@ameermurchi966537270757
@ameermurchi966537270757

അമീർ മുഹമ്മദ് അൽ ഹർബി

എൻ്റെ ഉമ്മയാണ് എൻ്റെ സ്വർഗം ആ ഉദരത്തിൽ ജനിക്കാൻ കഴിഞ്ഞത് എൻ്റെ പുണ്ണ്യം😘

അമീർ മുഹമ്മദ്‌ അൽ ഹർബി
#📔 കഥ
⛈️മഴ ⛈️ Part 26 “ഏട്ടാ പാസ്പോർട്ട്‌”… “ആ അത് അലമാരയിൽ വെച്ചേക്കു”.. നിരഞ്ജൻ പറഞ്ഞു. കുക്കു അത് ഒന്ന് എടുത്തു മറിച്ചു നോക്കി. അത് കണ്ടപ്പോൾ അവളുടെ നെറ്റി ചുളിഞ്ഞു. അവൾ ഒന്നും മിണ്ടാതെ പാസ്പോർട്ട്‌ എടുത്തു അലമാരയിൽ വെച്ചു. “ഏട്ടാ…. ചായ”.. കുക്കു അവന്റെ കയ്യിലേക്ക് ചായ കൊടുത്തു. “അമ്മയും അച്ഛനും എല്ലാവരും എവിടെ പോയതാ”?? “അച്ഛനും അമ്മയും അമ്മാവന്റെ വീട്ടിൽ പോയി. രണ്ടു ദിവസം കഴിഞ്ഞേ വരൂ”.. “ഏട്ടനും ഏട്ടത്തിയുമോ”?? “ചേച്ചിയുടെ മൈൻഡ് ഒന്ന് relax ആകാൻ വേണ്ടി അവർ കുറച്ചു ദിവസത്തേക്ക് ഊട്ടിക്ക് പോയി”… “മ്മ് ഏട്ടത്തി ഇപ്പോഴും നിന്നെ കുറിച്ച് കുറ്റം പറഞ്ഞു നടക്കുന്നുണ്ടോ”?? “എന്ത് കുറ്റം”?? “ഏയ് ഒന്നുമില്ല ഇടയ്ക്ക് ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു ഏട്ടത്തി എന്നെ വിളിച്ചിരുന്നു”…. നിരഞ്ജൻ അന്നത്തെ ആ call റെക്കോർഡ് ചെയ്തത് അവളെ കേൾപ്പിച്ചു. അത് കേട്ടപ്പോൾ പോലും അവളുടെ മുഖത്ത് ഒരു പുഞ്ചിരി അല്ലാതെ ഒന്നും ഉണ്ടായില്ല. “എല്ലാം കഴിഞ്ഞില്ലേ ഏട്ടാ !!വിട്ടേക്ക്. ഏട്ടന് ഭക്ഷണം എടുക്കട്ടെ ??” “ഇപ്പോൾ വേണ്ടാ പറയാം”… “മ്മ്.. ഏട്ടാ ഒരു കാര്യം ചോദിച്ചോട്ടെ”!! “എന്താ”?? “എന്റെ ഭാര്യയെ എനിക്ക് അറിയാം എന്ന് ഏട്ടൻ പറഞ്ഞില്ലേ!!എന്നെ ഏട്ടൻ ഭാര്യ ആയി കാണുന്നുണ്ടോ”??….കുക്കുവിന്റെ ചോദ്യം കേട്ടു കുറച്ച് നേരം നിരഞ്ജൻ ഒന്നും മിണ്ടിയില്ല. “നിന്നെ കണ്ടപ്പൊഴോ മിണ്ടിയപ്പോഴോ അടുത്ത് ഇടപെഴകിയപ്പോഴും ഒന്നും നിന്നെ ഞാൻ അറിഞ്ഞിരുന്നില്ല. അവിചാരിതമായി നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കേണ്ടി വന്നപ്പോഴും ഞാൻ നിന്നെ അറിഞ്ഞില്ല. പക്ഷെ അറിഞ്ഞു തുടങ്ങിയത് ആ രാത്രി മുതൽ ആണ്. ഒരിക്കൽ നിന്നെ ആ ഹോട്ടൽ മുറിയിൽ വെച്ചു കണ്ടപ്പോൾ ഞാൻ എന്റെ കണ്ണിനെ വിശ്വസിച്ചിലെ അന്നും നീ പറഞ്ഞു ഈ കണ്ണിനെ പഴിക്കേണ്ടി വരും എന്ന്,പഴിച്ചു ഒന്നല്ല ഒരുപാട് വട്ടം.നീ ഒരു ശരി തന്നെ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞ ആ രാത്രി. നിന്നെ ദ്രോഹിക്കേണ്ടി വന്ന ആ രാത്രി പിച്ചി ചീന്തി ഇട്ടു പോകേണ്ടി വന്ന ആ ദിവസം ഞാൻ അറിയുക ആയിരുന്നു എനിക്ക് കിട്ടിയത് ആർക്കും കിട്ടാത്ത നിധിയെ ആയിരുന്നു എന്ന്”….നിരഞ്ജന്റെ മിഴികൾ നിറഞ്ഞു. അവൻ പറയുന്നത് ശ്രെധിച്ചു കുക്കു നിന്നു. “നീ വിചാരിക്കുന്നുണ്ടാകും എനിക്ക് എന്ത് പറ്റി എന്ന്!!… ചില സമയത്തു സംശയങ്ങൾ നമ്മളെ വേറെ ഒരാൾ ആക്കി മാറ്റും കള്ള് കുടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നം കൂടി ആണ് അത് അതേ പോലെ എനിക്കും ഉണ്ടായിരുന്നു ഒരു സംശയം. ആ സംശയം ഞാൻ ആയി തന്നെ അറിഞ്ഞു തീർത്തു. പിന്നെയും എന്റെ കണ്ണ് തുറപ്പിക്കാൻ ഈശ്വരൻ പറഞ്ഞ് അയച്ചത് ആകണം രാഹുലിനെ. അവൻ വഴി ആണ് എനിക്ക് സംഭവിച്ച പിഴവ് എനിക്ക് ബോധ്യം ആയത്. പിന്നെ പിന്നെ എനിക്ക് എന്നോട് തന്നെ വെറുപ്പ് ആയി. ഒരു തെറ്റും ചെയ്യാത്ത നിന്നെ ദ്രോഹിക്കേണ്ടി വന്നത് ഇന്നും ഈ മനസ്സിൽ കിടപ്പുണ്ട്. ക്ഷമ ചോദിക്കാൻ പോലും ഉള്ള അർഹത ഇല്ല എന്നറിയാം. എങ്കിലും ക്ഷമിക്കാൻ കഴിയുവോ നിനക്ക് എന്നോട്”??….. ഒരു പൊട്ടി കരച്ചിലോടെ നിരഞ്ജന്റെ അടുത്തേക്ക് ഓടി ചെന്ന് അവന്റെ മാറിലേക്ക് വീണു അമരുമ്പോൾ അതുവരെ ഇരുവരുടെയും ഉള്ളിൽ ഒളിപ്പിച്ച സ്നേഹം എല്ലാം പുറത്തേക്കു ഒഴുകുക ആയിരുന്നു. നിരഞ്ജന്റെ കൈകൾക്ക് ഇടയിൽ പെട്ട് ആ നെഞ്ചിൽ മുഖം അമർത്തി കരയുമ്പോൾ കുക്കു അറിഞ്ഞു അവൾക്കു വേണ്ടി തുടിക്കുന്ന ആ നെഞ്ചിന്റെ ഹൃദയ താളം. “ഇനി ഈ ജന്മത്തിൽ എനിക്ക് മറ്റൊരു പെണ്ണ് വേണ്ടാ. നിന്നെ കൂടെ നഷ്ടപ്പെടുത്താൻ എനിക്ക് ആകില്ല മോളെ”… നിരഞ്ജൻ അവളെ ഇറുകെ പുണർന്നു കൊണ്ട് നെറ്റിയിൽ ചുംബിച്ചു. അപ്പോഴാണ് പുറത്ത് മഴ ആർത്തു പെയ്തത്. “അയ്യോ മുറ്റത്തു ഇട്ട തുണി എടുത്തില്ല”,… കുക്കു അവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി ഓടി. അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. കുക്കു മഴ നനഞു തുണികൾ എല്ലാം പെറുക്കി എടുത്തു. നിരഞ്ജൻ അത് നോക്കി നിന്നു ചിരിച്ചു. “നോക്കി നിന്നു ചിരിക്കാതെ ഇത് കൊണ്ടോയി അകത്തു വെക്കൂ ഏട്ടാ”… “എടി നീ എന്നെ അടിമ പണി ചെയ്യിക്കാൻ പോകുവാണോ”?? “അഹ് പിന്നെ ഭാര്യയെ സഹായിക്കുന്നത് അടിമ പണി ഒന്നുമല്ല”….. നിരഞ്ജൻ ചിരിച്ചുകൊണ്ട് തുണികൾ കൊണ്ട് പോയി അകത്തു വെച്ചു. മുറിയിൽ ഇരുന്ന ചായയും എടുത്തു കൊണ്ട് വന്നു ഉമ്മറത്തെ തൂണിൽ ചാരി മഴയിൽ നോക്കി നിന്നു ചായ കുടിച്ചു. കുക്കു അവന്റെ അടുത്ത് വന്നു നിന്നു. “നീ നനഞ്ഞല്ലോ തല തുവർത്തിയോ”?? “ആം”… “ഇതെന്താ താടിയൊക്കെ വളർന്നല്ലോ വെട്ടുന്നില്ലേ”?? “ഇല്ല പണ്ടാരോ പറഞ്ഞാരുന്നു താടി ഉള്ളവരെയെ കെട്ടുള്ളു എന്ന്. ഇനീപ്പോ താടി ഇല്ലെന്നുള്ള പേരിൽ ഡിവോഴ്സ് ചെയ്യണ്ടാന്ന് വെച്ചു”… “ഓഹോ”….കുക്കു ഒരു കുസൃതി ചിരി ചിരിച്ചു. നിരഞ്ജൻ ചായ കപ്പ് അവളുടെ കയ്യിലേക്ക് കൊടുത്തു. അവൾ അതിൽ മിച്ചം ഉണ്ടാരുന്ന ചായ കുടിച്ചു. “നീ എന്തിനാ ഞാൻ കുടിച്ചതിന്റെ പാതി കുടിച്ചത്”??…നിരഞ്ജൻ ചോദിച്ചു. “ഞാൻ ഏട്ടന്റെ പാതി ആയത് കൊണ്ട്”…അവളുടെ ഉത്തരം കേട്ടപ്പോൾ നിരഞ്ജൻ അവളെ ചിരിച്ചു കൊണ്ട് ചേർത്തു പിടിച്ചു. “ഇത്രക്ക് പാവം ആരുന്നോ എന്റെ മാക്രി കുഞ്ഞ്”!!… “ദേ ഏട്ടാ എന്നെ മാക്രി കുഞ്ഞ് എന്ന് വിളിക്കല്ല്”… “വിളിക്കും” “വേണ്ടാ”.. “വിളിക്കും”… പെട്ടെന്ന് കുക്കു നിരഞ്ജനെ മഴയിലേക്ക് തള്ളി ഇട്ടു. “എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും”…കുക്കു പറഞ്ഞു. “ആഹാ എന്നാൽ എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും”..നിരഞ്ജൻ ഓടി ചെന്ന് അവളെ രണ്ടു കൈ കൊണ്ടും എടുത്തു പൊക്കി മഴയിലേക്ക് ഇറങ്ങി. “അയ്യോ ഏട്ടാ നിലത്തു നിർത്തു ആരേലും കാണും”… “കണ്ടോട്ടെ. അതിന് എന്താ! !!വല്ലവന്റെയും ഭാര്യയെ അല്ലല്ലോ എന്റെ ഭാര്യയെ അല്ലേ”… അവർ രണ്ടാളും മഴ നന്നായി നനഞ്ഞു. കൈ വേദനിച്ചപ്പോൾ നിരഞ്ജൻ കുക്കുവിനെ താഴെ നിർത്തി. “ഹോ നല്ല വെയിറ്റ് ഉണ്ടല്ലോ !!ഞാൻ ഇല്ലാഞ്ഞത് കൊണ്ട് എന്റെ ഫുഡ്‌ കൂടെ നീ കഴിച്ചോ”?? “അയ്യടാ”….നിരഞ്ജൻ പെട്ടെന്ന് കുക്കുവിനെ കെട്ടിപിടിച്ചു.കുക്കുവും അവനെ ഇറുകെ പുണർന്നു നിന്നു. “മാധുരി പോയതിൽ പിന്നെ മഴ നനഞ്ഞത് അന്ന് നീ എന്നെ പിടിച്ചു വലിച്ചു മഴയിലേക്ക് തള്ളി ഇട്ടപ്പോഴ.ഇന്ന് വീണ്ടും ഞാൻ ഈ മഴയേ സ്നേഹിച്ചു തുടങ്ങിയത് നീ വന്നതിൽ പിന്നെയാ”… നിരഞ്ജൻ അവളുടെ കാതിൽ പറഞ്ഞു. അവൾ അവനെ ഇറുകെ പുണർന്നു ഒന്നുടെ ചേർന്നു നിന്നു. ആ മഴക്ക് പോലും അവർക്ക് ഇടയിൽ പൊഴിയാതെ നിന്ന പ്രണയത്തിന്റെ മധുരം ഉണ്ടായിരുന്നു. അവരുടെ ശരീരങ്ങൾ പരസ്പരം ഒട്ടി ചേർന്നു. നിരഞ്ജൻ അവളെ ഇരു കൈകൾ കൊണ്ടും എടുത്ത് അകത്തേക്ക് പോയി. കുക്കു അവന്റെ നെഞ്ചിൽ ഒരു ആലില പോലെ പറ്റി ചേർന്നു കിടന്നു. കുളിര് കൊണ്ട് അവളുടെ ശരീരം വിറച്ചു. നിരഞ്ജൻ ടവൽ എടുത്ത് കുക്കുവിന്റെ തല തുവർത്തി കൊടുത്തു. “ഞാൻ സാരീ മാറിയിട്ട് വരാം”… “എന്റെ ഭാര്യക്ക് എന്റെ മുൻപിൽ വെച്ചു സാരീ മാറാൻ നാണം ഉണ്ടോ ??ഇനി ഞാൻ കാണാത്തത് ആയി എന്തെങ്കിലും ഉണ്ടോ?!!…. നിരഞ്ജൻ അത് ചോദിച്ചപ്പോൾ കുക്കുവിന്റെ കവിൾ നാണം കൊണ്ട് ചുവന്നു. നിരഞ്ജൻ പതിയെ കുക്കുവിന്റെ പുറകിൽ കൂടി ചെന്ന് അവളുടെ നനഞ്ഞ മുടി മാറ്റി പിൻകഴുത്തിൽ ചുംബിച്ചു. കുക്കു ഒന്ന് ഞെട്ടി. നിരഞ്ജന്റെ കൈകൾ അവളുടെ സാരീയിലെ പിന്നിനെ തേടി എത്തി. മാറിൽ നിന്നും ആ സാരീ അടർന്നു വീഴുമ്പോൾ കണ്ണാടിക്ക് മുൻപിൽ നിന്ന കുക്കു ആ രംഗം കണ്ടു നാണം കൊണ്ട് പൂത്തുലഞ്ഞു. അവൾ ഇരു കൈകളും കൊണ്ട് മാറും മറച്ചു നിന്നു… നിരഞ്ജന്റെ ചൂണ്ടുവിരൽ അവളുടെ പുക്കിൾചുഴിയുടെ ആഴമളന്നപ്പോൾ അവൾ കോരിത്തരിച്ചു.. “കുക്കു ലാലേട്ടന്റെ പാട്ട് കേട്ടിട്ടുണ്ടോ”?? “ഏഹ്”?? “കൂത്തമ്പലത്തിൽ വെച്ചോ കുറുമുഴി കുന്നിൽ വെച്ചോ കുപ്പിവള ചിരിച്ചു ഉടഞ്ഞു…. നിന്റെ കുപ്പിവള ചിരിച്ചു ഉടഞ്ഞു…. കുളപ്പുരക്കല്ലിൽ വെച്ചോ ഊട്ടുപുരക്ക് ഉള്ളിൽ വെച്ചോ അരമണി നാണം മറന്നു നിന്റെ അരമണി നാണം മറന്നു”…. കുക്കുവിൽ നാണത്തിന്റെ വേലിയേറ്റങ്ങൾ നിരഞ്ജൻ സൃഷ്ടിക്കുക ആയിരുന്നു. നനഞ്ഞു നിന്നിരുന്ന കുക്കുവിന്റെ അരക്കെട്ടിൽ കൈകൾ അമർത്തിയപ്പോൾ അവളുടെ അരയിൽ പറ്റി ചേർന്നു കിടന്ന അരഞ്ഞാണം പോലും നാണം മറന്നിരുന്നു. പരസ്പരം ഉള്ള അതിരുകൾ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആയപ്പോൾ ആണ് അവൾ ആ നെഞ്ചിലെ പാട് ശ്രെധിച്ചത്. കൈ കൊണ്ട് ആ നെഞ്ചിലെ പാടിൽ അവൾ ഉരസി. “ഏട്ടാ… ഇത്”??…കുക്കുവിന്റെ ഉള്ളിൽ ഭയവും ഞെട്ടലും ഉണ്ടായി. “ഓ ഇതോ… നീ നേരത്തെ എന്നോട് പറഞ്ഞില്ലേ നീ എന്റെ പാതി ആണെന്ന്. അപ്പോൾ എന്റെ പാതിയെ സംരക്ഷിക്കേണ്ടത് എന്റെ കടമ ആണല്ലോ. പകുത്തു തന്നില്ലേ നിനക്ക് ഞാൻ എന്റെ ജീവാംശം”…. “അപ്പൊ എനിക്ക് കിഡ്നി തന്നത് ഏട്ടൻ ആരുന്നു അല്ലേ? എനിക്ക് സംശയം ഉണ്ടാരുന്നു ആ പാസ്സ് പോർട്ട്‌ കണ്ടപ്പോൾ. അതിൽ ഏട്ടൻ കാനഡക്ക് പോയതായി കാണിച്ചിട്ടില്ല. ഡൽഹി to കൊച്ചി മൂന്ന് മാസം ഏട്ടൻ നാട്ടിൽ ഉണ്ടാരുന്നു അല്ലേ? ….കുക്കു പൊട്ടി കരഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു. “ഹ നീ കരയാതെ മോളെ. ശരിയാ ഞാൻ മൂന്ന് മാസം ആയി ഇവിടെ ഉണ്ട്. അന്ന് ഞാൻ ഡൽഹിക്ക് പോകുമ്പോൾ ആണ് അലമാരയിൽ ഒരു ഫയൽ കണ്ടത് അത് തുറന്നു നോക്കിയപ്പോൾ പേശിയന്റിന്റെ സ്ഥാനത്തു നിന്റെ പേര് കണ്ടു അതുകൊണ്ട് ആ ഫയലിന്റെ ഫോട്ടോസ് എടുത്ത് കൊണ്ട് പോയി. പിന്നെ ഞാൻ അതിനെ കുറിച്ച് ഓർത്തതും ഇല്ല. അവിചാരിതമായി ഒരു ദിവസം വീണ്ടും ഞാൻ ആ ഫോട്ടോസ് കണ്ടു. അതിൽ നിന്ന് എനിക്ക് മനസ്സിലായി ഞാൻ തിരികെ വരുന്നതിനു മുൻപ് ഉള്ള ഏത് നിമിഷവും നീ എന്നെ വിട്ടു പോകുമെന്ന്.നിന്നെ consult ചെയ്യുന്ന ഡോക്ടർക്ക് മെയിൽ അയച്ചു നിന്റെ കണ്ടിഷൻ അറിയാൻ വേണ്ടി. ഡോണറെ കിട്ടിയിട്ടില്ല എന്നറിഞ്ഞപ്പോൾ ഉള്ളിൽ പേടി ആയിരുന്നു. ബ്ലഡ്‌ ഗ്രൂപ്പ്‌ ചെക്ക് ചെയ്തപ്പോൾ രണ്ടാളുടെയും ഒരുപോലെ. എങ്കിൽ പിന്നെ ഞാൻ എന്തിനാ മടിക്കുന്നെ ഡോണർ ആകുവാൻ തീരുമാനിച്ചു. ഇവിടെ ആരും അറിയണ്ട എന്ന് ഡോക്ടറോട് പറഞ്ഞത് ഞാൻ ആണ്. നിനക്ക് എന്നോട് ഉള്ള വെറുപ്പിന്റെ പേരിൽ ഇത് വേണ്ടാ എന്നോ മറ്റോ പറയുമോ എന്ന് ഞാൻ പേടിച്ചു.സോറി മോളെ”…. “ഏട്ടാ”….കുക്കു ഒരു തേങ്ങലോടെ അവനെ കെട്ടിപിടിച്ചു കരഞ്ഞു. “ഹ പോട്ടെ…. കരയാതെ ഞാൻ എന്റെ പകുതി ജീവൻ അല്ലേ തന്നുള്ളൂ എന്റെ ജീവന്റെ ജീവന് വേണ്ടി”…നിരഞ്ജൻ അവന്റെ ചുണ്ടുകൾ കുക്കുവിന്റെ നെറുകയിൽ അമർത്തി. “ഏട്ടൻ ഒപ്പേറഷൻ കഴിഞ്ഞ് ഒറ്റക്ക്.എന്റെ അടുത്ത് എല്ലാവരും ഉണ്ടായിരുന്നു ഏട്ടന്റെ അടുത്ത് ഞാൻ പോലും ഇല്ലാരുന്നല്ലോ”… “ദേ ഈ കണ്ണീർ കാണാൻ അല്ല ഞാൻ വന്നത്. എന്നും ഈ മുഖത്ത് പുഞ്ചിരി കാണാനാ. എന്റെ കൂടെ വിവേക് ഉണ്ടായിരുന്നു. അവൻ ആണ് എന്റെ കൂടെ നിന്നതും എല്ലാം ചെയ്യാൻ സഹായിച്ചതും”…. “മ്മ്”…. നിരഞ്ജൻ കുക്കുവിന്റെ നിറഞ്ഞു ഒഴുകിയ മിഴികൾ തുടച്ചു. വിറയ്ക്കുന്ന ആ ചുണ്ടുകളിൽ അവൻ അവന്റെ ചുണ്ടുകൾ അമർത്തി. കീഴ് ചുണ്ടിൽ നിന്നും മേൽ ചുണ്ടിലേക്ക് ആ ചുംബനം പരന്നു. കണ്ണീരും ഉപ്പും ചുണ്ടിലെ മധുരവും ചേർന്ന് വല്ലാത്തൊരു രുചി ആയിരുന്നു ആ ചുംബനത്തിനു. ഇരുവരുടെയും ശ്വസോശ്വാസം കൂടി വരുന്നതിനു അനുസരിച്ചു കുക്കുവിന്റെ അരക്കെട്ടിനെ വകഞ്ഞു മാറ്റി കൊണ്ട് അവളുടെ അരമണി പുറത്തേക്കു എത്തി നോക്കി. കുക്കുവിനെ ആ വയറിൽ പിടിച്ചു തന്നിലേക്ക് ചേർത്തു നിർത്തി വാത്സല്യത്തോടെ നെഞ്ചിലേക്ക് വയ്ക്കുമ്പോൾ അതുവരെ അവർക്ക് ഇടയിൽ ഉണ്ടായിരുന്ന വിടവുകൾ പോലും വെറുതെ ആയി… അവളുടെ മാറിലൂടെ ഒഴുകുന്ന വെള്ളത്തുള്ളികളുടെ മേൽ അവൻ ചുംബനവർഷം തീർത്തു… കണ്ണാടിക്ക് മുൻപിലെ മേശയിൽ ഇരുന്ന സിന്ദൂരം കയ്യിൽ എടുത്തു അവളുടെ നെറുകയിൽ ചാർത്തുമ്പോൾ അവൾ സുമംഗലി ആവുക ആയിരുന്നു. പ്രണയവും കാമവും വിശ്വാസവും ഒത്തു ചേർന്ന ആ രാവിൽ കുക്കുവിൽ ഒരു മഴ പോലെ അറിഞ്ഞു പെയ്യുക ആയിരുന്നു നിരഞ്ജൻ. അവന്റെ മഴയിൽ ലയിച്ചു ചേരുവാൻ കൊതിക്കുക ആയിരുന്നു കുക്കുവിന്റെ ഇട നെഞ്ച്.കുലുങ്ങി ചിരിക്കുന്ന അവളുടെ പാദസരത്തിന്മേൽ കാൽ വിരലുകളാൽ അവൻ മായാജാലം തീർത്തു…. ഒരുപാട് മുറിവുകൾ സമ്മാനിച്ച ആ രാത്രി അവർക്ക് ഇടയിൽ നിന്നും മാഞ്ഞു പോയിരുന്നു. പരസ്പരം എല്ലാ ബഹുമാനവും അവനവന്റെ ശരീരത്തിന് നൽകി ഇരുവരും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട രാത്രി ഓർമയിൽ സൂക്ഷിച്ചു വെച്ചു. പിറ്റേന്ന് സൂര്യൻ ഉദിച്ചു ഉയരുമ്പോൾ അഴിഞ്ഞു ഉലഞ്ഞ തലമുടിയും പാതി മാഞ്ഞ സിന്ദൂരവും ആയി കുക്കു നിരഞ്ജന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു. നിരഞ്ജൻ കണ്ണുകൾ തുറന്നു അവളുടെ മുഖത്തേക്ക് നോക്കി കിടന്നു. ഒരു കുഞ്ഞിനെ പോലെ അവൾ അവന്റെ നെഞ്ചിൽ കിടന്നു. “കുക്കു… കുക്കു…നേരം ഒരുപാടായി എഴുന്നേൽക്കു”…നിരഞ്ജൻ അവളെ വിളിച്ചു. “ഇച്ചിരി നേരം കൂടെ”…കുക്കു ചിണുങ്ങി കൊണ്ട് വീണ്ടും അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു. നിരഞ്ജൻ അവളുടെ തല മുടിയിൽ തലോടി. അവളെ അവനിലേക്ക് ഒരു പുഞ്ചിരിയോടെ ചേർത്തു കിടത്തി.കുറച്ച് നേരം കഴിഞ്ഞ് കുക്കു എഴുന്നേറ്റു കുളിച്ചു അടുക്കളയിൽ പോയി ചായ ഇട്ടു കൊണ്ട് വന്നു നിരഞ്ജനെ വിളിച്ചു ഉണർത്തി. അവൻ എഴുന്നേറ്റു ഇരുന്നു ചായ കുടിക്കുന്നതിനു ഇടയിൽ കുക്കു ചോദിച്ചു. “ഏട്ടാ”… “മ്മ്”… “മാധുരി ചേച്ചിയെ അന്ന് എന്താ ഏട്ടൻ കാണാഞ്ഞത് ??അന്ന് ഞാൻ ചോദിച്ചപ്പോൾ ഏട്ടൻ ഒഴിഞ്ഞു മാറിയല്ലോ”!! “മ്മ്… അന്ന് എനിക്ക് വരാൻ പറ്റിയില്ല. കാനഡയിൽ ക്ലൈമറ്റ് പ്രോബ്ലം ഉണ്ടായപ്പോൾ ഫ്ലൈറ്റ് എല്ലാം ക്യാൻസൽ ചെയ്തിരുന്നു”… “മാധുരി ചേച്ചി എങ്ങനെയാ മരിച്ചത്”?? “ഒരു ആക്‌സിഡന്റ് ആയിരുന്നു”… “അപ്പോൾ വാവ”??, “വാവയോ”?? “മ്മ്…”…കുക്കു എഴുന്നേറ്റു പോയി ആ ഡയറി അന്വേഷിച്ചു. “ഡയറി എന്റെ ബാഗിൽ ഉണ്ട്” നിരഞ്ജൻ പറഞ്ഞപ്പോൾ കുക്കു അത് എടുത്ത് കൊണ്ട് കൊടുത്തു എന്നിട്ട് പറഞ്ഞു. “വാവ ഇതിൽ ഉണ്ട്. ഇത് വായിക്കുമ്പോൾ എന്താന്ന് അറിയില്ല ഏട്ടാ ഞാൻ ആണ് വാവ എന്ന് തോന്നി പോകുവാ”… കുക്കു അതും പറഞ്ഞു അടുക്കളയിലേക്ക് പോയി. നിരഞ്ജൻ ആ ഡയറി ഒറ്റ ഇരുപ്പിന് വായിച്ചു തീർന്നു. കണ്ണീർ കാഴ്ചയെ മറച്ചപ്പോൾ ആണ് ഇമ്മാനുവേൽ അവനെ ഫോണിൽ വിളിച്ചത്. “ഹലോ നിരഞ്ജൻ”.. “ആ പറയെടാ”… “മാധുരി കൊലക്കേസ് CBI ക്ക് കൈമാറി. വിവേകിന്റെ പത്രത്തിൽ വന്ന സ്റ്റോറിയിൽ കോടതി സ്വയം ഉത്തരവ് ഇറക്കുക ആയിരുന്നു.ഒപ്പം മാധുരിയുടെ അച്ഛന്റെയും അമ്മയുടെയും ഹർജി കോടതി പരിഗണിച്ചു. ഇനി ഈ കേസ് അന്വേഷിക്കാൻ പോകുന്നത് ഞാൻ ആണ്. എനിക്ക് ആണ് അന്വേഷണ ചുമതല. നാളെ ഞാൻ എത്തും നാട്ടിൽ”….. “It’s a good news.മാധുരിയുടെ ഡയറി എന്റെ കയ്യിൽ കിട്ടിയിട്ടുണ്ട്. ഞാൻ അത് നിനക്ക് തരാം ഇവിടെ വരുമ്പോൾ”… “ഓക്കേ ഡാ”….നിരഞ്ജൻ കാൾ കട്ട്‌ ചെയ്തതിനു പിന്നാലെ നിരൂപ് അവനെ വിളിച്ചു. “ആ ഹലോ ഏട്ടാ എന്തായി”?? “ഡാ ഡോക്ടറും ആയി ഞാൻ സംസാരിച്ചു. പ്രതീക്ഷക്ക് വക ഉണ്ട്”…. “മ്മ് നിങ്ങൾ ഉടനെ വരുമോ”?? “മ്മ് ഞങ്ങൾ തിരിച്ചു പോരുവാ”… “മ്മ്”,….. ****************** “സീമേ….നീ അറിഞ്ഞോ നിരഞ്ജന് ഇഷ്ടം ഉണ്ടാരുന്ന ആ പെൺകുട്ടിയുടെ കേസ് CBI ക്ക് കൈമാറി. അത് അന്വേഷിക്കുന്നത് അവന്റെ കൂട്ടുകാരൻ ആണ് ഇമ്മാനുവേൽ”….ജീവൻ അങ്കിൾ പറഞ്ഞു. മനു ഇത് കേട്ടു കൊണ്ട് ഉമ്മറത്ത് ഇരിക്കുക ആയിരുന്നു. “ആ കേസ് തീർന്നത് അല്ലാരുന്നോ”??,…സീമ ചോദിച്ചു. “തീർന്നത് ആരുന്നു. വിവേകിന്റെ പത്രത്തിൽ മാധുരിയുടെ കൊലപാതക കഥ വന്നപ്പോൾ കോടതിയിൽ നിന്ന് കേസ് പുനരന്വേഷിക്കാൻ ഉത്തരവ് വരികയായിരുന്നു. പബ്ലിക് ഇന്റെരെസ്റ്റ്‌ മുഖേന”… “ഇനിയെങ്കിലും യഥാർഥ പ്രതികളെ കിട്ടിയാൽ മതിയാരുന്നു”… ******************* “ഏട്ടാ”… “എന്താ കുക്കു”?? “ഈ പച്ച കുത്തിയ പാട് എവിടുന്നാ??ഞാൻ ഇത് വേറെ എവിടെയോ കണ്ടിട്ടുണ്ട്”…. “എവിടെ”?? “അത് ഓർക്കുന്നില്ല. പക്ഷെ കണ്ടു എവിടെയോ”…. “ഞാൻ ബാംഗ്ലൂർ പഠിക്കുമ്പോൾ ഒരു രസത്തിനു റ്റാറ്റൂ അടിച്ചതാ. ഞാൻ മാത്രം അല്ല മനുവും”…. “ആം”…. “ആ കുക്കു എന്റെ രണ്ടു കൂട്ടുകാർ ഡൽഹിയിൽ നിന്നും നാളെ വരുന്നുണ്ട് കേട്ടോ”.. “ആം…ഏട്ടാ ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി” “എന്താ”?? “ഒരു ദിവസം ഞാൻ ആ ഡയറി ഇരുന്നു വായിച്ചപ്പോൾ ഒരാൾ എന്നെ വിളിച്ചു പറഞ്ഞു. പഴയത് ഒന്നും അന്വേഷിച്ചു പോകണ്ട എന്നൊക്കെ. എന്തേലും പറയും മുൻപ് കാൾ കട്ട്‌ ആയി. പ്രൈവറ്റ് നമ്പർ ആയത് കൊണ്ട് തിരിച്ചു വിളിക്കാൻ പറ്റിയില്ല”… “ആ അത് വല്ല പൊട്ടന്മാരും ആയിരിക്കും”…അവൻ ഒഴിഞ്ഞു മാറി. “മ്മ്”…. കുക്കു അകത്തേക്ക് പോയി കഴിഞ്ഞപ്പോൾ ആണ് നിരഞ്ജന്റെ മനസ്സിൽ സംശയം ഉടൽ എടുത്തത്. “മാധുരിക്ക് പിന്നാലെ മാത്രം അല്ല അവന്മാർ എന്റെ കുക്കുവിന്റെ പിന്നാലെയും ഉണ്ട്”….മാധുരി ഒരു തെന്നൽ ആയി വന്നു അവനെ തഴുകി. തുടരും… #📔 കഥ
#📔 കഥ
അമീർ മുഹമ്മദ്‌ അൽ ഹർബി
#📔 കഥ
ഫോട്ടോഷൂട്ട്. ഇത്.. ആ പെൺകുട്ടിയല്ലേ? വൈറലായ ട്രെൻറ് മര്യേജ് ഫോട്ടോഷൂട്ടിലെ പുതുപ്പെണ്ണ്. നാണിച്ച് തല കുമ്പിട്ടിരിക്കുന്ന മണവാട്ടികളെ കണ്ടുശീലിച്ച മലയാളികളെ മൊത്തം ശരിയ്ക്കും ലജ്ജിപ്പിച്ച  നവവധു. 'അതേ അവൾ തന്നെ 'മറ്റുള്ളവരും ശ്രദ്ധിക്കുന്നുണ്ട്. യുവാക്കളുടെ ഉറക്കം കെടുത്തിയ ഫോട്ടോ സെഷനിലെ നായിക. ഉള്ളത് പറയണമല്ലോ.... ആ ഫോട്ടോകൾക്ക്  ആരും കാണാതെ ലൈക്ക് കൊടുത്തു സംതൃപ്തിയടഞ്ഞവനാണീയുള്ളവനും. എന്താണാവോ.. ഇവിടെ? കൂടെ ഒരു സ്ത്രീയുണ്ട് അമ്മയാവും.   'ഓ..വിവാഹം കഴിഞ്ഞ്  വീട്ടിലേക്ക് വലത്തുകാല് വെച്ച് കയറുമ്പോൾ പാലിന്റെ പകുതി സ്നേഹത്തോടെ നീട്ടുമ്പോൾ  എന്തൊരു ലജ്ജയാണ് നമ്മുടെ തരുണീമണികൾക്ക് . അവർ ഇതൊക്കെ കണ്ടു പഠിയ്ക്കട്ടെ.. അപ്പോഴാണ് മറ്റൊരു ഭാഗത്തായി ആ ഫോട്ടോ ഷൂട്ടിലെ സുന്ദരനായ നവവരനും നിൽക്കുന്നത് കണ്ടത്. ആരാധനയോടാണ് നോക്കിയത്.  "വൈറൽ കാമദേവൻ ''. മുഖത്തന്നത്തെ ഗ്ലാമറില്ല. 'രണ്ടു പേരും ഉണ്ടല്ലോ ...? മനുഷ്യ സഹജമായ കൗതുകം കൊണ്ട് കുടുതൽ അന്വേഷിച്ചു.. കാര്യം നിസ്സാരം       അവൾ ആവുന്നത്ര പറഞ്ഞതാണ് പോലും അങ്ങനെയൊന്നും വേണ്ടയെന്ന്. .അവൾക്ക് ഷൈ ആയിരുന്നു. പക്ഷെ അവൻ കേട്ടില്ല. "മോളെ കുട്ടൂ.. ഫോട്ടോഗ്രാഫർ  മനു.. അവനെന്റെ ബെസ്റ്റ് ഫ്രെണ്ടാ.. നിശ്ചയ ദിവസം അവനിങ്ങനെ ഒരൈഡിയ പറഞ്ഞപ്പോൾ ഞാനവനോട് പ്രോമിസ് ചെയ്തതാണ്. നമ്മൾ ക്യൂട്ട് ജോഡികളാണ് പോലും, Please എതിര് പറയരുത്..." വിപ്ലവാത്മകമായ ഫോട്ടോ വൈറലായാൽ കിട്ടുന്ന ലൈക്കുകളേക്കുറിച്ചും താര പരിവേഷത്തെക്കുറിച്ചും പറഞ്ഞയാളവളെ ബോധവതിയാക്കി. ഷൂട്ടിനിടയിൽ അവളുടെ വസ്ത്രങ്ങൾ വേണ്ടിടത്തു നിന്നും വേണ്ടാത്തിടത്തു നിന്നും ചിത്രത്തിന്റെ കൊഴുപ്പിനു വേണ്ടി മാറ്റപ്പെട്ടപ്പോഴും  അവളവനെ നോക്കി... "കുഴപ്പമില്ല നമ്മുടെ മനുവല്ലേയെന്ന് അവനവളെ ആശ്വസിപ്പിച്ചു. അവനോടൊപ്പം അർദ്ധനഗ്നയായ അവളുടെ ശരിരം  വ്യത്യസ്ത ആംഗിളുകളിൽ  ചിത്രീകരിയ്ക്കപ്പെട്ടപ്പോഴും ദൈന്യതയോടവൾ അയാളെ നോക്കി. അപ്പോഴുമവൻ പറഞ്ഞു. നമ്മുടെ മനുവല്ലേ നോ പ്രോബ്ലം .... ചിത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി മനു അവളുടെ ശരീര ഭാഗങ്ങളിൽ അറിഞ്ഞോ  അറിയാതെയോ സ്പർശിക്കുമ്പോഴും അവളവനെ നോക്കി. "ലാഡറിൽ തൂങ്ങിയാടുന്ന അവന്റെ ബുദ്ധിമുട്ടും ടെൻഷനും നി കാണുന്നില്ലേ.. പാവം. സഹകരിയ്ക്കു.. " ശാസനയുടെ സ്വരം. പിന്നെയവൾ വരനെ നോക്കിയതേയില്ല. ബന്ധങ്ങളുടെ ഊഷ്മളത, അങ്ങനെ  കിടക്കറയിലും തുറസ്സായ സ്ഥലങ്ങളിലും  ഇക്കിളിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ച്, ചൂടോടെ ആകാശത്തേക്ക് പറത്തി വിട്ടു. നവ മാധ്യമങ്ങൾ അവ വൈറലാക്കി. 'ലൈക്കുകളും കമന്റുകളും ഷെയറുകളും K കൾ താണ്ടി മുന്നേറി.... നാട്ടിൽ നവദമ്പതികൾക്ക് താരപരിവേഷം.   ന്യൂജെൻ ട്രെന്റിന്റെ ഭാഗമെന്നോണംഅവരുടെ പേരന്റസ് തല ഉയർത്തി നടന്നു. "സംസ്കാരത്തിന്റെ മൂല്യച്യുതിയെന്നൊക്കെ ഏതൊക്കെയോ യാഥാസ്ഥിതികരയ വിവരദോഷികളുടെ ജല്പനങ്ങൾ.. ഫോട്ടോ ഷൂട്ടർ മനു വിളിയ്ക്കും  "വൈറൽ ബ്രൈഡ് " ഫോണെടുക്കും. "നമ്മുടെ മനുവല്ലേ? " ദിവസങ്ങൾ കഴിഞ്ഞു. വരന് ബിസിനസ്സാവശ്യത്തിനായി കുറച്ച് ദിവസം നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. മനു അവളെ വിളിച്ചു ഒരു കിടിലൻ ഓഫറുമായി... ഒരു short ഫിലിമിന്റെ സംവിധായകന് അവളെയൊന്ന് കാണണമെന്ന്, തൽക്കാലം വരൻ അറിയേണ്ട. വരുമ്പോളവനൊരു സർപ്രൈസ് ആകട്ടെ പോലും... OK നമ്മുടെ മനുവല്ലെ. അവൾ പോയി. വന്നത് രണ്ടു ദിവസം കഴിഞ്ഞ്. ഭാര്യയുടെ സർപ്രൈസിൽ ഞെട്ടിയ വരൻ അവളെ ചോദ്യം ചെയ്തു. "നമ്മുടെ മനുവല്ലേ പിന്നെന്താ പ്രശ്നം. അവളും ചോദിച്ചു...... " അങ്ങനെയാണാസ്റ്റാറുകൾ ഇവിടെയെത്തിയത് .ഈ കുടുംബകോടതിയിൽ. ഞാനാ നായകനെയൊന്നൂടെ നോക്കി... എന്താടോയിഷ്ടാ...തനിയ്ക്ക് പ്രോബ്ലം, നമ്മുടെ മനുവല്ലേ....?''                📔 കഥ #📙 നോവൽ
#📔 കഥ
അമീർ മുഹമ്മദ്‌ അൽ ഹർബി
#📔 കഥ
KULAMAHIMA കുലമഹിമ "ഇതെങ്ങനത്തെ കുട്ടിയെ ആണ് നിങ്ങളുടെ മോൻ കെട്ടിക്കൊണ്ടു വരുന്നത്. മതം നോക്കേണ്ട. അമ്മയുടെ സ്വഭാവം എങ്കിലും നോക്കി കൂടെ. കുലമഹിമ എന്ന വാക്കിൻ്റെ അർത്ഥം അറിയാമോ നിങ്ങൾക്ക്. ഛേ ..?" "എൻ്റെ മരുമകളെ നോക്കു, എന്താ പ്രതാപം. കുലമഹിമയും ഉണ്ട്. അങ്ങനെ ഒന്നിനെ കിട്ടുവാൻ പുണ്യം ചെയ്യണം. മക്കളെ വളർത്തുമ്പോൾ നന്നായി വളർത്തിയില്ലെങ്കിൽ ഇങ്ങനെ ഇരിക്കും...?" അമ്മ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നൂ. അമ്മയോട് അയൽപക്കത്തെ ആന്റി പിന്നെയും എന്തൊക്കെയോ പറഞ്ഞു. അല്ലെങ്കിലും ഒരാൾ വിഷമിച്ചു നിൽക്കുന്നത് കാണുമ്പോൾ ദുഃഖം നടിക്കുന്നത് പോലെ അഭിനയിച്ചു അവരുടെ ഹൃദയത്തിൽ  ആണി തറച്ചു കയറ്റുന്നതാണല്ലോ എല്ലാവർക്കും സന്തോഷം.. കേൾക്കുന്ന ഓരോ വാക്കുകളും എൻ്റെ മനസ്സിലാണ് തറച്ചു കയറിയത്. പാവം അമ്മ... "എന്നോട് എത്ര പറഞ്ഞാലും മനസ്സിലാകില്ല. അത് അമ്മയ്ക്കറിയാം"... ....................... വാണി... എപ്പോഴാണ് എൻ്റെ മനസ്സിൽ അവൾ ഇടം നേടിയത് എന്ന് എനിക്കറിയില്ല... കമ്പനിയിലെ ഒഴിവുള്ള തസ്‌തികകളിലേയ്ക്ക് അപേക്ഷിച്ചവരിൽ  അവൾ മാത്രം വേറിട്ട് നിന്നൂ. ജോലിക്കു വന്ന ദിവസ്സം മുതലേ അവൾ അറിയാതെ തന്നെ എൻ്റെ മനസ്സിൽ കയറിപറ്റിയിരുന്നൂ. എന്തിനെന്നറിയാതെ അവൾ ഇരിക്കുന്ന ഭാഗത്തേയ്ക്ക് മാത്രം ഞാനറിയാതെ നോക്കി പോകുമായിരുന്നൂ. അത് പ്രണയം ആണെന്ന് തിരിച്ചറിയുവാൻ പിന്നെയും ഞാൻ വൈകി. മറ്റുള്ളവരുമായി അവൾ ഇടപഴകുന്ന രീതി, അവളുടെ സംസാരങ്ങൾ, അവളുടെ ഓരോ ചലനങ്ങൾ പോലും ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി... ആദ്യമൊന്നു മടിച്ചെങ്കിലും അവസാനം അവളെ ഞാൻ ആ ഇഷ്ടം അറിയിച്ചൂ.... അതിനുള്ള മറുപടി അവൾ ഒരു പൊട്ടിചിരിയിൽ ഒതുക്കി. പിറ്റേന്നും ഒന്നും സംഭവിക്കാത്തത് പോലെ അവൾ ഓഫീസിലേയ്ക്ക് വന്നൂ... എനിക്ക് പിടി തരാതെ അവൾ ഒരാഴ്ച ഒഴിഞ്ഞു മാറി... അവളെ ഒറ്റയ്ക്ക് എൻ്റെ മുന്നിൽ കിട്ടുവാനായി, അവളോട് അത്യവശ്യമില്ലാത്ത കുറേ ഫയലുകൾ കൂടെ തീർത്തിട്ട് പോയാൽ മതി എന്ന് ഞാൻ പറഞ്ഞു... എട്ടു മണി ആയതോടെ ഓഫീസിൽ നിന്ന് എല്ലാവരും പോയി. അതുവരെ കാത്തിരുന്ന ഞാൻ അവളോട് ക്യാബിനിലേയ്ക്ക് വരുവാൻ പറഞ്ഞു. എൻ്റെ ഉദ്ദേശ്യം മനസ്സിലാക്കിയത് പോലെ അവൾ പറഞ്ഞു.. "നിങ്ങൾക്ക് മുന്നും പിന്നും നോക്കേണ്ട കാര്യമില്ല. പ്രേമിക്കുവാനും മരം ചുറ്റി കറങ്ങുവാനും ഒന്നും എനിക്ക് താല്പര്യമില്ല. നിങ്ങളെ പോലെ ഒരാൾക്ക് ഞാൻ ചേരില്ല. അതുകൊണ്ടു വിവാഹവും നടക്കില്ല. ദയവുചെയ്തു എന്നെ ഉപദ്രവിക്കരുത്.." അവളെ പറ്റി കൂടുതൽ അറിയാതെ ഞാൻ പിന്മാറില്ല എന്നവൾക്കു  മനസ്സിലായി. .............................. അവൾ പറഞ്ഞു തുടങ്ങി... "അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളൂ. പഠിക്കുന്ന പ്രായത്തിൽ അമ്മയ്ക്ക് പറ്റിയ തെറ്റ് അതാണ് ഞാൻ. സ്വന്തം അമ്മയുടെ ജീവിതം തകർത്തവൾ. പതിനെട്ടു വയസ്സുകാരി അമ്മയായി. അച്ഛനെന്നു പറയുന്ന ആളെ ഞാൻ കണ്ടിട്ടില്ല. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ അമ്മയ്ക്ക് തോന്നിയ പ്രണയം, അത് ഉദരത്തിൽ ജീവനായി ഉടലെടുത്തപ്പോൾ പ്രണയിച്ചവൻ കൂട്ടു നിന്നില്ല. ചെയ്തു പോയ തെറ്റ് തുടച്ചു മാറ്റുവാൻ കഴിയില്ല എന്ന് ഡോക്ടർ വിധി എഴുതിയപ്പോൾ ഒരു ചരടിൽ അച്ഛചൻ ജീവനൊടുക്കി, അതിനും അമ്മ സാക്ഷിയായി. ആരുമറിയാതെ അമ്മയേയും കൂട്ടി അമ്മാവനും അമ്മമ്മയും നാട് വിട്ടു. മറ്റൊരു നാട്ടിൽ ആരുമറിയാതെ അമ്മ എനിക്ക് ജന്മം നൽകി. അച്ഛൻ മരിച്ചു പോയി എന്ന് എല്ലാവരോടും കള്ളം പറഞ്ഞു. കൈക്കുഞ്ഞിനെ അമ്മമ്മയെ   ഏല്പിച്ചു അമ്മ ഗൾഫിലേയ്ക്ക് പറന്നൂ. രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ അവർ അവിടെ ഒരു വീട്ടിൽ വേലക്കാരിയായി. പിന്നീട് അങ്ങോട്ടേയ്ക്ക് ഹോസ്റ്റലിൽ എത്തുന്ന ഫോറിൻ മിഠായികളും മണി ഓർഡറുകളും അമ്മയുടെ സ്നേഹം എന്നോട് വിളിച്ചു പറഞ്ഞു. "ഇനി പറയൂ, അമ്മയുടെ വഴിയേ ഞാൻ സഞ്ചരിക്കണോ.. ഇനി ഈ ദുഃഖം കൂടി അവർ പേറണോ, ഈ ഒരു ജന്മം ആണൊരുത്തനെ ഞാൻ പ്രണയിക്കില്ല. പിന്നെ വിവാഹം, എല്ലാം അറിഞ്ഞു എൻ്റെ അമ്മയെ കൂടെ നിർത്തുവാൻ തയ്യാറായി ഒരുത്തൻ വരട്ടെ, അപ്പോൾ ആലോചിക്കാം..." അത്രയും പറഞ്ഞു അവൾ ഇറങ്ങിപ്പോയി... ............................................ പിന്നീട് അമ്മയുടെ നിർബന്ധ പ്രകാരം എത്രയോ പെണ്ണു കാണൽ ചടങ്ങുകൾ നടന്നൂ. പക്ഷേ.. അവളെ പോലെ ആരും എൻ്റെ മനസ്സിൽ ഇടം നേടിയില്ല.. അവസാനം ഞാൻ അമ്മയോട് എല്ലാം തുറന്നു പറഞ്ഞു.. ആദ്യം ഒത്തിരി വിഷമിച്ചെങ്കിലും അമ്മ പിന്നീട് സമ്മതിച്ചൂ. അങ്ങനെ ഒത്തിരി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ആ വിവാഹം  നടന്നൂ.. .............................................. എൻ്റെ മനസ്സിൽ പങ്കാളി എന്ന വാക്കിന് ഒത്തിരി മാനങ്ങൾ ഞാൻ നല്കിയിരുന്നൂ. "അവൾ സന്തോഷവും ദുഖവും പങ്കിടുന്നവൾ ആയിരിക്കണം. എനിക്ക് ഇണയും തുണയും ആവണം.." എൻ്റെ തീരുമാനം തെറ്റിയില്ല എന്ന് കാലം തെളിയിച്ചൂ. ആദ്യമൊക്കെ അവളോട് അകൽച്ച കാണിച്ചിരുന്ന എൻ്റെ അമ്മയെ അവൾ സ്നേഹം കൊണ്ട് തിരിച്ചെടുത്തൂ. പിന്നെ കുടുംബമഹിമയും പ്രതാപവുമായി വന്ന മരുമകൾ അയല്പക്കത്തെ ആന്റിയെ വലിയ താമസം ഇല്ലാതെ വൃദ്ധസദനത്തിൽ ആക്കി. വൃദ്ധസദനത്തിലേയ്ക്ക് പോകും മുൻപ് അവർ വന്നു അമ്മയെ കണ്ടിരുന്നൂ.. അപ്പോൾ അമ്മ പറഞ്ഞു.. "ഇന്നെനിക്കു മനസിലായി, പണമോ പ്രതാപമോ, ജാതിയോ മതമോ അല്ല, അതിനപ്പുറം സ്നേഹിക്കുവാനും ക്ഷമിക്കുവാനുമുള്ള ഒരു മനസ്സാണ് വേണ്ടത്. അത് എൻ്റെ മകൻ എന്നേലും മുൻപേ തിരിച്ചറിഞ്ഞു. അതാണെൻ്റെ മകൻ്റെ വിജയം, അവനാവശ്യം ഒരു ഭാര്യയെ ആയിരുന്നൂ, എല്ലാ അർത്ഥത്തിലും അവനെയും എന്നെയും മനസ്സിലാക്കുന്നവൾ...." " ഞാൻ വിവാഹ കമ്പോളത്തിൽ തേടിയത് പക്ഷേ...എന്തായിരുന്നൂ, മറ്റുള്ളവരുടെ മുൻപിൽ പ്രതാപം കാണിക്കുവാനുള്ള ഒരു കാഴ്ച വസ്തു. അങ്ങനെയുള്ള ഒന്നിനെ തേടുമ്പോൾ അതിൽ നിന്നും സ്നേഹം പ്രതീക്ഷിക്കുന്നതും തെറ്റല്ലേ.....?" "അപ്പോൾ കുലമഹിമ കാണേണ്ടത് പാരമ്പര്യത്തിലാണോ അതോ പെരുമാറ്റത്തിലാണോ....?" ................................. #📔 കഥ
#📔 കഥ