@alchemist143
@alchemist143

❤മഴ❤️

❤️മഴ❤️ഭൂമിയുടെ മാറിൽ ഉറങ്ങാൻ കൊതിച്ചു.. സമുദ്രത്തിലേക്ക് ഒഴുകാൻ വിധിക്കപ്പെട്ടവൾ

നിനക്കായ്‌ മാത്രം...... ഭാഗം :-13 ദീപുവേട്ടൻ....... കൂടിനിന്ന എല്ലാവരിലും അമ്പരപ്പും ആകാംഷയും നിറച്ചു കൊണ്ടു ശ്രീ മംഗലത്തെ മൂന്നാമത്തെ സന്തതി ആഗതമായിരിക്കുകയാണ്.... ശ്രീ ദീപ് എന്ന ദീപുവേട്ടൻ..... 😁😁 ദീപു.... വാട്ട്‌ എ പ്ലെസന്റ് സർപ്രൈസ്.... നീ ഇൻഫോം ചെയ്തത് കൂടിയില്ല..... വൈ യൂ ഡൂയിങ് ലൈക് ദിസ്‌ idiot? 😑 ചിൽ ദേവാ ചിൽ.... ഇപ്പോൾ എല്ലാവരെയും നീയൊന്ന് നോക്കിക്കേ.... വായും പൊളിച്ചു നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ??? ..... that's all I want... 😉😉ആ പിന്നെ സർപ്രൈസ് ആയത് എനിക്കാണെന്ന് മാത്രം... വീട്ടിൽ പോയപ്പോൾ അവിടെ ഒരു ഈച്ചകുഞ്ഞു പോലും ഇല്ല.... പിന്നെ നേരെ ഇങ്ങോട്ടേക്കു പോന്നു... ഹായ് മൈ ബേബീസ് !!!! ദീപുവേട്ടൻ എല്ലാവരെയും കയ്യെടുത്തു കാണിച്ചു..... ഹായ് ദീപുവേട്ടാ !!!!! എല്ലാവരും തിരിച്ചും ഹായ്..... എടീ വേണീ നീ ഇത്രയും വളർന്നെന്ന് ഞാൻ അറിഞ്ഞില്ലല്ലോ..... ഇനി നിന്നെ കെട്ടിയിട്ടേ ഞാൻ പോകുന്നുള്ളൂ..... വായിൽ നിന്നും വരുന്ന പ്രൊപോസൽ കേട്ട് ആരും ഞെട്ടണ്ട.... ബാക്കികൂടി കേട്ടിട്ട് ഞെട്ടിക്കൊ.... 🤨 "അപ്പോൾ എങ്ങനാ വേണി മോളെ കാര്യങ്ങൾ.... ജൂൺ ജൂലൈ മാസങ്ങളിലെ മഴയിൽ തഴച്ചു വളരുന്ന പുൽകണങ്ങൾ തിന്നു ബേ എന്നമറാനും വൈക്കോൽ കൊണ്ടിട്ടു കാടിവെള്ളം കലക്കി കൊണ്ടു വെക്കുമ്പോൾ മോന്താനും നിന്നെ ഞാൻ കെട്ടട്ടെ വേണി മോളെ? തൊടലിട്ടോ കയറിട്ടോ???? "അല്ലയോ ശ്രീമംഗലത്ത് ശ്രീദേവിയുടെയും പത്മനാഭന്റെയും മകനായ ശ്രീദീപ് എന്ന ദീപു ചേട്ടാ...... വേണിയെ കയറി ചൊറിയുന്നതിനു മുന്നേ അറ്റ്ലീസ്റ്റ് ഇപ്പോൾ എന്റെ ലെവൽ ഒന്നറിഞ്ഞിരിക്കണം.... ആ അവറാച്ചന്റെ മകൾക്ക് കൊടുത്ത പല സ്ഥാവര ജംഗമ വസ്തുക്കളും ഇന്നും എന്റെ കയ്യിൽ ഭദ്രമാണ്.... ചോരയിൽ എഴുതിയതാണെന്നും പറഞ്ഞു മീനിന്റെ ചോരയിൽ മുക്കിയ ആ പ്രണയകാവ്യത്തിലെ ഓരോ വരിയും ഇന്നും എനിക്ക് കാണാപ്പാഠം.... "നീയെന്ന മത്സ്യകന്യകയുടെ പുറത്തു തിളങ്ങുന്ന നക്ഷത്രങ്ങളാണ് ഞാൻ.... അതിന് ആ അവറാച്ചൻ തന്ന മറുപടിയോ മീൻ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി വെച്ച് ആ നക്ഷത്രങ്ങളെ ഞാൻ അരിയും. .. ഓര്മയുണ്ടാകുമല്ലോ അല്ലെ???? എന്നെ കയറി ചൊറിഞ്ഞാൽ ഞാൻ ഇത് ഇവിടെ ഫ്ലാഷ് ആക്കും.... വേണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോ!!!😠😠😠😁😁 "നീ നന്നാകില്ലെടി..... 😬😬പൂതനെ.... 😬😬 "ആ ഇല്ല 🤨😁 എന്താ അവിടെ ഒരു സ്വകാര്യം?? എന്ന് കടുവ.... "ഏയ്‌ ഒന്നുമില്ല ദേവാ... വേണിയ്ക്ക് ഞാൻ അമേരിക്കയിൽ നിന്നും ഒരു ബോട്ടിൽ വൈൻ കൊണ്ടു വന്ന കാര്യം പറയുവായിരുന്നു.... അല്ലെ വേണി??? അപ്പോൾ പേടിയുണ്ട്.... സമ്മതിച്ചു കൊടുത്തേക്ക് വേണി....... ഇതെന്താ ഡാ സമോസയാണോ?? രക്ഷപ്പെടാൻ ദീപുവേട്ടൻ കടുവയുടെ അടുത്തേക്ക് തിരിഞ്ഞു... "ആം.... സ്വാതീസ് പ്രെപ്പറേഷൻ.... ഇനിയിപ്പോ നീ വന്ന സ്ഥിതിക്ക് നീ തന്നെ തട്ടിക്കൊ? എന്റെ ദൈവമേ ചക്കിന് വെച്ചത് കൊക്കിനാണല്ലോ കൊള്ളുന്നത് (ആത്മ ) "അതെങ്ങനെയാ ശെരിയാകുന്നത് !!സ്വാതി ചേച്ചി കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി അധ്വാനിച്ചു ഉണ്ടാക്കിയതാ ശ്രീ......ദേവ്‌...... ചേ.......ട്ടന് വേണ്ടി.... അപ്പോൾ പിന്നെ ആ ആള് കഴിക്കാതെ എങ്ങനെ ശെരിയാകും....അല്ലെ സ്വാതി ചേച്ചി...... "ആ.. ഞാൻ ദേവേട്ടന് വേണ്ടി ഉണ്ടാക്കിയതാ ... ദീപ്‌വേട്ടന് ഞാൻ വേറെ ഉണ്ടാക്കി തരാം..... ഇത് ദേവേട്ടന്..... സ്വാതി ചേച്ചി ഓടിവന്ന് പ്‌ളേറ്റിൽ കയറി പിടിച്ചു..... ഹാവു ആശ്വാസമായി...... അതിനെന്താ... ഞാൻ ഒരെണ്ണം അല്ലെ എടുക്കു....പിന്നെന്താ.... എന്നും പറഞ്ഞു ദീപുവേട്ടൻ പ്‌ളേറ്റിൽ കയറി പിടിച്ചു... തരില്ലാന്ന് സ്വാതി...... കൊടുക്കണം എന്ന് കടുവ.... ഇന്നിത് ഹലാക്കിലെ അവിലും കഞ്ഞിയും ആകുന്ന എല്ലാ അവസ്ഥയും ഞാൻ കാണുന്നുണ്ട്...... 🤔🤔🙄🙄 ഞാനും ആതിയും പരസ്പരം നോക്കി... ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കഴിക്കാൻ യോഗമില്ല അമ്മിണിയെ ആ പായ അങ്ങട് മടക്കികോളിൻ..... എന്താ ഇവിടെ ബഹളം? ഇതെന്താ ചന്തയോ? ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ സമാധാനത്തിന്റെ ദൂതുമായി അപ്പുക്കുട്ടൻ ആഗതമായി..... ദീപു അളിയാ ഇതെപ്പോ വന്നു....... കണ്ട പാടെ അവര് സന്തോഷം പങ്കിട്ടു.... പിന്നെ പ്രശ്നം കേട്ടു.... ഈ പ്രശ്നത്തിന് ഒരേയൊരു പലഹാരം മാത്രേ ഉള്ളു.... സ്വന്തം വയറ്റിലോട്ട് സമോസ പോട്ടെ എന്ന് അപ്പുക്കുട്ടനും.... ഈശ്വരാ.... എല്ലാം കയ്യീന്ന് പോകുവാണല്ലോ...... ഇനി ഒരേ ഒരു വഴിയേ ഉള്ളു.... ശു..... ശ്. .......ശ്... ..ശ്........ ദീപുവേട്ടാ.............. ശ്.... ശ്...... വിട്ടു കൊടുക്കരുത്...... സംഭവം ഉടക്കിലാണെങ്കിലും തമ്മിൽ മൂന്നാം നാളുകാരാണെങ്കിലും ഈ മൂന്നെണ്ണത്തിനും ഒരുമിച്ചിട്ട് പാര പണിയുമ്പോൾ എന്താ ഒരാശ്വാസം..... 😁😁 "ഹേയ്.. വെയിറ്റ് വെയിറ്റ് വെയിറ്റ്... നിങ്ങൾക്കെന്താ പ്രശ്നം..... ഇതിൽ നാല്‌ സമോസ ഉണ്ടല്ലോ... പിന്നെന്താ മൂന്ന് പേരും കഴിക്ക്.... പോരെ !!!!ഇതിനാണോ ഈ തർക്കം..... ഒടുവിൽ ഞാൻ തന്നെ ഇടപെട്ട് ഈ പ്രശ്നം അവസാനിപ്പിച്ചു... 😁😁 അവർ മൂന്ന് പേരും ഓരോന്ന് വീതം കയ്യിലെടുത്തു..... സമൂസയിൽ സോസോ സോസിൽ സമൂസയോ.... ആകെപ്പാടെ ഒരു അവിയൽ പരുവം..... ആ മൂന്നും കഴിക്കാൻ വായ തുറന്നു.... സ്വാതി ചേച്ചി ആത്മാഭിമാനത്തോടെ നോക്കി നിൽക്കുന്നു... വായിലേക്ക് വെച്ചതും അപ്പുക്കുട്ടൻ സ്റ്റോപ്പ്‌ പറഞ്ഞു.... ഇനിയെന്താ ഈ പൊട്ടന് !!🙄🙄🙄 വേണി ആ ലാസ്റ്റ് വൺ നീയും എടുക്ക്..... നീയല്ലേ പ്രോബ്ലം സോൾവ് ചെയ്തത്.. നിനക്കുള്ള ഗിഫ്റ്റ് ആയിട്ട് ഇതിരിക്കട്ടെ.... ഓഹ് മൈ ഗോഡ്..... എനിക്കുള്ള കുഴി 😬🙄🤨 "എനിക്ക് വേണ്ട അപ്പുവേട്ടാ.... നോക്കിക്കേ എന്ത് ഓയിലി ആണെന്ന്... അതുമല്ല ഫാറ്റി ആണ്.. ഞാൻ ഡയറ്റിൽ ആണ്..... ഐ വാണ്ട്‌ ടു മെയിന്റയിൻ മൈ ബോഡി..... സൊ പ്ലീസ്..... 😨😨😨 "എടി പെരുങ്കള്ളി നീ ഇന്ന് രാവിലെ കൂടെ ആ കാടിപ്പാത്രത്തിൽ തലയിട്ട് കിടന്നതല്ലേ.... പഴങ്കഞ്ഞി പശുവിനു കൊടുത്തെന്നും പറഞ്ഞു എന്ന് അപ്പുക്കുട്ടൻ.... "മെയിന്റയിൻ ചെയ്യാൻ പോകുന്ന കുരിപ്പ്.... 500 l ന്റെ ഫാന്റ ബോട്ടിൽ പോലത്തെ ബോഡിയ്ക്ക് എന്തോന്ന് മെയിന്റൈൻ..... എന്ന് കടുവ.... ഈ പിശാശിനെ ഞാൻ എലിവിഷം കൊടുത്തു കൊല്ലും നോക്കിക്കോ 😨😨🙄🙄 "എന്റെ വേണി നീ ആവശ്യം ഇല്ലാത്ത ജോലിക്കൊന്നും പോകല്ലേ ഡയറ്റ് ആണ് പോലും.... നിന്റെ ഡയറ്റ് ഇങ്ങനാണേൽ ഈ കുടുംബം വിൽക്കേണ്ടി വരും.... നീ ഒന്ന് ഊതിയാൽ ഈ നിൽക്കുന്ന ഞങ്ങൾ മൂന്നും പറക്കും... നീയെന്താടി ഇങ്ങനെ ഉരുണ്ടു പോകുന്നത്.. എന്ന് ദീപുവേട്ടൻ..... എന്റെ ആത്മാഭിമാനത്തിനു ക്ഷതം ഏറ്റിരിക്കുന്നു.... മര്യാദക്ക് ആ സമോസ എടുത്തിരുന്നെങ്കിൽ.... ൽ.... ൽ..... പിന്നൊന്നും നോക്കിയില്ല.... ലാസ്റ്റ് പീസ് എടുത്തു കയ്യിൽ.... അപ്പോൾ സോസ് വേണ്ടേ? "സോസോ 😰😰😰😰😨 വേണ്ടാ..... എനിക്ക് ഇഷ്ടം അല്ലാ...... "നീ നീ തന്നെ അല്ലെ വേണി..... ഇവിടുത്തെ സോസ് നിന്നെ പേടിച്ചു അമ്മ ഒളിപ്പിച്ചു വെക്കുന്നതാണ് പതിവ്... എന്നിട്ട് നീ !!!!! "എന്റെ അപ്പുവേട്ടാ... എനിക്ക് കഴിക്കാൻ ഒരു മൂഡില്ല..... നിങ്ങൾക്ക് വേണമെങ്കിൽ കഴിക്കാൻ നോക്ക് 😡😡ഇല്ലെങ്കിൽ പോ😡😡😡😡 "ഞങ്ങൾ കഴിക്കുമെടി.. ഇങ്ങനെ മുക്കി മുക്കി കഴിക്കുമെന്ന് പറഞ്ഞു കൊണ്ട് അപ്പുക്കുട്ടൻ ബൗളിൽ ബാക്കിയുണ്ടായിരുന്ന സോസ് രണ്ടു പേർക്കും വീതിച്ചു നൽകി.... സുബാഷ് 😁 പോരാത്തതിന് മത്സരവും... ആദ്യം ആരാണ് കഴിച്ചു തീരുന്നത് പോലും.... "ശ്... ശ്.... ചേച്ചി ......ഇങ്ങനെ കഴിച്ചാൽ ബാക്കി... എനിക്ക്.... "എന്റെ ആതി.... നീയൊന്ന് മിണ്ടാതെ ഇരിക്ക്... നമുക്ക് ഇത് വിട്ടിട്ട് വേറെ എന്തിലെങ്കിലും പിടിക്കാം..... അവളെ സമാധാനിപ്പിച്ചിട്ട് തിരിഞ്ഞതും ഇഞ്ചി കടിച്ച കുരങ്ങന്മാർ മൂന്നെണ്ണത്തിനെ ഞാനും കണ്ടു..... കണ്ണിൽ നിന്നാണോ വായിൽ നിന്നാണോ വെള്ളം വരുന്നത് എന്നറിയാത്ത അവസ്ഥ..... നല്ല ബ്രേക്ക്‌ ഡാൻസ് ചെയ്യുന്നുണ്ട് താനും... പോരാത്തതിന് സ്വാതി ചേച്ചിയുടെ എങ്ങനുണ്ട് എന്നുള്ള ചോദ്യവും !!😁 "Suuuuuuuu......... എന്ന് കടുവ Ppeeeeeeeee......... എന്ന് ദീപു Rrrrrrrrrrrrr......... എന്ന് അപ്പുക്കുട്ടനും..... "ഇവർക്കിത് എന്താ പറ്റിയത് വേണി ചേച്ചി?? "ഇതോ...ഇതാണ് അഭിനന്ദനനൃത്തം..... ഇപ്പോൾ കേരളത്തിൽ ഇതാണ് സ്റ്റൈൽ.. നീ ബാംഗ്ലൂർ ആയിരുന്നത് കൊണ്ടു അറിയാത്തതാണ്... "അപ്പോൾ ഞാനും ഇത് പോലെ എന്തെങ്കിലും ഉണ്ടാക്കി കൊടുത്താലോ?? "ആയിക്കോട്ടെ.. പക്ഷെ ഇനി മൂസയോന്നും വേണ്ട....നീ നല്ല ഹൽവ ഉണ്ടാക്കി കൊടുക്ക്... "പക്ഷെ എനിക്ക് അറിയില്ലല്ലോ ചേച്ചി.... "അപ്പോൾ സമോസ അറിയാമായിരുന്നോ? "ഇല്ലാ 😊😊😊😊 "രണ്ടും ഒരുപോലൊക്കെ തന്നെയാ ഏകദേശം..... "അപ്പോൾ ചേച്ചിയ്ക്ക് അറിയാമോ? അറിയാനെന്തിരിക്കുന്നു... രണ്ടിനും പ്രോസസ്സ് ഒന്ന് തന്നെയാണ്.. രണ്ടിനും അടുപ്പ് കത്തിക്കണം.. പാത്രം വെക്കണം... കണ്ടോ സിമിലാരിറ്റി കണ്ടോ.... ഹൽവയ്ക്ക് നെയ്യൊഴിക്കണം.. പഞ്ചസാര ആഡ് ചെയ്യണം ... പിന്നെ കുറച്ചു ചേമ്പ് ചേന ആൻഡ് ഓൾ, ലാസ്റ്റ് ബട്ട്‌ നോട് ദി ലീസ്റ്റ് കുറച്ചു ഫെവികോൽ..... ഫിനിഷ്.... "ഫെവിക്കോളോ, 😨😨😨?? അതെന്തിനാ ചേച്ചി? "അത് കുറച്ചു മാത്രം മതി....നീ കോഴിക്കോടൻ ഹൽവ കണ്ടിട്ടില്ലേ.... നല്ല സോഫ്റ്റ്‌ ആയിരിക്കും... ടേസ്റ്റി ആയിരിക്കും.. പക്ഷെ നല്ല ഉറപ്പും ഉണ്ടായിരിക്കും.... അത് ചിലപ്പോൾ ഇത് കൊണ്ടായിരിക്കും..... 🙄😁 പക്ഷെ ഉണ്ടാക്കിയിട്ട് നീ കടുവ ഐ മീൻ ശ്രീദേവ്‌ ചേട്ടന് തന്നെ കൊടുക്കണം... കേട്ടല്ലോ..... ഞാൻ ഉണ്ടാക്കാം.. ചേച്ചി കൊടുക്കുമോ? ഒന്ന് പോടീ... എനിക്കെങ്ങും വയ്യ.... ചേച്ചി.. പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ്.... ആ... ആദ്യം നീ ഉണ്ടാക്കിയിട്ട് വാ... എന്നിട്ട് ആലോചിക്കാം എന്നും പറഞ്ഞു അവളെ പറഞ്ഞു വിട്ടു... ആ ഫെവിക്കോൾ അങ്ങേരുടെ വായിലേക്ക് ചെന്നു ഒട്ടിപ്പിടിച്ചാൽ മതിയായിരുന്നു.... തല്ക്കാലം ത്രീ ദി പീപ്പീനെ നോക്കാമെന്നു വെച്ച് തപ്പി നടന്നു..... ഒടുവിൽ ബാത്‌റൂമിനു മുന്നിൽ ക്യൂ നിൽക്കുന്ന ഇരുവരെയും കണ്ടു..... "ടാ അപ്പുക്കുട്ടാ.... വേഗം ഇറങ്ങടാ പുറത്തേക്ക്... വയറൊക്കെ കത്തുന്നു.... എന്ന് കടുവ.... "ഞാനിപ്പോ കയറിയതെയുള്ളൂ..... ഞാൻ വൈകും.. നീ വെയിറ്റ്.... "ന്യായം പറയാതെ ഇറങ്ങടാ നാറി.... ആ പെണ്ണ് ഇതെന്തോന്നാ ഉണ്ടാക്കി തന്നത്... ആലോചിക്കുമ്പോഴേ ഓർകാനം വരുന്നു.. ബ്ലാ... പൂരപ്പാട്ട് തുടങ്ങിയപ്പോൾ അപ്പുക്കുട്ടൻ പുറത്തേക്ക് ഇറങ്ങി.... ആ തക്കത്തിന് ദീപു ഇൻ.... "ടാ ദീപു വൃത്തികേട് കാണിക്കരുത് 😡😡ഞാനാ സെക്കന്റ് വിളിച്ചത്.... ഇതെന്തൊന്ന് ഫസ്റ്റും സെക്കന്റുമൊക്കെ 🙄🙄 "വൃത്തിക്കേട് കാണാതിരിക്കാനല്ലേ ഞാൻ ഡോർ അടച്ചത്.... ഈ കാര്യത്തിൽ സ്വന്തം നിലനിൽപ്പിനു മാത്രേ പ്രാധാന്യം ഉള്ളു.... "അളിയാ ദേവാ.. നീ ഇവിടെ നിന്ന് താളം ചവിട്ടാതെ നേരെ വേണിയുടെ റൂമിലേക്ക് ചെല്ല്.... അവിടെയും ബാത്റൂം ഉണ്ടല്ലോ.... "നിനക്കിത് ആദ്യമേ പറഞ്ഞുകൂടായിരുന്നോ....... എന്റെ ബാത്റൂമേ...ഞാനിതാ വരുന്നേ എന്ന് പറഞ്ഞു കൊണ്ടു കടുവയ്ക്ക് മുന്നേ ബാത്‌റൂമിലേക്ക് കയറി ഡോർ അടച്ചു... വാ മോനെ വാ..... ഓടി വാ..... 😬😬😁😁 ആരാ അകത്തു? ഒന്ന് പുറത്തേക്ക് ഇറങ്ങിക്കെ..... എമർജൻസി ആണ്... താൻ ആരാ എന്റെ റൂമിൽ വന്നു എന്റെ ബാത്‌റൂമിലേക്ക് കയറിയ എന്നോട് പുറത്തേക്കിറങ്ങാൻ പറയാൻ.... ഞാൻ കുളിച്ചിട്ടേ ഇനി ഇറങ്ങുന്നുള്ളു.... എന്തൊരു സുഖം എന്തൊരു സുഖം.. എന്റെ ബാത്റൂം എന്റെ ഷവർ എന്റെ വെള്ളം... "നീയെന്തോ മിസ്സ്‌ ചെയ്തു വേണി !!! "ഞാനോ??? എന്താ..... "വേണീസ് ക്ലോസറ്റ്... പറയുന്നില്ലേ .......😏😏 "യൂ ചീപ്പ്.... 😠😠😠 "ചീപ്പും കണ്ണാടിയും പുറത്തുണ്ട്... വേഗം ഇറങ്ങി വന്നെടുക്ക് 🥴 "ഞാൻ കുളിച്ചിട്ട് വന്നു എടുത്തോളാം... ഇയാള് ഡിസ്റ്റർബ് ചെയ്യാതെ ഒന്ന് പോകുന്നുണ്ടോ?? 'ആ ഞാൻ പോകുവാ... അല്ലെങ്കിലും നിന്നിട്ട് കാര്യമില്ലല്ലോ..... കുറച്ചു കഴിഞ്ഞിട്ടും അനക്കമൊന്നും കാണാത്തത് കൊണ്ടു തല പുറത്തേക്കിട്ട് നോക്കി.... പോയി...... ഒന്നുറപ്പ് വരുത്തിയിട്ട് പുറത്തേക്കിറങ്ങി ഒന്ന് വട്ടം കറങ്ങി...ആരോ കയ്യും കെട്ടി ചുവരിൽ ചാരി നിൽക്കുന്ന പോലെ... പോലെ അല്ലാ... ഉറപ്പായിട്ടും അത് കടുവ തന്നെ... കഴിഞ്ഞോ....... കുളിച്ചു.........???? 😡 "ഞാൻ ടവ്വൽ എടുക്കാൻ മറന്നുപോയി... അതാ 😁😁😁😬😬 പതിയെ സ്റ്റാൻഡിൽ കിടന്ന ടവ്വൽ എടുത്തു കൊണ്ടു നിന്നതും വായുവിൽ പറക്കുന്ന ഒരു ഫീൽ.... ഫീലല്ല കടുവ അന്തരീക്ഷത്തിൽ നിർത്തിയേക്കുന്നതാണ്... ഇയാള് എന്നെ എങ്ങോട്ടേക്ക് കൊണ്ടു പോകുവാ തോളിൽ ഇട്ടോണ്ട്? "ചെലയ്ക്കാതെ മിണ്ടാതിരിക്കെടി !! ആ പോക്ക് നിന്നത് ബാത്‌റൂമിൽ ആയിരുന്നു... "ഇയാള് എന്ത് ചെയ്യാൻ പോകുവാ എന്നെ? "കുളിപ്പിക്കാൻ...... എനിക്കും കാണില്ലേ ആഗ്രഹമൊക്കെ...... "ടോ കാട്ടുകോഴി... താൻ ഇത്രയും തറ ആയിരുന്നോ? "ഞാൻ തറ ആണെങ്കിൽ നീ കൂതറ ആണ്... അത് കൊണ്ടു ശ്രാവണി എന്ന വേണി ഒന്ന് കുളിച്ചിട്ട് പോര്... ഓക്കേ... അത്രയും പറഞ്ഞു കൊണ്ടു അവിടെ ഇരുന്ന ബക്കറ്റും വെള്ളവും എടുത്തു തലയിൽ കൂടി വീഴ്ത്തി...... ആകെ നനഞ്ഞു കുളിച്ചു നിൽപ്പായി.... ദേഷ്യം ഉച്ചസ്ഥായിയിൽ എത്തി... "ടി.... വേണി മോളെ..... ഇത്തിരി ഉപ്പും എരിവും കഴിച്ചെന്നു വെച്ച് സ്റ്റൊമക്ക് അപ്പ്‌സെറ്റ് ഉണ്ടാകാൻ ഞാൻ ഇള്ളക്കുട്ടിയൊന്നും അല്ല... ഇത് ശ്രീദേവ്‌ ആണ് ശ്രീദേവ് പത്മനാഭൻ.... ഇതിന് പിന്നിൽ നിന്റെ തലയാണെന്ന് നിന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായതാ... പിന്നെ ഇത്രയും നേരം ഞാൻ നിന്നെ ഒന്ന് സന്തോഷിപ്പിച്ചതല്ലേ... പൊന്നുമോൾക്ക് സന്തോഷം ആയെങ്കിൽ പോടി ഇറങ്ങി..... "ഇത് എന്റെ വീടാണ്... എനിക്കിഷ്ടമുള്ളിടത്തു ഞാൻ നിൽക്കും... താൻ എന്റെ കാര്യത്തിൽ ഇടപെടണ്ട..... എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും.. that's none of your business.... "Of course... this is one and only my business miss ശ്രാവണി...... നിന്റെ ഈ ദേഷ്യത്തിന്റെ മുഖംമൂടി എന്നോടുള്ള ഒടുങ്ങാത്ത പ്രണയത്തിന്റെതൊന്നുമല്ലല്ലോ അല്ലെ മിസ്സ്‌ വേണി? "ഓഹ് ദൈവമേ.... പ്രണയം.... ആർക്ക്... എനിക്കോ?? തന്നോടോ??? വാട്ട്‌ എ ജോക്ക്!! ഇയാളും ജോക്ക്സ് ക്രാക്ക് ചെയ്യാൻ തുടങ്ങിയോ... ഐ മസ്റ്റ്‌ സെ ഇട്സ് എ ഗുഡ് one.... ഇത്രയും നല്ലൊരു ജോക്ക് പറഞ്ഞ സ്ഥിതിക്ക് ഇയാള് ഇത് കൂടി കേട്ടോ ഐ hate യൂ..... ഐ hate യൂ.... ഐ hate യൂ...... എന്റെ ഉള്ളിൽ ഇയാളോട് ഈ ഒരു നിമിഷം വരെ അങ്ങനെ ഒരു ഫീൽ തോന്നിയിട്ടേയില്ല... കാരണം അറിയണ്ടേ തനിക്ക്..... ബികോസ്.... ബികോസ് ഓഫ് യുവർ character മാൻ.....you are stubborn, disrespectful, crazy, mad, egoistic person ഐ ever.. m.... "Shut up വേണി.... shut up..... ഡോണ്ട് ത്രോ ഷിറ്റി വേർഡ്‌സ് towards മി.... ഐ ആം നോട്ട് യുവർ dustbin... 😡😡😡 "ഇയാളും ഇത് തന്നെയാ എന്നോട് ചെയ്യുന്നത്.. ഇയാളുടെ സോ കാൾഡ് റൂൾസ് എന്റെ മേലേക്ക് എറിയുകയാണ് ചെയ്യുന്നത്... ഇയാളുടെ തീരുമാനങ്ങൾ എനിക്ക് നേരെ... ഞാൻ ആരാ തനിക്ക്... ഇത്രമേൽ എന്നെ നിയന്ത്രിക്കാൻ.... പറയെടോ.... ഞാൻ ആരാ തന്റെ... ഭാര്യ ആണോ പെങ്ങൾ ആണോ ഫ്രണ്ട് ആണോ.... അല്ല ആരുമല്ല താൻ എനിക്ക് എന്റെ ആരുമല്ല.... ഈ ജീവിതത്തിൽ വേണി ആരെയെങ്കിലും വെറുത്തിട്ടുണ്ടെങ്കിൽ അത് തന്നെ മാത്രം ആണ്.. തന്നെ മാത്രം.... "നിർത്തടി..... പുല്ലേ.. വെറുപ്പായിരുന്നെങ്കിൽ എന്തിനാടി എന്റെ പുറകെ ഇരുപത്തി നാല്‌ മണിക്കൂറും നടന്നത്... എന്തിനായിരുന്നെടി മുടങ്ങാതെ ഫോൺ വിളിച്ചത്.... എന്നെ വേദനിപ്പിക്കാൻ ആയിരുന്നോ? എങ്കിൽ കേട്ടോ അവൾ.... മൃദുല അവൾ എന്നെയല്ല ഞാൻ അവളെയാണ് ഉപേക്ഷിച്ചത്.... ബികോസ് ഓഫ് യൂ darn.... "ഓഹ് റിയലി !!!!പുതിയ അടവുകൾ...ആരെ ആരാ തേച്ചത് എന്ന് ആർക്കറിയാം.... ചിലപ്പോൾ തന്റെ ഈ സ്വഭാവത്തിന് അവൾ തന്നെ ഉപേക്ഷിച്ചു പോയതായിരിക്കും.... monster... "അതേടി....ഞാൻ രാക്ഷസൻ തന്നെയാ... എല്ലാം നീ അറിഞ്ഞ സ്ഥിതിക്ക് ഇത് കൂടി കേട്ടോ എന്റെ കുഞ്ഞിനെ അവളുടെ വയറ്റിൽ ഓർമയ്ക്ക് വേണ്ടി കൊടുത്തിട്ടാ ഞാൻ അവളെ പറഞ്ഞു വിട്ടത്.. ഇനി ഇതും കൂടി പാടിക്കോ.... എന്തേ നിന്റെ നാവിറങ്ങി പോയോ??? 😡😡😡😡 എന്റെ നാവ് എന്റെ വായിൽ തന്നെ ഉണ്ട്... തന്നെ പോലൊന്നിനോട് പൊരുതി നാറണ്ട എന്ന് കരുതിയിട്ടാ.. എല്ലാം അവസാനിച്ചു ഇവിടെ... വേണിയ്ക്ക് വാക്കൊന്നേയുള്ളൂ.. എങ്കിൽ താൻ കേട്ടോ ഇന്ന് മുതൽ ഈ വേണി തന്നെ ഫോൺ വിളിക്കില്ല... തന്നോട് ഞാൻ ഒരൊറ്റ അക്ഷരം മിണ്ടില്ല..... താനും ഞാനും തമ്മിൽ ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഇന്നത്തോടെ തീർന്നു..... ഗെറ്റ് ലോസ്റ്റ്‌....😡😡😡😢😢😢 ശ്രീദേവ്‌ തിരിഞ്ഞു നടന്നു..... എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകി..... വേണി നിലത്തേക്ക് ഇരുന്നു.... മുഖം മുട്ടുകളിൽ ഒളിപ്പിച്ചു തല താഴ്ത്തി ഇരുന്നു... കണ്ണുകൾ നിറഞ്ഞു... ഇത് വരെ പുറകെ നടന്നതും ദേഷ്യം പിടിപ്പിച്ചതും ഫോൺ വിളിച്ചതും ഒരു തിരശീലയിലെന്ന പോലെ മുന്നിൽ തെളിഞ്ഞു.... ഉള്ളിൽ എവിടെയോ ഒരു തരി ഇഷ്ടം ഉണ്ടായിരുന്നു.. ഇനിയില്ല..... ഏകാധിപത്യം ആണ് ശ്രീ ദേവിന്... ഞാൻ എന്തിന് സഹിക്കണം? ഒരിക്കലെങ്കിലും സ്നേഹത്തോടെ പറഞ്ഞിരുന്നെങ്കിൽ താൻ അനുസരിച്ചേനെയല്ലോ... പക്ഷെ എപ്പോഴും..... അയാളുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കും... അതാണ്‌ പതിവ്.... ഇല്ല എനിക്കിനി പറ്റില്ല.... കണ്ണുകൾ തുടച്ചു കൊണ്ടു വേണി അവിടെ നിന്ന് എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി... ഡ്രസ്സ്‌ ചെയ്തു പുറത്തേക്ക് വരുമ്പോൾ എല്ലാവരും ഹാളിൽ ഇരിപ്പുണ്ടായിരുന്നു.... കടുവയുടെ നോട്ടം തനിക്ക് നേരെയാണെന്ന് വേണി അറിഞ്ഞു.... "അപ്പോൾ രണ്ട് ദിവസം കൂടിയേയുള്ളൂ... അത് കഴിഞ്ഞാൽ മറ്റന്നാൾ അമ്മമ്മയുടെ പിറന്നാൾ അടിച്ചു പൊളിക്കണം.... അനന്ദുവേട്ടന്റെ വാർത്തമാനം കേട്ടിട്ട് എല്ലാവരും കയ്യടിച്ചു പാസാക്കി.... "വേണി ചേച്ചിടെ ഒരു ഡാൻസ് വേണം പ്രോഗ്രാമിന്.... ആതി പറഞ്ഞത് കേട്ട് എല്ലാവരും വേണിയെ നോക്കി.... "അതൊന്നും വേണ്ട...കൊളമാക്കാൻ... വേണി എന്തെങ്കിലും പറയുന്നതിന് മുന്നേ കടുവ പറഞ്ഞു കഴിഞ്ഞിരുന്നു... വേണിയ്ക്ക് ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു... "അത് താനാണോ തീരുമാനിക്കുന്നത്? എന്റെ കാര്യത്തിൽ താൻ ഇടപെടണ്ട.... നിന്റെ കാര്യത്തിൽ ആരും വരുന്നില്ല.. function ന്റെ കാര്യമാണ് ഞാൻ പറയുന്നത്.... കടുവയും വിട്ടു കൊടുത്തില്ല.... വേണി തിരിച്ചും പറഞ്ഞു.... വേണീ.. ദേവനോട് മാപ്പ് പറ.... വേണിയുടെ അച്ഛൻ ഇടപെട്ടു.... അച്ഛാ.. ഞാൻ !!!! അല്ലെങ്കിൽ തന്നെ മാപ്പൊന്നും വേണ്ട......ദേ ഈ ജ്യൂസ്‌ കൊടുത്തു പ്രോബ്ലം സോൾവ് ആക്കിക്കെ രണ്ടും.... അമ്മാവൻ പറഞ്ഞത് കൊണ്ട് ജ്യൂസ്‌ എടുത്തു കൊണ്ടു കടുവയുടെ അടുത്തേക്ക് പോയി... ജ്യൂസ്‌.... !!!! കയ്യിൽ ശക്തമായി ആരോ തട്ടി.... ഗ്ലാസ്‌ നിലത്തേക്ക് വീണു ചിന്നി ചിതറി.... മുന്നിൽ ദേഷ്യത്തോടെ കടുവയും... ഒന്നു നോക്കിയിട്ട് ദേവൻ പുറത്തേക്ക് ഇറങ്ങി കാറും എടുത്തു കൊണ്ടു കടന്നു പോയി.. മതിയായല്ലോ എല്ലാവർക്കും... വേണി കരഞ്ഞു കൊണ്ടു അകത്തേക്കും... ബാക്കിയെല്ലാവരും അവരെ മിണ്ടിപ്പിക്കാനുള്ള പ്ലാൻ ചെയ്യുമ്പോൾ മൂന്ന് പേർ മാത്രം അവരെ തമ്മിൽ തെറ്റിക്കാനുള്ള പെടാപാടിലും..... വല്യമ്മ, സ്വാതി, ആൻഡ് ശിവ..... (തുടരും ) ലെങ്ത് പ്രശ്നം ആണെങ്കിൽ രണ്ടു ദിവസത്തിൽ ഒരിക്കൽ പോസ്റ്റ്‌ ചെയ്യാം 😊😊അഹങ്കാരം കാണിക്കുന്നതൊന്നുമല്ല.... ഞാൻ ട്യൂഷൻ പഠിപ്പിക്കുന്ന സമയത്തൊക്കെയാണ് ടൈപ്പിംഗ്‌... എന്റെ കെട്ട്യോനോട് പിള്ളേർ ചേച്ചി ഫോണിൽ കുത്തി കളിയാണെന്ന് പരാതി പറഞ്ഞു....പോരാത്തതിന് ടൈപ്പ് ചെയ്തു ഉറങ്ങി ഉറങ്ങി ഫോൺ തറയിൽ വീണു ഫോണിൽ ചെറിയ ഒരു പൊട്ടൽ.. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണ കണക്കായി എന്റെ കാര്യം.. ഇപ്പോൾ ഞാനും എന്റെ ഫോണും അണ്ടർ ഹൈ സെക്യൂരിറ്റി പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ ആണ്... fb യും WA, ഉം ഇല്ലാത്ത ഞാൻ എന്തോന്നാ കുത്തുന്നത് എന്ന് ചോദിച്ചാൽ എന്നാ പറയാൻ ആണ്.. കഥാകാരി എന്നൊക്കെ പറഞ്ഞാൽ മൂപ്പർ എന്നെ ഓടിക്കും.... അതോണ്ട് കുടുംബജീവിതത്തിന്റെ സംരക്ഷണത്തിന് വേണ്ടി ഞാനും അശ്രാന്ത പരിശ്രമത്തിൽ ആണ്... കഥയാണോ ചോറാണോ വലുതെന്നു ചോദിച്ചാൽ നിക്ക് ചോറാണ് 😁😁😁അപ്പോൾ ഒന്നും തോന്നരുത്.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
12.8k കണ്ടവര്‍
11 മണിക്കൂർ
#

📙 നോവൽ

6.2k കണ്ടവര്‍
13 മണിക്കൂർ
നിനക്കായ്‌ മാത്രം..... ഭാഗം :-12 എന്തെങ്കിലും മനസിലാകാൻ previous part ഒന്ന്കൂടി വായിക്കുക.... #📙 നോവൽ ഈശ്വരാ..... 🙄🙄 നീ തീർന്ന് വേണി നീ തീർന്ന്.... അത് പിന്നെ..... ഞാൻ ഇവിടെ കൂടെ പോയപ്പോൾ വെറുതെ.... ഒന്ന് കാല് തട്ടിയപ്പോൾ ഞാൻ ഇവിടെ ഒന്നിരുന്നു കാല് ശെരിയാക്കിയതാ.... ട്രസ്റ്റ്‌ മീ..... അല്ലാതെ ഞാൻ ടയറിന്റെ നോബ് തുറന്നിട്ടേയില്ല.... ☺️☺️ദേവേട്ടൻ പ്രോമിസ്..... സത്യം.... "അതിന് ഞാൻ വല്ലതും ചോദിച്ചോ നിന്നോട് ? 🤔 ഈശ്വരാ ഞാൻ ഇരട്ട പെടൽ ആണല്ലോ പെടുന്നത്..... ആലോചിച്ചു കൊണ്ടു നിൽക്കെ കടുവ അടുത്തെത്തി...... ടയറിലും മുഖത്തും മാറി മാറി നോക്കുന്നു.... ഒന്ന് ചിരിച്ചു കൊടുത്തേക്ക് വേണി 😁😁😁എന്ന എന്റെ അഭിപ്രായത്തെ മാനിച്ചു കൊണ്ടു ഒരു ചിരി അങ്ങ് പാസാക്കി.... എന്റെ ചിരി കണ്ടിട്ട് അങ്ങേര് അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ചെസ്സ് മത്സരത്തിൽ തോറ്റ എക്സ്പ്രഷനും ഇട്ടു നിൽക്കുന്നു..... വേണി... ജസ്റ്റ്‌ നാല്‌ താടി രോമങ്ങൾക്ക് വേണ്ടി അരഞ്ഞാണം കൊണ്ടു പോയ ടീമാണ്.... ടയറിന് എന്തോ വില വരും?? 🤔🤔 എല്ലാം പോട്ടെ ഇനി ഞാൻ ഊതി കാറ്റ് നിറച്ചു കൊടുക്കാൻ പറഞ്ഞാലോ???????? ലോ???? ലോ??????? ഇവിടെ നിൽക്കുന്നത് റിസ്ക് ആണ്... പതിനെട്ടാമത്തെ അടവ്.... രണ്ടു ചുവട് മാറി... വലത്തേ കാല് മുന്നോട്ട് കുത്തി ഇടതെ കാല് പുറകിലോട്ട് വെച്ച് കണ്ടം വഴി ഓടിക്കോ വേണി...... വേണി.... ഓടരുത് 😡😡 !!! ഇല്ല ഇപ്പോൾ ഞാൻ നിൽക്കാം (ആത്മ ) പക്ഷെ കാലൻ കയ്യിൽ പിടിച്ചു വെച്ചേക്കുവാണ്..... ഹൗ?? ഹൗ കുഡ് യൂ???? 😡😡😡🤨 വാട്ട്‌??????? ലീവ് മീ.... എനിക്ക് വേദനിക്കുന്നു...... 😨😨കയ്യീന്ന് വിട്..... സെന്റി അടിച്ചു കൈവിട്ട അടുത്ത നിമിഷം വേണി കണ്ടം വഴി ഓടി.... ചായ്പ്പിന്റെ പുറത്തു കുറച്ചു ഒഴിഞ്ഞ സ്ഥലം ബാക്കിയുണ്ട്.... അവിടെ കയറി നിന്ന് ഒളിച്ചു നോക്കി കടുവ വരണുണ്ടോ ഉണ്ടോ ഉണ്ടോ ന്ന്.... കുറച്ചു കഴിഞ്ഞിട്ടും ആരുടേയും അനക്കമൊന്നും കാണാനില്ല.... സൊ ദാറ്റ്‌ മീൻസ് വേണി രചപ്പെട്ടു....... എന്നെക്കൊണ്ട് എനിക്ക് തന്നെ വയ്യ..... ഒന്ന് ദീർഘശ്വാസം എടുത്ത് തിരിഞ്ഞതും പകച്ചു പണ്ടാരം അടങ്ങിപോയി.... ദേ മുന്നിൽ നിൽക്കുന്നു കടുവ 😨😨😨😨 എങ്ങനെ? ഇവിടെ !!!!🙄🙄🙄 "എന്താടി കുരിപ്പേ നോക്കുന്നത്? നീ ഇവിടെ വസിക്കുന്നതിന് മുന്നേ ഈ വീട്ടിൽ വളർന്നവനാ ശ്രീ ദേവ്‌... എനിക്കറിയാവുന്ന പോലേ ഈ വീടിനെ പറ്റി വേറെ ആർക്കും അറിയില്ല... ഇനി പറയെടി എന്തിനാ കാറ്റഴിച്ചു വിട്ടത്? "ചൂടെടുത്തിട്ട്..... കാറ്റ് കൊള്ളാന് അഴിച്ചതാ... എന്തേ?? 🥴🥴🥴 'തോന്ന്യാസം കാണിച്ചിട്ട് തർക്കുത്തരം പറയുന്നോ?? "ഞാൻ എന്ത് കാണിച്ചെന്നാ? ഇയാള് കാണിക്കുന്നതൊക്കെ ന്യായം... ഞാൻ കാണിച്ചാൽ തോന്ന്യാസം അല്ലെ? എന്നാ കേട്ടോ ഞാൻ മനപ്പൂർവം കാറ്റഴിച്ചു വിട്ടതാ... ഇയാള് കൊണ്ടോയി കേസ് കൊടുക്ക് 😏😏😏 "കേസ് ഒന്നും കൊടുക്കുന്നില്ല.... വിധി വരാൻ കാലതാമസമെടുക്കും... എനിക്ക് നഷ്ടപരിഹാരം മാത്രം മതി..... "അച്ഛന്റടുത്ത് നിന്ന് വാങ്ങിച്ച് തരാം .... എത്രയാണെന്ന് വെച്ചാൽ... പോരെ.... "പണത്തിന്റെ മൂല്യമുള്ളതൊന്നും എനിക്ക് വേണ്ടെങ്കിലോ ....പകരം...... 😉😉 പകരം??? 🙄😰😰😨😨 "എനിക്ക് ഒരു വാക്ക് തരണം.. എന്റെ മൂന്നാമത്തെ കണ്ടീഷൻ..... നീ അനുസരിക്കണം... പറ്റുമോ??? "ആദ്യം ഇയാള് പറയ്... എന്നിട്ടല്ലേ.... അനുസരിക്കണോ വേണ്ടെന്നൊക്കെ ഞാൻ തീരുമാനിക്കും..... ഇത് മനസ്സിൽ പറഞ്ഞിട്ട് നിഷ്കു ഭാവത്തിൽ അങ്ങേരെ നോക്കി.... ഉച്ചത്തിൽ പറഞ്ഞാൽ പിന്നെ എന്റെ കയ്യിൽ പ്ലാസ്റ്റർ ഇടേണ്ടി വരും.... കാരണം ഇപ്പോൾ എന്റെ വലതു കൈ കടുവയുടെ കയ്യിലാണ് 🥶🥶😬😬 "നീ ഇനി മുതൽ എന്നെ ദേവേട്ടൻ എന്ന് വിളിക്കണം..... കടുവ, ശുപ്പാണ്ടി, കീരിക്കാടൻ ജോസ് എന്നൊക്കേ ഓമന പേരിട്ടു താലോലിച്ചാൽ ഉണ്ടല്ലോ..... നിനക്ക് താലോലിക്കാൻ പെര്മനെന്റ് ആയിട്ട് ഞാൻ ഒന്നിനെയങ്ങു തരും.... "🤔??? വാങ്ങിക്കുവാണെങ്കിൽ പിങ്ക് കളർ മതി 😁 "അല്ല നീയെന്താ ഉദ്ദേശിച്ചത്, 🤨🤨? പേരിടാനും കളിപ്പിക്കാനും... ടെഡി ബിയർ വാങ്ങുന്ന കാര്യമല്ലേ.... സാവു എന്ന് പേരിടാം... പക്ഷെ വലുത് വേണം.... "ഈശ്വരാ... ഇതിന് ഉമ്മ വെക്കാൻ അറിയാം... കെട്ടിപ്പിടിക്കാൻ അറിയാം... ഒരു കുഞ്ഞിനെ കൊടുക്കും എന്നുദ്ദേശിച്ചത് മാത്രം മനസ്സിലായില്ല .... ഇതേതാ ജന്മം???മനസ്സിലാകാഞ്ഞതും നന്നായി..... ആയിരുന്നെങ്കിൽ ഇന്ന് ഓം കാര നടനം ആടിയേനെ ഈ പിശാശ്.... ദേവൻ മനസ്സിൽ ഓർമിച്ചു കൊണ്ട് ചിരിച്ചു... "ഇയാള് എന്തിനാണാവോ ഒറ്റയ്ക്ക് നിന്ന് ചിരിക്കുന്നത്... പ്രാന്തായോ?? 🙄🙄🙄 "😡😡ആർക്കാടി പ്രാന്ത്?? ആർക്കാടി?? "പ്രാന്ത് അല്ല...പേ ആണ്..... 😨😨 ആത്മയുടെ ഒച്ചയങ്ങു കൂടിപ്പോയി.... കയ്യിൽ പിടി മുറുകിയപ്പോഴാണ് ഞാൻ തന്നെ അറിഞ്ഞത് 😨😨 വല്ല മൗനവ്രതവും എടുത്തില്ലേൽ എന്നെ ഉടനെ തന്നെ ഈ കടുവ പഞ്ഞിക്കിടും 😨 ഒന്ന് സോഫ്റ്റ്‌ ആയിട്ട് പോകാം.... "അ... അല്ലാ.... ഞാൻ..... ഇന്നലെ മൃഗയ സിനിമ കണ്ടായിരുന്നു..... അപ്പോൾ അതിലെ ഒരാളെ കണ്ടപ്പോൾ നിങ്ങടെ ഓർമ വന്നു... അതാണ്‌ 😨😨😨 "ആരുടെ? മമ്മൂട്ടി ആണോ??? 😁😁 മമ്മൂട്ടിയേ പോലെന്ന്.... 🤣🤣🤣🤣കണക്കാ.... വാറുണ്ണി (ആത്മ ) ഏയ്‌... അല്ലാ.... അതിലെ പട്ടി ഇല്ലേ !!😌😌 അതിനെ......... എടീ...... 😡😡😡😡 ഒരു ഫ്ലോയ്ക്ക് വായിൽ നിന്നും ചാടിപ്പോയി 😨😨😨😨 ആലോചിച്ചു കൊണ്ടു നിൽക്കെ വലതു കൈ തിരിച്ചു പുറകിലേക്ക് ചേർത്ത് വെച്ചു.... വിടാൻ പറഞ്ഞു കൊണ്ടു കുതറിക്കൊണ്ട് ശ്രെമിച്ചു... ഒരുപ്രാവശ്യം കുതറുമ്പോഴും ചേർത്ത് പിടിക്കുന്നതിന്റെ ബലവും കൂടി.... പട്ടികൾ എന്താ ചെയ്യുന്നതെന്ന് നിനക്കറിയാമോ?? വലത് കൈ മുഖത്ത് സ്പർശിച്ചു.... ചൂണ്ടുവിരൽ കൊണ്ടു നെറ്റിയിലും നെറ്റിയിൽ നിന്ന് മൂക്കിലോട്ടും മൂക്കിൽ നിന്നും ചുണ്ടിലേക്കും വിരൽ സഞ്ചരിച്ചു.... ചുണ്ടിൽ നിന്നും താഴേക്ക് വന്നതും വേണി വായ തുറന്നതും ഒരുമിച്ചായിരുന്നു..... ആ ആ ആ ആ.......... പെട്ടെന്നുള്ള ആക്രമണം ആയതിനാൽ ദേവൻ വേണിയെ സ്വാതന്ത്രമാക്കി..... കിട്ടിയ അവസരത്തിന് വേണി ഓടി പുറത്തേക്കും ഇറങ്ങി..... "ഡോ കടുപ്പാണ്ടി,,,,, പട്ടികൾ ഇതാണ് ചെയ്യുന്നതെന്ന് ഒരു ഡെമോ കാണിച്ചതാ... പയ്യെ അലറെടോ 😬😁😁 "ഒരു ദിവസം നിന്നെ എന്റെ കയ്യിൽ കിട്ടും അന്ന് നിനക്ക് ഇതെല്ലാം ചേർത്ത് ഒരു സമ്മാനം ഞാനങ്ങു തരും... നിന്റെ ചെവിയിൽ നുള്ളിക്കോ.. മറക്കാതിരിക്കാൻ.... "അതിലും നല്ലത് ഫോണിലെ നോട്സിൽ ഞാൻ എഴുതി ഇട്ടേക്കാം.... മതിയോ??? താടക എന്തൊരു കടിയാ കടിച്ചത്? മരപ്പട്ടി !!!!ഹോ..... ഇവളെ വിശ്വസിച്ചു ഞാൻ എങ്ങനെ ജീവിക്കാനാ 😨😨😨 വിടില്ല വേണി നിന്നെ ഞാൻ വിടില്ല.. ഈ നോവിന് പകരം മധുരമുള്ളത് എന്തെങ്കിലും വാങ്ങിച്ചില്ലെങ്കിൽ എന്റെ പേര് ശ്രീദേവ്‌ അല്ലെടി... 😁 പിന്നെ മറുപടി ഒന്നും കാത്തു നിൽക്കാൻ പോയില്ലേ.... ഓടി ഹാളിൽ വന്നു സോഫയിൽ കയറി ഇരുന്നു.... സ്വാതി ചേച്ചി സമൂസയും സോസും കൊണ്ടു ടേബിളിൽ വച്ചു.... ആർത്തി മൂത്തു പോയി കയ്യിട്ടതും കയ്യിലിട്ടൊരു അടി ആയിരുന്നു.... ദേവേട്ടന് സ്പെഷ്യൽ ആയി ഉണ്ടാക്കിയത് ആണ് പോലും..... ഹും 😏😏😏😏 വല്യമ്മ എന്തിനോ വിളിച്ചത് കേട്ട് സ്വാതി ചേച്ചി പ്ളേറ്റ് അവിടെ വെച്ചിട്ട് അകത്തേക്ക് പോയി...... ആ സമൂസ എന്നെ നോക്കി ചിരിക്കുന്ന പോലെ.... എന്ത് ചെയ്യാം? എന്ത് ചെയ്യാം? എന്ത് ചെയ്യാം???? ആരും കാണുന്നില്ലാന്ന് ഉറപ്പ് വരുത്തി ഒരു സമൂസ എടുത്തു വായിലേക്ക് വെച്ചു... വെച്ചത് പോലെ പുറത്തേക്ക് വന്നു... 🤮 സമൂസയിൽ ഉപ്പാണോ ഉപ്പിൽ സമൂസയാണോ?? ഇത് ആ കടുവ തിന്നാലോ....... ലോ ലോ ലോ.. അരെ വാഹ്........... ഉപ്പ് മാത്രം അല്ലെ ആയുള്ളൂ.... മമ്മൂക്കയ്ക്ക് എരിവ് ആണ് വേണ്ടത് എന്നാണല്ലോ ഹരികൃഷ്ണൻസിൽ പറയുന്നത്..... വഴി ഉണ്ടാക്കാം... ഒരു ബോളിലേക്ക് സോസ് എടുത്തു വെച്ചു.. അതിലേക്ക് കുറച്ചു ചില്ലി സോസും മുളക് പൊടിയും വാരി വിതറി 🥵😎 ഒന്നും വിചാരിക്കരുത്... ഇത് കൊണ്ടു തൃപ്തിപ്പെടണം..... പ്ലീസ്....... അത് തിരികെ ടേബിളിൽ വെച്ചിട്ട് ഒന്നും അറിയാത്ത പോലെ സോഫയിൽ വന്നിരുന്നു ടീവി യിൽ നോക്കി ഇരുന്നു ..... "അനൽ മേലെ പനിതുളി അലൈ പായും ഒരു കിളി മനം തേടും മഴൈകിളി......... സൂര്യയുടെ ലൂക്കും നോക്കി വായിൽ വെള്ളവുമിറക്കി ഇരുന്നപ്പോഴാണ് കടുവ വന്നു കയ്യിലിരുന്ന റിമോർട് തട്ടിപറിച്ചിട്ടു ഏതോ സ്പോർട്സ് ചാനൽ വെച്ചത്..... ഇങ്ങേരെ ഇന്ന് ഞാൻ 😡😡 എനിക്ക് ആ പാട്ട് കാണണം... മര്യാദക്ക് ഒന്ന് വെക്കുന്നുണ്ടോ??? 😡😡 കാണണോ?? ആ........ എങ്കിൽ നീ പോയി ആ ഫാൻ ഒന്നിട്ടിട്ട് വാ..... കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നാണല്ലോ... പിടിച്ചേക്കാം 😡പോയി ഫാൻ ഇട്ടിട്ട് വന്നപ്പോൾ കാറ്റ് പോരാന്നു.. വിശറി എടുത്തു വീശാൻ... അടുത്ത ടയറിന്റെ കാറ്റ് വേണ്ടി വരുമോ? അതിലും എത്രയോ നല്ലതല്ലേ പാട്ട് കാണണ്ടാണ് വെക്കുന്നത്..... സോഫയിൽ പോയി ഇരുന്നു ഫോൺ എടുത്തു കുത്തി... കുറച്ചു കഴിഞ്ഞപ്പോൾ ആതി വന്നു അടുത്തിരുന്നു.... "എന്താ ചേച്ചി നോക്കുന്നത്? "ചുമ്മാ.... നമ്മുടെ ഹിന്ദി നടന്മാർക്ക് എന്നാ ബോഡിയാ.... ല്ലേ... എന്നാ ലുക്കാ... എന്നാ ക്യൂട്ട് ആണ്..... ഹോ......കണ്ടിട്ട് തന്നെ സഹിക്കുന്നില്ല.... . "തനിക്കൊക്കെ എത്ര പറഞ്ഞാലും മനസ്സിലാകില്ല.... യൂ സ്റ്റുപ്പിഡ് idiot... ബ്ലഡി non sense.... അഹങ്കാരം കാണിച്ചാൽ ഉണ്ടല്ലോ തല്ലിക്കൊന്ന് കെട്ടി തൂക്കി പച്ചയ്ക്ക് കൊളുത്തി പോസ്റ്റ്‌ മോർട്ടത്തിന് അയക്കും പന്നി.... .. എവിടുന്നാ ഈ തെറി എന്ന് നോക്കിയപ്പോൾ കടുവ ഫോണിലാണ്... പാവം ഏതോ ഒന്ന് പെട്ടു.... എന്തൊരു മനുഷ്യൻ ആണ്... ആരോടും ഒരിറ്റ് ദയവ് ഇല്ല 😨ഇത് കണ്ടപ്പോൾ ആതിയുടെ പ്രണയം കരിഞ്ഞോ എന്നൊരു ഡൌട്ട് ഇല്ലാതില്ല.... ദേവേട്ടാ.... ദിസ്‌ ഈസ്‌ ഒൺലി ഫോർ യൂ..ന്നും പറഞ്ഞു സ്വാതി ചേച്ചി പ്ളേറ്റ് എടുത്തു കടുവയ്ക്ക് കൊടുത്തു .. "എനിക്ക് വിശപ്പില്ല സ്വാതി.... എനിക്ക് വേണ്ട....... കടുവ ഒഴിയാൻ നോക്കുവാണ്.... അങ്ങനെ പറഞ്ഞാൽ എങ്ങനാ.... കഴിപ്പിച്ചേ പറ്റു...... "വേണ്ടാത്തവരെ നിർബന്ധിക്കുന്നത് എന്തിനാ ചേച്ചി... അയാൾക്ക് ജാടയാണ്... ചേച്ചി കഷ്ടപ്പെട്ട് ഉണ്ടാക്കിയതാന്നൊന്നും അയാൾക്ക് വിചാരമില്ല... സാരമില്ല ചേച്ചി അടുക്കളയിൽ കൊണ്ടു പോയി വെച്ചേക്ക്.... അയാൾക്ക് കൊടുക്കണ്ട.... "അത് നീയാണോ തീരുമാനിക്കുന്നത്.... ഇങ്ങെടുക്ക് സ്വാതി... നീ എനിക്ക് വേണ്ടി ഉണ്ടാക്കിയതാണെങ്കിൽ ഞാൻ തന്നെ കഴിച്ചിരിക്കും.... അതാണ്‌... സമൂസ പൊരിച്ചതുണ്ട് സോസ് മുളകിട്ടതുണ്ട്..... ഉപ്പിട്ട ഫില്ലിംഗ് ഉണ്ട്... ഉണ്ണാൻ വാ കടുവകുട്ടാ.... കടുവ പ്ളേറ്റ് കയ്യിലേക്ക് വാങ്ങി... ഒരു സമൂസ എടുത്തിട്ട് സോസിൽ നന്നായൊന്ന് മുക്കിഎടുത്തു... Looking yummy..... ന്നു സ്വാതി ചേച്ചിയ്ക്ക് compliment കൊടുത്തു.... മ്മ് മ്മ് yummy... അവസാനം മമ്മീ ന്ന് വിളിക്കാതെ ഇരുന്നാൽ മതി... കടുവ കഴിക്കുന്നത് നോക്കി ഞങ്ങളും ഇരുന്നു... വായ വരെ എത്തി... ഇപ്പോൾ കഴിക്കും... വായ തുറന്നു.... സമോസ അകത്തേക്ക് പോയി..... പെട്ടന്ന് തിരിച്ചെടുത്തു ആതിയോട് വേണോന്ന് ചോദിച്ചു.... ആതി വേണമെന്ന് തലയാട്ടാൻ പോയതും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു വേണ്ടെന്ന് പറയാൻ പറഞ്ഞു.... "അതെന്താ ചേച്ചി? "എടി കഴിച്ചിട്ട് ബാക്കിയുള്ളത് കഴിച്ചാലേ ടേസ്റ്റ് ഉണ്ടാകു... അതാ.... "ഓഹ് അങ്ങനെ ആണോ... ആദ്യമേ പറയണ്ടേ.... ദേവേട്ടാ... വേണ്ടാ... ദേവേട്ടൻ കഴിച്ചോ.... വീണ്ടും കടുവ വായ് തുറന്നു.... വായിൽ എത്താറായതും ഇത്തവണ കയ്യിൽ ആരോ കയറി പിടിച്ചു.... ആർക്കാ ഇത്രയും പെർഫെക്ട് ടൈമിങ്‌... 😡 (തുടരും ) Sorry.... എല്ലാവരോടും... കാത്തിരുന്നു മുഷിഞ്ഞുല്ലേ.....
#

📙 നോവൽ

📙 നോവൽ - ShareChat
38.6k കണ്ടവര്‍
2 ദിവസം
നിനക്കായ്‌ മാത്രം.... ഭാഗം :-11 കുറച്ചു സമയം കഴിഞ്ഞപ്പോൾ ചായ കൊടുക്കാൻ പോയവൾ പിറുപിറുത്തുകൊണ്ടു അകത്തേക്ക് കയറി വന്നു... ഇനി കടുവ ചായ എടുത്തു മുഖത്തേക്കെങ്ങാനും ഒഴിച്ചോ??? വിശ്വസിക്കാൻ പറ്റില്ല....... ഇങ്ങേര് ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും..... നിസ്സാരം നാല്‌ താടി രോമത്തിന് തന്നെ വില ഈടാക്കിയവനാണ്.....🙄🙄 എങ്കിലും ഹൗ????? 😨😨😨 കൂടുതൽ ആലോചിച്ചാൽ ഞാൻ ആ പാഷാണത്തിൽ കൃമിയെ തച്ചു കൊല്ലും... വേണി.... ഫോർഗെറ്റ്‌ യുവർ പാസ്റ്റ് ലിവ് യുവർ പ്രെസന്റ്.... അത് കൊണ്ടു ഇപ്പോൾ വർത്തമാനം ശ്രെദ്ധിക്കാം.... "ആതി.... എന്താ മോളെ ആകെയൊരു ദേഷ്യത്തിൽ? വളഞ്ഞില്ലേ... 😁😁 "ചേച്ചി ഒന്നു പോയേ... ആറടി പൊക്കത്തിൽ വളർന്നെന്നേയുള്ളു... അങ്ങേരിപ്പോഴും ഇള്ളക്കുട്ടിയാണ്..... ഹോ ആ ബോഡി മുഴുവനും റൊമാൻസ് ആണെന്ന് വിശ്വസിച്ചു പോയ ഞാനാണ് ശശി... ഹും 😠😠 "അതിനും വേണ്ടി എന്തോപറ്റി? അങ്ങേര് വളഞ്ഞില്ലേ? നീ വളച്ചില്ലേ?? "എന്റെ ചേച്ചി ഞാൻ ചായയും കൊടുത്തിട്ട് അവിടെ കിടന്നു കറങ്ങി... അപ്പോൾ എന്നോട് ചോദിച്ചു എന്തെങ്കിലും പറയാൻ ഉണ്ടോന്ന്? അതാണല്ലോ നമ്മുടെ ആവശ്യവും.... 😁അപ്പോൾ ഞാൻ പറഞ്ഞു ഉം എന്ന്.... അപ്പോൾ അങ്ങേര് പറയുവാ ധൈര്യമായി പറയാൻ... നീ എന്റെ പെങ്ങളല്ലേന്ന്.... എനിക്കിപ്പോ അറിയണം .. ഇന്ത്യൻ ഭരണഘടനയിൽ ആത്മിക ശ്രീദേവ് ന്റെ പെങ്ങളാണെന്ന് എഴുതി വെച്ചിട്ടുണ്ടോ... ബ്ലഡി മുറചെക്കൻസ്..... കുറച്ചു ചത കൂടിപ്പോയതിന്റെ അഹങ്കാരം...അല്ലാണ്ടെന്താ 🙄🤨🤨...നീ അത് വിട്ടേക്ക്..... അങ്ങേരുടെ ജാഡയ്ക്ക് വല്ല ഐശ്വര്യറായിയും ആയിരിക്കും പ്രതീക്ഷിക്കുന്നത്..... "ചേച്ചി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ.... എന്റെ മുഖത്ത് ഒരു കുഞ്ഞു ഐശ്വര്യ റായ് ഒളിഞ്ഞു കിടപ്പില്ലെ.... that means ചേച്ചി ഇപ്പൊ പറഞ്ഞ ആ റായ് ഞാൻ ആണ്.... ഞാൻ ശ്രീയേട്ടനെ കൊണ്ടു തിരികെ പ്രേമിപ്പിച്ചിരിക്കും ചേച്ചി മോളെ..... കൊള്ളാം മോളെ... നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല.... അനുഭവങ്ങൾ പാച്ചാളികൾ ആകാണ്ടിരുന്നാൽ മതി... ഒന്ന് ആത്മഗതിച്ചു കൊണ്ടു അവളെ നോക്കിക്കൊണ്ടിരുന്നു... അവളാണെങ്കിൽ അന്തരീക്ഷത്തിൽ കയ്യിട്ടു കുത്തി വൻ പ്ലാനിങ്ങിലും..... കുറച്ചു കഴിഞ്ഞപ്പോൾ കടുവ മുകളിലേക്ക് കയറി പോകുന്നത് കണ്ടു... പോരാത്തതിന് ഒരു അവിഞ്ഞ ചിരിയും...... ഇങ്ങേരുടെ മുഖം കാണുമ്പോൾ എനിക്ക് എന്തൊക്കെയോ ഓർമ വരുന്നു.... ഈശ്വര സ്വപ്നം ആയിരുന്നെങ്കിൽ.... താടിയൊക്കെ ഡ്രിം ചെയ്തു സുന്ദരനും സുശീലനും ആയിട്ടുണ്ട്..... ഇങ്ങേരുടെ സൗന്ദര്യം എനിക്ക് ശാപമാകുവാണല്ലോ കർത്താവേ.... 🙄 ********** കുളിച്ചു മുടിയും തുവർത്തി ബാൽക്കണിയിൽ കാറ്റും കൊണ്ടൊണ്ട് നിന്നപ്പോഴാണ് പുറകിൽ ആളനക്കം കേട്ടത്.... തിരിഞ്ഞു നോക്കിയപ്പോൾ അനന്ദുവേട്ടനും.... "വേണി... നിനക്ക് സുഖം തന്നല്ലോ അല്ലെ? "ആ... അതേ..... "നിന്റെ കൂട്ടുകാർക്കൊക്കെയോ? അവരൊക്കെ വരുന്നുണ്ടോ function? എല്ലാവരെയും invite ചെയ്തോ? അപ്പോൾ അതാണ്‌ ഉദ്ദേശം.. നിവിയെ വിളിച്ചിട്ടുണ്ടോന്ന് അറിയണം... ആട്ടമുണ്ട് ആട്ടമുണ്ട്.... ചെറിയെ ആട്ടമുണ്ട്.... "ഇല്ല ആരെയും വിളിച്ചിട്ടില്ല... എന്തിനാ വെറുതെ..... അനന്ദു മറുപടി പറയാൻ തുടങ്ങിയതും ദിയ ഓടി വന്നു വേണിയുടെ കയ്യിലേക്ക് പിടിച്ചു കൊണ്ടു താഴത്തേക്ക് നടന്നു.... അനന്ദുവിന്റെ കണ്ണുകളിൽ നിരാശ പടർന്നു.. ********* വീട്ടിൽ തിരികെ എത്തിയപ്പോൾ മുതിർന്നവരെല്ലാവരും കൂടെ ഷഷ്ടിപൂർത്തി ആഘോഷം ക്ഷണിക്കാനായിട്ട് ബന്ധുക്കളുടെ വീട്ടിലേക്ക് പോയി..... അപ്പുവേട്ടനും അനന്ദുവേട്ടനും കടുവയും ശ്രീ മംഗലത്ത് നിന്ന് ഓഫീസിലേക്കും...... മൊത്തത്തിൽ പറഞ്ഞാൽ വീട്ടിൽ സ്ത്രീകൾ ന്യൂ ജനറേഷൻസ് മാത്രം !!!!! ഈ പെൺപിള്ളേർ വീട്ടിൽ ഒറ്റയ്ക്കായാൽ ആദ്യം അവർക്ക് ഭയങ്കര വിശപ്പാണ്.... എല്ലാം ഓരോന്നും തപ്പി നടന്നു വയറ്റിൽ ഇടാൻ ആയിട്ട്.... ആതി മാത്രം കടുവയെ എങ്ങനെ വളയ്ക്കാം എന്നുള്ള പ്ലാനിൽ അങ്ങോട്ടും ഇങ്ങോട്ടും ചുറ്റി തിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു..... പാവം പെണ്ണ് !! ഒടുവിൽ വീട്ടിൽ ഭരണിയ്ക്കകത്തിരുന്നതിന് തീരുമാനം ആയപ്പോൾ എല്ലാവരെയും വിളിച്ചു കൊണ്ടു പറമ്പിലെ വരിക്ക മാങ്ങയുടെ ചോട്ടിൽ എത്തി..... മാവിൽ അങ്ങിങ്ങായി കുറച്ചു മാങ്ങയും.... കല്ലെടുത്തെറിഞ്ഞു കുറെ തള്ളിയിട്ടു... പോരാത്തതിന് മരത്തിൽ കയറിയും... കിട്ടിയത് മുറിച്ചു കുറച്ചു മുളക് പൊടിയും കുറച്ചു ഉപ്പും കുറച്ചു എണ്ണയും തൂകി കൂട്ടി തിന്നു നിർവൃതി അടഞ്ഞു.... മാങ്ങയുടെ ടേസ്റ്റ് ഉം എരിവും ഹോ.... വിശപ്പ് ഒടുങ്ങിയപ്പോൾ സമയം പോകാൻ ബുദ്ധിമുട്ട് ആയി... നെറ്റ് ഡെയിലി ലിമിറ്റും കഴിഞ്ഞു.... അപ്പോൾ അടുത്ത ഐഡിയ എല്ലാവരും കൂടി കാർഡ്‌സ് കളിക്കാൻ വട്ടം കൂടിയിരുന്നു.... കാർഡ്‌സ് ഷഫിൾ ചെയ്തു കളി തുടങ്ങി.... കളിച്ചു കളിച്ചു കള്ളകളിയായി കൂട്ടതല്ലായി... പിടിച്ചു മാറ്റാൻ വന്നത് അപ്പുക്കുട്ടനും... "ഹോ ഒരുവീട് ഒൻപതു വീടാക്കും.... എല്ലാം മിണ്ടാതെ പൊയ്‌ക്കോളണം... കവലയിൽ നിൽക്കുമ്പോൾ കേൾക്കാം ഇവിടുത്തെ ബഹളം 😡😡😡 "അപ്പുവേട്ടാ അത് ഈ സ്വാതി ചേച്ചിയും ശിവ ചേച്ചിയും കാർഡ് ഒളിപ്പിച്ചിട്ടാ...... അല്ലാതെ.... ഞങ്ങൾ ഒന്നിനും പോയില്ല... ആതി പറഞ്ഞു . മതി മതി.... എല്ലാം കൊള്ളാം... മര്യാദക്ക് പോയി എവിടെയെങ്കിലും ഇരിക്ക്... മനുഷ്യന് സ്വസ്ഥത തരരുത്.... പാഷാണത്തിൽ കൃമികൾ.... 😠😠😠 നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... കള്ളപന്നി.... അപ്പുവേട്ടനെ നോക്കി പേടിപ്പിച്ചിട്ട് ടീവി യുടെ മുന്നിലേക്ക് പോയി ഇരുന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ക്ഷണിക്കാൻ പോയ എല്ലാവരും വന്നു..... അതോടെ എല്ലാം നല്ല പിള്ള ചമഞ്ഞു നടപ്പായി.... വൈകുന്നേരം അപ്പുക്കുട്ടനെ കൊതിപ്പിക്കാൻ മാമ്പഴചാറു (mango pulp)പഞ്ചസാരയും മിക്സ്‌ ആക്കി എടുത്തു അപ്പുക്കുട്ടന്റെ മുന്നിലേക്ക് പോയിരുന്നു.... "ഇത്തിരി താടി...... 😨😨🤤 "ഇല്ല തരില്ല... എന്തൊരു റ്റേസ്റ്റ്..... ആഹ്.... "വയറിളക്കം വരുമെടി 🥶🥶 "ഞാൻ അതങ്ങു സഹിച്ചു..... ഞാൻ മുന്കൂറായിട്ട് ഇത്തിരി പശ വിഴുങ്ങിയിട്ടുണ്ട്... അവനെയും കൊതിപ്പിച്ചു അതും കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് എന്താണ് അളിയാ പരിപാടി എന്ന കടുവയുടെ ഗർജനം കേട്ടത്..... നമ്മള് പിന്നെ മൈൻഡ് ചെയ്യാൻ പോയില്ലേ..... "ഒന്നുമില്ലെടാ..... ചുമ്മാ ഫോണും നോക്കി ഇരിക്കുന്നു... ടെലിഗ്രാമിൽ പുതിയ സിനിമ വല്ലതും ഉണ്ടോന്ന് നോക്കുവാണ്... " "ആണോ നിന്റെൽ ഈ സാവിത്രിയുടെ അരഞ്ഞാണം എന്ന ഫിലിം ഉണ്ടോ അപ്പുക്കുട്ടാ " "അരഞ്ഞാണം എന്ന് കേട്ടതും കുടിച്ചു കൊണ്ടിരുന്നത് നെറുകയിൽ കയറി ചുമയ്ക്കാൻ തുടങ്ങി..... ഓഹ് ആക്രാന്തം കാണിക്കാതെ പതുക്കെ മുണുങ്‌..... നിന്റെൽ നിന്നും ആരും പിടിച്ചു വാങ്ങിച്ചു കൊണ്ടു പോകത്തൊന്നും ഇല്ല... അമ്മ വന്നു തലയിൽ തട്ടാൻ തുടങ്ങി.. അമ്മയോട് ഞാൻ എങ്ങനെ പറയും ഇത് ആക്രാന്ത്‌ അല്ലാന്ന് 😨😨 ഒരു വിധം തലയിൽ കൊട്ടി ശെരിയായപ്പോൾ ഞാൻ പതിയെ അകത്തേക്ക് വലിഞ്ഞു..... ഇനിയും തോൽവികൾ ഏറ്റു വാങ്ങാൻ ഈ ജന്മം ബാക്കി....... ആണോ?? റൂമിലേക്ക് പോയി ബെഡിലേക്ക് കയറി കിടന്നു.... തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി... കാലന്റെ മുഖം മാത്രമേ മനസ്സിൽ തെളിയുന്നുള്ളു.... "കാത്തു സൂക്ഷിച്ച പൊന്നരഞ്ഞാണം ശ്രീദേവ്‌ കൊത്തി പോയേ വേണീടെ കടുവ കൊത്തി പോയേ " വാതിൽക്കൽ നിന്നും ഗാനമേള കേട്ടപ്പോൾ ആണ് ഞെട്ടി എഴുന്നേറ്റത്...... എഴുന്നേറ്റു ഓടി ചെന്നു കടുവയുടെ വായ് പൊത്തി പിടിച്ചു... ശ്.. ശ്.. പതിയെ.... ആരെങ്കിലും കേൾക്കും..... ഇന്നലെ ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്?? കൈ എടുത്തു മാറ്റിക്കൊണ്ട് ചോദിച്ചു... "അത്... പിന്നെ..... പുറത്തു ആരെങ്കിലും അറിഞ്ഞാൽ എന്നെ കെട്ടാൻ ആരും വന്നില്ലെങ്കിലോ... അതാണ്... ഒരു വിധം പറഞ്ഞൊപ്പിച്ചു .. "നീ പേടിക്കണ്ട...ആര് തന്നില്ലെങ്കിലും ഞാൻ നിനക്ക് പറ്റിയൊരു ജീവിതം കണ്ടു പിടിച്ചു തരും... " "വോ.. വേണ്ട...ഇയാൾടെ സഹായങ്ങൾക്ക് നന്ദി.... ഒന്ന് പോയി തരാവോ? "പോയില്ലെങ്കിലോ? "ഞാൻ ഒച്ചയെടുക്കും... എല്ലാവരെയും വിളിച്ചറിയിക്കും... നോക്കിക്കോ..... "അപ്പോൾ ഞാൻ ഇത് പുറത്തെടുത്തു കാണിക്കും.... പോക്കറ്റിൽ നിന്നും അരഞ്ഞാണം വലിച്ചെടുത്തു ... പൊന്നു മോള് വിളിക്ക്...എന്നിട്ട് വേണം ഇന്നലെ ബാർബർ ഷോപ്പ് നടത്തിയ മകളുടെ വീര കഥകൾ അവരെ അറിയിക്കാൻ.. വിളിക്കുന്നില്ലേ? ഞാൻ വിളിക്കാം... അമ്മായി... അമ്മാവാ... അമ്മേ.... അളിയാ....... ഇയാള് എന്നെ നാണം കെടുത്തും...... വായ പൊത്തി പിടിച്ചു കൊണ്ടു കണ്ണ് കൊണ്ടു അരുതെന്ന് കാണിച്ചു... എന്തൊരു കഷ്ടം ആണ് ഈശ്വരാ.... ഇയാൾക്കിപ്പോൾ എന്താ വേണ്ടത്? 😡 "വേണ്ടത് മൂന്ന് കാര്യങ്ങൾ ആണ്.... അത് നീ ചെയ്യണം..... പറയട്ടെ.. "പറഞ്ഞു തുലയ്ക്ക്...... "1)ഇന്ന് മുതൽ നീ വായനോക്കരുത്.... അങ്ങനെ പറഞ്ഞാൽ എങ്ങനെയാ.... അതൊന്നും പറ്റില്ല ...... അമ്മാവാ......... "ഇല്ല നോക്കില്ല..... സത്യം 😨😨 2)ഇന്ന് മുതൽ ഈ അരയും കാലും കുറവുള്ള ഡ്രസ്സ്‌ ഇടരുത്... ഒരു മൂന്ന് കൊല്ലം മുന്നേ നീ എങ്ങനെ ആയിരുന്നോ അത് പോലെ ആയിരിക്കണം.... "ഇപ്പോഴത്തെ ഫാഷൻ ആണ്.... ഡ്രസ്സ്‌ ധരിക്കുന്നതൊക്കെ ഓരോരുത്തരുടെ പേർസണൽ കാര്യങ്ങൾ ആണ്.... അതിൽ ഇയാള് തലയിടണ്ട 🤨🤨🥴🥴 പറഞ്ഞത് കേട്ടാൽ മതി ഇങ്ങോട്ടേക്കു ആജ്ഞാപിക്കണ്ട.... ഞാൻ പറയുന്നതിന് എന്തെങ്കിലും ഒരു കാരണം ഉണ്ടാകുമെന്ന് കൂട്ടിക്കോ.... 😡😡 പറ്റില്ലാന്നു പറഞ്ഞില്ലേ.... എന്റെ ഇഷ്ടം ഞാൻ ചെയ്യും... ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കും... ഇയാള് കൂടുതൽ ഭരണത്തിന് വരണ്ട... എന്ത് കഷ്ടമാ..... ഞാൻ ഇപ്പോൾ ഷോർട്സ് ഇട്ടാൽ.... ഷോർട്സ് എന്ന് deccorate ചെയ്യണ്ട .. നിക്കറും പണ്ടത്തെ തമ്പുരാട്ടിമാരുടെ കച്ചയും കെട്ടി ഇറങ്ങിക്കോളും.... പെൺപിള്ളേരെ പറയിപ്പിക്കാൻ ആയിട്ട് 😡😡 .. നിന്റെ ഇമ്മാതിരി കോലം കെട്ടു കാരണമാ നിന്റെ അരയിൽ കിടന്ന സാധനം എന്റെ പോക്കറ്റിൽ ആയത്..... പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇതിങ്ങനെ അരയിൽ ചുറ്റിപിണഞ്ഞു കിടക്കുന്നത് കാണാൻ നല്ല ചേലായിരുന്നു ****************************************************************************""""""""""(നോക്കണ്ടെടാ ഉണ്ണി ഞാൻ സെൻസർ ചെയ്തു... സംഭവം വെടിപ്പല്ലാന്ന് കൂട്ടിക്കോ 😁) ശ്രീദേവ് പറയുന്നത് കേട്ട് വേണിയുടെ കണ്ണുകൾ നിറഞ്ഞു.... ദേഷ്യം കൊണ്ടു മുഖം ചുവന്നു തുടുത്തു.... ചുണ്ടുകൾ വിറ കൊണ്ടു.... എന്താ ദേവേട്ടാ പ്രശ്നം? അകത്തേക്ക് ആതി കടന്നു വന്നു..... "ഏയ്‌ ഒന്നുമില്ല മോളെ... നിന്റെ ചേച്ചിയ്ക്ക് ഞാൻ കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊടുത്തതാ... ഇഷ്ടം ആയില്ല.....സാരമില്ല ഇനി ചേച്ചി മര്യാദക്ക് നടന്നോളും..... 🤨 നീ വാ ആതി...... ഇങ്ങേർക്ക് പ്രാന്ത് ആണ്.... ആതിയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി .... പട്ടി ........ എന്താ ചേച്ചി.?? ഏയ്‌ പടി എന്ന് പറഞ്ഞതാ ...... 😏😏 അങ്ങനെ നിന്നെ ആരും ഇനി ആവശ്യമില്ലാത്ത ഒരു നോട്ടം പോലും നോക്കണ്ട.... അമ്മായിയുടെ സങ്കടം കണ്ടിട്ട് ഒന്ന് ഉപദേശിച്ചതാ... അപ്പോൾ അഹങ്കാരം... നിന്റെ അഹങ്കാരത്തിന്റെ മുനയൊടിക്കാൻ എനിക്കറിയാം മോളെ.... ദേവൻ മനസ്സിൽ ഓർമിച്ചു കൊണ്ടു വേണി പോയ വഴിയേ നോക്കി ഒന്ന് പുഞ്ചിരിച്ചു.... ********** ഇല്ലാ... ഇനി ഒരു നിമിഷം പോലും വൈകിക്കാൻ പാടില്ല..... കടുവയ്ക്കുള്ള പണി ഞാൻ കൊടുത്തിരിക്കും..... എന്ത് കൊടുക്കും. നല്ല ഒരു എട്ടിന്റെ പണി തന്നെ ആയിരിക്കണം.... പിന്നാമ്പുറത്ത് കൂടി ആലോചിച്ചു ഉമ്മറത്തു വന്നപ്പോൾ ദേ ഇരിക്കുന്നു കടുവയുടെ വാഹനം..... ഇത് സാമ്പിൾ..... തൃശൂർ പൂരത്തിന് കൊടി കയറി മക്കളെ... വന്ന ദേഷ്യത്തിന് കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ പാടി ടയറിന്റെ കാറ്റ് അഴിച്ചു വിട്ടു...... എല്ലാം കഴിഞ്ഞു കയ്യിലെ പൊടിയും തട്ടി എഴുന്നേറ്റു തിരിഞ്ഞപ്പോഴാണ് പുറകിൽ നിൽക്കുന്ന കടുവയെ കണ്ടത്....... എനിക്ക് കണ്ടക ശനിയാണെന്ന് ഏറെകുറെ ഉറപ്പായി.... അപ്പോൾ ഞാൻ പോണേണ്....... "ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ വേണി...... " (തുടരും ) ഏവർക്കും നബിദിനാശംസകൾ ❤️❤️ ലെങ്ത് കുറവാണ്.... പോസ്റ്റ്‌ ചെയ്യാൻ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല... തട്ടിക്കൂട്ടിയതാണ്.... 😁😁 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
53.3k കണ്ടവര്‍
7 ദിവസം
നിനക്കായ്‌ മാത്രം..... ഭാഗം :-10 പിടക്കോഴികൾ കൂവുന്ന നൂറ്റാണ്ട് 😁 "എന്റെ ശിവ മോളെ...ഒന്ന് നീ മനസ്സിലാക്കണം... ഇത് മുംബൈ അല്ലാ....അവിടെ നിന്റെ പുറകെ നടക്കുന്നവരെ പോലെ അല്ല ഈ നാട്ടിലെ ആണ്പിള്ളേര്... നീ പോയി ഒന്ന് സംസാരിച്ച ഉടനെയോ ചിരിച്ച ഉടനെയോ flirt ചെയ്തു പുറകെ വരാൻ.... ഇത്തിരി സമയം എടുക്കും.... ബുദ്ധി പ്രയോഗിക്കണം... പെൺബുദ്ധി പിന്ബുദ്ധി എന്നതൊക്കെ പണ്ട്... പെണ്ണൊരുമ്പെട്ടാൽ എന്ന് നീ കേട്ടിട്ടില്ലേ..... "എങ്കിൽ പിന്നെ അമ്മ പോയി ബുദ്ധി പ്രയോഗിച്ചു വളയ്ക്ക്... എന്നെക്കൊണ്ടൊന്നും വയ്യ..... "എന്ത് പറഞ്ഞടി അസത്തെ...... നിന്നെക്കൊണ്ട് ചെയ്യിക്കാൻ എനിക്കറിയാം..... ശ്രീ മംഗലത്തുകാര് ആരാന്നാ നിന്റെ വിചാരം? കോടിക്കണക്കിനു ആസ്തിയുള്ളവരാ... നിന്റെ അച്ഛന് പോലും അവരുടെ ബിസിനസ്സിൽ 18% ഷെയറെ ഉള്ളു.. ബാക്കിയൊക്കെ അവരുടെ കയ്യിലാണ്... ഇതൊക്കെ അവര് ഉണ്ടാക്കിയത് കഴിഞ്ഞ അഞ്ചു വർഷം കൊണ്ടും.... നിങ്ങളുടെ അച്ഛൻ പെങ്ങളുടെ മൂന്ന് ആണ്മക്കളും നിസ്സാരക്കാരൊന്നുമല്ല... പ്രത്യേകിച്ച് ആ ദേവൻ... കുറുക്കന്റെ ബുദ്ധിയാണ്.... നീയൊക്കെ മനസ്സ് വെച്ചാൽ ഇനിയുള്ള കാലം സർവ വിധ സൗകര്യത്തോട് കൂടിയും കഴിയാം... അവന്മാരുടെ കണ്ണിൽ നിങ്ങളെ രണ്ട് പേരെ മാത്രമേ കാണാവൂ.... അത്രയ്ക്ക് അടുക്കണം ..... മനസ്സിലായോ? "എങ്കിലും അനന്ദുവേട്ടൻ ചൂടനാ.. ഞാൻ ദീപുവേട്ടനെ നോക്കാം... "ഞാൻ പറഞ്ഞത് ചെയ്താൽ മതി.... അനന്ദു നമ്മുടെ പിടിയിൽ ഒതുങ്ങും... ഇവര് ഇത്രയ്ക്ക് പടർന്നു പന്തലിക്കുമെന്ന് അറിഞ്ഞെങ്കിൽ ഞാൻ ഒന്ന് കൂടി പ്രസവിച്ചേനെ... നിന്റെ ചേട്ടനോട് ആ ദിയയെ കെട്ടാൻ പറഞ്ഞപ്പോൾ ദിവ്യ പ്രേമത്തിന്റെ പേരിൽ ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഒന്നിനെ കൊണ്ടു കുടുംബത്തിൽ കയറ്റി... ഇതിനെല്ലാം ചുക്കാൻ പിടിക്കാൻ നിങ്ങളുടെ അച്ഛനും... ആ തെറ്റ് നിങ്ങൾക്ക് സംഭവിക്കരുത്... അത് കൊണ്ടു സൂക്ഷിച്ചു കൈകാര്യം ചെയ്യണം.... പിന്നെ ആ വേണിയെയും ആലിയെയും സൂക്ഷിക്കണം.... അതിന്റെ രണ്ടിന്റെയും ജാതകത്തിൽ ഗജകേസരി യോഗമാണ്.... ഒരിക്കലും അനുവദിച്ചു കൂടാ..... "അമ്മേ..... ദേവേട്ടന് എന്നോട് ഒരു ചായ്‌വോക്കെ ഉണ്ട്..... സ്വാതി അവർക്കിടയിലേക്ക് വന്നു നിന്നു.... കണ്ടു പടിക്കെടി എന്റെ കുട്ടിയെ.... സബാഷ് മോളെ.... ഇത് പോലെ പതിയെ പതിയെ ദേവനെ നമുക്ക് മെരുക്കണം...... കുടിലതയോടെ വല്യമ്മ തള്ള ചിരിച്ചു.... ചിരിച്ചോ ചിരിച്ചോ...... ദേവൻ അറിഞ്ഞാൽ ഇത് പോലൊക്കെ ചിരിക്കാൻ വായിൽ പല്ലുണ്ടായാൽ ഭാഗ്യം എന്ന് നമുക്കല്ലേ അറിയൂ..... 😁😁😁 ********* രാത്രിയിലേ ഫുഡും കഴിച്ചിട്ടാണ് കടുവയും കുടുംബവും പോകാൻ ഇറങ്ങിയത്..... "അച്ഛൻ പെങ്ങളെ ഞങ്ങള് കൂടി അങ്ങോട്ടേക്ക് വന്നോട്ടെ? "അതെന്താ നിനക്കിവിടെ കിടക്കാൻ സ്ഥലം ഇല്ലേ എന്ന് അപ്പുക്കുട്ടൻ ചോദിച്ചു... "എന്റെ മക്കൾക്ക് അച്ഛൻപെങ്ങൾ എന്ന് വെച്ചാൽ ജീവനാണ്.... അതാണ്‌.... എന്ന് വല്യമ്മ..... "ആണോ.... എങ്കിൽ അങ്ങനെ പറയണ്ടേ... അച്ഛൻ പെങ്ങള് ഇന്നിവിടെ നിൽക്കട്ടെ... അതല്ലേ ശെരി...... 'അല്ല മോനെ അപ്പുക്കുട്ടാ എന്തിനാ അതൊക്കെ... അവര് കൂടെ പൊയ്ക്കോളും... അവർക്ക് പ്രശ്നം ഒന്നുമില്ല.... " "വല്യമ്മ എന്താ പറയുന്നത്... അച്ഛൻ പെങ്ങൾക്ക് ഇതൊക്കെ സന്തോഷം അല്ലെ... അതുമല്ല അച്ഛൻപെങ്ങള് രാവിലെ നാല്‌ മണിക്ക് എഴുന്നേറ്റു നിർമാല്യം തൊഴാനും പോകും... അപ്പോൾ കൂട്ടിനു സ്വാതിയ്ക്കും ശിവയ്ക്കും കൂടി പോകാലോ.... വെളുപ്പിന് തണുത്ത അമ്പലക്കുളത്തിൽ മുങ്ങി നിവർന്നു..... ഓര്മിക്കുമ്പോഴേ ഹോ..... അന്തരംഗം ഫ്രീസ് ആകുന്നു ..... എന്ത് പറയുന്നു സ്വാതി? "അപ്പുവേട്ടാ എനിക്ക് ഈ വെളുപ്പിനൊക്കെ കുളിച്ചാൽ നീരിളക്കം ഉണ്ടാകും... അങ്ങനെ പറയാൻ പാടില്ല സ്വാതി... ഈശ്വരൻ കോപിക്കും..... നീ പോയേ പറ്റൂ "എനിക്ക് അർജെന്റ് ആയിട്ട് കാൾ വരുന്നു...എല്ലാവർക്കും ഗുഡ് നൈറ്റ്‌... ബൈ... അതും പറഞ്ഞു സ്വാതി അകത്തേക്ക് വലിഞ്ഞു... സ്വാതിക്ക് പുറകെ ആയി ശിവയും വല്യമ്മയും... ഇതൊക്കെ ഇത്രേ ഉള്ളു... "എന്തിനായിരുന്നെടാ ഇതൊക്കെ? അമ്മ ദേഷ്യത്തോടെ അപ്പുക്കുട്ടനോട് ചോദിക്കുന്നത് കണ്ടു.... "അവർക്ക് ഇതിന്റെ കുറവ് ഉണ്ടായിരുന്നു... ഇവരെ വല്യമ്മ എന്നല്ല തള്ളമ്മാ എന്നാ വിളിക്കേണ്ടത്..... 😠😠 "അമ്മേ വാ പോകാം... ലേറ്റ് ആകുന്നു.... പോണ്ടേ.... കടുവ ഹോൺ അടിക്കാൻ തുടങ്ങി.... "വീട്ടിലുള്ളവരുടെ ശ്രെദ്ധയ്ക്ക്.... ഈ വീട്ടിൽ നിന്നാൽ തള്ളുകൾ സഹിക്കേണ്ടി വരും.... അതിനു താല്പര്യം ഇല്ലാത്ത സ്ഥിതിക്ക് ഞാൻ അച്ഛൻ പെങ്ങളുടെ വീട്ടിലേക്ക് പോകുകയാണ്... കൂടെ വരാൻ താല്പര്യം ഉള്ളവർക്ക് വരാം...... എന്ന് അപ്പുക്കുട്ടൻ അഹോരാത്രം പ്രഖ്യാപിച്ചു..... "വേണി വാടി ഇന്ന് അവിടെ നിൽക്കാം.... " "ഞാനെങ്ങുമില്ല ..... "അല്ലെങ്കിലും അഹങ്കാരത്തിനു കയ്യും കാലും വെച്ചതിനെയൊന്നും ഞങ്ങളുടെ വീട്ടിൽ കയറ്റാറില്ല എന്ന് കടുവ പറഞ്ഞതോടെ അങ്ങേര് പണി ഇരന്നു വാങ്ങുന്ന പ്രത്യേക തരം അസുഖത്തിന് ഉടമയാണെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു സുഹൃത്തുക്കളെ... 😁 പിന്നേ പോയിട്ട് വരാം എന്നും പറഞ്ഞു ഞങ്ങളും ഇറങ്ങി... ആലിയും ആതിയും ഞാനും ദിയുവും അനന്ദുവേട്ടനും ഒരു കാറിൽ കയറി... കടുവയും അപ്പുക്കുട്ടനും ഒരമ്മ പെറ്റ അളിയന്മാരായത് കൊണ്ടു അവർ ഒരുമിച്ചു..... ആരെങ്കിലും ചോദിച്ചാൽ അച്ഛൻ പെങ്ങൾക്ക് കൂട്ട് പോയതാണെന്ന് പറഞ്ഞാൽ മതിയെന്ന് അപ്പുക്കുട്ടൻ വിളിച്ചു പറയുന്നത് കേട്ടു...... *********** ശ്രീ മംഗലത്ത് എത്തുമ്പോൾ തന്നെ രാത്രിയിലെ പ്ലാനിന്റെ ഏകദേശ ധാരണ മനസ്സിൽ ഉണ്ടായിരുന്നു.... നോ ഷേവ് നവംബർ ഇന്ന് എലി കരണ്ടോണ്ട് പോകും .... അതിന്റെ ഭാഗമായി പണി സാധനങ്ങൾ തപ്പണമല്ലോ..... എല്ലായിടവും അരിച്ചു പെറുക്കി നോക്കി.... നീ എന്താ ഈ തിരയുന്നത് എന്ന് ദിയു ചോദിച്ചു... കത്രികയും ബ്ലെയിടും...... നിനക്കെന്തിനാ ഈ നേരത്ത് ഇതൊക്കെ? "രണ്ടു ആത്മാക്കൾ കട്ടിങ്ങിനും ഷേവിങ്ങിനും വരും.... അതാണ്‌.... 'എന്തോ ഉഡായിപ്പിനാണല്ലോ?? എന്താണ് ഭവതിയുടെ ഉദ്ദേശം? ഉടായിപ്പ് ആണെന്ന് മനസ്സിലായല്ലോ.. പിന്നെന്തിനാണ് ചോദ്യമൊക്കെ? എവിടെ ഉണ്ട് സംഭവം? അടുക്കളയിൽ മീൻ മുറിക്കുന്ന കത്രിക ഉണ്ട് മതിയോ?? മതിയോന്നോ..... അതൊക്കെ തന്നെ ധാരാളം... പിന്നെ ബ്ലൈഡ്?? "അത്... അച്ഛന്റെ ഓഫീസ് റൂമിൽ കാണും... "അത് ഞാൻ പോകുന്ന വഴിയ്ക്ക് എടുത്തോളാം... "പോകുന്ന വഴിയ്ക്കോ? അതേതു വഴി? "അതൊക്കെയുണ്ട് മോളെ..... ഇപ്പൊ ദേവമ്മ പോയികിടന്നു ചാച്ചിക്കോ.... എല്ലാവരും ക്ഷീണം കാരണം ഉടനെ കിടന്നു... എല്ലാവരും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയിട്ട് ജെറിയെ തേടി ഈ ടോം ഇറങ്ങുകയാണ്.... ജയ് മാഹിഷ്മതി..... സ്റ്റെയർ കയറി ആദ്യം കാണുന്നത് ഒരു ഫിഷ് ടാങ്ക് ആണ്.... അത് കഴിഞ്ഞു ആദ്യം കാണുന്നത് ദീപുവേട്ടന്റെ റൂം..... ആളിപ്പോൾ അമേരിക്കയിൽ ആണ്... ഉടനെ വരും... അത് കഴിഞ്ഞ് കടുവയുടെ റൂം... അങ്ങേയറ്റം അനന്ദുവേട്ടന്റെ റൂം.... ഒരു ഗസ്റ്റ് റൂം കൂടി ഉണ്ട് ആ ഭാഗത്തായി ... പഴയ തറവാട് പുതുക്കി പണിതതാണ്... ഓക്കേ.... ഇപ്പോൾ നേരെ തിരിഞ്ഞും പിരിഞ്ഞും നോക്കിയിട്ട് നേരെ കടുവയുടെ റൂമിന്റെ മുന്നിൽ ചെന്നു നിന്നു.... ഈശ്വരാ.... ചുമ്മാ വീട്ടിൽ ചൊറി കുത്തിയിരുന്ന എന്നെ ചൊറിഞ്ഞു ഇവിടെ വരെ എത്തിച്ചത് ആ ശുപ്പാണ്ടി ആണ്... ഞാൻ ഒരു പരാതി പോലും അങ്ങയോടു പറഞ്ഞില്ല..അതോണ്ട് ഇപ്പോൾ എന്റെ പരിപാടികൾക്കു വിഘ്‌നം വരുത്താതെ അങ്ങേര് ഫിറ്റായി ബോധമില്ലാതെ പോത്തു പോലെ കിടന്നുറങ്ങണെ.... എന്നെ സഹായിച്ചാൽ ഇല്ലാ ഞാൻ വാഗ്ദാനം ഒന്നും തരുന്നില്ല.... എല്ലാം നോക്കിയും കണ്ടും ചെയ്തേക്കണേ.... പ്ലീസ്... ദൈവത്തിനെയും സോപ്പിട്ടു അകത്തേക്ക് അടി വെച്ചടി വെച്ച് നടന്നു... കുറ്റാകൂരിരുട്ട് ആണല്ലോ ഈശ്വരാ... ഇങ്ങേർക്ക് ലൈറ്റ് വല്ലതും ഇട്ടോണ്ട് കിടന്നുറങ്ങിക്കൂടെ 🙄🙄🤨 പതിയെ ഫോൺ ടോർച് ഓൺ ആക്കി ആളെ നോക്കി..... സുബാഷ്.... ഉറക്കത്തിൽ ആണ് 😁..... പക്ഷെ കിടക്കുന്നത് കമിഴ്ന്നു ആണ്...... തല്ക്കാലം തല മൊട്ടയടിച്ചാലോ എന്നൊരാലോചന വന്നെങ്കിലും എലി കരണ്ടാൽ തല മൊത്തത്തിൽ കരണ്ടാറില്ലല്ലോ എന്നൊരു ചിന്ത വന്നപ്പോൾ പിന്നെ കടുവയുടെ താടി മതി എന്നുള്ള ചിന്തയിൽ എത്തി.... അതിന് ഈ മൊതലിനെ തിരിയ്ക്കണ്ടേ...... ചെവിയിൽ ചെറുതായൊന്ന് ഊതി നോക്കി...... വേണി....ശ്.... . മിണ്ടാതിരിയ്ക്കെടി...... തീർന്നു.... എല്ലാം തീർന്നു..... കടുവയ്ക്ക് മനസ്സിലായി... ഞാൻ കണ്ണും അടച്ചു ആലില പോലെ നിന്ന് വിറയ്ക്കാൻ തുടങ്ങി.... കടുവ എന്നെ ഇന്ന് കൊല്ലും 😨😨😨 ഞ... ഞ.... ഞാൻ.... അറി...... യാ...... ണ്ട്...... കുറച്ചു കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാതിരുന്നത് കണ്ടു കണ്ണ് തുറന്നു നോക്കിയപ്പോൾ കടുവ വായും പൊളിച്ചു കിടന്നുറങ്ങുന്നു.. ഞാനിപ്പോ പേടിച്ചു വല്ലതും നടത്തിയേ നെ.... ഹോ.... ഒരു ദീർഘ ശ്വാസം എടുത്തു കൊണ്ടു പതിയെ ബെഡിലേക്ക് കാൽ മുട്ട് കുത്തി നിന്നു........ കത്രികയും കൊണ്ടു താടി ലക്ഷ്യമാക്കി നീങ്ങി.... കയ്യൊക്കെ കിടുകിടാ വിറയ്ക്കുന്നെങ്കിലും ഇതൊക്കെ കഴിഞ്ഞുള്ള ആ മുഖം ആലോചിച്ചപ്പോൾ പിന്നൊന്നും നോക്കിയില്ല.... ഉൽഘാടനത്തിന്റെ ഭാഗമായി ആദ്യത്തെ കുറച്ചു താടി രോമങ്ങൾ ഞാൻ ഊതി പറത്തി...... അപ്പോൾ കുറച്ചു ധൈര്യമായി..... അടുത്ത് വീണ്ടും കുറച്ചു കൂടി വെട്ടിയെടുത്തു.... ഹോ.. ഇനി ആരെ ഭയക്കാനാ......സ്വയം അഭിമാനത്തോടെ അടുത്ത ഭാഗത്തിനായി കത്രിക ലക്ഷ്യം വെച്ചു പോയതും കയ്യിൽ പിടി വീണതും ഒരുമിച്ചായിരുന്നു.. 😨😨വേണി ഓടിക്കോ എന്ന് മനസ്സിൽ പറയുന്നതിന് മുന്നേ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചത്തേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു .. ഈശ്വര സോംനാമ്പുലിസം ആയിരിക്കണെ..... അറിയാവുന്ന ഈശ്വരന്മാരെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ തോളിൽ ഫിക്സ് ചെയ്തു പിടിച്ചിരുന്ന ഫോൺ എങ്ങോട്ടേക്കോ വീണു...... മുറിയിൽ പ്രകാശം പരന്നു.... ഇതൊന്നും അറിയാതെ വേണി മുഴുനീള പ്രാർത്ഥനയിലും ... "ആരെയൊക്കെ വിളിച്ചു പ്രാർത്ഥിച്ചാലും നീ ഇന്നിവിടെ നിന്ന് രക്ഷപ്പെടില്ല... നിനക്കെന്താടി ഈ റൂമിൽ കാര്യം? വേണി കണ്ണ് തുറന്നു ദയനീയമായി ദേവനെ നോക്കി.... കാരുണ്യത്തിന്റെ ഒരു തരിമ്പ് എങ്കിലും..... എവിടുന്ന് ഇങ്ങോട്ടേക്കു ഇറങ്ങി തിരിച്ച ആ നിമിഷത്തെ ആലോചിച്ചു പശ്ചാത്തപിക്കുക അതെയുള്ളൂ വഴി.... "നിന്നോട് ചോദിച്ചത് കേട്ടില്ലേ? നീയെന്താ ഇവിടെ എന്ന്? "ഉ...... ഉ..... ഉറ....... ങ്ങാ... ൻ..... ഇവിടെയോ??? 🙄 വേണി അതേന്നും ഇല്ലെന്നും ഒരേ പോലെ തലയാട്ടി..... "അപ്പോൾ കയ്യിൽ ഇരിക്കുന്നത് തലയണ ആയിരിക്കുംല്ലേ.... വിളച്ചിൽ എടുക്കാതെ സത്യം സത്യം പോലെ പറഞ്ഞോ? എന്തായിരുന്നു ഉദ്ദേശം? "ഇപ്പോൾ തന്നെ ആകെ വശം കെട്ടു റൂം നാറ്റിക്കും എന്നുള്ള അവസ്ഥയിൽ ആയത് കൊണ്ടു കൂടുതൽ വിരട്ടാനുള്ള അവസരം കൊടുക്കാതെ എല്ലാം തത്ത പറയുന്നത് പോലെ പറഞ്ഞു..... അല്ലാതെ പേടിച്ചിട്ടൊന്നുമല്ല.... "അപ്പോൾ നീ താടി എടുക്കാൻ ഇറങ്ങിതിരിച്ചതാണ് അല്ലെ?അത്രയ്ക്കും ഇഷ്ടം ആണോ എന്നെ താടിയില്ലാതെ കാണാൻ?? "അയ്യടാ.... സ്വാതി ചേച്ചി ഒരാഗ്രഹം പറഞ്ഞപ്പോൾ ഞാൻ ചെയ്യാൻ വന്നെന്നെയുള്ളൂ... അല്ലാതെ വേറൊന്നുമില്ല.... എനിക്കെന്താ? ഇയാൾക്ക് താടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇയാൾക്ക് കൊള്ളാം... ഞാൻ പോകുന്നു .... നെഞ്ചിൽ നിന്നും ഊർന്നിറങ്ങി രക്ഷപെട്ടു എന്നും പറഞ്ഞു എഴുന്നേറ്റു തിരിഞ്ഞു നടന്നതും പൊന്നു മോളൊന്ന് നിന്നേ എന്ന് കടുവയുടെ ഗർജനം കേട്ടു..... ഈശ്വര.... പിന്നെയും പിന്നെയും... ഈ എന്നെ തന്നെ 😨😨 "ഈ താടി എടുത്തു കൊടുക്കുന്നതിനു സ്വാതി ചേച്ചി വല്ലതും തരുവോ? "ഇല്ല ഫ്രീ സർവീസ് ആണ് 🥴🥴 "പക്ഷെ എന്റെ താടിയിൽ കൈ വെച്ചിട്ട് നീ അങ്ങനെ പോയാലോ? "പിന്നെ ഞാനെന്ത് വേണമെന്നാ? "എന്റെ താടി എടുത്തെങ്കിൽ ഞാൻ കൂലി തരും .. നല്ല ഒന്നാന്തരം ചാർജ് തന്നെ തരാം..... തന്നിരിക്കും "എനിക്കെങ്ങും വേണ്ട...😠😠 "വേണ്ടെങ്കിൽ എന്റെ താടി തിരികെ താടി.... "ദേ തറയിൽ കിടക്കുന്നു... പെറുക്കി എടുത്തോ 🥴🥴 "അഭ്യാസം കാണിച്ചിട്ട് നിന്ന് തർക്കുത്തരം പറയുന്നോ... ഞാൻ പൊന്നു പോലെ കൊണ്ടു നടന്ന എന്റെ താടിയിൽ തൊട്ട നിന്റടുത്തു നിന്ന് വില ഈടാക്കാനും എനിക്കറിയാം..... നിൽക്കെടി അവിടെ... ദേ... അടുത്തേക്ക് വരരുത്..... ഞാൻ ബഹളം വെയ്ക്കും..... "ആ ബഹളം വെക്ക്.... എനിക്ക് ഒന്നുമില്ല... ഇതാരുടെ വീടാണ് ആരുടെ റൂമാണ് എന്നൊക്കെ ആലോചിചിട്ട് ബഹളം വെക്ക്... നോക്കട്ടെ നിന്റെ ധൈര്യം.... ഓഹ്... ഗോഡ് അയാം ട്രാപ്പ്ട്..... 😢😢😢😥😥🙄🙄 ഇയാൾക്കിപ്പോ എന്താ വേണ്ടത്? "പറഞ്ഞാൽ നീ തരുമോ? "ഇല്ല 😠😠😠 "എങ്കിൽ പിന്നെ ഞാൻ എടുത്തേക്കാം.... പിന്നോട്ട് നടന്നു ഭിത്തിയിൽ തട്ടി നിന്നു.... അതിനനുസരിച്ചു കടുവയും..... "അതേ... ഞാനിനി ഒരു ശല്യത്തിനും വരില്ല....നോവിക്കരുത്... കയ്യൊക്കെ പിടിച്ചു തിരിച്ചാൽ വേദനിക്കും... ഞാൻ പാവമല്ലേ ദേ..... വേ.... ട്ടാ .... അവസാന അടവും എടുത്തിട്ടു... ഹോ... എന്താ നീ വിളിച്ചത്... ദേവേട്ടനെന്നോ.... ഒന്ന് കൂടി വിളിച്ചേ..... തെണ്ടി അവസരം മുതലാക്കുവാണ്... ആവശ്യക്കാരന് ഔചിത്യം പാടില്ലാന്നല്ലേ.... വിളിച്ചെക്ക് വേണി..... എന്ന് ആത്മഗതിച്ചു കൊണ്ടു ദേവേട്ടാ.............😊😊😊 ഹോ.. ഇനിയിപ്പോ നിന്നെ വെറുതെ വിടാൻ തോന്നുന്നുമില്ല.... എന്റെ വില ഞാൻ ഈടാക്കുവാണ് എന്ന് പറഞ്ഞു കൊണ്ടു കടുവ അടുത്തേക്ക് വരാൻ തുടങ്ങി.... അടുത്തേക്ക്...... അടുത്തേക്ക്....... കുറച്ചു കൂടെ അടുത്തേക്ക്........ ശരീരത്തോട് ചേർന്നു.......... എന്റെ ഉള്ളിൽ ഒരു വിറയൽ പാഞ്ഞു പോയി.... മുഖം അടുത്തേക്ക് വരുന്നത് പോലെ തോന്നി ചുണ്ടുകൾ കൂട്ടിപിടിച്ചു തല വേണ്ടാന്ന് കണ്ണുകൾ അടച്ചു കുലുക്കി കൊണ്ടിരുന്നു.... പക്ഷെ ദേവന്റെ കൈകൾ വേണിയുടെ കൈകളെ തഴുകി അരക്കെട്ടിൽ അമർന്നു.... ടോപിനുള്ളിലൂടെ കൈ നഗ്നമായ വയറിലും അരക്കെട്ടിലും പതിഞ്ഞു.... പെട്ടെന്നുടലെടുത്ത വികാരത്തിൽ വേണി കാലിന്റെ പെരുവിരൽ നിലത്ത് ഊന്നിക്കൊണ്ട് ഒന്ന് പൊങ്ങി ഉയർന്നു... വേണിയുടെ ചുടു നിശ്വാസം ദേവന്റെ ചെവികളിൽ തട്ടി.... കൈ അരക്കെട്ടിൽ അമർന്നു... അവിടെ ചുറ്റി പിണഞ്ഞു കിടന്ന പൊന്നിന്റെ അരഞ്ഞാണത്തിൽ അവന്റെ കൈകൾ ചുറ്റി.... ബലമായി അത് വലിച്ചു പൊട്ടിച്ചു കൈകൾക്കുള്ളിലാക്കി ..... "ഇതാണ് നീ ചെയ്തതിന് ഞാൻ ഇടുന്ന വില.... പൊന്നിന്റെ വില..... ഇനിയും ഇത് പോലെ വരണം !!! ദേവൻ വേണിയുടെ മുഖത്തേക്ക് നോക്കി.... വേണിയുടെ കണ്ണുകൾ നിറഞ്ഞു.... നോക്കിക്കോ.. ഞാൻ എല്ലാവരോടും പറയും.... എല്ലാവരെയും അറിയിക്കും.... 😰😰😰😨😨😭😭😭😪😪 വേണി ദേഷ്യത്തോടെ ദേവനെ നോക്കി..... എല്ലാവരോടും പറഞ്ഞേക്ക്.... പറയുമ്പോൾ ഈ കടുവ നിന്റെ അരഞ്ഞാണം പൊട്ടിച്ചെന്ന് കൂടി പറയണം..... ഒന്ന് പുഞ്ചിരിച്ചു കൊണ്ടു ദേവൻ അവളിൽ നിന്നും അകന്നു മാറി.... വേണി കരഞ്ഞു കൊണ്ടു റൂമിന് പുറത്തേക്കിറങ്ങി ഓടി..... "ഇന്ന് നിനക്ക് സങ്കടം തോന്നിയാലും ഇത് ഓർത്തു പുഞ്ചിരിക്കുന്ന നീ ഉടനെ തന്നെ ഉണ്ടാകും... വിദൂരമല്ല..... ശ്രാവണി ശ്രീദേവ്‌.... അത് വരെ ഇതിരിക്കട്ടെ നിന്റെ ഓർമയ്ക്ക് ആയിട്ട്..... അവൻ പുഞ്ചിരിച്ചു കൊണ്ടു ആ അരഞ്ഞാണം പോക്കറ്റിൽ ഇട്ടു..... ********** പട്ടി, തെണ്ടി, കടുവ, സ്ത്രീലംബടൻ അയാളെന്താ മനസ്സിൽ വിചാരിച്ചു വെച്ചിരിക്കുന്നത്... എന്നോട് ഇങ്ങനെ കാണിക്കാൻ ഇയാൾക്ക് എങ്ങനെ ധൈര്യം വന്നു..... ആലോചിച്ചു നോക്കെ നോക്കെ സങ്കടവും ദേഷ്യവും ഇരച്ചു കയറുന്നുണ്ടായിരുന്നു... "ശ്രീയേട്ടൻ മുത്താണ്... പൊന്നാണ്.. എന്റെ ഉണ്ണിമുകുന്ദൻ ആണ്.... മസിലളിയൻ ആണ്.... ഐ ലവ് യൂ ശ്രീയേട്ടാ.... ആ ആതി ഉറക്കത്തിൽ പിച്ചും പേയും പറയുന്നു.... ഒലക്കേട മൂടാണ്... കിടന്നുറങ്ങടി കുരിപ്പേ...... അവളെ തലയണ എടുത്തെറിഞ്ഞപ്പോൾ കുറച്ചു നേരത്തേക്ക് അവൾ സൈലന്റ് ആയി.... നോക്കിക്കോ കടുവേ... ഇതിനുള്ള മറുപണി ഈ വേണി തന്നിരിക്കും... അതും എട്ടും എട്ടും പതിനാറല്ല വേണിയുടെ കണക്കിലെ മുപ്പത്തി രണ്ടാമത്തെ പണി...... വെയിറ്റ് ആൻഡ് സീ....... പിറ്റേന്ന് രാവിലെ ഉറക്കം എഴുന്നേറ്റു മുറ്റത്തേക്ക് തലയും ചൊറിഞ്ഞു കൊണ്ടു പോയി നിന്നപ്പോൾ ആണ് കടുവ ഗാർഡൻ ഏരിയയിൽ നിൽക്കുന്നത് കണ്ടത്..... "ഓഹ് രാവിലെ തന്നെ കെട്ടിയെടുത്തോ??? ഒന്ന് ആത്മഗതിച്ചു കൊണ്ടു കൈ രണ്ടും ഉയർത്തി ഒരു കോട്ട് വാ പാസാക്കിയപ്പോൾ ആയിരുന്നു കടുവ തിരിഞ്ഞത്... നോട്ടം ചെന്നു നിന്നത് വയറ്റത്തോട്ടും... പോരാത്തതിന് കാല് കൊണ്ടു നിലത്തു കളം വരച്ചു മനുഷ്യനെ ഒരുമാതിരി ആക്കലും... അപ്പോഴാണ് ഇത് കടുവയുടെ വീട് ആണെന്നും ഇന്നലെ മാധവൻ രുഗ്മിണിയുടെ അരഞ്ഞാണം കട്ടതും ഞാൻ ഓര്മിക്കുന്നതും...... 😬😬😬 ഡ്രസ്സ്‌ നേരെയാക്കി ഒരു ലോഡ് പുച്ഛം വാരി വിതറി അകത്തേക്ക് കയറാൻ പോയതും അകത്തു നിന്നു ആതി ഇറങ്ങി വന്നത്.... "നീ രാവിലെ കുളിച്ചോ ആതി?? "ആര് കുളിക്കാൻ.?? "അല്ല നീ തലയിൽ കെട്ടി..... വെച്ചിട്ട്.... "ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെന്റ് അല്ലെ... ചേച്ചി... കാണാൻ എങ്ങനുണ്ട്...ഒരു ലുക്ക്‌ അല്ലെ... പല്ല് പോലും ഞാൻ തേച്ചിട്ടില്ല.... കാരണം എന്താ അതിൽ പോലും തേപ്പ് ഉണ്ട്..... ഞാൻ പ്രണയം തുടങ്ങിയിട്ടല്ലേ ഉള്ളു.... നോക്കിക്കോ ഞാനിന്ന് ദേവേട്ടനെ വളയ്ക്കും..... വളച്ചൊടിക്കും... .. അതും പറഞ്ഞു ആ പെണ്ണ് ചായയും കൊണ്ടു കടുവയെ ലക്ഷ്യമാക്കി പാഞ്ഞു... ആ ചെല്ല് ചെല്ല്.... ഒന്ന് ഉറങ്ങി കിടന്നാൽ കിഡ്നി വരെ അടിച്ചു മാറ്റിക്കൊണ്ട് പോകുന്ന സാധനമാ.... സൂക്ഷിച്ചു കൈകാര്യം ചെയ്തോ... നമ്മളില്ലേ.... . (തുടരും ) photo credit -കുഞ്ഞയിഷു (moli ) #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
36.6k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം