@alchemist143
@alchemist143

❤മഴ❤️

❤️മഴ❤️ഭൂമിയുടെ മാറിൽ ഉറങ്ങാൻ കൊതിച്ചു.. സമുദ്രത്തിലേക്ക് ഒഴുകാൻ വിധിക്കപ്പെട്ടവൾ

വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-82 നിൽക്കെടീ അവിടെ...... അയ്യന്റെ മോനെ... നിൽക്കൂല...... റൂമിൽ ഓടിക്കയറി ബെഡിലേക്ക് ഒറ്റ വീഴ്ച ആയിരുന്നു...... ഞാൻ ഫ്രഷ് ആയിട്ട് വരാം.. നീ ഉറങ്ങിയേക്കല്ലേ..... ഉറപ്പ് പറയാൻ പറ്റൂല.... ജീവൻ മരണപോരാട്ടം ആയിരുന്നു.... വേഗം വന്നോ എന്റെ കണ്ണടയുന്നതിന് മുന്നേ..... ദേ പോയി ദാ വന്നു...... ************ ടീ... നീ ഉറങ്ങിയോ.... എഴുന്നേൽക്ക്.... ഇനിയൊരു അങ്കത്തിനുള്ള ബാല്യം എന്റെൽ ഇല്ലാ....... ഞാൻ റസ്റ്റ്‌ എടുക്കട്ടെ !!!പ്ലീസ്.... ഹോ... ഇങ്ങനെയൊരു പെണ്ണ്!!!! ഉറങ്ങിക്കോ ഉറങ്ങിക്കോ കൊതി തീരുവോളം ഉറങ്ങിക്കോ.... 😡 താഴെന്നു വീണ്ടും കാളിങ് ബെൽ കേട്ടു..... ഇനിയാരാണാവോ അടുത്തത്.. ആരും ഇല്ലെ? ഡോർ തുറക്കാൻ !!!! എല്ലാവരും സ്വച്ഛ് ശരീർ അഭിയാനിൽ ആയിരിക്കും.... 🙄 അഖിലൂട്ടൻ താഴേക്ക് പോയി.... പുറകെ നിന്ന് ഞാനും... ഡോർ തുറന്നു... മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട് സോറി ആളിനെ കണ്ട് എന്റെ കണ്ണു തള്ളി കിളികൾ എങ്ങോട്ടേക്കോ പറന്ന് പോയി..... എന്റമ്മോ.... എന്തൊരു ഗ്ലാമർ... കാർത്തിക് ആര്യൻ വന്നു മുന്നേ നിൽക്കുന്നപോലെ .... 😎 അഖിലൂട്ടൻ ഓടിപ്പോയി കെട്ടിപ്പിടിച്ചു.... രാഹുൽ....... ഓഹ്... ആ രാഹുൽ.. ഞാൻ കജോൾ ആയി ഒരു ടിക് ടോക് ഞാൻ എടുക്കും..... ഓ ഓ ഓ...... ലഡ്കി ബഡി അൻജാനി ഹേ.. സപ്നാ ഹേ സച് മേം ഫസാനാ ഹേ... ആഹാ യെ പഗലാ.... ഹായ്...ബ്യൂട്ടിഫുൾ.. . മൈ സെൽഫ് രാഹുൽ....... ആള് ഹസ്തദാനം ചെയ്തു....... അഞ്ജലി...... അഞ്ജലി ശർമ...... Excuse me !!!what? ഞൊട്ടി വിളിച്ചപ്പോഴാണ് ഞാൻ കരൺജോഹറിന്റെ അടുത്ത് പോയിട്ട് വന്നത് തന്നെ അറിഞ്ഞത്.... വാട്ട്‌ ഡിഡ് യൂ സെ? 🤔 ഹേയ്, nothing രാഹുൽ... ഷീ ഈസ്‌ ജസ്റ്റ്‌ കിഡിങ്... മീറ്റ് മൈ വൈഫ്‌ നിരഞ്ജനാ..... നിനക്ക് ചേച്ചി..... ഹോ.. നശിപ്പിച്ചു.... ഇയാളോട് ആരെങ്കിലും ചോദിച്ചായിരുന്നോ ചേച്ചിയാണോ അനിയത്തി ആണോന്ന്..... എയ് ആള് younger അല്ലെ.... എനിക്ക് ഇരുപത്തി നാല് കഴിഞ്ഞു... എനിക്ക് പത്തൊൻപതു വയസ്സേ ആയിട്ടുള്ളു.. ☺️ ഞാൻ റിലേഷൻ വെച്ച് പറഞ്ഞതാ... അഖിലേട്ടനും അസൂയയോ !!!!! കൊള്ളാല്ലോ കളി...... അല്ലാ ആരാ ഇതൊക്കെ...... ആളെ മനസ്സിലായില്ലല്ലേ.... ഇതാണ് ചിത്തുവിന്റെ അമ്മയും അച്ഛനും അനിയനും...... എല്ലാവരെയും വിളിച്ചു എഴുന്നേൽപ്പിച്ചു... അച്ഛന്റെ മുഖത്തെ വൈക്ലബ്യം കണ്ടപ്പോൾ അമ്മായിക്ക് ഫീലിംഗ്സ്.. വന്നത് ഇഷ്ടം ആയില്ലേന്നു...... ആ വീർപ്പ്മുട്ടൽ അറിയാവുന്നവർ നിന്ന് ചിരിച്ചു... അങ്ങനെ ആ സഹോദരങ്ങൾ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.... നിങ്ങളൊക്കെ എന്താ ഈ പാതിരാത്രി കുളിച്ചിട്ടൊക്കെ? വല്ലാത്ത ചൂട്.... അത് കൊണ്ടു ഞങ്ങൾ എല്ലാവരും ഒരുമിച്.......... പിന്നെ അവിടെ ഒരു പരിജയം പുതുക്കൽ മഹാമഹം തന്നെ നടന്നു.... രാഹുലിനൊപ്പം ഞാനും ഇന്ദ്രേച്ചിയും അഖിലയും... പക... അത് വീട്ടാനുള്ളതാണ്... ********* ഇനിയൊരു അങ്കത്തിന് ബാല്യമില്ലാന്ന് പറഞ്ഞവളാ ആ ഇരിക്കുന്നത് -dr.അഖിൽ ഒന്നുനടുവ് ചായ്ച്ചാൽ മതിയെന്ന് പറഞ്ഞവളാ അവനെ ചാഞ്ഞിരിക്കുന്നത് -dr ആദി ഒരാഴ്ചത്തേക്ക് എണ്ണതോണിയിൽ കിടക്കണമെന്ന് പറഞ്ഞവളാ ദോ ഇരുന്നു പൊട്ടി പൊട്ടി ചിരിക്കുന്നത് -dr നിഖിൽ... മൂക്കിൽ കൂടി വെള്ളവും ഒലിപ്പിച്ചു നടന്ന ചെക്കനാ.... അമേരിക്കയിൽ പോയി നാല് വില കൂടിയ സ്പ്രേ അടിച്ചപ്പോൾ അവൻ ആരായി.... രാ..... ഹുൽ.... പോട്ടെ വല്യേട്ടാ... ഏട്ടത്തി അത്രയല്ലേ പറയുന്നുള്ളു.. അവൻ രാഹുൽ എന്ന് പറഞ്ഞപ്പോൾ ഇവള് എന്റെ ഭാര്യ പറയുന്നു അഞ്ജലി എന്ന്.. ആ പാവങ്ങളുടെ ഷാരുഖ് ഖാനും കാജോളും....-ആദി കയ്യും കാലും അടിച്ചു മൂക്കിൽ ഇടിച്ചാൽ കുച്ച് കുച്ച് ഹോത്താ ഹേ ന്നാ ഇവന്റെയൊക്കെ വിചാരം... കുച്ച് കുച്ച് ഓട്ടകളാണെന്ന് നമുക്കല്ലേ അറിയൂ.. നീ ശെരിക്കും ഒന്നു സ്മെല്ല് ചെയ്തേ.. ഇത് അത് തന്നാ...... -വല്യേട്ടൻ ആ... ഉണക്കമീനിന്റെ മണം ..... -അഖിലേട്ടൻ അല്ലടാ.. നാറിയ മീനിന്റെ മണം..... നാറി.... ഹോ.... എടാ ഇത് axe തന്നാ.... ഇതടിച്ചാലല്ലേ പെണ്ണുങ്ങളൊക്കെ പുറകെ വരുന്നത്.... ഇവൻ നമുക്ക് പണിയാകുമോ അളിയാ? "ഇവൻ എന്റെ കൈക്ക് പണിയുണ്ടാക്കും........ ഇന്നിനി വയ്യാ... ഇവനെ നാളെയൊന്ന് ഭീഷണിപ്പെടുത്തിയേക്കാം....ഇവനെപോലെ ആകണമെന്ന് ഇവളുമാരെങ്ങാനും പറഞ്ഞാൽ നിങ്ങളൊക്കെ ഒന്ന് ആലോചിച്ചു നോക്കിക്കേ... കുട്ടി നിക്കറും ബനിയനും കഴുത്തിൽ ഹെഡ്സെറ്റും സ്റ്റെത്തും കോട്ടും ഇട്ടോണ്ട് നടക്കുന്ന നമ്മളെ..... അയ്യേ..... അയ്യേ...... ആ അതാണ്.... ബാ.. ഇപ്പൊ പൂവാം.... നാളെ നോക്കാം ഇവന്റെ കാര്യം..... *********** പിറ്റേ ദിവസം രാവിലെ........ അഖിലേട്ടനുള്ള ചായയുമായാണ് റൂമിലേക്ക് പോയത്...... മൂടിപ്പുതച്ചു കിടക്കുന്നത് കണ്ടാൽ പറയോ അസൂയയുള്ള ഇനമാണെന്ന്..... പുതപ്പിനുള്ളിലേക്ക് നൂണ്ടു കയറി ആ നെഞ്ചോട് ചേർന്നു കിടന്നു...... അഖിലേട്ടാ....... ഓരോവിളിക്കും അകലം കുറഞ്ഞു വന്നു..... വിട്.... എന്നിട്ട് എഴുന്നേൽക്ക്..... ചായ തണുത്തു പോകും..... ഇല്ലാ.. കുറച്ചു നേരം കൂടി... രണ്ടു മിനിറ്റ്... പ്ലീസ് പ്ലീസ്...... മ്മ്... രണ്ടു മിനിറ്റ് കഴിഞ്ഞു... ഇനി എഴുന്നേൽക്ക്..... ഒരു മിനിറ്റ് കൂടി പ്ലീസ്..... ഒന്നുമില്ല..മടിച്ചു കിടക്കാതെ എഴുന്നേറ്റെ മോൻ .... ഹോസ്പിറ്റലിൽ പോകേണ്ടതല്ലേ... അതും പറഞ്ഞു ചാടി വീണെഴുന്നേറ്റതും വീണ്ടും പിടിച്ചു പുറത്തു കൂടി കിടത്തി.. തലയിൽ ചുറ്റി വെച്ചിരുന്ന ടവ്വൽ അഴിച്ചു മാറ്റി..... എന്തോ ഒരു കുറവുണ്ടല്ലോ.....? എന്ത്?? കുറച്ചു നാണത്തിന്റെ.... ഒരു dirty കിസ്സ് ആയാലോ..... പല്ല് തേക്കാത്ത ഞാനും കുളിച്ചു സുന്ദരിയായ നീയും..... ശരീരം മുഴുവനും റൊമാൻസ് ആണല്ലേ.... 🙄 ആഹ്... പറഞ്ഞിട്ടെന്താ കാര്യം.... ഒരു കിസ്സിനപ്പുറം കാര്യങ്ങൾ പോകുന്നില്ലല്ലോ .. ഞാൻ ഇങ്ങനെ മുരടിച്ചു പോകത്തെയുള്ളൂ...... തല്ക്കാലം എന്റെ കുട്ടി എഴുന്നേറ്റു റെഡി ആയി വാ.... എല്ലാവരും താഴെയുണ്ട്. . അന്വേഷിക്കുന്നുണ്ട് അമ്മായി.... കിസ്സിനെ പറ്റി നമുക്ക് പിന്നീട് ആലോചിക്കാം .... ഇന്ന് ഹോളിഡേ അല്ലെ.. ഞാൻ വീട്ടിലോട്ട് പോയാലോ?.. ചേച്ചിയ്ക്ക് ഡേറ്റ് അടുത്തെന്ന് അമ്മ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.... "രണ്ടു ദിവസം കഴിഞ്ഞിട്ട് ഞാൻ തന്നെ കൊണ്ടാക്കി തരാം.. പോരെ? "മതി ... അല്ലെങ്കിലും ഭാര്യമാർ വീട്ടിൽ പോകുന്നെന്ന് പറഞ്ഞാൽ ഭർത്താക്കന്മാർ തിരി കത്തിക്കുന്നത് പതിവ് ആണല്ലോ...., 😠 പിണങ്ങല്ലേ... ഞാൻ പറഞ്ഞാൽ പറഞ്ഞതാ.. നീ ഇപ്പോൾ ഡ്രസ്സ്‌ എടുത്തു വെയ്ക്ക്....... ഞാൻ ഫ്രഷ് ആയിട്ട് വരാം..... അതും പറഞ്ഞു ആള് പോയി... ഡ്രെസ്സും എടുത്തു ബെഡിൽ വെച്ചു പുറത്തേക്ക് ഇറങ്ങിയപ്പോൾ ദേ നിൽക്കുന്നു ദേവു... ഒളിഞ്ഞുനിൽക്കുവാണ് തെണ്ടി..... ഇവൾക്കിട്ടൊരു പണി കൊടുത്താലോ..... ഓടി റൂമിലേക്ക് കയറി...ഡോർ വലിച്ചടച്ചു.. ..എന്നിട്ട് ഡോറിന്റെ സൈഡിൽ നിന്നും മെല്ലെ ഡോർ തുറന്നു പുറത്തേക്ക് ശബ്ദം കേൾക്കുന്ന വിധത്തിൽ നിന്നു.... അഖിലേട്ടൻ എന്തായാലും ഇല്ലാ...... അപ്പോൾ പിന്നെ...... 😁😁 "ശോ വിടു അഖിലേട്ടാ.... ആരെങ്കിലും കാണും..... ഇപ്പൊ എന്താ വേണ്ടത്? ഉമ്മയല്ലേ?? തരാം തരാം..... ഒളിഞ്ഞു നോക്കിയപ്പോൾ അവള് നിന്ന് നഖം കടിക്കുന്നു... അവളുടെ ഒരു സൂപ്പർ മാൻ !!!പ്ഫാ.... ദേ ഇന്നലെ തന്നത് തന്നെ മുറിഞ്ഞുട്ടോ.. ഇന്നലെ രാത്രി എന്തായിരുന്നെന്നാ...... ഇവള് വിരലും കടിച്ചു തീർക്കുമോ? 😏🤔 പിടി വിട്.. പിടി വിട്.... ഞാൻ തരാം ... ഉ............. മ്മ്....... മ്മാ..... ചുവരിന് കൊടുത്തു തീർത്തു.. അവള് ചാടിതുള്ളി താഴേക്ക് പോയി.. ഹോ... എന്തൊരാശ്വാസം..... കഴിഞ്ഞോ? ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അഖിലൂട്ടനും... അല്ലാ...ഞാൻ വെറുതെ..... ഓരോന്ന്... നോക്കി..... നല്ല പെയിന്റ് അല്ലെ... അപെക്സ് അൾട്ടിമ.... പായലേ വിട പൂപ്പലെ വിട അഖിലൂട്ടാ വിട....... ടൗവൽ എടുക്കാൻ മറന്നത് കൊണ്ടു ഈ ഭ്രാന്ത് കാണാൻ പറ്റി.... 🙏 ഒന്ന് ഇളിച്ചു കാണിച്ചിട്ട് നേരെ താഴേക്ക് വന്നപ്പോൾ രാഹുൽ ദേവു പോയതും നോക്കി നിൽക്കുന്നു... അത് ദേവകി അല്ലെ?? അതിന്റെ പേര് അതായിരുന്നോ? 🙄 "എന്താ അറിയാവോ? "മ്മ്... ബാംഗ്ലൂരിൽ ഞാൻ മൂന്ന് വർഷം ഉണ്ടായിരുന്നു.ഒരു കോഴ്സ് ചെയ്യാൻ... അപ്പോൾ . എന്റെ നൈബർ ആയിരുന്നു.. കണ്ടിട്ട് പരിജയം പോലും കാണിച്ചില്ല.... "വെറും അയൽവാസികൾ ആയിരുന്നോ? കണ്ടിട്ട് തോന്നുന്നില്ല... രാഹുൽ ഒന്നും മിണ്ടാതെ കയറി പോയി.... പ്രണയം ആണല്ലോ കരിഞ്ഞു നാറുന്നത്... കണ്ട് പിടിക്കാം... അടുക്കളയിൽ എല്ലാവരെയും വിളിച്ചു കൂട്ടിയിട്ടു കണ്ടു പിടിച്ച കാര്യം പറഞ്ഞു... "ഹോ.... ദൈവം വല്യവനാ....ഇമ്മാതിരി ഗജകേസരി യോഗം തന്നെ അവന് കിട്ടാൻ ഞാൻ ഇന്നലെയും കൂടി പ്രാര്ഥിച്ചതാ -വല്യേട്ടൻ.. പാവം എന്റെ അനിയൻ...എന്നാലും അവന് ഇപ്പോഴും ആ പ്രേമം ഉണ്ടാകുമോ ... ഉണ്ടെങ്കിൽ കെട്ടിച്ചു കൊടുക്ക് എന്റെ ചേച്ചി.... ടി ടി ടി.. നിന്റെ കഞ്ഞിയിൽ വീണ പാറ്റയെ എന്റെ അനിയന്റെ നൂഡിൽസിൽ എടുത്തിടാൻ നോക്കല്ലേ... ആ തെണ്ടി ചൈനീസ് എന്നും പറഞ്ഞു എടുത്തു കഴിക്കും.... ഏറ്റില്ല... ഏറ്റില്ല..... 😁😁 എടീ കുർസി കുർസി ന്നാ......... നീ ബസന്തി പറഞ്ഞത് കേട്ടിട്ടില്ലേ...... -വല്യേട്ടൻ ഏതാ മനുഷ്യാ ആ ബസന്തി? ഇന്നലെ രാത്രി ആ സിനിമയുടെ സ്പൂഫ് കളിച്ചപ്പോൾ അവൾക്കില്ലാത്ത സംശയമാ ഇന്ന് അവൾക്ക്.... എന്താണ് ഇവിടെ ഒരു ചർച്ച? "ഒന്നുമില്ല.. ഒരു പാഷാണത്തിൽ കൃമിയെ pack ചെയുന്ന കാര്യം പ്ലാൻ ചെയ്യുവാ.. പേര് ദേവകി എന്ന ദേവു... നിങ്ങൾ ആറു പേരും.. ഞാൻ ഒറ്റയ്ക്കും... എന്നിട്ടും നിങ്ങൾക്ക് എനിക്കെതിരെ ഒരു ചെറു വിരൽ പോലും അനക്കാൻ കഴിയുന്നില്ലാന്ന് വെച്ചാൽ? മോശം.... ഞാഞ്ഞൂലും വെല്ലുവിളിയ്ക്കാൻ ഇറങ്ങിയിട്ടുണ്ട്... "ഞങ്ങള് വേണ്ടാന്ന് വെച്ചിട്ടാ.. ഞങ്ങള് അറിഞ്ഞൊന്ന് കളിച്ചാൽ.. നീ ഇവിടുന്ന് പോടീ പിത്തക്കാളി.....😡 -വല്യേട്ടൻ ഞാനെന്തിനു പോണം... എന്റെ അഖിലേട്ടന്റെ വീടല്ലേ.... ഞാൻ ഇവിടെ തന്നെ ഉണ്ടാകും.... ഞാൻ പോവൂല... "അഖിലേട്ടാ ഏട്ടൻ കേട്ടില്ലേ.... അടിച്ചു പുറത്താക്കേട്ടാ ഇവളെ " അത് കേട്ട് അവള് ഞെട്ടി തിരിഞ്ഞു നോക്കി... ചുമ്മാ... പറ്റിച്ചതാ... കണ്ടോ.. ഇത്രേയുള്ളൂ നീ.... ഞങ്ങളോട് കളിച്ചാൽ ഞങ്ങൾ കളി പഠിപ്പിക്കും.. ഈ കല്ലുവാ പറയുന്നത്...... നമുക്ക് കാണാം..... അവള് വീണ്ടും വെല്ലുവിളിചിട്ട് പോയി... ശോ ഈ നാശത്തിന് ഒരു അവസാനവും ഇല്ലെ.... അഖിലേട്ടൻ ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ നേരം അവള് ഏട്ടന്റെ കയ്യിൽ തൂങ്ങി..... "സൂപ്പർ മാൻ... എനിക്കെന്ത്‌ വാങ്ങിക്കൊണ്ട് വരും...... " ഒലക്ക...... എവടെയാ വല്യേട്ടാ.......😡 അൽപ്പം മാറി ഞങ്ങൾ എല്ലാവരും ഇരുന്നു... വല്യേട്ടനും ആദിയേട്ടനും റെഡി ആയി നിൽപ്പുണ്ട്..... എനിക്ക് ഡയറി മിൽക്ക് വാങ്ങിക്കൊണ്ട് വരുമോ സൂപ്പർ മാൻ? "ആ പൈപ്പ് ഒട്ടിക്കുന്ന പശ എവടെയാ ഇന്ദ്രേ..... 😡😡😡 ഏട്ടനെന്തിനാ പശ? -അഖിലേട്ടൻ.... ആ.. ഹോസ്പിറ്റലിൽ കഴുത്തിലെ എല്ലു പൊട്ടി ഇന്നലെ ഒരുത്തൻ വന്നു... അവനോട് കോളർ ഇടാൻ പറഞ്ഞപ്പോൾ അവന് എളുപ്പത്തിൽ ഒട്ടുന്ന മരുന്ന് വേണമെന്ന്.. ഞാൻ നാളെ വന്നു വാങ്ങിക്കോളാൻ പറഞ്ഞു.... അതിനാ... എന്തേ? എനിക്ക് പിന്നെ ടെഡി ബിയർ വേണം!!! അയ്യോ....മോളെ ആ ബ്രാൻഡ് ഉണ്ടാകുമോന്നു അറിയില്ല...blue moon, samuel adams ഒക്കെയാണ് ബെസ്റ്റ്...പക്ഷെ chilled ആയിരിക്കണം... (ഗൂഗിൾ വിവരശേഖരം) ചിത്തിര ചേച്ചിയും വിട്ടു കൊടുത്തില്ല.... ചിത്തു നീയും.... നമുക്കൊന്ന് കൂടേണ്ടി വരും.... -വല്യേട്ടൻ പിന്നെ എനിക്ക് ഉണ്ടല്ലോ ഒരു മുത്തവും വേണം..... ☺️☺️☺️ ഇവളെ ഇന്ന് ഞാൻ, 😡😡😡ഞാൻ അഖിലേട്ടനെ തറപ്പിച്ചു നോക്കി... കല്ലൂ.... നീ ആ മാല പൊട്ടിച്ചു ആ മുത്തൊക്കെ പെറുക്കി അവൾക്ക് കൊടുത്തേ.... അഖിലിന്റടുത്ത് ചോദിക്കുന്നത് കണ്ടില്ലേ...... കൊടുക്കുന്നുണ്ട് ഞാൻ വല്യേട്ടാ..... 😡😡 അഖിലേട്ടൻ ഒന്ന് വന്നേ.. ഞാൻ പറയട്ടെ.... അങ്ങേരെയും വിളിച്ചു കൊണ്ടു റൂമിലേക്ക് പോയി ഡോർ ലോക്ക് ചെയ്തു..... എന്തേ കൊടുക്കായിരുന്നില്ലേ? മുത്തം... നീയുള്ളപ്പോൾ അവൾക്ക് എന്തിനാ ഞാൻ കൊടുക്കുന്നത്? നീയെന്റെ പൊന്നല്ലേ... പഞ്ചാരകുടമല്ലേ? ശെരിക്കും?? ഇനി അവള് പറയുന്നത് കേൾക്കുമോ? ഇല്ലാ..... പൊന്നെ....... അപ്പോൾ എനിക്കെവിടെ ഉമ്മ? ഉമ്മആആആ...... മതിയോ? മ്മ്.. മതി... ബാ പൂവ്വം...... ദൈവമേ...... ഒരു പിടി ദുരിതവും അതിലൊരു കനവുമിതോ... കാലമേ തളരുന്നനുദിനം എൻ മനസമ നില പോയി........ അഖിലിന്റെ ആത്മയും അവസ്ഥയും.... ഫീൽ ദി ബിജിഎം.... ************ ഇന്ദ്ര ചേച്ചി.... എനിക്ക് ഒരു ഹെല്പ് വേണം... ഒരു ഭർത്താവിന് ഭാര്യയ്ക്ക് കൊടുക്കാൻ പറ്റിയ ഗിഫ്റ്റ് വേണം....... ഒരു ഐഡിയ പറ.... ഇപ്പൊ നിനക്കെന്തിനാ?? അഖിലേട്ടനോട് പറഞ്ഞു വിട്ടു എനിക്കത് വാങ്ങിക്കണം... എന്നിട്ട് ആ ദേവുവിന്റെ മുന്നിൽ വെച്ചു അത് കാണിച്ചു അവളെ ദേഷ്യം പിടിപ്പിക്കണം.... അതിനാണോ? ഞാൻ ഏട്ടനോട് ചോദിക്കാം.... ഞാൻ ആദിയേട്ടനോടും ചോദിക്കാം.... എങ്കിൽ ഞാൻ വിഷ്ണുയേട്ടനോട് ചോദിക്കാം..... ചോദ്യം ചോദിക്കാൻ പോയ മൂന്ന് പേരും തിരികെ എത്തി.... ഒരു കുഞ്ഞിനെ തരാമെന്നാ പറയുന്നത്.... മൂന്നു പേരും കോറസ് പാടി..... ബ്ലഡി ഗ്രാമവാസീസ്..... നോ... നെക്സ്റ്റ്....... വീണ്ടും ചോദിക്കാൻ പോയി..... രണ്ടു എഫക്റ്റീവ് പേരുമായിട്ട് അവരെത്തി..... costly ആണെന്നാ കേട്ടത്... അപ്പോൾ പെർഫ്യൂമും ലേഡീസ് വാച്ച് വല്ലതും ആകും... അഖിലേട്ടന് msg അയച്ചു... ആർക്കാണെന്ന് റിപ്ലൈ വന്നു.... ഉപയോഗിച്ചിട്ട് കൊള്ളാമെങ്കിൽ എല്ലാവർക്കും റെക്കമെന്റ് ചെയ്യാം... എന്തേ 😡😡 ആ.. പിന്നെ..... വേറെ നല്ല ഭംഗിയും മണവുമുള്ളതാണെങ്കിൽ വേറെ ബ്രാൻഡ് നോക്കിക്കോ... പിന്നെ അനക്കമൊന്നും ഇണ്ടായില്ല... msg സീൻ ആക്കിയിട്ടുണ്ട്... അപ്പോൾ സംഭവം വരും..... വൈകുന്നേരം അഖിലേട്ടൻ വന്നു.... ആ ദേവുവിന് വാങ്ങിയതൊക്കെ കൊടുത്തു.... എനിക്കുള്ളത് ഇപ്പോൾ കിട്ടും എന്ന് നോക്കി നിന്നു...എന്നിട്ടും കിട്ടിയില്ല.... റൂമിലേക്ക് വരാൻ പറഞ്ഞിട്ട് അഖിലേട്ടൻ മുകളിലേക്ക് പോയി.... എവിടെ? എനിക്കുള്ളത് എവിടെ? ബാഗിൽ നിന്നും രണ്ടു കവർ എടുത്തു കയ്യിൽ തന്നു... ഇത് contraceptive pills.... Daily ഒന്ന് വീതം.... ഇത് safety measure.... നല്ല flavor ആണ്.... ഇനി നിനക്കെന്താ വേണ്ടത്? (ഇതൊക്കെ എന്താണ് എന്നുള്ള ചോദ്യം cmnt ബോക്സിൽ നിരോധിച്ചിരിക്കുന്നു... ഗൂഗിൾ ചെയ്യു....ഇത്രയും എഴുതിയിട്ടും മുരിങ്ങക്കായ എന്തിനാണെന്നു ചോദ്യം ചോദിച്ച ആൾക്കാരുള്ള നാടാണ് 😁😁) "അപ്പോൾ വാച്ചും പെർഫ്യൂമും ഇല്ലേ? 🙄🙄എടീ ദുഷ്ടകളെ..... ഉള്ള വില പോയെന്നു വെറുതെ പറഞ്ഞാലും പോരാ... ആരുടെയോ ഭാഗ്യത്തിന് പുറത്തറിഞ്ഞില്ല.... "എന്നാലും എന്റെ കല്ലൂ.... നീ ഇങ്ങനൊക്കെ ആയിരിക്കുമെന്ന് ഞാൻ വിചാരിച്ചു കൂടി ഇല്ലാട്ടോ..... 😁😁 അയ്യേ.. ഞാൻ അത്തരക്കാരി നഹീ...... അവിടെ നിന്ന് ഇറങ്ങി ഒരോട്ടമായിരുന്നു... നേരെ ചെന്നു രാഹുലിനെ ഇടിച്ചു...... വീട്ടിനകത്താണോ നടക്കുന്നത്....? 😬😬 താഴെ വീണതും പെറുക്കി എടുത്തു കൊണ്ടു നേരെ അടുക്കളയിലേക്ക് പോയി.... ദേ പിടിച്ചോ.... എനിക്കെങ്ങും വേണ്ട..മനുഷ്യൻ നാണം കെട്ടു.... നിങ്ങളോട് ഐഡിയ ചോദിച്ചതിന് ഇങ്ങനൊക്കെ തന്നെ വേണായിരുന്നോ? എന്താ ഇത്? മുകളിൽ നടന്നത് മുഴുവനും പറഞ്ഞു കൊടുത്തു.. എല്ലാം കൂടി കൂട്ട ചിരി ആയിരുന്നു..... ഇനി പറഞ്ഞിട്ട് കാര്യമില്ല.. കല്ലു..... എന്നാലും നീ റെക്കമെന്റ് ചെയ്യുമെന്ന് കൂടി പറഞ്ഞല്ലോ... അതാണ്‌.... 😂😂 ശവത്തിൽ കുത്താതെ ചേച്ചി.... 😔😔😔 ********* രാത്രി ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോഴും അഖിലേട്ടൻ കളിയാക്കുന്നുണ്ടായിരുന്നു ... ഏത് പോലീസ്കാരനും പറ്റില്ലേ അബദ്ധം? അഖിലേട്ടൻ വരുന്നതിന് മുന്നേ ഓടിപ്പോയി കിടന്നുറങ്ങി.... രാവിലെ എഴുന്നേൽക്കുന്നതിന് മുന്നേ രക്ഷപ്പെടണമെന്ന് കരുതിയതാണ്.... പിടിക്കപ്പെട്ടു..... "എന്തിനാ മോളെ കൂട്ടിലടച്ച വെരുകിനെ പോലെ നടക്കുന്നത്? "ഞാൻ ഇന്നലെ മനപ്പൂർവം പറഞ്ഞതല്ല... അറിയാതെ അബദ്ധം പറ്റിയതാ.... "മ്മ്... ഇതിനാണോ? അത് സാരമില്ലല്ലോ.ഞാൻ അത് അപ്പോഴേ വിട്ടു. .. നീ പറയുന്നത് കേട്ടപ്പോഴേ മനസ്സിലായി...അറിവുള്ളതല്ലാന്ന്... അതല്ലേ രഹസ്യമായി തന്നത്.... ഇപ്പോഴാ സമാധാനം ആയത്..... രാവിലെ പതിവ് പോലെ ഓടിച്ചാടി നടന്നു.... ആ ദേവുമാത്രം കാണുമ്പോൾ ആ ടെഡി ബിയറിനെ ഉമ്മ വെച്ചോണ്ട് നടക്കും... ഇതിന് പകരം നിന്റെ മുന്നിൽ വെച്ചു ഞാൻ എന്റെ അഖിലേട്ടനെ ഉമ്മ വെച്ചിരിക്കും.. കാവിലമ്മയാണേ കളരി പരമ്പര ദൈവങ്ങളാണേ സത്യം.... നമുക്ക് കാണാമെന്നു ദേവു.... ആഹ്‌ടി... നമുക്ക് കാണാം..... രാവിലെ ഷർട്ട് അയൺ ചെയ്തു കൊണ്ടു നിന്നപ്പോൾ താഴെ നിന്ന് വിളിക്കുന്നത് കേട്ടു.... ഷർട്ട് അവിടെ വെച്ചിട്ട് തിരിഞ്ഞപ്പോൾ ആപത്തു മണത്തു... ഈ ഷർട്ട് കരിച്ചിട്ട് വഴക്ക് വാങ്ങി തരാൻ ആണല്ലേ.... നടക്കില്ല മോളെ... ഷർട്ടും തോളിൽ ഇട്ടുകൊണ്ട് താഴേക്ക് പോയി.... അടുക്കളയിൽ ഇന്ദ്രേച്ചിയോട് വിളിച്ച കാര്യം അന്വേഷിച്ചോണ്ട് നിന്നപ്പോൾ ആ വിളി കേട്ടു... കല്ല്യാണീ.............. ദേഷ്യത്തോടെയാണെന്നുള്ളത് ഉറപ്പാണ്... ഓടി മുറിയിൽ കയറിയപ്പോൾ ഒരു പേപ്പറും പിടിച്ചു കൊണ്ടു നിൽപ്പുണ്ട്.... എന്റെ കിളികളെല്ലാം കൂടും കുടുക്കയുമെടുത്തു എങ്ങോട്ടേക്കോ പറന്നു... എന്താടി ഇത്? 😡😡 ക്ലാസ്സ്‌ സർപ്രൈസ് ടെസ്റ്റ്‌ ആയിരുന്നു... പഠിക്കാൻ പറ്റിയില്ല.... എന്നിട്ടും ഞാൻ മൂന്നു മാർക്ക് വാങ്ങിച്ചില്ലേ !!!പോരെ? പിന്നെ അങ്ങോട്ട് ഇംഗ്ലീഷ് സിനിമകളുടെ പേരുകൾ നിരത്തി പെറുക്കി വന്നു..... മമ്മി റിട്ടേൺസ് -അമ്മച്ചി തിരുമ്പി വന്താച്,ദി ടൈറ്റാനിക് -കപ്പൽ മുതലാളി, ജോണി ഐ shrunk ദി കിഡ് -ജോണി ആ കുട്ടി ശർദ്ധിച്ചു... ഇതൊക്കെ ആയിരുന്നു എന്റെ അറിവിലേ ഇംഗ്ലീഷ് സിനിമകൾ... എന്റെ അറിവുകൾ ഒന്നുമല്ലായിരുന്നുവെന്ന് ഈ കഥയുടെ അവസാന നിമിഷങ്ങളിൽ ഞാൻ തിരിച്ചറിയുകയായിരുന്നു..... 🙄🙄🙄 (തുടരും ) #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
12.4k കണ്ടവര്‍
7 മണിക്കൂർ
വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-81 എങ്കിൽ ഇവളിന്ന് ഇവിടെ കിടക്കുന്നത് എനിക്കും കാണണം 😁😁😁 "അച്ചോടാ ദേവൂട്ടീ സൂപ്പർമാന്റടുത്ത് ഇരിക്കണോ...... ഇരുത്താലോ....... മോള് കിടക്ക്..... നാളെ നേരം വെളുത്തിട്ട് ഇരുത്താട്ടോ..... ചിത്തു ചേച്ചി കിടക്കുന്നില്ലേ... കിടക്ക് ചേച്ചി..... അഖിലേട്ടാ തറയിലോട്ട് ഷിഫ്റ്റ്‌ ആയിക്കോ.... മോള് വാ....... ദേവൂട്ടീ യുവർ കൗണ്ട്ഡൌൺ സ്റ്റാർട്ട്‌സ് നൗ...... എല്ലാവരും ഓരോരോ പൊസിഷനിൽ കിടന്നു.. ഞാൻ ദേവൂട്ടിയെ കെട്ടിപ്പിടിച്ചു കിടന്നു.... ലാസ്റ്റ് ചാൻസ് ആണ്... ഓടിക്കോ 😡😡 കൊന്നാലും പോകില്ലെടീ......, 😡നിന്നെയും അഖിലേട്ടനെയും അങ്ങനെ ജീവിക്കാൻ ഞാൻ അനുവദിക്കില്ല...... ചേച്ചി.... weapon 1.....എടുക്ക്..... സേഫ്റ്റി പിൻ....... അവളുടെ കയ്യിലൊന്ന് കുത്തി.... ആ പണ്ടാരം ആ എന്നും വിളിച്ചു ചാടി വീണെഴുന്നേറ്റു.... "എന്താ എന്താ പ്രശ്നം? "ഒന്നുമില്ല അഖിലേട്ടാ..... മൂട്ട കുത്തിയതാന്നു തോന്നുന്നു... ദേവു മോള് ചാച്ചിക്കോ....... വാവാ വോ..... "ഇനിയൊരു അവസരം നിനക്കില്ല...മര്യാദക്ക് പോടീ എഴുന്നേറ്റു.... 😡 ഇല്ലെടീ ഞാൻ പോകില്ല..... 😡😡 അവള് തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങി..... നാടുവിനിട്ടൊരു തൊഴി കൊടുക്കാനാ തോന്നിയത്..... വേണ്ട.... നമുക്കൊരു ലെവലില്ലേ.... അതിനനുസരിച്ചു മുന്നോട്ടു പോകാം..... പതിയെ അവളുറങ്ങിയോന്ന് നോക്കിയിട്ട് എഴുന്നേറ്റു നിലത്തേക്കിറങ്ങി.... "അഖിലേട്ടാ.......... 😉😉😉 "മ്മ്....... നീ ഉറങ്ങിയില്ലേ? "ആ... ഞാൻ ഉറക്കത്തിലാ...... നിങ്ങളെന്തൊരു മനുഷ്യനാ...... "എനിക്കെന്താടി കുഴപ്പം? ശു ശു പതിയെ...... ആ പെണ്ണിപ്പോ എഴുന്നേൽക്കും....... ആറ്റുനോറ്റിരുന്നോരു കല്യാണം കഴിച്ചതാ.... അതിങ്ങനെയുമായി.... നിങ്ങളാരാ ശ്രീകൃഷ്ണന്റെ അളിയനാണോ? പെൺപിള്ളേര് വണ്ടിയും പിടിച്ചു വരാൻ.... ഞങ്ങളും ഇന്ത്യക്കാരല്ലേ ഞങ്ങൾക്കൊന്നും ഇല്ലല്ലോ..... "അതെനിക്കെങ്ങനെ അറിയാനാ.... ഞാൻ ഇങ്ങനെ കന്യകനായി അച്ഛനാകാതെ നിന്ന് പോകത്തെയുള്ളു.... "ശാപമാണ് മനുഷ്യാ ശാപം... ആദ്യരാത്രിയിൽ കൊണ്ട് വന്ന പാലിന്റെയും വെള്ളം കോരിയൊഴിച്ച ബെഡിന്റെയും ശാപം..... പറഞ്ഞിട്ട് കാര്യമില്ല..... നമുക്ക് ടെറസിലേക്ക് പോയാലോ? "അവിടെ എന്താ? "ഇവിടെ ഒന്നും നടക്കില്ല... അപ്പോൾ പിന്നെ അങ്ങോട്ടേക്ക് പോകാം .... നിങ്ങൾ ഹിന്ദി സീരിയൽ കാണാത്തത് കൊണ്ടാ.... അവിടെയൊക്കെയാ ഇപ്പോൾ ട്രെൻഡ്... വാ..... സൂ..... പ്പർ..... മാൻ....... എവിടെ......? ഇതിന് ഉറക്കവുമില്ലേ...... 😰😰😰😰😬😬😬😬😬 എല്ലാം നശിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ..... പോ അങ്ങോട്ട്...... ******* ഒരു മൂലയ്ക്ക് പോയി ഇരുന്നു നേരം വെളുപ്പിച്ചു... കോഴി കൂകിയപ്പോൾ എഴുന്നേറ്റു താഴേക്ക് പോയി....... സോഫയിൽ ചാരിയിരുന്നു..... "നീ നേരത്തെ എഴുന്നേറ്റൊ? ഉറങ്ങിയാലല്ലേ എഴുന്നേൽക്കേണ്ടതുള്ളൂ.... ചേച്ചി... മുറിവ് വേദനയുണ്ടോ? മ്മ്.... ചെറുതായിട്ട്..... 😨ആ പെണ്ണിനെ നിലയ്ക്ക് നിർത്തിയെ പറ്റു.... ഇല്ലെങ്കിൽ അവള് നമ്മുടെ ചെവിയിൽ ചെമ്പരത്തി പൂ വെയ്ക്കും...... മ്മ് ചേച്ചി.... വീ ഹാവ് ടു പ്ലാൻ..... ഓരോ മുറികളിലെയും ഡോറുകൾ തുറന്നു.... ഇന്ദ്രേച്ചി രാവിലെ തന്നെ കുളിച്ചു സുന്ദരിയായി നാണത്തോടെ വന്നു നിന്നു..... വൃതമെന്നു പറഞ്ഞു പോയ മൊതലാ...... അഖിലയും കടന്നു വന്നിരുന്നു.... അങ്ങേരെ ഇടിച്ചു പൊളിക്കാൻ പോയവളാ.... ഇതൊക്കെ കാണാനാ എന്റെ വിധി....... 😔😔😬😬 സാവിത്രി ആന്റിയും കടന്നു വന്നിരുന്നു... തിരുപ്പതിയായി....... ഓരോരുത്തരും ഓരോ തിരക്കുകളിലേക്ക് ഊളിയിട്ടു.... "നീയും കുറയ്‌ക്കണ്ടടീ നീയും പോയി കുളിച്ചോ!!!! "ശവത്തിൽ കുത്താതെ ചേച്ചി..... 😬😬😬 ഒരു കുളി പാസ്സാക്കാം എന്നും പറഞ്ഞു റൂമിലേക്ക് പോയി..... കോവു രാവിലെ തന്നെ അടുക്കളയിൽ നിൽപ്പുണ്ട്...... ഏട്ടൻ സുഖനിദ്രയിലും.... ബാത്‌റൂമിലെ ഡോറിൽ തുടർച്ചയായി തട്ട് കേട്ടു...... കല്ലൂ... ഡോർ തുറക്ക്..... ഒരു കാര്യമുണ്ട്..... അത്യാവശ്യം ആണ്.... ഞാൻ കുളിച്ചു കഴിഞ്ഞു... ഇപ്പോൾ ഇറങ്ങാം..... "ആ കാര്യമല്ല... വേറെ ഒരത്യാവശ്യം പറയാനാ....... "എന്താ???? ഡോർ ലോക്ക് മാറ്റേണ്ട താമസം ആള് അകത്തേക്ക് നുഴഞ്ഞു കയറി ലോക്ക് ചെയ്തു...... എന്താ??? 😧 ഒന്നുമില്ല... വെറുതെ... ഒന്ന് കാണാൻ........ കണ്ടില്ലേ... ഇനി പോ.... 😧😠 "പോകില്ലെങ്കിലോ..... പിന്നെ അവിടെ നിൽക്ക്....... ഞാൻ പോകുന്നു... ഡ്രെസ്സും എടുത്തോണ്ട് ഈറനോടെ പുറത്തേക്കിറങ്ങി... കയ്യിൽ പിടിച്ചു വലിച്ചു...... റബ്ബർ ബാൻഡ് പോലെ ആ നെഞ്ചത്തേക്ക് തന്നെ പോയി വീണു...... വിട്.....എനിക്ക് പോ.......ണം....... വേണ്ടാ....നമുക്ക് ഇങ്ങനെ നിൽക്കാമെന്നേ..... ഷവർ ഓൺ ആയി.... അതിൽ നിന്നും വീഴുന്ന വെള്ളതുള്ളികൾ വീണ്ടും ശരീരം നനച്ചു കൊണ്ടിരുന്നു..... ശരീരത്തിൽ ഏൽക്കുന്ന വെള്ളത്തിന്റെ തണുപ്പും സിരകളിൽ പടരുന്ന ചൂടും സമ്മിശ്രമായപ്പോൾ പ്രണയം വീണ്ടും പൂത്തുലഞ്ഞു...... വികാരത്തോടെയുള്ള നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു..... ഏട്ടന്റെ വിരലുകൾ മുഖത്ത് വീണുകിടന്ന മുടിയിഴകളെ ഒതുക്കി അധരങ്ങളിൽ സ്ഥാനം പിടിച്ചു..... മുറിഞ്ഞിട്ടുണ്ട്.... ആ വാക്കുകൾ ശരീരത്തിൽ ഉടനീളം ഒരു തരിപ്പ് സൃഷ്ടിച്ചു കടന്നു പോയി..... ഇറുകെ പുണർന്നു നിന്നു......... ഞാൻ ഒരുപാട് അവോയ്ഡ് ചെയ്യുന്നുണ്ടല്ലേ? "എത്ര അവഗണിച്ചാലും ഇങ്ങനെയൊന്നു ചേർത്ത് പിടിച്ചാൽ മതി... ഞാൻ മായ്ച്ചു കളഞ്ഞോളാം ആ പരിഭവങ്ങളെല്ലാം.... " "നിനക്കെങ്ങനെയാ കല്ലൂ ഒരു ഉപാധികളുമില്ലാതെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത്? ഇന്നലെ നിന്റെ സ്ഥാനത്തു വേറെ ഏത് പെൺകുട്ടികൾ ആയിരുന്നെങ്കിലും എങ്ങനെ പ്രതികരിക്കുമെന്ന് കൂടി പറയാൻ കഴിയില്ലായിരുന്നു..!!!!! പിന്നെ കോപ്പാണ്.... എനിക്ക് വന്ന ദേഷ്യത്തിന് ഞാൻ സയനൈഡ് ജോളിയാകാത്തത് നമുക്ക് ജനിയ്ക്കാൻ ഇരിക്കുന്ന പിള്ളേരുടെ ഭാഗ്യം.... ഉപാധികളില്ലാതെ കോപ്പാണ്.. കുറെ നാളായി കൊതിപ്പിച്ചു കടന്നു കളയാൻ തുടങ്ങിയിട്ട്..... ഇത് വെറും എന്റെ ആത്മ മാത്രം.... ഇതിലൊക്കെ എന്താ ഏട്ടാ..... ഞാനല്ലേ ഏട്ടനെ മനസ്സിലാക്കേണ്ടത്........ 😡😡😡😡😡😡🙄🙄🙄(ആത്മ ) "ഇപ്പോഴാണ് പെണ്ണേ എനിക്ക് നിന്നോട് ഒരുപാട് സ്നേഹം തോന്നുന്നത്.... ഐ ലവ് യൂ....... ചെവിയിൽ പറഞ്ഞു കൊണ്ട് മൃദുവായി ഒന്ന് കടിച്ചു.... കുറുകിക്കൊണ്ട് വീണ്ടും ആ നെഞ്ചിലേക്ക് ചേർന്നു നിന്നു...... ഒരുപാട് നേരം.... ഹാഛീ...... 🤧 അവസാനം ടാങ്കിൽ വെള്ളം തീർന്നപ്പോൾ റൊമാൻസും തീർന്നു.... ഇതിൽ നിന്നും നമ്മൾ ഉൾക്കൊള്ളേണ്ടത് എന്താന്ന് വെച്ചാൽ "ജലം അമൂല്യമാണ്,,, പാഴാക്കരുത്.... ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ???? " ഈ തിരക്കിനിടയിലും ഞാൻ വന്നു പറഞ്ഞ ഈ കാര്യങ്ങൾ നിങ്ങൾ ഒരുകാലത്തും മറക്കരുത്... "കല്ലൂ... ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് വരാം.. നീ റെഡി ആയി നിൽക്ക് അപ്പോഴത്തേക്കും .വന്നിട്ട് ഒരുമിച്ചു നമുക്ക് പുറത്തേക്ക് പോകാം..... ലോട്ടറി ആണല്ലോ....... ചാടിക്കയറി സമ്മതിച്ചാൽ വില പോകും.. വേണ്ട... കീപ്.... കാം..... "എനിക്ക് കോളേജിൽ പോണം.... "തല്ലു കൊള്ളാനും മേടിക്കാനും അല്ലെ... ഇന്നൊരു ദിവസം ആ കോളേജ് സമാധാനത്തോടെ നടക്കട്ടെ.... പുല്ല്... പറയണ്ടായിരുന്നു..... 🥶🥶🥶 മൂപ്പര് ബ്രേക്ക്‌ഫാസ്റ്റും കഴിച്ചിട്ട് പോയി... കുറച്ചു കഴിഞ്ഞപ്പോൾ വിഷ്ണുഏട്ടൻ വന്നു... ചിത്തു ചേച്ചിയുടെ മുറിവും ദേവുവിന്റെ പ്രതിഷേധവും കൂടി ആയപ്പോൾ അവിടെ ഒരു പ്രണയം ഫംഗൽ ഇൻഫെക്ഷൻ ആകുകയാണ് സുഹൃത്തുക്കളെ....... പൂത്തെന്ന്...... പതിനൊന്നു മണി കഴിഞ്ഞപ്പോൾ അഖിലേട്ടൻ തിരികെ വന്നു... ഞാനും റെഡി ആയി ഇറങ്ങി..... ദേവു ഓടി വന്നു ഉണ്ണിയേട്ടൻ ഫസ്റ്റ് വിളിച്ചു.... കൊല്ലട്ടെ ഞാനിതിനെ? വേണ്ട കല്ലു.... സമയം ഉണ്ട്...... ദേവു പോകുവാണോ? എങ്കിൽ പിന്നെ ഞങ്ങളും വരുന്നു..... ഇന്ദ്രേച്ചി, വല്യേട്ടൻ, ആദിയേട്ടൻ അഖില, ചിത്തുചേച്ചി ചുമ്മാ നിന്ന വിഷ്ണുയേട്ടനെയും കൂട്ടി.... എല്ലാവരുടെയും നടുക്ക് ദേവുവും.... ഡാ അഖിലേ ഇതിൽ സ്ഥലമില്ല... നീ ആ ബുള്ളറ്റ് എടുത്തോ...... വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും മിൽക്ക് ആയ സ്ഥിതിക്ക് ഞാനും എന്റെ അഖിലേട്ടനും ആ റോയൽ കുടു കൂടാ ശബ്ദത്തിൽ ഞങ്ങളുടെ റൊമാൻസ് അങ്ങ് സ്റ്റാർട്ട്‌ ചെയ്തു.... "ദേവുവിന് ഈ ഇടയായി ആകെയൊരു മാറ്റം... എന്റെ അടുത്തുള്ള അപ്രോച് ഒന്നും ശെരിയല്ല .... നിനക്ക് hurt ആയോ കല്ലു? "ഇല്ലാ .... ആയിട്ടേയില്ല....ഞാനെന്താ മനുഷ്യന്റെ ജന്മം അല്ലെ? "മാക്സിമം അവളെ അവോയ്ഡ് ചെയ്യാൻ നോക്കാം.... നീ ദേഷ്യപ്പെടാതെ നല്ല കുട്ടിയായി ഇരിക്ക്.... മൂഡ് കളയല്ലേ.... ലഞ്ച്, സിനിമ, ലാസ്റ്റ് ബീച്ച്..... അന്ന് മുഴുവനും ആകാശത്തിലെ പറവകളെ കണക്ക് ഇങ്ങനെ പറന്ന് നടന്നു.... രാത്രി വീടെത്തിയപ്പോൾ തന്നെ ഉമ്മറത്തു നിൽക്കുന്നു ദേവു.... ഇത് വരെ പോയില്ലേ ഇത്? "ഭയങ്കര ബഹളം ആയിരുന്നു.... കൂടെ കൊണ്ട് വരേണ്ടി വന്നു..... ചിത്തു ചേച്ചി പറഞ്ഞപ്പോൾ അവളുടെ ഇളി കാണണമായിരുന്നു... അപ്പോൾ അവള് തുനിഞ്ഞിറങ്ങിയേക്കുവാണ്..കരുക്കൾ നീക്കി തുടങ്ങി.... . ഇനി ഞാനാ എന്റെ രാജാവിനെ രക്ഷിക്കേണ്ടത്....... "എന്താ നിന്റെ പ്ലാൻ? "പ്രത്യേകിച്ച് പ്ലാനൊന്നുമില്ല വല്യേട്ട... "ഈ ഭ്രാന്തിന് കറന്റ്‌ ആണ് ബെസ്റ്റ്... ഒരു ഷോക്ക് കൊടുത്താലോ ആദി? "അതാണ്‌ അളിയാ ഞാനും ആലോചിക്കുന്നത്...... നാളെ രാവിലെ തന്നെ കൊടുത്തേക്കാം... അതിന് മുന്നേ ആ സാധനത്തിനെ ഇന്ന് രാത്രി ഉറക്കണ്ടേ.. ഇന്നലെ ചിത്തിരയുടെ നെറ്റി പോയി.. ഇന്ന് കല്ലുവിന്റെ ഉടലിന്റെ മേൽ തലയുണ്ടാകില്ല... "ആ ഒലക്കയെടുത്ത് അവളുടെ തലയ്ക്കിട്ടൊന്ന് കൊടുക്കട്ടെ ഞാൻ...-ഇന്ദ്രേച്ചി "ഞാൻ അമ്മിക്കല്ലു തൂക്കി എടുക്കുന്നുണ്ട്.. -അഖില.... "വേണ്ടി വരും..... അവളുടെ പോക്ക് ഇതാണെങ്കിൽ...... -ഞാൻ നമുക്ക് സ്ലീപ്പിങ് പിൽസ് കൊടുത്താലോ..... ഐഡിയ കൊള്ളാം വല്യേട്ട...... അത് തന്നെ നോക്കാം.... എന്താണ് ഇവിടെ ചർച്ച? അഖിലേട്ടൻ വന്നപ്പോൾ എല്ലാവരും ചർച്ച നിർത്തി.... "ഒന്നുമില്ല അഖിലേ.. കല്യാണിയുടെ കോളേജിൽ പോയ കാര്യം പറയുവായിരുന്നു... രണ്ടു മൂന്ന് മിസ്സുമാർ കൊള്ളാം..... 😁 "അപ്പോൾ ഒലക്ക യും അമ്മിക്കല്ലും എന്നൊക്കേ പറയുന്നത് കേട്ടതോ? "അതീ വല്യേട്ടന്റെ തലയ്ക്കടിക്കുന്ന കാര്യം പറഞ്ഞതാ. ... സൂപ്പർ മാ..... ൻ...... ദേ മുഴങ്ങുന്നു അപായ മണി... വല്യേട്ടൻ എഴുന്നേറ്റു പോയി അഖിലേട്ടനെ തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി... "എന്താ ഏട്ടാ നോക്കുന്നത്? "ആ ചുവന്ന സാദനം.... " "ങ്.... ങേ !!!!! "സൂപ്പർ മാന്റെ ചുവന്ന ഡിങ്കോൾഫി എവിടെ.... നീ അകത്തിട്ടേക്കുവാണോ.... അതല്ലെങ്കിൽ പിന്നെ എന്ത് കണ്ടിട്ടാ അവള് നിന്നെ സൂപ്പർ മാൻ എന്ന് വിളിക്കുന്നത്.... "ചെവി കൊണ്ട് വാ ഞാൻ പറഞ്ഞു തരാം.... അവിടെ എന്തോ രഹസ്യങ്ങൾ കൈമാറി... വല്യേട്ടൻ ചെവിയൊക്കെ കുടയുന്നത് കണ്ടു.... "ആർക്കും ഫുഡ് ഒന്നും വേണ്ടേ? അത് കൊണ്ട് അവിടെ വേറൊന്നും നടന്നില്ല.... വല്യേട്ടൻ രണ്ടു ഗ്ലാസ്‌ പാലെടുത്തു.... ഇതെന്തിനാ രണ്ടു ഗ്ലാസ്‌....? "ഒന്ന് പിഴച്ചാലും മറ്റൊന്നില്ലേ...പ്ലാനിങ് ആണ് കല്ലു.... രണ്ടിലും ഓരോ പൊടി കലക്കി.... ഇതിൽ ഒന്ന് വയറിളക്കാനുള്ള പൊടിയാണ്.. ഒന്നിൽ ഉറക്കഗുളികയും.... രണ്ടിൽ ഏതെടുത്താലും അവൾക്കിന്ന് രാത്രി ശുഭ രാത്രി ആണ്.... വാ... അവൾക്കിട്ട് പണിയാം... കിച്ചണിൽ നിന്നും എല്ലാവരും കൂടി ഇറങ്ങി... "ഹാ ഇതെന്താ എല്ലാവരും കൂടി? എയ് വെറുതെ ഒന്നുമില്ലച്ചാ... ഞങ്ങൾ വെറുതെ പാലൊക്കെ ആയിട്ട്..... അച്ഛനെന്താ ഇവിടെ? ഞാനും ഒരു ഗ്ലാസ് പാല് കുടിക്കാമെന്ന് വെച്ചു ഇറങ്ങിയതാ..... ഇതിപ്പോ നിങ്ങളായിട്ട് തന്നെ കൊണ്ട് വന്നല്ലോ.... "ഇല്ല... ഞങ്ങൾ തരില്ല.. കൊന്നാലും തരില്ല.... തരില്ലേ... എന്നാൽ കുടിച്ചിട്ട് തന്നെ കാര്യം.... താടാ ഇങ്ങോട്ട്..... ഇല്ലാ... ഇല്ലാ... ഇല്ലാ...... ഒരുമിച്ചു പറഞ്ഞു..... അല്ലാ... എന്താ അവിടെ? എവിടെ? ശ്രെദ്ധ മാറിയപ്പോൾ അച്ഛൻ ഒരു ഗ്ലാസ്‌ പാലെടുത്ത് മട മടാ കുടിച്ചു... ആഹാ... എന്താ ടേസ്റ്റ് ...... ഞങ്ങളുടെ ചെവികളിൽ സമയമാം രഥത്തിൽ ഞാൻ മാത്രം മുഴങ്ങികേട്ടു... ഏതാ അച്ഛൻ കുടിച്ചത് വല്ല്യേട്ട? റിസൾട്ട്‌ വരുമ്പോൾ പറയാം... അല്ലാതെ നോ ഐഡിയ.... നിങ്ങള് വാ.... ഇതും കൂടി പാളിയാൽ തീർന്നു.... ഇന്ദ്രേച്ചി പോയി കൊടുക്ക്...... പാലുമായിട്ട് ദേവുവിന്റടുത്തേക്ക് ഇന്ദ്രേച്ചിയെ പറഞ്ഞു വിട്ടു..... ദേവു..... പാൽ..... "ഞാൻ ചോദിചില്ലല്ലോ ആന്റി നിന്റടുത്ത്.... അയ്യോ... എനിക്ക് വയ്യേ 😂😂😂😂😂. എന്തിനാ വല്ല്യേട്ട ചിരിക്കുന്നത്? "എന്റെ കല്ലു... അവള് വിളിച്ചത് കേട്ടില്ലേ ആന്റീന്ന്... ഇന്ന് ഇന്ദ്ര അവളെ വെറുതെ വിടില്ല..... അപ്പോൾ ആ ഉദ്യമം നടക്കുമെന്ന് ഉറപ്പായി.... "ദേവുവിന്റെ സൂപ്പർ മാൻ തന്നു വിട്ടതാ.. വേണ്ടെങ്കിൽ വേണ്ട..... ഞാൻ പറഞ്ഞേക്കാം.... 😡 അയ്യോ... എങ്കിൽ തന്നേക്ക്.. ഞാൻ കുടിച്ചോളാം..... അവൾ അതും വാങ്ങി കുടിച്ചിട്ട് ഗ്ലാസ്‌ തിരികെ കൊടുത്തു..... പതിനഞ്ചു മിനിറ്റ് ആകണം.. റിസൾട്ട്‌ അറിയാൻ...... അച്ഛനെ പോയി നോക്കിയാലോ..... അച്ഛൻ സുഖ ഉറക്കം... അപ്പോൾ അത് വയറിളക്കം.... സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി..... ദേവുവിനെ നോക്കിയപ്പോൾ റൂമിലൊന്നും കണ്ടില്ല..... കിടക്കെടി ബാത്‌റൂമിൽ ....... ഞാൻ പോയി പൈപ്പ് പൂട്ടട്ടെ...... അൽ സൈക്കോ വല്യേട്ടൻ..... അയ്യോ..... കുറച്ചു കഴിഞ്ഞു ഒരലർച്ച കേട്ട് വല്യേട്ടന്റെ അടുത്തേക്ക് ചെന്നപ്പോൾ വല്യേട്ടൻ എന്തോ കണ്ടു പേടിച്ചു നിൽക്കുന്നു.... മുന്നോട്ടു നോക്കിയപ്പോൾ പകച്ചു പണ്ടാരം അടങ്ങി പോയി.... ദേവു.. അവൾ ഇവിടെ എങ്കിൽ..... അപ്പോൾ ബാത്‌റൂമിൽ.... ആരാടാ നാറി... പൈപ്പ് പൂട്ടിയത്..... അമ്മയുടെ ശബ്ദം... അപ്പോൾ അച്ഛൻ !!!!!! തീർന്നു..... അങ്ങനെ ആണെങ്കിൽ ഇവള് ഉറങ്ങേണ്ടതല്ലേ.... 🙄🙄🙄 അവള് അവിടെ നിന്ന് മുന്നോട്ടു നടക്കാൻ തുടങ്ങി... ബാക്കിയുള്ളവർ അതിനനുസരിച്ചു പുറകിലോട്ടും... കല്യാണീ ........ അഖിലൂട്ടൻ വിളിക്കുന്നത് കേട്ടു.... സൂ..... പ്പ......ർ..... മാ..... ന്....... ഞാൻ..... വല്ല്യേട്ട.. വായ പൊത്തി പിടിക്ക്... അഖിലേട്ടൻ കണ്ടാൽ പ്രശ്നം ആകും... വല്യേട്ടൻ വായപൊത്തി പിടിക്കാൻ പോയതും അവള് വായ തുറന്നതും കൈ വായ്ക്കുള്ളിലായതും നിമിഷനേരം കൊണ്ടായിരുന്നു..... ആഹ്...... വല്യേട്ടന്റെ ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ ഇന്ദ്രേച്ചി സാരി തിരുകി വായിലേക്ക് കയറ്റി....... കല്യാണീ.. .. . ആ ഞാൻ ദേ വരുന്നു....... ദേവു കയ്യും കാലുമിട്ടടിക്കാൻ തുടങ്ങി.... ആദിയേട്ടനും ചിത്തിര ചേച്ചിയും രണ്ടു കാലും തൂക്കി വായുവിൽ പിടിക്കാൻ തുടങ്ങി.... "എന്താ അഖിലേട്ടാ? "നീയെന്തിനാ കിതയ്ക്കുന്നത്? "ഞാൻ... ഞാൻ exercise ചെയ്യുവായിരുന്നു... അതാ.... "ഈ രാത്രിയിലോ? "എന്തേ... ഈ രാത്രിയിൽ ചെയ്യാൻ പാടില്ലാന്നുണ്ടോ? "നീ എന്തെങ്കിലും ചെയ്യ്... ഞാൻ ഹോസ്പിറ്റലിൽ പോകുവാണ്... ഒരു എമർജൻസി കേസ് ഉണ്ടെന്ന് ഫോൺ വന്നു... "ഹാവു.. സമാധാനമായി..... "എന്തോന്നാ.... !!! "അല്ലാ.... അഖിലേട്ടൻ പോകുവാണല്ലേന്ന് പറഞ്ഞതാ..... "ഞാൻ പോയിട്ട് പെട്ടന്ന് വരില്ലേ... അല്ലാ ബാക്കിയുള്ളവരൊക്കെ എവിടെ? "അവരും exercise ചെയ്യുവാ... അച്ഛൻ നാല് ചുവരുകൾക്കുള്ളിൽ വീർപ്പ് മുട്ടുന്നു... അമ്മ കിണറ്റിന് കരയിൽ ബാക്കിയുള്ളവർ അടുക്കളയുടെ ഭാഗത്തും.... ചിത്തു ചേച്ചിയും ആദിയേട്ടനും വെയിറ്റ് ലിഫ്റ്റിങ്.... വല്യേട്ടൻ എന്തായോ എന്തോ.... "ദേവു എവിടെ? "അവള് ഉറങ്ങി.... വേഗം പോ... എന്തൊക്കെ അറിയണം.... "നീ ഉറങ്ങണ്ട....ഞാൻ വേഗം വരാൻ നോക്കാം... ടേക്ക് കെയർ.... ഉറങ്ങാൻ പറ്റുമെന്ന് എനിക്കും തോന്നുന്നില്ല... അഖിലൂട്ടനെ യാത്ര ആക്കിയിട്ടു നേരെ അടുക്കളയിലേക്ക് പോയി...... വല്ല്യേട്ട ആഞ്ഞു വലിക്ക്..... വല്യേട്ടാ... pull pull..... വല്യേട്ടന്റെ വായിൽ നിന്നും തുണി മാറ്റി... Pull pull പറയാതെ എന്തെങ്കിലും ചെയ്യടി പുല്ലേ.... അവള് വിടുന്നില്ല.... ഒരു വഴിയേയുള്ളൂ... ഇക്കിളിയാക്കാം... മയിൽപീലി എവിടെ? "ഓലമടലെടുത്ത് അടിക്കെടി.... ഇത് തൊലിക്കട്ടി കൂടിയ ഇനമാ..... ഇക്കിളിയാക്കിയപ്പോൾ അവള് കൈ വിട്ടു കൊടുത്തു.... ഹോ.... എന്റെ കൈ......... വല്യേട്ടന്റെ കയ്യും നോക്കി നിന്ന ഗ്യാപ്പിന് ആ പെണ്ണ് വീണ്ടും സഞ്ചാരം തുടങ്ങി.... ഒരു ഗുളികയൊന്നും പറ്റില്ല.... ഇതിന്....... ആദിയേട്ടാ പോയി പിടിക്ക്...... ആദിയേട്ടൻ അവളെ പിടിച്ചു നിർത്തി.... എന്റെ അഖിലേട്ടാ ന്നും വിളിച്ചു കൊണ്ട് അവള് ആദിയേട്ടനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു നെഞ്ചത്തോട്ടു ഉമ്മ വെക്കാൻ തുടങ്ങി....... ഇവളെയിന്നു ഞാൻ.... അഖില ഓടി ചെന്നു പിടിച്ചു മാറ്റിയതും ദേവുവിന്റെ കൈ ചെന്നു അവളുടെ കഴുത്തിൽ ചുറ്റി.... എടീ വിടെടീ...... അവള് ഒരു കയ്യിൽ അഖിലയെയും പിടിച്ചു കൊണ്ട് മുന്നോട്ടു നടക്കാൻ തുടങ്ങി.... ചിത്തിര ചേച്ചി അപുറത്തേക്ക് പോയി ഒരു കയറെടുത്തു കൊണ്ട് വാ ... ഞാൻ അഖിലയെ പിടിച്ചു മാറ്റി.... വല്യേട്ടൻ ഫ്രിഡ്ജിൽ ചെന്നു മുട്ടയെടുത്തു കൊണ്ട് വന്നു... അവളുടെ മുഖം ലക്ഷ്യമാക്കി എറിഞ്ഞു. അവള് വലത്തോട്ട് തിരിഞ്ഞപ്പോൾ നേരെ ഇന്ദ്രേച്ചിയുടെ മുഖത്തേക്ക് കൊണ്ടു... സോറി... സോറി... അഖില അടുക്കളയിൽ പോയി അരിപ്പൊടിയും എടുത്തോണ്ട് വന്നു..... ഗോവണി പടികയറി മുകളിൽ നിന്നും വീഴ്ത്താൻ കണക്കാക്കി നിന്നു..... അഖിലേ റെഡി....... ദേവു പാസ്സ് ചെയ്യാറായപ്പോൾ കൈ കാണിച്ചു.... അവള് അത് വരെ വന്നു നിന്നിട്ട് പെട്ടന്ന് ഇടത്തേക്ക് നടന്നു... പുറകിലൂടെ വന്ന ചിത്തിര മാവിൽ കുളിച്ചു നിൽപ്പായി... ഓരോ പ്രാവശ്യവും അവള് സോമ്നാമ്പുലിസത്തിൽ നടന്നുകൊണ്ടിരുന്നു.... അപ്പോഴെല്ലാം അവൾക്ക് വെച്ചതൊക്കെ ഏറ്റുവാങ്ങാൻ ഞങ്ങളുടെ ജന്മം ബാക്കി.... അവസാനം അവളെ കസേരയിൽ പിടിച്ചു കെട്ടി വെച്ചു.... അവസാനം ഇന്ദ്രേച്ചി മുട്ടയിലും അഖില പാലിലും ആദിയേട്ടൻ തൈരിലും വല്യേട്ടൻ ആട്ടാ മാവിലും ചിത്തിര അരിപ്പൊടിയിലും കുളിച്ചു നിന്നു...... ഞാനോ... ഞാൻ..... ഫ്രിഡ്ജിൽ ഇരുന്ന ഐസും 😭😭😭വെള്ളവും നാറിയ വേസ്റ്റും കൂടി എന്റെ മേലേക്ക്..... ഒടുവിൽ എല്ലാവരും തളർന്നു ഒരിടത്തിരുന്നു...... ശ്വാസം വലിച്ചു വിട്ടപ്പോഴേക്കും കാളിങ് ബെൽ മുഴങ്ങി..... ആരുടേ മരണമണിയാണാവോ....? ഡോർ ഹാളിലൂടെ വല്യേട്ടൻ ഒളിഞ്ഞുനോക്കിയപ്പോൾ മുറ്റത്തൊരു അഖിലൂട്ടൻ...... എടീ ഓടിയ്‌ക്കോ...... അഖിൽ ആണ്.... അമ്മയുടെ റൂം പുറത്തു നിന്ന് പൂട്ടി... എല്ലാം കൂടിയൊരു നെട്ടോട്ടം ആയിരുന്നു... അഖിലയും ഏടത്തിയും കൂടി ചൂലും മോപ്പും എടുക്കുന്നു... തൂക്കുന്നു... തുടയ്ക്കുന്നു.... ആദിയേട്ടനും വല്യേട്ടനും കൂടി ദേവുവിനെ മുറിയിലേക്ക് എടുക്കുന്നു.... കിടത്തുന്നു...... നിമിഷനേരം കൊണ്ടു എല്ലായിടവും ക്ലീൻ ആക്കി..... നീ പോയി ഡോർ തുറക്ക് കല്ലൂ.... ഞാനോ? ഞാൻ എങ്ങനെയാ? 😨😨😨 "നമ്മളിൽ തമ്മിൽ ഭേദം നീയാണ്. ഇത്തിരി നാറ്റം.. അത് സ്‌പ്രേയിൽ കുളിച്ചാൽ തീരും... ചിത്തു...do it.... അവള് കുറെ സ്പ്രേയും അടിപ്പിച്ചു ഡോറിനടുത്ത് കൊണ്ടു നിർത്തി..... ബാക്കിയെല്ലാവരും പുറകിൽ ഒളിച്ചു.... ഡോർ തുറന്നു കൊടുത്തിട്ട് ഞാൻ അൽപ്പം നീങ്ങി നിന്നു... "നീ ഉറങ്ങിയില്ല അല്ലെ 🤪🤪🤪 എന്താ ഇവിടെ ഒരു സ്മെൽ? മീൻ ഉണക്കാനിട്ട പോലെ.... തൃപ്തിയായി... രണ്ടടി പുറകിലേക്ക് നീങ്ങി നിന്നു....... എല്ലാവരും ഉറങ്ങിയോ? "ഈ നാട്ടിലുള്ളോർ മൊത്തം ഉറങ്ങിക്കാണും.. പിന്നാ.. ഇവിടുള്ളോർ... മണി രണ്ടു കഴിഞ്ഞു.... വന്നു കിടക്കാൻ നോക്ക് മനുഷ്യാ 😡😡 മ്മ് മ്മ്.. മനസ്സിലായി...കിടക്കാൻ അത്യാവശ്യം ആയല്ലേ... അയ്യേ... എന്നെക്കണ്ടാൽ അങ്ങനൊക്കെ തോന്നുവോ 🙄🙄🙄(ആത്മ ) ആ.. നിൽക്ക്.മോളെ ധൃതി വെയ്ക്കാതെ ... ഞാൻ പോയി ദേവുവിനെ നോക്കിയിട്ട് വരാം... നമ്മുടെ ഉത്തരവാദിത്തം അല്ലെ... ദേവുവിന്റെ റൂം ലക്ഷ്യമാക്കി അഖിലൂട്ടൻ നടന്നു നീങ്ങി.... അവളവിടെ കിടക്കുന്നത് കണ്ടിട്ട് നേരെ റൂമിലേക്ക് കയറി പോകാനായി തിരിഞ്ഞതും തറയിൽ കിടന്ന മുട്ടയുടെ എന്തോ ചെറുകി ചക്ക വെട്ടിയിട്ട കണക്കെ അവിടെ വീണു.... ശബ്ദം കേട്ട ചിത്തുചേച്ചിയും വല്യേട്ടനും ഓടി വന്നു... അഖിലേട്ടൻ നോക്കിയപ്പോൾ രണ്ടു ആത്മാക്കൾ ജോഡിയായി എന്തോ പറത്തി മുന്നോട്ടേക്ക് വരുന്നു..... തലയിൽ കിടന്ന മാവ് ഇടയ്ക്ക് കുലുക്കികളയുന്നുമുണ്ട്.... അയ്യോ എന്നൊരു വിളി അഖിലേട്ടന്റെ വക കേട്ടു.... ..അഖിലേട്ടന്റെ വിളി കേട്ട് വന്നവർ രണ്ടു പേരും തിരിഞ്ഞോടി..... Conjuring കണ്ടിട്ട് അനങ്ങാത്തൊനാ..... കല്ലൂ നീ കണ്ടോ? "ഞാൻ പലതും കാണുന്നുണ്ട്.... നിങ്ങള് പറഞ്ഞാലും വിശ്വസിക്കില്ല..... അഖിലേട്ടനെയും താങ്ങി പിടിച്ചു കൊണ്ടു എഴുന്നേറ്റു നടന്നു.... "നീ പറ.... ഞാൻ വിശ്വസിക്കും...നിന്റെ മേത്തു നിന്നാടി മുനിസിപ്പാലിറ്റിയുടെ സ്മെൽ...... "നടക്കാൻ വയ്യെങ്കിലും കുറ്റം പറഞ്ഞോണം.... "അല്ലാ.. നീയെന്താ പറയാൻ വന്നത്..... "അതോ..... 🙈 അതോ........ അതെ....... സിബ്ബ്... സിബ്ബ്.... സിബ്ബേ.......... (തുടരും ) Lag ആകുന്നുണ്ട്.. ബോറാകുന്നുണ്ട്.. ഓവർ ആകുന്നുണ്ട് എന്നൊക്കേ അറിയാം... ക്ലൈമാക്സ്‌ കിട്ടാത്തത് കൊണ്ടാണ് ഈ തോന്ന്യവാസം... ക്ഷെമിക്കുക.... 🙏🙏 . #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
32.9k കണ്ടവര്‍
1 ദിവസം
വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-80 ചേച്ച്യേ.... ഇതൊന്നും നടക്കുമെന്ന് തോന്നുന്നില്ല.... അങ്ങേര് പിടിച്ചു നിൽക്കും...... കാരിരുമ്പിന്റെ കരുത്തും കുട്ടികളുടെ മനസ്സുമാ എന്റെ അഖിലൂട്ടന്.... ഇതും vpk യുടെ ഫ്ലോപ്പ് ലിസ്റ്റിൽ കയറ്റിക്കൊ..... സ്വയം ഗത്ഗദിച്ചു കൊണ്ട് ആ വിഭവങ്ങളിലേക്കൊന്ന് നോക്കി...... കല്ലൂ അഖിലയെയും കൂടി ഈ സമൂഹസദ്യയിലേക്ക് വിളിച്ചാലോ? "അത് വേണോ..ഇന്ദ്രേച്ചി... ഇന്ന് പോയതല്ലേയുള്ളൂ.... വരുമോ? "വിളിച്ചു സെന്റിയടിക്കാം... വീഴ്ന്നാൽ ഇന്ന് പലതും നടക്കും..... 😉😉 എങ്കിൽ പിന്നെ അങ്ങനെ ആകട്ടെ.... അഖിലയെ വിളിച്ചു യാത്ര പറയാതെ പോയ പരിഭവം കാട്ടി ഉപകാരസ്മരണ ഓർമിപ്പിച്ചു അരമണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയും ഭർത്താവും ഇവിടെ ഹാജർ...... എന്താകുമോ എന്തോ? "എല്ലാവരും കഴിക്കാൻ വരൂ...... ഫുഡ്‌ എടുത്തു വെച്ചിട്ടുണ്ട് " "വല്യേട്ടൻ ഫസ്റ്റ് എന്നും പറഞ്ഞു വല്യേട്ടൻ ഓടിയെത്തി..... ഇന്ദ്രേച്ചി ഓടി വല്യേട്ടന്റെ അടുത്ത് ചെന്നു നിന്നു....... ഏട്ടൻ കഴിക്കണ്ടാ....... അതെന്താ ഞാൻ കഴിച്ചാല്? വേണ്ടാന്ന് പറഞ്ഞില്ലേ? നീയൊന്ന് പോയെ ഇന്ദ്രേ.... ആ തൊടിയിൽ നിന്നും ഇതൊക്കെ കൊണ്ട് വരാൻ ഞാൻ വേണം. . എന്നിട്ട് എനിക്ക് ഇല്ലേ... ഞാനിതു കഴിച്ചിട്ടേ വരുന്നുള്ളൂ..... അതുപറഞ്ഞു കൊണ്ട് വല്യേട്ടൻ കഴിക്കാൻ പറഞ്ഞു.... ഇന്ദ്രേച്ചി അവിടെ ഇരുന്ന പൌഡർ തട്ടി നെറ്റിയിലൂടെ ഇട്ടു.... . "ഞാനെ.... വൃതമാ വൃതം...... " അല്ലെങ്കിൽ തന്നെ റൊമാൻസൊന്നും താങ്ങുന്നില്ല... അതിന്റെ കൂടെ ഇതും........ വല്യേട്ടന്റെ കഴിപ്പും നോക്കി ഇന്ദ്രേച്ചി വായയിൽ സാരിയും തിരുകി നോക്കി നിന്നു..... അമ്മാവാ.... ഇത്തിരി രസം ഒഴിക്കട്ടെ..... പിന്നെന്താ മോളെ... ഒഴിക്ക്... ആ അവിയലുകൂടി വെയ്ക്ക്.... ഇന്ന് മോള് പറഞ്ഞത് കൊണ്ടാ ഇതൊക്കെ കണി കണ്ടത്.... ഇല്ലെങ്കിൽ ഇതൊന്നും ഇവിടെ കയറ്ററുകൂടിയില്ല.... വിറ്റാമിൻ B യുടെ ഒരു സ്രോതസ്സ് തന്നെയാണ് ഇതൊക്കെ..... വിഷ്ണുയേട്ടാ കഴിക്കെന്നെ....... ദേവുവിന്റെ ഏട്ടനേയും വെറുതെ വിട്ടില്ല.... അങ്ങേരാണേൽ chronic ബാച്‌ലറും.... ഇതൊക്കെ എവിടെ ചെന്നു അവസാനിക്കും.... ആദിയേട്ടന് തരട്ടെ........ ചോദിക്കാനുണ്ടോ...... നീ വേഗം വിളമ്പിക്കെ..... വിറ്റാമിൻ എന്ന് കേട്ടപ്പോൾ ഈ ഡോക്ടർമാർക്കെല്ലാം ഭ്രാന്ത് ആയോ...... 🙄🙄 അല്ലെങ്കിലും നമ്മൾ ലോക്കൽസിനു മാത്രേ ഇതൊക്കെ അറിവുള്ളു.... നമ്മളൊക്കെ സിനിമ കണ്ടു ഇറങ്ങിയതല്ലേ.... എവിടെ ചെന്നെത്തുമോ ആവോ? "അഖിലേട്ടൻ കഴിക്കുന്നില്ലേ? "സൂപ്പർ മാന് വേണ്ടാ...... ഈ പെണ്ണിനെ ഇന്ന് ഞാൻ 😡😡😡...... "സൂപ്പർ മാനു നല്ല എനർജി കിട്ടാൻ വേണ്ടിയിട്ടാ മോളെ ദേവു.... കഴിക്കട്ടെ...... പാവമല്ലേ..... "അതിന് ഹോർലിക്സ് കുടിച്ചാൽ മതി.. " ആ പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്നില്ല..... ഇനി ആ ശിവദ പറഞ്ഞത് ശെരിയായിരിക്കുമോ.... 🙄 അവസാനം ഗതികെട്ടു...... ഞാൻ അവളെ രസത്തിൽ കുളിപ്പിച്ചു.... നീരാടുവാൻ രസത്തിൽ നീരാടുവാൻ.... എഴുന്നേറ്റു പോ...... 🥴🥴😬😬 കല്ലൂ നീ സെർവ് ചെയ്യ്... ഞാൻ ദേവൂട്ടിയെ അങ്ങെടുക്കുവാ...... ചിത്തിര ചേച്ചി ദേവുവിനെ കൊത്തിക്കൊണ്ട് പോയി.... എപ്പോ സെർവ് ചെയ്‌തെന്ന് ചോദിച്ചാൽ പോരെ 😁😁😁 ആ പ്‌ളേറ്റിൽ മുരിങ്ങകായ മയം ആയിരുന്നു..... ഇനി ഈ ജന്മത്തിൽ അങ്ങേര് അത് കൈകൊണ്ടു തൊടുമെന്നു എനിക്ക് തോന്നുന്നില്ല..... കഴിച്ചു കഴിച്ചു വായൊക്കെ വേദനിക്കുന്ന അവസ്ഥയിൽ ആയി എല്ലാവരും..... പുരുഷുമാർ എല്ലാം യുദ്ധം കഴിഞ്ഞ പോലെ കഴിച്ചെഴുന്നേറ്റ് പോയി..... സ്ത്രീജനങ്ങൾ നുള്ളിപെറുക്കി എഴുന്നേറ്റു പോയി..... നമുക്ക് ട്രൂത്ത് or ഡെയർ കളിച്ചാലോ? കഴിച്ചു കഴിഞ്ഞപ്പോൾ ഇന്ദ്രേച്ചി അടുത്ത പ്ലാൻ ഇട്ടു... "ഇനി എനിക്ക് പറയാൻ എന്റെൽ സത്യങ്ങളൊന്നുമില്ല ഇന്ദ്രേ.. നീയാണെ സത്യം....... ചുമ്മാതിരിക്ക് മനുഷ്യാ...... 😡 ദേവൂട്ടിയ്ക്ക് ഉറക്കം വരുന്നുണ്ട്.... അതോണ്ട് ആരും കളിയ്ക്കണ്ട..... ആ അതാണ്..... ബോബനും മോളിയിലെയും പട്ടിയെ പോലെ എല്ലാ ഫ്രെയിമിലും ഉണ്ട്.... 😡 ആണോ ഡാ ചക്കരേ... നിനക്ക് ഉറക്കം വരുന്നുണ്ടോ... അമ്മായി ഈ ദേവൂട്ടിയെ ഒന്നുറക്കിയേ...... വാ മോളെ ആന്റി പാട്ട് പാടിത്തരാം എന്നും പറഞ്ഞു ആന്റി അവളെയും ദക്ഷ മോളെയും കൂട്ടിക്കൊണ്ട് പോയി... ഓക്കേ.... അപ്പോൾ ഗെയിം സ്റ്റാർട്ട്‌ ചെയ്യാം..... പക്ഷെ ഇത് ഗ്രൂപ്പ് ആയിട്ടാകും കളിക്കുക... ഓരോ ഗ്രൂപ്പിലും രണ്ടു പേർ.... കുപ്പി കറങ്ങി വരുമ്പോൾ മറ്റുള്ളോർ എന്ത് പറഞ്ഞാലും ചെയ്യണം.. ഒരേ ഒരു റൂൾ മാത്രം.. ട്രൂത്ത് ആയാലും ഡെയർ ആയാലും ആരും സഭ്യതയുടെ അതിർവരമ്പുകൾ കടക്കരുത്... ഇതൊരു ഫാമിലി ഷോ ആണ്..... ഓക്കേ ആണല്ലോ.... ഓക്കേ..... എല്ലാവരും റെഡി... ഗ്രൂപ്പ്‌ ഇങ്ങനെ ആണ്..... വല്ല്യേട്ടൻ ഇന്ദ്രേച്ചി.... ആദിയേട്ടൻ അഖില അഖിലേട്ടൻ കല്ലു പിന്നെ ഞാനും വിഷ്ണുയേട്ടനും.... മ്മ്.. മ്മ്.. മ്മ്.... അവിടെ കോറസ് മുഴങ്ങി.. അപ്പോൾ തല്പര കക്ഷിയാണ്.... ബോട്ടിൽ rotate ചെയ്യാൻ തുടങ്ങി..... വല്യേട്ടനും ഇന്ദ്രേച്ചിയും...... ഓക്കേ ട്രൂത്ത് or ഡെയർ? മ്മ് ഡെയർ !!!! ഇന്ദ്രേച്ചിയെ പറ്റി നിമിഷകവിത ചൊല്ലുക.... ആ... ഇന്നാപിടിച്ചോ... ഒന്നല്ല ഒരായിരം വേണമെങ്കിലും പാടും..... ആരിവൾ ആരിവൾ എന്നെ കൊല്ലാൻ വന്നവളോ..... ഇവളുടെ കയ്യിൽ നിന്നും അടിയും വാങ്ങി ഞാനിപ്പോ ചാകുമല്ലോ....... (ബാഹുബലി ട്യൂണിൽ പാടുക) എങ്ങനുണ്ട്???? റൂമിലേക്ക് വാ... നിങ്ങൾക്ക് ഞാൻ തരാം... വീണ്ടും ബോട്ടിൽ rotate.... ഇത്തവണ ആദിയേട്ടന്റെയും അഖിലയുടെയും നേർക്ക്...... Truth or dare? Dare !!!! ഓക്കേ.... ആദിയേട്ടൻ അഖിലയുടെ അഞ്ചു ഗുണഗണങ്ങൾ പാടുക...... പാടാനോ... എയ് അത് ശെരിയാകില്ല.... കാമോൺട്ര ആദി ചേട്ടാ പാടിക്കോ.... പ്രോത്സാഹനം കൂടിയപ്പോൾ അങ്ങേര് ഫോമിലായി.... "അമ്മായീടെ മോളെ ഞാൻ നികാഹ് കഴിച്ചിട്ടാകെ കുഴപ്പത്തിലായി കാലത്തെണീക്കില്ല മുറ്റമടിക്കൂല പല്ലും കൂടെ തെക്കൂലാന്നെ.... മുറ്റമടിക്കാനായി ചൂലെടുത്താൽ നടന്നോണ്ടുറങ്ങും ശെയ്ത്താൻ....... പാടി അഖിലയുടെ മുഖത്തേക്കൊന്ന് നോക്കിയപ്പോൾ അടുത്ത വരി പാടാനായി ശബ്ദം പുറത്തേക്ക് വന്നില്ല..... ഫോൺ ബീപ് ചെയ്തപ്പോൾ നോക്കിയപ്പോൾ whats appil msg... നോക്കി കിണിചോണ്ടിരിക്കാതെ തോളിൽ ചാഞ്ഞു കിടക്കെടീ...... ഓഹ് ഇതിനിടയിൽ ആ ഉദ്യമം ഞാൻ അങ്ങ് മറന്നു... പതിയെ ഒന്നും അറിയാത്തത് പോലെ ചുമലിലേക്ക് ചാഞ്ഞു.... ഒന്നും മിണ്ടിയില്ല...... മ്മ് മ്മ് റെസ്പോണ്ട് ഉണ്ട്..... ഒരു കണ്ണിറുക്കി കാണിച്ചു എല്ലാവർക്കും (സ്ത്രീ ജനങ്ങൾക്ക് ) Bottle rotation... ഇത്തവണ ഞങ്ങളുടെ നേർക്ക്..... Truth or dare?? ഇത്തവണ അഖിലേട്ടൻ ട്രൂത് പറഞ്ഞു...... ഡെയർ പറഞ്ഞിരുന്നെങ്കിൽ ഛെ.... ആ വരുന്ന പണി എന്താണെന്ന് നോക്കാലോ...... ഓക്കേ... ഞാൻ ചോദിക്കാം..... വിഷ്ണുചേട്ടൻ ആണ്.... കല്യാണിയോട് അഖിലിന് എപ്പോഴെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്തിന്? ആ.. ബെസ്റ്റ്..... ഇതിലും ഭേദം ഇന്ത്യയിൽ എത്ര ഇന്ത്യക്കാർ ഉണ്ടെന്ന് ചോദിക്കുന്നതായിരുന്നു...... ആ എന്തായാലും കേട്ട് കളയാം..... "ഇന്ന് ഉച്ചക്ക് കൂടി തോന്നിയതേയുള്ളു..... കാരണം.... കോളേജിൽ നിന്ന് പ്രിൻസിപ്പൽ ഇവൾക്കെതിരെ ഡിസിപ്ലിനറി ആക്ഷൻ എടുക്കേണ്ടി വന്നു... ഭവതിയുടെ കയ്യിലിരിപ്പ് കൊണ്ട്..... സുബാഷ്... എല്ലാം അറിഞ്ഞു അല്ലെ... വല്ല്യേട്ട...... 😬😬 ചക്കരയിൽ ഈച്ച ഒട്ടിയ കണക്ക് ഇരുന്ന ഞാൻ ഓടയുടെ സൈഡിലൂടെ പോകേണ്ടി വരുന്ന സാധാരണ ഒരു മനുഷ്യനെ പോലെ ആയി... ഡിസ്റ്റൻസ് മെയിന്റൈൻ ചെയ്‌തെന്ന്.... ബോട്ടിൽ rotation ഇത്തവണ വിഷ്ണുയേട്ടനും ചിത്തിര ചേച്ചിയും.... വീണ്ടും ഫോണിൽ msg വന്നു...... Truth ആണെങ്കിൽ ലവ് ഉണ്ടോന്ന് ചോദിക്ക്.. ഡെയർ ആണെങ്കിൽ propose ചെയ്യാൻ പറ.... ഓഹോ..... ഓഹോ... ഒഹാഹോ..... പാവത്തിന്റെ ആഗ്രഹമല്ലേ.. നടത്തി കൊടുത്തു കളയാം... ഡെയർ പറഞ്ഞു...... ഓക്കേ... ഇന്ദ്രേച്ചി ഞാൻ പറയാം.. ഞാൻ ചിത്തു ചേച്ചിയ്ക്ക് ഒരു പാട്ട് കൊടുക്കും.. ചേച്ചി പെർഫോം ചെയ്തു കാണിക്കണം.... ഓക്കേ ആണോ.... ഇതൊക്കെ എന്ത്...... എന്നുള്ള ഭാവത്തിൽ അവളും... ചുമ്മാ ഒരു പണി...... .കല്ലൂ.... ഇതല്ലല്ലോ ഞാൻ പറഞ്ഞത്..... എന്റെ ചേച്ചി ചാടിക്കയറി ഐ ലവ് യൂ പറഞ്ഞാൽ അങ്ങേര് പൊടിയും തട്ടി പോകും.. ഇത് അമേരിക്കയൊന്നുമല്ല... കേരളമാണ്.. ഇവിടെ ഒന്നിനും മാറ്റം വന്നിട്ടില്ല.. പ്രത്യേകിച്ച് ഈ ക്ലീഷേയ്ക്ക്.... ഓക്കേ ..... നീ ഫോണിൽ പാട്ടിട്... ഇന്ന് ഇത് കണ്ടിട്ട് അങ്ങേര് മൂക്കും കുത്തി വീഴണം..... പാട്ട് പ്ളേ ആയി..... Ooh ലാ ലാ....... Chutki jo thune kaatti he....... എല്ലാവരും വായും പൊളിച്ചു നിന്നു...... ആ.. ooh.... ലാ ലാ...... കുറച്ചു കടന്നു പോയോ... .ഒരു വെറൈറ്റിക്ക്.... 😁😁 അവസാനം ചിത്തിര സിൽക്ക് സ്മിതയായി തകർത്തു വാരി.... വിഷ്ണുയേട്ടന്റെ വായിൽ കൂടി ഈച്ച കയറി മൂക്കിൽ കൂടെ ഇറങ്ങിയതൊന്നും പുള്ളി അറിഞ്ഞിട്ടില്ല.... അല്ലാ അവിടെ ഇരുന്ന ഒന്നും അറിഞ്ഞിട്ടില്ല... including അഖിലൂട്ടൻ.... ദൈവമേ പാവത്തുങ്ങൾക്ക് ഇങ്ങനെയും പാര പണിയണോ....... ഹോ... തീരണ്ടായിരുന്നു.... ആദിയേട്ടന്റെ മർമ്മരം കേട്ട് അഖില മർമ്മം നോക്കിയൊന്നു കൊടുത്തു.... അത് കണ്ടു പൊട്ടിച്ചിരിച്ചു കൊണ്ട് അഖിലൂട്ടന്റെ ദേഹത്തേക്ക് ചരിഞ്ഞതും അങ്ങേര് ഒരു നോട്ടം.... ഇങ്ങേരെന്താ ആ 0.01 കീടാണുവാണോ... അബ്ബാസിനെ കണ്ട expression ഇടാൻ.... വീണ്ടും ബോട്ടിൽ rotate...... അത് എനിക്ക് നേരെ തിരിഞ്ഞു നിന്നു.... ഇത്തവണ കല്ലു... Truth or dare... Truth വേണ്ട....ആവശ്യമില്ലാത്തത് ചോദിച്ചാൽ ഞാൻ പെടും... Dare മതി..... ഓക്കേ.. കല്ലുവിനുള്ള dare ഞാൻ കൊടുക്കാം... ഇന്ദ്രേച്ചി എഴുന്നേറ്റു വന്നു..... എന്തായാലും ഒരു ടിക് ടോക് നായിക അല്ലെ ഇവിടെ നിൽക്കുന്നത്.. കല്ലു അഭിനയിച്ചു കാണിക്കട്ടെ..... ഇന്ദ്രേച്ചി മുത്താണ്....... 😘😘😘 ഞാൻ ഒരു സിനിമയുടെ പേര് കല്ലുവിന്റെ ചെവിയിൽ പറയും. കല്ലു അഭിനയിച്ചു കാണിക്കണം... ഓക്കേ ആണല്ലോ...... ആ സിനിമയുടെ പേര് കേട്ട് എന്റെ കിളികൾ എങ്ങോട്ടേക്കോ പോയി.. ഇത് ഞാൻ എങ്ങനെ കാണിക്കാനാണ്... ഈശ്വരാ....... 🙄🙄🙄 ഓക്കേ ടൈം സ്റ്റാർട്ട്‌ നൗ...... ഞാൻ പുറത്തേക്ക് കൈ ചൂണ്ടി.... ആ എനിക്ക് കിട്ടി എനിക്ക് കിട്ടി.... ഇറങ്ങി പോടീ പിത്തകാളി...... -വല്യേട്ടൻ മ്മ്.... മ്മ്... വാ തുറക്കാൻ പറ്റാത്തത് കൊണ്ട് അല്ലാന്ന് തലയാട്ടി ...... ഇരുട്ട് എന്നാണോ കല്ല്യാണി -വിഷ്ണുയേട്ടൻ.... കുറച്ചു കൂടി മുന്നോട്ടു..... കൈ കാണിച്ചപ്പോൾ രാത്രി എന്ന് ആദിയേട്ടൻ പറഞ്ഞു..... അതിന്റെ പകുതി........ ആ... പാതിരാത്രി..... വല്ല്യേട്ട..... 😡😡😡😡 ആ നീ പറ..... ഞാൻ ഒന്നും പറഞ്ഞിട്ടില്ല.... രാത് എന്നാണോ..... എന്റെ അഖിലേട്ടൻ മുത്താണ്.... ഓടി പോയി കെട്ടി പിടിച്ചു.... ഒരു ഉമ്മ പാസ്സ് ആക്കി..... ആള് ഒന്നു ഞെട്ടി നോക്കി... ബാക്കിയെല്ലാവരും ഈച്ച ആട്ടി..... ആ ബാക്കി കൂടി പറ...എന്നിട്ട് ഇനി ഉമ്മയാകാം..... ഓക്കേ... നാഗവല്ലിയുടെ അഭിനയം കാണിച്ചു.... കയ്യും പുറകെ കെട്ടി മുന്നോട്ടു നടക്കുന്ന പോലെ... മണിചിത്രത്താഴ്........ ആദിയേട്ടൻ പറഞ്ഞു.... അപ്പോൾ ആ ന്ന് കാണിച്ചിട്ട് ചാടി ചാടി നടക്കാൻ തുടങ്ങി... പപ്പു....... -വിഷ്ണുയേട്ടൻ..... ആ...... ഞാൻ അഖിലേട്ടനെ ചൂണ്ടി പറഞ്ഞു..... അവൻ പപ്പുവെന്നാണോ അവന് ഭ്രാന്ത് എന്നാണോ നീ ഉദ്ദേശിച്ചത്..... ഈ വല്യേട്ടനെ ഞാനിന്ന് തല്ലികൊല്ലും.. 😡 ചേച്ചി.... ഞാൻ എങ്ങനാ... ആഹ് ഓക്കേ... സ്പെഷ്യൽ consideration..... All men's... കണ്ണടച്ച് തിരിഞ്ഞിരിക്കുക... അഖിൽ കണ്ടു പിടിയ്ക്കട്ടെ.... ഇല്ലാ.. എനിക്കിത് കണ്ടു പിടിയ്ക്കണം....-വല്യേട്ടൻ ഞങ്ങൾക്കും..... -ആദി and വിഷ്ണു.. അത്യാവശ്യമാണോ? -ഇന്ദ്രേച്ചി... അതെ അതെ അതെ....... എങ്കിൽ എല്ലാവരും അവരവരുടെ ജോടികൾക്ക് രഹസ്യമായി പറഞ്ഞു കൊടുത്തേക്ക്.. ഗെയിം ഇവിടെ നിർത്തുന്നു... ചിത്തു ചേച്ചി പറഞ്ഞത് അൽപ്പം കൂടി പോയോ ആവോ..... വിഷ്ണുഏട്ടൻ ആകെ വിയർത്തു കുളിച്ചിരുന്നു.... ആദിയേട്ടൻ ആ പോയതായിരുന്നു.... പിന്നെ കണ്ടേ ഇല്ലാ.... വല്യേട്ടൻ പിന്നെ ആ ഭാഗത്തേക്ക്‌ വന്നില്ല.... ആരുടേ ബർത്ത്ഡേയ്ക്ക് ആരാ കേക്ക് മുറിച്ചത്? അഖിലൂട്ടന് മാത്രം യാതൊരു കുലുക്കവും ഇല്ലാ.... വിഷ്ണുയേട്ടൻ ദേവുവിനെയും കൂട്ടി പോകാനായി ഇറങ്ങി..... അവളെ കൊന്നാലും പോകില്ലെന്ന് അവളും... അവസാനം അവള് ജയിച്ചു... അതോടെ ശിവദ പറഞ്ഞത് 80%സത്യമാണെന്ന് ബോധ്യമായി..... അങ്ങനെ ദേവു അവിടെ ചേക്കേറി.... നിനക്ക് ഞാൻ തരുന്നുണ്ട്.. നിനക്കൊരു ചുക്കുമില്ലെന്ന് തെളിഞ്ഞാൽ നിനക്കുള്ള പണി ഞാൻ തരും..... കിടക്കാനായി റൂമിലേക്ക് പോയി... ദേവുവിനെയും കൊണ്ട് ചിത്തു ചേച്ചി പോയി... പോകുന്നതിന് മുന്നേ എന്നെ പെർഫ്യൂമിൽ കുളിപ്പിക്കാൻ അവള് മറന്നില്ല.... Enchanteur romantic body mist perfume.. കോളേജിൽ നടന്നത് അറിഞ്ഞിട്ടിരിക്കുന്ന ആൾക്ക് മുന്നിൽ എങ്ങനെ ചെന്നാൽ എന്താ ചേച്ചി... എല്ലാം തകർന്നു തരിപ്പണമാകും.... ടി കല്ലു... അവനെ കൊണ്ട് രണ്ടു കിലോ മുരിങ്ങാക്കോലും അരക്കിലോ മുരിങ്ങയിലയും കാൽക്കിലോ മുരിങ്ങപൂവും അരലിറ്റർ സൂപ്പും കുടിപ്പിച്ചത് വെറുതെ അല്ലാ... നീ മനസ്സ് വെച്ചാൽ ആ കലവറ ഒരു മണിയറയാക്കാം... ഉദാഹരണങ്ങൾ ഒരുപാടില്ലെ കല്ലൂ... നീ ഒന്നു പ്രൊവോക് ചെയ്തു നോക്ക്.... നടക്കും... All the best..... റൂമിലേക്ക് കയറിയപ്പോൽ ആള് Walking under tubelight I'm thinking of you..... മനസ്സിലായില്ലേ.... ട്യൂബ് ലൈറ്റിനെ പറ്റി ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണെന്ന്...... കിടക്കുന്നില്ലേ...? അഖിലേട്ടാ.....? അതിനു നീയെന്തിനാ ഇങ്ങനെ സംസാരിക്കുന്നത്? 'എങ്ങനെ? "ഒരുമാതിരി...... "കോലൊത്തിരി, സാമൂതിരി മിണ്ടാതിരി, ചുമ്മാതിരി കേട്ടിട്ടുണ്ട്.... ഇതേതാ ചേട്ടാ ഈ ഒരുമാതിരി........ കയ്യിലൂടെ വിരലുകൾ ഓടിച്ചു ചോദിച്ചു.... Don't touch me....... ഓഹ്.. നമ്മളില്ലേ ടച്ചാൻ...... 😡 ഹും... തനിക്ക് ഞാൻ വെച്ചിട്ടുണ്ട്.... ഇന്ന് തന്നെ ഞാൻ ശെരിയാക്കിതരാം..... 🙄 "ഒൻട്രാ രണ്ടാ ആസൈകൾ....... എല്ലാം സൊല്ലവേ ഒരു നാൾ പോതുമാ..... അന്പേ ഇരവൈ കേക്ക.............ലാം......🤪🤪.... അതിനു നീയെന്തിനാ ഇങ്ങനെ പാടുന്നത്.... 😨😨😨 എങ്ങനെ? ഒരു പാട്ട് പാടാനും പാടില്ലേ.... ആഷിക് ബാനായ എന്നൊന്നുമല്ലല്ലോ പാടിയത്... ഹെന്റമ്മോ... ഞാനൊന്നും മിണ്ടുന്നില്ല.... കുറച്ചു നേരം ഫോൺ പിടിച്ചു അവിടെ ഇരുന്നു.... ആളിപ്പോഴും Listening to the raindrops I'm thinking of you..... ചെവിക്കകത്തോട്ട് മഴത്തുള്ളികൾ ഇറങ്ങിയതും ആലോചിച്ചു നടപ്പാണെന്ന്.... അല്ല.. നീ നേരത്തെ എന്താ അവിടെ അഭിനയിച്ചു കാണിച്ചത്? Mind divert ആക്കാൻ ആകും ഉദ്ദേശിച്ചത്...പാവം ഒന്നും അറിയുന്നില്ലല്ലോ.. . അതോ... കണ്ടു പിടിക്കാൻ പറ്റിയില്ലല്ലേ... പൊട്ടൻ.... ആരാടി പൊട്ടൻ.... പൊട്ടൻ നിന്റെ അച്ഛൻ..... 😡 ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ.... 😡നിസ്സാരം ഒരു മൂവീടെ പേര് കണ്ടു പിടിക്കാത്തവനാ എന്റെ അച്ഛനെ പറയുന്നത് 😏😏കണ്ടു പിടിച്ചിട്ട് ആയിരുന്നെങ്കിൽ കൂടി കേൾക്കായിരുന്നു.... "നീയിപ്പോ അഭിനയിച്ചു കാണിക്ക്.... എന്നിട്ട് പറയാം ഞാനാണോ നിന്റെ തന്തയാണോ പൊട്ടനെന്നു.... ഇതാണ് ഇതാണ് സ്‌പോർട്സ് മാൻ സ്പിരിറ്റ്‌... ഇപ്പൊ കാണിച്ചു തരാം.... ഡോക്ടർ ഇവിടെ ഇരുന്നു കണ്ടു പിടിക്ക്... കബോർഡിൽ നിന്നും ഒരു ഷാൾ എടുത്തു.... തൂങ്ങിച്ചാകാൻ പോകുവാണോ? 🙄🙄 ഷാൾ ഇട്ടിട്ട് അഖിലൂട്ടന്റെ അടുത്തേക്ക് ചെന്നു നിന്നു.... സിനിമയുടെ പേര് ഇടുക്കി ഗോൾഡ് എന്നൊന്നുമല്ലല്ലോ...... കഞ്ചാവടിച്ചത് പോലെ നടക്കാൻ.... അല്ലാ... നഗരവാരിധി നടുവിൽ എന്നാ.... ഇപ്പൊ ഞാൻ വാരി എടുക്കും.. മിണ്ടാതെ ഇരുന്നോളണം..... ഞാൻ ചെയ്യുന്നത് കണ്ടിട്ട് പറ ഏതാ സിനിമ ഇന്ന്...... പപ്പു... നീയെന്താ പറഞ്ഞത്? എന്താ പറഞ്ഞതെന്ന്...... രതി ചേച്ചി........ ആ... രതിനിർവേദം..... അതാണ്‌... ഇതൊക്കെ കണ്ടു പിടിക്കാൻ എന്തൊരു ത്വര.... ഇങ്ങേരുടെ പുറകെ പ്രേമം എന്നും പറഞ്ഞു നടന്നിട്ട് ഇങ്ങേർക്ക് വല്ല കുലുക്കവും ഉണ്ടായിരുന്നോ...... 😡 ഇതിനായിരുന്നോ നീ അവിടെ കിടന്നു ചാടിയത്.... നിനക്ക് അഭിനയിക്കാൻ ഒട്ടും അറിയില്ല കല്ലൂ.... ആ ഇനി എന്റെ മെക്കിട്ട് കയര്..... പോയി കിടന്നു ഉറങ്ങു മനുഷ്യനെ..... എനിക്ക് ഉറക്കം വരുന്നില്ല.... നീ ഉറങ്ങിക്കോ..... വീണ്ടും എഴുന്നേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി..... ഡ്രസിങ് ടേബിളിന് മുന്നിൽ പോയി നിന്ന് കൊണ്ട് ഡ്രസ്സ്‌ ഷേപ്പ് ചെയ്തു നോക്കാൻ തുടങ്ങി.... അഖിലേട്ടാ കൊള്ളാവോ..... നിനക്ക് ഉറക്കവും ഇല്ലെ പെണ്ണേ.... ഒന്നു പോയി കിടക്ക് പെണ്ണേ.. പ്ലീസ്..... 😨😨😨😰😰 എനിക്ക് ഉറക്കം വരുന്നില്ല.....ഏട്ടാ . 😨😬 നമുക്ക് ഒരു ഫിലിം കണ്ടാലോ? "റൊമാന്റിക് വേണ്ടാ.... " "ഹൊറർ കാണാം..... ഏട്ടൻ ലാപ്‌ എടുക്ക്.... ലാപ്‌ ഓൺ ആക്കി ഫിലിം ഇട്ടു.... അതിർത്തിയൊക്കെ ഉണ്ടാക്കിയിട്ടാണ് ഫിലിം കാണാൻ ഇരുന്നത്... The conjuring....... 😨😨 സിനിമ ആദ്യത്തെ കുറച്ചു സമയം കണ്ണ് അടച്ചും തുറന്നും എങ്ങനെയൊക്കെയോ പോയി..... ഞാൻ വിചാരിച്ചു വല്ല മലയാളം ആയിരിക്കുമെന്ന്.. യക്ഷിയും ഞാനും.....നല്ലതല്ലേ... പകലുപോലും യക്ഷി ഉണ്ടോന്ന് നോക്കുന്ന ഞാനാ....... വെള്ളിനക്ഷത്രം കഴിഞ്ഞ ആഴ്ച കൂടി കണ്ടിട്ട് പേടിച്ചു കരഞ്ഞ ഞാനാ... ഹോ... അഖിലേട്ടനെ നോക്കിയപ്പോൾ അവിടെ ഒരു കുലുക്കവും ഇല്ലാ... എന്തൊരു മനുഷ്യനാ ദൈവമേ ഇത്..... അതിർത്തിയിൽ ഉണ്ടായിരുന്ന തലയണ എടുത്തു പുറത്തേക്കിട്ടു.... പതിയെ അഖിലേട്ടന്റെ അടുത്തേക്ക് ഞെരങ്ങി നീങ്ങി ഇരുന്നു.... അഖിലേട്ടന്റെ നെഞ്ചത്തേക്ക് മുഖവും ഒളിപ്പിച്ചു സ്ക്രീനിലക്ക് നോക്കും..... ഇപ്പൊ എന്തെങ്കിലും നടക്കും എന്ന് തോന്നുമ്പോൾ ഏട്ടനെ അള്ളിപ്പിടിച്ചിരിക്കും... പേടി മൂത്തു മൂത്തു ഇരുത്തം അഖിലേട്ടൻറെ മടിയിലായി 🤨😏😬😔 എങ്കിൽ പിന്നെ കാണാതെ മിണ്ടാതെ ഇരുന്നാൽ പോരെന്നല്ലേ... ഒരു ഹൊറർ സിനിമ പേടിയില്ലാതെ കാണുന്ന ഒറ്റ അല്ല കുറച്ചു പേര് ഉണ്ടാകും.... ഭൂരിഭാഗവും ഇങ്ങനാ..... ******* കഴുത്തിൽ പതിയുന്ന നിശ്വാസങ്ങളുടെ തീവ്രതകൂടിയതും വയറിനു പുറത്തുകൂടി കൈകൾ ചുറ്റി വരിയുന്നതും ആ ഭയപ്പെടുത്തുന്ന അവസ്ഥയിലും ഞാൻ അറിഞ്ഞു.... ഇട്ടിരുന്ന ഷർട്ടിനുള്ളിലൂടെ കൈകൾ നുഴയുന്നതും... വിട്.. ഞാൻ കുഞ്ഞല്ലേ.....🥴😔😏 ആണോ... എനിക്ക് തോന്നുന്നില്ല..... എന്നാൽ എനിക്ക് തോന്നുന്നുണ്ട്..... 😉😏🙈 പക പോക്കുവാണല്ലേ....... 😡 എക്സ്...... ആട്ടലി....... 😁😁😁 ടി....... ടി..... ടി.... പ്ലീസ്..... ഒരു പ്‌ളീസും ഇല്ലാ... say സോറി..... ഇന്നലെയും ഇന്നും ടച്ചല്ലെന്ന് പറഞ്ഞെന്, എന്നോട് ദേഷ്യപ്പെട്ടതിന്.... അവള് വന്നു ഉമ്മ വെച്ചതിനു.... പറ പറ..... ആ... സോറി.... ഈ കോറി ആർക്ക് വേണം... കാലിൽ പിടിച്ചു പറ.... സേതുപതി സ്റ്റൈലിൽ.... ആ ലാപ്‌ടോപ് ഒന്നുമെടുത്ത് തറയിൽ ഇടണ്ടാട്ടൊ.... സോറി പറയണമല്ലേ..... പറഞ്ഞേക്കാം.... കാലിൽ പിടിച്ചു വലിച്ചു... ഇരുന്ന ഞാൻ ചെറുകി കിടക്കുന്ന പോലെയായി... നീ ഇത്ര പെട്ടന്ന് ക്ഷമിച്ചോ... വേണ്ടായിരുന്നു.... എന്നാലും ക്ഷമിച്ചതല്ലേ..... എന്തെങ്കിലും പറഞ്ഞു തീരുന്നതിനു മുന്നേ ചുണ്ടുകൾ അതിന്റെ ഇണയെക്കൊണ്ട് ബന്ധിച്ചിരുന്നു....... ചുണ്ടുകളിൽ നിന്നും രക്തം പൊടിഞ്ഞിട്ടും വികാരപരവശത്തോടെ ചുംബിച്ചു കൊണ്ടിരുന്നു.... കൈകൾ ശരീരത്തിൽ കൂടി പരതി നടന്നു... വിവസ്ത്രയാകുന്നതും തെല്ലൊരു നാണത്തോടെ അറിഞ്ഞു...... വെളിച്ചം കെട്ടു .. ആകെ ഇരുട്ട് പടർന്നു.... കതകിൽ തുടരെ തുടരെ ആഞ്ഞുള്ള തട്ടൽ കേട്ടപ്പോഴാണ് അഖിലേട്ടൻ എന്നിൽ നിന്നും അടർന്നു മാറിയത്.... ഞെട്ടി എഴുന്നേറ്റു പരസ്പരം നോക്കി.... ഡ്രസ്സ്‌ എടുത്തിടാൻ പറഞ്ഞിട്ട് അഖിലേട്ടൻ തിരിഞ്ഞു നിന്നു..... മുഖം തുടച്ചിട്ട് ഞാൻ പോയി കതക് തുറക്കുമ്പോൾ ചിത്തുചേച്ചി നെറ്റിയിൽ രക്‌തവുമായി നിൽക്കുന്നു.... കൂടെ ദേവുവും..... അവൾ നേരെ അഖിലേട്ടന്റടുത്തേക്ക് സൂപ്പർ മാൻ എന്നും പറഞ്ഞു ഓടിപ്പോയി കെട്ടി പിടിച്ചു...... അഖിലേട്ടനും എന്താ പ്രതികരിക്കേണ്ടത് എന്നറിയാതെ നിൽക്കുന്നു.... ദേഷ്യമാണോ നിസ്സംഗതയാണോ... അഖിലേട്ടനെ കാണാൻ വാശി പിടിക്കുകയായിരുന്നു... അവള് അവിടെ ഇരുന്ന വെയ്‌സ് എടുത്തു നെറ്റിയിലേക്ക് എറിഞ്ഞു... അതാ ഡാ ഞാൻ... സോറി.... സാരമില്ല ചേച്ചി.... ചേച്ചി വാ മുറിവ് ഡ്രസ്സ്‌ ചെയ്യാം...... ചിത്തിര ചേച്ചിയ്ക്ക് അഖിലേട്ടൻ മുറിവ് ഡ്രസ്സ്‌ ചെയ്തു കൊടുത്തു .. അത്രയും നേരം എന്റെ കണ്ണുകൾ ദേവുവിൽ ആയിരുന്നു.... അവളുടെ മുഖത്ത് പലപ്പോഴായി ഒരു നിഗൂഡ്ഡമായ ഒരു മന്ദഹാസം ഉണ്ടായിരുന്നു... അഖിലേട്ടനെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ കാണുന്ന തിളക്കവും...... എന്നെ നോക്കുമ്പോൾ അവളിലെ പകയും ശിവദയുടെ വാക്കുകൾ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു...... മുൻപ് അവൾ ആരെയും ഉപദ്രവിക്കില്ലായിരുന്നു... എല്ലാവരോടും നല്ല സ്നേഹവും.. ഇപ്പോൾ ഓവർ ആക്ടിങ് ആണ്... ഓവർ ആക്ടിങ് കി ദൂഖാൻ... 🤨🤔 അവൾ എനിക്കരികിലേക്കായി നീങ്ങി വന്നു നിന്നു..... "എന്താണ് കല്ല്യാണി ഇത്രയും പ്ലാൻ ചെയ്തിട്ടും ഒന്നും നടന്നില്ലേ....... അപ്പോൾ ഒരു തരം രണ്ടു തരം മൂന്നു തരം.... ഇവൾക്ക് ഇപ്പോഴാണ് ശെരിക്കും ഭ്രാന്ത്.... "അഖിലേട്ടനെ എനിക്ക് വേണം "......, ...ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ട്... ആ.....സുരേഷ് ഗോപി അങ്കിളും ശിവദയും...... അഖിലേട്ടനെ എനിക്ക് വേണം, അഖിലേട്ടനെ നിങ്ങൾ എനിക്ക് തരണം, അഖിലേട്ടനെ ഞാനങ്ങു എടുക്കുവാ "(ആത്മ ) എന്തിനാ തൂക്കി വിൽക്കാനാണോ... കിലോക്ക് പത്തുരൂപ വെച്ച് നോക്കുവാണെങ്കിൽ കൂടി 900 രൂപ കിട്ടും.. നീ കോടീശ്വരിയായല്ലോ.... കോവു.... "ടീ 😡😡😡😡" "ഒഞ്ഞു പോടീ... അവളുടെ ഒടുക്കലത്തെ അഭിനയം... നിനക്ക് അഭിനയം അറിയില്ലെങ്കിൽ ഞാൻ പഠിപ്പിച്ചു തരാം.. നീ എന്റെ "ഗന്ധർവന്റെ കയ്യിലെ മണിവീണ തന്ത്രികൾ " ആ ടിക് ടോക് വീഡിയോ കണ്ടിട്ടുണ്ടോ.. ആ തന്ത്രികൾ എന്ന് പറയുമ്പോൾ ഞാനിടുന്ന ആ expression നീ ശ്രെദ്ധിച്ചു നോക്കെടീ.... എന്നിട്ട് നീ അത് പോലൊന്നുകാണിക്ക്.... പറ്റില്ലെങ്കിൽ ഒന്നിറങ്ങിപോടീ റൂമിൽ നിന്ന്... ഞങ്ങൾക്ക് ഉറങ്ങണം..... 😡 "ഞാൻ പോയി... നീ ഉറങ്ങി.... ഈ ദേവുവിനെ നിനക്കറിയില്ല.......😡 "അറിയാത്ത ദേവു കല്ലെടുത്തറിയുമ്പോൾ എല്ലാം അറിയും..... നീ പോകുന്നുണ്ടോ മര്യാദക്ക്... "ദേവു പോയി കിടന്നു ഉറങ്ങിക്കോ.... നാളെ രാവിലെ സംസാരിക്കാം.... ചിത്തു തനിക്ക് കുഴപ്പം ഇല്ലല്ലോ അല്ലെ അവളുടെ കൂടെ.... "ഇല്ലാ... ഞാൻ പോകില്ല... എനിക്ക് എന്റെ സൂപ്പർമാന്റടുത്ത് തന്നെ ഇരിക്കണം.... അയ്യോ.. പാവം... വായിൽ വിരലിട്ടാൽ പോലും കടിക്കില്ല... അത്രേം പാവം..... ഇനി ഇവള് എനിക്കൊരു കോമ്പറ്റീഷൻ ആകുമോ... അഭിനയത്തിന്റെ കാര്യത്തിലെ..... 🙄🤔🤔🤔 (തുടരും ) #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
34.4k കണ്ടവര്‍
2 ദിവസം
വീണ്ടുമൊരു പ്രണയകാലത്ത്.... ഭാഗം :-79 "സ്നേഹമാണ് അഖിലസാരമൊഴിയിൽ " സ്നേഹിച്ചു കീഴ്‌പ്പെടുത്തി നാളെ കോളേജിലേക്ക് ഈ കഷ്മലനെ കൂട്ടിക്കൊണ്ട് പോണം... ഇല്ലെങ്കിൽ എക്സാം എഴുതാനുള്ള പെർമിഷനും ഇല്ലാണ്ടാകും.... അറ്റന്റൻസ് ഇല്ലാണ്ട് എന്ത് കാട്ടാനാ....... 🤔 പതിയെ കയ്യെടുത്ത് വയറിനു മീതെ വെച്ചു... പ്രതികരണം ഒന്നുമില്ല.... അൽപ്പം അടുത്തേക്ക് നീങ്ങി കിടന്നു...... കുട്ടി മിണ്ടുന്നില്ല........ കാലെടുത്തു മേലേക്ക് വെയ്ക്കാൻ തുടങ്ങിയതും "കല്യാണീ കൂടുതൽ ബുദ്ധിമുട്ടണ്ടാ.... മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക്.. നിന്റെ ഈ വക കലാപരിപാടികളൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല... ആദ്യം കുറച്ചു വകതിരിവോടെ പെരുമാറാൻ പഠിക്ക്.. എന്നിട്ട് മതി ഇതൊക്കെ.... "ഇതൊക്കെ എന്ന് പറയുമ്പോൾ?? 🙄 "എല്ലാം...... വന്നു വന്നു നിന്റെ കയ്യിലിരിപ്പ് കൊണ്ട് പൊറുതിമുട്ടി നിന്നെ ഒരു കൊച്ചു കുട്ടിയെപോലെയാ തോന്നുന്നത്...... " .. ഞാനിതെവിടെയോ........ ആ..... ഓം ശാന്തി ഓശാന...... 🤔(ആത്മ ) "തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു എന്നല്ലേ പഴമക്കാര് പറയാറ് ഏട്ടാ...... ഇതൊക്കെ ക്ഷെമിക്കാവുന്നതല്ലേ...... "ക്ഷമിക്കാവുന്നതാണോ നീ ചെയ്തു കൊണ്ടിരിക്കുന്നത്... എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ട... ആ ചിത്തിരയ്ക്ക് എന്തെങ്കിലും അലര്ജി ആയിരുന്നെങ്കിലോ .... വേറെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.... "ഞാൻ ഒന്നിനും വന്നിട്ടില്ല .. ഇന്ന് മുതൽ അഖിലേട്ടൻ എന്റെ കൺകണ്ട ദൈവം മാത്രം ആണ് ... ഞാൻ സ്പർശിക്കുക പോയിട്ട് നോക്കത്ത് കൂടിയില്ല..... തീർന്നല്ലോ പ്രശ്നം....... 😡 "പാലും പിരിഞ്ഞു തൈരും ആയി... എന്നിട്ടും അങ്ങേര് അവിടെ തന്നെ.... . കണ്ട ജിമ്മിൽ പോയി ഓരോന്നും ഉരുട്ടി കയറ്റി ഇങ്ങേരുടെ വികാരവും വിചാരവും കരിഞ്ഞു പോയെന്നാ തോന്നുന്നത്....കാട്ടു മാക്കാൻ..... ഹോ..... ഇയാൾക്ക് ഞാൻ കുഞ്ഞാണല്ലേ.... കേട്ട് കേട്ട് മടുത്തു..... വെച്ചിട്ടുണ്ട്..... ജാഡതെണ്ടി..... "വല്ലതും പറയാനുണ്ടെങ്കിൽ ഉറക്കെ പറയണം.... ' "ഒന്നുമില്ല സാർ... ഞാൻ പാട്ട് പാടിയതാ.... ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ ഞാൻ കണ്ട കാതലുക്ക് നീ താനെ സാക്ഷി.... ഇനിയിപ്പോ ദൈവം മാത്രേ കൂട്ടുള്ളൂ.... 😔🤨 ഷീറ്റ് എടുത്തു നിലത്തു വിരിച്ചു... തലയണയും എടുത്തു തിരിഞ്ഞു.... "നീ എവിടെ പോകുന്നു? "കിടക്കാൻ..... "അതിന് ഇവിടെ ഫുട് ബോൾ കളിക്കാനുള്ള സ്ഥലം ബെഡിലുണ്ടല്ലോ.. പിന്നെന്തിനാ നിലത്ത്? "അതോ.... അത്..... 😡😡ആ..... പതി പരമേശ്വരൻ ആണ്... അപ്പോൾ ആ ബഹുമാനമൊക്കെ വേണ്ടേ... ഡോക്ടർ കിടന്നോ അവിടെ..... "ആ.. നിന്റെ ഇഷ്ടം... ഗുഡ് നൈറ്റ്‌.... ഇയാൾക്കൊന്ന് നിർബന്ധിച്ചുകൂടെ..... കള്ളഹിമാറ്..... 😰😰😰 ആ വരാനുള്ളതൊക്കെ ചൊറിയണത്തിന്റെ രൂപത്തിലും വരും.... തല്ക്കാലം ഉറക്കം വന്നത് കൊണ്ട് മിണ്ടാതെ കിടന്നുറങ്ങി..... രാവിലെ തരുന്നുണ്ട് ഇതിനുള്ള പണി ഞാൻ...... *********** രാവിലെ തന്നെ അഖിലൂട്ടനെ എങ്ങനെ മെരുക്കാമെന്നുള്ള യജ്ഞത്തിലായിരുന്നു ഞാൻ....... ഒരു ചെയർ എടുത്തിട്ട് അതിന്റെ മേലേക്ക് കയറി നിന്നുകൊണ്ട് ആ ഉറങ്ങികിടക്കുന്ന സുന്ദര വദനത്തിലേക്ക് ദൃഷ്ടിയും ഊന്നി കാത്തു നിന്നു.... ഉണരൂ വേഗം നീ.... അഖിലൂട്ടാ ...... വന്നൂ നായിക .... പ്രേമത്തിൻ മുരളീ ഗായിക ... അങ്ങനെ ആ നിമിഷം ആഗതമായി...... അഖിലൂട്ടൻ കണ്ണുകൾ തുറക്കുകയാണ് സുഹൃത്തുക്കളെ..... ഞാൻ കബോർഡിന്റെ മുകളിലേക്ക് കയ്യെത്തി തപ്പാൻ തുടങ്ങി..... കോളേജിൽ ഗാര്ഡിയനെയും കൊണ്ട് പോകേണ്ട എന്റെ പെടാപ്പാടുകൾ.. അഖിലൂട്ടൻ കണ്ണും തിരുമ്മി നോക്കിയത് നേരെ വയറിലേക്കും..... ഞാനൊന്നും അറിഞ്ഞിട്ടില്ല എന്ന മട്ടിൽ തപ്പലോടെ തപ്പൽ...... "നീയെന്താ നോക്കുന്നത്? "അത് എന്റെ കമ്മൽ പറന്ന് പോയി.... അതാ...... നോക്കുന്നത്.... "കമ്മൽ പറന്ന് പോയെന്നോ... നീ രാവിലെ തന്നെ തുടങ്ങിയോ...... 😡 ഉറങ്ങി എഴുന്നേറ്റാലും ദേഷ്യം.. ഉറങ്ങുമ്പോഴും ദേഷ്യം.. ഇയാളെന്താ തീയാണോ വിഴുങ്ങുന്നത്... 😏😏 "അത്.. പിന്നെ.. ഞാൻ കുളിച്ചിട്ട് വന്നപ്പോൾ ടവ്വലിൽ കമ്മൽ ഉടക്കി... അപ്പോൾ ഞാൻ വലിച്ചപ്പോൾ അത് തെറിച്ചു പറന്ന് ഇതിന്റെ മേലേക്ക് പോയി... കിട്ടുന്നില്ല..... "മ്മ്.... നീ താഴേക്ക് ഇറങ്ങിക്കോ.. ഞാൻ നോക്കാം...... "അതൊന്നും വേണ്ട... ചെയറിൽ നിന്നിട്ട് ശെരിയാകുന്നില്ല... അഖിലേട്ടൻ എന്നെ ഉയർത്തി തരുവോ.... ഞാൻ നോക്കിക്കോളാം..... പ്ലീസ്... കരുണയുടെ അപേക്ഷയുമായി ആ പൂമുഖത്തേക്കൊന്ന് നോക്കി... പ്ലീസ്....... മ്മ്... എടുത്തുയർത്തി........ "കിട്ടിയോ? ഇല്ലാ...... കുറച്ചു കൂടി ഉയർത്തിക്കെ.. ഇപ്പോൾ ഏകദേശം അഖിലേട്ടന്റെ മുഖം എന്റെ വയറിനു സമാന്തരമായി...... ആ മതി........ കിട്ടിയോ.....? "എന്ത്? "നീ നോക്കുന്നത്... വേഗം കണ്ടുപിടിയ്ക്ക്.... പിന്നെന്താ.. ഞാനിന്ന് ഇവിടെ പുതിയൊരു ലോകം തന്നെ കണ്ടുപിടിച്ചാലും ആ കമ്മൽ മാത്രം കിട്ടാൻ പോകുന്നില്ല മോനേ....... കൈകൾ ഒന്ന് കൂടി ശക്തിയായി ഉയർത്തിയപ്പോൾ ഡ്രസ്സ്‌ പൊങ്ങി വയർ അനാവൃതമായി..... നിശ്വാസങ്ങളുടെ ശക്തി കൂടിയ പോലെ...... ചുടു നിശ്വാസം ശക്തമായി വയറിൽ പതിയാൻ തുടങ്ങി.... ചുംബിക്കാനെന്നവണ്ണം ആ ചുണ്ടുകൾ വയറിനോട് ചേരുന്നത് ഞാനറിഞ്ഞു...... നിന്നെ ഒരിക്കൽ ഞാൻ കൊണ്ട് പോകാം... ഇന്ന് വേണ്ടിന്നുവേണ്ടെന്നോമലാളേ.... 🤪😁 "ശോ.. കിട്ടിയില്ല... അതെവിടെ പോയി...... പതിയെ നിലത്തേക്ക് ഊർന്നിറങ്ങി..... ഇപ്പോഴും പന്തം പോയ പെരുച്ചാഴിയെ കണക്ക് നിൽക്കുന്ന അഖിലൂട്ടനെ ഞൊട്ടി വിളിച്ചു...... "ഹോസ്പിറ്റലിൽ പോകുന്നില്ലേ...... 🤔 "മ്മ്... ഞാൻ.... ഞാൻ പോകുന്നു..... അവിടെ കിടന്നു ചിരിച്ചു മറിഞ്ഞിട്ട് യൂണിഫോമും എടുത്ത് താഴേക്ക് പോയി.... ബ്രേക്ക്‌ഫാസ്റ്റിനു ഇരുന്നപ്പോഴും മുഖവും വലിച്ചിറക്കി ഇരിക്കുന്നു... ഇത് എടുപിടിയാകില്ല... പിള്ളേച്ചനെ വിളിക്കേണ്ടി വരും..... 😨😨😨 കഴിച്ചു കഴിഞ്ഞു ഒറ്റപോക്ക്.... എന്നെ ഇന്ന് വേണ്ടെങ്കിൽ എന്നിക്ക് ഇന്നലെ വേണ്ട.... ഹല്ല പിന്നെ........ കോളേജിൽ എത്തിയിട്ടും ഒരു തീരുമാനവും ഉണ്ടായില്ല.... ഓരോ മുഖങ്ങളും മനസ്സിലൂടെ കടന്നു പോയി.... ഒരാളിൽ തറഞ്ഞു നിന്നു..... വല്യേട്ടൻ..... 😁😁😁 ഫോണെടുത്ത് വല്യേട്ടനെ വിളിച്ചു.... "ഹലോ വല്ല്യേട്ടാ.... എവിടാ? "ഞാൻ ഹോസ്പിറ്റലിൽ... എന്താ കല്ല്യാണി.... എന്തെങ്കിലും പ്രശ്നം ഉണ്ടോ? "അത്.. പിന്നെ... പ്രശ്നം..... ആ.. ഞാനൊന്ന് വീണു.... "എന്നിട്ട്? നീ ഹോസ്പിറ്റലിൽ ആണോ? "അല്ലല്ല... കോളേജിൽ ആണ്.... വല്യേട്ടൻ ഒന്നിവിടം വരെ വരവോ... അത്യാവശ്യം ആണ്.. പ്ലീസ്.... "പറ്റുമോ? "ഞാൻ അരമണിക്കൂർ കൂടി കഴിഞ്ഞാലേ ഫ്രീ ആകു.... അത് വരെ... "അപ്പോൾ വന്നാൽ മതി... നൊ പ്രോബ്ലം... "ഞാൻ വേണമെങ്കിൽ അഖിലിനെ പറഞ്ഞു വിടാം.... "ഞാൻ വീഴ്ന്നെന്നാ പറഞ്ഞത്.... എനിക്ക് ഓർത്തോ മതി... ഗൈനാക് വേണ്ട 😰😰 "ആ ശെരി ശെരി.. ഞാൻ ഒരു മണിക്കൂർ കഴിയുമ്പോൾ അങ്ങോട്ടേക്ക് വരാം...... ഓക്കേ... താങ്ക്യൂ വല്യേട്ടൻ.... താങ്ക്യു..... അങ്ങനെ അത് സോൾവ് ആയി.... പിന്നെ ക്ലാസ്സിലേക്ക് പോയില്ല.... അറ്റന്റൻസ് കിട്ടില്ലല്ലോ... പിന്നെന്തിന് ക്ലാസ്സിലേക്ക് പോകണം... ക്യാന്റീനിലേക്ക് പോയിരുന്നു..... ********* ഇവള് ഓരോ ദിവസവും ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുവാണല്ലോ..... ഇങ്ങനെ പോയാൽ..... ദേഷ്യപ്പെട്ടു നിന്നാലും കൂടുതൽ നേരം പറ്റുന്നില്ല.... പക്ഷെ ഇങ്ങനെയാണ് അവളുടെ പോക്കെങ്കിൽ അധികം വൈകാതെ ഞാൻ തല്ല് വാങ്ങേണ്ടി വരും...... ഇന്ന് OP ഇല്ലാത്തത് കൊണ്ട് റൗണ്ട്സിന് പോയിട്ട് വന്നിരിക്കുമ്പോഴാണ് ഓരോന്നും ചിന്തിക്കാൻ തുടങ്ങിയത്.... ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ഏട്ടന്റെ കാൾ വന്നത്... . 'ഹലോ...... ഏട്ടാ......ഏട്ടൻ പുറത്താണോ..... ലൗഡ് നോയ്‌സ് ..... "ആ.. ഞാൻ അത് പറയാനാ വിളിച്ചത്... ഞാൻ കല്യാണിയുടെ അടുത്തേക്ക് പോകുവാണ്... അവളെന്തോ വീഴ്ന്നെന്ന് പറഞ്ഞു വിളിച്ചിരുന്നു.... "എന്നിട്ട് അവൾക്കെന്തെങ്കിലും പറ്റിയോ 😨😰 "അറിയില്ലെടാ... ഞാൻ പറഞ്ഞു നിന്നെ ഇൻഫോം ചെയ്യാമെന്ന്... അവൾ കേട്ടില്ല..... നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? "അത് പിന്നെ..... ചെറിയപ്രശ്നം..... ഏട്ടനൊരു കാര്യം ചെയ്യാമോ...... "എന്താടാ? "കാൾ കട്ട്‌ ചെയ്യണ്ട.... ഞാൻ ലൈനിൽ ഉണ്ടാകും... അവളുടെ ശബ്ദം കേൾക്കാതെ എനിക്കിനി സമാധാനം ഉണ്ടാകുമെന്നു തോന്നുന്നില്ല..... "ആ... ശെരി ഡാ.... ഞാൻ ഇപ്പോൾ അവളുടെ കോളേജിന്റെ എൻട്രൻസിൽ എത്തിയിട്ടുണ്ട്... ഞാൻ പാർക്ക്‌ ചെയ്യട്ടെ.... ********* വല്യേട്ടന്റെ കാർ കണ്ടപ്പോഴാണ് പിന്നെയും സമാധാനം ആയത്..... വല്യേട്ടന്റെ അടുത്തേക്ക് ഓടി പാഞ്ഞു പോയി.... "നീ വീഴ്ന്നെന്ന് പറഞ്ഞല്ലേ എന്നെ വിളിപ്പിച്ചത്.... എന്നിട്ട് നീ പയറുപോലെ ഓടി ചാടി നടക്കുന്നുണ്ടല്ലോ..... "അത് ഞാൻ ചുമ്മാ പറഞ്ഞതാ .... 🙄😁 "എന്തിന്? "വല്യേട്ടൻ ഇപ്പോൾ ഒരാളെ meet ചെയ്യും.. ഒരു സിംഹത്തിനെ കാണിക്കാനാ വല്യേട്ടനെ ഞാൻ ഇപ്പോൾ വിളിച്ചു വരുത്തിയത് ... വല്യേട്ടൻ പിടിച്ചു നിൽക്കണം.... "ആരാ? എന്താ? എന്താ പ്രശ്നം? "ഇങ്ങനെ എല്ലാം കൂടി ഒരുമിച്ചു ചോദിക്കാതെ.... "കാണാൻ പോകുന്നത് എന്റെ പ്രിൻസിപ്പൽ മാടത്തിനെ, എന്തിന്.... എന്ന് ചോദിച്ചാൽ ഞാൻ ക്ലാസ്സിൽ നല്ലപ്രകടനങ്ങൾ കാഴ്ച വെച്ചതിനു അഭിനന്ദിക്കാൻ വിളിക്കുന്നതാ.... വേറെ പ്രശ്നംആയിട്ട് ഒന്നുമില്ല.... "ഇതിനായിരുന്നെങ്കിൽ നിനക്ക് അഖിലിനെ വിളിച്ചാൽ പോരായിരുന്നോ? "എന്തിന്? അഖിലൂട്ടൻ അല്ലെങ്കിൽ തന്നെ എന്റെ വീരകൃത്യങ്ങൾ കണ്ടിട്ട് ചൊറിഞ്ഞു കയറിയ അവസ്ഥയിൽ ആണ്... ഇതും കൂടി ആയാലോ... "നീയെന്താ ആലോചിക്കുന്നത്? "അല്ല.. നമ്മുടെ ബോഡിയിലെ ഏറ്റവും സ്ട്രോങ്ങ്‌ ആയിട്ടുള്ളത് നമ്മുടെ ബോൺസ് അല്ലെ.. അപ്പോൾ പിന്നെ വല്യേട്ടനെയല്ലേ അല്ലെ വിളിക്കേണ്ടത്... "ഐ ലൈക് ഇറ്റ്...നീ ഗുരുത്വം ഉള്ളവളാടീ..... നേരെ പ്രിൻസിയുടെ റൂമിലേക്ക്...... "May i come in maadam? Yes... come in... "എന്താ.... കാര്യം.....? "അത് പിന്നെ സുദർശൻ സാർ പറഞ്ഞിരുന്നു മാമിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന്..... നിരഞ്ജന പിള്ള... b.com...... "ഓഹ്.. അത് താനായിരുന്നോ.... ഗാർഡിയൻ എവിടെ? "നിഖിൽ, ഡോക്ടർ ആണ്... നിരഞ്ജനയുടെ ബ്രദർ.... .വല്യേട്ടൻ സ്വയം പരിജയപ്പെടുത്തി.... പേരുകളിലെ 'നി ' ഇപ്പോഴാ ഉപകാരപ്പെട്ടത്.... 😁 "മാഡം വിളിപ്പിച്ചത്? "ഇയാളുടെ സിസ്റ്റർ ഒന്നും പറഞ്ഞില്ലായിരുന്നോ.. സാധാരണ നാവ് വായിൽ കിടക്കാത്ത പ്രകൃതം ആണല്ലോ...ക്ലാസ്സിൽ പഠിപ്പിക്കുന്ന സമയത്ത് ട്യൂട്ടറെ insult ചെയ്യുകയെന്നൊക്കെ വെച്ചാൽ... സീനിയർസിനോട് തല്ല് കൂടുക....(അത് എന്റെ ടിക് ടോക് കൊള്ളില്ലാന്ന് പറഞ്ഞിട്ടാ ) ഇതൊക്കെ ഒരു പെൺകൊച്ചു തന്നാണോ.... എന്റെ എക്സ്പീരിയൻസിൽ ഒരു പെൺകുട്ടിയെ ഇങ്ങനെ വാൻ ചെയ്യേണ്ടി വരുന്നത് ആദ്യമായിട്ടാണ്... ഞാൻ താഴ്മയോടെ നിലത്തേക്ക് നോക്കി നിന്നു.... ആ തള്ള ആ സുദർശൻ സാറിനെ വിളിച്ചു വരുത്തി... പിന്നെ അങ്ങോട്ട് പൊരിഞ്ഞ യുദ്ധമായിരുന്നു.. അത് വഴി പോയ ലേഖ മിസ്സും ചാരു മിസ്സും കൂടി ആയപ്പോൾ എല്ലാം തികഞ്ഞു..... ലാസ്റ്റ് വല്യേട്ടൻ സോറിയും പറഞ്ഞു ഈ ഒരു പ്രാവശ്യത്തേക്ക് കൂടി ക്ഷെമിക്കാൻ പറഞ്ഞു പ്രശ്നം ഒതുക്കി തീർത്തു.... "ഓക്കേ.. പക്ഷെ ഇനി ഇങ്ങനെ ഉണ്ടായാൽ അറിയാല്ലോ.. നിരഞ്ജന വീട്ടിൽ ഇരിക്കും... ലാസ്റ്റ് വാണിംഗ് കിട്ടിയ സന്തോഷത്തിൽ ഞാൻ വല്യേട്ടനെയും കൊണ്ട് പുറത്തേക്കിറങ്ങി... 'എന്താ വല്യേട്ടനൊരു സന്തോഷം ഇല്ലാത്തതു? പ്രോബ്ലം സോൾവ് ആയില്ലേ.. സന്തോഷം ആയില്ലേ? "വല്ലാത്തൊരു തൊലിക്കട്ടി തന്നെയാടി.... 😁😁😁...ആ പിന്നെ നമ്മൾ രണ്ടു പേരല്ലാതെ മൂന്നാമതൊരാൾ ഇതറിയരുത്.... "അത് നീ പേടിക്കണ്ട..... മൂന്നാമതൊരാൾ എല്ലാം അറിഞ്ഞു കഴിഞ്ഞു.... ഈശ്വരൻ അല്ലെ... അത് പിന്നെ അറിയാതെ ഇരിക്കുവോ.... ഞാൻ പോട്ടെ... ക്ലാസ്സിൽ കയറണം.... ബൈ.... വല്യേട്ടനോട് യാത്രയും പറഞ്ഞിട്ട് ഞാൻ നേരെ ക്ലാസ്സിലേക്ക് വെച്ചു പിടിച്ചു... "ഹലോ അഖിലേ...... ഡാ..... "അവളിന്ന് വീട്ടിലേക്ക് വരട്ടെ . ശെരിയാക്കി കൊടുക്കുന്നുണ്ട്.... "എയ്.. വിട്ടേക്കേടാ... ഇതൊക്കെ ഇല്ലെങ്കിൽ പിന്നെ എന്ത് കോളേജ് ലൈഫ് !! "മ്മ്.... ******** വൈകുന്നേരം ഒരു ടിക് ടോക് എന്ന മോഹവുമായി ചെന്നു കയറിയത് അഖിലൂട്ടന്റെ വീട്ടിൽ.... ആള് നേരത്തെ വന്നിട്ടുണ്ട്.. കാർ ഉണ്ട്... വല്യേട്ടന് ഒരു ഹായ് ഉം കൊടുത്തിട്ട് റൂമിലേക്ക് പോയപ്പോൾ ദേ അവിടൊരു പെണ്ണ്..... ആരാ അത്......???? ഇനി എന്റെ സ്വഭാവം സഹിക്കാൻ വയ്യാതെ വേറെ കെട്ടിയോ..... 😨😨🙄🙄 ഹലോ..... ആരാ? "ആള് തിരിയുന്നതിന് മുന്നേ പുറകിൽ നിന്ന് ശബ്ദം കേട്ടു.... "ദേവൂട്ടീ...... " "സൂപ്പർ മാൻ.... ദേ.. ഇവള്.... ഇവളോട് പോകാൻ പറ...... അവൾ ഓടിപ്പോയി അഖിലേട്ടന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു..... എന്റെ പ്രോപ്പർട്ടി....... 😨😨😨 ഞാൻ അഖിലേട്ടനെ നോക്കിയപ്പോൾ അവിടെ വെള്ളരി പ്രാവുകൾ പറത്തി വിടുകയാണ്..... ഒന്നും മിണ്ടിയില്ല...... അല്ലെങ്കിൽ തന്നെ എന്തിന്? ഞാൻ കുഞ്ഞല്ലേ...... 🙄🙄🥴🥴 എനിക്ക് ചേഞ്ച്‌ ചെയ്യണം.. ഒന്ന് പോകാമോ പുറത്തേക്ക്.... മേശയുടെ ഡ്രായർ വലിച്ചടച്ചു കൊണ്ട് ഉറക്കെ പറഞ്ഞു... അവൾ പേടിച്ചെന്നോണം അഖിലേട്ടനെ ഒന്ന് മുറുകെ കെട്ടിപ്പിടിച്ചു... അരിശം കയറുന്നുണ്ടായിരുന്നു.... ശിവദ പറഞ്ഞ വാക്കുകൾ തലയ്ക്കു ചുറ്റും കറങ്ങുന്ന പോലെ... അത് ശെരി വെയ്ക്കുന്ന പോലെ അവൾ അഖിലേട്ടന്റെ കൈ പിടിച്ചു മുത്തി..... വരുന്നവർക്കും പോകുന്നവർക്കും ഉമ്മ വെച്ച് കളിക്കാൻ ഇങ്ങേരാര് മുത്തങ്ങ സ്വാമിയോ 😡😡😡 'ഹായ് നിരഞ്ജന..... ' ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ ദേവുവിന്റെ ഏട്ടൻ...... സ്വയം നിയന്ത്രിച്ചു കൊണ്ട് അദ്ദേഹത്തിനോട് സംസാരിച്ചു... ആള് ദേവുവിനെയും കൊണ്ട് താഴേക്ക് പോയി... അഖിലേട്ടനും ഞാനും റൂമിൽ അവശേഷിച്ചു .... സങ്കടം തൊണ്ടക്കുഴിയിൽ കുടുങ്ങി വല്ലാത്തൊരു നോവ്.... ഒന്നും മിണ്ടാതെ ബെഡിലേക്ക് ചെന്നിരുന്നു.... യാതൊരു പ്രതികരണവും ആ ഭാഗത്തു നിന്ന് ഉണ്ടായില്ല.... അത്രയ്ക്ക് വെറുത്തോ എന്നെ?? 😨 സ്വയം നിയന്ത്രിക്കാൻ ആയില്ല.... ഓടിചെന്നു ഇറുകെ ആലിംഗനബദ്ധരായി. ..... "ഇയാളെന്റെയാ... എന്റെ മാത്രം.... വേറൊരു പെണ്ണ് നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല... അപ്പോൾ പിന്നെ ഈ സ്നേഹം പങ്കിട്ടു പോകുമ്പോൾ ഞാനെങ്ങനെയാ സഹിക്കുന്നത് .... ഞാൻ ഓവർ ആകുന്നതല്ല.... വകതിരിവില്ലാതെ പ്രവൃത്തിയ്ക്കുന്നതുമല്ല. . വേറൊരാൾ നമുക്കിടയിൽ കടന്നു വരുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ ഉള്ളിലെ അസൂയയും കുശുമ്പും തല പൊക്കുന്നതാ... അപ്പോൾ ഞാൻ അങ്ങനൊക്കെ ആയിപ്പോകും.... എന്റെ മുന്നിൽ വെച്ചു ദേവു അങ്ങനൊക്കെ കാണിച്ചപ്പോൾ എനിക്കെന്ത് സങ്കടം ആയെന്നോ.... അത് ഏട്ടന് മനസ്സിലാകണമെങ്കിൽ ഏട്ടന്റെ മുന്നിൽ വെച്ചു എന്നോടും ആരെങ്കിലും ഇങ്ങനെ പെരുമാറണം.... പോസ്സസീവ് ആണ് ഞാൻ.... മാറാൻ ശ്രെമിക്കാം... നെഞ്ചിലേക്ക് ചേർന്നു നിന്ന് കൊണ്ട് കരയാൻ തുടങ്ങി... ഏങ്ങലടികൾ മാത്രം ഉയർന്നു കേട്ടു.... ചേർത്തു പിടിയ്ക്കുമ്പോൾ താൻ വെട്ടിപിടിച്ച ഏതോ സാമ്രാജ്യത്തിന്റെ രാഞ്ജിയായ പ്രതീതി... തലയിൽ തലോടി നിൽക്കുമ്പോൾ അറിയുന്നു ആ കരലാളനത്തിന്റെ മധുരസ്പർശം.... എന്തോ ഓർമിച്ചപ്പോൾ അകന്നു മാറി..... സോറി... എനിക്കിതൊന്നും അനുവദിച്ചിട്ടില്ലല്ലോ..... "എന്താ കാരണം എന്ന് നിനക്കറിയില്ലേ? "ആ... അറിയാം.... അതോണ്ടല്ലേ ഒഴിഞ്ഞു മാറിയത്... ഇനി ഇതിന്റെ പേരിൽ തർക്കിക്കാൻ ഞാനില്ല....ആളെ വിട്ടേക്ക്.... ഹമ്മോ...... അറിയാതെ രണ്ടു തെറ്റ് ചെയ്തതിന് ഇങ്ങനെയുമുണ്ടോ.... ദേവുവിനെ പറ്റി ശിവദ പറഞ്ഞത് പറയാൻ ആയിരം പ്രാവശ്യം തോന്നി... ഇല്ലാ പറയില്ല... വിശ്വസിക്കില്ല..... എത്ര കഥകളിൽ ഞാൻ വായിച്ചിരിക്കുന്നു ഞാൻ കണ്ടു പിടിക്കും... നോക്കിക്കോ... എന്നിട്ട് മാത്രം..... ഞാൻ പറയും.... ഓരോ മനക്കോട്ട കെട്ടുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ.... ഡ്രെസ്സും എടുത്തു ഫ്രഷ് ആകാൻ പോയി... അത് കഴിഞ്ഞു കിച്ചണിലേക്കും... അഖിലയും ആദിയേട്ടനും പോയിരുന്നു.... താഴെ ചെന്നപ്പോൾ ദേവു ഹാളിൽ ഇരിക്കുന്നു.. അടുത്ത് തന്നെ അഖിലേട്ടനും... അങ്ങേര് എന്താ കീലിന്റെ ടിന്നാണോ .... ഇങ്ങനെ ഒട്ടാൻ.... 😡😡 വികർഷിക്കേണ്ടതെല്ലാം ആകർഷിക്കും...ആകർഷിക്കേണ്ട എന്നെ കണ്ടാൽ പിന്നെ വല്ലാത്ത വികര്ഷണമാണ്... എന്റെ സങ്കടം ഉള്ളിൽ വിങ്ങി തീർക്കുമ്പോഴാണ് ഇന്ദ്രേച്ചിയും ചിത്തിരയും അങ്ങോട്ടേക്ക് വന്നത്.... "എന്താണ് മോളെ ഒരു ഗത്ഗദം? "ഓഹ്... എന്ത്‌ പറയാനാ...ചേച്ചിമാരെ എന്റെ ജീവിതം നായ നക്കി.... "എന്തുണ്ടെങ്കിലും വ്യക്തമായിട്ട് പറയു കുഞ്ഞേ....!!! ഇന്നലെ രാത്രി നടന്ന സംഭവം വള്ളി പുള്ളി കോമ ആശ്ച്ചര്യ ചിഹ്നം വിടാതെ പറഞ്ഞു... "നീ അവന് വല്ല മുരിങ്ങക്കോൽ സൂപ്പും ഉണ്ടാക്കി കൊടുക്ക്... അല്ല പിന്നെ...സ്റ്റുപ്പിഡ് . ദേഷ്യം വന്ന ചിത്തിര തിരിച്ചു പറഞ്ഞു... "അപ്പോൾ നിങ്ങൾ തമ്മിൽ ഇത് വരെ ഒന്നും? "ഇല്ലന്നും പറയാൻ പറ്റില്ല... ഉണ്ടെന്നും പറയാൻ പറ്റില്ല.. അതോണ്ട് മൗനം പാലിച്ചു... ഞാൻ ഇപ്പോൾ ശെരിയാക്കി തരാം.... അമ്മായീന്നും വിളിച്ചു കൊണ്ട് ചിത്തിര അകത്തേക്ക് പോയി... കുറച്ചു കഴിഞ്ഞപ്പോൾ ആള് ചിരിച്ചു കൊണ്ട് വന്നു.... അൽപ്പസമയത്തിന് ശേഷം വല്യേട്ടൻ തൊടിയിൽ നിന്നും വല്യൊരു മുരിങ്ങകായ മരവും കൊണ്ട് അടുക്കളഭാഗത്തേക്ക്‌ വന്നു.... നിമിഷനേരം കൊണ്ട് മുരിങ്ങയില തോരൻ, മുരിങ്ങകോൽ അവിയൽ, മുരിങ്ങപ്പൂവ് രസം, അവിയൽ, കിച്ചടി, സാമ്പാർ, അച്ചാർ എന്ന് വേണ്ട ആ മരത്തിന്റെ ഒന്നും കളയാതെ ഓരോ ഡിഷുകളായി ഡൈനിങ്ങ് ടേബിളിൽ നിരന്നു..... അമേരിക്കക്കാരിയുടെ നീണ്ട ആഗ്രഹം എന്ന രീതിയിൽ എല്ലാവരും അതിലേക്ക് ഉറ്റുനോക്കുമ്പോൾ എനിക്കും ഇന്ദ്രേച്ചിക്കും ചിത്തിരയ്ക്കും മാത്രം അത് "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയിരുന്നു..... " 😁😁😁😁😁😁😁😁😁😁😁 (തുടരും ) നാളെതൊട്ട് continuous ആയിട്ട് പോസ്റ്റ്‌ ചെയ്യാൻ ശ്രെമിക്കാം... പെട്ടന്ന് തീർക്കാനും.... അപ്പോൾ ഓരോ കോമഡി ട്വിസ്റ്റുകൾക്കും കാത്തിരിക്കുക.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
35k കണ്ടവര്‍
3 ദിവസം
വീണ്ടുമൊരു പ്രണയകാലത്ത്....... ഭാഗം :-78 (Story കുറച്ചു സീരിയസ് ആക്കുകയാണ്... എനിക്കൊരു ക്ലൈമാക്സ്‌ കിട്ടാൻ വേണ്ടിയിട്ടാണ്... ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും... അത് കൊണ്ട് നീട്ടാൻ താല്പര്യമില്ല... പുതിയൊരു കഥയുമായി വന്നു ചിരിപ്പിച്ചോളാം.... അതോണ്ട് ചിരിക്കാൻ വേണ്ടിയിട്ട് വായിക്കരുത്.... അത്രയ്ക്കൊന്നും ഉണ്ടാകില്ല....നിങ്ങളുടെ ഇഷ്ടത്തിന് ഞാൻ ഒരുപാട് എഴുതിയിട്ടുണ്ട്... ഇനിയുള്ള മൂന്നോ നാലോ part എന്റെ ഇഷ്ടത്തിന് എഴുതാൻ അനുവദിക്കൂ.... ) ഈശ്വരാ... ഇന്ന് മുതൽ ഞാൻ കടുത്ത യജ്ഞത്തിലാണ്..... നല്ലൊരു ഭാര്യ അതാണ് ഗാന്ധിജി സ്വപ്നം കണ്ട കിനാശേരിയെന്നു നിനക്കറിയാല്ലോ.... അപ്പോൾ do support.... തിരിച്ചും സപ്പോർട്ട് ഉണ്ടാകും.... കണ്ണും വലിച്ചു തുറന്നു അഖിലൂട്ടന്റെ കാലും തപ്പി ഇറങ്ങി...... എവിടെ ആ കാൽ..... ഞാനൊന്ന് കണ്ണിൽ തൊട്ട് വെക്കട്ടെ..... ഉത്തമഭാര്യയുടെ ആദ്യലക്ഷണം.... ഭർത്താവിനോടുള്ള ബഹുമാനം...... 😉 അങ്ങനെ കാല് കണ്ടുപിടിച്ചു.... യുറേക്കാ... കാലിന്റടുത്തേക്ക് മുഖം കൊണ്ട് പോയതും ഒറ്റ തൊഴിയായിരുന്നു പിശാശ്.... എന്റെ മൂക്കിന്റെ പാലം...... പോയി.... ഇവിടെ കുട്ടേട്ടാ എന്ന് വിളിക്കാൻ ആരുമില്ലാത്തത് ഭാഗ്യം.... ഇല്ലെങ്കിൽ ദിലീപേട്ടനെ ഞാനിന്ന് തോൽപ്പിച്ചേനെ.... അപ്പോൾ അഖിലൂണ്ടാ....... ഛെ.... ഇത് പണിയാകുമല്ലോ.... അരിയുണ്ട വെടിയുണ്ട എന്ന് പറയുന്ന പോലെ...... ആ... ഇന്നത്തെ തുടക്കം കൊള്ളാം..... മൂക്കും തടവി പോയി കുളിച്ചു ഫ്രഷ് ആയി കിച്ചണിലേക്ക് പോയി..... രണ്ട് മണിക്കൂർ ഇടവിട്ടാ ഇപ്പോൾ കുളിയും നനയും... വിധി...... ആദ്യമേ അടിച്ചു നനച്ചു കുളിക്കാത്തതിന്റെ പലിശയും കൂട്ട് പലിശയും...... 🙄🙄 ആദ്യം ചായ ഉണ്ടാക്കാം... അടുക്കളയിൽ കയറി അത് ഉണ്ടാക്കി.... ടേസ്റ്റ് ചെയ്തു.... അരെഹ്‌.... വാഹ്.... എല്ലാവർക്കും ഉള്ളത് ട്രേയിൽ ആക്കി ഓരോരോരുത്തരുടെ അടുത്തേക്ക്.... അമ്മാ..... അച്ഛാ.... ഗുഡ്മോർണിംഗ്.... ചായ......... Thanks മോളെ..... 😊 Welcome അച്ഛാ അമ്മേ..... ആദിയേട്ടാ... അഖിലേ...... ടീ..... തീയെന്നു വല്ലതും ആണോ ഭവതി ഉദ്ദേശിച്ചത്? പോ...സഹോ രാവിലെ തന്നെ കോമഡി അടിക്കാതെ.... നിനക്ക് കോമഡി... ഞങ്ങൾക്കൊക്കെ ട്രാജഡിയാ...... എന്തായാലും ഇന്ന് കൂടി അല്ലെ.. അത് കഴിഞ്ഞാൽ ഞങ്ങൾ പോകുമല്ലോ... അതാണ്‌ ഏക ആശ്വാസം.... ആദിയേട്ടൻ നെടുവീർപ്പെട്ടുകൊണ്ട് ആകാശത്തേക്ക് കൈകൾ ഉയർത്തി.... അഖില ആദിയേട്ടന്റെ ചുമലിൽ ചാരിയിരുന്ന് ഉറക്കം പിടിച്ചു.... എടീ എഴുന്നേറ്റു ഉത്തമഭാര്യ ആകടീ രാവിലെ തന്നെ.... അവിടുന്ന് നേരെ വല്യേട്ടൻറെ അടുത്തേക്ക്.... വല്യേട്ടാ.... ചായ ചായ ചായേയ്..... നീ ഇന്നലെ തന്നത് കൊണ്ടൊന്നും തൃപ്തിയാകാഞ്ഞിട്ടാ അവളുടെ അടുത്ത അടവ്.... അതൊക്കെ ഇന്നലെ... ഇന്ന് മുതൽ കല്ലുവിന്റെ വഴി തനീ വഴി..... ഊളൻപാറയിലോട്ടാണെങ്കിൽ ഞാൻ വണ്ടിക്കൂലി തരാം.... ഉവ്വോ... വേണ്ട..... ഈ ചായ എടുക്ക്.... ഇന്ദ്രേച്ചി എവിടെ? അവള് കുളിക്കുന്നു.... ഇതിലെന്തെങ്കിലും ഉടായിപ്പ് ഉണ്ടോടി 🙄 "ഞാൻ പറഞ്ഞില്ലേ.. ഇന്നത്തെ കല്ലു അത് വേ.. ഇന്നലത്തെ കല്ലു അത് റേ..... പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ.... സുന്ദരേശന്റെ ഏട്ടത്തി പറഞ്ഞതൊന്നും കേട്ടിട്ടില്ലേ..... "ഓഹ് ആ ഭാര്യയാണ് ഈ ഭാര്യഎന്ന് ഞാൻ അറിഞ്ഞില്ല കുട്ടീ... എന്തായാലും എന്റെ അനിയന്റെ വിധി അല്ലാണ്ടെന്താ..... അത് പറഞ്ഞപ്പോഴാ അഖിലേട്ടനെ വിളിക്കട്ടെ... ആളെയാണ് ഞെട്ടിക്കണം.... ടാറ്റ.......... ********** ഏട്ടാ.... ചായ...... "എന്റെ പൊന്നോ... ഞാൻ ജീവിച്ചു പൊയ്ക്കോട്ടേ.... ആളെ വിട്ടേക്ക്..... ഇങ്ങേരിങ്ങനെ പോയാൽ എങ്ങനെ?? അതെ.. നിന്നേ.... ചായ........ എടുക്ക്.... ഞാൻ ഉണ്ടാക്കിയതാ..... നിരഞ്ജനാ... ഇന്നലെ നടന്നത് ഞാൻ മറന്നിട്ടില്ല... മനുഷ്യന്റെ സ്വഭാവം ആകെ മാറിനിൽക്കുവാ..... ഞാൻ പ്രതികരിക്കുന്നില്ലാന്ന് വെച്ചു തലയിൽ ചവിട്ടി കയറരുത്.. നീ ഓവർ ആണ്... പറയുന്നതോണ്ട് ഒന്നും തോന്നരുത്.... അതിന് ഞാൻ എന്ത് പിഴച്ചു? ഇത് എഴുതുന്നവളുടെ തലയ്ക്ക് ഓളമില്ലാത്തതിന്..... (എന്നെ ട്രോളാൻ എനിക്കാരെയും ആവശ്യമില്ല.... ഐ ആം എ ട്രോളത്തി... അൽ -ട്രോളത്തി )(മഴയുടെ സ്വന്തം ആത്മ ) "അതെന്താന്നോ എല്ലാത്തിനും ഒരു പരിധി ഉണ്ട്... കണക്കിനായാൽ ആരും ശ്രെദ്ധിക്കില്ല.... കുറച്ചു കൂടുതൽ ആയാലേ ആരും ഒന്നും കൂടി നോക്കു..... "ഞാനേ..... ഒരാണാണ്..... എനിക്ക് എപ്പോൾ നിയന്ത്രണം പോകുമെന്ന് എനിക്ക് തന്നെ പ്രെഡിക്ട് ചെയ്യാൻ പറ്റില്ല..... കുരുത്തക്കേട് ആകാം... എല്ലാം ഒരു ലിമിറ്റിന്.... ഇനിയും വല്ലതും ഒപ്പിക്കാനാണ് ഭാവമെങ്കിൽ....😡😡😡😡. ബാക്കി അപ്പോൾ....... ഈശ്വരാ..... ഇതെനിക്കുള്ള അപായമണിയാണോ.... ആ...നോക്കാം... ദേഷ്യം കഴിയുമ്പോൾ ഇങ്ങോട്ടേക്കു തന്നെ വരുമല്ലോ 😏😏 ********* കോളേജിലേക്ക് റെഡി ആയി ഇറങ്ങിയപ്പോൾ അഖിലൂട്ടനും വന്നു..... ഒന്ന് തറപ്പിച്ചു നോക്കിയിട്ട് പോയി...... ക്ലാസ്സിൽ ഇരുന്നപ്പോഴാണ് അബദ്ധം പിണഞ്ഞത് മനസ്സിലായത്..... രണ്ടു ഈർക്കിൽ ഉണ്ടായിരുന്നെങ്കിൽ ഭഗീരഥൻ പിള്ളയെ പോലെ കുത്തി വെയ്ക്കാമായിരുന്നു..... കണ്ണുകൾ അടഞ്ഞടഞ്ഞു പോയി..... ഞാൻ വേൾഡ് കപ്പിന് സാക്ഷ്യം വഹിച്ചു കൊണ്ട് വിദേശ രാജ്യത്തെ ഗ്യാലറിയിലാണ്.... ധോണി ബാറ്റ് ചെയ്യുന്നുണ്ട്...... അതാ ഉയർന്നു വന്ന പന്ത് ക്രീസിന് മുകളിലേക്ക് ഉയർന്നു പോകുന്നു... ക്യാപ്റ്റൻ കൂൾ ലൂസെസ് ഹിസ് കൂൾ...... മേലേക്ക് വീഴ്ന്ന ചോക്ക് പീസ് ഞാൻ ക്യാച്ച് പിടിച്ചു കൊണ്ട് എഴുന്നേറ്റു ചാടി... സിക്സ്... സിക്സ്.... സിക്സ്..... ക്ലാസ്സിൽ നിന്ന സുദർശൻ സാർ അമ്പയറെ കണക്ക് അപ്പീലിന് വിളിക്കുന്നു... ക്ലാസ്സിൽ ഇരുന്നവർ മൊത്തം അവരുടെ രാജ്യത്തെ അവഹേളിച്ച കണക്കെയും.... അവസാനം അപ്പീലിൻറെ ഡിസിഷൻ വന്നു.... Get out from my class........ കൂടെ അങ്ങേരുടെ nb യും...... ഗാര്ഡിയനെയും വിളിച്ചു കൊണ്ട് വന്ന് പ്രിൻസിപ്പളിനെയും കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി..... വൈകുംതോറും അറ്റന്റൻസ് തരില്ലാന്ന്... ഓഹ്... പിന്നെ........ ഇതൊക്കെ എന്ത് എന്ന് പറയാൻ കല്ലു ഒന്ന് കൂടി ജനിക്കണം എന്ന് പറയാൻ എനിക്ക് പേടിയാ... പിള്ളേച്ചനെ വിളിക്കുന്നതിലും ഭേദം എന്നെ കുഴികുത്തി മൂടുന്നതാണ്... പിന്നെ അഖിലൂട്ടനെയോ യോ യോ??? എന്തായാലും എനിക്ക് കണ്ടക ശനിയാണെന്ന് മനസ്സിലായി...... കോളേജ് ക്യാമ്പസിലെ ഇലഞ്ഞിമരത്തിന്റെ ചോട്ടിൽ ചെന്നിരുന്നു ഫോണെടുത്തു... കെട്ട്യോനെ വിളിക്കാം.... സ്നേഹമുള്ള ഭാര്യയുടെ രണ്ടാമത്തെ ലക്ഷണം.... ഇടയ്ക്കിടെ ഭർത്താവിന്റെ സുഖവിവരങ്ങൾ തിരക്കുക..... ഫോണിൽ അവസാനറിങ്ങും കേട്ട് നിന്നതല്ലാതെ എടുത്തില്ല.... അപ്പോൾ ഒരു സ്വസ്ഥതക്കേട്‌..... വീണ്ടും വീണ്ടും വിളിച്ചു.... അവസാനം കാൾ കണക്ട് ആയി.... "അഖിലേട്ടാ.... സുഖാണോ??? സ്റ്റുപ്പിഡ്....... അതോടെ എന്റെ നല്ല ഭാര്യയെന്ന സ്വപ്നം അവിടം തീർന്നു.... വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ സിറ്റ് ഔട്ടിലിരുന്ന് എന്തോ ഗഹനമായ ചിന്തയിലാണ് വയറ്റാട്ടി...... ഇതാണ് സുവർണാവസരം.... അടുക്കളയിലേക്ക് ഓടി ചെന്നു ഒരു ഗ്രീൻ ടീ തന്നെ ഉണ്ടാക്കി.... Areh വാഹ്.... എന്തൊരു കയ്പ്പ്..... അതും കൊണ്ട് നേരെ ഉമ്മറത്തേക്ക്.... അഖിലേട്ടാ ഗ്രീൻ ടീ..... ഞാൻ കുടിച്ചു... എനിക്ക് വേണ്ടാ..... അങ്ങനെ പറയല്ലേ പ്ലീസ്... ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ..... എനിക്ക് വേണ്ട കല്ലൂ ..... അതെന്താ തനിക്ക് വേണ്ടാത്തത്? പിടിയും വലിയും നടന്നു അത് മൊത്തത്തിൽ അങ്ങേരുടെ പുറത്തേക്കും വീണു...... ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അവിടെ നിന്ന് എഴുന്നേറ്റു..... തല്ലാൻ അറിയാത്തൊണ്ടല്ല... പെണ്ണായിപ്പോയി....., 😡 വേറെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി..... ഞാൻ കൈ വക്കുന്ന ഇടമേല്ലാം പടക്കപീടികകൾ ആണല്ലോ ദൈവമേ... ഇതിനെയും കൊണ്ട് ഞാൻ എങ്ങനെ കോളേജിന്റെ പടി കയറും.... എന്താ കല്ലൂ ഒരാലോചന? വല്യേട്ടനാണ്....... അത് പിന്നെ വല്യേട്ടാ.. ഇന്നലത്തേതിന് സോറി.... ഞാൻ ഒരു തമാശയ്ക്ക്...... "നീ അത് വിട്ടില്ലേ... അതൊക്കെ ഒരു രസമല്ലേ ടി... പിന്നെ നീ എനിക്കിട്ട് വെച്ചതാണെന്ന് ചാണകം വീണപ്പോഴാ മനസ്സിലായത്.... അത് വരെ എന്റെ വീക്ഷണത്തിൽ എന്റെ ഉള്ളിൽ കിടക്കുന്ന നടനെ ഉണർത്തുന്ന കല്ലു എന്ന ഇമേജ് ആയിരുന്നു നിനക്ക്... . പിന്നെ നമ്മൾ കോമാളി വേഷം കെട്ടിയിട്ടാണെങ്കിലും മറ്റുള്ളവർ ചിരിക്കുന്നുണ്ടല്ലോ... അത് മതിയെടീ.... ശ്വാസം അടക്കി പിടിച്ചു ജീവിക്കാൻ മറന്നു പോകുന്ന ചിലരെയെങ്കിലും ഞാനും നീയും ചിരിപ്പിക്കുന്നില്ലേ..... അവിടെ നമ്മൾ ജയിച്ചു.... നിനക്കറിയോ ജീവിതത്തിന്റെ കുറെ നല്ല സമയങ്ങൾ എന്റെ ദേഷ്യവും വാശിയും കാരണം നശിച്ചു പോയിട്ടുണ്ട്.... ദക്ഷ മോള് ജനിച്ചതിന് ശേഷം, എന്റെ അച്ഛനെ ഞാൻ അറിയാൻ തുടങ്ങി..... അച്ഛനെയും അമ്മയെയും മനസ്സിലാക്കാൻ തുടങ്ങി.... സിനിമ എന്റെ സ്വപ്നമായിരുന്നു... അച്ഛന്റെ വാശിപ്പുറത്താ ഞാൻ ഡോക്ടർ ആകുന്നത്... ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട് അച്ഛനായിരുന്നു ശെരിയെന്നുള്ളത്.. എന്റെ മോള് ആരാകണം എന്ന് ഇപ്പോഴേ ഞാൻ സ്വപ്നം കാണുന്നു... അവരുടെ മുഖത്ത് വരുന്ന ആ ചിരിയ്ക്ക് വേണ്ടി ഇനിയും നമ്മുടെ കഴിവുകൾ പുറത്തേക്ക് കൊണ്ട് വരണ്ടേ.....? "സോറി വല്യേട്ടാ... അയാം സോറി 😨😨😨😰😰😰😰 "നീ എനിക്ക് എന്റെ കുഞ്ഞിപെങ്ങളാ... നിന്റെ കുറുമ്പുകളെല്ലാം ഞാൻ എൻജോയ് ചെയ്തിട്ടേയുള്ളു... നിനക്കൊപ്പം ഞാൻ നിൽക്കുന്നത് മനസ്സ് കൊണ്ടാണ്... ബുദ്ധി കൊണ്ടല്ല മോളെ..... ഞാൻ ഇപ്പോൾ ഒരു തൂവൽ പോലെയാണ്....ഭാരമില്ലാത്ത അവസ്ഥ..... നിനക്കും തോന്നിയിട്ടുണ്ടോ ഞാൻ മന്ദബുദ്ധിയാണെന്ന്....... ഇതൊക്കെ ഒരു രസമല്ലേ..... ടി..... നീ കണ്ണ് തുടയ്ക്ക്...... പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന ഭാര്യ ആകാനുള്ളതല്ലേ.... പോയി അവനെ സോപ്പിട്... നല്ല pears തന്നെ ആയിക്കോട്ടെ..... വല്യേട്ടൻ അകത്തേക്ക് കയറി... ഒപ്പം ഞാനും... അച്ഛനും അമ്മയ്ക്കുമൊപ്പം എന്തോ ചളി പറഞ്ഞു കൂടെ കൂടുന്ന വല്യേട്ടനെ ഒരു മിനിറ്റ് നോക്കി നിന്നു....... റൂമിലേക്ക് കയറിയപ്പോൾ ആള് വായനയിലാണ്... അഖിലേട്ടാ........... ഓടിപ്പോയി അടുത്തേക്കിരുന്നു..... കൈ തട്ടി ടേബിളിലിരുന്ന ബോട്ടിൽ മറിഞ്ഞു ബെഡിലേക്ക് വീണു....... ഈശ്വരാ.... തരുമ്പോൾ എല്ലാം കൂടി ഒരുമിച്ചോ..... പിന്നെ അവിടെ വാക്കുകൾ കൊണ്ടൊരു അന്താക്ഷരി ആയിരുന്നു.... എനിക്കെല്ലാമായി തിരുപ്പതി ആയി..... ഇതെല്ലാം അനുഭവിച്ച വല്യേട്ടന് പോലും എന്നോട് ദേഷ്യമില്ല... അപ്പോഴാ 😏😏 എന്താ നിന്റെ ഉദ്ദേശം? 😡😡 ചോദിച്ചത് കേട്ടില്ലേ?? "അത് പിന്നെ നല്ല ഭാര്യയാകാൻ!!!!!സ്നേഹം കാണിച്ചതാ........ "ആണോ !!!!എനിക്കിപ്പോ എന്താ feel ചെയ്യുന്നതെന്ന് അറിയാമോ? നമ്മള് വയറു നിറയെ food കഴിക്കുന്നു... വീണ്ടും കഴിക്കുന്നു... ലാസ്റ്റ് vomit ചെയ്യാൻ തോന്നുന്ന അവസ്ഥയില്ലേ... ഏകദേശം അത് പോലെയാ... നിനക്ക് നോർമൽ ആളുകൾ ബിഹേവ് ചെയ്യുന്നത് പോലൊന്നും പറ്റില്ലേ കല്ല്യാണി....അമ്മയും ഏടത്തിയും അഖിലയും എങ്ങനാ പെരുമാറുന്നതെന്ന് ഒന്ന് നോക്കി നോക്ക്.... അവരും ഇങ്ങനാണോ.... ഞാൻ ഒരു ഡോക്ടർ ആണ് എന്ന് നിനക്കറിയാം.. അതും ഗൈനക്കോളജിസ്റ്റ്.... എന്തെങ്കിലും തിരക്കിൽ നിൽക്കുമ്പോഴാണോ വിളിച്ചു സുഖം അന്വേഷിക്കുന്നത്? ഒരു പ്രാവശ്യം കട്ട്‌ ആക്കിവിട്ടാൽ തിരക്കിലാണെന്ന് ചിന്തിക്കാനുള്ള കോമൺ സെൻസ് നിനക്കില്ലേ..... സാധാരണ കുട്ടികൾ കുസൃതി കാണിക്കുന്നുവെന്ന് പരാതി കേൾക്കാം.. ഇതിപ്പോ ഭാര്യയുടെ കുസൃതി സഹിക്കാൻ പറ്റാതെ ആയിട്ടുണ്ട്..... അതും പറഞ്ഞു അഖിലൂട്ടൻ പോയി.... ഇവിടുപ്പോ ആരാ പടക്കം പൊട്ടിച്ചത്..... ആ.... 🤔🤔🤔 ********* മുല്ലവള്ളിയിൽ നിന്നും ഉതിർന്നു വീണ പൂക്കൾ മണപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.... അപ്പോഴാണ് ചിത്തിരയുടെ വരവ്..... "എന്താണ് കല്ല്യാണി ഒരു ആലോചന? നേരെ നടന്നഎന്നെ തല്ലുകൊള്ളിയാക്കിയിട്ടാണ് അവളുടെ ചോദ്യം ചോദിക്കൽ.... "എയ് ഒന്നുമില്ല ചേച്ചി.... ഞാനിങ്ങനെ സൗന്ദര്യം പരിപോഷിപ്പിക്കാനുള്ള വഴികളെപ്പറ്റിയുള്ള ഗഹനമായ ചിന്തയിലാണ്.. "ആന്നോ ... ഞാനും തന്നോട് ചോദിക്കാൻ ഇരിക്കുവായിരുന്നു...തന്റെ സ്കിൻ ഭയങ്കര തിളക്കമുണ്ട്... എന്താ ഇങ്ങനെ? "അതോ... അത് വേറൊന്നുമില്ല.... ഈ മുല്ലപ്പൂക്കളുടെ കൂടെ പറമ്പിൽ കണ്ടു വരുന്ന പ്രത്യേക ഇനം ചെടി ഇങ്ങനെ മുഖത്തിട്ട് റബ്ബ് ചെയ്യും.. അപ്പോൾ മുഖം ഇങ്ങനെ തിളങ്ങും 🙄 "സീരിയസ്ലി? "ആം... ചേച്ചി കേട്ടിട്ടില്ലേ... മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലുവിനുമുണ്ടാം സൗരഭ്യം ന്ന്.. "എങ്കിൽ പിന്നെ എനിക്കും ചെയ്യണം !! "അതൊക്കെ വേണോ ചേച്ചി? അലർജി ഉണ്ടായാലോ.... "നാച്ചുറൽ പ്രോഡക്ട്സ് അല്ലെ.. അപ്പോൾ പേടിക്കണ്ടല്ലോ.... "എല്ലാം ചേച്ചിയുടെ ഇഷ്ടം...... ചേച്ചി അകത്തേക്ക് പൊയ്ക്കോ.. ഞാൻ എല്ലാം റെഡി ആക്കിയിട്ട് വിളിക്കാം... അവളെയും അകത്തേക്ക് പറഞ്ഞു വിട്ടിട്ട് രണ്ട് പ്ലാസ്റ്റിക് കവറും എടുത്തു കൊണ്ട് പറമ്പിലേക്ക് പോയി.... തേടിയ വള്ളി കാലിൽ ചുറ്റി... നാടൻ നായ്ക്കരണ പൊടി... The ചൊറിയണം ചെടി..... പയ്യെ രണ്ട് ചെടി പിഴുതെടുത്തു... അതിലേക്ക് മുല്ലപ്പൂക്കൾ ചാലിച്ചു...... മൈന ചേച്ചി.... ഞാൻ ദേ വരുന്നു... ചിത്തിരയെ പിടിച്ചു ഫേഷ്യൽനു ഇരുത്തി.. "കല്ലൂ.. ഞാൻ വിചാരിച്ചു തനിക്ക് എന്നോട് ദേഷ്യം ആയിരിക്കുമെന്ന്.... ആ ഖരലേപം കവിളിൽ തൊട്ടപ്പോഴാണ് ചിത്തിര ചേച്ചി പറഞ്ഞു തുടങ്ങുന്നത്... ദേഷ്യമോ? എനിക്കൊ? എന്തിന്? 🙄🙄😠 "തന്റെ പൊസ്സസ്സീവ്നെസ്സ് കാണാൻ വേണ്ടിയാ അഖിലേട്ടന്റടുത് ഇത്രയും ക്ലോസ് ആയി നിന്നത്.... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ എന്നെ പുറത്തേക്ക് എടുത്തെറിഞ്ഞേനെ.... താൻ പേടിക്കണ്ടാട്ടൊ... ആള് എനിക്ക് എന്റെ സ്വന്തം സഹോയാണ്..... ഇനി പറഞ്ഞിട്ടെന്താ കാര്യം.... ചിത്തിരയുടെ കവിള് ചുവന്നു കടിക്കാൻ തുടങ്ങി 😬😬😬 "സോറി ചേച്ചി.... ഞാൻ ദേഷ്യം കൊണ്ട് ഇതിൽ ചൊറിയണം മിക്സ്‌ ചെയ്തു...പോയി.. സോറി ചേച്ചി..... 😨😨😨 "അയ്യോ? ഇനിയെന്ത്‌ ചെയ്യും? "അത് വെളിച്ചെണ്ണ പുരട്ടിയാൽ ശെരിയാകുമായിരിക്കും.... "എന്ത് ശെരിയാകാൻ? അഖിലൂട്ടനും അങ്ങോട്ടേക്ക് വന്നു...... കല്ല്യാണി നിന്നോടാ ചോദിച്ചത്? പറയാൻ 😡😡 വിക്കി വിക്കി നടന്നത് ഓരോന്നും പറഞ്ഞു... ഒരടി പ്രതീക്ഷിച്ചു... കിട്ടിയില്ല... 😊😊 നിനക്ക് നാന്നാകാൻ ഒരുദ്ദേശവും ഇല്ലാല്ലേ.... നിനക്കെന്താ പ്രശ്നം? ഇന്ന് വേറെ ആരെയും കിട്ടാത്തത് കൊണ്ടാണോ ചിത്തിരയുടെ അടുത്ത് പോയത്? "എയ് ഇല്ല അഖിലേട്ടാ.. ഞാനും അവളെ ഒരുപാട് ടീസ് ചെയ്തതല്ലേ... ആർക്കായാലും ദേഷ്യം വരും.... " "ആർക്ക് വേണ്ടിയാ ചിത്തു നീ വക്കാലത്ത് വാങ്ങുന്നത്.. ഇവൾക്കോ....... ഞാൻ ഇവളുടെ അടുത്ത് പറഞ്ഞതല്ലേ നീ എന്റെ പെങ്ങളാണെന്ന്..... അപ്പോൾ ഞാൻ പറയുന്നത് ഇവൾക്ക് വിശ്വാസമില്ലേ.... 😡😡 അതും പറഞ്ഞു ആളങ്ങു പോയി... "വീണ്ടും സോറി ചേച്ചി 😨😨 എയ്.. സാരമില്ലെടാ... വിശ്വാസമായല്ലോ.... അത് മതി... be frnds? അങ്ങനെ പുലി പോലെ വന്നത് എലി പോലായി.... എല്ലാവരും കൂടി സംസാരിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് ഫോൺ റിങ് ആയത്.... Unknown നമ്പർ... സ്പീക്കറിലിട്.... ഇന്ദ്രേച്ചി പറഞ്ഞത് കേട്ട് ഫോൺ സ്പീക്കറിൽ ഇട്ടു... "ഹലോ... ആരാ..... "ഞാൻ ശിവദയാണ്..... "നീയോ... എന്താ?? "നിരഞ്ജന..ഞാൻ ഒരു കാര്യം പറയാനാ വിളിച്ചത്.. . ആ ദേവുവിന് ഭ്രാന്ത് ഒന്നുമില്ല... സത്യാ ഞാൻ പറയുന്നത്..... അവള് അഭിനയിക്കുന്നതാണ്.... "ആഹ്... ഭ്രാന്ത് ശെരിക്കും ഇപ്പോൾ എനിക്കാ.... മൂക്കുന്നതിനു മുന്നേ വെച്ചിട്ട് പൊയ്ക്കോ..... "ആരാ ഈ ദേവു "അത് അഖിലേട്ടന്റെ ഫ്രണ്ട്ന്റെ സിസ്റ്റർ ആണ്... ആള് മെന്റലി ഓക്കേ അല്ല... ഇവള് ആണെങ്കിൽ സദാ സമയവും അഖിലൂട്ടന്റെ പുറകെയും.... എന്താല്ലേ....? ആ സംസാരം അവിടെ അവസാനിപ്പിച്ചു കൊണ്ട് എല്ലാവരും ആഹാരം കഴിച്ചു പിരിഞ്ഞു... നാളെ അഖിലൂട്ടനെയും കൊണ്ട് എങ്ങനെ കോളേജിലേക്ക് പോകും... ആകെ ആശയക്കുഴപ്പം..... ആള് പള്ളിയുറക്കത്തിനുള്ള തയ്യാറെടുപ്പിലാണ് ഒന്ന് അവതരിപ്പിച്ചാലോ..... അതെ... അഖി........... എന്താ?? 😡😡 പറയാൻ വന്നത് അതോടെ നിന്നു....ഹിറ്റ്ലർ ശെരിയാകുന്നില്ല..... അത്.... പിന്നെ...... സുഖ.....മല്ലേ.... നേരത്തെ...... ചോദിച്ചപ്പോൾ പറഞ്ഞില്ലല്ലോ.... എനിക്ക്..... സുഖാണ്... thank യൂ.... ഗുഡ് മോർണിംഗ്..... ഒന്ന് കൂടി അതെ ന്ന് വിളിച്ചു തിരിഞ്ഞു..... ഇരിക്കുന്ന ഭാവം കണ്ടിട്ട് പിരമിഡിനകത്ത് മമ്മി ഇരിക്കുന്ന പോലുണ്ട്..... നമ്മളില്ലേ.......... (തുടരും ) പ്രതീക്ഷയ്ക്കനുസരിച്ചുള്ള എഴുത്തല്ല... വലിച്ചു നീട്ടുന്നതല്ല..... ഒരു നാല് part കൂടി.... അത്രേം കൂടി സഹിക്കണം.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
37.5k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം