@arifqnie
@arifqnie

ابو عادل

*"മുത്ത് നബിയോടാണെനിക്ക് പ്രേമം...."*

#

💖juma mubarak💕

*🌹اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎🤝* *💐 അറിവിന്റെ ലോകം 💐* *15-①①-②⓪①⑨ [Friday special ]* *🌙 17 ʀᴀʙɪ ᴜʟ ᴀᴡᴡᴀʟ ①④④①* *🕌 ജുമാ മുബാറക്‌ 🕌* *💧 തെറ്റുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനായാൽ മനസ്സിന്‌ സംതൃപ്തി താനേ കൈവരും.., തെറ്റ് തിരുത്തുന്നതിനേക്കാൾ ശ്രമകരമാണ്‌ തെറ്റിധാരണകൾ തിരുത്തുന്നത്‌..* *💧 സംസാരം അധികരിപ്പിക്കാതിരുന്നാൽ അത് നമുക്ക് നല്ലതേ വരുത്തൂ.., ദുഷിച്ച നാവിൽ നിന്ന് വരുന്ന വാക്കുകൾ,‌ കേൾക്കേണ്ടി വരുന്നവനേക്കാൾ നാശമുണ്ടാക്കുക അതിന്റെ ഉടമക്കാണ്..* *💧 മനസ് ശാന്തമാകുകയും, നൻമയുടെ പാതയിലാകുകയും ചെയ്താൽ കാണുന്നതെല്ലാം സുന്ദരമാകും.., എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലാക്കിയാൽ നമ്മുടെ പ്രശ്നങ്ങളും കുറഞ്ഞ് വരും..* #💖juma mubarak💕 #🌷🌷🌷🌷ജുമാ മുബാറക്ക്🌷🌷🌷🌷 #ജുമാ മുബാറക്ക് #ജുമാ മുബാറക് #ജുമാ മുബാറക്
120 കണ്ടവര്‍
2 മണിക്കൂർ
#

🌞 ഗുഡ് മോണിംഗ്

*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂* *💧🍃 പ്രഭാതചിന്തകൾ 🍃💧* *📌 15/11/2019* *FRIDAY* *17 Rabi Ul Awwal 1441* *🔖 പുഞ്ചിരികൊണ്ട് നേരിടുക...* _🍃 വിജയത്തേയും പരാജയത്തേയും നമ്മുടെ ജീവിതത്തിലെ താല്‍ക്കാലിക സംഭവങ്ങളായി കാണേണ്ടതുണ്ട്..._ _🍂 എന്നെന്നേക്കുമായി നമ്മളെ നിര്‍വചിക്കുന്ന ജീവിതാവസ്ഥകളായി ഒരിക്കലും അവയെ കാണാൻ പാടില്ല..._ _🍃 കഷ്ടപ്പാടുകളെ നേരിടുമ്പോള്‍ ധൈര്യവും സമൃദ്ധിയെ നേരിടുമ്പോള്‍ എളിമയും പാലിക്കുക..._ _🍂 നമ്മുക്ക് എതിരെ വരുന്ന എല്ലാ വെല്ലുവിളികളേയും പുഞ്ചിരികൊണ്ട് നേരിട്ട് കഠിന പ്രയത്നത്തിലൂടെ വിജയം വരിക്കാൻ ശ്രമിക്കുക..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതാല അനുഗ്രഹിക്കട്ടെ..,* *ആമീൻ യാ റബ്ബൽ ആലമീൻ...☝🏼* പ്രഭാത ചിതകൾ *💐ശുഭദിനം നേരുന്നു 💐* 💎〰〰〰🔹🔸🔹〰〰〰💎 #
170 കണ്ടവര്‍
10 മണിക്കൂർ
#

ഇസ്ലാമിക്ക് അറിവുകൾ

*⭕~~~~~✨ ﷽ ✨~~~~~⭕* 📍 *സിഹ്ർ ബാധിച്ചതു എങ്ങനെ മനസ്സിലാക്കാൻ കഴിയും?* 📍 *ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശ്രദ്ദിക്കേണ്ട തജവീദിന്റെ നിയമങ്ങള്‍ ഒന്ന് വിവരിക്കാമോ ?ഖുര്‍ആനിനെ ചുംബിക്കുന്നതിന്റെ വിധിയെന്താണ് ?* 📍 *ഒരുപാട് പേര് ചേര്‍ന്ന് ഖുര്‍ആന്‍ ഖതം ഓതി തീര്‍ക്കുന്നതിന്റെ വിധി?* 📍 *ഖുര്‍ആന്‍ തുറന്ന് വെക്കാന്‍ പാടില്ല എന്ന് അറിഞ്ഞിട്ടും പ്രേഫൈല്‍ പിച്ചറുകളില്‍ ഖുര്‍ഹാന്‍ തുറന്ന് വെക്കുന്നതിന്റെ വിധി.?* 📍 *ഖുർആൻ ഓതിക്കൊണ്ടിരിക്കുമ്പോൾ കയറി വന്ന ഒരാൾ സലാം പറഞ്ഞാൽ.?* *❓സിഹ്ർ ബാധിച്ചതു എങ്ങനെ മനസ്സിലാക്കാൻ കഴിയും?* _മറുപടി നൽകിയത്   നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_ 🅰നമ്മുടെ പണ്ഡിതന്മാർ പറയുന്നു: സാധാരണ മനുഷ്യന് ശ്രമിച്ചാൽ പരിഹാരം കാണാൻ കഴിയാത്ത വിധമുള്ള എന്തെങ്കിലും അസുഖം, ഭാര്യ-ഭർത്താക്കൾ തമ്മിലും മാതാപിതക്കളും മക്കളും തമ്മിലും സ്നേഹിതന്മാർ തമ്മിലുമൊക്കെയുള്ള മാനസികമായ അകൽച്ച, ബുദ്ധിക്ക് ഭ്രംശം സംഭവിക്കൽ, അവയവങ്ങൾ വളയൽ തുടങ്ങിയവ സിഹ്റ് ബാധിച്ചതിന്റെ ലക്ഷണങ്ങളാണ് (ഖുർത്വുബി). ഇതിനർത്ഥം മറ്റൊരു കാരണം കൊണ്ടും ഈ പറയപ്പെട്ട കാര്യങ്ങൾ ഉണ്ടാകില്ലാ എന്നല്ല.  പ്രത്യുത മറ്റു പല കാരണങ്ങൾ കൊണ്ടും ഇങ്ങനെയൊക്കെ സംഭവിക്കാം, സിഹ്റ് കൊണ്ടും സംഭവിക്കാം. അതിനാൽ ഇത്തരം വല്ലതും സംഭവിച്ചാൽ ഉടനെ അത് സിഹ്റ് കൊണ്ട് തന്നെയാകും എന്നുറപ്പിച്ച് നാട്ടിലെ മുറി വൈദ്യന്മാരുടെ കെണിയിൽ പെടാതിരിക്കാൻ ഒരു വിശ്വാസി തന്റെ വിശ്വാസം ദൃഢമാക്കേണ്ടതാണ്. *❓ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശ്രദ്ദിക്കേണ്ട തജവീദിന്റെ നിയമങ്ങള്‍ ഒന്ന് വിവരിക്കാമോ ?ഖുര്‍ആനിനെ ചുംബിക്കുന്നതിന്റെ വിധിയെന്താണ് ?* _മറുപടി നൽകിയത് ഹാഫിള് ഇസ്മാഈല്‍ ഹുദവി_ 🅰വിശുദ്ധ ഖുര്‍ആന്‍ ഒരു വിശ്വാസിയുടെ എല്ലാമെല്ലാമാണ്. അത് ശരിയാംവിധം പാരായണം ചെയ്യാന്‍ പഠിക്കേണ്ടതും ശീലിക്കേണ്ടതും ഓരോരുത്തരുടെയും ബാധ്യത. ഖുര്‍ആന്‍ പാരായണം പഠിക്കാനുള്ള ചോദ്യകര്‍ത്താവിന്റെ താല്‍പര്യത്തെ പ്രത്യേകം പ്രശംസിക്കാതെ വയ്യ. ശരിയായ പാരായണം നിയമപഠനത്തിലൂടെ മാത്രം സാധ്യമാവില്ല. അതിലുപരി, തജവീദിന്റെ നിയമങ്ങളെല്ലാം അക്ഷരങ്ങളുടെ ഉച്ചാരണത്തെയും അവ പരസ്പരം കൂടി വരുന്നിടത്ത് എന്തൊക്കെ വേണമെന്നതിനെയും അടിസ്ഥാനമാക്കിയാണ്. അത്കൊണ്ട് തന്നെ, അത്തരം നിയമങ്ങള്‍, അറിവുള്ള ഏതെങ്കിലും ഉസ്താദുമാരില്‍നിന്ന് നേരിട്ട് പഠിക്കുന്നതാണ് കൂടുതല്‍ നല്ലതും പ്രായോഗികവും. ഇന്ന് സമൂഹം ഖുര്‍ആനില്‍നിന്ന് ഏറെ അകന്നുകൊണ്ടിരിക്കയാണ്. കൊച്ചുകുട്ടികളെ മൂന്ന് വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും ഇംഗ്ലീഷ് അക്ഷരമാലയും മറ്റും പഠിപ്പിക്കാന്‍ പ്രത്യേകതാല്‍പര്യം കാണിക്കുന്ന രക്ഷിതാക്കളില്‍ ഭൂരിഭാഗവും അവര്‍ക്ക് ഖൂര്‍ആന്‍ പാരായണം പഠിപ്പിക്കാന്‍ അതിന്റെ ഒരംശം പോലും താല്‍പര്യം കാണിക്കുന്നില്ലെന്നത് ഏറെ ഖേദകരമാണ്. ഖുര്‍ആന്‍ ശരിയാംവിധം പാരായണം ചെയ്യാന്‍ അറിയാത്തവരായി മക്കള്‍ വളര്‍ന്നുവരാനിടയായാല്‍ അതിന്റെ പൂര്‍ണ്ണഉത്തരവാദിത്തം അതിന് അവസരമൊരുക്കാത്ത രക്ഷിതാക്കള്‍ക്കായിരിക്കും. ഒരു ഹദീസില്‍ ഇങ്ങനെ കാണാം, നിങ്ങള്‍ കുട്ടികളെ മൂന്ന് കാര്യം ശീലിപ്പിക്കുക, പ്രവാചകരോടുള്ള സ്നേഹം, പ്രവാചകകുടുംബത്തോടുള്ള സ്നേഹം, ഖുര്‍ആന്‍ പാരായണം എന്നിവയാണ് അവ.. ഖുര്‍ആന്‍ ചുംബിക്കുന്നതിനെക്കുറിച്ച് വിവിധാഭിപ്രായങ്ങളാണ് പണ്ഡിതര്‍ക്കിടയിലുള്ളത്. ഇമാം സുബ്കി അടക്കമുള്ള ചിലര്‍ അത് പുണ്യകരമാണെന്നും പ്രതിഫലം ലഭിക്കുമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍ഗാമികള്‍ ആരും ചെയ്തതായി തെളിവില്ലാത്തതിനാല്‍ അത് പുണ്യകരമാണെന്ന് പറയാന്‍ ന്യായമില്ലെന്നും അനുവദനീയമാണെന്നേ പറയാവൂ എന്നുമാണ് ഭൂരിഭാഗം പണ്ഡിതരും പറയുന്നത്. കര്‍മ്മങ്ങളെല്ലാം ശരിയാം വിധം ചെയ്യാനും അവ സ്വീകരിക്കപ്പെടാനും സൌഭാഗ്യം ലഭിക്കട്ടെ. *❓ഒരുപാട് പേര് ചേര്‍ന്ന് ഖുര്‍ആന്‍ ഖതം ഓതി തീര്‍ക്കുന്നതിന്റെ വിധി?* _മറുപടി നൽകിയത് സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_ 🅰 ഒരുപാട് പേര്‍ ചേര്‍ന്ന് ഖുര്‍ആന്‍ ഖത്മ് ഓതിത്തീര്‍ക്കുന്നത് അനുവദനീയമാണ് മാത്രമല്ല ഖുര്‍ആന്‍ ഓതുന്ന സദസ്സ് സംഘടിപ്പിക്കല്‍ സുന്നതുമാണ്. ഖുര്‍ആനോതിക്കൊണ്ട് ഒരുമിച്ച് കൂടുന്നവരുടെ മേല്‍ അനുഗ്രഹത്തിന്റെ മലക്കുകള്‍ ഇറങ്ങുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. ഖുര്‍ആനിന്റെ കുറച്ച് ഭാഗം ഒരാള്‍ ശേഷം മറ്റൊരാള്‍ ഇങ്ങനെ ഖുര്‍ആന്‍ ഓതുന്നത് അനുവദനീയവും നല്ലതുമാണെന്ന് ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്. എല്ലാവരും ഒരേ ശബ്ദത്തില്‍ ഖുര്‍ആനോതുന്നതും സുന്നത് തന്നെ. തദടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും പ്രത്യേക ഭാഗം നിശ്ചയിച്ച് ഖത്മ് ഓതിത്തീര്‍ക്കുന്നതും സുന്നത് തന്നെയാണ്.. *❓ഖുര്‍ആന്‍ തുറന്ന് വെക്കാന്‍ പാടില്ല എന്ന് അറിഞ്ഞിട്ടും പ്രേഫൈല്‍ പിച്ചറുകളില്‍ ഖുര്‍ഹാന്‍ തുറന്ന് വെക്കുന്നതിന്റെ വിധി എന്ത് അത് തെറ്റല്ലെ അത് തുറന്ന് വെക്കുന്നതിന് തുല്ല്യ മല്ലെ ഒന്നു വിവരിക്കാമോ* _മറുപടി നൽകിയത് സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_ 🅰ഖുര്‍ആനെ നിന്ദിക്കുക എന്ന രീതിയില്‍ നാം ചെയ്യുന്ന പെരുമാറ്റങ്ങളാണ് ഹറാമായി ഗണിക്കേണ്ടത്. ഉദാഹരമായി ഖുര്‍ആനിലേക്ക് തുപ്പുന്നത്. ഖുര്‍ആനെ നിന്ദിക്കുക എന്ന ഉദ്ദേശത്തോടെ തുപ്പല്‍ പുരട്ടുമ്പോള്‍ അത് ഹറാമാണ്. എന്നാല്‍ അതിലുള്ള ഖുര്‍ആനല്ലാത്ത വല്ലതും മായ്ച്ചു കളയുക എന്ന ഉദ്ദേശത്തോടെയാവുമ്പോള്‍ അത് ഹറാമല്ല. എന്ന പോലെ ഖുര്‍ആനെ നിന്ദിക്കുക എന്ന ഉദ്ദേശത്തോടെ ഖുര്‍ആന്‍ തുറന്ന് വെക്കുന്നത് ഹറാമും അത്തരം ഉദ്ദേശമില്ലെങ്കില്‍ അതു ഹറാം അല്ലാതായിത്തീരുകയും ചെയ്യുന്നു. (എന്നാലൂം പൊടിയും മറ്റും പിടിക്കാതിരിക്കാന്‍ അടച്ച് വെക്കുന്നതാണുത്തമം). ഖുര്‍ആനോടുള്ള ആദരവിന്റെ കൂട്ടത്തില്‍ മുസ്ഹഫുകള്‍ ആവശ്യമില്ലാതെ തുറന്നിടാതിരിക്കുകയെന്നും പണ്ഡിതന്മാര്‍ എണ്ണിയിട്ടുണ്ട്. പ്രൊഫൈല്‍ പിച്ചറുകളില്‍ ഖുര്‍ആന്‍ തുറന്ന് വെക്കുന്നതിന്റെ കര്‍മ്മ ശാസ്ത്ര വീക്ഷണം നമുക്ക് പരിശോധിക്കാം. ദീനാറുകളിലും ദിര്‍ഹമുകളിലും (നാണയങ്ങളില്‍) അതു പോലെ വസ്ത്രം ചുമര്‍ എന്നിവിടങ്ങളില്‍ ഖുര്‍ആന്‍ എഴുതുന്നത് കറാഹതാണ് എന്നാണ് പണ്ഡിതര്‍ പറഞ്ഞത്. ഇതേ ഹുക്മ് തന്നെയാണ് തുറന്ന് വെച്ച ഖുര്‍ആന്‍ പ്രോഫൈല്‍ പിച്ചറായി ഉപയോഗിക്കുന്നതിനും വരുക. അഥവാ ഉപേക്ഷിച്ചാല്‍ പ്രതിഫലാര്‍ഹമാണ്. നാണയങ്ങളിലും മറ്റും എഴുതപ്പെട്ട ഖുര്‍ആന്‍ വുദൂ ഇല്ലാതെത്തന്നെ തൊടുന്നതും ചുമക്കുന്നതും ഹലാലാണ്.. *സദസ്സിലിരുന്നു ഖുർആൻ ഓതിക്കൊണ്ടിരിക്കുമ്പോൾ കയറി വന്ന ഒരാൾ എല്ലാരോടുമായി സലാം പറഞ്ഞാൽ ഓതുന്നത് നിർത്തി സലാം മടക്കണമോ ?* _മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_ 🅰 വിശുദ്ധ ഖുർആൻ ഓതുന്നവൻ ഒരു സമൂഹത്തിന്റെ അടുത്ത് കൂടെ നടന്നു പോകുന്നുവെങ്കിൽ ആ സമൂഹത്തോട് സലാം പറയലും എന്നിട്ട് ഓത്ത് തുടരലും സുന്നത്താണ്. പിന്നീട് ഓത്ത് തുടരുമ്പോൾ أعوذ ഓതൽ ഉത്തമമാണ്. അതുപോല ഖുർആൻ ഓതുന്നവനോട് സലാം ചൊല്ലൽ സുന്നത്തും ഖുർആൻ ഓതുന്നവൻ ആ സലാം യഥാവിധി മടക്കൽ നിർബ്ബന്ധവുമാണ് (മജ്മൂഅ്) #ഇസ്ലാമിക്ക് അറിവുകൾ
134 കണ്ടവര്‍
11 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം