@ayshasana69
@ayshasana69

♡♥ĎŔËÀM MÂÑŽÎ ♥♡

💘IsHq MuBaRaK💘

*💘IsHq MuBaRaK💘* _ഭാഗം.28_ കുറെ സമയം കഴിഞ്ഞിട്ടും അവര് ആ കൂട്ടം കൂടി നിന്ന് എന്തൊക്കെയോ പരസ്പരം പ്ലാൻ ചെയ്യുന്നു എന്നല്ലാതെ ഡാൻസ് ഒന്നും തുടങ്ങുന്നത് കാണാഞ്ഞിട്ട് നമ്മക്ക് ഇന്നലത്തെ ക്ഷീണം കൊണ്ട് ഉറക്കം വരാൻ തുടങ്ങിയതും ഇവിടെ കിടന്ന് ഉറങ്ങുന്നത് ശെരിയല്ല എന്നറിയാവുന്നത് കൊണ്ട് ക്ഷീണം മാറ്റാൻ വേണ്ടി ജ്യൂസ്‌ കുടിക്കാം എന്ന് വെച്ച് സോഫയിൽ നിന്നും എണീറ്റ് നമ്മള് ജ്യൂസ്‌ ബോയ്യുടെ അടുത്തേക്ക് ചെന്നു... നമ്മളെ കണ്ട പാടെ ജ്യൂസ്‌ ബോയ് എല്ലാവരെയും നോക്കി ചിരിക്കുന്ന പോലെ നമ്മളെ നോക്കി ചിരിച്ചിട്ട് ഗ്രേപ്പ് ജ്യൂസ്‌ നീട്ടിയപ്പോ നമ്മളൊന്ന് പുഞ്ചിരിച്ചു ജ്യൂസ്‌ വാങ്ങിയിട്ട് താങ്ക്സ് പറഞ്ഞ് ജ്യൂസും കൊണ്ട് തിരിഞ്ഞതും ഒട്ടും പ്രതീക്ഷിക്കാതെ നമ്മളെ പുറകിലൂടെ നടന്നു വന്ന ആളുടെ മേലിലേക്ക് നമ്മളെ കൈ തട്ടി ജ്യൂസ്‌ ഗ്ലാസ്‌ തെറിച്ചു വീണു... "What the &@%$....നീയൊക്കെ എവിടെ നോക്കിയാടി നട..." മാൻഷൻ മുഴുവൻ തകർക്കും വിധം അയാൾ അലറി വിളിച്ചതും നമ്മള് രണ്ട് കൈ കൊണ്ടും ചെവി പൊത്താൻ നിക്കുന്നതിന് മുന്നേ തന്നെ അയാൾ പകുതിയിൽ വെച്ച് സംസാരം വിഴുങ്ങിയത് കണ്ട് നമ്മള് മുഖം പൊന്തിച്ചു നോക്കിയതും നമ്മളെ ഇമ വെട്ടാതെ നോക്കി ഷിർട്ടിൽ പിടിച്ച് നിക്കുന്ന ജഹാനെ കണ്ട് നമ്മളെ കണ്ണ് വിടർന്നു... "ജഹാൻ...നീ ആയിരുന്നോ...am..am really s..sorry...മനഃപൂർവ്വമല്ല അറിയാതെ കയ്യിൽ നിന്നും ഗ്ലാസ്‌ സ്ലിപ് ആയതാ...അയ്യോ ഷർട്ട്‌ ഒക്കെ ചീത്തയായല്ലോ...വൺ സെക്കൻഡ്..." അവന്റെ ഇമ വെട്ടാതെയുള്ള നോട്ടം കണ്ട് നമ്മള് ഒന്നും പറയാൻ കിട്ടാതെ ബബബ അടിച്ച് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു അവന്റെ മറുപടിക്ക് കാത്ത് നിക്കാതെ നമ്മള് മുന്നിൽ കണ്ട ബോക്സിൽ നിന്നും അഞ്ചാറു ടിഷു ഒപ്പം വലിച്ചെടുത്ത് മുന്നും പിന്നും നോക്കാതെ അവന്റെ ഷിർട്ടിൽ ഉരസികൊണ്ടിരുന്നു... എന്തോ അപ്രതീക്ഷിതമായി അവനാണ് നമ്മളെ അറ്റാക്കിന് ഇരയായതെന്ന് അറിഞ്ഞത് കൊണ്ടോ എന്തോ നമ്മളെ കൈ വിറച്ചിട്ട് മര്യാദക് അവന്റെ ഷിർട്ടിൽ ടിഷു വെച്ച് തുടക്കാൻ പറ്റാഞ്ഞിട്ട് നമ്മള് കൈക്ക് ബലം കൊടുത്ത് വീണ്ടും തുടക്കാൻ നിന്നതും ഒട്ടും പ്രതീക്ഷിക്കാതെ ജഹാൻ നമ്മളെ കയ്യിൽ പിടിച്ചു... അപ്പൊത്തന്നെ നമ്മള് ഞെട്ടി തരിച്ചു അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ വല്ലാത്തൊരു നോട്ടം നോക്കിയിട്ട് പെട്ടന്ന് ചിരിച്ചു...അവന്റെ ചിരി കണ്ടതും നമ്മളെ പേടിയും ബേജാറും ഒക്കെ പോയി നമ്മളെ മനസൊന്നു തണുത്തപ്പോഴേക്കും നമ്മളെ കയ്യിലുള്ള ടിഷുവോക്കെ നിലത്തേക്ക് വീണിരുന്നു... അവൻ നമ്മളെ നോക്കി വിടാതെ ചിരിക്കുന്നത് കണ്ട് ആശ്വാസത്തോടെ നമ്മള് തിരിച്ചവന് ഒരു പുഞ്ചിരി സമ്മാനിച്ചപ്പോ അവൻ നമ്മളെ കയ്യിൽ നിന്നും വിട്ട് ഷർട്ട്‌ നുള്ളി പിടിച്ച് ഒന്ന് കുടഞ്ഞു... "It's okay dear...അറിയാതെ സംഭവിച്ചതല്ലേ...കുഴപ്പമില്ല...അല്ലാതെ മനഃപൂർവം ചെയ്തതല്ലല്ലോ..." എന്നും പറഞ്ഞ് അവൻ ഷർട്ട്‌ കുടയുന്നതിനിടയിൽ നമ്മളെ നോക്കി കണ്ണിറുക്കി കാണിച്ചപ്പോ നമ്മള് പാതി ചിരിച്ചു വിരൽ പൊട്ടിച്ച് കൊണ്ടിരുന്നു...അത് കണ്ട് അവൻ നെറ്റി ചുളിച്ചു നമ്മളെ കയ്യിലേക്കും ശേഷം നമ്മളെ മുഖത്തേക്കും നോക്കിയപ്പോ നമ്മള് എന്താ എന്ന രീതിയിൽ മുഖം ചെരിച്ചു അവനെ നോക്കി... "താൻ ഭയങ്കര പേടിതോണ്ടി ആണല്ലേ...ഒരു ചെറിയ ഇഷ്യു ഉണ്ടായപ്പോഴേക്കും എത്ര ഫാസ്റ്റ് ആയിട്ടാ താൻ വിരൽ പൊട്ടിക്കുന്നത്..." എന്നവൻ കുണുങ്ങി ചിരിച്ച് പറയുന്നത് കേട്ടപ്പോ നമ്മള് പെട്ടന്ന് വിരൽ പൊട്ടിക്കൽ നിർത്തി അവനെ നോക്കി ഒരു വിളറി വെളുത്ത ചിരി ചിരിച്ചു...അത് കണ്ട് അവൻ തലയാട്ടി ചിരിച്ച് അവന്റെ പോക്കെറ്റിൽ നിന്നും കർചീഫ് എടുത്ത് ജ്യൂസ്‌ ബോയ്യുടെ കയ്യിൽ നിന്നും ഒരു ബോട്ടിൽ വെള്ളം വാങ്ങി കുറച്ച് കർചീഫിലേക്ക് ഒഴിച്ച് അവന്റെ ഷിർട്ടിൽ വെച്ച് ഉരസാൻ തുടങ്ങി... "നേരത്തെ കണ്ടപ്പോ ആദം ഉണ്ടായത് കൊണ്ട് തന്നെ ശെരിക്ക് പരിചയപ്പെടാൻ കഴിഞ്ഞില്ല...എന്താ തന്റെ പേര്..." ഷിർട്ടിൽ ടവ്വൽ വെച്ച് തുടക്കുന്നതിന്റെ ഇടക്ക് നമ്മളെ നോക്കാതെ തന്നെ ജഹാൻ അങ്ങനെ ചോദിച്ചപ്പോ നമ്മളൊന്ന് ചിരിച്ചു... "ഇഷാജുബി..." എന്ന് നമ്മള് നമ്മളെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോ അവൻ പെട്ടന്ന് മുഖം പൊന്തിച്ചു അത്ഭുതത്തോടെ നമ്മളെ നോക്കി... "ഇഷാജുബി....wow...nice name..എനിക്ക് ഇഷ്ട്ടായി..." എന്നവൻ പറഞ്ഞ് വീണ്ടും ഷിർട്ടിലേക്ക് മുഖം തെറ്റിച്ചപ്പോ നമ്മക്ക് എന്തോ വല്ലാത്ത വശപ്പിശക് തോന്നി...നമ്മളെ മനസ് ഇവൻ ആള് ശെരിയല്ല എന്നൊക്കെ പറഞ്ഞോണ്ടിരുന്നങ്കിലും നമ്മളത് കാര്യമാക്കാതെ ഒഴുക്കൻ മട്ടിൽ താങ്ക്സ് പറഞ്ഞ് മുങ്ങാൻ നിന്നതും പെട്ടന്ന് ജഹാൻ പുറകിൽ നിന്നും വിളിച്ചു... "ഇഷാജുബി...ഒന്ന് നിക്കേടോ..." എന്നും പറഞ്ഞ് അവൻ പുറകിൽ നിന്നും വിളിച്ചപ്പോ നമ്മള് അപ്പൊത്തന്നെ സ്റ്റോപ്പിട്ടു പുറകിലേക്ക് തിരിഞ്ഞു നോക്കി നെറ്റി ചുളിച്ചപ്പോ ജഹാൻ അവന്റെ കർചീഫ് വെസ്റ്റിലേക്ക് ഇട്ട് പുഞ്ചിരിച്ചോണ്ട് പോക്കെറ്റിൽ കയ്യിട്ട് നമ്മളെ അടുത്ത് വന്നു നിന്നു... അവന്റെ ഈ നിൽപ്പിന്റെ പുറകിലെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവാതെ നമ്മളെ പുരികം ഒന്നുടെ ചുളുക്കിയപ്പോ അവന്റെ പുഞ്ചിരി പോയി പകരം പല്ലിളിയായി... "തനിക്ക് ഇപ്പൊ എന്തെങ്കിലും തിരക്ക് ഉണ്ടോ...? " വാലും തലയും ഇല്ലാതെ ജഹാൻ അങ്ങനെ ചോദിച്ചപ്പോ നമ്മള് മുഖം ചുളിച്ചു ചുറ്റും കണ്ണോടിച്ചിട്ട് നോ എന്ന് പറഞ്ഞു.. "ഓക്കേ...എനിക്കും ഇപ്പൊ പ്രത്യകിച്ചു തിരക്കൊന്നുമില്ല...കുറച്ച് കഴിഞ്ഞ ഇവിടെ ഡാൻസ് തുടങ്ങും...എനിക്ക് അതൊന്നും കണ്ട് നിക്കുന്നത് അത്ര ഇഷ്ട്ടമല്ല...തനിക്കും ഏകദേശം അങ്ങനെ തന്നെയാണെന്ന് മുഖം കണ്ടിട്ട് തോന്നുന്നു..." എന്നവൻ വളരെ സൗമ്യമായി പറഞ്ഞപ്പോ നമ്മള് അത്ഭുതപെട്ട് പോയി...എന്തെന്നാൽ പൂച്ചക്കണ്ണന്റെയും മിയയുടെയും ഡാൻസ് തുടങ്ങിയാൽ മുങ്ങണം എന്ന് കരുതി നിക്കായിരുന്നു നമ്മള്...അത് വേറൊന്നും കൊണ്ടല്ല...മിയ ഇനി എത്ര തന്നെ പാവമായാലും അവളെന്നല്ല ഏതൊരു പെണ്ണും പൂച്ചക്കണ്ണന്റെ കൂടെ ഡാൻസ് ചെയ്യുന്നത് കാണാൻ നമ്മളെ കൊണ്ട് കഴിയില്ല...അവനിപ്പോ ആരെക്കാളും വലിയ എന്റെ സ്വകാര്യ അഹങ്കാരമാണ്...അപ്പൊ സ്വാഭാവികമായും നമ്മളല്ലാതെ വേറെ പെണ്ണിനെ അവന്റെ കൂടെ കണ്ട നമ്മക്ക് ചൊറിഞ്ഞു കയറും...പിന്നെ അവളെ ചൊറിഞ്ഞില്ലങ്കിൽ നമ്മക്ക് ഒരു സമാധാനവും കിട്ടില്ല...അതിലും നല്ലതല്ലേ അവൻ ആരുടെയെങ്കിലും കൂടെ ഡാൻസ് ചെയ്യുമ്പോ നമ്മള് മാറി നിക്കുന്നത്...അതാവുമ്പോ നമ്മള് അവരെ ഡാൻസ് കാണുകയുമില്ല നമ്മക്ക് ചൊറിഞ്ഞു വരികയുമില്ല... നമ്മള് പതിയെ തല ചെരിച്ചു ഹാളിന്റെ നടുവിൽ നിക്കുന്ന പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ കൂട്ടത്തിൽ നിന്നും കുറച്ച് മാറി നിന്ന് എയർപോഡ് വഴി ആരോടോ സംസാരിക്കാണ്...അവന്റെ അപ്പുറത്ത് തന്നെ ആ uk അമ്മച്ചിയും നിക്കുന്നത് കണ്ടപ്പോ നമ്മള് പെട്ടന്ന് മുഖം തിരിച്ചു ജഹാനെ നോക്കി ചിരിച്ചു... "ഹാ...എനിക്കും അങ്ങനെ തന്നെയാ...ഇവരുടെ ഡാൻസ് തുടങ്ങുമ്പോ ഇവിടെ നിന്നും മാറി നിക്കണം എന്ന് കരുതിയതാ..." എന്ന് നമ്മള് ചിരിച്ചോണ്ട് പറഞ്ഞപ്പോ ജഹാൻ ഒന്ന് കണ്ണടച്ചു കാണിച്ചു... "എന്ന നമുക്ക് ഒരു കാര്യം ചെയ്യാം...ഗാർഡൻ സൈഡിലേക്ക് പോവാം...അവിടെയാവുമ്പോ നമുക്ക് ശെരിക്ക് സംസാരിക്കേം ചെയ്യാം ഇവരുടെ ഒന്നും ശബ്ദം ശല്യമാവുകയുമില്ല..." എന്നവൻ പറഞ്ഞപ്പോ നമ്മളെ മനസ് ആദ്യം ഒന്ന് പിൻവലിച്ചെഞ്ഞെങ്കിലും ഇവര് ഡാൻസ് ചെയ്യുമ്പോ നമ്മള് എവിടേക്ക് പോവാണെങ്കിലും ഒരാൾ കൂട്ടിന് ഇല്ലങ്കിൽ ബോറടിക്കും എന്നുറപ്പുള്ളത് കൊണ്ട് മറുത്തൊന്നും ചിന്തിക്കാതെ നമ്മള് ഓക്കേ പറഞ്ഞു... അപ്പൊത്തന്നെ അവൻ ചിരിച്ചിട്ട് മെയിൻ ഡോർ ലക്ഷ്യം വെച്ച് നടന്നപ്പോ നമ്മള് പൂച്ചക്കണ്ണനെ തിരിഞ്ഞു നോക്കി...അവനിപ്പോഴും ആരോടോ ഒരേ സംസാരത്തിലാണ്...അത് കണ്ട് നമ്മളൊന്ന് പുഞ്ചിരി തൂകി ജഹാന്റെ പിന്നാലെ ഗാർഡനിലേക്ക് നടന്നു... ഗാർഡൻ സൈഡിൽ എത്താൻ നേരം ജഹാൻ ഒന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി നമ്മളോട് പെട്ടന്ന് വരാൻ വേണ്ടി ആംഗ്യം കാണിച്ചു നമ്മളെ വെയിറ്റ് ചെയ്യാൻ തുടങ്ങി...അത് കണ്ട് നമ്മളൊന്ന് തല കുലുക്കി നടത്തത്തിന്റെ സ്പീഡ് കൂട്ടി അവന്റെ അടുത്തേക്ക് ചെന്നു നിന്നു... അപ്പൊത്തന്നെ അവൻ ഒന്ന് പുഞ്ചിരിച്ചു പോക്കെറ്റിൽ കയ്യിട്ട് പതിയെ മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോ നമ്മളും അവന്റെ കൂടെ നടന്നു... "ഇഷാ ഞാനൊരു കാര്യം ചോദിക്കട്ടെ...." നടക്കുന്നതിനിടയിൽ ജഹാൻ പെട്ടന്ന് അങ്ങനെ ചോദിച്ചതും നമ്മള് തലയാട്ടി ആ എന്ന് പറഞ്ഞു...അത് കണ്ട് അവൻ ചിരിച്ച് ഗാർഡനിൽ ഉള്ള ഒരു ചെയറിൽ ചെന്നിരുന്നു നമ്മളോട് അപ്പുറത്തെ ചെയറിൽ വന്നിരിക്കാൻ ആംഗ്യം കാണിച്ചു...നമ്മള് അപ്പൊത്തന്നെ അവിടെ ചെന്നിരുന്നു സംശയഭാവത്തോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കിയപ്പോ അവനൊന്ന് പുഞ്ചരിച്ചു... "നീയും ആദവും എങ്ങനെയാ സെറ്റ് ആയത്...i mean നിങ്ങൾ രണ്ട് പേരും എങ്ങനെ കണ്ട്മുട്ടി എങ്ങനെ ഇഷ്ട്ടത്തിലായി എന്നൊക്കെ...? " പെട്ടന്ന് ജഹാൻ അങ്ങനെ ചോദിച്ചതും നമ്മളെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു...കാരണം നമ്മക്ക് നല്ല ഉറപ്പായിരുന്നു ജഹാൻ എന്തായാലും ഈ ചോദ്യം നമ്മളോട് ചോദിക്കുമെന്ന്...അതോണ്ട് നമ്മളൊന്ന് പുഞ്ചിരിച്ച് ആദവും നമ്മളും തമ്മിൽ ആദ്യമായി കണ്ട് മുട്ടിയ റോഡ് ഷോയിൽ അവന്റെ വാപ്പാക്ക് നമ്മള് വിളിച്ചതൊഴിച്ചു കുറച്ച് എരിവും പുളിയും മസാലയും ഒക്കെ കൂട്ടി നമ്മള് അവന് നന്നാക്കി വിവരിച്ചു കൊടുത്തു... എല്ലാം കേട്ട് കഴിഞ്ഞതും ജഹാൻ പരിസരം മറന്നു ഒരു പൊട്ടിച്ചിരിയായിരുന്നു...ചിരിച്ച് ചിരിച്ച് അവന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നത് കണ്ട് നമ്മള് ഒരു വളിച്ച ഇളി ഇളിച്ചപ്പോ അവൻ ചിരി പരമാവധി കണ്ട്രോൾ ചെയ്ത് വയറിൽ തടവി നമ്മളെ നോക്കി... "ഉഫ്...ഫസ്റ്റ് മീറ്റ് തന്നെ വേറെ ലെവൽ ആണല്ലോ...ശെരിക്കും നീ അവനെ നിന്ന നിൽപ്പിൽ ഉരുക്കി കളഞ്ഞല്ലേ...അവന്റെ സ്വഭാവം കണ്ടാൽ നീ അവനെ പബ്ലിക് ആയി പറഞ്ഞതൊന്നും അവൻ അത്ര പെട്ടന്ന് ക്ഷമിക്കുന്ന കൂട്ടത്തിൽ അല്ല...അന്നത്തെ ആ മീറ്റിംഗ് കഴിഞ്ഞ് നീയും അവനും പിന്നെ എപ്പോഴാ കണ്ടത്...? എങ്ങനെയാ നിങ്ങൾ ഇത്രക്ക് ക്ലോസ് ആയി സെറ്റ് ആയത്...? " എന്ന് ജഹാൻ ആകംഷയോടെ കണ്ണും വിടർത്തി ചോദിച്ചപ്പോ നമ്മള് ഇനി എന്ത് ബഡായി പറയും പടച്ചോനെ എന്ന് മനസ്സിൽ പറഞ്ഞ് അവനെ നോക്കി ചിരിച്ച് ഓരോന്ന് തള്ളാൻ തുടങ്ങി... "അന്നത്തെ ആ സംഭവത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞ് ഞങ്ങളെ കമ്പനിയിൽ ഒരു ന്യൂ കോൺട്രാക്ട് വന്നു...അത് ആദമിന്റെ വില്ലയിലെ കോൺട്രാക്ട് ആയിരുന്നു...അത് ഞാൻ അറിയുന്നത് തന്നെ മുബാറക് വില്ലയിൽ എത്തി അവിടെ ആദമിനെ കണ്ടപ്പോഴാണ്...അവനെ അവിടെ ഞാൻ ഒട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നത് കൊണ്ട് അവനെ ആദ്യം കണ്ടപ്പോ ഉണ്ടായ ഹാങ്ങ്‌ഓവർ ചില്ലറയോന്നുമല്ലായിരുന്നു...റോഡിൽ വെച്ച് ഒരുപാട് ഷോ കാണിച്ച് അവനെ നാറ്റിച്ച്‌ വിട്ടതിന് അവൻ എന്നോട് പ്രതികാരം തീർക്കാൻ വേണ്ടി തന്നെയാവും മുബാറക് വില്ലയുടെ കോൺട്രാക്ട് ഞങ്ങളെ കമ്പനിക്ക് തന്നതെന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു...അത് അവൻ പിന്നീട് എന്നോട് പറയേം ചെയ്തു...അവന് എന്നോട് ദേഷ്യം തീർക്കാൻ വേണ്ടിയിരുന്നത് ആ പത്ത് ദിവസം മാത്രമായിരുന്നു...പക്ഷെ അവന് എവിടെയോ പാളി പോയി...വില്ലയിൽ ഉമ്മാമ്മ ഉള്ളിടത്തോളം കാലം ആദമിന് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഞാൻ കുറെ വൈകിയാണ് അറിഞ്ഞത്...അതോടെ എനിക്ക് നല്ല ധൈര്യമായി...റോഡിൽ വെച്ച് സംസാരിച്ച പോലെ തന്നെ കിട്ടുന്ന ചാൻസിൽ വില്ലയിൽ വെച്ച് അവനോട് ഞാൻ സംസാരിക്കുമായിരുന്നു...പക്ഷെ ഉമ്മാമ്മാനെ പേടി ഉള്ളത് കൊണ്ട് ആദം എന്നോട് ഇങ്ങോട്ട് ഒന്നും തർക്കിച്ചു പറയാറില്ലായിരുന്നു...ഞാൻ എന്തെങ്കിലും പറഞ്ഞ അവൻ കനപ്പിച്ചു നോക്കിയിട്ട് വാണം വിട്ട പോലെ ഒരു പോക്ക് പോവും... അങ്ങനെ ദിനം പ്രതി ഞാൻ അവനെ ഇഞ്ചിഞ്ചായി കൊന്നോണ്ടിരുന്നങ്കിലും ആദം ഇങ്ങോട്ട് ഒന്നും റെസ്പോണ്ട് ചെയ്യാഞ്ഞിട്ട് എനിക്ക് ആകെ ബോറടിച്ചു ഞാൻ ആ കളി നിർത്തി...അങ്ങനെ ഞാൻ എന്റെ ജോലിയിലും അവൻ അവന്റെ വഴിക്കും അങ്ങനെ പോയികൊണ്ടിരിക്കുന്നതിനിടയിൽ പത്ത് ദിവസം കഴിഞ്ഞത് പോലും അറിഞ്ഞില്ല... വില്ലയിലെ ജോലി കഴിഞ്ഞപ്പോഴാണ് ശെരിക്ക് പറഞ്ഞാൽ ആദമിനെ മിസ്സ്‌ ആവാൻ തുടങ്ങിയത്....വില്ലയിൽ ഉള്ളപ്പോ ഒന്നുമില്ലെങ്കിലും അവനോട് സംസാരിച്ചില്ലെങ്കിലും എന്നും കാണാൻ പറ്റുമായിരുന്നു...ജോലി കഴിഞ്ഞപ്പോ അവനെയോ അവന്റെ ശബ്ദമോ ഒന്നും കേൾക്കാതെ ആയപ്പോ ശെരിക്കും വട്ട് പിടിക്കുന്ന പോലെ തോന്നി...ദിവസങ്ങൾ കഴിയുന്തോറും എനിക്ക് പ്രാന്ത് ആവുന്ന പോലെ തോന്നി...ലൈഫിൽ ആരെയും ഞാൻ ഇത്രത്തോളം മിസ്സ്‌ ചെയ്തിട്ടില്ലായിരുന്നു...അതും ഞാൻ മിസ്സ്‌ ചെയ്യുന്നത് എന്റെ ശത്രുവിനെ...പിന്നീട് അങ്ങോട്ട് ഊണിലും ഉറക്കത്തിലും എന്തിനേറെ പറയുന്നു ശ്വസിക്കുന്ന ശ്വാസത്തിൽ പോലും ആദം മാത്രമായിരുന്നു...ശെരിക്കും പറഞ്ഞാൽ അവനെ കണ്ടതോടെ ഞാൻ ആകെ മാറി തുടങ്ങി എന്ന് വേണം പറയാൻ...അങ്ങനെ ഒരു മാറ്റം ആദമിനെ കണ്ടതിനു ശേഷമാണെന്ന് മനസ്സിലായതും അവനോട് എനിക്ക് ദേഷ്യമോ വാശിയോ ഒന്നുമല്ല മറിച്ചു പ്രണയമാണെന്ന് മനസിലാക്കാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല... പിന്നീട് അങ്ങോട്ട് ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നു...എങ്ങനെ എന്റെ പ്രണയം ആദമിനോട് പറയും...അവന് അങ്ങനെ ഒരു ഇഷ്ട്ടം എന്നോട് ഇല്ലങ്കിൽ അതെനിക്ക് ഒരുപാട് വിഷമം ആവില്ലേ...പിന്നെ ഞാൻ അവനെ നാറ്റിച്ചതിന് അവൻ എന്നോട് ഒരിക്കലും പൊറുക്കില്ലാത്ത സ്ഥിതിക്ക് എന്റെ ഇഷ്ട്ടം അവൻ പുഷ്പം പോലെ പുച്ഛിച്ചു തള്ളി കളയുമെന്നോക്കെ മനസ് പറഞ്ഞപ്പോ എന്റെ ഇഷ്ട്ടം കുഴിച്ചു മൂടാൻ നിക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ആദം അവന് എന്നോടുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞത്...ഞാൻ വില്ലയിൽ നിന്നും പോയപ്പോ തൊട്ട് എനിക്ക് ഉണ്ടായ അതേ ഫീൽ അവനും ഉണ്ടായേന്നോക്കെ പറഞ്ഞപ്പോ ശെരിക്കും പറഞ്ഞ ഞാൻ ചത്ത് പോവും പോലെയായിരുന്നു എന്റെ അവസ്ഥ... അതോട് കൂടെ രണ്ടാളും പരസ്പരം ഇഷ്ട്ടം തുറന്നു പറഞ്ഞു...പിന്നീട് അന്ന് മുതലുള്ള എല്ലാ ദിവസവും എന്റെയും ആദമിന്റെയും മാത്രമായിരുന്നു...ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ആദവും ഞാനും ഞങ്ങൾക്കിടയിൽ ഒരു വലിയ ലോകം തന്നെ തീർത്തു..." പണ്ടെങ്ങോ കണ്ട ഒരു ഹിന്ദി സിനിമയുടെ കഥ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ട് ഒരു വലിയ തള്ള് തന്നെ തള്ളി നമ്മളൊരു വലിയ നെടുവീർപ്പിട്ടു...എന്നിട്ട് ജഹാനെ നോക്കിയപ്പോ അവൻ എല്ലാം വിശ്വസിച്ച മട്ടിൽ നമ്മളെ ഇമ വെട്ടാതെ നോക്കുന്നുണ്ട്...അത് കണ്ട് നമ്മളൊന്ന് പരുങ്ങി കളിച്ചു അവന്റെ കണ്ണിന്റെ മുന്നിൽ വിരൽ ഞൊടിച്ചപ്പോ അവൻ ഞെട്ടി തരിച്ചു നമ്മളെ നോക്കി ചിരിച്ചു... "പറയാതിരിക്കാൻ വയ്യ ഇഷാ...നിങ്ങൾ രണ്ട് പേരും വേറെ ലെവൽ ജോഡി ആണ് ട്ടോ...നിന്നെ പോലെ ഒരടിപൊളി പെയറിനെ കിട്ടാൻ മാത്രം ആദം എന്ത് പുണ്യമാണാവോ ചെയ്തത്...അവന്റെ ഒപ്പത്തിനൊപ്പം നിക്കാൻ മാത്രം നിനക്ക് എല്ലാം ഉണ്ട്...ആദമിന്റെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ...മിയക്ക് മുന്നേ ഞാൻ നിന്നെ കണ്ടിരുന്നങ്കിൽ ഉറപ്പായിട്ടും ഞാൻ നിന്നെ എന്റെ സ്വന്താമാക്കിയിരുന്നു...ഹാ... ഈ ജന്മത്തിൽ ഇനി എന്തായാലും പറ്റില്ലല്ലോ...നമുക്ക് അടുത്ത ജന്മത്തിൽ ട്രൈ ചെയ്യാം...അന്നേങ്കിലും നീ എന്റെ പെയർ ആയ മതിയായിരുന്നു... " എന്നവൻ കണ്ണിറുക്കി കാണിച്ച് പുഞ്ചിരിച്ചു പറഞ്ഞപ്പോ നമ്മക്ക് എന്തോ വല്ലാതെ ചടച്ചു...ആ ചടപ്പ് നമ്മള് മുഖത്ത് കാണിക്കാതെ വേണോ വേണ്ടേ എന്ന രീതിയിൽ ഒന്ന് ചിരിച്ചു കൊടുത്തിട്ട് അവനിൽ നിന്നും മുഖം തിരിച്ചു ചുട്ടുപാടും നോക്കി കൊണ്ടിരുന്നു... ജഹാന്റെ ആ സംസാരം നമ്മക്ക് തീരെ ഇഷ്ടമായില്ല...അവൻ പറഞ്ഞത് വീണ്ടും വീണ്ടും നമ്മളെ ചെവിയിൽ അലയടിച്ചപ്പോ നമ്മള് കണ്ണടച്ചു നിന്നു...പെട്ടന്ന് ഘോരമായാ ശബ്ദത്തിൽ ഇടി മുഴങ്ങിയതും നമ്മള് ഞെട്ടി വിറച്ചു ജഹാന്റെ കയ്യിൽ പിടിച്ചു... അവനും അത് പോലെ തിരിച്ചു നമ്മളെ കയ്യിൽ പിടിച്ചതും നമ്മള് അപ്പൊത്തന്നെ അവന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കിയപ്പോ അവൻ ആ പഴയ പുഞ്ചിരിയോടെ തന്നെ നമ്മളെ നോക്കാണ്...നമ്മക്ക് അവന്റെ പുഞ്ചിരി കണ്ട് പേടിയാവാൻ തുടങ്ങിയതും നമ്മള് പെട്ടന്ന് തന്നെ നമ്മളെ കൈക്ക് മുകളിൽ ഉള്ള അവന്റെ കൈ തട്ടി മാറ്റി നമ്മളെ കയ്യിനെ എടുത്ത് മാറ്റി അവനിൽ നിന്നും മുഖം തിരിച്ചിരുന്നു... നമ്മളിൽ അവനുള്ള നോട്ടവും ഭാവവുമൊന്നും ശെരിയല്ല ജുബി എന്ന് നമ്മളെ മനസ് പറഞ്ഞപ്പോ നമ്മള് അപ്പൊത്തന്നെ ചെയറിൽ നിന്നും എണീറ്റ് ജഹാനെ നോക്കി... "ജഹാൻ...ഞാൻ അകത്തേക്ക് പോവാ...എന്നെ ഇനിയും അവിടെ കാണാതെ ആയാൽ ആദം അന്വേഷിക്കും...ഇപ്പൊതന്നെ ആകാശം കണ്ടിട്ട് ഒരു മഴ കോളുണ്ട്...ഇവിടെ നിന്ന പെട്ടന്ന് മഴ പെയ്താൽ അകത്തേക്ക് പോവാൻ പ്രയാസമാകും..." എന്തൊക്കെയോ അവനോട് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു അവന്റെ മറുപടിക്ക് പോലും കാത്ത് നിക്കാതെ നമ്മള് ഗൗൺ ഉയർത്തി പിടിച്ച് മാൻഷൻ ലക്ഷ്യം വെച്ച് പെട്ടന്ന് നടന്നു.... •••••••••••••••••••••••••••••••••••••••••••• ഓഹ്....ഝാൻസി റാണി പുല്ലേ നീ എവിടെ പോയി ചത്ത് കിടക്ക... എന്ന് മനസ്സിൽ പ്രാകി പറഞ്ഞു നമ്മള് എല്ലായിടവും ഒന്ന് കണ്ണോടിച്ചു നോക്കി...മിയയുമായി ഡാൻസ് ചെയ്ത് കഴിഞ്ഞപ്പോ തൊട്ടേ തിരയാൻ തുടങ്ങിയതാ ആ ഝാൻസി റാണിയെ...എപ്പോഴാ അവൾ സോഫയിൽ നിന്നും എണീറ്റ് പോയതെന്ന് നമ്മള് കണ്ടത് പോലുമില്ല...അവളെ ഫോണിലേക്ക് വിളിച്ചിട്ടാണെങ്കിൽ ബിസി ബിസി ബിസി...ഇത്രക്കും ബിസിയാവാൻ അവളിതെവിടെ പോയതാ... അവളെ കാണാഞ്ഞിട്ടും അവള് നമ്മക്ക് ഇരന്നു വാങ്ങി തന്ന പണി ആലോചിച്ചും നമ്മള് പല്ല് കടിച്ച് ചുറ്റും നോക്കിയപ്പോ മെയിൻ ഡോർ കടന്ന് അതാ ആടി പാടി വരുന്നു ഝാൻസി റാണി... അവളെ കണ്ടതും നമ്മള് ഉള്ള ദേഷ്യം മുഴുവൻ അണപ്പല്ലിൽ കടിച്ചമർത്തി അവളെ നേരെ പാഞ്ഞു ചെന്ന് അവളെ കയ്യിൽ പിടിത്തമിട്ടു മുകളിലേക്ക് സ്പീഡിൽ സ്റ്റെയർ കയറി... "ആദം നീ ഇതെങ്ങോട്ടാ എന്നെയും കൊണ്ട്...നേരത്തെ പോലെ നിനക്ക് വീണ്ടും ബോറടിക്കാൻ തുടങ്ങിയോ..." കയറുന്നതിനിടയിൽ ഝാൻസി റാണി തമാശരൂപത്തിൽ ചോദിച്ചപ്പോ നമ്മള് അവളെ രൂക്ഷമായി തിരിഞ്ഞു നോക്കിയിട്ട് സ്പീഡിൽ ഓടി കയറി... മുകളിൽ എത്തിയതും ആദ്യം തന്നെ കണ്ണിൽ പെട്ട റൂമിലേക്ക് അവളെയും കൊണ്ട് ഇടിച്ചു കയറി അവളെ ബെഡിലേക്ക് ഉന്തിയിട്ട് നമ്മള് ഡോർ അടച്ച് ലോക്ക് ചെയ്തു... •••••••••••••••••••••••••••••••••••• പൂച്ചക്കണ്ണൻ ഇത് നമ്മളെയും വലിച്ച് എങ്ങോട്ടാ എന്ന് ചിന്തിച്ചപ്പോഴേക്കും അവൻ നമ്മളെയും കൊണ്ട് ഒരു റൂമിൽ കയറി നമ്മളെ ബെഡിലേക്ക് ഉന്തിയിട്ട് ഡോർ അടച്ച് ലോക്ക് ചെയ്തു... അവൻ ഞൊടിയിടയിൽ ചെയ്ത കാര്യം കണ്ട് നമ്മള് ബെഡിൽ കൈ കുത്തി എണീറ്റ് അവനെ തന്നെ മിഴിച്ചു നോക്കിയപ്പോ അവൻ ദേഷ്യത്തോടെ നമ്മളെ നേരെ പാഞ്ഞടുത്ത് നമ്മളെ കയ്യിൽ പിടിച്ച് ബെഡിൽ നിന്നും എണീപ്പിച്ച് നമ്മളെ രണ്ട് കയ്യിലും മുറുകെ പിടിച്ചു നമ്മളെ കണ്ണിലേക്ക് ദേഷ്യത്തോടെ നോക്കി... "നീ എന്തിനാടി എനിക്ക് മുറിവ് പറ്റിയ കാര്യം ഉമ്മിയോട് വിളിച്ചു പറഞ്ഞത്..." എന്ന് പൂച്ചക്കണ്ണൻ ഒച്ചയിട്ട് നമ്മളോട് ചൂടായി ചോദിച്ചപ്പോ നമ്മള് ഞെട്ടി വിറച്ചു പോയി...ഈ ചെറിയ കാര്യത്തിന് അവനെന്തിനാ ഇങ്ങനെ ചൂടാവുന്നെ എന്ന് മനസ്സിലാവാതെ പേടിയോടെ നമ്മള് അവനെ നോക്കി നിന്നപ്പോ അവൻ നമ്മളെ കയ്യിലെ പിടി ഒന്നുടെ മുറുക്കി... "നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ...എന്തിനാ നീ ഉമ്മിയോട് പറഞ്ഞതെന്ന്..." വീണ്ടും അട്ടഹസിച്ചു കൊണ്ട് അവൻ അതേ ചോദ്യം ആവർത്തിച്ചപ്പോ നമ്മള് നിന്ന് പരുങ്ങാൻ തുടങ്ങി... "ആ...അ...അത് ഞാ..ഞാൻ..ഉമ്മി ഇന്ന് രാവിലെ വിളിച്ചപ്പോ അറിയാതെ...പറഞ്ഞു പോയതാ...അതിനിപ്പോ എന്താ പ്രശ്നം..." എന്ന് ചോദിച്ചു നമ്മള് പുരികം പൊക്കിയപ്പോ പൂച്ചക്കണ്ണൻ നമ്മളെ കയ്യിലെ പിടി വിട്ട് അവന്റെ ഫോൺ നമ്മളെ നേരെ നീട്ടി പിടിച്ചു... "ഇപ്പൊ തന്നെ ഉമ്മിയോട് വിളിച്ചു പറ എനിക്ക് ഒരു കുഴപ്പവുമില്ലാന്ന്...നിന്റെ എരിവും പുളിയും ചേർത്തുള്ള സംസാരം കാരണം കഴിഞ്ഞ അരമണിക്കൂറായി ഉമ്മി വിളിച്ചു ശല്യം ചെയ്യാൻ തുടങ്ങിയിട്ട്...എനിക്ക് ഒരു കുഴപ്പവുമില്ലെന്ന് ഞാൻ ഒരു നൂറ് വട്ടം പറഞ്ഞിട്ടും നീ പറയാതെ ഉമ്മി വിശ്വസിക്കില്ല എന്ന് പറഞ്ഞ് നടക്ക.. എനിക്ക് ദേഷ്യം വന്നിട്ട് വയ്യ ജുബി...പെട്ടന്ന് ഉമ്മിക്ക് വിളിച്ച് സത്യം മുഴുവൻ പറഞ്ഞോ...അല്ലങ്കിൽ ഞാൻ നിന്നെ എന്തെങ്കിലും ചെയ്തു പോവും..." എന്ന് പൂച്ചക്കണ്ണൻ അലറി പറഞ്ഞതും നമ്മള് അപ്പൊത്തന്നെ ഫോൺ വാങ്ങി ഉമ്മിക്ക് വിളിച്ച് പൂച്ചക്കണ്ണന് ഒരു കുഴപ്പവുമില്ല ഉമ്മി പേടിക്കണ്ട എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചു വിട്ട് ഫോൺ തിരികെ അവന്റെ കയ്യിൽ തന്നെ കൊടുത്തു... ഫോൺ കിട്ടിയതും അവൻ നമ്മളെ ഒന്ന് നോക്കാ പോലും ചെയ്യാതെ ഡോർ തുറന്ന് വാണം വിട്ട പോലെ ഒറ്റ പോക്ക്... അവന്റെ പോക്കും നോക്കി ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ എന്ന് ചിന്തിച്ചു നമ്മളും പതിയെ പതിയെ താഴേക്ക് ഇറങ്ങി ചെന്നു... ••••••••••••••••• സമയം അതിന്റെ വഴിക്കങ്ങനെ പോയി...പാർട്ടി ഏറെക്കുറെ കഴിഞ്ഞ് തുടങ്ങിയതും നമ്മളും പൂച്ചക്കണ്ണനും മിയയോട് പറഞ്ഞ് പെട്ടന്ന് എസ്കെപാൻ വേണ്ടി നിന്നപ്പോ മിയ നമ്മളെയും പൂച്ചക്കണ്ണനെയും പിടിച്ച പിടി വിടാതെ ഇന്ന് മാൻഷനിൽ നിക്കണം എന്ന് പറഞ്ഞ് പൂച്ചക്കണ്ണന്റെയും നമ്മളെയും കയ്യിൽ പിടിച്ച് തൂങ്ങിയപ്പോ നമ്മളും പൂച്ചക്കണ്ണനും കുറെ പറ്റില്ല എന്നൊക്കെ പറഞ്ഞെങ്കിലും മിയയുടെ സങ്കടത്തോടെയുള്ള പറച്ചില് കേട്ട് നമ്മളെ മനസ് അഞ്ചു പൈസക്ക് അലിഞ്ഞില്ലങ്കിലും നമ്മളെ ആസ്ഥാനത്തേക്ക് കൊണ്ട് വിട്ട് പൂച്ചക്കണ്ണൻ ഇന്നിവിടെ നിക്കാം എന്ന് അവൾക്ക് വാക്ക് കൊടുത്തു... അത് കേട്ടതും നമ്മള് ആ പൂച്ചക്കണ്ണനെ കനപ്പിച്ചു നോക്കിയെങ്കിലും അവനതൊക്കെ പുച്ഛിച്ചു തള്ളി...മിയ ആണെങ്കിൽ അത് കേട്ട പാടെ തുള്ളലോട് തുള്ളൽ ആയിരുന്നു... അവളെ ആ തുള്ളി ചാട്ടത്തിന് പിന്നിലെ കാര്യം പൂച്ചക്കണ്ണൻ ചോദിച്ചപ്പോഴാണ് അവളുടെ കോളേജ്മേറ്റ്സ് ഇന്ന് രാത്രി വരുന്നുണ്ടെന്നും അവർക്ക് പൂച്ചക്കണ്ണനെ പരിചയപ്പെടുത്തി കൊടുക്കണം എന്നുള്ള അവളുടെ ആഗ്രഹം അവള് പറഞ്ഞത്...അത് കേട്ടതും നമ്മക്ക് അവളെ ആട്ടി തല്ലാൻ തോന്നിയെങ്കിലും അവളെ മനസ്സിൽ കുത്തി കൊന്നിട്ട് നമ്മള് എല്ലാം പുഞ്ചിരിയോടെ കേട്ട് നിന്നു... അങ്ങനെ പൂച്ചക്കണ്ണൻ ഇന്ന് ഇവിടെ നിക്കുന്ന കാര്യം ഉറപ്പിച്ചതും മിയ ഞങ്ങൾക്ക് വേണ്ട എല്ലാത്തിനും മുന്നിട്ടിറങ്ങി ഒക്കെ ശെരിയാക്കി തന്ന് നമ്മക്കും പൂച്ചക്കണ്ണനും ഒരു റൂം കാണിച്ചു തന്നു...എന്നിട്ട് എന്നെയും പൂച്ചക്കണ്ണനെയും അതിന്റെ അകത്തേക്ക് തള്ളി വിട്ട് പുറത്ത് നിന്നും ലോക്ക് ചെയ്ത് പോയിരിക്ക uk അമ്മച്ചി...ഒരു 9 മണി ആവുമ്പോ അവള് വന്ന് ഡോർ തുറന്നു തരുമെന്നും അതിന് മുന്നേ എന്നോടും പൂച്ചക്കണ്ണനോടും റെഡിയായി നിക്കണമെന്നും പറഞ്ഞ് അവള് ഞങ്ങളെ റൂമിൽ പൂട്ടിയിട്ട് പോയി... അവളുടെ ഓരോ കാട്ടി കൂട്ടൽ കണ്ട് അവളൊരു അസ്സൽ സൈക്കോ ആണെന്ന് നമ്മക്ക് നന്നായി തോന്നുന്നുണ്ട്...അവള് റൂം പുറത്ത് നിന്ന് ലോക്ക് ചെയ്ത പാടെ പൂച്ചക്കണ്ണൻ ബെഡിൽ ചാടി കിടന്ന് ഫോണിൽ പബ്ബ്ജി കളിക്കാൻ തുടങ്ങിയതാ...അവന് കളിക്കാൻ പാകത്തിൽ ഏത് സമയവും സിദ്ധുവും ചുരുളമുടിയനും ഓൺലൈനിൽ ഉണ്ടാവും... കുറച്ച് നേരമായി നമ്മളും ഈ ബെഡിൽ അവന്റെ ഒപ്പം കിടക്കുന്നു...ഇത് വരെ ഒന്ന് നോക്കാ പോയിട്ട് നമ്മളെ തോണ്ടിയും പിച്ചിയും വെറുപ്പിച്ചിട്ടില്ല പൂച്ചക്കണ്ണൻ...അതോണ്ട് തന്നെ നമ്മളും ഓരോ ചിന്തയിൽ മുഴുകി കിടന്നു... പാർട്ടി നടന്നോണ്ടിരിക്കെ പിന്നീട് ഫുൾ ടൈം പൂച്ചക്കണ്ണൻ നമ്മളെ കൂടെയും ജഹാൻ മിയയുടെ കൂടെയും ഉണ്ടായിരുന്നു...പക്ഷെ അവന്റെ നോട്ടം മുഴുവൻ നമ്മളിൽ ആയിരുന്നു...ആദ്യമാദ്യം അവൻ നോക്കുമ്പോ നമ്മള് ചിരിച്ചു കൊടുത്തിരുന്നങ്കിലും അവന്റെ തിരിച്ചുള്ള ചിരി നമ്മക്ക് അത്രക്ക് രസിക്കാത്തത് കൊണ്ട് നമ്മള് പിന്നെ അവനെ നോക്കാൻ നിന്നിട്ടില്ലായിരുന്നു... എന്നിട്ടും അവൻ അറിയാത്ത പോലെ വന്നു മുട്ടിയും തൊട്ടും നമ്മളെ ശല്യം ചെയ്തപ്പോ ആദ്യം പൂച്ചക്കണ്ണനോട് പറയണം എന്ന് വെച്ചേങ്കിലും പൂച്ചക്കണ്ണൻ ചിലപ്പോ അവനെ ഓൺ ദി സ്പോടിൽ തീരുമാനമാക്കും എന്നുറപ്പുള്ളത് കൊണ്ട് മിയയെ ഓർത്ത് നമ്മള് അവനോട് ഒന്നും പറഞ്ഞില്ല...സത്യത്തിൽ പൂച്ചക്കണ്ണന് ജഹാനെ ഇഷ്ട്ടപെട്ടിട്ടില്ല എന്ന കാര്യം ഉറപ്പാണ്...എന്തെന്നാൽ ജഹാനെ കാണുമ്പോ പൂച്ചക്കണ്ണന്റെ പൂച്ചക്കണ്ണും വെച്ചുള്ള ഒരു പരിഹാസനോട്ടം ഉണ്ട്...അത് കണ്ടപ്പോ തന്നെ ഏകദേശം മനസിലായി പൂച്ചക്കണ്ണന് അവനെ ഇഷ്ടപ്പെട്ടില്ല എന്ന്... എന്തോ മനസ് വല്ലാതെ ആവുന്നു...അരുത്തതെന്തോ നമ്മളെ തേടി വരുന്നുണ്ടെന്നൊക്കെ മനസ് വിളിച്ചു പറയുന്നുണ്ട്...ഇവിടെ നിക്കുമ്പോ വീർപ്പുമുട്ടുന്ന പോലെ...ജഹാൻ...അവനെ ഓർക്കുമ്പോ തന്നെ വല്ലാതെ പേടി കൂടുന്നു...ശെരിക്കും എനിക്കെന്തോ സംഭവിക്കാൻ ഇരിക്കുന്നുണ്ട്... നമ്മള് കിടന്ന് വല്ലാതെ വിയർത്തു ഓരോന്ന് ചിന്തിച്ചു കൂട്ടുന്ന നേരത്താണ് പൂച്ചക്കണ്ണൻ പെട്ടന്ന് നമ്മളെ കാലിനു ചവിട്ടിയത്...അപ്പൊത്തന്നെ നമ്മള് ഞെട്ടി ചാടി തല ചെരിച്ചു അവനെ നോക്കിയപ്പോ അവൻ ഫോണോക്കെ മാറ്റി വെച്ച് നമ്മളെ നേരെ ചെരിഞ്ഞു കിടന്ന് ഇളിക്കുന്നുണ്ട്... അപ്പൊത്തന്നെ നമ്മള് അവന്റെ സൈഡിലേക്ക് ചെരിഞ്ഞു കിടന്ന് അവനെ കെട്ടിപിടിച്ചു അവനിലേക്ക് ഒന്നുടെ ചേർന്നു കിടന്നു.... "ആദം...എനിക്ക് വല്ലാതെ പേടിയാവുന്നു...ഇവിടെ നിക്കണ്ട ആദം...നമ്മുക്ക് പോവാം...എനിക്കെന്തോ മനസ്സിനൊരു സുഖം കിട്ടുന്നില്ല..." അവന് നമ്മളെ തിരിച്ചു വലയം വെക്കുന്നതോന്നും കാത്ത് നിക്കാതെ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് നമ്മളെങ്ങനെ പറഞ്ഞപ്പോ ആദം നമ്മളെ അവനിൽ നിന്നും അടർത്തി മാറ്റി പുരികം ചുളിച്ചു നമ്മളെ മുഖത്തേക്ക് നോക്കി... "എന്താ ജുബി നിനക്ക് പെട്ടന്ന് പേടിയാവാൻ കാരണം...നീ ഇവിടെ വല്ലതും കണ്ടോ..." കുറച്ച് സീരിയസ് ആയി ആദം അങ്ങനെ ചോദിച്ചപ്പോ നമ്മള് ഇല്ലെന്ന് പറഞ്ഞ് അവന്റെ മേലിലേക്ക് പിന്നെയും ഒട്ടി ചേർന്നു... "എനിക്ക് അറിയില്ല ആദം...വല്ലാതെ പേടിയാവുന്നു...നീ എന്നെ തനിച്ചാക്കി ഒരിക്കലും എങ്ങോട്ടും പോവരുത്..." വാലും തലയും ഇല്ലാതെ നമ്മള് പേടിയോടെ പറഞ്ഞപ്പോ ആദം പൊട്ടിച്ചിരിച്ചു.... "ഹഹഹഹ...നീ എന്തോന്നാടി ഒരുമാതിരി സിനിമയിൽ ഒക്കെ കാണുന്ന പെണ്ണുങ്ങളെ പോലെ എന്നെ തനിച്ചാക്കി പോവല്ലേ ചേട്ടാ എനിക്ക് പേടിയാവുന്നു ഞാൻ ഉറങ്ങി എണീക്കും വരെ എനിക്ക് കാവൽ നിക്കണേ എന്നൊക്കെ പറയും പോലെ എന്നോട് പറയുന്നത്...ഇതൊക്കെ കേട്ടിട്ട് എനിക്ക് ചിരിയ വരുന്നേ...." എന്നും പറഞ്ഞ് അവൻ വീണ്ടും ചിരിച്ചപ്പോൾ നമ്മള് അവന്റെ കവിളിൽ കൈ വെച്ചു...അപ്പൊത്തന്നെ അവൻ ചിരി നിർത്തി നമ്മളെ മുഖത്തേക്ക് നോക്കി... "ആദം... ഞാൻ സീരിയസ് ആയിട്ടാ പറയുന്നേ... എനിക്ക് പേടിയാവുന്നു ആദം...എനിക്ക് എന്തെങ്കിലും സംഭവിച്ച നീ എന്നെ രക്ഷിക്കാൻ വരോ..." എന്ന് നമ്മള് അവന്റെ രണ്ട് കണ്ണുകളിലും മാറി മാറി നോക്കി ചോദിച്ചപ്പോ അവൻ ഷോൾഡർ പൊക്കി നോ എന്ന് പറഞ്ഞു... "നിന്നെ രക്ഷിക്കാൻ വരണമെങ്കിൽ ആദ്യം ഞാൻ നിനക്ക് വല്ലതും സംഭവിക്കാൻ സമ്മതിച്ചിട്ട് വേണ്ടേ...നിന്നെ കൊല്ലാനും ജീവിപ്പിക്കാനും വേണമെങ്കിൽ രണ്ടെണ്ണം പൊട്ടിക്കാനും സ്നേഹിക്കാനും ഞാൻ ഉള്ളപ്പോ ഏതാവന ധൈര്യത്തോടെ നിന്റെ രോമത്തിൽ കൈ വെക്കുന്നതെന്നേനിക്കോന്ന് കാണണം...അങ്ങനെ എന്തെങ്കിലും....നിനക്കൊന്നും ഒന്നും സംഭവിക്കില്ല ഝാൻസി റാണി ഒന്നും സംഭവിക്കില്ല..." എന്ന് മാസ്സ് ഡയലോഗ് വിട്ട് പൂച്ചക്കണ്ണൻ ബെഡിൽ മലർന്നു കിടന്ന് ഇളിച്ചപ്പോ നമ്മളും അറിയാതെ ചിരിച്ചു പോയി...നമ്മള് അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്ത് അവനെ കെട്ടിപിടിച്ചു കിടന്നു... അറിയാം ആദം നീ ഉള്ളപ്പോ എനിക്ക് ഒന്നും സംഭവിക്കില്ല എന്ന്...അങ്ങനെയല്ല ഒന്നും സംഭവിക്കാൻ നീ വിടില്ല എന്ന്...സ്നേഹമില്ലങ്കിലെന്ത ഞാൻ എപ്പോഴും നിന്റെ കരവലയത്തിൽ സുരക്ഷിതയാണ്...എന്നിട്ടും എനിക്ക് പേടിയാ ആദം.. നമ്മള് സ്വയം ഉള്ളിൽ ഓരോന്ന് പറഞ്ഞ് മനസിനെ സമാധാനിപ്പിച്ചു കൊണ്ടിരുന്ന നേരത്ത് പൂച്ചക്കണ്ണൻ പെട്ടന്ന് നമ്മളെ നേരെ ചെരിഞ്ഞു കിടന്നു...എന്നിട്ട് നമ്മളെ കണ്ണിലേക്ക് മാറി മാറി നോക്കിയിട്ട് സൈറ്റ് അടിച്ചപ്പോ നമ്മള് അവനെ കുട്ടികളെ പോലെ തറപ്പിച്ചു നോക്കി... "എന്താ പൂച്ചക്കണ്ണ ഒരു ഇളക്കം..." എന്ന് നമ്മള് പതിയെ അവനോട് ചോദിച്ചപ്പോ അവൻ ചുമ്മാ എന്ന് പറഞ്ഞ് നമ്മളെ അടുത്തേക്ക് കൂടുതൽ ചേർന്നു കിടന്നു... "ഞാൻ നിന്നെ കിസ്സ് ചെയ്യട്ടെ ജുബി..." പതിവില്ലാത്ത ചോദ്യവുമായി പൂച്ചക്കണ്ണൻ നമ്മളെ കണ്ണിലേക്ക് നോക്കിയപ്പോ നമ്മള് സൈറ്റ് അടിച്ച് വേണ്ട എന്ന് പറഞ്ഞ് ചിരിച്ചു... "എന്നാലും ഒരൊറ്റ വട്ടം..." എന്നും പറഞ്ഞ് അവൻ കീഴ്ച്ചുണ്ട് കടിച്ചപ്പോ നമ്മള് അവന്റെ മൂക്കിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കൊണ്ടിരുന്നു... "കീഴ്ച്ചുണ്ട് കടിച്ച് കാണിച്ച് വശീകരിക്കാൻ നോക്കണ്ട പൂച്ചക്കണ്ണ...നിന്നെ ഞാൻ കിസ്സ് ചെയ്യാൻ സമ്മതിക്കില്ല...." എന്നും പറഞ്ഞ് ചിരിച്ചിട്ട് അവന്റെ മൂക്കിൽ നിന്നും പിടി വിട്ടപ്പോ അവൻ മൂക്കുഴിഞ്ഞു നമ്മളെ മുഖം ചുളിച്ചു നോക്കി... "ഓഹ്...ജാഡ...ഒന്ന് പോടീ..എനിക്കൊന്നും വേണ്ട നിന്റെ ഊള കിസ്സ്...ഒലിപ്പിച്ചു കിസ്സ് വാങ്ങുന്ന പരിപാടി എനിക്കില്ല...നല്ല തന്റേടത്തോടെ വാങ്ങാൻ എനിക്ക് അറിയാം...നീ പാർട്ടിക്ക് വരുന്നില്ല എന്നല്ലേ പറഞ്ഞത്...ഞാൻ വരുമ്പോ എന്തായാലും നേരം വൈകും...അപ്പൊ നീ ഇവിടെ കിടന്ന് ഉറങ്ങി കാണുമല്ലോ...അപ്പൊ ഞാൻ നിന്നെ ശെരിയാക്കി തരാം ട്ടോ മാക്കാച്ചി ഝാൻസി റാണി മോളെ..." എന്ന് പരിഹാസത്തോടെ പറഞ്ഞ് പൂച്ചക്കണ്ണൻ നമ്മളെ ഷോൾഡറിൽ പിടിച്ച് ഉന്തി ബെഡിൽ നിന്നും എണീറ്റ് അവന്റെ ഫോൺ എടുത്ത് പോക്കെറ്റിൽ ഇട്ടപ്പോഴേക്കും മിയ വന്ന് ഡോർ തുറന്നു... അപ്പൊത്തന്നെ പൂച്ചക്കണ്ണൻ നിനക്ക് ഞാൻ വെച്ചിട്ടുണ്ടെഡി എന്ന് വിരൽ ചൂണ്ടി പറഞ്ഞ് മിയയുടെ കൂടെ ഇറങ്ങി പോയി...അവന്റെ കാട്ടി കൂട്ടൽ കണ്ട് നമ്മള് ചിരിച്ചങ്ങനെ കിടന്നു.... °°°°°°°°°°°° നേരം രാത്രി ആയിട്ടും പൂച്ചക്കണ്ണൻ വരുന്നത് കാണാഞ്ഞിട്ട് നമ്മള് ബാൽകെണിയിൽ ചെന്ന് താഴേക്ക് നോക്കിയപ്പോ പൂൾ സൈഡിൽ നീല വെളിച്ചത്തിൽ എല്ലാവരും വട്ടം കൂടി ചുറ്റും ഇരുന്ന് ഭയങ്കര കത്തി വേപ്പിൽ ആണ്... പൂച്ചക്കണ്ണൻ വരാൻ നേരം വൈകും എന്ന് പറഞ്ഞത് കൊണ്ടും നമ്മക്ക് നല്ല ഉറക്കം വരുന്നത് കൊണ്ടും റൂമിൽ ചെന്ന് ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡ് ലംമ്പ് ഇട്ട് നമ്മള് കണ്ണടച്ചു കിടന്നങ്കിലും നഹി സുഖം... പൂച്ചക്കണ്ണനും ഒപ്പം ഉണ്ടായാലെ നമ്മക്ക് ശെരിക്കോന്ന് ഉറക്കം വരുള്ളൂ...നമ്മള് കുറെ തിരിഞ്ഞും മറിഞ്ഞും കിടന്ന് മണിക്കൂറുകൾ തള്ളി നീക്കി കൊണ്ടിരുന്നു... പൂച്ചക്കണ്ണൻ വരുന്നത് കാണാഞ്ഞിട്ട് നമ്മള് ഫോണിൽ കുറെ വീഡിയോസ് കണ്ട് അവസാനം കണ്ണ് വേദനിക്കാൻ തുടങ്ങിയപ്പോ ഫോൺ ഓഫ്‌ ആക്കി ചെരിഞ്ഞു കണ്ണടച്ചു കിടന്നതും പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടു... മിക്കവാറും അത് പൂച്ചക്കണ്ണൻ ആവുമെന്ന് ഉറപ്പുള്ളോണ്ട് നമ്മള് കണ്ണിറുക്കെ അടച്ച് അതേ കിടപ്പ് തുടർന്നു... അപ്പൊത്തന്നെ അവൻ ബെഡിൽ കയറുന്ന ശബ്ദം കേട്ടതും നമ്മള് ഒന്നും അറിയാത്ത പോലെ കിടന്നു...അവൻ ബെഡിൽ കയറി നമ്മളെ അടുത്തേക്ക് നീങ്ങി കിടന്ന് നമ്മളെ കവിളിലൂടെ കൈ വെച്ച് തഴുകിയപ്പോ നമ്മള് ചിരി കടിച്ച് പിടിച്ചു അങ്ങനെ കിടന്നു... അപ്പൊത്തന്നെ അവൻ നമ്മളെ കവിളിൽ ഉമ്മ വെച്ചതും അവൻ വെല്ലുവിളിച്ചു പോയതാണ് നമ്മക്ക് ഓർമ വന്നത്...പൂച്ചക്കണ്ണൻ എന്തായാലും എവിടെ വരെ പോവുമെന്ന് അറിയാൻ വേണ്ടി നമ്മള് ചുണ്ട് കടിച്ച് നിന്നപ്പോ പൂച്ചക്കണ്ണൻ നമ്മളെ ചെവിക്ക് അരികിൽ ഉമ്മ വെച്ചു... അത് കഴിഞ്ഞ് അവൻ നമ്മള് കഴുത്ത് വരെ ഇട്ട പുതപ്പ് എടുത്ത് മാറ്റി നമ്മളെ കഴുത്തിൽ വിരലോടിച്ച് ഇക്കിളിയാക്കി കഴുത്തിൽ ഉമ്മ വെച്ചതും നമ്മളൊന്ന് ശ്വാസം വലിച്ച് പോയി...അപ്പൊത്തന്നെ അവൻ ചുണ്ട് പുറകിലേക്ക് വലിച്ചതും ശ്വാസം വലിച്ചത് അബദ്ധമായോ പടച്ചോനെ എന്ന് മനസ്സിൽ പറഞ്ഞ് നമ്മള് പഴയ പോലെ കിടന്നപ്പോ അവൻ പതിയെ വന്ന് നമ്മളെ കഴുത്തിൽ ഉമ്മ വെച്ച് കടിച്ചതും നമ്മള് കണ്ണ് തള്ളി തുറന്നു... ഇപ്പൊ നമ്മളെ അടുത്ത് നിക്കുന്നത് നമ്മളെ പൂച്ചക്കണ്ണൻ അല്ലാന്ന് മനസ് പറഞ്ഞതും പേടിയോടെ നമ്മള് പെട്ടന്ന് തിരിഞ്ഞു നോക്കിയതും ബെഡ് ലംമ്പിന്റെ ഇരുണ്ട വെളിച്ചത്തിൽ നമ്മളെ നോക്കി ചിരിക്കുന്ന ആ മുഖം കണ്ട് നമ്മള് മരവിച്ചു പോയി... "ജഹാൻ..." തുടരും... പെട്ടന്ന് തട്ടി കൂട്ടി എഴുതിയ പാർട്ട്‌ ആണ്...കുഴപ്പങ്ങൾ ഉണ്ടാവും...പിന്നെ ഒരു ബിഗ് ഹാപ്പി ന്യൂസ് ഉണ്ട്...നമ്മളെ നെറ്റ് ഇന്നത്തോടെ തീരും...വല്ലാത്ത ഹാപ്പി ആയില്ലേ....😪😪എന്തായാലും ഒരു രണ്ട് ദിവസം കഴിയാതെ നമ്മക്ക് നെറ്റ് കയറ്റി തരില്ല എന്നാണ് മോളിൽ നിന്നുള്ള ഓഡർ...ഒരു യുദ്ധം ഉണ്ടാവാനുള്ള ചാൻസ് നമ്മള് കാണുന്നുണ്ട്...അതോണ്ട് സ്റ്റോറി ഇനി എപ്പോ പോസ്റ്റും എന്ന് ഞാൻ പറയുന്നില്ല...നേരത്തെ പോസ്റ്റാൻ ശ്രമിക്കാം.... DREAM MANZI #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - Ishq Mubarak eam Manzi - ShareChat
23.3k കണ്ടവര്‍
1 ദിവസം
*💘IsHq MuBaRaK💘* _ഭാഗം.27_ നമ്മള് പൂച്ചക്കണ്ണനെ നോക്കി ചിരിച്ച് തലയാട്ടി കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയതും നമ്മളെ ഗൗണിന്റെ നെറ്റിൽ ചവിട്ടി എവിടെയും പിടി കിട്ടാതെ നമ്മള് വീഴാൻ പോയതും പെട്ടന്ന് ആരോ നമ്മളെ വാരി പിടിച്ചു... നമ്മള് ഗൗണിന്റെ നെറ്റ് മര്യാദക്ക് ശെരിയാക്കി നേരെ നിന്നതും നമ്മളെ പിടിച്ച ആൾ കൈ മാറ്റിയപ്പോ അതാരാന്നെന്ന് അറിയാൻ വേണ്ടി നമ്മള് തല പൊക്കി ആളെ നോക്കിയതും എല്ലാം തികഞ്ഞൊരു അസ്സൽ ചുള്ളൻ... മുടിയൊക്കെ ടോയ്ലറ്റ് ബ്രെഷ് പോലെ മുകളിലേക്ക് പൊന്തിച്ച് ബ്ലാക്ക് കോട്ടും പാന്റും ബ്ലാക്ക് സ്‌പെക്‌സും ചെറിയ ഒതുങ്ങിയ ചുവന്ന ചുണ്ടുള്ള കാണാൻ വലിയ കുഴപ്പമില്ലാത്ത രീതിയിൽ ഡ്രസ്സ്‌ ഒക്കെ ഇട്ട ചുള്ളൻ... നമ്മള് അവനെ നോക്കിയൊരു പുഞ്ചിരി തൂകിയപ്പോ അവൻ തിരിച്ചു നമ്മളെ നോക്കി ചിരിച്ചു... "Are you okay...തനിക്ക് കൊഴപ്പമൊന്നുമില്ലല്ലോ..." എന്നവൻ വളരെ സൗമ്യമായി നമ്മളോട് ചോദിച്ചപ്പോ ഇല്ലാന്ന് പറയാൻ നിന്നപ്പോഴേക്കും പൂച്ചക്കണ്ണൻ നമ്മളെ അടുത്തേക്ക് വന്നു... ••••••••••••••••••••••••••••••••••••••••••••• ഝാൻസി റാണിയോട് ഇറങ്ങാൻ പറഞ്ഞ് നമ്മള് ഇറങ്ങിയപ്പോ കണ്ടത് അവള് വീഴാൻ പോവുന്നതാണ്...അപ്പൊത്തന്നെ നമ്മള് പിടിക്കാൻ വേണ്ടി ചെല്ലാൻ നിന്നപ്പോഴേക്കും അവളെ ഏതോ ഒരുത്തൻ പിടിച്ചു കഴിഞ്ഞിരുന്നു... അതാരാന്നെന്ന് നോക്കാൻ വേണ്ടി നമ്മള് അവളുടെ അടുത്തേക്ക് ചെന്ന് കാറിൽ ചാരി നിന്ന് അവനെ അടിമുടി നോക്കിയപ്പോ ഇത് വരെ കണ്ടിട്ടില്ലാത്ത പുതുമുഖം... അവൻ നമ്മളെ നോക്കിയൊന്ന് ചിരിച്ച് ഝാൻസി റാണിയുടെ നേരെ കൈ നീട്ടി പിടിച്ചു... "Hai..am jahan razal..." എന്നവൻ പറഞ്ഞപ്പോ തന്നെ ഝാൻസി റാണിയുടെ മുഖത്ത് എന്തൊക്കെയോ നവരസങ്ങൾ വന്ന് അവള് വേണോ വേണ്ടേ എന്ന രീതിയിൽ കൈ പതിയെ പൊക്കുന്നത് കണ്ടപ്പോ നമ്മള് ആദ്യം തന്നെ ഗോൾ അടിച്ച് അവന്റെ കൈയിൽ കയറി പിടിച്ചു... "Hai...it's me adam mubarak..." എന്ന് നമ്മള് നമ്മളെ സ്വയം അവന് പരിചയപ്പെടുത്തി കൊടുത്ത് അവന്റെ കൈ കുലുക്കിയപ്പോ അവൻ നമ്മളെ നെറ്റി ചുളിച്ചു നോക്കി... "ഞാൻ നിന്നോട് അല്ലല്ലോ പറ..." "ഞങ്ങൾ രണ്ട് പേരിലും ആരോട് പറഞ്ഞാലും ഞാൻ ആദം ആണെന്ന് അറിഞ്ഞ ഇവൾ ആരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ..." അവനെ മുഴുവൻ പറയാൻ സമ്മതിക്കാതെ ഇത്തിരി പരിഹാസത്തോടെ ചുണ്ട് കോട്ടി നമ്മള് അങ്ങനെ പറഞ്ഞപ്പോ അവനൊരു വിളറി വെളുത്ത ചിരി ചിരിച്ചു...നമ്മള് അപ്പൊത്തന്നെ അവന്റെ കയ്യിൽ നിന്നും നമ്മളെ കൈ വേർപെടുത്തി ഝാൻസി റാണിയുടെ തോളിലൂടെ കയ്യിട്ട് അവളെ നമ്മളെ അടുത്തേക്ക് ചേർത്ത് നിർത്തി... അത് കണ്ട് അവൻ മുഖം ചുളിച്ച് ഞങ്ങളെ മാറി മാറി നോക്കി പെട്ടന്ന് പുഞ്ചിരിച്ചു... "ഹോ...മിസ്സിസ് ആദം ആണല്ലേ..." എന്തോ ഒരു കള്ളത്തരം ഉള്ള പോലെ അവൻ അങ്ങനെ ചോദിച്ചപ്പോ നമ്മള് അല്ല എന്ന് തലയാട്ടി...അത് കണ്ട് അവൻ സംശയഭാവത്തോടെ നോക്കിയപ്പോ നമ്മള് ഝാൻസി റാണിയുടെ കഴുത്തിൽ ഒന്ന് കയ്യിട്ടിറുക്കി... "We are lovers...വൈകാതെ തന്നെ എഗേജ്‌ഡ് ആവും..." മിയയോട് പറഞ്ഞ അതേ ബഡായി അവനോടും പറഞ്ഞ് നമ്മള് അവന്റെ മോന്തയിലെ ഭാവം നോക്കാതെ ഝാൻസി റാണിയുടെ കയ്യിൽ പിടിച്ച് മാൻഷൻ ലക്ഷ്യം വെച്ചു നടന്നു... നടത്തത്തിനിടയിൽ ഝാൻസി റാണി പുറകിലേക്ക് തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോ നമ്മള് അവളെ മുഖം നേരെ പിടിച്ചു വെച്ചു... "അവനെ നോക്കാതെ നേരെ നോക്കി നടക്ക്...അല്ലങ്കിൽ നേരത്തെ പോലെ മോന്ത കുത്തി വീഴും..." എന്ന് നമ്മള് ഇത്തിരി കടുപ്പിച്ചു പറഞ്ഞപ്പോ അവള് നമ്മളെ കയ്യിൽ ഇറുക്കി പിടിച്ച് നമ്മളെ ഷോൾഡറിൽ അവളെ തല വെച്ചു... "അതിന് വീണില്ലല്ലോ...അപ്പോഴേക്കും അവൻ എന്നെ പിടിച്ചില്ലേ...അത് പോലെ ഇപ്പൊ വീണ എന്നെ എന്റെ പൂച്ചക്കണ്ണൻ പിടിക്കും...അല്ലെ പൂച്ചക്കണ്ണ..." "ഹഹഹ...എന്ത് നടക്കാത്ത അന്തസ്സായ സ്വപ്നം...നീ വീണ ഞാൻ നോക്കി നിന്ന് ചിരിക്കും അല്ലാതെ പിടിക്കൊന്നുമില്ല..." തമാശ രൂപത്തിൽ നമ്മളതും പറഞ്ഞ് ചിരിച്ചപ്പോൾ അവള് നമ്മളെ ഷോൾഡറിൽ നിന്നും തലയെടുത്ത് നമ്മളെ കയ്യിലൊന്ന് പിച്ചി... "അല്ലങ്കിലും ആ പരിപാടിയൊക്കെ ഹൃദയമുള്ളോർക്ക് പറഞ്ഞതാ...അല്ലാതെ നിന്നെ പോലെ ഹൃദയമില്ലാത്തവർക്കല്ല..." എന്നവൾ പറഞ്ഞ് നമ്മളിൽ നിന്നും കുറച്ച് മാറി നിന്നപ്പോ നമ്മള് അപ്പൊത്തന്നെ അവിടെ നിന്നിട്ട് അവളെ കയ്യെടുത്ത് നമ്മളെ നെഞ്ചിൽ വെച്ചു... "ഹാർട്ട്‌ബീറ്റ് കേൾക്കുന്നില്ലേ...അപ്പൊ മനസിലായില്ലേ എനിക്ക് ഹൃദയമുണ്ടെന്ന്...പക്ഷെ അവനെ പോലെ ഞാൻ ഏത് സമയവും ഹൃദയമുള്ളവൻ ആയി നടക്കാറില്ല...ആവശ്യമുള്ളപ്പോഴെ യൂസ് ആക്കാറുള്ളു..." എന്ന് നമ്മള് പറഞ്ഞപ്പോ അവളൊന്ന് ചിരിച്ചിട്ട് നമ്മളെ കയ്യിനുള്ളിലൂടെ അവളെ കൈ കോർത്തിട്ടു... "എന്നാലും എന്നെ വീഴാതെ പിടിച്ചതിന് ഒരു താങ്ക്സ് പറയണം എന്നൊക്കെ കരുതിയതാ അപ്പോഴല്ലേ നീ എന്നെ പിടിച്ചോണ്ട് പോന്നത്...നിനക്ക് അറിയോ ആദം അവൻ ആരാണെന്ന്...? " എന്തോ അത്ഭുതം കണ്ട പോലെ ഝാൻസി റാണി കണ്ണുകൾ വിടർത്തി ചോദിച്ചത് കേട്ട് നമ്മള് പുല്ല് പോലെ ഷോൾഡർ പൊക്കി നോ എന്ന് പറഞ്ഞു... "അവൻ ആ uk.. ഛെ..മിയയുടെ ലവർ ആണ്...കാണാൻ ഒരു മനുഷ്യകോലമൊക്കെ ഉണ്ടല്ലേ....വീട്ടിൽ കയറ്റാൻ കൊള്ളും..." അതവൾ നമ്മക്കിട്ട് നൈസായി താങ്ങിയതാണെന്ന് മനസ്സിലായതും നമ്മള് അവളെ അരയിൽ അമർത്തിയോന്ന് നുള്ളി...അപ്പൊത്തന്നെ അവൾ എരിവ് വലിച്ച് നമ്മളെ കൈക്ക് തല്ലിയപ്പോ നമ്മള് കയ്യെടുത്ത് മാറ്റി അവളെയും ഉന്തി തള്ളി മാൻഷന്റെ അകത്തേക്ക് നടന്നു... ••••••••••••••••••••••••••••••••••••••••••••• പൂച്ചക്കണ്ണൻ നമ്മളെ മര്യാദക്ക് നടക്കാൻ സമ്മതിക്കാതെ കുറെ അങ്ങോട്ട് ഉന്തി കുറെ ഇങ്ങോട്ട് ഉന്തി മുന്നിലേക്ക് തള്ളി യാതൊരു സ്വൈര്യവും തരാതെ മാൻഷന്റെ അകത്തേക്ക് കൊണ്ട് പോയപ്പോ മെയിൻ ഡോറിന്റെ മുന്നിൽ തന്നെ പ്രതിമ പോലെ പൂച്ചക്കണ്ണന്റെ വരവും കാത്ത് uk അമ്മച്ചി നിക്കുന്നുണ്ട്... അവള് പൂച്ചക്കണ്ണനെ കണ്ട പാടെ ഹൈ ഫൈ കാണിച്ച് ഞങ്ങളെ അടുത്തേക്ക് ഓടി വന്ന് പൂച്ചക്കണ്ണനെ കെട്ടിപിടിച്ചു...അത് കണ്ട് ഇപ്രാവശ്യം നമ്മള് പല്ലിറുമ്മാൻ നിന്നില്ലങ്കിലും പുറമെ ഇളിച്ചിട്ട് അകമേ അവളെ നന്നായി പ്രാകി കൊണ്ടിരുന്നു... "ആദം...നീ വരുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല..." എന്നവൾ പറഞ്ഞ് അവനിൽ നിന്നും അകന്ന് മാറിയപ്പോ അവനൊന്ന് പുഞ്ചിരിച്ചു...അപ്പൊത്തന്നെ അവള് നമ്മളെയും പൂച്ചക്കണ്ണന്റെയും കൈ പിടിച്ച് അകത്തേക്ക് നടന്നു... നടക്കുന്നതിനിടയിൽ നമ്മള് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി...ഞങ്ങളെ വില്ലയുടെ പോലെ തന്നെയാണ് ഈ മാൻഷൻ...എല്ലാം അത്യാഡംബരമായി ഉണ്ട്....നമ്മളതെല്ലാം നോക്കി കണ്ടും നടക്കുന്നതിനിടയിൽ മിയ പെട്ടന്ന് സ്റ്റോപ്പിട്ടതും നമ്മള് ചന്തം നോക്കൽ നിർത്തി മുന്നിലേക്ക് നോക്കിയപ്പോ നമ്മളെ റൂബിയുടെയും ഉപ്പച്ചിന്റെയും അതേ പ്രായം തോന്നിക്കുന്ന രണ്ടാളെ കണ്ടപ്പോ തന്നെ നമ്മക്കത് മിയയുടെ ഉപ്പയും ഉമ്മയും ആണെന്ന് മനസിലാക്കാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല... അവര് ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് കണ്ട് തിരിച്ചു ഞങ്ങളും പുഞ്ചിരിച്ചതും മിയ അപ്പൊത്തന്നെ ഞങ്ങളെ കൈ വിട്ട് അവളുടെ ഉപ്പാന്റെ അടുത്തേക്ക് ചെന്ന് നിന്നു...എന്നിട്ട് എന്നെയും പൂച്ചക്കണ്ണനെയും ഒന്ന് നോക്കിയിട്ട് അവള് അവളുടെ ഉപ്പാന്റെ കയ്യിൽ തൂങ്ങി... "പപ്പാ...ഇത് ആ..." എന്നവൾ ഞങ്ങളെ പരിചയപ്പെടുത്തി തുടങ്ങും മുന്നേ തന്നെ അവളുടെ ഉപ്പ കൈ കാട്ടി നിർത്താൻ പറഞ്ഞു...അത് കണ്ട് നമ്മളും പൂച്ചക്കണ്ണനും മുഖത്തോട് മുഖം നോക്കിയിട്ട് അവളുടെ ഉപ്പാനെ നോക്കിയപ്പോ മൂപ്പര് കെട്ടിയോളെ നോക്കി ഒരഡാർ ക്ലോസപ്പിന്റെ പരസ്യം കാണിച്ച് uk അമ്മച്ചിയുടെ കയ്യും പിടിച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു... "ഇത് ആദം മുബാറക്...ഇത് അവന്റെ ഗേൾ ഇഷാജുബി...എന്നല്ലേ നീ പറയാൻ വന്നത്..." പൂച്ചക്കണ്ണനെയും നമ്മളെയും ചൂണ്ടി കാട്ടി മൂപ്പര് പറഞ്ഞപ്പോ uk അമ്മച്ചി വായ പൊളിച്ച് അതെങ്ങനെ അറിയാം എന്ന മട്ടിൽ അവളെ ഉപ്പാനെ നോക്കി...അപ്പൊത്തന്നെ അവളെ ഉപ്പ അവളെ ചേർത്ത് പിടിച്ച് ചിരിച്ചിട്ട് ഞങ്ങളെ നോക്കി... "ഇന്നലെ പബ്ബിൽ നിന്നും വന്നത് മുതലേ മിയ വാ പൂട്ടാതെ പറയാൻ തുടങ്ങിയതാ ആദമിനെയും ഇഷയെയും കണ്ട വിവരം...സത്യത്തിൽ നിങ്ങളെ കണ്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞ് ഇന്നലെ ഒരു സ്വൈര്യം തന്നിട്ടില്ല ഇവള്..." എന്നവളെ ഉപ്പ അവളെ കളിയാക്കുന്ന രൂപത്തിൽ പറഞ്ഞത് കേട്ട് നമ്മളും പൂച്ചക്കണ്ണനും അവളെ നോക്കി ചിരിച്ചപ്പോൾ അവള് ഞങ്ങളെ നോക്കി വിളറി വെളുത്തൊരു ചിരി ചിരിച്ച് നാണംകേട്ടിട്ട് അവളെ ഉപ്പാന്റെ നെഞ്ചത്ത് ഒന്ന് കുത്തി...എന്നിട്ട് പെട്ടന്ന് വിഷയം മാറ്റാൻ വേണ്ടി അവൾക്ക് പുറകിൽ നിക്കുന്ന അവളെ ഉമ്മാന്റെ കയ്യിൽ പിടിച്ച് വലിച്ച് മുന്നിലേക്ക് കൊണ്ട് വന്നു... "ആദം...ഇഷാ...ഇതെന്റെ സ്വീറ്റ് മമ്മി സോഫിയ മെഹക്..." എന്നും പറഞ്ഞ് അവളെ ഉമ്മാനെ പരിചയപ്പെടുത്തി തന്നപ്പോ നമ്മള് ചിരിച്ച് അവളെ ഉമ്മാനെ കെട്ടിപിടിച്ചു...അവളെ ഉമ്മയും തിരിച്ചു നമ്മളെ കെട്ടിപിടിച്ച് അനുഗ്രഹിച്ചപ്പോ നമ്മള് പൂച്ചക്കണ്ണന്റെ അടുത്തേക്ക് നിന്നിട്ട് uk അമ്മച്ചിയെ നോക്കി....അവള് ആണെങ്കിൽ അവളെ ഉപ്പാനെ അടിമുടി നോക്കുന്നുണ്ട്...അത് കണ്ട് നമ്മളൊന്ന് മുഖം ചുളിച്ചപ്പോ അവള് പെട്ടന്ന് ചിരിച്ചു... "ഇങ്ങേരെ പിന്നെ ഞാൻ പരിചയപെടുത്തണ്ടല്ലോ...എന്നാലും ഞാൻ പരിചയപ്പെടുത്താം....ഇതാണെന്റെ വൺ ആൻഡ് ഒൺലി സൂപ്പർ ഹീറോ പപ്പാ...അബ്ദുൽ മജീദ് മെഹക്..." എന്നും പറഞ്ഞ് അവള് അവളെ ഉപ്പാനെ പരിചയപെടുത്തിയപ്പോ മൂപ്പര് നമ്മളെ നോക്കി ചിരിച്ചിട്ട് പൂച്ചക്കണ്ണനെ കെട്ടിപിടിച്ചു... "അപ്പൊ പരിചപ്പെടലൊക്കെ കഴിഞ്ഞില്ലേ...എന്ന ഇനി നമുക്ക് അകത്തേക്ക് പോവാം..." എന്ന് ഒത്തിരി സന്തോഷത്തോടെ ചിരിച്ചു പറഞ്ഞ് മിയ നമ്മളെയും പൂച്ചക്കണ്ണനെയും അകത്തെ ഒരു വലിയ ഹാളിലേക്ക് കൊണ്ട് പോയി...അവിടെ ഹാളിന്റെ അങ്ങിങ്ങായി കുറെ കോട്ടും സ്യൂട്ടും ഇട്ട ആളുകളും കുറെ ഗൗൺ ധരിച്ച മേക്കപ്പ് ബോക്സ്‌കളും അവരെ കൂടെ വക്ക് പൊട്ടിയതും മോന്ത നെളുങ്ങിയതും പുതിയ സ്റ്റീൽ പ്ലേറ്റ് പോലത്തെ ചെക്കൻസും ഉണ്ട്...അവരൊക്കെ അങ്ങിങ്ങായി ഇരുന്ന് സൊള്ളി സൊള്ളി അവരുടെ ലോകത്താണ്... നമ്മള് അവർക്ക് എന്താ ഇത്ര മാത്രം പറയാൻ ഉണ്ടാവുക എന്ന് ചിന്തിച്ച് മിയ വലിച്ച് കൊണ്ട് പോവുന്നതിന് ഒപ്പം പോയപ്പോ അവളൊരു വൺ പീസ് സോഫയിലേക്ക് പൂച്ചക്കണ്ണനെ ഉന്തിയിട്ടിട്ട് നമ്മളെ കൈ പിടിച്ച് വലിച്ച് അവളെ മുന്നിൽ നിർത്തി സൈക്കോ മട്ടിൽ ഒന്ന് ചിരിച്ചിട്ട് നമ്മളെ നെഞ്ചിൽ രണ്ട് കൈ വെച്ച് തള്ളിയതും നമ്മളൊരു കാളലോട് കൂടെ പൂച്ചക്കണ്ണന്റെ മടിയിലേക്ക് ആഞ്ഞു വീണിരുന്നു... അപ്പൊത്തന്നെ പൂച്ചക്കണ്ണൻ നമ്മളെ അരയിലൂടെ കയ്യിട്ട് വലിച്ച് അവന്റെ മടിയിലേക്ക് ഒന്നുടെ കയറ്റി ഇരുത്തിയപ്പോ നമ്മളവന്റെ കൈക്ക് നുള്ളി പറിച്ച് നമ്മളെ അരയിൽ നിന്നും കൈയെടുപ്പിച്ചു...എന്നിട്ട് ആ uk അമ്മച്ചിയെ എന്താടി നിന്റെ ഉദ്ദേശം എന്ന മട്ടിൽ പുരികം പൊക്കി നോക്കിയപ്പോ ലവള് ഒന്ന് ചിരിച്ചിട്ട് ഒരു 5 മിനിറ്റ്സ് ഞാൻ ഈ ഡ്രസ്സ്‌ ചേഞ്ച്‌ ആക്കി വരാം അത് വരെ ഇത് പോലെ തന്നെ ഇരിക്കണം എങ്ങോട്ടും എണീറ്റ് പോവരുതേ എന്നൊരു താക്കിത് നമ്മക്കും പൂച്ചക്കണ്ണനും തന്നിട്ട് അവള് വാണത്തെക്കാളും സ്പീഡിൽ സ്റ്റെയർ കയറി മുകളിലേക്ക് ഓടി പോയി... അത് കണ്ട് നമ്മള് ആശ്വാസത്തോടെ നെടുവീർപ്പിട്ട് പൂച്ചക്കണ്ണന്റെ മടിയിൽ നിന്നും എണീക്കാൻ നിന്നതും അവന് നമ്മളെ മുടി പിടിച്ച് വലിച്ച് അവന്റെ മടിയിലേക്ക് ഇരുത്തിച്ചു...അപ്പൊത്തന്നെ നമ്മള് എരിവ് വലിച്ച് പുറകിലേക്ക് തിരിഞ്ഞ് അവനെ തുറിച്ചു നോക്കിയപ്പോ അവന് ഞാനൊന്നും ചെയ്തില്ലേ എന്ന മട്ടിൽ ഫോണിൽ ആണ്... അത് കണ്ട് നമ്മക്ക് ദേഷ്യം വന്നതും നമ്മളവന്റെ ഫോൺ പിടിച്ച് വാങ്ങി പുറകിലാക്കി പിടിച്ചു...ഫോണിനെ തൊട്ടപ്പോ തന്നെ പൂച്ചക്കണ്ണന് നല്ലോണം നൊന്തതും അവന് നമ്മളോട് തിരിച്ചു തരാൻ പറഞ്ഞ് ആംഗ്യം കാട്ടിയെങ്കിലും നമ്മള് തരില്ല എന്ന് തീർത്ത് പറഞ്ഞു... "ഡി ഝാൻസി റാണി...കൊഞ്ചാതെ എന്റെ ഫോൺ താടി..." എന്നവൻ കലിപ്പായി പറഞ്ഞ് നമ്മളെ നേരെ കൈ നീട്ടിയപ്പോ നമ്മള് അവന്റെ കയ്യിലേക്ക് മുഖം വെച്ചിട്ട് തരില്ല എന്ന് പറഞ്ഞ് ചിരിച്ചു...അപ്പൊത്തന്നെ അവൻ നമ്മളെ പല്ലിറുമ്പി നോക്കിയിട്ട് കയ്യെടുത്ത് മാറ്റാൻ വേണ്ടി നിന്നപ്പോഴേക്കും നമ്മളെ കണ്ണ് സ്റ്റെയറിലൂടെ മുട്ട് വരെയുള്ള നെറ്റിന്റെ ഡാർക്ക്‌ ബ്ലു കളർ ഉടുപ്പ് ഇട്ട് വരുന്ന മിയയിലും മറ്റൊരു ലോങ്ങ്‌ ഫ്രോക്കിൽ സുന്ദരി ആയി വരുന്ന ശ്രേയയിലും ചെന്ന് പതിഞ്ഞതും നമ്മള് അപ്പൊത്തന്നെ പൂച്ചക്കണ്ണന്റെ ഫോൺ അവന് തിരികെ കൊടുത്തിട്ട് അവന്റെ മടിയിലേക്ക് ഒന്നുടെ കയറി ഇരുന്ന് അവളെ കണ്ടിട്ടില്ലാത്ത പോലെ നിന്നു... •••••••••••••••••••••••••••••••••••••••••••••••• ഝാൻസി റാണി വെറുതെ കുഞ്ഞ് കളിച്ചു നമ്മളെ ഫോൺ വാങ്ങി വെച്ച് തരാതെ നിക്കുന്നത് കണ്ട് നമ്മക്ക് ആദ്യം ദേഷ്യം വന്നെങ്കിലും ഒരു വട്ടം കൂടെ ചോദിച്ച അവള് തരില്ല എന്നുണ്ടങ്കിൽ ഒരു പബ്ലിക് ഡോസ് തന്നെ കൊടുത്ത് അവളെ കിളിയെ പറത്തി വിട്ട് ഫോൺ തിരികെ എടുക്കാം എന്ന് വെച്ചപ്പോഴേക്കും അവള് നമ്മളെ കയ്യിലേക്ക് ഫോൺ വെച്ച് തന്ന് നമ്മളിലേക്ക് ഒന്നുടെ ചേർന്ന് ഒട്ടി ഇരുന്നു... ഇത്രയും നേരം നമ്മളെ ചൊറിഞ്ഞോണ്ടിരുന്ന അവൾ പെട്ടന്ന് പിടിച്ച് എന്തെ നല്ല കുട്ടിയായി എന്ന് ചിന്തിച്ചു നമ്മള് മുന്നിലേക്ക് നോക്കിയപ്പോ മിയ നല്ല അടിപൊളി ലുക്കിൽ ഡ്രസ്സ്‌ ചെയ്ത് ഞങ്ങളെ ലക്ഷ്യം വെച്ച് ചിരിച്ചു വരുന്നുണ്ട്...അവളുടെ കൂടെ അവളുടെ ഫ്രണ്ടും ഉണ്ട്... അത് കണ്ട് ഝാൻസി റാണിയെ ഒന്ന് ചൊടിപ്പിക്കാം എന്ന് വെച്ച് നമ്മള് അവളെ കാതോരത്തോട് ചുണ്ടടുപ്പിച്ചു... "നോക്ക് ഝാൻസി റാണി...മിയയെ ഈ ഡ്രെസ്സിൽ കാണാൻ പക്കാ ലുക്ക്‌ ആണല്ലേ...പെണ്ണായാൽ ഇങ്ങനെ വേണം...ഒറ്റ ജീവിതമേ ഒള്ളു അത് മാക്സിമം മിയയെ പോലെ ആഘോഷിക്കണം... " എന്ന് നമ്മള് കുറുകി കൊണ്ട് പറഞ്ഞപ്പോ അവള് നമ്മളെ പുച്ഛിച്ചു തള്ളി നമ്മളെ മടിയിൽ നിന്നും എണീറ്റു....അവളെ പുച്ഛം കണ്ട് നമ്മള് മനസ്സിൽ പൊട്ടിച്ചിരിച്ചു ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി വിരിയിച്ച് സോഫയിൽ നിന്നും എണീറ്റ് ഝാൻസി റാണിയുടെ അടുത്ത് നിന്നു... അപ്പോഴേക്കും മിയയും അവളുടെ ഫ്രണ്ട് ശ്രേയയും ഞങ്ങളെ അടുത്തെത്തിയിരുന്നു...മിയ നമ്മളെ കണ്ട പാടെ ചിരിച്ചോണ്ട് ഓടി വന്ന് നമ്മളെ മുന്നിൽ വന്നു നിന്നു... "Adam... Do I look cute in this dress?..." എന്ന് മിയ ഊരക്ക് കൈ കൊടുത്ത് നിന്ന് നമ്മളോട് ചോദിച്ചപ്പോ നമ്മള് ഝാൻസി റാണിയെ ഒന്നിടങ്കണ്ണിട്ട് നോക്കി...അപ്പൊ അവളുണ്ട് ചുണ്ട് കോട്ടി മിയയെ നോക്കുന്നു...അത് കണ്ട് നമ്മള് പുഞ്ചിരിച്ചിട്ട് മിയയെ ആകെ മൊത്തം ഒന്ന് നോക്കി... "100% Yes...you look like a little doll.." എന്ന് നമ്മള് ഝാൻസി റാണിയെ നോക്കി മിയയോട് പറഞ്ഞപ്പോ ഝാൻസി റാണി അതൊന്നും മൈൻഡ് ആക്കാതെ വേറെ ലോകത്താണ്...മിയയാണെങ്കിൽ നമ്മള് പറഞ്ഞത് കേട്ട് നിന്ന് തുള്ളുന്നുണ്ട്...നമ്മളതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി നിന്നപ്പോ മിയ നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ കവിളിൽ പിച്ചി പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കൊണ്ടിരുന്നു... "You are my sweet baby....Love you..." എന്നും പറഞ്ഞ് അവള് നമ്മളെ കവിളിൽ നിന്നും പിടി വിട്ടപ്പോ നമ്മളൊന്ന് തലയാട്ടി ചിരിച്ചു... "ആദം...ഇഷാ പെട്ടന്ന് വരു...കേക്ക് കട്ട്‌ ചെയ്യാൻ സമയമായി...മിയ നീയും ശ്രേയയും പപ്പയുടെ അടുത്തേക്ക് പെട്ടന്ന് ചെല്ല്..." പെട്ടന്ന് മിയയുടെ മമ്മി വന്ന് ഞങ്ങളെ വിളിച്ചപ്പോ നമ്മള് സമ്മതമെന്ന രീതിയിൽ തലയാട്ടി ഝാൻസി റാണിയെ നോക്കിയപ്പോ അവള് സമാധാനമായി എന്ന മട്ടിൽ നെഞ്ചിൽ കൈ വെച്ചിട്ട് നമ്മളെ നോക്കി ചിരിച്ചിട്ട് നമ്മളെ കയ്യിൽ പിടിച്ചു...നമ്മള് തിരിച്ചും ഒരു ചിരി പാസാക്കി അവളുടെ കയ്യിലൂടെ നമ്മളെ കൈ കോർത്ത് വെച്ച് ഹാളിന്റെ നടുവിലേക്ക് ചെന്നു... അപ്പോഴേക്കും കേക്ക് കട്ട്‌ ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞിരുന്നു...ഞങ്ങള് എത്തി എന്ന് കണ്ടതും മിയ അവളുടെ പപ്പയുടെ കയ്യിലും ശ്രേയ മിയയുടെ കയ്യിന് മുകളിലും കൈ വെച്ച് കേക്ക് കട്ട്‌ ചെയ്യാൻ ഒരുങ്ങിയപ്പോഴേക്കും കൂടി നിന്ന എല്ലാവരും ചേർന്ന് ബർത്ത് ഡേ വിഷ് ചെയ്യാൻ തുടങ്ങിയപ്പോ നമ്മള് മാത്രം അതെല്ലാം നോക്കി നിന്നു എന്നല്ലാതെ ഒന്നും മിണ്ടിയില്ല... അവളുടെ പപ്പ വളരെ സന്തോഷത്തോടെ കേക്ക് കട്ട്‌ ചെയ്യുമ്പോഴും നമ്മളെ മനസിലേക്ക് നമ്മളെ അഞ്ചാം വയസ്സിലെ ബർത്ത് ഡേ പാർട്ടിയാണ് ഓർമ വന്നത്...ആദം ആദമല്ലാതായി മാറിയതിന്റെ തുടക്കം അവിടെ വെച്ചാണ്...അന്ന് മുതൽക്ക് ഇന്ന് വരേയ്ക്കും നമ്മള് നമ്മളെ ബർത്ത് ഡേ സെലെബ്രെറ്റ് ചെയ്യാൻ നിന്നിട്ടുമില്ല ആരെയും സമ്മതിച്ചിട്ടുമില്ല...വെറുപ്പാണ് ഇതെല്ലാം കാണുന്നതും അതിൽ പങ്കെടുക്കുന്നത്...പിന്നെയും നമ്മള് ഇങ്ങോട്ട് വന്നത് മിയ കുറെ വട്ടം പറഞ്ഞ് ശല്യം ചെയ്തിട്ടാണ്....അല്ലങ്കിൽ ഒരിക്കൽ പോലും നമ്മള് ഇങ്ങനെത്തെ വൃത്തികെട്ട ഒരു പാർട്ടിയിലും പങ്കെടുക്കില്ലായിരുന്നു.... നമ്മള് നമ്മളെ അഞ്ചാം വയസിലേക്ക് ഒന്ന് കടന്നു പോയപ്പോഴേക്കും കേക്ക് കട്ടിങ് ഒക്കെ കഴിഞ്ഞെന്ന് നമ്മള് മനസിലാക്കിയത് മിയ നമ്മളെ അടുത്തേക്ക് കേക്ക് കൊണ്ട് വന്ന് നമ്മളെ വായക്ക് നേരെ നീട്ടി പിടിച്ചപ്പോഴാണ്... "ആദം...കഴിക്ക്..." എന്നും പറഞ്ഞ് അവള് കേക്ക് ഒന്നുടെ നമ്മളെ വായക്ക് നേരെ നീട്ടിയപ്പോ നമ്മള് മുഖം ചുളിച്ചു നോ എന്ന് പറഞ്ഞ് അതിൽ നിന്നൊരു പീസ് എടുത്ത് ഝാൻസി റാണിയുടെ വായക്ക് നേരെ നീട്ടിയപ്പോ അവളുടെ മുഖത്ത് വന്ന പ്രത്യക നവരസങ്ങൾ കണ്ടപ്പോ തന്നെ മനസിലായി അവൾക്ക് നമ്മളെ പോലെ കേക്ക് ഇഷ്ട്ടമല്ലല്ലെന്ന്... അവള് നമ്മളെ നോക്കി ഛർദിക്കാൻ വരുമെന്ന് ആക്ഷൻ കാണിച്ചപ്പോ നമ്മള് ചിരിച്ചിട്ട് കേക്ക് തിരികെ മിയയുടെ വായയിലേക്ക് തിരുകി കൊടുത്തു...അവളത് കഴിച്ച് ഇപ്പൊ വരാം എന്ന് പറഞ്ഞ് അവളുടെ പപ്പയുടെ അടുത്തേക്ക് ഓടി പോയി... ••••••••••••••••••••••••••••••••••••••••••••••• മിയയുടെ ഫാമിലി ഹാപ്പിയായിരിക്കുന്നത് കണ്ട് നമ്മള് നമ്മളെ റൂബിയെയും ഉപ്പച്ചിനെയും മിയയുടെ ഉമ്മയുടെയും ഉപ്പയുടെയും സ്ഥാനത്ത് കണ്ടപ്പോ തന്നെ ആകെ കൂടെ വല്ലാതെ ഫീൽ ആവാൻ തുടങ്ങി... എന്നിട്ടും നമ്മള് അവരിൽ നിന്നും മുഖം മാറ്റാതെ അവരെ തന്നെ നോക്കി നിക്കുന്ന നേരത്താണ് ഒട്ടും പ്രതീക്ഷിക്കാതെ പൂച്ചക്കണ്ണൻ നമ്മളെ കൈ പിടിച്ചു വലിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നത്...ഇവനിതെങ്ങോട്ടാ റബ്ബേ എന്ന് ചിന്തിച്ചോണ്ട് നമ്മള് അവന്റെ പിന്നാലെ തന്നെ പോയപ്പോ അവന് നമ്മളെയും വലിച്ച് സ്റ്റെയർ കയറി...അപ്പൊത്തന്നെ നമ്മള് മറ്റേ കൈ കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു... "ആദം....എങ്ങോട്ടാ നീ എന്നെയും കൊണ്ട് പോവുന്നെ..." അവന്റെ കയ്യിൽ തോണ്ടി കൊണ്ട് നമ്മള് ചോദിച്ചപ്പോ അവൻ തിരിച്ചൊന്നും മറുപടി പറയാതെ നമ്മളെയും വലിച്ച് സ്പീഡിൽ മുകളിലേക്ക് കയറിയിട്ട് പെട്ടന്ന് നിന്നു...അപ്പൊത്തന്നെ നമ്മളും സ്റ്റോപ്പിട്ടതും പൂച്ചക്കണ്ണൻ തിരിഞ്ഞു നമ്മളെ നോക്കി വശ്യമായി ചിരിച്ചിട്ട് നമ്മളെ അടുത്തേക്ക് നടന്നടുക്കാൻ തുടങ്ങി... അവന്റെ വശ്യമായ ഇളിയിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ള പോലെ നമ്മക്ക് ഫീൽ ആയതും കുറച്ച് പേടിയോടെ നമ്മള് പുറകിലേക്ക് നടന്നു പോയതും പൂച്ചക്കണ്ണൻ നമ്മളെ ഷോൾഡറിൽ പിടിച്ച് പുറകിലേക്ക് ഉന്തി... അപ്പൊത്തന്നെ നമ്മള് വയറ് കാളി പുറകിലേക്ക് തെറിച്ചതും എന്തിലോ തട്ടി നിന്നു...നമ്മളൊന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ തൂണിൽ തട്ടിയാണ് നമ്മളെ നിർത്തം...പൂച്ചക്കണ്ണന്റെ മനസ്സിൽ എന്തോ വലിയ ദുരുദ്ദേശം ഉണ്ടെന്ന് നമ്മളെ മനസ് കൂടെ കൂടെ വിളിച്ചോതിയപ്പോ എത്രയും പെട്ടന്ന് മുങ്ങാം എന്ന് കരുതി നമ്മള് തിരിയാൻ നിന്നതും പൂച്ചക്കണ്ണൻ തൂണിന്റെ രണ്ട് സൈഡിലും കൈ വെച്ച് ലോക്ക് ഇട്ടു... അത് കണ്ട് നമ്മളൊരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോ അവനൊന്ന് സൈറ്റ് അടിച്ചു കാണിച്ച് നമ്മളെ അടുത്തേക്ക് നീങ്ങി വന്ന് നിന്നപ്പോ നമ്മള് അവനെ പുരികം പൊക്കി നോക്കി... "എന്താ ആദം തന്റെ ഉദ്ദേശം..." യാതൊരു പേടിയും കൂടാതെ നമ്മള് രണ്ട് കയ്യും കെട്ടിയിട്ട് പുരികം പൊക്കി ചോദിച്ചപ്പോ അവൻ പെട്ടന്ന് വശ്യമായ ചിരി നിർത്തി തൂണിൽ വെച്ച ഒരു കൈ എടുത്ത് മാറ്റി ചടച്ച പോലെ മോന്ത കേറ്റി വെച്ച് നമ്മളെ നോക്കി... "ഉദ്ധേശമെന്തെന്ന് പറയാനുമില്ല എന്നാൽ ഒരു ദുരുദ്ദേശവുമില്ല....താഴെ നിന്നപ്പോ വല്ലാത്ത ചടപ്പ്...എനിക്ക് ഇങ്ങനെത്തെ പാർട്ടി ഒന്നും ഇഷ്ട്ടമല്ല...സൊ താഴെ നിക്കാൻ തോന്നാത്തത് എനിക്കൊരു കൂട്ടിനായിട്ട് നിന്നെയും കൊണ്ട് ഇങ്ങോട്ട് പോന്നു...എന്തെങ്കിലും പ്രശ്നമുണ്ടോ...? " എന്നവൻ ഒരു ആക്കൽ രീതിയിൽ ചോദിച്ചപ്പോ നമ്മളൊന്ന് ചിരിച്ചു... "ഏയ്‌ ഒരു പ്രശ്നവുമില്ല...എനിക്കും ഇങ്ങനെ കൂടുതൽ ആളുകൾ ഉള്ള പാർട്ടിയോന്നും ഇഷ്ട്ടമല്ല...കുറെ ആളുകളെ ഒന്നിച്ചു കാണുമ്പോ എനിക്കെന്തോ ശ്വാസം മുട്ടുന്ന പോലെ തോന്നും...എന്തായാലും ഞാൻ അവിടെ നിന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് മുങ്ങാൻ നിക്കായിരുന്നു...അപ്പോഴേക്കും നീ എന്നെ ഇങ്ങോട്ട് വലിച്ചോണ്ട് പോന്നു..." എന്ന് നമ്മള് പറഞ്ഞപ്പോ അവൻ നീട്ടിയൊരു ശ്വാസം വിട്ടു... "ആഹ്...അപ്പൊ നീയും ഞാനും സെയിം ആണല്ലേ...നമ്മക്ക് ഈ പാർട്ടിയോന്നും സെറ്റ് ആവില്ല...ഇതൊക്കെ ഒരുമാതിരി ചളി പരിപാടികളാണ്..." എന്നവൻ പറഞ്ഞപ്പോ നമ്മളത് ശെരി വെച്ചു... "എന്ന് വെച്ച് നമ്മൾ രണ്ടാളും തനിച്ചാവുമ്പോ നടത്താറുള്ള ആ പരിപാടി നടത്തിയെന്ന് വെച്ച് ഒരു പ്രശനവും ഇല്ലാട്ടോ..." പൂച്ചക്കണ്ണൻ എന്തോ മുന വെച്ച പോലെ സംസാരിച്ചു തല താഴ്ത്തിയപ്പോ നമ്മള് കാര്യം മനസ്സിലാവാതെ മുഖം ചുളിച്ചെങ്കിലും പെട്ടന്ന് അവൻ പറഞ്ഞതിന്റെ പൊരുൾ നമ്മക്ക് കലങ്ങിയതും നമ്മള് അപ്പൊത്തന്നെ ചുണ്ട് പൊത്തി പിടിച്ചു.... അത് കണ്ട് പൂച്ചക്കണ്ണൻ വല്ലാത്തൊരു ചിരി ചിരിച്ചതും നമ്മള് അവനെ പുറകിലേക്ക് തള്ളിയിട്ട് ഓടാൻ നിന്നതും മിയ ഞങ്ങളുടെ അടുത്തേക്ക് എന്തോ കള്ളത്തരം വെച്ച പോലെ ചിരിച്ച് തലയാട്ടി വന്നു... അവളെ കണ്ടതും പൂച്ചക്കണ്ണൻ നമ്മളെ അടുത്ത് വന്ന് നിന്നു...അപ്പോഴേക്കും അവള് നമ്മളെ അടുത്തേക്ക് വന്ന് നമ്മളെയും പൂച്ചക്കണ്ണനെയും മാറി മാറി നോക്കി ഒരു ഓഞ്ഞ ചിരി ചിരിച്ചു... "എന്താ ആദം നിങ്ങൾ തനിച്ചാവുമ്പോ നടത്താറുള്ള ആാാ പരിപാടി...." ആ ക്ക് നീളം കൂട്ടി അവള് എന്നെയും പൂച്ചക്കണ്ണനെയും ഒന്നാക്കി പറഞ്ഞപ്പോ നമ്മള് അപ്പൊത്തന്നെ പൂച്ചക്കണ്ണനെ തുറിച്ചു നോക്കി...അവൻ തലയിൽ കൈ വെച്ച് നമ്മളെയും മിയയെയും നോക്കി ഒരു വിളറി വെളുത്ത ചിരി ചിരിച്ചപ്പോൾ മിയ അവന്റെ വയറിനിട്ടു കുത്തി.... "മ്മ് മ്മ്മ്...നടക്കട്ടെ മോനെ ഡാൻസറെ...എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്...നീ ആള് കൊള്ളാമല്ലോ...പല നേരത്തും പല സ്വഭാവം...ഹാ...അതൊക്കെ അവിടെ നിക്കട്ടെ...എനിക്ക് നിന്നോടല്ല ഇഷയോടാ സംസാരിക്കാനുള്ളത്..." എന്നവൾ കുറച്ച് സീരിയസ് ആയി പറഞ്ഞപ്പോ നമ്മള് എന്നോടോ എന്ന മട്ടിൽ പുരികം ചുളിച്ചു പൂച്ചക്കണ്ണനെ ഒന്ന് നോക്കി അവളെ നോക്കിയപ്പോ അവളൊരു ചെറു പുഞ്ചിരി ചുണ്ടിൽ വിടർത്തി നമ്മളെ കയ്യിൽ പിടിച്ചു... "ഇഷ...ഞാൻ ഇന്നലെ ചെയ്തത് കുറച്ച് കൂടി പോയോ എന്നൊരു തോന്നൽ..." വാലും തലയും ഇല്ലാതെ അവള് നമ്മളോട് കുറച്ച് സങ്കടത്തോടെ പറഞ്ഞപ്പോ നമ്മള് എന്തെന്ന് വെച്ച് പൂച്ചക്കണ്ണനെ നോക്കിയപ്പോ അവന് അറിയില്ല എന്ന് പറഞ്ഞ് കൈ മലർത്തി കാട്ടിയപ്പോ നമ്മള് മിയയെ നോക്കി... "മിയ നീ എന്താ പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല..." എന്ന് നമ്മളൊരു ചിരിയോടെ പറഞ്ഞപ്പോ അവള് നമ്മളെ കൈക്ക് മുകളിൽ അവളെ ഇടത് കൈ കൂടെ വെച്ചു... "ഞാൻ പറഞ്ഞ് വന്നത് മറ്റൊന്നുമല്ല...കുറെ കാലങ്ങൾക്ക് ശേഷം ഇന്നലെ പെട്ടന്ന് അപ്രതീക്ഷിതമായി ആദമിനെ കണ്ടപ്പോ എന്റെ എല്ലാ കണ്ട്രോളും പോയിട്ട ഞാൻ അവനെ അങ്ങനെയൊക്കെ കെട്ടിപിടിച്ചതും നിന്നെ അവോയ്ഡ് ചെയ്യുന്ന പോലെ അവനോട് പെരുമാറിയതും...പിന്നെ എന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെയായിരുന്നു ആദമിന്റെ കൂടെ ഡാൻസ് ചെയ്യാ എന്നുള്ളത്...കോളേജിൽ വെച്ചേ എനിക്ക് അങ്ങനെ ഒരു കമ്പം ഉണ്ടായിരുന്നെങ്കിലും അത് ആദമിനോട് പറഞ്ഞ അവൻ എങ്ങനെ പ്രതികരിക്കും എന്നോർത്ത് ഞാൻ ഇത്രയും കാലം പറയാതെ നടന്നതായിരുന്നു...അതിന്റെ കാരണം എന്താണെന്ന് ഞാൻ പറയാതെ തന്നെ നിനക്ക് മനസിലാവുമല്ലോ...നിന്റെ ആദമിന് പല ടൈമിലും പല മൂഡ...അവനെങ്ങാനും പൊട്ടി തെറിക്കോ എന്ന് പേടിച്ചിട്ട് പറയാതിരുന്നതാണെങ്കിലും ഇന്നലെ അവനെ കണ്ടപ്പോ എന്തായാലും എന്റെ ആഗ്രഹം ഞാൻ സാധിച്ചിട്ടേ അടങ്ങു എന്ന വാശിയായിരുന്നു...അതാ ഞാൻ നിന്നെ ഇന്നലെ കൂടുതലായി മൈൻഡ് ചെയ്യാതിരുന്നത്..വീട്ടിൽ വന്നപ്പോഴാ ഞാൻ നിന്നെ കുറിച്ച് ആലോചിച്ചത് തന്നെ...ഒന്നുല്ലേലും നീ അവന്റെ ബേബിയല്ലേ...അപ്പൊ അവനെ ആരെക്കാളും കൂടുതൽ നീ സ്നേഹിക്കുന്നതാവുമ്പോ അവൻ മറ്റൊരു പെണ്ണിന്റെ കൂടെ കൂടുതൽ ക്ലോസ് ആയി ബിഹേവ് ചെയ്യുന്നത് കാണുമ്പോ നിനക്ക് എത്രത്തോളം ദേഷ്യവും സങ്കടവും വന്നിട്ടുണ്ടാവുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു...എന്തെന്നാൽ ഒരിക്കെ നിന്നെ പോലെ ഞാനും ആദമിനെ ഇഷ്ടപ്പെട്ടിരുന്നു...അന്നൊക്കെ അവന്റെ കൂടെ അവന്റെ പെയർ ഡാൻസ് ചെയ്യുന്നത് കാണുമ്പോ തന്നെ എനിക്ക് എരിഞ്ഞു കയറാറുണ്ട്...അപ്പൊ നിന്റെ കാര്യം പറയണ്ടല്ലോ...ഇന്നലെ നിനക്ക് എന്നെ കൊണ്ട് വല്ല സങ്കടവും ഉണ്ടായിട്ടുണ്ടങ്കിൽ am really sorry ഇഷാ..." എന്നും പറഞ്ഞ് മിയ നമ്മളെ കെട്ടിപിടിച്ചപ്പോ നമ്മള് തരിച്ചു പോയി...ഇത്രയും നേരം ഇവളെ വായിൽ നിന്നും കേട്ടത് വല്ല സ്വപ്നമാണോ എന്ന് വരെ നമ്മക്ക് തോന്നി...ഇത്രക്കും പാവമായിരുന്ന മിയയെയാണോ നമ്മള് ഇന്നലെ വേണ്ടാത്തതൊക്കെ പറഞ്ഞതെന്നോർത്തപ്പോ നേരിയ രീതിയിൽ നമ്മക്ക് കുറ്റബോധം തോന്നി... നമ്മള് അവളെ നമ്മളിൽ നിന്നും അടർത്തി മാറ്റി അവളെ നോക്കി പുഞ്ചിരിച്ചു അതൊന്നും കുഴപ്പമില്ല എന്ന് പറഞ്ഞപ്പോ അവളൊന്ന് ചിരിച്ചു...അപ്പൊത്തന്നെ ആദം നമ്മളെ അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി...എന്നിട്ട് നമ്മളെ കഴുത്തിലൂടെ കയ്യിട്ടിറുക്കി നമ്മളെ കവിളിൽ ഉമ്മ വെച്ചു... "അതൊന്നും എന്റെ ബേബിക്ക് ഒരു പ്രശ്നമല്ല മിയ...ഞാൻ ഒരു ഡാൻസർ ആണെന്നും അപ്പൊ ആരെ കൂടെയൊക്കെ ഡാൻസ് ചെയ്യുമെന്നും എന്നൊക്കെ എന്റെ ബേബിക്ക് അറിയാവുന്നത് കൊണ്ട് തന്നെ അവളതൊന്നും നെഗറ്റീവ് ആയി കാണില്ല...എല്ലാത്തിനെയും അതിന്റേതായ സെൻസിൽ എടുക്കാൻ എന്റെ ബേബിക്ക് ഒരു പ്രത്യക കഴിവ...വേണമെങ്കിൽ നീ എന്റെ കൂടെ ഇനിയും ഡാൻസ് ചെയ്താലും എന്റെ ബേബിക്ക് ഒരു പ്രശ്നവും ഉണ്ടാവാൻ പോവുന്നില്ല...അല്ലെ സ്വീറ്റി..." എന്നാ പൂച്ചക്കണ്ണൻ എരപ്പാളി നമ്മളെ പറ്റി ഇല്ലാത്തതൊക്കെ പൊക്കി പറഞ്ഞ് നമ്മക്കിട്ട് നന്നാക്കി താങ്ങിയപ്പോ നമ്മള് അവനെ നോക്കി കണ്ണുരുട്ടി...അതിനവനൊന്ന് ചിരിച്ച് കണ്ണ് കൊണ്ട് മിയയെ കാണിച്ചപ്പോ നമ്മള് അപ്പൊത്തന്നെ ചിരിച്ച് മിയയോട് അതേ അതേ എന്ന് പറഞ്ഞു... അത് കേട്ട പാടെ മിയ നിന്ന് തുള്ളിയതും നമ്മള് പൂച്ചക്കണ്ണനെ ഒന്ന് നോക്കി പോയി... അപ്പോഴേക്കും അവൾ തുള്ളൽ നിർത്തി സന്തോഷത്തോടെ ക്ലോസപ്പിന്റെ പരസ്യം കാണിച്ച് പൂച്ചക്കണ്ണന്റെ അടുത്തേക്ക് വന്നു.... "അങ്ങനെയാണോ ആദം....ഇപ്പൊത്തന്നെ താഴെ എല്ലാവരും ഡാൻസ് ചെയ്യാൻ റെഡിയായി നിക്ക... നീയും എന്റെ കൂടെ വന്ന നമ്മുക്ക് ഒരുമിച്ച് ഒരു വട്ടം കൂടെ ഡാൻസ് ചെയ്യാം....പ്ലീസ് ആദം..." എന്നും പറഞ്ഞു അവള് കെഞ്ചിയപ്പോ പൂച്ചക്കണ്ണൻ ചിരി കടിച്ച് പിടിച്ച് നമ്മളെ ഇടംങ്കണ്ണിട്ട് നോക്കി...അത് കണ്ട് നമ്മളൊന്ന് ചിരിച്ചു കൊടുത്തപ്പോ അവൻ അപ്പൊത്തന്നെ ഡബിൾ ഓക്കേ എന്ന് പറഞ്ഞതും അത് കേൾക്കാൻ നിന്ന പോലെ അവള് ഞങ്ങളെയും വലിച്ചോണ്ട് താഴേക്ക് ഓടി... താഴെ എത്തിയതും അവള് നമ്മളെ സോഫയിൽ കൊണ്ടിരുത്തി പൂച്ചക്കണ്ണനെയും വലിച്ചോണ്ട് തുള്ളി തുള്ളി ഹാളിന്റെ നടുവിൽ കൂട്ടം കുത്തി നിക്കുന്നവരുടെ അടുത്തേക്ക് പോയതും നമ്മളതൊക്കെ നോക്കി നിന്നു... കുറെ സമയം കഴിഞ്ഞിട്ടും അവര് ആ കൂട്ടം കൂടി നിന്ന് എന്തൊക്കെയോ പരസ്പരം പ്ലാൻ ചെയ്യുന്നു എന്നല്ലാതെ ഡാൻസ് ഒന്നും തുടങ്ങുന്നത് കാണാഞ്ഞിട്ട് നമ്മക്ക് ഇന്നലത്തെ ക്ഷീണം കൊണ്ട് ഉറക്കം വരാൻ തുടങ്ങിയതും ഇവിടെ കിടന്ന് ഉറങ്ങുന്നത് ശെരിയല്ല എന്നറിയാവുന്നത് കൊണ്ട് ക്ഷീണം മാറ്റാൻ വേണ്ടി ജ്യൂസ്‌ കുടിക്കാം എന്ന് വെച്ച് സോഫയിൽ നിന്നും എണീറ്റ് നമ്മള് ജ്യൂസ്‌ ബോയ്യുടെ അടുത്തേക്ക് ചെന്നു... നമ്മളെ കണ്ട പാടെ ജ്യൂസ്‌ എല്ലാവരെയും നോക്കി ചിരിക്കുന്ന പോലെ നമ്മളെ നോക്കി ചിരിച്ചിട്ട് ഗ്രേപ്പ് ജ്യൂസ്‌ നീട്ടിയപ്പോ നമ്മളൊന്ന് പുഞ്ചിരിച്ചു ജ്യൂസ്‌ വാങ്ങിയിട്ട് താങ്ക്സ് പറഞ്ഞ് ജ്യൂസും കൊണ്ട് തിരിഞ്ഞതും ഒട്ടും പ്രതീക്ഷിക്കാതെ നമ്മളെ പുറകിലൂടെ നടന്നു വന്ന ആളുടെ മേലിലേക്ക് നമ്മളെ കൈ തട്ടി ജ്യൂസ്‌ ഗ്ലാസ്‌ തെറിച്ചു വീണു... "What the &@%$...." തുടരും... ഹെലോ ഫ്രണ്ട്സ്... ഇന്ന് നല്ല ലെങ്ത്തിൽ എഴുതാം എന്ന് പറഞ്ഞിരുന്നു...പക്ഷെ എന്ത് ചെയ്യാനാ...നമ്മക്ക് ഇന്ന് കട്ട തലവേദന ആയോണ്ട് ഉച്ചക്ക് സ്കൂളിൽ നിന്ന് വീട്ടിൽ വന്നതാ...ഇപ്പോഴും തല വേദനക്ക് വലിയ കുറവൊന്നുമില്ല...അതോണ്ട് കൂടുതൽ നേരം ഫോണിൽ നോക്കാൻ വയ്യാഞ്ഞിട്ടാ കുറച്ച് എഴുതി പോസ്റ്റിയത്...ഇത്ര എഴുതിയത് കൊണ്ട് ഇതിന്റെ ബാക്കി നെക്സ്റ്റ് പാർട്ട്‌ ആയി നാളെ രാത്രി 9:00പിഎം പോസ്റ്റാം... 💜DREAM MANZI #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - CiIsHq Mubarak DREAM MANZI - ShareChat
33.1k കണ്ടവര്‍
3 ദിവസം
*💘IsHq MuBaRaK💘* _ഭാഗം.26_ അവൻ എന്തിനാ അലറിയെ എന്ന് മനസ്സിലാവാതെ നമ്മള് നെറ്റി ചുളിച്ച് കുറച്ച് പേടിയോടെ അവന്റെ നെഞ്ചിലേക്ക് തന്നെ ഉറ്റു നോക്കിയപ്പോ പെട്ടന്നവൻ നെഞ്ചിൽ നിന്നും കൈ മാറ്റിയതും അവന്റെ നെഞ്ചിലും കൈയ്യിലുമായി പരന്ന് കൊണ്ടിരിക്കുന്ന ബ്ലഡ്‌ കണ്ട് നമ്മള് വായ പൊത്തി പിടിച്ചു... അപ്പോഴേക്കും നമ്മളെ കണ്ണ് നിറഞ്ഞിരുന്നു...നമ്മള് നിന്നിടത്ത് നിന്ന് ഒരടി അനങ്ങാതെ അവന്റെ നെഞ്ചത്തേക്ക് തന്നെ നോക്കി നിക്കുന്ന നേരത്ത് അവൻ യാതൊരു കൂസലും ഇല്ലാതെ കയ്യിൽ പറ്റിയ ബ്ലഡ് നിലത്തേക്ക് ആഞ്ഞു കുടഞ്ഞിട്ട് വീണ്ടും നെഞ്ചിൽ കൈ വെച്ചമർത്തി എരിവ് വലിച്ചു... അത് കണ്ടതും നമ്മള് കണ്ണിറുകെ അടച്ചു നിന്നെങ്കിലും നമ്മക്ക് എന്തോ കൂടുതൽ നേരം അങ്ങനെ നിക്കാൻ വയ്യാഞ്ഞിട്ട് പെട്ടന്ന് തന്നെ വായ പൊത്തി പിടിച്ച കൈ മാറ്റി "ആദം... "എന്ന് വിളിച്ച് ഓടി ചെന്ന് അവൻ നെഞ്ചിൽ അമർത്തി പിടിച്ച് നിക്കുന്ന കയ്യിൽ നമ്മള് പിടിച്ചതും അപ്പൊത്തന്നെ അവൻ നമ്മളെ തറപ്പിച്ചു നോക്കി... അവന്റെ നോട്ടം കണ്ട് നമ്മളൊന്ന് പേടിച്ചെങ്കിലും അത് കണക്കിൽ എടുക്കാതെ നമ്മള് വല്ലതും പറയാൻ നിന്നപ്പോഴേക്കും അവൻ നമ്മളെ കൈ തട്ടി മാറ്റി നമ്മളെ രൂക്ഷമായി നോക്കി വിരൽ ചൂണ്ടി... "മിണ്ടരുത് നീ...നിന്റെ ശബ്ദം എങ്ങാനും പുറത്ത് വന്ന ഇപ്പൊ ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് പോലും അറിയില്ല ജുബി...so..." എന്ന് പറഞ്ഞ് മുഴുവിപ്പിക്കാതെ അവൻ നമ്മളെ നേരെ വാണിംഗ് രൂപത്തിൽ വിരൽ ചൂണ്ടി തിരിഞ്ഞു നടന്ന് ഫ്രിഡ്ജ് തുറന്ന് ആൽക്കഹോൾ ബോട്ടിൽ കയ്യിലെടുത്തു...അത് കണ്ട് നമ്മള് ഒരമ്പരപ്പോടെ അവൻ എന്താ ചെയ്യാൻ പോവുന്നതെന്ന് കണ്ണൊന്നടക്ക പോലും ചെയ്യാതെ അവനെ തന്നെ നോക്കി നിന്നതും അവൻ ബോട്ടിലിന്റെ മൂടി വളരെ സിമ്പിൾ ആയി തുറന്ന് അവന്റെ നെഞ്ചിലേക്ക് മുഴുവൻ കമഴ്ത്തി ഒഴിച്ചു.. അത് കണ്ടതും നമ്മള് അപ്പൊത്തന്നെ കണ്ണും തള്ളി പിടിച്ച് അവന്റെ അടുത്തേക്ക് ഓടി ചെന്ന് ബോട്ടിൽ പിടിച്ചു വാങ്ങി നിലത്തേക്ക് എറിഞ്ഞു...അതപ്പോ തന്നെ ചിന്നം ഭിന്നമായി പൊട്ടിപൊടിയായതും ആദം ദേഷ്യത്തോടെ നമ്മളെ കയ്യിൽ പിടിച്ച് മുറുക്കി... "നീ എന്താടി ഈ കാണിച്ചേ...ബ്ലീഡിങ് പെട്ടന്ന് നിക്കാൻ ആൽക്കഹോളിന്റെ അത്ര ബെസ്റ്റ് ആയ ഒന്നും ഈ ലോകത്ത് ഇല്ല...എന്നിട്ടാണോ നീ അതേറിഞ്ഞത്..." എന്നവൻ നമ്മളോട് കൊരച്ചു ചാടി ചോദിച്ച് നമ്മളെ കയ്യിലെ പിടി ഒറ്റ വിടൽ വിട്ടതും നമ്മള് അതൊന്നും നോക്കാതെ അവന്റെ കണ്ണിലേക്ക് നോക്കി.. "ആദം...നീയിപ്പോ ഒന്നും പറയല്ലേ പ്ലീസ്...ഞാൻ പറയുന്നതൊന്ന് കേൾക്ക്...നിന്റെ നല്ലതിന് വേണ്ടിയാ പറയുന്നത്...ഇപ്പൊത്തന്നെ നിനക്ക് നന്നായി ബ്ലീഡിങ് ഉണ്ട്...എനിക്ക് പേടിയാവുന്നു ആദം...നമുക്ക് ഹോസ്പിറ്റലിൽ പോവാം..." കരയാനായ മട്ടിൽ നമ്മള് വിതുമ്പി പറഞ്ഞപ്പോ അവൻ നമ്മളെ നോക്കി പുച്ഛിച്ചു ചിരിച്ചു... "എന്റെ കൂടെ ജീവിച്ചിട്ട് വീർപ്പു മുട്ടുന്ന നീ എന്തിനാടി എനിക്ക് ഒരു മുറിവ് പറ്റിയപ്പോഴേക്കും ഇങ്ങനെ നിന്ന് പേടിച്ചു വിറക്കുന്നത്...എന്തിനാ എന്റെ കാര്യത്തിൽ ഇടപെടുന്നത്...ഇപ്പൊ നിനക്ക് വീർപ്പ് മുട്ടുന്നില്ലേ...ഇല്ലെന്ന്...മുറിവ് എന്റെ നെഞ്ചില..വേദന സഹിക്കുന്നത് ഞാനാ..അപ്പൊ അതെങ്ങനെ മാറ്റാൻ പറ്റും എന്നതും എനിക്കറിയാം...that's non.." അവൻ എന്താ പറയാൻ വരുന്നതെന്ന് മുൻകൂട്ടി കണ്ട് നമ്മള് അവനെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ അവന്റെ വാ പൊത്തി പിടിച്ച് തലയാട്ടി വേണ്ട ആദം എന്ന് പതിയെ പറഞ്ഞു... "നീ ഇനി എന്തൊക്കെ പറഞ്ഞാലും നീ എന്നെ സംബന്ധിക്കുന്ന വിഷയം തന്നെയാണ് ആദം...അതിപ്പോഴെന്നല്ല എപ്പോഴും അങ്ങനെ തന്നെയാ...അതിനിടയിൽ നമ്മൾ തമ്മിലുണ്ടാവുന്ന വഴക്കും എന്നെ കുത്തി നോവിക്കാൻ പറ്റുന്ന വിധത്തിൽ നീ പറയുന്ന ഓരോന്നും എന്റെ മനസിന് താങ്ങാൻ പറ്റാഞ്ഞിട്ടാ ഞാൻ നേരത്തെ അങ്ങനെയൊക്കെ പറഞ്ഞത്...am really sorry ആദം...നീയിപ്പോ എന്നോട് വാശി പിടിക്കല്ലേ...ഹോസ്പിറ്റലിൽ പോവുന്നില്ലങ്കിൽ വേണ്ട...നിന്റെ മുറിവിന് ഞാൻ ഡ്രസ്സ്‌ ചെയ്ത് തന്നോട്ടെ... പ്ലീസ്...പ്ലീസ്..." അപ്പോഴേക്കും നമ്മളെ കണ്ണൊക്കെ കലങ്ങി വന്നിരുന്നു...നമ്മള് വിതുമ്പി കരയാൻ തുടങ്ങിയതും അത്രയും നേരം ദേഷ്യം കൊണ്ട് തള്ളി നിന്നിരുന്ന ആദമിന്റെ കണ്ണുകൾ പതിയെ നോർമൽ ആയി...നമ്മള് അവന്റെ വാ പൊത്തിയ കൈ അവൻ എടുത്ത് മാറ്റിയിട്ട് മുന്നിലേക്ക് നടന്നപ്പോ നമ്മള് കണ്ണ് തുടച്ചു... ആൽക്കഹോൾ ഒഴിച്ചിട്ടാണോ എന്തോ അവന്റെ മുറിവിലെ ബ്ലീഡിങ് നിന്നിട്ടുണ്ടെങ്കിലും ഇപ്പോഴും നന്നായി വേദനിക്കുന്നുണ്ടെന്ന് നടക്കുന്നതിനിടയിൽ അവൻ നെഞ്ചിൽ തൊട്ട് എരിവ് വലിക്കുന്നത് കണ്ട് നമ്മക്ക് മനസിലായി...എന്തോ ഇപ്പൊ വല്ലാത്തൊരു കുറ്റബോധം...ദേഷ്യം നിയന്ത്രിക്കാൻ പറ്റാഞ്ഞിട്ട് കത്തി അറിയാതെ എറിഞ്ഞതാണെങ്കിലും ഒരിക്കൽ പോലും നമ്മള് വിചാരിച്ചില്ലായിരുന്നു അത് ആദമിന്റെ നെഞ്ചിൽ ചെന്ന് തട്ടുമെന്ന്... അവൻ നെഞ്ചിൽ പിടിച്ച് നിക്കുന്നത് കണ്ടപ്പോ നമ്മളെ എല്ലാ ദേഷ്യവും പോയി പകരം വല്ലാത്ത പേടിയും നമ്മളെ ശരീരം നുറുങ്ങി വേദനിക്കുന്ന പോലെയാണ് തോന്നിയത്...എന്തൊക്കെ ആയാലും എങ്ങനെയൊക്കെ ആയാലും എത്രയൊക്കെ തോന്ന്യാസം കാണിച്ചാലും അവൻ എന്റെ പൂച്ചക്കണ്ണൻ തന്നെയല്ലേ...അവന്റെ മനസ്സിൽ ഞാൻ ഇല്ലങ്കിലും എപ്പോഴോ ഞാൻ അറിയാതെ തന്നെ അവൻ എന്റെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചിട്ടുണ്ട്...ആ സത്യം മനസിലാക്കാൻ നമ്മക്ക് അവനെ വേദനിപ്പിക്കേണ്ടി‌ വന്നു...പൊടിമോൾക്ക് വരെ അത്ര വലിയ ആക്‌സിഡന്റ് ഉണ്ടായിട്ട് പോലും ആദം തളർത്താതെ നമ്മള് തളർന്നിട്ടില്ല...പക്ഷെ ആദം അവനൊരു ചെറിയ മുറിവ് ആയപ്പോഴേക്കും നമ്മള് വല്ലാതായി പോയി... നമ്മള് ഈ ലോകം തന്നെ വിട്ട് പോയി ചിന്തകളിൽ മുഴുകി നിക്കുമ്പോഴാണ് ആരോ നമ്മളെ കൈ പിടിച്ച് വലിച്ച് കയ്യിലേക്ക് എന്തോ വെച്ച് തന്നത്...നമ്മള് അപ്പൊത്തന്നെ ഒന്ന് ഞെട്ടിയിട്ട് കയ്യിലേക്ക് നോക്കിയപ്പോ ഫസ്റ്റൈഡ് ബോക്സ്‌ ആണ്...ബോക്സിന് മുകളിൽ ആദമിന്റെ കൈ കണ്ടപ്പോ നമ്മള് അവന്റെ മുഖത്തേക്ക് നോക്കി...അവൻ നമ്മളോട് ഒരുമാതിരി ഭാവത്തിൽ പാതി പുഞ്ചിരിച്ച് നമ്മളെ കയ്യും വലിച്ച് റൂമിലേക്ക് നടന്നു... റൂമിൽ എത്തിയതും അവന് നമ്മളെ കൈ വിട്ട് കോട്ടഴിച്ച് സോഫയിലേക്ക് എറിഞ്ഞു യാതൊരു കൂസലും ഇല്ലാതെ നമ്മളോരുത്തി ഇവിടെ നിക്കുന്നുണ്ടെന്ന് പോലും നോക്കാതെ കൂളായി ടീഷർട് അഴിച്ചു നിലത്തേക്ക് ഇട്ടത് കണ്ട് നമ്മള് അപ്പൊത്തന്നെ നിലത്തേക്ക് നോക്കി നിന്നു... അപ്പോഴേക്കും അവൻ ബെഡിൽ കയറി കിടന്നിരുന്നു...നമ്മള് എങ്ങനെ അവനെ ആ കോലത്തിൽ നോക്കുമെന്ന് ചിന്തിച്ച് വല്ലാതായി നിക്കുമ്പോഴാണ് അവൻ നമ്മളെ കയ്യിൽ കാല് വെച്ച് തട്ടിയത്... "നിനക്കല്ലായിരുന്നോ എന്റെ മുറിവ് ഡ്രസ്സ്‌ ചെയ്ത് തരാൻ ഒടുക്കത്തെ പൂതി...ദേ നോക്ക് നിന്റെ സൗകര്യത്തിന് വേണ്ടി ഞാനിപ്പോ ഷർട്ട്‌ലെസ്സ് ആയാണ് കിടക്കുന്നത്...പെട്ടന്ന് ഡ്രസ്സ്‌ ചെയ്യ്..." എന്നവൻ നമ്മളെ കയ്യിൽ കാല് വെച്ച് തുടരെ തുടരെ തട്ടി പറഞ്ഞപ്പോ ഇനിയും ഇങ്ങനെ തല താഴ്ത്തി നിന്ന പൂച്ചക്കണ്ണൻ നമ്മളോട് ചൂടാവും എന്ന് പേടിച്ച് നമ്മള് കണ്ണടച്ചു ബോക്സിൽ പിടി മുറുക്കി തല താഴ്ത്തി ബെഡിൽ കയറി പതിയെ പതിയെ മുട്ട് കുത്തി അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു... എന്നിട്ട് കണ്ണ് തുറക്കാതെ തന്നെ അവന്റെ മുറിവിൽ മരുന്ന് വെച്ച് കെട്ടാൻ ചെറുങ്ങനെ വിറച്ചോണ്ടിരിക്കുന്ന നമ്മളെ കൈ അവന്റെ നെഞ്ചിലേക്ക് കൊണ്ട് പോവാൻ നിന്നതും പെട്ടന്നവൻ നമ്മളെ കൈ വലിച്ച് മുറിവിൽ വെച്ചു... "കടന്ന് തപ്പി കളിക്കാൻ നിക്കണ്ട...ഇത് തന്നെയാ മുറിവ്...മഹതി ആ കണ്ണൊന്ന് തുറന്ന് കെട്ടാൻ നോക്ക്..." എന്നവൻ പരിഹാസത്തോടെ പറഞ്ഞത് കേട്ട് നമ്മളപ്പോ തന്നെ നമ്മള് കണ്ണ് തുറന്നു നോക്കിയതും വെളുത്തു തുടുത്ത് ഒട്ടും തന്നെ രോമമെന്തെന്ന് കാണാത്ത അവന്റെ സിക്സ് പാക്ക് ബോഡിയാണ് നമ്മള് കണ്ടത്...അത് കണ്ടതും നമ്മളെ കയ്യിലെ രോമമൊക്കെ രോമാഞ്ചം വന്ന് എണീറ്റ് നിന്ന് സെല്യൂട് ചെയ്‌തെങ്കിലും അവന്റെ നെഞ്ചിൽ കുറച്ച് ആഴത്തിൽ വിടർന്നു നിക്കുന്ന മുറിവ് കണ്ടപ്പോ നമ്മക്ക് ആകെ സങ്കടം വരാൻ തുടങ്ങി... മുറിവ് കുറച്ച് വലുതായത് കൊണ്ട് അവൻ നല്ല വേദന സഹിക്കുന്നുണ്ടെന്ന് അവന്റെ മുറിവിന് ചുറ്റും ചുവപ്പ് നിറം വന്നത് കണ്ട് നമ്മക്ക് മനസിലായപ്പോ നമ്മളെ കണ്ണ് നിറഞ്ഞു വന്നു...പുറത്തേക്ക് ഇറ്റി വീഴുന്നതിന് മുന്നേ തന്നെ നമ്മള് കണ്ണ് പെട്ടന്ന് തുടച്ച് കോട്ടൺ എടുത്ത് അവന്റെ മുറിവിന് ചുറ്റും പറ്റി പിടിച്ച ചോര തുടച്ചു മാറ്റാൻ വേണ്ടി നിന്നപ്പോ അവൻ നമ്മക്ക് ഒരു സപ്പോർട്ടിന് വേണ്ടി അവന്റെ രണ്ട് കയ്യും തലക്ക് താഴെയാക്കി വെച്ച് പില്ലോയിലേക്ക് ഒന്നുടെ കയറി കിടന്നു... അപ്പൊത്തന്നെ നമ്മള് പതിയെ അവന്റെ നെഞ്ചിൽ ഒരു കൈ വെച്ച് മുറിവിന് ചുറ്റും കോട്ടൺ വെച്ച് പതിയെ തടവി ചോര തുടച്ചു മാറ്റി കൊണ്ടിരുന്നപ്പോഴും അവന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല...അത് കണ്ട് നമ്മള് ദൈര്യമായിട്ട് കുറച്ച് ഫസ്റ്റിൽ തുടച്ചു മാറ്റിയിട്ട് ഡെറ്റോൾ ബോട്ടിൽ കയ്യിലെടുത്തു പൂച്ചക്കണ്ണനെ ഒന്ന് നോക്കി... അവനാണെങ്കിൽ രണ്ട് കണ്ണും അടച്ച് സുഖമായി കിടക്കുന്നുണ്ട്...ഡെറ്റോൾ മുറിവിലേക്ക് ഒഴിച്ചാൽ ആ സുഖം പോവുമല്ലോ എന്ന് തോന്നിയപ്പോ വേണ്ട എന്ന് വെച്ച് മാറ്റി വെക്കാൻ നിന്നെങ്കിലും കത്തിയെറ് ആയോണ്ട് പോയ്സണിന്റെ കാര്യം ആലോചിച്ചപ്പോ നമ്മക്കൊരു പേടി... എന്തൊക്കെ മാരക ജന്തുക്കൾ കുത്തിയാലും പൂച്ചക്കണ്ണൻ അത്ര പെട്ടന്നൊന്നും ചത്തു പോവില്ലെന്ന് നമ്മക്ക് അറിയാമെങ്കിലും അഥവാ ചത്ത് പോയ നമ്മള് ഈ അറിയാത്ത സ്ഥലത്ത് എന്ത് കാട്ടാന...അതോണ്ട് നമ്മള് അവന്റെ മുഖത്തേക്ക് നോക്കിയിട്ട് കോട്ടണിൽ കുറച്ച് ഡെറ്റോൾ ആക്കി കണ്ണടച്ചു അവന്റെ മുറിവിൽ അമർത്തി വെച്ചതും അവൻ ആർക്കുമെന്ന് കരുതിയെങ്കിലും അത് പോയിട്ട് അവൻ വേദന കൊണ്ട് ഒന്നിളകിയത് പോലുമില്ല... അവന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഇല്ലാത്തത് കണ്ട് നമ്മള് കണ്ണ് തള്ളി തുറന്ന് തൊള്ളേം പൊളിച്ച് അവനെ നോക്കിയപ്പോ അവൻ നേരത്തെ പോലെ തന്നെ ഒന്നും അറിയാത്ത മട്ടിലുള്ള സുഖമായ കിടത്തമാണ്...സാധാരണ നമ്മക്കൊക്കെ എന്തെങ്കിലും ചെറിയ മുറിവ് പറ്റിയാൽ റൂബി ഡെറ്റോൾ എങ്ങാനും ഒഴിച്ചാൽ ആർത്ത് നിലവിളിച്ച് വീട് രണ്ടാക്കുമായിരുന്നു...അത്രക്കും സുഖമുള്ള കാര്യമാണല്ലോ അത്...എന്നിട്ടും പൂച്ചക്കണ്ണൻ എന്താ ഒന്ന് അനങ്ങ പോലും ചെയ്യാതിരുന്നത്...ഇനി നമ്മളെ പൂച്ചക്കണ്ണൻ എങ്ങാനും വടിയായി പോയോ പടച്ചോനെ...മനുഷ്യന്റെ കാര്യമായത് കൊണ്ട് ഒന്നും പറയാനും ഒക്കില്ല... നമ്മള് ഇത്തിരി പേടിയോടെ അവന്റെ വയറിലേക്ക് നോക്കിയപ്പോ വയറ് പൊന്തി താഴുന്നുണ്ട്...അത് കണ്ട് നമ്മള് ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ട് ഡെറ്റോൾ വെച്ച് മുറിവ് ക്ലീൻ ആക്കി കൊണ്ടിരുന്നു... "ജുബി..." ഒട്ടും പ്രതീക്ഷിക്കാതെ പൂച്ചക്കണ്ണൻ പെട്ടന്ന് നമ്മളെ വിളിച്ചതും നമ്മള് അപ്പൊത്തന്നെ അവന്റെ മുഖത്തേക്ക് നോക്കി...അവൻ അപ്പോഴും കണ്ണടച്ചു കിടക്കുകയാണ്...അവന്റെ മുഖത്തെ ഗൗരവം കണ്ടിട്ട് അവന് നമ്മളോട് എന്തോ കാര്യമായി പറയാനുള്ള പോലെ തോന്നിയപ്പോ നമ്മള് കോട്ടൺ വെസ്റ്റിലേക്ക് എറിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി... അപ്പോഴേക്കും അവൻ കണ്ണ് തുറക്കാതെ തന്നെ നമ്മളോട് സംസാരിച്ചു തുടങ്ങി... "ജുബി...നീ പറഞ്ഞത് ശെരിയാണ്...എനിക്കും വല്ലാതെ മടുക്കുന്നുണ്ട് നമ്മൾ രണ്ട് പേരുമുള്ള ഈ ലൈഫ്...എത്രെ എന്ന് വെച്ചിട്ട നീയും കൂട്ടിൽ അടച്ച പോലെ എന്റെ കൂടെ ജീവിക്കുന്നത്...നീയൊരു മോചനം ആഗ്രഹിക്കുന്ന സ്ഥിതിക്ക് ഞാൻ നിനക്ക് അത് നൽകാൻ തന്നെ തീരുമാനിച്ചു..." എടുത്തടിച്ച പോലെ ആദം പറഞ്ഞത് കേട്ട് നമ്മളെ നെഞ്ചിലൂടെ ഒരു ഇടി മിന്നൽ പോയി...അവൻ പറഞ്ഞത് നമ്മളെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നപ്പോ അറിയാതെ തന്നെ നമ്മളെ കണ്ണ് നിറഞ്ഞു തുളുമ്പി... "ആ..ദം...." അവൻ പറഞ്ഞത് നമ്മക്ക് തീരെ ഉൾകൊള്ളാൻ പറ്റാഞ്ഞിട്ട് നമ്മള് ഇടറിയ ശബ്‌ദത്തിൽ അവനെ വിളിച്ചപ്പോ അവൻ കണ്ണ് തുറന്ന് നമ്മളെ നോക്കി പുഞ്ചിരിച്ചു... "ഞാൻ പറഞ്ഞ് കഴിഞ്ഞില്ല ജുബി...നീ നേരത്തെ എന്നോട് ദേഷ്യപ്പെട്ട് അങ്ങനെയൊക്കെ പറഞ്ഞപ്പോ ഞാൻ കൂടുതലായി ചിന്തിച്ചില്ലേങ്കിലും ഇപ്പൊ അതിനെ പറ്റി ആലോചിച്ചപ്പോ എനിക്കെന്തോ നീ പറഞ്ഞതൊക്കെ ശെരിയായി തോന്നി...നിനക്ക് ഞാനോ എനിക്ക് നീയോ ഒരിക്കലും മാച്ച് അല്ല...അത് സ്വഭാവം കൊണ്ടായാലും നമ്മുടെ രീതികൾ കൊണ്ടായാലും...നീ ആഗ്രഹിക്കുന്നത് എന്നെ പോലെ ഒരാളെയല്ല...എല്ലാ അർത്ഥത്തിലും നിന്നെ മനസിലാക്കുന്ന നിന്നെ..എനിക്ക് വയ്യ പറയാൻ...നീ പറഞ്ഞ പോലെ മടുക്കുന്നുണ്ട്...എനിക്ക് എന്റെ രീതികൾ മാറ്റാൻ ഒക്കില്ല...അതെന്റെ വേഷം കൊണ്ടായാലും സ്വഭാവം കൊണ്ടായാലും...നിനക്ക് നല്ല ദൈവ വിശ്വാസം ഒക്കെയുണ്ട്...പക്ഷെ എനിക്ക് അങ്ങനെ ഒരു വിശ്വാസം പോയിട്ട് വെറുപ്പാണ് എല്ലാം...നീ അപ്പൊ ആഗ്രഹിക്കുന്നത് എങ്ങനത്തെ ആളെയാണെന്നൊക്കെ എനിക്ക് നന്നായി മനസ്സിലാവുന്നുണ്ട്...നീ വിചാരിക്കുമ്പോലെ ഞാൻ ഒരിക്കലും മാറില്ല...ഒന്നല്ലെങ്കിൽ നീ എന്റെ വഴിക്കോ ഞാൻ നിന്റെ വഴിക്കോ വരണം...അതിനൊരിക്കലും നമ്മുക്ക് രണ്ട് പേർക്കും കഴിയില്ല...ഹസ്ബൻഡ് ആൻഡ് വൈഫ് റിലേഷൻഷിപ്പിക്കെ ഒരുപാട് അഡ്ജസ്റ്റ്മെന്റ് ഇല്ലാതെ മുന്നോട്ട് പോവില്ല...നമ്മൾ തമ്മിൽ അങ്ങനെയൊരു റിലേഷൻ ശെരിക്കും ഇല്ലങ്കിലും എന്തൊക്കെയോ ഉണ്ട്... നീ എന്റെ ലൈഫിൽ ഇല്ലാത്ത കാലത്തൊക്കെ എനിക്ക് എന്റെ മാത്രം കാര്യങ്ങൾക്ക് നോക്കിയാൽ മതിയായിരുന്നുള്ളു...എനിക്ക് എന്റേതായ ഫ്രീഡം ഉണ്ടായിരുന്നു...ഞാൻ എന്ത് ചെയ്താലും എന്നെ ചോദ്യം ചെയ്യാനൊന്നും ആരും വരില്ലായിരുന്നു...പക്ഷെ നീ വന്നത് മുതലേ വല്ലാത്ത മാറ്റങ്ങൾ ആണ് എനിക്ക് ഉണ്ടാവുന്നത്...എപ്പോഴെങ്കിലും ദേഷ്യപ്പെട്ടിരുന്ന ഞാൻ എപ്പോഴും ദേഷ്യപെടുന്നു...എനിക്ക് ഇല്ലായിരുന്ന ഓരോരോ ഉത്തരവാദിത്തങ്ങൾ ഒക്കെ നീ വന്നതോട് കൂടെ കൂടി...എനിക്ക് മതിയായ ഫ്രീഡം കിട്ടുന്നില്ല...ഞാൻ ഏറ്റവും കൂടുതൽ ടൈം സ്പെൻഡ്‌ ചെയ്യാൻ ആഗ്രഹിക്കുന്നത് സിദ്ധുന്റെയും റോഷന്റെയും കൂടെയാണ്...പക്ഷെ നീ ഉള്ളത് കൊണ്ട് എനിക്ക് അതിനൊന്നും ടൈം കിട്ടുന്നില്ല...ശെരിക്കും എനിക്ക് എന്നെ തന്നെ നഷ്ട്ടപെട്ട പോലെ...നിനക്കും അങ്ങനെ തന്നെയാവും...ഇത്രയേറെ പ്രോബ്ലങ്ങൾ മാത്രമുള്ള നമ്മളെ ലൈഫ് ഒരിക്കലും നന്നായി മുന്നോട്ട് പോവില്ല ജുബി...പിന്നെ നന്നാക്കാൻ എനിക്ക് ഉദ്ദേശവുമില്ല...നീയും ഞാനും ഒപ്പം ജീവിക്കുന്നുണ്ടെങ്കിലും എല്ലാ അർത്ഥത്തിലും ഒരിക്കലും ഒന്നിക്കില്ല എന്ന കാര്യം ഞാൻ ഉറപ്പിച്ചു കഴിഞ്ഞതാണ്...അതിനൊരു അവസരം ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് വരില്ല...ഇങ്ങനെയൊക്കെ നമ്മൾ ബുദ്ധിമുട്ടി ജീവിക്കുന്നതിനേക്കാൾ നല്ലത് എല്ലാം അവസാനിപ്പിക്കുന്നത് തന്നെയാണ്....അതാവുമ്പോ നീ ആഗ്രഹിക്കുന്ന ജീവിതം നിനക്കും ഞാൻ ആഗ്രഹിക്കുന്ന ജീവിതം എനിക്കും കിട്ടും... അത് കൊണ്ട്..." എന്നും പറഞ്ഞ് അവൻ ബെഡിൽ കൈ കുത്തി എണീറ്റ് ഒരു ബാന്റേജിൽ ഓയിൽമെന്റ് തേച്ച് മുറിവിൽ ഒട്ടിച്ച് നമ്മളെ മുഖത്തേക്ക് നോക്കാതെ ബെഡിൽ നിന്നും എണീറ്റ് നിലത്തേക്കിറങ്ങി പോവാൻ നിന്നപ്പോ നമ്മള് അവന്റെ കൈ പിടിച്ച് നിർത്തി... എന്നിട്ട് അവനെ തിരിഞ്ഞു നോക്കാതെ നിറഞ്ഞ കണ്ണുകൾ ഒന്നനക്കാ പോലും ചെയ്യാതെ മുന്നോട്ട് നോക്കി നിന്നു... "അത്കൊണ്ട്...മുഴുവൻ പറഞ്ഞിട്ട് പോ ആദം..." ഇടറിയ ശബ്‌ദത്തോടെ നമ്മളെങ്ങനെ പറഞ്ഞപ്പോ അവൻ അവന്റെ കയ്യിന്മേൽ പിടിച്ച നമ്മളെ കയ്യ് എടുത്ത് മാറ്റി... "അത്കൊണ്ടെന്താ...നീ ഇത്രയേറെ സഹിച്ചതിനൊക്കെ ഇതിൽ കൂടുതൽ വെറുപ്പിച്ചു കുത്തി നോവിച്ചു സഹിപ്പിക്കും എന്നല്ലാതെ ആദം മുബാറക് ഇഷാജുബിക്ക് ഒരിക്കലും ഈ ജീവിതത്തിൽ മോചനം തരാൻ പോവുന്നില്ല...നമ്മൾ തമ്മിൽ ഭൂമിയും ആകാശവും തമ്മിലുള്ള അന്തരം ഉണ്ടായാലും ഇല്ലങ്കിലും ഇഷാജുബി മരണം വരെ ആദം മുബാറകിന്റെ കൂടെ തന്നെ ഉണ്ടാവും....അതും എന്റെ ഝാൻസി റാണി ആയി കൊണ്ട് തന്നെ... " ഒറ്റ ശ്വാസത്തിൽ പൂച്ചക്കണ്ണൻ അങ്ങനെ പറഞ്ഞതും നമ്മള് ഞെട്ടി തരിച്ചു പുറകിലേക്ക് തിരിഞ്ഞു നോക്കി...അപ്പൊ പൂച്ചക്കണ്ണൻ പുറകിൽ നിന്ന് നമ്മളെ നോക്കി പുരികം പൊക്കിയപ്പോ നമ്മള് സങ്കടം കൊണ്ടും അതിലുപരി സന്തോഷം കൊണ്ടും അപ്പൊത്തന്നെ ബെഡിൽ നിന്നും എണീറ്റ് അവനെ തല്ലാൻ കയ്യോങ്ങിയതും അവൻ നമ്മളെ കൈക്ക് പിടിച്ചു... "കയ്യാങ്കളി വേണ്ട ഝാൻസി റാണി... ഇപ്പൊത്തന്നെ നീ നന്നായി കളിച്ചോണ്ട് എന്റെ ബോഡി നല്ല വീക്ക്‌ ആണ്...ഇനിയും കളിച്ച നിനക്ക് പിന്നെ കളിക്കാൻ കൈയുണ്ടാവില്ല..." ഭീഷണി സ്വരത്തിൽ പൂച്ചക്കണ്ണൻ അങ്ങനെ പറഞ്ഞപ്പോ നമ്മള് ചിരിച്ചിട്ട് അവന്റെ കയ്യിനുള്ളിൽ നിന്നും നമ്മളെ കയ്യ് വലിച്ചൂരി അവനെ കെട്ടിപിടിച്ചു അവന്റെ ഇടത്തെ നെഞ്ചിൽ തല വെച്ച് കിടന്നു...അപ്പൊത്തന്നെ അവനും ഒന്ന് ചിരിച്ച് നമ്മളെ തിരിച്ചു കെട്ടിപിടിച്ചപ്പോ നമ്മള് അവനിലേക്ക് ഒന്നുടെ ചേർന്ന് നിന്ന് അവന്റെ നെഞ്ചിന്റെ വലത്തെ സൈഡിലേക്ക് നോക്കിയപ്പോ അവിടെ ഒട്ടിച്ച ബാന്റേജ് കണ്ടപ്പോ നമ്മളെ ചിരിയൊക്കെ നിന്നു... നമ്മള് ബാന്റേജിന് മുകളിലൂടെ വിരല് വെച്ച് പതിയെ തടവിയപ്പോ പൂച്ചക്കണ്ണൻ തല താഴ്ത്തി നമ്മളെ നോക്കി...അപ്പൊത്തന്നെ നമ്മള് മുഖം പൊന്തിച്ചു അവനെ നോക്കി പുഞ്ചിരിച്ചു... "നന്നായി വേദനിച്ചോ ആദം...? " അവന്റെ കണ്ണിലേക്ക് നോക്കി ബാന്റേജിൽ തടവി കൊണ്ട് നമ്മള് അങ്ങനെ ചോദിച്ചപ്പോ അവൻ നമ്മളെ തുറിച്ചു നോക്കി... "ഒട്ടുമില്ല...ആദ്യം ഇത്തിരി കൂടിയ സുഖം...പിന്നെ അങ്ങോട്ട് ഫുൾ മരവിപ്പായിരുന്നു...നിനക്ക് മരവിപ്പിന്റെ സുഖം എത്രത്തോളം ഉണ്ടെന്ന് അറിയണമെങ്കിൽ പറഞ്ഞ മതി...ഞാൻ ആക്കി തരാം..." ഇത്തിരി ദേഷ്യത്തോടെ പൂച്ചക്കണ്ണൻ പറഞ്ഞത് കേട്ട് നമ്മളൊരു അവിഞ്ഞ ചിരി ചിരിച്ച് ഷോൾഡർ പൊക്കി വേണ്ട എന്ന് പറഞ്ഞ് നിനക്ക് ഒരു കുത്തിന്റെ കുറവുണ്ടായിരുന്നെന്ന് മനസ്സിൽ പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് ഒന്നുടെ പറ്റി ചേർന്നു കിടന്നു....പൂച്ചക്കണ്ണൻ കുപ്പായമൊന്നും ഇടത്തോണ്ട് അവന്റെ നെഞ്ചിൽ ഇങ്ങനെ കിടക്കാൻ ഒരു വല്ലാത്ത സുഖം...ഒരു നേരിയ തണുപ്പൊക്കെയുണ്ട് പൂച്ചക്കണ്ണന്റെ നെഞ്ചിൽ... നമ്മളെങ്ങനെ അവനിൽ നിന്നും വിട്ട് മാറാതെ കൂടുതൽ കൂടുതൽ അടുത്ത് നിക്കുന്ന നേരത്താണ് പെട്ടന്ന് പൂച്ചക്കണ്ണന്റെ ശകുനമടക്കി കിടന്ന് കയറിയത്... അപ്പൊത്തന്നെ അവൻ നമ്മളെ അവനിൽ നിന്നും അകത്തി മാറ്റി ഫോൺ എടുക്കാൻ പോയപ്പോ നമ്മളെ മുഖം തന്നാലേ ചുളിഞ്ഞു പോയി....ഏത് തെണ്ടിയാണാവോ നമ്മളെ നല്ല നേരം കുളമാക്കാൻ വന്നതെന്ന് പ്രാകി പറഞ്ഞ് പൂച്ചക്കണ്ണനെ തന്നെ നോക്കിയപ്പോ അവൻ ഫോണിലേക്ക് നോക്കിയിട്ട് പെട്ടന്ന് നമ്മളെ നോക്കി ഒരുമാതിരി ചിരി ചിരിച്ചു... അതിലെന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ള പോലെ നമ്മക്ക് ഫീൽ ആയതും നമ്മളൊന്ന് മുഖം ചുളിച്ചപ്പോ അവൻ ഫോൺ എടുത്ത് കാൾ അറ്റൻഡ് ചെയ്ത് ചെവിയോടടുപ്പിച്ചു... "ഹെലോ മിയ...ആ പറ ഞാൻ ബിസിയല്ല..." കാൾ എടുത്തപാടെ പൂച്ചക്കണ്ണൻ അങ്ങനെ പറഞ്ഞതും ആ അലവലാതി uk അമ്മച്ചിയാണ് ഫോണിൽ എന്ന് നമ്മക്ക് മനസ്സിലായതും നമ്മള് പൂച്ചക്കണ്ണനെ പല്ലിറുമ്പി നോക്കി....അവൻ അതിനൊന്ന് സൈറ്റ് അടിച്ച് ഇളിച്ചു തന്ന് ലഗേജിൽ നിന്നും അവന്റെ ടീഷർട് എടുത്ത് പെട്ടന്ന് ഇട്ടിട്ട് നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ തോളിൽ അവന്റെ രണ്ട് കയ്യും കയറ്റി വെച്ച് uk അമ്മച്ചിയോട് സൊള്ളാൻ തുടങ്ങി... "ഹാ മിയ....അതിനെന്താ...yah...സീരിയസ് ടാ...വരും...ഹു ഇനി പ്രോമിസും ചെയ്യണോ...ഓക്കേ ഓക്കേ...ഹ പ്രോമിസ്..എന്തായാലും വരാം...ഇല്ല മറക്കില്ല...ഹാ നീ വിളിച്ചോ...ഓക്കേ ബൈ..ഗുഡ് നൈറ്റ്‌...aww Love You too Dear..." എന്നിങ്ങനെ തുടങ്ങി പൂച്ചക്കണ്ണൻ തെണ്ടി അവളോട് കൊഞ്ചി ഒലിപ്പിച്ചു ഓരോന്ന് പറയുന്നത് കേട്ട് നമ്മള് ദേഷ്യത്തോടെ അവന്റെ കണ്ണിലേക്ക് ഉറ്റു നോക്കി...അവൻ കാൾ കട്ട്‌ ചെയ്ത് ഫോൺ ബെഡിലേക്കിട്ട് നമ്മളെ ഷോൾഡറിൽ രണ്ട് കയ്യും വെച്ച് തട്ടിയിട്ട് നമ്മളെ ഷോൾഡറിൽ പിടിച്ചുന്തി പുറകിലേക്ക് കൊണ്ട് പോയി ബെഡിൽ ഇരുത്തിച്ചു... അപ്പോഴും നമ്മള് അവന്റെ കണ്ണിലേക്ക് പല്ലിറുമ്പി നോക്കി കൊണ്ടിരുന്നപ്പോ അവൻ പുഞ്ചിരി തൂകി കൊണ്ട് ഫ്ലോറിൽ മുട്ട് കുത്തി ഇരുന്ന് നമ്മളെ രണ്ട് കയ്യും അവന്റെ കൈക്കുള്ളിൽ ആക്കി നമ്മളെ കണ്ണിലേക്ക് നോക്കി... "ശെരിക്കും എന്താ നിന്റെ പ്രശ്നം ജുബി..." പൂച്ചക്കണ്ണൻ വളരെ മയത്തിൽ നമ്മളോട് അങ്ങനെ ചോദിച്ചപ്പോ നമ്മളെ മനസ്സിൽ ഉള്ളത് മുഴുവൻ തുറന്നു പറയാൻ ഇതിലും നല്ല ടൈം കിട്ടില്ല എന്ന് തോന്നിയപ്പോ നമ്മള് എല്ലാം പറയാൻ ഒരുമ്പെട്ടിറങ്ങി... "ആ മിയ ഉണ്ടല്ലോ uk അമ്മച്ചി...അവൾക്ക് നിന്നോടുള്ള ബിഹേവിയർ അത്ര ശെരിയല്ല ആദം...അവള് നിന്നെ പബ്ബിൽ വെച്ച് കണ്ട പാടെ ഓടി വന്ന് കെട്ടിപിടിച്ചു ഉമ്മ വെച്ചപ്പോ...ഛെ...മാനേഴ്സ് ഉള്ള ഗേൾസ് ഒന്നും എത്ര വലിയ ഫ്രണ്ട്നെ ഒരുപാട് കാലങ്ങൾക്ക് ശേഷം കണ്ടാലും അങ്ങനെയൊന്നും ചെയ്യില്ല...ഡാൻസ് ചെയ്തത് പോട്ടെ എന്ന് വെക്കാം...അത് നീ പറഞ്ഞത് പോലെ നിന്റെ ഇഷ്ട്ടമാണ്...അതിലേക്ക് എനിക്ക് ഇടപെടാൻ യാതൊരു വിധ താല്പര്യവുമില്ല...അതോണ്ട് ഞാൻ അത് വിട്ടു...പിന്നെ.... അവളുടെ ഫ്രണ്ട് എന്നോട് ഒരു കാര്യം പറഞ്ഞു...അതൊക്കെ കേട്ടപ്പോ എനിക്കെന്തോ ആദം അവളെത്ര ശെരിയാണെന്ന് തോന്നുന്നില്ല..." മനസ്സിൽ കുത്തി കൊണ്ടിരുന്ന ഭാരം നമ്മള് ഇറക്കി വെച്ചപ്പോ ഒരു വല്ലാത്ത ആശ്വാസം തോന്നി... "അവളുടെ ഫ്രണ്ട് നിന്നോട് എന്താ പറഞ്ഞെ..." പെട്ടന്ന് പൂച്ചക്കണ്ണൻ അങ്ങനെ ചോദിച്ചതും ഇനി അതായിട്ട് പറയാതിരിക്കണ്ട എന്ന് വെച്ച് ശ്രേയ മിയയെ പറ്റി പറഞ്ഞതെല്ലാം നമ്മള് വള്ളി പുള്ളി വിടാതെ കുറച്ച് എരിവും പുളിയും മസാലയും ചേർത്ത് നമ്മള് തട്ടി വിട്ട് പറഞ്ഞു കൊടുത്തു... എല്ലാം കേട്ട് കഴിഞ്ഞതും ആദം അവളെ വിളിച്ച് ചൂടാവും എന്ന് കരുതിയ നമ്മളെ വായയിൽ അമിട്ട് ഇട്ട് പൊട്ടിച്ച പോലെ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി... അത്രയും നേരം പലതും പ്രതീക്ഷിച്ച നമ്മക്ക് ഒരു തിരിച്ചടി കിട്ടിയ പോലെയായപ്പോ നമ്മള് ഇതിപ്പോ എന്താ കഥ എന്ന രീതിയിൽ വായ പൊളിച്ചു പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ എങ്ങനൊക്കെയോ ചിരി കണ്ട്രോൾ ചെയ്ത് നമ്മളെ വായ അടച്ചു...എന്നിട്ട് നമ്മളെ അടുത്തേക്ക് മുട്ട് കുത്തി ഒന്നുടെ നീങ്ങി ഇരുന്ന് നമ്മളെ നോക്കി ചിരിച്ചു... "ഉഫ്...ഇതിനായിരുന്നോ നീ പടക്കത്തിന് തീ കൊടുത്ത പോലെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കി എന്നെ കത്തിയെറിഞ്ഞു കൊല്ലാൻ നോക്കിയത്...മിയയുടെ ഫ്രണ്ട് പറഞ്ഞതൊക്കെ സത്യം തന്നെയാ...അവൾക്ക് എന്നോട് വല്ലാത്ത ലവ് തന്നെയാ...അതെനിക്ക് അറിയുകയും ചെയ്യാം..." എടുത്തടിച്ച പോലെ പൂച്ചക്കണ്ണൻ പറഞ്ഞത് കേട്ട് നമ്മള് എങ്ങനെ എന്ന മട്ടിൽ മുഖം ചുളിച്ചു അവനെ നോക്കി...അപ്പൊ അവനൊന്ന് പുഞ്ചിരിച്ചു... "മിയക്ക് എന്നോടുള്ള ഇഷ്ട്ടം അവൾ കോളേജിൽ പഠിക്കുമ്പോൾ തന്നെ എന്നോട് തുറന്നു പറഞ്ഞതാ...പക്ഷെ എനിക്കത് അക്‌സെപ്റ്റ് ചെയ്യാൻ യാതൊരു താല്പര്യവുമില്ലായിരുന്നു...കാരണം എനിക്കീ ലവ്വിലൊന്നും ഒട്ടും തന്നെ വിശ്വാസമില്ല...അതോണ്ട് അവള് ഇഷ്ടമാണെന്ന് പറഞ്ഞ പാടെ തന്നെ ഞാൻ അത് നിരസിച്ചു കളഞ്ഞു...പക്ഷെ അതോണ്ട് അവൾക്ക് സങ്കടം ഒന്നും ഉണ്ടായില്ല ട്ടോ...അവളെന്നോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളു...പ്രണയമല്ലെങ്കിലും ഞാൻ എപ്പോഴും അവളുടെ കൂടെ തന്നെ ഉണ്ടാവണമെന്ന്...അവള് അങ്ങനെ ഒരു ആവശ്യം പറഞ്ഞപ്പോ എനിക്കെന്തോ വല്ലാത്ത പാവം തോന്നി...അത് കൊണ്ട ഞാൻ അവളെ എന്റെ സ്പെഷ്യൽ പാർട്ണർ ആക്കിയത്...അതിന്റേതായ ഫ്രീഡം ഞാൻ അവൾക്ക് എന്നിൽ കൊടുത്തിട്ടുണ്ട്...അതാ നീ ഇന്ന് കണ്ടത്..പിന്നെ ഈ കിസ്സടി...അവള് നിന്റെ മുന്നിൽ വെച്ച് ജസ്റ്റ്‌ എന്റെ കവിളിൽ അല്ലെ കിസ്സ് ചെയ്തോള്ളൂ...അല്ലാതെ ലിപ് കിസ്സ്, ലിപ് ലോക്ക്, ഫ്രഞ്ച് ഇതൊന്നും ചെയ്തില്ലല്ലോ...അതവൾ ഒരിക്കലും ചെയ്യുകയുമില്ല ഞാനോട്ട് സമ്മതിക്കാനും പോണില്ല...എന്നെ കുറെ കാലങ്ങൾക്ക് ശേഷം കണ്ടിട്ടുള്ള സന്തോഷം കൊണ്ടാണ് അവള് അങ്ങനെ ചെയ്തത്...അല്ലാതെ അതിലൊരു ഡബിൾ മീൻ ഒന്നുമില്ല...ചില നേരത്തെ അവളെ സ്വഭാവം കണ്ടിട്ട് എനിക്ക് പോലും തോന്നീട്ടുണ്ട് അവളൊരു സൈക്കോ ആണെന്ന്...അങ്ങനെയൊക്കെയാ അവളുടെ ബിഹേവിയർ...എന്നാലും അവള് ആളൊരു പാവമാണ്... പിന്നെ ഞാൻ നിന്നെ എന്റെ ലവർ ആയി അവൾക്ക് പരിചയപ്പെടുത്തി കൊടുത്തത് വേറെ ഒന്നും കൊണ്ടല്ല..നീ എന്റെ വൈഫ്‌ ആണെന്ന് അറിഞ്ഞ അവള് ലോകം മൊത്തം നടന്നു പാട്ടാക്കും...അതെന്റെ കരിയറിനെ ബാധിക്കും...because നീയും ഞാനും ലീഗലി മാരീഡ് അല്ല...അതും കൂടാതെ വില്ലയിൽ ഉള്ളവർക്കും അടുത്ത ചിലർക്കും അല്ലാതെ നീ എന്റെ കൂടെയുള്ളത് അറിയാ പോലുമില്ല...അതറിഞ്ഞാൽ എന്റെ കാര്യം ആകെ മൊത്തം പോക്കാവും...പിന്നെ മിയയൊരു സിംപ്ല്യ്‌ ക്യാരക്റ്റർ ആണ്...അവൾക്ക് ഞാൻ ഇപ്പോഴും അവളുടെ ആദം ആണ്...അത്കൊണ്ടാണ് അവള് നിന്നെ മൈൻഡ് ചെയ്യാതെ എന്നോട് കൂടുതൽ അടുത്തിടപഴകുന്നത്...അവൾക്കിപ്പോ നിലവിൽ രണ്ട് മൂന്ന് ലൈൻ ഒക്കെ ഉണ്ടെന്ന് അവള് പറഞ്ഞിരുന്നു...അതോണ്ട് നീ മൈൻഡ് റീഫ്രഷ് ആക്കിയേക്ക്... ഇത്രയും ഞാൻ നിനക്ക് മിയയെ പറ്റി പറഞ്ഞു തന്ന സ്ഥിതിക്ക് ഇനി നീ അവളെയും എന്നെയും ചേർത്ത് അനാവശ്യം പറയരുത്...അത് എങ്ങാനും എനിക്ക് ഹേട്ടായ ഞാൻ നിന്നെ എന്ത് ചെയ്യുമെന്ന് എനിക്ക് അറിയില്ല...അത് ചിലപ്പോ ഇന്നത്തെ പോലെ ആയിയെന്ന് വരില്ല..." മിയയെ പറ്റി ഒരു SA തന്നെ പൂച്ചക്കണ്ണൻ നമ്മക്ക് മുന്നിൽ നിരത്തി അവസാനം ഫുൾ സ്റ്റോപ്പ്‌ ഇട്ടപ്പോ നമ്മളെ എല്ലാ തെറ്റുധാരണയും മാറി...നമ്മള് പൂച്ചക്കണ്ണനെ നോക്കി ഇനി അനാവശ്യം പറയില്ല എന്ന് പറഞ്ഞപ്പോ അവൻ ഗുഡ് എന്ന് പറഞ്ഞ് നമ്മളെ കവിളിൽ തലോടി നിലത്ത് നിന്ന് എണീറ്റ് തിരിഞ്ഞു നടന്നപ്പോഴാണ് നമ്മക്ക് ഒരു കാര്യം ഓർമ വന്നത്... അപ്പൊത്തന്നെ നമ്മള് ബെഡിൽ നിന്നും എണീറ്റ് ഓടി ചെന്ന് അവന്റെ മുന്നിൽ കയറി നിന്നതും അവനൊന്ന് ഞെട്ടിയിട്ട് മുഖം ചുളിച്ചു നമ്മളെ നോക്കിയപ്പോ നമ്മളൊന്ന് പുഞ്ചിരിച്ചു... "Adam...sorry for everything..." നമ്മളവന്റെ കണ്ണിൽ നോക്കി പുഞ്ചിരിച്ചു പറഞ്ഞപ്പോ അവന് നമ്മളെ മൂക്കിന് വിരല് കൊണ്ട് ഞൊണ്ടി തട്ടി...അപ്പൊത്തന്നെ നമ്മള് മൂക്ക് ഉഴിഞ്ഞു അവനെ തുറിച്ചു നോക്കിയപ്പോ അവനൊന്ന് ചിരിച്ചു... "I hate this word..." എന്ന് പൂച്ചക്കണ്ണൻ പറഞ്ഞപ്പോഴാണ് അവന് സോറി പറയുന്നതും കേൾക്കുന്നതും ഇഷ്ടമല്ലാത്ത കാര്യം നമ്മക്ക് ഓർമ വന്നത്...നമ്മള് അപ്പൊത്തന്നെ അവന്റെ അടുത്തേക്ക് നീങ്ങി നിന്ന് അവനെ അടിമുടി നോക്കി... "ഓ...ഞാൻ പെട്ടന്ന് ഓർത്തില്ല...എന്ന ഞാൻ വേറൊരു സംഭവം തരട്ടെ..." കണ്ണിറുക്കി കാണിച്ച് നമ്മള് അങ്ങനെ ചോദിച്ചപ്പോ പൂച്ചക്കണ്ണൻ ഒറ്റ പുരികം പൊക്കി നമ്മളെ നോക്കി...അത് കണ്ട് നമ്മളൊരു പുഞ്ചിരി പുഞ്ചരിച്ച് അവന്റെ അടുത്തേക്ക് നീങ്ങി നിന്ന് അവന്റെ ടീഷർട്ടിന്റെ കഴുത്തിൽ പിടിച്ച് താഴേക്ക് താഴ്ത്തി ബാന്റേജിന്റെ മുകളിലായി പതിയെ ചുംബിച്ചു... എന്നിട്ട് ടീഷർട്ടിലെ പിടി വിട്ട് പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ "മതി മോളെ നന്നായി സുഖിച്ചു..."എന്ന മട്ടിൽ തലയാട്ടി നമ്മളെ കഴുത്തിലൂടെ കയ്യിട്ടിറുക്കി പുറത്തേക്ക് നടന്നു.... സമയമൊക്കെ അതിന്റെ വഴിക്കങ്ങനെ പോയി...പൂച്ചക്കണ്ണനും നമ്മളും കുറെ നേരം പലതും സംസാരിച്ചിരുന്നു...അവന് മിക്കതും അവന്റെ സ്വഭാവത്തെ പറ്റി പറയാനായിരുന്നു ഉണ്ടായിരുന്നത്...ഒക്കെ കേട്ടപ്പോ നമ്മക്ക് ഒരു കാര്യം ബോധ്യമായി... അവനെ നന്നാക്കുന്നതിനേക്കാൾ എളുപ്പം നമ്മള് അവന്റെ കൂടെ കൂടി അവന്റെ സ്വഭാവം ആവുകയാണെന്ന്...അത്രക്കും ഹൈ ക്ലാസ്സ്‌ മരണ മാസ്സ് സ്വഭാവം ആണ് അവനും അവന്റെ ചങ്ക്സിനും...കാണുമ്പോ ഇത്തിരിയെങ്കിലും നല്ലത് ആണെന്ന് തോന്നുമെങ്കിലും അവൻ പറഞ്ഞതൊക്കെ കേട്ടപ്പോ നമ്മളെ ആ തോന്നലൊക്കെ ആവിയായി പോയി...ഹാ... ഇങ്ങനെയും കുറെ ജന്മങ്ങൾ... പിന്നെ നേരത്തെ uk അമ്മച്ചി വിളിച്ചിരുന്നത് നാളെ അവളുടെ പപ്പയുടെ ബർത്ഡേ ആണ്...അതിന് നമ്മളെയും പൂച്ചക്കണ്ണനെയും ക്ഷണിക്കാൻ വേണ്ടി വിളിച്ചതാണ്...അതോണ്ട് നാളെ ഇനി അവളുടെ വീട്ടിലേക്ക് പോവണം... നേരം ഇരുട്ടി തുടങ്ങിയപ്പോ നമ്മളും പൂച്ചക്കണ്ണനും കൂടുതൽ സമയം പുറത്ത് നിക്കാതെ അകത്ത് കയറി എല്ലാം കഴിച്ച് ഫുഡ്‌ ഒക്കെ കഴിച്ച് പെട്ടന്ന് തന്നെ വന്ന് കിടന്നു... ഇവിടെത്തെ ബെഡ് കപ്പിൾസിനുള്ളത് ആയത്കൊണ്ട് വില്ലയിലെ ഞങ്ങളെ ബെഡിന്റെ അത്ര വലിപ്പം ഇല്ലാത്തോണ്ട് പൂച്ചക്കണ്ണനും നമ്മക്കും വിസ്ഥരിച്ചു കിടക്കാൻ പറ്റാത്തൊണ്ടും അവന്റെ നെഞ്ചിൽ മുറിവുള്ളത് കൊണ്ട് ഉറങ്ങി എണീക്കുമ്പോ നമ്മളെ കയ്യൊക്കെ അവന്റെ നെഞ്ചത്ത് ആവുമെന്നുള്ള പേടി കൊണ്ടും നമ്മള് സോഫയിൽ കിടന്ന് അഡ്ജസ്റ്റ് ചെയ്തു...ആ അവസരം മുതലെടുത്ത് പൂച്ചക്കണ്ണൻ ബെഡിലും സുഖനിദ്രയിലേക്ക് ആണ്ടു വീണു... ••••••••••••••••••••••• നേരത്തെ തന്നെ എണീറ്റ് എല്ലാ ഒരുക്കങ്ങളും കഴിച്ച് നമ്മളും പൂച്ചക്കണ്ണനും പെട്ടന്ന് തന്നെ മിയയുടെ വീട്ടിലേക്ക് തിരിച്ചു...ഇത്ര നേരത്തെ തന്നെ ഇറങ്ങാൻ കാരണം വേറൊന്നും കൊണ്ടല്ലാട്ടോ...ആ മിയ രാവിലെ ആവാൻ കാത്തു നിന്ന പോലെയായിരുന്നു പൂച്ചക്കണ്ണന്റെ ഫോണിലേക്ക് വരുന്ന കാളിന്റെ എണ്ണം... ഒരു മിനിറ്റ് ഒഴിവ് തരാതെ മറക്കല്ലേ വരണം മറക്കല്ലേ വരണം എന്ന് പറയാൻ അവൾ വിളിയോട് വിളിയായിരുന്നു...കുറെ കൂടുതൽ ആയപ്പോ നമ്മള് പൂച്ചക്കണ്ണന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആക്കാൻ പോയപ്പോ അവൻ നമ്മളെ കണക്കിന് ചീത്തയും തെറിയും വിളിച്ചു...അവന്റെ തെറി നമ്മക്ക് ഒട്ടും പിടിക്കാഞ്ഞിട്ട് തിരിച്ചു അവനെ വിളിച്ചപ്പോ അവൻ നമ്മളെ വല്ലിമ്മാക്ക് വിളിച്ചു...അത് കേട്ട് നമ്മക്ക് ചൊറിഞ്ഞു വന്നപ്പോ അറിയാതെ തന്നെ നമ്മള് അവന്റെ വാപ്പാക്ക് വിളിച്ച് പോയതും കുറച്ച് കഴിഞ്ഞപ്പോഴാ നമ്മക്ക് ബോധം വന്നത്...അപ്പൊത്തന്നെ നമ്മളെ മോന്ത പൊളിയും എന്ന് കരുതി പൂച്ചക്കണ്ണനെ പേടിച്ചു നോക്കിയപ്പോ അവൻ ആദ്യം നമ്മളെ തുറിച്ചു നോക്കിയിട്ട് പിന്നെ പെട്ടന്ന് പുഞ്ചിരിച്ചു നമ്മളെ കവിളിൽ തട്ടി കാർ എടുക്കാൻ പോയി... അത് കണ്ട് നമ്മളൊന്ന് സ്വയം നുള്ളാതിരുന്നില്ല...കാണുന്നത് വല്ല സ്വപ്നവുമാണോ എന്ന് പറയാൻ പറ്റില്ലല്ലോ...ശെരിക്കും അവൻ പുഞ്ചിരിച്ചു പോയപ്പോ നമ്മളെ കിളി മൊത്തം കൂടും കുടുക്കയും എന്തിന് പറയുന്നു പൊട്ടി വിരിഞ്ഞ മുട്ട തോട് വരെ പെറുക്കി എടുത്തോണ്ട് പോയി...പണ്ടൊരിക്കെ അവന്റെ വാപ്പാക്ക് വിളിച്ചപ്പോ അവന് ഇതുപോലെ പുഞ്ചിരിച്ചിരുന്നങ്കിൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ...അതിനാണ് അവന് നമ്മളെ കൊല്ലാതെ കൊല്ലുന്നത്...ഹാ ഓരോ സമയം അവന് ഓരോ മൂഡ് അല്ലെ... നമ്മള് ഓരോന്ന് ആലോചിച്ചിരിക്കുന്നതിനിടയിലാണ് പെട്ടന്ന് ആരോ നമ്മളെ കണ്ണിന് മുന്നിൽ വിരൽ ഞൊടിച്ചത്...നമ്മളൊന്ന് ഞെട്ടിയിട്ട് നോക്കിയപ്പോ പൂച്ചക്കണ്ണൻ ആണ്... "എന്താ ഝാൻസി റാണി മോളെ...ഇറങ്ങാൻ ഒന്നും പ്ലാൻ ഇല്ലേ..." അവനങ്ങനെ ചോദിച്ചപ്പോ നമ്മള് നെറ്റി ചുളിച്ചു ചുറ്റും നോക്കിയപ്പോഴാണ് ആ മഹാ സത്യം നമ്മള് മനസിലാക്കിയത്...നമ്മളിപ്പോ ഒരു വലിയ മാൻഷന്റെ മുന്നിൽ എത്തിയിട്ടുണ്ട്...അത് ആ മിയയുടെ ആണെന്ന് മനസിലാക്കാൻ നമ്മക്ക് വലിയ പാടൊന്നും ഉണ്ടായില്ല... നമ്മള് പൂച്ചക്കണ്ണനെ നോക്കി ചിരിച്ച് തലയാട്ടി കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയതും നമ്മളെ ഗൗണിന്റെ നെറ്റിൽ ചവിട്ടി എവിടെയും പിടി കിട്ടാതെ നമ്മള് വീഴാൻ പോയതും പെട്ടന്ന് ആരോ നമ്മളെ വാരി പിടിച്ചു... തുടരും... നെക്സ്റ്റ് പാർട്ട്‌ നാളെ ഇടാമെന്ന് ഞാൻ ഉറപ്പ് പറയുന്നില്ല...ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ കഴിയുമോ എന്ന്...എഴുതി കഴിഞ്ഞാൽ എന്തായാലും പോസ്റ്റാം...ഇല്ലങ്കിൽ പറയും ചെയ്യാം... 🖤DREAM MANZI #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - HA MOTARAK DREAM MANZI - ShareChat
35.6k കണ്ടവര്‍
5 ദിവസം
*💘IsHq MuBaRaK💘* _ഭാഗം.25_ "അപ്പൊ എന്റെ സ്വീറ്റിയോട് ഞാൻ എന്റെ ആവശ്യം പറയട്ടെ..." എന്നവൾ പൂച്ചക്കണ്ണനെ നോക്കി കൊഞ്ചി... "Yah..." എന്നവൻ മയത്തിൽ പറഞ്ഞതും പിന്നീട് അവൾ ചെയ്ത കാര്യം കണ്ട് നമ്മളും പൂച്ചക്കണ്ണനും മുഖത്തോട് മുഖം നോക്കി... "Will you dance with me adam?..." പൂച്ചക്കണ്ണന്റെ മുന്നിൽ മുട്ട് കുത്തി uk അമ്മച്ചി അവന്റെ കയ്യിൽ പിടിച്ച് കുലുക്കി വീണ്ടും അതേ ചോദ്യം ആവർത്തിച്ചപ്പോ പൂച്ചക്കണ്ണൻ നമ്മളിലുള്ള നോട്ടം തെറ്റിച്ചു അമ്മച്ചിയെ നോക്കി... നമ്മളും അത് പോലെ അവളെ നോക്കിയപ്പോ അവള് പൂച്ചക്കണ്ണനെ തിളങ്ങുന്ന കണ്ണുകളോടെ പുഞ്ചിരിച്ചു നോക്കി അവന്റെ മറുപടിക്കായി കാത്തു നിക്കാണ്...ഇവളുടെ കാട്ടി കൂട്ടൽ കണ്ടിട്ട് ഇവൾക്ക് പൂച്ചക്കണ്ണനോട് എന്തോ ഒരു ചാഞ്ചാട്ടം ഉള്ള പോലെയൊക്കെ നമ്മക്ക് തോന്നാണ്...അങ്ങനെ വല്ലതും അവളുടെ മനസ്സിൽ ഉണ്ടങ്കിൽ മിക്കവാറും എന്റെ കൈക്ക് പണിയാവും... നമ്മള് മനസ്സിൽ അവളെ പ്രാകി കൊണ്ട് പല്ലിറുമ്പി ചുറ്റും കണ്ണോടിച്ചപ്പോ അത്രയും നേരം ഈ ലോകത്തിൽ ഒന്നും അല്ലാത്തവരൊക്കെ ഇപ്പൊ uk അമ്മച്ചിയെയും പൂച്ചക്കണ്ണനെയും നോക്കുന്നുണ്ട്...പൂച്ചക്കണ്ണൻ ആണെങ്കിൽ അവളെ ഒരുമാതിരി രീതിയിൽ മുഖം ചുളിച്ചു നോക്കിയിട്ട് പെട്ടന്ന് ഒരു പുഞ്ചിരിയാലെ ചെയറിൽ നിന്നും എണീറ്റ് uk അമ്മച്ചിയുടെ ഷോൾഡറിൽ പിടിച്ച് എണീപ്പിച്ചു അവന്റെ മുന്നിൽ നിർത്തി... പൂച്ചക്കണ്ണൻ അവൾക്ക് എന്ത് മറുപടിയാവും കൊടുക്കാൻ പോവുന്നെ എന്നാലോജിച്ച് നമ്മള് ശ്വാസം അടക്കി പിടിച്ച് അവനെ തന്നെ നോക്കി നിന്നു...അവന് നമ്മളെയൊന്ന് നോക്കാ പോലും ചെയ്യാതെ അവന്റെ നേരെ നീട്ടി പിടിച്ച അവളുടെ കൈ വെള്ളയിലേക്ക് അവന്റെ കൈ വെച്ചു... "Of course I will dance with you...happy..? " നമ്മള് മനസ്സിൽ വിചാരിച്ചത് തന്നെ പൂച്ചക്കണ്ണൻ അവളോട് പറഞ്ഞപ്പോ നമ്മള് പുച്ഛത്തോടെ ചുണ്ട് കോട്ടി ചിരിച്ച് അമ്മച്ചിയെ നോക്കി ...പൂച്ചക്കണ്ണൻ പറഞ്ഞത് കേട്ട് അവള് നിലത്തൊന്നുമല്ല...റബ്ബറിനെ പോലെ തുള്ളി തുള്ളി അവനെ ഇറുക്കെ കെട്ടിപിടിച്ചതും നമ്മള് അപ്പൊത്തന്നെ ചെയറിൽ മുറുക്കെ പിടിച്ച് പല്ല് കടിച്ച് മുഖം തിരിച്ചു... "Aww...you are so sweet ... I Love you adam Love you soooo much...ഞാനിപ്പോ ഡബിൾ ഹാപ്പിയ..." എന്നൊക്കെ അവള് പബ്ബിലെ എല്ലാവരുടെയും ചെവി പൊട്ടിക്കും വിധം അലറി വിളിച്ച് പറഞ്ഞപ്പോ നമ്മള് കണ്ണിറുക്കെ അടച്ചു നിന്നു...ഇപ്പൊ നമ്മള് അവരെ രണ്ട് പേരെയും നോക്കാതിരിക്കുന്നതാവും നല്ലത്...അവളെ സ്വഭാവം വെച്ച് പൂച്ചക്കണ്ണനെ ഇപ്പൊ കിസ്സടിക്കാതിരുന്നിട്ടുണ്ടാവില്ല...വന്നപ്പോ നമ്മള് ഒന്ന് കണ്ടതല്ലേ...ഇനിയും അത് കണ്ട നമ്മള് അവളെ ചിലപ്പോ പച്ചക്ക് കഴുത്ത് ഞെരിച്ചു കൊന്നു കളഞ്ഞെന്ന് വരും... നമ്മള് യാതൊരു ദയനീയതയും കൂടാതെ പല്ല് അമർത്തി കടിച്ച് കണ്ണിറുക്കി നിന്നപ്പോഴാണ് പെട്ടന്ന് ആരോ നമ്മളെ തോളിൽ കൈ വെച്ചത്...അപ്പൊത്തന്നെ നമ്മള് ചെയറിലെ പിടി അയച്ച് കണ്ണ് തുറന്ന് തിരിഞ്ഞു നോക്കിയപ്പോ പൂച്ചക്കണ്ണൻ ആണ്...അവന് നമ്മളെ എന്തോ സംശയഭാവം വെച്ച് നോക്കിയപ്പോ നമ്മള് പെട്ടന്ന് തന്നെ മുഖത്തൊരു കൃത്രിമ ചിരി വരുത്തി ചെയറിൽ നിന്നും പതിയെ എണീറ്റ് അവനെ നോക്കി... "Baby...are you okay...നിനക്ക് എന്തെങ്കിലും വയ്യായികയുണ്ടോ..." ബേബി നിന്റെ ഡാഷ് മോൾ uk അമ്മച്ചിയെ പോയി വിളിയെടാ പൂച്ചക്കണ്ണൻ തെണ്ടി എന്ന് മറുപടി പറയാൻ നമ്മളെ നാവ് തരിച്ചു പൊന്തി വന്നെങ്കിലും നമ്മള് അപ്പൊത്തന്നെ അത് വിഴുങ്ങി വിട്ട് നമ്മളെ ഷോൾഡറിൽ വെച്ച പൂച്ചക്കണ്ണന്റെ കയ്യിന് മുകളിൽ നമ്മളെ കൈ വെച്ച് നോ എന്ന് പറഞ്ഞ് കണ്ണടച്ചു... അത് കണ്ട് അവനൊന്ന് പുഞ്ചിരിച്ച് നമ്മളെ തലയിൽ തലോടി നെറുകയിൽ ഉമ്മ വെച്ച് അവന്റെ ഫോണും കാറിന്റെ കീയും നമ്മളെ കയ്യിൽ തന്നു...നമ്മളത് വാങ്ങി ടേബിളിൽ വെച്ചു... "ആദം...am so excited...നമ്മുക്ക് റാമ്പിലേക്ക് പോയാലോ..." തിടുക്കം കാണിച്ച് uk അമ്മച്ചി പൂച്ചക്കണ്ണന്റെ കയ്യിൽ പിടിച്ച് വലിച്ചപ്പോ അവന് നമ്മളെയോന്ന് നോക്കി...അത് കണ്ട് നമ്മള് പുഞ്ചിരിച്ച്‌ കണ്ണടച്ചു കാണിച്ച് തലയാട്ടിയപ്പോ അവനൊന്ന് പുഞ്ചിരിച്ചു അവളുടെ കൂടെ പോവാൻ നിന്നതും പെട്ടന്നവൾ എന്തോ മറന്ന പോലെ നെറ്റിയിൽ വിരല് വെച്ച് നമ്മളെ അടുത്തേക്ക് വന്നു... "ഇഷ.. ഞാൻ നിനക്ക് ഒരാളെ പരിചയപ്പെടുത്തി തരാൻ മറന്നുപോയി...വൺ സെക്കന്റ്‌..." എന്ന് പറഞ്ഞ് അവള് എങ്ങോട്ടോ ഓടി പോയപ്പോ ഇനി ഏത് ഓഖി ദുരന്തത്തെയാണാവോ കൊണ്ട് വരുന്നതെന്ന് മനസ്സിൽ പിറു പിറുത്ത് നിന്നപ്പോഴേക്കും അവളെ പോലെ തന്നെ തുണിക്ക് ദാരിദ്ര്യം പിടിച്ച ഒരു ഡബിൾ മേക്കപ്പ് ബോക്സിനെ വലിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്നു... "ഇഷാ...ഇത് ശ്രേയ...എന്റെ കട്ട ഫ്രണ്ട് ആണ്...ശ്രേയ ഇത് ഇഷാജുബി...ഞാൻ എപ്പോഴും പറയാറില്ലേ ആദമിനെ പറ്റി...അവന്റെ ഗേൾ ആണ്..." എന്ന് പറഞ്ഞ് ആ മാക്കാച്ചി അവളെ ഫ്രണ്ടിനെ നമ്മക്ക് പരിചയപ്പെടുത്തി തന്നപ്പോ നമ്മള് ശ്രേയയെ നോക്കി പുഞ്ചിരിച്ചു കൈ നീട്ടി...ശ്രേയ നമ്മളെ നോക്കി പുഞ്ചിരിച്ചു നമ്മക്ക് തിരിച്ചു കൈ തന്നു... "എന്ന നിങ്ങൾ ഇവിടെ ഇരുന്ന് സംസാരിച്ചോളൂ...ശ്രേയ..at last ഞാനെന്റെ ഇത്രയും കാലത്തെ ആഗ്രഹം സാധിക്കാൻ പോവാ...ആദമിന്റെ കൂടെ ഒരു ഡാൻസ്...നീ വീഡിയോ എടുക്കണേ..." എന്നും പറഞ്ഞ് uk അമ്മച്ചി തുള്ളി ചാടി പൂച്ചക്കണ്ണന്റെ അടുത്തേക്ക് പോയി അവന്റെ കയ്യും വലിച്ച് റാമ്പിലേക്ക് നടന്നു...അവര് കയ്യും പിടിച്ച് നടന്നു പോവുന്നത് ഒരു വല്ലാത്ത കുത്തലോടെ നമ്മള് നോക്കി നിക്കുന്നതിനിടയിലാണ് ശ്രേയ നമ്മളെ കൈ പിടിച്ചു കുലുക്കിയത്... അപ്പൊത്തന്നെ നമ്മള് ഞെട്ടി തിരിച്ച് അവരിലുള്ള നോട്ടം മാറ്റി ശ്രേയയെ നോക്കി...അവള് നമ്മളോട് ചിരിച്ചിട്ട് ചെയറിൽ വന്നിരിക്കാൻ പറഞ്ഞപ്പോ നമ്മള് തലയാട്ടിയിട്ട് ഒരിക്കൽ കൂടെ പൂച്ചക്കണ്ണനെയും uk അമ്മച്ചിയെയും നോക്കിയിട്ട് അവരുടെ കാര്യം എന്തെങ്കിലും ആവട്ടെ എന്ന് വെച്ച് ചെയറിൽ വന്നിരുന്നു... "എന്നാലും എന്റെ ഇഷാ...നിങ്ങൾക്ക് ട്രിപ്പ് അടിക്കാൻ ഷിംലയല്ലാതെ വേറെ എവിടെയും കിട്ടിയില്ലേ..." നമ്മള് വന്നിരുന്നപാടേ ശ്രേയ അങ്ങനെ പറഞ്ഞ് നമ്മളെ നോക്കിയപ്പോ നമ്മള് സംശയത്തോടെ അവളെ മുഖത്തേക്ക് നോക്കി... "അതെന്താ ശ്രേയ നീ അങ്ങനെ പറഞ്ഞെ...ഈ സ്ഥലം നല്ലതല്ലേ..." "ഈ സ്ഥലം ഒക്കെ നല്ലത് തന്നെയാ...പക്ഷെ നിന്റെ ഗയ്‌ടെ കൂടെയുള്ള അവളുണ്ടല്ലോ മിയ...അവള് അത്ര നല്ലതല്ല..." ശ്രേയ ഡ്രെസ്സിന്റെ മുൻഭാഗം ശെരിയാക്കി നമ്മളോട് പറഞ്ഞത് കേട്ട് നമ്മള് അപ്പൊത്തന്നെ റാമ്പിലേക്ക് നോക്കി...അവിടെ നമ്മളെ പൂച്ചക്കണ്ണൻ മാനം നോക്കി നിക്കുന്നുണ്ട്... uk അമ്മച്ചി ആണെങ്കിൽ ഏതോ ഒരു ചെക്കനോട് കാര്യമായി ആക്ഷൻ കാണിച്ച് എന്തൊക്കെയോ പറയുന്നുണ്ട്... അവരുടെ ഇടയിൽ പ്രത്യേകിച്ച് ഒന്നും കാണാത്തൊണ്ട് നമ്മള് അവരിലെ നോട്ടം പിൻവലിച്ചു ശ്രേയയെ നോക്കി...നമ്മളെ നോട്ടം കണ്ട് അവളൊന്ന് ചിരിച്ച് ടേബിളിൽ കൈ കുത്തി നിർത്തി അവളുടെ മുഖത്തിന് ഒരു താങ്ങു കൊടുത്തു... "കണ്ടിട്ട് നിനക്ക് പ്രത്യകിച്ചു തകരാറൊന്നും തോന്നിയില്ലല്ലോ ഇഷാ...അതാണ് മിയ...അവളീ കാണുന്ന പോലെയൊന്നുമല്ല...കണ്ട ഒരു പഞ്ചാ പാവമായെ തോന്നു..എല്ലാവരോടും എടുത്ത് ചാടി സംസാരിക്കുന്ന ഒരു പാവം വായാടി പെണ്ണ്...പക്ഷെ അതിന് പുറമെ അവൾക്ക് പല ചുറ്റി കളികളും ഉണ്ട്...അവളുടെ കട്ട ഫ്രണ്ട് ആയ ഞാൻ തന്നെ ഇങ്ങനെയൊക്കെ പറയണമെങ്കിൽ എന്തെങ്കിലും കാരണം കാണുമല്ലോ...ഇനി നിനക്ക് വിശ്വാസം ഇല്ലങ്കിൽ ഞാൻ ഒരു കാര്യം കാണിച്ച് തരാം..." എന്നും പറഞ്ഞ് ശ്രേയ അവളുടെ ഫോൺ എടുത്ത് എന്തോ കാര്യമായി തപ്പിയിട്ട് പെട്ടന്ന് പുഞ്ചിരിച്ചു നമ്മളെ നേരെ ഫോൺ നീട്ടി...നമ്മള് എന്താണെന്ന അർത്ഥത്തിൽ അവളെയൊന്ന് നെറ്റി ചുളിച്ചു നോക്കി ഫോണിലേക്ക് നോക്കിയപ്പോ ആ uk അമ്മച്ചി ഏതോ ഒരു ചുള്ളന്റെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു നിക്കുന്ന പിക് ആണ് കണ്ടത്...അത് കണ്ടപ്പോ തന്നെ നമ്മളെ മൈൻഡിലേക്ക് അവള് നമ്മളെ പൂച്ചക്കണ്ണനെ ഇത് പോലെ കിസ്സ് ചെയ്തതാണ് വന്നത്... നമ്മള് അപ്പൊത്തന്നെ ആ പിക്കിലെ നോട്ടം മാറ്റി ശ്രേയയെ നോക്കിയപ്പോ അവള് ഫോൺ തിരികെ എടുത്ത് ഓഫ്‌ ആക്കി ടേബിളിൽ വെച്ച് നമ്മളെ നോക്കി ഹോ പാവം എന്ന മട്ടിൽ ചിരിച്ചു... "നീയിപ്പോ കണ്ട ഫോട്ടോയിലെ ചെക്കൻ മിയയുടെ ലവർ ആണ്...Jahan Razal...ആളൊരു പാവം പിടിച്ച മനുഷ്യൻ എന്നൊന്നും ഞാൻ പറയില്ല...എന്നാലും.. ആ കുഴപ്പമില്ല...വളഞ്ഞു മൂക്ക് പിടിച്ച് പറഞ്ഞ മിയയുടെ പപ്പയുടെ ഫ്രണ്ടിന്റെ മോൻ ആയി വരും...അവര് തമ്മിൽ ഒരു ഫങ്ഷനിൽ വെച്ച് കണ്ട് പരസ്പരം ഇഷ്ട്ടമായി പ്രേമിക്കാൻ തുടങ്ങിയതാ...ഇപ്പൊ 2 ഇയർ കഴിഞ്ഞു കാണും...ജഹാനെ കാണുന്നതിന് മുന്നേയും ഇപ്പോഴും അവൾ ആദമിനെ പറ്റി വാ തോരാതെ പറയാറുണ്ട്...അവനവളുടെ ലൈഫ് ആയിരുന്നു...ഹാർട്ട്‌ബീറ്റ് ആയിരുന്നു വേൾഡ് ആയിരുന്നു എന്നൊക്കെ തുടങ്ങി അങ്ങനെ പലതും...അതൊക്കെ കേട്ടപ്പോഴേ ഞാൻ മനസ്സിൽ കുറിച്ചിട്ടത എന്നെങ്കിലും ഒരിക്കെ ആദം എന്ന ആ മഹാ മൊതലിനെ നേരിൽ കാണണമെന്ന്...കണ്ടപ്പോഴല്ലേ അവള് പറയുന്നതിൽ കാര്യമുണ്ടെന്ന് മനസിലായത്...he's so attractive person.because his many styles is very sexy...ആരായാലും ആദമിനെ പോലെ ഒരാളെ കൊതിച്ചു പോവുന്നതിൽ തെറ്റ് പറയാൻ പറ്റില്ല..." ശ്രേയ പൂച്ചക്കണ്ണനെ ഇമവെട്ടാതെ നോക്കി അങ്ങനെ പറഞ്ഞപ്പോ നമ്മള് ചെയറിൽ ഒന്ന് അമർത്തി പിടിച്ചു...പെട്ടന്ന് എന്തോ വെളിവ് വന്ന പോലെ അവള് പൂച്ചക്കണ്ണനിലുള്ള നോട്ടം മാറ്റി നമ്മളെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു... "Sorry ഇഷ...ഒന്നും വിചാരിക്കരുത്...ഞാൻ എന്റെ മനസ്സിൽ തോന്നിയത് പൂഴ്ത്തി വെക്കാതെ അപ്പൊക്കപ്പോഴേ തുറന്നു പറയും...അതെനിക്ക് ശീലമായി പോയി... നമ്മള് എവിടെയാ പറഞ്ഞ് നിർത്തിയെ...ഹാ..മിയ...രാത്രിയും പകലും ഇല്ലാതെ അവളൊരു സൈക്കോയെ പോലെ ഏത് സമയവും ആദം ആദം ആദം എന്ന് പറഞ്ഞ് നടന്നിട്ട് ചെവി തഴമ്പിച്ചിട്ട് ഞാനാണ് അവൾ അറിയാതെ അവളുടെ ഫോണിൽ നിന്നും ASR സിന്റെ നമ്പർ ഡിലീറ്റ് ആക്കിയത്...ഞാൻ ആണ് നമ്പർ ഡിലീറ്റ് ആക്കിയതെന്നു അറിഞ്ഞില്ലെങ്കിലും ആദമിന്റെ നമ്പർ പോയപ്പോ അവള് ഉണ്ടാക്കിയ പുകില് ചെറുതൊന്നുമല്ല...ഹ്...അതൊക്കെ ഇപ്പോഴും എനിക്ക് നല്ല ഓർമയുണ്ട്...എന്തായാലും അവളുടെ പെരുമാറ്റം കണ്ട് നിനക്ക് ഒരു സംശയം തോന്നി കാണും...അവൾക്ക് ആദമിനോട് വല്ല ലവും ഉണ്ടോന്ന്...അതൊരു സംശയമല്ല...സത്യം തന്നെയാ...അവൾക്ക് ആദം എന്ന് വെച്ച ഒരു പ്രാന്താണ്...എന്തായാലും നീ അധിക കാലം ഇവിടെ നിക്കില്ല...അതിന് മുന്നേ നിനക്ക് എന്തെങ്കിലും പറ്റും...100% sure...പറ്റും എന്നല്ല മിയ നിനക്ക് എന്തെങ്കിലും വരുത്തിക്കും... സൊ എത്രയും പെട്ടന്ന് നീ ഇവിടെന്ന് കേരളത്തിലേക്ക് പോവാൻ നോക്ക്...അവള് ആള് തീരെ ശെരിയല്ല...നിന്റെ ബോയ് ആണ് അവളുടെ ലക്ഷ്യം...ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ..." ഒരു കഥ പോലെ ശ്രേയ uk അമ്മച്ചിയെ പറ്റി പറയുന്നത് കേട്ട് മുഴുവൻ അപ്പാടെ വിശ്വസിക്കാൻ നമ്മളെ മനസ് സമ്മതിച്ചില്ല...uk അമ്മച്ചിയുടെതല്ലേ ഫ്രണ്ട്...പാരക്ക് പപാര വെക്കുന്ന ജാതിയാവും... "എന്തായാലും നീ ആദമിനെ കുറിച്ചോർത്ത് പേടിക്കണ്ട...സൈക്കോളജി പഠിക്കുന്നത് കൊണ്ട് എനിക്ക് അവനെ ഒറ്റ നോട്ടത്തിൽ തന്നെ മനസിലായത...അവന് അത്ര പെട്ടന്നൊന്നും മിയയുടെ എന്നല്ല നിന്റെ വരുതിയിലേക്ക് പോലും വളഞ്ഞു വരില്ല...അവനെ വളക്കാൻ ശ്രമിക്കാതിരിക്കാവും ഏറ്റവും നല്ലത്...ആളൊരു അൺലിമിറ്റഡ് റൊമാന്റിക് ഗയ്‌ ആണ്...വളഞ്ഞ നീ ഒന്നൊന്നര പെടൽ പെട്ട് പോവും...ഇതെന്തായാലും കുറിച്ച് വെച്ചോ... " ശ്രേയ ഒരു കള്ളച്ചിരിയോടെ നമ്മളോട് അങ്ങനെ പറഞ്ഞപ്പോ അത്രയും നേരമില്ലാത്ത നാണമൊക്കെ നമ്മക്ക് എവിടുന്നോ പൊന്തി വന്നു...നമ്മള് നാണത്തോടെ തലയാട്ടി ചിരിച്ച് uk അമ്മച്ചിയുടെ കാര്യം ഒഴിച്ച് ശ്രേയയെയും അവളുടെ ഫാമിനെയും പറ്റി സംസാരിച്ചോണ്ടിരുന്നു... ശ്രേയ ഒരു കൂടിയ ഫാമിലിയിലെ ഒറ്റ മോളാണ്...അവളുടെ പേരന്റ്സ് ആൻഡ് ബ്രദർസ് ഒക്കെ അമേരിക്കയിൽ സെറ്റിൽഡ് ആണ്..അവളും അമേരിക്കയിൽ ആയിരുന്നു...പിന്നെ അവൾക്ക് ഇന്ത്യയിൽ പഠിക്കാനുള്ള ആഗ്രഹം കൊണ്ടാണ് അവൾ ഹിമാചൽ പ്രാദേശിലേക്ക് വന്നത്...ഇവിടെ വന്നപ്പോൾ കിട്ടിയ കൂട്ടാണ് uk അമ്മച്ചിയെ...അവളും ശ്രേയയും കട്ട ഫ്രണ്ട്സ് ആയി മാറിയപ്പോ ഹോസ്റ്റലിൽ നിക്കുന്നതിന് പകരം ശ്രേയ അമ്മച്ചിയുടെ വീട്ടിൽ ആയിരുന്നു നിന്നിരുന്നത്...ഇപ്പൊ അവരുടെ പഠിപ്പ് ഒക്കെ കഴിഞ്ഞെങ്കിലും നമ്മളെ uk അമ്മച്ചി ശ്രേയയെ പിടിച്ച പിടി വിടാതെ നടക്കാണ്...അവളെ അമേരിക്കയിലേക്ക് തിരിച്ചു വിടാതെ അമ്മച്ചി അവളെ അമ്മച്ചിയുടെ വീട്ടിൽ തന്നെ നിർത്തിയിരിക്കാണ്...ശ്രേയ പറഞ്ഞതൊക്കെ കേട്ടപ്പോ തന്നെ ഒരു വിധം ആ uk അമ്മച്ചി വലിയൊരു സൈക്കോ ആണെന്ന് മനസിലായി...എന്നാലും ആരെങ്കിലും പറയുന്നത് കേട്ട് നമ്മള് ഒരാളെ സ്വയം ജഡ്ജ് ചെയ്യാൻ പാടില്ലല്ലോ... നമ്മളും ശ്രേയയും ഓരോന്ന് സംസാരിച്ചിരിക്കുന്നതിന്റെ ഇടയിലാണ് പെട്ടന്ന് എല്ലാ ലൈറ്റ്സും ഓഫ്‌ ആയി ഡിം ആയിട്ടുള്ള ചുവന്ന വെളിച്ചം പബ്ബ് മുഴുവൻ പരന്നത്... അപ്പൊത്തന്നെ നമ്മള് ആകെ മൊത്തം അങ്ങോട്ടും ഇങ്ങോട്ടും നോക്കിയതും പെട്ടന്ന് റാമ്പിലേക്ക് മാത്രം ഒരു വെള്ളി വെളിച്ചം കടന്നു പോയിക്കൊണ്ടിരുന്നു... നമ്മള് ആ വെള്ളി വെളിച്ചത്തിന്റെ കൂടെ റാമ്പിലേക്ക് കണ്ണെത്തിച്ചതും അവിടെ പൂച്ചക്കണ്ണന്റെ ഇരു കൈകളിലും കൈ വെച്ച് അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിക്കുന്ന uk അമ്മച്ചിയെ കണ്ടതും നമ്മളെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത കുത്തുന്ന വേദന വരാൻ തുടങ്ങി... നമ്മള് അവരിലെ നോട്ടം വിടാതെ അങ്ങനെ നോക്കി നിന്നോണ്ടിരുന്നപ്പോ പബ്ബിലെ മിക്ക കപ്പിൾസും എണീറ്റ് ചെന്ന് റാമ്പിന്റെ അങ്ങിങ്ങായി സ്ഥാനം പിടിച്ച് പൂച്ചക്കണ്ണനും uk അമ്മച്ചിയും നിക്കുന്ന അതേ പൊസിഷനോട് കൂടെ നിന്നതും അപ്പൊത്തന്നെ ഹൈ സൗണ്ടിൽ 💕hua hai aaj pehli baar💕എന്ന സോങ് പ്ലേ ആയി... സോങ് പബ്ബ് മുഴുവൻ അലയടിച്ചു നമ്മളെ ചെവിലേക്ക് തുളച്ചു കയറി കൊണ്ടിരുന്നപ്പോഴേക്കും പൂച്ചക്കണ്ണനും uk അമ്മച്ചിയും ഡാൻസിന് തുടക്കം കുറിച്ചിരുന്നു...നമ്മള് അവരുടെ ഓരോ സ്റ്റെപ് മൂവ്മെന്റ്സും സസൂക്ഷം വീക്ഷിച്ചപ്പോ നമ്മളെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു... അത് മറ്റൊന്നും കൊണ്ടല്ല...നമ്മളെ പൂച്ചക്കണ്ണൻ uk അമ്മച്ചിയെ മേലിൽ ഒട്ടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നത് കണ്ടിട്ടാണ്...നമ്മളത് കണ്ട് മനസ്സിൽ പൊട്ടിചിരിച്ചതും ആ ചിരി മായാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല... പൂച്ചക്കണ്ണൻ അവളെ അടുപ്പിക്കില്ല എന്ന നമ്മളെ പ്രതീക്ഷയെ ആസ്ഥാനത്താക്കി അവൻ ഒരു കൈ അവളുടെ അരയിൽ വെച്ച് അവനിലേക്ക് അവളെ ചേർത്ത് നിർത്തി മറ്റേ കൈ അവളുടെ കയ്യോട് ചേർത്ത് വെച്ച് അവര് പരസ്പരം ജോയിന്റ് ആയി കളിക്കുന്നത് കണ്ട് നമ്മളെ കണ്ണ് അറിയാതെ തന്നെ നിറഞ്ഞു വന്നു... ആ മങ്ങിയ ചുവന്ന വെളിച്ചത്തിൽ ആർക്കും നമ്മളെ മുഖം കാണില്ല എന്നുറപ്പുള്ളത് കൊണ്ട് കവിളിലേക്ക് ഒഴുകി വന്ന കണ്ണീരിനെ തുടച്ചു മാറ്റാതെ നമ്മള് ചെയറിൽ പിടി മുറുക്കി പല്ലിറുമ്പി അവരെ തന്നെ നോക്കി നിന്നു... സോങ്ങിന് അനുസരിച്ച് ആദം അവളെ കൂടെ കൂടെ വട്ടം കറക്കി അവനിലേക്ക് അവളെ പുറം തിരിച്ച് ചേർത്ത് നിർത്തി അവളുടെ മുടി വകഞ്ഞു മാറ്റി വല്ലാണ്ടെ റൊമാന്റിക് ആയപ്പോ അവള് കണ്ണടച്ചു അതെല്ലാം ആസ്വദിച്ചു നിക്കുന്നത് കണ്ട് നമ്മക്ക് ആദമിനോട് വല്ലാത്ത വെറുപ്പ് തോന്നി... അവളിപ്പോ ഈ ലോകത്തെ അല്ലായെന്ന് അവളുടെ മുഖത്ത് അക്ഷരംപ്രതി എഴുതി വെച്ചിട്ടുണ്ട്...ആദമിന്റെ ഓരോ സ്പർശനവും അവള് മറ്റൊരു രീതിയിൽ എൻജോയ് ചെയ്യുന്നുണ്ടെന്ന് ഇവിടെ ഇരുന്നിട്ട് അവളുടെ ശ്വാസത്തിൽ ഉണ്ടാവുന്ന മാറ്റം കണ്ട് നമ്മക്ക് മനസിലായപ്പോ നമ്മക്ക് അവരെ ഇങ്ങനെ നോക്കി നിൽക്കാൻ തോന്നാഞ്ഞിട്ട് പെട്ടന്ന് കണ്ണ് തുടച്ചു മുഖം തിരിച്ചു... ശ്രേയ ഇവിടെ ഇരുന്ന് ഫോണിൽ അവരുടെ വീഡിയോ എടുക്കുന്നുണ്ട്...അവളെ കൂടാതെ മറ്റു പലരും അവരുടെ വീഡിയോ എടുക്കുന്നത് കണ്ടപ്പോ എന്തോ നമ്മക്ക് അത് തീരെ സഹിക്കാൻ പറ്റിയില്ല...നമ്മള് കണ്ണടച്ചു പിടിച്ച് സോങ് പെട്ടന്ന് തീർന്നു കിട്ടണേ എന്നൊക്കെ കുറെ പ്രാർത്ഥിച്ചെങ്കിലും സോങ് തീരാത്തത് കണ്ട് നമ്മള് അവസാനമെന്നോണം ഒന്നുടെ റാമ്പിലേക്ക് നോക്കിയപ്പോ മിയ ആദമിന്റെ കഴുത്തിലൂടെ കൈ വെച്ച് ലോക്ക് ഇട്ട് അവന്റെ ക്രിസ്റ്റൽ കണ്ണുകളിലേക്ക് നോക്കുന്നുണ്ട്...അവനും അത് പോലെ അവളുടെ അരയിൽ രണ്ട് കയ്യും വെച്ച് അവളുടെ കണ്ണുകളിലേക്ക് വിടാതെ നോക്കുന്നത് കണ്ട് നമ്മളെ ചങ്ക് കലങ്ങി വന്നതും പുറത്തേക്ക് വരാൻ വെമ്പി നിക്കുന്ന കണ്ണീരിനെ പിടിച്ച് കെട്ടി ഇനിയും ഈ കൂത്ത് കണ്ട് നിക്കാൻ നമ്മക്ക് ത്രാണി ഇല്ലാത്തോണ്ട് പെട്ടന്ന് തന്നെ കാറിന്റെ കീ എടുത്ത് ശ്രേയയോട് ഒന്ന് പറയ പോലും ചെയ്യാതെ ചെയർ ഒക്കെ വലിച്ച് മാറ്റി നമ്മള് വാ പൊത്തി പിടിച്ച് പുറത്തേക്ക് ഓടി... ഓടുന്നതിനിടയിൽ ശ്രേയ പുറകിൽ നിന്നും ഇഷാ...ഇഷാ...എന്നൊക്കെ വിളിച്ചെങ്കിലും നമ്മളത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ പെട്ടന്ന് തന്നെ ഓട്ടത്തിന് സ്പീഡ് കൂട്ടി പബ്ബിന്റെ മെയിൻ ഡോർ തുറന്ന് പുറത്തേക്കോടി പാർക്കിങ്ങിൽ ചെന്ന് ഞങ്ങളെ കാറിൽ കയറിയിരുന്നു... എന്നിട്ട് കണ്ണടച്ചു സീറ്റിലേക്ക് ചാരി ഇരുന്ന് വിതുമ്പി കരഞ്ഞപ്പോൾ നമ്മളെ മനസിലേക്ക് ആദവും മിയയും നേരത്തെ നിന്ന പൊസിഷൻ വന്നതും നമ്മള് അപ്പൊത്തന്നെ കണ്ണ് തുറന്ന് പെട്ടന്ന് തന്നെ കണ്ണൊക്കെ തുടച്ച് ഒന്ന് ശ്വാസം വലിച്ച് വിട്ട് കാറ്‌ സ്റ്റാർട്ട്‌ ചെയ്ത് ഗ്ലാസ്‌ ഹൗസ് ലക്ഷ്യം വെച്ച് വണ്ടി തിരിച്ചു... പോവുന്നതിനിടയിലും നമ്മളെ കണ്ണിൽ അവരുടെ കപ്പിൾ ഡാൻസ് കാണാതെ കണ്ടോണ്ടിരുന്നു...നമ്മക്ക് അതെന്തോ ഹൃദയം നുറുങ്ങുന്ന വേദന തരുന്ന പോലെ തോന്നിയപ്പോ കാറിന്റെ സ്പീഡ് മാക്സിമമാക്കി മനസിനെ പറഞ്ഞ് പാകപെടുത്തി ഡ്രൈവിങ്ങിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്ത് ഓടിച്ചോണ്ടിരിക്കുമ്പോഴാണ് നമ്മളെ ഫോൺ അടിച്ചത്... നമ്മളപ്പോ തന്നെ ഒരു കൈ പോക്കെറ്റിലെക്കിട്ട് ഫോൺ എടുത്ത് നോക്കിയപ്പോ പൂച്ചക്കണ്ണൻ മ്യാവൂ കാളിങ്...അത് കണ്ടതും നമ്മക്ക് ദേഷ്യം ഏതൊക്കെ വഴിയിലൂടെയൊക്കെയോ വരാൻ തുടങ്ങി... ദേഷ്യം അണപല്ലിൽ കടിച്ച് നിർത്താൻ കഴിയാഞ്ഞിട്ട് നമ്മള് കാൾ കട്ട്‌ ആക്കി ഫോൺ സ്വിച്ച് ഓഫ്‌ ആക്കി സീറ്റിലേക്ക് ഇട്ടിട്ട് സ്പീഡ് കുറച്ച് ഡ്രൈവ് ചെയ്തോണ്ടിരുന്നു... ഗ്ലാസ്‌ ഹൗസിൽ എത്തിയതും നമ്മള് കാർ പാർക്ക്‌ ചെയ്ത് പെട്ടന്ന് തന്നെ വെളിയിലേക്ക് ചാടി ഇറങ്ങി ഫോണും ബാഗും കുന്തവും ഒന്നും നോക്കാതെ ഓടി പോയി ഡോർ തുറന്ന് അകത്തേക്ക് കയറി നേരെ ചെന്ന് ബെഡിൽ കമഴ്ന്നു വീണു... എന്നിട്ട് ഇത്രയും നേരം കണ്ട്രോൾ ചെയ്ത് പിടിച്ച കാർമേഘം പോലെ പെയ്യാൻ വെമ്പി നിന്ന നമ്മളെ കണ്ണീർ മുഴുവൻ തുറന്ന് വിട്ട് പില്ലോയിൽ മുറുകെ പിടിച്ച് പൊട്ടിക്കരഞ്ഞു... കുറെ നേരം അങ്ങനെ കരഞ്ഞതും നമ്മളെ മനസൊന്നു തണുത്ത പോലെ തോന്നിയപ്പോ നമ്മള് പെട്ടന്ന് തന്നെ ബെഡിൽ നിന്നും എണീറ്റ് ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ്സ്‌ മാറി കാറിൽ നിന്നും നമ്മളെ ബാഗും ഫോണും എടുത്ത് കൊണ്ട് വന്ന് ടേബിളിൽ വെച്ചിട്ട് കണ്ണാടിക്ക് മുന്നിൽ ചെന്നിരുന്നു... കരഞ്ഞു കരഞ്ഞു വശം കെട്ട് നമ്മളെ കണ്ണൊക്കെ ചെറുത്തായിട്ടുണ്ട്...ശെരിക്കും നമ്മള് എന്തിന് വേണ്ടി ആർക്ക് വേണ്ടിയാ കരഞ്ഞേ എന്ന് പോലും ഒരെത്തും പിടിയും കിട്ടുന്നില്ല...ആദം എന്ത് ചെയ്താലും നമ്മക്ക് കുഴപ്പമില്ല എന്നൊക്കെ നമ്മളെ മനസ് തന്നെ നാഴികക്ക് നാല്പതു വട്ടം പറഞ്ഞിട്ട് ആ അവൻ ഒരു പെണ്ണിന്റെ കൂടെ കുറച്ച് റൊമാന്റിക് ആയി ഡാൻസ് ചെയ്തത് കണ്ടിട്ട് തന്നെയാണോ നമ്മള് കരഞ്ഞത്...അവനോട് ഒരു ഇഷ്ട്ടവുമില്ലാത്ത നമ്മള് എന്തിനാ അവന് ആരെങ്കിലും കൂടെ എന്തെങ്കിലും ചെയ്‌തെന്ന് വെച്ച് സങ്കടപെടുന്നത്...അതിന്റെ ആവശ്യമെന്ത...അവന് അവന്റേതായ ലോകം എനിക്ക് എന്റേതായ ലോകം... എന്നൊക്കെ പറയാൻ എളുപ്പമാണ്...പക്ഷെ നമ്മളെ ഉള്ളം ഇപ്പോഴും ശാന്തമല്ല...ഓരോ നിമിഷവും നമ്മളെ കണ്ണിലേക്ക് ആദവും ആ ഡാഷ് മോളും ഒന്നിച്ചു ഡാൻസ് ചെയ്തതാണ് വരുന്നത്...അത് ഓർക്കുമ്പോ തന്നെ നമ്മളെ നെഞ്ചിനകത്ത് വരുന്ന കുത്തലിന്റെ വേദന ചെറുതൊന്നുമല്ല...നമ്മക്ക് അവകാശപ്പെട്ടതിൽ ആ ഡാഷ് മോൾ കൈ കടത്തിയ പോലെ...സത്യം പറഞ്ഞ അവര് ഡാൻസ് ചെയ്യുന്നത് കണ്ട് നമ്മള് മോങ്ങുന്നതിന് പകരം ആദമിന്റെ മോന്ത നോക്കി ഒന്ന് പൊട്ടിക്കായിരുന്നു വേണ്ടത്...അറ്റ്ലീസ്റ്റ് നമ്മള് അവിടെ ഇരിക്കുന്ന കാര്യം ഒന്നാലോചിച്ചൂടായിരുന്നില്ലേ അവന്...അവരെ അങ്ങനെ കാണുമ്പോ നമ്മക്ക് ഉണ്ടാവുന്ന ഫീലിംഗ്സ് എന്താവും എന്ന് ആലോചിക്കാനുള്ള ബുദ്ധിയൊക്കെ അവനുണ്ടല്ലോ....എന്നിട്ടും അവന് എന്തിനാ വെറുതെ നമ്മളെ ഇങ്ങനെ....ഛെ... നമ്മളിങ്ങനെ അറ്റവും തലയും ഇല്ലാതെ ഓരോന്ന് പറഞ്ഞ് മനസിനെ സമാധാനിപ്പിച്ചു ബെഡിൽ ചെന്ന് ചെരിഞ്ഞു കിടന്നു...കരഞ്ഞത് കൊണ്ടാണോ എന്തോ നമ്മക്ക് വല്ലാത്ത ക്ഷീണം പോലെ...ഒന്നുറങ്ങാം എന്ന് വെച്ച് കണ്ണടക്കുമ്പോ മുഴുവൻ കണ്ണിന് മുന്നിൽ പൂച്ചക്കണ്ണനും uk അമ്മച്ചിയുമാണ്... അവര് രണ്ടും കൂടെ നമ്മളെ കണ്ണിന് മുന്നിൽ ഡാൻസ് കളിച്ചു നമ്മളെ ഉറക്കം കെടുത്തി കൊണ്ടിരുന്നപ്പോ കുറെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങാൻ ശ്രമിച്ചെങ്കിലും നോ രക്ഷ...പൂച്ചക്കണ്ണനോട് ഇനി രണ്ട് ഡയലോഗ് അടിക്കാതെ നമ്മക്ക് മര്യാദക്ക് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല... നമ്മളെങ്ങനെ കുറെ അങ്ങോട്ടും കുറെ ഇങ്ങോട്ടും മറിഞ്ഞും തിരിഞ്ഞും കിടന്ന് മണിക്കൂറുകൾ തള്ളി നീക്കി ഓരോന്ന് ആലോചിച്ചു കൂട്ടുന്നതിനിടയിലാണ് പെട്ടന്ന് പുറത്ത് നിന്നും പൂച്ചക്കണ്ണൻ വരുന്നത് നമ്മള് കർട്ടന്റെ മറവിലൂടെ കണ്ടത്... അവൻ വരുന്നത് കണ്ടതും നമ്മള് അപ്പൊത്തന്നെ ചെരിഞ്ഞു കിടന്ന് കഴുത്ത് വരെ ബ്ലാങ്കെറ്റ് മൂടി കണ്ണടച്ചു ഉറങ്ങിയാ പോലെ അഭിനയിച്ചു കിടന്നു... എന്നിട്ട് ചെവി വട്ടം പിടിച്ചപ്പോ പൂച്ചക്കണ്ണൻ ഡോർ തുറക്കുന്ന ശബ്ദം കേട്ടു... മിക്കവാറും അവൻ ഇനി ബെഡിൽ വന്നു കേറി കിടക്കുമെന്ന് നമ്മക്ക് നല്ല ഉറപ്പുള്ളൊണ്ട് നമ്മള് ഇവിടെ കിടക്കുന്നുണ്ടെന്ന് കാണിക്കാൻ വേണ്ടി ബ്ലാഗേറ്റ് ഒന്നുടെ മുകളിലേക്ക് വലിച്ചിട്ട് ഒന്നനങ്ങിയിട്ട് പൂച്ചക്കണ്ണന് വേണ്ടി വെയിറ്റ് ചെയ്ത് കിടന്നപ്പോഴാണ് നമ്മളെ പ്രതീക്ഷയെ റോക്കറ്റിൽ കയറ്റി പറത്തി വിട്ട് അവന് ബാത്‌റൂമിൽ കയറി ഡോർ വലിച്ചടച്ചത്... ഡോർ അടച്ച ശബ്ദം കേട്ട് നമ്മള് കണ്ണ് തള്ളി തുറന്ന് ബാത്റൂമിന്റെ അങ്ങോട്ട് നോക്കിയപ്പോ ഉള്ളിൽ നിന്നും ഷവർ തുറന്ന ശബ്ദം കേട്ടു...ഇതിപ്പോ എന്താ പറ്റിയെ...വില്ലയിൽ ഉള്ളപ്പോ നമ്മള് കിടക്കാണേൽ പൂച്ചക്കണ്ണൻ ഡാൻസ് ക്ലബ്ബിൽ നിന്നും വന്നാൽ ഫ്രഷ് ആവുന്നതിന് പകരം ആദ്യം നമ്മളെ അടുത്ത് വന്ന് കിടന്ന് പിച്ചി മാന്തി നമ്മളെ സ്വൈര്യം കെടുത്തി എണീപ്പിക്കാതെ ഫ്രഷ് ആവാൻ കയറില്ലായിരുന്നു..ആ പൂച്ചക്കണ്ണൻ തന്നെയാണോ ഇത്...അവനെന്താ പെട്ടന്നൊരു മാറ്റം...ഹ്...ആ ഡാഷ് മോൾ uk അമ്മച്ചി വന്നതോടെ ടൈം ടേബിളിൽ ഒക്കെ തെറ്റുന്നുണ്ട്.. ശവം... നമ്മള് മനസ്സിൽ ഓരോന്ന് പിറുപിറുത്ത് പൂച്ചക്കണ്ണനെ എങ്ങനെ ബെഡിൽ എത്തിക്കുമെന്ന് ആലോചിച്ചു തല പുണ്ണാക്കി കൊണ്ടിരുന്നപ്പോ പെട്ടന്ന് നമ്മളെ തലക്ക് മുകളിൽ ഒരു മഞ്ഞ ബൾബ് ഐഡിയയുമായി കത്തി... നമ്മള് അപ്പൊത്തന്നെ മുകളിലേക്ക് നോക്കി ചിരിച്ചിട്ട് മേലിൽ നിന്നും ബ്ലാഗേറ്റ് ചവിട്ടി താഴ്ത്തി മുട്ടിനു താഴേക്ക് ആക്കി വെച്ച് നമ്മളെ ഐഡിയ വിജയിപ്പിക്കണെ പടച്ചോനെ എന്ന് പ്രാർത്ഥിച്ചു പില്ലോ കുറച്ച് മുകളിലേക്ക് നീക്കി വെച്ച് കുറച്ചൂടെ കയറി കിടന്ന് നമ്മളിട്ട ഷിർട്ടിന്റെ മുന്നിലെ മൂന്ന് ബട്ടൺസ് അഴിച്ച് ഷർട്ടിന്റെ കഴുത്ത് കുറച്ച് രണ്ട് സൈഡിലേക്കും അകത്തി വെച്ചു...കൂടെ ഒരു സപ്പോർട്ടിന് വേണ്ടി വയറ് കാണും വിധം ഷർട്ട് കുറച്ച് പൊന്തിച്ചു ഒറ്റയടിക്ക് കണ്ടാൽ തെന്നി നീങ്ങിയ പോലെ തോന്നിക്കുന്ന വിധം ഇട്ടിട്ട് ഒരു കൈ നെറ്റിക്ക് മുകളിലും മറ്റേ കൈ ബെഡിലും വെച്ച് പൂച്ചക്കണ്ണന്റെ വരവും കാത്ത് നമ്മള് നെഞ്ചും വിരിച്ചു കിടന്നു... ഒരു അഞ്ചു മിനിറ്റിന്റെ അടുത്തായതും പൂച്ചക്കണ്ണൻ ലോക്ക് തുറക്കുന്ന ശബ്ദം കേട്ട് നമ്മള് പെട്ടന്ന് തന്നെ ഒന്നുടെ റെഡിയായി നെഞ്ച് കുറച്ചൂടെ ഉന്തി പിടിച്ച് പതിയെ ശ്വാസം വിട്ട് ഉറങ്ങിയ മട്ടിൽ അഭിനയിച്ചു കിടന്നു... ••••••••••••••••••••••••••••••••••••••••••• എന്തോ വല്ലാത്ത ക്ഷീണം തോന്നിയപ്പോ ഝാൻസി റാണി എവിടെ എന്ന് പോലും നോക്കാതെ നമ്മള് വന്ന ഉടനെ ഫ്രഷ് ആവാൻ കയറിയിട്ട് പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി ടവ്വൽ വെച്ച് തല തുവർത്തി നേരെ നോക്കിയതും നമ്മളെ കണ്ണ് ചെന്ന് പതിഞ്ഞത് ബെഡിൽ കിടക്കുന്ന ഝാൻസി റാണിയിലെക്കാണ്... അവളെ ആ കിടത്തം കണ്ടതും തല തുവർത്തി കൊണ്ടിരുന്ന ടവ്വൽ അറിയാതെ തന്നെ കയ്യിൽ നിന്നും ഊർന്നു നിലത്തേക്ക് വീണു...ഫ്രഷ് ആയിട്ടും ഈ കൊടും തണുപ്പിൽ നമ്മളെ നെറ്റി വിയർക്കാൻ തുടങ്ങിയപ്പോ നമ്മള് പെട്ടന്ന് തന്നെ നെറ്റി തുടച്ചു അവളെ തന്നെ ഇമവെട്ടാതെ നോക്കി അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കിടത്തം ആകെ മൊത്തം കണ്ണോടിച്ചു...ഇത്രയും കാലം നമ്മള് അവളെ കൂടെ ഉണ്ടായിട്ടും അവളിത്രയും സ്റ്റൈൽ ആയി കിടന്ന് കാണുന്നത് ആദ്യമായിട്ടാണ്... ഝാൻസി റാണി ഇപ്പൊ കുറെ ആയി നമ്മളെ ഇഷ്ട്ടങ്ങളിലേക്ക് വല്ലാതെ അടുത്ത് വരുന്നുണ്ട്...അവളെ എന്തായാലും എന്നെ പോലെ ആക്കണമെന്ന് ഞാൻ വിജാരിച്ചപ്പോഴേക്കും അവള് അത് സ്വയം പ്രാവർത്തികമാക്കിയാൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ... നമ്മള് അവളെ വയറിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിയപ്പോ ശ്വാസഗതിക്കനുസരിച്ചു അവളെ വയറ് താഴ്ന്നു പൊന്തുന്നത് കണ്ട് നമ്മളൊന്ന് പുഞ്ചിരിച്ചു പോയി...എന്തായാലും ഇവള് ഇങ്ങനെ കിടക്കുന്നത് കൂടുതൽ നേരം നോക്കി നിന്ന ചിലപ്പോ നമ്മള് ഝാൻസി റാണിയെ പീഡിപ്പിച്ചെന്ന് വരും...അതോണ്ട് നമ്മള് മുടി ഉണക്കാൻ വേണ്ടി പോവാൻ നിന്നപ്പോ നമ്മളെ മനസ് അവളെ വെറുതെ അങ്ങ് ഇട്ടേച്ചു പോവാൻ സമ്മതിക്കല്ല...നമ്മള് മാത്രം വിചാരിച്ചിട്ട് ഒരു കാര്യവുമില്ല എന്നുള്ളൊണ്ട് അവളെ തെന്നി നീങ്ങി കിടക്കുന്ന ഡ്രസ്സ്‌ മര്യാദക്ക് ഇട്ട് കൊടുക്കാൻ വേണ്ടി ബെഡിൽ മുട്ട് കുത്തി കയറി നീങ്ങി നീങ്ങി അവളുടെ വയറിലെക്ക് ഡ്രസ്സ്‌ ഇട്ട് കൊടുത്തു ഷർട്ടിന്റെ ബട്ടൻസ് ഇട്ട് കൊടുക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നങ്കിലും നമ്മളെ കൈ എന്തോ പൊന്താത്ത പോലെ... അതങ്ങനെ തന്നെ കിടന്നോട്ടെ ആദം എന്ന് നമ്മളെ മനസ് നെഗറ്റീവ് പറഞ്ഞെങ്കിലും നമ്മളതെല്ലാം പുച്ഛിച്ചു തള്ളി അവളെ മുഖത്തേക്ക് നോക്കിയപ്പോ ഉറക്കത്തിൽ പോലും അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരിയുണ്ട് ...അതും കൂടെ കണ്ടപ്പോ നമ്മള് അറിയാതെ തന്നെ നെഞ്ചിൽ കൈ വെച്ച് പോയി...അപ്പൊത്തന്നെ അവള് നെഞ്ചുന്തി ശ്വാസം വലിച്ചതും നമ്മള് പെട്ടന്ന് മുഖം തിരിച്ചു കളഞ്ഞു... ഝാൻസി റാണി മനഃപൂർവം അഭിനയിച്ചു നമ്മളെ കണ്ട്രോൾ കളയാൻ ശ്രമിക്കാണോ എന്ന് നമ്മക്ക് ഒരു സംശയമില്ലാതില്ല...കാരണം...കരണമൊക്കെയുണ്ട്....😉ഇനി അവളെ ഉദ്ദേശം അതാണെങ്കിലും എന്റെ കണ്ട്രോൾ ഒന്നും ഒരിക്കലും പോവാൻ പോവുന്നില്ല...😏 നമ്മള് മുഖം തിരിച്ചു അവളെ മുഖത്തേക്ക് തന്നെ നോക്കിയിട്ട് ശ്വാസം വലിച്ച് വിട്ട് രണ്ടും കല്പ്പിച്ചു അവളുടെ ഷിർട്ടിൽ പിടിത്തമിട്ട് ബട്ടൺ ഇട്ട് കൊടുക്കാൻ നിന്നതും പെട്ടന്ന് ഝാൻസി റാണി കണ്ണ് തുറന്ന് ഒരു ചിരി വിരുത്തി നമ്മളെ നോക്കി കണ്ണടച്ചു വീണ്ടും ഉറങ്ങാൻ നിന്നതും പെട്ടന്ന് എന്തോ കണ്ട് പേടിച്ച പോലെ ഞെട്ടിയിട്ട് നമ്മളെ മുഖത്തേക്കും അവളെ ഷർട്ടിൽ പിടിത്തമിട്ടു നിക്കുന്ന നമ്മളെ കയ്യിലേക്കും മാറി മാറി നോക്കി... ••••••••••••••••••••••••••••••••••••••••••••••• പൂച്ചക്കണ്ണനെ നമ്മള് ഇടംങ്കണ്ണിട്ട് നോക്കിയപ്പോ അവൻ നമ്മളെ വയറിലേക്ക് നോക്കി പുഞ്ചിരിക്കുന്നത് കണ്ട് നമ്മക്ക് ചിരി ഇങ്ങെത്തി വന്നെങ്കിലും നമ്മളെ പ്ലാൻ വർക്ക്‌ ഔട്ട്‌ ആവാൻ വേണ്ടി ചിരി കടിച്ചു പിടിച്ചു നിന്നു... അപ്പൊത്തന്നെ നമ്മള് വിജാരിച്ച പോലെ അവൻ നമ്മളെ ഡ്രസ്സ്‌ മര്യാദക്ക് ഇട്ട് തന്ന് ഷർട്ടിന്റെ ബട്ടൻസ് ഇട്ട് തരാൻ വേണ്ടി വന്നപ്പോ പെട്ടന്ന് അവൻ നമ്മളെ ബട്ടേൺസിൽ കൈ വെക്കുമെന്നൊക്കെ കരുതി നിന്നെങ്കിലും അവനിൽ നിന്നും യാതൊരു നീക്കങ്ങളും കാണാഞ്ഞിട്ട് നമ്മള് നന്നാക്കി നെഞ്ചുന്തി ഒരു ശ്വാസം വലിച്ച് വിട്ടതും ആ കോന്തൻ അപ്പൊത്തന്നെ മുഖം തിരിച്ചു കളഞ്ഞു... മിക്കവാറും നമ്മള് പൂച്ചക്കണ്ണനെ ഇന്നൊരു ബാലൻ കെ നായർ ആകുമെന്ന് മനസ്സിൽ പറഞ്ഞ് ചിരിച്ചു കിടന്നപ്പോഴാണ് അവന് നമ്മളെ ഷർട്ടിന്റെ ബട്ടണിൽ പിടിച്ചത്... അതൊരൊന്നൊന്നര അവസരമാക്കി കണ്ട് നമ്മള് ഒന്നും അറിയാത്ത പോലെ പതിയെ കണ്ണ് തുറന്ന് അവനെ നോക്കിയൊന്ന് പുഞ്ചിരിച്ച് വീണ്ടും ഉറങ്ങുന്ന പോലെ കാട്ടി പെട്ടന്ന് തന്നെ ഞെട്ടി ചാടി എണീറ്റ് അവന്റെ മുഖത്തേക്കും നമ്മളെ ഷർട്ടിൽ പിടിച്ച അവന്റെ കയ്യിലേക്കും മുഖം ചുളിച്ചു വായ തുറന്ന് പേടിയോടെ നമ്മള് നോക്കി... അത് കണ്ട് പൂച്ചക്കണ്ണന്റെ കണ്ണ് തള്ളാൻ തുടങ്ങിയതും നമ്മള് രണ്ടും കല്പ്പിച്ചു അവന്റെ മുഖത്ത് ആഞ്ഞടിച്ചു നമ്മളെ പ്രതികാരം വീട്ടി അവനെ പുറകിലേക്ക് തള്ളിയിട്ടു... നമ്മളെ തള്ളൽ ഒട്ടും പ്രതീക്ഷിക്കാത്ത പോലെ പൂച്ചക്കണ്ണൻ ബെഡിൽ ചെന്ന് തലയടിച്ചു മലർന്നു വീണതും നമ്മള് അഭിനയം തുടങ്ങാൻ വേണ്ടി പേടിയോടെ മുഖം പിടിച്ച് പെട്ടന്ന് തന്നെ ബെഡിൽ എണീറ്റിരുന്നു ഷർട്ടിന്റെ ബട്ടൺസ് ഒറ്റയടിക്ക് ഇട്ട് അവനെ തുറിച്ചു നോക്കി... അവന് നമ്മള് അടിച്ച ഭാഗത്ത് കൈ വെച്ച് നമ്മളെ പല്ലിറുമ്പി നോക്കുന്നുണ്ട്...അത് കണ്ട് നമ്മക്ക് ചിരി വരാൻ തുടങ്ങിയതും നമ്മളത് കടിച്ച് പിടിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലെ നായികയെ പോലെ കണ്ണ് നിറച്ച് ചുണ്ട് കടിച്ച് പൂച്ചക്കണ്ണനെ പേടിയോടെ നോക്കി അഭിനയിക്കാൻ തുടങ്ങി... "നിന്നെ കുറിച്ച് ഞാൻ ഇങ്ങനെയൊന്നും വിചാരിച്ചിട്ടില്ലായിരുന്നു ആദം...ഞാനൊന്ന് മയങ്ങി പോയപ്പോഴേക്കും നീ...നീ അവസരം മുതലാക്കാൻ ശ്രമിച്ചതല്ലേ...എന്ത് ധൈര്യത്തിലാണ് നീ എന്റെ അനുവാദം കൂടാതെ എന്റെ ഡ്രസ്സ്‌....ഛെ...നിന്നെ കുറിച്ച് ഓർക്കുമ്പോ എനിക്ക് പുച്ഛം തോന്നുന്നു...നീ ഇത്രയും ചീപ്പ് ഫ്രോഡ് ആയിരുന്നോ ആദം...നിനക്ക് എങ്ങനെ തോന്നി എന്നെ...പെണ്ണിന്റെ മാനം തൊട്ട് മാത്രം കളിക്കില്ല എന്ന് പറഞ്ഞ നീ തന്നെയാണോ ആദം ഇങ്ങനെയൊക്കെ..." പറഞ്ഞ് മുഴുവനാക്കാൻ വാക്കുകൾ കിട്ടാത്ത പോലെ നമ്മള് കഷ്ട്ടിച്ചു പറഞ്ഞ് മുട്ടിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു കരയുന്ന പോലെ നിന്ന് വിറച്ചോണ്ടിരുന്നു... നമ്മളെ കരച്ചില് കണ്ട് പൂച്ചക്കണ്ണൻ ഇപ്പൊ എണീറ്റ് വന്ന് കുറ്റസമ്മതം നടത്തി നമ്മളെ ആശ്വസിപ്പിക്കുന്ന നേരത്ത് ആ uk അമ്മച്ചിയുടെ പേരും പറഞ്ഞ് അവനെ നിർത്തി പൊരിക്കണമെന്നൊക്കെ മനസ്സിൽ വിചാരിച്ചു നിക്കുന്ന നമ്മളെ നെഞ്ചത്തേക്ക് പാണ്ടി ലോറി കയറ്റി തേച്ചൊടിച്ച പോലെയായിരുന്നു അവന്റെ മറുപടി വന്നത്... "കഴിഞ്ഞോ നിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്ട്...ആക്ട് ചെയ്യാൻ നന്നായി അറിയാമല്ലേ...എനിക്കിഷ്ടപ്പെട്ടു നിനക്ക് നല്ല ഭാവിയുണ്ട്...എന്നെ ബെഡിലേക്ക് വരുത്തിക്കാൻ വേണ്ടി നീ മനഃപൂർവം കിടന്ന ആ സ്റ്റൈൽ ഉണ്ടല്ലോ awesome...ഷിർട്ടിന്റെ മുന്നിലെ മൂന്ന് ബട്ടൺസ് അഴിച്ചിട്ടത്..അതിനെ കുറിച്ച് പറയെ വേണ്ട...അതോണ്ട് ഞാൻ പറയുന്നില്ല...പിന്നെ നിന്റെ ശ്വാസം വലിച്ച് വിടുന്നതിന് നല്ല റിഥം ഉണ്ടായിരുന്നു...അത് ഞാൻ നിന്റെ വയറിൽ കണ്ടു...നെഞ്ചിനേക്കാളും കാണാൻ ഭംഗി വയറിൽ ആയിരുന്നു...ബോഡി ലാംഗ്വേജ് കൊണ്ട് നീ എനിക്ക് 99.9% ഓക്കേയാണ്...നിന്റെ ഈ ഡ്രസിങ് സ്റ്റൈൽ മാറ്റി ഒന്നുടെ ഷോർട് ആയിട്ടുള്ളത് ഇട്ടാൽ...വാഹ്..100% പെർഫെക്ട്...പിന്നെ..ഇപ്പൊ ഈ മുട്ടിൽ ഇരിക്കുന്ന സ്റ്റൈലും കൊള്ളാം ട്ടോ.." എന്നാ പൂച്ചക്കണ്ണൻ അർത്ഥം വെച്ച പോലെ പറഞ്ഞത് കേട്ട് നമ്മളെ കള്ള കരച്ചിലൊക്കെ ആവിയായി പോയി...നമ്മള് അപ്പൊത്തന്നെ കാല് താഴ്ത്തിയിട്ട് അവനെ തുറിച്ചു നോക്കിയപ്പോ അവനൊരു പുച്ഛത്തോടെ നമ്മള് തല്ലിയ സ്ഥലത്ത് തടവിട്ട് ബെഡിൽ എണീറ്റിരുന്ന് നമ്മളെ കാലിൽ പിടിച്ചു വലിച്ചു... അത് നമ്മള് തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട് എവിടെയും പിടി കിട്ടാതെ നേരെ പോയി അവന്റെ നെഞ്ചിൽ കൈ വെച്ച് നിന്നപ്പോ പതിയെ നമ്മള് പേടിച്ചിറക്കി അവന്റെ മുഖത്തേക്ക് നോക്കിയപ്പോ പൂച്ചക്കണ്ണൻ പൂച്ചക്കണ്ണും വെച്ച് കുത്തുന്ന മാതിരി നോക്കി നമ്മളെ മുഖത്തിന് നേരെ മുഖം കൊണ്ട് വന്ന് നമ്മളെ മൂക്കിൽ അവന്റെ മൂക്ക് മുട്ടിച്ചു നിന്നു.. അപ്പൊത്തന്നെ നമ്മള് ഒന്നും ചെയ്യാൻ കഴിയാതെ ബെഡ് ഷീറ്റിൽ കൈ വെച്ച് മുറുക്കി നിന്നു...അവനപ്പോ തന്നെ നമ്മളെ കണ്ണിലേക്ക് കണ്ണുരുട്ടി ഉറ്റു നോക്കിയതും പേടിച്ചു വിറച്ചോണ്ട് ചുളുങ്ങി നിന്ന നമ്മളെ പുരികമൊക്കെ സ്ട്രൈറ്റ് ആയി നിന്നു... "മോളെ ഭാര്യേ...എന്നോടൊക്കെ കളിക്കുമ്പോ കുറച്ച് സ്റ്റാൻഡേർഡ് ആയിട്ടുള്ള കളിയോക്കെ കളിക്കണ്ടേ...ഒന്നല്ലങ്കിലും ഞാൻ നിന്നെക്കാളും രണ്ട് മൂന്ന് ഓണം നേരത്തെ ഉണ്ടതല്ലേ...അപ്പൊ ഇമ്മാതിരി തേഡ് റൈറ്റ് തരികിട കളി കളിച്ചാൽ എനിക്ക് ഏശുമെന്ന് നിനക്ക് വല്ല വിചാരവും ഉണ്ടെങ്കിൽ അതങ്ങ് ഒഴിവാക്കിയെക്ക്...നിന്നെക്കാൾ വലിയ മറ്റേ തരം പെണ്ണുങ്ങളെ കണ്ടിട്ടും ഇതുവരെ ഇളകാത്ത എന്നെയാണോ നീ ഈ വേഷം വെച്ച് ഇളക്കാൻ പോവുന്നത്..." എന്നവൻ പുരികം പൊക്കി ചോദിച്ചപ്പോ അതൊരു പിടി വള്ളിയായി കൂട്ടി നമ്മള് പുച്ഛത്തോടെ ചിരിച്ച് അവനെ പുറകിലേക്ക് തള്ളിയിട്ട് ബെഡിൽ നിന്നു ഇറങ്ങി ടേബിളിൽ വെച്ച ജെഗ്ഗിൽ നിന്നും ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് സോഫയിൽ ചെന്നിരുന്നു... എന്നിട്ട് ഗ്ലാസ്സിലേക്ക് നോക്കിയിട്ട് പുച്ഛത്തോടെ ആദമിനെ നോക്കിയപ്പോ അവൻ മുഖം കനപ്പിച്ചു വെച്ച് നമ്മള് എന്താ കാണിക്കാൻ പോവുന്നതെന്ന് നോക്കുന്നുണ്ട്...അത് കണ്ട് നമ്മള് അപ്പൊത്തന്നെ വെള്ളം കുടിച്ച് ഗ്ലാസ്‌ നിലത്ത് വെച്ച് സോഫയിലേക്ക് ചാരി ഇരുന്ന് ആദമിനെ ഒന്ന് നോക്കി... "അപ്പൊ നീ പറഞ്ഞ് വന്നത് മിയയും കൂടാതെ അതിന് പുറമെ നിനക്ക് വേറെയും സെറ്റ്അപ്പുകൾ ഉണ്ടെന്നാണന്നല്ലേ...മ്മ് കൊള്ളാം..." എന്ന് നമ്മള് വലിയ ധൈര്യത്തിൽ വിളിച്ചു പറഞ്ഞതും ആദം *"shut up ****ജുബി...മിയയെയും എന്നെയും ചേർത്ത് നീ വല്ല അനാവശ്യവും പറഞ്ഞ നിന്റെ മോന്ത ഞാൻ അടിച്ചു പൊട്ടിക്കും"* എന്ന് നമ്മളെ നേരെ വിരൽ ചൂണ്ടി അലറി പറഞ്ഞതും നമ്മളത് പുച്ഛിച്ചു തള്ളി... "ഓഹോ...അപ്പൊ ഞാൻ പറഞ്ഞതാണ് അനാവശ്യം...അല്ലാതെ നീ ചെയ്തതല്ല..." "ഹെലോ ഹെലോ...നീ എന്താ പറഞ്ഞെ ഞാൻ അനാവശ്യം ചെയ്തെന്നോ..എന്ത് അനാവശ്യമാ ഞാൻ ചെയ്തതായി നീ കണ്ടത്...മ്മ്...ഓഹ് ഇപ്പൊ മനസിലായി...പബ്ബിൽ വെച്ച് ഞാൻ മിയയുടെ കൂടെ കപ്പിൾ ഡാൻസ് കളിച്ചതാണ് നീ അനാവശ്യമായി കണ്ടത്...അല്ലെ മിസ്സ്‌ ഇഷാജുബി...." നമ്മളെ മനസ്സിൽ കിടന്ന് പുകഞ്ഞോണ്ടിരിക്കുന്നത് അവൻ തുറന്നടിച്ചു പറഞ്ഞപ്പോ നമ്മക്ക് തിരിച്ചൊന്നും പറയാൻ കിട്ടാഞ്ഞിട്ട് മിണ്ടാട്ടം മുട്ടി തല താഴ്ത്തി നിന്നു... അപ്പൊത്തന്നെ പൂച്ചക്കണ്ണൻ പൊട്ടിച്ചിരിച്ചു നമ്മളെ അടുത്തേക്ക് നടന്ന് വന്ന് നിലത്ത് മുട്ട് കുത്തിയിരുന്ന് ചൂണ്ടു വിരലുകൊണ്ട് നമ്മളെ മുഖം പൊന്തിച്ചു... "അതല്ലേ നീ എന്നിൽ കണ്ട അനാവശ്യമായ പ്രവർത്തി...Yes or No ജുബി..." പൂച്ചക്കണ്ണൻ നമ്മളെ കണ്ണിലേക്ക് പുച്ഛത്തോടെ നോക്കി ചോദിച്ചപ്പോ നമ്മള് യാതൊരു ഭാവവുമില്ലാതെ അവനെയൊന്ന് നോക്കിയിട്ട് നമ്മളെ താടിയിൽ വെച്ച അവന്റെ വിരൽ തട്ടി മാറ്റി തല തിരിച്ചു... അപ്പൊത്തന്നെ അവൻ നിലത്ത് നിന്ന് എണീറ്റ് സോഫയിലേക്ക് മറിഞ്ഞു വീണിരുന്ന് കണ്ണടച്ചു കിടന്നു... "എന്തായാലും നീ ബുദ്ധിമുട്ടി പറയണമെന്നില്ല...കാരണം നിന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് ഞാൻ മിയയുമായി ഡാൻസ് ചെയ്തത് നിനക്ക് ഇഷ്ട്ടമായിട്ടില്ലായെന്ന്...അത് കൊണ്ടാണല്ലോ നീ കൂടുതൽ കണ്ട് നിക്കാതെ പെട്ടന്ന് കാർ എടുത്ത് ഇങ്ങോട്ട് വന്നത്...ഞാൻ അവളുടെ കൂടെ ഡാൻസ് ചെയ്തത് നിനക്ക് ദഹിച്ചില്ലല്ലേ...അതോണ്ട് നീ എന്നെയും അവളെയും ഒരുപാട് പ്രാകി പറഞ്ഞ് കരഞ്ഞിട്ടുണ്ടെന്ന് നിന്റെ കണ്ണ് കണ്ടാൽ അറിയാം... മിയ...അവള് എനിക്ക് വെറും ഫ്രണ്ട് മാത്രമല്ല...എന്റെ എപ്പോഴത്തെയും സ്പെഷ്യൽ പാർട്ണർ തന്നെയാണ്...അവളെ കുറിച്ച് നിനക്ക് കൂടുതൽ അറിയില്ല...അത് കൊണ്ട നിനക്ക് അവളോട് ഇത്രക്ക് ചൊറിച്ചിൽ...ഞാനും അവളും ഒപ്പം ഡാൻസ് കളിച്ചപ്പോൾ നിനക്ക് എന്തൊക്കെയോ നെഗറ്റീവ് ഫീൽ ചെയ്തു...നിന്റെ സ്ഥാനം അവളെ കയ്യേറിയ പോലെ നിനക്ക് തോന്നി...ആ എന്തോ...എന്തായാലും നീ ഒന്നറിഞ്ഞാൽ മതി...മിയ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് വിട്ട് കളയാൻ പറ്റാത്ത ആളാണ്...അങ്ങനെയുള്ള അവൾ അവളുടെ കൂടെ എന്നെ വീണ്ടും ഡാൻസ് ചെയ്യാൻ വിളിച്ച ഞാൻ തീർച്ചയായും പോവും...അതെന്ന് വെച്ച് നീ അസൂയപെട്ടിട്ട് ഒരു കാര്യവുമില്ല...അതൊക്കെ എന്റെ ഇഷ്ട്ടമാണ്.... അല്ല...ഇതൊക്കെ ഞാൻ എന്തിന് നിന്നെ ബോധിപ്പിക്കണം...അതിന് മാത്രം നീ എനിക്ക് ആരാ...നമ്മുക്ക് തമ്മിൽ ഒന്നുമില്ലാത്ത സ്ഥിതിക്ക് ഞാൻ എനിക്ക് തോന്നുന്ന പോലെ തോന്നുന്നവരുടെ കൂടെ പലതും ചെയ്യും...അതൊന്നും നീ നോക്കണ്ട...ഞാൻ ആരുടെയെങ്കിലും കൂടെ ഡാൻസ് ചെയ്യുകയോ മറ്റോ കണ്ടാൽ ഇന്നത്തെ പോലെ ഇനി കരയാൻ നിക്കണ്ട...എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ് ഈ കരച്ചിലും പിഴിച്ചിലുമൊക്കെ...നമുക്കിടയിൽ ഇനി മിയ ഒരു വിഷയമായി വരരുത് ജുബി...ഡാൻസ്...അതെന്റെ പാഷൻ ആണ്...എത്രത്തോളം നന്നായി ചെയ്യാൻ പറ്റുന്നോ അത്രത്തോളം ഞാൻ ആരുടെ കൂടെയും എനിക്ക് ഇഷ്ട്ടമുള്ള പോലെ ചെയ്യും...അത് ചോദ്യം ചെയ്യാൻ മാത്രം നീ എനിക്ക് ആരുമല്ല..." ആദം നമ്മളെ ചങ്കിൽ കുത്തും വിധം അങ്ങനെ പറഞ്ഞ് നമ്മളെ കവിളിൽ ഒന്ന് തട്ടിയിട്ട് ചാർജിനിട്ട അവന്റെ ഫോൺ എടുത്ത് യാതൊരു കൂസലുമില്ലാതെ പുറത്തേക്ക് ഇറങ്ങി പോയി... നമ്മളത് ഒരു ഹാലിൽ നോക്കി നിന്നിട്ട് പെട്ടന്ന് തന്നെ സോഫയിൽ നിന്നും എണീറ്റ് കിച്ചണിലേക്ക് നടന്നു...ഈ വീട്ടിൽ ഒരു ചെറിയ കിച്ചൺ ഉണ്ട്...നമുക്ക് ഏതെങ്കിലും ആവശ്യമുള്ള ചെറിയ ചെറിയ ഫുഡ് ഐറ്റംസ് ഒക്കെ ഇവിടെ വെച്ച് ഉണ്ടാക്കാം...കൂടുതൽ വേണമെങ്കിൽ പുറത്ത് നിന്ന് ഓഡർ ചെയ്യേണ്ടി വരും... ആദം പറഞ്ഞതൊക്കെ ഇപ്പോഴും നമ്മളെ നെഞ്ചിൽ കിടന്ന് കലങ്ങി മറിയാണ്...നെഞ്ചിന് താങ്ങാൻ വയ്യാഞ്ഞിട്ടാണെന്ന് തോന്നുന്നു അവൻ പുറത്തേക്ക് ഇറങ്ങി പോയ ഉടനെ നമ്മക്ക് തല വേദനിക്കാൻ തുടങ്ങിയതാ...ഒരു കോഫി ഇട്ട് കുടിച്ച ചിലപ്പോ മാറിയെക്കും... വില്ലയിൽ ഉള്ളപ്പോ ആദമിന് നമ്മള് തന്നെയാ കോഫി ഉണ്ടാക്കിയിരുന്നത്...അതൊണ്ടിപ്പോ നമ്മക്ക് മര്യാദക്ക് കോഫി ഉണ്ടാക്കാൻ അറിയാം... നമ്മള് മനസിനെയോക്കെ എങ്ങോട്ടോ പറത്തി വിട്ട് ഒരു യന്ത്രം കണക്കെ ഫ്രിഡ്ജിൽ പോയി പാല് എടുക്കുന്നു...പൊട്ടിക്കുന്നു ഒഴിക്കുന്നു തിളപ്പിക്കുന്നു കോഫി പൌഡർ ഇടുന്നു അങ്ങനെ എന്തൊക്കെയോ ചെയ്ത് കൂട്ടി രണ്ട് കപ്പിലേക്ക് കോഫി ഒഴിച്ച് ആദമിന് വേണ്ടി ലൈറ്റ് ആയിട്ട് പഞ്ചസാര ചേർത്ത് സ്പൂൺ വെച്ച് ഇളക്കി കൊണ്ടിരുന്നു... ഇപ്പോഴും നമ്മളെ മനസ് മുഴുവനും ആദം പറഞ്ഞത് തന്നെയാണ്...ശെരിക്കും അവന്റെ ഒരു കാര്യത്തിലും ഇടപെടാൻ എനിക്ക് യാതൊരു അവകാശവുമില്ല ഇനി ഒട്ടും വേണ്ട...ഇങ്ങനെയൊക്കെ തന്നെ പോയ മതി...അവൻ എന്ത് ചെയതാലും അത് മൈൻഡ് ആക്കാതെ വിടാം...അവന് ഞാൻ ആരുമല്ലാത്ത സ്ഥിതിക്ക് പിന്നെ ഞാൻ എന്തിന് ഇങ്ങനെ അവനെ കുറിച്ച് ആലോചിച്ചു മൂഡ് ഓഫ്‌ ആവണം...അവന് മിയയുടെ കൂടെയോ ആരുടെ കൂടെയോ എന്തെങ്കിലും ചെയ്തോട്ടെ...അതവന്റെ ഇഷ്ട്ടം...ഞാൻ ഇനി അതിലേക്ക് ഇടപെടില്ല...എന്തൊക്കെ ആയാലും മിയ...അവള് അത്രക്ക് നല്ലവളല്ല...അവൾക്ക് എന്തോ കാര്യമായി ആദമിൽ നിന്നും നേടി എടുക്കാനുണ്ട്... കൂടുതൽ ആലോചിച്ചു തല പുണ്ണാക്കാൻ നിക്കാതെ സിഗിൽ നിന്നും മുഖം കഴുകി ആദമിനുള്ള കോഫി എടുത്ത് നടന്നു...നടക്കുന്നതിനിടയിൽ നമ്മള് കർട്ടൻ മാറ്റി നോക്കിയപ്പോ ഇപ്പോഴും പുറത്ത് നല്ല മഞ്ഞു വീഴ്ചയുണ്ട്...പക്ഷെ രാവിലത്തെ അത്രക്കൊന്നുമില്ല... നമ്മള് അതൊന്നും കണക്കിൽ എടുക്കാതെ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ മെയിൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോ പൂച്ചക്കണ്ണൻ നമ്മക്ക് പുറം തിരിഞ്ഞു ഊഞ്ഞാലിൽ ഇരുന്ന് ഫോണിൽ തോണ്ടി കളിക്കുന്നുണ്ട്... അത് കണ്ട് നമ്മള് അവന്റെ അടുത്തേക്ക് നടന്ന് ചെന്ന് അവന്റെ പുറത്ത് കൈ വെച്ച് തട്ടിയപ്പോ അവൻ നമ്മളെ തിരിഞ്ഞു നോക്കി എന്തെ എന്ന മട്ടിൽ പുരികം പൊക്കി... "കോഫി...ഈ സമയത്ത് പതിവുള്ളതല്ലേ..." പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി നമ്മള് അവന്റെ മുന്നിലേക്ക് കപ്പ് നീട്ടിയപ്പോ അവൻ കപ്പിലേക്ക് നോക്കി പുഞ്ചിരിച്ചു നമ്മളെ നോക്കി... "എനിക്ക് വേണ്ട...ഞാൻ മിയയുടെ കൂടെ കഴിച്ചത..." പുഞ്ചിരിച്ചോണ്ട് ആദം അതും പറഞ്ഞ് നമ്മളെ നോക്കിയപ്പോ നമ്മള് അവനെ തന്നെ യാതൊരു ഭാവവും ഇല്ലാതെ ഇമ വെട്ടാതെ നോക്കിയിട്ട് പെട്ടന്ന് തന്നെ കപ്പും കൊണ്ട് തിരിഞ്ഞു നടന്നു... അത് കണ്ട് അവൻ പുറകിൽ നിന്നും ഝാൻസി റാണി...ജുബി എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും നമ്മളത് കേൾക്കാത്ത മട്ടിൽ ഡോർ തുറന്ന് അകത്തേക്ക് കയറി കിച്ചണിലേക്ക് ചെന്നു... കിച്ചണിൽ എത്തിയതും അത്രയും നേരം പിടിച്ച് വെച്ച ദേഷ്യം മുഴുവൻ കയ്യിലുള്ള കപ്പ് സിഗിലേക്ക് ആഞ്ഞെറിഞ്ഞു തീർത്തു...നമ്മള് എറിഞ്ഞ പാടെ അത് രണ്ട് കഷ്ണമായതും നമ്മക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയാഞ്ഞിട്ട് തിണ്ണയിൽ രണ്ട് കയ്യും ആഞ്ഞു കുത്തി പല്ലിറുമ്പി എങ്ങോട്ടെന്നില്ലാതെ പകയോടെ നോക്കി നിന്നു.... മിയ.. മിയ... മിയ...മിയ...അവളുടെ പേര് കേൾക്കുമ്പോ തന്നെ ദേഷ്യം വന്നിട്ട് എനിക്ക് എന്നെ തന്നെ വേദനിപ്പിക്കാൻ തോന്നുന്നുണ്ട്...ഇവിടെ വന്നപ്പോ ആ മിയയെ കണ്ട പാടെ ആദം ഒരുപാട് മാറി...അവന് നന്നായി അറിയാവുന്നതല്ലേ ഈ ടൈമിൽ നമ്മള് അവനുള്ള കോഫി കൊണ്ട് വരുമെന്ന്...നേരത്തെ ഇറങ്ങി പോയപ്പോ അവന് പറഞ്ഞൂടായിരുന്നോ ഇന്ന് കോഫി വേണ്ട എന്ന്...ഇത് മനഃപൂർവം അവൻ അവളെ പേരും പറഞ്ഞ് നമ്മളെ വേദനിപ്പിക്കും പോലെ...ഇങ്ങനെ പോയ മിക്കവാറും ഒന്നല്ലെങ്കിൽ അവൾ അല്ലങ്കിൽ ഞാൻ...ആദമിന്റെ കൂടെ അവളോ ഞാനോ ഒരാൾ മാത്രം മതി... മനസ്സിൽ ഓരോന്ന് പറഞ്ഞ് നമ്മള് നമ്മക്ക് കുടിക്കാൻ ഉണ്ടാക്കിയ കോഫി സിഗിലേക്ക് തട്ടി കളഞ്ഞ് കണ്ണും നിറച്ചു തിണ്ണയിൽ തെറിച്ച പോയ കോഫിയിൽ വിരലിട്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കി കളിച്ചു ഓരോന്ന് ഓർത്ത് നിക്കുന്നതിനിടയിലാണ് നമ്മളെ വയറിലൂടെ രണ്ട് കൈകൾ ചുറ്റി പിടിച്ചത്... അപ്പോഴേക്കും ആദം അവിടെന്ന് ഇവിടെക്ക് ലാൻഡ് ആയോന്ന് മനസ്സിൽ ഒരു പുച്ഛത്തോടെ പറഞ്ഞ് നമ്മള് അവനെ ശ്രദ്ധിക്ക പോലും ചെയ്യാതെ കോഫിയിൽ വിരലിട്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കി കൊണ്ടിരുന്നു... നമ്മളിൽ നിന്നും ഒരു പ്രതികരണവും കാണാഞ്ഞിട്ട് ആദം നമ്മളിലേക്ക് കുറച്ച് ചേർന്ന് നിന്ന് അവന്റെ മുഖം നമ്മളെ തോളിലേക്ക് വെച്ചപ്പോ നമ്മളത് ഷോൾഡർ പൊക്കി തട്ടി മാറ്റി...അപ്പൊത്തന്നെ അവൻ വീണ്ടും അതേ പോലെ വെച്ചപ്പോ തട്ടി മാറ്റിയിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് പ്രതികരിക്കാൻ നിക്കാതെ തലയും താഴ്ത്തി നമ്മളെ പരിപാടി തുടർന്നോടിരുന്നു... അപ്പൊത്തന്നെ അവൻ അവന്റെ കവിൾ നമ്മളെ കവിളിൽ വെച്ചുരസി ഉമ്മ വെക്കാൻ വേണ്ടി അവന്റെ ചുണ്ട് നമ്മളെ മുഖത്തേക്ക് കൊണ്ട് വന്നതും നമ്മള് അപ്പൊത്തന്നെ മുഖത്ത് കൈ വെച്ചു തടുത്തു... "പ്ലീസ് ആദം...നീ എന്നെ ഇനി ഒന്നും ചെയ്യല്ലേ...നീ ഇങ്ങനെ അടുത്ത് നിക്കുമ്പോ തന്നെ ചുട്ടു പൊള്ളുന്ന പോലെ തോന്ന...ഞാൻ നിന്നിൽ നിന്നും ഒന്നും ഇഷ്ടപ്പെടുന്നില്ല...വീർപ്പു മുട്ടുന്നുണ്ട് എനിക്ക് നിന്റെ കൂടെ ജീവിച്ചിട്ട്...എനിക്ക് നിന്നെ മനസിലാവുന്നില്ല ആദം...മനസിലാക്കുകയും വേണ്ട...നിന്റെ ഇഷ്ട്ടങ്ങളൊന്നും എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല...ഞാൻ മനസ്സിലാക്കിയിടത്തോളം നീ ലൈഫ് സിമ്പിൾ ആയി ബന്ധങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ കൊണ്ട് നടക്കുന്ന ആളാണ്...ബട്ട്‌ എനിക്ക് പറ്റില്ല ഇങ്ങനെത്തെ ഒരാളുടെ കൂടെ ജീവിക്കാൻ...നീ എനിക്ക് മാച്ച് ആയ ആളല്ല ആദം...നിന്റെ ലെവലും എന്റെ ലെവലുമൊക്കെ ഒരുപാട് മാറ്റമുണ്ട്... ഇപ്പൊത്തന്നെ നീയും ഞാനും അത്രയൊക്ക പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും നീയിപ്പോ എന്താ ചെയ്യുന്നത്...എന്നോട് ഒന്ന് മര്യാദക്ക് സംസാരിക്കുന്നതിന് പകരം....എനിക്ക് വയ്യ ആദം മടുത്തു നന്നായി മടുത്തു...നിന്റെ കൂടെ എനിക്ക് ജീവിക്കാൻ വയ്യ ആദം...പ്ലീസ്‌ നീയെന്നെ ഒന്ന് വെറുതെ വിട്...എനിക്കറിയാം ഞാൻ നിന്നോട് ചെയ്തത് വലിയ തെറ്റാണെന്ന്...ഒരിക്കലും അത് മനഃപൂർവ്വമല്ല...എനിക്ക് നിന്നെ കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു...അതിനൊക്കെ ഞാൻ ഒരായിരം സോറി പറയാം...നീ എന്നെ വെറുതെ വിട്ട മതി... ഞാൻ എവിടേക്കെങ്കിലും പോയാലും എങ്ങനെയൊക്കെ ജീവിച്ചാലും ഒരിക്കലും നിന്റെ മുന്നിലേക്ക് വരാതെ നോക്കിക്കോളാം...എന്നെ വെറുതെ വിട്ടൂടെ ആദം..." മനസ് മടുത്ത് നമ്മള് തലയും താഴ്ത്തി അത്രയും പറഞ്ഞിട്ടും അവനതൊക്കെ കേട്ടു നിന്നിട്ട് യാതൊരു കൂസലും ഇല്ലാതെ നമ്മളെ മുഖത്തെ കൈ മാറ്റി വീണ്ടും ഉമ്മ വെക്കാൻ വന്നതും ദേഷ്യവും സങ്കടവും ഒക്കെ കൂടെ ഒപ്പം വന്ന് തലക്ക് പ്രാന്ത് ആവാൻ തുടങ്ങിയതും നമ്മള് മുന്നിൽ കണ്ട കത്തിയെടുത്ത് തിരിഞ്ഞു നിന്ന് ആദമിനെ പുറകിലേക്ക് ഉന്തി മാറ്റി അവന്റെ നേരെ കത്തി പിടിച്ച് തുറിച്ചു നോക്കി... "നിന്നോട് ഞാൻ ഒരുവട്ടം പറഞ്ഞില്ലേ ആദം എന്നെ ഒന്നും ചെയ്യല്ലേ എന്ന്....എനിക്ക് ഇഷ്ട്ടമാവുന്നില്ല ഇതൊന്നും... പിന്നെയും നീ എന്തിനാ എന്നെ കൂടെ കൂടെ വെറുപ്പിക്കുന്നത്...അത് കൊണ്ട് നിനക്ക് എന്താ കിട്ടുന്നത്...കൂടുതൽ എന്നെ കൊണ്ട് പറയിപ്പിക്കല്ലേ ആദം...പ്ലീസ്‌ എന്റെ മുന്നിൽ നിന്നും പോ..." എന്ന് നമ്മള് ദേഷ്യത്തോടെ ഉച്ചത്തിൽ പറഞ്ഞ് നിയന്ത്രണം വിട്ട് കത്തി വീശി എറിഞ്ഞു തിരിഞ്ഞു നിക്കാൻ നിന്നതും പെട്ടന്ന്... *""ആഹ്.....""* എന്നാദം അലറിയതും നമ്മള് അപ്പൊത്തന്നെ പുറകിലേക്ക് തിരിഞ്ഞു നോക്കിയതും നെഞ്ചിൽ കൈ മുറുകെ പിടിച്ചു നിക്കുന്ന ആദമിനെയാണ് കണ്ടത്... അവൻ എന്തിനാ അലറിയെ എന്ന് മനസ്സിലാവാതെ നമ്മള് നെറ്റി ചുളിച്ച് കുറച്ച് പേടിയോടെ അവന്റെ നെഞ്ചിലേക്ക് തന്നെ ഉറ്റു നോക്കിയപ്പോ പെട്ടന്നവൻ നെഞ്ചിൽ നിന്നും കൈ മാറ്റിയതും അവന്റെ നെഞ്ചിലും കൈയ്യിലുമായി പരന്ന് കൊണ്ടിരിക്കുന്ന ബ്ലഡ്‌ കണ്ട് നമ്മള് വായ പൊത്തി പിടിച്ചു... തുടരും... ഈ പാർട്ട്‌ എന്തായി എന്നറിയില്ല...ഒരു ഒഴുക്കിൽ അങ്ങനെ എഴുതി പോയി...എന്നിരുന്നാലും വായിച്ചിട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണേ...നെഗറ്റീവ് ആണേലും പോസിറ്റീവ് ആണേലും അറിയിക്കണേ... നിങ്ങൾ ഇങ്ങനെ ഡെയിലി വൺ പാർട്ട്‌ വെച്ച് പോസ്റ്റ്‌ ചെയ്യാൻ പറയുന്നത് കേൾക്കുമ്പോ തന്നെ എനിക്ക് മനസ്സിലാവുന്നുണ്ട് നിങ്ങളുടെ മനസ്സിൽ ഈ സ്റ്റോറി എത്രത്തോളം ഇടം നേടിയിട്ടുണ്ടെന്ന്... അതോണ്ട് ഞാൻ ഇനി ഡെയിലി ഒരു പാർട്ട്‌ പോസ്റ്റും എന്നൊന്നും ആരും കരുതല്ലേ...ഞാൻ തല കുത്തി മറിഞ്ഞാലും ഡെയിലി പോസ്റ്റ്‌ ചെയ്യാൻ കഴിയില്ല...ഇനി പോസ്റ്റ്‌ ചെയ്യണേൽ തന്നെ ലെങ്ത് കുറവാകും...അപ്പൊ നിങ്ങൾക്ക് പരാതിയാവും ലെങ്ത് തീരെ ഇല്ലാന്ന് പറഞ്ഞ്...അപ്പൊ ഇൻക്ക് വേഷമാവും...അപ്പൊ ആനയാവും ചേനയാവും എല്ലാം ആവും...അപ്പൊ എന്താ ഇങ്ങളെ തീരുമാനം...? പറയു സൂർത്തുക്കളെ...🤧 നെക്സ്റ്റ് പാർട്ട്‌ നമ്മള് നാളെ രാത്രി 8:30ക്ക് പോസ്റ്റിയിരിക്കും 😌 💜 DREAM MANZI #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - ISHQ MUBARAK - ShareChat
32.6k കണ്ടവര്‍
6 ദിവസം
*💘IsHq MuBaRaK💘* _ഭാഗം.24_ ഇന്നത്തോടെ നിന്റെ ഷോർട് ഡ്രസ്സ്‌ ഇടീക്കുന്ന പൂതി ഞാൻ തീർത്ത് തരാം...ഇനി മേലിൽ നീ ഷോർട് ഡ്രെസ്സിന്റെ പേര് എന്നോട് മിണ്ടി പോവില്ല... ആദം മുബാറക് എന്റെ പൂച്ചക്കണ്ണൻ ഭർത്തു നിനക്കുള്ള നെക്സ്റ്റ് പണി നിന്റെ ഈ പാവം ഝാൻസി റാണി ഒരുക്കി കഴിഞ്ഞു.... നമ്മളൊരു കുതന്ദ്ര ചിരി ചിരിച്ച് ബെഡിൽ ചെന്നിരുന്ന് കൗണ്ട് ചെയ്യാൻ തുടങ്ങി...നിങ്ങള് നോക്കിക്കോ പത്തിന് മുന്നേ ആ പൂച്ചക്കണ്ണൻ മ്യാവൂ എന്നെ വിളിച്ചാർക്കും..😼 "ഒന്ന്...രണ്ട്... മൂന്ന്... നാല്...അഞ്ചു..ആറ്...ഏഴ്...എട്ട്...ഒൻപത്...പ...." "ഡി... ഝാൻസി റാണി എന്റെ ഡ്രസ്സ്‌ ബെഡിൽ ഉണ്ട്...അത് എടുത്തോണ്ട് താ..." നമ്മള് പറഞ്ഞപോലെ തന്നെ പൂച്ചക്കണ്ണൻ അലറിയതും നമ്മളൊന്ന് നന്നായി ഇളിച്ചു ബെഡിൽ ഉള്ള അവന്റെ ഡ്രെസ്സിൽ പിടിത്തമിട്ടു... "ഏഹ്...എന്ത്...എന്താ ആദം പറഞ്ഞെ... ഒന്നും കേട്ടില്ല...ഒന്നുടെ പറ..." കേൾക്കാത്ത മട്ടിൽ നമ്മള് തിരിച്ചു അലറി ചോദിച്ചതും അവന് ഡോറിൽ ആഞ്ഞു ചവിട്ടി...അത് കണ്ട് നമ്മള് വായ പൊത്തി ചിരിച്ച് ബെഡിൽ വിരുത്തി ഇട്ട അവന്റെ ഡ്രെസ്സിൽ കയറി ഇരുന്നു... "ഡി...വല്ലാതെ അഭിനയിക്കാൻ നിക്കാതെ മര്യാദക്ക് എന്റെ ഡ്രസ്സ്‌ എടുത്ത് താ..." എന്നവൻ ഡോറിൽ തുരെ തുരെ മുട്ടി പറഞ്ഞപ്പോ നമ്മള് കൊഞ്ഞനം കുത്തി... "എടുത്ത് തരില്ലെങ്കിൽ നീ എന്തോ ചെയ്യും പൂച്ചക്കണ്ണ...എപ്പോഴും നിനക്ക് മാത്രം എന്നോട് പ്രതികാരം ചെയ്ത മതിയോ...ഇടക്കൊക്കെ എനിക്കും ചെയ്യണ്ടേ...അപ്പോഴല്ലേ നമ്മളെ ലൈഫ് കളറാവു..." "ഡി....ഓവർ ആവല്ലേ...ഞാൻ അങ്ങോട്ട് ഇറങ്ങി വന്ന നിന്റെ ലൈഫ് പിന്നെ കാലാകാലത്തേക്കും കളർ ആവും...അത് വേണ്ട എന്നുണ്ടെങ്കിൽ മര്യാദക്ക് എന്റെ ഡ്രസ്സ്‌ എടുത്ത് തന്നോ..." "ഹാ അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ വന്നത്...എന്റെ പൂച്ചക്കണ്ണൻ ഭർത്തുവിന് ഞാൻ കുഞ്ഞു കുഞ്ഞ് ഡ്രസ്സ്‌ ഇട്ട് കാണുന്നതല്ലേ ഇഷ്ട്ടം...അത് പോലെ എനിക്കും ഉണ്ട് ഒരു ആഗ്രഹം...ഈ ഡ്രസ്സ്‌ ഞാൻ അങ്ങോട്ട് തരണം എന്നുണ്ടങ്കിൽ എന്റെ പൂച്ചക്കണ്ണൻ മ്യാവൂ ഒന്നും ഇടാതെ ഇങ്ങോട്ട് ഇറങ്ങി വരണം...പറ്റോ എന്റെ പൂച്ചക്കണ്ണന്..." ചുമ്മാ...നമ്മള് വെറുതെ ഓരോന്ന് വിളിച്ചു പറയുന്നുണ്ടെന്ന് കരുതി ആരും എന്നെ തെറ്റ് ധരിച്ചേക്കല്ലേ...നമ്മള് അത്തരക്കാരി നഹി...100% ശുദ്ധം...😌 നമ്മള് പറഞ്ഞത് കേട്ട് അവൻ വീണ്ടും ഡോറിൽ ആഞ്ഞു ചവിട്ടി...പൂച്ചക്കണ്ണന്റെ ദേഷ്യം കാരണം മിക്കവാറും ഡോർ പൊളിയുന്ന ലക്ഷണമാണ്... "&$%#&@ഝാൻസി റാണി...നിന്റെ മനസിലെ ആഗ്രഹം കൊള്ളാം...അവസാനമായി ചോദിക്കാം...നിനക്ക് എന്റെ ഡ്രസ്സ്‌ തരാൻ പറ്റോ ഇല്ലേ..." നമ്മളെ ഇംഗ്ലീഷിൽ അസ്സൽ വെറൈറ്റി തെറി വിളിച്ച് പൂച്ചക്കണ്ണൻ ഡോറിൽ കുത്തി ചൂടായപ്പോ നമ്മള് പൊട്ടിച്ചിരിച്ചു... "ഇല്ല...തരാൻ പറ്റില്ല...പൂച്ചക്കണ്ണ...നിന്റെ മുന്നിൽ ഡ്രസ്സ്‌ കിട്ടാൻ ആകെ ഒരേ ഒരു മാർഗമേ ഒള്ളു...ഞാൻ പറഞ്ഞ പോലെ ഒന്നും ഇടാതെ ഇങ്ങോട്ട് ഇറങ്ങി വര ഡ്രസ്സ്‌ എടുത്തോണ്ട് പോവാ...അല്ലാതെ ഞാൻ കൊണ്ട് തരുമെന്ന വല്ല പ്രതീക്ഷയും ഉണ്ടെങ്കിൽ എന്റെ പൂച്ചക്കണ്ണൻ ഭർത്തു അതങ്ങ് പിച്ചി ചീന്തി കളഞ്ഞേക്ക്...ഇഷാജുബിക്ക് പൂച്ചക്കണ്ണൻ പറയുന്നത് അച്ചേട്ട് അനുസരിക്കലല്ലേ പണി...ഹും..." എന്നും പറഞ്ഞ് നമ്മള് പുച്ഛത്തോടെ മുഖം കോട്ടി മുന്നിലെ മുടി ചൂണ്ടു വിരല് കൊണ്ട് പിന്നിലേക്ക് തട്ടി മാറ്റി... "ഇപ്പൊ ഞാൻ നിന്റെ മുന്നിൽ ഇല്ലാത്തത് കൊണ്ടാണ് നിന്റെ നാവിന് ഇത്ര നീളം എന്നെനിക്ക് നന്നായി അറിയാം...എന്ന് കരുതി ഞാൻ ഇതിന്റെ ഉള്ളിൽ തന്നെ താമസിക്കാൻ ഒന്നും പോവുന്നില്ല...സ്വന്തം കാര്യം സാധിക്കാൻ വേണ്ടി പെണ്ണിന്റെ മാനം ഒഴിച്ച് ബാക്കി എന്തും ചെയ്യാൻ ഉളുപ്പ് ഇല്ലാത്ത എനിക്കാണോ മോളെ ഒരു ഡ്രസ്സ്‌ ഇല്ലാതെ നിന്റെ മുന്നിലേക്ക് വരാൻ പാട്...ഹും...എന്തായാലും എന്റെ ഭാര്യ എന്നോട് ആവശ്യപ്പെട്ട ആദ്യത്തെ ആഗ്രഹമല്ലേ...അത് നടത്തി തരാതിരിക്കുന്നത് എന്നെ സംബന്ധിച്ചു വളരെ മോശമാണ്...അത് കൊണ്ട് ഞാൻ നിന്റെ മുന്നിലേക്ക് വരാം...ബട്ട്‌...." എന്നവൻ പറഞ്ഞ് നിർത്തിയപ്പോ നമ്മക്ക് എന്തോ പന്തികേട് തോന്നാൻ തുടങ്ങി...വെറുതെ ഒരു രസത്തിന് അവനോട് ഡ്രസ്സ്‌ ഇടാതെ പുറത്തേക്ക് ഇറങ്ങി വരാൻ വലിയ ആളെ പോലെ വെല്ലുവിളിച്ചത് തെറ്റായോ എന്നൊരു പേടി ഇപ്പൊ നമ്മക്ക് ഇല്ലാതില്ല...കാരണം അത് ആദം മുബാറക് ആണെന്ന കാര്യം നമ്മള് മറന്നോ എന്നൊരു ഡൌട്ട്... അവന്റെ ബട്ടിൽ നമ്മക്കൊരു പണി ഒളിഞ്ഞിരിപ്പുണ്ടെന്ന് നമ്മളെ മനസ് പറഞ്ഞപ്പോ പാട് പെട്ട് ഉമിനീർ ഇറക്കിയിട്ട് നമ്മള് ഡോറിലേക്ക് ഉറ്റു നോക്കി... "ബ...ബട്ട്‌...ബാക്കി പറ..." എന്ന് നമ്മള് തൊണ്ട ഇടറി കൊണ്ട് പേടിയോടെ ചോദിച്ചപ്പോ അവൻ പൊട്ടിച്ചിരിച്ചു... "ബട്ട്‌...ഞാനങ്ങു ഇറങ്ങി വന്ന പിന്നെ നിന്നേം പൊക്കി എടുത്തോണ്ട് ഇതിന്റെ ഉള്ളിലേക്ക് ഒരു വരവ് വരും...നിന്റെ ആഗ്രഹം നിറവേറ്റിയ പോലെ ഞാൻ എന്റെ ആഗ്രഹവും അങ്ങ് നിറവേറ്റും...അതെന്ന് വെച്ച് നീ ഇവിടെ കിടന്ന് കുത്തി മറിഞ്ഞു മോങ്ങിയാലും ഞാൻ എന്റെ ആഗ്രഹം നിറവേറ്റാതെ നിന്നെ പുറം ലോകം കാണിക്കില്ല...എന്റെ ഒരു കുളി കഴിഞ്ഞതാ എന്നാലും സാരമില്ല നീയും കൂടെ ഉണ്ടാവുമ്പോൾ ഒരു കുളി കൂടെ കുളിക്കാൻ എനിക്കൊരു മടിയുമില്ല...അതിന്റെ ത്രില്ലോന്ന് വേറെ തന്നെയാ...അപ്പൊ എങ്ങനെയാ കാര്യങ്ങൾ ഞാൻ അങ്ങോട്ട് ഇറങ്ങി വരല്ലേ എന്റെ ഭാര്യെ..." ഒരു കള്ളചിരിയാലെ പൂച്ചക്കണ്ണൻ ബാത്റൂമിന്റെ അകത്ത് നിന്ന് പറഞ്ഞ കാര്യങ്ങൾ കേട്ട് നമ്മളെ വയറ്റിലൂടെ ഒരു കാലളങ്ങു കാളി...നമ്മള് കണ്ണ് തള്ളി വാ പൊളിച്ച് നിന്നപ്പോ പൂച്ചക്കണ്ണൻ ലോക്ക് തുറക്കുന്ന ശബ്‌ദം കേട്ടതും നമ്മള് അപ്പൊ തന്നെ ചാടി എണ്ണീറ്റ് അവന്റെ ഡ്രസ്സ്‌ എടുത്ത് ബാത്റൂമിന്റെ അങ്ങോട്ട് ഓടി ഡോറിന്റെ പിടിയിൽ മുറുക്കി പുറത്തേക്ക് വലിച്ച് പിടിച്ചു... അപ്പോഴേക്കും അവൻ ഉള്ളിലെ ലോക്ക് തുറന്ന് ഡോർ വലിച്ചോണ്ടിരുന്നങ്കിലും നമ്മള് സകല ശക്തിയും എടുത്ത് ഡോറിന്റെ പിടിയിൽ മുറുക്കെ പിടിച്ചു നിന്നു... "ഡി...ഡോറിന്റെ പിടി പിടിച്ച് മുറുക്കാതെ അവിടെന്ന് മാറി നിക്ക്...എന്നാലല്ലേ എനിക്ക് പുറത്തേക്ക് വരാൻ പറ്റു..." എന്നവൻ ഒച്ച വെച്ച് ഉള്ളിൽ നിന്ന് വലിച്ചപ്പോ നമ്മള് പിടി ഒന്നുടെ മുറുക്കി... "വേ..വേണ്ട ആദം...ഞാ...ഞാൻ തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വെറുതെ അങ്ങനെയൊക്കെ പറഞ്ഞതാണ്...അല്ലാതെ സ്വപ്നത്തിൽ പോലും എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിട്ടില്ല...ഞാൻ എന്തെങ്കിലും ഒക്കെ പറഞ്ഞെന്ന് വെച്ച് എന്നെ പട്ടിയെ പറയുമ്പോലെ പറയുന്നതിന് പകരം എന്തിനാ അതൊക്കെ സീരിയസ് ആയി എടുക്കുന്നത്...ആദം വിചാരിച്ചാൽ സാധിക്കാൻ പറ്റുന്ന എത്രയെത്ര ആഗ്രഹങ്ങൾ എനിക്കുണ്ട്...എന്നിട്ടാണോ ഇതൊക്കെ..ഛെ ഛെ ഛെ....നിനക്ക് ഇപ്പൊ എന്താ വേണ്ടത്...ഡ്രസ്സ്‌ അല്ലെ... ഞ...ഞ...ഞാൻ ഇപ്പൊ തന്നെ തരാം...പക്ഷെ ഞാൻ ഡോർ തുറക്കുമ്പോ നീ ഇങ്ങോട്ട് ഇറങ്ങി വരില്ല എന്ന് പ്രോമിസ് ചെയ്യണം..." എന്ന് നമ്മള് കുറച്ചധികം പേടിയോടെ ഡോറിൽ ചെവി വെച്ച് പറഞ്ഞപ്പോ കുറച്ച് നേരത്തിന് അകത്ത് നിന്നും ഒരു ആട്ടവും അനക്കവും ശബ്ദവുമൊന്നും കേട്ടില്ല...ആള് വടിയായോ എന്ന് കരുതി നമ്മള് ഡോറിൽ മുട്ടാൻ നിന്നപ്പോഴാണ് പെട്ടന്ന് പൂച്ചക്കണ്ണൻ സംസാരിച്ചു തുടങ്ങിയത്... "അങ്ങനെയാണോ...എന്ന ഓക്കേ...i promise you...നീ ഡോർ തുറന്നാൽ ഞാൻ ഉറപ്പായും പുറത്തേക്ക് ഇറങ്ങി വരില്ല..." പൂച്ചക്കണ്ണൻ നമ്മക്ക് അങ്ങനെ ഒരു വാക്ക് തന്നപ്പോ വല്ലാത്ത ആശ്വാസം തോന്നി...നമ്മള് ഡോറിലെ പിടി പതിയെ അയച്ച് മെല്ലെ മെല്ലെ ഡോർ തുറന്ന് ആദ്യം അവന്റെ റ്റീഷർട്ടിന്റെ കുറച്ച് അകത്തേക്ക് ആക്കി പിടിച്ചപ്പോ അവനത് വാങ്ങി പുറത്തേക്ക് കയ്യിട്ട് വിരൽ ഞൊടിച്ച് ബാക്കി കൂടെ തരാൻ ആംഗ്യം കാണിച്ചു...അപ്പൊത്തന്നെ നമ്മള് എല്ലാ ഡ്രെസ്സും അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്ത് നമ്മളെ കൈ പെട്ടന്ന് പുറകിലേക്ക് വലിച്ചപ്പോ അവന് അവന്റെ കൈ ഏന്തി വലിഞ്ഞു നമ്മളെ കവിളിൽ പിച്ചിയിട്ട് ഗുഡ് ഗേൾ എന്ന് പറഞ്ഞ് ഡോർ വലിച്ചടച്ചു... അത് കണ്ട് നമ്മള് നെഞ്ചിൽ കൈ വെച്ച് ആശ്വാസത്തോടെ നെടുവീർപ്പിട്ട് പെട്ടന്ന് കയ്യിൽ കിട്ടിയ ഒരു ഡ്രസ്സ്‌ എടുത്ത് ഡ്രസിങ് റൂമിൽ കയറി ഡോർ അടച്ചു... ഇനിപ്പോ ഷോർട് എങ്കിൽ ഷോർട്...പൂച്ചക്കണ്ണൻ നമ്മള് വിജാരിച്ചതിനെക്കാളും മുകളിൽ തെമ്മാടി ആയത് കൊണ്ട് അവൻ പറയുന്നത് അനുസരിക്കുന്നതാവും നമ്മക്ക് എല്ലാം കൊണ്ടും നല്ലത്...അല്ലങ്കിൽ അവൻ പറഞ്ഞത് പറഞ്ഞ പോലെ ചെയ്യും...വെറുതെ എന്തിനാ നമ്മള് ആകാശത്തിലൂടെ പോവുന്ന പണിയെ ഏണി വെച്ച് പിടിച്ച് വാങ്ങുന്നത്...അതിനെ അതിന്റെ വഴിക്കങ്ങു വിട്ടേക്കണം..അതല്ലേ അതിന്റെ ഒരു ശെരി... നമ്മള് കൂടുതൽ ഡ്രെസ്സിന്റെ ഭംഗിയും നീളവും വലിപ്പവുമൊന്നും നോക്കാതെ പെട്ടന്ന് എടുത്തിട്ട് കണ്ണാടിയിലേക്ക് നോക്കിയപ്പോഴാണ് ആ മഹാസത്യം നമ്മള് മനസിലാക്കിയത്...നമ്മള് ഇപ്പൊ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ പണ്ട് ഒന്നാം ക്ലാസ്സിൽ പഠിച്ചപ്പോൾ ഇട്ടിരുന്ന ഫ്രോക്കിന്റെ അത്ര വലിപ്പമേ ഒള്ളു...ഇതിൽ കൂടുതൽ ഞാൻ പറയണ്ടല്ലോ...പറഞ്ഞ് വന്നത് നമ്മളെ കാൽ മുട്ടിന് താഴെ കഷ്ടിച്ച് എത്തി നിൽക്കുന്നു എന്ന് പറയാം... ഇതിട്ടോണ്ട് നമ്മള് പുറത്തേക്ക് ഇറങ്ങുന്ന കാര്യം ആലോചിച്ചതും അപ്പൊത്തന്നെ അഴിച്ചു മാറ്റാൻ നിന്നെങ്കിലും പൂച്ചക്കണ്ണൻ നമ്മളെ വില്ലയിൽ വെച്ച് ചെയ്തതൊക്കെ ആലോചിച്ചപ്പോ അവനോടുള്ള പേടി കാരണം കണ്ണ് ഇറുക്കെ അടച്ച് ചുണ്ട് കടിച്ച് പിടിച്ച് ഡ്രസ്സ്‌ പിടിച്ച് താഴ്ത്തി കൊണ്ടിരിക്കുന്നു... ••••••••••••••••••••••••••••••••••••••••••••••••• ഇവിടേക്ക് വന്നിട്ട് ഇത് വരെ ഉമ്മിക്ക് വിളിച്ചില്ലല്ലോ എന്ന് വെച്ച് നമ്മള് പെട്ടന്ന് തന്നെ റെഡിയായി ഫോൺ എടുത്ത് ഉമ്മിക്ക് വിളിക്കാൻ നിന്നപ്പോ ഫോണിൽ അഞ്ചിന്റെ പൈസക്ക് റേഞ്ചില്ല...അത് കണ്ട് ദേഷ്യം കൊണ്ട് നമ്മള് പല്ല് കടിച്ച് ഫോണും പിടിച്ച് നാല് പുറവും റേഞ്ച്ന് വേണ്ടി പാഞ്ഞു നടന്നപ്പോ അവസാനം വിൻഡോ സൈഡിൽ എത്തിയപ്പോ റേഞ്ച് വന്നു... നമ്മള് അപ്പൊത്തന്നെ ഉമ്മിന്റെ നമ്പറിലേക്ക് ഡയൽ ചെയ്ത് ഫോൺ ചെവിയോടടുപ്പിച്ച് വിൻഡോ വെറുതെ തുറന്ന് നോക്കിയപ്പോ പുറത്ത് അങ്ങിങ്ങായി മഞ്ഞു വീണ് തുടങ്ങിയിട്ടുണ്ട്...പുറത്ത് നിന്നും തണുത്ത കാറ്റ് നമ്മളെ മുഖത്തേക്ക് അടിച്ച് വീശി കൊണ്ടിരുന്നപ്പോഴാണ് നമ്മക്ക് ഝാൻസി റാണിയെ ഓർമ വന്നത്... അപ്പൊത്തന്നെ നമ്മള് അവളെ ലഗ്ഗേജ് നോക്കിയപ്പോ കുറെ ഡ്രസ്സ്‌ കുത്തി മറിഞ്ഞു കിടക്കുന്നുണ്ട്...ആ കിടപ്പ് കണ്ടപ്പോ തന്നെ മനസിലായി നമ്മളെ പേടിച്ചിട്ട് ഏതെങ്കിലും ഷോർട് ഡ്രസ്സ്‌ എടുത്തോണ്ട് ഓടിയിട്ടുണ്ടാവുമെന്ന്... ഉമ്മിക്ക് കാൾ പോവുന്നുണ്ടെങ്കിലും അറ്റൻഡ് ചെയ്യാത്തത് കണ്ട് നമ്മള് കാൾ കട്ട്‌ ചെയ്ത് വിൻഡോ അടച്ച് ഝാൻസി റാണിയുടെ ലഗേജിൽ നിന്നും പാകത്തിന് ഇറക്കം തോന്നിക്കുന്ന കുറച്ച് കട്ടി കൂടിയ ഡ്രസ്സ്‌ തപ്പി നോക്കുന്നതിനിടയിലാണ് ഒരു ചെറിയ കവർ നമ്മള് കണ്ടത്...അപ്പൊത്തന്നെ നമ്മള് അതെടുക്കാൻ നിന്നതും പിന്നെ നമ്മക്ക് എന്തോ വേണ്ട എന്ന് തോന്നിയപ്പോ അതൊന്നും ശ്രദ്ധിക്കാതെ ഒരു ഡ്രസ്സ്‌ എടുത്ത് ചിക്കിയിട്ട ഡ്രസ്സ്‌ ഒക്കെ അതിലേക്ക് തന്നെ കുത്തി തിരുകി വെക്കുന്നതിനിടയിലാണ് ആ കവറിൽ നിന്നും എന്തൊക്കെയോ ചെറിയ പേപ്പർ ട്രോളിയിലേക്ക് വീണത്... അതിലെന്തോ കാര്യമായ സംഭവം ഉണ്ടെന്ന് നമ്മളെ മനസ് പറഞ്ഞപ്പോ ഝാൻസി റാണിയുടെ ഡ്രസ്സ്‌ ബെഡിൽ വെച്ച് നമ്മള് കവറിൽ നിന്നും വീണ പേപ്പർസ് എടുത്ത് നോക്കിയതും അതിൽ പ്രിന്റ്‌ ചെയ്ത ഫോട്ടോ കണ്ട് നമ്മളെ വയറിലൂടെ ഒരു ഇടി മിന്നൽ പോയി... നമ്മള് ആ പേപ്പറിലേക്ക് തന്നെ ഉറ്റു നോക്കിയിട്ട് ആ കവറിൽ നിന്നും ബാക്കിയുള്ള പേപ്പർ എടുത്ത് മറിച്ചു നോക്കിയപ്പോ ഓരോന്നിലും പ്രിന്റ് ചെയ്ത ഓരോ ഫോട്ടോസും കണ്ട് നമ്മക്ക് ദേഷ്യം വരാൻ തുടങ്ങി... ഈ ഫോട്ടോസ് ഒക്കെ ജുബിയുടെ ലഗേജിൽ വെച്ചത് ആരാണെന്ന് നമ്മക്ക് നന്നായി അറിയാവുന്നത് കൊണ്ട് നമ്മള് ദേഷ്യത്തോടെ പല്ലിറുമ്പി ആ പേപ്പേഴ്സ് ഒക്കെ ചുരുട്ടി കൂട്ടി വെസ്റ്റിൽ എറിഞ്ഞു നമ്മള് ഫോൺ പോക്കെറ്റിൽ ഇട്ട് ഝാൻസി റാണിയുടെ ഡ്രെസ്സും എടുത്ത് ഡ്രസിങ് റൂമിന്റെ അങ്ങോട്ട് നടന്നു... നടക്കുന്നതിനിടയിലും നമ്മളെ കണ്ണിൽ ആ ഫോട്ടോസ് ആയിരുന്നു...ആ ഫോട്ടോസ് നമ്മക്ക് വെറുമൊരു ഫോട്ടോസ് മാത്രമല്ല...മറിച്ച് ഒരുപാട് വിലപെട്ടതാണ്...അത് ജുബിയുടെ ബാഗിൽ വെച്ചതിന് പിന്നിൽ ആഹിയുടെ ഉദ്ദേശം എന്താണെന്ന് എനിക്ക് നന്നായി അറിയാം...അവന്റെ ഉദ്ദേശം...അതൊരിക്കലും നടക്കാൻ പോവുന്നില്ല...എന്തോ ഭാഗ്യം...അത് നമ്മള് ആദ്യം കണ്ടത്...അല്ലങ്കിൽ ആ ഝാൻസി റാണി ഉണ്ടാക്കാൻ പോവുന്ന പുകില് ഒന്നും ആലോചിക്കാൻ വയ്യ... നമ്മള് അതിനെ കുറിച്ചുള്ള ആലോചന മതിയാക്കി എല്ലാപ്പോഴെത്തെയും പോലെ കൂൾ ആയി നടന്ന് ഡ്രസിങ് റൂമിന്റെ മുന്നിൽ എത്തിയപ്പോ പെട്ടന്നാണ് നമ്മളെ ഫോൺ കാറിയത്... അപ്പൊത്തന്നെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കിയപ്പോ ഉമ്മിസ് കാളിങ്...അത് കണ്ട് നമ്മളൊന്ന് പുഞ്ചിരിച്ചു കാൾ അറ്റൻഡ് ചെയ്ത് കുറച്ച് മാറി നിന്ന് ഉമ്മിയോട് സംസാരിച്ചു... ഫോൺ എടുത്തപ്പോ മുതലേ ഉമ്മിക്ക് അറിയേണ്ടത് ആ ഝാൻസി റാണിയെ കുറിച്ചാണ്...അവള് ഭക്ഷണം കഴിച്ചോ മരുന്ന് കഴിച്ചോ ഇപ്പൊ എന്തെങ്കിലും കുഴപ്പമുണ്ടോ ഞാൻ അവളെ ഉപദ്രവിക്കുന്നുണ്ടോ എന്നൊക്കെ തുടങ്ങി ബ്ലാ ബ്ലാ ബ്ലാ...എല്ലാത്തിനും നമ്മള് ആ എന്നും ഇല്ലാ എന്നൊക്കെ പറഞ്ഞ് ആ ഝാൻസി റാണിയെ ഒരു പോറൽ പോലും ഏൽക്കാതെ പൊന്നു പോലെ നോക്കാമെന്ന് പറഞ്ഞപ്പോ ഉമ്മിയൊന്നു പൊട്ടിച്ചിരിച്ചു...എന്നിട്ട് നമ്മളോട് നീ എന്റെ മോനല്ലേ അതോണ്ട് അവളെ വല്ലാതെ പൊന്നുപോലെ നോക്കണ്ട എന്ന് പറഞ്ഞ് ഉമ്മി പിന്നെ വിളിക്കാം എന്ന് പറഞ്ഞപ്പോ നമ്മള് നീട്ടി ഒരു ആയിക്കോട്ടെ പറഞ്ഞ് കാൾ കട്ട്‌ ആക്കി നെടുവീർപ്പിട്ട് ഒരൊഴുക്കിൽ ചിരിച്ചോണ്ട് ഡ്രസിങ് റൂമിലേക്ക് ഇടിച്ചു കയറിയതും ഒട്ടും പ്രതീക്ഷിക്കാതെ നമ്മളെ കണ്ണ് ആദ്യം തന്നെ തിളങ്ങുന്ന വെള്ളി വെളിച്ചത്തിൽ ചുണ്ട് കടിച്ച് കണ്ണിറുക്കെ അടച്ച് പിടിച്ച് ഡ്രെസ്സിൽ മുറുകെ പിടിച്ച് നിക്കുന്ന ഝാൻസി റാണിയിൽ ആണ് പതിഞ്ഞത്... അവളെ അങ്ങനെ ഒരു ലുക്കിൽ കണ്ടതും തലക്ക് എന്തോ അടി കിട്ടിയ പോലെ നമ്മള് അവളെ ആകെ മൊത്തം നോക്കിയതും ബ്ലാക്ക് ഡ്രെസ്സിലെ അവളുടെ വെട്ടി തിളങ്ങി ആരെയും വശീകരിക്കാൻ കഴിയുന്ന സൗന്ദര്യം കണ്ട് നമ്മള് അറിയാതെ തന്നെ wow എന്ന് പറഞ്ഞു പോയി... •••••••••••••••••••••••••••••••••••••••••••••••• പൂച്ചക്കണ്ണന്റെ മുന്നിലേക്ക് ഇതും ഇട്ടോണ്ട് എങ്ങനെ പോവും എന്നാലോജിച്ച് വട്ടടിച്ചു നിക്കുന്ന നേരത്താണ് നമ്മളെ ചെവിയിലേക്ക് wow എന്ന് പറഞ്ഞോണ്ടുള്ള പൂച്ചക്കണ്ണന്റെ ശബ്ദം കേട്ടത്... അപ്പൊത്തന്നെ നമ്മള് ഞെട്ടി തരിച്ചു ചുണ്ടിലെ പിടി വിട്ട് കണ്ണ് തള്ളി സൈഡിലേക്ക് തിരിഞ്ഞു നോക്കിയതും ഇരു ചുണ്ടും അടർത്തി പിടിച്ച് നമ്മളെ ഇമ വെട്ടാതെ നോക്കി വശ്യമായി പുഞ്ചിരിക്കുന്ന പൂച്ചക്കണ്ണനെ കണ്ടത്... അവനെ നമ്മള് ഇവിടെ ഒട്ടും പ്രതീക്ഷികാത്തത് ആയോണ്ട് ഒരു വിറയലോടെ പുറകിലേക്ക് വീഴാൻ പോയതും പെട്ടന്ന് പൂച്ചക്കണ്ണൻ നമ്മളെ കയ്യിൽ പിടിച്ച് വലിച്ചു...അപ്പൊത്തന്നെ നമ്മള് റബ്ബർ പോലെ വലിഞ്ഞു അവന്റെ നെഞ്ചിൽ ഒരു കൈ കുത്തി നിന്നതും അവന്റെ മുഖത്തേക്ക് ഇത്തിരി പേടിയോട് കൂടെ മുഖം നോക്കിയതും അവന് ആ വശ്യമായ ചിരി വിടാതെ സ്‌പെക്സ് ഊരി കണ്ണാടിയുടെ മുന്നിലെ ടേബിളിൽ വെച്ച് നമ്മളെ കണ്ണിലേക്ക് നോക്കി... അപ്പൊത്തന്നെ നമ്മളും അവന്റെ കണ്ണിലേക്ക് നോക്കിയതും അവന്റെ നേത്രഗോളം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് കണ്ട് നമ്മളെ ഹാർട്ട്‌ ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി... അവന്റെ കണ്ണിൽ ഓരോ നിമിഷവും ഉണ്ടാവുന്ന മാറ്റങ്ങൾ നമ്മള് സസൂക്ഷമം നോക്കി നിൽക്കുന്നതിനിടയിലാണ് നമ്മളെ ഹാർട്ട്‌ മാത്രമല്ല പൂച്ചക്കണ്ണന്റെ ഹാർട്ടും ഹൈ സ്പീഡിൽ ആണ് കുതിച്ചു പായുന്നതെന്ന സത്യം നമ്മള് മനസിലാക്കിയത്... അവന്റെ ഹാർട്ട്‌ബീറ്റ് നമ്മളെ നെഞ്ചിൽ അതിശക്തമായ തട്ടി കൊണ്ടിരുന്നപ്പോ അവനിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് നമ്മളെ ഉൾമനസ് വിളിച്ചു പറഞ്ഞതും അപ്പൊത്തന്നെ പൂച്ചക്കണ്ണൻ ഒരു കൈ നമ്മളെ അരയിലൂടെ ചുറ്റി വെച്ച് നമ്മളെ അവനിലേക്ക് ഒന്നുടെ ചേർത്ത് നിർത്തി... അപ്പൊത്തന്നെ നമ്മളെ മുടി കണ്ണിന് മുന്നിലേക്ക് ചാഞ്ഞു വന്നപ്പോ പൂച്ചക്കണ്ണന്റെ വിരലുകൾ യാന്ദ്രികമായി നമ്മളെ കണ്ണിന് മുന്നിലേക്ക് തൂങ്ങി നിന്ന മുടിയിഴകൾ തഴുകി ചെവികരിലേക്ക് തിരുകി വെച്ചപ്പോ നമ്മളെ ഉള്ളിൽ നിന്നും ഒരു കുറുകൽ പുറത്തേക്ക് വന്നു... നമ്മളെ മുഖത്തുള്ള അവന്റെ കയ്യിൽ നമ്മളൊരു കൈ കൊണ്ട് പിടിത്തമിട്ടതും അവന് നമ്മളെ കണ്ണിലേക്ക് വല്ലാത്തൊരു നോട്ടം നോക്കി...അപ്പൊത്തന്നെ നമ്മളെ ശ്വാസമൊക്കെ കുതിച്ചുയർന്ന് നമ്മളെ കൈ ഭാരമില്ലാത്ത അവന്റെ കയ്യിന് മുകളിൽ നിന്നും ഊർന്ന് പോയി...അവനൊന്ന് ചിരിച്ച് നമ്മളെ അരയിലുള്ള പിടിത്തം മുറുകിയിട്ട് നമ്മളെ ഇരു കണ്ണിന് മുകളിലൂടെ പതിയെ വിരലോടിച്ചതും എന്തോ ഒരു മയക്കം പോലെ നമ്മളെ കണ്ണുകൾ പതിയെ അടഞ്ഞു പോയതും പൂച്ചക്കണ്ണന്റെ ഇളം ചൂടുള്ള അധരങ്ങൾ നമ്മളെ ഇരു കണ്ണിലും മാറി മാറി പതിഞ്ഞിരുന്നു... അതും കൂടെ ആയപ്പോ നമ്മളിനി മരിച്ചു പോവുമെന്നൊക്കെ മനസ് പറയുന്നതിനിടയിലാണ് പൂച്ചക്കണ്ണൻ നമ്മളെ ചെവിക്കരികിൽ അവന്റെ ചുണ്ടുകൾ എത്തിച്ചത്... "നീ ശെരിക്കും ഒരു സുന്ദരിയാണ് ട്ടോ..." എന്നവൻ പതിയെ നമ്മളെ ചെവിയിൽ മൊഴിഞ്ഞതും ഒരു ചെറു ഞെട്ടലോടെ നമ്മള് കണ്ണ് തുറന്ന് അവനെ നോക്കിയപ്പോ അവൻ വളരെ സിമ്പിൾ ആയി നമ്മളെ നോക്കി പുഞ്ചിരിച്ച് നമ്മളെ ചത്ത് കിടക്കുന്ന കയ്യിനുള്ളിലൂടെ അവന്റെ കൈ ചേർത്ത് പിടിച്ച് ഉയർത്തി പിടിച്ചു... എന്നിട്ടവൻ കയ്യിലേക്ക് നോട്ടമെറിഞ്ഞു നമ്മളെ നോക്കി... "Black is one of my favorite colors...ഇതിൽ നീ വല്ലാതെ സുന്ദരി ആയിട്ടുണ്ട്...നീ എന്നെ വീഴ്ത്തി കളഞ്ഞല്ലോ ജുബി..." എന്നവൻ പറഞ്ഞ് ചിരിച്ചപ്പോൾ നമ്മളും പെട്ടന്ന് ചിരിച്ചു പോയി...അപ്പൊത്തന്നെ പൂച്ചക്കണ്ണൻ ഉയർത്തി പിടിച്ച നമ്മളെ കയ്യിൽ അവന്റെ ചുണ്ട് അമർത്തി പിടിച്ച് ചുംബിച്ചപ്പോ നമ്മളൊന്ന് പുഞ്ചിരിച്ചു... നമ്മക്ക് എന്തോ വല്ലാതെ കരച്ചിലൊക്കെ വരുന്ന പോലെ തോന്നിയപ്പോ നമ്മള് പെട്ടന്ന് അവന്റെ കൈ പിടിയിൽ നിന്നും നമ്മളെ കയ്യിനെ വേർപെടുത്തി അവന്റെ നെഞ്ചിൽ തല വെച്ച് ഇറുക്കെ കെട്ടിപിടിച്ചു...എന്നിട്ട് മിററിലൂടെ പൂച്ചക്കണ്ണനെ നോക്കിയപ്പോ അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ട്...അത് കണ്ടപ്പോ നമ്മളെ മനസിന് വല്ലാത്തൊരു സന്തോഷം തോന്നി...അവനും തിരിച്ചു നമ്മക്കൊരു വലയം തീർത്തപ്പോ നമ്മള് കണ്ണടച്ച് അവന്റെ നെഞ്ചിലേക്ക് ഒന്നുടെ പറ്റി ചേർന്നു... *""നിന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെ""* പെട്ടന്ന് പൂച്ചക്കണ്ണനും നമ്മളും ഒപ്പം അങ്ങനെ ചോദിച്ചതും നമ്മള് അപ്പൊത്തന്നെ അവന്റെ മുഖത്തേക്ക് ഡാഷ് പോയ അണ്ണാനെ പോലെ നോക്കി...അവനും അതേ അവസ്ഥയിൽ നമ്മളെ മുഖത്തേക്ക് നോക്കുന്നത് കണ്ട് നമ്മക്ക് ചിരി പൊട്ടി വന്നതും പൂച്ചക്കണ്ണൻ പൊട്ടിച്ചിരിച്ചു...അത് കണ്ട് നമ്മളും അവന്റെ കൂടെ പൊട്ടിച്ചിരിച്ചു... പെട്ടന്നുതന്നെ ചിരിയൊക്കെ നിർത്തി നമ്മളും പൂച്ചക്കണ്ണനും പരസ്പരം നോക്കിയൊന്ന് സൈറ്റ് അടിച്ചു... "ആദം പറ...എന്താ എന്നോട് ചോദിക്കാൻ ഉള്ളെ..." എന്ന് നമ്മള് ചോദിച്ചപ്പോ അവനൊന്ന് നെടുവീർപ്പിട്ടു... "ശെരിക്കും നിനക്ക് എന്നെ ഇഷ്ടമാണോ ജുബി..." എന്നവൻ ചോദിച്ചപ്പോ നമ്മള് അത്ഭുതപ്പെട്ടു പോയി...അത് വേറൊന്നും കൊണ്ടല്ല...നമ്മള് അവനോട് ചോദിക്കാൻ നിന്നിരുന്ന ചോദ്യമായിരുന്നു അത്...ശെരിക്കും ആദമിന് എന്നെ ഇഷ്ടമാണോ എന്ന്... ഒട്ടും പ്രതീക്ഷിക്കാതെ അതവൻ നമ്മളോട് ചോദിച്ചപ്പോ നമ്മളൊന്ന് അമ്പരന്നെങ്കിലും പെട്ടന്ന് അതിൽ നിന്നും മുക്തി നേടി അവനെ നോക്കി പുഞ്ചിരിച്ചു... "അറിയില്ല ആദം...ഇഷ്ടമാണെന്ന് പറയാനും ഒക്കില്ല ഇഷ്ടമല്ലെന്ന് പറയാനും ഒക്കില്ല...വെറുപ്പാണ്...തന്നെ ചില നേരത്ത് കാണുന്നതേ എനിക്ക് വെറുപ്പാണ്...നിന്റെ കൂടെ ജീവിക്കുമ്പോൾ പലപ്പോഴും എനിക്ക് ശ്വാസം മുട്ടുന്ന പോലെയാണ്....ഒരിക്കലും എനിക്ക് നിന്നെ ഇഷ്ടപ്പെടാൻ കഴിയില്ല എന്ന് എപ്പോഴും എന്റെ മനസ് പറയും...എന്നിരുന്നാലും നിന്റെ സാമിപ്യം ഇല്ലാതെ ഇപ്പൊ ജീവിക്കാൻ കൂടി വയ്യ...വെറുതെ ആണെങ്കിലും എപ്പോഴെങ്കിലും നിന്നെ കണ്ട മതി...പക്ഷെ എന്റെ ഉള്ളിൽ എനിക്ക് നിന്നോട് ഒരു ഇഷ്ട്ടവുമില്ല....നമ്മൾക്ക് ഒരാളെ ഇഷ്ടമാണെങ്കിൽ അത് ഏതെങ്കിലും രീതിയിലൂടെ പുറത്തേക്ക് പ്രകടമായി വരുമല്ലേ...പക്ഷെ എനിക്ക് നിന്റെ കാര്യത്തിൽ അങ്ങനെയൊന്നും ഉണ്ടാവ പോയിട്ട് ഒരിക്കെ പോലും തോന്നീട്ടില്ല...അപ്പൊത്തന്നെ മനസിലാക്കി കൂടെ അങ്ങനെ ഒരിഷ്ടം എനിക്കില്ലെന്ന്...വെറുപ്പാണ്...ദേഷ്യമാണ്...എന്റെ ടെസ്റ്റിന് ഒത്ത ഒരാൾ അല്ല നീ എന്നൊക്കെ എനിക്ക് അറിയാമെങ്കിലും ഇപ്പൊ നീയില്ലാതെ എനിക്ക് ഒരു നിമിഷം കഴിയില്ല...എന്നെ വിട്ട് ദൂരെ പോയ 24 മണിക്കൂറും ആദം ആദം ആദം എന്ന ചിന്ത മാത്രമാണ്...നീ ഇത് പോലെ എന്റെ അടുത്ത് നിക്കുമ്പോ വല്ലാത്തൊരു ലോകത്താവും ഞാൻ...നീ അന്നൊരിക്കെ പറഞ്ഞത് തന്നെയാ ശെരി...ഒരാണിനും പെണ്ണിനും കൂടുതൽ സമയമൊന്നും ഇത് പോലെ അടുത്തടുത്തു വെറുതെ നിക്കാൻ കഴിയില്ല...എന്തെങ്കിലും ചെയ്ത് പോവും...അത് മനുഷ്യസഹജമല്ലേ...എന്തൊക്കെ ആയാലും നീ ശെരിക്കും എനിക്ക് ഒരു ഭ്രാന്താണ്...പക്ഷെ ഒരു ഇഷ്ട്ടം...അതെനിക്ക് തോന്നുന്നില്ല...പിന്നെ എങ്ങനെയാ ആദം എനിക്ക് നിന്നോട് ഇഷ്ടമാണോ അല്ലയോ എന്ന് ഞാൻ പറയ...ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ട് അതിനൊരു ഇഷ്ട്ടം എന്നൊരു പേര് കൊടുക്കാൻ പറ്റുമോ...?" എന്ന് നമ്മള് അവന്റെ കണ്ണിൽ നോക്കി ചോദിച്ചപ്പോ അവൻ ചിരിച്ചു തലയാട്ടി നോ എന്ന് പറഞ്ഞു... "ഇത് തന്നെയായിരുന്നു എനിക്ക് നിന്നോടും പറയാൻ ഉണ്ടായിരുന്നത്...നിന്നോട് തോന്നുന്നത് ജസ്റ്റ്‌ ഒരു അട്ട്രാക്ഷനുമല്ല എന്നാൽ ഒരിക്കലും പ്രണയവുമല്ല...ഒരു ഇഷ്ടവും നിന്നോട് തോന്നുന്നില്ല...ബട്ട്‌ നിന്നെ വിടാതെ പിടിച്ച് നിർത്താൻ തക്കം എന്റെ മനസ് എന്തോ ഒന്ന് നിന്നിൽ കണ്ടിട്ടുണ്ട്.." എന്ന് പറഞ്ഞ് അവനൊന്ന് നെടുവീർപ്പിട്ടു... "ഇവിടെ നടന്നതെല്ലാം മറന്നേക്ക്...ഇങ്ങനെ ഓരോ സിറ്റുവേഷൻസ് നമ്മളെ ലൈഫിൽ വല്ലപ്പോഴുമല്ല കൂടെ കൂടെ സംഭവിക്കുന്നുണ്ട്...ഇനിയും സംഭവിക്കില്ല എന്ന് നമ്മക്ക് പറയാനും കഴിയില്ല...സൊ അതിനെ അതിന്റെ വഴിക്ക് വിട്ടേക്ക്...എന്തായാലും നീയി ഡ്രെസ്സിൽ ഇത്രക്ക് സുന്ദരിയായ സ്ഥിതിക്ക് ഈ ഡ്രസ്സ്‌ ഇടേണ്ട...ചെറിയ ഒരു അസൂയ ആണെന്ന് കൂട്ടിയ മതി...അങ്ങനെ പബ്ബിലെ ആരും നിന്നെ വായിനോക്കണ്ട...എന്റെ കണ്ണുകൾ കൊണ്ടല്ലാതെ മറ്റാരെ കണ്ണ് കൊണ്ടും നിന്നെ നോക്കാൻ ഞാൻ സമ്മതിക്കില്ല... അതോണ്ട് ഈ ഡ്രസ്സ്‌ പെട്ടന്ന് ചേഞ്ച്‌ ചെയ്തേക്ക്..." എന്നും പറഞ്ഞ് പൂച്ചക്കണ്ണൻ ടേബിളിൽ നിന്നും ഡ്രസ്സ്‌ എടുത്ത് നമ്മളെ കയ്യിലേക്ക് വെച്ച് തന്ന് അവന്റെ സ്‌പെക്സ് എടുത്ത് വെച്ച് നമ്മളെ തലക്ക് ഒരു കിഴിക്ക് വെച്ച് തന്ന് പുറത്തേക്ക് ഇറങ്ങി പോയി... നമ്മള് ആഹ് എന്ന് പറഞ്ഞ് മുഖം ചുളിച്ചു തല ഉഴിഞ്ഞു ഡോർ അടച്ച് പെട്ടന്ന് ഡ്രസ്സ്‌ മാറി...പൂച്ചക്കണ്ണൻ ഈ ഡ്രസ്സ്‌ മാറാൻ പറഞ്ഞത് നന്നായി അല്ലങ്കിൽ നമ്മള് അംഗനവാടി ഡ്രസ്സ്‌ ഇട്ടോണ്ട് നടക്കേണ്ടി വന്നേനെ... ••••••••••••••••••••••••••••••••••••••••••• നമ്മളെ മനസ്സിൽ ഉള്ള അതേ ഫീലിംഗ്സ് തന്നെയാണ് ഝാൻസി റാണിക്ക് നമ്മളോട് ഉള്ളതെന്ന് അറിഞ്ഞപ്പോ മുതൽ വല്ലാത്ത സന്തോഷം... ശെരിയാണ് ഞങ്ങൾക്ക് തമ്മിൽ പരസ്പരം പറയാൻ തക്കം ഇഷ്ടമില്ല...എന്നാൽ എന്തോ ഒന്നുണ്ട്...അതൊരിക്കലും പ്രണയമല്ല...അതിനെ ഒരു പേര് ചൊല്ലി വിളിക്കാനും പറ്റില്ല...ആ...എന്തോ... നമ്മള് സെറ്റെർ കോട്ടെടുത്ത് ഡ്രെസ്സിനു മുകളിലൂടെ ഇട്ടു...ഇപ്പൊ പുറത്തൊക്കെ നേരത്തേക്കാളും മഞ്ഞു വീണിട്ടുണ്ട്...നമ്മക്ക് തണുപ്പ് കൂടുതൽ ഇഷ്ടമാണെങ്കിലും ഇപ്പൊ സെറ്റെർ ഇല്ലാതെ ഇവിടെത്തെ ആളുകളെ പുറത്ത് ഇറങ്ങാൻ സമ്മതിക്കില്ല...അതോണ്ട് മാത്രമാണ് നമ്മള് ഇട്ടത്... നമ്മള് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി ചുറ്റും നോക്കി...അവിടെമാകെ മൂടി കിടക്കുന്ന മഞ്ഞു കണ്ടപ്പോ നമ്മളെ മനസൊക്കെ വല്ലാതെ തണുത്തു...നമ്മളെങ്ങനെ ചുറ്റും നോക്കി നിക്കുന്നതിനിടയിലാണ് ഝാൻസി റാണി ഹൈ ഹീലിൽ ക്യാറ്റ് വാക് ചെയ്ത് വല്യ കാര്യത്തിൽ പുറത്തേക്ക് വരാൻ നിന്നതും പുറത്തേ തണുപ്പ് കണ്ട് വന്ന പോലെ അകത്തേക്ക് പോയി സെറ്ററും ഹാൻഡ് ഗ്ലൗസും സ്കാർഫും ഇട്ട് പമ്മി പമ്മി നമ്മളെ അടുത്തേക്ക് വന്ന് നിന്നപ്പോ ഇനി ഒരു ക്യാപ്പിന്റെ കുറവ് വേണ്ട എന്ന് വെച്ച് നമ്മള് സെറ്ററിന്റെ ക്യാപ്പ് തലയിലേക്ക് ഇട്ടു കൊടുത്തു... "പോവാം..." ടർക്കിയിൽ പൊതിഞ്ഞ കുട്ടികളെ പോലെ അവള് തലയാട്ടി ചോദിച്ചപ്പോ നമ്മള് ഫോൺ എടുത്ത് ക്യാമറ ഓൺ ആക്കി അവളെ നമ്മളെ മുന്നിൽ പിടിച്ച് നിർത്തി അവളെ കവിളിൽ ഒരു ഉമ്മ കൊടുത്ത് ഒരു സെൽഫി ക്ലിക്ക് ആക്കി...അവളും അത് പോലെ നമ്മളെ കവിളിൽ നക്കാൻ വേണ്ടി നാവ് പുറത്തേക്കിട്ടപ്പോ നമ്മള് കണ്ണുരുട്ടി കൈ ചുരുട്ടി പിടിച്ച് അവളെ മോന്തയിൽ കുത്താൻ നിന്നപ്പോ അവള് നാവ് അകത്തേക്കിട്ട് നമ്മളെ കവിളിൽ തിരിച്ചു ഉമ്മ വെച്ചു...അപ്പൊത്തന്നെ നമ്മള് ഇളിച്ചോണ്ട് ഒരു സെൽഫി ക്ലിക്ക് ആക്കി... അത് കണ്ട് അവള് ഓരോന്ന് പ്രാകി പറഞ്ഞ് കീ കൊടുത്ത പാവയെ പോലെ മെല്ലെ നടന്ന് കാറിൽ കയറി ഇരുന്നു...ഇവിടെ ഞങ്ങൾക്ക് സ്ഥലം ചുറ്റി കാണാൻ ഷിംല ഏജൻസിയുടെ വക കാർ ഉണ്ട്...ഞങ്ങൾ ഇവിടെന്ന് പോവും വരെ ഞങ്ങൾക്ക് അത് യൂസ് ആക്കാം... കൂടുതൽ വൈകിപ്പിക്കാതെ നമ്മളും ചെന്ന് കാറിൽ കയറിൽ പബ്ബിലേക്ക് യാത്ര തിരിച്ചു... ഇവിടെത്തെ പബ്ബിന് ഒരു പ്രത്യേകതയുണ്ട്...സാധാരണ പബ്ബ്കളിൽ വിസ്‌കി ബിയർ എന്നൊക്കെ തുടങ്ങിയ ആൽക്കഹോളിക്‌ ആണ് വിൽക്കാറ്...ഇവിടെ അവർ സ്വന്തമായി ഉണ്ടാക്കുന്ന ഫ്ലവർ വൈൻ ആണ്...അതിനൊരു വല്ലാത്ത കിക്കാണ്... ഇവിടേക്ക് നമ്മള് വരാറുള്ളത് കൊണ്ട് സ്ഥലങ്ങളൊക്കെ സുപരിചിതമാണ്...പബ്ബിൽ എത്തിയപ്പോ നമ്മള് കാർ പാർക്ക്‌ ചെയ്ത് ഝാൻസി റാണിയോട് ഇറങ്ങാൻ പറഞ്ഞു... അവള് ഇറങ്ങി വന്ന് നമ്മളെ അടുത്ത് നിന്നപ്പോ നമ്മള് അവളെ അരയിലൂടെ കയ്യിട്ട് നമ്മളോട് ചേർത്ത് നിർത്തി പബ്ബ് ലക്ഷ്യം വെച്ച് പെട്ടന്നാണ് ആരോ നമ്മളെ തോളിൽ ഇടിച്ചിട്ട് പോയത്... അപ്പൊത്തന്നെ നമ്മള് നടത്തം നിർത്തി പുറകിലേക്ക് തിരിഞ്ഞു നോക്കിയതും നമ്മളെ ഇടിച്ചിട്ട് നമ്മളെ തിരിഞ്ഞു നോക്കുന്ന ആളെ കണ്ട് നമ്മള് വാ പൊളിച്ചു പോയി... "ആദം...." എന്നും വിളിച്ച് അവള് നമ്മളെ അടുത്തേക്ക് ഓടി വന്നപ്പോ അവളെ കണ്ട അത്ഭുതത്തിൽ നമ്മള് കൈ കൊണ്ട് വായ പൊത്തി നിന്ന് അവളെ അടിമുടി നോക്കി... ••••••••••••••••••••••••••••••••••• നമ്മളും പൂച്ചക്കണ്ണനും മര്യാദക്ക് നടക്കുന്നതിനിടയിൽ ഒരു മേക്കപ്പ് കിറ്റ് അവനെ ഇടിച്ചിട്ട് പോയതും അവന് അവിടെ നിന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി.... നമ്മളും അവൻ നോക്കുന്ന പോലെ പുറകിലേക്ക് നോക്കിയപ്പോ അവളുണ്ട് മുടിയൊക്കെ മുന്നിലേക്ക് ഇട്ട് പന്തം കണ്ട പെരുച്ചാഴിയെ പോലെ നമ്മളെ പൂച്ചക്കണ്ണനെ നോക്കുന്നു...അപ്പൊത്തന്നെ നമ്മള് പൂച്ചക്കണ്ണനെ നോക്കിയതും ഏതാണ്ട് അവന്റെ അവസ്ഥയും അത് തന്നെ... അവനും ഇവളും എന്തിനാ ഇങ്ങനെ പരസ്പരം നോക്കുന്നെ എന്ന് വെച്ച് നമ്മള് മുഖം ചുളിച്ചപ്പോ അവള് ആദം എന്ന് ചിരിച്ചോണ്ട് വിളിച്ച് ഓടി വന്നു നമ്മളെ പൂച്ചക്കണ്ണനെ കെട്ടിപിടിച്ചു അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു... അത് കണ്ടതും നമ്മളെ തലയുടെ ഫ്യൂസ് മുഴുവൻ ഒറ്റയടിക്ക് അടിച്ചു പോയി...നമ്മള് കണ്ണ് തള്ളി മേക്കപ്പ് കിറ്റിനെയും പൂച്ചക്കണ്ണനെയും മാറി മാറി നോക്കിയപ്പോ അവനും അവളെ തിരിച്ചു കെട്ടിപിടിച്ചു...അപ്പൊത്തന്നെ നമ്മള് പല്ലിറുമ്പി... ഇവര് തമ്മിൽ എന്താ ബന്ധം എന്നറിയാഞ്ഞിട്ട് നമ്മക്ക് ചൊറിഞ്ഞു കേറാൻ തുടങ്ങിയതും അവള് പൂച്ചക്കണ്ണനിൽ നിന്നും അകന്നു മാറി വായ പൊത്തി നിന്നു... "Adam...what a surprise man...നീ എന്താടാ ഇവിടെ..." എന്നവൾ റബ്ബറിനെ പോലെ തുള്ളി തുള്ളി ചോദിച്ചപ്പോ നമ്മളെ നോട്ടം പൂച്ചക്കണ്ണനിലേക്ക് പോയി... "ചെറിയൊരു ട്രിപ്പ്...നീയാകെ മാറി പോയല്ലോ മിയ...എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...നീ തന്നെയാണോ ഇത്..." "Yes ആദം...ഡാ നിന്നെ കണ്ടിട്ട് എത്രയായി...എന്റെ കയ്യിൽ നിന്ന് ASR സിന്റെ കോൺടാക്ട് നഷ്ട്ടപെട്ടു...അതിരിക്കട്ടെ who is this girl..." uk അമ്മച്ചി മുഖം ചുളിച്ചു നമ്മളെ നേരെ വിരൽ ചൂണ്ടി ചോദിച്ചപ്പോഴാണ് നമ്മളെന്നൊരു സാധനം ഇവിടെ നിക്കുന്നുണ്ടെന്ന് പൂച്ചക്കണ്ണൻ കണ്ടത്... അവനൊന്ന് ചിരിച്ച് നമ്മളെ ഷോൾഡറിൽ പിടിച്ച് അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി... "She is my lovely baby...ഇഷാജുബി..." എന്ന പൂച്ചക്കണ്ണൻ പറഞ്ഞ് നമ്മളെ നെറ്റിയിൽ ഉമ്മ വെച്ചപ്പോ uk അമ്മച്ചി ഞങ്ങളെ മിഴിച്ചു നോക്കി... "Oh my god...are you married..? " പൂച്ചക്കണ്ണനെ നോക്കി അവള് തുള്ളി ചോദിച്ചപ്പോ അവൻ നമ്മളെ ഒന്ന് നോക്കി... "No..we are lovers..." എന്നാ പൂച്ചക്കണ്ണൻ അവളെ നോക്കി പറഞ്ഞത് കേട്ട് നമ്മള് വാ പൊളിച്ച് പോയി...അപ്പൊത്തന്നെ അവൻ നമ്മളെ ഷോൾഡറിൽ വെച്ച കൈ കൊണ്ട് അവള് കാണും മുന്നേ നമ്മളെ വായ അടച്ചു... പൂച്ചക്കണ്ണൻ പറഞ്ഞ ബഡായി കേട്ട് അവള് നമ്മളെ ചിരിച്ചപ്പോൾ നമ്മള് അവൾക്കും അഡാർ ക്ലോസേപ്പിന്റെ പരസ്യം കാണിച്ചു കൊടുത്തു... "Helo isha...its me miya mehak...നിന്റെ ബോയ്ടെ ഒരു സ്പെഷ്യൽ പാർട്ണർ ആയിരുന്നു..." എന്നും പറഞ്ഞ് അവള് നമ്മളെ നേരെ കൈ നീട്ടിയപ്പോ നമ്മള് പുഞ്ചിരിച്ചു തിരിച്ചു കൈ കൊടുത്തു...എന്നിട്ട് ആ പൂച്ചക്കണ്ണനെ ഇടംങ്കണ്ണിട്ട് നോക്കി നന്നായി പല്ലിറുമ്പി...അവൻ നമ്മളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു... മിക്കവാറും ഇവള് എന്റെ കുടുംബം കലക്കുന്ന ലക്ഷണമാണ്...അവളുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് കുടുംബം കലക്കി ആണെന്ന്...അവളുടെ ഒരു സ്പെഷ്യൽ പാർട്ണർ... "അല്ല മിയ നീ എന്താ ഇവിടെ..." പെട്ടന്ന് പൂച്ചക്കണ്ണൻ ഇടക്ക് കയറി ചോദിച്ചപ്പോ അവള് നമ്മളെ കൈ വിട്ട് അവനെ നോക്കി... "അതെന്ത് ചോദ്യ ആദം...ഇതെന്റെ പപ്പയുടെ പബ്ബ് ആണ്...എന്തായാലും നീ എങ്ങോട്ട് വന്നതല്ലേ...അപ്പൊ എന്റെ കൂടെ അടിച്ചു പൊളിച്ചിട്ടേ നിന്നെ വിടുള്ളൂ...പിന്നെ നിന്നെ കൊണ്ട് എനിക്കൊരു ആഗ്രഹം സാധിപ്പിക്കാനും ഉണ്ട്..." ഒരു മുന വെച്ച മാതിരി അവള് സംസാരിച്ചപ്പോൾ പൂച്ചക്കണ്ണൻ നമ്മളെ നോക്കി മുഖം ചുളിച്ചു...അപ്പൊത്തന്നെ അവള് പൊട്ടിച്ചിരിച്ച് ഞങ്ങളെ കൈ പിടിച്ച് പബ്ബിന്റെ അകത്തേക്ക് നടന്നു... പബ്ബിന്റെ അകത്തേക്ക് കയറിയതും ഡിം സൗണ്ടിൽ ഒരു റൊമാന്റിക് മ്യൂസിക് വെച്ചിട്ടുണ്ട്...നമ്മളതിന് കാതോർത്ത് ചുറ്റും നോക്കിയപ്പോ അവിടെ ഉള്ള ആളുകളുടെ കൂടെയൊക്കെ ഓരോ പെണ്ണുങ്ങൾ ഉണ്ട്... കണ്ടിട്ട് ലവേർസ് ആണെന്ന് ഉറപ്പാണ്...അവര് പതിയെ സംസാരിച്ചു കയ്യൊക്കെ പിടിച്ച് അവരുടേതായ ലോകത്തിൽ ആണ്... Uk അമ്മച്ചി എന്നെയും പൂച്ചക്കണ്ണനെയും വലിച്ച് കൊണ്ട് പോയി ഒരു റൗണ്ട് ടേബിളിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരുത്തി...എന്നിട്ടൊരു വൈറ്ററിനോട്‌ എന്തോ പറഞ്ഞ് ഇപ്പൊ വരാം എന്ന് പറഞ്ഞ് അവള് പോയപ്പോ നമ്മള് സെറ്റെറും ഗ്ലൗസും അഴിച്ചു ടേബിളിൽ വെച്ച് പൂച്ചക്കണ്ണനെ നോക്കിയപ്പോ അവന് അതൊക്കെ എപ്പോഴോ അഴിച്ചു മാറ്റി അവന്റെ ഡ്രസ്സ്‌ തട്ടി ശെരിയാക്കുന്നുണ്ട്... നമ്മള് ടേബിളിൽ രണ്ട് കയ്യും കുത്തി നമ്മളെ മുഖം കയ്യിൽ വെച്ച് അവനെ വായിനോക്കി കൊണ്ടിരുന്നപ്പോ അവന് പുരികം പൊക്കി എന്തെന്ന് ചോദിച്ചു...നമ്മള് അപ്പൊ ഷോൾഡർ പൊക്കി ഒന്നുല്ലാന്ന് പറഞ്ഞതും അവന് ചുണ്ട് കൊണ്ട് കിസ്സ് ചെയ്യുന്ന പോലെ ആംഗ്യം കാട്ടിയപ്പോ നമ്മള് ചിരിച്ച് മുഖം തിരിഞ്ഞു... അപ്പൊത്തന്നെ നേരത്തെ പോയ വൈറ്റർ ഒരു ബോട്ടിൽ വൈനും രണ്ട് ഗ്ലാസും ടേബിളിൽ കൊണ്ട് വെച്ച് വൈൻ ബോട്ടിൽ പൊട്ടിച്ച് രണ്ട് ഗ്ലാസ്സിലേക്കും ഒഴിച്ച് അയാള് പോയപ്പോ തന്നെ uk അമ്മച്ചി വന്നു... "നീ ഇപ്പോഴും എന്റെ ഫേവറൈറ്റ് വൈൻ മറന്നില്ലേ...." എന്നാ പൂച്ചക്കണ്ണൻ ചിരിച്ചു ചോദിച്ചപ്പോ അവള് നോ എന്ന് പറഞ്ഞു... "അതങ്ങനെയൊന്നും മറക്കാൻ പറ്റില്ലല്ലോ ആദം...ഈ പബ്ബിലെ ഏറ്റവും മധുരം കൂടിയ വൈൻ...റെഡ് റോസ് വൈൻ...നിന്നെ പോലെ തന്നെ ഭയങ്കര സ്വീറ്റ്..." എന്നവൾ പൂച്ചക്കണ്ണനെ ഇമ വെട്ടാതെ നോക്കി പറഞ്ഞപ്പോ നമ്മക്ക് എന്തോ പോലെ ആയി...പൂച്ചക്കണ്ണൻ അതിനൊന്ന് ചിരിച്ചു കൊടുത്ത് നമ്മളോട് കുടിക്കാൻ പറഞ്ഞപ്പോ നമ്മള് ഇഷ്ട്ടമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയപ്പോ uk അമ്മച്ചി അപ്പൊത്തന്നെ നമ്മളെ ഗ്ലാസ്‌ എടുത്ത് പൂച്ചക്കണ്ണന്റെ ഗ്ലാസിൽ മുട്ടിച്ചു ഒറ്റ വലിക്ക് കുടിച്ചു തീർത്തു... നമ്മൾക്ക് അതൊന്നും തീരെ പിടിക്കാഞ്ഞിട്ട് മുഖം തിരിച്ചു എങ്ങോട്ടെന്നില്ലാതെ നോക്കി നിന്നപ്പോ അവള് വൺ മിനിറ്റ് പറഞ്ഞ് പോയി... അപ്പൊത്തന്നെ പൂച്ചക്കണ്ണൻ നമ്മളെ കാലിൽ കാല് വെച്ച് തോണ്ടിയപ്പോ നമ്മള് അവനെ നോക്കി...അവന് നമ്മളോട് എന്ത് പറ്റി എന്ന് ആംഗ്യം കാട്ടി ചോദിച്ചപ്പോ നമ്മള് ഒന്നുമില്ലെന്ന് പറഞ്ഞ് പുഞ്ചിരിച്ചു... അവനും അത് പോലെ നമ്മളെ നോക്കി പുഞ്ചിരിച്ച് ടേബിളിന് മുകളിൽ വെച്ച നമ്മളെ കയ്യിന് മുകളിൽ അവന്റെ കൈ വെച്ചപ്പോ നമ്മള് അവനെ കുസൃതിയോടെ കണ്ണ് ചുളുക്കി നോക്കി...അവനത് പച്ച കൊടിയായി കൂട്ടി നമ്മളെ വിരലുകളിടയിലൂടെ അവന്റെ വിരലുകൾ ചേർത്ത് വെക്കാൻ നിന്നതും പെട്ടന്ന് ടേബിളിൽ ആരോ മുട്ടിയത്... അപ്പൊത്തന്നെ ഞങ്ങൾ രണ്ടാളും ഞെട്ടി തരിച്ചു കൈ വേർപെടുത്തി മുട്ടിയ ആളെ നോക്കിയപ്പോ uk അമ്മച്ചിയാണ്... "Sorry guys...ഞാൻ നിങ്ങളെ വെറുതെ പേടിപ്പിക്കാൻ വേണ്ടി ടേബിളിൽ അടിച്ചതാ...നിങ്ങൾക്കിടയിൽ അത് ഡിസ്റ്റർബ് ആയെങ്കിൽ...." "ഏയ്‌...അതൊന്നും കുഴപ്പമില്ല..." എന്ന് പറഞ്ഞ് നമ്മള് ചിരിച്ചപ്പോൾ അവളും ചിരിച്ചു... "അപ്പൊ എന്റെ സ്വീറ്റിയോട് ഞാൻ എന്റെ ആവശ്യം പറയട്ടെ..." എന്നവൾ പൂച്ചക്കണ്ണനെ നോക്കി കൊഞ്ചി... "Yah..." എന്നവൻ മയത്തിൽ പറഞ്ഞതും പിന്നീട് അവൾ ചെയ്ത കാര്യം കണ്ട് നമ്മളും പൂച്ചക്കണ്ണനും മുഖത്തോട് മുഖം നോക്കി... തുടരും സോറി ഫ്രണ്ട്സ്...ഇവിടെ റേഞ്ച് കിട്ടുന്നില്ല...അതാ പോസ്റ്റാൻ വൈകിയത്... സ്റ്റോറി വായിച്ചിട്ട് അഭിപ്രായം അറിയിക്കണേ... ക്ഷമ ഈമാന്റെ പാതി ആയത് കൊണ്ട് നെക്സ്റ്റ് പാർട്ടിന് മറ്റന്നാൾ വരെ കാത്തിരിക്കാ... അപ്പോ മറ്റന്നാൾ വരാം റ്റാറ്റാ ബൈ ബൈ 👋🙋‍♀️ DREAM MANZI #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - IsHq Mubarak Dream Manzi - ShareChat
33.3k കണ്ടവര്‍
8 ദിവസം
*💘IsHq MuBaRaK💘* _ഭാഗം.23_ എയർപോർട്ടിൽ എത്തിയപ്പോ ലഗ്ഗേജ് എല്ലാം ഇറക്കി അകത്തേക്ക് കയറിയ മുതൽ ഇരിക്കാൻ തുടങ്ങിയതാ നമ്മളും പൂച്ചക്കണ്ണനും....ഇവിടെ വന്നപ്പോഴാ അറിഞ്ഞത് പൂച്ചക്കണ്ണൻ ബുക്ക്‌ ചെയ്ത ഫ്ലൈറ്റ് വരാൻ ലേറ്റ് ആവുമെന്ന്...പിന്നെ ഇവിടെ വെയിറ്റ് ചെയ്ത് ഇരിക്കല്ലാതെ നിവർത്തി ഇല്ലല്ലോ... പൂച്ചക്കണ്ണൻ വന്നപ്പോ തൊട്ടേ കാലിന്മേൽ കാല് കയറ്റി വെച്ച് ഫോണിൽ ആണ്...അതോണ്ട് അവന് ചുറ്റളതൊന്നും കാണുകയുമില്ല അറിയും വേണ്ട...നമ്മള് അവനെയൊന്ന് നോക്കിയിട്ട് പുച്ഛിച്ചു തള്ളി അവിടെ ഉള്ള ആളുകളെ ഓരോരുത്തരെയും നോക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആ മുഖം നമ്മളെ കണ്ണിൽ ഒരു മിന്നായം പോലെ ഉടക്കിയത്... അപ്പൊത്തന്നെ നമ്മള് വീണ്ടും അങ്ങോട്ട് നോക്കിയതും ഒരാളോട് ചിരിയാലെ സംസാരിച്ചു നിക്കുന്ന അവനെ കണ്ട് നമ്മളെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി... വർഷങ്ങളായി നമ്മള് ഒരുപാട് കാണാൻ കൊതിച്ച ആ മുഖമാണ് ഇപ്പൊ നമ്മളെ കയ്യെത്തും ദൂരത്തുള്ളതെന്ന് മനസിന്‌ ഉൾക്കൊളളാൻ പറ്റാതെ വന്നപ്പോ എന്ത് ചെയ്യണമെന്നറിയാൻ പാടില്ലാതെ നമ്മള് പൂച്ചക്കണ്ണന്റെ മടിയിൽ കൈ വെച്ചമർത്തി...അപ്പോഴും നമ്മളെ കണ്ണ് അവന്റെ മുഖത്ത് നിന്ന് ഒരംശം തെന്നി നീങ്ങിയില്ല... നമ്മളെ കണ്ണൊക്കെ നിറയാൻ തുടങ്ങിയതും കണ്ണുനീര് തുടച്ചു മാറ്റാനൊന്നും നിക്കാതെ അവനെ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു...ഇപ്പൊ നമ്മളെ അവസ്ഥ എന്താണെന്ന് ഒരിക്കലും പറഞ്ഞ് അറിയിക്കാൻ പറ്റില്ല...നിവിൻ പോളി പറഞ്ഞ പോലെ കുറെ കാലം ഭക്ഷണം കിട്ടാത്തവന്റെ മുന്നിൽ ബിരിയാണി കൊണ്ട് വെച്ച ഫീൽ ആണ് നമ്മക്ക്... വർഷം നാലായി നമ്മള് ഊണിലും ഉറക്കത്തിലും കാണാൻ കൊതിച്ച ഒരേയൊരു മുഖം...അവൻ തന്നെയാണോ ഇത്...എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല റബ്ബേ... സന്തോഷം കൊണ്ടും അതിലുപരി മർമത്തിന് അടികിട്ടിയ മാതിരി കയ്യും കാലിനുമൊക്കെ കനം ഉള്ള പോലെ അനുഭവപെട്ടപ്പോ നമ്മള് കണ്ണും നിറച്ചു പൂച്ചക്കണ്ണന്റെ മടിയിൽ കൂടുതൽ കൂടുതൽ കൈ വെച്ച് അമർത്തി... പെട്ടന്നവൻ നമ്മളെ കൈക്ക് മുകളിൽ കൈ വെച്ച് ഞെക്കിയതും നമ്മള് ഞെട്ടി തരിച്ചു അവനിലുള്ള നോട്ടം തെറ്റിച്ചു പൂച്ചക്കണ്ണനെ നോക്കി... പൂച്ചക്കണ്ണൻ ഒരുമാതിരി രീതിയിൽ മുഖം ചുളിച്ചു നമ്മളെ നോക്കിയപ്പോ നമ്മള് പെട്ടന്ന് തന്നെ അവന്റെ മടിയിൽ വെച്ച കൈ എടുത്ത് മാറ്റി കണ്ണ് തുടച്ചു അവനെ നോക്കി ചിരിച്ചെന്ന് വരുത്തി മുഖം തിരിച്ചു... അപ്പൊത്തന്നെ അവൻ നമ്മളെ മുഖം അവന്റെ നേരെ തിരിച്ചു പിടിച്ചു... "Are you ok ജുബി...നിനക്ക് പ്രശനമൊന്നുമില്ലല്ലോ..." എന്നവൻ നമ്മളെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചപ്പോ നമ്മള് ഷോൾഡർ പൊക്കി നോ എന്ന് പറഞ്ഞു... "പിന്നെ എന്തിനാ നീ കരയുന്നെ.." "അത്...അതിന് ഞാൻ..കരഞ്ഞതല്ല ആദം...പെട്ടന്ന്..കോ.. കോട്ടുവാ ഇട്ടപ്പോ കണ്ണ് നിറഞ്ഞത..എന്തിക്കെന്തോ ക്ഷീണം പോലെ...ഉറക്ക് വരാ...ഞാനൊന്ന് മുഖം കഴുകി വരാം..." എന്തൊക്കെയോ വിക്കി പറഞ്ഞൊപ്പിച്ചു പൂച്ചക്കണ്ണന്റെ മറുപടിക്ക് കാത്തു നിക്കാതെ ബാഗ് സീറ്റിൽ വെച്ച് നമ്മള് വാഷ് റൂം ലക്ഷ്യം വെച്ച് നടന്നു... നടക്കുന്നതിനിടയിൽ നമ്മളെ കണ്ണ് വീണ്ടും അവനെ തിരഞ്ഞു പോയതും നേരത്തെ നിന്നിരുന്ന സ്ഥലത്ത് അവനെ കാണാനില്ല...ഇത്ര പെട്ടന്ന് അവൻ എങ്ങോട്ടാ പോയത്...നീ എന്നെ പരീക്ഷിക്കാണോ റബ്ബേ...ഇപ്പോഴെങ്കിൽ ഇപ്പൊ എനിക്ക് അവനോട് സംസാരിച്ചേ പറ്റു...ഇനി എന്ത് വന്നാലും ജുബി അവനെ കണ്ടിരിക്കും... സ്വയം ഓരോന്ന് പറഞ്ഞ് നമ്മള് ചുറ്റും കണ്ണോടിച്ചു നോക്കി...എവിടെയും അവനെ കാണാതായപ്പോ നേരിയ നിരാശ നമ്മളിൽ വരാൻ തുടങ്ങിയതും അവസാനമെന്നോണം പടച്ചോനെയും മനസ്സിൽ വിചാരിച്ചു ചുറ്റും നോക്കിയപ്പോ നമ്മളെ ലെഫ്റ്റ് സൈഡിൽ ഉള്ള സോഫയിൽ കാലിൽ കാല് കയറ്റി വെച്ച് എന്തോ മാഗസിൻ വായിച്ചോണ്ടിരിക്കുന്ന അവനെ കണ്ട് നമ്മളെ ഉള്ളം നിറഞ്ഞു... നമ്മള് അപ്പൊത്തന്നെ അങ്ങോട്ട് നടന്ന് അവന്റെ മുന്നിൽ ചെന്ന് നിന്നു...നമ്മള് വന്നതൊന്നും അവൻ അറിഞ്ഞിട്ട് പോലുമില്ല...മാഗസിൻ വായനയിൽ മുഴുകി ഇരിക്കയാണ്... മാഗസിൻ മുഖത്തോട് മറച്ചു പിടിച്ചത് കാരണം അവന്റെ മുഖമൊന്നു ശെരിക്ക് കാണുന്നുപോലുമില്ല...നമ്മളെ ഹൃദയമിടിപ്പൊക്കെ ഹൈ സ്പീഡിൽ കുതിച്ചു പായുന്നുണ്ട്...കുറെ നമ്മള് തല അങ്ങോട്ടും ഇങ്ങോട്ടും ചെരിച്ചു പിടിച്ച് അവന്റെ മുഖം കാണാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല... നിമിഷങ്ങൾ കഴിയുന്തോറും നമ്മള് ക്ഷമയുടെ നെല്ലി പലക കടക്കാൻ തുടങ്ങിയപ്പോ രണ്ടും കല്പ്പിച്ചു അവനെ വിളിക്കാൻ തന്നെ തീരുമാനിച്ചു... "Excuse me..." തൊണ്ടയനക്കി കൊണ്ട് നമ്മളതും പറഞ്ഞ് സസൂക്ഷ്മം അവനിലേക്ക് തന്നെ നോട്ടം എറിഞ്ഞു നിന്നപ്പോ അവൻ മാഗസിൻ താഴ്ത്തിയതും നമ്മളുടെ പ്രതീക്ഷകൾ താളം തെറ്റി മറിഞ്ഞതും ഒപ്പമായിരുന്നു... നമ്മള് ആരെ ആയിരുന്നോ കാണാൻ കൊതിച്ചത് അയാൾ അല്ല നമ്മളെ മുന്നിൽ ഇരിക്കുന്നത്...ആ സത്യം മനസ്സിലാക്കിയതും നമ്മളെ കണ്ണ് നിറഞ്ഞു...നമ്മക്ക് മുന്നിൽ ഇപ്പോൾ ഉള്ളത് തികച്ചും അപരിചിതമായ ഏതോ ഒരാൾ ആണ്... നിറ പുഞ്ചിരി തൂകി കൊണ്ട് അയാൾ നമ്മളെ മുഖത്തേക്ക് നോക്കിയപ്പോ നമ്മക്ക് കൂടുതൽ സമയം അവിടെ നിക്കാൻ തോന്നിയില്ല...അയാളോട് ഞാൻ ഉദ്ദേശിച്ച ആള് മാറിയതാണെന്നും ഒരു സോറിയും പറഞ്ഞ് നമ്മള് തിരിഞ്ഞതും നമ്മളെ മുന്നിൽ രണ്ട് കയ്യും കെട്ടി നിക്കുന്ന പൂച്ചക്കണ്ണനെ കണ്ട് നമ്മളെ വയറിലൂടെ ഒരു കാളലങ്ങു പോയി.. നമ്മള് പരുങ്ങി കളിച്ചു പൂച്ചക്കണ്ണന്റെ മുഖത്തേക്ക് നോക്കിയതും അവൻ നമ്മളെയും ശേഷം നമ്മുക്ക് പുറകിൽ ഉള്ള അയാളെയും നോക്കി...അപ്പൊത്തന്നെ നമ്മള് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ അയാൾ പഴയ പോലെ മാഗസിൻ വായിക്കാൻ തുടങ്ങിയിരുന്നു... നമ്മള് പതിയെ അയാളിലെ നോട്ടം മാറ്റി പൂച്ചക്കണ്ണനെ നോക്കി...അവൻ ആണെങ്കിൽ കണ്ണ് കൂർപ്പിച്ചു നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്...അത് കണ്ട് നമ്മള് അപ്പൊത്തന്നെ അവനെ നോക്കിയൊന്ന് വേണോ വേണ്ടേ എന്ന രീതിയിൽ പുഞ്ചിരിച്ചു പെട്ടന്ന് സീറ്റിൽ ചെന്നിരുന്ന് ഫോൺ എടുത്ത് എന്തൊക്കെയോ കാണിച്ച് കൂട്ടാൻ തുടങ്ങി... ••••••••••••••••••••••••••••••••••••••••••••••• ഷിംലയിലെ ബെസ്റ്റ് മിനി ഹൗസ് ബുക്ക്‌ ചെയ്യാൻ വേണ്ടി ഓൺലൈൻ വഴി സേർച്ച്‌ ചെയ്ത് നോക്കുന്നതിനിടയിലായിരുന്നു ഝാൻസി റാണി നമ്മളെ മടിയിൽ കൈ വെച്ചത്... ഇടക്കിടക്ക് നമ്മളെ മടിയിൽ കൈ വെച്ചും പിച്ചിയും ജീനിന്റെ ഓട്ടയിലൂടെ വിരൽ ഇട്ട് ശല്യം ചെയ്യലും അവൾക്കൊരു സ്ഥിരം ഏർപ്പാട് ആയോണ്ട് നമ്മള് അതൊന്നും മൈൻഡ് ആക്കാതെ ഓരോന്ന് നോക്കി കൊണ്ടിരുന്നു... പക്ഷെ അവളിൽ നിന്നും നമ്മക്ക് വല്യ പരിക്കൊന്നും വരാത്തത് കണ്ട് ഫോണിലെ നോട്ടം മാറ്റി അവളെ മുഖത്തേക്ക് നോക്കിയപ്പോഴാണ് ഝാൻസി റാണി കണ്ണും നിറച്ചു മുന്നോട്ട് നോക്കി നിക്കുന്നത് കണ്ടത്...അപ്പൊത്തന്നെ നമ്മളും അങ്ങോട്ട് നോക്കിയെങ്കിലും അവള് നോക്കുന്ന ഭാഗത്ത് ആരുമില്ലായിരുന്നു...പിന്നെ അവൾക്കെന്താ പറ്റിയെ പെട്ടന്ന് കണ്ണ് നിറക്കാൻ എന്ന് വിചാരിച്ചു തട്ടി വിളിക്കാൻ നിന്നപ്പോഴായിരുന്നു അവള് നമ്മളെ മടിയിൽ പിടിച്ച് അമർത്തിയത്... കാര്യമായ എന്തോ കുഴപ്പം ഉണ്ടെന്ന് നമ്മളെ മനസ് പറഞ്ഞപ്പോഴാണ് നമ്മള് അവളെ കയ്യിൽ നമ്മളെ കൈ വെച്ച് മുറുക്കിയത്...അവളോട് കണ്ണ് നിറച്ചതിന്റെ പിന്നിലെ കാര്യം ചോദിച്ചപ്പോഴുള്ള കള്ളം പറഞ്ഞുള്ള ഒഴിഞ്ഞു മാറൽ കണ്ടപ്പോ തന്നെ എനിക്ക് എന്തോ പന്തികേട് തോന്നിയതാണ്... അതെന്താണെന്ന് അറിയാൻ വേണ്ടി നമ്മള് അവളെ ഫോളോ ചെയ്ത് നടന്നപ്പോ വാഷ് റൂമിലേക്ക് പോവുന്നതിന് പകരം അവള് പോയത് ഏതോ ഒരുത്തന്റെ അടുത്തേക്ക്...അവൾക്ക് എന്താ അവനുമായിട്ട് എന്നൊരു ചോദ്യം നമ്മളെ മനസ്സിൽ വന്നപ്പോ നടക്കുന്നതിനിടയിൽ നിന്നിട്ട് നമ്മള് അവളെ തന്നെ വീക്ഷിച്ചു... പിന്നീട് അവിടെ നടന്നത് ഒക്കെ കണ്ടപ്പോ അവളെന്തോ പ്രതീക്ഷിച്ചു വന്നിട്ട് കിട്ടാതെ പോയ പോലെയാണ് നമ്മക്ക് മനസിലായത്...അപ്പൊത്തന്നെ നമ്മള് രണ്ട് കയ്യും കെട്ടി അവളുടെ പിന്നിൽ ചെന്ന് നിന്നതും അവള് തിരിഞ്ഞപ്പോ നമ്മളെ അവിടെ ഒട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നെന്ന് അവളുടെ മുഖത്തെ ഓരോ ഭാവങ്ങൾ വിളിച്ചോതുന്നുണ്ടായിരുന്നു... അവള് അവനോട് സംസാരിക്കുന്നത് നമ്മള് കണ്ടു എന്ന് തോന്നിയത് കൊണ്ടാവണം പെട്ടന്നൊരു ചിരി ചിരിച്ച് അവള് പെട്ടന്ന് പോയി കളഞ്ഞത്...സത്യത്തിൽ അവളിവിടെ എന്തോ കണ്ടിട്ടുണ്ട്...അത് കണ്ടത് മുതലേ അവർക്കുണ്ടായ മാറ്റങ്ങൾ ചെറുതൊന്നുമല്ല...ഇങ്ങനെയൊക്കെ സംഭവിക്കണം എന്നുണ്ടങ്കിൽ ഞാൻ അറിയാത്ത എന്തോ ഒന്ന് അവൾ ഒളിപ്പിച്ചു നടക്കുന്നുണ്ട്...അതെന്താണെന്ന് കണ്ടു പിടിക്കാൻ ഞാൻ ഒരിക്കലും ഇറങ്ങി തിരിക്കില്ല...എന്നെങ്കിലും ഒരിക്കെ അവള് തന്നെ എന്നോട് എല്ലാം പറഞ്ഞോളും...അത് വരെ അതവൾക്കിടയിൽ തന്നെ അത് സീക്രെട് ആയി നിക്കട്ടെ... അവിടെ നിന്നുള്ള ആലോചന മതിയാക്കി നമ്മള് ഝാൻസി റാണിയുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അവളെ നോക്കിയപ്പോ ഫോണിൽ ഭയങ്കര കളിയാണ്...ഞാൻ എന്തെങ്കിലും ചോദിക്കുമോ എന്ന പേടി കൊണ്ട് എന്നിൽ നിന്നും മുഖം വെട്ടിക്കാൻ ചെയ്യുന്നതാണെന്ന് ഈ ഫോണിൽ കളി എന്ന് ആരെക്കാളും നന്നായി എനിക്കറിയാം...അവളുടെ കാട്ടിക്കൂട്ടൽ കണ്ട് നമ്മളെ ചുണ്ടിൽ അറിയാതൊരു ചിരി വിരിഞ്ഞു... നമ്മള് അവളുടെ അടുത്തെത്തി സീറ്റിൽ ഇരിക്കാൻ നിന്നതും പെട്ടന്നാണ് ഫ്ലൈറ്റ് ലാൻഡ് ആയെന്ന് പറഞ്ഞ് അനൗൺസ്മെന്റ് വന്നത്...അപ്പൊത്തന്നെ നമ്മള് ഝാൻസി റാണിയുടെ കൈ പിടിച്ച് എണീപ്പിച്ചു അവളുടെ മുഖത്തേക്ക് ഒന്ന് നോക്ക പോലും ചെയ്യാതെ മുന്നോട്ട് നടന്നു... അവളാണെങ്കിൽ നമ്മളെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ട്...അതെല്ലാം നമ്മക്ക് നന്നായി കാണുന്നുണ്ടങ്കിലും അതൊന്നും കണ്ടില്ല എന്ന് നടിച്ചു എല്ലാ ഫോർമാലിറ്റിസും ക്ലിയർ ആക്കി കൊണ്ടിരുന്നു... •••••••••••••••••••••••••••••••••••••••••••••• എയർപോർട്ടിൽ വെച്ച് പൂച്ചക്കണ്ണൻ നമ്മളെ വലിച്ച് കൊണ്ട് നടന്ന മുതൽ ഫ്ലൈ റ്റിൽ കയറി ഇരുന്നിട്ട് വരെ അവൻ നമ്മളോട് മിണ്ടുന്നത് പോയിട്ട് നമ്മളെ മുഖത്തേക്ക് നോക്കുന്നു കൂടിയില്ല... കുറെ നേരം നമ്മള് അവന്റെ മുഖത്തേക്ക് നോക്കി നിന്നെങ്കിലും അവൻ നമ്മളെ തിരിഞ്ഞു പോലും നോക്കിയില്ല...അവൻ ജാഡ ഇട്ട് ഇരിക്കുന്ന സ്ഥിതിക്ക് നമ്മക്കും ആവാം എന്നൊക്കെ മനസ്സിൽ പറഞ്ഞ് വല്യ വീമ്പിളക്കി ജാഡ കാട്ടി ഇരുന്നങ്കിലും അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ അതൊക്കെ കാറ്റായി പോയി... പൂച്ചക്കണ്ണൻ നമ്മളെ ഒന്ന് തിരിഞ്ഞു നോക്കാഞ്ഞിട്ട് നെഞ്ചിനകത്ത് ഒരു കുത്തൽ...ഇനിയും ഇങ്ങനെ സഹിച്ചു നിക്കാൻ നമ്മക്ക് പറ്റൂല എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ട് നമ്മള് രണ്ടും കല്പ്പിച്ചു അവനെ വിളിക്കാൻ തന്നെ തീരുമാനിച്ചു... "ആദം..." അവനെ തോണ്ടി കൊണ്ട് നമ്മള് വിളിച്ചതും അവൻ അപ്പൊത്തന്നെ നമ്മളെ തിരിഞ്ഞു നോക്കിയിട്ട് സ്‌പെക്സ് ഊരി മാറ്റി പുരികം പൊക്കി... അവന്റെ ആ ക്രിസ്റ്റൽ കണ്ണ് വെച്ചുള്ള നോട്ടം കണ്ടതും നമ്മളെ മനസ് നിറഞ്ഞു...അത്രയും നേരം ഉണ്ടായിരുന്ന എരിപൊരിയൊക്കെ അവന്റെ നോട്ടത്തോടെ ഇല്ലാതായി... "എന്താ ജുബി...നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ..." പൂച്ചക്കണ്ണന്റെ ക്രിസ്റ്റൽ കണ്ണിൽ നോക്കി ലയിച്ചു നിക്കുന്നതിനിടയിൽ അവൻ അങ്ങനെ ചോദിച്ചതും നമ്മള് പെട്ടന്ന് തന്നെ നോട്ടം മാറ്റി അവനെ നോക്കി പുഞ്ചിരിച്ചു... "അത്...ആദം..എനിക്ക്..എനിക്ക് ഒന്നും പറയാനൊന്നുമില്ല...വെറുതെ എന്നോടിങ്ങനെ മിണ്ടാതെ നിക്കരുത്...ഇടക്ക് എപ്പോഴെങ്കിലും നോക്കിയ മതി..." ലൈസൻസ് ഇല്ലാതെ നമ്മള് മനസ്സിൽ വന്നതൊക്കെ വായയിലൂടെ വിളിച്ച് പറഞ്ഞപ്പോ പൂച്ചക്കണ്ണൻ ഒന്ന് പുഞ്ചിരിച്ചു അവന്റെ തല നമ്മളെ തലയിൽ മുട്ടിച്ച് സ്‌പെക്സ് വെച്ച് തിരിഞ്ഞിരുന്നു... നമ്മള് അവൻ തല മുട്ടിച്ച ഭാഗത്ത് കൈ വെച്ച് ചെറു പുഞ്ചിരി തൂകി വിന്ഡോ വഴി പുറത്തേക്ക് നോക്കിയിരുന്നു...ഫ്ലൈറ്റ് ഒക്കെ ആകാശം തൊട്ടിട്ടു കുറെ നേരമായെന്ന് അപ്പോഴാണ് നമ്മക്ക് മനസിലായത്... നമ്മള് ആകാശത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ പെട്ടന്നാണ് എയർപോർട്ടിൽ വെച്ച് നടന്ന കാര്യങ്ങൾ നമ്മളെ മനസിലേക്ക് വന്നത്... ശെരിക്കും ഞാൻ അവിടെ കണ്ടത് അവനെ തന്നെയാണ്...അതും അയാൾ ഇട്ട ആ ഡ്രെസ്സിൽ...പിന്നെ പെട്ടന്ന് എങ്ങനെയാ അത് വേറെ ഒരാൾ ആയി മാറിയത്...ചിലപ്പോ അതെന്റെ തോന്നൽ ആയിരുന്നുവോ...മ്മ്...ആയിരിക്കും...ഇത് ഇന്നും ഇന്നലെയും തോന്നാൻ തുടങ്ങിയതല്ലല്ലോ...എന്നെ വിട്ട് ദൂരെക്ക് മറഞ്ഞപ്പോ മുതലേ എന്റെ കൂടെ ഈ തോന്നലുകൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു...കാണുന്നതെല്ലാം മഞ്ഞ എന്ന് പറയുന്നത് പോലെ അല്ലായിരുന്നോ എനിക്ക് അവൻ...ഞാൻ പോയ അധിക സ്ഥലങ്ങളിലും അവനെ കാണാതെ കണ്ടിട്ടുണ്ട്...അതെല്ലാം മനസിന്റെ ഒരു തോന്നൽ...എന്നെങ്കിലും ഒരിക്കെ എന്റെ മുന്നിലേക്ക് വരുമെന്ന പ്രതീക്ഷ ഇപ്പോഴും ഉള്ളത് കൊണ്ടായിരിക്കും... ഇനിയും ആ പ്രതീക്ഷ വെച്ച് നടക്കുന്നതിൽ ഒരർത്ഥമുണ്ടോ എന്ന് സ്വയം ചോദിച്ചാൽ ഇല്ലാ എന്നാവും അതിനുള്ള ഉത്തരം...വരില്ല ജുബി ഇനി ഒരിക്കലും അവൻ വരില്ല...പിന്നെ എന്തിനാ ഈ പ്രതീക്ഷ...അവൻ ഇനി ഒരിക്കലും വരാൻ പോവുന്നില്ല...വന്നാൽ പോലും ഇനി എന്തിന്...എല്ലാം കൊണ്ടും അവനെ ഞാൻ പാടെ മനസ്സിൽ നിന്നും പിഴുതെറിഞ്ഞതാ...പിന്നെയും ഇത്പോലെ ഓരോ തോന്നലുകൾ മനസിലേക്ക് വന്നോണ്ടിരിക്കും...മറക്കണം എല്ലാം...അവനെയും അവനിൽ എനിക്കായി ഞാനുണ്ടാക്കിയ ഓർമ്മകളെയും... അപ്പോഴേക്കും നമ്മളെ കണ്ണ് നിറഞ്ഞു...നമ്മളത് തുടച്ചു നീക്കാതെ തന്നെ കണ്ണടച്ചു കിടന്നു... സമയം അതിന്റെ വഴിക്ക് അങ്ങനെ പോയിക്കൊണ്ടിരുന്നു...ഇടക്ക് പൂച്ചക്കണ്ണനോട് നമ്മളെ നോക്കണമെന്ന് പറഞ്ഞത് വലിയ അബദ്ധമായെന്ന് തോന്നിയത് പിന്നീടുള്ള അവന്റെ തോണ്ടലും പിച്ചലും കൂടിയപ്പോഴാണ്...കയ്യിലും കാലിലുമൊക്കെ ആണേൽ പിന്നെയും സഹിക്കാമായിരുന്നു...ഇത് അവന് നമ്മളെ വയറിൽ തന്നെ തോണ്ടിയും പിച്ചിയും വെറുതെ വെറുപ്പിച്ചോണ്ടിരുന്നു...അവന്റെ കൈ ഓരോ വട്ടവും തട്ടി മാറ്റുമ്പോ അവൻ കൂടുതൽ നമ്മളെ പിച്ചാൻ തുടങ്ങും...അതോടെ നമ്മള് തട്ടി മാറ്റൽ നിർത്തി അവന് വിട്ട് കൊടുത്തു... അവന്റെ നഖം തട്ടി തട്ടി നമ്മളെ വയറിൽ മുറി ആയ പോലെ നീറുന്നുണ്ട്...അതിന് അവന് ഞാൻ കൊടുക്കുന്നുണ്ട്...ആദ്യം എല്ലാം ഒന്ന് സെറ്റ് ആയി മനുഷ്യൻ ഒന്ന് സ്വസ്ഥമായി ഇരിക്കട്ടെ..😬 കുറെ നേരത്തെ അവന്റെ ക്രൂരതകൾ സഹിച്ചു അവസാനം ഷിംലയുടെ മണ്ണിൽ ഫ്ലൈറ്റ് ലാൻഡ് ആക്കിയപ്പോൾ പൂച്ചക്കണ്ണൻ അവന്റെ വെറുപ്പിക്കൽ നിർത്തി വെച്ചു... അങ്ങനെ അവിടെത്തെ എല്ലാ വിധ ഫോര്മാലിറ്റിസും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോ തന്നെ ഞങ്ങളെ മുന്നിൽ ഒരു കാർ വന്ന് നിർത്തി...നമ്മള് പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ കയറാൻ ആംഗ്യം കാണിച്ച് പച്ച കൊടി കാണിച്ചു...അപ്പൊത്തന്നെ നമ്മള് ഡോർ തുറന്ന് കയറി...അവന് മറ്റേ സൈഡിലെ ഡോർ വഴി കയറി ഡ്രൈവറോട് ചറ പറ ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു... അയാൾ അതിനൊക്കെ തലയാട്ടി ഓക്കേ പറഞ്ഞ് പുറത്തിറങ്ങി ഡിക്കിയിലേക്ക് ഞങ്ങളെ ലഗേജ് കയറ്റി വെച്ച് കാറിൽ കയറി മുന്നോട്ടെടുത്തു... നമ്മള് പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ ഹെഡ്‍ഫോൺ വെച്ച് കണ്ണടച്ച് സീറ്റിൽ ചാരി കിടന്നിട്ടുണ്ട്...നമ്മളൊരു നെടുവീർപ്പിട്ട് സീറ്റിലേക്ക് ചാരി ഇരുന്ന് പുറത്തേക്ക് നോക്കി ഇരുന്നു... ദൂരം കുറെ പിന്നിട്ട് ഒരു കുഞ്ഞു വീടിന് മുന്നിൽ കാർ നിർത്തി...അപ്പൊത്തന്നെ പൂച്ചക്കണ്ണൻ കണ്ണ് തുറന്ന് ഹെഡ്ഫോൺ കഴുത്തിലേക്കിട്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി...നമ്മളും അവന്റെ കൂടെ ഇറങ്ങി ആ വീടിന് ചുറ്റും കണ്ണോടിച്ചു.... ഒരു ചെറിയ ഗ്ലാസ്‌ ഹൗസ്...സംഭവം ബഹുത് പൊളി...വീടിന്റെ അങ്ങിങ്ങായി ചെറു പുല്ലുകൾ കൊണ്ട് ഒരു കുഞ്ഞു ഗാർഡൻ ഉണ്ട്...അതിന് അപ്പുറത്തായി അങ്ങോട്ടൊക്കെ ഇത് പോലെ സെയിം മോഡൽ ഗ്ലാസ്‌ ഹൗസ് തന്നെയാണ്...ആകെ കൂടെ കണ്ടിട്ട് ടൂറിസ്റ്റുകൾ താമസിക്കുന്ന സ്ഥലം പോലെ തന്നെയുണ്ട്... നമ്മള് അവിടെ മൊത്തം വായും പൊളിച്ചു നോക്കി നിക്കുന്ന നേരത്താണ് എന്തോ ഒന്ന് നിലത്തേക്ക് ആഞ്ഞിടുന്ന ശബ്ദം കേട്ടത്...നമ്മള് അപ്പൊത്തന്നെ ശബ്ദം കേട്ടിടത്തേക്ക് നോക്കിയതും പൂച്ചക്കണ്ണൻ രണ്ട് ട്രോളിയും നിലത്തേക്ക് ഇറക്കി വെച്ചതാണ്... നമ്മള് അവനെ നോക്കിയപ്പോ അവന് ഡ്രൈവർക്ക് ക്യാഷ് കൊടുത്ത് നമ്മളെ മൈൻഡ് ചെയ്യാതെ വീട്ടിലേക്ക് കയറി പോവാൻ നിന്നതും നമ്മള്... "എങ്ങോട്ടാ പോവുന്നെ...ഇതൊക്കെ പിന്നെ ആര് എടുക്കും..." എന്നാലറി ചോദിച്ചു...അപ്പൊത്തന്നെ അവൻ അവിടെ നിന്ന് നമ്മളെ തിരിഞ്ഞു നോക്കി മുഖം ചുളിച്ചു... "എനിക്ക് നല്ല ക്ഷീണം...നീ എടുത്തോണ്ട് വാ..." എന്ന് കൂൾ ആയി പറഞ്ഞ് പൂച്ചക്കണ്ണൻ നടന്ന് നീങ്ങിയപ്പോ നമ്മള് വായും പൊളിച്ചു അവനെ തന്നെ നോക്കി നിന്നു...അവൻ ചാവി വിരലിൽ ഇട്ട് കറക്കി വീടിന്റെ ലോക്ക് തുറന്ന് നമ്മളെ തിരിഞ്ഞു നോക്കി... "ഝാൻസി റാണി...കൂടുതൽ നേരം അവിടെ വായും പൊളിച്ച് നിക്കണ്ട...കുറച്ച് കഴിഞ്ഞ ഇവിടെ മഞ്ഞു വീഴും...പിന്നെ ഞാൻ നിന്നെ എടുത്തോണ്ട് വരേണ്ടി വരും..." എന്ന് നമ്മൾക്ക് കേൾക്കാവുന്ന വിധത്തിൽ പറഞ്ഞ് പൂച്ചക്കണ്ണൻ ഡോർ തുറന്ന് അകത്തേക്ക് കയറി പോയി...അവൻ പറഞ്ഞത് ശെരിയാ.. ഇപ്പൊ തന്നെ ചെറിയ തോതിൽ തണുപ്പ് അടിക്കുന്നുണ്ട്...നമ്മള് കൂടുതൽ നേരം ഇവിടെ നിന്ന ചിലപ്പോ മരിച്ചു പോവും... അതോണ്ട് നമ്മള് പെട്ടന്ന് തന്നെ ബാഗും രണ്ട് ട്രോളിയും ഉരുട്ടി കൊണ്ട് ഓടി...എന്നിട്ട് ആദ്യം നമ്മളെ ലഗ്ഗേജ് എടുത്ത് അകത്തേക്ക് കൊണ്ട് വെച്ച് പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ കോട്ടൊക്കെ അഴിച്ചു മാറ്റി ബെഡിൽ മലർന്നു കിടന്ന് ഫോണിൽ ആണ്... ഇതാണ് അവന്റെ ക്ഷീണം...നമ്മള് അവനെ അടിമുടി നോക്കി പല്ലിറുമ്പി ബാഗ് അവന്റെ നേരെ എറിഞ്ഞിട്ട് അവന്റെ ലഗ്ഗേജ് എടുത്തോണ്ട് വന്നു... പൂച്ചക്കണ്ണന്റെ ലഗ്ഗേജ് പണ്ടാരം ആണെങ്കിൽ നമ്മളെക്കാളും രണ്ടിരട്ടി മുടിഞ്ഞ വെയിറ്റ് ആണ്...അതിന് മാത്രം എന്ത് ഒലക്കയാണാവോ അവനിതിൽ കുത്തി കൊള്ളിച്ചിരിക്കുന്നത്... നമ്മള് മനസ്സിൽ അങ്ങനെ പ്രാകി പറഞ്ഞ് അവന്റേത് വലിച്ച് അകത്ത് കയറ്റി കൊണ്ട് വന്ന് നിലത്തേക്ക് തള്ളിയിട്ട് അതിന്റെ മുകളിൽ കയറി ഇരുന്ന് ശ്വാസം വലിക്കാൻ തുടങ്ങി... അപ്പൊത്തന്നെ പൂച്ചക്കണ്ണൻ ചൂളമടിച്ചതും നമ്മള് കുഴങ്ങിയ മട്ടിൽ അവനെ നോക്കിയപ്പോ അവൻ ബെഡിൽ കാല് മടക്കി ഇരുന്ന് നമ്മളെ നോക്കി ഇളിച്ചു... "രണ്ട് ലഗ്ഗേജ് എടുത്തപ്പോഴേക്കും ക്ഷീണിച്ചു പോയോ എന്റെ ഝാൻസി റാണി..." എന്ന് പറഞ്ഞവൻ കളിയാക്കിയപ്പോ നമ്മളത് പുച്ഛിച്ചു തള്ളി ലഗേജ്ന് മുകളിൽ നിന്നും എണീറ്റ് ടേബിളിൽ ഇരിക്കുന്ന ജെഗ്ഗിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു... എന്നിട്ട് ആ പൂച്ചക്കണ്ണനെ കണ്ണുരുട്ടി നോക്കിയപ്പോ അവൻ പുരികം പൊക്കി കളിക്ക...നമ്മക്ക് എന്തോ അവന്റെ ഇരിപ്പ് കണ്ടിട്ട് ഒന്ന് കൊടുക്കാൻ തോന്നിയെങ്കിലും നമ്മളെ തടിയെ കുറിച്ചാലോചിച്ചു അവനിൽ നിന്നും മുഖം തിരിച്ചു നമ്മളെ ലഗ്ഗേജ് ഒരു മുക്കിൽ കൊണ്ട് വെച്ച് ഫോൺ ചാർജിൽ ഇട്ട് വെക്കാൻ വേണ്ടി ബാഗിൽ നിന്നും ചാർജർ തപ്പുന്നതിനിടയിലാണ് പുറകിൽ നിന്ന് നമ്മളെ അരയിലൂടെ രണ്ട് കൈകൾ വന്ന് ഒരു ലോക്ക് ഇട്ടത്... അതാ പൂച്ചക്കണ്ണൻ മ്യാവുവിന്റെ അല്ലാതെ ആരതുമല്ലെന്ന് നമ്മക്ക് നല്ല ബോധ്യം ഉള്ളത് കൊണ്ട് തന്നെ ചുണ്ടിൽ വിരിഞ്ഞു വന്ന പുഞ്ചിരി തട്ടി മാറ്റി നമ്മള് അവന്റെ കയ്യോന്നും ശ്രദ്ധിക്കാതെ ചാർജർ തപ്പി കൊണ്ടിരുന്നു... നമ്മള് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടിട്ട് പൂച്ചക്കണ്ണൻ നമ്മളെ തലയിൽ നിന്നും ഷോൾ ഒക്കെ എടുത്ത് വലിച്ചെറിഞ്ഞു നമ്മളെ കെട്ടി വെച്ച മുടി അഴിച്ചിട്ടു...എന്നിട്ടും നമ്മള് എല്ലാം കണ്ട്രോൾ ചെയ്ത് പിടിച്ച് അവനെ ശ്രദ്ധിക്കാതെ നമ്മളെ ചാർജർ നോക്കി കൊണ്ടിരുന്നു...പണ്ടാരം ആണെങ്കിൽ ബാഗിൽ കാണുന്നുമില്ല...പൂച്ചക്കണ്ണൻ ആണെങ്കിൽ രണ്ടും കല്പ്പിച്ചു എന്തിനോ തിളച്ചു കൊണ്ടിരിക്കാണ്... അവന്റെ വിക്രിയകൾക്ക് മുഖവുര കൊടുക്കാതെ നമ്മള് ബാഗ് സെർച്ചുന്നതിന്റെ ഇടക്കാണ് നമ്മളെ കണ്ണിന്റെ മുകളിലൂടെ ചാർജറിന്റെ വള്ളി താഴ്ന്നു വന്നത്... നമ്മള് ഇതിപ്പോ എവിടെന്ന വരുന്നേ എന്ന് വെച്ച് വായ പൊളിച്ചപ്പോ പൂച്ചക്കണ്ണൻ നമ്മളെ തോളിലേക്ക് അവന്റെ മുഖം ചേർത്തു വെച്ചു... "മൈ ക്യൂട്ടി ബേബി...ഇതല്ലേ നീ തപ്പുന്ന ചാർജർ..." എന്നവൻ നമ്മളെ ചെവിയിൽ ചോദിച്ചപ്പോ നമ്മള് അപ്പൊത്തന്നെ തഞ്ചത്തിൽ അത് പിടിച്ച് വാങ്ങാൻ നിന്നതും അവനത് പുറകിലേക്ക് എറിഞ്ഞു... അപ്പൊത്തന്നെ നമ്മള് തിരിഞ്ഞു പോവാൻ വേണ്ടി നിന്നതും അവൻ നമ്മളെ പോവാൻ സമ്മതിക്കാതെ അരയിൽ പിടിച്ച് ജനലിന്റെ തിണ്ണയിൽ കയറ്റി ഇരുത്തി ജനലിന്റെ കമ്പിയിൽ പിടിച്ച് നമ്മളെ രണ്ട് സൈഡിലും ലോക്ക് ഇട്ടു... ഇവനിത് എന്തിനുള്ള പുറപ്പാടാ എന്ന് ചിന്തിച്ചോണ്ട് നമ്മള് അവന്റെ രണ്ട് കയ്യിലേക്കും ശേഷം അവന്റെ മുഖത്തേക്കും ഉറ്റു നോക്കി...നമ്മളെ നോട്ടം കണ്ട് പൂച്ചക്കണ്ണൻ വശ്യമായി ചിരിച്ച് രണ്ട് വിൻഡോയുടെയും കുളത്ത് അഴിച്ചു വിൻഡോ തുറന്നു...അപ്പൊത്തന്നെ പുറത്ത് നിന്ന് തണുത്ത കാറ്റ് നമ്മളെ പുറത്തേക്ക് അടിച്ച് വീശിയതും നമ്മള് കണ്ണടച്ച് ശ്വാസം വലിച്ച് പൂച്ചക്കണ്ണന്റെ തോളിൽ കൈ വെച്ച് മുറുക്കി... എന്നിട്ട് പതിയെ കണ്ണ് തുറന്ന് പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ നമ്മളെ ഇമ വെട്ടാതെ നോക്കുന്നുണ്ട്...അവന്റെ ആ ക്രിസ്റ്റൽ കണ്ണുകളിലെ നോട്ടം താങ്ങാൻ കഴിയാഞ്ഞിട്ട് നമ്മള് മുഖം താഴ്ത്താൻ നിന്നതും അപ്പൊത്തന്നെ അവൻ ചൂണ്ടു വിരൽ കൊണ്ട് നമ്മളെ താടിയിൽ പിടിച്ചു പൊക്കി... പൂച്ചക്കണ്ണന്റെ കുസൃതി വല്ലാണ്ടെ കൂടിയ നമ്മള് കൈ വിട്ട് പോവും എന്ന് നമ്മക്ക് നല്ല ഉറപ്പുള്ളൊണ്ട് അവന്റെ നെഞ്ചിൽ കൈ വെച്ച് പുറകിലേക്ക് ഉന്തിയെങ്കിലും അവനൊരടി നിന്നിടത്ത് നിന്ന് അനങ്ങിയില്ല എന്നല്ല കണ്ണൊക്കെ ചിമ്മ പോലും ചെയ്യാതെ നമ്മളെ കണ്ണിലേക്ക് നോട്ടമെറിഞ്ഞു നിന്നു... അവസാനം സഹിക്കാൻ വയ്യാതെ വന്നപ്പോ നമ്മള് രണ്ടും കല്പ്പിച്ചു അവനോട് സൊള്ളാൻ തീരുമാനിച്ചു... "അല്ല...എന്നെ ഇവിടെ പിടിച്ചിരുത്തിയിട്ട് എന്താ തന്റെ ഉദ്ദേശം..." പുരികം പൊക്കി കൊണ്ട് നമ്മള് കുറച്ച് ഉച്ചത്തിൽ ചോദിച്ചപ്പോ അവനൊന്ന് ചിരിച്ച് ജനാല കമ്പിയിൽ വെച്ച അവന്റെ കൈ എടുത്ത് നമ്മളെ അരയിലൂടെ ചുറ്റി പിടിച്ച് നമ്മളെ അടുത്തേക്ക് അവൻ അടുത്ത് വന്നു നിന്നു... "അതോ...ഒരു ചിന്ന ഉദ്ദേശം ഉണ്ട്...നടത്തി തരാൻ പറ്റോ..." കണ്ണിറുക്കി കാണിച്ച് ഒരു ഡബിൾ മീനിങ് ഉൾകൊള്ളിച്ചു പൂച്ചക്കണ്ണൻ അങ്ങനെ ചോദിച്ച് നമ്മളെ മുഖത്തേക്ക് വീണ മുടിയിഴകൾ ചെവിക്ക് അരികിലേക്ക് നീക്കി വെച്ചപ്പോ നമ്മള് അവന്റെ കൈക്ക് പിടിച്ച് ഇല്ല എന്ന് തലയാട്ടി... "പറ്റില്ല...തന്റെ ഒരു ഉദ്ദേശവും നടത്താൻ എനിക്ക് പറ്റില്ല...എന്നെ ഇവിടെ കയറ്റി ഇരുത്തി എന്റെ കണ്ണിലേക്ക് സൂചി കുത്തുപോലെ ഈ പൂച്ചകണ്ണ് വെച്ച് നോക്കിയാൽ ഉണ്ടല്ലോ കണ്ണടിച്ചു പൊട്ടിക്കും ഞാൻ...സൊ എന്നെ ഇറക്കി വിടുന്നതാവും തന്റെ ആരോഗ്യത്തിന് നല്ലത്..." "ഓ...അങ്ങനെയാണോ...എനിക്ക് എന്റെ ആരോഗ്യം ഒന്നും ഒരു പ്രശ്നമല്ല..അത്ര പെട്ടന്ന് വീക്ക്‌ ആവുന്ന ബോഡി അല്ല എന്റേത്...ഭയങ്കര സ്റ്റാമിനയ...നീ ഒരു കാര്യം ആലോചിച്ചു നോക്ക് ജുബി...ഇത്രേം ഫ്രീ ആയിട്ട് ഒരുപാട് ദൂരെ വില്ലയിലെ ആരും തന്നെ നമ്മളെ ശല്യം ചെയ്യാനെന്ന വിധം ഇവിടെ ഇല്ല...ആ വീർപ്പു മുട്ടുന്ന വില്ലയിൽ നിന്നും എത്രയോ ഭേദമായ ഈ ഗ്ലാസ്‌ ഹൗസ്...ചുറ്റും ഒരു കിളി കുഞ്ഞിന്റെ സൗണ്ട് പോലുമില്ല ശല്യമായിട്ട്...അതും കൂടാതെ ഇത്രയും അടിപൊളി ആയിട്ടുള്ള ക്ലൈമറ്റ്....നിന്റെ മുടിയിലെ ഈ മത്ത് പിടിപ്പിക്കുന്ന ലാവെണ്ടർ ഷാമ്പുവിന്റെ സ്മെൽ...ഈ തണുപ്പിൽ ഇപ്പൊ ഇവിടെ നീയും ഞാനും മാത്രം അതും ഒറ്റക്ക്...അപ്പൊ നമ്മൾ രണ്ട് പേരും......" എന്ന് പൂച്ചക്കണ്ണൻ കുറച്ച് നീട്ടിയപ്പോ നമ്മള് അവന്റെ വയറ്റിനിട്ട് കുത്തി... "അതോണ്ട്...അതൊണ്ടിപ്പോ എന്താ... നമ്മൾ രണ്ട് പേരും ഇവിടെ ഒറ്റക്ക് ആയത് കൊണ്ട് ഒന്നുല്ല....പേരിന് ഒരു ഹണിമൂൺ...അതെന്ന് വെച്ച് വല്ലാതെ ടെച്ചാൻ വന്നാലുണ്ടല്ലോ...മൂക്കിടിച്ച് വൈ ആക്കി കളയും... വെറുതെ എന്റെ ഉള്ളിലെ പവർ ഇറക്കിപ്പിക്കരുത് ആദം..." നമ്മളെങ്ങനെ പറഞ്ഞതും അവൻ നമ്മളെ പുച്ഛിച്ചു തള്ളി... "എന്റെ പവറിന്റെ 1% പോലും ഉണ്ടാവില്ല നിന്റെ പവർ...എനിക്ക് ഇവിടെത്തെ ക്ലൈമറ്റ് നന്നായി ബോധിച്ചു...അപ്പൊ നിന്നോട് എന്തോ ഒരിഷ്ടം തോന്നി...അത് ഞാൻ നിന്നോട് പറയേം ചെയ്തു... നീ ഡയലോഗ് അടിച്ച് എന്റെ മൂഡ് കളയുകയും ചെയ്തു...തീർന്നല്ലോ...ഇപ്പൊ എനിക്ക് നിന്നോട് ഒരു ചുക്കുമില്ല...ജസ്റ്റ്‌ ഒരു അട്ട്രാക്ഷൻ...അത്രെ ഒള്ളു...പെട്ടന്ന് പോയി ഫ്രഷ് ആയി വാ...നമ്മുക്ക് പബ്ബ് വരെ പോവാം..." എന്നും പറഞ്ഞ് പൂച്ചക്കണ്ണൻ നമ്മളിൽ നിന്നും അകന്നു മാറി ബെഡിൽ ചെന്ന് കമഴ്ന്നു കിടന്നു...അവന്റെ സംസാരം കേട്ട് നമ്മള് വാ പൊത്തി ചിരിച്ച് ഫ്രഷ് ആവാൻ കയറി... നമ്മള് ഫ്രഷ് ആയി ഇറങ്ങിയപ്പോ തന്നെ പൂച്ചക്കണ്ണൻ നമ്മളെ ഉന്തിയിട്ട് ബാത്‌റൂമിൽ കയറി വാതിൽ ഉച്ചത്തിൽ അടച്ചു...പാവം...അവന്റെ മൂഡ് കളഞ്ഞതിന് നമ്മളോട് ദേഷ്യം തീർക്ക... നമ്മളൊന്ന് ചിരിച്ച് കൊണ്ട് ലഗ്ഗേജ് തുറന്ന് ഡ്രെസ് എടുക്കാൻ നിന്നതും അതിലെ ഡ്രെസ്സുകൾ കണ്ട് നമ്മള് അന്തം വിട്ടു...നമ്മള് മുഴുവൻ ഡ്രെസ്സും ചിക്കി മറിച്ചു നോക്കിയെങ്കിലും നമ്മള് എടുത്ത് വെച്ച ഒരൊറ്റ ഡ്രെസ്സും ഇതിൽ ഇല്ല... മിക്കവാറും എന്റെ ഡ്രസ്സ്‌ മാറ്റി ഈ ഷോർട് ഡ്രസ്സ്‌ വെച്ചത് ആ പൂച്ചക്കണ്ണൻ തന്നെയാവും...എന്ന് നമ്മളെ മനസ് പറഞ്ഞപ്പോ നമ്മളത് ശെരി വെച്ച് പല്ലിറുമ്പി ഓടി ചെന്ന് ബാത്റൂമിന്റെ ഡോറിൽ തുരു തുരെ മുട്ടി... "ആദം....ആദം...." എന്ന് നമ്മള് ശബ്ദിച്ചു വിളിച്ചപ്പോ പൂച്ചക്കണ്ണൻ ഷവർ ഓഫ്‌ ആക്കി... "എന്താടി ഝാൻസി റാണി കിടന്ന് കാറുന്നെ...എന്നെ സ്വസ്ഥമായി ഫ്രഷ് ആവാനും വിടില്ലേ നീ..." ആഹാ പറയുന്നത് കേട്ടില്ലേ...സ്വസ്ഥത...ശെരിക്കും ഒരു മിനിറ്റ് എനിക്ക് അവൻ ആണ് സ്വസ്ഥത തരാത്തത്... "ഞാൻ പാക്ക് ആക്കി വെച്ച ഡ്രസ്സ്‌ ഒക്കെ എടുത്ത് മാറ്റിയത് നീ ആണോ ആദം..." "യെസ്...ഞാൻ തന്നെയാണ്...നീ ഷോർട് ഡ്രസ്സ്‌ ഇട്ട് കാണുന്നതാണ് എനിക്ക് ഇഷ്ട്ടം...സൊ ഞാൻ എല്ലാ ഡ്രെസ്സും മാറ്റി എനിക്ക് ഇഷ്ട്ടപെട്ട ഡ്രെസ്സുകൾ എടുത്ത് വെച്ചു...പ്രോബ്ലം സോൾവ്..." എന്നവൻ പറഞ്ഞതും നമ്മള് പല്ല് കടിച്ച് ഡോറിൽ ആഞ്ഞു ചവിട്ടി...അപ്പൊത്തന്നെ അവൻ പൊട്ടിചിരിച്ചതും നമ്മള് നിലത്ത് ആഞ്ഞു ചവിട്ടി പല്ല് കടിച്ച് ഉറഞ്ഞു തുള്ളി... അവനും അവന്റെ ഒരു ഷോർട് ഡ്രസ്സ്‌ ഇടിപ്പിക്കലും എന്ന് മനസ്സിൽ പ്രാകിയിട്ട് നമ്മള് ഊരക്ക് കൈ കൊടുത്ത് റൂം മുഴുവൻ കണ്ണോടിച്ചതും പെട്ടന്നാണ് അത് നമ്മളെ കണ്ണിൽ ഉടക്കിയത്... അപ്പൊത്തന്നെ നമ്മളെ തലയിൽ ഒരു അഡാർ ബുദ്ധി ഉദിച്ചതും നമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ഇന്നത്തോടെ നിന്റെ ഷോർട് ഡ്രസ്സ്‌ ഇടീക്കുന്ന പൂതി ഞാൻ തീർത്ത് തരാം...ഇനി മേലിൽ നീ ഷോർട് ഡ്രെസ്സിന്റെ പേര് എന്നോട് മിണ്ടി പോവില്ല... ആദം മുബാറക് എന്റെ പൂച്ചക്കണ്ണൻ ഭർത്തു നിനക്കുള്ള നെക്സ്റ്റ് പണി നിന്റെ ഈ പാവം ഝാൻസി റാണി ഒരുക്കി കഴിഞ്ഞു.... തുടരും.... നെക്സ്റ്റ് പാർട്ട്‌ മറ്റന്നാൾ രാത്രി 8:30പിഎം... സ്റ്റോറി വായിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണം...നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അറിയിക്കണം ട്ടോ...പെട്ടന്ന് എഴുതിയത് കൊണ്ട് ലെങ്ത് കുറവാവും സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടാവും...ഒക്കെ ക്ഷമിക്ക.. °•DREAM MANZI•° #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - ISHq Mubarak Dream Manzil - ShareChat
26.7k കണ്ടവര്‍
10 ദിവസം
*💘IsHq MuBaRaK💘* ഭാഗം_22 "ആദം...ഞാനൊരു ഉഗ്രൻ കാര്യം പറയട്ടെ...നിനക്ക് യൂസ് ഫുൾ ആവും..." വാലും തലയും ഇല്ലാതെ സീരിയസ് ആയി കൊണ്ട് ആഹി നമ്മളെ അടുത്ത് വന്നിരുന്നപ്പോ നമ്മള് എന്താ എന്ന മട്ടിൽ അവനെ നോക്കി... അത് കണ്ട് അവൻ നിഷ്കളങ്കമായി പുഞ്ചിരിച്ചു സിദ്ധുനെയും റോഷനെയും ശേഷം നമ്മളെയും നോക്കിയിട്ട് പറഞ്ഞ കാര്യം കേട്ട് നമ്മള് അപ്പൊത്തന്നെ സോഫയിൽ നിന്നും എണീറ്റ് നോ എന്നലറിയതും സിദ്ധുവും റോഷനും ഒരു അവിഞ്ഞ ചിരിയോടെ നാവ് കടിച്ച് നമ്മളെ തന്നെ മിഴിച്ചു നോക്കി... "Why...ഞാൻ പറഞ്ഞതൊരു നല്ല കാര്യമല്ലേ...അതാവുമ്പോ ഞാൻ അടച്ച ക്യാഷ് വെറുതെ വേസ്റ് ആയി പോവില്ലല്ലോ...നിനക്കും സിസ്റ്റർ ഇൻ ലോക്കും ഹണിമൂൺ ട്രിപ്പ് ആവേം ചെയ്യാം...ഞാൻ പറഞ്ഞത് ശെരിയല്ലേ ഗയ്‌സ്..." എന്നും ചോദിച്ച് ആഹി സിദ്ധുനെയും റോഷനെയും നോക്കിയപ്പോ അവര് അപ്പൊത്തന്നെ തലയാട്ടി absolutely right എന്ന് പറഞ്ഞു...അത് കണ്ട് നമ്മള് അവരെ തുറിച്ചു നോക്കിയപ്പോ രണ്ടും ഇളിച്ചു കാട്ടി തല താഴ്ത്തി...നമ്മള് അപ്പൊത്തന്നെ അവരിള്ള നോട്ടം മാറ്റി ആഹിയെ നോക്കിയപ്പോ അവന് നമ്മളെ കയ്യിൽ പിടിച്ച് തൂങ്ങി പ്ലീസ് പ്ലീസ് പ്ലീസ് എന്ന് പറഞ്ഞു കൊഞ്ചിക്കൊണ്ടിരുന്നു... നമ്മള് അത് മൈൻഡ് ആക്കാതെ നമ്മളെ കയ്യിൽ നിന്നും അവന്റെ കൈ വിടിപ്പിച്ച് പോവാൻ വേണ്ടി നിന്നപ്പോഴാണ് ആഷി നമ്മളെ മുന്നിലേക്ക് വന്നത്... "എന്താ ഇവിടെത്തെ സംസാരവിഷയം...എന്താടാ ആഹി നീ ആദമിനോട് കെഞ്ചുന്നെ...വീണ്ടും വല്ല ഉടായിപ്പിലും ചെന്ന് പെട്ടോ..." അതും ചോദിച്ചോണ്ട് അവള് ആഹിയെ നോക്കിയപ്പോ അവൻ നമ്മളെ പുച്ഛിച്ചു തള്ളി ആഷിയുടെ മുന്നിലേക്ക് കയറി നിന്നു...എന്നിട്ട് അവൻ നമ്മളോട് പറഞ്ഞ കാര്യം അതേ പടി അവളോട് പറഞ്ഞപ്പോ അവള് നമ്മളെ നോക്കി... "ആഹി പറഞ്ഞത് ഒരു നല്ല കാര്യമല്ലേ ആദം...ജുബി ഇപ്പൊ ഈ വില്ലയിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കാൻ തുടങ്ങിയിട്ട് കുറെ ആയില്ലേ...നീ അവളെയും കൊണ്ട് ഇതുവരെ പുറത്തൊന്നും കറങ്ങാൻ പോയിട്ടില്ലല്ലോ...ആഹിക്ക് പോവാൻ പറ്റാത്ത സ്ഥിതിക്ക് നീയും ജുബിയും പോയേക്ക്..." "ഇല്ല...എനിക്ക് പറ്റില്ല...ആരും എന്നോടൊന്നും പറയാനും വരണ്ട..." എന്ന് നമ്മള് തീർത്തു പറഞ്ഞ് സ്ഥലം കാലിയാക്കാൻ വേണ്ടി നിന്നപ്പോ ആഷി നമ്മളെ പിടിച്ചു വെച്ചു... "അതെന്താ നിനക്ക് പറ്റാത്തെ..." "എനിക്ക് പറ്റില്ല അത്ര തന്നെ..." "അതിന്റെ റിസൺ പറ..." എന്നവൾ പറഞ്ഞ് നമ്മളെ കൊഴപ്പിച്ചപ്പോ ഒന്നും പറയാൻ കിട്ടാഞ്ഞിട്ട് മിണ്ടാതെ നിന്ന് നാല് പുറവും കണ്ണ് പായിച്ചു..അപ്പൊത്തന്നെ അവള് നമ്മളെ മുഖം തിരിച്ചു പിടിച്ചു... "ന്തേ ഉത്തരം കിട്ടുന്നില്ലേ...കൊഞ്ഞനം കുത്താൻ തോന്നുന്നുണ്ടോ..." കളിയാക്കുന്ന രീതിയിൽ ആഷി അങ്ങനെ പറഞ്ഞപ്പോ നമ്മള് പല്ലിറുമ്പി അവളെ കൈ തട്ടി മാറ്റി...എന്നിട്ട് എല്ലാത്തിനെയും ഒന്ന് നോക്കി... സിദ്ധുവും റോഷനും പ്രത്യകിച്ച് വലിയ ഭാവങ്ങളൊന്നുമില്ലാതെ കൈയും കെട്ടി നമ്മളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്...ആഹി ഇപ്പോഴും അവന്റെ പ്ലീസ്‌ പറച്ചിൽ നിർത്തിയിട്ടില്ല... അത് കണ്ട് അവനെ രൂക്ഷമായി നോക്കിയിട്ട് നമ്മള് ആഷിയെ നോക്കി... "നിനക്ക് ഇപ്പൊ എന്താ വേണ്ടേ...ഞാനും ജുബിയും ട്രിപ്പിന് പോവണം...അല്ലെ..." "വെറും ട്രിപ്പ്‌ അല്ല ഹണിമൂൺ ട്രിപ്പ്‌ ഹണിമൂൺ ട്രിപ്പ്‌..." എന്ന് ആഹി പുറകിൽ നിന്നും കമന്റ് അടിച്ചപ്പോ നമ്മള് തല തിരിച്ചു അവനെ തുറിച്ചു നോക്കി...അപ്പൊത്തന്നെ അവൻ കൈ കൊണ്ട് വായ പൊത്തി പിടിച്ച് നമ്മളോട് കണ്ടിന്യു ചെയ്യാൻ ആക്ഷൻ കാണിച്ചു... നമ്മള് അവനെ അടിമുടി ഒന്നിരുത്തി നോക്കിയിട്ട് ആഷിയിലേക്ക് നോട്ടമെറിഞ്ഞപ്പോ അവള് ഇളിച്ചു കാണിച്ച് അപ്പൊ പെട്ടന്ന് പെട്ടിം കിടക്കേം എടുത്ത് പോവല്ലേ എന്ന് ചോദിച്ചു... നമ്മളതിനൊരു മറുപടി നൽകാതെ യാതൊരു ഭാവവുമില്ലാതെ ആഹിയുടെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത് അവൻ ബുക്ക്‌ ചെയ്ത സ്ഥലം ഏതാണെന്ന് നോക്കി... ഹിമാചൽ പ്രദേശ് ഷിംല...കൊഴപ്പല്ല...എന്തായാലും ഝാൻസി റാണിയുടെ കാര്യത്തിൽ ഒരു തീരുമാനമായി...അവളോടുള്ള ദേഷ്യത്തിൽ ചിലപ്പോഴൊക്കെ നമ്മള് ac കൂട്ടി ഇടുമ്പോ പുതപ്പിനുമേൽ പുതപ്പിടുന്ന അവള ഷിംലയിലേക്ക്...അവിടെത്തെ കടുത്ത തണുപ്പിൽ ആരോഗ്യമില്ലാത്ത അവളെയും കൊണ്ട് പോയി തിരിച്ചു വരുമ്പോ അവൾക്ക് ജീവൻ ഉണ്ടെങ്കിൽ ഇവർക്ക് അവളെ കാണാം...അത്രക്കും ഹെവി തണുപ്പാണ് ഇപ്പൊ അവിടെത്തെ കാലാവസ്ഥ...എന്തായാലും ഇവരെ നിർബന്ധം അല്ലെ...ഝാൻസി റാണിക്ക് വല്ലതും സംഭവിച്ച ഇവര് നോക്കിക്കോളും...അല്ല പിന്നെ... നമ്മള് അവന്റെ ഫോണിൽ നിന്നും ട്രിപ്പിന്റെ എല്ലാം നമ്മളെ ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്ത് ഫ്ലൈറ്റ് ടികെറ്റ് ബുക്ക്‌ ചെയ്തു...എന്നിട്ട് അവന്റെ ഫോണ് അവന് എറിഞ്ഞു കൊടുത്തിട്ട് ആരുടേയും മുഖത്തേക്ക് നോക്കാതെ കുറച്ച് പുച്ഛത്തോടെ മുഖം കോട്ടി കൊണ്ട് നമ്മള് സ്റ്റെയർ കയറി... എന്തായാലും ഝാൻസി റാണിയെയും കൂട്ടി ഒരു ട്രിപ്പ്‌ പോവേണ്ടി വരുമെന്ന് നമ്മക്ക് നല്ല ഉറപ്പായിരുന്നു...അതിപ്പോ അടുത്ത് തന്നെ കുത്തി പൊന്തും എന്ന് കരുതിയിരുന്നപ്പോഴേക്കും ഇത്ര പെട്ടന്ന് ആവുമെന്ന് പ്രതീക്ഷിച്ചില്ല...കാരണം നമ്മളെ ഫാമിലി ഇവിടേക്ക് കയറി വരുന്ന മരുമക്കൾക്ക് നന്നായി ഫ്രീഡം കൊടുക്കുന്നുണ്ട്...അവര് ചോദിക്കുന്ന എന്തും ഇവരൊക്കെ കണ്ണും പൂട്ടി നടപ്പാക്കും...അങ്ങനെ വരുമ്പോ ഝാൻസി റാണി വൈകാതെ എനിക്കൊരു പണി തരുമെന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു...പക്ഷെ അത് ആഹി വഴിയാണ് വന്നത്... നമ്മള് മനസ്സിൽ ആഹിയെ പ്രാകി കൊണ്ട് റൂമിലേക്ക് കയറി ചെന്നപ്പോ ഝാൻസി റാണി നല്ല ഉറക്കത്തിലാണ്...ഇന്ന് നൈറ്റിലെ ഫ്ലൈറ്റ് ആണ് ബുക്ക്‌ ചെയ്തിരിക്കുന്നത്...ഇവള് ഇനിയും ഇങ്ങനെ കിടന്നുറങ്ങിയ ഫ്ലൈറ്റ് ഒക്കെ അതിന്റെ വഴിക്ക് പോവും... നമ്മള് ടീ പോയിൽ വെച്ച ജെഗ്ഗിൽ നിന്നും ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് അവളെ വിളിക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് ചെന്നതും അവള് പതിയെ കണ്ണ് തുറന്ന് നമ്മളെ നോക്കി പാൽ പുഞ്ചിരി പുഞ്ചിരിച്ചു... നമ്മളും തിരിച്ചൊരു പുഞ്ചിരി കൊടുത്തു... "പെട്ടന്ന് എണീക്ക്...നമുക്ക് ഒരു സ്ഥലം വരെ പോവാനുണ്ട്...വൺ വീക്ക്‌ നമ്മൾ രണ്ടാളും അവിടെ ആവും..." ടേബിളിലേക്ക് ഗ്ലാസ്‌ വെച്ച് നമ്മള് അതും പറഞ്ഞ് അവള് പുതച്ചു മൂടി കിടക്കുന്ന ബ്ലെഗേറ്റ് മാറ്റിയിട്ട് അവളെ വയറിൽ വെച്ചിരുന്ന ഹോട് ബാഗ് ഒക്കെ എടുത്ത് മാറ്റി പതിയെ എണീപ്പിച്ചിരുത്തി...എന്നിട്ട് വെള്ളം എടുത്ത് അവളെ നേരെ നീട്ടി പിടിച്ച് കുടിക്കാൻ പറഞ്ഞപ്പോ അവള് നമ്മളെയും ഗ്ലാസ്സിലേക്കും മാറി മാറി നോക്കി മുഖം ചുളിച്ചു ഗ്ലാസ്‌ നമ്മളെ കയ്യിൽ നിന്നും വാങ്ങി വെള്ളം കുടിച്ചെന്ന് വരുത്തി ഗ്ലാസ്‌ നമ്മളെ നേരെ നീട്ടിയപ്പോ നമ്മള് അവളെ നോക്കി നന്നായി കണ്ണുരുട്ടി... അപ്പൊത്തന്നെ അവളൊരു ചാണകത്തിൽ ചവിട്ടിയ ഇളി ഇളിച്ചു മുഴുവൻ വെള്ളവും ഒറ്റയടിക്ക് കുടിച്ചിട്ട് ഗ്ലാസ്‌ നമ്മക്ക് തന്നു... •••••••••••••••••••••••••••••••••••••••••••••••••• "നമ്മള് എങ്ങോട്ടാ ആദം പോവുന്നെ..." ബെഡിൽ നിന്നും എണീറ്റ പാടെ നമ്മളെങ്ങനെ ചോദിച്ചപ്പോ പൂച്ചക്കണ്ണൻ നമ്മളെയൊന്ന് നോക്കിയിട്ട് അവന്റെ ഫോൺ ബെഡിലേക്ക് എറിഞ്ഞു ടവ്വൽ എടുത്ത് ബാത്റൂമിലേക്ക് ഒറ്റ പോക്ക്... ഇതെന്താ പൂച്ചക്കണ്ണൻ ഒന്നും പറയാതെ പോയി കളഞ്ഞേ...നമ്മള് അന്തം വിട്ട് ബാത്റൂമിന്റെ ഡോറിലേക്ക് കുറച്ച് നേരം നോക്കി നിന്ന് ബെഡിൽ നിന്നും അവന്റെ ഫോൺ എടുത്ത് നോക്കിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്... അത് കണ്ടതും നമ്മളെ ഉള്ളിൽ ഒരു അഡാർ ഇടി വെട്ടി...ഹണിമൂൺ ട്രിപ്പ്...അതും ഷിംല...പൂച്ചക്കണ്ണന് ശെരിക്കും എന്താ പറ്റിയെ...അവനൊരിക്കലും നമ്മളെയും കൊണ്ട് എങ്ങോട്ടും പോവില്ല എന്നൊക്കെ നമ്മളോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു...ആ പൂച്ചക്കണ്ണൻ തന്നെയാണോ നമ്മളെയും കൂട്ടി ട്രിപ്പ്‌ പോവുന്നത്...അതും ഹണിമൂൺ ട്രിപ്പ്‌ ഷിംലയിലേക്ക്...നോ നോ നോ...ഇങ്ങനെ വരാൻ ഒരു വഴിയുമില്ല...പൂച്ചക്കണ്ണൻ ഒരിക്കലും സ്വമനസ്സാലെ നമ്മളെ എങ്ങോട്ടും കൊണ്ട് പോവില്ല എന്ന് ആരെക്കാളും നന്നായിട്ട് നമ്മക്ക് അറിയാം...അങ്ങനെ വരുമ്പോ ഇതവന് ആരോ കൊടുത്ത പണിയാണ്... നമ്മളിങ്ങനെ ഫോണും പിടിച്ച് അട്ടം നോക്കി സ്വയം മനസ്സിൽ ഓരോന്ന് പറഞ്ഞിരിക്കുന്ന നേരത്താണ് പെട്ടന്നാരോ ഡോറിൽ മുട്ടിയത്...അപ്പൊത്തന്നെ നമ്മള് ഞെട്ടി ചാടി ചിന്ത മണ്ഡലത്തിൽ നിന്നും ഇറങ്ങി പൊന്ന് ഫോൺ ബെഡിൽ വെച്ച് പതിയെ എണീറ്റ് ഡോർ ലക്ഷ്യം വെച്ച് നടന്നു... ഡോർ തുറന്ന് ആരാ വന്നതെന്ന് നോക്കിയപ്പോ ആഷിത്തയാണ്...ഇത്താനെ കണ്ടതും നമ്മളൊന്ന് ചിരിച്ചു... "ജുബി...നിനക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ..." എന്ന് ആഷിത്ത നമ്മളെ കവിളിൽ തലോടി ചോദിച്ചപ്പോ നമ്മളില്ലെന്ന രീതിയിൽ തലയാട്ടി പുഞ്ചിരിച്ചു...അപ്പൊത്തന്നെ ഇത്ത നമ്മളെ നേരെ ഒരു ചെറിയ കവർ നീട്ടി...അതെന്താണെന്ന് മനസ്സിലാവാതെ നമ്മള് ഇത്താനെ മുഖം ചുളിച്ചു നോക്കിയപ്പോ ഇത്തയോന്ന് ചിരിച്ചു... "ഇങ്ങനെ നോക്കൊന്നും വേണ്ട ജുബി...ഇത് കുറച്ച് മെഡിസിൻസ് ആണ്...ഇപ്പോഴത്തെ നിന്റെ ആരോഗ്യസ്ഥിതി വെച്ച് ചിലപ്പോ നിനക്ക് ഷിംലയിലെ ക്ലൈമറ്റ് ഇഷ്ട്ടപ്പെട്ടെന്ന് വരില്ല...അലർജി പോലെത്തെ എന്തെങ്കിലും ഉണ്ടായെന്ന് വരും...അവിടെ മെഡിസിൻസൊക്കെ കിട്ടാൻ ഇത്തിരി പ്രയാസമാണ്...അതോണ്ട് നീ ഇത് കയ്യിൽ വെച്ചോ..." എന്ന് ഇത്ത പറഞ്ഞപ്പോ നമ്മള് തലയാട്ടിയിട്ട് കവർ വാങ്ങി... "ആദം എവിടെ..." "ഫ്രഷ് ആവാൻ കയറി..." "ഹാ...എന്ന നീയും പെട്ടന്ന് റെഡിയായി ഇറങ്ങാൻ നോക്ക്...ഞങ്ങൾ എല്ലാവരും താഴെ ഉണ്ടാവും..." അതും പറഞ്ഞ് ആഷിത്ത താഴേക്ക് പോയപ്പോ നമ്മള് ഡോർ ക്ലോസ് ചെയ്ത് കവർ ബെഡിൽ വെച്ച് നമ്മളെ ലഗ്ഗേജ് റെഡിയാക്കി കൊണ്ടിരുന്നു... ••••••••••••••••••••••••••••••••••••••••••••••• ജുബിക്ക് കവർ കൊടുത്ത് നമ്മള് താഴേക്ക് ഇറങ്ങി ചെന്നപ്പോ നേരത്തെ പോലെത്തന്നെ സിദ്ധുവും റോഷനും ആഹിയും സംസാരിച്ചു സോഫയിൽ ഇരിക്കുന്നുണ്ട്... നമ്മള് ഇറങ്ങി വരുന്നത് കണ്ട് അവര് മൂന്നും കൂടെ ഒപ്പം എന്തായി എന്ന് ചോദിച്ചപ്പോ നമ്മള് ഓക്കേ എന്ന് കൈ കാട്ടി പറഞ്ഞു...അത് കണ്ടപ്പോ അവര് പരസ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു... ഹ പറയാൻ വിട്ട് പോയിട്ടോ...ഞാനും ആഹിയും ആദമിനെയും ജുബിയെയും ഒന്നിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയിരുന്ന പ്ലാൻ ഒക്കെ സിദ്ധുവിനും റോഷനും പറഞ്ഞു കൊടുത്തു...അവരും കൂടെ ഉണ്ടായാലേ ആദമിനെ കയ്യിലെടുക്കാൻ പറ്റുകയുള്ളു...പ്ലാൻ കേട്ട പാടെ അവര് എന്തിനും ഞങ്ങളെ കൂടെ ഉണ്ടാവും എന്ന് വാക്ക് തന്നു... നമ്മള് അവരുടെ അടുത്തേക്ക് ചെന്ന് ആഹിയുടെ അടുത്തിരുന്നു... "ഡാ ഇത് വല്ലതും നടക്കോ..." എന്ന് ചോദിച്ച് നമ്മള് കൈ മലർത്തിയപ്പോ ആഹി നമ്മളെയൊന്ന് നോക്കി... "അതെന്താ ഇത്ത നീ അങ്ങനെ ചോദിച്ചേ..." "വേറെ ഒന്നുമല്ലടാ...ആ ആദമിന് കാഞ്ഞ ബുദ്ധിയാണ്...നമ്മള് എന്ത് പാര വെച്ചാലും അവനതൊക്കെ നൈസായി കണ്ട് പിടിച്ച് കുളമാക്കും...അങ്ങനെ വരുമ്പോ ഇത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല..." എന്ന് നമ്മള് പറഞ്ഞപ്പോ അനുഭവം വെച്ച് സിദ്ധുവും റോഷനും നമ്മളെ പക്ഷം ചേർന്നു...അപ്പൊത്തന്നെ ആഹി ഒന്ന് മുഖം ചുളിച്ചു... "നിങ്ങളെന്നെ നിരുത്സാഹപ്പെടുത്തല്ലേ...നടക്കോ ഇല്ലെന്ന് പറയാൻ ഞാൻ പടച്ചോൻ ഒന്നുമല്ലല്ലോ...ഒരിത് വെച്ച് പറയാണേൽ 60% ഈ പാര വർക്ക്‌ ഔട്ട്‌ ആവും...ബാക്കി 40% ആദമിന്റെ കയ്യിലാണ്...എനിക്ക് അറിയേണ്ടത് ഒന്ന് മാത്രമാണ്...ആദമിന് സിസ്റ്റർ ഇൻ ലോയോട് വല്ല സ്പാർക്കും ഉണ്ടോന്ന്...അതറിഞ്ഞാൽ ബാക്കിയൊക്കെ സിമ്പിൾ ആവും..." "അത് ശെരിയൊക്കെ തന്നെയാ...പക്ഷെ ഈ പറഞ്ഞ സ്പാർക്ക് ആദമിന് ജുബിയോട് ഇല്ല..."സിദ്ധു "അതേ ആഹി...സിദ്ധു പറഞ്ഞത് ശെരിയാ...ആദമിന് അങ്ങനെ ഒരു ഫീലിംഗ്സ് ജുബിയോട് ഇതുവരെ ഉണ്ടായിട്ടില്ല..." "അതെങ്ങനെ നിനക്ക് തീർത്ത് പറയാൻ കഴിയുന്നു ഇത്ത...നീയും ഇന്ന് കണ്ടതല്ലേ ആദം എത്ര സേഫ് ആയിട്ടാണ് സിസ്റ്റർ ഇൻ ലോയെ കെയർ ചെയ്യുന്നതെന്ന്...എന്നെ പോലും അവൻ ഇങ്ങനെയൊന്നും നോക്കീട്ടില്ല..." ചെറിയൊരു പരിഭത്തോടെ ആഹി പറഞ്ഞപ്പോ ഞങ്ങളെല്ലാവരും ഒപ്പം ചിരിച്ചു...ചെക്കന് ജുബിയോട് ചെറിയ അസൂയ ഒക്കെ ഉണ്ട്... 😉 "അവൻ ജുബിയെ നന്നായി കെയർ ചെയ്തു എന്നുള്ളത് ശെരിയാ...ബട്ട്‌ അത് നീയി പറയുന്ന സ്നേഹം കൊണ്ടൊന്നുമല്ല...അതിന് പുറത്തൊക്കെ ഒരു കാരണമുണ്ട്...കൂടാതെ ആദം നന്നായി ആക്ട് ചെയ്യുന്നുണ്ട്...ഉമ്മിന്റെയും ഉമ്മാമ്മാന്റെയും കണ്ണിൽ പൊടി ഇടാൻ വേണ്ടിയാണ് അവൻ ജുബിയോട് സോഫ്റ്റ്‌ ആയി പെരുമാറുന്നത്..." "നീ പറയുന്നതൊക്കെ കേൾക്കുമ്പോ ഒരു വിധം ശെരിയാണ്...എന്തായാലും നമ്മക്ക് നോക്കാം...അവര് രണ്ടാളും എവിടെ വരെ എത്തുമെന്ന്...നമ്മളെ ഈ പ്ലാൻ വർക്ക്‌ ആയില്ലെങ്കിൽ വേറൊന്ന് പ്രയോഗിക്കും...എന്തായാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചിട്ടേ ഈ ആഹിൽ അടങ്ങി നിക്കുള്ളു...അതിന് നിങ്ങൾ എന്റെ കൂടെ തന്നെ ഉണ്ടാവില്ലേ..." ആഹി ഞങ്ങളെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൈ മുന്നിലേക്ക് നീട്ടി പിടിച്ചപ്പോ നമ്മള് സിദ്ധുനെയും റോഷനെയും നോക്കിയിട്ട് ആഹിയുടെ കയ്യിൽ നമ്മളെ കൈ വെച്ചു..അപ്പൊത്തന്നെ സിദ്ധുവും റോഷനും നമ്മളെ മുകളിൽ ആയി കൈ വെച്ച് ""Yes""എന്നുറക്കെ പറഞ്ഞ് കൈ മുകളിലേക്ക് ഉയർത്തി... •••••••••••••••••••••••••••••••••••••••••••••••••••••• നമ്മളെ ലഗ്ഗേജ് ഒക്കെ ഒരുവിധം റെഡിയാക്കി കഴിഞ്ഞപ്പോഴേക്കും പൂച്ചക്കണ്ണൻ ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് നമ്മള് അപ്പൊത്തന്നെ തിരിഞ്ഞു നോക്കി... ബാത്തിങ് കോട്ടും ഇട്ട് ടവ്വൽ കൊണ്ട് മുടിയും തോർത്തി ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന പൂച്ചക്കണ്ണന്റെ കോലം കണ്ട് നമ്മക്ക് ചിരി ഇങ്ങെത്തിയെങ്കിലും ചിരിച്ച അവൻ നമ്മളെ പഞ്ഞിക്കിടും എന്ന് പേടി ഉള്ളത് കൊണ്ട് വന്ന ചിരി കടിച്ച് പിടിച്ച് നമ്മള് ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്ത് ബാത്റൂമിലേക്ക് നടന്നു... കയറാൻ നേരം നമ്മളൊന്ന് നിന്നിട്ട് തിരിഞ്ഞു നോക്കിയപ്പോ പൂച്ചക്കണ്ണൻ കണ്ണാടിയുടെ മുന്നിൽ നിന്നും മുടി തുവർത്താണ്...അവന്റെ ആ നനഞ്ഞ കോഴിയെ പോലെയുള്ള മുടി കണ്ട് നമ്മക്ക് ചിരി വരാൻ തുടങ്ങിയതും നമ്മള് പെട്ടന്ന് തന്നെ മുഖം വെട്ടിച്ചു ബാത്റൂമിലേക്ക് കയറാൻ നിന്നപ്പോ പെട്ടന്നാണ് പൂച്ചക്കണ്ണൻ നമ്മളെ നേരെ ടവൽ വലിച്ചെറിഞ്ഞത്... അത് നേരെ വന്ന് നമ്മളെ തലയിൽ കമഴ്ന്നു വീണതും നമ്മളത് പെട്ടന്ന് എടുത്ത് മാറ്റി പൂച്ചക്കണ്ണനെ ദേഷ്യത്തോടെ തുറിച്ചു നോക്കി...അതൊന്നും കണ്ടെന്നു പോലും നടിക്കാതെ പൂച്ചക്കണ്ണൻ ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്ത് അവന്റെ പാടും നോക്കി ഡ്രസിങ് റൂമിലേക്ക് കയറി പോയി... അവനെന്തായാലും പോയ സ്ഥിതിക്ക് ഇനി ആരെ ചന്തവും കാണാനില്ലാത്തത് കൊണ്ട് നമ്മള് നേരെ ബാത്‌റൂമിൽ കയറി ഫ്രഷ് ആവാൻ തുടങ്ങി... ഫ്രഷ് ആയി ഇറങ്ങിയപ്പോ പൂച്ചക്കണ്ണൻ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് ഹെയർഡ്രെയർ വെച്ച് മുടി ഉണക്കുന്ന തിരക്കിൽ ആണ്...നമ്മളതൊന്ന് നോക്കി പുച്ഛിച്ചു തള്ളി മുടി തുവർത്തി ഇടാനുള്ള ഡ്രസ്സ്‌ എടുത്ത് ഡ്രസിങ് റൂമിലേക്ക് പോവാൻ നിന്നതും പൂച്ചക്കണ്ണൻ നമ്മളെ മുടി പിടിച്ചു വലിച്ചു... "ആഹ്....വിട് ആദം..." എന്ന് നമ്മള് അലറിയതും അവൻ നമ്മളെ മുടിയിലെ പിടി വിട്ടു...അപ്പൊത്തന്നെ നമ്മള് അവന്റെ നേരെ തിരിഞ്ഞു കണ്ണുരുട്ടി കലിപ്പിൽ എന്താന്ന് ചോദിച്ചപ്പോ അവൻ ചെയറിൽ നിന്നും ഒരു ബ്ലാക്ക് ഡ്രസ്സ്‌ എടുത്ത് നമ്മളെ നേരെ നീട്ടി... "നീ ഈ ഡ്രസ്സ്‌ ഇടേണ്ട...ഈ ഡ്രസ്സ്‌ ഇട്ട മതി..." എന്നും പറഞ്ഞ് അവന് നമ്മളെ കയ്യിലെ ഡ്രസ്സ്‌ എടുത്ത് പുല്ല് പോലെ ബെഡിലേക്ക് എറിഞ്ഞു അവന്റെ കയ്യിലുള്ള ഡ്രസ്സ്‌ നമ്മക്ക് തന്നു... എന്താപ്പോ പെട്ടന്ന് പൂച്ചക്കണ്ണന് നമ്മളെ കാര്യത്തിൽ ഒക്കെ ഒരു ശ്രദ്ധ എന്ന് മനസ്സിൽ പറഞ്ഞ് അവനെ നെറ്റി ചുളിച്ചു നോക്കി നമ്മള് ഡ്രസിങ് റൂമിൽ കയറി ഡോർ അടച്ചു... എന്നിട്ട് മടങ്ങി നിക്കുന്ന ഡ്രസ്സ്‌ നിവർത്തി നോക്കിയതും അവന്റെ ശ്രദ്ധയുടെ കാര്യം നമ്മക്ക് നന്നായി മനസിലായി...പൂച്ചക്കണ്ണന് നമ്മള് ലോങ്ങ്‌ ആയിട്ടുള്ള ടോപ്പും ഷോളും യൂസ് ചെയ്യുന്നത് ഇഷ്ട്ടമല്ല...അവന് ആരാണെങ്കിലും ട്രെൻഡിയായിട്ടുള്ള ഷോർട് ഡ്രസ്സ്‌ ഇട്ട് കാണുന്നതാണ് ഇഷ്ട്ടം...കാരണം നമ്മളെ പൂച്ചക്കണ്ണൻ ഭർത്തു ഫാഷന് കട്ട അടിമയാണ്... ഇന്നേ വരെ അവനെ നമ്മള് മനുഷ്യന്മാരെ കോലത്തിൽ കണ്ടിട്ടില്ല...അവിടെ കീറിയത് ഇവിടെ പാറിയത് എന്നൊക്കെ തുടങ്ങി കീറ ഡ്രസ്സ്‌ അല്ലാതെ അവൻ ഇട്ട് കണ്ടിട്ടില്ല...വല്ലതും പറഞ്ഞ അപ്പൊ പറയും നീ എന്നെ നന്നാക്കാൻ വരണ്ട എന്ന്... ആ പൂച്ചക്കണ്ണൻ ആണ് നമ്മളെ ഡ്രസിങ് സ്റ്റൈൽ മാറ്റാൻ വേണ്ടി ഷോർട് ടോപ്പും ജെഗിനും തന്നിട്ടുള്ളത്...എന്ത് വന്നാലും നമ്മള് ഇതിട്ട് ഇറങ്ങുന്ന പ്രശ്നമില്ല... നമ്മള് ഡ്രസ്സ്‌ അവിടെ തെന്നെ വെച്ച് ഡോർ തുറന്ന് ബെഡിൽ ഇട്ടിരിക്കുന്ന നമ്മളെ ഡ്രസ്സ്‌ എടുക്കാൻ വേണ്ടി നടന്നു...നമ്മള് ഇറങ്ങി വരുമെന്ന പ്രതീക്ഷ ഉള്ളത് പോലെ അവന് അപ്പൊത്തന്നെ നമ്മളെ നേരെ തിരിഞ്ഞു നിന്നിട്ട് പുരികം പൊക്കി... "സാർ ഒന്ന് മാറി നിന്ന എനിക്ക് നല്ല കോലത്തിലുള്ള ഡ്രസ്സ്‌ എടുക്കാമായിരുന്നു..." എന്ന് നമ്മള് ആക്കുന്ന മട്ടിൽ പറഞ്ഞ് അവനെ തള്ളി മാറ്റി ഡ്രസ്സ്‌ എടുക്കാൻ പോവാൻ നിന്നപ്പോ അവൻ നമ്മളെ കൈ പിടിച്ച് വലിച്ച് അവന്റെ മുന്നിൽ നിർത്തി... "ഞാൻ ഒരു ഡ്രസ്സ്‌ തന്നിട്ടുണ്ടല്ലോ...നീ അതിട്ടാൽ മതി..." "അതെങ്ങനെ ശെരിയാവും...ഞാൻ എന്ത് ഡ്രസ്സ്‌ ഇടണമെന്ന് ഞാനല്ലേ തീരുമാനിക്കുന്നത്...എനിക്ക് അങ്ങനെത്തെ ഷോർട് ഡ്രസ്സ്‌ ഒന്നും കണ്ണെടുത്താൽ കണ്ടൂടാ...അതോണ്ട് ഞാൻ എനിക്ക് ഇഷ്ട്ടമുള്ള ഡ്രെസ് ഇട്ടോളാം..ഒന്ന് കയ്യ് വിട്ടാലും..." "അങ്ങനെ നിന്റെ ഇഷ്ടത്തിന് നിന്നെ ഡ്രസ്സ്‌ ഇടാൻ ഞാൻ സമ്മതിക്കില്ല...നീ വരുന്നത് എന്റെ കൂടെയാണ് അപ്പൊ ഞാൻ പറയുന്ന പോലെ പറയുന്ന രീതിയിൽ വരണം...ഇനി നിനക്ക് പറ്റില്ലെങ്കിൽ പറ...ഞാനിവിടെ ഫ്രീ ആയി നിക്ക...ഡ്രസ്സ്‌ ചേഞ്ച്‌ ആക്കി തരട്ടെ..." എന്നവൻ ചോദിച്ചതും നമ്മളെ വയറ്റിലൂടെ എന്തൊക്കെയോ പോയി...പക്ഷെ നമ്മളത് പുറത്ത് കാണിക്കാതെ പോടാ പൂച്ചക്കണ്ണൻ തെണ്ടി എന്നും വിളിച്ച് അവനെ മുന്നിൽ നിന്നും ഉന്തിയിട്ട് ബെഡിൽ കിടക്കുന്ന ഡ്രസ്സ്‌ എടുക്കാൻ നിന്നതും പെട്ടന്ന് പൂച്ചക്കണ്ണൻ നമ്മളെ കയ്യിൽ വാരി എടുത്തു... അപ്പൊത്തന്നെ നമ്മള് കുതറി കളിക്കാൻ തുടങ്ങിയതും അവൻ അടങ്ങി നിക്കെടി ഝാൻസി റാണി എന്ന് പറഞ്ഞ് ഒച്ചയിട്ടപ്പോ നമ്മള് നല്ല കുട്ടിയെ പോലെ അടങ്ങി നിന്ന് അവന്റെ മുഖത്തേക്ക് ലേശം പേടി വെച്ച് നോക്കി... "മര്യാദക്ക് പറഞ്ഞ നിന്നെ പോലെ ഉള്ളവർക്ക് അനുസരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാ... അപ്പൊ പിന്നെ എല്ലാവരും അനുസരിപ്പിക്ക ചെയ്യാ...എനിക്കിപ്പോ അതിനൊന്നും ഒട്ടും ടൈം ഇല്ലാത്തോണ്ട് ആ പുണ്യ കർമം ഞാൻ തന്നെ ചെയ്തോളാം...ഞാൻ ഇട്ട് തന്ന നിന്റെ മേലിൽ ആ ഡ്രസ്സ്‌ കയറോ എന്നറിയണമല്ലോ..." എന്ന് ഒരുമാതിരി രീതിയിൽ പറഞ്ഞ് പൂച്ചക്കണ്ണൻ നമ്മളെയും കൊണ്ട് ഡ്രസിങ് റൂമിലേക്ക് നടന്നു...നമ്മള് ആണെങ്കിൽ അവന്റെ നെഞ്ചിൻ കൂട് തല്ലി പൊളിച്ച് എന്നെ താഴെ ഇറക്ക് എന്ന് പറഞ്ഞ് കാലിട്ടടിക്കുന്നുണ്ടെങ്കിലും അവനതൊന്നും ഏശുന്നുപോലുമില്ല... അവന് നമ്മളെ മുറുക്കെ പിടിച്ച് ഡ്രസിങ് റൂമിലേക്ക് കയറി നിലത്തേക്കിറക്കി വെച്ച് ഞെടിയിടയിൽ ഡോർ ലോക്ക് ആക്കി...അത് കണ്ട് നമ്മള് കണ്ണും തള്ളി പുറകോട്ട് പോയി കൊണ്ടിരുന്നപ്പോ അവനൊന്ന് വശ്യമായി ചിരിച്ച് നമ്മളെ കൈ പിടിച്ച് വലിച്ച് അവനിലേക്ക് അടുപ്പിച്ചു... ഡ്രസിങ് റൂമിൽ ആണെങ്കിൽ നമ്മക്ക് ഓടി കളിക്കാൻ മാത്രം സ്ഥലം ഇല്ലാത്തത് കൊണ്ട് നമ്മള് അവനെ കുറെ പിച്ചിയും കുതറിയുമൊക്കെ മാറാൻ നോക്കിയെങ്കിലും അട്ടയെക്കാളും കഷ്ട്ടത്തിൽ പൂച്ചക്കണ്ണൻ നമ്മളെ വരിഞ്ഞു മുറുക്കിയപ്പോ നമ്മള് അവന്റെ പിടിയിൽ ഇടുങ്ങി നിന്നു... "ഒന്നുടെ ചോദിക്കാം...നീ ഈ ഡ്രസ്സ്‌ ഇടുന്നോ...അതോ ഞാൻ ഇട്ട് തരണോ..." എന്നവൻ നമ്മളെ കാതിൽ ചോദിച്ചപ്പോ നമ്മക്ക് വേണ്ടാ ഞാൻ തന്നെ ഇട്ടോളാം എന്നൊക്കെ പറയണം എന്നുണ്ട്...പക്ഷെ മൂക്കിലൂടെ ശ്വാസം അല്ലാതെ മറ്റൊന്നും നമ്മളെ ഉള്ളിൽ നിന്നും വരുന്നില്ല... "മ്മ്...രണ്ട് നാവുള്ള നിനക്ക് ആൻസർ ഇല്ല...അപ്പൊ നിനക്ക് ആഗ്രഹം ഉണ്ട് ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് തരണമെന്ന്...എന്തായാലും എന്റെ ഭാര്യയുടെ ആദ്യത്തെ ആഗ്രഹമല്ലേ...ഞാനത് നടപ്പാക്കി തരാം..." പൂച്ചക്കണ്ണൻ പറഞ്ഞത് കേട്ട് നമ്മളെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി...സ്വപ്നത്തിൽ പോലും നമ്മള് അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ട് പോലുമില്ല...എന്നിട്ടാണോ പൂച്ചക്കണ്ണൻ ഓരോ അനാവശ്യം പറയുന്നത്... അപ്പോഴേക്കും നമ്മക്ക് കരച്ചില് വരാൻ തുടങ്ങി...നമ്മളെ കണ്ണൊക്കെ നിറഞ്ഞു വന്നപ്പോഴേക്കും പൂച്ചക്കണ്ണൻ ചൂണ്ടു വിരല് കൊണ്ട് നമ്മളെ പുറത്തിലൂടെ മുടി വകഞ്ഞു മാറ്റി...അപ്പൊത്തന്നെ നമ്മള് ചുണ്ട് കടിച്ച് ബലം പിടിച്ച് അവന്റെ കോട്ടിൽ പിടിത്തം മുറുക്കി ഇറുക്കെ കണ്ണടച്ചു... പൂച്ചക്കണ്ണൻ നമ്മളെ സ്ഥിതിയൊന്നും നോക്ക പോലും ചെയ്യാതെ നമ്മളെ അരയിൽ മുറുകെ പിടിച്ചിരുന്ന കൈ എടുത്ത് നമ്മളെ കയ്യിനുള്ളിലൂടെ പുറത്തേക്ക് കൊണ്ട് പോയി ടോപ്പിന്റെ പുറകിൽ നിര നിരയായിയുള്ള ബട്ടേൺസിൽ ഒന്നഴിച്ചതും നമ്മളെ കണ്ണ് നിറഞ്ഞു... നമ്മക്ക് അവനെ തള്ളി മാറ്റണം എന്നൊക്കെയുണ്ട്...പക്ഷെ കയ്യും കാലുമൊക്കെ കുഴഞ്ഞു പൊങ്ങാത്ത പോലെ...നമ്മളെ കവിലൂടെ കണ്ണീർ ഒഴുകാൻ തുടങ്ങിയതും അവൻ നമ്മളെ രണ്ടാമത്തെ ബട്ടൺസും അഴിച്ചു... അവന്റെ കാട്ടി കൂട്ടൽ നമ്മക്ക് ഒട്ടും ഉൾക്കൊളളാൻ പറ്റാതെ ആയപ്പോ നമ്മളെ സകല നിയന്ത്രണവും പോയി തേങ്ങിയതും പൂച്ചക്കണ്ണൻ അപ്പൊത്തന്നെ നമ്മളെ ഷോൾഡറിൽ പിടിച്ച് അവനിൽ നിന്നും അകത്തി മാറ്റി നമ്മളെ മുഖത്തേക്ക് നോക്കി... അപ്പോഴേക്കും നമ്മള് കരഞ്ഞു തുടങ്ങിയിരുന്നു..അത് കണ്ട് അവനൊന്ന് ചിരിച്ച് നമ്മളിൽ നിന്നും കുറച്ച് മാറി നിന്നു... "ആദ്യമേ ഞാൻ പറഞ്ഞ പോലെ ഡ്രസ്സ്‌ മാറിയിരുന്നങ്കിൽ എനിക്ക് ബലം പ്രയോഗിക്കേണ്ടി വരുമായിരുന്നോ...ഇപ്പൊ നീ കരഞ്ഞോണ്ട് മാത്രം ഒന്നുടെ ചോദിക്കാം...നിനക്ക് തനിയെ മാറാൻ പറ്റോ ഇല്ലേ..." അവന്റെ ആ ചോദ്യം കേട്ടതും നമ്മള് അപ്പൊത്തന്നെ കരഞ്ഞു തലയാട്ടി...അത് കണ്ട് അവന് നമ്മളെ കവിളിൽ തട്ടി ഗുഡ് എന്ന് പറഞ്ഞ് ഡോർ തുറന്ന് പുറത്തേക്ക് പോയപ്പോ നമ്മള് അപ്പൊത്തന്നെ ഡോർ അടച്ച് ലോക്ക് ആക്കി...എന്നിട്ട് വാപൊത്തി കരഞ്ഞു സങ്കടം തീർത്ത് പൂച്ചക്കണ്ണൻ മുട്ടി പൊളിക്കും മുന്നേ അവൻ പറഞ്ഞ പോലെ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് പുറത്തേക്ക് ഇറങ്ങി... നമ്മള് ഇറങ്ങിയ പാടെ കലങ്ങിയ കണ്ണുകളോടെ അവനെ നോക്കിയപ്പോ അവൻ നമ്മളെ ആകെ മൊത്തം നോക്കി പുഞ്ചിരിച്ചു സെറ്റ് എന്ന് പറഞ്ഞപ്പോ നമ്മള് മുഖം തിരിച്ചു... പിന്നെ എല്ലാം പതിവ് പോലെ നമ്മള് ചെയ്ത് ഒരു ഷോൾ എടുത്തിട്ട് ബെഡിൽ ചെന്നിരുന്ന് പൂച്ചക്കണ്ണനെ നോക്കി... അവൻ ഷെൽഫ് തുറക്കുന്നു അവന്റെ സ്റ്റെഡ് മാറ്റി റിങ് ഇടുന്നു...എയർപോട് രണ്ട് ചെവിയിലും തിരുകി വെക്കുന്നു... സ്‌പെക്സ് ഓരോന്ന് ഇട്ട് മാച്ച് നോക്കുന്നു...ചിലതൊക്കെ എടുത്ത് ടേബിളിൽ മാറ്റി വെച്ച് ഒരെണ്ണം ഇട്ട് അവന്റെ കഴുത്തിലെ ചെയിൻ മാറ്റി വേറൊന്ന് എടുത്തിട്ടു...പിന്നെ രണ്ട് മൂന്ന് വാച്ചും അവന്റെ റിംഗ് സെറ്റും എടുത്ത് സെൽഫ് അടച്ച് പൂട്ടി ചാവി പോക്കെറ്റിലെക്കിട്ട് ടേബിളിൽ നിന്നും സ്‌പെക്സ് ഒക്കെ പെറുക്കി എടുത്ത് അവന്റെ ലഗേജിൽ കൊണ്ടിട്ടു... അതെല്ലാം നമ്മളെങ്ങനെ നോക്കി നിക്കുന്നതിനിടയിൽ പൂച്ചക്കണ്ണൻ നമ്മളെ കൈ പിടിച്ച് വലിച്ച് അവന്റെ കൂടെ നിർത്തി നമ്മളെ കവിളിൽ പിച്ചി പിടിച്ച് സെൽഫി ക്ലിക്ക് ആക്കി... നമ്മക്ക് അപ്പോഴും അവനോടുള്ള ദേഷ്യം പോവാഞ്ഞിട്ട് അപ്പൊത്തന്നെ അവനിൽ നിന്നും വിട്ട് മുഖം കൂർപ്പിച്ച് ബെഡിൽ ചെന്നിരുന്നു... അത് കണ്ട് അവൻ നമ്മളെ പുച്ഛിച്ചു തള്ളി കണ്ണാടിക്ക് മുന്നിൽ ചെന്ന് അവന്റെ കോട്ടിന്റെ ക്യാപ് ശെരിയാക്കി തലയിലേക്ക് ഇട്ട് നമ്മളെ നോക്കി... "പോവാം..." എന്നവൻ ചോദിച്ചപ്പോ നമ്മള് അവന്റെ മുഖത്തേക്ക് തന്നെ പരിഹാസത്തോടെ നോക്കി ബെഡിൽ നിന്നും ട്രോളി താഴേക്ക് ഇറക്കി അതും ഉരുട്ടി കൊണ്ട് പോവാൻ നിന്നപ്പോ പൂച്ചക്കണ്ണൻ നമ്മളെ മുന്നിൽ കയറി നിന്നു... നമ്മള് അപ്പൊത്തന്നെ അവന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കിയപ്പോ അവൻ നമ്മളെ വലതു കൈ പിടിച്ചു എന്നിട്ട് അവന്റെ ഇടത് കൈ നമ്മളെ കയ്യിന്റെ മുകളിൽ വെച്ചു... ഇനി എന്തുടായിപ്പ പൂച്ചക്കണ്ണൻ കാണിക്കാൻ പോവുന്നതെന്ന് വെച്ച് നമ്മള് അവന്റെ കണ്ണിലേക്ക് തന്നെ നോക്കിയപ്പോ അവനൊന്ന് പുഞ്ചിരിച്ചു... "ഒരു പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളുടെ സ്വകാര്യതകളെ ചൂഷണം ചെയ്യരുതെന്ന് ഉമ്മി എന്നെ പഠിപ്പിച്ചിട്ടുണ്ട്...അത് അറിഞ്ഞിട്ടും ഞാൻ നേരത്തെ നിന്നെ അങ്ങനെയൊക്കെ ചെയ്‍തത് നിന്റെ അപ്പോഴത്തെ ബിഹേവിയർ എനിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ട...അല്ലാതെ ഒരുദ്ദേശവും എനിക്ക് നിന്നിൽ എന്നല്ല ഒരു പെണ്ണിലുമില്ല...ഞാൻ ചെയ്തതൊക്കെ നിനക്ക് നന്നായി ഹേട്ടായെന്നറിയാം...സോറി പറയാനും എനിക്കിഷ്ട്ടമല്ല അത് ഞാൻ ഈ ജന്മത്തിൽ ആരോടും പറയുകയുമില്ല...സൊ....." എന്ന് പറഞ്ഞ് പൂച്ചക്കണ്ണൻ നീട്ടിയപ്പോ നമ്മള് എന്ത് എന്ന രീതിയിൽ അവനെ തന്നെ നോക്കി...അതിന് മറുപടിയെന്നോണം അവനൊന്ന് ഇളിച്ച് നമ്മളെ മുഖം പിടിച്ച് തിരിച്ച് കവിളിൽ അമർത്തി ഉമ്മ വെച്ചു... അപ്പൊത്തന്നെ നമ്മളെ കണ്ണ് തള്ളി...അവന് നമ്മളെ കവിളിൽ നിന്നും ചുണ്ട് മാറ്റി മുഖത്ത് നിന്നും കയ്യെടുത്തപ്പോ നമ്മള് അവനെ തന്നെ മിഴിച്ചു നോക്കി...അത് കണ്ട് അവനൊന്ന് സൈറ്റ് അടിച്ച് ട്രോളിയും ഉരുട്ടി മുന്നിലേക്ക് പോയപ്പോ നമ്മള് ഫ്യൂസ് അടിച്ച പോലെ കുറച്ച് നേരം അവിടെ നിന്നിട്ട് ബോധം വന്നപ്പോ തലയൊന്ന് കുടഞ്ഞു നമ്മളെ ട്രോളിയും ഉന്തി അവന്റെ പിന്നാലെ ഓടി... നമ്മള് പുറകിൽ വരുന്നുണ്ടെന്ന് കണ്ടപ്പോ പൂച്ചക്കണ്ണൻ നടത്തം നിർത്തി നമ്മളെ കാത്ത് നിന്നു...നമ്മള് അവന്റെ അടുത്തെത്തി അവനെ നോക്കിയോന്ന് പുഞ്ചിരിച്ചപ്പോ അവന് നമ്മളെ ഷോൾഡറിൽ പിടിച്ച് അവനോട് ചേർത്ത് പിടിച്ച് സ്റ്റെയർ ഇറങ്ങാൻ തുടങ്ങി...ഞങ്ങൾക്ക് പുറകിൽ ആയി വില്ലയിലെ രണ്ട് സെർവെന്റ്സ് ഞങ്ങളെ ലഗ്ഗേജ് എടുത്തോണ്ട് ഇറങ്ങി... ഇറങ്ങുന്നതിനിടയിലും നമ്മള് പൂച്ചക്കണ്ണന്റെ മുഖത്തേക്ക് കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ടിരുന്നു...ചില നേരത്തെ അവന്റെ ഓരോ അൺഎക്സ്പെക്ടഡ് മൂമെന്റ്സ് ആവും നമ്മളെ അവനിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്...എത്രയായാലും പൂച്ചക്കണ്ണനെ മനസിലാക്കുന്ന കാര്യത്തിൽ നമ്മള് തോറ്റു മുട്ടയിടാണ്... നമ്മള് അവന്റെ മുഖത്തിന്റെ ചോർക്കും നോക്കി ഇറങ്ങി താഴെ എത്തിയതൊന്നും അറിഞ്ഞില്ല...ആരൊക്കെയോ കൂടി ഡുബ്ലിക്കേറ്റ് ചുമ ചുമച്ചപ്പോ നമ്മള് പെട്ടന്ന് അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി മുന്നിൽ ഉള്ളവരെ നോക്കി അവിഞ്ഞു ചിരിച്ചു... അവരൊക്കെ കൂടെ തലയാട്ടി നടക്കട്ടെ നടക്കട്ടെ എന്ന് പറഞ്ഞ് നമ്മളെ കളിയാക്കിയപ്പോ നമ്മള് പെട്ടന്ന് മുഖം താഴ്ത്തി... "Wow...സിസ്റ്റർ ഇൻ ലോയെ കാണാൻ ഈ ഡ്രെസ്സിൽ എന്തൊരു ഭംഗിയാ നോക്കിയേ...ഇനി എപ്പോഴും ഇങ്ങനെത്തെ ഡ്രസ്സ്‌ ഇട്ട മതി ട്ടോ..." എന്നും പറഞ്ഞ് ആഹി നമ്മളെ അടുത്തേക്ക് വന്നപ്പോ നമ്മളൊന്ന് ചിരിച്ച് പൂച്ചക്കണ്ണനെ നോക്കി...അവന് എങ്ങനെയുണ്ട് മോളെ എന്ന രീതിയിൽ പുരികം പൊക്കിയപ്പോ നമ്മള് നാവ് പുറത്തിട്ട് പോരാ എന്ന് പറഞ്ഞു... "എന്താ നിങ്ങൾക്കിടയിൽ ഒരു കഥകളി..." പെട്ടന്ന് ഉമ്മാമ്മ അങ്ങനെ ചോദിച്ചതും നമ്മളും പൂച്ചക്കണ്ണനും ഒപ്പം ഷോൾഡർ പൊക്കി ഒന്നുല്ലാന്ന് പറഞ്ഞു...അത് കണ്ട് എല്ലാവരും ഒന്ന് ചിരിച്ച് ഞങ്ങളെ യാത്ര അയക്കാൻ വേണ്ടി പുറത്തേക്ക് നടന്നു... "എന്തായാലും ഒരാഴ്ച അടിച്ച് പൊളിച്ച് വരു...ആദം ജുബിയെ നന്നായി നോക്കണേ...അവളെ തനിച്ചാക്കി നീ എങ്ങോട്ടും പോവരുത്...നേരത്തിന് ഫുഡ് ഒക്കെ വാങ്ങി കൊടുക്കണം...മരുന്ന് മറക്കാതെ കഴിപ്പിക്കാൻ ശ്രദ്ധിക്കണം..." എന്നൊക്കെ ഉമ്മി നമ്മളെ ചേർത്ത് പിടിച്ച് പൂച്ചക്കണ്ണനോടായി പറഞ്ഞത് കേട്ട് നമ്മളെ കണ്ണ് നിറഞ്ഞു...ഇത് പോലെ നമ്മള് എങ്ങോട്ടെങ്കിലും ടൂർ പോവുമ്പോഴൊക്കെ റൂബി എപ്പോഴും നമ്മളോട് ഇത് പോലെയാണ് പറയാറ്...റൂബിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു... നമ്മള് ആരെങ്കിലും കാണുന്നതിന് മുന്നേ പെട്ടന്ന് കണ്ണ് തുടച്ചു...പൂച്ചക്കണ്ണൻ ഉമ്മിയെ നോക്കി എല്ലാത്തിനും തലയാട്ടി സമ്മതിച്ചു നമ്മളെ കൈ പിടിച്ച് അവന്റെ അടുത്തേക്ക് നിർത്തി... "ഉമ്മാമ്മ ഉമ്മി ഗയ്‌സ് എന്ന ഞങ്ങൾ ഇറങ്ങാ...വൺ വീക്ക്‌ കഴിഞ്ഞ് നമ്മക്ക് വീണ്ടും കാണാം...ബൈ ഗയ്‌സ്..." എന്നും പറഞ്ഞ് പൂച്ചക്കണ്ണൻ അവർക്ക് കൈ കൊടുത്തപ്പോ നമ്മള് എല്ലാവർക്കും പുഞ്ചിരിച്ചു കൊടുത്തു...ഒരിക്കൽ കൂടി എല്ലാവരോടും ബൈ പറഞ്ഞ് കൈ വീശി കാണിച്ച് പൂച്ചക്കണ്ണൻ നമ്മളെ കയ്യും പിടിച്ച് നടന്നു... *""ALL THE BEST SISTER IN LAW..പോയി വരുമ്പോ നിങ്ങളെ കൂടാതെ വേറെ ആരെങ്കിലും ഉണ്ടായെന്ന് വെച്ച് ഞങ്ങൾക്ക് കുഴപ്പമില്ലട്ടോ... ""* എന്ന് ആഹി പുറകിൽ നിന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും നമ്മളും പൂച്ചക്കണ്ണനും നടത്തം ഒപ്പം സ്റ്റോപ്പിട്ടു പുറകിലേക്ക് നോക്കി...അപ്പോഴുണ്ട് എല്ലാവരും കൂടെ അവനെ തല്ലി ചതക്കുന്നു...അവന് പതിയെ പതിയെ എന്നൊക്കെ പറയുന്നുണ്ട്...ആരും അത് കേൾക്കപോലും ചെയ്യാതെ അവനെ തലങ്ങും വിലങ്ങും ഇട്ട് അടിക്കുന്നുണ്ട്... ഞങ്ങള് നോക്കി നിക്കുന്നത് കണ്ട് ഉമ്മാമ്മ കൈ കാട്ടി പോവാൻ പറഞ്ഞപ്പോ പൂച്ചക്കണ്ണൻ നമ്മളെ വലിച്ച് നടന്നു...എന്നാലും ആഹി പറഞ്ഞത് ആരെ കൊണ്ട് വരുന്ന കാര്യമാ...അവൻ പറഞ്ഞതിന്റെ പൊരുൾ എന്താ എന്ന് മനസിലാവാഞ്ഞിട്ട് നമ്മള് പൂച്ചക്കണ്ണനെ മുഖം ചുളിച്ചു നോക്കിയപ്പോ അവന് എന്തെ എന്ന രീതിയിൽ പുരികം പൊക്കി... "എന്നാലും ആഹി എന്തിനാവും വേറെ ഒരാളെ കൊണ്ട് വന്നാലും കുഴപ്പമില്ല എന്ന് പറഞ്ഞത്...ആരെ കൊണ്ട് വരുന്ന കാര്യമാ അവൻ പറഞ്ഞെ..." നമ്മള് മുഖം ചുളിച്ചു പൂച്ചക്കണ്ണനോട് ചോദിച്ചപ്പോ അവന് അപ്പൊത്തന്നെ അവിടെ നിന്ന് നമ്മളെ അവന്റെ നേരെ തിരിച്ചു നിർത്തി...എന്നിട്ടൊരു കള്ള ചിരി ചിരിച്ച് നമ്മളെ നേരെ വിരൽ ചൂണ്ടി... "i think...മൂന്നാമതൊരാളെ ഇവിടെന്ന് കൊണ്ട് വരുന്ന കാര്യമാവും അവൻ പറഞ്ഞെ..." എന്നും പറഞ്ഞ് പൂച്ചക്കണ്ണൻ ചൂണ്ടി പിടിച്ച വിരൽ നമ്മളെ വയറിലേക്ക് ചൂണ്ടിയപ്പോ നമ്മള് അപ്പൊത്തന്നെ അവന്റെ വിരൽ തട്ടി മാറ്റി പല്ലിറുമ്പി...അത് കണ്ട് അവൻ കിണിച്ചോണ്ടിരുന്നപ്പോ നമ്മള് അതൊന്നും ശ്രദ്ധിക്കാതെ ആഹിയെ പ്രാകി നടന്നു... ••••••••••••••••••••••• യാത്രകുടനീളം പൂച്ചക്കണ്ണനും നമ്മളും വല്ലാതെയൊന്നും സംസാരിച്ചില്ല...അവൻ നമ്മളെ ഒരുപാട് ഫാവോറൈറ്റ് സോങ്സ് വെച്ചത് കൊണ്ട് നമ്മള് അതിലെങ്ങനെ മുഴുകി പോയി... ഇടക്ക് എപ്പോഴോ നമ്മള് അവനോട് സംസാരിക്കാൻ ചെന്നപ്പോ അവൻ ഇങ്ങോട്ട് ചാടി കയറി പറഞ്ഞു സംസാരിച്ചോണ്ടിരുന്ന അവന് ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്യാൻ കഴിയില്ലെന്ന്...വെറുതെ ഇപ്പൊത്തന്നെ മൂക്കിൽ പഞ്ഞി വെച്ച് പോവാൻ ആഗ്രഹം ഇല്ലാത്തോണ്ട് നമ്മള് മിണ്ടാതെ പുറത്തേക്ക് തലയിട്ടു കാഴ്ച കണ്ടിരുന്നു... എയർപോർട്ടിൽ എത്തിയപ്പോ ലഗ്ഗേജ് എല്ലാം ഇറക്കി അകത്തേക്ക് കയറിയ മുതൽ ഇരിക്കാൻ തുടങ്ങിയതാ നമ്മളും പൂച്ചക്കണ്ണനും....ഇവിടെ വന്നപ്പോഴാ അറിഞ്ഞത് പൂച്ചക്കണ്ണൻ ബുക്ക്‌ ചെയ്ത ഫ്ലൈറ്റ് വരാൻ ലേറ്റ് ആവുമെന്ന്...പിന്നെ ഇവിടെ വെയിറ്റ് ചെയ്ത് ഇരിക്കല്ലാതെ നിവർത്തി ഇല്ലല്ലോ... പൂച്ചക്കണ്ണൻ വന്നപ്പോ തൊട്ടേ കാലിന്മേൽ കാല് കയറ്റി വെച്ച് ഫോണിൽ ആണ്...അതോണ്ട് അവന് ചുറ്റളതൊന്നും കാണുകയുമില്ല അറിയും വേണ്ട...നമ്മള് അവനെയൊന്ന് നോക്കിയിട്ട് പുച്ഛിച്ചു തള്ളി അവിടെ ഉള്ള ആളുകളെ ഓരോരുത്തരെയും നോക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആ മുഖം നമ്മളെ കണ്ണിൽ ഒരു മിന്നായം പോലെ ഉടക്കിയത്... തുടരും നോക്കി... നോക്കി...ഇവിടെ നോക്കി...അതേയ് ആദമിനും ജുബിക്കും ഒരടിപൊളി ഫേസ് ഉള്ള പിക് വേണമെന്ന കമന്റ് കണ്ടിരുന്നു... മനഃപൂർവം തന്നെയാ ഞാൻ അവർക്കൊരു കൃത്യമായ ഫേസ് കൊടുക്കാതെ ബ്ലർ ആയതും വാലും തലയും ഇല്ലാത്ത പിക് ഒക്കെ ഇടുന്നത്...അത് വേറൊന്നും കൊണ്ടല്ലാട്ടോ... ഈ സ്റ്റോറി വായിക്കുമ്പോ നിങ്ങളെ മനസ്സിൽ വരുന്ന ഒരു ആദവും ജുബിയും ഉണ്ടാവും..എന്റെ മനസിലും ഉണ്ട് ഒരു ആദവും ജുബിയും...അവരുടെ രൂപ സാദൃശ്യമുള്ള ഒരു പിക് അങ്ങനെ കിട്ടുന്നില്ല..അത് കിട്ടിയാലും ഞാൻ പോസ്റ്റില്ല...കാരണം എന്റെ മനസ്സിൽ ഉള്ള ആദവും ജുബിയും ആയിരിക്കില്ല നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ഉള്ളത്...അപ്പൊ അവർക്ക് ഫേസ് വെച്ച് ഞാനൊരു പിക് ഇട്ട ആകെ കൂടെ സ്റ്റോറിടെ ചൊർക്ക് പോവും...നിങ്ങളുടെ ഇത്രയും കാലത്തെ മനസ്സിൽ ഉണ്ടായിരുന്ന ആദവും ജുബിയും ഒക്കെ താറുമാറാകും...അത് വേണ്ട എന്ന് വെച്ചിട്ടാണ് അവർക്ക് ഫേസ് കൊടുക്കാത്തത്...വേറെ ഒന്നും കൊണ്ടല്ലട്ടോ 😉ഇനി ഫേസ് വേണം എന്ന് നിർബന്ധം ആണേൽ പറഞ്ഞ മതി..നമ്മക്ക് ഓക്കേ ആക്കാം... നെക്സ്റ്റ് പാർട്ട്‌ ചൊവ്വാഴ്ച രാത്രി 8:30പിഎം #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - IND ISHQ MUBARAK Dream Manzi - ShareChat
27.2k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം