@anasvengara
@anasvengara

Anas vengara

Jinnayude jinoon (ന്യൂ സ്റ്റോറി writing......)

#📙 നോവൽ 💘 *ജിന്നയുടെ ജിനൂൻ* 💘 (College based love story) രചന : അനസ് വേങ്ങര ഭാഗം-50 https://b.sharechat.com/tVAvI3X0FQ Follow Instagram | Anas vengara7 പ്രിയ സൗഹൃദങ്ങളേ...... ഒരുപാട് മുഖങ്ങൾ മനസ്സിൽ മിന്നി മറിയുന്നുണ്ട്.... ഇതുവരെ തന്ന സപ്പോർട്ടുകൾക്ക് പെരുത്ത് നന്ദി... ഇനിയും കൂടെ കാണുമെന്നുള്ള പ്രതീക്ഷയിൽ, @@@@@@@@@@@@@@@@@@@@@@@@@@@@@@@@ "നമ്മക്കും കൂടെയൊന്ന് സംഘടിപ്പിച്ചു തരാവോ മാഷേ...." ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന മുഖത്തെ കണ്ടതും ഞങ്ങൾ ശെരിക്കും ഞെട്ടി പോയിരുന്നു..... ജസ്‌ന....കോളേജിലെ പെൺകുട്ടികൾക്കിടയിലേ ഗാങ് ലീഡർ.... Sbk കോളേജിലേക്ക് വരാതായപ്പോൾ ഷോ ഇടാൻ വേണ്ടി മാത്രം കയറി വരുന്ന ഒരു അവതാരം..... "നീ ചോദിച്ചാൽ ഇതല്ല ഇതിനപ്പുറവും നമ്മള് തരൂലേ കരളേ......" നാസിലിന്റെയും ജസ്നയുടെയും പരിസരം മറന്നുള്ള സംഭാഷണങ്ങൾ അവിടെ പിടിമുറുകി കൊണ്ടിരുന്നു.... പലരും പരസ്പരം തുറന്ന് പറയാൻ വരെ മടിക്കുന്ന ഓരോരോ കാര്യങ്ങളുമിങ്ങനെ തുറന്ന് പറയുന്നത് കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു എടങ്ങാറ് ആയിരുന്നു... ശേഷം ജസ്‌ന ഞങ്ങളെ അടിമുടിയൊന്ന് നോക്കിയ ശേഷം ചോദിച്ചു..... "അപ്പൊ ദേ....ലവളുമാരാണ് ലേ...നീ അന്ന് പറഞ്ഞ സാധനങ്ങൾ...." "മ്മ് എങ്ങനെയുണ്ട്....കിടിലൻ ചരക്കുകളല്ലേ....." കാമകണ്ണുകളാൽ ചുണ്ടുകൾ കടിച്ചുപിടിച്ചുകൊണ്ട് നാസിൽ തിരിച്ചു ചോദിച്ചു.... "മ്മ്....പിന്നേ....ഞാൻ ഇത്രക്കൊന്നും പ്രധീക്ഷിച്ചില്ല....വെറുതെ അല്ല ആ sbk ഇവളെ തന്നെ ചൂണ്ടയിടാൻ നിന്നത്....." ജസ്‌ന വേറെയേതോക്കെയോ അർത്ഥത്തിൽ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.... "ഏതായാലും ഇവരെയൊന്നു നമ്മുക്ക് ഒറ്റക്ക് കാണണ്ടേ....." ശേഷം നാസിൽ ജസ്‌നയെ നോക്കികൊണ്ട്‌ ചോദിച്ചു... "മ്മ് വേണം വേണം...ഇത്ര കൊഴുത്ത സാധനങ്ങളേ കിട്ടുമ്പോൾ നമ്മുക്കങ്ങനെ വെറുതെ വിടാനൊക്കത്തില്ലല്ലോ....." ഇവള് ഒരു പെണ്ണ് തന്നെയാണോ എന്ന് വരെയുള്ള സംശയം മനസ്സിൽ ഉളവാക്കിയ നിമിഷം..... ദേഷ്യം ഇരച്ചു കയറിയിട്ടും എല്ലാം അടക്കിപിടിച്ചുകൊണ്ട് അവരുടെ തോന്നിവാസങ്ങൾ കേട്ടുകൊണ്ട് എല്ലാം സഹിച്ചു ക്ഷമിച്ചു അവരുടെ മുന്നിലിങ്ങനെ നിന്നു.... എന്തെങ്കിലും കയർത്തു പറഞ്ഞാൽ പിന്നേ അത് വലിയ പ്രശ്നമാവും എന്നുള്ളത്കൊണ്ട് ഒന്നും മിണ്ടിയില്ല... അപ്പുറത്തെ ബിൽഡിങ്ങിൽ നിന്നും മാഷുമാരും ടീച്ചേഴ്സും എല്ലാം കാണുന്നുണ്ട്...പക്ഷെ അവരാരും ഒരു അക്ഷരവും മിണ്ടിയിരുന്നില്ലാ.... കാരണം വേറൊന്നും കൊണ്ടല്ല ജസ്‌ന നാട്ടിലെ പ്രമുഖ വ്യവസായിയുടെ മകളാണ്...അതുകൊണ്ട് തന്നെ എതിർത്ത് വല്ലതും പറഞ്ഞാൽ അവരുടെ ജോലിവരെ പോവുമെന്നുള്ള പേടി ഉള്ളതുകൊണ്ടാവാം.... അങ്ങനെ അവർ ഓരോന്ന് പറയുമ്പോഴും ചുറ്റിനും കൂടി നിൽക്കുന്നവരെല്ലാം നിന്ന് ചിരിക്കാണ്.... ശേഷം നാസിൽ ഇടയിൽ കയറികൊണ്ട് ചോദിച്ചു.... "നിങ്ങളെ കൂടെ ഒരുത്തികൂടെ ഉണ്ടായിരുന്നല്ലോ....അവള്ദെവിടെ പോയി.... " "അറിയില്ല..." പതിഞ്ഞ സ്വരത്തിൽ ഹിബ മറുപടി കൊടുത്തു... "മ്മ് അന്ന് അവളോട്‌ ഒന്ന് ഡാൻസ് കളിക്കാൻ പറഞ്ഞപ്പോൾ ഏതൊരു ഡിമാൻഡായിരുന്നു... ഏതായാലും നിങ്ങളൊരു കാര്യം ചെയ്യ്.... " നാസിൽ പറയുന്നതിനിടക്ക് ഫുൾ സ്റ്റോപ്പ്‌ ഇട്ടുകൊണ്ട് ഞങ്ങളെ അടിമുടിയൊന്ന് നോക്കിയ ശേഷം വീണ്ടും തുടർന്നു.... "ഏതായാലും അവളെ പകരം ഒരു ഐറ്റം ഡാൻസ് കളിച്ചിട്ട് പോയാൽ മതി....അത് പോരേ ഇപ്പൊ...." ജസ്നയെ നോക്കികൊണ്ട്‌ നാസിൽ ചോദിച്ചു.... "മ്മ് ധാരാളം... ഇപ്പൊ ആണേൽ ഒരുപാട് കാണികളും ഉണ്ട്....ഏതായാലും നിങ്ങള് കളിക്കീന്നേയ്....", എന്നും പറഞ്ഞു കളിയാക്കി ചിരിച്ചു ഞങ്ങളെ നോക്കികൊണ്ട്‌ ജസ്‌ന പറഞ്ഞു... . അപ്പോഴും ഞങ്ങൾക്ക് മൗനം തന്നെ ആയിരുന്നു....ഞങ്ങൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ നാസിലിനു പിടിച്ചില്ല... ഉടനെ തന്നെ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.... "പിന്നേയ്....മക്കള് ഏതായാലും ഇന്ന് ഇവിടെ നിന്ന് ഡാൻസ് കളിച്ചേച്ചും പോയാൽ മതി...അല്ലാതെ രക്ഷപെടാനുള്ള വല്ല പൂതിയുമുണ്ടേൽ അതങ്ങു മനസ്സിൽ വെച്ചേച്ചാലും മതി...." എന്ത് ചെയ്യുമെന്നറിയാതെ ഹിബയുടെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖവുമാകെ പേടിച്ചരണ്ട അവസ്ഥയിൽ തന്നെ ആയിരുന്നു.... ഇന്നേ വരെ ശെരിക്കും നാലാൾ മുന്നേ ഡാൻസ് കളിക്കാത്ത ഞങ്ങളോടിത് പറഞ്ഞാൽ എന്ത് ചെയ്യാനാ... വീട്ടിലാരുമില്ലാത്തപ്പോൾ കണ്ണാടിക്കുമുന്നിൽ ഓരോരോ കോപ്രായങ്ങൾ കാണിച്ചുകൂട്ടുമെന്നല്ലാതെ വേറൊന്നും തന്നെ അറിയില്ലായിരുന്നു... അതുകൊണ്ട് തന്നെ അവരുടെ വാക്കുകൾക്ക് ചെവികൊടുക്കാൻ അൽപ്പം പ്രയാസം തന്നെ ആയിരുന്നു... അങ്ങനെ അവരുടെ വാക്കുകൾക്ക് ഒരു കുലുക്കവുമില്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ വീണ്ടും കുരുപൊട്ടിക്കൊണ്ട് നാസിൽ ഡാൻസ് കളിക്കാൻ വീണ്ടും ആവർത്തിച്ചു പറഞ്ഞു..... ഞങ്ങൾ എന്ത് പറഞ്ഞിട്ടും അനുസരിക്കാത്തത് കൊണ്ട് തന്നെ ജസ്‌ന അവളുടെ കൈ ഞങ്ങളുടെ മോന്തക്കിട്ട് ഓങ്ങിയതും അപ്പുറത്ത് നാസിലിന്റെ നെഞ്ചത്തേക്ക് ആരോ ചവിട്ടിയതും ഒപ്പമായിരുന്നു..... ആ ചവിട്ടിൽ തന്നെ നാസിൽ ശക്തമായി തറയിലേക്ക് അടിച്ചു വീണിരുന്നു... പെട്ടൊന്ന് നാസിലിന്റെ ചുറ്റിനും കൂടി നിന്നവരെല്ലാം കുറച്ചപ്പുറത്തേക്ക് മാറി നിന്നു...ചിലരെ പിന്നേ ആ പരിസരത്തൊന്നും തന്നെ കണ്ടിരുന്നില്ല... എന്താ സംഭവിക്കുന്നത് എന്നറിയാതെ പുറകോട്ട് നോക്കിയതും Sbk ചിരിച്ചുകൊണ്ട് നെഞ്ചും വിരിച്ചുകൊണ്ട് മുന്നിൽ നിൽക്കാണ്.... Sbk യേ കണ്ടതും എന്തോ വല്ലാത്തൊരു ആശ്വാസമായിരുന്നു..... ഒട്ടും സമയം പാഴാക്കാതെ നിലത്ത് വീണുകിടക്കുന്ന നാസിലിനെ നോക്കികൊണ്ട്‌ sbk ചോദിച്ചു... "ഡാൻസ് ഇവരു തന്നെ കളിക്കണോ...നമ്മള് കളിച്ചാലും പോരേ ചെയർമാനെ...." ചിരിച്ച്കൊണ്ട് Sbk ഇത് ചോദിക്കുമ്പോഴും എതിർത്ത് പറയാനുള്ള ചങ്കൂറ്റമൊന്നും അവനുണ്ടായിരുന്നില്ല.... വീണിടത്ത് എഴുന്നേൽക്കാൻ ശ്രമിക്കുന്ന അവനേ Sbk കൈ കൊടുത്തു എഴുന്നേൽപ്പിച്ചു നിർത്തി... ശേഷം ശബ്ദം കൂട്ടികൊണ്ട് ക്യാമ്പസ്‌ മുഴുവൻ കേൾക്കത്തക്ക വിധം പറഞ്ഞു.... "ഒറ്റ തന്തക്കു പിറന്നതാണേൽ ഇവരെ കൊണ്ട് ഡാൻസ് കളിപ്പിക്കെടാ.... കളിപ്പിക്കെടാ നായെ......" ദേഷ്യം ഇരച്ചുകയറിയ Sbk അവന്റെ കോളറിൽ പിടിച്ചു... നാസിൽ ചുറ്റിനും നോക്കിയപ്പോൾ അത് വരെ അവന്റെ കൂടെ നിന്നിരുന്ന ഒരുത്തന്റെയും ഒരുപൊടി പോലും ആ പരിസരത്തോന്നും തന്നെ ഉണ്ടായിരുന്നില്ല.... അത് വരെ വീമ്പിളക്കിയിരുന്ന ജസ്‌നയെയും പിന്നീട് അവിടെയൊന്നും കണ്ടിരുന്നില്ല... പ്രതികരണ ശേഷി നഷ്ടപ്പെട്ടവരെ പോലെ മിണ്ടാതിരിക്കുന്ന നാസിലിന്റെ മോന്തക്കിട്ട് ഇടക്കിടക്ക് Sbk കൊടുക്കുന്നുണ്ട്.... നാസിൽ തിരിച്ചൊരു അടിപോലും കൊടുക്കാൻ ധൈര്യം കാണിക്കാത്തത് കാണുമ്പോൾ തന്നെ വ്യകതമാണ് Sbk യേ അവൻ എത്രത്തോളം ഭയക്കുന്നു എന്നത്... കുറച്ച് നേരം തല്ലു നിർത്തിക്കൊണ്ട് എല്ലാവരും കേൾക്കേ Sbk പറയാൻ തുടങ്ങി... "എന്താടാ ഞാൻ തിരിച്ചു വരില്ലെന്ന് വിചാരിച്ചോ നീ...." "എന്താടാ മിണ്ടാത്തേ...." "നീ ആരാടാ നായെ....." ഓരോരോ ചോദ്യം ചോദിക്കുമ്പോഴും നല്ല കനത്തിൽ തന്നെ തല്ലു കൊടുക്കുന്നുണ്ട്..... ഏത് ചോദ്യം ചോദിക്കുമ്പോഴും അവന് മറുപടിയായ് മൗനമല്ലാതെ വേറൊന്നും തന്നെ ഉണ്ടായിരുന്നില്ല..... എല്ലാവരെയും പോലെ തന്നെ ഞാനും ഹിബയും അവിടെ കാഴ്ചക്കാരായി തന്നെ നിന്നു..... കുറച്ച് നേരത്തെ ചോദ്യങ്ങൾക്കും അടിക്കും ശേഷം Sbk അപ്പുറത്ത് പോയി നല്ല ഒന്നാന്തരം കമ്പിക്കഷണം എടുത്തോണ്ട് വന്നു.... ചുറ്റിനും കൂടി നിൽക്കുന്നവരെല്ലാം എന്ത് ചെയ്യാനാ എന്നറിയാതെ മുഖത്തോടു മുഖം നോക്കി നിൽക്കാണ്.... ശേഷം Sbk വന്ന് ആ കമ്പികഷ്ണം കൊണ്ട് അവന്റെ കാലിനു ഒരൊറ്റ അടിയായിരുന്നു.... ആ അടിയുടെ വേദന സഹിക്കാതെ നിലത്തോട്ട് വീണു ഉരുണ്ടുകൊണ്ടു ഒരേ കരച്ചിലായിരുന്നു.... അലറിവിളിച്ചുള്ള കരച്ചില് കേട്ട അധ്യാപകർ മുതൽ പ്രിൻസിപ്പാൾ വരെ ചുറ്റിനും കൂടി അടുത്തിട്ടുണ്ട്.... സംഗതി കൈവിട്ട് പോവുകയാണോ എന്ന് വിചാരിച്ച ഞങ്ങൾക്ക് പിഴച്ചു.... ഉടനെ തന്നെ പോലീസ് ജീപ്പ് കോളേജ് ക്യാമ്പസ്സിലേക്ക് കടന്നു വന്നു... ഒന്ന് രണ്ട് പോലീസുകാർ ഇറങ്ങി വന്നുകൊണ്ട് നാസിലിനെ എടുത്തുകൊണ്ടു ജീപ്പിലിട്ടുകൊണ്ട് പോയി.... ഒരെത്തും പിടിയും കിട്ടാതെ എല്ലാവരും വായും പൊളിച്ച് നിൽക്കാണ്... തല്ലിയത് Sbk അല്ലെ...എന്നിട്ടും പോലീസ് കൊണ്ട് പോയത് നാസിലിനെയാണല്ലോ....എല്ലാവരുടെയും മനസ്സിൽ അത് തന്നെയാണ് അലയടിച്ചുകൊണ്ടിരിക്കുന്ന ചോദ്യവും..... അങ്ങനെ പോലീസ് ജീപ്പ് പോയപ്പോൾ Sbk യേ പ്രിൻസിപ്പാൾ സ്റ്റാഫ്‌ റൂമിലേക്ക്‌ കൂട്ടികൊണ്ട് പോയി... ചുറ്റും മറ്റ് അധ്യാപകരും ഉണ്ടായിരുന്നു....കൂടി നിൽക്കുന്നവരെല്ലാം എന്താ ഇനി സംഭവമെന്നറിയാതെ നിൽക്കുകയാണ്..... ഞാനും ഹിബയുമാണെൽ sbk യേയും കാത്ത് അവിടെ ഒരു മരച്ചുവട്ടിലിരുന്നു.. ഏതായാലും ഞങ്ങളെ രക്ഷിച്ചതല്ലേ...ഒരു നന്ദി വാക്കെങ്കിലും പറഞ്ഞില്ലേൽ മോശമല്ലേ എന്നും വിചാരിചങ്ങനെ മരച്ചുവട്ടിൽ സ്ഥാനം പിടിച്ചു... അപ്പോഴും സംസാരം നാസിലിനെയും sbk യേയും കുറിച്ച് തന്നെ ആയിരുന്നു..... Sbk യുടെ അടിയേയും ധൈര്യത്തെ കുറിച്ച് തന്നെ ആയിരുന്നു സംസാരം മുഴുവൻ.... "ഏതായാലും ഇത്രയും വലിയ പ്രശ്നം ഉണ്ടായതല്ല....പോരാത്തതിന് പ്രിൻസിപ്പാൾ അല്ലെ കൂട്ടികൊണ്ട് പോയതും..മിക്കവാറും Sbk യേ കോളേജ് ഒഴിവാക്കുമായിരിക്കും ലേ....." ഹിബ കുറച്ച് വിഷാദഭാവത്തോടു കൂടി പറഞ്ഞു... "മ്മ്...പ്രിൻസിപ്പാൾ നേരിട്ട് ആയതുകൊണ്ട് തന്നെ ഡിസ്സ്മിസ്സൽ കിട്ടാൻ തന്നെ ആവും ചാൻസ് കൂടുതലും...." ഞാനും മറുപടി കൊടുത്തു..... ഓരോന്ന് പറയുമ്പോഴും Sbk യേ കോളേജിൽ നിന്നും പറഞ്ഞു വിടല്ലേ എന്നുള്ള പ്രാർത്ഥന തന്നെയായിരുന്നു മനസ്സ് നിറയെ.... കുറച്ച് കഴിഞ്ഞപ്പോൾ Sbk വെളിയിലേക്കിറങ്ങി വന്നു....ചിരിച്ചുകൊണ്ട് Sbk ഞങ്ങളുടെ അടുത്തേക്കാണ് ആദ്യം തന്നെ നടന്ന് വന്നത്..... ആദ്യം തന്നെ ഇടയിൽ കയറികൊണ്ട് ഹിബ ചോദിച്ചു... "അല്ലാ എന്താ പ്രിൻസിപ്പാൾ പറഞ്ഞേ....." "എന്ത് പറയാൻ....അവിടെ പോയി ഒരു ചായയും കുടിച്ചിങ് പോന്നു...." Sbk യുടെ മറുപടി കേട്ട് ഞങ്ങൾക്കൊന്നും മനസ്സിലാവാത്തത് കൊണ്ട് തന്നെ ഞങ്ങൾ അന്തം വിട്ട കുന്തം പോലെ നിൽക്കാണ് "ഏതായാലും താങ്ക്‌സ്...." പതിഞ്ഞ സ്വരത്തിൽ സായിപ്പിന്റെ ആ വാക്ക് അങ്ങട്ട് ഞാൻ വെച്ചുകാച്ചി.... "താങ്ക്‌സോ....എന്തിന്.... " ഒന്നും അറിയാത്ത പോലെ Sbk തിരിച്ചു ചോദിച്ചു..... "ഞങ്ങളെ രക്ഷിക്കാൻ വന്നതിന്..." ഞാൻ ഈ മറുപടി പറഞ്ഞതും sbk ഭയങ്കര ചിരിയായിരുന്നു....ശേഷം പറയാൻ തുടങ്ങി.... "സത്യം പറഞ്ഞാൽ ഞാൻ നിങ്ങളെ രക്ഷിക്കാൻ വന്നതൊന്നുമല്ല....നമ്മുടെ കോളേജിലെ ഒരു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു,നീയൊന്നു പോയി നോക്ക് എന്ന് ഉപ്പ നിര്ബന്ധിപ്പിച്ചപ്പോൾ ഞാൻ ഹോസ്പിറ്റലിലേക്ക് പോയി...അവിടെ എത്തിയപ്പോൾ ആ കുട്ടിക്ക് അപ്പോഴും ബോധം വന്നിട്ടില്ലേന്...അവളുടെ വീട്ടുകാരാണെൽ ഒരേ കരച്ചിലായിരുന്നു....അങ്ങനെ ഞാൻ അവൾക്ക് ബോധം വരുവോളം കാത്തിരുന്ന്...ഇന്ന് രാവിലെയാണ് അവൾക്ക് ബോധം വന്നത്...വീട്ടുകാര് കാരണം തിരക്കിയിട്ടൊന്നും അവള് മറുപടി പറയുന്നില്ലായിരുന്നു...പിന്നേ ഞാൻ പോയി അവളെ സമാധാപ്പിച്ചുകൊണ്ട് ചോദിച്ചപ്പോഴാണ് നാസിലിന്റെ പേര് പറഞ്ഞത്... ഉടനെ തന്നെ ഞാൻ ഇങ്ങോട്ട് വന്നു...വന്നപ്പോൾ നിങ്ങളെ രണ്ടാളെയും അവർ നിറുത്തിപൊരിക്കായിരുന്നു...അതുംകൂടി കണ്ടപ്പോൾ എനിക്ക് തീരെ പിടിച്ചില്ല....സത്യം പറഞ്ഞാൽ ഇതൊക്കെയാണ് നടന്നത്...നിങ്ങളെ രക്ഷിക്കാനായിട്ട് വന്നതല്ലാട്ടോ.....ഏതായാലും ആ താങ്ക്‌സ് അവിടെ തന്നെ ഇരിക്കട്ടെ...." എന്നും പറഞ്ഞുകൊണ്ട് Sbk ഞങ്ങളുടെ അടുത്ത് നിന്നും പോയി... അങ്ങനെ ഏറെ ശാന്തമായ മനസ്സുമായി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.... വീട്ടിലെത്തിയ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു.... എല്ലാം പ്രശ്നനങ്ങളും തലയിൽ നിന്നും ഒഴിഞ്ഞു പോയല്ലോ എന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് എന്റെ ഫോൺ ഒന്ന് ശബ്‌ദിച്ചത്... ഡിസ്പ്ലേയിലേക്ക് നോക്കിയതും...... (തുടരും..) അഭിപ്രായങ്ങൾ അറിയിക്കുക.... Insta | search'=| Anas vengara7 പിന്നേ അടുത്ത പാർട്സിലോ അല്ലേൽ അതിന് ശേഷമുള്ള പാർട്സിലോ നല്ല ഒന്നാന്തരം സസ്പെൻസ് പൊട്ടിക്കാനുണ്ട്.... ഇത് വരെ നിങ്ങളുടെ മനസ്സിൽ ഒരു ഭാരമായ് കിടന്ന ആ ട്വിസ്റ്റ്‌ പൊട്ടിക്കാൻ സമയമായിരിക്കുന്നു.... നിങ്ങളും കൂടെ കാണുമെന്നുള്ള പ്രതീക്ഷയിൽ ഞാൻ അനസ് വേങ്ങര....
#

📙 നോവൽ

📙 നോവൽ - - ജിന്നയുടെ ജിനൂൻ രചന അനസ് വേങ്ങര @ _ the _ luttapi . ഭാഗം = 50 - ShareChat
30.1k കണ്ടവര്‍
3 ദിവസം
#📙 നോവൽ 💘 *ജിന്നയുടെ ജിനൂൻ* 💘 (College based love story) രചന : അനസ് വേങ്ങര ഭാഗം-49 https://b.sharechat.com/tVAvI3X0FQ Follow Instagram | Anas vengara7 സമയം വില്ലനാണ്..... തെറ്റുകളുണ്ടാവാം.....തിരുത്തി വായിക്കണമെന്നും അഭ്യർത്ഥിക്കുന്നു..... @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ആ വാർത്ത കണ്ടതും ഞാൻ ശെരിക്കും ഞെട്ടിയിരുന്നു.... കോളേജിലെ ഒരു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു എന്ന ശീർഷകത്തിൽ കൊടുത്തിരിക്കുന്ന ആ വാർത്ത കോളേജ് ഗ്രൂപ്പിലേക്ക് ആരോ ഷെയർ ചെയ്തിരിക്കുന്നു.... എന്തോ അന്നത്തെ ആ രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല.... അവളുടെ ആ മുഖം മനസ്സിൽ നിന്നും മാഞ്ഞു പോവുന്നതേയില്ല.... ശേഷം ഞാൻ ഹിബക്ക് വിളിച്ചു കാര്യങ്ങൾ തിരക്കാൻ തുടങ്ങി.... "എന്താടി ഈ കേള്ക്കുന്നെ.... " ഇടറിയ ശബ്ദത്തോടെ ഞാൻ ഹിബയോട് ചോദിച്ചു... "അതേടി...അവള് സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചുഎന്നൊക്കെയാ കേൾക്കുന്നേ...." "അല്ലാ....എന്നിട്ട് നാസിലിനെ പൊക്കിയോ..." "ഏയ് ഇല്ലാ...എന്താ കാരണമെന്ന് അവർക്ക് ഇത് വരെ ആയിട്ടും പിടി കിട്ടിയിട്ടില്ലാ...അവളാണേൽ സീരിയസ് കണ്ടിഷനിലാണ്...ഒന്നും പറയാറായിട്ടില്ല എന്നൊക്കെയാ ഡോക്ടർ പറഞ്ഞതെന്നു അറിയാൻ കഴിഞ്ഞത്....." "എടി ഞമ്മള് ഇനി ഇപ്പെന്താ ചെയ്യാ...." പതിഞ്ഞ സ്വരത്തിൽ നിസ്സഹായവസ്ഥയിൽ ഹിബയോട് ചോദിച്ചപ്പോൾ അവൾക്കും മറുപടി മൗനം തന്നെ ആയിരുന്നു.. ഏതായാലും നീ നാളെ ക്ലാസ്സിലേക്ക് വാ...നമ്മുക്ക് എന്തെങ്കിലുമൊരു വഴി കാണാം എന്നും പറഞ്ഞുകൊണ്ട് ഹിബ ഫോൺ കട്ട്‌ ചെയ്തു പോയി... പിറ്റേന്ന് കോളേജിലെത്തിയപ്പോൾ കോമ്പൗണ്ടിൽ തന്നെ പോലീസ് ജീപ്പെല്ലാം കിടക്കുന്നുണ്ട്...അവളുമായി കൂടുതൽ ഇടപഴകിയവരിൽ നിന്നും വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ വേണ്ടി വന്നതാണെന്നാണ് അറിയാൻ കഴിഞ്ഞത്.... നാസിലാണ് കോളേജിലെ ഓരോരോ കുട്ടികളെയും പോലീസിനു കാണിച്ച് കൊടുത്തിരുന്നത്.... കള്ളൻ കപ്പലിൽ തന്നെ വെന്നോണം അവൻ പോലീസുമായി ഇടപഴകുന്നത് കാണുമ്പോൾ അവനിൽ മറച്ചുവെക്കപെട്ട കഴുക കണ്ണുകൾ ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല.... നാസിൽ ചിരിച്ചുകൊണ്ട് തന്നെയാണ് ഓരോരുത്തരോടും പെരുമാറുന്നതും....എങ്ങനെയാണ് ഇത്രയും കൊടുംപാപം ചെയ്തിട്ടും എല്ലാരുടെയും മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കാൻ കഴിയുന്നത്.... ഷാന ഇന്ന് വന്നിട്ടില്ല...വിളിച്ചു നോക്കിയപ്പോൾ കല്യാണക്കാര്യവും പറഞ്ഞുകൊണ്ട് വീട്ടിൽ നിരാഹാരത്തിലാണെന്നാ അറിയാൻ കഴിഞ്ഞേ..... അങ്ങനെ ബ്രൈക് ടൈമിൽ ഞാനും ഹിബയുംകൂടി ഒരു മരച്ചുവട്ടിൽ ഇരുന്നുകൊണ്ട് ഓരോന്ന് ആലോചിച്ചു കൂട്ടുന്നതിനിടയിലാണ് ജിനൂൻ അടുത്തേക്ക് വന്നത്... "എന്താപ്പൊ രണ്ടാൾക്കുംകൂടി ഇവിടെ കിടന്നൊരു ഗൂഢാലോചന..." "ഏയ് ഒന്നുല്യാ..." എന്ന മട്ടിൽ ഞാൻ തലയാട്ടികൊണ്ട് മറുപടി കൊടുത്തു.... "അല്ലാ മാഷിന് ഇന്ന് ഫുട്ബോൾ മാച്ച് ഒന്നും ഇല്ലേ...." ഹിബ ഇടയിൽ കയറികൊണ്ട് ചോദിച്ചു.... "മ്മ് പിന്നെ ഇല്ലാതെ....നമ്മുടെ ജീവിതം ഇതൊക്കെതന്നെയല്ലേ....പിന്നെ ഇന്നെന്തോ ഒരു മൂഡില്ലെന്നേയ്..." ജിനൂൻ മറുപടി കൊടുത്തു.... "അതെന്തുപറ്റി മാഷേ മൂഡിനൊരു കുറവ്...." ഹിബ കളിയാക്കുന്ന രൂപേണ തിരിച്ചു ചോദിച്ചു.... "അതൊക്കെയുണ്ട്....നീ കുറച്ച് നേരത്തേക്ക് ഒന്ന് മാറിനിൽക്കുമോ...എനിക്കിവളോട് ഒന്ന് സംസാരിക്കണം...." അത് വരെ മിണ്ടാതിരുന്ന എന്നെ നോക്കികൊണ്ട്‌ ജിനൂൻ പറഞ്ഞു.. "അച്ചോടാ...അതെന്താ നിങ്ങളെ സംസാരം ഞാൻ കേട്ടാൽ...അത്രക്ക് പ്രൈവസിയാണോ...." ഹിബ കളിയാക്കികൊണ്ട് തിരിച്ചു ചോദിച്ചു... "ആന്നേയ്..അതോണ്ടല്ലേ മാറി നിൽക്കാൻ പറഞ്ഞേ...." ജിനൂൻ പുഞ്ചിരി വിടർത്തികൊണ്ട് മറുപടി കൊടുത്തു... "മ്മ് നടക്കട്ടെ...ഏതായാലും ഞാനൊരു കട്ടുറുമ്പ് ആവുന്നില്ലെന്നും പറഞ്ഞുകൊണ്ട് അവള് നേരെ ക്ലാസ്സിലേക്ക് തിരിച്ചു പോയി... ശേഷം ഞാനും ജിനൂനും കൂടെ ആ മരച്ചുവട്ടിൽ കുറച്ച് നേരമെങ്ങനെ ഒന്നും മിണ്ടാതെ ഇരുന്നു..ഇടക്കിടക്ക് പരസ്പരം നോക്കുമെന്നല്ലതെ വേറൊന്നും മിണ്ടിയിരുന്നില്ല....ഒടുവിൽ ഒന്നും മിണ്ടാതെ തുടർന്നാ ജിനൂനോട് ഞാൻ ചോദിച്ചു... "അല്ല മാഷേ എന്താ ഉദ്ദേശം..ഇവിടെ ഇങ്ങനെ ഇരിക്കാൻ തന്നെയാണോ പ്ലാൻ....." "നീ എന്താ ഞാൻ ഇന്നലെ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ..." എന്റെ ചോദ്യം കേട്ടിട്ടും അതിനൊരു മറുപടിയും തരാതെ കുറച്ച് ഗൗരവത്തിൽ ജിനൂൻ എന്നോട് ചോദിച്ചു... "അത്....എനിക്കിന്നലെ വലിയ സുഖമില്ലെന്നു...." ഞാൻ പതിഞ്ഞ സ്വരത്തിൽ മറുപടി കൊടുത്തു.... "എന്നാ പിന്നെ ഒന്നുപറഞ്ഞൂടെ....ഞാൻ ഇന്നലെ നിന്റെ വിളിക്കും വേണ്ടി എത്ര നേരം കാത്തിരുന്ന് എന്നറിയോ...." ജിനൂന്റെ അതുവരെ ഉണ്ടായിരുന്ന പ്രകൃതത്തിൽ നിന്നും വ്യത്യസ്തമായി ദേഷ്യപെട്ടുകൊണ്ട് ചോദിച്ചു... സോറി....എന്ന വാക്ക് സായിപ്പിന്റെ വകയാണെങ്കിലും ഒരുപാട് തവണ ഞാൻ ജിനൂന്റെ മുന്നിൽ ഈ പദം പ്രയോഗിച്ചുകൊണ്ടിരുന്നു.... ശേഷം ജിനൂൻ ഏറെ വരണ്ട മുഖഭാവത്തോടുകൂടി നിറകണ്ണുകളോടെ എന്നോട് പറയാൻ തുടങ്ങി.... "എടി...എന്നെ സ്നേഹിക്കാൻ കൂടുതൽ പേരൊന്നും ഈ ദുനിയാവിലില്ല....ആദ്യം വെറുതെ തമാശ പറഞ്ഞിരിക്കാനും കൗതുകത്തിനും വേണ്ടി തുടങ്ങിയ ബന്ധം ഇന്ന് എന്റെ മനസ്സിൽ ഏറെ സ്ഥാനം പിടിച്ചു പറ്റിയിട്ടുണ്ട്...നീ എന്നോട് ഇഷ്ട്ടം പറഞ്ഞ ദിവസം നിനക്കോർമയുണ്ടോ.....ആ സമയം വരെ സത്യസന്ധമായി പറയാണേൽ ഞാൻ നിന്നെ സ്നേഹിച്ചിട്ടുണ്ടായിരുന്നില്ല...എല്ലാം തമാശ രൂപത്തിൽ തന്നെ ആയിരുന്നു ഞാൻ എടുത്തിരുന്നത്...എന്നാൽ....." ജിനൂൻ ഇതെല്ലാം വലിയ പ്രസംഗത്തിന്റെ പ്രതീതിയിൽ നിറകണ്ണുകളോടെ പറയുന്നത് കാണുമ്പോൾ ഞാൻ ശെരിക്കും വായും പൊളിച്ച് നിൽക്കാണ്... ശേഷം ജിനൂൻ തുടർന്നു.... "എന്നാൽ എന്തോ എപ്പോയോ നിന്നെ ഞാൻ വല്ലാണ്ട് ഇഷ്ടപ്പെട്ടു പോയിരുന്നു...ഇപ്പൊ എപ്പോഴുമിങ്ങനെ നിന്നെ കാണാനും ശബ്ദം കേട്ടോണ്ടിരിക്കാനും തോന്നി പോവാണ്.... പിന്നേയ് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സന്തോഷമുണ്ടാവുമ്പോൾ അത് നാം ഏറെ ഇഷ്ടപെടുന്നവരെ തന്നെയല്ലേ ആദ്യം അറിയിക്കേണ്ടതും,എന്നും വിചാരിച്ചു വിളിച്ചതാട്ടോ....എന്തോ നീ ഫോൺ എടുക്കാത്തത് കൊണ്ട് തന്നെ മനസ്സിന് വല്ലാത്തൊരു എടങ്ങാറ് ആയിരുന്നു... അതുകൊണ്ടാട്ടോ....ഞാൻ ഓരോന്ന് പറഞ്ഞേ......" എന്നും പറഞ്ഞുകൊണ്ട് നിറ കണ്ണുകളോടെ ജിനൂൻ എന്റെ അടുത്ത് നിന്നും പോവുന്നത് കണ്ടപ്പോൾ എനിക്കും എന്തോ വല്ലാത്തൊരു എടങ്ങാറ് തോന്നി.. അതുകൊണ്ട് തന്നെ ഞാനും പിടി വിട്ടില്ല..അവന്റെ പിന്നാലേ കൂടികൊണ്ട് കുറെ സോറി പറഞ്ഞ ശേഷം അവന്റെ ആ നിറഞ്ഞ് നിൽക്കുന്ന കണ്ണൊന്നു തുടച്ചു കൊടുത്തു........ ശേഷം ഞാൻ എന്താ ഇന്നലെ അത്രക്ക് സന്തോഷമുള്ള ആ കാര്യം എന്ന് ചോദിച്ചപ്പോൾ അത് പിന്നെ പറയാമെന്നും പറഞ്ഞുകൊണ്ട് അവൻ ക്ലാസ്സിലേക്ക് തന്നെ തിരിച്ചു പോയി... ഞാനും തിരിച്ചു ക്ലാസ്സിലേക്ക് നടന്നു.... അങ്ങനെ ക്ലാസ്സിലെത്തിയ എന്നെ ഹിബ പിടി വിട്ടില്ല...എന്താ നിങ്ങള് തമ്മിൽ പറഞ്ഞ ആ രഹസ്യം എന്നും ചോദിച്ചുകൊണ്ട് ഒരേ ശല്യപെടുതലായിരുന്നു... ഒടുവിൽ ഹിബയുടെ ശല്യം സഹിക്കവയ്യാതെ അവിടെ നടന്ന കാര്യങ്ങളെല്ലാം ഹിബക്ക് മുന്നിൽ കെട്ടഴിച്ചു വിട്ടു.... ഹിബ വിചാരിച്ചതുപോലുള്ള റൊമാന്സും മറ്റ് കഴമ്പൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ അവളാകെ പ്ലിങ്ങായ അവസ്ഥയിലാണ്.... അങ്ങനെ ഉച്ചക്ക് ശേഷം നാസിലും ഗാംഗ്‌സും പരിവാടി ന്റെ പിരിവ് എന്നും പറഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് കയറി വന്നു.... എല്ലാവരും നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടൊക്കെ അവരുടെ കയ്യിലേക്ക് വെച്ചു കൊടുത്തു.... പൈസ കൊണ്ട് വരാത്തവരോട് ഭയങ്കര ദേഷ്യത്തോടെയുള്ള പെരുമാറ്റമായിരുന്നു.... കോളേജിലേക്ക് വരുമ്പോൾ കുറച്ച് പൈസ ബേഗിൽ മാറ്റിവെക്കുന്നത് കൊണ്ട് തന്നെ ഞാൻ രക്ഷപ്പെട്ടിരുന്നു..ഹിബയാണേൽ ഇന്ന് പൈസ കൊണ്ട് വരാൻ മറന്ന് പോലും....ഹിബയുടെ പൈസ കൂടെ എടുക്കാൻ മാത്രമുള്ളതൊന്നും എന്റെ പക്കൽ ഉണ്ടായിരുന്നില്ല.... ഏതായാലും അവരുടെ വായിൽ നിന്നും നല്ല പുളിച്ച തെറി കേൾക്കും...ഹിബയെ മാത്രം തള്ളി വിടാതെ ഞാനും പൈസ കൊണ്ട് വന്നിട്ടില്ലെന്നുള്ള കള്ളം പറഞ്ഞു... ഉടനെ തന്നെ നാസിൽ ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു.... "നിങ്ങൾ രണ്ട് പേരും ക്ലാസ്സ്‌ കഴിഞ്ഞു എന്നെ കണ്ടിട്ട് പോയാൽ മതി...." എന്നും പറഞ്ഞുകൊണ്ട് നാസിലും ടീംസും ക്ലാസ്സ്‌ വിട്ടു പോയി...... ഇനി വൈകുന്നേരത്തെ പുകില് എന്താവും എന്നും വിചാരിച്ചു ആകെപ്പാടെ ഭ്രാന്ത് പിടിക്കാണ്.... അവൻ എന്തേലും പറഞ്ഞാൽ അനുസരിക്കാൻ ഞങ്ങളാരാ.....അവനെ കാണാൻ എന്റെ പട്ടി പോവും.....മനസ്സിലിങ്ങനെ ഓരോന്ന് പിറു പിറുത്തുകൊണ്ടിരുന്നു..... അങ്ങനെ വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു പോവുമ്പോൾ ഹിബ അവരെ കണ്ടിട്ട് പോവാമെന്ന് കുറെ പറഞ്ഞെങ്കിലും ഞാൻ അതിന് തയ്യാറായില്ല.... "നീ വേണേൽ പോയി കണ്ടു പോരേ....ഞാൻ ഏതായാലും ഇല്ല...എനിക്കവനെ കാണുന്നതെ ദേഷ്യമാണ്..." എന്നും പറഞ്ഞുകൊണ്ട് ഞാൻ ഒഴിഞ്ഞു മാറി... "എടി വെറുതെ ചെറിയൊരു പ്രശ്നം വലുതാക്കണോ...ഒന്ന് വാടി പെണ്ണേ...." ഹിബ വീണ്ടും എന്നെ നിർബന്ധപ്പിച്ചുകൊണ്ട് പറഞ്ഞു.... "എടി ഞാൻ ഇല്ലെന്ന് പറഞ്ഞില്ലേ...അതിന് പിന്നാലേ എന്ത് പ്രശ്നം വന്നാലും എനിക്ക് കുഴപ്പമില്ല...ഏതായാലും ആരും നമ്മളെ തൂക്കി കൊല്ലാനൊന്നും പോവണില്ലല്ലോ ..." എന്നും പറഞ്ഞുകൊണ്ട് കുറച്ച് വാശിയോടെ തന്നെ എന്റെ നിലപാടിൽ ഞാൻ ഉറച്ചു നിന്നു.... എന്റെ വാശിക്ക് മുന്നിൽ ഹിബക്കും കീഴടങ്ങേണ്ടി വന്നു.... അങ്ങനെ അവളും എന്റെ നിലപാടിനോട് തന്നെ പൊരുത്തപ്പെട്ടു നിന്നു... അങ്ങനെ ഞാനും ഹിബയുംകൂടെ നാസിലിനെ കാണാതെ പോവാൻ തുനിഞ്ഞതും പിറകെ നിന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കിയതും അത് നാസിലായിരുന്നു.... അവനെ കണ്ടതും അത് വരെ ഉണ്ടായിരുന്നു ധൈര്യം എവിടേക്കോ ചോർന്നൊലിച്ചു പോയിരുന്നു..... ഉടനെ തന്നെ ഞങ്ങളെ അവൻ അവരുടെ അടുത്തേക്ക് വിളിച്ചു... ഉള്ളിൽ തളം കെട്ടി നിൽക്കുന്ന ഭയത്തിന്റെ കണികകളെയും കൂട്ട് പിടിച്ചുകൊണ്ടു ഞാനും ഹിബയുംകൂടെ നാസിലിന്റെ അടുത്തേക്ക് നീങ്ങി..... "എന്താടി ഞാൻ നിങ്ങളോട് എന്നെ കണ്ടിട്ടേ പോകാവൂ എന്ന് പറഞ്ഞിട്ടില്ലേ....പിന്നെന്ത്യേ എന്നെ കാണാതെ മുങ്ങാൻ നിൽക്കുന്നെ...." ദേഷ്യത്തെയും കൂട്ട്പിടിച്ച് ശബ്ദം കൂട്ടികൊണ്ട് നാസിൽ ഇത് ചോദിച്ചതും അവിടെ ഉണ്ടായിരുന്നവരുടെയെല്ലാം ശ്രദ്ധ ഞങ്ങളുടെ മേലിലേക്കായി..... കോളേജ് വിട്ടു പോവാൻ നിൽക്കുന്നവർ വരെ ഇന്നെന്തെങ്കിലുമൊക്കെ നടക്കും എന്ന എന്ന ചിന്തയിൽ ഞങ്ങളെ നോക്കികൊണ്ടിരുന്നു..... നാസിലിന്റെ ചോദ്യത്തിന് ഒന്നും മറുപടി കൊടുക്കാതെ മിണ്ടാതിരുന്ന ഞങ്ങളെ നോക്കികൊണ്ട്‌ വീണ്ടും ചോദിച്ചു.... "എന്താടി നിങ്ങളെ നാവ്‌ ഇറങ്ങി പോയോ....." അപ്പോഴും ഞങ്ങൾ മറുപടിയൊന്നും തന്നെ പറയാതെ മൗനം നടിച്ചു തന്നെ നിന്നു.. "എന്താ നിങ്ങൾക്കൊന്നും പറയാനില്ലേ....വല്ല ഡിസ്ക്കിനെ കുറിച്ചും സംസാരിക്കാണെൽ മാത്രമേ നീയൊക്കെ വാ തുറക്കൊള്ളു.." ഇത് കേട്ടതും അതുവരെ എല്ലാം കേട്ടു സഹിച്ച മിണ്ടാതെ നിന്ന ഞാൻ രണ്ടെണ്ണം തിരിച്ചു പറയാൻ വേണ്ടി ഒരുങ്ങിയതും ഹിബ തടഞ്ഞു....എല്ലാം മനസ്സിൽ ഒതുക്കി തീർത്തുകൊണ്ട് അവരുടെ മുന്നിലിങ്ങനെ ഞങ്ങൾ രണ്ട് പേരും നിൽക്കുമ്പോൾ നാസിലിന്റെ കൂട്ടത്തിലൊരുത്തൻ ചോദിച്ചു.... "എന്താ നിങ്ങളിന്ന് ക്യാഷ് കൊണ്ട് വരാഞ്ഞത്....." ന്യായമായ രീതിയിൽ ചോദിച്ചതുകൊണ്ട് തന്നെ പതിഞ്ഞ സ്വരത്തിൽ ഞാൻ മറന്നു പോയതാണ് എന്ന് മറുപടി പറഞ്ഞു.... അത് കേട്ടതും നാസിൽ ഞങ്ങളെ രണ്ടാളുടെയും ബാഗ് വാങ്ങി വെച്ചു.... എന്നിട്ട് പറഞ്ഞു.... "നോക്കട്ടെ...മക്കള് പറഞ്ഞത് സത്യാണോ നുണയാണോ എന്ന്...." ശേഷം അവർ ബാഗിനുള്ളിൽ കയ്യിട്ടിളക്കികൊണ്ട് സെർച് ചെയ്യാൻ തുടങ്ങി.... ചുറ്റിനും കുട്ടികൾ കൂടി കൂടി വന്നു.... ഇടക്ക് ഞാൻ ജിനൂൻ അവിടെ എവിടേലും ഉണ്ടോ എന്ന് നോക്കുന്നുണ്ട്.... പക്ഷെ അവനാ പരിസരത്തൊന്നും തന്നെ ഉണ്ടായിരുന്നില്ല.... അങ്ങനെ ആദ്യം ഹിബയുടെ ബാഗ് പരിശോധിച്ചപ്പോൾ അവർക്ക് ക്യാഷ് ഒന്നും തന്നെ കിട്ടിയില്ല....പിന്നെ എന്റേത് പരിശോദിച്ചപ്പോൾ ചുരുട്ടി മടക്കി ബാഗിന്റെ ഒരു അറയിൽ ഇട്ടിരിക്കുന്ന ആ നൂറിന്റെ നോട്ടുകൾ അവർ കണ്ടെടുത്തു.... കലി കയറിയ നാസിൽ ഇരച്ചു കയറിയ ദേഷ്യത്തെയും ചേർത്തിനിർത്തികൊണ്ട് ചോദിച്ചു.... "എന്താടി ഇത്....." ഞാൻ ഒന്നും മിണ്ടിയില്ല.... അതുകൊണ്ട് തന്നെ ഒരു പെണ്ണ് ആണെന്നുള്ള യാതൊരു പരിഗണയും വിട്ടവീഴ്ചയും ചെയ്യാതെ ഓരോരോ വാക്കുകൾ എനിക്കുമേൽ പ്രയോഗിച്ചുകൊണ്ടിരുന്നു.... ക്ഷമയുടെ അങ്ങേയറ്റംവരെ എത്തി പോയിരുന്നു.... കൂടി നിൽക്കുന്നവരെല്ലാം എന്താവും എന്താവും എന്നുള്ള ആകാംക്ഷയിൽ ഞങ്ങളിലേക്ക് തന്നെ കണ്ണുംനട്ടിരുന്നു.... ഒന്നും മിണ്ടാതെ നിന്ന എനിക്ക് നേരെ ചുവന്നുതുടുത്ത ആ കഴുക കണ്ണുകളാൽ നോട്ടമിട്ടുകൊണ്ട് നാസിൽ ചോദിച്ചു... "എന്താടി ഈ ക്യാഷ് നിനക്കു ഡിസ്ക്ക് വാങ്ങിക്കാൻ വെച്ചതാണോടി.....നിനക്കു ഡിസ്ക് വല്ലോം വേണേൽ എന്നോട് പറഞ്ഞാൽ പോരേ...നല്ല അടിപൊളി ഒന്നാന്തരം കഴമ്പുള്ള ഡിസ്ക് തന്നെ നമ്മള് സംഘടിപ്പിച്ചു തരൂലേ..ചക്കരേ...." അതിന് മറുപടിയായ് എന്റെ ചുണ്ടുകൾ ചലിക്കുംമുൻപേ പിറകെ നിന്നും ആരുടെയോ ശബ്ദം ഉയർന്നു പൊങ്ങിയിരുന്നു...... "നമ്മക്കും കൂടെയെന്ന് സംഘടിപ്പിച്ചു തരാവോ മാഷേ...." അത് വരെ നാസിലിലേക്ക് മുഖം തിരിച്ചിരുന്ന എല്ലാവരും ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.... പിന്നാലേ ഞങ്ങളും ആ ശബ്ദത്തിനുടമയിലേക്ക് നോക്കിയതും ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന ആ മുഖത്തെ കണ്ടതും ശെരിക്കും ഞെട്ടി പോയിരുന്നു.... ആരായിരിക്കുമത്...? (തുടരും) അഭിപ്രായങ്ങൾ മെനയുക... 9656680819(watsapp) അടുത്ത ഭാഗം എഴുതി കഴിഞ്ഞിട്ടുണ്ട്... നാളെ രാവിലെയോ രാത്രിയോ ആയിട്ട് തരാം... Instagram യൂസ് ചെയ്യുന്നവർ എല്ലാവരും insta യിൽ ബന്ധപെടുക... Anas vengara7 എന്ന് സെർച്ചിയാൽ തന്നെ കിട്ടും സ്റ്റോറിയുടെ കുറച്ച് കാര്യങ്ങൾക്കാണ്‌.... എല്ലാവരോടും സ്നേഹം മാത്രം.....
#

📙 നോവൽ

📙 നോവൽ - ഇൻസ്റ്റാഗ്രാം | അനസ് vengara7 ജിന്നയുടെ ജിനൂൻ രചന അനസ് വേങ്ങര @ _ the _ luttapi . ഭാഗം - 49 - ShareChat
29.2k കണ്ടവര്‍
4 ദിവസം
#📙 നോവൽ 💘 *ജിന്നയുടെ ജിനൂൻ* 💘 (College based love story) രചന : അനസ് വേങ്ങര ഭാഗം-48 https://b.sharechat.com/tVAvI3X0FQ Follow Instagram | Anas vengara7 ലൈബ്രറിയിൽ നിന്നു പുറത്തോട്ട് ഇറങ്ങിയതും മുന്നിൽ തന്നെ നാസിലും ഗാംഗ്‌സും ഉണ്ടായിരുന്നു... എന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ഫോൺ മറച്ചു പിടിച്ചതിനു ശേഷം അവരെ ഗൗനിക്ക പോലും ചെയ്യാതെ പോവാനൊരുങ്ങിയതും നാസിൽ ഞങ്ങളെ തടഞ്ഞു വെച്ച്.... "മക്കളെ എന്താ അകത്ത് പരിവാടി...." അൽപ്പം ഗൗരവം ഭാവത്തോടെ നെറ്റിചുളിച്ചുകൊണ്ട് നാസിൽ ചോദിച്ചു... "ഏയ് ഒന്നുല്യ..." ഹിബ പതിഞ്ഞ സ്വരത്തിൽ മറുപടി കൊടുത്തു... "ഒന്നുല്യാതെ പിന്നെ....അല്ലാ ഇങ്ങനെത്തേ നല്ല ശീലങ്ങളൊക്കെ തുടങ്ങിയോ..." വീണ്ടും കളിയാക്കി ചിരിച്ചുകൊണ്ടുള്ള നാസിലിന്റെ പറച്ചിൽ എനിക്കത്ര പിടിച്ചില്ല...അതുകൊണ്ട് തന്നെ കുറച്ച് ഗൗരവഭാവത്തോടെ തിരിച്ചു പറഞ്ഞു... "ആ തുടങ്ങിയെങ്കിൽ......" "കേട്ടില്ലേ ലവള് പറഞ്ഞത്....പുസ്തക വായനയൊക്കെ തുടങ്ങി പോലും....അല്ലാ ഇവൾക്കൊക്കെ പറ്റിയ പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിലുണ്ടോ.....ഉണ്ടേൽ നാളെ മുതൽ നമ്മുക്കുംകൂടെയെന്ന് കയറി നോക്കാമായിരുന്നു......" നാസിൽ ചുറ്റിനും കൂടി നിൽക്കുന്നവരെ നോക്കികൊണ്ട്‌ കളിയാക്കികൊണ്ട് പറയുമ്പോഴും എനിക്കങ്ങട്ട് ദേഷ്യം ഇരച്ചു കയറുകയായിരുന്നു..... ശേഷം ഹിബയും ഷാനയും ഒന്നും മറിച്ചു പറയണ്ടെന്നും പറഞ്ഞു എന്റെ കയ്യും പിടിച്ചു വലിച്ചോണ്ടു പോയി..... അപ്പോഴും അവന്റെ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ എന്റെ കൈയ്യങ്ങട്ട് തരിച്ചു നിൽക്കായിരുന്നു...... അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു ബസ്റ്റോപ്പിലോട്ട് നടന്ന് നീങ്ങുമ്പോൾ ജിനൂൻ വന്ന് അടുത്ത് ബൈക്കൊന്ന് സൈടാക്കി.... ശേഷം ചോദിച്ചു..... "പോരുന്നോ...." ഉടനെ തന്നെ ഹിബ ഞങ്ങളെ കളിയാക്കാൻ വേണ്ടി തിരിച്ചു പറഞ്ഞു... "ആ പോരാലോ....അപ്പൊ ഇത്രക്ക് വിശാലമനസ്കതയുള്ളവരും ഉണ്ടല്ലേ നമ്മുടെ കോളേജിൽ...." എന്നും പറഞ്ഞുകൊണ്ട് ജിനൂന്റെ ബൈക്കിനു പിന്നിൽ ചാടി കയറി.... പടച്ചോനേ....ഇവളിതെന്തിനുള്ള പുറപ്പാടാ... എന്നും മനസ്സിൽ പറഞ്ഞുകൊണ്ട് വായും തുറന്നു ഞാൻ നോക്കി നിൽക്കാണ്... ജിനൂന്റെ മുഖാമണേൽ ആകെ ചമ്മിയ ഭാവത്തിൽ കിളി പോയ അവസ്ഥയിലാണ്..... ശേഷം ഹിബ ചോദിച്ചു.... "എന്താ മാഷേ പോവുന്നില്ലേ......" ബൈക്കിനു പിറകിൽ ഇരുന്നുകൊണ്ട് തന്നെ തോളിൽ തട്ടിക്കൊണ്ടു ഹിബ ചോദിച്ചു.... "ഏയ്....ഇല്ല....നീ ഇതിൽ കയറിയാൽ ഇവള് ഒറ്റക്കാവൂലെ...അതോണ്ട് ഇറങ്ങിക്കെ...." എന്നും പറഞ്ഞുകൊണ്ട് ജിനൂൻ ഹിബയെ ബൈക്കിൽ നിന്നും ഇറക്കി... ശേഷം ഹിബ പറഞ്ഞു... "ആ അത് പോലെ തന്നെയാണ് എന്റെ കാര്യംവും...നീ ഇവളെ കൊണ്ട് പോയാൽ ഞാനും പോസ്റ്റാവൂലെ...അതോണ്ട് ക്ലാസ്സ്‌ കഴിഞ്ഞിട്ടുള്ള ബൈക്കിൽ പോക്കൊന്നും തൽക്കാലം വേണ്ടാട്ടോ...." എന്നും പറഞ്ഞുകൊണ്ട് ഹിബ എന്റെ കയ്യും പിടിച്ചു വലിച്ചുകൊണ്ട് ബസ്‌റ്റോപ് ലക്ഷ്യമാക്കി തന്നെയുള്ള നടപ്പ് തുടർന്നു..... ജിനൂനെ പിന്നെ ആ പരിസരത്തൊന്നും കണ്ടില്ല..ബൈക്കിൽ വാണം വിട്ട പോലെ ഒരൊറ്റ പോക്കായിരുന്നു...... അങ്ങനെ വീട്ടിലെത്തിയപ്പോൾ പാത്തു വിനോട് നടന്ന കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞില്ലെങ്കിലും "ഇനി അവൻ ഒരിക്കലും നിന്നെ ശല്യം ചെയ്യാൻ വരില്ലെന്നു സത്യം ചെയ്തുകൊടുത്തു.... ശേഷം ഫയാസിന്റെ ആ ഫോൺ പാത്തൂന്റെ കയ്യിൽ കൊടുത്തതും അവളാ ഫോൺ ചുമരിലേക്ക് എറിഞ്ഞു പൊട്ടിച്ചതും ഒപ്പമായിരുന്നു... പിന്നെ ആ ഫോൺ എടുത്ത് നോക്കിയപ്പോൾ പാടെ തകർന്നിരുന്നു.... കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ ഞാനാ ഫോൺ എടുത്തു വീടിനു പുറത്തെ വെസ്റ്റെല്ലാം ഒഴിവാക്കുന്ന ഒരു കുഴിയിലേക്ക് ഒരൊറ്റ ഏറായിരുന്നു..... എല്ലാം കെട്ടടങ്ങിയല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞാനും പാത്തുവും.... ശേഷം ഇനി മേലാൽ ഇങ്ങനെ ഒന്നും ആവർത്തിക്കരുത് എന്നും പറഞ്ഞുകൊണ്ട് അവളെ ഫോൺ ഞാൻ തിരിച്ചു കൊടുത്തു..... അങ്ങനെ രാത്രിയിൽ ഫുഡൊക്കെ കഴിച്ചു കഴിഞ്ഞു വന്ന് ബെഡിലിങ്ങനെ കിടക്കുമ്പോൾ ഓർത്തോണ്ടിരുന്നത് ജിനൂനെ പറ്റി തന്നെയായിരുന്നു... അവന്റെ ആ പുഞ്ചിരി തൂകുന്ന മുഖം വല്ലാണ്ട് മനസ്സിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്നു.... ആരൊക്കെ ഉണ്ടായിട്ടും എന്റെ മനസ്സ് കാണാൻ....എന്റെ വേദനിക്കുന്ന മുഖം കാണാൻ അവനല്ലേ ഉണ്ടായുള്ളൂ.... എന്നീ തുടങ്ങിയ ഓരോരോ ചിന്തകൾ മനസ്സിൽ കിടന്ന് അലയടിക്കാൻ തുടങ്ങി.... അന്ന് എല്ലാവരുടെയും മുന്നിൽ ജയിക്കാൻ വേണ്ടി മാത്രം ഇഷ്ട്ടം തുറന്ന് പറഞ്ഞതായിരുന്നു,അല്ലാതെ മനസ്സിൽ തട്ടി പറഞ്ഞതായിരുന്നില്ല..... എന്തോ....ഇപ്പൊ ആ മനസ്സിനോട് എന്തോ ഒരു അടുപ്പം തോന്നി തുടങ്ങിയിരിക്കുന്നു.... ജിനൂന്റെ വാട്സാപ്പിലെ പ്രൊഫൈൽ ഫോട്ടോയും നോക്കികൊണ്ട്‌ ബെഡിലങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടുകൊണ്ടിരുന്നു.... രാത്രിയിൽ ജിനൂന്റെ വിളിയും പ്രതീക്ഷിച്ചു കുറെ നേരമങ്ങനെ കാത്തിരുന്നു.... രാത്രിയിൽ ജോലി തിരക്ക് കാരണമായിരിക്കാം അവൻ വിളിക്കാത്തത് എന്നും കരുതി ഞാൻ ഉറക്കത്തിന്റെ ആ മായാലോകത്തേക്ക് തെന്നിവീണു..... പിറ്റേന്ന് കോളേജിലെത്തിയ ആദ്യ പിരിയഡിൽ തന്നെ നാസിലും ഗാംഗ്‌സുംകൂടെ ക്ലാസ്സിലേക്ക് കയറി വന്നു... അത് വരെ ജൂനിയേഴ്സിനെ കാണുമ്പോൾ ഉണ്ടായിരുന്ന ചൊറിച്ചിലിനു വിപരീതമായി ചിരിച്ചുകൊണ്ട് നാസിൽ എല്ലാരേം മുന്നിൽ വെച്ചു സംസാരിക്കാൻ തുടങ്ങി... "പ്രിയ വിദ്യാർത്ഥി,വിദ്യാർത്ഥിനികളെ.... നമ്മുടെ കോളേജു യൂണിയന്റെ കീഴിൽ അടുത്ത ആഴ്ച ഒരു അടിപൊളി പ്രോഗ്രാം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്...അതിന് നമ്മുക്ക് ഒരുപാട് ചെലവുകൾ ആവിശ്യമാണ്...അതുകൊണ്ട് തന്നെ എല്ലാവരും നാളെ കഴിയുന്ന രീതിയിൽ സഹായിക്കുക... അപ്പൊ നാളെ വരുമ്പോൾ എല്ലാവരും ക്യാഷുമായി വരിക... അപ്പൊ ശരി " എന്നും പറഞ്ഞുകൊണ്ട് നാസിൽ ക്ലാസ്സ്‌ വിട്ട് പോവുമ്പോഴും എല്ലാവരും പരസ്പരം നോക്കികൊണ്ട്‌ പറയുന്ന ഒരു കാര്യമുണ്ടായിരുന്നു.... "പ്രോഗ്രാം എന്നും പേരും പറഞ്ഞുകൊണ്ട് പൈസ മുക്കാൻ നടക്കാണ് ചെറ്റകൾ...." വെളിയിലേക്ക് കേൾക്കുംവിധം തെറിപറയാൻ ധൈര്യം കാണിച്ചില്ലെങ്കിലും എല്ലാം മനസ്സിൽ ചേർത്തു പറഞ്ഞുകൊണ്ടിരുന്നു..... ബ്രൈക് ടൈമിൽ ജിനൂനെ കുറെ നോക്കി...എവിടെയും കാണാത്തത് കൊണ്ട് തന്നെ അവരെ ക്ലാസ്സിലെ ഒരു കുട്ടിയോട് ചോദിച്ചപ്പോഴാണ് അവൻ ഇത് വരെയായിട്ടും കോളേജിലേക്ക് വന്നിട്ടില്ലെന്ന് പറഞ്ഞു.... നിരാശയോടെ ഞാൻ ക്ലാസ്സിൽ തന്നെ പോയിരുന്നു.... ഷാന ഇന്ന് വന്നത് മുതൽ ഒരേ മൂഡൗട്ട് ആണ്... എത്ര കാരണം തിരക്കിയിട്ടും അവളൊന്നും വിട്ട് പറയുന്നുണ്ടായിരുന്നില്ല... ഒടുവിൽ സഹികെട്ട ഞാനും ഹിബയും അവളെ തലക്കിട്ട് ഒന്ന് വെച്ചു കൊടുത്ത ശേഷം കുറച്ച് നേരം പിണങ്ങി നിന്നു.... ആ പിണങ്ങലിനു കൂടുതൽ ആയുസ്സ് നല്കുമുന്പേ അവൾ അടുത്ത് വന്നുകൊണ്ട് പറഞ്ഞു... "എടി....എന്റെ കല്യാണം ഉറപ്പിക്കാൻ പോവാണ്....." മങ്ങിയ ഭാവത്തോടെ ഷാന ഇത് പറഞ്ഞു തീർക്കുമുന്പേ ഞാനും ഹിബയും നിന്ന് ചിരിക്കാൻ തുടങ്ങിയിരുന്നു.... ഒടുവിൽ ഞങ്ങളെ കളിയാക്കല് സഹിക്കവയ്യാതെ അവൾ കുറച്ചങ്ങോട്ട് മാറി നിന്നു... "അയ്യേ...കല്യാണം ഉറപ്പിക്കാൻ പോവുന്നതിനു ഇങ്ങനെയൊക്കെ കിടന്ന് തേങ്ങണോ...." ഞാൻ ചിരി വിടാതെ തന്നെ ചോദിച്ചു... എന്റെ ചോദ്യത്തിന് തിരിച്ചൊന്നും പറയാതെ ഷാന തയോട്ട് തന്നെ നോക്കികൊണ്ട്‌ നിന്നു... ശേഷം ഹിബ ഇടയിൽ കയറികൊണ്ട് ചോദിച്ചു... "അല്ലെടീ....ആരാ ആ കക്ഷി...." ഹിബയുടെ ചോദ്യം കേട്ടിട്ടും ഞങ്ങൾ നേരത്തെ കളിയാക്കിയതിനു പകരമായി ഒന്നും മിണ്ടാതെ തന്നെയുള്ള ആ നിൽപ്പ് തുടർന്നു..... കുറെ നേരം സോറി പറഞ്ഞതിന് ശേഷമാണ് അവളൊന്ന് മിണ്ടാൻ തുടങ്ങിയത് തന്നെ.... "ചെക്കന്റെ പേര് സാജിദ് എന്നാണ്...ഗൾഫിലെ ഏതോ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യാണ്...." ഷാന ഇത് പറയുമ്പോഴും അവളുടെ മുഖം വാടി തന്നെ നിൽക്കായിരുന്നു.... "എന്നിട്ട് നിനക്കിഷ്ടപെട്ടില്ലേ...." "ഇഷ്ടപ്പെട്ടു...പക്ഷെ....." "പിന്നെന്താ പ്രശ്നം...." "അവർക്ക് പെട്ടൊന്ന് തന്നെ കല്യാണം വേണം പോലും...ഉപ്പയും കാക്കുവും കൂടി ഇത് ഏതാണ്ട് ഉറപ്പിച്ച മട്ടാ.... " മങ്ങലേറ്റ മുഖഭാവത്തോടു കൂടി തന്നെ തേങ്ങിക്കൊണ്ട് ഷാന കൂട്ടിച്ചേർത്തു.... "നല്ലതാണേൽ പിന്നെ എന്തിനാ നീ ഇങ്ങനെ മുഖം കറുപ്പിച്ചിരിക്കുന്നെ... " ഞാൻ തിരിച്ചു ചോദിച്ചു... "അത്.....കല്യാണം കഴിഞ്ഞാൽ പിന്നെ അവര് എന്നെ പഠിക്കാൻ വിടൂലാ....നേരെ ഗൾഫിലേക്ക് കൊണ്ട് പോവും...അവരുടെ ഫാമിലീസ് എല്ലാം അവിടെ സെറ്റിൽഡ് ആണ്..." ഇത് പറയുമ്പോൾ അവളുടെ കണ്ണ് വല്ലാണ്ട് നിറകവിഞ് നിൽക്കുന്നുണ്ടായിരുന്നു..... അങ്ങനെ കുറച്ച് നേരം അവളെ ആശ്വസിപ്പിച്ചിരുന്നു...ശേഷം അവളുടെ കക്കൂന്റെ നമ്പറിൽ ഞാനും ഹിബയും കൂടെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു... അവര് എകദേശം എല്ലാം ഉറപ്പിച്ച മട്ടാണ് എന്നൊക്കെയാ അവളെ കക്കൂന്റെ മറുപടിയിൽ നിന്നും വ്യക്തമായത്.... അവളെക്കാൾ കൂടുതൽ സങ്കടം ഞങ്ങൾക്കായിരുന്നു..കോളേജ് തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ എങ്കിലും ഞങ്ങളുടെ ബന്ധം വല്ലാണ്ട് ആയിന്നിറങ്ങി പോയിരുന്നു... പെട്ടെന്നൊരു നിമിഷം വന്നുകൊണ്ട് ഇങ്ങനെ പറയുമ്പോൾ അത് സ്വീകരിക്കാൻ വല്ലാത്ത പ്രയാസമായിരുന്നു.... എല്ലാം ശരിയാവും നീയൊന്നു സമാധാനപെട് എന്നും പറഞ്ഞു കുറെ നേരം ആശ്വസിപ്പിച്ചതിനു ശേഷമാണ് അവളൊന്ന് നേരെ ആയതു തന്നെ.... അങ്ങനെ വൈകുന്നേരം ക്ലാസ്സ്‌ വിട്ട ശേഷം വെളിയിലേക്കിറങ്ങിയ സമയത്ത് എന്റെ ഫോൺ നോക്കിയപ്പോൾ കാണുന്നില്ല... കുറെ നേരം ബാഗിൽ തപ്പി നോക്കി... എത്ര നോക്കിയിട്ടും കാണുന്നുമില്ല.... എന്നാ ക്ലാസ്സിൽ മറന്ന് വെച്ചതാവും എന്നും വിചാരിച്ചു ഞാൻ ക്ലാസ്സിലേക്ക് തന്നെ തിരിച്ചു നടന്നു.... ക്ലാസ്സിലെത്തിയപ്പോൾ ഡെസ്കിന്റെ അടിയിലായിട്ട് എന്റെ ഫോൺ കിടക്കുന്നുണ്ടായിരുന്നു... അപ്പോഴാണ് എന്റെ ശ്വാസമൊന്ന് വീണത് തന്നെ... അങ്ങനെ എന്റെ ഫോണും എടുത്തു ആ വരാന്തകളിൽകൂടെയങ്ങനെ നടന്നു നീങ്ങുമ്പോഴാണ് ഏതോ ഒരു ക്ലാസ്സ്‌ റൂമിൽ നിന്നുമുള്ള ശബ്ദം എന്റെ കാതുകളിലേക്ക് ആഞ്ഞു പതിച്ചത്.... ശബ്ദം കേട്ട ഭാഗത്തുള്ള ക്ലാസ്സ്‌ റൂം ആണേൽ ലോക്ക് ചെയ്തിരിക്കുന്നു.... അതുകൊണ്ട് തന്നെ എനിക്ക് തോന്നിയതാവും എന്നും വിചാരിച്ചു ഞാൻ വീണ്ടും മുന്നോട്ട് നീങ്ങാന് ഒരുങ്ങിയതും ആ ശബ്ദം വീണ്ടും എൻ കാതുകളിൽ മുഴങ്ങികേട്ടു.... കേട്ട ശബ്ദമെന്തെന്നറിയാൻ ഞാൻ ആ ഡോർ തുറന്ന് നോക്കിയതും ശെരിക്കും ഞെട്ടി പോയിരുന്നു..... നാസിൽ ഏതോ ഒരു പെൺകുട്ടിയെ ബലമായി പിടിച്ചുവച്ചു അവളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു കൊണ്ടിരിക്കുന്നതാണ് ഞാൻ കണ്ടത്... എല്ലാരേം വിളിച്ചു കൂട്ടാൻ തുനിയുമുന്പേ ആാാ പെണ്ണ് ആരെന്നറിയാൻ വേണ്ടി അവളുടെ മുഖത്തേക്ക് സൂക്ഷ്മമായി വീണ്ടും എന്റെ കണ്ണുകളെ പായിച്ചപ്പോൾ തന്നെ എനിക്ക് ആളെ പിടി കിട്ടി... അന്ന് ഓഡിറ്റോറിയത്തിൽ വെച്ചു നാസിൽ ഭീഷണി പെടുത്തിയതും ഇതേ പെണ്ണിനെ തന്നെ ആയിരുന്നു... നല്ല പേടിയുണ്ട്....ഒട്ടും സമയം പാഴാക്കാതെ ഞാൻ വെളിയിലേക്കിറങ്ങി വന്നു ഹിബയോടും ഷാനയോടും എല്ലാം പറഞ്ഞു... അവരും എന്റെ പറച്ചില് കേട്ട് ആകെ ഞെട്ടി പോയ അവസ്ഥയിലാണ്.... ഉടനെ തന്നെ ഏതേലും ടീച്ചേഴ്സിനെ കണ്ട് കംപ്ലയിന്റ് ചെയ്യാമെന്ന് വെച്ചു പോയപ്പോയേക്കും നാസിൽ അവന്റെ പരിപാടിയെല്ലാം കഴിഞ്ഞു വെളിയിലേക്കിറങ്ങി വന്നിരുന്നു.... ഇനി എന്ത് ചെയ്യുമെന്ന് വിചാരിച്ചു പര്സപരം നോക്കികൊണ്ടിരിക്കുമ്പോൾ ആാാ പെണ്ണും വെളിയിലേക്കിറങ്ങി വരുന്നത് കണ്ടു... മങ്ങിയ മുഖത്തോടെ ആ പെണ്ണ് വരുന്നത് കണ്ടപ്പോൾ എന്തോ സഹിക്കുന്നതിലുമപ്പുറമായിരുന്നു..... അങ്ങനെ കൂടുതൽ സമയം അവിടെ നിന്ന് തിരിയാതെ വീട്ടിലേക്ക് നീങ്ങി... വീട്ടിലെത്തിയ ഞാൻ കുളിച്ച് ഫ്രഷ് ആയിട്ടിരിക്കുമ്പോഴാണ് ജിനൂന്റെ വിളി വന്നത്.... എന്തോ മനസ്സിൽ ആ പെണ്ണിന്റെ ചിത്രങ്ങൾ പ്രതിഫലിച്ചു കാണുന്നത് കൊണ്ട് തന്നെ ഫോൺ എടുക്കാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല... അങ്ങനെ ഫോൺ അവിടെ മാറ്റിവെച്ച ശേഷം കുറെ നേരം എന്തൊക്കെയോ ആലോചിച്ചു കൂട്ടികൊണ്ടിരുന്നു.... അതിനിടയിലാണ് ഹിബയുടെ കാൾ വന്നത്.... "ഹലോ...." "എടി നീ ആ വാട്സാപ്പ് എടുത്തൊന്ന് നോക്കിക്കേ...." ഫോൺ എടുത്തപാടെ ഹിബ ദൃതിയിൽ പറഞ്ഞു.... "എന്താടി...." "നീയൊന്നു നോക്ക്....ഒരു പ്രശ്നമുണ്ട്..." "എന്ത് പ്രശ്നം..." "അതൊക്കെയുണ്ട്...നീയൊന്നു നോക്ക്..." അങ്ങനെ ഹിബയുടെ നിർബന്ധത്തിനു വഴങ്ങി ഫോൺ എടുത്തു നോക്കിയതും ആ വാർത്ത കണ്ടു ഞാൻ ശെരിക്കും ഞെട്ടി പോയിരുന്നു....... (തുടരും) പോസ്റ്റ്‌ ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ് ഇത്രയും വൈകിയത്... അഭിപ്രായങ്ങൾ അറിയിക്കണേ..... 9846643218(whatsapp)
#

📙 നോവൽ

📙 നോവൽ - ShareChat
39.4k കണ്ടവര്‍
9 ദിവസം
#📙 നോവൽ 💘 *ജിന്നയുടെ ജിനൂൻ* 💘 (College based love story) രചന : അനസ് വേങ്ങര ഭാഗം-47 https://b.sharechat.com/tVAvI3X0FQ Follow Instagram | Anas vengara7 പുറത്തോട്ട് ഇറങ്ങാനൊരുങ്ങിയതും എന്റെ കയ്യിൽ ആരുടെയോ പിടി വീണിരുന്നു... പേടിച്ചരണ്ട ഞാൻ തിരിഞ്ഞു നോക്കിയതും ജിനൂൻ ദേ മുന്നിലിങ്ങനെ നിൽക്കുന്നു.... ജിനൂനെ കണ്ടപ്പോൾ ഉള്ള പേടിയൊക്കെ എവിടേക്കോ പോയ്മറഞ്ഞിരുന്നു... ശേഷം ജിനൂൻ ചോദിച്ചു... "എന്താടി പേടിച്ചു പോയോ...." ഏയ് ഇല്ല എന്ന മട്ടിൽ ഞാൻ തലയാട്ടികൊണ്ട് മറുപടി കൊടുത്തു.... "പിന്നെന്താടി നിന്ന് പരുങ്ങുന്നെ...." വീണ്ടും ജിനൂൻ ചോദിച്ചു.... "ഏയ് ഒന്നുല്യ...." "ഈ ഒന്നുല്യാ...ഒന്നുല്യാ എന്നല്ലാതെ നിനക്കു വേറൊന്നും പറയാനില്ലേ....എപ്പോ എന്ത് ചോദിച്ചാലും ഒരേ മറുപടി തന്നെ...." ജിനൂന്റെ അത് വരെ കണ്ട പ്രകൃതമായിരുന്നില്ല പിന്നീടങ്ങോട്ട്....ദേഷ്യപ്പെട്ട്കൊണ്ട് സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്കൊട്ടും പിടിച്ചില്ല..അതുകൊണ്ട് തന്നെ തലയും തായ്ത്തി ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ട് നിന്നു... ശേഷം ജിനൂൻ തുടർന്നു..... "ഒന്ന് രണ്ട് ദിവസമായി നിന്നെ ഞാൻ ഇങ്ങനെ കാണുന്നു...എപ്പോഴും കരച്ചിലും അല്ലേൽ വേറെതേലും ലോകത്തായിരിക്കും..കാരണം ചോദിച്ചിട്ടൊന്നും പറയുന്നുമില്ല...എനിക്കാണേൽ എല്ലാം കണ്ടിട്ട് ദേഷ്യം പിടിച്ചു വരാണ്....." വീണ്ടും ജിനൂൻ ശബ്ദം കൂട്ടികൊണ്ട് പറയുമ്പോഴും ഏതൊരു ഭാവവ്യത്യാസവുമില്ലാതെ ഞാൻ അവന്റെ മുന്നിൽ തന്നെ നിന്നു... എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തതു കൊണ്ട് തന്നെ വീണ്ടും ജിനൂൻ കയർത്തുകൊണ്ട് തന്നെ സംസാരിക്കാൻ തുടങ്ങി.... "നീ പറയുന്നേൽ പറ...ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്....എടി സത്യം പറ....ഞാൻ ശെരിക്കും നിന്റെ ആരാ....നീ സത്യത്തിൽ എന്നെ സ്നേഹിക്കുന്നുണ്ടോ....." ഇരച്ചു കയറിയ ദേഷ്യത്തെയും കൂട്ടപിടിച്ചുകൊണ്ട് ജിനൂന്റെ ചോദ്യങ്ങൾക്കു മുന്നിൽ അടിപതറിയ ഞാൻ അവന്റെ നെഞ്ചിലേക്ക് വീണു കുറെ കരഞ്ഞു.... എന്റെ കരച്ചില് കണ്ട് സഹിക്കാത്താനാവാതെ ജിനൂൻ എന്നെ കുറെ നേരം ആശ്വസിപ്പിച്ചിരുന്നു.... എല്ലാമൊന്ന് കെട്ടടങ്ങിയ ശേഷം ജിനൂൻ എന്നോട് കാര്യങ്ങൾ തിരക്കാൻ തുടങ്ങി... ഇനിയുമാ കാര്യങ്ങൾ മനസ്സിലടക്കിപിടിച്ചുകൊണ്ട് വീർപ്പുമുട്ടാൻ കഴിയാത്തത് കൊണ്ട് തന്നെ എല്ലാം ജിനൂന് മുന്നിൽ കെട്ടഴിച്ചുവിട്ടു.... അതിനിടയിൽ നിറ കവിഞ്ഞെഴുകുന്ന കണ്ണുനീർ തുള്ളികളെ ജിനൂന്റെ ആ കരങ്ങൾ കൊണ്ട് തുടച്ചുനീക്കി തരുമ്പോൾ എന്തോ വല്ലാത്തൊരു ആശ്വാസമായിരുന്നു.... എല്ലാം കേട്ട ജിനൂൻ കുറച്ച് നേരം ചിരിച്ച്.... വിചാരിച്ചതിനു വിപരീതമായി ജിനൂന്റെ പെരുമാറ്റം കണ്ട ഞാൻ ശെരിക്കും ഞെട്ടി പോയിരുന്നു.... ശേഷം ജിനൂൻ ചോദിച്ചു.... "ഇത്രയേ ഒള്ളു...ഇതിനായിരുന്നോ നീയിങ്ങനെ ഇത്രത്തോളം കണ്ണീർ പൊഴിച്ചത്..." ഈ വിഷയത്തെ സീരിയസ് ആയിട്ട് എടുക്കാതെ സാധരണ പോലെ തന്നെ ജിനൂൻ സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ അതിനോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.... ജിനൂന്റെ മുഖത്ത് ഇപ്പൊ നല്ല തെളിച്ചമുണ്ട്....ശെരിക്കും അതിന്റെ പൊരുൾ മനസ്സിലാവാത്ത ഞാൻ ജിനൂനോട് തന്നെ ചോദിച്ചു..... "എന്താ ഞാനീ കാര്യം സീരിയസായിട്ട് പറഞ്ഞിട്ടുകൂടി ചിരിക്കൂന്നേ...." എന്റെ ചോദ്യത്തിനു മറുപടിയായ് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച ശേഷം എനിക്ക് നേരെ ഒരു ഗിഫ്റ്റ് ബോക്സ്‌ നീട്ടി... ഇതെന്തിനാപ്പൊ ഗിഫ്റ്റ്....ജിനൂൻ പരിസരബന്ധമില്ലാതെ ചെയ്യുന്നത് കണ്ടപ്പോൾ എനിക്കൊട്ടും പിടിച്ചില്ല...ഇതിപ്പോ എന്നെ കളിയാക്കുകയാണോ എന്ന് വരെ തോന്നിപ്പിച്ച നിമിഷം...അതുകൊണ്ട് തന്നെ ലൈബ്രറിയിൽ നിന്നും ഞാൻ ഇറങ്ങാനൊരുങ്ങിയതും വീണ്ടും ജിനൂൻ എന്റെ കൈപിടിച്ചുകൊണ്ട് അവിടെ തടഞ്ഞു വെച്ച്..... ശേഷം എന്നോട് ആ ഗിഫ്റ്റൊന്നു പൊട്ടിക്കാൻ പറഞ്ഞ്... ഏറെ അലസതയോടെയും മനസ്സില്ലാ മനസ്സോടെയും ഞാൻ ആ ഗിഫ്റ്റ് പൊട്ടിച്ച് നോക്കിയപ്പോ ദേ അതിനുള്ളിൽ ഒരു ഫോൺ കിടക്കുന്നു..... ഒറ്റ നോട്ടത്തിൽ തന്നെ അതൊരു പഴയ ഫോൺ ആണെന്ന് മനസ്സിലാക്കാം.... ഇതെന്തിനാ ഈ ഫോണിപ്പോ എനിക്ക് എന്ന ചോദ്യമാണ് മനസ്സിൽ കിടന്നു കളിക്കുന്നത്...... ഞാൻ അങ്ങോട്ട് ചോദ്യങ്ങൾ ഉരുവിടാൻ തുടങ്ങുംമുന്പേ ജിനൂൻ തിരിച്ചു സംസാരിക്കാൻ തുടങ്ങിയിരുന്നു..... "ഇതാരുടെ ഫോണാണെന്ന് അറിയോ നിനക്കു...." എന്നെ നോക്കികൊണ്ട്‌ ജിനൂനീ ചോദ്യം ഉന്നയിച്ചപ്പോൾ ഇല്ലെന്ന മട്ടിൽ തലയാട്ടികൊണ്ട് ഞാൻ മറുപടി കൊടുത്തു.... ശേഷം തുടർന്നു.... "ഇത് നിങ്ങളെ ഭീഷണിപെടുത്തിയ ആ ഫയാസിന്റെ ഫോണാണ്...." ജിനൂന്റെ മറുപടി കേട്ട ഞാൻ ആകെ ഞെട്ടിത്തരിച്ചു നിൽക്കാണ്...ഉടനെ തന്നെ ഞാൻ തിരിച്ചു ചോദിച്ചു. "ഫയാസിന്റെയോ......" "ആ അതെ...എന്താ വിശ്വാസം വരുന്നില്ലേ....ശരിയാണെടോ... വിശ്വാസം വരുന്നില്ലേൽ ഫോൺ ഒന്ന് ചെക്ക് ചെയ്തുനോക്ക്...." ഉടനെ തന്നെ ജിനൂന്റെ കയ്യിൽ നിന്നും ആ ഫോൺ വാങ്ങിക്കൊണ്ട് എല്ലാം ചെക്ക് ചെയ്തപ്പോൾ തന്നെ ഫോൺ ഫയാസിന്റേതാണെന്ന് മനസ്സിലായി..... അതിന് ശേഷം മനസ്സിലേക്ക് ഓടിവന്ന ചോദ്യം മറ്റൊന്നായിരുന്നു..... ഫയാസിന്റെ ഫോൺ എങ്ങനെ ജിനൂന്റെ കയ്യിലെത്തി...ഇനി ഇവർ തമ്മിൽ വല്ല ബന്ധവും.... ഉള്ളിൽ കിടന്ന് ചലിക്കുന്ന സംശയത്തെയും കൂട്ടപിടിച്ചുകൊണ്ട് തന്നെ ഈ കാര്യം ജിനൂനോട് ചോദിച്ചു.... "ഈ ഫോൺ എങ്ങനെ നിന്റെ കയ്യിലെത്തി......" എന്റെ ചോദ്യത്തിന് മറുപടി തരുംമുന്പേ ജിനൂനാ ഫോണിലെ ഒരു വീഡിയോ എടുത്ത് എനിക്ക് കാണിച്ച് തന്നു... ആ വീഡിയോ കണ്ടതും ഞാൻ വീണ്ടും കിളി പോയ അവസ്ഥയിൽ തന്നെയായിരുന്നു..... "ഫയാസ് എന്നോടും പാത്തുവിനോടും മാപ്പ് പറയുന്ന വിഡിയോയായിരുന്നു അതിനുള്ളിൽ....പേടിച്ചരണ്ട രീതിയിൽ ഫയാസിന്റെ മാപ്പ് പറച്ചിനുള്ളിൽ എന്തൊക്കെയോ ദൂരൂഹതകളുള്ളതായിട്ട് എനിക്ക് തോന്നി.... ഒറ്റ നോട്ടത്തിൽ തന്നെ അത് ആരോ മനപ്പൂര്വ്വം തല്ലി പറയിപ്പിക്കാണെന്ന് മനസ്സിലായി... അതുകൊണ്ട് തന്നെ ഞാൻ ചോദിച്ചു.... "എനിക്കൊന്നും മനസ്സിലാവുന്നില്ല...എന്താ നടന്നത്....." എന്റെ ചോദ്യത്തിന് മറുപടിയായ് ജിനൂൻ നടന്ന കാര്യങ്ങളെല്ലാം പറയാൻ തുടങ്ങി.... "കഴിഞ്ഞ ദിവസം നീ കരയുന്നത് കണ്ടപ്പോൾ തന്നെ കാര്യമായിട്ട് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ള പോലെ എനിക്ക് തോന്നി....എന്താ കാര്യമെന്ന് ചോദിച്ചു നിന്റെ പിന്നാലെ കുറെ നടന്നു...നീ ആണേൽ ഒന്നും പറയുന്നുമില്ല...ഹിബയോട് ചോദിച്ചപ്പോഴും കൃത്യമായ മറുപടി കിട്ടിയിരുന്നില്ല...അങ്ങനെ ഞാൻ ഷാനയെ പിടിച്ചു നിർത്തികൊണ്ട് കാര്യങ്ങൾ തിരക്കി...ആദ്യമൊന്നും മറുപടി പറഞ്ഞില്ലെങ്കിലും പിന്നെ എന്റെ നിർബന്ധത്തിനു വഴങ്ങി അവള് കാര്യം പറയാൻ തുടങ്ങി..അവളുടെ പറച്ചില് കേട്ടതിനു ശേഷം എന്തോ വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു....പിന്നെ മറിച്ചൊന്നും ആലോചിച്ചില്ല അനവനെയങ്ങട്ട് പൂട്ടി..കണക്കിന് കൊടുത്തിട്ടുണ്ട്....ഏതായാലും ഇനി അവനീ പരിപാടിക്ക് ഇറങ്ങൂലാ....അവന്റെ ഫോൺ വാങ്ങി അതിലുള്ള വിഡിയോസും ഡാറ്റസുമെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്...ഈ ഫോണിൽ നിന്റെ അനിയത്തി മാത്രമല്ല വേറെയും ഒരുപാട് പെണ്ണുങ്ങളുടെ മാനമുണ്ടായിരുന്നു.... ഇപ്പൊ എല്ലാം ഞാൻ റെഡി ആക്കിയിട്ടുണ്ട്....ഏതായാലും നീ ഒരു കാര്യം ചെയ്യ് നീ തന്നെ ഈ ഫോൺ കയ്യിൽ വെച്ചോ......" എന്നും പറഞ്ഞുകൊണ്ട് ജിനൂനാ ഫോൺ എനിക്ക് നേരെ നീട്ടിയതും വലിച്ചെറിഞ്ഞുകൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളാൽ അതിശ്കതമായി ഞാൻ ജിനൂനെ കെട്ടിപിടിച്ചുകൊണ്ട് കുറെ കരഞ്ഞു.... "എടി പോത്തേ....ഒന്ന് കരയാതിരിക്ക് എല്ലാം റെഡി ആയില്ലേ പിന്നെന്താ...." ജിനൂൻ ഓരോന്ന് പറയുന്നുണ്ട്...പക്ഷെ അതൊന്നും മനസ്സിലേക്ക് അടുക്കുന്നേയില്ല.... ജിനൂൻ ഓരോന്ന് പറയുമ്പോഴും കൂടുതൽ കൂടുതൽ വരിഞ്ഞുമറുകിക്കൊണ്ട് തന്നെ ഞാൻ അവനെ വാരിപ്പുണർന്നു.... എന്താ ചെയ്യുന്നത് എന്ന് എനിക്ക് തന്നെ ബോധമില്ല...ഏതോ ഒരു ഹാലിൽ ഞാൻ അവനെ കെട്ടിപിടിച്ചുകൊണ്ട് ആനന്ദ കണ്ണീർ പൊഴിക്കുമ്പോഴും അവൻ എന്നെ വേർപ്പെടുത്തികൊണ്ടിരിക്കാണ്... "എടി....നീയൊന്നു വിട്.....ഇവിടെ CCTV യൊക്കെ ഉള്ളതാണ്...ആരേലും എന്തേലും കണ്ടാൽ പിന്നെ അത് മതി....." ജിനൂൻ പറഞ്ഞു കൊണ്ടിരുന്നു..... എന്തോ വല്ലാത്തൊരു ആനന്ദമായിരുന്നു മനസ്സ് നിറയെ...ഇത്രയും ദിവസം അനുഭവിച്ച വീർപ്പു മുട്ടലിനു ഇന്ന് ശമനമുണ്ടായപ്പോൾ എന്ത് ചെയ്യണമെന്നോ എങ്ങനെയത് പ്രകടിപ്പിക്കണമെന്നോ ഒന്നും തന്നെ അറിയില്ല.... ജിനൂൻ പിടി വിടാൻ പറയുമ്പോഴും ഞാൻ വിടില്ല എന്ന ഭാഷയിൽ കൂടുതൽ മുറുകെ പിടിച്ചികൊണ്ടിരുന്നു.... സഹിക്കെട്ട ജിനൂൻ പറഞ്ഞു... "എടി പോത്തേ ഒന്ന് വിടെടി......പ്ലീസ്...നിനക്കു കെട്ടിപിടിക്കണമെങ്കിൽ ക്യാമറ ഇല്ലാത്ത ഏതേലും ഭാഗത്തേക്ക് പോവാന്നേയ്....." ജിനൂൻ പിടിവിടാനുള്ള അടവ് ചാർത്തികൊണ്ട് പറഞ്ഞപ്പോൾ ഞാൻ വിട്ടു.... "അയ്യെടാ എന്താ ഒരു ചെക്കന്റെ പൂതി....ഒന്ന് പോയേ...." എന്നും പറഞ്ഞുകൊണ്ട് ഞാൻ പിടി വിട്ടു.... ശേഷം ഞാൻ വെളിയിലേക്കിറങ്ങാൻ നിന്നതും വീണ്ടും എന്നെ തടഞ്ഞുനിർത്തികൊണ്ട് ജിനൂൻ പറഞ്ഞു.... "വാ...നമ്മുക്ക് ഈ ലൈബ്രറിയൊക്കെ ഒന്ന് ചുറ്റി കണ്ടേച്ചും വരാം..... ചെറുപുഞ്ചിരി ചേർത്തുപിടിച്ചുകൊണ്ട് ജിനൂൻ പറഞ്ഞപ്പോൾ ഞാൻ ചെറിയ പുച്ഛഭാവത്തോടു കൂടി മറുപടി പറഞ്ഞു.... "അയ്യേ....ചുറ്റിക്കറങ്ങി കാണാൻ ലൈബ്രറി എന്താ വല്ല പാർക്കോ മറ്റോ ആണോ....ഞാനെങ്ങും ഇല്ലാ...മാഷ് അങ്ങട്ട് ഒറ്റക്ക് പോയേച്ചാലും മതി...." എന്നും പറഞ്ഞുകൊണ്ട് നൈസില് അവിടെന്ന് തടിയൂരാൻ നോക്കിയതും ജിനൂൻ സെന്റിയടിക്കാൻ തുടങ്ങി.... "ആ ആയിക്കോട്ടെ.....കാര്യം കഴിഞ്ഞപ്പോ നമ്മളെ ഒന്നും വേണ്ടാലേ......" സെന്റിയാക്കി കൊണ്ട് ജിനൂൻ പറഞ്ഞപ്പോൾ ഞാൻ അതിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങി.... "അയ്യോ മാഷേ....ഈ സെന്റിയടിയൊന്ന് നിർത്ത്.....ഞാൻ വന്നോളാം..." അങ്ങനെ ഞാനും ജിനൂനും കൂടെ ആ ലൈബ്രറിയിൽ കൂടെ ചുറ്റിയടിച്ചു നടന്നുകൊണ്ടിരിക്കുന്നു...വിശാലതയിൽ നീണ്ടുകിടക്കുന്ന ലൈബ്രറി കാണലല്ലാ ജിനൂന്റെ ലക്ഷ്യമെന്ന് ഇടക്കിടക്കുള്ള അവന്റെ നോട്ടം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി... ഇടക്കിടക്ക് ജിനൂൻ കള്ളച്ചിരിയോടെ എന്നെ നോക്കുമ്പോൾ എന്താ എന്ന് തിരിച്ചു ചോദിക്കുമ്പോൾ ഒന്നും ഇല്ലെന്നും പറഞ്ഞു മുഖം തിരിച്ചു പിടിക്കും.... അങ്ങനെ കുറച്ച് നേരമിങ്ങനെ അങ്ങോട്ടുമിങ്ങോട്ടുമുള്ള നടത്തിനൊടുവിൽ ഒരു കോണിലെത്തിയപ്പോൾ ജിനൂൻ എന്നെ അവിടെ ബ്ലോക്ക്‌ ചെയ്തു.... എന്താ എന്ന് ചോദിച്ചപ്പോൾ അതിന് മറുപടി തരാതെ എന്നിലേക്ക്‌ ഇങ്ങനെ ചേർന്നു വരാൻ തുടങ്ങി....അപ്പോഴും അവന്റെയാ മുഖത്തേ കള്ള ചിരി മായാതെ കിടക്കുന്നുണ്ടായിരുന്നു.... ശേഷം ബുക്കുകൾ അടുക്കിവെച്ചിരിക്കുന്ന ആ സ്റ്റാൻഡിൽ ചേർത്ത് നിർത്തിയ ശേഷം എന്നോട് പറഞ്ഞു.... "അങ്ങോട്ട് നോക്കിക്കേ....." ജിനൂൻ മുകളിലേക്ക് വിരൽചൂണ്ടികൊണ്ട് പറഞ്ഞതനുസരിച്ചു ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ ഒന്നും തന്നെ കണ്ടില്ല... "അവിടെയെന്താ...." ഞാൻ പതിഞ്ഞ സ്വരത്തിൽ തിരിച്ചു ചോദിച്ചു.... "അവിടെയ്..." $അ അവിടെ...." "അവിടെ ഒന്നുല്യല്ലോ..." ജിനൂൻ ഓരോന്ന് പറയുമ്പോഴും മുഖത്തു എന്തോ കള്ള ലക്ഷണം പതുങ്ങി നിൽക്കുന്നത് വെളിയിൽ നിന്നും നോക്കുമ്പോൾ തന്നെ വ്യകതമായി കാണാവുന്നതാണ്.... "അവിടെ ഒന്നുല്ല്യേൽ പിന്നെനെന്തിനാ അങ്ങോട്ട് നോക്കാൻ പറഞ്ഞേ..." കണ്ണുരുട്ടികൊണ്ട് ഞാൻ തിരിച്ചു ചോദിച്ചു... "അത്....ചുമ്മാ ഒരു രസം..." "അല്ലാ സാറിന്റെ എന്താ ഉദ്ദേശം......" "എ എന്ത് ഉദ്ദേശം....ഒരു ഉദ്ദേശവുമില്ല..." കള്ളഭാവത്തോടെ ജിനൂൻ തപ്പി തഴഞ്ഞുകൊണ്ട് പറയുന്നത് കണ്ടപ്പോൾ ഞാൻ പിടിവിട്ടില്ല...അവന്റെ ആ മിഴികളിലേക്ക് തന്നെ നോക്കിക്കൊണ്ടു ഞാൻ വീണ്ടും ചോദിച്ചു.... "പറ മാഷേ.....എന്താ ഉദ്ദേശം....." "അത്......ഇവിടെ ഏതായാലും ക്യാമറ ഒന്നും ഇല്ല..." "ആ അതുകൊണ്ട്....." "അതുകൊണ്ട്......നേരത്തെ നടന്നതിന്റെ ബാക്കി ഇവിടെ വെച്ചായാൽ എനിക്ക് ഒരു പ്രശ്നവുമില്ലാട്ടോ...." ജിനൂൻ കള്ളച്ചിരി ചാർത്തികൊണ്ട് എന്റെ മിഴികളിലേക്ക് തന്നെ നോക്കികൊണ്ട്‌ പറഞ്ഞപ്പോൾ എനിക്കും എന്തോ വല്ലാത്തൊരു ചമ്മലായിരുന്നു...അതൊന്നും പുറമെ കാണിക്കാതെ ഞാൻ പറഞ്ഞു... "അച്ചോടാ...അത് മാഷിന് ബുദ്ധിമുട്ടാവൂലേ....." "ഏയ് എനിക്ക് എന്ത് ബുദ്ധിമുട്ട്" എന്നും പറഞ്ഞു ജിനൂൻ എന്റെ മിഴികളിലേക്ക് തന്നെ കുറച്ച് നേരം തുടരെ നോക്കിയിരുന്നു....എനിക്കാണേൽ കുറെ നേരമങ്ങനെ നോക്കിയിരിക്കാൻ കഴിഞ്ഞില്ലാ....എന്തോ വല്ലാത്തൊരു ചമ്മലായിരുന്നു...അതുകൊണ്ട് തന്നെ ഞാൻ വേഗം കണ്ണെടുത്തു.... ശേഷം അവൻ എന്നെ വാരിപുണരാൻ വേണ്ടി അടുത്തതും ആരോ ലൈബ്രറിയിലേക്ക് കയറി വന്നതും ഒപ്പമായിരുന്നു.... ഉടനെ തന്നെ ഓരോരോ സ്റ്റാൻഡിന്റെ മറവിൽ കൂടി ഞങ്ങൾ ഒളിച്ചു നടന്നു...അവസാനം ഇനി കൂടുതൽ സമയം അവിടെ നിൽക്കുന്നത് പന്തിയെല്ലെന്നു തോന്നിയ ഞങ്ങൾ പുറത്തേക്കു കടന്നു.... പിന്നെ അവിടെയൊന്നും നിന്നു തിരിയാൻ നിൽക്കാതെ ഞാൻ വേഗം ക്ലാസ്സിലേക്കും ജിനൂൻ ഗ്രൗണ്ടിലേക്കും പോയി.... ക്ലാസ്സിലെത്തിയ ഞാൻ ടീച്ചർ ക്ലാസ്സെടുക്കുന്നത്കൂടി ഗൗനിക്കാതെ നടന്ന കാര്യങ്ങളെല്ലാം ഹിബക്കും ഷാനക്കുമുന്നിൽ കെട്ടഴിച്ചു വിട്ടു.... ഷാന ജിനൂനോട് എല്ലാം പറഞ്ഞതുകൊണ്ട് രക്ഷെപ്പട്ടു എന്നും പറഞ്ഞു കത്തിയടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ടീച്ചർ ഞങ്ങളെ നേരെ ചോക്ക് തൊടുത്തു വിട്ടു...... നേരെ ആ ചോക്ക് വന്ന് പതിച്ചത് എന്റെ നെറ്റിയിലായിരുന്നു...അത് ശ്രദ്ധിച്ച എല്ലാവരും നല്ല ചിരിയാണ്.. ഉടനെ ടീച്ചർ ദേഷ്യപെട്ടുകൊണ്ട് *സൈലെൻസ്* എന്ന് പറഞ്ഞു...അതിന് ശേഷം എല്ലാവരും മിണ്ടാതിരുന്നു...പിന്നെ എല്ലാരുടെയും കണ്ണുകൾ ഞങ്ങളുടെ നേരെയായി...... "നിങ്ങളൊക്കെ എന്തിനാ കോളേജിലേക്ക് വരുന്നത്....ഒന്നുമില്ലെങ്കിൽ പോത്തു പോലെ വളർന്നില്ലേ....അതിന്റെ പക്ക്വതയെങ്കിലും കാണിച്ചുകൂടെ" എന്നും പറഞ്ഞുകൊണ്ട് ടീച്ചർ ഞങ്ങളെ മൂന്ന് പേരെയും പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ വേണ്ടി ഗെറ്റ്ഔട്ട്‌ അടിച്ചു.... ആ കാലമാടത്തി ന്റെ കയ്യിൽ നിന്നും രക്ഷപെട്ടല്ലോ എന്ന് കരുതി പുറത്തോട്ട് ഇറങ്ങിയപ്പോഴാണ് ഫയാസിന്റെ ഫോണിന്റെ കാര്യം ഹിബ ചോദിച്ചത്‌... അപ്പോഴാണ് ആ ഫോൺ ലൈബ്രറിയിൽ വലിച്ചെറിഞ്ഞ കാര്യം മനസ്സിലേക്ക് ഓടി വന്നത് തന്നേ..... ഉടനെ തന്നെ ലൈബ്രറിയിൽ കയറി ഫോണും കൈക്കിലാക്കിയശേഷം വെളിയിലേക്കിറങ്ങിയതും..... (തുടരും) അഭിപ്രായങ്ങൾ മെനയുക..... ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് എഴുതിയതാണ്.. അതുകൊണ്ട് തെറ്റുകളുണ്ടാവും തിരുത്തി വായിക്കുക... Sharechat ൽ നേരിട്ട് പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.... ഇന്നലെ തന്നെ ഒരുപാട് തവണ പോസ്റ്റിയതിനു ശേഷമാണ് ഒന്ന് റെഡി ആയതു തന്നെ..... അതുകൊണ്ട് തന്നെ ഇതിനു എന്തേലും സൊല്യൂഷൻസ് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരിക്കും.... ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുക Anas vengara7 അഭിപ്രായങ്ങൾ മെനയുക... എല്ലാവരോടും പെരുത്ത് സ്നേഹം മാത്രം... സസ്നേഹം, അനസ്‌ വേങ്ങര
#

📙 നോവൽ

📙 നോവൽ - ( 1 ജിയുടെ ജില can beons Brazo - ShareChat
43.8k കണ്ടവര്‍
14 ദിവസം
#📙 നോവൽ 💘 *ജിന്നയുടെ ജിനൂൻ* 💘 (College based love story) രചന : അനസ് വേങ്ങര ഭാഗം-46 https://b.sharechat.com/tVAvI3X0FQ Follow Instagram | Anas vengara7 പ്രിയ സൗഹൃദങ്ങളേ..... എല്ലാവർക്കും സുഖം തന്നെയല്ലേ.... പിന്നെ മ്മക്ക് നല്ല പനിയാണ്.... അതിനിടയിൽ എഴുതിയ പാർട്ടാണ്.... ലെങ്ത്ത് ഇല്ലെന്ന പേരും പറഞ്ഞ് ആരും ദയവായി കുറ്റം പറയാൻ വരരുത്.... നിങ്ങളിൽ പലരുടെയും മുഖം മനസ്സിലേക്ക് ഓടി അടുത്തത്കൊണ്ട് മാത്രം ചെറിയൊരു ഭാഗം തന്നതാണ്.... അതുകൊണ്ട് തന്നെ തെറ്റുകളുണ്ടാവും...ക്ഷമിക്കുക..... പ്രാർത്ഥിക്കുക..... എല്ലാവരോടും സ്നേഹം മാത്രം..... സസ്നേഹം,അനസ് വേങ്ങര @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ കോളേജിലേക്കുള്ള ബസിൽ ഇടംപിടിച്ചപ്പോഴും ഉള്ളിൽ തിളച്ചു മറിയുന്ന വിങ്ങലിനു ഒരു കുറവും ഉണ്ടായിരുന്നില്ല... അങ്ങനെ കോളേജിലെത്തിയ ഉടനെ തന്നെ അവിടെവിടെയും ചുറ്റി തിരിയാതെ വേഗം ക്ലാസ്സിൽ കയറിയിരുന്നു.... പലരും വന്നുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്...എന്തോ ഒന്നും മനസ്സിൽ പതിയുന്നേയില്ല..... അങ്ങനെ ഹിബ വന്നപ്പോൾ ഇനി ഞാൻ എന്താ ചെയ്യാ എന്ന് കൈമലർത്തികൊണ്ട് ചോദിച്ചപ്പോൾ അവൾക്കും മൗനമായിരുന്നു.... ഒടുവിൽ ഞാൻ അവളോട്‌ പറഞ്ഞ്... "ഏതായാലും ഞാൻ അവന്റെ കൂടെ പോവും....എല്ലാം വരുന്നിടത്ത് വെച്ച് കാണാം....." മങ്ങിയ ഭാവത്തോടെ ഞാൻ ഇത് പറഞ്ഞതും ഹിബ തലയാട്ടികൊണ്ട് തിരിച്ചു പറഞ്ഞ്.... "അങ്ങനെ നീ ഒറ്റക്ക് പോവണ്ട...പോവുന്നേൽ ഞാനും ഉണ്ടാവും കൂടെ....." "വേണ്ടെന്നേയ്....വെറുതെ നിന്റെ ജീവിതംകൂടെ നശിപ്പിക്കണ്ടാ..." നിറകണ്ണുകളോടെ ഞാൻ ഇത് പറഞ്ഞപ്പോൾ ഹിബക്കൊട്ടും പിടിച്ചില്ല... "എടി നീ ആദ്യമാ കണ്ണൊക്കെയൊന്ന് തുടക്ക്....എല്ലാം ശരിയാവുമെടോ...നീയൊന്നു സമാദാനമായിട്ടിരിക്ക്....." കുറച്ച് ആശ്വാസം ചെലുത്തികൊണ്ട് ഹിബ പറഞ്ഞു....എല്ലാം ശരിയാവുമെന്നുള്ള വിശ്വാസത്തിൽ ഞങ്ങളാ ഇരുപ്പ് തുടർന്നു.... ഷാന കുറച്ച് നേരം കഴിഞ്ഞതിനു ശേഷമാണ് വന്നത്... കാരണം തിരക്കിയപ്പോൾ ബ്രോന്റെ കൂടെ എവിടേക്കോ പോയതാണെന്ന് പറഞ്ഞു.... അങ്ങനെ ബ്രൈക്ക് ടൈമിൽ നാസിലും ഗാംഗ്‌സും ഞങ്ങളെ ക്ലാസ്സിലേക്ക് വലിഞ്ഞു കയറി വന്നു... എന്തിനാണെന്ന് ഒരു പിടിയും കിട്ടുന്നില്ല... വല്ല കോപ്രായങ്ങൾക്ക് തന്നെയാവും.... എന്നെ തന്നെയാവും ലക്ഷ്യം വെച്ച് വന്നത് എന്ന് കരുതിയ എനിക്ക് പിഴച്ചു... ഓരോരോരുത്തരെയും അടുത്തേക്ക് വിളിപ്പിച്ചു ഓരോരോ കോപ്രായങ്ങൾ ചെയ്യാൻ ആവിശ്യപെട്ടുകൊണ്ടിരുന്നു.. പറഞ്ഞത് ചെയ്തില്ലേൽ പിന്നെ അടിയുടെ പൂരമാണ്.... അതുകൊണ്ട് തന്നെ ബോയ്‌സെല്ലാം അവർ പറഞ്ഞതിനനുസരിച്ചു തന്നെ ഓരോരോ പൊട്ടത്തരങ്ങൾ കാണിച്ചുകൊണ്ടിരുന്നു.... ആൺകുട്ടികളുടെ ഊഴo കഴിഞ്ഞപ്പോൾ പ്പോൾ പെൺകുട്ടികളിൽ ചിലരെ വിളിക്കാൻ തുടങ്ങി.... അതിനിടക്കിടക്ക് നാസിൽ എന്നെ നോക്കുന്നുണ്ട്.... അതുകൊണ്ട് തന്നെ എന്നെ വിളിക്കുമെന്ന് എനിക്കുറപ്പായിരുന്നു...പക്ഷെ എന്തോ എന്നെ വിളിച്ചില്ല...ഇനി അടുത്ത ആൾ എന്നും പറഞ്ഞുകൊണ്ട് എന്റെ നേരെ കൈനീട്ടിയെങ്കിലും എന്നെ വിളിച്ചില്ല....നേരെ വിളിച്ചത് ഷാനയെയാണ്..... അതുവരെ പാട്ട് പാടാനും പ്രൊപ്പോസ് ചെയ്യാനും പറഞ്ഞിരുന്ന അവർ പെട്ടൊന്ന് കളം മാറ്റിചവിട്ടി.... "നീ ഇവിടെ ഞങ്ങൾക്കിടയിൽ നിന്നുകൊണ്ട് ഡാൻസ് കളിക്കണം....വെറും ഡാൻസ് കളിച്ചാൽ പോരാ...നല്ല ഒന്നാന്തരം ഐറ്റം ഡാൻസ് തന്നെ കളിക്കണം...." നാസിലിന്റെ പറച്ചില് കേട്ട അവളെ പാതിജീവനും പോലെ ആയിട്ടുണ്ട്... എന്ത് ചെയ്യണമെന്നറിയാതെ അവളെ മുഖം വല്ലാണ്ട് മാറിയിട്ടുണ്ട്...അവിടെ നിന്ന് പരുങ്ങുന്ന ഷാനയെ നോക്കികൊണ്ട്‌ നാസിൽ വീണ്ടും പറഞ്ഞു.... "നീ ഇത് ചെയ്തില്ലേൽ ഞങ്ങളാരും നിന്നെ ഒന്നും ചെയ്യൂല..പകരം ജസ്‌നയെയും ടീമിനെയും ഇങ്ങു വിളിക്കും....ഞങ്ങൾ നിങ്ങൾ നിങ്ങളെ തൊട്ടാലല്ലേ പ്രശ്നമുള്ളു... അവർ നിങ്ങളെ തൊട്ടാലോന്നും പ്രശ്നമില്ലല്ലോ....." ഭീഷണിയുടെ സ്വരത്തിൽ നാസിൽ ഷാനയെ നോക്കികൊണ്ട്‌ പറഞ്ഞു.... ജസ്‌ന...കോളേജിലെ ഫൈനൽ ഇയർ സ്റ്റുഡന്റ്....കോളേജിലേക്ക് വല്ലപ്പോഴും മാത്രം വന്നിരുന്നൊരാളാണ്...ഇപ്പൊ സ്ഥിര സാന്നിധ്യമാണ് കോളേജിൽ..വേറൊന്നും കൊണ്ടല്ല,Sbk കോളേജിൽ ഉണ്ടായിരന്നപ്പോൾ ഇവളെ കളിയൊന്നും നടക്കൂലേനു....ഇപ്പൊ Sbk വരാത്തത്കൊണ്ടാണ് ലെവളു കോളേജിൽ കിടന്ന് വിലസുന്നതും.... Sbk യുടെ അസാന്നിധ്യംകാരണം പെണ്കുട്ടികൾക്കിടയിൽ ഗാങിസം വളര്ന്നുണ്ടെന്ന് നാസിലിന്റെ പറച്ചിലിലാണ് മനസ്സിലായത്.. നാസില് ഷാനയെ വിടുന്ന ലക്ഷണമില്ല....ഷാനയോട് പറയുന്ന ഓരോരോ ഡയലോഗുകളും ഭീഷണികളും എനിക്കുള്ളതാണെന്ന് അവന്റെ ഇടക്കിടക്കുള്ള നോട്ടം കണ്ടപ്പോയെ മനസ്സിലായി.... ഷാനയുടെ മങ്ങിയ മുഖം കണ്ടിട്ട് ഇടക്ക് കയറി സംസാരിക്കണമെന്നൊക്കെയുണ്ട്..പക്ഷെ എന്തോ സംഭവം കൂടുതൽ വഷളാക്കണ്ട എന്ന് വിചാരിച്ചു ഞാൻ അവിടെ മൗനം നടിച്ചുകൊണ്ട് തന്നെയിരുന്നു.... ഷാനയെ നിറുത്തിപ്പോരിക്കുന്നതിനിടയിലാണ് ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നത്.... "ആ നിങ്ങളെയൊക്കെ ഞങ്ങള് പിന്നെ എടുത്തോളാം" എന്ന ഭീഷണിമുഴക്കികൊണ്ട് നാസിലും ഗാംഗ്‌സും ക്ലാസ്സ്‌ വിട്ട് പോയി.... ഓരോരോ സെക്കന്റുകൾ മുന്നോട്ട് നീങ്ങുമ്പോഴും ഹൃദയമിടിപ്പിന്റെ താളം അതിവേഗത്തിങ്ങനെ അടിച്ചുകൊണ്ടിരുന്നു....എന്തോ വല്ലാത്തൊരു എടങ്ങാറ്....ഇത്ര നേരമായിട്ടും എന്ത് ചെയ്യണമെന്നറിയത്തില്ല..... ഏതായാലും വരുന്നത് വരട്ടെ എന്നും വിചാരിച്ചു അൽപ്പം ധൈര്യം സംഭരിച്ചുകൊണ്ട് ക്ലാസ്സിലെ ഇരുപ്പ് തുടർന്നു..... ഉച്ചക്ക് ശേഷമുള്ള പിരിയഡിൽ ഒരു ചെക്കൻ ക്ലാസ്സിലേക്ക് വന്നുകൊണ്ടു ടീച്ചറെ വിളിച്ച ശേഷം ചോദിച്ചു... "ജിന്ന എന്ന് പറയുന്ന കുട്ടി ഈ ക്ലാസ്സിലല്ലേ...." "അതെ...." "ആ...ജിന്നയേ പ്രിൻസിപ്പാൾ വിളിക്കുന്നുണ്ട്....." പ്രിൻസിപ്പാൾ വിളിക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ വീണ്ടുമെന്റെ ഖൽബൊന്നു പിടച്ചു.....എന്തിനായിരിക്കും പ്രിൻസിപ്പാൾ വിളിക്കുന്നത്..... എത്ര ആലോചിച്ചിട്ടും അതിനൊരു മറുപടിയും കണ്ടെത്താനായില്ല.... ഞാൻ ഇരിപ്പിടത്തു നിന്നും എഴുന്നേറ്റ് കൊണ്ട് ആ വന്ന ചെക്കന്റെ പിന്നാലേ നടന്നു....കുറച്ച് നേരം വരാന്തയിലൂടെ നടന്ന ശേഷം ആ ചെക്കൻ എന്നോട് പറഞ്ഞു.... "സോറി...നിന്നെ പ്രിൻസിപ്പാൾ വിളിച്ചതൊന്നും അല്ലാ....നിന്നെ കാണാൻ ലൈബ്രറിയിൽ ഒരാൾ കാത്തിരിക്കുന്നുണ്ട്......" ഇത് കേട്ടതും വീണ്ടും മനസ്സിലൊരു ചോദ്യം ചിഹ്നം വിടരാൻ തുടങ്ങി....ആരായിരിക്കുമത്.....? അങ്ങനെ ഞാൻ ലൈബ്രറി ലക്ഷ്യമാക്കി നടന്നു നീങ്ങി.. ലൈബ്രറിക്കടൂത്ത് എത്തിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്...ലൈബ്രറിയുടെ ചുമതലയുള്ള ഇബ്രാഹിം സാർ ഇന്ന് ലീവാണെന്നുള്ള കാര്യം.... കൂടുതൽ പുറത്ത് നിന്ന് തിരിയാൻ നിൽക്കാതെ ലൈബ്രറിക്കകത്തേക്ക് കയറിയതും അവിടെയൊന്നും ആരും തന്നെ ഇല്ലായിരുന്നു..... ആരായിരിക്കും വിളിച്ചത് എന്ന ചോദ്യത്തിനൊരു മറുപടി കിട്ടാത്തത് കൊണ്ട് തന്നെ ഞാൻ കൂടുതൽ കൂടുതൽ അകത്തേക്ക് നീങ്ങി..... പെട്ടൊന്ന് അത് വരെ ഉണ്ടായിരുന്ന കറന്റ്‌ ഓഫായി പോയി.... ചുറ്റിനുമുള്ള ജനവാതിലുകളിലെല്ലാം കർട്ടനിട്ടിരിക്കുന്നത് കൊണ്ട് തന്നെ പുറമെ നിന്നുള്ള പ്രകാശം നന്നേ കുറവായിരുന്നു.... എന്തോ വല്ലാത്തൊരു പേടി തോന്നുന്നു..... അങ്ങനെ ഞാൻ കൂടുതൽ അകത്ത് നിന്ന് തിരിയാൻ നിൽക്കാതെ പുറത്തോട്ട് ഇറങ്ങാനൊരുങ്ങിയതും ആരോ എന്നെ..... (തുടരും) അഭിപ്രായങ്ങൾ മെനയുക... instagram | Anas vengara7 Watsapp | 9656680819 Sharechat | Anas vengara (തിരിച്ചു ഫോളോ ചെയ്യേണ്ടവർ പറയുക.... പനിയാണ്....അതുകൊണ്ട് തന്നെ നല്ല പോലെ എഴുതാൻ കഴിഞ്ഞിട്ടില്ല... തെറ്റുകൾ ഉണ്ടാവും തിരുത്തി വായിക്കുക.... പനിയായിട്ടുകൂടി എഴുതാൻ മുതിർന്നത് നിങ്ങളുടെ ഓരോരുത്തരുടെയും കമെന്റുകൾ കണ്ടത് കൊണ്ട് മാത്രമാണ്... അതുകൊണ്ട് തന്നെ എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കുക.... പിന്നെ നിരന്തരം ബാക്കി ബാക്കി എന്നും പറഞ്ഞുകൊണ്ട് എന്റെ വാട്സാപ്പിൽ ശല്യം ചെയ്യുന്ന എന്റെ കൊച്ചു അനിയന്മാരോടും അനിയത്തികളോടും പെരുത്ത് സ്നേഹം മാത്രം........
#

📙 നോവൽ

📙 നോവൽ - INSTAGRAM LANAS VENGARA7 = 46 - ജിന്നയുടെ ജിൻ രയാസങ്ങ - ShareChat
22.3k കണ്ടവര്‍
15 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം