#👩🍳 പാചകലോകം
+----+-----+-----+-----+-----+
*🌶️ ഇന്നത്തെ പാചകം 🍳*
*മുന്തിരി മൊജിറ്റോ*
+-----+-----+-----+-----+-----+
```ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ഭക്ഷണ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്. അതിനൊപ്പം ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്ന മറ്റ് പല പാനീയങ്ങളും ട്രൈ ചെയ്യാവുന്നതാണ്. അതിൽ ഒന്നാണ് മുന്തിരി മൊജിറ്റോ. അൽപം പുളിയും മധുരവുമൊക്കെയുള്ള കിടിലൻ കൂൾ ഡ്രിങ്കാണിത്. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഇത് പെട്ടെന്ന് തയ്യാറാക്കാം.```
________________________
*ചേരുവകൾ*
_________________________
_പച്ചമുന്തിരി- 1 കപ്പ്_
_വെള്ളം- 2 കപ്പ്_
_ഉപ്പ്- 1 നുള്ള്_
_പഞ്ചസാര- ആവശ്യത്തിന്_
_പുതിനയില- ആവശ്യത്തിന്_
_നാരങ്ങാ നീര്- 1ടീസ്പൂൺ_
_______________________
*തയ്യാറാക്കുന്ന വിധം*
_______________________
```പച്ചമുന്തിരിയോ കറുത്ത മുന്തിരിയോ ഇതിനായി ഉപയോഗിക്കാം.
മുന്തിരി വൃത്തിയായി കഴുകിയെടുക്കാം.
അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കാം.
ഇത് അരിപ്പയിൽ അരിച്ച മറ്റൊരു പാത്രത്തിലേക്കു മാറ്റാം.
ആവശ്യത്തിന് ഉപ്പും പഞ്ചസാരയും കൂടി ചേർക്കാം.
പുതിനയില, ഒരു നാരങ്ങയുടെ നീര്, എന്നിവ ചേർത്ത് യോജിപ്പിക്കാം.
ഇത് ആവശ്യാനുസരണം ഗ്ലാസിലേക്ക് ഒഴിച്ച് അൽപം സോഡയോ സ്പ്രൈറ്റോ കലർത്തി ഐസ്ക്യൂബും ഇട്ട് കുടിക്കാം.```
+-----+-----+-----+-----+----+
#👩🍳 പാചകലോകം
+-------+------+------+-------+
_*🌶️ ഇന്നത്തെ പാചകം 🍳*_
_*ബനാന ഫിംഗർ ഫ്രൈ*_
+------+------+------+--------+
_ഇന്ന് നമുക്ക് ചെറിയ കുട്ടികൾക്കെല്ലാം വളരെ ഇഷ്ടപ്പെടുന്ന ബനാന ഫിംഗർ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കം.. നാം ഇവിടെ രണ്ട് രീതിയിൽ ഉള്ള റെസിപ്പി നൽകിയിട്ടുണ്ട്..._
_______________________
_( രീതി :1 )_
_*ചേരുവകൾ*_
_______________________
_നേന്ത്രപ്പഴം -2 എണ്ണം_
_മൈദ പൊടി -2 ടേബിൾ സ്പൂൺ_
_വെള്ളം - കുറച്ച്_
_പഞ്ചസാര -2 ടീസ്പൂൺ_
_ബ്രഡ് പൊടിച്ചത് -1 ടീസ്പൂൺ_
_ഓയിൽ - ഫ്രൈ ചെയ്യാൻ_
______________________
_*ഉണ്ടാക്കുന്ന വിധം*_
________________________
_അത്യാവശ്യം പഴുത്ത പഴം 2 ആക്കി മുറിച്ച് വീണ്ടും ചെറിയ പീസ് ആക്കി മുറിച്ച് ( ഫിംഗേഴ്‌സ് പോലെ ) വെക്കണം._
_ഒരു ബൗളിൽ മൈദയും പഞ്ചസാരയും ഇട്ട് മിക്സ് ആക്കി കുറച്ച് വെള്ളം ഒഴിച്ച് ബാറ്റെർ ആക്കണം (അധികം ലൂസ് ആവാനും അധികം കട്ടി ആവാനും പാടില്ല )._
_ഇനി കട്ട് ചെയ്ത പഴം മൈദ ബാറ്ററിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി ഓയിലിൽ ഡീപ് ഫ്രൈ ചെയ്തെടുക്കാം._
_അടിപൊളി ബനാന ഫിംഗർ ഫ്രൈ റെഡി ._
_______________________
_ഇനി മൈദയും പഞ്ചസാരയും ഇല്ലാത്ത മുട്ട ചേർത്തുള്ള രീതി നോക്കാം_
_______________________
_( രീതി :2 )_
*_ആവശ്യമുള്ള സാധനങ്ങൾ:_*
_______________________
_നേന്ത്രപ്പഴം -2_
_മുട്ട -1_
_ബ്രഡ് ക്രംസ് -ആവശ്യത്തിന്_
_ഓയിൽ -ആവശ്യത്തിന്_
_______________________
_*തയാറാക്കുന്ന വിധം*_
______________________
_നേന്ത്രപ്പഴം പകുതിയായി മുറിച്ച്, വിരൽ ആകൃതിയിൽ നീളത്തിൽ കട്ടുചെയ്ത് വെക്കുക._
_മുട്ട മിക്സിയിൽ ഇട്ട് അടിച്ച് വെക്കുക._
_ബ്രഡ് ക്രെംസ് ഒരു പരന്ന പാത്രത്തിലാക്കി വെക്കുക_.
_മുറിച്ചുവെച്ച പഴം ഒാരോന്നായി മുട്ടയിൽ മുക്കി, ബ്രഡ് ക്രെംസിൽ കോട്ട് ചെയ്ത്, തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക._
_അടിപൊളി ബനാന ഫിംഗർ ഫ്രൈ റെഡി. കുട്ടികൾക്ക് കൂടുതൽ ഇഷ്ടപ്പെടും!_
+------+------+------+-------+
#👩🍳 പാചകലോകം
+------+------+------+-------+
_*🌶️ ഇന്നത്തെ പാചകം 🍳*_
*ആലു ഫ്രൈ*
+------+------+------+-------+
```സ്നാക്സ് എല്ലായിപ്പോഴും രുചികരമാകുമ്പോൾ ആരോഗ്യപ്രദവുമായിരിക്കണം എന്നു കൂടി ആഗ്രഹിക്കുന്നവരാണ് ഏവരും. ലോകത്തെവിടെയും ലഭ്യമായ ഒന്നാണ് ഉരുളക്കിഴങ്ങ്. കാർബോഹൈഡ്രേറ്റ്സും, വിറ്റാമിനും, പ്രോട്ടീനും ആവശ്യത്തിന് ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ അടുക്കളയിലെ പ്രധാനി തന്നെയാണ് ഉരുളക്കിഴങ്ങ്. കറികളിൽ മാത്രമല്ല വ്യത്യസ്തമായ ഇൻസ്റ്റൻ്റ് സ്നാക്കുകൾ തയ്യാറാക്കാനും ഇത് ഉപയോഗിക്കാറുണ്ട്. അത്തരത്തിലൊരു ക്രിസ്പ്പി സ്നാക്കിൻ്റെ റെസിപ്പിയാണ് ഇന്ന് ഇവിടെ തയ്യാറാക്കുന്നത്. ```
_______________________
*ചേരുവകൾ*
______________________
_ഉരുളക്കിഴങ്ങ് - 3 എണ്ണം_
_കോൺഫ്ലോർ - അര കപ്പ്_
_മല്ലി പൊടി - അൽപ്പം_
_വറ്റൽമുളക് ചതച്ചത് - ഒരു ടീസ്പൂൺ_
_ഒറിഗാനോ - ഒരു ടീസ്പൂൺ_
_ഉപ്പ് - ആവശ്യത്തിന്_
_കുരുമുളക് പൊടി - ഒരു ടീസ്പൂൺ_
______________________
*തയ്യാറാക്കുന്ന വിധം*
_______________________
```മൂന്ന് ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഉടച്ചതിലേക്ക് അര കപ്പ് കോൺഫ്ലോർ, അൽപ്പം മല്ലിപ്പൊടി, ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചത്, ഒരു ടീസ്പൂൺ ഒറിഗാനോ, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ കുരമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് എണ്ണയൊഴിച്ചു ചൂടാക്കി തയ്യാറാക്കിയ മാവിൽ നിന്നും അൽപ്പം എടുത്ത് ഇഷ്ടമുള്ള ആകൃതിയിലാക്കി എണ്ണയിൽ വറുത്തെടുക്കുക.```
+------+------+------+------+
#👩🍳 പാചകലോകം
+--------+---------+---------+
_*🌶️ ഇന്നത്തെ പാചകം 🍳*_
*മുളക് മസാല*
+--------+---------+---------+
```ഉച്ചക്ക് ഊണിന് ചോറിനൊപ്പം എന്ത് ഉണ്ടാക്കും എന്ന് ചിന്തിച്ച് നമ്മൾ പലപ്പോഴും കുഴപ്പത്തിൽ ആകാറുണ്ട്. സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ആണെങ്കിൽ ആസ്വദിച്ച് തന്നെ ഊണ് കഴിക്കാം. വീട്ടിൽതന്നെ ലഭ്യമായ ഏതാനും ചേരുവകൾ കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന തൈര് കൌണ്ടുള്ള ഒരുഗ്രൻ റെസിപ്പി ഇന്ന് തയ്യാറാക്കി നോക്കാം.```
________________________
*ചേരുവകൾ*
_______________________
* _പച്ചമുളക് - 10എണ്ണം_
* _പെരുംജീരകം - അര ടീസ്പൂൺ_
* _ചെറിയജീരകം - അര ടീസ്പൂൺ_
* _കുരുമുളക് - രണ്ടു മൂന്ന് എണ്ണം_
* _ഉലുവ - കാൽ ടീസ്പൂൺ_
* _വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ_
* _കടുക് - അര ടീസ്പൂൺ_
* _മുളക്പൊടി - അര ടീസ്പൂൺ_
* _മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ_
* _തൈര് - അര കപ്പ്_
* _കായപ്പൊടി - കാൽ ടീസ്പൂൺ_
* _ഉപ്പ് - ആവശ്യത്തിന്_
* _കറി വേപ്പില - ആവശ്യത്തിന്_
_______________________
*തയ്യാറാക്കുന്ന വിധം*
________________________
```കുറച്ചു പച്ചമുളക് ഞെട്ടു കളഞ്ഞ് നെടുകെ പിളർന്ന് എടുക്കുക.
അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ ചെറിയ ജീരകം രണ്ടു മൂന്ന് കുരുമുളക് കാൽ ടീസ്പൂൺ ഉലുവ എന്നിവ പൊടിച്ചെടുക്കുക.
ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക.
എടുത്ത് വെച്ചിരിക്കുന്ന പച്ചമുളക് അതിലേക്ക് ഇട്ട് വഴറ്റി എടുക്കുക.
തുടർന്ന് തയ്യാറാക്കി വെച്ചിരിക്കുന്ന മസാലപ്പൊടി കൂടി ചേർക്കുക.
നന്നായി മിക്സ് ചെയ്യുക.
അര ടീസ്പൂൺ മുളക്പൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ കൂടി ഇട്ട് നന്നായി ഇളക്കികൊടുക്കുക.
അതിലേക്ക് അര കപ്പ് തൈര് കാൽ ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യുക.
ലഭ്യമെങ്കിൽ കറിവേപ്പില കൂടി ചേർത്ത് ചൂടോടെ ചോറിനൊപ്പം കഴിക്കാം.```
+--------+---------+---------+




![🌞 ഗുഡ് മോണിംഗ് - ೧೦@7ೂ @೧meielJo @6meI೨ಯ] mlooooam ogo agoleljo க3sooooom 6300ಃ ೧೨(೧ ಹ೧೦೨೯m mmnmGo .. Good Morning! 0 ೧೦@7ೂ @೧meielJo @6meI೨ಯ] mlooooam ogo agoleljo க3sooooom 6300ಃ ೧೨(೧ ಹ೧೦೨೯m mmnmGo .. Good Morning! 0 - ShareChat 🌞 ഗുഡ് മോണിംഗ് - ೧೦@7ೂ @೧meielJo @6meI೨ಯ] mlooooam ogo agoleljo க3sooooom 6300ಃ ೧೨(೧ ಹ೧೦೨೯m mmnmGo .. Good Morning! 0 ೧೦@7ೂ @೧meielJo @6meI೨ಯ] mlooooam ogo agoleljo க3sooooom 6300ಃ ೧೨(೧ ಹ೧೦೨೯m mmnmGo .. Good Morning! 0 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_530801_9d8efef_1757272529469_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=469_sc.jpg)








