനിക്കിപ്പോ പേടിയാ.... ഇതൊന്നും നന്നാകുന്ന ജന്മം അല്ല... ************** ക്ഷീണം കൊണ്ട് ഒരുപാട് ഉറങ്ങി പോയിരുന്നു.. കവിളൊക്കെ നീര് വന്നു വീർത്തിരിക്കുന്നു... കഴുത്തും ചെറിയ വേദനയുണ്ട്... നടന്നതൊക്കെ തിരശീലയിൽ എന്ന പോലെ മുന്നിൽ തെളിയാൻ തുടങ്ങി... മുഖവും കഴുകി ഹാളിൽ ചെന്നു .. ചേച്ചിയും അമ്മയും അച്ഛനും ഇരിപ്പുണ്ട്.... ചേച്ചിയുടെ വയറ്റിലെ കുഞ്ഞിന്റെ അനക്കവും നോക്കി കുറച്ചു നേരം ഇരുന്നു.. നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ മോളെ... എല്ലാം ഞാൻ കാരണം അല്ലെ.... എന്റെ ചേച്ചി.. സെന്റി അടിക്കല്ലേ.. എന്നെയൊക്കെ ആര് കെട്ടാനാ... നീ അത് ചെയ്തത് കൊണ്ട് ദേ കഴുത്തിൽ ഒരു താലി കേറി... കഴുത്ത് ശൂന്യമായിരുന്നു.... ചിരിച്ചു കൊണ്ട് അച്ഛന്റെ മടിയിലേക്ക് കിടന്നു..... അച്ഛന്റെ തലോടൽ വലിയൊരു ആശ്വാസം ആയിരുന്നു.... അമ്മാ കാല് മസ്സാജ് ചെയ്തേ..... അമ്മ കാല് അമർത്തി തിരുമ്മി.... ഇപ്പോൾ മറുപടി കേൾക്കാമെന്ന് വിചാരിച്ചതാ.. നടന്നില്ല..... ഐസ് തുറക്കാത്ത ഗോഡുകളെ... ക്രൈയ്യാൻ അറിയാത്ത സ്‌മൈലാൻ അറിയാത്ത പ്ളേ സോയിൽ പ്രതിമകളെ... (കടപ്പാട് ) വയ്യെങ്കിൽ എന്താ.....ഇത് മാത്രം കുറയ്ക്കരുത്... അണ്ണാൻ മൂത്താലും മരം കയറ്റം മറക്കുമോ..... ഓരോന്ന് സംസാരിച്ചു കൊണ്ട് നിൽക്കെ മുറ്റത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു... ആദർശ് ചേട്ടൻ ആകും...... വരുന്ന ആളുകളെ കണ്ടു ഞാൻ കണ്ണ് തുറന്നു നോക്കി..... ഹൈ എന്റെ ഭർതൃവീട്ടുകാർ.... കിടന്നിടത്തു നിന്ന് ചാടി വീണെഴുന്നേറ്റു.... പക്ഷെ ഭർത്താവിനെ.... ഞാൻ നോക്കില്ല...... എന്റെ സൗന്ദര്യം കണ്ടിട്ട് എല്ലാവരുടെയും മുഖം വിളറി വെളുത്തിരുന്നു..... എല്ലാവരും എന്താ ഇങ്ങനെ നോക്കുന്നത്..... ഇന്നലെ അവിടെ നിന്ന് വന്നതല്ലേയുള്ളൂ.... ഞാൻ നിങ്ങൾക്ക് ചായ എടുക്കാം.... "വേണ്ട മോളെ നീ ഇവിടെ ഇരിക്ക്..മോളെ കാണാനല്ലേ ഇങ്ങോട്ടെക്ക് വന്നത് . " "അയ്യോ ആന്റി എനിക്കൊന്നുമില്ല.... നിങ്ങൾ വരണ്ടായിരുന്നു.... രണ്ടു ദിവസം കൂടി കഴിഞ്ഞാൽ കോളേജിൽ പോയി തുടങ്ങും... പിന്നെ എല്ലാം പഴയ പോലെ !! "അപ്പോൾ മോള് വരുന്നില്ലേ? മോളെ കൊണ്ട് പോകാനാ ഞങ്ങൾ വന്നത്? "എങ്ങോട്ടേക്കാ ആന്റി? "വീട്ടിലേക്ക്.... അവിടെ അല്ലെ മോള് വേണ്ടത്... മോളുടെ വീട്... "എന്റെ വീട്ടിലാ ആന്റി ഞാൻ നിൽക്കുന്നത്.... ഞാൻ ഇനി അങ്ങോട്ടേക്കില്ല..... 😊നിങ്ങൾ ഇരിക്ക്.. ഞാൻ ചായ എടുക്കാം.... അടുക്കളയിലേക്ക് പോയി ചായ എടുത്തു കൊണ്ട് നിന്നപ്പോഴാണ് ഇന്ദ്രേച്ചിയും അഖിലയും ചിത്തിര ചേച്ചിയും കൂടി വന്നത്... നീയെന്തിനാ വരുന്നില്ലാന്ന് പറഞ്ഞത്? -ഇന്ദ്രേച്ചി ചായ.... എടുക്ക്.... ഞാൻ ബാക്കിയുള്ളോർക്ക് കൊടുക്കട്ടെ.... അവരുടെ ചായ കൊടുത്തിട്ട് ഹാളിലേക്ക് നടന്നു..... അവിടെ എത്തിയപ്പോൾ അച്ഛന്റെ കയ്യും പിടിച്ചു മുന്നിൽ നിലത്ത് മുട്ടു കുത്തി ഇരിക്കുന്ന അഖിലേട്ടനെയും "ചെയ്തത് തെറ്റാണെന്നറിയാം...ഒരു മകനായിട്ട് കണ്ടു ക്ഷെമിക്കണം... അച്ഛന്റെ മകളെ എനിക്ക് തരുമോ? പൊന്നു പോലെ നോക്കിക്കോളാം.... ഒന്ന് നുള്ളി നോവിക്ക പോലും ചെയ്യില്ല.... " "മോനേ നീ എന്തറിഞ്ഞിട്ടാ ഈ പറയുന്നത്.... ശിക്ഷിക്കേണ്ട സമയത്ത് ശിക്ഷിക്കണം.... പക്ഷെ ഇന്നലത്തെ പോലെ ആകരുത്...... അതെ ഉള്ളു... അവൾക് സമ്മതമാണെങ്കിൽ ഞങ്ങൾക്ക് പ്രശ്നം ഒന്നുമില്ല ".... എല്ലാവരും ഒറ്റക്കെട്ടാണല്ലേ..... എല്ലാവർക്കും ഉള്ള ചായ കൊടുത്തിട്ട് അഖിലേട്ടനുള്ളത് ടേബിളിൽ വെച്ചു..... അകത്തേക്ക് പോയി ബെഡിൽ കയറി കിടന്നു... നീ ഇനിയും വരുന്നില്ലന്നാണോ ......എല്ലാവരും സമ്മതിച്ചു.... നീ ഇങ്ങനെ വാശി പിടിച്ചാൽ -ഇന്ദ്രേച്ചി "ചേച്ചി ഇതെന്തറിഞ്ഞിട്ടാണ്..... ചേച്ചിയ്ക്ക് തോന്നുന്നുണ്ടോ അഖിലേട്ടൻ ഇല്ലാതെ ഒരുനിമിഷം എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുമെന്ന്.. പിന്നെ ഈ കടുംപിടിത്തം എല്ലാവരുടെയും മുന്നിൽ വെച്ചു എന്നെ തല്ലിയില്ലേ... അതിനാണെന്ന് വെച്ചോ.... പിന്നെ ഞാൻ എന്ത് അവകാശത്തിലാ അങ്ങോട്ട് വരുന്നത്.. കഴുത്തിൽ ഒരു താലി മാല കൂടിയില്ല... " "എന്താ നിന്റെ പ്ലാൻ? അങ്ങനെ ഒന്നുമില്ല ചേച്ചി.. കുറച്ചു വട്ട് പിടിക്കട്ടെ... ഈ ഭാര്യമാർ ഭാര്യമാർ എന്ന് പറയുന്നത് വെറുതെ അല്ലാന്ന് അറിയാൻ.. പിന്നെ ഇത് സീക്രെട് ആയിട്ട് ഇരുന്നാൽ മതി.... ഇന്ദ്രേച്ചി എന്നെയും കൂട്ടി ഹാളിലേക്ക് പോയി.... "കല്ലു വരുന്നില്ലാന്ന്.... അവൾക്ക് അഖിലിന്റെ കാര്യം ഒന്ന് ആലോജിക്കണമെന്ന പറയുന്നത്.... " അഖിലേട്ടന്റെ മുഖം മാറുന്നത് കാണുന്നത് ഒരാശ്വാസം.... "നിരഞ്ജനാ എനിക്ക് തന്നോടൊന്ന് സംസാരിക്കണം ! എന്നോടോ??? 🙄 എല്ലാവരും ഉറ്റു നോക്കുന്നു.... മ്മ്.. പക്ഷെ.... പക്ഷെ??? പക്ഷെ എനിക്കൊപ്പം ആരെങ്കിലും ഉണ്ടാകണം... ദക്ഷ മോള് മതി ..... റൊമാൻസ് കാണിച്ചു വളയ്ക്കാനല്ലേ നടക്കില്ല... കൂലംകർഷമായി നോ...... ദക്ഷ മോളെയും കൂട്ടി റൂമിലേക്ക് പോയി... "കല്ലൂ "...... ആർദ്രമായിരുന്നു ആ വിളി... പ്രണയത്തിന്റെ ഞരമ്പ് തളിർക്കുന്നു പൂക്കുന്നു കായ്ക്കുന്നു... വേണ്ട തിളച്ച വെള്ളം കോരി ഒഴിച്ചെക്ക്..... "എന്റെ പേര് നിരഞ്ജന എന്നാണ്.... അത്രയും വേണ്ടപ്പെട്ടവർ മാത്രം എന്നെ കല്ലൂന്ന് വിളിച്ചാൽ മതി... നിങ്ങൾ എന്നെ അങ്ങനെ വിളിക്കണ്ട... "എടീ ഞാൻ..... "ഒന്നും പറയണമെന്നില്ല.... ഒന്ന് പോയാൽ ഉപകാരം.... 😡😡😡 വായിൽ തോന്നിയതൊക്കെ വിളിച്ചു കൂകി കൊണ്ടിരുന്നു.... അതിനിടയിൽ ദക്ഷ മോള് പുറത്തേക്ക് പോയതോ അങ്ങേര് ഡോർ ലോക്ക് ആക്കിയതോ ഞാൻ അറിഞ്ഞില്ല.. അടുത്തേക്ക് വന്നപ്പോഴാണ് ഹം തും ഏക് കമരെ മേം വെന്ത് ഹോ എന്നറിഞ്ഞത്.... സ്വിച്ച് ഇട്ട കണക്കെ സംസാരം നിന്നു.... എന്തേ ഒന്നും പറയാനില്ലെ? അല്ലാ.. ഞാൻ വെറുതെ.... വേദനയുണ്ടോടി? ഇല്ലാ ...... ഒട്ടും? ഇല്ലാ..... കൈ വിരലുകൾ കവിളിൽ തലോടി നടന്നു... കവിളിൽ നിന്നും കഴുത്തിലോട്ടും. .lഎന്റെ റൊമാൻസ് ഗോഡുകളെ..... സോറി..... കേട്ടോ.. മ്മ്.... സോറി.......... മ്മ്...... ഇനി ഞാൻ എന്താ കാല് പിടിക്കണോ? വേണം.... എടീ..... വിളിക്കണ്ട.. പിടിച്ചേ പറ്റു.... (ഒരു സ്നേഹത്തിന്റെ പുറത്തു എഴുതി പോകുന്നതാ.. ) ആള് കാലിൽ പിടിച്ചിരുന്നു സോറി പറയാൻ തുടങ്ങി.... മ്മ്... മതി.... ഇല്ലാ... എനിക്ക് ഇനിയും പറയണം... സോറി... സോറി.... ഇത് എനിക്കുള്ള എന്തോ പണിയാണ്... ഓരോ സോറിയ്ക്കും കാലിൽ ഇക്കിളി കൂട്ടാൻ തുടങ്ങി..... അതിനൊപ്പം കൈ ഇഴഞ്ഞു മുട്ടോളം എത്തി... ഞാൻ അവിടെ നിന്ന് താളം ചവിട്ടാനും 😬 മോളെ.... അഖിലിനെ വിളിക്ക്...... അച്ചുവിന് പെയിൻ തോന്നുന്നെന്നാ പറയുന്നത്.... അമ്മയുടെ ശബ്ദം പുറത്തു നിന്ന് കേട്ടു.. അഖിൽ... dr അഖിൽ ആയി.... ചേച്ചി പുറത്തു വേദന കൊണ്ട് കരയുന്നുണ്ടായിരുന്നു... എന്നാ ഡേറ്റ് പറഞ്ഞിരുന്നത്? ഇനിയും പതിനഞ്ചു ദിവസം ഉണ്ട് മോനെ.. പൾസ് കുറവാണ്.... ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യണം.. വല്യേട്ട വണ്ടി എടുക്ക്... ആദ്യ കാമുകിയെയും കൊച്ചിനെയും വഹിച്ചു കൊണ്ട് അല്ലല്ല തൂക്കി എടുത്തു കൊണ്ട് അഖിലൂട്ടൻ ഹോസ്പിറ്റലിലേക്ക് പോയി. ഒപ്പം അമ്മയും അച്ഛനും.... ബാക്കിയുള്ളോർ വീട്ടിലും... ടെൻഷൻ നിറഞ്ഞ നിമിഷങ്ങൾ... ഒരിക്കൽ വിളിച്ചപ്പോൾ ലേബർ റൂമിൽ കയറ്റി എന്നറിഞ്ഞു... കാത്തിരിപ്പിനൊടുവിൽ എന്നെ ചെറിയമ്മ ആക്കിക്കൊണ്ട് എന്റെ കുഞ്ഞു ഉണ്ണിക്കുട്ടൻ ഈ ഭൂമിയിലേക്ക് പിറന്നു വീണു.... ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ !! ലഡ്ഡു വിതരണം ചെയ്തു തന്നെ ആഘോഷിച്ചു... അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു.. അവളുടെ പ്രസവം കാരണം എന്റെ കാര്യം പെന്റിങ്ങിൽ ആയി... ഈ തിരക്ക് കഴിയട്ടെ അത്രതന്നെ.... 🤪🤪 ഹോസ്പിറ്റലിൽ പോയി കുഞ്ഞിനെ കണ്ടു...തുണിയിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന ഒരു മാലാഖൻ കുഞ്ഞ്... അകത്തു നിന്ന് ഫോണിൽ കളിച്ചതിന് അമ്മയുടെ കയ്യിൽ നിന്ന് വാങ്ങിപ്പിടിച്ചു കൊണ്ട് പുറത്തു ചെയറിൽ വന്നിരുന്നു... "നമുക്കും വേണ്ടേ ഇത് പോലെ ഒരു കുഞ്ഞ്? നമുക്കോ? ഞാനും എന്റെ ഭാവി ഭർത്താവും കൂടി നോക്കിക്കോളാം... ഡോക്ടർ ബുദ്ധിമുട്ടണ്ട.... അപ്പോൾ പിന്നെ ഞാൻ ആരാടി? "ആവോ... അറിയില്ല.. ആരാ? അതോടെ ആള് എഴുന്നേറ്റു പോയി... കൂടിപ്പോയോ? ആ...... "നീ ഈ പറഞ്ഞതിന് നിന്റെ പ്രസവം എന്റെ കൈ കൊണ്ടായിരിക്കും.. നോക്കിക്കോ.. നിന്റെ അന്ത്യമെന്റെ കൈ കൊണ്ടായിരിക്കും എന്ന് എവിടെയോ ധ്വനിച്ച പൊലില്ലേ.... തോന്നിയതാകും... (തുടരും ) #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
27.5k കണ്ടവര്‍
1 ദിവസം
വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-86 *********** സുഹൃത്തുക്കളെ, ഈ കഥയുടെ 85 പാർട്ടുകളും ഞാൻ നിങ്ങളെ ചിരിപ്പിച്ചിട്ടുണ്ട്...... ഇന്ന് ഈ അവസരത്തിൽ നിങ്ങൾ ചിരിച്ചെന്ന് വരില്ല.... ഇന്ന് നിങ്ങളുടെ കണ്ണുകൾ മുഴുവനും തുറന്നു വെച്ചു വായിക്കണം... ഇവിടെ ഇന്ന് പലതും നടക്കും... കല്ലൂട്ടനെ മാത്രേ നിങ്ങൾ കണ്ടെന്നു വരുള്ളൂ..... മറ്റുള്ളവരുടെ ഫാൻസുകാർ ബഹളം ഉണ്ടാക്കരുത്....... ഇന്നിത് വായിക്കുന്ന ഓരോരുത്തരുടെയും അവസ്ഥ എങ്ങനെയാണെന്ന് വെച്ചാൽ ... നിങ്ങൾ റോമൻസ് സിനിമ കണ്ടിട്ടുണ്ടോ... കുമ്പസാരകൂട്ടിൽ നിന്നും ഇറങ്ങി വരുന്ന ചാക്കോച്ചന്റേയും ബിജു ചേട്ടന്റെയും അവസ്ഥ, തീവണ്ടി സിനിമയിൽ ഉമ്മ വെക്കുന്ന ടോവിനോ ഇച്ചായന്റെ അവസ്ഥ.... അതാണ് ഇന്ന് ഇത് വായിക്കുന്ന ഓരോരുത്തരുടെയും അവസ്ഥ... പ്രായപൂർത്തിയാകാത്തവർ ഈ പരിസരത്തു കിടന്നു കറങ്ങുന്നത് strictly restricted !!!!!! ഇന്നലെ ഏകദേശം cmnt വായിച്ചതിൽ നിങ്ങളുടെ കാത്തിരിപ്പ് എനിക്ക് മനസിലായി...... റൊമാൻസ് പടിക്കണമെന്ന മോഹവുമായി അവര് എത്തിയത് മഴയുടെ മുന്നിൽ.... അവരുടെ ആവശ്യപ്രകാരം മഴ ദേ പെയ്യുകയായി...... കണ്ണടക്കേണ്ടടുത്തു കണ്ണുകൾ അടയ്ക്കുക... അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നത് തെണ്ടി തരമാണ്...... *********** ദേ 🖕അത് skip ചെയ്യാൻ ആണ് ഉദ്ദേശമെങ്കിൽ താഴെ ഉള്ള റൊമാൻസ് നിങ്ങൾക്ക് വായിച്ചാൽ മനസ്സിലായെന്ന് വരില്ലാ... പോയി വായിക്ക് പിള്ളേരെ.... *********** "ഒരു പൂവിനെ നിശാശലഭം തൊട്ടുണർത്തും യാമമായി...... നറു മഞ്ഞുമീ നിലാക്കുളിരും ഒന്ന് ചേരും നേരമായി........ പനിനീരിൽ നിറഞ്ഞ രാത്രിയെ പുലർ വെയിൽ പുല്കുമ്പോൾ....... " ലോകത്തെ സകല റൊമാന്റിക് സോങ്ങുകളും മനസ്സിലേക്ക് വിരുന്നെത്തിയ നിമിഷങ്ങൾ...... ഇത്രയും നാൾ കാത്തിരുന്ന ആ ഒരു നിമിഷം ഇതാ കടന്നു വന്നിരിക്കുന്നു.... നാണത്താൽ വിവശയായി വർധിച്ചു വരുന്ന ഹൃദയസ്പന്ദനങ്ങളെ നേരിയ ഗതിയിൽ ആക്കാൻ പെടുന്ന പെടാ പാട്....... വയറിലേക്ക് അമർന്ന കൈകൾ തന്നെ ചേർത്ത് പിടിച്ചു കൊണ്ട് പിന്കഴുത്തിൽ ഉമ്മകൾ കൊണ്ട് മൂടി...... നഗ്നമായ ചുമലിൽ ചുണ്ടുകൾ ചേർക്കുമ്പോൾ മുഖത്തെ കുറ്റി രോമങ്ങൾ ഇക്കിളി കൂട്ടി അടിവയറ്റിൽ നിന്നും ഒരു തരിപ്പ് ശരീരം മുഴുവനും വ്യാപിക്കപ്പെട്ടു.... ടപ് ടപ് ടപ്......... വാതിലിൽ ആഞ്ഞൊരു തട്ട് കേട്ടു...... ടീ... നീയെന്താ വെള്ളം ഉണ്ടാക്കി കുളിക്കുവാണോ.. വേഗം ഇറങ്ങിക്കെ.. ഇല്ലേൽ ഞാൻ അങ്ങോട്ട് കയറിവരും.... നോക്കിക്കോ.... ഞാൻ കഴിഞ്ഞു... ദേ വരുന്നു (നിങ്ങളൊക്കെ പേടിച്ചു അല്ലെ.. പേടിക്കണ്ട ) ആകെയൊരു എണ്ണ മയം... ആ പിശാശിന് ഒരു മയത്തിലൊക്കെ ഒഴിച്ചാൽ പോരെ...... ഷവർ ഓഫ് ചെയ്തു തോർത്ത്‌ തലയിൽ ചുറ്റി കെട്ടിവെച്ചു ഡ്രെസും എടുത്തിട്ട് ഇറങ്ങി.... ബാത്‌റൂമിൽ നിന്നും പുറത്തേക്ക് കാലെടുത്തു വെച്ചതും കയ്യിൽ പിടിച്ചൊരു വലിയായിരുന്നു...... നേരെ നെഞ്ചത്തേക്ക് ചെന്നിടിച്ചു നിന്നു....... "ദേ പെണ്ണേ എന്റെ നെഞ്ച് തകർക്കുവോ നീ !! നെഞ്ചും തടവി തടവി അവൻ അവളെ നോക്കി... അത് കൊള്ളാം... എന്നെ പിടിച്ചു വലിച്ചിട്ടല്ലേ ഞാൻ വീഴ്ന്നത്.... "അതൊക്കെ ശെരിയാ..... പക്ഷെ എന്റെ നെഞ്ചിനകത്ത് കല്ലാണ്..... "എന്തൂട്ടാ?? "നീ കേട്ടിട്ടില്ലേ.... എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്യാണീ നെഞ്ചിലെന്നു ..... എന്റെ കല്യാണീ നെഞ്ചിലെന്നു ...... പോ... അവിടുന്ന്...... നാണം കൊണ്ട് ചുവന്ന മുഖം നെഞ്ചിലേക്ക് പൂഴ്ത്തി ഒളിപ്പിച്ചു.... ദേഹത്ത് പതിഞ്ഞിരുന്ന വെള്ളതുള്ളികളുടെ മേലെക്ക് ആ ചുണ്ടുകൾ പതിയുമ്പോൾ അവളുടെ മിഴികൾ കൂമ്പിയടഞ്ഞിരുന്നു....... കുറച്ചു നേരത്തിനു ശേഷം അവന്റെ ചലനമൊന്നും കാണാതിരുന്നപ്പോൾ കണ്ണുകൾ തുറന്നു നോക്കി.... മുന്നിൽ കണ്ടില്ല....... ചുറ്റിനും നോക്കി.... താഴേക്ക് നോക്കിയപ്പോൾ തന്റെ മുന്നിൽ മുട്ടുകുത്തി ഇരിക്കുന്ന അഖിലിൽ അവളുടെ നോട്ടം ചെന്നെത്തി... അവളുടെ കാൽപ്പാദം അവൻ എടുത്തു അവന്റെ മുട്ടിനു മുകളിൽ ആയി വെച്ചു... ... അവന്റെ പോക്കറ്റിനുള്ളിൽ നിന്നും എന്തോ എടുത്തു അവളുടെ മുന്നിലേക്ക് നീട്ടി പിടിച്ചു... അവൾ ആവേശത്തോടെ തുറന്നപ്പോൾ അതിൽ ഒന്നും ഉണ്ടായിരുന്നില്ല... അൽപ്പം പരിഭവത്തോടെ അവൾ ചിറി കോട്ടി.... അവന്റെ ചുണ്ടുകൾ അവളുടെ പാദത്തിൽ ചുംബനമായി പതിഞ്ഞു കൊണ്ടിരുന്നു അവളുടെ പരിഭവം മായുന്നത് വരെ.... അവളും അവന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.... മൗനം വാചാലമായ നിമിഷങ്ങൾ...... അവന്റെ നോട്ടങ്ങൾ നേരിടാനാകാതെ എന്തോ ഓർമിച്ചെന്ന പോലെ അവൾ അവിടെ നിന്നും എഴുന്നേറ്റു കണ്ണാടിയ്ക്ക് മുന്നിൽ പോയി നിന്നു... അവളുടെ അരികിലേക്ക് ചെന്നു നിന്ന് കൊണ്ട് അവൻ, അവളുടെ തലയിൽ കെട്ടി വെച്ചിരുന്ന തോർത്ത്‌ അഴിച്ചെടുത്തു.... "ഞാൻ കുളിച്ചിട്ട് വരാം..... " മ്മ്........ തലയാട്ടിക്കൊണ്ട് അവൾ പുഞ്ചിരിച്ചു.... വരുന്നോ കുളിക്കാൻ???? അവളുടെ ചെവിയിൽ മൃദുവായി കടിച്ചു കൊണ്ട് അവൻ ചോദിച്ചു.... മ്മ്ഹമ്മ്.... ഇല്ലാ......... 😊😊 ഞാൻ പോയിട്ട് ഇപ്പോൾ വരാം...... അഖിൽ പോയതും അവൾ ഒരു നിമിഷം ദീർഘനിശ്വാസം എടുത്തു കൊണ്ട് ബെഡിലേക്ക് ഇരുന്നു..... അവളുടെ മനസ്സിലേക്ക് അന്നത്തെ ദിവസം കടന്നു വന്നു..... ആദ്യമായി താൻ അഖിലേട്ടനു സ്വന്തമായ ആ നിമിഷങ്ങൾ..... ഫോൺ എടുത്തു പുതു വെള്ളൈ മഴൈ സോങ് പ്ളേ ആക്കി ... "നീ അണയ്ക്കിണ്ട്ര വേളയിൽ ഉയിർ പൂ തിടുക്കിന്ടരു മലരും..... നീ വെടുകിൻഡ്രു ഓടിനാൽ ഉയിർ പൂ സരുകാക ഉലരും ഇരു കൈകൾ തീണ്ടാത പെണ്മയെ ഉൻ കണ്കൾ പന്താടുതോ മലർ മഞ്ചം സേരാത പെൺ നിലാ ഉന്തൻ മാർപോട് വന്താടുതോ....... " പാട്ടിൽ ലയിച്ചിരുന്നതുകൊണ്ട് അഖിലേട്ടൻ വന്നതുമൊന്നും ഞാനറിഞ്ഞില്ല...... ആരോ അകത്തേക്ക് വന്നോട്ടെ എന്ന് ചോദിക്കുന്നത് കേട്ടപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്.... വാതിൽക്കൽ ദേവുവും..... !! "എന്താ ദേവു? എന്താ കാര്യം? "മാപ്പ് പറയാനുള്ള അർഹത പോലും എനിക്കില്ലാന്ന് അറിയാം... എങ്കിലും ഞാൻ സോറി പറയുന്നു . ഒരുപാട് വല്യ തെറ്റാണ് ഞാൻ ചെയ്തത്.... എന്നോട് ക്ഷെമിക്കണം... ഐ ആം സോറി.... " എയ്... അതൊന്നും സാരമില്ല ദേവു.... ഞാൻ നിന്നെ എന്റെ അഖിലയെ പോലെ കണ്ടിട്ടുള്ളു... നീ തെറ്റ് ചെയ്താൽ ശിക്ഷിക്കാനുള്ള അധികാരം എനിക്കുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം...... "അത് അഖിലേട്ടനു എന്നും ഉണ്ടായിരിക്കും.... ഹോ...ഈ സെന്റിമെന്റൽ സീനൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയത് ആരും അറിഞ്ഞില്ലേ..... 🙄🙄🙄🤔🤔 കല്ലൂ.....സോറി ഡാ.... അഖിലേട്ടനു വിരോധമില്ലെങ്കിൽ ഞാൻ കല്ലുവിനോട് ഒരഞ്ചു മിനിറ്റ് സംസാരിച്ചോട്ടെ..... അതിനെന്തിനാ ചോദിക്കുന്നത്? അഞ്ചു മിനിറ്റോ വേണമെങ്കിൽ ഇന്ന് രാത്രി മുഴുവൻ വേണമെങ്കിലും സംസാരിച്ചോ......എനിക്ക് സന്തോഷമേയുള്ളൂ ..... ഇന്ന് രാത്രി മുഴുവനും???? ഇങ്ങേർക്ക് അവളുടെ അസുഖം പകർന്നോ.... 😨😨ഹോ... അപ്പോൾ അവള് ഇങ്ങേരുടെ വീക്നെസ്സിൽ കയറി പിടിച്ചു..... വിടില്ല ഞാൻ.... ഇനി ഇവള് നന്നായില്ലേ.. എന്താണ് ഭവതിയുടെ ഉദ്ദേശം?? 🙄🙄 "ആണോ?അത്രയ്ക്കൊന്നും വേണ്ട.... വാ കല്ല്യാണി.... ഒരഞ്ചു മിനിറ്റ് മതി ..... അവൾക്കൊപ്പം ഇറങ്ങി നടന്നു..... അവള് എന്തോ പറയാൻ തുനിഞ്ഞതും താഴെ നിന്ന് അമ്മയുടെ വിളി കേട്ടതും ഒരുമിച്ചായിരുന്നു... റൂമിൽ നിന്ന അഖിലേട്ടനും ശബ്ദം കേട്ട് താഴേക്ക് ഇറങ്ങി ഓടി... എന്താ കാര്യം...... എന്തോ പ്രശ്നമുണ്ട് !!! താഴേക്ക് ഇറങ്ങി അമ്മയുടെ റൂമിലേക്ക് കയറിയപ്പോൾ അച്ഛൻ നെഞ്ചിൽ കയ്യും വെച്ചു നിൽക്കുന്നു.... മക്കളെ.. അച്ഛന് നെഞ്ച് വേദനിക്കുന്നെന്ന്... ആരെങ്കിലും ആശുപത്രിയിൽ കൊണ്ട് പോഡാ .... അയ്യോ എന്റെ കൃഷ്ണേട്ടാ..... അമ്മ മാറിക്കെ.. ഞാൻ നോക്കാം !! "ഹൃദയത്തിനകത്ത് എല്ലില്ലെടാ നാറി... അയ്യോ... എന്റെ നെഞ്ചേ.... 😨😨😰😰😢 "എന്നാൽ ആദിയേട്ടാ ആദിയേട്ടൻ നോക്ക് " ആറ്റുനോറ്റിരുന്നു പ്രസവിച്ച ഒരേയൊരു പെൺകൊച്ചെന്നൊന്നും നോക്കില്ല.....ഒറ്റയടി വെച്ചു തരും.. എന്റെ ഭർത്താവിനെ ആരെങ്കിലും ആശുപത്രിയിൽ കൊണ്ട് പോടാ...... അല്ലെങ്കിൽ മോനേ അഖിലൂട്ടാ നീ വയറ്റിൽ കിടക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയം ഒക്കെ നോക്കുന്നതല്ലേ.. നിന്റെ അച്ഛനും വയറ്റിൽ കിടക്കുവാണെന്ന് വിചാരിച്ചു നോക്കെടാ മോനെ.. 😭😭😭അയ്യോ ന്റെ കൃഷ്ണേട്ടാ ... ഇതാണ് മൂന്ന് ഡോക്ടർമാരുള്ള വീടിന്റെ അവസ്ഥ.... 🙄🙄 അമ്മ ഒന്ന് മാറിക്കെ... അച്ഛനെ ആശുപത്രിയിൽ കൊണ്ട് പോകാം... ആദി നീ കാറെടുക്ക്..... ഏട്ടാ അച്ഛനെ പിടിക്ക്..... ഹെയ്‌യ്സാ.... രുദ്രസ്സാ....... ഞാൻ ആശുപത്രിയിൽ നിന്നും തിരിച്ചു വന്നാൽ നിന്നെ ഞാൻ ശെരിക്കും കാണുന്നുണ്ട്..... നിഖിലേ....... ഞാനും വരുന്നു... എന്റെ ഭർത്താവ് ഇല്ലാതെ ഒരു നിമിഷം ഞാനീ വീട്ടിൽ നിൽക്കില്ല..... അങ്ങനെ അച്ഛനും അമ്മയും അവര് മൂന്ന് പേരും യാത്രയായി..... ശോ... ഹോസ്പിറ്റലിൽ പോയീന്നു..... ************ അപ്പോൾ ഞാനായിട്ട് ഒന്നും ചെയ്യേണ്ടി വന്നില്ല... ഈശ്വരനായിട്ട് അഖിലേട്ടനെ അകറ്റി..... നീയെന്താടി നോക്കുന്നത് ഞാനങ്ങു നന്നായെന്നോ... പുലി പതുങ്ങുന്നത് പായാനാണ്.... അത് പോലെ ഈ ദേവു ഇപ്പോൾ താഴ്ന്നത് അഖിലേട്ടന്റെ മനസ്സിൽ അൽപ്പം പോലും ദേഷ്യം എന്നോട് ഉണ്ടാകാതിരിക്കാനാണ്... ഇപ്പോൾ നീ കണ്ടോ... ഇപ്പോൾ ഏട്ടന്റെ മനസ്സിൽ ഈ ദേവു ആരാണെന്ന് !! "നീ കൂടുതൽ ഡെക്കറേറ്റ് ചെയ്യണ്ട.. നിനക്ക് ഇപ്പോഴാ പ്രാന്ത് മൂത്തതെന്ന് അങ്ങ് പറഞ്ഞാൽ പോരെ .... "ആഹടീ എനിക്ക് ഇപ്പോഴാ പ്രാന്ത് മൂത്തത്.. എന്റെ പ്രാന്ത് നീ കാണാൻ കിടക്കുന്നതേയുള്ളൂ..... "ആഹ് നീ കണിക്കെടീ... നിന്നെക്കാളും പ്രാന്ത് മൂത്ത മൊതലാ ഞാഞാൻ.. നമുക്ക് കാണാം.... നീയെന്തിനാ കല്ലു ഇവള് പറയുന്നതൊക്കെ കേൾക്കുന്നത്.... ഇവൾക്ക് നേരത്തെ കിട്ടിയതൊന്നും പോരാന്നു തോന്നുന്നു.... നീ വന്നേ നമുക്ക് റൂമിലേക്ക് പോകാം.... ആ കൊണ്ട് പൊയ്ക്കോ... കൊണ്ട് പൊയ്ക്കോ... ഇല്ലെങ്കിൽ ഇവള് എന്റെൽ നിന്ന് വാങ്ങും... "നീ കൊറേ നേരമായല്ലോ തുടങ്ങിയിട്ട്.... വള വളാന്ന്... മാറി നിൽക്ക് കല്ലു... ഇവൾക്ക് ഇതെന്തിന്റെ കേടാണെന്ന് ഞാന് ചോദിക്കട്ടെ... അവളുടെ ഒരു സൂപ്പർ മാൻ... വല്ലവളുടെയും ഭർത്താവിനെ ഇങ്ങനെ വേണം വേണമെന്ന് പറയാൻ നാണമില്ലേ ടി മൂദേവി..... "ദേ പെണ്ണുംപിള്ളേ, മര്യാദക്ക് പൊയ്ക്കോ.. വേണ്ടി വന്നാൽ നിന്റെ കെട്ട്യോനെയും ദേ ആ നിൽക്കുന്ന അവളുടെ കെട്ട്യോനെയും ഈ ദേവുവിന് കയ്യിലിട്ട് അമ്മാനമാടാൻ അറിയാഞ്ഞിട്ടല്ല... എന്നെക്കൊണ്ട് ചെയ്യിക്കരുത്.... *************** ഒന്ന് വേഗം വണ്ടി വിടടാ.... അയ്യോ ഏട്ടാ...... അമ്മേ relax...... ഞാൻ ac ഇടം....... വല്യേട്ടന്റെ കയ്യിലിരുന്ന ഫോൺ താഴെ വീണു... എടുത്തിട്ട്ട്ട് ഉയർന്നപ്പോൾ fm ഓൺ ആയി... ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയ ജനമേ ഞാൻ പോകുന്നു... മെഴുതിരിയെന്തും മാലാഖ മരണ രഥത്തിൽ വന്നെത്തി.... പ്ഫ..... നിനക്ക് എത്ര കിട്ടിയാലും തികയില്ലേ എന്റെ നിഖിലേ.... അറിയാതെ അല്ലെ അമ്മേ....... ആദി നീ വേഗം വിട്ടേ..... വേഗം പോകണ്ട... വേഗം പോകണ്ട..... പതിയെ പോയാൽ മതി.... അങ്ങനെ ഒന്നും പറയല്ലേ അച്ഛാ.... അച്ഛനൊന്നും ഇല്ലാ.... അച്ഛാ...... ആആആആആ....... ഹാവു..... അച്ഛൻ ഒരു ഏമ്പക്കം വിട്ടിട്ട് നിവർന്നിരുന്നു..... ആ വേദന പോയി... ഇനി വീട്ടിൽ പോകാം.. കപ്പ കഴിച്ചത് പണിയായത് ആയിരിക്കും... ആദി മോനേ വണ്ടി തിരിക്ക്.... വെറുതെ കൊതിപ്പിച്ചു..... -വല്യേട്ടൻ എന്തോന്നാ? ഞങ്ങളും ഓര്മിക്കേണ്ടതായിരുന്നു.... ഹാർട് ഇല്ലാത്തവർക്ക് ഹാർട് അറ്റാക്ക് വരില്ലാന്ന്.... ആദി വണ്ടി തിരിച്ചു... വീടിനടുത്തു എത്തിയപ്പോഴേക്കും കാർ നിന്നു.... എന്താടാ? എന്ത് പറ്റി?? എന്ത് പറ്റാൻ? കാർ ബ്രേക്ക്‌ ഡൌൺ ആയി.... ഇറങ്ങി നടക്ക്.... ഇനി കുറച്ചല്ലേ ഉള്ളു.. കാർ നാളെ മെക്കാനിക് വന്നു നോക്കട്ടെ..... ഡാ അഖിലേ നടന്നാൽ അച്ഛനു കുഴപ്പം വല്ലതും ഉണ്ടാകുമോ? "അച്ഛൻ ഇപ്പോൾ വീട്ടിലേക്ക് നടന്നില്ലെങ്കിൽ എനിക്ക് വല്ലതും പറ്റും... നടക്കങ്ങോട്ട്... ഇത് പോലൊരു അച്ഛനുണ്ടായാൽ മതി.... മുരടിച്ചു പോകാൻ... വാ... ************** പ്ഫാ......... ഇന്ദ്രേച്ചിയുടെ കൈ അവളുടെ ചെകിടത്ത് വീണു..... അവള് മുഖം പൊത്തി നിൽപ്പായി... അവൾ മുഖം നിവർത്തിയപ്പോൾ ഇടതു ഭാഗത്തു അഖിലയുടെ കയ്യും പതിഞ്ഞു.... ഭാരത സ്ത്രീ തൻ ഭാവശുദ്ധിയെപ്പറ്റി ചോദ്യം ചെയ്യുന്നോ..... യൂ... ബ്ലഡി ബിച്ച്‌..... ഞാൻ ഒറ്റയ്ക്കല്ലേ നിന്ന് പോരാടുന്നത്.... അങ്ങനെ എങ്കിൽ നീയും ഒറ്റയ്ക്ക് നിൽക്കെടീ ...... നിനക്ക് പേടിയാണ് നിരഞ്ജന... അഖിലേട്ടൻ എന്നെ തേടി വരുമെന്ന് നിനക്കറിയാം... അതാണ്‌ നീ ഈ ശിങ്കിടികളെയും കൂട്ട് പിടിച്ചു വരുന്നത്... നിന്റെ ഈ ഭയമാണ് എന്റെ വിജയം.... തേങ്ങാക്കൊലയാണ്... ഒന്ന് പോയെടീ.... നീ അങ്ങേർക്ക് ഒരു പെങ്ങളെ പോലെയാണ്... ആ നിന്നെ അങ്ങേര് സ്നേഹിക്കും... ഒന്ന് പോയേടീ..... ദേവു കോവു... ഈ ലോകത്തെ അവസാനത്തെ പെണ്ണ് നീയാണെന്ന് പറഞ്ഞാൽ പോലും എന്റെ ഭർത്താവ് നിന്റടുത്തു വരില്ല.. "ബെറ്റുണ്ടോ? ഞാൻ പറഞ്ഞത് പോലെ ചെയ്തു കാണിച്ചാൽ അതായത് നിന്നെക്കാളും എന്നെ priority ആയി കണ്ടാൽ നിന്റെ ഈ താലിമാല എനിക്ക് തരണം.. പറ്റുമോ !! "നിന്റെ തലയിലെ ഏത് ഞരമ്പാടി പോയ്‌ കിടക്കുന്നത്...😡😡😡😡 അവളുടെ ഒരു ബെറ്റ്.... "അപ്പോൾ നിനക്ക് പേടിയുണ്ടെന്നല്ലേ അതിനർത്ഥം....... ഇതാണ് എന്റെ വിജയം !! "കല്ലൂ സമ്മതിച്ചെക്ക് അവളുടെ ഒരു ബെറ്റ്...... !!!പക്ഷെ ഇതോടെ ഇവിടുന്ന് ഒഴിഞ്ഞു പൊയ്‌ക്കോളണം... എന്നെന്നേക്കുമായി.. ഞങ്ങൾക്ക് അഖിലിനെ വിശ്വാസമാണ്... അതിനേക്കാളേറെ ഇവരുടെ ബന്ധവും..... "ചേച്ചി ഇതെന്തറിഞ്ഞിട്ടാ.... ഇവളുടെ അടവാണ് ഇതൊക്കെ.... ഞാനില്ല ഈ പ്രാന്തിന്.... " "നിങ്ങൾക്കുള്ള വിശ്വാസം പോലും അവൾക്കില്ല അവളുടെ ബന്ധത്തിൽ.... എന്ത് കൊണ്ടാണെന്നറിയാമോ അഖിലേട്ടന്റെ മനസ്സിൽ ഞാൻ ആയത് കൊണ്ട്..... അങ്ങനെ അല്ലാന്ന് ഇവള് തെളിയിച്ചാൽ ഞാൻ ഇവിടുന്ന് പടിയിറങ്ങും... എന്നെന്നേക്കുമായി... ഉറപ്പ്... "ടീ 😡😡😡ബെറ്റോ കിറ്റൊ എന്താണെന്ന് വെച്ചാൽ വെച്ചോ.. എനിക്ക് സമ്മതമാണ്..... ഇതിൽ ഞാൻ തന്നെ ജയിക്കും.... അത് ഉറപ്പാണ്... പിന്നെ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് നീ ഇതും കൂടി പിടിച്ചോ..... ഒരൊറ്റ അടി.. അവളുടെ ചെകിടത്തേക്ക്.... ജീവിതത്തിൽ ആദ്യമായിട്ടായത് കൊണ്ട് ഇത്തിരി ശക്തി കൂടിപ്പോയൊന്ന് ഒരു സംശയം.... ഇല്ലാതില്ല..... കണ്ടോ അഖിലേട്ടാ....... നിങ്ങൾ പോയ നേരം തൊട്ട് ഇവരെന്നെ മാറി മാറി തല്ലുകയാണ്.... എന്തിന്? എന്തിനാ നിന്നെ ഇവര് തല്ലിയത്? അഖിലേട്ടന്റെ ശബ്ദം ഉയർന്നു.... "ഞാൻ ഇവിടെ ചുമ്മാ ഇരിക്കുവായിരുന്നു.. ഓരോന്നും പറഞ്ഞു ഇവരാണ് തുടങ്ങിയത്... അവസാനം ഒരു ബെറ്റിൽ ജയിച്ചാൽ അഖിലേട്ടനെ വിവാഹം കഴിക്കാൻ സമ്മതിക്കാമെന്ന് കല്ലു പറഞ്ഞു... അപ്പോൾ അവരുടെ ഭർത്താവിനെ കൂടി എനിക്ക് വിട്ടു തരാമെന്ന്.... അത്രയും മോശമായിട്ടാ ഇവര് എന്നോട് സംസാരിച്ചത്😨😨😨😨എനിക്കിനി ഒന്നിനും വയ്യാ.. എന്നെ ഇപ്പോൾ എന്റെ വീട്ടിൽ കൊണ്ടാക്കിയേക്ക്.. ചെയ്ത തെറ്റിന് ഞാൻ മാപ്പ് പറഞ്ഞതല്ലേ... എന്നിട്ടും... എടീ ഭയങ്കരി...... 🤔🤔🤔🙄🙄 നിരഞ്ജനാ!!!!!! ശബ്ദം ഉയർന്നു കേട്ടു...... നിങ്ങൾ ഇവളെ തല്ലിയോ? മ്മ്....... മുഖത്ത് നോക്കി പറയെടീ..... തല്ലി.... അതവൾക്ക് ആവശ്യം ആയിരുന്നു..... നീ ബെറ്റ് വെച്ചോ എന്റെ പേരിൽ?? മ്മ്..... എന്തിന്??? 😡😡😡 ഇനി ഇതെന്തു പറയും???? (തുടരും ) മഴ കാരണം ലേറ്റ് ആയതാണ്..... ഞാൻ പറഞ്ഞത് ശെരിയായില്ലേ... റോമൻസ്‌ എഫക്ട്... വിയർത്തു കുളിച് അവശതയോടെ അല്ലെ വന്നത്... നാല് ചീത്ത വിളിക്കാൻ തോന്നുന്നില്ലേ.... തീവണ്ടി എഫക്ട്..... ആദ്യം വലി നിർത്ത്... എന്നിട്ട് മതി ഉമ്മ.. ആദ്യം ആ ശല്യം പൊയ്ക്കോട്ടേ... എന്നിട്ട് മതി റൊമാൻസ്... എന്നെ നോക്കണ്ട... ഞാൻ ഓടി... 😁😁 ബോറായവർക്കും lag ആയവർക്കും ഒരു സുവർണാവസരം അടുത്ത part നിങ്ങൾ എഴുതി പോസ്റ്റിക്കോളൂ...... ഞങ്ങൾ വായിക്കും .... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
30.1k കണ്ടവര്‍
2 ദിവസം
വീണ്ടുമൊരു പ്രണയകാലത്ത്...... ഭാഗം :-85 "ഇല്ലാ ഞാൻ സമ്മതിക്കില്ല..... ഞാൻ ജീവിച്ചിരിക്കുമ്പോൾ ഞാൻ തോറ്റു കൊടുക്കില്ല...... " "നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും കല്ലു ഗർഭിണി ആണ്.. അമ്മയാ രാവിലെ പറഞ്ഞത്.... " "എന്നാലും ഞാനൊന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ !!🤔🤔...ചിലപ്പോൾ അമ്മ പറ്റിച്ചതാണെങ്കിലോ...... ഇന്നലെ രാത്രി കൂടി കണ്ടിട്ട് അവളൊന്നും പറഞ്ഞില്ലല്ലോ..... നിങ്ങൾക്കെന്താ മനുഷ്യാ രാവിലെ തന്നെ.?? "കണ്ടുപടിക്കെടീ.... ഓരോ പെൺപിള്ളേരും ഉറങ്ങി എഴുന്നേൽക്കുന്നത് തന്നെ ഗർഭവും കൊണ്ടാ.... കണ്ടു പഠിക്കെടീ.... "ഞാൻ നാല് വർഷം മുന്നേ ഒന്നുപഠിച്ചതാ.... അത് മതീ.... 🙏🙏 നീയിങ്ങനെ വെറുപ്പോടെ സംസാരിക്കല്ലേ ഇന്ദ്രേ..... ഈ പ്രസ്തുത വിഷയത്തിൽ എന്റെ നിലപാട് എന്താണെന്നെന്നെങ്കിലും നിനക്ക് ചോദിച്ചു കൂടെ? "വ്വോ.. വേണ്ടാ... അറിയണ്ട.... "ഒരു കുഞ്ഞിനെ താലോലിക്കാൻ എനിക്കും മോഹം കാണില്ലേ ഇന്ദ്രേ.... "അത്രയ്ക്കും മോഹമാണോ !!! "ആന്നേ !!! "ഒരു ഒൻപതു മാസം വെയിറ്റ് ആക്കിക്കോ.... 'അപ്പോഴേക്കും 🤩🤩 "അവര് രണ്ടുപേരും പ്രസവിക്കും... താലോലിക്കുവോ താരാട്ട് പാടുവോ എന്താന്ന് വെച്ചാൽ ആയിക്കോ... എടീ.....വല്ലവരുടെയും ബാറ്റ് വെച്ചു ക്രിക്കറ്റ്‌ കളിച്ചാൽ അവര് അതും വാങ്ങി ഒരു പോക്കങ്ങു പോകും... നമ്മുടെ സ്വന്തം ബാറ്റ് ആകുമ്പോൾ ആവശ്യം പോലെ കളിപ്പിക്കാം, കൊഞ്ചിക്കാം, കണ്ണെഴുതാം, പൊട്ടുകുത്താം..... എന്ത് ബാറ്റിനെയോ?? 🤨 ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. നീയൊന്നും കേട്ടിട്ടുമില്ല... നീ പൊയ്ക്കോ... 🙏🙏 ********** എന്നാലും എന്റെ കല്ലൂ.... ഈ ഗര്ഭമൊക്കെ പകരുന്ന ഒന്നാണെന്നു ഞാൻ അറിഞ്ഞില്ല... മെനഞ്ഞാന്നു എനിക്ക്... ഞാൻ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ നിനക്ക്.. ഇക്കണക്കിനു പോയാൽ നാളെ ഇന്ദ്രേച്ചി, മറ്റന്നാൾ ചിത്തിര, അതിന്റെ പിറ്റേന്ന്.... അഖിലേ......... 😨 അതല്ല..... ഞാൻ ആണുങ്ങൾക്കും ഉണ്ടാകുമെന്ന് പറയാൻ വരുവായിരുന്നു...... ആഹ്.. അങ്ങനെ !!!!!😥😥 എന്നാലും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. ഇന്നലെ വരെ വയറിൽ തലയണ എടുത്തു വെച്ചു ടിക് ടോക് എടുത്തു നടന്ന ഞാനാ.. ഇന്ന് ശെരിക്കും നീ നോക്കിക്കേ എന്റെ വയറു വലുതായത്... ശെരിയാ... ഒരല്പം വലുതായിട്ടുണ്ട്.... കുഞ്ഞു കരയുന്നത് കേൾക്കുന്നുണ്ടോ നീ ശെരിക്കും ഒന്ന് നോക്കിക്കേ...... ആ... കേൾക്കുന്നുണ്ട്... ...... നീ സൂക്ഷിച്ച് കേട്ടു നോക്ക്യേ... എടീ അത് അപ്പുറത്തെ വീട്ടിലെ ആട്ടിന്കുട്ടിയുടെ ശബ്ദം ആണ്.. മണ്ടീ.... 😥😥 അപ്പോൾ ഇതല്ലേ... ഞാൻ പേടിച്ചു പോയി.. വെള്ളിനക്ഷത്രം സിനിമ റീലോഡഡ് ആണെന്ന് വിചാരിച്ചു.. നമുക്കിപ്പോൾ ഹാളിൽ പോയി ഇരിക്കാം.. വാ... ************** അപവാദം ആണ് കേൾക്കുന്നത്.... സമയം ശെരിയല്ല.... എന്നാലും മനസ്സാ വാചാ കർമ്മനാ ഞാൻ അറിയാത്ത ഒരു കാര്യം....... ഇനി സത്യം ആയിരിക്കുമോ? നീ എന്ത് സ്റ്റുപ്പിഡിറ്റിയാ ഈ പറയുന്നത് അഖിൽ... ഒന്നുമില്ലെങ്കിലും നീയൊരു ഗൈനക് അല്ലെ... ബി ബ്രെവ്.... എന്തായാലും നനഞ്ഞു.. ഇനി കുളിച്ചു തന്നെ കയറാം.... ഗർഭം ആണെന്നു പറഞ്ഞു കഴിഞ്ഞു... അപ്പോൾ ഇനി അത് ശെരിയാക്കുന്നതെ രക്ഷയുള്ളൂ... ഇന്നലെ പാതി രാത്രി മുതൽക്കേ ഓരോന്നും ആലോചിച്ചു നടക്കാൻ തുടങ്ങിയതാണ്....... എന്നിട്ടും ഒരു ഗതിയും പരഗതിയും കാണുന്നില്ല..... ആ അത് തന്നെയാണ് ഐഡിയ..... കല്ലൂ... നീ എവടെയാ.... കല്ലൂ...... ഇവളുടെ അനക്കമൊന്നും ഇല്ലല്ലോ...... കല്ലൂ... ടീ ഈ ഷർട്ട് ഒന്ന് അയൺ ചെയ്തു വെക്ക്.. എനിക്ക് ഹോസ്പിറ്റലിൽ പോകാൻ സമയമായി ... ആ.. ഞാൻ ദേ വരുന്നു... ഒരു മിനിറ്റ്.... വരണം വരണം mrs കല്ല്യാണി .... നിന്നേ ഞാൻ ശെരിക്കുമോന്ന് കാണട്ടെ..., 🤪🤪 ***** ഹാളിൽ അഖിലയുമായിട്ട് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് അഖിലേട്ടൻ വിളിച്ചത് കേട്ടത്.... ദേ വരുന്നു എന്ന് മറുപടി കൊടുത്തിട്ട് എഴുന്നേറ്റ് സ്റ്റെയർ കയറാൻ തുടങ്ങിയപ്പോഴാണ് അച്ഛൻ വന്നത്... എങ്ങോട്ടേക്കാ മോളെ? അഖിലേട്ടൻ വിളിച്ചു... അതാ അച്ഛാ ഞാൻ പോകാൻ .... ഇവനിതെന്താ..... ഒരു വിവരവും ഇല്ലേ... ഇങ്ങനെയുള്ള അവസ്ഥയിൽ മോള് സ്റ്റെപ് കയറുകയൊന്നും വേണ്ട.... അച്ഛൻ നോക്കിക്കോളാം.. അല്ല അച്ഛാ.... ഡ്രസ്സ്‌ അയൺ ചെയ്യാൻ.... ഞാൻ നോക്കിക്കോളാം.... മോള് പോയി അവിടെ ഇരിക്ക്..... ശെരി..... അച്ഛാ 😊😊 ********* ഇവളെ ഇത്രയും നേരമായിട്ടും കാണുന്നില്ലല്ലോ...... അവള് വരുന്നു.. ഡോർ തുറക്കുന്നു... കെട്ടി പിടിക്കുന്നു.... ഉമ്മ വെക്കുന്നു.... ഓക്കേ.... പ്ലാൻ വർക്ക്ഔട്ട്‌ ആയാൽ മതിയായിരുന്നു... ആരോ വരുന്ന ശബ്ദം കേൾക്കുന്നുണ്ട്.... അഖിൽ ഗെറ്റ് റെഡി.......... ഡോർ തുറന്നതും ചക്കരേ എന്ന് വിളിച്ചു കൊണ്ട് കെട്ടിയൊരു പിടിത്തം ആയിരുന്നു..... പോരാത്തതിന് കഴുത്തിൽ ഒരു കടിയും... പ്ഫാ നാറി... വിടടാ..... ദൈവമേ അച്ഛൻ !!!!!! നിനക്കെന്താടാ തെണ്ടീ ഇവിടെ ആരും തിന്നാനൊന്നും തരുന്നില്ലേ... 😬😬 അച്ഛൻ എന്താ അച്ഛാ എവിടെ? എവിടെ? അച്ഛൻ എപ്പോ വന്നു??? 🤤🤤🤥🙄 വന്നിട്ട് പത്തൻപതു കൊല്ലം കഴിഞ്ഞു.... എന്തേ? ഒന്നുമില്ല.... നീ ആരെയാ നോക്കുന്നത്? അവള്....ഇല്ലെ...... എന്റെ ഭാര്യ...... 😑😑😑😐 എന്തേ ഇതൊന്നും പോരെ?? എടാ മനുഷ്യന്മാരായാൽ ഇത്രയ്‌ക്കൊന്നും ആക്രാന്തം പാടില്ല.. അച്ഛാ ................. 😵😵 കൊച്ചാ........... ഇമ്മാതിരി പിടുത്തം ആണെങ്കിൽ ആ കൊച്ചിന്റെ ഗർഭം എങ്ങനെ കലങ്ങിയെന്നു ചോദിച്ചാൽ പോരെ... ഇനി അത് പ്രസവിച്ചു എഴുന്നേൽക്കുന്നത് വരെ നിന്റെ കൺവെട്ടത്ത് അതിനെ കാണിക്കാൻ പാടിയില്ലന്ന് തോന്നുന്നു...... വൃത്തികെട്ടവൻ.... അതും പറഞ്ഞു അച്ഛൻ പോയി....... അച്ഛാ... ഇതൊന്നും ആരോടും..... "നീ എന്നെ പീഡിപ്പിക്കാൻ നോക്കിയെന്ന് ഞാൻ എങ്ങനെ പറയാനാ...... ഛെ.... ആകെ നാണക്കേടായി.... കല്ല്യാണി കല്ല്യാണീന്ന് വിളിച്ചാൽ അവളൊഴിച്ചു ഈ വീട്ടിലുള്ള എല്ലാവരും വരുന്നുണ്ട്... ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് വന്നിട്ട് ഞാൻ തരുന്നുണ്ട്....... ********* ജീവിതത്തിൽ എങ്ങനെ ജോലി ചെയ്യാതെ സുഖിക്കാം എന്ന് റിസർച്ച് ചെയ്തു കൊണ്ടിരുന്ന എനിക്ക് കിട്ടിയ എട്ടും എട്ടും പതിനാറിന്റെ പണിയായി പോയി ഇത്..... ഇടവും വലവും തിരിയാൻ സമ്മതിക്കുന്നില്ല... ചുമ്മാ ഇരുന്നു മുഷിഞ്ഞപ്പോൾ ഉറക്കതൂക്കവും.... അത് കണ്ടപ്പോൾ ഞാൻ ആകെ ക്ഷീണിച്ചു പോയെന്നുള്ള കണ്ടു പിടിത്തവും....... ഒന്ന് നടക്കാമെന്ന് വിചാരിച്ചു കയ്യും കാലും വീശി പരേഡ് ചെയ്യുമ്പോഴാണ് ദേവു വരുന്നത് കണ്ടത്...... എങ്കിൽ പിന്നെ ഇന്നത്തെ മാർച്ച്‌ ഇവളുടെ നെഞ്ചത്തോട്ടു ആകട്ടെ ...... ഹോ.... ഈ പ്രെഗ്നന്റ് ആയാൽ എന്തൊരു സുഖാ..... ഇടുപ്പിൽ കയ്യും കുത്തി നട്ടെല്ല് അൽപ്പം വളച്ചു കൊണ്ട് അവളുടെ മുന്നിൽ കൂടി വയ്യാ വയ്യാന്ന് പറഞ്ഞു നടന്നു...... അതിന് ആരാ പ്രെഗ്നന്റ്? സംശയമെന്താ... ഈ ഞാൻ തന്നെ !!!നീ അറിഞ്ഞില്ലേ...... ഒരു ഗ്ലാസ്‌ പാലിൽ ഒരു ഉറക്കഗുളിക വെച്ച് മൂന്ന് ഗ്ലാസ് പാലിൽ മൂന്ന് ഗുളികകൾ.. കുടിച്ചവരെല്ലാം ഉറങ്ങി.. നീ അൽപ്പം കുടിച്ചത് കൊണ്ട് തല കറങ്ങി വീണു.... ഇപ്പോൾ ഇങ്ങനെ ആണോ ഗർഭം ഉണ്ടാകുന്നത് 😊😁കല്ലൂ.... അപ്പോൾ ഇവളുടെ വകയായിരുന്നോ..... ആ പണി... 🙄🥴🥴 കുറച്ചു നേരം കൊണ്ട് ഞാൻ പോറ്റി വളർത്തിയ ഒന്നുണ്ട്... എന്റെ സ്വപ്‌നങ്ങൾ... ഇല്ലാ കൊന്നാലും സമ്മതിച്ചു തരില്ല... ഹ ഹ ഹ ഹ.... എനിക്കിനി ചിരിക്കാൻ വയ്യേ.... നീ അപ്പോൾ അതാണെന്നാണോ വിചാരിച്ചു വെച്ചിരിക്കുന്നത്... അപ്പോൾ നീയൊന്നും അറിഞ്ഞില്ലേ..... ഞാൻ രാവിലെ പ്രെഗ്നസി കൺഫേം ചെയ്തു..... പോസിറ്റീവ് ആണ്...... അഖിലേട്ടൻ ഫുൾ ഹാപ്പി ആണ്... എനിക്ക് വയ്യാ.... ഞാൻ വിശ്വസിക്കില്ല..... എന്ത് അഖിലേട്ടൻ ഹാപ്പി ആണെന്നോ 🙄🙄 അല്ലാ.. നീ പ്രെഗ്നന്റ് ആണെന്ന്....... രണ്ടും ഞാൻ തെളിയിച്ചു തരാം........ ആദ്യം പ്രെഗ്നൻസി ടെസ്റ്റ്‌..... റൂമിൽ കയറി അഖിലേട്ടന്റെ ഡ്രായറിൽ നിന്നും ഒരു pregnancy ഡിറ്റക്ഷൻ കിറ്റ് എടുത്തു...... Red കളർ harpic അൽപ്പം യൂറിനും വെള്ളവും ചാലിച്ചു ലൂസ് ആക്കി അതിൽ ഒഴിച്ച് (film കണ്ട അറിവ് )ഇന്നാ കാണ് എന്നും പറഞ്ഞു അവളുടെ മുന്നിൽ കൊണ്ട് പോയി കാണിച്ചു...... അവളുടെ വികാരങ്ങൾ കണ്ടിട്ട് ഇനി ഏറ്റില്ലെ എന്നുള്ള ഒരു ഭയം ഉണ്ടായി ഞാൻ ശെരിക്കും ഒന്ന് കൂടി നോക്കി. ...... ഇല്ലില്ലാ രണ്ടു വരയുമുണ്ട്....... അവളുടെ മുഖം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു..... അവളുടെ ഒരു സൂപ്പർ മാൻ......... 😁😁 രണ്ടാമത്തെ ടെസ്റ്റ്‌........ ഫോൺ എടുത്തു...... Dare !dare !dare ! New dare !!!! നിങ്ങൾ വിവാഹിതനും അതിലുപരി സന്തോഷവാനും ആണോ??? എങ്കിൽ നിങ്ങളുടെ ഭാര്യയെ സന്തോഷപ്പെടുത്താൻ ഇതാ ഒരു എളുപ്പവഴി.. ........ നിങ്ങൾ ജോലി കഴിഞ്ഞു പോകുമ്പോൾ പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന നിങ്ങളുടെ ഭാര്യയെ പോയി എടുത്തുയർത്തു ചുറ്റികറക്കൂ..... I'm happy എന്ന് പറയൂ..... ഇത് ചെയ്യുന്നപക്ഷം നിങ്ങളുടെ ദാമ്പത്യജീവിതം കൂടുതൽ ദൃഢമുള്ളതാകും.. . ........ ഈ msg വിവാഹം കഴിഞ്ഞ അഞ്ചു പേർക്കു ഫോർവേഡ് ചെയ്യുക... അവരും സന്തോഷിക്കട്ടെ........ അഖിലൂട്ടൻ സെൻറ്........ പഴശ്ശിയുടെ യുദ്ധമുറകൾ ദേവു കാണാൻ കിടക്കുന്നതല്ലേയുള്ളൂ....... ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം... അഖിലിനെ പോലെ ഇരിക്കണം..... അവൾ അച്ഛനെ പോലെ ഇരിക്കണം..... സോഫയിൽ ചാരി ഇരുന്നു ഉറങ്ങുമ്പോഴാണ് കാളരാഗം കേൾക്കുന്നത്... ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു നോക്കുമ്പോൾ വല്യേട്ടനും.... അതെന്താ എന്നെ പോലെ ആയാൽ? എന്റെ അനിയനെ പോലെ മതി.. അതാകുമ്പോൾ റിസ്ക് ഇല്ലാ... എങ്ങാനും നിന്നെ പോലെ ആയാൽ എന്റെ നെഞ്ചത്തോട്ടാകും എല്ലാ പണികളും വരുന്നത്..... എപ്പോഴാ വന്നത്?? മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ........ നീ ചോദിക്കും..... വന്നു വന്നു ഒരു ബഹുമാനവും ഇല്ലാണ്ടായി.... ആ അച്ഛാ... അച്ഛനെന്താ ഈ കോലത്തിൽ..... !!! ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അച്ഛന് ആകെയൊരു ചേഞ്ച്‌.... ഷർട്ട് ഫുൾ ബട്ടൺ ഇട്ടിട്ടുണ്ട്...ഫുൾ സ്ലീവ് ഷർട്ടിന്റെ അറ്റത്തുള്ള ബട്ടണും ഇട്ടിട്ടുണ്ട്..... കഴുത്തിലെ ബട്ടണും ഇട്ടിട്ടുണ്ട്.. ശ്വാസം മുട്ടി ചത്തു പോകും...... താടിയിൽ മരിക്കുന്നവർ കെട്ടുന്നപോലെ ഒരു താടിക്കെട്ടും.... ഒരു ബനിയനും കൈലിയും ഇട്ടു നടക്കുന്ന അച്ഛനാ....... എന്താ അച്ഛാ പറ്റിയത്? "പീഡനത്തിന്റെ കാലമാ....അവനവനെ സൂക്ഷിക്കേണ്ടത് അവനവനും..... എന്തിനാ റിസ്ക് എടുക്കുന്നത്....... " അഖിലേട്ടന്റെ കാർ വന്ന ശബ്ദം കേട്ടു ഞാൻ എഴുന്നേറ്റു പോയി.... *********- സത്യം പറ അച്ഛാ... എന്താണ് ഈ വേഷം കെട്ടിന്റെ ഉദ്ദേശം? എടാ എനിക്ക് രണ്ടുആണ്മക്കളും ഒരു പെൺകൊച്ചുമാണ്.... അല്ലാന്ന് ആരും പറഞ്ഞില്ലല്ലോ...... "നീ എന്റെ കാലിൽ കയറി പിടിച്ചു.... നിന്റെ അനിയൻ എന്നെ കെട്ടിപ്പിടിച്ചു.... ഇനി ഈ വീട്ടിൽ ആകെ ഉള്ളത് എന്റെ മരുമകൻ ആണ്... അവന് എന്താ ചെയ്യുക എന്ന് പറയാൻ പറ്റില്ല... ഇനി എന്റെ തലയാണ് അവൻ ലക്ഷ്യം വെക്കുന്നതെങ്കിലോ...... വേണ്ട മോനെ..... ഞാനിനി ഒന്നും താങ്ങില്ല... മക്കളായാൽ ഇങ്ങനെയും ഉണ്ടോ ആക്രാന്തം... അതെങ്ങനാ മൂത്തതിനെ കണ്ടല്ലേ ഇളയതുങ്ങൾ പഠിക്കുന്നത്..... ഓ... ഇന്ദ്രേ... വിളിച്ചോ.. ഞാൻ ദേ വരുന്നു..... ********* Msg കണ്ടിട്ടുണ്ടെങ്കിൽ ഇന്നിവിടെ എന്തെങ്കിലും നടക്കും..... ആ ദേവു വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ സ്റ്റെയർ ഇറങ്ങി വന്നു... ഇവൾക്ക് വേറെ പണിയൊന്നുമില്ലേ..... 🤔🤔 ഇന്നാ എടുക്ക് എന്നും പറഞ്ഞു കയ്യും നിവർത്തിക്കൊണ്ട് പോയി... എന്താടി?? അപ്പൊ എടുക്കുന്നില്ലേ?? എന്തിന്? ചുമ്മാ...... നീ നേരത്തെ തുടങ്ങിയോ..... ഒന്ന് മാറിക്കെ കല്ലൂ... ഇങ്ങേർക്ക് ഒരു സ്നേഹവും ഇല്ലാ... തിരിഞ്ഞു നോക്കിയപ്പോൾ പഴയ സിനിമകളിലെ അവിഹിതം കണ്ടു പിടിക്കുന്ന കഞ്ഞി തള്ളയെ കണക്ക് ആ പെണ്ണും..... ഇല്ലാ.... നഷ്ടസ്വപ്നങ്ങളെ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം പണിയാൻ ഞാൻ സമ്മതിക്കൂലാ... ഏട്ടാ.... ഞാൻ ഏട്ടന്റെ ഒരേയൊരു ഭാര്യ അല്ലെ.... അതിന്? ഒലക്കേട മൂഡ്.... ആ പെണ്ണ് ആണെങ്കിൽ ഒളിഞ്ഞു നോക്കുന്നുമുണ്ട്... എന്റെ മാനം.... ഈശ്വര... ഈ പൊട്ടനെ കെട്ടിയ നേരത്ത് ഒരു ഡ്യൂയറ്റ് അടിച്ചിരുന്നെങ്കിൽ കുറച്ചു ഹാർട്സ് എങ്കിലും കിട്ടിയേനെ.... പൊട്ടൻ നിന്റെ അച്ഛൻ....... നിന്റെ അച്ഛൻ !!!! എന്താമോളെ വിളിച്ചോ??? അച്ഛൻ.... അച്ഛനെ അല്ലാ.... ഞാൻ... വേറെ..... എന്താ മോളെ?? അതീ അഖിലേട്ടൻ ചോദിക്കുവായിരുന്നു അച്ഛൻ ഉറങ്ങിയോന്ന് !!! നിനക്ക് രാവിലെ കൊണ്ടൊന്നും തികഞ്ഞില്ല അല്ലെടാ.... 🙄🙄 ഞാൻ ഒന്നും പറഞ്ഞില്ല അച്ഛാ... സത്യം ആയിട്ടും... അച്ഛൻ ഒന്നു പോയെ... അച്ഛൻ അങ്ങോട്ടേക്ക് നടന്നു പോയി... ഞാൻ അയച്ച msg കണ്ടില്ലേ !! കണ്ടു .... പിന്നെന്താ ചെയ്‌താൽ..... പിന്നെ ഇമ്മാതിരി വട്ടൊക്കെ കാണിക്കാൻ എനിക്ക് ഭ്രാന്ത് അല്ലെ.. വല്ല ലോജിക്കും വേണ്ടേ...... ലോജിക്ക് ഉണ്ടോന്ന് ചെയ്തു നോക്കിയാലല്ലേ അറിയൂ....... 😡😡 നിനക്കിപ്പോ എന്താ വേണ്ടത് !!!! എന്നെ എടുക്കണം.... എടുത്താൽ നീ എന്നെ അകത്തേക്ക് കയറ്റി വിടുവോ... ഓഫ്കോഴ്സ്.......... ☺️☺️☺️😉😉 ഞാൻ തന്നേം കൊണ്ടേ പോകുള്ളൂ മനുഷ്യാ..... അഖിലേട്ടൻ എടുത്തുയർത്തി കറക്കി ... I'm happy പോരെ...... മതി മതി.. മതി..... ദേവുവിനെ ഏറുക്കണ്ണിട്ട് നോക്കിയപ്പോൾ അവള് തക്കാളി പഴം പോലെ ചുവന്നു തുടുത്ത് നിൽക്കുന്നു.... ഇനി നിന്റെ ബെറ്റ്.... ഇപ്പൊ ശെരിയാക്കിതരാം..... പതിയെ ഊർന്നിറങ്ങി...... ചുണ്ടുകൾ നേർക്ക് നേർ എത്തിയ വേളയിൽ കെട്ടിപിടിച്ചു ഒരു മുദ്രണം ആ ചുണ്ടുകളിൽ ചാർത്തി......... അകത്തു എന്തോ മറിഞ്ഞു വീണ ശബ്ദം കേട്ടപ്പോഴാണ് പണി ഏറ്റു എന്ന് മനസ്സിലായത്. ......... എന്താ അകത്തൊരു ശബ്ദം കേട്ടത്...... അപ്പുറത്തെ വീട്ടിലെ പശു കയറും പൊട്ടിച്ചോടിയതാകും അഖിലേട്ടാ...... അതിന് വീട്ടിനുള്ളിൽ നിന്നല്ലേ ശബ്ദം കേട്ടത്.... ആ ഫോഴ്സ് കൊണ്ട് അകത്തു വല്ലതും പൊട്ടിയതാകും..... ഇനിയെന്നെ താഴെ ഇറക്ക്.... എനിക്ക് അന്തരീക്ഷത്തിൽ നിന്നും മതിയായി..... ഇതേ പോലൊക്കെ കിട്ടുമെങ്കിൽ ഞാൻ ഇനിയും ഇത് പോലെ കറക്കാം... വേണ്ടെന്നേ..... വേണംന്നേ...... അഖിലേട്ടാ.... താഴത്തേക്ക് നിർത്തിക്കെ... മതി... ഇല്ലാ.. വിടില്ല.... ഞാൻ വിടില്ല...... എടാ സാമദ്രോഹി ആ കൊച്ചിനെ നിലത്തേക്കിറക്കെടാ..... സാവിത്രി ആന്റി എവിടുന്നോ പാഞ്ഞുകൊണ്ട് വന്നു.... ബലേ ഭേഷ്... തൃപ്തി ആയി..... ആന്റിയുടെ ശബ്ദം കേട്ടു അച്ഛനും എങ്ങുനിന്നോ ഓടി വന്നു..... ഞാൻ രാവിലെ നിന്നോട് പറഞ്ഞതാ.... ആക്രാന്തം കാണിക്കരുതെന്ന്.... അച്ഛാ....... എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇങ്ങനെ വിളിച്ചാൽ മതിയല്ലോ... കയറിപ്പോടാ അകത്തേക്ക്.... അഖിലൂട്ടൻ അകത്തേക്ക് കയറി പോയി... മോൾക്ക് വല്ല ക്ഷീണവും തോന്നുന്നുണ്ടോ? എയ്.... ഒന്നുമില്ല.... ഇതൊക്കെ ഒരു ക്ഷീണം ആണോ 😁😁 രാത്രി ആഹാരം കഴിച്ചിട്ട് എല്ലാവരും ഹാളിൽ ഇരിക്കുവായിരുന്നു..... റൂമിൽ പോയിട്ട് താഴേക്ക് സ്റ്റെയർ ഇറങ്ങി വന്നു തറയിലേക്ക് കാല് വെച്ചതും ചെറുകി മൂടും തല്ലി നിലത്തേക്ക് വീഴുന്നതും ഒരുമിച്ചായിരുന്നു..... അമ്മേ...... ന്നും വിളിച്ചു കരഞ്ഞു ഒരു വീഴ്ചയായിരുന്നു..... ശബ്ദം കേട്ടു എല്ലാവരും ഓടിക്കൂടി.... എഴുന്നേൽക്കാൻ നോക്കിയിട്ട് പറ്റുന്നില്ല... ആകെയൊരു എണ്ണ മയം..... ആരാ ഇവിടെ ഒഴിച്ചത്.... 🤔🤔🤔 അയ്യോ.. മോളെ... എന്താ പറ്റിയത്? അഖിലൂട്ടാ അവളെ വേഗം ആശുപത്രിയിൽ കൊണ്ട് പോകാം... വാ.... ആദ്യം വല്യേട്ടൻ നോക്കട്ടെ..... ഏട്ടാ നോക്കിക്കേ .... നീയെന്താ ഒരു നിസ്സാരം പോലെ നിൽക്കുന്നത്.. മോനേ അവള് ഗർഭിണി ആണ്.... അമ്മേ... ചുമ്മാ നിൽക്ക്..😡😡... ഏട്ടൻ നോക്കട്ടെ....... കുഴപ്പം ഒന്നുമില്ലെടാ.... വീണപ്പോൾ ഒന്നു പേടിച്ചെന്ന് തോന്നുന്നു... അതിന്റെയാ ഈ കരച്ചിൽ... വേറെ കുഴപ്പം ഒന്നുമില്ല.... ഡാ അഖിലൂട്ടാ.... ഞാൻ പറയുന്നത് കേൾക്ക്... ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡീറ്റെയിൽഡു ആയിട്ട് ചെക്ക്‌ ചെയ്തു കളയാം..... കുഞ്ഞിനെന്തെങ്കിലും പറ്റിയാൽ...... "അമ്മയോടല്ലേ ഞാൻ മിണ്ടാതെ നിൽക്കാൻ പറയുന്നത്... എന്റെ ഭാര്യയ്ക്ക് എന്താണെന്ന് എനിക്കറിഞ്ഞൂടെ.. അമ്മ കരുതുന്ന പോലൊന്നും അല്ലാ.. ഇനിയും വ്യക്തമായി പറഞ്ഞാൽ അവള് ഗർഭിണിയല്ല.... ഡോക്ടർ എന്നൊന്നും നോക്കണ്ട... അവളുടെ ഭർത്താവായ ഞാൻ പറയുന്നത് അമ്മയ്ക്ക് വിശ്വസിക്കാമല്ലോ .... ഒന്ന് തല കറങ്ങിയാൽ ഗർഭം..... ഛർദിച്ചാൽ ഗർഭം, ഒന്ന് തുമ്മിയാലും ഗർഭം... ഇതെന്താ വെള്ളരിക്കാ പട്ടണമോ....... നീ പതിയെ എഴുന്നേൽക്ക്..കരയണ്ട... . അഖിലേ നീ ഒരു ഗ്ലാസ്‌ വെള്ളം കൊണ്ട് വാ.... ആ.. ഏട്ടാ.. ഞാൻ കൊണ്ട് വരാം.... മോളെ സൂക്ഷിച്ച്.... നീ നോക്കി പോയിട്ട് വാ.... എങ്കിൽ ഈ ഒരവസരത്തിൽ എനിക്കും ചിലത് പറയാനുണ്ടെന്ന് ആദിയേട്ടൻ.... എന്താ മോനേ? എന്റെ ഭാര്യയും ഗർഭിണി അല്ല... എന്റെ ഗർഭം ഇങ്ങനെ അല്ലാ...... മോളെ !!!! സത്യമാമ്മേ..... ഞാൻ വെറുതെ ഛർദിച്ചതാ..... അങ്ങനെ രണ്ടു ഗർഭങ്ങൾ അബോർഷൻ ആയി..... "അമ്മ വിഷമിക്കണ്ട..സമാധാനത്തോടെ ഇരിക്ക്... അമ്മയ്ക്ക് സന്തോഷം ആകാൻ ഞാൻ ഉടനെ തന്നെ ദക്ഷ മോൾക്കൊരു അനിയനെ പറ്റി ആലോചിക്കുന്നുണ്ട്.. പ്ഫ..... ഒരാട്ടായിരുന്നു..... അതോടെ വല്യേട്ടൻ അൽപ്പം മാറി നിന്നു..... വെള്ളം കുടിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് കോവു ഓടി വന്നു സൂപ്പർ മാൻ എന്നും പറഞ്ഞു കെട്ടിപ്പിടിച്ചത്...... 'എന്താ പറ്റിയത്.... സൂപ്പർ മാൻ... കല്ലൂ... നീയെന്താ ഇവിടെ ഇരിക്കുന്നത് !! പറഞ്ഞു തീരുന്നതിനു മുന്നേ അവളുടെ കരണത്തിൽ അഖിലേട്ടന്റെ കൈ പതിഞ്ഞു.... അതും ശക്തമായി...... ഇതെന്തിനാണെന്ന് മനസ്സിലായോ? ഇമ്മാതിരി തോന്ന്യവാസം കാണിക്കുന്നതിന്.... എന്റെ ഭാര്യയെ എണ്ണ ഒഴിച്ച് വീഴ്ത്താൻ മാത്രം നീ വളർന്നോ.... സൂപ്പർ മാൻ.... ഞാനൊന്നും ചെയ്...... മിണ്ടിപ്പോകരുത്... 😡😡നീട്ടടീ കയ്യ്..... അവള് വിറച്ചു വിറച്ചു കൈ നീട്ടി.... നീ അറിഞ്ഞില്ലെങ്കിൽ പിന്നെ ഇതെന്താ... നിന്റെ കയ്യിൽ എങ്ങനെ എണ്ണയുടെ അംശം വന്നു.... നിന്റെ ഡ്രെസ്സിൽ എങ്ങനെ എണ്ണയായി.... ഇപ്പോൾ ആയെന്ന് പറഞ്ഞു ബുദ്ധിമുട്ടണ്ട....നിന്റെയും കല്ലുവിന്റെയും ഡ്രസ്സ്‌ നോക്കിയാൽ മതി.. വ്യത്യാസം മനസ്സിലാകും.... എന്റെ പെണ്ണിനെ വേദനിപ്പിക്കാനും മാത്രം എന്ത് തെറ്റാടി അവള് നിന്നോട് ചെയ്തത്.... ഈ വീട്ടിൽ ഇത്രയും സ്വാതന്ത്ര്യത്തോടെ നിന്നെ നിൽക്കാൻ അനുവദിച്ചതിനാണോ? വീണ്ടും അഖിലേട്ടന്റെ കൈ ഉയർന്നു വീശി.... അവൾ കവിൾ പൊത്തിപിടിച്ചു നിന്ന് കരയാൻ തുടങ്ങി... ഇത് ഒരാങ്ങളയുടെ സ്ഥാനത്ത് നിന്ന് തരുന്നതായിട്ട് കരുതിയാൽ മതി... മേലാൽ ഇങ്ങനെ പ്രവൃത്തിക്കാതിരിക്കാൻ.... കേട്ടല്ലോ...... നിന്റെ വാശികൾ അംഗീകരിച്ചു തന്നിരുന്നത് നിന്റെ അവസ്ഥയെ കുറിച്ചു ഓർമിച്ച് മാത്രം ആണ് .. കുറച്ചു പരിഗണന തരുമ്പോൾ miss use ചെയ്യുന്നോ 😡😡..പിന്നെ നിന്റെ അസുഖം ഭേദമായെന്നൊക്കെ മനസ്സിലാക്കാൻ വല്ല്യ സൈക്യാട്രിസ്റ്റ് ഒന്നും ആകണ്ട.... കുറച്ചു കോമൺ സെൻസ് മാത്രം മതി...പിന്നെ ഞാൻ പോട്ടെന്നു വെച്ചത് cure ആയിട്ട് വരുമ്പോൾ ഞാനായിട്ട് ഒരു ഷോക്ക് തരണ്ടല്ലോ എന്നോർമിച്ചു മാത്രം ആണ് .... ഒരു സഹോദരൻ അതിൽ കൂടുതൽ ഒന്നും നീ ചിന്തിക്കണ്ട..... എനിക്ക് എന്റെ ഭാര്യ ഉണ്ട്... സ്നേഹം കൊടുക്കാനും എനിക്ക് സമയം സ്പെൻഡ്‌ ചെയ്യാനും... അതിലേക്ക് നീ കടന്നു വരണ്ട.... കേട്ടല്ലോ.... നീ വാ കല്ലൂ.... അഖിലേട്ടനെയും പിടിച്ചു കൊണ്ട് എഴുന്നേറ്റു നടക്കാൻ തുടങ്ങി.... തിരിഞ്ഞു നോക്കിയപ്പോൾ ദേവുവിന്റെ മുഖം കുറ്റബോധം കൊണ്ട് കുനിഞ്ഞിരുന്നു... ഇനിയെങ്കിലും നന്നായാൽ മതിയായിരുന്നു... ഒരു കണക്കിന് രാഹുൽ ചേട്ടനോ ചിത്തിര ചേച്ചിയോ ഇല്ലാതിരുന്നത് നന്നായി.... അവര് ഇതെങ്ങനെ എടുക്കുമെന്ന് അറിയില്ലല്ലോ..... റൂമിലേക്ക് പോയി നേരെ ചെയറിലേക്ക് ഇരുന്നു.... വേദനയുണ്ടോടീ...... എയ്... പിന്നെന്തിനാ കരയുന്നത്? "സന്തോഷം കൊണ്ട്...... ഏട്ടന് അറിയായിരുന്നോ.... അവൾക്ക് കുഴപ്പം ഒന്നുമില്ലാന്ന്....?? "മനസ്സിലാകാതിരിക്കാൻ ഞാൻ എന്താ പൊട്ടൻ ആണോ.... ഒരാളുടെ നമ്മളോടുള്ള approach കാണുമ്പോൾ നമുക്ക് മനസ്സിലാകില്ലേ.... അവളുടെ പെരുമാറ്റം കണ്ടപ്പോഴേ എനിക്കൊരു സംശയം ഉണ്ടായിരുന്നു... അന്ന് രാത്രി ഈ റൂമിലേക്ക് വന്നപ്പോൾ ഉറപ്പായി... പിന്നെ ഒരു കുട്ടിക്കളി ആയിട്ട് വിട്ടു... ഇന്ന് ശെരിക്കും ദേഷ്യം വന്നു.. അതാ.... അവൾക്ക് വിഷമം ആയിക്കാണുമോ.... " എന്താ സമാധാനിപ്പിക്കാൻ പോണോ? 😡😡 എന്റെ പൊന്നോ വേണ്ടാ..... എനിക്ക് സമാധാനിപ്പിക്കാൻ നീയുണ്ടല്ലോ !!സമാധാനിപ്പിക്കട്ടെ...... വേണ്ടാന്നെ......... ഞാൻ സ്വയം സമാധാനിച്ചു.... വേണ്ടെങ്കിൽ വേണ്ടാ.... അല്ലെങ്കിലും നമ്മളെയൊന്നും ആരുടേയും കണ്ണിൽ പിടിക്കില്ലല്ലോ.... അച്ചോടാ വാവേ.... പിണങ്ങിയോ.... നീയെൻ സുന്ദരൻ...... എന്റെ മാത്രം സുന്ദരൻ....... ഏത് പെണ്ണും വീണു പോകും നല്ല പാട്ടിൻ വല്ലഭൻ...... ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിനിയും.......... ചൂടാത്ത പൂവ് പോലെ ഞാനിന്ന് കൂടെയില്ലേ............. ശെരിക്കും???????????? ശെരിക്കും എന്റെ അഖിലൂട്ടാ.... 🙈🙈🙈 (തുടരും ) ഞാൻ നേരത്തെ മുൻ‌കൂർ ജാമ്യം എടുത്തിരുന്നു... ബോറാകും എന്ന്...lag ആകുമെന്ന്...... പിന്നെയും വന്നു പറയുന്നതെന്തിനാണാവോ..... നാളെ മുതൽ കല്ലൂട്ടൻസ് റൊമാൻസ്....ആ മുരടിച്ചു നിൽക്കുന്നോരൊക്കെ കടന്നു വരൂ.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
31.5k കണ്ടവര്‍
3 ദിവസം
വീണ്ടുമൊരു പ്രണയകാലത്ത്.... ഭാഗം :-84 എന്നാലും എന്റെ കല്ലു നിന്റെ ഷേക്ക് എനിക്ക് എട്ടിന്റെ പണിയാണല്ലോ തന്നത്.... എന്ത് പണി !!ഒരു കുഞ്ഞിക്കാല് കാണാൻ ഓരോ ആളുകളും നേർച്ചയും കാഴ്ചയുമായി നടക്കുന്നു.. നിനക്ക് ചുളുവിൽ കാര്യം കഴിഞ്ഞില്ലേ.... കോപ്പാണ്.... വയറു വീർക്കുന്നതിന് പകരം ഞാൻ ഉരുളിയെടുത്ത് വയറ്റിൽ കമിഴ്ത്തണോ??? നീ എന്ത് മന്ദബുദ്ധിയാടി..... ഓ.. ഞാനത് ഓർമിച്ചില്ല..... സോറി.... നിന്റെ ആദിയേട്ടൻ എന്ത് പറയുന്നു...... അങ്ങേരുടെ ആ പോയ കിളികളാ.. ഇത് വരെ കൂടണഞ്ഞിട്ടില്ല... ********* നീയെന്താടാ ആലോചിക്കുന്നത്? "എന്നാലും കണക്ക് കൂട്ടലുകൾ ശെരിയാകുന്നില്ല.... മഴ പെയ്തപ്പോൾ സ്കൂളിന്റെ വരാന്തയിൽ ഒതുങ്ങിയ എനിക്ക് അബ്ദുൽ റബ്ബ് സാർ ഒന്നാം റാങ്ക് തന്നപോലുണ്ട്..... വിധിക്കാത്തത് കിട്ടിയ കണക്ക് 😨😨😨 എന്തായാലും കിട്ടിയില്ലേ??? ഒന്ന് പോടാ... ഇതെന്റെ ഗർഭം അല്ലാ... എന്റെ ഗർഭം ഇങ്ങനല്ലാ... അവളുടെ അടുത്ത് ചോദിച്ചു ക്ലിയർ ആക്കിയിട്ട് തന്നെ കാര്യം... നീ വരണുണ്ടോ? നിന്റെ ഭാര്യ അതായത് എന്റെ അനിയത്തിയുടെ ഗർഭം തിരക്കാൻ ഞാൻ എന്തിനാ വരുന്നത്? അവിടെ നിന്റെ ഭാര്യയും ഉണ്ട്... കാണാല്ലോ.... അത് ന്യായം !!!!വാ പോകാം...... *********** ഇവളുമാരെന്താ ഡോർ തുറക്കാത്തത്.. ഇനിയും ശക്തമായി വിളിച്ചാൽ ഈ വീട്ടിലുള്ളവർ മൊത്തത്തിൽ എഴുന്നേറ്റു വരും..... ശെരിയാടാ ആദി.... നമ്മളിവിടെക്ക് വരാൻ പാടില്ലായിരുന്നു... അല്ലെങ്കിലും നമ്മൾ ഓർക്കണമായിരുന്നു.. കുംഭകര്ണന്റെ അടുത്ത ബന്ധുക്കൾ ആണ് ഇവളുമാരെന്ന്.. ഇനിയിപ്പോ എന്ത് ചെയ്യും? "എന്ത് ചെയ്യാൻ... ഉറക്കം പോയ്‌....ഇനിയൊരു മൂന്നാമൻ ഉണ്ടല്ലോ... അങ്ങേരെ കയ്യോടെ പൊക്കാം.... അതാകുമ്പോ കുറച്ചു ചളി കേൾക്കുമ്പോൾ ഉറക്കം തനിയെ വരും..... അതാണ്‌.... വല്യേട്ടാ........ വല്ല്യളിയോ........ ********* ഇല്ലാ... ഇത് ശെരിയല്ല... വാരിയേഷൻ ഉണ്ട്... ഈ ബോൺ അൽപ്പം വളഞ്ഞിട്ടുണ്ട്.. ഇട്സ് എ kind ഓഫ് ഡിസീസ്.... "നിങ്ങളെന്താ മനുഷ്യാ ഈ കിടന്നു തപ്പുന്നത് !!! "നിനക്കിങ്ങനെ വനിതയും ഗൃഹ ലക്ഷ്മിയുമൊക്കെ വായിച്ചിരുന്നാൽ മതിയല്ലോ.. ഒരു കാര്യം ശ്രെദ്ധിക്കില്ല.... എന്റെ ഗൈഡ് എവിടെ? 😡😡 നിങ്ങൾക്കിപ്പോ അതെന്തിനാ നിഖിലേട്ടാ? "സംശയം ഉണ്ടെങ്കിൽ ആ നിമിഷം തീർക്കണം ഇന്ദ്രേ.... എല്ലിന്റെ ഷേപ്പിൽ വ്യതിയാനം സംഭവിക്കുന്നത് നിസ്സാര കാര്യമൊന്നും അല്ല.... അളിയോ !!!!!!!വല്യളിയോ !!!! എട്ടോയ് !!!!!!!!വല്യേട്ടോയ് !!!!!! ഇവന്മാർക്കിനി എന്താണാവോ? ഡോർ വലിച്ചു തുറന്നു കൊണ്ട് വല്യേട്ടൻ പുറത്തേക്കിറങ്ങി.... മ്മ് എന്താ രണ്ടും കൂടി? ചുമ്മാ ഞങ്ങളിതു വഴി പോയപ്പോൾ ഒന്ന് കാണാമെന്നു വിചാരിച്ചു..അല്ലെ ആദി !!! മ്മ്... അതെ അതെ... !! "ഇത് വഴി പോകുമ്പോൾ ചുമ്മാ കയറി കാണാൻ ഞാനെന്താ വാവര് സ്വാമിയോ..... 😡 വല്യേട്ടൻ നല്ല ചൂടിലാണല്ലോ !!!!ഇന്ദ്രേച്ചി തല്ലിയോ 🤪🤪🤪 മനുഷ്യനെ ഒരു റഫറൻസ് നോക്കാൻ കൂടി സമ്മതിക്കരുത്... രണ്ടും കൂടി ഇറങ്ങിയിട്ടുണ്ട്... നിനക്കൊക്കെ ഇത് പോലെ എന്തെങ്കിലും ചെയ്തു അവിടെങ്ങാനും ഇരുന്നാൽ പോരെ.. മനുഷ്യന്റെ കോൺസെൻട്രേഷൻ കളയാൻ ആയിട്ട് !! വാടാ അഖിലേ നമുക്ക് പോകാം.. വല്യേട്ടൻ റെഫർ ചെയ്യട്ടെ 😠😠😠 ആ... അങ്ങനെ വല്ലതും ഉണ്ടേൽ നോക്ക്..... അഖിലും ആദിയും സ്ഥലം വിട്ടു..... നീയെന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നത്... കാൽ വിരൽ വിടർത്തി വെക്ക്... ഞാൻ നെയിൽ പോളിഷ് ഇടട്ടെ.... നീ ഇങ്ങനെ അലക്ഷ്യമായിട്ട് വെച്ചാൽ എല്ലാ കോർണറിലും ആയെന്ന് വരില്ല....... ഇപ്പോൾ നെയിൽ പോളിഷ് ഇടാൻ കാല് നോക്കിയത് കൊണ്ട് ഈ വിരലിലെ എല്ലു വളഞ്ഞിരിക്കുന്നത് കണ്ടു. . ഇല്ലെങ്കിലോ?? എല്ലാവർക്കും ഇങ്ങനൊക്കെ തന്നെയാ... മതി ഇട്ടത്.... ഇങ്ങോട്ടെടുക്ക് ആ നെയിൽ പോളിഷ്... 😠😠 നിൽക്കെടി അവിടെ !!! "എന്താ 😠😠😠?? അത് ഉണങ്ങിയിട്ട് എഴുന്നേറ്റു പോയാൽ മതി... ഇല്ലെങ്കിൽ വീണ്ടും ഇടേണ്ടി വരും... ഞാൻ വേണമെങ്കിൽ ഊതി തരാം.... വേണ്ടാ.. വേണ്ടാത്തോണ്ടാ 😥...... *********** നേരം പര പരാ വെളുത്തു... കണ്ണ് തുറന്നു നോക്കിയപ്പോൾ ചുറ്റിനും ആളുകൾ.... ഈശ്വര... ഞാനിന്നലെ കടലിൽ വല്ലതും ചാടി ഗംഗാധരൻ മുതലാളിയുടെ ബോട്ടിലുണ്ടായിരുന്ന രമണൻ എങ്ങാനും എന്നെ വല വീശി പിടിച്ചു മത്സ്യ കന്യകയെന്നും പറഞ്ഞു എന്നെ വിൽക്കാനായി കൊണ്ട് ചന്തയിൽ ഇട്ടോ.!!! ഒന്നും കൂടി കണ്ണും തിരുമ്മി നോക്കി... ഇല്ലാ... എല്ലാം ഈ ചന്തകളിലെ ആളുകളാ...... എന്താ???? കാ..... ര്യം??? ഇന്നലെ നീ വീഴ്ന്നെന്ന് അമ്മ പറഞ്ഞു.. എന്നിട്ട് എന്തെങ്കിലും പറ്റിയോ? -ഇന്ദ്രേച്ചി വല്ലതും പറ്റാൻ വിട്ടിട്ട് വേണ്ടേ?? എന്തോന്നാ? ഒന്നും പറ്റിയില്ലാന്ന് പറയുവായിരുന്നു ചിത്തു ചേച്ച്യേ...... അല്ല എല്ലാവരും ഉണ്ടല്ലോ.... ദേവു മോളെവിടെ കണ്ടില്ലല്ലോ.... അവള് രാവിലെ അഖിലിന്റെ കൂടെ സ്ഥലം വിട്ടു.. ജിമ്മിലേക്ക്..... എന്തിന്? അവിടെ വെയിറ്റ് ലിഫ്റ്റിങ് ഒക്കെ മാറ്റി ഇപ്പോൾ ദേവു ലിഫ്റ്റിങ് ഒക്കെ തുടങ്ങിയോ... കുറച്ചു ദിവസം അങ്ങേർക്ക് ജിമ്മിലും പോകണ്ടാ... ഒരു യമലോകത്തും പോകണ്ട.... ഇന്ന് തന്നെ പോണമെന്നു എന്താ ഇത്ര നിർബന്ധം....😡😡 (ആത്മ ) അല്ല ചേച്ചി നിങ്ങളുടെ ആങ്ങള എവിടെ... രാഹുൽ ചേട്ടൻ... കണ്ടില്ലല്ലോ.... ദേ.. പെണ്ണേ നിന്റെ ചാട്ടം എങ്ങോട്ടേക്കാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്... പിന്നെ വിഷ്ണു ചേട്ടനെ ആലോചിച്ചു ഞാൻ ക്ഷെമിക്കുന്നു.... പ്രേമം അനശ്വരമാണ് ചേച്ചി... പ്രണയിക്കുന്നവരെയാണ് നമ്മൾ ഒരുമിപ്പിക്കേണ്ടത്..... അങ്ങനെ ആണെങ്കിൽ ദേവുവിന് പ്രേമം ആരോടാ..... നിന്റെ കെട്ട്യോനോട്.... അപ്പോൾ യോജിപ്പിക്കേണ്ടത് അവരെ അല്ലെ മോളെ..... ചേച്ചീ......... 😡😡😡 ആഹ്.. സോറി.... അല്ലെങ്കിലും എന്റെ അനിയന് ഒരു പണി കൊടുക്കണം എന്ന് വിചാരിച്ചതാ... ഇതും കൊള്ളാം..... "അതാണ്‌..... ഇപ്പോൾ രാഹുലേട്ടനോട് ജിമ്മിൽ പോകാൻ പറ.... അവള് പോകുന്നിടത്തൊക്കെ പോകാൻ പറ.... "എന്റെ പൊന്നു കല്ലൂ ആ വെളിവില്ലാത്തൊനോട് ഇങ്ങനൊന്നും പറഞ്ഞു കളയല്ലേ.. നീ പറയുന്നത് വെള്ളം തൊടാതെ ആ തെണ്ടി വിഴുങ്ങും.. അവള് കുളിക്കാൻ പോയാലും നിന്റെ വാക്കും കേട്ട് അവൻ ഫോളോ ചെയ്യും.. ചെയ്തിട്ടേ അവൻ ആലോചിക്കു... എങ്കിൽ പിന്നെ ലാഭമായില്ലേ... അടുത്ത മുഹൂർത്തത്തിൽ കല്യാണം നടത്താം... അതിന്റെ അടുത്ത മുഹൂർത്തത്തിൽ എന്റെയും വിഷ്ണു ഏട്ടന്റെയും.. കൊള്ളാല്ലേ... പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണം.. ചേച്ചി ഇപ്പോൾ ചെന്നു കാര്യം പറ....... ചിത്തു ചേച്ചി പോയതും യുറേക്കാ ഞാൻ കണ്ടുപിടിച്ചേന്നും പറഞ്ഞു വല്യേട്ടൻ കയറി വന്നതും ഒരുമിച്ചായിരുന്നു.... എന്താ?? എന്താ? കണ്ടുപിടിച്ചത്..... അറിയണോ.. എങ്കിൽ പറയാം... ആ ദേവു അഖിലിനെ സൂപ്പർ മാൻ എന്ന് വിളിക്കുന്നതിന്റെ റീസൺ ആണ് ഞാൻ കണ്ടുപിടിച്ചത്.... അയ്യേ.. ഇതായിരുന്നോ...... നിനക്കെന്താടി ഒരു പുച്ഛം !!! ഞാൻ വിചാരിച്ചു വേറെന്തോ വല്ല്യ കാര്യമാണെന്ന് !!എന്തായാലും കഷ്ടപ്പെട്ട് കണ്ടു പിടിച്ചതല്ലേ... എന്തിനാ അങ്ങനെ വിളിക്കുന്നത്..... അറിയണമെങ്കിൽ look here !! ഫോൺ എനിക്ക് നേരെ നീട്ടി പിടിച്ചു... വിഷ്ണുയേട്ടന്റെ msg.... വല്യേട്ടൻ -വിച്ചു,,, ഡാ എനിക്കൊരു സംശയം? ദേവു മോളെന്തിനാ അഖിലിനെ സൂപ്പർ മാൻ എന്ന് വിളിക്കുന്നത്? വെറും സംശയം അല്ലെടാ...... അവന്റെ ആ രൂപം വെച്ചാലോചിച്ചപ്പോൾ എനിക്കിനി ചിരിക്കാൻ വയ്യേ !!!!😂 റിപ്ലൈ :-അതൊന്നുമില്ല ഏട്ടാ.. ഒരുദിവസം ഞങ്ങൾ കാരംസ് കളിക്കുവായിരുന്നു... അവൻ കാരംസ് അടിച്ചു കൊണ്ടേയിരുന്നു.. ഞാൻ അവനോട് സൂപ്പർബ് മാൻ എന്നു പറഞ്ഞു.. അത് ദേവു കേട്ടിട്ട് അന്ന് മുതൽ സൂപ്പർ മാൻ എന്നാക്കി...... അയ്യേ.... സൂപ്പർ മാൻ ഇതെങ്ങാനും അറിഞ്ഞാൽ ആത്മഹത്യ ചെയ്യും.. ഞാൻ തലയുയർത്തി വല്യേട്ടനെ നോക്കി.... നിനക്ക് അഭിമാനിക്കാം കല്ലു അവന്റെ ഭാര്യ ആയതിൽ... അവനെങ്ങാനും ആ കോസ്റ്റിയൂമിൽ അവളുടെ മുന്നിലെങ്ങാനും പോയി നിന്നൊന്ന് ഒരുവേള ഞാൻ ഭയന്നു പോയി.... അതും പറഞ്ഞു വല്യേട്ടൻ പോയി... രാവിലെ തന്നെ മൂഡ് പോയി..... ഛെ...... റൂമിന് പുറത്തേക്ക് പോലും ഇറങ്ങാതെ അവിടെ തന്നെ ഇരുന്നു..... അന്വേഷിച്ചു വരുമൊന്നു അറിയണമല്ലോ..... ആരുടെയോ കാൽപ്പെരുമാറ്റം കേട്ടപ്പോൾ തലയിൽ കൂടെ ബെഡ്ഷീറ്റ് എടുത്തിട്ട് കിടന്നു..... നാഥാ നീ വരും കാലൊച്ച കേട്ടു ഞാൻ കാതോർത്തു ഞാനിരുന്നു...... ഓർത്തിരിക്കുന്നതല്ലാതെ ആരും അടുത്തോട്ടു വരുന്നില്ലല്ലോന്ന് ആലോചിച്ചു ബെഡ്ഷീറ്റ് എടുത്തു മാറ്റി നോക്കിയപ്പോൾ എന്റെ പള്ളീ ........ മുന്നിൽ ഒരു മിന്നായം പോലെ കണ്ടുള്ളു... ഞാൻ മാത്രേ കണ്ടുള്ളു..... ആദിയേട്ടനും അഖിലയും റൊമാൻസ്.... റൂമിൽ വെച്ചാണോ റൊമാൻസ് നടത്തുന്നത്... ഹാളിൽ എന്തോരം സ്ഥലം കിടക്കുന്നു..... ബോധമില്ലാത്ത തെണ്ടികൾ.. നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് വയ്യ മോളെ..... -ആദിയേട്ടൻ... ഇമ്മാതിരി സീനിൽ ഒരു ഗൗളി ചിലയ്ക്കേണ്ടതല്ലേ.. ഞാൻ തന്നെ ആ കുറവ് നികത്തി.... അഖിലേ ആരോ വരുന്നുണ്ട്... വാ നമുക്ക് ബാത്‌റൂമിൽ ഒളിക്കാം..... അതിന് ഇവരുടെ കല്യാണം കഴിഞ്ഞകാര്യം ഇവര് അറിഞ്ഞില്ലേ... 🤔🤔🤔 ഞാൻ നിങ്ങടെ ഭാര്യയാ മനുഷ്യാ.... ചില സമയങ്ങളിൽ ഞാനത് മറന്നു പോകുന്നു.... സോറി.... എങ്കിലും വാ.. നമുക്ക് ഒളിക്കാം...... രണ്ടും കൂടി ഓടി ബാത്‌റൂമിൽ കയറി... എന്റെ സിവനെ... ഞാനിനി എന്തൊക്കെ കാണണം..... മേൽപ്പോട്ട് നോക്കി കൊണ്ട് നിൽക്കുമ്പോഴാണ് "എന്താണ് മോളെ രാവിലെ തന്നെ ഒരു പ്രാർത്ഥന? എന്ന ചോദ്യം കേട്ടത്...... "എന്റെ ഭർത്താവ് വഴി പിഴച്ചു പോകല്ലേന്നു പ്രാര്ഥിച്ചതാ. എന്തേ !!!!! ഞാൻ അങ്ങനെയൊന്നും പോകില്ല.. അങ്ങനെ പോകാതിരിക്കാൻ നീ...... 🤫🤫🤫🤫(സെൻസർ ) ഒന്നു പതിയെ പറ ഏട്ടാ...... അതിനിവിടെ വേറാരും ഇല്ലല്ലോ !!പിന്നെന്താ? കണ്ണ് കൊണ്ട് കാണുന്നതെല്ലാം സത്യം ആകണമെന്നില്ല..... നീ രാവിലെ തന്നെ തുടങ്ങിയോ? "അല്ലാ... എവിടെ ആയിരുന്നു... ഇപ്പോഴാണോ എന്നെ ഓർമ വന്നത്.... "ഓർമ ഇന്നലെ രാത്രി മുതൽക്കേ വന്നതാ.... നീ പോത്ത് പോലെ കിടന്നുറക്കമായിരുന്നു... നീ അടുത്തില്ലാത്തത് കൊണ്ട് എന്തോ പോലെ .. അത് കൊണ്ട് രാവിലെ ജിമ്മിൽ പോയി.... ഞാൻ അറിഞ്ഞു..... 😒😒😏😏 ആഹാ..... എന്നിട്ടാണോ........ അതും പറഞ്ഞു ആള് നേരെ ബാത്‌റൂം ലക്ഷ്യമാക്കി നീങ്ങി...... വേണ്ടാ........ പോകണ്ടാ...... അത് നീയാണോ തീരുമാനിക്കുന്നത്..... ! "അരുത് അബു അരുത്.... വാശി കാണിക്കരുത്.. "എന്താ കാര്യം? ബാത്‌റൂമിൽ ആളുകളുണ്ട്.....അഖില... അതെങ്ങനെയാ ആളുകൾ ആകുന്നത്? അവള് മാത്രം അല്ലെ...... അവള്ടെ വയറ്റിലെ കുഞ്ഞിനെ കൂടി ഉദ്ദേശിച്ചിട്ടാ ഞാൻ അങ്ങനെ പറഞ്ഞത്.... "അതാണോ... pregnancy കൺഫേം ആയിട്ടില്ലല്ലോ... one വീക്ക് പോലും ആയിട്ടില്ല.. പിന്നെങ്ങനെയാ.... ovulation time ൽ ഇങ്ങനൊക്കെ symptoms ഉണ്ടാകാറുണ്ട് അതാകാം.... check ചെയ്തിട്ട് പറയാം..... ഞാൻ പോകട്ടെ..... എനിക്ക് ലേറ്റ് ആകുന്നു.. ഇന്ന് op ഉണ്ട്..... അപ്പോൾ ഞാൻ വരണ്ടേ? എവിടെ ഹോസ്പിറ്റലിലേക്കോ? അല്ലാ റൂമിലേക്കാ...... അതെന്താ ചോദിക്കുന്നത്.... വന്നു കൂടെ... എന്നാൽ എന്നെ എടുത്തോണ്ട് പോ !! നടന്നു വന്നാൽ മതി...... അമ്മേ............... ഞാൻ ഇന്നലെ വീണി......... എന്റെ പൊന്നു മോളെ... വാ..... ഇനി ഇതും പറഞ്ഞു നാണം കെടുത്തല്ലേ..... അഖിലേട്ടൻ വാരി എടുത്തു.... നല്ല രസം..... എന്നും ഇങ്ങനെ എടുക്കുമോ !! "നിനക്ക് രസം... സുഖിക്കെടി.... ഹാളിൽ എത്തിയപ്പോൾ വിഷ്ണു ഏട്ടനും വല്യേട്ടനും ഇരിക്കുന്നു... അൽപ്പം മാറി അവരുടെ ജോഡികളും...... "ജിമ്മിൽ നിന്ന് വന്നിട്ട് മണിക്കൂർ ഒന്നായ്... എന്നിട്ടും അവന് തൂക്കി തീർന്നില്ല....താഴത്തെങ്ങാനും വെക്കേടാ അതിനെ.... "എന്റെ ഭാര്യേ ഞാൻ ഇങ്ങനെ എടുക്കും കൊണ്ട് നടക്കും വേണേൽ നിലത്തിടും " വല്യേട്ടനെന്താ? ദൈവമേ.. ബുദ്ധിയില്ലാത്ത ഇനമാ.. ഇനിയെങ്ങാനും നിലത്തേക്കിടുവോ.... എന്തിനും സേഫ് ആയിട്ട് താഴത്തേക്കിറങ്ങിയേക്കാം........ പറഞ്ഞു തീരുന്നതിന് മുന്നേ അങ്ങേര് പിടി വിട്ടു... പൊത്തോന്ന് പറഞ്ഞു ഞാൻ നിലത്തേക്കും....... ഞാൻ കണ്ണുകൾ ഇറുകെ അടച്ചു..... വായുവിൽ ഉയരുന്ന പോലെ ഞാൻ ഉയർന്നപ്പോഴാണ് ഞാൻ ഇപ്പോഴും ആ കൈകളിൽ തന്നെ സുരക്ഷിതമായിട്ടുണ്ടെന്ന് മനസ്സിലായത്.... പേടിച്ചു പോയോ? മ്മ്... ചെറുതായി..... ട്ട്.... നിന്നെ അങ്ങനെ കൈവിട്ട് കളയുമോ ഞാൻ മോളെ...... സ്റ്റെയർ കയറുമ്പോൾ ആ ദേവു ഇറങ്ങി വരുന്നത് കണ്ടു..... അഖിലേട്ടനെ കെട്ടിപ്പിടിച്ചു കഴുത്തിൽ കൂടെ കയ്യിട്ടു ഇരുന്നു...... അവളുടെ മുഖം കടന്നല് കുത്തിയ കണക്കെയും.... എന്തൊരു സുഖം എന്തൊരു സുഖം... 😁 ******** റൂമിലേക്ക് പോയി ബെഡിലേക്ക് നീണ്ടു നിവർന്നു കിടന്നു... എന്തൊരു സുഖം എന്തൊരു സുഖം.... കല്ലൂസ്‌ മൾട്ടി പർപ്പസ് ബെഡ്.. ഉണ്ണാനും ഉറങ്ങാനും കിടക്കാനും കൂർക്കം വലിക്കാനും കല്ലൂസ്‌ ബെഡ്..... അല്ല....എങ്ങോട്ടേക്കാ വരുന്നത്.... ഹോസ്പിറ്റലിൽ പോണംന്നല്ലേ പറഞ്ഞത്.... എന്റെ കട്ടിൽ, എന്റെ മെത്ത... ഞാനും കിടക്കും... ചിലപ്പോൾ അടുത്ത് കിടക്കുന്നതിനെ ഇങ്ങനെ കയറി പിടിച്ചെന്നും വരും... യൂ ബ്ലഡി പോവേർട്ട്..... ഐ ആം യുവർ വൈഫ്.. ഡോണ്ട് ഫോർഗെറ്റ്‌ ദാറ്റ്‌.. അത് കൊണ്ടാണ് ഇത്രയും ധൈര്യത്തോടെ തരുന്നത്..... 😉😉 ഞാൻ ഫ്രഷ് ആയിട്ട് വരാം... ഞാനും വരുന്നു...... എങ്കിൽ ഞാന് പോകുന്നില്ല.... എങ്കിൽ ഞാനും പോകുന്നില്ല..... നമുക്കിവിടെ ഇങ്ങനെ കിടക്കാമെന്നേ..... അയ്യേ... അഖിലേട്ടാ...... നിങ്ങൾ വെറും തറയാണല്ലോ.... കൂതറ ആകും ഈ കണക്കിന് പോയാൽ..... ഇപ്പോൾ എന്താ വേണ്ടത്? നിന്നേ.. നിന്നെ മതി...... ആണോ... എങ്കിൽ പോയി ഡോർ ലോക്ക് ചെയ്തിട്ട് വാ..... ശെരിക്കും..?? ആ... ശെരിക്കും !!!😊😊😊😉 ഡോർ ലോക്ക് ചെയ്യാൻ ആള് പോയി.... കിട്ടിയ തക്കത്തിന് ബാത്‌റൂമിൽ കയറി പല്ല് തേപ്പും കുളിയും നടത്തി....... കുളിച്ചിറങ്ങിയപ്പോൾ ഫോണിൽ കളിച്ചിരിപ്പാണ്....... എന്താണ് സർ ഒരു മ്ലാനത !! മിണ്ടുന്നില്ല..... സാരമില്ല... മിണ്ടിക്കാല്ലോ..... ഡ്രെസ്സും എടുത്തു കൊണ്ട് വീണ്ടും പോകാൻ തുനിഞ്ഞപ്പോൾ ബെഡിൽ നിന്നും ഓടി വന്നു ഭിത്തിയിൽ ചേർത്ത് നിർത്തി...... തല താഴ്ത്തി നിന്നു.... മുഖത്തേക്ക് നോക്കെടീ...... കണ്ണുകളിലേക്ക് നോട്ടം എത്തിയപ്പോൾ ഏട്ടന്റെ കണ്ണുകൾ ഈറൻ അണിഞ്ഞ ശരീരത്തിൽ പരതി നടന്നു..... മാറിക്കെ.... ഞാൻ ഡ്രസ്സ്‌ മാറ്റിയിട്ടു വരാം.... ഞാൻ മാറ്റി തരാം........ വേ.... വേണ്ടാ.... ഞാൻ....... ശ്...... 🤫🤫🤫🤫 എന്തിനാ ഇങ്ങോട്ടേക്കു നോക്കുന്നത്... ഓൾ ഓഫ് യൂ ക്ലോസ് യുവർ eyes..... 🙈🙈🙈 ചുരിദാറിന്റെ ടോപ് ഇട്ടുകൊണ്ട് മുഖത്തേക്ക് നോക്കി... നാണത്തിന്റെ ചുവപ്പ് രാശി മുഖം മുഴുവനും പടർന്നിരുന്നു.. എന്റെ മൂക്കിൻ തുമ്പിൽ പല്ലുകൾ അമർന്നു... ചെറു നോവുണ്ടായെങ്കിലും ഒരു മന്ദഹാസം ചുണ്ടിൽ വിരിഞ്ഞു... തിരിച്ചു നിർത്തി മുതുകിൽ ചുണ്ടുകൾ അമർത്തി കൊണ്ട് ചുരിദാറിന്റെ സിബ്ബ് ഇട്ടു.... മേശവലിപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരം കൊണ്ട് സീമന്തരേഖ ചുവപ്പിച്ചു... ഇപ്പോൾ സുന്ദരി ആയിട്ടുണ്ട്.. എന്നിൽ നിന്നും അൽപ്പം നീങ്ങി നിന്ന് കൊണ്ട് കൊള്ളാമെന്ന് കാണിച്ചു.. m അയ്യോ... ഞാൻ ലേറ്റ് ആയി.... എന്നും പറഞ്ഞു പിന്നൊരു നെട്ടോട്ടം ആയിരുന്നു.. ആ അതാണ്..... എത്ര തിരക്കുണ്ടെങ്കിലും റൊമാന്സിക്കോളണം.... ഇന്ന് നേരത്തെ വരുമോ? ഷർട്ടിന്റെ ബട്ടൻസ് ഇട്ട് കൊണ്ട് നിന്നപ്പോൾ ചോദിച്ചു..... നേരത്തെ വന്നാൽ? അരക്കെട്ടിൽ കൈകൾ ചുറ്റിവരിഞ്ഞു കൊണ്ട് ചോദിച്ചാൽ.. വന്നാൽ !!!😉😉😊 വന്നാൽ...........??? ഞാൻ ഉപ്പുമാവ് ഉണ്ടാക്കി തരാം.. ഇന്നലെ പഠിച്ചതാ.... പുല്ല്... അങ്ങോട്ട്‌ മാറി നിൽക്കെടി... 🥵🥵🥵അതും പറഞ്ഞു അഖിലേട്ടൻ ഹോസ്പിറ്റലിലേക്ക് റെഡി ആയിപോയി.... ഇല്ലാത്ത വേദനയ്ക്ക് റെസ്റ്റോടെ റസ്റ്റ്‌ എടുത്തു വയ്യാണ്ടായി..... പിന്നെ റസ്റ്റ്‌ എടുക്കാൻ അഖില കൂട്ടുണ്ടായത് കൊണ്ട് അധികം ചടച്ചില്ല.... രാത്രി ഫുഡും കഴിച്ചിട്ട് എഴുന്നേറ്റപ്പോഴാണ് സാവിത്രി ആന്റി ഓരോ ഗ്ലാസ്‌ പാലും കൊണ്ട് വന്നത്...... അഖില വാങ്ങി കുടിച്ചിട്ട് ഉറക്കം വരുന്നെന്നു പറഞ്ഞു പോയി ....... നമുക്ക് പിന്നെ ഇതിന്റെ സ്മെൽ ഇഷ്ടം അല്ലാത്തത് കൊണ്ട് എങ്ങനെ കളയുമെന്ന് ആലോചിച്ചു കൊണ്ട് നിന്നപ്പോഴാണ് ആന്റി വഴക്ക് തുടങ്ങിയത്...... കാൽഷ്യത്തിന്റെയൊക്കെ കുറവുള്ളത് കൊണ്ടാണ് എപ്പോഴും വീഴുന്നത് എന്ന്... എല്ലിന് ഉറപ്പില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്... എങ്കിൽ പിന്നെ വല്ല പീഡിയാഷുവറും കലക്കി കൊടുത്തുകൂടെ അമ്മേ..... നിഖിലൂട്ടാ... നീ എന്റെൽ നിന്നും വാങ്ങിക്കും... ഇന്ദ്രേ... മോള് കുടിച്ചല്ലോ അല്ലെ..... ആഹ്.... ഒരു പശുവിനെ വാങ്ങി കറവ തുടങ്ങിയാൽ നമുക്കും കിട്ടുമായിരിക്കും പാൽ..... നീ വല്ല ചുണ്ണാമ്പും കലക്കി കുടിക്കെടാ.... അത് അച്ഛൻ തന്നെ കുടിച്ചെക്ക്‌.... ഓർമയുണ്ടല്ലോ...നമുക്കൊന്നും സെറ്റ് ആകില്ല... വേണമെങ്കിൽ കുറച്ചു കട്ടിയ്ക്ക് ഒരു ഗ്ലാസ്‌ റബ്ബർ പാലും കൂടി കുടിച്ചേക്ക്... ഏട്ടനെ നോക്കിയപ്പോൾ ഞാനീ നാട്ടുകാരനെയല്ലാന്നുള്ള നിലപാട് ആണ്... ഒരു കവിൾ കുടിച്ചിട്ട് ബാക്കി വല്യേട്ടനെക്കൊണ്ട് കുടിപ്പിച്ചു.... വല്യേട്ടൻ എഴുന്നേറ്റു പോയി...... കുറച്ചു നേരം കൂടി ഇരുന്നിട്ട് ഉറക്കം തൂങ്ങിയപ്പോൾ എഴുന്നേറ്റു... കണ്ണിലാകെ ഇരുട്ട് കയറി..... എട്ടാന്നു വിളിച്ചു കൊണ്ട് പുറകിലേക്ക് മറിഞ്ഞു വീണു...... ബോധം തെളിഞ്ഞു മുകളിലേക്ക് നോക്കുമ്പോൾ സീലിംഗ് ഫാൻ കറങ്ങുന്നുണ്ട്..... ഞാൻ... എവിടാ..... എന്താ പറ്റിയത്? ഒന്നുമില്ല മോളെ...ബോധം പോയി ഒന്നു വീണു ... എന്താ പറ്റിയത്? ഓർമയില്ല അമ്മേ... ചെറുതായിട്ടൊന്ന് തല ചുറ്റി... അതാ....... എന്റീശ്വരാ........ ഞാൻ ഞെട്ടി സാവിത്രി ആന്റിയെ നോക്കി.... ഈശ്വരാ എനിക്കിനി വല്ല അസുഖവും ... എന്റെ പ്രാർത്ഥന നീ ഇത്രയും വേഗം കേട്ടല്ലോ.... കൃഷ്ണേട്ടാ അറിഞ്ഞോ ഏട്ടനൊരു അപ്പൂപ്പൻ ആകാൻ പോകുവാണ്.... ഡാ അഖിലേ നീയൊരു അച്ഛൻ ആകാൻ പോകുവാ..... സന്തോഷം ആയില്ലേ... അമ്മേ അമ്മ വിചാരിക്കുന്നപോലൊന്നുമല്ലമ്മേ..... അങ്ങനെ ഒന്നും ഇല്ലമ്മേ...... 😨😨 നീ വലിയ ഗൈനക്കോളജിസ്റ്റൊക്കെ ആയിരിക്കും.... പക്ഷെ ഒരു പെണ്ണിന്റെ ലക്ഷണം കണ്ടാൽ എനിക്ക് അറിയാം ഇതെന്തിനുള്ളതാണെന്ന്‌... "അതിന് ഞാൻ ഛർദിച്ചില്ലല്ലോ അമ്മേ 😨😨😨😨 "എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല മോളെ... ആഹ്.... എല്ലാവരും ഒരഞ്ചു മിനിറ്റ് മാറിയ്ക്കെ... അവര് ഭാര്യയും ഭർത്താവും എന്തെങ്കിലും സംസാരിക്കട്ടെ... എല്ലാവരും മാറി നിന്നു..... എപ്പോഴായിരുന്നു? -അഖിലേട്ടൻ ആ...... 🧐😕 എന്റെ ഊഹം ശെരിയാണെങ്കിൽ...... ഊഹം ശെരിയാണെങ്കിൽ ......??? അന്ന്......... എന്ന്???? അന്ന് രാത്രി..... തണുപ്പത്ത്....... എന്ന് രാത്രി തണുപ്പത്ത്.....?? ഒരാഴ്ചയ്ക്ക് മുന്നേ തണുപ്പത്ത് നമ്മൾ ബെഡ്ഷീറ്റ് മൂടിയില്ലേ.. അപ്പോൾ..... ആയിരിക്കും..... ല്ലേ.... എന്നെയങ്ങട് കൊല്ലെടീ 😡😡😡 എന്നോടെന്തിനാ ദേഷ്യപ്പെടുന്നത്.... അല്ലെങ്കിലും നാട്ടു നടപ്പല്ലേ....കല്യാണം കഴിഞ്ഞാൽ മൂന്ന് മാസം കഴിഞ്ഞാൽ ഗർഭിണി ആകുന്നത്... എന്റെ ചേച്ചി ആയല്ലോ? "എന്റെ പൊന്നു കല്ലു........ നീയിങ്ങനെ മന്ദ ബുദ്ധി ആകല്ലേ...... ഇപ്പോൾ ഒരു മൺകലം എടുക്കുക.... ആ എടുത്തു....... അതെങ്ങനെയാ ഉണ്ടാകുന്നത്? അത് കളിമണ്ണ് കുഴച്ചിട്ടല്ലേ..... ആണല്ലോ? അല്ലാതെ ഉണ്ടാകൂ എന്ന് പറഞ്ഞാൽ ഉണ്ടാകില്ലല്ലോ.... അത് പോലെ തന്നെയാ.... അല്ലാ ഇത്വരെ സന്തോഷം പറഞ്ഞു തീർന്നില്ലേ...... നിങ്ങളെന്തിനാ അമ്മാ ഈ പരിസരത്തു കിടന്നു കറങ്ങുന്നത്?? 😠😠 ഒന്നുപോടാ.... മുകളിൽ പോയി അവൾക് ആവശ്യമുള്ള സാധനങ്ങൾ എടുത്തു കൊണ്ട് വാ.... ഇനി ദേഹമൊന്നും അനക്കരുത്.... ആര് ഞാനൊ? അഖിലൂട്ടാ... ഒന്ന് പോയെ കളിക്കാതെ!!! ആഹ് പിന്നെ നാളെ തന്നെ നീ പോയി ശയനപ്രദക്ഷിണം നടത്തിയേക്കണം .. എന്തിന്? 😨😨😨 "ഈ ചെക്കനിതെന്താ? അച്ഛൻ ആയെന്ന് കേട്ടതേയുള്ളൂ അതിന് മുന്നേ ഇവന്റെ വെളിവ് പോയോ !!! അഖിലൂട്ടൻ എന്തൊക്കെയോ പിച്ചും പേയും പുലമ്പി പോകുന്നത് കണ്ടു....... കണ്ടിട്ട് ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം അമ്മയെ പോലെ ഇരിക്കണം എന്നാണെന്നു തോന്നുന്നു...... പക്ഷെ അഖിൽ പാടിയത്.... ചെകുത്താൻ കയറിയ വീട്....... എന്നായിരുന്നു..... (തുടരും) എനിക്ക് തിരുപ്പതി ആയി... എന്തായിരുന്നു പ്രാക്കിന്റെ ലെവൽ.... എന്നാലും ഞാൻ നന്നാവൂല.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
36.8k കണ്ടവര്‍
4 ദിവസം
വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-83 "ടി എന്താടി നിന്റെ ഉദ്ദേശം? വായ തുറന്നു വല്ലതും പറയെടി... . നീ പറയുന്നോ അതോ ഞാൻ നിന്റെ അച്ഛനെ വിളിക്കണോ? പഠിക്കുക എന്നല്ലാതെ വേറെന്ത് മല മറിക്കുന്ന പണിയാ നിനക്ക് ഇവിടെ ഉള്ളത്? ജെയിംസ് ക്യാമെറൂണിനെയൊക്കെ വിട്ടു... വള്ളത്തോളിനെയും കുമാരനാശാനെയും പിടിച്ചിട്ടുണ്ട്.... ദേവു ഇത് പുറത്തിട്ടില്ലായിരുന്നെങ്കിൽ ഞാനിതു കാണത്തില്ലായിരുന്നു.... വിചാരിച്ചു.. ഇത് ആ കുരിപ്പിന്റെ ജോലിയായിരിക്കുമെന്ന്..... 😡😡 എന്തെങ്കിലും വായ തുറന്നു മിണ്ടെടീ 😡😡😡😡 ഐ ലവ് യൂ...... ഇനിയും വഴക്ക് പറഞ്ഞാൽ ഞാൻ കെട്ടിപ്പിടിച്ചൊരു ഉമ്മ തരും.... മതിയോ.... 😘😘😘 ദേഷ്യപ്പെടാൻ എന്താ? ഒരു ടെസ്റ്റ്‌നു ഇത്തിരി മാർക്ക്‌ പോയി.... ഒന്നുമില്ലെങ്കിലും നാല്പതിന് മൂന്ന് വാങ്ങിച്ചില്ലേ... അതെങ്കിലും ഓർമ്മിക്കണ്ടേ... (ആത്മ) ഹലോ... എന്താ മിണ്ടുന്നില്ലേ..... എന്തെങ്കിലും ഒന്ന് മിണ്ടൂന്നേ.. ഞാൻ ഒരു ഉമ്മ തരാനായി മുട്ടി നില്ക്കുവാണ് 😁😁..മിണ്ടുന്നില്ലേ. ....... നിന്ന് കൊഞ്ചതെ പോയെ... എന്തെങ്കിലും സീരിയസ് ആയിട്ട് പറയുമ്പോഴാ അവളുടെ കിന്നാരം..... 😡😡😊 ആ പുഞ്ചിരി ഞാൻ കണ്ടുട്ടോ........ എക്സാം ക്ലിയർ ആയാൽ പോരെ..അത് ഞാൻ ഏറ്റു... പോരെ.... 🙏 ഞാൻ പോകുന്നു... food എടുത്തു വെച്ചിട്ടുണ്ട്.... വാ.... അല്ലാ.. നീ അങ്ങനെ അങ്ങ് പോകുവാണോ..... എന്തോ തരാമെന്ന് പറഞ്ഞിട്ട്.... എന്നെ വഴക്ക് പറഞ്ഞില്ലേ... അതോണ്ട് ഞാൻ അതങ്ങ് ബഹിഷ്കരിച്ചു... 😠😠 കള്ളക്കളി കള്ളക്കളി... നീ തരും എന്ന് പറഞ്ഞതാ.... വേണോ? വേണേൽ ഞാനൊരു ഫ്ലയിങ് കിസ്സ് തരാം... അത് നിന്റെ തന്തയ്ക്ക് കൊണ്ടോയി കൊടുക്ക്... എനിക്കൊന്നും വേണ്ട.... 😠😠😠😠 നമുക്കൊരു ബെറ്റ് വെയ്ക്കാം.... അതിൽ ഞാൻ ജയിച്ചാൽ അഖിലേട്ടൻ ഞാൻ പറയുന്ന സമയത്ത് ഞാൻ പറയുന്ന കാര്യം ചെയ്തിരിക്കണം.. .. പകരം ഏട്ടൻ ജയിച്ചാൽ ഏട്ടൻ എന്ത് പറഞ്ഞാലും ഞാൻ ചെയ്യും..... എന്തും ചെയ്യുവോ? 😬😁 ഇടം വലം നോക്കാതെ ചെയ്തിരിക്കും... ഓക്കേ.. ഞാൻ സമ്മതിച്ചിരിക്കുന്നു..... എന്താ ബെറ്റ്.. അതും നീ തന്നെ പറ...... ഓക്കേ.... സിമ്പിൾ ടാസ്ക് ആണ്... അൻപത് പുഷ് അപ്പ്സ്... സോ സിമ്പിൾ...... അത്രേയുള്ളോ..... ഈസി ടാസ്ക് അല്ലെ.. ഞാൻ വിചാരിച്ചു നിന്റെ കുരുട്ട് ബുദ്ധിയിൽ വികസിപ്പിച്ച വല്ല തൊലിഞ്ഞ ഐഡിയ വല്ലതും ആയിരിക്കുമെന്ന്....... എന്റെ കുരുട്ട് ബുദ്ധി കാണാൻ കിടക്കുന്നതല്ലേയുള്ളൂ മോൻ... 😁😁(ആത്മ ) നീ എണ്ണിക്കോ... ഞാൻ സ്റ്റാർട്ട്‌ ചെയ്യുവാണ്..... ഓക്കേ റെഡി... അഖിലൂട്ടൻ പൊസിഷൻ പിടിച്ചു....... വെയിറ്റ് വെയിറ്റ് വെയിറ്റ്!!!!!!! ഞാൻ നിലത്തേക്ക് കിടന്നു...!! "നീയെന്തിനാ കിടക്കുന്നത്? "ഇതാണ് ടാസ്ക്... എനിക്ക് മുകളിൽ ആയിട്ടാണ് പുഷ് അപ്പ് ചെയ്യേണ്ടത്...... പക്ഷെ എന്നെ ടച്ച് ചെയ്യാൻ പാടില്ല... എങ്ങാനും ടച്ചിയാൽ ഫൗൾ ആണ്... അപ്പോൾ ഞാൻ ജയിച്ചതായിട്ട് ഡിക്ലയർ ചെയ്യും..... 😁😁 ഞാൻ വിചാരിച്ചു... എന്തേ ആ തല വർക്ക് ചെയ്യാത്തതെന്ന്... സന്തോഷമായി..... അതെങ്ങനെയാ തൊടാതിരിക്കുന്നത്.... എങ്ങനെ ആയാലും ബോഡി ടച് ആകും.. ആഹ് ശെരി.. 🙄ഒരു ചെയിഞ്ചുണ്ട്... സ്റ്റോപ്പ്‌ ചെയ്യാൻ പാടില്ല... ഒരു സെക്കന്റ്‌ delay പോലും വരാതെ ഫാസ്റ്റ് ആയിട്ട് ആയിരിക്കണം... അത് ഞാനേറ്റു... ഷർട്ടിന്റെ ബട്ടൻസ് മാറ്റി ഷർട്ട് മാറ്റി അഖിലൂട്ടൻ വന്നു പുഷ് അപ്പിനായി കിടന്നു...... ദൈവമേ... ഇതിപ്പോ അങ്ങേരെ ഞാൻ അങ്ങോട്ട് കയറി അറ്റാക്ക് ചെയ്യുന്ന അവസ്ഥ വരുമോ 😬🙄🤔🤔 നോ.. കല്ലു.... ഫോക്കസ്... എന്താണ് മാഡം വിയർപ്പൊക്കെ? എന്ത്? ഹെലോ സാർ എനിക്കൊരു കുഴപ്പവും ഇല്ലാ.. കുഴപ്പം അവസാനം വരെയും ഇല്ലാണ്ടായാൽ മതി.... എന്ത്?, 😏 അഹ്... ഓക്കേ റെഡി സ്റ്റെഡി പോ...... One..... Two...... Three...... Four...... Five....... . . . . . Fifteen വരെ എത്തിയിട്ടും ആ ജൈത്ര യാത്ര മുന്നേറുകയാണ്.... ഡിസ്ട്രാക്ട് ചെയ്യുകയേ വഴിയുള്ളു...... പ്സ്... സ്.... സ്... ആള് നോക്കി..... ഒരു കണ്ണടച്ച് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു..... 😏😏😏😏😏ഇതായിരുന്നു ഭാവം....... ഏറ്റില്ല ഏറ്റില്ല..... മേൽപ്പോട്ട് നോക്കിയായി സർക്കസ്.... മെല്ലെ ഊതാൻ തുടങ്ങി.... സരാ സരാ ബഹക്ക്ത്താ ഹേ.... ഉൻ പൊൻമടിയിൽ തൂങ്കിനാൽ പോതും.... എവിടുന്ന്? ഒരു കുലുക്കവും ഇല്ലാ...... അതും പൂർവ്വാധികം ശക്തിയോടെ fail ആയി.... അവസാനത്തെ ആയുധം പുറത്തെടുക്കാൻ സമയം ആയി... പിന്നൊന്നും നോക്കിയില്ല.... കാലിൽ ഒരൊറ്റ ചവിട്ടായിരുന്നു.... ആള് ബാലൻസ് തെറ്റി മേലേക്ക് വീണു... പാണ്ടിലോറി കയറിയ കണക്കെ ഞാനും.... വടികൊടുത്ത് അടി വാങ്ങിയ കണക്കായി..... എന്നാലും സമ്മതിക്കില്ല..... ഹിയ്യ ഹുവാ.... കല്ലു ജയിച്ചേ........ കള്ളം കാണിച്ചു ജയിച്ചെന്ന് പറഞ്ഞാൽ മതി.. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട... 😡😡😡ഇത് ഞാൻ സമ്മതിച്ചു തരത്തും ഇല്ല.. എനിക്കിങ്ങനെ കള്ളം കാണിക്കുന്നവരെ ഇഷ്ടവും അല്ലാ.... അഖിലേട്ടൻ എഴുന്നേറ്റു പോയി...... യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങൾ ഒന്നുമില്ല എന്നുള്ളത് കുട്ടിയ്ക്ക് അറിയില്ലാന്നു തോന്നുന്നു..... ആലോചിച്ചു നിൽക്കെ ഏട്ടൻ താഴേക്ക് പോയി... ആ ദേവു പണ്ടാരം ആണെങ്കിൽ അവിഞ്ഞ ചിരിയും.... ഇനിയും വിട്ടു കൊടുക്കാൻ പാടില്ല.... അഖിലേട്ടനു ഫുഡ്‌ സെർവ് ചെയ്തിട്ട് മാറി നിന്നു.... ശോ... ഒരു ഇടിയെങ്കിലും വെട്ടിയിരുന്നെങ്കിൽ..... നിനക്കിപ്പോ എന്തിനാ ഇടിയൊക്കെ? "ഒരു ഉമ്മ വാങ്ങാൻ വേണ്ടിയാ ഇന്ദ്രേച്ചി... "ഉമ്മയും ഇടിയും തമ്മിൽ എന്താ ബന്ധം? "ചേച്ചി കണ്ടിട്ടില്ലേ.. ഈ സിനിമകളിലൊക്കെ നായിക ഇങ്ങനെ നിൽക്കുന്നു..... ഇടിയും മിന്നലും ഉണ്ടാകുന്നു.. നായിക പേടിച്ചു നായകനെ കെട്ടി പിടിക്കുന്നു... ആലിംഗനം ചുംബനം ആകുന്നു.... അങ്ങനെ അങ്ങനെ അങ്ങനെ.... ഓ... അങ്ങനെ.... നായകൻ അഖിലാണോ?? മ്മ്.... മ്മ്..., 🤪🤗🙈ശോ ഒരു ചെറിയ ബോമ്പെങ്കിലും കിട്ടിയിരുന്നെങ്കിൽ അടുപ്പിലെങ്കിലും ഇടാമായിരുന്നു..... ഇതിപ്പോ എങ്ങനെ????? "നിനക്കെന്താ ഇപ്പൊ ഇത്രയും അത്യാവശ്യം !! "അത് ആ ദേവു പണ്ടാരം വെല്ലുവിളിച്ചു... അതിന് അഖിലേട്ടനോട്‌ ബെറ്റ് വെച്ചു.. കള്ളക്കളി ആയപ്പോൾ അങ്ങേര് പിണങ്ങിയും പോയി.... "നിനക്കിത് നേരിട്ട് ചോദിച്ചു കൂടെ അവനോട്... എന്തിനാ വളഞ്ഞു മൂക്ക് പിടിക്കുന്നത്? "അതിനൊരു ത്രില്ലില്ല..... അതുമല്ല PDA (public display of affection)അതൊന്നും നല്ലതുമല്ല.... തടി കേടാകും.. ഇത് തന്നെ അവൾക്കിട്ടൊന്ന് കൊടുക്കാൻ വേണ്ടിയാ.... "നീ പറയുന്നതിലും കാര്യമുണ്ട്... ഇടിയും ബോംബുമൊന്നും പൊട്ടില്ല... പക്ഷെ ഒരു ഇടിവെട്ട് ശബ്ദം കേൾക്കും.. നീ അഡ്ജസ്റ്റ് ചെയ്തു സഹകരിച്ചോളണം.... പറ്റുമോ? "അത് ഞാനേറ്റു.... എങ്കിൽ നീ റെഡി ആയിക്കോ..... ഞാനിപ്പോ വരാം....... ദേവു ഹാളിൽ ഇരിപ്പുണ്ട്... അഖിലേട്ടൻ food കഴിച്ചിട്ട് എഴുന്നേൾക്കാൻ പോകുന്നു ..... എഴുന്നേറ്റു കൈകൾ കഴുകാൻ പോയതും ടമാർ പഠാർ എന്ന് സൗണ്ട് കേട്ടു.... അയ്യൊന്നും വിളിച്ചു അഖിലൂട്ടനെ ലക്ഷ്യം വെച്ചു ഓടി പോയി കെട്ടിപ്പിടിച്ചതും അങ്ങേരുടെ കൈ എന്റെ കണ്ണിൽ കുത്തിയതും ഒരുമിച്ചായിരുന്നു..... ആഹ് 😵😵😵 ഉറച്ചു വിളിച്ചാൽ കോവു പണ്ടാരത്തിന് മനസ്സിലാകും... വിളിച്ചില്ലെങ്കിൽ കണ്ണ് പോകും....... ആ.... ആ.... ആ....... വേദനിക്കുന്നു...... അവിടെ നിന്ന് താളം തുള്ളാൻ തുടങ്ങി.... എവിടെ നോക്കട്ടെ എന്നും പറഞ്ഞു കണ്ണുകളിൽ വലിച്ചൂതി.... കാലമാടാ... വായയെങ്കിലും കഴുകിയിട്ട് ഊതിക്കൂടെ....... 😕😟🥺 പൈപ്പിന് അടുത്തേക്ക് പോയി കണ്ണിൽ വെള്ളം കോരിയൊഴിച്ചു...... അൽപ്പം ഒന്നാശ്വാസമായപ്പോൾ കണ്ണുകൾ വലിച്ചു തുറന്നു... ഇന്ദ്രേച്ചി ഓടി വരുന്നത് കണ്ടു... "എന്താ ചേച്ചി ശബ്ദം കേട്ടത്? എന്തിനാ ഓടുന്നത്? "ഇനിയെന്ത് പറ്റാൻ !!!നീ ന്യൂട്ടന്റെ മൂന്നാം ചലന നിയമം കേട്ടിട്ടില്ലേ... ഏതൊരു പ്രവർത്തനത്തിനും അതിനു തുല്യമായോ വിപരീതമായോ ഒരു പ്രതിപ്രവർത്തനം ഉണ്ടാകുമെന്ന്.... അതിപ്പോ പ്രൂവ് ആകും.. നീ മാറിക്കെ.... ഇന്ദ്രേച്ചി ഉസൈൻ ബോൾട്ടിന്റെ സ്പീഡിൽ ഓടി.. പുറകെ നിന്ന് വല്യേട്ടനും... എന്താ വല്യേട്ടാ എന്താ പറ്റിയത്? എന്താ കാര്യം? കാര്യമോ!!!മര്യാദക്ക് ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങിയ എന്നെ കയ്യും കലാശവും കാണിച്ചു അടുക്കളയിൽ വിളിച്ചു വരുത്തി കയ്യിലൊരു മുള വടിയും ചൂലും എടുത്തു തന്നിട്ട് മാറാല അടിയ്ക്കാൻ പറഞ്ഞു.. ഭാര്യ പറഞ്ഞിട്ട് ചെയ്തില്ലാന്നു വേണ്ടല്ലോന്നും പറഞ്ഞു മാറാല അടിയ്ക്കാൻ തുടങ്ങിയപ്പോൾ അവള് പറഞ്ഞു ചെയറിട്ട് തരാം ... കയറി നിന്ന് പൊടി കളയാൻ ... പാവമല്ലേന്നു വിചാരിച്ചു ചെയറിൽ കയറി ഇരുന്നു പൊടി കളയാൻ തുടങ്ങിയപ്പോൾ അവള് പറഞ്ഞു കോൽക്കളി കാണണമെന്ന്!!! കോൽക്കളിയോ?? 🙄🙄🤔 "ആ.... ഈ കളരിയിലൊക്കെ വടി വെച്ച് ചുറ്റുന്ന കളിയെ.. അത് തന്നെ...... ഞാൻ വല്യ കാര്യത്തിൽ ചുറ്റിച്ചത് മാത്രേ ഓര്മയുള്ളു... തട്ടിൻ പുറത്തിരുന്ന പത്രങ്ങളെല്ലാം താഴേക്ക് വീണു... ഇവളെയിന്നു ഞാൻ നോക്കിക്കോ..... !!! അതും പറഞ്ഞു വല്യേട്ടനും പുറകെ പോയി... ശെടാ... ഒരുമ്മയ്ക്ക് ഇത്രയും കടമ്പകളോ..... ********* സോറി സോറി സോറി... അഖിലേട്ടാ.. ഇനി ഞാൻ അങ്ങനൊന്നും ചെയ്യില്ല..... മാറി നിൽക്ക്.. കല്ലു.... എനിക്ക് ഹോസ്പിറ്റലിൽ പോണം.... ഇല്ലാ.. ഞാൻ മാറില്ല.... സോറി സോറി സോറി..... ഓഹ്... സമ്മതിച്ചു.. ഇനിയെങ്കിലും മാറിനിൽക്ക്.. എനിക്ക് ലേറ്റ് ആകുന്നുണ്ട്.... ഇല്ലാ... സോറി സോറി സോറി പ്ലീസ്... "നിനക്കെന്താടി പ്രാന്ത് ആണോ? "അതെ.. എനിക്ക് പ്രാന്ത് ആണ്... വട്ടാണ്.. ഐ ആം ഇൻ ലവ് വിത്ത്‌ യൂ.... മാഡ്‌ലി, ഡീപ് ലി...... കല്ലു നിനക്ക് വട്ട് കാണിക്കാൻ ഒരുപാട് സമയം ഉണ്ട്... നീ ഇവിടെ നിന്ന് കാണിച്ചോ.. എനിക്ക് പോയിട്ട് വേറെ പണിയുണ്ട്.... മാറി നിൽക്കെടീ...... ഇല്ലാ ഇല്ലാ ഇല്ലാ..... ഞാൻ മാറില്ല.... എനിക്ക് കിട്ടാനുള്ളത് കിട്ടാതെ ഞാൻ മാറില്ല...... ദേ ഇവിടെ.... കവിളിൽ തൊട്ട് കൊണ്ടു അടുത്തേക്ക് പോയി.... ടി............. 😡😡😡😠 ഒരലർച്ച കേട്ടാണ് ഞെട്ടി നോക്കിയത്... മുന്നിൽ അഖിലൂട്ടൻ.... എവിടെ? ഇല്ലേ... കിട്ടിയില്ലേ? സ്വപ്നം ആയിരുന്നോ? പുറകിൽ നിന്നും വന്ന ദേവു ശബ്ദം കേട്ട് അവിടെ തന്നെ നിൽപ്പായി.... അവൾക്കൊരു കേൾവി സുഖം... ഇത് കൊണ്ടൊന്നും ഞാൻ തളരില്ല മോളെ.... ചുറ്റിനും ഒന്ന് നോക്കി... വിജിരുമ്പിച്ചു കിടക്കുവാണ്..... ഒന്നും നോക്കിയില്ല....... എല്ലാം വളരെ പെട്ടെന്നായിരുന്നു..... സോറി സോറി സോറി ഞാനിനി അങ്ങനൊന്നും ചെയ്യില്ല.... എടീ കാലിൽ നിന്ന് പിടി വിടെടീ.... ... ഇല്ലാ... എന്നെ മന്നിച്ചു വിടുങ്കോ.. ഇല്ലെങ്കിൽ ഞാൻ ഇവിടുന്ന് എഴുന്നേൽക്കില്ല.... ശെരി... ശെരി... ഞാൻ അതൊക്കെ വിട്ടു... നീ ഒന്നെഴുന്നേൽക്ക്..... ഉറപ്പാണോ? അഹ്.. ഉറപ്പ്.. നീ ഒന്നെഴുന്നേൽക്ക്.... ഇങ്ങനൊരു പെണ്ണ്..... 😊😊😊😊 അപ്പോൾ പിന്നെ താ...... എന്ത്? മുദ്‌ദ്ഗൗ !!!!!! ആ റൂം നിനക്ക് തന്നിരിക്കുന്നതെന്തിനാ? ഉറങ്ങാനല്ലേ !!!!! ഹോ... ഇതൊക്കെ ചോദിക്കാനാ... അല്ലാതെ പബ്ലിക് ആയിട്ട് ഇതൊന്നും ചോദിക്കാനല്ല.... ആഹ്.. ഇനി ചോദിക്കില്ല... അവസാനമായും ആദ്യമായും മതി... ചോദിച്ചതല്ലേ.... അഖിലൂട്ടാ തായോ !!! അമ്മാ... ഏതോ പിച്ചക്കാരി വിളിക്കുന്നു... അത് വഴി പാസ് ആയ വല്യേട്ടൻ എന്റെ സ്വപ്നം തകർത്തെറിഞ്ഞു.... ആവശ്യമുള്ളപ്പോൾ കിട്ടില്ല... അല്ലെങ്കിൽ വാരിയും കോരിയും തന്നേക്കണം.... അഖിലൂട്ടൻ ഹോസ്പിറ്റലിലേക്ക് പോയി.... ആ ദേവു അർത്ഥം വെച്ച് പാടാനും തുടങ്ങി... കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും... നല്ലൊരു കാക്കച്ചി കൊത്തി പോകും...... ഇവൾക്കിട്ടൊരു പണി ഉടനെ കൊടുക്കുന്നുണ്ട് . തറ പരിപാടിയാണ്..... എങ്കിലും വേണ്ടൂല... കൊടുത്തിരിക്കണം..... ******** നീയെന്താ കല്ലു ചെയ്യുന്നത്? കണ്ടിട്ട് മനസ്സിലായില്ലേ !!മണ്ണ് വാരുന്നതാ ചിത്തുചേച്ചി... "അത് മനസ്സിലായി...എന്തിനാ ഇതെന്ന്?കഞ്ഞിയും കറിയും വെച്ച് കളിക്കാനാ.... എങ്കിൽ ഞാനും ഉണ്ട്... ഞാഞാൻ ചിരട്ട പെറുക്കട്ടെ .... "അയ്യേ.... ചേച്ചി എന്താ എന്നെ പറ്റി വിചാരിച്ചത്.... നമുക്ക് നാളെ കളിയ്ക്കാം അത്... ഇത് ചുമ്മാ ഒരു ഷേക്ക് ഉണ്ടാക്കാൻ... ഷാർജാ അൽ -മണ്ണ് ഷേക്ക്....... ഇന്ന് അവൾക്ക് രണ്ടെണ്ണം വാങ്ങികൊടുത്തില്ലെങ്കിൽ ശെരിയാകില്ല..... പാൽ +കല്ലും മണ്ണും +പഞ്ചസാര +holrlicks +hershy 'സ് ചോക്ലേറ്റ് സിറപ്പ് =ഷാർജ ഷേക്ക്..... ഇത് ആർക്കുള്ള പണിയാ കല്ലു... സത്യം പറ.... ദേവുവിന് !!! അതിനവള് ഇത് കുടിക്കുമോ? "എന്റെ ഇന്ദ്രേച്ചി... ഇത് പ്ലാൻ വേറെയാണ്... അതിന് ആദ്യം എനിക്ക് തടിമിടുക്കുള്ള രണ്ടു സ്ത്രീകളെ വേണം...... "ഓ... നീ പേടിപ്പിച്ചു കുടിപ്പിക്കാനുള്ള ശ്രെമമാണല്ലേ..... ഞാനും ചിത്തുവും പോരെ... മതി.. മതീ..... വാ . പ്ലാൻ എക്സിക്യൂട്ട് ചെയ്യാൻ സമയമായി.... ദേവു ഗഹനമായ ചിന്തയിലിരിക്കുന്ന ആ സമയത്ത് ഞങ്ങൾ മൂവർ സംഘം അങ്ങോട്ടേക്ക് ചെന്നു.... ഇന്ദ്രേച്ചി.... ചേച്ചി കൈ പിടിക്ക്.. ഞാൻ കാല് പിടിക്കാം.. കല്ലു വായിൽ ഒഴിക്കട്ടെ.... എന്തിന്???? അതൊന്നുമല്ല..... പ്ലാൻ ചേച്ചി ഇപ്പോൾ ഉറക്കെ എന്നോട് ചോദിക്കണം... കയ്യിലെന്താണെന്ന്.... അപ്പോൾ ഞാൻ പറയും ഇത് കൈവിഷം കലക്കിയതാണ്.. അഖിലേട്ടനു കൊടുക്കാൻ ആണെന്ന്....ദേവു വശീകരിക്കാതിരിക്കാൻ ആണെന്ന്... അപ്പോൾ ചിത്തു ചേച്ചി എന്നെ അമ്മായി വിളിക്കുവാണെന്നു പറയണം.. അപ്പോൾ ഞാൻ ഇത് ടെലിഫോൺ ഇരിക്കുന്ന സ്റ്റാൻഡിൽ വെച്ചിട്ട് വരും.. അവൾ അതും കൊണ്ടു അഖിലേട്ടന്റടുത്ത് പോകും .. വയറു നിറയെ കിട്ടും... എങ്ങനുണ്ട്? വല്ലാത്ത തല തന്നെ... !!! താങ്ക്യൂ......... കല്ലൂ..... എന്താടി നിന്റെ കയ്യിൽ !! ഇത് ഷാർജാ ഷേക്ക് ആണ് ചേച്ചി .. യൂ ട്യൂബ് നോക്കി ഉണ്ടാക്കിയതാ...... ഷാർജാ ഷേക്ക് !!!ഇങ്ങ് താ ഞാൻ കുടിക്കട്ടെ.... !! ആ ഉറങ്ങിക്കിടന്ന അഖില ഓടിവന്ന് അത് വാങ്ങിച്ചു ഒരുകവിൾ വായിലേക്കൊഴിച്ചു..... പുറത്തേക്ക് തുപ്പിയാൽ ഇത് മൊത്തത്തിൽ ഞാൻ നിന്റെ വായിലേക്ക് ഒഴിക്കും.. നോക്കിക്കോ 😡😡 ചേച്ചി continue..... ഇത് നീ ആർക്കാ കൊണ്ടു പോകുന്നത്? അഖിലേട്ടനു... അല്ലാണ്ട് ആർക്കാ..... ഇതെന്റെ അവസാനത്തെ ശ്രെമമാണ്... ഇത് കൈവിഷം കലക്കിയതാണ്.. ഇതോടെ അഖിലൂട്ടൻ എന്റെ മാത്രം സ്വന്തം.... ബുഹഹഹ.... 😉😉😉 ഞാൻ പതിയെ നടന്നു നീങ്ങി ടെലിഫോൺ സ്റ്റാൻഡിന്റെ അടുത്തെത്തി.... കല്ലൂ.. ദേ നിന്നെ അമ്മായി വിളിക്കുന്നു !! ദാ വരുന്നു ചേച്ചി !!!! ആ ഗ്ലാസ്‌ അവിടെ വെച്ചിട്ട് ഞാൻ മാറി നിന്നു.... ദേവു തിരിഞ്ഞും പിരിഞ്ഞും നോക്കിയിട്ട് ആ ഗ്ലാസും കൊണ്ടു മുകളിലേക്ക് പോയി....ഞാൻ പുറകെയും...... സൂപ്പർ മാൻ.... ഷേക്ക്... ഞാൻ ഉണ്ടാക്കിയതാ... ഇന്നാ കുടിക്ക്..... ആ.. കുടിക്ക്... പൊന്നു മോൻ കുടിക്ക്... ഇല്ലാത്ത പ്രാന്ത് ഉണ്ടെന്ന് വിചാരിക്കുന്നവർക്കുള്ള മരുന്നാണ്......🙄😠 ഒരു zip കുടിച്ചു.... കുടിച്ചത് മുഴുവനും പുറത്തേക്കും....... എന്തായിതു ദേവു? നീയെന്താ കളിക്കുവാണോ? 😡😡😡😡ഞാൻ നിന്റെ താളത്തിനനുസരിച്ചു തുള്ളുന്നത് കൊണ്ടാണോ നീയിങ്ങനെ കാണിച്ചു കൂട്ടുന്നത് .. എല്ലാം ഞാൻ ക്ഷെമിച്ചു തരുമെന്നൊന്നും നീ വിചാരിക്കണ്ട... എല്ലാത്തിനും ഒരു പരിധി ഉണ്ട്..... ഗെറ്റ് ഔട്ട്‌.... സൂപ്പർ.... മാൻ........ 😨😨😨 ഐ സെ ഗെറ്റ് ഔട്ട്‌ 😡😡😡 ഹോ.... സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദീപാവലി ആശംസകൾ ദേവു....... 😁😁😁 അവള് കരഞ്ഞു കൊണ്ടു താഴേക്ക് ഇറങ്ങി പോയി..... ഇനി സമാധാനത്തിന്റെ ദൂതുമായി ഈ കല്ലു പോകും..... "അഖിലേട്ടാ.... എന്താ പ്രശ്നം? "ഇനി നിന്നോടിനി പ്രത്യേകിച്ച് പറയണോ ഇറങ്ങി പോടീ ഇവിടുന്ന്.... 😡😡😡" ഹോ... പോയ സ്പീഡിന് താഴേക്ക് ഇറങ്ങിയൊരു ഓട്ടം ആയിരുന്നു...... ഭാഗ്യം ആരും കണ്ടില്ല..... 😬 നോക്കിക്കോ... എന്നെ വഴക്ക് പറഞ്ഞില്ലേ..... ഞാൻ മിണ്ടൂല...... ദേഷ്യപ്പെട്ടു പിറുപിറുത്തു കൊണ്ട് ഇരുന്നപ്പോഴാണ് അഖില അടുത്ത് വന്നിരുന്നത്...... നീയെന്താടി നേരത്തെ കലക്കി ഗ്ലാസിൽ വെച്ചിരുന്നത്? എന്തൊരു വൃത്തികെട്ട ടേസ്റ്റ് ആണ്.!!! അതോ... അത്... നല്ല ലവണാംശമുള്ള മണ്ണ് വേണ്ടായിരുന്നു.. ഞാൻ ഒന്നും നോക്കിയില്ല.... അപ്പുറത്തെ വീട്ടിലെ ടോമി ഒന്നിന് പോയ നല്ല വളകൂറുള്ള മണ്ണ് ഞാൻ വാരി ഷേക്ക് ഉണ്ടാക്കിയതാ നീ കുടിച്ചത്... എന്തേ..... മുഴുവനും കേട്ടോ ആവോ..... അവള് വായയും പൊത്തിപ്പിടിച്ചു എഴുന്നേറ്റു ഓടി..... അടുക്കളപുറത്ത് പോയ്‌ നിന്ന് വാള് വെക്കാൻ തുടങ്ങി... ശബ്ദം കേട്ട് സ്ത്രീ ജനങ്ങൾ എല്ലാവരും ഓടിക്കൂടി... ഒടുവിൽ തടവി ഒരു വിധം ആയി... മോളെ ഛര്ദിക്ക് കൈപ്പുണ്ടായിരുന്നോ? മഞ്ഞ കളറിൽ ആയിരുന്നോ ഛര്ദിച്ചത്? "ആ അമ്മേ കൈപ്പുണ്ടായിരുന്നു.. പക്ഷെ കറുത്ത കളറായിരുന്നു !!! മഞ്ഞ വയറിലെ ചൂടേറ്റ് കറുത്തതാകും 🙄🤔ആഹ്..... എന്റെ മോളെ... അമ്മയ്ക്ക് സന്തോഷം ആയി എന്നും പറഞ്ഞു സാവിത്രി ആന്റി ഓടിപ്പോയി കെട്ടി പിടിച്ചു... മോളിനി അധികം ശരീരം അനങ്ങാതെ സൂക്ഷിക്കണം... മോളൊരു അമ്മയാകാൻ പോകുവാ.... കേട്ട് നിന്ന എല്ലാവരും ഞെട്ടി.... അവള് തല കറങ്ങി പുറകിലേക്കും വീണു..... ബോധം തെളിഞ്ഞു അവള് എന്തെങ്കിലും പറയുന്നതിന് മുന്നേ ഒരു കിലോ പഞ്ചസാര അവളുടെ വായിലേക്ക് കമിഴ്ത്തി... എല്ലാവരെയും വിളിച്ചു വിശേഷം പറഞ്ഞു.. ഞാനും ചിത്തു ചേച്ചിയും ഇന്ദ്രേച്ചിയും ഇതൊക്കെ എപ്പോ എന്നുള്ള മട്ടിൽ പരസ്പരം നോക്കി നിന്നു..... കല്യാണം കഴിഞ്ഞു ഒരു മാസം കഴിയുന്നതിനു മുന്നേ ഗർഭമോ.... ആ.... 😁😁😁😁ഇപ്പോൾ എന്തായി... ഞാൻ വെറുതെ ഒരടി ഇരന്നു വാങ്ങിച്ചു..... 😔 Congrats അഖിലേ..... പോടീ പട്ടീ..... വേണ്ടായിരുന്നു.... ചോദിച്ചു മേടിച്ചു.... ആദിയേട്ടൻ ഇതറിഞ്ഞപ്പോൾ എന്തോ പോയ അണ്ണാനെ പോലെ നിൽക്കുന്നു.. അഖിലേട്ടൻ ടെസ്റ്റ്‌ ചെയ്യാമെന്ന് പറഞ്ഞപ്പോൾ അമ്മ നാല്പതു ദിവസം തികഞ്ഞിട്ട് നോക്കാമെന്നു പറഞ്ഞു സമ്മതിച്ചില്ല.... 😁 ആ മുഖത്ത് മോഹഭംഗമനസ്സും പാപ പങ്കില നടകളും ആയിരുന്നു ഏറെ കുറെ...... അങ്ങനെ അഖില ചുളുവിൽ അമ്മയായി...... ദേവു സ്റ്റിൽ ഇൻ സൈലന്റ് മോഡ്.. രാത്രി എല്ലാവരും ഭക്ഷണം കഴിച്ചിട്ട് സന്തോഷം ആഘോഷിക്കുമ്പോൾ രാഹുൽ മാത്രം എന്തോ ആലോചനയിൽ ആയിരുന്നു... ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? ചോദിച്ചു കളയാം.... എന്താണ് ചേട്ടാ പ്രശ്നം? വന്നപ്പോൾ ഉള്ള എനർജി ഒന്നും ഇല്ലല്ലോ..... ദേവു മിണ്ടാതോണ്ടാണോ..... "അവൾ രാഹുൽ ഏട്ടാന്നു എന്നെയെന്നാ വിളിക്കുക !!! " ഇപ്പോൾ വേണമെങ്കിലും വിളിപ്പിക്കാം... വേണോ? മ്മ്... വേണം..... എങ്കിൽ ശെരി..... അവൾക്ക് എന്താണ് ഏറ്റവും പേടിയുള്ളത്? അവൾക്ക് എല്ലാം പേടിയാ.... പാറ്റ എന്നൊക്കെ പറഞ്ഞാൽ അവൾ ഓടും ആണോ... ചേട്ടൻ ഒന്നെഴുന്നേറ്റെ...... അയ്യോ പാറ്റ....... നിലവിളിക്കേണ്ട താമസം അവള് അങ്ങേരുടെ ഒക്കത്തേക്ക് ചാടി കയറി... ഏട്ടാ . പാറ്റ... പാറ്റ.... കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറുന്നത് കണ്ടിട്ടാണ് കിടക്കാനായി പോയത്....... ബെഡിലേക്ക് ഇരുന്നിട്ട് ഒന്ന് കണ്ണുകളടച്ചു ദീർഘമായി നിശ്വസിച്ചു... എന്തോ ഭാരം മടിയിൽ വീഴുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണുകൾ തുറന്നു നോക്കിയത്.... എഴുന്നേൽക്ക്... എനിക്ക് കിടക്കണം... പിണക്കമാണോ? "ദേഷ്യപ്പെട്ടിട്ട് പിന്നെ എന്തിനാ സ്നേഹിക്കാൻ വരുന്നത്? സോറി..... 🤗🤗🤗പ്ലീസ് .. ആരോ പറഞ്ഞിരുന്നു ചേർത്ത് പിടിച്ചാൽ പരിഭവങ്ങളെല്ലാം മായ്ച്ചു കളയുമെന്ന്.... ലിമിറ്റഡ് പീരിയഡ് ഓഫർ ആയിരുന്നു... ഓഫർ കഴിഞ്ഞു..... 🥴🥴🥴 ഇനിയിപ്പോ എന്ത് ചെയ്താലാ കുട്ടിയുടെ പിണക്കം മാറുക? "അറിയില്ല.. എഴുന്നേൽക്ക്... വേറെ എവിടെ എങ്കിലും പോയിരുന്നു ആലോചിക്ക്... ഞാൻ ദേഷ്യപ്പെടുമ്പോൾ എന്റെ മുന്നിൽ വന്നു നിന്നിട്ടല്ലേ.... സോറി ഡാ.... സോറി... ആ..... 😔😔😔 ഒന്ന് ചിരിക്കെടീ... 😬😬😬മതിയോ? മാഡം ചൂടിലാണല്ലോ !!! അതെ... എന്തേ... തണുപ്പിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ? 🤨🤨🤨😏😏 "ഉണ്ടെങ്കിൽ........ മടിയിൽ കിടന്നു കൊണ്ട് ഇട്ടിരുന്ന ടോപ് അൽപ്പം പൊക്കി വെച്ചു.... ചുണ്ട് വയറോട് ചേർത്തു.... കൈകൾ തലയിൽ മുറുകി.... പതിയെ പല്ലുകൾ വയറിൽ അമരുന്നത് അറിഞ്ഞു.... 🙈🙈🙈 തള്ളിമാറ്റിക്കൊണ്ട് ബെഡിൽ നിന്നും ചാടി വീണെഴുന്നേറ്റു..... ജനാലയ്ക്കരികിൽ ചെന്നു നിന്നു..... മുടിയിഴകൾ മുന്നിലാക്കി കഴുത്തിൽ ചുണ്ടുകൾ അമർന്നു.. തിരിഞ്ഞു നിന്ന് ഇറുകെ കെട്ടി പിടിച്ചു.... കോരിയെടുത്തു കൊണ്ട് കിടക്കലക്ഷ്യമാക്കി നടക്കുമ്പോഴാണ് ഡോറും തുറന്നു സാവിത്രി ആന്റി വന്നത്... അയ്യോ മോളെ എന്ത് പറ്റി? ഡോർ ലോക്ക് ചെയ്യാൻ മറന്നു..... 😥😥 സോറി..... അഖിലൂട്ടാ നിങ്ങളെ ഇന്ന് ഞാൻ... എന്ത് പറ്റി മോളെ? വീണോ?.... ആഹ്... അതെ അമ്മേ... ബാത്‌റൂമിൽ നിന്നും പുറത്തേക്ക് വീണപ്പോൾ അവളുടെ കാല് ചെറുകിഒന്ന് വീണതാ... ഡോക്ടർ ആണത്രേ ഡോക്ടർ... എന്നിട്ട് കള്ളം പറയുന്നത് കണ്ടില്ലേ? (ആത്മ ) പ്ലീസ്.. നാണം കെടുത്തല്ലേ എന്നൊരു അപേക്ഷ ഭാവവും.... എന്നിട്ട് കാലിന് വല്ലതും പറ്റിയോ മോളെ? നല്ല വേദന ഉണ്ടെന്ന് പറഞ്ഞത് കൊണ്ടാ അമ്മേ ഞാൻ എടുത്തത്... ആന്റി കാല് പിടിച്ചു തിരിച്ചും മറിച്ചും നോക്കി.. ദേ മുറിഞ്ഞിട്ടുണ്ട്.. ചുവന്നു കിടക്കുന്നു.... തൈലം ഇടാം... അയ്യോ ഇത് ഞാൻ ഇന്ന് മതില് ചാടിയപ്പോൾ പറ്റിയതാ... പക്ഷെ പുറത്തു പറയാൻ പറ്റില്ലല്ലോ....... അതൊന്നും സാരമില്ല അമ്മേ.. കുഴപ്പമൊന്നുമില്ല... അമ്മ എന്തിനാ വന്നത്? അഖിലയ്ക്കും ഒരു കുഞ്ഞായി . അവൾക്ക് മുന്നേ കല്യാണം കഴിച്ച നിങ്ങൾക്കെന്താ ആ വിചാരമൊന്നും ഇല്ലാത്തത്.. ഞാൻ അതിനെ പറ്റി പറയാൻ വന്നതാ... അതിപ്പോ ഇങ്ങനെയും ആയി... എന്തായാലും മോനേ നീ ഇവളെ എടുത്തു താഴെ അഖിലയുടെ റൂമിലേക്ക് ആക്ക്.. ഇനിയിപ്പോ വേദന കൊണ്ട് മുകളിലേക്ക് വരാൻ പ്രയാസമായിരിക്കും... ആദി ഇങ്ങോട്ട് മാറട്ടെ..... അഖിലയ്ക്കും കൂട്ടാകും... അമ്മേ...... 😨😨😨😨😥😥 എന്താടാ? അവളിവിടെ കിടക്കട്ടെ? ഞാൻ നോക്കിക്കോളാം.... ഇത്രയും നാള് നോക്കിയത് പോരെ മോനേ.... എടുത്തോണ്ട് വാടാ താഴേക്ക്.... അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ ഗുലുമാൽ ഗുലുമാൽ..... നിങ്ങൾ കേൾക്കുന്നില്ലേ സുഹൃത്തുക്കളെ.... (തുടരും ) വേവോളം കാത്തില്ലേ... ആറുവോളം കൂടി കാത്തു കൂടെ... അവരുടെ ജീവിതത്തിന്... എന്നെ നോക്കണ്ട.. ഞാൻ ഓടി 🏃‍♀️🏃‍♀️🏃‍♀️ #📙 നോവൽ
#

📙 നോവൽ

📙 നോവൽ - МИО - ShareChat
38.2k കണ്ടവര്‍
5 ദിവസം
വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-82 നിൽക്കെടീ അവിടെ...... അയ്യന്റെ മോനെ... നിൽക്കൂല...... റൂമിൽ ഓടിക്കയറി ബെഡിലേക്ക് ഒറ്റ വീഴ്ച ആയിരുന്നു...... ഞാൻ ഫ്രഷ് ആയിട്ട് വരാം.. നീ ഉറങ്ങിയേക്കല്ലേ..... ഉറപ്പ് പറയാൻ പറ്റൂല.... ജീവൻ മരണപോരാട്ടം ആയിരുന്നു.... വേഗം വന്നോ എന്റെ കണ്ണടയുന്നതിന് മുന്നേ..... ദേ പോയി ദാ വന്നു...... ************ ടീ... നീ ഉറങ്ങിയോ.... എഴുന്നേൽക്ക്.... ഇനിയൊരു അങ്കത്തിനുള്ള ബാല്യം എന്റെൽ ഇല്ലാ....... ഞാൻ റസ്റ്റ്‌ എടുക്കട്ടെ !!!പ്ലീസ്.... ഹോ... ഇങ്ങനെയൊരു പെണ്ണ്!!!! ഉറങ്ങിക്കോ ഉറങ്ങിക്കോ കൊതി തീരുവോളം ഉറങ്ങിക്കോ.... 😡 താഴെന്നു വീണ്ടും കാളിങ് ബെൽ കേട്ടു..... ഇനിയാരാണാവോ അടുത്തത്.. ആരും ഇല്ലെ? ഡോർ തുറക്കാൻ !!!! എല്ലാവരും സ്വച്ഛ് ശരീർ അഭിയാനിൽ ആയിരിക്കും.... 🙄 അഖിലൂട്ടൻ താഴേക്ക് പോയി.... പുറകെ നിന്ന് ഞാനും... ഡോർ തുറന്നു... മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട് സോറി ആളിനെ കണ്ട് എന്റെ കണ്ണു തള്ളി കിളികൾ എങ്ങോട്ടേക്കോ പറന്ന് പോയി..... എന്റമ്മോ.... എന്തൊരു ഗ്ലാമർ... കാർത്തിക് ആര്യൻ വന്നു മുന്നേ നിൽക്കുന്നപോലെ .... 😎 അഖിലൂട്ടൻ ഓടിപ്പോയി കെട്ടിപ്പിടിച്ചു.... രാഹുൽ....... ഓഹ്... ആ രാഹുൽ.. ഞാൻ കജോൾ ആയി ഒരു ടിക് ടോക് ഞാൻ എടുക്കും..... ഓ ഓ ഓ...... ലഡ്കി ബഡി അൻജാനി ഹേ.. സപ്നാ ഹേ സച് മേം ഫസാനാ ഹേ... ആഹാ യെ പഗലാ.... ഹായ്...ബ്യൂട്ടിഫുൾ.. . മൈ സെൽഫ് രാഹുൽ....... ആള് ഹസ്തദാനം ചെയ്തു....... അഞ്ജലി...... അഞ്ജലി ശർമ...... Excuse me !!!what? ഞൊട്ടി വിളിച്ചപ്പോഴാണ് ഞാൻ കരൺജോഹറിന്റെ അടുത്ത് പോയിട്ട് വന്നത് തന്നെ അറിഞ്ഞത്.... വാട്ട്‌ ഡിഡ് യൂ സെ? 🤔 ഹേയ്, nothing രാഹുൽ... ഷീ ഈസ്‌ ജസ്റ്റ്‌ കിഡിങ്... മീറ്റ് മൈ വൈഫ്‌ നിരഞ്ജനാ..... നിനക്ക് ചേച്ചി..... ഹോ.. നശിപ്പിച്ചു.... ഇയാളോട് ആരെങ്കിലും ചോദിച്ചായിരുന്നോ ചേച്ചിയാണോ അനിയത്തി ആണോന്ന്..... എയ് ആള് younger അല്ലെ.... എനിക്ക് ഇരുപത്തി നാല് കഴിഞ്ഞു... എനിക്ക് പത്തൊൻപതു വയസ്സേ ആയിട്ടുള്ളു.. ☺️ ഞാൻ റിലേഷൻ വെച്ച് പറഞ്ഞതാ... അഖിലേട്ടനും അസൂയയോ !!!!! കൊള്ളാല്ലോ കളി...... അല്ലാ ആരാ ഇതൊക്കെ...... ആളെ മനസ്സിലായില്ലല്ലേ.... ഇതാണ് ചിത്തുവിന്റെ അമ്മയും അച്ഛനും അനിയനും...... എല്ലാവരെയും വിളിച്ചു എഴുന്നേൽപ്പിച്ചു... അച്ഛന്റെ മുഖത്തെ വൈക്ലബ്യം കണ്ടപ്പോൾ അമ്മായിക്ക് ഫീലിംഗ്സ്.. വന്നത് ഇഷ്ടം ആയില്ലേന്നു...... ആ വീർപ്പ്മുട്ടൽ അറിയാവുന്നവർ നിന്ന് ചിരിച്ചു... അങ്ങനെ ആ സഹോദരങ്ങൾ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.... നിങ്ങളൊക്കെ എന്താ ഈ പാതിരാത്രി കുളിച്ചിട്ടൊക്കെ? വല്ലാത്ത ചൂട്.... അത് കൊണ്ടു ഞങ്ങൾ എല്ലാവരും ഒരുമിച്.......... പിന്നെ അവിടെ ഒരു പരിജയം പുതുക്കൽ മഹാമഹം തന്നെ നടന്നു.... രാഹുലിനൊപ്പം ഞാനും ഇന്ദ്രേച്ചിയും അഖിലയും... പക... അത് വീട്ടാനുള്ളതാണ്... ********* ഇനിയൊരു അങ്കത്തിന് ബാല്യമില്ലാന്ന് പറഞ്ഞവളാ ആ ഇരിക്കുന്നത് -dr.അഖിൽ ഒന്നുനടുവ് ചായ്ച്ചാൽ മതിയെന്ന് പറഞ്ഞവളാ അവനെ ചാഞ്ഞിരിക്കുന്നത് -dr ആദി ഒരാഴ്ചത്തേക്ക് എണ്ണതോണിയിൽ കിടക്കണമെന്ന് പറഞ്ഞവളാ ദോ ഇരുന്നു പൊട്ടി പൊട്ടി ചിരിക്കുന്നത് -dr നിഖിൽ... മൂക്കിൽ കൂടി വെള്ളവും ഒലിപ്പിച്ചു നടന്ന ചെക്കനാ.... അമേരിക്കയിൽ പോയി നാല് വില കൂടിയ സ്പ്രേ അടിച്ചപ്പോൾ അവൻ ആരായി.... രാ..... ഹുൽ.... പോട്ടെ വല്യേട്ടാ... ഏട്ടത്തി അത്രയല്ലേ പറയുന്നുള്ളു.. അവൻ രാഹുൽ എന്ന് പറഞ്ഞപ്പോൾ ഇവള് എന്റെ ഭാര്യ പറയുന്നു അഞ്ജലി എന്ന്.. ആ പാവങ്ങളുടെ ഷാരുഖ് ഖാനും കാജോളും....-ആദി കയ്യും കാലും അടിച്ചു മൂക്കിൽ ഇടിച്ചാൽ കുച്ച് കുച്ച് ഹോത്താ ഹേ ന്നാ ഇവന്റെയൊക്കെ വിചാരം... കുച്ച് കുച്ച് ഓട്ടകളാണെന്ന് നമുക്കല്ലേ അറിയൂ.. നീ ശെരിക്കും ഒന്നു സ്മെല്ല് ചെയ്തേ.. ഇത് അത് തന്നാ...... -വല്യേട്ടൻ ആ... ഉണക്കമീനിന്റെ മണം ..... -അഖിലേട്ടൻ അല്ലടാ.. നാറിയ മീനിന്റെ മണം..... നാറി.... ഹോ.... എടാ ഇത് axe തന്നാ.... ഇതടിച്ചാലല്ലേ പെണ്ണുങ്ങളൊക്കെ പുറകെ വരുന്നത്.... ഇവൻ നമുക്ക് പണിയാകുമോ അളിയാ? "ഇവൻ എന്റെ കൈക്ക് പണിയുണ്ടാക്കും........ ഇന്നിനി വയ്യാ... ഇവനെ നാളെയൊന്ന് ഭീഷണിപ്പെടുത്തിയേക്കാം....ഇവനെപോലെ ആകണമെന്ന് ഇവളുമാരെങ്ങാനും പറഞ്ഞാൽ നിങ്ങളൊക്കെ ഒന്ന് ആലോചിച്ചു നോക്കിക്കേ... കുട്ടി നിക്കറും ബനിയനും കഴുത്തിൽ ഹെഡ്സെറ്റും സ്റ്റെത്തും കോട്ടും ഇട്ടോണ്ട് നടക്കുന്ന നമ്മളെ..... അയ്യേ..... അയ്യേ...... ആ അതാണ്.... ബാ.. ഇപ്പൊ പൂവാം.... നാളെ നോക്കാം ഇവന്റെ കാര്യം..... *********** പിറ്റേ ദിവസം രാവിലെ........ അഖിലേട്ടനുള്ള ചായയുമായാണ് റൂമിലേക്ക് പോയത്...... മൂടിപ്പുതച്ചു കിടക്കുന്നത് കണ്ടാൽ പറയോ അസൂയയുള്ള ഇനമാണെന്ന്..... പുതപ്പിനുള്ളിലേക്ക് നൂണ്ടു കയറി ആ നെഞ്ചോട് ചേർന്നു കിടന്നു...... അഖിലേട്ടാ....... ഓരോവിളിക്കും അകലം കുറഞ്ഞു വന്നു..... വിട്.... എന്നിട്ട് എഴുന്നേൽക്ക്..... ചായ തണുത്തു പോകും..... ഇല്ലാ.. കുറച്ചു നേരം കൂടി... രണ്ടു മിനിറ്റ്... പ്ലീസ് പ്ലീസ്...... മ്മ്... രണ്ടു മിനിറ്റ് കഴിഞ്ഞു... ഇനി എഴുന്നേൽക്ക്..... ഒരു മിനിറ്റ് കൂടി പ്ലീസ്..... ഒന്നുമില്ല..മടിച്ചു കിടക്കാതെ എഴുന്നേറ്റെ മോൻ .... ഹോസ്പിറ്റലിൽ പോകേണ്ടതല്ലേ... അതും പറഞ്ഞു ചാടി വീണെഴുന്നേറ്റതും വീണ്ടും പിടിച്ചു പുറത്തു കൂടി കിടത്തി.. തലയിൽ ചുറ്റി വെച്ചിരുന്ന ടവ്വൽ അഴിച്ചു മാറ്റി..... എന്തോ ഒരു കുറവുണ്ടല്ലോ.....? എന്ത്?? കുറച്ചു നാണത്തിന്റെ.... ഒരു dirty കിസ്സ് ആയാലോ..... പല്ല് തേക്കാത്ത ഞാനും കുളിച്ചു സുന്ദരിയായ നീയും..... ശരീരം മുഴുവനും റൊമാൻസ് ആണല്ലേ.... 🙄 ആഹ്... പറഞ്ഞിട്ടെന്താ കാര്യം.... ഒരു കിസ്സിനപ്പുറം കാര്യങ്ങൾ പോകുന്നില്ലല്ലോ .. ഞാൻ ഇങ്ങനെ മുരടിച്ചു പോകത്തെയുള്ളൂ...... തല്ക്കാലം എന്റെ കുട്ടി എഴുന്നേറ്റു റെഡി ആയി വാ.... എല്ലാവരും താഴെയുണ്ട്. . അന്വേഷിക്കുന്നുണ്ട് അമ്മായി.... കിസ്സിനെ പറ്റി നമുക്ക് പിന്നീട് ആലോചിക്കാം .... ഇന്ന് ഹോളിഡേ അല്ലെ.. ഞാൻ വീട്ടിലോട്ട് പോയാലോ?.. ചേച്ചിയ്ക്ക് ഡേറ്റ് അടുത്തെന്ന് അമ്മ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.... "രണ്ടു ദിവസം കഴിഞ്ഞിട്ട് ഞാൻ തന്നെ കൊണ്ടാക്കി തരാം.. പോരെ? "മതി ... അല്ലെങ്കിലും ഭാര്യമാർ വീട്ടിൽ പോകുന്നെന്ന് പറഞ്ഞാൽ ഭർത്താക്കന്മാർ തിരി കത്തിക്കുന്നത് പതിവ് ആണല്ലോ...., 😠 പിണങ്ങല്ലേ... ഞാൻ പറഞ്ഞാൽ പറഞ്ഞതാ.. നീ ഇപ്പോൾ ഡ്രസ്സ്‌ എടുത്തു വെയ്ക്ക്....... ഞാൻ ഫ്രഷ് ആയിട്ട് വരാം..... അതും പറഞ്ഞു ആള് പോയി... ഡ്രെസ്സും എടുത്തു ബെഡിൽ വെച്ചു പുറത്തേക്ക് ഇറങ്ങിയപ്പോൾ ദേ നിൽക്കുന്നു ദേവു... ഒളിഞ്ഞുനിൽക്കുവാണ് തെണ്ടി..... ഇവൾക്കിട്ടൊരു പണി കൊടുത്താലോ..... ഓടി റൂമിലേക്ക് കയറി...ഡോർ വലിച്ചടച്ചു.. ..എന്നിട്ട് ഡോറിന്റെ സൈഡിൽ നിന്നും മെല്ലെ ഡോർ തുറന്നു പുറത്തേക്ക് ശബ്ദം കേൾക്കുന്ന വിധത്തിൽ നിന്നു.... അഖിലേട്ടൻ എന്തായാലും ഇല്ലാ...... അപ്പോൾ പിന്നെ...... 😁😁 "ശോ വിടു അഖിലേട്ടാ.... ആരെങ്കിലും കാണും..... ഇപ്പൊ എന്താ വേണ്ടത്? ഉമ്മയല്ലേ?? തരാം തരാം..... ഒളിഞ്ഞു നോക്കിയപ്പോൾ അവള് നിന്ന് നഖം കടിക്കുന്നു... അവളുടെ ഒരു സൂപ്പർ മാൻ !!!പ്ഫാ.... ദേ ഇന്നലെ തന്നത് തന്നെ മുറിഞ്ഞുട്ടോ.. ഇന്നലെ രാത്രി എന്തായിരുന്നെന്നാ...... ഇവള് വിരലും കടിച്ചു തീർക്കുമോ? 😏🤔 പിടി വിട്.. പിടി വിട്.... ഞാൻ തരാം ... ഉ............. മ്മ്....... മ്മാ..... ചുവരിന് കൊടുത്തു തീർത്തു.. അവള് ചാടിതുള്ളി താഴേക്ക് പോയി.. ഹോ... എന്തൊരാശ്വാസം..... കഴിഞ്ഞോ? ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അഖിലൂട്ടനും... അല്ലാ...ഞാൻ വെറുതെ..... ഓരോന്ന്... നോക്കി..... നല്ല പെയിന്റ് അല്ലെ... അപെക്സ് അൾട്ടിമ.... പായലേ വിട പൂപ്പലെ വിട അഖിലൂട്ടാ വിട....... ടൗവൽ എടുക്കാൻ മറന്നത് കൊണ്ടു ഈ ഭ്രാന്ത് കാണാൻ പറ്റി.... 🙏 ഒന്ന് ഇളിച്ചു കാണിച്ചിട്ട് നേരെ താഴേക്ക് വന്നപ്പോൾ രാഹുൽ ദേവു പോയതും നോക്കി നിൽക്കുന്നു... അത് ദേവകി അല്ലെ?? അതിന്റെ പേര് അതായിരുന്നോ? 🙄 "എന്താ അറിയാവോ? "മ്മ്... ബാംഗ്ലൂരിൽ ഞാൻ മൂന്ന് വർഷം ഉണ്ടായിരുന്നു.ഒരു കോഴ്സ് ചെയ്യാൻ... അപ്പോൾ . എന്റെ നൈബർ ആയിരുന്നു.. കണ്ടിട്ട് പരിജയം പോലും കാണിച്ചില്ല.... "വെറും അയൽവാസികൾ ആയിരുന്നോ? കണ്ടിട്ട് തോന്നുന്നില്ല... രാഹുൽ ഒന്നും മിണ്ടാതെ കയറി പോയി.... പ്രണയം ആണല്ലോ കരിഞ്ഞു നാറുന്നത്... കണ്ട് പിടിക്കാം... അടുക്കളയിൽ എല്ലാവരെയും വിളിച്ചു കൂട്ടിയിട്ടു കണ്ടു പിടിച്ച കാര്യം പറഞ്ഞു... "ഹോ.... ദൈവം വല്യവനാ....ഇമ്മാതിരി ഗജകേസരി യോഗം തന്നെ അവന് കിട്ടാൻ ഞാൻ ഇന്നലെയും കൂടി പ്രാര്ഥിച്ചതാ -വല്യേട്ടൻ.. പാവം എന്റെ അനിയൻ...എന്നാലും അവന് ഇപ്പോഴും ആ പ്രേമം ഉണ്ടാകുമോ ... ഉണ്ടെങ്കിൽ കെട്ടിച്ചു കൊടുക്ക് എന്റെ ചേച്ചി.... ടി ടി ടി.. നിന്റെ കഞ്ഞിയിൽ വീണ പാറ്റയെ എന്റെ അനിയന്റെ നൂഡിൽസിൽ എടുത്തിടാൻ നോക്കല്ലേ... ആ തെണ്ടി ചൈനീസ് എന്നും പറഞ്ഞു എടുത്തു കഴിക്കും.... ഏറ്റില്ല... ഏറ്റില്ല..... 😁😁 എടീ കുർസി കുർസി ന്നാ......... നീ ബസന്തി പറഞ്ഞത് കേട്ടിട്ടില്ലേ...... -വല്യേട്ടൻ ഏതാ മനുഷ്യാ ആ ബസന്തി? ഇന്നലെ രാത്രി ആ സിനിമയുടെ സ്പൂഫ് കളിച്ചപ്പോൾ അവൾക്കില്ലാത്ത സംശയമാ ഇന്ന് അവൾക്ക്.... എന്താണ് ഇവിടെ ഒരു ചർച്ച? "ഒന്നുമില്ല.. ഒരു പാഷാണത്തിൽ കൃമിയെ pack ചെയുന്ന കാര്യം പ്ലാൻ ചെയ്യുവാ.. പേര് ദേവകി എന്ന ദേവു... നിങ്ങൾ ആറു പേരും.. ഞാൻ ഒറ്റയ്ക്കും... എന്നിട്ടും നിങ്ങൾക്ക് എനിക്കെതിരെ ഒരു ചെറു വിരൽ പോലും അനക്കാൻ കഴിയുന്നില്ലാന്ന് വെച്ചാൽ? മോശം.... ഞാഞ്ഞൂലും വെല്ലുവിളിയ്ക്കാൻ ഇറങ്ങിയിട്ടുണ്ട്... "ഞങ്ങള് വേണ്ടാന്ന് വെച്ചിട്ടാ.. ഞങ്ങള് അറിഞ്ഞൊന്ന് കളിച്ചാൽ.. നീ ഇവിടുന്ന് പോടീ പിത്തക്കാളി.....😡 -വല്യേട്ടൻ ഞാനെന്തിനു പോണം... എന്റെ അഖിലേട്ടന്റെ വീടല്ലേ.... ഞാൻ ഇവിടെ തന്നെ ഉണ്ടാകും.... ഞാൻ പോവൂല... "അഖിലേട്ടാ ഏട്ടൻ കേട്ടില്ലേ.... അടിച്ചു പുറത്താക്കേട്ടാ ഇവളെ " അത് കേട്ട് അവള് ഞെട്ടി തിരിഞ്ഞു നോക്കി... ചുമ്മാ... പറ്റിച്ചതാ... കണ്ടോ.. ഇത്രേയുള്ളൂ നീ.... ഞങ്ങളോട് കളിച്ചാൽ ഞങ്ങൾ കളി പഠിപ്പിക്കും.. ഈ കല്ലുവാ പറയുന്നത്...... നമുക്ക് കാണാം..... അവള് വീണ്ടും വെല്ലുവിളിചിട്ട് പോയി... ശോ ഈ നാശത്തിന് ഒരു അവസാനവും ഇല്ലെ.... അഖിലേട്ടൻ ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ നേരം അവള് ഏട്ടന്റെ കയ്യിൽ തൂങ്ങി..... "സൂപ്പർ മാൻ... എനിക്കെന്ത്‌ വാങ്ങിക്കൊണ്ട് വരും...... " ഒലക്ക...... എവടെയാ വല്യേട്ടാ.......😡 അൽപ്പം മാറി ഞങ്ങൾ എല്ലാവരും ഇരുന്നു... വല്യേട്ടനും ആദിയേട്ടനും റെഡി ആയി നിൽപ്പുണ്ട്..... എനിക്ക് ഡയറി മിൽക്ക് വാങ്ങിക്കൊണ്ട് വരുമോ സൂപ്പർ മാൻ? "ആ പൈപ്പ് ഒട്ടിക്കുന്ന പശ എവടെയാ ഇന്ദ്രേ..... 😡😡😡 ഏട്ടനെന്തിനാ പശ? -അഖിലേട്ടൻ.... ആ.. ഹോസ്പിറ്റലിൽ കഴുത്തിലെ എല്ലു പൊട്ടി ഇന്നലെ ഒരുത്തൻ വന്നു... അവനോട് കോളർ ഇടാൻ പറഞ്ഞപ്പോൾ അവന് എളുപ്പത്തിൽ ഒട്ടുന്ന മരുന്ന് വേണമെന്ന്.. ഞാൻ നാളെ വന്നു വാങ്ങിക്കോളാൻ പറഞ്ഞു.... അതിനാ... എന്തേ? എനിക്ക് പിന്നെ ടെഡി ബിയർ വേണം!!! അയ്യോ....മോളെ ആ ബ്രാൻഡ് ഉണ്ടാകുമോന്നു അറിയില്ല...blue moon, samuel adams ഒക്കെയാണ് ബെസ്റ്റ്...പക്ഷെ chilled ആയിരിക്കണം... (ഗൂഗിൾ വിവരശേഖരം) ചിത്തിര ചേച്ചിയും വിട്ടു കൊടുത്തില്ല.... ചിത്തു നീയും.... നമുക്കൊന്ന് കൂടേണ്ടി വരും.... -വല്യേട്ടൻ പിന്നെ എനിക്ക് ഉണ്ടല്ലോ ഒരു മുത്തവും വേണം..... ☺️☺️☺️ ഇവളെ ഇന്ന് ഞാൻ, 😡😡😡ഞാൻ അഖിലേട്ടനെ തറപ്പിച്ചു നോക്കി... കല്ലൂ.... നീ ആ മാല പൊട്ടിച്ചു ആ മുത്തൊക്കെ പെറുക്കി അവൾക്ക് കൊടുത്തേ.... അഖിലിന്റടുത്ത് ചോദിക്കുന്നത് കണ്ടില്ലേ...... കൊടുക്കുന്നുണ്ട് ഞാൻ വല്യേട്ടാ..... 😡😡 അഖിലേട്ടൻ ഒന്ന് വന്നേ.. ഞാൻ പറയട്ടെ.... അങ്ങേരെയും വിളിച്ചു കൊണ്ടു റൂമിലേക്ക് പോയി ഡോർ ലോക്ക് ചെയ്തു..... എന്തേ കൊടുക്കായിരുന്നില്ലേ? മുത്തം... നീയുള്ളപ്പോൾ അവൾക്ക് എന്തിനാ ഞാൻ കൊടുക്കുന്നത്? നീയെന്റെ പൊന്നല്ലേ... പഞ്ചാരകുടമല്ലേ? ശെരിക്കും?? ഇനി അവള് പറയുന്നത് കേൾക്കുമോ? ഇല്ലാ..... പൊന്നെ....... അപ്പോൾ എനിക്കെവിടെ ഉമ്മ? ഉമ്മആആആ...... മതിയോ? മ്മ്.. മതി... ബാ പൂവ്വം...... ദൈവമേ...... ഒരു പിടി ദുരിതവും അതിലൊരു കനവുമിതോ... കാലമേ തളരുന്നനുദിനം എൻ മനസമ നില പോയി........ അഖിലിന്റെ ആത്മയും അവസ്ഥയും.... ഫീൽ ദി ബിജിഎം.... ************ ഇന്ദ്ര ചേച്ചി.... എനിക്ക് ഒരു ഹെല്പ് വേണം... ഒരു ഭർത്താവിന് ഭാര്യയ്ക്ക് കൊടുക്കാൻ പറ്റിയ ഗിഫ്റ്റ് വേണം....... ഒരു ഐഡിയ പറ.... ഇപ്പൊ നിനക്കെന്തിനാ?? അഖിലേട്ടനോട് പറഞ്ഞു വിട്ടു എനിക്കത് വാങ്ങിക്കണം... എന്നിട്ട് ആ ദേവുവിന്റെ മുന്നിൽ വെച്ചു അത് കാണിച്ചു അവളെ ദേഷ്യം പിടിപ്പിക്കണം.... അതിനാണോ? ഞാൻ ഏട്ടനോട് ചോദിക്കാം.... ഞാൻ ആദിയേട്ടനോടും ചോദിക്കാം.... എങ്കിൽ ഞാൻ വിഷ്ണുയേട്ടനോട് ചോദിക്കാം..... ചോദ്യം ചോദിക്കാൻ പോയ മൂന്ന് പേരും തിരികെ എത്തി.... ഒരു കുഞ്ഞിനെ തരാമെന്നാ പറയുന്നത്.... മൂന്നു പേരും കോറസ് പാടി..... ബ്ലഡി ഗ്രാമവാസീസ്..... നോ... നെക്സ്റ്റ്....... വീണ്ടും ചോദിക്കാൻ പോയി..... രണ്ടു എഫക്റ്റീവ് പേരുമായിട്ട് അവരെത്തി..... costly ആണെന്നാ കേട്ടത്... അപ്പോൾ പെർഫ്യൂമും ലേഡീസ് വാച്ച് വല്ലതും ആകും... അഖിലേട്ടന് msg അയച്ചു... ആർക്കാണെന്ന് റിപ്ലൈ വന്നു.... ഉപയോഗിച്ചിട്ട് കൊള്ളാമെങ്കിൽ എല്ലാവർക്കും റെക്കമെന്റ് ചെയ്യാം... എന്തേ 😡😡 ആ.. പിന്നെ..... വേറെ നല്ല ഭംഗിയും മണവുമുള്ളതാണെങ്കിൽ വേറെ ബ്രാൻഡ് നോക്കിക്കോ... പിന്നെ അനക്കമൊന്നും ഇണ്ടായില്ല... msg സീൻ ആക്കിയിട്ടുണ്ട്... അപ്പോൾ സംഭവം വരും..... വൈകുന്നേരം അഖിലേട്ടൻ വന്നു.... ആ ദേവുവിന് വാങ്ങിയതൊക്കെ കൊടുത്തു.... എനിക്കുള്ളത് ഇപ്പോൾ കിട്ടും എന്ന് നോക്കി നിന്നു...എന്നിട്ടും കിട്ടിയില്ല.... റൂമിലേക്ക് വരാൻ പറഞ്ഞിട്ട് അഖിലേട്ടൻ മുകളിലേക്ക് പോയി.... എവിടെ? എനിക്കുള്ളത് എവിടെ? ബാഗിൽ നിന്നും രണ്ടു കവർ എടുത്തു കയ്യിൽ തന്നു... ഇത് contraceptive pills.... Daily ഒന്ന് വീതം.... ഇത് safety measure.... നല്ല flavor ആണ്.... ഇനി നിനക്കെന്താ വേണ്ടത്? (ഇതൊക്കെ എന്താണ് എന്നുള്ള ചോദ്യം cmnt ബോക്സിൽ നിരോധിച്ചിരിക്കുന്നു... ഗൂഗിൾ ചെയ്യു....ഇത്രയും എഴുതിയിട്ടും മുരിങ്ങക്കായ എന്തിനാണെന്നു ചോദ്യം ചോദിച്ച ആൾക്കാരുള്ള നാടാണ് 😁😁) "അപ്പോൾ വാച്ചും പെർഫ്യൂമും ഇല്ലേ? 🙄🙄എടീ ദുഷ്ടകളെ..... ഉള്ള വില പോയെന്നു വെറുതെ പറഞ്ഞാലും പോരാ... ആരുടെയോ ഭാഗ്യത്തിന് പുറത്തറിഞ്ഞില്ല.... "എന്നാലും എന്റെ കല്ലൂ.... നീ ഇങ്ങനൊക്കെ ആയിരിക്കുമെന്ന് ഞാൻ വിചാരിച്ചു കൂടി ഇല്ലാട്ടോ..... 😁😁 അയ്യേ.. ഞാൻ അത്തരക്കാരി നഹീ...... അവിടെ നിന്ന് ഇറങ്ങി ഒരോട്ടമായിരുന്നു... നേരെ ചെന്നു രാഹുലിനെ ഇടിച്ചു...... വീട്ടിനകത്താണോ നടക്കുന്നത്....? 😬😬 താഴെ വീണതും പെറുക്കി എടുത്തു കൊണ്ടു നേരെ അടുക്കളയിലേക്ക് പോയി.... ദേ പിടിച്ചോ.... എനിക്കെങ്ങും വേണ്ട..മനുഷ്യൻ നാണം കെട്ടു.... നിങ്ങളോട് ഐഡിയ ചോദിച്ചതിന് ഇങ്ങനൊക്കെ തന്നെ വേണായിരുന്നോ? എന്താ ഇത്? മുകളിൽ നടന്നത് മുഴുവനും പറഞ്ഞു കൊടുത്തു.. എല്ലാം കൂടി കൂട്ട ചിരി ആയിരുന്നു..... ഇനി പറഞ്ഞിട്ട് കാര്യമില്ല.. കല്ലു..... എന്നാലും നീ റെക്കമെന്റ് ചെയ്യുമെന്ന് കൂടി പറഞ്ഞല്ലോ... അതാണ്‌.... 😂😂 ശവത്തിൽ കുത്താതെ ചേച്ചി.... 😔😔😔 ********* രാത്രി ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോഴും അഖിലേട്ടൻ കളിയാക്കുന്നുണ്ടായിരുന്നു ... ഏത് പോലീസ്കാരനും പറ്റില്ലേ അബദ്ധം? അഖിലേട്ടൻ വരുന്നതിന് മുന്നേ ഓടിപ്പോയി കിടന്നുറങ്ങി.... രാവിലെ എഴുന്നേൽക്കുന്നതിന് മുന്നേ രക്ഷപ്പെടണമെന്ന് കരുതിയതാണ്.... പിടിക്കപ്പെട്ടു..... "എന്തിനാ മോളെ കൂട്ടിലടച്ച വെരുകിനെ പോലെ നടക്കുന്നത്? "ഞാൻ ഇന്നലെ മനപ്പൂർവം പറഞ്ഞതല്ല... അറിയാതെ അബദ്ധം പറ്റിയതാ.... "മ്മ്... ഇതിനാണോ? അത് സാരമില്ലല്ലോ.ഞാൻ അത് അപ്പോഴേ വിട്ടു. .. നീ പറയുന്നത് കേട്ടപ്പോഴേ മനസ്സിലായി...അറിവുള്ളതല്ലാന്ന്... അതല്ലേ രഹസ്യമായി തന്നത്.... ഇപ്പോഴാ സമാധാനം ആയത്..... രാവിലെ പതിവ് പോലെ ഓടിച്ചാടി നടന്നു.... ആ ദേവുമാത്രം കാണുമ്പോൾ ആ ടെഡി ബിയറിനെ ഉമ്മ വെച്ചോണ്ട് നടക്കും... ഇതിന് പകരം നിന്റെ മുന്നിൽ വെച്ചു ഞാൻ എന്റെ അഖിലേട്ടനെ ഉമ്മ വെച്ചിരിക്കും.. കാവിലമ്മയാണേ കളരി പരമ്പര ദൈവങ്ങളാണേ സത്യം.... നമുക്ക് കാണാമെന്നു ദേവു.... ആഹ്‌ടി... നമുക്ക് കാണാം..... രാവിലെ ഷർട്ട് അയൺ ചെയ്തു കൊണ്ടു നിന്നപ്പോൾ താഴെ നിന്ന് വിളിക്കുന്നത് കേട്ടു.... ഷർട്ട് അവിടെ വെച്ചിട്ട് തിരിഞ്ഞപ്പോൾ ആപത്തു മണത്തു... ഈ ഷർട്ട് കരിച്ചിട്ട് വഴക്ക് വാങ്ങി തരാൻ ആണല്ലേ.... നടക്കില്ല മോളെ... ഷർട്ടും തോളിൽ ഇട്ടുകൊണ്ട് താഴേക്ക് പോയി.... അടുക്കളയിൽ ഇന്ദ്രേച്ചിയോട് വിളിച്ച കാര്യം അന്വേഷിച്ചോണ്ട് നിന്നപ്പോൾ ആ വിളി കേട്ടു... കല്ല്യാണീ.............. ദേഷ്യത്തോടെയാണെന്നുള്ളത് ഉറപ്പാണ്... ഓടി മുറിയിൽ കയറിയപ്പോൾ ഒരു പേപ്പറും പിടിച്ചു കൊണ്ടു നിൽപ്പുണ്ട്.... എന്റെ കിളികളെല്ലാം കൂടും കുടുക്കയുമെടുത്തു എങ്ങോട്ടേക്കോ പറന്നു... എന്താടി ഇത്? 😡😡 ക്ലാസ്സ്‌ സർപ്രൈസ് ടെസ്റ്റ്‌ ആയിരുന്നു... പഠിക്കാൻ പറ്റിയില്ല.... എന്നിട്ടും ഞാൻ മൂന്നു മാർക്ക് വാങ്ങിച്ചില്ലേ !!!പോരെ? പിന്നെ അങ്ങോട്ട് ഇംഗ്ലീഷ് സിനിമകളുടെ പേരുകൾ നിരത്തി പെറുക്കി വന്നു..... മമ്മി റിട്ടേൺസ് -അമ്മച്ചി തിരുമ്പി വന്താച്,ദി ടൈറ്റാനിക് -കപ്പൽ മുതലാളി, ജോണി ഐ shrunk ദി കിഡ് -ജോണി ആ കുട്ടി ശർദ്ധിച്ചു... ഇതൊക്കെ ആയിരുന്നു എന്റെ അറിവിലേ ഇംഗ്ലീഷ് സിനിമകൾ... എന്റെ അറിവുകൾ ഒന്നുമല്ലായിരുന്നുവെന്ന് ഈ കഥയുടെ അവസാന നിമിഷങ്ങളിൽ ഞാൻ തിരിച്ചറിയുകയായിരുന്നു..... 🙄🙄🙄 (തുടരും ) #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
36k കണ്ടവര്‍
6 ദിവസം
വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-81 എങ്കിൽ ഇവളിന്ന് ഇവിടെ കിടക്കുന്നത് എനിക്കും കാണണം 😁😁😁 "അച്ചോടാ ദേവൂട്ടീ സൂപ്പർമാന്റടുത്ത് ഇരിക്കണോ...... ഇരുത്താലോ....... മോള് കിടക്ക്..... നാളെ നേരം വെളുത്തിട്ട് ഇരുത്താട്ടോ..... ചിത്തു ചേച്ചി കിടക്കുന്നില്ലേ... കിടക്ക് ചേച്ചി..... അഖിലേട്ടാ തറയിലോട്ട് ഷിഫ്റ്റ്‌ ആയിക്കോ.... മോള് വാ....... ദേവൂട്ടീ യുവർ കൗണ്ട്ഡൌൺ സ്റ്റാർട്ട്‌സ് നൗ...... എല്ലാവരും ഓരോരോ പൊസിഷനിൽ കിടന്നു.. ഞാൻ ദേവൂട്ടിയെ കെട്ടിപ്പിടിച്ചു കിടന്നു.... ലാസ്റ്റ് ചാൻസ് ആണ്... ഓടിക്കോ 😡😡 കൊന്നാലും പോകില്ലെടീ......, 😡നിന്നെയും അഖിലേട്ടനെയും അങ്ങനെ ജീവിക്കാൻ ഞാൻ അനുവദിക്കില്ല...... ചേച്ചി.... weapon 1.....എടുക്ക്..... സേഫ്റ്റി പിൻ....... അവളുടെ കയ്യിലൊന്ന് കുത്തി.... ആ പണ്ടാരം ആ എന്നും വിളിച്ചു ചാടി വീണെഴുന്നേറ്റു.... "എന്താ എന്താ പ്രശ്നം? "ഒന്നുമില്ല അഖിലേട്ടാ..... മൂട്ട കുത്തിയതാന്നു തോന്നുന്നു... ദേവു മോള് ചാച്ചിക്കോ....... വാവാ വോ..... "ഇനിയൊരു അവസരം നിനക്കില്ല...മര്യാദക്ക് പോടീ എഴുന്നേറ്റു.... 😡 ഇല്ലെടീ ഞാൻ പോകില്ല..... 😡😡 അവള് തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങി..... നാടുവിനിട്ടൊരു തൊഴി കൊടുക്കാനാ തോന്നിയത്..... വേണ്ട.... നമുക്കൊരു ലെവലില്ലേ.... അതിനനുസരിച്ചു മുന്നോട്ടു പോകാം..... പതിയെ അവളുറങ്ങിയോന്ന് നോക്കിയിട്ട് എഴുന്നേറ്റു നിലത്തേക്കിറങ്ങി.... "അഖിലേട്ടാ.......... 😉😉😉 "മ്മ്....... നീ ഉറങ്ങിയില്ലേ? "ആ... ഞാൻ ഉറക്കത്തിലാ...... നിങ്ങളെന്തൊരു മനുഷ്യനാ...... "എനിക്കെന്താടി കുഴപ്പം? ശു ശു പതിയെ...... ആ പെണ്ണിപ്പോ എഴുന്നേൽക്കും....... ആറ്റുനോറ്റിരുന്നോരു കല്യാണം കഴിച്ചതാ.... അതിങ്ങനെയുമായി.... നിങ്ങളാരാ ശ്രീകൃഷ്ണന്റെ അളിയനാണോ? പെൺപിള്ളേര് വണ്ടിയും പിടിച്ചു വരാൻ.... ഞങ്ങളും ഇന്ത്യക്കാരല്ലേ ഞങ്ങൾക്കൊന്നും ഇല്ലല്ലോ..... "അതെനിക്കെങ്ങനെ അറിയാനാ.... ഞാൻ ഇങ്ങനെ കന്യകനായി അച്ഛനാകാതെ നിന്ന് പോകത്തെയുള്ളു.... "ശാപമാണ് മനുഷ്യാ ശാപം... ആദ്യരാത്രിയിൽ കൊണ്ട് വന്ന പാലിന്റെയും വെള്ളം കോരിയൊഴിച്ച ബെഡിന്റെയും ശാപം..... പറഞ്ഞിട്ട് കാര്യമില്ല..... നമുക്ക് ടെറസിലേക്ക് പോയാലോ? "അവിടെ എന്താ? "ഇവിടെ ഒന്നും നടക്കില്ല... അപ്പോൾ പിന്നെ അങ്ങോട്ടേക്ക് പോകാം .... നിങ്ങൾ ഹിന്ദി സീരിയൽ കാണാത്തത് കൊണ്ടാ.... അവിടെയൊക്കെയാ ഇപ്പോൾ ട്രെൻഡ്... വാ..... സൂ..... പ്പർ..... മാൻ....... എവിടെ......? ഇതിന് ഉറക്കവുമില്ലേ...... 😰😰😰😰😬😬😬😬😬 എല്ലാം നശിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ..... പോ അങ്ങോട്ട്...... ******* ഒരു മൂലയ്ക്ക് പോയി ഇരുന്നു നേരം വെളുപ്പിച്ചു... കോഴി കൂകിയപ്പോൾ എഴുന്നേറ്റു താഴേക്ക് പോയി....... സോഫയിൽ ചാരിയിരുന്നു..... "നീ നേരത്തെ എഴുന്നേറ്റൊ? ഉറങ്ങിയാലല്ലേ എഴുന്നേൽക്കേണ്ടതുള്ളൂ.... ചേച്ചി... മുറിവ് വേദനയുണ്ടോ? മ്മ്.... ചെറുതായിട്ട്..... 😨ആ പെണ്ണിനെ നിലയ്ക്ക് നിർത്തിയെ പറ്റു.... ഇല്ലെങ്കിൽ അവള് നമ്മുടെ ചെവിയിൽ ചെമ്പരത്തി പൂ വെയ്ക്കും...... മ്മ് ചേച്ചി.... വീ ഹാവ് ടു പ്ലാൻ..... ഓരോ മുറികളിലെയും ഡോറുകൾ തുറന്നു.... ഇന്ദ്രേച്ചി രാവിലെ തന്നെ കുളിച്ചു സുന്ദരിയായി നാണത്തോടെ വന്നു നിന്നു..... വൃതമെന്നു പറഞ്ഞു പോയ മൊതലാ...... അഖിലയും കടന്നു വന്നിരുന്നു.... അങ്ങേരെ ഇടിച്ചു പൊളിക്കാൻ പോയവളാ.... ഇതൊക്കെ കാണാനാ എന്റെ വിധി....... 😔😔😬😬 സാവിത്രി ആന്റിയും കടന്നു വന്നിരുന്നു... തിരുപ്പതിയായി....... ഓരോരുത്തരും ഓരോ തിരക്കുകളിലേക്ക് ഊളിയിട്ടു.... "നീയും കുറയ്‌ക്കണ്ടടീ നീയും പോയി കുളിച്ചോ!!!! "ശവത്തിൽ കുത്താതെ ചേച്ചി..... 😬😬😬 ഒരു കുളി പാസ്സാക്കാം എന്നും പറഞ്ഞു റൂമിലേക്ക് പോയി..... കോവു രാവിലെ തന്നെ അടുക്കളയിൽ നിൽപ്പുണ്ട്...... ഏട്ടൻ സുഖനിദ്രയിലും.... ബാത്‌റൂമിലെ ഡോറിൽ തുടർച്ചയായി തട്ട് കേട്ടു...... കല്ലൂ... ഡോർ തുറക്ക്..... ഒരു കാര്യമുണ്ട്..... അത്യാവശ്യം ആണ്.... ഞാൻ കുളിച്ചു കഴിഞ്ഞു... ഇപ്പോൾ ഇറങ്ങാം..... "ആ കാര്യമല്ല... വേറെ ഒരത്യാവശ്യം പറയാനാ....... "എന്താ???? ഡോർ ലോക്ക് മാറ്റേണ്ട താമസം ആള് അകത്തേക്ക് നുഴഞ്ഞു കയറി ലോക്ക് ചെയ്തു...... എന്താ??? 😧 ഒന്നുമില്ല... വെറുതെ... ഒന്ന് കാണാൻ........ കണ്ടില്ലേ... ഇനി പോ.... 😧😠 "പോകില്ലെങ്കിലോ..... പിന്നെ അവിടെ നിൽക്ക്....... ഞാൻ പോകുന്നു... ഡ്രെസ്സും എടുത്തോണ്ട് ഈറനോടെ പുറത്തേക്കിറങ്ങി... കയ്യിൽ പിടിച്ചു വലിച്ചു...... റബ്ബർ ബാൻഡ് പോലെ ആ നെഞ്ചത്തേക്ക് തന്നെ പോയി വീണു...... വിട്.....എനിക്ക് പോ.......ണം....... വേണ്ടാ....നമുക്ക് ഇങ്ങനെ നിൽക്കാമെന്നേ..... ഷവർ ഓൺ ആയി.... അതിൽ നിന്നും വീഴുന്ന വെള്ളതുള്ളികൾ വീണ്ടും ശരീരം നനച്ചു കൊണ്ടിരുന്നു..... ശരീരത്തിൽ ഏൽക്കുന്ന വെള്ളത്തിന്റെ തണുപ്പും സിരകളിൽ പടരുന്ന ചൂടും സമ്മിശ്രമായപ്പോൾ പ്രണയം വീണ്ടും പൂത്തുലഞ്ഞു...... വികാരത്തോടെയുള്ള നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു..... ഏട്ടന്റെ വിരലുകൾ മുഖത്ത് വീണുകിടന്ന മുടിയിഴകളെ ഒതുക്കി അധരങ്ങളിൽ സ്ഥാനം പിടിച്ചു..... മുറിഞ്ഞിട്ടുണ്ട്.... ആ വാക്കുകൾ ശരീരത്തിൽ ഉടനീളം ഒരു തരിപ്പ് സൃഷ്ടിച്ചു കടന്നു പോയി..... ഇറുകെ പുണർന്നു നിന്നു......... ഞാൻ ഒരുപാട് അവോയ്ഡ് ചെയ്യുന്നുണ്ടല്ലേ? "എത്ര അവഗണിച്ചാലും ഇങ്ങനെയൊന്നു ചേർത്ത് പിടിച്ചാൽ മതി... ഞാൻ മായ്ച്ചു കളഞ്ഞോളാം ആ പരിഭവങ്ങളെല്ലാം.... " "നിനക്കെങ്ങനെയാ കല്ലൂ ഒരു ഉപാധികളുമില്ലാതെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത്? ഇന്നലെ നിന്റെ സ്ഥാനത്തു വേറെ ഏത് പെൺകുട്ടികൾ ആയിരുന്നെങ്കിലും എങ്ങനെ പ്രതികരിക്കുമെന്ന് കൂടി പറയാൻ കഴിയില്ലായിരുന്നു..!!!!! പിന്നെ കോപ്പാണ്.... എനിക്ക് വന്ന ദേഷ്യത്തിന് ഞാൻ സയനൈഡ് ജോളിയാകാത്തത് നമുക്ക് ജനിയ്ക്കാൻ ഇരിക്കുന്ന പിള്ളേരുടെ ഭാഗ്യം.... ഉപാധികളില്ലാതെ കോപ്പാണ്.. കുറെ നാളായി കൊതിപ്പിച്ചു കടന്നു കളയാൻ തുടങ്ങിയിട്ട്..... ഇത് വെറും എന്റെ ആത്മ മാത്രം.... ഇതിലൊക്കെ എന്താ ഏട്ടാ..... ഞാനല്ലേ ഏട്ടനെ മനസ്സിലാക്കേണ്ടത്........ 😡😡😡😡😡😡🙄🙄🙄(ആത്മ ) "ഇപ്പോഴാണ് പെണ്ണേ എനിക്ക് നിന്നോട് ഒരുപാട് സ്നേഹം തോന്നുന്നത്.... ഐ ലവ് യൂ....... ചെവിയിൽ പറഞ്ഞു കൊണ്ട് മൃദുവായി ഒന്ന് കടിച്ചു.... കുറുകിക്കൊണ്ട് വീണ്ടും ആ നെഞ്ചിലേക്ക് ചേർന്നു നിന്നു...... ഒരുപാട് നേരം.... ഹാഛീ...... 🤧 അവസാനം ടാങ്കിൽ വെള്ളം തീർന്നപ്പോൾ റൊമാൻസും തീർന്നു.... ഇതിൽ നിന്നും നമ്മൾ ഉൾക്കൊള്ളേണ്ടത് എന്താന്ന് വെച്ചാൽ "ജലം അമൂല്യമാണ്,,, പാഴാക്കരുത്.... ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ???? " ഈ തിരക്കിനിടയിലും ഞാൻ വന്നു പറഞ്ഞ ഈ കാര്യങ്ങൾ നിങ്ങൾ ഒരുകാലത്തും മറക്കരുത്... "കല്ലൂ... ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് വരാം.. നീ റെഡി ആയി നിൽക്ക് അപ്പോഴത്തേക്കും .വന്നിട്ട് ഒരുമിച്ചു നമുക്ക് പുറത്തേക്ക് പോകാം..... ലോട്ടറി ആണല്ലോ....... ചാടിക്കയറി സമ്മതിച്ചാൽ വില പോകും.. വേണ്ട... കീപ്.... കാം..... "എനിക്ക് കോളേജിൽ പോണം.... "തല്ലു കൊള്ളാനും മേടിക്കാനും അല്ലെ... ഇന്നൊരു ദിവസം ആ കോളേജ് സമാധാനത്തോടെ നടക്കട്ടെ.... പുല്ല്... പറയണ്ടായിരുന്നു..... 🥶🥶🥶 മൂപ്പര് ബ്രേക്ക്‌ഫാസ്റ്റും കഴിച്ചിട്ട് പോയി... കുറച്ചു കഴിഞ്ഞപ്പോൾ വിഷ്ണുഏട്ടൻ വന്നു... ചിത്തു ചേച്ചിയുടെ മുറിവും ദേവുവിന്റെ പ്രതിഷേധവും കൂടി ആയപ്പോൾ അവിടെ ഒരു പ്രണയം ഫംഗൽ ഇൻഫെക്ഷൻ ആകുകയാണ് സുഹൃത്തുക്കളെ....... പൂത്തെന്ന്...... പതിനൊന്നു മണി കഴിഞ്ഞപ്പോൾ അഖിലേട്ടൻ തിരികെ വന്നു... ഞാനും റെഡി ആയി ഇറങ്ങി..... ദേവു ഓടി വന്നു ഉണ്ണിയേട്ടൻ ഫസ്റ്റ് വിളിച്ചു.... കൊല്ലട്ടെ ഞാനിതിനെ? വേണ്ട കല്ലു.... സമയം ഉണ്ട്...... ദേവു പോകുവാണോ? എങ്കിൽ പിന്നെ ഞങ്ങളും വരുന്നു..... ഇന്ദ്രേച്ചി, വല്യേട്ടൻ, ആദിയേട്ടൻ അഖില, ചിത്തുചേച്ചി ചുമ്മാ നിന്ന വിഷ്ണുയേട്ടനെയും കൂട്ടി.... എല്ലാവരുടെയും നടുക്ക് ദേവുവും.... ഡാ അഖിലേ ഇതിൽ സ്ഥലമില്ല... നീ ആ ബുള്ളറ്റ് എടുത്തോ...... വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും മിൽക്ക് ആയ സ്ഥിതിക്ക് ഞാനും എന്റെ അഖിലേട്ടനും ആ റോയൽ കുടു കൂടാ ശബ്ദത്തിൽ ഞങ്ങളുടെ റൊമാൻസ് അങ്ങ് സ്റ്റാർട്ട്‌ ചെയ്തു.... "ദേവുവിന് ഈ ഇടയായി ആകെയൊരു മാറ്റം... എന്റെ അടുത്തുള്ള അപ്രോച് ഒന്നും ശെരിയല്ല .... നിനക്ക് hurt ആയോ കല്ലു? "ഇല്ലാ .... ആയിട്ടേയില്ല....ഞാനെന്താ മനുഷ്യന്റെ ജന്മം അല്ലെ? "മാക്സിമം അവളെ അവോയ്ഡ് ചെയ്യാൻ നോക്കാം.... നീ ദേഷ്യപ്പെടാതെ നല്ല കുട്ടിയായി ഇരിക്ക്.... മൂഡ് കളയല്ലേ.... ലഞ്ച്, സിനിമ, ലാസ്റ്റ് ബീച്ച്..... അന്ന് മുഴുവനും ആകാശത്തിലെ പറവകളെ കണക്ക് ഇങ്ങനെ പറന്ന് നടന്നു.... രാത്രി വീടെത്തിയപ്പോൾ തന്നെ ഉമ്മറത്തു നിൽക്കുന്നു ദേവു.... ഇത് വരെ പോയില്ലേ ഇത്? "ഭയങ്കര ബഹളം ആയിരുന്നു.... കൂടെ കൊണ്ട് വരേണ്ടി വന്നു..... ചിത്തു ചേച്ചി പറഞ്ഞപ്പോൾ അവളുടെ ഇളി കാണണമായിരുന്നു... അപ്പോൾ അവള് തുനിഞ്ഞിറങ്ങിയേക്കുവാണ്..കരുക്കൾ നീക്കി തുടങ്ങി.... . ഇനി ഞാനാ എന്റെ രാജാവിനെ രക്ഷിക്കേണ്ടത്....... "എന്താ നിന്റെ പ്ലാൻ? "പ്രത്യേകിച്ച് പ്ലാനൊന്നുമില്ല വല്യേട്ട... "ഈ ഭ്രാന്തിന് കറന്റ്‌ ആണ് ബെസ്റ്റ്... ഒരു ഷോക്ക് കൊടുത്താലോ ആദി? "അതാണ്‌ അളിയാ ഞാനും ആലോചിക്കുന്നത്...... നാളെ രാവിലെ തന്നെ കൊടുത്തേക്കാം... അതിന് മുന്നേ ആ സാധനത്തിനെ ഇന്ന് രാത്രി ഉറക്കണ്ടേ.. ഇന്നലെ ചിത്തിരയുടെ നെറ്റി പോയി.. ഇന്ന് കല്ലുവിന്റെ ഉടലിന്റെ മേൽ തലയുണ്ടാകില്ല... "ആ ഒലക്കയെടുത്ത് അവളുടെ തലയ്ക്കിട്ടൊന്ന് കൊടുക്കട്ടെ ഞാൻ...-ഇന്ദ്രേച്ചി "ഞാൻ അമ്മിക്കല്ലു തൂക്കി എടുക്കുന്നുണ്ട്.. -അഖില.... "വേണ്ടി വരും..... അവളുടെ പോക്ക് ഇതാണെങ്കിൽ...... -ഞാൻ നമുക്ക് സ്ലീപ്പിങ് പിൽസ് കൊടുത്താലോ..... ഐഡിയ കൊള്ളാം വല്യേട്ട...... അത് തന്നെ നോക്കാം.... എന്താണ് ഇവിടെ ചർച്ച? അഖിലേട്ടൻ വന്നപ്പോൾ എല്ലാവരും ചർച്ച നിർത്തി.... "ഒന്നുമില്ല അഖിലേ.. കല്യാണിയുടെ കോളേജിൽ പോയ കാര്യം പറയുവായിരുന്നു... രണ്ടു മൂന്ന് മിസ്സുമാർ കൊള്ളാം..... 😁 "അപ്പോൾ ഒലക്ക യും അമ്മിക്കല്ലും എന്നൊക്കേ പറയുന്നത് കേട്ടതോ? "അതീ വല്യേട്ടന്റെ തലയ്ക്കടിക്കുന്ന കാര്യം പറഞ്ഞതാ. ... സൂപ്പർ മാ..... ൻ...... ദേ മുഴങ്ങുന്നു അപായ മണി... വല്യേട്ടൻ എഴുന്നേറ്റു പോയി അഖിലേട്ടനെ തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി... "എന്താ ഏട്ടാ നോക്കുന്നത്? "ആ ചുവന്ന സാദനം.... " "ങ്.... ങേ !!!!! "സൂപ്പർ മാന്റെ ചുവന്ന ഡിങ്കോൾഫി എവിടെ.... നീ അകത്തിട്ടേക്കുവാണോ.... അതല്ലെങ്കിൽ പിന്നെ എന്ത് കണ്ടിട്ടാ അവള് നിന്നെ സൂപ്പർ മാൻ എന്ന് വിളിക്കുന്നത്.... "ചെവി കൊണ്ട് വാ ഞാൻ പറഞ്ഞു തരാം.... അവിടെ എന്തോ രഹസ്യങ്ങൾ കൈമാറി... വല്യേട്ടൻ ചെവിയൊക്കെ കുടയുന്നത് കണ്ടു.... "ആർക്കും ഫുഡ് ഒന്നും വേണ്ടേ? അത് കൊണ്ട് അവിടെ വേറൊന്നും നടന്നില്ല.... വല്യേട്ടൻ രണ്ടു ഗ്ലാസ്‌ പാലെടുത്തു.... ഇതെന്തിനാ രണ്ടു ഗ്ലാസ്‌....? "ഒന്ന് പിഴച്ചാലും മറ്റൊന്നില്ലേ...പ്ലാനിങ് ആണ് കല്ലു.... രണ്ടിലും ഓരോ പൊടി കലക്കി.... ഇതിൽ ഒന്ന് വയറിളക്കാനുള്ള പൊടിയാണ്.. ഒന്നിൽ ഉറക്കഗുളികയും.... രണ്ടിൽ ഏതെടുത്താലും അവൾക്കിന്ന് രാത്രി ശുഭ രാത്രി ആണ്.... വാ... അവൾക്കിട്ട് പണിയാം... കിച്ചണിൽ നിന്നും എല്ലാവരും കൂടി ഇറങ്ങി... "ഹാ ഇതെന്താ എല്ലാവരും കൂടി? എയ് വെറുതെ ഒന്നുമില്ലച്ചാ... ഞങ്ങൾ വെറുതെ പാലൊക്കെ ആയിട്ട്..... അച്ഛനെന്താ ഇവിടെ? ഞാനും ഒരു ഗ്ലാസ് പാല് കുടിക്കാമെന്ന് വെച്ചു ഇറങ്ങിയതാ..... ഇതിപ്പോ നിങ്ങളായിട്ട് തന്നെ കൊണ്ട് വന്നല്ലോ.... "ഇല്ല... ഞങ്ങൾ തരില്ല.. കൊന്നാലും തരില്ല.... തരില്ലേ... എന്നാൽ കുടിച്ചിട്ട് തന്നെ കാര്യം.... താടാ ഇങ്ങോട്ട്..... ഇല്ലാ... ഇല്ലാ... ഇല്ലാ...... ഒരുമിച്ചു പറഞ്ഞു..... അല്ലാ... എന്താ അവിടെ? എവിടെ? ശ്രെദ്ധ മാറിയപ്പോൾ അച്ഛൻ ഒരു ഗ്ലാസ്‌ പാലെടുത്ത് മട മടാ കുടിച്ചു... ആഹാ... എന്താ ടേസ്റ്റ് ...... ഞങ്ങളുടെ ചെവികളിൽ സമയമാം രഥത്തിൽ ഞാൻ മാത്രം മുഴങ്ങികേട്ടു... ഏതാ അച്ഛൻ കുടിച്ചത് വല്ല്യേട്ട? റിസൾട്ട്‌ വരുമ്പോൾ പറയാം... അല്ലാതെ നോ ഐഡിയ.... നിങ്ങള് വാ.... ഇതും കൂടി പാളിയാൽ തീർന്നു.... ഇന്ദ്രേച്ചി പോയി കൊടുക്ക്...... പാലുമായിട്ട് ദേവുവിന്റടുത്തേക്ക് ഇന്ദ്രേച്ചിയെ പറഞ്ഞു വിട്ടു..... ദേവു..... പാൽ..... "ഞാൻ ചോദിചില്ലല്ലോ ആന്റി നിന്റടുത്ത്.... അയ്യോ... എനിക്ക് വയ്യേ 😂😂😂😂😂. എന്തിനാ വല്ല്യേട്ട ചിരിക്കുന്നത്? "എന്റെ കല്ലു... അവള് വിളിച്ചത് കേട്ടില്ലേ ആന്റീന്ന്... ഇന്ന് ഇന്ദ്ര അവളെ വെറുതെ വിടില്ല..... അപ്പോൾ ആ ഉദ്യമം നടക്കുമെന്ന് ഉറപ്പായി.... "ദേവുവിന്റെ സൂപ്പർ മാൻ തന്നു വിട്ടതാ.. വേണ്ടെങ്കിൽ വേണ്ട..... ഞാൻ പറഞ്ഞേക്കാം.... 😡 അയ്യോ... എങ്കിൽ തന്നേക്ക്.. ഞാൻ കുടിച്ചോളാം..... അവൾ അതും വാങ്ങി കുടിച്ചിട്ട് ഗ്ലാസ്‌ തിരികെ കൊടുത്തു..... പതിനഞ്ചു മിനിറ്റ് ആകണം.. റിസൾട്ട്‌ അറിയാൻ...... അച്ഛനെ പോയി നോക്കിയാലോ..... അച്ഛൻ സുഖ ഉറക്കം... അപ്പോൾ അത് വയറിളക്കം.... സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി..... ദേവുവിനെ നോക്കിയപ്പോൾ റൂമിലൊന്നും കണ്ടില്ല..... കിടക്കെടി ബാത്‌റൂമിൽ ....... ഞാൻ പോയി പൈപ്പ് പൂട്ടട്ടെ...... അൽ സൈക്കോ വല്യേട്ടൻ..... അയ്യോ..... കുറച്ചു കഴിഞ്ഞു ഒരലർച്ച കേട്ട് വല്യേട്ടന്റെ അടുത്തേക്ക് ചെന്നപ്പോൾ വല്യേട്ടൻ എന്തോ കണ്ടു പേടിച്ചു നിൽക്കുന്നു.... മുന്നോട്ടു നോക്കിയപ്പോൾ പകച്ചു പണ്ടാരം അടങ്ങി പോയി.... ദേവു.. അവൾ ഇവിടെ എങ്കിൽ..... അപ്പോൾ ബാത്‌റൂമിൽ.... ആരാടാ നാറി... പൈപ്പ് പൂട്ടിയത്..... അമ്മയുടെ ശബ്ദം... അപ്പോൾ അച്ഛൻ !!!!!! തീർന്നു..... അങ്ങനെ ആണെങ്കിൽ ഇവള് ഉറങ്ങേണ്ടതല്ലേ.... 🙄🙄🙄 അവള് അവിടെ നിന്ന് മുന്നോട്ടു നടക്കാൻ തുടങ്ങി... ബാക്കിയുള്ളവർ അതിനനുസരിച്ചു പുറകിലോട്ടും... കല്യാണീ ........ അഖിലൂട്ടൻ വിളിക്കുന്നത് കേട്ടു.... സൂ..... പ്പ......ർ..... മാ..... ന്....... ഞാൻ..... വല്ല്യേട്ട.. വായ പൊത്തി പിടിക്ക്... അഖിലേട്ടൻ കണ്ടാൽ പ്രശ്നം ആകും... വല്യേട്ടൻ വായപൊത്തി പിടിക്കാൻ പോയതും അവള് വായ തുറന്നതും കൈ വായ്ക്കുള്ളിലായതും നിമിഷനേരം കൊണ്ടായിരുന്നു..... ആഹ്...... വല്യേട്ടന്റെ ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ ഇന്ദ്രേച്ചി സാരി തിരുകി വായിലേക്ക് കയറ്റി....... കല്യാണീ.. .. . ആ ഞാൻ ദേ വരുന്നു....... ദേവു കയ്യും കാലുമിട്ടടിക്കാൻ തുടങ്ങി.... ആദിയേട്ടനും ചിത്തിര ചേച്ചിയും രണ്ടു കാലും തൂക്കി വായുവിൽ പിടിക്കാൻ തുടങ്ങി.... "എന്താ അഖിലേട്ടാ? "നീയെന്തിനാ കിതയ്ക്കുന്നത്? "ഞാൻ... ഞാൻ exercise ചെയ്യുവായിരുന്നു... അതാ.... "ഈ രാത്രിയിലോ? "എന്തേ... ഈ രാത്രിയിൽ ചെയ്യാൻ പാടില്ലാന്നുണ്ടോ? "നീ എന്തെങ്കിലും ചെയ്യ്... ഞാൻ ഹോസ്പിറ്റലിൽ പോകുവാണ്... ഒരു എമർജൻസി കേസ് ഉണ്ടെന്ന് ഫോൺ വന്നു... "ഹാവു.. സമാധാനമായി..... "എന്തോന്നാ.... !!! "അല്ലാ.... അഖിലേട്ടൻ പോകുവാണല്ലേന്ന് പറഞ്ഞതാ..... "ഞാൻ പോയിട്ട് പെട്ടന്ന് വരില്ലേ... അല്ലാ ബാക്കിയുള്ളവരൊക്കെ എവിടെ? "അവരും exercise ചെയ്യുവാ... അച്ഛൻ നാല് ചുവരുകൾക്കുള്ളിൽ വീർപ്പ് മുട്ടുന്നു... അമ്മ കിണറ്റിന് കരയിൽ ബാക്കിയുള്ളവർ അടുക്കളയുടെ ഭാഗത്തും.... ചിത്തു ചേച്ചിയും ആദിയേട്ടനും വെയിറ്റ് ലിഫ്റ്റിങ്.... വല്യേട്ടൻ എന്തായോ എന്തോ.... "ദേവു എവിടെ? "അവള് ഉറങ്ങി.... വേഗം പോ... എന്തൊക്കെ അറിയണം.... "നീ ഉറങ്ങണ്ട....ഞാൻ വേഗം വരാൻ നോക്കാം... ടേക്ക് കെയർ.... ഉറങ്ങാൻ പറ്റുമെന്ന് എനിക്കും തോന്നുന്നില്ല... അഖിലൂട്ടനെ യാത്ര ആക്കിയിട്ടു നേരെ അടുക്കളയിലേക്ക് പോയി...... വല്ല്യേട്ട ആഞ്ഞു വലിക്ക്..... വല്യേട്ടാ... pull pull..... വല്യേട്ടന്റെ വായിൽ നിന്നും തുണി മാറ്റി... Pull pull പറയാതെ എന്തെങ്കിലും ചെയ്യടി പുല്ലേ.... അവള് വിടുന്നില്ല.... ഒരു വഴിയേയുള്ളൂ... ഇക്കിളിയാക്കാം... മയിൽപീലി എവിടെ? "ഓലമടലെടുത്ത് അടിക്കെടി.... ഇത് തൊലിക്കട്ടി കൂടിയ ഇനമാ..... ഇക്കിളിയാക്കിയപ്പോൾ അവള് കൈ വിട്ടു കൊടുത്തു.... ഹോ.... എന്റെ കൈ......... വല്യേട്ടന്റെ കയ്യും നോക്കി നിന്ന ഗ്യാപ്പിന് ആ പെണ്ണ് വീണ്ടും സഞ്ചാരം തുടങ്ങി.... ഒരു ഗുളികയൊന്നും പറ്റില്ല.... ഇതിന്....... ആദിയേട്ടാ പോയി പിടിക്ക്...... ആദിയേട്ടൻ അവളെ പിടിച്ചു നിർത്തി.... എന്റെ അഖിലേട്ടാ ന്നും വിളിച്ചു കൊണ്ട് അവള് ആദിയേട്ടനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു നെഞ്ചത്തോട്ടു ഉമ്മ വെക്കാൻ തുടങ്ങി....... ഇവളെയിന്നു ഞാൻ.... അഖില ഓടി ചെന്നു പിടിച്ചു മാറ്റിയതും ദേവുവിന്റെ കൈ ചെന്നു അവളുടെ കഴുത്തിൽ ചുറ്റി.... എടീ വിടെടീ...... അവള് ഒരു കയ്യിൽ അഖിലയെയും പിടിച്ചു കൊണ്ട് മുന്നോട്ടു നടക്കാൻ തുടങ്ങി.... ചിത്തിര ചേച്ചി അപുറത്തേക്ക് പോയി ഒരു കയറെടുത്തു കൊണ്ട് വാ ... ഞാൻ അഖിലയെ പിടിച്ചു മാറ്റി.... വല്യേട്ടൻ ഫ്രിഡ്ജിൽ ചെന്നു മുട്ടയെടുത്തു കൊണ്ട് വന്നു... അവളുടെ മുഖം ലക്ഷ്യമാക്കി എറിഞ്ഞു. അവള് വലത്തോട്ട് തിരിഞ്ഞപ്പോൾ നേരെ ഇന്ദ്രേച്ചിയുടെ മുഖത്തേക്ക് കൊണ്ടു... സോറി... സോറി... അഖില അടുക്കളയിൽ പോയി അരിപ്പൊടിയും എടുത്തോണ്ട് വന്നു..... ഗോവണി പടികയറി മുകളിൽ നിന്നും വീഴ്ത്താൻ കണക്കാക്കി നിന്നു..... അഖിലേ റെഡി....... ദേവു പാസ്സ് ചെയ്യാറായപ്പോൾ കൈ കാണിച്ചു.... അവള് അത് വരെ വന്നു നിന്നിട്ട് പെട്ടന്ന് ഇടത്തേക്ക് നടന്നു... പുറകിലൂടെ വന്ന ചിത്തിര മാവിൽ കുളിച്ചു നിൽപ്പായി... ഓരോ പ്രാവശ്യവും അവള് സോമ്നാമ്പുലിസത്തിൽ നടന്നുകൊണ്ടിരുന്നു.... അപ്പോഴെല്ലാം അവൾക്ക് വെച്ചതൊക്കെ ഏറ്റുവാങ്ങാൻ ഞങ്ങളുടെ ജന്മം ബാക്കി.... അവസാനം അവളെ കസേരയിൽ പിടിച്ചു കെട്ടി വെച്ചു.... അവസാനം ഇന്ദ്രേച്ചി മുട്ടയിലും അഖില പാലിലും ആദിയേട്ടൻ തൈരിലും വല്യേട്ടൻ ആട്ടാ മാവിലും ചിത്തിര അരിപ്പൊടിയിലും കുളിച്ചു നിന്നു...... ഞാനോ... ഞാൻ..... ഫ്രിഡ്ജിൽ ഇരുന്ന ഐസും 😭😭😭വെള്ളവും നാറിയ വേസ്റ്റും കൂടി എന്റെ മേലേക്ക്..... ഒടുവിൽ എല്ലാവരും തളർന്നു ഒരിടത്തിരുന്നു...... ശ്വാസം വലിച്ചു വിട്ടപ്പോഴേക്കും കാളിങ് ബെൽ മുഴങ്ങി..... ആരുടേ മരണമണിയാണാവോ....? ഡോർ ഹാളിലൂടെ വല്യേട്ടൻ ഒളിഞ്ഞുനോക്കിയപ്പോൾ മുറ്റത്തൊരു അഖിലൂട്ടൻ...... എടീ ഓടിയ്‌ക്കോ...... അഖിൽ ആണ്.... അമ്മയുടെ റൂം പുറത്തു നിന്ന് പൂട്ടി... എല്ലാം കൂടിയൊരു നെട്ടോട്ടം ആയിരുന്നു... അഖിലയും ഏടത്തിയും കൂടി ചൂലും മോപ്പും എടുക്കുന്നു... തൂക്കുന്നു... തുടയ്ക്കുന്നു.... ആദിയേട്ടനും വല്യേട്ടനും കൂടി ദേവുവിനെ മുറിയിലേക്ക് എടുക്കുന്നു.... കിടത്തുന്നു...... നിമിഷനേരം കൊണ്ടു എല്ലായിടവും ക്ലീൻ ആക്കി..... നീ പോയി ഡോർ തുറക്ക് കല്ലൂ.... ഞാനോ? ഞാൻ എങ്ങനെയാ? 😨😨😨 "നമ്മളിൽ തമ്മിൽ ഭേദം നീയാണ്. ഇത്തിരി നാറ്റം.. അത് സ്‌പ്രേയിൽ കുളിച്ചാൽ തീരും... ചിത്തു...do it.... അവള് കുറെ സ്പ്രേയും അടിപ്പിച്ചു ഡോറിനടുത്ത് കൊണ്ടു നിർത്തി..... ബാക്കിയെല്ലാവരും പുറകിൽ ഒളിച്ചു.... ഡോർ തുറന്നു കൊടുത്തിട്ട് ഞാൻ അൽപ്പം നീങ്ങി നിന്നു... "നീ ഉറങ്ങിയില്ല അല്ലെ 🤪🤪🤪 എന്താ ഇവിടെ ഒരു സ്മെൽ? മീൻ ഉണക്കാനിട്ട പോലെ.... തൃപ്തിയായി... രണ്ടടി പുറകിലേക്ക് നീങ്ങി നിന്നു....... എല്ലാവരും ഉറങ്ങിയോ? "ഈ നാട്ടിലുള്ളോർ മൊത്തം ഉറങ്ങിക്കാണും.. പിന്നാ.. ഇവിടുള്ളോർ... മണി രണ്ടു കഴിഞ്ഞു.... വന്നു കിടക്കാൻ നോക്ക് മനുഷ്യാ 😡😡 മ്മ് മ്മ്.. മനസ്സിലായി...കിടക്കാൻ അത്യാവശ്യം ആയല്ലേ... അയ്യേ... എന്നെക്കണ്ടാൽ അങ്ങനൊക്കെ തോന്നുവോ 🙄🙄🙄(ആത്മ ) ആ.. നിൽക്ക്.മോളെ ധൃതി വെയ്ക്കാതെ ... ഞാൻ പോയി ദേവുവിനെ നോക്കിയിട്ട് വരാം... നമ്മുടെ ഉത്തരവാദിത്തം അല്ലെ... ദേവുവിന്റെ റൂം ലക്ഷ്യമാക്കി അഖിലൂട്ടൻ നടന്നു നീങ്ങി.... അവളവിടെ കിടക്കുന്നത് കണ്ടിട്ട് നേരെ റൂമിലേക്ക് കയറി പോകാനായി തിരിഞ്ഞതും തറയിൽ കിടന്ന മുട്ടയുടെ എന്തോ ചെറുകി ചക്ക വെട്ടിയിട്ട കണക്കെ അവിടെ വീണു.... ശബ്ദം കേട്ട ചിത്തുചേച്ചിയും വല്യേട്ടനും ഓടി വന്നു... അഖിലേട്ടൻ നോക്കിയപ്പോൾ രണ്ടു ആത്മാക്കൾ ജോഡിയായി എന്തോ പറത്തി മുന്നോട്ടേക്ക് വരുന്നു..... തലയിൽ കിടന്ന മാവ് ഇടയ്ക്ക് കുലുക്കികളയുന്നുമുണ്ട്.... അയ്യോ എന്നൊരു വിളി അഖിലേട്ടന്റെ വക കേട്ടു.... ..അഖിലേട്ടന്റെ വിളി കേട്ട് വന്നവർ രണ്ടു പേരും തിരിഞ്ഞോടി..... Conjuring കണ്ടിട്ട് അനങ്ങാത്തൊനാ..... കല്ലൂ നീ കണ്ടോ? "ഞാൻ പലതും കാണുന്നുണ്ട്.... നിങ്ങള് പറഞ്ഞാലും വിശ്വസിക്കില്ല..... അഖിലേട്ടനെയും താങ്ങി പിടിച്ചു കൊണ്ടു എഴുന്നേറ്റു നടന്നു.... "നീ പറ.... ഞാൻ വിശ്വസിക്കും...നിന്റെ മേത്തു നിന്നാടി മുനിസിപ്പാലിറ്റിയുടെ സ്മെൽ...... "നടക്കാൻ വയ്യെങ്കിലും കുറ്റം പറഞ്ഞോണം.... "അല്ലാ.. നീയെന്താ പറയാൻ വന്നത്..... "അതോ..... 🙈 അതോ........ അതെ....... സിബ്ബ്... സിബ്ബ്.... സിബ്ബേ.......... (തുടരും ) Lag ആകുന്നുണ്ട്.. ബോറാകുന്നുണ്ട്.. ഓവർ ആകുന്നുണ്ട് എന്നൊക്കേ അറിയാം... ക്ലൈമാക്സ്‌ കിട്ടാത്തത് കൊണ്ടാണ് ഈ തോന്ന്യവാസം... ക്ഷെമിക്കുക.... 🙏🙏 . #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
42.1k കണ്ടവര്‍
7 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം