@anuzz575
@anuzz575

WORLD_OF_READERS

( PDF_STORIES_CREATED )

#

📙 നോവൽ

💯സന ഒരു തന്നോന്നി പെണ്ണ് 💯 3 &&&&&&&&&&&&&&&&&&&%%%%% ഞങ്ങൾ ഉള്ളിലേക്ക് കേറിയതും തലയിൽ കേട്ടു കെട്ടിയിരിക്കുന്ന സനയെയാണ് കണ്ടത്.... സച്ചു അപ്പോഴേക് കണ്ണെല്ലാം നിറയ്ക്കാൻ തുടങ്ങി.. 👀 ഞാൻ അവനെ നോക്കി സമാധാനിപ്പിച്ചു കരയല്ലേ പറഞ്ഞു അപ്പോഴേക്ക് അവൾ പതിയെ കണ്ണുതുറന്നു "dr അങ്കിൾ... dr അങ്കിൾ എപ്പോഴാ കോയമ്പത്തൂർ പോയ്‌ വന്നേ. അല്ല ഞാൻ എന്താ ഇവിടെ "സനയുടെ ചോദ്യം ഞങ്ങളെ ഒന്ന് ഞെട്ടിച്ചു "ഞാൻ വന്നിട്ട്... ഞാൻ ഇന്നാ വന്നേ... മോൾക് ഇപ്പൊ എങ്ങനെ ഉണ്ട് വേദന വല്ലതും ഉണ്ടോ "dr അങ്കിൾ "ഹ ചെറുത് ആയിട്ട് ഒരു വേദന അത്ര തന്നെ അല്ല സച്ചുക്ക ഇങ്ങളെ പ്രേമം മ്മക്ക് വീട്ടിൽ പറയട്ടെ.. "സന സച്ചു ആണേൽ ആകെ തരിച്ചു നിന്ന് ഇർഫാൻ അവന്റെ തോളിൽ തോറ്റപ്പോ അവൻ ആണെന്ന് പറഞ്ഞു തല ആട്ടി... അവളൊന്നു ചിരിച്ചു.... dr അങ്കിൾ പുറത്തേക്ക് പോയപ്പോ ഞാനും സച്ചുവും ഫാറുവും കൂടെ ഇറങ്ങി.. ഇർഫാൻ അവളോട്‌ സംസാരിക്കാൻ ഇരുന്നു... ഞങ്ങൾ dr അങ്കിളിന്റെ അടുത്തേക്ക് പോയി... "അങ്കിൾ... സന.. "സച്ചു "അവൾക്... അവൾക് ഒന്നും ഓർമയില്ല മോനെ.. ആക്സിഡന്റ് പറ്റിയത് അവളെ സാരമായി ബാധിച്ചിട്ടുണ്ട്.. "അങ്കിൾ തുടരും.... #📙 നോവൽ #📔 കഥ
4.1k കണ്ടവര്‍
5 ദിവസം
#

📙 നോവൽ

💯സന ഒരു താന്തോന്നി പെണ്ണ് 💯 2 &&&&&&&&&&&&&&&&&&&&&&&&&&&&&&&&&& രാവിലെ എണീറ്റപ്പോഴാണ് മ്മള് ഒരു കാര്യം അറിഞ്ഞത് സച്ചു ന്റെയും നാജിന്റെയും കല്യാണം ആണല്ലോ നെക്സ്റ്റ് mnth എന്ന്... അത് കൊണ്ട് തന്നെ ഇനി എങ്ങോട്ടും പോകരുത് എന്നാണ് രണ്ട് ഉപ്പമാരെ ഓർഡർ... ഞങ്ങളെ ഉപ്പമാർക്കും ഉമ്മമാർക്കും സ്വന്തം എന്ന് പറയാൻ ആരും ഇല്ല ട്ടോ.. അത് കൊണ്ട് തന്നെ തീരുമാനം എടുക്കുന്നത് ഒരുമിച്ചു തന്നെ "അജു.... അജു.... " ഉമ്മ വിളിച്ചു ചെവികേൾപ്പിക്കാതെ ആയപ്പോ ഞാൻ എണീറ്റ് ഫ്രഷ് ആയി പോയ്‌ സ്റ്റെയർ ഇറങ്ങി പോകുമ്പോൾ ആണ് പെങ്ങൾ കുരുപ്പുണ്ട് ഫോണിൽ കൊഞ്ചുന്നു. അതും അപ്പുറത് നിന്ന് സച്ചുനോട് അവസ്ഥ.... 🙄😬. "എന്താ ഉമ്മാ... "അജു "ഹാ... എടാ.. ഒരു കാര്യം ചെയ്യാൻ നോക്ക്.. സന മോളെ കൂടെ ഒന്ന് ഷോപ്പിൽ പോയി വാ.. ഓളെ ഒറ്റയ്ക്കു വിട്ടാൽ ശെരി ആവില്ല.. അതാ.. "ഉമ്മ അത് പറഞ്ഞതും എനിക്ക് ഏത് വഴിയാ ദേഷ്യം വന്നത് എന്ന് അറിഞ്ഞില്ല... "പറ്റില്ല ഉമ്മ.. " "ഇയ്യ് പോകുക തന്നെ ചെയ്യും.. "ഉപ്പ "അത് നടക്കില്ല സന വണ്ടിയെടുത്തു പോയ്‌... കുറച്ചു മുൻപ് ഹാ ദാ വിളിക്കുന്നു... ഫോൺ സ്പീക്കറിൽ ഇടാം... "എന്ന് പറഞ്ഞു നാജി സ്പീക്കർ ഇട്ട് "ഹലോ.... സന... ഡീ.. പറ.. എന്താ ഡീ.. മിണ്ടാതെ.. "നാജി "നാജി.... നാജി.. അവള്.. ആയിശു എന്നെ... എന്നെ ചതിക്കായിരുന്നു ഡീ... അവൾ അവൾക്ക് വേണ്ടി ഞാൻ എന്തൊക്കെ ചെയ്ത് എന്നിട്ട്... enniytഅവളോ... അവൾക് വേണ്ടി ഞാൻ എന്റെ ഇഷ്ട്ടം വേണ്ട എന്ന് വെച്ചത് അല്ലെ... അതും അതും അജുക്കന്റെ സ്നേഹം കണ്ടിട്ട്.... അവൾക് എങ്ങനെ എങ്ങനെ എന്നെ...... *നാജി..... *.. "സന അവളുടെ അലർച്ചയോടെ ആ ഫോൺ സംഭാഷണം നിലച്ചു... അവളുടെ ഓരോ വാക്കുകളും എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാക്കി...... ഞാൻ അത് ചിന്തിച്ചു നിൽകുമ്പോൾ ആണ് നാജി വീണ്ടും വിളിച്ചത്.... "ഇക്കാക്ക... ഉപ്പ.. സന... അവൾ ഫോൺ എടുക്കുന്നില്ല... എനിക്ക്.. eനിക്ക് പേടിയാവ... "നാജി കരയാൻ തുടങ്ങി.. ഞാൻ വേഗം എന്റെ ഫോണിൽ നിന്ന് വിളിച്ചു... ഫോൺ റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല.... "ഏത് ഹോസ്പിറ്റലിൽ.. "പെട്ടന്ന് ആണ് സച്ചു ഫോൺ ചെയ്തു അങ്ങോട്ട്‌ വന്നത്.. സച്ചു വേഗം വന്നു എന്റെ കയ്യ് പിടിച്ചു... "അജു.... അജു സന.. ഓൾക്ക് ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണ്... ഇപ്പൊ ഫാറൂഖ് വിളിച്ചു പറഞ്ഞതാ... ഞാൻ... ഞാൻ പോയി വരാ... "സച്ചു "മോനെ ഞാനും വരാ. "ഉപ്പ "വേണ്ട maama... ഞാൻ പോകാ... "സച്ചു "ഞാൻ വരാ... നീ നടക്ക് " അവന്റെ കൂടെ ഞാനും പോയ്‌... കാറിൽ കേറി ഹോസ്പിറ്റലിൽ പുറപ്പെട്ടു... &&&&&&&&&& ഞങ്ങൾ ഹോസ്പിറ്റലിൽ പോകുമ്പോ സച്ചു ഓരോന്നു പറഞ്ഞു കരയുന്നുണ്ട്... "അജു.. എടാ... നീ കരുതുന്നത് പോലെ ഞങ്ങളെ സന നിന്റെ പ്രണയം തട്ടിപ്പറിക്കാൻ ശ്രമിച്ചത് അല്ല... അവളെ കൊണ്ട് ആയിശു ചെയ്യിപ്പിച്ചതാ അത്... "സച്ചു അത് പറഞ്ഞതും ഞാൻ കാർ നിർത്തി അവനെ നോക്കി "നീ എന്താ പറയുന്നേ.. " "സത്യം.. നീ കരുതുന്ന പോലെ അല്ല ഒന്നും.. ഇനിയും എന്റെ പെങ്ങൾ സങ്കടപെടുന്നത് കാണാൻ വയ്യ... ആയിഷ തന്നെ പറഞ്ഞതാ എന്നോട്.... നിനക്ക് അറിയോ... നീ അറിയാൻ തുടങ്ങിയത് ഇപ്പൊ അല്ലെ അവളെ സ്നേഹം... അല്ലെ... എന്ന നിനക്ക് തെറ്റ് അജു.. അവൾ അവൾ നിന്നെ സ്നേഹിക്കാൻ തുടങ്ങിട്ട് വർഷം ഒരുപാട് ആയി.. പക്ഷെ ഒന്നും അറിയിച്ചില്ല പക്ഷെ പറഞ്ഞു എന്ന് എന്ന് അറിയോ... നിന്റെ പ്രണയം നീ ആയിഷുനോട് പറഞ്ഞ അന്ന്.. ഞാൻ കണ്ടതാ എല്ലാം കൊണ്ടും തകർന്നു ഇരിക്കുന്ന അവളെ... avalellam മറക്കാൻ ശ്രമിച്ചു... നിങ്ങളെ മുമ്പിൽ താന്തോന്നി ആയി നടന്നു... പക്ഷെ.. അവളെ ആയിഷ.. അവളാ എന്നോട് ഒരു ദിവസം പറഞ്ഞത്... അജുനെ സ്നേഹിക്കുന്നില്ല എന്ന്... സനന്റെ സ്നേഹം കണ്ടു അസൂയ ആയത് ആണെന്ന്... ഇതൊന്നും ഞാൻ ആരോടും പറഞ്ഞില്ല... പറഞ്ഞിട്ട് കാര്യം ഇല്ല.... നീ വിശ്വസിക്കില്ലല്ലോ എന്റെ പെങ്ങളെ... "സച്ചു ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു എന്നാൽ എനിക്ക് അതൊന്നും എവിടെയും ഏറ്റില്ല... "നീ പെങ്ങളെ ഭാഗം ക്ലിയർ ആക്കണ്ട എനിക്ക് താല്പര്യം ഇല്ല... "ഞാൻ വേഗം വണ്ടി എടുത്തു "ശെരിയാ... അവൾ എന്റെ പെങ്ങൾ ആണ്... നിനക്ക് ആരും അല്ലല്ലോ... eല്ലാം ഒരുനാൾ അറിയും നീ... അന്ന് എന്റെ പെങ്ങളെ നോക്കാൻ പോലും വന്നു പോകരുത് നീ... "സച്ചു അപ്പോഴേക്ക് വണ്ടി ഹോസ്പിറ്റലിൽ എത്തിയിരുന്നു "ഫറു... എവിടെ ഡാ... സന. "സച്ചു "ഹാ... dr നോക്കി കൊണ്ട് ഇരിക്ക. ദാ. ഇവരാണ് കൊണ്ട് വന്നത് "ഫാറൂഖ് "താങ്ക്സ്... എന്റെ പെങ്ങളെ രക്ഷിച്ചതിന്.. I'm shaheer ഇതെന്റെ കസിൻ അജ്നാസ് "സച്ചു "ഓഹ്.. I'm irfan ആരായാലും രക്ഷിക്കാൻ നോക്കും അതെ ഞാൻ ചെയ്തുള്ളു... " "എന്താ ചെയ്യുന്നേ.. "അജു "സ്വന്തം ആയൊരു ഷോപ്പ് ഉണ്ട് ബാംഗ്ലൂർ അത് ഇങ്ങോട്ട് മാറ്റി.. ഇവിടേക്ക്.. "ഇർഫാൻ "ഹാ അതെയോ എവിടെ ആയിട്ടാ.. "aju "ഇവിടെ സ്കൂൾ റോഡ് ഇല്ലേ അവിടെ തന്നെ "ഇർഫാൻ "ഞങ്ങളെ ഷോപ്പ് അവിടെ തന്നെ ആണ്... അവിടെ ഒരു കോഫി ഷോപ്പ് ഇല്ലേ അത് ഞങ്ങളെ ആണ്. "സച്ചു "ഹ. അതെയോ... നല്ലത് "ഇർഫാൻ ഇർഫാനോട് സംസാരിച്ചു നിൽകുമ്പോൾ ആണ് dr വന്നത്.... "dr... അങ്കിൾ... സന "dr "എടാ കുഴപ്പം ഇല്ല... നീ പോയ്‌ നോക്ക് "dr അങ്കിൾ ഉപ്പാന്റെ ഫ്രഡ് aan "ഇർഫാൻ താനും വാ... "സച്ചു അവനെയും കൂട്ടി ഞങ്ങൾ അകത്തേക്ക് കേറി...... തുടരും.... 💯 (ക്ഷമിക്കണം... പനിയാണ്.. വയ്യ ക്ഷീണം ആണ്... ഇന്നത്തെ പാർട്ടിന്റെ അഭിപ്രായം അറിയിക്കണം plz...plz..cmnt plz like.. plz sprt) #📙 നോവൽ #📔 കഥ
2.7k കണ്ടവര്‍
7 ദിവസം
#

📙 നോവൽ

💯സന ഒരു താന്തോന്നി പെണ്ണ് 👩💯 part 1 &&&&&&&&&&&&&&&&&&&&&&&&&&&&&&&&&& "ഇറങ്ങി പോടീ.... കോപ്പേ.. ഇനി മേലിൽ നിന്നെ ഇവിടെ കണ്ടു പോകരുത് podi.. " "അയ്യടാ... ഞാൻ എന്റെ മാമന്റെ വീട്ടിൽ ആണ് ഉള്ളത് എനിക്ക് ഇഷ്ട്ടം ഉള്ളപ്പോ ഇങ്ങോട്ട് വരും പോടാ കോജു... " ശബ്ദം കേട്ടു അങ്ങോട്ട്‌ എല്ലാരും വന്നു... "എന്താ എന്താ ഡാ ഇവിടെ.. എന്താ മോളെ "അജ്നാസ് ന്റെ ഉമ്മ ഹ അജ്നാസ് ആണ് ട്ടോ നമ്മുടെ കഥ നായകൻ... 😎 നമ്മുടെ നായികയുടെ പേര് അറിഞ്ഞല്ലോ ലെ സന സന നൗറീൻ 👩 സനയുടെ ഫാമിലിയെ നമ്മുക്ക് പരിചയപ്പെടാം ഉപ്പ സാദിക്ക് ഉമ്മ സഫിയ ഇവർക്ക് മൂന്നു മക്കൾ മൂത്തവൻ ഷഹീർ എന്ന സച്ചു പിന്നെ ഷാനിബ് എന്ന ഷാനു ഇവർക്കൊക്കെ താഴെ ഉള്ള ഒരുത്തി ആണ് സന ❤️ ഇനി അജ്നാസ് ന്റെ ഫാമിലിയെ പരിചയപ്പെടാം ഉപ്പ അഹ്മദ് ഉമ്മ ഫൗസിയ അനിയത്തി നാജിയ ❤️ സനയുടെ ഉപ്പ കെട്ടിയിരിക്കുന്നത് അജ്നാസ് ന്റെ ഉപ്പാന്റെ പെങ്ങളെ ആണ്.. അജ്നാസ് ന്റെ ഉപ്പ തിരിച്ചും.... രണ്ട് ഉപ്പമാരും ഒരു ഷോപ്പ് nadathikkond ഇരിക്കുന്നു.. ഷഹീർ ഉപ്പമാരെ കൂടെ തന്നെ.. ഷാനിബ് ഡിഗ്രി ചെയ്യാ അടുത്തുള്ള കോളേജിൽ... സനയുടെ കാര്യം പറഞ്ഞാൽ കുറഞ്ഞു പോകും വഴിയേ അറിഞ്ഞോളും.... അജ്നാസ് (അജു )ഷോപ്പ് നടത്തി പോകുന്നു... ഇനി കാര്യത്തിലേക്ക് കടക്കാം le.... $$$$$ "ഞാൻ ഇങ്ങോട്ട് വരും എന്ന് പറഞ്ഞാൽ വരും.. എന്താ മാക്രി.. "സന "പോടീ... ഇങ്ങോട്ട് ഇഞ് വന്നോ ബട്ട് എന്റെ റൂമിലേക്ക് കേറി പോകരുത്.. വെറുതെ എന്റെ കയ്യിന്ന് വാങ്ങരുത്.. "അജു "ഒന്ന് പോടാ പ്പ "എന്ന് പറഞ്ഞു അവൾ ഓടി "എന്താ.. എന്താ ഡാ പ്രശ്നം "സനയുടെ ഉപ്പ "വേറെ എന്താ സന ഇക്കാക്കാന്റെ റൂമിൽ കേറി ചൊറിഞ്ഞു അത്ര തന്നെ.. ഇത് പതിവല്ലേ "നാജിയ "ഞങ്ങള്ക്ക് വയ്യ ഇനി.. ഇനി ഞങ്ങൾ വരില്ല.. "സനയുടെ ഉമ്മ "ഇനി ന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിന്ന ഞാൻ ശെരിയാക്കും... "എന്ന് പറഞ്ഞു അജു റൂമിലേക്കു പോയ്‌.. അവന്റെ പോക്ക് കണ്ടു ഉപ്പമാരും ഉമ്മമാരും ചിരിച്ചു കൂടെ നാജിയും... &&&&&&&& "🎶ഡിയോ... ഡിയോ ഡിസക ഡിസക ഡിയോ ഡിയോ... "സന "ഒന്ന് നില്ക്കു മോളെ.. ഇക്കാക്കമാരെ പെങ്ങൾ അവിടെ നിന്നെ " അല്ലാഹ് സച്ചുക്ക ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു "എന്തായിരുന്നു ഇന്ന് പ്രശ്നം "ഷാനുക്ക "അതൊക്ക ചുമ്മാ ഒരു സുഖം.. അല്ല ഇന്നെന്താ രണ്ടാളേം കണ്ടില്ലല്ലോ " "ഇത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലാലോ മോളെ അത് കൊണ്ട് ഇക്കാക്കമാർ അതങ്ങ് വിട്ട് "ഷാനുക്ക ഷാനുക്ക അത് പറഞ്ഞു ഒരു ചിരി പാസാക്കി പോയി... "വാവേ.. എന്താ ഡീ നീ ഇങ്ങനെ "സച്ചുക്ക "എങ്ങനെ... ഞാൻ പഴയത് പോലെ അല്ലെ "സന "നീ എന്തിനാ ഡാ.. അവന്റെ കയ്യിന്ന് ഇങ്ങനെ വാങ്ങിക്കുന്നെ.. "സച്ചുക്ക "അത്... അത് ന്റെ ഇക്കാക്ക പിന്നെ അറിഞ്ഞാൽ മതി ട്ടോ... "എന്ന് പറഞ്ഞു ഞാൻ ഓടി റൂമിലേക്ക് പുറകെ നിന്ന് സച്ചുക്ക കളിയാക്കി ചിരിക്കുന്നുമുണ്ട്... റൂമിൽ കേറി വാതിലടച്ചു ജനൽ കർട്ടൻ മാറ്റി.... നോക്കി.... &&&***** അച്ചടക്കം എന്താ എന്ന് അറിയാത്ത പൊട്ടിത്തെറിച്ച സാധനം ആണ് ആ പോയത്... എത്ര എന്റെ കയ്യിന്ന് വാങ്ങിയാലും ഉളുപ്പ് ഇല്ല... അജു.. കോജു എന്ന് വിളിച്ചു വരും... ഇന്ന് കിടക്കുമ്പോ വെറുതെ വന്നു ചൊറിയാൻ തുടങ്ങാ... വെറുപ്പാ എനിക്ക്... കാരണവും ഉണ്ട്.... മറക്കില്ല ഞാൻ... ഒന്നും.... അവൾക് പ്രണയം ആണ് പോലും എന്നോട്.. ആ പ്രണയം എനിക്ക് നൽകിയത് വേദനയാ... ഒരിക്കലും അവളെ സ്വന്തം ആവില്ല ഞാൻ വെറുപ്പാ എനിക്ക് ആരെക്കാളും.... 💔😠 ചാനൽ ന്റെ അങ്ങോട്ടേക്ക് ഒന്ന് നോക്കി പോയതാ താ നോക്കുന്നു എന്റെ സ്വപ്നം തകർത്തവൾ സന... 💔 njn കർട്ടൻ അങ്ങ് നീക്കി... മാമന്റെ മോൾ ആയത് കൊണ്ട് മാത്രം ആണ് അവൾ ഇപ്പൊ ജീവനോടെ ഇരിക്കുന്നത്.... ഞാൻ അങ്ങ് കിടന്നു.... &&&&&&&& പാക്കരൻ കർട്ടൻ നീക്കി.. ഈ മനുഷ്യൻ എന്താ ഇങ്ങനെ.. എന്റെ സ്വഭാവം ഇങ്ങനെ ആണ് ങ്ക് മാറാൻ ആവില്ല അത് പോലെ തന്നെ ആവും ലെ അജുക്കയും... ഹ്മ്മ് മ്മള് ഈ ദേഷ്യം ഒക്കെ മാറ്റികോളും ഞാൻ ആയിഷുന് വാക്ക് കൊടുത്തത്‌ ആണ് അത് ഞാൻ നിറവേറ്റും... ഉറപ്പ് ഞാൻ മേശയിൽ നിന്ന് ആയിഷുന്റെ ഫോട്ടോ എടുത്തു അത് നോക്കിയപ്പോ എല്ലാം എന്റെ കണ്ണ് നിറഞ്ഞു ഒഴുകി.. *ആയിശു... നിന്റെ സന പറഞ്ഞ വാക്ക് പാലിച്ചിരിക്കും അജുക്കയെ ഞാൻ സ്നേഹിക്കും ഡീ... നിനക്ക് വേണ്ടി ഞാൻ മാറി... ഈ മാറ്റം പോലും നിനക്ക് അല്ലെ... i miss you dii....* സന ഫോട്ടോയും നെഞ്ചോട് ചേർത്ത് ഉറക്കിലേക്ക് വീണു....... തുടരും..... അഭിപ്രായം പറയണേ plz...പ്ലീസ് sprt like cmnt #📙 നോവൽ #📔 കഥ #🎁 പ്രണയ കഥകൾ
3.3k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

പാർട്ട്‌ 19 💖ഷാജഹാനും മുംതാസും💖 ❤️സുറുമി ഹാരിസ് ❤️ പെട്ടന്ന് യുംന അവിടെ ഇരുന്നു... "എന്താ യുംനാ... " "അത്.... " പെട്ടന്ന് യുംന വീഴാൻ പോകുന്നത് കണ്ട് ഷെഹി അവളെ പിടിച്ചു. യുംന ഷെഹിയുടെ കയ്യിലേക്ക് തളർന്നു വീണു... "യുംനാ .... യുംനാ... " ഷെഹി യുംനയെ തട്ടി വിളിച്ചു.. "ആാാ... വെള്ളം.. " യുംന ഞരങ്ങി... ആ... ഇപ്പോൾ തരാം... ഷെഹി അവളെ കാറിലെ ബാക് സീറ്റിലേക്ക് കിടത്തി... "ഹോ... വാട്ടർ ബോട്ടിൽ കാലി ആണല്ലോ... റബ്ബേ... എന്താ ചെയ്യാ... ഒറ്റ മനുഷ്യന്മാരെയും കാണുന്നില്ലല്ലോ.. " യുംനാ... ഡീ... യുംനാ... ഷെഹി വിളിച്ചു കൊണ്ടിരുന്നു... പെട്ടന്ന് ക്ലാസിന്റെ വൈപ്പർ ഓണാക്കി.. ആ വെള്ളം കയ്യിൽ നനച്ചു കൊണ്ട് യുംനയുടെ മുഖത്ത് തടവി... "യുംനാ... യുംനാ... " ഷെഹി യുംനയെ മടിയിലേക്ക് കിടത്തി.. "ആ... " യുംന മെല്ലെ കണ്ണു തുറന്ന് കൊണ്ട് എണീറ്റു.. "ഷാ... എനിക്ക് വയ്യ... വയങ്കര ക്ഷീണം... " "ആ... ഒന്നുമില്ല യുംനാ.. are യൂ ഓക്കേ.. " "മ്മ്... " യുംന ചിരിച്ചു കൊണ്ട് ഷെഹിന്റെ മടിയിലേക്ക് ചാഞ്ഞു.. "യുംനാ... യുംനാ... അല്ലാഹ്... വീണ്ടും പോയോ... " യുംനയുടെ ബോധം പിന്നെയും പോയി.. "റബ്ബേ... അല്ലാഹ്... ആരെങ്കിലും കണ്ടാൽ വിചാരിക്കും... ഞാൻ ആണെന്ന്... എന്താ ഇപ്പൊ ചെയ്യാ.." "യുംനാ... യുംനാ... എന്താ ഇപ്പോൾ പറ്റിയത് റബ്ബേ... ഒന്നും വരുത്തല്ലേ... " "കാറും പഞ്ചറായി...വീട് ഏതാന്ന് പോലും അറിയില്ല... ഹോ... നല്ല വെയിറ്റ്... " ഷെഹി യുംനയെ തന്റെ കൈകളാൽ കോരി എടുത്തു കൊണ്ട് നടന്നു. ഷെഹി മേൽപ്പോട്ട് നോക്കിയതും "റബ്ബേ.... കയറ്റമാണല്ലോ ഇനി... കാത്തോളണേ... " ഷെഹി വെച്ചു പിടിച്ചു. "നടുവിന്റെ ബോൾട്ട് ഇവൾ അന്നേ ഒടിച്ചതാണ് ... ബാക്കിയുള്ളത് കൂടി റെഡി ആയി... " ഒരു വീടിന് മുന്നിലെ ഗയ്യ്റ്റ് തുറന്നു കൊണ്ട് ഷെഹി നടന്നു.. "റബ്ബേ... ഇതെന്നെ ആയിരിക്കും.. അടി കിട്ടാതെ നിന്നാൽ മതിയായിരുന്നു.. " "യുംനാ... യുംനാ... ഇതല്ലേ വീട് ." ഷെഹി യുംനയെ വിളിച്ചു. "ആ .... എന്ത്... ആരോടാ ഞാൻ പറയുന്നേ... ഒന്നും അറിയാതെ കിടക്കുന്നത് നോക്ക്... അല്ലാഹ്.." "ആ... കാളിങ് ബെൽ എവിടെ.." "ആ... അതിലും പണി തരുകയാണോ റബ്ബേ... " എങ്ങനെയൊക്കെയോ എത്തി വലിഞ് തല കൊണ്ട് സ്വിചിന് ഒരു കുത്ത് വച്ച് കൊടുത്തു.. കി...കി...കി.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "എടാ... യുംന വന്നുന്നു തോനുന്നു.. ആ വാതിൽ ഒന്നു തുറന്ന് കൊടുക്... " "ആ... ഞാൻ ചായകുടിക്കല്ലേ... " "മ്മ്... എന്റെ കയ്യിലു മൈദ അല്ലേ.. ഓൾക്ക് ഇഷ്ട്ടാണ് പഴംപൊരി... ചെല്ലടാ... " "ആ... അല്ലെങ്കിലും അനക് ഒരു വിലയും ഇല്ല... മ്മ്... " കാക്കു ഉമ്മാനെ നോക്കി പറഞ്ഞു. "ആ... ഓള് എന്റെ ഇളയ കുട്ടി അല്ലേ... പിന്നെ ഓളോട് കുറച്ചു അതികം ഉണ്ടാവുലേ... " "ആ... വെറുതെ പറഞ്ഞതാ.. ഓള് നമ്മളെയും മുത്തല്ലേ... ഞാൻ നോക്കട്ടെ... " 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "റബ്ബേ... ബെൽ അടിച്ചിട്ട് ആരും വരുന്നില്ലല്ലോ... കയ്യാണെങ്കിൽ വേദനിചിട്ട് വയ്യ... " "ഹാ... ഡോർ തുറക്കുന്നുണ്ട്..കേൾക്കാൻ ക്ഷമയുള്ള ആൾക്കാർ ആയിരിക്കണേ റബ്ബേ.. അല്ലാഹ്.. ഇവളുടെ ബാക്കി അല്ലേ... കാത്തോളണേ.. " ഷെഹി ചിരിച്ചു കൊണ്ട് നിന്നു. കാക്കു ഡോർ തുറന്നതും... "അല്ലാഹ്... എന്താ പറ്റിയത്.. " കാക്കു ഓടി വന്നു. "അത് വഴിയിൽ... " ഷെഹി യുംനയെ അവിടെ കിടത്തി.. "ഉമ്മാ... ഇങ്ങോട്ട് ഒന്ന് ഓടിവാ..." "എന്താടാ... " ഉമ്മ അത് കണ്ടതും.. "മോളേ.... ന്റെ മോൾക് എന്താ പറ്റിയത്... " ഷെഹിയെ നോക്കി.. "അത്... നിങ്ങൾ ബേജാർ ആവല്ലേ.. കുറച്ചു വെള്ളം എടുക്.." ഷെഹി ഉമ്മയെ നോക്കി. "യുംനാ... ഞാൻ പോയി വെള്ളം കൊണ്ട് വരാം... " കാക്കു ഓടി... "മോളേ.. " അവർ അവളെ കുലുക്കി വിളിച്ചു ... "ഇന്നാ.... വെള്ളം... " ഷെഹി അത് വാങ്ങി യുംനയുടെ മുഖത്ത് ഒഴിച്ചു. യുംന മെല്ലെ കണ്ണുകൾ തുറന്നു.. "മോളേ.... " "ഉമ്മാ... കാക്കു... " യുംന ചുറ്റും നോക്കി. "എന്താ മോളേ പറ്റിയത്... " "ഉമ്മാ... എനിക്ക് കുഴപ്പമൊന്നുമില്ല... അത് കാലിന് വീണിട്ട് ചെറിയ ച്ചതവു ഉണ്ട്.. വേദന കൊണ്ട് തല കറങ്ങിയതാണ്... " "എന്താ പറ്റിയത് മോളേ... " കാക്കുവും ഉമ്മയും യുംനയെ പിടിച്ചു.. "അത് വരുന്ന വഴിക് കുഴിയിലേക്ക് കാൽ തെറ്റി വീണു ... " യുംന ചിരിച്ചു. "ഹാ... അടിതെറ്റിയാൽ ആനയും വീഴും എന്ന് ഇപ്പോഴാണ് മനസിലായത്... " കാകു ചിരിച്ചു. "ഓവർ ആകല്ലേ... പോടാ ...". യുംന കാക്കുനെ നോക്കി... ഷെഹി എല്ലാം കേട്ട് കൊണ്ട് ചിരിച്ചു. "തക്സ് ... ട്ടൊ തന്റെ പേരെന്താ..." കാക്കു ഷെഹിയെ നോക്കി. "കുറച്ചു റെസ്‌പെക്ട് കൊടുക് താൻ അല്ല എന്റെ സാർ ആണ്.. " യുംന ചിരിച്ചു. "സാറോ... " കാക്കുവും ഉമ്മയും പരസ്പരം നോക്കി. "എന്നെ കൊണ്ട് ബുദ്ധിമുട്ട് ആയല്ലേ... സോറി.. സാർ.. " യുംന ഷെഹിയെ നോക്കി. "മ്മ്... എന്റെ പുതിയ ക്ലാസ്സ്‌ സാർ ആണ് പേര് ഷെഹിൻ.. " "ഏയ്യ്... ഇല്ലെടോ... കുഴപ്പമില്ല.. ബട്ട്‌ ആ കയറ്റത്തിൽ... " ഷെഹി ചിരിച്ചു. "ഹ...ഹ...മുടിഞ്ഞ വെയിറ്റ് ആണല്ലേ... എങ്ങനെ ഇവളെ എടുത്തു കൊണ്ട് കയറി... സമ്മതിക്കണം... " "ങേ... എന്നെ എടുത്തു കൊണ്ട് ഇവിടെ വരെ കയറി വന്നോ... " "മ്മ്... പിന്നെല്ലാതെ ... " ഷെഹി യുംനയെ നോക്കി കണ്ണ്ചിമ്മി... തുടരും.... #📙 നോവൽ #📔 കഥ
10k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

പാർട്ട്‌ 18 💖ഷാജഹാനും മുംതാസും💖 ❤️സുറുമി ഹാരിസ് ❤️ "ആ... എങ്കിൽ താങ്ക്സ് ഞാൻ തിരിച്ചു എടുത്തിരിക്കുന്നു... ഓക്കേ.." യുംന തിരിഞ്ഞു നിന്നു.. "അയ്യോ... യുവർ വെൽക്കം ഓക്കേ... " ഷെഹി ചിരിച്ചു. "മ്മ്... ശെരി ... " " പിന്നെ... എന്നാലും എമ്മാതിരി അടിയാണ് അടിച്ചത്... ഹോ... " ഷെഹി ചിരിച്ചു. "ആ... പിന്നെ.... ഓനെ കെട്ടിപിടിച്ചു ഉമ്മ വെക്കണോ.. " യുംന ഷെഹിയെ തുറിച്ചു നോക്കി.. "അതായിരുന്നു അവനും വേണ്ടത്... കൊടുക്കായിരുന്നില്ലേ... എങ്കിൽ ഒരു പ്രശ്നവും ഉണ്ടാവുലായിരുന്നു. " ഷെഹി സനയയെ നോക്കി ചിരിച്ചു. "ആ... " യുംന സനയയെ നോക്കിയതും സനയ പെട്ടന്ന് ചിരി നിറുത്തി. "പിന്നെ... ഇങ്ങനെ ആളില്ലാത്ത റോഡിലൂടെ നിങ്ങൾ എന്തിനാ വരുന്നത്... എപ്പോഴും രക്ഷിക്കാൻ ഞാൻ ഉണ്ടായന്നു വരില്ല... " "എങ്ങനെ... ഒന്നുടെ പറയോ... " യുംന ഷെഹിയുടെ അടുത്തേക് നീങ്ങി നിന്നു. "ആ... അതേയ്... അല്ല... ആരുമില്ലാത്ത വഴിയിലൂടെ.. " "ആ...എനിക്ക് ആരെയും പേടിയില്ല... " "ആ... അത് അവൻ നിന്നെ കണ്ടപ്പോൾ ഓടിയപ്പോഴേ മനസിലായി... " ഷെഹി ചിരിച്ചു. "ആ... വേണ്ടി വന്നാൽ ഒരാളെ അടിക്കാനുള്ള കരാട്ടേ ഓക്കെ എനിക്കറിയാം..." യുംന ഷോൾടറിൽ പിടിച്ചു കൊണ്ട് ചിരിച്ചു. "മ്മ്... ആണൊ... ഞാൻ കരുതി... ഡീ... സനയാ നിനക്ക് ഇതൊന്നും അറിയില്ലേ.... " ഷെഹി സനയയെ നോക്കി ചിരിച്ചു. "ആ... " സനയ വാ പൊളിച്ചു. "ശ്ശോ.... എന്നാൽ പിന്നെ പറയണ്ടേ .... സനയാ.... അത് മിസ്സ് ആയില്ലേ..., " "ആ... കാണായിരുന്നു... " സനയ ചിരിച്ചു. "പോടി..." യുംന സനയയെ നോക്കി. "ഹോ... പേടിച്ചു എന്ന് ഒന്നു സമ്മതിചൂടെ... " ഷെഹി ചിരിച്ചു. "ഈ... യുംന ആരുടെ മുന്നിലും തല കുനിക്കില്ല..." യുംന സ്ലോ മോശനിൽ തലഉയർത്തി പിടിച്ചു നടന്നതും.... "യുംനാ... കുഴി... " ഷെഹി വിളിച്ചു പറഞ്ഞു. "ആ.... പറ്റിക്കണ്ട....മോനേ... " "എന്നാൽ ശെരി... ഓക്കേ... " ഷെഹി ചെവി പൊത്തി. "യുംനാ.... നോക്ക്... " സനയ പറയുമ്പോഴേക്കും.... "അള്ളോഹ്..." യുംന അതാ കിടക്കുന്നു താഴെ... "റബ്ബേ.... " സനയ തലയിൽ കൈ വെച്ചു. "ഹ.... ഹ.... ഞാൻ പറഞ്ഞതല്ലേ... " "ഹോ... ഒരാൾക്ക് ഒരാപത്തു വരുമ്പോൾ ചിരിക്കുന്നത് നോക്ക്.. " യുംന മുട്ട് തടവി കൊണ്ട് പറഞ്ഞു. "ആ.. നിന്നോട് പറഞ്ഞതല്ലേ... " സനയ അവളെ എണീപ്പിച്ചു കൊണ്ട് പറഞ്ഞു. "വല്ലതും പറ്റിയോ... വേദനയുണ്ടൊ... " ഷെഹി ചിരിച്ചു. "ഏയ്യ്.....വീണപ്പോൾ നല്ല സുഖം.. " യുംന ഷെഹിയെ നോക്കി. "ആണൊ... ശ്ശോ... വല്ലാത്ത ജാതി തന്നെ ... വീണാൽ വരെ നോക്ക്... " ഷെഹി ചിരിച്ചു കൊണ്ട് സനയയെ നോക്കി. "മ്മ്...." യുംന ഷെഹിയെ നോക്കി. "ഹ... ഹ.. അല്ല... പിന്നെ... " ഷെഹി ചിരിച്ചു. "ആ... സഹായം ഒക്കെ മതി വിട്ടോ വണ്ടി.. " "ആ... അല്ലങ്കിൽ ഇനി ആര് നിൽക്കുന്നു ... ഞാൻ പോക്കാണ്... " ഷെഹി മുഖം തിരിച്ചു കൊണ്ട് നടന്നു. യുംന ചിരിച്ചു കൊണ്ട് സനയയെ നോക്കി... "നിനക്ക് ഇത്തിരി കൂടുന്നുണ്ട്... " സനയ ദേഷ്യത്തോടെ പറഞ്ഞു. "മ്മ്... വെറുതെ ഒരു രസം... " യുംന ചിരിച്ചു. "മ്മ്... രസം... പോടീ... ആ സമയത് നിന്നെ രക്ഷിക്കാൻ ആ സാറേ ഉണ്ടായിരുന്നുള്ളു.. അതോർമ വേണം.." "അതറിയാം... സനയാ... എന്തോ..." "മ്മ്... എന്ത് ... എന്തോ...എന്റെ യുംന കുട്ടി കൈ വിട്ട് പോകുന്നുണ്ടൊ... " "മ്മ് .... ഏയ്യ്... ഞാനോ " യുംന ചിരിച്ചു. "മ്മ്... നടക്കട്ടെ... " "മ്മ്... നോക്കാം എന്തൊക്കെയാണെന്ന്.. ". "മ്മ്... നിങ്ങൾ തമ്മിൽ എന്തോ ഉണ്ട്... അല്ലാതെ ... " "എന്താ... " "അല്ല....ഇടെയ്യ്ക്കിടെയുള്ള സന്തിക്കൽ... " സനയ ചിരിച്ചു. "മ്മ്... മനസു എപ്പോഴൊക്കെ കാണാണമെന്ന് ആഗ്രഹിക്കുന്നുവോ അപ്പോഴക്കെ... മുന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു... ' "ആഹാ.... ഇത് കൈവിട്ട് പോയി... " "ഹ... ഹ... " യുംന ചിരിച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഡോർ തുറന്നു കാർ സ്റ്റാർട്ട്‌ ചെയ്തിട്ട് കാർ സ്റ്റാർട്ട്‌ ആവുന്നില്ല... "ശ്ശോ... എന്താ പറ്റിയത്... " ഷെഹി പുറത്ത് ഇറങ്ങി നോക്കിയതും... "അല്ലാഹ്..." ഷെഹി തലയിൽ കൈ വെച്ചു. "പഞ്ചറോ...പണികിട്ടിയല്ലോ..റബ്ബേ... " ഷെഹി ദേഷ്യത്തോടെ ടയറിന് ഒരു ചവിട്ട് വെച്ചു കൊടുത്തു. ഇനി എന്താ ചെയ്യുക.... ഇവിടെ വർക്ക്‌ ഷോപ്പ് ഉണ്ടോന്ന് പ്രവീണിനെ വിളിച്ചു നോക്കാം.. പ്രവീണിന് കാൾ ചെയ്തതും.. "ശ്ശോ... കിട്ടുന്നില്ലല്ലോ... " 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "പിന്നെ... മോൾ അതൊക്കെ പിന്നെ കിനാവ് കണ്ടോ... ഇപ്പോൾ ഇതും പറഞ്ഞു പോസ്റ്റ്‌ ആയാലേ.. നിന്റെ ഉമ്മ ചൂരലും കൊണ്ട് ഇവിടെ എത്തും കൂട്ടത്തിൽ എനിക്കും കിട്ടും രണ്ടെണ്ണം... അതോണ്ട് മോള് വേഗം നടന്നാട്ടേ.. " സനയ യുംനയുടെ തോളിൽ പിടിച്ചു. "അള്ളോഹ്... ഓടിക്കൊ.. ഇനി അതേ രക്ഷയുള്ളൂ... " "ആ ... വേഗം വാ... " സനയ യുംനയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഓടി.. "അല്ലാഹ്... എനിക്ക് വയ്യ കാല്..." യുംന കാലിൽ പിടിച്ചു കൊണ്ട് നിന്നു. "എന്താടി... " "ഭയങ്കര വേദന... ഇനി ഒരടി എനിക്ക് നടക്കാൻ വയ്യ.. " "ഞാൻ പിടിക്കാം... വാ.. " സനയ യുംനയെ പിടിച്ചു. "മ്മ്... മതി ഇപ്പോൾ കുഴപ്പമില്ല നീ പോയിക്കോ .. " ഞാൻ നിന്നെ വീട്ടിൽ കൊണ്ടാക്കിട്ട് തിരിച്ചു പോയിക്കോളും... വേണ്ടെടി... ഉമ്മ അന്വേഷിച്ചു വരണ്ട....എനിക്ക് ഇപ്പോൾ കുഴപ്പമില്ല.. മ്മ്... എന്നാൽ ശെരി പതിയെ പോയാൽ മതി കെട്ടോ... മ്മ്.. ശെരി... സനയ പോകുന്നത് യുംന നോക്കി നിന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ഹോ... വരുന്നുണ്ട്... അവൾ തന്നെ ഇനി ശരണം... " ഷെഹി യുംന വരുന്നത് നോക്കി. "ആ... സാർ... ഇതെന്താ ... " യുംന നടന്നു. "മ്മ്... എന്തു പറ്റി...പിന്നെയും ഏതെങ്കിലും കുഴിയിൽ വീണോ.. " ഷെഹി ചിരിച്ചു "ആ... വീണതല്ല...കുഴി കണ്ടപ്പോൾ അതിലേക് ഞാൻ ചാടി എന്തേയ്... " "ഹ... ഹ... കോമഡി... ആ വീണിട്ടും നാവിനു ഒന്നും പറ്റിയില്ലല്ലോ റബ്ബേ.. " "നാവാണ് യുംനയുടെ ആയുധം അറിയോ... " "ഹാ... അത് നന്നായി എന്റെ മുന്നിൽ പയറ്റിയതാണല്ലോ.. " "ഹ..ഹ...എന്താണാവോ ഇവിടെ പോസ്റ്റ്‌ ആയി നിൽക്കുന്നത്..എന്തോ പ്രശ്നമുണ്ടല്ലോ... " മ്മ്... ഒന്നുമില്ല... ആഹാ.... ടയർ പഞ്ചർ... ഹ...ഹ...അല്ലാഹ് ... അറിഞ്ഞോണ്ട് തന്നതാണ്... ഇവിടെ അടുതൊന്നും വർക്ക്‌ ഷോപ്പ് ഇല്ലല്ലോ... യുംന ചിരിച്ചു. "പ്ലീസ്... നീ എന്റെ ഫ്രണ്ട് അല്ലെടി... പ്ലീസ്... ഹെല്പ്... " "മ്മ്... നോക്കട്ടേ... എന്തായാലും നേരത്തെ സഹായിചതല്ലേ... " "മ്മ് .. എന്താ ചെയ്യുക... " "മ്മ്... വാ... വീട്ടിൽ ചെന്നിട് വിളിക്കാം... ഓക്കേ..." "മ്മ്... കുറെ നടക്കാനുണ്ടോ... " "മ്മ്... പിന്നെ ... വെറുതെ ആവുമോ.." "ആ... " ഷെഹി യുംനയെ നോക്കി. "ഇല്ലഡോ... അതാ ആ വീടാണ് ... കാകു ഉണ്ടാവും... അത്യാവശ്യം മെക്കാനിക്ക് ചെയ്യും.. " "മെക്കാനിക്ക് ആണൊ ... " ഷെഹി സന്തോഷത്തോടെ ചോദിച്ചു. "ഏയ്യ്... പഠിച്ചിന് അത്ര തന്നെ.. " യുംന ചിരിച്ചു.. "റബ്ബേ... കാത്തോളണേ. " "നിങ്ങളെയോ അതോ വണ്ടിയെയോ... " യുംന ചിരിച്ചു. "ഹാ...." പെട്ടന്ന് യുംന അവിടെ ഇരുന്നു... "എന്താ യുംനാ... " യുംന ഷെഹിയുടെ കയ്യിലേക്ക് തളർന്നു വീണു... തുടരും.... #📙 നോവൽ #📔 കഥ
2.9k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

പാർട്ട്‌ 17 💖ഷാജഹാനും മുംതാസും💖 ❤️സുറുമി ഹാരിസ് ❤️ "വിടെടാ.... " സനയ ഒച്ചവെച്ചു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു. "പോടീ... " അവൻ സനയയെ പിടിച്ചു തള്ളി... "സനയാ.... " യുംന അവൾ വീഴാൻ പോകുന്നത് കണ്ടു കൈ നീട്ടി വിളിച്ചു. "അയ്യോ... സോറി സനയാ.. " നാസർ യുംനയുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു. "വിടെടാ... എന്നെ... " യുംന അവന്റെ കൈകൾ വിടിപ്പിക്കാൻ ശ്രമിച്ചതും... "ആ... സോറി... യുംനാ... എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ് പ്ലീസ് എന്നെ .... " അവന്റെ പെട്ടന്നുള്ള മാറ്റം കണ്ടു സനയ ഭയത്തോടു കൂടി അവനെ നോക്കി. "എന്റെ തീരുമാനം ഒരിക്കൽ പറഞ്ഞതാണ്... " "പ്ലീസ് .. യുംനാ.... എനിക്ക്... നിന്നെ ഒരുപാട് ഇഷ്ട്ടമാണ് അത് കൊണ്ടാണ് ഇങ്ങനെയൊക്കെ... പ്ലീസ്.. " നാസർ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. "മാറി നിൽക്കെടാ... " യുംന അവനെ പിടിച്ചു തള്ളി.. "പ്ലീസ് യുംനാ... ലൗ യൂ... " "ഡോ... തനിക് എന്താ ചെവി കേൾക്കുന്നില്ലേ... ഞാൻ പറഞ്ഞില്ലേ... " "ഡീ... എന്നെ നിനക്ക് വേണ്ട അല്ലേ... മര്യാദയുടെ ഭാഷയിൽ പറഞ്ഞപ്പോൾ.. " യുംനയുടെ കൈയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കി. "ഡോ... തന്നോട് പറഞ്ഞില്ലേ.. " യുംന കൈ വലിച്ചു എങ്കിലും നാസർ പിടിത്തം മുറുക്കി കൊണ്ടിരുന്നു. "അപ്പോൾ... നിന്റെ തീരുമാനത്തിൽ മാറ്റമില്ലല്ലോ... " "ഇല്ലാ... എനിക്ക് തന്നെ കാണുന്നതേ ഇഷ്ട്ടമില്ല.. " "ഡീ...നിന്നെ രക്ഷിക്കാൻ ആരും വരില്ല... അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഞാനും... " അവൻ യുംനയുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. . യുംന കൈ അഴിക്കാൻ നോക്കിയെങ്കിലും നടന്നില്ല.. "രക്ഷിക്കണേ.... " സനയ ഒച്ചയിട്ടു... "ഹ... ഹ... നിങ്ങൾക്ക് തന്നെ അറിയില്ലേ ഇതെന്റെ സ്ഥലമാണെന്ന്... " "ഡാ... വിടെടാ... നിന്നെ.. " യുംന അവന്റെ ചെവിയിൽ കടിക്കാൻ നോക്കിയതും.. "ഡീ...... എന്നെ വേണ്ടെന്നു പറയാൻ എന്തു ധൈര്യം വന്നെടി നിനക്ക്... " അവൻ യുംനയുടെ താടിയിലെ പിടിത്തം മുറുക്കി.. യുംന വേദന കൊണ്ട് അവനെ ശക്തിയായി തള്ളിയെങ്കിലും ശ്രമം പരാജയപ്പെട്ടു.. "ആരെ ഇഷ്ട്ടപ്പെടണം പെടേണ്ട എന്നൊക്കെ എന്റെ ഇഷ്ട്ടമല്ലേ... അതൊക്കെ ചോദ്യം ചെയ്യാൻ താനാരാ..." "മ്മ്... അതൊക്കെ നിനക്ക് മനസിലാക്കി തരാം... " അവൻ ചിരിച്ചു. "നിനക്ക് എന്നെ മാത്രമേ ... കണ്ടുള്ളു വേറെ എത്ര പെൺകുട്ടികൾ ഉണ്ട്... " "ആഹാ... ആണൊ... എനിക്ക് നിന്നെ മതി... നിന്നെ മാത്രം.. " അവൻ അവളുടെ മുഖത്തു തടവിയതും യുംന മുഖം തിരിച്ചു.. സനയ അപ്പോഴേക്കും അവിടെ നിന്നും രക്ഷപെട്ടിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ഹോ... കട്ടർ ആണെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിചില്ല...അല്ലേ... ഞാൻ എന്തു വിചാരിച് ആണ് റബ്ബേ ഞാൻ ഈ വഴി വന്നത്... " ഷെഹി ചുറ്റും നോക്കി കൊണ്ട് പറഞ്ഞു. "ഇനി മൈൻ റോഡിലേക്ക് പോകാൻ കുറെ ഉണ്ടോ ആവോ... ഉള്ള വീട് ഒക്കെ കഴിയുകയും ചെയ്തു. പ്രവീൺ കുറച് ഉള്ളുന്ന് പറഞ്ഞിട്ട്... " 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 റബ്ബേ... ആരെയും കാണുന്നില്ലല്ലോ... യുംന....റബ്ബേ കാത്തോളണേ... ആ ഒരു കാർ വരുന്നുണ്ട്... സ്റ്റോപ്പ്‌... സ്റ്റോപ്പ്‌... സനയ കാറിനു മുന്നിൽ കിതച്ചു കൊണ്ടു എങ്ങനെയൊക്കെയോ കൈ കാണിച്ചു. വണ്ടി നിറുത്തിയതും... വെപ്രാളത്തിൽ നിൽക്കുന്ന സനയയെ കണ്ടതും... ഷെഹി "എന്താ സനയാ... എന്തു പറ്റി.. " "അത്... യുംന..അവിടെ... ആ നാസർ... " സനയ വിക്കി വിക്കി പറഞ്ഞു "എന്തു പറ്റി യുംനയ്ക്..." ഷെഹി കാറിന്റെ ഡോർ തുറന്നു കൊണ്ട് ചോദിച്ചു. "അവിടെ... വാ... സാറേ... " സനയ ഷെഹിന്റെ കയ്യും പിടിച്ചു കൊണ്ട് ഓടി.. "എന്താ സനയാ... കാര്യം പറയു.." ഷെഹി സനയയയെ പിടിച്ചു നിറുത്തി കൊണ്ട് ചോദിച്ചു. "അത്... നടന്ന സംഭവങ്ങൾ സനയ ഷെഹിയ്ക് കിതച്ചു കൊണ്ട് പറഞ്ഞു കൊടുത്തു. "റബ്ബേ... വേഗം വാ... എവിടെയാ... " "ദാ... അവിടെ... " സനയ വിരൽ ചൂണ്ടി കൊണ്ട് ഓടി.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 നാസർ യുംനയെ അവന്റെ മുഖത്തോടു അടുപ്പിച്ചു കൊണ്ട് ചിരിച്ചു. യുംന സർവ ശക്തിയുമെടുത്ത് നാസറിനെ പിടിച്ചു തള്ളി... അവൻ മറിഞ്ഞു വീണു.. "ഡീ ... നിന്നെ ഞാൻ... " അവൻ എണീറ്റു യുംനയ്ക്കു നേരെ വന്നതും... "പോടാ...." യുംന അവന്റെ മുഖം നോക്കി ഒന്നു പൊട്ടിച്ചു... "ആഹാ... ഒരു ഹീറോ ആയി അവളെ രക്ഷിക്കാൻ പോകാമെന്ന് കരുതിയതാണ് ... എല്ലാം പോയി ... " ഈ രംഗം കണ്ട ഷെഹി ചിരിച്ചു കൊണ്ട് സനയയെ നോക്കി. "അല്ലാഹ്... " സനയ വാ പൊത്തി.. "മ്മ്... ബെസ്റ്റ്...നിന്റെ വരവ് കണ്ട് ഞാൻ കരുതി അവൾ പേടിച്ചു നിൽക്കുകയായിരിക്കുന്ന്... ആഹാ... " "ഡീ... നീ എന്നെ തല്ലിയല്ലേ..". നാസർ അവളുടെ അടുത്തേക് വന്നതും... യുംന അവിടെ കണ്ട മരകൊമ്പു എടുത്തു അവന് നേരെ വീശി.. "അടുത്ത് വന്നാൽ താ... ഞാൻ അടിക്കും... " യുംന പിറകോട്ട് നടന്നു. നാസർ അവളുടെ അടുത്തേക് വന്നു കൊണ്ടേയിരുന്നു.. "ഹലോ... മിസ്റ്റർ... എന്താ... പ്രശ്നം.." ഷെഹി ചിരിച്ചു. 'സാറോ..'. യുംന സനയയെ നോക്കി. "മ്മ്.. അത് ചോദിക്കാൻ താനാരാ... " "ആ... ഒരു വഴി പോക്കൻ... എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നി... അതാണ്‌... " "ഡീ... യുംനാ... നിനക് ഒന്നും പറ്റിയില്ലല്ലോ... " സനയ യുംനയുടെ കയ്യിൽ പിടിച്ചു. "ഏയ്യ്... ഇതിനെ എവിടുന്ന് വീണു കിട്ടി... " "സാറു ഈ വഴി വരുന്നുണ്ടായിരുന്നു.. " "ആ... വഴിപോക്കൻ ഈ പ്രശ്നത്തിൽ ഇടപെടെണ്ട... തടി കേടാകുമേ... ഇത് ഞാനും അവളും തമ്മിലുള്ള പ്രശ്നമാണ്.. " "അതിനു ആ കുട്ടി പറഞില്ലേ... തന്നെ ഇഷ്ട്ടമില്ലന്ന് ... പിന്നെയും ശല്യപ്പെടുത്തുന്നത് മര്യാദയാണോ... " "അത്രയും മര്യാദയെ എനിക്കുള്ളൂ.. നീ എന്നെ മര്യാദ പഠിപ്പിക്കാൻ വരരുത്... " നാസർ ഷെഹിയ്ക്കു നേരെ വിരൽ ചൂണ്ടി... "മര്യാദ ഇല്ലെന്ന് മനസിലായി...അവളുടെ കയ്യിൽ നിന്നും തല്ലു കിട്ടിയിട്ട് നാണമില്ലേ... " "ഡീ... നിന്നെ ഞാൻ... " അവൻ യുംനയ്ക് നേരെ തിരിഞ്ഞതും ... ഷെഹി അവന്റെ കയ്യിൽ പിടിച്ചു.. "സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം അത്ര നല്ലതല്ല..." "എടാ.... നിന്നെ... " അവൻ ഷെഹിയ്ക്കു നേര കൈ പൊക്കിയതും... "അല്ലാഹ്... " യുംനയും സനയയും ഒരേപോലെ പറഞ്ഞു. പെട്ടന്ന് ഷെഹി അവന്റെ കൈ പിടിച്ചു നിറുത്തി... "ഡാ... വിടെഡാ..." ഷെഹി അവന്റെ കൈ പിടിച്ചു തിരിച്ചു... "ആ... ആ... വിട്... വിട്... ആ.. " അവൻ അലറി ... "ആഹാ... വേദനയുണ്ടൊ... " "ആ.... ഞാൻ ഇനി ഒരിക്കലും വരില്ല .. പ്ലീസ് .... എന്റെ കൈ...ആ..." അവൻ നിലവിളിച്ചു. "ഇനി നിന്നെ ഈ പരിസരത്ത് കണ്ട് പോകാരുത്.." "ഇല്ല...ഇല്ല....വരില്ല... " ഷെഹി കൈകൾ വിട്ട് കൊണ്ട് അവന്റെ തോളത്ത് രണ്ടു തട്ടു തട്ടി കൊണ്ട് യുംനയെ നോക്കി.. "സോറി... സിസ്റ്റർ... ഇനി ഒരിക്കലും..., " അവൻ യുംനയ്ക്കു നേരെ കൈ കൂപ്പി.. ഇത് കണ്ടു യുംന ചിരിച്ചു... അവൻ പിറകോട്ടു നോക്കി നോക്കി വേച്ചു വേച്ചു നടക്കുന്നത് കണ്ടു സനയയും യുംനയും പരസ്പരം നോക്കി ചിരിച്ചു. "വാ .... പോകാം... " കൈകൾ കൂട്ടി അടിച്ചു കൊണ്ട് ഷെഹി നടന്നു. "Thakyou... സാർ... ആ സമയത്തു കണ്ടില്ലങ്കിൽ... " സനയ ചിരിച്ചു. "മ്മ്... ഇതൊക്കെ ചീള് കേസ്..." ആ... മ്മ്... അതൊരു പേടി തൊണ്ടൻ ആയത് കൊണ്ട് രക്ഷപെട്ടു... യുംന ചിരിച്ചു . "ഇയാള് എന്തെങ്കിലും പറഞ്ഞോ.. " ഷെഹി യുംനയെ നോക്കി. "ഏയ്യ്... ഇല്ല...താക്സ് പറയുകയായിരുന്നു... " "ആ... അത് ഏതായാലും നിന്റെ കയ്യിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല .... കെട്ടോ... " ഷെഹി ചിരിച്ചു. "ആ... എങ്കിൽ താങ്ക്സ് ഞാൻ തിരിച്ചു എടുത്തിരിക്കുന്നു... ഓക്കേ.." യുംന തിരിഞ്ഞു നിന്നു.. "അയ്യോ... ഓക്കേ... യുവർ വെൽക്കം ഓക്കേ... " ഷെഹി ചിരിച്ചു. "മ്മ്... ശെരി ... " തുടരും ..... ലെങ്ത് കൂട്ടാൻ പറ്റില്ല ബുദ്ധിമുട്ടാണ് എങ്കിലും നോക്കാം.. ...ഇപ്പോൾ ഫ്രീ ആയപ്പോൾ ആണ് എഴുതിയത് അത് കൊണ്ട് ലെങ്ത് കുറവാണ് കെട്ടോ... #📙 നോവൽ #📔 കഥ
1.9k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

പാർട്ട്‌ 16 💖 ഷാജഹാനും മുംതാസും 💖 ❤️സുറുമി ഹാരിസ് ❤️ ഇക്ക ചിരിച്ചു. "മ്മ്... പോടാ... " യുംന മനസ്സിൽ പറഞ്ഞു. "എന്നാൽ പോകട്ടെ നാളെ കാണാം.. " ഷെഹി കാറിന്റെ അടുത്തേക് നടന്നു പോയി... ഡോർ തുറന്നു കൊണ്ട് .. "ഇന്നാ... പ്രവീൺ.." ഷെഹി കൈകൾ നീട്ടി "എന്താടാ ... ഇത് ... കട മൊത്തം ഉണ്ടല്ലോ... " "മ്മ്..... ഇന്നാ... എടുത്തോ.. " ഷെഹി തിരിഞ്ഞു നോക്കി. "ഹോ... എന്തൊക്കയാണ്... നൊസ്റ്റാൾജിയ മൊത്തം ഉണ്ടല്ലോ... " "മ്മ്... ഇതൊക്കെ ഫ്രീ ആയി കിട്ടിയതാണ്... " "ആരാ ഫ്രീ ആയി തന്നത് കടക്കാരൻ നിന്റെ ബന്ധു വാണോ... " "മ്മ്... അതൊന്നുമല്ല എന്റെ സ്റ്റുഡന്റസ് തന്നതാണ്.. " ഷെഹി ചിരിച്ചു. "അതാരാ നിന്നെ ഇത്രയും അതികം സ്നേഹിക്കുന്ന..." പ്രവീൺ പിരികം പൊക്കി.. "മ്മ്...അതൊക്കെയുണ്ട്... " "മ്മ്... എന്നാലും ഒരു ദിവസം കൊണ്ട് നിന്റെ ഫാൻ ആവാൻ മാത്രം... " പ്രവീൺ ചിരിച്ചു. "ഒരു ദിവസമായാലും നല്ലവണ്ണം പരിചയപ്പെട്ടതാണ്... " "അങ്ങനെ ആരാ ഉള്ളത്... " പ്രവീൺ പുറത്തേക് നോക്കി. "യുംനാ... സനയാ... " "അതേ... മാ ലൗലി സ്റ്റുഡന്റസ്.. " ഷെഹി ചിരിച്ചു. "ഹാ... എങ്കിൽ നീ പിടിച്ചു വാങ്ങിയതായിരിക്കും..." "യെസ്... പൈസ കൊടുക്കാതെ ചുളിവിൽ അടിച്ചടുത്തു." 'സ്നേഹത്തോടെ തന്നതല്ലാത്ത സ്ഥിതിക്ക് വയറു വേദനിക്കുമോ..." "ആ... എങ്കിൽ മോന് കഴിക്കണ്ട.. " ഷെഹി കൈ വലിച്ചു. "ഡാ... താടാ... എത്രനാളായി ഇതൊക്കെ.... " "ഹോ... അപ്പോൾ വയറു വേദന.." "വന്നാൽ ഞാനാങ്ങു സഹിക്കും.. " പ്രവീൺ ചിരിച്ചു. "മ്മ്... എന്നാൽ ഇന്നാ.. " "പിന്നെ... നിങ്ങൾ രണ്ടാളും നല്ല ചേർച്ചയുള്ള ജാതകമായിരിക്കും ഒന്നു നോക്കുന്നോ... " "റബ്ബേ... അറിഞ്ഞോണ്ട് ആരെങ്കിലും സൂപ്പർ ഫാസ്റ്റിനു തലവെക്കുമോ... " ചിരിച്ചു കൊണ്ട് ഷെഹി കാർ സ്റ്റാർട്ട്‌ ചെയ്തു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "എന്റെ റബ്ബേ പോകുന്നത് നോക്ക് .... ഓന് വയറ്റിന്നോക്ക് വന്നാൽ മതിയായിരുന്നു.. " യുംന ഷെഹി പോകുന്നത് നോക്കി കൊണ്ട് പറഞ്ഞു. "മ്മ്... എല്ലാം പോയില്ലേ... അതൊക്കെ ഇങ്ങനെ നുണഞ്ഞു കൊണ്ടു പോകാം എന്നൊക്കെ.... എന്നാലും... " "മ്മ്.... എടുക്കാൻ പറഞ്ഞപ്പോൾ ജാഡ കാണിക്കണ്ടായിരുന്നു.. ശോ.... " യുംന സനയയെ നോക്കി. "ആ... മതിയായിരുന്നു... ഇനി പറഞ്ഞിട്ട് കാര്യമില്ല...വാ പോകാം.. " "മ്മ്.. ഇക്കാ... ഇതാ പൈസ.. " "മ്മ്... അപ്പോൾ നിങ്ങൾക്ക് ഒന്നും വേണ്ടേ മക്കളേ... " ഇനി എന്തു വാങ്ങാൻ നമുക്കുള്ളത് കൂടി ആ പഹയൻ ഒറ്റയടിക്ക് മുണുങ്ങിലേ... യുംന ഇക്കാക്ക് നേരെ ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു. "വാ... പോകാം.. " സനയ നടന്നു.. "വാ... ഇനി ഉമ്മ ചൂരലും കൊണ്ട് തിരഞ്ഞു വരും.. " "മ്മ്... ഉമ്മാക് നിന്നെ അത്ര വിശ്വാസമാണല്ലോ.. " സനയ ചിരിച്ചു. "പോടി... പോടീ.. " "മ്മ്.. വാ.. " രണ്ടു പേരും പതിയെ നടന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ഷെഹി ഈ റോഡ് .. " "ആ... ഓക്കേ..., " "പിന്നെ തന്റെ വീട്ടിൽ ആരൊക്കെയുണ്ട്... " "ഓ... ഇപ്പോഴെങ്കിലും ചോദിച്ചല്ലോ... " ഷെഹി ചിരിച്ചു. "സോറി ടാ... ഇതിനിടയിൽ മറന്നു. " "ആ... ഉമ്മയും അനിയത്തിയും നാട്ടിലുണ്ട്.. ഉപ്പ ഗൾഫിൽ ആണ്..." "ഓ... ഉപ്പാക്ക് എന്താ ജോലി.. " "ഉപ്പാക്ക് ബിസിനസ്‌ ആണ്...ഞങ്ങൾ ഫാമിലി മൊത്തം അവിടെ സെറ്റിൽഡായിരുന്നു.. ഞാനും.." "പിന്നെ താനേന്താ ഇങ്ങോട്ട് പോന്നത്.. " "മ്മ്... അതോ... ഇവിടെ ചെറിയൊരു അന്വേഷണം ഉണ്ടായിരുന്നു അതിനു വേണ്ടി.." എന്തു അന്വേഷണം ... ങേ.. "അതൊക്കെ വഴിയേ പറയാം.. അതല്ലേ വീട്.. " "ആ എങ്ങനെ മനസിലായി..." "അതല്ലേ... നിന്റെ ട്രോഫികൾ ഓടി വരുന്നു... " ഷെഹി ചിരിച്ചു. "പോടാ... " "അച്ഛാ...." "ആ... മക്കളേ... " "ഇന്നാ... കുട്ടിസ് ചോക്ലേറ്റ്.. " ഷെഹി അവർക്ക് നേരെ ചോക്ലേറ്റ് നീട്ടി... കുട്ടികൾ പ്രവീണിനെ നോക്കി.. "മ്മ്... മേടിച്ചോ... അച്ഛന്റെ ഫ്രണ്ട് ആണു... " കുട്ടികൾ ചിരിച്ചു കൊണ്ട് ചോക്ലേറ്റ് വാങ്ങി.. "വാടോ ... എന്റെ കൊച്ചു കൊട്ടാരം കാണാലോ..." "ആ... നോക്കട്ടെ... എന്നിട്ട് കൊട്ടാരത്തിലെ റാണി എവിടെ.." ഷെഹി ചിരിച്ചു. "അമ്മ എവിടെ കുട്ടു... " "അമ്മേ... അച്ഛ... വന്നു...." "ആ.... കയറു... " പ്രവീണിന്റെ ഭാര്യ ഇറങ്ങി വന്നു. " "വീണേ... ഇതാരാന്ന് അറിയോ... പുതിയ മാഷാണ് ഷെഹി..." "മ്മ്... കയറു .." വീണ ചിരിച്ചു "ഏയ്യ്... ഇല്ല പോട്ടെ... കുറച്ചു ദൃതിയുണ്ട്... " "ആ.. പറ്റില്ല ഒരു കോഫി പോലും കുടിക്കാതെ... " പ്രവീൺ ഷെഹിയെ നോക്കി. "ചായകുടിച്ചു പോകാം... " വീണ ഷെഹിയെ നോക്കി.. "ഏയ്‌... പിന്നെ വരാം... എന്തായാലും വരും... പോട്ടെ കുട്ടിസ് .." ഷെഹി ചിരിച്ചു. " മ്മ്... എന്നാൽ വിട്ടോ... ഇനി വരണം ... ഓക്കേ... " പ്രവീൺ ഷെഹിയെ നോക്കി. "മ്മ്... എന്നാൽ ശെരി.. ബൈ... " ഷെഹി ഡോർ തുറന്നു കാർ സ്റ്റാർട്ട്‌ ചെയ്തു. "പിന്നെ... ഇതിലുടെ നേരെ പോയിക്കോ... നമ്മൾ വരുമ്പോൾ ഇങ്ങോട്ട് വരുന്നതിനു മുമ്പ് കണ്ട ചെറിയ റോടിൽ എത്തും... ഓക്കേ.. കട്ട് റോഡ് ആണ്... " "ആ... എന്നാൽ അതിലുടെ പോകാം.. " 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ഡീ.. ആ നാസർ അവിടെ നിൽക്കുന്നുണ്ട്.. " യുംന പതിയെ പറഞ്ഞു. "ഏത്... " "ആ... കള്ളുകുടിയൻ... എന്റെ വീട്ടിൽ പെണ്ണ് ചോദിച്ചു വന്ന.. " "ഓ... അവനോ... " സനയ മുന്നോട്ടു നോക്കി. "കാണാത്തതു പോലെ നടന്നാൽ മതി... കെട്ടോ.. " "ഡീ... അവൻ ആളൊരു... പേടിയാവുന്നു.. " സനയ പതിയെ പറഞ്ഞു. "നിന്റെ ഒരു പേടി... അങ്ങനെ ഉള്ളവരെ പേടിക്കണ്ട എന്താവിശ്യമാനുള്ളത്..." യുംന സനയയെ നോക്കി. "എന്നാലും... നീ അയാളെ റിജക്ക്റ്റ് ചെയ്തതല്ലേ... " "പിന്നെ... എല്ലാം അറിഞ്ഞു കൊണ്ട് അയാളുടെ മഹർ എന്റെ കഴുത്തിൽ അണിയാണോ.. " "അതല്ല...യുംനാ.. " "മ്മ്.. നീ മിണ്ടാതെ നടക്..." "ഹലോ... എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്.. " യുംന അവൻ പറഞ്ഞതു കേൾക്കാത്ത പോലെ നടന്നു.. പെട്ടന്ന് അവൻ അവരെ തടഞ്ഞു നിർത്തി... "മ്മ്... അങ്ങനെ അങ്ങ് പോയാലോ... " "പിന്നെ തനിക് എന്താ വേണ്ടത്.. " യുംന അവനെ ദേഷ്യത്തോടെ നോക്കി. "മ്മ്... എനിക്ക് നിന്നെ വേണം എന്റെ പെണ്ണായ്.. " "അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ... " "മ്മ്... നീ സമ്മതിക്കും... ഇല്ലെങ്കിൽ... " "ഇല്ലെങ്കിൽ താൻ എന്തു ചെയ്യും... " "ഡീ... ഓവർ കളിക്കല്ലേ... നിന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ ... നിനക്ക് എന്നെ വേണ്ട അല്ലേ... " "നിന്നെ തിരിച്ചു ഇഷ്ട്ടപ്പെടാൻ മാത്രം എന്തു ഗുണമാണ് നിനക്ക് ഉള്ളത്.. കള്ളുകുടിയൻ എന്ന മുദ്രയോ .. " "അതേടി ..... നിന്നെ... " അവൻ യുംനയുടെ കയ്യിൽ കയറി പിടിച്ചു.. എന്നിട്ട് അവളെ ചേർത്തു നിറുത്തി കൊണ്ട് പറഞ്ഞു. "എന്നെ വേണ്ടെന്നു പറഞ്ഞ നിന്നെ ഒരു പാടം പഠിപ്പിക്കും.. " "വിടെടാ.... " സനയ ഒച്ചവെച്ചു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു. "പോടീ... " അവൻ സനയയെ പിടിച്ചു തള്ളി... "സനയാ.... " യുംന അവൾ വീഴാൻ പോകുന്നത് കണ്ടു കൈ നീട്ടി വിളിച്ചു. തുടരും.. #📙 നോവൽ #📔 കഥ
1.9k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം