@anoooooooooozz
@anoooooooooozz

@#Anshi anzzz@#

👸അമൽ 👸 Insta ID👉 _anzzz_amal_

#

📙 നോവൽ

*👸അമൽ👸* Part 60 ✒️Anshi_anzzZ @$@$@$@$@$@$@$@$@$@$@ DJ...... ഇവൻ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ...... ഉള്ളിലെ സംശയം മുഖത്ത് വരുത്തിക്കൊണ്ട് അവനെ നോക്കി പുരികം പൊക്കി എന്താണെന്ന് ചോദിച്ചു..... എന്റെ ചോദ്യത്തിന് മറുപടി എന്നോണം അവൻ ക്ലാസ്സിലുള്ള എല്ലാവരെയും നോക്കിയിട്ട് പുറത്തേക്ക് പോകാൻ പറഞ്ഞു..... അവന്റെ ആജ്ഞ കിട്ടാൻ കാത്തിരുന്നത് പോലെ അപ്പൊ തന്നെ എല്ലാവരും ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി..... ബെടക്കൂസാള് പോകുമ്പോൾ എന്നെയൊന്ന് തിരിഞ്ഞു നോക്കാൻ മറന്നില്ല.... അജു ആണേൽ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെ വായിലുള്ള ചുയിങ്ക് എടുത്ത് ആ DJ ടെ കയ്യിൽ ഒട്ടിച്ച് അവിടുന്ന് ഇറങ്ങി പോയി....  അപ്പൊ തന്നെ ആ ചൂടൻ ആ ചുയിങ്കെടുത് അവന്റെ മേൽക്ക് തന്നെ എറിയാൻ നിന്നതും അവൻ അപ്പോഴേക്കും പുറത്ത് എത്തിയിരുന്നു...... സത്യത്തിൽ ഇവറ്റങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ...... നമ്മളിതും ചിന്തിച്ച് നിന്നപ്പോഴേക്കും ആ ചൂടൻ പോയി ഡോർ ലോക്ക് ചെയ്തു....... എന്താണവന്റെ ഉദ്ദേശം എന്ന് മനസ്സിലാകുന്നില്ല...... നമ്മള് കണ്ണും മിഴിച്ച് അവനെതന്നെ നോക്കി നിൽക്കുമ്പോൾ അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു..... പെട്ടന്ന് ഇതുവരെയും എന്നെ രൂക്ഷമായി നോക്കികൊണ്ടിരുന്ന ആ ചൂടൻ പൊട്ടിചിരിച്ചു..... എന്റെ അമ്മു പേടിച്ചുപോയോ....   അല്ലേലും ഞാൻ എന്തിനാ എന്റെ അമ്മുവിനോട് ചൂടാകുന്നത്...... പിന്നെ ഇതൊക്കെ എന്റെ ഓരോ തമാശകളല്ലേ..... അതും പറഞ്ഞ് ആ ക്ണാപ്പൻ നിന്ന് ചിരിച്ചതും നമ്മളവനെ തുറുക്കനെ നോക്കാൻ തുടങ്ങി.....ഇതിന് വേണ്ടി ആയിരുന്നോ ഈ കോപ്പ് ആ കിടന്ന് കാറിയിരുന്നത്....... എന്റെ അമ്മു....... നിന്നെ ഇന്ന് കണ്ടിട്ടേ ഇല്ലല്ലോ..... അപ്പൊ കാണാൻ ഭയങ്കര പൂതി...... അതാ ഇങ്ങോട്ട് വന്നത്..... അല്ല നീയെന്താ നിൽക്കുന്നത്.... അവിടെ ഇരി.... ഇത്രക്ക് ബഹുമാനം ഒന്നും വേണ്ട..... ആ തെണ്ടി ചൂടൻ ചെയറിൽ ഇരുന്നോണ്ട് ഡെസ്ക്കിലേക്ക് കാലും കയറ്റി വെച്ച് ഇരിക്കാണ്...... എന്നിട്ടാണ് ഈ ഡയലോഗ് ഒക്കെ അടിക്കുന്നത്.... എന്താടാ ചൂടാ.... നിന്റെ തലക്ക് തീരേ വെളിവില്ലെ..... ക്ലാസ്സിൽ വന്ന് കയറി ഇരിക്കുന്നത് കണ്ടില്ലേ...... നീ എന്തിനാ അവരെയൊക്കെ പുറത്തേക്ക് പറഞ്ഞ് വിട്ടത്??? എന്റെ അമ്മൂനെ ഒറ്റക്ക് കിട്ടാൻ വേണ്ടി.. നീയിങ്ങോട്ട് വാ അമ്മു..... എന്തിനാ ഈ കലിപ്പൊക്കെ ഇപ്പൊ പുറത്തെടുക്കുന്നത്... നിന്റെ അമ്മുവോ.....അതെപ്പോ.... ദേ ചൂടാ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കണ്ട. മര്യാദക്ക് ക്ലാസ്സീന്ന് ഇറങ്ങി പൊയ്ക്കോ.... എന്തിനാ അമ്മു നീയെന്നെ ചൂടാന്ന് വിളിക്കുന്നത്.... അതെനിക്ക് ഇഷ്ടല്ലാട്ടോ.   എനിക്ക് ഇഷ്ടമല്ലാത്തതൊന്നും നീ ചെയ്യരുത്. അങ്ങനെ ചെയ്‌താൽ എനിക്ക് പെട്ടന്ന് ദേഷ്യം വരും.... പിന്നെ ഞാൻ എന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല. അങ്ങനെ ആണേൽ അതൊന്ന് കാണണമല്ലോ..... ഞാൻ ഇനിയും വിളിക്കും ചൂടാന്ന്..... എന്തേ ചൂടാ നിനക്ക് പറ്റിയില്ലേ.... ഇല്ല പറ്റിയില്ല..... നീ ഒന്നൂടെ ഒന്ന് വിളിക്കടി.... എന്റെ തനികൊണം നീ അറിയും..... അത് ഇനിയിപ്പോ അറിയാൻ എന്തിരിക്കുന്നു...... തെണ്ടി ചൂടൻ.... നമ്മളത് പറഞ്ഞതും അവൻ ചെയറിൽ നിന്ന് ചാടി എണീറ്റ് എന്റെ നേർക്ക് നടക്കാൻ തുടങ്ങി...... അവനെ പേടിച്ചിട്ടൊന്നും അല്ലെങ്കിലും ഞാൻ പോലും അറിയാതെ എന്റെ കാലുകൾ പുറകിലേക്ക് ചലിക്കാൻ തുടങ്ങി.    പക്ഷേ അപ്പോഴേക്കും ഈ തെണ്ടി ദിലു എന്റെ കയ്യിൽ കയറി പിടിച്ച് ഞെരിച്ചു.. .. യാ allaah..... സ്വർഗ്ഗവും നരകവും ഞാൻ ഒപ്പം കണ്ടു..... എന്തൊരു വേദനയാണ്...... ഒരു ദയയും കൂടാതെ ആ ചൂടൻ എന്റെ കൈ അമർത്തി നെരിച്ചുകൊണ്ടിരുന്നു..... പ്ലീസ് എന്റെ കയ്യീന്ന് വിട്.....എനിക്ക് വേദനിക്കുന്നു....   ഞാൻ അവനെ നോക്കി പറഞ്ഞെങ്കിലും അവൻ ഒന്നൂടെ പിടി മുറുക്കല്ലാതെ കൈ വിട്ടില്ല..... "നീ എന്താ എന്നെ വിളിച്ചത്.... ചൂടാന്ന് അല്ലേ...  വിളിക്കടി ഇനിയും വിളിക്ക്.... " പ്ലീസ് ദിലു എന്റെ കൈ വേദനിക്കുന്നു..... വിട്.....  അങ്ങനെ അല്ലായിരുന്നല്ലോ ഇതുവരെ മോള് വിളിച്ചിരുന്നത്.നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ..... നിന്നോട് ഒരിഷ്ട്ടം തോന്നിപോയി...... എന്നാൽ നിന്റെ ഈ ചീഞ്ഞ സ്വഭാവം കണ്ട് അതൊക്കെ വിട്ട് കളയാൻ ഞാൻ ഒരുപാട് തവണ ശ്രമിച്ചുനോക്കിയതാ..... പക്ഷേ അതിന് കഴിയുന്നില്ല...... എന്ന് കരുതി നീ എന്നെ ഒരു ഉണ്ണാക്കനായി കാണണ്ട. ഈ DJ ആരാണെന്ന് നിനക്ക് ശെരിക്കും അറിയില്ല..... എന്ത് കണ്ടിട്ടാടി നിന്റെ ഈ നെഗളിപ്പ്‌...... കാണാൻ ഇച്ചിരി മൂഞ്ചിയ മൊഞ്ചുണ്ടെന്ന് കരുതി എന്തുമാകാം എന്നാണോ...... അങ്ങനെ വല്ല വിചാരവും മോൾക്ക് ഉണ്ടെങ്കിൽ അതൊക്കെ വീട്ടിൽ വെച്ച് പോന്നാൽ മതി....   ഇവിടെ എടുക്കാൻ നിൽക്കണ്ട....നീ എന്താ വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ തലേൽ കയറാൻ നോക്കാണോ.... പ്ലീസ് ദിലു എന്റെ കയ്യീന്ന് വിട്..... സത്യായിട്ടും എനിക്ക് നല്ലോണം വേദന എടുക്കുന്നുണ്ട്..... നമ്മളവനോട് കഴിവിന്റെ പരമാവധി പറഞ്ഞു നോക്കിയെങ്കിലും അവൻ എന്റെ കയ്യിലെ പിടി വിട്ടില്ല..... ആ കയ്യാണെൽ മുൻപൊരിക്കൽ ഞാനും ലോലനും കൂടെ ഉണ്ടായ തല്ലിൽ അവൻ എന്നെ സ്റ്റയറീന്ന് തള്ളിയിട്ടപ്പോൾ വീണ് ഒടിഞ്ഞ കയ്യാണ്. അതുകൊണ്ടാണ് നമ്മക്കിത്ര വേദന അനുഭവപ്പെടുന്നത്..... ഈ ചൂടനെ ആണേൽ നമ്മളിതുവരെയും ഇത്ര ദേഷ്യത്തിൽ കണ്ടിട്ടില്ല.....ഒടുക്കം എന്റെ കണ്ട്രോൾ വിട്ടതും ഞാൻ മറ്റേ കൈ കൊണ്ട് അവന്റെ മോന്ത അടക്കി ഒന്ന് കൊടുത്ത് നിലവിളിച്ചു...... അപ്പോഴേക്കും പുറത്തീന്ന് ഡോറിൽ മുട്ടാൻ തുടങ്ങിയിരുന്നു.....  അതോടെ അവൻ എന്റെ കൈ വിട്ടിട്ട് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി പോയി....... അതേ സ്പീഡിൽ ക്ലാസ്സിലേക്ക് ഇടിച്ചുകയറിയ കുരിപ്പുകളെല്ലാം നമ്മളെ അടിമുടി വീക്ഷിച്ചിട്ട് ഇവിടെ എന്തൊക്കെയോ നടന്നിട്ടുണ്ട്ന്നും പറഞ്ഞ് ചിരിക്കാൻ തുടങ്ങി....... അവരെയൊക്കെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് ഞാൻ എന്റെ കയ്യിലേക്ക് നോക്കിയപ്പോൾ അവിടെയാകെ ചുവന്ന് തുടുത്തിരുന്നു..... നമ്മക്കാണേൽ വേദന സഹിക്കാൻ വയ്യാത്തതുകൊണ്ട് ഞാൻ ഡെസ്കിൽ തലവെച്ച് കിടന്ന് കരയാൻ തുടങ്ങി..... ഒപ്പം ആ ചൂടൻ തെണ്ടി DJ യെ പ്രാകാനും മറന്നില്ല...... എന്റെ കിടത്തവും കരച്ചിലും ഒക്കെ കണ്ടിട്ട് ബെടക്കൂസാള് നമ്മളെ അടുത്ത് വന്ന് എന്താണ് കാര്യം എന്നന്വേഷിച്ചെങ്കിലും ഞാൻ ഒന്നും പറയാൻ കൂട്ടാക്കിയില്ല.... ഒടുവിൽ അജു കലിപ്പായി കൊണ്ട് എനിക്ക് നേരെ തിരിഞ്ഞതും ഞാൻ എല്ലാം പറഞ്ഞു കൊടുത്തു ...... അപ്പൊ അവന്റെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു....... @@@@@@@@@@@@@@@ നമ്മള് കയ്യും ഉഴിഞ്ഞോണ്ട് ആ dj യെ കുറിച്ച് ചിന്തിച്ച് ഇരിക്കാണ്..... എന്നാലും എന്തൊരു പിടുത്താ ആ ചൂടൻ പിടിച്ചത്...... കൈ അനക്കാൻ പോലും പറ്റുന്നില്ല..... അവിടെയാകെ വീക്കം വെച്ചിട്ടുണ്ട്...... ഞാൻ എന്റെ സുന്ദരമായ കയ്യിൽ ഉഴിഞ്ഞുകൊണ്ട് ആ DJ യെ പ്രകാൻ വേണ്ടി നിന്നതും ആരോ ഡോർ തുറന്ന് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു..... വന്നാള് വേറാരുമല്ല..... എന്റെ ഭാവി നാത്തൂനായിരുന്നു.... മനസ്സിലായില്ലേ നാജി...... അവൾ എന്നെ നോക്കി ചിരിച്ച് അമ്മൂന്നും വിളിച്ച് മുന്നോട്ട് കാലെടുത്ത് വെച്ചതും എന്തിലോ ചവിട്ടി എന്റെ മേലേക്ക് വന്ന് വീണു...... ഹാാാ...... ഉമ്മച്ചീ....... നമ്മളെ കയ്യിലേക്കാണ് ഈ കുരിപ്പ് വന്ന് വീണത് ... പിന്നത്തെ കാര്യം പറയണ്ടല്ലോ...... നമ്മള് വേദന കൊണ്ട് നിലവിളിച്ചുപോയി...... അപ്പോഴേക്കും കാര്യം അന്വേഷിച്ച് കലിപ്പനും ഫൗസിയുമ്മയും ഒക്കെ അവിടെ എത്തിയിരുന്നു...... നാജി ആണേൽ എന്റെ കരച്ചിൽ കണ്ട് പേടിച് തൊള്ളേമ് തുറന്ന് നിൽക്കുന്നുണ്ട്..... എന്താ.... എന്താ ഇവിടെ..... അമ്മു.... മോളെന്തിനാ കരയുന്നത്...... "ഫൗസിയുമ്മ" അത് പിന്നെ ഉമ്മച്ചി ഞാൻ അവളെ അടുത്തേക്ക് വന്നപ്പോൾ എന്തോ തട്ടിതടഞ്ഞ് അവളെ മേലിലേക്ക് വീണു.... അതിനാ ഇവള് കരയുന്നെ...... എന്ന് നാജി ആകെ ടെൻഷൻ അടിച്ച് പറയുന്നത് കേട്ട് എനിക്കാകെ വിഷമായി..... അതല്ല ഫൗസിയുമ്മ...... എന്റെ കൈ..... എന്റെ കൈ വേദനിക്കുന്നു...... കൈ വേദനിക്കുന്നൂന്നോ..... എങ്ങനെ മോളേ...... എന്താ പറ്റിയത്..... ഞാൻ നോക്കട്ടെ..... അതുംപറഞ്ഞ് ഉമ്മ എന്റെ കൈ പിടിച്ച് നോക്കി.... അയ്യോ ഇത് നന്നായി വീക്കം വെച്ചിട്ടുണ്ടല്ലോ മോളേ..... എന്ത് പറ്റിയതാ ഇത്..... ഫൗസിയുമ്മ അത് ചോദിച്ചതും ഞാൻ ആ കലിപ്പനെ ഒന്ന് നോക്കി..... അത്.... ഞാൻ കോളേജിന്ന് ഒന്ന് വീണതാ..... അപ്പൊ തന്നെ നമ്മൾ വായിൽ വന്ന ഒരു കളളം തട്ടിവിട്ടു...... നാച്ചു..... നീയിതൊന്ന് നോക്ക്.....അവൾക്ക് നല്ല വേദന ഉണ്ട്..... "ഫൗസിയുമ്മ" എവിടെ നോക്കട്ടെ ന്നും പറഞ് ആ കലിപ്പൻ എന്റെ കൈ പിടിച്ച് തിരിച്ചു..... ആാാാ..... എടാ പോത്തേ നിന്നോട് കൈ പിടിച്ച് ഓടിക്കാനല്ല പറഞ്ഞത്...... എന്റെ കൈ വേദനിക്കുന്നു...... നമ്മളിതും പറഞ്ഞ് വീണ്ടും കരഞ്ഞപ്പോൾ ഉമ്മ അവനോട് എന്നേം കൂട്ടി ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു..... മറുത്തൊന്നും പറയാതെ അവൻ അപ്പൊ തന്നെ എന്നേം കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി..... ------------------------------ [നാച്ചു] ഈ കൈ മുൻപൊരിക്കൽ ഒടിഞ്ഞതായിരുന്നു അല്ലേ...... "ഡോക്ടർ" മ്മ്..... അവൾ നിഷ്ക്കു ഭാവത്തിൽ മൂളി..... "പക്ഷേ nazal ഇത് വീണിട്ടുള്ള പരിക്കല്ല...... കാരണം ഒടിവോ പോട്ടോ ഒന്നുമല്ല കയ്യിന് ചതവുണ്ട്... ആരോ പിടിച്ച് നെക്കിയതാണെന്ന് തോന്നുന്നു..... " ഡോക്ടർ അത് പറഞ്ഞതും ഞാൻ യക്ഷികണ്ണിയെ ഒന്ന് നോക്കി.... അപ്പൊ അവൾ എന്നെ ഇടംകണ്ണിട്ട് നോക്കിയിട്ട് തലയും താഴ്ത്തിയും ഇരിക്കാണ്..... പിന്നെ..... ഒരു രണ്ട് ആഴ്ച്ച കയ്യ് അനക്കാതെ സൂക്ഷിക്കണം.... ഞാൻ വേദനക്കുള്ള മരുന്ന് എഴുതി തരാം..... അങ്ങനെ അവൾക്കും കിട്ടി കഴുത്തിൽ കെട്ടിതൂക്കാനായി ഒരു മാല...... കയ്യങ്ങനെ വെച്ചിട്ട് അവൾക്ക് ഇരുക്കപൊറുതി ഇല്ലെന്ന് എനിക്ക് മനസിലായി..... സത്യം പറയടി..... നിന്റെ കൈ എങ്ങനെ ഈ കോലത്തിൽ ആയത്..... "അത് ഞാൻ പറഞ്ഞല്ലോ.... വീണതാണെന്ന്..... " എന്നാലത് വീണതല്ലെന്ന് ഡോക്ടറും പറഞ്ഞല്ലോ..... സത്യം പറയടി എന്താ സംഭവിച്ചത്...... നമ്മളിത്തിരി കലിപ്പായി അവളോടത് ചോദിച്ചതും അവൾ എന്തൊക്കെയോ ചിന്തിച്ചിട്ട് മടിച്ചുകൊണ്ട് എന്റെ നേർക്ക് തിരിഞ്ഞു..... "അത് പിന്നെ..... ഇന്ന് കോളേജിൽ വെച്ച് DJ  അല്ല ആ ചെയർമാൻ ദിൽയാൻ ജാഷിം എന്റെ കൈ പിടിച്ച് ഞെരിച്ചതാണ്..... " അവൾ തല താഴ്ത്തി ഇരുന്ന് പറയുന്നത് കേട്ട് ഞാൻ അവളെ തന്നെ രൂക്ഷമായി നോക്കാൻ തുടങ്ങി...   എന്തിന് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ലെന്ന് അറിയാം....  കാരണം നിന്റെ നാക്ക് ആവും..... അത് ഒതുങ്ങാത്ത കാലത്തിടത്തോളം നിനക്ക് ഇങ്ങനെ ഒക്കെ കിട്ടികൊണ്ടിരിക്കും..... എന്നോട് ചിലക്കുന്ന പോലെ എല്ലാവരോടും ചിലച്ചാൽ അവരൊക്കെ എന്നെ പോലെ അത് കേട്ട് നിൽക്കണമെന്നില്ല...... "നീ വേറെ നിവൃത്തി ഇല്ലാത്തോണ്ട് കേട്ട് നിൽക്കല്ലേ.... ഇല്ലേൽ എന്റെ അവസ്ഥ ഇതൊന്നും ആകില്ലായിരുന്നു.... " അതേടി..... അത് കൊണ്ട് തന്നെയാണ്.... എന്റെ കൂട്ടുകാരന്റെ പെങ്ങളായി പോയീന്നുള്ള ഒറ്റ കാരണം വെച്ചാ ഞാൻ നിന്നെ ഒന്നും ചെയ്യാത്തത്.... ഇല്ലേൽ എന്നേ ചുമരിൽ പതിപ്പിക്കേണ്ട time കഴിഞ്ഞു..... "ഓഹ് പിന്നെ നീയിങ് വാ..... എന്റെ എന്റെ കയ്യെന്താ മാങ്ങ പറിക്കാൻ പോകല്ലേ...... " നിന്റെ കയ്യ് മാങ്ങ പറിക്കാൻ പോയാലും വേണ്ടില്ല തേങ്ങ പറിക്കാൻ പോയാലും വേണ്ടില്ല...... ഈ nazal അത് ചെയ്തിരിക്കും.... "ഒന്ന് പോട കലിപ്പാ അവിടുന്ന്...... എനിക്ക് വിശന്നിട്ട് വയ്യ.....നീ എനിക്ക് വല്ലതും കഴിക്കാൻ വാങ്ങി തരുവോ ..... " ഇല്ല......നമ്മളിപ്പോ വീട്ടിലേക്കാ പോകുന്നേ...... നീ അവിടെ ചെന്നിട്ട് കഴിച്ചാൽ മതി..... "ഹും.... അറുത്തകൈക്ക് ഉപ്പ് തേക്കാത്ത ആറു പിറക്കൻ...... ദേ കലിപ്പാ നീ എനിക്ക് വല്ലതും കഴിക്കാൻ വാങ്ങി തന്നില്ലേൽ ഉറപ്പായും ഞാൻ കിടന്ന് അലറുവേ..... അപ്പൊ ആൾക്കാർ കേട്ട് അത് നിനക്കാകെ നാറ്റക്കേസ് ആകും..... " ഹും.....ഈ രാത്രി ഇമ്മാതിരി സ്പീഡിൽ ഗ്ലാസ്സൊക്കെ ഉയർത്തി പോകുന്ന കാറിൽ കിടന്ന് നീ അലറിയാൽ ആര് കേൾക്കാനാണ്..... ഞാൻ അവളെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു...... വേറാരും കേൾക്കണ്ട.... നീ കേൾക്കുമല്ലോ..... എന്റെ അലർച്ച സഹിക്കാൻ ആകാതെ ആകുമ്പോൾ എന്തായാലും നീ വാങ്ങിത്തരും.... അതും പറഞ്ഞ് ആ കോപ്പ് കിടന്ന് അലറാൻ തുടങ്ങി....... Ooh.....നിന്റെ ഈ എരുമേടെ അലർച്ച കേട്ടിട്ട് തല വേദന എടുക്കുന്നു..... ഒന്ന് മിണ്ടാതെ ഇരിയടി ഊളെ..... വാങ്ങി തരാം..... അതും പറഞ്ഞ് ഞാൻ ഒരു റെസ്റ്റോറന്റിന് മുന്നിൽ കാർ പാർക്ക് ചെയ്തു...... എന്താ നിനക്ക് വേണ്ടത്...  ??? "ഷവർമ..... " ശവർമയോ?  അതൊന്നും കഴിക്കാൻ പാടില്ലാ.... വേറെ വല്ലതും വേണേൽ പറയ്... എന്നിട്ടാണോ അത് നിന്റെ ഫേവറേറ്റ് ഐറ്റം ആയത്...... കള്ളം പറയാൻ നോക്കണ്ട കലിപ്പാ..... എനിക്ക് ഷവർമ മതി...... അതാണെന്റെ ഫേവറേറ്റ്.......ഇതും പറഞ്ഞ് അവൾ പുറത്തേക്കും നോക്കി ഇരുന്നു..... കോപ്പ്.... വാങ്ങിച്ചു കൊടുക്കല്ലാതെ വേറെ വഴിയില്ലല്ലോ..... എന്റെ തലേൽ ആയി പോയില്ലേ...... എന്നാലും എന്റെ ഫേവറേറ്റ് ഐറ്റം തന്നെയാണ് അവളതും എന്നറിഞ്ഞപ്പോൾ എനിക്ക് ചെറിയ ഒരു ഞെട്ടൽ ഒക്കെ ഉണ്ടായി...... അങ്ങനെ ഞാൻ അതും വാങ്ങി കൊണ്ട്വന്ന് അവൾക്ക് കൊടുത്തു. ന്ന വെട്ടി വിഴുങ്ങ്.... ഊളാച്ചിയേ...... "ആ ഞാൻ കഴിക്കും.... അതിന് തനിക്ക് നഷ്ട്ടൊന്നും ഇല്ലല്ലോ...... " പിന്നെ നിന്റെ മറ്റവനാണോടി നഷ്ട്ടം..... ഒന്ന് പോട കലിപ്പാ അവിടുന്ന്.... ഞാൻ ഇതൊന്ന് കഴിക്കട്ടെ.... നീയാ റേഡിയോ ഒന്ന് ഓഫാക്കുഓ..... അതൊക്കെ പറഞ്ഞ് വലിയ ആളായി അവൾ കഴിക്കാൻ നിന്നെങ്കിലും അവളെ കൈ കൊണ്ട് അതിന് പറ്റിയില്ല..... അപ്പൊ തന്നെ ഞാൻ അവളെ നോക്കി പൊട്ടിചിരിച്ചിട്ട് എന്റെത് എടുത്ത് കഴിക്കാൻ തുടങ്ങി.... ഹോ.... എന്നാ ഒരു ടേസ്റ്റാ...... നമ്മൾ അവളെ മുന്നിലേക്ക് കാണിച്ച് അത് മുഴുവൻ കഴിച്ച് തീർന്നതും അവൾ എന്നെയും അവളെ ശവർമയിലേക്കും മാറി മാറി നോക്കി..... പിന്നെ നമ്മള് പാവല്ലേ എന്ന് കരുതി അത് റെഡിയാക്കി കൊടുത്തു... അപ്പൊ തന്നെ അവളത് കഴിക്കാനും തുടങ്ങിയിരുന്നു..... ¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥ നമ്മളിന്ന് കോളേജിലേക്ക് ചെന്ന് ഇറങ്ങിയപ്പോ തന്നെ ഒക്കെ നമ്മളെ എന്തോ അത്ഭുതജീവിയെ കണ്ട പോലെ നോക്കാൻ തുടങ്ങി...... കാരണം ഇന്നലെ ഇവിടുന്ന് പോകുന്നത് വരെ ഒരു കുഴപ്പവും ഉണ്ടായിന്നില്ല.... ഇപ്പൊ ഇതെങ്ങനെ വന്നൂ എന്നാണ് എല്ലാവരെ മനസ്സിലും...... ഞാൻ പിന്നെ അതൊന്നും കാര്യമാക്കാതെ വേഗം ക്ലാസ്സ്‌ റൂം ലക്ഷ്യം വെച്ച് നടന്നു..... അതിനിടക്ക് ആ സായാനയും സാനിയയും എന്റെ വഴിക്ക് തടസ്സം നിന്നുകൊണ്ട് മുന്നിൽ വന്ന് നിന്നതും ഞാൻ അവരെ നെറ്റി ചുളിച്ചൊണ്ട് നോക്കി..... ശോ നിനക്ക് ഇത്ര പെട്ടന്ന് പണി കിട്ടിയോ.... കഷ്ട്ടായി പോയി....എന്ത് പറ്റിയതാ അമൽ..... ആ സാനിയ നമ്മളെ നോക്കി ആക്കിക്കൊണ്ട് അത് ചോദിച്ചതും നിനക്കുള്ള മറുപടി ഞാൻ തരാടി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു.... അത് പിന്നെ ഇന്നലെ രാത്രി ദിലു വീട്ടിൽ വന്നിരുന്നു..... എന്നെ കാണാൻ വേണ്ടി.... അവനോട് സംസാരിച്ചിരുന്ന് ഒടുക്കം വികാരങ്ങൾ അടക്കാൻ പറ്റാതെ അവൻ പിടിച്ച് അമർത്തിയപ്പോൾ പറ്റിയതാണ്..... എന്തേയ്...... അതിന് മോൾക്ക് വല്ല എടങ്ങേറും ഉണ്ടോ??? ഡീ...... ഞാൻ അത് പറഞ്ഞതും അപ്പോഴേക്കും ആ സയാന എനിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് വന്നു.... ആ പിന്നെ കയ്യ് ഇക്കോലത്തിൽ ആക്കി അവൻ പോയെങ്കിലും എന്നെ കൈകളിൽ കോരിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയതും ഇന്നെന്നെ ഡ്രസ്സ്‌ ചെയ്യാനും മറ്റും സഹായിച്ചതുമൊക്കെ Nazal സാർ ആയിരുന്നു..... എന്റെ ആ മറുപടി രണ്ടിനും ശെരിക്കും കൊള്ളേണ്ടിടത്തുതന്നെ കൊണ്ടിട്ടുണ്ട്..... രണ്ടിന്റെ മുഖവും ഇപ്പൊ ഒന്ന് കാണേണ്ടത് തന്നെയാണ്... ഡീ.... നീ നോക്കിക്കോ.... നിനക്ക് കിട്ടിയ ഈ പണി വെച്ച് പഠിക്കാൻ പോകുന്നേ ഉള്ളൂ...... "സാനിയ" അയ്യോ അങ്ങനെ പറയല്ലേ..... എനിക്ക് കിട്ടിയ ഈ പണി വെച്ച് എനിക്ക് ഒരുപാട് പണികൾ നിങ്ങൾക്ക് തരാനുണ്ട്..... അപ്പൊ ഒക്കെ കാത്തിരുന്ന് കണ്ടോളൂന്നും പറഞ്ഞ് നല്ല മാസ് ഡയലോഗ് ഒക്കെ അടിച്ച് നമ്മൾ നല്ല സ്ലോമോഷനിൽ നടന്നു .... അവരോട് വെറുതെ ഒരു പഞ്ചിന് വേണ്ടി പറഞ്ഞതാണെകിലും പിന്നീടങ്ങോട്ട് നടന്ന കാര്യങ്ങൾ ഞാൻ സ്വപ്നത്തിൽ പോലും കരുതാത്തതായിരുന്നു...... തുടരും..... @@@@@@@@@@@@@@ #📙 നോവൽ
4.5k കണ്ടവര്‍
10 മണിക്കൂർ
#

📙 നോവൽ

*👸അമൽ👸* Part 59 (2) ✒️Anshi_anzzz @$@$@$@$@$@$@$@$@$@ നമ്മള് ക്ലാസ്സിൽ ചുമ്മാ കത്തിയടിച്ചോണ്ട് ഇരിക്കുമ്പോഴാണ് കൃഷ്ണ വന്ന് എന്നെ ആരോ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്.... ആരാണേലും നേരിട്ട് വന്ന് വിളിക്കാൻ പറ എന്നും പറഞ്ഞ് ഞാൻ വീണ്ടും എന്റെ പണി തുടർന്നു..... അപ്പോഴാണ് ക്ലാസ്സിന് മുന്നിൽ മടിച്ച് മടിച്ച് വന്ന് നിൽക്കുന്ന സനയെ കണ്ടത്...  അവളെ കണ്ടതും ഒന്ന് പുച്ഛിച്ച് ചുണ്ട് കോട്ടികൊണ്ട് ഞാൻ ബെടക്കൂസാൾക്ക് നേരെ തിരിഞ്ഞു..... അമൽ ഒന്ന് പുറത്തേക്ക് വരുമോ..... എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്..... "സന" പോടീ അവിടുന്ന്..... ഇയ്യ്‌ വിളിക്കുമ്പോഴേക്ക് വരാൻ ഇവളാരാ നിന്റെ....... വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കണ്ട...... സന എന്നെ വിളിച്ചതും ഷാദി അവളോട്‌ പറഞ്ഞു.... ഷാദിൽ ഞാൻ നിന്നെയല്ല വിളിച്ചത്.... അമലിനെയാ.... പ്ലീസ് അമൽ..... ഒരത്യാവശ്യ കാര്യത്തിനാണ്...... നിന്നോടല്ലേ പറഞ്ഞത് അവൾ വരില്ലെന്ന്...   നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ..... "വരുൺ" ചേട്ടായിക്കൂടെ അത് പറഞ്ഞതും അവൾ ദയാനയീയമായി എന്നെ നോക്കി...... അപ്പൊ തന്നെ ഞാൻ എണീറ്റ് അവളെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും അജു എന്റെ കയ്യിൽ പിടിച്ച് എന്നെ തടഞ്ഞു... അമ്മു..... ആ തേപ്പ് പെട്ടിയോട് പോകാൻ പറ..... നീ എന്തിനാ അവളെ അടുത്തേക്ക് പോകുന്നേ..... നീ ഒന്ന് അടങ് അജു...... ഞാൻ ഒന്ന് പോയിനോക്കട്ടെ...... അവൾക്കെന്താണ് ഇത്ര അത്യാവശ്യമായി പറയാനുള്ളതെന്ന്.... ഇതും പറഞ്ഞ് ഞാൻ അജുവിന്റെ കൈ വേർപെടുത്തി അവളെ അടുത്തേക്ക് നടന്നു..... മ്മ്... എന്താ കാര്യം......പെട്ടന്ന് പറഞ്ഞാൽ എനിക്കങ് പോകാമായിരുന്നു..... അമൽ..... നീ എന്റെ കൂടെ വാ.... ഇവിടെ നിന്ന് സംസാരിക്കാൻ പറ്റില്ല ..... അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു. എന്തോ അവളുടെ കണ്ണൊക്കെ ആകെ നിറഞ്ഞത് പോലെ...... അതുകൊണ്ട് ഞാൻ അവളോട് നടക്കാൻ ആംഗ്യമ് കാണിച്ചതും അവൾ മുന്നിൽ നടന്നു...... ഒരു ഒഴിഞ്ഞ ഭാഗത്ത്‌ എത്തിയതും അവൾ പെട്ടന്ന് നടത്തം നിർതിയിട്ട് എന്റെ നേർക്ക് തിരിഞ്ഞു...... ശേഷം എന്റെ കയ്യിൽ പിടിച്ച് കരഞ്ഞുകൊണ്ട് അവൾ എന്നോട് സോറി പറഞ്ഞതും ഞാൻ ആകെ അന്തം വിട്ട് അവളെ നോക്കി..... അമൽ.... സോറി അമൽ..... I'm റിയലി സോറി..... എനിക്കറിയില്ലായിരുന്നു അവൻ എന്നെ ചതിക്കുവായിരുന്നെന്ന്...... നിങ്ങളെയൊക്കെ വെറുപ്പിച്ച് ഞാൻ അവന്റെ കൂടെ കൂടിയത് അവനോടുള്ള ഇഷ്ട്ടം കൊണ്ടായിരുന്നു....... നിന്നെ ഒരുപാട് തവണ ദ്രോഹിച്ചിട്ടുണ്ട്..... നീ എന്നോട് ക്ഷമിക്കണം...... അവളത് പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു...... ഹഹഹ..... എന്താ നീ പറഞ്ഞത്..... നീ എന്നെ ദ്രോഹിച്ചിട്ടുണ്ടെന്നോ..... ഒരിക്കലും ഇല്ല സന...... നീ എന്നോട് ചെയ്തതൊക്കെ നിനക്ക് വലിയ കാര്യമായി തോന്നുന്നുണ്ടാകും..... എന്നാൽ എനിക്കതൊക്കെ വെറും ഒരു കളിയാ..... ഒരു നേരം പോക്ക്.... അങ്ങനെയേ ഞാൻ അതിനെ കണ്ടിട്ടുള്ളു..... നീയൊന്നും ഒരിക്കലും എനിക്കൊരു എതിരാളിയെ അല്ല....... പക്ഷേ അവൻ അങ്ങനെയല്ല...... നിന്റെ കാര്യത്തിൽ അല്ലെങ്കിലും...... അൻവർ അവൻ എന്റെ ശത്രു തന്നെയാണ്.....  പലരുടെയും ജീവിതം വെച്ച് കളിച്ച അവനെ ഞാൻ ഒരു പാഠം പഠിപ്പിച്ചിരിക്കും....... ശെരിയാണ് അമൽ..... ഞാൻ നിന്റെ എതിരാളിയല്ല.... പക്ഷേ നിന്റെ എതിരാളികൾ വേറെയാണ്...... അതും പറഞ്ഞ് അവൾ എന്നോട് പറഞ്ഞ കാര്യങ്ങൾ കേട്ട് എനിക്കാകെ കലിപ്പ് കയറി....... എങ്കിലും ഞാൻ അതൊക്കെ കണ്ട്രോൾ ചെയ്തുകൊണ്ട് അവളോട് പറഞ്ഞു.... സന  " എന്റെ കാര്യം ഓർത്ത് ആരും ടെൻഷനാകേണ്ട കാര്യമില്ല..... എന്നെ സൂക്ഷിക്കാൻ എനിക്കറിയാം..... നീ നിന്റെ കാര്യം നോക്കിക്കോ...... എന്താണെന്ന് വെച്ചാൽ അൻവർ........ നീയി സത്യങ്ങൾ എല്ലാം മനസ്സിലാക്കി എന്നറിഞ്ഞാൽ അവൻ നിന്നെ ഒരിക്കലും വെറുതെ വിടില്ല. ഉപദ്രവിക്കും....... അതുകൊണ്ട് ഇതുവരെ എങ്ങനെ ആയിരുന്നോ ഇനിയും അതുപോലെ തന്നെ അങ്ങ് മുന്നോട്ട് പോയാൽ മതി....  ഞാൻ പറയുന്നത് വരെ....  തൽക്കാലം അവന്റെ കാര്യങ്ങൾ ഒന്നും നീ മനസ്സിലാക്കീന്ന് അവൻ അറിയണ്ട...... മ്മ് പൊക്കോ..... ഞാൻ അത് പറഞ്ഞതും അവൾ തിരിച്ചു നടക്കാൻ ഒരുങ്ങി.... സന...... ഞാൻ വീണ്ടും അവളെ പുറകീന്ന് വിളിച്ചതും അവൾ എന്തെന്നർത്ഥത്തിൽ എന്നെ തിരിഞ്ഞു നോക്കി.. ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്..... അവനെ പോലൊരു ഫ്രോഡുമായിട്ടാണല്ലോ നീ ഇത്രേം നാളും കമ്മിറ്റഡ് ആയി നടന്നിരുന്നത്..... അതികം വളച്ചൊടിക്കാതെ കാര്യം ചോദിച്ചേക്കാം..... നിങ്ങൾ തമ്മിൽ വേണ്ടാത്ത വല്ല ബന്ധവും നടന്നിട്ടുണ്ടോ..... ഐ മീൻ....... എനിക്ക് മനസ്സിലായി അമൽ..... നീ എന്താണ് ഉദ്ദേശിക്കുന്നതെന്ന്..... പക്ഷേ ഇല്ല. അവന്റെ കയ്യീന്ന് അല്ലാഹ് എന്നെ കാത്തു...... ഞങ്ങൾ തമ്മിൽ അരുതാത്തതായി ഒന്നും ഉണ്ടായിട്ടില്ല...... ഗുഡ്...... എന്നാ നീ വിട്ടോ...... ഇതും പറഞ്ഞ് ഞാൻ തിരിച്ച് ക്ലാസ്സിലേക്ക് നടന്നു..... അവിടെ ചെന്നപ്പോളാണേൽ നമ്മളെ ബെടക്കൂസാളൊന്നും എന്നെ മെയിന്റ് പോലും ചെയ്യുന്നില്ല ...... കാര്യം നമ്മക്ക് അറിയാവുന്നത് കൊണ്ട് ഞാൻ അങ്ങോട്ട് ചെന്ന് തന്നെ മിണ്ടി. ഒടുക്കം അവരും നമ്മളോട് മിണ്ടാൻ തുടങ്ങിയപ്പോൾ അവളെന്തിനാണ് വിളിച്ചതെന്ന് അന്വേഷിച്ചു...   കാര്യം പറഞ്ഞതും അവരുടെയൊക്കെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി..... പക്ഷേ നമ്മക്ക് ഇപ്പോഴാണ് ഒരു സമാധാനം ആയത്..... ഇതുവരെ ഒരു ഉഷാറില്ലായിരുന്നു...... ഇപ്പൊ ആണേൽ കളിക്കാൻ നല്ല മൂർഖൻപാമ്പിന്റെ സ്വഭാവമുള്ള എനിമികളെ കിട്ടിയ സന്തോഷത്തിലാണ് ഞാൻ....... ഇതുപോലെ ഉള്ളവർ ഉണ്ടാകുമ്പോഴല്ലേ ഈ കാളിക്കൊക്കെ ഒരു രസമുള്ളൂ..... അമൽ............ നമ്മൾ ഇതും ചിന്തിച്ച് നിന്നതും പെട്ടന്നാണ് നമ്മളെ പേരും വിളിച്ച് ആരോ ക്ലാസ്സിലേക്ക് കയറി വന്നത്.... വന്ന ആളുടെ ആ രൂക്ഷമായ നോട്ടം കണ്ട് കാര്യമെന്താണെന്ന് അറിയാതെ ഞാൻ ആകെ പകച്ചുനിന്നു..... തുടരും....... ±±±±±±±±±±±±±±±±±±±±±±±±±±±±± ചങ്കൂസ്..... നിങ്ങളെയൊക്കെ കമന്റ് വായിച്ചിട്ട് ശെരിക്കും നിങ്ങളെയൊക്കെ കെട്ടിപിടിച്ച് ഒരുമ്മ തരാനാ തോന്നുന്നത്..... അത്രക്കും സന്തോഷം തോന്നുന്നുണ്ട്..... പിന്നെ ലെങ്ത് കുറവാണെന്ന് ആരും പരാതി പറയരുത്ട്ടോ...... രണ്ട് ഭാഗമായി പോസ്റ്റുന്നത് കൊണ്ട് ഇങ്ങനെ ഒക്കെയേ നടക്കുള്ളൂ...... അപ്പൊ നിങ്ങളെ അഭിപ്രായം പറയണം...... എന്നാ ഞാൻ അങ്ങോട്ട് .... റ്റാറ്റാ ബൈ ബൈ കാണിച്ച് പോയാലോ..... 😝😝 €€€€€€€€€€€€€€€€€€€€€€€€€€€ #📙 നോവൽ
10k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

*👸അമൽ👸* Part 59 (1)   ✒️Anshi_anzzz @$@$@$@$@$@$@$$@$@$@$@ പെട്ടന്നായിരുന്നു അത് സംഭവിച്ചത്..... ആ യക്ഷിക്കണ്ണി എന്നെ കെട്ടിപിടിച്ചതും ഉള്ളിലൂടെ ഒരു കറന്റ് പാസ് ചെയ്തു....ആ ഷോക്കിൽ നിന്നതും പെട്ടന്ന് യഥാർത്ഥത്തിലേക്ക് തിരിച്ചു വന്നപ്പോൾ ഞാൻ അവളെ എന്നിൽ നിന്ന് അകറ്റിനിർത്താൻ ശ്രമിച്ചു.... പക്ഷേ  എന്നെ വലിഞ്ഞു മുറുക്കി പിടിച്ചത് കൊണ്ട് എന്റെ ശ്രമം പരാജയപെട്ടു...... തിരിച്ചവളെ പുണരാനായി കൈ കൊണ്ട് പോയതും അത് വേണ്ടെന്ന് തോന്നി എന്നിൽ നിന്നും അവളെ ബലമായി പിടിച്ച്മാറ്റി...... കണ്ണാകെ നിറഞ്ഞിട്ടുണ്ട്...... അവളെ കണ്ണിൽ ഇപ്പൊ കാണുന്നത് എന്നോടുള്ള നന്ദിപറച്ചിൽ ആണെന്ന് തോന്നുന്നു.... എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും പുറത്തേക്ക് വരുന്നില്ല..... ന.... നാച്ചു.... താങ്ക്യൂ...... താങ്ക്യൂ സോ മച്ച് നാച്ചു...... എന്റെ ജീവനെയാ നീ എനിക്ക് തിരിച്ചു തന്നത്...... ഇതിന്റെ വില എന്താണെന്ന് നിനക്ക് അറിയില്ല..... ഇത്രയും ദിവസം ഇത് നിന്റെ കയ്യിൽ ഉണ്ടായിട്ടും നീ എന്തിനാണ് എന്നിൽ നിന്ന് അകറ്റിയത്...... പോട്ടെ നിനക്ക് ഇപ്പോഴെങ്കിലും ഇത് തിരിച്ചു തരാൻ തോന്നിയല്ലോ...... ഒരുപാട് നന്ദി ഉണ്ട് നാച്ചു...... ഞാനാകെ കിളിപാറി നിൽക്കുന്ന ടൈമിലാണ് ആ യക്ഷികണ്ണിയുടെ ഡയലോഗ് കേട്ടത്...... തിരിച്ച് എന്ത് പറയണം എന്നറിയാതെ ഞാനാകെ പതറി....... അവളെ ഒന്ന് നോക്കിയതിനു ശേഷം ഞാൻ തിരിച്ചു നടന്നു...... അപ്പോഴും പെണ്ണ് ആ മാലയും കയ്യിൽ പിടിച്ച് കണ്ണും തുടച്ച് എന്നെയും നോക്കി നിൽക്കുവായിരുന്നു...റൂമിൽ എത്തിയിട്ടും എന്റെ ചിന്ത ആ യക്ഷികണ്ണിയെ കുറിച്ച് തന്നെയായിരുന്നു..... അവളെ ശല്ല്യം കാരണം ഒരുപോള കണ്ണടക്കാൻ എന്നെക്കൊണ്ട് സാധിക്കാറില്ല..എപ്പോഴും ഉറക്കത്തിൽ വന്ന് എന്നെ ശല്ല്യപെടുത്തും..... മനസ്സ്‌ മൊത്തം ആമി ആണെങ്കിലും ഇപ്പൊ അവളെ രൂപം അമലിന്റെയാണ്...... അമലിനെ കണ്ടത് മുതൽ തുടങ്ങിയതാണ് നമ്മക്ക് ഈ അസുഖം...... ആമിയെ ഇതുവരെ കാണാത്തത് കൊണ്ട് അവൾ എങ്ങനെ ആണെന്ന് പോലും അറിയില്ല....  ആദ്യമൊക്കെ അവളെ മുഖത്തിന്റെ ഭാഗത്ത്‌ ഒരു ചോദ്യചിഹ്നം ആയിരുന്നു..... എന്നാൽ ഇന്നവിടെ ഈ കാന്താരിയുടെ മുഖമാണ് കാണുന്നത്...... അവളെന്നെ കെട്ടിപിടിച്ചത് ആലോചിച്ചപ്പോൾ അറിയാതെ നമ്മക്ക് ചിരിവന്നു....... ~~~~~~~~~~~~~~~~~~~~~~~~ [അമ്മു] ശോ നീയെന്ത് പണിയാ കാണിച്ചത് അമ്മു..... ഇനി നീ അവന്റെ മുഖത്ത് എങ്ങനെ നോക്കും...... അവനെന്തായിരിക്കും നിന്നെ പറ്റി കരുതിയിട്ടുണ്ടാവുക...... ഛെ ഛെ മോശം..... നമ്മള് മിററിന്റെ മുന്നിൽ ഊരക്കും കൈ കൊടുത്ത് നിന്ന് നമ്മളോടായിട്ട് തന്നെ പറഞ്ഞു..... മാല കിട്ടിയ സന്തോഷത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ചെയ്തുപോയതാണ്...... അത് അവൻ എങ്ങനെ എടുത്തിട്ടുണ്ടാകും ആവോ..... ഛെ ഞാൻ ഇനി എങ്ങനെ അവന്റെ മുഖത്ത് നോക്കും...... പടച്ചോനെ നമ്മക്കിത് എന്താ പറ്റിയെ...... ഞാൻ എന്തിനാ അതിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ ആകുന്നേ..... ആദ്യമായിട്ടൊന്നും അല്ലല്ലോ ഞാൻ ഒരാളെ കെട്ടിപിടിക്കുന്നത്...... എന്റെ ഇക്കാക്കമാരേം അഫിക്കാനേം ബെടക്കൂസാളെയും ഒക്കെ ഞാൻ കെട്ടിപിടിച്ചിട്ടുണ്ട്.... പക്ഷേ അപ്പോഴൊന്നും തോന്നാത്ത എന്തോ ഒരു ഫീൽ ഇന്ന് നമ്മക്ക് തോന്നിയിരിക്കുന്നു...... എന്താണത്???? അവനെ കാണുമ്പോഴേക്ക് എന്തിനാണ് ഹാർട്ട്ബീറ്റ്‌സ് കൂടുന്നത്..... ഇത് ഇന്നൂം ഇന്നലെയും തുടങ്ങിയതല്ല...... അവനെ ആദ്യമായി കണ്ടത് മുതലേ ഉണ്ട് എന്റെ ഖൽബിന് ഒരിളക്കം...... അടങ്ങി ഒതുങ്ങി നിന്നാൽ പോരേ..... വെറുതെ മനുഷ്യനെ കൊണ്ട് പറയിപ്പിക്കാൻ ഇങ്ങനെ കെടന്ന് തുള്ളണോ ഖൽബെ...... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊന്നും നമ്മക്ക് ഉറക്കം വരുന്നില്ല...... മനസ്സിൽ മുഴുവൻ ആ മാല കിട്ടിയ സന്തോഷമായിരുന്നു..... അതിനേക്കാൾ ഏറെ ആ കലിപ്പന്റെ മുഖവും....... അവന്റെ ആ കുറ്റിത്താടി എന്റെ കഴുത്തിൽ ഉരതിയപ്പോളുണ്ടല്ലോ എന്റെ സാറേ...... ആകെ ചൊറിയാൻ തുടങ്ങിയിരുന്നു നമ്മക്ക് 😝😝....   എന്റെ അരക്കെട്ടിൽ പിടിച്ച് അവനെന്നെ തിരിച്ചു നിർത്തിയപ്പോൾ ഞാൻ ആകെ ചത്തപോലെ ആയിരുന്നു...... എന്തൊക്കെയോ ഒരു ഫീൽ........ആ സമയത്ത് ഞാൻ അനുഭവിച്ചു.... എന്റെ കഴുത്തിലേക്ക് അവൻ ആ മാല കെട്ടിതന്നപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി...... എന്റെ ചെകുത്താൻ എനിക്ക് മഹർ ചാർത്തുന്ന പോലെയാ അപ്പൊ എനിക്ക് തോന്നിയത്....... ചെകുത്താൻ എന്നും എന്റെ മനസ്സിൽ ഉണ്ടെങ്കിലും അവന്റെ മുഖത്തിന്റെ ഭാഗത്ത്‌ ഒരു പുകമൂടിയ പോലെയാണ്. എന്നാൽ ഇന്ന് ആ മുഖത്ത് ഞാൻ കാണുന്നത് ഈ കലിപ്പനെയാണ്........ അവന്റെ ഓർമ്മകൾ കൊണ്ട് നമ്മക്കൊന്ന് കണ്ണടക്കാൻ പറ്റാതെ ആയി..... ഒടുവിൽ നമ്മളവനെ എന്നിൽ നിന്ന് ആട്ടിപായിച്ചിട്ട് കണ്ണിറുക്കി അടച്ച് കിടന്നു......... ******************************** ദേ സാനിയ എനിക്ക് തോന്നുന്നില്ലട്ടോ ദിലുവിനെ നിനക്ക് സ്വന്തമാക്കാൻ കഴിയുമെന്ന്.... ആ അമൽ അത്രക്കും അവനെ വഷീകരിച്ച്‌ വെച്ചിരിക്കുവാണ്..... ക്ലാസ്സ്‌ റൂമിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ സാനിയന്റെ ഫ്രണ്ട് അവളെ നോക്കി പറഞ്ഞു..... ഇത് കേട്ടതും സാനിയന്റെ മുഖം പെട്ടന്ന് മാറി..... അവരെയെല്ലാം രൂക്ഷമായി നോക്കി..... ദിലുവിനെ മാത്രമല്ല Nazal സാറിനെയും.... രണ്ട് പേരെയും അവൾ മയക്കിഎടുത്തിട്ടുണ്ട്....... ഒരുത്തി പറഞ്ഞതിനെ തിരുത്തി കൊണ്ട് മറ്റൊരുത്തി പറഞ്ഞു.... നോ....... അവൾ ആരെയും മയക്കില്ല.... അതിന് ഞങ്ങൾ അനുവദിക്കില്ല.... പെട്ടന്നാണ് സയാനയിൽ നിന്ന് ഇങ്ങനെ ഒരു ഡയലോഗ് അവർ കേട്ടത്....... സനു..... നീ ഒന്ന് അടങ്...... അവളാരെയും മയക്കില്ല....... പോരേ..... നിന്റെ സാറിനെ നിനക്ക് തന്നെ കിട്ടും..... അതുപോലെ എന്റെ ദിലുവിനെ എനിക്കും...... സയാന ഇഖ്‌ബാൽ...... കോളേജിലെ മാന്യതയുടെ മുഖമൂടി അണിഞ്ഞു നടക്കുന്നവൾ....... കാര്യ സാധ്യത്തിനു വേണ്ടി എന്ത് നെറികെട്ട കളിയും കളിക്കും...... സഹോദരി സാനിയയെ മുന്നിൽ നിർത്തി കൊണ്ട്...... ജേഷ്ട്ടാനുജൻ മാരുടെ മക്കളാണ് രണ്ട് പേരും...... കോളേജിൽ വന്ന നാൾ തൊട്ടേ സാനിയക്ക് ഒരാവശ്യമേ ഉണ്ടായിരുന്നുള്ളു..... DJ...... അവനെ സ്വന്തമാക്കുക....... അതിന് വേണ്ടി പല കളികളും കളിച്ചു..... പലരുടെയും ജീവിതം തകർത്തു...... എന്നിട്ടും അവളെ ആഗ്രഹം സാധ്യമായില്ല..... Nazal എന്ന് വെച്ചാൽ ഭ്രാന്തായി നടക്കുന്നവളാണ് സയാന..... ഇത് വരെ അവന്റെ മുന്നിൽ വെറുക്കപ്പെട്ടവളായിട്ടില്ല....... അതിന് വേണ്ടിയാണ് എല്ലാം സാനിയ ചെയ്യുന്നത്..... ഉള്ളിലെ സ്നേഹം പലപ്പോഴായി തുറന്ന് പറഞ്ഞെങ്കിലും ഒരു അധ്യാപകൻ എന്ന നിലക്ക് മാത്രമേ അവൻ അവളോട് പെരുമാറിയിട്ടുള്ളു....... മക്കളുടെ തോന്നിവാസങ്ങൾക്ക് കൂട്ട് നിൽക്കുന്ന തന്തമാർ തന്നെയാണ് രണ്ടിന്റെയും അഹങ്കാരവും..... ഇന്നവരുടെ എതിരാളി അമലാണ്....... സാനി...... അവളെ ഇനിയും വളരാൻ അനുവദിച്ചുകൂടാ...... എന്റെ Nazal സാറിന്റെ മനസ്സിൽ അവളോട് ഇഷ്ട്ടമുണ്ട്..... രണ്ടും ഒരു വീട്ടിലാണ് താമസം...... അതെനിക്ക് കൂടുതൽ പാരയാണ്...... സനു നീ പേടിക്കണ്ട...... അവൾ ഒന്നും ചെയ്യില്ല...... നമുക്കെതിരെ നിന്നവരെ ആരെയും നമ്മൾ വെറുതെ വിട്ടിട്ടില്ല..... അതുപോലെ തന്നെയാണ് ഇവളും..... അവളീ കോളേജിൽ നിൽക്കുന്ന ഓരോ നിമിഷവും അവളെ നാശത്തിന് വേണ്ടിയുള്ളതാണ്.... സാനിയ ഇതും പറഞ്ഞ് ഒരു ഗൂഢമായ ചിരി ചിരിച്ചു.... കൂടെ സായാനയും..... സനു നീ വാ..... നമുക്കൊരാളെ കാണാനുണ്ട്...... ആരെയാ സാനി???? അൻവർ...... അമലിനെ ഒതുക്കാൻ നമ്മളെ കൂടെകൂട്ടാൻ പറ്റിയ ആൾ അവനാണ്..... ഇതും പറഞ്ഞ് രണ്ടുപേരും മുഖത്തോട് മുഖം നോക്കി ചിരിച്ചിട്ട് അൻവറിനെ തേടി ഇറങ്ങി...... ~~~~~~~~~~~~~~~~~~~~~~~~~ അൻവറിനെ കാണണം എന്ന് കരുതി അവനേം തിരഞ്ഞ് ഇറങ്ങിയതാണ് സന. അവൻ സ്ഥിരം ഉണ്ടാകാറുള്ള കോളേജിന്റെ അറ്റത്തെ ക്ലാസ്സ്‌ റൂമിലേക്ക് ചെന്നതും അവന്റെ കൂടെ രണ്ട് പെണ്ണുങ്ങൾ നിൽക്കുന്നത് കണ്ടു....... ആരാണെന്ന് അറിയാൻ വേണ്ടി ഒന്ന്കൂടെ നോക്കിയതും അത് സയാനയും സാനിയയുമാണെന്ന് മനസ്സിലായി..... അവർ കാര്യമായ എന്തോ ചർച്ചയിലാണ്...... അകത്തേക്ക് പോകണോ അതോ തിരിച്ചു പോകണോ എന്നറിയാതെ അവൾ അവിടെ നിന്ന് പരുങ്ങി..... ഒടുക്കം അവനോടുള്ള ഇഷ്ടത്തിന്റെ സ്വാർത്ഥതയിൽ അവൾ അവിടെ മറഞ്ഞു നിന്ന് അവരെന്താണ് സംസാരിക്കുന്നതെന്ന് ശ്രദ്ധിച്ചു. അൻവർ, നിനക്ക് അമലിനെ ഇഷ്ടമാണോ....?? സാനിയയുടെ ഈ ചോദ്യം അവനിൽ പെട്ടന്നൊരു ഞെട്ടലുണ്ടാക്കി..... ശേഷം ചിരിച്ചുകൊണ്ടവൻ പറഞ്ഞു...... അവളെ ഇഷ്ട്ടപെടാത്തവരായിട്ട് ആരാ ഉള്ളത്..... അത്രക്കും മൊഞ്ചല്ലേ അവളെ കാണാൻ..... അതും പറഞ്ഞ് അവൻ ചുണ്ട് കടിച്ചു..... അവന്റെ ആ പ്രവർത്തി കണ്ടതും സാനിയയും സായാനയും പരസ്പരം ഒന്ന് ചിരിച്ചു..... അപ്പൊ നിനക്കവളെ ഒന്ന് അടുത്ത് കിട്ടാൻ ആഗ്രഹം ഉണ്ട് അല്ലേ........ "സയാന" ഒന്നല്ല..... ഒരുപാട് തവണ..... അവൻ വീണ്ടും ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു...... അല്ല അപ്പൊ നിന്റെ സന.....??? അവളെ നീ ഒഴിവാക്കിയോ....  എന്താടാ നിന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞോ..... "സാനിയ" ഇല്ല.....  ഇതുവരെ ഒന്നും നടന്നിട്ടില്ല.... അതിന് വേണ്ടിയാണ് ഞാൻ വെയിറ്റ് ചെയ്യുന്നത്.... ഇല്ലേൽ എന്നേ ഞാൻ അമലിന് പുറകേ പോകുമായിരുന്നു...... ടാ സനയാണോ അമലാണോ കൂടുതൽ സുന്ദരി... നീയൊന്ന് ആലോചിച്ച് നോക്കിയേ...... "സയാന" അതിലിത്ര ആലോചിക്കാൻ എന്തിരിക്കുന്നു...... സനയെന്നല്ല, ഈ കോളേജിലെ എല്ലാ പെണ്ണുങ്ങളെ വച്ച് നോക്കുമ്പോളും അവൾ തന്നെയാ അഡാർ മൊഞ്ചത്തി..... അൻവറിന്റെ ഈ മറുപടി കേട്ടതും അവർ രണ്ടു പേരും ഒന്ന് പുച്ഛിച്ച് ചിരിച്ചു..... എന്നാൽ പിന്നെ സനയെ വെയിറ്റ് ചെയ്ത് നിൽക്കണോ...... നിനക്ക് ഇപ്പൊ തന്നെ അമലിന്റെ കാര്യം തീരുമാനം ആക്കിക്കൂടെ....... "സാനിയ" ആഗ്രഹമുണ്ട്.... പക്ഷേ എങ്ങനെ..... DJ യും Nazal ഉം മത്സരിച്ച് സംരക്ഷിക്കല്ലേ അവളെ.... അവിടെയാണ് നീ നിന്റെ പവർ തെളിയിക്കേണ്ടത്...... അവൾക്കെതിരെ നിന്നോട് കളിക്കാൻ ഞങ്ങളും ഉണ്ട് നിന്റെ കൂടെ......"സയാന" അതേ .... അമലിനെതിരെ ഇനി നീ ഒറ്റക്കല്ല നമ്മൾ ഒരുമിച്ചാണ്...... Nazal നേം ദിലൂനേം അവളിൽ നിന്ന് അകറ്റിയിരിക്കും നമ്മൾ......അതും നിന്നിലൂടെ..... രണ്ട് പേരും അവളെ വെറുക്കണം..... ഒടുക്കം ആരും കൂട്ടിനില്ലാതെ അവൾ വന്നിടത്തേക്ക് തന്നെ തിരിച്ചു പോകണം..... എന്താ കഴിയില്ലേ നിനക്കതിന്??? "സാനിയ" തീർച്ചയായും..... അവളെ ഞാൻ അങ്ങ് സ്നേഹിക്കാൻ പോകാ..... കൂടെ നിങ്ങളും കൂടെ ഉണ്ടെങ്കിൽ പിന്നെ ഇതെല്ലാം ഈസിയല്ലേ.  നിങ്ങൾ നോക്കിക്കോ വൈകാതെ തന്നെ നിങ്ങളെ ആഗ്രഹം ഞാൻ സാധിച്ചു തന്നിരിക്കും...... എന്റെ സ്വപ്നറാണിയിലൂടെ..... ഇതും പറഞ്ഞവൻ ചിരിച്ചതും കൂടെ അവരും കൂടി...... ഇതെല്ലാം കേട്ട് കണ്ണും നിറച്ച് നിൽക്കാണ് സന. അപ്പൊ അമൽ പറഞ്ഞതെല്ലാം ശെരിയായിരുന്നു അല്ലേ..... അൻവർ എന്നെ ചതിക്കുവായിരുന്നു..... അവന്റെ കപട സ്നേഹത്തിന് മുന്നിൽ ഞാൻ എല്ലാവരെയും വെറുപ്പിച്ചു..... അമലിനോട്‌ അത്രക്കും ദേഷ്യം കൊണ്ട് നടന്നപ്പോഴും അവൾ എന്നോട് പറഞ്ഞ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ..... നീ സൂക്ഷിച്ചോ എന്ന്..... അത് ഇത് കരുതിആയിരിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല...... അവളോട് ചെയ്ത തെറ്റിന് ഇങ്ങനെ എങ്കിലും ഒരു പ്രായശ്ചിത്തം ചെയ്യട്ടെ...... എല്ലാം അവളെ ഇപ്പൊ തന്നെ അറിയിക്കണം..... ഇതും ചിന്തിച്ച് കൊണ്ട് സന അമലിന്റെ അടുത്തേക്ക് നടന്നു...... തുടരും...... ÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷• #📙 നോവൽ
9.6k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

*👸അമൽ👸* Part 58 (2) ✒️Anshi_anzzz @$@$@$@$@$@$@$@$@$@$@ പിന്നീടങ്ങോട്ട് എന്നും അത് തന്നെ ആയിരുന്നു പതിവ്...... ഒരു ദിവസം "ആമി നിനക്ക് എന്റെ വക ഒരു സർപ്രൈസ് ഉണ്ട്..... " വാട്ട്‌..... സർപ്രൈസോ???? എന്ത് സർപ്രൈസ്...... "അത് നീ നാളെ കണ്ടോ..... ഇപ്പൊ ഞാൻ പറയില്ല..... " ടാ ചെകുത്താനെ നിന്റെ സർപ്രൈസ് എന്നൊക്കെ പറഞ്ഞപ്പോൾ തന്നെ എനിക്കാകെ ഒരമ്പരപ്പ് വന്നു..... എന്ത് സർപ്രൈസാ നീ എനിക്ക് തരാൻ പോകുന്നത്....... "ഞാൻ പറഞ്ഞില്ലേ ആമി....... നാളെ കാണാമെന്ന്...... പക്ഷേ നീ അത് എങ്ങനെ എടുക്കും എന്നാണ് എന്റെ ടെൻഷൻ.... " എന്ത് തന്നെ ആയാലും ഞാൻ എന്റെ ചെകുത്താനെ വിഷമിപ്പിക്കാൻ പോകുന്നില്ല...... അത് പോരേ...... "മ്മ് ok..... എന്നാ നാളെ കാണാം ബൈ.... " അവൻ റ്റാറ്റാ കാണിച്ച് പോയതും ഞാൻ അപ്പൊത്തന്നെ കാക്കൂനെ തിരഞ്ഞ് ഓടി.... കാക്കൂ....കാക്കൂ..... എന്താടി പെറു......നീ ഏത് തലേക്കാ ഈ ഓടുന്നത്...... "ലോലൻ " ഒന്ന് പോടാ ലോലാ അവിടുന്ന്...... വഴിയിൽ കാലും നീട്ടിവെച്ച് ഇരിക്കാ ശവം..... നമ്മൾ ഓടുന്നതിനിടയിൽ ആ ലോലപ്പന്റെ കാല് തടഞ്ഞ് വീഴാൻ പോയിട്ടോ..... അതാ ഈ കേൾക്കുന്നത്...... അങ്ങനെ ഒടുവിൽ നമ്മളെ കാക്കുവിനെ കണ്ടതും ഞാൻ ഓടിപോയി അവനെ കെട്ടിപിടിച്ചു..... കാക്കു...... കാക്കു..... എന്റെ ചെകുത്താൻ നാളെ എനിക്കെന്തോ സർപ്രൈസ് തരുന്നു....... ഞാൻ കിതച്ചുകൊണ്ട് അത് പറഞ്ഞതും കാക്കു എന്നെ പിടിച്ച് അവന്റെ മുന്നിലേക്കിട്ടു...... "അമ്മു എന്താടി നീ പറഞ്ഞത്..... അവൻ നിനക്ക് സർപ്രൈസ് തരുന്നുണ്ടെന്നോ........ കോളടിച്ചല്ലോ മോളേ...... " എന്നാലും കാക്കു  എന്തായിരിക്കും അത് 🤔🤔🤔 "മിക്കവാറും അവൻ നാളെ നിന്നെ പ്രപ്പോസ് ചെയ്യും...... " ഛെ അതൊന്നുമായിരിക്കില്ല..... ഇത് വേറെ എന്തോ ആണ്...... "നീ നോക്കിക്കോ അമ്മു....  ഞാൻ പറഞ്ഞത് തന്നെയായിരിക്കും നാളെ നടക്കാൻ പോകുന്നത്...... നിന്റെ ചെകുത്താൻ നാളെ നിന്നെ പ്രപ്പോസ് ചെയ്തിരിക്കും....... " അയ്യോ ഇനി അങ്ങനെ വല്ലോം ആണേൽ ഞാൻ  എന്താ ചെയ്യാ കാക്കുഓ.......????? "ഒന്നും ചെയ്യാനില്ല. കണ്ണുംപൂട്ടി അങ്ങ് yes പറഞ്ഞേക്കണം....... " അതെന്താ കണ്ണ് തുറന്ന് പറഞ്ഞാൽ...... "ഹോ ഞാൻ ഒന്നും പറഞ്ഞില്ല...... നീ എങ്ങനെയാണെന്ന് വെച്ചാൽ yes പറഞ്ഞോ...... ഇടിമന്തേ..... ഹും....   " കാക്കു എന്നാലും കാക്കു എന്തിനാ എന്നോട് yes പറയാൻ പറഞ്ഞേ..... ഇതുവരെ നേരിൽ കാണാത്ത ഒരാള്, പേര് പോലും അറിയില്ല, എന്താണ് ജോലി നാട് എവിടെയാണെന്നോ ഒന്നും അറിയില്ല..... അങ്ങനെ ഒരാളോട് yes പറയിപ്പിക്കാൻ കാക്കൂന് എങ്ങനെ തോന്നി.....???? "അമ്മു...... ഞാൻ എന്നും നിന്റെ സന്തോഷമേ ആഗ്രഹിക്കുന്നുള്ളു..... നീ പറയുന്ന ഒരു കാര്യത്തിനും ഞാൻ ഇന്നേവരെ എതിർ നിന്നിട്ടില്ല.... അതുപോലെ ഇന്നെനിക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്റെ പെങ്ങളൂട്ടി ആ ചെകുത്താന്റെ പ്രസൻസിൽ എത്ര ഹാപ്പിയാണെന്ന്...... അപ്പൊ പിന്നെ അവൻ എങ്ങനെയുള്ള ഒരുത്തനാണേലും അതൊന്നും ഒരു പ്രശനമാക്കാതെ നിനക്കവനെ വേണം എന്നുണ്ടെങ്കിൽ ഈ കാക്കു അത് നേടി തരുകതന്നെ ചെയ്യും....." ഇയ്യ്‌ നമ്മളെ മുത്താണ് കാക്കൂ........ ഇതും പറഞ്ഞ് ഞാൻ കാക്കൂനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു...... പിറ്റേന്ന് നേരത്തെ തന്നെ നമ്മൾ ചെകുത്താന്റെ മെസേജും വെയിറ്റ് ചെയ്ത് ഇരിക്കാൻ  തുടങ്ങി..... പെട്ടന്നാണ് നമ്മളെ ഫോൺ കിടന്ന് കാറിയത്‌...... ഇപ്പൊ ഫോൺ എടുക്കാനുള്ള മൂഡ് അല്ലാത്തതുകൊണ്ട് ഞാൻ അത് മൈന്റ് ചെയ്യാതെ വീണ്ടും ലാപ്പിലേക്ക് നോട്ടം തെറ്റിച്ച് ഇരുന്നു...... വീണ്ടും വീണ്ടും നമ്മളെ ശല്യപെടുത്തികൊണ്ട് ഫോൺ റിങ് ചെയ്തതും ഞാൻ കാൾ അറ്റന്റ് ചെയ്തു.... ഏത് തെണ്ടിയാ ഇത്..... ഫോൺ എടുക്കാത്തത് കണ്ടാൽ അറിഞ്ഞൂടെ ബിസിയാണെന്ന്..... ആര് തന്നെ ആയാലും കുറച്ച് കഴിഞ്ഞ് വിളി.....  I'm very busy Man..... ഇതും പറഞ്ഞ് ഞാൻ കാൾ കട്ടാക്കി ബെഡിലേക്ക് എറിഞ്ഞു...... എന്നിട്ട് വീണ്ടും ചെകുത്താന്റെ മെസേജിനായി വെയിറ്റ് ചെയ്ത് ഇരിക്കാൻ തുടങ്ങി....... എത്ര നേരം ഇരുന്നിട്ടും അവന്റെ ഒരു വിവരവും കിട്ടാത്തതുകൊണ്ട് ഞാൻ ആകെ വിഷമത്തിലായി റൂമിൽനിന്ന് പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോളാണ് എന്റെ ഫോൺ വീണ്ടും റിങ് ചെയ്യുന്നത്..... എല്ലാ ദേഷ്യവും ഒരുമിച്ചു വന്ന time ആയതിനാൽ ആര് തന്നെ ആയാലും വേണ്ടില്ല എന്ന് കരുതി കാൾ എടുത്തപ്പോൾ തന്നെ കണ്ണ് പൊട്ടുന്ന തെറി വിളിച്ചു....... ആമി.......... പെട്ടന്ന് മറുതലക്കൽ നിന്ന് ആ വിളി കേട്ടതും ഞാൻ ആകെ സ്തംഭിച്ചുപോയി...... ഈ ലോകത്ത് എന്നെ ആ പേര് വിളിക്കുന്നത് എന്റെ ചെകുത്താൻ മാത്രമാണ്..... കേട്ടത് സത്യമാണോ എന്നറിയാൻ വേണ്ടി ഫോൺ ഒന്നൂടെ കാതോടടുപ്പിച്ചു..... ആമി ഇത് ഞാനാ നിന്റെ ചെകുത്താൻ..... നീ എന്തിനാ ഇങ്ങനെ ഹീറ്റാകുന്നെ..... എന്നോട് അത്രക്ക് ദേഷ്യമാണോ...... അവൻ ചോദിക്കുന്നതിനൊന്നും മറുപടി കൊടുക്കാൻ എന്റെ നാക്ക് പൊന്തുന്നില്ല..... ഇപ്പോഴും ഞാൻ ആകെ ഷോക്കായി നിൽക്കുകയാണ്..... എന്റെ ചെകുത്താന്റെ ശബ്ദം ഞാൻ കേട്ടിരിക്കുന്നു...... എനിക്കിത് വിശ്വസിക്കാനേ പറ്റുന്നില്ല..... "ആമി..... hello..... കേൾക്കുന്നില്ലേ....."   ആ..... ഹ.... ഹലോ....... "എന്താ ആമി മിണ്ടാത്തെ..... ഇത് വരെ ഇങ്ങനെ അല്ലായിരുന്നല്ലോ....??? " അ... അത് പിന്നെ ഞാൻ..... ചെകുത്താൻ ഒരു മുന്നറിയിപ്പും ഇല്ലാതെ.... വി.... വിളിച്ചപ്പോൾ ആകെ ഷോക്കായി പോയി.... ഇതാ..... യിരുന്നോ എ.....എനിക്കുള്ള സർപ്രൈസ്????? "ആ..... ഇതും അതിൽ പെടും....തനിക്ക് വിക്കുണ്ടൊ ആമീ...... " ഏയ്....ഇല്ലല്ലോ..... "അല്ല നീയെന്തിനാടോ ഇങ്ങനെ പേടിച്ച് സംസാരിക്കുന്നത്..... ഇനി ഈ ചെകുത്താനോട് നിനക്കുള്ള വെറുപ്പാണോ ഈ കാണുന്നത്...... " ഞാൻ പേടിച്ചിട്ടൊന്നും ഇല്ല...... പിന്നെ എനിക്കെന്റെ ചെകുത്താനോട് ഒരു വെറുപ്പും ഇല്ല...... "മ്മ് മ്മ്..... ശെരി ശെരി...... അല്ല താനാരാണെന്ന് കരുതിയ അങ്ങനെ തെറി വിളിച്ചേ......??? " അത് പിന്നെ ഞാൻ ഒരുപാട് നേരമായി നിന്റെ മെസേജും കാത്ത് ഇരിക്കായിരുന്നു..... അതിനിടക്കാ ഫോൺ റിങ് ചെയ്തത്...... എന്നെ ശല്യപ്പെടുത്തിയ ദേഷ്യത്തിനാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്...... "ഹഹഹ...... നീയാള് കൊള്ളാലോ...... ഒരു കാ‍ന്താരി ആണല്ലേ....... " അങ്ങനെ ഒന്നുല്ല...... ഇനിയിപ്പോ നിനക്കെങ്ങനെ തോന്നിയെങ്കിൽ ഞാൻ തിരുത്തുന്നില്ല....... അല്ല ചെകുത്താനെ നീ എനിക്കെന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞില്ലേ..... അതെന്താണെന്ന് ഒന്ന് വേഗം പൊട്ടിക്ക്...... അതറിയാനിട്ട് എനിക്കൊരു സുഖവുമില്ല...... "ആണോ...... എന്റെ ആമിക്ക് അങ്ങനെ ഒരു സുഖമില്ലായി ഉണ്ടെങ്കി ഞാൻ അത് മാറ്റി തരാം....... എന്താണെന്ന് വെച്ചാൽ....." പടച്ചോനെ കാക്കു പറഞ്ഞ കാര്യം തന്നെ ആകണേ എന്റെ ചെകുത്താൻ പറയാൻ പോകുന്നത്..... നമ്മളിങ്ങനെ മനസ്സിൽ പ്രാർത്ഥിച്ചോണ്ട് അവന്റെ വാക്കുകൾക്കായി കാതോർത്തതും പെട്ടന്നായിരുന്നു അവിടുന്ന് കാതടപ്പിക്കുന്ന ഒരു വെടി ശബ്ദം കേട്ടത്....... ഒപ്പം എന്റെ ചെകുത്താന്റെ അലർച്ചയും...... അതോടെ ആ ഫോൺ കാൾ മുറിഞ്ഞു...... എന്താണ് അവിടെ സംഭവിച്ചതെന്നറിയില്ല...... പിന്നീടങ്ങോട്ട് വിളിക്കുമ്പോൾ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു....... എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ആകെ കുഴങ്ങി....... എന്റെ ചെകുത്താന് വല്ലതും പറ്റികാണുമോ...... ആരാണ് അവനെ വെടിവെച്ചത്...... ആകെ പ്രാന്ത് പിടിക്കുന്ന അവസ്ഥ...... അവൻ എന്നോട് പറയാൻ വന്ന കാര്യം പോലും പറയാൻ പറ്റിയില്ല..... അപ്പോഴേക്കും കൊന്ന്കളഞ്ഞില്ലേ അവനേ....... എന്റെ ചെകുത്താൻ...... അവനെ എനിക്ക് വേണം...... ഒരു ഭ്രാന്തിയെ പോലെ ഞാൻ ആ റൂം മൊത്തം നശിപ്പിച്ചു......  ശബ്ദം കേട്ട് ഓടിവന്ന ഉമ്മച്ചിയും ഉപ്പച്ചിയും എന്റെയും റൂമിന്റെയും കോലം കണ്ട് ആകെ ഞെട്ടിപ്പോയി........ ആകെ സമനില തെറ്റുന്നപോലെ..... വൈകാതെ തന്നെ ഒരു ഭാരമില്ലാ വസ്തുവായി ഞാൻ എന്റെ കാക്കുവിന്റെ കൈകളിലേക്ക് വീണുപോയിരുന്നു...... ========================= അമ്മു...... മോളേ കണ്ണ് തുറക്ക്..... എന്തൊരു ഉറക്കമാ ഇത്..... ഇന്നലെ തൊട്ട് നീ ഫുഡ്‌ ഒന്നും കഴിച്ചീലല്ലോ...... എന്താ അമ്മു നിനക്ക് പറ്റിയത്...... അടഞ്ഞ മിഴികൾ പതിയെ തുറക്കാൻ ശ്രമിക്കുമ്പോഴാണ് തലയിൽ തലോടിക്കൊണ്ട് കാക്കുവിന്റെ ശബ്ദം കാതിൽ പതിഞ്ഞത്...... പതിയെ കണ്ണ് തുറന്ന് ചുറ്റുമൊന്ന് നോക്കി..... ഞാൻ വീട്ടിലല്ല...... ഞാൻ ഇതെവിടെയാ........ അടുത്തിരിക്കുന്ന കാക്കുവിനെ നോക്കി ദേഷ്യത്തിൽ ചോദിച്ചു...... "ആഹാ അപ്പൊ മോൾക്ക് ഒന്നും ഓർമ്മയില്ലേ..... " ഇല്ല..... എനിക്കെന്താ പറ്റിയത്.... അത് തന്നെയാ എനിക്കും അറിയേണ്ടത്..... നിനക്കെന്താ പറ്റിയത്..... നിന്റെ സാധങ്ങൾ നശിപ്പിക്കൽ സ്ഥിരം പരിപാടി ആണേലും ഈ കുഴഞ്ഞു വീഴ്ച ഇതാദ്യമായിട്ടാ..... നമ്മളിപ്പോ ഹോസ്പിറ്റലിൽ ആണ് അമ്മു..... ഇനി പറ എന്താ ഉണ്ടായത്..... നിന്റെ ചെകുത്താന്റെ സർപ്രൈസ് അറിഞ്ഞിട്ടാണോ നീ വൈലന്റായത്??? കാക്കുഅത് പറഞ്ഞതും ഞാൻ അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു..... അവൻ പോയി കാക്കൂ..... എന്റെ ചെകുത്താൻ എന്നെ വിട്ട് പോയീ...... ഇതും പറഞ്ഞ് ഞാൻ ഉറക്കെ കരയാൻ തുടങ്ങിയതും അവൻ എന്നെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു.... അമ്മു നീയെന്തൊക്കെയാണ് ഈ പറയുന്നത്..... അവൻ നിന്നെ വിട്ട് പോയെന്നോ..... അവൻ എങ്ങോട്ട് പോയി??? ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് അവൻ പോയി കാക്കൂ..... കൊന്ന് കളഞ്ഞു അവനെ..... ----------------------------- [മഷു ] അമ്മുവിന്റെ വാക്കുകൾ ഒരു ഇടുത്തീ പോലെയാണ് എന്നിൽ വന്ന് പതിച്ചത്..... അവൻ കൊല്ലപെട്ടിരിക്കുന്നു എന്ന് എനിക്ക് വിശ്വസിക്കാനേ ആകുന്നില്ല...... അമ്മു..... മോളേ നീ കാര്യമെന്താണെന്ന് ഒന്ന് തെളിച്ചു പറ.... എനിക്കൊന്നും മനസ്സിലാകുന്നില്ല..... ഉള്ളിലെ പരിഭ്രാന്തി മറച്ചു പിടിച്ച് കൊണ്ട് ഞാൻ അവളോട് ചോദിച്ചു..... "അവനെ ആരൊക്കെയോ വെടിവെച്ച് കൊന്നു കാക്കു....... " അമ്മു...... മോളേ നീയിതെങ്ങനെ അറിഞ്ഞു????? "അവ.....അവൻ എനിക്ക് വിളിച്ചിരുന്നു..... എന്നോട് സംസാരിക്കുന്നതിനിടയിൽ അവിടെ ഒരു വെടിയൊച്ച കേട്ടു..... കൂടെ അവന്റെ നിലവിളിയും...... അവൻ പോയി കാക്കൂ..... അവൻ എന്നെ വിട്ട് പോയി..... " അമ്മു..... അതൊക്കെ നിന്റെ വെറും തോന്നലായിരിക്കും...... നിനക്ക് തോന്നുന്നുണ്ടോ അവന് നിന്നെ വിട്ട് പോകാൻ കഴിയുമെന്ന്..... "ഇല്ല കാക്കൂ......അവൻ പോയി...... അവന്റെ നിലവിളി ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്....... കൊന്നുകളഞ്ഞില്ലേ എന്റെ ചെകുത്താനെ....... " എന്റെ നെഞ്ചിൽ മുഖം അമർത്തി പൊട്ടിക്കരയുന്ന അമ്മുവിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാനാകെ തളർന്നു...... ഇന്ന് വരേയും അവളെ കണ്ണ് നിറയാൻ ഞാൻ അനുവദിച്ചിട്ടില്ല...... കഴിയില്ലെനിക്ക് അത് കണ്ട് നിൽക്കാൻ....  ഒരു വാക്ക് കൊണ്ട് പോലും അവളെ ആരും വേദനിപ്പിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല....... അത്രക്കും ഞാൻ എന്റെ അമ്മുവിനെ സ്നേഹിക്കുന്നുണ്ട്..... അവളെ കഴിഞ്ഞേ എന്റെ ലൈഫിൽ മറ്റാർക്കും സ്ഥാനമുള്ളൂ...... എന്റെ പാരൻസിന് വരെ...... അതുപോലെ തന്നെയാണ് തിരിച്ചും..... എന്നാൽ ഇപ്പൊ അവളുടെ സ്നേഹത്തിന് ഒരാൾ കൂടി അവകാഷിയായിരിക്കുന്നു....... അവൻ അവളിൽ നിന്ന് വിട്ട് പോയീന്നറിഞ്ഞാൽ ഈ പാവത്തിന് അത് സഹിക്കാൻ പറ്റില്ല..... എങ്ങനെ എങ്കിലും അവളെ പറഞ്ഞ് ആശ്വസിപ്പിച്ചേ പറ്റൂ...... ഞാൻ ഇതും മനസ്സിൽ കരുതി അവളുടെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു..... അമ്മു...... നീ വിചാരിക്കുന്ന പോലെ അവന് ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല...... അവന്റെ പേര് തന്നെ കേട്ടില്ലേ *ചെകുത്താൻ * അവനെ അങ്ങനെ ഒന്നും പെട്ടന്ന് ആർക്കും ഇല്ലാതാക്കാൻ പറ്റില്ല...... നീ കേട്ട വെടിയൊച്ച ചിലപ്പോ സത്യമായേക്കാം....... പക്ഷേ അവൻ നിന്നെ വിട്ട് പോയിട്ടില്ല..... അതെനിക്ക് നല്ല ഉറപ്പുണ്ട്...... അവൻ തിരിച്ചു വരും..... അവന്റെ ആമിയെ കാണാനായി......ചെകുത്താൻ തിരിച്ചു വരുകതന്നെ ചെയ്യും...... കാക്കൂന്റെ മോള് സങ്കടപെടാതെ ഇരിക്ക്....... ഞാൻ അത് പറഞ്ഞതും അവൾ കണ്ണ് തുടച്ചിട്ട് അവളെ കഴുത്തിലെ മാലയിൽ പിടിച്ച് എന്നോട് സത്യമാണോ എന്ന് ചോദിച്ചു...... അവനെ പരിജയപെട്ടത് മുതൽ അവൾക്ക് എല്ലാം അവനായിരുന്നു..... ബെഡ്‌റൂമിൽ ആണേലും ബുക്ക്‌സിൽ ആണേലും എല്ലാം അവന്റെ പേര്...... എന്തിനേറെ അവളെ കഴുത്തിൽ പോലും Devil എന്നെഴുതിയ ഒരു സ്വർണത്തിന്റെ മാല കിടപ്പുണ്ട്...... ഒരുപാട് വാശിപിടിച്ച് ഉമ്മച്ചിയെ കൊണ്ട് ഉണ്ടാക്കിച്ച ഒരു മാല...... ഉമ്മച്ചിക്ക് അവളാ മാല കഴുത്തിൽ കെട്ടിനടക്കുന്നത് തീരേ ഇഷ്ടമല്ലായിരുന്നു...... പിന്നെ അവളെ സന്തോഷം അല്ലേ എന്ന് കരുതി ഉമ്മച്ചി കണ്ണടച്ചതാണ്....... "കാക്കു ഞാൻ ഇനി അവനെ കാണുമോ....... എനിക്കവനെ കാണാൻ സാധിക്കുമോ....." സാധിക്കും അമ്മു...... നീ അവനെ കാണും..... നമുക്കവനെ കണ്ടുപിടിക്കണം..... ഞാനുണ്ട് നിന്റെ കൂടെ......... ~~~~~~~~~~~~~~~~~~~~~~ അമ്മു എന്നിട്ട് നീയാ ചെകുത്താനെ കണ്ടോ..... വേഗം പറ.... നല്ല interesting സ്റ്റോറി....... "ദിയ" ഇല്ല ദിയ..... ഇത് വരെ ഞാൻ അവനെ കണ്ടിട്ടില്ല....... അവനെ അന്വേഷിച്ചാണ് ഞാൻ ഈ കേരളത്തിലേക്ക് വന്നത് തന്നെ.... അതും എന്റെ കാക്കൂന്റെ നിർദ്ദേശ പ്രകാരം...... ഇവിടെ വന്നത് കൊണ്ട് നിനക്കവനെ കണ്ട്പിടിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ അമ്മൂ...... "ശാദി" എനിക്കറിയില്ല.... നാച്ചുവിന്റെ ഹെൽപ് പ്രതീക്ഷിച്ചാണ് ഞാൻ അതിന് നിന്നത്..... എന്നാൽ അവനിൽ നിന്ന് ഒന്നും തന്നെ ഞാൻ ഇപ്പൊ പ്രതീക്ഷിക്കുന്നില്ല..... നിങ്ങളോട് പറയണം എന്ന് കരുതിയതായിരുന്നു...... എന്തോ അതിന് കഴിഞ്ഞില്ല...... അമ്മു ഞങ്ങൾ ഉണ്ട് നിന്റെ കൂടെ...... നമുക്ക് കണ്ടുപിടിക്കാം ആ ചെകുത്താനെ..... "അജു" വർഷം രണ്ട് കഴിഞ്ഞില്ലേ..... ഇനി അവൻ കല്യാണം കഴിച്ച് കാണുമോ എന്ന് ആർക്കറിയാം...... അങ്ങനെ അവന് കുടുംബവും കുട്ടികളും ഒക്കെ ഉണ്ടേൽ നീ എന്ത് ചെയ്യും അമ്മൂ..... ചേട്ടായിയുടെ ചോദ്യത്തിന് ഒരു പുഞ്ചിരി ആയിരുന്നു എന്റെ മറുപടി.... അത് വരുൺ പറഞ്ഞതിലും കാര്യമുണ്ട്..... അങ്ങനെ വല്ലതും ആയാൽ നിനക്കത് ഉൾകൊള്ളാൻ കഴിയുമോ അമ്മൂ..... "ദിയ" മരിക്കുന്നതിന് മുന്നേ അവനെ ഒന്ന് കാണണം...... വൈകിപോയാലും എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഇഷ്ട്ടം തുറന്ന് പറയണം..... നല്ല ഒരു പുഞ്ചിരി സമ്മാനിച്ച് അവന്റെ ലൈഫിൽ നിന്നും ഒഴിഞ്ഞുപോകണം..... മറിച്ചാണേൽ ആ നിമിഷം തന്നെ അവനെ ഞാനങ് കെട്ടും....... അമ്മു നീയി പറഞ്ഞ കഥയിലുള്ള മാലയാണോ അന്ന് നിന്റെ കഴുത്തിൽ ഉണ്ടായിരുന്നത്...... "ദിയ" മ്മ്..... പക്ഷേ അത് മിസ്സായിലേ...... ഇതുവരെ അത് കിട്ടിയിട്ടില്ല...... ഞാൻ വീണ്ടും കണ്ണിൽ വെള്ളം നിറച്ചുകൊണ്ട് പറഞ്ഞു...... അവരൊക്കെ വീണ്ടും എന്നെ ആശ്വസിപ്പിക്കുമ്പോളാണ് കലിപ്പൻ ഞങ്ങളെ അടുത്തേക്ക് വന്നത്..... അവനെ കണ്ടതും ഞാൻ കണ്ണ് തുടച്ചു..... ഇവളെന്തിനാ കരയുന്നെ???? "നാച്ചു" അത് സാർ അവൾക്ക് പ്രിയപ്പെട്ട ഒരു മാല അവളിൽനിന്നും മിസ്സായി..... അത് പറഞ്ഞ് കരയുവാണ് അവൾ..... "ശാദി" ÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷•÷• [നാച്ചു] സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടയിലാണ് ഇവരൊക്കെ കൂടി നിൽക്കുന്നത് കണ്ടത്..... അമലിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ സീരിയസായി എന്തൊക്കെ പറയാണെന്ന് മനസ്സിലായി....... അതുകൊണ്ട് നേരെ ഇങ്ങോട്ട് പോന്നു...... ഇവിടെ എത്തിയപ്പോൾ ദേ പെണ്ണ് കരയുന്നു...... കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ശാദി തന്ന മറുപടി കേട്ട് ഞാൻ ആകെ അസ്വസ്ഥനായി...... അവൾക്ക് അത്രക്കും പ്രിയപ്പെട്ടതാണോ ആ മാല...... അതിനെ പറ്റി ചിന്തിക്കുംതോറും മനസ്സിലേക്ക് ആമിയുടെ ഓർമകൾ കടന്നു വന്നു...... അതോടെ അവർക്കൊന്നും മുഖം കൊടുക്കാതെ ഞാൻ വേഗം സ്റ്റാഫ് റൂമിലേക്ക് പോയി...... ~~~~~~~~~~~~~~~~~~~~~~ ഫുഡ് കഴിച്ചിട്ടൊന്നും നമ്മക്ക് ഇറങ്ങുന്നില്ല..... കൈ കഴുകി വേഗം റൂമിലേക്ക് പോയി...... ഷെൽഫ് തുറന്ന് ഡയറിക്ക് മുകളിൽ വെച്ചിരുന്ന മാല കയ്യിലെടുത്തു...... "എനിക്കിന്നൊരു സാധനം കിട്ടി" എന്താണ് എന്നോട് കൂടി പറയ്..... "അത് പിന്നെ നിന്റെ പേരിൽ ഒരു മാല..... ഉമ്മച്ചിയോട് ഒരുപാട് വാശിപിടിച്ച് വാങ്ങിതന്നതാണ്.... " നീയെന്തിനാ അത് കഴുത്തിൽ കെട്ടുന്നേ...... "ഒന്നുമല്ല...... ഈ ചെകുത്താനെ എന്നും ഓർക്കാൻ വേണ്ടി ഇതെന്റെ കഴുത്തിൽ കിടന്നോട്ടെ...... " ആമിയുടെ വാക്കുകൾ മനസ്സിലേക്ക് ഓടി വന്നതും കണ്ണ് നിറഞ്ഞു.   ഒരുപാട് ഇഷ്ട്ടമായിരുന്നു പെണ്ണേ നിന്നെ...... എന്നാൽ അത് നിന്നോട് തുറന്ന് പറയാനോ കാണിക്കാനോ എനിക്ക് കഴിഞ്ഞില്ല...... നിന്നെ എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ പോലും അന്ന് ഞാൻ ഭയന്നു....... എന്നാൽ ഇന്ന് ഞാൻ അങ്ങനെ അല്ല...... കണ്മുന്നിൽ കണ്ട്കിട്ടിയാൽ മതി..... മറ്റാരുടെയും മഹറിൻ അവകാശി ആയിട്ടല്ലെങ്കിൽ ഞാൻ എന്റെ മഹറിൻ അവകാശിയാക്കി മാറ്റും..... അമൽ...... അവളെന്തിനാണ് ഈ മാല കഴുത്തിൽ കെട്ടിക്കൊണ്ട് നടക്കുന്നത്..... അവളെ കണ്ണുനീരിൽ നിന്ന് മനസ്സിലാക്കാം ഇതവൾക്ക് എത്രത്തോളം പ്രിയപെട്ടതാണെന്ന്....... ഞാൻ ആ മാലയും കയ്യിൽ പിടിച്ചുകൊണ്ട് ടെറസിലേക്ക് പോയി........ അവളെ അടുത്തേക്ക് എത്തും തോറും ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി..... എത്ര നിയന്ത്രിച്ചിട്ടും എനിക്കതിന് കഴിയുന്നില്ല...... അവളെ കഴുത്തിൽ മുഖം വെച്ചതും പെണ്ണ് ഞെട്ടി തരിച്ച് എന്നെ തിരിഞ്ഞു നോക്കി...... അവളെ ആ യക്ഷികണ്ണ് കൊണ്ടുള്ള നോട്ടം കണ്ട് ഞാൻ ആകെ വല്ലാണ്ടായിപോയിരുന്നു...... അവളെ അരകെട്ടിലൂടെ കയ്യിലിട്ട് ഞാൻ അവളെ തിരിച്ച് നിർത്തിയതും അവളെന്റെ കയ്യിൽ പിടി മുറുക്കി..... അതൊന്നും കാര്യമാക്കാതെ അവളെ മുടിയിഴകൾ കഴുത്തിൽ നിന്ന് മാറ്റിവെച്ച് എന്റെ കയ്യിലുണ്ടായിരുന്ന ആ മാല അവളെ കഴുത്തിലേക്ക് കെട്ടികൊടുത്തതും പെട്ടന്നായിരുന്നു അത് സംഭവിച്ചത്...... തുടരും..... =========================== നല്ല കട്ട ബോറാണെന്ന് അറിയാം..... അമ്മുവിന്റെ പാസ്സ് ഇങ്ങനെ എഴുതാൻ അല്ലായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്നത്... പക്ഷേ ഇന്ന് നമ്മളെ മൂഡൊക്കെ എങ്ങോട്ടോ പോയി..... എന്തോ ഒരു ഹാലിൽ ഇരുന്ന് എഴുതിയതാണ്. .... തെറ്റുകൾ ഉണ്ടാകും..... തിരുത്തി വായിക്കണം..... പിന്നെ ന്റെ DJ യെ ഞാൻ ഒരിക്കലും ബെസ്മിപ്പിക്കൂല 😂😂 അതുപോലെ നാച്ചുവിനെയും...... പക്ഷേ ഇവിടെ ആകെ ഒരു അമ്മു അല്ലേ ഉള്ളൂ..... നിങ്ങളാരും സങ്കടപെടേണ്ട...... DJ നെ നമ്മക്ക് ശെരിയാക്കാമെന്നേ 😁😁😁.... അപ്പൊ വായിച്ചിട്ട് അഭിപ്രായം പറയണേ..... !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! #📙 നോവൽ
12.6k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

*👸അമൽ👸* Part 58 (1) ✒️Anshi_anzzz @$@$@$@$@$@$@$@$@$@$@ ഞാൻ ടെൻത്തിൽ പഠിക്കുന്ന സമയം... എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന കാക്കുവും ഉപ്പച്ചിയും അവരായിരുന്നു എന്റെ ഹീറോസ്.... അന്നത്തെ എന്റെ വാശിയും ആഗ്രഹവും സ്വന്തമായി ഒരു ലാപ്ടോപ് വേണമെന്നായിരുന്നു...... കയ്യിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും എന്റെ പുന്നാര ലോലന്റെ കയ്യിൽ ലാപ്പുള്ളത് കൊണ്ട് എനിക്കും അത് കിട്ടണമെന്നായി..... നീയിപ്പോ ഫോൺ കൊണ്ട് നടന്നാൽമതീ എന്ന നമ്മളെ ഉമ്മച്ചിന്റെ വാക്കൊന്നും ഞാൻ ചെവികൊണ്ടില്ല...   കിട്ടുമെന്ന് ഉറപ്പുള്ളത്കൊണ്ട് തന്നെ നന്നായിട്ട് വാശിപിടിച്ചു...... ഒടുക്കം എന്റെ ഹീറോആയ മഷുകാക്കു എനിക്കത് വാങ്ങിതന്നു...... പ്രായത്തിന്റെ തിളപ്പിൽ സോഷ്യൽമീഡിയയോടുള്ള താല്പര്യം..... അത് ചെറുതൊന്നുമല്ലായിരുന്നു എനിക്ക്. ഫേസ്‌ബുക്കിൽ ആക്റ്റീവായിരിക്കുന്ന ടൈമിലാണ് ഒരു ന്യൂസ്‌ എന്റെ കണ്ണിൽ പെട്ടത്...... ടെററിസ്റ്റുകളുടെ കയ്യിൽ നിന്നും 150 ഓളം സ്കൂൾ വിദ്യാർത്ഥികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മുംബൈപോലീസ് ടീം...... ന്യൂസിലേറെ എന്നെ ആകർഷിച്ചത് ആ പ്രൊഫൈൽ നെയിം ആയിരുന്നു..... * ചെകുത്താൻ * എന്തോ ആ പേര് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്നു...... ആരാണ് എന്താണ് എന്നൊന്നും അറിയില്ല..... എങ്കിലും ഞാൻ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു...... But അക്‌സെപ്റ്റ് ചെയ്തില്ല...... പിന്നീടെപ്പോഴോ ഒരുപാട് നാളുകൾക്ക് ശേഷം എന്റെ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തു..     അതെനിക്ക് വലിയ സന്തോഷമായി...... ആ പേരിനോടുള്ള ഇഷ്ട്ടം കൊണ്ടാണോ എന്താണെന്നറിയില്ല മെസ്സെഞ്ചറിൽ അങ്ങോട്ട്‌ ചെന്ന് മെസ്സേജ് അയച്ചു....... പക്ഷേ അന്നെനിക്ക് തന്ന മറുപടിയിൽ നിന്ന് മനസ്സിലായി എന്നോട് ടെക്സ്റ്റ് ചെയ്യാൻ താൽപര്യമില്ലെന്ന്.....  പക്ഷേ വിട്ടുകൊടുക്കാൻ ഞാനും ഒരുക്കമല്ലായിരുന്നു....   എന്റെ നിരന്തരം ഉള്ള ശല്ല്യം കാരണം അവനും തിരിച്ച് എന്നോട് ടെക്സ്റ്റ്‌ ചെയ്യാൻ തുടങ്ങി..... പിന്നീടങ്ങോട്ട് ഇത് തന്നെആയിരുന്നു പണി....... ഫുൾ time  അവനുമായി സ്പെൻഡ്‌ ചെയ്യും...... അതിനിടക്ക് ഞാൻ എന്റെ കാര്യങ്ങൾ പോലും മറന്നുപോയിരുന്നു...... മോശമായ തരത്തിലുള്ള ഒരു ബന്ധവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല...... അവന്റെ ഓരോ വരികളുമാണ് എന്നെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചത്...... അല്ല ശെരിക്കും  നിന്റെ പേരെന്താ......??? "ചെകുത്താൻ...... അത് തന്നെയാ എനിക്ക് എല്ലാവരും ഇട്ടിരിക്കുന്ന പേര്..... അത് തന്നെയാണ് എല്ലാവരും എന്നെ പറയാറും..... നീയും അത് തന്നെ വിളിച്ചാൽ മതി..... " മ്മ് ശെരി ശെരി.... നമ്മൾ പരിജയപെട്ടിട്ട് ഇത്രേം നാളായി....  ഇതിനിടക്ക് ഒരുതവണ പോലും ഇയാളെന്റെ പേര് ചോദിച്ചില്ലല്ലോ..... ഇനി ചോദിക്കാത്ത സ്ഥിതിക്ക് ഞാൻ തന്നെ പറയാം...... "വേണ്ട !!  നിന്റെ പേര് എനിക്ക് കേൾക്കണമെന്നില്ല....... ഞാൻ എന്റെ മനസ്സിൽ നിനക്കൊരു പേര് ഇട്ടിട്ടുണ്ട്..... ആ പേര് മതി നിനക്ക് എന്റെ മനസ്സിൽ....." ആഹാ ഇതിനിടക്ക് അങ്ങനെയൊക്കെ നടന്നോ.... എന്നാ ഒന്ന് പറഞ്ഞേ ആ പേരൊന്ന് കേൾക്കട്ടെ....... * ആമി * എന്തൂട്ട്??? ആമിയോ..... ആമി ആരാ ചെകുത്താന്റെ ഗേൾഫ്രണ്ടാണോ????? "ഏയ് no...... എനിക്ക് ഗേൾ ഫ്രണ്ട് ഒന്നുമില്ല...... പെണ്ണെന്ന വർഗത്തെ തന്നെ എനിക്ക് വെറുപ്പാണ്..... ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനോട് കൂട്ട്കൂടിയിട്ടുണ്ടെങ്കിൽ അത് നിന്നോട് മാത്രമാണ് ആമി...... " അതെന്താ ഈ ചെകുത്താന് പെണ്ണിനെ ഇഷ്ടമില്ലാത്തത്.....  എന്നോട് പറയാൻ പറ്റുന്നതാണേൽ പറയ് ചെകുത്താനെ....... ഇല്ല ആമി...... അതിനെ പറ്റിയൊന്നും എന്നോട് ചോദിക്കരുത്...... അതൊക്കെ ഞാൻ എന്നേ കുഴിച്ചുമൂടിയ പല കാര്യങ്ങളുമാണ്....... ചെകുത്താന്റെ നാട് എവിടെയാ???? എന്റെ നാടോ വീടോ ഒന്നും ഞാൻ നിനക്ക് പറഞ്ഞു തരില്ല....... എന്തിന് എന്നെപോലും നീ കാണില്ല...... നമ്മൾ തമ്മിൽ കാണാൻ വിധിയുണ്ടെങ്കിൽ അന്ന് കണ്ടാൽ മതി..... അതുപോലെ നിനക്ക് എന്നെ കാണണം എന്നുണ്ടെങ്കിൽ നീ എന്നേ കാണുക തന്നെ ചെയ്യും..... അതുപോലെ ഞാനും..... ഇതും പറഞ്ഞ് അന്നത്തെ കോട്ട കഴിഞ്ഞ് അവൻ പോയി..... ഏതു നേരവും ഇപ്പൊ ആ ചെകുത്താന്റെ ചിന്തയേ ഉള്ളു..... എല്ലാം അവനെ പോലെ ആയി മാറുന്നുമുണ്ട്..... എന്നിലെ മാറ്റം മറ്റാർക്കും മനസ്സിലായില്ലെങ്കിലും എന്റെ കാക്കൂന് മനസ്സിലായിരുന്നു..... അതുകൊണ്ടായിരിക്കും എന്നോട് അവനത് ചോദിച്ചത്.... അമ്മു...... എങ്ങനെ ഉണ്ട് നിന്റെ പഠിപ്പൊക്കെ...... "കാക്കു" അതൊക്കെ ഉഷാറാണ് കാക്കു.....  ഇപ്പോ അതൊന്നുമല്ല ഇവിടുത്തെ വിഷയം.... എനിക്ക് കാക്കൂനോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്..... എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുമുണ്ട്...... എന്ന് കാക്കു പറഞ്ഞതും ഞാൻ നെറ്റി ചുളിച്ചുകൊണ്ട് അവനെ നോക്കി...... "അമ്മു ഈ ഇടയായിട്ടുള്ള നിന്നിലെ മാറ്റത്തിന് കാരണമെന്താ......???? " എന്നിൽ മാറ്റം വന്നിട്ടുണ്ടെന്ന് കാക്കൂന് തോന്നുന്നുണ്ടോ.....??? "ആ ഉണ്ട്...... ഒരുമാതിരി ഒരു സ്വഭാവം ആണ് നിന്റെ ഇപ്പൊ.....ആദ്യത്തേക്കാൾ കലിപ്പ്..... തൊട്ടേനും പിടിച്ചതിനുമൊക്കെ ദേഷ്യം....... ആരോടും ഒന്നും മിണ്ടേമില്ല...... ഫുൾ time ഡോറും ലോക്ക് ചെയ്ത് ഈ മുറിക്കകത്തു തന്നെ......എന്താടാ നിനക്ക് പറ്റിയെ......" അത് കാക്കു.... ഇതെല്ലാം ആ ചെകുത്താൻ കാരണമാ..... "ചെകുത്താനോ???? എന്ത് ചെകുത്താൻ...." അങ്ങനെ കാക്കൂന്  ചെകുത്താനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു...... "I can't believe it...... ചെകുത്താനോ.... ആളുകൾക്ക് അങ്ങനെയും പേര് ഇടുമോ..... പേര് കേട്ടിട്ട് തന്നെ അവനാള് പെശകാണെന്ന് തോന്നുന്നു..... അങ്ങനെയുള്ളവനുമായിട്ടാണോ എന്റെ മോളെ കൂട്ട്...... " കാക്കു അവന് തനി ചെകുത്താന്റെ സ്വഭാവം ആണെങ്കിലും എനിക്കത് ഇഷ്ട്ടപ്പെട്ടു..... എന്തോ അവന്റെ പ്രസൻസ് എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു..... അവനുമായി ടെക്സ്റ്റ്‌ ചെയ്യുന്ന സമയം മൊത്തം ഞാൻ നല്ല ഹാപ്പിയാണ്...... അവന്റെ രൂപം എന്താണെന്നൊന്നും അറിയില്ലെങ്കിലും ഇപ്പൊ ഏത് നേരവും എന്റെ മനസ്സിൽ അവൻ മാത്രമേ ഉള്ളൂ...... എന്താണ് കാക്കു ഇതിന്റെയൊക്കെ അർത്ഥം...... "അത് വേറൊന്നും അല്ല മോളെ നീ അവനെ പ്രണയിക്കുന്നു....... അവൻ എന്നും എപ്പോഴും നിന്റെ കൂടെതന്നെ വേണമെന്ന് നീ ആഗ്രഹിക്കുന്നു....... നീ പറഞ്ഞതുപോലെ അവന്റെ പ്രസൻസാണ് ഇപ്പൊ നിന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നത്........ " കാക്കു ഇത് പറഞ്ഞതും ഞാൻ അതിനെകുറിച്ച് ചിന്തിച്ചു..... ശെരിയാണ്..... നേരിൽ കാണാതെപോലും അവന് എന്റെ മനസ്സിൽ ഞാൻ വലിയ ഒരു സ്ഥാനം കൊടുത്തിട്ടുണ്ട്...... അവനോടൊപ്പം എന്നും കഴിയാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്...... ഒരിക്കലും അവനെന്നെ വിട്ട് പോകരുതെന്ന് ഈ ഇടയായി ഞാൻ മനമുരുകി പ്രാർത്ഥിക്കുന്നുണ്ട്...... എന്തിന് വേണ്ടി..... എന്തിന് വേണ്ടിയാണ് ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്....... ഇനി കാക്കു പറഞ്ഞപോലെ ഞാൻ അവനെ പ്രണയിക്കുന്നുണ്ടോ........ അറിയില്ല..... ഉണ്ടേൽ തന്നെ അവൻ എന്നെ ഒരിക്കലും സ്വീകരിക്കില്ല..... അവന്റെ മനസ്സിൽ ഒരു പെണ്ണിനും അങ്ങനെ ഒരു സ്ഥാനം അവൻ കൊടുക്കില്ലെന്ന് എനിക്ക് നന്നായിട്ടറിയാം...... തുടരും.... ~~~~~~~~~~~~~~~~~~~~~ ഹായ് മുത്ത്മണീസ്..... ഒരുപാട് കഷ്ട്ടപ്പെട്ടാണ് ഇത് പോസ്റ്റിയത്..... ലെങ്ങ്തിൽ പോസ്റ്റാൻ കഴിയുന്നില്ല..... അതുകൊണ്ട് ഒരു part തന്നെ രണ്ട് ഭാഗമായിട്ടായിരിക്കും ഇനി പോസ്റ്റാ.... ഈ കാർണോർ നമ്മക്ക് നല്ല എട്ടിന്റെ പനിയാണ് തന്നത്.....  എന്തായാലും വായിച്ചിട്ട് അഭിപ്രായം പറയണേ...... വെയിറ്റ് ചെയ്യിപ്പിച്ചതിന് ക്ഷമിക്കണം.... മനപ്പൂർവം അല്ല... --------------------------- #📙 നോവൽ
11.2k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

*👸അമൽ👸* Part 57        ✒️Anshi_anzzz @$@$@$@$@$@$@$@$@$@$@ Alloh..... ഇവരോ.......അജു......!!!! അജു DJ യുടെ അനിയനാണോ.....അപ്പോൾ അവൻ ഞങ്ങളെയൊക്കെ പറ്റിക്കുവായിരുന്നല്ലേ..... ആ ഫോട്ടോ കണ്ടതും ഉള്ളിൽ പല സംശയങ്ങളും കുമിഞ്ഞുകൂടി..... ആന്റിയും ഒരങ്കിളും പിന്നെ DJ യും ഒരു ചെറിയ പെൺകുട്ടിയും..... അവർക്കൊപ്പം അജുവും നിൽക്കുന്നു..... അപ്പൊ ഇവര് പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഇവരെ രണ്ടാമത്തെ മകൻ അജു ആണെന്നല്ലേ.... അതൊക്കെ പോട്ടെ ഞാൻ ഇപ്പൊ നിൽക്കുന്നത് ആ ചൂടന്റെ വീട്ടിലല്ലേ.... അവന്റെ ഉമ്മാനോടല്ലേ ഞാനീ സംസാരിക്കുന്നത്..... ഇതൊക്കെ ആലോചിച്ചപ്പോൾ എനിക്കാകെ വട്ട് പിടിക്കുന്നത് പോലെ തോന്നി.... എന്നാലും ആ അജ്‌സൽ തെണ്ടി എന്ത് പണിയാ കാണിച്ചേ..... ഒരു വട്ടമെങ്കിലും അവൻ ഞങ്ങളോട് പറഞ്ഞോ ദിലു അവന്റെ കാക്കു ആണെന്ന്...... പോട്ടെ അവന്റെ പ്രവർത്തിയിൽ നിന്ന് വരെ എനിക്കിത് മനസ്സിലാക്കാൻ ആയിട്ടില്ല.... കാരണം അതുപോലെ ആയിരുന്നു അവന്റെ സംസാരം...... ഒരു ചന്തയിൽ കണ്ട പരിജയം പോലും അവൻ DJ യോട് കാണിക്കാറില്ല..... അവന്റെ കാര്യം പറയുമ്പോഴൊക്കെ അജു ഒഴിഞ്ഞുമാറും.... അവനുമായി ഉള്ള ഒരു കാര്യത്തിലും അജു ഇടപെടാറില്ല..... അതൊക്കെ എന്ത്കൊണ്ടാണ്..... ഇനി അവര് തമ്മിൽ വല്ല പ്രശനവും ഉണ്ടാകുമോ...... "എന്താ മോളെ ആലോചിക്കുന്നേ..... പിന്നെ ദേ ആ ഫോട്ടോയിൽ ഉള്ളവരാണ് ട്ടോ എന്റെ മക്കൾ..... മോള് കണ്ടിട്ടുണ്ടോ അവരെ...... അറിയുമോ നിനക്ക്..... " ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ആന്റി അത് ചോദിച്ചതും ഞാൻ അവരെയൊന്ന് നോക്കി ചിരിച്ചു.... അറിയാം ആന്റി....... ആന്റീടെ രണ്ട് മക്കളേം എനിക്ക് നന്നായിട്ടറിയാം..... പ്രതേകിച്ച് അജുവിനെ...... "അജുവിനെയോ...... അവനെക്കാൾ അറിയാൻ ചാൻസ് ദിലൂനെയാണല്ലോ.... " അതൊക്കെ ശെരിയാ ആന്റി..... പക്ഷേ ഞാൻ അജുവിന്റെ ക്ലാസ്സിലാ പഠിക്കുന്നത്.... അതിനേക്കാൾ ഉപരി അവന്റെ ബെസ്റ്റ് ഫ്രണ്ടും..... "ബെസ്റ്റ് ഫ്രണ്ടെന്ന് പറയുമ്പോൾ.....അപ്പൊ മോളെ പേരെന്താ......ഇത്രേം നേരം സംസാരിച്ചിട്ടും പേര് ചോദിക്കാൻ വിട്ട് പോയി....." *അമൽ* ഞാൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു.... "ആര് അമ്മുവോ..... മോളെ നീയാണോ അമ്മു.... ബെടക്കൂസാളെ കൂട്ടത്തിലേക്ക് പുതുതായി വന്ന ആ കാന്താരി നീയാണോ..... " അതേ ആന്റി..... ഞാൻ തന്നെയാണ് അമ്മു...... "ഞാനാ അജുവിനോട് എത്ര തവണ പറഞ്ഞതാണെന്നോ മോളെ ഇങ്ങോട്ടൊന്നു കൊണ്ടുവരാൻ..... അപ്പൊ അവൻ പറയും time ആയീല്ലാന്ന്..... എന്നാ നിന്റെ ഫോട്ടോയെങ്കിലും കാണിച്ചുതരാൻ പറഞ്ഞാൽ പറയും നേരിട്ട് കണ്ടാൽ മതിയെന്ന്...... ഹോ എന്നാലും അവൻ കാണിച്ചുതരാതെ തന്നെ ഞാൻ മോളെ കണ്ടല്ലോ...... " ഞങ്ങൾ ഇങ്ങനെ ഓരോന്ന് സംസാരിച്ച് നിൽക്കുന്നതിനിടയിലാണ് ഒരാള് ഉമ്മീന്നും വിളിച്ചോണ്ട് കണ്ണ് രണ്ടും തിരുമ്മി അങ്ങോട്ട്‌ വന്നത്...... ആളെ കണ്ടപ്പോ തന്നെ മനസ്സിലായി അജുവിന്റെ അനിയത്തി കുട്ടിയാണെന്ന്...... ആളിപ്പൊ എണീറ്റിട്ടേ ഉള്ളു........ നമ്മളെ കണ്ടതും നീ ഏതാടി എന്ന മട്ടിൽ ഒരു നോട്ടം...... uff കണ്ണുരുട്ടി നിൽക്കുന്ന ആ നിൽപ്പ് കാണാൻ എന്നാ ഒരു ഭംഗിയാണ്........ ഞാൻ അവളോടൊന്ന് ചിരിച്ചിട്ട് അടുത്തേക്ക് വിളിച്ചു..... എവിടെ പോടീന്നും പറഞ്ഞോണ്ട് അവൾ ആന്റിടെ മടിയിൽ കയറി ഇരുന്നു...... "ഉമ്മി ഏതാ ഈ ചുന്ദരികോത..... " അവളൊന്ന് ചിരിച്ചുകൊണ്ട് അത് ചോദിച്ചതും ഞാൻ ഒന്ന് പൊന്തിയോ എന്നൊരു ഡൌട്ട്..... ഏയ് ഇല്ല..... ഈ ചെറിയ കുട്ടി പറഞ്ഞതിനൊന്നും അങ്ങനെ പൊന്താൻ നിൽക്കണ്ട..... മുതിർന്ന ആളുകൾ പറയുമ്പോൾ നോക്കാം..... നമ്മളിതും ചിന്തിച്ച് അവളെ നോക്കി ഒന്ന് ചിരിച്ചു...... അത് നിന്റെ ഇത്തയാ...... ആന്റി ആ മറുപടി കൊടുത്തതും ഓള് നമ്മളെ നെറ്റിചുളിച്ചൊന്ന് നോക്കി..... ആര്ടെ ദിലുക്കാക്കൂന്റെയോ അതോ അജുക്കാക്കൂന്റെയോ...... അവളൊരു കണ്ണിറുക്കി അത് ചോദിച്ചതും ഞാൻ അവളെ അന്തം വിട്ട് നോക്കി..... മൊട്ടേന്ന് വിരിഞ്ഞില്ല.... അപ്പോഴേക്കും പെണ്ണിന് ഇതൊക്കെ അറിയാം...... ഞാൻ മനസ്സിൽ വിചാരിച്ചു...... "അതൊക്കെ നമുക്ക് വഴിയേ തീരുമാനിക്കാം...... ഇപ്പൊ നീ ഈ ഇത്തയെ ഒന്ന് പരിജയപ്പെട്....... " എന്ന് ആന്റി പറഞ്ഞതും ഓള് അപ്പൊ തന്നെ അവരെ മടിയിൽ നിന്ന് ഇറങ്ങിയിട്ട് എന്റെ അടുത്ത് വന്നിരുന്നു....... ഇത്താന്റെ പേരെന്താ......??? അവളെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഒന്ന് ചിരിച്ചതിനുശേഷം ഞാൻ എന്റെ പേര് പറഞ്ഞു കൊടുത്തു....... മോളെ പേരെന്താ...... "Ayza...... " Wwo....... നൈസ് നെയിം...... ayzu എന്നാണോ വിളിക്കാറ്??? അല്ല അയ്ശുന്നാ വിളിക്കാറ്...... കുട്ടിപിശാശ്..... ആക്കാൻ മുന്നിലാ...... ആ രണ്ട് കോന്തൻമാരുടെ പെങ്ങളൂട്ടിയല്ലേ...... ഞാൻ ഇതും മനസ്സിൽ പറഞ്ഞ് അവളെ നോക്കി നൈസായിട്ടൊന്ന് ഇളിച്ചുകൊടുത്തു..... ആന്റി അജുഎണീറ്റില്ലേ....  "ഇല്ല മോളെ..... അവര് രണ്ടുപേരും എനിക്കണേൽ നേരം ഉച്ചയാകും..... മോള് പോയി ഒന്ന് വിളിച്ചു നോക്ക്.... " എവിടെ ആന്റി അവന്റെ റൂം??? മുകളിൽ മൂന്നാമത്തെ റൂം...... പിന്നെ റൂമിന്റെ കോലം കണ്ട് മോള് ഞെട്ടുഒന്നും ചെയ്യരുത്..... ഒരു ചെറിയ ആക്രികടയാണ്....... ഇതും പറഞ്ഞ് ആന്റി ചിരിച്ചതും ഞാൻ അയിശൂനേം കൂട്ടി മുകളിലേക്ക് കയറി..... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° [നാച്ചു] ആ കുരിപ്പ് ചെകുത്താത്തി അമൽ ഇന്ന് രാവിലെ തന്നെ എനിക്കിട്ട് പണിതിട്ടാണ് ഇവിടുന്ന് പോയത്..... ഞാനാണ് അവൾക്ക്  ആ ഡ്രസ്സ്‌ സെലക്ട്‌ ചെയ്ത് കൊടുത്തതെന്ന് അവളിവിടെയുള്ളവരോടൊക്കെ പറഞ്ഞപ്പോൾ ഞാനാകെ നാറിയ അവസ്ഥയിലായിരുന്നു..... ഒരു ഉപകാരം ചെയ്യാനും പാടില്ലാന്ന് വെച്ചാൽ...... ഇനിയിപ്പോ എന്റെ പെങ്ങൾസും മാതാജിയും ഇതിനെകുറിച്ച് എന്തൊക്കെ പറഞ്ഞ് ഉണ്ടാക്കും ആവോ..... എന്തൊക്കെ പറഞ്ഞാലും ഇന്നാ യക്ഷികണ്ണീടെ ലുക്ക് ഹോ മുടിഞ്ഞ ലുക്ക് തന്നെയായിരുന്നു..... അവളെ ആ മുഖത്തേക്ക് പാറിവരുന്ന മുടിയിഴകളെ പിടിച്ച് വെക്കാൻ പാട് പെടുന്നുണ്ട്....... മുഖത്തിനേറെ ഭംഗി കൂട്ടുന്ന ആ കറുപ്പ്നിറത്തിലുള്ള മൂക്കുത്തി ഹോ ഒന്ന് കാണേണ്ടത് തന്നെയാണ്..... അവളെ അപ്പൊ തന്നെ അങ്ങ് പ്രേമിച്ച് കെട്ടിയാലോ എന്ന് വരെ തോന്നിപോയി..... പിന്നെ ട്രെയിനിന് ആണല്ലോ തലവെക്കുന്നത് എന്നോർത്തപ്പോൾ അത് വേണ്ടെന്നു വെച്ച് അവളെ നോക്കി കണ്ണുരുട്ടാൻ തുടങ്ങി..... ബസ്സിൽ പോകാനായിരുന്നു അവളെ പ്ലാൻ..... അത് എനിക്ക് റിസ്‌ക്കാണെന്ന് തോന്നിയത് കൊണ്ട് ഞാൻ അവളെ കൊണ്ടുവിടാം എന്നേറ്റു..... എന്റെ കൂടെ പുറകിൽ ഇരിക്കുമ്പോളും സൗണ്ടൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...... പിന്നെ അങ്ങോട്ട് പോയി അപകടം വിളിച്ചു വരുത്തേണ്ടന്ന് കരുതി ഞാൻ മിണ്ടാനും പോയില്ല...... പെട്ടന്നാണ് അവളെന്നോട് വണ്ടി നിർത്താൻ പറഞ്ഞത്...... അവൾ അവിടെയാണ് ഇറങ്ങുന്നത് എന്നറിഞ്ഞപ്പോൾ എന്റെ ഉള്ളിലൂടെ പല സംശയങ്ങളും വന്നു..... അത് വേറൊന്നും കൊണ്ടല്ലാ വരുന്ന വഴിക്ക് അന്നാ വീഡിയോയിൽ കണ്ട അതേ കാർ അവിടെ സംശയാസ്പതമായി നിർത്തിയിട്ടിരിക്കുന്നത് ഞാൻ കണ്ടിരുന്നു...... ഇനി ഇവളിവിടെ നിൽക്കുന്നതും ആ കാർ അവിടെ നിൽക്കുന്നതുമായി വല്ല ബന്ധവും ഉണ്ടാകുമോ എന്നാണ് എന്റെ പേടി.....അവളെ വാച് ചെയ്യാൻ വേണ്ടി അവിടെ നിൽക്കണം എന്നുണ്ടെങ്കിലും ഇന്നെന്റെ ഫ്രണ്ടിന്റെ മാര്യേജ് ആയതുകൊണ്ട് എനിക്കവിടെ എത്തേണ്ടത് നിർബന്ധമായിരുന്നു....... അതുകൊണ്ട് അവളെ കാര്യം വിട്ടിട്ട് ഞാൻ നേരെ അങ്ങോട്ട് വിട്ടു..... ബാക്കിയൊക്കെ ഇനി അവളോട് വൈകീട്ട് ചോദിച്ചറിയാം എന്ന് കരുതി........ ¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡ [അമ്മു] അജുവിന്റെ റൂമിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ നമ്മളവന് എന്ത് പണി കൊടുക്കണം എന്ന് ചിന്തിക്കുവായിരുന്നു...... കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാലോ.... എന്റെ ചങ്കിന് ഞാൻ ഓസ്കാർ അവാർഡ് വാങ്ങി കൊടുക്കുന്നുണ്ട്..... അമ്മാതിരി അഭിനയം ആയിരുന്നല്ലോ...... എന്റെ മമ്മൂക്കനെ വരെ തോൽപ്പിച്ചുകളയല്ലായിരുന്നോ..... കള്ള പന്നി..... ഞാൻ ഇതും വിചാരിച്ച് ഡോറിന്റെ ലോക്ക് മെല്ലെ തുറന്ന് അകത്തേക്ക് നോക്കിയതും ചെക്കന്റെ കിടപ്പ് കണ്ട് പൊട്ടിച്ചിരിക്കാൻ തോന്നി.... ബെഡിൽ ഇന്റുഇട്ടപോലെയാണ്ചെക്കന്റെ കിടപ്പ്..... ഞാനും അയിശുവും പതിയെ അവന്റെ റൂമിലേക്ക് കടന്ന് റൂം മൊത്തം ഒന്ന് വീക്ഷിച്ചു..... ആന്റി പറഞ്ഞത് പോലെതന്നെ ഒരാക്രികട തന്നെയാണ് ഇത്...... ഞാൻ അതും നോക്കി നിൽക്കുമ്പോളാണ് അയിഷൂട്ടി എന്റെ ടോപ്പിൽ പിടിച്ച് വലിച്ച് ഒരു ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു. അവിടെ ഞാനും അജുവും കൂടി അന്ന് യൂത്ത്ഫെസ്റ്റിന്റെ അന്ന് എടുത്ത ഒരു ജോക്കിങ് സെൽഫി ആയിരുന്നു...... അത് കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...... അതിന്റെ തൊട്ടപ്പുറത്ത് തന്നെ അവനും ആ ചൂടനും തോളിലൂടെ കയ്യിട്ട് നിൽക്കുന്ന ഒരടിപൊളി ഫോട്ടോ..... അത് പോലെ ഞങ്ങൾ ബെടക്കൂസാള് മൊത്തം ഉള്ള ഒരു ഫോട്ടോയും..... ഇത്തൂസ്...... ഇത്തൂസ് അതും നോക്കി നിന്നോ...... കാക്കു ഇപ്പൊ ഉണരുവേ..... പിന്നെ ഇത്തൂസിന്റെ ഒരു പ്ലാനും നടക്കില്ല...... അയിഷൂട്ടി നമ്മളെ നോക്കി അത് പറഞ്ഞതും ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് എന്നാ തുടങ്ങിക്കോ എന്ന് പറഞ്ഞൂ...... അപ്പൊ തന്നെ പെണ്ണ് ഓടി പോയി അജുവിന്റെ തലഭാഗത്ത് കയറി ഇരുന്നിട്ട് അവളെ പണി തുടങ്ങി...... വേറൊന്നും അല്ല അവന്റെ മുഖത്ത് വിരലോടിക്കൽ....... അവളാ പണി തുടർന്നതും ചെക്കൻ എന്നെപിടിച്ച് വലിച്ച് അവന്റെ അടുത്ത് കിടത്തി...... യാ റബ്ബീ നമ്മക്കൊന്ന് അനങ്ങാൻ പോലും പറ്റുന്നില്ല...... അക്കോലത്തിൽ ആ ഹംക്ക് നമ്മളെ വലിഞ്ഞു മുറുകിയിട്ടുണ്ട്. എന്റെ ഒരു വിധി. അവൻ കൂടുതൽ നമ്മളെ കെട്ടിപിടിച്ചതും ഞാൻ അവന്റെ കയ്യിൽ ഒരു കടികൊടുത്തു...... അപ്പൊതന്നെ ചെക്കൻ എന്നെ വിട്ടിട്ട് കൈ ഉഴിഞ്ഞ് ആർത്തതും എന്നെ കണ്ട് വീണ്ടും നിലവിളിച്ചു..... "നീ..... നീ... എന്താടി ഇ.... ഇവിടെ..... " ഞ.....ഞാൻ ഇവിടെ ആ.... അയാൽ നിനക്കെന്താ..... അവനെപോലെ വിക്കികൊണ്ട് ഞാനും മറുപടി കൊടുത്തു..... "നീ കളിയാക്കുകയൊന്നും വേണ്ട..... പെട്ടന്ന് നിന്നെ ഇവിടെ കണ്ട ഷോക്കിൽ ചോദിച്ചതാ.....  അല്ല നീ എന്താ ഇവിടെ??? " ഞാൻ എവിടെയാണെന്നുള്ളതൊക്കെ അവിടെ നിൽക്കട്ടെ.... മോനെന്താ ഈ ചൂടന്റെ വീട്ടിൽ കാര്യം..... "അ.....അത് പിന്നെ ഞാൻ ചൂടൻ.... അല്ല ദിലു...... " മ്മ് മ്മ്...... കള്ളം പറഞ്ഞ് ബുദ്ധിമുട്ടാൻ നിൽക്കണ്ട. വേഗം സത്യം പറഞ്ഞോ അതായിരിക്കും നിനക്ക് നല്ലത്...... ഇല്ലേൽ നിനക്ക് അറിയാലോ..... എന്ന് ഞാൻ കൈ ചുരുട്ടികാണിച്ച് അവനോട് ചോദിച്ചതും പുറകീന്ന് അയിഷൂട്ടി വായപൊത്തി ചിരിക്കാൻ തുടങ്ങി.....  ഇവിടെ ഒരുത്തനാണേൽ എന്നെ നോക്കി എന്ത് പറയും എന്നാലോജിച്ച് തലയും ചൊറിഞ്ഞോണ്ട് നിൽക്കുന്നുണ്ട്..... എന്താ അജു നീ ഞാൻ ചോദിച്ചത് കേട്ടില്ലെന്നുണ്ടോ...... "അത് അമ്മു ഞാൻ നിന്നോട് എല്ലാം തുറന്ന് പറയാം...... നീ എന്നെ ഒന്നും ചെയ്യരുത്..... എന്താണെന്ന് വെച്ചാൽ ഞാൻ ദിലുവിന്റെ അനിയനാണ്......  " ഹഹഹ..... ഇത് ഞാൻ നേരത്തെ അറിഞ്ഞിരുന്നു...... എനിക്കറിയേണ്ടത് അതല്ല...... എന്തിനാണ് നീയിത് ഞങ്ങളിൽ നിന്ന് മറച്ചുവച്ചത് എന്നാണ്???? "അത് പിന്നെ ഞാൻ നിങ്ങൾക്കൊക്കെ അവനെ പരിചയപ്പെടുത്തി തരണം എന്ന് കരുതി ഇരിക്കയായിരുന്നു....... അതിനിടക്കാ ദിലു നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്....... എനിക്ക് നീയും അവനും ഒരുപോലെയാണ്....... അവനെന്റെ കൂടപ്പിറപ്പാണെൽ നീ എന്റെ ഖൽബാണ്..... അവന്റെ ഓരോ പ്രവർത്തിയും നിന്നെ എത്രത്തോളം ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്ന് എനിക്ക് നന്നായിട്ടറിയാമായിരുന്നു..... അതിനിടക്ക് ഞാൻ കയറി ദിലു എന്റെ ബ്രോ ആണെന്നൊക്കെ പറഞ്ഞാൽ നിനക്കത് ചിലപ്പോ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല..... ഞാൻ  നിന്നോട്  ദിലുവിനെ പ്രണയിക്കണം എന്നൊന്നും പറയില്ല...... അതൊക്കെ നിന്റെ ഇഷ്ട്ടമാണ്..... പക്ഷേ അവന്റെ പേരിൽ നിന്നെ പിരിയാൻ എനിക്കാകില്ല...... ഇതുകൊണ്ട് ഒക്കെയാ ഞാൻ നിങ്ങളിൽ നിന്ന് ഈ കാര്യങ്ങളൊക്കെ മറച്ചു വെച്ചത് " എന്ന് അജു പറഞ്ഞതും എനിക്കവനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി.... ഇവനെ പോലൊരു ചങ്കിനെ കിട്ടാനും വേണം ഒരു ഭാഗ്യം.... ഞാൻ അപ്പൊതന്നെ അവന്റെ വയറ്റിയിട്ട് ഒരു കുത്ത് കൊടുത്തിട്ട് സൈറ്റടിച്ച് കാണിച്ചു..... "അല്ല അമ്മു നീയെങ്ങനെ ഇവിടെ എത്തി??? അതാണെനിക്ക് മനസ്സിലാകാത്തത് " അവനത് ചോദിച്ചതും ഞാൻ എല്ലാ കാര്യവും അവന് പറഞ്ഞു കൊടുത്തു.... എട അജുവേ എന്നാ നീ പോയി ഫ്രഷായി താഴേക്ക് വാ..... എന്നിട്ടെന്നെ ഒന്ന് ഡ്രോപ്പ് ചെയ്യ്..... ആ കാലമാടത്തി ദിയ എന്നെ അവിടെ വെയിറ്റ് ചെയ്യുന്നുണ്ടാകും..... ഇതും പറഞ്ഞ് ഞാൻ റൂമിന് വെളിയിലേക്ക് ഇറങ്ങിയതും അടുത്തറൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ആളുമായി കൂട്ടിമുട്ടിയതും അവന്റെ തലയും നമ്മളെ തലയും കൂട്ടി മുട്ടി..... അപ്പൊ തന്നെ അയിഷൂട്ടി ദിലുകാക്കൂന്ന് വിളിച്ചതും നമ്മളാ ചൂടന്റെ മുഖത്തേക്ക് നോക്കി...... അപ്പൊ അവൻ എന്നെ കണ്ണുംമിഴിച്ച് നോക്കി നിൽക്കുവായിരുന്നു..... അത് കണ്ട് ഞാൻ അവനെ നോക്കി പുരികം പൊക്കി എന്താന്ന് ചോദിച്ചതും ചൂടൻ കണ്ണ് തിരുമ്മി ഒന്നൂടെ നോക്കിയിട്ട് തലയും ചൊറിഞ്ഞോണ്ട് അകത്തേക്ക് തന്നെ കയറിയിട്ട് ഡോർ വലിച്ചടച്ചു....... ആ തക്കത്തിന് ഞാൻ അയിഷൂട്ടിയേം വലിച്ച് വേഗം താഴേക്ക് പോയി.....പിന്നെ ആന്റീടെ കൂടെ നടന്ന്  ആ രണ്ട് വട്ടന്മാർടേം പൊട്ടത്തരങ്ങൾ കേൾക്കലായിരുന്നു പണി....... ആ ചൂടാനൊക്കെ കോളേജിൽ മാത്രേ അങ്ങനെ ഉള്ളു..... വീട്ടിൽ ഒരു പാവമാണ്..... കലിപ്പന്റെ പോലെയൊന്നും അല്ല ..... അത് വീട്ടിലും നാട്ടിലും കോളേജിലും എല്ലാം ഒരുപോലെ തന്നെ.... ആന്റി എന്ന ഞാൻ ഇനി ഇറങ്ങുവാണ്..... എന്റെ ഫ്രണ്ട്സ് അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്.... "മോള് നിൽക്ക് അജു നിന്നെ കൊണ്ടുവിട്ടോളും.... " ആ അജുവിന്റെ കൂടെതന്നെയാ പോകുന്നേ.... ഇതും പറഞ്ഞ് ഞാൻ പുറകിലേക്ക് തിരിഞ്ഞതും ആ ചൂടൻ ഉണ്ട് ചാവിയും വിരലിലിട്ട് കറക്കിക്കൊണ്ട് സ്റ്റെയർ ഇറങ്ങി വരുന്നു...... അതും നമ്മളെ അതേ കളർ ഷർട്ട്...... നീയെങ്ങോട്ടാ ദിലു...... നീയി ആളെകണ്ടോ..... നമ്മളെ അജുവിന്റെ ഫ്രണ്ടാ അമ്മു..... നീ കോളേജിന്ന് കണ്ടിട്ടുണ്ടാകും അല്ലേ..... എന്ന് ആന്റി ചോദിച്ചതും ആ ചൂടൻ അവന്റെ സ്‌പെക്സ് താഴ്ത്തി എന്നെ ഒന്ന് നോക്കി..... "ആ കണ്ടിട്ടുണ്ട് അമൽ...... ഇവളെ അറിയാത്തവരായി കോളേജിൽ ആരുംതന്നെ ഇല്ലല്ലോ ഉമ്മി...... " ആ ചൂടൻ എന്നെ നോക്കി അങ്ങനെ പറഞ്ഞതും ഞാൻ അവനെ നോക്കി കണ്ണുരുട്ടി...... അല്ല ദിലു നീയിതെങ്ങോട്ടാ പോകുന്നേ..... "ആന്റി" "ഞാൻ പറഞ്ഞില്ലായിരുന്നോ ഉമ്മി ഇന്നെന്റെ ക്ലാസ്സിലെ ഒരു കുട്ടീടെ കല്യാണം ഉണ്ടെന്ന്...... അതിന് പോകാ..... " ആഹാ എന്നാ മോൾക്ക് ദിലൂന്റെ കൂടെ പോയാൽ മതിയല്ലോ..... രണ്ടുപേരും ഒരേ സ്ഥലത്തേക്കല്ലേ..... "ആന്റി" അയ്യോ അത് വേണ്ട ആന്റി..... ഞാൻ അജുവിന്റെ കൂടെ പൊയ്ക്കോളാം..... അജു ഏതായാലും അങ്ങോട്ട് പോരുന്നില്ലല്ലോ മോളെ..... ഇവനാണേൽ അങ്ങോട്ട് ആണ്താനും..... അപ്പൊ മോള് ഇവന്റെ കൂടെ പൊയ്ക്കോ..... വേണ്ട ആന്റി..... അത് ആരെങ്കിലും ഒക്കെ കണ്ടാൽ പ്രശ്‌നമാകും..... അജുവിന്റെ കൂടെ പോകുന്ന പോലെയല്ലല്ലോ അവന്റെ ഇക്കാന്റെ കൂടെ പോകുന്നത്..... ഇനി അങ്ങനെ വല്ല പ്രശ്നവും ആയാൽ അപ്പൊ മോളെ ഞാൻ എന്റെ വീട്ടിലേക്ക് തന്നെ അങ്ങോട്ട്‌ കൊണ്ടുവന്നൊണ്ട്...... എന്റെ ദിലൂന്റെ പെണ്ണായിട്ട്.... എന്ന് ആന്റി പറഞ്ഞതും ആ ചൂടൻ വായപൊത്തി ചിരിക്കാൻ തുടങ്ങി..... അപ്പൊ തന്നെ അവന്റെ കാല് നോക്കി ഒരു ചവിട്ടങ് കൊടുത്തിട്ട് ആന്റിയെ നോക്കി നൈസായിട്ടൊന്ന് ചിരിച്ചു കൊടുത്തു...... പിന്നെ നമ്മൾ അതികം പറയാനൊന്നും നിന്നില്ല.....അവരോടൊക്കെ യാത്രപറഞ്ഞിട്ട് വേഗം ആ ചൂടന്റെ വണ്ടിയിൽ കയറി ഇരുന്നു....... നസ്‌റിന്റെ വീടിന്റെ അടുത്തായിട്ട് തന്നെ നമ്മളെ ചങ്കത്തികളൊക്കെ നിൽക്കുന്നുണ്ടായിരുന്നു....... ഞാൻ ഈ ചൂടന്റെ കൂടെ ബൈക്കിൽ ഒരുമിച്ച് വരുന്നത് കണ്ട് അഞ്ചും വായും പൊളിച്ച് നോക്കി നിൽക്കാണ്...... അവരെയൊക്കെ ഒന്ന് കലിപ്പിൽ നോക്കിയിട്ട് ഞാൻ വണ്ടിയിൽ നിന്നിറങ്ങിയതും ദിയയും നെല്ലുവുമൊക്കെ ദിലുക്കാന്നും പറഞ്ഞ് ഒലിപ്പിച്ച് അവന്റെ അടുത്തേക്ക് ചെന്നു..... അങ്ങനെ അവരെ സംസാരമൊക്കെ കഴിഞ്ഞപ്പോൾ വീണ്ടും ഇളിച്ചോണ്ട് നമ്മളെ അടുത്തേക്ക് തന്നെ വന്നതും ആ അലവലാതി ദിയന്റെ പുറം ഞാൻ ചെണ്ടയാക്കി...... പിന്നെ പെണ്ണ് കരഞ്ഞ് കാല് പിടിച്ച് ആകെ സീനാക്കിയപ്പോൾ നമ്മളാ പണി നിർത്തി...... അമ്മു നീ എങ്ങനെ ദിലുക്കന്റെ കൂടെ വന്നു??? നീ ഇത്രേം നേരം എവിടെ ആയിരുന്നു എന്ന് തുടങ്ങി ഒരു നൂറ് ചോദ്യം ഒപ്പം ചോദിച്ച് അവള് നമ്മളെ വട്ടാക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവൾക്ക് എല്ലാം പറഞ്ഞു കൊടുത്തു..... കള്ള അജു...... നാളെ അവൻ ക്ലാസ്സിലേക്കൊന്ന് വരട്ടെ..... ശെരിയാക്കി കൊടുക്കുന്നുണ്ട് അവന്.... "ദിയ" വേണ്ടടി അവനുള്ളത്‌ ഞാൻ കൊടുത്തിട്ടുണ്ട്..... പാവം ഇനി താങ്ങാനുള്ള ശേഷി ആ ശരീരത്തിന് ഉണ്ടാകില്ല.......... ഇതും പറഞ്ഞ് ഞാൻ അവരേം വലിച്ച് നസ്‌റിന്റെ വീട്ടിലേക്ക് കയറി...... ഞങ്ങളെ കണ്ടപാടെ ഓടി വന്ന് കെട്ടിപിടിക്കലും എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കലും ആകെ മൊത്തം തിരക്ക്...... അതിനിടയിൽ നിദനെ കണ്ടപ്പോൾ അവൾക്കുള്ള ഗിഫ്റ്റ് കയ്യോടെ ഏൽപിച്ച് അവളെ കൂടെ നിന്ന് ഒരു സെൽഫി എടുത്തു....... സെൽഫി എടുത്ത് നേരെ നോക്കിയതും ആ ചൂടന്റെ മുഖത്തേക്ക്..... അവനാണേൽ എന്നെ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ടിരിക്കാണ്....... അത് കണ്ടപ്പോൾ അവനെ നോക്കി കണ്ണുരുട്ടിയിട്ട് ഞാൻ നമ്മളെ ഇക്കാക്കാസിന്റെ അടുത്ത് വന്നിരുന്നു...... പിന്നെ അവരോട് കത്തിയടിച്ചിരുന്ന് നേരം പോയത് തന്നെ അറിഞ്ഞില്ല...... അതിനിടയിലും ഒരാള് നമ്മളെ തോണ്ടി വെറുപ്പിച്ചോണ്ട് കണ്ണുകൊണ്ട് കഥകളി കളിക്കുന്നുണ്ട്...... വേറാരുമല്ല നമ്മളെ നെജുക്ക തന്നെ...... കാര്യം നമ്മക്ക് നന്നായിട്ട് അറിയാവുന്നത് കൊണ്ട് ഇന്ന് തന്നെ അതിലൊരു തീരുമാനം ഉണ്ടാക്കണം എന്ന് കരുതി..... ടീ ദിയ..... നസ്‌റിന്റെ വീടിന്റെ പുറകിലായിട്ട് ഒരു പുഴയുണ്ടത്രേ......നമ്മക്കൊന്ന് പോയി കണ്ടാലോ..... എന്റെ പൊന്നമ്മൂ എനിക്കൊന്നും വയ്യ..... ഞാൻ ഇവിടെ അടങ്ങിയിരുന്ന് ആൾക്കാരെ വീക്ഷിക്കുന്നത് നീ കാണുന്നില്ലേ.... നീ വേണേൽ നെല്ലൂനെ കൂട്ടിപൊക്കോ..... "ദിയ" അവളത് പറഞ്ഞതും ഇതേ ചോദ്യം ഞാൻ നമ്മളെ ലോലത്തി നെൽഹയോടും ചോദിച്ചു....... അവളോട്‌ പിന്നെ ചോദിക്കാതിരിക്കുന്നതാണ് നല്ലത്...... കാരണം പുള്ളിക്കാരി നല്ല വായിനോട്ടത്തിലാ...... ഷൈമാ നീ വാ..... നമ്മക്കൊന്ന് പോയേച്ചുംവരാം...... ഈ കുരുപത്തികളൊക്കെ ഇവിടെ തന്നെ ഇരുന്നോട്ടെ....... ഇതും പറഞ്ഞ് ഞാൻ ഷൈമയേം കൂട്ടി ആ പുഴക്കരയിലേക്ക് നടന്നു...... ഞങ്ങൾ അവിടെ എത്തിയപ്പോൾ തന്നെ നെജുക്കയും ആ ചൂടനും അങ്ങോട്ട്‌ വന്നിരുന്നു....... നെജുക്കയോട് ഒന്ന് ഇളിച്ചു കാണിച്ചിട്ട് ഞാനാ ചൂടനെ നോക്കി ഒരു ലോഡ് പുച്ഛം അങ്ങോട്ട് ഇട്ട്കൊടുത്തു. അല്ല പിന്നെ..... ഷൈമ ഇത് നെജുക്ക..... നമ്മുടെ കോളേജിലെ സീനിയർ ആണ്....  പോരാത്തതിന് എന്റെ ബ്രോയും എന്ന് തുടങ്ങി നെജുക്കയെ നമ്മളവൾക്ക് പരിജയപെടുത്തി കൊടുത്തു.... എന്നാ നിങ്ങൾ സംസാരിക്ക്.... എനിക്കൊരു കാൾ വരുന്നുണ്ട്ന്നും പറഞ്ഞ് ഞാൻ അവരെ ഇടയിൽ നിന്ന് മിഞ്ഞി..... കുറച്ചങ്ങോട്ട് മാറി നിന്ന് നമ്മള് നാജിക്ക് ഫോൺ വിളിച്ച് അവളോട് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞോണ്ടിരിക്കുമ്പോളാണ് ആ ചൂടൻ എന്റെ അടുത്ത് വന്നിരുന്നത്.     അവനെ മൈന്റ് ആക്കാതെ ഞാൻ വീണ്ടും സംസാരം തുടർന്നപ്പോൾ അവനെന്റെ ഫോൺ തട്ടിപ്പറിച്ച് വാങ്ങി കാൾ കട്ടാക്കി അത് പോക്കറ്റിലിട്ടു..... ബ്ലഡി ഫൂൾ..... തനിക്ക് ഫോണില്ലെങ്കിൽ പുതിയ ഒരെണ്ണം വാങ്ങാവേണ്ടത് അല്ലാതെ എന്റെ തട്ടിപറിക്കല്ല..... ആ ഫോണിങ് താ ചൂടാ......എന്റെ ഇക്ക വിളിക്കുന്ന ടൈമാണ് ഇത്..... ഓഹ് നിന്റെ ഒരിക്ക..... ഏതാ അന്നാ കണ്ട അഫീഫ് റയാനാണോ നിന്റെ ഇക്ക..... എന്നൊരു പരിഹാസരൂപേണ അവൻ ചോദിച്ചതും ഞാൻ വീണ്ടും അവനെ നോക്കി കണ്ണുരുട്ടി...... അങ്ങനെ കുറച്ച് നേരം ആ ചൂടനോട് തല്ല്കൂടി നിന്നപ്പോഴേക്കും ഷൈമ നമ്മളെ പോകാനായി വിളിക്കാൻ തുടങ്ങി..... അതുകൊണ്ട് അവൾ കാണാതെ ഞാൻ നെജുക്കാനോട് എന്തായീന്ന് ചോയിച്ചതും മൂപര് തമ്പ്സപ്പ് കാണിച്ചു..... Yes അങ്ങനെ അവരെ കാര്യം സെറ്റായി..... നമ്മളിതും ആലോചിച്ചു നിന്നപ്പോളാണ് ഇവിടെ ഒരുത്തി എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്...... അതുകൊണ്ട് ഞാൻ അവളോട് പുരികം പൊക്കി എന്താണെന്ന് ചോദിച്ചതും പെണ്ണെന്റെ കയ്യിൽ ഒരു നുള്ള് വെച്ച്തന്നു...... ഇതൊക്കെ ഉള്ളിൽ വെച്ചോണ്ടായിരുന്നു അല്ലേ കാ‍ന്താരി നിന്റെ നടപ്പ്...... എന്നിട്ട് ഒരുവട്ടം പോലും എന്നോട് പറഞ്ഞില്ലല്ലോ..... "ഷൈമ" അത് ഞാൻ നെജുക്കതന്നെ പറയട്ടേന്ന് കരുതി.... ഇപ്പൊ എല്ലാം ഓക്കെ ആയില്ലേ..... ചെലവ് വേണം മോളെ..... മ്മ് മ്മ്.... നടക്ക്  നടക്ക്..... നിനക്ക് ചെലവൊക്കെ ഞാൻ തരുന്നുണ്ട്....... അങ്ങനെ കല്യാണവും കഴിഞ്ഞ് നമ്മള് കലിപ്പന്റെ കൂടെ വീട്ടിലേക്ക് തിരിച്ചു..... -------------------------------- ഫ്രീ ടൈമിൽ ഞങ്ങളെല്ലാവരും ചീനിമരചോട്ടിൽ ഇരിക്കുവാണ്.... അതിനിടയിൽ ശാദിടേം ദിയന്റേം കുസുകുസു കേൾക്കുന്നുണ്ട്..... എന്താണ് ആവോ രണ്ടിനും...... നമ്മളിതും ചിന്തിച്ചോണ്ട് ഇരിക്കുമ്പോളാണ് അജു നമ്മളെ തോളിൽ കൈ വെച്ചത്.... എന്താണെന്നർത്ഥത്തിൽ അവനെ നോക്കിയതും അവൻ ബാക്കിയുള്ളവരെ തിരിഞ്ഞു നോക്കി...... "അമ്മു ഒരുപാട് നാളായി ഞങ്ങൾ നിന്നോട് ചോദിക്കണം എന്ന് കരുതുന്നു.... നമ്മൾ  ഫ്രണ്ട്സല്ലേ..... നമുക്കിടയിൽ ഒന്നും മറച്ചുവെക്കേണ്ട കാര്യമില്ലല്ലോ..... പിന്നെ നീയെന്തിനാണ് പലതും ഞങ്ങളിൽ നിന്ന് മറച്ചു വെക്കുന്നത്..... ഇന്ന് ഞങ്ങൾക്ക് അതറിഞ്ഞേ പറ്റൂ...... എല്ലാവരുടേം അമ്മു ആയ നീ എങ്ങനെ ആമി ആയിമാറി???? ആരുടെ ആമി ആയി മാറി???? എന്തായിരുന്നു നിനക്ക് അയാളുമായി ഉണ്ടായിരുന്ന ബന്ധം???? എല്ലാം ഞങ്ങൾക്ക് അറിഞ്ഞേ പറ്റൂ...... " അജുവിന്റെ പെട്ടന്നുള്ള ഈ ചോദ്യം എന്നിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും എല്ലാ കാര്യവും ഇവരോട് തുറന്ന് പറയാൻ ഞാനിപ്പോ ഒരുക്കമാണ്...... അതുകൊണ്ട് എല്ലാം അവരോട് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു..... അജു..... ഈ ആമി ആരാണെന്ന് അറിയുന്നതിന് മുൻപ് നിങ്ങള് ചെകുത്താനെ അറിയണം....... * DARE DEVIL * തുടരും••••••••• ®®®®®®®®®®®®®®®®®®® ഹായ് മുത്ത്മണീസ്..... നമ്മള് എത്തീട്ടോ..... ഈ part എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല...... നിങ്ങൾ വായിച്ചിട്ട് അഭിപ്രായം പറയണേ..... അടുത്ത part ഓടുകൂടി അമ്മുവിന്റെ പാസ്സ് ഞാൻ പൊട്ടിക്കും..... പിന്നെ എല്ലാവർക്കും സന്തോഷമായില്ലേ.... നിങ്ങളെയൊക്കെ കലിപ്പന്റെ ആമി അമ്മു ആണെന്നറിഞ്ഞതിൽ..... ഇനി അങ്ങനെ എന്തൊക്കെ കാണാൻ കിടക്കുന്നു..... ഒരുപാട് ട്വിസ്റ്റ്‌ ഇനിയും വരാനുണ്ട് ...... സ്റ്റോറി ബോറാകുന്നുണ്ടേൽ പറയണം...... നിങ്ങളെ അഭിപ്രായങ്ങളാണ് എന്റെ തീരുമാനം..... ********************************** #📙 നോവൽ
16.9k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം