@ashiksafu
@ashiksafu

Ashik

ആയിരം ശരികൾ ചെയ്താലും പറ്റിപ്പോയ ഒരു തെറ്റിൽ നിങ്ങളെ വിലയിരുത്തുന്നവരുടെ ലോകമാണിത്

ചിക്കൻ കബാബ് ------------- ചിക്കന്‍ ബ്രെസ്റ്റ്-1 കിലോ സവാള-1 എണ്ണം ചെറുനാരങ്ങാനീര്- 4 ടേബള്‍ സ്പൂണ്‍ കടുകരച്ചത്-1 ടീസ്പൂണ്‍ കുരുമുളകുപൊടി-1 ടീസ്പൂണ്‍ ജീരകപ്പൊടി-1 ടീസ്പൂണ്‍ കുങ്കുമപ്പൂ-ഒരു നുള്ള് ചൂടുവെള്ളം-3 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ - 4 ടേബിള്‍ സ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് പാകം ചെയ്യുന്ന വിധം: കുങ്കുമപ്പൂ ചൂടുവെള്ളത്തില്‍ 10 മിനിറ്റ് ഇട്ടു വയ്ക്കുക. സവാള, ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍, ഉപ്പ്, കുരുമുളകുപൊടി എന്നിവ ഒരുമിച്ചരയ്ക്കുക. ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം അരച്ച മസാല,ജീരകപ്പൊടി, കടുകരച്ചത്, കുങ്കുമപ്പൂ എന്നിവ പുരട്ടി 8 മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. മസാല പിടിയ്ക്കാനാണിത്. (ഫ്രീസര്‍ ഒഴിവാക്കുക) ഇതിനു ശേഷം ചിക്കന്‍ പുറത്തെടുത്ത് സ്‌ക്രൂവേഴ്‌സില്‍ കോര്‍ക്കുക. പിന്നീട് ഇത് ഗ്രില്‍ ചെയ്‌തെടുക്കാം
#

നോമ്പുതുറ വിഭവങ്ങൾ

നോമ്പുതുറ വിഭവങ്ങൾ - ShareChat
649 കണ്ടവര്‍
3 മണിക്കൂർ
തലശ്ശേരി ദം ബിരിയാണി കൈമ അല്ലെങ്കിൽ ജീരകശാല അരി കൊണ്ട് ഉണ്ടാക്കുന്ന ബിരിയാണിയാണ് തലശ്ശേരി ബിരിയാണി. ഈ അരി നെയ്യിൽ വറുത്തശേഷം മസാലക്കൂട്ടുകളും കോഴിയിറച്ചിയുമിട്ട് "ദം" ചെയ്‌തെടുക്കുന്നു എന്നതാണ് തലശ്ശേരി ബിരിയാണിയുടെ പ്രത്യേകത. ചേരുവകൾ: സവാള- 6 മീഡിയം വലുപ്പം ഓയിൽ - ¼ നെയ്യ് - 1 ½ ടേബിൾ സ്പൂൺ പഞ്ചസാര-1 ടീസ്പൂൺ ഉണക്കമുന്തിരി- 20 ഗ്രാം അണ്ടിപ്പരിപ്പ്- 25 ഗ്രാം ഉണ്ടാക്കുന്ന വിധം: ഓയിലും നെയ്യും ഒരു പാനിൽ ചൂടാക്കി അതിൽ നേരിയതായി അരിഞ്ഞ സവാള ഇട്ടു വറുത്തു എടുക്കുക. വഴന്നു വരുമ്പോൾ എടുത്തു വച്ച പഞ്ചസാര ചേർക്കുക. സവാള നല്ല പോലെ ബ്രൗൺ കളർ ആയാൽ സ്റ്റൗ ഓഫ് ചെയ്തു സവാള ഓയിലിൽ നിന്ന് കോരി മാറ്റിവയ്ക്കുക. അതേ എണ്ണയിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരി കിസ്മിസും വറുത്തെടുത്തു മാറ്റിവയ്ക്കുക. ചിക്കൻ ഉണ്ടാക്കാം ചേരുവകൾ: ചിക്കൻ - 500 gm തക്കാളി - 4 വലുത് വെളുത്തുള്ളി അരച്ചത് - 1 ½ Tbsp ഇഞ്ചി അരച്ചത് - 1 ½ Tbsp പച്ചമുളക് അരച്ചത് - 1 ½ Tbsp മഞ്ഞൾ പൊടി – ½ Tsp തലശ്ശേരി സ്പെഷ്യൽ ബിരിയാണി മസാല - 1 ½ Tbsp തൈര് – ½ Tbsp മല്ലിച്ചപ്പ് പുതിന ഇല ഓയിൽ ഉണ്ടാക്കുന്ന വിധം: ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ തക്കാളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരച്ചുവച്ച മിശ്രിതം ചേർക്കുക. അതിന്റെ പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിനുശേഷം ഉപ്പും മഞ്ഞൾ പൊടിയും, തലശ്ശേരി സ്പെഷ്യൽ ബിരിയാണി മസാലയും ചേർത്തു നല്ലവണ്ണം വഴറ്റുക. ഇനി ഇതിലേക്ക് ചിക്കൻ ചേർത്ത് പാത്രം അടച്ചു വേവിക്കുക. ചിക്കൻ വെന്തതിനുശേഷം മുക്കാൽ ഭാഗം ബിസ്ത ഇതിലേക്ക് ചേർത്തു നന്നായി മിക്സ് ചെയ്യുക. ഈ സമയത്തു കുറച്ചു പുതിന ഇലയും മല്ലിച്ചപ്പും ചേർക്കുക. അവസാനമായി കുറച്ചു തൈര് ചേർക്കുക. എല്ലാം ചേർത്തതിനുശേഷം ചിക്കൻ ഗ്രേവി കുറച്ചു കട്ടി ആകുന്നതു വരെ തിളപ്പിക്കുക. തീ അണച്ച് ചിക്കൻ സ്റ്റോവിൽ നിന്നും മാറ്റിവയ്ക്കുക ബിരിയാണി റൈസ് ഉണ്ടാക്കാം ചേരുവകൾ: കയ്മ/ജീരകശാല അരി– 3 കപ്പ് (ഏകദേശം 230 ml) ഓയിൽ - 1 Tbsp നെയ്യ് – 2 Tbsp ഗ്രാമ്പു - 4 ഏലക്കായ - 3 കറുവപ്പട്ട – 2 small pieces കുരുമുളക് - 10 പെരിഞ്ജീരകം – ½ Tsp വെള്ളം – 4 1/2 കപ്പ് and 3 Tbsp (ഒരു കപ്പ് അരിക്ക് 1 ½ കപ്പ് വെള്ളം എന്ന തോതിൽ. 3 Tbsp എക്സ്ട്രാ വെള്ളം കൂടി ചേർക്കാം) ചെറിയ നാരങ്ങാ നീര് – 1 Tbs പനിനീർ – 2 ടേബിൾസ്പൂൺ ആവശ്യത്തിന് ഉപ്പ് ഉണ്ടാക്കുന്ന വിധം: അരി നന്നായി കഴുകി വെള്ളം ഡ്രൈ ആക്കിവയ്ക്കുക. ഒരു വലിയ പാത്രത്തിൽ എണ്ണയും നെയ്യും ചേർത്ത് ചൂടാക്കി അതിലേക്ക് അരി ചേർക്കുക. അരി ചെറുതായി പൊട്ടി വരുന്നതുവരെ വഴറ്റുക. അരി പൊട്ടി വരാൻ തുടങ്ങുമ്പോൾ അതിലേക്കു മേല്പറഞ്ഞ അളവിൽ വെള്ളം ചേർക്കുക. അതിലേക്ക് എടുത്തവച്ച എല്ലാ spices (Cloves -4, Cinnamon Stick – 1 Inch, Cardamom - 3, dry Pepper - 10, Fennel Seeds – ½ Tsp) ഉം ചേർക്കുക. ഇനി ആവശ്യത്തിന് ഉപ്പ് നാരങ്ങാനീര് കുറച്ചു നെയ്യ് എന്നിവ ചേർത്ത് പാത്രം അടച്ചു വേവിക്കുക. തീ മീഡിയം ഫ്ലെയിമിൽ വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അഞ്ചോ ആറോ മിനിറ്റ് കുക്ക് ചെയ്തതി നുശേഷം അടപ്പു തുറന്നു അരി ഒന്ന് മിക്സ് ചെയ്തു മാറ്റിവയ്ക്കുക. ദം & ലെയർ ഇനി നമുക്ക് ബിരിയാണി ആദ്യം ലെയർ ചെയ്തു പിന്നെ ദം ചെയ്തു എടുക്കാം. ഒരു പാത്രത്തിൽ മുഴുവൻ ചിക്കനും ഗ്രേവിയും ഇടുക. അതിനു മുകളിൽ ആദ്യം ബിരിയാണി റൈസ് പരത്തി ഇടുക പിന്നെ, തലശ്ശേരി സ്പെഷ്യൽ ബിരിയാണി മസാല വിതറുക കൂടെ, അണ്ടിപ്പരിപ്പ്, കിസ്മിസ്, ബിസ്ത, പുതിന,മല്ലിചപ്പ് എന്നിവയും വിതറുക. മഞ്ഞ കളർ കിട്ടാൻ, പാലിൽ കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂ ചേർത്ത വെള്ളം റോസ് വാട്ടറും തളിക്കുക. ഇതുപോലെ വീണ്ടും ചോറ് കഴിയുന്നത് വരെ ലെയർ ആയി ഇടുക. മുഴുവൻ ചോറും ലെയർ ആയി ഇട്ടു കഴിഞ്ഞാൽ ദം ചെയ്യാൻ വേണ്ടി പാത്രം നന്നായി അടച്ച്, ഒരു തുണി നന്നായി നനച്ച് ആവി പോകാതെ പാത്രത്തിന് ചുറ്റും കെട്ടി വയ്ക്കുകയോ അടപ്പിനും പാത്രത്തിനുമിടയിൽ മൈദ കുഴച്ച് വയ്ക്കുകയോ ചെയ്യുക, അടപ്പിനു മുകളിലും കനൽ നിരത്തി വേവിക്കുക തീ ഒരു മീഡിയം ഫ്ലെയിമിൽ ഒരു 10 മിനിറ്റ് വയ്ക്കുക. ചൂട് പാത്രത്തിന് അടപ്പിൽ എത്തിയാൽ തീ അണയ്ക്കുക. രുചികരമായ തലശ്ശേരിക്കാരുടെ സ്വന്തം ബിരിയാണി റെഡി. NB:- ബിസ്ത ഉണ്ടാക്കുന്നത് ഒരു പാത്രത്തില് അമ്പത് ഗ്രാം നെയ്യ് ഒഴിച്ച് ചൂടാക്കി അതില് ചെറുതായി അരിഞ്ഞ വലിയ ഉള്ളി നന്നായി വഴറ്റുക. നല്ല ബ്രൌണ് കഴറാകുമ്പോള് കോരിയെടുക്കാം. ഇതിനെ ബിസ്ത എന്നാണ് തലശ്ശേരിക്കാറ് പറയുന്നത്. ഈ ബിസ്തയാണ് ഇറച്ചിയിലേയ്ക്കും , ബിരിയാണി ഉണ്ടാക്കുമ്പോഴും ഉപയോഗിക്കുന്നത്. താഴെ കൊടുത്ത സാധനങ്ങൾ പൊടിച്ചിട്ട് ആണ് തലശ്ശേരി സ്പെഷ്യൽ ബിരിയാണി മസാല ഉണ്ടാക്കുന്നത് Cloves – 4 Cardamom – 4 Nutmug Powder (ജാതിക്ക ) – ½ Tsp Mace (ജാതിപത്രി) – 2 strands Cinnamon stick – 2 small Black Pepper – ½ Tsp Red dried chilli – 2 Fennel Seeds(പെരിഞ്ജീരകം) – 1 Tsp Cumin Seeds(ജീരകം) – ½ Tsp Sajeera – ½ Tsp Poppy seeds – 1 Tsp Star Anise (തക്കോലം)– 5)
#

നോമ്പുതുറ വിഭവങ്ങൾ

നോമ്പുതുറ വിഭവങ്ങൾ - palah pala haram pa alahar am - ShareChat
750 കണ്ടവര്‍
3 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം