@anoooooooooozz
@anoooooooooozz

@#Anshi anzzz@#

👸അമൽ 👸 Insta ID👉 _anzzz_amal_

#

📙 നോവൽ

*👸അമൽ👸* Part 78 (2) ✒️Anshi_anzzz "എന്നെ താഴെ ഇറക്ക് കലിപ്പാ..... നിന്നോടാ പറഞ്ഞേ താഴെ ഇറക്കാൻ......... ടാ തെണ്ടി..... താഴെ ഇറക്കൊഡോ എന്നെ..... " "ദേ ഗുണ്ടു അടങ്ങി കിടന്നോ അവിടെ.... കയ്യിൽ കിടന്ന് ഡിസ്ക്കോ കളിക്കാനാണ് പ്ലാൻ എങ്കിൽ എടുത്ത് ആ കടലിൽ കൊണ്ടുപോയി ഇടും..... പറഞ്ഞില്ലെന്നു വേണ്ട.... " ഞാൻ ഓൾക്ക് നേരെ അലറിയതും കോപ്പ് നീയോ എന്ന മട്ടിൽ പുച്ചിച് മുഖം തിരിച്ചു..... എന്നാലും കയ്യിൽ കിടന്നുള്ള പൊരിച്ചിൽ നിർത്തിയിരുന്നില്ല..... അവളെ കൊണ്ടോയി കാറിലേക്ക് ഇട്ടിട്ട് ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു...... ഉച്ചക്ക് ഒന്നും കഴിക്കാത്തതുകൊണ്ടും നല്ല വിശപ്പുള്ളത് കൊണ്ടും ഒരു ഹോട്ടലിൽ കയറി ഫുഡ് അടിച്ചു. തിരിച്ച് വീട്ടിൽ ചെന്നപ്പോൾ ഉമ്മച്ചി പുറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളെ രണ്ടാളേം കോലം കണ്ടിട്ട് ഉമ്മച്ചി അന്തം വിട്ട് നിൽക്കുന്നത് കണ്ട് ഞാൻ നൈസായിട്ടൊന്ന് ഇളിച്ചു കൊടുത്തു. എന്താ നാച്ചു ഇത്.... നിങ്ങളിത് എവിടുന്നാ വരുന്നേ..... മേലാകെ ചെളിയാണല്ലോ .... എന്ത് പറ്റി മോളേ..... ഉമ്മച്ചി കാന്താരിയോട് ചോദിക്കുന്നത് കേട്ട് ഓള് എന്നെ ഒന്ന് നോക്കി..... പറ നാച്ചു..... എന്താ ഇതൊക്കെ..... ഇത്രേം time നിങ്ങൾ എവിടെ ആയിരുന്നു. എന്താ ഇന്ന് കോളേജിൽ ഉണ്ടായത്.... നാജീടെ ഫ്രണ്ട് വിളിച്ച് അവളോട് കാര്യമായിട്ട് എന്തൊക്കെയോ പറയുന്നത് കേട്ടല്ലോ.... ഓളോട് ചോദിച്ചപ്പോ ഇങ്ങള് വന്നിട്ട് ചോദിക്കാൻ പറഞ്ഞു. ഇതിൽ കൂടുതൽ എന്ത് പറ്റാനാ..... ഈ സാദനത്തിനെ കോളേജിൽ നിന്ന് പുറത്താക്കി........ ഞാനത് പറഞ്ഞതും ഉമ്മച്ചി ഒരു അന്താളിപ്പോടെ അവളെ നോക്കി.... എന്തിന് ??  "ഉമ്മച്ചി കോളേജിൽ ഇന്ന് നല്ലൊരു തല്ലുണ്ടായി.... അതിലുണ്ടായ എല്ലാവരെയും അതിന് കാരണക്കാരിയായ ഇവളെയും പതിനഞ്ച് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു..... നേരാണോ മോളേ...... നിന്നെ കോളേജിൽ നിന്ന് പുറത്താക്കിയോ.... എന്ന് ഉമ്മച്ചി ആ കാന്താരിയോട് ചോദിച്ചതും ഓളൊരു വളിച്ച ഇളി ഇളിച്ച് അതെന്ന് തലയാട്ടി..... അത് കണ്ടതും ഉമ്മച്ചി ഓളെ ഒന്ന് തലോടീട്ട് എന്തായിരുന്നു പ്രശ്നം എന്ന് ചോദിക്കുന്നത് കേട്ട് ഞാൻ ആകെ കിളിപാറി നിന്നു. എന്തൊരു നല്ല ഉമ്മ..... "അത് ഉമ്മച്ചി വെറുതെ ഇരിക്കുന്ന എന്നെ കയറി ചൊറിഞ്ഞ് ചൊറിഞ്ഞ് ദേഷ്യം പിടിപ്പിച്ചാൽ പിന്നെ ഞാനെന്ത് ചെയ്യാനാ.... " അമ്മു ആരാ നിന്നെ ദേഷ്യം പിടിപ്പിച്ചത്.....  "ഉമ്മച്ചി "ഒരു അൻവർ എന്ന തെണ്ടി. അവനെന്നും എന്നെ കാണുമ്പോൾ ഒരു ചൊറിച്ചിലാ.... അതുകൊണ്ടാ ഞാൻ അങ്ങനെയൊക്കെ ചെയ്തെ.... " അമ്മു എന്താ നീ ചെയ്തത്..... അതും കൂടെ പറയ്.... നമ്മളാണ്. അതെന്താണെന്ന് നീ അറിഞ്ഞിട്ടുണ്ടാകുമല്ലോ..... പിന്നെന്തിനാ എന്നോട് ചോദിക്കുന്നെ.... "അമ്മു ആ.... അറിഞ്ഞിട്ടുണ്ട്..... ഒരുത്തന്റെ മോന്തക്ക് ഡ്രിങ്ക്‌സും ഒഴിച്ച് വല്ല്യേ ഡയലോഗ് അടിക്കൊന്നും വേണ്ട നീയ്.... ആണേൽ തന്നെ അങ്ങ് സഹിച്ചളാ..... വെറുതെ ഒന്നുമല്ല ഞാൻ അങ്ങനെ ചെയ്തത്. അതിന് തക്കതായ കാരണം തന്നെ ഉണ്ട് . അതൊന്നും നിന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല..... വേണ്ട ഇയ്യ് എന്നെ ബോധിപ്പിക്കണ്ട....... ഇപ്പൊ വിളിക്കും നിന്റെ ഉമ്മച്ചി..... അതുകൊണ്ട് നീ എല്ലാം അവരെ ബോധിപ്പിച്ചാൽ മതി...... ഞാനത് പറഞ്ഞതും ഓൾക്ക് ഒന്നും വേണ്ടിയില്ലായിരുന്നു എന്നായിപ്പോയിട്ടുണ്ട്..... "ഉമ്മച്ചി പ്ലീസ്..... ഇതൊന്നും എന്റെ ഉമ്മച്ചി അറിയരുത്..... ഞാൻ ന്റെ സാബിമ്മാക്ക് വാക്ക് കൊടുത്തതാ ഇനിയൊരു പ്രശ്നോം ഉണ്ടാക്കൂലാന്ന്.  പിന്നെ ഇതൊക്കെ ഓരോരുത്തൻമാര് കരുതിക്കൂട്ടി എന്നോട് ചെയ്യുമ്പോൾ എന്റെ കണ്ട്രോൾ പോകുന്നതാണ്...  " എന്നൊക്കെ ഓള് നമ്മളെ ഉമ്മച്ചിടെ കയ്യിൽ പിടിച്ച് കെഞ്ചി പറയുന്നത് കേട്ട് ഞാനൊന്ന് ഊറിചിരിച്ചു..... ഞാനായിട്ട് ഒന്നും പറയില്ല....... നീ സാബി അറിയാതെ നോക്കിക്കോണം.... എന്റെ മോള് പോയി ഡ്രെസ്സൊക്കെ മാറി ഒന്ന് ഫ്രഷായി വാ..... ഞാൻ ഫുഡ് എടുത്ത് വെക്കാം..... അതും പറഞ്ഞ് ഉമ്മച്ചി അകത്തേക്ക് കയറിപ്പോയപ്പോൾ നാജി വന്ന്‌ ഗുണ്ടുവിനോട് ഓരോന്ന് പറഞ്ഞോണ്ട് അവിടുന്ന് വിളിച്ചോണ്ട് പോയതും ഞാനും ഓരോന്ന് ചിന്തിച്ച് മുറിയിലേക്ക് പോയി. ഫ്രഷായി വന്ന്‌ ബെഡിൽ കിടന്ന് ഫോണെടുത് ഓരോന്ന് നോക്കി ഇരുന്നു. നാളെ ഞാൻ ഇനി ഇവിടുന്ന് പോയാൽ പിന്നെ കുറച്ച് ദിവസം കഴിഞ്ഞേ വരുള്ളൂ. അത് വരെ ഞാൻ എങ്ങനെ അവളെ കാണാതെ നിൽക്കും എന്നോർത്തിട്ട് ചങ്കിൽ എന്തോ ഒരു പിടച്ചിൽ...... സത്യത്തിൽ ഞാനെടുത്ത ഈ ലീവ് തന്നെ ഈ യാത്രക്ക് വേണ്ടിയാണ്....... ഓളേം എന്റെ കൂടെ കൊണ്ടുപോകണം എന്നൊക്കെ ഉണ്ട്..... പക്ഷേ അത് ഇമ്പോസ്സിബിൾ ആണ്.... ഹാ കുറച്ച് ദിവസം വിട്ട് നിൽക്കന്നെ വേണം. ___¥___¥___¥___¥___¥___¥___¥___ [അമ്മു] ശോ... നമ്മള് ഉമ്മച്ചിന്റെ കാര്യം ഓർത്തതേയില്ല. ഇതെങ്ങാനും ഉമ്മച്ചി അറിഞ്ഞാൽ ഇപ്പൊ ഫ്‌ളൈറ്റും പിടിച്ച് ഇങ്ങോട്ട് പോരും...... നമ്മളെ ചെവിപിടിച്ച് പൊന്നാക്കേം ചെയ്യും.... ഏതായാലും ആ കാര്യത്തിൽ ഒരു തീരുമാനമായി. ഇവിടെ ആരും ഉമ്മച്ചിയെ അറിയിക്കൂല. പക്ഷേ നാളെ ഞാൻ എങ്ങനെ ഇവിടുന്ന് പോകും..... പോകാതിരുന്നാൽ ഞാൻ ഇത്രേം നാൾ കാത്തിരുന്നതും ആഗ്രഹിച്ചതും എല്ലാം വെറുതെ ആകും..... പക്ഷേ പോയാൽ എന്റെ ആഗ്രഹം പോലെ എല്ലാം നടക്കും. അതിന് എങ്ങനെയെങ്കിലും ഇവിടുന്ന് പുറത്ത് ചാടണം.... ആരും അറിയാതെ പോകാമെന്ന് വെച്ചാൽ കലിപ്പൻ എന്നെ കയ്യോടെ പൊക്കി ഇങ്ങോട്ട് തന്നെ കൊണ്ടുവരും. പറഞ്ഞിട്ട് പോകാമെന്ന് വെച്ചാൽ എന്ത് പറഞ്ഞ് പോകും ???  എന്നെ തനിച്ച് വിടേംഇല്ല..... ശോ ഒരു ഐഡിയ കാണിച്ചു താ റബ്ബീ..... നമ്മളിതും ചിന്തിച്ച് നിന്നപ്പോളാണ് നാജി വന്ന്‌ ഫുഡ് കഴിക്കാൻ വിളിച്ചത്..... പിന്നെ ബാക്കിയൊക്കെ പിന്നെ ആലോചിക്കാമെന്ന് കരുതി ഞാൻ താഴേക്ക് പോയി. പ്ളേറ്റിൽ ചിത്രം വരച്ചോണ്ട് ഇരിക്കുമ്പോളാണ്     കലിപ്പൻ ഫൗസിയുമ്മാനോട്    എന്തോ പറയാനുണ്ടെന്ന് പറഞ്ഞത്..... അത് കേട്ടതും ഞാൻ അവൻ പറയുന്നത് എന്താണെന്ന് ശ്രദ്ധിച്ചു.... " ഉമ്മച്ചി..... നാളെ ഞാൻ ബാംഗ്ലൂർ പോകും.... കുറച്ച് ഡെയ്‌സ് കഴിഞ്ഞേ തിരിച്ചു വരുള്ളൂ..... " അവൻ പറയുന്നത് കേട്ടതും നമ്മള് ഞെട്ടിക്കൊണ്ട് ഓനെ നോക്കി..... അപ്പൊ ഓൻ എനിക്ക് മുഖം തരാതെ ഇരുന്നിട്ട് ഉമ്മച്ചിയോട് വീണ്ടും എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു.... അതൊക്കെ കേട്ട് കഴിഞ്ഞതും എനിക്ക് ഒരു ഐഡിയ കിട്ടി...... നടക്കുഓന്ന് അറിയൂല.... നോക്കി നോക്കാം.... "നാച്ചു ഞാനും വരട്ടെ നിന്റെ കൂടെ ബാംഗ്ലൂരിലേക്ക്....... " ___________________________________________________ [നാച്ചു ] ആ കാ‍ന്താരി അത് ചോദിച്ചതും ഞാൻ കുടിച്ചുകൊണ്ടിരുന്ന വെള്ളം പുറത്തേക്ക് തുപ്പി........ എന്താ പറഞ്ഞേ..... ?? " നാച്ചു എന്നേം കൂടെ കൊണ്ടോകോ ബാഗ്ലൂർക്ക്‌..... ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല..... പ്ലീസ്..... " ഓള് പറയുന്നത് കേട്ടതും  മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടിയ ഫീലായിരുന്നു..... എങ്ങനെ ഇവളോട് ചോദിക്കും എന്ന് കരുതി നിൽക്കായിരുന്നു.... ഇതിപ്പോ ഓളായിട്ട് ഇങ്ങോട്ട് പറഞ്ഞ്ക്കല്ലേ....... ഞാൻ ഉമ്മച്ചിനെ ഒന്ന് നോക്കിയപ്പോൾ പുള്ളിക്കാരി അമ്മൂനെ തന്നെ നോക്കി നിൽക്കാണ്..... അതൊന്നും പറ്റില്ല.... നീ എന്തിനാ എന്റെ കൂടെ വരുന്നേ.... നീ എന്റെ ഭാര്യയൊന്നും അല്ലല്ലോ..... നിന്നേം കൊണ്ട് ഹണിമൂണിന് പോകാൻ..... മര്യാദക്ക് ഇവിടെ അടങ്ങി നിന്നോണം..... ഞാൻ തിരിച്ചു വരുമ്പോൾ നിന്നെ പറ്റി ഒന്നും തന്നെ കേൾക്കാൻ പാടില്ല..... കേട്ടല്ലോ..... അത്രേം പറഞ്ഞ് ഞാൻ കാന്താരിയെ ഒന്ന് നോക്കിയതും ഓള് ദയനീയമായി എന്നേം ഉമ്മച്ചിനേം ഒന്ന് നോക്കി.... പ്ലീസ് നാച്ചു..... ഞാൻ നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കൂല......... എന്നേം കൂടെ കൊണ്ടുപോകോ....... ഓള് കെഞ്ചിക്കൊണ്ട് എന്നോട് പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു..... എങ്കിലും അതൊക്കെ കണ്ട്രോൾ ചെയ്ത് ഞാൻ കലിപ്പിൽ തന്നെ നിന്നു. പ്ലീസ് ഫൗസിയുമ്മ..... അവനോട് എന്നേം കൂടെ കൊണ്ടുപോകാൻ പറയിൻ.... ഈ പതിനഞ്ച് ദിവസം ഞാൻ ഇവിടെ കട്ടപോസ്റ്റായിരിക്കും.... പ്ലീസ്..... ഓള് ഉമ്മാനോട് അത് പറഞ്ഞതും ഉമ്മ എന്നെയൊന്ന് നോക്കി.... അതിനിടയിൽ നാജി എന്തോ ഉമ്മാന്റെ കാതിൽ മന്ത്രിക്കുന്നുണ്ട്.... അതെന്താണെന്ന് നമ്മള് കേട്ടില്ല.... അവളേം കൂടെ കൊണ്ടുപോയിക്കോ നാച്ചു.... ഏതായാലും മോള് ഒരുപാട് ആഗ്രഹിച്ചതല്ലേ..... നീ അവളേം കൂടെ കൂട്ടിക്കോ...... ഉമ്മച്ചി അത് പറഞ്ഞതും ഓളെ മുഖത്ത് പ്രതീക്ഷയുടെ കണികകൾ മൊട്ടിടാൻ തുടങ്ങി...... ഓള് കണ്ണിറുക്കിക്കൊണ്ട് എന്നോട് കെഞ്ചുന്നത് കണ്ട് ഞാൻ ഇത്തിരി കലിപ്പിൽ പറഞ്ഞു " ഉറപ്പൊന്നും ഇല്ല.... നിന്നെ കൊണ്ടുപോകാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ " അത് കേട്ടതും ഓള് അവിടെ ഇരുന്ന് തുള്ളിച്ചാടുന്നത് കണ്ട് ഞാനും ഒന്ന് ചിരിച്ചു. എന്തയാലും നാളെ രാവിലെ നേരത്തെ റെഡിയായി നിന്നോളോണ്ടു..... അതും പറഞ്ഞ് ഞാൻ അവിടുന്ന് എണീറ്റ് പോയപ്പോൾ പെണ്ണ് സന്തോഷം കൊണ്ട് ഉമ്മച്ചിനെ കെട്ടിപിടിച്ച് താങ്ക്സ് പറയായിരുന്നു..... എന്റെ കൂടെ പോരാനുള്ള നിന്റെ ഈ പൂതി ഞാൻ മാറ്റിത്തരും മോളേ..... അവിടെ ഒന്ന് എത്തട്ടെ..... _________________________ " ഉമ്മച്ചി എങ്ങനെ എങ്കിലും അമ്മുവിനെ കാക്കൂന്റെ കൂടെ പറഞ്ഞു വിടാൻ നോക്കിക്കോളിൻ..... ഇങ്ങനെ ഒരുമിച്ചുള്ള യാത്രകളിൽ നിന്നും മറ്റും മാത്രമേ ഇതിറ്റങ്ങൾക്കിടയില് എന്തെങ്കിലും ഒക്കെ ഒരു അടുപ്പം വരുള്ളൂ..... മറ്റുള്ളവരുടെ മാതിരിയല്ല ഇവരെ കാര്യം..... രണ്ടും രണ്ട് ടൈപ്പാണ്.... " " ഇയ്യ് പറഞ്ഞത് ശെരിയാ നാജി ...... അമ്മുവിനെ എങ്ങനെ എങ്കിലും നാച്ചൂന്റെ കൂടെ വിടണം. എങ്കിലേ കാര്യങ്ങൾ ഒക്കെ നമ്മൾ കരുതിയ പോലെ നടക്കുള്ളൂ...... സാബിക്കും അവരൊന്ന് ഒന്നിക്കണം എന്നാണ് ആഗ്രഹം.... " " എല്ലാം നടക്കും....... പക്ഷേ അവര് കുറച്ച് ദിവസം ഒരുമിച്ച് നിൽക്കണം. അങ്ങനെ തനിച്ച് നിൽക്കുമ്പോൾ സ്വാഭാവികമായും എല്ലാ കാര്യത്തിനും അവർക്ക് രണ്ടുപേർക്കും അവര് മാത്രാമായി തീരും. അങ്ങനെ ഉള്ളപ്പോൾ അവർക്കിടയിൽ ഒരു പ്രണയം പൊട്ടിമുളക്കും ഉമ്മച്ചി..... " " മ്മ്.... അത് ശെരിയാ...  അല്ല ഇതൊക്കെ എന്റെ മോൾക്ക് എങ്ങനെ ഇത്ര കൃത്യമായി അറിയാം.... ?? " " അ.... അത്.....ഫ്രണ്ട്‌സൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്....... അല്ലാതെ എനിക്കെങ്ങനെ അറിയാനാ ..... " " മ്മ്..... ആയിക്കോട്ടെ.... എന്റെ മോള് അധികം അതിനെപ്പറ്റിയൊന്നും അറിയണ്ടട്ടോ.... അടുത്ത മാസം നിന്നെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്. നല്ല ഫാമിലിയാ..... എനിക്കും ഉപ്പാക്കും എല്ലാം ഇഷ്ട്ടപ്പെട്ടു..... നിനക്കും ഇഷ്ടപ്പെടും..... നല്ല മോനാ.... " ഉമ്മ അത് പറഞ്ഞതും ഓള് ഒരു താല്പര്യമില്ലാത്ത മട്ടിൽ ഒന്ന് മൂളിയിട്ട് അവിടുന്ന് മുറിയിലേക്ക് നടന്നു.... ______________________________ [അമ്മു ] നമ്മക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടത് എന്നറിയുന്നില്ല....... എന്റെ ആഗ്രഹങ്ങൾ എല്ലാം സാധ്യമാകാൻ പോകുന്നു.   ഞാൻ അവനെ കാണാനുള്ള time ആയിരിക്കുന്നു...... ഇനി ഒരു കാര്യം കൂടെ നോക്കിയാൽ മതി. അവിടെ എത്തിയിട്ട് നാച്ചുവിനെ എങ്ങനെ എങ്കിലും എന്റെ അടുത്ത്ന്ന് ഒഴിവാക്കണം. അതിനിനി ഒരു വഴി പടച്ചോൻ കാണിച്ചുതരാതെ ഇരിക്കില്ല. ഞാൻ വേഗം ഫോണെടുത്ത് നമ്മളെ ബെടക്കൂസാൾക്ക് വിളിച്ചു. നാളെ പോകുന്നതും മറ്റും പറഞ്ഞപ്പോൾ അവരാകെ ഷോക്കായി ഇരിക്കാണ്..... കാരണം എന്തിനാണ് എന്നൊന്നും അവർക്ക് ഒരുപിടിയും ഇല്ലല്ലോ... അവരൊരുപാട് തവണ എന്നോട് അതിനെ പറ്റി ചോദിച്ചെങ്കിലും ഞാൻ എല്ലാം പിന്നെ പറയാം എന്ന് പറഞ്ഞു..... ഒരുപാട് നേരം അവരോട് സംസാരിച്ചിരുന്നു..... അതിനിടയിൽ ആ കുരിപ്പുകൾ ഒക്കെ നമ്മളെ ഓരോന്ന് പറഞ്ഞ് കളിയാക്കുന്നൂം ഉണ്ട്..... അതിനൊക്കെ നമ്മള് നല്ല പുളിച്ച തെറി മറുപടി കൊടുത്തിട്ട് കാൾ കട്ടാക്കി പുറത്തേക്ക് പോയി. ബാൽക്കണിയിൽ ഇരുന്ന് വാട്സപ്പിൽ കാക്കൂനോട് ചാറ്റാക്കി  ഇരിക്കുമ്പോളാണ് നാച്ചു ഓൺലൈനിൽ ഉള്ളത് കണ്ടത്...... കലിപ്പൻ ഉറങ്ങിയിട്ടില്ല.... ഫോണിലും കുത്തിക്കൊണ്ട് ഇരിക്കാണ്. പെട്ടെന്ന് കലിപ്പന്റെ മെസേജ് വന്നത്.... " ഉറങ്ങാനായില്ലേ.... " അവന്റെ മെസേജ് കണ്ടതും ഞാൻ ഒന്ന് നെറ്റിചുളിച്ചിട്ട് അതിന് മറുപടി കൊടുത്തു. ആ ആയി.... "എന്നാ പോയി ഉറങ്ങാൻ നോക്ക്.... നാളെ നേരത്തെ പോകേണ്ടതാണ് " ഇതും നല്ല കലിപ്പ് ഇമോജിയും വിട്ടതും ഞാൻ ok പറഞ്ഞ് അകത്തേക്ക് കയറി. അപ്പോഴാണ് നാച്ചൂന്റെ ബാൽക്കണിയുടെ ഡോർ അടക്കുന്ന സൗണ്ട് കേട്ടത്.... ആഹാ അപ്പൊ കലിപ്പൻ ഇവിടെ ഇരുന്നാണോ എന്നോട് ചാറ്റാക്കിയിരുന്നത്.... നമ്മൾ അതും വിജാരിച്ച് ബെഡിലേക്ക് മറിഞ്ഞതും നമ്മളെ ഫോൺ റിങ് ചെയ്തു. സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും ഞാൻ ഒന്ന് ഞെട്ടി.. *ചൂടൻ............. * തുടരും..... _________________________ സോറി സോറി സോറി..... മനപ്പൂർവ്വം വൈകിപ്പിച്ചതല്ല..... അവസ്ഥ അതായിപ്പോയി..... ഈ part നല്ല ബോറുണ്ടാകും..... മനസ്സൊന്നും ക്ലിയറല്ലാതെ ഇരുന്ന് എഴുതിയതാണ്. ഒരുപാട് ട്വിസ്റ്റുകൾ ഒളിഞ്ഞുകിടപ്പുണ്ട് ഈ കഥയിൽ..... എല്ലാം ഓരോന്നായി ഞാൻ വൈകാതെ പൊട്ടിക്കാം കേട്ടോ....... ട്വിസ്റ്റ്‌ ഒക്കെ കണ്ട് ആരും എന്നെ പഞ്ഞിക്കിടരുത്..... നമ്മളല്ലേ എഴുതുന്നത്.... അപ്പൊ അതിന്റേതായാ എല്ലാ പോരായിമകളും ഉണ്ടാകും. സ്റ്റോറി ബോറാകുന്നുണ്ടേൽ പറയണം. പിന്നെ പലരും എന്നോട് anshi ബോയ് ആണോ ഗേൾ ആണോ എന്നൊക്കെ ചോദിക്കുന്നത് കണ്ടു.... നമ്മള് ഗേള് തന്നെ ആണ് ട്ടാ.... പെരുമാറ്റം കണ്ടാൽ മറ്റ് പലതും തോന്നുമെങ്കിലും സത്യത്തിൽ നമ്മളൊരു പെൺകുട്ടിതന്നെയാ.... 😍😍 എന്നാ പിന്നെ ലൈക്കും കമന്റും ഒക്കെ ഇങ്ങോട്ട് പോന്നോട്ടെ..... _ANSHI_ @@@@@@@@@@@@@@@@@@@ #📙 നോവൽ #📔 കഥ
18.3k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

*👸അമൽ👸* Part 78 (1) ✒️Anshi_anzzz അവരെയൊക്കെ നോക്കി നിൽക്കുന്നതിനിടയിൽ പ്രിൻസി പറയുന്ന കാര്യങ്ങൾ കേട്ടതും നമ്മക്ക് ചിരിവന്നുപോയി.... " അമൽ ഇത്  തന്റെ പേരിൽ നടന്ന തല്ലായതുകൊണ്ട് അവർക്ക് കിട്ടുന്ന അതേ പണിഷ്മെന്റ് തന്നെ തനിക്കും തരണം എന്നാണ് മാനേജ്മെന്റിന്റെ ആവശ്യം..... ഇതിൽ ഇനി നിനക്ക് വല്ലതും പറയാനുണ്ടോ ??? " എന്ന് പ്രിൻസി നമ്മളോട് ചോദിച്ചതും ഞാൻ അവിടെ ഉള്ളവരെയൊക്കെ ഒന്ന് നോക്കിയിട്ട് ഒടുക്കം കലിപ്പനിൽ നോട്ടം നിർത്തി.. അവൻ ഞാൻ എന്താണ് പറയാൻ പോകുന്നതെന്നറിയാൻ എന്നെ തന്നെ ഉറ്റുനോക്കിക്കൊണ്ട് ഇരിക്കാണ്. അത് കണ്ടപ്പോൾ ഞാൻ അവനെ തന്നെ നോക്കിക്കൊണ്ട് സാറിനോട്‌ ഒന്നും പറയാനില്ലെന്ന് പറഞ്ഞു. " Ok ഫൈൻ...... നിനക്കീ കാര്യത്തിൽ ഒന്നും പറയാനില്ലല്ലേ.... " ഇല്ല സാർ.... ഇതിൽ ഇവർക്ക് കൊടുക്കുന്ന പണിഷ്മെന്റ് എന്താണോ അത് ഞാനും ഏറ്റുവാങ്ങും എന്ന് അവിടെ കൂടിയിരിക്കുന്ന ഒരാളെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞതും അയാൾ കണ്ണുംമിഴിച്ച് എന്നെ തന്നെ നോക്കി.... അതുപോലെ ഇക്കാക്കാസും ജംഷിക്കാന്റെ ഫ്രണ്ട്സും ഒക്കെ എന്നെ എന്തോ പോലെ നോക്കിയതും ഞാൻ അവർക്ക് സൈറ്റടിച്ച് കാണിച്ചു. കലിപ്പന്റെ മുഖത്താണേൽ വല്ലാത്തൊരു തെളിച്ചം കാണുന്നുണ്ട്.... ഇനി കുറച്ച് ദിവസം ഞാൻ കോളേജിൽ ഇല്ലാത്തതുകൊണ്ടാകും...... പക്ഷേ കോളേജിൽ മാത്രമല്ല നാച്ചു നിന്റെ വീട്ടിലും നിനക്കിനി സന്തോഷം ആയിരിക്കും. ഈ സസ്പെൻഷൻ എനിക്ക് അത്യാവശ്യമാണ്........ നമ്മളതും ചിന്തിച്ച് ഒന്ന് കോട്ടി ചിരിച്ചിട്ട് പ്രിൻസിയെ നോക്കി. " പതിനഞ്ചു ദിവസത്തേക്ക് നിങ്ങളെ പതിനാറു പേരെയും കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നു... " എന്ന് പ്രിൻസി പറഞ്ഞതും കൂട്ടത്തിൽ നിന്ന് അയാൾ എണീറ്റ് പ്രിൻസിക്ക് നേരെ തിരിഞ്ഞു..... "അങ്ങനെ സസ്പെൻഷൻ കൊണ്ട് മാത്രം ആയില്ല സാറെ..... ഇവളെ ഈ കോളേജിലേക്ക് കൊണ്ടുവന്നതും അവളെ കാര്യത്തിൽ കൂടുതൽ ഇടപെടുകയും ചെയ്തിരുന്നത് Nazal സാർ ആണ്..... സാറിന്റെ റിലേക്റ്റീവ് അല്ലേ..... സാറിനും ഉണ്ടാകുമല്ലോ അവളെ കാര്യത്തിൽ ഉത്തരവാദിത്തം...... ഇക്കണ്ട പയ്യൻമാരെ കൂടെ ഈ കോളേജിൽ നിന്ന് പുറത്താക്കുന്നത് ഒരു പെൺകുട്ടിയെ ആണ്..... അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇവള്ടെ സ്വഭാവം..... ഇങ്ങനെ ഒരാൾ ഈ കോളേജിൽ പഠിക്കുന്നത് മറ്റ് കുട്ടികൾക്ക് കൂടി ദോഷമാണ്.... അതുകൊണ്ട് ഇവളെ കോളേജിൽ നിന്നും ഡിസ്മിസ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.... " ആ  കള്ള തന്ത പറയുന്നത് കേട്ട് എന്റെ പെരുവിരൽ മുതൽ എരിഞ്ഞു കയറുന്നുണ്ട്...... ഞാൻ പല്ല് ഞെരിച്ചുകൊണ്ട് അയാളെ രൂക്ഷമായി നോക്കി നിൽക്കുമ്പോളായിരുന്നു അയാൾക്കുള്ള മറുപടി മറ്റെവിടുന്നോ വന്നത്..... " അതെന്ത് വർത്താനാ ഇക്കാ.... ഇങ്ങള് പറഞ്ഞ പോലെ ഇത്രേം ആണ്പിള്ളേര്ടെ കൂടെ ഒരു പെൺകുട്ടിയെ മാത്രം പുറത്താക്കണം എന്നുണ്ടെങ്കിൽ അതിനൊക്കെ ഒരു യോഗ്യത വേണം.... പിന്നെ നല്ല മയക്കുമരുന്നും കഞ്ചാവും കള്ളുമൊന്നും ഉപയോഗിചിട്ടല്ലല്ലോ ഇവളെ പുറത്താക്കുന്നത്...... ആണോ ??? " എന്ന് നാച്ചു അയാൾക്ക് നേരെ ഒരു ചോദ്യം അങ്ങ് ഇട്ട്കൊടുത്തതും അയാൾ ചെ എന്നും പറഞ്ഞ് തലയൊന്ന് താഴ്ത്തി.... " ആ അത് ശെരിയാ...... അങ്ങനെ കുറച്ച് നല്ല കാര്യങ്ങൾ എടുത്ത് നോക്കിയാൽ ഇവിടെ മറ്റ് ചിലർക്കാണ് ഡിസ്മിസ്സൽ ഒക്കെ കൊടുക്കേണ്ടത് " എന്ന്  പ്രിൻസിയും കൂടി അങ്ങോട്ട്‌ പറഞ്ഞതും അയാൾക്ക് ഒന്നും വേണ്ടായിരുന്നു എന്നായി..... " ഏതായാലും ഇക്ക ഇത്രയൊക്കെ ചോദിച്ചതും പറഞ്ഞതുമല്ലേ..... അതുകൊണ്ട് ഞാൻ എന്റെ കാര്യം പറയാം.... ഇവളെ കാര്യത്തിൽ എനിക്ക് നല്ല പോലെ ഉത്തരവാദിത്തം ഉണ്ട്.... അതുകൊണ്ട് തന്നെ അവളുടെ പ്രശ്നം എന്റെതും കൂടിയാണ്.... സോ  അവൾക്ക് കിട്ടിയ സസ്പെൻഷൻ ഞാനും ഏറ്റുവാങ്ങുന്നു..... അവളിനി എന്നാണോ ഇങ്ങോട്ട് വരുന്നത് അന്ന് മാത്രമേ ഈ Nazal Ahmmed ഈ കോളേജിൽ ടീച്ചിങ് ചെയ്യുഒള്ളൂ..... " കലിപ്പൻ പറയുന്നത് കേട്ട് ഞാൻ ഞെട്ടി തരിച്ചുകൊണ്ട് അവനെ നോക്കി..... അപ്പൊ അവന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല...... എന്നാൽ മറ്റുള്ളവരുടെ എല്ലാം അവസ്ഥ എന്നെ പോലെ തന്നെയാണ്..... പ്രിൻസി അടക്കം കലിപ്പൻ പറയുന്നത് കേട്ട് വാ പൊളിച്ച്നിൽക്കുന്നുണ്ട്...... " NAZAL നീ എന്തൊക്കെയാണ് ഈ പറയുന്നത്..... പതിനഞ്ച് ദിവസം കോളേജിലേക്ക് വരില്ലെന്നോ.... നിനക്കെന്താ പ്രാന്താണോ ??? " പ്രിൻസി അവന് നേരെ തിരിഞ്ഞു കനപ്പിച്ച് പറഞ്ഞു...... സാർ.... എന്റെ തീരുമാനത്തിൽ മാറ്റമില്ല.... പിന്നെ സാറിനറിയാലോ ഞാൻ എന്തെങ്കിലും കാണാതെ ഒന്നും ചെയ്യില്ലെന്ന്...... അത്രേം പറഞ്ഞ് കലിപ്പൻ എന്നെ രൂക്ഷമായി നോക്കിയതും ഞാൻ എന്തെന്നർത്ഥത്തിൽ ഓനെ നോക്കി...... ഇനി എന്ത് നോക്കി നിക്കുവാടി..... പോയി ബാഗ് എടുത്തോണ്ട് വാ.... അവൻ എനിക്ക് നേരെ കുരച്ചുചാടിയതും ഞാൻ വേഗം ക്ലാസ്സിലേക്ക് പോയി....... അവിടെ ചെന്നപ്പോൾ ആണേൽ നമ്മളെ ക്ലാസ്സിലെ കുരിപ്പുകളൊക്കെ എന്നേം കാത്ത് പുറത്ത് തന്നെ നിൽക്കുവായിരുന്നു. എന്നെ കണ്ടപാടെ അവരൊക്കെ എന്തായീന്ന് ചോദിച്ചതും.... " കിട്ടി മക്കളേ..... കിട്ടി..... നല്ല അഡാർ സസ്‌പെൻഷൻ.... " " What ??????? " നമ്മളത് പറഞ്ഞതും അവറ്റങ്ങൾ ഒക്കെ കൂടി അതും ചോദിച്ച് അലറി.... അമ്മു നീ സീരിയസായിട്ടാണോ പറയുന്നത്.... നിന്നെ സസ്‌പെന്റ് ചെയ്തോ  " ശാദി യാ...... പതിനഞ്ച് ദിവസത്തേക്ക്..... അമ്മു നീയെന്ത് സില്ലിയായിട്ടാ ഈ പറയണത്..... " ചേട്ടായി പിന്നെ..... പിന്നെ ഞാനെന്ത് വേണം ??  എനിക്ക് സസ്‌പെൻഷൻ കിട്ടിയേന്നും പറഞ്ഞ് നെഞ്ചത്തടിച്ച് കരയണോ ?? അമ്മു നിനക്കെന്താടി എല്ലാം നിസാരമാണോ..... പതിനഞ്ച് ദിവസമൊക്കെ കോളേജിൽ വരാതെ വീട്ടിൽ തന്നെ ചടഞ്ഞ്‌ ഇരിക്കാ എന്നൊക്കെ പറഞ്ഞാൽ എന്ത് ബോറുള്ള ഏർപ്പാടാടി അതൊക്കെ.... "അജു "ഒരിക്കലും അല്ല അജു..... ഈ പതിനഞ്ച് ദിവസം എനിക്ക് ഓർക്കാ പുറത്ത് കിട്ടിയ ഗിഫ്റ്റാ...... ഇത് ഞാൻ ശെരിക്കും യൂസ് ചെയ്യും..... ചിലതൊക്കെ ഞാൻ മനസ്സിൽ കണ്ടിട്ടുണ്ട്..... " എന്താ അമ്മു നീ ഇങ്ങനെയൊക്കെ പറയണത് ?? എന്താ നിന്റെ പ്ലാൻ ?? "ദിയ എല്ലാം ഞാൻ പറയാം.... ഇപ്പോഴല്ല പിന്നീട്..... ഇപ്പൊ ഞാൻ പോകാ..... നാച്ചു അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്.... ഞാൻ നിങ്ങളെ വിളിക്കാം....... എന്റെ ലക്ഷ്യത്തിലേക്ക് എത്തിയിട്ട്........ അതും പറഞ്ഞ് ഞാൻ അവിടുന്ന് ഇറങ്ങി നാച്ചൂന്റെ അടുത്തേക്ക് നടന്നു.. ___{}___{}___{}___{}___{}___{}___ [ നാച്ചു ] സത്യത്തിൽ അവിടെ നടക്കുന്ന ചർച്ചകേട്ട് എന്റെ ഉള്ളം കാൽ മുതൽ എരിഞ്ഞു കയറുന്നുണ്ടായിരുന്നു...... ആ ഷമീർ എന്ന തേഡ്റൈറ്റ് ഫ്രോഡ് ആ സാനിയേടെ തന്തപിടിയാണ്.... മൂപ്പരെ അനിയന്റെ മകളാണ് സയാന...... രണ്ടും കണക്കാ...... എന്നിട്ടാ അയാള് എന്റെ പെണ്ണിന് നേരെ കയ്യുയർത്തി സംസാരിക്കുന്നത്.... പിന്നെ ഞാൻ അടങ്ങുഓ......അയാളോടുള്ള ദേഷ്യം കൊണ്ടാ ഞാൻ സാറിനോട് അങ്ങനെയൊക്കെ സംസാരിച്ചത്...... പാവം സാർ എന്റെ ആ ബിഹേവിങ്ങിൽ സാറിന് നല്ല വിഷമം ഉണ്ടായിട്ടുണ്ടാകും..... എന്തായാലും സാറെ വിളിച്ച് സോറി പറയണം...... പിന്നെ എന്റെ ഈ ലീവിന് പിന്നിൽ വേറൊരു ഉദ്ദേശം കൂടിയുണ്ട്. അത് പറഞ്ഞാൽ സാറിന് മനസ്സിലാകാതെ ഇരിക്കില്ല...... ഈ കാ‍ന്താരി ഇതെവിടെ പോയി കിടക്കാ..... അവള് ബാഗ് ഉണ്ടാക്കാൻ ആണോ ആവോ പോയത്..... നമ്മളതും ചിന്തിച്ച് നിന്നതും പെണ്ണ് നല്ല കലിപ്പിൽ അങ്ങോട്ട് വന്നിട്ട് ഡോർ തുറന്ന് ബാഗ് അകത്തേക്ക് വലിച്ചെറിഞ്ഞു..... ശേഷം ഡോർ വലിച്ചടച്ചിട്ട് അവൾ കാറിന് ചാരി കൈ രണ്ടും മാറിൽ കെട്ടി നിൽക്കുന്നത് കേട്ട് എനിക്ക് കലിപ്പ് കയറാൻ തുടങ്ങി..... അപ്പൊ തന്നെ ഞാൻ ഗ്ലാസ്‌ താഴ്ത്തിയിട്ട് അവളോട് കാര്യം അന്വേഷിച്ചു..... " ഡീ എന്ത് കണ്ടോണ്ട് നിൽക്കാ..... കയറിങ്ങോട്ട്...... " "നിക്ക് നാച്ചു..... ഒരാളെ കാണാനുണ്ട്..... " അതും പറഞ്ഞ് അവൾ അതേ നിൽപ്പ് തുടർന്നതും ഞാൻ പറഞ്ഞിട്ട് കാര്യമില്ലെന്ന് കരുതി തലയിൽ കൈ വെച്ച് ഇരുന്നു..... കുറച്ച് കഴിഞ്ഞതും ആ ഷമീർ അങ്ങോട്ട്‌ വന്ന് അയാളെ കാറിൽ കയറാൻ നിന്നതും ആ കാ‍ന്താരി പോയി അയാളെ കാറിന്റെ ഡോർ അടച്ചു. അയാൾ ഒന്ന് ഞെട്ടിക്കൊണ്ട് പെണ്ണിനെ തുറിച്ചു നോക്കിയതും അവളും വിട്ട് കൊടുക്കാതെ ആ നോട്ടം തുടർന്നു. " എന്താടി നിനക്ക് വേണ്ടത്..... നിനക്ക് പോകാൻ ആയില്ലേ..... " പോകാം...... പോകുന്നതിന് മുൻപ് താങ്കളെ കണ്ട് ഒരു കാര്യം ബോധിപ്പിക്കാൻ വേണ്ടി വന്നതാണ്...... അതും പറഞ്ഞ് അവൾ എന്നിലേക്ക് ഒന്ന് നോട്ടം തെറ്റിച്ചിട്ട് വീണ്ടും അയാളെ തന്നെ തുറിച്ചു നോക്കി..... ഇനി എന്താണ് ആവോ ഈ കുരിപ്പ്  അയാളോട് പറയാൻ പോകുന്നത് എന്നാലോചിച്ച് ഞാനും പുറത്തേക്ക് ഇറങ്ങി അവരെ അടുത്തേക്ക് നടന്നു..... ലഞ്ച് time ആയതുകൊണ്ട് കുട്ടികൾ ഒക്കെ പുറത്ത് തന്നെ ഉണ്ടായിരുന്നു.... കൂട്ടത്തിൽ മറ്റേ രണ്ട് പിശാശുക്കളും......... അവര് എന്റെ പെണ്ണിനെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നത് കണ്ട് എനിക്ക് മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ ഒക്കെ തോന്നുന്നുണ്ട്...... " അതേയ്...... താനാരോടോ......എന്റെ സ്വഭാവത്തെ പറ്റി പറയാനൊക്കെ തനിക്ക് എന്തർഹതയാടോ ഉള്ളത്...... വെറുതെ എന്നോട് മുട്ടാൻ നിക്കണ്ട..... പ്രായത്തിന് മൂത്തതാണെന്നൊന്നും ഞാൻ നോക്കൂല.... പറയാനുള്ളത് എന്തായാലും ആരോടാണെലും പറഞ്ഞിരിക്കും.... " അവൾ പറയുന്നത് കേട്ട് അയാൾ രോഷം കയറി അവൾക്ക് നേരെ വിരൽ ചൂണ്ടി ചീറി. പേടിപ്പിക്കാതെടോ..... അതൊക്കെ താൻ തന്റെ വീട്ടിലുള്ളവരെ അടുത്ത് ഇറക്കിയാൽ മതി.... എന്റടുത്തേക്ക് വരണ്ട. ഓള് അതും പറഞ്ഞ് മൂപ്പരെ രൂക്ഷമായി നോക്കിയതും ആ സാനിയയും സായാനയും അവരെ അടുത്തേക്ക് വന്നു. ഡീ..... നീ ആരോടാ ഈ സംസാരിക്കുന്നത് എന്നറിയോ..... "സാനിയ" " അറിയാടി...... നിന്റെ തന്തയോടല്ലേ...... പുഞ്ഞാര മോളേ...... വെറുതെ നീ എന്റെ കൈക്ക് പണിയുണ്ടാക്കാൻ നിക്കണ്ട...... തടുക്കാൻ ആകില്ല നിനക്ക്..... കണ്ട്രോൾ വിട്ട് നിൽക്കാണ്.... മാറി നിൽക്കടി മുന്നീന്ന്..... " അതും പറഞ്ഞ് അമ്മു അവൾക്ക് നേരെ അലറിയതും അവൾ ഒന്ന് പതറിക്കൊണ്ട് മുന്നിൽ നിന്ന് മാറി നിന്നു. " നിങ്ങളെ അവസ്ഥ ഇപ്പൊ എന്താണെന്ന് അറിയോ..... ഈ പെരുവിരൽ ഇല്ലാത്തവൻ ചെറുവിരൽ ഇല്ലാത്തവനെ കളിയാക്കാ എന്ന് പറയുന്നത് കേട്ടിട്ടില്ലേ..... അതാണ് ഇപ്പൊ നിങ്ങൾ.... അതുകൊണ്ട് ആദ്യം മക്കളെ നന്നാക്കാൻ നോക്കി..... എന്നിട്ട് ബാക്കിയുള്ളവരെ കാര്യം നോക്കിയാൽ മതി..... എന്താ അങ്ങനെയല്ലേ നാച്ചു..... " പിന്നല്ലാണ്ട്.... അതാണ് അതിന്റെ സത്യം..... ഓൾക്ക് സപ്പോട്ടായിക്കൊണ്ട് ഞാൻ അത് പറഞ്ഞതും ഓള് എന്നെ നോക്കി ഒന്ന് ചിരിച്ചു. എന്നാ പിന്നെ ഞങ്ങളങ്ങോട്ട്....... അതും പറഞ് ഓള് ചെന്ന് കാറിൽ കയറി ഇരുന്നതും ഞാൻ എന്റെ ഗ്ലാസ്‌ എടുത്ത് മുഖത്ത് വെച്ച് ഗ്ലാസ്‌ താഴ്ത്തി  അയാളെ നോക്കി പോട്ടേന്ന് പറഞ്ഞു. അയാൾ ഞങ്ങളെ രണ്ടാളെയും തീപാറുന്ന കണ്ണുകളോടെ നോക്കുന്നത് കണ്ടിട്ടും ഞാൻ അത് കാര്യമാക്കാതെ പോയി വണ്ടിയിൽ കയറി. ഓളാണേൽ പുറത്തെ കാഴ്ചകളിൽ മുഴുകി ഇരിക്കാണ്..... ഇടക്ക് എന്തോ ഓർത്ത് ഓളെ മുഖത്ത് ഒരു പുഞ്ചിരി വരുന്നുണ്ട്.... അത് കാണാൻ തന്നെ വല്ലാത്ത ചേലാണ്.... ഞാൻ ഓളെയും നോക്കിക്കൊണ്ട് ഒരു ഹിന്ദി സോങ്ങും മൂളിക്കൊണ്ട് വണ്ടി പതുക്കെ വിട്ടു. " നാച്ചു.... നീ എങ്ങോട്ടാ..... നമ്മക്ക് ഈ വഴിയല്ലേ പോകേണ്ടത്..... " ഇടക്ക് കയറി ഓളത് പറഞ്ഞതും ഞാൻ ഓളെ നോക്കി ആണോ എന്ന് അറിയാത്ത പോലെ ചോദിച്ചു...... അത് കണ്ട് ഓള് പല്ല് ഞെരിച്ച് എന്നെ നോക്കിയിട്ട് പോടാ പട്ടീന്ന് പറഞ്ഞ് വീണ്ടും പുറത്തേക്ക് തന്നെ നോക്കിയിരുന്നു. അത് കണ്ട് ഞാനൊന്ന് ചിരിച്ചിട്ട് വീണ്ടും ഡ്രൈവിങ്ങിൽ ശ്രദ്ധചെലുത്തി. കുറച്ച് കഴിഞ്ഞതും ഞാൻ കാർ നിർത്തി അവളോട് ഇറങ്ങാനായി ആവശ്യപ്പെട്ടതും ഓള് നെറ്റി ചുളിച്ച് എന്നെയൊന്ന് നോക്കിയിട്ട് ചുറ്റും കണ്ണോടിച്ചു. എന്നിട്ടാകെ വണ്ടറടിച്ച് ഓള് വാപൊത്തി എന്നെ നോക്കിയിട്ട് പൊട്ടിച്ചിരിച്ചു..... പടച്ചോനെ ഇതിന് വട്ടായോ..... താങ്ക്യൂ നാച്ചു..... താങ്ക്യൂ സോ മച്ച്...... ഞാൻ ഇപ്പൊ ആഗ്രഹിച്ചതേ ഉള്ളൂ ബീച്ചിൽ പോകണംന്ന്..... അത് ഇത്രപെട്ടന്ന് നീ സാധിച്ചു തരും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല... അതും പറഞ്ഞ് പെണ്ണെന്റെ കൈ പിടിച്ച് കുലുക്കി പറഞ്ഞ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി ഓടി...... ഓളെ പെരുമാറ്റം കണ്ട് കിളിപോയി ഇരുന്ന ഞാൻ പിന്നെ ബോധത്തിലേക്ക് തിരിച്ചു വന്നത് ആ കാ‍ന്താരി അവിടെ നിന്ന് വിളിച്ചു കൂവുന്നത് കേട്ടാണ്..... അപ്പൊ തന്നെ ഞാൻ കാർ ലോക്ക് ചെയ്ത് അവളെ അടുത്തേക്ക് നടന്നു. ഓളെ കൂടെ നടന്നോണ്ട് ഞാൻ ഓളെ കയ്യിൽ പിടിച്ചതും അത് വരെ ചിരിച്ചോണ്ട് നിന്നിരുന്ന ഓളെ മുഖം മാറി. എന്നെ തുറിച്ചു നോക്കിക്കൊണ്ട് എന്റെ കൈ വിടുവിപ്പിക്കാൻ ശ്രമിച്ചതും ഞാൻ വിടില്ലെന്ന മട്ടിൽ തലയാട്ടി..... നടക്ക്.... ഞാൻ ഓളെ നോക്കി അത് പറഞ്ഞതും പെണ്ണെന്നെ വീണ്ടും ഒരു നോട്ടം..... ഉഫ്........ ആ യക്ഷികണ്ണും വെച്ചുള്ള ഈ നോട്ടമുണ്ടല്ലോ മക്കളേ അൺസഹിക്കബിൾ ആണ്. മനുഷ്യന്റെ കണ്ട്രോൾ വരെ പോകും.... "എന്റെ കയ്യീന്ന് വിടടാ...... നിന്നോടാ എന്റെ കയ്യീന്ന് വിടാൻ പറഞ്ഞത്.... " അതുംപറഞ്ഞ് ഓള് ഓളെ കൈ വലിച്ചതും ഞാൻ ഓളെ ഒന്നൂടെ എന്റെ അടുത്തേക്ക് വലിച്ചിട്ടു. അടങ്ങി ഒതുങ്ങി എന്റെ കൂടെ നടന്നോ.....ഇല്ലേൽ തൂക്കി എടുത്ത് കാറിൽ കൊണ്ടിട്ട് ഞാൻ വീട്ടിലേക്ക് വിടും. പറഞ്ഞില്ലെന്നു വേണ്ട.... " നീയാരാടാ എന്റെ കയ്യിൽ പിടിക്കാൻ.... ഞാൻ എന്തിനാ നിന്റെ പുറകെ നടക്കുന്നെ..... മര്യാദക്ക് എന്റെ കയ്യീന്ന് വിട്ടോ.... അതാകും നിനക്കിപ്പോ നല്ലത്... " വിടില്ല മോളേ..... നിന്നെ എനിക്ക് ഒട്ടും വിശ്വാസം ഇല്ല....... ചുമ്മാ എതിയേനെങ്കിലും പോകുന്ന പണിയെ നീ ചോദിച്ചിട്ട് മാടി വിളിച്ചോണ്ട് കൊണ്ടുവരും. വെറുതെ എന്തിനാ എന്റെ കൈക്ക് പണി ഉണ്ടാക്കുന്നെ...... അതുകൊണ്ട് നല്ല കുട്ടിയായി എന്റെ പുറകെ വാ.... ഞാൻ ഇത് പറഞ്ഞതും ഓള് പല്ല് ഞെരിച്ച് പിടിച്ച് എന്റെ പുറകെ നടന്നു. കുറച്ച് ആളൊഴിഞ്ഞ ഇടത്ത് എത്തിയതും ഞാൻ അവിടെ ഇരിക്കാം എന്ന് പറഞ്ഞ് ഓളേം കൂട്ടി അങ്ങോട്ട് നടന്നതും ആ കുരിപ്പ് എന്റെ വയറ്റിയിട്ട് ഒരൊറ്റ കുത്തായിരുന്നു.... വേദന കൊണ്ട് ഞാൻ സ്വർഗോം നരകോം ഒപ്പം കണ്ടു........ ഡീ കുട്ടിപിശാശ്ശെ നിനക്ക് ഞാൻ തരാടി മൂദേവി..... " പോടാ കലിപ്പാ..... ഇനി എന്റെ അടുത്തേക്ക് വന്നാൽ ഇനിയും കിട്ടും.... ഓർത്തോ... " അതും പറഞ്ഞ് ആ കാ‍ന്താരി തിരയോടൊപ്പം ഓടിക്കളിക്കുന്നത് കണ്ട് എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. നമ്മള് വയറും ഉഴിഞ്ഞ് അവിടെ ഇരുന്ന് ഫോണെടുത്ത് അതിൽ കുത്തി കളിച്ചോണ്ട് ഇരിക്കുമ്പോഴാണ് എന്റെ മുഖത്തേക്ക് വെള്ളം വന്ന് വീണത്.... ഉപ്പു രസം ചുണ്ടിൽ തട്ടിയതും ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചതും വയറിൽ കൈ വെച്ച് ചിരിക്കുന്ന ആ കാന്താരിയെ കണ്ടതും നമ്മക്ക് കലിപ്പ് ഏതുവഴിയിലൂടെയാ വന്നത് എന്ന് പോലും അറിയില്ല...... നിന്റെ കൊലച്ചിരി ഞാൻ കാണിച്ച് തരാടി..... നമ്മളിതും മനസ്സിൽ കരുതി ഫോണെടുത് പോക്കറ്റിൽ ഇട്ട് അവളെ അടുത്തേക്ക് ഓടി.....ഞാൻ വരുന്നത് കണ്ടതും ആ കാ‍ന്താരി ഒരൊറ്റ ഓട്ടമായിരുന്നു...... പുറകെ തന്നെ ഞാനും വെച്ച് പിടിച്ചു..... കുരിപ്പ് P T ഉഷയെക്കാളും ഫാസ്റ്റ് ആണെന്ന് തോന്നുന്നു. ഞാൻ അവളെ ഷർട്ടിൽ പിടിക്കാനായി നോക്കിയെങ്കിലും ജസ്റ്റ്‌ മിസ്സിൽ അവൾ കുറച്ചൂടെ അകലെയായി..... എങ്കിലും വിട്ട് കളയാൻ ഞാൻ ഒരുക്കമല്ലാത്തതുകൊണ്ട് ഹുസൈൻബോൾട്ടിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് മുന്നോട്ട് ഓടി ഓളെ അരയിലൂടെ കയ്യിട്ട് പിടിച്ച് എടുത്ത് പൊക്കി. അത് കണ്ട് ഓള് ആകെ ഞെട്ടിതരിച്ച് എന്നെ നോക്കിയിട്ട് താഴെ ഇറക്ക് എന്നൊക്കെ പറയുന്നുണ്ട്. എങ്കിലും ഞാൻ അതൊന്നും കേൾക്കാതെ ഓളേം കൊണ്ട് തിരിച്ച് നടന്നു ..... ഇതൊക്കെ കണ്ട് അവിടെ ഇരിക്കുന്ന ബാക്കി കപ്പിൾസൊക്കെ ഓരോന്ന് പറഞ്ഞ് ചിരിക്കുന്നുണ്ട്. ഞാൻ അവരെയൊക്കെ നോക്കി ഒരു പുഞ്ചിരി പാസാക്കിക്കൊണ്ട് എന്റെ കയ്യിൽ കിടക്കുന്ന ശവത്തിനെ കൊണ്ടുപോയി വെള്ളത്തിലിട്ടു. അല്ല പിന്നെ എന്റെ മുഖത്തേക്ക് വെള്ളം തെറുപ്പിച്ചിട്ടല്ലേ..... ഓള് ആ ഉപ്പു വെള്ളത്തിൽ കിടന്ന് കാട്ടിക്കൂട്ടുന്നത് കണ്ട് ഞാൻ പൊട്ടിചിരിച്ചു..... അത് കണ്ട് ഓള് എന്നെ തുറിച്ചു നോക്കിക്കൊണ്ട് എണീറ്റ് വന്നതും എന്റെ ചിരിയുടെ പവർ കൂടി...... ഓള് ചിരിച്ച അതേ കൊലച്ചിരി ഞാനും അങ്ങോട്ട് കൊടുത്തതും ഒട്ടും പ്രതീക്ഷിക്കാതെ പെണ്ണെന്നെ കെട്ടിപിടിച്ചു. അത് കണ്ട് ഞാൻ വാ പൊളിച്ച് നിന്നതും ഓള് എന്നിൽ നിന്ന് അകന്നിട്ട് ഒരു പുഞ്ചിരി പാസാക്കിക്കൊണ്ട് എന്റെ അടുത്തേക്ക് ചേർന്ന് നിന്നു.ഓളെ ആ പച്ചമിഴികളിലേക്ക് നോക്കി ഞാൻ ഉമിനീരിറക്കിയതും കുരിപ്പ് എന്നെ പിടിച്ച് ഒരൊറ്റ തള്ളായിരുന്നു. ബാലൻസ് കിട്ടാതെ ഞാൻ അവിടെ മലർന്നടിച്ച് വീണതും ഒരു വലിയ തിര എന്നെ കുളിപ്പിച്ചൊണ്ട് വന്നുപോയി. അതും കൂടെ ആയപ്പോൾ ആ യക്ഷികണ്ണീടെ ചിരി കൂടിയതും നമ്മക്ക് കലിപ്പ് കയറി വന്നു. അപ്പൊ തന്നെ ഞാൻ ഓളേം എന്റെ മേലേക്ക് വലിച്ചിട്ടതും ഓളാ യക്ഷികണ്ണും മിഴിച്ചുകൊണ്ട് എന്നെ നോക്കി. അത് കണ്ട് ഞാൻ എന്റെ മുഖം ഓളെ മുഖത്തോട് അടുപ്പിക്കാൻ നിന്നതും ഒരു പണ്ടാര തിര വീണ്ടും നമ്മക്ക് പണി തന്നുകൊണ്ട് ഞങ്ങളെ രണ്ടുപേരെയും മേലേക്കൂടി പോയി....... അത് വന്ന്‌ പോയതും ഓള് ചുണ്ട് നുണഞ്ഞിട്ട് ഉപ്പുരസം കൊണ്ട് കാണിച്ചുകൂട്ടുന്ന എക്സ്പ്രഷൻസ് കണ്ട് ഞാൻ പൊട്ടി ചിരിച്ചു പോയി.... അത് കണ്ട് സഹിക്കാഞ്ഞിട്ട് ആ കാ‍ന്താരി എന്നെ തുറിച്ചു നോക്കി ചുറ്റും എന്തിനോ പരതുന്നത് കണ്ടതും അത് നമ്മക്കുള്ള പണിയാകുമെന്ന് ഞാൻ ഊഹിച്ചു. അവളെ തള്ളി മാറ്റി എണീക്കാൻ നിന്നപ്പോഴേക്കും ആ കുരിപ്പ് ഉള്ള ചെളിയൊക്കെ വാരി എന്റെ മുഖത്ത് തേച്ചു. അയ്ശ്....... പോയി എല്ലാം കയ്യീന്ന് പോയി.... എന്റെ കോലം കണ്ടിട്ടാണെൽ കാ‍ന്താരി ഇരുന്ന് പൊരിഞ്ഞ ചിരിയാണ്.... ഇപ്പൊ ശെരിയാക്കിതരാം.... നമ്മളതും മനസ്സിൽ ചിന്തിച്ച് ഞൊടിഇടയിൽ അവളേം കൊണ്ട് മറിഞ്ഞു..... ഇപ്പൊ ഓള് താഴേം ഞാൻ മേലെയും ആയിട്ടാണ് കിടപ്പ്. ഹൗ ഓളെ മോന്ത ഇപ്പൊ ഒന്ന് കാണണം.... ഇവൾക്ക് ഇത്രക്ക് പേടി എന്തിനാ.... " എന്താ..... എന്താ നാച്ചു..... നീ എണീറ്റെ..... " എണീക്കാനോ ഞാനോ...... നടന്നത് തന്നെ. നിന്നെ ഞാൻ ശെരിയാക്കി തരാടി യക്ഷിക്കണ്ണീ..... അതും പറഞ്ഞ് ഞാൻ ഓളെന്നെ കാട്ടിയ അതേപോലെ തിരിച്ചും ഉള്ള ചെളിയൊക്കെ വാരി ഓളെ മുഖത്ത് തേച്ചു..... ആഹാഹാ.....  ഇപ്പോളാ ന്റെ യക്ഷിക്കണ്ണി മൊഞ്ചത്തി ആയത്..... അതും പറഞ്ഞ് ഞാൻ ചിരിച്ചപ്പോൾ ഓളെന്നെ തുറുക്കനെ നോക്കാൻ തുടങ്ങി. അത് കണ്ട് നൈസായിട്ട് ഞാൻ ഓളെ മേല്ന്ന് എണീറ്റതും ഓളും എണീക്കാൻ നോക്കി..... പക്ഷേ പെണ്ണിന്റെ time എന്ന് പറയട്ടേ ഒരു വലിയ തിരവന്ന്‌ അവളെ അങ്ങ് കൊണ്ടുപോയി...... അത് കണ്ട് ഞാൻ പൊട്ടിച്ചിരിച്ച് അവിടെ ഇരുന്നപ്പോൾ ഓള് എങ്ങനെയൊക്കെയോ അതിൽ നിന്ന് എണീറ്റ് എന്റെ അടുത്തേക്ക് വന്നിരുന്നു. ഞങ്ങൾ രണ്ടും പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും തല്ല് കൂടി ഇരിക്കുമ്പോളാണ് അടുത്ത് ഉള്ളവരൊക്കെ ഞങ്ങളെ തന്നെ നോക്കി ഓരോന്ന് പറഞ്ഞ് ചിരിക്കുന്നത് കണ്ടത്. " നോക്ക്..... ഭാര്യേം ഭർത്താവും ആയാൽ അങ്ങനെ ഇരിക്കണം. കുട്ടിത്തം വിടാത്ത പൊട്ടിപെണ്ണും അതിനൊത്ത് തുള്ളുന്ന കലിപ്പൻ ചെക്കനും..... പൊളി ലൈഫ് ആയിരിക്കും മോളേ....... " എന്നൊക്കെ അവിടെയുള്ള ഒരുത്തൻ പറയുന്നത് കേട്ടതും ഞങ്ങൾ രണ്ടും മുഖത്തോട് മുഖം നോക്കി പൊട്ടിചിരിച്ചു.... ഞങ്ങളെ ചിരികണ്ട് അവര് പറഞ്ഞത് അബദ്ധമായോ എന്ന നിലയിൽ ഞങ്ങളെ നോക്കിയതും പെണ്ണിന്റെ ചിരിയുടെ പവർ വീണ്ടും കൂടി..... എന്റത് നിന്നിട്ടും അവളത് നിൽക്കുന്നില്ല. ഇതിന്ന് നിർത്താനുള്ള പ്ലാനൊന്നും ഇല്ലെന്ന് തോന്നുന്നു..... ഡീ..... വാ പോകാം..... "നിക്ക് നാച്ചു..... കുറച്ച് time കൂടെ..... " ഓള് ചിണുങ്ങിക്കൊണ്ട് അത് പറഞ്ഞ് വീണ്ടും പൊട്ടി ചിരിക്കുന്നത് കണ്ട് എന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു. കുറച്ച് time എന്ന് പറഞ്ഞിട്ട് ഇത് ഒരുപാട് നേരമായല്ലോ..... ഇതിന് പോരാനുള്ള ഉദ്ദേശമൊന്നും ഇല്ലേ..... യക്ഷിക്കണ്ണീ.... നീ വരുന്നുണ്ടോ....ഞാൻ പോകാ.... "നിക്ക് നാച്ചു.... കുറച്ച് time കൂടെ..... " ഓളത് പറഞ്ഞതും വീണ്ടും അവിടെ ഇരുന്ന് കിണിക്കുന്നത് കണ്ട് എന്റെ കലിപ്പ് മൂഡ് ഓണായി. ഇതിനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതും പിന്നെ ഒന്നും നോക്കിയില്ല...... പെണ്ണിനെ എടുത്തങ് പൊക്കി..... തുടരും.... [][][][][][][][][][][][][][][][][][][][][] #📙 നോവൽ #📔 കഥ
13.9k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

*👸അമൽ👸* Part 77 (2) ✒️Anshi_anzzz @#@#@#@#@#@#@#@#@#@#@ യാ റബ്ബീ...... നല്ല കലിപ്പിൽ ഞങ്ങളെയൊക്കെ നോക്കുന്ന സുനിൽ സാറിനെ കണ്ടതും നമ്മക്ക് ചെറുതായി ഒരു പതർച്ച തോന്നി.... അത് പേടിച്ചിട്ടൊന്നും അല്ലാട്ടോ..... ഇങ്ങേർക്കെന്നെ കണ്ണെടുത്താൽ കണ്ടൂടാ.... അതുകൊണ്ട് വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും..... അപ്പൊ കേട്ട് നിൽക്കുന്ന ഞാനും എന്തെങ്കിലും ഒക്കെ പറയും.... ഒടുവിൽ അത് പ്രിൻസിടെ ചെവിയിലെത്തി, പിന്നെ കലിപ്പന്റെ അടുത്ത്...... അതു പോരേ പൂരത്തിന്.... അതാലോജിച്ചിട്ടാ നമ്മക്ക് ചെറിയ ടെൻഷൻ തോന്നുന്നത്.... " അമൽ..... എന്തായിത്..... ഇന്നലെ വരെ എന്ത് അച്ചടക്കമായിരുന്നു ഈ ക്ലാസ്സിന്.... ഇന്നതൊക്കെ പോയി..... സൗണ്ട് കേട്ടപ്പോ തന്നെ എനിക്ക് തോന്നി നീയിന്ന് വന്നിട്ടുണ്ടാകും എന്ന്..... ലീഡർ തന്നെ ഇങ്ങനെ ആയാൽ പിന്നെ ബാക്കിയുള്ളവർ എങ്ങനെ നന്നാവാനാ...... നിങ്ങളീ ഹ്യൂമാനിറ്റീസുകാരുടെ ശല്ല്യം കൊണ്ട് ഇവിടെ സയൻസിലേം  കോമേഴ്‌സിലേം കുട്ടികൾക്കൊന്നും പഠിക്കാൻ പറ്റാതായി...... _______________________________________________________® [നാച്ചു]    ഞാനും വിമലുംകൂടി വരാന്തയിലൂടെ നടന്ന്പോകുമ്പോഴാണ് അവന്റെ ക്ലാസ്സിൽ നിന്ന് നല്ല കൊട്ടും പാട്ടുമൊക്കെ കേട്ടത്..... ആ പാട്ട് കേട്ടപ്പോതന്നെ നമ്മക്ക് നൊസ്റ്റാൾജിയ തോന്നി...... വിമൽ അങ്ങോട്ട്‌ കയറി ചെല്ലാൻ നിന്നതും ഞാൻ അവനെ തടഞ്ഞിട്ട് കുറച്ച് നേരം അവരെ പാട്ടും കേട്ട് നിന്നു. നമ്മളെ കാന്താരിന്റെ സൗണ്ട് അവിടുന്ന് ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയതും ഞാൻ ഒന്ന് പുഞ്ചിരിച്ചിട്ട് അവിടുന്ന് സ്റ്റാഫ് റൂമിലേക്ക് നടന്നു. കുറച്ച് കഴിഞ്ഞ് പ്രിൻസിയും ഞാനും വിമലും കൂടി വീണ്ടും അവളെ ക്ലാസ്സിന്റെ മുന്നിലൂടെ പോകുമ്പോഴാണ് സുനിൽ സാറ് അവളെ നിർത്തി പൊരിക്കുന്നത് കണ്ടത്. അത് കണ്ടപ്പോ അങ്ങേരോട് ചെറിയൊരു അമർഷം തോന്നിയെങ്കിലും ന്റെ പെണ്ണ് അത്ര നല്ലത് അല്ലാത്തോണ്ട് ഞാൻ ഒന്നും മിണ്ടാതെ സാർ പറയുന്നത് കേട്ട് നിന്നു. സാർ പറയുന്നതിനൊക്കെ പുല്ല് വിലകൊടുത്ത് മറ്റെങ്ങോട്ടോ നോക്കി നിൽക്കുന്ന അവളെ കണ്ട് എനിക്ക് ചിരിയാണ് വന്നത്. പെട്ടന്ന് പ്രിൻസി ചെന്ന് അങ്ങേരോട് എന്താ പ്രശ്നം എന്ന് ചോദിച്ചതും സുനിൽ സാർ കാര്യം പറയാൻ തുടങ്ങി.... പോട്ടെ സുനിൽ.... കുട്ടികളല്ലേ..... ഒഴിവ് പിരിയഡ് ഇതുപോലെ വല്ല അലമ്പും അവർ കാട്ടിഎന്നൊക്കെ ഇരിക്കും.... അതൊക്കെ നമ്മൾ കണ്ടില്ലെന്ന് വെക്കണം.... "പ്രിൻസി " സാറാണ് ഇവർക്ക് വളം വെച്ച് കൊടുക്കുന്നത്..... ഇവര് കാരണം ഇവിടെ മറ്റുകുട്ടികൾക്ക് പഠിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്..... എല്ലാത്തിനും മുന്നിൽ ഇവളാ.... ഇവളീ ക്ലാസ്സിൽ ഉണ്ടാകുന്ന അന്ന് മാത്രമേ ഈ ക്ലാസ്സൊരു ചന്തയാകാറുള്ളു...... "സുനിൽ സാർ" അതൊക്കെ വിട് സുനിൽ.... പിള്ളേരല്ലേ.... "പ്രിൻസി" "അല്ലേലും സാറിന് ഈ ക്ലാസ്സിനോട് കുറച്ച് ഇഷ്ട്ടം കൂടുതൽ ആണല്ലോ.... " അതും പറഞ്ഞ് സുനിൽ സാർ പോകാൻ നിന്നതും ആ കാ‍ന്താരി മൂപ്പരെ അവിടെ പിടിച്ചു നിർത്തി.... അത് കണ്ട് ഞാനും വിമലും ഒക്കെ അവളെ കണ്ണും മിഴിച്ച് നോക്കിയതും അവളോരോന്ന് പറയാൻ തുടങ്ങി..... "അതേയ് സാറേ..... സാറിപ്പോ പറഞ്ഞല്ലോ ഞങ്ങൾ ഹ്യൂമാനിറ്റീസുകാരെക്കൊണ്ട് ഇവിടുത്തെ വല്ല്യേ പടിപ്പികൾക്കൊന്നും പഠിക്കാൻ പറ്റണില്ലന്ന്..... എന്നാ സാറൊരു കാര്യം ചെയ്യിൻ..... അവരെ ഇവിടുന്ന് അങ്ങ് മാറ്റിയേക്ക്.... അല്ല ഇനി അവരെ മാറ്റാൻ ബുദ്ധിമുട്ടാണേൽ ഞങ്ങളെ മാറ്റിയാൽ മതി..... മുകളിലെ ഫ്ലോറിലെ അറ്റത്തെ ക്ലാസ്സ്‌ റൂം ഉണ്ടല്ലോ.  .. അത് തന്നാൽ മതി ഞങ്ങൾക്ക്....  ഞങ്ങള് പാട്ടും കൂത്തും ആയി അതിൽ കൂടിക്കോളാം..... അതും പറഞ്ഞ് പെണ്ണ് അവിടുന്ന് ഇറങ്ങി പോയി..... പടച്ചോനെ ഇതെന്തൊരു സാദനം..... പ്രിൻസി വരെ അവളെ സംസാരോം പെരുമാറ്റവും കണ്ട് ഞെട്ടിപോയിട്ടുണ്ട്.... വിമൽ ആണേൽ എന്നെ നോക്കി എന്തോന്നാഡേയ് ഇത് എന്ന് കാണിക്കാണ്... ഞാൻ അവനെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു കൊടുത്തു. __________________®______________ [അമ്മു] നമ്മളാ കോപ്പ് സാറിനോട് അങ്ങനെയൊക്കെ പറഞ്ഞ് നേരെ പോന്നത് ഗ്രൗണ്ടിലേക്കായിരുന്നു. ഞാൻ പറഞ്ഞില്ലേ അങ്ങേർക്ക് എന്നെ കാണുമ്പോഴേക്ക് ഒരു ചൊറിച്ചിൽ ആണെന്ന്..... നമ്മക്കാണേൽ അങ്ങേരെ കാണുന്നതേ എപ്പിടപ്പിയാ.... അന്നത്തെ ആ പ്രശ്നത്തിനുശേഷം ഞാൻ ദിലുവിനെ കണ്ടിട്ടില്ല..... അന്ന് ചേട്ടായിന്റെ വീട്ടിൽ വെച്ച് കണ്ടെങ്കിലും ഞാൻ അവനെ മൈന്റാക്കാൻ പോയിട്ടില്ല. പാവം എന്റെ ഈ അവോയ്ഡിങ് അവനെ നന്നായി വിഷമിപ്പിക്കുന്നുണ്ടാകും.... അവനെ ഒന്ന് കാണണം.... അതും കരുതി നമ്മൾ അവിടുന്ന് എണീറ്റ് അവന്റെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടക്കുമ്പോളാണ് ഞാൻ ജംഷിക്കാനെ കണ്ടത്. അവനെ കണ്ടപ്പോൾ പിന്നെ ഞാൻ അവനോട് ഓരോന്ന് സംസാരിച്ച് നിന്നു. അതിനിടയിൽ ജംഷിക്ക ക്യാൻറ്റീനിലേക്ക് വിളിച്ചപ്പോൾ ഞങ്ങൾ രണ്ടും അങ്ങോട്ട് പോയി. ജംഷിക്കാന്റെ വക ഒരു ബർഗറും മൊജിറ്റോയും ഓഡർ ചെയ്തു. അങ്ങനെ അതും കഴിച്ചോണ്ട് ഇരിക്കുന്നതിനിടയിലാണ് ആ അൻവർ തെണ്ടി അങ്ങോട്ട് കയറി വന്നത്.... അവനെ കണ്ടിട്ടും ഞാൻ അത് വല്ല്യേ കാര്യമാക്കാതെ ജംഷിക്കാനോട്‌ ഓരോന്ന് സംസാരിച്ചിരുന്നു. അത് കണ്ട് അവൻ ഓരോന്ന് തട്ടിച്ച് പറയാൻ തുടങ്ങിയതും നമ്മക്ക് കലിപ്പ് കയറി വന്നെങ്കിലും ഞാൻ ഒന്നും മിണ്ടാൻ പോയില്ല.... ടാ..... ഇവിടെ ഒരുത്തിക്ക് നമ്മളെയൊന്നും കണ്ണിൽ പിടിക്കൂല....... ബാക്കിയുള്ള എല്ലാവരുമായും അവൾക്ക് കൊഞ്ചി കുഴയാം.... ഇന്ന് ജംഷാദ് ആണേൽ നാളെ ദിൽയാൻ ആയിരിക്കും..... പിന്നെ നസലിന്റെ കാര്യം പറയേം വേണ്ട.... വീട്ടിൽ കൊണ്ടുപോയി പൊറുപ്പിക്കല്ലേ..... അവൻമാര്ടെയൊക്കെ ഒരു യോഗം..... "അൻവർ" അവൻ പറയുന്നതൊക്കെ കേട്ട് നമ്മക്ക് കലിപ്പ് കയറുന്നുണ്ടെങ്കിലും നമ്മളെ ഉമ്മച്ചിക്ക് കൊടുത്ത വാക്ക് ഓർത്ത് ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു..... എന്നാൽ നാക്കിന് ലൈസൻസ് ഇല്ലാത്ത അവൻ വീണ്ടും ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നതും സഹികെട്ട് ഞാൻ എന്റെ മുന്നിൽ ഇരുന്ന മൊജിറ്റോ എടുത്ത് അവന്റെ മുഖത്തേക്ക് ഒഴിച്ചു . ദേഷ്യംകൊണ്ട് അവൻ എന്റെ നേർക്ക് അലറി വന്നതും ജംഷിക്ക അവന്റെ നെഞ്ചുംകൂട് നോക്കി ഒരു ചവിട്ട് കൊടുത്തു..... പുറകിലേക്ക് തെറിച്ചു വീണ അവൻ അവിടുന്ന് ചാടി എണീറ്റിട്ട് ജംഷിക്കക്ക് നേരെ വന്നതും മറ്റാരോ അവനെ ചവിട്ടി മറിച്ചതും ഒരുമിച്ചായിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ നല്ല കലിപ്പിൽ നിൽക്കുന്ന ദിലുവും ഇക്കാക്കാസും..... ഒടുവിൽ അതൊരു കൂട്ടതല്ലായി മാറി.... കുട്ടികൾഒക്കെ കൂടി നിൽക്കുന്നത് കണ്ട് ടീച്ചേഴ്സും അങ്ങോട്ട്‌ വന്ന് എല്ലാവരേം അവിടുന്ന് പറഞ്ഞയച്ചു. കൂടി നിന്നവരൊക്കെ അവിടുന്ന് പോയെങ്കിലും തല്ലപ്പോഴും നിന്നിട്ടില്ലായിരുന്നു. ഒടുവിൽ കലിപ്പനും കൂടെ അങ്ങോട്ട് വന്നപ്പോൾ കാര്യങ്ങൾ ഒക്കെ ഉഷാറായി..... ______________________________ ഞാൻ ക്ലാസ്സിലിരുന്ന് ബെടക്കൂസാളോട് അവിടെ നടന്നതൊക്കെ പറഞ്ഞു കൊടുക്കുമ്പോഴാണ് വിമൽ സാർ വന്ന് എന്നെ വിളിച്ചോണ്ട് പോയത്. പ്രിൻസിപ്പാളിന്റെ റൂമിലേക്ക് എത്തിയതും അവിടെയുള്ള ആളുകളെ കണ്ട് ഞാൻ ആകെ വല്ലാണ്ടായി. ഇക്കാക്കാസും ദിലുവും, ജംഷിക്കയും മൂപ്പരെ ഫ്രണ്ട്സും, അൻവറും അവന്റെ ടീമും, പിന്നെ മാനേജ്മെന്റ് മറ്റേ മെന്റ് എന്നൊക്കെ പറഞ്ഞ് വേറെയും കുറേ ആളുകൾ ഉണ്ടായിരുന്നു.... അതിൽ നല്ല കലിപ്പ് ലുക്കിൽ നമ്മളെ നോക്കി പേടിപ്പിക്കുന്ന നാച്ചുവും.... wow..... അവനെ കണ്ടപ്പോഴാ നമ്മക്ക് തൃപ്തിയായത്. അവരെയൊക്കെ നോക്കി നിൽക്കുന്നതിനിടയിൽ പ്രിൻസി പറയുന്ന കാര്യങ്ങൾ കേട്ടതും നമ്മക്ക് ചിരിവന്നുപോയി..... തുടരും.... @@@@@@@@@@@@@ അതേയ്.... നമ്മക്കൊരു കാര്യം പറയാനുണ്ട്.... ഈ നെക്സ്റ്റ് part എവിടെന്നുള്ള കമന്റ് തല്ക്കാലത്തിന് നിങ്ങളൊന്ന് നിർത്തിവെക്കണം.... കാരണം ഞാനിപ്പോ സ്റ്റോറി എഴുതാനുള്ള ഒരു സാഹചര്യത്തിൽ അല്ല. പിന്നെ ഈ എഴുതുന്നത് ഒക്കെയും നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടാണ്..... പടച്ചറബ്ബ് ഇഷ്ട്ടമുള്ളവരെ കൂടുതൽ പരീക്ഷിക്കും എന്ന് കേട്ടിട്ടുണ്ട്.... അപ്പൊ ഞാനൊക്കെ പടച്ചോന് ഇഷ്ട്ടമുള്ള കൂട്ടത്തിൽ പെട്ടതായിരിക്കും അല്ലേ... 😊😊....അതുകൊണ്ടാണ് എന്നെ ഇങ്ങനെ ഇട്ട് പരീക്ഷിക്കുന്നത്.... 😭 അടുത്ത ഭാഗം എപ്പോഴാണെന്ന് ചോദിക്കരുത്..... കഴിയുന്നതും വേഗം വരാൻ നോക്കാം.... അഭിപ്രായങ്ങൾ അറിയിക്കണം.... നിങ്ങടെ എല്ലാവരുടെ ദുആയിലും എന്നേംകൂടെ ഉൾപെടുത്തണം.... പ്ലീസ്....... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• #📙 നോവൽ #📔 കഥ
16.4k കണ്ടവര്‍
17 ദിവസം
#

📙 നോവൽ

*👸അമൽ👸* Part 77 (1) ✒️Anshi_anzzz @#@#@#@#@#@#@#@#@#@ പെട്ടന്നാണ് ആ കാ‍ന്താരി എന്റെ പേരും വിളിച്ച് ഒച്ചവെച്ചത്. അതോടൊപ്പം അവിടെ ഒരു വെടിശബ്ദവും ഒരു നിലവിളിയും ഉയർന്നു. ഒന്നും മനസ്സിലാകാതെ ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ കാലിൽ പിടിച്ച് നിലവിളിക്കുന്ന ഒരുത്തനെയാണ് കണ്ടത്. എന്താണ് സംഭവിച്ചത് എന്നറിയാൻ ഞാൻ നോക്കിയപ്പോൾ നല്ല കട്ടകലിപ്പിൽ എന്റെ സർവീസ് പിസ്റ്റലും ചൂണ്ടി മുന്നിൽ  നിൽക്കുന്ന അമലിനെയാണ് കണ്ടത്. അത് കണ്ടപ്പോ തന്നെ ഞാൻ ഞെട്ടിപണ്ടാറടങ്ങി. ഡീ..... നീയെന്താ ഈ ചെയ്തത്.  നിന്നോടാരാ അവനെ ഷൂട്ട് ചെയ്യാൻ പറഞ്ഞേ ??? "പിന്നെ... പിന്നെ ഞാൻ എന്ത് വേണമായിരുന്നു. ഞാൻ അവനെ ഇപ്പൊ ഷൂട്ട് ചെയ്തില്ലായിരുന്നെങ്കിൽ കാണാമായിരുന്നു നിന്റെ ഈ പേട്ടു തല ചിഞ്ഞി ചിതറി കിടക്കുന്നത്. എന്നിട്ട് ഒരു താങ്ക്സ് പോലും പറയാതെ ഞാൻ ചെയ്തതിനെ ചോദ്യം ചെയ്തോണ്ട് നിൽക്കാ..... " അതും പറഞ്ഞവൾ കൈ രണ്ടും മാറിൽ കെട്ടി മുഖവും വീർപ്പിച്ചു നിന്നു. ഡീ..... നിനക്ക് ഇതിന്റെ ഭവിഷ്യത്ത് അറിയാഞ്ഞിട്ടാണ്..... ഇതൊക്കെ എത്ര വലിയ കുറ്റമാണെന്ന് അറിയോ നിനക്ക്.... ജയിലിൽ പോകേണ്ടി വരും..... " പിന്നേ....... ഇതിന്റെ പേരിൽ എന്നെ അങ്ങ് തൂക്കികൊല്ലാണേൽ കൊല്ലട്ടെ. എന്തായാലും ജയിലിൽ പോകുന്നതിന് മുൻപ് കോടതി എന്നൊരു നീതിപീഠത്തിന്റെ മുന്നിലേക്ക് എന്നെ കൊണ്ടുപോകുമല്ലോ.... ബാക്കിയൊക്കെ ഞാൻ അവിടെ വാദിച്ചോണ്ട്.... " നീ എന്ത് വാദിക്കും ??? ഒരു കാരണവും ഇല്ലാതെ ഒരാളെ വെടിവെച്ചതിന്..... " ആര് പറഞ്ഞു കാരണമില്ലെന്ന് ?? നല്ല തക്കതായ കാരണം ഉള്ളത് കൊണ്ടാണ് ഞാൻ അവനെ ഷൂട്ട് ചെയ്തത്. പാതിരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്യുന്നതിനിടെ എന്നെ കൂട്ടമാനബങ്കപ്പെടുത്താൻ ശ്രമിച്ചവരിൽ ഒരാളെ എന്റെ സ്വയ രക്ഷക്ക് വേണ്ടി ഞാൻ ഷൂട്ട് ചെയുതു. അത് അത്രവലിയ തെറ്റൊന്നും അല്ല..... ഇന്നേവരെ കാലിന് ഷൂട്ട്  ചെയ്തിട്ട് ആരും ചത്തുപോയിട്ടോന്നും ഇല്ല. " അല്ലേലും വാദിച്ച് ജയിക്കാൻ നിന്നെക്കൊണ്ട് കഴിയും. ഭാവിയിൽ ഒരു Lawyer ആയിക്കോളോണ്ടു. പിന്നേ lawyer...... അതിനൊന്നും എന്നെ കിട്ടൂല..... ഞാൻ ഒരു പ്രഫഷണൽ ജേണലിസ്റ്റ് ആകും.... നീ നോക്കിക്കോ.... ജേണലിസ്റ്റ്.... ഹും.... നിന്നെ ഞാൻ എന്റെ കുട്ടിയോൾടെ തള്ളയാക്കും..... "എന്ത് ????  നീ വല്ലതും പറഞ്ഞോ..... ??? " അതൊക്കെ ആകണമെങ്കിൽ ഇപ്പൊ നന്നായിട്ട് പഠിക്കണം എന്ന് പറയായിരുന്നു... അതിനെങ്ങനാ നീ ബുക്ക് കൈ കൊണ്ട് തൊടാറില്ലല്ലോ.... നാളെ മറ്റന്നാൾ എക്സാമാ വരുന്നേ..... ഞാൻ അത് പറഞ്ഞതും ഓളെന്നെ ഒന്ന് നോക്കി.... ഞാൻ നേരത്തെ പറഞ്ഞെതങ്ങാനും ഓള് കേട്ടിരുന്നേൽ ഇവിടെ ഇപ്പൊ എന്റെ ശവ സംസ്ക്കാരം നടത്തിയേനെ.... " പഠിച്ചിട്ടൊക്കെ ഇപ്പൊ എന്താ.....  ?? " അപ്പൊ നീയല്ലേ പറഞ്ഞേ നിനക്ക് ആരൊക്കെയോ ആകണം എന്ന്..... " അതിന് വല്ല്യേ പടിപ്പൊന്നും വേണ്ട. എന്റെ ഈ ഉള്ള അറിവ് തന്നെ ധാരാളം. പിന്നെ തന്നപോലെ ഒരു ബുദ്ധിജീവി ആകാനൊന്നും എന്നെ കിട്ടൂല. ആവശ്യത്തിനുള്ള അറിവും വിവരവുമൊക്കെ എനിക്കുണ്ട്. അത്രേം മതി ഇപ്പൊ.... " നീ എങ്ങനെ പഠിച്ചില്ലെങ്കിലും എക്സമിന് ക്ലാസ്സ്‌ ടോപ്പർ ആകാറുണ്ട്..... ഒന്നോ രണ്ടോ സ്കോർ ഒക്കെയുള്ളൂ പോകാറ്.... അതാ പിന്നെ ഞാൻ കൂടുതൽ ഒന്നും പറയാത്തെ..... "ഹോ പിന്നേ..... ഇല്ലേൽ ഇപ്പൊ നീയെന്നെയങ് ഒലത്തീനു..... ഒന്ന് പോടാ.... " ആ യക്ഷിക്കണ്ണി പറയുന്നത് കേട്ട് ആകെ കലിപ്പ് കയറി മുഷ്ട്ടി ചുരുട്ടിയപ്പോളാണ് പോലീസ് വന്നത്. ഞാൻ ഇൻഫോം ചെയ്തതായിരുന്നു. ഇവിടുത്തെ എസിപി എന്റെ ഫ്രണ്ടാണ്...... അങ്ങനെ അവൻ വന്ന് അവരെയൊക്കെ തൂക്കി എടുത്തോണ്ട് പോയി. അതിനിടയിൽ മറ്റേ ആളെ ഷൂട്ട് ചെയ്തതിന് ഈ കാന്താരിയെ പേടിപ്പിക്കാതേം ഇരുന്നില്ല. അവൻ പോയതും എവിടുന്നോ ഒരു ഫോൺ റിങ് ചെയ്യുന്നത് കേട്ടു. ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോഴാണ് ചെടികൾക്കിയിൽ വീണ്കിടക്കുന്ന ഒരു ഫോൺ കണ്ടത്. എടുത്ത് സ്ക്രീനിലേക്ക് നോക്കിയപ്പോൾ ബോസ്സ് എന്ന് സേവ് ചെയ്തിരിക്കുന്നത് കണ്ടു. അപ്പൊ തന്നെ കാൾ അറ്റന്റ് ചെയ്ത് കാതോടടുപ്പിച്ചതും പ്രതീക്ഷിച്ച ചോദ്യം തന്നെ ആയിരുന്നു ചോദിച്ചത്. " എന്താടാ..... തീർത്തോ അവനെ ?? " നീ അയച്ചവരെയൊക്കെ തീർത്തിട്ടുണ്ട്. അടുത്തത് നിന്റെ ഊഴമാണ്. ഈ ചെകുത്താൻ നിന്റെ പതനം കാണാൻ വരുന്നുണ്ട് അങ്ങോട്ട്‌. Just wait for that moment.... ()()()()()()()()()()()()()()()()()()()()() [അമ്മു ] അതും പറഞ്ഞ് അവൻ  ആ കാൾ കട്ട് ചെയ്ത് എന്നെ  രൂക്ഷമായി നോക്കി.... പടച്ചോനെ ഇനിയെന്താണ് ആവോ ഈ തെണ്ടിക്ക്...... അല്ലേൽ തന്നെ നമ്മക്കിന്ന് ഷോക്ക്മ്മല് ഷോക്കാണ്.... ഇപ്പൊ അവൻ പറഞ്ഞത് കേട്ടില്ലേ ചെകുത്താൻ എന്ന്. ആ പേര് കേൾക്കുമ്പോതന്നെ എനിക്കെന്റെ ചെകുത്താനെ കുറിച്ചാണ് ഓർമ്മവരുന്നത്. ഇവനും ചെകുത്താൻ ആണ് പോലും.... അത് പിന്നെ നമ്മക്ക് എന്നോ മനസ്സിലായ കാര്യമാണ്...... തനി പിശാചിന്റെ സ്വഭാവം. പക്ഷേ ഇപ്പൊ എന്തിനാണ് ആവോ എന്നെ ഇങ്ങനെ നോക്കണത്..... അവൻ എന്നെ രൂക്ഷമായി നോക്കി അടുത്തേക്ക് വരുന്നതിനനുസരിച്ച് ഞാൻ പുറകോട്ട് പോകാൻ തുടങ്ങി.....പോയി പോയി എവിടേം തട്ടി നിൽക്കൊന്നും ചെയ്തില്ല അപ്പോഴേക്കും ആ കലിപ്പൻ എന്റെ ഷർട്ടിൽ പിടിച്ച് വലിച്ച് അവന്റെ അടുത്തേക്ക് നിർത്തിയിരുന്നു. എങ്ങോട്ടാടി നീയീ പോണത് ..... അതും ചോദിച്ച് അവന്റെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ടുവന്നതും ഞാൻ പേടിച്ചിട്ട് കണ്ണുകൾ രണ്ടും ഇറുക്കി അടച്ച് പുറകിലേക്ക് വലിഞ്ഞു..... പക്ഷേ അവനിൽ നിന്ന് മറ്റ് പ്രതികരണം ഒന്നും കാണാത്തത് കൊണ്ട് ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ ഓൻ ഓന്റെയാ കാന്തകണ്ണും വെച്ച് എന്നെ നോക്കി പേടിപ്പിച്ചോണ്ട് നിൽക്കാണ്. എ....എന്താ..... ഞാൻ എങ്ങനെയൊക്കെയോ അവനോടത് ചോദിച്ചതും അവൻ എന്നിലെ പിടി മുറുക്കി. "എന്റെ ഗൺ എങ്ങനെയാടി നിന്റെ കയ്യിൽ വന്നത്..... ഞാനില്ലാത്ത നേരത്ത് നീയെന്റെ മുറിയിൽ കയറി തപ്പുന്നുണ്ടല്ലേ...... പറയടി എങ്ങനെ ഇത് നിന്റെ കയ്യിൽ എത്തി..... " അതും ചോദിച്ച് അവൻ അലറിയതും ഞാനും ഓനെ തുറുക്കനെ നോക്കി. എന്നിട്ട് ശക്തിയിൽ അവന്റെ കൈ വിടുവിപ്പിച്ചിട്ട്‌ ഞാൻ വിട്ട് നിന്നതും അവൻ എന്നെ തന്നെ ഉറ്റുനോക്കാൻ തുടങ്ങി.... ആ ഗ്യാപ്പിൽ ഞാൻ നീ പോടാ കലിപ്പാന്നും വിളിച്ച് അകത്തേക്ക് കയറി ഓടിയതും ഡീ ന്നും വിളിച്ച് അവനും എന്റെ പുറകെ ഓടി. മുറിയിൽ കയറി ഡോർ ലോക്ക് ചെയ്യാൻ നിന്നപ്പോഴേക്കും അവൻ ഒറ്റതള്ളായിരുന്നു ഡോർ..... അതോടെ ഞാൻ ബെഡിലേക്ക് തെറിച്ചു വീണു. പിന്നെ അവിടുന്ന് എണീക്കാൻ നിന്നപ്പോഴേക്കും ആ കലിപ്പൻ എന്റെ മുകളിലായി രണ്ട് സൈഡിലും കൈകുത്തി നിന്നു..... പടച്ചോനെ നമ്മളെ Heart അവിടെ കിടന്ന് DJ കളിക്കുന്നുണ്ട്...... ഈ കലിപ്പൻ ഇത് എന്ത് ഭാവിച്ചാ..... പേടിച്ചിട്ടാണേൽ സൗണ്ട് പോലും പുറത്തേക്ക് വരുന്നില്ല. അവനാണേൽ നമ്മളെ കണ്ണിലേക്ക് ഉറ്റുനോക്കിക്കൊണ്ട് നിൽക്കാണ്. നാച്ചു...... നീ പോ.....നീയെന്തിനാ എന്റെ പുറകെ ഇങ്ങനെ കൂടിയിരിക്കുന്നെ.... കുറച്ചു നാളായല്ലോ ഇത് തുടങ്ങിയിട്ട്..... എന്താ നിന്റെ ഉദ്ദേശം ??? "ഞാൻ ചോദിച്ചതിന് മറുപടി താ.... എന്നാൽ ഞാൻ പോകാം....... " എന്താ നിനക്ക് അറിയേണ്ടത് ?? നീ എന്റെ മുകളീന്ന് ഒന്ന് എണീറ്റ് പോകുന്നുണ്ടോ.... "എന്നാ പറയ്..... നിനക്കെങ്ങനെ എന്റെ ഗൺ കിട്ടി..... ഞാനില്ലാത്ത നേരത്ത് നീയെന്തിനാ എന്റെ മുറിയിൽ കയറുന്നെ.... " ഞാൻ നിന്റെ മുറിയിലൊന്നും കയറലില്ല......പിന്നെ ആ ഗൺ ഞാൻ അപ്പൊ താഴേക്ക് പോന്നപ്പോളാ എടുത്തത്. " എന്റെ അടുത്ത് ഗൺ ഉള്ള കാര്യം നീയെങ്ങനെ അറിഞ്ഞു..... അരികും മുക്കും തപ്പി നടന്നിട്ടല്ലേ..... പറയടി..... " അല്ല..... അത് പിന്നെ നീയന്ന് എന്റെ മുന്നിൽ നിന്ന് ആ ഡ്രോ തുറന്നപ്പോൾ ഞാനീ ഗൺ അതിൽ കണ്ടിരുന്നു. പിന്നെ ഇന്നത് ആവശ്യം വരും എന്ന് കരുതി ഞാനത് കയ്യിലെടുത്തു. അത്രേ ഉണ്ടായിട്ടുള്ളൂ..... അല്ലാതെ ഞാൻ നിന്റെ മുറിയിലൊന്നും കയറാറില്ല. അത്രേം പറഞ്ഞ് ഞാൻ അവനെ ഒന്ന് നോക്കിയപ്പോൾ അവൻ പതിയെ എന്റെ മേലെന്ന് എഴുന്നേറ്റു. എന്നെയൊന്ന് നോക്കി പുച്ഛിച്ച് പോകാൻ നിന്നതും ഞാൻ ബെഡിൽ നിന്ന് ചാടി എണീറ്റു. അങ്ങനെ അങ്ങ് പോകാൻ വരട്ടെ..... നീ ചോദിച്ച ചോദ്യത്തിനൊക്കെ ഞാൻ മറുപടി തന്നില്ലേ..... ഇനി എന്റെ ചോദ്യത്തിന് നീ ഉത്തരം താ.... നിന്റെ കയ്യിൽ എങ്ങനെ ഈ ഗൺ വന്നു. സത്യത്തിൽ നീയാരാ..... ?? നിന്റെ കാലൻ..... ഒന്ന് പോടി.... അതും പറഞ്ഞ് അവൻ പുറത്തേക്ക് ഇറങ്ങാൻ നിന്നപ്പോൾ ഞാൻ അവനെ ആക്കിക്കൊണ്ട് ഞാൻ കണ്ടുപിടിച്ചോളാം എന്ന് പറഞ്ഞു..... അത് കേട്ട് അവൻ എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് കൈ കഴുത്തിൽ വെച്ച് കൊല്ലുമെന്ന് കാണിച്ച് ഇറങ്ങി പോയി. __________________________________________ [നാച്ചു ] ആ യക്ഷിക്കണ്ണീടെ മുറിയിൽ നിന്ന് ഇറങ്ങിയത് തന്നെ വേറൊരു കുരിശിന്റെ മുന്നിലേക്ക്..... ഞാൻ മൈന്റ് ചെയ്യാതെ പോകാൻ നിന്നതും അവൻ എന്റെ ടീഷർട്ടിന്റെ പുറകിൽ പിടിച്ച് വലിച്ച് അവിടെ തന്നെ നിർത്തിച്ചു. ആ.... നീയോ.... നീ ഉറങ്ങിയില്ലായിരുന്നോ.... ?? "ഉറങ്ങിയിരുന്നേൽ ഇവിടെ ചില മാന്യൻമാരുടെ തനി സ്വരൂപം കാണാൻ പറ്റില്ലായിരുന്നല്ലോ..... " നീ എന്താ അർത്ഥം വെച്ച് സംസാരിക്കുന്നെ....  ?? " എന്നെക്കൊണ്ട് അതികം ഒന്നും പറയിപ്പിക്കണ്ട.... എന്തോ ഒരു വലിയ ശബ്ദം കേട്ടാ ഞാൻ ഉണർന്നത്. നിന്റെ മുറിയിൽ വന്ന് നോക്കിയപ്പോൾ നിന്നെ കാണാനും ഇല്ല. അപ്പൊ തന്നെ ഞാൻ ഊഹിച്ചു ഇയ്യ് ഇവിടെ ഉണ്ടാകും എന്ന്.... അതാ ഇവിടെ വന്ന് നിന്നത്.... " ഞാൻ ഇവിടെ ഉണ്ടാകും എന്ന് നിനക്കെന്താ ഇത്ര ഉറപ്പ്.....  ??? ഇത്തിരി ഗൗരവത്തിൽ തന്നെ ഞാൻ അവനോടത് ചോദിച്ചതും അവൻ ഒന്ന് ഇളിച്ചുകാട്ടി. "നിന്നെ എനിക്ക് അറിഞ്ഞൂടെ നാച്ചു.... നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ ??  വർഷം പത്തിരുപത്തിനാലായില്ലേ..... പറ എന്തായിരുന്നു നിനക്ക് അവളെ മുറിയിൽ കാര്യം... അതും ഈ നേരത്ത്. ഇതത്ര നല്ല ഏർപ്പാടല്ലല്ലോ മോനേ.... " ടാ.... ഇത് നീ വിചാരിക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ. ഇത് വേറെ സീനാണ്..... "എന്താ നാച്ചു.... താഴെ എന്താ ഒരു സൗണ്ട് കേട്ടത്...... ?? " ടാ ഇവിടെ കള്ളൻ കയറി..... " കള്ളനോ....... ??? " പതുക്കെ പറയടാ...... ഊളെ..... "കള്ളൻ കയറിയെന്നോ..... എന്നിട്ട് ?? " ഞാൻ പുറത്തേക്ക് ഇറങ്ങിപോയതിന്റെ പുറകെ അവളും വന്നു. അതിലൊരാളെ എന്റെ ഗൺ വെച്ച് ഷൂട്ട് ചെയ്യേമ് ചെയ്തു. " എന്ത്..... അമ്മു ഷൂട്ട് ചെയ്തെന്നോ.... നാച്ചു നീ എത്ര സില്ലിയായിട്ടാ ഇതൊക്കെ പറയുന്നേ..... എന്നിട്ടയാൾ എവിടെ.... തട്ടിപ്പോയോ... ?? " ഇല്ല.... ഭാഗ്യത്തിനവൾ കാലിനാ ഷൂട്ട് ചെയ്തത്. ഞാൻ പോലീസിനെ ഇൻഫോം ചെയ്തിരുന്നു. അവര് വന്ന് അവരെ കൊണ്ടുപോയി. അതിനെ കുറിച്ച് ചോദിക്കാനാ ഞാൻ ഇങ്ങോട്ട് വന്നത്..... എന്നാ നീ പോയി കിടന്നോ...എനിക്ക് നല്ല ക്ഷീണം. ഞാൻ പോയി ഉറങ്ങട്ടെ.... " മ്മ്.... " ആ... പിന്നെയ്..... ഇതൊന്നും വേറാരും അറിയണ്ട. ഞാൻ പറഞ്ഞത് മനസ്സിലായല്ലോ ??  ഉമ്മച്ചി എങ്ങാനും അറിഞ്ഞാൽ പിന്നെ ആകെ ടെൻഷൻ ആകും... ആ... ok നാച്ചു.... ഞാൻ ആരോടും പറയില്ല. നീ പോയി ഉറങ്ങിക്കോ....... മ്മ്..... അഫിയെ പറഞ്ഞു വിട്ട് ഞാൻ മുറിയിൽ വന്ന് കിടന്നു. പിന്നെ അങ്ങോട്ട്‌ എങ്ങനെ കിടന്നിട്ടും ഉറക്ക് നമ്മളെ തിരിഞ്ഞു പോലും നോക്കുന്നില്ല. മനസ്സിലേക്ക് ഓടി വരുന്നത് ആ കാ‍ന്താരി അയാളെ ഷൂട്ട് ചെയ്തപ്പോൾ അവളെ മുഖത്ത് ഉണ്ടായിരുന്ന പകയാണ്. അതിന്റെ കാരണം നിന്റെ വായിൽ നിന്ന് തന്നെ എനിക്കറിയണം പെണ്ണേ. നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് എനിക്ക് മനസ്സിലാക്കണം. അതും നിന്നിൽ നിന്ന് തന്നെ. നിങ്ങൾക്കൊന്നും മനസ്സിലാകുന്നുണ്ടാകില്ല അല്ലേ..... എങ്ങനെ മനസ്സിലാകാൻ...... ഇത്രേം നാളും എല്ലാം അറിഞ്ഞിട്ടും നിങ്ങളാരും എന്നോടൊന്നും പറഞ്ഞില്ലല്ലോ..... ഓരോ ദിവസവും ഞാൻ ഉറക്ക് പോലും കിട്ടാതെ ഒരു മുഖത്തെയും ഒരു മനസ്സിനെയും സ്നേഹിച്ച് പ്രാന്ത് പിടിച്ചവനെ പോലെ നടന്നപ്പോളും ആരും എന്നോടൊന്നും പറഞ്ഞില്ല. ഇനി ഏതായാലും ഞാൻ തന്നെ പറയാം... ഞാൻ എന്റെ ജീവനെ തിരിച്ചറിഞ്ഞു...... ഇത്രേം നാളും ഞാൻ തേടിക്കൊണ്ടിരുന്ന എന്റെ ആമി സോറി നിങ്ങളെ അമ്മുവിനെ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതേ അമൽ അവളാണ് എന്റെ പെണ്ണ്. എനിക്കായി പിറന്നവൾ...... അത് കാലം തെളിയിച്ച സത്യമാണ്. അല്ലെങ്കിൽ ഇനി ഒരിക്കലും കണ്ടുമുട്ടില്ല എന്ന് കരുതിയ അവൾ എന്റെ മുന്നിലേക്ക് വരില്ലായിരുന്നല്ലോ...... ആമി എന്റെ ഓരോ തുടിപ്പും അവൾക്ക് വേണ്ടിയുള്ളതാണ്. ഒരുപക്ഷെ അവളെ തിരിച്ചറിയാൻ വേണ്ടി ആ ദുബായ് യാത്ര ഒരു നിമിത്തമായതായിരിക്കും.... അല്ലേൽ ഞാൻ അവളെ കൂടെ പോകാനും അവിടെ വെച്ച് ഓളെന്ന സത്യത്തെ തിരിച്ചറിയാനും കഴിയില്ലായിരുന്നല്ലോ..... അന്ന്  അവിടെവെച്ച് ഞാൻ  അവളെ മുറിയിലേക്കൊന്ന് കയറി. ഒരുപാട് സത്യങ്ങൾ ഒളിഞ്ഞുകിടക്കുന്ന അവളുടെ ആ മുറിയിൽ നിന്നുമാണ് ഞാൻ എല്ലാം അറിഞ്ഞത്. അവളെ എഴുത്തുകളിൽ നിന്നും വരകളിൽ നിന്നുമൊക്കെ ഞാൻ അറിയായിരുന്നു ഈ ചെകുത്താന്റെ ആമിയാണ് ഈ കാ‍ന്താരിയെന്ന്. അന്ന് മനസ്സിൽ കുറിച്ചിട്ടതാ...... ഇനി ഒരുത്തനും അവളെ വിട്ട്കൊടുക്കില്ലെന്ന്. *അമൽ * അവളീ Nazal ന് വിധിച്ച പെണ്ണാണ്. ജീവിതത്തിൽ ഒരുത്തിക്കും സ്ഥാനമില്ലെന്ന് കരുതിയ എന്റെ മനസ്സിലേക്ക് കയറികൂടിയ കാ‍ന്താരി. അവളെ സ്നേഹവും കുസൃതിയും ഒക്കെ എനിക്കുള്ളതാണ്. ഇനി എനിക്ക് അറിയേണ്ടത് നീ എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ എന്നാണ്.... ഞാനാണ് നിന്റെ ചെകുത്താൻ എന്ന് നീ ഈ അടുത്ത കാലത്തൊന്നും അറിയില്ല. നിന്നെയിട്ട് ഞാൻ ഒരു പാഠംപഠിപ്പിക്കും മോളേ...... ------------------------ രാവിലെ ജോഗിങ് കഴിഞ്ഞ് വരുമ്പോഴാണ് പത്രം കണ്ടത്. അപ്പൊ തന്നെ അഫി ആ പത്രം എടുത്ത് നോക്കാൻ തുടങ്ങി. ഫ്രണ്ട് പേജിൽ തന്നെ വെണ്ടക്കാ അക്ഷരത്തിൽ ന്യൂസും അവരുടെ എല്ലാം ഫോട്ടോയും ഉണ്ട്. നമ്മളെ വീട്ടിൽ ആണ് നടന്നതെന്ന് ഒന്നും അതിൽ പറഞ്ഞിട്ടില്ല. പക്ഷേ ഒരാളെ കാലിന് വെടികൊണ്ടതും മറ്റുമൊക്കെ അതിൽ നന്നായി എഴുതി പിടിപ്പിച്ചിട്ടുണ്ടായിരുന്നു. അത് വായിച്ച് കഴിഞ്ഞതും ഓൻ ഇന്നെ ഒരു നോട്ടം. അത് കണ്ടതും ഞാൻ നൈസായിട്ടൊന്ന് ഇളിച്ചുകൊടുത്ത് വേഗം അകത്തേക്ക് ഓടി. പുറകെ തന്നെ അവനും എന്തൊക്കെയോ വിളിച്ചോണ്ട് വരുന്നുണ്ട്. ഞങ്ങളെ രണ്ടാളേം കളി കണ്ടിട്ട് ഉമ്മച്ചി കാര്യമെന്താണെന്ന് അന്വേഷിച്ചതും ഓൻ ഒന്നുമില്ലെന്ന് പറഞ്ഞ് ഓന്റെ മുറിയിലേക്ക് കയറി പോയി. ഞാനും മുറിയിലേക്ക് കയറാൻ നിന്നതും അവളെ റൂമിലേക്ക് ഒന്ന് കണ്ണോടിച്ചു. ശോ നമ്മളെ മുത്തിനെ ഇവിടെ എവിടെയും കാണുന്നില്ലല്ലോ.... അപ്പോഴാണ് ബാത്റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്.... വെറുതെ അങ്ങോട്ടൊന്ന് നോക്കിയതും ഒരു കുട്ടിട്രൗസറും ലൂസ് ടീഷർട്ടും ഇട്ട്  തലയും തുവർത്തി   ഇറങ്ങിവരുന്ന അവളെ കണ്ട് ഞാൻ കണ്ണും മിഴിച്ച് നോക്കി നിന്നു. ഈ കുരിപ്പിന് ഈ ഡോർ എങ്കിലും ഒന്ന് ലോക്ക് ചെയ്തൂടെ. വെറുതെ മനുഷ്യന്റെ കണ്ട്രോൾ കളയാൻ ആയിട്ട്...... നമ്മളതും ചിന്തിച്ച് ഡോർ പതിയെ ചാരി അകത്തേക്ക് കയറി പോയി. ഇനിയും അവിടെ നിന്നാൽ അവൾ എനിക്ക് പേര് കേൾപ്പിക്കും. ____________________________________________ [അമ്മു ] ഒരുപാട് ദിവസങ്ങൾക്ക് ശേഷം കോളേജിലേക്ക് ചെന്നത് കൊണ്ട് ക്ലാസ്സിൽ ആകെ ഒച്ചപ്പാടും ബഹളവും ഒക്കെ ആയിരുന്നു. നമ്മളെ അൽഖുൽത്തീസൊക്കേ കൂടി ആകപ്പാടെ കച്ചറയാക്കി..... ബെടക്കൂസാളോട് ഓരോന്ന് സംസാരിക്കുന്നതിനിടയിൽ ആണ് എനിക്കാ ലെറ്ററിന്റേം മെസ്സേജിന്റേം ഒക്കെ കാര്യം ഓർമ്മ വന്നത്. അതാരാണെന്ന് കണ്ടുപിടിക്കണം അതിന് ആദ്യം ഇവരോട് അത് പറയാം.... നമ്മള് ഓരോന്ന് ചിന്തിച്ചുകൂട്ടി ഇതുവരെ ഉണ്ടായ കാര്യങ്ങൾ ഒക്കെ അവരോട് പറഞ്ഞു. ആ നേരത്ത് അവരെ ആർടേം മുഖഭാവങ്ങളും ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. എല്ലാവരും ഞാൻ പറയുന്നത് കേട്ട് ആകെ ഞെട്ടിനിൽക്കാണ്.... അതുപോലെ ആരാണ് അതെന്ന് എന്ന സംശയവും അവർക്കുണ്ട്. പക്ഷേ അജുവിൽ മാത്രം ഞാൻ അങ്ങനെയുള്ള ഒരു ഭാവങ്ങളും കണ്ടില്ല. പകരം മുഖമാകെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു. പിന്നെ അവരൊക്കെ അതിന് പുറകെ പോയപ്പോൾ ഞാൻ എല്ലാവരോടും ആ കാര്യം വിടാൻ പറഞ്ഞു. വെറുതെ അതും ആലോജിച്ച് തലപുണ്ണാക്കാൻ നിൽക്കുന്നത് എന്തിനാ.... ഇന്ന് സ്നേഹ മിസ്സ് ലീവാണ്..... അതുകൊണ്ട് തന്നെ ക്ലാസ്സിൽ ഭയങ്കര ബഹളമായിരുന്നു.... 🎶🎶 ചേലും നുണക്കുഴിയന്ന്..... നല്ല പൂ പോലൊന്ന് വിരിഞ്ഞ്..... നാണിച്ച് കണ്ണൊന്നടച്ച്.... നാട്ടു മൈനയെ കൂട്ടിലോളിച്ച്..... കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചു വരുന്നൊരു സുന്ദരി പെൺകൊടിയേ.... കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചു വരുന്നൊരു സുന്ദരി പെൺകൊടിയേ.......... പൊന്നേ.... പോയിമറഞ്ഞോ..... ഇനി എന്നും വഴിയോരം.... കണ്ണും നട്ടിരിപ്പൂ..... ഇനി എന്നിൽ വരുകില്ലേ... എന്നും വരും വഴി വക്കിൽ അവൾ എന്നോടൊന്ന് മിണ്ടാൻ.... 🎶🎶 ഞങ്ങളൊക്കെ കൂടി ഡെസ്ക്കിൽ കൊട്ടി പാട്ട് പാടി ആകെ അലമ്പാക്കിക്കൊണ്ടിരിക്കുമ്പോളാണ് ആരോ ഡോറിൽ നല്ല ശക്തിയിൽ കൊട്ടിയത്. ഞങ്ങളെ കൊട്ടിനേക്കാൾ ഊക്കിൽ ഒരു കൊട്ട് കേട്ടതും എല്ലാവരുടേം കണ്ണ് ഡോറിന്റെ അങ്ങോട്ട്‌ പാഞ്ഞു. തുടരും..... ______________________________ #📙 നോവൽ #📔 കഥ
15k കണ്ടവര്‍
18 ദിവസം
#

📙 നോവൽ

*👸അമൽ👸* Part 76 ✒️Anshi_anzzz @#@#@#@#@#@#@#@#@#@#@ [ അമ്മു ] വീട്ടിൽ എത്തിയതും അവിടെ ഭയങ്കര സ്വീകരണം ആയിരുന്നു. അങ്ങനെ അവരെ സ്നേഹ പ്രകടനങ്ങൾ ഒക്കെ കഴിഞ്ഞപ്പോഴേക്കും നമ്മളെ ബെടക്കൂസാളും അവിടെ ലാന്റായി. പിന്നെത്തെ കാര്യം പറയണ്ടല്ലോ..... രാത്രി ഉറങ്ങാൻ കിടന്നിട്ടും നിദ്രദേവി നമ്മളെ തിരിഞ്ഞു പോലും നോക്കുന്നില്ല. മനസ്സ്‌ ഇപ്പോഴും ദുബായിലാണ്. അവരെയൊന്നും കൂടെ നിന്ന് കൊതിതീർന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊന്നും നമ്മക്ക് ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ല. Time നോക്കിയപ്പോൾ പതിനൊന്നര കഴിഞ്ഞിട്ടുണ്ട്.......ഫോണെടുത്ത് വേഗം ബാൽക്കണിയിലേക്ക് നടന്നു. നല്ല നിലാവ്......... നിലാവും നോക്കിയിരുന്നാൽ പിന്നെ സമയം നീങ്ങുന്നത് അറിയേയില്ല. എന്തോ ഒരു കാന്തിക ശക്തിയാണ് ഇതിന്. പെട്ടന്ന് ഫോണിലേക്ക് ഒരു മെസേജിന്റെ നോട്ടിഫിക്കേഷൻ വന്നതും ഞാനൊന്ന് നെറ്റിചുളിച് സ്ക്രീനിലേക്ക് നോക്കി. Unknown Number........ ഈ സമയത്ത് ആരാണ് എനിക്ക് മെസേജ് അയക്കാൻ. അതികം ചിന്തിച്ചു നിന്നില്ല വേഗം മെസേജ് എടുത്ത് വായിച്ചു. """"" തിരിച്ചു വന്നല്ലേ...... നിന്റെ ഈ വരവിനായി ഞാൻ കാത്തിരിക്കുകയായിരുന്നു അമൽ. എന്നോ എന്റെ ആഗ്രഹങ്ങൾ സാധിക്കേണ്ട time കഴിഞ്ഞു. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു നിന്റെ ആ യാത്ര....... ഇനി നിന്റെ ജീവിതത്തിൽ ഒരു യാത്രകൂടിയേ ഉള്ളൂ....... ഒരിക്കലും തിരിച്ചു വരാത്ത ആ ലോകത്തേക്ക്...... നിന്നെ യാത്രയാക്കാൻ ഞാൻ വരുന്നുണ്ട്..... വൈകാതെ തന്നെ """ മെസേജ് വായിച്ചതും ഞാൻ ഒന്ന് കോട്ടിചിരിച്ചു. I'm Waiting അവന്റെ മെസേജിന് റിപ്ലൈ കൊടുത്തിട്ട് ഞാൻ വീണ്ടും ആ നിലാവിനെ നോക്കി ഇരുന്നു. മനസ്സിലേക്ക് അവന്റെ മുഖം മാത്രം കടന്നുവരുന്നു.""""" അജു """" പെട്ടന്നാണ് എന്തോ വീണ് പൊട്ടുന്ന ശബ്ദം കേട്ടത്..... ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ താഴെ ഒരു ചെടിചട്ടി വീണ് പൊട്ടികിടക്കുന്നത് കണ്ടു. ഇതിപ്പോ എങ്ങനെ  ???? അതും ചിന്തിച്ച് വീണ്ടും ചുറ്റുമൊന്ന് നോക്കിയപ്പോൾ ഗാർഡനിൽ എന്തോ ഒരു അനക്കം കണ്ടു..... ഓഹ് മയ് ഗോഡ്..... കള്ളൻ  !!! അയാൾ ചുറ്റും നോക്കി ആ ഗാർഡനിൽ പതുങ്ങി ഇരിക്കാണ്. ഒരു ട്ടർക്കിക്കൊണ്ട് മുഖം മറച്ചിട്ടുണ്ട്. ഞാൻ അയാളെ തന്നെ വീക്ഷിച്ചോണ്ട് നിൽക്കുമ്പോഴാണ് വേറൊരാൾ മതിൽ ചാടി അകത്തേക്ക് കടന്നത്. അത് കണ്ടതും ഞാൻ വീണ്ടും ഞെട്ടി. അപ്പൊ ഒരാളല്ല..... അയാളെകൂടി കണ്ടപ്പോൾ ഞാൻ വീണ്ടും ആ ഏര്യമൊത്തം ഒന്ന് കണ്ണോടിച്ചു. ഓരോ ഭാഗത്തുമായി ഒരുപാട് പേര് ഇരിക്കുന്നു..... അവരെയൊക്കെ കയ്യിലാണേൽ  ഫുൾ AK47...... എന്ത് ചെയ്യണം എന്നറിയാതെ ഒന്ന് പതറിയ നേരത്താണ് കലിപ്പനെ ഓർമ്മവന്നത്. അതുകൊണ്ട് വേഗം ഡോറൊക്കെ ലോക്ക് ചെയ്ത് അവന്റെ മുറിയിലേക്ക് പോയി. അവനാണേൽ നല്ല ഉറക്കത്തിലാണ്. ഞാൻ വേഗം അവന്റെ അടുത്ത് പോയിരുന്നു....... കലിപ്പൻ ഉറങ്ങുന്നത് കാണാൻ എന്ത് ഭംഗിയാ..... സൊ ക്യൂട്ട് എന്നൊക്കെ പറയാൻ തോന്നുന്നുണ്ട്..... പക്ഷേ ഞാൻ പറയില്ലട കോന്താ..... ഹോ എന്റെ അമ്മു..... നീയിപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ..... വേഗം വന്ന കാര്യം അവനെ അറിയിക്കാൻ നോക്ക്..... നമ്മളെല്ലാവരും ഇപ്പൊ  ഡെയ്ഞ്ചർ സോണിലാണ്....... നമ്മളെ മനസ്സ്‌ നമ്മളോടത്‌ മന്ത്രിച്ചതും ഞാൻ അവനെ തട്ടി വിളിക്കാൻ തുടങ്ങി. നാച്ചു...... നാച്ചു...... " ഹോ.....  എന്താടി യക്ഷിക്കണ്ണി നിനക്ക് വേണ്ടത്...... നീ എന്നെ ഒന്ന് ഉറങ്ങാൻ വിട്..... എത്ര നേരമായി നീ വന്ന് എന്നെ ശല്യപെടുത്തുന്നു....... നിന്നോട് ഞാൻ പലവട്ടം പറഞ്ഞതല്ലേ എന്റെ മനസ്സിൽ വേറൊരാൾ ഉണ്ടെന്ന്...... പിന്നേം നീയെന്തിനാ എന്റെ ഉറക്കത്തിൽ വരുന്നേ..... എന്തിനാ എന്നെ നീ കൊതിപ്പിച്ചു കടന്ന് കളയുന്നെ...... " യാ റബ്ബീ...... ഈ കോന്തൻ ഇത് ആരുടെ കാര്യമാ പറയുന്നേ...... ആരാ അവനെ കൊതിപ്പിച്ചു കടന്നുകളയുന്നത്..... ഇനി യക്ഷിക്കണ്ണീന്ന് വിളിച്ചത് എന്നെ ആയിരിക്കുഓ.... നമ്മളോരൊന്ന് ആലോചിച്ച് നിന്നപ്പോഴേക്കും കലിപ്പൻ വീണ്ടും ഓരോന്നും പുലമ്പാൻ തുടങ്ങി..... " എന്താടി കാ‍ന്താരി നിനക്ക് പറഞ്ഞാൽ മനസ്സിലാവൂലെ...... ഇനി നീയിന്ന് എന്റെ അടുത്ത്ന്ന് കിട്ടീട്ടെ പോകുള്ളൂ എന്ന് കരുതീട്ടാണോ...... നീ നിന്റെ ഈ യക്ഷിക്കണ്ണും വെച്ച് എന്റെ മുന്നിൽ വന്ന് നിൽക്കുന്ന ഓരോ നേരത്തും ഞാൻ ഉരുകി ഇല്ലാതാകാണ് പെണ്ണേ..... ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ഈ കളി.. വർഷം മൂന്നായില്ലേ നീ എന്നെയിട്ട് ഈ കളിപ്പിക്കൽ തുടങ്ങീട്ട്..... നിന്റെ ഈ കണ്ണുകൾ കാണുമ്പോൾ ഞാൻ ഒരിക്കലും കരുതിയതല്ല ഇത് സത്യമാണെന്ന്..... എല്ലാം എന്റെ വെറും തോന്നലുകൾ ആണെന്ന് കരുതി ഞാൻ സമാധാനിച്ചു...... എന്നാൽ നിന്റെ ഈ രൂപവും കണ്ണും എല്ലാം സത്യമാണെന്ന് തെളിയിച്ചുക്കൊണ്ട് നീ എന്റെ മുന്നിൽ വന്നുനിന്നു. അതും ഞാൻ ഒരിക്കലും പ്രതീഷിക്കാത്ത ആളായിട്ട്. പറപെണ്ണേ..... ഇതൊക്കെ സത്യമാണോ ??? നീയും അമലും ഒന്നാണോ..... എന്തുകൊണ്ടാ നീ എന്നും എന്റെ സ്വപ്നത്തിൽ വരുന്നത്. നിനക്ക് ഞാനുമായി വേറെ എന്തെങ്കിലും ബന്ധമുണ്ടോ  ??? " എന്നൊക്കെ ആ കലിപ്പൻ ചോദിക്കുന്നത് കേട്ട് ഞാൻ ആകെ ഞെട്ടിപ്പോയി..... എന്താ പടച്ചോനെ ഇതിന്റെയൊക്കെ അർത്ഥം. ഞാൻ ഇവനെ ആദ്യമായി കാണുന്നത് ഇവിടെ വന്നിട്ടാണ്.... അവനും അതുപോലെ തന്നെ..... എന്നാൽ വർഷങ്ങളായി ഞാൻ അവന്റെ സ്വപ്നത്തിൽ വരാറുണ്ടെന്നുപറഞ്ഞാൽ..... എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ...... പെട്ടന്ന് അവൻ എന്നെ പിടിച്ച് അവന്റെ മേലേക്ക് ഇട്ടതും ഞാൻ ഞെട്ടിക്കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി..... അവനിപ്പോഴും കണ്ണുമടച്ചുകിടക്കാണ്....... താ പെണ്ണേ.... ഇന്നെങ്കിലും ഒരുമ്മതന്നിട്ട് പോ..... അതും പറഞ്ഞ് അവൻ ചുണ്ടും കൂർപ്പിച്ച് എന്റെ നേർക്ക് മുഖം കൊണ്ടുവന്നതും ഞാൻ അവന്റെ ചുണ്ടിന് ഒരു വീക്ക് വെച്ചുകൊടുത്തു. പെട്ടെന്ന് കിട്ടിയ അടി ആയതിനാൽ ഓൻ ഒന്ന് അന്താളിച്ച് കണ്ണ് തുറന്നതും എന്നെ കണ്ട് ആകെ ഞെട്ടി പോയി. " നീ..... നീയെന്താ ഇവിടെ..... ??? " ഞാനെന്താ ഇവിടെന്ന്...... അല്ലേ..... വിട് കലിപ്പാ എന്നെ.... അതുംപറഞ്ഞ് ഞാൻ അവന്റെ കൈ വിടുവിപ്പിച്ച് അവിടുന്ന് എഴുന്നേറ്റ് നിന്നു. ഓനാണേൽ ഇപ്പോളും എന്നെ ഇവിടെ കണ്ട ഞെട്ടലിൽ ആണ്.... "ഡീ..... നിന്നോടാ ചോദിച്ചേ..... നീ എന്താ എന്റെ മുറിയിൽ,  അതും ഈ നേരത്ത് ??? " നാച്ചു ഞാൻ നിന്നോട് സീര്യസായിട്ട് ഒരു കാര്യം പറയാൻ വന്നതാ..... നീ അത് ശ്രദ്ധയോടെ കേൾക്കണം.... പ്ലീസ്.... എന്താണ് ആവോ നിനക്കിത്ര സീരിയസായി പറയാനുള്ളത് ???? അവൻ ഒന്ന് കോട്ടിചിരിച്ചോണ്ട് ചോദിച്ചു. നാച്ചു ഈ വീട്ടിൽ നമ്മളെ കൂടാതെ വേറെ ആളുകൾ ഉണ്ട്. ഞാൻ ഒറ്റ ശ്വാസത്തിൽ അവനോടത് പറഞ്ഞതും അവൻ എന്നെ വല്ലാത്തൊരു നോട്ടം നോക്കി. "ആര് നിന്റെ കുഞ്ഞമ്മേടെ നായരോ..... ഒന്ന് പോടി കോപ്പേ.... വെറുതെ ഓരോ ഇല്ലാ കള്ളങ്ങളും പറഞ്ഞ് എന്റെ മുറിയിലേക്ക് കയറിയാലുണ്ടല്ലോ അടിച്ച് നിന്റെ മുട്ട്കാല് ഞാൻ തല്ലിഒടിക്കും.... കടക്കടി പുറത്ത്..... " പടച്ചോനെ ഈ കോപ്പൻ ഞാൻ എന്ത് പറഞ്ഞിട്ടും വിശ്വസിക്കുന്നില്ലല്ലോ.... ഇതിനെ ഇനി എന്ത് പറഞ്ഞാ ഞാൻ വിശ്വസിപ്പിക്കേണ്ടത്..... നാച്ചു ഞാൻ പറഞ്ഞത് സത്യാ..... നിനക്ക് വിശ്വാസം ഇല്ലേൽ നീ ഒന്ന് പുറത്ത് ഇറങ്ങി നോക്ക്. അപ്പൊ മനസ്സിലാകും..... ഈ വീടിന് ചുറ്റും അവർ വളഞ്ഞിരിക്കാണ്. " ദേ നിന്നോട് ഞാൻ മലയാളത്തിലാണ് പറയണത് ഇവിടുന്ന് പോകാൻ..... വെറുതെ എന്റെ ഉറക്ക് സുയിപ്പാക്കാൻ നിക്കണ്ട.... അതുകൊണ്ട് മോള് വേഗം വിട്ടോ. " ടാ തെണ്ടി നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകൂലെ....... ഇവിടെ ആരൊക്കെയോ ഉണ്ട്. നീ ഒന്ന് ഇറങ്ങി നോക്ക്..... ദേ ആ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ തന്നെ കാണാം... എന്നിട്ട് നീ എന്നെ വിശ്വസിച്ചാൽ മതി. ഇത്രേം ഞാൻ പറഞ്ഞതും ഓൻ ഇന്നെ രൂക്ഷമായി നോക്കാൻ തുടങ്ങി. എന്നെ തെണ്ടീന്ന് വിളിക്കാൻ നീയാരാടി..... ഇറങ്ങടി പുറത്ത്.... അതും പറഞ്ഞ് അവൻ എന്നെ വലിച്ച് ഡോറിന്റെ പുറത്തേക്ക് ആക്കി...... പക്ഷേ ഞാൻ വിടുഓ..... _______________^__________^________^_________^___________^__________^ [നാച്ചു ] ആ യക്ഷികണ്ണിയോട് ഓരോന്ന് പറഞ്ഞോണ്ടിരിക്കുമ്പോഴാ അവൾ എന്റെ അടുത്തുള്ളത് പോലെ എനിക്ക് തോന്നാൻ തുടങ്ങിയത്. അല്ലേലും ഞാൻ കിനാവ് കാണല്ലേ....... ഓളീ നട്ടപാതിരാക്കൊന്നും എന്റെ മുറിയിൽ വരില്ലെന്ന് എനിക്ക് നന്നായിട്ട് അറിയാം. അവൾക്കൊരു ഉമ്മ കൊടുക്കാൻ വേണ്ടി നിന്നപ്പോഴാണ് ആരുടെയോ കയ്യീന്ന് എന്റെ ചുണ്ടിന് അടികിട്ടിയത്. പെട്ടന്ന് ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോൾ എന്റെ മുകളിൽ കിടന്ന് എന്നെ തന്നെ രൂക്ഷമായി നോക്കുന്ന പച്ചമിഴികളാണ് കണ്ടത്. സത്യാമാണോ എന്നറിയാൻ വേണ്ടി കണ്ണൊന്നൂടെ അടച്ച് തുറന്നു. അപ്പോഴേക്കും ആ യക്ഷിക്കണ്ണി ഉറഞ്ഞു തുള്ളിക്കൊണ്ട് എന്റെ മേലെന്ന് എഴുന്നേറ്റിരുന്നു. എന്നെ കണ്ണ്പൊട്ടുന്ന തെറി വിളിക്കും എന്ന് കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ പറയുന്ന കാര്യം കേട്ടതും എനിക്ക് കലിപ്പ് കയറി. ഹോ.... ഇവിടെ ആരോ ഉണ്ട്പോലും..... അവള് പറയുമ്പോഴേക്ക് ഞാനത് അങ്ങ് വിശ്വസിക്കല്ലേ....... പിന്നേ..... എന്റെ പട്ടി വിശ്വസിക്കും..... ഇതൊക്കെ ഈ കാന്താരീടെ ഓരോ അടവാണ്..... എനിക്കിട്ട് എന്തോ ഒരു മുട്ടൻ പണി തന്നെ തരാനുള്ള അടവ്. അവളോട് എത്ര തന്നെ പുറത്തേക്ക് പോകാൻ പറഞ്ഞിട്ടും അവൾ പോകാതെ വീണ്ടും അതേ കാര്യം തന്നെ ആവർത്തിക്കുന്നത് കേട്ട് എനിക്ക് എന്റെ ദേഷ്യത്തെ നിയന്ത്രിക്കാൻ ആയില്ല. അപ്പൊ തന്നെ ഞാൻ അവളെ പിടിച്ചു വലിച്ച് പുറത്തേക്ക് ഇട്ടതും ആ കുരിപ്പ് എന്റെ മർമ്മം കലക്കിയതും ഒരുമിച്ചായിരുന്നു... യാ റബ്ബീ...... എന്റെ എല്ലാം ഈ മൂദേവി തകർത്തു. ഇനി ഞാൻ ഒരു ആണാണെന്ന് പറഞ്ഞ് നടന്നിട്ട് എന്താ കാര്യം..... നിനക്ക് വട്ടാണോടി  ഊളെ...... അവളെ രൂക്ഷമായി നോക്കി ഞാൻ അത് ചോദിച്ചതും അതിനേക്കാൾ രൂക്ഷമായി അവൾ എന്നെ നോക്കി. ശേഷം എന്റെ കോളറിൽ പിടിച്ചു വലിച്ച് ഒരു പോക്കായിരുന്നു ബാൽക്കണിയിലേക്ക്. " നോക്ക്..... നോക്ക് കലിപ്പാ........ കണ്ണ് തുറന്ന് നോക്ക്..... അതൊക്കെ ആരാ നിന്റെ ബന്ധുവീട്ടുകാരാണോ..... പറയടാ കോപ്പേ....." അതും പറഞ്ഞ്  അവൾ എനിക്ക് മുന്നിൽ നിന്ന് ഉറഞ്ഞുതുള്ളിയപ്പോൾ ഞാൻ താഴേക്ക് നോക്കി.... ഹോ.... അവരെത്തിയല്ലേ....... പെട്ടന്നുള്ള എന്റെ സംസാരം കേട്ടതും അവൾ ഒന്നും മനസ്സിലാകാതെ എന്റെ മുഖത്തേക്ക് നോക്കി. " നാച്ചു ആരാ അവര്  ??? നിനക്കവരെ നേരത്തെ പരിജയം ഉണ്ടോ..... " ആ.... ഉണ്ട് എന്റെ ബന്ധുവീട്ടുകാരാ..... എന്തേ നിനക്ക് വല്ല നഷ്ട്ടോ ഉണ്ടോ..... ?? അവള് ചോദിച്ച അതേ നാണയത്തിൽ തന്നെ ഞാൻ തിരിച്ചു മറുപടി കൊടുത്തു. അത് കേട്ടതും അവളെ മുഖം മാറി. അവൾ എന്തോ എന്നോട് പറയാനായി വാ തുറന്നതും ഞാൻ വേഗം അവളെ വായപൊത്തി അവിടെ കുനിഞ്ഞിരുന്നു. അവള് കണ്ണുകൊണ്ട് എന്തൊക്കെ കാണിച്ചു കൂട്ടുന്നുണ്ട്..... പക്ഷേ എനിക്കൊന്നും മനസ്സിലാകുന്നില്ല..... പെട്ടന്ന് അവൾ എന്റെ കൈ ശക്തിയിൽ തട്ടിമാറ്റി..... " മനുഷ്യനെ കൊല്ലാൻ നോക്കുന്നോ കലിപ്പാ.... " ഡീ..... മിണ്ടാതെ ഇരിക്ക്..... അവര് കേൾക്കും..... " എന്നാ പറ കലിപ്പാ.... ആരാ അവര്.... അവരെന്തിനാ ഇവിടെ വന്നേ..... ??? " അതൊന്നും നീയിപ്പോ അറിയണ്ട..... ഞാൻ പറയുന്നത് അങ്ങോട്ട്‌ കേട്ടാൽ മതി. വേഗം അകത്തേക്ക് നടക്ക്.... അതും പറഞ്ഞ് ഞാൻ അവളെ കയ്യിൽ വലിച്ച് റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു..... താഴേക്ക് സ്റ്റെയർ ഇറങ്ങി പോകുമ്പോളാണ് കൂടെ ഇറങ്ങിപോരുന്ന കാ‍ന്താരിയെ കണ്ടത്.... നീയിതെങ്ങോട്ടാ എന്റെ പുറകെ  ..... ??? "ഞാനും വരുന്നുണ്ട്..... നീ നടക്ക്. നമുക്കൊരുമിച്ചവരെ നേരിടാം..... " അയ്യടാ..... നീയിപ്പോ അങ്ങനെ നേരിടണ്ട. ഇത് നിനക്ക് ഇടപെടാൻ പറ്റിയ ടീംസ് അല്ല. അതുകൊണ്ട് നീ മര്യാദക്ക് റൂമിലേക്ക് കയറി പോകാൻ നോക്ക്. എന്ത് ശബ്ദം കേട്ടാലും പുറത്തേക്ക് ഇറങ്ങണ്ട.... " കലിപ്പാ..... ഞാനും വരുന്നു...... " അതും പറഞ്ഞ് പെണ്ണവിടെ നിന്ന് ചിണുങ്ങുന്നത് കണ്ട് ഞാൻ അവളെ രൂക്ഷമായി നോക്കിയിട്ട് താഴേക്ക് ഇറങ്ങി പോയി. _____^_____^_____^_______^______^____________^______^______^_____^ [അമ്മു ] കലിപ്പൻ അങ്ങനെയൊക്കെ പറഞ്ഞൂന്ന് കരുതി ഞാൻ അവന്റെ കൂടെ പോകാതെ ഇരിക്കൊന്നും ഇല്ല..... എന്തോ അവര് അത്രേം പേരുടെ ഇടയിലേക്ക് അവനെ തനിച്ച് വിടാൻ നമ്മളെ മനസ്സ്‌ അനുവദിക്കുന്നില്ല...... അതുകൊണ്ട് ഞാൻ വേഗം അവന്റെ മുറിയിലേക്ക് പോയി അവന്റെ ഷെൽഫിലെ ഡ്രോയിൽ നിന്നും സർവീസ് പിസ്റ്റൽ എടുത്ത് താഴേക്ക് പോയി. മെയിൻ ഹാളിലെ ഡോർ എത്ര ശ്രമിച്ചിട്ടും നമ്മക്ക് തുറക്കാൻ കഴിയുന്നില്ല. കലിപ്പൻ പുറത്ത്ന്ന് പൂട്ടിയതായിരിക്കും. ഞാൻ ലൈറ്റ് ഒന്നും ഓൺ ചെയ്യാതെ പതിയെ വീടിന്റെ സൈഡിലേക്കുള്ള ഡോറിന്റെ അങ്ങോട്ട് പോയി. ഭാഗ്യം ഇതവൻ പൂട്ടിയിട്ടില്ല. ഞാൻ പതിയെ പുറത്തേക്ക് ഇറങ്ങി. ഈ ഡോർ നേരെ ഗാർഡനിന്റെ സൈഡിലേക്കാണ്. ഉള്ളിൽ ചെറിയ പേടിയൊന്നും ഇല്ലാതില്ല.... അവരെ കയ്യിൽ AK47 ഒക്കെ.....എന്റെ  കയ്യിൽ ആണേൽ ആ കലിപ്പന്റെ ഒരു ഒണക്ക സർവീസ് പിസ്റ്റൽ മാത്രേ ഉള്ളൂ...... എന്നാലും അവനെവിടുന്നാ ഈ ഗൺ. ഇതിന് ലൈസൻസ് ഒക്കെ ഉണ്ടോ ആവോ.... കലിപ്പനെ ചുറ്റിപറ്റി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്..... മ്മ്...... കണ്ടുപിടിക്കാം...... നമ്മളോരോന്ന് ചിന്തിച്ച് ഒരു ചെടിയുടെ മറവിൽ പോയി നിന്നു. ചുറ്റും ഒന്ന് നോക്കിയപ്പോൾ കണ്ടത് നേരത്തെ കണ്ട ആ ആൾക്കാരുമായി നല്ല ഉഗ്രൻ ഫൈറ്റ് നടത്തികൊണ്ടിരിക്കുന്ന കലിപ്പനെയാണ്.. അവന്റെ അടികണ്ടപ്പോ തന്നെ നമ്മക്ക് രോമാഞ്ചിഫിക്കേഷൻ ഫീൽ ചെയ്തു. നമ്മളവനെ തന്നെ നോക്കി നിൽക്കുമ്പോഴാണ് എന്റെ കഴുത്തിൽ എന്തോ തണുപ്പ് അനുഭവപ്പെട്ടത്. പതിയെ പുറകോട്ട് തിരിഞ്ഞു നോക്കിയതും നമ്മളെ  കഴുത്തിലേക്ക് ഗൺ ചൂണ്ടിക്കൊണ്ട് നിൽക്കുന്ന ആളെ കണ്ടതും ഉള്ളിലൂടെ ഒരു കാളലങ് പോയി. എങ്കിലും ധൈര്യം കൈവിടാതെ ഞാൻ അയാളെ തന്നെ നോക്കിക്കൊണ്ട് എന്റെ കയ്യിലെ ഗൺ ഉയർത്താൻ നിന്നതും അയാൾ ട്രിഗറിൽ വിരൽ അമർത്താൻ തുടങ്ങി. ഹേയ്..... സ്റ്റോപ്പിറ്റ്.... പെട്ടന്ന് ഞാൻ അയാൾക്ക് നേരെ കൈ ഉയർത്തിയതും അയാൾ ഒന്ന് ഞെട്ടിക്കൊണ്ട് എന്നെയും എന്റെ കയ്യിലേക്കും മാറി  മാറി നോക്കി. Who are you ??? ഞാൻ അയാളെ നോക്കി അത് ചോദിച്ചതും അയാൾ ഓരോന്ന് പറയാൻ തുടങ്ങി. ആ അങ്ങനെ വരട്ടെ..... ഇപ്പോഴല്ലേ നിങ്ങളെ മനസ്സിലായത്.... നിങ്ങളെ കണ്ടപ്പോൾ തന്നെ എനിക്കൊരു ബംഗാളി ലുക്ക് തോന്നിയിരുന്നു... ഹിന്ദിക്കാരാണല്ലേ............... എന്തിനാ നിങ്ങൾ അവനെ ഉപദ്രവിക്കുന്നത്  ??? *HE IS DARE DEVIL * അയാൾ പറഞ്ഞത് കേട്ടതും ഞാൻ ഞെട്ടിതരിച്ച് അയാളെ നോക്കി. Devil ഓ ??  " *Yes....DARE DEVIL, THE VAMPIRE PRINCE * ഞങ്ങളെ ആളുകളെ ഇല്ലാതാക്കിയ അവനെയും അവന്റെ കുടുംബത്തെയും വേരോടെ പിഴുതെറിയും ഞങ്ങൾ. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇത്രേം നാൾ.... " അയാൾ പറയുന്ന ഓരോന്നും ഒരു ഞെട്ടലോടെ ഞാൻ കേട്ടു. "നാച്ചു" അവൻ സത്യത്തിൽ ആരാണ്... എന്താ എത്ര ശ്രമിച്ചിട്ടും എനിക്കവനെപറ്റി അറിയാൻ സാദിക്കാത്തത്. നമ്മളോരോന്ന് ചിന്തിച്ചപ്പോഴേക്കും അയാൾ ഗൺ എന്റെ തലക്ക് നേരെ ചൂണ്ടി. നീ NAZAL ന്റെ പെണ്ണായിരിക്കും അല്ലേ... അതും പറഞ്ഞായാൾ ട്രിഗറിൽ വിരൽ അമർത്തി. ഠോ....... പെട്ടന്ന് ഒരു വെടി ശബ്ദം കേട്ടതും ഞാൻ നിലത്ത് നിന്ന് പതിയെ തല ഉയർത്തി നോക്കി. അൽപ്പസമയം മുൻപ് സംഭവിച്ചത് ഒന്നൂടെ ഓർത്ത് നോക്കിയതും ഞാൻ അയാളെ നോക്കി ഒന്ന് കോട്ടി ചിരിച്ചു. പുറകിൽ നിൽക്കുന്ന കലിപ്പനെ കണ്ടതും അയാളുടെ മുഖം ഭയംക്കൊണ്ട് നിറഞ്ഞു. കലിപ്പന്റെ മുഖത്തേക്കാണെൽ നോക്കാൻ പോലും കഴിയില്ല. അക്കോലത്തിലാണ്....... ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകിയിട്ടുണ്ട്. അയാളെ തലപിടിച്ച് പുറകിലേക്ക് ഓടിച്ചുകൊണ്ട് അവൻ അയാളെ മലർത്തിയടിച്ചു. അയാൾ നിലത്ത് കിടന്ന് വേദനകൊണ്ട് പുളയുമ്പോളാണ് വേറൊരുത്തൻ നാച്ചുവിന് പുറകിൽ ഗണ്ണും പിടിച്ച് നിൽക്കുന്നത് കണ്ടത്.... ഠോ...... നാച്ചൂ......... തുടരും....... @@@@@@@@@@@@@@@@ സോറി സോറി സോറി..... നമ്മക്ക് പറഞ്ഞ time ൽ പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ല. നെറ്റ് വർക്കും ഞാനും നല്ല അടുപ്പത്തിൽ ആയതുകൊണ്ട് ആ സാദനം എന്റെ ഫോണിന്റെ ഏഴയൽപക്കത്ത് കൂടി പോലും വരുന്നില്ല. തെറ്റുകൾ ഉണ്ടാകും. തിരുത്തി വായിക്കണം. അഭിപ്രായങ്ങൾ അറിയിക്കുക -------------------------@@ #📙 നോവൽ
15.1k കണ്ടവര്‍
24 ദിവസം
#

📙 നോവൽ

*👸അമൽ👸* Part 75 (2) ✒️Anshi_anzzz @#@#@#@#@#@#@#@#@#@#@ ഇവാൻ....... അവന്റെ ഉപ്പയും ഉമ്മയും പിന്നെ ലോലനും കാക്കുവും സിയയും ഫയാസ്ക്കയും...... ഞാൻ അവരെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു കൊടുത്തു..... തിരിച്ച് അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട്‌ നാച്ചുവിലേക്ക് നോട്ടം തെറ്റിച്ചു. " ഇത്...... ഇത് അഹമ്മദിന്റെ മോനല്ലേ...... " ഇവാന്റെ ഉപ്പ അത് ചോദിച്ചതും കലിപ്പൻ അതേന്ന് തലയാട്ടി...... കാക്കൂനെ നോക്കിയപ്പോൾ ആണേൽ അവൻ ഞങ്ങളെ നോക്കി ഒരുമാതിരി ഒരു ഇളി ഇളിക്കാ..... അത് കണ്ടപ്പോ തന്നെ ഞാൻ അവനെ നോക്കി കണ്ണുരുട്ടി. മോള് വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഇവൾക്ക് കാണണം എന്ന് ഒരേ നിർബന്ധം. അപ്പൊ ഇവരാ ഞങ്ങളെ ഇങ്ങോട്ട് കൂട്ടികൊണ്ടുവന്നത്......... എന്ന് തുടങ്ങി മൂപ്പര് എന്തൊക്കെയോ പറഞ്ഞ് അവിടുന്ന് പോയി. ഇവാൻ ആണേൽ എന്നേം നാച്ചുനേം മാറിമാറി നോക്കിയിട്ട് ഒരു ചെറുപുഞ്ചിരി പാസാക്കി അവരെ കൂടെ നടന്നു.... അന്നേരം അവന്റെ കണ്ണുകൾ ഈറൻഅണിഞ്ഞിട്ടുണ്ടായിരുന്നു...... അവര് പോയി കഴിഞ്ഞതും തുടങ്ങീലെ നമ്മളെ മക്കളെ ചോദ്യം ചെയ്യൽ..... " അല്ല എന്തായിരുന്നു ഡോർ തുറക്കാൻ ഇത്രക്ക് താമസം..... നിങ്ങൾക്ക് രണ്ടാൾക്കും കൂടി ഡോറോക്കെ ലോക്ക് ചെയ്ത് എന്തായിരുന്നു ഇതിനുള്ളിൽ പണി.... " എന്ന് ലോലൻ ചോദിച്ചതും ബാക്കിയുള്ളവരും അതിനെ ശെരിവെച്ചു... ഞാൻ ലോലനെ നോക്കി ഒന്ന് കണ്ണുരുട്ടി. അല്ലേലേ എന്റെ സകല കണ്ട്രോളും പോയി നിൽക്കാണ്. വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കാതെ മുന്നീന്ന് പൊയ്ക്കോ ലോലാ..... അതായിരിക്കും ഇപ്പൊ നിന്റെ തടിക്ക് നല്ലത്..... ഞാൻ അവനെ രൂക്ഷമായി നോക്കി അത് പറഞ്ഞതും അവനൊന്ന് ഇളിച്ചുകാട്ടി അവിടുന്ന് ഓടി. എന്നാ പിന്നെ ഞങ്ങളും അങ്ങോട്ട് പോട്ടെ.... അതും പറഞ്ഞ് സിയ ഫയാസ്ക്കാനേം വലിച്ച് താഴേക്ക് പോയി. കാക്കു ഇപ്പൊഴും ഞങ്ങളെ രണ്ടാളേം അടിമുടി നോക്കി നിൽക്കാണ്. കാക്കൂനേം ആ കലിപ്പനേം ഒന്ന് നോക്കിയിട്ട് ഞാനും താഴോട്ട് വിട്ടു. പിന്നെ ഫുഡ് ഒക്കെ കഴിച്ച് എല്ലാവരും കൂടി ഒരു ഹാളിൽ ഒരുമിച്ച് ഇരുന്ന് വർത്താനം പറയാൻ തുടങ്ങി. ഞാൻ ഉമ്മച്ചിന്റേം ബാബിടേം അടുത്ത് പോയിരുന്നു. നമ്മളെ ഫാമിലിയും സിയന്റെ ഫുൾ ഫാമിലിയും ഇവന്റെ ഫാമിലിയും പിന്നെ അവിടെ കൂടിയിരുന്ന മിക്കആൾക്കാരും ഉണ്ടായിരുന്നു ആ ഹാളിൽ. ഇവാനും അവന്റെ ഉമ്മയും എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നത് കണ്ട് എനിക്കാകെ ചടപ്പായി. അവന്റെ ഉമ്മാക്കും നമ്മളെ കാര്യത്തിൽ നല്ല താല്പര്യം ആയിരുന്നു. ഞാൻ അവന്റെ ഉമ്മാനെ നോക്കി നൈസായി ഒന്ന് ചിരിച്ചുകൊടുത്തിട്ട് തലചെരിച്ചു..... ഇനിയാ ഭാഗത്തേക്കേ ഞാൻ നോക്കൂല....... അങ്ങനെ ഓരോന്ന് പറയുന്നതിനിടയിൽ ആണ് ഇവാന്റെ ഉപ്പ ആ ചോദ്യം അങ്ങോട്ട്‌ വലിച്ചിട്ടത്.......അതോടെ എല്ലാവരുടെ നോട്ടം എന്നിലായി. "അല്ല ഫിറോസ്..... തന്റെ മോളെ അഹമ്മദിന്റെ മോനുമായി ആണോ നിക്കാഹ് കഴിപ്പിക്കാൻ പോണേ.... " എന്ന് ആ കള്ളതന്ത ചോദിച്ചതും എല്ലാവരും കൂടി എന്നെ ഒരു നോട്ടം..... ഹോ ചിലതെണ്ടികളുടെ നോട്ടം കണ്ടാൽ പെറ്റതള്ള സഹിക്കൂല....... "അതെന്താ റഹ്മാൻ നീയങ്ങനെ ചോദിച്ചത്..... എനിക്കെന്റെ മോളെ ഇവന്റെ മോനെക്കൊണ്ട് നിക്കാഹ് കഴിപ്പിക്കുന്നതിന് സന്തോഷമെ ഉള്ളൂ.... അവർക്ക് രണ്ടുപേർക്കും തമ്മിൽ ഇഷ്ട്ടമാണെങ്കിൽ ഞങ്ങൾ അത് നടത്തി കൊടുക്കും അല്ലേ അഹമ്മദേ...... " "ആ പിന്നല്ലാണ്ട്...... മക്കളെ ഇഷ്ടമല്ലേ ഞങ്ങളെ സന്തോഷം.... " അങ്കിളുംകൂടി ഇത് പറഞ്ഞതും ഞാൻ ആ കലിപ്പനെ ഒന്ന് നോക്കി..... ശവം. ഇവനെയൊക്കെ കെട്ടുന്നതിനെക്കാൾ നല്ലത് വല്ല ചെന്നൈ എക്സ്പ്രസ്സിനും തലവെക്കുന്നതാ..... " ഞാൻ ചോദിക്കാൻ കാരണം എന്താണെന്ന് വെച്ചാൽ രണ്ട്പേരും ഇപ്പൊ തന്നെ റൂമിൽ ഡോറൊക്കെ ലോക്ക് ചെയ്ത് ഇരിക്കുന്നത് കണ്ടു അതാ....." യാ റബ്ബീ...... ഇങ്ങേര് മനുഷ്യനെ നാണം കെടുത്തും എന്നാ തോന്നുന്നേ..... മൂപ്പര് അത് പറഞ്ഞതും ഞാൻ എല്ലാവരെയും ഒന്ന് നോക്കി. ഹൗ ബല്ലാത്ത ജാതി. അതിന് മാത്രം അവിടെ ഒന്നും നടന്നില്ലല്ലോ..... പിന്നെയെന്താ ഇവരൊക്കെ ഇങ്ങനെ നോക്കുന്നെ..... നമ്മൾ അതും ചിന്തിച്ച് നിന്നപ്പോഴാണ് റൂമിൽ വെച്ച് കലിപ്പൻ എന്നെ കിസ്സടിച്ചത് ഞാൻ ഓർത്തത്. അത് ആലോചിച്ചപ്പോൾ തന്നെ ആകെ കലിപ്പ് കയറി ഞാൻ തെണ്ടിനെ തുറിച്ചു നോക്കി...... ഇവൻ പറഞ്ഞത് നേരാണോ അമ്മൂ.... നിങ്ങൾക്ക് രണ്ടാൾക്കും കൂടി എന്തായിരുന്നു അതിനുള്ളിൽ പണി ?? വാപ്പ അത് ചോദിച്ചതും ഞാൻ എന്ത് പറയണം എന്നറിയാതെ ഒന്ന് കുഴങ്ങി..... അത് പിന്നെ വാപ്പാ നിങ്ങള് ഉദ്ദേശിക്കുന്ന പോലെ ഒന്നുമല്ല.. ഞാൻ സിയന്റെ മുറിയിലെ ബാത്‌റൂമിൽ ആയിരുന്നു. നാച്ചു ഞാൻ അതിനുള്ളിൽ അറിയാതെയാണ് അങ്ങോട്ട് കയറി ഡോർ ലോക്ക് ചെയ്തെ. പിന്നെ ഇവര് വിളിച്ചപ്പോൾ തുറക്കാൻ വൈകിയത് എന്താണെന്ന് വെച്ചാൽ """ വാപ്പാക്ക്  അറിയാലോ എന്നേം അവനേം.... അവൻ ഡോർ ലോക്ക് ചെയ്തതിന്റെ പേരിൽ ഞങ്ങൾ രണ്ടാളും അവിടെ നിന്ന് വഴക്കിടായിരുന്നു. അതുകൊണ്ടാണ് തുറക്കാൻ വൈകിയത്.... "" എന്നൊക്കെ നമ്മള് ഒറ്റശ്വാസത്തിൽ പറഞ്ഞ് നിർത്തിയതും എല്ലാവരും വീണ്ടും എന്നെ ഉറ്റുനോക്കാൻ തുടങ്ങി. കലിപ്പന്റെ കണ്ണൊക്കെ ഇപ്പൊ പുറത്ത് ചാടും എന്ന മട്ടിലാണ്. കാരണം അമ്മാതിരി കള്ളമാണല്ലോ ഞാൻ പറഞ്ഞത്... "അമ്മൂ നീയെന്തിനാ മോളെ അതിനിങ്ങനെ ഹീറ്റാകുന്നത്..... ഞാൻ ചോദിച്ചല്ലേ ഉള്ളൂ. എന്റെ മോളെ എനിക്ക് നല്ല വിശ്വാസാ..... അത്രേം പോരേ.... " എന്ന് വാപ്പ ചോദിച്ചതും ഞാൻ ഒന്ന് ചിരിച്ചിട്ട് തലയാട്ടി. അപ്പോഴാണ് വേറെ രണ്ട് കണ്ണുകൾ എന്നേം കലിപ്പനേം തന്നെ വീക്ഷിച്ചോണ്ട് ഇരിക്കുന്നത് കണ്ടത്. അപ്പൊ തന്നെ ഞാൻ അവനെ നോക്കി ആരും കാണാതെ പറഞ്ഞു..... "കള്ള ലോലാ..... അധികം നോക്കണ്ട. നീ ഈ നോക്കുന്നതിന്റെ അർത്ഥം എന്താണെന്നൊക്കെ എനിക്ക് അറിയാം. മര്യാദക്ക് വേറെ എവിടേക്കെങ്കിലും നോക്കിക്കോ..... ഇല്ലേൽ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.... " ഞാൻ ഇത് പറഞ്ഞതും നമ്മളെ ലോലപ്പൻ എന്നെ ഒരു നോട്ടം..... അതും എജ്ജാതി നോട്ടംന്നറിയുമോ..... " ഡീ പെറുഓ...... ഇയ്യ് വല്ലാണ്ട് ഒലത്താൻ നിക്കല്ലേ...... ഇയ്യ് ഇവിടെ വന്നേ മുതല് തുടങ്ങിയതാ എനിക്കിട്ട് ഉണ്ടാക്കൽ..... ഇതിനൊക്കെയുള്ളത് മുതലും പലിശയും ചേർത്ത് ഞാൻ തരുന്നുണ്ട്. ഇപ്പൊഴല്ല. പിന്നീട്. " അതും പറഞ്ഞ് ലോലൻ അവിടുന്ന് അവന്റെ സ്‌പെക്‌സും മുഖത്ത് എടുത്ത് വെച്ച് എഴുന്നേറ്റ് പോകുന്നതും നോക്കി ഞാൻ അങ്ങനെ കിളിപാറി ഇരുന്നു... മ്മ്മ്..... ലോലനും പുരോഗമനം ഉണ്ട്. _______🍁🍁🍁🍁🍁_______ അങ്ങനെ ഫൈനുത്താന്റെ മാര്യേജും കഴിഞ്ഞു. ഇനിയിപ്പോ എന്താ...... ആ അത് തന്നെ..... എന്റെ പതിനാറടിയന്തരം........ ശോ ഇൻക്ക് വയ്യ ഈ കാലമാടന്റെ കൂടെ അങ്ങോട്ട്‌ പോകാൻ. ഈ തെണ്ടി ഇക്കോലത്തിൽ ആണേൽ അടുത്ത പ്രാവശ്യം ഞാൻ ഇങ്ങോട്ട് വരുമ്പോൾ എന്റെ ഒക്കത്ത് ഒരു ട്രോഫി കൂടി ഉണ്ടാകും.... അവൻ വെച്ച്തരുന്ന ട്രോഫി.... ഈ....... ആ തെമ്മാടിയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ദേഷ്യം വരുന്നു. ഇന്ന് ഈവെനിംഗ് ആണ് ഫ്ലൈറ്റ്. പാക്കിങ്ങും കാര്യങ്ങളും ഒക്കെ ഉമ്മച്ചിയും ബാബിയും കൂടി ചെയ്തതോണ്ട് നമ്മക്ക് പിന്നെ വെറുതെ ഇരിക്കലായിരുന്നു പണി. " അമ്മൂ..... ഇവിടെ വാ....... " ശോ നമ്മളെ പബ്‌ജി..... ഈ ഉമ്മച്ചി എന്തിനാണ് ആവോ വിളിക്കുന്നത്...... നമ്മള് തലയും ചൊറിഞ്ഞോണ്ട് കിച്ചണിലേക്ക് ചെന്നപ്പോൾ ഉമ്മച്ചി അവിടെ എന്തൊക്കെയോ കുക്ക് ചെയ്യായിരുന്നു.... എന്തിനാ ഉമ്മച്ചിയെ ഇങ്ങള് ഇന്നെ വിളിച്ചത്    ?? " ന്ന നീയീ കോഫി ഒന്ന് നാച്ചൂന് കൊണ്ടുപോയി കൊടുക്ക്. ഞാൻ ഇവിടെ വേറൊരു പണിയിലാണ്..... " അയ്യട എന്നിക്കൊന്നും വയ്യ ആ തെണ്ടിക്ക് കോഫി കൊണ്ടുപോയി കൊടുക്കാൻ. ഉമ്മച്ചി തന്നെയങ് കൊണ്ടുകൊടുത്താൽ മതി. " ദേ അമ്മു നീയെന്റെ കയ്യീന്ന് മേടിക്കും കെട്ടോ...... വയസ്സിന് മൂത്തവരെ ഇങ്ങനെയൊക്കെ വിളിക്കാവോ........ ഇതാണോ ഞാൻ നിന്നെ പഠിപ്പിച്ചത്..... പറ അമ്മു...... ആണോന്ന്...... " ഹോ..... എന്റെ പൊന്നുമ്മച്ചി ഇങ്ങളതിങ് തരിൻ..... ഞാൻ തന്നെ കൊണ്ടുപോയി കൊടുത്തോളാം..... ഈ പ്രസംഗം ഒന്ന് നിർത്തിൻ. അതും പറഞ്ഞ് ഞാൻ ഉമ്മച്ചിന്റെ കയ്യീന്ന് ആ കപ്പും വാങ്ങി കലിപ്പനെ തിരഞ്ഞ് ഇറങ്ങി. _____________________________ [നാച്ചു] ഇന്ന് ഈവെനിംഗ് നാട്ടിലേക്ക് പോകാണ്. അതിന്റെ ഓരോ ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞ് ഒന്ന് ഫ്രഷായി ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോളാണ് ആ യക്ഷിക്കണ്ണി ഒരു കപ്പ് കോഫിയുമായി വന്നത്. ന്ന..... എടുത്ത് മോന്തിക്കോ..... അതും പറഞ്ഞ് അവളത് അവിടെ വെച്ച് പോകാൻ നിന്നതും ഞാൻ ഒന്ന് കോട്ടി ചിരിച്ചിട്ട് അവളെ അടുത്തേക്ക് നടന്നു. എനിക്കൊന്നും വേണ്ട നിന്റെ കോഫി...... നീയാണ് തരുന്നത്..... നമ്പാൻ പറ്റൂല.... നീ ചിലപ്പോ ജോളി വേർഷൻ ടു  ആകാനുള്ള പുറപ്പാടിൽ ആയിരിക്കും..... കൊണ്ടുപോടി ഇത്..... എന്ന് നല്ല കലിപ്പിൽ ഞാൻ പറഞ്ഞതും ആ കാ‍ന്താരി അവളെ യക്ഷികണ്ണും ഉരുട്ടി എന്നെ നോക്കി പേടിപ്പിക്കാൻ തുടങ്ങി. " നിന്നെ കൊല്ലണം എങ്കിൽ എനിക്ക് ഒരു ജോളിയുടേം സൈനൈഡിന്റേം ആവശ്യമില്ല... അതിന് ഞാനൊന്ന് കരുതിയാൽ മതി.... താനിപ്പോ വേണേൽ ഇതെടുത്ത് മോന്തിക്കോ.... ഇല്ലേൽ അതങ്ങ് ചിന്തികളഞ്ഞേര്.......  " അതും പറഞ്ഞ് ആ കാ‍ന്താരി പോയതും ഞാൻ ആ കോഫി എടുത്ത് ഒരു സിപ് എടുത്തിട്ട് ഫോണിലേക്കും നോക്കി അങ്ങനെ ഇരുന്നു. നേരം പോയതറിഞ്ഞില്ല..... വേഗം റെഡിയായി എല്ലാവരോടും യാത്രപറഞ്ഞ് എയർപ്പോട്ടിലേക്ക് വിട്ടു. പിന്നെ അവിടെ ചെന്ന് ആ കാ‍ന്താരി അവന്മാരെയൊക്കെ കെട്ടിപിടിച്ച് ആകെ കരച്ചിലും പിഴിച്ചിലും ഒക്കെ ആയി സീൻ ഡാർക്കാക്കി..... അങ്ങനെ ഞങ്ങൾ രണ്ടും നാട്ടിലേക്ക് ഫ്ലൈറ്റ് കയറി. ബാക്കിയൊക്കെ ഇനി അവിടെ വെച്ച്. തുടരും.... _____🍁🍁🍁_____ സോറി...... സോറി...... സോറി........ നമ്മളെ ഫോൺ കേടായിരുന്നു. ഇന്നാണ് ശെരിയാക്കി കിട്ടിയത്. അതുകൊണ്ടാണ് ഇത്രേം ദിവസം സ്റ്റോറി പോസ്റ്റാതിരുന്നത്. വെയിറ്റ് ചെയ്യിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു. പിന്നെ നാളെ സ്റ്റോറിയില്ല. ഇൻഷാ അല്ലാഹ്..... നല്ലൊരു ഭാഗവുമായി മറ്റന്നാൾ വരാം..... അപ്പൊ എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ....... _________________________________ #📙 നോവൽ
14.5k കണ്ടവര്‍
27 ദിവസം
#

📙 നോവൽ

*👸അമൽ👸* Part 75 (1) ✒️Anshi_anzzz @#@#@#@#@#@#@#@#@#@ കാക്കു പറഞ്ഞ് മുഴുവനാക്കും മുന്നേ എന്തോ വീഴുന്ന ശബ്ദം കേട്ടതും ഞങ്ങൾ രണ്ടും അങ്ങോട്ട് തിരിഞ്ഞു നോക്കി.... നിലത്ത് വീണ് കിടക്കുന്ന മിച്ചുവിനെ കണ്ടതും അവന്റെ അടുത്തേക്ക് ഓടിയിട്ട് അവനെ എന്റെ മടിയിലേക്ക് എടുത്ത് കിടത്തി... മിച്ചു മിച്ചു...... കണ്ണ് തുറക്ക്.... എന്താ പറ്റിയെ..... മിച്ചു.....  എന്താടാ പറ്റിയെ..... മിച്ചു... "കാക്കു" "യ..... യക്ഷീ...... " അത് പറഞ്ഞതും വീണ്ടും അവന്റെ ബോധം പോയി.    ടാ ലോലാ.... കണ്ണ് തുറക്കെടാ തെണ്ടി.     എവിടെയാടാ യക്ഷി.... ലോലപ്പാ കണ്ണ് തുറക്ക്.... അവന്റെ നെഞ്ചിൽ രണ്ട് കുത്ത് കൊടുത്തതും അവനൊന്ന് ചുമച്ചിട്ട് കണ്ണ് തുറന്നു ....... എന്നെ കണ്ടതും വീണ്ടും അവന്റെ ബോധം പോകാൻ നിന്നതും മോന്തക്കിട്ട് ഒരു വീക്ക് വെച്ച് കൊടുത്ത് അവനെ നിലത്തിട്ട് ഞാൻ എഴുന്നേറ്റ് നിന്നതും അവന്റെ പോയ കിളിയൊക്കെ തിരിച്ച് വന്ന് ഓൻ എന്നെ ഉറ്റുനോക്കാൻ തുടങ്ങി..... ശേഷം വീണ്ടും ഓന് എന്നെ നോക്കി യക്ഷീന്ന് പറഞ്ഞതും അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങിയതും ഒരുമിച്ചായിരുന്നു... നമ്മളെ ഉമ്മച്ചിയും വാപ്പയും വല്ലിക്കയും ബാബിയും ആ കലിപ്പനും ഒക്കെ ഉണ്ടായിരുന്നു ആ ഇളിയിൽ. അവരെയൊക്കെ ഒന്ന് നോക്കി കണ്ണുരുട്ടി ഞാൻ അവിടെയുള്ള ഒരു ചെയറിൽ പോയിരുന്നതും തെണ്ടി ലോലൻ പെറുമോളെന്നും വിളിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു. അവനെ കണ്ടിട്ടും കാണാത്ത മട്ടിൽ ഇരുന്നതും അവൻ വന്നെന്റെ പുറത്ത് ഒരടിതന്നു . അവൻ തന്ന അടിയുടെ വേദനയിൽ ഞാൻ ശെരിക്കും ഒരു യക്ഷിയായി അവന് നേരെ ചീറിയതും ചെക്കൻ ഒരു പായലായിരുന്നു അകത്തേക്ക്. പിന്നെ അവനെ റൂമിൽ പോയിട്ട് തല്ലണം എന്നൊക്കെ നമ്മക്ക് ആഗ്രഹം ഉണ്ടെങ്കിലും വന്ന് കയറിയതല്ലേ ഒള്ളൂ അപ്പോഴേക്കും തുടങ്ങണ്ട എന്ന് കരുതി ഞാൻ എന്റെ മുറിയിലേക്ക് പോയി. _______________________________ ഇന്ന് നമ്മക്ക് പുറത്തൊക്കെ ഒന്ന് കറങ്ങാൻ പോകണം എന്ന് പറഞ്ഞ് വാശി പിടിച്ചിട്ട് നമ്മളെ രണ്ട് ഇക്കാക്കമാരും അതിന് സമ്മതം മൂളി. ലോലന് പിന്നെ അതൊന്നും വിഷയല്ല.... എങ്ങോട്ട് വിളിച്ചാലും മുന്നിൽ ഓൻ ഇണ്ടാകും..... കലിപ്പനെ ഇതിൽ നിന്ന് എങ്ങനെ എങ്കിലും ഒഴിവാക്കണം എന്ന് കരുതിയതാ....  പക്ഷേ നമ്മളെ പുഞ്ഞാര വാപ്പച്ചി അവനേം നമ്മളെ കൂടെ കെട്ടിഒരുക്കി പറഞ്ഞയച്ചു..... അതിൽ നമ്മക്ക് നല്ല അമർഷം തോന്നിയെങ്കിലും അതൊക്കെ നമ്മള് ഓനെ പുച്ഛിച്ച് തീർത്തു. ആദ്യം ഞങ്ങൾ പോയത് ദുബായ് മാളിലേക്ക് ആയിരുന്നു. അവിടെ എത്തിയതും അവര് നാലും കൂടി ഒരു സെറ്റായി മുന്നിൽ നടക്കുന്നത് കണ്ടതും നമ്മക്ക് കലിപ്പ് കയറി വന്നു. എങ്കിലും ഇതൊരു പബ്ലിക് പ്ലെയ്സ് ആയതുകൊണ്ട് ഞാൻ അതൊക്കെ കണ്ട്രോൾ ചെയ്ത് നിന്നു. ബ്ലഡി ബ്രദേഴ്സ്.... ഞാനവരെ പെങ്ങൾ ആണ്.... അവൻ അവരെ ആരാ..... നോക്കിക്കോ ഇതിനൊക്കെ ഞാൻ നിനക്ക് ഒരു മുട്ടൻ പണി തന്നെ തരും. എന്റെ ഇക്കാക്കാസിനെ ഒക്കെ നീ എന്റെ അടുത്ത്ന്ന് അകറ്റിയതിന്. നമ്മളവനേം പ്രാകി ഒരു മൂഡും ഇല്ലാതെ അവർക്ക് പുറകിൽ അങ്ങനെ നടക്കുമ്പോഴാണ് നമ്മളെ കയ്യിൽ ആരോ വന്ന് പിടിച്ചത്. പെട്ടന്ന് ഉണ്ടായ ഞെട്ടലിൽ ഞാൻ തിരിഞ്ഞു നോക്കിയതും എന്റെ തൊട്ടപ്പുറത്ത് നിൽക്കുന്ന ഇവാനെ കണ്ട് ഞാൻ ഷോക്കായി പോയി. അവന്റെ കണ്ണിലെ തിളക്കം മുഖത്തെ സന്തോഷം ഒക്കെ കണ്ട് ഞാൻ ആകെ പതറി പോയി. ഇക്കാക്കാസൊക്കെ കുറച്ച് മുന്നിൽ ആയതുകൊണ്ട് ഇതൊന്നും കാണുന്നില്ല.... അമൽ...... നീ എപ്പൊഴ വന്നത്...... വാട്ട് എ സർപ്രൈസ് ??? നീ ഇനി ഇങ്ങോട്ട് തിരിച്ചു വരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. "ഇവാൻ" അതിന് ഞാൻ ചത്ത്‌പോയിരിക്കല്ലല്ലോ ഇവാൻ..... എന്റെ ഫാമിലി ഇവിടെ ഉള്ളിടത്തോളം കാലം എനിക്ക് ഇങ്ങോട്ട് വന്നേപറ്റൂ.... "അത് മാത്രമല്ല കാര്യമെന്ന് എനിക്കറിയാം. എന്റെ എങ്കേജ്മെന്റ് കഴിഞ്ഞത് നീ അറിഞ്ഞുകാണുമല്ലോ..... " ആ.... അത് ഞാൻ ചോദിക്കാൻ വിട്ടു. പെണ്ണെങ്ങനെ ഉണ്ട് ഇവാൻ...... തനിക്ക് മാച്ചാണോ.... ഫോട്ടോ ഉണ്ടോ തന്റെ കയ്യിൽ.... ??? ഞാൻ ചോദിച്ചതിന് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൻ എന്നെ തന്നെ നോക്കിനിന്നു. " നിന്റെ അത്രക്ക് മൊഞ്ചത്തി ഒന്നും  അല്ല അമൽ... " മൊഞ്ചിലൊക്കെ എന്തിരിക്കുന്നു ഇവാൻ..... തനിക്ക് യോജിച്ച പെണ്ണ് തന്നെ ആയിരിക്കും അവൾ...... എനിവേ ഹാപ്പി മാരീഡ് ലൈഫ്..... അതും പറഞ്ഞ് ഞാൻ അവന് നേരെ കൈ നീട്ടിയതും അവൻ എന്നെ തന്നെ കണ്ണിമ ചിമ്മാതെ നോക്കിനിന്നു. അതുകണ്ട് ഞാൻ വേഗം എന്റെ കൈ പിൻവലിച്ചിട്ട് കൈ രണ്ടും മാറിൽ കെട്ടി അവനെത്തന്നെ നോക്കിനിന്നതും നമ്മളെ ഇക്കാക്കാസും കലിപ്പനും ഒക്കെ അങ്ങോട്ട്‌ വന്നു. ഇവാനെ കണ്ട് അവരൊക്കെ ഹായ് പറഞ്ഞ് ഓരോന്ന് സംസാരിച്ച് നിൽക്കുമ്പോഴും അവന്റെ കണ്ണ് എന്റെ മുഖത്തായിരുന്നു.... അവന്റെ മാത്രമല്ല വേറൊരാളെ കണ്ണ് കൂടി എന്നിൽ പതിക്കുന്നുണ്ടെന്ന് മനസ്സിലായതും ഞാൻ ആ വ്യക്തിയെ ഒന്ന് നോക്കി. അപ്പൊ എന്റെയും ഇവാന്റെയും മുഖത്തേക്ക് മാറി മാറി നോക്കുന്ന നാച്ചുവിനെ കണ്ടതും എനിക്കൊരു ബൾബ് കത്തി. ശെരിയാക്കി തരാടാ നിന്നെ..... അന്ന് ദിലു എന്നെ കിസ്സടിചതിനല്ലേ നീയെന്നെ തല്ലിയത്..... ഇപ്പൊ നീ എന്ത് ചെയ്യുമെന്ന് എനിക്കൊന്ന് കാണണം..... ഞാൻ അവനെ നോക്കി ഒന്ന് കോട്ടിചിരിച്ചിട്ട് ഇവന്റെ നേരെ തിരിഞ്ഞു..... അവനെ ഒന്ന് സ്നേഹത്തോടെ നോക്കിയിട്ട് ഞാൻ അവനെ എന്റെ രണ്ട് കൈകൾ കൊണ്ടും പുണർന്നു...... ഇവാൻ ഐ റിയലി മിസ്സ്യൂ..... നിന്നെ ഏതായാലും ഇപ്പൊ കണ്ടല്ലോ..... എനിക്ക് സന്തോഷമായി.... എന്നൊക്കെ പറഞ്ഞ് ഞാൻ അവനിൽ നിന്ന് വിട്ട് നിന്നതും അവരുടെ നാലുപേരുടേം കണ്ണ് ഇപ്പൊ പുറത്ത് ചാടും എന്ന അവസ്ഥയിൽ നിൽക്കുന്നത് കണ്ടു. കലിപ്പനാണേൽ കയ്യൊക്കെ ചുരുട്ടി വേറെ എങ്ങോട്ടൊക്കെയോ കണ്ണ് പായിച്ചോണ്ടിരിക്കാണ്.... ഇടക്ക് അവന്റെ ദൃഷ്ട്ടി എന്നിൽ വന്ന് പതിക്കുന്നത് കത്തിജ്വലിക്കുന്ന കണ്ണ്മായിട്ടാണ്..... ഞാൻ ആരെ ഹഗ്ഗ് ചെയ്താലും ഇവനെന്താണ്...... എന്നാലും എനിക്ക് നല്ല സന്തോഷമായി..... അവനിട്ട് ചെറിയൊരു ഡോസ് എങ്കിലും കൊടുക്കാൻ പറ്റിയല്ലോ...... ഇവാന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചെക്കൻ ഇപ്പൊഴും ആ ഹാങ്ങോവറിൽ ആണ്..... അവനെ നോക്കി ഒന്ന് പുച്ഛിച്ച് ഞാൻ അവിടുന്ന് നടന്നതും അവറ്റങ്ങൾ ഒക്കെ കുന്തം വിഴുങ്ങിയ പോലെ എന്റെ പുറകെ വന്നു. അങ്ങനെ സിറ്റി ടവറും ബീച്ചിലും ഒക്കെ ആയി കറങ്ങി നടന്ന് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും രാത്രി ആയിരുന്നു. ________🍁🍁🍁🍁🍁_________ ന്റെ ലോലനോട് വഴക്കിട്ടും പാരവെച്ചും ഉമ്മച്ചിന്റേം വാപ്പാന്റേം സ്നേഹം പങ്കിട്ടും വല്ലിക്കാനോടും കാക്കൂനോടും വർത്താനം പറഞ്ഞും ബാബിനെ വെറുപ്പിച്ചും ദിവസങ്ങൾ പോയത് അറിഞ്ഞില്ല. ഇനി വെറും മൂന്ന് ദിവസം മാത്രമേ ഞാൻ ഇവിടെ ഉണ്ടാകൂ..... അത് കഴിഞ്ഞാൽ വീണ്ടും ഞാൻ ആ കലിപ്പന്റെ കൂടെ ആ വീട്ടിൽ..... ഓർക്കാൻ തന്നെ വയ്യ. കാരണം അത്രക്ക് ഞാൻ അവനെ ഇവിടുന്ന് വെറുപ്പിച്ചിട്ടുണ്ട്. ഇതെന്റെ വീടാണ് എന്ന് അധികാരം സ്ഥാപിച്ചിട്ടുണ്ട്..... അതുകൊണ്ട് അവൻ ഇപ്പൊ ഇവിടെ നിക്കാറില്ല. അങ്കിൾന്റെ കൂടെ ഫ്ലാറ്റിലാണ് താമസം. പക്ഷേ ഡൈലി ഇവിടെ വരാറുണ്ട്..... നമ്മളെ ബ്രോസിന്റെ കൂടെ..... ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ ന്റെ ബെടക്കൂസാളെ എനിക്ക് ശെരിക്കും മിസ്സ് ചെയ്തു. അവരില്ലാതെ ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് അത് എനിക്ക് മാത്രേ അറിയൂ..... നാളെയാണ് ഫൈനുത്താന്റെ മാര്യേജ്...... അതിന് വേണ്ടി ഞങ്ങൾ ഒക്കെ കൂടി ഇന്നൊരു ചിന്ന ഷോപ്പിങ്ങിന് പോകാണ്.... അങ്ങനെ അതും കഴിഞ്ഞ് ഇത്താക്ക് ഒരു അടിപൊളി ഗിഫ്റ്റും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. ഇന്നിനി അവിടെ ആയിരിക്കും സ്റ്റേ..... അതുകൊണ്ട് നമ്മക്ക് വേണ്ട തിങ്സ് ഒക്കെ പാക്ക് ചെയ്ത് ഉമ്മച്ചിന്റെ കയ്യിൽ കൊടുത്ത് ഞാൻ നേരത്തെ തന്നെ അങ്ങോട്ട്‌ പോയി. കാരണം വേറൊന്നും അല്ല..... ആ സിയ കുരിപ്പ് നമ്മക്ക് അവിടെ ഇരിക്കാൻ ഒരു സൊയ്‌ര്യോം തരുന്നില്ല. അങ്ങനെ കാക്കു നമ്മളെ അവളെ വീട്ടിൽ കൊണ്ടുവിട്ടിട്ട് തിരിച്ചു പോയി. പിന്നെ നമ്മള് മൊത്തം അവളെ കൂടെതന്നെ ആയിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം കണ്ടത് കൊണ്ട് അവളെ വീട്ടുകാർ ഒക്കെ നമ്മളെ പൊതിഞ്ഞിട്ട് വിശേഷങ്ങൾ ഒക്കെ ചോദിക്കാൻ തുടങ്ങി. അങ്ങനെ അവരോടൊക്കെ കുറച്ച് നേരം സംസാരിച്ചിരുന്നിട്ട് ഞാൻ മണവാട്ടിയെ കാണാൻ ആയി പോയി..... മുറിയിൽ ചെന്നപ്പോ ഇത്ത ഫോണിലൂടെ നല്ല കുറുകലായിരുന്നു..... ആദ്യം ശല്ല്യപ്പെടുത്തണ്ടെന്ന് കരുതിയെങ്കിലും നമ്മള് അത്രക്ക് നല്ല ആളൊന്നും അല്ലാത്തത് കൊണ്ട് ഞാൻ ചെന്ന് ഇത്താനെ പുറകിലൂടെ കെട്ടിപിടിച്ചു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ എന്നെ കണ്ട സന്തോഷത്തിൽ ഫോണൊക്കെ അവിടെ ഇട്ടിട്ട് എന്നെ ചേർത്തു പിടിച്ചു..... പിന്നെ അങ്ങോട്ട്‌ കുശലാന്വേഷണം ഒക്കെ ആയി ആകെപാടെ ഒച്ചയും ബഹളവും.... കുറച്ച് കഴിഞ്ഞതും ഞാൻ അവിടുന്ന് ഇറങ്ങി സിയനെ തിരക്കി നടന്നു. അപ്പൊഴാണ് അവളെ ബാബി അവള് മുറിയിലുണ്ടെന്ന് പറഞ്ഞത്. അതോടെ നേരെ അങ്ങോട്ട്‌ വിട്ടു. അങ്ങനെ ഞങ്ങൾ രണ്ടുംകൂടി അവിടെ ഇരുന്ന് ഓരോന്ന് സംസാരിച്ചോണ്ടിരിക്കുമ്പോൾ ആണ് വേറൊരാൾ അങ്ങോട്ട്‌ കയറി വന്നത്..... വന്ന ആളെ കണ്ടതും സിയ ഓടിപോയി അയാളെ കെട്ടിപിടിച്ചു. ശേഷം എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അയാളെയും കൂട്ടി എന്റെ അടുത്തേക്ക് വന്നു. അമ്മു ഇതാണ് ഞാൻ പറയാറുള്ള എന്റെ കസിൻ ഫയാസിക്ക....."സിയ" അവളത് പറഞ്ഞതും ഞാൻ മൂപ്പരെ നോക്കി ഒന്ന് ചിരിച്ചുകൊടുത്തു.... തിരിച്ച് എനിക്കും ഒരു ചിരി തന്നിട്ട് അവൻ സിയക്ക് നേരെ തിരിഞ്ഞു..... " ഇതാണോ സിയ നീ എപ്പോഴും പറയാറുള്ളനിന്റെ അമ്മു ??? " "ആ..... ഇതാണ് എന്റെ അമ്മു.... " അങ്ങനെ ഫയാസ് ഇക്കാനേം പരിജയപ്പെട്ട് ഞങ്ങൾ മൂന്നാളും കൂടി സംസാരിച്ചോണ്ടിരിക്കുമ്പോളാണ് സിയന്റെ ഉമ്മ വന്ന് അവളെ എന്തോ ആവശ്യത്തിന് വേണ്ടി വിളിച്ചു കൊണ്ടു പോയത്...... പിന്നെ ഞാനും ഫയാസിക്കയും തനിച്ചായി..... മൂപ്പര് അത്യാവശ്യം സംസാരിക്കുന്ന കൂട്ടത്തിൽ ആയതുകൊണ്ട് നമ്മക്ക് വല്ല്യേ ബോറടി ഒന്നും ഉണ്ടായിനില്ല. " ഡീ..... നിന്റെ വാപ്പയും ഉമ്മച്ചിയും ഒക്കെ വന്നിട്ടുണ്ട്....... പിന്നെ അഹമ്മദ് അങ്കിൾന്റെ ആ ചുള്ളൻ മകനും..... " സിയ പെട്ടന്ന് മുറിയിലേക്ക് വന്നിട്ട് പറയുന്നത് കേട്ടതും ഞാൻ അവളെ അന്തം വിട്ട് നോക്കി ...... ഇവൾക്ക് നാച്ചൂനെ പറയുമ്പോ എന്താ ഒരിളക്കം .... ആ കണ്ടുപിടിക്കാം....   അവളത് പറഞ്ഞതും ഫയാസിക്ക ആ ചുള്ളൻ ആരാണെന്ന് ചോദിച്ചു..... അത് ഞങ്ങടെ ഫാമിലി ഫ്രണ്ട് ആണെന്നും പറഞ്ഞ് ഞാൻ ആ വിഷയം മാറ്റാൻ നോക്കിയപ്പോഴേക്കും ആ കുരിപ്പ് അവിടുന്ന് പോയിരുന്നു.... ഇവളെന്താ.... ഇതൊരിടത്തും ഒതുങ്ങി നിൽക്കാത്തത്..... അങ്ങനെ ഞാൻ വീണ്ടും ഫയാസിക്കാനോട്‌ ഓരോന്ന് പറഞ്ഞ് ഇരിക്കുന്നതിനിടയിൽ മിച്ചുവും കലിപ്പനും കൂടി അങ്ങോട്ട് വന്നു. എന്നെ വല്ലാത്തൊരു നോട്ടം നോക്കിയിട്ട് അവൻ അവിടെ ഒരു ചെയറിൽ പോയിരുന്നു. ഫയാസ്ക്ക ഇതാണ് എന്റെ ചെറിയ ബ്രദർ മിർഷാദ് അതും പറഞ്ഞ് ഞാൻ മിച്ചൂനെ അവന് പരിജയപ്പെടുത്തി കൊടുത്തു. അവരെ സംസാരം ഒക്കെ കഴിഞ്ഞപ്പോ അവൻ നേരെ ചോദിച്ചത് നാച്ചൂനെ ആയിരുന്നു. അവനത് ചോദിച്ചതും കലിപ്പൻ എന്നെ ഒരു നോട്ടം.... ഉഫ്....... ഒന്ന് കാണേണ്ടത് തന്നെയാണ് അത് ..... ഞാൻ പറയാൻ വേണ്ടി വാ തുറക്കാൻ നിന്നപ്പോഴേക്കും മിച്ചു ഇടയിൽ കയറി അത് ഞങ്ങളെ അങ്കിൾന്റെ മോനാണെന്ന് പറഞ്ഞു. അത് കേട്ടതും ഫയാസ്ക്ക കലിപ്പന് കൈ കൊടുത്തിട്ട് അവനോട് ഓരോന്ന് സംസാരിക്കാൻ തുടങ്ങി. ഞാനാണേൽ അവരെ വർത്താനം ഒക്കെ കണ്ടിട്ട് ആകെ കലികയറി നിൽക്കാണ്...... പെട്ടന്ന് മിച്ചുന്റെ ഫോണിലേക്ക് ഒരു കാൾ വന്നതും അവൻ ഇപ്പൊ വരാന്നും പറഞ്ഞ് അവിടുന്ന് പോയി....   അപ്പൊ തന്നെ ഫൈനുത്ത വന്ന് എന്തോ ആവശ്യത്തിന് വേണ്ടി ഫയാസ്ക്കാനേം വിളിച്ചോണ്ട് പോയി..... ഇപ്പൊ ഞാനും ആ കലിപ്പനും മാത്രേ ആ മുറിയിലുള്ളൂ..... ഞാൻ അവനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് ഫോൺ എടുത്ത് അതിൽ കുത്തികളിച്ചോണ്ടിരുന്നു. അതിനിടയിൽ അവൻ അവിടുന്ന് എണീറ്റ് പോയതും ശല്ല്യം പോയികിട്ടിയല്ലോ എന്ന സമാധാനത്തിൽ ഞാൻ ഡോറിന്റെ അങ്ങോട്ട്‌ എത്തിനോക്കിയതും ഡോർ ഒക്കെ ലോക്ക് ചെയ്ത് എന്നെ നോക്കി ചിരിച്ച് എന്റെ അടുത്തേക്ക് വരുന്ന കലിപ്പനെയാണ് കണ്ടത്..... അവന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ ഇരുന്നിടത്തിൽ നിന്ന് എഴുന്നേറ്റു നിന്നു.... "ഹാ..... മേഡം എണീക്കൊന്നും വേണ്ട.....അവിടെ  ഇരിക്കൂന്നേ..... മിസ് അമൽ ഫിറോസ് ആലം...... " അതും പറഞ്ഞ് കലിപ്പൻ ഒന്ന് കോട്ടിചിരിച്ചതും ഞാൻ ഒന്ന് പതറിക്കൊണ്ട് അവനെ നോക്കി..... സത്യം പറഞ്ഞാൽ ഇവനെ മാത്രം ഞാൻ എന്തിനാ ഇത്രത്തോളം ഭയക്കുന്നതെന്ന് എനിക്കറിയില്ല. എന്നാൽ അവനെതിരെ  ഓരോന്ന് കാണിച്ചു കൂട്ടുമ്പോൾ എനിക്കീ പറഞ്ഞ ഒരു പേടിയും ഉണ്ടാകാറുമില്ല. """""""""ഇരിക്കെടി അവിടെ """"""""" പെട്ടന്ന് അവൻ എനിക്ക് നേരെ ഷൗട്ട് ചെയ്തതും ഞാൻ ഞെട്ടിക്കൊണ്ട് അവിടെതന്നെ ഇരുന്നു. " ഹഹഹ....  അപ്പൊ നിനക്ക് ഞാൻ പറഞ്ഞാൽ അനുസരിക്കാൻ ഒക്കെ അറിയാമല്ലേ..... എന്നിട്ടാണോ എന്നെക്കൊണ്ട് ഓരോ കടുംകൈ ചെയ്യിപ്പിക്കുന്നേ..... " എന്താ..... എന്തിനാ നീ ആ ഡോർ ലോക്ക് ചെയ്തേ..... " എനിക്കിവിടെ കുറച്ച് ആവശ്യങ്ങൾ ഉണ്ടെന്ന് കൂട്ടിക്കോ.... " അതിനെന്തിനാ ഡോർ ലോക്ക് ചെയ്യുന്നേ....... " പേഴ്‌സണൽ ആയി ചെയ്യേണ്ട കാര്യങ്ങൾ നാട്ടുകാരെ കാണിക്കാൻ പറ്റുമോ ??? " ഒരു കള്ള ചിരി പാസാക്കി അവൻ അത് ചോദിച്ചതും ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി...... അവൻ എന്റെ നേരെ മുഖം അടുപ്പിച്ചു കൊണ്ടുവന്നതും ഞാൻ തല  പുറകോട്ട് കൊണ്ടു പോയി..... അത് കണ്ട് അവൻ ചിരിച്ചിട്ട് എന്റെ അടുത്ത് നിന്ന് പോയി മറ്റൊരു ചെയർ എടുത്തിട്ട് എന്റെ നേരെ ഓപ്പോസിറ്റ് ആയിട്ട് ഇരുന്നു. * അമൽ ഫിറോസ് ആലം * "ഇത്രയും ദിവസം നീ കിരീടം വെക്കാത്ത രാജകുമാരിയായി ഇവിടെ പൂന്ത്‌ വിളയാടി..... ഇനി നീ വീണ്ടും എന്റെ തട്ടകത്തിലേക്കാ വരുന്നത്. " "ഇതുവരെ  കണ്ട Nazal നെ ആകില്ല ഇനി നീ കാണുന്നത്...... നീ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആകും ഇനി അവിടെ നടക്കാ. അതൊക്കെ താങ്ങാൻ കാത്ത്നിന്നോ..... " അതും പറഞ്ഞ് അവൻ അവിടുന്ന് എഴുന്നേറ്റ് തിരിഞ്ഞ് നടന്നതും വീണ്ടും എന്തോ ഒന്ന് മറന്നത് പോലെ നെറ്റിചൊറിഞ്ഞോണ്ട് എന്റെ നേർക്ക് തന്നെ വന്നു. എന്റെ അടുത്തേക്ക് കുനിന്നിട്ട് ചെയറിൽ പിടിച്ചു നിന്നു. അത് കണ്ട് ഞാൻ അവനെ കണ്ണും മിഴിച്ച് നോക്കിയതും അവൻ അവന്റെ മീശയൊന്ന് പിരിച്ചിട്ട് എന്നോട് പറയാൻ തുടങ്ങി.... " ഇത്രേം നീ ചെയ്തതിന് ഞാൻ നിനക്ക് എന്തെങ്കിലും ഒരു സമ്മാനം തരാതെ പോകുന്നത് ശെരിയല്ലല്ലോ....... അതുകൊണ്ട് ഇപ്പൊ നീ ഇത് പിടിച്ചോ " അവനത് പറയലും എന്റെ അധരങ്ങൾ കീഴ്പ്പെടുത്തിയതും ഒരുമിച്ചായിരുന്നു. ഞെട്ടി പണ്ടാറടങ്ങിക്കൊണ്ട് നമ്മളെ കണ്ണൊക്കെ ഇപ്പൊ പുറത്ത് ചാടും എന്നവസ്ഥയിലായി...... എത്ര അവനെ തള്ളിമാറ്റിയിട്ടും പുറത്ത് അടിച്ചിട്ടും ഒന്നും അവൻ എന്നിൽ നിന്ന് പിടിവിട്ടില്ല. എന്നോടുള്ള ദേഷ്യം മുഴുവൻ അവൻ എന്റെ ചുണ്ടുകളിൽ തീർക്കുന്നത് പോലെ തോന്നി...... എന്റെ ഉമിനീര് മൊത്തം അവന്റെ ഉമിനീരുമായി കലർന്നു. അത് മറ്റൊരു രുചിയിലേക്ക് വഴിമാറിയതും ആരൊക്കെയോ ഡോറിൽ മുട്ടാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു. അതോടെ അവൻ എന്നിൽ നിന്ന് വേർപ്പെട്ടിട്ട് അവന്റെ ചുണ്ട് തുടച്ചുകൊണ്ട് എന്നെയൊന്ന് നോക്കി കോട്ടിചിരിച്ചു. പട്ടി തെണ്ടി കോന്തൻ തെമ്മാടി Nazal..... അവനെ മനസ്സിൽ ഒരുപാട് പ്രാകിക്കൊണ്ട് രൂക്ഷമായി നോക്കി ഞാൻ എന്റെ ചുണ്ട് തുടച്ചതും കയ്യിൽ ചെറുതായിട്ട് ബ്ലഡ് കണ്ടു. ചുണ്ടിൽ തൊട്ട് നോക്കിയപ്പോൾ നല്ല നീറ്റലും അനുഭവപ്പെട്ടു...... അവൻ എന്റെ ചുണ്ടിൽ കടിച്ചതാണ്..... എന്നോടുള്ള ദേഷ്യം മുഴുവൻ അവൻ എന്റെ അധരങ്ങളിൽ തീർത്തിരിക്കാണ്....... അവന്റെ മുഖത്തേക്ക് നോക്കുമ്പോഴേക്കും എനിക്ക് കലിപ്പ് കയറുന്നുണ്ട്..... കാമപ്രാന്തൻ..... ഇവന്റെ കൂടെ ഞാൻ എങ്ങനെ ഇനി അവിടെ നിൽക്കും..... എനിക്കെന്റെ ദേഷ്യത്തെ എങ്ങനെ ആയിട്ടും കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല. ഞാൻ അവിടെ ഉണ്ടായിരുന്ന പില്ലോ എടുത്ത് അവനെ പൊതിരെ തല്ലാൻ തുടങ്ങി. അതിനിടയിൽ വീണ്ടും ഡോറിൽ മുട്ട് കേട്ടതും ഞങ്ങൾ രണ്ടും മുഖത്തോട് മുഖം നോക്കിയിട്ട് ഡോറിന്റെ അടുത്തേക്ക് ചെന്നു. അവൻ എന്നെ ഒന്ന് നോക്കികോട്ടി ചിരിച്ചിട്ട് ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട് ഞാൻ  പകച്ചുപോയി. തുടരും..... ____________________________________________ #📙 നോവൽ
16.5k കണ്ടവര്‍
27 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം