@anjukrish
@anjukrish

അഞ്ചു കൃഷ്ണ

ഒരു പാവം കുട്ടി

#

📙 നോവൽ

ശിവപരിണയം ❤ Part 18(ii) വിഷ്ണുവിന് നിനെയും ഇഷ്ടമാണ് പെണ്ണേ... അവന്റെ ആ വാക്കുകൾ മാത്രം പിനീട് എന്റെ കാതുകളിൽ മുഴങ്ങി കൊണ്ട് ഇരുന്നു.... പിനീട് ക്ലാസ്സിൽ ഇരുന്പോഴും... പിനീട് തിരികെ വീട്ടിൽ വന്നപ്പോഴും.... ഇന്നലെ കിടന്നപ്പോഴും..... ഉറങ്ങി കഴിഞ്ഞു സ്വപ്നത്തിലും.... ദേ ഇപ്പോൾ ഉറക്കം എഴുനേറ്റു ബെഡിൽ ഇരിക്കുമ്പോഴും അവന്റെ വാക്കുകൾ ആയിരുന്നു ഇപ്പോഴും മനസ്സിൽ... അമ്മുമ്മയുടെ മോള് എഴുന്നേറ്റോ..... അമ്മുമ്മ റൂമിലേക്ക്‌ വന്നു എന്റെ അടുത്ത് വന്നിരുന്നു... അമ്മുമ്മയുടെ മോൾക്ക്‌ എനോട് ദേഷ്യമുണ്ടോ... എന്തിനു... ഞാൻ ഇന്നലെ മോൾടെ ചെവിയിൽ എല്ലാവരുടെയും മുമ്പിൽ വച്ച് പിടിച്ചതിന്.. ഏയ്.. അമ്മുമ്മ അത്‌ എന്നോടുള്ള സ്നേഹം കൊണ്ടല്ലേ.. അപ്പോൾ മോൾക്ക്‌ എന്നോട് ദേഷ്യമില്ലല്ലോ... ഇല്ലാ... അമ്മുമ്മ എന്റെ മറുപടി കേട്ട് ചിരിച്ചു കൊണ്ട് കുറച്ചും കൂടെ അടുത്തിരുന്നു എന്റെ മുടിയിൽ തലോടി ചോദിച്ചു... മോൾക്ക്‌ ദേഷ്യമൊന്നും ഇല്ലലോ.. എങ്കിൽ പിന്നെ ഇന്നലെ മോൾടെ കോളേജിൽ വച്ച് കണ്ട ആ പച്ച പുള്ളിയുള്ള സാരീ ഉടുത്ത ആ പെണ്കുട്ടിയെ മോൾക്ക്‌ അറിയാമോ.... ദേ അമ്മുമ്മേ.. രാവിലെ തന്നെ... അപ്പോൾ ഫോൺ അടുത്ത് കിടന്നു വൈബ്രേറ് ചെയ്‌തു.. നോക്കിയപ്പോൾ ശരത്താണ്.... ടി ഇന്നലെ കണ്ട പച്ച ചുരിദാറിന്റെ നമ്പർ ഒന്ന് താടി... അവന്റെ മെസേജ് കൂടി കണ്ടപ്പോൾ കലി കൂടി... ഒരു വശത്തു പച്ച പുള്ളിയുള്ള സാരീ.. മറുവശത്തു പച്ച ചുരിദാർ... അതിന്റെ ഇടയിലാണ് അമ്മ... ശിവാ.. ഇന്ന് കോളേജിൽ പോവണ്ടല്ലോ... പെട്ടെന്ന് എഴുനേറ്റു കോവിലിൽ പോകാൻ നോക്ക്...ഈ പച്ച ദാവണി ഉടുത്താൽ മതി.... ഓഊ.... എല്ലാവരോടുമായി ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. മേലാൽ ഇവിടെ പച്ച നിറം പോയിട്ട്.. പച്ച വെള്ളം പോലും ഈ വീട്ടിൽ കയറ്റി പോവരുത്... കോപ്പ് ജനിക്കണ്ടായിരുന്നു.... അവസാനം മുറിയുടെ പുറത്തേക്കു വട്ട് പിടിച്ച പോയി.... എങ്കിലും അമ്മ വിട്ടില്ല.... അമ്പലത്തിൽ പോകാൻ വേണ്ടി വേറെ ഒരു ചുരിദാർ എടുത്തപ്പോൾ അത്‌ മാറ്റി വച്ച് ആ ദാവണി തന്നെ ഉടുപ്പിച്ചു തന്നു.... അവസാനം അമ്മുമ്മയുടെയും കാശിയുടെയും കൂടെ അമ്പലത്തിലേക്ക് പോയി.... മനസ്സ് മൊത്തത്തിൽ കലങ്ങി മറിഞ്ഞ അവസ്ഥയിൽ ഞാൻ ശ്രീകോവിലിൽ മുമ്പിൽ കൈ കൂപ്പി നിന്നു.... നന്ദേട്ടനും വൈഷ്ണവിക്കും വേണ്ടി പ്രതേകം കഴിപ്പിച്ച വഴിപാട് ആയിരുന്നു.... അവരുടെ സന്തോഷകരമായുള ജീവിതത്തിന് വേണ്ടി.... എന്തായാലും ഇറങ്ങിയതല്ലേ.. നമുക്ക് വൈഷ്ണവി മോളെ കൂടി കണ്ടിട്ട് വരാം... അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോൾ അമ്മുമ്മ പറഞ്ഞു.. കേട്ട ഉടനെ കാശിയും സമ്മതിച്ചു.. അപ്പോൾ തന്നെ മനസിലായി രേഷ്മ മുരളി അവിടെ കാണുമെന്നു... ഇന്ന് വേണ്ട അമ്മുമ്മേ.. പിന്നെ ഒരിക്കൽ ആവാം.... പിന്നെ ഒരു ദിവസം മാറ്റി വയ്കുന്നത് എന്തിനാ.. മാത്രമല്ല കല്യാണത്തിന് ഇനി അധികം നാളും ഇല്ലലോ... പ്രസാദവും കൊടുക്കാം... മാത്രമല്ല ഞാൻ ഫോട്ടോയിൽ അല്ലാതെ ആ കുട്ടിയെ നേരിട്ട് കണ്ടിട്ട് ഇല്ലലോ... ഒന്ന് കാണുകയും ചെയാല്ലോ.... അമ്മുമ്മ ആവശ്യം പറഞ്ഞപ്പോൾ പിന്നെ തള്ളി കളയാൻ തോന്നിയില്ല .. വിഷ്ണുവേട്ടനിൽ നിന്നും എത്രയൊക്കെ മാറി നടന്നാലും ഓരോ കാരണം കൊണ്ടും വീണ്ടും വീണ്ടും ഞാൻ ആ കണ്ണ് മുമ്പിൽ തന്നെ ചെന്നു പെടുന്നത് എന്ത് കൊണ്ടാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.... ഓരോ ചിന്തയിൽ മുഴുകി ഇരുന്നപ്പോൾ ആണ് ഓട്ടോ വിഷ്ണുവേട്ടന്റെ വീട് മുറ്റത്തു നിർത്തിയത്... എല്ലാം ഉള്ളിൽ തന്നെ വച്ചു പുറമെ ചിരിച്ചു ഞാൻ പുറത്തേക്കു ഇറങ്ങി... സേതു ആന്റി ആയിരുന്നു ഡോർ തുറന്നു തന്നത്.... പിന്നാലെ അങ്കിളും വൈഷ്ണവിയും വന്നു.... ഞങ്ങളെ മൂന്നുപേരെയും സ്നേഹത്തോടെ സ്വീകരിച്ചു അവർ ഇരുത്തി.... കാശി.... പ്രധീക്ഷിച്ചത് പോലെ തന്നെ രേഷ്മ മുരളി ഉണ്ടായിരുന്നു... മൂത്ത മോളുടെ കുട്ടിയാണ്.. മഹാ വികൃതിയാണ്... ഇവിടെ ഉള്ളപ്പോൾ വിഷ്ണുവിന് ഒരു സ്വസ്ഥതയും കൊടുക്കില്ല.... ആന്റി പറഞ്ഞു അഹ്... വിഷ്ണു എവിടെയാ.. ഇവിടെ ഇല്ലേ... മുകളിൽ ഉണ്ട്... കിടക്കുകയായിരിക്കും.. ഇവൾ ഇന്നലെ അവനെ ഉറങ്ങാൻ സമ്മതിച്ചില്ല....അതുകൊണ്ട് എഴുന്നേറ്റിട്ടുണ്ടാവില്ല... ഞാൻ വിളിക്കാം... വേണ്ടാ.. കിടന്നോട്ടെ... അമ്മുമ്മ പറഞ്ഞപ്പോൾ ഒരു ആശ്വാസമായി എങ്കിലും കാണണം എന്നുണ്ട്.... അമ്മുമ്മ എന്തൊകെയോ വൈഷ്ണവിയോട് ചോദിക്കുന്നു.... അങ്ങനെ അവരെല്ലാം പരസ്പരം സംസാരിക്കുന്നു... ചുമ്മാ പോസ്റ്റ്‌ ആയി ഇരികുന്നത് കണ്ടു രേഷ്മ എന്നെ വന്നു വിളിച്ചു.... കൂടെ കാശിയും.... ഞാൻ കൂടെ പോയി... എന്നാൽ രണ്ട കുരുപ്പുകൾ കൂടി എന്നെയും കൂട്ടി പോയത് മുകളിൽ ആയിരുന്നു.... വിഷ്ണുവേട്ടൻ എഴുന്നേറ്റില്ല എന്നത് കൊണ്ട് ഞാനും മുകളിൽ പോയി..... അവർ പരസ്പരം എന്തൊകെയോ പറഞ്ഞു ഓടി കളിക്കുന്നു.... ഇടയ്ക്ക് ഇടയ്ക്ക് വിഷ്ണുവേട്ടന്റെ മുറിയിലേക്ക് എന്റെ കണ്ണുകൾ പായും.... കാശിയെ എന്തിനോ താഴെ വിളിച്ചപ്പോൾ അവൻ താഴെ പോയി... ചേച്ചി.. ചേച്ചി.. കൂടെ വാ.. നമുക്ക് വിഷ്ണു കൊച്ചിച്ചനെ പേടിപ്പിക്കാം... അവൾ ഒരു ബലൂണും എടുത്തു വച്ച് എന്നെ വിളിച്ചു.. ഏയ്.. ഞാനില്ല... ചേച്ചി.. ചേച്ചി.. വാ... അവൾ എന്റെ കൈയിൽ പിടിച്ചു ആ റൂമിലേക്ക്‌ കൊണ്ട് പോയി.. നെഞ്ചാണെങ്കിൽ പടപടാ ഇടിക്കുകയാണ്.... ഞാൻ തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോഴും അവൾ എന്നെ വിട്ടില്ല.... വിഷ്ണുവേട്ടൻ പ്രദീഷിച്ചത് പോലെ നല്ല ഉറക്കത്തിൽ ആയിരുന്നു.... മലന്നു കിടന്നു സുഖ ഉറക്കം... മുടികൾ അനുസരണ ഇല്ലാതെ മുമ്പിൽ വന്നു കിടക്കുന്നു.... ആ മുഖം നോക്കി എല്ലാം മറന്നു നിന്നപ്പോഴാണ് പെട്ടന്ന് ഒരു ശബ്ദം കേട്ടത്.... ബ്ലും ചേച്ചി ഓടിക്കോ.... ബലൂൺ വിഷ്ണുവേട്ടന്റെ ചെവിയുടെ അടുത്ത് വച്ച് പൊട്ടിച്ചിട്ട് ആ പെണ്ണ് ഒറ്റ ഓട്ടം...പിന്നാലെ ഓടാൻ ഞാനും തിരിഞ്ഞു എങ്കിലും ഈ ധാവണിയും ഉടുത്തു കൊണ്ട് അത്‌ പ്രയാസമായിരുന്നു... എല്ലാത്തിനും പുറമെ ശക്തമായ ആ കരം എന്നെ പിടിച്ചു കട്ടിലിലേക്ക് വലിച്ചു ഇട്ടിരുന്നു..... രേഷു നീ.... വിഷ്ണുവേട്ടൻ കണ്ണ് തുറന്ന് നോക്കിയതും കണ്ടത് അടുത്ത കിടക്കുന്ന എന്നെ ആയിരുന്നു....പെട്ടെന്ന് കണ്ണ് തിരുമി... വീണ്ടും എന്നെ നോക്കി.... നിയോ.... ഒന്നും പറയാൻ എന്റെ നാവ്‌ ഉയർന്നില്ല... പിടിയുടെ ബലത്തിൽ എന്റെ കൈയിൽ കിടന്ന പകുതി കുപ്പി വളയും പൊട്ടി ആ കട്ടിലിൽ വീണു... അത്‌... രേഷ്മ..... ബലൂൺ....... പിന്നെ ഒന്നും നാവിൽ നിന്നും ഉയർന്നില്ല.. എല്ലാത്തിനും ഉപരി ആരെങ്കിലും കണ്ടു കൊണ്ട് വന്നാലോ എന്ന് ചിന്ത ഉദിച്ചപ്പോൾ വിഷ്ണുവേട്ടനെ മാറ്റി ഞാൻ പെട്ടെന്ന് കട്ടിലിൽ നിന്നും എഴുനേറ്റു.... വിഷ്ണുവേട്ടൻ എന്നെ തന്നെ നോക്കി ഇരികുന്നത് ഞാൻ അറിഞ്ഞു... സാരീ തുമ്പ് വല്ലടത്തും മാറി കിടകുനുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചു ഭാഗത്തിന് ഇല്ലാ.... വിഷ്ണുവേട്ടനും എനിക്ക് പിന്നാലെ കട്ടിലിൽ നിന്നും എഴുനേറ്റു... കറുത്ത ഷീറ്റ് വിരിച്ചിരുന്ന കട്ടിലിൽ ഒരു തിളക്കം പോലെ ഞാൻ കണ്ടു എന്റെ പച്ച കുപ്പി വള പൊട്ടുകൾ.... ഞാൻ ആരെങ്കിലും വരുന്നുണ്ടോ എന്ന് ഒരിക്കൽ കൂടി നോക്കിയതിന് ശേഷം പെട്ടെന്ന് അത്‌ എല്ലാം എടുത്തു... നീ എന്തിനാ ഇത്രെയും വെപ്രാളപ്പെട്ടു അതൊക്കെ എടുകുനെ... പിന്നെ ആരെങ്കിലും കണ്ടു കൊണ്ട് വന്നാൽ തെറ്റി ധരിക്കില്ലേ... പൊട്ടിയ വളകൾ എടുക്കുന്നതിന്റെ ഇടയിൽ ഞാൻ പറഞ്ഞു എന്റെ മറുപടി കേട്ട് എന്നെ വിഷ്ണുവെട്ടൻ തിരിച്ചു നിർത്തി... എന്ത് തെറ്റി ധരിക്കില്ലേ എന്ന്.... ഒരു പുരുഷന്റെ കട്ടിലിൽ വേറെയൊരു പെണ്കുട്ടിയുടെ വള പൊട്ടുകൾ വീഴുന്നു കിടക്കുന്നത് കണ്ടാൽ ഒരു തെറ്റി ധാരണയുമില്ലേ..... ഞാൻ മനസിൽ പറഞ്ഞതാണ്...... ആ മുഖത്തു നോക്കി ഇത് പറയാനുള്ള ധൈര്യം എന്ത് കൊണ്ടോ അപ്പോൾ വന്നില്ല... ഒന്നും പറയാനില്ലേ... ഞാൻ ഇല്ലാ എന്ന് രീതിയിൽ തലയാട്ടി... ഒന്നും.. വീണ്ടും എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ പെട്ടെന്ന് അവിടെ നിന്നും പോവാൻ തിരിഞ്ഞു.... ഒന്ന് നിന്നെ.... ഡോറിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ തിരിഞ്ഞു.... ചേരുന്നുണ്ട്... എന്താ.... ദാവണി നന്നായിട്ടുണ്ടയെന്ന്.... ആ വാക്കുകൾ കൂടി കേട്ടപ്പോൾ കൈയിൽ പറക്കി എടുത്ത കുപ്പി വള എല്ലാം താഴെ വീണു... .ശരിക്കും ആ വാക്കുകൾ എന്റെ മനസ്സിൽ എത്രമാത്രം സന്തോഷിപ്പിച്ചു എന്ന് തെളിഞ്ഞു വന്ന എന്റെ മുഖം വിഷ്ണുവേട്ടനോട് പറഞ്ഞു... എല്ലാം ഒരു ചിരിയിൽ മാത്രം ഒതുക്കി ഞാൻ ആ മുറിയിൽ നിന്നും പുറത്തേക്കു ഓടി താഴേക്കു പോയി.... എല്ലാവരും എന്തൊകെയോ പറഞ്ഞു ചിരിച്ചു സംസാരിക്കുന്നു .പക്ഷെ അതൊന്നും ഞാൻ കേട്ടില്ല..... നേരത്തെ പറഞ്ഞ ആ വാക്കുകൾ അല്ലാതെ..... അധികം താമസിക്കാതെ വിഷ്ണുവേട്ടനും താഴേക്കു വന്നു.... ഒരു തവണ മാത്രമേ എനിക്ക് നോക്കാൻ കഴിഞ്ഞൊള്ളു... അയ്യോ.. ശിവാ.. ബാക്കി കുപ്പിവള എവിടെ... വന്നപ്പോൾ നിറച്ചു ഉണ്ടായിരുന്നല്ലോ... വൈഷ്ണവിയുടെ ആ ചോദ്യം എനോട് ആയിരുന്നു എങ്കിലും അതിനുള്ള ഉത്തരം ഞാൻ തേടിയത് വിഷ്ണുവേട്ടനിൽ ആയിരുന്നു..... ************************************************* Daily പോസ്റ്റ്‌ ചെയ്യാൻ സാധിക്കാത്തത് കൊണ്ട് അല്പം lengthകൂടിയാണ് കൂടിയാണ് പോസ്റ്റ്‌ ചെയുന്നത്... എന്നാൽ കാരണവർ എല്ലാം ഒരുമിച്ച് പോസ്റ്റ്‌ ചെയ്യാൻ സാധിക്കാത്തത് കൊണ്ടാണ് രണ്ട പാർട്ടായി ഇടേണ്ടി വരുന്നത് ഈ പാർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പറയാം... അഞ്ചു കൃഷ്ണ #📙 നോവൽ
27.2k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

ശിവപരിണയം ❤ Part 18 ആ വാക്കുകൾ കേട്ട് ഞെട്ടി ഞാൻ അവനെ നോക്കി... അതിലേറെ ഞെട്ടലോടെ വിഷ്ണുവേട്ടൻ എന്നെ നോക്കി... എന്നാൽ കുടിച്ചുകൊണ്ടിരുന്ന ചായ മണ്ടയിൽ കയറി ചുമച്ചു കൊണ്ട് എല്ലാവരെയും ഒരു പോലെ ഞെട്ടലോടെ നോക്കി നമ്മുടെ മണിയടി സാറും... ശരത്തെ നീ... ഞാൻ പറയാൻ വന്നത് പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ ഇടയിൽ പറഞ്ഞു... ശരി വിഷ്ണു... ഇനിയും കാണാൻ ഉള്ളതല്ലേ... പോട്ടെ... അത്രെയും വിഷ്ണുവേട്ടനോട് പറഞ്ഞു എന്റെ നേർക്ക് തിരിഞ്ഞു.. നീ കൂടെ വന്നേ..... എന്റെ കൈയിൽ പിടിച്ചു അവൻ എന്നെയും കൂട്ടി പുറത്തേക്കു നടന്നു... അപ്പോൾ ഞാൻ പിന്നിലേക്ക് നോക്കി....ആ കണ്ണുകൾ എന്നോട് എന്തൊകെയോ തിരയുന്നത് പോലെ തോന്നി... ഞാൻ കണ്ണുകളിലൂടെ ഉത്തരം നൽകുന്നത് പോലെയും... ടാ.. നീ എന്തൊകെയോ അകത്തു വച്ച് പറഞ്ഞത്... ഭാവി വരനോ.... അവൻ മറുപടിയായി ചിരിച്ചു... നിന്ന് പല്ലിളിലിച്ചു കാണിക്കാതെ കാര്യം പറയടാ... പറയാൻ ആണേൽ ഒരുപാട് ഉണ്ട്... പക്ഷെ ഇവിടെ വച്ച് വേണ്ടാ... ക്ലാസ്സൊക്കെ കഴിഞ്ഞു എന്റെ മോള് വീട്ടിലേക്കു വാ.. അപ്പോൾ എല്ലാം പറയാം.. ഇപ്പോൾ ക്ലാസ്സിലോട്ട് പോടീ.. ദേ ശരത്തെ.. അവൻ എനിക്ക് പറയാൻ ഉള്ളതൊന്നും കേൾക്കാതെ ടാറ്റയും തന്നു പോയി... മനസിന്‌ ഒരു സ്വസ്ഥതയും ഇല്ലാത്ത അവസ്ഥയായിരുന്നു.. കാരണം തിരക്കിയപ്പോൾ കർത്തുവിനോട് എല്ലാം പറഞ്ഞു... ആഹാ.. അപ്പോൾ വർഷങ്ങൾക്കു ശേഷം നിന്റെ മുറച്ചെറുക്കൻ നാട്ടിലേക്കു വന്നത് നിന്നെ കെട്ടാൻ ആണോ..... ഒന്ന് ചുമ്മാതെ ഇരിക്കടി... മനുഷ്യന് ഒരു സമാധാനവുമില്ല ... ഇനിയും ഇവിടെ ഇരുന്നാൽ വട്ട പിടിക്കും... ഞാൻ വീട്ടിലേക്കു പോകാൻ പോവുന്നു... നീ വരുന്നുണ്ടോ... ബാഗും തോളിൽ ഇട്ടു എനിക്ക് മുമ്പേ ചാടി ഇറങ്ങിയാണ് കാർത്തു എനിക്കുള്ള ഉത്തരം തന്നത്... ഞങ്ങൾ കോളേജിൽ നിന്നും പെട്ടന്ന് ഇറങ്ങി.... നേരത്തെ വീട്ടിലേക്കുള്ള എന്റെ വരവ് കണ്ടു അമ്മ നോക്കി... നീ എന്താ നേരത്തെ... അമ്മയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ ഞാൻ ആദ്യം പോയത് അടുക്കളയിൽ ആയിരുന്നു.. ആ തീറ്റ പണ്ടാരം അവിടെ ഉണ്ടാകുമെന്നു കരുതി.. പക്ഷെ അവിടെ ഇല്ല... അവിടെ എല്ലാം നോക്കി... അവനെ കണ്ടില്ല.. നീ ഇത് ആരെയാ ശിവാ നോക്കുന്നത്... എവിടെ... ആൾ എവിടെ.... ഞാൻ ഇവിടെ ഉണ്ട് മോളെ...... ഉത്തരം വന്നത് എന്റെ പിന്നിൽ നിന്നായിരുന്നു... പക്ഷെ അത്‌ അവൻ അല്ലായിരുന്നു... ഞാൻ തിരിഞ്ഞു നോക്കി.... ഉള്ളിലുണ്ടായ ദേഷ്യവും സങ്കടവുമെല്ലാം ആ മോണ കാട്ടിയുള്ള ചിരി കണ്ടപ്പോൾ അലിഞ്ഞില്ലാണ്ടായി.... അമ്മുമ്മേ.... എന്ന് വിളിച്ച ഞാൻ ഓടി അമ്മുമ്മയുടെ അടുത്തേക്ക് പോയി... ഇത് എവിടെയായിരുന്നു... ഗൊച്ചു ഗള്ളി സെറ്റ് പല്ലൊക്കെ വച്ചു മിനുങ്ങിട്ടുണ്ടല്ലോ... ഒന്ന് പോ പെണ്ണേ... അമ്മുമ്മ എന്റെ തലയിൽ തട്ടി പറഞ്ഞു... അപ്പോഴാ മറ്റവന്റെ കാര്യം ഓർത്തത്.. അമ്മേ അവൻ എവിടെ.. ശരത്.. അവൻ രാവിലെ വന്നായിരുന്നു.. എന്നിട്ട് ഉടനെ ഇറങ്ങി... പിന്നെ ഇത് വരെ വന്നില്ല... വരട്ടെ ഇങ്ങോട്ട്.. കൊടുക്കുന്നുണ്ട് ഞാൻ.. വന്നകയറിയ ഉടനെ അവനുമായി വഴക്കിന് ഇറങ്ങുവാണോ നീ...വലിയ കുട്ടിയായി എന്നുള്ള ചിന്ത കൂടി ഇല്ല ഈ പെണ്ണിന്... അമ്മയായിരുന്നു.. നീ ഒന്ന് ചുമ്മാതെ ഇരിക്കടി... കുടുംബത്തിൽ ആകെയുള്ള പെണ്ണ് തരിയാണ് എന്റെ കൊച്ചു... അവൾക്ക്‌ ഇഷ്ടമുള്ളവരോട് അവൾ വഴക്കിടും ചിലപ്പോൾ രണ്ട കൊടുക്കുകയും ചെയ്യും... അല്ലെ മോളെ.. അമ്മുമ്മ എന്നും എനിക്കൊരു വീക്കൻഡ് ആയിരുന്നു.. അമ്മയാണ് ഇവളെ കൊഞ്ചിച്ചു വഷളാക്കുന്നത്.... എന്ന് പറഞ്ഞു അമ്മ പോയി.. ഞാനും അമ്മുമ്മയുമായി പിന്നെ എല്ലാം.. ദിവസങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിൽ പങ്കു വയ്ക്കാൻ ഒരുപാട് കഥകളും പരിഭവങ്ങളും നമ്മുക്ക് ഇടയിൽ ഉണ്ടായിരുന്നു... ശരിക്കും എന്റെ അമ്മുമ്മയാണ് ഒരു അമ്മുമ്മ.... കത്തിയടിയൊക്കെ കഴിഞ്ഞു മുറിയിൽ ഓരോന്നും ആലോചിച്ച കൊണ്ടിരുന്നപ്പോഴാണ് മുതുകിൽ ഒരു തലയണ വന്നു വീഴണത്... മുതുകും തടവി തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ നിൽക്കുന്നു കാലൻ.. അതെ തലയണ തന്നെ ഞാൻ തിരിച്ചറിഞ്ഞു... അതൊന്നും വക വയ്ക്കാതെ അകത്തേക്ക് കിണിച്ചു കൊണ്ട് വന്നു.. എന്താണ് മോളെ കലിപ്പാണല്ലോ... ദേ ചെക്കാ... എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്.... നീ ഒന്നും പറയണ്ടാ... ആദ്യം ഞാൻ പറയുന്നത് ഒന്ന് കേൾക്ക്‌.. അവൻ എന്നെ സമാധാനിപ്പിച്ചു ഇരുത്തി വേണ്ടാ... ആദ്യം ഞാൻ പറയട്ടെ.. വേണ്ടാന്ന്... ഞാൻ ആദ്യം പറയാം.. ഓ... ആരെങ്കിലുമൊക്കെ ഒന്ന് പറ ആദ്യം.... എവിടെ നിന്നാണ് ആ കുരുട്ട് ശബ്‌ദം കേട്ടതേയെന്ന് കരുതി നോക്കിയപ്പോൾ മൂലയിൽ കാശി ഇരിക്കുന്നു... ടാ പൊടി.. നീ കുറച്ചും കൂടെ ഉരുണ്ടു പോയല്ലോ... ശരത് അവനെ കളിയാക്കി പറഞ്ഞപ്പോൾ തുറിച്ചു നോക്കി കൈയിലും കപ്പലണ്ടിയും ചവച്ചു അവൻ പുറത്ത പോയി.... എന്ത് ക്യൂട്ട് ആണല്ലേ നമ്മുടെ കാശി... അപ്പോഴും ദേഷ്യത്തിൽ ഞാൻ ഇരുന്നു... എന്റെ ശിവാ.. ആദ്യം നീ ഈ ദേഷ്യം മാറ്റി വച്ച് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്‌... ഞാൻ മിണ്ടാത്തെ ഇരുന്നു... മാങ്ങകളോടുള്ള നിന്റെ ആഘാതമായ പ്രണയം കണ്ടു പണ്ട് മുതലേ നിന്നെ മാങ്ങാഭരണി എന്ന് വിളിച്ച പിന്നാലെ നടന്ന ദേഷ്യം പിടിപിക്കുമ്പോഴും വഴക്ക് കൂടുമ്പോയെല്ലാം ഞാൻ പോലും അറിയാതെ എന്റെ മനസിൽ നീ എനിക്കൊരു.......... അവന്റെ ബാക്കി വാക്കുകൾക്കായി ഞാൻ വായും തുറന്നു അവന്റെ മുഖത്തു നോക്കി ഇരുന്നു.... നീ എനിക്കൊരു കുഞ്ഞി പെങ്ങളായി മാറുകയായിരുന്നു....... ഏഹ്... പെങ്ങളാ.... അവൻ അതെ എന്നുള്ള രീതിയിൽ തലയാട്ടി... പിന്നെ എന്തിനാടാ നീ കോളേജിൽ വച്ച് കല്യാണം കഴിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞത്.. ... അത്‌ ഒരു തമാശയ്ക്ക്‌ .. മുമ്പിൽ നിന്ന് എഴുനേറ്റു പോ.. അവന്റെ ഒരു തമാശ.. ഞാൻ പോയേക്കാമെ...... എന്തൊരു ചൂട് ആണല്ലേ..... എന്ന് പറഞ്ഞു അവൻ കൈയിൽ ഇരുന്ന ഒരു ബുക്ക്‌ എടുത്തു എനിക്ക് കാണുന്ന രീതിയിൽ വീശി... അപ്പോഴാണ് ആ നഗ്ന സത്യം ഞാൻ മനസിലാക്കിയത് അത്‌ വെറുമൊരു ബുക്കായിരുന്നില്ല.... ഞാൻ അവനു നേരെ തിരിഞ്ഞു.. ടാ.. നിന്നോട് ആരാ എന്റെ ഡയറി എടുക്കാൻ പറഞ്ഞത്... കണ്ടപ്പോൾ ഒന്ന് ചുമ്മാ എടുത്തു വായിച്ചതാ... ഞാൻ അറിഞ്ഞോ നീ ഇതിൽ നിന്റെ നഷ്ടപ്രണയമൊക്കെ കുത്തിക്കുറിച്ചു വയ്ക്കുമെന് ... ടാ സാമദ്രോഹി നീ എല്ലാം വായിച്ചോ.... അങ്ങനെയെല്ലാം വായിച്ചില്ല.... നിന്റെ വിഷ്ണുവേട്ടന്റെ ഭാഗം മാത്രം വായിച്ചു.... മറ്റുള്ളവരുടെ ഡയറി എടുത്തു വായിക്കുന്നത് അത്ര നല്ല സ്വഭാവമല്ല... ദേഷ്യത്തിൽ അത്രെയും പറഞ്ഞു ഞാൻ കട്ടിലിൽ ഇരുന്നു... അവൻ എന്റെ അടുത്ത് വന്നിരുന്നു ഡയറി എന്റെ നേർക്ക് നീട്ടി... ഞാൻ തിരിഞ്ഞിരുന്നു.... അവൻ വീണ്ടും ഇരുന്നു ചിരിച്ചു ഇവിടെ ചിരിക്കാൻ ആരേലും വല്ല കോമഡി പറഞ്ഞോ.. ഞാൻ നിന്നെ കല്യാണം കഴിക്കാൻ പോകുന്നു ഇന്ന് പറഞപോയുള്ള നിന്റെ മുഖഭാവം കണ്ടു ചിരിച്ചു പോയതാ... ഞാൻ അവന്റെ കൈയിൽ നിന്നും ഡയറി പിടിച്ച വാങ്ങി ഒന്നും പറയാതെ ഇരുന്നു.... അവൻ എന്റെ തോളിൽ കൈ ഇട്ടു സംസാരിച്ചു തുടങ്ങി... നീ ഇവിടെ കാണുമെന്ന് കരുതിയ ആദ്യം ഇവിടെ വന്നത്... ചുമ്മാ റൂമിൽ കയറ്റിയപ്പോഴാണ് ഈ ഡയറി കണ്ടതും... പിന്നെ ഇത്രേയ്ക്ക്‌ നീ പ്രേമിക്കുന്ന വിഷ്ണുവിനെ ഒന്ന് കാണണമെന്ന് തോന്നിയാണ് കോളേജിൽ വന്നത്.... അവിടെ വന്നപ്പോഴോ രണ്ട പേരും ഒന്നിച്ചു നിക്കുന്നു.. പിന്നെ ഒരു പഞ്ചിന് ആ ഡയലോഗ് അങ്ങ് അടിച്ചു... അത്രേയുള്ളൂ... പക്ഷെ ഒരു കാര്യമുണ്ട്... ഞാൻ അവന്റെ മുഖത്തു നോക്കി... നീ ഈ ഡയറിയിൽ എഴുതിരിക്കുന്നത് പോലെയൊന്നുമല്ല മോളെ.... അവനു നിന്നെ ഇഷ്ടമാണ്.... ആത്രേയകും ഉറപ്പിച്ച അവൻ പറഞ്ഞതും നെഞ്ചിലൂടെ ഒരു തണുത്ത കാറ്റു വീശിയത് പോലെ തോന്നി .. നിനക്ക് എന്താണ് അത്‌ ഇത്ര ഉറപ്പ്... എന്റെ നിഗമനങ്ങൾ ഒരിക്കലും തെറ്റാറില്ല... പിന്നെ ചക്കയാണ്... ചക്ക കിട്ടിയില്ല മക്കളെ.... പിന്നെ അല്പം കപ്പ കിട്ടിയത് എടുത്തു വച്ചിട്ടുണ്ട്.. അമ്മുമ്മ റൂമിലേക്ക്‌ രംഗപ്രവേശനം ചെയ്തു... അമ്മുമ്മയോട് പറയട്ടെയെല്ലാം... അപ്പോൾ ഞാൻ വേണ്ടായെന്ന് തലയാട്ടി.. oh my dear darling you look so young... അവൻ അമ്മുമ്മയുടെ അടുത്തു പോയി കവിളിൽ പിടിച്ച പറഞ്ഞു.... iam fine... മറുപടിയായി എന്റെ അമ്മുമ്മയും ഉത്തരം കൊടുത്തു... കുറച്ച് ദിവസത്തെ എന്റെ ഇംഗ്ലീഷ് ക്ലാസ്സ്‌ കൊണ്ട് ഇത്രെയും ഇമ്പ്രൂവ്മെന്റ് ആയില്ലേ... അവൻ അമ്മുമ്മയെ ചേർത്തു പിടിച്ചു എന്നെ നോക്കി പറഞ്ഞപ്പോ ഞാൻ ചിരിച്ചു.... അങ്ങനെ ഓരോ തമാശയും പറഞ്ഞിരുന്നപ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്... വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസ്സേജ് വന്നതായിരുന്നു... നാളെ parents മീറ്റിംഗാണ് എന്ന് പറഞ്ഞു..... ഒരു കാര്യവുമില്ലെങ്കിലിം ഞാൻ പോയി അമ്മയോട് നാളത്തെ മീറ്റിംഗിന്റെ കാര്യം പറഞ്ഞു.... ശരത്തും കാശിയും കൂടെ ചേർന്നാൽ ശരിക്കും ആരാണ് ചെറുത് എന്ന് പറയാൻ പറ്റില്ല.. രണ്ടിനും ഒരേ സ്വഭാവമാണ്.. രാത്രി ആയപ്പോൾ അവൻ യാത്ര പറഞ്ഞു ഇറങ്ങി... അധികം വയ്ക്കാതെ ഞാനും ആഹാരം കഴിച്ചു കിടന്നു... രാവിലെ കോളേജിൽ പോകാൻ ഇറങ്ങിയപ്പോൾ ആണ് മീറ്റിംഗിന്റെ കാര്യം ഓർമ വന്നത്... അമ്മേ പെട്ടെന്ന് റെഡിയാവ്... എവിടെ പോകാൻ... അത്‌ കൊള്ളാം.. ഞാൻ ഇന്നലെ പറഞ്ഞതല്ലേ ഇന്ന് മീറ്റിംഗിന് പോകുന്ന കാര്യം.... അതിന് മീറ്റിംഗിന് പോകാനുള്ള ആളുകൾ നേരത്തെ റെഡിയായി... അമ്മയല്ലേ... അച്ഛനാണോ വരുന്നത്.... അച്ഛനും അമ്മയുമൊന്നുമല്ല ഞാനാണ് വരാൻ പോകുന്നത്.... തിരിഞ്ഞു നോക്കിയപ്പോൾ റെഡിയായി എന്റെ അമ്മുമ്മ.... ഏഹ്.... അതൊന്നും ശരിയാവൂല്ല.... അമ്മ വന്നാൽ മതി... അത്‌ എന്താടി മോളെ... നി കുടുംബ സ്ത്രീയുടെ മീറ്റിംഗിന് ഞാൻ വന്നാൽ.. അഹ്.. ദേ ഇതാണ് പ്രശ്നം... കുടുംബ സ്ത്രീയുടെ മീറ്റിംഗ് ഒന്നുല്ല... parents മീറ്റിംങാണ്... എന്തായാലും എന്താ.. കാര്യങ്ങൾ പറഞ്ഞാൽ പോരെ... എന്റെ അമ്മുമ്മയുടെ നാക്ക് എനിക്ക് നല്ലത് പോലെ അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ സമ്മതിച്ചില്ല... കുടുംബത്തിൽ ഒരു പെണ്ണ് കുഞ്ഞു ജനിക്കാൻ വേണ്ടി എത്രമാത്രം ഉരുളി കമയത്തി പാൽ പായസം നേർന്നുമാണ് അവസാനം ഒരു പെണ്ണ് കുഞ്ഞിനെ കിട്ടിയത്.... അങ്ങനെ കിട്ടിയ നിന്നെ താഴത്തും തലയിലും വയ്ക്കാതെ ഈ നെഞ്ചിൽ കിടത്തിയാണ് ഈ അമ്മുമ്മ ഉറക്കിയത്... ആ എനോട് നിനക്ക് ഇപ്പോൾ ഒരു സ്നേഹവുമില്ല... എന്റെ അമ്മുമ്മേ ജനിച്ച ഈ ഇരുപതു വർഷത്തിന്റെ ഇടയിൽ ഈ കഥ ഒരു ഇരുനൂറ് വട്ടമെങ്കിലും ഞാൻ കേട്ടു... സംസാരിച്ചു കൊണ്ട് ഇരിക്കാതെ പെട്ടെന്ന് ഇറങ്ങാൻ നോക്ക്... ആ സംസാരം വന്നത് അകത്തേക്ക് കയറി വരുന്ന ശരത്തിൽ നിന്നായിരുന്നു... നീ ഇത് എങ്ങോട്ട് പോകുന്ന കാര്യമാണ് പറഞ്ഞത്.. ഞാൻ അവനോടായി ചോദിച്ചു.. വേറെ എങ്ങോട്ട്.. നിന്റെ കോളേജിലേക്ക്... ഇന്ന് മീറ്റിംഗ് അല്ലെ.. അമ്മുമ്മയുടെ കൂടെ ഞാനുമുണ്ട്... ഓഹോ... എന്നാൽ പിന്നെ ഒട്ടുമേ വേണ്ടാ... അമ്മേ.. ഞാൻ അവസാനം അമ്മേ വിളിച്ചു... വീട്ടിലെ പണിയൊന്നും കഴിഞ്ഞിട്ടില്ല...നിങ്ങൾ മൂന്നുപേരും പോയാൽ മതി... അമ്മ പറഞ്ഞു തീർന്നതും ശരത് പോയി കാറിൽ കയറി... അതിനും മുമ്പേ തന്നെ എന്റെ പൊന്നാര അമ്മുമ്മയും സ്ഥാനം പിടിച്ചിരുന്നു.... എല്ലാം ദൈവങ്ങളെയും വിളിച്ചു കൊണ്ട് ഞാനും വേറെ വഴി ഇല്ലാതെ ഇറങ്ങി.... കാർ കോളേജിൽ എത്തി ഇറങ്ങാൻ തുടങ്ങിയ രണ്ടുപേരോടുമായി ഞാൻ പറഞ്ഞു.. ഒരു കാര്യം ഞാൻ ആദ്യമേ പറയാം...നാറ്റിക്കരുത് പ്ലീസ്... ശ്രമിക്കാം.... ആ കാലൻ പറഞ്ഞു കൊണ്ട് പുറത്തേക്കു ഇറങ്ങി...പിന്നാലെ ഞാനും അമ്മുമ്മയും.... അകത്തേക്ക് പോകാൻ തുടങ്ങിയതും അമ്മുമ്മ എന്റെ കൈയിൽ പിടിച്ചു.. ഡീ മോളെ.. ആ പച്ച പുള്ളിയുള്ള സാരീ ഉടുത്ത കൊച്ചു കൊള്ളാലോ... നമ്മുടെ തെക്കേ പറമ്പിലെ വത്സലയുടെ മോനു നന്നായി ചേരും....ഒന്ന് പോയി ആലോചിച്ചാലോ.. ഇതാണ് ഞാൻ കൂടെ വരണ്ടായെന്ന് പറഞ്ഞത്... ചുമ്മാ മനുഷ്യന് പാർസലായി അടി വാങ്ങിച്ചു തരാൻ വേണ്ടി ഇറങ്ങിരിക്കുവാണ്... ആ സ്ത്രീധനം ചോദിക്കാതെ ഇരുന്നാൽ പോരെ... എന്നെ അങ്ങോട്ട്‌ കൊല്ല്... പിന്നെ അമ്മുമ്മയെ ഒന്നും പറയാൻ സമാധിക്കാതെ ഞാൻ കൈയിൽ പിടിച്ചു ഡിപ്പാർട്മെന്റിലേക്ക് നടന്നു.... കൂടെ കുരിശു പോലെ ശരത്തും.... ഡിപ്പാർട്മെന്റിന് അകത്തു കുറച്ച് പേരുടെ parents ഒക്കെ വന്നിരുന്നു... ഞങ്ങളും അകത്തേക്ക് പോയി... പ്രായമുള്ള എന്റെ അമ്മുമ്മ വന്നത് കൊണ്ട് തന്നെ ഇരുന്നിരുന്ന ഒരു കുട്ടി എഴുനേറ്റു മാറി കൊടുത്തു... അമ്മുമ്മ ആ കുട്ടിയെ നോക്കി ചിരിച്ചു കൊണ്ട് ഇരുന്നു.. നല്ല ഗുരുത്വമുള്ള കുട്ടിയല്ലേ... നമ്മുടെ ശങ്കരേട്ടന്റെ മോനു നന്നായി ചേരും... ഇത് എന്തോന്ന്.... സഞ്ചരിക്കുന്ന മാട്രിമോണിയ.. ശരത് പിന്നിൽ നിന്ന് പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു... പിന്നെ എന്റെ കണ്ണുകൾ പതിവ് പോലെ പാഞ്ഞത് വിഷ്ണുവേട്ടനിൽ ആയിരുന്നു... ഞാൻ വന്നത് അറിഞ്ഞില്ലയെന്ന് തോനുന്നു.... ഓരോ കുട്ടികളോടും അവരുടെ രക്ഷകർത്താവിനോടുമായി വിഷ്ണുവേട്ടൻ സംസാരിച്ചു.... ആ പയ്യൻ കൊള്ളാലോ... നമ്മുടെ... ഒന്ന് ചുമ്മാതെ ഇരിക്ക് എന്റെ അമ്മുമ്മേ.... ശരത് പിന്നിൽ നിന്നും ചിരിച്ചു.... എന്നെ വിഷ്ണുവേട്ടൻ കണ്ടില്ലെങ്കിലും മറ്റുരാൾ കണ്ടു... വേറെയാരു മണിയടി സാറ് തന്നെ... ശിവന്യ... ഗ്രാൻഡ് മദർ ആണോ.... സാർ അവിടെ ഇരുന്നു ചോദിച്ചപ്പോൾ വിഷ്ണുവേട്ടൻ തല ഉയർത്തി ഞാൻ നിക്കുന്ന സ്ഥാനത്തു നോക്കി... എന്നെ ആണ് ആദ്യം നോക്കിയത് എങ്കിലും പെട്ടന്ന് ആ കണ്ണുകൾ പാഞ്ഞത് എന്റെ പിന്നിൽ നിക്കുന്ന ശരത്തിന്റെ മേൽ ആയിരുന്നു..... എന്നാൽ ആ ശവത്തിന്റെ കണ്ണ് വേറെ എവിടേയോ ആയിരുന്നു... ഞാൻ അവന്റെ വയറ്റിൽ തട്ടി... ആ പച്ച കളർ ചുരിധാറിനെ ഞാൻ ഇങ്ങു എടുക്കുവാ.... അവിടെ നിക്കുന്ന ഒരു കുട്ടിയെ നോക്കി അവൻ പറഞ്ഞപ്പോൾ അതെ ടോണിൽ ഞാനും പറഞ്ഞു.. അവസാനം അവളുടെ വീട്ടുകാർ നിന്റെ തല എടുക്കാതെ നോക്കിക്കോ... എങ്കിലും അവൻ അവന്റെ കലാരൂപമായ വായിനോട്ടം തുടർന്നു കൊണ്ടിരുന്നു... പിന്നെ താമസിക്കാതെ ഞാൻ അമ്മുമയെയും കൂട്ടി സാറുമാരുടെ അടുത്തേക്ക് പോയി.... മണിയടി സാർ എന്നെ കുറിച്ച് പൊക്കി പറഞ്ഞു കൊണ്ടേ ഇരുന്നു.. അതൊക്കെ കേട്ട് റിതങ്കപുളകിതയായി എന്റെ അമ്മുമ്മയും.... ശിവന്യ നല്ല കുട്ടിയാണ്... പിന്നെ ഈ പ്രാവശ്യം ഒരു സപ്പ്ളി വന്നതൊഴിച്ചാൽ വലിയ പ്രശ്നമൊന്നുമില്ല.... രാധിക മിസ്സ്‌ ആയിരുന്നു.. കോളേജിലും supplyco ഉണ്ടോ മക്കളെ... അമ്മുമ്മ ചോദിച്ചപ്പോൾ ഉത്തരം മുട്ടിയ രീതിയിൽ മിസ്സ്‌ നിന്നു... മണിയടി സാറും വിഷ്ണുവേട്ടനും എന്ത് പറയണമെന്ന് അറിയാതെ നിന്നു.. ഒപ്പം ഞാനും.... ഒരു സപ്പ്ളി ഉണ്ട് എന്ന് വച്ചാൽ അവൾ ഒരു വിഷയത്തിന് തോറ്റു എന്നാണ് അമ്മുമ്മേ... ശരത് പറഞ്ഞത് കേട്ട് ഞെട്ടി കോണ്ട് അമ്മുമ്മ എന്നെ നോക്കി... കഴിയുന്നതും നിഷ്കളങ്കമായി ഞാൻ ചിരിച്ചു... പക്ഷെ എന്റെ അമ്മുമ്മ രൗദ്ര ഭാവത്തിൽ എത്തി കഴിഞ്ഞിരുന്നു... ഒരു മുന്നറിയിപ്പും തരാതെ എല്ലാവരും നോക്കുന്നത് പോലും ശ്രദ്ധിക്കാതെ അമ്മുമ്മ അവിടെ വച്ച് എന്റെ ചെവിക്കു പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു.... കുടുംബത്തിൽ ഒരു പെണ്ണ് കുഞ്ഞ് ജനിക്കാൻ വേണ്ടി എത്ര ഉരുളിയാണ് കമയത്തിയത്... പാൽപ്പായസവും... അതിന്റെ ഇടയിൽ ആ ശരത് പറഞ്ഞു... ആ പാൽ പായസവും... അങ്ങനെ നേർച്ചയും കാഴ്ചയും വച്ച് കിട്ടിയത് ഇങ്ങനെ പള്ളിക്കൂടത്തിൽ വന്നു supplyco മേടിക്കാനാണോ.... മേടിക്കാനാണോയെന്ന്.. അമ്മുമ്മേ ചെവി വിട്... ചെവി വിട്... വേദനിക്കുന്നു.... എല്ലാവരും എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിന്നു... അമ്മുമ്മ അതൊന്നും ശ്രദ്ധിക്കാതെ ചെവി പിടിച്ചു തിരിക്കാനും.. സാരമില്ല.. വീണ്ടും എഴുതി എടുക്കാമെന്നേയുള്ളൂ.. വിഷ്ണുവേട്ടൻ അവസാനം അമ്മുമ്മയുടെ അടുത്ത് പറഞ്ഞു... അവസാനം അമ്മുമ്മ ചെവിയിൽ നിന്നും പിടി വിട്ടു... ഞാൻ ചെവി തടവി ചമ്മലോടെ ആദ്യം നോക്കിയത് വിഷ്ണുവേട്ടനെ ആയിരുന്നു....എന്റെ മുഖം കണ്ടിട്ട് ആകണം എവിടെയൊക്കെയോ ആ ചുണ്ടിൽ ചിരി വിരിഞ്ഞിരുന്നു.... അമ്മുമ്മേ... നമ്മുടെ നന്ദേട്ടൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയുടെ സഹോദരനാണ്.... അമ്മുമ്മ അത്‌ കേൾക്കേണ്ട താമസം പിന്നെ എല്ലാം മറന്നു വിഷ്ണുവേട്ടനോട് ഓരോന്നും ചോദിക്കാൻ തുടങ്ങി... അവസാനം ഒരു വിധത്തിൽ ഞാൻ അവിടെ നിന്നും അമ്മുമ്മയെയും കൂട്ടി അവിടെ നിന്നും പുറത്തേക്കു പോകാൻ തുടങ്ങിയതും..... ശിവന്യ... ഈ പേപ്പേഴ്സ് ഒന്ന് സ്റ്റോർ റൂമിൽ കൊണ്ട് വയ്ക്കാവോ... രാധിക മിസ്സ്‌ ആയിരുന്നു... എന്നാൽ സ്റ്റോർ റൂമിന്റെ കാര്യം പറഞ്ഞപ്പോൾ അറിയാതെ ഞാൻ വിഷ്ണുവേട്ടനെ നോക്കി.... എന്ത് കൊണ്ടോ വിഷ്ണുവേട്ടനും എന്നെ അതെ രീതിയിൽ നോക്കി.... ഞാൻ ആ പേപ്പറുകൾ എല്ലാം വാങ്ങി പോകാൻ തുടങ്ങിയതും വീണ്ടും പിന്നിൽ നിന്ന് വിളിച്ചു.. ഇപ്രാവശ്യം വിളിച്ചത് നമ്മുടെ മണിയടി സാർ ആയിരുന്നു... ആ ശിവന്യ ഞാനും വരുന്നു.. എനിക്കും ഒരു ആവശ്യമുണ്ട്.... ഒരു ആവശ്യവുമില്ലാതെയാണ് അങ്ങേരു വരുന്നത് എന്ന് എനിക്ക് നല്ല ഉറപ്പ് ആയിരുന്നു... എങ്കിലും ഞാൻ വലിയ മൈൻഡ് ആകാതെ പുറത്തേക്കു പോയി... പോകുന്നതിന് മുമ്പ് വിഷ്ണുവേട്ടനെ നോക്കിയപ്പോൾ ഏട്ടൻ നോക്കി നിന്നത് എനിക്ക് പിന്നാലെ തിരക്ക് ഇട്ടു വരാൻ നിക്കുന്ന മണിയടി സാറിനെ ആയിരുന്നു.... അമ്മുമ്മയോടും ശരത്തിനോടും ഇപ്പോൾ വരാമെന്നു പറഞ്ഞു ഞാൻ അങ്ങേരെ കാത്തുനിൽക്കാതെ സ്റ്റോർ റൂമിലേക്ക്‌ നടന്നു... അകത്തു കയറി എല്ലാം വച്ച് കൊണ്ട് നിന്നപ്പോൾ അങ്ങേരും അവിടെ വന്നു.... അവിടെ വേറെയാരും ഇല്ലായിരുന്നു.... ഞാൻ സഹായിക്കണോ ശിവന്യ... വേണ്ടാ സാർ... ഞാൻ വയ്ക്കാം.... നീരസത്തോട് കൂടെ തന്നെ ഞാൻ പറഞ്ഞു... വേണ്ടാ ശിവന്യ ഞാനും സഹായിക്കാം... എന്ന് പറഞ്ഞു അയാളും പേപ്പർ കൂടെ വയ്ക്കാൻ തുടങ്ങി... എന്നാൽ അങ്ങേരുടെ കൈകൾ പേപ്പർ നേരെ വയ്ക്കുന്നതിനേക്കാൾ കൂടുതൽ സഞ്ചരിച്ചത് എന്റെ കാര്യങ്ങൾക്ക് മേൽ ആയിരുന്നു... കൈയിൽ അവസാനം അയാൾ മനഃപൂർവം ഒരു പിടി പിടിച്ചു.... സാറിന്റെ വീട്ടിൽ ഇപ്പോൾ ഭാര്യയുണ്ടോ.... ശാന്തതയോട് കൂടി ഞാൻ ചോദിച്ചു.... അവൾ ഇനി അടുത്ത മാസമേ വരാത്തൊള്ളു.. വികാരത്തോടെ അയാൾ പറഞ്ഞു... എന്നാലേ അടുത്ത് മാസം വരെ നിങ്ങൾക്ക് പിടിച്ച നിൽക്കാൻ പറ്റില്ലെങ്കിൽ വല്ല മുള്ളു വേലിയിലും പോയി കയറടോ.. അവസാനം വന്നു എന്റെ ശബ്ദം ഉയർന്നതും അയാൾ പെട്ടെന്ന് എന്റെ കൈ വിട്ടു.... ശിവന്യ ഞാൻ... മിണ്ടി പോകരുത്... വേണ്ടാ വേണ്ടാ എന്ന് വയ്ക്കും തോറും താൻ എന്താ തലയിൽ കയറി നാടോടി നൃത്തം കളിക്കുന്ന.... വന്ന നാൾ മുതൽ സഹിക്കുന്നതാണ് ഈ ഒലിപ്പീരു... അത്‌ പിന്നെ ഞാൻ... അയാൾ ആകെ വിയർത്തു..... ഒരു കാര്യം ചെവി തുറന്ന് കേട്ടോ... മേലാൽ ഇമ്മാതിരി ഒളിപ്പേരും കൊണ്ട് എന്റെ അടുത്ത വന്നാൽ കോളേജ് മാനേജ്മെന്റിന്റെയോ യൂണിവേഴ്സിയുടെയോ സഹായമൊന്നും എനിക്ക് വേണ്ടാ... ദേ ഈ കൈ മടക്കി ഒന്ന് അങ്ങോട്ട്‌ തരും... താഴെ നേരത്തെ കണ്ടല്ലോ... എന്റെ അമ്മുമ്മേ... നിങ്ങളുടെ സൂക്കേട് എന്റെ അമ്മുമ്മയോട് പറഞ്ഞാൽ ഇപ്പോൾ ഇവിടെ വച്ച് തന്നെ അതിനുള്ള മരുന്നും തരും... അയ്യോ ശിവന്യ.. Iam സോറി.. പ്ലീസ് ആരോടും പറയരുത്.... ഇറങ്ങി പോടോ.... അവസാനം ദേഷ്യത്തിൽ ഞാൻ പറഞ്ഞതും അയാൾ പെട്ടെന്ന് പുറത്തേക്കു പോകാൻ തുടങ്ങിയതും പുറത്ത നിന്ന് വിഷ്ണുവേട്ടൻ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു... വിഷ്ണുവെട്ടൻ അയാളുടെ മുഖത്തു തന്നെ നോക്കി ഒരു നിമിഷം നിന്നു.... വിഷ്ണുവേട്ടനെ നോക്കി ഒന്ന് ചിരിച്ചു അങ്ങേരു ഉയിരും കൊണ്ട് പോയി... വിഷ്ണുവേട്ടൻ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു.... നീ അയാളെ എന്താ ചെയ്തത്.... ? ഞാൻ കേട്ടത് തിരഞ്ഞു പോയതാണോ എന്ന് ആലോചിച്ചു ഞാൻ ആ മുഖത്തു നോക്കി... പിനീടാണ് മനസിലായത് കേട്ടത് തിരിഞ്ഞു പോയതല്ല... ശരിക്കും അത്‌ തന്നെയാണ് ഉദ്ദേശിച്ചത് എന്ന്... ഞാൻ എന്ത് ചെയ്യാൻ... അല്ല മൂപരുടെ പേടിയും പതർച്ചയും കണ്ടു കൊണ്ട് ചോദിച്ചതാ... നീ എന്താ അയാളെ ചെയ്തത് എന്ന്.. ഒരു തമാശ പോലെ വിഷ്ണുവേട്ടൻ അത്‌ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്... അല്ലെങ്കിലും സാറിന്റെ മുമ്പിൽ എപ്പോഴും അഹങ്കാരി ഞാൻ ആണല്ലോ... അത്രെയും പറഞ്ഞു പോകാൻ തുടങ്ങിയ എന്റെ കൈയിൽ പിടിച്ചു അതെ സ്ഥാനത്തു നിർത്തി.... അങ്ങനെ ഞാൻ പറഞ്ഞോ... അല്പം കൂടെ അടുത്തേക്ക് വന്നു എന്നോട് പറഞ്ഞപ്പോൾ ഉത്തരം പറയാൻ ആവാതെ ഞാൻ നിന്നു.. ഇപ്പോഴും ഈ സാമിപ്യം അത്രമേൽ എന്നെ സ്വാധീനം ചേലത്തുമെന്ന് ഉയർന്ന വന്ന നെഞ്ചിടിപ്പ് എനോട് പറഞ്ഞു..... ചുവന്നിട്ടുണ്ടലോ..... ആ വാക്കുകൾ കേട്ട് ഞാൻ അമ്പരന്നു.... നാണം വന്നാൽ മുഖം ചുവക്കുമെന് കേട്ടിട്ടുണ്ട്.. പെട്ടെന്ന് ഞാൻ രണ്ട കൈയും കൊണ്ട് മുഖം തുടച്ചു.... അപ്പോൾ ആ മുഖത്തു ഒരു ചിരി വന്നു... ഞാൻ ഒന്നും മനസ്സിലാവാതെ നോക്കി... ഞാൻ ഉദ്ദേശിച്ചത് ചെവിയുടെ കാര്യമാണ്.... അമ്മുമ്മ നേരത്തെ പിടിച്ച ചെവി ചുവന്നിട്ടുണ്ട് എന്നാണ് ഉദ്ദേശിച്ചത് എന്ന് അപ്പോഴാണ് മനസിലായത്... വീണ്ടും ചമ്മി... എന്തെങ്കിലും ഉത്തരം പറയുന്നതിന് മുമ്പ് ഞാൻ പെട്ടെന്ന് അല്പം മാറി.. വേറെയൊന്നും കൊണ്ടല്ല...രണ്ട തവണ തുമ്മി... ഇവിടത്തെ പൊടി അടിച്ചിടാണോ... അല്ല എന്ന് രീതിയിൽ തലയോട്ടി ഞാൻ പറഞ്ഞു.. ഇന്നലെ നമ്മൾ നനഞ്ഞിലേ മഴ... അതുകൊണ്ടാ.... ഞാൻ പറഞ്ഞു പോയ ഉത്തരം എന്ത് കൊണ്ടോ എനിക്ക് തന്നെ എവിടേയോ ഒരു നാണം എറിഞ്ഞു... ഒരുമിച്ച് നനഞ്ഞ മഴ അത്രമേൽ എനിക്ക് പ്രിയപ്പെട്ടതായി മാറി കഴിഞ്ഞിരുന്നു... ഒരു പക്ഷെ അതുപോലെ ആയിരിക്കുമോ വിഷ്ണുവേട്ടനും.... ഇനിയും നിന്നാൽ ശരിയാകില്ല എന്ന് തോന്നിയത് കൊണ്ട് വീണ്ടും പോകാൻ തുടങ്ങിയ എന്നെ വിഷ്ണുവേട്ടൻ പിടിച്ചു നിർത്തി... എന്തിനാ ഇന്നലെ കരഞ്ഞത് എന്ന് ഇതുവരെ പറഞ്ഞില്ല.... കാരണം എനിക്കും അറിയാത്തത് കൊണ്ട് ഞാൻ ആ മുഖത്തു നോക്കി മൗനമായി നിന്നു... പറയടി... അല്പം കനത്ത ശബ്ദത്തോടെ ആയിരുന്നു ഇപ്രാവശ്യം ചോദിച്ചത്... എനിക്ക് അറിഞ്ഞൂടാ... എന്ത് അറിഞ്ഞൂടാ എന്ന്... കരഞ്ഞത് എന്ത് കൊണ്ടാണ് എന്ന് അറിഞ്ഞൂടാ.... വീണ്ടും ഞങ്ങൾക്ക്‌ ഇടയിൽ മൗനം വന്നു... ആദ്യ ചുംബനം അറിയാതെ ആണെകിലും പരസ്പരം നൽകിയതും എന്റെ പ്രണയം ആദ്യമായി പറഞ്ഞതും ഇവിടെ വച്ചായിരുന്നു എന്ന് ചിന്ത ഉള്ളിൽ എവിടേയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവം നൽകി... വിഷ്ണുവേട്ടന്റെ നോട്ടം ഒരു പരിധി വരെ എന്നെ തളർത്തി... ടെൻഷന്റെ ഇടയിൽ ഞാൻ താഴ് ചുണ്ട് കടിച്ചു... എന്നാൽ അത്‌ വേണ്ടിരുന്നില്ല എന്ന് വിഷ്ണുവേട്ടന്റെ നോട്ടം എന്റെ ചുണ്ടിൽ വീണപ്പോൾ തോന്നി.... എന്തും സംഭവിക്കാമെന്ന് ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ ആയിരുന്നു ആ ശബ്ദം കാതിൽ മുഴങ്ങിയത്... ശിവാ .. ഞങ്ങൾ നോക്കിയപ്പോൾ വാതിലിൽ ചാരി ശരത് നിക്കുന്നു.... ബാഹുബലിയിലെ ബല്ലാല ദേവയെ പോലെ വിഷ്ണുവേട്ടൻ അവനെ നോക്കിയപ്പോൾ യോദ്ധായിലെ അപ്പുകുട്ടൻ നിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.... അവൻ എന്റെ അടുത്തു വന്നു കൈയിൽ പിടിച്ചു... വാ.. അവൻ എന്റെ കൈയും വലിച്ചു പുറത്തേക്കു പോയപ്പോൾ ഒന്നും മനസ്സിലാവാതെ ഞാൻ വിഷ്ണുവേട്ടനെ നോക്കിയപ്പോൾ എന്തൊകെയോ മനസിലായത് പോലെ വിഷ്ണുവേട്ടൻ എന്നെ നോക്കി... ടാ.. നീ ഇത് എങ്ങോട്ടാ എന്നെയും വലിച്ചു കൊണ്ട് പോകുന്നത്.. ക്യാന്റീനിലേക്ക്... അത്‌ നിനക്ക് ആദ്യമേ അങ്ങ് പറഞ്ഞാൽ പോരെ... പറയാൻ വന്നപ്പോൾ അല്ലെ... എന്താടാ നിർത്തി കളഞ്ഞത്.... ഞാൻ ഒന്നും പറയുന്നില്ലേ.... പെങ്ങൾമാർക്ക് ഫ്രീഡം കൊടുക്കുന്ന ഒരു മോഡേൺ ആങ്ങളയാണ് ഞാൻ... അതുകൊണ്ട് നീ രക്ഷപെട്ടു.... ഉവ്വേ.. അവൻ നിന്നു.. ഒപ്പം ഞാനും... എന്റെ മുഖത്തു നോക്കി അവൻ വീണ്ടും ആവർത്തിച്ചു... വിഷ്ണുവിന് നിനെയും ഇഷ്ടമാണ് പെണ്ണേ... ------------------ അടുത്ത പാർട്ട്‌ ഉണ്ട്.. #📙 നോവൽ
28k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

ശിവപരിണയം ❤ Part 17 (ii) ഇപ്പോൾ തന്നെ താമസിച്ചു... ഞാൻ ക്ലാസ്സിലേക്ക് പോട്ടെ... പോകുന്നതിന് മുമ്പ് വിഷ്ണുവേട്ടനെ ഒരു വട്ടം നോക്കി ഞാൻ ക്ലാസിലേക്ക് നടന്നു... കുതിർന്ന ശരീരവും അതിലേറെ കുതിർന്ന മനസുമായി... എല്ലാ കാര്യവും കാർത്തുവിനോട് പറഞ്ഞു ഇരിക്കുമ്പോഴാണ് രാവിലെ കൊടുത്ത internal sign ചെയ്യാൻ ഉച്ചയ്ക്ക് എനോട് ഡിപ്പാർട്മെന്റിലേക്ക് ചെല്ലാൻ മിസ്സ്‌ പറഞ്ഞത്.... എന്ത് കൊണ്ടോ.. വിഷ്ണുവേട്ടനെ നോക്കാൻ ഒരു മടി പോലെയായിരുന്നു അപ്പോൾ മനസ്സിൽ.... ഉച്ചയ്ക്ക് ഡിപ്പാർട്മെന്റിലേക്ക് ചെന്നപ്പോൾ അവിടെയാരുമില്ലായിരുന്നു.... എന്നാൽ sign ചെയ്യേണ്ട പേപ്പർ ടേബിളിലുണ്ട്... അതെടുത്തു എന്റെ പേരിന് നേരെ ഞാൻ sign ചെയ്‌തു പുറത്തേക്കു പോകാൻ തുടങ്ങിയപ്പോളാണ് പുറത്ത നിന്നും വിഷ്ണുവേട്ടൻ അകത്തേക്ക് വരുന്നത് കണ്ടത്... എന്നെ കാണുന്നതിന് മുമ്പ് ഞാൻ പെട്ടെന്ന് അവിടത്തെ ഡിപ്പാർട്മെന്റ് ലൈബ്രറിയുടെ ഉള്ളിലേക്ക് പോയി.... കുറച്ച് നേരം അവിടെ തന്നെ നിന്നു... പോയോ ഇല്ലയോ എന്ന് അറിയാൻ വേണ്ടി പുറത്തേക്കു എത്തി നോക്കിയപ്പോൾ അവിടെയെങ്ങും കണ്ടില്ല..... ഇത് എവിടെ പോയി എന്ന് ആലോചിച്ചു തിരിഞ്ഞതും കറക്റ്റ് എന്റെ പിന്നിൽ നിക്കുന്നു... പെട്ടെന്ന് പിന്നിൽ ഒരാളെ കണ്ടപ്പോൾ തന്നെ നെഞ്ചത്ത് കൈ വച്ച് പോയി... പിടിക്കപ്പെട്ടെങ്കിലും ഒരു വളിച്ച ചിരി എന്റെ മുഖത്തു വന്നു... നീ എന്താ ഒളിച്ചു കളിക്കുവാണോ ഇവിടെ.. ഏയ്. .അല്ല.. ഞാൻ ഇവിടെ ബുക്ക്‌ നോക്കാൻ വന്നതാ.. എന്ന് പറഞ്ഞു ഏതോ ഒരു ബുക്ക്‌ ഞാൻ തുറന്നു നോക്കി നിന്നു... ഒരു കോപ്പും മനസിലാവുനില്ലല്ലോ ഇതിലെ.... ബുക്കിൽ നിന്നും ഒളികണ്ണിട്ടു വിഷ്ണുവേട്ടന്റെ മുഖത്തു നോക്കി.... എന്തിനാ രാവിലെ കരഞ്ഞത്... പ്രദീഷിച്ച ചോദ്യമായിരുന്നു.. പക്ഷെ അതിനുള്ള ഉത്തരം എനിക്ക് പോലും അറിയില്ല.. ഞാൻ കരഞ്ഞില്ല.... അത്‌.. മഴ തുള്ളി തെറിച്ചതാവും... മഴ തുള്ളി ഏത് നിന്റെ കണ്ണീർ ഏത് എന്നൊക്കെ തിരിച്ചു അറിയാനുള്ള കഴിവൊക്കെ എനിക്ക് ഉണ്ട്.. അതെന്താ.. രണ്ടും രണ്ട കളർ ആണോ... എന്റെ നാവിൽ നിന്നും അങ്ങനെ ഒരു ഉത്തരം വന്നപ്പോൾ മറുപടിയായി ഒരു വഴക്ക് പ്രധീക്ഷിച്ചു എങ്കിലും ഒന്നും ഉണ്ടായില്ല... ചുമ്മാ നോക്കി നിന്നതല്ലാതെ... ആരോ ഡിപ്പാർട്മെറ്റിലേക്ക് വരുന്നത് കണ്ടു ഞാൻ എത്തി നോക്കി.. .വേറെയാര് മണിയടി സാറ് തന്നെ.... അതുകൂടെ കണ്ടപ്പോൾ പിന്നെ പുറത്ത ഇറങ്ങാൻ തോന്നിയില്ല... പറയ്.. എന്തിനാ കരഞ്ഞത്... വീണ്ടും ആ ചോദ്യം വന്നപ്പോൾ ഉത്തരം പറയാൻ ആവാതെ ഞാൻ നിന്നു... അത്‌..... പെട്ടെന്നാണ് പുറത്ത നിന്ന് ഒരാളുടെ ശബ്‌ദം കേട്ടത്.. excuse me... ഫൈനൽ ഇയർ പഠിക്കുന്ന ശിവന്യ ഒന്ന് കാണാൻ പറ്റുമോ... ഇതിപ്പോ ആരാ എന്നെ ചോദിക്കാൻ... ആരാ അത്‌... വിഷ്ണുവേട്ടൻ ആയിരുന്നു.. അറിയില്ല... ആരാണ് എന്ന് അറിയാൻ വേണ്ടി അവിടെ നിന്നും ഒരു ബുക്കും എടുത്തു ഞാൻ പുറത്ത ഇറങ്ങി.. പിന്നാലെ വിഷ്ണുവേട്ടനും... സാമാന്യം കാണാൻ തരക്കേടില്ലാത്ത ഒരു ചെറുപ്പക്കാരൻ.. അയാൾ എന്റെ അടുത്തേക്ക് വന്നു... ശിവാ നീ ഇവിടെ ഉണ്ടായിരുന്നോ... വളരെ പരിചയമുള്ളത് പോലെ എന്നെ നോക്കി സംസാരിച്ചപ്പോൾ ഒരു പരിചയവുമില്ലാതെ ഞാൻ നിന്നു... ആരാ.. ആഹാ.. Best.. നീ എന്നേ മറന്നുവല്ലേ... ആ സമയം അവിടെ ഉണ്ടായിരുന്ന വിഷ്ണുവേട്ടന്റെയും ഒപ്പം മണിയടി സാറിന്റെയും ശ്രദ്ധ എന്നിൽ ആയിരുന്നു... എനിക്ക് മനസിലായില്ല.. ശരി.. അപ്പോൾ നീ എന്നേ മറന്നുവല്ലേ.. മാങ്ങാഭരണി... അവസാനത്തെ ആ മാങ്ങാഭരണി പതുക്കെയാണ് പറഞ്ഞത്.. പക്ഷെ വിഷ്ണുവേട്ടൻ കേട്ടു എന്ന് തോന്നി...എന്നാൽ ആ വാക്ക് കേട്ടപ്പോളാണ് എന്റെ മുമ്പിൽ നിക്കുന്ന മഹാൻ ആരാണ് എന്ന് എനിക്ക് കത്തിയത്... ശരത്... ഹാവു.. അവസാനം ഓർമ വന്നു... എന്നെ ആ പേര് വിളിക്കാൻ നീ മാത്രമല്ലേയുള്ളൂ.... ശരത് എന്റെ പിന്നിൽ നിന്നിരുന്ന വിഷ്ണുവേട്ടനെ നോക്കി... sorry സർ.. പെട്ടെന്ന് ഇവളെ കണ്ടപ്പോൾ പരിസരം മറന്നു സംസാരിച്ചതാ.... ഞാൻ തിരിഞ്ഞു നോക്കി.... എന്തായാലും പരിചയപ്പെടുത്താൻ തോന്നി.. നന്ദേട്ടൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയുടെ ഏട്ടനാണ് പിന്നെ...... വിഷ്ണുവേട്ടൻ എന്നെ നോക്കി.... എന്റെ ആരെല്ലാമൊക്കെയാണ് പറയണം എന്നുണ്ടെങ്കിലും എല്ലാം ഉള്ളിൽ ഒതുക്കി.. പിന്നെ എന്റെ ക്ലാസ്സ്‌ ട്യൂട്ടറും.... വിഷ്ണു സർ.... വിഷ്ണുവേട്ടന്റെ കണ്ണുകൾ എന്റെ നേർക്ക് വന്നത് ഞാൻ അറിഞ്ഞു... ആഹാ .അപ്പോൾ നമ്മൾ ബന്ധുക്കളാണ് . എന്ന് പറഞ്ഞു ശരത് വിഷ്ണുവേട്ടന് നേരെ കൈ നീട്ടി.... വിഷ്ണുവേട്ടനും കൈ കൊടുത്തു.. പക്ഷെ ആ മുഖത്തെ തെളിച്ച കുറവ് ഞാൻ അറിഞ്ഞു.... ഞാൻ ശരത്... ശിവയുടെ അപ്പച്ചിയുടെ മകനാണ്.... സർവോപരി.... എന്നെ ഒന്ന് നോക്കി.. അവൻ അവസാനം പറഞ്ഞു.. സർവോപരി ഇവളുടെ ഭാവി വരനും... ആ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി അവനെ നോക്കി ... അതിലേറെ ഞെട്ടലോടെ വിഷ്ണുവേട്ടൻ എന്നെ നോക്കി... എന്നാൽ കുടിച്ച കൊണ്ടിരുന്ന ചായ മണ്ടയിൽ കയറി ചുമച്ചു കൊണ്ട് എല്ലാവരെയും ഒരു പോലെ ഞെട്ടലോടെ നോക്കി നമ്മുടെ മണിയടി സാറും ************************************************** ഇന്നും രണ്ട പാർട്ടാണ്.. എല്ലാം ഒരുമിച്ചു പോസ്റ്റാൻ കാരണവർ സമ്മതിക്കുനില്ല.... ഡെയിലി പോസ്റ്റ്‌ ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം മനസിലാക്കി കൂടെ നിന്ന് സപ്പോർട്ട് തരുന്ന എല്ലാ നല്ല വായനക്കാർക്കും നന്ദി... ഈ പാർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പറയാം... അഞ്ചു കൃഷ്ണ ❤ #📙 നോവൽ
19.8k കണ്ടവര്‍
11 ദിവസം
#

📙 നോവൽ

ശിവപരിണയം ❤ Part 17 നന്ദന്റെ അച്ഛൻ നിർബന്ധിച്ചിട്ടും വീട്ടിൽ കയറാതെ പെട്ടെന്ന് ഞാൻ അവിടെ നിന്നും മടങ്ങി... കുറ്റബോധം മാത്രമായിരുന്നു മനസ്സുനിറയെ.... തിരികെ വീട്ടിലേക്കുള്ള യാത്രയിൽ എല്ലാം ഞാൻ ചിന്തിച്ചത് നന്ദന്റെ ഓരോ വാക്കുകളായിരുന്നു... ഒപ്പം അന്ന് എക്സാം ഹാളിൽ വച്ച് നിറഞ്ഞ കണ്ണുകളോടെ നോക്കിയ അവളുടെ മുഖവും.... ചിന്തകൾ കാട് കയറിയപ്പോൾ കാർ ഒരു സൈഡിലേക്ക് ഒതുക്കി ഇട്ടു... സ്റ്റിയറിങ്ങിൽ പിടിച്ചു അന്ന് നടന്ന ഓരോ സംഭവങ്ങളും ഞാൻ ഓർത്തു... താമസിച്ച പരിക്ഷ എഴുതാൻ വന്നത് അവൾ മാത്രമായിരുന്നില്ല.... എന്നാൽ മറ്റുള്ളവരോടെല്ലാം വൈകിയതിന്റെ കാരണം തിരക്കിയപ്പോൾ അവളോട്‌ മാത്രം ഞാൻ അത്‌ ചോദിച്ചില്ല... അവൾ പറയുന്നത് കേൾക്കാനും തയാറായില്ല.... ഇമ്പ്രൂവ്മെന്റ് എക്സാം ഉണ്ടെങ്കിലും അതിന്റെ റിസൾട്ട്‌ വരാൻ ഇനിയും വൈകും... ഞാൻ കാരണം നഷ്ടമായത് തുടർന്ന് പഠനത്തിനുള്ള അവളുടെ ഒരു വർഷമാണ്.... ഒപ്പം അവളുടെ സ്വഭാവത്തെക്കുറിച്ച് വരെ ഞാൻ മോശമാക്കി പറഞ്ഞു.... ജീവിതത്തിൽ ഇത് വരെ ഇത് പോലെയൊരു സന്ദർഭത്തിലൂടെ കടന്നു പോയിട്ടില്ല... അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്നും ഒരു നിശ്ചയവുമില്ലായിരുന്നു... ഒരു നിമിഷം കണ്ണുകൾ അടച്ചു ഞാൻ ഇരുന്നു.... പറഞ്ഞതോ ചെയ്തതോ ഒന്നും തിരിച്ചെടുക്കാൻ ആവില്ല എങ്കിലും എല്ലാത്തിനും നാളെ അവളോട്‌ മാപ്പ് പറയണം എന്ന് ചിന്തയിൽ കാർ സ്റ്റാർട്ടാക്കി വീട്ടിലേക്കു തിരിച്ചു.... ആ.. നീ വന്നോ... എന്താ താമസിച്ചത്... വീടിന്റെ അകത്തേക്ക് വന്നപ്പോൾ അമ്മ വന്നു... നന്ദനും ഉണ്ടായിരുന്നു കല്യാണത്തിന്... അവരെ വീട്ടിലേക്കു വിട്ടിട്ടാ വന്നത്... ശിവന്യ മോള് ഇല്ലായിരുന്നോ.... ആ പേര് കേട്ടപ്പോൾ തന്നെ എന്തോ ഒരു വികാരം ഉള്ളിലൂടെ പാഞ്ഞു... ആ.... അവൾ... അവളും ഉണ്ടായിരുന്നു... എത്ര ദിവസമായി ആ കുട്ടിയെ ഒന്ന് നേരിൽ കണ്ടിട്ട്.. . അതിനെന്താ സേതു.. കല്യാണം അടുത്തില്ലേ..അപ്പോൾ കാണാല്ലോ... ഞാൻ പിന്നെ ഒന്നും പറയാതെ റൂമിലേക്ക്‌ പോയി.. അപ്പോഴും മനസ്സിൽ ഇന്നത്തെ ചിന്തകൾ മാത്രമായിരുന്നു.... ചുട്ടു പുള്ളുന്ന മനസ്സും ശരീരവും ഷവറിന്റെ താഴെ നിന്നപ്പോഴും തണുത്തില്ല...അത്‌ തണുക്കണമെങ്കിൽ അറിയാതെയാണെങ്കിലും ചെയ്ത തെറ്റിന് അവളോട്‌ മാപ്പ് പറയണം.... കുളിച്ചു ഇറങ്ങി മുറിയുടെ പുറത്തേക്കു വന്നപ്പോൾ വൈഷ്ണവി അവളുടെ സുഹൃത്തുക്കളെ കല്യാണത്തിന് വിളിക്കാനുള്ള തിരക്കിലായിരുന്നു .. ശരിക്കും അപ്പോൾ എന്റെ പെങ്ങളുടെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ വന്നു.. അവളുടെ ഈ ചിരി ഞാൻ കാരണം കുറച്ച് ദിവസമാണെങ്കിലും മങ്ങി പോയത് ഓർത്ത്.. ഒപ്പം കുറച്ച് ദിവസം കൂടെ മാത്രമേ അവൾ ഇവിടെ ഉണ്ടാകു എന്ന്ത് ഓർത്ത്... ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു.. അവൾ സംസാരിച്ചു കഴിഞ്ഞു എന്റെ മുഖത്തു നോക്കി... എന്താണ്... ഒരു സങ്കടം... ഒന്നുല്ല... അവളെ നോക്കി പുറമെ ചിരിച്ചു ഞാൻ പറഞ്ഞു... അല്ലലോ... എന്തോ ഒരു സങ്കടം ഉണ്ടല്ലോ... എന്താ ഏട്ടാ.. നിനക്ക് എനോട് ദേഷ്യമുണ്ടോ... എന്തിനു ദേഷ്യം... ഒന്നും മനസ്സിലാവാതെ അവൾ ചോദിച്ചു.. തുടക്കത്തിൽ ഞാൻ നിന്റെയും നന്ദന്റെയും ബന്ധത്തെ സമ്മതിക്കാതെ ഇരുന്നതിന്... അതൊക്കെ പഴയകാര്യമല്ലേ... ഇപ്പോൾ എന്തിനാ അങ്ങനെ ഒരു ചോദ്യം.. ചുമ്മാ ചോദിച്ചതാ... എനിക്ക് എന്റെ ചേട്ടനോട് ഒരു ദേഷ്യവുമില്ല.... പറഞ്ഞു കഴിഞ്ഞു അവൾ എന്റെ മുടി പിടിച്ചു വലിച്ചു.. പോടീ... നീ പോടാ.. കല്യാണം ആവാറായി എന്നിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറീട്ടില്ല... അമ്മ അതുവഴി പറഞ്ഞു കൊണ്ട് പോയി... എല്ലാം കേട്ടു ചിരിച്ചു കൊണ്ടിരുന്ന അവൾ പെട്ടന്ന് വാടിയത് പോലെയായി... എന്താടി.. അച്ഛന്റെയും അമ്മയുടെയും ഈ സന്തോഷം ഒരിക്കൽ ഞാൻ കാരണം നഷ്ടമാവുമായിരുന്ന ആ സാഹചര്യമുണ്ടായത് ഓർത്ത് പോയതാ.. നീ എന്താ ഈ പറയുന്നത്.. ഏട്ടൻ ഓർമയില്ലേ.... ഒരു കത്തും എഴുതി വച്ചു ഈ വീട്ടിൽ നിന്നും നിങ്ങളെ എല്ലാവരെയും ഉപേക്ഷിച്ചു ഞാൻ നന്ദേട്ടന്റെ കൂടെ ഇറങ്ങി പോവാൻ തീരുമാനിച്ച ആ ദിവസം.... അവൾ പറഞ്ഞപ്പോൾ മുമ്പ് പാർക്കിൽ വച്ച് വച്ചുണ്ടായ ആ സംഭവം ഞാനും ഓർത്തു... അന്ന് ആ കത്ത് അമ്മയുടേയോ അച്ഛന്റെയോ കൈയിൽ കിട്ടിരുന്നെങ്കിൽ എന്താവുമായിരുന്നു... എല്ലാത്തിനും ഉപരി അവൾ അന്ന് തെറ്റ് തിരുത്തി എന്നെ പറഞ്ഞു മനസിലാക്കിപ്പിക്കാൻ ശ്രമിച്ചില്ലായിരുന്നു എങ്കിൽ.... ഒരു പക്ഷെ ഈ സന്തോഷമെല്ലാം നഷ്ടമാവുമായിരുന്നില്ലേ... നീ ആരുടെ കാര്യമാ പറയുന്നത്... ശിവന്യയുടെ.... ഇനിയും ഞാൻ അവളെക്കുറിച്ച് അറിയാൻ എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യം ഉള്ളിൽ വന്നു.... ഏട്ടൻ അന്ന് വിചാരിച്ചത് പോലെ ശിവന്യ എന്നെ അവരുടെ വീട്ടിലേക്കു കൂട്ടികൊണ്ട് പോകാനല്ല വന്നതല്ല.. മറിച്ചു ഞാൻ ചെയ്യാൻ പോകുന്നത് വലിയ തെറ്റാണ് എന്ന് എന്നെ പറഞ്ഞു മനസിലാകിപ്പിച്ചു തിരികെ വീട്ടിലേക്കു ചെല്ലാൻ പറയാനായിരുന്നു.... ഏട്ടൻ അന്ന് അവിടെ വന്നിലായിരുന്നു എങ്കിലും ഞാൻ തിരികെ വീട്ടിലേക്കു തന്നെ വരുമായിരുന്നു... പൂർണമായും അപ്പോൾ ഒരു മരവിപ്പായിരുന്നു മനസ്സ് നിറയെ... അവളെക്കുറിച്ച് ഞാൻ കണ്ടതൊന്നുമല്ല സത്യമെന്ന് തിരിച്ചു അറിഞ്ഞ ആ നിമിഷം... പിന്നെയും അവിടെ ഇരിക്കാൻ തോന്നിയില്ല... നേരെ റൂമിലേക്ക്‌ പോയി.... രാത്രി അമ്മ ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ വേണ്ടായെന്ന് പറഞ്ഞു കിടന്നു... എങ്കിലും നിദ്ര അകലെയായിരുന്നു... കണ്ണ് അടച്ചു കിടന്നിട്ടും ഉറക്കം വന്നില്ല...ബെഡിന്റെ സൈഡിൽ കിടന്നിരുന്ന ഫോൺ എടുത്തു നോക്കി... സമയം പത്തു കഴിഞ്ഞു.. മുമ്പായിരുന്നുവെങ്കിൽ കൃത്യമായി ഈ സമയത്ത് അവളുടെ ഗുഡ് നൈറ്റ്‌ എന്ന് മെസേജ് എന്നെ തേടി വരുമായിരുന്നു... രാവിലെ നോക്കുമ്പോൾ ഗുഡ് മോർണിങ്ങും.... ഒരിക്കൽ പോലും ഞാൻ റിപ്ലൈ കൊടുത്തിട്ടില്ല എങ്കിൽ പോലും അവൾ ആ പതിവ് തെറ്റിച്ചില്ല.... കുറച്ച് ദിവസം മുമ്പ് വരെ... സീനാക്കി റിപ്ലൈ കൊടുക്കാതെ ഇട്ടിരുന്ന അവളുടെ മെസ്സേജുകൾ നോക്കി.. മെസ്സേജ് അയക്കുന്നതിനേക്കാൾ അവളോട്‌ നാളെ സംസാരിക്കുന്നതാണ് ഉചിതമെന്ന തോന്നി.. തുറന്നിട്ടിരുന്ന ജനാലകളിലൂടെ തണുത്ത കാറ്റു വീശി... പുറത്തേക്കു നോക്കിയപ്പോൾ രാത്രിയുടെ ഇരുട്ടിന് പ്രകാശമേകി നിൽക്കുന്ന ചന്ദ്രൻ എല്ലാം വീക്ഷിച്ചു നിക്കുന്നു.... ആ സൗന്ദര്യത്തെ നോക്കി നിന്നപ്പോൾ ഒരു ചോദ്യം മാത്രം മനസ്സിൽ വന്നു... അവൾ ശരിക്കും അന്ന് പറഞ്ഞതുപോലെ എനോട് തോന്നിയ ആ ഇഷ്ടത്തെ മറന്നോ..... --------- എത്ര ശ്രമിച്ചാലും വിഷ്ണുവേട്ടനെ മറക്കാൻ കഴിയില്ല... പക്ഷെ ഒരാൾക്ക് മാത്രം ഉണ്ടായിട്ടും എന്ത് കാര്യം... ഓരോ ചിന്തകളിൽ മുഴുകി മാനത്തു തെളിഞ്ഞു നിന്ന ചന്ദ്രനെ നോക്കി ഞാൻ ഇരുന്നു.... ഫോൺ എടുത്തു വാട്സ്ആപ്പ് തുറന്നു ആദ്യം നോക്കിയത് വിഷ്ണുവേട്ടന്റെ ചാറ്റ് ലിസ്റ്റാണ്... മുമ്പ് അയച്ച മെസ്സേജുകളിൽ അവഗണയുടെ പുതിയ രൂപമായ ആ രണ്ട നീല വര പലപ്പോഴും വീണിട്ടും മറുപടി തിരികെ കിട്ടാതെ ഇരുന്നിട്ടും ഞാൻ ആഗ്രഹിച്ചു ഒരു അനുകൂല മറുപടി... ചിന്തകൾ കാട് കയറിയപ്പോൾ ഫോൺ ഓഫാക്കി വച്ചു.. നീ ഇതുവരെ ഉറങ്ങില്ലേ... നന്ദേട്ടൻ ആയിരുന്നു.. ആ ഉറങ്ങാൻ പോവുകയായിരുന്നു... റൂമിലെ പോകാൻ തുടങ്ങിയപ്പോൾ എട്ടൻ വിളിച്ചു.. ഡി.. നാളെ ഞാൻ നിന്റെ കോളേജ് വഴിയാണ് പോകുന്നത്.... ഞാൻ കൊണ്ട് വിടാം.. ആയിക്കോട്ടെ... നന്ദേട്ടനോട് പറഞ്ഞു കിടക്കുന്നതിന് മുമ്പ് നാളെ നന്ദേട്ടനോട് കൂടിയാണ് വരുന്നത് എന്ന് കാർത്തുവിന് മെസ്സേജും അയച്ചു കിടന്നു... സമയം എത്രയായി എന്ന് കണ്ടോ... ഇറങ്ങാൻ നോക്ക്... അമ്മേ ഞാൻ ഇന്ന് നന്ദേട്ടന്റെ കൂടെയാണ് പോവുന്നത്.. ആ.. ഞാൻ ഇന്ന് അവളുടെ കോളേജ് വഴിയാണ്.. അപ്പോൾ പോകുന്ന വഴി ചവുട്ടി ഇറക്കിയാൽ പോരെ... നീ പോടാ.. കണ്ടാ കണ്ടാ.. പെണ്ണിന്റെ നാക്ക് കണ്ടാ... ഇവളെ പെട്ടെന്ന് കെട്ടിച്ചു വിടണം.. ഏട്ടൻ പറഞ്ഞുകൊണ്ട് നിന്നപ്പോൾ അച്ഛനും വന്നു.. ശരിയാ... അത്‌ എങ്ങനെയാ... നിങ്ങളുടെ അച്ഛന് ആ ഒരു വിചാരമില്ലലോ.. എന്റെ മോളെക്കുറിച്ച് എനിക്ക് നല്ല വിചാരമുണ്ട്... അവളുടെ കല്യാണക്കാര്യമാണെങ്കിൽ ചെക്കനെ വരെ ഞാൻ നോക്കി വച്ചു കഴിഞ്ഞു... അച്ഛൻ അവസാനം പറഞ്ഞത് കേട്ടു കുടിച്ചു കൊണ്ടിരുന്ന ചായ മണ്ടയിൽ കയറി ചുമച്ചു... സത്യമാണോ... എന്നിട്ട് എന്താ എനോട് പോലും പറയാതെ ഇരുന്നത്... ആരാ ചെക്കൻ... കേട്ടതും അമ്മ ചോദ്യങ്ങളുമായി അച്ഛന്റെ പിന്നാലെ കൂടി... എന്റെ മനസിലും ഒരു ചോദ്യമായി വന്നു... അതിപ്പോ ആരാ അച്ഛന് ബോധിച്ച ആ ചെക്കൻ... ആരാണ് എന്നൊക്കെ സമയം ആകുമ്പോൾ എല്ലാവരോടും പറയാം.. പിന്നെ ഞാൻ ഉദ്ദേശിച്ച പയ്യനെ നമ്മുക്ക് എല്ലാവർക്കും നല്ല അടുത്ത് പരിചയവുമുണ്ട്... ബാക്കിയൊക്കെ പിന്നെ പറയാം... അത്രെയും പറഞ്ഞു അച്ഛൻ പോയി... അപ്പോഴും ഞാൻ അവിടെ ആ ഇരുപ്പ് ഇരുന്നു... വിഷ്ണുവേട്ടനെ പൂർണമായും മറന്നില്ല... അതിനുമുമ്പ് ഇതും.... ഡീ... ചായ കുടിച്ച കഴിഞ്ഞുവെങ്കിലും വാ.. നമ്മുക്ക് പോവാം... ഏട്ടൻ ബൈക്കിന്റെ കീയുമെടുത്തു പുറത്ത ഇറങ്ങിയപ്പോൾ ചിന്തകൾ മാറ്റി വച്ചു ഞാനും ഇറങ്ങി.. പോകാം.. ഞാൻ പുറത്തേക്കു ഇറങ്ങിയപ്പോൾ കുറച്ച് സെക്കന്റ്‌ വരെ പോകാൻ തിടുക്കത്തിൽ നിന്ന് എന്റെ ഏട്ടൻ അവിടെ താടിക്ക് കൈയും കൊടുത്തു ഇരിക്കുന്നു.... എന്ത് പറ്റി... ഇനി ഇതിൽ കൂടുതൽ എന്ത് പറ്റാൻ... പഞ്ചറായി കിടക്കുന്ന ബൈകിന്റെ ടയർ നോക്കി ഏട്ടൻ പറഞ്ഞപ്പോൾ ഞാനും ഇരുന്നു... ഞങ്ങളുടെ ഇരുപ്പ് കണ്ടു പുറത്തേക്കു മാതാശ്രീ വന്നു... അതിനെന്താ നിങ്ങൾ ഇങ്ങനെ വിഷമിച്ചു ഇരികുന്നത്... കാറിൽ പോയിട്ട് വാ.. അമ്മ പറഞ്ഞത് കേട്ടപ്പോൾ ഞാൻ വീണ്ടും എഴുനേറ്റു.. അമ്മേ വേറെ ഒരു ഏരിയയിൽ വച്ചാണ് മീറ്റിംഗ്... ബൈക്ക് എങ്കിലും പാർക്ക്‌ ചെയ്യാൻ പറ്റിയാൽ പറ്റി... അപ്പോളാണ് കാർ... ഏട്ടന്റെ മറുപടി കേട്ടപ്പോൾ വീണ്ടും ഞാൻ ഇരുന്നു.... എന്റെ അടുത്തേക്ക് ഏട്ടൻ പമ്മി പമ്മി വന്നു... ഡി മോളെ... എന്ത്.. എന്റെ ചക്കരെയല്ലേ... ബസ്സിൽ പോയിട്ട് വാ.. ഓഹോ... എന്നെ ഇവിടെ പിടിച്ചു നിർത്തിയതും പോരാ... ഇപ്പോൾ ബസ്സിൽ പോവാനാ... അല്ല.. അപ്പോൾ നീ ഇന്ന് മീറ്റിംഗിന് പോവുന്നില്ലേ.... ടയർ പഞ്ചറായത് കണ്ടപ്പോൾ തന്നെ ഞാൻ ഗിരീഷിനെ വിളിച്ചു... അവൻ ബൈക്കുമായി വരാമെന്ന് പറഞ്ഞു.. ദുഷ്ടൻ... അപ്പോൾ ഞാൻ എങ്ങനെ പോവാനാ... ഡി.. ബൈക്കിൽ നമ്മൾ രണ്ടുപേരും കൂടെ പറ്റുമോ... അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം... ഗിരീഷ് ആദ്യം നിന്നെ കൊണ്ട് വന്നു കോളേജിൽ വിടും.. ഓ... എനിക്ക് ബസ്സിൽ പോവാൻ അറിയാം.... പുറമെ ദേഷ്യത്തിൽ പറഞ്ഞുവെങ്കിലും ഞാൻ വാശി പിടിച്ച അവിടെ തന്നെ നിന്നാൽ ജോലിക്ക് പോകാൻ ഗിരീഷേട്ടനും നന്ദേട്ടനും വൈകുമെന്ന് ഉറപ്പായിരുന്നു.... ചുമ്മാ മുഖവും വീർപ്പിച്ചു നന്ദേട്ടന്റെ മുടിയും പിടിച്ച വലിച്ചു ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു.... അധികം വൈകാതെ തന്നെ ബസ്സും വന്നു... കുട്ടികളെല്ലാം നേരത്തെ പോയത് കൊണ്ട് തിരക്കിലായിരുന്നു പക്ഷെ സമയം താമസിച്ചു.... Window സീറ്റിൽ ഇരുന്നു പതിവ് കാഴ്ചകൾ കണ്ടുകൊണ്ട് ഇരുന്നപ്പോഴാണ് മുഖത്തു ഒരു തുള്ളി തെറിച്ചത്... പിന്നെ വരിയായി മഴ തുള്ളികൾ പൊഴിഞ്ഞു കൊണ്ടേ ഇരുന്നു... ഒടുവിൽ അതൊരു പേമാരിയായി മാറി.... മഴയുടെ സൗന്ദര്യവും ആസ്വദിച്ചു പുറത്ത നോക്കി ഇരുന്നു... സ്റ്റോപ്പ്‌ എത്താറായപ്പോളാണ് ഞാൻ ആസ്വദിച്ചു കൊണ്ടിരുന്ന മഴ ഒരു വില്ലനായി എനിക്ക് തോന്നിയത്... കഷ്ടകാലത്തിന് കുട എടുത്തിട്ടില്ലായിരുന്നു.... സസ്റ്റോപ്പുമെത്തി.... ബസ്സിൽ നിന്നുമിറങ്ങി കുറച്ച് സമയം അവിടെ തന്നെ ഒതുങ്ങി നിന്നു... അല്പം മഴ കുറഞ്ഞപ്പോൾ പെട്ടന്ന് കോളേജിലെക്ക്‌ നടന്നു... എന്നാൽ കോളേജ് ഗേറ്റ് എത്താൻ കുറച്ച് ദൂരം മാത്രം നിൽക്കേ വീണ്ടും ശക്തിയോടെ മഴ ഭൂമിയിലേക്ക് മുത്തമിട്ടു... അവിടെ ഒരിടത്തും ഒതുങ്ങാനും സ്ഥലമില്ലാത്തത് കൊണ്ട് വേറെ വഴി ഇല്ലാതെ ആ മഴയത്തു ഓടി കോളേജ് ഗേറ്റിന്റെ അകത്തു കയറി... അയ്യോ മോളെ കുട എടുത്തിലായിരുന്നോ... സെക്യൂരിറ്റി മാമനായിരുന്നു..... ഇല്ലാ മാമാ... പെട്ടെന്നുള്ള മഴയായത് കൊണ്ട് കുടയോന്നും എടുത്തില്ല... ഞാൻ ആ മാമൻ നിക്കുന്നടുത്തേക് ഒതുങ്ങി നിന്നു.... Main ബിൽഡിംഗ്‌ എത്താൻ ഒരു കയറ്റം തന്നെയുണ്ട്.. മോള് ഇവിടെ നിലക്ക്... വേറെ കുട വല്ലതുമുണ്ടോയെന്ന് നോക്കട്ടെ... വേറെ കുടയുണ്ടോയെന്ന് നോക്കാൻ അദ്ദേഹം പോയപ്പോൾ ഞാൻ ഷാൾ കൊണ്ട് മുടി തുടച്ചു... എന്ത് കാര്യം ഷാളുമാകെ നനഞു ഇരിക്കുവാണ്.. ഭാഗ്യത്തിന് ഒരു കുട കിട്ടി... താമസിക്കണ്ടാ കുട്ടി പെട്ടെന്ന് ക്ലാസിലേക്ക് ചെല്ല്... നന്ദിയോട്കൂടി ഞാൻ അദ്ദേഹത്തെ നോക്കി കുട വാങ്ങിക്കാൻ തുടങ്ങിയതും നേരത്തെ ഞാൻ ഓടി വന്നതുപോലെ പരിചിതമായ മറ്റൊരാളും കൂടെ അതേപോലെ മഴയും നനഞു അവിടേക്ക് ഓടി കയറി... നെഞ്ച് ഒരു നിമിഷം വല്ലാതെ ഇടിച്ചു... വിഷ്ണുവേട്ടൻ എന്നെ കണ്ടില്ലായിരുന്നു... സാറും കുട എടുത്തിട്ടില്ലായിരുന്നോ... ഇല്ലാ ചേട്ടാ..പ്രതീക്ഷിക്കാതെയുള്ള മഴയായിരുന്നില്ലേ... പോരാഞ്ഞിട്ട് വണ്ടി സെർവിസിന് കൊടുത്തിരിക്കുവായിരുന്നു.... ഇവിടെ ഒരു കുടയെയുള്ളൂ സാറെ.. അതിനെന്താ... ഒരു കുട മതിയല്ലോ എനിക്ക്... അതിനുള്ള ഉത്തരമായി സെക്യൂരിറ്റി മാമൻ പിന്നിൽ നിന്നിരുന്ന എന്നെ നോക്കി.... അപ്പോഴാണ് ആ കണ്ണുകൾ എന്നെ കണ്ടത്....മഴയെക്കാളും കുളിർമ നൽകിയതായിരുന്നു ആ നോട്ടം...ആർത്തു പെഴുന്ന മഴയുടെ ശബ്‌ദം ഞാൻ കേട്ടില്ല.. മുമ്പിൽ നിന്നുരുന്ന സെക്യൂരിറ്റി മാമനെയും ഞാൻ ഒരു നിമിഷം കണ്ടില്ല... പതിയെ മുടികൾ ഒതുക്കി ഞാൻ തന്നെ ആ നോട്ടം മാറ്റി.. മഴ കൂടുന്ന ലക്ഷണമാണ് സാറെ.. ഇനിയും കാത്ത് നിന്നിട്ട് കാര്യമില്ല... നിങ്ങൾ രണ്ടുപേരും പെട്ടെന്ന് പൊയ്ക്കോ... എന്ന് പറഞ്ഞു മാമൻ കുട എന്റെ നേർക്ക് നീട്ടി... ഒരു നിമിഷം മടിച്ചുവെങ്കിലും നല്ല കാറ്റും വീശി പെയ്തുകൊണ്ടിരിക്കുന്ന മഴ കണ്ടപ്പോൾ കുട വാങ്ങി.. കുട തുറന്നു ഞാൻ വിഷ്ണുവേട്ടനെ നോക്കി.... ഒന്നും പറയാതെ ഏട്ടൻ എന്റെ കൂടെ കുടക്കിഴിൽ കയറി.... മാമനോട്.. നന്ദിവാക്ക് പറഞ്ഞു ഞങ്ങൾ രണ്ടുപേരും മുകളിലേക്ക് നടന്നു... കുട ഞാനായിരുന്നു പിടിച്ചിരുന്നത് അതുകൊണ്ട് തന്നെ കുട ഇടയ്ക്ക് ഇടയ്ക്ക് വിഷ്ണുവേട്ടന്റെ തലയിൽ മുട്ടുന്നുണ്ടായിരുന്നു.... അപ്പോഴെല്ലാം ഞാൻ ആ മുഖത്തേക്ക്‌ നോക്കും.... വിഷ്ണുവേട്ടൻ എന്റെയും.... വീണ്ടും കുട വിഷ്ണുവേട്ടന്റെ തലയിൽ തട്ടിയപ്പോൾ ഞാൻ അല്പം ഉയർത്തി പിടിച്ചു..ആ സമയം തന്നെ ഒരു കാറ്റു വീശിയതും കുടയും ഒപ്പം ഞാനും കൂടെ പോവാൻ പോയി... പെട്ടെന്ന് വിഷ്ണുവേട്ടൻ ഒരു കൈ കൊണ്ട് കുടയെയും മറു കൈ കൊണ്ട് എന്നെയും പിടിച്ചു.... കുട ഒരുനിമിഷം മാറിയപ്പോൾ തന്നെ ഞങ്ങൾ രണ്ടുപേരും ഒരുപോലെ നനഞു... ഈ കാറ്റിൽ കുട എന്നെ കൊണ്ട് പിടിക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ വിഷ്ണുവേട്ടനാണ് പിന്നെ കുട പിടിച്ചത്... രണ്ടുപേരുടെയും മുട്ടിന്റെ താഴെയെല്ലാം നനഞു... ബാഗ് ഫ്രണ്ടിൽ ചേർത്തു പിടിച്ചു വിഷ്ണുവേട്ടന്റെ കൂടെ ഞാൻ നടന്നു നീങ്ങി... പെട്ടെന്ന് മൗനത്തിനു വിരാമമിട്ടു വിഷ്ണുവേട്ടൻ സംസാരിച്ചു.... എനിക്ക് അറിയില്ലായിരുന്നു.. അന്ന് നിന്റെ അനിയന് വയ്യാതെയായത് കൊണ്ടാണ് സമയത്തിന് വരാൻ പറ്റാതെ ഇരുന്നതെന്ന്.... ഞാൻ ആ മുഖത്തു നോക്കി... വിഷുവേട്ടൻ എന്റെയും... സോറി... എല്ലാത്തിനും... ആ വാക്ക് കേട്ടപോൾ ഞാൻ നിന്നു.. ഒപ്പം വിഷ്ണുവേട്ടനും.... ഒരു കുടയുടെ കീഴിൽ ഞാനും വിഷ്ണുവേട്ടനും... ഒട്ടും പ്രധീക്ഷിക്കാതെ ശബ്‌ദത്തോട് കൂടി ഒരു ഇടി മുഴങ്ങിയതും ഞാൻ പെട്ടെന്ന് വിഷ്ണുവേട്ടന്റെ ഷർട്ടിൽ പിടിച്ചു... അതേപോലെ തന്നെ പെട്ടെന്ന് പിടിയും വിട്ടു.. പരസ്പരം നോക്കാൻ രണ്ടുപേർക്കും കഴിയുനില്ല എന്നൊരു അവസ്ഥപോലെ തോന്നി... പോവാം... അവസാനം വിഷ്ണുവേട്ടൻ പറഞ്ഞപ്പോൾ ഞാൻ ഒന്നും പറയാത്തെ മറുപടിയായി തലയാട്ടി കൂടെ നടന്നു... എന്നാൽ നടത്തം അത്ര രസമുള്ളത് അല്ലായിരുന്നു... നല്ല സ്ലിപ് ഉണ്ടായിരുന്നു... ഒരിക്കൽ കാൽ തേഞ്ഞിയപ്പോൾ വീഴാതെ ഇരിക്കാൻ വേണ്ടി ആ കരങ്ങൾ പെട്ടന്ന് എന്നെ ഇടുപ്പിലോടെ പിടിച്ചു... വീണ്ടും രണ്ടാമതും അതെ പോലെ തന്നെ ആവർത്തിച്ചു.... മൂന്നാമതും കാൽ തേഞ്ഞിയപ്പോൾ എന്നെ പിടിച്ച കരങ്ങൾ എന്റെ തോളിൽ നിന്നും മാറ്റിയില്ല.... വീഴാതെ ഇരിക്കാൻ വേണ്ടി വിഷ്ണുവേട്ടൻ എന്നെ തോളിലൂടെ പിടിച്ചു... മറ്റു കൈയിൽ കുടയും...അപ്പോൾ പരസ്പരം നോക്കിയത് അല്ലാതെ ഒന്നും മിണ്ടിയില്ല.. .. രണ്ടു കൈയും ഫ്രണ്ടിൽ ബാഗിൽ കൂട്ടിപ്പിടിച്ചു ഞാനും.... അവസാനം main ബിൽഡിംഗ്‌ എത്തിയപ്പോഴും ഫ്രണ്ട് കോറിഡോറിൽ ആരും തന്നെ ഇല്ലായിരുന്നു.... പെട്ടെന്ന് ഞങ്ങൾ രണ്ടുപേരും അകത്തു കയറി... വിഷ്ണുവേട്ടൻ കുട മടക്കി വച്ചു... കുട ഉണ്ടായിരുന്നു എങ്കിലും രണ്ടുപേരും ആവശ്യത്തിന് കുതിർന്നിരുന്നു.... കെട്ടി വച്ചിരുന്ന മുടി ഞാൻ പതിയെ അഴിച്ചു മുന്നിലോട്ടിട്ടു...ഷാളിന്റെ നനനിരുന്ന ഭാഗം പിഴുന്നുകളഞ്ഞു ഞാൻ തല തുടച്ചു... മുടിയിലെ വെള്ളം കുടഞ്ഞു കളഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ഞാൻ വിഷ്ണുവേട്ടനെ നോക്കി....... എന്നാൽ........ എനിക്ക് മുമ്പേ തന്നെ ആ കണ്ണുകൾ എന്നെ നോക്കുവായിരുന്നു എന്ന് ഞാൻ മനസിലാക്കി.... വിഷ്ണുവേട്ടന്റെ നെറ്റിയിൽ കിടന്നിരുന്ന മുടിയിൽ നിന്നും വെള്ളം വിഴുന്നുണ്ടായിരുന്നു....ആ തണുപ്പിലും ഒരു ചൂട് ഞാൻ അറിഞ്ഞു... പരസ്പരം കണ്ണുകളിൽ നോക്കി അധികം സമയം നിൽക്കേണ്ടി വന്നില്ല..പെട്ടെന്ന് കാറ്റു വീശിയപ്പോൾ എന്തോ പൊടി എന്റെ കണ്ണിൽ തെറിച്ച ഞാൻ പെട്ടെന്ന് കണ്ണ് അടച്ചു... നല്ല നീറ്റൽ അനുഭവപ്പെട്ടപ്പോൾ കണ്ണ് തിരുകി.... പെട്ടെന്ന് തിരുകിയ കൈയിൽ വിഷ്ണുവേട്ടൻ പിടിച്ചു.... മറ്റേ കൈ കൊണ്ട് തിരുകിയപ്പോഴും ആ കൈയും പിടിച്ചു മാറ്റി... എന്റെ രണ്ടു കൈയും വിഷ്ണുവേട്ടന്റെ ഒരു കൈയുടെ ഉള്ളിലാക്കി... തോൾ അല്പം ചരിച്ചു കണ്ണിൽ തടവാൻ ശ്രമിച്ചപ്പോൾ എന്റെ മുഖത്തു ആ കര സ്പർശം വീണു... ഞാൻ വിഷുവേട്ടന്റെ മുഖത്തേക്ക് നോക്കി... പതിയെ ഞങ്ങൾക്ക് ഇടയിലുള്ള ദൂരം കുറഞ്ഞു.... ഈ തണുപ്പിൽ ആ ചൂടുള്ള നിശ്വാസം എന്റെ കണ്ണിലൂടെ പാഞ്ഞു.... അതോ ഹൃദയത്തിലൂടെയോ.... വിഷ്ണുവേട്ടൻ എന്റെ കണ്ണിൽ ഊതി തന്നു.... ഒരിക്കൽ കൂടി ശക്തിയായി ഊതിയപ്പോൾ കരട് പോയി... അപ്പോഴും എന്റെ കൈകൾ ആ കൈയുടെ ഉള്ളിലായിരുന്നു.... വിഷ്ണുവേട്ടന്റെ നെറ്റിയുടെ മുന്നിൽ കിടന്നിരുന്ന മുടിയിൽ നിന്നും വീണ വെള്ളം നേരെ പതിച്ചത് എന്റെ ചുണ്ടിലായിരുന്നു....ആ കണ്ണുകളും എന്റെ ചുണ്ടിൽ വീണു... പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് ഞാൻ അല്പം മാറി നിന്നു.... എത്രയൊക്കെ അകലാൻ ശ്രമിച്ചാലും വിധി ഇങ്ങനെ വീണ്ടും വീണ്ടും ഒന്നിപ്പിക്കുന്നത് എന്ത് കൊണ്ട്.... എന്ത് കൊണ്ടാണ് എന്ന് അറിയില്ല എന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞു.... വിഷ്ണുവേട്ടൻ അത്‌ ശ്രദ്ധിച്ചു.... എന്തോ ചോദിക്കാൻ തുടങ്ങിയതും പെട്ടന്ന് എവിടെ നിന്നോ ഒരു വിളി വന്നു... ശിവന്യ.... നല്ല പരിചിതമായ ആ ശബ്‌ദം കേട്ടു ഞങ്ങൾ ശബ്‌ദം വന്ന സൈഡിലേക്ക് നോക്കി... പരിചയമുള്ള ആള് തന്നെ.... നമ്മുടെ മണികണ്ടൻ സർ.. അയാൾ ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നത് കണ്ടതും ഒരു സൈഡിൽ കിടന്നിരുന്ന ഷാൾ ഞാൻ ഫ്രണ്ട് മൊത്തം മറച്ചിട്ടു... വിഷ്ണുവേട്ടൻ എന്റെ ആ പ്രവർത്തികൾ ശ്രദ്ധിച്ചു..... ഇത്രെയും നേരം ഞാൻ നിന്നത് ഒരു പുരുഷന്റെ കൂടെയാണ് എങ്കിലും ഒരിക്കലും വിഷ്ണുവേട്ടന്റെ മുമ്പിൽ എനിക്ക് അങ്ങനെയൊരു ബുദ്ധിമുട്ട് തോന്നിയില്ല ഒരിക്കലും ആ കണ്ണുകൾ എന്റെ കഴുത്തിന് താഴെ പോകില്ല എന്ന് ഉറപ്പുള്ളത് കൊണ്ടായിരിക്കും... പക്ഷെ ആ ഓടി വരുന്ന മണികണ്ഠൻ സാറിൽ എനിക്ക് ആ ഉറപ്പില്ല..... അയ്യോ.. ശിവന്യ...മൊത്തം മഴയും നനഞ്ഞോ.... അപ്പോൾ വിഷ്ണുവേട്ടനും കൂടെ ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടി ഒന്ന് ചുമച്ചു.. ആ.. സാറും നനഞ്ഞോ.... ഇപ്പോൾ തന്നെ താമസിച്ചു... ഞാൻ ക്ലാസ്സിലേക്ക് പോട്ടെ... പോകുന്നതിന് മുമ്പ് വിഷ്ണുവേട്ടനെ ഒരു വട്ടം നോക്കി ഞാൻ ക്ലാസിലേക്ക് നടന്നു... കുതിർന്ന ശരീരവും അതിലേറെ കുതിർന്ന മനസുമായി... ----------------- തീർന്നില്ല ഒരു പാർട്ട്‌ കൂടി ഉണ്ട്..... #📙 നോവൽ
16.5k കണ്ടവര്‍
11 ദിവസം
#

📙 നോവൽ

ശിവപരിണയം ❤ Part 16 അയാളുടെ അവസാനത്തെ അല്ലെ ശിവന്യേ എന്ന ടോൺ കേട്ടപ്പോൾ എനിക്കൊരു കാര്യം ഉറപ്പായി ഈ കിളവൻ എന്റെ കൈയിൽ നിന്നും മേടിച്ചു കൂട്ടുമെന്ന്... എന്നാൽ എന്റെ അതെ മുഖഭാവവുമായി മറ്റൊരാളും അവിടെ യുള്ളത് ഞാൻ അറിഞ്ഞു... അങ്ങേരുടെ കൂടുതൽ ഒലിപ്പീര് കേൾക്കാൻ വയ്യാത്തത് കൊണ്ട് അവിടെന്നു ക്ലാസ്സിലേക്ക് പോയി.. പോകുന്നതിന് മുമ്പ് വിഷ്ണുവേട്ടന് നേരെ ഒരു നോട്ടം എറിയാനും ഞാൻ മറന്നില്ല.... എന്താടി.. സംസാരിച്ചോ വിഷ്ണു സാറിനോട്... മ്മ്മ്മ്മ്.... അത്‌ എന്താടി ഒരു ഇരുത്തി ഒരു മൂളൽ... പുതിയ സാർ വന്നിട്ടുണ്ട്... എന്റെ വാക്കുകൾ കേട്ടപ്പോൾ ഫ്രണ്ടിൽ ഇരുന്ന പെണ്ണുങ്ങളെല്ലാം തിരിഞ്ഞു നോക്കി.. വന്നോടി.... എങ്ങനെയുണ്ട്. . വിഷ്ണുസാറിനെ പോലെയാണോ... സ്ട്രിക്ട് ആണോ... അങ്ങനെ കുറെ ചോദ്യങ്ങൾ എനിക്ക് നേരെ വന്നു കൊണ്ടേ ഇരുന്നു.. എല്ലാത്തിനും കൂടെ എനിക്ക് പറയാൻ ഒരു ഉത്തരമേ ഉണ്ടായിരുന്നോള്ളൂ... പെട കോഴിക്ക് വവ്വാലിനു ഉണ്ടായത് പോലെ ഒരു ഐറ്റം... ഞാൻ പറഞ്ഞു തീർന്നതും ആ മഹാൻ ക്ലാസ്സിലേക്ക് വന്നു.... ഒരു ചിരിയും ഫിറ്റ്‌ ചെയ്താണ് ക്ലാസ്സിന്റെ അകത്തേക്ക് വന്നത്.... വന്നപ്പോൾ തന്നെ എല്ലാവരും എഴുനേറ്റു... എന്തിനാ ശിവാ ചുമ്മാ സാറിനെ കുറിച്ച് അങ്ങനെയൊക്കെ പറയുന്നത്... ചെറുപ്പക്കാരനല്ല എന്നല്ലേയുള്ളൂ.... ചിരിച്ചു കൊണ്ട് നിക്കുന്നത് കണ്ടില്ലേ... പാവം സാറാണ് എന്ന തോന്നുന്നു.... കാർത്തുവിന് ഞാൻ ഒരു ഉത്തരവും കൊടുത്തില്ല കാരണം ഈ പീരിയഡ് കഴിയുമ്പോൾ അവൾക്ക് മനസിലാവും അങ്ങേരുടെ കോഴിത്തരം... എല്ലാവരോടും സെൽഫ് ഇൻട്രൂഡിസ് ചെയ്യാൻ പറഞ്ഞു... ഓരോരുത്തരായി എഴുനേറ്റു പേര് പറഞ്ഞു... എന്നാൽ ഓരോ പേരും കഴിയുമ്പോൾ അങ്ങേരുടെ സ്വഭാവം ഏറെക്കുറെ എല്ലാർക്കും മനസിലായി... അമ്മാതിരി ഒലിപ്പീര്... കാർത്തിക... കാർത്തുവിന്റെ അവസരം എത്തിയപ്പോൾ അവൾ എഴുനേറ്റു പറഞ്ഞു... അതെന്താ കാർത്തിക നാളിൽ ജനിച്ചത് കൊണ്ടാണോ കാർത്തുവെന്ന് പേര് ഇടത്..... അത്രെയും പറഞ്ഞ ഭൂലോക കോമഡി പറഞ്ഞതുപോലെ ആ മനുഷ്യൻ തന്നെ സ്വയം ചിരിക്കുന്നു..... അവൾ ഒന്ന് അമർത്തി ചിരിച്ചിട്ട് ഇരുന്നു.... എജാതി ചളിയടിയാടി ഇങ്ങേരു.... അവൾ മെല്ലെ പറഞ്ഞു... അടുത്ത് ഞാൻ എഴുനേറ്റു... ശിവന്യ ഞാൻ പരിചയപെട്ടല്ലോ.... അങ്ങേരു പല്ല് കാട്ടി ചിരിച്ചു പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഇരുന്നു... ഓരോരുത്തരായി പേര് പറഞ്ഞു അതിനെല്ലാം കണ്ടത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ചളി അങ്ങേരു വാരി വിതറി.... ഗേൾസ് എല്ലാവരും പറഞ്ഞു തീർന്നു അടുത്ത ബോയ്സിന്റെ സൈഡിൽ എത്തിയപ്പോൾ... നിങ്ങളെയൊക്കെ പിന്നെ ഒരിക്കൽ പരിചയപ്പെടാം... സമയമുണ്ടല്ലോ.... അതെന്താ സാറെ.... ഒരുത്തൻ വിളിച്ച ചോദിച്ചപ്പോൾ അങ്ങേരു വീണ്ടും പല്ല് മുപ്പിത്തി രണ്ടും കാട്ടി ചിരിച്ചു.... ബാഹുബലിയിലെ കാലകയന്റെ ചിരി ഇതിലും എന്ത് മനോഹരമാണ് എന്ന പോലും ഞാൻ ആലോചിച്ചു.... ഒരു മണിക്കൂർ ആ മനുഷ്യന്റെ കത്തിയടിയും അതിലോപരി ചളുവടിയും കേട്ട് ഞങ്ങൾ ഇരുന്നു... ഒടുവിൽ ആശ്വാസത്തിന്റെ സിംബലായി മണി മുഴങ്ങി... ഓക്കേ സ്റ്റുഡന്റസ്... അടുത്ത് ക്ലാസ്സിൽ കാണാം... യാത്ര പറഞ്ഞ ആ ഓഖി പോയി.... എന്ത് മനുഷ്യനാടി അത്‌.... ഇതിലും ഭേദം നമ്മുടെ ആ പഴയ അനിൽ സാറായിരുന്നു..... ഇത് എന്തോന്ന്... കാർത്തു പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി പറഞ്ഞു.. അപ്പോൾ നീ കുറച്ച് മുമ്പ് പറഞ്ഞതോ... പാവമാണെന്നൊക്കെ... ചക്കയാണ്.... അവളുടെ അതെ അഭിപ്രായം ആയിരുന്നു ക്ലാസ്സിലെ മറ്റു കുട്ടികൾക്കും എന്തിനേറെ പറയുന്നു ഒരു മണിക്കൂർ കൊണ്ട് മണികണ്ഠൻ സാർ കുട്ടികൾക്ക് ഇടയിൽ മണിയടി സാർ വരെയായി... അങ്ങേരെക്കുറിച്ച് പറഞ്ഞ കൊണ്ട് ഇരുന്നപ്പോളാണ് ക്ലാസ്സിൽ വിഷ്ണുവേട്ടൻ വന്നത്... പഠിപ്പിക്കുന്നതിനൊക്കെ മുമ്പ് വിഷ്ണുവേട്ടൻ ഞങ്ങളെ നോക്കി ആ ചോദ്യം ചോദിച്ചു.. പുതിയ സാറിന്റെ ക്ലാസ്സ്‌ എങ്ങനെയുണ്ട്... എല്ലാവരെയും പരിജയപ്പെട്ടോ.. പെൺകുട്ടികളെ എല്ലാവരെയും പരിചയപെട്ടു സാറെ... നമ്മളെയൊന്നും മൈൻഡ് ചെയ്തില്ല... ആണുങ്ങൾ വിളിച്ച കൂവിയപ്പോൾ സാർ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.... പിന്നെ വേറെയൊന്നും പറയാതെ പഠിപ്പിക്കാൻ തുടങ്ങി.... മുമ്പത്തെ പോലെ ആ കണ്ണുകളിൽ തന്നെ നോക്കി ഇരിക്കണമെന്ന് ഉണ്ടെങ്കിലും എന്റെ കണ്ണുകൾ മുമ്പിൽ ഇരിക്കുന്ന പുസ്തകത്തിൽ ഉറപ്പിച്ചു.... എന്നാലും ഇടയ്ക്ക് ഇടയ്ക്ക് മിഴികൾ അനുവാദമില്ലാതെ വിഷ്ണുവേട്ടനിലേക്ക് പോകും.... എന്റെ നേർക്ക് നോക്കുന്നതിന് മുമ്പ് ഞാൻ നോട്ടം മാറ്റുമെങ്കിലും ഒരു തവണ പരസ്പരം കണ്ണുകൾ ഒടക്കി.... ആ ഒരു നിമിഷം ഹൃദയത്തിന്റെ തുടിപ്പ് മാത്രം മതി വിഷ്ണുവേട്ടനെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന അറിയാൻ... എങ്കിലും സ്വയം നിയന്ദ്രിച്ചു ഞാൻ ഇരുന്നു.... ഡീ... നീ ഇത് എന്ത് ഉദ്ദേശിച്ചാണ്.... ബ്രേക്ക്‌ ടൈമിൽ കാർത്തു ചോദ്യവുമായി വന്നു.. എന്ത് ഉദ്ദേശം... ക്ലാസ്സിൽ വച്ച് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. സാധാരണ സാറിനെയും നോക്കി ഇരിക്കുന്ന നീ ഇന്ന് നോക്കിയത് പോലുമില്ല.... കാരണമുണ്ടാക്കി ഡിപ്പാർട്മെന്റിലേക്ക് സാറിനെ കാണാൻ പോകുന്ന നീ കാരണമുണ്ടെങ്കിൽ പോലും അവിടേക്ക് അങ്ങനെ പോകുന്നില്ല... എന്ത് പറ്റി നിനക്ക്.... നീ പറയുന്നതൊക്കെ ശരിയാണ്.... വിഷ്ണുവേട്ടനെ എനിക്ക് ഇഷ്ടായിരുന്നു.... ഇപ്പോഴും ഇഷ്ടവുമാണ്.... എന്നാൽ.... ഞാൻ അവളെ നോക്കി വീണ്ടും തുടർന്നു.. എന്നാൽ ഞാൻ ഓർമിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്... എന്റെ നന്ദേട്ടൻ... എന്റെ കുടുംബം.... ശരിക്കും വിഷ്ണുവേട്ടൻ സഹായിച്ചിരുന്നില്ല എങ്കിൽ കുടുംബത്തോടെ വാങ്ങിക്കാത്ത കടത്തിന്റെ പേരിൽ ആത്മഹത്യ ചെയേണ്ടി വരുമായിരുന്നു.... അച്ഛൻ അമ്മ... എന്റെ കാശി.... എല്ലാ സന്തോഷവും ഒരു നിമിഷം കൊണ്ട് തകരുമായിരുന്നു.... മുമ്പ വിഷ്ണുവേട്ടൻ ചെയ്യാത്ത തെറ്റിന് ഏട്ടൻ സംശയിച്ചപ്പോഴും... എപ്പോഴും പിന്നാലെ നടന്ന ഞാൻ ശല്യപെടുത്തിട്ടും... ഒരു ആവശ്യം വന്നപ്പോൾ വിളിക്കാതെ ഓടിയെത്തി... സഹായിച്ചു.... അത്പോലെ ഒരു നല്ല മനുഷ്യനെ ഇനിയും ആ മനസ്സിൽ തോന്നാത്ത ഒരു ഇഷ്ടത്തിന്റെ പേരിൽ ഇനിയും ശല്യം ചെയ്യാൻ വയ്യാ... നന്ദികേടായി പോകും അത്‌.... പറഞ്ഞുതീർന്നപ്പോൾ മിഴികൾ നിറഞ്ഞിരുന്നു... കാർത്തു എന്നെ ചേർത്തു പിടിച്ചു.... എല്ലാം മറക്കണം... മറക്കും.... ചെറു പുഞ്ചിരിയോട് കൂടി ഞാൻ അവളോട്‌ പറഞ്ഞു.... കാർത്തു പിന്നെ വിഷ്ണുവേട്ടന്റെ ഒരു കാര്യവും എന്നോട് ചോദിച്ചില്ല... ഞാനും ആ പഴയ ശിവന്യയായി മാറാൻ തീരുമാനിച്ചു ... പ്രണയമെന്ന വേദനയുള്ള ആ മധുരവികാരം ഇല്ലാത്ത പഴയ ശിവന്യ.... രാത്രി ആഹാരം കഴിച്ചു കിടക്കാൻ തുടങ്ങിയപ്പോൾ ആണ് കാർത്തു വിളിച്ചത്... എന്താടി ഈ രാത്രിയിൽ.. ഡീ മോളെ... വന്നടി.. വന്നു... ആര് വന്നു.. റിസൾട്ട്‌... കഴിഞ്ഞ സെമിന്റെ റിസൾട്ട്‌... സാധാരണ റിസൾട്ട്‌ വന്നു എന്ന് കേൾക്കുമ്പോഴേ നെഞ്ചിൽ ഒരു ഇടിയായിരുന്നു... പക്ഷെ ഇപ്പോൾ അതില്ല... ഇത് പറയാൻ ആയിരുന്നോ വിളിച്ചത്... ഏഹ്... നിനക്ക് ഒരു ടെൻഷനുമില്ലേ.. എന്തിനു...ഒരു എക്സാം എഴുതാൻ പറ്റില്ലല്ലോ... അപ്പോൾ എന്തായാലും ഒരു ഇമ്പ്രൂവ്മെന്റ് ഉണ്ട്.... ശരിയാണ്... വിഷ്ണു സർ.. അവൾ ബാക്കി പറഞ്ഞില്ല.... അന്ന് കാശിക്ക്‌ വയ്യാതെയായതും പിനീട് നടന്ന സംഭവങ്ങൾ എല്ലാം മനസ്സിൽ വന്നു... വിഷ്ണുവേട്ടൻ തെറ്റിദ്ധരിച്ചതിന് എവിടെയൊക്കെയോ ഒരു നീറ്റൽ ഉണ്ടായിരുന്നു... എന്റെ എല്ലാ ചിന്തയും മാറ്റി അവളോട്‌ ചോദിച്ചു... നിനക്ക് എല്ലാ പേപ്പറും കിട്ടിയോ.. കിട്ടി.. എന്നാലും നീ ഒറ്റയ്ക്ക് എഴുതാൻ പറ്റാതെ സബ്ജെക്ട് എഴുതണ്ടാ... ഞാനും കൂടെയുണ്ട്... ചുമ്മാ ഒന്ന് ഇമ്പ്രൂവ്മെന്റ് ചെയ്യാം... എല്ലാത്തിനും കൂടെ നിക്കുന്ന ഒരുത്തിയുള്ളത് മനസ്സിൽ ഒരു സന്തോഷം നൽകി... അവളോട്‌ സംസാരിച്ചതിന് ശേഷം ഞാൻ റിസൾട്ട്‌ നോക്കി.... പ്രധീക്ഷിച്ചത് പോലെ ബാക്കിയല്ലാ പേപ്പറും കിട്ടി... എഴുതാൻ കഴിയാത്ത സബ്ജെക്ട് ഒഴികെ.... വീണ്ടും ഫോൺ കട്ടിലിലേക്ക് എറിഞ്ഞു ഞാൻ റൂമിന്റെ പുറത്തേക്കു പോയി.. അച്ഛനും അമ്മയും ടീവി കാണുവായിരുന്നു... ഞാൻ അച്ഛന്റെ അടുത്തു ഇരുന്നു... അച്ഛാ... അച്ഛൻ എന്റെ മുഖത്തു നോക്കി.. കഴിഞ്ഞ സെമസ്റ്റർ റിസൾട്ട്‌ വന്നു.. അച്ഛൻ ഒരു നിമിഷം ഒന്നും പറഞ്ഞില്ല... പിന്നെ എന്റെ തലയിൽ തലോടി സംസാരിച്ചു.. സാരമില്ല മോളെ.. കാശിക്ക് അന്ന് വയ്യാതെയായത് കൊണ്ടല്ലേ സാരമില്ല... ഇമ്പ്രൂവ് ചെയ്താൽ മതി. ... ഒന്നും പറയാതെ തന്നെ അച്ഛൻ എല്ലാം മനസിലാക്കി.... അപ്പോഴും നോവായി എല്ലാം പറഞ്ഞിട്ടും എന്നെ മനസിലാക്കാതെ പോയ വിഷ്ണുവേട്ടന്റെ മുഖവും മനസ്സിൽ തെളിഞ്ഞു... പതിവ് പോലെ റെഡിയായി കാർത്തുവിനൊപ്പം കോളജിലേക്ക് ചെന്നു... ശിവന്യ നീ വരുമ്പോൾ ഡിപ്പാർട്മെന്റിലേക്ക് ചെല്ലാൻ നമ്മുടെ മണിയടി സാർ പറഞ്ഞു.. അങ്ങേർക്കു ഇത് എന്തിന്റെ സൂക്കേടാണ്... ഞരമ്പിന്റെ അസുഖമാണ്... ഞാനും കൂടെ വരാം... നീ നടക്ക്.. കാർത്തുവിന്റെയൊപ്പം ഞാൻ അവിടേക്ക് പോയി... എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു... വിഷ്ണുവേട്ടൻ ഉൾപ്പടെ... നോക്കിയപ്പോൾ മണിയടി സാർ കൂടെ യുള്ളവരോടൊക്കെ എന്തൊകെയോ തള്ളി മറിക്കുവാണ്... വിഷ്ണുവേട്ടൻ അതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നു... ആഹ്... ശിവന്യ വന്നോ... വിഷ്ണുവേട്ടൻ പെട്ടെന്ന് നോക്കിയപ്പോൾ ഞാൻ നോട്ടം മാറ്റി... കാർത്തുവിന്റെ കൂടെ അയാളുടെ അടുത്തേക്ക് വിഷ്ണുവേട്ടനെ നോക്കാതെ പോയി... എന്തിനാ സാർ വരാൻ പറഞ്ഞത്... ചോദിച്ചപ്പോൾ അയാൾ എന്തൊകെയോ പറഞ്ഞു കൊണ്ട് ഇരുന്നു... അതിലൂടെ ഒരു കാരണവും ഇല്ലാതെയാണ് ഇവിടേക്ക് വരാൻ പറഞ്ഞതയെന്നു മനസിലായി.... ശിവന്യ റിസൾട്ട്‌ വന്നല്ലോ... എങ്ങനെയുണ്ട് എല്ലാ പേപ്പറും കിട്ടിയല്ലോ അല്ലെ.. അയാൾ എനോട് ചോദിച്ചു.... എഴുതിയ എല്ലാ പേപ്പറും കിട്ടി.... ഒരു എക്സാം എഴുതാൻ പറ്റില്ല.... അയ്യോ... അത്‌ എന്ത് പറ്റി.. അയാളുടെ കുത്തി കുത്തിയുള്ള ചോദ്യം കേട്ടപ്പോൾ കലി വന്നു എങ്കിലും പിടിച്ചു നിന്നു... നേരത്തെ മണിയടി സാറിനെ ശ്രദ്ധിക്കാതെ ഇരുന്ന വിഷ്ണുവേട്ടൻ ഇപ്പോൾ അങ്ങേരെ തന്നെ നോക്കി ഇരികുന്നത് ഞാൻ അറിഞ്ഞു.... .. സർ . അപ്പോളാണ് ക്ലാസ്സിലെ ഒരു കുട്ടി അവിടേക്ക് വന്നത്.. സാർ ഇന്നലെ ലെറ്റർ എടുക്കാത്തത് കൊണ്ട് വിളിക്കാൻ പറ്റിയില്ല.... മറ്റന്നാൾ എന്റെ കല്യാണമാണ്.. സർ വരണം... yeah... Yeah.. of course I will come.... കാലമാടൻ.. കല്യാണത്തിന് പോലും ഒരു സമാധാനം തരുല്ല.... അവൾ ഒരിക്കൽ കൂടി ബാക്കിയുള്ള ടീച്ചേഴ്സിനെയു സാറുമാരോടും കല്യാണത്തിന് വരണമെന്ന് പറഞ്ഞു... ശരിക്കും അന്നത്തെ ദിവസത്തിന് വേണ്ടി ഞങ്ങളും കാത്തിരിക്കുവാണ്... കൂടെ പഠിക്കുന്ന ആദ്യത്തെ സഹപാഠിയുടെ കല്യാണം ആഘോഷമാക്കാൻ.. അങ്ങനെ ആ ദിവസം വന്നെത്തി... കൂട്ടുകാർ എല്ലാവരും നേരത്തെ തന്നെ ഓഡിറ്റോറിയത്തിൽ സ്ഥാനം പിടിച്ചു... കാർത്തു സാരീ ഉടുക്കാമെന്ന് പറഞ്ഞു എങ്കിലും ഞാൻ സമ്മതിച്ചില്ല.... അല്ലെങ്കിൽ തന്നെ സാരീ ഉടുത്തു ആര് കാണാനാണ്... എങ്കിലും കല്യാണം ആയത് കൊണ്ട് അല്പം ഒരുങ്ങിയാണ് വന്നത്.... ഏറ്റവും വലിയ കോമഡി നമ്മുടെ മണിയടി സാറായിരുന്നു.... കല്യാണ ചെറുക്കൻ തോറ്റു പോകും ഒരുക്കത്തിൽ... കസവു മുണ്ടും... മിഞ്ഞി തിളങ്ങുന്ന ഷർട്ടും..... അത്‌ കൊണ്ട് തന്നെ ബോറടി ഇല്ലായിരുന്നു.... അയാളെയും കളിയാക്കി ഞങ്ങൾ എല്ലാവരും ഇരുന്നു... പക്ഷെ എന്റെ സംസാരമെല്ലാം നിലച്ചത് വിഷ്ണുവേട്ടനെ കണ്ടപോളായിരുന്നു... എന്തോ... ഇപ്പോഴും ആ സാനിധ്യം എന്റെ മനസിനെ പിടിച്ചു നിർത്തും.... ടീച്ചേർസ് എല്ലാവരും പ്രതീതെകമാണ് ഇരുന്നത് എങ്കിൽ വിഷ്ണുവേട്ടൻ ക്ലാസ്സിലെ പയ്യന്മാരുടെ കൂട്ടത്തിൽ അവരുടെ കൂടെ കളിയും തമാശയുമായി കൂടി..... ചുരുക്കത്തിൽ കോളേജിൽ കാണുന്ന കലിപ്പ് സാർ അല്ലായിരുന്നു ഇപ്പോൾ അവിടെ ഇരികുന്നത്.... അന്ന് ഞാൻ സംസാരിച്ചതിന് ശേഷം പിനീട് ഞങ്ങൾ ഇതുവരെ തമ്മിൽ സംസാരിച്ചിട്ടില്ല.... മൂഹുർത്തം ആയപ്പോൾ താള മേളത്തോടെ കല്യാണം നടന്നു... അടുത്ത ഫോട്ടോ എടുക്കാൻ എല്ലാവരും കൂടെ ഒരുമിച്ച് പോയി.... ശരിക്കും അപ്പോളാണ് വിഷ്ണുവേട്ടൻ എന്നെ കണ്ടത്... അപ്പോഴും ഞാൻ നേരത്തെ പറഞ്ഞത് പോലെ ഒരു വാക്ക് കൊണ്ട് പോലും ശല്യം ചെയ്തില്ല.... പിനീട് ഫോട്ടോ എടുക്കുമ്പോ വിഷ്ണുവേട്ടന്റെ അടുത്ത് നിന്നപ്പോഴും എന്റെ വാക്ക് ഞാൻ പാലിച്ചു കൊണ്ടേ ഇരുന്നു... ഫോട്ടോ എടുപ്പോക്കെ കഴിഞ്ഞു വിഷ്ണുവേട്ടൻ ഒഴികെ എല്ലാവരും താഴെ ഇറങ്ങിയതിന് ശേഷമാണ് ഞാൻ ഇറങ്ങാൻ തുടങ്ങിയത്... എന്നാൽ ഇറങ്ങുന്നതിന്റെ ഇടയിൽ ആരോ പിന്നിൽ നിന്നും പെട്ടന്ന് കൈയിൽ പിടിച്ചു... എന്നാൽ ആദ്യം തിരിഞ്ഞു നോക്കിയത് വിഷ്ണുവേട്ടനാണ്... പിനീട് ഞാനും.... നന്ദേട്ടൻ.... ഒട്ടും പ്രധീക്ഷിക്കാതെ എന്റെ പൊന്നാര ആങ്ങളയെ കണ്ട ഞെട്ടൽ എനിക്ക് ഉണ്ടായി എങ്കിലും വിഷ്ണുവേട്ടന്റെ മുഖത്തു തെളിഞ്ഞത് ഒരു പുഞ്ചിരിയായിരുന്നു... നന്ദേട്ടൻ എന്താ ഇവിടെ... പയ്യൻ എന്റെ കൂടെ കമ്പനിയിൽ ജോലി ചെയുന്നതാണ്... എന്നിട്ട് എന്താ എനോട് രാവിലെ പറയാതെ ഇരുന്നത്... ഞാൻ ഇപ്പോഴാ അറിഞ്ഞത് പെൺകുട്ടി നിങ്ങളുടെ കോളജിലാണ് പഠിക്കുന്ന കാര്യം... അത്രെയും മാത്രമാണ് നന്ദേട്ടൻ എനോട് സംസാരിച്ചത് പിനീട് സംഭാഷണമെല്ലാം നടന്നത് വിഷ്ണുവേട്ടനോട് ആയിരുന്നു.... ഒരിക്കൽ കടിച്ചു കീറാൻ കലിയോട് നടന്ന രണ്ടുപേരും ഇപ്പോൾ ഒരമ്മ പെറ്റ അളിയന്മാരെ പോലെ സംസാരിച്ചു കൊണ്ട് ഇരുന്നു.... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കൂടെയുള്ള ഒരു കുഞ്ഞുങ്ങളെ പോലും കാണാനില്ല.... അപ്പോളാണ് ആ സത്യം ഞാൻ മനസിലാക്കിയത് എല്ലാരും കൂടെ കഴിക്കാൻ പോയിയെന്ന്.... ആഹാരം കണ്ടാൽ പിന്നെ എന്നെകാലും അപ്പുറമാണ് കാർത്തു അവളും അവരുടെ കൂടെ കഴിക്കാനുള്ള നിരയിലുണ്ട്.... എനിക്ക് വിശക്കുന്നു... നിർത്താണ്ട സംസാരിച്ചു കൊണ്ടിരുന്ന നന്ദേട്ടനും ഒപ്പം വിഷ്ണുവേട്ടനും എന്നെ നോക്കി .. വിശപ്പ് വന്നാൽ ഞാൻ ഞാൻ അല്ലാതെയാവുമെന്ന് ആ സത്യം നന്ദേട്ടനു അറിയാവുന്നത് കൊണ്ട് വിഷ്ണുവേട്ടനോട് കഴിക്കാൻ പോകാമെന്നു പറഞ്ഞു... അങ്ങനെ ഞങ്ങൾ മൂന്നുപേരും കഴിക്കാനുള്ള നിരയിൽ നിന്നു... എത്തിയും വലിഞ്ഞും നോക്കിയപ്പോൾ കണ്ടു ഏറ്റവും ഫ്രണ്ടിൽ കഴിക്കാൻ വേണ്ടി നിക്കുന്ന ഒരു പരിചിതമായ തലയെ... കാർത്തുവിന്റെ..... ഗേറ്റ് തുറന്നതും പിനീട് അവിടെ നടന്നതൊക്കെ ഞാൻ പ്രകാശൻ സിനിമയിലെ സീൻ തന്നെ.... അപ്പോഴും എത്രത്തോളം ഞാൻ വിഷ്ണുവേട്ടനോട് അകലാൻ ശ്രമിക്കുന്നോ അത്രെയും അടുപ്പം എവിടെ നിന്നെങ്കിലും വരും... നന്ദേട്ടൻ ഒരു അറ്റത്തു... അടുത്തത് വിഷ്ണുവേട്ടൻ... വിഷ്ണുവേട്ടന് അടുത്തായി ഞാനും ഇരുന്നു... വിഷ്ണുവേട്ടൻ എന്നെ നോക്കി... അപ്പോൾ ഞാൻ വേറെ എവിടേയോ നോക്കി... ഞാൻ വിഷ്ണുവേട്ടനെ നോക്കി... അപ്പോൾ വിഷ്ണുവേട്ടൻ മുന്നിലെ ഇലയിലേക്ക്‌ നോക്കി... ഒടുവിൽ പരസ്പരം ഒരുപോലെ നോക്കി... അപ്പോഴും മൗനം മാത്രം നമ്മുക്ക് ഇടയിൽ.... ചോറ് വന്നു... പരിപ്പ് വന്നു... സാമ്പാർ വന്നു... മൂന്ന് കൂട്ടം പായസം വന്നു... എരിശ്ശേരി വന്നു... രസം വന്നു... അവസാനം മോരും വന്നു.... എന്നിട്ടും അടുത്തിരിക്കുന്ന വ്യക്തിയിൽ നിന്നും ഒരു വാക്ക് പോലും വന്നില്ല..... കഴിച്ചു ഇല മടക്കി എഴുനേറ്റു.... നീ എങ്ങനെയാ വന്നത്... വിഷ്ണുവേട്ടൻ നന്ദേട്ടനോട് ചോദിച്ചു.. ഞങ്ങൾ കമ്പനിയിൽ ഉള്ളവർ എല്ലാം ഒരുമിചാണ് വന്നത്... എങ്കിൽ അവരോട് പറഞ്ഞിട്ട് നീ വാ... ഒരുമിച്ച് പോകാം... വിഷ്ണുവേട്ടൻ പറഞ്ഞപ്പോൾ നന്ദേട്ടൻ എന്നെ നോക്കി.. കാറിൽ അല്ലെ.. എങ്കിൽ ശിവാ നീയും വാ.. കാർത്തുവിനെയും കൂടെ വിളിച്ചോ... അനുകൂലമല്ലാത്ത ഒരു മറുപടി വിഷ്ണുവേട്ടനിൽ നിന്നും പ്രധീക്ഷിച്ചു എങ്കിലും ഉണ്ടായില്ല.... ഞാൻ കാർത്തുവിനെയും വിളിച്ചു വിഷ്ണുവേട്ടന്റെ കാറിന്റെ അടുത്തേക്ക് പോയി.... വിഷ്ണുവേട്ടനും കൂടെ നന്ദേട്ടനും കൂടെ വന്നപ്പോൾ താമസിക്കാതെ ഞങ്ങൾ അവിടെ നിന്നും തിരിച്ചു... അളിയനും മച്ചമ്പിയും ഇപ്പോൾ ഭയങ്കര കൂട്ടായിയല്ലേ.... കാർത്തു എന്റെ ചെവിയിൽ പറഞ്ഞു... ശരിയാണ് മുമ്പിൽ ഇരുന്നു കൂട്ടുകാരെ പോലെ അവർ സംസാരിക്കുന്നു... കാർ ഓടിക്കുന്ന വിഷ്ണുവേട്ടന്റെ നേരെ പിന്നിൽ ആയിരുന്നു ഞാൻ... എന്റെ അടുത്ത് കാർത്തു... മുമ്പിലത്തെ സീറ്റിൽ നന്ദേട്ടനും.... ഇവർ രണ്ടുപേരും പഠിത്തത്തിൽ എങ്ങനെ... ഉഴപ്പുണ്ടോ... നന്ദേട്ടൻ പെട്ടെന്ന് പിന്നിൽ നോക്കി ചോദിച്ചപ്പോൾ വിഷ്ണുവേട്ടൻ ഫ്രണ്ട് മിററിലൂടെ പിന്നിലേക്ക് നോക്കി.... കുഴപ്പമില്ല... അതായിരുന്നു മറുപടി.... കാർത്തു നിനക്ക് എല്ലാ പേപ്പറും കിട്ടിയോ... കിട്ടി നന്ദേട്ടാ. ... എന്നാലും ഒന്ന് ഇമ്പ്രൂവ് ചെയുന്നുണ്ട്... അത്‌ പിന്നെ അങ്ങനെയല്ലേ വരൂ... ശിവാ ചെയുന്നത് കൊണ്ട് നീയും കൂടെ കാണുമല്ലോ.... നന്ദേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു... ഞാൻ അന്ന് നിന്നോട് കാശിയെ ഓർത്ത് ടെൻഷൻ അടിക്കാതെ എക്സാം എഴുതണം എന്ന് പറഞ്ഞതല്ലേ ശിവാ.. എങ്കിൽ ഇങ്ങനെ ഇമ്പ്രൂവ് ചെയേണ്ടി വരുമായിരുന്നോ.... എക്സാം എഴുതിയില്ല എന്ന് കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല... അതുകൊണ്ടാണ് നന്ദേട്ടൻ അങ്ങനെ പറഞ്ഞത്... പക്ഷെ ഒന്നും മനസിലാവാതെ വിഷ്ണുവേട്ടൻ മുമ്പിൽ ഇരുന്നു... കാശിയുടെ എന്ത് കാര്യം... വിഷ്ണുവേട്ടന്റെ നാവിൽ നിന്നും ആ ചോദ്യം വന്നു ....അതിനുള്ള ഉത്തരം പറഞ്ഞത് നന്ദേട്ടൻ ആയിരുന്നു... അന്ന് ഇവർക്ക്‌ എക്സാം ഉള്ള ദിവസം കാശിക് നല്ല പനിയായി... പെട്ടന്ന് വന്ന പനിയായത് കൊണ്ട് ഞാനും ശിവയും നല്ലത് പോലെ പേടിച്ചു... മാത്രമല്ല അന്ന് അച്ഛനും അമ്മയും ഇവിടെ ഇല്ലായിരുന്നു.... അന്ന് എക്സാമുള്ള കാര്യം പോലും ഓർക്കാതെ കരഞ്ഞു കാശിയുടെ അടുത്ത് തന്നെ ഇരിപ്പ് ആയിരുന്നു ഇവൾ... അവസാനം ഒരു വിധത്തിൽ സമാധാനിപ്പിച്ചാണ് എക്സാം എഴുതാൻ പറഞ്ഞു വിട്ടത്... അത്‌ ഇപ്പോൾ സപ്ലിയുമായി... ഏട്ടൻ പറഞ്ഞു തീർന്നതും കണ്ണാടിയിലൂടെ വീണ്ടും ആ കണ്ണുകൾ പിന്നിലേക്ക് നോക്കി.... അല്ല എന്നെ നോക്കി.....കുറ്റ ബോധം ആ കണ്ണുകളിൽ വ്യകതമായിരുന്നു... പിന്നീട് വീട് എത്തുന്നത് വരെ ഇടയ്ക്ക് ഇടയ്ക്ക് അത്‌ പോലെ എന്നെ നോക്കി... നിയന്ത്രിച്ചിട്ടും എനിക്കും തിരികെ നോക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല ... പിന്നെ വിഷ്ണുവേട്ടൻ അധികം സംസാരിച്ചില്ല... നന്ദേട്ടൻ പറയുന്നതിനെല്ലാം ഉത്തരം നല്കുന്നതല്ലാതെ... വീട് എത്തി പുറത്ത് ഇറങ്ങിയപ്പോൾ പ്രധീക്ഷിക്കാതെ മറ്റൊരു അതിഥി അവിടെ പുറത്ത അച്ഛനോട് സംസാരിച്ച കൊണ്ട് ഇരുന്നു..... ഗിരീഷേട്ടനെ കണ്ടപ്പോൾ തന്നെ കാർത്തുവിന്റെ മുഖത്തു ഒരു രക്തപ്രസാദം വന്നു... വാടാ... കയറിട്ട് പോകാം... നന്ദേട്ടൻ വിളിച്ചപ്പോൾ വിഷ്ണുവേട്ടനും ഞങ്ങൾക്ക് ഒപ്പം പുറത്ത ഇറങ്ങി... നിന്നെ കാണാൻ ഇല്ലലോ.... നന്ദേട്ടൻ ഗിരീഷേട്ടനോട് ചോദിച്ചു.... ഇപ്പോൾ നാട്ടിൽ നിന്നും വന്നതേയുള്ളൂ.... ആഹ്... വിഷ്ണു ഇത് ഗിരീഷ്.... എന്റെ കാമുകനാണ് എന്ന് വിശ്വസിച്ചിരുന്ന വിഷ്ണുവേട്ടന് മുമ്പിൽ നന്ദേട്ടൻ ഗിരീഷേട്ടനെ പരിചയപ്പെടുത്തി.... കല്യാണം ഭാഗിയായി നടന്നോ മക്കളെ... അച്ഛൻ ചോദിച്ചപ്പോൾ ഏട്ടൻ ആക്കിയ രീതിയിൽ മറുപടി പറഞ്ഞു.. ആഹ്.... ഉടനെ ഒരു കല്യാണം ഉണ്ടല്ലോ അല്ലെ... ഗിരീഷ് ഏട്ടനെ നോക്കി പറഞ്ഞു.. ആരുടെ കല്യാണം... വിഷ്ണുവേട്ടൻ എന്നെ നോക്കി ചോദിച്ചു... വേറെ ആരുടെ ഇവന്റെ തന്നെ.... വധു ഇവിടെ തന്നെ ഉണ്ട്..... എന്റെ പിന്നിൽ നിക്കുന്ന കാർത്തുവിനെ നോക്കി നന്ദേട്ടൻ പറഞ്ഞപ്പോൾ വിഷ്ണുവേട്ടന്റെ നോട്ടം വന്നത് എനിക്ക് നേരെ ആയിരുന്നു.... വേറെ ആരുമല്ല... ഈ കാർത്തു തന്നെ... ആ കണ്ണുകൾ അപ്പോഴും എന്നെ നോക്കി... വിഷ്ണുവേട്ടന്റെ മനസ്സിൽ ഇപ്പോൾ ഉള്ളത് എനിക്ക് ഊഹിക്കാവുന്നതേയുള്ളു... എന്നേ കുറിച്ചുള്ള തെറ്റി ധാരണകൾ എല്ലാം തകരുന്ന ഒരു അവസ്ഥയായിരുന്നു.. ഒപ്പം കുറ്റ ബോധവും ..... നിങ്ങൾ ഇവിടെ തന്നെ നിൽക്കാതെ അകത്തേക്ക് വാ... വേണ്ടാ അങ്കിൾ... ഞാൻ ഇറങ്ങുവാ... അച്ഛനും ഏട്ടനും നിർബന്ധിച്ചു എങ്കിലും മറ്റൊരു ആവശ്യമുണ്ട് എന്ന് പറഞ്ഞു പെട്ടെന്ന് പോയി.... നീ ശ്രദ്ധിചോ.... വിഷ്ണു സർ നല്ലത് പോലെ നിന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... കാർത്തു ആരും കേൾക്കാതെ എന്റെ ചെവിയിൽ പറഞ്ഞപ്പോഴും ആ നോട്ടമെല്ലാം കേവലം കുറ്റബോധം കൊണ്ട് മാത്രമാണ് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു ************************************************* ഈ പാർട്ട്‌ വൈകി പോയി... സോറി..... ഈ പാർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പറയാം.. അഞ്ചു കൃഷ്ണ ❤ #📙 നോവൽ
35.1k കണ്ടവര്‍
17 ദിവസം
#

📙 നോവൽ

ശിവപരിണയം ❤ Part 15(second part ) ഞാനും വരാം... ഞാൻ പോയി നമ്മുടെ ബാഗ് എടുത്തിട്ട് വരാം... കാർത്തു ഓടി ബാഗ് എടുക്കാൻ പോയി.... എല്ലാ പ്രശ്നവും തീർന്ന സന്തോഷത്തിൽ ഏട്ടനും... ആഗ്രഹിച്ച വ്യക്തിയെ ഒരു നോക്ക് കാണാൻ പോലും ആവാതെ ഞാനും.... കാർത്തു ബാഗുമായി വന്നപ്പോൾ ഞങ്ങൾ കോളേജിൽ നിന്നും ഇറങ്ങി... തിരികെ വീട്ടിലേക്കു വന്നപ്പോൾ എല്ലാം പഴയത് പോലെ ശാന്തമായിരുന്നു.... ഏട്ടന്റെ മുഖത്തു ആ പഴയ ചിരിയും തമാശയും വീട്ടിൽ മുഴങ്ങി... ഒപ്പം കാശിയുടെ ഭൂലോക പൊട്ടത്തരങ്ങളും.... രാത്രി കിടക്കാൻ റൂമിലേക്ക്‌ പോകാൻ പോയപ്പോളാണ് എന്തോ ആലോചിച്ച ഒറ്റയ്ക്ക് ഇരിക്കുന്ന നന്ദേട്ടനെ കണ്ടത്... ഞാൻ ഏട്ടന്റെ അടുത്തേക്ക് പോയി... എന്താ ഏട്ടാ ഒരു ആലോചന... നമ്മുക്ക് ഒരു ആവശ്യം വരുമ്പോൾ നമ്മുക്ക് താങ്ങായി നിക്കുന്നത് നമ്മൾ വിചാരിക്കാത്ത ആളുകൾ ആവും അല്ലെ ശിവാ... ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി.... വിഷ്ണു... ഒരു പക്ഷെ അവൻ ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ കടത്തിന് മേൽ കടമായി നിൽക്കുന്ന ഏട്ടനെയാവും നിനക്ക് കാണേണ്ടി വരുന്നത്... ഞാൻ ഏട്ടന്റെ കൈയിൽ മുറുകെ പിടിച്ചു... ആ ഒരു അവസ്ഥ ആലോചിച്ചപ്പോൾ തന്നെ ഉള്ളിൽ ഭയമായി... അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ഒരിക്കൽ എല്ലാവരുടെയും മുമ്പിൽ അവനെ കള്ളനാക്കാൻ ഞാനും കൂട്ട് നിന്നു.... പക്ഷെ ഇപ്പോൾ ഒരു ആവശ്യം വന്നപ്പോൾ അതെല്ലാം മറന്നു കൂടെ നിന്നു.... ഏട്ടന്റെ കണ്ണിൽ എവിടെയൊക്കെയോ നനവ് പടർന്നു... അവനോട് ഈ ജന്മം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കും.... അല്ല.. നമ്മുടെ കുടുംബമെല്ലാം കടപ്പെട്ടിരിക്കും.... ആ വാക്കുകളിൽ എല്ലാം തെളിഞ്ഞു നിന്നത് ആത്മാർത്ഥതയായിരുന്നു.... അവനോ നീയോ പറഞ്ഞില്ലെങ്കിലും നിങ്ങൾ തമ്മിലും പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ... പക്ഷെ മോളെ ഇനി ഒരിക്കലും ഒരു വാക്ക് കൊണ്ട് പോലും വിഷ്ണുവിന് ബുദ്ധിമുട്ടാകുന്ന ഒന്നും നമ്മൾ ചെയ്യാൻ പാടില്ല... നന്ദി കേടായി പോകുമത്.... നന്ദേട്ടനോട് ഒന്നും മറുപടി പറയാൻ എനിക്ക് ഇല്ലായിരുന്നു... എല്ലാം ഉത്തരവും ഒരു പുഞ്ചിരിയിൽ ഒതുക്കി ഞാൻ എഴുനേറ്റു.. ശിവാ... ഏട്ടൻ പിന്നിൽ നിന്നും വിളിച്ചു... എല്ലാ പ്രശ്നവും കഴിഞ്ഞു... ഇനി എനിക്ക് എന്റെ പഴയ അനിയത്തിയെ വേണം... അതു കൊണ്ട് ഈ ശോകമൊക്കെ മാറ്റി പഴയത് പോലെ ആവണം.... കേട്ടോടി ഉണ്ട കണ്ണി പോടാ ചിമുട്ടെ... ഞാനും ഏട്ടനും ഒരുപോലെ ചിരിച്ചു..... ഞാൻ റൂമിലേക്ക്‌ വന്നു...കണ്ണാടിക്ക് മുമ്പിൽ നിന്നപ്പോൾ ഏട്ടൻ പറഞ്ഞത് ശരിയാണ് എന്ന എനിക്കും തോന്നി... ആ പഴയ ശിവന്യ..... എല്ലാത്തിനും ഉപരി ഏട്ടന്റെ വാക്കുകൾ..... ഒരിക്കലും വിഷ്ണുവേട്ടനെ ബുദ്ധിമുട്ടിക്കരുത് . .. നീണ്ട ചിന്തകൾക്ക് ഒടുവിൽ ഞാൻ കിടന്നു... മനസ്സിൽ ഉറച്ച തീരുമാങ്ങൾ എടുത്തു കൊണ്ട് ഒരു പുതിയ പുലരിയെ വരവേൽക്കാൻ..... അമ്മേ.... നോകിയെ ഈ ചേച്ചി എനിക്ക് തന്ന കോഴി മുട്ട എടുത്തു കൊണ്ട് പോയി... കൊച്ചു കുട്ടികൾ അധികം മുട്ട കഴിച്ചൂടാ.... പിത്തം വരും... അവനെ കൊഞ്ഞണം കുത്തി ഞാൻ പറഞ്ഞു..... എന്താടി ഇത്.. നിനക്ക് വേണമെങ്കിൽ അടുക്കളയിൽ വന്നു എടുത്താൽ പോരെ... അവന്റെ പ്ലേറ്റിൽ നിന്ന് എടുക്കണോ.. അതല്ലേ ഒരു രസം.... അമ്മയുടെ കവിളിൽ ഒരു നുള്ളും കൊടുത്തു വായും കഴുകി ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി കോളേജിലേക്ക് പോയി...... ഫസ്റ്റ് പീരീഡ് കഴിഞ്ഞു ഞാൻ പുറത്തേക്കു പോകാൻ തുടങ്ങി.. നീ ഇത് എങ്ങോട്ടാ.. ഡിപ്പാർട്മെന്റിലേക്ക്... ഉവ്വാ.. ഉവ്വാ.... കാണാൻ പോകുന്നതല്ലേ നടക്കട്ടെ... എല്ലാം വന്നിട്ട് പറയാം.. അവളോട് പറഞ്ഞ ഞാൻ ഡിപ്പാർട്മെന്റിൽ പോയി.. അകത്തേക്ക് കയറിയപ്പോൾ പ്രധീക്ഷിച്ചത് പോലെ പ്രതിക്ഷിച്ചയാൾ അവിടെ തന്നെയുണ്ട്.... ഞാൻ അടുത്തേക്ക് പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടി ആ മുഖത്തേക്ക് നോക്കി...പതിയെ അടുത്തേക്ക് പോയി... ഞാൻ വന്നത് അറിഞ്ഞില്ല.... ഒരു നിമിഷം സ്വയം നിയന്ത്രിച്ചു ഞാൻ വിളിച്ചു.. സർ... വിളി കേട്ട് വിഷ്‌ണേട്ടൻ എന്റെ മുഖത്തു നോക്കി... ആ കണ്ണുകളിൽ ഒരു അമ്പരപ്പ് ഞാൻ അറിഞ്ഞു... പിന്നെ ആ നോട്ടം പോയത് ചുറ്റിലുമാണ്... അങ്ങനെ ചുറ്റും നോക്കിയതിന്റെ കാരണവും എനിക്ക് വ്യക്തമായിരുന്നു... വേറെ ആരുമില്ലെങ്കിൽ വിഷുവേട്ടാ എന്നുള്ള എന്റെ വിളിക്ക്‌ പകരം . അതെ സാഹചര്യത്തിൽ ഞാൻ സർ എന്ന വിളിച്ചു.... അത്‌.. നന്ദേട്ടൻ എല്ലാം എനോട് പറഞ്ഞു... എല്ലാത്തിനും കൂടെ നിന്ന് സഹായിച്ചതിന് ഒരുപാട് നന്ദിയുണ്ട്..... പിന്നെ.... ഒരു നിമിഷം നിർത്തി ഞാൻ വീണ്ടും തുടർന്നു... ഞാൻ ഇനി പഴയത് പോലെ പിന്നാലെ നടന്ന ഇഷ്ടമാണ് എന്ന പറഞ്ഞ ശല്യം ചെയ്യില്ല.... തെറ്റ് എന്റെ ഭാഗത്തു തന്നെയാ... പിന്നാലെ നടനോ പിടിച്ചു വാങ്ങുന്നതോ ഒന്നുമല്ലലോ സ്നേഹം.... ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ എന്നൊരു മറുപടി എങ്കിലും ഞാൻ പ്രധീക്ഷിച്ചു... പക്ഷെ ഒരു വാക്ക് പോലും പറഞ്ഞില്ല... ഞാൻ പോട്ടെ... ക്ലാസ്സ്‌ ഉണ്ട്... തിരിഞ്ഞു നടന്നതും മുന്നിൽ വന്ന ആരോ ആയി തട്ടി... പക്ഷെ ഓപ്പോസിറ് വന്നയാൾ മനപ്പൂർവം വന്നു തട്ടിയത് പോലെയാണ് എനിക്ക് തോന്നിയത്... തല തടവി ഞാൻ നോക്കിയപ്പോൾ ഒരു പുരുഷൻ ആയിരുന്നു..... അയ്യോ... എന്തെങ്കിലും പറ്റിയോ... തല വേദനിക്കുനുണ്ടോ... എന്ന പറഞ്ഞ അയാൾ എന്റെ തല തടവി തരാൻ കൈ പൊക്കിയപ്പോൾ ഞാൻ മാറി... ഞാൻ മാറിയതും വിഷ്ണുവേട്ടൻ ആ സ്ഥാനത്തു വന്നു... വിഷ്ണു സർ അല്ലെ... അയാൾ ചോദിച്ചപ്പോൾ അതെ എന്ന രീതിയിൽ സർ തലയാട്ടി.. സർ.. നമ്മുടെ ബിനു സാറിന് പകരം വന്നതാണ് മണികണ്ഠൻ സർ... രാധിക മിസ്സ്‌ വരുന്നതിനൊപ്പം പറഞ്ഞു.. അയ്യേ... സാറോ..... ഭാഗ്യത്തിന് ആ പറഞ്ഞത് അവർ രണ്ടുപേരും കേട്ടില്ല.. പക്ഷെ വിഷ്ണുവേട്ടൻ എന്നെ നോക്കി... പിന്നെ തട്ടു കിട്ടിയ എന്റെ തലയിലോട്ടും ആ നോട്ടം പോയി... അയാൾ വീണ്ടും എന്നെ നോക്കി ചിരിച്ചു.... സർ ആയത് കൊണ്ട് ഞാനും ഒന്ന് പതിയെ ചിരിച്ചു... കുട്ടിയുടെ പേര് എന്താ.. ശിവന്യ... നൈസ് നെയിം.... ഞാൻ ഒരു മഹാ ഒലിപ്പീരാണ് എന്ന ആ മുഖത്തു എഴുതി വച്ചിട്ടുണ്ട്..... ക്ലാസ്സിലേക്ക് ചെല്ല്.. വിഷ്ണുവേട്ടൻ പറഞ്ഞപ്പോൾ ഞാൻ പോകാൻ തുടങ്ങി... പക്ഷെ വീണ്ടും ഓരോ ചോദ്യം വന്നു... ശിവന്യ ഏത് ഇയറാണ്.. ഫൈനൽ... good... അപ്പോൾ എന്റെ ട്യൂട്ടർഷിപ്പുള്ള ക്ലാസ്സാണ് .. അല്ല വിഷ്ണുവേ.... ഒരു നിമിഷം ഞാൻ നിർത്തി.... ആ കണ്ണുകൾ എന്റെ നേർക്ക് വരുന്നതും ഞാൻ അറിഞ്ഞു.. വിഷ്ണു സാറാണ് ട്യൂട്ടർ... രാധിക മിസ്സ്‌ പറഞ്ഞു.. വിഷ്ണു സാറിന് ഫസ്റ്റ് ഇയറിലും ക്ലാസ്സ്‌ ഇല്ലേ... എല്ലാം കൂടെ സാറിന് ബുദ്ധിമുട്ട് ആയാല്ലോ... ഫൈനൽ ഇയർ ട്യൂട്ടോർഷിപ്പ് ഞാൻ ഏറ്റെടുക്കാം അതല്ലേ നല്ലത്... അല്ലെ ശിവന്യ.... അയാളുടെ അവസാനത്ത ആ അല്ലെ ശിവന്യയുടെ ടോൺ കേട്ടപ്പോൾ ഒന്ന് എനിക്ക് ഉറപ്പായി ഈ കിളവൻ എന്റെ കൈയിൽ നിന്നും വാങ്ങിച്ചു കൂട്ടും.... എന്നാൽ എന്റെ അതെ മുഖ ഭാവവുമായി മറ്റൊരാളും അവിടെ ഉള്ളത് ഞാൻ അറിയാതെ പോയില്ല.. ************************************************* രണ്ട ദിവസം കൂടുമ്പോൾ പോസ്റ്റ്‌ ചെയുന്നത് കൊണ്ട് length ആയിയാണ് എഴുതിയത്.. പക്ഷെ കാരണവര് ഒരു പാർടിൽ തന്നെ എല്ലാം പോസ്റ്റ്‌ ചെയ്യാൻ സമ്മതിച്ചില്ല 😒...അതുകൊണ്ടാണ് രണ്ടു പാർട്ടായി ഇട്ടത്.... ഈ പാർട്ടിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പറയാം #📙 നോവൽ അഞ്ചു കൃഷ്ണ ❤
36.4k കണ്ടവര്‍
22 ദിവസം
#

📙 നോവൽ

ശിവപരിണയം ❤ Part 15 (first part) പെട്ടന്ന് ഞാൻ വിഷ്ണുവേട്ടനിൽ നിന്നും അകന്നു... സോറി... അത്രെയും മാത്രം പറഞ്ഞു ഞാൻ പെട്ടന്ന് ക്ലാസ്സിന്റെ പുറത്തേക്ക്‌ ഓടി പോയി... പെട്ടന്നുള്ള സങ്കടത്തിൽ ഒന്നും ചിന്തിക്കാതെ കെട്ടി പിടിച്ചതാണ്.... വിഷ്ണുവേട്ടൻ ഏത് അർത്ഥത്തിൽ എടുത്തുകാണുമെന്ന് ചോദ്യം മനസ്സിൽ ഉയർന്നു കൊണ്ടേ ഇരുന്നു. . മനസിലെ എല്ലാ പ്രയാസങ്ങളും ഒരാളോടെങ്കിലും തുറന്ന് പറഞ്ഞപ്പോൾ ഒരു ഭാരം ഒഴിഞ്ഞത് പോലെ തോന്നി... പക്ഷെ ആ വ്യക്തി വിഷ്ണുവേട്ടൻ ആയത് കൊണ്ട് പല ഭയങ്ങളും മനസ്സിൽ ഒപ്പം വന്നു... മുഖം കഴുകി പെട്ടന്ന് കോളേജിൽ നിന്നും ഇറങ്ങി വീട്ടിലേക്കു ചെന്നു... എന്ത് പറ്റി മോളെ.. അകത്തേക്ക് വന്നപ്പോൾ തന്നെ അമ്മയുടെ ചോദ്യം വന്നു... അല്ലെങ്കിലും അമ്മമാർക്ക് പെട്ടെന്ന് മക്കളുടെ സങ്കടം മനസിലാക്കാനുള്ള ഒരു പ്രതേക കഴിവ് ഉണ്ടല്ലോ... ഒന്നുല്ല അമ്മേ... ഒരു തലവേദന... വെയിലത്ത്‌ കുട പിടിച്ച വരണമെന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ.... പോയി ദേഹം കഴുകി വാ...എന്തെങ്കിലും കഴിച്ചിട്ട് മോള് കുറച്ച് നേരം കിടക്ക്‌ അപ്പോൾ തലവേദന മാറും അമ്മ പറഞ്ഞു വീണ്ടും ജോലിയിലേക്ക് തിരിഞ്ഞപ്പോൾ ഞാൻ റൂമിലേക്ക്‌ പോയി... എന്റെ മുമ്പിൽ കണ്ണീരോടെ നിന്ന ആ അമ്മയുടെ മുഖം മനസ്സിൽ വന്നു... ശരിക്കും ഒറ്റപെട്ട ഒരു അവസ്ഥ എനിക്ക് ചുറ്റുമുള്ളത് പോലെ തോന്നി... ബാഗ് ടേബിളിൽ വച്ച് നേരെ കട്ടിലിലേക്ക് വീഴുന്നു... കണ്ണ് മുറുകെ അടച്ചപ്പോൾ അന്ധകാരമായി എനിക്ക് തോന്നിയില്ല കാരണം അതിലും വലിയ ഇരുട്ടിലായിരുന്നു എന്റെ മനസ്സ്... ..... തലയിൽ ആരോ തലോടുന്ന പോലെ തോന്നിയപ്പോൾ പതിയെ കണ്ണ് തുറന്നു.... കോളേജിൽ നിന്ന് നേരെ വന്നു കിടന്നുവല്ലേ .. പെട്ടന്ന് കുളിച്ച വാ... നേരം എത്രയായി എന്ന് അറിയോ... അമ്മ ആഹാരം കഴിക്കാൻ വിളിക്കുന്നുണ്ട്... ഏട്ടൻ ആയിരുന്നു... ഞാൻ പതിയെ എഴുനേറ്റു ഇരുന്നു... എന്റെ മുഖത്തു തന്നെ നോക്കി നന്ദേട്ടനും... എന്ത് പറ്റി നിനക്ക്... മറുപടിയൊന്നും ആദ്യം എന്റെ നാവിൽ നിന്നും വന്നില്ല.. ശിവാ.... പിന്നെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല... കോളേജിൽ നടന്ന കാര്യം ഞാൻ ഏട്ടനോട് പറഞ്ഞു... വിഷനിവേട്ടനോട് എല്ലാം പറഞ്ഞത് ഉൾപ്പടെയുള്ള എല്ലാം.... എല്ലാം കേട്ടിരുന്ന ഏട്ടനോട് ഇനി എന്ത് എന്ന് രീതിയിൽ ഞാൻ നോക്കി... ഇനിയും വൈകികൂടാ...ഉടനെ തന്നെ... കഴിയുന്നതും നാളെ തന്നെ ഞാൻ ഹൈദരാബാദിൽ പോവും.... ഇനിയും വൈകിയാൽ ഇപ്പോൾ നിന്റെ മുമ്പിൽ വന്നത് പോലെ പലരും ഈ വീട് മുറ്റത്തു വരും... അച്ഛന്റെ തല ആർക്കു മുമ്പിലും താഴാൻ എന്റെ ജീവനുള്ളടത്തോളം ഞാൻ സമ്മതിക്കില്ല... നന്ദേട്ടാ... നീ പേടിക്കണ്ടാ...കമ്പനിയുടെ ഒരു ആവശ്യത്തിന് വേണ്ടി പോവുന്നതാണ് എന്ന് ഞാൻ അച്ഛനോടും അമ്മയോടും പറയാം.... ഞാൻ തിരികെ വരുന്നത് വരെ വേറെയൊന്നും അവർ അറിയരുത്.... പിന്നെ വിഷ്ണു...... ഏട്ടൻ ഒരു നിമിഷം ആലോചിച്ചു... വിഷ്ണുവിനോട് എല്ലാം തുറന്ന് പറഞ്ഞലോയെന്ന് ഞാനും ചിന്തിച്ചതാണ്.. ..ഒരുപക്ഷെ എന്നെ ചതിച്ചവനെ കണ്ടു പിടിക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ എല്ലാം എല്ലാവരോടും പറയേണ്ടി വരും.... ചിലപ്പോൾ ഉറപ്പിച്ച കല്യാണം വരെ മുടങ്ങാം... അങ്ങനെയൊന്നും ചിന്തിക്കണ്ടാ... നല്ലത് പോലെ നടക്കുമെല്ലാം... ഏട്ടന്റെ കൈകൾ മുറുകെ പിടിച്ചു ഞാൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. . പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പിച്ചത് തന്നെയാ... ഈ കടമെല്ലാം തീർക്കാതെ ഒരിക്കലും ഞാൻ വൈഷ്ണവിയുടെ കഴുത്തിൽ താലി കെട്ടില്ലാ... ഈ പ്രശ്‌നത്തിന്റെ ഇടയിൽ എന്നെ വിശ്വസിച്ചു വരുന്ന ആ പാവത്തെയും കൂടെ കണ്ണീരിലാക്കാൻ എനിക്ക് വയ്യാ... നന്ദേട്ടൻ പേടിക്കണ്ടാ... എനിക്ക് ഒരു പേടിയെയുള്ളൂ... ഏട്ടൻ ഒറ്റയ്ക്ക് അവിടേക്ക് പോവുന്നത് ഓർത്ത്... ഗിരീഷ് ഇവിടെയില്ല അല്ലെങ്കിലും അവനും കൂടെ വന്നേനെ.... ഞാൻ പറഞ്ഞത് പോലെ ഇനിയും താമസിച്ചാൽ ശരിയാവില്ല... ഞാൻ ഉറപ്പിച്ചു നാളെ തന്നെ പോകണം..... ഉറച്ച മനസ്സിൽ നിന്നും വന്ന തീരുമാനം ആയിരുന്നു ആ വാക്കുകൾ.... അച്ഛന്റെയും അമ്മയുടെയും മുമ്പിൽ ഞാനും ഏട്ടനും എല്ലാം ഉള്ളിലൊതുക്കി പുറമെ ചിരിച്ചു...ഒരു സംശയമുണ്ടാകാതെ രീതിയിൽ തന്നെ ഏട്ടൻ ഹൈദരാബാദിലേക്ക് പോകുന്ന കാര്യം അവതരിപ്പിക്കുകയും ചെയ്‌തു.... രാവിലെ ഇറങ്ങുന്നതിന് മുമ്പ് ഏട്ടൻ എന്റെ അടുത്തേക്ക് വന്നു.... പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ... ഏട്ടൻ പതിയെ ചോദിച്ചപ്പോൾ ഞാൻ തലയാട്ടി... ഇന്നലെ രാത്രി... ഏട്ടൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അച്ഛൻ വന്നു.. ഇനിയും ഇറങ്ങാൻ സമയമുണ്ടല്ലോ... അല്ല അച്ഛാ... പോവുന്നതിന് മുമ്പ് വൈഷ്ണവിയുടെ വീട്ടിൽ ഒന്ന് കയറണം... ഞാൻ ഏട്ടന്റെ മുഖത്തു നോക്കി.. ആ അവരോടും കൂടെ യാത്ര പറഞ്ഞിട്ട് പോകുനത് നല്ലതാ... പിന്നെ താമസിക്കണ്ടാ... അച്ഛാ...ഞാനും കൂടെ വന്നോട്ടെ.... അതിനെന്താ... കൂടെ വന്നോ... ഞാനും കൂടെ ഇറങ്ങിയപ്പോൾ എന്റെ കൂടെ കാശിയും വന്നു... ഇറങ്ങുന്നതിന് മുമ്പ് ഏട്ടൻ പതിയെ എനോട് പറഞ്ഞു ഞാൻ നേരത്തെ പറയാൻ വന്നത്... ഇന്ന് ഞാൻ പോവുമെന്ന് ഇന്നലെ രാത്രി വിഷ്ണുവിനോട് വിളിച്ച പറഞ്ഞു.. എന്നിട്ട്... വേറെയൊന്നും പറഞ്ഞില്ല... ഇറങ്ങുന്നതിന് മുമ്പ് വീട്ടിലേക്കു വരണമെന്ന് അവനാണ് പറഞ്ഞത്... അതുകൊണ്ടാ അവിടേക്ക് പോകുന്നത്... എന്തോ ഒരു ഭയം ഉള്ളിൽ വന്നു... എന്തിനായിരിക്കും കാണാൻ പറഞത്.... അറിയില്ല... ചിലപ്പോൾ കല്യാണം ഒഴിയാനായിരിക്കും... ഒരു പുഞ്ചിരിയിൽ ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു ചിരിക്ക് പിന്നിലെ നീറുന്ന ആ ഹൃദയത്തെ... കാശി ഇറങ്ങി വന്നപ്പോൾ അധികം വൈകാതെ ഞങ്ങൾ വിഷ്ണുവേട്ടന്റെ വീട്ടിലേക്ക്‌ പോയി... വീട് മുറ്റത്തു കാർ വന്നു നിന്നപ്പോൾ തന്നെ എല്ലാവരും പുറത്തേക്കു വന്നു വിഷ്ണുവേട്ടൻ ഒഴികെ... എല്ലാവരുടെയും മുഖത്തെ പതിവ് സന്തോഷം കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി...ഭാഗ്യം ഒന്നും തന്നെ ആരും അറിഞ്ഞിട്ടില്ല..... ഞങ്ങൾ എല്ലാവരും അകത്തേക്ക് പോയി.... വൈഷ്ണവിയും സേതു ആന്റിയും എനോട് ഓരോ വിശേഷങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു... ശിവാ... നന്ദേട്ടന്റെ മനസ്സിൽ വല്ല സങ്കടവുമുണ്ടോ... ആന്റി മാറിയപ്പോൾ വൈഷ്ണവി എനോട് ആ ചോദ്യം ചോദിച്ചു... ആദ്യം ഒന്ന് ഞെട്ടി എങ്കിലും ആ ഞെട്ടൽ പുറത്തു കാട്ടാതെ ഉത്തരം കൊടുത്തു.. ഏയ്.. എന്ത് സങ്കടം... വൈഷ്ണവി എന്താ അങ്ങനെ ചോദിച്ചത്... വേറെയൊന്നുമല്ല... കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു...നന്ദേട്ടന് എന്തോ വിഷമം ഉള്ളത് പോലെ... ചോദിച്ചപ്പോൾ ഒന്നുമില്ലയെന്ന് പറഞ്ഞു എങ്കിലും എന്തോ ഒരു പേടിപോലെ... അത്‌ പിന്നെ... ജോലിയുടെ ഓരോ ടെൻഷൻ കാണുമല്ലോ.... വൈഷ്ണവി സങ്കടപെടണ്ടാ... ഈ യാത്ര കഴിഞ്ഞു വരുമ്പോൾ ഏട്ടൻ പഴയത് പോലെയാവും... ഞാൻ അവളെ സമാധാനിപ്പിക്കുന്നതിനൊപ്പം സ്വയം സമാധാനം കണ്ടെത്താനും ശ്രമിച്ചു.... അച്ഛനും അങ്കിളും ഓരോന്നും പറഞ്ഞു കൊണ്ടേ ഇരുന്നു... വൈഷ്ണവി ഏട്ടനോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഏട്ടൻ മനഃപൂർവം ഒഴിഞ്ഞു മാറി.. പാവം... ഈ കടം തീർക്കാൻ കഴിയാത്ത ഒരു അവസ്ഥ വന്നാലുള്ള കാര്യം മുൻകൂട്ടി കണ്ടത് പോലെയായിരുന്നു ആ ഒഴിഞ്ഞു മാറ്റം... ഒരു ആഴ്ചത്തെ യാത്രയല്ലേ.. അതെ.. അങ്കിൾ ചോദിച്ചപ്പോൾ ഏട്ടൻ ഉത്തരം കൊടുത്തു..... എത്രയൊക്കെ കുട്ടികൾ വളർന്നാലും ഒറ്റയ്ക്ക് ദൂര സ്ഥലത്തു വിടാൻ ഇപ്പോഴും ഒരു ഭയമാണ് ഉള്ളിൽ... അച്ഛന്റെ വാക്കുകൾ കേട്ട് അങ്കിൾ ഒരു നിമിഷം നിശബ്‌ദമായി.... ഒറ്റയ്ക്ക്..... അങ്കിൾ എന്തോ പറയാൻ തുടങ്ങിയതും മുകളിൽ നിന്നും ആ ശബ്‌ദം ഞങ്ങളുടെ കാതുകളിൽ എത്തി.. ഒറ്റയ്ക്കല്ല... നോക്കിയപ്പോൾ വിഷ്ണുവേട്ടൻ ആയിരുന്നു....യാത്രയ്ക്ക് തയ്യാറെടുത്തത് പോലെ കൈയിൽ ഒരു ബാഗും ഉണ്ടായിരുന്നു....അക്ഷരതാർത്ഥത്തിൽ ഞാൻ ഞെട്ടി... ഞാൻ മാത്രമല്ല.. നന്ദേട്ടനും... വിഷ്ണുവേട്ടൻ താഴേക്കു ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു...നന്ദേട്ടനെ ഒരു നിമിഷം നോക്കി... ആഹാ.. നിങ്ങൾ രണ്ടു പേരും ഒന്നിച്ചാണോ പോകുന്നത്... അച്ഛൻ ആയിരുന്നു... ഇന്നലെ രാത്രിയാണ് നന്ദന്റെ കൂടെ ഇവനും പോകുന്നവെന്ന് എന്നോട് പറഞ്ഞത്... നന്ദൻ അറിഞ്ഞില്ലായിരുന്നോ... അങ്കിൾ നന്ദേട്ടനോട് ചോദിച്ചപ്പോൾ ഉത്തരം നൽകിയത് വിഷ്ണുവേട്ടൻ ആയിരുന്നു... ഒരു സർപ്രൈസ് ആയിക്കോട്ടെയെന്ന് കരുതിക്കാണും അല്ലെ നന്ദാ... ഏട്ടൻ ഒന്നും പറഞ്ഞില്ല.. ആ അമ്മേ.. എന്തോ പറയാൻ വേണ്ടി തിരിഞ്ഞപ്പോളാണ് ആന്റിയുടെയും വൈഷ്ണവിയുടെയും ഇടയിൽ നിൽക്കുന്ന എന്നെ കണ്ടത്...... ഒരു നിമിഷം കണ്ണുകൾ ഒടക്കി... സ്റ്റോർ റൂമിൽ തുടങ്ങിയ ആ ചുംബനം മുതൽ ഇന്നലെ ക്ലാസ്സ്‌ മുറിയിൽ കെട്ടി പിടിച്ചത് വരെയുള്ള നിമിഷങ്ങൾ ആ ഒരു ഒറ്റ നിമിഷം എന്റെ കൺമുമ്പിൽ തെളിഞ്ഞു.... പ്രതീക്ഷിക്കാതെ സ്റ്റുഡന്റിനെ ഇവിടെ വച്ച് കണ്ടത് കൊണ്ട് ഏട്ടൻ ഞെട്ടി പോയി... വൈഷ്ണവിയുടെ വാക്കുകൾക്ക് അപ്പുറം മറ്റെന്തൊക്കെയോ കാരണങ്ങൾ ഉള്ളത് ഞാൻ അറിഞ്ഞു.... ഒരു പക്ഷെ ആ മനസ്സും അറിഞ്ഞുകാണുമോ... ഇനിയും വൈകിക്കണ്ട മക്കളെ... ആന്റി പറഞ്ഞപ്പോൾ രണ്ടുപേരും പുറത്തേക്കു ഇറങ്ങി... പിന്നാലെ ഞങ്ങൾ എല്ലാവരും... എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ തിരിഞ്ഞു.... ഡ്രൈവിംഗ് സീറ്റിൽ നന്ദേട്ടൻ ഇരുന്നു... ഫ്രണ്ട് സീറ്റിൽ അച്ഛനും... എനിക്ക് അറ്റത്തു ഇരിക്കണം... എന്ന പറഞ്ഞു ചാടി ആദ്യമേ കാശി പിന്നിൽ കയറി.... ചേച്ചി വാ... മടിച്ചു നിക്കുന്നത് കണ്ടു അവൻ വിളിച്ചു ഞാൻ അവന്റെ അടുത്ത് നടുക്കായി ഇരുന്നു.... ഒരിക്കൽ കൂടി അവരോടയെല്ലാം യാത്ര പറഞ്ഞു വിഷ്ണുവേട്ടൻ എന്റെ അടുത്ത് ഇരുന്നു..... കാർ മുന്നോട്ട് ചലിച്ചു തുടങ്ങി.... ശരിക്കും പല ചോദ്യങ്ങളും വിഷ്ണുവേട്ടനോട് ചോദിക്കണം എന്നുണ്ടെങ്കിലും അച്ഛൻ ഉള്ളത് കൊണ്ട് എല്ലാം ഉള്ളിൽ ഒതുക്കി..... നന്ദേട്ടൻ പല ചിന്തകളിൽ വണ്ടി ഒട്ടിച്ചു.. അച്ഛൻ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ഇരുന്നു.... അതിനെല്ലാം പൊട്ടത്തരം മാത്രം പറഞ്ഞ എന്റെ കാശിയും... പെട്ടെന്ന് വണ്ടി സൈഡിലേക്ക് തിരിഞ്ഞപ്പോൾ കാശി എന്റെ നേരെ ചാഞ്ഞു...ഞാൻ നേരെ വിഷ്ണുവേട്ടന്റെ നേരെയും.... കാശിയും കൂടെ ചാഞ്ഞത് കൊണ്ട് ശരിക്കും ഞങ്ങൾ തമ്മിലുള്ള അകലം ഒരു നിമിഷത്തേക്കാണെങ്കിലും കുറഞ്ഞു...... വണ്ടർലയുടെ റൈഡ് പോലെയുണ്ട് അല്ലെ ചേച്ചി.... ചാഞ്ഞു കിടന്നു കൊണ്ട് തന്നെ അവൻ പറഞ്ഞു.. വിഷ്ണുവേട്ടൻ എന്നെയും കാശിയെയും മാറി മാറി നോക്കി... പക്ഷെ ആ മുഖത്തു എവിടെയൊക്കെയോ ഒരു പുഞ്ചിരി സ്ഥാനം പിടിക്കുന്നത് പോലെ എനിക്ക് തോന്നി.... തോന്നൽ മാത്രമാണോ ഇനി . . . ആ മോനെ... ചേച്ചി സുഖമായി ഇരിക്കുന്നോ... സുഖം... അതിനുള്ള ഉത്തരം പറഞ്ഞത് വിഷ്ണുവേട്ടന് മുമ്പ് എന്റെ കാശിയായിരുന്നു... ഏഹ്.. നിനോടാണോ കാശി ഞാൻ ചോദിച്ചത്... അച്ഛൻ പിന്നിലേക്ക് അവനെ നോക്കി പറഞ്ഞു... അത്‌.. ഇന്നലെയും കൂടെ ഞാൻ രേഷ്മ മുരളിയെ കണ്ടപ്പോൾ വൈഗ ആന്റിയുടെ കാര്യം ചോദിച്ചായിരുന്നല്ലോ... രേഷ്മ മുരളി പറഞ്ഞലോ വൈഗ ആന്റിക്ക് സുഖമാണെന്ന്... ഈ പ്രാവശ്യം അവന്റെ ഉത്തരം കേട്ടപ്പോൾ അച്ഛൻ മാത്രമല്ല ഞങ്ങൾ എല്ലാവരും അവനെ നോക്കി... കാർ ഓടിക്കുന്ന നന്ദേട്ടൻ ഫ്രണ്ട് മിററിൽ കൂടി വരെ നോക്കി... അവന്റെ കാലിൽ വളരെ പതുക്കെ ഒരു ചവുട്ട് ഇട്ടു കൊടുത്തു.... വിഷ്ണുവേട്ടനെ നോക്കിയപ്പോൾ ആ കണ്ണുകൾ കാശിയിൽ നിന്നും മാറി എന്റെ നേർക്ക് വന്നു... എന്തെങ്കിലും പറയും എന്ന പ്രധീക്ഷിച്ചു എങ്കിലും എല്ലാം ആ ഒരു ഒറ്റ നോട്ടത്തിൽ ഒതുക്കി... അധികം വൈകാതെ ഞങ്ങൾ സ്റ്റേഷനിൽ എത്തി.... അച്ഛൻ ഉള്ളത് കൊണ്ട് എനിക്ക് മാത്രമല്ല എന്റെ അതെ ചോദ്യങ്ങൾ മനസിലുള്ള നന്ദേട്ടനു പോലും ഒന്നും ചോദിക്കാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു.... ഏട്ടൻ യാത്ര പറഞ്ഞു ട്രെയിനിൽ കയറി.... പിന്നാലെ വിഷ്ണുവേട്ടനും.... രണ്ടുപേരെയും ഒരുമിച്ച് കാണണം എന്ന ഏറ്റവും ആഗ്രഹിച്ചത് ഞാൻ തന്നെയായിരുന്നു... എന്നാൽ ഒരുപാട് ചോദ്യങ്ങൾ എന്റെ മുമ്പിൽ അവശേഷിപ്പിച്ചാണ് അവർ ഒന്നിച്ചു പോകുന്നുവെന്ന് മാത്രം... ട്രെയിനിന്റെ ശൂളം വിളി കേട്ടപ്പോൾ നന്ദേട്ടൻ ഞങ്ങളെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു... വിഷ്ണുവേട്ടൻ അച്ഛനോട് യാത്ര പറഞ്ഞു.... കാശിയുടെ കവിളിൽ ഒന്ന് പിടിച്ച അവനോടും ടാറ്റാ പറഞ്ഞു... എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല..... പക്ഷെ ഒട്ടും പ്രധീക്ഷിക്കാതെ മറ്റൊരു പുഞ്ചിരി കൂടി എന്റെ നേർക്ക് വന്നു... വിഷ്ണുവേട്ടന്റേത്... ആദ്യമായി എന്നെ നോക്കി പുഞ്ചിരിച്ചത് ഈ യാത്ര പറച്ചിലിൽ ആയിരുന്നു.... ട്രെയിൻ പതിയെ പതിയെ മുന്നോട്ട് പോയി.... അവർ രണ്ടുപേരും ഞങ്ങളുടെ കണ്ണുകളിൽ നിന്നും മാഞ്ഞു.... എല്ലാം ശരിയാക്കി വൈകാതെ തിരികെ വരും..... എന്നായിരുന്നോ ആ ചിരിയിലൂടെ എനോട് പറഞ്ഞത്.... അതോ എന്റെ വെറും തോന്നൽ മാത്രമാണോ.... ------- ട്രെയിൻ മുന്നോട്ട് പോവുന്നതിനെക്കാൾ വേഗതയിൽ നന്ദന്റെ മനസ്സ് സഞ്ചരിക്കുന്നത് എനിക്ക് അറിയാമായിരുന്നു... വിഷ്ണു... മൗനത്തിന് വിരാമമിട്ടു അവൻ സംസാരിച്ചു... നിന്റെ മനസ്സിൽ ഇപ്പോൾ പല ചോദ്യങ്ങളും കാണും... എല്ലാത്തിനും ഒരു ഉത്തരമേയുള്ളൂ.... ഞാൻ ഉണ്ടാകും കൂടെ എല്ലാത്തിനും.... ഹൈദരാബാദിലെ എന്റെ ചില ബന്ധങ്ങൾ വച്ച് അനേഷിച്ചപ്പോൾ പണവുമായി മുങ്ങിയവൻ ഫാമിലിയോടെ അവിടെ തന്നെയുണ്ട്.... അവന്റെ കൈയിൽ നിന്നും ആ പണം വാങ്ങി നിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തന്നെ തന്നവർക്ക് അത്‌ തിരിച്ചു കൊടുത്തിരിക്കും.... എന്റെ വാക്കാണ്.. എന്റെ വാക്കുകൾ അവനിൽ മങ്ങി പോയ ആത്മവിശ്വാസം തിരികെ കൊണ്ട് വരാൻ സാധിച്ചു... --------- ഏട്ടനെ യാത്ര അയച്ചു വീട്ടിൽ വന്നപ്പോൾ മൊത്തത്തിൽ ഒരു ഏകാന്തതയായിരുന്നു.... അടുത്ത ദിവസം കോളേജിൽ പോകാൻ അതിലും വലിയ മടി പോലെ എനിക്ക് തോന്നി... എന്നും കോളേജിലേക്ക് എന്നെ അടിപിച്ച ആ വ്യക്തി കുറച്ച് ദിവസത്തേക്ക് ആണെങ്കിലും അവിടെയില്ല എന്ന ചിന്ത മനസ്സിൽ എവിടെയൊക്കെ ഒരു നീറ്റൽ വാരി വിതറി.... ഞാൻ എന്ത് ദുരന്ത കൂട്ടുക്കാരിയാണല്ലേ.... അത്‌ എന്താടി നീ അങ്ങനെ പറഞ്ഞത്.... നിനക്ക് ഇത്രെയും പ്രശ്നം നേരിടേണ്ടി വന്നപ്പോൾ ഞാൻ ഇവിടെ ഇല്ലാതെയായി പോയല്ലോ... കാർത്തു സെന്റി അടിച്ചു തുടങ്ങി.. നാട്ടിൽ പോവേണ്ട ആവശ്യം വന്നത് കൊണ്ടല്ലേ... അതൊന്നും സാരമില്ല.... മ്മ.. അല്ല പിനീട് നീ നന്ദേട്ടനെ വിളിച്ചില്ലേ.. വിളിച്ചു...അവർ അനേഷിക്കുവാ അയാളെക്കുറിച്ച്...വേറെയൊന്നും പറഞ്ഞില്ല.. വിഷ്ണു സാർ... എവിടെ.... ആ പേര് കേട്ടതും ഞാൻ ചുറ്റും നോക്കി.. ഓ.. എന്റെ മോളെ അതല്ല... വിഷ്ണു സർ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തോ... ഏയ്.. ഇല്ലാ..... നന്ദേട്ടൻ വിളിക്കുമ്പോൾ ഞാൻ അങ്ങോട്ട്‌ ചോദിക്കുന്നതല്ലാതെ മൂപ്പര് ഇങ്ങോട്ട് ഒന്നിനും വരില്ല... നീ പേടിക്കണ്ട എല്ലാം ശരിയാവും.... അവൾ പറഞ്ഞ ആ വാക്കുകളിലാണ് ഓരോ ദിവസം മുന്നോട്ട് പോകുന്നത്... രാവിലെ കോളജിലേക്ക് ഇറങ്ങുന്നതിന് മുമ്പും രാത്രി കിടക്കുന്നതിന് മുമ്പും ഞാൻ നന്ദേട്ടനെ വിളിക്കും... എന്നാൽ ഇന്നലെ മുതൽ ഏട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല.... അച്ഛനോട് വിളിച്ചിട്ട് കിട്ടുന്നില്ല എന്ന പറഞ്ഞു എങ്കിലും... അതിന് മോള് ഇങ്ങനെ ടെൻഷൻ ആവുന്നത് എന്തിനാ... അവിടെ വല്ല റേഞ്ച് പ്രോബ്ലം വന്നതാവും.... അവൻ ഇങ്ങോട്ട വിളിക്കും അവർ പോയതിന്റെ കാരണം അറിയാത്തത് കൊണ്ട് തന്നെ അച്ഛൻ വിളിച്ചിട്ട് കിട്ടാത്തതിനെ കുറിച്ച് വലിയ ഗൗരവത്തിൽ എടുത്തില്ല... അടുത്ത ദിവസം കോളേജിലേക്ക് ഇറങ്ങുന്നതിന് മുമ്പും.... എന്തിനേറെ ക്ലാസ്സ്‌ നടക്കുമ്പോൾ പോലും ഞാൻ ഏട്ടനെ വിളിച്ചു... പക്ഷെ കിട്ടിയില്ല... പരുതിക്ക് പുറത്ത പറഞ്ഞിരുന്ന ഏട്ടന്റെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫായി.. നീ പേടിക്കാതെ... പ്രശ്നമോനും കാണില്ല.. പിന്നെ എന്താ ഏട്ടൻ ഫോൺ എടുക്കാതെ ഇരുന്നത്.. ഇപ്പോൾ സ്വിച്ച് ഓഫും .... ഇനി എന്ത് ചെയ്യും... എല്ലാം വീട്ടിൽ പറയാൻ ആണോ... എനിക്ക് അറിയില്ല.... ഒന്നും അറിയില്ല... ആകെ പരിഭ്രാന്തി പിടിച്ച അവസ്ഥയായി മാറി എനിക്ക്.... ലഞ്ച് ബ്രേക്കിൽ ചോറ് കഴിക്കാതെ നന്ദേട്ടന്റെയും ഒപ്പം വിഷ്ണുവേട്ടന്റെ ഫോണിലേക്കും മാറി മാറി വിളിച്ചു... രണ്ടും പ്രതികരിച്ചില്ല..... നിസ്സഹായ അവസ്ഥയിൽ ഞാൻ ഫോൺ ബാഗിലേക്ക് എറിഞ്ഞു ഡെസ്കിൽ തല വച്ചു കിടന്നു.... അവർക്ക് രണ്ടുപേർക്കും ഒരു ആപത്തും സംഭവിക്കരുതേയെന്ന് മുറുകെ പ്രാർത്ഥിച്ചു കണ്ണ് അടച്ചു കിടന്നപ്പോളാണ് കാർത്തു എന്നെ പെട്ടെന്ന് തട്ടി വിളിച്ചത്... ഡീ... ഡീ..... എഴുന്നേൽക്ക്‌... ഞാൻ ഒന്ന് കിടന്നോട്ടെ കാർത്തു... നീ പോ... കിടപ്പൊക്കെ പിന്നെ... ആദ്യം നീ ഇപ്പോൾ എന്റെ കൂടെ വാ... അവൾ എന്നെ പിടിച്ചു എണ്ണിപ്പിച്ചു.. എവിടെക്കാ... അതൊക്കെ പറയാം നീ വാ.... അവൾ എന്നെയും വലിച്ച എടുത്തു പുറത്തേക്കു നടന്നു... നീ ഇത് എന്ത് കാണിക്കാനാ കൊണ്ട് പോകുന്നത്... അവസാനം അവൾ നിന്നു.... ദേ അങ്ങോട്ട്‌ നോകിയെ... കാർത്തു പറഞ്ഞ സൈഡിലേക്ക് ഞാൻ നോക്കി... ഈ പാർക്കിംഗ് ഏരിയയിലെ വണ്ടികൾ കാണിക്കാനാണോ നീ എന്നെ ഇങ്ങോട്ട് വലിച്ച എടുത്തോണ്ട് വന്നത്... നിന്റെ ആ ഉണ്ട കണ്ണ് കൊണ്ട് ആ കാറിന്റെ അടുത്ത് ആരാ നിക്കുന്നത് എന്ന നോക്ക്.... അവൾ പറഞ്ഞ കാറിന്റെ അടുത്തേക്ക് നോക്കിയപ്പോൾ അതുവരെ നഷ്ടപ്പെട്ടു പോയ ഒരു പുതു ജീവൻ തിരിച്ചു കിട്ടിയത് പോലെ തോന്നി.... നന്ദേട്ടൻ.... പിന്നെ ഒരു നിമിഷം പോലും കളയാതെ ഞാൻ ഏട്ടന്റെ അടുത്തേക്ക് പോയി... എന്നെ കണ്ടപ്പോൾ ആ മുഖത്തു പഴയ പുഞ്ചിരി വീണു... നന്ദേട്ടാ.. ഞാൻ എന്ത് മാത്രം ടെൻഷൻ അടിച്ചുവെന്ന് അറിയോ.... വിളിച്ചിട്ട് കിട്ടാത്തത് എന്ത് കൊണ്ടാ.. രണ്ട ദിവസം ട്രെയിനിൽ അല്ലായിരുന്നോ... അതു കൊണ്ട് റേഞ്ച് കിട്ടാൻ അല്പം പാടല്ലേ...കഷ്ടകാലത്തിന് റേഞ്ച് കിട്ടിയപ്പോൾ രണ്ടു പേരുടെ ഫോണും ഓഫായി... നന്ദേട്ടാ.... പോയ കാര്യം.... എന്റെ ചോദ്യത്തിന് ഉത്തരം നൽകിയത് ഏട്ടന്റെ മുഖത്തു ദിവസങ്ങൾക്കു ശേഷം ഞാൻ കണ്ട വിരിഞ്ഞ ഒരു പുഞ്ചിരി ആയിരുന്നു.... ആ ചിരി മാത്രം മതിയായിരുന്നു എല്ലാ പ്രശ്‌നവും പരിഹരിച്ചു എന്നതിന്റെ തെളിവായി... നന്ദേട്ടാ... എന്തായി... ആ പണം കൊണ്ട് പോയവൻ ഇപ്പോൾ എവിടെ ഉണ്ട്.. കാർത്തു പിന്നാലെ ചോദ്യവുമായി വന്നു.. അവൻ ഇപ്പോൾ ജയിലിൽ ഉണ്ട്.... അവന്റെ കൈയിൽ നിന്നും പണം വാങ്ങി അത്‌ തന്നവർക്ക് തന്നെ തിരികെ എന്റെ അക്കൗണ്ടിൽ നിന്നും അയച്ചും കൊടുത്തു..... എല്ലാം പ്രശ്നങ്ങളും തീർന്നതിന്റെ സമാധാനമായിരുന്നു മനസ്സിൽ... അപ്പോഴും ഒരു മുഖം മാത്രം ഞാൻ കണ്ടില്ല...എന്റെ മനസ്സ് വായിച്ചത് പോലെ കാർത്തു ചോദിച്ചു.. നന്ദേട്ടാ.. വിഷ്ണു സർ എവിടെ... അവൻ വീട്ടിലേക്കു പോയി.... ഒരുപാട് ഓടിയതല്ലേ എനിക്ക് വേണ്ടി... ഷീണം കാണും.... നീ ടെൻഷൻ ആവും എന്ന എനിക്ക് അറിയാവുന്നത് കൊണ്ടാണ് പെട്ടെന്ന് ഇവിടേക്ക് വന്നത്.... . ഇനിയിപ്പോൾ ഉച്ച കഴിഞ്ഞില്ലേ.... നമുക്ക് വീട്ടിലേക്കു പോകാം.. ഞാനും വരാം... ഞാൻ പോയി നമ്മുടെ ബാഗ് എടുത്തിട്ട് വരാം... കാർത്തു ഓടി ബാഗ് എടുക്കാൻ പോയി.... എല്ലാ പ്രശ്നവും തീർന്ന സന്തോഷത്തിൽ ഏട്ടനും... ആഗ്രഹിച്ച വ്യക്തിയെ ഒരു നോക്ക് കാണാൻ പോലും ആവാതെ ഞാനും.... #📙 നോവൽ --------------------------------------------------------------------------- തീർന്നില്ല... ഒരു പാർട്ട്‌ കൂടിയുണ്ട് 😁
33.6k കണ്ടവര്‍
22 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം