@ayshasana69
@ayshasana69

♡♥ĎŔËÀM MÂÑŽÎ ♥♡

💘 IsHq MuBaRaK 💘

*💘 IsHq MuBaRaK 💘* _ഭാഗം.77_ സസൂക്ഷ്മം കാറിന്റെ അകത്തേക്ക് നോക്കിയതും അതിനുള്ളിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ട് നമ്മള് ചങ്ക് പൊട്ടി അലറി നിലത്തേക്ക് വീഴാൻ പോയതും ആദം നമ്മളെ താങ്ങി പിടിച്ചു.... *"ഉ..ഉപ്പച്ചി..."* എന്ന് നമ്മള് വീണ്ടും അലറിയപ്പോഴേക്കും നമ്മളെ കണ്ണൊക്കെ നിറഞ്ഞൊലിച്ചു ഒരു പരുവമായിരുന്നു...നമ്മള് കുട്ടികളെ പോലെ കരയുന്നത് കണ്ടിട്ട് ആ പരട്ടകളും നമ്മളെ പൂച്ചക്കണ്ണനും എന്തിനേറെ പറയുന്നു നമ്മളെ ഉപ്പച്ചിയടക്കം അവരുടെ കൂടെ പൊരിഞ്ഞ ചിരിയാണ്... അവരുടെ എല്ലാവരുടെയും കളിയാക്കി കൊണ്ടുള്ള ചിരി കണ്ട് നമ്മളെ കരച്ചിൽ സ്വിച്ച് ഇട്ട പോലെ നിന്നപ്പോ നമ്മള് കണ്ണൊന്നമർത്തി തുടച്ചതും ആദം നമ്മളെ ചെവിക്കരികിലേക്ക് വീണ്ടും അവന്റെ ചുണ്ട് കൊണ്ടു വന്നു... "ഈ സർപ്രൈസിനെ ഒന്ന് മെരുക്കിയെടുക്കാൻ ഞാൻ കുറച്ചൊന്നും പാട്പെട്ടന്റെ ഭാര്യേ...ഇതുവരെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും ഞാൻ പറഞ്ഞ് തീർത്ത് നിനക്ക് നിന്റെ ഉപ്പച്ചിയെ ഞാൻ തരികയാണ്...ഇനി എന്താന്ന് വെച്ച നീ ചെയ്യ്..." എന്നവൻ നമ്മളെ ചെവിയിൽ സ്വകാര്യമായി പറഞ്ഞത് കേട്ട് നമ്മള് പെട്ടന്ന് ചിരിച്ച് പോയി...അപ്പോഴും നമ്മളെ കണ്ണ് നമ്മളെ ഉപ്പച്ചിയുടെ മുഖത്തായിരുന്നു... മൂപ്പരുടെ മുഖത്ത് അന്നും ഇന്നും എപ്പോഴും ആ പ്രസന്നമായ പുഞ്ചിരി തന്നെയാണ്...എന്റെ വിഷമങ്ങളൊക്കെ ഏറെയും മായ്ച്ചു കളഞ്ഞിരുന്ന ആ പുഞ്ചിരി... ഉപ്പച്ചി ചിരിച്ചോണ്ട് നമ്മളെ തന്നെ നോക്കി നിക്കുന്നത് കണ്ട് നിയന്ത്രണം വിട്ട് നമ്മള് കരഞ്ഞോണ്ട് ഓടി ചെന്ന് ഉപ്പച്ചിനെ കെട്ടിപിടിച്ച് മൂപ്പരെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി തേങ്ങി... "ഉപ്പച്ചി...ഇങ്ങളെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല...എന്തിനാ എനിക്ക് ഇങ്ങനെയൊക്കെ സർപ്രൈസ് തരുന്നത്..." "എന്റെ മോനൊരു മനസുഖം..അത്ര തന്നെ..." നമ്മള് വല്യ സീരിയസ് ആയി കരഞ്ഞോണ്ട് ചോദിച്ചതിന് ഉപ്പച്ചി തന്ന മറുപടി കേട്ട് നമ്മള് ഏ...എന്ന് ചോദിച്ച് മുഖം പൊക്കി ഉപ്പച്ചിനെ നോക്കിയപ്പോ മൂപ്പര് നമ്മളെ നോക്കി ഇളിക്കാണ്... ഈ ഇളി പണ്ടേക്ക് പണ്ടേ നമ്മക്ക് കണ്ണെടുത്താൽ കണ്ടൂടാത്തോണ്ട് നമ്മള് മൂപ്പരെ കണ്ണുരുട്ടി വിടാതെ നോക്കിയിട്ട് വയറ്റിയിട്ട് ഒരു കുത്ത് കൊടുത്തു... അപ്പൊത്തന്നെ ഉപ്പച്ചി ജുബി എന്നമർത്തി വിളിച്ചപ്പോ നമ്മള് റിവഞ്ചെന്നോണം മൂപ്പരെ നോക്കി അതേ ഇളി ഇളിച്ചു...അതിന് തിരിച്ചു ഉപ്പച്ചി നമ്മളെ കണ്ണുരുട്ടി നോക്കിയിട്ട് പെട്ടന്ന് ചിരിച്ച് നമ്മളെ ചേർത്ത് പിടിച്ചു... "നിനക്ക് സുഖാണോ ജുബി...? " എന്ന് ഉപ്പച്ചി നമ്മളോട് സൗമ്യതയോടെ ചോദിച്ചത് കേട്ട് നമ്മള് പതിയെ പുറകിലേക്ക് തല ചെരിച്ചു നോക്കിയപ്പോ നമ്മളെ പൂച്ചക്കണ്ണനുണ്ട് രണ്ട് പുരികങ്ങളും പൊക്കി കളിക്കുന്നു..അത് കണ്ടതും നമ്മളെ മനസിലേക്ക് ഒരടിപൊളി ഐഡിയ വന്നപ്പോ നമ്മള് മുഖത്തേക്ക് കുറച്ച് സാഡ് എക്സ്പ്രെഷനൊക്കെ വാരിയിട്ട് പാവം കുട്ടിയെ പോലെ തല താഴ്ത്തി അല്ലെന്ന് പറഞ്ഞു... എന്നിട്ട് പതിയെ തല പൊക്കി നോക്കിയപ്പോ നമ്മളെ അഞ്ചഗ സംഗം മുതൽ നമ്മളെ ഉപ്പച്ചിയടക്കം നമ്മളെ വാ പൊളിച്ച് നോക്കിയിട്ട് പുറകിലെ നമ്മളെ പൂച്ചക്കണ്ണനെ നോക്കി... അത് കണ്ട് നമ്മള് ഉള്ളിൽ ഊറി ചിരിച്ച് തല തിരിച്ചു പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ നമ്മളെ പല്ലിറുമ്പി വിടാതെ നോക്കുന്നുണ്ട്..അവന്റെ നോട്ടമൊക്കെ നമ്മക്ക് പൂ പൂ പുഷ്പമാണെന്ന് മനസ്സിൽ പറഞ്ഞ് നമ്മള് അവനിൽ നിന്നും മുഖം മാറ്റി ഉപ്പച്ചിയോട് ഇല്ലാത്ത പരിഭവങ്ങൾ ഉണ്ടാക്കി പറയാൻ തുടങ്ങി... "എനിക്കൊരു സുഖവുമില്ല ഉപ്പച്ചി..ഈ ആദം പുറമേ കാണുന്ന പോലെയൊന്നുമല്ല...ഏത് സമയവും എന്നെ കരയിക്കാൻ നോക്കും... എന്നാൽ നാലാള് കൂടുന്നിടത്ത് അവന് എന്നോട് കട്ട സ്നേഹ...അതൊക്കെ കാണുമ്പോ ആൾക്കാർ വിചാരിക്കില്ലേ ഞങ്ങൾ ഭയങ്കര സ്നേഹത്തിലാണെന്ന്...എന്നാൽ ശെരിക്കും അങ്ങനെയൊന്നുമില്ല ട്ടോ...ശെരിക്കും പറഞ്ഞ അവൻ എന്നെ മാനസികമായി പീഡിപ്പിച്ചു കൊല്ലാൻ നോക്കുന്നുണ്ട്...എനിക്ക് വയ്യ ഇനിയും പീഡനം ഏറ്റു വാങ്ങാൻ...ഇങ്ങനെ പോയാൽ ഞാൻ ചത്ത് പോവും..." എന്നൊക്കെ നമ്മളങ്ങു തള്ളി മറിച്ചിട്ട് ഉണ്ടാക്കി മോങ്ങി കാണിച്ച് ഉപ്പച്ചിയെ നോക്കിയപ്പോ മൂപ്പര് യാതൊരു ഭാവവുമില്ലാതെ ആദ്യം ആദമിനെ നോക്കിയിട്ട് പിന്നെ നമ്മളെ നോക്കി... ഉപ്പച്ചി നോട്ടം കണ്ട് നമ്മള് കണ്ണ് നിറക്കാൻ തുടങ്ങിയതും പെട്ടന്ന് മൂപ്പര് ചിരിച്ചിട്ട് നമ്മളെ ചെവി പിടിച്ച് തിരിച്ചു... "വാ തുറന്ന നുണ പറയുന്ന സ്വഭാവം നിനക്ക് ഇപ്പോഴും മാറ്റാനായില്ലേ ജുബി...എനിക്കുറപ്പായിരുന്നു നിന്റെ സുഖവിവരം അന്വേഷിച്ചാൽ നീയിതൊക്കെ തന്നെയാണ് പറയാൻ പോവുന്നതെന്ന്...കാരണം നീയെന്റെ മോളല്ലേ...നിന്നെ പത്തിരുപത് വർഷം ഞാനല്ലേ നോക്കിയിരുന്നത്...ഇതുപോലെ എത്ര നുണകൾ നീ എന്നോട് നല്ല വെടിപ്പായി പറഞ്ഞിട്ടുണ്ട്...അതോണ്ട് ഇത് വിശ്വസിക്കാൻ മാത്രം പൊട്ടനല്ല ഞാൻ..." എന്ന് പറഞ്ഞ് ഉപ്പച്ചി നമ്മളെ ചെവിയിൽ അമർത്തി നുള്ളി വിട്ടതും നമ്മള് വേദന കൊണ്ട് അലറി വിളിച്ച് ചെവി ഉഴിഞ്ഞു മൂപ്പരെ നോക്കി പേടിപ്പിച്ചു...എന്നാ മൂപ്പര് പേടിക്ക പോയിട്ട് ബാക്കി എല്ലാവരും കൂടെ നമ്മളെ കളിയാക്കി ചിരിച്ചോണ്ട് നമ്മളെ പൊങ്കാലയിട്ടുണ്ടിരുന്നപ്പോ നമ്മക്ക് മാനക്കേട് സഹിക്കാൻ വയ്യാതെ നമ്മള് ഉപ്പച്ചിയെ അമർത്തി നോക്കി ചെവി ഉഴിഞ്ഞോണ്ടു ദേഷ്യം മുഴുവൻ നിലത്ത് ആഞ്ഞു ചവിട്ടി തീർക്കാൻ നിന്നതും പെട്ടന്ന് നമ്മളെ കണ്ണിന് മുന്നിലൂടെ പൂച്ചക്കണ്ണന്റെ കൈ വന്ന് നമ്മളെ കഴുത്തിലൊരു ചെയിൻ വന്ന് വീണതും നമ്മള് ചെറു ഞെട്ടലോടെ കഴുത്തിലെ ചൈനിലേക്ക് നോക്കി... എന്നിട്ട് ഒന്നും മനസ്സിലാവാതെ അമ്പരപ്പോടെ പുറകിലേക്ക് തിരിഞ്ഞു ആദമിനെ നോക്കി കഴുത്തിൽ ഒട്ടി നിക്കുന്ന ചെയിനിലെ ലോക്കറ്റിൽ കൈ വെച്ച് ഇത് എന്ന് ചോദിച്ചതും അവൻ ചിരിച്ചോണ്ട് നമ്മളെ തോളിലേക്ക് രണ്ട് കയ്യും കയറ്റി വെച്ച് പുറകിലൊരു ലോക്ക് ഇട്ട് നമ്മളെ മൂക്കോട് അവന്റെ മൂക്ക് മുട്ടിച്ചു വെച്ചു... "You are my queen from now on.." "What...? " ആദം പറഞ്ഞത് ക്ലിക്ക് ആവാതെ നമ്മള് വാട്ട്‌ എന്നലറിയപ്പോ അവനൊന്ന് ചിരിച്ച് കാണിച്ചു... "സംശയമുണ്ടെങ്കിൽ ഞാനിപ്പൊഴിട്ട്ത്തന്ന ചെയിനിലേക്ക് നോക്ക്..." എന്നവൻ പറഞ്ഞപ്പോ നമ്മള് സംശയത്തോടെ പുരികം ചുളുക്കി നമ്മളെ കഴുത്തിലെ ചെയിനിലേക്ക് നോക്കിയതും നമ്മള് ശ്രദ്ധിക്കാതെ പോയ ചെയിനിലെ ലോക്കറ്റിൽ ഗോൾഡൻ കളറിൽ എഴുതി വെച്ചിരിക്കുന്ന വാക്ക് കണ്ട് നമ്മള് അത്ഭുതത്തോടെ പൂച്ചക്കണ്ണന്റെ പൂച്ചക്കണ്ണിലേക്ക് ഉറ്റു നോക്കി... *" 👑 Queen Of Adam 👑 "* എന്ന് നമ്മള് അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചതും അവൻ തലയാട്ടി ചിരിച്ചു.. "Yes..You are the queen of my world...happy..? " എന്നവൻ ചോദിച്ചപ്പോ തന്നെ നമ്മളെ കണ്ണ് നിറഞ്ഞു...അതൊരിക്കലും നോവിന്റെ കണ്ണീരില്ലായിരുന്നു...പകരം നമ്മക്കുള്ളിൽ ഇപ്പൊ അലതല്ലികൊണ്ടിരിക്കുന്ന സന്തോഷം നിയന്ത്രിക്കാൻ കഴിയാഞ്ഞിട്ട് അത് കണ്ണീരിന്റെ രൂപത്തിൽ നമ്മളിൽ നിന്നും പുറത്തേക്ക് വന്ന ആനന്ദക്കണ്ണീരാണ്.... സന്തോഷം കൊണ്ട് നമ്മള് കണ്ണ് നിറച്ചു ചിരിച്ചോണ്ട് അവന് തലയാട്ടി കൊടുത്തപ്പോ അവൻ ചിരിച്ചിട്ട് നമ്മളെ മൂക്കിലൊന്ന് തട്ടി... "ഇനി ഒരു ബിഗ് സർപ്രൈസ് കൂടെയുണ്ട്..തരട്ടെ..." എന്ന് പൂച്ചക്കണ്ണൻ ഇളിച്ചോണ്ട് ചോദിച്ചത് കേട്ട് നമ്മള് മേപ്പോട്ട് ശ്വാസം വലിച്ച് കണ്ണും വിരുത്തി അവനെ അടിമുടി നോക്കി...അതൊക്കെ കണ്ടിട്ട് ഇളിക്കാണ് പന്നി... "സർപ്രൈസ് ഒക്കെ തരാം...ബട്ട്‌ അതിന് മുൻപ് എനിക്ക് നിന്റെ സമ്മതം വേണം..." എന്ന് ആദം പറഞ്ഞത് കേട്ട് നമ്മള് സമ്മതോ എന്ന് ചോദിച്ചപ്പോ അവനൊന്ന് സൈറ്റ് അടിച്ച് കാണിച്ച് പുറകിലുള്ളവരെ നോക്കി ചിരിച്ചു...അത് കണ്ട് നമ്മളും പുറകിലേക്ക് നോക്കിയപ്പോ അഞ്ചെണ്ണവും നമ്മളെ ഉപ്പച്ചിയുമൊക്കെ പൂച്ചക്കണ്ണനെ നോക്കി ഓൾ ദി ബെസ്റ്റ് എന്ന് കൂവി...അത് കേട്ട് നമ്മള് എന്തിന് എന്നാ മട്ടിൽ പുരികം ചുളുക്കി അഞ്ചെണ്ണത്തെ നോക്കിയപ്പോ ഒക്കെ നമ്മളെ നോക്കി ചിരിച്ചെങ്കിലും ഷാലു പുരികം കൊണ്ട് മുന്നോട്ട് നോക്കാൻ പറഞ്ഞ് ആക്ഷൻ കാണിച്ചപ്പോ നമ്മള് അവളെയൊന്ന് നോക്കി മുന്നോട്ട് നോക്കിയതേ നമ്മക്ക് ഓർമയുള്ളൂ... നമ്മക്ക് മുന്നിലായി എണ്ണിത്തീർക്കാൻ പറ്റാത്തത്ര റെഡ് ഹാർട്ട്‌ ബലൂൺസിന്റെ ഒരു കൂട്ടം തന്നെ പിടിച്ച് നിക്കുന്ന നമ്മളെ പൂച്ചക്കണ്ണനെ കണ്ട് നമ്മളെ വയറിലൂടെ ഒരാളൽ പോയി...അതിന്റെ എഫെക്റ്റെന്നോണം നമ്മളൊന്ന് പുറകിലേക്ക് തെന്നിയപ്പോഴേക്കും ഉപ്പച്ചി നമ്മളെ പുറത്തൊന്ന് താങ്ങി തന്നു... അതോണ്ട് നമ്മള് വീഴാതെ മുന്നോട്ട് നിന്ന് തൊള്ളേം തുറന്ന് ആദമിനെ നോക്കി നിന്നപ്പോ അവൻ വശ്യമായി ചിരിച്ച് നിലത്ത് രണ്ട് മുട്ടും കുത്തിയിരുന്നു...അത് കണ്ട് നമ്മളൊന്ന് ഞെട്ടി വാ പൊത്തി പിടിച്ചപ്പോഴേക്കും ആദം ചിരിച്ചോണ്ട് നമ്മളെ നേരെയൊരു ചോദ്യം തൊടുത്തു വിട്ടു... *"Are you ready to marry me now? "* എന്ന് പൂച്ചക്കണ്ണൻ എല്ലാവർക്കും കേൾക്കും വിധം ചോദിച്ച ചോദ്യം ഒരമ്പ്‌ കണക്കെ കൃത്യം നമ്മളെ നെഞ്ചിൽ വന്നു കൊണ്ടു...അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്നറിയാതെ ഒരു മരവിപ്പോടെ നമ്മളാ നിർത്തം തുടർന്നപ്പോ വീണ്ടും ആദം അതേ ചോദ്യം തന്നെ ആവർത്തിച്ചു.. അത് കേട്ട് നമ്മള് സ്വബോധമണ്ഡലത്തിലേക്ക് തിരിച്ചു വന്നപ്പോ ശെരിക്കും പറഞ്ഞ നമ്മളെ കയ്യും കാലുമൊക്കെ തണുത്ത് നമ്മക്ക് അറ്റാക്ക് വരുന്ന പോലെയൊക്കെ തോന്നിയെങ്കിലും നമ്മക്ക് ഇനിയും കുറെ ജീവിക്കാൻ ഉള്ളത് കൊണ്ട് കൈകാലുകളുടെ തണുപ്പൊന്നും നോക്കാതെ നമ്മള് ആദമിനെ തന്നെ ഇമ ചിമ്മാതെ നോക്കിയിട്ട് ഉപ്പച്ചിയെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു... നമ്മളെ ഈ പുഞ്ചിരി സമ്മതം ചോദിച്ചുള്ള പുഞ്ചിരിയാണെന്ന് തോന്നിയത് കൊണ്ടാവണം ഉപ്പച്ചി പുഞ്ചിരിച്ചു തലയാട്ടിയ ഉടനെ തന്നെ നമ്മള് ചിരിച്ചോണ്ട് പൂച്ചക്കണ്ണനെ നോക്കി തലയാട്ടി... *"YES.."* എന്ന് നമ്മള് വെറും മൂന്നക്ഷരത്തിൽ അവന് മറുപടി കൊടുത്തതും പുറകിൽ നിക്കുന്ന അഞ്ചെണ്ണവും കൂവി വിളിച്ച് നിർത്താതെ കയ്യടിക്കാൻ തുടങ്ങി...അതൊക്കെ കേട്ട് നമ്മക്ക് ചിരിയും കരച്ചിലുമൊക്കെ ഒപ്പം വന്നിട്ട് എന്താ ചെയ്യാ എന്നറിയാതെ നമ്മള് പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ ചിരിച്ചോണ്ട് ബലൂൺസിന്റെ കെട്ട് നമ്മളെ നേരെ നീട്ടിയപ്പോ നമ്മള് ചിരിച്ചോണ്ട് അത് വാങ്ങി... അപ്പൊത്തന്നെ പുറകിലെ ആർപ്പും വിളിയും ഒന്നൂടെ കൂടിയപ്പോഴേക്കും ആദം നിലത്ത് നിന്ന് എണീറ്റ് ജീനിലെ പൊടിയൊക്കെ തട്ടി കളഞ്ഞ് നമ്മളെ നോക്കി രണ്ട് കണ്ണും അടച്ചു കാണിച്ചപ്പോ നമ്മക്ക് അവന്റെ അടുത്തേക്ക് പോവാൻ വേണ്ടി ഷാലുനെ നോക്കിയപ്പോ പെണ്ണ് ഓടി വന്ന് നമ്മളെ കയ്യിലെ ബലൂൺസ് വാങ്ങി കൊണ്ട് പോയി എന്തൊക്കെയോ ചെയ്യാൻ തുടങ്ങി... എന്നാ നമ്മളതൊന്നും നോക്കാതെ പൂച്ചക്കണ്ണനെ ഉറ്റു നോക്കി അവനെ ഇടിച്ചു കേറി കെട്ടിപിടിച്ചതും അവനും നമ്മളെ തിരിച്ചു കെട്ടിപിടിച്ചു... ആ നിർത്തം കുറെ സമയം തുടർന്നു പോവുന്നത് കണ്ട് പുറകിൽ നിന്ന് ഓരോരുത്തരുടെ വക ഒരുപാട് കമന്റ്സ് വന്നെങ്കിലും ഇപ്പൊ നമ്മക്ക് ലോകം മൊത്തം നമ്മളെ കൈക്കുള്ളിലുള്ളതിനേക്കാളേറെ സന്തോഷമായത് കൊണ്ട് നമ്മള് അവരുടെയൊന്നും വാചകമടി കേൾക്കാൻ നിക്കാതെ പൂച്ചക്കണ്ണനെ ഇറുക്കി പിടിച്ച് അവന്റെ മുഖത്തേക്ക് നോക്കി... അപ്പൊ അവൻ നമ്മളെ ഇമ ചിമ്മാതെ നോക്കുന്നത് കണ്ട് നമ്മള് പുരികം പൊക്കി എന്തേന്ന് ചോദിച്ചപ്പോ അവൻ നമ്മളെ മുഖത്തിന് നേരെ കുറച്ച് നീങ്ങി വന്നു... "ഇനി നമ്മുക്ക് ലീഗലി മാര്യേജ് ചെയ്താലോ..." എന്ന് ആദം ചോദിച്ചപ്പോ നമ്മക്കതിലെന്തോ ഉടായിപ്പ് മണത്തിട്ട് നമ്മള് ചുറ്റും കണ്ണ് പരതിയതും നമ്മക്ക് സൈഡിലായി കുറച്ച് ദൂരെ രജിസ്റ്റർ ഓഫീസ് എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നത് കണ്ട് നമ്മള് ചിരിച്ചു തലയാട്ടി കൊടുത്തു... അപ്പൊത്തന്നെ പൂച്ചക്കണ്ണൻ നമ്മളെ കയ്യും പിടിച്ച് രജിസ്റ്റർ ഓഫീസ് ലക്ഷ്യം വെച്ച് നടന്നപ്പോ ഞങ്ങൾക്ക് പുറകിലായി തന്നെ ബാക്കിയുള്ളവരും വന്നോണ്ടിരുന്നു... നടത്തിനൊടുവിൽ ഓഫീസിന് മുന്നിൽ എത്തിയപ്പോ ആദം നമ്മളെയൊന്ന് നോക്കിയിട്ട് കോർത്തിട്ട കൈ എടുത്ത് മാറ്റി നമ്മളെ ഷോൾഡറിലേക്ക് വെച്ച് നമ്മളെ അവനിലേക്ക് ചേർത്ത് പിടിച്ച് ഓഫീസിനുള്ളിലേക്ക് കയറിയതും ആദം നമ്മളോട് അവിടെ കണ്ട ചെയറിൽ ചെന്നിരിക്കാൻ പറഞ്ഞു... അവൻ പറഞ്ഞ പാടെ തന്നെ നമ്മള് തലയാട്ടി കൊടുത്ത് ചെയറിൽ ഇരുന്ന് ആദമിനെ നോക്കിയപ്പോ അവൻ അവിടെത്തെ ഓഫീസറോട് ചിരിച്ചോണ്ട് സംസാരിക്കാണ്...അയാളും അതുപോലെ അവനോടും ചിരിച്ച് സംസാരിക്കുന്നതൊക്കെ നമ്മള് ദീർഘവീക്ഷണം നടത്തി കൊണ്ടിരിക്കെ പെട്ടന്ന് ആരോ നമ്മളെ അടുത്ത് വന്നിരുന്നു... അപ്പൊത്തന്നെ നമ്മള് ആരാ ആളെന്നറിയാൻ വേണ്ടി നോക്കിയപ്പോ ഷാലുവാണ്...അവള് നമ്മളെ നോക്കി വല്ലാത്തൊരു ഇളി ഇളിക്കുന്നത് കണ്ട് നമ്മള് എന്തേടി എന്ന് ചോദിച്ചപ്പോ അവള് നമ്മളെ കയ്യിൽ പിടിച്ചു... "പേടിയുണ്ടോ ജുബി..." "അതിന് പേടിക്കാൻ മാത്രം ഞാൻ പ്രസവിക്കാനൊന്നുമല്ലല്ലോ പോവുന്നത്...ജസ്റ്റ്‌ ഒരു ഒപ്പിടാനല്ലേ..." എന്ന് നമ്മള് തക്കതായ മറുപടി അവൾക്ക് കൊടുത്തപ്പോ അവള് ആണല്ലേ എന്ന് പറഞ്ഞ് അവിഞ്ഞു ചിരിച്ചത് കണ്ട് നമ്മക്ക് പെട്ടന്നൊരു കാര്യം ഓർമ വന്നതും നമ്മള് അവളെ നേരെ തിരിഞ്ഞിരുന്നു... "അല്ല ഷാലു...നീ ഇല്ലത്തിൽ നിന്ന് എപ്പോഴാ സിദ്ധുന്റെ കൂടെ ഇവിടെ എത്തിയത്..." എന്ന് നമ്മള് ചോദിച്ചപ്പോ അവള് നമ്മളെ നോക്കിയൊരു ദീർഘ ശ്വാസം വിട്ടു... "അതൊന്നും പറയണ്ട മോളെ...നിങ്ങള് പോയി കഴിഞ്ഞില്ലേ...അപ്പൊ ഞാനും അമ്മയും വീട്ടിൽ കയറാൻ നേരം തന്നെ റോഷന്റെ കാർ തിരിച്ചു വന്ന് ജീവ അർജന്റ് ആയി നമ്മക്കൊരു സ്ഥലം വരെ പോവണമെന്ന് പറഞ്ഞ് ഒന്നും പറയാതെ എന്നെ അവിടെന്ന് പൊക്കിയതാ...അതും ആ സാരി പോലും അഴിച്ചു വെക്കാതെ...കാറിൽ ഇരുന്ന് ഞാൻ എങ്ങോട്ടാ എന്നൊക്കെ ചോദിച്ചെങ്കിലും അവറ്റകളൊക്കെ എത്തുമ്പോ കാണാ എന്ന് പറഞ്ഞ് പോവുന്ന വഴി ഏതോ ഒരു ഷോപ്പിംഗ് മാളിൽ കയറി എന്റെ ഡ്രസ്സ്‌ ചേഞ്ച്‌ ആക്കിപ്പിച്ചു...ഡ്രെസ്സൊക്കെ മാറി പുറത്തിറങ്ങിയപ്പോഴുണ്ട് സിദ്ധു കാറിൽ ഇരിക്കുന്നു...പിന്നെ സിദ്ധു ആണ് എനിക്ക് എല്ലാം വിശദമായി പറഞ്ഞ് തന്നത്...എന്തായാലും നിന്റെ ആ വലിയ വിഷമം മാറാൻ പോവല്ലേ...ഇനി നിനക്ക് ധൈര്യത്തോടെ ആരോടും പറഞ്ഞൂടെ നീ ആദമിന്റെ പെണ്ണാണെന്ന്..." എന്ന് ഷാലു നമ്മളെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞപ്പോ നമ്മളൊന്ന് ചിരിച്ചിട്ട് ചുറ്റും നോക്കിയപ്പോ ഉപ്പച്ചി സിദ്ധുവിനോടും ചുരുളമുടിയനോടും സംസാരിക്കുകയാണ്..ജീവയും സനയും തിരക്കിട്ട് ആരൊക്കെയോ വിളിക്കുന്നു ചുരുളമുടിയന്റെ അടുത്തേക്ക് പോവുന്നു അവനോട് എന്തൊക്കെയോ പറയുന്നു വീണ്ടും ഫോൺ വിളിക്കുന്നു... അതൊക്കെ നമ്മളൊരു സംശയത്തിന്റെ നിഴലിലൂടെ നോക്കി നിക്കുന്ന നേരത്ത് നമ്മളെ പൂച്ചക്കണ്ണൻ നമ്മളെ അടുത്തേക്ക് വരുന്നുണ്ടെന്ന് അവന്റെ പെർഫ്യൂമിന്റെ മണത്തിൽ നിന്നും നമ്മക്ക് ക്ലിക്കായപ്പൊ നമ്മള് മുന്നിലേക്ക് നോക്കി... അപ്പൊ ആദം പുഞ്ചിരിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്ന് കൈ നീട്ടിയപ്പോ നമ്മള് പല്ലിളിച്ചോണ്ട് അവന്റെ കൈ പിടിച്ച് എണീറ്റു...അപ്പൊത്തന്നെ അവൻ നമ്മളെയും കൂട്ടി ഓഫീസറുടെ അടുത്തേക്ക് ചെന്ന് അയാളുടെ മുന്നിൽ നിന്നപ്പോ അയാള് ഏതൊക്കെയോ ലെഡ്ജറുകൾ മറിച്ചു നോക്കുന്നതിനിടയിൽ മൂക്കിൽ വെച്ച കണ്ണടക്ക് മുകളിലൂടെ നമ്മളെയും ശേഷം ആദമിനെയും നോക്കി പുഞ്ചിരിച്ചു... അതിന് തിരിച്ചെന്നോണം നമ്മളും പുഞ്ചിരിച്ചു കൊടുത്തപ്പോഴേക്കും അയാള് മേശയിൽ വെച്ച അഞ്ചാറ് ലെഡ്ജറിൽ നിന്നും ഒന്നെടുത്ത് തുറന്ന് ഒരൊഴിഞ്ഞ പേജ് എടുത്ത് ഫോണിൽ നോക്കി എന്തൊക്കെയോ കുത്തി കുറിച്ചോണ്ടിരുന്നു... അതെന്താണെന്നറിയാനുള്ള തൊരകൊണ്ട് നമ്മള് അയാളെഴുതുന്നത് സൂം ചെയ്ത് നോക്കിയപ്പോഴാണ് മനസിലായത് അയാള് നമ്മളുടെയും പൂച്ചക്കണ്ണന്റെയും പേരും ഇനീഷ്യലും അങ്ങനെ അതും ഇതൊക്കെ എല്ലാം എഴുതാണെന്ന്... "ഇഷാജുബിക്ക് സാക്ഷിയായിട്ട് ആരാണുള്ളത്...? " എല്ലാം എഴുതി പിടിപ്പിച്ച ശേഷം ഓഫീസർ നമ്മളെ നോക്കി ഉച്ചത്തിൽ ചോദിച്ചപ്പോ നമ്മളെ കണ്ണ് ആ ഹാൾ മുഴുവൻ പരതി..അപ്പൊത്തന്നെ ഉപ്പച്ചി നമ്മളെ അടുത്തേക്ക് വരുന്നത് കണ്ട് നമ്മള് പുഞ്ചിരിച്ചോണ്ട് ഓഫീസറെ നോക്കിയപ്പോ അയാള് ഉപ്പച്ചിയെ നോക്കി പുഞ്ചിരിച്ചു ആദമിന്റെ നേരെ തിരിച്ചു... "നിന്റെ സാക്ഷി ഞാൻ തന്നെ ആവേണ്ടി വരുമല്ലേ..." എന്നയാൾ ചെറു രീതിയിൽ കളിയാക്കി ആദമിനോട് ചോദിച്ചപ്പോ അവന് മുടിയിൽ കൈ വെച്ച് പല്ലിളിച്ചു...അത് കണ്ട് അയാൾ തലയാട്ടിയിട്ട് ലെഡ്ജർ നമ്മളെ നേരെ തിരിച്ചു വെച്ച് നമ്മളെ പേരിന് താഴെ ഒപ്പിടാൻ പറഞ്ഞപ്പോ നമ്മള് നല്ല മൊഞ്ചിൽ തന്നെ ഒപ്പിട്ടു കൊടുത്തു... അത് കഴിഞ്ഞ് സാക്ഷി എന്നാ നിലക്ക് ഉപ്പച്ചിയും ജീവിതാവസാനം വരെ എല്ലാം കൊണ്ടും നമ്മളെ ഭർത്താവ് ആവാം എന്നാ നിലക്ക് ആദവും അവന്റെ സാക്ഷി എന്നാ നിലക്ക് ഓഫീസറും ഒപ്പ് വെച്ച് ലെഡ്ജർ അടച്ചു വെച്ചു... ലെഡ്ജർ അടച്ചതോടൊപ്പം തന്നെ നമ്മളെ ചുണ്ടിൽ പെട്ടന്നൊരു പുഞ്ചിരി വിരിഞ്ഞു...അപ്പോഴേക്കും സിദ്ധു എവിടെന്നോ രണ്ട് റെഡ് റോസ് ബൊക്കെയും സിമ്പിളായ റെഡ് റോസ് പൂമാലയും കൊണ്ട് ഓടി വന്ന് ഞങ്ങളെ അടുത്ത് നിന്നു... "ദേ...രണ്ടാളും ഇതങ്ങു പിടിച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് കൊടുത്തേ..." എന്ന് പറഞ്ഞ് സിദ്ധു നമ്മളെ കയ്യിലേക്കും പൂച്ചക്കണ്ണന്റെ കയ്യിലേക്കും ഓരോ പൂമാല തന്നപ്പോ നമ്മളും പൂച്ചക്കണ്ണനും ഇതൊക്കെ എന്തിനാ എന്ന് ഒപ്പം ചോദിച്ചു...അത് കേട്ട് സിദ്ധു ചിരിച്ചോണ്ട് എല്ലാം വേണം എന്ന് പറഞ്ഞ് നമ്മളോട് ഇട്ട് കൊടുക്കാൻ പറഞ്ഞപ്പോ നമ്മള് പൂച്ചക്കണ്ണനെ നോക്കി... അപ്പൊ അവൻ പുരികം പൊക്കി കളിച്ചു ഇടാൻ പറഞ്ഞ് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചപ്പോ നമ്മളൊന്ന് തലയാട്ടിയിട്ട് പൂമാല അവന്റെ കഴുത്തിലേക്ക് ഇടാൻ പോയതും ആദം തല സൈഡിലേക്ക് ചെരിച്ചു... അത് കണ്ട് കുറെ എണ്ണകൾ ഒപ്പം പൊട്ടിചിരിച്ചെങ്കിലും നമ്മളതൊന്നും മൈൻഡ് ചെയ്യാതെ ആദമിനെ കണ്ണ് കൂർപ്പിച്ചു നോക്കി വീണ്ടും പൂമാല ഇടാൻ പോയപ്പോ അവൻ തല മറ്റൊരു സൈഡിലേക്ക് തിരിച്ചത് കണ്ട് ദേഷ്യം വന്നപ്പോ നമ്മള് നമ്മളെ കയ്യിലുള്ള പൂമാല നമ്മളെ കഴുത്തിലേക്ക് തന്നെയിട്ടു... എന്നിട്ട് പൂച്ചക്കണ്ണനെ നോക്കി ചുണ്ട് കോട്ടിയതും എല്ലാവരും കൂടെ പൊട്ടിച്ചിരിച്ചു നമ്മളെ പൂച്ചക്കണ്ണനെ കളിയാക്കാൻ തുടങ്ങിയപ്പോ നമ്മള് അവന്റെ കയ്യിലെ പൂമാല വാങ്ങി അവന്റെ കഴുത്തിലേക്ക് ഇട്ടു കൊടുത്തു... അപ്പൊത്തന്നെ അവൻ ചിരിച്ച് കാണിച്ച് നമ്മളെ അവനിലേക്ക് ചേർത്ത് പിടിച്ച് ബാക്കിയുള്ളവരെ നോക്കി കൊഞ്ഞനം കുത്തി കൊടുത്തു... അതിന് കുറെ കൊഞ്ഞനം കുത്തലുകൾ ഏറ്റു വാങ്ങി നിൽക്കേ സിദ്ധു ഞങ്ങൾ രണ്ടുപേരുടെയും നേരെ ബൊക്കെ നീട്ടിയപ്പോ ഞങ്ങളത് ചിരിച്ചോണ്ട് വാങ്ങി... അങ്ങനെ നീണ്ട നേരത്തെ കോപ്രായങ്ങളൊക്കെ കഴിഞ്ഞ് നമ്മള് ഉപ്പച്ചിയെ നോക്കി പുഞ്ചിരിച്ചപ്പോ മൂപ്പര് എപ്പോഴെത്തെയും പോലെ പ്രസന്നമായി പുഞ്ചിരിച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് നമ്മളെയൊന്ന് നോക്കി ആദമിന്റെ കയ്യിൽ പിടിച്ചു... "മോനോട് ഞാൻ പ്രത്യേകമായി ഒന്നും പറയേണ്ട ആവശ്യമില്ല...നിങ്ങളെ രണ്ട് പേരെയും കുറച്ച് നേരം നോക്കി നിന്നപ്പൊത്തന്നെ നിങ്ങൾ തമ്മിലുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ട്...എന്നാലും ജുബിയുടെ ഉപ്പ എന്നാ നിലയിൽ ഒന്നും പറയാതെ വെറുതെ പോവാനും എനിക്ക് കഴിയില്ല... ജുബി ശെരിക്കും ഒരു പാവമാണ്...ഈ പുറമേ കാണുന്ന ദേഷ്യവും വാശിയുമൊക്കെ അവൾക്കുണ്ടെങ്കിലും എന്റെ മക്കളിൽ വെച്ച് ജുബിയാണ് ഏറ്റവും പാവം...പിന്നെ ഞാൻ പറയാതെ നിനക്ക് അറിയുന്നുണ്ടാവും...എന്ത് പറഞ്ഞാലും അവള് പെട്ടന്ന് കരയും...അതൊരിക്കലും സങ്കടം കൊണ്ടാണെന്നൊന്നും വിചാരിക്കരുത്...കുരുട്ടുബുദ്ധിയുടെ രാജകുമാരിയ ഇവൾ...ആരെങ്കിലും വഴക്ക് പറഞ്ഞ അത് കൂടുതൽ സമയം കേൾക്കാതിരിക്കാൻ വേണ്ടിയാണ് അവള് പെട്ടന്ന് കണ്ണ് നിറക്കുന്നത്...അതിന് ഇവൾക്കെവിടെന്ന ഇത്ര കണ്ണീരെന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്...അത്പോലെ അവള് നിന്റെയടുത്തും കരഞ്ഞു കാണിക്കാണേൽ വെറുതെ വിടണ്ട...നല്ലോണം കൊടുത്തേക്കണം...അതിനുള്ള എല്ലാ അവകാശവും ഇവളുടെ ഉപ്പ എന്നാ നിലയിൽ ഞാൻ നിനക്ക് തരാം..." *"ഉപ്പച്ചി..."* നമ്മളെ അധോലോക കള്ളത്തരം വെളിയിലേക്ക് കൊണ്ട് വന്നോണ്ടിരിക്കുന്ന ഉപ്പച്ചിയെ നോക്കി നമ്മള് അലറിയതും മൂപ്പര് നമ്മളെ തുറിച്ചു നോക്കി... "നീ അലറുകയൊന്നും വേണ്ട...ഉള്ളത് തന്നെയല്ലേ ഞാൻ പറയുന്നത്...പിന്നെ എനിക്ക് മോനോട് പറയാനുള്ളത്...ഇവളെ നന്നായി ശ്രദ്ധിക്കണം...അത് പറയേണ്ട ആവശ്യമൊന്നുമില്ലങ്കിലും എന്റെയൊരു സമാധാനത്തിന് വേണ്ടി പറയാണ്...ഒരുപാട് കൊഞ്ചിച്ചാ ഇവളെ വളർത്തിയത്...അതിന്റെ എല്ലാത്തര കുറുമ്പും അവൾക്ക് ഇപ്പോഴുമുണ്ട്...അതൊക്കെ ഒരു തമാശയായി കണ്ട മതി..." എന്നൊക്കെയും ഉപ്പച്ചി നമ്മളെ പറ്റി ആദമിന് പറഞ്ഞ് കൊടുക്കുന്നത് കണ്ട് നമ്മള് ഇമ ചിമ്മാതെ ഉപ്പച്ചിയെ തന്നെ നോക്കി നിന്നു...ഇതെല്ലാം പറയുമ്പോഴും ഉപ്പച്ചിയുടെ കൺകോണിൽ ചെറു തോതിൽ കണ്ണീര് വരുന്നത് കണ്ട് നമ്മളെ ഉള്ളമൊന്ന് നൊന്തു... അത്കൊണ്ടോ എന്തോ നമ്മളെ ചങ്കിൽ ആരോ അമർത്തി പിടിക്കുന്ന വേദന തോന്നിയപ്പോ നമ്മള് ആദമിന്റെ തോളിലേക്ക് തല ചായ്ച്ചു വെച്ചപ്പോ അവൻ നമ്മളെ ഷോൾഡറിലെ പിടി ഒന്നമർത്തി... "അങ്കിൾ...ശെരിക്കും ജുബിയെ ഞാൻ വെറുമൊരു ദേഷ്യത്തിന്റെ പുറത്ത് നിങ്ങളിൽ നിന്നൊക്കെ തട്ടിയെടുത്തതാ...അതിന് എന്നെക്കാൾ കൂടുതൽ വേദനിച്ചതും ജുബിയ...ഞാൻ കാരണം അവൾക്ക് നിങ്ങളുടെ ആകെ ചീത്തപേരായി...ആ ചീത്തപ്പേര് എങ്ങനെ ഇല്ലാതാക്കുമെന്നൊന്നും എനിക്കറിയില്ല...പക്ഷേ ഞാൻ അങ്കിളിനു വാക്ക് തരാം...എന്റെ കൂടെ ജുബി എത്രകാലം ഉണ്ടാവുന്നോ ആ കാലമത്രയും അവളൊരിക്കലും സങ്കടപെടില്ല...അതിനൊരിട ഞാൻ അറിഞ്ഞു കൊണ്ട് വരുത്തില്ല...കാരണം അങ്കിളിനെന്ന പോലെ ജുബി എനിക്ക് ഒരുപാട് പ്രിയപെട്ടതാ..." എന്ന് ആദം നമ്മളെ മുഖത്തേക്ക് നോക്കി പറഞ്ഞത് കേട്ട് നമ്മളൊന്ന് പുഞ്ചിരിച്ചു..അത് കണ്ട് അവനും തിരിച്ചു പുഞ്ചിരിച്ചു ഉപ്പച്ചിയുടെ നേരെ തിരിഞ്ഞു... "സോ ജുബി എപ്പോഴും എന്റെ കൂടെ സന്തോഷമായി തന്നെയിരിക്കും...ഇത് ഞാൻ അങ്കിളിന് തരുന്ന വാക്കാണ്..." എന്ന് ആദം ഉപ്പച്ചിയോടായി പറഞ്ഞപ്പോ മൂപ്പര് പുഞ്ചിരിച്ചു നമ്മളുടെയും ആദമിന്റെയും നെറ്റിയിൽ ചുംബിച്ചു... "രണ്ടാളും സന്തോഷായിരിക്ക്...എനിക്ക് പെട്ടന്ന് പോവണം...കടയിൽ ഒരുപാട് തിരക്കുള്ളതാ...ഇനിയും നിങ്ങൾക്ക് മറ്റൊരു പരിപാടികളൊന്നുമില്ലങ്കിൽ നമ്മുക്ക് ഇറങ്ങാം..." എന്ന് ഉപ്പച്ചി പറഞ്ഞ് ഇരിപ്പിടത്തിന്റെ അങ്ങോട്ട്‌ നടന്നു പോയപ്പോ നമ്മളത് നോക്കിയിട്ട് ആദമിന്റെ ഷോൾഡറിൽ ഉമ്മ വെച്ച് തല വെച്ച് കിടന്നു... _______________________________________ നമ്മള് മനസ്സിൽ വിജാരിച്ച പോലെ തന്നെ എല്ലാം കഴിഞ്ഞ സംതൃപ്തിയിൽ ഇറങ്ങാൻ നിൽക്കേ ഓഫിസർക്ക് നമ്മളെ വക ക്യാഷ് കൊടുത്തപ്പോ അയാൾ കുറെ വേണ്ട എന്ന് പറഞ്ഞെങ്കിലും നമ്മള് നിർബന്ധിച്ചപ്പോ അയാൾ വാങ്ങി വെച്ചു.. എന്നിട്ട് നമ്മള് അയാൾക്ക് കൈ കൊടുത്ത് സ്‌പെക്സ് എടുത്ത് വെച്ചിട്ട് ജുബിയെ നോക്കിയപ്പോ അവള് അവളുടെ ഫ്രണ്ട്സിനോട്‌ സൊള്ളി കൊണ്ടിരിക്കാ... അതിനപ്പുറത്ത് തന്നെ സിദ്ധുവും റോഷനും നിർത്താതെ ഫോൺ വിളിച്ച് ആരോടൊക്കെയോ ചൂടായി സംസാരിക്കുന്നത് കണ്ട് എന്തോ പ്രശ്നമുണ്ടെന്ന് നമ്മക്ക് തോന്നിയപ്പോ നമ്മള് അവരുടെ അടുത്തേക്ക് ചെന്നതും സിദ്ധു പെട്ടന്ന് വിളിച്ചോണ്ടിരിക്കുന്ന കാൾ കട്ട്‌ ചെയ്ത് നമ്മളെ നേരെ തിരിഞ്ഞു നിന്നു... "ആദം...കാര്യങ്ങളൊക്കെ ആകെ സീൻ ആയിരിക്ക...നിന്റെയും ജുബിയുടെയും രജിസ്റ്റർ മാര്യേജ് എങ്ങനെയോ ലീക്കായിട്ടുണ്ട്...അതറിഞ്ഞാപ്പാടെ തന്നെ കുറെ ന്യൂസ്‌ റിപ്പോർട്ടെഴ്സ്സും മീഡിയാസും ഓഫീസിന്റെ പുറത്തും മുബാറക് വില്ലയിലും തടിച്ചു കൂടിയിട്ടുണ്ടെന്ന് പറഞ്ഞ് കാൾ വന്നോണ്ടിരിക്ക..." "What...? ഇതെങ്ങനെ ലീക്കായി...അത്രയും സീക്രട്ടായിട്ടല്ലേ നമ്മളിത്രയൊക്കെയും ചെയ്‍തത്...അതും നമ്മുടെ സിറ്റിയിൽ നിന്നും ഇത്രയൊക്കെ വിട്ടുള്ള ഓഫീസിൽ വന്നിട്ടും...ഇതെങ്ങനെ സംഭവിച്ചു..." എന്ന് നമ്മള് ഒന്നും മനസ്സിലാവാതെ അവരോട് ചോദിച്ചപ്പോ തന്നെ സിദ്ധുവിന്റെ ഫോണിലേക്ക് തുരെ തുരെ കാൾ വന്നോണ്ടിരുന്നപ്പോ അവന് ദേഷ്യം സഹിക്കവയ്യാതെ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി... "ഇപ്പൊ അതൊന്നും ആലോചിക്കാനുള്ള സമയമല്ല ആദം...നീയും ജുബിയും ഇവിടെ നിന്ന് എങ്ങനെ പുറത്ത് കടക്കും...നിങ്ങൾ വെളിയിലേക്ക് ഇറങ്ങുന്നതും കാത്ത് നീക്കുകയാണ് മീഡിയാസ്...അവർക്കിപ്പോ കിട്ടിയിരിക്കുന്ന ഏറ്റവും വലിയ ന്യൂസ്‌ ആണല്ലോ ഇത്...അതെന്തായാലും അവർ കൊട്ടിയാഘോഷിക്കും..." "Yah...you're correct...ബട്ട്‌ എന്തൊക്കെയായാലും ഇന്നല്ലെങ്കിൽ നാളെ ഈ സത്യങ്ങളൊക്കെ എല്ലാവരുമറിയും...അതെപ്പോഴാണെങ്കിലും അറിയേണ്ടതല്ലേ....ഇപ്പൊത്തന്നെ കാര്യങ്ങൾ ഇത്രവഷളായ സ്ഥിതിക്ക് നീയും ജുബിയും മീഡിയക്ക് മുന്നിലേക്ക് ഇറങ്ങുന്നതാവും നല്ലത്..."റോഷൻ... "Are you mad...യാതൊരു സെക്യൂരിറ്റിയുമില്ലാതെ ഇവര് രണ്ട് പേരും മീഡിയക്ക് മുന്നിലേക്ക് ഇറങ്ങാനോ...എന്നാ ജുബിയെയും ആദമിനെയും തിരിച്ചു കിട്ടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...ആദം മാരീഡ് ആയെന്ന് അറിഞ്ഞത് മുതൽ തേനീച്ച കൂടിന് കല്ലടിഞ്ഞ പോലെ ഇളകി നിക്കുന്നത് ഇവന്റെ ഫാൻസാണ്...ഈ മാര്യേജിനെ പറ്റിയുള്ള ഒരു കാര്യവും ആദം സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യാത്തത് കൊണ്ട്തന്നെ അവർക്കൊക്കെ ഇതൊരു ഷോക്ക് ആണ്...അതോണ്ട് ഇവരെ രണ്ട് പേരെയും അടുത്ത് കിട്ടിയാൽ ഇവന്റെ ഫാൻസ്‌ കണ്ണും മൂക്കുമില്ലാതെ ഇളകി വരും..." എന്ന് സിദ്ധു റോഷനോട് പറഞ്ഞത് കേട്ട് നമ്മക്കത് ശെരിയാണെന്ന് തോന്നിയെങ്കിലും പക്ഷേ ഇപ്പൊ മീഡിയക്ക് മുന്നിലേക്ക് ഇറങ്ങുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് നമ്മക്ക് ശെരിക്ക് അറിയാവുന്നത് കൊണ്ട് നമ്മള് രണ്ടും കല്പ്പിച്ചു ജുബിയുടെ അടുത്തേക്ക് പോവാൻ നിന്നതും പെട്ടന്ന് റോഷനൊരു കാൾ വന്നു... അപ്പൊത്തന്നെ റോഷൻ കാൾ അറ്റൻഡ് ചെയ്ത് മാറി നിന്ന് സംസാരിച്ചു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് ചിരിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്നു... "ആദം...എന്റെ ഡാഡി റെക്കമെന്റ് ചെയ്ത ബോഡിഗാഡ്സ് ഇപ്പൊ പുറത്തും വില്ലയിലും വന്നിട്ടുണ്ട്...അതോണ്ട് നിങ്ങൾ രണ്ടുപേരും ധൈര്യമായി പുറത്തിറങ്ങിക്കോ...ബാക്കിയെല്ലാം അവര് നോക്കിക്കോളും..." എന്ന് റോഷൻ പറഞ്ഞത് കേട്ട് നമ്മള് ചിരിച്ചോണ്ട് അവന്റെ ഷോൾഡറിൽ തട്ടിയിട്ട് ജുബിയുടെ അടുത്തേക്ക് ചെന്നു... അവളാണെങ്കിൽ ഇതൊന്നുമറിയാതെ ചിരിച്ചു കളിച്ചു കത്തി വെച്ചോണ്ടിരിക്കാണ്...നമ്മള് അവളെ അടുത്ത് ചെന്ന് പുറത്തെ അവസ്ഥ ഇങ്ങനെയൊക്കെയാണെന്ന് പറഞ്ഞ് കൊടുത്തപ്പോ അവളെ കിളിയൊന്ന് പോയെങ്കിലും നമ്മള് കൂടെയുണ്ടെന്ന ധൈര്യത്തിൽ അവള് വരാമെന്ന് സമ്മതിച്ചപ്പോ നമ്മള് അവളെ കയ്യും പിടിച്ചു അവളുടെ ഉപ്പയുടെ അടുത്തേക്ക് നടന്നു... എന്നിട്ട് മൂപ്പരോട് ഇപ്പോഴത്തെ പുറത്തുള്ള സാഹചര്യമൊക്കെ പറഞ്ഞ് അവസാനമെന്നോണം നമ്മളും ജുബിയും മൂപ്പരെ കെട്ടിപിടിച്ച് യാത്ര പറഞ്ഞു... അത് കഴിഞ്ഞതും നമ്മള് സിദ്ധുവിനോടും റോഷനോടും പേർസണലായ കുറച്ച് കാര്യങ്ങൾ പറഞ്ഞ് പുറത്തെ കാര്യങ്ങളൊക്കെ നോക്കാൻ പറഞ്ഞിട്ട് നമ്മള് മാസ്ക് എടുത്ത് വെച്ച് മുഖം പാതിയും മറിച്ചിട്ട് ജാക്കറ്റിന്റെ ക്യാപ് എടുത്ത് തലയിലേക്ക് ഇട്ടു... എന്നിട്ട് ജുബിയെ നോക്കിയപ്പോ പെണ്ണ് വാ പൊളിച്ച് നമ്മളെ തന്നെ നോക്കി നിക്കാണ്...അവളുടെ ആ നോട്ടം കണ്ട് നമ്മള് സ്‌പെക്സ് താഴ്ത്തി സൈറ്റ് അടിച്ച് കൊടുത്തിട്ട് ജുബിയുടെ ഷാൾ എടുത്ത് അവളെ മുഖം ശെരിക്ക് മറച്ചു കൊടുത്ത് അവളെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങിയതും മുറ്റത്ത് തടിച്ചു കൂടി നിക്കുന്ന ആളുകളെയും മീഡിയാസിനെയും കണ്ട് നമ്മള് ജുബിയുടെ കയ്യിലെ പിടി മുറുക്കിയപ്പോ തന്നെ അവള് നമ്മളോട് ചേർന്നു നിന്നു... ഞങ്ങള് ഇറങ്ങാൻ കാത്തു നിന്ന പോലെ മീഡിയാസ് ഉന്തും തള്ളുമുണ്ടാക്കി ഏതോക്കെയോ സൈഡിൽ നിന്നും ഓരോരോ ചോദ്യങ്ങൾ ചോദിച്ചും നിർത്താതെ ഫോട്ടോ എടുക്കുന്നത് കണ്ടും നമ്മക്ക് പ്രാന്തിളകാൻ തുടങ്ങിയപ്പോ നമ്മള് ജുബിയെ നമ്മളിലേക്ക് കൂടുതൽ ചേർത്ത് പിടിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോ തന്നെ രണ്ട് മൂന്ന് ബോഡിഗാഡ്സ് വന്ന് ഞങ്ങൾക്ക് ചുറ്റും വളഞ്ഞു കൂടി ആൾക്കൂട്ടത്തെ പുറകിലേക്ക് ഉന്തി മാറ്റികൊണ്ടിരുന്നു... അതിനനുസരിച്ചു മുന്നിൽ വഴി വന്നോണ്ടിരുന്നപ്പോ നമ്മള് ആരുടേയും മുഖത്തേക്കൊന്നും നോക്കാതെ നിക്കാതെ ജുബിയെ നമ്മളിലേക്ക് എത്രത്തോളം ചേർത്ത് പിടിക്കാൻ പറ്റുന്നോ അത്രയും നമ്മള് ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു... പോവുന്ന വഴിയിലൊക്കെയും ആരൊക്കെയോ ഫോട്ടോ എടുത്തും ഓരോ ചോദ്യങ്ങൾ ചോദിച്ച് നമ്മളെ നേരെ മൈക്ക് നീട്ടിയെങ്കിലും ബോഡിഗാഡ്സ് അതെല്ലാം തട്ടി മാറ്റി ആളുകളെയൊക്കെ തള്ളി മറിച്ചു ഞങ്ങൾക്ക് വഴി കാണിച്ച് അവസാനം കാറിന് മുന്നിൽ എത്തിയപ്പോ നമ്മള് ഡോർ തുറന്ന് ജുബിയെ ആദ്യം കയറ്റി... എന്നിട്ട് നമ്മളും കയറിയിട്ട് ഡോർ അടച്ച് കാർ സ്റ്റാർട് ചെയ്തതും ഏതൊക്കെയോ മാരണങ്ങൾക്ക് നമ്മളെ കാറിന്റെ ഗ്ലാസ്സിലടക്കം മുട്ടാൻ തുടങ്ങിയപ്പോ ദേഷ്യം സഹിക്കവയ്യാതെ നമ്മള് മുന്നും പിന്നും നോക്കാതെ സ്പീഡിൽ കാറെടുത്തു... ______________________________________ ഇവിടെപ്പൊ എന്താ ഉണ്ടായേ...? നമ്മള് മനസ്സിൽ അതും ചോദിച്ച് അന്തം വിട്ട് കാറിന്റെ ഗ്ലാസിൽ തുരു തുരെ മുട്ടികൊണ്ടിരിക്കുന്ന മീഡിയക്കാരെ നോക്കുന്ന നേരത്ത് ആദം പെട്ടന്ന് ഹൈ സ്പീഡിൽ കാറെടുത്തു.... അപ്പൊത്തന്നെ നമ്മളൊന്ന് മുന്നോട്ട് തെറിച്ചെങ്കിലും മുന്നിൽ പിടിത്തം കിട്ടിയത് കൊണ്ട് പെട്ടന്ന് തന്നെ സീറ്റിൽ ചാരിയിരുന്ന് സീറ്റ് ബെൽറ്റ്‌ ഇട്ടു... എന്നിട്ട് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ മീഡിയക്കാരൊക്കെ കാറിന്റെ പിന്നാലെ ഓടി വരുന്നത് കണ്ട് ഇവർക്ക് വേറെ പണിയൊന്നുമില്ലേ എന്ന് സ്വയം ചോദിച്ച് നമ്മള് കാറിലേക്ക് ചാരിയിരുന്ന് കണ്ണൊന്നടച്ചു തുറന്നപ്പോഴേക്കും മുബാറക് വില്ലയുടെ മെയിൻ ഗെയ്റ്റിന്റെ അവിടെയെത്തിയതും ഗെയ്റ്റിന് മുന്നിൽ തടിച്ചു കൂടി നിക്കുന്ന കുറെ മോഡേൺ പെണ്ണുങ്ങളെയും മിഡീയക്കാരെയും കണ്ട് നമ്മള് വാ പൊളിച്ചെങ്കിലും ആദം അവരെ ചെവി കലക്കാൻ വേണ്ടി ഹോണിൽ അമർത്തി ഞെക്കി പിടിച്ചു.... അപ്പൊത്തന്നെ വൃത്തിക്കെട്ട ഹോർണിന്റെ ശബ്ദം കൊണ്ട് കുറെ എണ്ണങ്ങൾ ചെവി പൊത്തി മാറിയെങ്കിലും മീഡിയക്കാർ ഒരുളുപ്പുമില്ലാതെ കാറിന്റെ ഗ്ലാസ്സിലൂടെ ഫോട്ടോ എടുത്തോണ്ടിരുന്നപ്പോ നമ്മക്കെന്തോ അതൊക്കെ അരോചകമായി തോന്നിയപ്പോ നമ്മള് പെട്ടന്ന് ഷാൾ വെച്ച് മുഖം മൂടി... അപ്പോഴേക്കും ബോഡിഗാഡ്സ് ആളുകളെ തള്ളി മാറ്റി ഗൈറ്റ് തുറന്നതും ആദം അപ്പൊത്തന്നെ കാർ വില്ലക്കകത്തേക്കെടുത്ത് കംബോഡിൽ കൊണ്ട് നിർത്തി... എന്നിട്ട് നമ്മളോട് ഇറങ്ങാൻ പറഞ്ഞ് അവൻ ഇറങ്ങിയപ്പോ തന്നെ നമ്മളും പിന്നാലെ ഇറങ്ങിയതും ബോഡിഗാഡ്സ് കോമ്പോണ്ടിനുള്ളിലേക്ക് നുഴഞ്ഞു കയറിയ കുറെ എണ്ണങ്ങളെ പുറത്തിടുന്നത് കണ്ട് നമ്മക്ക് പാവം തോന്നി... അവരൊക്കെകൂടെ ആദം ആദം എന്ന് തൊണ്ട കീറി വിളിച്ച് കൂവുന്നത് കേട്ട് നമ്മള് അവരെ തന്നെ നോക്കി നിക്കുന്നതിനിടയിൽ പൂച്ചക്കണ്ണൻ നമ്മളെ കയ്യും പിടിച്ച് വില്ല ലക്ഷ്യം വെച്ച് സ്പീഡിൽ നടന്നപ്പോ നമ്മള് അവരിൽ നിന്നൊക്കെ മുഖം തിരിച്ചു ആദമിന്റെ കൂടെ നടന്നു... അവസാനം വില്ലക്കകത്തേക്ക് കയറി ഹാളിൽ എത്തിയതും ഹാളിലെ സോഫയിൽ എല്ലാവരും ഓരോരോ സൈഡിൽ ഇരുന്ന് ടെൻഷൻ പിടിച്ച് എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നതിനിടയിൽ പെട്ടന്ന് ഉമ്മി ഞങ്ങളെ നോക്കിയതും അപ്പൊത്തന്നെ സോഫയിൽ നിന്നും എണീറ്റു... ഉമ്മി എണീറ്റത് കണ്ട് ബാക്കിയുള്ളവർ ഉമ്മിയെ നോക്കി ശേഷം ഞങ്ങളെ നോക്കിയിട്ട് വാ പൊളിച്ച് എണീറ്റത് കണ്ട് ഇവർക്കൊക്കെ എന്താ പറ്റിയെ എന്നാലോചിച്ചു നിക്കുന്നതിനിടയിൽ ആദം നമ്മളെ തോണ്ടിയിട്ട് സൈഡിലേക്ക് ചൂണ്ടി കാണിച്ചപ്പോ നമ്മള് കാര്യമെന്തന്നറിയാൻ വേണ്ടി സൈഡിലേക്ക് നോക്കിയപ്പോ ടീവിയിൽ വെണ്ടയ്ക്ക അക്ഷരത്തിൽ ഫ്ലാഷ്ന്യൂസിൽ ഓടിക്കൊണ്ടിരിക്കുന്ന ടൈറ്റിൽ കണ്ട് നമ്മള് പൂച്ചക്കണ്ണന്റെ കയ്യിൽ പിടി മുറുക്കി... *•പ്രശസ്ത ഡാൻസറും ഡാൻസ് കൊറിയോഗ്രാഫറുമായ ആദം മുബാറക് വിവാഹിതനായി...•* എന്നാ കടുകട്ടി നിറത്തിലുള്ള ടൈറ്റിൽ കണ്ട് നമ്മള് വാ പൊളിച്ചപ്പോഴേക്കും ടീവിയിലുടനീളം നമ്മളും ആദവും രജിസ്റ്റർ ഓഫീസിൽ നിന്ന് ആളുകൾക്കിടയിലൂടെ ഇറങ്ങി പോവുന്നതിന്റെ വീഡിയോ വന്നത് കണ്ട് നമ്മക്ക് ചിരി പൊട്ടി വന്നെങ്കിലും നമ്മളത് കടിച്ച് പിടിച്ച് പൂച്ചക്കണ്ണന്റെ ചെവിയുടെ അടുത്തേക്ക് ഏന്തി വലിഞ്ഞു ചെന്നു... "പൂച്ചക്കണ്ണ...നമ്മള് ഫേമസ് ആയോ..." എന്ന് നമ്മള് ചിരി കടിച്ച് പിടിച്ച് അവന്റെ ചെവിയിൽ ചോദിച്ചപ്പോ അവൻ നമ്മളെ നോക്കി പേടിപ്പിച്ചു...അത് കണ്ട് നമ്മളപ്പൊത്തന്നെ ചുണ്ട് കോട്ടി മുഖം തിരിച്ചു ടീവിയിലേക്ക് നോക്കിയപ്പോഴേക്കും ആരോ ടീവി ഓഫ്‌ ചെയ്തു... ആ തെണ്ടിത്തരം ആരാ കാണിച്ചതെന്നറിയാൻ വേണ്ടി പല്ലിറുമ്മി മുന്നോട്ട് നോക്കിയപ്പോഴുണ്ട് ഉമ്മി കയ്യിൽ റിമോട്ട് പിടിച്ച് നമ്മളെയും പൂച്ചക്കണ്ണനെയും മാറി മാറി തുറിച്ചു നോക്കുന്നു... അത് കണ്ട് പൂച്ചക്കണ്ണൻ നമ്മളെ അടുത്തേക്ക് നീങ്ങി വന്നപ്പോ നമ്മളും അവന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് പാട് പെട്ട് ഉമിനീര് ഇറക്കി ട്ടെററായി നിക്കുന്ന ഉമ്മിയുടെ മുഖത്തേക്ക് നോക്കിയപ്പോ ഉമ്മി നമ്മളെയും ആദമിനെയും നോക്കി ദഹിപ്പിക്കാണ്... അതിലെന്തായാലും നമ്മള് ദഹിച്ചു പോവുമെന്ന് തോന്നിയപ്പോ രണ്ടും കല്പ്പിച്ചു ഉമ്മിയോട് സമാധാനപരമായി നടന്നതൊക്കെ പറയാൻ വേണ്ടി വായ തുറന്നതും അപ്പൊത്തന്നെ ഉമ്മി നമ്മളെ വായിലേക്ക് ലഡു കുത്തി തിരുകി... അതുപോലെ തന്നെ ഉമ്മാമ്മ പൂച്ചക്കണ്ണന്റെ വായിലും ലഡു കുത്തി തിരുകി അവരെല്ലാവരും കൂടെ ഒപ്പം പൊട്ടിചിരിച്ചപ്പോ നമ്മള് അന്തം വിട്ട് അവരെ നോക്കിയിട്ട് വായിൽ മുട്ടി നിക്കുന്ന ലഡു ഇറക്കി വിട്ട് ആദമിനെ നോക്കിയപ്പോ അവൻ ലഡു ആസ്വദിച്ചു തിന്നുന്ന തിരക്കിലാണ്... ശെരിക്കും ഇവർക്ക വട്ട് അതോ എനിക്കാ വട്ട് എന്നറിയാതെ നമ്മള് എല്ലാവരെയും മാറി മാറി നോക്കിയപ്പോ ഉമ്മി പൊട്ടിച്ചിരി അവസാനിപ്പിച്ചു നമ്മളുടെയും പൂച്ചക്കണ്ണന്റെയും അടുത്തേക്ക് വന്നിട്ട് ഞങ്ങൾ രണ്ടുപേരുടെയും കവിളിൽ കൈ വെച്ചു പുഞ്ചിരിച്ചു.... "Happy married life my sons..." എന്ന് പറഞ്ഞ് ഉമ്മി നമ്മളെയും പൂച്ചക്കണ്ണന്റെയും കവിളിൽ ഉമ്മ വെച്ചപ്പോ നമ്മളും പൂച്ചക്കണ്ണനും ഒപ്പം ഉമ്മിയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു... അതിന് പിന്നാലെ തന്നെ ഓരോ വിശേഷങ്ങൾ ചോദിച്ച് ഉമ്മാമ്മയും ആഹിയും ആഷിത്തയും ആദിക്കയുമൊക്കെ വന്നപ്പോ നമ്മളും പൂച്ചക്കണ്ണനും അവരുടെ ചോദ്യത്തിനൊക്കെ ഉത്തരം കൊടുത്ത് ഡ്രസ്സ്‌ മാറാനെന്ന പേരിൽ റൂമിലേക്ക് പോവാൻ നിന്നതും പെട്ടന്ന് ഉമ്മാമ്മ നമ്മളെയും പൂച്ചക്കണ്ണനെയും പിടിച്ചു നിർത്തി... "കാര്യങ്ങളൊക്കെ ഇത്രയെത്തിയ സ്ഥിതിക്ക് ഇനി ജുബി വില്ലയിലുള്ള കാര്യം ഒളിച്ചു വെക്കേണ്ട...ഇന്ന് രാത്രി നിങ്ങൾക്ക് രണ്ടുപേർക്കുമായി വില്ലയിലൊരു കോൺഫെറെൻസ് മീറ്റിംഗ് വെച്ചിട്ടുണ്ട്...അതിൽ രണ്ടുപേരും ജോയിൻ ചെയ്യണം..." എന്ന് ഉമ്മാമ്മ പറഞ്ഞത് കേട്ട് നമ്മക്കൊന്ന് ചടച്ചെങ്കിലും ആദം ഓക്കേ പറഞ്ഞപ്പോ നമ്മളും ഓക്കേ പറഞ്ഞ് ആദമിന്റെ കയ്യും പിടിച്ച് മുകളിലേക്ക് കയറി.... മുകളിൽ എത്തിയതും നമ്മളും പൂച്ചക്കണ്ണനും ഒപ്പം റൂമിലേക്ക് കയറി ചെന്ന് നമ്മള് നമ്മളെ ഷാൾ ഒക്കെ അഴിച്ചു എങ്ങോട്ടെന്നില്ലാതെ ഒരേറെറിഞ്ഞു ബെഡിലേക്ക് മലർന്ന് വീണിട്ട് ഒരു ദീർഘ ശ്വാസം വിട്ട് ആദമിനെ നോക്കിയപ്പോ അവൻ സ്പെക്ക്സും മാസ്കും അഴിച്ചു മാറ്റി ടേബിളിൽ വെച്ചിട്ട് ഷൂ അഴിച്ചു ഒരു മൂലയിൽ വെച്ച് നമ്മളെ നോക്കി ചിരിച്ചോണ്ട് ബെഡിലേക്ക് വന്ന് വീണ് നമ്മളെ എടുത്ത് കിടന്നൊരു ശ്വാസം വിട്ടു... അത് കണ്ട് നമ്മള് തല ചെരിച്ചു അവനെ നോക്കി പുഞ്ചിരി തൂകിയപ്പോ അവനും നമ്മളെ നോക്കി പുഞ്ചിരിച്ചു നമ്മളെ സൈഡിലേക്ക് ചെരിഞ്ഞു കിടന്നു... അപ്പൊത്തന്നെ നമ്മളും അവന്റെ സൈഡിലേക്ക് ചെരിഞ്ഞു കിടന്ന് അവന്റെ കണ്ണിന് മുന്നിലേക്ക് തൂങ്ങി നിക്കുന്ന മുടി ചെവിക്കരികിലേക്ക് മാടി ഒതുക്കി കൊടുക്കുന്നതിനിടയിൽ ആദം നമ്മളെ കഴുത്തിലെ ചെയിനിൽ വിരല് വെച്ച് തലോടാൻ തുടങ്ങിയപ്പോ നമ്മള് കഴുത്തിലേക്കൊന്ന് നോക്കിയിട്ട് ആദമിനെ നോക്കി പുഞ്ചിരിച്ചു... അതിന് മറുപടിയെന്നോണം അവൻ സൈറ്റ് അടിച്ച് കാണിച്ച് നമ്മളെ കഴുത്തിൽ നിന്നും കയ്യെടുത്ത് നമ്മളെ കെട്ടിപിടിച്ചപ്പോ നമ്മളും അവനെ തിരിച്ചു കെട്ടിപിടിച്ച് അവന്റെ മുഖത്തിന് മുകളിൽ നമ്മളെ മുഖം കയറ്റി വെച്ച് കിടന്നു... "I Love You Baby..." എന്ന് പൂച്ചക്കണ്ണൻ സ്വകാര്യമായി പറഞ്ഞത് കേട്ട് നമ്മള് കീഴ്ചുണ്ട് കടിച്ച് വിട്ട് അവന്റെ മുഖത്ത് നിന്ന് മുഖമെടുത്ത് അവനെ നോക്കിയപ്പോ പൂച്ചക്കണ്ണൻ മുന്നും പിന്നും നോക്കാതെ നമ്മളെ അധരങ്ങളെ അവന്റെ അധരം വെച്ച് കീഴ്പെടുത്തി... അപ്പൊത്തന്നെ നമ്മളെ ഉള്ളിലൂടെ ഒരു റോക്കെറ്റ് പോയെങ്കിലും പൂച്ചക്കണ്ണൻ കണ്ണടച്ച് പിടിച്ചിരിക്കുന്നത് കണ്ട് നമ്മളെ ഉള്ളം വളരെ വേഗത്തിൽ തുടിച്ചപ്പോ നമ്മളും പതിയെ കണ്ണുകൾ അടച്ച് അവന്റെ മുടിയിൽ ചെരുരീതിയിൽ വിരലോടിച്ചു... ______________________________________ *A FEW DAYS LATER....* "Excuse me adam..." ഇന്ന് ഓഫ്‌ ഡേ ആയത് കൊണ്ട് നമ്മളെ എല്ലാ പരിപാടികളും നേരത്തെ തന്നെ കഴിച്ച് ഫുഡും തട്ടി റൂമിൽ വന്നിരുന്ന് ലാപ്പിൽ ഫിലിം കാണുന്നതിനിടയിൽ പെട്ടന്ന് ലിസിയുടെ ശബ്ദം കേട്ടപ്പോ നമ്മള് ഡോറിന്റെ അങ്ങോട്ട്‌ നോക്കി... അപ്പൊ ലിസിയുണ്ട് കയ്യിലൊരു ഫയലും പിടിച്ച് ഡോറും ചാരി പുഞ്ചിരിച്ചു നിക്കുന്നു... അവളുടെ കയ്യിലുള്ള ഫയൽ നമ്മക്ക് ഒരുപാട് ഇമ്പോർട്ടന്റ് ആയത് കൊണ്ട് തന്നെ നമ്മള് ചെവിയിൽ വെച്ച ഹെഡ്ഫോൺ കഴുത്തിലേക്കിട്ട് ലാപ്പ് അടച്ച് വെച്ച് ലിസിയോട് അകത്തേക്ക് വരാൻ പറഞ്ഞപ്പോ അവള് നമ്മളെ അടുത്തേക്ക് വന്നിട്ട് ഫയൽ നമ്മളെ നേരെ നീട്ടി... "ഈ ഫയൽ ആഷിത്ത തരാൻ പറഞ്ഞതാണ്.." എന്നവൾ പറഞ്ഞപ്പോ നമ്മളൊന്ന് തലയാട്ടിയിട്ട് ഫയൽ വാങ്ങി തിരിച്ചും മറിച്ചും നോക്കിയപ്പോഴേക്കും ലിസി തിരിച്ചു പോവുന്നത് കണ്ട് നമ്മളപ്പൊത്തന്നെ അവളെ വിളിച്ചു... "ലിസി...ജുബിയെവിടെ...? " എന്ന് നമ്മള് കുറച്ചുച്ചത്തിൽ ചോദിച്ചപ്പോ ലിസി നിന്നിട്ട് നമ്മളെ നേരെ തിരിഞ്ഞു... "ജുബിത്ത മാഡത്തിന്റെ കൂടെ കിച്ചണിലാണ്...വിളിക്കണോ..." "ഏയ്‌ വേണ്ട...ഞാൻ ജസ്റ്റ്‌ ചോദിച്ചെന്നേ ഒള്ളു...." എന്ന് നമ്മള് പറഞ്ഞപ്പോ ലിസി പുഞ്ചിരിച്ചു തലയാട്ടി റൂമിൽ നിന്നും ഇറങ്ങി പോയി...അവള് പോയ ഉടനെ തന്നെ നമ്മള് ചുണ്ട് ചുളുക്കി ഫയൽ തുറന്ന് അതിലെ ഓരോ പേപ്പേഴ്സും മറിച്ചു നോക്കി വായിച്ച് പോയതും അറിയാതെ തന്നെ നമ്മളെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... ഇനിയുള്ള നാളുകൾ അതെനിക്ക് മാത്രമാണെന്നവകാശപെടാൻ പറ്റുന്നതിനിന്നുള്ള നമ്മളെ ഒന്നാം കടമ്പ കഴിഞ്ഞെന്ന് നമ്മക്ക് വ്യക്തമായപ്പോ നമ്മളൊന്ന് നെടുവീർപ്പിട്ട് ഫയൽ അടച്ച് ബെഡിൽ വെച്ച് ഫോണും കയ്യിലിട്ട് കറക്കി താഴേക്ക് ചെന്നു... താഴെയെത്തിയതും ഹാളിൽ തന്നെ നമ്മളെ പുന്നാര അനിയനും ഉമ്മാമ്മയുമൊക്കെ ഇരിക്കുന്നത് കണ്ട് നമ്മള് അവരെ നോക്കി കൈ കാണിച്ച് ചിരിച്ചിട്ട് കൂളായി കിച്ചണിലേക്ക് കയറി പോവാൻ നിന്നതും കിച്ചണിൽ ജുബിക്കൊപ്പം തന്നെ ഉമ്മി നിക്കുന്നത് കണ്ട് നമ്മള് വാതിൽക്കൽ സ്റ്റോപ്പിട്ടു... എന്നിട്ട് പുറം തിരിഞ്ഞു നിക്കുന്ന ഉമ്മിയെയും ജുബിയെയും മാറി മാറി നോക്കി പുരികം ചുളിച്ചതും പെട്ടന്ന് നമ്മളെ മനസിലേക്ക് ഒരു നല്ല ഐഡിയ പറന്നു വന്നപ്പോ നമ്മള് ചുണ്ടിലൊരു കുതന്ത്ര പുഞ്ചിരി തൂകി കുറച്ച് ആറ്റിട്യൂടിൽ ഷോർട്സിന്റെ പോക്കെറ്റിൽ കയ്യിട്ട് കിച്ചണിലേക്ക് കയറി ചെന്നതും ജുബിയും ഉമ്മിയും നമ്മളെ ഒപ്പം തിരിഞ്ഞു നോക്കി... അവരുടെ നോട്ടം കണ്ട് നമ്മള് അവരെ നോക്കി ചുണ്ട് കോട്ടി പുഞ്ചിരിച്ച് ഫ്രിഡ്ജിൽ നിന്നും ജ്യൂസ് ബോട്ടിൽ എടുത്തിട്ട് റാക്കിൽ കയറിയിരുന്ന് പൊട്ടിച്ച് ഒരു സിപ്പ് കുടിച്ചു... നമ്മളെ കാട്ടി കൂട്ടൽ കണ്ടിട്ടോ എന്തോ ഉമ്മിയും ജുബിയും മുഖത്തോട് മുഖം നോക്കിയിട്ട് നമ്മളെ നോക്കിയപ്പോ നമ്മള് രണ്ടാളെയും നോക്കി പുരികം പൊക്കിയതും ജുബി പെട്ടന്ന് നോട്ടം മാറ്റി... "അല്ലാ എന്താ എന്റെ പുന്നാര പുത്രൻ പതിവില്ലാതെ കിച്ചണിലൊക്കെ വന്നിരിക്കുന്നു..." എന്ന് ഉമ്മി നമ്മളെ നൈസായി ട്രോള്ളിയപ്പോ നമ്മള് മൂപ്പത്തിയെ ഒന്ന് പുച്ഛിച്ചു... "അതെന്താ ആദം എന്നാ എനിക്ക് മുബാറക് വില്ലയിലെ കിച്ചൺ പാകിസ്ഥാൻ ആണെന്നൊന്നും എവിടെയും പറഞ്ഞിട്ടില്ലല്ലോ..." "അതില്ല...എന്നാലും ഇതെന്താ പതിവില്ലാതെ ഒരു വരവൊക്കെ..." "എനിക്കാവശ്യമുള്ളതൊക്കെയും ഇവിടെയല്ലേ...അപ്പൊ വരാതിരിക്കാൻ പറ്റോ..." എന്ന് നമ്മള് ജുബിയെ ഇമ ചിമ്മാതെ നോക്കി പറഞ്ഞതും അവള് അപ്പൊത്തന്നെ നമ്മളെ മുഖത്തേക്ക് നോക്കി...അപ്പോഴേക്കും ഒന്ന് രണ്ട് മുരണ്ട കൊര പൊങ്ങി വന്നതും നമ്മള് ജുബിയിൽ നിന്നും നോട്ടം മാറ്റി ഉമ്മിയെ നോക്കി പരുങ്ങി... "I...i mean food..." എന്ന് നമ്മള് തട്ടി വിട്ടതും ഉമ്മിയൊന്നമർത്തി മൂളി ജോലിയിലേക്ക് തിരിഞ്ഞപ്പോ നമ്മള് ജുബി മെനക്കെട്ട് ഇളക്കി കൊണ്ടിരിക്കുന്ന ചോക്ലേറ്റ് ബാറ്ററിൽ തോണ്ടിയതും അവള് നമ്മളെ കൈക്ക് നുള്ളി... അതിനപ്പൊത്തന്നെ നമ്മള് കാല് കൊണ്ട് അവളെ കാലിൽ നല്ലൊരു തട്ട് കൊടുത്തപ്പോ ജുബി നമ്മളെയൊന്ന് നോക്കി പേടിപ്പിച്ചു അവളുടെ കാര്യത്തിലേക്ക് ശ്രദ്ധ ചെലുത്തി... അതൊക്കെ ഉമ്മി നോക്കി നിന്നിട്ട് കള്ള പുഞ്ചിരിയോടെ നമ്മളെ നോക്കി പുരികം പൊക്കി എന്തേന്ന് ചോദിച്ചപ്പോ നമ്മള് വൺ സെക്കന്റ് എന്ന് ചുണ്ട് കൊണ്ട് ആക്ഷൻ കാണിച്ച് നമ്മളെ ഫോൺ എടുത്ത് ഉമ്മിയുടെ ഫോണിലേക്ക് മെസ്സേജ് ചെയ്തു... അപ്പൊത്തന്നെ ഉമ്മിയുടെ ഫോണിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോ നമ്മള് കണ്ണ് കൊണ്ട് മൂപ്പത്തിയോട് ഫോണെടുക്കാൻ പറഞ്ഞു... അതിനൊന്ന് തലയാട്ടി ഉമ്മി ഫോണെടുത്ത് നമ്മളയച്ച മെസ്സേജ് വായിച്ച ഉടനെ കണ്ണും വിരുത്തി നമ്മളെ നോക്കിയപ്പോ നമ്മള് ചുണ്ട് ചുളുക്കി...അതിന്റെ അർത്ഥം എന്താണെന്ന് മനസിലാക്കിയ പോലെ ഉമ്മി തലയാട്ടി ചിരിച്ച് ജുബിയുടെ നേരെ തിരിഞ്ഞു... "ജുബി ഞാൻ ഉമ്മാക്ക് മരുന്നെടുത്ത് കൊടുത്തിട്ട് ഇപ്പൊ വരാം...അപ്പോഴേക്കും നീയി പൗഡർ ബാറ്ററിലേക്ക് ചേർത്ത് മിക്സ്‌ ചെയ്യ്..." എന്ന് പറഞ്ഞ് ഉമ്മി അവൾക്ക് ഏതോ ഒരു പൗഡർ എടുത്ത് കൊടുത്തപ്പോ അവളൊന്ന് പുഞ്ചിരിച്ചു ആ പൗഡർ ബാറ്ററിലേക്ക് ഇടാൻ തുടങ്ങിയപ്പോഴേക്കും ഉമ്മി പോയി... എന്നാലും നമ്മള് തലയൊന്ന് നീട്ടി ഉമ്മി പോയി എന്നുറപ്പ് വരുത്തിയിട്ട് മനസ്സിൽ ചിലതൊക്കെ കണക്ക് കൂട്ടി ജ്യൂസ് ഒരു സിപ്പ് കൂടെ കുടിച്ചിട്ട് ബോട്ടിൽ മാറ്റി വെച്ച് റാക്കിൽ നിന്നും ഇറങ്ങി ഒന്നും നോക്കാതെ ജുബിയുടെ പുറകിൽ ചെന്ന് നിന്ന് അവളുടെ ഷോൾഡറിൽ മുഖം കയറ്റി വെച്ചു... എന്നിട്ടും അവള് യാതൊന്നും പ്രതികരിക്കാതെ അവളുടെ ജോലിയിൽ മുഴുകി പോവുന്നത് കണ്ട് നമ്മളൊരു പഞ്ചിന് വേണ്ടി അവളെ അരയിൽ രണ്ട് കയ്യും വെച്ചു.... "ജുബി....എന്താ ഉണ്ടാക്കുന്നെ..." "കണ്ട അറിഞ്ഞൂടെ കേക്ക് ആണെന്ന്..." എന്ന് നമ്മള് ചോദിച്ചപാടേ തന്നെ അവള് കടുപ്പത്തിൽ മറുപടി തന്നപ്പോ നമ്മള് നമ്മളെ തല വെച്ച് അവളെ തലയിലൊന്ന് മുട്ടിച്ചു... "രാവിലെ തന്നെ ഗൗരവത്തിലാണല്ലോ എന്റെ ഝാൻസി റാണി...എന്താണ് ഈ ഗൗരവത്തിന്റെ പിന്നിലെ സീക്രെട്ട്..." "ചന്ദ്രിക...റെക്കമെന്റ് ചെയ്തത് നീയല്ലായിരുന്നോ...ഇത്രപെട്ടെന്ന് മറന്നു പോയോ..." എന്ന് ജുബി പറഞ്ഞത് കേട്ട് നമ്മള് പല്ല് കടിച്ച് ചളി എന്ന് പറഞ്ഞപ്പോ അവള് ചിരിച്ചോണ്ട് നമ്മളെയൊന്ന് നോക്കി വീണ്ടും അവളെ ജോലിയിലേക്ക് തിരിഞ്ഞു... "എന്താ ആദം ഒരു മുന്നറിയിപ്പുമില്ലാത്ത ഈ വരവിന്റെ ഉദ്ദേശം....എന്നിൽ നിന്നും എന്തെങ്കിലും സാധിച്ചെടുക്കാനാണോ.." _____________________________________ എന്ന് നമ്മള് ചോദിച്ചപ്പൊത്തന്നെ ആദം തലയാട്ടിയത് കണ്ട് നമ്മള് തോന്നി എന്ന് പറഞ്ഞ് ബാറ്റർ ഇളക്കി കൊണ്ടിരിക്കുന്ന സ്പൂൺ ബൗളിൽ ഇട്ടു... അപ്പോഴേക്കും ആദം റാക്കിൽ തെന്നി വീണ് കിടക്കുന്ന പൗഡറിൽ ലവ് സിംബൽ വരച്ചപ്പോ നമ്മളത് നോക്കി ചിരിച്ച് അവന്റെ നേരെ തിരിഞ്ഞു നിന്നു... അപ്പൊത്തന്നെ പൂച്ചക്കണ്ണൻ നമ്മളെ കണ്ണിലേക്ക് നോക്കി ചിരിച്ചിട്ട് നമ്മളെ കവിളിൽ ഉമ്മ വെച്ചപ്പോ നമ്മള് ചിരിച്ചിട്ട് മറു കവിൾ കാണിച്ച് കൊടുത്തു... കാണിച്ച് കൊടുക്കേണ്ട താമസം അവനവിടെ കിസ്സ് ചെയ്ത് പുഞ്ചിരിച്ചപ്പോ നമ്മള് നെറ്റി കാണിച്ച് കൊടുത്തു... അപ്പൊത്തന്നെ അവൻ നെറ്റിയിലും കിസ്സടിച്ചു...എന്നിട്ട് നമ്മളെ മുഖത്തേക്ക് കണ്ണും വിരുത്തി നോക്കിയപ്പോ നമ്മള് ഒന്നിളിച്ചു കൊടുത്ത് തിരിയാൻ നിന്നതും ആദം നമ്മളെ അരയിൽ പിടിച്ച് തിരിച്ചു അവന്റെ നേരെ നിർത്തി... "ഇതൂടെ കിട്ടീട്ടേ ഞാൻ പോവുന്നുള്ളു..." എന്ന് ആദം നമ്മളെ തുറിച്ചു നോക്കി പറഞ്ഞപ്പോ നമ്മള് നോ എന്ന് തലയാട്ടി... "രണ്ട് ദിവസം കൂടെ കഴിഞ്ഞിട്ട് നോക്കാം..." "രണ്ട് ദിവസോ...? അതെന്താ ആ കണക്ക്...? " "ഓ അപ്പൊ നീ മറന്നു പോയോ...രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ ഞാൻ പറഞ്ഞ രണ്ടാഴ്ച പൂർത്തിയാവും...അതായത് നീ എനിക്ക് മുന്നിൽ തോൽക്കും..." "ഓ ഓ ഓ...ആ രണ്ടാഴ്ച...അതിനിനിയും രണ്ട് ദിവസമില്ലേ...അതിന് മുൻപേ നീയെന്നോട് തിരിച്ചിഷ്ടമാണെന്ന് പറയും...പിന്നെ അതിൽ നീയെനിക്ക് തരുമെന്ന് പറഞ്ഞത് ബാലൻസ് അല്ലേ...ബാലൻസും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ലാത്തോണ്ട് എന്റെ ഝാൻസി റാണി ചൂടോടെയിങ്ങു തന്നേക്ക്.... " എന്നും പറഞ്ഞ് പൂച്ചക്കണ്ണൻ നമ്മളെ രണ്ട് കയ്യുമെടുത്ത് അവന്റെ ഷോൾഡറിൽ കയറ്റി വെച്ചപ്പോ നമ്മളായിട്ട് കുറക്കണ്ട എന്ന് വെച്ച് പുറകിലൊരു ലോക്ക് ഇട്ടു...അപ്പോഴേക്കും നമ്മളെ പൂച്ചക്കണ്ണൻ കണ്ണടച്ചത് കണ്ട് നമ്മളും കണ്ണടച്ചു പിടിച്ചു... "Excuse me...ഒരു മയത്തിലൊക്കെ ആവാം...ഇവിടം അവിവാഹിതരുള്ള പൊതു സ്ഥലമാണ്..." പെട്ടന്ന് അങ്ങനെയൊരു കൗണ്ടറടി കേട്ടതും നമ്മളും ആദവും ഒപ്പം കണ്ണ് തുറന്ന് നെറ്റി ചുളിച്ചു പുറകിലേക്ക് നോക്കിയപ്പോ ആഷിത്തയുണ്ട് ചിരി കടിച്ച് പിടിച്ചു ഞങ്ങളെ നോക്കി നിക്കുന്നു... അത് കണ്ടതും നമ്മളപ്പോ തന്നെ ആദമിന്റെ തോളിൽ വെച്ച കയ്യെടുത്ത് മാറ്റി ചമ്മലോടെ തിരിഞ്ഞപ്പോ ആദം പല്ലിറുമ്മി ശവം എന്ന് ഉച്ചത്തിൽ പറഞ്ഞതും ആഷിത്ത അതേല്ലോ എന്ന് പറഞ്ഞ് ഇളിച്ചോണ്ട് പോവാൻ നിന്നതും പെട്ടന്ന്.... *"ഇക്കാ...."* എന്ന് ഉമ്മിയുടെ ശബ്ദത്തിലുള്ള അലർച്ച കേട്ട് നമ്മള് ഞെട്ടി തരിച്ചു പുറകിലേക്ക് നോക്കിയപ്പോ ആഷിത്ത അമ്പരപ്പോടെ ആദമിനെ നോക്കുന്നുണ്ട്... അത് കണ്ട് നമ്മള് ആദമിന്റെ മുഖത്തേക്ക് നോക്കിയപ്പോ അവൻ പുരികം ചുളിച്ചു ഇക്കയോ എന്ന് ചോദിച്ചതും ആഷിത്ത ആദമിനെ നോക്കി കൊണ്ട് ഒരൊറ്റ ഓട്ടമോടി...അതിന് പിന്നാലെ കാര്യം മനസ്സിലാവാതെ നമ്മളും ആദവും ഹാളിലേക്ക് ഓടി ചെന്നതും ഹാളിലെ കാഴ്ച കണ്ട് നമ്മളും ആദവും ഒപ്പം നിന്നു.... ഉമ്മിയുണ്ട് കോട്ടും സ്യുട്ടുമൊക്കെയിട്ട ഒരാളുടെ നെഞ്ചിൽ വീണ് പൊട്ടിക്കരയുന്നു...അത് കണ്ട് നമ്മള് ആളെ മനസ്സിലാവാതെ അയാളെ തന്നെ നോക്കിയതും ഉമ്മിയുടെ പുറത്ത് തലോടുന്നതിനിടയിൽ അയാൾ മുഖം പൊക്കി ആദം നിൽക്കുന്ന സൈഡിലേക്ക് നോക്കിയതും നമ്മളെ ആദമിനെ പോലുള്ള അതേ ക്രിസ്റ്റൽ കണ്ണുകൾ കണ്ട് നമ്മളെ ഉള്ളിലൊരു ഇടി വെട്ടി... *"ഉപ്പ... "* അപ്പൊത്തന്നെ ആഹി മുന്നിലേക്ക് കയറി നിന്ന് അയാളെ ഉപ്പ എന്ന് വിളിച്ചതും നമ്മളെ കണ്ണുകൾ പോയത് ആദമിന്റെ മുഖത്തേക്കായിരുന്നു... തുടരും നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി 9:00
#

📙 നോവൽ

📙 നോവൽ - UBAR - ShareChat
25.3k കണ്ടവര്‍
17 മണിക്കൂർ
*💘 IsHq MuBaRaK 💘* _ഭാഗം.76_ *🍃Dʀᴇᴀᴍ ᴍᴀɴᴢɪ* ___________________ "Excuse me..." ഇപ്പൊ കിട്ടും കിട്ടില്ല എന്നാ രീതിയിൽ ആദം നമ്മളെ അടുത്തെത്തിയതും പെട്ടന്നൊരു ഗാംഭീര്യം നിറഞ്ഞൊരു ആൺശബ്ദം കേട്ടതും നമ്മള് കണ്ണുകൾ തള്ളി തുറന്നപാടേ കണ്ടത് പുരികം ചുളുക്കി നിൽക്കുന്ന ആദമിനെയാണ്... പക്ഷേ ആ ശബ്ദത്തിന്റെ ഉടമ ശ്രീയേട്ടൻ ആണെന്ന് ആരെക്കാളും നന്നായി നമ്മക്ക് അറിയാവുന്നത് കൊണ്ട് നമ്മള് ആദമിൽ നിന്നും വിട്ട് മാറിയപ്പോഴേക്കും ആദം പുറകോട്ട് തിരിഞ്ഞു നോക്കി ചെറു പുഞ്ചിരിയാലെ എണീറ്റത് കണ്ട് നമ്മള് ഇരുന്നപാടെ പുറകോട്ട് നോക്കി... അപ്പൊ ശ്രീയേട്ടനുണ്ട് നമ്മക്ക് പുറകിൽ തന്നെ നമ്മളെയും ആദമിനെയും വല്ലാത്തൊരു ഭാവത്തിൽ നോക്കുന്നു..ആ നോട്ടം എന്തിനും തയ്യാറായിയുള്ള നോട്ടമാണെന്ന് നമ്മക്ക് ഉറപ്പായതും നമ്മള് നിലത്ത് നിന്ന് എണീറ്റ് പേടിയോടെ ശ്രീയേട്ടനെ നോക്കി ആദമിന്റെ കയ്യിൽ പിടിക്കാൻ പോയപ്പോഴേക്കും ശ്രീയേട്ടൻ മിന്നൽ പിണർ പോലെ പാഞ്ഞു വന്ന് ആദമിന്റെ ജാക്കെറ്റിൽ പിടിത്തമിട്ടു... " നീ എന്ത് ധൈര്യത്തിലാട ******* എന്റെ പെണ്ണിനെയും പറ്റി ചേർന്ന് നടക്കുന്നത്..." ആദമിന്റെ ജാക്കറ്റിൽ പിടിമുറുക്കിയുള്ള ശ്രീയേട്ടന്റെ ഗർജ്ജനം കേട്ട് നമ്മള് ഞെട്ടി വിറച്ചു പോയതും അപ്പൊത്തന്നെ നമ്മക്ക് തല കറങ്ങാൻ തുടങ്ങി...നമ്മക്ക് ചുറ്റും ആകെ കറങ്ങി തിരിഞ്ഞു കാഴ്ചയൊക്കെയും മങ്ങി അവക്തമായി വിയർത്തൊലിച്ചു നമ്മള് പുറകിലേക്ക് വീഴാൻ നിൽക്കേ ഒരു പിടി വള്ളിയെന്നോണം ആദമിന്റെ കയ്യിൽ പിടിക്കാൻ നിന്നപ്പോഴേക്കും അവൻ നമ്മളെ ഷോൾഡറിൽ കൈ വെച്ചു... "ജുബി...നീയെന്താ ചോദിക്കുന്നത് കേൾക്കുന്നില്ലേ.." എന്നും ചോദിച്ച് ആദം നമ്മളെ ഷോൾഡറിൽ രണ്ട് തട്ട് തന്നപ്പോ നമ്മള് ഏതോ ലോകത്തിൽ നിന്നെന്ന പോലെ ഞെട്ടി വിറച്ചു ആദമിനെ നോക്കിയപ്പോ അവൻ നമ്മളെ നോക്കി പുഞ്ചിരിക്കാണ്...അത് കണ്ടതും ഒന്നും മനസ്സിലാവാതെ നമ്മള് മുന്നിലേക്ക് നോക്കിയപ്പോ ശ്രീയേട്ടൻ ആദമിൽ നിന്നും നമ്മളിൽ നിന്നും കുറച്ചുകലം പാലിച്ചു പുഞ്ചിരിച്ചു നിക്കുന്നുണ്ട്... അപ്പൊ..അപ്പൊ ഇവിടെ ഒന്നും സംഭവിച്ചില്ലേ...? ഒന്നും ഉൾക്കൊള്ളാൻ പറ്റാത്ത വിധം നമ്മളെ ഉൾമനസ് നമ്മളോട് തന്നെ ചോദിച്ചപ്പോ നമ്മള് ക്രമാതീതമായി ശ്വാസം എടുത്ത് വിട്ട് ആദമിന്റെ ജാക്കറ്റിലേക്ക് നോക്കിയപ്പോ അതൊരു കുഴപ്പവുമില്ലാതെ പഴയ പോലെ തന്നെയാണ്... അപ്പൊ എല്ലാം എനിക്ക് തോന്നിയതാണോ..? വീണ്ടും നമ്മളെ മനസ് മറ്റൊരു ചോദ്യം ചോദിച്ചപ്പോ അതുൾക്കൊള്ളാൻ കുറച്ച് നിമിഷം എടുത്തപ്പോഴേക്കും ആദം നമ്മളെ വീണ്ടും തട്ടി വിളിച്ചു... "Hey jubi..are you okay...നീ ശ്രീ ചോദിക്കുന്നത് കേൾക്കുന്നില്ലേ..? " എന്ന് ആദം നമ്മളെ തട്ടി വിളിച്ച് ചോദിച്ചപ്പോ നമ്മള് അന്തം വിട്ട് ഏ...എന്ന് ചോദിച്ച് അവനെ നോക്കിയപ്പോ അവൻ സംശയരൂപേണ നെറ്റി ചുളുക്കി നമ്മളെ കവിളിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കികൊണ്ടിരുന്നു... "നീയെന്താ ഇങ്ങനെ വിയർത്തിരിക്കുന്നത്...വിയർക്കാൻ മാത്രം ഇവിടെ ചൂടൊന്നും ഇല്ലല്ലോ.." എന്ന് ആദം പറഞ്ഞ ഉടനെ തന്നെ നമ്മള് അവന്റെ മുഖത്തേക്കൊന്ന് നോക്കിയിട്ട് പെട്ടന്ന് കൈ കൊണ്ട് മുഖം തുടച്ചു അവനെ നോക്കി സിമ്പിളായി പുഞ്ചിരിച്ചു... അതിന് തിരിച്ചു അവൻ നമ്മളെ അമർത്തി നോക്കിയിട്ട് ശ്രീയേട്ടനോട്‌ പുഞ്ചിരിച്ചു സംസാരിക്കാൻ തുടങ്ങിയപ്പോ നമ്മള് ആശ്വാസത്തോടെ നെടുവീർപ്പിട്ട് ആദമിന്റെ ഉള്ളം കയ്യിലൂടെ നമ്മളെ കൈ ചേർത്ത് വെച്ചപ്പോ അവൻ ശ്രീയേട്ടനോട് സംസാരിക്കുന്ന പാടെ തന്നെ നമ്മളെ കയ്യിൽ പിടി മുറുക്കി... അതാണ് നമുക്കിപ്പോൾ കിട്ടുന്ന ഏറ്റവും വലിയ സുരക്ഷ എന്ന് നമ്മളെ മനസ് പറഞ്ഞപ്പോ നമ്മള് ചെറു പുഞ്ചിരി തൂകി ആദമിനെ ഒട്ടി നിന്ന് ശ്രീയേട്ടനെ നോക്കി... ഏട്ടനാണെങ്കിൽ ആദമിനോട് ചിരിച്ച് കളിച്ചു സംസാരിക്കുന്നുണ്ട്...ഈ ചിരിയിൽ മുഴുവനും കൊടും കള്ളത്തരങ്ങൾക്ക് മാത്രമാണെന്ന് നമ്മക്കല്ലേ അറിയൂ...ശ്രീയേട്ടന്റെ ശല്യപെടുത്തലുകൾ നമ്മക്ക് ആദമിനോട് പറയാൻ വയ്യാഞ്ഞിട്ടല്ല....അതറിഞ്ഞാൽ മുന്നും പിന്നും നോക്കാതെയുള്ള ആദമിന്റെ പ്രതികരണം ഒന്നോർത്തിട്ട് മാത്രമാണ് നമ്മള് മിണ്ടാതെ നിക്കുന്നത്... _______________________________________ ശ്രീ നമ്മളോട് നമ്മളെ ഫാമിലിയെ കുറിച്ചും ഡാൻസ് ലൈഫിനെ കുറിച്ചുമൊക്കെ ഓരോന്ന് ചോദിക്കുന്നതിനനുസരിച്ചു നമ്മള് അതിനെല്ലാം ഉത്തരം കൊടുത്തും ശ്രീയുടെ ജോബ് ലൈഫ് സ്റ്റൈൽ എന്നിവയെ കുറിച്ചുമൊക്കെ അവനോടും ചോദിച്ച് നിക്കുന്ന നേരത്ത് ജുബി നമ്മളെ ഉള്ളം കയ്യിലൂടെ അവളെ കൈ ചേർത്ത് വെച്ചപ്പോ നമ്മളതൊന്ന് സ്ട്രോങ്ങ്‌ ആക്കാൻ വേണ്ടി പിടി മുറുക്കി കൊടുത്തു.. അപ്പൊത്തന്നെ അവള് നമ്മളോട് ചേർന്ന് നിന്നെങ്കിലും കുറെ സമയം അവളിൽ നിന്നും ഒരുവിധ ആട്ടവും അനക്കവും പോയിട്ട് യാതൊരു പ്രതികരണവും ഇല്ലാതെ നിന്നെങ്കിലും പെട്ടന്ന് ജുബിയുടെ കൈ വിയർക്കുന്നത് കണ്ട് നമ്മള് ശ്രീയോട് സംസാരിക്കുന്നതിനിടയിൽ തന്നെ ജുബിയെ തിരിഞ്ഞു നോക്കി... അപ്പൊ അവളുണ്ട് പേടിച്ച മട്ടിൽ പതിയെ ശ്വാസം എടുത്ത് വിട്ടും ചുണ്ട് കടിച്ചുമൊക്കെ ശ്രീയെ തന്നെ നോക്കി നിക്കുന്നു...ആ നോട്ടത്തിലെന്തോ സ്പെല്ലിങ് മിസ്റ്റേക് ഉള്ള പോലെ നമ്മക്ക് തോന്നിയപ്പോ ജുബിയെ നോക്കി നിൽക്കേ നമ്മള് ശ്രീയെ ഇടങ്കണ്ണിട്ട് നോക്കിയപ്പോ അവൻ ജുബിയെ കുത്തുന്ന ദേഷ്യത്തോടെ കണ്ണുരുട്ടി നോക്കുന്നുണ്ട്... കൂടെ തന്നെ അവൻ കൈ ചുരുട്ടി വെച്ചിരിക്കുന്നത് കണ്ട് നമ്മളെ മനസിലേക്ക് പല സംശയങ്ങളും ഞൊടിയിടയിൽ കടന്ന് വന്നെങ്കിലും നമ്മളതെല്ലാം ഒരു മൂലയിലേക്ക് മാറ്റി വെച്ച് ഒന്നും കണ്ടിട്ടില്ലാത്ത മട്ടിൽ ചിരിച്ചോണ്ട് കോർത്ത് വെച്ചിരുന്ന കൈ അഴിച്ചു മാറ്റി ജുബിയുടെ ഷോൾഡറിൽ കൈ വെച്ച് അവളെ നമ്മളോട് ചേർത്ത് പിടിച്ചു... അപ്പൊത്തന്നെ ജുബി ചെറു ഞെട്ടലോടെ ശ്രീയിലുള്ള നോട്ടം മാറ്റി നമ്മളെ മുഖത്തേക്ക് നോക്കി പാട് പെട്ട് പുഞ്ചിരിച്ചെന്ന് വരുത്തി തീർത്തപ്പോ നമ്മളവൾക്കൊന്ന് പുഞ്ചിരിച്ചു കൊടുത്തു...അപ്പോഴേക്കും ശ്രീ സംസാരിക്കാൻ തുടങ്ങിയതും നമ്മളും ജുബിയും ഒപ്പം അവനെ നോക്കി.. "ആദം..ജുബി..നമുക്ക് അകത്തേക്ക് പോവാം...ഞാൻ ഇങ്ങോട്ട് വന്നത് തന്നെ നിങ്ങളെ വിളിക്കാൻ വേണ്ടിയായിരുന്നു...ഷാലു ജുബിയെ അന്വേഷിക്കുന്നുണ്ട്...എന്നാ ഞാനങ്ങോട്ട് നടക്ക...നിങ്ങൾ വരു..." എന്ന് ശ്രീ വളരെ മാന്യമായി പറഞ്ഞ് ഞങ്ങളെ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചപ്പോ നമ്മള് തിരിച്ചു പുഞ്ചിരിച്ചു തലയാട്ടി കൊടുത്തു... അപ്പൊത്തന്നെ ശ്രീ ഇല്ലത്തിലേക്ക് നടന്ന് നീങ്ങിയപ്പോ നമ്മള് ജുബിയെ നോക്കാനൊന്നും നിക്കാതെ അവളെ കയ്യും പിടിച്ച് നടന്നു... "ജുബി...ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ... " _____________________________________ ശ്രീയേട്ടൻ പോയതിൽ പിന്നെ നമ്മള് ആശ്വാസത്തോടെ ആദമിന്റെ കയ്യും പിടിച്ച് ഇല്ലത്തിലേക്ക് നടന്നു പോവുന്നതിനിടയിൽ ആദം നമ്മളോട് പെട്ടന്നങ്ങനെ ചോദിച്ചതും നമ്മള് പുരികം ചുളുക്കി അവനെ നോക്കി... അപ്പൊത്തന്നെ അവൻ നമ്മളെയും നോക്കിയിട്ട് പറയോ എന്ന് ചോദിച്ചപ്പോ നമ്മള് കുട്ടികളെ പോലെ മുഖം വെച്ച് തലയാട്ടി കൊടുത്തു... "സത്യമൊക്കെ പറയാം...പക്ഷേ ആദ്യം ഞാൻ കള്ളം പറയും...എന്നിട്ടേ സത്യം പറയു..." എന്ന് നമ്മള് ചിരിച്ച് പറഞ്ഞപ്പോ അവനും ചിരിച്ചിട്ട് ഓക്കേ പറഞ്ഞു... "നീയും ശ്രീയും തമ്മിൽ എന്താ ബന്ധം..? " ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ആദം അങ്ങനെ ചോദിച്ചത് കേട്ട് നമ്മളെ ഉള്ളമൊന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ നമ്മള് ആദമിന്റെ കഴുത്തിൽ പിടിച്ചു തൂങ്ങി... "അതുണ്ടല്ലോ മൂപ്പർക്ക് എന്നോട് മുടിഞ്ഞ ലബ്ബാ...ഞാനില്ലാതെ ജീവിക്കാൻ പറ്റില്ല...മൂപ്പർക്ക് എന്നെ വേണം എന്നൊക്കെയാ പറയുന്നേ...അല്ല പിന്നെ...എന്റെ ആദം ശ്രീയേട്ടൻ എന്റെ ഷാലുവിന്റെ ഏട്ടനല്ലേ...അപ്പൊ എനിക്കും എന്റെ ഏട്ടനല്ലേ...ഇപ്പൊ മനസിലായില്ലേ ശ്രീയേട്ടനും ഞാൻ തമ്മിൽ എന്താ ബന്ധമെന്ന്...ഞങ്ങൾ ബ്രദർ ആൻഡ് സിസ്റ്റർ ആണ്.." എന്ന് നമ്മള് ഇളിച്ചോണ്ട് എന്തൊക്കെയോ അങ്ങ് പറഞ്ഞൊപ്പിച്ചപ്പോ ആദം തല ചെരിച്ചു നമ്മളെ നോക്കിയിട്ട് ചിരിച്ചോണ്ട് നമ്മളെ ചേർത്ത് പിടിച്ചു... "ഓ....അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്...പക്ഷേ നീ പറഞ്ഞതിലൊരു മാറ്റമുണ്ട് ജുബി...നീ ആദ്യം പറഞ്ഞത് സത്യവും രണ്ടാമത് പച്ചക്കള്ളവും...അല്ലേ..." എന്ന് ആദം ചിരി വിടാതെ നമ്മളോട് ചോദിച്ചത് കേട്ട് നമ്മളെ ചിരിയൊക്കെ ഞൊടിയിടയിൽ ചുണ്ടിൽ നിന്നും മാഞ്ഞു പോയി നമ്മള് നടത്തം സ്റ്റോപ്പിട്ടു... നമ്മളെ കൂടെ തന്നെ ആദവും നടത്തം നിർത്തിയത് കണ്ട് നമ്മള് യാതൊരു ഭാവവും കൂടാതെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോ അവൻ " അല്ലെടി..." എന്ന് അലറി ചോദിച്ചതും അപ്പൊത്തന്നെ നമ്മളെ കണ്ണ് നിറഞ്ഞു... അത് കണ്ടിട്ടോ എന്തോ ആദം കണ്ണടച്ച് പല്ലിറുമ്മി നമ്മളെ വന്ന് കെട്ടിപിടിച്ചപ്പോ നമ്മളൊരു മരവിപ്പോടെ അവനെയും തിരിച്ചു കെട്ടിപിടിച്ച് ചുണ്ട് വിതുമ്പി... "ഓ...നീയെന്താ ജുബി ഇങ്ങനെ...ഞാനൊന്ന് ദേഷ്യത്തോടെ ഒച്ച വെച്ചപ്പോഴേക്കും നീയെന്തിനാ കരയുന്നത്...ഞാൻ നീ കരയാൻ വേണ്ടി ഒച്ച വെച്ചതൊന്നുമല്ലല്ലോ...മര്യാദക്ക് ചോദിച്ചാൽ നീ പറയാത്തത് കൊണ്ടല്ലേ...നീയാദ്യം ഈ മോങ്ങല് നിർത്തി കാര്യം...ശെരിക്കും എന്താ നിങ്ങൾ തമ്മിലുള്ള പ്രശനം...? " എന്ന് ആദം വളരെ സൗമ്യമായി ചോദിച്ചപ്പോ നമ്മള് കുറച്ച് നേരം ഒന്നും മിണ്ടാതെ അതേ പോലെ നിന്നിട്ട് കുറച്ച് സമാധാനം കിട്ടിയപ്പോ ആദമിൽ നിന്നും വിട്ട് മാറി കണ്ണ് തുടച്ചു... എന്നിട്ട് അവനെ നോക്കിയപ്പോ അവൻ ചിരിച്ചോണ്ട് പറ ജുബി എന്ന് പറഞ്ഞപ്പോ നമ്മളൊന്ന് തലയാട്ടി കൊടുത്തിട്ട് ശ്രീയേട്ടനെ പറ്റിയും ഇന്നലെ ശ്രീയേട്ടൻ നമ്മളോട് ദേഷ്യപ്പെട്ടതുമൊക്കെ കുറച്ച് എരിവും പുളിയും കൂട്ടി ആദമിന് ശെരിക്ക് പറഞ്ഞു കൊടുത്തു... എല്ലാം കേട്ട് കഴിഞ്ഞതും ആദം ദേഷ്യത്തോടെ കൈ ചുരുട്ടി ഇല്ലത്തിലേക്ക് പോവാൻ നിക്കുന്നത് കണ്ട് സീൻ കോൺട്രയാവുമെന്ന് നമ്മക്ക് തോന്നിയപ്പോ നമ്മളപ്പൊത്തന്നെ ആദമിനെ പിടിച്ചു വെച്ചു... "വേണ്ട ആദം...അതൊക്കെ വിട്ടേക്ക്...അതിന്റെ പേരും പറഞ്ഞ് ശ്രീയേട്ടനെ നീ ഉപദ്രവിക്കണ്ട...എനിക്കിപ്പോ ഒരു പ്രശ്നവുമില്ല...ശ്രീയേട്ടന് അറിവില്ലാത്തത് കൊണ്ട് പറഞ്ഞതാവും...അതിനുള്ള മറുപടി ഞാനിന്നല്ലെ കൊടുത്തിട്ടുണ്ട്...അത് കേട്ടതിൽ പിന്നെ ശ്രീയേട്ടൻ എന്റെ നേരെ വന്നിട്ടില്ല... എല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ ആദം...അതിന്റെ പേരും പറഞ്ഞ് ഇനിയൊരു പ്രശ്നവും ഉണ്ടാക്കേണ്ട...പ്ലീസ്...അവിടെ നല്ലൊരു ചടങ്ങ് നടക്ക...അതിന്റെ ഇടയിൽ എന്റെ പേരിലൊരു വഴക്ക്...അതൊന്നും വേണ്ട ആദം...നല്ല കുടുംബത്തിൽ പിറന്ന ഒരാൾക്ക് പറഞ്ഞതല്ല ഈ വഴക്കും വക്കാണവും...ഷാലുവും സിദ്ധുവും ഹാപ്പിയായിരിക്കുമ്പോ ശ്രീയേട്ടന്റെ പേരിൽ നമ്മളായിട്ട് ഒരു തർക്കം ഉണ്ടാക്കി അവരുടെ നല്ല നിമിഷം തകർക്കണ്ട...എനിക്കൊരു കുഴപ്പവുമില്ല ആദം...വാ പോരല്ലേ ഉണ്ടായിട്ടുള്ളൂ അല്ലാതെ എന്റെ മേലിൽ തൊട്ട് കളിച്ചിട്ടൊന്നുമില്ലല്ലോ..." എന്നൊക്കെയും നമ്മളവന്റെ കയ്യിൽ പിടിച്ച് സമാധാനത്തോടെ പറഞ്ഞൊപ്പിച്ചു നോക്കിയെങ്കിലും ആദം അതൊന്നും ചെവികൊള്ളാത്ത വിധം കലിപ്പോടെ എന്തോ നമ്മളോട് പറയാൻ വന്നതും നമ്മളപ്പൊത്തന്നെ അവന്റെ വാ പൊത്തിപിടിച്ചു അവന്റെ പൂച്ചക്കണ്ണിലേക്ക് നോക്കി ഉറച്ച ശബ്ദത്തോടെ ഒന്നും വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു... അത് കേട്ട് ആദം നമ്മളെ കണ്ണ് കൂർപ്പിച്ചു നോക്കിയെങ്കിലും നമ്മളതൊന്നും കണക്കിലെടുക്കാതെ ഒന്നും വേണ്ട എന്ന് തന്നെ പറഞ്ഞോണ്ടിരുന്നപ്പോ ഗതികെട്ട് അവൻ അവന്റെ വാ പൊത്തിപിടിച്ചു വെച്ച നമ്മളെ കയ്യെടുത്ത് മാറ്റി ഓക്കേ പറഞ്ഞ് ഇല്ലം ലക്ഷ്യം വെച്ചു... ഓരോ അടി മുന്നോട്ട് നടക്കുമ്പോഴും നമ്മളെ കണ്ണ് ആദമിന്റെ മുഖത്താണ്...ശ്രീയേട്ടൻ നമ്മളോട് യാതൊരു കാരണവുമില്ലാതെ അനാവശ്യമായി പെരുമാറിയത്തിലുള്ള ദേഷ്യം മുഴുവൻ അവനുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അകത്ത് വെച്ചിരിക്കാണെന്ന് ആദമിന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്... ശെരിക്കും പറഞ്ഞാൽ നമ്മക്കും നല്ല ആഗ്രഹമുണ്ട് ശ്രീയേട്ടന്റെ മുഖത്ത് നോക്കി നാല് പറഞ്ഞ് കൂടെ കൂടെ നീയെന്റെ പെണ്ണാണ് എന്ന് പറഞ്ഞ് നടക്കുന്നതിന് രണ്ട് കൊടുത്തിട്ട് നെഞ്ചും വിരിച്ചു ആദമിന്റെ കയ്യും പിടിച്ച് വരാനൊക്കെ...അത് നമ്മക്ക് ചെയ്യാനറിയാഞ്ഞിട്ടുമല്ല...പക്ഷേ ഇവിടെയിപ്പോ നല്ലൊരു ഫങ്ഷൻ നടന്നോണ്ടിരിക്ക...അതിനിടയിൽ അടിപിടി ആയാൽ അതെന്നെക്കാളേറെ ഷാലുവിനെ വേദനിപ്പിക്കും...അവളുടെ സന്തോഷം ഞാനായിട്ട് ഒരിക്കലും നശിപ്പിക്കാൻ വിചാരിച്ചിട്ടില്ല... പഴയതൊക്കെ ഓർത്ത് നമ്മള് ആദമിന്റെ കയ്യിലും തൂങ്ങി ഇല്ലത്തിലേക്ക് കയറിയപ്പോ ആദ്യം തന്നെ കണ്ടത് പൂജമുറിക്ക് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിക്കുന്ന സിദ്ധുവിനെയും ഷാലുവിനെയുമാണ്... അത് കണ്ട് നമ്മളെ ഉള്ളിലൊരു കുളിർ മഴ പെയ്തപ്പൊ നമ്മള് അവരുടെ അടുത്തേക്ക് പോവാൻ നിന്നതും ആദം നമ്മളെ ചെവിയിൽ "ഓരോരോ അന്തവിശ്വാസങ്ങൾ "എന്ന് പറഞ്ഞ് പുച്ഛത്തോടെ നമ്മളെയും കൂട്ടി മാറി നിന്നു... എന്തായാലും പടച്ചോൻ ഇല്ലാന്ന് ആദം എത്രകാലത്തോളം വിശ്വസിക്കുന്നോ അത്രയും കാലം നമ്മക്കിങ്ങനെത്തെ പരിപാടികളൊന്നും കാണാൻ ഭാഗ്യമില്ലെന്ന് നമ്മള് സ്വയം പറഞ്ഞ് പൂച്ചക്കണ്ണനുമായി സൊള്ളി നിന്ന് സമയം കഴിഞ്ഞു... സമയമൊക്കെ അതിന്റെ വഴിക്കങ്ങനെ പോയി സിദ്ധുവിന്റെയും ഷാലുവിന്റെയും പ്രാർത്ഥനയൊക്കെ കഴിഞ്ഞപ്പോ അവര് രണ്ടാളും കൈ മാടി കൊണ്ട് ഞങ്ങളെ അടുത്തേക്ക് വിളിച്ചു... അപ്പൊത്തന്നെ നമ്മളും ആദവും ഇളിച്ചോണ്ട് അവരുടെ അടുത്തെത്തിയപ്പോഴേക്കും സിദ്ധുവിന്റെ മമ്മി ബാഗിൽ നിന്നും ഒരു റിങ് ബോക്സ്‌ എടുത്ത് സിദ്ധുവിന് കൊടുത്തു... അത് കണ്ട് എല്ലാവരും മുഖത്തോട് മുഖം നോക്കി പ്രസന്നമായി പുഞ്ചരിച്ചു സിദ്ധുവിനോട് തുറക്കാൻ പറഞ്ഞപ്പോ അവനൊന്ന് ചിരിച്ച് ബോക്സ്‌ തുറന്നു.. അപ്പൊത്തന്നെ എല്ലാവരും ആക്രാന്തം പിടിച്ച് റിങ് നോക്കി അതിന് മാർക്കിട്ട് ഒരു പരുവമാക്കിയപ്പോ സിദ്ധുന്റെ മമ്മി എല്ലാവരെയും തള്ളി മറിച്ചിട്ട് ഒരു റിങ് എടുത്ത് സിദ്ധുവിന്റെ കയ്യിലും ഒരു റിങ് ഷാലുവിന്റെ കയ്യിലും കൊടുത്തിട്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് കൊടുക്കാൻ പറഞ്ഞു... കേൾക്കേണ്ട താമസം ഷാലു ചാടി കയറി സിദ്ധുന്റെ വിരലിൽ ഇട്ട് കൊടുത്തപ്പോ എല്ലാവരും അവളെ നോക്കി കളിയാക്കിയെങ്കിലും അവൾക്കതൊന്നും ഒരു പുത്തരിയെ അല്ല എന്നാ മട്ടിൽ അവൾ എല്ലാവരെയും പുച്ഛിച്ചു തള്ളി സിദ്ധുവിന് നേരെ കൈ നീട്ടിയപ്പോ അവൻ ചിരിച്ചോണ്ട് അവളെ വിരലിൽ റിങ് അണിയിച്ചു... അപ്പൊത്തന്നെ ഷാലുവിന്റെ കണ്ണ് നിറഞ്ഞു വന്ന് അവള് കരഞ്ഞു ചിരിച്ചോണ്ട് സിദ്ധുവിനെ കെട്ടിപ്പിടിക്കാൻ പോയതും അത് മുൻകൂട്ടി കണ്ട് നമ്മള് സിദ്ധുവിന്റെ ഇടയിൽ കയറി നിന്നപ്പോ ഷാലു ഒരു ഫ്ലോയിൽ നമ്മളെ വന്ന് കെട്ടിപിടിച്ചു... അത് കണ്ട് കൂടി നിന്നവരൊക്കെ ചിരിച്ചതും നമ്മളും ഒരവിഞ്ഞ ഇളി പാസാക്കി ഷാലുവിനെ നോക്കിയപ്പോ പെണ്ണ് നമ്മളെ കലിപ്പിൽ നോക്കാണ്...അവളുടെ ആ നോട്ടം കണ്ട് നമ്മള് ഒറ്റ പുരികം പൊക്കിയതും പെണ്ണ് കണ്ണുരുട്ടിയപാടെ തന്നെ നമ്മളെ മുഖത്തിന് നേരെ നീങ്ങി വന്നു... "ഫ്രയിമീന്നു മാറി നിക്കെടി ഊളെ...ഞാനെന്റെ കെട്ട്യോനെ ഒന്ന് കെട്ടിപിടിക്കട്ടെ... " എന്നവൾ നമ്മക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ പറഞ്ഞപ്പോ നമ്മളൊന്ന് ഇളിച്ചു കൊടുത്തു... "അതിന് സിദ്ധു നിന്നെ കെട്ടിയിട്ടില്ലല്ലോ...കെട്ടട്ടെ..എന്നിട്ടൊക്കെ കെട്ടിപിടിച്ചമതി...അത് വരെ നീ എന്നെ വെച്ച് അഡ്ജസ്റ്റ് ചെയ്യ്...ഇത് നീയെന്നിൽ നിന്നും എല്ലാം മറച്ചു വെച്ചതിനുള്ള ശിക്ഷയായി കണ്ട മതി... കേട്ടോടി വഞ്ചകി... ഹാ...നീയെന്താ ഷാലു ഇങ്ങനെ...നീയിങ്ങനെ സില്ലിയായി പോവല്ലേ...ശ്യോ എല്ലാവരും നോക്കിയേ പെണ്ണിന്റെയൊരു ആനന്ദക്കണ്ണീര്..." എന്ന് നമ്മള് ആദ്യം ഒച്ച താഴ്ത്തിയും പിന്നെ ഒച്ച കൂട്ടി എല്ലാവരും കേൾക്കും വിധം അലറിയിട്ട് ഷാലുവിനെ നമ്മളിലേക്ക് അടുപ്പിച്ചു അവളെ പുറത്ത് അഞ്ചാറ് കൊട്ട് കൊട്ടി ദേഷ്യം മുഴുവൻ തീർത്തു... എന്നിട്ട് അവളെ വിട്ടതും അവള് ചിരിച്ചോണ്ട് കണ്ണ് തുടച്ചു എല്ലാവരെയും നോക്കി സന്തോഷം കൊണ്ട എന്ന് പറഞ്ഞപ്പോ അവരൊക്കെ ചിരിച്ച് തലയാട്ടി...അത് കണ്ട് നമ്മള് നൈസായി പിൻവലിഞ്ഞു ആദമിനെ മുട്ടി നിന്ന് അവളെ നോക്കി ചിരിച്ചപ്പോ ഷാലു നമ്മളെ കണ്ണ് കൂർപ്പിച്ചു നോക്കി ' നിനക്ക് ഞാൻ തരുന്നുണ്ടെടി തെണ്ടി...' എന്ന് ചുണ്ടനക്കി പറഞ്ഞപ്പോ നമ്മള് ഇളയദളപതി കണക്കെ ആം വെയ്റ്റിംഗ് എന്ന് പറഞ്ഞു... അത് കണ്ടിട്ടോ എന്തോ കുരുപ്പ് നമ്മളെ നേരെ പുച്ഛം മഹോത്സവം വാരി എറിഞ്ഞപ്പോഴേക്കും സിദ്ധു അവളെ അവന്റെ അടുത്തേക്ക് പിടിച്ച് നിർത്തി അവര് തമ്മിൽ സംസാരിക്കാൻ തുടങ്ങി... അത് പോലെത്തന്നെ സിദ്ധുവിന്റെ ഫാമിലിയും ഷാലുവിന്റെ ഫാമിലിയും ഒരു ഭാഗത്തും നമ്മളെ ടീമും ചുരുളമുടിയനും വേറൊരു ഭാഗത്തും നിന്ന് സൊള്ളുന്നത് കണ്ട് നമ്മള് പൂച്ചക്കണ്ണനെ നോക്കിയപ്പോ അവനാ കൂട്ടമൊന്നുമില്ലാതെ നമ്മളെ മൈൻഡ് പോലും ചെയ്യാതെ ഫോണിൽ തോണ്ടി കളിക്ക... അത് കണ്ട് നമ്മക്ക് സങ്കടവും ദേഷ്യവും എല്ലാം കൂടെ ഒപ്പം വന്നപ്പോ ഒന്നും ചെയ്യാൻ പറ്റാഞ്ഞിട്ട് നമ്മള് അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി നിക്കുന്നതിനിടയിൽ പെട്ടന്ന് ആദം ഫോണിൽ നിന്നും നോട്ടം മാറ്റി നമ്മളെ നോക്കി പുഞ്ചിരിച്ച്‌ എന്തേ എന്ന് ചോദിച്ചപ്പോ നമ്മള് ഷോൾഡർ പൊക്കി ഒന്നുമില്ല എന്ന് പറഞ്ഞ് സങ്കടത്തോടെ മുഖം തിരിച്ചതും ഒട്ടും പ്രതീക്ഷിക്കാതെ ആദം നമ്മളെ കവിളിൽ കുത്തി പിടിച്ച് നമ്മളെ മുഖം അവന്റെ നേരെ തിരിച്ചു നമ്മളെ ചുണ്ടോട് അവന്റെ ചുണ്ട് അമർത്തി ചേർത്തു വെച്ചു.... അത് നമ്മള് ഈ സാഹചര്യത്തിൽ ഒട്ടും പ്രതീക്ഷിച്ചതല്ലാത്തോണ്ട് തന്നെ നമ്മളെ വയറ്റിനുള്ളിലൂടെ ഷോക്ക് പാസ്സ് ചെയ്ത് അത് നമ്മളെ തലയിലെത്തി നമ്മളെ ബുദ്ധിയെയൊക്കെ കരിയിച്ചു കളഞ്ഞപ്പോ നമ്മള് ഒരുതരം മരവിപ്പോടെ കണ്ണും തള്ളി പിടിച്ച് അതേ നിൽപ്പ് തുടർന്നെങ്കിലും പെട്ടന്ന് കരിയിച്ച കൂട്ടത്തിൽ പെടാതെ പോയ ഒരേയൊരു ബുദ്ധിയുടെ ലൈറ്റ് നമ്മളെ തലക്കുള്ളിൽ കത്തിയതും നമ്മളപ്പൊത്തന്നെ ആദമിന്റെ വയറിനിട്ട് കുത്തി... നമ്മളെ കുത്ത് ഒട്ടും പ്രതീക്ഷിക്കാത്ത വണ്ണം ആദം നമ്മളിൽ നിന്നും വിട്ട് മാറിയപ്പോ നമ്മള് ആദ്യം തന്നെ നോക്കിയത് ചുറ്റുമുള്ളവരെയാണ്...പക്ഷേ നമ്മളെ എന്തോ ഭാഗ്യം കൊണ്ടും അവരുടെ സംസാരത്തിന്റെ ഊക്ക് കൊണ്ടും ഒരൊറ്റ കുട്ടി പോലും ഒന്നും കണ്ടിട്ടില്ല എന്ന് അവരുടെ നിർത്തം കണ്ട് നമ്മക്ക് മനസിലായപ്പോ നമ്മള് ആശ്വാസത്തോടെ ശ്വാസം വിട്ട് പുരികം കോട്ടി ആദമിനെ കണ്ണുരുട്ടി നോക്കിയപ്പോ അവൻ ചുണ്ടിൽ നാവ് വെച്ചുഴിഞ്ഞു വശ്യമായി ചിരിച്ച് കണ്ണിറുക്കി കാണിച്ചു.. അപ്പൊത്തന്നെ നമ്മളെ കണ്ട്രോൾ അവിടാടെ പോവാൻ തുടങ്ങിയെങ്കിലും പോയതിനെയൊക്കെ പിടിച്ചോണ്ട് വന്ന് അവരുടെ സീറ്റിൽ ഇരുത്തി നമ്മള് ആദമിൽ നിന്നും മുഖം തിരിച്ചപ്പോ അവൻ ഇളിച്ചോണ്ട് നമ്മളെ അടുത്ത് വന്ന് നിന്ന് ഫോണിൽ കളിക്കാൻ തുടങ്ങി... "എന്നാ വാസുദേ...ഞങ്ങൾ ഇറങ്ങാ...നാളെ തന്നെ നമുക്ക് നല്ലൊരു പണിക്കരുടെ അടുത്ത് ചെന്ന് ഇവരുടെ രണ്ടുപേരുടെയും ജാതകപ്പൊരുത്തം നോക്കാം...അത് കഴിഞ്ഞിട്ട് വിവാഹത്തിന് പണിക്കർ പറയുന്നൊരു തീയതിയും കുറിക്കാം..." പെട്ടന്ന് ഉച്ചത്തിൽ സിദ്ധുവിന്റെ മമ്മി അങ്ങനെ പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട്‌ പോയി...അവര് രണ്ട് ഫാമിലിയും വിവാഹകാര്യങ്ങളൊക്കെ തീരുമാനിച്ചുറപ്പിച്ചു ഇറങ്ങാനായപ്പോ ഷാലു നമ്മളെ ബാഗ് കൊണ്ട് തന്നു... ബാഗ് കിട്ടിയപാടെ നമ്മള് അവളെ കെട്ടിപിടിച്ച് അവളെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് ബൈ പറഞ്ഞ് വാസുധാമ്മയുടെ അടുത്തേക്ക് പൂച്ചക്കണ്ണനെയും വലിച്ചോണ്ട് പോയി യാത്ര പറഞ്ഞ് ഇറങ്ങാൻ നോക്കിയെങ്കിലും നമ്മള് പോവുന്നതിൽ വാസുധാമ്മ കണ്ണ് നിറച്ചപ്പോ നമ്മള് ഇനിയും ഇടയ്ക്കിടെ വരാമെന്നൊക്കെ പറഞ്ഞ് മൂപ്പത്തിയെ ഒരു വിധം സമാധാനിപ്പിച്ച് മുറ്റത്തേക്ക് ഇറങ്ങി... മുറ്റത്ത് തന്നെ സിദ്ധുവിന്റെ ഫാമിലിയുടെ കാറും അതിനപ്പുറത്ത് നമ്മളെ പൂച്ചക്കണ്ണന്റെ കാറും അതിനപ്പുറത്ത് ചുരുളമുടിയന്റെ കാറും ഉള്ളത് കൊണ്ട് നമ്മള് സംശയം കൂടാതെ ബാഗ് പൂച്ചക്കണ്ണന്റെ കാറിൽ കൊണ്ടിട്ട് വാസുധാമ്മയുടെ അടുത്തേക്ക് ചെന്ന് മൂപ്പത്തിയെ കെട്ടിപിടിച്ചു... "അമ്മേ...ഞാൻ പോവാട്ടോ...ഇനി എന്നെങ്കിലും ഒരിക്കെ വരാം..." "മ്മ്...നീയല്ലേ...വരും...വരും..എനിക്കറിയില്ലേ നിന്നെ...എന്തായാലും നീ പറഞ്ഞ സ്ഥിതിക്ക് ഇനി വരുമ്പോ എന്റെ മോനെയും കൂടെ കൂട്ടി വന്ന മതി..." എന്ന് വാസുധാമ്മ പറഞ്ഞതും നമ്മള് മോനോ എന്ന് ചോദിച്ച് അമ്മയിൽ നിന്നും മാറിയപ്പോ അമ്മ ചിരിച്ചോണ്ട് നമ്മളെ അടുത്ത് നിക്കുന്ന പൂച്ചക്കണ്ണനെ ചൂണ്ടി കാണിച്ചു...അത് കണ്ട് നമ്മള് പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ എങ്ങനെയുണ്ടെടി എന്ന് ചോദിച്ച് വാസുധാമ്മയെ കെട്ടിപിടിച്ചു ബൈ പറഞ്ഞു... അങ്ങനെ നമ്മള് ഒരിക്കൽ കൂടെ ഷാലുവിനോടും വാസുധാമ്മയോടും ബൈ പറഞ്ഞ് ശ്രീയേട്ടനെ മൈൻഡ് ചെയ്യാതെ ഫോണിൽ തോണ്ടി കൊണ്ടിരുന്നു...അപ്പോഴേക്കും സിദ്ധുവിന്റെ വീട്ടുകാരൊക്കെ എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറിയപ്പോ അതിന് പിന്നാലെ തന്നെ ചുരുളമുടിയനും ജീവയും സനയും നമ്മളോടും ഷാലുവിന്റെ ഫാമിലിയോടും ബൈ പറഞ്ഞ് അവരുടെ കാറിൽ കയറി... എന്നിട്ട് ആ രണ്ട് കാറും മുന്നോട്ടെടുക്കുന്നത് നോക്കിയിട്ട് പോവാൻ വേണ്ടി നമ്മള് നമ്മക്ക് അടുത്തുള്ള പൂച്ചക്കണ്ണന്റെ കയ്യിൽ പിടിക്കാനായി തിരിഞ്ഞതും ആദമിനെ നമ്മളെ അടുത്ത് കണ്ടില്ല... അപ്പൊത്തന്നെ നമ്മള് ചുറ്റിനും കണ്ണ് പരതി നോക്കിയപ്പോ നമ്മളെ പൂച്ചക്കണ്ണനുണ്ട് ഒഴിഞ്ഞ ഭാഗത്ത് നിന്ന് ശ്രീയേട്ടന്റെ ഒരു തോളിൽ കൈ വെച്ച് സീരിയസ് ആയി സംസാരിക്കുന്നു..ആ സംസാരം നമ്മളെ പറ്റിയാണെന്ന് ശ്രീയേട്ടന്റെ മുഖത്തെ ഭാവങ്ങളിൽ അച്ചടിച്ച് വെച്ചിരിക്കുന്നത് കണ്ട് നമ്മളെ നെഞ്ചിലൂടെ ഒരു വെള്ളിടി പൊട്ടി... ______________________________________ വന്ന എല്ലാവരും ഷാലുവിന്റെ ഫാമിലിയോട് പൊരിഞ്ഞ യാത്ര പറച്ചില് കണ്ട് നമ്മള് നമ്മളെ ഝാൻസിറാണിയെ നോക്കിയപ്പോ അവള് ഈ ലോകത്തൊന്നുമല്ലാത്ത പോലെ ഫോണിൽ ഗെയിം കളിച്ചിരിക്കാണ്... അതോണ്ട് തന്നെ അവളുടെ ശ്രദ്ധ ഇപ്പോഴൊന്നും നമ്മളെ നേരെ വരില്ല എന്നുറപ്പുള്ളത് കൊണ്ട് നമ്മള് മനസ്സിൽ ചിലതൊക്കെ കണക്ക് കൂട്ടി ശ്രീയെ നോക്കിയപ്പോ അവൻ ജുബിയെ തന്നെ ഇമ ചിമ്മാതെ നോക്കുന്നുണ്ട്... അത് കണ്ട് നമ്മക്ക് അടിമുടി തരിച്ചു കയറിയെങ്കിലും നമ്മള് മാക്സിമം ദേഷ്യം കണ്ട്രോൾ ചെയ്ത് കണ്ണൊന്നടച്ചു തുറന്ന് ശ്രീയുടെ അടുത്തേക്ക് ചെന്നു... നമ്മള് അവന്റെ അടുത്തെത്തിയിട്ടും അവൻ ചുറ്റും മറന്ന് ജുബിയെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് നമ്മക്ക് അവന്റെ മോന്തക്കിട്ട് കൊടുക്കാൻ കൈ തരിച്ചപ്പോ നമ്മള് ദേഷ്യത്തെയൊക്കെ അടക്കി നിർത്തി ചെറു പുഞ്ചിരിയാലെ ശ്രീയുടെ തോളിൽ കൈ വെച്ചു... അപ്പൊത്തന്നെ അവനൊന്ന് ഞെട്ടിയിട്ട് ജുബിയിലുള്ള നോട്ടം മാറ്റി നമ്മളെ നോക്കി വേണോ വേണ്ടേ എന്നാ മട്ടിൽ ചിരിച്ചപ്പോ നമ്മളൊന്ന് പുഞ്ചിരിച്ചു... "ശ്രീ...I want to talk to you ... come with me if you don't mind.." "of course...നടക്കു..." നമ്മള് പറഞ്ഞപാടെ തന്നെ ശ്രീ സമ്മതം അറിയിച്ചപ്പോ നമ്മളൊന്ന് തലയാട്ടിയിട്ട് കുറച്ചൊഴിഞ്ഞ സ്ഥലത്തേക്ക് ചെന്നു നിന്നു...നമ്മക്ക് പിന്നാലെ തന്നെ ശ്രീയും വന്ന് നിന്ന് നമ്മളെ നോക്കി പുഞ്ചിരിച്ചു... "ആദം...എന്താ നിനക്ക് എന്നോട് സംസാരിക്കാനുള്ളത്..." എന്ന് ശ്രീ വളരെ സൗമ്യമായി ചോദിച്ചപ്പോ നമ്മക്കവന്റെ മാന്യത കണ്ട് അവന്റെ കുടൽമാല കുത്തി പുറത്തെടുക്കാനുള്ള കൈ തരിപ്പ് വന്നപ്പോ നമ്മള് പുറകിലേക്ക് തിരിഞ്ഞു ജുബിയെ നോക്കി...അവളിപ്പോഴും ഫോണിൽ തന്നെയാണ്..അത് കണ്ട് നമ്മള് ചുണ്ട് കോട്ടി പുഞ്ചിരിച്ച്‌ ശ്രീയെ നോക്കി... "എനിക്ക് നിന്നോട് സംസാരിക്കാനല്ല...ചിലതൊക്കെ തന്ന് വീട്ടാനാണുള്ളത്...പക്ഷേ അതെന്റെ കണക്കല്ല...ദേ അവിടെ നിക്കുന്നില്ലേ ഒരുത്തി... എന്റെ ഭാര്യ എന്ന് പറയും...അതായത് എന്റെ വേൾഡ്...അവളുടെ പേരില എനിക്ക് നിനക്ക് തരാനുള്ളത്...പക്ഷേ നീയൊരുപാട് ലക്കിയ ശ്രീ... ജുബി എന്നോട് എല്ലാം പറഞ്ഞു...ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നുന്നതൊക്കെ നമ്മള് ആണുങ്ങളെ സംബന്ധിച്ചു സ്വാഭാവികം...പക്ഷേ അവള് മറ്റൊരുത്തന്റെ ഭാര്യ ആണെങ്കിൽ ആ ഇഷ്ടത്തിന് മറ്റൊരു പേര് പറയും...പക്ഷേ അതിപ്പോ ഞാൻ ഇവിടെ പറയുന്നില്ല...ശ്രീ നീ ചെയ്തതിൽ രണ്ട് തെറ്റേ ഞാൻ കണ്ടിട്ടുള്ളു...ഒന്ന് അവളെന്റെ ഭാര്യ ആണെന്ന് അവള് തന്നെ നിന്നോട് പറഞ്ഞിട്ടും നീ യാതൊരു ഉളുപ്പുമില്ലാതെ ധൈര്യത്തോടെ അവള് നിന്റെ പെണ്ണാണെന്ന് പറഞ്ഞ് നടക്കുന്നത്...പിന്നെയുള്ളത് എന്തധികാരത്തിലാട ******** നീ ജുബിയോട് ഇന്നലെ രാത്രി ദേഷ്യപ്പെട്ടത്... ഇന്നലെ അവള് പോയത് കണ്ണി കണ്ടവന്റെ കൂടെയല്ല...എന്റെ കൂടായാണ്...അവൾക്ക് എങ്ങോട്ട് പോവണമെങ്കിലും എന്ത് ചെയ്യണമെങ്കിലും എന്തിനും ഏതിനും ഇവിടെ ഞാനുണ്ട്...ഞാൻ ഉള്ളിടത്തോളം കാലം അവൾക്ക് മറ്റൊരുത്തനെ വേണ്ട... ഇപ്പൊ എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളൂ...ഇനി മേലിൽ നീ ജുബിയെ ശല്യം ചെയ്‌തെന്ന് അവളുടെ വായിൽ നിന്നെങ്ങാനും ഞാൻ കേട്ടാൽ ഇങ്ങനെയായിരിക്കില്ല എന്റെ പ്രതികരണം...അവള് ഞാൻ കാരണമല്ലാതെ മറ്റാരെങ്കിലും കാരണം വേദനിക്കുകയോ കരയുകയോ ചെയ്‌താൽ ഞാനെങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് പോലും പറയാൻ പറ്റില്ല...because she is most important to me...അങ്ങനെയുള്ള അവളെ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്... അവളെ ഏതൊക്കെ വിധത്തിൽ സംരക്ഷിക്കണമെന്ന് എനിക്കറിയാം...നിന്റെയീ ***** അസുഖം മാറാൻ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാഞ്ഞിട്ടല്ല...ജുബി ഒന്നും ചെയ്യരുതെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാനെന്റെ കഴിവിന്റെ പരമാവധി മാന്യതയോടെ നിന്നോട് സംസാരിച്ചത്... ഇത്രയും പറഞ്ഞ സ്ഥിതിക്ക് നിനക്ക് കുറച്ച് ബോധം വെച്ചിട്ടുണ്ടെങ്കിൽ തന്റേടത്തോടെ ഒരാണിനെ പോലെ നടക്ക്.. അല്ലാതെ രണ്ട് സ്വഭാവം കാണിച്ച് വേറൊരുത്തന്റെ പെണ്ണിനെ സ്വന്തം പെണ്ണാണെന്ന് പറഞ്ഞ് നടക്കുകയല്ല.... അവസാനമായി നിന്നോട് പറയാം...മേലിൽ ജുബിയുടെ നേരെ നീയെങ്ങാനും വന്നാൽ...ബാക്കിയൊക്കെ നീ അപ്പൊ അറിയും..." അത്രയും നമ്മള് ദേഷ്യം കടിച്ച് പിടിച്ച് പറഞ്ഞ് മുഴുവനാക്കി ശ്രീയെ കുത്തുന്ന കണ്ണുകളോടെ നോക്കിയിട്ട് അവന്റെ ഷോൾഡറിൽ കൈ വെച്ച് തട്ടി നമ്മള് തിരിഞ്ഞു നടന്നപ്പോ ജുബിയുണ്ട് കണ്ണും തള്ളി പിടിച്ചു നമ്മളെ നോക്കുന്നു... അത് കണ്ട് നമ്മളവൾക്ക് സൈറ്റ് അടിച്ച് കൊടുത്തപ്പോ അവള് പെട്ടന്ന് നോട്ടം മാറ്റി...അപ്പോഴേക്കും നമ്മളവളെ അടുത്ത് നടന്നെത്തിയപ്പോഴേക്കും കൂടെ വന്നിരുന്ന ഓരോരുത്തരും കാറെടുത്ത് പോവുന്നത് കണ്ട് നമ്മള് അവസാനമെന്നോണം വാസുധാന്റിയോടും ഷാലുവിനോടും ബൈ പറഞ്ഞ് ജുബിയുടെ കയ്യും പിടിച്ച് കാറിന്റെ അടുത്തേക്ക് നടന്നു... _______________________________________ വെടി പൂരം കഴിഞ്ഞ് പൂച്ചക്കണ്ണൻ നമ്മളെ അടുത്തേക്ക് വന്ന് അമ്മയോടും ഷാലുനോടും ബൈ പറഞ്ഞ് നമ്മളെ കയ്യും പിടിച്ച് കാറിന്റെ അടുത്തേക്ക് നടന്നു... നടക്കുന്നതിനിടയിൽ ആദം നമ്മളെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടെങ്കിലും നമ്മള് അവനെ നോക്കാതെ തലയും താഴ്ത്തി നടന്ന് അവസാനം കാറിന്റെ മുന്നിലെത്തിയപ്പോ ആദം ഡോർ തുറന്ന് തരുന്നതിന് മുന്നേ തന്നെ നമ്മള് ഡോർ തുറന്ന് കയറിയിരുന്നു... അത് കണ്ട് ആദം കൈ മലർത്തിയപ്പോ നമ്മളതൊന്നും നോക്കാതെ മൂകഭാവത്തിൽ മോന്ത കേറ്റി വെച്ച് ഡോർ അടച്ചപ്പോത്തന്നെ ആദം ഡ്രൈവിംഗ് സൈഡിലേക്ക് വന്ന് കയറിയിട്ട് സീറ്റ് ബെൽറ്റൊക്കെ ഇട്ട് കാർ തിരിച്ചു... കാർ എങ്ങോട്ടെന്നില്ലാതെ കുറെ ദൂരം പിന്നിട്ടെങ്കിലും ആദം നമ്മളോടോ നമ്മള് ആദമിനോടോ ഒന്നും മിണ്ടിയില്ല...നമ്മളാണെങ്കിൽ കയറിയപ്പോ തൊട്ടുള്ള അതേ തല താഴ്ത്തി നിപ്പാണ്...ഇത് വരെ നമ്മള് ആദമിനെ നോക്കിയില്ലങ്കിലും അവൻ നമ്മളെ നോക്കുന്നുണ്ട്... അങ്ങനെ അതേ രീതിയിൽ മുന്നോട്ട് പോയികൊണ്ടിരിക്കെ പെട്ടന്ന് ആദം കാർ ഒതുക്കി നിർത്തിയത് കണ്ട് ഇനി എന്തിനാണാവോ പടച്ചോനെ എന്ന് നമ്മള് മനസ്സിൽ ചോദിച്ചെങ്കിലും പുറമേ യാതൊരു ഭാവവുമില്ലാതെയിരിക്കുന്ന നേരത്ത് പെട്ടന്ന് ആദം നമ്മളെ നേരെ കുരച്ചു ചാടി... "അല്ല അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്ക...നിന്റെ വായയിൽ ആരെങ്കിലും പഴം തിരുകി വെച്ചിട്ടുണ്ടോ...കുറെ നേരമായല്ലോ തലയും താഴ്ത്തി ഇരിക്കാൻ തുടങ്ങിയിട്ട്...അതിന് മാത്രം ഞാൻ നിന്നെ എന്താടി ചെയ്തത്...എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ കൊഴപ്പം...ശ്രീയോട് ഞാൻ സംസാരിച്ചത് നിനക്ക് ഇഷ്ടപ്പെട്ടില്ല...അല്ലേ...ഇനി നിനക്ക് ഇഷ്ട്ടപ്പെട്ടില്ലങ്കിലും ശെരി...അവനോട് ഞാൻ സംസാരിച്ചിട്ടേ ഒള്ളു എന്ന് പറഞ്ഞ് ആശ്വസിക്ക്...ശരിക്കും ഞാനാ ****** പച്ചക്ക് കൊല്ലായിരുന്നു ചെയ്യേണ്ടത്...അത്രയേറെ എനിക്ക് ദേഷ്യം വന്നതാ...എന്നിട്ടും ഞാൻ നിന്നെയോർത്തും ഞാൻ നിനക്ക് തന്ന വാക്കും ഓർത്തിട്ട് മാത്ര അവനോട് മാന്യമായി സംസാരിച്ചത്...ആ $#%@% തൊട്ട് കളിച്ചത് എന്റെ..." എന്ന് നമ്മളെ പൂച്ചക്കണ്ണൻ പറഞ്ഞ് മുഴുവനാക്കും മുന്നേ നമ്മള് ഞൊടിയിടയിൽ സീറ്റ് ബെൽറ്റൊക്കെ അഴിച്ചു മാറ്റി ഏന്തി വലിഞ്ഞു അവന്റെ കവിളിൽ അമർത്തി ഉമ്മ കൊടുത്തു... അപ്പൊത്തന്നെ അവൻ പറയാൻ വിചാരിച്ചിരുന്നത് വിഴുങ്ങി വിട്ട് കിളി പാറിയ പോലെ ഫ്രന്റ് മിററിലൂടെ വാ തുറന്ന് ചിരിച്ചോണ്ട് നമ്മളെ നോക്കിയപ്പോ നമ്മള് പതിയെ അവന്റെ കവിളിൽ നിന്നും നമ്മളെ ചുണ്ടെടുത്ത് മാറ്റി അവന്റെ മുഖം നമ്മളെ നേരെ തിരിച്ചു പിടിച്ചു പൂച്ചക്കണ്ണന്റെ ആ ക്രിസ്റ്റൽ കണ്ണിലേക്ക് നോക്കി... "നിന്റെ വായിൽ നിന്നും ഇതൊക്കെ ശെരിക്ക് കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇത്രയും നേരം മൗനവ്രതം എടുത്തത്...നീയല്ലാതെ എന്നെ ആരെങ്കിലും നോക്കിലൂടെയെങ്കിലും ശല്യം ചെയ്‌താൽ അത് നിനക്ക് എത്രത്തോളം ദേഷ്യം ഉണ്ടാക്കുമെന്ന് എനിക്ക് നിന്റെ വായിൽ നിന്നും തന്നെ കേൾക്കണമായിരുന്നു...ഇപ്പൊ എനിക്ക് മനസിലായി ഞാനെന്ന് വെച്ച നിനക്ക് എന്താണെന്ന് എത്രയാണെന്ന്...ആ എനിക്ക് ശ്രീയേട്ടൻ ശല്യമാണെന്ന് പറഞ്ഞപ്പോഴേക്കും നിന്റെ ചോര ഇത്ര തിളക്കുന്നുണ്ടെങ്കിൽ i'm sure ഈ ലോകത്ത് എന്റെ ഉപ്പച്ചിയെ കഴിഞ്ഞാൽ ഞാൻ സുരക്ഷിതയായിരിക്കുമെന്നുറപ്പുള്ളത് നിന്റെ കൈകളിലാണ്..." എന്നൊക്കെയും നമ്മള് ആദമിന്റെ കണ്ണിൽ നോക്കി പറഞ്ഞതും ചെറിയൊരു രീതിയിൽ നമ്മളെ കൺകോണിൽ കണ്ണീര് നിറഞ്ഞു വന്നു...അപ്പൊത്തന്നെ ആദം പുഞ്ചിരിച്ചോണ്ട് സീറ്റ് ബെൽറ്റ്‌ അഴിച്ചു നമ്മളെ കെട്ടിപിടിച്ചപ്പോ നമ്മളും അവനെ തിരിച്ചു കെട്ടിപിടിച്ചു... സത്യം പറഞ്ഞ ഇപ്പൊ നമ്മക്ക് പൊട്ടിക്കരയാനൊക്കെ തോന്നുന്നുണ്ട്...എന്തോ ഓരോ നിമിഷം കഴിയുന്തോറും ഈ പൂച്ചക്കണ്ണനെ നമ്മള് കൂടുതൽ കൂടുതൽ സ്നേഹിച്ചു പോവാ...ഞാൻ നേരിൽ കണ്ട എന്റെ സ്വർഗം തന്നെയാണ് എന്റെ പൂച്ചക്കണ്ണൻ.... കുറെ നേരം അതേ ഇരിപ്പ് തുടർന്ന് പതിയെ നമ്മള് അവനിൽ നിന്നും അകന്ന് മാറി സീറ്റിലേക്ക് ചാരി ഇരുന്ന് കണ്ണടച്ചപ്പോ ആദം നമ്മളെ സീറ്റ് ബെൽറ്റ്‌ ഇട്ട് തന്നു..അത് കണ്ണ് തുറക്കാതെ തന്നെ നമ്മക്ക് ക്ലിക്ക് ആയപ്പോ നമ്മള് സ്വയം പുഞ്ചിരിച്ചു... അങ്ങനെ സ്നേഹപ്രകടനമെല്ലാം കഴിഞ്ഞ് കാറെടുത്തപ്പോ നമ്മള് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു... ________________________________________ "ഝാൻസി റാണി...മിസ് ഝാൻസി റാണി...ഒന്ന് എണീക്ക്..." നമ്മളെ നിർത്താതെ കുലുക്കി കുലുക്കി കുലുക്കി സർബത്ത് ആക്കി കൊണ്ട് ആദം ഒച്ച വെച്ച് വിളിച്ചത് കേട്ട് നമ്മള് ഉറക്കത്തിൽ നിന്നും പതിയെ കണ്ണ് തുറന്ന് എണീറ്റ് പൂച്ചക്കണ്ണനെ നോക്കി... *"എന്താ..എന്താ നിനക്ക് വേണ്ടേ..."* എന്ന് അലറി പല്ലിറുമ്പിയപ്പോ അവന് ചെവി പൊത്തി നാവ് കടിച്ച് നമ്മളെ കണ്ണുരുട്ടി നോക്കി... "എന്താടി ഡാഷ് മോളെ നീയിങ്ങനെ കിടന്ന് അലറുന്നത്...മെല്ലെ പറഞ്ഞാലും എനിക്ക് കേൾക്കാൻ പറ്റും..." എന്ന് ആദം കുറച്ച് ദേഷ്യം നടിച്ചു നമ്മളോട് ചൂടായപ്പോ നമ്മള് അവനെ കണ്ണ് കൂർപ്പിച്ചു നോക്കി കൊഞ്ഞനം കുത്തി കൊടുത്തു... അത് കണ്ട് അവന് ചിരിച്ചോണ്ട് നമ്മക്ക് ഉമ്മ തരുന്ന പോലെ ചുണ്ട് കൂർപ്പിച്ചപ്പോ നമ്മളും ചുണ്ട് കൂർപ്പിച്ചു ചിരിച്ചിട്ട് ശെരിക്കിരുന്ന് ചുറ്റും നോക്കിയപ്പോ ഇതേത് സ്ഥലത്ത നമ്മളുള്ളതെന്ന് നമ്മക്ക് തന്നെ ക്ലിക്ക് ആയില്ല... അപ്പൊത്തന്നെ നമ്മള് വാ പൊളിച്ചോണ്ട് ആദമിനെ നോക്കി അവന്റെ കയ്യിൽ തോണ്ടി... "ആദം...ഇതെവിടെയ സ്ഥലം...നമ്മളെ വില്ല എവിടെ...നമ്മള് അങ്ങോട്ടല്ലേ വന്നത്...നീയെന്തിനാ എന്നെയും കൂട്ടി ഇങ്ങോട്ട് വന്നിരിക്കുന്നത്..." എന്ന് നമ്മള് അവന്റെ കയ്യിൽ വിടാതെ തോണ്ടി തോണ്ടി ചുറ്റും കണ്ണോടിച്ചോണ്ടു ചോദിച്ചപ്പോ അവന് നമ്മളെ കയ്യിൽ പിടിച്ചു...അപ്പൊത്തന്നെ നമ്മള് നിരീക്ഷണം നിർത്തി അവനെ നോക്കി... "ഈ സ്ഥലം നിനക്ക് ഒട്ടും പരിചയം കാണില്ല...അതോണ്ട് നിനക്ക് പരിചയമാക്കി തരാൻ വന്നതാ...ഇനി ഇങ്ങോട്ടൊരു ചോദ്യവും വേണ്ട...നിനക്ക് വേണ്ടി ചിന്ന ചിന്ന സർപ്രൈസ് ഒക്കെ ഞാനിവിടെ ഒരുക്കിയിട്ടുണ്ട്..." എന്ന് ആദം ചിരിച്ചോണ്ട് പറഞ്ഞത് കേട്ട് നമ്മള് അമ്പരപ്പോടെ സർപ്രൈസോ എന്ന് ചോദിച്ചപ്പോ അവൻ ചിരിച്ച് തലയാട്ടി കാറിൽ നിന്നും ഇറങ്ങി... നമ്മക്കാണെങ്കിൽ ഇപ്പൊ സർപ്രൈസ് എന്ന് കേട്ടാൽ തന്നെ പേടിയാ...എന്തോരം ഇഷ്ട്ടമായിരുന്നു നമ്മക്കീ സർപ്രൈസ് എന്ന് പറയുന്ന സാധനം...പൂച്ചക്കണ്ണന്റെ കൂടെ എന്ന് ജീവിക്കാൻ തുടങ്ങിയോ അതിൽ പിന്നെ നമ്മക്ക് സർപ്രൈസ് എന്ന് പറയുന്നതും ചന്ദനമഴയിലെ അമൃത എന്ന് പറയുന്നതും ഒരുപോലെയാണ്...കരയാനെ നേരം കാണു...ഇപ്പ്രാവശ്യം നമ്മളെ പൂച്ചക്കണ്ണൻ നമ്മക്ക് വേണ്ടി എന്ത് സർപ്രൈസ് ആണാവോ ഒരുക്കി വെച്ചിരിക്കുന്നതെന്റെ റബ്ബേ... നമ്മള് മോളിലോട്ട് നോക്കി പടച്ചോനെയും വിളിച്ച് രണ്ടും കല്പ്പിച്ചു കാറിൽ നിന്നും ഇറങ്ങി ഡോറടച്ച്‌ തിരിഞ്ഞതും നമ്മക്ക് മുന്നിലായി നിർത്തിയിട്ട കാറിൽ ചാരി നിക്കുന്ന അഞ്ചേണ്ണത്തിനെ കണ്ട് നമ്മള് വാ പൊളിച്ച് ഇവരോ എന്ന് അവരെ മുഖത്ത് നോക്കി ചോദിച്ചതും പെട്ടന്ന് ആദം നമ്മളെ പുറകിൽ നിന്ന് നമ്മളെ കഴുത്തിലൂടെ കയ്യിട്ട് നമ്മളെ ചെവിക്കരികിലേക്ക് അവന്റെ ചുണ്ടടുപ്പിച്ചു... "യെസ്...അവര് തന്നെ...സിദ്ധു, റോഷൻ, ഷാലു, ജീവ, സന...ഇതാണ് നിനക്കുള്ള ആദ്യത്തെ സർപ്രൈസ്...ഇനി രണ്ടാമത്തേത് വേണ്ടേ...? " എന്ന് ആദം നമ്മളെ ചെവിയിൽ ചോദിച്ചത് കേട്ട് നമ്മക്ക് മുന്നിൽ പല്ലിളിച്ചു നിക്കുന്ന അഞ്ചേണ്ണത്തിൽ നിന്നും നോട്ടം മാറ്റി നമ്മള് മുഖം പൊക്കി പൂച്ചക്കണ്ണനെ ദയനീയമായി നോക്കി... "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് സർപ്രൈസ് തരരുതെന്ന്..." "സർപ്രൈസ് തരരുതെന്നല്ലല്ലോ നീ പറഞ്ഞത്...അറ്റാക്ക് വരുന്ന വിധത്തിലുള്ള സർപ്രൈസ് തരരുതെന്നല്ലേ...ഇതുവരെ നിനക്ക് അറ്റാക്കൊന്നും വന്നില്ലല്ലോ...അതോണ്ട് അടുത്ത സർപ്രൈസ് തരട്ടെ..." എന്ന് ആദം ചോദിച്ചത് കേട്ട് നമ്മള് കുട്ടികളെ പോലെ ചുണ്ട് ചുളുക്കി വേണ്ട എന്ന് പറഞ്ഞപ്പോ അവൻ വേണം എന്ന് ചിരിച്ച് പറഞ്ഞ് മുന്നോട്ട് നോക്കി... അപ്പൊത്തന്നെ നമ്മളും മുന്നോട്ട് നോക്കിയപ്പോ സിദ്ധു ആദമിനെ നോക്കി പുഞ്ചിരിച്ചു തലയാട്ടി കാറിൽ നിന്നും വിട്ട് മാറി ബാക്ക് ഡോർ തുറന്നു..അത് കണ്ട് നമ്മള് അതിന്റെ അകത്ത് ആരാണാവോ റബ്ബേ എന്ന് മനസ്സിൽ പറഞ്ഞ് സസൂക്ഷ്മം കാറിന്റെ അകത്തേക്ക് നോക്കിയതും അതിനുള്ളിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ട് നമ്മള് ചങ്ക് പൊട്ടി അലറി നിലത്തേക്ക് വീഴാൻ പോയതും ആദം നമ്മളെ താങ്ങി പിടിച്ചു.... തുടരും.... ഇതിൽ കൂടുതൽ ടൈപ്പാൻ വിചാരിച്ചതാ...ബട്ട്‌ കറന്റ് പോയി ഫോണിൽ ചാർജ് ഇല്ലാതായി..അതോണ്ട് നമ്മക്ക് ഒരു മണിക്കൂറാണ് വേസ്റ്റായത്...ഇപ്പൊ നമ്മളെ ഈ സ്റ്റോറിയുടെ നിലവാരം എന്താണ്...ബോറാവുന്നുണ്ടോ അതോ കുഴപ്പമില്ലാത്ത രീതിയിലാണോ...ഞാനിത് ചോദിക്കാൻ കാരണം മറ്റൊന്നും കൊണ്ടല്ലട്ടോ ... ഈ സ്റ്റോറി ഞാൻ വിചാരിച്ചതിനെക്കാളേറെ പാർട്ട്‌ ആയിട്ടുണ്ട്...എന്റെ ഒരു കണക്കിലുണ്ടായിരുന്ന 40, 45 പാർട്ട്‌ ആണ് ഇപ്പൊ 76 പാർട്ട്‌ ഒക്കെ ആയിരിക്കുന്നത്... ഞാൻ ഇത്രയും പാർട്ട്‌ എഴുതിയിട്ടുണ്ടെങ്കിൽ ഞാൻ ഉറപ്പിച്ചു പറയും അതൊരിക്കലും ഞാൻ കാരണമല്ല...നിങ്ങൾ ഓരോ വായനക്കാരും നിങ്ങളുടെ വിലയേറിയ പ്രതികരണവും മാത്രമാണ്...അതൊന്ന് കൊണ്ട് മാത്രമാണ് ഇത്രയും പാർട്ട്‌ എന്നെ കൊണ്ട് എഴുതാൻ സാധിച്ചത്.. പൊതുവെ വൻ മടിച്ചിയാണ് ഞാൻ...അതെന്നെ നന്നായി അറിയുന്നവർക്ക് ശെരിക്ക് അറിയുന്നുണ്ടാവും...ഇപ്പൊ ചെയ്യണം എന്ന് പറഞ്ഞ് ആരെങ്കിലും എന്റെ കയ്യിൽ വല്ലതും ഏൽപ്പിച്ചാൽ അത് പിന്നെ പിന്നെ പിന്നെ എന്ന് പറഞ്ഞ് നീട്ടി കൊണ്ട് പോവുന്ന ഞാൻ ആണ് ഡെയിലി മടി കൂടാതെ സ്റ്റോറി എഴുതി പോസ്റ്റുന്നത്...അതിനെനിക്ക് കോലുമിട്ടായിയെങ്കിലും വാങ്ങി തരണം.. 😂 ആകെ കൂടെ ഞാനിപ്പോ ആത്മാർത്ഥ പുലർത്തുന്നത് ഈ സ്റ്റോറി എഴുതലിനോടും പോസ്റ്റലിനോടുമാണ്...അതിന്റെ ഒരു കാരണം തന്നെ നിങ്ങൾ മാത്രമാണ്...നിങ്ങളുടെ ഈ സപ്പോർട്ടിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... നന്ദി പറഞ്ഞിരുന്നാൽ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ട് I LOVE YOU ALL...💜🥀💜LOVE YOU SO MUCH.... ഈ പാർട്ട്‌ എങ്ങനെ ഉണ്ടെന്ന് അറിയില്ല...വായിച്ച് അഭിപ്രായം പറയണം...എന്നാ നെക്സ്റ്റ് പാർട്ട്‌ നേരത്തെ പോസ്റ്റാം...അതുപോലെ സ്റ്റോറിയെ കുറിച്ചും പറയണേ...ഐ മീൻ നീണ്ട് പോവുമ്പോൾ ബോറാവുന്നുണ്ടോ ഇല്ലേ എന്നൊക്കെ... അപ്പൊ നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി 9:00
#

📙 നോവൽ

📙 നോവൽ - Istiq Mubarak Dream manzi - ShareChat
36.2k കണ്ടവര്‍
1 ദിവസം
*💘 IsHq MuBaRaK 💘* _ഭാഗം.75_ *🍂 DREAM MANZI* "ഷാലു...നീ പറഞ്ഞത് സത്യമാണോ...നിനക്ക് സിദ്ധുവിനെ ഇഷ്ടമാണോ...എന്നിട്ട് നീയെന്താ അക്കാര്യം ഞങ്ങളോട് പറയാതിരുന്നത്...അതൊന്നുമല്ല എനിക്കറിയേണ്ടത്...സിദ്ധു നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടും നീയെന്തിനാ അവനെ ഇഷ്ട്ടമല്ല എന്നൊക്കെ പറഞ്ഞത്...അപ്പൊ ശെരിക്കും നിനക്ക് എപ്പോഴാ അവനോട് ഇഷ്ട്ടം തുടങ്ങിയത്..." "ഓഹ്...എന്റെ ഭാര്യേ...നീയിങ്ങനെ ആ പെണ്ണിനെ ഓരോ ചോദ്യങ്ങൾ ചോദിച്ച് കൊല്ലാകൊല ചെയ്യാതെ...ഇപ്പൊ നീയൊരു കാര്യമറിഞ്ഞാൽ മതി...നീയും ഞാനുമൊക്കെ കണ്ട് മുട്ടുന്നതിന് ഒരുപാട് മുന്നേ തന്നെ ഷാലു ഞങ്ങളെ സിദ്ധുവിനെ ഇഷ്ട്ടപെട്ടു തുടങ്ങിയതാ..." ഷാലുവിനെ കുലുക്കി മറിച്ചു നമ്മള് ഒരുപാട് ചോദ്യങ്ങൾ അവളോട് ചോദിച്ച നേരത്ത് ഒട്ടും പ്രതീക്ഷിക്കാത്ത വിധം ആദമിന്റെ ശബ്ദത്തിലുള്ള പ്രതികരണം നമ്മളെ ചെവിയിലേക്ക് കുത്തി കയറിയതും ഷാലു ഒഴികെ നമ്മളും ജീവയും സനയും ഞെട്ടി തരിച്ചു ഒപ്പം ഡോറിന്റെ അങ്ങോട്ട്‌ നോക്കിയപ്പോ അവിടെ ഇളിച്ചോണ്ട് നിക്കുന്ന നമ്മളെ പൂച്ചക്കണ്ണനെയും സിദ്ധുനെയും റോഷനെയും കണ്ട് നമ്മള് വാ പൊളിച്ച് പോയി... ഇവർ...ഇവരെങ്ങനെ ഇവിടെയെത്തി...? എന്നൊരു ചോദ്യം നമ്മളെ മനസിലേക്ക് കടന്ന് വന്നപ്പോഴേക്കും വാതിലും ചാരി ഇളിച്ചോണ്ട് നിക്കുന്ന മൂന്നെണ്ണവും റൂമിനകത്തേക്ക് കയറി വന്നത് കണ്ട് നമ്മള് ഷാലുവിന്റെ ഷോൾഡറിൽ നിന്നും കൈ വിട്ടിട്ട് അവരെ മൂന്ന് പേരെയും മാറി മാറി നോക്കിയപ്പോ മൂന്നും മുഖാമുഖം നോക്കി ഒപ്പം ചിരിച്ചു... ആ ചിരിക്ക് പുറമേ എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടെന്ന് നമ്മളെ മനസ് കൂടെ കൂടെ മന്ത്രിച്ചോണ്ടിരുന്നതും നമ്മളും അത് ശെരി വെച്ച് മുഖത്ത് യാതൊരു ഭാവവും ഫിറ്റ്‌ ചെയ്യാതെ പൂച്ചക്കണ്ണനെ നോക്കിയപ്പോ അവന് സിദ്ധുന്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് ചിരിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്ന് കൈ പിടിച്ച് വലിച്ച് നമ്മളെ അവനിലേക്ക് ചേർത്ത് പിടിച്ചു കെട്ടിപിടിച്ചു...എന്നിട്ട് അവന്റെ മുഖം നമ്മളെ ഷോൾഡറിൽ കയറ്റി വെച്ചിട്ട് അവൻ നമ്മളെയൊന്ന് ഇറുക്കി പിടിച്ചു... "മിസ്സിങ്...മിസ്സിങ്.. മിസ്സിങ്...ഭാര്യേ ഇന്നലെ നിന്നെ കാണാതിരിക്കുകയായിരുന്നു നല്ലത്...എന്ത് പറയാനാ...ഇന്നലെ പോയിട്ട് ഒരു പോള കണ്ണ് ശരിക്കൊന്ന് അടക്കാൻ പോലും പറ്റിയിട്ടില്ല...വല്ലാത്തൊരു മിസ്സിങ്...അതോണ്ട് നീ കുറച്ച് സമയം ഇതുപോലെയങ്ങു നിക്ക്...ഞാനൊന്ന് കണ്ണടച്ച് ഉറങ്ങട്ടെ..." എന്നാദം പക്കാ കളിയാക്കുന്ന രീതിയിൽ പറഞ്ഞിട്ട് നമ്മളെയൊന്നിറുക്കി പിടിച്ച് നമ്മളെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു കിടന്നപ്പോ നമ്മക്ക് ഏതൊക്കെ സൈഡിലൂടെയാണ് ദേഷ്യം എരിഞ്ഞു വന്നോണ്ടിരിക്കുന്നതെന്ന് ഒരറിവും ഇല്ലായിരുന്നു... ആരൊക്കെയോ മനഃപൂർവം നമ്മളെ ഉള്ളിലൂടെ വിഡ്ഢിയാക്കി കളിക്കുന്നുണ്ടെന്ന് നമ്മക്ക് തോന്നി തുടങ്ങിയപ്പോ രണ്ടും കല്പ്പിച്ചു ബലം പ്രയോഗിച്ചു ആദമിനെ നമ്മളിൽ നിന്നും അകത്തി മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ ഒരു തരി പോലും നമ്മളിൽ നിന്നും വിട്ട് പോവാതെ കൂടുതൽ നമ്മളിലേക്ക് ഒട്ടി നിന്നു... അത് കണ്ട് നമ്മക്ക് ഉള്ളിൽ ചിരി വന്നെങ്കിലും നമ്മളത് പുറമേ കാണിക്കാതെ മോന്തയും കേറ്റി വെച്ച് ഒന്നൂടെ ബലം പ്രയോഗിച്ചു ആദമിനെ പുറകിലേക്ക് തള്ളിയപ്പോ തന്നെ അവന് ദേഷ്യം വന്നിട്ട് നമ്മളിൽ നിന്നും സ്വയം വിട്ട് മാറി നമ്മളെ കണ്ണുരുട്ടി നോക്കി... എന്നാ ആ നോട്ടം കണ്ടൊന്നും പേടിക്കാൻ നിക്കാതെ നമ്മളും അഡാർ കണ്ണുരുട്ടൽ അങ്ങോട്ടും ഉരുട്ടി കൊടുത്തിട്ട് ഷാലുവിനെ നോക്കിയപ്പോ കുരുപ്പ് ഞാനൊന്നും ചെയ്തില്ലേ രാമനാരായണ എന്നാ മട്ടിൽ ദയനീയത മുഖത്ത് ഫിറ്റാക്കി തലയും താഴ്ത്തി ഇരിക്കുന്നുണ്ട്... നമ്മളോടും ജീവയോടും സനയോടും ഒന്നും പറയാതെ എല്ലാം മനസ്സിൽ പൂഴ്ത്തി നടന്നിട്ട് അവസാനനിമിഷം എല്ലാം കൈവിട്ട് പോവുമെന്ന് ഉറപ്പായപ്പോ നമ്മളെയും കെട്ടിപിടിച്ചു മോങ്ങി കുറ്റസമ്മതം നടത്തിയുള്ള അവളുടെ ആ ഇരിപ്പ് കണ്ടിട്ട് നമ്മക്കവളെ എടുത്ത് അലക്കാൻ തോന്നിയെങ്കിലും ശെരിക്കും ഇതിനൊക്കെ പുറമെയുള്ള സത്യാവസ്ഥ എന്താണെന്നറിഞ്ഞിട്ടാവാം ബാക്കി എന്ന് നമ്മക്ക് തോന്നിയപ്പോ നമ്മള് സനയെയും ജീവയെയും നോക്കി.... അവരാണെങ്കിൽ ഷാലുനെ തന്നെ പല്ലിറുമ്പി വിടാതെ നോക്കുന്നുണ്ട്...എന്തായാലും അവർക്കും നമ്മക്കും ഒരുപോലെ ഷാലുവിനോട് ദേഷ്യമുള്ളത് കൊണ്ട് മിക്കവാറും ഇന്ന് ഞങ്ങളെ കയ്യിൽ നിന്നും അവള് കണക്കിന് വാങ്ങി കൂട്ടുമെന്ന് ഉറപ്പിച്ചു നമ്മള് അവരിൽ നിന്നും നോട്ടം മാറ്റി സിദ്ധുവിന്റെ അടുത്തേക്ക് നടന്നു.. സിദ്ധുവാണെങ്കിൽ ഒരു ചെറു പുഞ്ചിരിയാലെ ബെഡിലിരുന്ന് മോങ്ങി കൊണ്ടിരിക്കുന്ന ഷാലുവിനെ ഇമ ചിമ്മാതെ നോക്കി നിക്കാണ്...അത് കണ്ട് നമ്മളെ കണ്ണും മനസും ഒരുപോലെ നിറഞ്ഞെങ്കിലും ഈ രണ്ട് തെണ്ടികൾ എന്തിന് വേണ്ടിയാ ഞങ്ങളിൽ നിന്നും ഇക്കാര്യം മറച്ചു പിടിച്ചതെന്ന ചോദ്യത്തിന് ഇത് വരെ ഉത്തരം കിട്ടിയിട്ടില്ല ജുബി..സോ അവരോട് മനസ്സലിവ് വേണ്ട എന്ന് നമ്മളെ മനസ് കർക്കശമായി പറഞ്ഞപ്പോ നമ്മളും മനസിന്റെ ഭാഗത്തേക്ക് നിന്ന് സിദ്ധുന്റെ അടുത്ത് ചെന്ന് നിന്നതും അവന് ഷാലുവിൽ നിന്ന് നോട്ടം മാറ്റി നമ്മളെ നോക്കി പ്രസന്നമായി ചിരിച്ചു... "Hey jubi...what's up..? " എന്ന് സിദ്ധു ചിരിച്ചോണ്ട് നമ്മളോട് ചോദിച്ചപ്പോൾ നമ്മളൊന്ന് നന്നാക്കി ആക്കി ചിരിച്ച് അവനെ അടിമുടി നോക്കി... "വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ അവിടെ ഇരിക്കട്ടെ സിദ്ധു...ഇപ്പൊ നീ എന്റെ ചോദ്യത്തിനുള്ള ഉത്തരം മാത്രം തന്നാൽ മതി...എന്തിന് വേണ്ടിയാ നീയും ഷാലുവും ചേർന്ന് ഞങ്ങളെ പൊട്ടം കളിപ്പിച്ചത്...? " എന്ന് നമ്മള് സീരിയസ് ആയി ചോദിച്ചപ്പോ സിദ്ധു ചിരിയൊന്നൊതുക്കി തല ചെരിച്ചു ഷാലുവിനെ നോക്കി...അത് കണ്ട് നമ്മളും അവളെ തിരിഞ്ഞു നോക്കിയപ്പോ പെണ്ണിപ്പോഴും തല താഴ്ത്തി അതേ ഇരിപ്പ.. "നിന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാനല്ല ജുബി തരേണ്ടത്...ഷാലുവാണ്...കാരണം ഇതൊക്കെയും തുടങ്ങി വെച്ച് ഇവിടെ വരെ കൊണ്ടെത്തിച്ച ആ മഹാവ്യക്തിയാണ് തലയും താഴ്ത്തി ബെഡിൽ കൈ മുറുക്കി ഇരിക്കുന്നത്..." എന്ന് സിദ്ധു പറഞ്ഞതും ഷാലു അപ്പൊത്തന്നെ തല പൊക്കി കണ്ണ് കൂർപ്പിച്ചു അവനെ നോക്കി..എന്നിട്ട് നമ്മളെ നോക്കിയതും നമ്മളെ ടെറർ ഫേസ് കണ്ട് അവളപ്പൊത്തന്നെ ദയനീയ ഭാവം മുഖത്തിട്ട് തല താഴ്ത്തി... അത് കണ്ടതും നമ്മക്ക് അടിമുടി ദേഷ്യം തരിച്ചു കയറി വന്നപ്പോ മുന്നും പിന്നും ആളും തരവും നോക്കാതെ നമ്മള് " ഡി..." എന്നുറക്കെ അലറി അവളെ അടിക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് ഓടിയതും നമ്മളെ വരവിന്റെ ഊക്ക് കണ്ട് ഷാലു എണീറ്റ് ഓടാൻ നിന്നപ്പോഴേക്കും ആദം നമ്മളെ അരയിലൂടെ കയ്യിട്ട് നമ്മളെ അവനിലേക്ക് വലിച്ച് നിർത്തി പിടിച്ചു വെച്ചു... അത് കണ്ടിട്ട് ആ ഷാലു കുരുപ്പ് ബെഡിൽ ഉറച്ചിരുന്ന് നമ്മളെ നോക്കി അവിഞ്ഞ ചിരി പാസാക്കിയപ്പോ നമ്മക്കതൊക്കെ കൂടെ കണ്ട് ദേഷ്യം മൂത്ത് വന്ന് തുടങ്ങിയതും നമ്മള് ആദം പിടിച്ച് വെച്ചതൊന്നും കണക്കിൽ കൂട്ടാതെ നിക്കുന്നിടത്ത് വെച്ച് ഷാലുവിന് നേരെ അലറി കൊണ്ട് തുള്ളി... "ഡി...എരണം കെട്ടവളേ...നീ ഞങ്ങളെയൊക്കെ ഒരുപാടങ്ങു വിഡ്ഢിയാക്കിയല്ലേ...നിന്റെ പിന്നാലെ എത്രവട്ടം ഞാൻ നടന്നിട്ടുണ്ട് സിദ്ധുവിനെ ഇഷ്ടമാണെന്ന് പറയിപ്പിക്കാൻ...നിന്നെ ഒറ്റക്ക് കൊണ്ട് പോയി സിദ്ധുവിനെ പറ്റി ഞാൻ നിന്നോട് ഒരുപാട് സംസാരിച്ചിട്ടില്ലേ...അതും പോരാഞ്ഞു നീയാവനെ ഇഷ്ട്ടമല്ല എന്ന് പറഞ്ഞപ്പോ ഫോണിലൂടെ രണ്ട് മൂന്ന് മണിക്കൂറ് ഞാൻ സിദ്ധുവിനെ പറ്റി സംസാരിച്ചില്ലേ..അപ്പോഴൊക്കെ നീയെന്താടി മൂങ്ങമോറി പറഞ്ഞത്..എന്റെ അച്ഛൻ പറയുന്ന ആളെ അല്ലാതെ ഈ ശാലിൻ കെട്ടില്ല എന്ന്...അല്ലേടി ദരിദ്രവാസി...അപ്പോഴൊക്കെ നീ എന്തിനാടി സിദ്ധുവിനെ മനസ്സിലിട്ട് പുഴുങ്ങി കൊണ്ടിരുന്നത് വഞ്ചകി...ഞങ്ങളിൽ നിന്നും എല്ലാം മറച്ചു വെച്ച് നീ ഞങ്ങളെ വഞ്ചിച്ചില്ലേ കുരുത്തം കെട്ടവളേ... നീ ശരിക്കും എന്റെ ബെസ്റ്റി തന്നെയാണോടി...നിന്നോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞിട്ടില്ലെടി...ആദം എന്നെ ഫസ്റ്റ് കിസ്സടിച്ചതും റൊമാൻസ് കളിച്ചതും എന്തിനേറെ പറയുന്നു അവൻ രണ്ട് ദിവസം മുന്നേ എന്റെ നേരെ ഒരു ഓസ്‌ട്രേലിയൻ ബോംബ് പൊട്ടിച്ചതുമൊക്കെ ഞാൻ നിനക്ക് പറഞ്ഞ് തന്നിട്ടില്ലെടി...അതും വള്ളി പുള്ളി വിടാതെ എല്ലാം വിശദമായി തന്നെയല്ലായിരുന്നോ...അല്ലായിരുന്നോ ന്ന്..എന്നിട്ടും നീ സിദ്ധുവിനെ ഇഷ്ട്ടമാണെന്ന കാര്യം ഇതുവരെ എന്നോട് പറഞ്ഞില്ല...അതും ഞാനും ആദവുമൊക്കെ കണ്ട് മുട്ടുന്നതിന് മുന്നേതന്നെ നീ അവനെ ഇഷ്ട്ടപെട്ടു തുടങ്ങിയതാണെന്ന് നിന്റെ വായിൽ നിന്നല്ലാതെ ആദമിന്റെ വായിൽ നിന്നും കേട്ടപ്പോ അതെന്റെ നെഞ്ചിലാടി കൊണ്ടത്... ഇതിന് ഞാൻ ഒരിക്കലും നിന്നോട് ക്ഷമിക്കില്ല ഷാലു തെണ്ടി...നീയുണ്ടല്ലോ സിദ്ധുവിനെയും കെട്ടി നിന്റെ ഡ്രീം റൊമാൻസ് വർക്ക്‌ ഔട്ട്‌ ആവാതെ ചൊറി പിടിച്ച് നടക്കുമെടി ചൊറി തവളെ...അപ്പൊ നീയും കണ്ണും വിരുത്തി എന്നെയും എന്റെ പൂച്ചക്കണ്ണനെയും നോക്കി വെള്ളമിറക്കി നടന്നോണ്ടു കൂതറെ...സിദ്ധു നിന്നെ കെട്ടിയ കുത്തുപാള എടുത്തിരിക്കും...അല്ലങ്കിൽ ഞാൻ എടുപ്പിക്കും...അതിന് വേണ്ടി എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്യും...എന്നെ വഞ്ചിച്ച നിന്നെ ഞാൻ സുഖമായി ജീവിക്കാൻ വിടില്ല...ഇത് സത്യം സത്യം സത്യം..." *"ജുബി..."* എന്ന് നമ്മള് ആദമിന്റെ കയ്യിനുള്ളിൽ കിടന്ന് പിടഞ്ഞോണ്ട് ഷാലുവിന് നേരെ വിരൽ ചൂണ്ടി പറഞ്ഞ് സത്യം വെച്ചതും പെട്ടന്ന് പുറകിൽ നിന്നും നമ്മളെ പേരിലൊരു അലർച്ച കേട്ടപ്പോ നമ്മള് തുള്ളൽ നിർത്തി എല്ലാവരും ഒപ്പം പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോ സിദ്ധുവുണ്ട് നമ്മളെ ദയനീയമായി നോക്കുന്നു... "എന്റെ പൊന്നു ജുബി...നീയീ വാശി പുറത്ത് ഓരോരോ അനാവശ്യം പറഞ്ഞ് എന്റെ കഞ്ഞിയിൽ മണ്ണ് വാരിയെറിയാതെ...എനിക്ക് മനസിലാവും നിന്റെ മനോവിഷമം...അതിന് നീ ഷാലുവിനെ കുനിച്ചു നിർത്തി ഇടിക്കുന്നതിന് പകരം എന്നെ കുത്തുപാളയെടുപ്പിക്കാതെ...എനിക്കും ഉണ്ട് മോളെ ഒരുപാട് സ്വപ്‌നങ്ങൾ...അതൊക്കെ ഒരു വിവാഹം കഴിഞ്ഞ് നടത്തണമെന്ന എന്റെ ആഗ്രഹം...നീയായിട്ട് വെറുതെ എന്നെ പട്ടിണി കിടത്തുന്ന അവസ്ഥയിലാക്കല്ലേ..." എന്ന് സിദ്ധു രണ്ട് കയ്യും കൂപ്പി പിടിച്ച് പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിചിരിച്ചപ്പോ നമ്മക്ക് ചിരി വന്നെങ്കിലും നമ്മള് ചിരിക്കാതെ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി നമ്മളെ വയറിൽ വരിഞ്ഞു മുറുകി നിക്കുന്ന ആദമിന്റെ കയ്യെടുത്ത് മാറ്റാൻ നീണ്ട ശ്രമം നടത്തുന്നതിനിടയിൽ അവൻ നൈസായി നമ്മളെ കവിളിൽ തുടരെ തുടരെ ഉമ്മ വെച്ച് ശല്യം ചെയ്തോണ്ടിരുന്നു... അത് കണ്ട് കിണിക്കാനായിട്ട് ഓരോ തെണ്ടികൾ ഉണ്ടെങ്കിലും നമ്മളവരെയും പൂച്ചക്കണ്ണന്റെ ഉമ്മകളെയുമൊന്നും മൈൻഡ് ചെയ്യാതെ അവന്റെ കയ്യെടുത്ത് മാറ്റി കൊണ്ടിരുന്നു... നമ്മളവന്റെ ഒരു കൈ പാട് പെട്ട് എടുത്ത് മാറ്റി മറ്റേ കൈ എടുക്കാൻ പോവുമ്പോഴേക്കും അവൻ വീണ്ടും രണ്ട് കയ്യും വെച്ച് നമ്മളെ ശ്വാസം കിട്ടാത്ത വിധം വരിഞ്ഞു മുറുക്കി കൊണ്ടിരുന്നപ്പോ അവസാനം പരാജയം സമ്മതിച്ചു നമ്മള് തല പൊക്കി ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കിയപ്പോ അവൻ പല്ലിളിച്ചോണ്ട് നമ്മളെ നെറ്റിയിൽ ഉമ്മ വെച്ചു... "ഇതേതാ ഫേസ് ക്രീം...നല്ല അട്ട്രാക്റ്റീവ് സ്മെൽ ആണല്ലോ..." എന്ന് ആദം ഇപ്പൊ നടന്നോണ്ടിരിക്കുന്ന വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യം ചോദിച്ച് വീണ്ടും നമ്മളെ കിസ്സാൻ വരുന്നത് കണ്ട് നമ്മളവന്റെ കാല് നോക്കി ഒരഡാർ ചവിട്ട് കൊടുത്തു... അവന് ഒട്ടും പ്രതീക്ഷിക്കാത്ത ചവിട്ടായോണ്ട് കിട്ടിയ ഉടനെ തന്നെ ആദം അലറി വിളിച്ച് നമ്മളെ പിടിച്ച് ഒരൊറ്റ തള്ള് തള്ളിയതും എവിടെയും ഒരു പിടുത്തം കിട്ടാതെ നമ്മള് നിലത്തേക്ക് വീഴാൻ പോയപ്പോഴേക്കും ആരോ നമ്മളെ കയ്യിൽ പിടിച്ചു നിർത്തിയിരുന്നു... ആ പിടിത്തത്തിൽ നിന്നും തന്നെ അത് ഷാലുവാണെന്ന് നമ്മക്ക് ശെരിക്ക് മനസിലായപ്പോ നമ്മള് സ്വയം നേരെ നിന്ന് ദേഷ്യത്തോടെ അവളെ നോക്കിയപ്പോ അവള് കണ്ണ് നിറച്ചു ജുബി എന്ന് വിളിച്ചത് കേട്ട് നമ്മക്ക് ദേഷ്യം കൂടി വന്നതും നമ്മളെ കയ്യിൽ പിടിച്ച് നിക്കുന്ന അവളെ കയ്യിനെ തട്ടി മാറ്റി നമ്മള് പോവാൻ നിന്നതും അപ്പൊത്തന്നെ ഷാലു നമ്മളെ പുറകിൽ നിന്നും കെട്ടിപിടിച്ചു... "ജുബി...sorry...sorry...sorry...sorry...sorry for everything...നീയെന്നോട് ക്ഷമിക്ക് ജുബി...ഒന്നും മനഃപൂർവ്വമല്ലടി...കാര്യങ്ങളൊക്കെ ഇങ്ങനെയായി തീരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല...നിനക്കും സനക്കും ജീവക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചിട്ട ഞാൻ സിദ്ധുവിനെ ഇഷ്ട്ടമുള്ള കാര്യം നിങ്ങളോട് മറച്ചു വെച്ചത്...നിങ്ങളോട് മാത്രമല്ല...സിദ്ധുവിനോടും ഞാൻ അക്കാര്യം മറച്ചു വെച്ചതാ...പക്ഷേ പെട്ടന്നൊരിക്കെ നിന്റെ മോട്ടിവേഷനൊക്കെ കേട്ട് എന്റെ നിയന്ത്രണം പോയപ്പോഴാ ഞാൻ സിദ്ധുവിനെ ഇഷ്ടമാണെന്ന് അവനോട് പറഞ്ഞത്... എല്ലാം ഞാൻ നിങ്ങളോട് പറയാം...നീയൊന്ന് ക്ഷമയോടെ കേൾക്കണം...അത് കേട്ട് കഴിഞ്ഞിട്ട് എന്ത് വേണേലും എന്നെ ചെയ്തേ...ഞാൻ പറയുന്നതൊന്ന് കേൾക്കാനുള്ള മനസ് കാണിക്ക്...പ്ലീസ്... പ്ലീസ്..." എന്ന് ഷാലു നമ്മളെ ഷോൾഡറിൽ ഞെക്കി പിടിച്ച് തേങ്ങി കരഞ്ഞു പറഞ്ഞത് കേട്ട് നമ്മളെ മനസ് അവിടാടെ ഒക്കെ അലിയാൻ തുടങ്ങിയപ്പോ നമ്മള് സനയെയും ജീവയെയും നോക്കി പുരികം പൊക്കി... നമ്മളെ പൊക്കൽസിന്റെ അർത്ഥം മനസിലാക്കിയ പോലെ അവര് തലയാട്ടിയപ്പോ നമ്മളൊന്ന് പുഞ്ചിരിച്ചു നമ്മളെ ഷോൾഡറിലിരിക്കുന്ന ഷാലുവിന്റെ കയ്യിൽ പിടിച്ച് അവളെ നേരെ തിരിഞ്ഞിട്ട് അവളെ നോക്കിയപ്പോ പെണ്ണ് കണ്ണും നിറച്ചു നമ്മളെ ഉറ്റു നോക്കാണ്... "ഓക്കേ...നീ പറയുന്നത് കേൾക്കാൻ ഞങ്ങൾ റെഡിയ...പക്ഷേ എന്തൊക്കെ ആയാലും എങ്ങനെയൊക്കെ ആയാലും ശെരി...ഒരടി നിനക്ക് ഞങ്ങളെ കയ്യിൽ നിന്നും വീണിരിക്കും..." എന്ന് നമ്മള് മുൻകൂട്ടി തന്നെ അവളോട് പറഞ്ഞപ്പോഴേക്കും സനയും ജീവയും നമ്മളെ അടുത്തേക്ക് വന്ന് അതേ പല്ലവി ആവർത്തിച്ചപ്പോ ഷാലു തലയാട്ടി ഓക്കേ പറഞ്ഞ് തിരിഞ്ഞു നടന്ന് ബെഡിൽ ഇരുന്നപ്പോ ആദവും ചുരുളമുടിയനും ചേർന്ന് സിദ്ധുനെ അവളുടെ അടുത്തേക്ക് തള്ളി വിട്ടു...എന്നാൽ അവനൊരു ഉളുപ്പും കൂടാതെ ഷാലുവിന്റെ അടുത്ത് വന്നിരുന്നു... അത് കണ്ട് നമ്മള് നാണം കലർന്നൊരു ചിരിയാലെ പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ നമ്മളെ അടിമുടി നോക്കി പുച്ഛിച്ചു തള്ളി ഫോണിൽ തോണ്ടി കുറി നടത്തി ചുരുളമുടിയനേയും കൂട്ടി മാറിയിരുന്ന് ഗെയിം കളിക്കുന്നത് കണ്ട് നമ്മള് നാവ് കടിച്ച് സനയുടെയും ജീവയുടെയും കൂടെ സോഫയിൽ ചെന്നിരുന്ന് ഷാലുവിനെ നോക്കി ഗൗരവത്തോടെ പറയാൻ പറഞ്ഞപ്പോ അവള് ഇരു കണ്ണും തുടച്ചു പുഞ്ചിരിച്ചോണ്ട് സിദ്ധുവിനെ നോക്കി... അപ്പൊത്തന്നെ അവൻ പുഞ്ചിരിച്ചോണ്ട് കണ്ണടച്ച് കാണിച്ച് പറഞ്ഞ് കൊടുക്ക് എന്ന് പറഞ്ഞപ്പോ ഷാലു ചിരിച്ചു തലയാട്ടി ഞങ്ങളെ നേരെ തിരിഞ്ഞു... "ഞാൻ സിദ്ധുവിനെ കാണാനും ഇത്രയേറെ ഇഷ്ട്ടപെടാനുമൊക്കെ ഒരേയൊരു കാരണക്കാരി ജീവ മാത്രമാണ്..." എന്ന് ഷാലു പറഞ്ഞ് തുടങ്ങിയതും ജീവ ഞെട്ടി തരിച്ചു " ഞാനോ.."എന്ന് ചോദിച്ചപ്പോ ഷാലു അതേയെന്ന് തലയാട്ടി...അത് കണ്ട് നമ്മള് ജീവയെ കണ്ണുരുട്ടി നോക്കിയപ്പോ പെണ്ണ് " ഞാനൊന്നും ചെയ്തില്ല ജുബി..." എന്ന് പറഞ്ഞപ്പോ നമ്മള് അമർത്തി തലയാട്ടി ഷാലുവിനെ നോക്കി... "നീയിങ്ങനെ ഞെട്ടണ്ട ജീവ...നീ തന്നെയാണ് എല്ലാത്തിനും കാരണക്കാരി...എന്ന് വെച്ച് നീയാണെന്ന് തീർത്ത് പറയാനും ഒക്കില്ല...സിദ്ധുവിനെ ഞാൻ ഇഷ്ട്ടപ്പെട്ടു പോയതിനുള്ള ഫസ്റ്റ് ക്രെഡിറ്റ് നിന്റെ ലാപ്പിനാണ്...അതെന്താണെന്ന് വെച്ചാൽ നമ്മള് എല്ലാവരും ഒരുമിച്ച് നമ്മളെ വീട്ടിൽ താമസിച്ചു തുടങ്ങിയപ്പോഴായിരുന്നല്ലോ നമ്മള് ഓരോരുത്തരുടെയും ഇഷ്ടങ്ങളും വീക്നെസുകളും തിരിച്ചറിഞ്ഞു തുടങ്ങിയത്... ജീവ സോഷ്യൽ മീഡിയ അഡിക്റ്റ് ആണെന്ന് നിന്റെ ഫോൺ യൂസിങ് കണ്ടപ്പൊത്തന്നെ എനിക്ക് ഓടിയതായിരുന്നു...അതോണ്ട് തന്നെ നിന്റെ കയ്യിൽ ഇല്ലാത്ത ന്യൂസും ഉണ്ടായിരുന്നില്ല...ഇനി സിദ്ധുവിനെ ഞാൻ ആദ്യമായി കണ്ടത് എങ്ങനെയാണെന്ന് പറയാം... ഒരു ദിവസം നമ്മളെ റൂമിലെ പൊടിയൊക്കെ തട്ടുന്ന നേരത്ത് ഞാൻ നിന്റെ ലാപ്പ് ബെഡിലേക്ക് മാറ്റി വെക്കാൻ വേണ്ടി എടുക്കാൻ പോയപ്പോ ചുമ്മാ എനിക്കൊരു ആഗ്രഹം തോന്നി ഞാൻ നിന്റെ ലാപ്പ് ഓപ്പൺ ചെയ്തു...അപ്പൊ ലാപ്പിലെ ഹോംസ്‌ക്രീൻ വാൾപേപ്പറിലുള്ള മൂന്ന് ചുള്ളന്മാരുടെ കൂട്ടത്തിൽ വെച്ചാണ് ഞാൻ സിദ്ധുവിനെ ആദ്യമായി കണ്ടത്... കണ്ടമാത്രയിൽ തന്നെ ശെരിക്ക് പറഞ്ഞ എനിക്ക് സ്പാർക്കടിച്ചു പോയി...അന്നൊന്നും എനിക്ക് ഇവർ മൂന്ന് പേരും ആരാന്ന് പോലും അറിയില്ലായിരുന്നു...ഞാൻ വിചാരിച്ചത് ഇവർ മൂന്ന് പേരും നിന്റെ വല്ല കസിൻ ബ്രോസ് ആവുമെന്നാണ്... അതോണ്ട് തന്നെ നിന്നിലൂടെ എനിക്ക് ഇവന്റെ മുന്നിൽ എത്താമെന്നൊക്കെ മനസ്സിൽ വലിയ പ്ലാൻ ഉണ്ടാക്കിയെങ്കിലും അതൊക്കെ പൊട്ടി തകർന്നത് ASR എന്നൊരു ഫോൾഡറിലൂടെയായിരുന്നു...ആ ഫോൾഡർ ഞാൻ അറിയാതെ തുറന്നതും അതിൽ നിറഞ്ഞ് നിൽക്കുന്ന ഇവരെ കുറിച്ചുള്ള കാര്യങ്ങളും മറ്റും വള്ളി പുള്ളി വിടാതെ വായിച്ചപ്പോ ശെരിക്ക് മനസിലായി അവരൊന്നും നിന്റെ ബ്രോസ് പോയിട്ട് ആരുമല്ലെന്നും നീ അവരുടെ കോടികണക്കിന് ഫാൻസിൽ ഒരാൾ മാത്രമാണെന്നും... അതറിഞ്ഞതോടെ എനിക്ക് ശെരിക്ക് ചടച്ചു പോയി... കാരണം ഇവരെ കണ്ട് ഒരായിരം പെണ്ണുങ്ങൾക്ക് സ്പാർക്കാടിച്ചിട്ടുണ്ടാവും...അതിൽ പെട്ട ഒരുത്തി മാത്രാമാണ് ഞാനെന്ന് എനിക്ക് തോന്നിയപ്പോ ഞാൻ പിന്നെ കൂടുതലൊന്നും അന്വേഷിക്കാൻ നിക്കാതെ അതൊക്കെ അവിടെ വിട്ടെറിഞ്ഞു പോന്നു... പക്ഷേ സത്യം പറഞ്ഞ സിദ്ധുവിനെ കണ്ടതോട് കൂടെ എന്റെ ഉറക്കം തന്നെ പോയി തുടങ്ങി...ഊണിലും ഉറക്കത്തിലും എനിക്ക് സിദ്ധുനേ തന്നെയായി മനസ്സിൽ...എന്തോ എനിക്ക് വല്ല മാറാരോഗം പിടിച്ച പോലെ... കുറെ ഞാൻ മനസ്സിൽ നിന്ന് എല്ലാം ഒഴിവാക്കാൻ നോക്കിയെങ്കിലും ഒരു നടക്കും സിദ്ധു മനസ്സിൽ നിന്നും പോവാതായാപ്പോ പിന്നെ പതിയെ പതിയെ ഓരോ വഴിയിലൂടെ സിദ്ധുവിനെ കൂടുതൽ മനസിലാക്കി...ASR ആരാണെന്നും അവരെന്താണെന്നുമൊക്കെ അറിഞ്ഞപ്പോ ഇത്രയും ഫാൻസും ഫേമസുമായ ഇവർക്ക് നല്ല ജാടയും ഉണ്ടാവുമെന്നൊക്കെയായിരുന്നു എന്റെ ധാരണ...പക്ഷേ അതെല്ലാം തിരുത്തി കുറിച്ചത് അന്നത്തെ ആ ആക്‌സിഡന്റ് ആയിരുന്നു...ജുബിയുടെയും ആദമിന്റെയും ഫസ്റ്റ് മീറ്റ്...അത് പോലെ ഞാൻ ആദ്യമായി സിദ്ധുവിനെ കണ്ട ദിവസം..." എന്ന് പറഞ്ഞ് ഷാലു സ്റ്റോപ്പിട്ട് സിദ്ധുനേ നോക്കിയപ്പോ അറിയാതെ തന്നെ നമ്മളെ കണ്ണ് നമ്മളെ പൂച്ചക്കണ്ണന്റെ മുഖത്തേക്ക് പോയി... അവൻ ഫോണിൽ ആണെങ്കിലും ശ്രദ്ധ മുഴുവൻ ഇവിടെയുണ്ടെന്ന് അവന്റെ ചുണ്ടിലെ പുഞ്ചിരിയിൽ നിന്ന് നമ്മക്ക് മനസിലായപ്പോ നമ്മള് പുഞ്ചിരിച്ചോണ്ട് തല തിരിക്കാൻ നേരം ആദം നമ്മളെ നോക്കി സൈറ്റ് അടിച്ച് കാണിച്ച് വീണ്ടും ഗെയിം കളിക്കാൻ തുടങ്ങിയപ്പോ നമ്മളെ ഉള്ളമൊന്ന് തുടിച്ചു...അപ്പോഴേക്കും ഷാലു ബാക്കി പറയാൻ തുടങ്ങി... "അന്ന് ശെരിക്കും സിദ്ധു ജുബിയോട് വന്ന് മയത്തിൽ സംസാരിച്ചതൊക്കെ കണ്ട് എനിക്ക് അറ്റാക്ക് വരുന്ന പോലെ തോന്നി..ഫോണിലൂടെ മാത്രം കണ്ടിരുന്ന ഒരാളെ നേരിൽ കണ്ടപ്പോ സത്യം പറഞ്ഞ ഞാൻ ഉരുകി പോയി എന്ന് വേണം പറയാൻ...പക്ഷേ എന്നെ അന്ന് ഏറെ വിഷമിപ്പിച്ചത് അവിടെന്ന് പോവും വരെ സിദ്ധു എന്നെ ഒരുവട്ടം പോലും നോക്കിയില്ല എന്നുള്ളതാണ്... ആ വിഷമവും ഉള്ളിലിട്ട് നടക്കുമ്പോഴാണ് നമ്മക്ക് മുബാറക് ഫാമിലിയുടെ കോൺട്രാക്ട് കിട്ടിയത്...അപ്പോഴും എനിക്കറിയില്ലായിരുന്നു നമ്മള് പോവുന്നത് ASR ഉള്ളിടത്തേക്കാണെന്ന്...അന്ന് മുബാറക് വില്ലയിൽ വെച്ച് ആദമിനെ ആദ്യം കണ്ടപ്പൊത്തന്നെ എന്റെ കാറ്റ് അടക്കി പോയതാ...മുബാറക് വില്ല ആദമിന്റെതാണെങ്കിൽ മിക്കവാറും സിദ്ധു അവിടേക്ക് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു...അത്പോലെ തന്നെ സംഭവിക്കുകയും ചെയ്തു... പിന്നീട് അങ്ങോട്ട്‌ സിദ്ധുവിനെ പരിചപ്പെട്ടത് മുതൽ എനിക്കവനോട് വല്ലാത്ത അടുപ്പം കൂടി...അതെനിക്ക് അവനോടുള്ള ആരാധനയാണോ പ്രണയമാണോ എന്നറിയാതെ പ്രാന്ത് പിടിച്ചു നടന്നപ്പോ അവസാനം അവരെയൊക്കെ വിട്ട് നമ്മള് അവിടെത്തെ ജോലി കഴിഞ്ഞ് വന്നപ്പോ എനിക്ക് ശെരിക്ക് മനസിലായി സിദ്ധുവിനോട് എനിക്ക് തോന്നിയത് വെറുമൊരു ആരാധനയല്ല...പ്രണയമാണെന്ന്...അതിനെ പറ്റി ഞാൻ നിന്നോട് ഒരുപാട് തവണ സംസാരിക്കാൻ ശ്രമിച്ചതാ ജുബി...പക്ഷേ എന്നെ കൊണ്ട് പറ്റുന്നില്ലായിരുന്നു...എന്തോ മനസ് സമ്മതിച്ചില്ല നിങ്ങളോട് പറയാൻ...അത്കൊണ്ട് മാത്ര ഞാൻ നിങ്ങളിൽ നിന്നും എല്ലാം മറച്ചു വെച്ചത്... പിന്നെ സിദ്ധു എന്നോട് ഒരു ഫ്രണ്ട് എന്നതിലുപരി മറ്റൊരു തരത്തിലും പെരുമാറിയിട്ടില്ലായിരുന്നു...അതോണ്ട് തന്നെ എനിക്ക് സിദ്ധുവിനെ ഇഷ്ട്ടമുള്ള കാര്യം ഞാൻ നിങ്ങളോട് പറഞ്ഞ ജുബി എടുത്ത് ചാടി അത് ആദമിനോട് പറയും എന്നെനിക്ക് ഉറപ്പായിരുന്നു...കാരണം അന്ന് നീയും ആദവും കട്ട കമ്പനി അല്ലായിരുന്നോ..." എന്ന് ഷാലു ചിരിച്ചോണ്ട് പറഞ്ഞപ്പോ ആദം "ഫേക്ക് ഫ്രണ്ട്സ്... "എന്ന് വിളിച്ച് പറഞ്ഞതും നമ്മളവനെ കണ്ണ് കൂർപ്പിച്ചു നോക്കിയിട്ട് ഷാലുനോട്‌ ബാക്കി പറയാൻ പറഞ്ഞു... "നിന്നെ ഒറ്റൊരുത്തിയെ പേടിച്ചിട്ടാ ഞാൻ സിദ്ധുവിനെ ഇഷ്ട്ടമുള്ള കാര്യം പറയാതിരുന്നത്...ഇനിപ്പോ നീ വഴി സിദ്ധു എനിക്കവനെ ഇഷ്ട്ടമുള്ള കാര്യം അറിഞ്ഞാൽ അവന് ആ ഇഷ്ട്ടം എന്നോടില്ലങ്കിൽ പിന്നെ എനിക്കാകെ ചടക്കും...അതോണ്ട് ഈ ഉള്ള ഫ്രണ്ട്ഷിപ്പ് തുടർന്നു പൊയ്ക്കോട്ടേ എന്നൊക്കെ വെച്ച് നടക്കുന്നതിനിടയിൽ ഒരുപാട് കാര്യങ്ങൾ നടന്ന് നിന്റെ ലൈഫ് തന്നെ ആകെ മാറി.... ആദം നിന്നെ ഫ്രണ്ട്ഷിപ്പിന്റെ പേരിലൂടെ ചതിച്ചു നിന്നെ സ്വന്തമാക്കി...അതോടെ നീ വീട്ടുകാർക്ക് മുന്നിൽ വെറുക്കപ്പെട്ടവളായി...മുബാറക് വില്ലയിലെ മരുമോളായി...അങ്ങനെയങ്ങനെ പ്രതീക്ഷിക്കാത്ത ഓരോന്നൊക്കെ നിന്റെ ലൈഫിൽ ഉണ്ടായി...ആ സാഹചര്യത്തിൽ നീ വിഷമിച്ചിരിക്കുമ്പോ ഞാൻ എന്റെ ഇഷ്ട്ടം നിന്നോട് പറയുന്നത് ശെരിയല്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ നിന്നോട് പറയാതെ മറച്ചു വെച്ചു.... അങ്ങനെ കുറെനാൾക്ക് ശേഷം എല്ലാം ഒന്നും ശെരിയായി വന്നപ്പോഴായിരുന്നു സിദ്ധുവിന് എന്നെ ഇഷ്ട്ടമാണെന്ന കാര്യം നീ വഴി ഞാൻ അറിഞ്ഞത്...അതറിഞ്ഞപ്പോ തന്നെ ഞാൻ ഒരുപാട് ചാടി തുള്ളിയെങ്കിലും അച്ഛന് ഞാൻ കൊടുത്തിരുന്ന ഒരു വാക്ക് ഓർമ വന്നപ്പോ ഞാൻ ശെരിക്കും തകർന്നു പോയി... എന്റെ അച്ഛൻ പറയുന്ന ആളെ ഞാൻ കെട്ടു എന്ന് പണ്ടേക്ക് പണ്ടേ ഞാൻ അച്ഛന് വാക്ക് കൊടുത്തത് ആലോചിച്ചപ്പോ ഞാൻ അവിടെയും എന്റെ ഇഷ്ട്ടം കുഴിച്ചു മൂടി സിദ്ധുവിന്റെ മുഖത്ത് നോക്കി തന്നെ അമ്പലത്തിൽ വെച്ച് അവനെ ഇഷ്ട്ടമല്ല എന്ന് കള്ളം പറയേണ്ടി വന്നു... ദൈവത്തെ സാക്ഷി നിർത്തി കള്ളം പറഞ്ഞത് കൊണ്ടാണോ എന്തോ പിന്നീട് എനിക്ക് ശരിക്കൊന്ന് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല...ഓരോ ദിവസത്തിലെ ഇരുപ്പത്തിനാല് മണിക്കൂറും എന്റെ കണ്ണിൽ ഞാൻ ഇഷ്ട്ടമല്ല എന്ന് പറഞ്ഞപ്പോ ഒരു പുഞ്ചിരിയോടെ it's okay എന്ന് പറഞ്ഞ സിദ്ധുവിന്റെ മുഖമായിരുന്നു...അതിന് പുറമേ നീയും നിരന്തരം എന്നെ വിളിച്ച് വഴക്ക് പറഞ്ഞും മോട്ടിവേറ്റ് ചെയ്തും പ്രാന്താക്കിയപ്പോ അവസാനം സഹികെട്ട് നിയന്ത്രണം വിട്ട് ഞാൻ കുറെ കരഞ്ഞു... ഒരു ഭാഗത്ത് അച്ഛന് കൊടുത്ത വാക്ക്...മറുഭാഗത്ത് ഞാൻ ഏറെ ഇഷ്ട്ടപെടുന്ന സിദ്ധു...അതിനിടയിൽ പെട്ട് പ്രാന്തായി കൊണ്ട് എന്ത് തീരുമാനമെടുക്കുമെന്നറിയാതെ ഞാനും... ഇതൊക്കെ കൂടെ എന്റെ തലയിൽ കിടന്ന് പുകഞ്ഞു എനിക്കാകെ ഇളകി വന്നപ്പോ ഇല്ലത്തിലേക്ക് വിളിച്ച് എനിക്ക് സിദ്ധുവിനോട്‌ ഇഷ്ട്ടമുള്ള കാര്യം പറയാൻ നിന്നപ്പോഴാണ് അച്ഛൻ എന്റെ കല്യാണം നോക്കുന്നുണ്ടെന്ന സൂചന അമ്മ തന്നത്...അതോടെ ഞാൻ അവിടെ മൗനം പാലിച്ചെങ്കിലും സിദ്ധുവിനെ എനിക്ക് ഒരു വാക്ക് കൊടുത്തതിന്റെ പുറത്ത് അങ്ങനെയങ്ങു വിട്ട് കളയാൻ പറ്റില്ല എന്നുള്ളത് കൊണ്ട് ഞാൻ അവനോട് എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞു... " "ഹാ...മതി..മതി...ഇനി ബാക്കി ഞാൻ പറയാം...." നല്ല ഫ്ലോയിൽ പോയികൊണ്ടിരിക്കെ പെട്ടന്ന് ആദം ഇടയിൽ കയറി പറഞ്ഞത് കേട്ട് എല്ലാവരും അവനെ നോക്കിയപ്പോ അവന് ഇളിച്ചോണ്ട് ഫോൺ പോക്കറ്റിലേക്ക് ഇട്ട് എണീറ്റ് വന്നിട്ട് നമ്മളെ ഇരിക്കുന്നിടത്ത് നിന്ന് വലിച്ച് മാറ്റി അവനവിടെ കയറിയിരുന്നു... അത് കണ്ട് നമ്മള് കുറുമ്പ് പിടിച്ച് അവനെ നോക്കിയപ്പോ അവന് ജീവയുടെ കഴുത്തിലൂടെ കയ്യിട്ട് നമ്മളെ നോക്കി മുന്നീന്ന് മാറി നിക്കെടി എന്ന് പറഞ്ഞ് അലറിയപ്പോ നമ്മള് അവനെ നീട്ടി പോടാ എന്ന് വിളിച്ച് ചുരുളമുടിയന്റെ അടുത്തിരുന്ന് പൂച്ചക്കണ്ണനെ പുച്ഛിച്ചു തള്ളി... അതിനവനും തിരിച്ചു അഡാർ പുച്ഛം വാരി വിതറി കഥയുടെ ബാക്കി പറയാൻ തുടങ്ങി... "ഷാലു സിദ്ധുവിനെ ഇഷ്ട്ടമല്ല എന്ന് പറഞ്ഞ അന്ന് മുതൽ സിദ്ധു ആകെ സാഡ് മൂഡിൽ നടക്കാൻ തുടങ്ങിയപ്പോ ശെരിക്കും പറഞ്ഞാൽ ഞങ്ങൾക്ക് നല്ല ഫീൽഡിച്ചു...അന്നവനെ ഞങ്ങൾ കുറെ ആശ്വസിപ്പിച്ചെങ്കിലും അവന് അതൊന്നും ആശ്വാസമാവാഞ്ഞിട്ട് പിന്നെ ഞാനും റോഷനും അവനെ അവന്റെ പാട്ടിന് വിട്ടു...അതിനിടയിൽ ഒരു ദേഷ്യപുറത്ത് ഞാൻ കയറി എനിക്ക് ജീവനുണ്ടെങ്കിൽ സിദ്ധുവിനെ കൊണ്ട് ഒരു ലോക്ക് ഷാലുവിന് വീഴ്ത്തിയിരിക്കുമെന്ന് പറഞ്ഞ് ജുബിയോട് ബെറ്റ് വെച്ച് വീമ്പിളക്കിയപ്പോഴും അതെങ്ങനെ നടപ്പാക്കുമെന്ന് എനിക്കൊരു ഐഡിയ ഇല്ലായിരുന്നു... അങ്ങനെ അതിനെ കുറിച്ചാലോചിച്ചു തല പുണ്ണാക്കി രണ്ടും മൂന്നും ദിവസമൊക്കെ കഴിഞ്ഞപ്പോ പെട്ടന്ന് സിദ്ധു പഴയതിനെക്കാളും ഹാപ്പി മൂഡിൽ സംസാരിക്കുന്നതും ബീഹെവ് ചെയ്യുന്നതും കണ്ട് എനിക്കും റോഷനും നല്ല ഡൌട്ട് അടിച്ചപ്പോ അതിന് പിന്നിലെ കാര്യം അവനോട് തിരക്കിയപ്പോ അവന് ഓരോ ബഡായി പറഞ്ഞ് തട്ടി വിട്ട് നൈസായി മുങ്ങി കളഞ്ഞു... എന്നാലും സിദ്ധുവിനെ ഞങ്ങൾ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലാത്തോണ്ട് അവന്റെ ഹാപ്പി മൂഡിന് പിന്നിലെ കാര്യം അറിയാൻ വേണ്ടി ഡാൻസ് ക്ലബ്ബിൽ വെച്ച് അവൻ അറിയാതെ അവന്റെ ഫോൺ ഞാനും റോഷനും പൊക്കി...എന്നിട്ട് അതൊന്ന് ശെരിക്ക് പരിശോധിച്ചപ്പോഴാണ് സിദ്ധാർഥ് മേനോന്റെ ഹാപ്പിക്ക് പിന്നിലെ കാര്യം കിട്ടിയത്... അവൻ പണ്ടേ സത്യം കണ്ടെത്തിയാൽ വഴു വഴുപ്പോടെ മാറി പോവുന്ന സാധനമായത് കൊണ്ട് ഷാലുവിന്റെയും സിദ്ധുവിന്റെയും ചാറ്റ് മൊത്തം സ്ക്രീൻ റെക്കോഡ് ചെയ്ത് അത് ഞങ്ങൾ ഒരു സേഫ്റ്റിക്ക് വേണ്ടി കയ്യിൽ വെച്ച് സിദ്ധുവിനെ ഇരുത്തി ചോദ്യം ചെയ്ത ഉടനെ തന്നെ അവൻ പച്ചവെള്ളം പോലെ മുഴുവൻ സത്യവും പറഞ്ഞു.. അത് കേട്ടതോടെ ഞാനാ അവനോട് പറഞ്ഞത് ഇക്കാര്യം എന്റെ ഝാൻസി റാണി അറിഞ്ഞു പോവരുതെന്ന്...അതവൻ സമ്മതിക്കുകയും ചെയ്തു... അങ്ങനെ എല്ലാം നല്ല വഴിക്ക് പോവുന്ന നേരത്താണ് സിദ്ധുവിനെ ഏതോ ഒരാളുടെ മകൾക്ക് വേണ്ടി കല്യാണം ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞത്...കേട്ടപാടെ തന്നെ ഈ പൊട്ടൻ അത് ഒഴിവാക്കാൻ നോക്കിയെങ്കിലും ശങ്കർ അങ്കിളിനോട്‌ സംസാരിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായാത്... ഷാലുവിന്റെ അച്ഛൻ ഷാലുവിന് വേണ്ടി കണ്ടെത്തിയ ചെക്കൻ സിദ്ധുവിന്റെ കസിൻ ബ്രോയെ ആണ്...സിദ്ധുവിന് വീട്ടിൽ പറഞ്ഞ പെണ്ണ് ശങ്കർ അങ്കിളിന്റെ ഫ്രണ്ടിന്റെ മോളും...അങ്കിളിന്റെ ഫ്രണ്ടിന്റെ മോനും സിദ്ധുവിന്റെ കസിൻ ബ്രോയും കുറേകാലമായി പ്രണയത്തിലാണ്...അത് മനസിലായത് തന്നെ സിദ്ധുവിന് ആലോചിച്ച ആ പെണ്ണിനോട് സംസാരിച്ചപ്പോഴാണ്... എന്തായാലും എല്ലാം കൂടെ കെട്ടുപിണഞ്ഞു കിടക്കുന്നത് കൊണ്ട് ഇന്നലെ സിദ്ധുന്റെ ഡാഡിയോടും ഷാലുവിന്റെ അച്ഛനോടും ഇതിനെ പറ്റി സംസാരിച്ചപ്പോൾ അവരുടെ തീരുമാനം വെച്ച് ഞങ്ങൾ ചെക്കന്മാരെ തമ്മിൽ എക്സ്ചേഞ്ച് ചെയ്തു...ഇവന്റെ കസിൻ ബ്രോ അവൻ സ്നേഹിച്ച പെണ്ണിനേയും ഇവൻ ഇവൻ സ്നേഹിച്ച ഇവളെയും കെട്ടുന്നു...അത്രേ ഒള്ളു..." എന്നൊക്കെയും നമ്മളെ പൂച്ചക്കണ്ണൻ കട്ടക്ക് വിശദീകരിച്ചു തന്നപ്പോ നമ്മളെ മനസൊന്ന് കുളിർത്തതും നമ്മളൊന്ന് നേരാവണ്ണം ശ്വാസം വിട്ട് ഷാലുവിനെ നോക്കി ചിരിച്ചു... നമ്മളെ പോലെ തന്നെ കേൾവിക്കാരായിരുന്നവരൊക്കെയും മനസറിഞ്ഞു ചിരിക്കുന്നത് കണ്ട് നമ്മള് ചിരിച്ചോണ്ട് ഷാലുവിന്റെ അടുത്തേക്ക് ചെന്നപ്പോ അവള് പാവം കുട്ടിയെ പോലെ സിദ്ധുവിന്റെ തോളിൽ ചാരി കണ്ണീർ വാർക്കുന്ന തിരക്കിലാണ്... അത് കണ്ടപ്പോ നമ്മക്ക് അവളെ തല്ലാനൊന്നും തോന്നാഞ്ഞിട്ട് നമ്മള് അവളെ പുറത്തൊന്ന് തലോടിയിട്ട് തിരിഞ്ഞു നമ്മളെ പൂച്ചക്കണ്ണനെ നോക്കിയപ്പോ അവനും ചുരുളമുടിയനും വല്ല ബമ്പറടിച്ച കോഴിയെ പോലെ ജീവയുടെയും സനയുടെയും നടുക്കിരുന്ന് അവരുടെ താളത്തിനൊത്ത് പല പോസിലും സെൽഫി ക്ലിക്കുന്ന തിരക്കിലാണ്... അത് കണ്ടതും നമ്മള് അവരുടെ ഇടയിൽ കയറിയിരിക്കാൻ വേണ്ടി പോയപ്പോഴേക്കും ഡോറിൽ ആരോ മുട്ടിയ ശബ്ദം കേട്ട് എല്ലാവരും ഒപ്പം തിരിഞ്ഞു നോക്കിയപ്പോ ഡോറിന് മുന്നിൽ തന്നെ വാസുധാമ്മയും സിദ്ധുവിന്റെ ഡാഡിയും മമ്മിയും അനിയത്തിയും ശ്രീയേട്ടനും ചിരിച്ചോണ്ട് നിക്കുന്നത് കണ്ട് ജീവയും നമ്മളെ പൂച്ചക്കണ്ണനും ഒഴികെ ബാക്കി എല്ലാവരും എണീറ്റ് നിന്നു... അപ്പോഴും ഇവര് രണ്ടും എണീക്കുന്നത് കാണാഞ്ഞിട്ട് നമ്മള് അവറ്റകളെ നോക്കിയപ്പോ രണ്ടും എടുത്ത സെൽഫിക്ക് മാർക്കിടുന്ന തിരക്കിലാണ്...ആ ഇരുത്തം കണ്ടാൽ തന്നെ ഇവിടെ വന്നവരെ അവർ കണ്ടിട്ടില്ല എന്ന് നമ്മക്ക് മനസിലായപ്പോ നമ്മള് കുറച്ച് നീങ്ങി നിന്ന് ജീവയുടെ കാലിൽ മെല്ലെ ചവിട്ടിയതും അവള് തല പൊക്കി നമ്മളെ നോക്കിയപ്പോ നമ്മള് ഡോറിന്റെ അങ്ങോട്ട്‌ ചൂണ്ടി കാണിച്ചു കൊടുത്തു... അപ്പൊത്തന്നെ അവള് അങ്ങോട്ട്‌ നോക്കി ഞൊടിയിടയിൽ സ്റ്റാന്റപ്പ് ആയപ്പോ അതിന് പിന്നാലെ തന്നെ പൂച്ചക്കണ്ണനും എണീറ്റ് നമ്മളെ അടുത്ത് വന്ന് നിന്ന് നമ്മളെ ഷോൾഡറിൽ കൈ വെച്ച് അവനിലേക്ക് ചേർത്ത് നിർത്തിയപ്പോ നമ്മള് നോക്കിയത് ശ്രീയേട്ടനെയായിരുന്നു... വാതിൽ പടിക്കൽ നിന്ന് ശ്രീയേട്ടൻ നമ്മളെയും ആദമിനെയും ദേഷ്യത്തോടെ തുറിച്ചു നോക്കുന്നത് കണ്ട് നമ്മള് ശ്രീയേട്ടനെ നോക്കി പുച്ഛിച്ചു നമ്മളെ പൂച്ചക്കണ്ണനോട് ഒന്നൂടെ ചേർന്ന് നിന്നപ്പോ അവന് തല ചെരിച്ചു നമ്മളെ നോക്കി ചിരിച്ചു നമ്മളെ തലയിൽ അവന്റെ തല വെച്ചു മുട്ടിച്ചു... അതൂടെ ആയപ്പോ ശ്രീയേട്ടന് തൃപ്തിയായി കാണുമെന്ന് നമ്മക്ക് തോന്നിയപ്പോ നമ്മള് ഉള്ളിൽ ഊറി ചിരിച്ച് ആദമിനോട് ചേർന്നു നിന്നു...അപ്പോഴേക്കും എല്ലാവരും അകത്തേക്ക് കയറി വരുന്നതിനിടയിൽ വാസുധാമ്മ ആദമിനെ നോക്കി നമ്മളെ നോക്കിയിട്ട് സൂപ്പർ എന്ന് കാണിച്ചപ്പോ അറിയാതെ തന്നെ നമ്മള് ചിരിച്ചു പോയി... "എന്തായാലും കുറ്റസമ്മതം കഴിഞ്ഞ സ്ഥിതിക്ക് എന്റെ മോളും മരുമോൻ ആവാൻ പോവുന്ന എന്റെ മോനും താഴേക്ക് വന്നാൽ നമ്മുക്ക് ചില ചടങ്ങുകൾ നടത്താമായിരുന്നു... " എന്ന് വാസുധാമ്മ നൈസായി ഷാലുവിനെയും സിദ്ധുവിനെയും ട്രോളിയത് കേട്ട് എല്ലാവരും പൊട്ടിചിരിച്ചതും ഷാലുവും സിദ്ധുവും നാണംകെട്ടു തലയാട്ടി കൊടുത്തു... അപ്പൊത്തന്നെ ഓരോരുത്തരായി റൂമിന് വെളിയിലേക്ക് ഇറങ്ങി പോയപ്പോ ശ്രീയേട്ടൻ നമ്മളെയും ആദമിനെയും അമർത്തി നോക്കി പോയി...അത് കണ്ട് നമ്മള് തല ചെരിച്ചു പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ വേറെ എങ്ങോട്ടോ നോക്കി നിക്കാണ്...അല്ലങ്കിലും നമ്മളെ പൂച്ചക്കണ്ണൻ കാണേണ്ടതൊന്നും കാണില്ല...ഹാ അങ്ങനെയായി പോയി... എന്നൊക്കെയും നമ്മള് മനസ്സിൽ ഉരുവിട്ട് അവരുടെ പിന്നാലെ പോവാൻ നിന്നതും ആദം നമ്മളെ ഷോൾഡറിൽ വെച്ച കൈ അരയിലേക്ക് ഇറക്കിയിട്ട് പിടി മുറുക്കി സിഗ്നൽ ഇട്ടപ്പൊത്തന്നെ മനസിലായി പോവാനുള്ള ടൈം ആയിട്ടില്ല എന്ന്.. അതോണ്ട് നമ്മള് നല്ല കുട്ടിയായി അതേ നിൽപ്പ് തുടർന്നതും എല്ലാവരും റൂമിൽ നിന്നും ഇറങ്ങി പോയ പാടെ ആദം ചെന്ന് ഡോർ അടച്ച് ലോക്ക് ചെയ്തത് കണ്ട് നമ്മളെ കണ്ണ് തള്ളി... മോളെ ജുബി..നിനക്കൊരു പണി വരുന്നുണ്ട്..എന്ന് നമ്മളെ ഉൾമനസ് വിളിച്ച് പറഞ്ഞപ്പോ നമ്മളത് ശെരി വെച്ച് തലയാട്ടി ആദമിനെ വിടാതെ നോക്കി നീങ്ങി നീങ്ങി ബെഡിൽ ചെന്നിരുന്നപ്പോ അവൻ ഡോറിന് മുന്നിൽ തിരിഞ്ഞു നിന്ന് നമ്മളെ നോക്കി ചിരിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്നു നിന്നു... അവന്റെ നിൽപ്പും മട്ടും ഭാവവുമൊക്കെ കണ്ട് ഒരു പീഡനത്തിനുള്ള സ്കോപ്പ് ഉണ്ടെന്ന് നമ്മക്ക് തോന്നിയപ്പോ നമ്മള് അവന് പല്ലിളിച്ചു കൊടുത്തതും അവന് ഭാവം മാറ്റി നമ്മളെ കവിളിൽ കുത്തി പിടിച്ചു... "ഡി ഝാൻസി റാണി മോളെ...ഞാൻ നിന്നെ കിസ്സ് ചെയ്യുന്നതും റൊമാൻസ് കളിക്കുന്നതും കെട്ടിപിടിക്കുന്നതും തല്ലുന്നതും കുത്തുന്നതുമൊക്കെ നീയെന്തിനാടി മറ്റുള്ളവരോട് വിളിച്ച് കൂവുന്നത്...നീയെന്റെ ഇമേജ് തകർക്കാൻ നോക്കാണോ... " എന്ന് ആദം നമ്മളെ കവിളിൽ പിടി മുറുക്കി ചോദിച്ചത് കേട്ട് നമ്മള് കഴിയുന്ന വിധം അവന് മറുപടി കൊടുത്തപ്പോ അവന് മുഖം ചുളിച്ചു നമ്മളെ നോക്കി... "എന്ത്...നീയെന്താ ഈ പറയുന്നേ...കണ്ണിക്കണ്ട കാലകേയൻ ഭാഷ പറയാതെ പച്ചമലയാളത്തിൽ പറയെടി..." എന്ന് പൂച്ചക്കണ്ണൻ ഊള പറഞ്ഞത് കേട്ട് നമ്മളവനെ കണ്ണ് കൂർപ്പിച്ചു നോക്കി നമ്മളെ കവിളിലെ അവന്റെ പിടിയെടുത്ത് മാറ്റി... "കവിളിലും കുത്തി പിടിച്ച് എന്നോട് തത്ത പറയും പോലെ പച്ചമലയാളം പറയാൻ പറഞ്ഞ ഞാനെങ്ങനെയാ പറയാ..." എന്ന് നമ്മള് അവനോട് ചൂടായപ്പോ അവൻ ചിരിച്ചിട്ട് പറ എന്ന് പറഞ്ഞപ്പോ നമ്മള് ചിരിച്ചോണ്ട് പറയാൻ തുടങ്ങി... "അതേയ്...ഞങ്ങൾ പെണ്ണുങ്ങൾ ഒക്കെ അങ്ങനെയാ....നമ്മളെ സ്വന്തമെന്ന് തോന്നുന്നവരിൽ നിന്നും ഒന്നും മറച്ചു വെക്കില്ല...അതൊക്കെ അത്രേ ഒള്ളു ആദം...നീയിനി ഇങ്ങോട്ടൊന്നും ചോദിക്കേം വേണ്ട പറയേം വേണ്ട...വന്നേ നമ്മുക്ക് താഴെ.. വാ വാ വാ..." ആദം ഇങ്ങോട്ട് വല്ലതും പറയും മുൻപേ നമ്മള് ചാടി കയറി അങ്ങോട്ട്‌ എല്ലാം പറഞ്ഞിട്ട് അവന്റെ കൈ പിടിച്ചു വലിച്ച് ഡോർ ഒക്കെ തുറന്ന് താഴേക്ക് ചെന്നപ്പോ ഷാലുവിനെ സിദ്ധുവിന്റെ ഫാമിലി വളഞ്ഞിട്ടുണ്ട്...സിദ്ധുനോട്‌ ആണെങ്കിൽ ശ്രീയേട്ടൻ സംസാരിക്കുന്നത് കണ്ട് നമ്മള് മുഖം തിരിച്ചതും നേരെ ശ്രദ്ധ പോയി പതിച്ചത് ജീവയുടെ മോന്തയിൽ... അവളാണെങ്കിൽ നമ്മളെയും ആദമിനെയും മാറി മാറി നോക്കി എന്താ താഴേക്ക് വരാൻ ലേറ്റ് ആയതെന്ന് ആക്ഷൻ കാണിച്ച് ചോദിച്ചപ്പോ നമ്മളൊരു വൈറ്റിന് ചുണ്ട് കൂർപ്പിച്ചു കാണിച്ച് സൈറ്റ് അടിച്ച് കൊടുത്തപ്പോ ജീവ കണ്ണും മിഴിച്ചു ശെരിക്കും എന്ന് ചുണ്ടനക്കി ചോദിച്ചപ്പോ നമ്മള് തലയാട്ടി കൊടുത്തു...അത് കണ്ട് അവളും തിരിച്ചു തലയാട്ടി സനയോട് പരത്താൻ പോയപ്പോ നമ്മള് അവരുടെ അടുത്തേക്ക് പോവാൻ നിന്നതും ആദം ട്രാക്ക് മാറ്റി നമ്മളെ കയ്യും പിടിച്ച് ശ്രീയേട്ടന്റെ കണ്മുന്നിലൂടെ ഇല്ലത്തിന് പുറത്തേക്ക് നടന്നു... അപ്പൊത്തന്നെ നമ്മള് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ ശ്രീയേട്ടൻ സിദ്ധുവിനോട് ചിരിച്ചു സംസാരിക്കുന്നുണ്ടെങ്കിലും മുഷ്ടി ചുരുട്ടി പിടിച്ചിരിക്കുന്നത് കണ്ട് നമ്മള് പരിഹാസത്തോടെ ചിരിച്ച് പൂച്ചക്കണ്ണന്റെ കയ്യിൽ തൂങ്ങി പുറത്തേക്ക് നടന്നപ്പോ അവൻ വളഞ്ഞു തിരിഞ്ഞു കുളത്തിന്റെ ഉള്ളിലേക്ക് കയറി കുളത്തിലേക്കുള്ള സ്റ്റെപ്പിൽ ഇരുന്നിട്ട് നമ്മളെ അടുത്ത് പിടിച്ചിരുത്തി... "ജുബി...ഇവിടെത്തെ പരിപാടി കഴിഞ്ഞാൽ നീ അപ്പൊത്തന്നെ എന്റെ കൂടെ വന്നേക്കണം..." എന്ന് ആദം നമ്മളെ കയ്യിനുള്ളിലൂടെ അവന്റെ കൈ ചേർത്ത് വെച്ച് പറഞ്ഞത് കേട്ട് നമ്മള് എന്തിന് എന്നാ മട്ടിൽ പുരികം പൊക്കിയെങ്കിലും അവനതിനൊരു ഉത്തരം തരാതെ സൈറ്റ് അടിച്ച് കാണിച്ച് കുളത്തിലേക്ക് കല്ല് പെറുക്കി എറിഞ്ഞോണ്ടിരുന്നു... "ഡി ഝാൻസി റാണി നീ എന്നോട് എപ്പോഴാ ഐ ലവ് യു റ്റൂ എന്ന് പറയാൻ പോവുന്നത്..." എന്ന് ആദം കല്ല് പെറുക്കി എറിയുന്നതിനിടയിൽ ചോദിച്ച് നമ്മളെ നോക്കിയപ്പോ നമ്മള് നന്നാക്കി കൊഞ്ഞനം കുത്തി കൊടുത്തു... "നോക്കി നിന്നോ...ഇപ്പൊ പറയും..." "ഓ...ഇപ്പൊ പറയോ...എന്നാ വേഗം പറ...അത് കഴിഞ്ഞിട്ട് വേണം നമ്മക്ക് ഈ കുളകടവ് ഒരു മണിയറയാക്കാൻ..." എന്ന് ആദം ഇളിച്ചോണ്ട് പറഞ്ഞപ്പോ നമ്മള് അയ്യാ എന്നാക്കി പറഞ്ഞപ്പോ അവൻ ചിരിച്ചിട്ട് നമ്മളെ ചേർത്ത് പിടിച്ചു... അപ്പൊത്തന്നെ നമ്മള് അവന്റെ ഹൃദയം തുടിക്കുന്ന നെഞ്ചിലേക്ക് ചാഞ്ഞു കിടന്ന് ഹൃദയമിടിപ്പ് കേട്ട് കിടന്നപ്പോ അവന് നമ്മളെ കയ്യെടുത്ത് ചുണ്ടോട് ചേർത്ത് വെച്ച് മോതിരത്തിൽ ഉമ്മ വെച്ചു... അത് കണ്ട് നമ്മള് അവന്റെ മുഖത്തേക്ക് തന്നെ നോക്കിയപ്പോ അവൻ വശ്യമായ പുഞ്ചിരിച്ച് " ഐ ലവ് യു.."എന്ന് പതിയെ പറഞ്ഞ് നമ്മളെ താടിയിൽ പിടിച്ചു പൊക്കി ചുണ്ടിനെ ലക്ഷ്യം വെച്ച് വരുന്നത് കണ്ട് നമ്മള് കണ്ണ് പതിയെ അടച്ചു... "Excuse me..." ഇപ്പൊ കിട്ടും കിട്ടില്ല എന്നാ രീതിയിൽ ആദം നമ്മളെ അടുത്തെത്തിയതും പെട്ടന്നൊരു ഗാംഭീര്യം നിറഞ്ഞൊരു ആൺശബ്ദം കേട്ടതും നമ്മള് കണ്ണുകൾ തള്ളി തുറന്നപാടേ കണ്ടത് പുരികം ചുളുക്കി നിൽക്കുന്ന ആദമിനെയാണ്... പക്ഷേ ആ ശബ്ദത്തിന്റെ ഉടമ ശ്രീയേട്ടൻ ആണെന്ന് ആരെക്കാളും നന്നായി നമ്മക്ക് അറിയാവുന്നത് കൊണ്ട് നമ്മള് ആദമിൽ നിന്നും വിട്ട് മാറിയപ്പോഴേക്കും ആദം പുറകോട്ട് തിരിഞ്ഞു നോക്കി ചെറു പുഞ്ചിരിയാലെ എണീറ്റത് കണ്ട് നമ്മള് ഇരുന്നപാടെ പുറകോട്ട് നോക്കി... അപ്പൊ ശ്രീയേട്ടനുണ്ട് നമ്മക്ക് പുറകിൽ തന്നെ നമ്മളെയും ആദമിനെയും വല്ലാത്തൊരു ഭാവത്തിൽ നോക്കുന്നു..ആ നോട്ടം എന്തിനും തയ്യാറായിയുള്ള നോട്ടമാണെന്ന് നമ്മക്ക് ഉറപ്പായതും നമ്മള് നിലത്ത് നിന്ന് എണീറ്റ് പേടിയോടെ ശ്രീയേട്ടനെ നോക്കി ആദമിന്റെ കയ്യിൽ പിടിക്കാൻ പോയപ്പോഴേക്കും ശ്രീയേട്ടൻ മിന്നൽ പിണർ പോലെ പാഞ്ഞു വന്ന് ആദമിന്റെ ജാക്കെറ്റിൽ പിടിത്തമിട്ടു... " നീ എന്ത് ധൈര്യത്തിലാട ******* എന്റെ പെണ്ണിനെയും പറ്റി ചേർന്ന് നടക്കുന്നത്..." തുടരും... നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി 9:00
#

📙 നോവൽ

📙 നോവൽ - ISHQ MUBARAK Dream Manzi - ShareChat
37.4k കണ്ടവര്‍
2 ദിവസം
*💘 IsHq MuBaRaK 💘* _ഭാഗം.74_ ശ്രീയേട്ടൻ പല്ലിറുമ്പി നമ്മളെ നേരെ നടന്നടുക്കുന്നത് കണ്ട് നമ്മള് പേടിയോടെ തുടരെ തുടരെ ശ്വാസം വലിച്ച് ഡോറിലേക്ക് കൂടുതൽ മുട്ടി നിന്നതും പെട്ടന്ന് ശ്രീയേട്ടൻ മുഷ്ടി ചുരുട്ടി ഡോറിലേക്ക് കൈ ആഞ്ഞു കുത്തി നിർത്തിയത് കണ്ട് നമ്മള് ഞെട്ടി വിറച്ചു നമ്മളെ മുഖത്തിന്റെ മറുവശത്തായി വെച്ചിരിക്കുന്ന ശ്രീയേട്ടന്റെ കയ്യിലേക്ക് പതിയെ നോക്കിയതും പെട്ടന്ന്... "ശ്രീയേട്ടാ..." എന്നൊരലർച്ച കേട്ട് നമ്മളെ കണ്ണുകൾ ആ ശബ്ദം വന്നിടത്തേക്ക് പോയി... ഷാലുവിന് വേണ്ടി നമ്മളെ കണ്ണുകൾ ആകെ പരതി നടന്നതും അവസാനം സ്റ്റെയറിൽ പിടി മുറുക്കി ശ്രീയേട്ടനെ ദഹിപ്പിച്ചു നോക്കുന്ന ഷാലുവിനെ കണ്ടപ്പോ നമ്മളെ പേടിയൊക്കെയും കുറഞ്ഞു വരുന്ന പോലെ തോന്നി... നമ്മള് ആശ്വാസത്തോടെ അവളെ തന്നെ നോക്കി നിന്നപ്പോഴേക്കും ഷാലു ദേഷ്യത്തോടെ സ്പീഡിൽ സ്റ്റെയർ ഇറങ്ങി ഉറഞ്ഞു തുള്ളി വന്ന് ശ്രീയേട്ടനും നമ്മക്കും ഇടയിൽ കയറി നിന്നതും ശ്രീയേട്ടൻ നമ്മളിൽ നിന്നും അകന്ന് മാറി ഷാലുവിനെ ദഹിപ്പിച്ചു നോക്കുന്നത് കണ്ട് പേടിയായിട്ട് നമ്മള് ഷാലുന്റെ ഷോൾഡറിൽ രണ്ട് കയ്യും വെച്ച് അവളെ പുറകിലേക്ക് കൂടുതൽ ഒട്ടി നിന്ന് ശ്രീയേട്ടനിൽ നിന്ന് മുഖം തിരിച്ചപ്പോ ഒരു ആശ്വാസമെന്നോണം ഷാലു നമ്മളെ കയ്യിന് മുകളിൽ അവളെ കൈ വെച്ചു മുറുക്കി... അപ്പൊത്തന്നെ നമ്മക്ക് വല്ലാത്തൊരു ആത്മബലവും എന്തും നേരിടാനുള്ള ശക്തിയുമൊക്കെ കിട്ടിയപ്പോ നമ്മള് രണ്ടും കല്പ്പിച്ചു കണ്ണ് തുടച്ചു നമ്മക്ക് മുന്നിലായി നിക്കുന്ന ഷാലുവിനെ സൈഡിലേക്ക് മാറ്റി നിർത്തി ധൈര്യപൂർവം ശ്രീയേട്ടനെ നോക്കി... അപ്പൊ ശ്രീയേട്ടൻ നമ്മളെ പച്ചക്ക് നോക്കി ദഹിപ്പിക്കുന്നുണ്ടെങ്കിലും നമ്മള് അതൊന്നും കണക്കിൽ എടുക്കാതെ ഒക്കെയും പുച്ഛിച്ചു തള്ളി ശ്രീയേട്ടന് നേരെ തിരിഞ്ഞു... "ശെരിക്കും എന്താ നിങ്ങളെ പ്രശ്നം...എന്തിന് വേണ്ടിയാ നിങ്ങളിപ്പോ നേരത്തെ എന്നെ തടഞ്ഞു വെച്ചത്..." എന്ന് നമ്മള് ഒട്ടും പതറാതെ ശ്രീയേട്ടന്റെ കണ്ണിൽ നോക്കി ചോദിച്ചതും പെട്ടന്ന് ഏട്ടന്റെ മുഖഭാവമൊക്കെ മാറി ഏട്ടന് തിരിച്ചൊന്നും പറയാൻ കിട്ടാഞ്ഞിട്ട് പല്ലുകൾ കൂട്ടിയിറമ്പി കത്തുന്ന ദേഷ്യത്തോടെ നമ്മളെ നോക്കിയിട്ട് മുഷ്ടി ചുരുട്ടി തിരിഞ്ഞു പോവാൻ വേണ്ടി നിന്നതും നമ്മള് ഏട്ടന്റെ മുന്നിൽ കയറി നിന്നു... "അങ്ങനെയങ്ങു പോവല്ലേ ശ്രീയേട്ടാ...എന്റെ ചോദ്യത്തിനുള്ള ഉത്തരം തന്നിട്ട് പോയ മതി...നിങ്ങള് എന്തധികാരത്തില എന്നോട് ദേഷ്യം കാണിക്കുന്നത്.. " എന്ന് നമ്മള് പരിഹാസരൂപേണ ചോദിച്ചതും ഞൊടിയിടയിൽ ശ്രീയേട്ടൻ നമ്മളെ മുഖത്തേക്ക് ഉറ്റു നോക്കി... "ജുബി...നീയാളാകെ മാറി എന്നുള്ളത് ശെരിയാ...പക്ഷേ എന്റെ മനസ്സിൽ നീ അന്നും ഇന്നും എന്റെ ജുബി തന്നെയാണ്...ആ നിന്നെ മറ്റൊരുത്തൻ പിടിക്കുന്നതോ തൊടുന്നതോ പോയിട്ട് നോക്കുന്നത് പോലും എനിക്കിഷ്ടമല്ല...അതുപോലെ എന്നെയല്ലാതെ മറ്റാരെയും നീ നോക്കുന്നതും എനിക്കിഷ്ടമല്ല..." എന്ന് ശ്രീയേട്ടൻ പറഞ്ഞത് കേട്ട് നമ്മക്ക് പെരുവിരൽ മുതൽ മുടിയിഴ വരെ ദേഷ്യം എരിഞ്ഞു കയറി വന്നപ്പോ അത് പുറത്ത് കാണിച്ച് നമ്മളെ സ്വഭാവം മറ്റുള്ളവർക്ക് മുന്നിൽ ചീത്തയാക്കാൻ വയ്യാഞ്ഞിട്ട് നമ്മള് ദേഷ്യമൊക്കെയും കടിച്ച് പിടിച്ച് കണ്ണിറുക്കി അടച്ച് തുറന്ന് ശ്രീയേട്ടനെ നോക്കിയപ്പോ ഏട്ടൻ പഴയ പോലെ തന്നെ നമ്മളെ ഉറ്റു നോക്കുന്നുണ്ട്... അത് കണ്ട് നമ്മള് ഷാലുവിനെ നോക്കിയപ്പോ അവള് വേണ്ട എന്ന മട്ടിൽ തലയാട്ടി തല താഴ്ത്തിയപ്പോ നമ്മളെ മനസാക്ഷി പോലും ഷാലു പറയുന്നത് കേൾക്കാൻ സമ്മതിക്കാതെ ശ്രീയേട്ടന് നേരെ തിരിഞ്ഞു... "ഇഷാജുബി അന്നും ഇന്നും ശ്രീയേട്ടന്റെയല്ല...പിന്നെ നിങ്ങള് പറഞ്ഞല്ലോ..മറ്റൊരുത്തന്റെ കൂടെ ഞാൻ നിൽക്കുന്നതോ തൊടുന്നതോ പിടിക്കുന്നതോ നിങ്ങൾക്ക് ഇഷ്ട്ടമല്ലന്ന്...അങ്ങനെ കണ്ണികണ്ടവന്മാരുടെ കൂടെ ചാരി നിന്ന് അഴിഞ്ഞാടാൻ ഞാൻ പഠിച്ചിട്ടില്ല...ഞാൻ നിൽക്കുന്നതും തൊടുന്നതുമൊക്കെ എന്റേത് മാത്രവുമെന്നുറപ്പുള്ള എന്റെ ആദമിനെയാണ്...അതായത് എന്റെ ഭർത്താവിനെ...ഞാൻ ഇപ്പോൾ സ്നേഹിക്കുന്നതും ഇനി അങ്ങോട്ട്‌ സ്നേഹിച്ചു കൊണ്ടിരിക്കാൻ പോവുന്നതും എന്റെ ആദമിനെ തന്നെയാണ്...അങ്ങനെയുള്ള അവന്റെ കൂടെ ഞാൻ നിൽക്കാൻ പാടില്ല ഇരിക്കാൻ പാടില്ല മിണ്ടാൻ പാടില്ല എന്ന് പറയാൻ അവനല്ലാതെ മറ്റാർക്കും അവകാശമില്ല...അത് നിങ്ങളാണെങ്കിലും ശെരി...മേലിൽ നിങ്ങൾ എന്റെ കാര്യത്തിൽ ഇടപ്പെട്ട് പോവരുത്..ഞാൻ എന്റെ ഇഷ്ടത്തിന് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കും...അത് ചോദ്യം ചെയ്യാൻ മാത്രം നിങ്ങളെന്റെ സ്വന്തം ആങ്ങളയൊന്നുമല്ലല്ലോ..എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ബ്രദർ...ആ ഒരു സ്ഥാനം മാത്രമേ നിങ്ങൾക്ക് ഞാൻ തന്നിട്ടുള്ളൂ...അതിൽ കൂടുതൽ അവകാശവും അധികാരവും പറഞ്ഞ് എന്നെ ചോദ്യം ചെയ്യാൻ വന്നാൽ...ഇപ്പൊ കാണുന്ന എന്നെ ആയിരിക്കില്ല നിങ്ങൾ ഒരുപക്ഷെ കാണാൻ പോവുന്നത്..." എന്നൊക്കെയും നമ്മള് ഈർഷ്യത്തോടെ വിളിച്ച് പറഞ്ഞ് ഒരു താകീതെന്നോണം ശ്രീയേട്ടന് നേരെ വിരൽ ചൂണ്ടാൻ വേണ്ടി കൈ പൊക്കിയതും ശ്രീയേട്ടൻ നമ്മളെക്കാളും ഒരുപാട് വയസിന് മൂത്തതാണെന്ന ഒറ്റ കാരണം കൊണ്ട് നമ്മള് പൊക്കിയ കൈ താഴ്ത്തി ശ്രീയേട്ടനെ തറപ്പിച്ചു നോക്കിയിട്ട് ഷാലുനെ നോക്കി... നമ്മളെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ പോലെത്തന്നെ ഷാലു ശ്രീയേട്ടനെ മൈൻഡ് ചെയ്യാതെ നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ കയ്യും പിടിച്ച് മുകളിലേക്ക് നടന്നു... നടക്കുന്നതിനിടയിൽ നമ്മളെ മനസ് ആയിരം വട്ടം പുറകോട്ട് തിരിഞ്ഞു ശ്രീയേട്ടനെ നോക്കാൻ പറഞ്ഞോണ്ടിരുന്നെങ്കിലും നമ്മക്ക് ശ്രീയേട്ടനോടുള്ള അടങ്ങാത്ത ദേഷ്യം കൊണ്ട് കണ്ണ് കാണാൻ വയ്യാഞ്ഞിട്ട് നമ്മള് പുറകോട്ടൊന്നും തിരിഞ്ഞു നോക്കാൻ നിക്കാതെ ഷാലു നടക്കുന്ന അതേ സ്പീഡിൽ നടന്ന് സ്റ്റെയറൊക്കെ കയറി റൂമിൽ എത്തിയപാടെ തന്നെ നമ്മള് ഷാൾ ഊരി അലക്ഷ്യമായി ആഞ്ഞെറിഞ്ഞു ഫോണൊക്കെ സോഫയിലേക്ക് വലിച്ചെറിഞ്ഞു ഷാലുവിനെയൊന്നും നോക്കാതെ ബെഡിലേക്ക് എടുത്ത് ചാടി കണ്ണടച്ച് കിടന്നപ്പൊതന്നെ നമ്മള് ഉറക്കത്തിലേക്ക് വഴുതി വീണു... 🍁🥀🌸🍁🥀🌸🍁🥀🌸🍁🥀🌸🍁 "ഡി..ഷാലു നിനക്ക് ഈ സാരിയിലേക്ക് ഈ മുല്ലമൊട്ട് മാല വേണ്ട...ദേ ഈ പാലക്കാമാല ഇട്ടാൽ മതി...." വാസുധാമ്മയുടെ നിർബന്ധം കൊണ്ട് ഷാലുവിനെ പുലർച്ചക്ക് നേരത്തെ തന്നെ കുളത്തിൻ കരയിലേക്ക് കൊണ്ട് പോയി മഞ്ഞളിലും പാലിലും ഒക്കെ വാസുധാമ്മ കുളിപ്പിച്ച് റെഡിയാക്കി അവളെ അണിയിച്ചൊരുക്കാൻ വേണ്ടി കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തപോലെ ഭദ്രമായി ഞങ്ങളെ കയ്യിൽ തന്നപ്പോ നമ്മളൊക്കെ കൂടി വാസുധാമ്മ തന്ന പട്ടുസാരി അവൾക്ക് ചുറ്റി കൊടുത്തു... സാരി ചുറ്റാൻ ഈ കൂട്ടത്തിൽ നമ്മള് എല്ലാവരേക്കാളും മുന്നേ പീ എഛ് ഡി എടുത്തോണ്ട് നല്ല വൃത്തിക്ക് തന്നെ അവൾക്ക് ചുറ്റി കൊടുത്തപ്പോഴേക്കും സന അവളുടെ മുടി നല്ല അസ്സലായി കെട്ടിവെച്ചു... മുടി കെട്ടിവെച്ച സ്ഥിതിക്ക് മുല്ല പൂ വെക്കാൻ വേണ്ടി നമ്മള് ടേബിളിൽ ഉള്ള മുല്ലയെടുക്കാൻ വേണ്ടി തിരിഞ്ഞതും ജീവ ഒർണമെന്റ്‌സൊക്കെ നോക്കി കൊണ്ട് ഷാലുവിനോട് പറഞ്ഞത് കേട്ട് നമ്മള് മുല്ലപൂവും എടുത്ത് അവരുടെ അടുത്തേക്ക് ചെന്നപ്പോഴേക്കും ജീവ അവൾക്ക് പച്ച നിറത്തിലുള്ള പാലക്കാമാല മാല കഴുത്തിൽ കെട്ടികൊടുത്തിരുന്നു... അത് കണ്ട് നമ്മള് കണ്ണാടിയിലൂടെ ഷാലുവിനെ നോക്കിയപ്പോ പെണ്ണ് സു സുന്ദരിയായിട്ടുണ്ട്...ഇപ്പൊ പെണ്ണിനെ കണ്ടാൽ വരുന്നവൻ മൂക്കും കുത്തി മലർന്ന് വീഴുമെന്ന് നമ്മക്കടക്കം തോന്നിയപ്പോ നമ്മള് ചിരിച്ചോണ്ട് അവളെ ഉഴിഞ്ഞു വാങ്ങി വിരൽ പൊട്ടിച്ചിട്ട് അവളുടെ മുടിയിൽ മുല്ലപൂവും കൂടെ വെച്ച് സെറ്റ് ആക്കി... അപ്പൊത്തന്നെ ഷാലുവും ജീവയും ചേർന്ന് ഷാലുവിന്റെ ഇരു കയ്യിലും സ്വർണവള ഇട്ട് കൊടുത്ത് ഒരുക്കങ്ങൾ എല്ലാം പൂർത്തിയാപ്പോ ഷാലു ഇരിപ്പിടത്തിൽ നിന്നും എണീറ്റ് നിന്ന് കണ്ണാടിയിലൂടെ അവളെ ആകെയൊന്ന് നോക്കി ചിരിച്ചോണ്ട് ഞങ്ങളെ മൂന്ന് പേരുടെയും നേരെ തിരിഞ്ഞു നിന്നു... "എന്നെ കാണാൻ എങ്ങനെയുണ്ട് മക്കളെ..." എന്ന് ഷാലു അവളുടെ ഷോൾഡറിൽ കൈ വെച്ച് പുരികം പൊക്കി ചോദിച്ചപ്പോ ഞങ്ങൾ മൂന്ന് പേരും ഒപ്പം അവളെ അടിമുതൽ മുകൾ വരെ സ്കാൻ ചെയ്തിട്ട് മുഖത്തോട് മുഖം നോക്കി ചിരിച്ചു.. എന്നിട്ട് ഷാലുവിന് നേരെ തിരിഞ്ഞു അടിപൊളി എന്ന് ഒപ്പം പറഞ്ഞതും പെണ്ണ് അത് മതി എന്ന് പറഞ്ഞ് ചിരിച്ചിട്ട് ഫോണും എടുത്ത് ഒറ്റക്ക് സെൽഫി ക്ലിക്ക് ആക്കുന്നത് കണ്ട് ഞങ്ങള് മൂന്നു പേരും അവളുടെ ഇടയിൽ കയറി നിന്ന് സെൽഫി കൊളമാക്കി കൊടുത്തു... അങ്ങനെ നീണ്ട നേരത്തെ ഫോട്ടോ എടുപ്പും സെൽഫി പ്രയാണവും കെങ്കേമമായി പോയി കൊണ്ടിരിക്കെ പെട്ടന്ന് ഹൈ സൗണ്ടിൽ കാറിന്റെ നിർത്താതെയുള്ള ഹോൺ അടി ശബ്ദം കേട്ട് സന അവര് വന്നു എന്ന് വിളിച്ച് കൂവിയതും കേൾക്കേണ്ട താമസം നമ്മള് ഷാലുനെയൊക്കെ പുറകിലേക്ക് തള്ളിയിട്ട് ഓടി പോയി അടഞ്ഞു കിടക്കുന്ന ജനാലകൾ തുറന്നതും സനയും ജീവയും നമ്മളെ അപ്പുറത്തും ഇപ്പുറത്തുമായി വന്നു നിന്നു... അപ്പോഴും നമ്മളെ കണ്ണ് ഗെയ്റ്റിന് മുന്നിൽ നിർത്താതെ ഹോൺ അടിച്ചോണ്ട് നിക്കുന്ന വൈറ്റ് കാറിൽ ഒരു തരി ശ്രദ്ധ മാറാതെ നിക്കുന്ന നേരത്ത് എവിടെന്നോ ശ്രീയേട്ടൻ ഓടി വന്ന് ഗൈറ്റ് തുറന്നു കൊടുക്കുന്നത് കണ്ട് ഇന്നലെത്തെ സംഭവമൊക്കെ ഓർമ വന്നപ്പോ നമ്മള് പെട്ടന്ന് ശ്രീയേട്ടനിൽ നിന്നും കണ്ണ് തെറ്റിച്ചു തൊടിയിലെ പ്ലാവിലേക്ക് നോക്കി നിന്നു... അപ്പൊത്തന്നെ വൈറ്റ് ഇന്നോവ കാർ ഇല്ലത്തിന്റെ മുറ്റത്തേക്ക് കയറി പോവുന്നത് നമ്മളെ കണ്ണിന്റെ ഒരു വശത്തിലൂടെ കണ്ടപ്പോ നമ്മള് പ്ലാവിൽ നിന്നും നോട്ടം മാറ്റി മുറ്റത്തേക്ക് നോക്കി...അപ്പോഴേക്കും കാർ നല്ല അന്തസിൽ മുറ്റത്ത് നിർത്തിയത് കണ്ട് ചെക്കൻ ആരായിരിക്കുമെന്ന ആകാംഷ നമ്മളിൽ വളർന്നു വന്നതും നമ്മള് ഒട്ടും തന്നെ കണ്ണടക്കാതെ ജനൽ കമ്പിയിൽ പിടി മുറുക്കി കാറിന്റെ ഡോർ തുറക്കുന്നതും നോക്കി നിൽക്കേ പെട്ടന്ന് ഡോർ തുറന്ന് അതിൽ നിന്നും ഇറങ്ങി വന്ന ചെക്കനെ കണ്ട് നമ്മളും ജീവയും സനയും ഒരലർച്ചയായിരുന്നു... *"അയ്യേ ഇതേതാ കണ്ണടവാസു...ഇവനാണോ നിന്റെ ചെക്കൻ..."* എന്ന് ഞങ്ങൾ ഒപ്പം അലറി വിളിച്ച് ഷാലുവിന് നേരെ തിരിഞ്ഞതും അവള് ഞെട്ടിയിട്ട് നമ്മളെ അടുത്തേക്ക് ഓടി വന്നു... "ജുബി...സന...എന്താടി എന്തെങ്കിലും പ്രശ്നമുണ്ടോ ചെക്കന്...ആളെ കാണാൻ കൊള്ളില്ലേ..." എന്നൊക്കെ ഷാലു വെപ്രാളപ്പെട്ട് ചോദിച്ചത് കേട്ട് നമ്മക്ക് ചിരി ചുണ്ടത്തേക്ക് കുത്തി വന്നെങ്കിലും നമ്മളത് വിഴുങ്ങി വിട്ട് കുറച്ച് ഭാവങ്ങളൊക്കെ മുഖത്ത് ഫിറ്റാക്കി ചടച്ച മട്ടിൽ ജീവയെയും സനയെയും നോക്കിയിട്ട് ഷാലുവിനെ നോക്കി... "പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഷാലു...നിന്റെ സൗന്ദര്യം വെച്ച് ഞാൻ ഈ ചെക്കനേക്കാളും ഭംഗിയുള്ള ഒരാളെ പ്രതീക്ഷിച്ചിരുന്നു...നല്ല നാടൻ വേഷത്തിൽ നല്ല ലുക്കുള്ള പയ്യനെ...പക്ഷേ ഇതൊരുമാതിരി കണ്ണടയും വെച്ച് ഇൻഷേഡും ചെയ്ത് മുടിയൊക്കെ ഒട്ടിയ മട്ടിൽ വാർന്ന ഒരു വയറ് തള്ളി നിക്കുന്ന ബ്ലാ എന്തോ പോലെ തോന്നുന്നു...ഈ ചെക്കനും നീയും ഒപ്പം നിൽക്കുന്നത് ആലോചിക്കുമ്പോൾ..ഓഹ് ഒട്ടും ചേരില്ല..." എന്നൊക്കെ നമ്മള് ഛർദിൽ വരുന്ന മട്ടിൽ ആക്ഷൻ കാണിച്ച് പറഞ്ഞപ്പോ ഷാലു പേടിച്ചോണ്ട് തുടരെ തുടരെ വിരല് പൊട്ടിച്ച് കണ്ണ് നിറച്ചു നമ്മളെ നോക്കിയിട്ട് ജീവയെയും സനയെയും നോക്കി ഓടി പോയി ബെഡിൽ ഇരുന്നു... അത് കണ്ട് നമ്മള് മറ്റു രണ്ടെണ്ണത്തിനെയും നോക്കി ഓക്കേ കാണിച്ച് ചിരിച്ചിട്ട് വീണ്ടും മുഖത്ത് കുറച്ച് മുഖഭാവം ഫിറ്റ്‌ ചെയ്ത് ഷാലുവിന്റെ അടുത്തേക്ക് ചെന്നതും അവള് ബെഡിൽ നിന്നും ചാടി എണീറ്റ് നമ്മളെ കെട്ടിപിടിച്ചു... "ജുബി...എനിക്ക് ഈ കല്യാണം വേണ്ട...ഞാനൊരു സത്യം പറയട്ടെ...എനിക്ക് സിദ്ധുവിനെ ഇഷ്ട്ടമാണ് ജുബി...ഈ വന്ന ചെക്കൻ സുന്ദരൻ ആയാലും എങ്ങനെയായാലും ഞാനീ കല്യാണം മുടക്കാൻ നിക്കായിരുന്നു...എനിക്ക് വേണ്ട ജുബി ഇയാളെ...എനിക്ക് സിദ്ധുവിനെ മതി..." എന്ന് പറഞ്ഞ് ഷാലു പൊട്ടിക്കരഞ്ഞതും അവള് പറഞ്ഞതൊക്കെ കേട്ട് നമ്മളും ടീമ്സും അക്ഷരാർത്ഥത്തിൽ ഞെട്ടി വിറച്ചു പോയി...അപ്പൊത്തന്നെ നമ്മള് ഞെട്ടൽ വിട്ട് മാറാത്ത വിധം ഷാലുവിനെ നമ്മളിൽ നിന്നും പിടിച്ച് മാറ്റി അവളെ മുഖത്തേക്ക് ഉറ്റു നോക്കിയപ്പോ പെണ്ണ് പൊരിഞ്ഞ കരച്ചിലാണ്... ആ കരച്ചിലിൽ കണ്ടാൽ തന്നെയറിയാം അവൾക്ക് സിദ്ധുവിനെ എത്രത്തോളം ഇഷ്ടമാണെന്ന്...എന്നിട്ടും നമ്മക്കതങ്ങു ഉൾക്കൊള്ളാൻ പറ്റാഞ്ഞിട്ട് നമ്മള് ഷാലുവിനെ ചോദ്യം ചെയ്യാൻ തുടങ്ങി... "ഷാലു...നീ പറഞ്ഞത് സത്യമാണോ...നിനക്ക് സിദ്ധുവിനെ ഇഷ്ടമാണോ...എന്നിട്ട് നീയെന്താ അക്കാര്യം ഞങ്ങളോട് പറയാതിരുന്നത്...അതൊന്നുമല്ല എനിക്കറിയേണ്ടത്...സിദ്ധു നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടും നീയെന്തിനാ അവനെ ഇഷ്ട്ടമല്ല എന്നൊക്കെ പറഞ്ഞത്...അപ്പൊ ശെരിക്കും നിനക്ക് എപ്പോഴാ അവനോട് ഇഷ്ട്ടം തുടങ്ങിയത്..." "ഓഹ്...എന്റെ ഭാര്യേ...നീയിങ്ങനെ ആ പെണ്ണിനെ ഓരോ ചോദ്യങ്ങൾ ചോദിച്ച് കൊല്ലാകൊല ചെയ്യാതെ...ഇപ്പൊ നീയൊരു കാര്യമറിഞ്ഞാൽ മതി...നീയും ഞാനുമൊക്കെ കണ്ട് മുട്ടുന്നതിന് ഒരുപാട് മുന്നേ തന്നെ ഷാലു ഞങ്ങളെ സിദ്ധുവിനെ ഇഷ്ട്ടപെട്ടു തുടങ്ങിയതാ..." ഷാലുവിനെ കുലുക്കി മറിച്ചു നമ്മള് ഒരുപാട് ചോദ്യങ്ങൾ അവളോട് ചോദിച്ച നേരത്ത് ഒട്ടും പ്രതീക്ഷിക്കാതെ വിധം ആദമിന്റെ ശബ്ദത്തിലുള്ള പ്രതികരണം നമ്മളെ ചെവിയിലേക്ക് കുത്തി കയറിയതും ഷാലു ഒഴികെ നമ്മളും ജീവയും സനയും ഞെട്ടി തരിച്ചു ഒപ്പം ഡോറിന്റെ അങ്ങോട്ട്‌ നോക്കിയപ്പോ അവിടെ ഇളിച്ചോണ്ട് നിക്കുന്ന നമ്മളെ പൂച്ചക്കണ്ണനെയും സിദ്ധുനെയും റോഷനെയും കണ്ട് നമ്മള് വാ പൊളിച്ച് പോയി... ഇവർ...ഇവരെങ്ങനെ ഇവിടെയെത്തി...? തുടരും ലെങ്ത് കുറവാണ്..ടൈപ്പാൻ ടൈം കിട്ടിയില്ല...പിന്നെ ഡെയിലി പോസ്റ്റും എന്ന് പറഞ്ഞത് കൊണ്ടുള്ള വാശി കൊണ്ട് തന്നെയാണ് കുറച്ചാണെങ്കിൽ പോലും നമ്മള് പോസ്റ്റിയത്...ഇതിൽ കൂടുതൽ എഴുതണം എന്നൊക്കെ വിചാരിച്ചതാ...ബട്ട്‌ ഇവിടെ കറന്റുമില്ല ഫോണിൽ ചാർജുമില്ല...ഈ പാർട്ട്‌ എങ്ങനെയുണ്ടെന്ന് അറിയില്ല...നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി 9:00
#

📙 നോവൽ

📙 നോവൽ - ISHQ MUBARAK Dream manzi - ShareChat
41.2k കണ്ടവര്‍
3 ദിവസം
*💘 IsHq MuBaRaK 💘* _ഭാഗം.73_    *📖📖READ ON YOUR* *PENCIL PUSTHAKAVEDHI 📖📖*    https://b.sharechat.com/mAbf3yPaMQ *Follow on your sharechat* Our whatsapp group join to mssg:8078714974 "ആദം...ഒന്ന് നിക്ക്...ഞാനും വരുന്നു..." എന്ന് നമ്മള് ഉച്ചത്തിൽ വിളിച്ച് പറഞ്ഞതും ആദം പെട്ടന്ന് നിന്നു...അത് കണ്ട് നമ്മള് ഓട്ടത്തിന് സ്പീഡ് കൂട്ടി ഓടി അവന്റെ മുന്നിൽ ചെന്ന് നിന്ന് ശ്വാസം വലിച്ചതും അവനതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കിട്ട് പെട്ടന്നൊരു കാര്യം വിളിച്ച് കൂവിയതും നമ്മള് ഞെട്ടി തരിച്ചു അവനെ മിഴിച്ചു നോക്കി... "What...? ആദം നീ സീരിയസ് ആണോ...അതോ വെറുതെ എന്നെ പറ്റിക്കാണോ..." എന്ന് നമ്മള് ഞെട്ടൽ വിട്ടുമാറാത്തൊരു തരിപ്പിൽ രണ്ട് കയ്യും മലർത്തി പിടിച്ച് ചോദിച്ചപ്പോ ആദം ചിരിച്ചോണ്ട് നമ്മളെ രണ്ട് ഷോൾഡറിലും പിടിച്ച് അവനിലേക്ക് അടുപ്പിച്ചപ്പോ നമ്മളൊരു പാവക്കുട്ടി കണക്കെ അവനിലേക്ക് ഒട്ടി നിന്നതും ആദം നമ്മളെ ചെവിക്കരികിലെ മുടി പുറകിലേക്ക് വകഞ്ഞു മാറ്റി പിടിച്ച് നമ്മളെ ചെവിയോട് അവന്റെ ചുണ്ടടുപ്പിച്ചു... *" I Wanna Marry You.."* എന്നവൻ നേരത്തെ വിളിച്ച് കൂവിയത് തന്നെ നമ്മളെ ചെവിയിൽ പറഞ്ഞപ്പോ നമ്മക്ക് സന്തോഷവും അതിലുപരി കുളിരും എല്ലാം കൂടെ വന്ന് കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങിയപ്പോ നമ്മള് കണ്ണും നിറച്ചു മനസറിഞ്ഞു പുഞ്ചിരിച്ച് ആദമിൽ നിന്നും വിട്ട് മാറി അവന്റെ ക്രിസ്റ്റൽ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കിയപ്പോ ആദം പുഞ്ചിരി വിടാതെ മണലിൽ രണ്ട് മുട്ടും കുത്തിയിരുന്നു.. അത് കണ്ട് നമ്മള് ഇനിയെന്താ എന്ന മട്ടിൽ ഒറ്റ പുരികം പൊക്കി അവനെ നോക്കിയപ്പോ അവന് ചിരിച്ചോണ്ട് ജാക്കറ്റിന്റെ ഉള്ളിൽ നിന്നും ചുവന്ന നിറത്തിലുള്ള ചെറിയ ബോക്സ്‌ എടുത്തതും അത് അന്നവൻ ടെറസിൽ വെച്ച് നമ്മക്ക് ഇട്ട് തരാൻ വേണ്ടി നിന്നിരുന്ന അതേ റിങ്ങിന്റെ ബോക്സ്‌ ആണെന്ന് മനസ്സിലായതും നമ്മള് അത്ഭുതത്തോടെ അവനെ നോക്കിയപ്പോ അവനൊന്ന് പുഞ്ചിരിച്ചു കാണിച്ച് ബോക്സ്‌ നമ്മക്ക് മുന്നിലായി തുറന്നു... തുറന്ന പാടെ തന്നെ ആ ക്രിസ്റ്റൽ റിങ് നമ്മളെ കണ്ണിലേക്ക് കുത്തി കയറും വിധം പ്രകാശിച്ചതും നമ്മള് കണ്ണുകൾ ഇറുക്കിയടക്കാൻ നേരം ആദം സംസാരിച്ചു തുടങ്ങിയപ്പോ നമ്മള് റിങ്ങിൽ നിന്നും നോട്ടം മാറ്റി അവനെ നോക്കി... "എനിക്ക് നിന്നെ വിവാഹം ചെയ്യണം ജുബി...ഇത് ഞാൻ നിന്നോട് മൂന്നാമത്തെ തവണയായി പറയുന്നു...എന്നിട്ടും നീയെന്താ ഒന്നും മിണ്ടാത്തത്..." എന്നവൻ ചോദിച്ചത് കേട്ട് നമ്മള് പെട്ടന്ന് ചിരിച്ച് പോയി...നമ്മളെ ചിരി കണ്ടിട്ട് ആദം കണ്ണ് കൂർപ്പിച്ചപ്പോ നമ്മള് ചിരിയടക്കി പിടിച്ച് ചുണ്ടിൽ ചൂണ്ടു വിരൽ വെച്ച് റിങ് ബോക്സിലേക്ക് നോക്കിയിട്ട് ആദമിനെ നോക്കി... "എന്തിന്...അതൊന്നും എന്റെ പൂച്ചക്കണ്ണന് ഇഷ്ട്ടമല്ലല്ലോ.." എന്ന് നമ്മള് അവനെ ഒന്നാക്കി പറഞ്ഞപ്പോ ആദം നിലത്തേക്ക് നോക്കി ചിരിച്ച് നമ്മളെ നോക്കി.. "അല്ലായിരുന്നു...ബട്ട്‌ ഇപ്പൊ ഇഷ്ട്ടമാണ്...Because for me, you are so special..So i wanna every second of the rest of my life with you...I love you..." എന്നൊക്കെയും ആദം പറഞ്ഞത് കേട്ട് സന്തോഷം കൊണ്ട് നമ്മളെ കണ്ണ് വീണ്ടും നിറഞ്ഞു വന്നതും നമ്മളതൊക്കെ അപ്പൊത്തന്നെ തുടച്ചു കുറച്ച് ഗൗരവത്തോടെ രണ്ട് കയ്യും കെട്ടിയിട്ട് അവനെ നോക്കി.. "ഓക്കേ...വിവാഹം ചെയ്യാനൊക്കെ ഞാൻ റെഡിയ...പക്ഷേ എനിക്ക് ഒരുപാട് കണ്ടീഷൻസുണ്ട്..അതൊക്കെ നിനക്ക് അനുസരിക്കാൻ പറ്റുമെന്നുണ്ടെങ്കിൽ നമ്മുക്ക് ഇപ്പൊ തന്നെ വിവാഹം ചെയ്യാം.." എന്ന് നമ്മള് പറഞ്ഞപ്പോ ആദം പുഞ്ചിരിച്ചു പറ എന്ന് പറഞ്ഞു...അപ്പൊത്തന്നെ നമ്മള് ഓരോന്നായി പറയാൻ തുടങ്ങി.. "ഇനിമുതൽ എന്നെ കരയിക്കുന്ന ഒന്നും നിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ല...നീ നിന്റെ ദേഷ്യം കണ്ട്രോൾ ചെയ്യണം...ഏത് സാഹചര്യത്തിലും എന്റെ കൂടെയുണ്ടാവണം...അറ്റാക്ക് വരുന്ന വിധത്തിളുള്ള സർപ്രൈസുകളൊന്നും ഇനി മുതൽ എനിക്ക് തന്ന് പോവരുത്...പിന്നെ നീയെന്റെ ആഗ്രഹങ്ങൾക്ക് അതിന്റേതായ വില നൽകണം...ഇത്രയൊക്കെയും നിനക്ക് ഓക്കേ ആണെങ്കിൽ ഇപ്പൊ തന്നെ നിനക്കെന്നെ വിവാഹം ചെയ്യാം... " എന്ന് നമ്മള് തീർത്ത് പറഞ്ഞപ്പോ ആദം കുറച്ച് നേരം നമ്മളെ മുഖത്തേക്ക് നോക്കി നിന്നിട്ട് പെട്ടന്നൊരു പുഞ്ചിരിച്ച് തൂകി ബോക്സിൽ നിന്നും റിങെടുത്തു ബോക്സ്‌ താഴെയിട്ടു... എന്നിട്ട് റിങ് നമ്മളെ നേരെ പിടിച്ച് പുഞ്ചിരി വിടാതെ അവന്റെ ക്രിസ്റ്റൽ കണ്ണും വെച്ച് നമ്മളെ കണ്ണിലേക്ക് നോക്കിയപ്പോ നമ്മക്ക് ശരീരം ആകെ മൊത്തം കോരി തരിക്കുന്ന പോലെ തോന്നിയതും അറിയാതെ തന്നെ നമ്മളെ കൈ റിങ്ങിന് നേരെ പോയിരുന്നു...അപ്പോഴും നമ്മളെ കണ്ണുകൾ അവന്റെ തിളക്കമാർന്ന ക്രിസ്റ്റൽ കണ്ണുകളുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു... പലപ്പോഴും ആദമിന്റെ കണ്ണുകൾ വെളിച്ചത്തിൽ കാണുന്നതിനെക്കാലേറെ ഭംഗി ഇരുട്ടിൽ കാണുമ്പോഴാണ്...ഇരുട്ടത്തുള്ള നിലാവെളിച്ചം അവന്റെ കണ്ണിലേക്ക് തട്ടുന്തോറും അവന്റെ കൃഷ്‌ണമണി പോലും തിളങ്ങുന്ന പോലെ തോന്നും...അത് നമ്മക്ക് തരുന്ന ഫീൽ ചെറുതൊന്നുമല്ല.. നമ്മളെങ്ങനെ അവന്റെ കണ്ണിനെയും വായിനോക്കി നിന്നപ്പോ ആദം നമ്മളെ കൈ പിടിച്ച് വലിച്ചു...അപ്പൊത്തന്നെ നമ്മള് അവന്റെ കണ്ണിൽ നിന്നും നോട്ടം മാറ്റി നമ്മളെ കൈയ്യിലേക്ക് നോക്കിയപ്പോ അവന് റിങ് നമ്മളെ മോതിര വിരലിലേക്ക് ഇടാൻ വേണ്ടി നിക്കുന്നത് കണ്ട് നമ്മള് അവനെ നോക്കിയപ്പോ അവൻ സമ്മതം ചോദിക്കുന്ന മട്ടിൽ നമ്മളെ നോക്കി പുഞ്ചിരിച്ചു... അത് കണ്ട് ഓൺ ദി സ്പോട്ടിൽ നമ്മളും പുഞ്ചിരിച്ചപ്പോഴേക്കും ആദം നമ്മളെ വിരലിൽ റിങ് അണിഞ്ഞു...അപ്പൊത്തന്നെ ഇളം ചൂടുള്ള കാറ്റ് ഞങ്ങൾക്ക് ചുറ്റും വട്ടമിട്ട് വീശിയടിച്ചതും നമ്മളെ മുടി പാറുന്നതിനെക്കാലേറെ ആദം തലയിലിട്ട ജാക്കറ്റിന്റെ ക്യാപിന് മുന്നിലേക്ക് തൂങ്ങി നിക്കുന്ന അവന്റെ മുടിയൊക്കെയും സൈഡിലേക്ക് പാറി കളിക്കുന്നത് കണ്ട് നമ്മള് അവനെ തന്നെ നോക്കി നിന്നു... നമ്മളെ നോട്ടം കണ്ടിട്ടോ എന്തോ അവനും നമ്മളെ കണ്ണിലേക്ക് നോക്കി മുട്ടിൽ നിന്നും എണീറ്റ് ഒന്നും മിണ്ടാതെ നമ്മളെ തന്നെ നോക്കി നിക്കുന്നത് കണ്ട് നമ്മളും അവനെ തന്നെ നോക്കി നിന്നപ്പോ അവന് നമ്മളെ രണ്ട് കവിളിലും കൈ വെച്ച് കണ്ണടച്ച് നമ്മളെ അധരങ്ങളെ ലക്ഷ്യം വെച്ച് വരുന്നത് കണ്ട് നമ്മളപ്പോതന്നെ അവന്റെ ചുണ്ടിന് മുകളിൽ കൈവെച്ചു... അപ്പൊത്തന്നെ ആദം കണ്ണ് തുറന്ന് അവന്റെ ചുണ്ടിൽ വെച്ച നമ്മളെ കയ്യിലേക്കും ശേഷം നമ്മളെ മുഖത്തേക്കും നോക്കി ഒറ്റ പുരികം പൊക്കിയപ്പോ നമ്മളൊന്ന് ഇളിച്ചു കാണിച്ച് അവനിൽ നിന്നും വിട്ട് മാറി കുത്തുന്ന ശബ്ദത്തിൽ കരയിലേക്ക് അലയടിച്ചോണ്ടിരിക്കുന്ന തിരമാലകളെ ലക്ഷ്യം വെച്ച് നടന്നു... നമ്മളെ മുന്നിൽ പരന്നു കിടക്കുന്ന കടലിലേക്ക് എത്താൻ നേരം നമ്മളൊന്ന് സ്റ്റോപ്പായിട്ട് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ ആദമുണ്ട് നമ്മള് എന്താ ഈ ചെയ്യാൻ പോവുന്നതെന്ന ഭാവത്തിൽ നമ്മളെ തന്നെ നോക്കുന്നു...അത് കണ്ടതും നമ്മളപ്പോതന്നെ മുഖം തിരിച്ചു മണലിൽ മുട്ട് മടക്കിയിരുന്ന് കടലിലേക്ക് നോക്കി നിന്നു.. എത്രനേരമെന്നില്ലാതെ എന്തൊക്കെയോ ഓർത്ത് കൂട്ടി നമ്മള് കരയിലേക്ക് അലയടിച്ചോണ്ടിരിക്കുന്ന തിരമാലയിലേക്ക് തന്നെ ഇമ ചിമ്മാതെ നോക്കി നിക്കുന്ന നേരത്ത് പെട്ടന്ന് ആദം നമ്മളെ അടുത്ത് വന്നിരുന്നപ്പോ നമ്മള് സ്വയമൊന്ന് പുഞ്ചിരിച്ച്‌ അവന്റെ ഷോൾഡറിലേക്ക് തല ചായ്ച്ചപ്പോ അവൻ നമ്മളെ ഷോൾഡറിൽ കൈ വെച്ച് നമ്മളെ അവനിലേക്ക് ചേർത്തു പിടിച്ചു... "ആദം...ഞാനൊരു കാര്യം ചോദിച്ച നീ സത്യം പറയോ...? " 💜🌸💜🌸💜🌸💜🌸💜🌸💜🌸💜🌸 ജുബിയെ പോലെ തന്നെ നമ്മളും തിരമാലകളുടെ ഭംഗി ആസ്വദിക്കുന്ന നേരത്ത് പെട്ടന്ന് ജുബി ചോദിച്ചത് കേട്ട് നമ്മള് നെറ്റി ചുളിച്ച് അവളെ നോക്കിയപ്പോ അവള് ചിരിച്ചോണ്ട് തുടരെ തുടരെ തോണ്ടി പറയോ എന്ന് ചോദിച്ചപ്പോ നമ്മളൊന്ന് തലയാട്ടി കൊടുത്തു... അപ്പൊത്തന്നെ ജുബി പൂച്ചക്കുട്ടികളെ പോലെ നമ്മളിലേക്ക് കൂടുതൽ അടുത്തിരുന്ന് നമ്മളെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ചു... "ശെരിക്കും നീയെന്നെ നിന്റെ ഇഷ്ട്ടപ്രകാരം മനസറിഞ്ഞു മാര്യേജ് ചെയ്യണമെന്ന് പറഞ്ഞതല്ലല്ലോ...ഈ മാര്യേജിന്റെ പുറത്ത് നിനക്ക് മറ്റെന്തെക്കയോ ഉദ്ദേശങ്ങളില്ലേ..." എടുത്തടിച്ച പോലെ ജുബി അതും ചോദിച്ച് മുഖം പൊക്കി നമ്മളെ നോക്കിയപ്പോ നമ്മളൊന്ന് പുഞ്ചിരിച്ച് കാണിച്ചിട്ട് അവളെ ഒന്നൂടെ നമ്മളിലേക്ക് ഇറുക്കി പിടിച്ച് നമ്മളെ മനസിലുള്ള ഉദ്ദേശം അങ്ങ് പറഞ്ഞു കൊടുത്തു... "ഹാ...കുറച്ച് വലിയ ഉദ്ദേശം തന്നെയുണ്ട്...എന്ന് വെച്ച് ഞാനെന്റെ ഇഷ്ട്ടപ്രകാരമല്ല നിന്നെ മാര്യേജ് ചെയ്യാൻ റെഡിയായത് എന്ന് നീ തീർത്ത് പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരില്ല...എനിക്ക് നിന്നെ ലീഗലി എന്റെ ഭാര്യയാക്കാൻ യാതൊരു മടിയുമില്ല..ബട്ട്‌ അതിനേക്കാളൊക്കെ എനിക്കേറെ ഇഷ്ട്ടം നമ്മള് ഇങ്ങനെ ജീവിക്കുന്നതായിരുന്നു...എന്നിരുന്നാലും കാലത്തിന്റെ കൂടെ നമ്മളെ കോലവും മാറണ്ടേ...ഇപ്പൊ ഞാൻ പെട്ടന്നിങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം നമ്മള് ഓസ്‌ട്രേലിയയിൽ പോയാൽ അവിടെത്തെ സിറ്റിസൺസ് ആവണമെങ്കിൽ മാക്സിമം ഫൈവ് ഇയർസ് എങ്കിലും എടുക്കും...അത് വരെയും നീ ഇഷാജുബി മാത്രമായാൽ ശെരിയാവില്ല...അതായത് ഇപ്പൊ നിന്റെ പാസ്‌പോട്ടിൽ ഇഷാജുബി എന്ന് മാത്രം ഒള്ളുവല്ലോ...അപ്പൊ നീയും ഞാനും തമ്മിൽ യാതൊരു റിലേഷനും നിലവിൽ ഇല്ല...അങ്ങനെ വന്നാൽ ഓസ്‌ട്രേലിയയിൽ കുറച്ച് പ്രോബ്ലംസ് ഉണ്ടാവും...നമ്മുക്ക് എങ്ങോട്ടെങ്കിലും പോവണമെങ്കിലും സ്റ്റേ ചെയ്യണമെങ്കിലുമൊക്കെ പാസ്പോട്ട് അത്യാവശ്യമാണ്...പാസ്‌പോട്ടിൽ നീയും ഞാനും തമ്മിൽ റിലേഷൻ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് നിനക്കും എനിക്കും എവിടെയും ഒപ്പം നിൽക്കാൻ പറ്റില്ല... അങ്ങനെ കുറെ പ്രശ്നങ്ങളുണ്ട്..സോ നമ്മൾ ഇവിടെന്ന് പോവും മുന്നേ ലീഗലി നീ മിസിസ് ആദം ആയിരിക്കണം..." എന്നൊക്കെയും നമ്മള് ജുബിക്ക് തെളിയിച്ചു പറഞ്ഞു കൊടുത്തപ്പോ അവളതൊക്കെയും അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി കേട്ടിരുന്നു.. എല്ലാം കേട്ട് കഴിഞ്ഞതും അവള് "ഓ...അങ്ങനെ..." എന്ന് പറഞ്ഞ് ചിരിച്ചിട്ട് നമ്മളെ മേലിലേക്ക് കൂടുതൽ ഒട്ടിയപ്പോ നമ്മളവളെ ചേർത്ത് പിടിച്ച് കടലിന്റെ അങ്ങേ അറ്റത്തേക്ക് നോക്കി നിന്നു... "സത്യം പറയാലോ ആദം...എനിക്ക് കുറച്ച് നേരത്തെ വരെ ഓസ്‌ട്രേലിയയിൽ പോവുന്നത് ഇഷ്ടമേ അല്ലായിരുന്നു...എന്നിട്ടും ഞാനത് നിന്നോട് പറയാതിരുന്നത് നീയൊരുപാട് ആഗ്രഹിക്കുന്നതല്ലേ ഓസ്‌ട്രേലിയൻ ലൈഫ്..അപ്പൊ ഞാനായിട്ട് വാശി പിടിച്ച് നിന്റെ ആഗ്രഹം നശിപ്പിക്കണ്ട എന്ന് വെച്ച് മിണ്ടാതിരുന്നതാണ്..ബട്ട്‌ ഇപ്പൊ എനിക്ക് ഓസ്‌ട്രേലിയയിൽ പോയെ പറ്റു..." എന്ന് ജുബി നമ്മളെ ഇറുക്കി പിടിച്ച് പറഞ്ഞത് കേട്ട് നമ്മള് പുരികം ചുളുക്കി കടലിലെ നോട്ടം മാറ്റി ജുബിയെ നോക്കിയപ്പോ അവള് മുഖം പൊക്കി നമ്മളെ നോക്കി ചിരിച്ച് കാണിച്ചു... "അതെന്താ നിനക്ക് ആദ്യം ഇഷ്ടമില്ലാതെ ഇപ്പൊ ഇഷ്ട്ടം കൂടാൻ കാരണം..." എന്ന് നമ്മള് ചോദിച്ചപ്പോ അവള് നമ്മളെ കണ്ണ് കൂർപ്പിച്ചു നോക്കിയിട്ട് നമ്മളിൽ നിന്നും അകന്ന് മാറി പുറകിൽ നിന്നൊരു മര കമ്പെടുത്ത് മണലിൽ എന്തൊക്കെയോ വരച്ചു കൂട്ടാൻ തുടങ്ങി... അത് കണ്ട് നമ്മള് അവള് വരക്കുന്നത് നോക്കി നിക്കുന്നതിനിടയിൽ ജുബി കമ്പ് കടലിലേക്ക് വീശിയെറിഞ്ഞു നമ്മളെ നേരെ മുഖം തിരിച്ചു പുഞ്ചിരിച്ചു കാണിച്ചു... "അത്...ഈ ഓസ്‌ട്രേലിയൻ പോക്ക് കാരണം മാത്രമാണല്ലോ നീ ലീഗലി എന്നെ മാര്യേജ് ചെയ്യണമെന്ന് തീരുമാനിച്ചത്...അല്ലങ്കിൽ നീയെന്നെ മാര്യേജ് ചെയ്യാതെ എപ്പോഴും ഇത് പോലെയങ്ങു ജീവിച്ചു കളയില്ലായിരുന്നോ...? അപ്പൊ ഞാൻ നിന്റെ ഭാര്യ എന്ന് പറഞ്ഞ് ജീവിക്കുന്നതിൽ ഒരർത്ഥമില്ലാതാവില്ലായിരുന്നോ...? നമ്മുടെ ഈ ജീവിതത്തിനെ സൊസൈറ്റി മറ്റൊരു പേരിലല്ലേ വിളിക്കുക...? " എന്നൊക്കെയും ജുബി നിർത്താതെ നമ്മളെ കണ്ണിലേക്ക് നോക്കി തുരു തുരെ ചോദിച്ചത് കേട്ട് നമ്മളൊന്ന് ചിരിച്ചു...അത് കണ്ട് അവള് പുരികം ചുളുക്കിയപ്പോ നമ്മള് ചിരി വിഴുങ്ങി വിട്ട് മണലിൽ വെച്ചിരിക്കുന്ന അവളെ കൈക്ക് മുകളിൽ കൈ വെച്ചു... "ജുബി...നീയിപ്പോഴും ഈ സൊസൈറ്റിയെ നോക്കിയാണോ ജീവിക്കുന്നത്...ഒരു കാര്യം പറഞ്ഞാൽ നിന്റെയും എന്റെയും ചിന്താഗതി തന്നെ ഒത്തിരി ഡിഫ്‌റന്റ് ആണ്.. നീ ഈ സൊസൈറ്റിയിലെ ആളുകളെ പേടിച്ച് നിന്റെ ഇഷ്ട്ടങ്ങളൊക്കെയും താനേ ഒഴിവാക്കുകയാണ്...എന്തോ നിനക്ക് ആരൊക്കെയോ പേടിയുള്ള പോലെ...നിന്റെ ഇഷ്ട്ടത്തിനൊത്ത് ജീവിച്ചാൽ ബാക്കിയുള്ളവർ എന്ത് പറയും എന്നെ പറ്റി എന്ത് കരുതും എന്നൊക്കെയുള്ള പേടിയാണ് നിനക്ക്...നീയിപ്പോഴും നിന്റെ ഇഷ്ട്ടങ്ങൾക്കൊത്ത് ജീവിച്ചിട്ടില്ല...ആർക്കൊക്കെയോ വേണ്ടി നിന്റെ ഇഷ്ട്ടങ്ങളൊക്കെ ഒഴിവാക്കി ജീവിക്കുന്നു... നീയിനി ആർക്ക് വേണ്ടിയും നിന്റെ ഇഷ്ട്ടങ്ങൾ ഒഴിവാക്കേണ്ട...ആളുകൾ എന്തും പറഞ്ഞോട്ടെ...നിനക്ക് ഞാനില്ലേ...നിന്റെ ഇഷ്ട്ടങ്ങൾ എങ്ങനെ തന്നെയായാലും അങ്ങനെ ജീവിക്കണം എന്നല്ലേ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളത്...നോക്ക് ജുബി...ഇനി നിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശെരി നീയതൊന്നും മൈൻഡ് ചെയ്യാതെ നിന്റെ ഇഷ്ട്ടങ്ങൾക്കൊത്ത് ജീവിക്ക്...ഞാനത് വേണ്ട...ഇത് നീ ചെയ്യുന്നത് ശെരിയല്ല ജുബി എന്ന് പറയുന്നത് മാത്രം നീ ചെയ്യാതിരുന്നാൽ മതി...നീ ചെയ്യുന്നത് ഒരു തെറ്റല്ല എന്ന് നിനക്ക് പൂർണബോധ്യമുണ്ടെങ്കിൽ നീയി സൊസൈറ്റിയെ നോക്കാതെ നിനക്ക് ഇഷ്ട്ടമുള്ള പോലെ ചെയ്യണം...അതിനുള്ള എല്ലാം ഫ്രീഡവും നിനക്ക് ഞാൻ തരുന്നുണ്ട്...അപ്പോഴേ നീ എന്റെ ഇഷ്ട്ടങ്ങൾക്കൊത്ത് ജീവിക്കാൻ പഠിക്കു... സൊസൈറ്റി നമ്മളെ പറ്റി എന്തും പറഞ്ഞോട്ടെ...ഒരാളുടെ വായ ചിലപ്പോൾ നമ്മുക്ക് മൂടി കെട്ടാൻ പറ്റും...എന്നാൽ ഒരായിരം വായകൾ നമ്മളെ കൊണ്ട് ഒരിക്കലും മൂടി കെട്ടാൻ പറ്റില്ല...പറയുന്നവരൊക്കെ എന്തും പറഞ്ഞോട്ടെ...നിന്റെയും എന്റെയും ഈ ബന്ധം കണ്ട് ഉൾക്കൊള്ളാൻ പറ്റാത്തവർ ഉണ്ടെങ്കിൽ അവര് ഉൾക്കൊള്ളേണ്ട...അവര് എന്ത് വേണമെങ്കിലും നമ്മളെ പറ്റി പറയട്ടെ..ഇന്നവർക്ക് നമ്മളാണ് സംസാരവിഷയമെങ്കിൽ നാളെ മറ്റാരെങ്കിലും കിട്ടുകയാണെങ്കിൽ അവര് അവരുടെ പിന്നാലെ പൊയ്ക്കോളും... നീയും ഞാനും തമ്മിലുള്ള ബന്ധം അതെന്താണ് നിനക്കുമറിയാം എനിക്കുമറിയാം...അത് ഈ ലോകത്തുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല...നമ്മുക്ക് നമ്മളായി ജീവിച്ചാൽ മതി...മരിക്കും മുൻപേ നീയറിയപ്പെടുന്നൊരു പേര് അതെന്റെ ഭാര്യ എന്ന പേരിൽ തന്നെയായിരിക്കും... " എന്ന് നമ്മള് പറഞ്ഞതും ജുബി അപ്പൊത്തന്നെ അത്ഭുതത്തോടെ നമ്മളെ മുഖത്തേക്ക് നോക്കി...അപ്പൊഴെക്കും അവളെ കണ്ണ് നിറഞ്ഞ് വന്നത് കണ്ട് നമ്മള് പുഞ്ചിരിച്ചു അവളെ കയ്യിന് മുകളിൽ വെച്ച നമ്മളെ കൈ ഒന്ന് മുറുക്കിയതും ജുബി നമ്മളെ കയ്യിലേക്ക് നോക്കിയിട്ട് പുഞ്ചിരിച്ചോണ്ട് നമ്മളെ ഷോൾഡറിലേക്ക് ചാഞ്ഞു കിടന്നു... അതൊരു പച്ചകൊടിയായി കണ്ട് നമ്മള് അവളെ കയ്യിനുള്ളിലൂടെ നമ്മളെ കയ്യ് കൊണ്ട് പോയി പിടി മുറുക്കി അവളെ തലയോട് നമ്മളെ തല ചെരിച്ചു വെച്ച് തിരമാലയിലേക്ക് നോക്കി നിന്നു... എത്ര നേരമെന്നില്ലാതെ ഒരക്ഷരം പരസ്പരം മിണ്ടാതെ ആ ഇരുത്തം കുറെ സമയം തുടർന്നതും ജുബി ഉറക്കം തൂങ്ങി നമ്മളെ മടിയിലേക്ക് ചാഞ്ഞു വീഴാൻ പോയതും അവളപ്പൊത്തന്നെ ഞെട്ടിയിട്ട് ഉറക്കിൽ നിന്നും എണീറ്റ് മയക്കം പിടിച്ച കണ്ണുമായി നമ്മളെ നോക്കി... "ആദം...നമുക്ക് പോവാം..മൂന്ന് മണിയൊക്കെ ആയില്ലേ...തണുപ്പ് വല്ലാതെ കൂടി വരുന്നുണ്ട്...എനിക്കാണെങ്കിൽ വല്ലാതെ ഉറക്കവും വരുന്നുണ്ട്...ഇപ്പൊ പോയില്ലെങ്കിൽ പിന്നെ ഞാൻ ഉറങ്ങിയാ എനിക്ക് എണീക്കാൻ കഴിയില്ല...ഷാലു വാതിൽ ചാരി പോയിരിക്കല്ലേ...പാവം ഞാൻ വരുന്നത് കാണാഞ്ഞിട്ട് പേടിച്ചിരിക്കാവും...നമുക്ക് പോവാം.." ജുബി ഇടയ്ക്കിടെ കോട്ടുവാ ഇട്ടോണ്ട് പറഞ്ഞത് കേട്ട് നമ്മള് വാച്ചിലേക്ക് നോക്കിയപ്പോ കൃത്യം മൂന്ന് മണി...അത് കണ്ട് നമ്മള് അത്ഭുതത്തോടെ ജുബിയെ നോക്കിയപ്പോഴേക്കും അവള് വീണ്ടും ഉറക്കം തൂങ്ങി നമ്മളെ മേലിലേക്ക് വീഴാൻ വരുന്നത് കണ്ട് നമ്മളപ്പൊത്തന്നെ അവളെ കൈ കൊണ്ട് താങ്ങിയപ്പോ അവള് കണ്ണ് തുറന്ന് നമ്മളെ നോക്കി കുട്ടികളെ പോലെ ചുണ്ട് മലർത്തി... അത് കണ്ട് നമ്മള് ചിരിച്ചോണ്ട് മണലിൽ നിന്നും എണീറ്റ് കയ്യിലെ മണലൊക്കെ തട്ടി കുടഞ്ഞു ജുബിയെ നോക്കിയപ്പോ അവള് ചുണ്ട് മലർത്തി പിടിച്ച് നമ്മളെ നേരെ രണ്ട് കയ്യും പൊക്കി പിടിച്ച് പ്ലീസ് എന്ന് പറഞ്ഞപ്പോ നമ്മള് നന്നാക്കി ഇളിച്ചു കൊടുത്ത് അവളെ എടുക്കാൻ വേണ്ടി കൈ കാണിച്ചപ്പോ ജുബി ചിരിച്ചു കാണിച്ച് കൈ ഒന്നൂടെ നമ്മളെ നേരെ എത്തിച്ചപ്പോ നമ്മള് പെട്ടന്ന് കൈ മാറ്റി നൈസായി പുറകിലേക്ക് നടന്നു... അപ്പൊത്തന്നെ ജുബി സസിയായ ദേഷ്യത്തിൽ ആദം എന്ന് നീട്ടി വിളിച്ചപ്പോ നമ്മള് തലയാട്ടി ചിരിച്ചോണ്ട് മുന്നോട്ട് നടന്നതും പെട്ടന്ന് ജുബി ഓടി വന്ന് നമ്മളെ കൈ പിടിച്ച് വലിച്ച് നമ്മളെ കയ്യിൽ അമർത്തി കടിച്ചു... ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ അവളെ കീരി പല്ല് നമ്മളെ കയ്യിൽ അമർന്നതും നമ്മക്ക് വേദന തലയിൽ കേറിയപ്പോ അലറി വിളിച്ച് അവൾക്കിട്ട് രണ്ട് കൊടുക്കാൻ തോന്നിയെങ്കിലും നമ്മള് വേദന കടിച്ച് പിടിച്ച് നടത്തം സ്റ്റോപ്പിട്ട് അവളെ നോക്കിയപ്പോ അവള് നമ്മളെ കൈ കടിച്ച് പറിക്കുന്ന ബിസിയിലാണ്... പെട്ടന്ന് നമ്മള് നിന്നത് കണ്ട് അവള് കടി പതിയെ നിർത്തി ദേഷ്യത്തോടെ നമ്മളെ നോക്കിയിട്ട് നമ്മളെ കൈ ആഞ്ഞു വിട്ട് മോന്തയും വീർപ്പിച്ചു നമ്മളെ തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു പോവുന്നത് കണ്ട് നമ്മള് സ്വയം ചിരിച്ചോണ്ട് കയ്യിലേക്ക് നോക്കിയപ്പോ ജുബി ഒരു വാച്ചിന് പുറമെ മറ്റൊരു നല്ല അസ്സൽ വാച്ചൂടെ ഉണ്ടാക്കി തന്നിട്ടുണ്ട്... അത് നമ്മക്കെന്തോ വല്ലാതെ ഇഷ്ട്ടപെട്ടതും നമ്മള് വിരല് വെച്ച് അവൾ കടിച്ചതിന് ചുറ്റും തടവി കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു... കാറിന്റെ അടുത്തെത്താൻ നേരം നമ്മള് മുന്നിലേക്ക് നോക്കിയപ്പോ ജുബിയുണ്ട് ഷാള് കൊണ്ട് പുതച്ചു മൂടി കാറും ചാരി നിക്കുന്നു... അത് കണ്ടതും അവൾക്ക് നന്നായി തണുക്കുന്നുണ്ടെന്ന് നമ്മക്ക് തോന്നിയപ്പോ നമ്മള് അവളുടെ അടുത്തേക്ക് നടന്നെത്തുന്നതിന് മുന്നേ തന്നെ ജുബി നമ്മളെ അടുത്തേക്ക് ഓടി വരുന്നത് കണ്ട് അവള് നമ്മളെ കെട്ടിപ്പിടിക്കാൻ വരികയാവുമെന്ന് വെച്ച് നമ്മള് നടത്തം സ്റ്റോപ്പിട്ട് നിന്നതും ജുബി നമ്മളെ അടുത്തെത്തിയപാടെ തന്നെ നമ്മളെ പിടിച്ച് തിരിച്ചിട്ട് നമ്മളെ ജാക്കെറ്റ് ഒറ്റയടിക്ക് വലിച്ചൂരി അതും പുതച്ചോണ്ട് വാണം വിട്ട പോലെ കാറിന്റെ അടുത്തേക്ക് ഓടി പോയി ഡോറൊക്കെ വലിച്ച് തുറന്ന് ഞൊടിയിടയിൽ കാറിൽ കയറിയിരുന്നത് കണ്ട് നമ്മള് വാ പൊളിച്ചതും അവള് വെളിയിലേക്ക് തലയിട്ട് " വേഗം വാ ആദം..."എന്ന് പറഞ്ഞപ്പോ നമ്മള് തലയാട്ടി ചെന്ന് കാറിൽ കയറി... എന്നിട്ട് സീറ്റ് ബെൽറ്റ്‌ ഒക്കെയിട്ട് ജുബിയെ നോക്കിയപ്പോ അവള് ഡോറിലേക്ക് തല ചാരി വെച്ച് കണ്ണടച്ചിരിക്കുന്നത് കണ്ട് നമ്മള് പുഞ്ചിരിച്ചോണ്ട് അവൾക്ക് സീറ്റ് ബെൽറ്റ്‌ ഇട്ട് കൊടുത്ത് കൈ പിൻവലിക്കാൻ നിൽക്കേ ജുബി നമ്മളെ കയ്യിൽ പിടിച്ചു... അത് കണ്ട് നമ്മള് പുരികം ചുളുക്കി അവളെ നോക്കിയപ്പോ അവൾ ചെറു രീതിയിൽ കള്ള പുഞ്ചിരി തൂകി ഒറ്റ കണ്ണ് തുറന്ന് നമ്മളെ നോക്കി... "താങ്ക് യു പൂച്ചക്കണ്ണ..." എന്ന് പറഞ്ഞ് നമ്മളെ കയ്യിലെ പിടി വിട്ട് കണ്ണടച്ച് കിടന്നപ്പോ നമ്മള് ചിരിച്ചോണ്ട് കാറെടുത്തു... 🥀🍁🥀🍁🥀🍁🥀🍁🥀🍁🥀🍁🥀🍁 കാറിൽ കയറിയത് മുതൽ നമ്മക്ക് ഉറക്കം വരുന്നില്ലങ്കിലും ചുമ്മാ കണ്ണടച്ച് കിടന്ന് പുറമെന്ന് നമ്മളെ മുഖത്തേക്ക് വീശിയടിക്കുന്ന കാറ്റൊക്കെയും ഒരു പുഞ്ചിരിയാലെ ഏറ്റു വാങ്ങി നമ്മള് അന്തസായി പുതച്ചു മൂടി കിടക്കുന്ന ആദമിന്റെ ജാക്കെറ്റിൽ പിടി മുറുക്കി നിക്കുന്ന നേരത്ത് പെട്ടന്നൊരു കാര്യം നമ്മക്ക് ഓർമ വന്നതും നമ്മളപ്പൊത്തന്നെ കണ്ണ് തുറന്ന് ആദമിന് നേരെ തിരിഞ്ഞിരുന്നു... "ആദം...നാളെ ഷാലുവിനെ ആരോ പെണ്ണുകാണാൻ വരുന്നുണ്ട്..മിക്കവാറും അവളെ ടിക്കെറ്റ് നാളെ റെഡിയാവുമെന്ന തോന്നുന്നത്..." എന്ന് നമ്മളൊരൊഴുക്കാൻ മട്ടിൽ ആദമിന് ചൂണ്ട ഇട്ട് കൊടുത്തപ്പോ അവൻ പുഞ്ചിരിച്ചോണ്ട് നമ്മളെ നോക്കി... "ആരാ കാണാൻ വരുന്ന പാർട്ടി..." "അതൊന്നും എനിക്കറിയില്ല...എന്തായാലും ഷാലുന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മകൻ ആണെന്ന പറഞ്ഞേ...അവർ നാളെ ഫാമിലിയായി വരുന്നുണ്ട്...അതൊക്കെ കഴിഞ്ഞിട്ട് പോയ മതി എന്ന വാസുധാമ്മയുടെ ഓഡർ...ഞാനിപ്പോ ഇതൊന്നും പറയാനല്ല വന്നത്...നീയൊരു വെല്ലുവിളി നടത്തിയിരുന്നല്ലോ...ഒരാഴ്ചക്കുള്ളിൽ സിദ്ധുവിനെ കൊണ്ട് ഷാലുവിനൊരു കുരുക്ക് വീഴ്ത്തുമെന്ന്...ആ കുരുക്ക നാളെ ഏതോ ഒരുത്തൻ വീഴ്ത്താൻ പോവുന്നത്..." എന്ന് നമ്മള് പരിഹാസരൂപത്തിൽ പറഞ്ഞ് പൂച്ചക്കണ്ണന് നേരെ ഇത്തിരി പുച്ഛം വാരി എറിഞ്ഞപ്പോ അവനൊന്ന് തലയാട്ടി കാണിച്ച് നമ്മളെ മുഖത്തേക്ക് നോക്കി... "ഒരാഴ്ചക്കുള്ളിൽ എന്നല്ലേ ജുബി ഞാൻ പറഞ്ഞത്...ആ ഒരാഴ്ച കഴിയാൻ ഇനിയും രണ്ട് ദിവസമുണ്ട്...എന്തായാലും നീ ഉറപ്പിച്ചോ.. നാളെ ഷാലുവിന് വരുന്ന ആ പ്രൊപോസൽ ഒരിക്കലും നടക്കാൻ പോവുന്നില്ല...കാരണം ഷാലു സിദ്ധുവിനുള്ളതാണ്...അതോണ്ട് അവളെ സിദ്ധുവിന് തന്നെ കിട്ടിയിരിക്കും..." എന്ന് ആദം പൂർണ ആത്മവിശ്വാസത്തോടെ പറഞ്ഞ് നമ്മക്ക് പല്ലിളിച്ചു കാണിച്ച് തന്നപ്പോ നമ്മള് അവനെ അടിമുടി നോക്കി... "അല്ല പൂച്ചക്കണ്ണ നീയെന്ത് ചെയ്യാൻ പോവാ...ആ കല്യാണം നീ മുടക്കോ..." എന്ന് നമ്മള് കട്ട ആകാംഷയോടെ ചോദിച്ചപ്പോ അവന് ഇല്ല എന്ന രീതിയിൽ തലയാട്ടി..അത് കണ്ട് നമ്മള് പിന്നെ എന്ന് ചോദിച്ചപ്പോ അവൻ നമ്മളെ നോക്കി... "കാണാൻ പോവുന്ന പൂരം പറഞ്ഞറിയിച്ചാൽ ഒരു ഭംഗി കിട്ടില്ലെന്റെ ഝാൻസി റാണി...നാളെ നീ എന്തായാലും അവിടെയുണ്ടാകും...അപ്പൊ നിനക്ക് മനസിലാവും എന്താ സംഭവിക്കാൻ പോവുന്നത്...ഈയിടെയായി എന്റെ ഝാൻസി റാണി ഒത്തിരി ഞെട്ടുന്നുണ്ട്...അല്ല നിന്നെ പറഞ്ഞിട്ടും കാര്യമില്ല...അങ്ങനെത്തെ ന്യൂസ്‌ ആണല്ലോ നിനക്ക് കിട്ടുന്നത്...ഇനി ഒരു ഞെട്ടലും കൂടെ മാത്രം..." എന്ന് പറഞ്ഞ് ആദം ഒരു പ്രത്യേക ചിരി ചിരിച്ചപ്പോ നമ്മള് മനസ്സിൽ ഉറപ്പിച്ചു അവനെന്തൊക്കെയോ പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ടെന്ന്...എന്തായാലും നാളെ എല്ലാം കണ്ടറിയാം എന്ന് നമ്മളെ മനസ് പറഞ്ഞപ്പോ നമ്മള് ചിരിച്ചോണ്ട് സീറ്റിലേക്ക് ചാരിയിരുന്നു... അങ്ങനെ പൂച്ചക്കണ്ണനോട് സൊള്ളി സൊള്ളി കുറെ ദൂരം പിന്നിട്ടതും കീഴ്‌കോവിലകത്തിലേക്ക് എത്താനായപ്പോ നമ്മള് ആദമിന്റെ ജാക്കെറ്റ് മാറ്റി പുറകിലെ സീറ്റിലേക്ക് ഇട്ടിട്ട് തെന്നി നിക്കുന്ന ഡ്രെസ്സൊക്കെ ശെരിയാക്കി റെഡിയായപ്പോഴേക്കും കീഴ്‌കോവിലകത്തിന്റെ മുന്നിൽ ആദം കാർ നിർത്തി... എന്നിട്ടവൻ സീറ്റിലേക്ക് ചാരിയിരുന്ന് തല ചെരിച്ചു ഇമ ചിമ്മാതെ നമ്മളെ നോക്കുന്നത് കണ്ട് നമ്മള് ചെറു പുഞ്ചിരി തൂകി ഗുഡ് നൈറ്റ്‌ വിഷ് ചെയ്ത് മുന്നും പിന്നും നോക്കാതെ കാറിൽ നിന്നും ഇറങ്ങിയപ്പോ നമ്മളെ ഉള്ളം വല്ലാതെ ആദമിനെ നോക്കാൻ വെമ്പിയെങ്കിലും ഇപ്പൊ നോക്കിയ നമ്മക്ക് അവന്റെ കൂടെ പോവേണ്ടി വരുമെന്ന് തോന്നിയപ്പോ നമ്മള് ഒന്നും നോക്കാതെ ഓടി പോവാൻ നിൽക്കേ പെട്ടന്ന് ആദം.... "ജുബി...വൺ സെക്കന്റ്‌..." എന്ന് പറഞ്ഞത് കേട്ട് നമ്മള് സ്വിച്ചിട്ട പോലെ നിന്നു...എന്നിട്ട് കണ്ണിറുക്കി അടച്ച് തുറന്ന് പുറകിലേക്ക് തിരിഞ്ഞപ്പോ ആദം കാറിൽ നിന്നും ഇറങ്ങി നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ കെട്ടിപിടിച്ചതും നമ്മളും അപ്പൊത്തന്നെ അവനെ തിരിച്ചും കെട്ടിപിടിച്ചു... "ജുബി...നമ്മുക്ക് വില്ലയിലേക്ക് പോവാം...ഞാനൊറ്റക്കാവുമ്പോ വില്ലയിൽ ചെന്നാൽ എനിക്ക് നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യും...പോവാൻ തോന്നുന്നില്ല ജുബി..." എന്നൊക്കെ ആദം പറഞ്ഞത് കേട്ട് നമ്മള് സെയിം ടു യു എന്ന് പറഞ്ഞ് അവനെ ഇറുക്കി പിടിച്ചിട്ട് പെട്ടന്ന് പിടി വിട്ട് അവനിൽ നിന്നും വിട്ട് മാറി അവന്റെ മുഖത്തേക്ക് പോലും നോക്കാതെ ഇല്ലത്തിലേക്ക് ഓടി പോവാൻ നിന്നതും ആദം നമ്മളെ കൈ പിടിച്ച് വലിച്ചു... അപ്പൊത്തന്നെ നമ്മളൊരു റബ്ബർ കണക്കെ അവനോട് ചെന്ന് മുട്ടി നിന്നതും ആദം നമ്മളെ അരയിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് പിടിച്ചപ്പോ നമ്മള് കണ്ണും മിഴിച്ചു അവനെ നോക്കി...നമ്മളെ നോട്ടം കണ്ടിട്ടോ എന്തോ അവൻ ചിരിച്ചോണ്ട് സൈറ്റ് അടിച്ച് കാണിച്ചു... "ഒരു ഉമ്മ തന്നിട്ട് പോടീ...അങ്ങനെയെങ്കിലും മിസ്സിങ് ഒന്ന് കുറഞ്ഞോട്ടെ..." എന്ന് ആദം ചിരി വിടാതെ പറഞ്ഞ് ചുണ്ട് കൂർപ്പിച്ചപ്പോ നമ്മള് ചിരിച്ചിട്ട് കണ്ണടച്ച് അവന്റെ ചുണ്ടിലൊരു ഉമ്മ കൊടുത്തിട്ട് ഞൊടിയിടയിൽ അവന്റെ കയ്യൊക്കെ എടുത്ത് മാറ്റി തിരിഞ്ഞു നോക്കാതെ ചിരിച്ചോണ്ട് ഗൈറ്റ് കടന്ന് ഇല്ലത്തിന് അകത്തേക്ക് ഓടിയിട്ട് വരാന്തയിൽ എത്തിയപ്പോ നമ്മള് പെട്ടന്ന് നിന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി... അപ്പൊ ആദമുണ്ട് കാറും ചാരി ചിരിച്ചോണ്ട് മുടിയിൽ വിരലോടിച്ചു നിക്കുന്നു...അത് കണ്ട് നമ്മള് ഫോണെടുത്ത് അവന് ' ബൈ ഗുഡ് നൈറ്റ്‌ ' എന്ന് മെസ്സേജ് അയച്ചതും അപ്പൊത്തന്നെ അവന്റെ ഫോണിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു.. എന്തായാലും നമ്മളെ മെസ്സേജ് അവിടെ എത്തി എന്നുറപ്പായതും നമ്മള് ചിരിച്ചോണ്ട് ചാരി വെച്ച മെയിൻ ഡോർ തുറന്ന് അകത്തേക്ക് കയറി ഡോർ അടച്ച് ലോക്ക് ചെയ്ത് നമ്മളെ പൂച്ചക്കണ്ണനുമായുള്ള ഔട്ടിങ് ആലോചിച്ചു കീഴ്ചുണ്ട് കടിച്ച് തിരിഞ്ഞു പോവാൻ നിന്നതും പെട്ടന്ന് ഇല്ലം മുഴുവൻ ലൈറ്റ് പരന്നു വന്നത് കണ്ട് നമ്മള് ഞെട്ടിവിറച്ചു തല പൊക്കിപ്പോ നമ്മളെ മുന്നിൽ നിന്ന് നമ്മളെ ദേഷ്യത്തോടെ ഉറ്റു നോക്കി പല്ലിറുമ്പുന്ന ശ്രീയേട്ടനെ കണ്ട് പേടിച്ച് നമ്മള് ഡോറിലേക്ക് മുട്ടി നിന്നു... അപ്പൊത്തന്നെ ശ്രീയേട്ടൻ പല്ലിറുമ്പി നമ്മളെ നേരെ നടന്നടുക്കുന്നത് കണ്ട് നമ്മള് പേടിയോടെ തുടരെ തുടരെ ശ്വാസം വലിച്ച് ഡോറിലേക്ക് കൂടുതൽ മുട്ടി നിന്നതും പെട്ടന്ന് ശ്രീയേട്ടൻ മുഷ്ടി ചുരുട്ടി ഡോറിലേക്ക് കൈ ആഞ്ഞു കുത്തി നിർത്തിയത് കണ്ട് നമ്മള് ഞെട്ടി വിറച്ചു നമ്മളെ മുഖത്തിന്റെ മറുവശത്തായി വെച്ചിരിക്കുന്ന ശ്രീയേട്ടന്റെ കയ്യിലേക്ക് പതിയെ നോക്കിയതും പെട്ടന്ന്... "ശ്രീയേട്ടാ..." എന്നൊരലർച്ച കേട്ട് നമ്മളെ കണ്ണുകൾ ആ ശബ്ദം വന്നിടത്തേക്ക് പോയി... തുടരും... സമയപരിധി കൊണ്ടാണ് മുഴുവൻ എഴുതാൻ പറ്റാത്തത്...നെറ്റ് ശെരിയായപ്പോഴാ ടൈപ്പിംഗ്‌ ക്ലിയർ ആയത്...ഇനി മുതൽ എല്ലാ ദിവസവും നമ്മള് ഓരോ പാർട്ട്‌ വീതം രാത്രി പോസ്റ്റും ട്ടോ...ഈ പാർട്ട്‌ എങ്ങനെയുണ്ടെന്ന് അറിയില്ല...അഭിപ്രായം പറയണം...നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി 9:00 മണിക്ക്
#

📙 നോവൽ

📙 നോവൽ - mais led Mubarak Dream Manzi - ShareChat
43.3k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

*💘 IsHq MuBaRaK 💘* _ഭാഗം.72_ "അച്ഛാ...ശെരിക്കും അച്ഛൻ എന്തിന് വേണ്ടിയാ എല്ലാവരെയും കൂട്ടി എന്നോട് വരാൻ പറഞ്ഞത്..." എന്ന് ഷാലു അച്ഛനോടായി ചോദിച്ചത് കേട്ട് നമ്മള് ഇതൊക്കെ എപ്പോ എന്ന മട്ടിൽ അവളെ നോക്കിയപ്പോ അവള് നമ്മളെ നോക്കി അവിഞ്ഞ ചിരി ചിരിച്ചപ്പോ നമ്മള് തലയാട്ടി കൊടുത്തു...അപ്പോഴേക്കും അച്ഛൻ സംസാരിച്ചു തുടങ്ങിയ കാര്യം കേട്ട് ഷാലു നമ്മളെ മടിയിൽ കൈ വെച്ച് മുറുക്കി... "ഷാലു...നിന്നോട് ഞാൻ ഇവരെയൊക്കെ കൊണ്ട് വരാൻ പറഞ്ഞതിന് പിന്നിൽ ഒരു കാരണമുണ്ട്...ഇത് നിന്നോട് ഇപ്പൊ പറയണമെന്ന് കരുതിയതല്ല....പക്ഷേ എനിക്കിപ്പോ അർജന്റ് ആയി തിരുവനന്തപുരം വരെ പോവേണ്ടതുണ്ട്...അത്കൊണ്ട് നാളെ ഞാൻ ഇവിടെ കാണില്ല...അപ്പൊ ഞാൻ പറയാൻ വന്ന കാര്യം...നാളെ എന്റെ ഒരു അകന്ന കൂട്ടുക്കാരനും അവന്റെ കുടുംബവും നമ്മളെ ഇല്ലത്തിലേക്ക് വരുന്നുണ്ട്...എനിക്ക് നല്ല പരിചയമുള്ള കൂട്ടുകാരനാണ് അവൻ...അവനൊരു മകനുണ്ട്...ഇപ്പൊ തന്നെ ഞാനെന്താ പറഞ്ഞ് വരുന്നതെന്ന് നിനക്ക് ഏകദേശം മനസിലായി കാണുമെന്ന് വിചാരിക്കുന്നു... ഷാലു...മോളെ നിനക്ക് പ്രായം ഏറിവരികയാണ്...ഒരച്ഛൻ എന്ന നിലയിൽ നിന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കേണ്ടത് എന്റെ കടമയാണ്...ഈയിടെയായി ഞാനതിന് ശ്രമിക്കുന്നതിനിടയിൽ യാഥാർശ്ചികമായാണ് എന്റെയീ കൂട്ടുകാരനെ കണ്ട് മുട്ടിയത്...ഒരുപാട് കാലങ്ങൾ കഴിഞ്ഞ് കണ്ടത് കൊണ്ട് തന്നെ ഞങ്ങൾ ഒരുപാട് സംസാരിക്കുന്നതിനിടയിലാണ് അവന് വിവാഹപ്രായമെത്തിയ മകനുണ്ടെന്നറിഞ്ഞത്...നിന്നെ അവന് അറിയാവുന്നത് കൊണ്ട് അവന്റെ മകന് നിന്നെ ആലോചിക്കട്ടെ എന്ന് ചോദിച്ചപ്പോ എനിക്കത് പാടെ ഒഴിവാക്കി കളയാൻ പറ്റിയില്ല...കാരണം അവര് നമ്മളെ കുടുംബത്തിന് ചേരുന്നവർ തന്നെയാണ്... പിന്നെ അവന്റെ മകനെ ഞാൻ കണ്ടു...നിനക്ക് ചേരുന്നൊരു സുന്ദരാണ്...നല്ല പഠിപ്പും വിവരവുമുള്ള കുട്ടി..എന്തായാലും എനിക്ക് അവനെ ഇഷ്ട്ടപ്പെട്ടു...പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രം കാര്യമില്ലല്ലോ...നിന്റെ തീരുമാനമാണ് ഞങ്ങൾക്ക് അറിയേണ്ടത്...എന്റെ ഒരു അറിവ് വെച്ച് പറയുകയാണെങ്കിൽ നിനക്ക് ഇതുവരെ ആരോടും പ്രണയമൊന്നുമില്ല...അങ്ങനെ വല്ലതുമുണ്ടെങ്കിൽ നീ തുറന്നു പറയാനും മടിക്കേണ്ട...നമ്മുടെ കുടുംബത്തിന് ചേരുന്ന ബന്ധമാണെങ്കിൽ ഉറപ്പായും ഞങ്ങൾ നടത്തി തരും...അങ്ങനെ വല്ലതും നിനക്കുണ്ടോ ഷാലു...? " എന്ന് അച്ഛൻ ഷാലുനോട്‌ ചോദിക്കുന്നത് കേട്ട് നമ്മക്ക് ചിരി ചുണ്ടിൽ വന്ന് മുട്ടി നിൽക്കുന്നുണ്ടെങ്കിലും നമ്മളതെല്ലാം കടിച്ച് പിടിച്ച് ഉണ്ടോ ഷാലു എന്ന മട്ടിൽ പുരികം ചുളുക്കി ഷാലുനെ നോക്കിയപ്പോ അവള് ആകെക്കൂടെ മൂഡ് ഓഫ്‌ ആയി ഇല്ലെന്ന് തലയാട്ടി... അവൾക്ക് ശെരിക്കും പ്രണയമൊന്നുമില്ലെങ്കിലും അവളുടെ മുഖത്തെ ഭാവം കണ്ടിട്ട് ആരെയോ ചതിക്കാൻ പോവുന്ന പോലെയുണ്ട്...അതെന്തിനാണെന്ന് നമ്മക്ക് കലങ്ങാഞ്ഞിട്ട് നമ്മള് അവളെ തന്നെ നോക്കി നിൽക്കേ അച്ഛൻ വീണ്ടും സംസാരിച്ചു തുടങ്ങി... "മ്മ്...നല്ലത്...എന്തായാലും ഞാൻ അവരോട് വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്...അവരെന്തായാലും നാളെ പത്ത് മണി ആവുമ്പോഴേക്കും ഇവിടെയെത്തും...അപ്പോഴേക്കും നീ നല്ല കുട്ടിയായി അണിഞ്ഞൊരുങ്ങി നിൽക്കണം...ബാക്കി കാര്യങ്ങളെല്ലാം വസുധയും ശ്രീയും നോക്കിക്കോളും..." എന്നും പറഞ്ഞ് അച്ഛൻ ശാലുവിന്റെ കവിളിൽ തലോടി എണീറ്റ് പോയപ്പോ അച്ഛന് പിന്നാലെ തന്നെ വാസുധാമ്മ നടന്നു...അടുത്തത് ആരെന്ന പോലെ നമ്മള് ശ്രീയേട്ടനെ നോക്കിയപ്പോ ഏട്ടൻ നമ്മളെ നോക്കി പുഞ്ചിരിച്ചു സൈറ്റ് അടിച്ച് കാണിച്ചു അവർക്ക് പിന്നാലെ പോയി.. ശ്രീയേട്ടന്റെ ഡാഷിലെ കാട്ടി കൂട്ടൽ കണ്ട് നമ്മക്കങ്ങു ചൊറിഞ്ഞു വന്നെങ്കിലും അതൊന്നും പുറമെ കാണിക്കാതെ എല്ലാം അണപ്പല്ലിൽ കടിച്ചമർത്തി നമ്മള് ഷാലുന് നേരെ മുഖം തിരിച്ചപ്പോ അവളുണ്ട് നിലത്തേക്ക് നോക്കി കണ്ണ് നിറച്ചിരിക്കുന്നു... അത് കണ്ടതും നമ്മളപ്പോ തന്നെ മറ്റു രണ്ടെണ്ണത്തിനെയും നോക്കിയപ്പോ അവര് നമ്മളെ പോലെ ഷാലുന്റെ മുഖത്തേക്ക് തല താഴ്ത്തി നോക്കുന്നുണ്ട്...അപ്പോഴേക്കും സന തല പൊക്കി നമ്മളെ നോക്കി ശാലൂന് നേരെ ചൂണ്ടി കാണിച്ച് ഇവൾക്ക് എന്താന്ന് ചോദിച്ചപ്പോ നമ്മള് ഷോൾഡർ പൊക്കി കാണിച്ച് പതിയെ ഷാലൂന്റെ പുറത്ത് കൈ വെച്ച് തട്ടി... "ഷാലു..are you okay..എന്തെങ്കിലും പ്രശ്നമുണ്ടോ..." എന്ന് നമ്മള് അവളെ പുറത്ത് പിടിയമർത്തി ചോദിച്ചതും അവള് സ്വപ്നലോകത്തിൽ നിന്നെന്ന പോലെ ഞെട്ടിയിട്ട് പെട്ടന്ന് തന്നെ കണ്ണൊക്കെ തുടച്ചു നമ്മളെ നോക്കി പുഞ്ചിരിച്ചു... "Am okay jubi..എനിക്കൊരു പ്രശ്നവുമില്ല..പെട്ടന്ന് കേട്ടപ്പോ എന്തോ പോലെയായി..ഞാൻ മാത്രമല്ലല്ലോ നീയും ആദ്യം ഇങ്ങനെ തന്നെ അല്ലായിരുന്നോ..." എന്നവൾ ചിരി വിടാതെ നമ്മളെ നോക്കി ചോദിച്ചപ്പോ നമ്മള് നാവ് കടിച്ച് അവളെ കണ്ണുരുട്ടി നോക്കി കൊടുത്തു...അപ്പൊത്തന്നെ പെണ്ണ് വളിച്ചൊരു ഇളി ഇളിച്ചു കാണിച്ച് ഇപ്പൊ വരാമെന്ന് പറഞ്ഞ് എണീറ്റ് പോയപ്പോ നമ്മള് ജീവയുടെ അടുത്തേക്ക് നീങ്ങിയിരുന്നു... "ഡി ജുബി...ശെരിക്കും നമ്മളെ ഷാലു സിദ്ധുവിനല്ലേ മാച്ച്...? " എന്ന് ജീവ നമ്മളെ നോക്കി ചോദിച്ചപ്പോ നമ്മള് മനസ്സിൽ ഷാലുവും സിദ്ധുവും ഒപ്പം നിൽക്കുന്നത് ഇമേജ് ചെയ്തപ്പോ ജീവ പറഞ്ഞത് ശെരിയാണെന്ന് തോന്നിയപ്പോ നമ്മള് തലയാട്ടി കൊടുത്തു.. "മ്മ്...നീ പറഞ്ഞത് ശെരിയാ...അവര് തമ്മിൽ പക്കാ മാച്ച...പറഞ്ഞിട്ടെന്താ നമ്മളെ ഷാലു അവനെ വേണ്ടാന്ന് വെച്ചതല്ലേ.." എന്ന് നമ്മള് കുറച്ച് സങ്കടത്തോടെ പറഞ്ഞപ്പോ ജീവയും സനയും അതേ എന്ന രീതിയിൽ തലയാട്ടി... "അല്ലേലും ഈ ഷാലു വെറും അന്തംകമ്മിയ...സിദ്ധുവിനെ പോലൊരു തികഞ്ഞ മൊഞ്ചൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് പുഷ്പം പോലെ തട്ടി കളഞ്ഞവളല്ലേ ഊള...അവളുടെ സ്ഥാനത്ത് ഞാൻ വല്ലോം ആയിരുന്നെങ്കിൽ കണ്ണും പൂട്ടി ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞേനെ...ഹാ..യോഗമില്ല അത്ര തന്നെ..." എന്ന് സന പറഞ്ഞത് കേട്ട് നമ്മളും ജീവയും വാ പൊളിച്ച് പരസ്പരം നോക്കിയിട്ട് സനയെ നോക്കി... "അല്ല മോളെന്താ ഇപ്പൊ പറഞ്ഞത്..സിദ്ധുവിനെ പോലെ ഒരുത്തൻ ഇഷ്ടമാണെന്ന് പറഞ്ഞ നീ കണ്ണും പൂട്ടി ഇഷ്ടമാണെന്ന് പറയുമല്ലേ...ഈ പറഞ്ഞ നീ തന്നെയല്ലെടി കഴിഞ്ഞ മാസം വീട്ടിൽ പെണ്ണാലോചിച്ചതിന് ജീവേ എനിക്ക് കെട്ടേണ്ടടി...എന്നെ കെട്ടിക്കല്ലേ എന്ന് പറ എന്നൊക്കെ പറഞ്ഞ് മോങ്ങിയത്...അതും സിദ്ധുവിനെ പോലൊരു മൊഞ്ചൻ ചെക്കനെ...നിനക്കോർമ്മയില്ലേ ജുബി..." എന്ന് ജീവ സനയെ താങ്ങി നമ്മളോട് ചോദിച്ചപ്പോ നമ്മള് നന്നാക്കി അമർത്തി തല കുലുക്കി പുരികം പൊക്കി സനയെ നോക്കിയപ്പോ അവള് നിന്ന് ബബബ അടിക്കാൻ തുടങ്ങി... "അ...അ...ആത്...അത് പിന്നെ...ആദ്യാമായിട്ടാവുമ്പോ നമ്മള് കരയണം എന്നുള്ളതൊക്കെ ഒരു നാട്ടു നടപ്പല്ലേ...അതുമല്ല...നമ്മക്ക് അറിയാത്ത ഒരാളുടെ കൂടെ ജീവിക്ക എന്നൊക്കെ പറഞ്ഞ ഛെ ഛെ ആലോചിക്കാൻ പോലും വയ്യ...അതൊക്കെ ഒരു ബോറല്ലെ..." എന്ന് സന എന്തോ അറപ്പുള്ള പോലെ മുഖം വെച്ച് പറഞ്ഞപ്പോ ജീവ നമ്മളെ നോക്കിയിട്ട് നമ്മളെ കൈ പിടിച്ച് സനയുടെ മുന്നിലേക്ക് വലിച്ചു... "ആണോ...ആ ബോർ ഈ ലോകത്ത് നിനക്ക് മാത്രേ ഉണ്ടാവുള്ളു...എന്റെ ജുബിയെ നോക്ക്..അവള് അവൾക്ക് അറിയാത്ത ഒരാളെ കൂടയല്ലേ ജീവിക്കുന്നത്..ലോകത്തിൽ തന്നെ ഒരുപാട് ഫാൻസ്‌ ഉള്ള എന്നാൽ ജുബി മാത്രം അറിയാതെ പോയ ആദം അല്ലേ അവളുടെ ഭർത്താവ്...എന്നിട്ടും അവള് നന്നായി ജീവിക്കുന്നുണ്ടല്ലോ...എന്റെ സന അല്ലേലും ഈ ലോകത്തിലെ വൺ ഓഫ് ദി ബെസ്റ്റ് ലവ് എന്നുള്ളത് ആഫ്റ്റർ നിക്കാഹാ..അല്ലേടി ജുബി..." എന്ന് ജീവ നമ്മളോട് ചിരിച്ചോണ്ട് ചോദിച്ചതും നമ്മള് വാ തുറക്കുന്നതിന് മുന്നേ തന്നെ സന വാ തുറന്നു... "നീ പറഞ്ഞത് പോയിന്റാ...വേൾഡിൽ വെച്ച് ബെസ്റ്റ് ലവ് നിക്കാഹിന് ശേഷം തന്നെയാ...പക്ഷേ നമ്മളെ ജുബിയുടെ കാര്യത്തിൽ അങ്ങനെ പറയുന്നതിനൊരർത്ഥമില്ലല്ലോ...ആദമിന്റെയും ജുബിയുടെയും മാര്യേജ് പോയിട്ട് അറ്റ്ലീസ്റ്റ് അവരുടെ നിക്കാഹ് പോലും കഴിഞ്ഞിട്ടില്ല..പിന്നെ എങ്ങനെയാ അവളുടേതൊരു ബെസ്റ്റ് ലവ് ആവുന്നു..." എന്ന് സന പരിഹാസരൂപേണ പറഞ്ഞത് കൃത്യം നമ്മളെ നെഞ്ചിൽ കൊണ്ടു...അതോണ്ട് തന്നെ നമ്മക്ക് ചെറുതായി ഉള്ളമൊന്ന് നീറിയെങ്കിലും നമ്മളത് പുറമെ കാണിക്കാതെ ചിരിച്ച് തള്ളിയപ്പോഴേക്കും ജീവ സനയെ ചാടി കടിക്കാൻ തുടങ്ങിയിരുന്നു... "നീയൊന്ന് പോടീ സന...ഈ പ്രണയം എന്ന് പറയുന്ന ആ സാധനത്തിന്റെ രുചിയേറണം എന്നുണ്ടെങ്കിൽ മാര്യേജ് ചെയ്യണമെന്നൊന്നുമില്ല...ഞാൻ നേരത്തെ പറഞ്ഞല്ലോ ആഫ്റ്റർ നിക്കാഹാണ് ബെസ്റ്റ് ലവ് എന്ന്...ശെരിയാണ്..അങ്ങനെ പറയാനും ഒരു കാരണമുണ്ട്..എന്തെന്നാൽ ആഫ്റ്റർ നിക്കാഹിന് നമ്മള് പ്രേമിക്കുന്നത് കണ്ണി കണ്ടവന്മാരെയല്ല...സ്വന്തം ഭർത്താവിനെ തന്നെയാണ്...ഒരു ഭാര്യാ എന്ന നിലക്കും ഒരു ഭർത്താവ് എന്ന നിലക്കും അവർക്ക് പരസ്പരം എന്തൊക്കെ കൈമാറാൻ പറ്റുന്നോ അതൊക്കെ ധൈര്യപൂർവം കൈമാറാം...അവർക്കിടയിൽ ഒരു മറയുടെയോ ഒരു ദൂതന്റെയോ ആവശ്യമില്ല...എനിക്കുള്ളത് നിനക്കും നിനക്കുള്ളത് എനിക്കും എന്ന പോലെയാ ഒരു ഭാര്യാഭർതൃ ബന്ധം...അത് സങ്കടമായാലും ശെരി സന്തോഷമായാലും ശെരി...അതൊക്കെ തമ്മിൽ പങ്ക് വെക്കാൻ പറ്റുന്ന ബെസ്റ്റ് ചോയ്സ്...അതാണ് നിക്കാഹ് റിലേഷൻഷിപ്പ്... ബട്ട്‌ ഒരു സാധാപ്രണയത്തിൽ ഇതൊന്നും പോസിബിൾ ആയ കാര്യങ്ങളല്ല...ഒരു പെണ്ണ് ഒരു ആണിനോട് സംസാരിച്ചാൽ നാട്ടുകാർ അവള് പോക്ക് കേസാണെന്ന് പറയുന്ന കാലമാണ് ഇപ്പോൾ...അതോണ്ട് തന്നെ ഒരു നോർമൽ ലവ്വിൽ ഒരുപാട് മറയും അതും ഇതൊക്കെയുണ്ട്... ഇനി നമ്മളെ ജുബി മോളെ കാര്യം എടുക്കുകയാണെങ്കിൽ...ജുബിക്ക് മച്ചായ ഒരേയൊരാൾ അത് ആദം മാത്രമാണ്...ശെരിയാണ് നീ പറഞ്ഞത്.. അവരുടെ മാര്യേജ് കഴിഞ്ഞിട്ടില്ല... പേരിനൊരു നിക്കാഹും കഴിഞ്ഞിട്ടില്ല..സോ അവരെ ഭാര്യാ ഭർത്താവ് എന്നും വിളിക്കാനുമൊക്കില്ല...അതൊക്കെ നമ്മുടെ സമൂഹത്തിനു മുന്നിൽ മാത്രം...പക്ഷേ ജുബിയും ആദവും മനസ് കൊണ്ട് എപ്പോഴോ ഭാര്യയും ഭർത്താവും ആയി കഴിഞ്ഞവര...അതവർക്ക് നാട്ടുകാരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല...ഇനി അങ്ങനെ വല്ലതുമുണ്ടെങ്കിൽ അതവര് നോക്കിക്കോളും.. സ്നേഹം എന്നൊക്കെ പറഞ്ഞ അത് ദേ നമ്മുടെ ഹൃദയത്തിൽ നിന്നും വരണം...അവിടെ നിന്ന് വരുന്ന സ്നേഹം മാത്രമേ ജീവിതാവസാനം വരെ നിലനിൽക്കുകയുള്ളൂ...അങ്ങനെയൊരു സ്നേഹമുണ്ടായാൽ പിന്നെ നാട്ടുകാരും സമൂഹവും ഈ ബുദ്ധിയില്ലാത്ത ആചാരങ്ങളുമൊക്കെ വഴി മാറി നിക്കും...എന്തിനേറെ പറയുന്നു ജാതിയും മതവും പോലും ഇല്ലാതെയാണ്... നമ്മള് ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളെ ഏതൊരു സാഹചര്യത്തിലും കൈ വിടാതെ കൂടെ നിർത്തിയാൽ മതി...അതിന്റെ അത്രക്കൊന്നും വലുതല്ല മറ്റൊന്നും...ആ ഒരു കാര്യത്തിൽ ജുബിയും ആദവും ഒരിക്കലും തോൽക്കാൻ പോവുന്നില്ല...കാരണം Unlimited love..അതാണ് ആദമിന്റെയും ജുബിയുടെയും..." എന്നൊക്കെയും ജീവ സനയോട് പറഞ്ഞ് അവസാനം പുഞ്ചിരിച്ചോണ്ട് നമ്മളെ നോക്കിയപ്പോ നമ്മളും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു...അപ്പോഴേക്കും മനം നൊന്തപ്പോലെ സന വന്ന് നമ്മളെ കെട്ടിപിടിച്ചു സോറി പറഞ്ഞ് അലമ്പാക്കിയപ്പോ നമ്മളവളെ തിരിച്ചു കെട്ടിപിടിച്ച് അവളെ കവിളിൽ ഒരുമ്മ കൊടുത്തു... അങ്ങനെ കുറെ സമയം അവളുമാരുമായി കത്തി വെച്ച് അടിയുണ്ടാക്കി നിക്കുന്ന നേരത്ത് ഷാലുവും കൂടെ വന്നപ്പോ പിന്നെ അവളെയും കൂട്ടി സംസാരമൊക്കെ കെങ്കേമമായി തുടർന്നോടിരുന്നു... 💜🌸💜🌸💜🌸💜🌸💜🌸💜🌸💜🌸 "സാർ...നിങ്ങള് പറയുന്ന പോലെ ഇഷാജുബിയെ കാണുന്നിടത്തൊക്കെ വെച്ച് അവളുടെ ഫോട്ടോസും മറ്റും ഞാൻ നിങ്ങൾക്ക് അയച്ച് തരുന്നുണ്ട്...അതൊക്കെ കണ്ട് രസിക്കുന്നു എന്നല്ലാതെ നിങ്ങള് ഇതുവരെയും അവളെ നിങ്ങളുടെ വലയിൽ വീഴ്ത്താൻ ശ്രമിച്ചിട്ടില്ല...ഇപ്പൊ എനിക്ക് തോന്നുന്നത് അവളെ ഞാൻ തന്നെ വീഴ്ത്തേണ്ടി വരുമെന്നാണ്...അങ്ങനെ വല്ലതുമാണ് നടക്കുന്നതെങ്കിൽ ഞാൻ ആയിരിക്കും അവളെ ആദ്യം ഉപയോഗിക്കുന്നത്..." ജ്വലിക്കുന്ന കാമ കണ്ണുകളുമായി മേശയിൽ വിതറി കിടക്കുന്ന ജുബിയുടെ ഒരു ഫോട്ടോയിലേക്ക് നോക്കി ആ ഇരുപത്തിയഞ്ചു വയസുകാരൻ പറഞ്ഞത് കേട്ട് അയാൾ മുഷ്ടി ചുരുട്ടി പല്ലുകൾ കൂട്ടിയമർത്തി... അത് കണ്ട് അയാൾക്ക് ഓപ്പോസിറ്റായി ഇരിക്കുന്നവൻ പുച്ഛത്തോടെ ചുണ്ട് കോട്ടിയതും അയാൾ കണ്ണുകൾ ഒന്നിറുക്കെ അടച്ച് മനസിനെ സ്വയം കണ്ട്രോൾ ചെയ്ത് പാകപ്പെടുത്തി ലാംബ് ലൈറ്റിന്റെ മുന്നിലേക്ക് മുഖം കൊണ്ട് വന്ന് തനിക്ക് ഒപോസിറ്റായി ഇരിക്കുന്നവനെ ചുവന്ന കണ്ണുകളുമായി ദേഷ്യത്തോടെ വിടാതെ നോക്കി... "ഇഷാജുബി...അവൾ...അവൾ ആദ്യവും അവസാനവുമായി ഈ എനിക്കുള്ളതാണ്...അവളെ ആദ്യമായി തൊടുന്നതും ഉപയോഗിക്കുന്നതും ഈ ഞാൻ തന്നെയായിരിക്കും...കാരണം നിനക്കുള്ളതിനേക്കാളേറെ പക എനിക്കവളോടുണ്ട്...അതെല്ലാം ഒരുതരി പോലും വിടാതെ അവളിൽ തീർത്തിട്ടേ നിനക്കെന്നല്ല ഏതൊരു പട്ടിക്ക് പോലും ഞാനവളെ കൊടുക്കു...അതിന് തടസമായി നിൽക്കുന്നത് ആരായാലും അവരെ കൊല്ലാൻ പോലും ഞാൻ മടിക്കില്ല...അത് നീയാണെങ്കിൽ പോലും..." ഒരു മുൻ താക്കീതു കണക്കെ അയാൾ തനിക്ക് മുന്നിലിരിക്കുന്നവന്റെ മുഖത്തേക്ക് നോക്കി ആർത്തിരമ്പി വന്ന ദേഷ്യത്തെ കടിച്ചമർത്തി പറഞ്ഞപ്പോ മറ്റവൻ ഒന്നും പറയാൻ കഴിയാതെ തല താഴ്ത്തി നിന്നു... അത് തന്റെ മാത്രം വിജയമാണെന്ന അഹങ്കാരത്തോടെ അയാൾ ചുണ്ട് കോട്ടി ചിരിച്ച് ചെയറിലേക്ക് ചാരിയിരുന്ന് ടേബിളിലുള്ള സിഗരറ്റ് കൂടിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടിലേക്ക് വെച്ച് ലൈറ്റർ കത്തിച്ചു സിഗരറ്റിൽ തീ കൊളുത്തിയിട്ട് ഉള്ളിലേക്ക് വലിച്ചു... തന്നിലേറെയും അലിഞ്ഞു ചേർന്നിരിക്കുന്ന സിഗരറ്റിന്റെ ലഹരി അയാളുടെ ഉള്ളിലേക്ക് തള്ളി കയറിയതും ഒരു പ്രത്യേകതരം അനുഭൂതി അയാൾക്ക് അനുഭവപെട്ടപ്പോ ഉള്ളിലേക്ക് വലിച്ചെടുത്തിരുന്ന വിഷപുകയേ അയാൾ മൂക്കിലൂടെ പുറത്തേക്ക് ഒഴിവാക്കി കളഞ്ഞു... അതോടൊപ്പം തന്നെ അയാളുടെ വലത്തെ കൈ മേശയിൽ പരന്നു കിടക്കുന്ന ജുബിയുടെ ഫോട്ടോകൾക്ക് മുകളിലൂടെ പരതി ഒരു ഫോട്ടോയിൽ നിന്നതും അയാൾ ചുണ്ടിലൊരു കാമ പുഞ്ചിരി വിടർത്തി കണ്ണുകൾ തുറന്ന് ആ ഫോട്ടോയെടുത്ത് അയാളുടെ കണ്ണിന് മുന്നിലേക്ക് പിടിച്ചു ഫോട്ടോയിലെ ജുബിയുടെ മുഖത്തേക്ക് ഉറ്റു നോക്കി... ജുബിയുടെ മുഖത്തേക്ക് കൂടുതൽ നേരം നോക്കുന്തോറും അയാൾക്ക് എന്തെന്നില്ലാത്ത സുഖം കിട്ടി തുടങ്ങിയതും അയാൾ ചുണ്ടിൽ എരിഞ്ഞമർന്നു കൊണ്ടിരിക്കുന്ന സിഗരറ്റ് കുറ്റി രണ്ട് വിരലുകൾ വെച്ച് ഇറുക്കിയെടുത്ത് വായിൽ കെട്ടി നിൽക്കുന്ന പുക ഫോട്ടോയിലേക്ക് ഊതി... അതപ്പോത്തന്നെ ഫോട്ടോയിലൂടെ അടിച്ച് വീശി പോയത് കണ്ട് അയാളൊരു വൃത്തിക്കെട്ട ചിരി ചിരിച്ച് ഫോട്ടോ അയാളുടെ മുഖത്തിനടുത്തേക്ക് ഒന്നൂടെ അടുപ്പിച്ചു.. "ഇഷാജുബി...സ്നേഹമുള്ള എല്ലാവരും ജുബി എന്ന് വിളിക്കുന്നതിഷ്ട്ടപെടുന്ന പെണ്ണ്...അതേ സമയം ഇഷാ എന്ന് വിളിച്ച ആ കാന്ത കണ്ണുകൾ വെച്ച് ദേഷ്യത്തോടെയുള്ള നോട്ടം...എന്നാൽ ചിലർക്ക് മാത്രം ഇഷാ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തവൾ...അതൊക്കെയാണ്‌ ഇഷാജുബി...ഒത്ത ശരീരവും അതിനൊത്ത ഭംഗിയും...കണ്ടാൽ ആരെയും വീഴ്ത്തി കളയാൻ പറ്റുന്ന സംസാരവും മധുരമായ ശബ്ദവും...ഇത്രയൊക്കെയും നിനക്ക് കിട്ടിയിരിക്കുന്നത് എനിക്ക് നിന്നോടുള്ള അതിയായ ദാഹം ശമിപ്പിക്കാൻ വേണ്ടി മാത്രമാണ്...അതിനെനിക്ക് വേണ്ടത് നിന്നെ മാത്രമാണ്... നിനക്ക് മാത്രം കിട്ടിയിട്ടുള്ള ഈ സൗന്ദര്യം കാരണം ഞാൻ ഉറങ്ങാത്ത രാത്രികൾ ഏറെയാണ്...നിന്റെ ആ വഴക്കം നിറഞ്ഞ ശരീരം... അത് തന്നെയാണ് എന്നെ ഏറെയും പിടിച്ച് കുലുക്കിയത്...ഞാൻ ആഗ്രഹിക്കുന്നതും അത് തന്നെയാണ്...അതെനിക്ക് തന്നെ ഒരു പോറൽ പോലും ഏൽക്കാതെ കിട്ടിയിരിക്കും...ഇനിയഥവാ മറ്റൊരുത്തൻ കാരണം നിന്റെ ശരീരത്തിലൊരു പോറൽ വീണാൽ പച്ചക്ക് കത്തിച്ചു കളയും ഞാനാ %@&@%##...അത്രെയേറെ നിന്നെ ഞാൻ കൊതിച്ചിട്ടുണ്ട്...അപ്പൊ നിന്നെ ആദ്യം എനിക്ക് തന്നെയല്ലേ കിട്ടേണ്ടത്...അതല്ലേ അതിന്റെയൊരു ശെരി... നാല് വർഷത്തോളമായി നിന്നെ വെറും ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും അടുത്ത് കണ്ട് തൃപ്തിയടയാൻ തുടങ്ങിയിട്ട്...നിന്റെയീ ശരീരം കാരണം എനിക്ക് നിന്നോടുള്ള പ്രാന്ത് കൂടുന്നു എന്നല്ലാതെ ഒരു തരിപോലും കുറയുന്നില്ലല്ലോ ഇഷാജുബി... ഇത്രയും കാലം നീ എനിക്ക് വേണ്ടി കാത്തിരുന്ന് മടുത്ത് കാണും...അല്ലേ...ഇനി നീ കാത്തിരിക്കേണ്ടി വരില്ല...ഒരു കടമ്പ...നിന്റെ ഭാഗത്ത് നിന്ന് നീ ചെയ്ത് തീർക്കാനുള്ള ഒരു കടമ്പ കൂടെയുണ്ട്...അത് കഴിഞ്ഞാൽ ഞാൻ വരും നിന്റെ അടുത്തേക്ക്...ഏയ്‌..ഏയ്‌ അങ്ങനെയല്ല...നീ വരണം എന്റെ അടുത്തേക്ക്...അല്ലങ്കിൽ ഞാൻ നിന്നെ കൊണ്ട് വന്നിരിക്കും...കാത്തിരിക്കുകയാണ് ആ ദിവസത്തിന് വേണ്ടി...നിന്റെ ജീവിതത്തിൽ നിനക്കൊരിക്കലും മറക്കാൻ കഴിയാത്ത ദിവസമുണ്ടാക്കാൻ വേണ്ടി...നിന്റെയുള്ളിൽ മായാത്തൊരു മുഖം അതെന്റേതാവാൻ വേണ്ടി..." എന്നൊക്കെയും കത്തി ജ്വലിക്കുന്ന കാമത്തിന്റെ കണ്ണുകളിലൂടെ ഫോട്ടോയിലെ ജുബിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞിട്ട് ലഹരിയുടെ ചുവയുള്ള അയാളുടെ വൃത്തികെട്ട ചുണ്ടുകളോട് ആ ഫോട്ടോ അടുപ്പിച്ചു... അതിനെല്ലാം സാക്ഷ്യം വഴിക്കാനല്ലാതെ ഒട്ടും തന്നെ പ്രതികരിക്കാൻ കഴിയാതെ ഉള്ളിലെ ദേഷ്യത്തെ അടക്കി പിടിച്ച് ആ ഇരുപത്തിയഞ്ചു വയസുകാരൻ അയാളുടെ ചെയ്തികൾ നോക്കി നിന്നു... 🌸🍁🌸🍁🌸🍁🌸🍁🌸🍁🌸🍁🌸 സംസാരവും കളിയും ചിരിയും കൂട്ടവുമായി അച്ഛൻ തിരുവനന്തപുരത്തേക്ക് പോയപ്പോ തന്നെ ഞങ്ങളെല്ലാവരും ചേർന്ന് വാസുധാമ്മയെ ഇട്ട് വട്ടം കറക്കി വട്ടു കളിപ്പിച്ചു അടിയൊക്കെ വാങ്ങി കൂട്ടി രാത്രിയാക്കി... അച്ഛൻ പോയത് മുതലേ ഞങ്ങൾക്ക് കൂടെ തന്നെ ശ്രീയേട്ടൻ ഉണ്ടായത് കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സനയും ജീവയും ശ്രീയേട്ടനോട് കട്ടക്ക് അടുത്തു...എന്നാൽ അതേ സമയം നമ്മള് ശ്രീയേട്ടനിൽ നിന്നും നന്നായി അകലം പാലിക്കുന്നത് കണ്ട് ജീവ കാര്യം തിരക്കിയെങ്കിലും നമ്മള് അവള് ചോദിക്കുന്തോറും വിഷയം മാറ്റി വേറെന്തൊക്കെയോ പറഞ്ഞ് കൊടുത്തു... നമ്മളെ സംസാരമൊക്കെ കേട്ട് അവൾക്ക് നന്നായി ഡൌട്ട് അടിച്ചിട്ടുണ്ടെങ്കിലും അവളതൊന്നും കാര്യമാക്കാതെ സനയെയും വലിച്ച് ശ്രീയേട്ടനോട് സൊള്ളി കൊണ്ടിരുന്നപ്പോ നമ്മള് അമ്മയുടെ മടിയിൽ തല വെച്ച് കുറെ സമയം കിടന്നു... ഒരുപാടൊരുപാട് തവണ നമ്മള് അമ്മയുടെ മടിയിൽ തല വെച്ച് കിടന്നിട്ടുണ്ടെങ്കിലും ഇപ്പൊ കിടന്നപ്പോ അതിനേക്കാളൊക്കെ സുഖം തോന്നിയപ്പോ ഓരോരോ വർത്താനം പറഞ്ഞ് നമ്മള് എപ്പോഴോ അമ്മയുടെ മടിയിൽ കിടന്നുറങ്ങി... പിന്നീട് ഷാലു വന്ന് നമ്മളെ തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്...ഉണർന്നപ്പോഴോ നമ്മള് കിടക്കുന്നത് സോഫയിൽ... വാസുധാമ്മയുടെ മടിയിൽ കിടന്ന നമ്മളെങ്ങെനെയാ സോഫയിൽ എത്തിയതെന്ന് പിടി കിട്ടാഞ്ഞിട്ട് നമ്മള് മുഖം ചുളിച്ചു ഷാലുനെ നോക്കിയപ്പോ അവള് ചിരി കടിച്ച് പിടിച്ച് ഊഞ്ഞാലിലേക്ക് നോക്കി... അത് കണ്ട് നമ്മള് സംശയത്തോടെ തല ചെരിച്ചു ഊഞ്ഞാലിലേക്ക് നോക്കിയപ്പോഴാണ് ശ്രീയേട്ടൻ ഊഞ്ഞാലിലിരുന്ന് ഫോണിൽ കളിക്കുന്നത് കണ്ടത്...അതോടെ ഏകദേശം കാര്യങ്ങളുടെ കിടപ്പ് നമ്മക്ക് ക്ലിക്ക് ആയപ്പോ നമ്മള് ദേഷ്യത്തോടെ ഷാലുന്റെ ചന്തി നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തിട്ട് സോഫയിൽ നിന്നും എണീറ്റ് വാണം വിട്ട പോലെ മുകളിലേക്ക് ഓടി കയറി... നമ്മള് ഓടി പോവുന്നത് കണ്ട് ഷാലു കുറെ പുറകിൽ നിന്ന് ജുബി ജുബി ഭക്ഷണം കഴിച്ചിട്ട് പോവാം എന്നൊക്കെ പറഞ്ഞെങ്കിലും ശ്രീയേട്ടൻ നമ്മളെ എങ്ങെനയാവും സോഫയിൽ കിടത്തിയിട്ടുണ്ടാവുക എന്നൊക്കെ ആലോചിച്ചപ്പോ നമ്മക്ക് ആകെ സങ്കടം വന്നതും നമ്മളവളുടെ വിളിക്കൊന്നും ചെവിയോർക്കാതെ വിശക്കുന്നില്ല എന്ന് വിളിച്ച് പറഞ്ഞ് റൂമിലേക്ക് ഓടി കയറി ബെഡിലേക്ക് മലർന്ന് വീണ് കണ്ണടച്ച് കിടന്നു... കണ്ണടക്കുന്തോറും നമ്മളെ കണ്ണിലേക്ക് ഒരു ദുസ്വപ്നം കണക്കെ ശ്രീയേട്ടന്റെ മുഖം തന്നെ വന്നോണ്ടിരുന്നതും നമ്മക്ക് ആകെ കൂടെ എന്തൊക്കെയോ ആയി പ്രാന്തെടുക്കാൻ തുടങ്ങിയതും നമ്മള് കൈ ചുരുട്ടി ആഞ്ഞു ബെഡിൽ കുത്തിയിട്ട് എണീറ്റ് ഷെൽഫിൽ നിന്നും ഡ്രെസ്സെടുത്ത് ഫ്രഷാവാൻ കയറി.. ഫ്രഷാവാനെന്ന പേരിൽ ബാത്റൂമിലേക്ക് കയറിയിട്ട് കുറെ നേരം ഓരോ ആലോചനയിൽ മുഴുകി നേരം പോയതും അവസാനം ആലോചിച്ചതൊക്കെ മിച്ചമായപ്പോ നമ്മള് പെട്ടന്നൊരു കുളി പാസാക്കി ബാത്‌റൂമിൽ നിന്നും ഇറങ്ങിയതും ഷാലുവുണ്ട് അന്തസായി ബെഡിൽ നീണ്ട് നിവർന്നു കിടന്ന് നമ്മളെ നോക്കി ഇളിക്കുന്നു.. അവളുടെ ആ ഇളിയിൽ എന്തോ ഒരു കള്ളത്തരം മണത്തതും നമ്മള് തിരിച്ചു അഡാർ പല്ലിളി ഇളിച്ചു കൊടുത്ത് അവളുടെ അടുത്തേക്ക് ചെന്നു... "എന്താ മോളെ നിനക്ക് ഉറങ്ങാനായില്ലേ..." എന്ന് നമ്മള് അവളെ ആകെയൊന്ന് നോക്കി ചോദിച്ച് അവളുടെ അടുത്തിരുന്നതും ഷാലു ഇളിച്ചോണ്ട് ഷോൾഡർ പൊക്കി ഇല്ലാന്ന് പറഞ്ഞ് പില്ലോയുടെ അടിയിൽ നിന്നും നമ്മളെ ഫോണെടുത്ത് നമ്മളെ നേരെ നീട്ടി... അത് കണ്ട് നമ്മള് വാ പൊളിച്ച് ഇതൊക്കെ എപ്പോ എടുത്തെടി മൂധേവി എന്ന് ചോദിച്ചപ്പോ അവള് എടുത്തു എന്ന് പറഞ്ഞ് ഫോൺ ഒന്നൂടെ നമ്മളെ നേരെ നീട്ടിയപ്പോ ഇവള് നമ്മക്ക് എന്തോ പണി ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് മനസ് പറഞ്ഞതും നമ്മള് അവളെ വിടാതെ നോക്കി ഫോൺ വാങ്ങിയിട്ട് സംശയത്തോടെ ഓൺ ചെയ്ത് നോക്കിയതും ആദ്യം തന്നെ സ്ക്രീൻ തെളിഞ്ഞു വന്ന സംഭവം കണ്ട് നമ്മള് വാ പൊളിച്ചു ഷാലു കുരുപ്പിനെ നോക്കി അലറി... "ഡി...എന്താടി നീയി കാണിച്ച് വെച്ചിരിക്കുന്നത്..." എന്ന് നമ്മള് അലറി കൊണ്ട് അവളോട് ചോദിച്ചതും അവള് ഞെട്ടി വിറച്ചു ഞൊടിയിടയിൽ ബെഡിൽ എണീറ്റിരുന്ന് നമ്മളെ ദയനീയമായി നോക്കി...അതൊന്നും കണ്ട് നമ്മള് അലിയാൻ നിക്കാതെ അവളോട് പറയാൻ പറഞ്ഞ് വീണ്ടും അലറിയപ്പോ അവള് ബബബ അടിച്ച് സത്യം പറയാൻ തുടങ്ങി... "ആാാാ...അതുണ്ടല്ലോ ജുബി...ഞാൻ ഞാനൊരു തെറ്റും ചെയ്തിട്ടില്ല...എല്ലാത്തിനും നിന്റെ പൂച്ചക്കണ്ണനെ പറഞ്ഞ മതി...സത്യം പറഞ്ഞ എന്താ ഉണ്ടായതെന്ന് വെച്ചാൽ ഞാൻ ഭക്ഷണം കഴിച്ച് റൂമിലേക്ക് കയറി വന്നു...അപ്പൊ നീ ബാത്‌റൂമിൽ അല്ലായിരുന്നോ...അതോണ്ട് ഞാൻ ചുമ്മാ നിന്റെ ഫോണിൽ ഗെയിം കളിച്ചു കിടക്കുന്നതിനിടയിൽ പൂച്ചക്കണ്ണൻ മ്യാവു എന്ന് സേവ് ആക്കി വെച്ച നമ്പറിൽ നിന്നും കാൾ വന്നപ്പോ ഞാൻ എടുക്കാതെ ഫോൺ മാറ്റി വെച്ചു... അതങ്ങനെ അടിച്ച് തീർന്നു വീണ്ടും ആദം വിളിക്കാൻ തുടങ്ങിയപ്പോ ഞാൻ നിന്നെ കുറെ വിളിച്ചലറിയെങ്കിലും നീ മറുപടിയൊന്നും പറയുന്നത് കേൾക്കാത്തോണ്ട് കാൾ അറ്റൻഡ് ചെയ്ത് നീ ഫ്രഷ് ആവാണെന്ന് പറയാൻ വേണ്ടി കാൾ അറ്റൻഡ് ചെയ്യാൻ പോയപ്പോഴേക്കും കാൾ കട്ടായി... അപ്പൊത്തന്നെ ടെക്സ്റ്റ്‌ മെസ്സേജിൽ ആദം മെസ്സേജ് അയച്ചപ്പോ ഞാൻ ചെന്നു നോക്കി...നോക്കിയപ്പോഴായിരുന്നു നോക്കണ്ട എന്ന് തോന്നിയെ...നീ ഫോൺ എടുക്കാത്തതിന് ഞാൻ പോലും ഇന്നേ വരെ കേൾക്കാത്ത വെറൈറ്റി വെറൈറ്റി തെറിയുടെ മേളം...അതൊക്കെ കണ്ട് കിളി പാറി നിക്കുമ്പോ അവൻ മെസ്സേജ് ഗ്രീൻ ടിക്ക് കണ്ടിട്ടാവണം മെസ്സേജിന് റിപ്ലൈ കൊടുക്കാഞ്ഞിട്ട് വീണ്ടും തെറി വിളിക്കാൻ തുടങ്ങിയപ്പോ എനിക്ക് ദേഷ്യം വന്നപ്പോ സഹികെട്ട് ഞാനും തെറി വിളിച്ചു... പിന്നെ അങ്ങോട്ട്‌ എന്താ ഉണ്ടായത് എന്നറിയില്ല...ആകെ കൂടെ ഒരു വെടിയും പുകയുമായിരുന്നു...ഞാൻ കരുതിയിരുന്നത് ഈ ലോകത്തെ എല്ലാം തെറിയും എനിക്ക് അറിയാം എന്നാണ്...പക്ഷേ നിന്റെ പൂച്ചക്കണ്ണൻ അതെല്ലാം മാറ്റി തന്നു...ഇപ്പൊ തൃപ്തിയായി... പിന്നെയുണ്ടല്ലോ അവന്റെ തെറി വിളി കേട്ട് എനിക്ക് കരച്ചില് വരാൻ തുടങ്ങിയപ്പോ അവസാനം ഞാൻ നിന്റെ ഫ്രണ്ട് ശാലിൻ ആണെന്ന് പറഞ്ഞു..അത് പറഞ്ഞിട്ടും അവന് വിശ്വാസമായില്ല എന്ന് പറഞ്ഞപ്പോ വോയിസ്‌ വിട്ട് കൊടുത്ത് ബോധിപ്പിച്ചു... അതോടെ ആദം തെറി വിളി നിർത്തി നിന്നെ അന്വേഷിച്ചപ്പോ ഞാൻ നീ എവിടെയാണ് എന്താ എടുക്കുന്നത് എന്നൊക്കെ പറഞ്ഞു കൊടുത്തു...അവസാനം കുറെ സംസാരിച്ചു പോയപ്പോ ആദം നിന്നെ നേരിൽ കാണാൻ വല്ല വഴിയുമുണ്ടോ എന്ന് ചോദിച്ചപ്പോ ഞാൻ ലൊക്കേഷൻ അയച്ച് കൊടുത്തു...ഇപ്പൊ ഏകദേശം ഒരു പത്ത് മിനിറ്റ് ആയി കാണും അയച്ചു കൊടുത്തിട്ട്...എന്റെ ഒരു ഊഹം വെച്ച് പറയുകയാണെങ്കിൽ ആദമിന്റെ കാറിന്റെ സ്പീഡ് വെച്ച് അവൻ ഇവിടെ എത്താറായിട്ടുണ്ടാവും... എന്തായാലും നീ ഫ്രഷായി ഇറങ്ങുമ്പോ നടന്നതൊക്കെയും വള്ളി പുള്ളി വിടാതെ പറയണമെന്ന് വെച്ച് അയച്ച മെസ്സേജുകളൊക്കെ ഒന്നൂടെ റീഡ് ചെയ്യാമായിരുന്നു ഞാൻ...അപ്പോഴേക്കും നീ ഇറങ്ങി വന്ന് എല്ലാം കുളമാക്കി...സമാധാനമായില്ലേ..." എന്ന് ഷാലു വള്ളി പുള്ളി വിടാതെ പറഞ്ഞ് തല താഴ്ത്തിയതും നമ്മള് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഷാലുനെ ബെഡിലേക്ക് തള്ളിയിട്ട് നമ്മള് അവളെ മുകളിലൂടെ ചാടി വീണ് അവളെ ഇറുക്കെ കെട്ടിപിടിച്ചു അവളെ കവിളിൽ തുരു തുരെ നിർത്താതെ ഉമ്മ വെച്ചോണ്ടിരുന്നു... "ഡി കുരുത്തം കെട്ടവളേ...എണീക്കേടി എന്റെ മേലിൽ നിന്ന്...ഛീ നിർത്തടി...അമ്മാ ഈ പെണ്ണെന്നെ കൊല്ലുന്നേ...ജുബി.. " എന്നൊക്കെ പറഞ്ഞ് ഷാലു പുഴു അരിക്കും പോലെ നമ്മളെ കയ്യിൽ കിടന്ന് അരിച്ചോണ്ടു നമ്മളെ മുഖം പിടിച്ച് അകത്താൻ നോക്കിയെങ്കിലും നമ്മള് കൂടുതൽ ബലം പിടിച്ച് അവളെ നമ്മളിലേക്ക് വലിച്ചടുപ്പിച്ചു അവളെ കവിളിൽ അമർത്തിയൊരു ഉമ്മ വെച്ചിട്ട് നമ്മള് അവളെ വിട്ട് ബെഡിലേക്ക് മലർന്ന് കിടന്നു സ്വയം ചിരിച്ച് ശ്വാസം വിട്ടോണ്ടിരുന്നു... അപ്പൊത്തന്നെ ഷാലു ഹാവു എന്ന് പറഞ്ഞ് ബെഡിൽ നിന്നും ചാടി എണീറ്റ് തെന്നി നിക്കുന്ന ഡ്രെസ്സൊക്കെ ശെരിയാക്കി നമ്മളെ ദഹിപ്പിച്ചു നോക്കി തല്ലാൻ വേണ്ടി കൈ വീശിയതും നമ്മളത് മുൻകൂട്ടി കണ്ട് അവളെ കൈ പിടിച്ച് വെച്ച് അവളെ ഇമ ചിമ്മാതെ നോക്കി.. "എന്റെ ആദം ഇപ്പൊ വരുമോ ഷാലു..." ഉള്ളിലെ സന്തോഷം മൊത്തം അടക്കി പിടിച്ച് നമ്മള് ഷാലുനോട്‌ ചോദിച്ചതും അവള് കുന്തം വിഴുങ്ങിയ പോലെ എന്ത് ചെന്ന് ചോദിച്ചതും അപ്പൊത്തന്നെ നമ്മളെ ഫോണിലേക്ക് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു... അത് മിക്കവാറും ആദം ആവുമെന്ന് നമ്മളെ മനസ് പറഞ്ഞതും നമ്മളപ്പൊത്തന്നെ ഷാലുവിന്റെ കയ്യൊക്കെ വിട്ട് ഫോൺ എടുത്ത് ഓൺ ചെയ്തതും ലോക്ക് സ്‌ക്രീനിൽ പൂച്ചക്കണ്ണൻ മ്യാവു സെന്റ് എ ഫോട്ടോ എന്ന് കണ്ടതും നമ്മള് അതിൽ പിടിച്ച് കയറി മെസ്സേജിൽ ചെന്നപ്പോ ആദം കോവിലകത്തിന്റെ ഗെയ്റ്റിന്റെ ഫോട്ടോ വിട്ട് തന്ന് അതിന്റെ താഴെ തന്നെ *Am Waiting For You ❤️* എന്നൊരു ക്യാപ്റ്റൻ കൊടുത്തത് കണ്ട് വിശ്വസിക്കാനാവാതെ നമ്മള് ബെഡിൽ നിന്നും ചാടി എണീറ്റ് ചിരിച്ചോണ്ട് ഫോണിലേക്ക് തന്നെ നോക്കി നിന്നു... അത് കണ്ട് ഷാലു നമ്മളെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു വാങ്ങി മെസ്സേജ് നോക്കിയിട്ട് ഒന്ന് ഞെട്ടിയിട്ട് ഫോൺ നമ്മളെ കയ്യിലേക്ക് തിരികെ തന്ന് ഓടി പോയി ജനൽ തുറന്ന് പുറത്തേക്ക് നോക്കിയത് കണ്ട് നമ്മളും അവളെ പിന്നാലെ പോയി ജനലിലൂടെ ഗെയ്റ്റിന്റെ അങ്ങോട്ട്‌ നോക്കിയപ്പോ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നമ്മളെ പൂച്ചക്കണ്ണൻ കാറും ചാരി നിന്ന് വാച്ചിലേക്ക് നോക്കുന്നത് കണ്ട് നമ്മള് സന്തോഷം കൊണ്ട് തുള്ളി ചാടിയതും ഷാലു നമ്മളെ വാ പൊളിച്ചു നോക്കി... അവളുടെ നോട്ടം കണ്ട് നമ്മളപ്പൊത്തന്നെ തുള്ളൽ നിർത്തി അവിഞ്ഞ ചിരി ചിരിച്ച് ജനൽ അടച്ചിട്ട് ഷാലുവിനെ പിടിച്ചു കുലുക്കി... "ഷാലു...എനിക്കിപ്പോ തന്നെ ആദമിന്റെ അടുത്തേക്ക് പോവണം...നീയെന്നെ ഇപ്പൊത്തന്നെ ആദമിന്റെ അടുത്തേക്ക് കൊണ്ടാക്കി താ..." എന്ന് പറഞ്ഞ് നമ്മളവളെ കുലുക്കി കുലുക്കി ഒരു പരുവമാക്കി വിട്ടതും ഷാലു സ്വയമൊന്ന് കുലുങ്ങിയിട്ട് നമ്മളെ അന്തം വിട്ട് നോക്കി... "ഞാ...ഞാനോ..ഞാനെങ്ങനെയാ നിന്നെ കൊണ്ടാക്കി തരുന്നത്..അതൊന്നും നടക്കില്ല ജുബി...ഇവിടെ എല്ലാവരും ഉറങ്ങി...ഇപ്പൊ നമ്മള് താഴേക്ക് പോവാ എന്ന് വെച്ച നടക്കുന്ന കാര്യമല്ല...നീ ആദമിനോട് പോവാൻ പറഞ്ഞേക്ക്..." എന്നവൾ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞത് കേട്ട് നമ്മളവളെ കണ്ണുരുട്ടി നോക്കി.. "പോടീ...നീ കൊണ്ട് വിട്ടില്ലങ്കിലും എനിക്ക് പോവാനറിയാം...അതെങ്ങനെയാണെന്ന് നീ കണ്ടോ..." എന്ന് പറഞ്ഞ് നമ്മള് ഷാലുവിനെ പുച്ഛിച്ചു തള്ളി ബെഡിലുള്ള ഷാൾ എടുത്ത് തലയിലൂടെ പുതച്ചിട്ട് ഫോണും പിടിച്ച് മുന്നും പിന്നും നോക്കാതെ ഡോർ തുറന്ന് പുറത്തേക്ക് പോവാൻ നിന്നതും പെട്ടന്ന് ഷാലു നമ്മളെ ജുബി എന്ന് വിളിച്ചു... അത് കേട്ട് നമ്മള് ചുണ്ടിലൊരു പുഞ്ചിരി വിടർന്നതും നമ്മളതൊക്കെ തട്ടി മാറ്റി കുറച്ച് ഗൗരവത്തോടെ പുറകിലേക്ക് തിരിഞ്ഞപ്പോ ഷാലു ചടച്ച മട്ടിൽ കഴുത്തിലൂടെ ഒരു ഷാൾ ഇട്ടിട്ട് നമ്മളെ അടുത്തേക്ക് വന്നു... "വാ നടക്ക്...ഞാൻ കൊണ്ട് വിട്ട് തരാം...നീയൊറ്റക്ക് പോയ ആരെങ്കിലും കണ്ണിൽ പെടും..." എന്ന് ഷാലു പറഞ്ഞത് കേട്ട് നമ്മള് ചിരിച്ചോണ്ട് ഗുഡ് ഗേൾ എന്ന് പറഞ്ഞപ്പോ അവള് നമ്മളെ കണ്ണുരുട്ടി നോക്കി നമ്മളെ കയ്യും പിടിച്ച് ശബ്ദമുണ്ടാക്കാതെ നടന്നു... ഇല്ലത്തിലാണെങ്കിൽ എല്ലാം ലൈറ്റും അണച്ചത് കൊണ്ട് ഫോണിലെ ടോർച്ചും കത്തിച്ചാണ് നമ്മള് പോവുന്നത്... അങ്ങനെ നമ്മളും ഷാലുവും പതിയെ പതിയെ ഓരോ അടിയും സൂക്ഷിച്ചു മുന്നോട്ട് നടന്ന് ശ്രീയേട്ടന്റെ റൂമിന് മുന്നിൽ എത്തിയതും പെട്ടന്ന് ശ്രീയേട്ടന്റെ റൂമിൽ ലൈറ്റ് വീണതും ഷാലുവും നമ്മളും ഒപ്പം ഞെട്ടി തരിച്ചു ഓടി പോയി തൂണിന് മറവിലേക്ക് നിന്നു... ഇങ്ങേരിപ്പോ ഇതെന്തിനാ ലൈറ്റും ഇട്ട് എന്റെ കഞ്ഞിയിൽ പാറ്റയിടാൻ നിക്കുന്നതെന്ന് നമ്മള് മനസ്സിൽ ചോദിച്ചതും ശ്രീയേട്ടൻ റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയത് കണ്ട് നമ്മളും ഷാലുവും ഒന്നൂടെ ചേർന്ന് നിന്നു... "എന്റെ ഷാലു നിന്റെ ആങ്ങളക്ക് എന്തിന്റെ കേടാടി..അങ്ങേർക്ക് ഇപ്പൊത്തന്നെ ഇറങ്ങാൻ കണ്ടുള്ളു..." എന്ന് നമ്മള് ഒച്ച താഴ്ത്തി ചോദിച്ചതും ഷാലു നമ്മളെയൊന്ന് അമർത്തി നോക്കി..ആ നോട്ടത്തിൽ തന്നെ നമ്മക്കുള്ള ഉത്തരമുണ്ടായോണ്ട് നമ്മള് പിന്നെ അവളെ നോക്കാൻ നിക്കാതെ പതിയെ തല ചെരിച്ചു നോക്കിയപ്പോ ശ്രീയേട്ടൻ ഫോണിൽ എന്തൊക്കെയോ ചിക്കി നോക്കിയിട്ട് തിരിഞ്ഞു റൂമിലേക്ക് കയറാൻ പോയത് കണ്ട് നമ്മളൊന്ന് ശ്വാസം വിട്ടതും ശ്രീയേട്ടൻ റൂമിൽ കയറാതെ പടിക്കൽ നിന്നിട്ട് ശാലുന്റെ റൂമിന്റെ അങ്ങോട്ട്‌ നോക്കി.. അത് കണ്ട് നമ്മളും അങ്ങോട്ട്‌ നോക്കിയെങ്കിലും അവിടെയൊന്നും കാണാഞ്ഞിട്ട് ശ്രീയേട്ടനെ നോക്കിയപ്പോ മൂപ്പര് സ്വയം ചിരിച്ച് ജുബി എന്ന് വിളിച്ചതും നമ്മള് ഞെട്ടി തരിച്ചു ഷാലുന്റെ കയ്യിൽ പിടി മുറുക്കി അവളെ സൈഡിലേക്ക് തല ചെരിച്ചു... "എടി...മൂപ്പരെന്നെ കണ്ടൂന്ന തോന്നുന്നേ...ഇനി എന്താ ചെയ്യാ... " എന്ന് നമ്മള് ഷാലുനോട്‌ സ്വകാര്യമായി ചോദിച്ചപ്പോ അവള് ഒരു മിനിറ്റ് എന്ന് പറഞ്ഞ് പതിയെ തല ചെരിച്ചു നോക്കിയിട്ട് അപ്പൊത്തന്നെ നോട്ടം പിൻവലിച്ചു നമ്മളെ നോക്കി ചിരിച്ചു... "അതൊന്നും നീ കാര്യമാക്കണ്ട...മൂപ്പര് നിന്നെ ആലോചിച്ചോണ്ട് വിളിച്ചതാ..ഒരു രണ്ട് മിനിറ്റൂടെ നമ്മുക്ക് നോക്കാം..അത് കഴിഞ്ഞിട്ടും ഏട്ടൻ പോയില്ലെങ്കിൽ നമ്മക്ക് നേരം വെളുക്കുവോളം ഈ നിർത്തം തുടരാം..." എന്ന് ഷാലു വല്യ സീരിയസ് ആയി പറഞ്ഞത് കേട്ട് നമ്മളൊന്ന് പതുകെ മുരണ്ട്‌ തല ചെരിച്ചു നോക്കിയപ്പോ ശ്രീയേട്ടൻ കോപ്പ് വാതിൽ പടിക്കൽ നിന്ന് സ്വയം എന്തൊക്കെയോ പറഞ്ഞിട്ട് റൂമിലേക്ക് കയറി പോയി ഡോർ അടച്ച് ലോക്ക് ചെയ്തു... അത് കണ്ടതും നമ്മള് ആശ്വാസത്തോടെ നെടുവീർപ്പിട്ട് ഫോൺ ടോർച്ചിൽ വെച്ച വിരല് മാറ്റി വെളിച്ചം വരുത്തിയപ്പോ ഷാലു നമ്മളെ കയ്യും പിടിച്ചു പതിയെ താഴേക്ക് നടന്നു... അവസാനം പാത്തും പതുങ്ങിയും ശബ്ദം വെക്കാതെ താഴെ എത്തിയപ്പോ പിന്നെ അവിടെന്നൊരു ഓട്ടമായിരുന്നു മെയിൻ ഡോറിന്റെ അടുത്തേക്ക്.. മെയിൻ ഡോറിന്റെ മുന്നിൽ എത്തിയപ്പോ ഷാലു വളരെ പതിയെ ശബ്ദം ഉണ്ടാക്കാതെ ഡോർ തുറന്നിട്ട്‌ നമ്മളെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങി ഡോർ ചാരിയിട്ട് അവള് നെഞ്ചിൽ കൈ വെച്ച് നെടുവീർപ്പിട്ടു... എന്നിട്ട് നമ്മളെ നോക്കി പോവാം എന്ന് പറഞ്ഞപ്പോ നമ്മള് സന്തോഷത്തോടെ തലയാട്ടി കൊടുത്തതും ഷാലു നമ്മളെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു... 🌸🍁🌸🍁🌸🍁🌸🍁🌸🍁🌸🍁🌸🍁 നേരം കുറെയായി നമ്മള് പോസ്റ്റടിച്ചു പോസ്റ്റായി കൊണ്ട് കാറും ചാരി നിൽക്കുന്നതെങ്കിലും ജുബി വരുന്നത് കാണാഞ്ഞിട്ട് നമ്മളവൾക്ക് കാൾ ചെയ്യാൻ വേണ്ടി നിൽക്കേ ആരുടെക്കെയോ കാലൊച്ച കേട്ട് നമ്മള് ഫോണിൽ നിന്നും മുഖം പൊക്കി മുന്നോട്ട് നോക്കിയപ്പോ ഇല്ലത്തിന്റെ അകത്ത് നിന്ന് ആരോ നടന്ന് വരുന്ന പോലെ കണ്ടു... അത് നമ്മളെ ഝാൻസിറാണി തന്നെയാണെന്ന് നമ്മക്ക് പൂർണമായും ഉറപ്പുള്ളത് കൊണ്ട് അറിയാതെ തന്നെ നമ്മളെ ചുണ്ടിലൊരു ചിരി വിരിഞ്ഞു...അപ്പോഴേക്കും ആ കാലൊച്ച നമ്മളെ അടുത്തേക്ക് കൂടുതൽ അടുത്ത് വന്നതും നമ്മള് ആകാംഷയോടെ ഗെയ്റ്റിന്റെ അകത്തേക്ക് നോക്കിയപ്പോ പെട്ടന്ന് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ജുബിയും ഷാലുവും നമ്മളെ നോക്കി ചിരിച്ചോണ്ട് വന്നത് കണ്ട് നമ്മള് കാറിലേക്ക് ഒന്നൂടെ ചാരി നിന്ന് അവരെ തന്നെ നോക്കിയപ്പോ ഷാലു ഗൈറ്റ് തുറന്ന് കൊടുത്തതും ജുബി വല്ല ജയിലിൽ നിന്നും റിലീസ് ആയ പോലെ പതിയെ ആദം എന്ന് വിളിച്ച് ഓടി വന്ന് നമ്മളെ കെട്ടിപിടിച്ചു തുള്ളാൻ തുടങ്ങി... അവളുടെ മുറുക്കിയുള്ള കെട്ടിപിടിത്തം നമ്മക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടപ്പോ നമ്മള് ചിരിച്ചോണ്ട് അവളെയും തിരിച്ചു കെട്ടിപിടിച്ചു... "ജുബി...കുറച്ച് സമയമാണെങ്കിലും നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തു... " എന്ന് നമ്മള് അവളെ ചെവിയിൽ പറഞ്ഞപ്പോ അവള് മുഖം പൊക്കി നമ്മളെ നോക്കി മുപ്പത്തിരണ്ട് പല്ലും കാണിച്ച് ചിരിച്ചോണ്ട് ആണോ എന്ന് ചോദിച്ചപ്പോ നമ്മള് തലയാട്ടി ചിരിച്ചു... അത് കണ്ട് അവള് നമ്മളെ വീണ്ടും ഇറുക്കെ കെട്ടിപ്പിടിക്കാൻ വന്നപ്പോ നമ്മള് അവളെ കയ്യിൽ പിടിച്ച് അകത്തി മാറ്റിയിട്ട് അവളെ മുഖത്തേക്ക് നോക്കി... "വാ..നമ്മുക്ക് എങ്ങോട്ടെങ്കിലും പോവാം...എനിക്ക് നിന്നോട് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട്..." എന്ന് നമ്മള് പറഞ്ഞപ്പോ അവള് പുരികം പൊക്കി നമ്മളെ നോക്കിയിട്ട് തിരിഞ്ഞു ഗൈറ്റിൽ ചാരി നിക്കുന്ന ഷാലുവിനെ നോക്കി...അപ്പൊത്തന്നെ ഷാലു ചിരിച്ചോണ്ട് ഞങ്ങളെ അടുത്തേക്ക് വരുന്നതിനിടയിൽ നമ്മളെ അടിമുടി നോക്കിയപ്പോ ആ നോട്ടത്തിന്റെ അർത്ഥം മനസിലായപ്പോ നമ്മള് അവളെ നോക്കി സൈറ്റ് അടിച്ചു... അതിനവളൊന്ന് തലയാട്ടി കാണിച്ച് ജുബിയുടെ അടുത്തേക്ക് വന്നു നിന്നു... "പൊന്ന് ജുബി...നീ പോവുന്നതൊക്കെ കൊള്ളാം..പക്ഷേ ഒരേയൊരു കണ്ടീഷൻ...നേരം വെളുക്കുന്നതിന് മുന്നേ നിന്നെ ബെഡ്‌റൂമിൽ കണ്ടേക്കണം...മെയിൻ ഡോർ ഞാൻ ചാരുന്നുള്ളു...എനിക്ക് പണിയാക്കാതെ നേരത്തെ വന്നേക്കണം...അപ്പൊ ശെരി...ആദം ജുബി..ബൈ..ഞാൻ പോവാ " എന്ന് പറഞ്ഞ് ഷാലു ബൈ പറഞ്ഞ് ഇല്ലത്തിലേക്ക് തിരികെ പോയപ്പോ നമ്മള് അവള് പോവുന്നതൊന്ന് നോക്കിയിട്ട് ജുബിയെ നോക്കി... അപ്പൊത്തന്നെ ജുബിയും തല തിരിച്ചു നമ്മളെ നോക്കിയപ്പോ നമ്മളവളെ വിടാതെ നോക്കിയിട്ട് അവളെ നെറ്റിയിലൊരു ഉമ്മ കൊടുത്തിട്ട് ഫ്രന്റ് ഡോർ തുറന്ന് ജുബിയെ കയറ്റി നമ്മള് ഡ്രൈവിംഗ് സൈഡിലേക്ക് വന്ന് കയറി മനസിലുള്ള ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിച്ചു... പോവുന്നതിനിടയിൽ ജുബി നമ്മളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും അതിനെല്ലാം മൂളി കൊടുത്തെങ്കിലും നമ്മളെ മനസ്സിൽ അവളോട് പറയാനുള്ള ഒരേയൊരു കാര്യമാണ്...അതറിഞ്ഞാൽ ജുബിയുടെ പ്രതികരണം എന്താണവുമെന്ന് ആലോചിച്ചോണ്ട് കുറെ ദൂരം പിന്നിട്ടതും അവസാനം ബീച്ചിന് മുന്നിൽ എത്തിയപ്പോ നമ്മള് കാർ ഒതുക്കിയിട്ടു.. 🌸💜🌸💜🌸💜🌸💜🌸💜🌸💜🌸💜 വാസുധാമ്മയെ കുറിച്ചും അച്ഛനെ കുറിച്ചും ഇന്നത്തെ ഭക്ഷണത്തെ കുറിച്ചുമൊക്കെ നമ്മള് നിർത്താതെ പറഞ്ഞോണ്ട് പോവുന്നതിനിടയിൽ പെട്ടന്ന് ആദം കാർ ഒതുക്കിയിട്ടതും നമ്മള് ഇതെവിടെയ സ്ഥലമെന്ന് ആലോചിച്ചു മുന്നോട്ട് നോക്കിയപ്പോ കണ്ടത് നീണ്ട് പരന്നു കിടക്കുന്ന കടലാണ്.. ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ കടൽ കണ്ടതിൽ നമ്മളെ വയറ്റിലൂടെ ഒരാളൽ പോയപ്പോഴും ആദം നമ്മളെ കയ്യിന് മുകളിൽ കൈ വെച്ചു..അപ്പൊത്തന്നെ നമ്മള് അവനെ നോക്കിയപ്പോ അവൻ ചിരിച്ചോണ്ട് ഇറങ്ങാൻ പറഞ്ഞ് ഇറങ്ങിയത് കണ്ട് നമ്മളും ഡോർ തുറന്ന് ഇറങ്ങി ഒന്നും മനസ്സിലാവാതെ അവന്റെ അടുത്ത് ചെന്നു... "ആദം...എന്തിനാ നമ്മള് രാത്രി ഈ കടലിലേക്ക് വന്നത്..." എന്ന് നമ്മള് സംശയരൂപേണ ചോദിച്ചപ്പോ ആദം ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്ത് നമ്മളെ കൈ വിട്ട് മണൽ തരിയിലേക്ക് ഇറങ്ങി പോയത് കണ്ട് നമ്മള് ചുറ്റുമൊന്ന് കണ്ണോടിച്ചു... ഇപ്പൊ ഇവിടെ ഒരൊറ്റ മനുഷ്യൻ പോയിട്ട് പൂച്ചക്കുഞ്ഞു പോലുമില്ല...നടപ്പാതയിലുള്ള സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചമുള്ളത് കൊണ്ട് മാത്രം കടലൊക്കെ ശെരിക്ക് കാണാൻ പറ്റുന്നുണ്ട്...കൂടാതെ നല്ല അടിപൊളി കാറ്റും...കാറ്റിനു ചെറു ചൂടുണ്ടങ്കിലും അതൊന്നും നമ്മളെ മേലിൽ അനുഭവപ്പെടുന്നില്ല... എല്ലാം നിരീക്ഷിച്ചു നമ്മള് മുന്നോട്ട് നോക്കിയപ്പോ ആദം തിരിഞ്ഞു നോക്കാതെ മുന്നോട്ട് തന്നെ പോവുന്നുണ്ട്...പൂച്ചക്കണ്ണൻ ഇതെങ്ങോട്ടാ ബെല്ലും ബ്രെക്കുമില്ലാതെ പോവുന്നത്...ഇനി കടലിൽ ചാടി ചാവാൻ പോവാണോ റബ്ബേ... എന്ന് നമ്മള് സ്വയം ചോദിച്ചെങ്കിലും പൂച്ചക്കണ്ണന്റെ കാര്യമായൊണ്ട് എപ്പോഴാ എന്താ നടക്ക എന്ന് നമ്മക്ക് നിശ്ചയമിലാത്തോണ്ട് നമ്മള് മാനം കണ്ട് നിക്കാതെ അവന്റെ അടുത്തേക്ക് ഓടി... "ആദം...ഒന്ന് നിക്ക്...ഞാനും വരുന്നു..." എന്ന് നമ്മള് ഉച്ചത്തിൽ വിളിച്ച് പറഞ്ഞതും ആദം പെട്ടന്ന് നിന്നു...അത് കണ്ട് നമ്മള് ഓട്ടത്തിന് സ്പീഡ് കൂട്ടി ഓടി അവന്റെ മുന്നിൽ ചെന്ന് നിന്ന് ശ്വാസം വലിച്ചതും അവനതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കിട്ട് പെട്ടന്നൊരു കാര്യം വിളിച്ച് കൂവിയതും നമ്മള് ഞെട്ടി തരിച്ചു അവനെ മിഴിച്ചു നോക്കി... "What...? ആദം നീ സീരിയസ് ആണോ...അതോ വെറുതെ എന്നെ പറ്റിക്കാണോ..." തുടരും... ഫ്രണ്ട്സ്.... ഈ പാർട്ട്‌ എങ്ങനെയുണ്ടെന്ന് എനിക്കറിയില്ല..ഞാൻ വേറൊരു കാര്യം പറയാൻ വന്നതാ...എന്റെ നെറ്റ് ഇന്ന് സമാധിയാവും..ഇനി രണ്ട് ദിവസം കഴിയാതെ കയറ്റി തരില്ല എന്നാണ് ഓഡർ...അതോണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടാവും നെക്സ്റ്റ് പോസ്റ്റാൻ ചാൻസ്...അതിനിടയിൽ ആരുടെയെങ്കിലും വൈഫൈ കിട്ടുകയാണെങ്കിൽ നെക്സ്റ്റ് പാർട്ട്‌ രണ്ട് ദിവസത്തിന് മുന്നേ പോസ്റ്റാൻ ശ്രമിക്കാം...
56k കണ്ടവര്‍
7 ദിവസം
*💘 IsHq MuBaRaK 💘* _ഭാഗം.71_ "ശ്രീയേട്ടാ..." "ജുബി...നീ..നീയെന്താ ഇവിടെ..? " എന്ന് എന്തെന്നില്ലാത്ത ഭാവത്തിൽ ശ്രീയേട്ടൻ ചോദിച്ചത് കേട്ട് നമ്മളൊന്നും മിണ്ടാതെ മൂപ്പരെ തന്നെ നോക്കി നിന്നു... ഇപ്പൊ ശ്രീയേട്ടന്റെ മുഖത്ത് പ്രതീക്ഷിക്കാതെ നമ്മളെ കണ്ടതിലുള്ള ഞെട്ടലും അതിലുപരി സന്തോഷവും ഒക്കെ കാണുന്നുണ്ട്..അതും നോക്കി നിന്നാൽ നമ്മളെ മനസ് അലിഞ്ഞു പോവുമെന്ന് തോന്നിയപ്പോ നമ്മള് ശ്രീയേട്ടനിലുള്ള ഇമ ചിമ്മാതെയുള്ള നോട്ടം മാറ്റിയപ്പോഴേക്കും ഏട്ടൻ നമ്മളെ മുന്നിലേക്ക് വന്നു നിന്നു.. "What a surprise...ഇത് എന്റെ ജുബി തന്നെയാണോ..." എന്ന് ശ്രീയേട്ടൻ വിശ്വസിക്കാൻ കഴിയാത്ത മട്ടിൽ വാ പാതിയും പൊത്തി കണ്ണും മിഴിച്ചു നമ്മളെ നോക്കിയപ്പോ നമ്മള് പുരികം ചുളുക്കി പരിഹാസരൂപത്തിൽ ഏട്ടനെ നോക്കി... "നിങ്ങളുടെ ജുബിയോ...എപ്പോ മുതൽ..ഓഹ്..ആയിരുന്നല്ലേ..അതും പണ്ട്...പക്ഷേ ഒരു മാറ്റമുണ്ട്..ഞാൻ കരുതിയത് ഏട്ടന് എന്നോടുള്ള സ്നേഹം ശാലുവിനോടുള്ള പോലെയായിരുന്നെന്നാണ്...അതായത് ഒരു പെങ്ങളോടുള്ള സ്നേഹം...പക്ഷേ അങ്ങനെയല്ലല്ലോ..." "ജുബി...നീ..." നമ്മള് പറഞ്ഞത് നന്നായി കൊണ്ട പോലെ ശ്രീയേട്ടൻ ഓരോ മുടന്തൻ ന്യായങ്ങൾ പറയാൻ വേണ്ടി തുനിഞ്ഞതും നമ്മള് കൈ പൊക്കി തടുത്തു.. "വേണ്ട...ഓരോ ന്യായീകരണങ്ങൾ പറഞ്ഞ് എന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കേണ്ട...ഞാൻ എല്ലാം അറിഞ്ഞിട്ടുതന്നെയാണ് ഈ റൂമിനകത്തേക്ക് കയറിയിരിക്കുന്നത്...ഷാലു എന്നോട് എല്ലാം പറയാറുണ്ട്...ഇപ്പോഴും എന്നെ മനസ്സിൽ വെച്ചോണ്ട് നടക്കാണോ...അതോണ്ടാണോ വസുധാമ്മയും അച്ഛനും നിർബന്ധിച്ചിട്ടൊന്നും ഒരു പെണ്ണ് കെട്ടാൻ തയ്യാറാവാത്തത്...? " എന്ന് നമ്മള് യാതൊരു മുഖവുരയും കൂടാതെ എടുത്തടിച്ചപോലെ ചോദിച്ചപ്പോ ശ്രീയേട്ടൻ ദയനീയമായി നമ്മളെ നോക്കിയിട്ട് മുഖം താഴ്ത്തി...അത് കണ്ട് പുച്ഛത്തോടെ നമ്മളൊന്ന് ചുണ്ട് കോട്ടിയിട്ട് വീണ്ടും സംസാരിക്കാൻ തുടങ്ങി... "ഷാലു പറഞ്ഞ് അറിഞ്ഞിട്ടുണ്ടാവും ശ്രീയേട്ടൻ ഞാനിപ്പോ മറ്റൊരാളുടെ ഭാ..." എന്ന് നമ്മള് പറഞ്ഞ് തുടങ്ങിയതും ശ്രീയേട്ടൻ മുഖം പൊക്കി നമ്മളെ കണ്ണിലേക്ക് ഉറ്റു നോക്കിയതും നമ്മള് പറയാൻ വന്നത് പെട്ടന്ന് നിന്നു...അത് കണ്ട് ശ്രീയേട്ടൻ ചെറിയൊരു പുഞ്ചിരി ചുണ്ടിൽ വിരിയിച്ചു നമ്മളെ മുഖത്തേക്ക് തന്നെ നോക്കി... "പറയണമെന്നില്ല ജുബി...എല്ലാം അറിയാം..നീയിപ്പോ ആദം മുബാറകിന്റെ ഭാര്യയാണ്..മുബാറക് ഫാമിലിയിലെ മരുമോളാണ്..എന്നൊക്കെയും നീയും ഈ ലോകവും പറഞ്ഞാലും ശെരി..ശ്രീക്ക് നീയെന്നും ശ്രീയുടെ പെണ്ണ് തന്നെയാണ്...മറ്റൊരുവന്റെ ഭാര്യയെ സ്നേഹിക്കുന്നത് അന്തസുള്ള കുടുംബത്തിൽ പിറന്നൊരു ആണിന് പറഞ്ഞിട്ടുള്ളതുമല്ല എന്നുമെനിക്കറിയാം...എന്നാലും ആദം നിന്നെ കാണുന്നതിന് മുന്നേയും സ്വന്തമാക്കുന്നതിന് മുന്നേയും നിന്നെ സ്നേഹിച്ചത് ഈ ഞാനാണ്...അപ്പൊ നീ മറ്റൊരുവന്റെ ഭാര്യയായെന്നുള്ളതിനൊക്കെ എന്നെ സംബന്ധിച്ചു തീരെ പ്രസക്തിയുള്ള കാര്യമല്ല... ജുബി...നിന്നെ എനിക്ക് ഇപ്പോഴും ഇഷ്ട്ടമാണ്...നിന്നെ സ്നേഹിക്കുന്ന അത്രയൊന്നും ഞാനെന്റെ അമ്മയെയും ഷാലുനെയും ഒഴിച്ച് ബാക്കിയൊരു പെണ്ണിനേയും സ്നേഹിച്ചിട്ടില്ല...എനിക്കറിയില്ല...നിന്നെ എന്താ മറക്കാൻ കഴിയാത്തതെന്ന്...എന്നെ വശീകരിച്ചെടുക്കാൻ മാത്രം നിനക്കെന്താ ഉള്ളതെന്ന് ആലോചിച്ചിട്ട് ഇതുവരെ എനിക്കൊരു എത്തും പിടിയും കിട്ടിയിട്ടില്ല...ഇനി ഞാനെത്ര ശ്രമിച്ചാലും നീയെനിക്ക് സ്വന്തമാവില്ല എന്നറിയാം...നിന്നോളം ഒരു പെണ്ണിനേയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല...ഇഷ്ട്ടമാണ് ജുബി നിന്നെ...ഇനി നീ പറയും പോലെ അമ്മയ്ക്കും അച്ഛനും ഒരു മരുമോളെയും ഷാലുവിനൊരു നാത്തൂനെയും കൊടുക്കാൻ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടൊന്നുമല്ല...ഞാൻ സ്നേഹിക്കില്ല എന്നുണ്ടെങ്കിൽ പിന്നെയെന്തിനാ വെറുതെയൊരു പെണ്ണിന്റെ ജീവിതം കളയുന്നത്...ആ പെണ്ണിന്റെ കണ്ണീർ എനിക്ക് ശാപവുമാവുമെന്നല്ലാതെ ഒരു ഗുണവും എനിക്ക് ഉണ്ടാവാൻ പോവുന്നില്ല...അതിലും നല്ലത് ഇങ്ങനെ നടക്കുന്നതാ...പേരിനെങ്കിലും ഒരു ബ്രഹ്മചാരിയാണെന്ന് പറയാം..." എന്നൊക്കെയും നിഷ്കളങ്കമായ പുഞ്ചിരിയോടെ ശ്രീയേട്ടൻ പറഞ്ഞത് കേട്ട് തിരിച്ചൊന്നും പറയാൻ കിട്ടാതെ ഉത്തരം മുട്ടി നിന്നപ്പോ നമ്മള് യാതൊരു ഭാവവും കൂടാതെ ഏട്ടനെ അമർത്തി നോക്കിയിട്ട് മറുത്തൊന്നും ചിന്തിക്കാതെ പല്ലിറുമ്പി പിടിച്ച് ഡോർ തുറന്ന് ഷാലുവിന്റെ റൂമിലേക്ക് നടന്നു... 🌸💜🌸💜🌸💜🌸💜🌸💜🌸💜🌸 (ഷാലു ) "ജുബി പോയ സ്ഥിതിക്ക് ഇപ്പൊ അവൾ ശ്രീയേട്ടനെ പറഞ്ഞ് ശെരിയാക്കിയിട്ടുണ്ടാവോ...ഉണ്ടാവണം..ഉണ്ടായല്ലേ പറ്റു...അങ്ങനെയാണെങ്കിൽ ശ്രീയേട്ടൻ വേറെരു പെണ്ണിനെ വിവാഹം ചെയ്യാൻ റെഡിയാവോ...മ്മ്..ആവുമായിരിക്കും...ജുബി പറഞ്ഞ ശ്രീയേട്ടൻ എന്തായാലും കേൾക്കും...അത്രക്ക് ഇഷ്ടമല്ലേ അവളെ..." റൂമിൽ കയറിയത് മുതൽ നമ്മള് കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം ഇങ്ങനെയോരോ ചോദ്യങ്ങൾ ചോദിച്ചും അതിനുത്തരം പറഞ്ഞും മനസിനെ തൃപ്തിപെടുത്തുന്നതിനിടയിൽ പെട്ടന്ന് പുറത്ത് നിന്നാരോ ഡോറിൽ ആഞ്ഞു ചവിട്ടിയതും നമ്മള് ഞെട്ടി തരിച്ചു ഡോറിലേക്ക് നോക്കി... അപ്പോഴുണ്ട് ജുബി ഡോറിനു മുന്നിൽ നിന്ന് നമ്മളെ ദഹിപ്പിച്ചു നോക്കുന്നു...അവളുടെ ആ നോട്ടം കണ്ടതും കാര്യങ്ങൾ ഏകദേശം എവിടെവരെ എത്തിയെന്ന് നമ്മക്ക് ക്ലിക്കായപ്പൊ നമ്മള് മനസ്സിൽ സഭാഷ് എന്ന് പറഞ്ഞ് അവിഞ്ഞ ചിരി ചിരിച്ച് അവളുടെ അടുത്തേക്ക് പോവാൻ വേണ്ടി ഒരു കാലെടുത്ത് വെച്ചപ്പോഴേക്കും ജുബി കലിതുള്ളി ഓടി വന്ന് നമ്മളെ കൊല്ലിക്ക് പിടിച്ച് ഞെക്കി... "ഡി...നിന്റെ ആ മുടിഞ്ഞ ആങ്ങളക്ക് പ്രാന്താടി...അതും എന്നോടുള്ള പ്രണയം മൂത്തിട്ടുള്ള പ്രാന്ത്...ഇത് ഞാൻ നിർത്തിയാലൊന്നും നിക്കുന്ന കേസല്ല...വല്ല പ്രാന്താശുപത്രിയിലും കൊണ്ട് കാണിക്കാൻ നോക്ക്...നീയുണ്ടല്ലോ...നീ..നീ ഒറ്റൊരുത്തി പറഞ്ഞിട്ട് മാത്രമാണ് ഞാൻ ശ്രീയേട്ടനോട് സംസാരിക്കാൻ പോയത്...അല്ലങ്കിൽ ഞാൻ അങ്ങേരുടെ മുഖത്ത് പോലും നോക്കാൻ നിക്കില്ലായിരുന്നു... നിന്റെ ആ പൊന്നാങ്ങള എന്നോടെന്താ പറഞ്ഞതെന്നറിയോ...ഹേ...ഞാൻ മറ്റൊരുത്തന്റെ ഭാര്യാ ആണെങ്കിലും ശെരി അതൊന്നും നിന്റെ ആങ്ങളയെ സംബന്ധിക്കുന്ന പ്രശ്നമേ അല്ല..അതുകൊണ്ട് നീ തന്നെയാണ് എന്റെ പെണ്ണെന്ന്...എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് ഷാലു...നിന്റെ ആങ്ങളയെ ഞാനുണ്ടല്ലോ..." എന്ന് കലി തുള്ളി പറഞ്ഞ് ജുബി നമ്മള് കൊല്ലിക്ക് പിടിച്ചൊരു അമർത്ത് അമർത്തിയതും നമ്മള് ശ്വാസം കിട്ടാതെ അവളെ കയ്യെടുത്ത് മാറ്റി...എന്നിട്ട് നീട്ടിയൊരു രണ്ട് മൂന്നാല് ചുമ ചുമച്ചു കണ്ണീന്നു വെള്ളം വരുന്നത് കണ്ട് നമ്മളെ കൊല്ലാൻ നോക്കിയ ആ കുരുപ്പിനെ കണ്ണുരുട്ടി നോക്കിയപ്പോ ബലാല് അതുക്കും മേലെ നമ്മളെ കണ്ണുരുട്ടി പേടിപ്പിക്കുണ്ട്... ഇപ്പൊ ജുബിയുടെ മാനസികാവസ്ഥ എന്താവുമെന്ന് നമ്മക്ക് ഊഹിക്കാവുന്നതൊള്ളൂ...അതോണ്ട് തന്നെ നമ്മള് കഴുത്തുഴിഞ്ഞു ചുമച്ചിട്ട് കണ്ണ് തുടച്ചു അവളെ നോക്കി പുഞ്ചിരിച്ചു.. "സാരല്ല ജുബി...വിട്ടേക്ക്...നീയിനി ശ്രീയേട്ടനെ മൈൻഡ് ചെയ്യണ്ട...എനിക്കറിയാം നിന്റെ മനസ്സിൽ ശ്രീയേട്ടനോട് ചെറിയ വെറുപ്പുണ്ടെന്ന്.. അതെല്ലാം മറച്ചു വെച്ച് നീ ഞാൻ നിർബന്ധിച്ചിട്ടാണേലും ഏട്ടനോട് സംസാരിച്ചല്ലോ...നീ പറഞ്ഞാല്ലെങ്കിലും ഏട്ടൻ തീരുമാനം മാറ്റുമെന്ന് കരുതി...അതെന്തായാലും ഉണ്ടായില്ല...ഇനി നീയാ ഭാഗം നോക്കണ്ട...ഓക്കേ..." എന്ന് പറഞ്ഞ് നമ്മള് പുഞ്ചിരി വിടാതെ ജുബിയുടെ ഷോൾഡറിൽ തട്ടിയപ്പോ അവളെ കലിപ്പ് ഭാവമൊക്കെ പാടെ പോയി അവളൊന്ന് പുഞ്ചിരിച്ചു തലയാട്ടി...അത് കണ്ട് നമ്മളും തലയാട്ടി ചിരിച്ച് കൊടുത്തിട്ട് ഷെൽഫിൽ നിന്നും ഡ്രെസ്സെടുത്ത് അവൾക്ക് കൊടുത്തു... അപ്പൊത്തന്നെ അവള് ചുണ്ട് ചുളുക്കി നമ്മളെ കഴുത്തുഴിഞ്ഞു തന്നിട്ട് ചിരിച്ചോണ്ട് ഫ്രഷാവാൻ പോയപ്പോ നമ്മള് ഇമ ചിമ്മാതെ അവളെ തന്നെ നോക്കി നിന്നു... ശ്രീയേട്ടന് ഞാനും ജുബിയുമെന്ന് വെച്ചാൽ ജീവനായിരുന്നു...ജുബി ആദ്യമായി ഡാൻസ് പഠിക്കാൻ വന്നത് ഡിഗ്രി പഠിക്കുമ്പോഴാണ്...അപ്പൊ ശ്രീയേട്ടൻ തേഡ് ഇയറും...അതും ഞാനും ജുബിയും പഠിക്കുന്ന അതേ കോളേജിൽ..ജുബിയും ഞാനും ആദ്യമായി കണ്ട് മുട്ടിയതും ഫ്രണ്ട്സ് ആയതുമൊക്കെ പ്ലസ് റ്റൂവിൽ നിന്നാണെങ്കിലും ശ്രീയേട്ടൻ അവളെ കാണുന്നത് തന്നെ ഇല്ലത്തിലേക്ക് വന്നപ്പോഴായിരുന്നു... ആദ്യനോക്കിൽ തന്നെ ശ്രീയേട്ടന് അവളെ ഇഷ്ടമയെന്നൊക്കെ പറഞ്ഞപ്പോ ഞാനത് തമാശയായിയാണ് കണ്ടത്...അതിന് മുൻപ് ഏട്ടനൊരു തേപ്പ് കിട്ടിയതാണ്...അപ്പൊ അതിന്റെ ദേഷ്യവും വാശിയുമൊക്കെയും ഒരു കോഴിയെ പോലെ ജുബിയെ നോക്കി തീർക്കുകകയാകുമെന്നൊക്കെ ആദ്യം വിചാരിച്ചിരുന്നെങ്കിലും ശ്രീയേട്ടന് ഞാനെന്ന പോലെ ജുബി ഏട്ടനുമായി കട്ടക്ക് അടുത്തു... രണ്ട് പേരും ഒരു ഏട്ടൻ അനിയത്തി ബന്ധം പോലെ ഇടപഴകി സംസാരിക്കുകയും കിട്ടുന്ന അവസരത്തിൽ എനിക്കിട്ട് തങ്ങുകയും അങ്ങനെ അങ്ങനെ ഞാനും ഏട്ടനും എങ്ങനെയാണോ അങ്ങനെ തന്നെയായിരുന്നു ജുബിയുടെയും ഏട്ടന്റെയും പെരുമാറ്റം...അവര് തമ്മിലുള്ള സ്നേഹം കാണുമ്പോ സത്യം പറഞ്ഞ പലപ്പോഴും എനിക്ക് നന്നായി കണ്ണ് കടിച്ചിട്ടുണ്ട്...ഒരുപാട് വട്ടം കുശുമ്പ് മൂത്ത് ഞാൻ കരഞ്ഞിട്ടുണ്ട്...അപ്പോഴെക്കെ ഏട്ടനും ജുബിയും ഒപ്പം ചേർന്ന് എന്നെ കളിയാക്കി ചിരിക്കും... അങ്ങനെയൊരു ബന്ധമായിരുന്നു അവര് തമ്മിൽ...വല്ലാത്തൊരു ആത്മബന്ധം അങ്ങനെ വേണം അവരുടെ ബന്ധത്തെ പറയാൻ...പക്ഷേ അത് ശ്രീയേട്ടന്റെ പ്രണയമായിരുന്നെന്ന് ജുബിക്ക് അവളുടെ വീട്ടിൽ കല്യാണമാലോചിക്കാൻ തുടങ്ങിയപ്പോഴാണ് ഏട്ടൻ എന്നോട് പറഞ്ഞത്...അപ്പോഴേക്കും ജുബി ആകെ തകർന്നിരുന്നു...അവളുടേതായ ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ ആകെ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു ജുബിക്ക്...എന്നാലും അവളതെല്ലാം ഉള്ളിലൊതുക്കി പുറമെ ചിരിച്ച് കാണിച്ച് നടക്കുന്നതിനിടയിൽ ശ്രീയേട്ടൻ അവളെ ഇഷ്ടമാണെന്ന് അവളോട് പറഞ്ഞപ്പോ സത്യം പറഞ്ഞ പാവം ഒരുപാട് തകർന്നു...അപ്പോഴും അവളതൊക്കെ പുഞ്ചിരിച്ചു തള്ളിയെങ്കിലും എന്റെ മുന്നിൽ ഒരുപാട് വട്ടം കരഞ്ഞിട്ടുണ്ട്... ജുബിയോട് ശ്രീയേട്ടന് ഒരു അനിയത്തിയോടുള്ള സ്നേഹമല്ല ഉള്ളതെന്ന് അറിഞ്ഞത് മുതലേ അവള് പിന്നെ ശ്രീയേട്ടനോട് വല്ലാതെ മിണ്ടാറുമില്ല അടുക്കാറുമില്ല...അതൊക്കെ കണ്ട് ആദ്യമാദ്യം അമ്മയും അച്ഛനും അവളോട് കാര്യം തിരക്കിയപ്പോ അവളൊന്നും മിണ്ടാതെ നമ്മളെ നോക്കും...നമ്മളാണെങ്കിൽ അവർക്കിടയിൽ പെട്ട് ഓരോരോ നുണ പറഞ്ഞൊപ്പിക്കും...അങ്ങനെയായിരുന്നു ജുബി..എല്ലാം ഉള്ളിലൊതുക്കി പുറമെ ചിരിച്ചു നടക്കാൻ ജുബി പഠിച്ചതാ...അവളുടെ സങ്കടമൊന്നും അവള് ആരെയും അറിയിച്ചില്ലങ്കിലും അവൾക്ക് വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും സങ്കടമുണ്ടെങ്കിൽ അവർക്കെങ്ങനെ സന്തോഷമുണ്ടാക്കാൻ പറ്റും അതിന് വേണ്ടി അവസാനം വരെ പ്രയത്നിക്കുന്നവളാണ് അവൾ...എപ്പോഴും അവൾ അവൾക്ക് വേണ്ടി ജീവിച്ചിട്ടില്ല..മറ്റുള്ളവരുടെ സന്തോഷം അതാണ് അവൾക്ക് വലുത്..അതുകൊണ്ട് ഒരുപാട് നഷ്ടങ്ങളെ അവൾക്കുണ്ടായിട്ടുള്ളു... പഴയതെല്ലാം ആലോചിച്ചു കൂട്ടുന്നതിനിടയിൽ ബാത്റൂമിന്റെ ലോക്ക് തുറക്കുന്ന ശബ്ദം കേട്ട് നമ്മള് നിറഞ്ഞു വന്ന കണ്ണിനെ പെട്ടന്ന് തുടച്ചു മാറ്റി ഷെൽഫിൽ നിന്നും ഡ്രെസ്സെടുത്ത് തിരിഞ്ഞപ്പോ ജുബി ടവ്വൽ വെച്ച് മുടി തുവർത്തി കൊണ്ട് ചിരിച്ചോണ്ട് നമ്മളെ മറി കടന്ന് കണ്ണാടിക്ക് മുന്നിലേക്ക് പോയി... അത് കണ്ട് നമ്മളൊരു നെടുവീർപ്പിട്ട് ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് ടവ്വലും എടുത്ത് ബാത്റൂമിലേക്ക് നടന്നു... 🌸💜🌸💜🌸💜🌸💜🌸💜🌸💜🌸💜 കുളിയൊക്കെ കഴിഞ്ഞ് നമ്മള് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് ടവ്വൽ വെച്ച് മുടി തുവർത്തുന്നതിനിടയിൽ നമ്മളെ പൂച്ചക്കണ്ണനെയും നമ്മള് കണ്ണാടിക്ക് മുന്നിൽ നിക്കുമ്പോഴുള്ള അവന്റെ കോപ്രായങ്ങളെയുമൊക്കെ മിസ്സ്‌ ചെയ്യാൻ തുടങ്ങിയപ്പോ നമ്മള് പെട്ടന്ന് മുടി തുവർത്തി ടവ്വലൊക്കെ കസേരക്ക് മുകളിലൂടെ വിരുത്തിയിട്ട് ബാഗിൽ നിന്നും ഫോൺ എടുത്ത് പൂച്ചക്കണ്ണന് കാൾ ചെയ്ത് ബെഡിലേക്ക് കയറി ഇരുന്നു... കുറെ നേരം റിങ് ചെയ്തു എന്നല്ലാതെ പൂച്ചക്കണ്ണൻ ഫോൺ എടുക്കുന്നത് കാണാഞ്ഞിട്ട് നമ്മള് നേരിയ വിഷമത്തിൽ കാൾ കട്ട്‌ ചെയ്ത് സങ്കടം കൊണ്ട് ഫോണൊക്കെ ബെഡിലിട്ട് ഇറങ്ങി ജനാലയുടെ അടുത്തേക്ക് ചെന്ന് അടഞ്ഞു കിടക്കുന്ന ജനാലകൾ തുറന്നു... ജനാലകളൊക്കെയും നമ്മക്ക് മുന്നിൽ പൂർണമായും തുറന്നു വന്നതും നമ്മളെ കണ്ണ് ആദ്യം തന്നെ പോയത് പാതിയും പൊട്ടി പൊളിഞ്ഞു കിടക്കുന്ന മേൽകോവിലകത്തിന്റെ വരാന്തയിലേക്കാണ്...എന്തോ ചിതലുകളും ചിലന്തി വലകളുമൊക്കെയായി മാറാല കൂട്ടം പിടിച്ച് നിക്കുന്ന കീഴ്‌കോവിലകം ഇല്ലത്തിന്റെ ബാക്കിയായ മേൽകോവിലകം ഇല്ലം കണ്ടപ്പോ നമ്മളെ നെഞ്ചോന്നിടറി... കീഴ്‌കോവിലകത്തിലെ പോലെ തന്നെ എനിക്ക് വേണ്ടപ്പെട്ടവർ ജീവിച്ചിരുന്ന ഇടം... അതായിരുന്നു മേൽകോവിലകം...എല്ലാം കെട്ടടഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞെന്ന് നമ്മക്ക് വിശ്വസിക്കാൻ കഴിയുന്നില്ല...ഞാൻ സ്വപ്നം കാണാൻ പഠിച്ചതും എന്റെ അതേ സ്വപ്‌നങ്ങൾ തകർന്നതും ഈ കോവിലകങ്ങളിൽ വെച്ച് തന്നെയാണ്...ചിലപ്പോ പടച്ചോൻ എനിക്ക് ഇങ്ങനെയാകും കണക്കാക്കിയിട്ടുണ്ടാവുക... ചിലതൊക്കെ ഓർത്തെടുത്ത് നമ്മള് ജനൽ കമ്പികളിൽ പിടി മുറുക്കി നിൽക്കുന്ന നേരത്ത് പെട്ടന്നാരോ നമ്മളെ തോളിൽ കൈ വെച്ചതും നമ്മളൊന്ന് ഞെട്ടിയിട്ട് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ ഷാലുവാണ്... മൂപ്പത്തി കുളിച്ച് സുന്ദരിയായി ഈറനണിഞ്ഞ മുടിയൊക്കെയും മുന്നിലേക്കിട്ട് സംശയത്തോടെ നമ്മളെ നോക്കി പുരികം പൊക്കിയപ്പോ നമ്മളൊന്ന് പുഞ്ചിരിച്ചു കാണിച്ച് അവളെ കയ്യെടുത്ത് ജനൽ കമ്പിയിൽ വെച്ചിട്ട് ജനൽ വഴി നമ്മള് മേൽകോവിലകത്തേക്ക് നോക്കി നിന്നു... "ഷാലു...എന്റെ ടീച്ചറമ്മ ഇപ്പൊ എവിടെയാ..." എന്ന് നമ്മള് കോവിലകം നോക്കി ചോദിച്ചപ്പോഴേക്കും ടീച്ചറമ്മയുടെ മുഖം മനസിലേക്ക് വന്നു..അപ്പൊത്തന്നെ നമ്മളെ കണ്ണും നിറഞ്ഞു...അതൊന്നും കണക്കിലെടുക്കാതെ ചുണ്ടിലെ പുഞ്ചിരി വിടാതെ തന്നെ ഷാലുവിനെ നോക്കിയപ്പോ അവള് നമ്മളെ ദയനീയമായി നോക്കാണ്... അത് കണ്ട് നമ്മള് ചിരിച്ചോണ്ട് " എവിടെ " എന്ന് ചോദിച്ചപ്പോ അവള് ജനൽ കമ്പികളിൽ വെച്ച നമ്മളെ രണ്ട് കയ്യും ബലം പിടിച്ചെടുത്ത് മാറ്റി ജനലടച്ചു നമ്മളെയും കൂട്ടി ബെഡിൽ ചെന്നിരുന്ന് അവള് നമ്മളെ കയ്യിൽ പിടിച്ചു... "നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു ജുബി...എനിക്കറിയില്ല ടീച്ചറമ്മ എവിടെയാണെന്ന്...നീ ഓരോ വട്ടം ചോദിക്കുമ്പോഴും ഞാനെപ്പോഴും ഈ മറുപടി തന്നെയല്ലേ പറയാറ്...എനിക്കറിയില്ല...നിന്റെ ടീച്ചറമ്മ എവിടെയാണെന്നോ എന്ത് ചെയ്യാണെന്നോ ഒന്നും...എല്ലാം നിനക്കറിയുന്നതല്ലേ...അന്നാ പ്രശ്നങ്ങളൊക്കെ ഉണ്ടായി കഴിഞ്ഞതോടെ ടീച്ചറമ്മയെ ഞങ്ങളാരും കണ്ടിട്ടില്ല..ഇനിയും ഇത് തന്നെ എനിക്ക് നിന്നോട് പറയാൻ വയ്യ...ഇനി നീ ഈ ചോദ്യമൊന്ന് ചോദിക്കാതിരിക്ക് ജുബി...ഞാൻ നിന്റെ കാല് പിടിക്കാം...പ്ലീസ്..." എന്നും പറഞ്ഞ് ഷാലു നമ്മളെ മുന്നിൽ കൈ കൂപ്പിയപ്പോ നമ്മളൊന്ന് ചിരിച്ചിട്ട് അവളെ കൈ താഴ്ത്തി വെച്ച് അവളെ ഇറുക്കെ കെട്ടിപിടിച്ചു... "ഇല്ല എന്റെ ഷാലുമ്മ...ഞാൻ നിന്റെ ദേഷ്യം കാണാൻ വേണ്ടി ചുമ്മാ ചോദിച്ചതല്ലേ...എനിക്കറിയാം ടീച്ചറമ്മ ഇനി ഇങ്ങോട്ടൊന്നും വരാൻ പോവുന്നില്ലെന്ന്..പൊള്ളയായ ലോകത്തൊന്നുമല്ലല്ലോ ഞാൻ ജീവിക്കുന്നത്...ഇനി ആരൊക്കെ ഉണ്ടാവും എന്തൊക്കെ ഉണ്ടാവുമെന്നൊക്കെ ഈ ചുരുങ്ങിയ ജീവിതത്തിൽ നിന്നും തന്നെ ഞാൻ മനസിലാക്കിയതാ...അതൊക്കെ മനസിലാക്കി തന്നതിൽ മേൽകോവിലകത്തിന് വലിയൊരു പങ്ക് തന്നെയുണ്ട്..ഞാൻ കാരണം നിനക്ക് വിഷമമായെങ്കിൽ ആം റിയലി സോറി മുത്തേ..നിന്റെ ജുബിയല്ലേ ഞാൻ...അങ്ങ് പൊറുത്തേക്ക്..." എന്ന് നമ്മള് പറഞ്ഞതും ഷാലു നമ്മളെ പുറത്ത് ആഞ്ഞു കുത്തി...ഓർക്കാപ്പുറത്ത് കിട്ടിയ കുത്തായോണ്ട് നമ്മള് ആഹ് എന്നലറി അവളെ വിട്ട് മാറി കണ്ണുരുട്ടി നോക്കിയപ്പോ കഴുത പല്ലിളിച്ചു ഇളിക്കാണ്... അത് കണ്ടതും നമ്മക്കവളെ ചിറിയടക്കി ഒന്ന് കൊടുക്കാൻ തോന്നിയെങ്കിലും ഷാലുവിന് നമ്മളെക്കാളും ആരോഗ്യമുണ്ടെന്ന ഒറ്റ കാരണം കൊണ്ട് നമ്മള് അവളെ നന്നാക്കി നോക്കി പേടിപ്പിച്ചു പുറം ഒഴിഞ്ഞപ്പോ ഷാലു ഇളിച്ചോണ്ട് സോറി മുത്തേ എന്നും പറഞ്ഞ് നമ്മളെ പുറം ഉഴിഞ്ഞു തന്നു... അങ്ങനെ കുറെ സമയം വേദനയഭിനയിച്ചു അവളെ കൊണ്ട് നമ്മള് പുറം ഉഴിയിപ്പിച്ചു മുതലാക്കി കൊണ്ടിരിക്കെ നമ്മളെ ബാക്കി രണ്ടെണ്ണങ്ങൾ റൂമിലേക്ക് ഇടിച്ചു കയറി വന്ന് വിശക്കുന്നു എന്ന് പറഞ്ഞ് പാട്ട് പാടിയപ്പോ നമ്മളും അത് ഏറ്റു പാടി ശാലുന്റെ ചെവിക്കല്ലിളക്കിയപ്പോ ഷാലു ഷട്ടപ്പ് എന്നലറി വിളിച്ച് ഞങ്ങളെയും കൊണ്ട് താഴേക്ക് നടന്നു... താഴെയെത്തി ഷാലു അവിടെന്ന് നേരെ ഞങ്ങളെയും വലിച്ച് ഭക്ഷണപ്പുരയിലേക്ക് കയറിയതും നല്ല അസ്സൽ സാമ്പാറിന്റെയും കൂട്ടുകറികളുടെയും മണം നമ്മളെ മൂക്കിലേക്ക് അടിച്ച് കയറിയപ്പോ നമ്മള് ഇരു കണ്ണുകളും അടച്ച് മണമൊക്കെയും മൂക്കിലേക്ക് വലിച്ച് കയറ്റിയപ്പോ തന്നെ നമ്മളെ നാവിൽ വെള്ളമൂറാൻ തുടങ്ങി... വെള്ളമൂറിയ സ്ഥിതിക്ക് ഇനി നമ്മളെ നമ്മക്ക് തന്നെ പിടിച്ചാൽ കിട്ടില്ല എന്നുറപ്പായതും നമ്മള് ശാലുനെയൊക്കെ പിന്നിലേക്ക് തള്ളി മുന്നും പിന്നും നോക്കാതെ ഭക്ഷണപ്പുരയിലേക്ക് ഓടിയതും നമ്മക്ക് കുറുകെ വന്നോണ്ടിരിക്കുന്ന ആരുടെയോ മേലിൽ നമ്മള് കൂട്ടിയിടിച്ചു നിലത്തേക്ക് വീഴാൻ പോയപ്പോഴേക്കും മറ്റാരോ നമ്മളെ താങ്ങി പിടിച്ചിരുന്നു... ആ പിടിത്തത്തിൽ നിന്ന് തന്നെ അത് ശ്രീയേട്ടൻ ആണെന്ന് മനസ്സിലായതും നമ്മള് ഇറുക്കിയടച്ച കണ്ണുകൾ തുറന്ന് മോളിലോട്ട് നോക്കിയപ്പോ ശ്രീയേട്ടൻ നമ്മളെ ഇമ ചിമ്മാതെ നോക്കുന്നുണ്ട്...അത് കണ്ട് നമ്മക്ക് എന്തോ പോലെ തോന്നിയതും നമ്മളപ്പോ തന്നെ മര്യാദക്ക് നിന്ന് തലയും താഴ്ത്തി മുന്നോട്ട് പോവാൻ നിന്നതും നമ്മളെ മുന്നിൽ രണ്ട് കയ്യും കൂട്ടി കെട്ടി നിക്കുന്ന അച്ഛനെ കണ്ട് നമ്മള് വാ പൊളിച്ചു പോയി... "എന്താ ജുബി...ഒരാളെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചിട്ട് ഞാനൊന്നും കണ്ടില്ലേ രാമനാരായണ എന്ന മട്ടിൽ തലയും താഴ്ത്തി പോവുകയാണോ ചെയ്യുന്നത്..." എന്ന് അച്ഛൻ ഗൗരവത്തെ കൂട്ട് പിടിച്ച് നമ്മളോട് ചോദിച്ചപ്പോ നമ്മള് തുറന്ന് വെച്ച വായ പതുക്കെ അടച്ച് തലയും താഴ്ത്തി അല്ല എന്ന രീതിയിൽ തലയാട്ടി ചിരിച്ച് മൂപ്പരെ നെഞ്ചിലേക്ക് വീണ് ഇറുക്കെ കെട്ടിപിടിച്ചു.... "എന്റെ അച്ഛാ...നിങ്ങൾക്കീ ഗൗരവമൊന്നും ചേരില്ലാട്ടോ...അതുപോലെ ജുബി എന്നുള്ള വിളിയും..എന്റെ അച്ഛൻ എന്നെ ഇഷാ എന്ന് വിളിച്ച മതി...അത് കേൾക്കാന സുഖം..." എന്ന് പറഞ്ഞ് നമ്മള് അച്ഛനെ ഇറുക്കിയപ്പോ അച്ഛൻ പൊട്ടിച്ചിരിച്ചു നമ്മളെ തിരിച്ചു വലയം ചെയ്തു... "ഹ..ഹ..ഹ..ഹാ...നീ കൊള്ളാലോ പെണ്ണെ..ആ പഴയ ഇഷ തന്നെ...സ്വഭാവത്തിനൊന്നും ഒരു മാറ്റവും ഇല്ലല്ലോ...വന്നേ നിന്നോട് എനിക്ക് ഒരുപാട് ചോദിക്കാനൊക്കെ ഉണ്ട്...അതിന് മുന്നേ നമ്മുക്ക് ഊണ് കഴിക്കാം..." എന്ന് അച്ഛൻ പറഞ്ഞപ്പോ നമ്മള് മുഖം പൊന്തിച്ചു മൂപ്പരെ നോക്കി തലയാട്ടിയപ്പോ അച്ഛനും അത് പോലെ തന്നെ നമ്മളെ ആക്കി കൊണ്ട് തലയാട്ടി പൊട്ടിച്ചിരിച്ചു നമ്മളെയും ചേർത്ത് പിടിച്ച് ഭക്ഷണപ്പുരയിലേക്ക് നടന്നു...നമ്മക്ക് പിന്നാലെ തന്നെ നമ്മളെ ത്രിമൂർത്തികളും ശ്രീയേട്ടനും വന്നോണ്ടിരുന്നു... അങ്ങനെ നടത്തിനൊടുവിൽ ഭക്ഷണപ്പുരയിൽ എത്തിയപ്പോ നമ്മളെ കണ്ണ് ആദ്യം ചെന്ന് പതിച്ചത് നീണ്ട വലിയ മേശയിൽ നിറഞ്ഞു നിൽക്കുന്ന വിഭവസമൃദ്ധമായ സദ്യയിലേക്കാണ്...അത് കണ്ടതോട് കൂടെ നമ്മളെ വായക്കുള്ളിലെ മുല്ലപെരിയാർ വീണ്ടും പൊട്ടി വന്നതും നമ്മള് കീഴ്ചുണ്ട് കടിച്ച് പിടിച്ച് ഭക്ഷണമൊക്കെയും ഒന്ന് കണ്ണോടിച്ചു... അപ്പൊത്തന്നെ വസുധാമ്മയിൽ നമ്മളെ കണ്ണ് പതിഞ്ഞതും അമ്മ നമ്മളെ നോക്കി തലയാട്ടി ചിരിക്കുന്നത് കണ്ട് നമ്മളൊരു അവിഞ്ഞ ചിരി ചിരിച്ചപ്പോ വസുധാമ്മ നമ്മളെ അടുത്തേക്ക് വന്ന് അച്ഛന്റെ കയ്യിൽ നിന്നും നമ്മളെ പൊക്കി കൊണ്ട് പോയി ചെയറിൽ ഇരുത്തി... അതുപോലെതന്നെ നമ്മളെ ബാക്കി മൂന്നെണ്ണത്തെയും നമ്മളെ അടുത്ത് കൊണ്ടിരുത്തിയപ്പോ അച്ഛൻ ചിരിച്ചോണ്ട് അച്ഛന്റെ ചെയറിൽ ചെന്നിരുന്നത് കണ്ട് അടുത്തതായി നമ്മളെ കണ്ണ് പോയത് ശ്രീയേട്ടന്റെ മുഖത്തേക്കാണ്... ശ്രീയേട്ടനാണെങ്കിൽ നമ്മളെ തന്നെ വിടാതെ നോക്കി ഭക്ഷണം കഴിക്കാൻ വേണ്ടി വരുന്നത് കണ്ട് മിക്കവാറും നമ്മളെ ഒപോസിറ്റ് സീറ്റിൽ തന്നെ വന്നിരിക്കുമെന്ന് നമ്മള് മനസ്സിൽ പറഞ്ഞപ്പോഴേക്കും ശ്രീയേട്ടൻ നമ്മളെ ഒപോസിറ്റിൽ വന്നിരുന്നു... അത് കണ്ട് നമ്മള് പല്ലിറുമ്പി നമ്മളെ അടുത്തിരിക്കുന്ന ശാലുനെ നോക്കിയപ്പോ അവളൊരു അവിഞ്ഞ ഇളി ഇളിച്ചു കണ്ണടച്ച് കാണിച്ച് ഉപ്പേരിയെടുത്ത് നമ്മളെ ഇലയിലേക്ക് ഇട്ടു തന്നു...അതിന്റെ പിന്നാലെ തന്നെ വസുധാമ്മ ചോറും കറികളും ഒക്കെയിട്ട് തരാൻ തുടങ്ങിയപ്പോ നമ്മള് ചിരിച്ചോണ്ട് കുറച്ച് മതി കുറച്ച് മതി എന്ന് പറഞ്ഞോണ്ടിരുന്നു... അങ്ങനെ അവസാനം എല്ലാം നമ്മളെ ഇലയിൽ ആയെന്ന് കണ്ടതും നമ്മള് ആരെയും നോക്കാതെ ഓരോന്നായി കഴിച്ചും അതിന്റെ ഫീഡ്ബാക്ക് അപ്പൊത്തന്നെ വസുധാമ്മയെ അറിയിച്ചും എല്ലാവരോടും വർത്താനം പറഞ്ഞുമൊക്കെ വമ്പൻ അറ്റാക്കിങ് കഴിഞ്ഞപ്പോ ഒരു ഏമ്പക്കവും വിട്ടോണ്ട് നമ്മള് എണീറ്റ് കൈ കഴുകിയപ്പോഴേക്കും നമ്മളെ ത്രിമൂർത്തികളും എണീറ്റ് വന്നു... അളവിൽ കൂടുതൽ ഭക്ഷണം അകാത്താക്കിയത് കൊണ്ട് നമ്മക്ക് ക്ഷീണം പിടിച്ച് ഉറക്കം വരാൻ തുടങ്ങിയെങ്കിലും ത്രിമൂർത്തികൾ നമ്മളെ ഉറങ്ങാൻ വിടാതെ പിടിച്ച് വെച്ച് ഹാളിലേക്ക് ചെന്ന് ഊഞ്ഞാലിൽ ഇരുന്ന് ആടി കളിച്ചു സമയം കഴിച്ചപ്പോഴേക്കും ബാക്കിയുള്ളവരെല്ലാം ഭക്ഷണം കഴിച്ചു ഹാളിലേക്ക് വന്നു... അവരെ കണ്ടതും ഷാലു ഞങ്ങളെയെല്ലാം തട്ടി വിളിച്ച് എണീപ്പിച്ചപ്പോ ഒരു ബഹുമാനസൂചകമായി നമ്മളും എണീറ്റ് നിന്ന് എല്ലാവരെ നോക്കിയും ഒരു പഞ്ചാര ചിരി ചിരിച്ചപ്പോ അച്ഛൻ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞിട്ട് മുന്നിലെ ചാരു കസേരയിൽ വന്നിരുന്നപ്പോ ഞങ്ങള് ഊഞ്ഞാലാട്ടം നിർത്തി അച്ഛനെ നോക്കി... "അച്ഛാ...ശെരിക്കും അച്ഛൻ എന്തിന് വേണ്ടിയാ എല്ലാവരെയും കൂട്ടി എന്നോട് വരാൻ പറഞ്ഞത്..." എന്ന് ഷാലു അച്ഛനോടായി ചോദിച്ചത് കേട്ട് നമ്മള് ഇതൊക്കെ എപ്പോ എന്ന മട്ടിൽ അവളെ നോക്കിയപ്പോ അവള് നമ്മളെ നോക്കി അവിഞ്ഞ ചിരി ചിരിച്ചപ്പോ നമ്മള് തലയാട്ടി കൊടുത്തു...അപ്പോഴേക്കും അച്ഛൻ സംസാരിച്ചു തുടങ്ങിയ കാര്യം കേട്ട് ഷാലു നമ്മളെ മടിയിൽ കൈ വെച്ച് മുറുക്കി... തുടരും.. ഇന്ന് വീട്ടിൽ ഒരു സൽക്കാരം വെച്ചു...അതിനിടയിൽ വെച്ച് നുള്ളി പെറുക്കി എഴുതിയത് കൊണ്ട് ഒരുപാട് തെറ്റുണ്ടാവും..ലെങ്തും കുറവാണ്...ആദമിനെ ഈ പാർട്ടിൽ ഉൾക്കൊള്ളിക്കണം എന്നൊക്കെ വിചാരിച്ചതാ നടന്നില്ല...ബോർ ആയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം...നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി 9:00
#

📙 നോവൽ

📙 നോവൽ - Ishq Mubakako am Manzi - ShareChat
49.5k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം