@anus976
@anus976

Aysha

ഒരാളുടെ സൗന്ദര്യം എന്നു വെച്ചാൽ അയാളെ നോക്കുന്ന ആളുടെ മനസ്സിലെ സ്നേഹമാണ് അത് കൂടും തോറും ആരെയാണോ നോക്കുന്നത് അയാളുടെ സൗന്ദര്യം കൂടി കൂടി വരും 😊😊

#പൂച്ച ഇഷ്ടം
മാമ്പഴ പുളിശ്ശേരി ചേരുവകള്‍:- പഴുത്ത മാങ്ങ – 4 എണ്ണം തൈര് – 3 കപ്പ്‌ തേങ്ങ ചിരകിയത് - 1 മുറി തേങ്ങയുടെ പച്ചമുളക് - 2 എണ്ണം മുളക് പൊടി – ഒരു ടി സ്പൂണ്‍ ജീരകം – ഒരു നുള്ള് മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍ ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ ഉലുവ കടുക് വറ്റല്‍ മുളക് കറിവേപ്പില തയ്യാറാക്കുന്ന വിധം:- മാമ്പഴം തൊലി കളഞ്ഞ ഉടച്ചെടുക്കുക, ഇതിൽ പാകത്തിന് ഉപ്പും മഞ്ഞളും മുളകുപൊടിയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് വേവിക്കുക. തേങ്ങ ജീരകവും പച്ചമുളകും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. മാമ്പഴം വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കിയതിനുശേഷം തൈര് ഉടച്ചു ചേര്‍ക്കുക. തിളക്കാന്‍ അനുവദിക്കരുത്. നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ, വറ്റല്‍ മുളക് എന്നിവ വറുത്തുചേർക്കുക. #👩‍🍳 പാചകലോകം
ചേന പായസം ചേരുവകൾ:- ചേന - 250 ഗ്രാം ശർക്കര - 500 ഗ്രാം തേങ്ങയുടെ ഒന്നാം പാൽ - 1 ഗ്ലാസ് രണ്ടാം പാൽ - 2 ഗ്ലാസ്‌ മൂന്നാം പാൽ - 4 ഗ്ലാസ്‌ നെയ്യ് - 50 ഗ്രാം അണ്ടിപരിപ്പ് - 50 ഗ്രാം ഉണക്ക മുന്തിരി - 50 ഗ്രാം ഏലയ്ക്ക പൊടിച്ചത് - 1 ടീ സ്പൂണ്‍ തെങ്ങാകൊത്ത് - 1/ 4 കപ്പ്‌ . തയ്യാറാക്കുന്ന വിധം:- ചേന തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി കുറച്ച് വെള്ളം ചേർത്ത് കുക്കെറിൽ വേവിയ്ക്കുക. ഒരു വിസിൽ അടിച്ചാൽ വേവ് നോക്കുക. പാകത്തിന് വെന്ത ചേന മാറ്റി വയ്ക്കുക . ശർക്കര മൂടത്തക്ക വിധത്തിൽ വെള്ളമൊഴിച്ച് ഒരു പാത്രത്തിൽ അടുപ്പിൽ വച്ച് ഉരുക്കിയെടുക്കുക, ഉരുക്കിയ ശർക്കര അരിച്ചു ശർക്കര പാനിയാക്കി എടുത്തു വയ്ക്കുക . ഒരു ഉരുളി അടുപ്പിൽ വച്ച് തീ കത്തിച്ചു ചൂടായതിനു ശേഷം 1 സ്പൂണ്‍ നെയ്യൊഴിയ്ക്കുക അതിലേയ്ക്ക് ശർക്കര പാനിയും വേവിച്ച ചേനയും ഒരു അര ഗ്ലാസ് വെള്ളവുമോഴിച്ചു ചെറു ചൂടിൽ തിളപ്പിയ്ക്കുക ഇടയ്ക്ക് ഓരോ സ്പൂണ്‍ നെയ്യ് ചേർത്ത് കൊടുക്കുക, തിളച്ചാൽ അതിലേയ്ക്ക് മൂന്നാം പാൽ ഒഴിച്ച് വീണ്ടും തിളപ്പിയ്ക്കുക, കുറുകി വരുമ്പോൾ രണ്ടാം പാൽ ഒഴിയ്ക്കുക, ഈ രണ്ടാം പാലിൽ കിടന്നു പായസം നന്നായി തിളച്ചു കുറുകിയത്തിനു ശേഷം അതിലേയ്ക്ക് ഒന്നാം പാൽ ചേർത്ത് ചൂടായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റി വച്ച് നന്നായി ഇളക്കുക, ഇതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതും അണ്ടിപരിപ്പും മുന്തിരിയും തേങ്ങാ കൊത്തും നെയ്യിൽ വറുത്ത് ചേർക്കുക . #👩‍🍳 പാചകലോകം
നേന്ത്രപ്പഴം പ്രഥമൻ ആവശ്യമുള്ള സാധനങ്ങൾ: നന്നായി പഴുത്ത്, തൊലി കറുത്തുതുടങ്ങിയ നേന്ത്രപ്പഴം - 2 കിലോ ശർക്കര - ഒരു കിലോ തേങ്ങ - നാലെണ്ണം (വലുത്) തേങ്ങാക്കൊത്ത് - പകുതി തേങ്ങയുടെ നെയ്യ് - ആവശ്യത്തിന് ചുക്കുപൊടി - ഒരു ടീസ്പൂൺ ജീരകം വറുത്തുപൊടിച്ചത് - ഒരു ടീസ്പൂൺ ഏലക്ക പൊടി - 1 സ്പൂൺ ഉണ്ടാക്കുന്ന വിധം: പഴം വേവിച്ചെടുത്ത്, ഉള്ളിലെ കറുത്ത കുരുവും നാരും നീക്കിയശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശർക്കര ഉരുക്കി, അരിച്ചെടുത്ത് വയ്ക്കുക. ശർക്കരയിലെ മണ്ണും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്. തേങ്ങ ചിരകി, ഒന്നാം പാലും, രണ്ടാം പാലും, മൂന്നാം പാലും തയ്യാറാക്കിവയ്ക്കുക. പഴം അരച്ചത് ഒരു പാത്രത്തിലാക്കി അടുപ്പത്ത് വയ്ക്കുക. രണ്ടുമൂന്നു സ്പൂൺ നെയ്യും ഒഴിക്കുക. കട്ടിയുള്ള ഒരു നോൺസ്റ്റിക്ക് പാത്രമാണെങ്കിൽ നല്ലത്. കരിഞ്ഞ് പിടിക്കില്ല. തുടരെ ഇളക്കുക. തീ അധികം കൂട്ടി വയ്ക്കരുത്. ക്രമേണ, പഴത്തിന്റെ മഞ്ഞനിറം മാറാനും കട്ടിയാവാനും തുടങ്ങും. ഇടയ്ക്കിടെ ഓരോ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുത്ത് ഇളക്കി കൊണ്ടിരിക്കണം പഴം നല്ല ബ്രൗൺ നിറമാവുകയും പാത്രത്തിൽ നിന്ന് വിട്ട് ഉരുണ്ടുകൂടാനും തുടങ്ങും. വരട്ടിയതിലേക്ക് ഇനി ശർക്കരപ്പാനി ഒഴിക്കാം. പഴവും ശർക്കരയുമായി നന്നായി യോജിപ്പിക്കുക. അതിനുശേഷം ശർക്കരയിലെ ജലാംശം മുഴുവൻ വറ്റി കുറുകാൻ തുടങ്ങുന്നതുവരെ വരട്ടുക. ഈ ഘട്ടത്തിൽ നല്ല ചോക്കലേറ്റ് നിറമായിരിക്കും മിശ്രിതത്തിന്. ഇതിലേക്ക് മൂന്നാം പാൽ സാവധാനം ചേർത്തിളക്കുക. തീ കുറച്ചു വച്ചാൽ മതി. മൂന്നാം പാലൊഴിച്ച് കുറുകാൻ തുടങ്ങുമ്പോൾ രണ്ടാം പാൽ ചേർക്കാം. ഏകദേശം കുറുകിവരുന്ന സമയത്ത് തീ ഏറ്റവും കുറച്ചു വച്ചശേഷം ഒന്നാം പാൽ ചേർക്കാം. ഒന്നാം പാൽ ഒഴിച്ചശേഷം പായസം പിന്നെ തിളപ്പിക്കരുത്. പാലിന്റെ സ്വാദു നഷ്ടപ്പെടും. വാങ്ങിവച്ചശേഷം ചുക്കുപൊടിയും ജീരകപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. സ്വല്പം ഏലക്കാപ്പൊടി ചേർക്കാം. ഒരു ചെറിയ പാനിൽ നെയ്യൊഴിച്ച് തേങ്ങാക്കൊത്ത് അതിലിട്ട് ബ്രൗൺ നിറമാവുന്നതുവരെ വറുക്കുക. അതും, വറുക്കാനുപയോഗിച്ച നെയ്യും കൂടി പായസത്തിലൊഴിക്കുക. #👩‍🍳 പാചകലോകം
ചക്ക പ്രഥമൻ ആവശ്യമുള്ള സാധനങ്ങള്‍:- ചക്കവരട്ടിയത് - അര കിലോ ശര്‍ക്കര - മുക്കാല്‍ കിലോയോളം തേങ്ങ - മൂന്ന് തേങ്ങാക്കൊത്ത് - അര മുറിയുടേത് ചുക്ക് പൊടിച്ചത് - 3 ടീ സ്പൂണ്‍ ജീരകം പൊടിച്ചത് - ഒന്നര ടീ സ്പൂണ്‍ നെയ്യ് - കുറച്ച് ഉണ്ടാക്കുന്ന വിധം:- ആദ്യം തന്നെ തേങ്ങ ചിരകി, ഒന്നാം പാലും രണ്ടാം പാലും, മൂന്നാം പാലും വെവ്വേറെ എടുത്തുവയ്ക്കുക. ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി, അരിച്ചെടുത്ത് പാനിയാക്കി വയ്ക്കുക. ഉരുളിയിലോ അല്ലെങ്കില്‍ നല്ല കട്ടിയുള്ള ഏതെങ്കിലും പരന്ന പാത്രത്തിലോ വേണം പായസമുണ്ടാക്കാന്‍. ഉരുളിയില്‍ ചക്കവരട്ടി ഇട്ട്, കുറച്ച് ശര്‍ക്കരപ്പാനിയും ഒഴിച്ച് അടുപ്പത്തു വയ്ക്കുക. ശര്‍ക്കരപ്പാനി അദ്യം തന്നെ മുഴുവനും ഒഴിക്കേണ്ട. ചക്കവരട്ടി മധുരമുള്ളതാണല്ലോ. അതുകൊണ്ട് ശര്‍ക്കരപ്പാനി കുറച്ചൊഴിച്ച് മധുരം നോക്കിയശേഷം പിന്നീട് ആവശ്യത്തിന് ചേര്‍ത്താല്‍ മതി. മെല്ലെ ഇളക്കിയിളക്കി, ചക്കവരട്ടിയെ ഒട്ടും കട്ടയില്ലാതെ ശര്‍ക്കരപ്പാനിയിലേക്ക് ലയിപ്പിച്ചെടുക്കണം. കട്ടി കൂടുതലുണ്ടെങ്കില്‍ കുറച്ചു വെള്ളമൊഴിക്കാം. ലേശം നെയ്യ് ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്. ഇനി, തേങ്ങയുടെ മൂന്നാം പാല്‍ കുറേശ്ശെയായി ഒഴിച്ചിളക്കുക. ഈ ഘട്ടത്തില്‍ മധുരം പാകത്തിനാണോന്ന് നോക്കുക. പോരെങ്കില്‍ പാകത്തിന് ശര്‍ക്കരപ്പാനി ചേര്‍ക്കുക. നന്നായി തിളച്ച് യോജിച്ചാല്‍ രണ്ടാം പാല്‍ ഒഴിച്ചിളക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊടുക്കണം. തീ അധികം വേണ്ട. നെയ്യ് ഓരോ സ്പൂണ്‍ വീതം 3-4 തവണകളായി ചേര്‍ക്കുക. കുറച്ചു കഴിയുമ്പോള്‍ പായസം കുറുകാന്‍ തുടങ്ങും. ഇനി തീ കെടുത്തിയശേഷം ഒന്നാം പാല്‍ സാവധാനം ഒഴിച്ച് യോജിപ്പിക്കുക. ഒന്നാം പാല്‍ ഒഴിച്ചാല്‍ പിന്നെ തിളയ്ക്കരുതെന്നാണ് പറയുക. ഉരുളി ഉടനെ വാങ്ങിവയ്ക്കുക. വാങ്ങിവച്ചാലും അഞ്ച് മിനിട്ടുകൂടി ഇളക്കുന്നത് നല്ലതാണ്. കുറച്ചു ചുക്കുപൊടിയും ജീരകപ്പൊടിയും തേങ്ങാക്കൊത്ത് നെയ്യില്‍ വറുത്തതും ചേര്‍ക്കുക #👩‍🍳 പാചകലോകം
മാമ്പഴം രസായന രസായനം എന്നൊന്നും കേട്ട് എന്തോ വലിയ ഒരു സംഭവം ആണെന്ന് കരുതല്ലേ, ഇതൊരു കർണാടക വിഭവം ആണ്. ഇത് ഏളുപ്പം try ചെയാവുന്നതാണ്. കാമ്പുള്ള മാമ്പഴം ആണ് ഇതിനു വേണ്ടത്. നമുക്ക് നോക്കാം എങ്ങിനെയാണ്‌ തയ്യാറാക്കേണ്ടത് എന്ന്. ചേരുവകൾ:- മാമ്പഴം - 2 വലുത് ശർക്കര ചീകിയെടുത്തത് - 4 ടി സ്പൂൺ (മധുരത്തിന് ആവശ്യമായത്) തേങ്ങ പാൽ - 1.5 കപ്പ്‌ ഏലക്ക പൊടിച്ചത് - 3 എണ്ണം ഉപ്പ് - 1 നുള്ള് തയ്യാറാക്കുന്ന വിധം:- മാങ്ങ തൊലി കളഞ്ഞു ചെറുതായി അരിയുക ഇത് നന്നായി ഉടച്ചെടുക്കുക. തൊലിയും ഒരല്പം വെള്ളത്തിൽ ഞെരടി പിഴിഞ്ഞ് സത്തെടുക്കാം. ശർക്കര തേങ്ങാപാലിൽ അലിയിക്കുക. ഒരു ബൌളിൽ ചേരുവകൾ എല്ലാം കൂടി മിക്സ്‌ ചെയ്ത് യോജിപ്പിച്ചെടുക്കുക. ഇത്രേ ഉള്ളു പണി. ഇത് ഇങ്ങനെ തന്നെ ഉപയോഗിക്കാം. നീർദോശയും കൂട്ടി കഴിക്കാം #👩‍🍳 പാചകലോകം
ചക്കക്കുരു പായസം ചേരുവകള്‍:- ചക്കക്കുരു - കാല്‍ കിലോ, ശര്‍ക്കര - 400 ഗ്രാം, തേങ്ങ - 2 നെയ്യ്‌ - ഒരു വലിയ സ്‌പൂണ്‍ അണ്ടിപ്പരിപ്പ്‌, മുന്തിരി - 50 ഗ്രാം ഏലയ്‌ക്കാപ്പൊടി - അര ചെറിയ സ്‌പൂണ്‍ പാകം ചെയ്യുന്ന വിധം:- ചക്കക്കുരുവിന്റെ തൊലി കളഞ്ഞ്‌ വേവിച്ച്‌ അരച്ചെടുക്കുക. ശര്‍ക്കര പാനിയാക്കി ചക്കക്കുരു അരച്ചതും ചേര്‍ത്തു വരട്ടുക. തേങ്ങ ചിരവി ഒരുകപ്പ്‌ ഒന്നാം പാലും രണ്ടു കപ്പ്‌ രണ്ടാം പാലും രണ്ടു കപ്പ്‌ മൂന്നം പാലും എടുക്കുക. രണ്ടും മൂന്നും പാല്‍ചേര്‍ത്ത്‌ കുറുക്കിയതിനുശേഷം ഒന്നാംപാല്‍ ചേര്‍ത്തു വാങ്ങിവച്ച ശേഷം നെയ്യില്‍ മൂപ്പിച്ച അണ്ടിപരിപ്പും ഉണക്കമുന്തിരിയും ഏലയ്‌ക്കാപ്പൊടിയും ചേര്‍ത്തിളക്കുക. #👩‍🍳 പാചകലോകം