@ammachi
@ammachi

-

അമ്മച്ചിയുടെ അടുക്കളയിൽ നിങ്ങൾക്ക് വേണ്ട എല്ലാ രുചിക്കൂട്ടുകളും ഉണ്ട്... കേറിവാടാ മക്കളെ...

തിയേറ്ററിൽ പ്രേക്ഷകർ ഈ അപ്പുപ്പനെയും കൊച്ചുമോനെയും ഏറ്റടുക്കുമെന്നു ഉറപ്പിക്കാം . https://youtu.be/Zx-ZmXJTE0s #releasing on June. #jayaram #Pisharadi #Dharmajan Bolgatty #Jhony Antony #Senthil #Salim Kumar#Noushad Alathur #Haseeb Haneef #🍿 സിനിമാ വിശേഷം
#അമ്മച്ചി #മുട്ടപ്പത്തിരി "പൊന്നാനി കണി കണ്ടുണരും നന്മ" ഇത് പൊന്നാനിക്കാരുടെ ദേശീയ പലഹാരമാണ് മുട്ടപ്പത്തിരി. പൊന്നാനി ടൗണിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ മാത്രം കാണുന്ന ചെറിയ ചായക്കടകളിൽ വാങ്ങുവാൻ കിട്ടുന്ന ഒരു മോർണിംഗ് പലഹാരമാണ് മുട്ടപ്പത്തിരി. വെളുപ്പിന് അഞ്ചു മണിമുതൽ കാലത്ത് ഒമ്പതു മണിവരെ ഹോട്ടലുകളിൽ മുട്ടപ്പത്തിരി ആയിരിക്കും താരം.... എന്തോ കടകളിൽ കിട്ടുന്ന മുട്ടപ്പത്തിരിയുടെ രുചി വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ലട്ടോ.. !! പേരിൽ മുട്ടയുണ്ടെങ്കിലും മുട്ട ഇതിന്റെ അയൽപക്കത്ത് പോലും ചേർത്തിട്ടില്ല..! വളരെ എളുപ്പമാണ് ഇത് തെയ്യാറാക്കാൻ😋 1--പച്ചരി രണ്ടു ഗ്ലാസ്‌ അഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിരാൻ വെക്കുക 2--രണ്ടോ മൂന്നോ ചെറിയ പപ്പടംപത്തു മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെക്കുക 3-- അരിയും പപ്പടവും കുറച്ചു വെള്ളം ഒഴിച്ച് അരച്ചെടുക്കുക 4--ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക 5--മൂന്നോ നാലോ മണിക്കൂർ മൂടി വെക്കുക ശേഷം... 6-- ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഓരോ തവി മാവ് എണ്ണയിൽ ഒഴിച്ച് പൊരിച്ചെടുക്കുക ഈസി and ടേസ്റ്റി മുട്ടപ്പത്തിരി റെഡി... 😍 NB: കോട്ടയിൽ കയ്യിട്ടു വാരരുത് എല്ലാർക്കും തരുന്നുണ്ട്... 😉😉
#അമ്മച്ചി ചിരിക്കാനും ചിന്തിപ്പിക്കുവാനും മൈ ഗ്രേറ്റ്‌ ഗ്രാന്റ് ഫാദർ ഉടൻ തിയേറ്ററിലേക്ക് . https://youtu.be/Zx-ZmXJTE0s #releasing on June. #jayaram #Pisharadi #Dharmajan Bolgatty #Jhony Antony #Senthil #Salim Kumar#Noushad Alathur #Haseeb Haneef #🍿 സിനിമാ വിശേഷം
#അമ്മച്ചി ബീഫ് ബൺ നാൻ നാൻ ഉണ്ടാക്കുന്നതിന് വേണ്ടി ഒരു കപ്പ് മൈദ 1 Spn ഒലിവ് / സൺഫ്ലവർ ഓയിൽ 1 Spn പഞ്ചസാര 1 tspn instant യീസ്റ്റ് ഒരു മുട്ട ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത ശേഷം ഇളം ചൂട് പാല് കുറേശ്ശെ ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്ന പോലെ കുഴച്ചെടുക്കുക instant yeast അല്ല എങ്കിൽ സാധാരണ യീസ്റ്റ് ഇളം ചൂടുവെള്ളത്തിൽ പഞ്ചസാരയും യീസ്റ്റ് ചേർത്ത് പൊങ്ങാൻ വയ്ക്കുക. അതിന് ശേഷം പൊടിയിൽ ചേർത്ത് കുഴയ്ക്കുക. കുഴച മാവിൽ കുറച്ച് ഒലിവ് / സൺഫ്ലവർ ഓയിൽ പുരട്ടി ഡബിൾ സൈസ് ആകുന്നത് വരെ പൊങ്ങാൻ മൂടി വയ്ക്കുക. ബൺ നാൻ നിറയ്ക്കാൻ ഉള്ള മസാലയ്ക്ക് വേണ്ടി ബീഫ് ഉപ്പും കുരുമുളക് പൊടിയും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. വേവിച്ച ബീഫ് കഷണങ്ങളിലേയ്ക്ക് ഒരു സ്പൂൺ മുള്കു െപാടി ഒരു സ്പൂൺ മല്ലിപൊടി പകുതിസ്പുൺ ചില്ലി ഫ്ലേക്സ് സവാള ചെറുത് ആയി അരിഞ്ഞ് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞതും ഉപ്പ് ഒരു നുള്ള് ഗരംമസാല എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക വേണമെങ്കിൽ ചീസ് ഗ്രേറ്റ് ചെയ്തത് ചേർക്കാം. പൊങ്ങി വന്ന മാവ് കൈകൊണ്ട് ഇടിച്ച് എയർ കളഞ്ഞ് ഒരു പ്രതലത്തിൽ മൈദ പൊടി തൂകി അതിനുമേൽ മാവ് വെച്ച് കൈകൊണ്ട് കനത്തിൽ വട്ടത്തിൽ പരത്തുക. അതിന് നടുവിൽ ബീഫ് മസാല വച്ച ശേഷം എല്ലാ വശവും ഉള്ളിലേയ്ക്ക് മടക്കി കിഴിപാലെ ആക്കി മസാല പുറത്ത് പോകാത്ത വിധം വേണം എല്ലാ വശവും ഉള്ളിലേയ്ക്ക് മടക്കാൻ. എന്നിട്ട് വീണ്ടും കൈകൊണ്ട് പരത്തി നടുവിൽ ഫോർക്ക് കൊണ്ട് കുത്തി കൊടുക്കുക. ഇത് ചൂടായ പാനിൽ ഓരോ വശവും മീഡിയം തീയിൽ 5 മിനുട്ട് വീതം വേവിക്കുക. വെന്തശേഷം രണ്ടു വശവും ബട്ടർ പുരട്ടി കൊടുക്കുക ബീഫ് ബൺ നാൻ റെഡി. remya #🍛 നോമ്പുതുറ വിഭവങ്ങൾ
#അമ്മച്ചി ഇന്നത്തെ സ്പെഷ്യൽ നോമ്പ് തുറക്ക് പറ്റിയ എണ്ണ ഒഴിവാക്കിയുള്ള ഒരു രുചികരമായ വിഭവാണ് മീൻ മസാല ഇഡ്ഡലി 🐟🐟🐟🐟🐟🐟🐟 2 കപ്പ്‌ ബസ്മതി അരി കുതിർത്തെടുക്കുക അതിൽ 2 ടീസ്പൂണ്‍ ചെറിയ ജീരകം.. ഒരു ചെറിയ സവാള 1 മുട്ട...1/4 കപ്പ്‌ ചോറ്.. അൽപം മഞ്ഞൾപ്പൊടി.. ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളമൊഴിച്ച് ഒട്ടും തരിയില്ലാതെ ദോശ മാവിന്റെ പരുവത്തിൽ നന്നായി അരച്ചെടുക്കുക. മസാലയുണ്ടാക്കാൻ 👇 ********************* 1/2 കിലോ വലിയ തരം അയില വൃത്തിയാക്കി വരഞ്ഞ് കായം പുരട്ടി നന്നായി പൊരിച്ചെടുത്ത് മുള്ള് കളഞ്ഞു പൊടിച്ചെടുക്കുക. അയലക്ക് പകരം ഏതെങ്കിലും വലിയ തരം മീനോ ചെമ്മീനോ ഉപയോഗിക്കാം . ഒരു പാനിൽ.2 സ്പൂണ്‍ ഓയിൽ ഒഴിച്ച് അതിലേക്ക് പൊടിയായരിഞ്ഞ രണ്ടു സവാളയും 2 അല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും 3 പച്ച മുളകും കൂടി ചതചിട്ട് വീണ്ടും വഴറ്റുക .1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 1/2 ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് നന്നായി വഴറ്റിയ ശേഷം 1/2 കപ്പ്‌ തേങ്ങയും 1ടീസ്പൂണ്‍.വലിയ ജീരകവും ചേർത്ത് ചമ്മന്തി പോലെ അരച്ചെടത്ത് ഈ കൂട്ടിൽ ചേർത്ത് ഒന്നു കൂടി വഴറ്റുക 1 ചെറിയ തക്കാളി ചെറുതാക്കി അരിഞ്ഞതും കുറച്ചു കറിവേപ്പില അരിഞ്ഞതും ചേർത്ത് തീ ഓഫ്‌ ചെയ്യുക. ഒരു ഇഡലി ചെമ്പ് അടുപ്പിൽ വെച്ച് ഓരോ തട്ടിലെ കുഴിയിലും പകുതി വീതം മാവൊഴിച്ച് മുകളിൽ ഓരോ.സ്പൂണ്‍ മാസലക്കൂട്ടും ഇട്ട് ആവിയിൽ.നന്നായി വേവിച്ചെടുക്കുക.ഒന്ന് ചൂടാറിയാൽ സ്പൂണ്‍.കൊണ്ട് ഇളക്കിയെടുക്കുക. രുചികരമായ മീൻ മസാല ഇഡലി തയ്യാർ.ഉണ്ടാക്കി നോക്കൂ #🍛 നോമ്പുതുറ വിഭവങ്ങൾ
#അമ്മച്ചി #🍿 സിനിമാ വിശേഷം https://youtu.be/Zx-ZmXJTE0s കണ്ണിനും കാതിനും താളമായി മൈ ഗ്രേറ്റ്‌ ഗ്രാന്റ് ഫാദറിലെ ആദ്യ ഗാനം. https://youtu.be/Zx-ZmXJTE0s #releasing on June. #jayaram #Pisharadi #Dharmajan Bolgatty #Jhony Antony #Senthil #Salim Kumar#Noushad Alathur #Haseeb Haneef
#അമ്മച്ചി പഴയകാല നോമ്പ് തുറ വിഭവമായ തക്കാരപ്പെട്ടിയുമാണ് ഞാനിന്ന് വന്നിരിക്കുന്നത്. പെട്ടി തുറന്നാൽ സമൃദ്ധമായ ബീഫ് ഫില്ലിങ്ങാണുള്ളത്.( ബീഫ് കഴിക്കാത്തവർ ചിക്കൻ ഫില്ലിങ് നിറക്കുക) .എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും, ടേസ്റ്റിയുമായ ഒരു സ്നാക്കാണിത്..എങ്ങനെയാണെന്ന് നോക്കാം.... തക്കാരപ്പെട്ടി ************* ബീഫ് - 200gm സവാള - 1 എണ്ണം (കൊത്തിയരിഞ്ഞത്) ഇഞ്ചി, വെള്ളുള്ളി പേസ്റ്റ- 1 tsp മഞ്ഞൾപ്പൊടി - കാൽtsp മുളക്പ്പൊടി - 1 - 2 tsp കുരുമുളക് പൊടി - അര tsp ഗരം മസാലപ്പൊടി - കാൽtsp പച്ചമുളക് - 1-2 എണ്ണം മല്ലിയില ബ്രഡ്- 10 slices കടലമാവ് - 5tbsp ബ്രഡ് പ്പൊടി ആവശ്യത്തിന് ഉപ്പ് പാകത്തിന് എണ്ണ വറുക്കാൻ തയ്യാറാക്കുന്ന വിധം ============= കഴുകി വൃത്തിയാക്കിയ ബീഫ് അൽപം മഞ്ഞൾപ്പൊടിയും, കുരുമുളക് പൊടിയും, ഉപ്പും ചേർത്ത് പാകത്തിന് വേവിച്ച്, പിച്ചി (crush ചെയ്ത ) മാറ്റി വയ്ക്കുക. പാനിൽ 2tbsp എണ്ണ ചൂടാക്കി സവാള, പച്ചമുളക്,ഇഞ്ചി, വെള്ളുള്ളി പേസ്റ്റ്, അൽപം ഉപ്പ് ചേർത്ത് വഴറ്റുക. പൊടികളെല്ലാം ചേർത്ത് നന്നായി വഴറ്റി, വേവിച്ച ബീഫ് ചേർത്ത് ഇളക്കി,മല്ലിയില ചേർത്ത് തീ ഓഫാക്കുക. കടലമാവ് അൽപം ഉപ്പും, പാകത്തിന് വെള്ളവും ചേർത്ത് കട്ടയില്ലാതെ കലക്കി വയ്ക്കുക. ബ്രഡ് അരികുകളെല്ലാം മുറിച്ച് ,രണ്ടാക്കി മുറിച്ച്, അതിൽ ഒന്നിൽ മസാല കുറച്ച് വെച്ച് ,മറ്റേ ബ്രഡ് slice കൊണ്ടടക്കുക. പിന്നീട് ഒരു സ്പൂൺ കൊണ്ട് കടലമാവ് മിശ്രിതം ബ്രഡിന്റെ സൈഡുകളിൽ ആദ്യവും, പിന്നീട് മുഴുവനായും തേച്ച് പിടിപ്പിച്ച് ,ബ്രഡ് പൊടിയിൽ നന്നായി കോട്ട് ചെയ്ത് ചൂടായ എണ്ണയിൽ മീഡിയം തീയിൽ വറുത്ത് കോരാവുന്നതാണ്. ടുമാറ്റോ കെച്ചപ്പിനോടൊപ്പം (ആവശ്യമുള്ളവർക്ക്) കഴിക്കാവുന്നതാണ് shabnam hidayath #🍛 നോമ്പുതുറ വിഭവങ്ങൾ