@ayshasana69
@ayshasana69

♡♥ĎŔËÀM MÂÑŽÎ ♥♡

💘I S H Q M U B A R A K💘 insta id : sin_sina_223

#

📙 നോവൽ

*ആത്മരാഗം*💖 *ഭാഗം 1* *(A COLLAGE BASED LOVE STORY*) *✍️THANSEEH WAYANAD* *=============================* "നിന്നോടൊക്കെ എത്ര പറഞ്ഞാലും ആ വാക്കിന്‌ പുല്ല് വില നൽകില്ലെന്നെനിക്കറിയാം... ഇനി ഒരു തവണ കൂടി നിങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു കംപ്ലയിന്റ് കിട്ടിയാൽ.... " കസേരയിൽ നിന്നെഴുന്നേറ്റ് പ്രിൻസി തന്റെ മുന്നിൽ നിൽക്കുന്ന നാൽവർ സംഘത്തോട് പൊട്ടിത്തെറിച്ചു... തല താഴ്ത്തി പുച്ഛഭാവത്തിൽ നിൽക്കുന്ന അവരെ കണ്ട് പ്രിൻസിയുടെ ചൂട് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല..ലാസ്റ്റ് വാണിംഗ് നൽകി അവരെ ഗെറ്റ് ഔട്ട്‌ അടിച്ച് കസേരയിൽ ചാരി ഇരുന്നതും തന്റെ സൈഡിൽ തല താഴ്ത്തി വിഷണ്ണതയോടെ നിൽക്കുന്ന ആ പെൺകുട്ടിയെ അവർ നോക്കി.... "കുട്ടി ഇനി പേടിക്കേണ്ട.. ഇനി അവരൊന്നും ചെയ്യില്ല... അവരിനി എന്തിനെങ്കിലും വന്നാൽ എന്നോട് പറയാൻ മടിക്കരുത്... അവരെ ഇനി എന്ത് ചെയ്യണം എന്നെനിക്കറിയാം... മ്മ്. ക്ലാസ്സിൽ പൊയ്ക്കോളൂ " സൗമ്യ ഭാവത്തോടെ അവരത് പറഞ്ഞു കൊണ്ട് കസേരയിൽ നിവർന്നിരുന്നു... Anigha menon PRINCIPAL തനിക്ക് മുന്നിൽ വെച്ച ബോർഡിൽ തന്റെ കൈകൾ അമർത്തി പിടിച്ച് കണ്ണട നേരെ വെച്ചവർ പല്ലുകൾ കടിച്ചു പിടിച്ചു.. "നോ... ഇവരെ ഇങ്ങനെ വളരാൻ അനുവദിച്ചു കൂടാ... മ്മ്മ്.. അത് തന്നെ വഴി... " തലയാട്ടി കൊണ്ടവർ ബെൽ അമർത്തി...... ഉടനെ തന്നെ വാതിലിൽ മുട്ടി പ്യൂൺ അകത്തേക്ക് വന്നു.... "അവർ.... എത്തിയിട്ടില്ലേ.. " തെല്ല് സംശയത്തോടെ അനിഘ മേം പ്യൂൺ രാഘവനോട്‌ ചോദിച്ചു.. "യെസ് മേഡം... " കേൾക്കാൻ ആഗ്രഹിച്ചത് തന്റെ ചെവിയിൽ എത്തിയതും അനിഘ മേം മനസ്സിൽ പലതും കണക്ക് കൂട്ടി കൊണ്ട് ചിരിച്ചു....... ഇതേ സമയം കോളേജ് ഗ്രൗണ്ടിൽ....... "ഛെ... ആകെ നാണം കെട്ടു.. ഒരു പീറ പെണ്ണ് കാരണം നമ്മുടെ മൊത്തം ഇമേജ് പോയി... " "അതേ... ആ പെണ്ണ് കാരണം ജൂനിയർസിന് മുന്നിലെ നമ്മുടെ വിലയൊക്കെ പോയി....മഹീ... നീ എന്താ ഒന്നും മിണ്ടാത്തെ " നിര നിരയായി നിൽക്കുന്ന വാക മരങ്ങൾക്കിടയിലെ നിരത്തിയിട്ട ഇരിപ്പിടങ്ങളിലൊന്നിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു കൊണ്ട് നാൽവർ സംഘം ഇന്ന് തങ്ങൾക്കേറ്റ പ്രഹരത്തെ മറികടക്കാനുള്ള ചർച്ച തുടരുകയാണ്.... കോളജിലെ അവസാന വർഷ ബിരുദധാരികളായ ഇവർ കോളജിലെ മുഴുവൻ ആളുകളുടെയും പേടി സ്വപ്നവുമാണ്.....നാട്ടിലെ വ്യവസായിയുടെയും രാഷ്ട്രീയമായി പിടിപാടുള്ള ചാക്കോയുടെ ഏക പുത്രനുമായ മഹിയാണ് അവരുടെ ഗ്യാങ് ലീഡർ... എന്ത് പ്രശ്നം ഉണ്ടാക്കിയാലും അപ്പൻ വന്ന് അതിൽ നിന്ന് ഊരിയെടുത്തോളുമെന്നത് കൊണ്ട് തന്നെ ആരെയും പേടിക്കാതെ വീണ്ടും വീണ്ടും ഒരോ പ്രശ്നങ്ങൾക്ക് തിരി കൊളുത്താനും ആർക്ക് നേരെയും അതിക്രമം കാണിക്കാനും ഈ നാൽവർ സംഘത്തിന് യാതൊരു ഭയവുമില്ല.... തന്റെ ബുള്ളറ്റിൽ ചാരി രണ്ടു കയ്യും പിറകോട്ടാഞ്ഞ് ചിന്തയിലാണ്ട് നിൽക്കുന്ന മഹിയെ അവരിലൊരാൾ തട്ടി വിളിച്ചു... ഉടനെ തന്നെ തീപാറും കണ്ണുകളോടെ അവൻ തല ചെരിച്ചു നോക്കി... കറുത്ത ചുണ്ടുകൾ ദേഷ്യത്താൽ വിറക്കുന്നുണ്ട്.. വലത്തേ കയ്യിലെ സ്റ്റീൽ വള കുറച്ച് കയറ്റി കാതിലെ കടുക്കയിൽ ഒന്ന് തട്ടി അവൻ അവർക്ക് മുന്നിലായി നിന്നു..... "അങ്ങനെ ഒരു പീറ പെണ്ണ് വിചാരിച്ചാൽ പോകുന്നതല്ല ഈ MSTM ലെ നമ്മുടെ വില... ഈ കാലമത്രയും എനിക്ക് നേരെ ശബ്ദമുയർത്തിയവർ പിന്നെ ഒരു രൂക്ഷനോട്ടം പോലും നൽകാൻ കഴിയാത്തവരായി ഒതുക്കി തീർത്തിട്ടേയുള്ളൂ ഈ മഹി..വീണ്ടും ഒരു ശബ്ദം ഉയർന്നെങ്കിൽ തന്നെ അതെങ്ങനെ താഴ്ത്തണം എന്നതും ഈ മഹിക്ക് നന്നായി അറിയാം.... " ദേഷ്യഭാവത്തിൽ അവൻ തല ചെരിച്ചു കൊണ്ട് കോളേജ് വരാന്തയിലേക്ക് നോക്കി.... നീണ്ടു കിടക്കുന്ന വരാന്തയിൽ നിന്നും കണ്ണെടുത്തു കൊണ്ടവൻ പുച്ഛത്തോടെ മുകളിലെ ഡിപ്പാർട്ട്മെന്റിലേക്ക് തന്റെ കണ്ണുകൾ ചലിപ്പിച്ചു.. "എന്താ ആ മറ്റവളുടെ പേര്... " "ലീന മാത്യു " കൂട്ടത്തിലൊരാൾ മറുപടി കൊടുത്തതും പുച്ഛത്തോടെ ചിരിച്ചു കൊണ്ടവൻ ബൈക്കിൽ കയറി.... "ലീന മാത്യു.... " ദേഷ്യം കണ്ണുകളിൽ പ്രകടമാക്കി ചുണ്ടുകൾ കടിച്ചു പിടിച്ചാ നാമം ഉരുവിട്ട് കൊണ്ട് മഹി ആക്സിലേറ്റർ ശക്‌തിയായി തിരിച്ച് കോളേജ് വരാന്ത ലക്ഷ്യം വെച്ച് കൊണ്ട് മുന്നോട്ടെടുത്തു....... ചീറി പാഞ്ഞു വന്ന ബൈക്ക് വരാന്തയിൽ കിടന്ന് ശബ്ദം ഉയർത്തിയതും ഒരോ ക്ലാസിലെയും കുട്ടികൾ പുറത്തേക്കിറങ്ങി.... ആക്സിലേറ്റർ തിരിച്ച് ബുള്ളറ്റിന്റെ ചെവി തുളക്കും ശബ്ദം അവൻ വീണ്ടും വീണ്ടും ആവർത്തിച്ചു.. സാറന്മാരും ടീച്ചേഴ്സും ചെവികൾ പൊത്തി പിടിച്ചു... ആർക്കും അവനോട് ഒന്നും പറയാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് തന്നെ പ്രിൻസിയുടെ ഓഫിസിനെ ലക്ഷ്യം വെച്ചവർ നടന്നു.. പ്രിൻസിയുടെ ഓഫിസ് അപ്പുറത്തെ ബിൽഡിങ്ങിൽ ആയത് കൊണ്ട് തന്നെ ഇവിടുത്തെ ബഹളം അറിയാൻ താമസം പിടിക്കും.. അത് മഹിക്ക് നന്നായി അറിയാം... തല താഴ്ത്തി കൊണ്ടവൻ വീണ്ടും വീണ്ടും ബുള്ളറ്റിന്റെ ശബ്ദം കൂട്ടി..... എല്ലാ കുട്ടികളും ക്ലാസ്സിൽ നിന്നിറങ്ങിയെന്ന് അവന് മനസ്സിലായതും അവൻ തല ചെരിച്ച് ഓരോരുത്തരെയും നോക്കി.... ഒടുവിൽ കണ്ണുകൾ ഒരാളിൽ ഉടക്കിയതും വിജയ ഭാവത്തിൽ അവനൊന്ന് ചിരിച്ചു.. ആക്സിലേറ്ററിൽ നിന്നും കയ്യെടുത്തു കൊണ്ട് അവൻ ബൈക്കിൽ നിന്നും ഞൊടിയിടയിൽ ഇറങ്ങി കൊണ്ട് ബൈക്കിൽ ചാരി നിന്നു.. "ലീനാ മാത്യു.... " ബൈക്കിൽ ചാരി നിന്ന് കൈ രണ്ടും കെട്ടി അവളെ നോക്കിയവൻ പുച്ഛത്തോടെ ചിരിച്ചു... മറ്റു കുട്ടികൾ എല്ലാം അവളുടെ അടുത്ത് നിന്നും വിട്ട് നിന്നതും അവളെ വേറിട്ട് കാണാൻ മാത്രം അവൾ ഒറ്റപ്പെട്ടു... വിറക്കുന്ന കൈകൾ തന്റെ ചുരിദാറിന്റെ ഷാളിൽ മുറുക്കെ പിടിച്ചവൾ കണ്ണുകളിൽ ഭയം നിറച്ചു കൊണ്ട് അവനെ നോക്കി... ബൈക്കിനടുത്ത് നിന്ന് അവളുടെ അടുത്തേക്കവൻ നടന്നടുത്തു.. അവന്റെ ഒരോ കാൽവെപ്പിലും അവളുടെ ഹൃദയമിടിപ്പ് ഉയർന്നു.. അതിനനുസരിച്ച് അവളുടെ പദങ്ങൾ പിറകോട്ടാഞ്ഞു.... "നിനക്കല്ലേ ഞങ്ങളുടെ പേരിൽ പരാതി കൊടുക്കാൻ തിടുക്കം... ഇന്നേ വരെ ആരും കാണിക്കാത്ത ധൈര്യം ഇന്ന് കയറി വന്ന നീ കാണിച്ചു.... മ്മ്മ്മ്... സാരമില്ല... ഒരു തെറ്റൊക്കെ ആർക്കും പറ്റും.. പക്ഷേ ഇനി ആവർത്തിക്കാതിരിക്കാൻ നിനക്കൊരു ശിക്ഷ തന്നില്ലേൽ ഈ നിൽക്കുന്ന കുട്ടികൾക്ക് മുന്നിൽ ഞങ്ങൾ കെട്ടിപ്പടുത്ത സാമ്രാജ്യം... ദേ..ഈ കാൽ ചുവട്ടിൽ കിടന്ന് ചതഞ്ഞരഞ്ഞ പോലെ ആവും.. സോ... മോളിനി ഈ ഏട്ടന്മാരെ നന്നായി ബഹുമാനിക്കണം കേട്ടോ... " അവളുടെ അടുത്ത് നിന്ന് ചുമരിൽ ഒരു കൈ വെച്ചവൻ പറഞ്ഞതും അവൾ മുഖം തിരിച്ചു... "ഞാൻ ഇനിയും പരാതി കൊടുക്കും.. പ്രിൻസി നിന്നെയൊക്കെ ഒരു പാഠം പഠിപ്പിക്കും " കണ്ണിൽ ഭയം നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും അത് വാക്കുകളിൽ കാണിക്കാതെ അവൾ ചീർത്തു...അടുത്ത ക്ഷണം മഹി അവളുടെ കയ്യിൽ പിടിച്ചു തിരിച്ചു...വേദന കൊണ്ടവൾ പുളഞ്ഞിട്ടും അവൻ പിടുത്തം അയച്ചില്ല.. "എടി പുന്നാര മോളേ... നിന്റെ പ്രിൻസി ഒരുപാട് പാഠം പഠിപ്പിച്ചത് തന്നെയാ ഞങ്ങളെ.. ഞങ്ങൾക്കതൊന്നും പഠിക്കാൻ താല്പര്യം ഇല്ലെങ്കിലോ... നീ പിന്നേം കിടന്ന് ചീറുന്നൊ... നിന്റെ ഷാളിൽ പിടിച്ചു വലിച്ചതിനല്ലേ നീ കംപ്ലയിന്റ് കൊടുത്തത്... എന്നാ കൊടുക്കെടീ ഇനിയും... നിന്നെ ഞാൻ ഉമ്മ വെച്ചെന്ന് പോയി പറ.. നിന്റെ പ്രിൻസി എന്നെ ഒലത്തുന്നത് എനിക്കൊന്ന് കാണണം " ദേഷ്യത്താൽ തന്റെ മുഖം അവൾക്ക് നേരെ അവൻ അടുപ്പിച്ചു.. അതിനനുസരിച്ച് അവൾ മുഖം ഇരു സൈഡിലേക്കും മാറി മാറി തിരിക്കാൻ തുടങ്ങി.... " STOP IT...!!!!....." കോപത്താൽ ആളിക്കത്തുന്ന കണ്ണുകളോടെ അതിലേറെ കനപ്പിച്ച ശബ്ദത്തോടെ അനിഘ മേം അവിടെ എത്തിയതും മഹി അവളിൽ നിന്നും വിട്ട് നിന്നു... ഒട്ടും പേടിയില്ലാത്ത അവന്റെ നിൽപ്പ് കണ്ടതും അനിഘ മേമിന് ദേഷ്യം കൂടി... ക്രീം കളർ സാരിയും കോളർ ടൈപ്പ് ജാക്കറ്റും പുറമെ കോട്ടും . അതാണ് അവരുടെ വേഷം.. .... കണ്ടാൽ ഇളം പ്രായമാണ്... അത് കൊണ്ട് തന്നെ അവരുടെ വാക്കിന്‌ ആരും വില നൽകില്ല. പ്രത്യേകിച്ച് മഹിയെ പോലുള്ളവർ...... അനിഘ മേമിനെ ഒന്ന് നോക്കി ഒട്ടും കൂസലില്ലാതെ അവൻ തന്റെ ബൈക്കിൽ കയറി ബൈക്ക് തിരിച്ചു.... സ്റ്റാർട്ട് ചെയ്ത് അനിഘ മേമിന് അടുത്തെത്തിയതും അവരെ ഒന്ന് നോക്കി പുച്ഛത്തോടെ അവൻ വേഗത്തിൽ തന്റെ ഇരിപ്പിടത്തിലേക്ക് പോയി...... അവൻ പോയതും കൂടി നിൽക്കുന്ന വിദ്യാർത്ഥി കൂട്ടത്തോട് അട്ടഹസിച്ച് അവരോട് ക്ലാസ്സിൽ കയറാൻ പറഞ്ഞു.... "മേം... അവനെ ഇനി അങ്ങനെ വിട്ടാൽ പറ്റില്ല... എന്തെങ്കിലും ചെയ്യണം... ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കാൻ തുടങ്ങിയിട്ട് കുറെ ആയി... മേം അവന് നേരെ ഇങ്ങനെ കണ്ണടച്ചിട്ടാ അവന് പേടിയില്ലാത്തത്.." സഹ പ്രവർത്തകർ അനിഘ മേമിന് ചുറ്റും കൂടിയതും അവർ വരാന്തയുടെ തൂണിൽ കൈകൾ ഇടിച്ചു.. "എന്നെ അല്ലേ പേടി ഇല്ലാത്തത്....എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.... " തികഞ്ഞ ആത്മവിശ്വാസത്തോടെ അവർ പ്യുണിന് നേരെ തിരിഞ്ഞു.. "അവർ വന്നെന്നല്ലേ പറഞ്ഞേ... എന്റെ ഓഫിസിലേക്ക് വരാൻ പറ " തന്റെ കോട്ടിലെ പോക്കറ്റിൽ കൈകൾ ഇട്ട് അവർ ഓഫിസിലേക്ക് നടന്നു.... ************************************ " കൃഷ്ണാ........ " മാധുര്യം തുളുമ്പും ആ ശബ്ദം അവിടെ ഒന്നാകെ അലയടിച്ചു....ഒപ്പം മണി കിലുക്കവും...... പരന്നൊഴുകിയ ആ പാട്ടിൽ മരക്കൊമ്പിലെ കിളികൾ പോലും ആസ്വദിച്ചിരുന്നു... ഇലകൾ തലയാട്ടി.. പൂക്കൾ വിടർന്നു നിന്നു...പതിവ് തെറ്റാത്ത ആ ശബ്ദം ഇന്നും പ്രകൃതിയെ കുളിരണിയിപ്പിച്ചു.... "അമ്മേ..... " കൊലുസിന്റെ താളത്തോടെ കോണിപ്പടി ഇറങ്ങിയാ കൊച്ചു പെൺകൊടി പൂജാമുറിയിലേക്ക് ഓടിയെത്തി... "ആഹാ.. നീ എണീറ്റോ.. " കത്തിച്ചു വെച്ച താലം രണ്ടു കണ്ണോടും അടുപ്പിച്ച് ഭഗവാന് മുന്നിൽ അർപ്പിച്ച് ദീപം തൊട്ട് വണങ്ങി തേജസ്സുള്ള മുഖത്തോടെ അവർ പൂജാമുറിയിൽ നിന്നും ഇറങ്ങി... "അമ്മയുടെ ഈ മധുരമുള്ള ശബ്ദം കേട്ടാൽ ആരാ എണീക്കാത്തത്.. " അമ്മയുടെ കയ്യിൽ കുലുക്കി അവൾ പറഞ്ഞതും അത് തട്ടി മാറ്റി കൊണ്ട് അവർ അവളെ അവിടെ നിന്നും ഉന്തി. "പല്ലും തേച്ചിട്ടില്ല കുളിച്ചിട്ടുമില്ല.. പൂജാമുറിയുടെ ഏഴരികത്ത് ഇങ്ങനെ വന്ന് നിൽക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ കുട്ടീ.. " അവളുടെ തലക്ക് കൊട്ടി കൊണ്ട് അമ്മ പോകാൻ നിന്നതും അവൾ ഇളിച്ചു കൊണ്ട് മുന്നിൽ വന്ന് നിന്നു.. "ഏട്ടന്മാർ പോയോ അമ്മേ.... " അവളുടെ ചോദ്യം മുകളിലെ തന്റെ ഏട്ടന്മാരുടെ റൂമിലോട്ടു നോക്കിയായിരുന്നു.... "പിന്നെ പോവാതെ.. ഇന്ന് നേരത്തെ തന്നെ പോയി ... " "ഓഹോ.. പോയല്ലേ.. ഛെ.. ഒരു ആൾ ദ ബെസ്റ്റ് കൊടുക്കാൻ മറന്നു.." കണ്ണും തിരുമ്മി എണീറ്റ് വന്ന അമൻ നിരാശയോടെ പറഞ്ഞു അമ്മയെ നോക്കി.... "എന്തിന്...? " അടുക്കളയിലേക്ക് പോകാൻ നിന്ന അമ്മ അവന്റെ വാക്ക് കേട്ടതും മുന്നോട്ടു വെച്ച കാൽപാദങ്ങൾ അമർത്തി കൊണ്ട് തല ചെരിച്ച് ചോദിച്ചു.....അമൻ കുഞ്ഞു അക്ഷരയെ ഇരുകൈകളാൽ പൊതിഞ്ഞു പിടിച്ചു..... "ഇന്നല്ലേ അമ്മേ ജൂനിയേർസ് വരുന്നത്... അപ്പൊ മിക്കവാറും ഒരു തല്ല് ഉറപ്പാ... " "മിണ്ടാതിരിയെഡാ . ഭഗവാന് മുന്നിൽ ഇപ്പൊ പ്രാർത്ഥിച്ചിട്ടേ ഉള്ളൂ അടിപിടി കൂടാതെ തിരിച്ചു വരണേ എന്ന്.. " അമ്മ പൂജാമുറിയിലേക്ക് കണ്ണുകൾ ചലിപ്പിച്ച് വിഷാദത്തോടെ പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അമന്റെ കൈകൾ വിടർത്തി മാറ്റി സോഫയിൽ ചാരി ഇരുന്നു..അവളുടെ ചിരി കണ്ട് അമനും ചുണ്ട് കടിച്ചു പിടിച്ച് ചിരിച്ചു കൊണ്ട് അമ്മയുടെ നേരെ നിന്നു..... "ഹഹഹ.. എന്താ അമ്മേ.. ഇത്രേം കാലം ആയിട്ടും അമ്മക്കൊരു മാറ്റവും ഇല്ലല്ലോ.. അമ്മയുടെ ഈ പ്രാർത്ഥന വെറുതെ ആണെന്ന് എത്ര വട്ടം അമ്മക്ക് തന്നെ മനസ്സിലായിട്ടുണ്ട്.... എന്റെ അമ്മക്കുട്ടീ... എന്റെ ഏട്ടന്മാർ മുത്താണ്... അവരിന്നൊരു അടി ഉണ്ടാക്കാതെ തിരിച്ചു വരില്ല.. ഇന്ന് ആരെങ്കിലും റാഗിംഗ് ന് ഇരയായിട്ടുണ്ടാവും.. അവരുടെ പ്രിൻസി ഇലക്കും മുള്ളിനും കേട് വരാതിരിക്കാൻ ആ കേസ് ഏട്ടന്മാർക്ക് നൽകും.. ഏട്ടന്മാർ സംഗതി കളറാക്കും... ഹോ.. എന്റെ ദൈവമേ... ഇന്ന് ആരുടെ ദേഹത്താണാവോ ഏട്ടൻ കയറി മേയാൻ പോകുന്നേ... ഇച്ചിരി ആരോഗ്യം ഉള്ള ആളായാ മതിയായിരുന്നു." "അമൻ...... " അമ്മ നീട്ടി വിളിച്ചതും അവൻ ഒന്ന് ഇളിച്ചു കാണിച്ചു... മക്കളുടെ സ്വഭാവം ശെരിക്ക് അറിയാവുന്നത് കൊണ്ട് തന്നെ പരിഭ്രമത്തോടെ അവർ തന്റെ ഭഗവാനെ നോക്കി കണ്ണുകൾ അടച്ചു....ഇനിയും എന്തെങ്കിലും പറഞ്ഞാൽ അമ്മയുടെ വക ചൂടോടെ കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് അമൻ അക്ഷരയെ എഴുന്നേൽപ്പിച്ചു ബാത്റൂമിലേക്കു നടന്നു..... "ഏട്ടന്റെ ചീവീട് മോൾ വേഗം റെഡി ആയി വന്നോ.....ഇനിയും നേരം വൈകിയെന്ന പേരിൽ പുറത്തു നിൽക്കാൻ എനിക്ക് വയ്യാത്തോണ്ടാ......" സ്കൂളിലേക്ക് പോവാണമല്ലോ എന്നോർത്തതും രണ്ടാം ക്ലാസുകാരി അക്ഷര കുതറിമാറി പുറത്തേക്കോടി......അവളുടെ പിന്നാലെ അമനും...അവരുടെ ഓട്ടം കണ്ടു അമ്മ രാഗിണിയും വന്നു....കുഞ്ഞു അക്ഷരയെ സ്കൂളിലേക്ക് ഒരുക്കി വിടാൻ ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്,,,,,യൂണിഫോം കാണുന്നതെ അവൾ കരയാൻ തുടങ്ങും....പിന്നെ വയറുവേദനയും പനിയും തലവേദനയും എന്ന് വേണ്ട എല്ലാത്തരം അസുഖങ്ങളും അവൾക്കുണ്ടാവും......അവളെയൊന്നു മെരുക്കിയെടുത്തു സ്കൂളിലെത്തുമ്പോഴേക്കും പത്താം ക്ലാസ്സുകാരനായ അമനു ഒരു ഗെറ്റ് ഔട്ട് സ്ഥിരമാണ്... ************************************ നീണ്ട വലിയ ആ ഓഫിസ് മുറിയിൽ അക്ഷമയായി അനിഘ മേം തലങ്ങും വിലങ്ങും നടക്കുകയാണ്.. രണ്ടു മൂന്ന് ടീച്ചേഴ്സും മുറിയിൽ ഉണ്ട്... "മേം..ഇത് വേണോ.. " "വേണം....അവരെ ഒതുക്കി നിർത്താൻ ഇതേ ഉള്ളൂ മാർഗം.. ഈ കോളജിലെ അവരുടെ വീര്യം ഇന്നത്തോടെ കുറയും... എല്ലാ പ്രാവശ്യവും ഞാൻ ക്ഷമിച്ചു..ഇനി നടക്കില്ല.. ആ ഗ്യാങ്ങിനെ ഒതുക്കണം എങ്കിൽ അവൻ വിചാരിക്കണം... ഈ കോളജിലെ ഹീറോ ആയ വില്ലൻ. .. ഒരു പ്രിൻസി എന്ന നിലക്ക് ഞാൻ ഈ സ്വീകരിക്കുന്ന മാർഗം തെറ്റ് തന്നെയാണ്.. പക്ഷേ.. ഈ കോളജിന്റെ നന്മക്ക് ഏറ്റവും നല്ലത് അത് തന്നെയാണ്..." എല്ലാം തീരുമാനിച്ചുറപ്പിച്ച ഭാവത്തോടെ അനിഘ മേം വാതിലിനടുത്തേക്ക് നോക്കി.. ആ സമയം അവിടെക്ക് വന്ന പ്യുണിനെ കണ്ടതും അനിഘ മേമിന്റെ കണ്ണുകൾ പിറകിലേക്ക് ചലിച്ചു.... "അവർ എവിടെ.....?? " അല്പം സംശയത്തോടെ ആകാംഷയോടെ അനിഘ മേം ചോദിച്ചതും പ്യൂൺ സൈഡിലേക്ക് നീങ്ങി നിന്നു.. ആ സമയം അകത്തേക്ക് കയറിയ രണ്ടു മുഖങ്ങൾ കണ്ടതും അനിഘ മേമിന്റെ മുഖത്ത് വിജയഭാവം വിരിഞ്ഞു.... (തുടരും) ഓയ് മുത്തുമണീസ്..💖 ഫസ്റ്റ് ഭാഗം എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു.. എല്ലാവരും അഭിപ്രായം അറിയിക്കണേ... നീലത്താമര സ്റ്റോറിക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് ഈ സ്റ്റോറിക്കും പ്രതീക്ഷിക്കുന്നു... പേഴ്സണൽ തിരക്ക് കാരണം ഡെയിലി പോസ്റ്റിന് സാധിക്കില്ല.. എങ്കിലും നിങ്ങളെ അധികം മുഷിപ്പിക്കാതെ ഒന്നിടവിട്ട ദിവസങ്ങളിൽ പോസ്റ്റാൻ ശ്രമിക്കാം.. എല്ലാവരും കൂടെ കാണില്ലേ 💖💖 അഭിപ്രായങ്ങൾ വേഗം അറിയിച്ചോളൂ.. എങ്കിൽ അടുത്ത ഭാഗം എത്രയും പെട്ടന്ന് പോസ്റ്റാം ബാക്കി വായിക്കാൻ തൻസീഹ്‌ വയനാടിന്റെ അക്കൗണ്ട് ഫോള്ളോ ചെയ്യുക *✍🏻തൻസീഹ്‌ വയനാട്* *7356903728*
10.2k കണ്ടവര്‍
12 മണിക്കൂർ
#

📙 നോവൽ

Hello chunk mutthumaneezZ😍 നിങ്ങൾ എന്നെ മറന്നോ... ഇനി എന്നെ മറന്നാലും സാരമില്ല..ആദമിനെയും ജുബിയേയും നിങ്ങൾ മറക്കില്ലെന്ന് എനിക്കറിയാം..😝 ഇശ്ഖ് മുബാറകിന്റെ ലാസ്റ്റ് പാർട്ട്‌ പോസ്റ്റി ഒന്നും മിണ്ടാതെ നീയങ്ങു മുങ്ങി കളഞ്ഞോ സന എന്ന ചോദ്യമൊക്കെ എല്ലാവരും ചോദിച്ചത് നമ്മള് കണ്ടിരുന്നു ട്ടോ...എന്തായാലും നമ്മള് എങ്ങോട്ടും മുങ്ങിയിട്ടില്ല...അത്ര പെട്ടന്ന് മുങ്ങാൻ പറ്റില്ലല്ലോ ഇവിടെ നിന്ന്..😪 ആദ്യം തന്നെ കോടി കണക്കിന് നന്ദി എല്ലാവരോടും...ഒരു പൂ മാത്രം ചോദിച്ചപ്പോ ഒരു പൂക്കാലം കണക്കെ ലാസ്റ്റ് പാർട്ടിന് ലൈക്ക് ആൻഡ് കമന്റ് ഒക്കെ തന്ന് എന്നെ അങ്ങ് സന്തോഷിപ്പിച്ചതിന്...എല്ലാവർക്കും അപ്പൊത്തന്നെ റിപ്ലൈ തരണമെന്ന് ആദ്യം കരുതിയെങ്കിലും പിന്നെ തോന്നി ഒരു പോസ്റ്റ്‌ ഇട്ട് എന്റെ സന്തോഷം അറിയിക്കാം എന്ന് ആദ്യം ഞാൻ എന്നെയൊന്ന് ചെറുതായി പരിചയപ്പെടുത്താം..(എല്ലാവർക്കും വേണ്ടിയല്ല...ലാസ്റ്റ് പാർട്ടിന്റെ കമന്റ് ബോക്സിൽ എന്നെ പറ്റി ചോദിച്ചവർക്ക് വേണ്ടി...നിങ്ങളിൽ മിക്കവാറും എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു..😍) എന്റെ പേര് ആയിഷ സന...മലപ്പുറം MSP ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ്...മാതാവിന്റെയും പിതാവിന്റെയും സെറിയ പുള്ള...😂എന്റെ നേരെ മേലെ എന്നെക്കാൾ 7 വയസ് മൂപ്പുള്ള ഒരു താത്ത..ഓളെയൊക്കെ കെട്ടിച്ചു വിട്ടു..അത്‌ വേറെ കാര്യം..പിന്നെയുള്ളത്...എന്റെ ONE AND ONLY CUTIEE ഉമ്മാമ്മ...എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് മൂപ്പത്തി..തരികിടക്കൊത്ത തരികിട..അതാണ് ഞാനും എന്റെ ഉമ്മാമ്മയും...പിന്നെ ഉണ്ടായിരുന്നത് ഒരു പൂച്ചയായിരുന്നു...unfortunately പടച്ചോന്റെ വിധി കാരണം എന്റെ മിയാമി ഇപ്പൊ റസ്റ്റ്‌ ഇൻ പീസ് ആണ്..😢ഇതൊക്കെയാണ് എന്റെ ലോകം...ഇതിൽ കൂടുതൽ ഉണ്ട്...പറഞ്ഞാൽ തീരില്ല എന്നതാണ് സത്യം ഇനി പറയാൻ ഉള്ളത്... 💜THANK YOU SO MUCH MY ALL BABES....💓 ഇശ്ഖ് മുബാറക് എന്ന എന്റെ ആ കുഞ്ഞ് സൃഷ്ടിയെയും ആദമിനെയും ജുബിയേയും എന്റെ പ്രതീക്ഷക്കപ്പുറം നെഞ്ചിലേറ്റി വിചാരിച്ചതിനേക്കാൾ കൂടുതൽ സപ്പോർട്ട് തന്ന് ആദ്യം മുതൽ അവസാനം വരെ കൂടെ നിന്ന് നല്ല വാക്കുകൾ കൊണ്ട് എന്നെ പുളകിതയാക്കിയതിന്..😋ഞാൻ ഇത്രയേറെ എഴുതിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ റീഡേഴ്സ് എന്നതിനുപരി ഒരു മറയിലൂടെ പടച്ചോൻ എനിക്ക് തന്ന ഒത്തിരി നല്ല ഇത്താത്താസ് ഇക്കാക്കാസ് അനിയത്തിസ് അനിയൻസ് ഒക്കെ തന്നെയാണ്... ശെരിക്കും പറഞ്ഞാൽ ഈയൊരു സ്റ്റോറി കൊണ്ട് ഇത്തിരിയേറെ മാറ്റങ്ങൾ എന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ട്...ഒരിക്കലും കിട്ടില്ല ഒരിക്കലും എനിക്കൊന്നും ആ സ്ഥാനത്ത് എത്താൻ കഴിയില്ല എന്ന് വിചാരിച്ച പലതും ഈ സ്റ്റോറി എനിക്ക് നേടി തന്നിട്ടുണ്ട്...അതോണ്ട് തന്നെ ഒരു പ്രത്യേക ഇഷ്ട്ടം ഈ സ്റ്റോറിയോടും നിങ്ങളോടും എനിക്കുണ്ട്...അതൊക്കെ എങ്ങനെ പറഞ്ഞു പെരുപ്പിക്കും എന്ന് എനിക്ക് തന്നെ അറിയില്ല..💕💕💕💕😍😍..അത്രത്തോളം ഇഷ്ട്ടമാണ് നിങ്ങളെ...എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നിങ്ങളുടെ മനസ്സിൽ എനിക്കും ഇശ്ഖ് മുബാറകിനും ഒരിടം തന്നതിന്.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ മുഴുവനും ഒറ്റയിരിപ്പിന് വായിച്ചു തീർത്തപ്പോൾ നമ്മക്ക് ഒരു കാര്യം മനസിലായി...നിങ്ങളിൽ മുക്കാൽ ആളുകളും ഇശ്ഖ് മുബാറകിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന്... ശെരിക്കും ഇനിയൊരു രണ്ടാം ഭാഗത്തിന്റെ ആവശ്യമുണ്ടോ...?😉 എന്റെ ഒരു വ്യക്തിപരമായ അഭിപ്രായത്തിൽ അങ്ങനെയൊന്നിന്റെ ആവശ്യം ഇല്ലാ എന്ന് തന്നെയാണ്..അതൊരിക്കലും എഴുതാനുള്ള മടി കൊണ്ടൊന്നുമല്ലട്ടോ...നട്ടപാതിരാക്ക് കുത്തിയിരുന്ന് സ്റ്റോറി ടൈപ്പ് ചെയ്തിരുന്ന നമ്മക്കാണോ ഇതിന്റെ സെക്കന്റ് പാർട്ട്‌ ടൈപ്പാൻ മടി... പക്ഷെ അങ്ങനെയൊന്ന് വേണമെന്ന് എനിക്ക് തോന്നുന്നില്ല...ഒരിക്കലും പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്...ഞാൻ പറയുന്നത് നിങ്ങൾ എങ്ങനെ മനസിലാക്കുമെന്നും എനിക്കറിയില്ല.. മിക്കവരും പറഞ്ഞ ഒരു കമന്റ് ഉണ്ട്.. *💘IsHq MuBaRaK💘* തുടക്കം മുതൽ അവസാനം വരെ ഒരു പെർഫെക്ട് എന്റിങ്ങോടെയാണ് കലാശിച്ചതെന്ന്...എന്റെ മനസിലുള്ള സ്റ്റോറിയുടെ അവസാനം തന്നെയായിരുന്നു അത്‌...അത്‌ പെർഫെക്ട് ആണോ അല്ലേ എന്ന് പറയേണ്ടത് നിങ്ങൾ ആണ്..അതോണ്ട് തന്നെ ഒരിക്കലും എനിക്ക് സ്റ്റോറി പെർഫെക്ട് ആയി എൻഡ് ആയി എന്നൊന്നും വാദിക്കാനുള്ള അവകാശമില്ല..പക്ഷെ മിക്കവരും പെർഫെക്ട് എൻഡിങ് തന്നെയാണെന്ന് പറഞ്ഞിട്ടുണ്ട് ഇനി എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ ഇശ്ഖ് മുബാറകിന് ഒരു രണ്ടാം ഭാഗം കൊണ്ട് വരികയാണെങ്കിൽ തന്നെ ഞാൻ ആലോചിച്ചിട്ട് അത്‌ മൂന്ന് രീതിയിലെ എഴുതാൻ പറ്റു പക്ഷെ ആ മൂന്ന് രീതികളും ഉള്ളതിൽ വെച്ച് വമ്പൻ ബോറാണ് എന്നതാണ് വേറെ രസം 🤣 ഒന്ന്..റീ റൈറ്റിങ്...ഇശ്ഖ് മുബാറക് 2 എന്ന ഒരു തലക്കെട്ടും കൊടുത്ത് ആദ്യം മുതൽ ഒരു എഴുത്ത്...കഥ തികച്ചും മറ്റൊന്നാണെങ്കിലും കഥപാത്രങ്ങൾ ഇവർ തന്നെയായിരിക്കും...അവിടെ കഥക്കെ മാറ്റമുള്ളൂ..ഇതിൽ കണ്ട നായകനും നായികയും തന്നെ അതിലും..എന്തിനേറെ പറയുന്നു വില്ലൻ പോലും ഒരുപക്ഷെ ഈ കഥയിലെ വില്ലൻ തന്നെയാകും...ഇശ്ഖ് മുബാറക് വായിച്ചവർക്ക് മറ്റൊരു ഇശ്ഖ് മുബാറക് വരികയാണെങ്കിൽ പുല്ല് പോലെ അതിൽ ഇടുന്ന ട്വിസ്റ്റ്‌ കണ്ടെത്താം...ഫോർ എക്സാമ്പിൾ രണ്ടാം ഭാഗം വരികയാണെങ്കിൽ ആദ്യമൊന്നും ആദവും ജുബിയും ഒരു ബന്ധവും ഇല്ലങ്കിലും നിങ്ങൾക്കറിയാം എങ്ങനെ കുത്തി മറിഞ്ഞാലും അവസാനം അവർ ഒന്നിക്കുമെന്ന്..പിന്നെ ഞാൻ എഴുതിയിട്ട് വല്ല കാര്യവുമുണ്ടോ..?മഹാ ബോറായി പോകില്ലേ ഇനി രണ്ടാമത്തേത്...നിർത്തി വെച്ചതിൽ നിന്നൊരു തുടർച്ച...🤥അത്‌ തുടങ്ങണമെങ്കിൽ ആദ്യം മനസ്സിൽ ഒരു കഥ വേണ്ടേ...ഓസ്‌ട്രേലിയയുടെ തലയും വാലും അറിയാത്ത ഞാൻ എന്തോന്ന് അവരുടെ ഓസ്‌ട്രേലിയൻ ലൈഫ് എഴുതാൻ...പത്ത് മുപ്പത് ശത്രുക്കളെ കൊന്നൊടുക്കി പോയ അവർക്ക് ഞാൻ ഓസ്‌ട്രേലിയയിൽ ശത്രുക്കളെ ഉണ്ടാക്കേണ്ടി വരും...അയ്‌നും കഥ വേണ്ടേ..😂സത്യത്തിൽ ഇനി ഇശ്ഖ് മുബാറകിന് ഒരു തുടർച്ച എന്റെ മനസ്സിൽ ഇല്ല എന്നതാണ് പരമ സത്യം...തലയും വാലും ഇല്ലാതെ ഞാൻ എഴുതി തുടങ്ങിയ ആവേശം പറയുന്ന നിങ്ങൾ എന്നെ ഇട്ടേച്ചു പോകും 😄അത്രക്കും ബോറായിരിക്കും ഇനി മൂന്നാമത്തേത്..അവരുടെ കുട്ടികളുടെ സ്റ്റോറി...ഒരിക്കലും ചോട്ടാ കുട്ടികളെ വെച്ച് സ്റ്റോറി എഴുതിയാൽ മുന്നോട്ട് പോകില്ല എന്നത് കൊണ്ട് സ്വാഭാവികമായും അവരെ അങ്ങ് വലുതാക്കും...അവർ വലുതായാൽ സ്വാഭാവികമായും പ്രായമുള്ള രണ്ട് കഥാപാത്രങ്ങളാകും നിങ്ങൾ നെഞ്ചിലേറ്റിയ ആദവും ജുബിയും..ഇതുവരെയും മെയിൻ റോളിൽ നിന്ന അവരെ സെക്കന്റ് റോൾ ആക്കി മാറ്റി അവരുടെ കുട്ടികൾക്ക് ഇമ്പോർട്ടന്റ്സ് കൊടുക്കേണ്ടി വരും..അത്‌ നിങ്ങൾക്ക് ദഹിക്കോ 😄 എന്റെ ഒരു അഭിപ്രായത്തിൽ നിങ്ങൾ ഏറെയും ഇഷ്ട്ടപ്പെട്ട ആദമിനെയും ജുബിയേയും ഉമ്മിയും ഉപ്പയുമാക്കി സെക്കന്റ് റോൾ കൊടുത്ത് അവരുടെ കുട്ടികൾക്ക് മെയിൻ റോൾ കൊടുത്താൽ കഥ നന്നാകുമെന്ന് എനിക്ക് തോന്നുന്നില്ല...കാരണം ഇഷ്ടതാരങ്ങളെ രണ്ടാം തട്ടിൽ കാണുന്നത് ഒരിക്കലും ഉൾകൊള്ളാൻ പറ്റില്ല എന്നാണ് എന്റെ ഒരു നിഗമനം... അതിലും നല്ലതല്ലേ ഇങ്ങനെ പോകുന്നത്...നിങ്ങളുടെ റൊമാന്റിക് കിങ് ആൻഡ് ക്വീൻ എക്കാലവും സ്റ്റോറിയുടെ അവസാനത്തിൽ തീരാത്ത പ്രണയവുമായി ജീവിക്കുന്നത്...കാലം എത്രതന്നെ കഴിഞ്ഞാലും ഇശ്ഖ് മുബാറക് എന്ന സ്റ്റോറിയും ആദവും ജുബിയും നിങ്ങളുടെ മനസ്സിൽ ഉള്ളിടത്തോളം കാലം ഒരിക്കലും അവർക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല...ഈയൊരു അവസാനത്തോടെ എക്കാലവും പ്രണയിക്കുന്ന ഇളം ദമ്പതികൾ മാത്രമാകും അവർ നിങ്ങളുടെ മനസ്സിൽ...അവർക്ക് പ്രായം കൂടുന്നില്ല...അവരുടെ പ്രണയം അവസാനിക്കുന്നില്ല...ഒരൊഴുക്കിൽ അവർ നീന്തി തുടിക്കുമ്പോഴും നിങ്ങളുടെ മനസ്സിൽ അവർ യങ് തന്നെയായിരിക്കും ഒരു രണ്ടാം ഭാഗം കൊണ്ട് വന്ന് അവരുടെ ഈ ഇളം ഭംഗിയെ ഞാൻ നഷ്ട്ടപെടുത്തണോ..?ഇശ്ഖ് മുബാറക് എന്ന കഥയുടെ ഇപ്പോഴുള്ള ഭംഗിയെ പാടെ ഇല്ലാതാക്കണോ..? ആദവും ജുബിയും നിങ്ങളുടെ മനസ്സിൽ ഇപ്പോൾ എങ്ങനെയാണോ..അതുപോലെ ഇനിയുള്ള ആയിരം വർഷങ്ങളിലും അങ്ങനെയായിരിക്കുന്നതല്ലേ നല്ലത്...എന്നെത്തെയും നിങ്ങളുടെ ഹൃദയത്തിലെ റൊമാന്റിക് കപ്പിൾസായി അവർ മുന്നോട്ട് പൊയ്ക്കോട്ടേ...രണ്ടാം ഭാഗത്തിലൂടെ പ്രായം കൂടിയവർ ആക്കുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ നിങ്ങളുടെ ഉള്ളിലെ ഒരിക്കലും പ്രായം കൂടാതെ ജീവിക്കുന്ന അവർ ഇതെന്റെ അഭിപ്രായം മാത്രമാണ്...ഇനി നിങ്ങളുടെ അഭിപ്രായം എന്താണെന്ന് കൂടെ തീർച്ചയായും പറയണം...അപേക്ഷയാണ്... എന്തായാലും നമ്മള് ഇവിടെം വിട്ട് എങ്ങോട്ടും പോകുന്നൊന്നുമില്ല...അതുകൊണ്ട് തന്നെ ഇശ്ഖ് മുബാറക്കോളാം എത്തുമോ അതോ ഇശ്ഖ് മുബാറക്കിനെക്കാൾ താണ്ടുമോ എന്നൊന്നും അറിയാത്തത് കൊണ്ട് മനസ്സിൽ എല്ലാം കൊണ്ടും ഒരു തട്ട് പൊളിപ്പൻ സ്റ്റോറി വന്നാൽ ഇൻഷാ അല്ലാഹ് പബ്ലിക് എക്സാം കഴിഞ്ഞാൽ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വീണ്ടും വരും...അതോളം ഒരു ലോങ്ങ്‌ ഇടവേളയൊന്നും ഞാൻ എടുക്കില്ല...ഒന്ന് രണ്ട് ഷോർട് സ്റ്റോറി എഴുതണം എന്നുണ്ട്.. മനസ്സിൽ ഒരു സ്റ്റോറിയൊക്കെ ഉണ്ട്..പക്ഷെ എഴുതും മുൻപ് എനിക്ക് ഒരാളോട് എഴുതാനുള്ള പെർമിഷൻ ചോദിക്കണം..കിട്ടി കഴിഞ്ഞാൽ ഇൻഷാ അല്ലാഹ് എന്തായാലും നമ്മള് എഴുതുകയും ചെയ്യും പോസ്റ്റുകയും ചെയ്യും... പിന്നെ എന്റെ ആദ്യ സ്റ്റോറിയുടെ pdf കുറെ ആൾക്കാർ ചോദിച്ചിരുന്നു..നിലവിൽ ആ സംഭവം എന്റെ കയ്യിൽ ഇല്ല..ഒരിക്കെ ഫോൺ കേടായപ്പോ പോയതാണ്...എന്നാലും ഞാൻ അന്വേഷിക്കുന്നുണ്ട്...കിട്ടിയാൽ ഉറപ്പായിട്ടും പോസ്റ്റ്‌ ചെയ്യാം... അപ്പൊ ഒരിക്കൽ കൂടി എന്റെ ചക്കര മുത്തുകളോട് ബൈ ബൈ..എന്തായാലും ഇനി ഇശ്ഖ് മുബാറകിന്റെ രണ്ടാം വേണോ വേണ്ടേ എന്നതിനോടുള്ള നിങ്ങളുടെ അഭിപ്രായം ദയവ് ചെയ്ത് അറിയിക്കണം...അതുപോലെ നിങ്ങളുടെ ഇഷ്ട്ടത്തിനൊത്ത് ഞാൻ നീങ്ങും... ഇത് നമ്മളെ വാക്കാണ്...വാക്കാണ് ഏറ്റവും വല്യ സത്യം എന്നല്ലേ..😁😁😁 Dream Manzi
14.8k കണ്ടവര്‍
3 ദിവസം
*💘IsHq MuBaRaK💘* full part link..66 to 121 ഭാഗം-66 https://sharechat.com/post/EykqdPy ഭാഗം-67 https://sharechat.com/post/d0g5llE ഭാഗം-68 https://sharechat.com/post/Zx3NAnV ഭാഗം-69 https://sharechat.com/post/m1yVlm0 ഭാഗം-70 https://sharechat.com/post/5NjGqVk ഭാഗം-71 https://sharechat.com/post/VOap5QJ ഭാഗം-72 https://sharechat.com/post/Mvjdn9x ഭാഗം-73 https://sharechat.com/post/bQ8gONO ഭാഗം-74 https://sharechat.com/post/GyDAlPQ ഭാഗം-75 https://sharechat.com/post/y7VlkA6 ഭാഗം-76 https://sharechat.com/post/vJe49Vb ഭാഗം-77 https://sharechat.com/post/n1JwjBM ഭാഗം-78 (1) https://sharechat.com/post/8wyk6QO (2) https://sharechat.com/post/Bge3qkX ഭാഗം-79 https://sharechat.com/post/pvpWzNe ഭാഗം-80 https://sharechat.com/post/pvbG9ee ഭാഗം-81 https://sharechat.com/post/m10WkgQ ഭാഗം-82 https://sharechat.com/post/Je9b0Jn ഭാഗം-83 https://sharechat.com/post/aK4X7Rb ഭാഗം-84 https://sharechat.com/post/aK4Olw3 ഭാഗം-85 https://sharechat.com/post/kA0vv13 ഭാഗം-86 https://sharechat.com/post/y7MVpam ഭാഗം-87 https://sharechat.com/post/zg8xZZW ഭാഗം-88 https://sharechat.com/post/d0BJz6B ഭാഗം-89 https://sharechat.com/post/QrA9EDe ഭാഗം-90 https://sharechat.com/post/8wDMy4p ഭാഗം-91 https://sharechat.com/post/ZxzkQv8 ഭാഗം-92 https://sharechat.com/post/4R0gjwv ഭാഗം-93 https://sharechat.com/post/0q6A0lK ഭാഗം-94 https://sharechat.com/post/PexMv13 ഭാഗം-95 https://sharechat.com/post/n19Q49e ഭാഗം-96 https://sharechat.com/post/QrKNqKq ഭാഗം-97 https://sharechat.com/post/xwaXenG ഭാഗം-98 https://sharechat.com/post/evZG1Ow ഭാഗം-99 https://sharechat.com/post/OqxwJ9k ഭാഗം-100 https://sharechat.com/post/3D79bdm ഭാഗം-101 https://sharechat.com/post/Qr5Jb6P ഭാഗം-102 https://sharechat.com/post/WqQEW6x ഭാഗം-103 https://sharechat.com/post/JeWW0NV ഭാഗം-104 https://sharechat.com/post/vJ30ByB ഭാഗം-105 https://sharechat.com/post/pv4mmRg ഭാഗം-106 https://sharechat.com/post/n1ayNzM ഭാഗം-107 https://sharechat.com/post/BgOGVNX ഭാഗം-108 https://sharechat.com/post/GyxwqR3 ഭാഗം-109 https://sharechat.com/post/Qr0GvRq ഭാഗം-110 https://sharechat.com/post/l1VOdlE ഭാഗം-111 https://sharechat.com/post/rgOqQ7B ഭാഗം-112 https://sharechat.com/post/n1Dkara ഭാഗം-113 https://sharechat.com/post/AQxZpEv ഭാഗം-114 https://sharechat.com/post/pvM63D3 ഭാഗം-115 https://sharechat.com/post/l1O6r6r ഭാഗം-116 https://sharechat.com/post/MvB7ag9 ഭാഗം-117 https://sharechat.com/post/BgGN5RM ഭാഗം-118 https://sharechat.com/post/6RkZG6w ഭാഗം-119 https://sharechat.com/post/wnal4Dw ഭാഗം-120 https://sharechat.com/post/vJdnxrP ഭാഗം-121 https://sharechat.com/post/y78RVBP END
#

📙 നോവൽ

📙 നോവൽ - Ishq MubaRaK FULL PART LINK etda ola . - ShareChat
19.9k കണ്ടവര്‍
7 ദിവസം
*💘 IsHq MuBaRaK 💘* *1 TO 121 PART LINKS * ഭാഗം-1 https://b.sharechat.com/3HQ6YW9ZfW ഭാഗം-2 https://b.sharechat.com/9wEP7G0EhW ഭാഗം-3 https://b.sharechat.com/4MgHYnpljW ഭാഗം-4 https://b.sharechat.com/LXO05ulFmW ഭാഗം-5 https://b.sharechat.com/Do9DwhfloW ഭാഗം-6 https://b.sharechat.com/c4GW2fJzrW ഭാഗം-7 https://b.sharechat.com/OzNJE0QbhX?referrer=copiedLink ഭാഗം-8 https://b.sharechat.com/dSBinU3elX ഭാഗം-9 https://b.sharechat.com/377PMsgtpX ഭാഗം-10 https://b.sharechat.com/SXxcekoLsX ഭാഗം-11 https://b.sharechat.com/3FxczlD2vX ഭാഗം-12 https://b.sharechat.com/Q9PH5SGizX ഭാഗം-13 https://b.sharechat.com/X8dDsitECX?referrer=copiedLink ഭാഗം-14 https://b.sharechat.com/nb9APD0ZFX?referrer=copiedLink ഭാഗം-15 https://b.sharechat.com/Rmjs63EZKX?referrer=copiedLink ഭാഗം-16 https://b.sharechat.com/278264ihOX?referrer=copiedLink ഭാഗം-17 https://b.sharechat.com/wKvIfTYDRX?referrer=copiedLink ഭാഗം-18 https://b.sharechat.com/GL9EqICSVX?referrer=copiedLink ഭാഗം-19 https://sharechat.com/post/R3w97gP ഭാഗം-20 https://b.sharechat.com/ZLiugYim3X?referrer=copiedLink ഭാഗം-21 https://b.sharechat.com/k7d8T9cu6X?referrer=copiedLink ഭാഗം-22 https://b.sharechat.com/jlkbocoe8X?referrer=copiedLink ഭാഗം-23 https://b.sharechat.com/Ala8OkvDbY?referrer=copiedLink ഭാഗം-24 https://b.sharechat.com/YwThPEHUeY?referrer=copiedLink ഭാഗം-25 https://b.sharechat.com/asTkaDrciY?referrer=copiedLink ഭാഗം-26 https://b.sharechat.com/lGRruVdQjY?referrer=copiedLink ഭാഗം-27 https://b.sharechat.com/dkKxohIbnY?referrer=copiedLink ഭാഗം-28 https://b.sharechat.com/uOGMT1mzqY?referrer=copiedLink ഭാഗം-29 https://b.sharechat.com/StkO77yvvY?referrer=copiedLink ഭാഗം-30 https://b.sharechat.com/NHJHTIIqAY?referrer=copiedLink ഭാഗം-31 https://b.sharechat.com/cgKuwpAODY?referrer=copiedLink ഭാഗം_32 https://b.sharechat.com/a62B8h33GY?referrer=copiedLink ഭാഗം-33 https://b.sharechat.com/VWUJaiVqKY?referrer=copiedLink ഭാഗം-34 https://b.sharechat.com/kXxaEDcMNY?referrer=copiedLink ഭാഗം-35 *റിപോസ്റ്റ് ഓപ്പൺ ചെയ്ത് വായിക്കുക* *1 https://b.sharechat.com/puWEMcJHWY?referrer=copiedLink *2 https://b.sharechat.com/kGb3gXLHWY?referrer=copiedLink ഭാഗം-36 https://b.sharechat.com/wnmu9AeZVY?referrer=copiedLink ഭാഗം-37 *1 https://b.sharechat.com/FHpKVkEjZY?referrer=copiedLink *2 https://b.sharechat.com/EnQLnJqkZY?referrer=copiedLink *3 https://b.sharechat.com/u9Z8cd7kZY?referrer=copiedLink ഭാഗം-38 *1 https://b.sharechat.com/fc7wf1oE7Y?referrer=copiedLink *2 https://b.sharechat.com/ZF46XuwE7Y?referrer=copiedLink ഭാഗം-39 *1 https://b.sharechat.com/QsODbZal9Y?referrer=copiedLink *2 https://b.sharechat.com/6uMQ5aBm9Y?referrer=copiedLink ഭാഗം-40 https://b.sharechat.com/eGxd7J8xhZ?referrer=copiedLink ഭാഗം-41 https://sharechat.com/post/VOxxyJR ഭാഗം-42 https://b.sharechat.com/lXeTkHKSkZ?referrer=copiedLink ഭാഗം-43 https://sharechat.com/post/pvzzBrD ഭാഗം-44 (1) https://sharechat.com/post/BgQ9qgk (2) https://sharechat.com/post/0q83vne ഭാഗം-45 https://sharechat.com/post/xwxqMWG ഭാഗം-46 https://sharechat.com/post/5N1Ky7k ഭാഗം-47 https://sharechat.com/post/1EKdQER ഭാഗം-48 https://sharechat.com/post/MvMXVN9 ഭാഗം-49 https://sharechat.com/post/WqE3BwE ഭാഗം-50 https://sharechat.com/post/OqX1NW9 ഭാഗം-51 https://sharechat.com/post/VOw9mXR ഭാഗം-52 https://sharechat.com/post/Qr87NmP ഭാഗം-53 https://sharechat.com/post/ZxEeAB9 ഭാഗം-54 https://sharechat.com/post/l1wyl0E ഭാഗം-55 https://sharechat.com/post/l1blqkm ഭാഗം-56 https://sharechat.com/post/GyXpyR0 ഭാഗം-57 https://sharechat.com/post/DXMlV6G ഭാഗം-58 https://sharechat.com/post/XQ5K9Gq ഭാഗം-59 https://sharechat.com/post/NWJBp54 ഭാഗം-60 https://sharechat.com/post/l10DQDl ഭാഗം-61 https://sharechat.com/post/bQnZaVX ഭാഗം-62 https://sharechat.com/post/Oqd3rQ3 ഭാഗം-63 https://sharechat.com/post/jbWalxw ഭാഗം-64 https://sharechat.com/post/Mvb4l35 ഭാഗം-65 https://sharechat.com/post/evqDjE9 66 to 121 അടുത്ത പോസ്റ്റിൽ
#

📙 നോവൽ

📙 നോവൽ - Ishq MubaRaK FULL PART LINK etda ola . - ShareChat
25.2k കണ്ടവര്‍
7 ദിവസം
*💘IsHq MuBaRaK💘* _ഭാഗം.121_ *🥀Dream Manzi* *LAST PART* •••••••••••••••••••••••••• "ആദം..." കണ്ണിന് മുന്നിൽ കാണുന്നത് ഒട്ടും വിശ്വസിക്കാൻ വയ്യാതെ കണ്ണുകൾ വിടർത്തി നമ്മള് അത്ഭുതത്തോടെ മുന്നിലുള്ള വുഡ്ഹൗസ് നോക്കി ആദമിനെ വിളിച്ചതും അവൻ നമ്മളെ കയ്യിൽ പിടിച്ചു..അപ്പൊത്തന്നെ നമ്മളവനെ തിരിഞ്ഞു നോക്കിയതും അവനൊരു പ്രത്യേക ചിരി ചിരിച്ചു "എന്താ ജുബി നീ ഇങ്ങനെ നോക്കുന്നെ...ഈ വുഡ്ഹൗസ് നീ ഇതിന് മുൻപ് കണ്ടിട്ടില്ലേ..ഇനി ഈ നോട്ടത്തിന്റെ അർത്ഥം നമ്മള് എന്തിനാ ഇങ്ങോട്ട് വന്നെതെന്നാണോ.." നമ്മളെ മനസ്സിൽ വന്ന ആ ചോദ്യം തന്നെ ആദം ഇങ്ങോട്ട് ചോദിച്ചതും നമ്മള് അതേയെന്ന് തലയാട്ടിപ്പോ ആദം ഒന്ന് ചിരിച്ചിട്ട് നമ്മളോട് ഇറങ്ങെന്ന് പറഞ്ഞു എന്തെങ്കിലും കാണാതെ പൂച്ചക്കണ്ണൻ നമ്മളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരില്ലെന്ന് നന്നായി അറിയാവുന്നത് കൊണ്ട് നമ്മള് കാറിൽ നിന്നും ഇറങ്ങി ഡോർ അടച്ചപ്പോഴേക്കും ആദം നമ്മളെ അരികിലേക്ക് വന്നു നമ്മളെ കയ്യും പിടിച്ച് വുഡ്ഹൗസ് ലക്ഷ്യം വെച്ചു നടന്നു ഒടുവിൽ വുഡ് ഹൗസിന് മുന്നിൽ എത്തിയതും അവൻ നമ്മളെയും ചേർത്ത് പിടിച്ച് സിറ്റിഔട്ടിലേക്ക് കയറി പതിയെ മെയിൻ ഡോർ ഉള്ളിലേക്ക് തള്ളി തുറന്നതും ഉള്ളിൽ നിന്നും പുറത്തേക്ക് വന്ന ഒരു പ്രത്യേക ഗന്ധം നമ്മളെ മൂക്കിലേക്ക് കുത്തി കയറി അതൊരുപക്ഷേ നമ്മള് ഏറെയും ഇഷ്ട്ടപെടുന്ന റോസ് റൂം സ്പ്രേയുടെ മണമാണെന്ന് മൂക്ക് വായിച്ചെടുത്തത് കൊണ്ട് നമ്മള് ഇരു കണ്ണുകളും അടച്ച് ആ മണം മൂക്കിനുള്ളിലേക്ക് ആവഹിച്ചോണ്ട് അകത്തേക്ക് കയറിയതും ആദവുമായി നമ്മള് പങ്കിട്ട നല്ല നല്ല നിമിഷങ്ങൾ മനസിനെ തഴുകി ഉണർത്തി അവയെല്ലാം നമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണർത്തിയതും നമ്മള് കണ്ണ് തുറന്ന് ചുറ്റും നോക്കി..ഒന്നിനും ഇപ്പോഴും ഒരു മാറ്റവുമില്ല..എല്ലാം ആ പഴയ അടുക്കും ചിട്ടയോടെ കിടക്കുന്നത് കണ്ട് നമ്മള് ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെ എപ്പോഴോ നമ്മളെ കൈ വിട്ട് മാറി പോയ ആദമിന് വേണ്ടി ചുറ്റും കണ്ണുകൾ പായിക്കുന്നതിനിടയിൽ കിച്ചണിൽ നിന്നും തട്ടുന്നതിന്റെയും പൊട്ടുന്നതിന്റെയുമൊക്കെ ശബ്ദം കേട്ട് അവൻ എവിടെയുണ്ടെന്ന് മനസ്സിലായതും നമ്മള് സോഫയിൽ മടക്കി വെച്ചിരിക്കുന്ന കമ്പിളിയെടുത്ത് മേലിലൂടെ ഒന്നാകെ പുതച്ചു തിരിച്ചു പുറത്തേക്ക് തന്നെ നടന്നു ഈ സമയം ഇവിടെം ഇരുട്ടിനോടൊപ്പം തന്നെ ചെറിയ തോതിൽ നിലാവെളിച്ചമൊക്കെയുണ്ട്..അത്‌ നമ്മളെ ഏറെയും ആകർഷിച്ചത് കൊണ്ട് തന്നെ നമ്മള് മുറ്റത്തേക്കിറങ്ങി നിലാവിന്റെ ചെറിയ വെളിച്ചത്തിൽ മുന്നോട്ട് നടന്ന് കൈ വരിക്ക് മുന്നിൽ എത്തി നിന്നതും മല മുകളിലേക്ക് ഒന്ന് നോക്കി മുൻപ് ഒരുപാട് തവണ കണ്ടിട്ടുള്ള പോലെ ഇപ്പോഴും പഞ്ഞി കണക്കെയുള്ള മേഘം മലയുടെ പകുതിയും വിഴുങ്ങിയിട്ടുണ്ട്..എന്തോ ആ കാഴ്ച നമ്മളിൽ വല്ലാത്തൊരനുഭൂതി പകർന്നതോടൊപ്പം തന്നെ ഒരു തണുത്ത ഇളം കാറ്റ് നമ്മളെ മുടിയിലൂടെയും മുഖത്തൂടെയും തത്തി കളിച്ചു പോയി..ആ തണുപ്പിൽ മതി മറന്ന് നമ്മള് കൈ രണ്ടും കമ്പിളിയിൽ ഇറുക്കി ആകാശം നോക്കി നിൽക്കേ ആരോ നമ്മളെ ലക്ഷ്യം വെച്ച് നടന്നടുക്കുന്ന പോലെ തോന്നിയതും അത്‌ ആദം ആണെന്ന് അറിയാവുന്നത് കൊണ്ട് നമ്മള് തിരിഞ്ഞു നോക്കിയില്ല ചുണ്ടിലൊരു പുഞ്ചിരിയോടെ തന്നെ നമ്മളവന്റെ സാമീപ്യത്തെ വരവേൽക്കാൻ ഒരുങ്ങിയതും നമ്മളെ മനസിനെ മനസിലാക്കിയ പോലെ ആദം നമ്മളെ പുറകിൽ വന്ന് ചേർന്നു നിന്ന് ചുവപ്പ് വൈൻ നിറച്ച ഒരു വൈൻ ഗ്ലാസ്‌ നമ്മളെ മുന്നിലേക്ക് നീട്ടിയതും ആദ്യം അത്‌ വാങ്ങാൻ നമ്മളൊന്ന് മടിച്ചെങ്കിലും ആദമിന്റെ മുഖം മനസിലേക്ക് വന്നതും നമ്മള് ഗ്ലാസ്‌ വാങ്ങി അപ്പൊത്തന്നെ ആദം ഒരു കൈ പുതപ്പിന് മുകളിലൂടെ നമ്മളെ അരയിൽ വെച്ച് നമ്മളെ അവനിലേക്ക് വലിച്ച് ചേർത്ത് നിർത്തിയതും ചുറ്റും പാറി നടക്കുന്ന തണുപ്പിൽ നിന്നും സ്വയം സംരക്ഷക്കായി നമ്മള് വൈൻ സിപ്പായി കുടിച്ചോണ്ടിരുന്നു അതിനിടയിൽ എപ്പോഴോ ആദം നമ്മളെ തോളിലേക്ക് അവന്റെ മുഖം കയറ്റി വെച്ചതും നമ്മള് വൈൻ കുടിച്ച് കാലിയാക്കി ഗ്ലാസ്‌ താഴേക്കിട്ട് അവനിലേക്ക് കൂടുതൽ ചേർന്ന് നിന്നതും ആദം നമ്മളെ കൂടുതൽ ചേർത്ത് പിടിച്ച് ചെവിയോരത്തേക്ക് ചുണ്ടടുപ്പിച്ചു "ഒരു പുതിയ തുടക്കം...നമ്മൾ രണ്ട് പേരുടെയും ജീവിതത്തിന് നല്ലൊരു തുടക്കം കൊണ്ടത് ഈ വുഡ്ഹൗസിൽ വെച്ച..അപ്പൊ എന്തുകൊണ്ടും മറ്റൊരു തുടക്കവും ഇവിടെ നിന്ന് ആയിക്കൂടെ...? " പതിഞ്ഞ സ്വരത്തിൽ ആദം നമ്മളെ ചെവിയിൽ ചോദിച്ചതും എന്ത് തിരിച്ചു പറയണമെന്നറിയാതെ നമ്മള് ആദമിന് നേരെ തിരിഞ്ഞു നിന്ന് നിലാവെളിച്ചത്തിൽ വെട്ടി തിളങ്ങുന്ന അവന്റെ ക്രിസ്റ്റൽ കണ്ണിലേക്കൊന്ന് നോക്കിയിട്ട് നെഞ്ചിലേക്ക് തല ചായ്ച്ചു ശെരിയാണ് ആദം പറഞ്ഞത്...എന്തുകൊണ്ടും ജീവിതത്തിന്റെ മറ്റൊരു തുടക്കവും ഇവിടെ വെച്ചാകണം..അത് തന്നെയാണ് എന്റെയും ആഗ്രഹം പക്ഷെ അതവനോട് തുറന്നു പറയാനുള്ള നാണം കൊണ്ട് നമ്മള് അവന്റെ നെഞ്ചിൽ പതുക്കനെ വിരലോടിച്ചോണ്ടിരുന്നതും ആദം നമ്മളെ അവനിൽ നിന്നും പിടിച്ചു മാറ്റി നമ്മളെ കണ്ണുകളിലേക്ക് മാറി മാറി നോക്കി "ജുബി..ഈ നിമിഷം എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...എല്ലാം കൊണ്ടും ഇതാണ് പെർഫെക്ട് ടൈം എന്നെനിക്ക് തോന്നുന്നു.." എന്തൊക്കെയോ ഉള്ളിൽ വെച്ചോണ്ട് ആദം അങ്ങനെ പറഞ്ഞതും ഒന്നും മനസ്സിലാവാതെ നമ്മള് പുരികം ചുളിച്ചു "എന്ത് കാര്യമാണ് ആദം നിനക്ക് എന്നോട് പറയാൻ ഉള്ളത്.." എന്ന് നമ്മള് ഒത്തിരി സംശയത്തോടെ തന്നെ ചോദിച്ചതും ആദം പുഞ്ചിരിച്ചു നമ്മളെ മുഖം അവന്റെ കയ്യിലൊതുക്കി നമ്മളെ നെറ്റിയോട് അവന്റെ നെറ്റി മുട്ടിച്ചു നിർത്തി കണ്ണിലേക്ക് നോക്കി *"Isha..I love you so much..maybe i love you more than sayesha..i don't know jubi.. ഒരിക്കലും നിന്നെയെനിക്ക് സായിയെക്കാൾ കൂടുതൽ സ്നേഹിക്കാൻ കഴിയുമെന്ന് വിചാരിച്ചതല്ല...നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്..പക്ഷെ അത്‌ സായിയോടുള്ള സ്നേഹം പോലെ ആവില്ലായിരുന്നു..എന്നാലിപ്പോ.. i realized..you are my happiness..my love..my life..i will never be complete without you..i love you.."* എന്നൊക്കെയും പതിഞ്ഞ സ്വരത്തിൽ ആദം നമ്മളെ കണ്ണുകളിൽ നോക്കി മന്ത്രിച്ചതും എന്തുകൊണ്ടോ നമ്മളെ കണ്ണുകൾ നിറഞ്ഞൊഴുകി..ഒരു പക്ഷെ ആദമിൽ നിന്നും മരിക്കും മുൻപ് ഒരുവട്ടമെങ്കിലും കേൾക്കണമെന്ന് ആഗ്രഹിച്ചത് അവൻ പറഞ്ഞത് കൊണ്ടാവുമെന്ന് മനസ് മന്ത്രിച്ചതും എന്തോ നമ്മക്ക് നമ്മളെ പിടിച്ചു നിർത്താൻ വയ്യാതായപ്പോ മറിച്ചൊന്നും ചിന്തിക്കാതെ നമ്മള് അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു വെച്ചു കണ്ണിറുക്കി അടച്ചു "love you too more and more.." എന്ന് നമ്മള് ഉള്ളിൽ തട്ടി പറഞ്ഞതും ആദം നമ്മളെ ഇറുക്കി പിടിച്ചു..അതോടൊപ്പം തന്നെ നല്ല തണുത്ത കാറ്റ് വീശാൻ തുടങ്ങിയതും അതൊട്ടും നമ്മക്ക് താങ്ങാൻ വയ്യാത്തോണ്ട് നമ്മള് പതിയെ ആദമിന്റെ നെഞ്ചിൽ നിന്നും തലയെടുത്ത് കണ്ണ് തുടച്ചു അവന്റെ കണ്ണിലേക്ക് ദയനീയമായി നോക്കിയതും നമ്മളെ മനസ് വായിച്ച പോലെ ആദം നമ്മളെയും ചേർത്ത് പിടിച്ച് വുഡ് ഹൗസിലേക്ക് നടന്നു നടത്തത്തിനൊടുവിൽ ആദം നമ്മളെയും കൊണ്ട് വുഡ് ഹൗസിൽ കയറിയപാടെ നമ്മള് ഡോർ അടച്ച് ലോക്ക് ചെയ്ത് തിരിഞ്ഞതും ആദമിനെ കാണാനില്ല..ഇത്രയും വേഗം ഇവൻ ഇതെവിടെ പോയി എന്ന ചോദ്യചിഹ്നവുമായി നമ്മള് റൂമിലേക്ക് ഓടി ചെന്ന് കയറിയതും റൂമിനുള്ളിലെ കാഴ്ച കണ്ട് നമ്മളൊന്ന് നിന്നു വില്ലയിൽ ഉള്ളത് പോലെ തന്നെ ഒരു പെയിന്റിംഗ് സ്റ്റാൻഡും അതിലൊരു കാൻവാസും ഒതുക്കമില്ലാതെ ടേബിളിൽ പരന്നു കിടക്കുന്ന കളർ ബോട്ടിലുമൊക്കെ കണ്ട് പന്തം കണ്ട പെരുച്ചാഴിയെ പോലെ നമ്മള് ഉള്ളിലേക്ക് കയറി പോയതും പെട്ടന്നായിരുന്നു പുറകിൽ ഡോർ അടയുന്ന ശബ്ദം കേട്ടത് അതൊട്ടും നമ്മള് പ്രതീക്ഷിക്കാത്തോണ്ട് ഒരു ഞെട്ടലോടെ പുറകിലേക്ക് തിരിഞ്ഞു നോക്കിയതും ഡോറിന്റെ ലോക്ക് ഇടുന്ന ആദമിനെ കണ്ട് നമ്മളെ കയ്യും കാലും എന്തിനോ വേണ്ടി വിറക്കാൻ തുടങ്ങി..നമ്മളിപ്പോ എന്തിനാ പേടിക്കുന്നതെന്ന് പോലും മനസ്സിലാവാതെ ആദമിനെ നോക്കി നിന്നതും അവൻ നമ്മക്ക് നേരെ തിരിഞ്ഞു നിന്ന് ഫ്ലോറിലുള്ള ഒരു കവർ എടുത്ത് പുഞ്ചിരി തൂകി നമ്മളെ അടുത്തേക്ക് വന്നു "I want to do a painting now..will you be my model for that..? " വല്ലാത്തൊരു കള്ള ചിരിയോടെ ആദം അങ്ങനെ ചോദിച്ച് കവർ നമ്മളെ നേരെ നീട്ടിയതും അവന്റെ ചിരിയിലെ കൂടിയ വശപ്പിശക് കണ്ട് നമ്മള് പുരികം ചുളുക്കി അവനെ നോക്കിയെങ്കിലും മനസ് കിടന്ന് കവർ വാങ്ങ് ജുബി കവർ വാങ്ങ് ജുബി എന്ന് പറഞ്ഞ് തിരക്ക് കൂട്ടാൻ തുടങ്ങിയപ്പോ യാന്ത്രികമായി നമ്മളെ കൈ കവറിൽ പിടിയിട്ടു അപ്പൊത്തന്നെ ആദം കവറിലെ പിടി വിട്ട് ഡ്രസിങ് റൂമിന് നേരെ വിരൽ ചൂണ്ടി 5 മിനിറ്റ്സ് എന്ന് പറഞ്ഞ് വിരൽ ഞൊടിച്ചതും നമ്മളൊന്ന് തലയാട്ടുക മാത്രം ചെയ്ത് കവറും പിടിച്ച് ഡ്രസിങ് റൂമിലേക്ക് നടന്നു *** എന്തോ മല മുകളിൽ നിന്നും വന്ന തണുത്ത കാറ്റും ജുബിയെയുമൊക്കെ കണ്ട് നമ്മളെ മനസ് പെയിന്റിംഗ് ചെയ്യാൻ വല്ലാതെ കൊതിപ്പിച്ചതും നമ്മള് ജുബിക്കുള്ള ഡ്രസ്സ്‌ എടുത്ത് കൊടുത്ത് അവളെ ഡ്രസിങ് റൂമിലേക്ക് പറഞ്ഞ് വിട്ട് പെയിന്റിംഗ് ബ്രെഷസ് സെലെക്റ്റ് ചെയ്തോണ്ടിരുന്നു ഒരുവിധം നമ്മക്ക് ആവശ്യമുള്ള ബ്രെഷ് ഒക്കെ എടുത്ത് റെഡിയാക്കിയതും ഡ്രസിങ് റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് തല തിരിച്ചു നോക്കിയതും നമ്മളെ പ്രതീക്ഷക്കൊത്ത് സ്ലീവ്‌ലെസ് ആയ ശരീരത്തോട് പറ്റി നിൽക്കുന്ന സിൽക്കിന്റെ ബ്ലാക്ക് ഫ്രോക്ക് അണിഞ്ഞു ജുബി തലയും താഴ്ത്തി വരുന്നത് കണ്ട് നമ്മള് ചുണ്ടിലൊരു പുഞ്ചിരി വിടർത്തി ടേബിളിലേക്ക് മുട്ടി നിന്നു അപ്പോഴേക്കും അവൾ ഒരുവിധം അരിച്ചരിച്ചു നമ്മളെ മുന്നിൽ വന്ന് നിന്ന് തല പൊക്കി ദയനീയമായി നോക്കിയെങ്കിലും നമ്മള് അതൊന്നും ഒട്ടും ശ്രദ്ധിക്കാതെ അവളെ കഴുത്തിൽ നമ്മള് കെട്ടിയ ചെയിനും കാതിൽ കിടക്കുന്ന കമ്മലും കയ്യിലെ ചൈനുമെല്ലാം അഴിച്ചു മാറ്റി വെച്ചു ഒരു പാവ കണക്കെ ഒരക്ഷരം മിണ്ടാതെ നമ്മള് ചെയ്യുന്നതും നോക്കി ജുബി നിന്നതും അവളുടെ ആ പാവത്തരം കണ്ട് നമ്മക്ക് അവളോട് വല്ലാതെ ഇഷ്ട്ടം കൂടി..എന്നാൽ ആ ഇഷ്ട്ടം ഉള്ളിൽ അടക്കി വെച്ച് നമ്മള് ജുബിയെ തിരിച്ചു നിർത്തി അവളെ ഷോൾഡറിൽ കൈ വെച്ച് ബെഡിനടുത്തേക്ക് ഉന്തി കൊണ്ട് പോയി അവളെ ബെഡിൽ കയറ്റിരുത്തിയതും ജുബി നമ്മളെ മുഖത്തേക്ക് നോക്കി അവളുടെ ചോദ്യഭാവത്തിലുള്ള നോട്ടത്തിനു പ്രത്യേകമായൊരുത്തരം നമ്മളെ കയ്യിൽ ഇല്ലാത്തോണ്ട് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് അവളുടെ നെഞ്ചിലായി വീണു കിടക്കുന്ന മുടിയെല്ലാം പിന്നിലേക്ക് മാടിയിട്ട് നമ്മള് അവളെ തല കട്ടിലിലേക്ക് ചാരി വെച്ചു..അതുപോലെ അവളുടെ ഒരു കാൽ മറ്റൊരു കാലിന്റെ മുകളിലേക്ക് വെച്ച് ഒരു കയ്യെടുത്ത് അവളെ വയറ്റത്ത് വെച്ച് കൊടുത്ത് മനസിലെ മോഡലിനെ ഫിനിഷ് ആക്കിയതും നമ്മള് നിവർന്നു നിന്ന് അവളെയൊന്ന് നോക്കി എല്ലാം കൊണ്ടും ജുബി പെർഫെക്റ്റ് ആണെന്ന് തോന്നിയതും ഒട്ടും തന്നെ സമയം കളയാൻ നിക്കാതെ നമ്മള് കാൻവാസിനടുത്തേക്ക്‌ ചെന്ന് ഒരു പൊസിഷനിൽ നിന്ന് നമ്മളെ പരിപാടിക്ക് തുടക്കം കുറിച്ചു *** ക്ലോക്കിലെ സൂചികൾ എത്രയെന്നില്ലാതെ കറങ്ങി പോയിട്ടും ആദം പെയിന്റ് ചെയ്തു കഴിയുന്നത് കാണാഞ്ഞിട്ട് നമ്മള് അവനെയൊന്ന് നോക്കിയപ്പോ അവന്റെ ശ്രദ്ധ മുഴുവൻ കാൻവാസിലാണ് അത്‌ കണ്ടതും നമ്മളൊരു നെടു വീർപ്പിട്ട് ക്ഷീണം പിടിച്ച കണ്ണുകൾ പതിയെ അടച്ചു...കണ്ണടക്കാൻ കാത്തു നിന്ന പോലെ ആദവുമായുള്ള നമ്മളെ ജീവിതത്തിലെ പല നല്ല നിമിഷങ്ങളും ചിത്രം കണക്കെ മനസിലേക്ക് ഓടിയെത്തിയതും നമ്മളൊരു പുഞ്ചിരിയോടെ അവയെല്ലാം ആസ്വദിച്ചു കാണുന്ന നേരത്ത് പെട്ടന്ന് നമ്മളെ മുഖത്തേക്ക് ആരോ ഊതിയതും ഒരു ഞെട്ടലോടെ നമ്മള് കണ്ണ് തള്ളി തുറന്നു "ആദ.." നമ്മളെ മുഖത്തിന് തൊട്ട് മുന്നിൽ ചിരിയോടെ നിൽക്കുന്ന ആദമിനെ കണ്ട ഞെട്ടലിൽ നമ്മളവന്റെ പേര് മൊഴിയാൻ നിന്നപ്പോഴേക്കും അവൻ നമ്മളെ വാ പൊത്തി "ശ്..നീയിപ്പോ ഒന്നും മിണ്ടരുത്...നിന്നെയിങ്ങനെ കണ്ടിട്ട് എനിക്കൊട്ടും സഹിക്കുന്നില്ല ജുബി...ദിനം പ്രതി നീ വല്ലാണ്ട് ഭംഗി വെക്കുന്നുണ്ട്..എസ്‌പെഷ്യലി ഈ ഡ്രെസ്സിൽ..സോ..." എന്നും പറഞ്ഞ് അവൻ കള്ള ചിരിയോടെ നമ്മളെ വാ മൂടിയ കയ്യെടുത്ത് മാറ്റിയതും നമ്മള് പുരികം പൊക്കി "So what..? " കുറച്ച് ഗമയോടെ തന്നെ നമ്മള് അങ്ങനെ ചോദിച്ചതും അവൻ വശ്യതയോടെ കീഴ്ചുണ്ട് കടിച്ച് വിട്ടത് കണ്ട് നമ്മളെ വാ തന്നെ തുറന്നു പോയി..അപ്പോഴും ആദം നമ്മളെ രണ്ട് കണ്ണുകളിലേക്കും വശ്യമായ നോട്ടമെറിഞ്ഞു നമ്മളെ ഉള്ളിൽ മൂടി പുതച്ചുറങ്ങുന്ന വികാരത്തെ ഉണർത്തിയതും നമ്മളെ ശ്വാസത്തിന്റെ ഗതിയിൽ മാറ്റം വരാൻ തുടങ്ങി ആദമിന്റെ നോട്ടത്തിന്റെ വശ്യതയിൽ അവന്റെ സ്നേഹത്തിന് വേണ്ടി നമ്മളെ ഉള്ളം വല്ലാതെ ദാഹിച്ചതും നമ്മളെ മനസ് വായിച്ചെടുത്ത പോലെ ആദം തലയാട്ടി ചിരിച്ച് നമ്മളെ കണ്ണിലേക്ക് നോക്കി കൊണ്ട് ലൈറ്റ് ഓഫ്‌ ചെയ്തു ലാംബ് ലൈറ്റ് ഇട്ടു ലാമ്പിന്റെ ഇരുണ്ട വെളിച്ചത്തിൽ പോലും അവന്റെ കണ്ണുകളുടെ ഒളി മങ്ങാത്ത വശ്യത നമ്മളെ ഒന്നാകെ കോരിത്തരിപ്പിച്ചതും അവന്റെ കണ്ണുകൾ നോക്കി തന്നെ നമ്മള് ബെഡിലേക്ക് ഊർന്നു കിടന്ന് കണ്ണടച്ചു ഒരു ശ്വാസം അയച്ചു വിട്ടു പതിയെ അവന്റെ തണുത്ത കൈ വിരലുകൾ നമ്മളെ മുഖത്തെ തഴുകി ഉണർത്താൻ ശ്രമിച്ചെങ്കിലും അവനൊരു പിടി കൊടുക്കാതെ ചുണ്ടിൽ ഒരു കള്ള പുഞ്ചിരി വിരിയിച്ചു നമ്മളവന്റെ ഹൂഡിയിൽ പിടിയിട്ട് നമ്മളിലേക്ക് വലിച്ചതും കൃത്യം അവന്റെ അധരം നമ്മളെ അധരത്തോട് കൂട്ടി മുട്ടി ജീവിതത്തിന്റെ ഒരു നല്ല തുടക്കം അത്‌ ഒന്നിൽ നിന്നും തന്നെയാകണമെന്ന് നമ്മക്ക് വാശിയുള്ളത് കൊണ്ട് ജനലിലൂടെ കാണാൻ പാകത്തിലുള്ള ആകാശത്ത് തെളിഞ്ഞു നിൽക്കുന്ന പൂർണ നിലാവിനെ സാക്ഷ്യം നിർത്തി വീണ്ടുമെന്ന പോലെ നമ്മള് ആദമിലേക്ക് അലിഞ്ഞു ചേർന്നു ഒരു പുതപ്പിനെ കൂട്ട് പിടിച്ചുള്ള ഇവരുടെയും പ്രണയസംഗമം തുറന്നിട്ട ജനലിലൂടെ അകത്തേക്ക് വരുന്ന നിലാ വെളിച്ചത്തോടൊപ്പം അവർ കാണാതെ പോയ തിളക്കമാർന്ന രണ്ട് നക്ഷത്രങ്ങളും സാക്ഷ്യം വഹിക്കെ അവ രണ്ടും കൂടിയ മിന്നി തിളക്കത്തോടെ തൊട്ടുരുമ്മി നിന്നു..ഒരുപക്ഷെ ആദവും ജുബിയും വിശ്വസിക്കുന്ന സായിയും വിച്ചേട്ടനുമായിരിക്കുമോ അത്‌..?അങ്ങനെയെങ്കിൽ നിലാവിനെ സാക്ഷ്യം വെച്ച മറ്റൊരു പ്രണയം ആ മാനത്തും പൂക്കുന്നില്ലേ..? *** നന്നേ ക്ഷീണം പിടിച്ച ഉറക്കത്തിൽ നിന്നും എന്തോ താഴെ വീണ ശബ്ദം കാതിൽ മുഴങ്ങിയാണ് നമ്മള് കണ്ണ് തുറന്നത് കണ്ണ് തുറന്നയുടനെ ലാമ്പിന്റെ വെളിച്ചം നമ്മളെ കണ്ണിലേക്ക് തുളച്ചു കയറിയതും നമ്മള് കണ്ണൊന്ന് ചിമ്മി തുറന്ന് പുറകിലേക്ക് കൈയേന്തി ബെഡിൽ പരതിയതും ബെഡ് ഒഴിഞ്ഞു കിടക്കുന്നത് കണ്ട് നമ്മള് മലർന്ന് കിടന്നു തല ചെരിച്ചു നോക്കിയപ്പോ ആദമിനെ കാണാനില്ല അവൻ ഇതെവിടെ പോയി..എന്നൊരു നിമിഷം ആലോചിച്ചു ലാംബ് ടേബിളിൽ ഇരിക്കുന്ന നമ്മളെ ഫോൺ എടുത്ത് ഓൺ ചെയ്ത് നോക്കിയതും സമയം 4:18..ഇത്ര വേഗം സമയം പോയോ എന്ന് സ്വയം ചോദിച്ച് തണുപ്പിൽ നിന്നും രക്ഷക്കെന്നോണം ശരീരത്തിൽ ആലസ്യമായി കിടക്കുന്ന ബ്ലാങ്കെറ്റ് എടുത്തു നമ്മള് കഴുത്തൊറ്റം വലിച്ചിട്ട് ബ്ലാങ്കെറ്റിനുള്ളിൽ ഒന്ന് ചുരുണ്ടു കിടന്നു അപ്പൊത്തന്നെ നമ്മളെ കണ്ണുകൾ വിൻഡോ വഴി തിളക്കം കുറഞ്ഞു കൊണ്ടിരിക്കുന്ന നിലാവിൽ തട്ടി നിന്നതും മനസിലേക്ക് വന്ന മുഖം ആദമിന്റെയായിരുന്നു..നമ്മള് അവനെയും മനസ്സിലിട്ട് ഒരു പുഞ്ചിരിയോടെ ചിലതൊക്കെ ഓർത്ത് കഴുത്തിൽ തഴുകിയതും നാണം കൊണ്ട് നമ്മളെ മുഖമാകെ ചുമന്നു തുടുത്തു നമ്മളെ ഉള്ളമാകെ സന്തോഷം കൊണ്ടും അതിലുപരി എന്തൊക്കെയോ കൊണ്ട് നിറഞ്ഞതും അവ നിയന്ത്രിക്കാൻ വയ്യാതെ നമ്മള് ബ്ലാങ്കെറ്റിൽ അമർത്തി കടിച്ചു അപ്പൊത്തന്നെ നമ്മളെ മനസ് കിടന്ന് ആദമിനെ കാണണമെന്ന് പറഞ്ഞു ചെണ്ടയെടുക്കാൻ തുടങ്ങിയതും നമ്മളും അതാഗ്രഹിക്കുന്നത് കൊണ്ട് കിടക്ക പൊറുതി കിട്ടാതെ കൈയേന്തി ലൈറ്റ് ഇട്ട് കൈ പിൻവലിക്കാൻ നേരം ലാംബ് ടേബിളിൽ മടക്കി വെച്ച നിലയിൽ നൈറ്റ്‌ ഫ്രോക്ക് കിടക്കുന്നത് കണ്ട് നമ്മള് നെറ്റി ചുളിച്ചു പോയി അപ്പോഴേക്കും കാര്യമായ ബൾബ്ബ്‌ നമ്മളെ തലയിൽ കത്തിയതും കൂടുതലൊന്നും ചിന്തിച്ചു തല പുണ്ണാക്കാൻ നിൽക്കാതെ നമ്മള് ഡ്രെസ്സെടുത്ത് എണീറ്റ് പെട്ടന്നിട്ട് ബെഡിൽ നിന്നും ഇറങ്ങി റൂമിന് വെളിയിലേക്ക് നടന്നു റൂമിന് പുറത്തെത്തിയ പാടെ മെയിൻ ഡോർ തുറന്ന് കിടക്കുന്നത് കണ്ട് ആദം അവിടെയാണെന്ന് നമ്മള് ഊഹിച്ചെടുത്തതും നമ്മള് അങ്ങോട്ട് നടന്നു..ഓരോ അടി മുന്നോട്ട് വെച്ചപ്പോഴാണ് സിറ്റ്ഔട്ടിൽ ലൈറ്റ് ഇട്ടിരിക്കുന്നതും നമ്മളെ ശ്രദ്ധയിൽ പെട്ടത് അതോടെ ആദം അവിടെ തന്നെയെന്ന് ഉറപ്പിച്ചു മെയിൻ ഡോറിനു മുന്നിൽ എത്തിയപാടെ പുറത്തേക്ക് തലയിട്ട് നോക്കിയപ്പോ വുഡ് ചെയറിൽ ചാരി ഇരുന്ന് മടിയിൽ വെച്ചിരിക്കുന്ന ക്യാൻവാസിൽ ഫോണും നോക്കി പെയിന്റ് ചെയ്യുന്ന ആദമിനെയാണ് കണ്ടത് അവനെ കണ്ടതും നമ്മള് പുഞ്ചിരിച്ചോണ്ട് ശബ്ദം വെക്കാതെ സിറ്റ് ഔട്ടിലേക്ക് ഇറങ്ങി ആദമിന്റെ അടുത്തേക്ക് നടന്നതും അവന്റെ അടുത്തെത്താൻ നേരം അവൻ പുറകിലേക്ക് തിരിഞ്ഞു നോക്കി അപ്പൊത്തന്നെ നമ്മളെ കണ്ടതും അവനൊന്ന് ചിരിച്ച് കാണിച്ച് മടിയിലെ ക്യാൻവാസ് എടുത്ത് ടീ പോയിലേക്ക് വെച്ചത് കണ്ട് നമ്മള് കാൻവാസിലേക്ക് നോക്കി ക്യാൻവാസിൽ ഒറിജിനലിനെ വെല്ലും വിധം ആദം നമ്മളെ വരച്ചു വെച്ചിരിക്കുന്നത് കണ്ട് അത്ഭുതത്തോടെ നമ്മള് അവനെ നോക്കി ചിരിച്ചതും അവൻ നമ്മളെ കൈ പിടിച്ച് ഒരൊറ്റ വലി വലിച്ചു..ആ വലിയിൽ നമ്മള് കൃത്യം അവന്റെ മടിയിൽ ചെന്ന് വീണിരുന്നതും ആദം നമ്മളെ രണ്ട് കാലുകളും കസേരയുടെ പിടിയിലേക്ക് കയറ്റി വെച്ച് നമ്മളെ ചെരിച്ചിരുത്തി അത്‌ നമ്മക്ക് ഇരിക്കാൻ പാകം സുഖമായതും ഒരു സേഫ്റ്റിക്ക് വേണ്ടി നമ്മള് അവന്റെ കഴുത്തിലൂടെ കയ്യിട്ട് കാൻവാസിലേക്ക് നോക്കി "ആദം..ഇതെനിക്ക് വേണ്ടിയാണോ..?" പറഞ്ഞറിയിക്കാൻ കഴിയാത്ത ഭംഗിയിലുള്ള ആദമിന്റെ പൈന്റിങ്ങിലേക്ക് ഇമ ചിമ്മാതെ നോക്കി നമ്മള് ചോദിച്ചതും അവൻ നമ്മളെ ചെവിക്കരികിൽ ഒരുമ്മ വെച്ചു "നോ..ഇത് ഞാൻ എനിക്ക് വേണ്ടി വരച്ചതാ.." എന്നവൻ കൂളായി മറുപടി തന്നതും നമ്മളപ്പൊത്തന്നെ അവനെ നോക്കി..നമ്മളെ നോട്ടം കണ്ടിട്ടോ എന്തോ അവൻ ഒറ്റ പുരികം പൊക്കിയതും നമ്മള് ഷോൾഡർ പൊക്കി ഒന്നുമില്ലെന്ന് കാണിച്ച് അവന്റെ തോളിനും നെഞ്ചിനും ഇടയിലായി തല വെച്ച് കിടന്നു "Adam..i want you in this life..every years every months every days every hours every minutes and every second's..you should never leave me.." എന്നൊക്കെയും നമ്മള് ആദമിന് മാത്രം കേൾക്കാൻ പറ്റുന്ന പാകത്തിൽ പറഞ്ഞതും അവന്റെ ഹൃദയമിടിപ്പ് വല്ലാതെ കുതിച്ച ശബ്ദം നമ്മളെ കാതുകളിൽ തട്ടി അപ്പൊത്തന്നെ നമ്മള് മുഖം പൊക്കി അവനെ നോക്കിയപ്പോ അവന്റെ മിഴികൾ നന്നേ നിറഞ്ഞിട്ടുണ്ട്..അതോടൊപ്പം തന്നെ അവൻ പുഞ്ചിരി തൂകി മുന്നോട്ട് നോക്കി നിൽക്കുന്നത് കണ്ട് ഒന്നും മനസിലാവാതെ അവൻ നോക്കുന്നിടത്തേക്ക് നോക്കിയതും ഒരു മാത്രയിൽ നമ്മളെ കണ്ണുകളും നിറഞ്ഞു അങ്ങ് ആകാശത്ത് മങ്ങാറായി നിൽക്കുന്ന നിലാവിനോട് തൊട്ടടുത്തായി ഇന്നേ വരെ കണ്ടിട്ടില്ലാത്ത തിളക്കത്തോടെ തൊട്ടുരുമ്മിയ രണ്ട് നക്ഷത്രങ്ങൾ കണ്ട് ചുണ്ടുകൾ വിതുമ്പി വന്നതും നമ്മള് കീഴ്ചുണ്ട് കടിച്ച് പിടിച്ച് ആദമിന്റെ മുഖത്തോട് നമ്മളെ മുഖം ചേർത്ത് വെച്ചു അപ്പൊത്തന്നെ അവൻ നമ്മളെ അരയിലുള്ള പിടിയൊന്ന് മുറുക്കി നമ്മളെ കവിളിൽ അവന്റെ കവിളിട്ടൊന്ന് ഉരസി "നീയി പറഞ്ഞത് ആ നക്ഷത്രങ്ങൾ നോക്കി എന്നോട് പറയാൻ കഴിയുമോ.." എന്നവൻ ചോദിച്ചതും നമ്മക്ക് മറുത്തൊന്നും ആലോചിക്കാൻ ഇല്ലായിരുന്നു..നമ്മള് ഒന്ന് തലയാട്ടുക മാത്രം ചെയ്ത് കണ്ണുകൾ അടച്ച് താളം കെട്ടി നിന്ന കണ്ണീരിനെ ഒഴുക്കി വിട്ട് കണ്ണ് തുറന്ന് ഇരു നക്ഷത്രങ്ങളെയും നോക്കി *"I need you for the rest of my life.."* എന്ന് നമ്മള് നക്ഷത്രങ്ങൾ നോക്കി പറഞ്ഞ് ആദമിനെ നോക്കിയപ്പോ അവൻ ആകാശത്തുള്ള നോട്ടം മാറ്റി നമ്മളെ നോക്കി പുഞ്ചിരി തൂകി *"Jubi..I will never leave you..because you are something i cannot define..So I want to live with you all this life"* എന്നവൻ തിരിച്ചു പറഞ്ഞതും നമ്മള് പുഞ്ചിരിച്ചു അവന്റെ നിറഞ്ഞു നിൽക്കുന്ന ഇരു കണ്ണുകളിലും മാറി മാറി ചുംബിച്ചു ആകാശത്തേക്ക് നോക്കിയതും ആ നിമിഷം തന്നെ ഒരു കുഞ്ഞ് വാൽ നക്ഷത്രം ആകാശത്തിലൂടെ പാറി പോയി അത്‌ കണ്ട് നമ്മള് കണ്ണ് തള്ളി വാൽ നക്ഷത്രം പോകുന്നത് നോക്കി നിന്നപ്പോഴേക്കും മറ്റു രണ്ട് നക്ഷത്രങ്ങളും കാഴ്ചയിൽ നിന്നും ഒളി മങ്ങി തുടങ്ങിയിരുന്നു ഇവിടെയിപ്പോ എന്താ ഈ സംഭവിക്കുന്നതെന്ന് പിടി കിട്ടാതെ നമ്മള് മാനം നോക്കി നിൽക്കേ ആദം നമ്മളെ തോണ്ടി..അപ്പൊത്തന്നെ നമ്മളവനെ തിരിഞ്ഞു നോക്കിയതും അവന് രണ്ട് കയ്യും മലർത്തി പിടിച്ച് ചുണ്ട് കൂർപ്പിച്ചു കണ്ണിറുക്കി കാണിച്ചപ്പോ നമ്മളെ ഉള്ളം കിടന്ന് തുടിച്ചതും എല്ലാം നമ്മളെ നല്ലതിന് വേണ്ടിയെന്ന് മനസ്സിൽ പറഞ്ഞ് നമ്മള് ആദമിന്റെ ചുണ്ടത്ത് ഒരുമ്മ കൊടുത്ത് അവനെ ഇറുക്കെ കെട്ടിപിടിച്ചു അപ്പൊത്തന്നെ അവനും നമ്മളെ തിരിച്ചു പിടിച്ച് എത്ര സമയമെന്നില്ലാതെ വല്ലാത്തൊരാശ്വാസത്തോടെ അങ്ങനെയിരുന്ന് നേരം പുലർന്ന് വരുന്നതോടൊപ്പം തണുപ്പ് കൂടാൻ തുടങ്ങിയതും ഇനിയും കൂടുതൽ സമയം പുറത്ത് നിന്ന ചിലപ്പോ നമ്മള് ഈ ഇരുത്തത്തോടെ മയ്യത്താവുമെന്ന് തോന്നിയത് കൊണ്ടാകണം ആദം നമ്മളെ കയ്യിൽ വാരി എടുത്ത് അകത്തേക്ക് നടന്നു ഇങ്ങനെയുള്ള വാരി പിടിത്തമൊക്കെ റെയർ ആയോണ്ട് നമ്മളത് നന്നേ മുതലാക്കി അവന്റെ ക്രിസ്റ്റൽ കണ്ണുകളിലേക്ക് അനുരാഗത്തോടെ വിടാതെ നോക്കിയതും ആദം നമ്മളെ നോട്ടത്തെ പുച്ഛിച്ചു വിട്ട് അകത്തേക്ക് കയറിയപാടെ നമ്മളെ കൊണ്ട് ഡോർ അടപ്പിച്ചു ഞങ്ങളുടേതായ സ്വകാര്യതകളിലേക്ക് സ്ഥലം വിട്ടു ഇഷിഖിൻ അലകൾ ആ വുഡ്ഹൗസിനുള്ളിൽ ഒഴുകി നിറയുന്നത് കാണാൻ കഴിയാത്തതിലോ എന്തോ പ്രകൃതി പോലും സ്നേഹാസൂയയോടെ ചാറ്റൽ മഴക്ക് തുടക്കം കുറിച്ചിരുന്നു...ഒരുപക്ഷെ ഒരതിര് നിശ്ചയിക്കാൻ കഴിയാത്ത പ്രണയചാറ്റൽ മഴ❤️ **** *Two And A Half Years Later * "ആഷി..നീ ആദമിനെ കണ്ടോ..? " ടെറസിൽ ഷാദുമായി സംസാരിച്ചിരിക്കുന്ന ആഷിയെ നോക്കി നമ്മള് ചോദിച്ചതും അവളും അവനും ഒപ്പം നമ്മളെ നോക്കി പുഞ്ചിരിച്ചു "ഉമ്മി അവനിപ്പോ നേരത്തെ സെക്കന്റ് ഫ്ലോറിലൂടെ പാസ്സ് ചെയ്തിരുന്നു..എങ്ങോട്ടാ എന്ന് ചോദിച്ചപ്പോ ഒന്നും മിണ്ടിയില്ല.." എന്നും പറഞ്ഞ് അവള് വീണ്ടും ഷാദിനോട്‌ സംസാരിക്കാൻ തുടങ്ങിയതും നമ്മളൊന്ന് തലയാട്ടി ലിഫ്റ്റിൽ കയറി സെക്കന്റ് ഫ്ലോർ സെലെക്ക്റ്റ് ചെയ്തു ഇന്ന് വില്ലയിൽ എല്ലാം കൊണ്ടും സന്തോഷവും സങ്കടവുമേറിയ ദിവസമാണ്...എന്റെ നാല് മക്കളിൽ ആദം എന്നെന്നേക്കുമായി ഓസ്‌ട്രേലിയയിലേക്ക് പോവുകയാണ്...എന്തുകൊണ്ടോ ആദി അമേരിക്കയിലേക്ക് പോയപ്പോഴും ഇത്ര വിഷമം തോന്നിയിട്ടില്ല..പക്ഷേ ആദം ഒരു നിമിഷം ചെറുപ്പം തൊട്ടുള്ള ആദം മുതൽ ഇപ്പോഴുള്ള ആദമിന്റെ ഓരോ കുസൃതിയും കളി ചിരികളുമെല്ലാം മനസിലേക്ക് വന്നതും കണ്ണൊന്ന് നിറഞ്ഞു..ഒരു നല്ല ദിവസമായത് കൊണ്ട് തന്നെ കരയുന്നത് അത്ര നന്നല്ലാത്തോണ്ട് നമ്മള് പെട്ടന്ന് കണ്ണ് തുടച്ചു മാറ്റിയപ്പോഴേക്കും സെക്കന്റ് ഫ്ലോറിൽ ലിഫ്റ്റ് ഓപ്പൺ ആയി ഈ നേരമില്ലാത്ത നേരത്ത് ആദം ഇതെവിടെ പോയതാ എന്ന് സ്വയം പിറുപിറുത്ത് നമ്മള് ലിഫ്റ്റിൽ നിന്നും ഇറങ്ങി അവനെയും തപ്പി ചുറ്റും കണ്ണോടിച്ചു നടക്കേ പെട്ടന്നാണ് നമ്മളെ കണ്ണിൽ ഒരു കാഴ്ച ഉടക്കിയത് ഞാനീ കാണുന്നത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ നമ്മള് നടത്തം സ്റ്റോപ്പിട്ട് അത്ഭുതത്തോടെ കണ്ണും മിഴിച്ചു അങ്ങോട്ട് തന്നെ നോക്കി നിന്നു *** "യാ അല്ലാഹ്...വില്ലയിൽ ഉള്ള എല്ലാവരും എന്തിനേറെ പറയുന്നു ഈ ലോകം മൊത്തം നിങ്ങളെന്ന ശക്തിയെ വിശ്വസിച്ചപ്പോഴും എനിക്ക് നിങ്ങളിൽ ഒട്ടും വിശ്വാസമില്ലായിരുന്നു..അതെന്തു കൊണ്ടാണെന്ന് ഞാൻ പ്രത്യേകം എടുത്ത് പറയേണ്ട കാര്യമുണ്ടാകില്ല..ഈ ജീവിതത്തിൽ ഞാൻ ഒത്തിരി സന്തോഷിച്ചു ഒത്തിരി വേദനകൾ അനുഭവിച്ചു പലതും എനിക്ക് സ്വന്തമായി എന്നാൽ ചിലതെല്ലാം നഷ്ട്ടപ്പെട്ടു...ഒരുപക്ഷെ എന്നെ തികച്ചും മറ്റൊരു സ്വഭാവക്കാരനാക്കിയത് നിങ്ങൾ മാത്രമാണ്..എന്റെ സ്വപ്നങ്ങളും ജീവിതവും മിക്കതും തകർത്തത് നിങ്ങളാണ്..ഒരിക്കലും നിങ്ങളിൽ ഒരു വിശ്വാസം എനിക്കുണ്ടാവില്ല എന്ന് വിചാരിച്ചതായിരുന്നു..പക്ഷെ വിധി എന്ന് പറയുന്ന ഒന്നുണ്ടായത് കൊണ്ട് ആദമിനും മാറേണ്ടി വന്നു ഇന്ന് ഞാൻ നിങ്ങളെ മുന്നിൽ കൈ കൂപ്പി നിൽക്കുന്നത് ദൈവവിശ്വാസം നഷ്ടപ്പെടും മുൻപുള്ള അഞ്ചു വയസുകാരൻ ആയിട്ടാണ്...ഒരൊറ്റ കാര്യത്തിൽ നഷ്ട്ടപ്പെട്ടതായിരുന്നു നിങ്ങളിലുള്ള വിശ്വാസം..അന്ന് മുതൽ എന്റെ വിജയത്തിന് പിന്നിൽ ഞാൻ മാത്രമാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്..എന്നാൽ ഇപ്പോൾ അങ്ങനെയല്ല..ഒരു ശക്തി കൂടാതെ ഈ ലോകത്തിൽ ജീവിക്കാൻ കഴിയില്ലെന്ന് എനിക്ക് മനസിലായി ചെയ്തതൊക്കെ തെറ്റാണെന്നറിയാം..മാപ്പ് അർഹിക്കുന്നുണ്ടോ എന്നും എനിക്കറിയില്ല..എന്നിരുന്നാലും ഞാൻ ഏറെയും സ്നേഹിക്കുന്ന എന്റെ ജുബി ഇന്നിത്രയും സന്തോഷത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ അതിന് പുറകിൽ നിങ്ങളുടെ പവർ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു..ജീവിതത്തിൽ ഞാൻ നിങ്ങളോട് രണ്ടേ രണ്ട് കാര്യങ്ങളെ ഇതുവരെയും ആവശ്യപ്പെട്ടിട്ടൊള്ളു..ഒന്ന് എന്റെ സിരകളിൽ ഓടി കൊണ്ടിരിക്കുന്ന രക്തത്തിനുടമയെ ഒന്ന് നേരിൽ കാണണം..രണ്ട് എന്റെ ജുബി സന്തോഷമായി എന്റെ കൂടെ ജീവിക്കണം..രണ്ടും ഈ ജീവിതത്തിൽ നടന്നെങ്കിലും നിങ്ങളോട് പോയ വിശ്വാസം തിരിച്ചു കിട്ടിയത് ജുബി കാരണമാണ് Now...ഇത്രയും കാലമുള്ള എന്റെ ജീവിതത്തിന് അടുത്ത നിമിഷം മുതൽ വലിയൊരു അർത്ഥം കാണാൻ പോവുകയാണ്...ഞാൻ ഏറെയും ഇഷ്ട്ടപെടുന്ന എന്റെ ജീവിതം..അതിലേക്കാണ് ഇനിയെന്റെ യാത്ര..എന്നും അനുഗ്രഹവുമായി കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു..." പ്രയർ ഹാളിൽ വന്ന് നിസ്കരിച്ചു നമ്മള് പടച്ചോനോടെന്ന പോലെ മനസിലുള്ളതെല്ലാം തുറന്ന് പറഞ്ഞ് നിലത്ത്‌ നിന്നും എണീറ്റ് തിരിഞ്ഞതും വെളിയിൽ വല്ലാത്തൊരു പുഞ്ചിരിയോടെ കണ്ണും നിറച്ചു നിൽക്കുന്ന ഉമ്മിയെ കണ്ട് നമ്മള് പുഞ്ചിരി തൂകി ഉമ്മിയുടെ ഈ ആനന്ദ കണ്ണീരിന് കാരണം പ്രയർ ഹാളിലേക്കുള്ള നമ്മളെ ആദ്യ പ്രവേശനമാണെന്ന് അറിയാവുന്നത് കൊണ്ട് നമ്മള് പുഞ്ചിരിച്ചോണ്ട് ഉമ്മിയുടെ അടുത്തേക്ക് ചെന്നതും വല്ലതും പറയും മുൻപേ മൂപ്പത്തി നമ്മളെ മുഖം കയ്യിൽ കോരിയെടുത്ത് നെറ്റിയിൽ ഒരുമ്മ വെച്ചു നമ്മളത് കണ്ണടച്ചു സ്വീകരിച്ചതും ഉമ്മി നമ്മളെ നെറ്റിയിൽ നിന്നും ചുണ്ട് മാറ്റി നിറഞ്ഞ കണ്ണുകളോടെ നമ്മളെ കണ്ണിലേക്ക് തന്നെ നോക്കി ഷോൾഡറിൽ കൈ വെച്ചു "ആദം..മോനെ നീ വല്ലാണ്ടങ്ങു മാറി പോയല്ലേ.." എന്ന് ഉമ്മി ചോദിച്ചത് കേട്ട് നമ്മള് ചിരിച്ചോണ്ട് ഉമ്മിയെ ചേർത്ത് പിടിച്ചു "എന്ത് ചോദ്യ ഉമ്മി ഇത്..വെറും രണ്ടര വർഷം കൊണ്ട് എന്റെ ലൈഫ് ആകെ മാറി എന്നല്ലാതെ ആദം മാറിയെന്ന് ഉമ്മിക്ക് തോന്നുന്നുണ്ടോ..ഞാനിപ്പോഴും ആ പഴയ ആദം തന്നെയല്ലേ..പിന്നെ ജീവിതത്തിൽ ഇതുപോലെ ചെറിയ മാറ്റങ്ങൾ ഉണ്ടായി..അല്ലാതെ ഞാൻ മാറിയിട്ടൊന്നുമില്ല..ആദം അന്നും ഇന്നും ഇനിയെന്നും ഉമ്മിയുടെ തെമ്മാടി തന്നെയാവും.." എന്ന് നമ്മളങ്ങു കേറ്റി പറഞ്ഞ് ഉമ്മിയുടെ കവിളിൽ അമർത്തി കടിച്ചതും ഉമ്മി നമ്മളെ കയ്യിൽ ഒരടി വെച്ച് തന്നു..അപ്പൊത്തന്നെ നമ്മള് ഉമ്മിയിൽ നിന്നും വിട്ട് മാറി മൂപ്പത്തിയെ നോക്കിയപ്പോ മൂപ്പത്തി നമ്മളെ കണ്ണുരുട്ടി നോക്കാണ് "എനിക്കറിയാം നീ ഒരിക്കലും മാറില്ലെന്ന്..കാരണം നീ വൺ ആൻഡ് ഒൺലി ആദം മുബാറക് അല്ലേ..നീയൊക്കെ മാറിയ അന്നീ ലോകം തല കീഴെ നിൽക്കും..എന്തായാലും ഇവിടെ വാചകമടിച്ചു നിൽക്കാതെ താഴേക്ക് വാ..അവിടെ ഒരാൾ നിനക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി..മ്മ് നടക്ക്.." എന്ന് പറഞ്ഞ് ഉമ്മി നമ്മളെ കൈ പിടിച്ച് മുന്നോട്ട് ഉന്തിയതും നമ്മള് ചുണ്ടിലൊരു കള്ള ചിരി വിരിയിച്ചു ഉമ്മിയോടൊപ്പം നടന്നു *** "എവിടെ പോയി കിടക്കാടി നിന്റെ ആദം..മനുഷ്യനീ സാരി ചുറ്റിയിട്ട് ചൂടെടുത്തിട്ട് സ്വർഗ്ഗവും നരകവുമൊക്കെ കാണുന്നുണ്ട്..ഈ പരിപാടി കഴിഞ്ഞിട്ട് വേണം ഡ്രെസ്സൊക്കെ ചേഞ്ച്‌ ചെയ്യാൻ.." ബ്രൈഡൽ ലുക്കിൽ ഹാളിലെ സ്റ്റേജിൽ നിന്ന് നമ്മളും ഷാലുവും മീരയും ഫോട്ടോഗ്രാഫേഴ്‌സിന് ഇളിച്ചു പോസ് ചെയ്ത് കൊടുക്കുന്ന നേരത്ത് ഷാലു നമ്മളെ ചെവിയിൽ പല്ലിറുമ്മി ചോദിച്ചത് കേട്ട് നമ്മളാ കുരുപ്പിനെ കണ്ണുരുട്ടി നോക്കി "നീ വല്ലാണ്ട് ചിലക്കണ്ട..ആദമിനെ പോലെ നിന്റെ സിദ്ധുവും മീരയുടെ റോഷനും ഇവിടെ ഇല്ലല്ലോ..ഹും..നിന്നെ പോലെ ഞാനും കുറെ സമയമായില്ലേ ഇതൊക്കെ ഇട്ട് അണിഞ്ഞൊരുങ്ങി നിൽക്കുന്നു..ഈ പണ്ടാരം ലഹങ്കയുടെ മുടിഞ്ഞ വെയിറ്റ് കാരണം ഞാനിപ്പോ വീഴും.." "ജുബി പറഞ്ഞത് വളരെ ശെരിയാ..ഇവന്മാരിതെവിടെ പോയി കിടക്ക..ഈ ഫ്രോക്ക് വല്യ വെയിറ്റ് ഇല്ലങ്കിലും മുടിഞ്ഞ ചൂടാ ഉള്ളില്..AC ഒന്നും ഉള്ളോട്ട് വർക്ക്‌ ആകുന്നില്ല.." നമ്മള് പറഞ്ഞ പാടെ മീരയും അനുകൂലിച്ചു പറഞ്ഞതും നമ്മളും ഷാലുവും ഒപ്പം തലയാട്ടി കൊടുത്തു ഈ ആദം ഇതെവിടെ പോയതാ..എന്ന് മനസ്സിൽ ചോദിച്ച് നമ്മള് ചുറ്റും കണ്ണോടിച്ചെങ്കിലും അവനെ മാത്രം കണ്ടില്ല ഉമ്മിയുടെയും സിദ്ധുവിന്റേയും റോഷന്റേയും പരന്റ്സിന്റെ നിർബന്ധം കൊണ്ട് ഇന്ന് വില്ലയിൽ വെച്ച് ചെറിയ തോതിൽ ഞങ്ങൾ മൂന്ന് കൂട്ടരുടെയും മാര്യേജ് റിസപ്‌ഷൻ നടക്കുകയാണ്..ഉമ്മിയുടെ ആ തീരുമാനം ആദം ആദ്യം വിലക്കാൻ നോക്കിയെങ്കിലും നമ്മളടക്കം എല്ലാവരും പിടിച്ച പിടിയാലേ പിടി മുറുക്കിയപ്പോ അവസാനം ആദം സമ്മതിച്ചു..പക്ഷെ അവന്റെ കണ്ടീഷൻ പ്രകാരം ആർഭാടമായി നടത്താനിരുന്ന മാര്യേജ് അടുത്ത കുറച്ച് കുടുംബങ്ങളും ഫാമിലി ഫ്രണ്ട്സും മാത്രമുള്ള ചെറിയ പാർട്ടിയായി ചുരുക്കി..അതിനൊരു കാരണവുമുണ്ട്..ലാസ്റ്റ് ഓഫ് ഓൾ ASR ന്റെ ബിഗ് ഡ്രീം സക്സസ് ആയ ദിവസമാണ് ഇന്ന്..എല്ലാം കൊണ്ടും ഇന്ത്യ വിട്ട് ഞങ്ങൾ മൂന്ന് കൂട്ടരും ഇന്നാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്..അതോണ്ട് തന്നെ വലിയ പാർട്ടി വെക്കരുതെന്ന് ആദമിന് നിർബന്ധമായിരുന്നു..അവന്റെ നിർബന്ധമൊക്കെ അനുസരിച്ചു എല്ലാം വെച്ചെങ്കിലും മൂപ്പരെ മാത്രം ഇപ്പൊ കാണാനില്ല നമ്മളെ സ്റ്റേജിൽ കൊണ്ട് നിർത്തി മുങ്ങിയ ആദമിനെ നന്നായി പ്രാകി നിക്കെ ആച്ച സ്റ്റേജിലേക്ക് കയറി വരുന്നത് കണ്ട് നമ്മളടമുള്ള രണ്ടും കട്ടക്ക് ഡീസന്റ് ആയി "മക്കള് നന്നായി ക്ഷീണിച്ചോ..അല്ലങ്കിലും നിങ്ങളെ കെട്ട്യോന്മാർ അങ്ങനെ തന്നെയാ..തീരെയും ഉത്തവാദിത്ത ബോധം ഇല്ലാത്തവര മൂന്നും..എന്നാലും ഇവറ്റകൾ മൂന്നും ഇതെവിടെ..ഹ..ദേ വരുന്നുണ്ടല്ലോ.." ഞങ്ങളെ സമാധാനിപ്പിക്കാനെന്നോണം ആച്ച ഓരോന്ന് പറയുന്നതിനിടയിൽ പെട്ടന്ന് സൈഡിലേക്ക് നോക്കി ചിരിച്ചോണ്ട് പറഞ്ഞത് കേട്ട് എല്ലാവരും ഒപ്പം അങ്ങോട്ട് നോക്കിയതും സ്റ്റെയറിലൂടെ ഇറങ്ങി വരുന്ന ASR നെ കണ്ട് നമ്മളെ കണ്ണ് തള്ളി എന്നാൽ നമ്മളെ കണ്ണ് മാത്രമല്ല കൂടി നിൽക്കുന്ന എല്ലാവരുടെയും കണ്ണ് തള്ളിയിട്ടുണ്ടെന്ന് ഓരോരുത്തരെയും നോക്കിയപ്പോ മനസ്സിലായതും നമ്മള് വീണ്ടും സ്റ്റെയർ ഇറങ്ങി വരുന്ന ASR നെ നോക്കി ഒരുപോലെയുള്ള ബ്ലാക്ക് മുട്ട് കീറി പറിഞ്ഞ പാന്റ്സും വൈറ്റ് ടീഷർട്ടും റെഡ് ജാക്കറ്റും ജാക്കറ്റിന്റെ ക്യാപ്പും തലയിലൂടെ ഇട്ട് സൺഗ്ലാസും വെച്ച് വരുന്ന മൂന്നെണ്ണത്തെ കണ്ട് നമ്മളൊന്ന് നോക്കി നിന്നു..ശെരിക്കും ഇവർ റിസപ്‌ഷൻ കൂടാൻ വന്നതോ അതോ വല്ല കരിദിനം ആചരിക്കാൻ പോകുന്നതോ എന്ന് നമ്മളെ മനസ് ചോദിച്ചപ്പോഴേക്കും മൂന്ന് പേരും സ്റ്റെയറിറങ്ങി വന്ന് സ്റ്റേജിലേക്ക് കയറി ഓരോരുത്തരുടെയും പൊസിഷനിൽ ചെന്ന് നിന്നു..അപ്പൊത്തന്നെ ഫോട്ടോഗ്രാഫേഴ്സ് അറഞ്ചം പുറഞ്ചം ഫോട്ടോ എടുക്കാൻ തുടങ്ങിയെങ്കിലും നമ്മളും ഷാലുവും മീരയും നോക്കി നിന്നത് അവരെയായിരുന്നു നമ്മള് അന്തം വിട്ട് നോക്കുന്നത് കണ്ടിട്ടാകണം ആദം നമ്മളെ മോന്ത മുന്നോട്ട് തിരിച്ചു പിടിച്ച് നമ്മളെ തോളിൽ കയ്യിട്ട് ഫോട്ടോക്ക് പോസ് ചെയ്തു..പതിയെ പതിയെ നമ്മളും ഷോക്കിൽ നിന്നും വിട്ട് മാറി ഫോട്ടോഗ്രാഫർ പറയുന്ന വിധത്തിൽ ആദമിന്റെ കൂടെ കപ്പിൾ പോസ് ചെയ്ത് കുറെ സമയം കഴിച്ചതും മുബാറക് ഫാമിലിയും സിദ്ധുന്റെയും റോഷന്റേയും ഷാലുവിന്റേയും നമ്മളുടെയും ഫാമിലിയും സ്റ്റേജിലേക്ക് കയറി വന്നു കയറി വരുന്നതിനിടയിൽ ഉമ്മിയുടെ കയ്യിലൊരു ജ്വല്ലറി ബോക്സ്‌ കണ്ടതും നമ്മള് പുഞ്ചിരിയോടെ ആദമിനെ നോക്കി അവനോട് ഒട്ടി ചേർന്നു നിന്നു..അപ്പോഴേക്കും ഉമ്മിയും റൂബിയും ഉപ്പച്ചിയും നമ്മളെ അടുത്തേക്ക് വന്ന് ഉമ്മി ബോക്സ്‌ തുറന്ന് ആദമിന് നേരെ നീട്ടി അതിൽ *Queen Of Adam* എന്ന പ്ലാറ്റിനം ലോക്കറ്റും ചെയിനും കണ്ട് നമ്മള് ആദമിനെ നോക്കിയപ്പോ അവൻ ബോക്സിൽ നിന്നും ചെയിൻ എടുത്തു..അപ്പോഴേക്കും സിദ്ധുവും റോഷനും ചെയിൻ എടുത്ത് റെഡിയായി നിന്നതും പേരെന്റ്സ് എല്ലാവരും സ്റ്റേജിൽ നിന്നും താഴേക്ക് ഇറങ്ങി "എന്ന ഇനി ഒട്ടും വൈകിക്കണ്ട..പെട്ടന്ന് കെട്ടിക്കോ.." എന്ന് ഉമ്മാമ്മ വിളിച്ച് പറഞ്ഞതും ആദം നമ്മളെ നോക്കി ചിരിച്ചു ചെയിൻ നമ്മക്ക് ഇട്ട് തരാൻ വേണ്ടി വന്നതും പെട്ടന്നായിരുന്നു വാവിട്ടുള്ള കുഞ്ഞിന്റെ കരച്ചിൽ കേട്ടത്..അപ്പൊത്തന്നെ നമ്മളും ആദവും ഞെട്ടി വിറച്ചു സൈഡിലേക്ക് നോക്കിയതും ലിഫ്റ്റിന് മുന്നിൽ സ്‌പെക്സ് വെച്ച് ഇളിച്ചു നിൽക്കുന്ന ആഹിയുടെയും അവന്റെ കൂടെ നിൽക്കുന്ന പൊടിയുടെയും പുറകിലെ മൂന്ന് സ്‌ട്രോളറിലേക്ക് നമ്മളെ കണ്ണ് പോയത് സ്‌ട്രോളറുകളിൽ ഒരുപോലെയുള്ള കരടി കുപ്പായവുമിട്ട് നീലമിഴികളിൽ നിന്നും കണ്ണീരൊലിപ്പിക്കുന്ന മൂന്ന് കുരുന്നു മണികളെ കണ്ട് ആദം നമ്മളെ കൈ പിടിച്ചു സ്റ്റേജിൽ നിന്നും ഇറങ്ങാൻ നിന്നപ്പോഴേക്കും ആഹിയും പൊടിമോളും ഉമ്മിയും കുഞ്ഞുങ്ങളെ എടുത്ത് സ്റ്റേജിലേക്ക് കയറി വന്നു "കണ്ടോ Zada's..അങ്കിൾ അപ്പോഴോ പറഞ്ഞില്ലേ നിങ്ങളെ ആദവും ജുബിമ്മയും നിങ്ങളോട് പറയാതെ മാര്യേജ് ചെയ്യാൻ പോകാണെന്ന്..ഇപ്പൊ എങ്ങനെയുണ്ട്.." ആഹിയുടെ കയ്യിൽ ഇരുന്നാടുന്ന ലക്കിയെയും പൊടിമോളുടെയും ഉമ്മിയുടെയും കയ്യിലുള്ള റോക്കിയെയും എശുനേയും നോക്കി ആഹി അങ്ങനെ പറഞ്ഞതും നമ്മളും ആദവും മുഖത്തോട് മുഖം നോക്കി ചിരിച്ചു..എന്നിട്ട് നമ്മള് എശുനേയും ആദം ലക്കിയെയും റോക്കിയെയും എടുത്തതും മൂന്നും കൂടെ കണ്ണൊലിപ്പിച്ചു എല്ലാവരെയും നോക്കിയിട്ട് തോളിലേക്ക് തലവെച്ചു കിടന്നു അതേ..ഈ രണ്ടരവർഷക്കാലയളവിനുള്ളിൽ എന്റെയും ആദമിന്റെയും ജീവിതത്തിലേക്ക് കടന്നു വന്ന 7 മാസം പ്രായമുള്ള മൂന്നതിഥികളാണ് ഇവർ പടച്ചോൻ അനുഗ്രഹിച്ചു നീലക്കടലിന്റെ ഭംഗിയെ പോലും വെല്ലുന്ന മൂന്ന് കൂട്ടം നീലമിഴികളുള്ള രണ്ടാൺതരിയും ഒരു പെൺതരിയും *•ALAN ZADA* *•AYAN ZADA* *•ESHAL ZADA* ഞങ്ങളുടെ ജീവിതത്തിന് വലിയൊരു അർത്ഥം കാണിച്ച ലക്കി, റോക്കി,എശു..ഈ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എശുന്റെ പുറത്ത് തഴുകി കൊണ്ട് കഴിഞ്ഞ് പോയ ദിനങ്ങൾ ആലോചിക്കുന്നതിനിടയിൽ മറ്റൊരു വാവിട്ട കരച്ചിൽ കേട്ടതും എല്ലാവരും ഒപ്പം സിദ്ധുനെ നോക്കി പ്രതീക്ഷിച്ച പോലെ ഷാലുവിന്റെ കയ്യിലിരുന്ന് കരയുന്ന ആറുമാസ പ്രായക്കാരിയായ *അലംകൃത* എന്ന അല്ലൂസിനെ കണ്ടതും നമ്മള് ചിരിച്ചു അപ്പോഴേക്കും നമ്മളെ Zada's ന്റെ കരച്ചിൽ നിന്നതും ഉമ്മിയും പൊടിമോളും ആഹിയും അവരെ വാങ്ങി സ്റ്റേജിൽ നിന്നും മാറി നിന്നപ്പോഴേക്കും അല്ലുവും കരച്ചിൽ നിർത്തി അച്ഛമ്മയുടെ കയ്യിലെത്തി "ഇപ്പൊ എല്ലാവരുമായല്ലോ..ഇനി കെട്ടിക്കോ.." എന്ന് ഉമ്മാമ്മ വീണ്ടും പറഞ്ഞതും ആദവും സിദ്ധുവും റോഷനും ഒരുമിച്ച് നമ്മളുടെയും ഷാലുവിന്റേയും മീരയുടെയും കഴുത്തിൽ ചെയിൻ കെട്ടി..അപ്പൊത്തന്നെ എല്ലാവരും കയ്യടി പാസാക്കി റോസ് പൂവിന്റെ ഇതളുകൾ ഒക്കെ എറിഞ്ഞു തന്ന് അലമ്പാക്കിയതും നമ്മളതൊക്കെ സ്വീകരിച്ചു അങ്ങനെ നീണ്ട നേരത്തോളം ഫോട്ടോ എടുപ്പും ആഘോഷവും ഫുഡടിയുമൊക്കെയായി സമയം മൂന്ന് മണിയായതും ആദം നമ്മളോട് റൂമിലേക്ക് പോകാൻ പറഞ്ഞു..അതനുകൂലിച്ചു തലയാട്ടി നമ്മളും ഷാലുവും മീരയും ഓരോ റൂമിലേക്കായി പിരിഞ്ഞു *** ഈ രണ്ടര വർഷകാലത്തിനുള്ളിൽ എന്റെയും ആദമിന്റെയും ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു..രണ്ടര വർഷത്തിന് മുൻപ് പുതിയൊരു ജീവിതം തുടങ്ങി വുഡ്ഹൗസിൽ നിന്നും വില്ലയിലേക്ക് തിരിച്ചു വന്നപ്പോ ആദ്യം കേട്ട ഗുഡ് ന്യൂസ്‌ ആഷിത്തയുടെ ദീർഘകാല പ്രണയമായ ഷഹ്സാദ് ഇക്കയും ഫാമിലിയും ഇത്താനെ കാണാനും മാര്യേജ് ഫിക്സ് ചെയ്യാനും നാട്ടിൽ വരുന്നുണ്ടെന്നാണ്..വില്ലയിലെ മൂന്നാങ്ങളമാരുടെ ഒറ്റ പെങ്ങാളായ ആഷിത്തയുടെ സന്തോഷത്തിനേക്കാളും കൂടുതൽ ആയിരുന്നു ആങ്ങളമാരുടെ സന്തോഷം..അന്ന് മുതൽ അവർ ഇത്താനെ സ്നേഹിച്ചു കൊല്ലുകയായിരുന്നു..മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഷാദിക്കയും ഫാമിലിയും ലാൻഡ് ആയി..പിന്നെ എല്ലാം വളരെ വേഗം ആയിരുന്നു..ആറു മാസത്തിനൊടുവിൽ അവരുടെ മാര്യേജ് കഴിഞ്ഞ് ഇക്ക ഇത്തയെയും കൊണ്ട് ലണ്ടനിൽ പോയി ഇത്ത പോയപ്പോ വില്ല ശെരിക്കും ഉറങ്ങി പോയെന്ന് പറഞ്ഞാൽ മതി..അതിൽ എല്ലാവരും സങ്കടം മൂത്തിരിക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത വിധം നമ്മളെ വയറ്റിൽ വീണ്ടുമൊരു ജീവന്റെ തുടിപ്പ് മുളച്ചു പൊങ്ങിയത്..സത്യം പറഞ്ഞാൽ ആ കാര്യമറിഞ്ഞപ്പോ വില്ലയിൽ ഉണ്ടായ സന്തോഷം ചെറുതൊന്നുമല്ല..അന്ന് മുതൽ നമ്മളെ ആരും തലയിലും താഴെയും വെക്കാതെ ആയിരുന്നു നോക്കിയിരുന്നത്..ആഷിത്താന്റെ റെക്കമെന്റേഷനിൽ നമ്മക്ക് വേണ്ടി ഒരു ഡോക്ടറെ പോലും അറേഞ്ച് ചെയ്തു..അത്രത്തോളം സന്തോഷം തന്ന കാലമായിരുന്നു അത്‌..പോയി എന്ന് കരുതിയ സന്തോഷം തിരികെ കിട്ടുമ്പോഴുള്ള ഫീൽ ഒരിക്കലും പറഞ്ഞ തീരില്ല..അതിനിടയിൽ തേപ്പിസ്റ്റ് റോഷന്റേയും പോലീസ് മീരയുടെയും മാര്യേജ് കഴിഞ്ഞു നമ്മള് ഗർഭം ധരിച്ചതിന്റെ അടുത്ത മാസം തന്നെ ഷാലു പ്രെഗ്നന്റ് ആണെന്ന സന്തോഷ വാർത്തയും സിദ്ധു കേൾപ്പിച്ചു..ജീവിതത്തിൽ ഇരട്ടി സന്തോഷം പൂത്ത് നിൽക്കേ അടുത്തതായി എല്ലാവരും റോഷനെ നോക്കിയെങ്കിലും ചെക്കൻ ഒരു നടക്കും മീരക്ക് വഴങ്ങിയില്ല..അതോണ്ട് ഞങ്ങൾ അവനെ അവന്റെ പാട്ടിന് വിട്ട് അടിച്ചുപൊളിച്ചു നടന്നു പ്രെഗ്നൻസിയുടെ ഓരോ കാലഘട്ടവും ഞാനും ആദവും ഒരുപോലെ ആസ്വദിക്കാൻ തുടങ്ങി..പക്ഷെ ഇവിടെത്തെ ഏറ്റവും വലിയ ട്വിസ്റ്റ്‌ എന്താണെന്ന് പറഞ്ഞാൽ എനിക്കും ആദമിനും അറിയില്ലായിരുന്നു എന്റെ വയറ്റിൽ വളരുന്നത് മൂന്ന് കുഞ്ഞുങ്ങൾ ആണെന്ന്..പ്രെഗ്നൻസി ടൈമിൽ എനിക്ക് ഹെൽത്ത് പ്രോബ്ലം ഉണ്ടായത് കൊണ്ട് ചെക്കപ്പ് റിസൾട്ട്‌ ഒക്കെ ഡോക്ടറുടെ കയ്യിലായിരുന്നു..അതും കൂടാതെ ചെക്കപ്പ് ടൈമിൽ ആദമിനെ റൂമിലേക്ക് കയറ്റരുതെന്ന് ഉമ്മി പറഞ്ഞിരുന്നു..അപ്പോഴും ഞാൻ അറിഞ്ഞില്ല എന്റെ വയറ്റിൽ മൂന്ന് കുട്ടികൾ ഉണ്ടെന്ന്..ആദ്യ പ്രെഗ്നൻസിയിൽ ഞാൻ ബേബിയുടെ ചലനം അറിഞ്ഞിരുന്നെങ്കിലും ഈ പ്രെഗ്നൻസിയിൽ ഒന്നും അറിഞ്ഞില്ലായിരുന്നു..പക്ഷെ മാസംതോറും അളവിൽ കൂടുതൽ വയറ് പൊങ്ങുന്നത് കണ്ട് ഞാനും ആദവും ഒരുപോലെ സംശയിച്ചു വേറെ ഹോസ്പിറ്റലിൽ നിന്നും ചെക് ചെയ്‌തെങ്കിലും റിസൾട്ടിൽ ഒരു ബേബി എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു അവസാനം പ്രസവം അടുത്ത് ലേബർ റൂമിൽ കയറിയപ്പോ ഒന്നിന് പുറകെ ഒന്നായി വന്ന മറ്റു രണ്ട് പേരെയും കണ്ട് അക്ഷരാർത്ഥത്തിൽ എന്റെയും ആദമിന്റെയും ജീവൻ പോകേണ്ടതായിരുന്നു... ഒന്നും മനസ്സിലാവാതെ ഞാനും അവനും അവിടെ പകച്ചെങ്കിലും ഡോക്ടർ തൊട്ട് വില്ലയിൽ ഉള്ളവർക്കൊക്കെ ഇക്കാര്യം മുൻപേ അറിയാമായിരുന്നു..അവർ ഞങ്ങൾക്ക് ഒരു സർപ്രൈസ് തന്നതായിരുന്നു..എന്തായാലും ആ സർപ്രൈസ് കൊണ്ട് ഞങ്ങളെ ജീവിതം കളർ ആയി എന്റെ പ്രസവം കഴിഞ്ഞ ഉടനെ ഷാലു ഒരു പെൺകുഞ്ഞിന് ജീവൻ കൊടുത്തു..എന്റെ കുഞ്ഞിന് നാലാം മാസം അടുക്കെ പൊടിമോളും ആഷിത്തയും ഒപ്പം പണിയൊപ്പിച്ചു..ഇപ്പൊ രണ്ട് പേർക്കും നാലാം മാസമാണ്..അതിന് പിന്നാലെ തന്നെ പോലീസ് പ്രയോഗത്തിലൂടെ റോഷനിൽ നിന്നും മീരയും ഒരു ട്രോഫി വാങ്ങിയിട്ട് രണ്ട് മാസം കഴിയുന്നു..ജീവയും സനയും ഹബ്ബിസിന്റെ കൂടെ വിദേശത്ത് താമസിക്കുന്നു..രണ്ട് പേർക്കും കാര്യമായി ഒന്നുമില്ലെങ്കിലും എല്ലാം കൊണ്ടും ഹാപ്പി ലൈഫ് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്നതിനിടെ നമ്മള് കഴിഞ്ഞതെല്ലാം ഓർത്തെടുത്ത് ഒരു പുഞ്ചിരിയോടെ ഡ്രസിങ് റൂമിൽ നിന്നും ഇറങ്ങിയതും ചുവരിൽ തൂങ്ങി കിടക്കുന്ന Zada സിന്റെ ഫോട്ടോ നോക്കി നിൽക്കുന്ന ആദമിനെയാണ് കണ്ടത് അവൻ ഇമ ചിമ്മാതെ അവരെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് നമ്മള് അവന്റെ അടുത്തേക്ക് ചെന്നതും ആദം നമ്മളെയൊന്ന് നോക്കി പുഞ്ചിരിച്ചു നമ്മളെ അരയിലൂടെ കയ്യിലിട്ട് അവനിലേക്ക് ചേർത്ത് പിടിച്ച് ചുവരിലെ ഫ്രേം ഊരിയെടുത്തു "ശെരിക്കും ഇവർ മൂന്ന് പേരും ഒരു അത്ഭുതമാണല്ലേ ജുബി.." എന്നവൻ ഫോട്ടോ നോക്കി ചോദിച്ചതും നമ്മള് ഫോട്ടോക്ക് മുകളിലൂടെ വിരലോടിച്ചു "നീ എനിക്ക് തന്നതല്ലേ ഇവരെ..പിന്നെ എങ്ങനെ അത്ഭുതമാകാതിരിക്കും..ആദം നീ ഓർക്കുന്നുണ്ടോ നമ്മൾ നെതർലാന്റിലേക്ക് പോയപ്പോ അവിടെയൊരു ലോക്ക് ബ്രിഡ്‌ജിൽ ഒരു ലോക്ക് കെട്ടിയത്...അന്ന് ഞാൻ അതിൽ എഴുതിയ ആഗ്രഹമായിരുന്നു ഇവർ മൂന്ന് പേരും..ഒരു കുഞ്ഞിനെ നഷ്ട്ടപ്പെട്ട എനിക്ക് നിന്റെ ചോരയിൽ ഒന്നിൽ കൂടുതൽ കുഞ്ഞിനെ വേണമെന്നായിരുന്നു ഞാൻ ആഗ്രഹമെഴുതിയത്.." എന്ന് നമ്മള് പറഞ്ഞതും ആദം നമ്മളെ നെറുകയിൽ ഒരുമ്മ വെച്ചു..അപ്പൊ നമ്മള് അവന്റെ മുഖത്തേക്ക് നോക്കിയതും അവനൊന്ന് പുഞ്ചിരിച്ചു "നിന്റെ ആഗ്രഹം എന്താണോ അത്‌ നിറവേറണം എന്നായിരുന്നു ഞാൻ എഴുതിയത്.." എന്നവൻ പറഞ്ഞതും നമ്മള് ചിരിച്ചോണ്ട് അവന്റെ കയ്യിൽ നിന്നും ഫ്രേം വാങ്ങി ചുവരിൽ തന്നെ തൂക്കിയിട്ടു "ഈ ഫ്രേം ഈ റൂമിൽ തന്നെ ഇരിക്കട്ടെ..ഇനിയൊരിക്കലും ഇങ്ങോട്ട് തിരിച്ചു വരില്ലെങ്കിലും ഇവിടെത്തെ ഓർമ്മകൾ ഇവിടെ തന്നെ ഉണ്ടാകണം..നമ്മുടെ ഈ റൂമിലെയും മിനി ഗാർഡനിലെയും പൂൾ സൈഡിലേയും അങ്ങനെ എല്ലാ ഓർമകളും ഇവിടെ വേണം.." എല്ലാം ഓർമയിലേക്ക് വന്നതിലുള്ള സങ്കടം കൊണ്ട് ചങ്കൊന്ന് ഇടറിയെങ്കിലും നമ്മള് മാക്സിമം പിടിച്ചു നിന്ന് പറഞ്ഞതും കൂടുതലൊന്നും പറയാൻ നിക്കാതെ ആദം ട്രാവൽ ബാഗ് എടുത്ത് തോളിലേക്ക് ഇട്ടതും നമ്മള് Zada സിന്റെ എല്ലാം അടങ്ങിയ ഹാൻഡ്ബാഗ് എടുത്ത് കയ്യിൽ പിടിച്ചു അപ്പൊത്തന്നെ ആദം നമ്മളെ കൈ പിടിച്ചു നടന്നതും അവസാനമെന്നോണം നമ്മള് റൂമൊന്ന് നോക്കിയിട്ട് നിറഞ്ഞ കണ്ണുകൾ ഇറുക്കി അടച്ച് തുറന്ന് ആദമിന്റെ കയ്യിലെ പിടി മുറുക്കി നടന്നു *** "ഞങ്ങളെ വിട്ട് ഓസ്‌ട്രേലിയയിലേക്ക് പോകാണോ Zada's.." മൂന്ന് സ്‌ട്രോളറുകളിയായി zadaസിനേയും ജുബിയുടെ കയ്യും പിടിച്ച് വില്ലക്ക് പുറത്തെത്തിയ പാടെ ഉള്ളിലെ വിഷമം മറച്ചു വെച്ച് ഉമ്മി zadaസിനെ നോക്കി കൊഞ്ചി ചോദിച്ചതും അവര് കാലിട്ടടിച്ചു ചിരിച്ചു അത്‌ കണ്ട് നമ്മള് പുഞ്ചിരിച്ചു എല്ലാവരെയും നോക്കിയപ്പോ എല്ലാവരും നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിക്കാണ്..സമയം ഇപ്പോൾ തന്നെ ഒത്തിരി വൈകിയത് കൊണ്ടും ഇനി ഇവിടെ നിന്ന കരയുമെന്നുള്ളത് കൊണ്ടും നമ്മളും ജുബിയും എല്ലാവരോടും യാത്ര ചോദിച്ചതും ഉമ്മി ഞങ്ങളെ അടുത്തേക്ക് വന്നു "അവിടെ എത്തിയ വിളിക്കണം..ജുബി നീയെപ്പോഴും ഇങ്ങോട്ട് വീഡിയോ കാൾ ചെയ്യണം..ഇത്രയൂം കാലം zada's ഞങ്ങളെ കൂടെ ഉണ്ടായിട്ട് പെട്ടന്ന് അവർ പോകുമ്പോ എന്തോ സങ്കടം പോലെ..കുറച്ച് കഴിഞ്ഞാൽ ശെരിയാകുമായിരിക്കും..എന്ന ഇനി വൈകിക്കണ്ട.." എന്നൊക്കെയും ഉമ്മി സങ്കടത്തോടെ പറഞ്ഞ് ജുബിയുടെയും നമ്മളുടെയും നെറ്റിയിൽ ഒരുമ്മ വെച്ചതും ഞങ്ങൾ രണ്ട് പേരും ഉമ്മിക്ക് തിരിച്ചും ഉമ്മ കൊടുത്തു അപ്പോഴേക്കും ബാക്കി എല്ലാവരും വന്ന് zada സിന് ഉമ്മ കൊടുത്ത് നിറ കണ്ണുകളോടെ മാറി നിന്നതും അവസാനമെന്നോണം ജുബിയും നമ്മളും എല്ലാവരോടും ബൈ പറഞ്ഞ് സ്‌ട്രോളറും ഉന്തി കോമ്പോണ്ടിലേക്ക് ഇറങ്ങിയപാടെ സെർവന്റ്സ് വന്ന് zada സിനെ എടുത്ത് പോകാനുള്ള കാറിൽ കൊണ്ട് ഇരുത്തിയതും നമ്മള് ജുബിയുടെ കയ്യും പിടിച്ചു കാറിലേക്ക് കയറി ഡോർ അടച്ചു അപ്പൊത്തന്നെ കാർ അതിവേഗത്തിൽ ഡ്രൈവർ മുന്നോട്ട് എടുത്തതും ജുബി നമ്മളെ ഉള്ളം കയ്യിൽ കൈ വെച്ചമർത്തി..അവൾക്കും നമ്മക്കും ഒരുപോലെ പുറത്തേക്ക് നോക്കാൻ കഴിയാത്തത് കൊണ്ട് തന്നെ നമ്മള് ജുബിയെ ചേർത്ത് പിടിച്ച് കണ്ണടച്ചിരുന്നു *** വില്ലയിൽ നിന്നുമൊക്കെ ഒരുപാട് ദൂരം പിന്നിട്ട് കാർ അതിവേഗം കുതിച്ചു പാഞ്ഞോണ്ടിരിക്കെ ഞങ്ങൾക്ക് പുറകിലായി തന്നെ സിദ്ധുന്റെയും റോഷനെയും കാർ വന്നോണ്ടിരുന്നു ആദമിന്റെ നെഞ്ചിൽ തല വെച്ച് അതേ കിടപ്പ് തുടരുന്നതിനിടയിൽ ഒന്ന് രണ്ട് വട്ടം Zada സിനെ നോക്കിയപ്പോ അവർ വായിൽ വെച്ച് കൊടുത്ത നിപ്പിൾ രുചിച്ചു സ്‌ട്രോളറിൽ ഇരുന്ന് കളിക്കുന്ന തിരക്കിലാണ് അത്‌ കണ്ട് നമ്മള് പുഞ്ചിരി തൂകി ഒന്ന് കണ്ണടച്ചു "ഹേയ് ജുബി എണീക്ക്..ഹിൽ ക്ലബ്ബിൽ എത്തി.." തുടരെ തുടരെ നമ്മളെ പുറത്ത് തട്ടിയുള്ള ആദമിന്റെ വിളി കേട്ട് പതിയെ കണ്ണ് തുറന്നതും വിൻഡോയിലൂടെ ഒരു നിരപ്പുള്ള പ്രദേശം കണ്ട് നമ്മളവന്റെ നെഞ്ചിൽ നിന്നും എണീറ്റു അപ്പൊത്തന്നെ ഡ്രൈവർ വന്ന് ഡോർ തുറന്നതും ആദം കാറിൽ നിന്നും ഇറങ്ങി..അതിന് പിന്നാലെ തന്നെ നമ്മളും ഇറങ്ങിയതും നിരപ്പായ സ്ഥലത്ത് നീണ്ടു കിടക്കുന്ന ASR മിനി പ്ലൈൻ കണ്ട് നമ്മള് ആദമിനെ നോക്കി പുഞ്ചിരിച്ചു അപ്പോഴേക്കും മറ്റു രണ്ട് കാറുകളിൽ നിന്നായി സിദ്ധുവും ഷാലുവും റോഷനും മീരയും ഇറങ്ങി വന്നതും കാറിന്റെ ഡ്രൈവേഴ്‌സും മറ്റു നാലഞ്ചു കറുത്ത കോട്ടും സൂട്ടുമൊക്കെയിട്ട ആളുകളും കാറിൽ നിന്നും ലഗ്ഗേജ് ഒക്കെ ഇറക്കി മിനി പ്ലെയിനിലേക്ക് കൊണ്ട് പോയി വെച്ച് തിരിച്ചു വന്ന് zada സിനേയും അല്ലുവിനെയും എടുത്തോണ്ട് പോയതും ആദം നമ്മളെ കൈ പിടിച്ച് പ്ലൈൻ ലക്ഷ്യം വെച്ച് നടന്നു ഞങ്ങളോടൊപ്പം തന്നെ സിദ്ധുവും റോഷനും പൊണ്ടാട്ടിമാരുടെ കയ്യും പിടിച്ച് വന്ന് അവസാനം ആദം നമ്മളെയും കൊണ്ട് പ്ലെയിനിലേക്കുള്ള സ്‌റ്റെപ്സ് കയറി അകത്തെത്തിയതും ഹൈ ലെവൽ സെറ്റപ്പിൽ ഉള്ള പ്ലെയിനിന്റെ ഉള്ളം നമ്മളാകെയൊന്ന് നോക്കി അപ്പോഴേക്കും ആദം നമ്മളെ കയ്യും പിടിച്ച് ഓരോ കർട്ടൻ വെച്ച് മൂന്ന് ഭാഗമാക്കിയിരിക്കുന്ന ഫ്ളൈറ്റിന്റെ അവസാനത്തിലേക്ക് കൊണ്ട് പോയതും അവിടെ സീറ്റ് സ്‌ട്രോളറിൽ ഇരുന്ന് കാലിട്ടടിച്ചു കളിക്കുന്ന zada സിനെ കണ്ട് നമ്മള് അവരെ നോക്കി പുഞ്ചിരി തൂകി അതിന് തിരിച്ചെന്നോണം അവര് കിണിച്ചു കാണിച്ച് തന്നതും ആദം നമ്മളെ ഒരു സീറ്റിൽ ഇരുത്തി നമ്മക്ക് മുഖാമുഖമായി ഇരുന്ന് സീറ്റ് ബെൽറ്റ്‌ ഒക്കെയിട്ട് തന്നു കുറച്ച് കഴിഞ്ഞതും ഫ്‌ളൈറ്റ് എടുക്കാനായെന്ന് പറഞ്ഞ് ഒരു അനോൻസ്മെന്റ് വന്നതും ആദം നമ്മളെ കയ്യിൽ പിടിച്ചു..അത്‌ കണ്ട് നമ്മള് അവന്റെ കണ്ണിലേക്ക് നോക്കി നിന്നതും അവന്റെ കണ്ണിന്റെ വശ്യത നമ്മളെ കൊത്തി വലിച്ചു ഒരു തരത്തിലും വിട്ട് മാറാൻ പറ്റാത്ത വിധം നമ്മളവന്റെ കണ്ണുകളിൽ ലയിച്ചു കൈകൾ പരസ്പരം അറ്റുമാറാത്ത വിധം കോർത്തു പിടിച്ചു നിൽക്കേ വല്ലാത്തൊരു കുലുക്കത്തോടെ ഫ്ലൈറ്റ് കുറച്ചെന്നോണം ചലിച്ചു മുകളിലേക്ക് പൊങ്ങാൻ തുടങ്ങിയതും ഒട്ടും മടി കൂടാതെ നമ്മള് സീറ്റിൽ നിന്നും ഏന്തി വലിഞ്ഞു കണ്ണടച്ച് ആദമിന്റെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങിയതും അവൻ നമ്മളെ മുഖം അവന്റെ കയ്യിൽ ഒതുക്കി പിടിച്ച് കണ്ണടച്ചു ഒരുപാട് ആഗ്രഹങ്ങളും Zadaസുമൊത്തുള്ള നല്ല ജീവിതവും സ്വപ്നം കണ്ട് ആദവും ജുബിയും തീരാത്ത പ്രണയവുമായി അവരുടെ സ്വപ്നലോകത്തേക്ക് മേഘങ്ങൾക്കിടയിലൂടെ കുതിച്ചു പാഞ്ഞോണ്ടിരുന്നു *ശുഭം* അങ്ങനെ ആദവും ജുബിയും ബൈ ബൈ പോയി..ഒടുക്കം ഇഷ്ടപ്പെട്ടോ..നിങ്ങളുടെ കാഴ്ചപ്പാടിന് ഒത്തു ഉയർന്നോ എന്നറിയില്ല..ഇതുവരെയും സ്റ്റോറിയോട് പ്രതികരിക്കാത്തവരും ഈ അവസാനത്തിലെങ്കിലും ഇമോജി ഒഴിച്ച് രണ്ട് വാക്കിലൂടെ പ്രതികരിക്കണം..അപേക്ഷയാണ് ️I Love You All 💜
#

📙 നോവൽ

📙 നോവൽ - 1sHq MubakaK Last Part Dream Manzi - ShareChat
61.2k കണ്ടവര്‍
13 ദിവസം
*💘IsHq MuBaRaK💘* _ഭാഗം.120_ *🥀Dream Manzi* °°°°°°°°°°°°°°°°°°°°°°°° "5 വർഷമായി ചെയ്ത 27 കൊലപാതകം മുതൽ ഇന്നിപ്പോൾ 31ൽ കാലാശിപ്പിച്ച പിടി കിട്ടാ പുള്ളി..അതിൽ പരം പുറമേ മുഖം മൂടി അണിഞ്ഞു ആളുകളെ വിഡ്ഢി വേഷം കെട്ടിച്ച ക്രൈം ബ്രാഞ്ചിനെ പോലും വഴി മാറ്റി വിട്ട The real serial killer adam mubarak and missis adam...you are under arrest.." എന്നും പറഞ്ഞ് അയാൾ വിലങ്ങു പൊക്കി കാണിച്ചതും നമ്മള് പേടിയോടെ ആദമിന്റെ കയ്യിൽ പിടി മുറുക്കി "കഴിഞ്ഞോ നിന്റെ പ്രഹസനം...എന്ന നിന്റെ ആളുകളോട് എന്റെ പിള്ളാരെ വിടാൻ പറ.." ഇപ്പൊ കയ്യിൽ വിലങ്ങു വീഴുമെന്ന് പേടിച്ച് നമ്മള് ആദമിന്റെ കയ്യിൽ ഇറുക്കി പിടിച്ചു നിക്കുന്ന നേരത്ത് ആദം പോലീസിനോട് പറഞ്ഞത് കേട്ട് നമ്മള് തൊള്ളേം പൊളിച്ച് അവനെ നോക്കി അപ്പൊ ആദം നമ്മളെ നോക്കാതെ തന്നെ നമ്മളെ വാ അടച്ചു മുഖം മുന്നോട്ട് തിരിച്ചു തന്നതും മുന്നിലൊരു വളിച്ച ഇളി പാസാക്കി സ്‌പെക്സ് ഊരി നിൽക്കുന്ന ഒരു തെണ്ടിയെ കണ്ടതും നമ്മള് ആദമിന്റെ ഉള്ളം കയ്യിൽ അമർത്തി നുള്ളി പല്ലിറുമ്മി "മോനെ യാഷി...നിന്റെയീ വരവ് എന്റെ പൊണ്ടാട്ടിക്ക് ശെരിക്ക് കൊണ്ടു ട്ടോ.." *** ഒരു കയ്യിൽ ലാത്തിയും മറുകയ്യിൽ വിലങ്ങും പിടിച്ച് പോലീസ് യൂണിഫോമിൽ അന്തസ്സോടെ ചിരിച്ചു നിൽക്കുന്ന യാഷിയെ നമ്മള് ജുബിക്ക് കാണിച്ച് കൊടുത്തതും യാഷിയെ കണ്ടതിലുള്ള ദേഷ്യം ജുബി നമ്മളിൽ പ്രകടിപ്പിച്ചപ്പോ തന്നെ നമ്മളത് യാഷിയിലേക്ക് പാസ്സ് ചെയ്തു ഇളിച്ചോണ്ട് നമ്മള് പറഞ്ഞത് കേട്ട് യാഷി ദയനീയമായി നോക്കിയപ്പോ നമ്മള് അവന് സൈറ്റ് അടിച്ച് കാണിച്ച് കൊടുത്ത് ജുബിയുടെ അരയിൽ പിടിച്ച് നമ്മളിലേക്ക് വലിച്ചടുപ്പിച്ചു അവളെ കവിളിൽ അമർത്തി കടിച്ചു അതവൾക്ക് ഒട്ടും തന്നെ ദഹിച്ചില്ലെന്ന് കടിച്ചപാടേ അവള് നമ്മളെ പുറകിലേക്ക് ഉന്താൻ നോക്കിയതിൽ നിന്നും മനസിലായെങ്കിലും നമ്മള് ആദം മുബാറക് ആയത് കൊണ്ട് കടിച്ച ഭാഗത്ത് ഒരുമ്മ കൊടുത്തതും ജുബി നമ്മളെ ദേഷ്യത്തോടെ പല്ലിറുമ്മി നോക്കി മുഖം തിരിച്ചു അപ്പോഴേക്കും യാഷി വിലങ്ങ് മാറ്റി വെച്ച് ജുബിയെ ലക്ഷ്യം വെച്ച് വരുന്നത് കണ്ട് അവർക്ക് സംസാരിക്കാനുള്ള പ്രൈവസിക്കായി നമ്മള് മാറി നിക്കാൻ നിന്നതും യാഷി ഞങ്ങളുടെ അടുത്തെത്തിയപാടെ മാറി പോകാൻ നിന്ന നമ്മളെ അതിന് സമ്മതിക്കാതെ അവന്റെ കൂടെ പിടിച്ച് നിർത്തിയതും വല്ലാത്തൊരാധികാരത്തോടെ നമ്മള് അവന്റെ തോളിലൂടെ കയ്യിട്ട് മോന്ത കേറ്റി വെച്ച് നിൽക്കുന്ന ജുബിയെ നോക്കി യാഷി വന്നത് അവൾക്ക് ഒട്ടും ഇഷ്ട്ടമായിട്ടില്ലെന്ന് അവളുടെ മുഖത്തെ ഭാവങ്ങളിൽ നിന്ന് നമ്മള് വായിച്ചെടുത്തതും അവളോട് സംസാരിക്കാൻ ഇത്തിരി ചടപ്പുള്ളത് കൊണ്ട് യാഷി നമ്മളെ നോക്കിയതും നമ്മള് കണ്ണടച്ചു അവനോട് സംസാരിക്കാൻ ആംഗ്യം കാണിച്ചു അതിനൊന്ന് തലയാട്ടുക മാത്രം ചെയ്ത് യാഷി കുറച്ച് മുന്നോട്ട് കയറി നിന്ന് സംസാരത്തിന് തുടക്കമിട്ടു *** "ഇഷ...നിന്നോട് എന്ത് പറയണമെന്നൊന്നും എനിക്കറിയില്ല...എനിക്കറിയാം നിനക്ക് എന്നെ കാണുന്നതേ ദേഷ്യമാണെന്ന്...കാരണം ഞാൻ അങ്ങനെത്തെ പ്രവർത്തിയാണല്ലോ ചെയ്ത് വെച്ചിരുന്നത്..ഞാൻ കാരണം നീ ഒരുപാട് വേദനിച്ചു..ഒരിക്കലും ഞാൻ നിന്നെ ചതിക്കണമെന്ന് കരുതിയതല്ല..എന്റെ സാഹചര്യം അങ്ങനെയായിരുന്നു...നിന്നെ പോലെ ഒരു പെൺകുട്ടിയെ ഒരു ലൈഫ് പാർട്ണർ ആയി കാണാൻ എനിക്കൊട്ടും കഴിയില്ല..അതിലും നല്ലത് നിന്നെ പോലെ ഒരാൾക്ക് ഞാൻ ചേരില്ലെന്ന് പറയുന്നതാണ്...നിനക്ക് എന്നോട് ഒത്തിരി ദേഷ്യമാണെന്നറിയാം...ഞാൻ ചെയ്ത തെറ്റിന് നീ മാപ്പ് തരുമോ എന്നറിയില്ല..എന്നാലും എന്റെ സമാധാനത്തിന് വേണ്ടി പറയുകയാണ്.. am really sorry....sorry for everything.." നമ്മള് ഏറ്റവും കൂടുതൽ വെറുക്കുന്ന യാഷി നമ്മളെ മുന്നിൽ കിടന്ന് പാവം കണക്കെ എന്തൊക്കെയോ പറഞ്ഞെങ്കിലും അതൊന്നും കേട്ട് നമ്മളെ മനസൊന്ന് അലിഞ്ഞത് പോലുമില്ല..അതോണ്ട് തന്നെ നമ്മളവന്റെ ഏറ്റുപറച്ചിലിനെ പുച്ഛിച്ചു വിട്ടതും അവന്റെ കണ്ണുകൾ നിറഞ്ഞത് മുഖം ചെരിച്ചു നിന്നിട്ടാണെങ്കിൽ പോലും നമ്മള് കണ്ടു നമ്മളിൽ നിന്നും ഒരിക്കലും അവന് മാപ്പ് കിട്ടില്ല എന്ന് കണ്ടിട്ടാകണം എല്ലാ പ്രതീക്ഷകളും അറ്റ മാതിരി അവൻ ആദമിനെ നോക്കി നിരാശയോടെ പോട്ടെ എന്ന് ചോദിച്ച് നമ്മളെയൊന്നു നോക്കി നിറഞ്ഞ കണ്ണുകൾ വിരലുകൾ കൊണ്ട് തഴുകി തുടച്ചു യാഷി തിരിച്ചു നടന്നതും നമ്മള് വിജയി കണക്കെ അവന്റെ നേരെ മുഖം തിരിച്ചു "മിസ്റ്റർ യാഷിൽ യാഷ്...വെറുതെ രണ്ട് സാഡ് ഡയലോഗ് അടിച്ച് അങ്ങനെയങ്ങു പോയാലോ...നമ്മൾ തമ്മിൽ ചില ഇടപാടൊക്കെ തുടങ്ങിയിട്ട് കാലം കുറെയായില്ലേ..ആ കണക്കൊക്കെ പലിശ സഹിതം ആര് വീട്ടും.." എല്ലാവരും കേൾക്കെ ഉച്ചത്തിൽ നമ്മള് യാഷിയുടെ നേരെ വിളിച്ച് കൂവിയതും അവൻ നടത്തത്തിന് സ്റ്റോപ്പിട്ട് ഞൊടിയിടയിൽ നമ്മളെ തിരിഞ്ഞു നോക്കി...അത്‌ കണ്ടു നമ്മള് ചുണ്ടിലൊരു പുഞ്ചിരി ഫിറ്റ്‌ ചെയ്ത് അവന്റെ അടുത്തേക്ക് നടക്കുമ്പോഴും ഹാളിലുള്ള ആദം അടക്കമുള്ള എല്ലാവരുടെയും കണ്ണ് നമ്മളെ മേലിലാണ് സമാധാനമായുള്ള നമ്മളെ ചുണ്ടിലെ പുഞ്ചിരി കണ്ടിട്ടാകണം യാഷിയും ചെറു തോതിൽ മടിച്ചു മടിച്ചു പുഞ്ചിരിച്ചതും മനസ്സിൽ ചിലതൊക്കെ കണക്ക് കൂട്ടി നമ്മളവന്റെ മുന്നിൽ ചെന്ന് നിന്ന് അവനെ അടിമുടിയൊന്ന് കണ്ണുഴിഞ്ഞു "എന്റെ ചോദ്യത്തിന് നീ ഉത്തരം തന്നില്ല യാഷി...നമ്മൾ തമ്മിലുള്ള കണക്ക് എങ്ങനെ തീർക്കും.." എന്ന് നമ്മള് പാവം കുട്ടികളെ പോലെ ചുണ്ട് ചുളുക്കി കൈ മലർത്തി ചോദിച്ചതും അവനൊരു നിറ പുഞ്ചിരി തൂകി "വീട്ടാൻ മാത്രം നമ്മൾ തമ്മിൽ എന്ത് കണക്കാ ഉള്ളത്.." "വീട്ടാനല്ലേ ഉള്ളു..." മനസ്സിൽ ചിലത് കണ്ടു നമ്മള് അങ്ങനെ പറഞ്ഞതും അവൻ പുരികം കോട്ടി "എന്ത്.? " എന്നവൻ ചോദിച്ചതും പിന്നെ നമ്മള് മറുത്തൊന്നും ചിന്തിക്കാതെ കൈ ആഞ്ഞു വീശി അവന്റെ മുഖമടക്കി ഒന്ന് പൊട്ടിച്ചു നമ്മളിൽ നിന്നും അങ്ങനെയൊരു ആക്ഷൻ ആരും പ്രതീക്ഷിച്ചതല്ലാത്തോണ്ട് ആദം ഒഴികെ ബാക്കി എല്ലാവരും മേപ്പോട്ട് ശ്വാസം വലിച്ച് കണ്ണും തള്ളി വാ പൊത്തി നിന്നെങ്കിലും വല്ലാത്തൊരു ചിരിയോടെ ആദം നമ്മളെ നോക്കി നിൽക്കുകയാണ് അത്‌ നമ്മളിൽ ഒരിത്തിരി ദേഷ്യം ഉണ്ടാക്കിയതും നമ്മള് ആദമിനെ കണ്ണുരുട്ടി പേടിപ്പിച്ചതും നമ്മളെ നോട്ടം കണ്ട് ആദം ചിരി കടിച്ച് പിടിച്ച് നമ്മളോട് കണ്ടിന്യു ചെയ്യാൻ ആംഗ്യം കാണിച്ചതും നമ്മള് യാഷിയെ നോക്കിയപ്പോ അവൻ കവിളിൽ കൈ വെച്ച് കണ്ണും മിഴിച്ചു നിൽക്കാണ് നമ്മളെ മുന്നിൽ അവന്റെ ആ നിൽപ്പ് നമ്മള് ഏറെയും ആഗ്രഹിച്ചതായത് കൊണ്ട് തന്നെ പടവെട്ടി ജയിച്ച പോരാളിയെ പോലെ ചിരിച്ച് നമ്മള് അവന്റെ മുന്നിലേക്ക് കയറി നിന്ന് അവന്റെ കണ്ണിലേക്ക് തീവ്ര നോട്ടമെറിഞ്ഞു "ഈ ഒരടി നിനക്ക് ഞാൻ പണ്ടേക്ക് പണ്ടേ ഓങ്ങി വെച്ചതായിരുന്നു...എന്നെങ്കിലും ഒരിക്കെ ഇതുപോലെ നിന്നെയെന്റെ മുന്നിൽ കിട്ടുമ്പോ ഒന്നിട്ട് തരാൻ.." എന്ന് നമ്മള് ദേഷ്യം വിടാതെ തന്നെ പറഞ്ഞതും യാഷി കവിളിൽ ഉഴിഞ്ഞോണ്ട് താങ്ക്സ് എന്ന് പറഞ്ഞു...അവന്റെ ആ താങ്ക്സ് പറച്ചിൽ കേട്ട് നമ്മക്ക് ചിരി പൊട്ടി വന്നെങ്കിലും നമ്മളത് കടിച്ച് പിടിച്ചൊരു പുഞ്ചിരിയിൽ ഒതുക്കി യാഷി കവിളിൽ വെച്ചിരിക്കുന്ന അവന്റെ കയ്യെടുത്ത് മാറ്റി നമ്മള് അടിച്ച ഭാഗത്ത് ഉഴിഞ്ഞു കൊടുത്തു അവന്റെ കവിളിലെ ചുവപ്പിന് ഒരു ശമനം കിട്ടും വരെ നമ്മള് ഉഴിഞ്ഞു കൊടുത്തതും പെട്ടന്ന് ആദം നമ്മളെ ഷോൾഡറിൽ കൈ വെച്ചതും നിറഞ്ഞ പുഞ്ചിരിയോടെ നമ്മള് യാഷിയിൽ നിന്നും പുറകിലേക്ക് മാറി ആദമിനെയൊന്ന് നോക്കി അവന്റെ മേലിൽ ചേർന്നു നിന്ന് യാഷിയെ നോക്കി "Thank you so much..നീ എന്നെ ഉപേക്ഷിച്ചു പോയില്ലായിരുന്നെങ്കിൽ ആദം ഇന്നും എനിക്ക് അന്യമായി തീർന്നേനെ...എന്തായാലും നിന്റെയാ പ്രവർത്തിയോട് ഞാൻ എന്നും കടപ്പെട്ടിരിക്കും...നീ കാരണമാണ് എന്റെ ജീവിതം ഒരു വഴിത്തിരിവിലേക്ക് എത്തിയത്...ആ വഴിത്തിരിവിൽ വെച്ച് എനിക്ക് കൂടേണ്ടി വന്ന കൂട്ട്..അതാണെന്റെ ആദം..അതിൽ പരം ഞാനിന്ന് മനസറിഞ്ഞു സ്നേഹിക്കുന്നയാൾ...ആദം മാത്രമാണ്..now am happy with my adam.." ആദമിന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് നമ്മള് യാഷിയോടെന്ന പോലെ പറഞ്ഞതും പുറകിൽ നിന്നും തന്നെ ആദം നമ്മളെ വരിഞ്ഞു മുറുക്കി നമ്മളെ കണ്ണിനും മൂക്കിനും ഇടയിൽ ഒരുമ്മ തന്നു അത്‌ കിട്ടിയപാടെ നമ്മള് അവന്റെ മോന്ത ഉന്തി മാറ്റി യാഷിയെ നോക്കിയപ്പോ ചെക്കനടക്കം എല്ലാവരും തല താഴ്ത്തി പുഞ്ചിരിയോടെ നിക്കുന്നുണ്ട്..അവരുടെ നാണത്തിന് പിന്നിലെ രഹസ്യം നമ്മളെ പൂച്ചക്കണ്ണൻ ആണെന്ന് അറിയാവുന്നത് കൊണ്ട് ഒരു മുഖവുരക്ക് നിക്കാതെ നമ്മള് യാഷിക്ക് നേരെ തിരിഞ്ഞു "പിന്നെ എനിക്ക് നിന്നോട് ഇപ്പൊ ദേഷ്യമൊന്നുമില്ലട്ടോ..നിനക്ക് ഞാൻ കരുതി വെച്ച സമ്മാനം തന്നതോടെ ആ ദേഷ്യമൊക്കെ ഭൂമി കടന്നു..So we can be a good friends..? " ചോദ്യരൂപത്തിൽ നമ്മള് യാഷിക്ക് നേരെ മനസിലുള്ളത് തൊടുത്ത് വിട്ട് അവന്റെ നേരെ കൈ നീട്ടിയതും യാഷി യാതൊരു ഭാവവുമില്ലാതെ നമ്മളെ കയ്യിലേക്കൊന്ന് നോക്കിയിട്ട് ഉമിനീരിറക്കി വല്ലാത്തൊരു ഭാവത്തിൽ ആദമിനെ നോക്കി പുരികം പൊക്കി..അവന്റെ അജ്ജാതി ഭാവാഭിനയം എന്ത് കണ്ടിട്ടാണെന്ന് നമ്മക്ക് ഓടിയെങ്കിലും ചുമ്മ തല ചെരിച്ചു ആദമിനെ നോക്കിയപ്പോ അവൻ ചിരിച്ചോണ്ട് യാഷിക്ക് സൈറ്റ് അടിച്ച് സമ്മതം കൊടുത്തു അപ്പൊത്തന്നെ യാഷി നമ്മളെ ഉള്ളം കയ്യോട് അവന്റെ കൈ ചേർത്ത് വെച്ച് ഷേക്ക്‌ ചെയ്തതും ചുറ്റും അങ്ങിങ്ങായി നിൽക്കുന്ന എല്ലാവരും കയ്യടി പാസാക്കി...അതെല്ലാം കൂടെ നമ്മക്ക് വല്ലാത്ത സന്തോഷം തന്നതും നമ്മള് യാഷിയെ നോക്കി ചിരിച്ച് അവനെയൊന്ന് ഹഗ് ചെയ്ത് വിട്ടു അങ്ങനെ മനസിലെ അനാവശ്യഭാരങ്ങളിൽ ഒന്നിറങ്ങി പോയതിന്റെ സന്തോഷത്തിൽ നമ്മള് യാഷിയെ വിടാതെ നോക്കി ചിരിച്ചോണ്ട് ആദമിനോട് ചേർന്നു നിൽക്കുന്ന നേരത്ത് റോഷനും സിദ്ധുവും മീരയും ഞങ്ങളെ അടുത്തേക്ക് വരുന്നത് കണ്ട് ആദം നമ്മളെ ശെരിക്ക് നിർത്തി നമ്മളെ അരയിൽ കൈ വെച്ചപ്പോഴേക്കും അവർ ഞങ്ങളുടെ അടുത്തെത്തിയിരുന്നു "ആദം..ഇനിയും ഇവരുടെ ബോഡി ഇവിടെ ഇങ്ങനെ ഇടുന്നത് അത്ര സേഫ് അല്ല...ഇവർ മിസ്സിങ് ആണെന്ന വിവരം ഏത് സമയവും സ്‌പ്രെഡ്‌ ആയെന്ന് വരും...നേരം പുലരുന്നതിന് മുൻപ് എല്ലാം ശെരിയാക്കണം...ഷാനുവിന്റേയും മഷൂദിന്റെയും നൈനയുടെയും ബോഡി ഞങ്ങൾ മൂന്ന് പേരും കൈകാര്യം ചെയ്തോളാം...ബട്ട്‌ യാഷിയുടെ ബോഡി.." മീര ആദമിനോടായി പറഞ്ഞോണ്ടിരുന്നത് മുഴുവനാക്കാതെ യാഷിയെ നോക്കാതെ നോക്കിയതും നമ്മള് അപ്പൊത്തന്നെ യാഷിയെ നോക്കി..അപ്പൊ അവൻ ഒരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി ആദമിന്റെ അടുത്തേക്ക് വന്ന് തന്നിഷ്ടത്തിൽ ആദമിന്റെ ജാക്കറ്റിനുള്ളിൽ നിന്നും ലൈറ്റർ എടുത്തത് കണ്ട് നമ്മളെ ഉള്ളമൊന്ന് ആളി യാഷി ഇത് എന്തും കണ്ടിട്ടാ എന്ന് മനസ്സിലാവാതെ എല്ലാവരും അവനെ തന്നെ നോക്കിയതും അവൻ ആരിലേക്കും ഒരു നോട്ടം തരാതെ ലൈറ്റർ കയ്യിലിട്ട് മിന്നി ആദമിനെ മറി കടന്ന് യാഷിയുടെ ചോരയിലും പെട്രോളിലും കുളിച്ച് കിടക്കുന്ന ബോഡിയുടെ അടുത്തേക്ക് പോകുന്നത് കണ്ട് എല്ലാവരും ഒപ്പം തിരിഞ്ഞു നിന്നു ഇന്നേരം ഫ്ലോറിൽ ഒരു സൂചി വീണാൽ പോലും അറിയും..കാരണം അത്രയേറെ നിശബ്ദതയോടെ എല്ലാവരും യാഷിയെ വിടാതെ നോക്കി നിൽക്കെ അവൻ ബോഡിക്കടുത്തെത്തിയപാടെ ഒന്ന് നിന്നിട്ട് ഫ്ലോറിൽ ഒറ്റ മുട്ട് കുത്തിയിരുന്നു "യാഷിഖ് യാഷ്...ജീവിച്ച ജീവിതത്തിൽ ആർക്കും ഉപകാരം ചെയ്തിട്ടില്ലാത്ത വെറുമൊരു പാഴ്ജന്മം...നമ്മൾ ജനിച്ചത് ഒപ്പവും ഒരുമ്മയുടെ വയറ്റിലുമാണ്...നീയെന്റെ സഹോദരൻ ആണെന്ന് ഈ ജീവിതത്തിൽ ഈ നിമിഷം വരെ എനിക്ക് തോന്നിയിട്ടില്ല...കാരണം ചെറുപ്പം മുതലേ നിനക്കെന്തും തട്ടി പറിച്ചെ ശീലമുള്ളൂ...നിന്റെ കണ്ണിൽ ഇഷ്ട്ടപ്പെട്ടതെല്ലാം നീ തട്ടി പറിക്കുമായിരുന്നു...അതൊരു ചെറിയ മിട്ടായി ആണെങ്കിൽ പോലും അങ്ങനെയാണ്...ഓരോ വട്ടവും നീയും ഞാനും അടിയുണ്ടാക്കുമ്പോഴും എനിക്ക് നിന്നോട് സ്നേഹമുണ്ടായിരുന്നു..എന്നാൽ ആ സ്നേഹം നിനക്ക് അന്നും ഇന്നും എന്നോടില്ല.. നിന്റെ അമിതമായ വാശി...അടങ്ങാത്ത ദേഷ്യം..അർഹതയില്ലാത്തതിലുള്ള ആഗ്രഹം..ഇവ മൂന്നുമാണ് ഇന്ന് നിന്നെ ഈ കോലത്തിൽ എത്തിച്ചത്...ഒരുപാട് വട്ടം നീ സ്വയം വിചാരിച്ച ഒരു കാര്യമുണ്ട്...ഈ ലോകത്തെ ഏറ്റവും വലിയവൻ നീയാണെന്ന്...പക്ഷെ അതല്ല സത്യം...സീറോ...ലോകം കണ്ട ബിഗ് സീറോ ആണ് നീ..സ്നേഹത്തെ സ്നേഹം കൊണ്ട് മാത്രമേ കീഴ്പ്പെടുത്താൻ കഴിയു..എന്നാൽ എന്റെ ഇരട്ട സഹോദരൻ ആയ നിനക്ക് ചതിയിലൂടെ സ്നേഹം നേടിയെടുക്കാനെ കഴിഞ്ഞിട്ടുള്ളൂ..അതിനുള്ള വലിയ ഒരുദാഹരണം തന്നെയാണ് നമ്മുടെ ഉമ്മ...ബുദ്ധി വളർന്നപ്പോ തൊട്ടേ നീ സ്നേഹം കാണിച്ച് പറ്റിച്ചോണ്ടിരുന്നതാ ഉമ്മാനെ..നീ മരണത്തിന് കീഴ്പ്പെടും വരെ ഉമ്മാനെ പറ്റിച്ചതാ നിന്റെ ഉള്ളിലെ ഈ വൃത്തിക്കെട്ട മുഖം മുൻപേ എനിക്കറിയാമായിരുന്നു..ആൽക്കഹോളിനും ഡ്രഗിനും അഡിക്റ്റായ നിന്നെ ഞാൻ തടയാതിരുന്നത് എന്തിനാണെന്ന് വെച്ചാൽ നീയെന്ന പാഴ്ജന്മത്തിന്റെ മരണം എന്റെ കൂടെ ആവശ്യമായത് കൊണ്ടായിരുന്നു...ചെറുപ്പത്തിലേ എന്റെ പ്രണയത്തെ പോലും നീ ഇല്ലാതാക്കിയതാ...അതെല്ലാം അറിഞ്ഞപ്പോൾ തുടങ്ങിയ നിന്റെ മരണം കാണാനുള്ള എന്റെ ആഗ്രഹം..അതുകൊണ്ട് ഞാൻ എല്ലാവരിൽ നിന്നും എല്ലാം മൂടി വെച്ചു..പക്ഷെ എനിക്കറിയില്ലായിരുന്നു കള്ളിനും കഞ്ചാവിനും പുറമേ നീ ഇഷയുടെ ശരീരത്തിന് വേണ്ടി അലയുന്ന കാര്യം...ആദമിന്റെ സായിയെ ക്രൂരമായി കൊന്ന കാര്യം...നൂറിൽ പരം പെണ്ണുങ്ങളിൽ നീ നിന്റെ കാമം തീർത്ത കാര്യം...അതൊന്നും എനിക്കറിയില്ലായിരുന്നു..ഒരുപക്ഷെ നിന്റെയാ വൃത്തിക്കെട്ട സ്വഭാവം പണ്ടേക്ക് പണ്ടേ ഞാൻ വെളിച്ചത്താക്കിയിരുന്നെങ്കിൽ ഇന്ന് ആദമിനും ജുബിക്കും അവരുടെ കുഞ്ഞിനെ നഷ്ട്ടപെടില്ലായിരുന്നു..ഒരു പാവം ഡോക്ടർ നീ കാരണം മരിക്കില്ലായിരുന്നു..അതോർത്ത് ഞാൻ നന്നായി ഖേദിക്കുന്നുണ്ട്..നിന്റെ പതനം അതെന്റെ സ്വപ്നമായിരുന്നു..ആ സ്വപ്നം എനിക്ക് നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിലും ആദം നിറവേറ്റി.. ആദം ചെയ്തതിൽ ഞാനൊരു തെറ്റും കാണുന്നില്ല...നിന്നെ പോലെയുള്ള കാമപ്രാന്തന്മാർക്ക് തരാൻ പറ്റുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ ഇതുതന്നെയാണ്...ആണായി ജനിച്ചു പെണ്ണുങ്ങളിൽ കാമം തീർത്ത നിന്റെ ആണത്തം...പോയില്ലേ...ആദം നിനക്ക് തന്ന ഏറ്റവും വലിയ ശിക്ഷ അതുതന്നെയാണ്..ഒരുപക്ഷെ ഇതെല്ലാം വെളിച്ചത്തായിരുന്നെങ്കിൽ ഇന്ത്യൻ റൂൾ പ്രകാരം നീ ജയിലിൽ ആകുമായിരുന്നു...നീ കൊന്നവർക്ക് നീതി വേണമെന്ന് പറഞ്ഞ് കുറെ വാട്സ്ആപ്പ് സ്റ്റാറ്റസുകളും ഹാഷ്ടാഗുകളും പൊന്തുമായിരുന്നു..പക്ഷെ നീ ജയിലിൽ സുഖമായി ജീവിക്കും...നല്ല ഭക്ഷണവും സൗകര്യവുമായി നീ അവിടെം ഉല്ലസിച്ചു ജീവിക്കുമ്പോഴും ഇവിടെം പുകയുന്നത് ഇവരായിരുന്നേനെ..പക്ഷെ നീയുണ്ടല്ലോ ജീവിക്കാൻ അർഹതയില്ലാത്തവനാ പക അത്‌ വീട്ടാൻ ഉള്ളതാണെന്ന് ആദം വീണ്ടും തെളിയിച്ചു...അനിവാര്യമായ വേദനയേറിയ മരണം ഒരുപക്ഷെ ഇന്ത്യൻ റൂളിന് പോലും തരാൻ കഴിയാത്ത മരണപ്പെട്ടവർക്ക് നീതി കിട്ടും വിധമുള്ള മരണം നീയിന്ന് കൈ വരിച്ചു..അവർ അറിഞ്ഞതിലേറെ വേദന നീ ഇന്നറിഞ്ഞു...ഇത്രയും ഭയാനകമായ ഒരു ശിക്ഷ ഇന്ന് ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കൽ പോലും ഒരു പെണ്ണും കാമത്തിന്റെ പേരിൽ ബലിയാടാകില്ലായിരുന്നു...ശിക്ഷയുടെ സുഖം കൊണ്ട നിന്നെ പോലെയുള്ളവർ പെണ്ണിൽ കാമം തീർത്ത് അവരെ കൊല്ലുന്നത്...എന്ന് ശിക്ഷ പൊള്ളുന്ന തീയിന് സമമാകുന്നോ അന്ന് ഓരോ പെണ്ണും സ്വതന്ത്രയാകും... ഒത്തിരി സന്തോഷം തോന്നുന്നുണ്ട് നിന്നെ ഇങ്ങനെ കാണുമ്പോൾ...എന്നിരുന്നാലും അവസാനമായി ഞാനും നിന്നിൽ ഒരു പകരം തീർക്കും..." എവിടെക്കെയോ തൊട്ടും തൊടാതെയുമുള്ള ബോഡി നോക്കിയുള്ള യാഷിയുടെ സംസാരത്തിൽ നമ്മളെ മനസ് നന്നേ വേദനയിൽ അലിഞ്ഞിരുന്നു..അതുകൊണ്ട് തന്നെ നമ്മള് ആദമിന്റെ ജാക്കറ്റിൽ പിടി മുറുക്കി നിറഞ്ഞ കണ്ണുകളോടെ യാഷിയെ നോക്കി നിൽക്കുന്ന നേരത്ത് അവൻ മുട്ടിൽ നിന്നും എണീറ്റ് ബോഡി കിടക്കുന്നിടത്ത് നിന്ന് രണ്ടടി പുറകിലേക്ക് നീങ്ങി നിന്ന് ലൈറ്റർ കത്തിച്ചതും ആദം നമ്മളെ ചേർത്ത് പിടിച്ച് മൂന്നടി പുറകിലേക്ക് നിന്നു അപ്പോഴും നമ്മളെ കണ്ണുകൾ യാഷിയുടെ കയ്യിലെ ലൈറ്ററിന്റെ ആളി കൊണ്ടിരിക്കുന്ന തീ നാളത്തിൽ നിൽക്കേ യാഷി ലൈറ്റർ ജീവനറ്റ ബോഡിയിലേക്ക് എറിഞ്ഞതും "ഭും.." എന്ന വലിയ ശബ്ദത്തോടെ ബോഡിയിൽ തീ ഒന്നാകെ പടർന്നു ആളി കത്തി യാഷിയുടെ ഹൈറ്റിൽ ആളി കത്തുന്ന തീയിൽ ഒരു നിമിഷം ചിത്രം കണക്കെ വിച്ചേട്ടന്റെയും സായിയുടെയും ഡോക്ടറുടെയും നമ്മളെ ബേബിയുടേയുമെല്ലാം ചിരിയോടെയുള്ള മുഖങ്ങൾ ഒഴുകി പോകുന്ന പോലെ തോന്നിയതും മനസിനതൊട്ടും താങ്ങാൻ വയ്യാഞ്ഞിട്ട് നമ്മള് പതിയെ കണ്ണുകൾ അടച്ചു കണ്ണടക്കാൻ കാത്തു നിന്ന പോലെ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി പോയതും നമ്മള് കണ്ണുകൾ തുറന്നപ്പോ തീയിൽ നിന്നും ആ മുഖമെല്ലാം നന്നേ മാഞ്ഞു പോയിരുന്നു..വല്ലാത്തൊരു ഘോര ശബ്ദത്തോടെ യാഷിയുടെ ബോഡി കത്തി കൊണ്ടിരിക്കെ നമ്മളത് കൺകുളിർക്കെ നോക്കി നിൽക്കുന്നതിനിടയിൽ ആദം കത്തിയെരിയാറായ ബോഡിക്ക് നേരെ ഒരു റിമോട്ട് നീട്ടി പിടിച്ച് ഒരു ബട്ടണിൽ പ്രെസ്സ് ചെയ്തതും നിമിഷവേഗത്തിൽ ബോഡി കിടക്കുന്നിടത്തെ ടൈൽ രണ്ട് സൈഡിലേക്കായി തെന്നി മാറി പോയതും യാഷിയുടെ ബോഡി താഴേക്ക് വീണു അത്‌ ഭൂമിയുടെ കൂടിയ ആഴത്തിൽ ചെന്ന് വീണ ശബ്ദം മുകളിലേക്ക് കേട്ടതും ആദം മറ്റൊരു ബട്ടണിൽ ക്ലിക്ക് ചെയ്തതും ടൈൽ പഴയ പോലെയായി എന്റെ ജീവിതത്തിനെ ബാധിച്ച ആ വലിയ ദുരന്തം എന്നെന്നേക്കുമായി അടഞ്ഞെന്ന നിർവൃതിയിൽ നമ്മള് നീട്ടിയൊരു ശ്വാസം വലിച്ച് വിട്ടതും യാഷി ഞങ്ങളുടെ അടുത്തേക്ക് വന്ന് ആദമിന്റെ കയ്യിൽ പിടിച്ചു "ആദം...യാഷിക്ക് അർഹിച്ച ശിക്ഷ തന്നെ നീ കൊടുത്തു...അവനെ എന്നോ ഞാൻ തീർക്കാൻ വിചാരിച്ചതാ..പക്ഷെ അവന്റെ മരണം നിന്റെ കൈ കൊണ്ടാകുമെന്ന് പടച്ചോൻ വിധി എഴുതിയത് കൊണ്ടാകണം എനിക്കത് സാധിക്കാതെ പോയത്...എന്നിരുന്നാലും എനിക്കൊത്തിരി സന്തോഷമുണ്ട്..അവൻ മരിക്കേണ്ടവൻ തന്നെയാണ്..എന്നാലും മനസ്സിനൊരു കുത്തൽ..സ്നേഹമില്ലങ്കിൽ പോലും ഞങ്ങൾ ഒപ്പം ജനിച്ചു വീണത് കൊണ്ടാകും മനസ്സാകെ ഒരു ഭാരം പോലെ..എനിക്കൊന്ന് തനിച്ചിരിക്കണം..പിന്നെ ഞാൻ പറയാൻ വന്നത്..കഴിഞ്ഞ് പോയ 27 കൊലപാതകം പോലെ യാഷി ജീവനോടെ ഇരിക്കുമ്പോൾ ഇതും നിനക്കെതിരായി വരില്ല എന്ന് ഞാൻ ഉറപ്പ് തരാം..നൈനയും യാഷിഖും ഷാനുവും മിസ്സിങ് ആണെന്ന് പറഞ്ഞൊരു കേസ് വരാൻ ചാൻസ് കൂടുതലാണ്..അതെങ്ങനെ മാനേജ് ചെയ്യണമെന്ന് എനിക്കറിയാം..ഇതുകാരണം നിനക്കോ ഇവർക്കൊക്കെ ജീവിതത്തിൽ യാതൊരു കുഴപ്പവുമുണ്ടാകില്ല..എന്നാൽ ഞാൻ പോട്ടെ.." ഉള്ളിലെ സങ്കടം മറച്ചു വെച്ച് പാട് പെട്ട് പുഞ്ചിരി തൂകി യാഷി ആദമിനോട് പറഞ്ഞൊപ്പിച്ചതും ആദം യാഷിയെ കെട്ടിപിടിച്ചു..അപ്പൊത്തന്നെ അവന്റെ കണ്ണുകൾ നല്ലം പോലെ നിറഞ്ഞു വന്നത് നമ്മള് കണ്ടതും ആശ്വാസവാക്കുകൾ അവന്റെ കണ്ണീരിന് പരിഹാരമാകില്ലെന്ന് അറിയാവുന്നത് കൊണ്ട് നമ്മള് യാഷിയുടെ പുറത്ത് തടവി കൊടുത്തു രണ്ട് മൂന്ന് മിനിറ്റ് പോലെ അവർ അതേ നിൽപ്പ് തുടർന്ന് പെട്ടന്ന് വിട്ട് മാറിയതും ഉള്ളിൽ വിഷമം കെട്ടി നിൽക്കുന്നത് കൊണ്ടോ എന്തോ യാഷി ആരെയും നോക്കാതെ ടേബിളിൽ വെച്ച വിലങ്ങുകൾ എടുത്ത് സ്പീഡിൽ നടന്ന് നീങ്ങിയതും ബാക്കി പോലീസുകാർ അവന്റെ പിന്നാലെ പോയി നമ്മള് ആദമിന്റെ നെഞ്ചിൽ തല വെച്ച് കിടന്ന് അവൻ പോകുന്നത് കണ്ണിൽ നിന്നും മായും വരെ നോക്കി നിന്ന് അവൻ പോയി കഴിഞ്ഞപാടെ മുന്നോട്ട് നോക്കിയപ്പോ ബാക്കിയുള്ളവരുടെ ബോഡി നീക്കം ചെയ്ത് ഒരു റൂമിൽ നിന്നും ഇറങ്ങി വരുന്ന മീരയെയും സിദ്ധുവിനെയും റോഷനെയുമാണ് കണ്ടത് അവരെ കണ്ടിട്ടും നമ്മളെ മനസ്സിൽ യാഷിയുടെ കലങ്ങിയ കണ്ണുകൾ നിറഞ്ഞു നിൽക്കെ അസ്വസ്ഥതയോടെ നമ്മള് മുഖം പൊക്കി ആദമിനെ നോക്കിയതും അവൻ നമ്മളെ ഇമ ചിമ്മാതെ നോക്കി കൊണ്ട് പ്രത്യേക രീതിയിൽ ചിരിച്ചു നിൽക്കാണ്..അവന്റെ ആ ചിരി കണ്ട് നമ്മളെ ഉള്ളം നന്നേ തണുത്ത് സന്തോഷം കൊണ്ട് നിറയാൻ തുടങ്ങിയതും മറുത്തൊന്നും ചിന്തിക്കാതെ നമ്മള് ഞൊടിയിടയിൽ ആദമിന്റെ ചുണ്ടോട് നമ്മളെ അധരത്തെ ഇണകോർത്തു **** യാഷിഖ് എന്ന ആ മഹാ ദുരന്തം ഒഴിഞ്ഞു പോയതിനുള്ള സമാധാനത്തിൽ നമ്മള് ജുബിയെ നോക്കി ചിരിയോടെ നിൽക്കുന്ന നേരത്ത് ഒട്ടും പ്രതീക്ഷിക്കാതെ അവളിൽ നിന്നും ഒരു ബമ്പർ വീണു കിട്ടിയതും സത്യത്തിൽ നമ്മള് ആകെ മൊത്തം ഷോക്ക് ആയി എന്നാൽ അതിന്റെ യാതൊരു ഭാവവുമില്ലാതെ ജുബി കണ്ണടച്ചു നിൽക്കുന്നത് കണ്ട് നമ്മളെ കണ്ണുകളും അവളുടെ ലഹരിയിൽ അടഞ്ഞു പോയതും അവൾ നമ്മളെ മുഖം അവളെ കയ്യിനുള്ളിൽ ഒതുക്കി പിടിച്ചു "ആഹാ...ഡാ സിദ്ധുവേ ഇതിപ്പോ എന്താ കഥ...ഇംഗ്ലീഷ് ഫിലിം വല്ലതുമാണോ.." "എനിക്കറിയില്ല റോഷ...ഇങ്ങനെ പോയ ഇവർ ഇംഗ്ലീഷ് ഫിലിം വെല്ലുമെന്ന തോന്നുന്നേ...ഇജ്ജാതി ലൈവ്..." "ഛെ... നാണമുണ്ടോ നിങ്ങൾക്ക് രണ്ടിനും...അവർ അവരുടെ ഹാപ്പി മൂമെന്റ് ഷെയർ ചെയ്യുമ്പോ നമ്മളിങ്ങനെ നോക്കി നിൽക്കുന്നത് ശെരിയാണോ..അവർക്കിത്തിരി പ്രൈവസി ഒരുക്കി കൊടുക്കുകയല്ലേ വേണ്ടത്.." പുറകിൽ നിന്നും റോഷന്റേയും സിദ്ധുവിന്റേയും മീരയുടെയും ശബ്ദത്തിൽ നമ്മള് ഇങ്ങനെ എന്തൊക്കെയോ കേട്ടെങ്കിലും ജൂബിയെന്ന ലഹരിയുടെ മൂർദ്ധന്യാവസ്ഥയിൽ എത്തിയത് കൊണ്ടാവണം നമ്മളെ ചെവി രണ്ടും കെട്ടിയടച്ചു പോയിരുന്നു എന്തോ തലക്ക് വല്ലാത്ത കിക്കടിച്ചത് കൊണ്ട് നമ്മള് ജുബിയെ മാക്സിമം നമ്മളിലേക്ക് വലിച്ച് ചേർത്തതും അവളൊരു പാവ കണക്കെ നമ്മളിലേക്ക് ഒട്ടി നിന്നു "അതേയ്..അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്ക..ഈ ലൈവ് പ്രോഗ്രാം ഇപ്പോഴെങ്ങാനും കഴിയുമോ അതോ ഞങ്ങൾ ഇവിടെ നിന്ന് പോകണോ..." റോഷന്റെ ശബ്ദത്തിൽ അങ്ങനെയൊരു ചോദ്യം നമ്മളെ നേരെ വന്നതും അതിനെ പറ്റി കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ലാത്തോണ്ട് നമ്മള് അവരെ നേരെ കൈ പൊക്കി പുറത്തേക്കുള്ള വഴി ചൂണ്ടി കാണിച്ച് പോകാൻ ആംഗ്യം കാണിച്ചതും മൂന്ന് പേരും "ഉവ്വ് ഉവ്വേ.."എന്നാക്കി പറഞ്ഞ് നടന്നകലുന്ന ശബ്ദം നമ്മളെ കാതുകൾ വട്ടം പിടിച്ചെടുത്തതും നമ്മള് ജുബിയുടെ അരയിൽ പിടി മുറുക്കി അവളെ തൂണിലേക്ക് മുട്ടിച്ചു നിർത്തി അപ്പോഴേക്കും നമ്മക്ക് ശ്വാസം മുട്ടാൻ തുടങ്ങിയതും നമ്മള് പതിയെ കണ്ണുകൾ തുറന്ന് ജുബിയിൽ നിന്നും വിട്ട് മാറിയതും കൂമ്പിയടഞ്ഞു നിൽക്കുന്ന അവളുടെ കണ്ണുകൾ തുറന്ന് വന്ന പാടെ അവള് നമ്മളെയൊന്ന് നോക്കിയിട്ട് നാണത്തോടെ ചിരിച്ച് നമ്മളെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി "Oh my babe...ഞാനിതെന്താ കാണുന്നെ...എന്റെ പ്രിയ പത്നി ഇഷാജുബിക്ക് നാണമോ..? " ഒരു കളിയാക്കലോടെ നമ്മള് ചിരിച്ചോണ്ട് ചോദിച്ച് ജുബിയുടെ മുടിയിൽ തഴുകിയതും അവള് അതേയെന്ന് തലയാട്ടി മുഖം പൊക്കി നമ്മളെ നോക്കി ഇളിച്ചു കാട്ടി "എല്ലാം കഴിഞ്ഞ സ്ഥിതിക്ക് നമുക്കിനി പോയാലോ ആദം...ഞാനിപ്പോ ഒരുപാട് ഹാപ്പിയ..അതുകൊണ്ട് ഞാൻ നിനക്ക് തരാമെന്ന് പറഞ്ഞ സർപ്രൈസ് തന്നോട്ടെ.." വളരെ സൗമ്യമായി ജുബി നമ്മളെ കണ്ണുകളിൽ നോക്കി അങ്ങനെ ചോദിച്ചതും നമ്മള് പാടെ നിഷേധാർത്ഥത്തിൽ തലയാട്ടി "നോ..അതിനുള്ള ടൈം ആയിട്ടില്ല...സർപ്രൈസ് തരുന്നതിന് മുൻപ് ഈ വേഷമൊക്കെയൊന്ന് മാറണം...ആകെ മുഷിഞ്ഞിരിക്കുകയല്ലേ..." ഡ്രെസ്സിലേക്ക് ചൂണ്ടി കാണിച്ച് നമ്മള് ചോദിച്ചതും ജുബി സ്വയം അവളെ ഡ്രെസ്സിലേക്ക് നോക്കി തലയാട്ടി കാണിച്ചു...ഇനിയൊട്ടും സമയം കളയാൻ ഇല്ലാത്തത് കൊണ്ട് തന്നെ നമ്മള് ജുബിയേയും ചേർത്ത് പിടിച്ച് ഒന്നും രണ്ടും ചോദിച്ച് അവളെ ചടപ്പിച്ചു റൂമിലേക്ക് കയറിയതും ബെഡിൽ കിടക്കുന്ന ഡ്രെസ്സിന്റെ കവർ എടുത്ത് നമ്മള് അവൾക്ക് കൊടുത്തു ഇവിടെത്തെ പൂരം കഴിഞ്ഞാൽ എന്തായാലും ഒരു ഡ്രെസ്സിന്റെ ആവശ്യം ഉണ്ടാകുമെന്നറിയാകുന്നത് കൊണ്ട് നമ്മള് മുൻകൂട്ടി തന്നെ എല്ലാം സെറ്റ് ആക്കിയിരുന്നു..നമ്മള് നീട്ടിയ കവർ യാതൊരു മടിയും കൂടാതെ വാങ്ങി ജുബി നേരെ ഡ്രസിങ് റൂമിലേക്ക് വിട്ടതും നമ്മള് നമ്മക്കുള്ള ഡ്രസ്സ്‌ എടുത്ത് ബാത്രൂമിലേക്ക് കയറി ആദ്യം തന്നെ കയ്യും മുഖവുമെല്ലാം കഴുകി വൃത്തിയാക്കി നമ്മളുടേതായ എല്ലാം ചെയ്ത് ഡ്രസ്സ്‌ മാറി ഇറങ്ങിയതും ആദ്യം തന്നെ നമ്മളെ ശ്രദ്ധയിൽ പെട്ടത് കണ്ണാടിക്ക് മുന്നിൽ മുടിയുമായി മല്ലിടുന്ന ജുബിയെയാണ് ജുബി അവളുടെ മുടിയെല്ലാം വാരി പിടിച്ച് കെട്ടാൻ നോക്കുന്നത് കണ്ട് നമ്മള് സ്വയം തലക്കടിച്ചു അവളുടെ അടുത്തേക്ക് ചെന്നതും നമ്മള് വരുന്നുണ്ടെന്ന് കണ്ണാടിയിലൂടെ കണ്ട് മനസിലാക്കിയ ജുബി അവളെ മുടിയിലെ പിടി വിട്ട് ഇളിച്ചു കാണിച്ചു അതിന് തിരിച്ചെന്നോണം നമ്മളും അഡാർ ഇളി ഇളിച്ചു കൊടുത്ത് ഒതുക്കത്തിൽ നിൽക്കുന്ന അവളുടെ മുടിയിൽ നിന്നും കുറച്ചെടുത്ത് മുന്നിലേക്ക് ഇട്ടു കൊടുത്തു..എന്നിട്ട് അവളെ കൈ പിടിച്ച് എണീപ്പിച്ചു നമ്മളെ നേരെ തിരിച്ചു നിർത്തി അവളെ ആകെ കണ്ണുഴിഞ്ഞതും ജുബിയും അതുപോലെ നമ്മളെ ആകെ സ്കാൻ ചെയ്തു "പെർഫെക്ട്..ഇങ്ങനെയാ നിന്നെ കാണാൻ ഭംഗി.." ജുബിയെ സ്കാൻ ചെയ്തതിലുള്ള അന്തിമ റിസൾട്ട്‌ അവൾക്ക് കൊടുത്തതും അവള് ഒന്നൂടെ നമ്മളെ കണ്ണുഴിഞ്ഞു പുരികം കോട്ടി ചുണ്ട് ചുളുക്കി "But you are not perfect...നിന്നിൽ ഞാൻ എന്തോ ഒരു കുറവ് കാണുന്നുണ്ട്.." എന്ന് ജുബി പറഞ്ഞത് കേട്ട് നമ്മള് എന്ത് എന്ന് ചോദിച്ച് സ്വയം ആകെയൊന്ന് നോക്കിയപ്പോഴേക്കും ജുബി നമ്മളെ ഓരോന്നിലും തൊട്ടു നോക്കാൻ തുടങ്ങി "വൈറ്റ് ഹൂഡി...ബ്ലാക്ക് ഹോൾ ജീൻ..ചെയിൻ, ഇയർ റിങ്, റിങ്, വാച്ച് ആൻഡ് വൈറ്റ് ഷൂ..എന്നാലും എന്തോ ഒന്ന്..ആ കിട്ടി പോയി.." അത്രയും നേരം ചുണ്ട് ചുളുക്കി കൊണ്ടിരുന്ന ജുബി പെട്ടന്ന് അതും പറഞ്ഞ് നമ്മളെ ഹൂഡിയുടെ ക്യാപ് എടുത്ത് നമ്മളെ തലയിലൂടെ ഇട്ടു "100%പെർഫെക്ട്..ഇപ്പോഴാ നീ ആ ഡെവിൾ ലുക്ക് ഒക്കെ പോയി എന്റെ ആദം ആയത്...ഇനിയൊട്ടും സമയം കളയണ്ട..നമുക്ക് പോയാലോ.." റൂമിൽ നിന്നും വെളിയിലേക്ക് പോകാനുള്ള ഡോർ ചൂണ്ടി കാണിച്ച് ജുബി പുരികം പൊക്കി കളിച്ചു ചോദിച്ചതും നമ്മളവളെ കയ്യിൽ മുറുക്കിയൊരു പിടിയിട്ട് റൂമിന് വെളിയിലേക്ക് ഇറങ്ങി പുറത്തേക്ക് നടന്നു ബ്ലൂ സ്മോക്കിയിൽ നിന്നുള്ള ഈ പോക്ക് അവസാനത്തെ പോക്കായൽ മതിയായിരുന്നു..ഇനിയൊരിക്കലും ഇവിടേക്ക് തിരിച്ചു വരാനുള്ള ഇടയുണ്ടാവരുത്..ഇനിയുള്ള കാലം എനിക്ക് ജുബിയുടെ ആദമായി ജീവിക്കണം ബ്ലൂ സ്മോക്കിയിൽ നിന്നും പുറത്തേക്ക് നടക്കുന്നതിനിടയിൽ നമ്മള് സ്വയം വലിയ തീരുമാനമെടുത്ത് ജുബിയെ നോക്കിയപ്പോ അവളൊരു പുഞ്ചിരിയോടെ മുന്നോട്ട് നോക്കി നടക്കുകയാണ്...അത്‌ കണ്ടതും നമ്മള് അവളെ കയ്യിലെ പിടി മുറുക്കി നടന്നു അവസാനം നടത്തത്തിനൊടുവിൽ ബ്ലൂ സ്മോക്കിയുടെ വെളിയിൽ എത്തിയതും പുറത്ത് നടുവിലായി ഒരു തീ കൂട്ടി ചുറ്റും കൂടിയിരുന്ന് കൈ കൊട്ടി പാട്ട് പാടുന്ന ആളുകളെ കണ്ട് നമ്മളൊരു നിമിഷം ജുബിയേയും കൊണ്ട് അന്തം വിട്ട് നിന്നു പോയി "ഇവരൊക്കെ..." മുന്നിലുള്ള ഫയറിന് ചുറ്റും കൂടി ഇരുന്ന് ആഘോഷിക്കുന്ന ജുബിയുടെ ഫ്രണ്ട്സിനേയും അവരുടെ ഹബ്ബിസിനേയും സിദ്ധുവിനെയും റോഷനെയുമൊക്കെ കണ്ട് കിളി പാറി നിൽക്കെ ആരോ നമ്മളെ കണ്ണിന് മുന്നിൽ വിരൽ ഞൊടിച്ചതും ഒരു ഞെട്ടലോടെ നമ്മള് കണ്ണ് അടച്ചു തുറന്ന് തല ചെരിച്ചതും ആഹി ജുമാനയുടെ കയ്യും പിടിച്ച് ഇളിച്ചു നിൽക്കുന്നത് കണ്ട് ഒന്നും മനസ്സിലാവാതെ നമ്മള് ജുബിയെ നോക്കി അവളാണെങ്കിൽ എല്ലാവരെയും കണ്ടതിലുള്ള ഞെട്ടലിൽ പകപ്പ് മാറാതെ വാ പൊളിച്ച് നിക്കുന്ന നേരത്ത് ആഹി ജുമാനയേയും കൊണ്ട് നമ്മളെ മുന്നിലേക്ക് കയറി നിന്നു "നീയിപ്പോ ആലോചിക്കുന്നത് ഇവരൊക്കെ എങ്ങനെയ ഇവിടെ എത്തി എന്നല്ലേ...മറ്റാരുമല്ല...മുബാറക് ഫാമിലിയുടെ പൊന്നോമനയായ ആഹിൽ മുബാറക്..അവനായ ഞാൻ തന്നെയാണ് ഇവരെ ഇങ്ങോട്ട് കൊണ്ട് വന്നത്..ഹാളിൽ കൂട്ടക്കൊല നടക്കുന്നതിനിടയിൽ മെല്ലെ വലിഞ്ഞു ഈ ന്യൂയർ ജോളിയാക്കാൻ വേണ്ടി ഞാൻ ഇവരെ എല്ലാവരെയും ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നു..എപ്പടി.. കളർ ആയില്ലേ.." സ്വയം എസ്പ്പി അടിച്ചോണ്ട് ആഹി മുടിയിലൂടെ വിരലോടിച്ചു ചോദിച്ചത് കേട്ട് നമ്മളും ജുബിയും അമർത്തി തലയാട്ടി ഒപ്പം പിന്നെ എന്ന് ഉച്ചത്തിൽ പറഞ്ഞതും ഞങ്ങളെ ശബ്ദം കേട്ട് പാടി കൊണ്ടിരുന്ന എല്ലാവരും പാടൽ നിർത്തി ഞങ്ങളെ തിരിഞ്ഞു നോക്കി അവരെ കണ്ട് നമ്മള് ചിരിച്ചോണ്ട് ജുബിയുമായി അവരുടെ ഇടയിലേക്ക് ഇറങ്ങി ചെന്നതും എല്ലാവരും നിലത്ത്‌ നിന്ന് എണീറ്റ് ഞങ്ങളുടെ അടുത്തേക്ക് വന്നു..അപ്പൊത്തന്നെ ജീവയും സനയും ഷാലുവും ജുബിയെ നമ്മളെ അടുത്ത് നിന്ന് വലിച്ച് വാങ്ങി അവളെ കേറി കൊത്താൻ തുടങ്ങി "എന്റെ പൊന്ന് ജുബി..എന്നാലും നിനക്ക് ഈ ലൈഫിൽ ഇമ്മാതിരി മേക്ക്ഓവർ..ഇത് ഞാനൊട്ടും പ്രതീക്ഷിച്ചില്ല.." ജുബിയെ അടിമുടി നോക്കി കൊണ്ട് ജീവ അങ്ങനെ പറഞ്ഞതും അവള് ഒന്നിളിച്ചു കൊടുത്ത് ഒക്കേത്തിന്റെയും മേലിലേക്ക് ഇടിച്ചു കയറി അവരെ കിസ്സടിച്ചു കൊല്ലാൻ തുടങ്ങി അവളുടെ കിസ്സടി ഒട്ടും താങ്ങാൻ വയ്യാഞ്ഞിട്ട് സനയും ഷാലുവും ജീവയും ചേർന്ന് അവളെ നമ്മളെ നേരെ പിടിച്ചുന്തി മോന്ത തുടച്ചതും നമ്മള് ജുബിയെ പിടിച്ച് എല്ലാവരുടെയും കൂടെ പൊട്ടിച്ചിരിച്ചു "നിനക്ക് ഒരു മാറ്റവുമില്ലല്ലോ ജുബി..ഒന്ന് കെട്ടിയില്ലേ..ഇനിയെങ്കിലും ഈ പരിപാടി നിർത്തിക്കൂടെ..ബ്ലാ.." എന്ന് സന ജുബിയോടായി പറഞ്ഞ് മോന്ത തുടച്ചു ഛർദിക്കും പോലെ കാണിച്ചതും ജുബി ദേഷ്യത്തോടെ ഡി എന്നലറി l അവളെ നേരെ പാഞ്ഞു പോകാൻ നിന്നതും നമ്മളവളെ മുറുക്കെ പിടിച്ച് നമ്മളെ നേരെ തിരിച്ചു നിർത്തി "Are you happy now..? " സനയെ കടിച്ച് കീറാനുള്ള ജുബിയുടെ തത്രപ്പാടിനിടയിൽ നമ്മള് അങ്ങനെ ചോദിച്ചതും ഒരുനിമിഷം ജുബി ശരീരം അയച്ചു നമ്മളെ കണ്ണിലേക്ക് നോക്കി തലയാട്ടി "എന്നാൽ നീ പറഞ്ഞ എന്റെ ഗിഫ്റ്റ് ഇങ്ങെടുക്ക്.." ആജ്ഞാപനരീതിയിൽ നമ്മള് തരാൻ ആംഗ്യം കാണിച്ച് ചോദിച്ചതും ജുബി ഒന്ന് തലയാട്ടി ആഹിയെ നോക്കി..അത്‌ കണ്ട് നമ്മള് ആഹിയെ നോക്കിയപ്പോ അവനുണ്ട് പുഞ്ചിരിച്ചു സിദ്ധുവിനെയും റോഷനെയും നോക്കുന്നു..അതിലെന്തോ ചുറ്റി കളി തോന്നി നമ്മള് അവരെ നോക്കിയപ്പോ പരസ്പരം ഒട്ടി നിൽക്കുന്ന അവര് രണ്ടും ഇളിച്ചോണ്ട് രണ്ട് സൈഡിലേക്കായി മാറി നിന്നതും പുറകിൽ വെട്ടി തിളങ്ങി നിൽക്കുന്ന സംഭവം കണ്ട് ഷോക്ക് അടിച്ച മാതിരി നമ്മള് കാലിൽ ആഞ്ഞു കുത്തി വാ പൊത്തി "What the fuck!.." നമ്മക്ക് മുന്നിൽ തിളങ്ങി നിൽക്കുന്ന നമ്മളെ സ്വന്തം ബ്ലാക്ക് ഓപ്പൺ കാർ കണ്ട് വിശ്വസിക്കാൻ വയ്യാതെ വാ പൊത്തി എല്ലാവരെയും നോക്കുന്ന നേരത്ത് ജുബി നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ തോളിൽ കൈ വെച്ചു "എങ്ങനെയുണ്ട് ആദം...ഗിഫ്റ്റ് ഇഷ്ടപ്പെട്ടോ...ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവനെ ഗാരേജിൽ നിന്നും ഇറക്കി കൊണ്ട് ഇവിടെ വരെ ഡ്രൈവ് ചെയ്ത് വരാൻ ഞാൻ കുറച്ചു പാട് പെടേണ്ടി വന്നു...എന്തൊക്കെ വന്നാലും ഇവന് നിനക്കെ വഴങ്ങു..നമ്മളില്ലേ.." എന്നും കൈ കൂപ്പി പറഞ്ഞ് ജുബി കാറിന്റെ കീ നമ്മളെ കണ്ണിന് മുന്നിലേക്ക് ഉയർത്തി പിടിച്ചതും നമ്മളപ്പൊത്തന്നെ കീ തട്ടി പിടിച്ച് വാങ്ങി കണ്ണും മിഴിച്ചു കാറിന്റെ അടുത്തേക്ക് പതിയെ നടന്ന് ചെന്ന് അതിന് മുന്നിൽ നിന്നു നമ്മക്ക് പറ്റിയ ആക്‌സിഡന്റിന് ശേഷം ഇവൻ എവിടെയായിരുന്നെന്ന് പോലും നമ്മക്ക് അറിയില്ലായിരുന്നു..വില്ലയിൽ ചോദിച്ചപ്പോ കാർ റോഡ് വർക്കേഴ്സ് വന്ന് എടുത്തോണ്ട് പോയി എന്നായിരുന്നു പറഞ്ഞത്...അന്വേഷിച്ചപ്പോഴും അതുതന്നെയായിരുന്നു അറിഞ്ഞത്...മനസ് കൊണ്ട് ഇവൻ ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും ഒരിക്കലും തിരിച്ചു കിട്ടുമെന്ന് വിചാരിക്കാതെ ഇല്ല അതോണ്ട് തന്നെ നമ്മള് തലക്കടി കിട്ടിയ മാതിരി സന്തോഷത്തോടെ ചിരിച്ചോണ്ട് ബോണറ്റിൽ കൈ വെച്ചതും കാറിന്റെ മുന്നിലെ സകല ലൈറ്റും ഒരുമിച്ച് കത്തി..അത്‌ കണ്ട് നമ്മള് അപ്പൊത്തന്നെ കയ്യെടുത്ത് മാറ്റി പുരികം ചുളുക്കിയതും ജുബി നമ്മളെ അടുത്തേക്ക് വന്ന് നമ്മളോട് മുട്ടി നിന്നു "എന്റെ പൂച്ചക്കണ്ണൻ വൺ ആൻഡ് ഒൺലി ആയോണ്ട് ഇവനും വൺ ആൻഡ് ഒൺലി ആയിക്കോട്ടെ എന്ന് കരുതി..അതോണ്ട് നീ തൊട്ട ഇവൻ നിന്നോട് പ്രതികരിക്കും വിധം എല്ലാ സെറ്റപ്പും ഇതിൽ ഉണ്ട്..ഇതാണ് ഞാൻ നിനക്ക് തരുന്ന 2020യിലെ ഫസ്റ്റ് ഗിഫ്റ്റ്...എപ്പടി..? " എന്ന് ജുബി ചോദിച്ചതും നമ്മള് സൈറ്റ് അടിച്ച് കൊടുത്തു...അതിൽ നിന്നു തന്നെ അവൾക്കുള്ള ഉത്തരം കിട്ടിയത് കൊണ്ടാകണം അവള് തലയാട്ടി കാണിച്ചപ്പോ നമ്മള് അവളെ കവിളിൽ ഒരുമ്മ കൊടുത്തു "ആ...സ്നേഹപ്രകടനമൊക്കെ തൽക്കാലത്തേക്ക് നിർത്തി വെക്കണം...അതിന് ഇനിയും ഒരുപാട് ടൈം ഉണ്ട്...now let's celebrate the new year..ഹു..ഹു.." എന്ന് പുറകിൽ നിന്നും ആഹി അലറി പറഞ്ഞ് വൈൻ ബോട്ടിൽ കുലുക്കി പൊടിച്ചതും വല്ലാത്തൊരു ശക്തിയോടെ നുരയും പതയുമായി വൈൻ പൊങ്ങി താഴേക്ക് വീണു..അപ്പൊത്തന്നെ ചുറ്റും കൂടി നിൽക്കുന്ന എല്ലാവരുടെയും കാറിന്റെ ഹെഡ് ലൈറ്റ്സ് ഒപ്പം കത്തിയതും അതിന്റെ എല്ലാ വിത ആരവത്തോടെയും ബാക്കിയുള്ളവർ കൂവി വിളിച്ചതും നമ്മള് ചിരിച്ചോണ്ട് ജുബിയുടെ കയ്യും പിടിച്ച് അവരുടെ ഇടയിലേക്ക് ചെന്നു അപ്പോഴേക്കും ആഹി ബോക്സിൽ നല്ല അടിപൊളി ഡിജെ വെച്ച് ഡാൻസ് ചെയ്തോണ്ട് വൈൻ ഗ്ലാസിൽ ഒഴിച്ച് ഡാൻസിൽ മുഴുകി നിൽക്കുന്ന ഓരോരുത്തർക്കായി കൊണ്ടു കൊടുക്കുന്നതിനിടയിൽ ജുബിക്ക് നേരെ നീട്ടിയതും അവൾ വാങ്ങാൻ നിൽക്കേ നമ്മള് അവളെ കൈ പിടിച്ചു താഴ്ത്തി അത്‌ കണ്ട് ജുബിയും ആഹിയും ഒരുപോലെ നമ്മളെ നോക്കിയപ്പോ നമ്മള് രണ്ട് പേർക്കും സൈറ്റ് അടിച്ച് കൊടുത്ത് ജുബിയെ നമ്മളിലേക്ക് ചേർത്ത് പിടിച്ചതും ആഹി ഗ്ലാസ്‌ നമ്മക്ക് നേരെ നീട്ടിയെങ്കിലും ചില ഉദ്ദേശങ്ങൾ മനസ്സിൽ ഉള്ളോണ്ട് നമ്മള് വേണ്ടെന്ന് പറഞ്ഞ് നമ്മളെയൊരു സന്തോഷത്തിന് വേണ്ടി അവനെ വൈൻ കുടിപ്പിച്ചു ഗ്ലാസ്‌ ഒക്കെ തോന്നിയിടത്തേക്ക് വലിച്ചെറിഞ്ഞു അവനെ ജുമാനയുടെ നേരെ ഉന്തി വിട്ടതും ചെക്കൻ നേരെ അവളുടെ അടുത്തെത്തിയപാടെ അവളുടെ കയ്യും പിടിച്ച് ഡാൻസ് ചെയ്യാൻ തുടങ്ങി നമ്മളും ജുബിയും കാറും ചാരി പുഞ്ചിരിയോടെ എല്ലാവരുടെയും ഡാൻസ് നോക്കി കാണുന്നതിനിടയിൽ സിദ്ധു ശാലുവിലുള്ള പിടി വിട്ട് തുള്ളി കളിച്ചോണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു "നിങ്ങൾ രണ്ട് പേരും ഇതെന്താ ഇങ്ങനെ നിൽക്കുന്നെ..വാ വന്ന് എൻജോയ് ചെയ്യ്..കമോൺ ഗയ്‌സ്..." ഡിജെയുടെ അഭാര സൗണ്ടിൽ സിദ്ധു നമ്മൾക്ക് കേൾക്കാവുന്ന അത്ര ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് നമ്മളുടെയും ജുബിയുടെയും കൈ പിടിച്ച് ഞങ്ങളെ സെലിബ്രേഷന്റെ അകത്തേക്ക് വലിച്ചിട്ടതും ഒരു നിമിഷം നമ്മള് ജുബിയെ നോക്കി അവളും അതുപോലെ നമ്മളെ കണ്ണിലേക്ക് നോക്കി നിൽക്കെ പെട്ടന്ന് അവള് കൈ രണ്ടും നെഞ്ചിൽ വെച്ച് കണ്ണിറുക്കി അടച്ചു ഹാപ്പി ന്യൂയർ എന്നുറക്കെ അലറിയതും അവളുടെ മൂഡ് ഓൺ ആയെന്ന് മനസ്സിലായതും പിന്നെ നമ്മളൊന്നും ആലോചിക്കാൻ നിൽക്കാതെ വശ്യമായി ചിരിച്ച് അവളുടെ കയ്യും പിടിച്ച് ഡാൻസ് ചെയ്യാൻ തുടങ്ങി സമയം നീങ്ങുന്നതിനനുസരിച്ചു കണക്കില്ലാതെ ഡിജെ മാറി മാറി വരുന്നതിനനുസരിച്ചു നമ്മളടക്കമുള്ള എല്ലാവരും ഡാൻസിൽ മതി മറന്ന് തുള്ളി അവസാനം എനർജി ലെവൽ ഡൗൺ ആവാൻ തുടങ്ങിയതും അത്‌ കണ്ടറിഞ്ഞു ആഹി ഡിജെ ഓഫ്‌ ചെയ്തു അപ്പൊത്തന്നെ എല്ലാവരും ക്ഷീണിച്ചു നടുവിൽ കത്തി കൊണ്ടിരിക്കുന്ന ഫയറിന് ചുറ്റും വിരിച്ചു വെച്ചിരിക്കുന്ന മാറ്റിൽ കപ്പിളടിച്ചു ഇരുന്നതും ക്ഷീണിച്ചു അവശയായ ജുബി നമ്മളെ തോളിലേക്ക് തല വെച്ച് കിടന്നു ജുബിയെ പോലെ തന്നെ മിക്കവരും ക്ഷീണം കൊണ്ടും ലഹരി തലക്ക് പിടിച്ചുമൊക്കെ പരസ്പരം മടിയിൽ തല വെച്ച് കിടക്കുന്ന നേരത്ത് ഒരു ഒഴിഞ്ഞ ബിയർ ബോട്ടിൽ ആഹിയുടെ നേരെ ഉരുണ്ട് ചെന്ന് നിന്നതും അവനതെടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ട് കുപ്പി പൊക്കി കാണിച്ചു "Spin the bottle...വരു നമുക്ക് ഒരു ട്വന്റി ട്വന്റി ഗെയിം കളിക്കാം..." എന്നവൻ എല്ലാവരും കേൾക്കെ പറഞ്ഞതും അത്രയും നേരം ക്ഷീണം പിടിച്ചു കിടന്ന എല്ലാവരും എന്തിനേറെ പറയുന്നു നമ്മളെ പൊണ്ടാട്ടിയടക്കം വടി പോലെ എണീറ്റിരുന്ന് ഓക്കേ എന്ന് പറഞ്ഞു "ഓക്കേ..അപ്പൊ ഞാൻ ഗെയിം എങ്ങനെയാണെന്ന് പറയാം...എപ്പോഴത്തെയും പോലെ ഇത് ട്രൂത് ഓർ ഡെയർ അല്ല..2020 പ്രമാണിച്ച് ഒരു ട്വന്റി ട്വന്റി ഗെയിം..ഗെയിം എങ്ങനെയാണെന്ന് വെച്ചാൽ ഇവിടെ ഇരിക്കുന്ന എല്ലാവരും കപ്പിൾസ് ആണല്ലോ..നമ്മൾ എല്ലാ കപ്പിൾസിന്റെ ഇടയിലും ഹസ്ബന്റിനോടോ വൈഫിനോടോ ഇതുവരെ തുറന്ന് പറയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടാകും..അതിൽ ഏതെങ്കിലും ഒന്ന് എല്ലാവരും ഇന്ന് തുറന്ന് പറയണം...ഓക്കേ..." എന്നവൻ ഓക്കേ സിംബൽ കാണിച്ച് ചോദിച്ചതും എല്ലാവരും ഓക്കേ കാണിച്ചെങ്കിലും സിദ്ധു നോ എന്നലറി..അത്‌ കണ്ട് എല്ലാവരും അവനെ നോക്കിയതും അടിച്ച് ഫിറ്റ്‌ ആയി നിൽക്കുന്ന അവൻ ആഹിയെ തുറിച്ചു നോക്കി "ഇത് നീ മനഃപൂർവം കുടുംബം കലക്കാൻ വേണ്ടി ഉണ്ടാക്കിയ ഗെയിം ആണ്..ഈ ഗെയിം കളിച്ച ഞാൻ എന്തൊക്കെ തുറന്ന് പറയേണ്ടി വരും...ശാലുവിന്റെ തലയിൽ തൊട്ട് സത്യം വെച്ചിട്ടും കാനഡയിലെ മയൂരിമായി ഇപ്പോഴും കോൺടാക്ട് ചെയ്യുന്നതും ശാലുവിനോട് സ്പാർക്ക് അടിച്ച കാലത്ത് നിങ്ങളോടൊന്നും പറയാതെ അവളെ ഇല്ലത്തിലേക്ക് മതില് ചാടിയതും ഇവളെ വീട്ടിൽ വെച്ച് പൂളിലേക്ക് തള്ളിയിട്ടതും ബാത്‌റൂമിൽ പൂട്ടിയിട്ടതുമൊക്കെ തുടങ്ങി ഞാൻ എല്ലാം തുറന്ന് പറയണ്ടേ..." ലഹരിയുടെ കിക്കിൽ സിദ്ധു വെളിവില്ലാതെ എല്ലാം തുറന്ന് പറഞ്ഞു കൈ മലർത്തി കാണിച്ചത് കണ്ട് എല്ലാവരും വാ പൊളിച്ചതും ഞങ്ങളെയൊക്കെ അതിശയിപ്പിച്ചോണ്ട് ഷാലു സിദ്ധുവിന്റെ കവിളിൽ തുരുതുരെ തട്ടി ഒരുമ്മ കൊടുത്തു "സിദ്ധു...സാരല്ല ട്ടോ...ഇത് നമ്മുടെ കുടുംബം കലക്കാനുള്ള ഗെയിം ആണെന്ന് നീ പറഞ്ഞത് വളരെ ശെരിയാ..ഈ ഗെയിം കളിച്ച ഞാനും എല്ലാം പറയില്ലേ..എന്റെ സിദ്ധുന്റെ കാറിന്റെ ടയറിലെ കാറ്റ് അഴിച്ചു വിട്ടതും സിദ്ധു ഞാനുണ്ടാക്കിയ ഭക്ഷണം രസമില്ല എന്ന് പറഞ്ഞതിൽ അരിശം മൂത്ത് ജ്യൂസിൽ ഹാൻഡ്‌വാഷ് കലക്കി തന്നതും ബാത്‌റൂമിൽ എണ്ണ ഒഴിച്ച് എന്റെ സിദ്ധുനെ വീഴ്ത്തിയതും എന്നും രാത്രി നീ അറിയാതെ ഫോൺ ചെക്ക് ചെയ്തതുമൊക്കെ ഞാനും പറയണ്ടേ..അപ്പൊ നമ്മളെ കുടുംബം കലങ്ങില്ലേ സിദ്ധു..." സിദ്ധുവിനേക്കാളേറെ ഞെട്ടിച്ചു കൊണ്ടുള്ള ശാലുവിന്റെ ഏറ്റുപറച്ചിൽ കേട്ട് അവൾക്കും ബോധമില്ലെന്ന് മനസ്സിലായതും രണ്ടും ചേർന്ന് മൂക്കും ചീറ്റി പൊരിഞ്ഞ കെട്ടിപിടിത്തവും സോറി പറച്ചിലും അത്‌ കണ്ട് അവരുടെ കാര്യം ഏകദേശം സെറ്റ് ആയെന്ന് മനസ്സിലായതും എല്ലാവരും അവരെ സ്വതന്ത്രമായി വിട്ട് ആഹിയെ നോക്കിയപ്പോ അവൻ എല്ലാവരിലേക്കും ഒന്ന് നോക്കിയിട്ട് ബോട്ടിൽ താഴെ വെച്ച് കറക്കി ബോട്ടിൽ കറങ്ങി കറങ്ങി കറങ്ങി അവസാനം ബോട്ടിലിന്റെ വായ് ഭാഗം റോഷന് നേരെ നിന്നതും എല്ലാവരും റോഷനെ നോക്കി അപ്പോഴാണ് നമ്മള് അവന്റെ കൂടിയിരിക്കുന്ന മീരയെ കണ്ടത്..അതിലെന്തോ വലിയ സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്തതും എന്തോ പറയാൻ വന്ന റോഷനെ നമ്മള് കൈ കാണിച്ചു തടുത്ത് നിർത്തി "നീയിപ്പോ ബുദ്ധിമുട്ടി രഹസ്യം പരസ്യമാക്കുകയൊന്നും വേണ്ട..അല്ല ഇതെന്താ സംഭവം..നിന്റെ ലവ്വർ ആനെ ഏനെ അങ്ങനെയെന്തോ പേരുള്ള ആ എയർഹോസ്റ്റസ് പെണ്ണിനെ നീ തേച്ചോ..? " എന്ന് നമ്മള് മീരയെ ചൂണ്ടി കാണിച്ച് സംശയത്തോടെ ചോദിച്ചും എല്ലാവരും അപ്പോഴാണ് അവരെ നോക്കുന്നത്..അവരെ രണ്ട് പേരെയും ഒരുമിച്ച് കണ്ടതും ഒക്കെ സ്വകാര്യമായി കുണു കുണു പറഞ്ഞു തുടങ്ങിയപ്പോഴേക്കും റോഷൻ കാര്യം പറയാൻ തുടങ്ങി "അവളൊക്കെ എന്നെ തേച്ചിട്ട് പോയി..അല്ലങ്കിലും അവളെനിക്ക് ഒട്ടും ചേരില്ല..അവൾക്ക് എന്നെ കൂടാതെ മറ്റാരൊക്കെയോ ആയി ചുറ്റി കളി ഉണ്ട്..അതോണ്ട് ഞാനൊരു ബ്രേക്കപ്പ് അടിച്ച് ഇങ്ങ് പൊന്നു..ബ്രേക്ക്‌അപ്പ് ആയത് ആണെങ്കിലോ ഇവളെ മുന്നിൽ വെച്ചും..ആ സമയത്ത് എനിക്ക് ഉള്ളിന്റെ ഉള്ളിന്ന് ഒരു സങ്കടം വന്നു..ഞാൻ കരഞ്ഞില്ലങ്കിലും കിട്ടിയ ചാൻസിൽ ഇവളെ കെട്ടിപിടിച്ചു..ആ ഒരൊറ്റ ഹഗിൽ am falling love with her.." എന്ന് പറഞ്ഞ് അവൻ മീരയെ ഇറുക്കി പിടിച്ചതും നമ്മള് വാ പൊളിച്ചു പോയി "എന്നാലും എന്റെ റോഷ..നീയെന്നിട്ടെന്താ ഇതുവരെ ഇക്കാര്യം ഞങ്ങളോട് പറയാതിരുന്നത്.." ചെറിയ പരിഭവത്തോടെ നമ്മള് അങ്ങനെ പറഞ്ഞതും അവനൊന്ന് ഇളിച്ചു "ഞങ്ങളിതെ സെറ്റ് ആയിട്ട് ഒരു പത്ത് മിനിറ്റെ ആയിട്ടുള്ളു..ഇതിനിടയിൽ ഇതൊക്കെ ഞാൻ നിന്നോട് എങ്ങനെയ പറയാ.." ദേ കിടക്കുന്നു അടുത്ത ഷോക്ക്..നമ്മള് റോഷനെ നോക്കി ഒന്ന് തലയാട്ടിയതും വീണ്ടും ഗെയിം തുടങ്ങി അങ്ങനെ ഗെയിം ഒക്കെ നല്ല തകൃതിയിൽ പോയികൊണ്ടിരിക്കെ കുറെ ആളുകൾ മറച്ചു വെച്ച സത്യങ്ങൾ ഒക്കെ തുറന്ന് പറഞ്ഞ് കയ്യും കണക്കുമില്ലാതെ വാങ്ങി കൂട്ടി ഓരോരുത്തർ ആയി സൈഡ് ആവാൻ തുടങ്ങിയതും നമ്മള് വാച്ചിലേക്ക് നോക്കി സമയം 2:45 ആയിട്ടുണ്ട്..ഇത് തന്നെയാണ് പറ്റിയ സമയമെന്ന് മനസ് പറഞ്ഞതും നമ്മള് എല്ലാവരെയും ഒന്ന് നോക്കി..എല്ലാവരും അടിച്ച് പൂസായി ഭയങ്കര ഉറക്കത്തിലാണ്..അത്‌ കണ്ട് നമ്മള് നമ്മളെ തോളിൽ തല വെച്ച് കിടക്കുന്ന ജുബിയുടെ വയറിൽ പിടിച്ചു ഞെക്കിയതും അവള് ഞെട്ടി ചാടി കണ്ണ് തുറന്ന് ഉറക്ക ചടവോടെ നമ്മളെ നോക്കി "എന്താ ആ.." ജുബി നമ്മളോട് എന്തോ ചോദിക്കാൻ നിൽക്കെ അവളുടെ ശബ്ദം കേട്ട് ആരും എണീക്കാതിരിക്കാൻ വേണ്ടി നമ്മളവളെ വാ പൊത്തി പിടിച്ചു "ശ്..നീ ഒന്നും മിണ്ടണ്ട..നമ്മളിപ്പോ ഒരു സ്ഥലം വരെ പോവുകയാണ്..ശബ്ദം വെക്കാതെ എന്റെ കൂടെ എണീറ്റ് വാ.." എന്ന് മാത്രം പറഞ്ഞ് നമ്മള് ശബ്ദം വെക്കാതെ ജുബിയുടെ കൈ പിടിച്ച് എണീറ്റ് എല്ലാവരെയും നോക്കി..ഭൂമി കുലുങ്ങിയാൽ പോലും അറിയില്ലെന്ന മട്ടിലാണ് ഓരോന്നിന്റെയും ഉറക്കം..അതോണ്ട് തന്നെ നമ്മള് കയ്യിലെ പിടി മുറുക്കി ശബ്ദം വെക്കാതെ കാറിനടുത്തേക്ക് നടന്ന് അവളോട് കയറാൻ പറഞ്ഞ് നമ്മള് ഡ്രൈവിങ് സൈഡിൽ കയറി അപ്പോഴും നമ്മളെ ശ്രദ്ധ എല്ലാവരിലേക്കും പോയെങ്കിലും അവരൊക്കെ ഉറങ്ങുന്നതിൽ നിർവൃതി പൂണ്ടപ്പോഴേക്കും ജുബി കാറിൽ കയറി സീറ്റ് ബെൽറ്റ്‌ ഇട്ട് റെഡിയായി ഇരുന്നു ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ഇവനെ നമ്മളെ കയ്യിൽ കിട്ടുന്നത്..അതോണ്ട് തന്നെ എല്ലാ വിത സന്തോഷത്തോടെയും നമ്മള് കാർ സ്റ്റാർട്ട്‌ ചെയ്ത് ജുബിയെ നോക്കിയതും അവള് പോവാം എന്ന് പറഞ്ഞു..അതിനൊന്ന് മൂളുക മാത്രം ചെയ്ത് മനസിലുള്ള ലക്ഷ്യ സ്ഥാനത്തേക്ക് നമ്മള് കാറുമായി കുതിച്ചോണ്ടിരുന്നു *** • നീ ഹിമ മഴയായി വരു.. ഹൃദയം അണിവിരലാൽ തൊടു.. ഈ മിഴിയിണയിൽ സദാ.. പ്രണയം മഷിയെഴുതുന്നിതാ..• ബ്ലൂ സ്മോക്കയിൽ നിന്നുമൊക്കെ ഒരുപാട് ദൂരം പിന്നിട്ട് പോകെ വിൻഡോ വഴി ഉള്ളിലേക്ക് വരുന്ന ഇളം തണുത്ത കാറ്റ് മുഖത്ത് തട്ടുന്നതിൽ പുഞ്ചിരിയോടെ കണ്ണടച്ചു കിടക്കുന്ന നേരത്ത് പെട്ടന്ന് ആദം സോങ് പ്ലേ ചെയ്തതും നമ്മള് കണ്ണ് തുറന്ന് അവനെ നോക്കി നമ്മള് നോക്കുന്നുണ്ടെന്ന് മനസിലാക്കിയ പോലെ ഒരു പുഞ്ചിരിയോടെ അവൻ നമ്മളെ നേരെ കൈ നീട്ടിയതും അത്ഭുതത്തോടെ നമ്മള് അവന്റെ കയ്യിലേക്ക് നോക്കിയിട്ട് പുഞ്ചിരി തൂകി അവന്റെ കയ്യോട് നമ്മളെ കൈ ചേർത്ത് വെച്ചു അതിന്റെ കൂടെ പുറത്ത് നിന്ന് വരുന്ന തണുത്ത കാറ്റും സോങ്ങും എല്ലാം കൂടെയായി റൊമാന്റിക് മൂഡ് ഓൺ ആയതും നമ്മള് സീറ്റിലേക്ക് ചാരിയിരുന്ന് പുഞ്ചിരിയോടെ ആദമിനെ തന്നെ നോക്കിയിരുന്നപ്പോ അവൻ നമ്മളെ നോക്കാതെ തന്നെ നമ്മളെ കൈ ചുണ്ടോടടുപ്പിച്ചു ഒരുമ്മ വെച്ചു അപ്പൊത്തന്നെ നമ്മക്ക് വല്ലാത്തൊരു കുളിരങ്ങു കയറി പോയതും നമ്മള് ഷൂവിനുള്ളിൽ കാലിട്ടിറുക്കി നാണത്തോടെ പുറത്തേക്ക് നോക്കിയിരുന്നു..അപ്പോഴാണ് നമ്മക്ക് ഓരു കാര്യം ഓർമ വന്നത്...ഒട്ടും സമയം കളയാൻ ഇല്ലാത്തോണ്ട് തന്നെ നമ്മള് ആദമിന് നേരെ തിരിഞ്ഞു "ആദം..ഞാനൊരു കാര്യം ചോദിച്ച നീ സത്യം പറയോ..? " മുൻ‌കൂർ ജാമ്യം കണക്കെ നമ്മള് അങ്ങനെ ചോദിച്ചതും അവൻ നമ്മളെ കൈയ്യിനുള്ളിൽ വീണ്ടും ചുംബിച്ചു "സത്യം പറയാതിരിക്കാൻ ഞാൻ ഇഷാജുബിയല്ല..ആദം മുബാറക് ആണ്...സോ നീ ചോദിക്ക്.." എന്നവൻ നമ്മളെ നോക്കി സൈറ്റ് അടിച്ച് പറഞ്ഞത് കേട്ട് നമ്മളവനെ കണ്ണുരുട്ടി നോക്കിയിട്ട് പെട്ടന്ന് ചിരിച്ചു "അത്‌ പിന്നെ..വേറൊന്നുമല്ല..നിനക്ക് യാഷിയെ എവിടെ നിന്ന കിട്ടിയേ..? " "ഏത് യാഷി..നിന്റെ എക്സോ അതോ ഡെവിലോ.." എന്നവൻ പുട്ടിന് തേങ്ങയിട്ട പോലെ ഒന്നും അറിയാത്ത പോലെ നമ്മളെ നോക്കി ചോദിച്ചതും നമ്മള് മോന്ത കോട്ടി..അതിൽ നിന്നും തന്നെ അവന് ഏകദേശം ഉത്തരം കിട്ടിയതും ആദം ചിരിച്ചു തലയാട്ടി "ഓക്കേ ഞാൻ പറയാം..അന്ന് മൂന്ന് മാസങ്ങൾക്ക് മുൻപ് ആ പ്രശനങ്ങൾ എല്ലാം കഴിഞ്ഞ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്ന ആദ്യത്തെ ദിവസം തന്നെ എനിക്കൊരു ലെറ്റർ വന്നു...ഒരു ഊമ കത്തായിരുന്നു അത്‌...ആരെഴുതി എന്തെഴുതി എന്നൊന്നും എനിക്കിപ്പോഴും അറിയില്ല...ബട്ട്‌ യാഷിയിലേക്കുള്ള ഏറ്റവും എളുപ്പമുള്ള വഴിയായിരുന്നു അത്‌..അന്ന് യാഷി എല്ലാം നശിപ്പിച്ചു ഇവിടെ നിന്ന് മുങ്ങിയിട്ട് പൊങ്ങിയത് ഡൽഹിയിലാണ്..ഡൽഹിയിൽ അവന് മറ്റൊരു സെറ്റപ്പ് ക്ലബ്‌ കൂടെയുണ്ട്..അതിന്റെ എല്ലാ വിശദീകരണവും കത്തിൽ ഉണ്ടായോണ്ട് നൈസ് ആയി അവനെ ഞാൻ അങ്ങ് പൊക്കി..അത്ര തന്നെ.." വളരെ സിമ്പിൾ ആയി ആദം അങ്ങനെ പറഞ്ഞതും നമ്മള് തലയാട്ടി ചിരിച്ചു "നീയൊരു സംഭവമാണല്ലേ പൂച്ചക്കണ്ണ..ശെരിക്കും പറഞ്ഞ എനിക്ക് വല്ലാത്ത പ്രൗഡ് തോന്നുന്നു നിന്റെ വൈഫ്‌ ആയതിൽ.." എന്ന് നമ്മളവനെ സുഖിപ്പിച്ചു വിട്ടതും അവൻ തലയാട്ടി ഇളിച്ചു..അതൊന്ന് നോക്കുക മാത്രം ചെയ്ത് നമ്മള് തല ചെരിച്ചു വിൻഡോ വഴി പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു ഈ ജീവിതത്തിലെ എന്റെ എല്ലാ പ്രശ്നങ്ങളും അന്ത്യം കൊണ്ടെന്ന് മനസ് പറയുന്നു..ഇനിയൊന്നൂടെ ജീവിക്കണം..പോയതൊന്നും തിരിച്ചു കിട്ടില്ലെങ്കിലും തിരിച്ചു പിടിക്കാൻ കഴിയുന്നതെല്ലാം വേഗം കയ്യിൽ കീഴ്പെടുത്തണം..ജീവിതത്തിൽ എനിക്ക് വേണ്ടി ആദം ചെയ്ത ഈ വലിയ ഉപകാരത്തിന് അന്ത്യ ശ്വാസം വരെ അവന്റെ ഇഷ്ട്ടങ്ങൾക്കൊത്തൊരു ഭാര്യയായി ജീവിക്കണം...ഇനിയെങ്കിലും പേടി കൂടാതെ എനിക്കും സ്വപ്നം കാണണം വല്ലാത്തൊരു എനർജിയോടെ മനസങ്ങനെ മന്ത്രിച്ചതും ചിലതൊക്കെ മനസ്സിൽ വെച്ച് കണക്ക് കൂട്ടി നമ്മള് പുറം ഭംഗിയിൽ മുഴുകിയിരുന്നു അവസാനം ഒത്തിരി ദൂരം പിന്നിട്ട് ലക്ഷ്യസ്ഥാനത്ത് എത്തിയത് കൊണ്ടാകണം ആദം പെട്ടന്ന് കാർ നിർത്തിയത് കണ്ട് നമ്മള് സ്വപ്നലോകത്ത് നിന്ന് സ്വബോധ ലോകത്തേക്ക് തിരിച്ചു വന്ന് മുന്നോട്ട് നോക്കിയതും നമ്മളെ കണ്ണ് തള്ളി "ആദം..." തുടരും ഹെലോ ഫ്രണ്ട്സ്..അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ കഴിഞ്ഞ് നമ്മള് എത്തി..ഈ പാർട്ട്‌ അവസാന പാർട്ട്‌ ആണെന്ന് പറഞ്ഞിരുന്നു..പക്ഷെ ലെങ്ത്ത് കൂടിയതോടെ ഈ പാർട്ടിൽ ഒതുങ്ങില്ലെന്ന് തോന്നി..എന്തായാലും വായിച്ചിട്ട് അഭിപ്രായം പറയണേ...ഇൻഷാ അല്ലാഹ്..എന്റെ മനസിലുള്ളതൊക്കെ കണക്ക് കൂട്ടി അടുത്ത പാർട്ടിൽ സ്റ്റോറി അവസാനിക്കാൻ പോവാണ്..കൂടുതൽ സമയം ഞാൻ ആവശ്യപ്പെടുന്നില്ല..കാരണം ഈ പാർട്ടിന് വേണ്ടി ഞാൻ ഒത്തിരി സമയം എടുത്തിരുന്നു..ഇനിയും നിങ്ങളെ മുഷിപ്പിക്കാൻ എനിക്ക് ഉദ്ദേശമില്ലാത്തോണ്ട് ഫൈനൽ പാർട്ട്‌ ആയ 121ആം പാർട്ട്‌ നാളെ രാത്രി 9:00ന് പോസ്റ്റ്‌ ചെയ്യാം..
#

📙 നോവൽ

📙 നോവൽ - SISHA MUBARAK DREAM MANZI - ShareChat
64.7k കണ്ടവര്‍
15 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം