ഒരു കവിത പിന്നെയും
ഞാൻ കുറിക്കുന്നു
സ്നേഹമായ്
നിന്നോർമയിൽ.
അരികിൽ
ഉണ്ടായിരുന്നെങ്കിൽ
എന്ന ചിന്തയെപ്പോലെ,
അകം നിറയുന്ന
ഓർമകൾ
സുഗന്ധമാണെനിക്ക്.
സഖീ...
പ്രണയത്തിൻ്റെ
ആഴമറിയുന്നത്
അടുത്തിരിക്കുന്നതി-
നെക്കാൾ,
ഈ നിമിഷത്തിൻ്റെ കൂടി
നിറവിലായിട്ടല്ലോ..
ദൂരെ നിന്നെത്തുന്ന
ഇളം തെന്നലിനും
നിൻ്റെ പരിമളമാകവെ
പ്രണയം തുടിക്കുന്ന
സ്നേഹാർദ്രതയിൽ
എൻ്റെ ഈണം നീ മാത്രം...💞
#❤ സ്നേഹം മാത്രം 🤗