@ashrafalimdl
@ashrafalimdl

കിസ്സ പാതിയിൽ

😍😍 നല്ല കഥകൾ വായിക്കാൻ 😍😍 😍😍 മമ്ളെ ഫോളോ ചെയ്തോളീ😍😍

#

📔 കഥ

#📔 കഥ ഇന്ന് ശ്രീയേട്ടന്റെ വിവാഹമാണ്... പോവണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ മനസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല... എന്റേട്ടൻ മറ്റൊരു പെണ്ണിന് സ്വന്തമാവുന്ന ആ കാഴ്ച... അത് ഞാനെങ്ങനെ സഹിക്കും...? പക്ഷെ പോയെ പറ്റൂ... അത് നേരിൽ കണ്ടാലേ ശ്രീയേട്ടൻ ഇനി എന്റേതല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ആവു. അഞ്ചു വർഷത്തെ പ്രണയം... സ്നേഹിച്ച ദിവസങ്ങളേക്കാൾ ഏറെ വഴക്കിട്ട ദിനങ്ങളാരുന്നു... ഏട്ടൻ ആരോടേലും സംസാരിച്ചാൽ... ആരെയേലും നോക്കിയാൽ... ഒന്ന് ചിരിച്ചാൽ.... ഒക്കെ ഞാൻ വഴക്കിടും. പലപ്പോഴും എന്റെ സ്വഭാവം ഏട്ടന് അസഹനീയമായി തീർന്നിട്ടുണ്ടെങ്കിലും ഏട്ടനത് സഹിച്ചു. അതൊക്കെ ഏട്ടനോടുള്ള എന്റെ സ്നേഹമായിരുന്നില്ലേ...? ഏട്ടനൊന്നു പിണങ്ങിയാൽ... ഒന്ന് മിണ്ടാതിരുന്നാൽ... ശ്വാസം മുട്ടും പോലാരുന്നു... പിന്നെങ്ങനെയാണ് ഈ ഒരു വർഷം ഏട്ടനോട് മിണ്ടാതെ കാണാതെ കടന്നു പോയത്.....? നിസ്സാര പ്രശ്നങ്ങളുടെ പേരിൽ വഴക്കിട്ടതും അകന്നതും ഒക്കെ ഞാനാണ്. കാണാൻ പല തവണ ശ്രമിച്ച ഏട്ടനെ ഞാൻ മനഃപൂർവം ഒഴിവാക്കി. എല്ലാത്തിനും കാരണം എന്റെ വാശി മാത്രമായിരുന്നു. എങ്കിലും മനസ്സിൽ ഏട്ടൻ മാത്രമായിരുന്നു. വഹട്സപ്പും ഫേസ്ബുക്കും ഒക്കെ നോക്കണത് പോലും ഏട്ടനെ കാണാൻ മാത്രമായിരുന്നു. എന്നിട്ടും മിണ്ടാൻ മാത്രം എന്റെ വാശി എന്നെ അനുവദിച്ചില്ല. ഒരാഴ്ച മുൻപാണ് അപ്രതീക്ഷിതമായി അമ്പല പടവുകൾ ഇറങ്ങി വരുന്ന ഏട്ടനെ കണ്ടത്. ഒപ്പം ഒരു പെൺകുട്ടിയും. ഉള്ളൊന്നു പിടഞ്ഞു... എന്നെ കണ്ടതും പുഞ്ചിരിച്ചുകൊണ്ട് ഏട്ടൻ അടുത്തേക്ക് വന്നു. ഏട്ടൻ...... ഇവിടെ..... ഇത് നീതു.. ഇവൾക്കിവിടെ ഒരു വഴിപാടുണ്ടായിരുന്നു. നീതു ആരെന്ന അർത്ഥത്തിൽ ഞാൻ ഏട്ടനെ നോക്കി.... മറുപടി പറഞ്ഞത് നീതുവാണ്‌..... അമ്മു ഞാൻ ശ്രീയുടെ മാമന്റെ മകൾ.... വരുന്ന ഞായറാഴ്ച ഞങ്ങളുടെ വിവാഹമാണ്..... ശ്രീ പറഞ്ഞു എനിക്ക് നിന്നെ നന്നായി അറിയാം.... . വിവാഹത്തിന് വരണം. ഒന്നും പറയാനാവാതെ നിശ്ചലയായി ഞാൻ നിന്നു... യാത്ര പറഞ്ഞു അവർ നടന്നു നീങ്ങുമ്പോഴും ഞാൻ നിറകണ്ണുകളുമായി അനങ്ങാതെ നിന്നു... എന്റെ ഏട്ടനൊപ്പം മറ്റൊരുവൾ... അതിനു ശേഷം ഈ നിമിഷം വരെ ഭ്രാന്തുപിടിച്ച പോലായിരുന്നു... ഊണില്ല.... ഉറക്കമില്ല...... കണ്ണടച്ചാൽ അവളും ഏട്ടനും പടവുകൾ ഇറങ്ങി വരുന്ന ആ കാഴ്ച... സമനില തെറ്റിയവളെ പോലാണ് ഞാനാ വിവാഹ സ്ഥലത്തെത്തിയത്. ആളൊഴിഞ്ഞ ഒരു കോണിൽ മാറി നിന്നു. എന്റേട്ടൻ മറ്റൊരാൾക്ക്‌ സ്വന്തമാവുന്ന ആ കാഴ്ച കാണാൻ..... അത് കഴിഞ്ഞാൽ.... അറിയില്ല ചിലപ്പോൾ ഞാനീ ജീവിതം...... ഏട്ടനില്ലാതെ ഞാനെങ്ങനെ...... താലികെട്ടിനുള്ള സമയമായി. കതിർമണ്ഡപത്തിനു മുന്നിൽ കൂടിയവർ എന്റെ കാഴ്ചയെ മറച്ചു. ഒരു കണക്കിന് അത് നന്നായി ആ കാഴ്ച കണ്ടാൽ ചിലപ്പോൾ ഹൃദയം പൊട്ടി ഞാൻ മരിച്ചു പോകും. ഉയർന്നു കേട്ട വാദ്യമേളങ്ങൾ മനസിനെ തകർത്തു..... ആ ചടങ്ങ് കഴിഞ്ഞിരിക്കുന്നു..... എന്റെ ഏട്ടൻ...... അല്ല ഇനി എന്റേതെന്നു പറയാൻ ആവില്ല.... നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി പോവാനായി തിരിഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി... തൊട്ടു പിന്നിൽ ഏട്ടൻ.... ഏട്ടൻ...... ഇവിടെ...... അപ്പോ കല്യാണം..... മറുപടി പറഞ്ഞത് വരനുമായി അടുത്തേക്ക് വന്ന നീതുവാണ്‌..... കല്യാണം കഴിഞ്ഞു പക്ഷെ എന്റേതാണെന്നു മാത്രം. എന്റെയും നന്ദേട്ടന്റെയും വിവാഹത്തിനാ അമ്മൂ ഞാൻ നിന്നെ ക്ഷണിച്ചത്. ഇത്രയും പറഞ്ഞു വധൂ വരന്മാർ തിരക്കിലേക്ക് നടന്നു നീങ്ങി... ശ്രീയേട്ടന്റെ മുഖത്തേക്ക് നോക്കാനാവാതെ കുനിഞ്ഞ ശിരസ്സുമായി ഞാൻ നിന്നു.... ഏട്ടനെന്നെ ചേർത്തു നിർത്തി. വിരൽത്തുമ്പുകൊണ്ട് എന്റെ മുഖം പിടിച്ചുയർത്തി..... അമ്മൂ നിനക്ക് തോന്നുന്നുണ്ടോ നിനക്ക് പകരമായി എന്റെ ജീവിതത്തിൽ മറ്റൊരാൾ വരുമെന്ന്....? ഈ ജന്മം മാത്രമല്ല വരും ജന്മങ്ങളിലും നിന്റെ സ്ഥാനത്തു മറ്റൊരാൾ ഉണ്ടാവില്ല..... ഏട്ടനിത് പറഞ്ഞപ്പോൾ പൊട്ടി കരഞ്ഞു കൊണ്ട് ഞാനാ നെഞ്ചിലേക്ക് വീണു... ✍ : ‌അതിഥി അമ്മു
22.9k കണ്ടവര്‍
7 ദിവസം
#

📔 കഥ

#📔 കഥ full part അമ്മയില്ലാതെ വളർന്ന പെണ്ണല്ലേ...അടക്കോം ഒതുക്കോം തീരെ ഉണ്ടാവില്ല ഉണ്ണിയെ...പോരാത്തതിന് ബാംഗ്ലൂരിൽ ജോലിയും..സ്വഭാവം ഒക്കെ എന്താണെന്ന് നമുക്ക് അറിയാൻ പറ്റില്ലല്ലോ എന്ന അമ്മയുടെ വാക്ക് കേട്ടിട്ട് മറുത്തൊന്നും ഞാൻ പറഞ്ഞില്ല .. അമ്മയുടെ വാക്കിനെ ശരി വെച്ചു ചേച്ചിയും സംസാരിച്ചതോടെ മനസ്സിൽ ദേഷ്യം വന്നെങ്കിലും അത് പുറത്തു കാണിക്കാൻ ഞാൻ കൂട്ടാക്കിയില്ല.. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇനി ഈ ബന്ധം മതി..അല്ലെങ്കിൽ കല്യാണമേ വേണ്ടെന്നുള്ള എന്റെ വാക്കുകൾ കേട്ടത് കൊണ്ടാകും ഒടുവിൽ മനസ്സില്ലാ മനസ്സോടെ അമ്മയും ചേച്ചിയും ഇതിനു സമ്മതിച്ചതും.. ബാങ്കിൽ ജോലി ചെയ്യുന്ന എനിക്ക് മൂന്നാല് ആലോചന വന്നെങ്കിലും ജാതകത്തിലെ പൊരുത്തവും ചൊവ്വാദോഷവും കാരണം ഓരോന്നായി മുടങ്ങി പോവുകയായിരുന്നു... ഉണ്ണിയ്ക്ക് വയസ്സ് 30 ആയി...ഇനി എപ്പോഴാ എന്റെ മോനൊരു മംഗല്യ യോഗം ഉണ്ടാകുന്നത് എന്ന അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ...ഞാൻ എന്നാ ഇനി കെട്ടുന്നില്ല പ്രശ്നം തീർന്നില്ലേ എന്ന് പല തവണ അമ്മയുടെ മുഖത്തു നോക്കി പറയാൻ തോന്നിയെങ്കിലും...ചെറുപ്പത്തിലേ അച്ഛൻ മരിച്ച ഞങ്ങളെ വളർത്തി വലുതാക്കാൻ അമ്മ സഹിച്ച ബുദ്ധിമുട്ടുകൾ ആലോചിക്കുമ്പോൾ ദേഷ്യവും സങ്കടവും എല്ലാം ഞാൻ മനസ്സിൽ തന്നെ ഒതുക്കുകയായിരുന്നു ഒടുവിൽ അകന്ന ബന്ധത്തിൽ ഉള്ളൊരു അമ്മാവൻ ആണ് ലെച്ചുന്റെ ആലോചന കൊണ്ട് വന്നത്...ജാതകങ്ങൾ തമ്മിൽ നല്ല പൊരുത്തം ഉണ്ടെങ്കിലും...അമ്മയ്ക്കും ചേച്ചിക്കും ഒരു കുറവായി തോന്നിയത് ലെച്ചു പാവപ്പെട്ട കുടുംബത്തിലെ ആയിരുന്നു എന്നുള്ളതാണ്... നമ്മളെക്കാൾ സാമ്പത്തികം വളരെ കുറവാ മോനെ അവർക്ക്...ഈ ബന്ധം നമുക്ക് വേണ്ടാ ഉണ്ണിയെ എന്ന് ഓരോ ദിവസം അമ്മ പറയുമ്പോൾ...അതെല്ലാം വലത്തേ ചെവിയിലൂടെ കേട്ടു ഇടത്തേ ചെവിയിലൂടെ കളയുകയാണ് ഞാൻ ചെയ്തത്... നിനക്ക് നല്ല സാമ്പത്തികം ഉള്ള വീട്ടിൽ നിന്നും പെണ്ണ് കിട്ടില്ലെടാ...എന്തിനാ വെറുതെ പോകുന്ന വയ്യാവേലിയൊക്കെ തലയിൽ എടുത്തു വെക്കുന്നത് എന്ന് ചേച്ചിയും പറഞ്ഞു തുടങ്ങിയതോടെ അവർക്ക് ഈ ബന്ധത്തിൽ താല്പര്യം ഇല്ലെന്നു എനിക്കേറെക്കുറെ മനസ്സിലായി കഴിഞ്ഞിരുന്നു... ഇനിയും പെണ്ണാലോചിച്ചു മറ്റുള്ളവരുടെ മുൻപിൽ ഒരു സഹതാപ കഥാപാത്രം ആയി നിൽക്കാൻ വയ്യാത്തത് കൊണ്ടാണ്.... ലെച്ചുവിനെ തന്നെ മതിയെന്ന് ഞാൻ വാശി പിടിച്ചതും.... പെണ്ണ് കാണാൻ പോയി...തിരികെ വീട്ടിൽ വന്നു കയറിയതും...നമ്മുടെ വീടിന്റെ അടുക്കളയുടെ അത്ര പോലുമില്ല അവരുടെ വീട്....നിനക്ക് നിന്റെ അമ്മ പറയുന്നത് പോലെ അനുസരിച്ചുടെ എന്ന്...അഭിമാനിമാരായ അമ്മാവന്മാർ ഉപദേശം തുടങ്ങിയതോടെ....എന്റെ മനസ്സ് മാറാൻ അവരെ വിട്ടതും അമ്മ തന്നെയാണെന്ന് എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു.. ആവശ്യത്തിൽ കൂടുതൽ സ്വത്തും പണവും നമുക്കില്ലേ അമ്മാവാ...ഇങ്ങനെയൊക്കെ സമ്പാദിച്ചു കൂട്ടിയിട്ട് മരിക്കുമ്പോൾ നമ്മൾ ഒന്നും കൂടെ കൊണ്ടു പോകുന്നില്ലല്ലോ എന്ന് ഞാൻ പറഞ്ഞു നിർത്തിയപ്പോൾ...അവൾ ഇവന് എന്തോ കൈ വിഷം കൊടുത്തു എന്നാണ് അമ്മാവൻ മറുപടി പറഞ്ഞതും... പണത്തിന്റെ കാര്യം പറഞ്ഞു എന്റെ മനസ്സ് മാറ്റാൻ കഴിയില്ല എന്നവർക്ക് മനസ്സിലായതോടെ...പെണ്ണിന് നിറമില്ല, പൊക്കമില്ല, മുടിയില്ല,ബാംഗ്ലൂരിൽ താമസിക്കുന്നത് കൊണ്ട് സ്വഭാവം കൊള്ളില്ല എന്നുള്ള വാക്കുകൾ ആയി പിന്നീടങ്ങോട്ട്.. ചെറുപ്പത്തിലേ അമ്മ മരിച്ചു പോയതല്ലേ....ഒരു കുടുംബം എങ്ങനെ നോക്കണം എന്ന് അവൾക്കു അറിയില്ലെടാ ഉണ്ണിയെ..നമുക്ക് മറ്റേതെങ്കിലും ആലോചന നോക്കിയാൽ പോരെ എന്ന്.. എന്റെ മനസ്സ് മാറാൻ അവസാനമായി ഒരു ശ്രമം കൂടി അമ്മ നടത്തിയെങ്കിലും...ഞാൻ അമ്മ പറയുന്നത് പോലെ അനുസരിക്കാം...ഈ വിവാഹത്തിൽ നിന്നും പിന്മാറാം..പക്ഷെ മറ്റൊരു വിവാഹത്തിന് എന്നേ ഇനി നിർബന്ധിപ്പിക്കരുത് എന്നാണ് ഞാൻ മറുപടി കൊടുത്തതും... നീ എന്നാ നിന്റെ ഇഷ്ട്ടം പോലെ ചെയ്തോ എന്ന് ദേഷ്യപ്പെട്ടു അമ്മ മുൻപിൽ നിന്നും എഴുന്നേറ്റ് പോയപ്പോൾ... എനിക്ക് പേടി മുഴുവൻ.. വന്നു കേറാൻ പോകുന്ന ലെച്ചുവിന്റെ കാര്യം മാത്രം ആലോചിച്ചായിരുന്നു അവരുടെ വാക്കിനെ മറി കടന്നു ലെച്ചുവിനെ കെട്ടിയാൽ എന്നോടുള്ള ദേഷ്യം അവളോട്‌ തീർക്കും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് അമ്പല നടയിൽ വെച്ചു താലി ചാർത്തി ലെച്ചുനെ എന്റെ ജീവിതത്തിന്റെ ഭാഗം ആക്കിയതും.. ആദ്യ രാത്രിയിൽ തന്നെ വീട്ടുകാർക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലാതെയാണ് ഞാൻ ലെച്ചുനെ കെട്ടിയത് എന്നുള്ള സത്യം ഞാൻ തുറന്നു പറഞ്ഞപ്പോൾ എന്റെ മുഖത്തേക്ക് നോക്കി ചിരിക്കുക മാത്രമാണ് അവൾ ചെയ്തത്... എന്നും ഈ ചിരി അവളുടെ മുഖത്തു തന്നെയുണ്ടാകണേ എന്ന് പ്രാർത്ഥിച്ചു ഓരോ ദിവസം തള്ളി നീക്കുമ്പോഴും കാരണം കിട്ടുമ്പോൾ ഒക്കെ അമ്മ ലെച്ചുവിനെ ശകാരിക്കുക്കുമായിരുന്നു. ഭക്ഷണം ഉണ്ടാക്കുമ്പോൾ...വായിൽ വെക്കാൻ കൊള്ളത്തില്ലല്ലോടി ഇതൊക്കെ എന്ന് പറയാനും...ഡ്രെസ്സുകൾ കഴുകുമ്പോൾ അഴുക്കൊന്നും പോയിട്ടില്ല...മര്യാദയ്ക്ക് തേച്ചു കഴുകേടി എന്ന് ദേഷ്യത്തോടെ അമ്മ പറയുന്നതൊക്കെ കാണുമ്പോഴും...കുറെയൊക്കെ ഞാൻ കണ്ടില്ല എന്ന് തന്നെ നടിച്ചു... എങ്കിലും...ലെച്ചുവിന്റെ കഷ്ടപ്പാടുകൾ കാണുമ്പോൾ അവൾ എന്റെ ഭാര്യയാണ്..അല്ലാതെ വീട്ടു ജോലിക്കാരിയല്ല എന്ന് ഒരിക്കൽ സഹികെട്ടപ്പോൾ ഞാൻ അമ്മയോട് പറഞ്ഞതിന്...ഞാൻ അവൾക്ക് അല്ലെങ്കിലും ജോലിക്കാരിയുടെ പരിഗണന മാത്രമേ കൊടുക്കു എന്നുള്ള മറുപടിയാണ് അമ്മ തിരിച്ചു പറഞ്ഞതും... പൊതുവെ അയൽവാസികളോട് അധികം സംസാരിക്കാത്ത ഞങ്ങൾ.. ലെച്ചുവിന്റെ വരവോടെ...അവൾ ചുറ്റു വട്ടത്തുള്ള വീട്ടുകാരുമായി നല്ല സൗഹൃദം ഉണ്ടാക്കിയതോടെ...പെണ്ണ് ബാംഗ്ലൂരിൽ ഉള്ള സ്വഭാവം ഇവിടെയും കാണിച്ചു തുടങ്ങി എന്നാണ് അമ്മ പറഞ്ഞത് ഒരു ദിവസം ജോലി കഴിഞ്ഞു വന്ന ഞാൻ കണ്ടത് ലച്ചുവിന്റെ കവിളത്ത് തിണർത്തു കിടക്കുന്ന കൈ വിരൽ പാടുകളായിരുന്നു ഡ്രസ്സ്‌ തേക്കുന്നതിന്റെ കൂട്ടത്തിൽ അമ്മയുടെ ഒരു സാരി കുറച്ചു കത്തി പോയി...അതിന്റെയാ ഈ സമ്മാനം എന്ന് തമാശ രൂപേന ലെച്ചു പറഞ്ഞെങ്കിലും.. കൺപീലികളിൽ ഉണ്ടായിരുന്നു അവളുടെ കണ്ണീരിന്റെ നനവ്.. ഉണ്ണിയേട്ടൻ ഇത്‌ പോലെ ഉള്ള കാര്യങ്ങൾക്കൊന്നും അമ്മയോട് വഴക്കിടരുത്..തെറ്റ് എന്റെ ഭാഗത്തു തന്നെയല്ലേ എന്ന് തോളിൽ തലവെച്ചവൾ പറയുമ്പോഴും നീ എന്താ ലെച്ചു ഇത്ര പാവമായി പോയത്‌ എന്നാണ് ഞാൻ ചോദിച്ചത്... ഞാൻ പറഞ്ഞത് പോലും കേൾക്കാതെ.. ചായ അടുപ്പത്തു വെച്ചിരിക്കുവാ...തിളച്ചു പോയോ ആവോ എന്ന് പറഞ്ഞു വേവലാതി പെട്ട് അടുക്കളയിലേക്ക് ഓടുന്ന അവളെ കാണുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. അമ്മയുടെ മനസ്സ് മാറും...എല്ലാം വിധി പോലെ തന്നെ വരട്ടെ എന്ന് കരുതി ജീവിതം മുന്നോട്ടു പോകുമ്പോഴാണ്...വീടിനു വെളിയിൽ വെച്ചു കാലു തെന്നി അമ്മ വീഴുന്നത്... നടുവിനും കാലിനും സാരമായി പരുക്കേറ്റ അമ്മയ്ക്ക് കുറച്ചു നാൾ ഡോക്ടർ വിശ്രമം പറഞ്ഞതോടെ.. അമ്മയുടെ കാര്യങ്ങൾ നോക്കാൻ ചേച്ചിയെ കുറച്ചു നാൾ വീട്ടിൽ കൊണ്ട് നിർത്താം എന്ന് പറഞ്ഞ എന്നേ ലെച്ചു തടയുകയായിരുന്നു... എന്തിനാ വെറുതെ ഇനിയും അമ്മയെ ദേഷ്യം പിടിപ്പിക്കുന്നത് ലെച്ചുവെ.. എന്ന് സഹതാപം നിറഞ്ഞ വാക്കുകളോടെ ഞാൻ പറയുമ്പോഴും...അമ്മയ്ക്ക് എന്നോട് അല്ലേ ദേഷ്യം..ഇത്‌ പോലെ ഒരു സമയത്ത് അമ്മയെ ശുസ്രൂഷിക്കാതെ ഞാനും ദേഷ്യം കാണിച്ചാൽ പിന്നേ അമ്മയും ഞാനും തമ്മിൽ എന്താണ് വ്യത്യാസം ഉള്ളത് ഉണ്ണിയേട്ടാ എന്നാണ് ലെച്ചു പറഞ്ഞതും കിടന്നിടത്തു നിന്നു എഴുന്നേൽക്കാൻ പര സഹായം വേണ്ടി വന്നതോടെ...ഞാൻ ജോലിക്ക് പോകുമ്പോൾ... ഗത്യന്തരം ഇല്ലാതെ അമ്മ സഹായത്തിനു വിളിച്ചത് ലെച്ചുവിനെ ആയിരുന്നു... ഭക്ഷണത്തിനു രുചി പോരാ എന്ന് എപ്പോഴും കുറ്റപ്പെടുത്തിയ അമ്മയെ...ഭിത്തിയോട് ചാരി കിടത്തി...സാവകാശം കഞ്ഞി കോരി അവൾ കൊടുക്കുമ്പോൾ....ഒന്നും മിണ്ടാതെ അമ്മ അതെല്ലാം കഴിക്കുന്നത് റൂമിനു വെളിയിൽ മറഞ്ഞിരുന്നു ഞാൻ കാണുമായിരുന്നു... അമ്മയ്ക്ക് വേദന കലശലാകുമ്പോൾ കുഴമ്പുമെടുത്തു നടുവും കാലും തിരുമ്മി കൊടുക്കാൻ ഞാൻ പോകുമ്പോൾ... അടുക്കളയിൽ ചെയ്തു കൊണ്ടിരിക്കുന്ന പണികൾ തീർന്നില്ലെങ്കിലും..ഇതൊക്കെ ഞാൻ ചെയ്തോളാം...ഉണ്ണിയേട്ടൻ പോയി ഓഫീസിൽ ഉള്ള എന്തെങ്കിലും ഉണ്ടെങ്കിൽ ചെയ്തു തീർക്കാൻ പറഞ്ഞു സ്നേഹത്തോടെ ലെച്ചു എന്നേ ശാസിക്കുമായിരുന്നു... മതിവരുവോളം അമ്മയ്ക്ക് കാലു തടവി കൊടുക്കാനും...മെല്ലെ തോളിലൂടെ കൈ ഇട്ടു പതിയെ പതിയെ അമ്മയെ ലെച്ചു നടത്തുന്നത് കാണുമ്പോൾ...പലപ്പോഴും എന്റെ മുഖത്തേക്ക് നോക്കാൻ ഉള്ള മടി കൊണ്ട് അമ്മ മുഖം താഴ്ത്തി കളയുകയാണ് ചെയ്തിരുന്നത്.. ഒരുപാട് വേദനിപ്പിച്ചിട്ടും തനിക്കൊരു ആപത്തു വന്നപ്പോൾ...ലെച്ചു തന്ന സ്നേഹവും കരുതലും കണ്ടത് കൊണ്ടാകണം...ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും മോൾക്ക്‌ എന്നോട് ദേഷ്യം ഒന്നുമില്ലേ എന്ന് അമ്മ അവളോട്‌ ഒരു നിമിഷത്തിൽ ചോദിച്ചതും... അതിനു മറുപടിയെന്നോണം പുഞ്ചിരിച്ചു കൊണ്ട് ലെച്ചു പറഞ്ഞു...ചെറുപ്പത്തിലേ അമ്മ മരിച്ചു പോയാൽ പെണ്മക്കളുടെ സ്വഭാവം കൊള്ളില്ല, പക്വത ഉണ്ടാവില്ല എന്നുള്ളത് വെറും തെറ്റിദ്ധാരണ മാത്രമാണമ്മേ... അമ്മയുടെ കാഴ്ചപ്പാട് ആണ് ശരിയെങ്കിൽ...കുട്ടിക്കാലത്തു അച്ഛൻ മരിച്ചു പോയ ഉണ്ണിയേട്ടനും ഇപ്പൊ വഴി തെറ്റി പോകേണ്ടതായിരുന്നില്ലേ എന്ന ലെച്ചുവിന്റെ ചോദ്യത്തിന് മറുപടി ഇല്ലാതെ അമ്മ തല താഴ്ത്തി... അമ്മയില്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് അച്ഛൻ എന്നേ വളർത്തിയത്..പക്ഷെ എത്രയൊക്കെ ആയാലും അച്ഛന്റെ സ്നേഹവും അമ്മയുടെ സ്നേഹവും രണ്ടും രണ്ടു തന്നെയല്ലേ.... അമ്മയിൽ നിന്നും കേൾക്കേണ്ട ഒരുപാട് നല്ല ഉപദേശങ്ങൾ അച്ഛൻ പകർന്നു നൽകിയത് ഇന്നും മായാതെ തന്നെ മനസ്സിൽ കിടപ്പുണ്ട്....ആ ഒരു വിശ്വാസം അച്ഛന് ഉള്ളത് കൊണ്ടാണ് ജോലി ചെയ്യാൻ നിറഞ്ഞ മനസ്സോടെ തന്നെ എന്നേ അനുഗ്രഹിച്ചു അയച്ചതും..നാടിനല്ല കുഴപ്പം...സ്വഭാവം കൊള്ളില്ലെങ്കിൽ എവിടെ പോയാലും ഒരേ ഗതി ആയിരിക്കും..അതിനു ബാംഗ്ലൂർ തന്നെ പഠിക്കണം ജോലി ചെയ്യണം എന്നൊന്നും ഇല്ലമ്മേ എന്ന് ചിരിയോടെ തന്നെ കാലു തടവി കൊടുത്തു ലെച്ചു പറയുമ്പോൾ അമ്മയുടെ കണ്ണുകൾ സാവധാനം നിറഞ്ഞിരുന്നു... നമുക്കൊരാപത്തു സമയത്തോ..അത്യാവശ്യ സമയത്തോ...ബന്ധുക്കളെക്കാൾ കൂടുതൽ ഒരു പക്ഷെ ഉപകരിക്കുന്നത് അയൽവാസികൾ ആയിരിക്കും എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളത് കൊണ്ടാണ്...അടുത്തുള്ളവരുമായി ഞാൻ നല്ല സൗഹൃദം സ്ഥാപിച്ചത്....അല്ലാതെ ഞാൻ മോശക്കാരി ആയത് കൊണ്ടല്ലമ്മേ... കേറി വരുന്ന പെണ്ണിന്റെ പൊന്നോ പണമോ നോക്കി മാത്രം സ്നേഹം കൊടുക്കാതെ മനസ്സറിഞ്ഞു കൊടുക്കുമ്പോളാണ് യഥാർത്ഥത്തിൽ അതൊരു കുടുംബമായി മാറുന്നത്... ഉണ്ണിയേട്ടന്റെ വധുവായി ഈ വീട്ടിലേക്കു കയറി വരുമ്പോഴും ഞാൻ ആഗ്രഹിച്ചത്...ഉണ്ണിയേട്ടനെക്കാൾ കൂടുതൽ അമ്മയുടെ സ്നേഹം തന്നെയായിരുന്നു...അതൊരു പക്ഷെ അമ്മയില്ലാതെ വളർന്ന എനിക്ക്.. അതെങ്ങനെ ആയിരിക്കും എന്നുള്ളത് അറിയാൻ ഉള്ള ആഗ്രഹം കൊണ്ടായിരിക്കാം... ഇനിയെങ്കിലും സ്നേഹത്തെ ..മറ്റു പലതിനോടും താരതമ്യം ചെയ്തു മാത്രം കൊടുക്കാൻ നിൽക്കരുത് എന്ന് അമ്മയോട് പറയുമ്പോഴും ലെച്ചുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു... അവളുടെ കൈകൾ മുറുകെ പിടിച്ചു കരയുന്ന അമ്മയെ കണ്ടപ്പോൾ...അവളോടുള്ള ദേഷ്യവും വെറുപ്പും ആ കരച്ചിലിലൂടെ ഇല്ലാതാകുകയാണെന്നു എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു.. അമ്മ പറയാറുള്ളത് പോലെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചവർക്ക് ഒരു കുടുംബം എങ്ങനെയാണു നോക്കേണ്ടത് എന്നറിയില്ലെങ്കിൽ..നമുക്കിന്നൊരുമിച്ചു ഇന്ന് സ്നേഹത്തോടെ ഇങ്ങനെ സംസാരിക്കാൻ കൂടി കഴിയുമായിരുന്നില്ല എന്ന് ലെച്ചു പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു കഴിഞ്ഞിരുന്നു അമ്മ.... കണ്ണുകൾ തുടച്ചു ഇറങ്ങി വന്ന ലെച്ചു...റൂമിനു വെളിയിൽ നിൽക്കുന്ന എന്നേ കണ്ടതോടെ...ഉണ്ണിയേട്ടനു ചായ ഇപ്പൊ കൊണ്ടു വരാമെന്നു പറഞ്ഞു ധൃതിയിൽ അടുക്കളയിലേക്ക് നടന്ന അവളുടെ കൈയിൽ പിടിച്ചു എന്റെ നെഞ്ചിലേക് ഞാൻ അവളെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു... ലോകത്തു സ്ത്രീയേക്കാളും വലിയ ധനം വേറെ ഒന്നുമില്ലെന്ന്... #sreejith
51.7k കണ്ടവര്‍
9 ദിവസം
#

📔 കഥ

full part കുളപ്പുരയിൽ നിന്നും ഈറൻ മാറി പുറത്തേക്കിറങ്ങുമ്പോൾ തമ്പ്രാൻകുട്ടി കുളപ്പടവിൽ നിൽപ്പുണ്ടായിരുന്നു... പേടി കൊണ്ട് എന്റെ ശ്വാസം നിലച്ചപോലെ തോന്നി... പെട്ടെന്ന് പടവുകൾ കയറാൻ തുടങ്ങുമ്പോൾ ബലിഷ്ഠമായ കൈകൾ എന്നെ പുറകോട്ടു വലിച്ചു കുളപ്പുരയുടെ ചുമരോട് ചേർത്തു നിർത്തി... ഒച്ചവയ്ക്കാൻ ശ്രമിച്ചിട്ടും തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്കു വരുന്നില്ല... പെട്ടെന്ന് ആരെങ്കിലും ഒന്ന് വന്നെങ്കിൽ എന്നു വിചാരിച്ചു എന്റെ കണ്ണുകൾ ചുറ്റും തിരഞ്ഞു...ദയനീയമായി നോക്കുന്ന എന്റെ മുഖത്തിനു അടുത്തേക്ക് അനന്തേട്ടന്റെ മുഖം അടുത്ത് വന്നു... പെട്ടെന്നുണ്ടായ ധൈര്യത്തിൽ സർവ്വശക്തിയുമെടുത്തു അയാളെ തള്ളിമാറ്റിയ ശേഷം തിരിഞ്ഞു നോക്കാതെ ഓടി.... വീട്ടിലെത്തിയിട്ടും ശരീരത്തിന്റെ വിറയൽ മാറിയിരുന്നില്ല... കരഞ്ഞു തളർന്നപ്പോഴാണ് അമ്മയിനിയും മനയ്ക്കലിൽ നിന്നും എത്തിയില്ലല്ലോ എന്നോർത്ത്... സമയം വൈകുംതോറും ആധികയറി... ഇനി എന്നോടുള്ള ദേഷ്യത്തിന് അനന്തേട്ടൻ അമ്മയെ അപകടപ്പെടുത്തുമോ?? അമ്മയെ അന്വേഷിച്ചു മനയ്ക്കലേക്കു പോകാനുള്ള ധൈര്യവും ഇല്ല... * * * * * * * ഓർമ്മവച്ച നാൾ മുതൽ അമ്മ മനയ്ക്കലെ അടുക്കളകാരിയാണ്.. അവിടത്തെ അടുക്കളയിൽ തന്നെയായിരുന്നു എന്റെ കുട്ടിക്കാലവും... കീഴ്ജാതിയിൽ പെട്ടതാണെങ്കിലും വാല്യക്കാരിയുടെ മോളാണെങ്കിലും അവിടത്തെ തമ്പ്രാട്ടി സുഭദ്രാമ്മ എന്നാണ് വിളിച്ചു ശീലിപ്പിച്ചത്... പക്ഷെ തമ്പ്രാന്റെ മുന്നിൽ പെട്ടുപോവുന്നതു തന്നെ പേടിയായിരുന്നു... പണ്ടെപ്പോഴും ഓർക്കാറുണ്ടായിരുന്നു അതിസുന്ദരിയും സ്നേഹമയിയുമായ സുഭദ്രാമ്മ എങ്ങനെ വയസ്സനും പരുക്കനുമായ തമ്പ്രാനെ കല്യാണം കഴിചത്തെന്നു ... വളർന്നപ്പോഴാണ് മനസ്സിലായത് നാട്ടുകാരുടെ ഇടയിൽ തന്നെ അതിനുള്ള ഉത്തരവുമുണ്ടെന്നു കാരണം സുഭദ്രാമ്മയുടെ കല്യാണത്തിന്റെ അന്നാണ് എന്റെ അമ്മാമൻ അതായതു മനയിൽ പുറം ജോലിക്കാരനായിരുന്നു ശങ്കുമ്മാമന്റെ ശവം ആറ്റിൽ പൊന്തിയത്...സുഭദ്രാമ്മ എട്ടിൽ പെറ്റതു ആ ഉത്തരത്തിനു ആക്കം കൂട്ടി... ആരും പരസ്പരം തുറന്നുപറഞ്ഞില്ലെങ്കിലും അനന്തേട്ടനോട് എന്റെ അമ്മയ്ക്കുള്ള അതിരുകവിഞ്ഞ സ്നേഹവും, തമ്പ്രാനുള്ള നീരസവും അത് സത്യമാണെന്നു തോന്നാറുണ്ട്... ഓർമ്മവച്ച കാലം മുതൽ എനിക്ക് കൂട്ട് അനന്തെട്ടനായിരുന്നു.. ചെറുപ്പത്തിലെന്നോ എന്റെ കൂടെ കളിച്ചതിനു അനന്തേട്ടന് തമ്പ്രാന്റെ കൈയിൽ നിന്ന് കിട്ടിയ അടിയുടെ വേദന എന്റെ ഹൃദയത്തിലിന്നുമുണ്ട്... അതില്പിന്നെയാണ് ഞങ്ങൾ അകന്നത്... പിന്നെ ഞാൻ അടുക്കളയിൽ തന്നെ ഒതുങ്ങിക്കൂടി... അപ്പോഴും പല കാരങ്ങളുണ്ടാക്കി തമ്പ്രാൻ അനന്തേട്ടനെ തല്ലുന്നത് കാണാറുണ്ട്... മാറിയിരുന്നു കരയുന്ന സുഭദ്രാമ്മയെയും...അന്നത്തെ അനന്തേട്ടന്റെ മുഖം നെഞ്ചിലെന്നും ഒരു വിങ്ങലായിരുന്നു... ഒരിക്കൽ തമ്പ്രാന്റെ മേശയിലുണ്ടായിരുന്ന പണം കാണാതെ പോയി അന്ന് അന്വേഷണവും വിചാരണയും അമ്മയുടെ നേർക്കായി... ഗതികേടുകൊണ്ട് വാല്യക്കാരി മോഷ്ടിച്ചതാണെന്ന് തമ്പ്രാൻ തീർത്തുപറഞ്ഞു... അന്ന് അമ്മയെ രക്ഷിക്കാൻ അനന്തേട്ടനാണ് മോഷ്ടിച്ചതെന്നു എനിക്ക് പറയേണ്ടി വന്നു... അത് സത്യമാണെന്നു തെളിഞ്ഞപ്പോൾ തെങ്ങിൽ കെട്ടിയിട്ടു ബെൽറ്റ്‌ കൊണ്ടുള്ള അടിയും, നാണക്കേടുമാണ് എന്നോടുള്ള പകയ്ക്കു കാരണം... പിന്നെ ദേഷ്യത്തോടെ അല്ലാതെ എന്നെ നോക്കിയിട്ടില്ല... മിണ്ടിയിട്ടില്ല... സുഭദ്രാമ്മയുടെ കനിവ് കൊണ്ട് അനന്തേട്ടൻ പഠിച്ച സ്കൂളിൽ തന്നെയാണ് ഞാനും പഠിച്ചത്... അന്ന് നന്നായി പഠിക്കുകയും ക്ലാസ്സിൽ ഒന്നാമതെത്തുകയും ചെയ്തതോടെ എന്നെ ആ സ്കൂളിൽ പഠിപ്പിക്കരുതെന്നും ഞാൻ ഉണ്ടെങ്കിൽ അനന്തേട്ടൻ അവിടെ പഠിക്കില്ലെന്നും തീർത്തുപറഞ്ഞു...അമ്മയ്ക്ക് ആ കുടുംബത്തോടുള്ള കടപ്പാട് കാരണം എന്നെ ദൂരെയുള്ള മറ്റൊരു സ്കൂളിൽ അയച്ചു... പിന്നെ ഞങ്ങൾ തമ്മിൽ കാണാതായി... വലുതാവും തോറും അനന്തേട്ടൻ തെമ്മാടിയായി വളർന്നത് സുഭദ്രാമ്മയ്ക്കു വല്യ സങ്കടമുണ്ടാക്കി... അതിനിടയിൽ തമ്പ്രാൻ മരിച്ചു... പക്ഷെ ചെറുപ്പത്തിൽ മനസ്സിനേറ്റ മുറിവുകൾ കാരണമായിരിക്കാം തമ്പ്രാൻ മരിച്ചിട്ട് കർമങ്ങൾ ചെയ്യാൻ പോലും അനന്തേട്ടൻ നിന്നില്ല അതോടെ കുടുംബങ്ങൾക്കിടയിലും അനന്തേട്ടൻ ഒറ്റപ്പെട്ടു.... ഒരിക്കൽ അമ്മയ്ക്ക് വയ്യാതായപ്പോഴാണ് അമ്മയ്ക്ക് പകരം ഞാൻ മനയിലേക്കു പോകുന്നത്... അന്ന് ഞാൻ വിളമ്പിയ കറി എന്റെ ദേഹത്തേക്ക് ഒഴിച്ചാണ് എന്നോടുള്ള ദേഷ്യം കാണിച്ചത്... പിന്നെ അങ്ങോട്ട്‌ പോകാൻ തന്നെ പേടിയായിരുന്നു പക്ഷെ അമ്മയുടെ നിർബന്ധം കൊണ്ട് വീണ്ടും പോയി... അന്ന് അടുക്കളയിൽ വച്ച് എന്നെ കയറി പിടിച്ചു... സുഭദ്രാമ്മ കാണുകയും അനന്ദേട്ടനെ മുഖമടച്ച് തല്ലുകയും ചെയ്തു... അതോടെ എന്നോടുള്ള പക കൂടിക്കാണും... * * * * * * * ചിന്തകളിങ്ങനെ കാടുകയറിയപ്പോഴാണ് അമ്മ വന്നു കയറിയത്... വൈകിയതെന്തേ എന്നു ചോദിക്കുമ്പോഴേക്കും അമ്മ പൊട്ടി കരയുകയാരുന്നു.... മോളെ അനന്തൻ കുളപ്പടവിൽ തലയിടിച്ചു വീണു... ഐ സി യൂലാ... അത് കേട്ടതും നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി... നിന്നെ അവന് ഇഷ്ടമാണെന്നും കല്യാണം കഴിച്ചു കൊടുക്കാമോ എന്നും ചോദിച്ചു നിന്നോട് സമ്മതം ചോദിക്കാൻ നിന്നെ തേടി ഇറങ്ങിയതാ എന്റെ കുട്ടി... അമ്മയുടെ വാക്കുകൾ ഇടിയേറ്റതു പോലെയാണ് കേട്ടുനിന്നതു... രാത്രി മുഴുവൻ ഉറങ്ങാതെ പ്രാർത്ഥനയുമായി എങ്ങനെ നേരം വെളുപ്പിച്ചെന്നറിയില്ല... രാവിലെ അമ്മയുടെ കൂടെ ആശുപത്രിയിലേക്ക് പോയി... എല്ലാരുടേം പ്രാർത്ഥന കൊണ്ടാവണം ഞങ്ങൾ എത്തുമ്പോഴേക്കും അനന്തേട്ടന് ബോധം വീണിരുന്നു... അകത്തു കയറി കണ്ടപ്പോൾ എന്നോട് ഒന്നും സംസാരിച്ചില്ല തിരിച്ചുപോരാൻ നേരം അനന്തേട്ടൻ എന്റെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു... കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു..എന്നെ അവിടെ പിടിച്ചുനിർത്താൻ ശക്തിയുണ്ടായിരുന്നു ആ കണ്ണുനീരിനു.. പ്രണയിച്ചു പുറകെ നടക്കാനും... സ്നേഹം പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്നും അറിയില്ല... പക്ഷെ ഇഷ്ടമാണ് തന്നെ എനിക്ക്... അത് പറയാനാ ഞാൻ... വാക്കുകൾ മുഴുവിപ്പിക്കാനാവാതെ ആ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു... കട്ടിലിൽ കൂടെ ഇരുന്നു...വിറയാർന്ന ആ ചുണ്ടുകളിലേക്കു എന്റെ ചുണ്ടുകൾ ചേർക്കുമ്പോൾ പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ കളിക്കൂട്ടുകാരനെ തിരിച്ചു കിട്ടുകയായിരുന്നു.... പണ്ടെന്നോ പാതിയിൽ നിർത്തിയ ഒരുമിച്ചുള്ള യാത്ര വീണ്ടും തുടങ്ങുകയായിരുന്നു...
26.7k കണ്ടവര്‍
15 ദിവസം
#

📔 കഥ

മുറപ്പെണ്ണ് ( പാർട്ട്‌ - 4 ) ********************** "അമ്മ കതക് തുറന്ന് പുറത്ത് വന്നു... ആരാണ് ഈ വെളുപ്പാൻ കാലത്ത്... ഇത് ദേവികയുടെ വീടല്ലേ... അതേ കുട്ടിയേതാണ്... ഞാൻ അമ്പലത്തിൽ ഇടയ്ക്ക കൊട്ടുന്ന അഭിജിത് ആണ്... അഭി എന്ന് പറഞ്ഞാൽ ദേവികയ്ക്കു അറിയാം... ഓഹ് നമ്മുടെ മാരനായിലേ ഗോവിന്ദൻ മാരാരുടെ കുട്ടിയല്ലേ.. അതേ.. അമ്മേ "തിരുമേനി പറഞ്ഞിരുന്നു വെളുപ്പിന് പോരുമ്പോൾ ദേവികയെയും കൂടേ കൂട്ടണം എന്ന് അല്ലെങ്കിൽ പിന്നെ ഒറ്റയ്ക്ക് വരേണ്ടി വരില്ലേ... "അതേതായാലും നന്നായി കുട്ടി ഒറ്റയ്ക്ക് അവളേ എങ്ങനെ അയയ്ക്കും എന്ന് നിരീച്ചിരിയ്ക്കുകയായിരുന്നു ഞാൻ... അവൾ ഇപ്പോൾ വരൂ ട്ടോ.. ക്ഷമയോടെ ഞാൻ അവിടേ കാത്തു നിന്നു.. മാഷേ മാഷെന്താ ഇവിടേ... ഇത്രയും രാവിലെ.. "അല്ല ഇത്രയും ധൈര്യമുള്ള ആളിനെ കൂടേ കൂട്ടാൻ വന്നതാണ് അമ്പലത്തിലേക്ക്... കളിയാക്കല്ലേ.. മാഷേ... എന്താണ് മാഷേ ആകേ ഒരു വിഷമം മുഖത്തിന്‌ ഉറക്ക ക്ഷീണം.. "ഒന്നുല്ല്യ മാഷേ വാ പോയേക്കാം തേവരെ കണ്ടു തൊഴുമ്പോൾ എല്ലാം മാറുമായിരിയ്ക്കും മാഷേ.... എന്റെ ജീവിതം ഇങ്ങനെ ആയി പോയി മാഷേ... "ദേവിക തനിക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ തുറന്ന് പറയാം... "ആരുമില്ല എന്നൊരു തോന്നൽ ആദ്യം മാറ്റണം.... ശരിക്കും തനിക്ക് എന്തോ പ്രശ്നങ്ങൾ ഉണ്ടല്ലോ... അതിപ്പോൾ എന്താണേലും പറഞ്ഞോളൂ... അതിപ്പോൾ മാഷിനോട് പറഞ്ഞാലും എനിക്കാ സങ്കടങ്ങളിൽ നിന്നും മോചനമുണ്ടാകുമോ എന്നറിയില്ല... അതിപ്പോൾ പറയാതെ എങ്ങനെ അറിയാനാണ് ദേവിക... താൻ ആരെയെക്കൊയോ ഭയക്കുന്നുണ്ട്... അത് സത്യമല്ലേ... ആരോ ഒരാൾ നിന്നേ ശരിക്കും ഭയപ്പെടുത്തുന്നു... അതല്ലേ സത്യം... മാഷിന് അത് തോന്നിയോ... ശരിക്കും നിന്റെ കണ്ണുകളിലെ ഭയം അത് എനിക്ക് കാട്ടി തരുന്നു... സത്യമാണ് മാഷേ അച്ഛൻ നാടു വിട്ട ശേഷം ഞങ്ങൾക്കിടയിലേയ്ക്ക് വന്ന ഒരു ദുഷ്ടൻ... ആരാണ് അവൻ "അവനേ കുറിച്ചു പറയാനേറെ എന്റെ സ്വപ്‌നങ്ങൾ തല്ലി കെടുത്തിയാവൻ... എന്റെ മുറച്ചെറുക്കൻ... അജയൻ.. "താൻ കാര്യങ്ങൾ പറയടോ മാഷേ പരിഹാരം ഉണ്ടാകും... എന്തിനാണ് മാഷേ ഞാൻ അത് പറഞ്ഞു മാഷിന്റെ സമയം കളയുന്നത്... മാഷിന് താല്പര്യമുണ്ടോ.. തീർച്ചയായും അത് കേട്ടു പരിഹാരമുണ്ടാക്കാൻ കഴിഞ്ഞാലോ.. തേവര് അല്ലേ നമുക്ക് കൂട്ട്.. ഞാൻ വൈകുന്നേരം ഈ ആൽത്തറയിൽ കാത്തിരിയ്ക്കും... താൻ കാര്യങ്ങൾ തുറന്ന് പറയണം... ശരി മാഷേ അങ്ങനെ ആവട്ടെ.. "അന്ന് ആ ദിവസം എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ അവളുടെ ജീവിതത്തിലെ ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും കെട്ടഴിച്ചു... "ശരിക്കും ദേവിക നീ ഇത്രയധികം പ്രശ്നങ്ങൾ അനുഭവിയ്ക്കുന്നു എന്ന് അറിഞ്ഞിരുന്നില്ല... "ഇങ്ങനെയും പുരുഷന്മാർ ഉണ്ടാകുമോ നിനക്കും അമ്മയ്ക്കും തണലായി കൂടേ നിൽക്കേണ്ടവൻ.. കഷ്ടം.. "ഇത് വിധിയാണ് മാഷേ എനിയ്ക്ക് സമാധാനം എന്നത് വിധിച്ചിട്ടില്യ... "അല്ലെങ്കിൽ അയാൾ ഈ നാട്ടിലും വരുമോ.. "ഏയ്യ് അങ്ങനെ ഒന്നും കരുതേണ്ട മാഷേ... വിധിയെ പഴിച്ചു മുന്നോട്ട് പോകണ്ടാ... എല്ലാം ശരിയാകും.... താൻ ആ കണ്ണുകൾ തുടയ്ക്കൂ... "നേരം ഇരുട്ടിയിരിയ്ക്കുന്നു.. വീട്ടിലേയ്ക്ക് നടന്നോളു.. വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്തു ഭയപ്പാടോടെ അമ്മ നിൽക്കുന്നു... "എന്താണ് അമ്മേ അയാൾ വീണ്ടും... "പറഞ്ഞു തീരും മുമ്പേ അയാൾ ആക്രോശിച്ചു പുറത്തേക്കു വന്നു... "നീ എവിടെയായിരുന്നു ഡി ആരാണിവൻ നീ അന്തികൂട്ടിനായി കൂട്ടിയവൻ ആണോ... "പറഞ്ഞു തീരും മുമ്പേ എന്റെ കൈകൾ അവന്റെ കരണത്തു പതിച്ചു. "ആഹ് കഷ്ടം നീ ഒരു ആണ് ആണോടാ... "രണ്ടു പെണ്ണുങ്ങൾ മാത്രം ഉള്ള കുടുംബത്തിൽ കയറിയില്ല വീരസ്യം കാട്ടേണ്ടത്.. "ഇനിയും ഈ കുടുംബത്തിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ എന്റെ കൈയ്യുടെ ചൂട് കൂടുതൽ അറിയും നീ... എല്ലാം കണ്ടു എന്റെ പിന്നിൽ ഭയചകിതയായി അവൾ നിന്നിരുന്നു... "അവൻ രൂക്ഷമായി നോക്കി പടിയിറങ്ങി... "അവനതു അർഹിയ്ക്കുന്നു കുട്ട്യേ എന്നാലും അത് വേണ്ടിയിരുന്നില്ല അവനേ സൂക്ഷിയ്ക്കണം... "അത് സാരമില്ല അമ്മേ നിങ്ങൾക്ക് ആരുമില്ല കൂട്ടിന് എന്ന് കരുതി അല്ലേ അവൻ ഈ അഴിഞ്ഞാട്ടം ഇവിടേ നടത്തിയത്... ഇനി അതുണ്ടാവില്ല... നിങ്ങൾ അകത്തു കയറി കതകടച്ചു കിടന്നോളൂ ... അവന്റെ ശല്യം ഇനി ഉണ്ടാകില്ല... ഞാൻ തിരികെ പോരാൻ ഒരുങ്ങുമ്പോൾ... മാഷേ പുറകിൽ നിന്നൊരു വിളി... ദേവികയാണ്... എന്താണ് മാഷേ ഇനിയും പേടിയുണ്ടോ... "അതല്ല മാഷേ ഒരുപാട് കടപ്പാടുണ്ട് ഈ പാവം പെണ്ണിനേയും അമ്മയേയും ആ ആഭാസന്റെ കൈയ്യിൽ നിന്നും ര ക്ഷിച്ചതിന്... "അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു സുരക്ഷയുടെ, പ്രത്യാശയുടെ തിളക്കം കണ്ടു ... നേരം ഇരുട്ടി തുടങ്ങി താൻ അകത്തു കയറി പൊക്കോളൂ... മാഷേ അമ്മ പറഞ്ഞത് പോലേ അയാളെ സൂക്ഷിയ്ക്കണം... "അവൻ എന്തും ചെയ്യാൻ മടിക്കാത്തവൻ ആണ്... "മാഷിന് എന്തെങ്കിലും സംഭവിച്ചാൽ നിക്ക് അത് വിഷമം ആകൂട്ടോ.. "ഞാൻ നോക്കിക്കോളാം മാഷ് വിഷമിക്കേണ്ട അകത്തു പൊയ്ക്കോളൂ... ഞാൻ വീട്ടിലേയ്ക്ക് നടന്നു... എന്താണ് അവൾ അങ്ങനെ പറഞ്ഞത്... "എന്നിൽ നിന്നും അവൾ കൂടുതൽ എന്തെങ്കിലും ആഗ്രഹിയ്ക്കുന്നുവോ... അറിയില്ല.. "അങ്ങനെ ചിന്തിയ്ക്കേണ്ടതുണ്ടോ ഒരു മോശപ്പെട്ട സാഹചര്യത്തിൽ നിന്നും രക്ഷിച്ച ആളോടുള്ള ഒരു ആരാധന മാത്രമായിക്കൂടെ അത്.. "ഏയ്യ് ഒന്നും മനസ്സിലാകുന്നില്ല... ,, "പക്ഷേ ഒന്നറിയാം ഇപ്പോൾ മനസ്സിൽ അവളുടെ ചിന്തകൾ കടന്നു കൂടുന്നു താൻ പോലുമറിയാതെ .. "ആഗ്രഹിച്ച ഇഷ്ടം നേടിയെടുക്കാൻ കഴിഞ്ഞില്ല ഒരു പക്ഷേ തേടി വന്ന ഇഷ്ടം അത് ഇവളാണോ തേവരെ.. അറിയില്ല... "ഒരു പക്ഷേ ഒരു സഹോദരന്റെ സംരക്ഷണം എന്റെ അനിയത്തിമാരെ പോലെ അതാണോ അവളും ആഗ്രഹിയ്ക്കുന്നത് അതോ... ഉത്തരം അവൾ തന്നേ നൽകട്ടെ... "ഏട്ടാ എന്താണ് ആലോചിയ്ക്കുന്നത്... ഊണ് എടുത്ത് വെച്ചു കഴിയ്ക്കുന്നില്ലേ... "ദാ വരുന്നു അമ്മൂട്ടീ മോള് പൊക്കോളൂ... "അന്ന് രാത്രിയിൽ മുഴുവനും അവളുടെ ചിന്തകൾ തന്നെയാണ് എന്നിൽ നിറഞ്ഞു നിന്നത് ..... "രാവിലെ ക്ഷേത്രത്തിൽ പതിവ് പോലേ കണ്ടു മുട്ടിയെങ്കിലും ഒന്നും തുറന്ന് ചോദിയ്ക്കാനുള്ള ഒരു മടി എന്നിൽ ഉടലെടുത്തിരുന്നു... "പക്ഷേ അത് ഒരു വീർപ്പുമുട്ടൽ ആയിട്ട് മാറി തുടങ്ങി... "എന്താണ് മാഷേ നിങ്ങൾക്ക് ഒരു മൗനം. . ദേവിക ചോദിച്ചോട്ടെ .. "ഇങ്ങ് പോരട്ടെ മാഷേ മടിയ്ക്കാതെ... "താൻ എന്നിൽ നിന്നും എന്തെങ്കിലും ആഗ്രഹിയ്ക്കുന്നുവോ... "സത്യം മാത്രം പറയണം... അത് ഞാൻ ഒരിക്കലും പറയില്ല മാഷേ അതിനുത്തരം മാഷിന്റെ മനസ്സിൽ തന്നെയുണ്ടല്ലോ.. "അത് കൊണ്ടല്ലേ ഇങ്ങനെ ഒരു ചോദ്യം മാഷ് എന്നോട് ചോദിച്ചത്... ആ ഉത്തരം തന്നെയാണ് മാഷേ എനിയ്ക്കും ഉള്ളത്... പക്ഷേ അതിനു അർഹത എനിക്കുണ്ടോ എന്നറിയില്ല... എന്താണ് ദേവിക അങ്ങനെ.... തോന്നാൻ... "എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടല്ലോ മാഷേ അതുപോലെ മാഷിനും ഏറെ സങ്കടങ്ങൾ ഉണ്ടെന്ന് ഈ മുഖം പറയുന്നു... "ഓഹ് അതോ അത് താൻ എങ്ങനെ അറിഞ്ഞു ദേവിക... "തേവര് കാട്ടി തന്നു മാഷേ.. "മാഷിന്റെ മനസ്സിൽ ഒരിക്കൽ കൂടു കൂട്ടിയ ഇഷ്ടം നഷ്ടമായി എന്ന് ഞാൻ അറിഞ്ഞു... "പക്ഷേ ആ കുട്ടിയ്ക്ക് പകരക്കാരിയാകാൻ എനിക്ക് കഴിയുമോ... "ഒരു പൊട്ടിപ്പെണ്ണിന്റെ ആഗ്രഹം മാത്രമാണ്... ആ മനസ്സിൽ ഒരു സ്ഥാനം ഏത് പെണ്ണും ആഗ്രഹിയ്ക്കും മാഷേ ഞാനും ആഗ്രഹിച്ചിരുന്നു... ."ശരിക്കും അങ്ങനെ ഒരു ഉത്തരം ആയിരുന്നില്ലേ ഞാനും ആഗ്രഹിച്ചിരുന്നത്... ശരിയാണ്.. "മാഷേ എനിക്ക് ഇപ്പോൾ ശരിക്കും ഭയം തോന്നുന്നുണ്ട്.. "എന്നേ വേറേ ഒരുത്തൻ വിവാഹം കഴിയ്ക്കുന്നത് പോയിട്ട് ഒന്ന് നോക്കുന്നത് പോലും അവനിൽ പകയുണ്ടാക്കും... അത് ഒരു പക്ഷേ മാഷിന്റെ ജീവനും ആപത്തു വരുത്തിയേക്കാം... "ഈ പെണ്ണിന്റെ ആഗ്രഹം അങ്ങനെ മനസ്സിൽ കിടന്നോട്ടെ മാഷിന് ആപത്തു വരുന്നത് എനിക്ക് സഹിയ്ക്കാൻ കഴിയില്ല... "അവൾ അങ്ങനെ പറയുമ്പോളും ആ കണ്ണുകളിൽ ഒരു പ്രത്യാശയുടെ വെളിച്ചം നിഴലിച്ചിരുന്നു ... "അവൾ എന്നേ എത്രമാത്രം സ്നേഹിയ്ക്കുന്നുവെന്ന് എനിയ്ക്കപ്പോഴാണ് മനസ്സിലായത് ... "ഈ സ്നേഹം തട്ടി തെറിപ്പിക്കാൻ ഇനിയെനിക്കാവില്ല അത് ഞാൻ ആ കുട്ടിയോട് ചെയ്യുന്ന നെറികേടാകും... ഇല്ല കുട്ടി തേവര് അനുവദിച്ചാൽ നിന്നേ ജീവിതത്തിൽ കൂടേ കൂട്ടുന്നതിൽ എനിക്ക് ഒരു പ്രയാസവുമില്ല... "തേവരെ നല്ലത് വരാൻ അനുഗ്രഹിയ്ക്കേണമേ... "എന്താണ് മാഷേ ആലോചിയ്ക്കുന്നത്... "ഒന്നുമില്ല വാ നേരം ഏറെയായി താൻ വീട്ടിലേയ്ക്ക് പൊക്കോളൂ... "വൈകുന്നേരം കാണാം... "പതിവ് പൂജകൾ കഴിഞ്ഞു ക്ഷേത്ര നടയടച്ചു ദേവികയേ ഞാൻ അയാളുടെ വീട്ടിലാക്കി ഞാൻ വീട്ടിലേക്കു നടന്നു. ... "കൂടുതൽ ഒന്നും സംസാരിക്കാൻ ഞങ്ങൾ രണ്ടു പേരും തുനിഞ്ഞില്ല. "അന്ന് രാത്രിയിൽ അവളുടെ ഓർമ്മകളിൽ നേരം വെളുപ്പിച്ചു... "പുലർച്ചെ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടാൻ നിൽക്കുമ്പോൾ കിഴക്കേതിലെ രാമേട്ടൻ ഓടിക്കിതച്ചു വന്നു . അമ്മാവന്റെ കാര്യസ്ഥൻ ആണ് രാമേട്ടൻ... കുട്ടാ കാര്യമറിഞ്ഞോ... എന്താ രാമേട്ടാ.. നിന്റെ അമ്മാവന്റെ മകൾ മാളവിക ആത്മഹത്യ ചെയ്യാൻ നോക്കി... ആശുപത്രിയിൽ കൊണ്ട് പോയിരിയ്ക്കുകയാണ്... വിവരം ഒന്നുമറിഞ്ഞു കൂടാ... ഞാൻ രാവിലെ അങ്ങോട്ട് പുറപ്പെട്ടതാണ്... വീട് അടഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ അടുത്ത വീട്ടിൽ തിരക്കിയപ്പോളാണ് കാര്യമറിഞ്ഞത്.. "ആ കുട്ടിയ്ക്ക് ഇങ്ങനെ തോന്നാൻ എന്താ കാര്യമെന്നറിയില്ല... "കുട്ടൻ ആശുപത്രിയിൽ ഒന്ന് ചെല്ലൂ വിവരം അറിയാല്ലോ... "എന്ത് ചെയ്യണമെന്ന് എനിക്കൊരു ഊഹവും ഉണ്ടായില്ല... "ഞാൻ സ്തബ്ധനായി നിന്നു... "അവൾ എന്തിനാകും അങ്ങനെ ഒരു കടും കൈ ചെയ്യാൻ ധൈര്യം കാണിച്ചത്... "അറിയില്ലല്ലോ തേവരെ !.. ഞാൻ ഇരുട്ടിലൂടെ നടന്നു നീങ്ങി.. തുടരും .. മുറപ്പെണ്ണ് ( അവസാന പാർട്ട്‌. ) ******************************* "നടക്കുമ്പോൾ കാലുകൾക്കു ചുവട് ഉറയ്ക്കുന്നില്ലായിരുന്നു... എന്താണാവോ അവൾക്ക് പറ്റിയത്... എന്തിനാണ് എനിക്കിത്രയും ഉത്കണ്ഠ... എനിക്ക് ഒരു കുറ്റബോധവും തോന്നേണ്ടതില്ലല്ലോ.. ഒരിക്കൽ എന്നേ നിഷ്കരുണം തള്ളി കളഞ്ഞവൾ അവൾ . എന്നാലും ഒരുപാട് സ്നേഹിച്ചിരുന്നതു കൊണ്ടാവാം മനസ്സിൽ ഒരു വിങ്ങൽ... "എന്തായാലും ദേവികയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചിട്ട് ആശുപത്രിയിൽ പോകാം അല്ലെങ്കിൽ ആ കുട്ടി വിഷമിച്ചാലോ... "അവളുടേ വീടിന്റെ പടിപ്പുര കയറുമ്പോൾ വീട്ടു സാധനങ്ങൾ എല്ലാം ആരോ പുറത്ത് വലിച്ചിട്ടിരിയ്ക്കുന്നു. "ഞാൻ മെല്ലേ പൂമുഖത്തു കയറി അപ്പോൾ അവിടേ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ ഇരിക്കുന്നു... "ദേവിക നിനക്കിതു എന്ത് പറ്റി അമ്മ എന്തിയേ... "അവൾ അകത്തേക്ക് വിരൽ ചൂണ്ടി. അമ്മ അകത്തു കിടക്കുന്നു... എന്ത് പറ്റി എന്താണ് ഉണ്ടായത്...? "ഇന്നലെയും അവൻ ഇവിടേ വന്നു മോനേ ഇവിടെ കുറേ പ്രശ്നങ്ങൾ ഉണ്ടാക്കി "ഇവിടെയിരുന്ന ആ കുട്ടിയുടെ സമ്പാദ്യവും എടുത്തു കൊണ്ട് പോയി ഇനി അവന്റെ ബന്ധുക്കളേയും കൂട്ടി വീണ്ടും വരുമെന്നാണ് പറഞ്ഞിരിയ്ക്കുന്നത്.. "അതിന് മുമ്പേ കുറ്റിയിവളെ കൊണ്ട് പൊയ്ക്കോളൂ അവളേ രക്ഷിയ്ക്കൂ.. അതിപ്പോൾ അമ്മേ എനിക്ക്.. "എനിക്കറിയാം അവൾക്ക് കുട്ടിയേ ഇഷ്ടമാണെന്നു ഒരു അമ്മയുടെ യാചനയാണ് മോനേ അവളേ കൂടേ കൂട്ടിയ്‌ക്കോ.. "അവൻ ഇനി ഇവിടേ വന്നാൽ എന്ത് ചെയ്യണമെന്ന് എനിയ്ക്കറിയാം... "അവളേയും കൂട്ടി ആ പടിയിറങ്ങുമ്പോൾ മനസ്സിൽ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു... "Aമാഷേ എന്താണ് ഒരു വിഷമം എന്നേ കൂടെകൂട്ടിയത് വേണ്ടായിരുന്നു എന്ന് തോന്നലുണ്ടോ . . "എങ്കിൽ തിരികേ അയച്ചോളൂ നിക്ക് ഒരു വിഷമവും ഇല്ല്യാ... "ആകെയുള്ള സമ്പാദ്യവും കൂടി അയാൾ കൊണ്ട് പോയി ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല.... "പക്ഷേ അയാൾക്ക്‌ മുന്നിൽ കീഴടങ്ങാൻ ഞാൻ തയ്യാറല്ല.. "മാഷ് എന്നേ ഇവിടെ വിട്ടു പൊയ്ക്കോളൂ... "അങ്ങനെ വഴിയിൽ ഉപേക്ഷിയ്ക്കാൻ അല്ല നിന്നേ കൂടേ കൂട്ടിയത്... "നമുക്കൊരിടം വരേ പോകാനുണ്ട്... ഒരാളെ കാണുവാൻ... ആരാണ് അത് . "അത് അവിടേ ചെല്ലട്ടെ. ... "ആശുപത്രിയുടെ പടി കടന്നപ്പോൾ അവൾ ഒന്ന് ശങ്കിച്ചു... ഇവിടേ ആരാണ് മാഷേ... "ഒരാൾ ഒരു പക്ഷേ നിന്നേ എനിക്ക് കിട്ടാൻ കാരണമായ വ്യക്തി .... അതാരാണ്. അത് ഞാൻ പറയാം... "തല്ക്കാലം നീ പുറത്ത് നിൽക്കൂ... "എനിക്കും അയാളെ കാണുവാൻ കഴിയുമോ.... "തീർച്ചയായും കാണാം... "അകത്തേയ്ക്ക് കടന്നപ്പോൾ മുറിക്കു പുറത്ത് ക്ഷീണിതനായി ഇരിയ്ക്കുന്ന അമ്മാവനെ കാണാൻ കഴിഞ്ഞു... "ആ മുഖത്ത് പഴയ ഒരു പരിഹാസ ഭാവമില്ല... "ഒരു ദയനീയത നിഴലിച്ചു നിന്നു... "ഞാൻ അടുത്തെത്തിയപ്പോൾ മോനേ എന്നൊരു വിളിയുമായി അമ്മാവൻ അടുത്തു വന്നു... നീ വന്നുവല്ലേ.. ഞാൻ കരുതി നീ വരില്ല എന്ന്... " "അങ്ങനെ ചിന്തിയ്ക്കേണ്ടാ അമ്മാവാ രക്തബന്ധം അത് മുറിച്ചു മാറ്റാൻ പറ്റുമോ... "രക്തബന്ധം അത് മനസ്സിലാക്കാൻ എനിയ്ക്ക് കഴിഞ്ഞില്ല മോനേ അതിന്റെ ഫലമാണ് എന്റെ മകൾ അകത്തു കിടന്നു അനുഭവിയ്ക്കുന്നത്..... "നിന്റെ നന്മകൾ, നിന്റെ അവളോടുള്ള സ്നേഹം അതൊന്നും മനസ്സിലാക്കാൻ എനിയ്ക്ക് കഴിഞ്ഞില്ല എന്നും പണവും പ്രതാപവും മാത്രമാണ് വലുതെന്നു ഞാൻ കരുതി. "എന്റെ സഹോദരിയെയും മക്കളേയും ഞാൻ അകറ്റി നിർത്തി "നിന്നോട് സ്നേഹമുണ്ടായിരുന്ന എന്റെ മോളേ ഓരോന്നും പറഞ്ഞു കൊടുത്തു ഞാൻ അകറ്റി ഇതിനെല്ലാം ഉത്തരവാദി ഞാൻ മാത്രമാണ്.. "കഴിഞ്ഞ കാര്യങ്ങൾ ഇനി പറഞ്ഞിട്ട് കാര്യമില്ല അമ്മാവാ... "എന്നാലും നീ എന്നോട് ക്ഷമിക്കണം.. "അതൊന്നും സാരമില്ല അമ്മാവാ അല്ല അവൾക്ക് ഇത് എന്താണ് സംഭവിച്ചത്... "അവൾ നിനക്ക് പകരം കണ്ടെത്തിയവൻ അവനൊരു നല്ല വ്യക്തി ആയിരുന്നില്ല. "അവനു വേറെയും ബന്ധങ്ങൾ ഉണ്ടായിരുന്നു എന്റെ അളവറ്റ സമ്പത്തു മാത്രമായിരുന്നു അവന്റെ ലക്ഷ്യം.. "ഇന്നലെ അവനെ വേറൊരു കുട്ടിയുമായി അവന്റെ വീട്ടിൽ എന്റെ കുട്ടി കാണാനിടയായി.. " "അത് അവൾക്ക് താങ്ങാൻ ആയില്ല രാത്രിയിൽ അവൾ ആത്മഹത്യാ ചെയ്യാൻ നോക്കി.. "തക്ക സമയത്ത് കണ്ടത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി ഇവിടെയെത്തുമ്പോൾ ഒരുപാട് രക്തം പോയിരുന്നു..... "ഇപ്പോൾ ബോധം വീണു നിന്നേ ഒന്നു കാണണം എന്ന് എന്നോട് ആവശ്യപ്പെട്ടു... "നീ വരുമോ എന്നറിയാത്തതിനാൽ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല... "അവളോട് എനിയ്ക്ക് ഒരു ദേഷ്യവും ഇല്ല അമ്മാവാ ഒരിയ്ക്കലും അർഹതിയില്ലാത്തതു ഞാൻ ആഗ്രഹിയ്ക്കുന്നില്ല... "ഞാൻ അവളേ കയറി കണ്ടോട്ടെ ... " "റൂമിൽ കയറിയപ്പോൾ എന്റെ മുഖത്ത് നോക്കാതെ കുനിഞ്ഞു ഇരിയ്ക്കുന്ന അവളേ കണ്ടപ്പോൾ ശരിക്കും സഹതാപം തോന്നി. മാളൂ... "നീ എന്തിനാണ് ഇങ്ങനെ ഒരു കടും കൈ ചെയ്യാൻ തുനിഞ്ഞത്... ? "അറിയില്ല അഭിയേട്ട ജീവിതത്തിൽ ഒറ്റപ്പെട്ടു എന്ന് തോന്നിയപ്പോൾ പിന്നേ ഒരു ആഭാസന് വേണ്ടി നിങ്ങളെ തള്ളി കളഞ്ഞല്ലോ എന്ന് ഒരു ചിന്തയുണ്ടായപ്പോൾ എനിക്ക് പിന്നേ ജീവിക്കണം എന്ന് തോന്നിയില്ല... "എന്നോട് ക്ഷമിയ്ക്കുമോ... "നിന്നോട് എനിയ്ക്ക് ഒരു വിരോധവുമില്ല.. 'ചോദിയ്ക്കാൻ അർഹതയില്ല എന്നറിയാം എങ്കിലും ചോദിച്ചോട്ടെ ഇപ്പോളും എന്നോടുള്ള സ്നേഹം ആ മനസ്സിൽ ഉണ്ടോ..? "നിന്റെ ഈ ചോദ്യത്തിനുത്തരം ഞാൻ തരാം ഒരു നിമിഷം കാത്തിരിയ്ക്കൂ.. "ഞാൻ ദേവികയെയും കൂട്ടി അവളുടെ മുന്നിൽ ചെന്നു .... "ഈ കുട്ടിയേ നിനക്കറിയുമോ... "നമ്മുടെ ക്ഷേത്രത്തിൽ മാല കെട്ടി ജീവിയ്ക്കുന്ന ഒരു പാവം കുട്ടി.. "ഒരിയ്ക്കൽ നീ എന്നേ തള്ളിപ്പറഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി വന്നവൾ.. "ഒരിക്കലും എന്നേ ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്തവൾ.. എന്റെ ദുരിതങ്ങളും മറ്റും മനസ്സിലാക്കിയവൾ... "ഒരു പക്ഷേ നിന്നേക്കാളേറെ ഇവൾ എന്നേ സ്നേഹിയ്ക്കുന്നു അതിലേറെ ഞാൻ ഇവളെയും.. "തേവർ ഈ ജന്മം എനിക്കായി കരുതി വെച്ചവളാണ് ഇത്... "നിനക്കറിയാമോ നീ എന്നേ ഉപേക്ഷിച്ചു പോയതാണ് അത് പോലേ തന്നേ ഇവളുടെ മുറച്ചെറുക്കന്റെ കൈയ്യിൽ നിന്നും രക്ഷിച്ചു കൂടേ കൂട്ടിയതാണ് ഇവളെ. "ഇന്ന് ഞാൻ ഇവളെ ഉപേക്ഷിച്ചാൽ ഒരു പക്ഷേ നിന്റെ പാത തന്നേ ഇവളും പിന്തുടരും... "അത് വേണ്ടാ നീ എന്നേ ഉപേക്ഷിച്ചപ്പോൾ എനിക്ക് ഉണ്ടായിരുന്ന കുറവുകൾ അത് ഇന്നും അത് പോലേ നിൽക്കുന്നു... "അത് കൊണ്ട് നിന്നേ ഇനി ഒരിക്കലും എനിക്ക് എന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാൻ കഴിയില്ല. "എന്നെങ്കിലും നിനക്കായ് ഒരാൾ നിന്നേ അറിയുന്ന ഒരാൾ വരും തേവര് നിന്നേ അനുഗ്രഹിക്കട്ടെ . . "ഞാൻ ദേവികയെയും കൂട്ടി മുറി കടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. "മാഷേ ഇത്രയും വേണ്ടിയിരുന്നില്ല ആ കുട്ടി ഒരുപാട് വിഷമിക്കുന്നുണ്ടാകും.. "അവളുടെ കണ്ണീർ വീഴ്ത്തി വേണോ നമുക്കൊരു ജീവിതം... "ഇല്ലെടോ ആ കണ്ണു നീർ അത് എനിയ്ക്ക് കണ്ടില്ല എന്ന് വെച്ചേ പറ്റൂ കാരണം ഒരിയ്ക്കലും നീ ജീവിതത്തിൽ ഒഴുക്കിയ കണ്ണു നീരിന്റെ വിലയോളം വരില്ല അത്... "ആർക്കും ആരുടെയും പകരക്കാരൻ ആകാൻ കഴിയില്ല... "ഇത് തേവര് അവൾക്കായി കൊടുത്ത ചെറിയ ശിക്ഷയാകാം. . "അവൾക്കായി തേവര് എന്തോ നല്ലത് കരുതി വെച്ചിട്ടുണ്ട് അതല്ലേ ഈ ദുരന്തത്തിൽ നിന്നും അവളേ രക്ഷിച്ചത്. "അവൾക്കായി ഒരാൾ വരും എനിക്കായി താൻ വന്നത് പോലേ.. "അവൾക്ക് നല്ലത് വരാൻ പ്രാർത്ഥിക്കാം.... "ഇനി തേവരെ തൊഴണം എല്ലാം മറന്നു തന്റെ കൂടേ... "എന്നിട്ട് തന്റെ കഴുത്തിൽ ഒരു താലി ചാർത്തി കൂടേ കൊണ്ടു പോകണം... നടന്നോളൂ... അവസാനിച്ചു.. . രചന വിജയ് കുമാർ ഉണ്ണികൃഷ്ണൻ
11.9k കണ്ടവര്‍
16 ദിവസം
#

📔 കഥ

❤️ജന്നാഹ് ജനത്തിന്റെ പ്രിയതോഴി❤️ full part 🖋️sana shad part 1* മുല്ലപൂകൊണ്ട് അലങ്കരിച്ച മണിയറയിലേക്ക് കടന്നു വരുമ്പോൾ റിഹാന്റെ മനസ്സ് വിങ്ങി പൊട്ടി കൊണ്ടിരുന്നു . ജന്നത്തിലെ ഏറ്റവും വിശാലമായ റൂം അവൻക്ക് ഇടുങ്ങി ശ്വാസം മുട്ടുന്ന പോലെ തോന്നി . രണ്ടര വർഷത്തിനു ശേഷം വീണ്ടും താൻ ഈ റൂമിൽ പ്രേവേശിച്ചിരിക്കുന്നു. അതും തന്റെ മണിയറ ആയിട്ട്. ഒരു ദീർഘ ശ്വാസം വലിച്ചു ബെഡിലേക്ക് നോക്കിയതും ഒരു വയസ്സ് പോലും തികയാത്ത തന്റെ മറിയ കുട്ടി ഒരു മാലാഖയെ പോലെ കിടക്കുന്നത് ആണ് കണ്ണിൽ കണ്ടത്. അത്രയും നേരം ടെൻഷൻകൊണ്ടും മാനസീകമായ വിഷമം കൊണ്ടും വീർപ്പുമുട്ടിയ റിഹാൻറ്റെ മനസ്സ് ഒന്ന് പുഞ്ചിരിച്ചു. പതിയെ ചെന്ന് അവളുടെ അരികിൽ ചാരി ഇരുന്ന് ആ കുഞ്ഞു മുഖവും മുടി ഇഴകളും തലോടി കൊണ്ടിരിന്നു. വെളുത്ത കുഞ്ഞുടുപ്പിൽ തന്റെ മറിയമോൾ കിടക്കുന്നത് കണ്ടപ്പോൾ റിഹാന്റെ നെഞ്ചിൽ അടക്കി പിടിച്ച വിഷമം കണ്ണ് നീർ തുള്ളിയായ് പുറത്തേക്ക് വന്നു. ബെഡിൽ വിതറിയ മുല്ലപൂക്കളെ വാരി തന്റെ കയ്യിൽ എടുത്ത് കൊണ്ട് അവൻ മുഖത്തോട് അടുപ്പിച്ചു. അവയുടെ സുഗന്ധത്തിനു പോലും തന്റെ റൈഹാന്റെ മണമാണ് എന്ന് റിഹാന്ക്ക് തോന്നി. അപ്പോഴേക്കും വീണ്ടും കണ്ണ് നീർ ചാലിട്ട് ഒഴുകിയിരുന്നു. ആ കണ്ണ് നീർ തുള്ളികൾ റിഹാനെ കൊണ്ട് പോയത് ഇരുപത്തി അഞ്ചു വർഷം പിന്നിലേക്ക് ആണ്. പുത്തൻപുരക്കൽ റഷീദ് ഹാജിക്കും ഫാത്തിമക്കും വിവാഹം കഴിഞ്ഞു പത്ത് വർഷം ആയിട്ടും താലോലിക്കാൻ ഒരു കുഞ്ഞികാൽ ഇല്ലാത്തതിന്റെ പേരിൽ കൈകൾ റബ്ബിലേക്ക് നീട്ടിയപ്പോൾ നാഥൻ അനുഗ്രഹിച്ചു നൽകിയ ഇരട്ട കുട്ടികൾ ആയിരുന്നു "റൈഹാനും റിഹാനും ". റൈഹാന്റെയും റിഹാന്റെയും ജനന ശേഷം പുത്തൻപുരക്കൽ വീട് "ജന്നത്ത് "എന്ന് നാമകരണം ചെയ്യപ്പെട്ടു. റിഹാൻ എന്ന "റിഹു "വും റൈഹാൻ എന്ന "ഹനു "വും പിന്നീട് അറിയപെട്ടിരുന്നതും "ജന്നത്ത് "എന്ന പേരിൽ ആയിരുന്നു. പിന്നീട് അങ്ങോട്ട് റഷീദ് ഹാജിയുടെ വിജയവും അതിലേറെ മക്കളുടെ വളർച്ചയും നാട്ടിൽ തന്നെ പേര് കേട്ടു തുടങ്ങി. ഒരു പോലെ സുന്ദരൻമാരായ അവർ സ്വഭാവത്തിലും അങ്ങനെ തന്നെ ആയിരുന്നു. ചെറുപ്പം തൊട്ട് തന്നെ കൂട്ടുകാരായി വളർന്നുവന്ന അവർ എല്ലാവർക്കും പ്രശംസിക്കാനുള്ള വെക്തിത്വങ്ങൾ ആയിരുന്നു. ഇഷ്ടപെട്ടു എന്തെങ്കിലും സ്വന്തമാക്കിയാൽ അത് തന്റെ സഹോദരനു നൽകുന്നത് ആയിരുന്നു രണ്ട് പേരുടെയും രീതി. അവർക്ക് വേണ്ടി ജന്നത്തിൽ ഒരു വിശാലമായ റും തന്നെ സെറ്റ് ചെയ്തു. ഉറക്കവും ഉണരലും നടത്തവും ഇരുത്തവും എല്ലാം ഒരുമിച്ചായത് കൊണ്ടു ഒരിക്കലും ജീവിതത്തിൽ അവർ പിരിഞ്ഞിരിന്നിട്ടും ഇല്ല. വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടുതൽ അടുത്ത് പോവുകയായിരുന്നു അവർ ചെയ്തത്. ബിസിനസ് കൊണ്ടു നടക്കുന്ന ഉപ്പ റഷീദ് ഹാജിയിൽ നിന്നും നേരെ വിപരീതമായിരുന്നു മക്കൾ. രണ്ടു പേർക്കും ആഗ്രഹം ഡോക്ടറായി ഇറങ്ങാൻ ആയിരുന്നു. ബാംഗ്ലൂരിൽ പഠനവുമായി നടക്കുന്ന അവർ ചെറിയ ഒരു ലീവ് കിട്ടിയാൽ പോലും നാട്ടിലേക്ക് തിരിക്കും. അങ്ങനെ ബാംഗ്ലൂരിൽ നിന്നും ഒരാഴ്ച ലീവിനായി നാട്ടിൽ എത്തിയത് ആയിരുന്നു റിഹാനും റൈഹാനും. അവർ എത്തിയ സന്തോഷത്തിൽ ജന്നത്ത് ശരിക്കും ഒരു ജന്നത്തായിമാറി. ഉപ്പ റഷീദ് ഹാജിക്കും ഉമ്മ ഫാത്തിമക്കും മക്കൾ വന്നതിൽ പിന്നെ പെരുന്നാൾ തന്നെ ആയിരുന്നു. ഉമ്മാടെ ഇഷ്ടവിഭവങ്ങൾ കഴിച്ചു ഉപ്പാടെ കൂടെ കൂട്ടുകാരെ പോലെ പുറത്ത് കറങ്ങി അവർ ലീവ് തീരും വരെ ആഘോഷിച്ചു. തിരികെയുള്ള യാത്രയിൽ വീട്ടിൽ നിന്നും ഇറങ്ങിയ അവരെ കാത്തിരിന്നത് ഒരു ആക്‌സിഡന്റ് തന്നെ ആയിരുന്നു. *part 2* ഹോസ്പിറ്റലിൽ i c u വിന്റെ മുന്നിൽ നിൽക്കുമ്പോൾ റഷീദ് ഹാജിക്കും ഫാത്തിമക്കും അത് മരണത്തിനു തുല്യമായിരുന്നു. കണ്ണ് നീര് കൊണ്ടു നിറഞൊഴുകുന്ന അവരുടെ മുന്നിലേക്ക് വന്ന ഡോക്ടറോടവർക്ക് വലിയ ഒരു കടപ്പാട് തന്നെ തോന്നി. അത്രക്കും മനസ്സിന് സമാദാനം നൽകുന്ന വാക്കുകൾ ആയിരുന്നു അവർ പറഞ്ഞത്. റൈഹാനും റിഹാനും ഓക്കേ ആണ്..... ബട്ട്‌... എന്താ ഡോക്ടർ..... എന്താ എന്റെ മക്കൾക്ക്....... അവർ ഒരു തേങ്ങലോടെ വാക്കുകൾ മുഴുവനാക്കി........ ഏയ്‌... ടെൻഷൻ അടിക്കാൻ ഒന്നും ഇല്ല..... റിഹാന്ക്ക് ഒരു സെർജെറി വേണം....... കയ്യിനാണ്....... വേറെ ഒരു കുഴപ്പവും ഇല്ല.... പിന്നെ റൈഹാനെ റൂമിലേക്ക് ഇപ്പോൾ തന്നെ മാറ്റാം...... അൽഹംദുലില്ലാഹ്.... എന്റെ മക്കൾക്ക് നീ തുണയായിരിക്കുന്നു റബ്ബേ........ അത് പറഞ്ഞവർ കണ്ണ്നീര് തുടക്കുബോഴേക്കും റൈഹാനെ റൂമിലേക്ക് കൊണ്ടു വരുന്നുണ്ടായിരുന്നു. മിഴികൾ പതിയെ തുറക്കാൻ ശ്രമിക്കുമ്പോഴാണ് റിഹാന്റെ മനസ്സിലേക്ക് ആക്‌സിഡന്റ് ഓടി വന്നത്. അപ്പോഴേക്കും അവൻ "എന്റെ റൈഹാൻ"...എന്ന് വിളിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചിരുന്നു. പിന്നെ ആരൊക്കെയോ ചേർന്ന് തന്നെ ബലമായി അവിടെ കിടത്തുന്ന പോലെ അവന്ക്ക് തോന്നി. അതിനിടയിൽ റൈഹാൻ ഓക്കേ ആണ് എന്ന് ആരോ പറയുന്നത് കാതുകളിൽ വന്നടിച്ചതും അവൻ ഒരു മയക്കത്തിലേക്ക് വീണു. പിന്നീട് മിഴികൾ തുറയുമ്പോൾ താൻ i c u വിൽ ആണെന്ന് റിഹാന്ക്ക് മനസ്സിലായി. കൈ ക്കെന്തോ ഭാരം പോലെ തോന്നി നോക്കിയപ്പോൾ സെർജറി കഴിഞ്ഞിരിക്കുകയാണെന്ന് മെഡിക്കൽ വിദ്യാർത്ഥി ആയ അവന്ക്ക് ഊഹിക്കേണ്ടതെ ഒള്ളൂ. റൈഹാനെ ഒന്ന് കണ്ടെങ്കിൽ എന്ന് തന്നെ ആയിരുന്നു മനസ്സ് മുഴുവനും. അവനെ ഓർക്കുമ്പോൾ തന്നെ മിഴികൾ നിറയാൻ തുടങ്ങി. ജനനം തൊട്ട് ഇന്നോളം ഒന്ന് പിരിയാത്തവരാണ് ഞങ്ങൾ.. എന്നിട്ട് ഇപ്പൊ..... റൈഹാനെ കുറിച്ചുള്ള ഓർമ്മകളിൽ അവന്റെ മനസ്സ് പിടയുമ്പോഴാണ് പ്രതീക്ഷയുടെ തിരിനാളമായ് ഡോക്ടർ വന്നു പറഞ്ഞത് താൻ ഓക്കേ ആണെങ്കിൽ റൂമിലേക്ക് മാറാം എന്ന്. അപ്പോഴും റിഹാന്ക്ക് റൈഹാനെ കുറിച്ച് ചോദിക്കാനെ ഉണ്ടായിരുന്നുള്ളൂ. ഡോക്ടർ.... എന്റെ റൈഹാൻ......? അവന്ക്ക് ഒന്നും ഇല്ലല്ലോ അല്ലെ...... താൻ എന്തിനാഡോ പേടിക്കുന്നെ..... അവൻക്ക് ഒരു കുഴപ്പവും ഇല്ല.... ഒന്ന് റസ്റ്റ്‌ എടുത്താൽ തീരുന്നതെ ഉള്ളു....... പിന്നെ ചെക്കപ്പിന് ചെന്നാൽ അവൻക്ക് തന്റെ കാര്യം മാത്രമേ ചോദിക്കാൻ ഒള്ളൂ..... അത് പറഞ്ഞു ഡോക്ടർ ചിരിച്ചു കൊണ്ടു റൂമിലേക്ക് കൊണ്ടു പോവാൻ പറഞ്ഞു. അവനെ കാണുന്നതിൽ ഉള്ള സന്തോഷം കൊണ്ടാണോ അറിയില്ല റിഹാന്റെ കണ്ണൊക്കെ നിറയാൻ തുടങ്ങി. റൂമിന്റെ മുന്നിൽ തന്നെ കാത്തുനിൽക്കുന്ന ഉമ്മാനേയും ഉപ്പാനേയും കണ്ടപ്പോൾ റിഹാന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. അകത്ത് ബെഡിൽ കിടത്തിയതും തൊട്ടപ്പുറത്തെ ബെഡിൽ തന്നെ നോക്കി കണ്ണ് നിറക്കുന്ന റൈഹാനെ കണ്ടപ്പോൾ റിഹാന്റെയും കണ്ണ് നിറഞ്ഞു. കുറച്ചു നേരം ഒന്നും മിണ്ടാതെ പരസ്പരം നോക്കി രണ്ടു പേരും കണ്ണ് നിറച്ചങ്കിലും പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു റിഹാൻ . അയ്യേ.... ഉമ്മാ,ഉപ്പാ.... ഇങ്ങോട്ട് നോക്കിയേ...... ഈ ഹനു എന്നെ നോക്കി കരയുന്നെ...... ശേ... നാണം ഇല്ലല്ലോ എന്റെ ഹനു നിനക്ക്..... ഒന്നുല്ലങ്കിലും നീ എന്നേക്കാളും പത്ത് മിനിറ്റ് മൂത്തത് അല്ലെ...... അവൻ എപ്പോഴും റൈഹാനെ കളിയാക്കുന്നത് അക്കാര്യം പറഞ്ഞിട്ടാണ്. ഓഹ്.... പറയുന്ന ആൾ കരഞ്ഞില്ല എന്ന് തോന്നുന്നു ലെ ഉമ്മാ........ റൈഹാൻ തിരിചും കളിയാക്കി പറഞ്ഞു. നിങ്ങൾ രണ്ടു പേരും കരഞ്ഞില്ല.... ഞങ്ങളാണ് കരഞ്ഞത് ലെ ഫാത്തിമ......എന്ന് പറഞ്ഞു ഉപ്പ ഉമ്മാനെ ചേർത്ത് പിടിച്ചു. അത് കണ്ടതും റിനു വും ഹനു വും സന്തോഷം കൊണ്ടു പരസ്പരം നോക്കി പുഞ്ചിരിച്ചു. രണ്ടു പേരും മക്കളുടെ മുടിഇഴകളിൽ തലോടുമ്പോൾ അവിടം ശരിക്കും ഒരു ജന്നത്തായി മാറുകയായിരുന്നു. *part 3* ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയ അവർ പൂർണ വിശ്രമത്തിൽ തന്നെ ആയിരുന്നു. റിഹാന്ക്ക് ചെക്കപ്പിന് വേണ്ടി ഹോസ്പിറ്റലിൽ പോവേണ്ടത് കൊണ്ടു റൈഹാനും കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഉമ്മാടെ ഭീഷണിക്ക് മുമ്പിൽ റൈഹാൻ ബെഡ് റസ്റ്റ്‌ എടുത്ത് വീട്ടിൽ തന്നെ കിടക്കേണ്ടി വന്നു. ഉപ്പാടെ കൂടെ ഹോസ്പിറ്റലിൽ പോയ റിഹാന്റെ മുന്നിലേക്ക് പെട്ടന്നാണ് ഒരാൾ കടന്നു വന്നത്. നല്ല വെളുത്ത നിറം അല്ലെങ്കിലും കാണാൻ സുന്ദരിയായ വിടർന്ന കണ്ണുകളുള്ള തട്ടത്തിനുള്ളിലൂടെ പുറത്ത് കാണുന്ന ആ മൊഞ്ചിന്റെ ഉടമയെ റിഹാൻ ഒരു വട്ടമേ നോക്കിയതുള്ളു. ആ ഒരറ്റ നിമിഷം കൊണ്ടു തന്നെ അവൾ റിഹാന്റെ മനസ്സിൽ കയറി പറ്റി. റിഹാൻ ശ്രദ്ധിച്ചത് മറ്റൊന്ന് ആയിരുന്നു. അവളുടെ പെരുമാറ്റം. തികച്ചും അച്ചടക്കത്തോടെ ഉള്ള ഡ്രെസ്സിങ്ങും കൂടെ ആ പെരുമാറ്റവുമെല്ലാം അവളുടെ മൊഞ്ചിനേക്കാൾ കൂടുതൽ ആയി അവന്റെ ഹൃദയത്തിൽ കയറിപറ്റി. ഉപ്പയാണ് എന്ന് തോന്നിപ്പിക്കുന്ന ഒരാളുടെ കൂടെ ആണവൾ വന്നിട്ടുള്ളത്. ഡോക്ടറുടെ റൂമിൽ കയറുവാനും ബിൽ പേ ചെയ്യാനും എല്ലാം ഒരു പതിനേഴു വയസ്സ് മാത്രം തോന്നുന്ന ആ പെൺകുട്ടി ഓടി നടക്കുന്നത് കണ്ടപ്പോൾ റിഹാന്റെ ഉള്ളോന്ന് പിടഞ്ഞു. അവരെ നിരീഷിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു സാധാരണ ഫാമിലിയിൽ ഉള്ള കുട്ടി ആണ് അവൾ എന്ന് റിഹാന്ക്ക് ഊഹിക്കേണ്ടതെ ഒള്ളൂ. തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോഴും റിഹുവിന്റെ മനസ്സിൽ അവൾ മാത്രമേ ഉണ്ടായിരുന്നത്. അവളുടെ പെരുമാറ്റമാണോ അതോ, എന്താണ് എന്ന് അറിയാത്ത ഒരു കാര്യം കൊണ്ടു അവൾ തന്നെ ആകർഷിച്ചിട്ടുണ്ട് എന്ന് റിഹുവിന് അറിയാം. വീട്ടിൽ എത്തി നേരെ റൈഹാന്റെ അടുത്ത് ചെന്നു.ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും പരസ്പരം അവരത് പങ്ക് വെക്കാതെ ഇരിക്കാറില്ല. ഒരു ചെറിയ കാര്യം ആണെങ്കിൽ പോലും. അത് കൊണ്ട് തന്നെ റിഹു ഹോസ്പിറ്റലിൽനിന്നും നടന്ന എല്ലാ കാര്യങ്ങളും റൈഹാന്റെ മുന്നിൽ വിവരിച്ചു. ഡാ... റിഹു മോനെ.... അപ്പൊ അവൾ നിന്റെ ഖൽബിൽ കയറി കൂടിയോ..... ഡാ, ഈ ആദ്യ കാഴ്ച്ചയിൽ ഒക്കെ പ്രണയം തോന്നുന്നത് ശരി തന്നെ ആണോ...... റൈഹാൻ റിഹാനെ നോക്കി ഇത് പറയുമ്പോൾ അവൻ റൈഹാനെ തന്നെ തുറിച്ചു നോക്കുകയായിരുന്നു. ഇതാണ് ഞാൻ പറയുന്നേ....നീ എന്നെക്കാളും പത്ത് മിനിറ്റ് മൂത്തത് ആണെങ്കിലും വിവരം ഇല്ലാ എന്ന്...... റിഹാന്റെ സംസാരം കേട്ടു റൈഹാൻ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി നിൽക്കുകയാണ്. ന്റെ ഹനു..... എനിക്ക് ആ കുട്ടിയോട് പ്രണയം ഒന്നും ഇല്ല. കാണാൻ നല്ല മൊഞ്ചുണ്ട്... തികഞ്ഞ അച്ചടക്കവും..... പിന്നെ, ചെറിയ പ്രായത്തിൽ തന്നെ കാര്യങ്ങൾ നോക്കി ഓടി നടക്കുന്നത് കണ്ടപ്പോൾ ഒരു വിഷമവും....... അത്രേ ഒള്ളൂ...... റിഹാൻ അത് പറഞ്ഞു തീർത്തു റൈഹാനെ നോക്കിയപ്പോൾ അവൻ ചിരിച്ചു കൊണ്ടു റിഹുവിനെ നോക്കി കിടക്കാണ്. റിഹു..... സത്യം പറ..... എന്താ നിന്റെ ഉദ്ദേശ്യം....... റൈഹാൻ ചിരിച്ചു കൊണ്ടു തന്നെ അത് ചോദിച്ചപ്പോൾ റിഹുവും ചിരിച്ചു കൊണ്ടു തന്നെ മറുപടി പറഞ്ഞു. ഉദ്ദേശ്യം കുറച്ചു വളഞ്ഞതാണ്....... ഇന്ഷാ അല്ലാഹ്, ഇനിയും അവളെ കാണുകയാണെങ്കിൽ എല്ലാം ഓക്കേ ആവുകയാണെങ്കിൽ എന്റെ ഹനുവിന്റെ പെണ്ണായി എന്റെ ഇത്തയായി ഉമ്മക്കും ഉപ്പക്കും ഒരു മോളായി "ജന്നത്തിന്റെ "മരുമകളായി ഇങ്ങോട്ട് കൊണ്ടു വരണം. റിഹാൻ പറഞ്ഞു നിർത്തി റൈഹാനെ നോക്കിയപ്പോൾ അവൻ റിഹുവിനെ തന്നെ നോക്കി ചിരിക്കാണ്...... എനിക്ക് അറിയാം റിഹു നീ ഇത് തന്നെ ആണ് ആഗ്രഹിച്ചത് എന്ന്...... നിന്നെ ഞാൻ അവിടെ ഉമ്മാടെ വയറ്റിൽ വെച്ച് കാണാൻ തുടങ്ങിയത് അല്ലെ..... പിന്നെ, എന്റെ റിഹുന്റെ സെലകഷൻ അടിപൊളി ആയിരിക്കും എന്ന് എനിക്ക് അറിയാം..... പക്ഷേ, ഇനിയും കാണുമോ അവളെ? *part 4* ഇന്ഷാ അല്ലാഹ്, കാണുകയും ചെയ്യും നിന്റെ ബീവി ആയി നമ്മൾ കൊണ്ട് വരുകയും ചെയ്യും..... മതിയോ....... എന്ന് ചോദിച്ചു റിഹാൻ റൈഹാനെ നോക്കി ചിരിച്ചു കൊണ്ട് അവിടെ കിടന്നു. ദിവസങ്ങൾ എല്ലാം പെട്ടന്ന് തന്നെ മാസങ്ങൾ ആയി മാറിയിരുന്നു. റിഹാനും റൈഹാനും ബാംഗ്ലൂരിലേക്ക് തിരികെ പോവാൻ നിൽക്കുമ്പോൾ ഉപ്പാടെ നിർബന്ധത്തിനു വഴങ്ങി റിഹാന്റെ കൈ ഒന്നൂടെ കാണിക്കാൻ വേണ്ടി ഹോസ്പിറ്റലിൽ ചെന്ന് ഇറങ്ങിയപ്പോഴാണ് റിഹു ആ കാഴ്ച കണ്ടത്. ഒരു മയ്യിത്ത് ആംബുലൻസിലേക്ക് കയറ്റുമ്പോൾ കൂടെ പൊട്ടി കരഞ്ഞുകൊണ്ട് ഒരു ഉമ്മയും മോളും. അവളെ ഒറ്റ നോട്ടം കൊണ്ട് റിഹുവിനു മനസ്സിലായി. അതേ അവൾ തന്നെ... റിഹുവിന്റെ മനസ്സ് മന്ത്രിച്ചു... താൻ വീണ്ടും കാണാൻ കൊതിച്ച് തേടി അലഞ്ഞ പെൺകുട്ടി.. പക്ഷേ, ഇങ്ങനെ ഒരു കാഴ്ച... അത് റിഹുവിന്റെ മനസ്സിനെ പാടെ തളർത്തുന്നതായിരുന്നു. ഡോക്ടർ കുഴപ്പമൊന്നും ഇല്ലാ എന്ന് പറഞ്ഞത് കൊണ്ടു ബാംഗ്ലൂരിൽ എത്തിയ റിഹുവിന്റെ മനസ്സ് മുഴുവൻ അവളായിരുന്നു. അവളുടെ കലങ്ങി മറഞ്ഞ കണ്ണുകൾ ഏത് ഉറക്കത്തിൽ പോലും റിഹുവിനെ പിന്തുടർന്നു കൊണ്ടേ ഇരിന്നു. പഠിത്തത്തിൽ പോലും ശ്രദ്ധചെലുത്താൻ കഴിയാതെ റിഹു ദിവസങ്ങൾ നീക്കികൊണ്ടിരിന്നു. റൈഹാന്ക്ക് റിഹുവിന്റെ പെരുമാറ്റത്തിൽ പന്തിക്കേടു തോന്നി സംസാരിക്കാൻ നിന്നപ്പോഴേക്കും റിഹു ഇങ്ങോട്ട് സംസാരിച്ചു. ഹനു.... ഡാ നമ്മുക്ക് നാട്ടിൽ പോവാം........ എന്താ റിഹു നീ ഈ പറയുന്നേ.... ഒരു പാട് ലീവ് ഇപ്പോൾ തന്നെ ആയിട്ടുണ്ട്....... ഇനിയും....... എന്താ ഡാ നിനക്ക്.... . എന്താ എന്റെ റിഹുവിന് പറ്റിയെ........ ഞാൻ ഇവിടെ വന്നത് മുതൽ ശ്രദ്ധിക്കുകയാ......എന്താടാ നിനക്ക്....... പറ........ ഹനു..... നിക്ക് അറിയില്ല ഡാ....... അവൾ, ആ കുട്ടി....... അവളുടെ ആ കരയുന്ന മുഖം മനസ്സിൽ നിന്നും മായുന്നില്ല....... പാവം അല്ലെ ഡാ..... നമ്മുക്ക് എല്ലാം എന്തൊക്കെ സൗഭാഗ്യങ്ങൾ ഉണ്ട്... പോരാത്തതിന് ഉപ്പയും ഇല്ലേ...... അവൾക്ക്........ അത് പറഞ്ഞു മുഴുവനാക്കുന്നതിന് മുമ്പ് തന്നെ റിഹാന്റെ കണ്ണ് നിറയുന്നത് ഹനു കണ്ടിരുന്നു. അവൻ റിഹാന്റെ തോളിൽ കൈ ഇട്ട് ചേർത്ത് നിർത്തി ആശ്വാസിപ്പിച്ചു. എന്റെ റിഹു..... നിന്നെ കുറിച്ച് എനിക്ക് എന്നും അഭിമാനമെ ഒള്ളൂ... ഒരു കാര്യത്തിൽ മാത്രം നമ്മൾ രണ്ടു പേരും വെത്യസ്തരാണ്...... എന്താ എന്ന് അറിയോ നിനക്ക്,... മറ്റൊരാളുടെ നീറുന്ന പ്രയാസങ്ങൾ കാണാനും മനസ്സിലാക്കാനും പിന്നെ അവർക്ക് വേണ്ടി ദേ ഇത് പോലെ കണ്ണ് നിറക്കാനും എന്നെക്കാളും എന്റെ റിഹുമോന്ക്കേ കഴിയു........ നിന്റെ ഇപ്പോഴത്തെ പ്രോബ്ലം എന്താ ഡാ...... അവളെ കണ്ട് പിടിക്കണം..... അതെല്ലേ...... പിടിക്കാഡോ........ പക്ഷേ, എനിക്ക് ഒരു നിബന്ധന ഉണ്ട്....... അത് ഞാൻ ഇപ്പൊ പറയില്ല...... ആദ്യം അവളെ കണ്ടെത്തട്ടെ...... അപ്പൊ പറയാം......... ഹനു റിഹുവിനെ നോക്കി അത് പറഞ്ഞു പുഞ്ചിരിചപ്പോൾ എന്താണ് എന്ന് മനസ്സിലാവാതെ റിഹു തിരിച്ചും ഹനുവിനെ നോക്കിയിരുന്നു. വീണ്ടും നാട്ടിലേക്ക് തിരിച്ച അവർ അറിഞ്ഞില്ല, ജീവിതത്തിൽ ഇനി പലതും സംഭവിക്കുകയാണെന്ന്. ഉപ്പാനോടും ഉമ്മാനോടും കാര്യങ്ങൾ പറഞ്ഞെങ്കിലും എങ്ങനെ കണ്ടെത്തും നടക്കുമോ ഇതൊക്കെ... എന്ന് ചോദിക്കുമ്പോഴും റിഹാനിൽ മാത്രം പ്രതീക്ഷ ഉണ്ടായിരുന്നു. കൂടെ റൈഹാനും പിന്തുണച്ചപ്പോൾ ആ പ്രതീക്ഷ ഒരു ലക്ഷ്യമായി മാറി. അവളെ തേടി അലയാത്ത ഇടങ്ങൾ ഉണ്ടായിരുന്നില്ല. ലീവ് കഴിയുംതോറും ഉപ്പയും ഉമ്മയും വഴക്ക് പറയാനും തുടങ്ങി. അന്ന് ഒരു ദിവസം ഉപ്പാടെ കമ്പനി സ്റ്റാഫിന്റെ മോളുടെ കല്യാണത്തിനു പോയപ്പോഴാണ് റിഹാൻ താൻ തേടി അലയുന്നവളെ കണ്ടത്. കല്യാണപെണ്ണിന്റെ കൂടെ ഒരു മൊഞ്ചത്തി കുട്ടി. അന്ന് കണ്ടതിലും ക്ഷീണം തോന്നുന്നുണ്ട്. എന്തോ, അവളെ വീണ്ടും കണ്ടപ്പോൾ റിഹാന്റെ ഉള്ളൊന്ന് പിടഞ്ഞു. റൈഹാന്ക്ക് അവളെ കാണിച്ചു കൊടുക്കാതെ തന്നെ റിഹു അവളെ കുറിച്ച് എല്ലാം അന്വേഷിച്ചു. പേര് "ജന്നാഹ് ".....ഉപ്പക്കും ഉമ്മാക്കും ഏക മോൾ.... പഠിക്കാൻ മിടുമിടുക്കി..... ഉപ്പാടെ അസുഖത്തെ തുടർന്ന് ആ മോഹം വേണ്ടാ വെച്ചവൾ..... ഇപ്പൊ ഉപ്പാടെ മരണശേഷം ഒരു ജോലി തിരഞ്ഞു നടക്കുന്നു........ അത്രേ റിഹാന്ക്ക് കേൾക്കേണ്ടിയിരുന്നുള്ളു. റൈഹാന്റെ കയ്യും പിടിച്ചു വലിച്ചു റിഹാൻ അവളെ ലക്ഷ്യമാക്കി നടന്നു. ഡാ... റിഹു..... എങ്ങോട്ടാ നീ എന്നെ കൊണ്ടുപോകുന്നെ...... അതൊക്കെ ഉണ്ട്..... നീ എന്റെ കൂടെ വാടാ....... അത് പറഞ്ഞു റിഹു ഹനുവിനെ കൊണ്ടു പോയി നിർത്തിയത് ജന്നാഹ് ന്റെ മുന്നിൽ. എന്നിട്ട് റിഹുവിന്റെ ഒരു ഉഗ്രൻ ഡയലോഗും,ജന്നാഹ്........ പേര് എങ്ങനെ അറിഞ്ഞു എന്നാവുംലേ..... പക്ഷേ, എനിക്ക് ഇപ്പൊ അത് ഒന്നും അല്ല നിന്നോട് സംസാരിക്കേണ്ടത്..... പിന്നെ നിനക്ക് ഞാൻ ഒരു ജോലി തരാം........ സാലറി ദേ ഇവനും തരും......... *part 5* റിഹാൻ അത് പറഞ്ഞു നിർത്തിയതും ജന്നായും റൈഹാനും പരസ്പരം ഒരു നോട്ടം ആയിരുന്നു. റൈഹാൻ റിഹാനെ പിടിച്ചു വലിച്ചു അവിടെ നിന്നും കൊണ്ട് പോയി. ദേ റിഹു..... നീ ആ കുട്ടിയോട് എന്തൊക്കെ പറയുന്നേ..... നീ ജോലി കൊടുക്കും ഞാൻ സാലറി കൊടുക്കും എന്നൊക്കെയോ..... നിനക്ക് ഇഷ്ടം ആണെന്ന് പറയാതെ ജോലിയുടെ കാര്യം ആണോ ഇപ്പോൾ സംസാരിക്കുന്നെ........ നിനക്ക് എന്താ വട്ടായോ....... അവളെ കാണാനിട്ട് ഉറക്കം പോലും നഷ്ടപെട്ടിട്ട് ആണ് ക്ലാസും കളഞ്ഞു ലീവിന് വന്നത്....... എന്നിട്ട് കണ്ടപ്പോൾ ജോലി കാര്യം സംസാരിക്കുന്നു....... നീ ധൈര്യമായി പോയി പറയെടാ ഇഷ്ടം ആണ് കൂടെ കൂട്ടട്ടെ എന്ന്......... അത് പറഞ്ഞു റൈഹാൻ റിഹാനെ നോക്കി ചിരിക്കുമ്പോൾ റിഹാൻ റൈഹാനെയും നോക്കി ചിരിക്കുകയായിരുന്നു. എന്റെ ഹനു....... ഞാൻ പറഞ്ഞോ എനിക്ക് ആ കുട്ടിയെ ഇഷ്ടം ആണെന്ന്...... അത് ചോദിച്ചു റിഹാൻ വീണ്ടും ചിരിച്ചു. ദേ റിഹു...ഒരു വീക്ക് വെച്ച് തരും കേട്ടോ ....പഠിക്കാൻ കഴിയുന്നില്ല.... അവൾ മാത്രം ആണ് മുന്നിൽ... എനിക്ക് കാണണം എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ ഇഷ്ടം ഇല്ലാ എന്നോ...... എന്റെ ഹനു....... അങ്ങനെ എല്ലാം പറഞ്ഞു എന്ന് കരുതി അത് ഇഷ്ടം ആവുമോ..... ഇല്ലല്ലോ.... ഇല്ല...... അങ്ങനെ ഒരു ഇഷ്ടം എനിക്ക് ആ കുട്ടിയോട് ഇല്ല.... പകരം മറ്റൊരു ഇഷ്ടം മാത്രമേ ഒള്ളൂ........ റിഹു അത് പറഞ്ഞു ഹനുവിനെ ഒന്ന് നോക്കി ചിരിച്ചു. മറ്റൊരു ഇഷ്ടം എന്ന് പറഞ്ഞാൽ...... ഹനു റിഹുവിനെ നോക്കി ചോദിച്ചു. മറ്റൊരു ഇഷ്ടം എന്ന് പറഞ്ഞാൽ ഒരു ഇത്താടെ സ്ഥാനത്തുള്ള ഇഷ്ടം...... അതിനേക്കാൾ ഒരു പെങ്ങൾ എന്ന നിലയിൽ......... മനസ്സിലായോ എന്റെ ഹനുക്കക്ക്...... എന്നാ കേട്ടോ എന്റെ ഹനു കെട്ടി കൊണ്ട് വരുന്ന പെണ്ണ് എന്റെ ഇത്തയാണ് പെങ്ങളാണ്........ അത് പറഞ്ഞു വീണ്ടും റിഹു ഹനുവിനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. ഡാ റിഹു...... ഇത് കുറച്ചു കൂടുതൽ ആണ് കേട്ടോ....... നീ കണ്ടു ഇഷ്ടപെട്ട കുട്ടിയെ ഞാൻ എങ്ങനെ...... ഒന്ന് പോയെ നീ.......... അതൊന്നും വേണ്ട..... നിനക്കാണ് എന്നെക്കാളും അവൾ ചേരുക....... പിന്നെ അവളുടെ അവസ്ഥമനസ്സിലാക്കിയതും തേടി പിടിച്ചു കണ്ടത്തിയതും എല്ലാം നീ അല്ലെ റിഹു.......... പിന്നെ എങ്ങനെ ഞാൻ......... ഹനു റിഹുവിനെ നോക്കി അത് ചോദിച്ചപ്പോഴേക്കും റിഹു ഹനുവിന്റെ തോളിൽ കൈ ഇട്ട് നിന്നിരുന്നു. ഡാ ഇക്കാ...... ഞാൻ അവളെ കണ്ടനിമിഷം മുതൽ എന്റെ മനസ്സിൽ അവൾ നിനക്ക് ഉള്ള പെണ്ണ് ആണ്...... അതിൽ ഇനി ഒരു മാറ്റവും ഇല്ല...... പിന്നെ ചെറുപ്പം മുതലേ നമ്മൾ നമ്മുടെ ഇഷ്ടങ്ങൾ പരസ്പരം പങ്കുവെച്ചിട്ടല്ലേ ഒള്ളൂ......... അവൾ നിനക്ക് ഉള്ളതാണ് ഹനു..... എനിക്ക് അവൾ എന്റെ ഇത്തമാത്രം........ അപ്പൊ എന്റെ ഹനു ഒരുങ്ങിക്കോ ഒരു മണവാളൻ ആവാൻ........ *part 6* പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. പെണ്ണ് കാണലും എൻഗേജ്മെന്റും എല്ലാം. അങ്ങനെ അധികം വൈകാതെ തന്നെ നിക്കാഹ് കഴിഞ്ഞു ജന്നാഹ് റൈഹാന്ക്ക് സ്വന്തമായി. എല്ലാത്തിനും മുന്നിൽ റിഹാൻ തന്നെ ഉണ്ടായിരുന്നു. അവരുടെ നിക്കാഹിന്റെ കൂടെ റിഹാന്റെയും നടത്താൻ എല്ലാവരും ശ്രമിച്ചു എങ്കിലും ഒന്നും നടന്നില്ല. നിക്കാഹും കഴിഞ്ഞു ജന്നാഹ് ജന്നത്തിലേക്ക് വലതു കാൽ എടുത്തു വെച്ച് റൈഹാന്റെ കൂടെ കടന്നു വന്നപ്പോൾ റിഹാന്റെ ഉള്ളൊന്ന് പിടഞ്ഞു.അതിന് കാരണം താൻ അവളെ സ്നേഹിച്ചിരുന്നു എന്നാണോ.. റിഹാന്റെ ഉള്ളിൽ അങ്ങനെ ഒരു ചോത്യം പൊട്ടി പുറപ്പെടുമ്പോൾ തന്നെ അവൻ അതിനൊരു വിലക്കും ഇട്ടിരുന്നു. താൻ സ്വന്തമാക്കാൻ ആഗ്രഹിച്ചത് മുഴുവൻ തന്റെ ഹനുവിനു സ്വന്തമാക്കി കൊടുത്തിട്ടേഒള്ളൂ ഇന്നോളം.. ഇതും അങ്ങനെ തന്നെ..... ജന്നാഹ് "അവൾ എന്നും എന്റെ ഹനുവിന്റെ പെണ്ണ് എനിക്ക് ഒരു ഇത്താടെ സ്ഥാനത്ത്,അതിനേക്കാൾ ഒരു പെങ്ങളായ് എന്നും കൂടെ......... അത് മാത്രം മതി ഈ റിഹുവിന്. എല്ലാം തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോൾ റിഹുവിനു സ്വീകരിക്കാൻ കഴിയാത്ത ഒന്നേ ഉണ്ടായിരുന്നു ഒള്ളൂ.... ആദ്യമായി താനും ഹനുവും വ്യത്യസ്ത റൂമിൽ കിടക്കുന്നു. അത് ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു. അങ്ങനെ ജന്നത്തിലെ ആ വിശാല മായ ആ റൂമിനോട്‌ റിഹാൻ വിടപറഞ്ഞു. ഹനുവിന്റെ മണിയറയായി നൽകികൊണ്ട്.റൂമിന്റെ കാര്യത്തിൽ മാത്രം ആയിരുന്നില്ല ആ വിട്ട് കൊടുക്കൽ.. ഹനുവിനെ തന്നിൽ നിന്നും ജന്നാഹ്ക്ക് പകുത്ത് നൽകുകയായിരുന്നു റിഹു. പിന്നീട് അങ്ങോട്ട് ജന്നത്ത് പഴയതിലും വലിയ ജന്നത്ത് ആവുകയായിരുന്നു. "ജന്നാഹ്, പ്രിയപെട്ട മരുമകളും ഭാര്യയും അതിനേക്കാൾ റിഹുവിന് നല്ലൊരു പെങ്ങളും ആയി മാറി. ഒരു കാര്യത്തിൽ മാത്രമേ റിഹുവിനു വിഷമം ഉണ്ടായിരുന്നുള്ളൂ.... എന്നും കൂടെ ഉണ്ടായിരുന്ന ഹനുവിനെ പകുതിയായി നഷ്ടപെട്ട വേദന. അത് റിഹുവിനു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അവന്റെ വിഷമം മനസ്സിലാക്കിയ ഉപ്പ റഷീദ് ഹാജിയും ഉമ്മ ഫാത്തിമയും റിഹുവിനും ഒരു പെണ്ണിനെ കണ്ടു പിടിക്കാൻ തുടങ്ങി. അപ്പോഴേക്കും പഠിത്തം കഴിഞ്ഞു രണ്ടു പേരും ഡോക്ടർ ആയി ഇറങ്ങിയിരുന്നു. റിഹുവിനു ചേരുന്ന ഒരു കുട്ടിയെ തന്നെ അവർ അവന്ക്ക് വേണ്ടി കണ്ടെത്തി. മനസ്സിന് വലിയ താല്പര്യം ഇല്ലെങ്കിലും റിഹു ആ ബന്ധത്തിനു സമ്മതം മൂളി. അവൾക്ക് പഠിത്തം കഴിഞ്ഞിട്ട് മതി നിക്കാഹ് എന്ന് പറഞ്ഞത് കൊണ്ട് അവരുടെ ബന്ധം ഒരു എൻഗേജ്മെന്റിൽ ഒതുങ്ങി. അപ്പോഴേക്കും ഹനു ഒരു വാപ്പയാവാൻ ഒരുങ്ങിയിരുന്നു. ദുബായിലെ മികച്ച ഹോസ്പിറ്റലിൽ രണ്ടു പേർക്കും ജോലി കിട്ടിയെങ്കിലും റിഹു അങ്ങോട്ട്‌ പോവാൻ തീരുമാനിച്ചു. ജന്നയെ ഈ അവസ്ഥയിൽ ഇട്ടേച്ചു പോരേണ്ട എന്ന് പറഞ്ഞു ഹനുവിനെ നാട്ടിൽ നിർത്തി റിഹു മറ്റൊരു ലോകത്തേക്ക് പറന്നു. ജനനം തൊട്ട് കൂടെ കൂടിയവനെ പിരിഞ്ഞതിൽ ഉള്ള വിഷമം റിഹാൻക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. നിക്കാഹുറപ്പിച്ച പെണ്ണിൽ നിന്ന് പോലും ഹനുവിനെ പിരിഞ്ഞതിൽ ഉള്ള വിഷമം തീർക്കാൻ റിഹാന്ക്ക് കഴിഞ്ഞില്ല.. കാരണം ആ ബന്ധം അത്രമാത്രമേ വളർന്നിരുന്നുള്ളു...... ജീവിതത്തിൽ താൻ ഒറ്റപെട്ട് പോയ ദിനങ്ങളിൽ നിന്നും ഒരു വിധത്തിൽ റിഹു മോചനം നേടി വരുമ്പോഴാണ് ഒരു സന്തോഷവാർത്ത അവനെ തേടി എത്തിയത്. ജന്നാഹ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. തന്റെ ആഗ്രഹപ്രകാരം പോലെ തന്നെ അവൾക്ക് ഹനു മറിയം എന്ന് തന്നെ പേരും ഇട്ടു. പിന്നീട് അങ്ങോട്ട്‌ അവളെ കാണാൻ ഉള്ള സന്തോഷത്തിൽ ദിനങ്ങൾ തള്ളി നീക്കുകയായിരുന്നു റിഹു. അതിന്റെ ഇടക്കാണ് അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ നാട്ടിൽ നിന്നും വന്നത്. *part 7* കാൾ എടുത്തതെ റിഹുവിനു ഓർമയുള്ളൂ.... പിന്നെ ഒരു തരം മരവിപ്പായിരുന്നു. ഒന്ന് ചലിക്കാൻ പോലും കഴിയാതെ റിഹു നിന്നു. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ പോലും ഒഴുകിയില്ല. ആരുടെ ഒക്കെയോ സഹായത്തോടെ എയർപോർട്ടിൽ എത്തി. അപ്പോഴും മനസ്സിൽ മുഴുവൻ തന്റെ ഹനു മാത്രം ആയിരുന്നു. അവൻക്കൊന്നും പറ്റല്ലേ എന്ന് നെഞ്ചുരുകി പ്രാർഥിക്കുമ്പോഴും റിഹു അറിഞ്ഞിരുന്നില്ല തന്റെ ജീവനും ജീവിതവും ആയവൻ ഈ ലോകത്തിൽ നിന്നും എന്നന്നേക്കുമായി വിടവാങ്ങിയെന്ന്. തന്റെ ഹനു സഞ്ചരിച കാർ ഒരു മരത്തിൽ ഇടിച്ചു എന്ന് മാത്രമേ ഹനുവിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. എയർപോർട്ടിൽ വന്നു ഇറങ്ങിയപ്പോൾ കൂട്ടികൊണ്ട് പോകാൻ വന്നവരെ കണ്ടപ്പോൾ തന്നെ റിഹുവിന്റെ നെഞ്ച് പിടക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ വാഹനങ്ങൾ കൊണ്ടും ആളുകളെ കൊണ്ടും നിറഞ്ഞുനിൽക്കുന്നത് കണ്ടപ്പോൾ റിഹുവിന്റെ ചുണ്ടുകൾ വിറയാലെ എന്തോ മന്ധ്രിക്കുന്നുണ്ടായിരുന്നു. കാറിൽ നിന്നും ഇറങ്ങിയ റിഹുവിനെ ആരൊക്കെയോ താങ്ങി പിടിച്ചു ഹാളിലേക്ക് കയറ്റിയതും വെള്ള പുതപ്പിച്ചു കിടത്തിയ ആ ശരീരത്തിലേക്ക് ഒരു വട്ടമേ റിഹു നോക്കിയുള്ളൂ... അപ്പോഴേക്കും "ന്റെ ഹനു................. "എന്നൊരു പൊട്ടിക്കരച്ചിൽ അവിടെ കൂടിയവരുടെ എല്ലാം കാതുകളിൽ പതിഞ്ഞിരുന്നു. പിന്നീട് അവിടെ ചങ്ക് തളർത്തുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്. ഒന്നിച്ചു പിറന്നു പിരിയാതെ നടന്ന അവരിൽ മരണം വന്നു വേർപ്പാട് നൽകിയപ്പോൾ അവരെ അറിയുന്നവരെല്ലാം മിഴി നിറച്ചു. അങ്ങ് പള്ളിക്കാട്ടിൽ മൈലാഞ്ചി ചെടികൾക്കിടയിൽ തന്റെ പ്രാണനെ മറവു ചെയ്തു പോരുമ്പോൾ റിഹു മനസ്സ് കൊണ്ട് മരിച്ചിരുന്നു. ഉമ്മാടെ വയറ്റിൽ ജീവനായി രൂപം കൊണ്ട നാള് മുതൽ ഒന്നിച്ചു നടന്നു ഇന്നവൻ ആറടി മണ്ണിൽ ഒറ്റക്ക് കിടക്കുമ്പോൾ ഉള്ള വേദന കൊണ്ട് റിഹു ഹൃദയം പൊട്ടി കരഞ്ഞു. വീട്ടിൽ ചെന്ന് അവരുടെ ഓർമ്മകൾ ഉറങ്ങുന്ന ആ റൂമിലേക്ക് കയറിയപ്പോൾ ഹനു വിന്റെ മനസ്സ് വീണ്ടും തളർന്നു. മണിയറയുടെ ഒരുക്കം പോലും മായാത്ത ആ റൂം കണ്ടപ്പോൾ കണ്ണ് നീർ പോലും പുറത്തേക്ക് വരാത്ത രീതിയിൽ റിഹാൻ മരവിച്ചു പോയി. പെട്ടന്ന് ആണ് മറിയ മോളുടെ കരച്ചിൽ അവന്റെ കാതുകളിൽ തട്ടി തെറിച്ചത്. നോക്കിയപ്പോൾ ബെഡിൽ കിടന്നു കരയുകയാണവൾ. ഓടി ചെന്ന് വാരി പുണർന്നു അവളിൽ മുത്തങ്ങൾ നൽകി. ഒരു പാട് കാണാൻ കൊതിച്ച മോള്.എന്നിട്ട് നേരിൽ കണ്ടപ്പോൾ യതീം എന്ന നാമവും. ഇല്ല.... എന്റെ മോൾ യതീം അല്ല...... എന്റെ ഹനു മരിച്ചിട്ടില്ല... എന്ന് പറഞ്ഞു മറിയമോളെയും നെഞ്ചോടു ചേർത്ത് വാവിട്ട് കരയുന്ന റിഹുവിന്റെ അടുത്തേക്ക് എല്ലാവരും വന്നു ആശ്വസിപ്പിച്ചു. അപ്പോഴും ആ നിലവിളി മുറുകുകയല്ലാതെ കുറഞ്ഞില്ല. ജന്നമോളെ ഇവിടെ ഇരുത്തണം.. മോൻ വായോ..... എന്ന് ആരോ വന്നു പറഞ്ഞു അവന്റെ കൈകളിൽ പിടിച്ചു പുറത്തേക്ക് നടക്കുമ്പോഴാണ് അവൻ ജന്നാഹ് യെ ഓർത്തത്. ഓർക്കും തോറും അവന്റെ ഹൃദയം വിങ്ങി പൊട്ടി. ദിനങ്ങൾ കഴിഞ്ഞു മാസങ്ങൾ ആയി മാറി കൊണ്ടിരിന്നു. ജന്നത്ത് ഇപ്പോഴും ആ മരണ വീട് തന്നെ. മറിയ മോളെ റിഹു കൈകളിൽ നിന്നും ഇറക്കാതെ കൊണ്ട് നടന്നു . ഇതിന്റെ ഇടയിൽ ജന്നാഹ് യെ റിഹു ഒന്ന് കാണാൻ പോലും ശ്രമിച്ചില്ല.അത് പാടില്ല എന്നും അത് തെറ്റ് ആണെന്നും അവന്ക്ക് അറിയാമായിരുന്നു. ഉമ്മയും ഉപ്പയും ആ ഷോക്കിൽ നിന്നും ഇപ്പോഴും മോചിതരായിട്ടില്ല. അതെല്ലാം കണ്ടത് കൊണ്ട് ആയിരിക്കാം തന്നെ കൊണ്ട് കഴിയാത്ത കാര്യം ആയിട്ടും അവൻ മനസ്സിൽ ഒരു തീരുമാനം എടുത്തത്, താൻ മാറിയേ പറ്റു..... തന്റെ പ്രിയ പെട്ടവർക്ക് വേണ്ടി താൻ മാറണം.. ഞാനും ഇങ്ങനെ ആയാൽ അവരെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആളില്ലാതെ തളർന്നു പോവും. പെട്ടന്ന് റൂമിന്റെ ഡോർ തുറയുന്ന ശബ്ദം കേട്ടാണ് റിഹു തന്റെ ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നത്. മറക്കാൻ ശ്രമിച്ച കറുത്ത അധ്യായങ്ങൾ വീണ്ടും ഓർത്തതിൽ ഉള്ള അടയാളമായ് കണ്ണ് നീർ കവിളിലൂടെ ഒഴുകുന്നുണ്ട്. മറിയ മോൾ അപ്പോഴും നെഞ്ചിൽ അമർന്നു കിടക്കുന്നു. മുല്ലപ്പൂവിന്റെ ഗന്ധം മൂക്കിനെ കുത്തി നോവിക്കുന്ന പോലെ അവന്ക്ക് തോന്നി. ശബ്ദം കേട്ട് ഡോറിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ റിഹുവിന്റെ ഉള്ളു പിടഞ്ഞു. *part 8* ജന്നാഹ്..... " കയ്യിൽ ഒരു പാൽ ഗ്ലാസുമായ് എങ്ങോട്ടോ കണ്ണ് എറിഞ്ഞു നിൽക്കുന്നു. റിഹു മറിയ മോളെ പതിയെ തന്റെ നെഞ്ചിൽ നിന്നും എടുത്തു ബെഡിൽ കിടത്തി ആ നെറുകയിൽ ഒരു മുത്തം വെച്ച് അവിടെ നിന്നും എണീറ്റു. ജന്നാഹ് യെ നോക്കിയപ്പോൾ അവൾ ഇപ്പോഴും മിഴികളെ അലസമായി എങ്ങോട്ടോ വിട്ട് കൊടുത്തു നിൽക്കുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ റിഹുവും നിന്നു. എവിടെ നിന്നൊന്ന് സംസാരിച്ചു തുടങ്ങണം എന്ന് പോലും റിഹുവിന് അറിയുന്നുണ്ടായിരുന്നില്ല. എങ്കിലും ഒരു ദീർഘശ്വാസം വലിച്ചു മനസ്സിനെ ശാന്തമാക്കി അവൻ വിളിച്ചു, ജന്നാഹ്....... അത്രയും നേരം ഹൃദയം പിടഞ്ഞു മിഴികൾ ഹനുവിന്റെ ഓർമ്മകളിലേക്കും ദൂദയച്ചു നിൽക്കുന്ന ജന്നാഹ് യുടെ കാതുകളിൽ റിഹുവിന്റെ വിളി തട്ടി കൊണ്ടിരിന്നു. ഇനിയും മനസ്സിനെ പിടിച്ചു നിർത്താൻ കഴിയാത്തത് കൊണ്ടായിരിക്കാം അവളുടെ കണ്ണുകൾ അതിരുകൾ പൊട്ടിച്ചു നിയന്ത്രണമില്ലാതെ ഒഴുകിയത്. ജന്നാഹ്..... താൻ എന്തിനാ കരയുന്നെ.... ഇനിയും ഈ മിഴികൾ നിറയരുത് എന്ന് ആശിച്ചിട്ട്‌ മാത്രമാണ് ഞാൻ ഇങ്ങനെ ഒരു നിക്കാഹിനു സമ്മതിച്ചത്...... അതിലേറെ എന്റെ മറിയ മോൾ...... അവളെ എനിക്ക് ഒരു അനാഥയാക്കാൻ വയ്യ........ അതും പറഞ്ഞു റിഹു ബാൽകണിയിലേക്ക് നടന്നു. വീണ്ടും വീണ്ടും മിഴികൾ അണപൊട്ടി ഒഴുകാൻ തുടങ്ങി. ഇരുളിൽ ഇരുന്നു മനസ്സ് തുറന്നു കരയാൻ മാത്രമേ ഒരാണായ തനിക്ക് കഴിയൂ എന്ന് റിഹു ആലോചിച്ചു. ഒരിക്കലും താൻ ആഗ്രഹിച്ചത് അല്ല ഇത്... വിധി..... ഞാൻ വിവാഹം കഴിച്ചാൽ തീർത്തും ഒറ്റപെട്ടു പോവുന്നത് എന്റെ മറിയമോൾ ആയിരിക്കും... കാരണം എനിക്ക് അറിയാം എന്റെ പാതി ആയി വരുന്നവളുടെ സ്വഭാവം.... പിന്നെ എല്ലാവരുടേയും നിർബന്ധത്തിനു മുന്നിൽ ഞാനും സമ്മതിച്ചു കൊടുത്തു... കെട്ടാൻ പോവുന്ന പെണ്ണിന് പൂർണ്ണ സമ്മതം... അത് ഞാൻ ഒരു നന്മ ചെയ്യാൻ വേണ്ടി അല്ല..... അവൾക്ക് ഞാൻ പോയാൽ അതിലും നല്ലത് കിട്ടും എന്ന് പറഞ്ഞു.... കിട്ടട്ടെ അത് തന്നെ അല്ലെ വേണ്ടത്...... പക്ഷേ, ജന്നാഹ്... അവൾ എതിർത്തപ്പോൾ എനിക്ക് ഉറപ്പാണ് ഹനുവിന്റെ സ്ഥാനത്തു ഇനി ഒരാളെയും സ്വീകരിക്കാൻ അവൾക്ക് കഴിയില്ല എന്ന്..... മറിയമോളുടെ നന്മക്ക് വേണ്ടി ആണ് അവൾ ഇങ്ങനെ ഒരു നിക്കാഹിനു സമ്മതിച്ചത് എന്ന് എനിക്ക് അറിയാം.... ഞാനും അത് മാത്രമേ ആഗ്രഹിച്ചുള്ളൂ... ന്റെ മറിയ മോൾ..... അപ്പോഴും മനസ്സിൽ ആർത്തിരമ്പുന്ന സങ്കടങ്ങളെ റിഹു കണ്ണീരായി ഒഴുക്കി കൊണ്ടിരിന്നു. ജന്നാഹ്.... ആദ്യ കാഴ്ചയിൽ തന്നെ തന്റെ ഹൃദയം സ്വന്തമാക്കിയവൾ.... എങ്കിലും താൻ സ്വന്തമാക്കാൻ ആഗ്രഹിച്ചത് എന്തും ഹനു വിന് വിട്ട് കൊടുത്തിട്ടെ തനിക്ക് ശീലമുള്ളു.... അത് തന്നെ ജന്നാഹ് യുടെ കാര്യത്തിലും സംഭവിച്ചത്.... അവർ ജീവിക്കുന്നത് കണ്ടു ഏറ്റവും കൂടുതൽ സന്തോഷിച്ചതും താൻ ആയിരിക്കും..... എത്ര പെട്ടന്നാണ് ആ സന്തോഷങ്ങൾ ഇല്ലാതെ ആയതു... "എന്നും തന്റെ ഇഷ്ടങ്ങളെ അങ്ങോട്ട് കൊടുക്കുമ്പോൾ അവൻ എനിക്കായ് തരാൻ കരുതി വെച്ചത് അവന്റെ ജീവനും ജീവിതവും ആയ ജന്നാഹ് യേയും മറിയമോളെയും ആയിരുന്നല്ലോ "എന്നോർത്തപ്പോൾ റിഹുവിന്റെ ഹൃദയം പിടഞ്ഞു. "ഇത്രക്കും വേണ്ടായിരുന്നു ഹനു...... നീ ഇത്രയും കാലം എനിക്കായ് നൽകാൻ കാത്തിരുന്നത് ഇതായിരുന്നു എങ്കിൽ നിനക്ക് മുന്നേ ഞാൻ പോയിരുന്നില്ലേ..... " ഒരു പൊട്ടികരച്ചിൽ തേങ്ങലായി മാറി റിഹു നിദ്രയിലേക്ക് വീണു. ദിനങ്ങൾ വീണ്ടും കൊഴിഞ്ഞുകൊണ്ടേ ഇരുന്നു. ഒരു വീട്ടിൽ ഒരു മുറിയിൽ വെറും അപരിചിതർ മാത്രം ആയിരുന്നു റിഹുവും ജന്നാഹ് യും.എങ്കിലും തങ്ങളുടെ വിഷമങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ തന്നെ അവർ ജീവിച്ചു പോന്നു. മറിയമോൾക്ക് സ്വന്തം ഉപ്പയായി ആ ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് റിഹു മാറി. ജന്നാഹ്, അവളിൽ ദിനങ്ങൾ കഴിയും തോറും നോവ് കൂടി കൊണ്ടിരിന്നു. റിഹുവിനോട് സംസാരിക്കണം എന്നവൾ മനസ്സിൽ ഉറപ്പിച്ചു. പതിവിലും വിപരീതമായി ജന്നാഹ് തന്റെ അടുത്തേക്ക് വന്നപ്പോൾ റിഹുവിന്റെ മനസ്സിൽ എവിടെയോ ഒരുത്തിരി ആശ്വാസം വന്നപോലെ തോന്നി. റിഹുക്കാ..... ഇങ്ങള് ഈ ബന്ധം ഒഴിവാക്കീ..... നമ്മുക്ക് പിരിയാം....... അവളുടെ ആ വാക്കുകൾ റിഹുവിന്റെ ഹൃദയത്തിനെ ആഴത്തിൽ നോവിപ്പിച്ചു. ജന്നാഹ്.... താൻ എന്താ ഈ പറയുന്നേ......... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല........ ഇക്കാ..... എനിക്കും ഒന്നും അറിയുന്നില്ല...... നമ്മൾ പിരിഞ്ഞെ തീരു........ എനിക്കും മോൾക്കും വേണ്ടി നിങ്ങളുടെ ഈ ജീവിതം എന്തിനാ ഇല്ലാതാക്കുന്നെ....... നിങ്ങൾക്കും ഇല്ലേ സ്വപ്നങ്ങൾ........ അതൊന്നും എന്നിൽ നിന്നും തരാൻ കഴിയില്ല......... ജന്നാഹ് പറഞ്ഞു നിർത്തിയതും റിഹു തുടർന്നു. എന്റെ സ്വപ്നം എന്താണ് എന്ന് നിനക്കറിയുമോ..... ന്റെ മറിയമോൾ..... അതിലും വലിയ സ്വപ്നം ഇനി എനിക്ക് ഇല്ല.......... ഇനി തനിക്ക് ഇങ്ങനെ ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.. ഞാൻ മാറിതരാം...... അല്ലാതെ ഒരിക്കലും നീ എന്റെ സ്വപ്നം എന്ന് പറഞ്ഞു ബന്ധം അവസാനിപ്പിക്കാൻ നോക്കരുത്....... എനിക്ക് ഇനി ഒരു സന്തോഷവും വേണ്ട..... ന്റെ ഹനു എന്നെ വിട്ട് പോയപ്പോൾ എന്റെ സന്തോഷവും അന്ന് അവന്റെ കൂടെ പടിയിറങ്ങി........ ഇടറിയ സ്വരത്തിൽ റിഹു അത് പറഞ്ഞതും ജന്നാഹ് പൊട്ടി കരഞ്ഞു. അങ്ങനെ അല്ല ഇക്കാ.... ഞാൻ നിങ്ങളെ നോവിപ്പിക്കാൻ പറഞ്ഞത് അല്ല...... എനിക്ക് അറിയാം നിങ്ങൾക്ക് എന്നെ ജീവൻ ആയിരുന്നു എന്ന്..... അത് കൊണ്ട് മാത്രം ആണ് ഞാൻ ഹനുക്കാടെ ഭാര്യ ആയതും...... എല്ലാം എന്നോട് ഹനുക്ക പറഞ്ഞിട്ട് ഉണ്ട്.... ഹനുക്കാടെ ജീവൻ ആയ നിങ്ങളെ കുറിച്ച്......ഹനുക്കാക്ക് വേണ്ടി എന്തും വിട്ട് കൊടുക്കാൻ തയ്യാറായ നിങ്ങളുടെ വലിയ മനസ്സിനെ കുറിച്ച്........ മതി ജന്നാഹ്......... ജന്നാഹ് പറയുന്നതിന്റെ ഇടയിൽ കയറി റിഹു പറഞ്ഞു. ഹനുവിനോളം വലുത് ഒന്നും അല്ല ഈ റിഹു...... ജീവനായി കണ്ട നിങ്ങളെ രണ്ടു പേരെയും എനിക്ക് നൽകി മരണത്തെ കൂട്ട് പിടിച്ചു പോയ അവനോളം വലുത് എങ്ങനെ ഈ റിഹു ആവും ജന്നാഹ്...... ന്റെ ഹനു വലിയവൻ ആണ്.... സ്നേഹം കൊണ്ട് തോൽപ്പിക്കുന്നവൻ........ രണ്ട് പേരും വലിയവരാണ് ഇക്കാ..... ആർക്കും ഇങ്ങനെ സ്നേഹിക്കാൻ കഴിയില്ല....... നിങ്ങൾ രണ്ടു പേരുടെയും സ്നേഹം അനുഭവിക്കാൻ എനിക്ക് കഴിഞ്ഞു.... ജന്നത്തിന്റെ പ്രിയ തോഴി ആയി ഞാൻ അല്ലെ....... പക്ഷേ, റിഹുക്ക....അടുത്ത് അറിയാതെ തന്നെ നിങ്ങളുടെ സ്നേഹത്തിൽ ഞാൻ വീർപ്പുമുട്ടുകയാണ്... . ഹനുക്കാനെക്കാൾ ഞാൻ നിങ്ങളെ സ്നേഹിച്ചു പോവുമോ എന്ന ഭയം ആണെനിക്ക് ഇപ്പോൾ ............ അത് പറഞ്ഞു ജന്നാഹ് കരഞ്ഞു കൊണ്ട് അവിടെ നിന്നും പോയി..... അവൾ ബന്ധം വേർപ്പെടുത്താൻ പറയുന്നത് ഇത് കൊണ്ടാണെന്നു റിഹുവിനും മനസ്സിലായി........ ദിനങ്ങൾ വീണ്ടും കൊഴിഞ്ഞുകൊണ്ടിരിന്നു. മറിയമോൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.അവൾക്ക് അവളുടെ പേര് പറഞ്ഞു പടിപ്പിക്കുകയായിരുന്നു റിഹു. ന്റെ മോളെ പേര് പറഞ്ഞെ... മറിയം റൈഹാൻ....... മറിയമോൾ അതാവർത്തിക്കുന്നത് കേട്ട് റിഹുപൊട്ടി ചിരിക്കുന്നതിന്റെ ഇടയിലേക്ക് ആണ് ജന്നാഹ് കടന്നു വന്നത്. എന്നാ ഇനി മോൾ ഉമ്മച്ചിടെ പേര് പറഞ്ഞു കൊടുത്തേ..... അത് പറഞ്ഞു ചിരിച്ചു കൊണ്ട് ജന്നാഹ് റിഹുവിനെ നോക്കി മറിയമോളോടു പറഞ്ഞു "ജന്നാഹ് റിഹാൻ "........ അത് കേട്ടതും റിഹു ജന്നാഹ് യെ തന്നെ കണ്ണ് എടുക്കാതെ നോക്കി. റിഹുവിന്റെ മുഖത്തേക്ക് നോക്കാതെ ജന്നാഹ് വീണ്ടും പറഞ്ഞു " ഈ ജന്നാഹ് റൈഹാൻ, ഇനി എന്നും ജന്നാഹ് റിഹാൻ "മാത്രം ആയിരിക്കും............. പിന്നെയുള്ള സുബ്ഹി ബാങ്കിന്റെ മാധുര്യമെല്ലാം റിഹുവിന്റെ കാതുകളിൽ പതിഞ്ഞത് ജന്നാഹ് യേയും മറിയമോളെയും തന്നോട് ചേർത്ത് ഉറങ്ങുമ്പോൾ ആണ്. അത് കണ്ടു റൈഹാൻ ആകാശലോകത്ത് നിന്നും നിറപുഞ്ചിരി നൽകിയിട്ടുണ്ടാവും. അവസാനിച്ചു... എന്റെ മനസ്സിൽ തോന്നിയ ഒരു കുഞ്ഞു സ്റ്റോറി മാത്രം ആണിത്.... നിറ മനസ്സോടെ ഇത് സ്വീകരിച്ച എല്ലാവർക്കും എന്റെ നന്ദി.... അഭിപ്രായം അറിയിക്കുക.... ഇന്ഷാ അല്ലാഹ്, വീണ്ടും കാണാം........ Sana shad
55.1k കണ്ടവര്‍
16 ദിവസം
#

📔 കഥ

❤️റംസാൻ❤️ full part 🖋️shamsiya faisal ''മോളെ...ജൂഹീ...,നീയൊന്നിങ്ങോട്ട് വന്നേ...,, ''ന്താ ഉപ്പാ..." ''മോളോട് ഉപ്പയൊരു കാര്യം പറഞ്ഞാല്‍ മോള്‍ക്കെന്നോട് ദേഷ്യം ഒന്നും തോന്നരുത്." ''അതെന്തായിപ്പോ അങ്ങനെ ഒരു കാര്യം. നിങ്ങള്‍ പറ ഉപ്പാ... എനിക്ക് ദേഷ്യം ഒന്നും ഉണ്ടാകൂല." '' അത് മോളേ.. മോള്‍ക്ക് ഇന്നൊരു പ്രൊപ്പോസല്‍ വന്നിരുന്നു. നല്ല കുടുംബമാ... നമ്മളെ കുടുംബത്തിന് പറ്റിയ ടീമാ... മോള്‍ എതിരൊന്നും പറയരുത്... ഞാനിതങ് ഉറപ്പിക്കാന്‍ പോവാ." ഉപ്പ എന്‍റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് പറഞ്ഞു. ''എന്താ ഉപ്പാ നിങ്ങളീ പറയണേ... പ്ലസ് വണ്ണില്‍ പഠിക്കണ എനിക്ക് കല്ല്യാണോ.. നിങ്ങള്‍ ചിരിപ്പിക്കല്ലിട്ടോ... അതേ ഉമ്മീ.. നിങ്ങള്‍ക്ക് കേള്‍ക്കണോ ഉപ്പ ഇവിടെ കോമഡി പറയുന്നു." ''ഉപ്പ പറഞ്ഞത് സത്യം തന്നെയാ.. അവര് കല്ല്യാണം ആലോചിച്ച് വന്നപ്പോ നീ ചെറിയ കുട്ടി അല്ലന്ന് കരുതി വേണ്ടന്ന് വെക്കാന്‍ നിന്നതാ.. പക്ഷെ അവരെ കുറിച്ച് അന്യേഷിച്ചപ്പോ ഇതങ്ങ് ഉറപ്പിക്കാന്ന് വെച്ചു.." അടുക്കളയില്‍ നിന്ന് കയറി വന്ന് കൊണ്ട് ഉമ്മ പറഞ്ഞു. പെട്ടെന്നരടി കിട്ടിയ പോലായിരുന്നു അനിക്കപ്പൊ. ''അതേ മോളെ നല്ല ചെക്കനാ എന്‍റെ മോള്‍ക്ക് നല്ലോം ചേരും." ഉപ്പ എന്‍റെ തലയില്‍ തലോടി. ''ഉപ്പാ.. എനിക്കിപ്പോ കല്ല്യാണൊന്നും വേണ്ട. പ്ലീസ് ഉപ്പാ." ''അതിന് ആര് കല്ല്യാണം നടത്തുന്നു. ഇപ്പോ വാക്കാലൊന്ന് ഉറപ്പിച്ചിടുന്നു. അത്ര തന്നെ. കല്ല്യാണൊക്കെ പിന്നെ മതി." ''എനിക്കിപ്പോ ഒന്നും വേണ്ടന്ന് പറഞ്ഞില്ലെ. എന്‍റെ സമ്മതം പോലും ചോദിക്കാതെ എന്തിനാ വാക്ക് കൊടുത്തെ. എനിക്ക് വേണ്ട ഈ കല്ല്യാണം." ഞാന്‍ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു. ''ജൂഹീ.. നീ ഉപ്പയോട് ദേഷ്യം കാണിക്കണ്ട. പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കെപ്പോഴും നെഞ്ചില്‍ തീയാ.. നിങ്ങളെ ഒക്കെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിച്ചാലെ ഞങ്ങളെ നെഞ്ചിലെ ആ തീ അണയൂ.. പിന്നെ ഏത് പിതാവും കാണിക്കുന്നതെ നിന്‍റെ ഉപ്പയും കാണിച്ചുള്ളു നല്ലൊരു ആലോചന വന്നപ്പോ അതങ്ങ് ഉറപ്പിച്ചു. നീ ഇനി എതിരൊന്നും പറഞ്ഞിട്ട് കാര്യല്ല. ഉപ്പ അവരെ വീട്ടില്‍ പോയി എല്ലാം ഉറപ്പിച്ചാ പോന്നത്." ഉമ്മ എന്നെ നോക്കി ദേഷ്യപ്പെട്ട് അടുക്കളയിലേക്ക് തന്നെ പോയി. ''മോളെ ഇനി ഇതാലോചിച്ച് സങ്കടപ്പെടണ്ട. കല്ല്യാണൊന്നും അല്ലല്ലോ.. വാക്കാലെ ഒരു ഉറപ്പല്ലെ. മോള്‍ പോയി പഠിച്ചോ." ഉപ്പ അതും പറഞ്ഞ് പുറത്തേക്ക് പോയി. എനിക്കാകെ എന്തൊക്കെയോ പോലായി. ഉള്ളിലൊരു വിറയലും ആകെ ഒരു മരവിപ്പും. ഇതോടെ എന്‍റെ എല്ലാ സ്വപ്നങ്ങളും തകരുകയായിരുന്നു. ഞാന്‍ റൂമിലേക്ക് ഒാടി ബെഡില്‍ വീണ് പൊട്ടി കരഞ്ഞു. ഈ നിമിഷം മുതല്‍ എനിക്കെന്‍റെ ഇക്കാനെ നഷ്ട്ടപ്പെടാന്‍ പോകുകയാണ്. ജീവനായി കൊണ്ട് നടന്നവൻ പെട്ടൊന്നൊരീസം നഷ്ടപ്പെടാന്ന് പറയുമ്പൊ ഏത് പെണ്ണിനാ അത് സഹിക്കാനാവുക. അവന്‍റെ കൂടെ ജീവിക്കാന്‍ കണ്ട സ്വപ്നങ്ങളെല്ലാം വെറും പാഴ്ക്കിനാവ് മാത്രമായി മാറുകയാണോ റബ്ബേ.. ഇന്നേ വരെ ഇഷ്ട്ടം പരസ്പരം തുറന്ന് പറഞ്ഞില്ലെങ്കിലും അവനെന്നാല്‍ എനിക്ക് ജീവനായിരുന്നു. എന്‍റെ മനസ്സില്‍ ഇക്കാന്‍റെ മുഖം മിന്നിമറഞ്ഞു. അവനെ കണ്ട നാള്‍ മുതലുള്ള ഒാരോ സംഭവവും മനസ്സിലേക്ക് ഒാടിയെത്തി.. ×××××××××××××××××××××× അന്ന് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയം . എക്സാമെല്ലാം കഴിഞ്ഞ് സ്ക്കൂളില്‍ മീറ്റിംങ് വെച്ചു. എല്ലാ ഒമ്പതാം ക്ലാസിന്‍റേയും മീറ്റിംങ് എന്‍റെ ക്ലാസില്‍ വെച്ചായിരുന്നു. അങ്ങനെ മീറ്റിങെല്ലാം കഴിഞ്ഞ് എല്ലാരും പുറത്തിറങ്ങി. ഞാനും എന്‍റെ ഫ്രണ്ടും കൂടെ പുറത്ത് നില്‍ക്കായിരുന്നു. ''ജൂഹിയാ .. ഞാന്‍ ഉമ്മാന്‍റെ കൂടെ പോകട്ടെ. പ്ലീസ്‌ നീ ഒന്നും വിചാരിക്കരുത്." തസ്നിയായിരുന്നു അത്. ''ഒാക്കെ കുഴപ്പല്ല. നീ പൊയ്ക്കോ. ഞാന്‍ ഫാത്തിമാന്‍റെ കൂടെ പൊയ്ക്കോളാം." ''എന്നാ ശരി." അവള്‍ പോയിക്കഴിഞ്ഞപ്പൊ ഞാനവിടെ സ്കൂൾ വരാന്തയിൽ ഒറ്റക്കായി. അതുമിതുമാലോചിച്ച് ഫാത്തിമയെ കാത്ത് നിൽക്കുമ്പോഴാണ് ഒരാൾ എന്റെ അടുത്ത് വന്നത്. അവന്‍ എന്‍റെ ഫ്രണ്ടായ ആയിശാന്‍റെ ബ്രദറായിരുന്നു. ഫ്രണ്ടന്ന് പറയുമ്പോള്‍ എന്‍റെ തൊട്ടടുത്ത ക്ലാസിലാണവള്‍. അവളെ മീറ്റിങിന് അവളെ ബ്രദറാണ് വന്നത്. ''ഹായ്.." അവന്‍ എന്‍റെ അടുത്ത് വന്ന് ഹായ് പറഞ്ഞു. ''ആരാ...,, ''ഞാന്‍ റംസാന്‍.." ''അതിന് ഞാനന്ത് വേണം." ഞാനൊന്ന് കനപ്പിച്ചു പറഞ്ഞു. ''നീയൊന്നും ചെയ്യണ്ട. എന്താ നിന്‍റെ പേര്." ''അത് താനന്തിനാ അറിണേ.. എന്‍റെ പേരും നാടും വീടൊന്നും ഇയാളോട് പറയേണ്ട ആവിശ്യമില്ല.. ഇയാളെന്റെ കുഞ്ഞമ്മന്‍റെ മോനൊന്നും അല്ലല്ലോ.." നമ്മള്‍ പിന്നെ വായാടി ആയോണ്ട് അവനോട് കുറച്ച് ദേഷ്യത്തോട് സംസാരിച്ചു. ''എന്‍റെ പൊന്നോ നമിച്ചു. നീ നിന്‍റെ ഉപ്പാന്‍റെ നമ്പറൊന്ന് തരുവോ.." ''എന്തിനാണാവോ.." ''ഈ കുരിപ്പിനെ എനിക്ക് കെട്ടിച്ച് തരുവോന്ന് ചോദിക്കാനാ.." അത് കേട്ടതും ഞാന്‍ പൊട്ടി ചിരിച്ചു. ''എന്തിനാടി ഇങ്ങനെ കിണിക്കണേ.." ''കിണിക്കാതെ പിന്നെ. ഒമ്പതില്‍ പഠിക്കുന്ന എന്നെ പിടിച്ച് കെട്ടിക്കല്ലെ എന്റെ വീട്ടുകാർ. അവർക്ക് അതിനു മാത്രം വട്ടൊന്നുമില്ല." ഞാന്‍ വീണ്ടും ചിരിച്ചു. ''അയ്യടീ.. കുട്ടിന്റൊരു പൂതി. ഈ വാവേനെ പിടിച്ച് ഇപ്പോ തന്നെ എന്‍റെ തലേല്‍ കെട്ടിവെക്കാനല്ല. നിനക്ക് കല്ല്യാണം കഴിക്കാനുള്ള പ്രായം ആകുമ്പോ കെട്ടിച്ച് തരാന്‍ പറയാനാ.." '''ഒന്ന് പോടോ.." ഞാനൊന്ന് പുച്ഛിച്ചെന്ന് വരുത്തി. ''ഡീ മെല്ലെ പറ ആള്‍ക്കാര് ശ്രദ്ധിക്കുന്നു. പിന്നെ, എനിക്ക് നിന്നെ കണ്ടപ്പോ തന്നെ ഇഷ്ട്ടായി. സംസാരിച്ചപ്പോ ആ ഇഷ്ട്ടം ഒന്നൂടെ കൂടി. നീയാണെന്‍റെ ജീവന്‍റെ പാതി എന്ന് ഞാന്‍ ഉറപ്പിച്ച് കഴിഞ്ഞു. പടച്ചോന്‍റെ കിതാബില്‍ എന്‍റെ പേരിന് നേരെ നിന്‍റെ പേരാണ് ചേര്‍ത്തതെങ്കില്‍ നീ എന്‍റേതാവുക തന്നെ ചെയ്യും." അവനങ്ങനെ ഒാരോന്ന് പറഞ്ഞോണ്ടിരുന്നു. ഞാന്‍ മൈഡ് ചെയ്യാന്‍ പോയില്ല. കാരണം ഇനി അവനോട് സംസാരിച്ചാല്‍ ഇപ്പോ തന്നെ എന്നെ പിടിച്ച് കെട്ടി പാവം എന്‍റെ ഉമ്മയെ വല്ലിമ്മയാക്കും. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നേ. ഞാന്‍ വേഗം അവിടുന്ന് വീട്ടിലേക്ക് മുങ്ങി. അങ്ങനെ പിറ്റെ ദിവസം സ്കൂളില്‍ എത്തിയ ഉടനെ ഞങ്ങളെ സ്കൂളിന്‍റെ ആസ്ഥാന ന്യൂസ് പേപ്പറായ നമ്മള്‍ ഫ്രണ്ട് എന്നോട് ചോദിച്ചു. ''ജൂഹീ.. നീ ഇന്നലെ ആ ആയിശാന്‍റെ ബ്രദറിനോട് സംസാരിക്കുന്നത് കണ്ടല്ലോ. എന്താഡീ.. വല്ല പ്രേമവും മറ്റും ആണോ.." പെണ്ണിന്റെ വർത്താനം കേട്ട് ന്റെ കണ്ണ് മിഞ്ചിലിച്ച് പോയി. ''ഒന്ന് പോടീ.. പ്രേമും മണ്ണാങ്കട്ടയും ഒന്നുമല്ല. അവനെന്നോട് ആയിശാനെ കണ്ടോന്ന് ചോദിച്ചതാ." ''ഹ്മ്.. ഹ്മ്.. ഞാനങ് വിശ്വസിച്ചൂട്ടാ.." അവളതും പറഞ്ഞ് ഒരു അര്‍ത്ഥം വെച്ച ചിരി പാസ്സാക്കി പോയി. പടച്ചോനെ പെട്ടൂന്നാ തോന്നണേ.. ആ പെണ്ണ് എന്തറിഞ്ഞാലും ഈ സ്ക്കൂള്‍ മൊത്തം പാട്ടാക്കും.. ഞാനതും മനസ്സില്‍ വിചാരിച്ച് അറിയാതെ തലക്ക് കൈവച്ചു പോയി. അങ്ങനെ ടീച്ചേഴ്സൊക്കെ നമ്മളെ വെറുപ്പിച്ച് കൊണ്ട് ക്ലാസ്സ് എടുത്തോണ്ടിരുന്നു. എങ്ങനൊക്കെയോ ഉന്തിയും തള്ളിയും ലഞ്ച് ബ്രേക്ക് ആയി. ''ഡീ.. ജൂഹീ.." എന്‍റെ ഫ്രണ്ടാണ് ജസ്ന. റംസാന്‍റെ വീടിന്‍റെ അടുത്ത് തന്നെയാണ് ഇവളെ വീടും. ജസ്നയേയും ആയിശയേയും മിക്ക ദിവസങ്ങളിലും റംസാനാണ് സ്കൂളില്‍ കൊണ്ടു വന്ന് വിടാറുള്ളത്. ''എന്താടീ പറ." ''അതെയ് നമ്മടെ ആയിശൂന്റെ കാക്കുവില്ലേ റംസാന്‍. അവന്‍ നിന്നെ ചോദിച്ചിരുന്നു." ''ങേ .. എന്നെയോ .. എന്താ ചോദിച്ചേ." ''ആ ബ്ലൂ കളര്‍ വാച്ചിട്ട കുട്ടിയേതാന്ന്. പിന്നെ നിന്‍റെ പേരും വീടുമെല്ലാം ചോദിച്ചു." തെണ്ടി.. ഞാന്‍ മനസ്സില്‍ അവനെ തെറി വിളിച്ചു.. പക്ഷെ അത് കുറച്ച് ഉറക്കെ ആയോന്നൊരു സംശയം. ''ജൂഹീ നീ എന്തേലും പറഞ്ഞോ." ''ഒന്നുല്ലടീ.. എന്നിട്ട് നീ അവനോടെന്താ പറഞ്ഞെ.." ''ഞാനെന്ത് പറയാനാ എല്ലാം കൃത്യമായി പറഞ്ഞ് കൊടുത്തിട്ടുണ്ട്." കൃതഞ്ജതയോടെ അവൾ പറഞ്ഞ് നിർത്തി. ''ബ്ലഡി ഫൂൾ.. ഡീ ജസ്ന കുരിപ്പെ നിന്നെ ഞാനിന്ന് കൊല്ലും." ഞാനവള്‍ക്കൊരു അടി വെച്ച് കൊടുത്തു. പിന്നീട് അവനെ പറ്റി ഒന്നും സംസാരിച്ചില്ല. അവനെ ഇടക്ക് കാണുമെങ്കിലും അവനെന്നെ മറ്റു ആൺകുട്ടികളെ പോലെ ഒരു വിധത്തിലും ശല്യം ചെയ്തില്ല. പിന്നീടവന്‍ ദുബായിലേക്ക് പോയെന്ന് ഞാൻ കേട്ടറിഞ്ഞു. അതോടെ അവനെ കുറിച്ചൊരു വിവരവും ഇല്ലാതായി. അങ്ങനെ ഒമ്പതാം ക്ലാസ് കഴിഞ്ഞ് ഞാന്‍ ഹൈസ്ക്കൂളിന്‍റെ അവസാന പടിയായ പത്തിലെത്തി. റംസാന്‍ നാട്ടിലേക്കും വന്നു. അവന്‍ ആയിശയേയും കൊണ്ട് സ്കൂളില്‍ പോകുമ്പോ മിക്ക ദിവസങ്ങളിലും എന്നെ കണ്ടാല്‍ എന്നെയും കൂടെ കൂട്ടുമായിരുന്നു. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങള്‍ നല്ല കൂട്ടായി. പത്താക്ലാസിന്‍റെ അവസാന ദിവസങ്ങളിലേക്ക് അടുത്തപ്പോള്‍ എല്ലാവരും ഒാട്ടോഗ്രാഫ് കൈ മാറാന്‍ തുടങ്ങി. പ്രിയപ്പെട്ട കൂട്ടുകാരെ പിരിയുന്ന സങ്കടം ആവോളം എന്റെ ഖൽബിലുണ്ട്. എന്നാലും ഞാനത് പുറത്ത് കാണിച്ചില്ലെന്ന് പറയുന്നതാവും ശരി. എല്ലാവരും ഒാട്ടോഗ്രാഫില്‍ ചളി വാരിയെഴുതുന്ന തിരക്കിലാണ്. കൂടെ ഞാനും എഴുതി ആയിശാന്റെ ഓട്ടോഗ്രാഫിൽ. പോരാത്തതിനു നമ്പർ വെക്കാനും മറന്നില്ല. sslc യുടെ ചൂടോടെ ഞങ്ങളെ ഹൈസ്ക്കൂള്‍ ലൈഫ് തീര്‍ന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാന്‍ ഫോണില്‍ കുത്തി കൊണ്ടിരുന്നപ്പോ വാട്ട്സപ്പില്‍ ഒരു മെസ്സേജ് വന്നു. "ഹായ്.." ''ഹു ആര്‍ യൂ.." ഞാൻ സംശയത്തോടെ ചോദിച്ചു. ''അതൊക്കെയുണ്ട് നിനക്ക് വേണ്ടപ്പെട്ട ആളാ.." ''കളിക്കാതെ താനാരാണന്ന് പറ.." ഞാന്‍ കുറേ ദേഷ്യപ്പെട്ട് സംസാരിച്ചിട്ടും അയാളെന്നെ ഇട്ട് കളിപ്പിക്കാന്‍ തുടങ്ങി. എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. ''എന്നാ ആരാന്ന് പറയണ്ട ഞാനിയാളെ ബ്ലോക്ക് ആക്കാന്‍ പോകാണ്.." എന്‍റെ അവസാന അടവ് ഞാൻ പുറത്തെടുത്തു. ''ഡീ.. പെണ്ണേ.. ഇത് ഞാനാ റംസാന്‍.." ''ങേ നിങ്ങളോ.. എവിടെന്നാ എന്‍റെ നമ്പര്‍.." ''ആയിശൂന്‍റെ ഒാട്ടോഗ്രാഫീന്ന് അടിച്ചു മാറ്റീതാ. എന്താ നിനക്ക് പ്രശ്നം ഉണ്ടോ.." ''ഹേയ് പ്രശ്നൊന്നുല്ല.." എനിക്കതൊരു പ്രശ്നായിരുന്നില്ല. കാരണം, അപ്പോഴേക്കും ഞങ്ങള്‍ നന്നായിട്ട് അടുത്തിരുന്നു. അങ്ങനെ ഞങ്ങള്‍ ചാറ്റ് തുടർന്നു. ഫ്രണ്ട് എന്ന രീതിയിലാണ് ചാറ്റ് ചെയ്യുന്നതെങ്കിലും എന്റെ മനസിലൊരിഷ്ട്ടമുണ്ടായിരുന്നു അവനോട്. എന്നാല്‍ ഞാനത് പറഞ്ഞില്ലായിരുന്നു.. ദിവസങ്ങള്‍ കൊഴിഞ്ഞ് പോയി. സ്കൂൾ ജീവിതം പത്തിൽ നിന്ന് പ്ലസ് വണ്ണിലേക്കെത്തി നിന്നു. ××××××××××××××××××××××××× // ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍.. എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍ കിളീ.. \\ എന്‍റെ ഫോണ്‍ കിടന്ന് കരഞ്ഞപ്പോഴാണ് ഞാന്‍ ഒാര്‍മയില്‍ നിന്ന് ഞെട്ടി ഉണര്‍ന്നത്. സ്ക്രീനിൽ റംസാന്‍ എന്ന പേര് തെളിഞ്ഞ് വന്നു. ആദ്യം എടുക്കാന്‍ ഒന്ന് മടിച്ചെങ്കിലും പിന്നെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു. അവന്‍ നിന്‍റെ ആരും അല്ല ജസ്റ്റ് ഫ്രണ്ട് മാത്രമാണ്. ഒന്നില്ലേലും ഞാനെന്റെ ഇഷ്ടം തുറന്ന് പറഞ്ഞൊന്നും ഇല്ലായിരുന്നല്ലോ. പിന്നെ ഞാനിങ്ങനെ സങ്കടപ്പെട്ടിട്ടെന്താ കാര്യം. ഉൾമനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു ഞാന്‍ ഫോണ്‍ അറ്റൻഡ് ചെയ്തു. ''ഹലോ.." ''ഹലോ.. ജൂഹി എന്താ ഫോണ്‍ എടുക്കാന്‍ ഇത്ര ടൈം.." എന്റെ ശബ്ദം ഇടറുന്നത് പോലെ തോന്നി. ''ഒ.. ഒ.. ഒന്നുല്ല റംസൂ.." ''എന്താടി പെണ്ണെ നിന്‍റെ ശബ്ദത്തിനൊരു മാറ്റം. നീയെന്താ കരഞ്ഞോ.." ''അത് പിന്നെ റംസൂ.." എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല. "എന്താന്ന് വെച്ചാ തുറന്ന് പറയെടീ.." "അത് റംസൂ.. എന്‍റെ കല്ല്യാണം ഉറപ്പിച്ചു.. അതും എന്നോട് സമ്മതം പോലും ചോദിക്കാതെ.." ''ഒാ..ഹ് അതാണോ കാര്യം.. നിനക്കെന്താ ഇഷ്ടല്ലേ ആ ബന്ധത്തിനോട്.." "ഇല്ല.. എനിക്കിഷ്ടല്ല.." "അതെന്താ പോത്തേ നിനക്കിഷ്ടല്ലാത്തേ .." അവന്റെ ചോദ്യം കേട്ടപ്പൊ സങ്കടവും ദേഷ്യവും എനിക്കൊരുമിച്ച് വന്നു. "ഇഷ്ടല്ല.. അത്രന്നെ.." "നീ ചൂടാവാതെ ജൂഹീ .." "ചൂടാവാതെ പിന്നെ.. ഒരാളിവിടെ കാര്യാട്ടൊന്ന് പറയുമ്പൊ ഇങ്ങളെന്താ ആക്കെ മക്കാറാക്കാ.." ഞാൻ പറഞ്ഞൊപ്പിച്ചു. " അതേ.. ജൂഹീ.. ഞാനൊരു കാര്യം പറഞ്ഞാ നീയെന്നോട് ദേഷ്യപ്പെടുവോ.." ''ഞാനെന്തിനാ ദേഷ്യപ്പെടണേ.. ഇങ്ങളു കാര്യം പറയ്.." ''അത് പിന്നെ.." "ഇങ്ങളു പറയ്ണ്ടോ.. എനിക്ക് പിടിപ്പത് പണിയുണ്ട്." ഞാൻ ദേഷ്യത്തോടെ പറഞ്ഞു. "ജൂഹീ.. നിനക്ക് ആലോചന ആയി വന്നത് ഞാനാണ്. നിന്നെ കൈ വിട്ട് പൊവ്വോ എന്ന് കരുതിയാണ് ഞാന്‍ഇങ്ങനെയൊക്കെ ചെയ്തത്. എനിക്കറിയാം നിന്നോട് ചോദിക്കാതെ ഇങ്ങനൊരു തീരുമാനം തെറ്റായിപ്പോയെന്ന്. നിനക്കെന്നോട് ദേഷ്യൊന്നും തോന്നരുത്. അത്രക്കിഷ്ടാടീ പെണ്ണേ നിന്നെയെനിക്ക്." കടുത്ത വേനലറുതിയിൽ മഴക്കോളു പെയ്തൊരു ഫീലായിരുന്നു എനിക്ക്. എന്താ പറയേണ്ടതെന്ന് മനസിലാവാത്തൊരവസ്ഥ. വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നത് പോലെ. കണ്ണിൽ ഒരായിരം നക്ഷത്രങ്ങൾ മിന്നി മറഞ്ഞു. ആകപ്പാട് വല്ലാത്തൊരവസ്ഥ. കാരണം, അത്രക്ക് ആഴത്തിലായിരുന്നു അവന്റെ വാക്കുകൾ പതിച്ചത്. കൈവിട്ട് പോയത് തിരിച്ച് കിട്ടിയാലുള്ളൊരു സന്തോഷം അത് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണല്ലോ. പിന്നീടങ്ങോട്ട് ഞങ്ങളുടെ നാളുകളായിരുന്നു.. ഞങ്ങള്‍ മത്സരിച്ച് സ്നേഹിച്ചു.. ആത്മാർത്ഥമായിത്തന്നെ. അങ്ങനെ വിവാഹനിശ്ചയം ജൂണിലേക്ക് ഉറപ്പിച്ചു. ഉപ്പാക്ക് ഞാനും റംസുമായുള്ള കോണ്ടാക്റ്റ് അറിയില്ലായിരുന്നു. അറിഞ്ഞാല്‍ ഞങ്ങളെ തല ഉടലിനു മുകളില്‍ ഉണ്ടാകില്ല എന്നെനിക്ക് ഉറപ്പായിരുന്നു. അങ്ങനെ ഒരു ദിവസം ഞാനും റംസുവും രാത്രി ഫോണ്‍ ചെയ്ത് കൊണ്ടിരിക്കായിരുന്നു.. അവന്‍ നാട്ടിലുണ്ട്.. അവന്‍ അനിയത്തിനേയും കൊണ്ട് സ്കൂളില്‍ പോകുമ്പോ അധികവും എന്നെയും എന്‍റെ ഫ്രണ്ടിനേയും കൂട്ടുമായിരുന്നു.. അങ്ങനെ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവന്‍ ചോദിച്ചു.. ''അല്ലടീ ജൂഹി നിനക്കെന്താ ഇന്ന് കാറില്‍ നിന്ന് ഇറങ്ങാനൊരു ഇഷ്ടക്കേടു പോലെ.." ''എന്താപ്പോ ഞാന്‍ കാറില്‍ ഇരുന്നാല്‍. ഞാന്‍ എന്നെ കെട്ടാന്‍ പോകുന്നവന്‍റെ കാറിലെല്ലെ ഇരുന്നത്." ''എന്‍റെ പൊന്നോ. ഞാനൊന്നും പറഞ്ഞില്ല.." അവൻ പറഞ്ഞു. ''അതെയ് റംസൂ.. നാളെ എനിക്ക് അക്കൗണ്ടന്‍സി മോണിംങ് ക്ലാസ് ഉണ്ട്.." ''ആഹാ നല്ല കാര്യം.." ''നല്ല കാര്യോ.. പോടാ എനിക്ക് അക്കൗണ്ടന്‍സി ഇഷ്ട്ടല്ലാത്തത് നിനക്കറിയണ കാര്യല്ലേ.." ''അത് ശരിയാണല്ലോ.. എന്നാ ഒരു കാര്യം ചെയ്യ് നീ മോണിംങ് ക്ലാസിന് പോകണ്ട.." ''അതല്ല റംസൂ.. നമ്മള്‍ക്ക് മോണിംങ് ക്ലാസിന്‍റെ ടൈമില്‍ എങ്ങോട്ടേലും പോകാം.." ''അത് വേണോ...ആരേലും കണ്ടാല്‍ പണി പാലും വെള്ളത്തില്‍ കിട്ടും.." '''അതൊന്നുല്ല നാളെ എന്തായാലും പോകണം.." ഞാൻ വാശി പിടിച്ചു. അവനാകെ തോറ്റു തന്നത് എന്റെ വാശിക്കും സ്നേഹത്തിനും മുന്നിൽ മാത്രമായിരുന്നു. ''ഒാക്കെ എന്നാ പോകാം.. ഇനി ഉറങ്ങിക്കോ.. നാളെ എട്ട് മണിക്ക് ഞാന്‍ വരാം.. ഇൻ ഷാ അള്ളാഹ് .. ഗുഡ് നൈറ്റ്.." ''ഒാക്കെ ഗുഡ് നൈറ്റ്.." ഫോണ്‍ കട്ട് ചെയ്ത് ഞങ്ങൾഉറങ്ങാന്‍ കിടന്നു.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. നാളെ റംസൂന്‍റെ കൂടെ പോകുന്നത് ഒാര്‍ത്ത് കണ്ണടച്ച് കിടന്നു. തണുത്ത രാവിന്റെ ഏതോ യാമങ്ങളില്‍ ഞാന്‍ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി. രാവിലെ അലാറം കേട്ടാണ് ഉണര്‍ന്നത്.. പടച്ചോനെ ഇന്നല്ലെ പോകേണ്ടത്.. ഹൗ.. ഒാര്‍ത്തിട്ട് ചാടി കളിക്കാന്‍ തോന്നുന്നു.. ഞാന്‍ വേഗം നിസ്കരിച്ച് ചായ കുടിച്ച് വീട്ടിലെ കുറച്ച് ജോലി ഒക്കെ ചെയ്ത് കുളിച്ച് യൂണിഫോമിട്ട് എട്ട് മണി ആയപ്പോഴേക്കും വീട്ടില്‍ നിന്നിറങ്ങി. വീടിന്‍റെ കുറച്ചപ്പുറത്ത് ഒരു പെട്രോള്‍ പമ്പുണ്ട്. ഞാനവിടെ റംസൂനെ കാത്തിരുന്നു. അവന്‍ കാര്‍ എന്‍റെ മുന്നില്‍ നിര്‍ത്തി. ഞാന്‍ ആരും കാണുന്നില്ലന്ന് ഉറപ്പാക്കി കാറില്‍ കയറി. ''ജൂഹീ..ആരും കണ്ടില്ലല്ലോ.." ''ഇല്ലാന്നെ.. ഇനിയിപ്പോ കണ്ടാലന്താ.. എന്നെ കെട്ടാൻ പോവുന്നയാളൊപ്പല്ലേ.." ''ഡീ ഒറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ.. നിനക്കത് പറയാം.. ആരേലും കണ്ടാ പിന്നെ നമ്മളെ കല്ല്യാണ സ്വപ്നം അടുപ്പത്തില്‍ന്ന് എടുത്ത് വെക്കേണ്ടി വരും.. ചുറ്റും സദാചാരക്കണ്ണുകൾ ഉണ്ടെന്ന് ഞാൻ പറഞ്ഞു തന്നെ നീ അറിയണ്ടല്ലോ.." റംസു പറയുന്നത് കേട്ട് ഞാന്‍ ചിരിച്ചു.. ''ഡീ പെണ്ണെ വല്ലാണ്ടങ് കിണിക്കണാ്ടട്ടോ.." പിന്നെ ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചു.. സമയം ഒമ്പതര മണിയാകുമ്പോ റംസു എന്നോട് ചോദിച്ചു. "ജൂഹീ.. എന്നാ വണ്ടി തിരിക്കാല്ലേ.." ''തിരിക്കേ...എങ്ങോട്ട്.." ''ഡീ.. നിനക്ക് ക്ലാസില്‍ പോകണ്ടെ.." ''ക്ലാസിനോ എന്തിന്.." ''ഡീ.. ജൂഹീ.. കളിക്കല്ലാട്ടോ.." ''എനിക്കൊരു ക്ലാസിനും പോകണ്ട. നമ്മള്‍ക്ക് എങ്ങോട്ടേലും പോകാ.." ''ജൂഹീ.. നീ പറഞ്ഞത് കേള്‍ക്ക്. ആരേലും കാണും. എനിക്ക് നിന്നെ നഷ്ട്ടപ്പെടുത്താന്‍ വയ്യാത്തോണ്ടഡാടാ.." അവന്റെ വാക്കുകളിലത്രയും എന്നോടുള്ള സ്നേഹമുണ്ടായിരുന്നു. ''ആഹാ.. അത്രപെട്ടെന്നൊന്നും ഞാന്‍ നിങ്ങളെ താലേന്ന് ഒഴിഞ്ഞ് പോകൂല്ലാട്ടാ.." ഞാനൊന്ന് കണ്ണിറുക്കി കാണിച്ചു. ''ഡീ.. ജൂഹീ.. ഇക്കാന്റെ മുത്ത്മണിയല്ലേ.. ഒന്ന് പറയണ കേക്ക്.. നമ്മടെ നല്ലതിനു വേണ്ടിയല്ലേ ഞാൻ പറയുന്നത്.." ''ഒന്നും പറയണ്ട.. എന്നെ സ്ക്കൂളിലാക്കിയാല്‍ റംസൂ പടച്ചോനാന്നേ ഞാന്‍ എന്തേലും ചെയ്യും.." കുറച്ച് സമയത്തേക്ക് ഞങ്ങളു രണ്ടാളും ഒന്നും മിണ്ടാതിരുന്നു. അവനെന്റെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു. ''എന്താ ഇങ്ങനെ നോക്കുന്നെ.." ഞാനെന്‍റെ മുഖം വെട്ടിച്ചു. അവന്‍ പെട്ടന്ന് ചിരിച്ചു.. ''എന്താ ചിരിക്കുന്നെ.." ഞാന്‍ കുറച്ച് ഗൗരവത്തോടെ ചോദിച്ചു. ''ഈ പെണ്ണിന്‍റെ മുഖം കണ്ടോ ഒരൊറ്റ വീക്ക് വെച്ച് തരാൻ തോന്നും. നിന്‍റെ ഇഷ്ട്ടല്ലെ എന്റെ ഇഷ്ടം. ഇനി ഇതിന്റെ പേരിലൊരു പിണക്കം വേണ്ട. നമുക്ക് പോകാം.. അല്ല എങ്ങോട്ടാ പൊവ്വാ.." അവന്‍ അങ്ങനെ പറഞ്ഞപ്പോ എനിക്ക് സന്തോഷായി.. എന്റെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടമായി കാണാനുള്ള ആ മനസിനേയും. ''നമ്മള്‍ക്ക് കണ്ണൂര്‍ കാപിറ്റല്‍ മാളിലേക്ക് പോകാം.." ''ഒാക്കെ എന്നാ പോകാം.." റംസു കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങി. എങ്കിലും അവന്റെ മുഖത്ത് ഒരു ഭയം ഞാൻ കണ്ടു. ഞാൻ ഗിയറിന്മേലുള്ള അവന്റെ ഇടത് കൈയ്യിനു മുകളിൽ എന്റെ വലതു കൈ പതിയെ ചേർത്തു വച്ചു. ''ഇക്കാ.. ഒന്നുല്ല.. ധൈര്യമായി പൊയ്ക്കോ.." അങ്ങനെ ഞങ്ങള്‍ കാപിറ്റല്‍ മാളിലേക്ക് പോയി.. ഞാന്‍ എന്‍റെ കൈ എടുത്തു.. ''ജൂഹീ... കൈ എടുക്കല്ലെ.. നീ കൈപിടിക്കുമ്പോഴാ എനിക്കൊരു ധൈര്യം.." ''അയ്യടാ.. അങ്ങനെ ഇപ്പൊ മോൻ സുഖിക്കണ്ടട്ടോ..." അങ്ങനെ ഞങ്ങള്‍ കുറേ സംസാരിച്ച് മാളിലെത്തി. ''ജൂഹീ.. എനിക്ക് വിശക്കുന്നുണ്ട്. ഞാന്‍ രാവിലെ ഒന്നും കഴിച്ചീല്ല. നമ്മള്‍ക്ക് എന്തെങ്കിലും കഴിച്ചാലോ." ''എനിക്ക് വേണ്ട. ഞാന്‍ രാവിലെ കഴിച്ചതാ. നിങ്ങള്‍ കഴിയിച്ചോളീ.." ''നിനക്ക് വേണ്ടങ്കില്‍ എനിക്കും വേണ്ട.." അവൻ മുഖം ചുളിച്ചു. ''ന്നാ ജ്യൂസ് കുടിക്കാ.." ''എന്ത് ജ്യൂസാ വേണ്ടത്.." ''എനിക്ക് കുലുക്കി സര്‍ബത്ത്.." ഞാന്‍ ചാടി കേറി പറഞ്ഞു. അങ്ങനെ ഞങ്ങളെ മുന്നില്‍ കുലുക്കി സര്‍ബത്ത് എത്തി. ആസ്വദിച്ച് കുടിക്കാനും വേണ്ടി സ്ലോ ആയിട്ട് സ്ട്രോ വായില്‍ വെച്ചതേ ഓർമ്മയുള്ളൂ. ''പടച്ചോനെ .. ഇത് എന്താ സാധനം.. കുടിക്കാനും വയ്യ ഇറക്കാനും വയ്യ.. എന്തൊരു എരിവാ.. ഞാന്‍ നല്ല മധുരുള്ള സര്‍ബാത്താണന്നാ കരുതിയെ.. ഇതീലാണേല്‍ ഉള്ള മുളകല്ലാം കലക്കി വച്ചിട്ടുണ്ട്." എന്റെ കണ്ണീന്ന് വരെ വെള്ളം ചാടി. ''അതെയ് റംസൂ.. എനിക്ക് മതീ" ന്നും പറഞ്ഞ് അവന്‍റെ മുഖത്തേക്ക് നോക്കിയതാ.. അപ്പഴാ ഞാനത് ശ്രദ്ധിച്ചത്.. മൂപ്പരു നൈസായിട്ട് മ്മളെ വീഡിയോ പിടിക്കാ.. അതും ടിക്ടോക്കിൽ.. ന്റെ റബ്ബേ എന്‍റെ എക്സ്പ്രഷനല്ലാം അതിലുണ്ടാകും.. എനിക്ക് ചിരി വന്നു. അങ്ങനെ ഞങ്ങള്‍ മാളില്‍ കുറേ നേരം കൈകോര്‍ത്ത് നടന്നു.. ''റംസൂ...ടൈം എന്തായി.." ''എനിക്ക് അറിയില്ല ഞാന്‍ ഫോണ്‍ എടുത്തില്ല.." ''വാച്ചുണ്ടല്ലോ അതില്‍ നോക്ക്.." ''അത് ഗള്‍ഫ് ടൈമാഡീ.." ''പൊട്ടന്‍. അതൊന്ന് മാറ്റി ഇന്ത്യന്‍ ടൈം ആക്കിക്കൂടെ. ഇനിയിപ്പോ എന്ത് ചെയ്യും.. ഈ മാളിലാന്നേ ഒരു ക്ലോക്ക് പോലുമില്ല. അതാ രണ്ട് പെണ്‍കുട്ടികള്‍ അവരോട് ചോദിച്ച് നോക്കി.." ''അയ്യടീ.. അത് വേണ്ട.. എന്നിട്ട് ഞാനവരോട് സംസാരിച്ചെന്ന് പറഞ്ഞ് നിനക്ക് അടി ഉണ്ടാക്കാനല്ലേ.. നീ തന്നെ ചോദിച്ചോ.." അവന്‍റെ വാക്ക് കേട്ട് ഞാന്‍ ചിരിച്ചു. എന്നിട്ട് ആ പെണ്‍കുട്ടികളോട് സമയം ചോദിച്ചു. ''റംസൂ.. പതിനൊന്നരേ ആയുള്ളു.. എന്താ സമയം പോകാത്തെ.." ''ഡീ.. ജൂഹി ഇന്നേതാ ദിവസം.." അവനെന്തോ ആലോചിച്ച് കൊണ്ട് ചോദിച്ചു. ''ഇന്ന് വെള്ളി എന്തേ.!?" ''പടച്ചോനെ.. ഇന്ന് ജുമുഹ ഇല്ലേ.." അവന്‍ തലയില്‍ കൈ വച്ചു. ''അള്ളാഹ് ഇനി എന്ത് ചെയ്യും. അത് സാരല്ല ഇക്കാ.. ഇങ്ങളു പള്ളീക്ക് പൊക്കോ.. ഞാൻ കാറിലിരുന്നോളാം.." ''അത് വേണ്ട നിന്നെ ഒറ്റക്കാക്കി ഞാന്‍ എങ്ങനാ പോകാ.." ''ന്നാ പോകണ്ട.." ''അത് ശരിയാവൂല്ല.. പള്ളീ പോയേ പറ്റുള്ളൂ.." ''ന്നാ പൊയ്ക്കോളി.." ''ഇതിപ്പോ ചെകുത്താന്റേം കടലിന്റേം നടുക്ക് പെട്ട പോലെ ആയല്ലോ ന്റെ റബ്ബേ.." അവന്‍ എന്‍റെ മുഖത്തേക്ക് നോക്കി നടുവീര്‍പ്പിട്ടു. ''ചെകുത്താന്‍ ഞാനാവും ല്ലേ.." ഞാന്‍ ഒരു പുരികം പൊക്കി ചോദിച്ചു. ''കുട്ടിക്ക് കൃത്യായി മനസ്സിലായല്ലോ.." ''പോടാ കൊരങ്ങാ.." ഞാന്‍ അവന്‍റെ കാല് നോക്കി ഒരു ചവിട്ട് കൊടുത്തു. എന്നിട്ട് ഞങ്ങള്‍ കാറില്‍ പോയി ഇരുന്നു.. ഞാന്‍ അവന്‍റെ തോളില്‍ തലചായ്ച്ച് കുറേ സമയം സംസാരിച്ചു. ''ഡീ.. ജൂഹീ.. നീ എന്ത് ധൈര്യത്തിലാ എന്‍റെ കൂടെ ഇറങ്ങി വന്നെ.." ''നിങ്ങളോടുള്ള വിശ്വാസം കൊണ്ട്.." ''ജൂഹീ..നീ കാണുമ്പോലെ അല്ല.. ഞാൻ മഹാ അലമ്പനാ.. ''ആണോ.. ഞാനതങ്ങ് സഹിച്ചു. എന്ത്യേ.." "ഒന്നുല്ല്യ" അവൻ തോളനക്കി കാണിച്ചു. അപ്പഴാണ് ഉച്ചബാങ്കിന്റെ അലയൊലികൾ എന്റെ ചെവിയിൽ തലോടിപ്പോയത്. ''റംസൂ.. നീ ജുമുഹക്ക് പൊയ്ക്കോ.. ഞാന്‍ കാറില്‍ ഇരുന്നോളാം.." ''എനിക്ക് നിന്നെ അത്ര വിശ്വാസം ഇല്ല മോളെ.. നീയാണ് ആള്‍.. ചിലപ്പോ കാറില്‍ നിന്നിറങ്ങി പോകും.. അല്ലേല്‍ കാറും കൊണ്ട് പോകും.." ''ഇല്ല കാര്‍ കൊണ്ടൊന്നും പോകില്ല നീ ചാവി എടുത്തോ.." ''എന്നാ സൂക്ഷിക്കണം ജൂഹീ.. ഞാന്‍ പെട്ടന്ന് പോയി വരാം.. ഇതും പറഞ്ഞവൻ പള്ളീലോട്ട് പോയി.. എനിക്കാണേല്‍ ഇരുന്നിട്ട് ബോറഡിച്ചിട്ട് വയ്യ.. ഞാനെന്‍റെ ഫോണെടുത്ത് തോണ്ടി കൊണ്ടിരുന്നു.. അപ്പോ റംസൂന്‍റെ മെസ്സേജ് വന്നു.. ''ജൂഹീ.. പേടിക്കണ്ട ഞാന്‍ അരമണിക്കൂര്‍ കൊണ്ടെത്തും.." ഞാന്‍ ഒാക്കെ എന്ന് പറഞ്ഞ് ഫോണെടുത്ത് വച്ചു.. നല്ല ക്ഷീണമുണ്ട്. ഉറക്ക് വന്നിട്ട് വയ്യ.. ഞാന്‍ സീറ്റില്‍ ചാരി ഇരുന്നു.. ആരോ സംസാരിക്കണ കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്. നോക്കിയപ്പോ എന്‍റെ അയല്‍വാസി ഷിബിലിയും ഫ്രണ്ട്സും. അവരെ കണ്ടതും എന്‍റെ നെഞ്ചിലൂടെ ഒരു മിന്നല്‍ പാഞ്ഞു. ഞാന്‍ വേഗം താഴ്ന്നിരുന്നു. അവന്‍ പോയെന്ന് ഉറപ്പായതിന് ശേഷം ഞാന്‍ തലപൊക്കി. അപ്പോ തന്നെ ഒരു ചുവന്ന കാര്‍ ഞങ്ങളെ കാറിന്‍റെ അടുത്ത് പാര്‍ക്ക് ചെയ്തു. അതില്‍ ഫാമിലി ആയിരുന്നു.. അതോണ്ട് സാമാധാനം ആയി എന്ന് കരുതിയ എനിക്ക് തെറ്റി.. അതിന്‍റെ ഡ്രൈവര്‍ ഒരു ചെറുപ്പക്കാരനായിരുന്നു. അവന്‍ മാത്രം ഇറങ്ങിയില്ല. അവന്‍ പുറത്തേക്ക് കാലിട്ട് സീറ്റില്‍ കിടക്കാണ്. അയാളെ കണ്ടപ്പോ തന്നെ എന്‍റെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി. ആ ഭാഗത്തേക്ക് നോക്കാന്‍ തന്നെ പേടി തോന്നി. അയാളെ നോട്ടം കണ്ടിട്ട് പേടിച്ച് ഞാന്‍ കാറിന്‍റെ സീറ്റ് താഴ്ത്തി കിടന്നു. ഞാനാകെ വിയർക്കാനും വിറക്കാനും തുടങ്ങി. എപ്പഴോ ഞാനറിയാതെ ഉറങ്ങി പോയി. ആരോ കാറിന്‍റെ ഡോര്‍ തുറക്കുന്ന ശബ്ദം കേട്ടെങ്കിലും ഞാന്‍ കണ്ണ് തുറന്നില്ല. എനിക്കെന്തോ കണ്ണ് തുറക്കാന്‍ പേടി തോന്നി. ''ജൂഹീ.. നീ ഉറങ്ങാണോ പെണ്ണേ.. ആകെ വിയര്‍ത്ത് പോയല്ലോ.." എന്നും പറഞ്ഞ് റംസു എന്നെ തട്ടി വിളിച്ചു.. ''ഒന്നുല്ല റംസൂ..അറിയാതെ ഉറങ്ങി പോയതാ.." ഞാനവനോട് നടന്ന കാര്യങ്ങളൊക്കെ വിവരിച്ച് കൊടുത്തു. എന്തോ പെട്ടെന്ന് ദേഷ്യത്തിൽ അവൻ കാറിനു പുറത്തിറങ്ങിയെങ്കിലും ഞാനവനെ തടഞ്ഞു വേണ്ടെന്ന് കാണിച്ചു. ഞാനവന്റെ മടിയിൽ മെല്ലെ തലചായ്ച്ചു കിടന്നു. എന്തോ വല്ലാത്തൊരു ക്ഷീണമുണ്ടായിരുന്നു എനിക്ക്. പാതിമയക്കത്തിലും ചുറ്റും നടക്കുന്നതൊക്കെ ഞാനറിയുന്നുണ്ടായിരുന്നു. അവിടെ വച്ച് ഞാൻ മനസിലാക്കി ഒരു സത്യം. അവനെന്നെ ഒന്ന് തൊടാൻ പോലും ശ്രമിച്ചിട്ടില്ലെന്ന്. എന്റെ ക്ഷീണം മാറുന്നത് വരെ ക്ഷമയോടെ അവൻ ആ ഇരുത്തം തുടർന്നു. എഴുന്നേറ്റപ്പോൾ അവനെന്നോട് കിടന്നോ എന്ന് പറഞ്ഞു. ഞാൻ മതിയെന്ന് ചിരിച്ചോണ്ട് പറഞ്ഞു. പിന്നെ കുറച്ച് സമയം എസി ഇട്ട് കണ്ണും കണ്ണും നോക്കി സംസാരിച്ച് കുറേ സമയം കാറില്‍ ഇരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടല്‍ തപ്പി ഇറങ്ങി. അങ്ങനെ ഹോട്ടലിലേക്ക് കയറിയപ്പോ പെട്ടന്നവന്‍ എന്‍റെ കയ്യിൽ കേറി പിടിച്ചു. ഞാന്‍ കൈയ്യിലേക്കും അവന്‍റെ മുഖത്തേക്കും മാറി മാറി നോക്കി. ''ഡീ.. നിന്നോട് ഞാന്‍ പറഞ്ഞീല്ലെ സ്ക്കൂളില്‍ ഒാരോ പ്രശ്നം ഉണ്ടാക്കി എന്നെ വിളിച്ച് വരുത്തരുതെന്ന്.. ഞാന്‍ ഉമ്മാനോടൊന്ന് പറഞ്ഞ് കൊടുക്കട്ടെ.." ഇങ്ങനെ എന്തെക്കയോ പറഞ്ഞു കൊണ്ടിരുന്നു. പടച്ചോനെ ഈ ചെക്കനിതെന്താ പറ്റിയെ.. ഇത് വരെ കുഴപ്പൊന്നും ഉണ്ടായിരുന്നില്ലല്ലോ.. ഞാനാകെ വണ്ടറടിച്ചിരുന്നു.. ''ഏതായാലും ഇനി ഭക്ഷണം കഴിച്ചിട്ട് വീട്ടില്‍ പോകാം." എന്ന് പറഞ്ഞ് അവന്‍ അവിടെ എന്നെ കഴിക്കാന്‍ ഇരുത്തി. അപ്പഴാണ് എനിക്ക് ബള്‍ബ് കത്തിയത്. അവന്‍ ഹോട്ടലിലെ ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പെട്ടെന്ന് കാമുകനില്‍ നിന്ന് ഏട്ടന്‍റെ സ്ഥാനത്തേക്ക് മാറിയതായിരുന്നു. ഒറ്റ നിമിഷം കൊണ്ടാ അവനെന്നെ പെങ്ങളാക്കിയത്. തെണ്ടി പട്ടി കൊരങ്ങന്‍.. ഞാന്‍ മനസ്സിലവനെ തെറി വിളിച്ച് അവന്‍റെ കൈ നുള്ളി പറിച്ചു. എന്നിട്ടും ദേഷ്യം അടങ്ങാഞ്ഞിട്ട് അവന്‍റെ ദേഹത്ത് വെള്ളം തെറിപ്പിച്ചു. ഞാന്‍ സാവധാനം ഡീസറ്റായി ഭക്ഷണം കഴിച്ചു തുടങ്ങി. അവനെ നോക്കിയപ്പോ അവനുണ്ട് നാല് ദിവസം പട്ടിണി കിടന്ന പോലെ വെട്ടി വിഴുങ്ങുന്നു. അവന്‍റെ തീറ്റ കണ്ടപ്പഴേക്കും എന്‍റെ വയര്‍ നിറഞ്ഞു. ഭക്ഷണൊക്കെ കഴിച്ച് വീണ്ടും കാറില്‍ കയറി നാട്ടിലേക്ക് തിരിച്ചു.. കുറേ സംസാരിച്ച് നാട്ടില്‍ എത്താനായ സമയം അവന്‍ കരിമ്പ് ജ്യൂസ് വാങ്ങാന്‍ കാര്‍ സൈഡാക്കി. എന്നിട്ട് കരിമ്പ് ജ്യൂസും കൊണ്ട് കാറില്‍ വന്നു. ''ജൂഹി പെട്ടന്ന് കുടിക്ക്.." ''അതെന്തിനാ പെട്ടന്ന് കുടിക്ക്ണേ.." ''ഒരു പ്രധാന കാര്യം പറയാണ്ട്.." ഞാന്‍ കുറച്ച് മാത്രം കുടിച്ച് മതിയെന്ന് പറഞ്ഞു.. ''ഡീ.. നിന്നോട് മുഴുവൻ കുടിക്കാനാ പറഞ്ഞെ.." അവന്‍ ദേഷ്യപ്പെട്ട് പറഞ്ഞപ്പോ ഞാന്‍ അറിയാതെ ഒറ്റവലിക്ക് കുടിച്ചു. എന്നാലും കുറച്ച് ബാക്കിയുണ്ടായിരുന്നു. അവന്റെ ഗ്ലാസിലുള്ളതും എന്റെ ബാക്കി വന്നതും കുടിച്ചു തീർത്ത അവനെ കണ്ട് ഞാൻ അന്ധാളിച്ച് നിന്നു. ഇതൊക്കെ എവിടെ പോവുന്നു ആവോ.. കുടിച്ച് കഴിഞ്ഞതും ചിരിച്ച് കൊണ്ട് അവന്‍ പറഞ്ഞു. ''ഞാന്‍ ദേഷ്യപ്പെട്ടാല്‍ നീ കുടിക്കും അല്ലെ." ''നീ പോടാ കൊരങ്ങാ.. നിനക്കെന്താ കാര്യം പറയാള്ളത്.." ''അത് ഒന്നുല്ല.. ഈ കരിമ്പ് ജ്യൂസ് ഉണ്ടാക്കിയ ആളെ കൈ ഒന്ന് കാണണം.. ആകെ പുഴു നഖം കുത്തി നാശായിട്ടുണ്ടായിരുന്നു." അവനത് പറഞ്ഞപ്പോ എനിക്ക് ശര്‍ദ്ദിക്കാന്‍ വന്നു.. ഞാനവനെ കുറേ തെറി വിളിച്ചു.. അങ്ങനെ നാട്ടിലെത്തി.. എന്‍റെ വീടിന്‍റെ അടുത്തുള്ള പെട്രോള്‍ പമ്പില്‍ കാർ നിര്‍ത്തി.. ''ജൂഹീ.. ആരും കാണാതെ ഇറങ്ങിക്കോ.." ''ഞാനിറങ്ങൂല.." ''അതെന്താടീ.. ഇറങ്ങാത്തെ.. ലേറ്റായാല്‍ പ്രശ്നാണ് നീ ഇറങ്ങ്.." എന്റെ കണ്ണ് നിറയാൻ തുടങ്ങി. അവനെ കെട്ടിപ്പിടിച്ച് കരയണം എന്നുണ്ടായിരുന്നു. ''നീ എന്നെ പെട്ടെന്ന് ഒഴിവാക്കാലെ കൊരങ്ങാ.." എന്നും പറഞ്ഞ് ഞാന്‍ അവനെ നോക്കി കൊഞ്ഞനം കുത്തി കാറില്‍ നിന്നിറങ്ങി വീട്ടിലേക്കോടി. രാത്രി ആയപ്പോ കുറേ നേരം സംസാരിച്ചു ഇന്നത്തെ യാത്രയെ പറ്റിയൊക്കെ പറഞ്ഞ് നല്ല നിറമുള്ള സ്വപ്നങ്ങള്‍ കണ്ടുറങ്ങി. പിറ്റേന്ന് മൈസൂരില്‍ വെച്ച് കസിന്‍റെ കല്ല്യാണമായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് ഞാന്‍ വീട്ടില്‍ എത്തിയപ്പോഴേക്കും അവന് ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു.. പിന്നീട് ഞങ്ങള്‍ ഫോണ്‍ കോളിലൂടെയും ചാറ്റിങ്ങിലൂടെയും ഞങ്ങളുടെ പ്രണയം തുടർന്ന് കൊണ്ടേയിരുന്നു. ××××××××××××××××× ഇന്നാണെന്‍റെ കല്ല്യാണം. ഇത്രയും കാലം നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍ക്കിന്ന് വിരാമം കുറിക്കുകയാണ്. കൈയ്യില്‍ മൈലാഞ്ചിച്ചോപ്പും കണ്ണില്‍ സുറുമയും മുടിയില്‍ മുല്ലയും തലയിലൊരു മിസിരിത്തട്ടവുമിട്ട് ചുണ്ടിലൊരായിരം പ്രണയമൊളിപ്പിച്ച വശ്യമായ പുഞ്ചിരിയുമായി ഞാന്‍ എന്നെ ലക്ഷ്യമാക്കി കൈയ്യില്‍ എന്‍റെ മാറില്‍ ചാര്‍ത്താനുള്ള മഹറുമായി വരുന്ന എന്‍റെ മാരനെ കണ്ണിമ വെട്ടാതെ നോക്കി നിന്നു. എന്റെ പ്രിയപ്പെട്ട റംസാനെ. ശുഭം..
51.8k കണ്ടവര്‍
16 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം