@arifqnie
@arifqnie

ابو عادل

*"മുത്ത് നബിയോടാണെനിക്ക് പ്രേമം...."*

#

👨‍👩‍👧‍👦 കുടുംബം

*🔖ഭാര്യ നിങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നത്🔖* *🌀~~~~~✨ ﷽ ✨~~~~~🌀* ആണിന്‍റെ തണല് ‍ആഗ്രഹിക്കുന്നവരാണ് പൊതുവെ പെണ്ണുങ്ങള്‍. അത് കൊണ്ട് തന്നെ ദാമ്പത്യജീവിതം വിജയക്കുന്നതിന്, തനിക്ക് വേണ്ട തണലും തലോടലും ലഭിക്കുന്നുണ്ടെന്ന ബോധം നിങ്ങളുടെ ഭാര്യക്കുണ്ടാകണം. സ്നേഹത്തിന്‍റെയും തലോടലിന്‍റെയും ആവശ്യക്കാരിയായാണ് അല്ലാഹു സ്ത്രീകളെ സൃഷ്ടിച്ചത് തന്നെ. അതു കൊണ്ട് തന്നെ നിങ്ങള് ‍കാണിക്കുന്ന ചെറിയ സ്നേഹ പ്രകടനം വരെ അവള്‍ കണക്കു വെച്ചിരിക്കും. കാലങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ദാമ്പത്യത്തില് ‍എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുവെന്ന് സങ്കല്‍പിക്കുക. അപ്പോള്‍ നിങ്ങള്‍ പണ്ട് ചെയ്ത സ്നേഹപ്രകടനങ്ങളെ കുറിച്ചായിരിക്കും അവള്‍ കൂടുതല് വാചാലയാകുക. അതിപ്പോള്‍ ലഭിക്കുന്നില്ലെന്നായിരിക്കും അവളുടെ പ്രധാനപ്പെട്ട പരാതി. നിങ്ങള്‍ പ്രകൃത്യാ കാണിച്ചിരുന്ന ചില സ്നേഹപ്രകടനത്തെ കുറിച്ച വരെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അവള്‍ കൃത്യമായി എണ്ണിത്തരും. അതിന്‍റെ സമയവും സ്ഥലവുമടക്കം. അതാണ് സ്ത്രീയുടെ പ്രകൃതി. അതു നാം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. പുണ്യനബി പെണ്ണിനെ കുറിച്ച പറഞ്ഞത് അവള്‍ തിളങ്ങുന്ന ചില്ലുകൂടാണെന്നാണ്. നാം പരമാവധി ശ്രദ്ധിക്കണമെന്നതാണ് ചില്ലിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ചെറിയ ഒരു അവഗണന മതിയാകും. അത് പൊട്ടിപ്പൊടിഞ്ഞ് ഇല്ലാതെയാകാന്‍. എന്നു മാത്രമല്ല. പൊട്ടിക്കഴിഞ്ഞാല്‍ മറ്റു വസ്തുക്കളെ പോലെ അത്രപെട്ടെന്ന് ഒട്ടിച്ചു വെക്കാന്‍ കഴിയാത്തതാണ് ചില്ല്. സ്ത്രീ ആ അര്‍ഥത്തിലും ചില്ലാണ്. വന്ന പൊട്ട് അവിടെ തന്നെ കാണും. അത് കൊണ്ട് നമ്മുടെ പെണ്ണിനെ പൊട്ട് വരാതെ സൂക്ഷിക്കുക. വിവാഹം കഴിഞ്ഞയുടനെ തന്നെ ഇത്തരത്തില്‍ പുരുഷന്‍ തന്‍റെ പെണ്ണിനെ‍പരിഗണക്കിക്കേണ്ടതുണ്ട്. നിങ്ങളവരെ പരമാവധി ശ്രദ്ധിക്കുന്നുവെന്ന് വരുത്താന്‍ കാര്യമായും വേണ്ടത് അതവരെ അറിയിക്കുകയെന്നത് തന്നെയാണ്. അതിനുള്ള കുറച്ച് കാര്യങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്. അവളുടെ ബുദ്ധിയെയും സമീപനരീതിയെയും പുകഴ്ത്തിപ്പറയുക. ബുദ്ധിപരമായുള്ള അവളുടെ സൌന്ദര്യത്തെ പുകഴ്ത്തുന്ന രീതിയാണിത്.  ജീവിതത്തില്‍ നിങ്ങള് രണ്ടു പേരും ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യത്തെ കുറിച്ച് ‘നീ പറഞ്ഞ പോലെ ചെയ്തത് കൊണ്ടാണ് അക്കാര്യം നടന്നതെന്ന്’ അവളോട് പറയുക. ഒരു പക്ഷെ നിങ്ങള് ‍തന്നെ ആലോചിച്ച കാര്യം അവളോട് ചര്‍ച്ച ചെയ്തത് മാത്രമായിരക്കാം. എന്നാലും ചില തീരുമാനങ്ങളിലെ ക്രെഡിറ്റ് അവള്‍ക്ക് വെറുതെ നല്‍കുക. ഭര്‍ത്താവുമായി തനിക്ക് നല്ല പൊരുത്തമുണ്ടെന്ന ചിന്ത അവളിലുണ്ടാക്കാന്‍ ഇത് സഹായിക്കും. ഭര്‍ത്താവ് തനിക്ക് തണല്‍ തന്നെയാണെന്ന ബോധം അവരില് ‍വളരും. ശാരീരികമായി തന്നെ അവളുടെ സൌന്ദര്യത്തെ പുകഴ്ത്തുക. പൊതുവെ സ്ത്രീകള്‍ സൌന്ദര്യപ്രിയരാണ്. അവളുടെ ഡ്രസ്സിംഗിനെ കുറിച്ചോ അത്തറിനെ കുറിച്ചുമെല്ലാം പുകഴ്ത്തി പറയുക. അതെകുറിച്ച് പറയാന്‍ അവളിങ്ങോട്ട് ചോദിക്കട്ടെ എന്ന് കാത്തുനില്‍ക്കരുത്.എന്തിനേറെ, റൂമില് ‍അന്ന് മാറ്റിവിരിച്ച വിരിപ്പിനെ കുറിച്ച് വരെ നിങ്ങള്‍ക്ക് അവളെ സന്തോഷിപ്പികുന്ന രീതിയിലുള്ള ഒരു അഭിപ്രായപ്രകടനം നടത്താം. ഇനി നിങ്ങളുടെ ഭാര്യക്ക് ഏറെ ഇഷ്ടപ്പെട്ട എന്തിനെയെങ്കിലും കുറിച്ച് അവള്‍ അഭിപ്രായം ആരായുകയാണെന്ന് ഇരിക്കട്ടെ. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ അത് പറയാവുന്നതാണ്. അപ്പോള്‍ പോലും അവളുടെ ആ തീരുമാനത്തിലെ പോസിറ്റീവ് വഷങ്ങളെ വരച്ചു കാണിച്ചു വേണം നിങ്ങളുടെ ഇഷ്ടക്കേട് പ്രകടമാക്കാന്‍.  ഇതെല്ലാം പരസ്പരമുള്ള മാനസിക ബന്ധത്തില്‍ ഏറെ ഗുണം ചെയ്യും. അവളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അവളോട് തുറന്നുപറയാം. നിങ്ങളുട കൂടെ ജോലിക്ക് പോരുന്നവളാകട്ടെ, അല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളെ പരിചരിച്ച് വീട്ടില്‍ കഴിയുന്നുവളാകട്ടെ. ഏതായാലും നിങ്ങള്‍ക്ക് അവളെയോര്‍ത്ത് അഭിമാനം തോന്നും. ചുരുങ്ങിയ പക്ഷം നിങ്ങളുടെ മക്കളെയോര്‍ത്ത് ഉറക്കൊഴിവാക്കുന്നവളാണല്ലോ അവള്‍. നിങ്ങള്‍ക്ക് തോന്നുന്ന ആ അഭിമാനത്തെ കുറിച്ച് അവളുടെ മുന്നില്‍ തുറന്നു പറയുക തന്നെ. അവള്ക്ക് സ്വയം പ്രതിരോധിക്കാനാകുന്ന ഇടങ്ങളില്‍ പോലും നിങ്ങളും അവള്‍ക്ക് വേണ്ടി ഇടപെടുക. ഉദാഹരണത്തിന് നിങ്ങളുടെയോ അവളുടെയോ കുടുംബക്കാരോ സുഹൃത്തുക്കളോ കൂടിയിരിക്കുന്ന ഒരു വേദി. നിങ്ങളുടെ ഭാര്യയെ ഒരാള്‍ തമാശക്ക് കളിയാക്കുന്നുവെന്ന് കരുതുക. അതിനുള്ള തക്കതമായ മറുപടി അവള്‍ തന്നെ പറയുമെന്നിരിക്കട്ടെ. എന്നാലും അവള്‍ക്ക് പിന്തുണയുമായി നിങ്ങളും രംഗത്തു വരണം. തമാശയില്‍ തിരിച്ച് മറുപടി കൊടുത്ത് അവളെ പ്രതിരോധിക്കണം. അത്തരമൊരും രംഗം നിങ്ങള്‍ക്ക് സമ്മാനിക്കാനായാല് ‍ജീവിതാവസാനം വരെ അവളത് മറക്കില്ലെന്നത് തീര്‍ച്ചയാണ്. അവളുടെ വികാരങ്ങളും ബലഹീനതകളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പഠിക്കുക. സംസാരപ്രിയയാണെങ്കില് ‍അവള്‍ക്ക് കൂടുതല്‍ സംസാരിക്കാനുള്ള അവസരം കൊടുക്കുക. നിങ്ങള് ‍ഇടയ്ക്ക കയറി അവളുടെ സംസാരത്തെ തടസ്സപ്പെടുത്തരുത്. കുടുംബക്കാരും ബന്ധുക്കളുമെല്ലാം ഒരുമിച്ചു കൂടുമ്പോള്‍ അവരുടെ മുന്നിലും അവളെ കുറിച്ച നല്ലവാക്കു പറയുക. ഭക്ഷണം പാകം ചെയ്യുന്നതടക്കമുള്ള അവളുടെ ജീവിതരീതികളെ നല്ല രീതിയില്‍ പ്രോത്സാഹിപ്പക്കുക. അതിനെ പോസിറ്റീവ് ആയി മാത്രം വിശകലനം ചെയ്യുക. ഒരു സ്ത്രീ തന്‍റെ പുരുഷനില് ‍നിന്ന് ആവശ്യപ്പെടുന്നത് പ്രധാനമായും ഇത്തരത്തിലുളള ചെറിയ ചില പിന്താങ്ങലുകാണ്. അതു മനസ്സിലാക്കി നിങ്ങള്‍ക്ക് നല്‍കാനായാല്‍ ദാമ്പത്യത്തില് മറ്റൊന്നും നല്‍കിയില്ലെങ്കിലും കുടുംബം സന്തുഷ്ടമായി തുടരും.ഇതെല്ലാം ചേര്‍ന്ന് അതിനുള്ള ഊര്‍ജം പകരും._ #👨‍👩‍👧‍👦 കുടുംബം #💌 പ്രണയം #🤝 സുഹൃദ്ബന്ധം #കുടുംബജീവിതം #കുടുംബജീവിതം
2.2k കണ്ടവര്‍
3 ദിവസം
#

👨‍👩‍👧‍👦 കുടുംബം

*🔖പിതാവ് -മക്കൾ ബന്ധം🔖* *🔘~~~~~✨ ﷽ ✨~~~~~🔘* കുടുംബത്തിലെ പുരുഷൻ എന്ന നിലക്ക് പിതാവിന്‍റെ ഉത്തരവാദിത്തത്തെകുറിച്ചാണ് ഈ കുറിപ്പ് ചര്‍ച്ച ചെയ്യുന്നത്. തന്‍റെ കുടുംബത്തിന് ചെലവ് കൊടുക്കുക, ഭാര്യയെയും മക്കളെയും സംരക്ഷിക്കുക എന്നതിലുപുരി പിതാവ് ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം എന്താണ്? നിങ്ങളുടെ മക്കളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ എന്തായാലും പിതാവ് തന്നെയായിരിക്കും. കാരണം അവന്‍ നിങ്ങൾക്ക് പിറന്നതാണ്. എന്നാല്‍ നിങ്ങള്‍ ആ അര്‍ഥത്തിലുള്ള ബാപ്പ മാത്രം ആയാൽ പോരാ. അത് എല്ലാ ജന്തുജാലങ്ങളിലും കാണുന്ന പിതൃത്വമാണ്. ജനിപ്പിച്ചവന്‍ പിതാവിയിരിക്കുമെന്നത് മൃഗങ്ങളിലും കാണുന്നതാണല്ലോ. മറിച്ച് ജീവിതത്തെ കുറിച്ചുള്ള നിരീക്ഷണം രൂപപ്പെടുത്തുന്ന കാര്യത്തില്‍ മകന്‍റെ ഏറ്റവും വലിയ റോള്‍മോഡല്‍ ആയിമാറുന്ന ബാപ്പയാകാൻ കഴിയണം നിങ്ങള്‍ക്ക്. കരിയറിന്‍റെ കാര്യത്തിലോ മറ്റോ മകന് റോള്‍മോഡലാകുന്ന കാര്യമല്ല ഇപ്പറയുന്നത്. ഭാവിയില്‍ ബിസിനസുകാരനോ, ഡോക്ടറോ, എഞ്ചിനീയറോ, കൂലിപ്പണിക്കാരനോ എന്തെങ്കിലുമൊക്കെ അവന്‍ ആയിമാറും. എന്താകണമെന്ന് അവന് തന്നെ ആഗ്രഹങ്ങുണ്ടാകും. അതിന് ബാപ്പ തന്നെ റോള്‍മോഡലാകണമെന്നില്ല. മറിച്ച് അവന് സ്വയം ഒരു റോള്‍മോഡലിനെ കണ്ടെത്തി കൊള്ളും. എന്നാല്‍ നിങ്ങളുടെ മോന്‍ പഠിച്ച് വലുതായി ഇന്ത്യയുടെ പ്രസിഡന്റായാല്‍ തന്നെയും ജീവിതത്തെ കുറിച്ച് ഒരു നിരീക്ഷണം രൂപപ്പെടുത്താനാകില്ല. നിങ്ങള്‍ അതനുസരിച്ചുള്ള പെരുമാറ്റം അവന് മുന്നിൽ കാഴ്ചവെച്ചില്ലെങ്കില്‍. ആ അര്‍ഥത്തിലും നിങ്ങളുടെ മകന് നിങ്ങള്‍ റോള്‍മോഡലാകുന്നില്ലെങ്കില്‍ പിന്നെ നിങ്ങളൊരു പരാജയപ്പെട്ട ബാപ്പയാണെന്ന് പറയാതെ വയ്യ. നിങ്ങളുടെ മകന് പില്‍ക്കാലത്ത് പരാജയം സംഭവിക്കുന്നുവെങ്കില്‍ അതിന്‍റെ പോലും ഉത്തരാവദി നിങ്ങളാണെന്നും. ബാപ്പ-മകന്‍ ബന്ധത്തെ കുറിച്ചാണ് ഈ കുറിപ്പ് നേരിട്ട് സംസാരിക്കുന്നതെങ്കിലും ഇതിലെ പല കാര്യങ്ങളും ബാപ്പയും മകളും തമ്മിലുള്ള ബന്ധത്തിലും ബാധകമാണ്. ചില കാര്യങ്ങള്‍ താഴെ പറയാം *1*, കുഞ്ഞിനോട് സംസാരിക്കുമ്പോള്‍ നിങ്ങളും അവന്‍റെ പ്രായക്കാരനായി മാറണം. മാനസികമായും ശാരീരികമായും. രണ്ടു വയസ്സുകാരനായ ഇളയ കുഞ്ഞിനോട് സംസാരിക്കുമ്പോള്‍ ആ പ്രായക്കാരനായും 15 വയസ്സുകാരനായ മൂത്തവനോട് സംസാരിക്കുമ്പോള്‍ ആ പ്രായക്കാരനായും നിങ്ങള്‍ക്ക് പെട്ടെന്ന് മാറാനാകണം. ഉദാഹരണത്തിന് പാവാച്ചിയുമായി കളിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ കുഞ്ഞുമോള്‍ കളിക്കുമ്പോള്‍ അവളുടെ അടുത്ത് പോയിരുന്ന് അവള്‍ അതിൽ കാണുന്ന അത്ഭുതങ്ങളെ കുറിച്ചാകണം നിങ്ങളും സംസാരിക്കേണ്ടത്. അതവരുടെ വയസ്സിനൊത്ത തുടര്‍വളര്‍ച്ചക്ക് ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല. ചെറിയ കുട്ടികളെ നഴ്സറിയിലോ മറ്റോ ചേര്‍ത്തുമ്പോഴും അവിടത്തെ രീതികളെ കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം അത്തരമൊരു ഉദ്യമത്തിന് മുതിരാനെന്നര്‍ഥം. *2*, പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം ചെയ്യാന്‍ കുഞ്ഞിനോട് നിങ്ങള്‍ ആവശ്യപ്പെട്ടുവെന്നിരിക്കട്ടെ. എന്നാല്‍ പിന്നെ അതിന്‍റെ തുടര്‍ച്ച നിങ്ങള്‍ അന്വേഷിക്കണം. അതായത് പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്ന് ബാപ്പ അന്വേഷിക്കുന്നുവെന്ന തോന്നല്‍ മക്കളിലുണ്ടാക്കൽ നല്ലതാണ്. അല്ലെങ്കില്‍ പിന്നെ നിങ്ങൾ പറയുന്ന കാര്യങ്ങളും പിന്നെ കേള്‍ക്കാതെ വരും. അതെസമയം വളരെ നിസ്സാരമായ ചീളു കാര്യങ്ങൾ വരെ മക്കളോട് വീണ്ടും വീണ്ടും അന്വേഷിക്കുന്ന ഏര്‍പ്പാടും ചില രക്ഷിതാക്കളില്‍ കണ്ടുവരാറുണ്ട്. അതത്ര നല്ലതല്ലെന്നാണ് അഭിപ്രായം. ചെയ്തില്ലെങ്കിലും കാര്യമായി പ്രശ്നമൊന്നുമില്ലാത്ത കാര്യങ്ങളാണെങ്കില്‍ പിന്നെ അതവര്‍ക്ക് വിടുക. മക്കള്‍ക്കുമുണ്ടല്ലോ നമ്മെ പോലെ തന്നെ ചില താത്പര്യങ്ങള്‍. അതിനെ കൂടി നാം ഇല്ലാതാക്കരുത്. *3*, വീട്ടിലോ കുടുംബത്തിലോ അയല്പക്കത്തോ ഉള്ള മറ്റു കുഞ്ഞുങ്ങളുമായി നിങ്ങളുടെ മക്കളെ താരതമ്യം ചെയ്ത് അവരോട് സംസാരിക്കരുത്. ബുദ്ധിയുടെയും കഴിവിന്‍റെയും കാര്യത്തില്‍ അവർ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെങ്കില്‍ പ്രത്യേകിച്ചും. അതവനെ ജീവിതത്തിൽ ഏറെ പിന്നോട്ടടിപ്പിക്കും. മറിച്ച് അവന് ആത്മവിശ്വാസം കൂട്ടുന്ന തരത്തിലാകണം ഒരു പരിധിവരെ നാം സംസാരിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. അതായത് നിങ്ങള്‍ക്ക് വേണമെങ്കിൽ പരസ്പരം ‍താരതമ്യം ചെയ്യാം. ഒരുപക്ഷെ താരത്മ്യം ചെയ്യുക തന്നെയാണ് വേണ്ടത്. എന്നാല്‍ അത്തരത്തില്‍ അവനോട് സംസാരിക്കുന്നതാണ് പ്രശന്ം. ഗ്രെയ്സ്മാര്‍ക്കോടെ എല്ലാത്തിലും എപ്ലസ് നേടിയ അമ്മാവന്‍റെ മകനോടാവരുത്, ഗ്രെയ്സ് മാര്‍ക്കില്ലാത്ത നാലു വിഷയത്തില്‍ മാത്രം എപ്ലസ് നേടിയ സ്വന്തം മകനെ താരതമ്യപ്പെടുത്തി സംസാരിക്കുന്നത് എന്നാണ് ഇപ്പറഞ്ഞത്. മറിച്ച് അടുത്ത പരീക്ഷ വരുന്നതിന് മുമ്പ് ഗ്രെയ്സ് മാര്‍ക്ക് സ്വന്തം മോനും ലഭിക്കാനുള്ള മാര്‍ഗമുണ്ടോ എന്ന് അന്വേഷിക്കുകയാവാം. *4*, മക്കള്‍ക്ക് ഒരു പ്രായമെത്തിയാല്‍ വീട്ടിലെ സാധാരണ കാര്യങ്ങള്‍ ഭാര്യമാരോടെന്ന പോലെ മക്കളോടും അന്വേഷിക്കുക. അതവനിലെ പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവിനെയും ചിന്താശേഷിയെയും വര്‍ധിപ്പിക്കും. നല്ലതാണെങ്കില്‍ അഭിപ്രായം സ്വീകരിക്കുകയും നിങ്ങളുദ്ദേശിച്ച തലത്തിലെത്തിയില്ലെങ്കില്‍ അത്തരത്തിൽ അവന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യാമല്ലോ. *5*, മക്കള്‍ക്ക് നിങ്ങള്‍ സമ്മാനിക്കുന്ന ഒരു പുഞ്ചിരിയും ചുംബനവുമെല്ലാം അവനിലെ കുഞ്ഞിനെ മാനസികമായി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും. ഒരു പക്ഷെ നിങ്ങള്‍ വാങ്ങിക്കൊടുക്കുന്ന പോഷകാഹാരത്തെക്കാളും അത് അവനെ ആരോഗ്യവനാക്കും. അത് കൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നതില്‍ പിശുക്ക് കാട്ടാതിരിക്കുക. കുറച്ച് വലുതായാലും കുഞ്ഞിനെ അടുത്ത് വിളിക്കാനും തലോടാനുമെല്ലാം മടി കാണിക്കേണ്ടതില്ല. രോഗമുണ്ടാകുമ്പോള്‍ മാത്രം തങ്ങളുടെ മക്കളെ തൊട്ടു തലോടുന്നവരാണ് നമ്മില്‍ പെട്ട പല രക്ഷിതാക്കളും. രോഗമില്ലാത്ത കാലത്തും മുതിര്‍ന്ന മോനെ ഇടയ്ക്കൊക്കെ തലോടാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു. #👨‍👩‍👧‍👦 കുടുംബം #കുടുംബജീവിതം #കുടുംബജീവിതം
545 കണ്ടവര്‍
3 ദിവസം
#

☪️ ദുഅഃ

*☘ വാക്കല്ല പ്രവർത്തിയാണ് വേണ്ടത് ☘* *✦•┈┈┈┈┈•✿❁ ﷽ ❁✿•┈┈┈┈┈•✦* قال ﻣُﺤَﻤَّﺪُ ﺑْﻦُ ﺇِﺳْﺤَﺎﻕَ ﺇﻣﺎﻡ ﺳﻼﻣﻪ , ﺣَﺪَّﺛَﻨِﻲ ﺃَﺑِﻲ ﻗَﺎﻝَ: ﻗُﻠْﺖُ ﻟِﺒَﺸَﺮِ ﺑْﻦِ اﻟْﺤَﺎﺭِﺙِ رحمه الله: " ﺇِﻧِّﻲ ﺃُﺣَﺐُّ ﺃَﺳْﻠُﻚُ ﻃَﺮِﻳﻖَ اﺑْﻦَ ﺃَﺩْﻫَﻢَ ﻓَﻘَﺎﻝَ: ﻻَ ﺗَﻘْﻮَﻯ , ﻗُﻠْﺖُ: ﻭَﻟِﻢَ ﺫَاﻙَ ﻗَﺎﻝَ: «ﻷَِﻥَّ ﺇِﺑْﺮَاﻫِﻴﻢَ ﻋَﻤِﻞَ ﻭَﻟَﻢْ ﻳَﻘُﻞْ ﻭَﺃَﻧْﺖَ ﻗُﻠْﺖَ ﻭَﻟَﻢْ ﺗَﻌْﻤَﻞْ» (حلية الأولياء :٨/٢٨) 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മുഹമ്മദിബ്നു ഇസ്ഹാഖ്(റ) തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു: "ഞാൻ ബിശ്റുൽ ഹാഫി(റ)വിനോട് പറഞ്ഞു: "തീർച്ചയായും ഞാൻ ഇബ്റാഹീമിബ്നു അദ്ഹം(റ) വിന്റെ വഴിയിൽ പ്രവേശിക്കാൻ ഇഷ്ടപ്പെടുന്നു..." മഹാൻ പറഞ്ഞു: അതിന് നിങ്ങൾക്ക് കഴിയില്ല. ഞാൻ: എന്താണ് കാരണം..? മഹാൻ: കാരണം ഇബ്റാഹീമിബ്നു അദ്ഹം (റ) പ്രവർത്തിയിൽ കൊണ്ടുവന്നു. പറഞ്ഞുനടന്നില്ല. നിങ്ങൾ പറഞ്ഞു നടക്കുന്നു. പക്ഷേ പ്രവർത്തിയിൽ കൊണ്ടുവരുന്നില്ല... (ഹിൽയതുൽ ഔലിയാഅ് : 8/28) *_✍🏼മുഹമ്മദ് ശാഹിദ് സഖാഫി_* *''☝🏼അല്ലാഹു അഅ്ലം☝🏼''* *(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)* 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 *നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 🔹〰️〰️〰️🔹🔸🔹〰️〰️〰️🔹 #☪️ ദുഅഃ #ഹദീസ്
240 കണ്ടവര്‍
4 ദിവസം
#

🌞 ഗുഡ് മോണിംഗ്

*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂* *💧🍃 പ്രഭാതചിന്തകൾ 🍃💧* *📌 18/02/2020* *TUESDAY* *23 Jumada-al-Akhirah 1441* *🔖 അനുമോദനങ്ങൾ തേടിയെത്തും...* _🍃 അവസരങ്ങൾക്ക് പിന്നാലെ പായുമ്പോൾ ഇടയ്ക്കെങ്കിലും ക്ഷീണം അനുഭവപ്പെട്ടേക്കാം..._ _🍂 പക്ഷേ അവസരങ്ങളെ തേടിപ്പിടിച്ച് മികവുകളെ പ്രകടിപ്പിച്ചാൽ അനുമോദനങ്ങളുടെ നല്ല നാളെകൾ തേടിയെത്തും..._ _🍃 ക്ഷീണമോ, പ്രതിസന്ധികളോ നമ്മുടെ വഴികളിൽ തളർത്തുന്ന ഒന്നായി മാറരുത്..._ _🍂 കരുത്തോടെ.., പ്രതീക്ഷയോടെ നമുക്ക് യാത്ര തുടരാം.. ഇൻ ശാ അല്ലാഹ്..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല അനുഗ്രഹിക്കട്ടെ..,* *ആമീൻ യാ റബ്ബൽ ആലമീൻ☝🏼* *💐ശുഭദിനം നേരുന്നു 💐* #🌞 ഗുഡ് മോണിംഗ് #സുപ്രഭാതം #സുപ്രഭാതം #പ്രഭാത ചിന്തകൾ #🏡പ്രഭാത ചിന്തകൾ🏡
195 കണ്ടവര്‍
4 ദിവസം
#

ഒരു നിമിഷം ചിന്തിക്കൂ

*74 ♻ തിരിച്ചറിവ് ♻* *🔹~~▪‼▪~~🔹* *💧Part : 74💧* *📌 ഒരു നിമിഷം...#* ✍🏼ഷാജിയുടെ മൃതദേഹം വെള്ള പുതപ്പിച്ച് പള്ളിയിൽ കൊണ്ട് വെച്ചപ്പോ നീളൻ താടി വച്ചൊരാൾ അടുത്ത് വന്ന് മുഖമെന്റെ ചെവിയോടു ചേർത്ത് മെല്ലെ പറഞ്ഞു... "ഉസ്താദേ.., ഒരുപാടു സ്ഥലങ്ങളിൽ ഗാനമേളക്ക് പാടാൻ പോയവനാണ്. അങ്ങാടിയിൽ ഒത്തിരി കൂട്ടുകെട്ടും സഹവാസവുമൊക്കെയുള്ള ആളായിരുന്നു ഷാജിമോൻ. ഉസ്താദ് അവൻ ആർക്കെങ്കിലും വല്ല ദോഷവും ചെയ്തിട്ടുണ്ടെങ്കി അവനോട് ക്ഷമിക്കണമെന്ന് എല്ലാവരോടുമൊന്ന് പറയണം..." ഞാൻ പള്ളിയിലുള്ളവരെ നോക്കി. ഒന്നോ രണ്ടോ നിരയായി ഇത്തിരി പേർ മാത്രം... ഏറ്റവും മുമ്പിലായി ചുവന്ന ടീ ഷർട്ടിട്ട് ഒരാൾ നിന്നിരുന്നു. ഷാജിയുടെ അടുത്ത കൂട്ടുകാരനോ മറ്റോ ആയിരിക്കും. പിന്നെ അൽപം പ്രായം ചെന്നവരും മധ്യവയസ്കരും... എവിടെ പോയി ഷാജിയുടെ കൂട്ടുകാരൊക്കെ..? അവന്റെ ചിലവിൽ ടൂറിന് പോവാനും വെള്ളമടിക്കാനും തല്ലുണ്ടാക്കാനുമൊക്കെ കൂടെയുണ്ടാകുമായിരുന്ന അനേകം ചെറുപ്പക്കാർ അവന് കൂട്ടുകാരായി ഉണ്ടായിരുന്നല്ലോ..? മുന്നിൽ വെച്ച മൃതദേഹത്തിൽ ഒരാൾ വന്ന് അത്തർ കുടഞ്ഞു. എന്തിനായിരിക്കും ഇടക്കിടക്കിങ്ങനെ അത്തർ കുടയുന്നത്..? മൂന്ന് ദിവസം മുമ്പ് കാണായതാണ് ഷാജിയെ.. മൂന്നാം ദിവസം ഹാർബറിനടുത്ത് കടലിൽ ആളു പോവാത്തിടത്ത് ഒരു വെള്ളക്കെട്ടിൽ നിന്ന് തോലുരിഞ്ഞു തുടങ്ങിയ രീതിയിൽ അവന്റെ മൃതദേഹം കിട്ടി. ശരീരത്തിൽ മീനുകൾ കൊത്തിയതോ മറ്റോ ആയി ഒത്തിരി വൃണങ്ങൾ ഉണ്ടായിരുന്നു പോലും... എങ്ങനെയാവും അവൻ വെള്ളക്കെട്ടിൽ വീണത്..? വെള്ളമടിച്ച് വീണതായിരിക്കുമോ..? ഏയ്... അവൻ തനിയെ വെള്ളമടിക്കാറില്ലല്ലോ... ഇനി വല്ലവരും തല്ലിക്കൊന്ന് വെള്ളത്തിലിട്ടതാവുമോ..? ആ.... ആർക്കറിയാം... ഹിറ്റ്ലറെയും അലക്സാണ്ടറെയും രാഷ്ട്രപിതാവിനെ പോലും അനായാസം കീഴ്പെടുത്തിയ മരണത്തിനു മുമ്പിൽ ആരും നിസ്സാരൻ...! മുഴുത്ത മസിലുകൾ എഴുന്നേറ്റ്‌ നിൽക്കുന്ന രീതിയിൽ ടീ ഷർട്ടുകളണിഞ്ഞ് ഗാനമേള വേദികളിൽ പാടാറുള്ള കാൽപന്തു കളി മൈതാനങ്ങളിൽ നിത്യം തല്ലുണ്ടാക്കാറുള്ള കവലയിൽ അനാവശ്യ സീനുകൾ നിത്യം സൃഷ്ടിക്കാറുള്ള ഷാജി നിസ്സഹായനായി ഒരു പറ്റം ജനങ്ങൾക്കു മുമ്പിൽ കിടക്കുന്നു..!! അവന്റെ ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കാതിരിക്കാൻ ഇടക്കിടക്ക് അത്തർ കുടയേണ്ടി വരുന്നു. എന്നിട്ടും അവന്റെ സന്തത സഹചാരികളൊട്ടു പേരും അവിടെയില്ല താനും..!! ശരിക്കും ആരാണ് സനേഹിതൻ. നിർലോഭം പണം ചിലവഴിക്കുന്നവന് തന്റെ സ്നേഹിതനാരെന്ന് മനസിലാക്കാൻ കഴിയില്ലേ..? ശരിക്കും അവരൊക്കെ ഷാജിയുടെ പണത്തിനെയായിരുന്നോ സ്നേഹിച്ചത്..? ഷാജിക്ക് വേണ്ടിയുള്ള നിസ്കാരം കഴിഞ്ഞ് പകുതിയലധികം പേരും പിരിഞ്ഞു പോയി... മൃതദേഹം പള്ളിക്കാട്ടിലേക്കെടുത്തു. ഒരാൾക്ക് ഇടുക്കത്തിൽ ചെരിഞ്ഞ് മാത്രം കിടക്കാവുന്ന ഖബറിൽ അവനെ താഴ്ത്തി. മൂട് കല്ലുകൾ വച്ചു. അനേകം പച്ചിലകൾ വച്ച് കല്ലുകൾക്കിടയിലെ ദ്വാരങ്ങൾ ഭദ്രമായടച്ചു. മേൽ ഖബറിലേക്ക് മന്ത്രോച്ചാരണങ്ങളോടെ ചുറ്റുമുള്ളവർ മുന്ന് പിടി മണ്ണ് വാരിയിട്ടു. നാലു ഭാഗത്തും കിളച്ചു നീക്കി വച്ചിരുന്ന മൺകൂമ്പാരങ്ങൾ ഖബർ കിളക്കുന്നവർ തൂമ്പകളാൽ നീക്കിയിടാൻ തുടങ്ങി. രണ്ട് മീസാൻ കല്ലുകൾ ഇരു വശത്തും നാട്ടി നിർത്തി... അൽപ സമയത്തിനകം രണ്ടു മീസാൻ കല്ലുകൾക്കിടയിൽ നീളത്തിൽ അൽപമുയരത്തിൽ ഒരു മൺകൂന രൂപാന്തരപ്പെട്ടു.. ഷാജിയുടെ ഖബർ..!! ഇനിയവന് ഇരുളാണ് കൂട്ട്... എയർ കണ്ടീഷൻ ചെയ്ത വിശാലമായ ബെഡ് റൂമിലെ പട്ടുമെത്തയിൽ നിന്ന് ഇടുങ്ങിയ ഇരുൾ മുറ്റിയ മണ്ണറയിലേക്കൊരു മാറ്റം... മനുഷ്യൻ എത്ര നിസാരൻ... ഈ ലോകത്തേറ്റവും അത്ഭുതകരമായ മഹാ അനിശ്ചിതത്തമേ... മരണമേ.... നിനക്കറിയുമോ.. നിന്റെ വരവിന്റെ ശക്തിയിൽ കടപുഴകിയത് എന്റെ അനന്തമായ വർണ്ണസ്വപ്നങ്ങളാണ്... ലോകമടക്കി ഭരിച്ച മഹാ ചക്രവർത്തിയുടെ യാചനകളിൽ പോലും മനസ്സ് പതറാത്ത മഹാ പ്രതിഭാസമേ.. മരണമേ... നിന്റെ മുന്നിൽ ഞാനെത്ര നിസാരൻ..!! #ഒരുനിമിഷം...# ഒരു പക്ഷെ അടുത്ത നിമിഷം മരണം നിങ്ങളെയും തേടിയെത്താം.. ഒന്ന് മനസ്സിലാക്കുക.. നിങ്ങൾ എന്നാൽ നിങ്ങളുടെ മാംസ രൂപിയായ ശരീരമേ അല്ല. നിങ്ങളുടെ വ്യക്തിത്വമാണ്. നിങ്ങളുടെ വ്യക്തിത്വം ശരിക്കും നിങ്ങളുടെ സഹോദരന്റെ ഹൃദയത്തിലാണ് കുടിയിരിക്കുന്നത്. വ്യക്തിത്വത്തെ ശുദ്ധീകരിക്കുക. എന്നാൽ നിങ്ങൾ എന്നും പുകഴ്ത്തപ്പെടും. ഇല്ലെങ്കിൽ നിങ്ങൾ എന്നും ഒരു വെറുപ്പായി അവശേഷിക്കും... *_✍🏼Zainu omy_* 【ഇതിൽ പറഞ്ഞ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാവാം, അല്ലായിരിക്കാം... പക്ഷെ, കഥ ഉൾക്കൊണ്ട് തിരിച്ചറിവോടുകൂടി പ്രവർത്തിക്കുക】 *''☝🏼അല്ലാഹു അഅ്ലം☝🏼''* *(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)* 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 *നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 🔹〰️〰️〰️🔹🔸🔹〰️〰️〰️🔹 #ഒരു നിമിഷം ചിന്തിക്കൂ #ഒരു നിമിഷം ചിന്തിക്കൂ....
188 കണ്ടവര്‍
4 ദിവസം
#

👨‍👩‍👧‍👦 കുടുംബം

*🍃 ഭർത്താവിന്റെ വീട്ടിലെ ഭാര്യ🍃* *🔖~~~~~✨ ﷽ ✨~~~~~🔖* പരസ്പര സ്നേഹവും സഹകരണവും അനിവാര്യമായ ഉടമ്പടിയാണ് വിവാഹം. വിവാഹത്തോടെ ജീവിതത്തിന്റെ ലക്ഷ്യബോധമുള്ള പുതിയൊരു ഘട്ടത്തിന് തുടക്കമാവുകയാണ്. ജീവിതത്തിൽ വരുന്ന സന്തോഷ സന്താപങ്ങൾ പങ്കിട്ടെടുക്കുക,ശരീരത്തിന്റെ വൈകാരികേച്ഛകളെ പ്രകൃതിപരമായും മതനിയമങ്ങൾക്കനുസൃതമായും മാത്രം നിർവഹിക്കുക.അത് വഴി അതിക്രമങ്ങൾ തടയുക, സാമൂഹിക നന്മ കാത്തുസൂക്ഷിക്കുക. തുടങ്ങിയവ വിവാഹത്തിലൂടെ സാധ്യമാകുന്നു. അപരിചിതരും അന്യരുമായിരുന്ന സ്ത്രീയും പുരുഷനും വിവാഹത്തോടെ ഒരു മനസ്സും ഒരു മെയ്യുമായിത്തീരുന്നു. അർത്ഥപൂർണമായ ജീവിതത്തിലൂടെ തന്റെ വ്യക്തിത്വം തെളിയിക്കാനും സഹനത്തിലും സഹകരണത്തിലും അധിഷ്ടിതമായ ഒരു പുതിയ ജീവിതരീതിയോട് സമരസപ്പെടാനും ദമ്പതികൾ തയ്യാറാകുന്നു. വിവാഹത്തിനു ശേഷം ഭാര്യ ഭർത്താവിന്റെ വീട്ടിൽ സ്ഥിരതാമസക്കാരിയാവുക എന്നതാണ് പൊതുവെയുള്ള കീഴ് വഴക്കം. ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടുള്ള പെരുമാറ്റമാണ് ഭാര്യയിൽ നിന്നുണ്ടാകേണ്ടത്. ഭർത്താവിന്റെ ആഹാരം, വസ്ത്രം, കിടപ്പറയിലെ പങ്കാളിത്തം, ലൈംഗിക ബന്ധം, സ്വകാര്യത, വ്യക്തിത്വം അഭിരുചി, സാമൂഹിക വൈയക്തിക ബന്ധങ്ങൾ, കുടുംബ സാഹചര്യങ്ങൾ, സാമ്പത്തികാവസ്ഥ, അലട്ടുന്നപ്രശ്നങ്ങൾ, തിരക്കുകൾ, ഉത്തരവാദിത്വങ്ങൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഭർത്താവിന്റെ മാനസിക നിലപാട് വായിക്കാൻ ഭാര്യക്ക് സാധിക്കണം. പലദാമ്പത്യങ്ങളും പാതിയിലവസാനിക്കുന്നത് പരസ്പരം മനസ്സിലാക്കാൻ കഴിയാത്തതു കൊണ്ടാണ് പരസ്പരം മനസ്സറിഞ്ഞു പെരുമാറാൻ വേണ്ടിയാണ് വിവാഹത്തിനു മുൻപ് അനുയോജ്യത (കഫാഅത്ത് )പരിഗണിക്കണമെന്ന് ഇസ്ലാം നിർദ്ദേശിച്ചത്. വിദ്യസമ്പന്നനും കലാബോധമുള്ളവനുമായ പുരുഷന്റെ ഭാര്യയായി വരുന്ന സ്ത്രീ മൗനിയും നിഷ്കൃയയുമായി ഇരുന്നാൽ ദാമ്പത്യജീവിതത്തിൽ സംതൃപ്തി ഇല്ലാതെയാവും. സ്വന്തം വീട്ടിലേക്ക് അതിഥിയായി വന്നു വീട് ഭരിക്കുന്ന വിശ്വസ്ഥയായി മാറാനിരിക്കുന്ന പ്രിയതമയെ ഭർത്താവും മനസ്സിലാക്കണം. ശാരീരികമായി ബന്ധപ്പെടും മുൻപ് പരസ്പരം പരിചയപ്പെട്ടും കുടുംബചുറ്റുപാടുകൾ അറിഞ്ഞും ഭാവിജീവിതത്തിലെ കടമകളും ഉത്തരവാദിത്വങ്ങളും പങ്കുവെച്ചും മാനസിക ബന്ധം ദൃഡപ്പെടുത്താനും ദമ്പതികൾ ശ്രമിക്കണം. എങ്കിൽ മാത്രമേ ഈടുനിൽക്കുന്ന വൈവാഹിക ബന്ധം സാധ്യമാകൂ. ഭർത്താവിന്റെ കുടുംബ അന്തരീക്ഷം അറിയുക എന്നതാണ് നവാഗതയായ സ്ത്രീയുടെ പ്രഥമവും പ്രധാനവുമായ ചുമതല. അമ്മായിയമ്മ നാത്തൂൻ പോരുകൾ കുടുംബ സാഹചര്യത്തിൽ കുപ്രസിദ്ധമാണ്. കല്യാണപ്പന്തലിലെത്തിയതു മുതൽ നവവധു ഭർതുവീട്ടുകാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും. ആദ്യം ഇരിക്കുന്നതെവിടെ? കൂടെ വന്നവർ ആരൊക്കെ? ആദ്യമായി ചിരിച്ചതും സംസാരിച്ചതും ആരോട്? അടുക്കും ചിട്ടയും എത്രത്തോളമുണ്ട്? ഭർത്താവിനോട്‌ എങ്ങനെ പെരുമാറുന്നു? തുടങ്ങിയവയെല്ലാം നിരീക്ഷിക്കാൻ ഒരു സംഘം തന്നെ വീട്ടിലുണ്ടാവും. #👨‍👩‍👧‍👦 കുടുംബം #സ്ത്രീശക്തി #കുടുംബജീവിതം #💓 ജീവിത പാഠങ്ങള്‍
380 കണ്ടവര്‍
4 ദിവസം
#ഖുർആൻ #ഖുർആൻ #ഖുർആൻ 🕌🕋🕋🕋🕌📖🕌🕋🕋🕋🕌 *_1⃣8⃣. 0⃣2⃣. 2⃣0⃣2⃣0⃣​​_* *_السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ_* *_🕌🕋 بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ​🕋🕌​_* *_🌷 رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا🌷_* *_🌾ഈ മനോഹരവും ഹൃദയസ്പർശവുമായ ഖുർആൻ പാരായണം കേട്ടുകൊണ്ടും, അള്ളാഹുവിൽ ഭരമേൽപിച്ചു കൊണ്ടുമാവാം ഇന്നത്തെ ദിവസത്തിന്റെ തുടക്കം🌾_* *_🎙BEAUTIFUL RECITATION!​​​​!!🎙_* ​​ ​​ *_📖Surah{3} Al'Imran : Verses (78-91) recited by Al Sheikh Muhammad Taha Al Junaid📖_​​* *  _​​📖سورۃ{ ٣} آل عمران {٧٨-٩١} بصوت الشيخ محمد طه الجنيد📖_* *_🕌~~💫🌹BISMILLAH🌹💫~~🕌_​​​* *_🌷പുണ്ണ്യനബി(ﷺ) ക്കൊരായിരം സ്വലാത്ത്​​🌷_* *_🌟إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا🌟_* ✨ *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه_* ✨ *_⏰05:59 📀 3.1 MB​​​​​​_* *_🕌~~💫🌹BISMILLAH🌹💫~~🕌_​ 👇🏻👇🏻👇🏻👇🏻 Surah{3} Al'Imran_(78~91)
#

ഖുർആൻ

05:59
204 കണ്ടവര്‍
4 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം