
Arackal Santhosh
@arackal0525
പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത മലയാളി
#സ്പെഷ്യൽ സ്റ്റോറീസ് ✍ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #തിരുനാവായ #കേരളകുംഭമേള
#☁️ Tuesday - ഹാപ്പി സ്റ്റാറ്റസുകൾ #കേരളകുംഭമേള #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #സ്പെഷ്യൽ സ്റ്റോറീസ് ✍
#🌞 ഗുഡ് മോണിംഗ്
പി. നാരായണ്‍ജിയെ
രാജ്യം പത്മവിഭൂഷൻ നല്‍കി ആദരിച്ചു.
പത്രാധിപര്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്, രാജനൈതിക രംഗത്തെ സംഘാടകന്‍, സംഘ പ്രചാരകന്‍, ഭാഷാപണ്ഡിതന്‍, തുടങ്ങി നിരവധി മേഖലകളെ സ്വന്തം കര്‍മ്മചൈതന്യം കൊണ്ട് സമ്പന്നമാക്കിയിട്ടുള്ള നാട്ടുകാരുടേയും വീട്ടുകാരുടേയും ഉണ്ണിയേട്ടനും, സ്വയം സേവകരുടെ പ്രിയ നാരായണ്‍ജിയും ആയിട്ടുള്ള ശ്രീ. പി. നാരായണനെ രാജ്യം പത്മവിഭൂഷൺ നല്‍കി ആദരിച്ചു.
അനുഭവ തീക്ഷ്‌ണമായ ഇന്നലെകളിലൂടെ പതിറ്റാണ്ടുകള്‍ സഞ്ചരിച്ചെത്തിയ, ക്ഷീണിക്കാത്ത മനീഷിയും, മഷിയുണങ്ങാത്ത പൊന്‍ പേനയുമായി അവിരാമം യാത്ര തുടരുന്ന പി. നാരായണ്‍ജിയുടെ ജീവിതം രാഷ്‌ട്രീയ നേതാക്കള്‍ക്കും, പത്ര പ്രവര്‍ത്തകര്‍ക്കും എന്നു വേണ്ട ഏതൊരാള്‍ക്കുംപല നിലയ്‌ക്കും നല്ലൊരു പാഠ പുസ്‌തകവും പ്രചോദനവുമാണ്.
തൊടുപുഴയ്‌ക്കടുത്ത് മണക്കാട് എന്ന കൊച്ചുഗ്രാമത്തില്‍ ഒറ്റപ്ലാക്കല്‍ എം. എസ്. പത്മനാഭന്‍ നായരുടെയും ചെറുകോടിക്കുളത്ത് സി. കെ ദേവകി അമ്മയുടെയും എട്ടുമക്കളില്‍ മൂത്ത മകനായിട്ടാണ് 1936 മെയ് 28 ന് നാരായണ്‍ജിയുടെ ജനനം. സ്‌ക്കൂള്‍ അദ്ധ്യാപകനും എന്‍.എസ്.എസ് പ്രവര്‍ത്തകനുമായ പിതാവിന്റെ സ്വപ്‌നം തന്നെപ്പോലെ തന്നെ മൂത്ത മകനെയും ഒരു അദ്ധ്യാപകനാക്കണം എന്നായിരുന്നു. അതിനായി മകന് ഉന്നതവിദ്യാഭ്യാസം നല്‍കുന്നതില്‍ പിതാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മണക്കാട് എന്‍. എസ്. എസ് മലയാളം സ്‌ക്കൂളിലും തൊടുപുഴ ഗവ. ഇംഗ്ലീഷ് ഹൈസ്‌ക്കൂളിലുമായി പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലുമായിരുന്നു ഉപരിപഠനം.
കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടനാവുകയും സംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്‌തു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തിനു ശ്ശേ ഷം ഉപരിപഠനത്തിനായി തിരുവനന്തപുരത്തേക്ക് എത്തിയതോടെയാണ് തന്നിലര്‍പ്പിതമായ ദൗത്യം എന്തെന്ന് നാരായണ്‍ജി തിരിച്ചറിയുന്നത്. 1951 ല്‍ തിരുവനന്തപുരം പട്ടത്തെ ശാഖാ മുഖ്യ ശിക്ഷക് ആയിരുന്ന ചെറുവട്ടൂരുകാരന്‍ കെ. ഇ. കൃഷ്‌ണനാണ് നാരായണ്‍ജിയെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയിലേക്ക് കൈപിടിച്ചു കയറ്റിയത്. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ സംഘ സപര്യ ഏഴു പതിറ്റാണ്ട് പിന്നിട്ട് ഇന്നും തുടരുന്നു.
തൊടുപുഴയില്‍ ആര്‍ എസ്എസ്
പ്രവര്‍ത്തനം ആരംഭിക്കുന്നു.
കോളേജ് പഠനം പൂര്‍ത്തിയാക്കി മടങ്ങി എത്തിയശേഷം 1956 ലാണ് തൊടുപുഴയില്‍ ആദ്യമായി രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖാ പ്രവര്‍ത്തനം ആരംഭിച്ചത് നാരായണ്‍ജിയാണ്. തൊടുപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന് സമീപമാണ് ഇടുക്കി ജില്ലയിലെ ആദ്യശാഖ ആരംഭിക്കുന്നത്. ഇടുക്കി ജില്ലയില്‍ നിന്നുള്ള ആദ്യത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ആദ്യത്തെ പ്രചാരകനും നാരായണ്‍ജി ആയിരുന്നു.
ജോലിയില്‍ പ്രവേശിക്കുന്നു
ഇതിനിടയില്‍ പിതാവിന്റെ ആഗ്രഹ പ്രകാരം കുറച്ച് കാലം മണക്കാട് എന്‍.എസ്.എസ് ഹൈസ്‌ക്കൂളില്‍ അധ്യാപകനായി ജോലി നോക്കിയെങ്കിലും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകുന്നതിനു വേണ്ടി ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. ആകര്‍ഷകമായ ജോലിയും മറ്റ് സൗകര്യങ്ങളും വേണ്ടെന്നുവച്ചാണ് നാരായണ്‍ജിയെ പോലുള്ളവര്‍ ആദ്യ കാലത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തനത്തിനിറങ്ങിയത്. പുതുതലമുറയ്‌ക്ക് ചിന്തിക്കാന്‍ പോലുമാവാത്തതാണ് ആ നിശ്ചയദാര്‍ഢ്യം. കടന്നുപോകുന്ന പ്രായത്തിനോ, രോഗ ങ്ങള്‍ക്കോ ആ നിഷ്‌ഠയെ ഒന്നിളക്കാന്‍ പോലുമായിട്ടില്ല.
ആര്‍ എസ്എസ് പ്രചാരകനാകുന്നു.
സ്വന്തം താത്‌പര്യങ്ങള്‍ക്കപ്പുറം സാമൂഹ നന്മക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന തിരിച്ചറിവും തന്നില്‍ നിക്ഷിപ്‌തമായ നിയോഗവും തിരിച്ചറിഞ്ഞ് ജോലി കുടുംബം എല്ലാം ഉപേക്ഷിച്ച് 1957 ഫിബ്രുവരി മുതല്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായിമാറി. 1967 വരെയുള്ള കാലഘട്ടത്തില്‍ ഗുരുവായൂര്‍, തലശ്ശേരി, കണ്ണൂര്‍ താലൂക്കുകളിലും കണ്ണൂര്‍ കോട്ടയം ജില്ലകളിലും പ്രചാരകനായി പ്രവര്‍ത്തിച്ചു.
പ്രവര്‍ത്തന രംഗം ജനസംഘത്തിലേക്ക് മാറുന്നു
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം 1967 മുതല്‍ പ്രവര്‍ത്തന രംഗം ജനസംഘത്തിലേക്ക് മാറി. 1967 ല്‍ ജനസംഘത്തിന്റെ കോഴിക്കോട് ജില്ലാ സംഘടനാ കാര്യദര്‍ശിയായാണ് ആദ്യ ചുമതല ലഭിച്ചത്. പിന്നീട് ചുമതലകള്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ആയി മാറി. 1970 മുതല്‍ 77 വരെ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ദേശീയ നിര്‍വ്വാഹക സമതി അംഗമായും പ്രവര്‍ത്തിച്ചു. ഈ കാലയളവിലാണ് ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട് വച്ച് നടന്നത് ദേശീയ രാഷ്‌ട്രീയത്തില്‍ ഏറെ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമായ ആ സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്റെ ചുമതലയും ഏല്‍പിക്കപ്പെട്ടത് നാരായണ്‍ജിയിലായിരുന്നു.
രാഷ്‌ട്രീയ നേതൃത്വത്തില്‍ സജീവമായി നിന്നിരുന്നപ്പോള്‍ ഒരിക്കല്‍ പോലും ഏതെങ്കിലും വ്യക്തികളോട് പ്രത്യേകമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. പണ്‌ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ അടക്കമുള്ള ജനസംഘം നേതാക്കള്‍ക്കും, പിന്നീട് ഭാരതത്തിന്റെ പ്രധാനമന്ത്രിയും ഉപ പ്രധാനമന്ത്രിയുമെല്ലാമായ അടല്‍ ബിഹാരി വാജ്‌പേയിയും ലാല്‍കൃഷ്‌ണ അഡ്വാനിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ജനസംഘത്തില്‍ പ്രവര്‍ത്തിക്കുകയും അവരുമായുള്ള വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യുമ്പോഴും അതൊന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല.
അടിയന്തിരാവസ്ഥയും ജയില്‍ വാസവും
1975 ജൂലൈ രണ്ടിന് അധികാര ദുര്‍മോഹം ബാധിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തെ കറുത്ത യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് വച്ച് പോലിസ് അറസ്റ്റ് ചെയ്‌ത നാരായണ്‍ജിയെ കള്ളക്കേസ് ചുമത്തി കോഴിക്കോട് ജയിലിലടച്ചു. ഡി ഐ ആര്‍ പ്രകാരമുള്ള 4 മാസത്തെ ജയില്‍വാസത്തിനുശേഷം കേസ് വെറുതേ വിട്ടതിനാല്‍ ജയില്‍ മോചിതനായി. തുടര്‍ന്ന് 77 ല്‍ അടിയന്തിരാവസ്ഥ കഴിയും വരെ അടിയന്തിരാവസ്ഥയോ ജയില്‍ വാസമോ ഒന്നും കാര്യമാക്കാതെ ഒളിവില്‍ നിന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പ്രവര്‍ത്തന രംഗം ജന്മഭൂമിയിലേക്ക് മാറുന്നു.
എഴുപതുകളുടെ ആരംഭ കാലഘട്ടത്തിലാണ് സ്വന്തമായി ഒരു ദിനപ്പത്രം ആരംഭിക്കണമെന്ന് ചര്‍ച്ചകള്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരുടെ ഇടയില്‍ ശക്തമാകുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ദിനപ്പത്രത്തിന്റെ ഓഹരി വാങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും, നമ്മുടെ ആശയപ്രചരണം പൂര്‍ണ്ണമാകണമെങ്കില്‍ സ്വന്തമായി തന്നെ ഒരു പ്രസിദ്ധീകരണം ആവശ്യമാണെന്ന് തീരുമാനിക്കുകയായിരുന്നു.
1974 ല്‍ മാതൃകാ പ്രചരാണാലയത്തിന് ഓഹരി പിരിക്കാനും ജന്മഭൂമി പത്രമാരംഭിക്കുവാനുമുള്ള ചുമതല രാഷ്‌ട്രീയസ്വയം സേവക സംഘം ഏല്‍പിച്ചത് പ്രചാരകനായ പി. നാരായണ്‍ജിയെ ആയിരുന്നു. നാരായണ്‍ജിയുടെ നേതൃത്വത്തില്‍ സംഘ പ്രവര്‍ത്തകരുടെ പരിശ്രമത്തിലും സംഘത്തിന്റെ പിന്തുണയിലും 1975 ജനുവരി 28 ന് ജന്മഭൂമി ഒരു സായാഹ്നദിനപ്പത്രമായി കോഴിക്കോട്ടു നിന്നും ഏളിയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഏറെ നാള്‍ മുന്നോട്ടു പോകാനായില്ല. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജന്മഭൂമി പ്രവര്‍ത്തകരായ വന്ധ്യവയോധികനായ പി.വി.കെ നെടുങ്ങാടിയും നാരായണ്‍ജിയും അടക്കമുള്ളവര്‍ ജയിലിലാവുകയും ജന്മഭൂമി അടച്ചുപൂട്ടപ്പെടുകയും ചെയ്‌തു.
1977 ല്‍ അടിയന്തിരാവസ്ഥ അവസാനിച്ചപ്പോള്‍ ജന്മഭൂമി ദിനപ്പത്രമായി പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ മാതൃകാ പ്രചരാണലയത്തിന്റെ ജനറല്‍ മാനേജരായി പി. നാരായണ്‍ജി നിയമിക്കപ്പെട്ടു. 1977 നവംബര്‍ 14 ന് ജന്മഭൂമി ദിനപ്പത്രമായി പുനരാരംഭിച്ചപ്പോള്‍ മുതല്‍ 2000 ജനുവരി 12 ന് ജന്മഭൂമയില്‍ നിന്നും പടിയിറങ്ങുന്നതു വരെയുള്ള കാല്‍നൂറ്റാണ്ടുകാലം ജന്മഭൂമിക്കൊപ്പം നാരായണ്‍ജിയും ഉണ്ടായിരുന്നു.
ജനറല്‍ മാനേജര്‍, പ്രിന്റര്‍, പബ്ലിഷര്‍, പ്രത്യേക ലേഖകന്‍, പത്രാധിപര്‍, മുഖ്യപത്രാധിപര്‍ തുടങ്ങി നാരായണ്‍ജി കൈവയ്‌ക്കാത്ത ഒരു മേഖലയും ജന്മഭൂമിയിലുണ്ടാകില്ല. ഇത്രയും സ്ഥാനങ്ങള്‍ ഒരു പത്രത്തില്‍ വഹിച്ച ഏതെങ്കിലും ഒരു വ്യക്തി വേറെയുണ്ടോ എന്നതും സംശയമാണ്.
സംഘപഥത്തിലൂടെ എന്ന പംക്തിആരംഭിക്കുന്നു.
ഇപ്പോഴും ഞായറാഴ്‌ചകളില്‍ ജന്മഭൂമി കൈയ്യില്‍ കിട്ടിയാല്‍ ഭൂരിഭാഗം വായനക്കാരും ആദ്യം മറിച്ചു നോക്കുക വാരാദ്യപതിപ്പിലെ സംഘപഥത്തിലൂടെ എന്ന പംക്തിയാണ്. 1999 ല്‍ ആരംഭിച്ച ഈ പംക്തി അതിന്റെ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു.
1951 ല്‍ ആരംഭിച്ച് ഇന്നും തുടരുന്ന പൊതു ജീവിതത്തില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞ വ്യക്തികളും സംഭവങ്ങളും, സ്വാനുഭവങ്ങളുമാണ് ഈ പംക്തിയിലൂടെ വായനക്കാരിലേക്ക് എത്തുന്നത്. അദ്ദേഹത്തിന് നേരിട്ട് പരിചയമുള്ള വ്യക്തികളും സംഭവങ്ങളും മാത്രമെ ഇതില്‍ വിവരിക്കപ്പെടുന്നുള്ളു എങ്കിലും കേരളത്തിലെ സമഗ്രമായ ഒരു സംഘം ചരിത്രം ഇതിലൂടെ വരച്ചു കാട്ടുന്നുണ്ട്.
ഈ പംക്തിയില്‍ പതിറ്റാണ്ടുകള്‍ പുറകോട്ടുള്ള സംഭവങ്ങള്‍ നാരായണ്‍ജി കൃത്യമായി എഴുതുന്നതെല്ലാം ഓര്‍മ്മയില്‍ നിന്നെടുത്താണ്. ഇതൊന്നും എഴുതി സൂക്ഷിക്കുന്ന സ്വഭാവം നാരായണ്‍ജിയ്‌ക്കില്ല. കാര്‍ട്ടൂണിസ്റ്റിന്റെ മനസ്സും നീരിക്ഷണവും കണ്ടെത്തിയത് പ്രകടിപ്പിക്കുവാനുള്ള മാധ്യമ പ്രവര്‍ത്തകന്റെ കഴിവും ഈ പംക്തിയിലൂടെ പ്രതിഫലിക്കുന്നു.
ഇത് വായനക്കാരിലുണ്ടാക്കുന്ന അത്ഭുതം എത്രവലുതാണ് എന്നറിയാന്‍ നാരായണ്‍ജിയുടെ സപ്‌തതിക്ക് ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പില്‍ പി.പരമേശ്വര്‍ജി എഴുതിയ വരികള്‍ ശ്രദ്ധിച്ചാല്‍ മതി.
``പല അവസരത്തില്‍ ഓര്‍മ്മക്കുറിപ്പുകളായി അദ്ദേഹത്തിന്റെ തൂലികയില്‍ കൂടി പുറത്തു വന്ന സംഭവ വിവരണങ്ങളുടെ വിശദാംശങ്ങള്‍ അവയുടെ സൂക്ഷ്‌മതയും കൃത്യതയും കൊണ്ട് വായനക്കാരില്‍ ഉളവാക്കുന്ന ഉറപ്പും വിശ്വാസ്യതയും അനിഷേധ്യമാണ്. ചോദ്യം ചെയ്യാനാവാത്ത വിധം അത്രകണ്ട് അസന്നിഗ്‌ധമായതാണ് നാരായണ്‍ജിയുടെ പ്രതിപാദനരീതി. ചില അപൂര്‍വ്വ അവസരങ്ങളില്‍ എന്റെ സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം കുറിച്ചിട്ടുള്ളതില്‍ നിന്ന് അല്‍പസ്വല്‍പം വ്യത്യസ്‌തമായി തോന്നുമ്പോഴും അപാരമായ ഓര്‍മ്മശക്തിയില്‍ നിന്ന് അദ്ദേഹം ചികഞ്ഞെടുത്ത് എഴുതിയതെന്തോ അത് തന്നെയാണ് യഥാര്‍ത്ഥ വസ്‌തുത എന്നു വിശ്വസിക്കുവാന്‍ പോലും ഞാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നിട്ടുണ്ട്.'' എന്നാണ് പരമേശ്വര്‍ജി സംഘപഥത്തിലൂടെ എന്ന പംക്തിയെ പരാമര്‍ശിച്ച് എഴുതിയിട്ടുള്ളത്.
എഴുത്തുകാരന്‍ പത്രപ്രവര്‍ത്തകന്‍
നാരായണ്‍ജിയിലെ എഴുത്തുകാരന്‍ നന്നേ ചെറുപ്പത്തില്‍ തന്നെ രൂപപ്പെട്ടതാണ്. 1957 മുതല്‍ കേസരി വാരികയില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. 20 വര്‍ഷക്കാലം ഡല്‍ഹിയില്‍ നിന്നുള്ള ഹിന്ദി പ്രസിദ്ധീകരണമായ പാഞ്ചജന്യ, ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ എന്നിവയുടെ കേരള ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ പുസ്‌തകങ്ങള്‍ എഴുതുകയും ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോള്‍ നിരവധി മാസികകളിലും ജന്മഭൂമി ദിനപത്രത്തിലും സ്ഥിരം പംക്തികള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ മറ്റ് പല പത്രങ്ങളിലും ഫ്രീലാന്‍സിംഗ് ചെയ്യുന്നുമുണ്ട്
പുസ്‌തകങ്ങള്‍
ഹിന്ദുത്വപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാകുന്ന തരത്തില്‍ രണ്ടു ഭാഗങ്ങളായുള്ള ഹിന്ദുത്വരാഷ്‌ട്രീയം കേരളത്തില്‍, കെ. ഭാസ്‌കര്‍ റാവു സമര്‍പ്പിത ജീവിതം , കര്‍മ്മയോഗി കേളപ്പന്‍, പി.മാധവന്‍, - ലഘുജീവചരിത്രം, കമ്മ്യൂണിസത്തിന്റെ തകര്‍ച്ച (ഈ പുസ്‌തകം അവസാനദത്ത കമ്മ്യൂണിസം എന്ന പേരില്‍ കന്നഡയില്‍ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്.) ഡിക്ലൈന്‍ ഓഫ് കമ്മ്യൂണിസം (ഇംഗ്ലീഷ്) സംഘപഥത്തിലൂടെ , ജന്മഭൂമി പത്രത്തിനു വേണ്ടി ശൈലീ പുസ്‌തകം തുടങ്ങി ചെറുതും വലുതുമായ നിരവധി പുസ്‌തകങ്ങള്‍ പി. നാരായണജി രചിച്ചിട്ടുണ്ട്.
ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷില്‍
നിന്നുമുള്ള വിവര്‍ത്തനങ്ങള്‍
ദീനദയാല്‍ ഉപാധ്യയുടെ ഏകാത്മക മാനവദര്‍ശനം, നാനാപാല്‍ക്കരുടെ ഡോക്‌ടര്‍ ഹെഡ്‌ഗേവാര്‍, സി.പി. ദീക്ഷിതരുടെ ഗുരുജി നവയുഗത്തിന്റെ തേരാളി, എച്ച്.വി ശേഷാദ്രിയുടെ വിഭജനത്തിന്റെ ദുഃഖകഥ, എച്ച്.വി ശേഷാദ്രിയുടെ സങ്കല്‍പം കര്‍മ്മപഥത്തില്‍ , ഏകനാഥ് റാണഡെയുടെ വിവേകാനന്ദ കേന്ദ്രത്തിന്റെ ഇതിഹാസം, ഏകനാഥ് റാണഡെയുടെ സേവനം ഒരു തപസ്, വി.ഡി സവര്‍ക്കറുടെ ഭാരതചരിത്രത്തിലെ ആറു സുവര്‍ണകാലഘട്ടങ്ങള്‍, വി.ഡി സവര്‍ക്കറുടെ എന്റെ ജയില്‍ ജീവതം , ബാല്‍ ശാസ്‌ത്രി ഹര്‍ദാസിന്റെ സായുധ സ്വാതന്ത്ര്യസമരം, ലജ്ജാറാം തോമറുടെ പഞ്ചാംഗ വിദ്യാഭ്യാസ പദ്ധതി, ലജ്ജാറാം തോമറുടെ ഭാരതീയ വിദ്യാഭ്യസത്തിന്റെ മനശ്ശാസ്‌ത്ര അടിസ്ഥാനം, അല്‍കേഷ് ജോഷിയുടെ ശ്രേഷ്‌ഠ സന്താന ലബ്‌ദിയുടെ രഹസ്യം , ചിരംജ്ജീവ് സിംഗിന്റെ ഖാല്‍സയുടെ ഇതിഹാസം, അശുതോഷിന്റെ ജമ്മു കാശ്‌മീര്‍ വസ്‌തുതകളുടെ വെളിച്ചത്തില്‍ , കെ രംഗരാജ അഭ്യങ്കാറിന്റെ യോഗമുദ്രാശാസ്‌ത്രം, സി ഗോപാലന്‍ നായരുടെ മാപ്പിള ലഹള-1921, ധരംപാല്‍ സാഹിത്യം നാലു വാള്യങ്ങള്‍, ഡി.ബി ഠേഗ്‌ഡിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ തുടങ്ങിയ പുസ്‌തകങ്ങള്‍ ഇംഗ്ലീഷില്‍ നിന്നും ഹിന്ദിയില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്‌തിട്ടുണ്ട്
കൂടാതെ 12 വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീ ഗുരുജി സാഹിത്യസര്‍വ്വസ്വത്തിന്റെ വിവര്‍ത്തനത്തില്‍ പങ്കാളിയാവുകയും ചെയ്‌തിട്ടുണ്ട്.
സ്ഥാനങ്ങളെ ആഗ്രഹിക്കാത്ത വ്യക്തിത്വം
രാഷ്‌ട്രീയ നേതൃത്വത്തില്‍ സജീവമായി നിന്നിരുന്നപ്പോളോ അല്ലാത്തപ്പോഴോ ഒരിക്കല്‍ പോലും തനിക്കായി എന്തെങ്കിലും സ്ഥാനമാനങ്ങളോ സ്വാധീനങ്ങളോ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്ന ആളായിരുന്നില്ല നാരായണ്‍ജി. ജന്മഭൂമി യില്‍ ജോലിചെയ്യവേ മാരാര്‍ജിക്കു ശേഷം ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകാമോയെന്ന് പരമേശ്വര്‍ജി നാരായണ്‍ജിയോട് ചോദിച്ചപ്പോഴും ജന്മഭൂമിയില്‍ നിന്ന് വിരമിച്ചശേഷം വിശ്വഹിന്ദു പരിഷത്തിന്റെ അധ്യക്ഷനാകാന്‍ ആവശ്യപ്പെട്ടപ്പോഴും വിനയപൂര്‍വം അദ്ദേഹം അത് നിരസിച്ചു എന്നും കേട്ടിട്ടുണ്ട്.
വലിയ വലിയ ഉത്തരവാദിത്വങ്ങള്‍ വേണ്ടന്നു വയ്‌ക്കുമ്പോഴും താരതമ്യേനെ പ്രശസ്ഥി കുറഞ്ഞ വിശ്വ സംവാദ കേന്ദ്രം , സ്വദേശി ജാഗരണ്‍ മഞ്ച് എന്നിവയയുടെ സംസ്ഥാന സംയോജകന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്
അംഗീകാരങ്ങള്‍ പുരസ്‌കാരങ്ങള്‍
2016 ല്‍ പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്‌ക്ക് ദേശീയ തലത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2,51,000 രൂപയും പ്രശസ്‌തിപത്രവും അടങ്ങിയ വിദ്യാനിവാസ് മിശ്ര പുരസ്‌കാരം, (National Journalist Award) 2024 ല്‍ 1,00,000 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന ഡോ. മംഗളം സ്വാമിനാഥന്‍ ദേശീയ പത്രപ്രവര്‍ത്തക പുരസ്‌കാരം 2016 ല്‍ കേസരി വാരിക ഏര്‍പ്പെടുത്തിയിട്ടുള്ള 50,000 രൂപയും പ്രശസ്‌തിപത്രവും അടങ്ങിയ രാഷ്‌ട്രസേവാ പുരസ്‌കാരം, 2016 ല്‍ കൊച്ചി ഇന്റര്‍നാഷണല്‍ പുസ്‌തകോത്സവത്തിന്റെ മാധ്യമ പുരസ്‌കാരം, മീനച്ചില്‍ ഹിന്ദു മഹാസംഗമം ഏര്‍പ്പെടുത്തിയ ഡോ. പി. ചിദംബരനാഥ് സ്‌മാരക ധീരമാരുതി പുരസ്‌കാരം 2017 ല്‍ കാരിക്കോട്ടമ്മ കീര്‍ത്തിമുദ്രാ പുരസ്‌കാരം അടക്കമുള്ള വലുതും ചെറുതുമായ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നാരായണ്‍ജിയെ തേടിയെത്തിയിട്ടുണ്ട്.
ബന്ധങ്ങള്‍, സൗഹൃദങ്ങള്‍
സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ഉടനീളം വ്യാപകമായി അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയും ഇത്തരത്തിലുള്ള യാത്രകളിലൂടെയും വലിയ ഒരു സൗഹൃദ വലയത്തെ സൃഷ്‌ടിച്ചെടുക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ആര്‍എസ്‌എസ് സര്‍കാര്യവാഹ് ആയിരുന്ന ഏകനാഥ് റാനഡെയുമായി അടുത്ത വ്യക്തിബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രവുമായി ബന്ധപ്പെട്ട് ഏറെക്കാലം അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദ്വിതീയ സര്‍സംഘചാലക് ഗുരുജിയുമായി നാരായണ്‍ജി കത്തിടപാടുകള്‍ നടത്തിയിരുന്നു. നാരായണ്‍ജിക്ക് ഗുരുജി മറുപടിയും അയച്ചിരുന്നു. സംഘത്തിന്റെ സര്‍സംഘ ചാലകന്‍മാരായിരുന്ന ഗുരുജി, ദേവറസ്‌ജി, ദീനദയാല്‍ജി, അടല്‍ബിഹാരി വാജ്‌പേയി, ലാല്‍കൃഷ്‌ണ അദ്വാനി, ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ ജനകൃഷ്‌ണമൂര്‍ത്തി, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൈലാസ് ജോഷി, സുന്ദര്‍സിംഗ് ഭണ്‌ഡാരി, പ്യാരേലാല്‍ ഖണ്ഡേല്‍വാള്‍, മദന്‍ലാല്‍ ഖുരാന, വി.കെ. മല്‍ഹോത്ര, ജെ.പി. മാഥുര്‍ തുടങ്ങിയവരെല്ലാം നാരായണ്‍ജിയുമായി സൗഹൃദം കാത്തു സൂക്ഷിച്ചിട്ടുള്ളവരാണ്
മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപ്പിള്ള, സാഹിത്യകാരന്‍ എം. എസ്. ചന്ദ്രശേഖര വാര്യര്‍ തുടങ്ങിയ നിരവധി രാഷ്‌ട്രീയ പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും ഈ സൗഹൃദ വലയത്തില്‍ പെടും.
വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒരു വിദേശയാത്രയില്‍ പത്രപ്രതിനിധി എന്ന നിലയില്‍ കൂടെ സഞ്ചരിക്കുവാന്‍ നാരായണ്‍ജിക്ക് അവസരം ലഭിച്ചുവെങ്കിലും മോശം ആരോഗ്യസ്ഥിതി മൂലം അന്നതിന് സാധിച്ചിരുന്നില്ല. ഏതാനും നാളുകള്‍ക്ക് മുമ്പ് ഡല്‍ഹി സന്ദര്‍ശിച്ച വേളയില്‍ പ്രതിപക്ഷനേതാവ് എല്‍.കെ അഡ്വാനിയെ കണ്ട് പഴയ സൗഹൃദം പുതുക്കുകയും ചെയ്‌തിരുന്നു.
പരിഭാഷകന്‍
നിരവധി പ്രമുഖരുടെ പ്രസംഗങ്ങള്‍ ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നും നായായണ്‍ജി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഒരു കാലത്ത് കേരളത്തില്‍ എത്തുന്ന ഒട്ടു മിക്ക ദേശീയ നേതാക്കളുടേയും പ്രസംഗങ്ങള്‍ തര്‍ജ്ജമ ചെയ്‌തിരുന്നത് നാരായണ്‍ജി ആയിരുന്നു. ദീനദയാല്‍ജി മുതല്‍ മുരളീ മനോഹര്‍ ജോഷി വരെയുള്ള നിരവധി ജനസംഘം, ബി ജെപി നേതാക്കളുടെ പ്രസംഗങ്ങള്‍ നാരായണ്‍ജി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ജന്മഭൂമി ചുമതലയിലേക്ക് മാറിയതിനുശ്ശേഷമാണ് പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്നത് കുറഞ്ഞത്.
പരിഭാഷ സംബന്ധിച്ച് രസകരമായ ഒരു സംഭവവമുണ്ട്. ജനസംഘം ബിജെപി ആയി മാറിയതിനുശ്ശേഷം കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ അദ്വാന്‍ജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് മറ്റൊരാളായിരുന്നു. ആ പരിഭാഷയില്‍ എന്തോ അതൃപ്‌തി തോന്നിയ അദ്വാന്‍ജി നാരായണ്‍ജി എവിടെ എന്ന് ചോദിക്കുകയും പത്രപ്രവര്‍ത്തകര്‍ക്ക് ഒപ്പം ഇരിക്കുകയായിരുന്ന നാരായണ്‍ജി കയറി ചെന്ന് പിന്നീട് പ്രസംഗം പരിഭാഷപ്പെടുത്തുകയും ആയിരുന്നു.
വിവാഹം കുടുബം
ആര്‍ എസ ്‌എസ് പ്രചാരകഷിപ്പ് അവസാനിപ്പിച്ച് 1979 ല്‍ നാല്‍പ്പത്തി മൂന്നാം വയസ്സിലാണ് നാരായണ്‍ജി വിവാഹം കഴിക്കുന്നത്. എറണാകുളത്തെ സംഘ കുടുംബമായ പച്ചാളം അനുഗ്രഹയില്‍ എം. എ. രാജേശ്വരിയാണ് ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മൂത്തമകന്‍ മനു നാരായണന്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറാണ്. ഇളയ മകന്‍ അനു നാരായണന്‍ (അമൃത ടി.വി യുടെ മുന്‍ ഡല്‍ഹി ബ്യൂറോ ചീഫ്) ഇപ്പോള്‍ മീഡിയ മാനേജ്‌മെന്റ് കമ്പനിയില്‍ സീനിയര്‍ എഡിറ്ററായി ജോലി ചെയ്യുന്നതിനൊപ്പം റേഡിയോ ആസ്‌ട്രേലിയയുടെ ഇന്ത്യാ പ്രതിനിധിയായും പ്രവര്‍ത്തിക്കുന്നു. രണ്ട് പേരും വിവാഹിതരാണ്. മരുമക്കളില്‍ മൂത്ത മരുമകള്‍ നീനു ഭര്‍ത്താവ് മനുവിനൊപ്പം അമേരിക്കയിലാണ്.ഇളയ മരുമകള്‍ പ്രീനാ ലക്ഷ്‌മി സ്വകാര്യ സ്ഥാപനത്തില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ആയി ജോലി ചെയ്യുന്നു. ആമി, അമേയ, ഈശ്വരി എന്നിവര്‍ കൊച്ചു മക്കളുമാണ്.
(തയ്യാറാക്കിയത്
സന്തോഷ്അറയ്ക്കല്‍
9961747406) #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #സ്പെഷ്യൽ സ്റ്റോറീസ് ✍
#🥳 മമ്മൂട്ടിക്ക് പത്മഭൂഷൺ അവാർഡ്! വി.എസിന് പത്മവിഭൂഷൺ!
രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ച പി.നാരായൺജിക്ക് ആശംസകൾ
#🕉️ വസന്തപഞ്ചമി ആശംസകൾ
വസന്ത പഞ്ചമിനാളിൽ നിള ആരതിക്ക് തിരക്കേറുന്നു
തിരുനാവായ മാഘ മഹോത്സവ (കേരള കുംഭമേള ) ത്തിലെ താത്കാലിക പാലം തുറന്നു കൊടുത്തു
ഇനി നിള ആരതി അടുത്ത് ദർശിക്കാം #സ്പെഷ്യൽ സ്റ്റോറീസ് ✍ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #തിരുനാവായ
#🙏🏻 മാളികപ്പുറത്തമ്മ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🙏 ശബരിമല #🙏 തത്വമസി




