@ayshasana69
@ayshasana69

♡♥ĎŔËÀM MÂÑŽÎ ♥♡

💜WORLD FAMOUS LOVE💜 insta id : sin_sina_

*💜WORLD FAMOUS LOVE💜* _ഭാഗം.2_ *Dream Manzi* *"ആഹ്....."* ഐശ്വര്യമായി കൈകൾ കൊണ്ട് കണ്ണ് പൊത്തി ദീർഘമായി ഞാനങ്ങു അലറി കൂവിയെങ്കിലും കുറെ നിമിഷങ്ങൾ കഴിഞ്ഞിട്ടും അവന്റെ ഭാഗത്ത് നിന്ന് ഫിലിമിലൊക്കെ കാണുന്ന പോലെ ബഹളം പുറത്തേക്ക് കേൾക്കാതിരിക്കാൻ ഓടി വന്നു വാ പൊത്തുന്നതോ ചുവരിലേക്ക് വലിച്ചടിപ്പിക്കുന്നതോ ആയ മൂമെന്റ്‌സൊന്നും കാണാഞ്ഞിട്ട് അലർച്ചയുടെ വോളിയം പതിയെ കുറച്ച് കണ്ണ് പൊത്തി പിടിച്ചിരിക്കുന്ന കയ്യിന്റെ വിരലുകൾക്ക് വിടവുണ്ടാക്കി അവനെ നോക്കിയതും എന്റെ ശൈശവം വരെ പകച്ചു പണ്ടാരമടങ്ങി പോയി കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെ പോലെ അരക്ക് രണ്ട് കയ്യും കൊടുത്ത് 'എന്താ മോളൂസേ ജാടയാണോ ' എന്ന മട്ടിൽ പുഞ്ചിരിയോടെ അവൻ എന്നെ നോക്കുന്നത് കണ്ട് വേഗം ഞാൻ കണ്ണ് പൊത്തിയ കയ്യെടുത്ത് മാറ്റി ഹോ..ഭാഗ്യത്തിന് ടവ്വൽ ഉടുത്തിട്ടുണ്ട്..ഇല്ലായിരുന്നെങ്കിൽ നമ്മളിവിടെ പലതിനും സാക്ഷ്യം വഹിക്കേണ്ടി വന്നേനെ "Who are you..? " ഒന്നും സംഭവിക്കാത്ത മട്ടിൽ നേരിയ പുഞ്ചിരിയോടെ അവൻ ചോദിച്ചത് കേട്ട് നമ്മക്കവന്റെ കിലുക്കാം പെട്ടിക്കിട്ട് കാല് മടക്കി രണ്ട് തൊഴിയാ കൊടുക്കാനാ തോന്നിയെ..പക്ഷെ അവന്റെ ഭാവി പ്രൊഡക്റ്റിനെ ഓർത്ത് ഒന്നും ഉരിയിടാൻ കഴിയാതെ നിൽക്കെ അവൻ എന്റെ അടുത്തേക്ക് നടന്നടുക്കാൻ തുടങ്ങി എന്നാൽ അവനെ പേടിക്കാനോ അവൻ വരുന്നത് കണ്ട് ചുവര് കുത്തി തുരന്ന് പുറകിലേക്ക് പോകാനോ മനസും ശരീരവും കൂട്ടാക്കാഞ്ഞിട്ട് നമ്മള് വെറുതെ അവനെ അടിമുടി സ്കാൻ ചെയ്തതും എന്റെ കണ്ണുകൾ എത്തി നിന്നത് അവന്റെ നെഞ്ചിലുള്ള റ്ററ്റുവിലാണ് ഷോൾഡറിനും മാറിനുമിടയിലായി ഒത്ത നടുക്ക് ഒരു വളയത്തിന്റെ രണ്ട് തലങ്ങൾ കടിച്ച് പാറി നിൽക്കുന്ന രണ്ട് പ്രാവുകളെയാണ് റ്റാറ്റു അടിച്ചിരിക്കുന്നത്..ആ റ്റാറ്റുവിന് താഴെ മോഡൽ ആയിട്ട് 'peaceful 'എന്ന് എഴുതി പിടിപ്പിച്ചിട്ടുണ്ട് അത്‌ കണ്ട് ചുണ്ടിലൊരു നനുത്ത പുഞ്ചിരി വിരിഞ്ഞതും പിന്നീട് ഞാൻ അവനെ ആകെയൊന്ന് ശ്രദ്ധിച്ചപ്പോഴാണ് നെഞ്ചിൽ മാത്രമല്ല മറിച്ച് ചെവിക്കരികിൽ യിൻ യങ് (☯️) സിംബലും വലത് കയ്യിന്റെ നടുവിരലിൽ എന്തോ എഴുത്തും അരയോട് ചേർന്ന് ഡ്രാഗണും അതിനോട് ചാരി തന്നെ 'believe in yourself'എന്നും റ്റാറ്റു അടിച്ചിരിക്കുന്നത് കണ്ണുകളുടെ ദീർഘ വീക്ഷണത്തിൽ ഞാൻ കണ്ടെത്തി അതൊക്കെ നമ്മക്കൊരു അത്ഭുതമുള്ള കാഴ്ച ആയോണ്ട് ഇനി വേറെ വല്ലതും ഉണ്ടോ എന്നറിയാൻ വേണ്ടി അവന്റെ ആറു കട്ടയുള്ള നെഞ്ചമാകെ കണ്ണോടിച്ചപ്പോഴേക്കും അവൻ എന്റെ മുന്നിൽ നടന്നെത്തി അപ്പൊത്തന്നെ നമ്മളവന്റെ നെഞ്ചിലെ നോട്ടം നിർത്തി അവന്റെ മുഖത്തേക്ക് നോക്കിയപ്പോ നേരിയ വെള്ളത്തുള്ളികൾ പറ്റി പിടിച്ച വിരിഞ്ഞു നിൽക്കുന്ന ഇളം ചുവന്ന ചുണ്ടുകളാണ് കണ്ടത്..ആ കാഴ്ച മാത്രം മതിയായിരുന്നുള്ളു എന്റെ കണ്ട്രോൾ പോകാൻ "ഞാൻ ചോദിച്ചതിനുള്ള ഉത്തരം കിട്ടിയില്ല..നീയാരാ..നിന്നെ മുൻപെങ്ങും ഇവിടെ കണ്ടിട്ടില്ലല്ലോ.." അവന്റെ ആ ചോദ്യമായിരുന്നു നമ്മളെ വായിനോട്ടം നിർത്തിച്ചത്..ഞാൻ ഏ എന്ന് ചോദിച്ച് അവനെ നോക്കിയതും അവനൊന്ന് മുഖം ചുളുക്കി "ഞാ..ഞാൻ..എനിക്ക് പോണം.." അവന്റെ ഒടുക്കത്തെ നോട്ടം താങ്ങാൻ വയ്യാഞ്ഞിട്ട് നമ്മളത്രമാത്രം പറഞ്ഞ് നെഞ്ചിടിപ്പോടെ ധൃതിപ്പെട്ട് രണ്ടടി ഓടിയതും പ്രതീക്ഷിക്കാതെ ഗ്ലാസ്‌ ഡോറിൽ നെറ്റിയിടിച്ച് വല്ലാത്തൊരു മുഴക്കത്തോടെ പുറകിലേക്ക് വേച്ചു പോയി അപ്പൊത്തന്നെ തലക്ക് ഒരുമാതിരി തരിപ്പ് തോന്നിയിട്ട് കണ്ണടച്ച് പിടിച്ചു നെറ്റിയിൽ വിരലൊന്ന് അമർത്തിയതും വിരൽ നനയുന്ന പോലെ തോന്നി കയ്യെടുത്ത് നോക്കിയപ്പോഴുണ്ട് വിരൽ നിറയെ ബ്ലഡ്‌ ഈശ്വരാ ബ്ലഡോ..ഹല്ലേലുയ സോസ്ത്രം പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു..വിരൽ ഞൊടിക്കും വേഗം കണ്ണിലൂടെ ഇരുട്ട് കയറി നമ്മള് പുറകിലേക്ക് വീണു ©©© (മാഷ ) നെറ്റിയിൽ ആരോ സൂചി കൊണ്ട് കുത്തുന്ന പോലെ തോന്നിയിട്ട് പതിയെ കണ്ണ് ഞെരുക്കി തുറന്നപ്പോ ആദ്യം തന്നെ കണ്ടത് അടിപൊളി ഇന്റീരിയൽ വർക്ക്‌ ചെയ്ത സീലിംഗ് ആണ് കൂടാതെ കിടക്കുന്നത് നല്ല ഒന്നാന്തരം പഞ്ഞി മെത്തയിലുമാണെന്ന് ഊഹിച്ചെടുത്തെതും ഒന്ന് രണ്ട് നിമിഷം വേണ്ടി വന്നു ഞാനിവിടെ എങ്ങനെ എത്തിയെന്ന് മനസിലാക്കാൻ ഏറെക്കുറെ സിനിമയിലും സീരിയലിലും തലകറങ്ങി വീണ നായികയെ നായകൻ എടുത്തോണ്ട് വന്ന് ബെഡിൽ കിടത്തുന്ന രംഗമൊക്കെ മൈൻഡിലേക്ക് വന്നതും ഞാൻ ബെഡിൽ ചാടി എണീറ്റിരുന്നു വേർ ഈസ്‌ മൈ നായകൻ..എന്നോർത്ത് റൂം മുഴുവൻ നോക്കിയപ്പോഴുണ്ട് നായകൻ ബ്ലാക്ക് ബാത്തിങ് കോട്ട് മാത്രമിട്ട് നമ്മക്ക് പുറം തിരിഞ്ഞു ഷെൽഫ് തുറന്ന് മാന്തുന്നു ഇവിടെ പന വെട്ടിയിട്ട മാതിരി ഒരു സുന്ദരിയും സുമുഖിയും സർവോപരി ക്ലിയോ പാട്രയെക്കാൾ മുകളിൽ സൗന്ദര്യമുള്ള എന്നെ കാഴ്ചക്ക് കിടത്തി അവനെന്താ കാര്യപ്പെട്ട് തപ്പുന്നതെന്ന് ആലോചിച്ചപ്പോഴേക്കും നെറ്റിയിലൂടെ പുരികത്തിലേക്ക് അരിച്ചിറങ്ങിയ ചോര അതിനുള്ള ഉത്തരം തന്നിരുന്നു ചോര കണ്ടപ്പോഴാണ് അങ്ങനെയൊന്ന് എന്റെ നെറ്റിയിലുള്ള കാര്യം തന്നെ ഓർമ വന്നത്..കാരണം ഈ മഷാൽ മൽഹാറിനുള്ള ഏറ്റവും വലിയ പ്രത്യേകതയാണ് ഒരു മുറിവായി കഴിഞ്ഞാൽ ആദ്യം ഒടുക്കത്തെ വേദന ആണെങ്കിലും പിന്നീടത് മരവിപ്പായി മാറും..അന്നേരം അങ്ങനെയൊരു മുറിവുള്ള കാര്യം പോലും ഞാൻ മറക്കും..am proud of me 😎 എന്നാലും മുറിവ് എന്റെ നെറ്റിയിൽ ആയോണ്ട് തൊട്ടും തലോടെണ്ടയും ബാധ്യത എനിക്ക് ആയോണ്ട് പതിയെ നെറ്റിയിൽ തൊടാൻ കൈ പൊക്കിയതും പെട്ടന്ന് നമ്മളെ കയ്യിലൊരു പിടി വീണു..അപ്പൊത്തന്നെ മുഖം പൊക്കി നോക്കിയതും ദോ എന്റെ ഹീമാൻ..മനസിലായില്ലേ നമ്മളെ ആദി "ബ്ലഡ്‌ വന്നോണ്ടിരിക്കുന്ന മുറിവിൽ തൊടാൻ പാടില്ല..ഇൻഫെക്ഷൻ വരും.." ബാത്തിങ് കോട്ടിലൂടെ പുറമേക്ക് പാതി കാണുന്ന ജിമ്മൻ നെഞ്ചും പെരുപ്പിച്ച് അവൻ പുഞ്ചിരിച്ചോണ്ട് പറഞ്ഞ് കൈ പിടിച്ച് താഴ്ത്തിയതും 'ഓഹ് പിന്നെ ഞാനിപ്പോഴും പായെ മുള്ളിയല്ലേ ഇത്തരം കാര്യങ്ങൾ അറിയാതിരിക്കാൻ 'എന്ന് എന്റെയീ പുഴുത്ത നാവ് വെച്ച് പറയണം എന്നുണ്ടായിരുന്നു..പക്ഷെ ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ ദി ബെസ്റ്റ് ഇമ്പ്രഷൻ ആകാൻ വേണ്ടി ഒന്ന് പുഞ്ചിരിച്ചു തലയാട്ടി അന്നേരം അവൻ ബെഡിലേക്ക് ഇരുന്ന് ഫസ്റ്റ്എയ്ഡ് ബോക്സ്‌ തുറന്ന് കോട്ടണിൽ നിന്നും അഞ്ചാറ് പിച്ച് പിച്ചിയെടുത്ത് എന്നെ നോക്കിയപ്പൊ ഞാനെന്റെ ഇമാജിനേഷൻ ദൈവങ്ങളെ മൊത്തം മനസ്സിൽ സ്മരിച്ച് ഒരു റൊമാൻസിന് വകുപ്പുണ്ടാകണേ എന്നും പ്രാർത്ഥിച്ച് അവന് മുന്നിലേക്ക് തല കുറച്ച് നീട്ടി പിടിച്ചു അപ്പൊത്തന്നെ അവൻ നെറ്റിയിൽ കോട്ടൺ വെച്ച് ഒരു അമർത്തൽ അമർത്തിയതും എന്റെ ആറ്റുകാൽ അമ്മച്ചി കണ്ണിലൂടെ പൊന്നീച്ച പാറി..ബട്ട്‌ എനിക്ക് കുറച്ച് നിലയും വിലയും ഉള്ളോണ്ടും ജീവിതം മൊത്തം ഫിലിമിക്ക് ഉഴിഞ്ഞു വെച്ചോണ്ടും തൊണ്ട കൂഴിയിൽ വന്ന് പുറത്തേക്ക് ചാടാൻ നിക്കുന്ന വേദനയെ കടിച്ച് പിടിച്ച് ബെഡ് ഷീറ്റിൽ കയ്യിട്ട് മുറുക്കി ചെറുങ്ങനെ എരിവ് വലിച്ചതും അവൻ കോട്ടൺ മാറ്റി എന്നെ നോക്കി അപ്പോഴേക്കും കണ്ണ് നിറഞ്ഞു പുറത്തേക്ക് തൂവി വന്നപ്പോ ഞാൻ വേഗം കണ്ണ് തുടച്ചതും അവൻ പുരികം ചുളിച്ചു 'ഓഹ് വേണ്ടിയിരുന്നില്ല 'എന്ന ഭാവത്തിൽ എന്നെ നോക്കി കോട്ടൺ കാണിച്ച് ചോര ഒപ്പാൻ മൗനമായി സമ്മതം ചോദിച്ചപ്പോ ഞാൻ തലയനക്കി മൗനം സമ്മതം അങ്ങട്ട് കൊടുത്തു അത്‌ കിട്ടിയതോടെ അവൻ വളരെ പതിയെ നെറ്റിയിലെ ചോര ഒപ്പിയെടുക്കാൻ തുടങ്ങിയതും അന്നേരം എന്റെ ശ്രദ്ധ അവന്റെ കണ്ണുകളിലേക്ക് നീങ്ങി ഇളം ചുവപ്പ് മുന്തിരിയുടെ നിറമുള്ള നേത്രഗോളവും അതിന് കവചം തീർത്ത് മുകളിലേക്ക് വളഞ്ഞ ഒന്നിനെ ഒന്ന് തൊടാതെ നിൽക്കുന്ന നീളം കൂടിയ കൺപീലിയും..ആ കൺപീലിക്ക് മുകളിൽ ഒത്ത വീതിയോടും വലിപ്പത്തോടും ഭംഗി കൂടിയ ഇടതൂർന്ന പുരികവും പുരികങ്ങൾക്ക് ഭംഗി കൂട്ടാനെന്ന വണ്ണം ന്യൂ ജെൻ സ്വഭാവത്തിൽ ഇരു പുരികങ്ങളിലും കുറുകെക്കായി രണ്ട് വരകളും വലത്തെ പുരികത്തിലെ രണ്ട് വരകളെ മാറ്റു കൂട്ടാനെന്ന പോലെ വരകളിലൂടെ തുളച്ചു വെച്ചിരിക്കുന്ന വെള്ള കല്ലുകൾ പതിച്ച രണ്ട് സ്റ്റോൺ സ്റ്റെഡും എല്ലാം കൂടെയായി ഒറ്റ നോട്ടത്തിൽ ആരെയും വീഴ്ത്താൻ പറ്റിയ ഉറക്കം പിടിച്ച പോലുള്ള വശ്യമായ കണ്ണുകൾ..പക്ഷെ ഇങ്ങനെയൊന്ന് മുൻപ് ഞാൻ എവിടെയോ കണ്ടു മറന്ന പോലെ അതെവിടെയെന്ന് ആലോചിച്ചു നിൽക്കെ എന്റെ ആലോചനയെ അമേരിക്ക കടത്തി കൊണ്ടായിരുന്നു അവൻ വൂണ്ട് സ്പ്രൈ എടുത്ത് കുലുക്കുന്നത് കണ്ടത് ആ കാഴ്ച എന്റെ നേത്ര ഗോളത്തെ വരെ വികസിപ്പിച്ചതും അവൻ സ്പ്രേയുടെ മൂടി തുറക്കാൻ പോകുന്നത് കണ്ട് ഇനിയും തടഞ്ഞില്ലെങ്കിൽ ഇവിടെയൊരു കൊലപാതകം നടക്കുമെന്ന് ഉറപ്പുള്ളോണ്ട് രണ്ടും കൽപ്പിച്ച് ഞാൻ സ്പ്രേ ബോട്ടിലിൽ പിടുത്തമിട്ടു "വേണ്ട..ഇത് വേണ്ട..ഇത് വല്ലാത്ത നീറ്റല.." വേണ്ടായെന്ന അർത്ഥത്തിൽ തുടരെ തുടരെ മുഖമിട്ട് കുലുക്കി സകല പേടിയും പുറമേ കാണിച്ച് ഞാൻ പറഞ്ഞപ്പോ അവന്റെ മുഖത്ത് അത്ഭുതമായിരുന്നു "വൂണ്ട് സ്പ്രേ വേണ്ടെന്നോ..are you mad..ഇത് മുറിവിന് നല്ല എഫക്റ്റീവാണ്..പിന്നെ കുറച്ച് നേരത്തെ നീറ്റലെ കാണു.." "എന്നാലും വേണ്ട..എനിക്കാ രണ്ട് രൂപയുടെ ബാന്റേജ് തന്ന മതി..ഞാനതൊട്ടിച്ച് പൊയ്ക്കോളാം.." വൂണ്ട് സ്പ്രേയുടെ സുഖം ഒരു വട്ടം അറിഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തിൽ അവന്റെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ നമ്മളവന്റെ മടിയിലുള്ള ഫസ്റ്റ്എയ്ഡ് ബോക്സിൽ ബാന്റേജിനായി കയ്യിട്ട് മാന്താൻ തുടങ്ങിയതും അവൻ ഞാൻ പറഞ്ഞതൊന്നും ചെവി കൊള്ളാതെ സ്പ്രേയുടെ മൂടി തുറക്കാൻ നിക്കുന്നത് കണ്ട് അപ്പൊത്തന്നെ ബോക്സ്‌ മാന്തൽ നിർത്തി ബോട്ടിലിൽ പിടുത്തമിട്ടു "ഞാൻ പറഞ്ഞില്ലേ വേണ്ടെന്ന്..പിന്നെന്തിനാ തുറക്കുന്നെ.." "ഹെലോ ഹെലോ..നീയിപ്പോഴുള്ളത് എന്റെ റൂമില..നിനക്ക് മുറിവ് പറ്റിയതും എന്റെ റൂമിന്ന..അപ്പൊ എന്ത് വേണം എന്ത് വേണ്ട എന്ന് തീരുമാനിക്കുന്നതും ഞാനാ..ഈ സ്പ്രേ എടുത്തിട്ടുണ്ടേൽ അതടിക്കാനും എനിക്കറിയാം.." സ്വരം കടിപ്പിച്ചോണ്ടുള്ള അവന്റെ ആ പറച്ചിൽ കേട്ട് പേടിക്കാൻ മാത്രം ഞാൻ ഇളകുട്ടിയല്ല..നമ്മളത് കേട്ട ഭാവം പോലും നടിക്കാതെ ബലം പ്രയോഗിച്ച് അവന്റെ കയ്യിൽ നിന്നും സ്പ്രേ വാങ്ങാൻ നോക്കിയതും അവൻ കൂടുതൽ മുറുക്കത്തോടെ സ്പ്രേ പിടിച്ചു പക്ഷെ തോറ്റ് മാത്രം ശീലമുള്ളത് കൊണ്ട് അവന്റെ ബലത്തിനൊത്ത് വഴങ്ങാതെ ആഞ്ഞു പരിശ്രമിച്ചോണ്ടിരിക്കെ പെട്ടന്ന് എന്റെ കൈ തട്ടി മൂടി തുറന്ന് പോയതും അവൻ സ്പ്രേ ഒരൊറ്റ അടിയായിരുന്നു "ആഹ്...ന്റുമ്മ.." അടിച്ച സ്പ്രേ നെറ്റിക്ക് പകരം കണ്ണിലേക്ക് വന്ന് വീണതും നീറ്റൽ കാരണം തൊണ്ട കാറി കണ്ണിറുക്കി അടച്ച് കൈ കൊണ്ട് പൊത്തി പിടിച്ചതും ഒരേ വേഗത്തിൽ ഞാൻ സ്വർഗ്ഗവും നരകവും പാതാളവും ഭൂമിയും ഒക്കെ ഒപ്പം കാണാൻ തുടങ്ങി അത്രയും നേരം ഞാനുമായി ബലം പിടിച്ച് നിന്ന അവന് കളി കാര്യമായെന്ന് കണ്ടത് കൊണ്ടാകണം സ്പ്രേ ബോട്ടിൽ മാറ്റി വെച്ച് കണ്ണ് പൊത്തിയിരിക്കുന്ന എന്റെ കൈ പിടിച്ച് വലിച്ചു മാറ്റി എന്നിട്ട് ടിഷു ബോക്സിൽ നിന്നും രണ്ട് മൂന്നാല് ടിഷു ഒപ്പം പറിച്ചെടുത്ത് കണ്ണിന് മുകളിൽ അമർത്തി വെച്ചു തന്നു..അന്നേരം നീറിയിട്ട് എരിവ് വലിച്ച് ഇടത് കണ്ണിലൂടെ പാട് പെട്ട് അവന്റെ മുഖത്തേക്ക് നോക്കിയപ്പോ ഭൂമി കുലുങ്ങിയാലും കേളൻ കുലുങ്ങൂല എന്ന മട്ടിൽ നിർവികാരമായി കണ്ണ് തുടച്ചു തരികയാണ്..ഒരിത്തിരി കുറ്റബോധം..എവടെ "വല്ല ആവശ്യവുമുണ്ടായിരുന്നോ എന്റെ കൈക്ക് ഏറെ പണി ഉണ്ടാക്കാൻ..മര്യാദക്ക് നിന്ന് തന്നിരുന്നേൽ ബാന്റേജ് ഒട്ടിക്കേണ്ട സമയം കഴിഞ്ഞു.." സൂക്ഷമതയോടെ കണ്ണ് തുടച്ചു തരുന്നതിനിടക്ക് ചെറു പുഞ്ചിരിയോടെ എന്റെ ഇടത് കണ്ണിലേക്ക് നോക്കിയവൻ പറഞ്ഞപ്പോ ഞാനൊന്നും മിണ്ടിയില്ല "നീയിവിടെ പുതുതായി കിച്ചൺ ഡ്യൂട്ടിക്ക് വന്നതാണോ..ഇതുവരെ നിന്നെ ഞാൻ ഇവിടെ കണ്ടിട്ടില്ലല്ലോ.." വളരെ കൂളായി അവൻ ചോദിച്ചത് കേട്ട് നമ്മള് വാ പൊളിച്ചു പോയി What the ****..ഇത്രയും സുന്ദരിയായ എന്നെ കണ്ടിട്ട് ഈ തെണ്ടിക്ക് വേലക്കാരിയെ പോലെയാണോ തോന്നിയെ എന്ന് സ്വയം ചോദിച്ചതും അത്‌ മതിയായിരുന്നുള്ളു എനിക്ക് അരിശം മൂക്കൻ..ഞാൻ ദേഷ്യത്തോടെ പല്ലിറുമ്മി അവന്റെ കൈ തട്ടി മാറ്റി ബെഡിൽ നിന്നും ചാടി എണീറ്റു എന്റെ കാട്ടി കൂട്ടൽ കണ്ട് അവൻ വല്ലാത്തൊരു ഭാവത്തിൽ നോക്കിയെങ്കിലും നമ്മളതൊന്നും കണ്ട ഭാവം നടിക്കാതെ പല്ല് ഞെരിച്ചോണ്ട് ഫസ്റ്റ്എയ്ഡ് ബോക്സിൽ നിന്നും ബാന്റേജ് തപ്പിയെടുത്ത് മുറിവിൽ ഒട്ടിക്കാൻ നിന്നതും അവൻ എന്റെ കയ്യിൽ പിടിച്ചു അത്‌ കണ്ട് നമ്മളവനെ കണ്ണുരുട്ടി നോക്കിയെങ്കിലും അവനതൊരു പുഞ്ചിരിയിൽ ഇല്ലാതാക്കി ബെഡിൽ നിന്നെണീറ്റ് എന്റെ കയ്യിൽ നിന്നും ബാന്റേജ് വാങ്ങി റാപ്പർ കീറി ബാന്റേജ് എടുത്തു "ഇത്രയും സുന്ദരിയായ നിന്നെ കണ്ടിട്ട് എനിക്കെങ്ങനെ തോന്നി ഒരു വേലക്കാരിയാണെന്ന്...ഇതല്ലേ നിന്റെ മനസ്സിൽ.." നമ്മളെ മനസ് വായിച്ചെടുത്ത പോലെ അവൻ ചോദിച്ചത് കേട്ട് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി പോയിരുന്നു..എന്ത് പറയണമെന്നറിയാതെ അവനെ മിഴിച്ചു നോക്കി നിൽക്കെ അവൻ ഓയിന്മെന്റ്‌ എടുത്ത് ബാന്റേജിൽ തേച്ച് നെറ്റിയിലെ മുറിവിൽ ഒട്ടിച്ചു അപ്പോഴൊക്കെയും ഞാൻ അവനെ ഏറെയും ശ്രദ്ധിക്കുകയായിരുന്നു..ഇവനെന്തോ പ്രത്യേകതയുണ്ട്..എവിടെയോ കണ്ട പോലെ "ഞാൻ നേരത്തെ അങ്ങനെ ചോദിച്ചതിൽ തെറ്റുണ്ടെന്ന് പറയാൻ ഒരിക്കലും പറ്റില്ല..കാരണം ഈ മാൻഷനിലെ സർവെൻസിനെ ശ്രദ്ധിച്ചാൽ ഞാൻ ചോദിച്ചതിൽ കാര്യമുണ്ടോ ഇല്ലേ എന്നൊക്കെ മനസിലാവും..and who are you..? " എന്നും ചോദിച്ച് അവൻ കുറച്ച് പുറകിലേക്ക് നീങ്ങി നിന്നതും ഞാൻ കാര്യം പറയാൻ വേണ്ടി വാ തുറക്കാൻ നിന്നപ്പോഴാണ് എമിൽ റൂമിലേക്ക് ഇടിച്ചു കയറി വന്നത് "ആദി..ടാ നിന്നോട്..ഹേ മാഷ..നീയിതുവരെ പോയില്ലേ..അല്ല നീയെന്താ ഈ റൂമിൽ..നിന്റെ നെറ്റിക്ക് എന്ത് പറ്റി.." വെരുകിനെ പോലെ തുള്ളി കളിച്ച് എല്ലാം കൂടെ ഒപ്പം ചോദിച്ചോണ്ട് എമിൽ പാഞ്ഞു വന്ന് നമ്മളെ കവിളിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കിയതും എന്റെ കണ്ണുകൾ പോയത് ആദിയുടെ മുഖത്തേക്കായിരുന്നു..അവൻ ഒറ്റ പുരികം പൊക്കി എമിലിനെ കാണിച്ച് 'ഗേൾഫ്രണ്ട് ആണോ 'എന്ന് ചുണ്ടനക്കി ചോദിച്ചതും ഞാൻ കണ്ണ് ചുളുക്കി നോ എന്ന് കാണിച്ചു അതിനൊന്ന് ചുണ്ടിറുക്കി പിടിച്ച് അമർത്തി തലയാട്ടിയിട്ട് പെട്ടന്ന് ഭാവം മാറ്റി ആദി എമിലിന്റെ കയ്യിൽ പിടിച്ചു "കാര്യമായി ഒന്നും പറ്റിയിട്ടില്ല..ചെറിയൊരു ആക്സിഡന്റ്..നോഹയെ നോക്കാൻ വേണ്ടി താഴേക്ക് വരാൻ നിന്നപ്പോഴ നെറ്റിയിൽ കൈ വെച്ച് ഇവൾ റൂമിൽ നിൽക്കുന്നത് കണ്ടത്..ഡോറിൽ തല ഇടിച്ചു എന്ന പറഞ്ഞേ.." യാതൊരു കൂസലും ഇല്ലാണ്ട് അവൻ സ്റ്റോൺ വെച്ച നുണ പറഞ്ഞത് കേട്ട് എന്റെ കണ്ണ് തള്ളിയെങ്കിലും ആദി കണ്ണടച്ച് കാണിച്ചപ്പോ കണ്ണ് ഉള്ളോട്ട് തന്നെ പോയി എന്നാൽ അതിലും വലിയൊരു പൊട്ടൻ അതും വിശ്വസിച്ചു എന്റെ കവിളിൽ നിന്നും പിടി വിട്ട് ആദിക്ക് നേരെ തിരിഞ്ഞു "നോഹ താഴെയുണ്ട്..അവളവിടെ നിന്നെ ചോദിച്ച് കരയുന്നുണ്ട്..മുകളിലേക്കാണേൽ വരാനും കൂട്ടാക്കുന്നില്ല.." "ഹാ..ഞാനിപ്പോ താഴേക്ക് വരാം..മ്മ്..പിന്നെ ഇതാരാട.." കുസൃതി നിറഞ്ഞ ചിരിയോടെ എന്നെ നോക്കി അവൻ എമിലിനോടായി ചോദിച്ചതും എമിൽ എന്റെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ അടുത്തേക്ക് പിടിച്ചു "ഇവളാര എന്നോ..ഇതാണ് *മഷാൽ മൽഹാർ*..മാൽസിലെ എന്റെ വൺ ആൻഡ് ഒൺലി മോഡൽ പെയർ..മാഷ..ഇതാണ് നിന്നോട് ഞാൻ നേരത്തെ പറഞ്ഞ കാർ കളക്ഷൻ പ്രാന്തുള്ള എന്റെ മോസ്റ്റ്‌ സെക്സിയെസ്റ്റ് ബ്രൂഹ്..മിസ്റ്റർ അദിത്യ മൽഹോത്ര.." എമിൽ നമ്മക്ക് ആദിയെ രാജകീയമായി പരിചയപ്പെടുത്തി തന്നതും നമ്മള് ആദിയെ നോക്കി പുഞ്ചിരിച്ചു..തിരിച്ചവനും നല്ലൊരു പുഞ്ചിരി സമ്മാനിച്ച് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനെന്നോണം ഡ്രസിങ് റൂമിലേക്ക് പോയതും എമിൽ നമ്മളെ വലിച്ചോണ്ട് പോയി സോഫയിൽ ഇരുത്തി മുറിവിനെ പറ്റി ചോദിച്ചോണ്ടിരുന്നു അവന്റെ ഓരോ ചോദ്യവും ആദി പറഞ്ഞത് നുണയാണോ എന്നറിയാനുള്ള ശ്രമമാണെങ്കിലും മറു നുണ പറയാൻ എന്നെ കഴിഞ്ഞേ വേറെ ആളുള്ളു..അത്‌ കൊണ്ട് ഞാൻ നല്ല തട്ട് പൊളിപ്പൻ ആയി നുണകൾ പറഞ്ഞ് അവനെ ബോധിപ്പിച്ചതും അവനെല്ലാം വിശ്വസിച്ച മട്ടിൽ തലയാട്ടി "എമിൽ..ഈ നോഹ ആരാ..? " നേരത്തെ മൈന്റിൽ ഫീഡ് ആയ ആ പേരിലുള്ള ആൾ ആരാണെന്നറിയാൻ വേണ്ടി ആകാംഷയോടെ ചോദിച്ചപ്പോ എമിലൊന്ന് ചിരിച്ചു "നോഹ ഈ മാൻഷനിലെ 6 മാസം പ്രായമുള്ള ഞങ്ങളുടെ ലിറ്റിൽ പ്രിൻസസ് ആണ്..ആദിയുടെ മോൾ..നോഹ മൽഹോത്ര.." എന്നവൻ പറഞ്ഞ് നാവ് ഉള്ളോട്ടിടുന്നതിന് മുൻപേ ആദി ഡ്രസ്സ്‌ ചെയ്ത് പുറത്തിറങ്ങിയതും എന്റെ നെഞ്ച് കുത്തി പൊളിയുന്ന പോലെ തോന്നി അയ്യേ...ഇങ്ങേര് കെട്ടിയതായിരുന്നോ..?പക്ഷെ കണ്ട പറയത്തെ ഇല്ലല്ലോ..അതിലൊക്കെ ഇപ്പൊ എന്താ പറയാൻ ഉള്ളെ..ബാത്‌റൂമിൽ വെച്ച് ചിലപ്പോ വൈഫിന്റെ നേരെ എടുക്കാനുള്ള ആയുധം യുദ്ധക്കളം മാറി എന്റെ നേരെ അറിയാതെ എടുത്തതാവും..എന്നാലും ഇജ്ജാതി സന്തൂർ ബോഡി ബിൽഡർ ഡാഡി😞സെഡ് ബിജിഎം പ്ലീസ് വല്ലാത്തൊരു നിരാശയോടെ മനസ് സ്വയമേ പറഞ്ഞതും എവിടെയോ എന്റെ ഉള്ളം എന്തിനോ വേണ്ടി വിങ്ങി..എന്നാലും നമ്മളത് പുറമേ കാണിക്കാതെ ഒന്ന് പുഞ്ചിരിച്ച് എമിലിന്റെ കൂടെ എണീറ്റ് ആദിയുടെ അടുത്തേക്ക് ചെന്ന് ടീപോയിൽ വെച്ച ജ്യൂസ് എടുത്ത് അവന്റെ നേരെ നീട്ടി "പോകും വഴി ദാദി കൊടുത്ത് വിട്ടതാ തനിക്ക് തരാൻ.." എന്ന് നമ്മളങ്ങു ബഡായി പറഞ്ഞതും അവനത് അപ്പാടെ വിഴുങ്ങാത്ത മട്ടിൽ എന്നെയൊന്ന് അമർത്തി നോക്കി തലയാട്ടി ഗ്ലാസ്‌ വാങ്ങി..അപ്പൊത്തന്നെ ഞാൻ ടീ പോയിൽ വെച്ചിരുന്ന ബാഗ് എടുത്ത് എമിലിനോടും ആദിയോടുമായി ബൈ പറഞ്ഞ് പോകാൻ തിരിഞ്ഞതും പെട്ടന്ന് ആദി നമ്മളെ കയ്യിൽ പിടിച്ചു "ഇത് ദാദി ഉണ്ടാക്കുന്ന ജ്യൂസിന്റെ ടേസ്റ്റ് അല്ലല്ലോ..ഇതാര് തന്ന് വിട്ടതാ എന്നുള്ള സത്യം പറഞ്ഞിട്ട് മോളിവിടെന്ന് പോയ മതി.." സ്വരം കടുപ്പിച്ചു കൊണ്ടുള്ള അവന്റെ ചോദ്യം കേട്ടതും എന്റെ കണ്ണ് പുറത്തേക്ക് തള്ളി വന്നു..അന്നേരം ആദിയെ നോക്കുന്നതിന് പകരം എമിലിനെ തിരിഞ്ഞു നോക്കിയപ്പോ അവൻ ആദിയെ മാത്രം ഉറ്റു നോക്കാണ് അത്‌ കണ്ടതും എന്റെ പെട്ടീടെ കാര്യം ഏകദേശം തീരുമാനമായെന്ന് മനസ്സിലായതും പെട്ടന്ന് ആദി കൈ പിടിച്ച് വലിച്ചതും നമ്മളവന്റെ നെഞ്ചത്തോട്ട് ആഞ്ഞു വീണു നിന്നു "ചോദിച്ചത് കേട്ടില്ലേ ആരാടി നിനക്കിത് തന്നത്.." എന്റെ കൈത്തണ്ടയിൽ ആവുവോളം പിടി മുറുക്കിയിട്ടും വേദന തലയിലെത്തിയിട്ടും ഞാൻ നോക്കിയത് അവന്റെ കണ്ണുകളിലേക്കാണ്..ആ ഇളം ചുവന്ന കണ്ണുകൾ ഒന്നാകെ വലിഞ്ഞു മുറുകി കടും ചുവപ്പായിട്ടുണ്ട്..അതെന്നെ ഏറെയും പേടി പെടുത്തിയതും ഞാൻ അവന്റെ കൈപ്പിടിയിൽ നിന്ന് കൈ മോചിപ്പിക്കാൻ ശ്രമിച്ചോണ്ടിരുന്നു കൈ വലിക്കുന്നതിനിടയിൽ അവന്റെയ നോട്ടം കണ്ട് നമ്മക്ക് ഇത്രയും നേരം ഈ സാധനത്തോട് തന്നെയാണോ ആരാധന തോന്നിയെ എന്നൊരു നിമിഷം ചിന്തിച്ചതും അവൻ പിടി ഒന്നൂടെ മുറുക്കി "അവസാനമായി ചോദിക്ക..ആരാ ഇത് നിന്റെ കയ്യിൽ തന്നത്.." ദേഷ്യം ചീറ്റി കൊണ്ടവൻ വീണ്ടും ചോദിച്ചതും പെട്ടന്ന് എമിൽ എന്റെ അടുത്തേക്ക് ഓടി വന്നു "മാഷ നീ ആദിയെ വയലന്റ് ആക്കാൻ നിക്കാതെ ആരാ തന്നതെന്ന് വെച്ചാൽ പറഞ്ഞ് കൊടുക്ക്.." എന്നവൻ എന്നോട് അലറിയതും പേടിച്ചിട്ട് ഞാൻ തത്ത പറയും പോലെ എല്ലാം പറഞ്ഞ് കൊടുത്തു..ഒക്കെ കേട്ട് കഴിഞ്ഞതും ആദി കയ്യിലെ പിടി വിട്ട് ടീപോയിൽ വെച്ച ജ്യൂസ് ചുവരിലേക്ക് ആഞ്ഞു തട്ടിയിട്ട് കബോഡ് വലിച്ചു ഇത്രയും നേരം ഒരു കുഴപ്പവും ഇല്ലാത്ത ഇവനെന്ത് പറ്റിയെന്ന് ഒരു വിറയലോടെ നോക്കി നിൽക്കെ അവൻ കബോഡിൽ നിന്നും വില കൂടിയ സിഗരറ്റ് എടുത്ത് ചുണ്ടോട് വെച്ച് കത്തിച്ചു ഒരു പഫ് എടുത്ത് വിട്ട് എമിലിനെ നോക്കി "ഇവളോട് ഇറങ്ങി പോകാൻ പറ.." എന്നോട് പറയുന്നതിന് പകരം എരി തീയിൽ കയറ്റി നിർത്തിയ പോലെ അവൻ എമിലിനോട്‌ ഉറഞ്ഞു തുള്ളി ആജ്ഞാപിച്ചതും എമിൽ പോകാനെന്നോണം എനിക്ക് നേരെ കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു..അത്‌ കണ്ട് ഒരു വട്ടം കൂടെ ആദിയെ നോക്കിയപ്പോ അവൻ അർജുൻ റെഡ്ഢി കണക്കെ മാരകമായ സ്മോക്കിങ്ങിൽ ആണ്..പിന്നെ ഞാനവിടെ നിന്നില്ല..ഉള്ള ജീവനും കൊണ്ട് വേഗം സ്ഥലം കാലിയാക്കി ®®® (ആദി) "ആദി നീയിത് ഏതൊക്കെ ട്യൂൺ ആണ് എടുക്കുന്നേ..ഒന്നും മാച്ച് ആവുന്നില്ല.." പുതിയ സോങ്ങിന്റെ പ്രാക്ടീസ് നടക്കേ ശരീരം കണക്കെ മ്യൂസിക് കോട്ടേജിൽ ഗിറ്റാറും പിടിച്ച് ഇരിക്കുന്നുണ്ടെങ്കിലും ചിന്തയൊക്കെ നൂല് പൊട്ടിയ പട്ടം പോലെ വിശാലമായി പാറി പറന്നു നടക്കുന്നതിനിടയിൽ നൈൽ തട്ടി വിളിച്ചതും ഞാൻ ചിന്തയിൽ നിന്ന് ഉണർന്ന് അവനെ നോക്കി "Nothing yaar..എനിക്കെന്തോ മൈൻഡ് ഔട്ട്‌ ആയ പോലെ..നിങ്ങൾ കണ്ടിന്യൂ ചെയ്തോ..ഞാൻ ഒന്ന് റസ്റ്റ്‌ എടുക്കട്ടെ.." ആലോചിച്ച വിഷയം എടുത്തിടാൻ താല്പര്യമില്ലാത്തോണ്ട് അങ്ങനെ പറഞ്ഞ് ചെയറിൽ നിന്ന് എണീക്കാൻ നിന്നതും ഡെല്ല എന്റെ കയ്യിൽ പിടിച്ചു "ആദി..യാർ..നിന്നെ ഞങ്ങൾ ഇന്നും ഇന്നലെയുമല്ല കാണാൻ തുടങ്ങിയത്..വർഷം 8, 9 ആയി നമ്മൾ X EDITION ഗാങ് ആയി നടക്കാൻ തുടങ്ങിയിട്ട്...നമ്മുടെ ഈ അഞ്ചുപേർക്കിടയിൽ ആരുടെ മുഖത്തും പതിവില്ലാതെ പ്രത്യേകമായൊരു ഭാവം വന്നാൽ അത്‌ ആരെക്കാളും വേഗം നമുക്ക് 5 പേർക്കും തിരിച്ചറിയാൻ കഴിയും..ഞാൻ മനസിലാക്കിയ അദിത്യ മൽഹോത്ര ചിന്തിച്ചു നിന്ന് മൈൻഡ് ഔട്ട്‌ ആകാറില്ല..Am a right yaar's..? " *"Absolutely right babe.."* എന്റെ കയ്യിലെ പിടി മുറുക്കി ഡെല്ല എല്ലാവരോടുമായി ചോദിച്ചപ്പോ തന്നെ കോറസ് കണക്കെ മൂന്നെണ്ണവും അത്‌ ശെരി വെച്ചു..അപ്പൊത്തന്നെ ഡെല്ല കയ്യിലെ പിടി ഒന്നൂടെ മുറുകിയതും ഞാൻ ഒറ്റ പുരികം പൊക്കി എല്ലാത്തിനെയും ഒന്നിരുത്തി നോക്കി "ആദി..നീ പുരികം പൊക്കി ഞങ്ങളെ വീഴ്ത്താനൊന്നും നോക്കണ്ട..ഇങ്ങനെത്തെ കാര്യങ്ങളിൽ ഒക്കെ ഞങ്ങൾ ഭയങ്കര സ്ട്രിക്റ്റ..അപ്പൊ പറ മോനെ ഈ തിങ്കിനും മൈൻഡ് ഔട്ടിനും പിന്നിലെ കാരണം.." അങ്ങനെ ഒരു ചോദ്യം എന്റെ നേരെ നിയ തൊടുത്ത് വിട്ടതും അവരോടൊന്നും ഒരു കാര്യവും മറച്ചു വെച്ച് ശീലമില്ലാത്തത് കൊണ്ട് ചിന്തിച്ചു കൊണ്ടിരുന്നത് വള്ളി പുള്ളി വിടാതെ അവർക്ക് പറഞ്ഞ് കൊടുത്തു എല്ലാം കേട്ട് കഴിഞ്ഞതും ക്രിസ്റ്റി ആക്കിയ ഒരു ചിരിയോടെ ചുണ്ടത്ത് വിരൽ വെച്ച് എന്നെ അടിമുടി നോക്കി "ഫസ്റ്റ്നൈറ്റിന് മുൻപേ സസ്പെൻസ് വെളിയിൽ ആയല്ലേ ആദി..അതോർത്താണോ നീ സാഡ് ആയിരിക്കുന്നെ.." എന്നാ കോപ്പ് ചോദിച്ചത് കേട്ട് നമ്മളവന്റെ കാല് നോക്കി ഒരു ചവിട്ട് കൊടുത്തു..കിട്ടേണ്ടത് കിട്ടിയതും അവൻ കാല് പിടിച്ച് ഉഴിയാൻ തുടങ്ങിയപ്പോ നമ്മളവനെ കണ്ണുരുട്ടി നോക്കി "ഞാനിവിടെ കൊടുങ്കാറ്റിൽ ആന പാറി പോയ കഥ പറയുമ്പോഴാ അവന്റെ കോണകം പാറിയ കഥ..ആദ്യമായിട്ടാ അറിയാത്തൊരാളെ നേരെ ഞാൻ ഇത്രയും ഹാഡ് ആയി കയർത്തത്..അതും സീന കാരണം ഒരു പെണ്ണിന് നേരെ.." സീനയുടെ മുഖം മനസിലേക്ക് വന്നിട്ട് എന്തെന്നില്ലാത്ത ദേഷ്യത്തിൽ പല്ല് ഞെരിച്ചതും ക്രിസ്റ്റി എന്റെ കയ്യിൽ പിടിച്ചു "Cool down boy..അല്ല..അവൾക്ക് നിന്നെ കണ്ടിട്ട് മനസിലായില്ലേ.." "ലോകത്ത് എല്ലാവരും നമ്മളെ അറിയണം എന്നുണ്ടോ..കാര്യം നമ്മള് ഫേമസ് റോക്സ്റ്റാർസും നമുക്ക് ലോകത്ത് അങ്ങിങ്ങായി ആർമിയും ഉണ്ടെന്ന് വെച്ച് എല്ലാവരും നമ്മളെ തിരിച്ചയറിയണം എന്നില്ലല്ലോ.." എന്ന് ക്രിസ്റ്റിയോടായി പറഞ്ഞതും എല്ലാവരും അത്‌ ശെരി വെച്ച് തലയാട്ടി "അതൊക്കെ തല്ക്കാലം അവിടെ നിക്കട്ടെ..what's her name..? " നിയ ഇടയിൽ കയറി പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോ എല്ലാം കൂടെ ഒപ്പം എന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി..അത്‌ കണ്ട് ഒരു നിമിഷം ഞാനൊന്ന് ചിന്തിച്ച് പുഞ്ചിരിച്ചു "I think mashal malhar..എനിക്ക് അത്രക്കങ്ങ് ഓർമ കിട്ടുന്നില്ല.." ഒരുറപ്പില്ലാത്ത വണ്ണം ഊഹിച്ചു പറഞ്ഞതും നൈൽ ഏ..എന്ന് ചോദിച്ച് കണ്ണ് മിഴിച്ചു..അവന്റെ നോട്ടം കണ്ട് നമ്മളടക്കം എല്ലാവരും കൂടെ അവനെ നോക്കിയപ്പോ അവൻ എല്ലാവരെയും വകഞ്ഞു മാറ്റി എന്റെ അടുത്തേക്ക് വന്ന് എന്റെ തോളിൽ കൈ വെച്ചു "നീ പറയുന്ന മഷാലിനെ കാണാൻ ബ്ലാക്ക് ആൻഡ് ബ്രൗൺ മിക്സഡ് ഹെയറും സൈഡിൽ രണ്ട് പ്രേതപല്ലും ഏകദേശം പൂജ ഹെഡ്ജിന്റെ ഫേസ് കട്ട്‌ ഉള്ള അവളാണോ.." എന്നൊക്കെ കൂടെ അവൻ ചോദിച്ചത് കേട്ട് എന്റെ കണ്ണ് തള്ളി പോയി..എന്നാൽ എന്റേത് മാത്രമല്ല എല്ലാവരുടെയും തള്ളിയിട്ടുണ്ടെന്ന് ബാക്കി ഉള്ളവരെ നോക്കിയപ്പോ മനസിലായെങ്കിലും ചെക്കൻ കിടന്ന് ആണോന്ന് ചോദിച്ച് കയറു പൊട്ടിച്ചപ്പോ നമ്മളൊന്ന് പുറകിലേക്ക് സഞ്ചരിച്ചു എന്നിട്ട് അവളെയൊന്ന് ഓർത്ത് നോക്കിയതും അവൻ പറഞ്ഞ എല്ലാ സവിശേഷതയും അവളിൽ കണ്ട് പുഞ്ചിരിയോടെ തലയാട്ടി "സത്യമായിട്ടും അവള് തന്നെയാണോ..? " വെപ്രാളപ്പെട്ടവൻ വീണ്ടും ചോദിച്ചതും ഞാൻ തീർത്തും അതേ എന്ന് തലയാട്ടി "ഡാ ആദി..നീയാ ഫ്ലെക്സ് നോക്കിയിട്ട് ഉറപ്പിച്ചു പറ നീ പറയുന്നത് അവളെ തന്നെയാണോ എന്ന്.." എന്ന് പറഞ്ഞ് നൈൽ പുറകിലേക്ക് ചൂണ്ടി കാണിച്ചതും നമ്മളടങ്ങുന്ന എല്ലാവരും പുറകിലേക്ക് തിരിഞ്ഞു നോക്കി..അപ്പോഴാണ് ആദ്യമായി ഗ്ലാസ്‌ വാൾ വഴി സിറ്റിയിൽ തലയെടുപ്പോടെ പൊങ്ങി നിൽക്കുന്ന മാൽസ് ഫാഷൻ സിറ്റിയുടെ ഫ്ലെക്സ് കണ്ടത്..അതിൽ പരം എമിലിന്റെ കൂടെ ഹൈ മോഡൽ ബ്ലൂ സ്ലീവ്ലെസ്സ് ഫ്രോക്കിൽ റൊമാന്റിക് പോസിൽ നിൽക്കുന്ന അവളെ കണ്ടതും നമ്മള് ആ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന് ഫ്ലെക്സിലേക്ക് തന്നെ നോക്കി ഇന്ന് കണ്ടപ്പോഴുള്ളതിനെക്കാളും ഏറെ ഭംഗിയുണ്ട് ഈ ഡ്രെസ്സിൽ അവളെ ഫ്ലെക്സിൽ കാണുമ്പോൾ മനസങ്ങനെ വിളിച്ചോതിയതും ഞാനും അത്‌ ശെരി വെച്ച് ഫ്ലെക്സ് നോക്കി നിക്കെ നൈൽ എന്നെ പിടിച്ചു അവന്റെ നേരെ തിരിച്ചു നിർത്തി "ടാ പറയെടാ...ഇവൾ തന്നെയാണോ നീ പറഞ്ഞ മഷാൽ..." "Yes..ഇവൾ തന്നെയാ ആള്..ബട്ട്‌ ഞാനിത് വരെ ഈ ഫ്ലെക്സ് ഇവിടെ കണ്ടിട്ടേ ഇല്ലല്ലോ.." എന്ന് പറഞ്ഞ് നമ്മള് ഫ്ലെക്സ് നോക്കാൻ വേണ്ടി മുഖം തിരിക്കാൻ നിന്നതും നൈൽ എന്റെ മുഖം പിടിച്ച് അവന്റെ നേരെ തിരിച്ചു വെച്ചു "നീ അവളെ വല്ലാതെ നോക്കണ്ട.." എന്നവൻ ചൂടായി പറഞ്ഞതും ഒന്നും മനസ്സിലാവാതെ ഞാൻ കണ്ണ് മിഴിച്ചപ്പോഴേക്കും ക്രിസ്റ്റി നൈലിനെ അവന്റെ അടുത്തേക്ക് വലിച്ചിട്ടു "അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്ക..ആദി അവളെ പേര് പറഞ്ഞപ്പോ തുടങ്ങിയതാണല്ലോ നിനക്ക് കുരു പൊട്ടാൻ..എന്താടാ ഞങ്ങൾ അറിയാതെ ഒരു ചുറ്റി കളി.." "അതെയതെ..ഞാനും ശ്രദ്ധിച്ചതാ..എന്താ മോനെ നൈലെ ഞങ്ങൾ അറിയാത്ത പുതിയ കളി.." ക്രിസ്റ്റിക്ക് പിന്നാലെ ഡെല്ലയും ആക്കി ചോദിച്ചപ്പോ ഞാനും അതേ അർത്ഥത്തിൽ അവനെ നോക്കിയപ്പോ അവൻ ദേഷ്യത്തോടെ പല്ല് ഞെരിച്ച് ഫ്ലോറിൽ ആഞ്ഞു ചവിട്ടി..എന്നിട്ട് എല്ലാവരെയും മാറി മാറി നോക്കി പല്ല് വീണ്ടും ഞെരിച്ചു "ടാ ഞാൻ എപ്പോഴും നിങ്ങളോട് ഒരു ബേബി ക്രഷിനെ പറ്റി പറയാറില്ലേ..എന്റെ ആ ബേബി ക്രഷ് ആണെടാ ഈ മഷാൽ മൽഹാർ.." ഒടുവിലവൻ സത്യം വെളിപെടുത്തിയതും എന്നിലൊരു ഞെട്ടൽ വരാതിരുന്നില്ല..കാരണം നൈൽ അവന്റെ ബേബി ക്രഷിനെ പറ്റി എപ്പോ പറയുമ്പോഴും ഞാൻ ചോദിക്കും അത്രക്കും ക്രഷ് വരാൻ മാത്രം അവളെന്താ ഭൂലോക രംഭയാണോ എന്ന്..എന്നാൽ ആ രംഭയെ നേരിട്ട് കണ്ടപ്പോഴല്ലേ അവൻ പറഞ്ഞതിൽ തെറ്റില്ല എന്ന് മനസിലായത് അവന്റെ സത്യം പറച്ചിൽ കേട്ട് ഞാൻ മിഴുങ്ങസ്യയായി അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാകണം അവനെല്ലാം വിശദീകരിക്കാൻ തുടങ്ങി "ഞാനീ പറഞ്ഞ മഷാൽ ഒരു പുരുഷ വിരോധിയാണ്.." എന്നവൻ തുടക്കമിട്ടതും ഞാൻ പുരികം ചുളുക്കി "Is she a lesbian?.." എന്റെ മനസ്സിൽ വന്ന അതേ ഡൌട്ട് മാനത്ത് കണ്ട പോലെ നിയ ചോദിച്ചതും നൈൽ അപ്പൊത്തന്നെ കൈ മലർത്തി "അതെങ്ങനെ എനിക്കറിയാനാ.." "നോ..നോ..അവൾ ലെസ്ബിയൻ ആവാൻ ഒരു വഴിയുമില്ല...ഒരു ആണിനോട് തോന്നേണ്ട ഫീലിംഗ്സ് ഒക്കെ അവൾക്കുന്നുണ്ടെന്ന് അവളെയൊന്ന് തൊട്ടപ്പോ തന്നെ മനസിലായതാ..ബ്രീത്തിങ് ഒക്കെ ഹൈ ആയിരുന്നു.." ഒരൊഴുക്കിൽ ആരോടെന്നില്ലാതെ പറഞ്ഞ് നൈലിന്റെ മുഖത്തേക്ക് കണ്ണ് പോയപ്പോ ചെക്കൻ എന്നെ കണ്ണ് കൊണ്ട് തന്ദൂരി ചിക്കൻ ആകുന്നുണ്ട്..അത്‌ കണ്ടതും ഞാനൊന്ന് അവിഞ്ഞിളിച്ച് ഡെല്ലയുടെ തോളിലൂടെ കൈയ്യിട്ടു "അങ്ങനെ അല്ലങ്കിൽ പോലും എന്തുകൊണ്ടോ അവൾ പുരുഷന്മാരിൽ നിന്നും അകലം പാലിക്കുന്നുണ്ട്..അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല..അവളെ ശെരിക്ക് വാച്ച് ചെയ്‌താൽ അത്‌ പെട്ടന്ന് മനസിലാവും..ബോയ്സുമായി അവൾക്ക് കൂട്ടുണ്ടെങ്കിലും ഒരു അതിരിനപ്പുറം അവൾ ആരോടും കൂടുതൽ ക്ലോസ് ആവുന്നത് ഞാൻ കണ്ടിട്ടില്ല..എന്തിനും അവൾക്ക് അവളുടേതായ ഒരു നിലപാട് ഉണ്ട്..ആരെയും ആകർഷിക്കുന്ന സ്വഭാവവും സൗന്ദര്യവുമാണ്..അവൾ ആദ്യം എന്റെ ഫ്ലാറ്റ് നൈബർ ആയിരുന്നു..കാണുമ്പോഴൊക്കെ ചിരിക്കും എന്നല്ലാതെ ഒരക്ഷരം മിണ്ടില്ല..പിന്നെ ആദിയെ അവൾ തിരിച്ചറിഞ്ഞില്ല എന്നത് അത്ര വല്യ പുത്തരിയൊന്നുമല്ല..അവളുടെ ഫ്ലാറ്റ് നൈബർ ആയിട്ട് പോലും വേൾഡിൽ ഇത്രേം ഫേമസ് ആയ X edition ലെ എന്നെ അവൾക്ക് അറിയില്ലാ എന്ന് അവളുടെ സ്വഭാവത്തിൽ നിന്നും മനസിലായപ്പോ എന്തോ എനിക്കവളെ കുറിച്ച് കൂടുതൽ അറിയാൻ തോന്നി..അപ്പോഴായിരുന്നു ഞാൻ അവളെ വാച്ച് ചെയ്യാൻ തുടങ്ങിയത്..അവളുടെ ഓരോ പ്രവർത്തിയും കാണാൻ വല്ലാത്തൊരു രസമാണ്..പലപ്പോഴും ഞാൻ വൈകുന്നേരം പാർക്കിൽ ഇരിക്കുമ്പോഴാകും അവൾ മാൽസിൽ നിന്നും കാറിൽ വന്നിറങ്ങുന്നത്..മിക്ക ദിവസവും അവളുടെ കയ്യിൽ ഒരു വൈറ്റ് പോട്ടും അതിലൊരു ചെടിയും ഉണ്ടാകും..അങ്ങനെ അവളറിയാതെ അവളെ വാച്ച് ചെയ്ത് അവസാനം എനിക്കവളോട് ചെറുതായി സ്പാർക്ക് അടിച്ചു..അതവളോട് പറയാൻ മനസ് വെമ്പിയെങ്കിലും ആണുങ്ങളുമായി ക്ലോസ് ആവാൻ താല്പര്യമില്ലാത്ത അവൾ ഒരിക്കലും എന്റെ പ്രൊപോസൽ അംഗീകരിക്കില്ലെന്ന് എനിക്ക് ഊഹിക്കാവുന്നതെ ഒള്ളു..ആ ഇടക്ക് അവൾ KS LIT ഫ്ലാറ്റിലേക്ക് മാറുകയും ചെയ്തു..പിന്നീട് ഈ ഫ്ലെക്സ് മാത്ര എനിക്ക് ആകെ ഉണ്ടായിരുന്ന ആശ്രയം..എന്നാലും അവളോടുള്ള ഇഷ്ട്ടം പഴയതിനെക്കാൾ കൂടുതൽ എനിക്കിപ്പോഴുമുണ്ട്..എന്നെങ്കിലും ഒരിക്കെ അവളത് മനസിലാക്കുമായിരിക്കും..." അവളെ പറ്റി വലിയൊരു എസ്സേ തന്നെ നൈൽ പറഞ്ഞ് കേൾപ്പിച്ചപ്പോഴും ഞാൻ മനസിലാക്കിയിരുന്നു അവളെ കുറിച്ച് പറയുമ്പോൾ അവൻ വാചാലനാകുന്നത്..അതിൽ നിന്നും തന്നെ മനസിലായി അവനവളോട് ചില്ലറ ക്രഷ് ഒന്നുമല്ലെന്ന് അത്രമാത്രം ഞാൻ അടുത്ത് കണ്ട അവളിൽ എനിക്ക് കാണാത്ത എന്ത് പ്രത്യേകതയാണുള്ളതെന്ന് മനസ്സിലാവാതെ ഫ്ലെക്സ് നോക്കാനെന്നോണം പുറകിലേക്ക് തല ചെരിക്കാൻ നിന്നതും നൈൽ എന്റെ മുഖം അവന്റെ നേരെ തിരിച്ചു "അവളുടെ കാര്യത്തിൽ ഞാനിത്തിരി സ്വാർത്ഥനാണെന്ന് നീ കരുതിയാലും എനിക്ക് പ്രശ്നമില്ല..ആദി..ഒരു നോട്ടം കൊണ്ട് പോലും നീയാവളെ പ്രണയിക്കരുത്.." എന്റെ താടിയിൽ പിടിച്ച് ചെക്കൻ കൊഞ്ചിയതും ചുറ്റുമുള്ള മൂന്നും തൊള്ള പൊളിച്ചെങ്കിലും ഞാൻ ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി "What nonsense you say..ഒന്ന് നോക്കിയെന്ന് വെച്ച് സെക്കന്റുകൾ കൊണ്ട് സ്പാർക്ക് അടിക്കാൻ ഞാൻ എന്താ വല്ല കോഴിയുമാണോ..അവളെ നേരിൽ കണ്ടിട്ടും തൊട്ടിട്ടും പോലും എനിക്കൊരു ഫീലിങ്ങ്സും തോന്നിയിട്ടില്ല..പിന്നെയല്ലേ നോക്കിയിട്ട്.." അതും പറഞ്ഞ് നമ്മളവനെ പുച്ഛിച്ചു തള്ളിയതും ബാക്കി മൂന്നും ആ പറഞ്ഞത് ശെരിയെന്ന രീതിയിൽ തലയനക്കി വാ പൂട്ടി വെച്ചു..എന്നാൽ അതൊന്നും എനിക്ക് കൊണ്ടിട്ടെ ഇല്ല എന്ന മട്ടിൽ നൈൽ ഒരിളി പാസ്സാക്കി എന്റെ തോളിൽ കൈ വെച്ചു "അതല്ല ആദി ഞാൻ പറഞ്ഞതിന്റെ അർത്ഥം..നമ്മൾ മൂന്ന് ബോയ്സിലും കൂടുതൽ സ്റ്റൈൽ നിന്നെ കാണാനാ..നിന്റെ മമ്മിയെ പോലെയുള്ള നിന്റെ കണ്ണും ഒതുങ്ങിയ ചുണ്ടും പിന്നെ ഇജ്ജാതി ന്യൂ ജെൻ വേഷവും മതി ഗേൾസിന് നിന്നെ ആകർഷിക്കാൻ..കൂടാതെ തികഞ്ഞ റോക്സ്റ്റാറും..എനിക്കറിയാം നിനക്കത്രപെട്ടന്നൊന്നും ഒരു പെണ്ണിനെ പിടിക്കില്ലെന്ന്..ബട്ട്‌ ഇഷ്ട്ടപ്പെട്ട നീ പിന്നെ ജീവിതത്തിൽ അവളെ വിടില്ലെന്നും അറിയാം..ആ പേടിയ എനിക്ക്..മാഷാൽ ഇനി മുതൽ മാൽസിൽ മാത്രമല്ല മാൻഷനിലും കൂടെയ വർക്ക്‌ ചെയ്യുന്നേ..സോ നീ അവളെ അവിടെ വെച്ച് ഇടയ്ക്കിടെ കണ്ടെന്ന് വരും..അ.." "അപ്പൊ കണ്ട് കണ്ട് എനിക്കെങ്ങാനും അവളോട് സ്പാർക്ക് തോന്നി അവളെ ഞാനെന്റെ പാർട്ണർ ആക്കുമോ എന്ന പേടിയില്ലേ നിനക്ക്.." അവനെ മുഴുവൻ പറയാൻ സമ്മതിക്കാതെ ഇടയിൽ കയറി ഞാൻ പറഞ്ഞതും ചെക്കൻ വളിച്ചൊരു ഇളി ഇളിച്ചു അതേയെന്ന് തലയാട്ടി..അത്‌ കണ്ട് ഞാനും തലയാട്ടി ചിരിച്ച് അവനെ ഹഗ് ചെയ്തു "അതോർത്ത് നീ വല്ലാണ്ട് തല പുണ്ണാക്കണ്ട..ലൈഫിൽ നീ ആദ്യമായി ഇഷ്ട്ടപ്പെട്ട പെണ്ണിനെ ഇഷ്ടപ്പെടാൻ മാത്രം അദിത്യ അത്ര പെണ്ണ് കിട്ടാതെ ദാരിദ്ര്യം പിടിച്ച് നടക്കുന്നവനല്ല..എന്റെ മൈൻഡ് ഓപ്പൺ ആണ്..അത്‌ നിങ്ങൾക്കുമറിയാം..എനിക്ക് തോന്നിയതെ ഞാൻ ചെയ്യാറുള്ളു..ഇന്നേ വരെ എനിക്കൊരു പെണ്ണിനോടും പാർട്ണർ ആക്കാൻ തരത്തിൽ ഒരിഷ്ടവും തോന്നിയിട്ടില്ല..കാരണം എന്റെ ലൈഫിൽ ഇപ്പോൾ നോഹ അല്ലാത്ത ഒരു പെണ്ണില്ല..ഇനി ഉണ്ടാകുമോ എന്നറിയില്ല..so don't worry yaar..ഞാൻ അവളെ നോക്കാനും വീഴ്ത്താനും ഒന്നിനും പോകുന്നില്ല.." അദിത്യ അത്‌ പറയുമ്പോൾ നൈലിന് കിട്ടിയ ആശ്വാസത്തിന് സമമായി മറ്റൊരാളുടെ ഉള്ളവും കുളിർത്തിരുന്നു..ഇന്നല്ലെങ്കിൽ മറ്റൊരിക്കൽ അദിത്യ തന്നെ മനസിലാക്കുമെന്ന ആശ്വാസത്തോടെ ©©© "ടി പെണ്ണുമ്പിള്ളേ..നാട്ടിൽ നിന്ന് അമ്മ നിനക്കും പ്രിയക്കും വേണ്ടി സ്പെഷ്യൽ ആയി കുറച്ച് ഉണ്ണിയപ്പവും കായവറുത്തതും കൊടുത്ത് വിട്ടിട്ടുണ്ട്..അതെന്റെ ബാക്ക്പാക്കിൽ ഉണ്ട്..എടുത്ത് കഴിച്ചോണം രണ്ടാളും.." റൂമിൽ കയറി ജാക്കറ്റ് അഴിച്ചു മാറ്റുന്നതിനിടയിൽ പാറു ഹാളിൽ നിന്നും വിളിച്ച് കൂവിയത് കേട്ട് ഞാനും പ്രിയയും മുഖാമുഖം നോക്കി..എന്നിട്ട് നമ്മളൊരു അവിഞ്ഞ ഇളി ഇളിച്ചു പ്രിയയുടെ അടുത്തേക്ക് ചെന്ന് അവളെ താടിയിൽ പിടിച്ചു "എന്റെ പൊന്നല്ലേ നീ..ഞാൻ ഫ്രഷ് ആയി വരുന്നത് വരെ ഒരൊറ്റ ഉണ്ണിയപ്പത്തിലും കായ വറുത്തതിലും തൊട്ട് പോകരുത്.." അവളുടെ തനി സ്വഭാവം അറിയുന്നോണ്ട് അവളുടെ താടിയിൽ പിടിച്ച് കുലുക്കി ഇളിച്ചോണ്ട് പറഞ്ഞതും പ്രിയ എന്റെ കൈ തട്ടി മാറ്റി എന്റെ താടിയിൽ പിടിച്ചു "ഞാൻ അത്തരത്തിലുള്ള ഇൻജെസ്റ്റിസ് ഒക്കെ ചെയ്യോ.." താടി പിടിച്ച് വൻ കുലുക്കൽ കുലുക്കി അവൾ ഇളിച്ചോണ്ട് ചോദിച്ചതും നമ്മളവളെ കയ്യെടുത്ത് മാറ്റി അവളെ കവിളിൽ അമർത്തി തോണ്ടി " നോട്ടി ഗേൾ..ആ ഫുക്രൂനെ പോലെ ഇൻജെസ്റ്റിസ് കാണിച്ച പിന്നെ സേച്ചിക്ക് ഉഗ്രരൂപിണിയായ പവൻ ആയി മാറേണ്ടി വരും..പിന്നെ നമ്മള് തമ്മിലൊരു ഫൈറ്റൊക്കെയായ പാറു ചേച്ചി ബിഗ്ഗ്‌ബോസ് ആയി മാറി റെഡ് കാർഡ് തന്ന് നമ്മളെ വെളിയിൽ കളയും..അതൊന്നും വേണ്ടെങ്കിൽ ചേച്ചി രണ്ട് മിനിറ്റിനുള്ളിൽ ഫ്രഷ് ആയി വരാം.." എന്ന് ഇളിച്ചോണ്ട് പറഞ്ഞ് അവളെ കവിളിൽ ഒരുമ്മ കൊടുത്ത് ഞാൻ വേഗം ബാത്‌റൂമിൽ കയറി ഫ്രഷ് ആവാൻ തുടങ്ങി ഉണ്ണിയപ്പവും കായവറുത്തതും ഉള്ളത് കൊണ്ടോ എന്തോ ശട പടെ എന്ന് അഞ്ചു മിനിറ്റിനുള്ളിൽ ഫ്രഷ് ആയി ജീനിന്റെ ഒരു നിക്കറും ചെക്ക് ഷർട്ടും വലിച്ച് കയറ്റി നെറ്റിയിലെ മുറിവിൽ ഒരു ബാന്റേജും ഒട്ടിച്ച് റൂമിന്ന് ഇറങ്ങിയതും ഹാളിലെ സോഫയിൽ ഇരുന്ന് രണ്ട് പേരും ഫോണിൽ തോണ്ടുന്നുണ്ട്..ടീ പോയിൽ ആണേൽ മൂന്ന് കപ്പ്‌ ചായയും പ്ലേറ്റിൽ ഉണ്ണിയപ്പവും കായവറുത്തതും എന്നെ നോക്കി 'കാമോൺ മാഷ ഈറ്റ് മി' എന്ന് കൈ കാണിച്ച് വിളിക്കുന്ന പോലെ തോന്നിയതും ഞാൻ നാവ് പുറത്തിട്ട് അവ നോക്കി ചുണ്ടുരസി അവരെ അടുത്തേക്ക് ചെന്ന് ബീൻബാഗ് വലിച്ചിട്ട് അതിൽ ഇരുന്നു ഞാൻ വന്നെന്ന് കണ്ടതും രണ്ട് പേരും ഫോൺ മാറ്റി വെച്ച് ചായ എടുത്തപ്പോ ഞാനും എടുത്തു ഒരു കപ്പ്‌ ചായയും രണ്ട് ഉണ്ണിയപ്പവും "മാഷ..നിന്നോട് ചോദിക്കണം എന്ന് വെച്ചിരിക്കായിരുന്നു..ഇതിപ്പോ എവിടെന്ന നിന്റെ നെറ്റിയിലൊരു ട്രോഫി.." ഉണ്ണിയപ്പം തിന്നുന്നതിനിടയിൽ പാറു ചോദിച്ചപ്പോഴാണ് പ്രിയയും എന്റെ നെറ്റിയിലേക്ക് നോക്കിയത്..ഞാൻ അപ്പൊത്തന്നെ വായിൽ ഉള്ളത് പെട്ടന്ന് ഇറക്കി ചായ കപ്പ്‌ ടീ പോയിൽ വെച്ചു "അതൊന്നും പറയണ്ട..മാൻഷനിൽ വെച്ച് ചെറിയ ആക്സിഡന്റ് ഉണ്ടായതാ.." ഒരൊഴുക്കിൽ പറഞ്ഞ് വിട്ടതും അവരൊന്ന് മൂളിയിട്ട് റീത്തുവിനെ കുറിച്ചും മാൻഷനെ കുറിച്ചുമൊക്കെ ചോദിച്ചോണ്ടിരിക്കെ പെട്ടന്ന് മൈൻഡിലേക്ക് ആദി കടന്നു വന്നതും ഞാൻ അപ്പൊത്തന്നെ പാറുവിന് നേരെ തിരിഞ്ഞു "പാറു..Do you know adithya malhotra..?ഞാൻ ആദ്യമായ CM ന്റെ ആ മകനെ കാണുന്നെ.." സംശയത്തോടെ അവളെ നോക്കി പറഞ്ഞതും പാറുവിന്റെ കയ്യിലുള്ള ഉണ്ണിയപ്പം താഴേക്ക് വീണു..അത്‌ കണ്ട് ഞാൻ കണ്ണും മിഴിച്ചു വീണ് കിടക്കുന്ന ഉണ്ണിയപ്പത്തിലേക്കും ശേഷം പാറുവിനെ നോക്കിയതും പെണ്ണുണ്ട് കണ്ണും മിഴിച്ചു അന്തം വിട്ട് എന്നെ നോക്കുന്നു എന്നാൽ അവളുടെ കൂടെ പ്രിയയും അതേ മട്ടിൽ നോക്കുന്നത് കണ്ട് പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലായതും ചോദിച്ചത് തെറ്റായോ എന്നറിയാതെ ഞാൻ പാറുവിനെ തോണ്ടി "എടി..നിങ്ങളെന്താ വല്ല ഓഗി വന്ന പോലെ എന്നെയിങ്ങനെ നോക്കുന്നേ..എന്താടി ഞാൻ അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നോ..അവൻ വല്ല ടെററിസ്റ്റോ മറ്റോ ആണ്..അവനെ ആദ്യം കണ്ടപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാ..ഒരു ടെററിസ്റ്റിന്റെ ലുക്ക് ഉണ്ട് അവന്..ഇനിപ്പോ ഞാൻ എന്താ ചെയ്യാ.." "പ്ഹ നാറി...വേൾഡിൽ തന്നെ ഇത്രയും ഫേമസ് ആയ X Edition ബാൻഡിലെ അദിത്യയെ അറിയില്ലെന്നോ..നീയിനി ജീവിക്കണ്ട.." അവൻ ആരാണെന്നറിയാത്ത വേവലാതിയിൽ ഷർട്ടിന്റെ തുഞ്ചം വിരലിൽ കറക്കി പിച്ചും പേയും പറയുന്നതിനിടയിൽ പെട്ടന്ന് പാറു എന്നെ ആട്ടി കൊല്ലാനെന്ന പോലെ കൈ പിടിച്ച് ചീറി വന്ന് അലറിയത് കേട്ട് ഞാൻ പേടിച്ച് പുറകോട്ട് തെന്നിയതും പ്രിയ പാറുവിനെ വലിച്ചു മാറ്റി "എന്റെ പാറു നീയൊന്ന് അടങ്ങ്..നിനക്കറിയില്ലേ മാഷയെ..അവൾക്ക് ലുക്ക് ഉണ്ടെന്നേ ഒള്ളു വെറും ഊളയ.." കിട്ടിയ ചാൻസിൽ ഗോൾ പോസ്റ്റിലേക്ക് ഗോളടിച്ചു പ്രിയ പാറുവിനോടായി പറഞ്ഞതും ഞാൻ രണ്ടിനെയും വല്ലാത്ത രീതിയിൽ മാറി മാറി നോക്കി "ടി മാഷ അമേരിക്കൻ പ്രസിഡന്റ്‌ ആരാടി.." ഉരുട്ടി വെച്ച കണ്ണോടെ പാറു അങ്ങനെ ചോദിച്ചതും ഞാനൊന്ന് പകച്ചു "അമേരിക്കൻ പ്രസിഡന്റോ..സത്യമായിട്ടും അയാൾ എന്റെ ആരുമല്ല.." എന്ന് ഞാൻ പറഞ്ഞതും പാറു സ്വയം തലക്കടിച്ചു "എന്റെ ദേവ്യേ..ഇതിനെ അങ്ങ് കൊണ്ട് പൊയ്ക്കൂടേ..എടി നീ പൊട്ടത്തി ആണോ അതോ പൊട്ടിയായി അഭിനയിക്കാണോ..എന്റെ മത്തങ്ങാ തലച്ചി അയാൾ നിന്റെ അമ്മായപ്പൻ ആണോ എന്നല്ല ഞാൻ ചോദിച്ചത്..അയാളുടെ പേരെന്താ എന്ന.." "ഡോ..ഡൊണാൾഡ് ട്രെമ്പ് അല്ലേ.." "അല്ലേന്നൊ.. അതും അവൾക്ക് ഉറപ്പില്ല..എന്നാലും ഭാഗ്യം ഡൊണാൾഡ് ട്രെമ്പ് എന്നുള്ളത് ഡൊണാൾഡ് ടെക്ക് എന്ന് പറയാഞ്ഞത്.." എന്നവൾ നമ്മളെ കളിയാക്കി പറഞ്ഞതും ഞാൻ അവിഞ്ഞിളിച്ചു "മാഷ നീ സീരിയസ് ആയി ചോദിച്ചതാണോ അദിത്യയെ കുറിച്ച്.." കുറച്ച് നേരം ആരും ഒന്നും മിണ്ടാതെ പാറു റിലാക്സ് ആയപ്പോ ചോദിച്ചതും ഞാൻ പതിയെ തലയാട്ടി "എന്റെ പൊന്ന് മാഷ..ഞങ്ങളോടോ ചോദിച്ചത് പോട്ടെ വേറെ ആരോടും നീയി ചോദ്യം ചോദിക്കരുത് കെട്ടോ..നീ X Edition എന്ന് കേട്ടിട്ടുണ്ടോ.." "യെസ്..അതൊരു മ്യൂസിക് ബാൻഡ് അല്ലേ.." എന്ന് ഞാൻ ചോദിച്ചപ്പോ പാറു അതേ എന്ന മട്ടിൽ തലയാട്ടി എന്റെ അടുത്തേക്ക് വന്നിരുന്നു "അല്ല നീയെന്താ അദിത്യയെ മാത്രം എടുത്ത് ചോദിക്കാൻ കാരണം..? " വല്ലാത്ത കുത്തലോടെ അവൾ ചോദിച്ചതും ഞാൻ സ്ട്രൈറ്റ് ആയി തന്നെ അദിത്യയുടെ റൂമിൽ വെച്ച് നടന്നതൊക്കെ കുറച്ച് എരിവും പുളിയും ചിക്കൻ മസാലയും ഒക്കെ ചേർത്ത് അങ്ങ് വിളമ്പി കൊടുത്തു എല്ലാം കേട്ട് കഴിഞ്ഞതും പാറുവിന്റെ കണ്ണിൽ ആരാധനയും അത്ഭുതവും നിറഞ്ഞ തിളക്കവും ആണെങ്കിൽ പ്രിയയുടെ മോന്തയിൽ നീ തീർന്നെടി തീർന്നു എന്നൊരു ഭാവമായിരുന്നു..അതെന്തിനാണെന്ന് മാത്രം എനിക്ക് കലങ്ങിയില്ല..അപ്പോഴേക്കും പാറു സംസാരിച്ചു തുടങ്ങി "എന്നാലും എന്റെ മാഷ നിന്റെയാ ചോദ്യം ഞാൻ കുഴിയിലേക്ക് കാൽ നീട്ടിയാലും മറക്കില്ല..ഇനിയും നീ അവരെ കുറിച്ച് അറിഞ്ഞില്ലങ്കിൽ ഞങ്ങൾക്ക് നാണക്കേടാ..അല്ലേ പ്രിയ.." "അതെയതെ..ഇനിയും പെണ്ണിനെ വട്ടം കളിപ്പിക്കാതെ പറഞ്ഞ് കൊടുക്ക് അവൾക്ക് X Edition ന്റെ പവർ.." എന്ന് പ്രിയ കൂടെ പറഞ്ഞപ്പോ ഉറപ്പിച്ചു ഇനി കേൾക്കാൻ പോകുന്നത് ആപ്പ ഊപ്പ ഊച്ചാളിത്തരമല്ലെന്ന്..അപ്പോഴേക്കും പാറു പറയാൻ തുടങ്ങിയതും ഞാൻ കഥ കേൾക്കുന്ന ലാഘവത്തോടെ അവളെ നോക്കിയിരുന്നു "The X Edition..ആ മ്യൂസിക് ബാൻഡ് ഉണ്ടാക്കിയ ഓളമൊന്നും ഇന്നേ വരെ ആരും ഉണ്ടാക്കിയിട്ടില്ല..136 ബില്യൺ വിവെർസ് ഉള്ള അവരാണ് ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന റോക്‌സ്റ്റാർ ബാൻഡ്..X Edition ഒരുതരം ഹരമാണ് എല്ലാവർക്കും..ക്രിസ്റ്റിൻ ലൂയിസ്,ഡെല്ല മാർട്ടിൻ, നിയ ഗുപ്‌ത, നൈൽ നിഷം ആൻഡ് അദിത്യ മൽഹോത്ര..ഇവരാണ് X Edition ലെ അഞ്ചംഗങ്ങൾ..അവർക്ക് സ്വന്തമായി ഒരു മ്യൂസിക് കോട്ടേജ് തന്നെ ഈ മുംബൈയിൽ ഉണ്ട്..ഇവരുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇവർ തന്നെയാണ് എല്ലാം കോറിയോഗ്രാഫ് ചെയ്യുന്നത്..ഈ ബാൻഡ് വളർന്നു വരാൻ തുടങ്ങിയിട്ട് ഇപ്പൊ എട്ടൊമ്പത് വർഷമായി..അതിനിടയിൽ ഒരുപാട് കേസും ഇവരുടെ പേരിലുണ്ട്.." "കേസോ..എന്ത് കേസ്.." "എക്ക്സ്‌പെൻസിവ് തിങ്സ് യൂസ് ചെയ്യുന്നതിന്റെ പേരിൽ..അത്‌ ഉള്ളതാണോ എന്നറിയില്ല..ബട്ട്‌ പവർ സിഗ് അവർ നല്ലോണം യൂസ് ചെയ്യാറുണ്ട്..അതാണേൽ നിയമലംഘനമാണ്..അതിനെതിരെ അവർക്ക് കേസ് ഉണ്ട്..ആദ്യമൊക്കെ അവർക്ക് വാണിംഗ് കൊടുത്തിരുന്നെങ്കിലും ഇന്നേവരെ അവരത് നിർത്തിയിട്ടില്ല എന്നത് ചിലർക്ക് മാത്രം അറിയാവുന്ന പരസ്യമായ രഹസ്യമാണ്..ലോകത്ത് തന്നെ ഒത്തിരി ഫാൻസും ആർമിയും ഉണ്ട് ഇവർക്ക്..സ്റ്റേജ് പ്രോഗ്രാമിനെക്കാളും കൂടുതൽ അവർ ട്രാവൽ ഷൂട്ട് ആണ് ചെയ്യാറ് ഇനി നീ ചോദിച്ച അദിത്യയുടെ കാര്യം പറയാം..ആ ഗാങ്ങിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ക്രിസ്റ്റിയെയാണ്..ക്രിസ്റ്റിയുടെ ജീവൻ ആണ് അദിത്യ..ഒരു പ്രത്യേക സ്വഭാവക്കാരനാ അവൻ..വായിൽ വന്നത് എന്താണോ അതപ്പോ വിളിച്ചു പറയും..ആള് പക്കാ പൊളിയാ..A perfect bad guy..അങ്ങനെയാണ് അവന്റെ ഫാൻസ്‌ അവനെ വിളിക്കാറ്..അദിത്യ സിംഗറും സോങ് റൈറ്ററുമാണ്..കൂടാതെ ഗിറ്റാർ പിയാനോ സ്പെഷ്യലിസ്റ്റ്..പിന്നെ ഇവർ അഞ്ചു പേരും ഡോക്റ്റേഴ്സ് കൂടെയാണ്...ബട്ട്‌ അവരുടെ ലൈഫിൽ അതിന് വല്യ പ്രാധാന്യമില്ല..ശെരിക്കും CM ന്റെ അഭിമാനമാകും ഇങ്ങനെയൊരു മകനുള്ളത്..ആൾക്ക് കാറിന്റെ കളക്ഷൻ നന്നായിട്ടുണ്ട്..പുതിയ മോഡൽ വരുന്നതൊക്കെ വാങ്ങി കൂട്ടും...നിനക്കറിയോ ഇവരെയൊന്ന് നേരിൽ കാണാൻ എത്ര ആളുകൾ ആഗ്രഹിക്കുന്നുണ്ട്..അജ്ജാതി ഫാൻസ്‌ പവർ ആണ് X Edition ന്..പക്ഷേ മുറ്റത്തെ മുല്ലക്ക് മണമില്ലെന്നല്ലേ..അതുപോലെയാണ് മുംബൈയിലും അവരുടെ സ്ഥിതി..ഇവിടെയുള്ള സിനിമ ആക്ടർസ് എങ്ങനെയാണോ അങ്ങനെ തന്നെയാണ് X Edition നും ഇവിടെ..പല ഇന്റർവ്യൂവിലും അവർ പറഞ്ഞിട്ടുണ്ട്..മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് സ്വന്തം ഇഷ്ടത്തോടെ ഇറങ്ങി നടക്കാൻ പറ്റുന്നത് മുംബൈയിൽ ആണെന്ന്..എന്തായാലും നിനക്കൊരു ഗോൾഡൻ ചാൻസ് ആണ് വീണു കിട്ടിയിരിക്കുന്നത്..പിന്നെ ഇവരൊക്കെ ഇടക്ക് ജിമ്മിൽ വരാറുണ്ട്.." അത്രയും വാചാലയായി പറഞ്ഞ് പാറു കപ്പ്‌ എല്ലാം എടുത്ത് എണീറ്റ് പോയതും പ്രിയ ടീ പോയിടെ താഴെ നിന്ന് ഒരു മാഗസിൻ എടുത്ത് എന്റെ കയ്യിലേക്ക് വെച്ചു തന്നു "ഇത് വായിച്ചു നോക്ക്..X Edition ന്റെ പുതിയ മാഗസിനാ ഇത്..അവരെ കുറിച്ച് എല്ലാം ഇതിലുണ്ട്.." എന്നും പറഞ്ഞവൾ പാറുവിന്റെ പിന്നാലെ എണീറ്റ് പോയി..അന്നേരം ഞാൻ പതിയെ മാഗസിനിലേക്ക് നോട്ടം തെറ്റിച്ചതും കവർ പേജിൽ തന്നെ കണ്ണിനെ ആകർഷിക്കും വിധം അടിപൊളി ലുക്കിൽ ബ്ലാക്ക് കോസ്റ്റും ധരിച്ചു നിൽക്കുന്ന അഞ്ചു പേർ അടങ്ങുന്ന റോക്കിങ് പിക് കണ്ടതും ആദ്യം തന്നെ എന്റെ കണ്ണ് അദിത്യയിൽ ഉടക്കി ഞാൻ അവന്റെ പിക്കിന് മുകളിലൂടെ ഒന്ന് വിരലോടിച്ച് മാഗസിൻ തുറന്ന് ഓരോ വരികളിലൂടെയും കണ്ണോടിച്ചോണ്ടിരുന്നു ഓരോ വരികളും വായിച്ചു പോകുന്നതോടൊപ്പം ഒട്ടേറെ നവരസങ്ങൾ എന്റെ മുഖത്ത് ആറാടി കൊണ്ടിരുന്നു..അതുപോലെ ഓരോ വരികളിലൂടെയും X Edition എന്തെന്ന് അടുത്ത് മനസിലാക്കിയപ്പോ തന്നെ ഏറെ ധാരണക്കിട്ടി..അദിത്യ ചില്ലറയല്ല..ഡോളറാണെന്ന് ആകാംഷ കാരണം മുഴുവൻ വായിച്ചപ്പോഴേക്കും സമയം പെട്ടന്ന് ഇരുട്ടി..ഞങ്ങളുടെ കൂട്ടത്തിൽ ആദ്യമായി CM ന്റെ മാൻഷൻ ഞാൻ കണ്ടത് പ്രമാണിച്ച് ഇന്ന് എന്റെ വക നൈറ്റ്‌ ഡിന്നർ ആയോണ്ട് കൃത്യം 8:30ക്ക് താജ് റെസ്റ്റോറന്റിൽ എത്താൻ പറഞ്ഞ് ആനന്ദിനും സഞ്ജയ്‌ക്കും മെസ്സേജ് അയച്ച് ഞാൻ പാറുവിന്റെയും പ്രിയയുടെയും കൂടെ കൂടി ®® "ടി മാഷ..ഇതാരാ വരുന്നേ എന്ന് നോക്കിയേ.." എല്ലാവരും ഫുഡ്‌ കഴിക്കുന്നത് നോക്കി നിൽക്കെ പാറു എന്റെ തോളിൽ തട്ടി പറഞ്ഞത് കേട്ട് ഒരൊഴുക്കിൽ തല പൊക്കി നോക്കിയപ്പോ സ്‌പെക്സ് വെച്ച് ചിരിച്ചോണ്ട് വരുന്ന ആളെ കണ്ടതും എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി തുടങ്ങി "മിഹിർ.." അവന്റെ പേര് ചുണ്ടുകൾ ഉരുവിട്ടപ്പോഴേക്കും മിഹിർ അടുത്തേക്ക് വന്ന് എന്റെയടുത്തുള്ള ചെയറിൽ ഇരുന്നു അവനെ കണ്ട് എല്ലാവരുടെയും മുഖം മങ്ങിയെങ്കിലും ആരും അത്‌ പുറത്ത് കാണിക്കാതെ അവനൊരു പുഞ്ചിരി സമ്മാനിച്ചു..ഞാൻ ഒഴികെ "Hey guys..ഇന്ന് മാഷയുടെ ട്രീറ്റ് ആണല്ലേ.." ഒരു മുഖവുരക്ക് നിക്കാതെ എന്റെ തോളിൽ കൈ വെച്ച് അവനിലേക്ക് ചേർത്ത് പിടിച്ച് എല്ലാവരോടായി ചോദിച്ചപ്പോഴും ഞാൻ തലയും താഴ്ത്തി അവന്റെ പിടി മാറ്റാൻ ഷോൾഡർ കൊണ്ട് ഞെളി പിരി കൊണ്ടു "യെസ് ടാ..മാഷക്ക് നല്ലൊരു ലക്ക് കിട്ടിയ സ്ഥിതിക്ക് അവളെ വെറുതെ വിടാൻ പറ്റോ..ഒന്ന് നന്നായി പിഴിയാം എന്ന് വെച്ചു.." ഉള്ളിലെ വെറുപ്പ് മറച്ചു വെച്ച് സഞ്ജയ്‌ ചിരിയോടെ പറഞ്ഞതും മിഹിർ എന്റെ തോളിൽ നിന്നും കയ്യെടുത്ത് ആരും കാണാത്ത വിധം ബോഡിസ്യുട്ടിനുള്ളിലേക്ക് കയ്യിട്ട് എന്റെ അരയിലൂടെ ഇറുക്കി പിടിച്ചു "അതെന്തായാലും കൊള്ളാം..ഇവളെ ഇങ്ങനെ ഇടക്കെ ഒന്ന് നന്നായി പിഴിയാൻ കിട്ടു.." എന്നൊരു ഡബിൾ മീനിങ്ങോടെ പറഞ്ഞ് മിഹിർ വയറിൽ പിടിച്ച് അമർത്തിയതും അസ്വസ്ഥത മൂലം ഞാൻ തല താഴ്ത്തി കണ്ണിറുക്കി അടച്ചു..അവൻ എത്രത്തോളം എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് മനസിലായിട്ടാവും പാറു എന്റെ കയ്യിൽ പിടിച്ചപ്പോ നമ്മളവളെ ദയനീയമായി നോക്കി നിഷേധാർത്ഥത്തിൽ തലയാട്ടി "അല്ല..ഞാൻ ഇത്രയൊക്കെ സംസാരിച്ചിട്ടും എന്റെ ഫിയാൻസി എന്താ ഒന്നും മിണ്ടാത്തെ.." എന്ന് ചോദിച്ച് മിഹിർ എന്റെ മുഖത്തേക്ക് എത്തി പാളി നോക്കിയപ്പോ ഞാൻ നിറ കണ്ണുകളോടെ അവനെ നോക്കി..അതൊന്നും കണ്ട ഭാവം നടിക്കാതെ അവൻ നമ്മളെ പൊക്കിളിൽ ഒന്ന് പിച്ചി വയറ്റിൽ നിന്നും കയ്യെടുത്ത് മാറ്റി അവന്റെ ഫോൺ എടുത്തു "നീയിനി ഒന്നും മിണ്ടണ്ട..ഞാൻ നിനക്ക് ഒരു കാര്യം കാണിച്ച് തരാം..എന്നിട്ട് നീ മിണ്ടിയ മതി.." എന്ന് പറഞ്ഞ് മിഹിർ ഫോണിൽ എന്തൊക്കെയോ തപ്പി തിരിഞ്ഞു നമ്മളെ നേരെ ഫോൺ പിടിച്ചു..അപ്പൊത്തന്നെ എന്റെ കണ്ണ് ഫോണിലേക്ക് പോയതും ഫോണിലുള്ള പിക് കണ്ട് ഞെട്ടി തരിച്ചു ഞാൻ മിഹിറിനെ നോക്കി "മി..മിഹിർ.." ഞെട്ടൽ വിട്ട് മാറാതെ നിറ കണ്ണുകളോടെ ഞാൻ അവനെ നോക്കിയതും അവൻ ചുണ്ട് കോട്ടി പുച്ഛത്തോടെ ചിരിച്ചു "യെസ്..മിഹിർ തന്നെ..ഇനിയെന്റെ ഫിയാൻസി വാ തുറന്ന് പറ..ഏത് പബ്ബിൽ പോയി ആരെ ഉമ്മ വെച്ച് നിന്നിട്ട നിന്റെയും മറ്റവന്റെയും കിസ്സിങ് സീൻ മഞ്ഞ പത്രത്തിൽ വന്നത്.." നിറ പുഞ്ചിരി തൂകിയുള്ള മിഹിറിന്റെ ചോദ്യം കേട്ട് എന്റെ കണ്ണിരുട്ടടക്കുന്ന പോലെ തോന്നി..എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ ഞാൻ നിറ കണ്ണുകളോടെ മിഹിറിനെ നോക്കി നിന്നു തുടരും.. ഹേയ് സക്കരമണികളെ നിങ്ങളുടെ കമന്റ്സ് ഓക്കെ ഞാൻ വായിച്ചു ട്ടോ..am so happy..tysm dears..ഈ പാർട്ട്‌ ഒരു ഇൻഡ്രോ ആയിട്ട് കണ്ട മതി..സ്റ്റോറിയൊക്കെ പുറകെ വരുന്നുണ്ട്..മറ്റന്നാൾ മുതൽ എനിക്ക് എക്സാം തുടങ്ങ..അതോണ്ട് നെക്സ്റ്റ് പാർട്ട്‌ 29 രാത്രി 9ന് ഇടാം..കൊഴപ്പൊന്നുല്ലല്ലോ..ഇഷ്ടമായാൽ അഭിപ്രായം പറയണേ #📙 നോവൽ
*💜WORLD FAMOUS LOVE💜* _ഭാഗം.1_ *★Dream Manzi* "സാറിന്റെ മകനും ഒരു ഫേമസ് ഫിഗറുമാണെന്നുള്ള ഒറ്റ കാരണം കൊണ്ട് മാത്രമാണ് ഇവനും ഇവന്റെ കൂട്ടാളികളും ചെയ്യുന്ന നെറികേടുകൾ ഞാൻ കണ്ടില്ലെന്ന് നടിക്കുന്നത്..ഈ വർഷം തുടങ്ങിയിട്ട് ഇവനിത് അഞ്ചാമത്തെ തവണയാണ് ഈ പോലീസ് സ്റ്റേഷനിൽ ഇതുപോലെ വന്ന് നിക്കുന്നത്..സമൂഹത്തിലുള്ള ഇവരുടെ നിലയെ പറ്റി ഇവർക്കോ ഒരു ബോധമില്ല..വഴിയിലുണ്ടാക്കുന്ന അടിപിടി മതി സൊസൈറ്റിയിലുള്ള അവന്റെ ഇമേജിൽ ഒരു റെഡ് മാർക്ക്‌ വീഴാൻ..എന്തോ ഭാഗ്യം കൊണ്ട ഇത്രയും കാലം ഇവർ ആരും കാണാതെ രക്ഷപ്പെട്ടത്..എല്ലാ പ്രാവശ്യവും അവന് ഞാൻ വാണിംഗ് കൊടുത്തിട്ടുണ്ട്..ബട്ട്‌ ഞാൻ ശക്തമായി പറയുന്നു..this is the last warning to *Emin Adithya Malhotra* and his gang.." എന്റെ പേര് എടുത്ത് വിളിച്ച് കൊണ്ട് SI കിരൺ എന്നെ തുറിച്ചു നോക്കിയതും ശരീരത്തിന് തുമ്പിൽ എത്തി നിൽക്കുന്ന ദേഷ്യത്തെ പുറകിലായി കെട്ടി വെച്ചിരിക്കുന്ന കയ്യുടെ മുഷ്ടി ചുരുട്ടി കണ്ട്രോൾ ചെയ്തു..അപ്പോഴേക്കും കിരൺ വീണ്ടും സംസാരിക്കാൻ തുടങ്ങി "സാറിനോട് ഞാൻ പ്രത്യേകിച്ച് പറയേണ്ടി വരില്ല..എന്നാലും സാർ അറിയാൻ വേണ്ടി പറയുകയാണ്..ഇന്നിവനും ഇവന്റെ സെറ്റും സ്ട്രീറ്റിലെ ഒരു ചെക്കന്റെ മൂക്കിന്റെ പാലമാണ് ഹോക്കി സ്റ്റിക്ക് വെച്ച് അടിച്ച് തകർത്തത്..കൂടാതെ ബോഡിയിൽ ഒരുപാട് ഇഞ്ചുറിയും ഉണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്..അവനെങ്ങാനും കാലിയായാൽ ഞങ്ങൾക്ക് ഇവരുടെ നേരെ ഒരു ആക്ഷൻ എടുക്കേണ്ടി വരും..പിന്നെ സാറിന്റെ സ്വാധീനം കൊണ്ട് ചിലപ്പോൾ ഈ കേസ് ഒതുക്കാൻ പറ്റിയെന്നും വരും..പ.." "അങ്ങനെ ആരും എനിക്കും എന്റെ ഫ്രണ്ട്സിനും വേണ്ടി ഈ കേസ് ഒതുക്കണ്ട..സാറിനു വേണമെങ്കിൽ എന്റെ പേരിൽ ഈ കേസ് ചാർജ് ചെയ്യാം..അത്‌ മൂലം ഞങ്ങളുടെ നിലയിൽ ഒരു റെഡ് മാർക്ക്‌ വീഴുമെന്ന് വെച്ചാൽ വീഴട്ടെ.." കിരണിന്റെ വാചക കസർത്ത് കേട്ട് ദേഷ്യം നിയന്ത്രണം വിട്ട് നമ്മള് കിരണിനെ നോക്കി അലറിയതും അത്രയും നേരം അക്ഷമനായി കിരണിന്റെ സംസാരം കേട്ടിരുന്ന മിസ്റ്റർ മൽഹോത്ര ചെയറിൽ നിന്നും ചാടി എണീറ്റ് ചാരമാക്കാൻ പാകത്തിൽ എന്നെ നോക്കി "Emin..shut up..നിനക്ക് ഈയിടെയായി കുറച്ച് കൂടുന്നുണ്ട്..ആരോടാ എന്താ എന്നി ല്ലാത്ത നിന്റെ സംസാരവും ഒന്ന് പറഞ്ഞാൽ രണ്ടാമത്തെതിനുള്ള ആക്ഷനും..നീയാരാ ഹീറോ ആണോ.." എനിക്ക് നേരെ അലറി കൊണ്ടുള്ള mr മൽഹോത്രയുടെ ചോദ്യം കേട്ട് പുച്ഛത്തോടെ ചുണ്ട് കോട്ടി നമ്മളെ തുറിച്ചു നോക്കുന്ന കിരണിനെ നോക്കി "Am not a hero..am a men..എന്റെ മുന്നിൽ ഒരു തെറ്റ് കണ്ട ഞാൻ അവിടെ പ്രതികരിക്കും..അതിനെനിക്ക് ആരുടേയും അനുവാദം വേണ്ട..പിന്നെ കീ..രൺ സാർ കേൾക്കാൻ വേണ്ടി ഞാൻ ഒന്ന് പറയാം..അദിത്യയും അദിത്യയുടെ ഫ്രണ്ട്സും ഇന്നേ വരെ ആരോടും നെറികേട് കാണിച്ചിട്ടില്ല..ചെയ്ത് കൂട്ടിയ തല്ലുകൾക്ക് പിന്നിലെല്ലാം ശക്തമായ ഒരു കാരണമുണ്ട്..അതാരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല.." *"ഡാ..."* "വേണ്ട സാർ..ഇതൊരു പോലീസ് സ്റ്റേഷൻ ആണ്..ഇവിടെ അതിന്റേതായ ഡിസിപ്ലിൻസ് കീപ് ചെയ്യണം..എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ അത്‌ വീട്ടിൽ ചെന്നിട്ടാവാം..സാർ ഇതിലൊന്ന് സൈൻ ചെയ്യൂ.." എന്നെ കടിച്ച് കീറാൻ തയ്യാറെടുത്ത mr മൽഹോത്രയെ പിടിച്ച് വെച്ച് സമാധാനിപ്പിച്ച് കിരൺ കുറച്ച് പേപ്പേഴ്സ് അയാൾക്ക് മുന്നിലേക്ക് നീട്ടി വെച്ചതും mr മൽഹോത്ര ദേഷ്യത്തോടെ നമ്മളെ കണ്ണുരുട്ടി നോക്കി എന്നോടുള്ള ദേഷ്യം മൊത്തം ഒറ്റ സൈനിൽ ആഞ്ഞു തീർത്തു അന്നേരം ഞാൻ എന്റെ അപ്പുറത്തും ഇപ്പുറത്തുമായി നിൽക്കുന്ന ക്രിസ്റ്റിയേയും നൈലിനേയും ഇടംകണ്ണിട്ട് നോക്കി..ഓ എല്ലാ പ്രശ്നങ്ങൾക്കും തിരി കൊളുത്തി കൂടെ നിന്നിട്ട് ഇപ്പൊ തല താഴ്ത്തി നിൽക്കുന്നത് കണ്ടില്ലേ നാണമില്ലാത്തവൻമ്മാർ അവരെ രണ്ടിനെയും മാറി മാറി നോക്കി സ്വയം ആത്മഗതം ചെയ്തപ്പോഴേക്കും പെട്ടന്നൊരു പിടി നമ്മളെ കയ്യിൽ വീണു..അതാരാണെന്നറിയാൻ തല പൊക്കി നോക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് തന്നെ വലം കൈ ജീനിന്റെ പോക്കറ്റിലേക്കിട്ട് ജിപ്സിയുടെ കീ എടുത്ത് ക്രിസ്റ്റിയുടെ കയ്യിൽ വെച്ച് കൊടുത്തതും mr മൽഹോത്ര നമ്മളെയും വലിച്ച് സ്പീഡിൽ നടക്കാൻ തുടങ്ങി ഇതൊക്കെ നമ്മക്ക് പതിവുള്ള സംഭവം ആയത് കൊണ്ട് അയാള് കൊണ്ട് പോകുന്നതിനൊപ്പം നടക്കേ പോലിസ് സ്റ്റേഷനിൽ നിന്നും ഇറങ്ങാൻ നേരം ഡോറിൽ നമ്മളെ ബാഗും പിടിച്ച് കാത്തു നിന്ന കോൺസ്റ്റബിൾ രാഗവൻ ചേട്ടന്റെ കയ്യിൽ നിന്നും നൈസിൽ ബാഗ് വാങ്ങി തോളിലിട്ടു എന്നിട്ട് പോകും വഴി തല തിരിച്ച് മൂപ്പരെ നോക്കി ചിരിച്ച് സൈറ്റ് അടിച്ച് കാണിച്ചതും രാഗവേട്ടനും നമ്മക്കൊരു ചിരി സമ്മാനിച്ചു അപ്പോഴേക്കും എവിടുന്നെന്നില്ലാതെ വെള്ള ഇർത്തിക ചീറി പാഞ്ഞു വന്ന് ഞങ്ങൾക്ക് മുന്നിൽ നിർത്തിയതും നമ്മളെ കണ്ണുകൾ കാറിന്റെ മുന്നിലെ നെയിം ബോർഡിലേക്ക് പോയി *CHIEF MINISTER MALIK MALHOTRA* വെണ്ടയ്ക്ക അക്ഷരത്തിൽ ചുവപ്പ് നിറത്തിൽ നെയിം ബോർഡിൽ എഴുതി വെച്ചിരിക്കുന്നത് കണ്ട് നിമിഷ വേഗം കൊണ്ട് നമ്മളെ കണ്ണുകൾ ഡോർ തുറക്കാൻ കാത്തു നിൽക്കുന്ന mr മൽഹോത്രയുടെ മുഖത്തെത്തി 'നീ ചിലപ്പോ ഈ സംസ്ഥാനത്തിന്റെ അധിപൻ ആകും..പക്ഷെ വർഷങ്ങൾക്ക് പുറകിൽ ആ ദിവസം മുതൽ ഇന്നും ഇനിയെന്നും നീയെനിക്ക് വെറും സീറോ ആണ്..വെറും വട്ട പൂജ്യം..' ചില വെറുക്കപ്പെട്ട ഓർമകൾ നമ്മളെ മനസിനെ തഴുകി ഉണർത്തിയപ്പോഴേക്കും mr മൽഹോത്ര കാറിൽ കയറി നമ്മളെ അതിനുള്ളിലേക്ക് വലിച്ചിട്ട് ഡോർ വലിച്ചടച്ചു..അപ്പൊത്തന്നെ നമ്മളെ കയ്യിൽ പിടി മുറുകി നിൽക്കുന്ന mr മൽഹോത്രയുടെ കൈ ദേഷ്യത്തോടെ കുടഞ്ഞു മാറ്റി കഴുത്തിലുള്ള ഹെഡ്ഫോൺ ചെവിയിലേക്ക് വെച്ച് ഫോണിൽ മ്യൂസിക് പ്ലേ ചെയ്തു അപ്പോഴേക്കും കാർ അതിവേഗതയോടെ പോലീസ് സ്റ്റേഷൻ കടന്നു പോയതും നമ്മള് അയാളെ മോന്തയിലോട്ട് നോക്കാൻ നിക്കാതെ കണ്ണടച്ചു സീറ്റിലേക്ക് ചാരിയിരുന്നു നെടുവീർപ്പിട്ടു ■◆■◆ "ഹോയ് ഹോയ്..ഭയ്യാ..ഞങ്ങളും നിങ്ങളെ പോലെ അധ്വാനിച്ചു തന്നെയാ പണം ഉണ്ടാക്കുന്നത്..അപ്പൊ അതിന്റേതായ വിലയും ഞങ്ങളുടെ പണത്തിനുണ്ട്..ഞാനീ മുംബൈ സിറ്റിയിൽ വന്നിട്ട് രണ്ട് വർഷമായി..ഇന്നലെ വൈകുന്നേരം പോലും കവലയിൽ ചീരക്ക് 20 രൂപയെ ഉണ്ടായിരുന്നുള്ളു..പിന്നെ നിന്റെ ഈ പെട്ടി വണ്ടിയിൽ മാത്രമെന്ത ചീരക്ക് പത്ത് രൂപ കൂടുതൽ.." ചൊറിഞ്ഞു പൊന്തിയ ദേഷ്യത്തെ അടക്കി നിർത്തി പച്ചക്കറിയുമായി ഉന്ത് വണ്ടിയിൽ വന്നിരിക്കുന്ന മലയാളി പയ്യനോട് നമ്മള് ഒച്ചയെടുത്തതും അവൻ നമ്മളെയൊന്ന് നോക്കി പുഞ്ചിരിച്ചിട്ട് ഒരു ചേച്ചിയുടെ പച്ചക്കറി അവരുടെ കവറിലേക്ക് വെച്ച് കൊടുത്തു നമ്മളിവിടെ ദേഷ്യം കൊണ്ട് അവനെ ചുട്ടെരിക്കാൻ നോക്കുമ്പോ അവൻ പുഞ്ചിരി കൊണ്ട് നമ്മളെ കീഴടക്കാൻ നോക്കുന്നോ "ടാ ചെക്കാ നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ..മര്യാദക്ക് നീയെനിക്ക് ചീര 20 രൂപക്ക് തരുന്നോ..ഇല്ലയോ.." "ഓഹ് എന്റെ മാഷ നീയൊന്ന് നിർത്ത്..ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നു..ഒരു പത്ത് രൂപ കൂടുതൽ അല്ലേ ഒള്ളു..ഞാൻ കൊടുത്തോളാം.." നമ്മളെ കയ്യിൽ ഞെക്കി കൊണ്ട് പ്രിയ ചെവിയിൽ അടക്കി പിടിച്ച് അങ്ങനെ പറഞ്ഞപ്പോ അത്രയും നേരം ആ ചെക്കനെ വ്യത്യസ്ത ഭാവങ്ങളാൽ നോക്കി നിന്ന നമ്മള് തല ചെരിച്ചു പ്രിയയെ കണ്ണുരുട്ടി നോക്കി "അങ്ങനെയങ്ങ് വിട്ട് കൊടുക്കാൻ പറ്റുമോ..കവലയിൽ ചീരക്ക് 20 ഒള്ളു..എന്നിട്ടെന്താ ഇവന് മാത്രം ഒരു മുപ്പത്..പത്ത് പോയിട്ട് അഞ്ചു പൈസ ഞാൻ കൂടുതൽ കൊടുക്കില്ല..എനിക്ക് ഇരുപത് രൂപക്ക് തന്നെ ചീര കിട്ടണം.." പരിസരം മറന്നു നമ്മളങ്ങു വാശി പിടിച്ചതും പ്രിയ നമ്മളെ പുറകിലേക്ക് ഉന്തി മാറ്റി അവൾ മുന്നിലേക്ക് കയറി ഉന്ത് വണ്ടിയിൽ നിന്നും ചീരയുടെ ഒരു കെട്ടെടുത്ത് കവറിൽ ഇട്ടു "ഭയ്യാ അവൾ പറയുന്നതൊന്നും കാര്യമാക്കണ്ട..എല്ലാം കൂടെ എത്രയായെന്ന് പറയു.." "230.." നമ്മളെ വാ പൊത്തി പിടിച്ച് കൊണ്ട് അവളാ ചെക്കനോട് ടോട്ടൽ ചോദിച്ചതും അവൻ പറഞ്ഞ ടോട്ടൽ കേട്ട് നമ്മളെ ശ്വാസം മേപ്പോട്ട് പൊങ്ങി..അതൊന്നും ഒട്ടും കാര്യമാക്കാതെ പ്രിയ പട്ടി നമ്മളെ ടോപ്പിന്റെ പോക്കെറ്റിൽ നിന്നും ഇരുനൂറിന്റെ നോട്ടും അവളെ പോക്കറ്റിൽ നിന്നും മുപ്പത് രൂപയും എടുത്ത് അവന് കൊടുത്തു..അപ്പൊത്തന്നെ അവൻ ചിരിച്ചോണ്ട് വണ്ടി തിരിച്ച് പോയതും പ്രിയ നമ്മളെ വാ പൊത്തിയ കയ്യെടുത്ത് മാറ്റി നമ്മളെയും പിടിച്ച് വലിച്ച് ഫ്ലാറ്റിലേക്ക് നടക്കാൻ തുടങ്ങി "മാഷ..നീയിപ്പോ വായ തുറക്കേ വേണ്ട..തുറന്ന ഇതിലുള്ള തക്കാളി എടുത്ത് ഞാൻ നിന്റെ വായിൽ തിരുകും.." എന്നവൾ നമ്മളെ ഭീഷണി പെടുത്തിയതും തക്കാളി നമ്മക്ക് അലർജി ആയോണ്ട് വേറെ നിവർത്തി ഇല്ലാതെ നമ്മള് അവളെ കൂടെ വാ അടച്ച് നടന്നു "ദീദി..ഒന്നവിടെ നിന്നേ.." പെട്ടന്ന് പച്ചക്കറി പയ്യന്റെ വിളി കേട്ട് നമ്മളും പ്രിയയും ഒപ്പം നിന്ന് സൈഡിലേക്ക് നോക്കിയപ്പോ അവൻ ഗെയ്റ്റിന്റെ അവിടെ നിന്ന് നമ്മളെ നോക്കി ചിരിച്ചു "ദീദി മാൽസ് ഫാഷൻ സിറ്റിയുടെ സൂപ്പർ ലേഡി മോഡൽ അല്ലേ.." നമ്മളെ നേരെ ചൂണ്ടി കൊണ്ട് അവനത് ചോദിച്ചപ്പോ എന്ത് കൊണ്ടോ നമ്മളെ കണ്ണുകൾ വിടർന്നു..നമ്മള് ചിരിച്ചോണ്ട് അതേയെന്ന് തലയാട്ടി "ലുക്ക് മാത്രമെ ഒള്ളൂല്ലേ..തലക്കകത്ത് ആൾപാർപ്പ് ഒന്നുമില്ലല്ലേ..പിശുക്കി കത്രീന.." അവനിൽ നിന്നും എന്തൊക്കെയോ നല്ലത് പ്രതീക്ഷിച്ചു നിന്ന നമ്മളെ തേടി അവന്റെ വായിൽ നിന്നും വന്നത് കേട്ട് നമ്മള് പരിസരം മറന്നു "ഡാ.."എന്നലറി അവന്റെ നേരെ ഓടാൻ നിന്നപ്പോഴേക്കും അവൻ പൊട്ടിച്ചിരിച്ചു ഉന്ത് വണ്ടിയും കൊണ്ട് ജില്ല വിട്ടിരുന്നു നമ്മക്കാണെങ്കിൽ അവനെ കയ്യിൽ കിട്ടാത്തതിൽ അടി മുതൽ തല വരെ എരിഞ്ഞു വന്നിട്ട് നിലത്ത്‌ ആഞ്ഞു ചവിട്ടി തിരിഞ്ഞതും പ്രിയ കോന്തത്തി ചിരി കടിച്ച് പിടിച്ച് നിൽക്കുന്നുണ്ട്..അവളുടെ ആ അവസ്ഥയിലുള്ള മൂങ്ങ മോർ കണ്ട് നമ്മളവളെ നന്നാക്കിയൊന്ന് കണ്ണുരുട്ടിയിട്ട് എല്ലാം ഇടിച്ചു തകർക്കാനുള്ള കലിപ്പിൽ ഫ്ലാറ്റിലേക്ക് നടന്നു പിന്നാലെ തന്നെ പ്രിയയും ഓടി വന്ന് നമ്മളെയും വലിച്ച് ലിഫ്റ്റിൽ കയറി 11മത്തെ ഫ്ലോറിലേക്ക് ബട്ടൺ ക്ലിക്ക് ചെയ്തു "അവനെ..ആ പീറ ചെക്കനെ എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും..അവനെന്താ എന്നെ പറ്റി പറഞ്ഞേ എന്റെ തലയിൽ ആൾ പാർപ്പ് ഇല്ലെന്നോ..അടുത്ത ആഴ്ചയും അവൻ ഇങ്ങോട്ട് തന്നെ വരുമല്ലോ..അന്ന് ഞാൻ അവന് കാണിച്ചു കൊടുക്കാം..ആരുടെ തലയില ആൾ പാർപ്പ് ഇല്ലാത്തതെന്ന്.." അവന്റെ മോന്ത മനസ്സിൽ പതിപ്പിച്ചു നമ്മള് സ്വയം ഓരോന്ന് പിറു പിറുക്കുന്ന നേരത്ത് ഒരടക്കി പിടിച്ചുള്ള ചിരി കേട്ട് തല ചെരിച്ചു പുരികം ചുളുക്കി പ്രിയയെ നോക്കിയപ്പോ പെണ്ണ് വാ പൊത്തി പിടിച്ചു നിക്കാണ് "എന്താടി നിനക്ക് ചിരിക്കാൻ ഒരു ബുദ്ധിമുട്ട്.." എന്ന് നമ്മള് ചോദിച്ചതും പ്രിയ സ്വിച്ചിട്ട പോലെ പൊട്ടിച്ചിരിച്ചു..അത്‌ കണ്ട് നമ്മള് പല്ലിറുമ്മി മുഖം തിരിച്ചു "അല്ലേലും ആ ചെക്കൻ പറഞ്ഞതിൽ എന്താ തെറ്റ്..നിനക്കീ സൗന്ദര്യമേ ഒള്ളു..തലയിൽ ആൾ പാർപ്പില്ല..ഉണ്ടായിരുന്നെങ്കിൽ നീയ മിഹിറിനെ നിന്റെ ബോയ്ഫ്രണ്ട് ആയി കൊണ്ട് നടക്കുമോ.." തമാശ രൂപത്തിൽ അവൾ പറഞ്ഞപ്പോഴേക്കും 11 മത്തെ നിലയിൽ ലിഫ്റ്റ് ഓപ്പൺ ആയി..അവൾ പച്ചക്കറി സഞ്ചി തൂകി പിടിച്ച് ലിഫ്റ്റിൽ നിന്നും ഇറങ്ങി പോയപ്പോ അവൾ പറഞ്ഞ വാക്കുകളിൽ നമ്മളെ നെഞ്ചമൊന്ന് എരിഞ്ഞു..എന്നാലും നമ്മളതൊന്നും പുറമേ കാണിക്കാതെ ചെറു പുഞ്ചിരി തൂകി ലിഫ്റ്റിൽ നിന്നും ഇറങ്ങി പ്രിയയാണെങ്കിൽ നമ്മളെ കൂട്ടാതെ പച്ചക്കറിയുമായി ഓടി പോയി സ്പെയർ കീ വെച്ച് ഡോർ തുറന്ന് ഫ്ലാറ്റിലേക്ക് കയറി പോയപ്പോ അവൾക്ക് പിന്നാലെ തന്നെ നമ്മളും ഫ്ലാറ്റിലേക്ക് കയറി ഡോർ അടച്ച് തിരിഞ്ഞതും സോഫയിൽ ലാപ്പ് പിടിച്ച് ഇരിക്കുന്ന ഊളയെ കണ്ട് വിഷമങ്ങൾ മറന്ന് നമ്മളെ മുഖം വിടർന്നു "ഹേയ്..പാറു..നീയെപ്പോഴാ വന്നേ.." എന്നലറി കൊണ്ട് നമ്മള് അവളെ അടുത്തേക്ക് പാഞ്ഞതും നമ്മളെ അലർച്ച കേട്ട് പാറു ലാപ്പ് സോഫയിൽ വെച്ച് ചിരിച്ചോണ്ട് എണീറ്റു..അപ്പോഴേക്കും നമ്മള് അവളെ നെഞ്ചത്തോട്ട് ഇടിച്ചു കയറി അവളെ ഇറുക്കെ പുണർന്നു "Just now ടാ..വരുന്ന വഴി ഞാൻ കണ്ടു ആ ചെക്കനുമായി അടി കൂടുന്ന നിന്നെ.." എന്ന് പറഞ്ഞ് പാറു നമ്മളെ അടർത്തി മാറ്റിയപ്പോ നമ്മളൊന്ന് ഇളിച്ചു കൊടുത്തു "ചുമ്മ എന്റെ ഒരു സന്തോഷത്തിന്..അതൊക്കെ അവിടെ നിക്കട്ടെ..നീയിന്ന് ജിമ്മിൽ പോകുന്നുണ്ടോ.." "യെസ്..പോകുന്നുണ്ട്..എന്തായാലും നീയും പ്രിയയും ഫ്രഷ് ആയി ഡ്രസ്സ്‌ മാറി വരുമ്പോഴേക്കും ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് എടുത്ത് വെക്കാം..എന്നിട്ട് വേണം എനിക്ക് ജിമ്മിലേക്കും നിങ്ങൾക്ക് മാൽസിലേക്കും പോകാൻ.." എന്ന് പറഞ്ഞവൾ നമ്മളെ കവിളിൽ ഉമ്മ വെച്ചപ്പോ നമ്മള് തിരിച്ച് അവൾക്കും ഒരുമ്മ കൊടുത്ത് റൂമിലേക്ക് നടന്നു ഷവറിൽ നിന്ന് തലയിലേക്ക് വെള്ളം വീഴുമ്പോഴും നമ്മളെ കണ്ണിലും മനസിലും പതിവായി നമ്മള് കാണുന്ന ആ സ്വപ്നമായിരുന്നു ••• "Do you trust me..? " ശരീരം കോച്ചി മുറിയുന്ന തണുപ്പിൽ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഇറുക്കി പിടിച്ച് തണുപ്പിൽ നിന്നും രക്ഷ നേടാൻ വേണ്ടി തുടരെ തുടരെ ശ്വാസം വലിച്ചെടുക്കുന്നതിനിടയിൽ അവൻ ചോദിച്ചതും നമ്മള് പാതി മയങ്ങി പോയ കണ്ണോടെ അവനെ നോക്കി തലയാട്ടി "Yeah..i will trust y.." പറഞ്ഞ് മുഴുവനാക്കും മുൻപേ തണുപ്പ് നെഞ്ചിൽ തട്ടി നമ്മള് ചുമക്കാൻ തുടങ്ങിയതും അവൻ നമ്മളെ മുഖം അവന്റെ കഴുത്തോട് ചേർത്ത് വെച്ച് നമ്മളെ കൂടുതൽ അവനിലേക്ക് ചേർത്തണച്ചു "Are you sure..പിന്നീട് അത്‌ നിന്റെ ഭാവിയെ എഫക്റ്റ് ചെയ്യില്ലേ.." കഴിവിന്റെ പരാമാവധി തണുപ്പിനെ ചെറുത്ത് നിർത്തി കൊണ്ട് ചെറു വിറയലോടെ അവൻ ചോദിച്ചതും നമ്മള് നിർത്താതെ തലയാട്ടി "അതല്ലാതെ എനിക്ക് മുന്നിൽ മറ്റൊരു വഴിയില്ല...ഇത്രയും കൊടും തണുപ്പിൽ ഇത്തിരിയെങ്കിലും ചൂട് കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചു പോകും..എന്തായാലും നിനക്ക് ഒന്നും നഷ്ടപ്പെടില്ല..എനിക്ക് നഷ്ടപ്പെട്ടാലും ഇനിയതൊരു പ്രശ്നവുമല്ല..എനിക്ക് വലുത് എന്റെ ജീവൻ തന്നെയാണ്.." വിറച്ചിട്ട് പല്ല് പോലും ചലിപ്പിക്കാൻ വയ്യെങ്കിലും നമ്മള് പറയാനുള്ളത് പറഞ്ഞൊപ്പിച്ചതും അവൻ നമ്മളെ കവിളിൽ പിടിച്ച് മുഖമുയർത്തി അന്നേരമാണ് അവന്റെ കൺപീലികളിൽ പോലും ചെറു മഞ്ഞു കണങ്ങൾ കെട്ടി നിൽക്കുന്നത് നമ്മള് കണ്ടത്..അതിൽ കൂടുതൽ നമ്മളെ ചുണ്ട് മരവിച്ചിട്ട് ഒരിത്തിരി ചൂടിനായി അവന്റെ ചുണ്ട് നോക്കി നിന്നതും അവൻ നമ്മളെ ചുണ്ടോട് ചുണ്ട് ചേർത്തു ആദ്യമൊന്ന് അവന്റെ ചുണ്ടിന്റെ തണുപ്പിൽ നമ്മളെ ചുണ്ടൊന്ന് നീറിയെങ്കിലും തുടർന്നുള്ള ആഴമേറിയ ചുംബനത്തിൽ രക്തയോട്ടം വർദ്ധിച്ചു അധരം ചൂടാവാൻ തുടങ്ങി..അതോടെ നമ്മളെ പാതി നിലച്ചു പോയിരുന്ന ജീവൻ ഒരു പൊടി കഷ്ണത്തോളം തിരിച്ചു വന്നപ്പോഴേക്കും അവനിൽ മാറ്റങ്ങൾ സംഭവിക്കുന്നത് നമ്മള് അറിഞ്ഞു തുടങ്ങി അവനിലെ പുരുഷൻ ഉണർന്നു തുടങ്ങിയതിനു പിന്നാലെ അവൻ കൂടുതൽ നമ്മളെ അവനിലേക്ക് ചേർത്ത് പിടിച്ച് അധരങ്ങൾ തമ്മിലുള്ള വലിയൊരു യുദ്ധത്തിന് തുടക്കം കുറിച്ചതും അവന്റെ ചൂടിൽ നമ്മളിലെ പെണ്ണും നന്നേ ലയിച്ചു പോയിരുന്നു എത്രയെന്നില്ലാത്ത ദീർഘനേരത്തെ ആഴമേറിയ ചുംബനത്തിൽ എപ്പോഴോ നമ്മളെ അഗ്രം കൂർത്ത പല്ലുകൾ അവന്റെ ചുണ്ടിൽ ഒരു ചെറു നോവ് സമ്മാനിച്ചിരുന്നു തണുപ്പകറ്റാൻ തുടങ്ങി വെച്ച അധരചുംബനത്തിലൂടെ പിന്നീട് ആഴത്തിൽ കൈമാറിയ ആദ്യ ചുംബനത്തിന്റെ മാധുര്യത്തിനിടെ അവനിൽ നിന്നും എന്നിലേക്ക് ഒഴുകി വന്ന ഉമിനീരിൽ കലർന്ന ചോര ചുവയിൽ അവന്റെ വേദനയോർത്ത് ഒത്തിരി മടിച്ചാണേലും നമ്മള് അവന്റെ അധരങ്ങളിൽ നിന്നും നമ്മളെ അധരത്തെ വേർപെടുത്തി അവന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി കണ്ണുകളിൽ നിന്ന് പതിയെ അവന്റെ ചുണ്ടിലേക്ക് നോട്ടം തെറ്റിച്ചപ്പോഴാണ് ചുണ്ടിന്റെ ഒരു വശത്ത് പറ്റിപ്പിടിച്ച രക്തക്കറ നമ്മള് കണ്ടത്..അത്‌ വികാരത്തിന്റെ മൂർദ്ധന്യവസ്ഥയിൽ അറിയാതെ നമ്മള് കൊടുത്ത മുറിവാണല്ലോ എന്നൊരു ഓർമ വന്നതും തണുത്ത് വിറച്ചോണ്ടിരിക്കുന്ന വലത് കൈ പൊക്കി അവന്റെ ചുണ്ടിലെ മുറിവിൽ തൊട്ടതും വേദന കൊണ്ട് അവൻ എരിവ് വലിച്ചു അപ്പൊത്തന്നെ നമ്മള് കൈ പിൻവലിച്ച് പേടിയോടെയും അതിലുപരി സങ്കടത്തോടെയും അവന്റെ മുഖത്തേക്ക് നോക്കിയപ്പോ അവൻ ചെറു രീതിയിൽ പുഞ്ചിരി തൂക്കി കണ്ണിറുക്കി കാണിച്ചതും എവിടെന്നെന്നില്ലാത്ത ധൈര്യത്തിൽ നമ്മളവന്റെ കഴുത്തിൽ ചുറ്റി പിടിച്ച് വീണ്ടും ചുണ്ടോട് ചുണ്ട് ചേർത്ത് കണ്ണടച്ച് പിടിച്ചു ••• ആ സ്വപനം വീണ്ടും ചിത്രം കണക്കെ മനസ്സിൽ തെളിഞ്ഞതും നമ്മളെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു What a romantic dream masha..ചാവാൻ കിടക്കുമ്പോഴും എന്താ റൊമാൻസ്..നിനക്കിത്ര റൊമാന്റിക് ആകാനൊക്കെ അറിയുമോ മുന്നിലുള്ള കണ്ണാടിയിലെ പ്രതിഭിംബം നമ്മളെ നോക്കി ചോദിച്ചതും നമ്മളൊന്ന് ചിരിച്ച് പോയി എന്നാലും ആരായിരിക്കും അവൻ..ഒരിക്കലും അത്‌ മിഹിറല്ല..അവന്റെ ഗന്ധം അത്‌ മിഹിറിന്റെതല്ല..പിന്നെ ആരായിരിക്കും ഇതുവരെ ഈ സ്വപനം കാണുന്നത് നമ്മള് പ്രിയയോടൊ പാറുവിനോടോ പറഞ്ഞിട്ടില്ല..ചെറുപ്പത്തിൽ ആന്റി പറഞ്ഞത് കണ്ട സ്വപനം യാഥാർഥ്യത്തിൽ നടക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതൊരിക്കലും ആരോടും പറയരുതെന്നാണ്..ഈ സ്വപ്നം നടന്നില്ലെങ്കിലും അവൻ ആരെന്ന് അറിയണം ആ വാശിയോടെ ചിലതൊക്കെ കണക്ക് കൂട്ടി നമ്മള് കണ്ണടച്ച് മുഖം പൊക്കി പിടിച്ചു ഷവറിൽ നിന്നുള്ള വെള്ളത്തുള്ളികൾ വരവേറ്റു ★★★ "ക്രിസ്റ്റിയുടെ അടുത്ത് നിന്ന് ഒരു ചവിട്ട് കിട്ടിയപ്പോ തന്നെ അവന്റെ പകുതി കാറ്റ് പോയതാ..അപ്പോഴത്തെ ദേഷ്യത്തിൽ കയ്യിൽ കിട്ടിയതോ ഹോക്കി സ്റ്റിക്ക്..പിന്നെ ഒന്നും നോക്കിയില്ല അവന്റെ മോന്ത നോക്കി ആഞ്ഞൊരു വീശ് കൊടുത്തു..അന്നേരം അവന്റെ വായിൽ നിന്നും തെറിച്ച ബ്ലഡ്‌ ഒരു ഗ്ലാസിൽ ഒന്നും ഒതുങ്ങില്ല..പക്ഷെ ചെയ്ത തെറ്റിന് അവൻ നന്നായി നീറി പുകയണമെന്ന് തോന്നി..അതോണ്ട് അവന്റെ മൂക്കിനിട്ടും ഒന്ന് കൊടുത്തു..അപ്പോഴേക്കും ആരോ പോലീസിൽ അറിയിച്ചിരുന്നു..പിന്നെ എല്ലാം പതിവ് പോലെ തന്നെ.." "ഓഹോ..അപ്പൊ ടുഡേയും ഗേളിനെ തന്നെയാണല്ലേ സേവ് ചെയ്തത്..അല്ലേലും എന്റെ സൺ സൂപ്പറാ.." എന്താ സംഭവിച്ചേ എന്നത് ആക്ഷനോട്‌ കൂടെ തന്നെ ടേബിളിന് ചുറ്റും കൂടി ഇരിക്കുന്ന ദാദിക്കും റീത്തുവിനും എമിലിനും ചിപ്പി ആന്റിക്കും നമ്മള് പറഞ്ഞ് കേൾപ്പിച്ചതും ചിപ്പി ആന്റി നമ്മളെ കവിളിൽ പിടിച്ച് കുലുക്കി അപ്പോഴേക്കും ദാദി അടുത്തേക്ക് വന്ന് നമ്മളെ മുടിയിലൂടെ വിരലോടിച്ചോണ്ടിരുന്നു "എനിക്കറിയാം എന്റെ ആദിയെ..നിനക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും കാണാതെ നീയിങ്ങനെ പ്രവർത്തിക്കില്ല...എന്റെ മോന് വിശക്കുന്നില്ലേ.." "ഓ..ഊട്ടി കൊടുക്ക്...അവനെ ആനയിച്ചിരുത്തി ഊട്ടി കൊടുക്ക്..ഇവനിത്രയും അഹങ്കാരവും വഴിയിൽ പോകുന്നവരുടെ നേരെ അധികാരവും എടുക്കാൻ കാരണം നിങ്ങളൊക്കെ അവന് വളം വെച്ച് കൊടുത്തിട്ട..എസ്‌പെഷ്യലി ചിപ്പി..ഉപദേശിച്ചു നേരായാക്കേണ്ട നേരത്ത് നിങ്ങളൊക്കെ തന്നെ അവനെ പ്രോത്സാഹിപ്പിക്കുന്നു...കഷ്ട്ടം തന്നെ.." നല്ലൊരു അന്തരീക്ഷം കളയാനെന്ന വണ്ണം നമ്മക്ക് പുറകിലൂടെ mr മൽഹോത്ര അതും പറഞ്ഞ് വന്ന് ടേബിളിലേക്ക് എന്തോ ആഞ്ഞെറിഞ്ഞു..സൂക്ഷിച്ചു നോക്കിയപ്പോൾ അത്‌ ഫ്ലൈറ്റ് ടിക്കറ്റാണെന്ന് മനസ്സിലായതും നമ്മള് പുച്ഛത്തോടെ ചുണ്ട് കോട്ടി "ഇന്ന് വൈകുന്നേരത്തിനുള്ളിൽ നീ ആവശ്യമുള്ള സാധനങ്ങൾ പാക്ക് ചെയ്ത് ഇവിടെ നിന്ന് ഇറങ്ങണം..ഇത് uk യിലേക്കുള്ള നിന്റെ ടിക്കറ്റാണ്..അവിടെ നിനക്ക് വേണ്ട എല്ലാ അവശ്യ സൗകര്യങ്ങളും ഞാൻ ഏർപ്പെടുത്തിയിട്ടുണ്ട്..ഇന്ന് നൈറ്റ്‌ 8 മണിക്കുള്ള ഫ്ലൈറ്റിന് നീ ഇവിടെന്ന് പോയിരിക്കും.." എന്ന് mr മൽഹോത്ര നമ്മക്ക് പുറകിൽ നിന്ന് തറപ്പിച്ചു പറഞ്ഞതും എവിടെന്നില്ലാതെ അരിച്ചു വന്ന ദേഷ്യത്തോടെ നമ്മള് ചെയറിൽ നിന്നും എണീറ്റ് അയാളെ നേരെ തിരിഞ്ഞു "അങ്ങനെയങ്ങു ഉറപ്പ് പറയാൻ നീ എന്റെ ആരാടാ.." ദേഷ്യത്തെ അണപല്ലിൽ കടിച്ച് നിർത്തി കൈ രണ്ടും നെഞ്ചിലേക്ക് പിണച്ചു കെട്ടി അയാളോട് ചോദിച്ചതും mr മൽഹോത്രയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു "ഡാ..ഞാൻ നിന്റെ ഉപ്പയാണ്‌..റെസ്‌പെക്റ്റോടെ സംസാരിക്കാൻ പഠിക്ക് ആദ്യം.." "റെസ്‌പെക്റ്റോ..എന്തിന്.. ഓഹ്..എന്നെ ഈ ഭൂമിയിലേക്ക് ഉണ്ടാക്കി ഇടാൻ എന്റെ മമ്മിയെ സഹായിച്ചതിനാണോ..അങ്ങനെ എന്റെ തന്ത ആയതിൽ നിനക്ക് റെസ്‌പെക്റ്റ് തരേണ്ട ആവശ്യമില്ല..എന്റെ മമ്മിയോട് ചെയ്ത അതേ പ്രവർത്തി തന്നെയല്ലേ നീ സീനയോടും ചെയ്തത്..അതിലുണ്ടല്ലോ മൂന്നെണ്ണം.." *"എമിൻ.."* നമ്മള് പറഞ്ഞത് ഇഷ്ട്ടപ്പെടാത്തതിൽ അയാൾ അലറിയതും നമ്മള് അയാൾക്ക് നേരെ കൈ പൊക്കി പിടിച്ചു "Don't shout..ഞാൻ പറഞ്ഞത് ഒരു ഫാക്ട് ആണ്..കേട്ടപ്പോ നിനക്ക് നൊന്ത് കാണും..i don't care that..നീ ജനങ്ങൾക്ക് വലിയ ആൾ ആയിരിക്കും..പക്ഷെ അദിത്യക്ക് നീ വെറും പുല്ല..പോലിസ് സ്റ്റേഷനിൽ വെച്ച് എന്റെ നേരെ അലറിയതിന് അവിടെയിട്ട് നിനക്ക് മറുപടി തരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല..എന്റെ മമ്മി എന്നോട് പറഞ്ഞിട്ടുണ്ട് വീട്ടിനുള്ളിലെ പ്രശ്നങ്ങൾ ഒന്നും തന്നെ പുറത്ത് പ്രശ്നമായി എടുക്കരുതെന്ന്..അതൊന്ന് കൊണ്ട് മാത്രം ഞാൻ അവിടെ മിണ്ടിയില്ല..പിന്നെ ഇവിടെന്ന് എന്നെ UK യിലേക്ക് കെട്ടു കെട്ടിക്കുന്ന കാര്യം..നീ സ്വപ്നത്തിൽ പോലും കാണണ്ട..അദിത്യ ജനിച്ചത് ഇവിടെയും വളർന്നത് ലണ്ടനിലുമാണെങ്കിൽ ഇനി ജീവിക്കുന്നത് ഈ മൽഹോത്ര മാൻഷനിൽ ആയിരിക്കും..എന്നെ ഇവിടെ കാണുമ്പോ തനിക്ക് വല്യ ചൊറി ഇളകുന്നുണ്ടെങ്കിൽ കണ്ണ് പൊത്തി നടന്നേക്ക്..bloody ***.." അത്രയും അയാളെ കണ്ണിൽ നോക്കി പറഞ്ഞതും mr മൽഹോത്ര നമ്മളെ നേരെ കൈ ആഞ്ഞു വീശി..അത്‌ മുൻകൂട്ടി കണ്ട് നമ്മള് അയാളെ കയ്യിൽ പിടിയിട്ട് മുറുക്കി കൈ താഴ്ത്തി "നീ വലിയ ഹീറോ കളിക്കാമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട എമിൻ..ഞാൻ നിന്റെ ഉപ്പയാണെങ്കിൽ നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും..എന്റെ പ്രഫഷനെ മോശമാക്കും തരത്തിലുള്ള നിന്റെ എല്ലാ നെറിക്കെട്ട പരിപാടിയും നിന്നെ കൊന്നിട്ടാണേലും ഞാൻ ഇല്ലാതാക്കും.." നമ്മളെ കണ്ണിലേക്ക് നോക്കിയുള്ള അയാളുടെ മൂർച്ചയേറിയ വാക്കുകൾ നമ്മളുടെ ഏഴയലത്ത് പോലും എത്തിയില്ല..നമ്മള് അയാളെ നോക്കി ചുണ്ട് കോട്ടി ചിരിച്ചു "നീ ചത്ത കരയാൻ ഈ സംസ്ഥാനമേ കാണു..പക്ഷെ എന്നെ കൊന്ന നിന്നോട് പക പോക്കാൻ ആരൊക്കെ ഉണ്ടാവുമെന്ന് നിനക്ക് ഊഹിക്കാവുന്നതേ ഒള്ളു..സ്ത്രീക്ക് നേരെ ഏതെങ്കിലും ഒരുത്തൻ എന്റെ കണ്മുന്നിൽ വെച്ച് കൈ പൊക്കിയാൽ അവന്റെ കൈ ഞാൻ വെട്ടും..coz i respect women..കൈ പൊക്കുന്നത് ഏത് ***മോൻ ആണേലും ശരി അദിത്യ അടിക്കുമെന്ന് പറഞ്ഞാൽ അടിച്ചിരിക്കും..ഇനിയും ഡയലോഗ് അടിക്കാതെ തടയാൻ പറ്റുമെങ്കിൽ തടഞ്ഞു കാണിക്ക്.." അത്രയും പറഞ്ഞ് നമ്മള് mr മൽഹോത്രയുടെ കൈയ്യിലെ പിടി ആഞ്ഞു മാറ്റി അയാളെ തറപ്പിച്ചു നോക്കി മറി കടന്നു പോയതും ആദ്യം തന്നെ നമ്മളെ കണ്ണ് ചെന്നുടക്കിയത് നിറ കണ്ണുകളോടെ നമ്മളെ ഉറ്റു നോക്കുന്ന റീത്തുവിലാണ് അവളെ അങ്ങനെ ഒരവസ്ഥയിൽ കണ്ടിട്ട് നമ്മക്ക് സഹിക്കാതായപ്പോ നമ്മള് അവളെ കൈ മാടി വിളിച്ചു..അപ്പൊത്തന്നെ അവള് ഓടി വന്ന് നമ്മളെ നെഞ്ചിലേക്ക് വന്ന് വീണ് പൊട്ടിക്കരയാൻ തുടങ്ങിയപ്പോ നമ്മള് അവളെ മെല്ലെ നെഞ്ചിൽ നിന്നും അകത്തി മാറ്റി കണ്ണ് തുടച്ചു കൊടുത്ത് അവളെ ചുണ്ടിന്റെ സൈഡിൽ ഒരുമ്മ കൊടുത്തു..അപ്പൊത്തന്നെ mr മൽഹോത്രക്ക് അതൊട്ടും ഇഷ്ട്ടപെടാഞ്ഞിട്ട് അയാൾ ടേബിളിൽ ആഞ്ഞു കുത്തിയ ശബ്ദം കേട്ട് നമ്മളത് പുച്ഛിച്ചു തള്ളി റീത്തുവിനെ മാറ്റി നിർത്തി ഫോണിൽ നോക്കി നടന്നകന്നു ★★★ "ഹേയ് മാഷൂസ്..മോർണിംഗ് ഡിയ.." പാറുവിനെ സ്കെൽട്ട ജിമ്മിൽ ഇറക്കി പ്രിയയുമായി നമ്മള് ഫാഷൻ സിറ്റിയുടെ അകത്തേക്ക് പ്രവേശിച്ചതും സ്ഥിരം പ്ളേസിൽ വെച്ച് സഞ്ജയ്‌ നമ്മളെ കണ്ടപ്പോ മോർണിംഗ് വിഷ് ചെയ്ത് ഹഗ് ചെയ്തതും നമ്മളും തിരിച്ചു വിഷ് ചെയ്ത് അവനെ ഹഗ് ചെയ്ത് വിട്ടു "അപ്പൊ പറ സഞ്ജയ്‌ ഇന്ന് എപ്പോഴാ ഷൂട്ട്.." എന്ന് നമ്മള് ഡിമാന്റോടെ ചോദിച്ചതും ചെക്കൻ ചുണ്ട് ചുളുക്കി "നമ്മുടെ ലക്കോ അതോ ഫാഷൻ സിറ്റിയുടെ അൺലക്കോ എന്നറിയില്ല..ഇന്നത്തെ ഷൂട്ടിനുള്ള ഡ്രസ്സ്‌ ആൻഡ് കോസ്റ്റുംസിന്റെ ലോഡ് വരുന്ന വഴി ബ്ലോക്ക്‌ ആയി..മാക്സിമം നാളെ അല്ലാതെ സാധനം ഇവിടെ എത്തില്ല.." എന്നവൻ പറഞ്ഞതും നമ്മളെ കണ്ണുകൾ എന്തെന്നില്ലാതെ വിരിഞ്ഞു..നമ്മള് ഉള്ളിലെ സന്തോഷം അടക്കി പിടിച്ച് അവന് സൈറ്റ് അടിച്ചു കൊടുത്തു "അപ്പൊ ഇന്നെനിക്ക് പ്രത്യേകിച്ച് വർക്ക്‌ ഒന്നുമില്ലല്ലേ..ഹരേ വാഹ്.." എന്ന് നമ്മള് പറഞ്ഞതും ചെക്കൻ മനസില്ലാ മനസോടെ തലയാട്ടി "മോഡൽ ആയ നിനക്കേ വർക്ക്‌ ഇല്ലാത്തതൊള്ളൂ..ബട്ട്‌ പാവം ഫോട്ടോഗ്രാഫർ ആയ എനിക്കും എന്റെ അനുയായി ആനന്ദിനും ഇന്നലെത്തെ ഷൂട്ടിന്റെ മുഴുവൻ ഫോട്ടോയും ഇന്ന് തന്നെ സബ്മിറ്റ് ചെയ്യണം..ഞങ്ങളുടെ ഒരു വിധി.." ചടച്ച മട്ടിൽ അതും പറഞ്ഞ് സഞ്ജയ്‌ മേപ്പോട്ട് നോക്കിയതും പൊട്ടി പ്രിയയും അവന്റെ കൂടെ മേപ്പോട്ട് നോക്കി "സഞ്ചു...ബേബി എന്താ മുകളിൽ.." എന്നവൾ ചോദിച്ചതും അവൻ നമ്മളെ ദയനീയമായി നോക്കിയിട്ട് പ്രിയയുടെ കഴുത്തിലൂടെ കയ്യിട്ടു "ഒന്നുല്ല മോളെ..മോള് വാ..എന്നെ ബെസ്റ്റ് പിക്സ് ഒക്കെ സെലക്ട്‌ ചെയ്യാൻ ഹെല്പ് ചെയ്യ്..എന്നിട്ട് മതി നിന്റെ വർക്കിലേക്ക് പോകുന്നത്.." സഞ്ജയ്‌ പറഞ്ഞ പ്രിയക്ക് അച്ചട്ട് ആയോണ്ട് അവൾ അപ്പൊത്തന്നെ അവന്റെ പിന്നാലെ പോയി..ആനന്ദാണേൽ ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും ഈശ്വരാ എന്ന് ആരോടെന്നില്ലാതെ പറഞ്ഞ് സഞ്ജയ്‌ടെ പിന്നാലെ നടന്നു എല്ലാവരും അവരവരുടെ വഴിക്ക് പിരിഞ്ഞു പോകുന്നത് നമ്മള് ചിരിയോടെ നോക്കി നിൽക്കുമ്പോഴാണ് പെട്ടന്ന് സുപ്രിയ നമ്മളെ അടുത്തേക്ക് വന്നത് "മഷാൽ..തന്നെ റോസി മാഡം വിളിക്കുന്നുണ്ട്..എന്തോ കാര്യമായി സംസാരിക്കാനാണെന്ന് പറഞ്ഞു.." എന്ന് സുപ്രിയ പറഞ്ഞതും നമ്മള് തലയാട്ടി അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു റോസി മാഡത്തിന്റെ ക്യാബിനിലേക്ക് നടന്നു പോകും വഴി ഇരുവശത്തുമുള്ള ചുവരിലെ പോസ്റ്റർബോർഡിൽ നമ്മളെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് പിക്ചർസ് കണ്ട് എന്തെന്നില്ലാതെ മനസ്സിനൊരു സന്തോഷം ലഭിച്ചു..ഇതൊക്കെ കാണുമ്പോഴാണ് മാൽസ് ഫാഷൻ സിറ്റിയുടെ മോഡൽ ആയതിൽ നമ്മക്ക് അഭിമാനം തോന്നുന്നത് നമ്മള് പിക് എല്ലാം ഒന്ന് നോക്കി കണ്ട് ക്യാബിനിന് മുന്നിൽ എത്തിയതും ഡോറിൽ ഒന്ന് നോക്ക് ചെയ്തു "May i coming.." "Yes come.." അകത്തേക്ക് കയറാനുള്ള പെർമിഷൻ കിട്ടിയതും നമ്മള് ഡോർ തുറന്ന് അകത്തേക്ക് കയറി "Good morning ma'am.." കയറിയ പാടെ പ്രസന്നമായി പുഞ്ചിരിച്ചു ഇരിക്കുന്ന മാഡത്തെ നോക്കി നമ്മള് മോണിംഗ് വിഷ് ചെയ്തതും മാഡം നമ്മക്കും തിരിച്ചൊരു വിഷ് തന്നു..എന്നിട്ട് മുന്നിലുള്ള ചെയർ കാണിച്ചു ഇരിക്കാൻ ആവശ്യപ്പെട്ടതും നമ്മള് അനുസരണയോടെ ചെയറിൽ ഇരുന്ന് മാഡത്തെ നോക്കി "മാഡം..ഇപ്പോൾ എന്നെ വിളിച്ചത്.." നമ്മളെ തന്നെ ഇമ ചിമ്മാതെ മാഡം നോക്കുന്നത് കണ്ട് നമ്മളെ വരുത്തിയതിന് പിന്നിലെ ഉദ്ദേശം അറിയാൻ എന്നോണം തുടക്കമിട്ടതും മാഡം നിറ ചിരിയോടെ ടേബിളിൽ രണ്ട് കയ്യും കയറ്റി വെച്ച് ക്രിസ്റ്റൽ പേപ്പർ വെയിറ്റ് ടേബിളിൽ ഇട്ട് ഉരുട്ടാൻ തുടങ്ങി "മാഷ..തനിക്ക് റിതികയെ അറിയുമോ.." എന്ന് മാഡം പ്രസന്നമായ പുഞ്ചിരിയോടെ ചോദിച്ചപ്പോ നമ്മള് ഒരു നിമിഷം ആലോചിച്ചിട്ട് അറിയാമെന്ന് തലയാട്ടി "ചീഫ് മിനിസ്റ്ററുടെ മകൾ റിതിക അല്ലേ..ഇസ്‌താംമ്പൂളിൽ സൈയന്തിസ്റ്റ് ആയി വർക്ക്‌ ചെയ്യുന്ന കുട്ടിയല്ലേ.." "യെസ് അവൾ തന്നെ..നമ്മുടെ മാൽസിൽ മൽഹോത്ര ഫാമിന്റെ പാർട്ട്‌ണർഷിപ്പും ഉണ്ട്..ഈ വരുന്ന 25തിന് റിതികയുടെ എൻഗേജ്മെന്റ് ആണ്..എൻഗേജ്മെന്റ് ഡ്രസ്സ്‌ ചൂസ് ചെയ്യാൻ അവൾ ആഗ്രഹിക്കുന്നത് മാഷയുടെ കൂടെയാണ്..പിന്നെ നിന്റെ ഫാൻ ആണ് അവളെന്ന് പറയാനും പറഞ്ഞു.." മാഡം പറഞ്ഞത് കേട്ട് നമ്മക്ക് വല്ലാത്ത അത്ഭുതം തോന്നി..വെറും സാധാരണക്കാരിയായ എന്റെ കൂടെ ഡ്രസ്സ്‌ ചൂസ് ചെയ്യാൻ മിനിസ്റ്ററുടെ മകൾ ആഗ്രഹിക്കുന്നു..അക്കാര്യം നമ്മളിൽ വല്ലാത്ത തരിപ്പ് ഉളവാക്കിയപ്പോ നമ്മള് മാഡത്തെ കണ്ണും മിഴിച്ചു നോക്കി "മാഷ ഇങ്ങനെ നോക്കണ്ട..ഞെട്ടി കാണുമെന്ന് എനിക്കറിയാം..റിതികയുടെ ആന്റി കൂടെയാണ് ഞാൻ..മാൽസിൽ നിന്നും പബ്ലിഷ് ചെയ്യുന്ന ഗൈഡിൽ മാഷയുടെ ഫോട്ടോസ് കണ്ട് ഇളകി നിൽക്ക അവൾ..അവൾക്ക് മാഷയെ നേരിൽ കാണാനും സംസാരിക്കാനും ഒക്കെ ഒരു അവസരം ഒരുക്കി തരണമെന്ന് എപ്പോഴും പറയാറുണ്ട്..പിന്നെ കുറച്ച് മുൻപേ ഫോൺ വിളിച്ച് അവൾ മാഷയെ മൽഹോത്ര മാൻഷനിലേക്ക് പറഞ്ഞു വിടാൻ പറഞ്ഞിട്ടൊള്ളൂ..മാഷക്ക് പോകാൻ താല്പര്യമുണ്ടോ..? " എന്ന് മാഡം ചോദിച്ചതും നമ്മക്ക് മാറിച്ചൊന്ന് ആലോചിക്കാൻ ഇല്ലായിരുന്നു..നമ്മള് പുഞ്ചിരിച്ചു തലയാട്ടി "യെസ് മാഡം..പോകും വഴിയൊക്കെ മിനിസ്റ്ററുടെ മാൻഷൻ കണ്ടിട്ടുണ്ടെങ്കിലും ഒരു വട്ടമെങ്കിലും ഒന്ന് കയറി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു..അതിങ്ങനെ സാധിക്കുമെങ്കിൽ തീർച്ചയായും ഞാൻ പോകാം..പിന്നെ ഇന്ന് ഷൂട്ട്‌ ഇല്ലാത്ത സ്ഥിതിക്ക് ടെൻഷനും ഉണ്ടാവില്ല.." "റൈറ്റ്..ഇനി റിതികയുടെ എൻഗേജ്മെന്റ് കഴിയും വരെ മാഷക്ക് ഒരു ഷൂട്ട്‌ ഉണ്ടാവില്ല..അത്യാവശ്യം വല്ലതും വന്നാലേ ഷൂട്ട് ഉണ്ടാവു..പിന്നെ മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ റിതികയുടെ മാര്യേജിന് ഫാമിലിക്കുള്ള ഫുൾ ഡ്രസ്സ്‌ നമ്മുടെ ഫാഷൻ സിറ്റിയിൽ നിന്നാണ് ചെയ്യുന്നത്..അപ്പൊ മാഷക്ക് റിതികയുടെ ഡ്രസ്സ്‌ ചൂസ് ചെയ്യുന്നതോടൊപ്പം അവിടെ ചെറിയ ജോലിയും ഉണ്ടാകും.." എന്ന് മാഡം പറഞ്ഞതും നമ്മള് പുരികം ചുളിച്ചു "വേറൊന്നുമല്ല..അവിടെയുള്ള ആൾ ഓഫ് മെമ്പർസ് മാൽസിന്റെ കളക്ഷൻ ബുക്കിൽ നിന്നും സെലക്ട്‌ ചെയ്യുന്ന ഡ്രസ്സ്‌ ഐറ്റംസ്സും അവർക്കിഷ്ട്ടപ്പെട്ട കളറും ഏതാണെന്ന് ചോദിച്ച് മനസിലാക്കി ഇവിടെ അറിയിക്കണം..അത്രേ ഒള്ളു.." അതിന് നമ്മള് പുഞ്ചിരിച്ചു സമ്മതം അറിയിച്ചു "ഓക്കേ മാഡം..ആ ജോലി ഞാൻ ഏറ്റു.." "Anyway all the best.." "Thank you ma'am.." നന്ദി അറിയിച്ച് നമ്മള് നിറ ചിരിയോടെ ക്യാബിൻ വിട്ട് ഇറങ്ങി ഓടി ചെന്ന് പ്രിയയോടും സഞ്ജയോടും ആനന്ദിനോടും കാര്യം പറഞ്ഞു..നമ്മക്ക് മിനിസ്റ്ററുടെ മോളുടെ കൂടെ ചിലവഴിക്കാൻ സമയം കിട്ടിയതിൽ മൂന്നെണ്ണത്തിനും നല്ല അസൂയ വന്നെങ്കിലും നമ്മളെ സന്തോഷം കണ്ടിട്ട് അവർ നിറ മനസോടെ നമ്മളോട് പോകാൻ പറഞ്ഞപ്പോ കൂടുതൽ ആലോചിക്കാൻ നിൽക്കാതെ നമ്മള് വേഗം മാൽസിൽ നിന്നും ഇറങ്ങി പാർക്കിങ്ങിലേക്ക് ചെന്ന് കാർ എടുത്തു ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു സിറ്റിയിലെ തന്നെ ഏറ്റവും വിസ്തൃതിയും വിലയും കൂടിയ മൽഹോത്ര മാൻഷൻ ഒരിക്കലെങ്കിലും കാണണമെന്ന്..ഒരുപാട് തവണ മിനിസ്റ്ററുടെ മോനും നമ്മളെ മോഡൽ പെയറുമായ എമിൽ നമ്മളെ കൊണ്ട് പോകാം എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഓരോ തിരക്കിൽ പെട്ട് അവനും നമ്മളും അത്‌ മറന്നിരുന്നു..ഇപ്പൊ അതിനായി ഒരു അവസരം കിട്ടിയപ്പോ എന്തോ വല്ലാത്ത സന്തോഷം തോന്നുന്നു പോകുന്ന വഴിയൊക്കെ കൃത്യമായി അറിയാവുന്നത് കൊണ്ട് തന്നെ കറങ്ങി തിരിയാൻ നിൽക്കാതെ അവസാനം നമ്മള് എത്തി ചേർന്നത് ഒരു വലിയ ഗൈറ്റിന് മുന്നിലാണ് അടച്ചു വെച്ച ഗെയ്റ്റിന് നേരെ നമ്മള് ഹോൺ അടിച്ചതും സെക്യൂരിറ്റി വന്നു നമ്മളോട് കാര്യം തിരക്കി..നമ്മള് അതിനുള്ള മറുപടി കൊടുത്തതും അയാൾ ഒരു മിനിറ്റ് എന്ന് പറഞ്ഞ് റസ്റ്റ്‌ റൂമിൽ നിന്നും അകത്തേക്ക് കാൾ ചെയ്തു അകത്ത് നിന്ന് സമ്മതം കിട്ടിയത് കൊണ്ടാകണം ഗെയ്റ്റിന് അരികിൽ നിൽക്കുന്ന രണ്ട് സെക്യൂരിറ്റിമാരോട് അയാൾ ഗൈറ്റ് തുറക്കാൻ പറഞ്ഞതും അവർ വളരെ വേഗം തന്നെ ആ വലിയ കവാടം തള്ളി തുറന്നു നമ്മള് പിന്നെ ഒട്ടും സമയം കളയാതെ കൂടിയ ഹൃദയമിടിപ്പോടെ കാർ അകത്തേക്ക് എടുത്തതും അങ്ങ് ദൂരെ നമ്മള് കണ്ടു ഒരുപാട് തവണ നേരിൽ കാണാൻ ആഗ്രഹിച്ച പക്കാ അമേരിക്കൻ പ്രൗഡിയോടെ ഉയർന്നു നിൽക്കുന്ന കൊട്ടാരസമമായ മൽഹോത്ര മാൻഷൻ ഒരു നിമിഷം നമ്മളെ കണ്ണുകൾ മഞ്ഞളിക്കും പോലെ തോന്നി..ചുറ്റുപാടും കണ്ട് നമ്മള് എത്തിയിരിക്കുന്നത് ഏതോ വലിയ സാമ്രാജ്യത്തിലാണെന്ന് തോന്നി..മാൻഷാനിലേക്ക് എത്തി ചേരാനായുള്ള രണ്ട് വീഥി കൂടിയ സൈഡിൽ ഉയരം കുറഞ്ഞ മരങ്ങളും പാതയിൽ വില കൂടിയ ഇന്റർലോക്കുകളുമിട്ട വഴിയിലൂടെ ഒരു കൂടിയ നീളം നമ്മളെ കാർ സഞ്ചരിച്ചു മാൻഷന്റെ മുന്നിൽ എത്തിയതും അവിടെ നിൽക്കുന്ന സെക്യൂരിറ്റി നമ്മളോട് പാർക്കിങ്ങിൽ വണ്ടി നിർത്താൻ പറഞ്ഞു നമ്മളത് ചെവി കൊണ്ട് അയാൾ പറഞ്ഞു തന്ന വഴിയിലൂടെ പാർക്കിങ്ങിലേക്ക് എത്തി പെട്ടതും നമ്മളെ വയറിനുള്ളിലൂടെ ഒരു ആളൽ പോയി ആഡംബരത്തിന്റെ ഒരർത്ഥമാണ് അതെന്ന് ആർച് ആകൃതിയിൽ ഒന്നൊന്നായി ഭാഗിച്ച ഷെഡുകളിലെ വില കൂടിയ എണ്ണി തീർക്കാൻ കഴിയാത്ത കാറും ജിപ്സിയും ബൈക്കുകളും തുടങ്ങി അനേകം മോഡേൺ വണ്ടികളുടെ ശേഖരം കണ്ട് നമ്മക്ക് തോന്നി..കൊട്ടാരത്തിൽ അറിയാതെ പെട്ട് പോയ ഗുഹയിൽ താമസിക്കുന്നവളുടെ അവസ്ഥയാണ് ഇപ്പൊ നമ്മക്ക്..അതോണ്ട് തന്നെ അതെല്ലാം കണ്ട് വല്ലാതെ ശ്വാസം മുട്ടാൻ തുടങ്ങിയതും ഒരു സൈഡിൽ നമ്മള് കാർ പാർക്ക്‌ ചെയ്ത് പെട്ടന്ന് കാറിൽ നിന്നും ഇറങ്ങി മുന്നിലുള്ള ആഡംബരങ്ങൾ ഒന്നും നോക്കാൻ മനസ് വരാഞ്ഞിട്ട് നമ്മള് ബാഗ് എടുത്ത് സ്പീഡിൽ നടന്നു നീങ്ങി "മാഷ.." പെട്ടന്ന് പരിചയമുള്ള ശബ്ദത്തിൽ നിന്നൊരു വിളി വന്നതും നമ്മളൊന്ന് നിന്ന് സൈഡിലേക്ക് തല തിരിച്ചു നോക്കിയതും നമ്മളെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ആളെ കണ്ട് ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു "Hey Masha..what a surprise nah..നീ എന്താ ഇവിടെ.." അതും ചോദിച്ച് കൊണ്ട് കാർ വാഷിംഗ്‌ റൂമിൽ നിന്നും എമിൽ ഇറങ്ങി വന്ന് നമ്മളെ ഹഗ് ചെയ്തതും നിറഞ്ഞ ചിരിയാലെ നമ്മള് തിരിച്ചും അവനെ ഹഗ് ചെയ്തു ഒന്ന് രണ്ട് നിമിഷത്തിനുള്ളിൽ നമ്മള് അവനിൽ നിന്നും വിട്ട് മാറി ചിരിയോടെ അവനെ നോക്കി "ഞാൻ റിതിക മാഡം വിളിച്ചിട്ട് വന്നതാ..അല്ല നീയെന്താ ഈ വാഷിംഗ്‌ റൂമിൽ.." എന്ന് നമ്മൾ അന്തം വിട്ട് ചോദിച്ചതും അവൻ സ്വയം തലക്ക് അടിച്ച് നമ്മളെ കൈവെള്ളയിലൂടെ അവന്റെ കൈ കോർത്തു "മാഷ നിന്റെ ഈ വർത്താനമാണ് എനിക്ക് പിടിക്കാത്തത്..സാധാരണ എല്ലാ ബോയ്സും വാഷിംഗ്‌ റൂമിൽ വരുന്നത് വണ്ടികൾ വാഷ് ചെയ്യാനാ..ഞാനും അതിന് തന്നെയാ വന്നത്..നിന്റെ വർത്താനം കേട്ടാൽ തോന്നും ഈ വീട്ടിൽ പാർക്കുന്ന മിനിസ്റ്ററുടെ മകൻ കാർ വാഷ് ചെയ്‌താൽ പുളിക്കുമെന്ന്.." എന്നവൻ പറഞ്ഞതും നമ്മളവനെ കണ്ണ് കൂർപ്പിച്ചു നോക്കി "വീടോ..ആൾക്കാരെ പറ്റിക്കാൻ ആണേലും ഇതൊരു വീടാണെന്നൊന്നും ആരോടും പറഞ്ഞേക്കല്ലേ എമിൽ..ഇതൊരുമാതിരി വല്ലാത്ത ആഡംബരം തന്നെ.." അത്‌ നമ്മൾ പാർക്കിങ്ങിൽ കിടക്കുന്ന കാറുകൾ നോക്കിയാണ് പറഞ്ഞത്..അത്‌ മനസിലാക്കിയെന്നോണം എമിൽ നമ്മളെ കയ്യിലെ പിടി മുറുക്കി "അതൊന്നും കണ്ട് താൻ പേടിക്കണ്ട..ഇതൊക്കെ എന്റെ ബ്രോ ആദിയുടെ പ്രാന്ത..ഇതൊക്കെ എന്ത് ഇതിലും വലുതൊക്കെയാണ് അകത്ത്..താൻ വാ.." എന്നും പറഞ്ഞ് എമിൽ നമ്മളെ കൈ പിടിച്ച് നടന്നു "നീയിന്ന് നേരത്തെ അറിഞ്ഞിരുന്നോ കോസ്റ്റും ബ്ലോക്ക്‌ ആയത്.." സംശയത്തോടെ നമ്മള് ചോദിച്ചതും അവൻ പുഞ്ചിരിച്ചു "യെസ് ഡിയർ..അതോണ്ടല്ലേ ഇന്ന് ഞാൻ മാൽസിലേക്ക് വരാഞ്ഞത്..അതോണ്ടെന്താ എന്റെ കാർ ഒന്ന് മനസറിഞ്ഞു വാഷ് ചെയ്യാൻ പറ്റി.." അവന്റെ ചിരിയോടെയുള്ള സംസാരത്തിൽ നിന്നും നമ്മള് മനസിലാക്കുകയായിരുന്നു പണമുണ്ടെന്ന അഹങ്കാരം അതൊട്ടും അവന് ഇല്ലെന്ന്..അല്ലങ്കിലും എമിൽ എന്റെ മോഡൽ പെയർ ആയ കാലം തൊട്ട് ഇന്നേ വരെ ഒരു പാവമാണ് എല്ലാം ഒന്നാലോചിച്ചപ്പോഴേക്കും എമിൽ നമ്മളെയും കൊണ്ട് മാൻഷന്റെ ആദ്യ കവാടം കടന്ന് അകത്തേക്ക് കയറി...അത്രയും നേരം എവിടെയും ഇരിപ്പുറക്കാതെ നിന്നിരുന്ന നമ്മളെ കണ്ണുകൾ ഒരു നിമിഷം ആ മാൻഷന്റെ അകത്തളത്തിൽ കണ്ണുറച്ചു ആഡംബരത്തിന്റെ മറ്റൊരു പ്രതിച്ഛയാ..അത്രമാത്രമേ നമ്മക്ക് അതിനെ വർണിക്കാൻ കഴിയുകയൊള്ളു എല്ലാം കൂടെ കണ്ടിട്ടാവണം നമ്മക്ക് ശ്വാസം തിങ്ങുന്ന പോലെ തോന്നിയെങ്കിലും നമ്മളതൊന്നും കണക്കി ലെടുക്കാതെ എങ്ങോട്ടും നോട്ടം പായിക്കാതെ എമിലിന്റെ കൈയ്യിൽ പിടി മുറുക്കി മുന്നോട്ട് നടന്നു അവൻ നമ്മളെ കൈ പിടിച്ച് മരതടികൊണ്ട് നിർമിച്ച ചുവന്ന പരവധാനി വിരിച്ച ആഡംബരമായ സ്റ്റെയറിലെ ആദ്യ പത്ത് പടികൾ കയറി രണ്ടായി തിരിഞ്ഞ സ്റ്റെയറിൽ ഒന്നിലൂടെ നമ്മളെ മുകളിലേക്ക് കൊണ്ട് പോയി..എണ്ണി തീർക്കാൻ പ്രയാസമുള്ളത്ര സ്റ്റെപ്പുകൾ കയറി മാൻഷന്റെ വിശാലമായ രണ്ടാം നിലയിൽ എത്തിയതും എമിൽ ആദ്യം കണ്ട ഒരു ഡോർ തുറന്ന് നമ്മളെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി റൂമിൽ പറയാൻ തക്കം ഒരു ടീപോയിയും മുഖാമുഖമായി വരുന്ന രണ്ട് സോഫയും മാത്രമേ ഉണ്ടായിരുന്നു..അതിൽ ഒന്നിൽ അവൻ നമ്മളെ ഇരുത്തി "മാഷ..നീ ഇവിടെ ഇരിക്ക്..ഞാൻ റീത്തുനെ വിളിച്ച് വരാം..നിനക്ക് കുടിക്കാൻ എന്താ വേണ്ടേ.." എന്നവൻ ചോദിച്ചതും നമ്മള് നിഷേധാർത്ഥത്തിൽ തലയാട്ടി "ഏയ്‌ ഒന്നും വേണ്ട എമിൽ..ഞാൻ കുടിച്ചിട്ട വന്നത്.." "അതൊന്നും പറഞ്ഞാൽ ശെരിയാവില്ല..ആദ്യമായി മൽഹോത്ര മാൻഷനിലേക്ക് വരുന്നവർക്ക് എന്തെങ്കിലും കുടിക്കാൻ കൊടുത്തില്ലങ്കിൽ അത്‌ ഞങ്ങൾക്ക് കുറച്ചിലായി പോകും..സോ നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം.." അതും പറഞ്ഞ് ചെക്കൻ നമ്മളെ ഒന്നും പറയാൻ സമ്മതിക്കാതെ ഒറ്റ ഓട്ടം..നമ്മള് അവൻ പോയതും നോക്കി പുഞ്ചിരിയോടെ അവിടെ ഇരുന്നു ഒരഞ്ചു മിനിറ്റ് കഴിഞ്ഞതും ആരോ നമ്മളെ അടുത്തേക്ക് വരുന്ന രീതിയിൽ ഫ്ലോറിൽ ചെരുപ്പടിക്കുന്ന ശബ്ദം കേട്ട് നമ്മള് സോഫയിൽ നിന്നും എണീറ്റ് തിരിഞ്ഞു നോക്കിയപ്പോ സന്തോഷത്തോടെ ചിരിച്ചോണ്ട് റിതിക ഓടി വന്ന് ഒരു മുഖവുരക്ക് നിൽക്കാതെ നമ്മളെ കെട്ടിപിടിച്ചു "Oh my god..i can't believe.. എന്റെ ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു മാഷ തന്നെയൊന്ന് നേരിൽ കാണണമെന്ന്..എന്റെ ബ്രോ നിന്റെ പെയർ ആണെന്ന് പറഞ്ഞിട്ടെന്താ കാര്യം..ഒരു വകക്ക് അവനെ കൊള്ളില്ല..അവസാനം എന്റെ റിസ്കിൽ തന്നെ ഞാൻ നിന്നെ കണ്ടുമുട്ടി.." വളരെ കൂൾ ആയി അത്രയും പറഞ്ഞ റിതികയെ കണ്ട് നമ്മക്ക് വല്ലാത്ത അത്ഭുതം തോന്നി..അപ്പോഴേക്കും അവൾ നമ്മളിൽ നിന്നും അകന്നു മാറി നമ്മളെ കൈ പിടിച്ച് സോഫയിൽ ഇരുത്തി ചിരി തൂകി അവളും സോഫയിൽ ഇരുന്നു "മാഷ..തന്നെ കുറിച്ച് ഞാൻ എന്താ പറയാ..മാൽസിന്റെ ഗൈഡിൽ മാത്രമെ ഞാൻ തന്നെ കണ്ടിട്ടുള്ളു..തന്റെ ഡ്രസിങ് സ്റ്റൈൽ അഭാരമാണ്..ആക്ടർ മമ്തയെ കുറിച്ച് പറഞ്ഞ പോലെയാ തന്നെ കുറിച്ച് എനിക്ക് പറയാൻ തോന്നുന്നത്..ട്രഡീഷണൽ ആണേലും വെസ്റ്റേൺ ആണേലും മാഷ ഒരുപടി തിളങ്ങി നിൽക്കും..തന്നെ കാണുമ്പോ എനിക്ക് ആദ്യം മൈൻഡിലേക്ക് വരിക എന്റെ ബ്രദർ ആദിയെയാണ്‌...അവൻ എപ്പോഴും പറയും കണ്ണെഴുതാത്ത പെണ്ണിനെയാണ് അവനിഷ്ടം എന്ന്..അവന്റെ പറച്ചിൽ കേൾക്കുമ്പോ താനാവും എന്റെ കണ്ണിൽ.. " നോൺ സ്റ്റോപ്പ്‌ ആയി അവൾ പറയുന്നത് കേട്ട് നമ്മള് ചിരിച്ചു "മാഷയെന്ത ഒന്നും മിണ്ടാതെ.." "അതിന് മാഡം എനിക്ക് സംസാരിക്കാൻ ഒരു അവസരം തരണ്ടേ.." എന്ന് നമ്മള് ചിരിച്ചോണ്ട് പറഞ്ഞതും റിതിക സ്വയം അവളെ തലക്കടിച്ചു "ഞാൻ ഇങ്ങനെയാ മാഷ..എനിക്ക് എക്സൈറ്റ്മെന്റ് ഇത്തിരി കൂടുതലാ..പിന്നെ താൻ എന്നെ മാഡം എന്ന് വിളിക്കണ്ട..തന്റെ വിളി കേട്ട് എനിക്ക് നമ്മൾ തമ്മിൽ വല്ലാത്ത അന്തരം ഫീൽ ചെയ്യുന്നു..എന്നെ റീത്തു എന്നോ റിതിക എന്നോ വിളിച്ചാൽ മതി..എന്തായാലും നാളെ മുതലാണ് ഞാൻ ഷോപ്പിംഗ് ചെയ്യാൻ ഇറങ്ങുന്നത്..അപ്പൊ താനും നാളെ മുതൽ എന്റെ കൂടെ വേണം..ഇന്ന് തന്നെ കാണാനും സംസാരിക്കാനുമാണ് ഞാൻ വിളിച്ചത്..മാഷക്ക് നാളെ എന്റെ കൂടെ വന്നൂടെ.." "Yes of course.." എന്ന് നമ്മള് സമ്മതം അറിയിച്ചതും അപ്പൊത്തന്നെ ഡോർ തുറന്ന് ചുവപ്പും കറുപ്പും ചേർന്ന നിറത്തിലുള്ള ഹാഫ് മിഡിയും ഷർട്ടും യൂണിഫോമായി ഇട്ട ഒരു പെണ്ണ് അകത്തേക്ക് കയറി വന്ന് നമ്മളെ നേരെ ജ്യൂസ് എടുക്കാനെന്നോണം ട്രേ നീട്ടിയതും നമ്മളൊന്ന് മടിച്ചു നിന്നു അത്‌ കണ്ടിട്ട് റീത്തു നമ്മളോട് എടുക്കാൻ പറഞ്ഞതും നമ്മള് പുഞ്ചിരിച്ചു ജ്യൂസ് എടുത്ത് കുടിച്ച് ഗ്ലാസ്‌ തിരികെ വെച്ച് സോഫയിൽ നിന്നും എണീറ്റു..നമ്മളെ കൂടെ തന്നെ റീത്തുവും എണീറ്റ് നമ്മക്ക് കൈ തന്നു "അപ്പൊ നാളെ 9:30 ആകുമ്പോൾ വന്നാൽ മതി..നമുക്ക് ഒരുമിച്ച് പോകാം.." "ഓക്കേ റീത്തു.." എന്ന് പറഞ്ഞ് റീത്തിവിനെ ഒന്ന് ഹഗ് ചെയ്ത് നമ്മള് റൂമിൽ നിന്നും ഇറങ്ങി എല്ലായിടവും കണ്ണോടിച്ച് നടന്നു ഇത്രയും വലിയ കൊട്ടാരത്തിൽ വന്നിട്ട് നമ്മള് ആകെ എമിലിനേയും റീത്തുവിനെയും മാത്രമേ കണ്ടുള്ളു..ബാക്കി ആൾക്കാർ എന്ന് പറയാൻ ഒരു പൂച്ചകുഞ്ഞ് പോലും ഇവിടെ ഇല്ലേ "മോളെ..ഒന്ന് നിന്നേ.." CID കണ്ണിനെ നാല് പുറം വിട്ട് ആരെങ്കിലും ഉണ്ടോ എന്നന്വേഷിച്ചു നടക്കുന്നതിനിടയിൽ പുറകിൽ നിന്നൊരു വിളി വന്നതും നമ്മള് ഉടനെ പുൾ സ്റ്റോപ്പിട്ട് തിരിഞ്ഞു നോക്കി നമ്മളെ ഉമ്മാന്റെ അതേ പ്രായം വരുന്ന ചന്ദന കളർ ചുരിദാർ ഇട്ടൊരു സ്ത്രീ കയ്യിലൊരു ഗ്ലാസും പിടിച്ച് നമ്മളെ നോക്കി നിറ പുഞ്ചിരി തൂകുന്നത് കണ്ട് നമ്മള് അവരെ ആകെയൊന്ന് നോക്കി പുരികം ചുളിച്ചു ഞാനൊരു ഗ്ലാസ്‌ ജ്യൂസ് കുടിച്ചതാണല്ലോ..പിന്നേം എനിക്കെന്തിനാ ജ്യൂസ് അവരുടെ കയ്യിലെ ഗ്ലാസ്സിലേക്ക് നോക്കി ആത്മഗതം ചെയ്തപ്പോഴേക്കും അവർ നമ്മളെ അടുത്തേക്ക് വന്നു "മോള് താഴേക്ക് പോകുവല്ലേ..പോകുന്ന വഴി ഈ ജ്യൂസ് ആദിയുടെ റൂമിൽ കൊടുക്കുമോ..ആ നേരെ കാണുന്ന മൂന്നാമത്തെ റൂമ അവന്റേത്..ഞാൻ കൊടുത്ത അവൻ വാങ്ങില്ല..അതാ.." വല്ലാത്തൊരു സങ്കടത്തോടെ വിളറിയ പുഞ്ചിരിയാൽ അവരങ്ങനെ പറഞ്ഞ് നമ്മളെ നേരെ ഗ്ലാസ്‌ നീട്ടിയതും എന്തോ അവരുടെ മുഖം കണ്ടിട്ട് നമ്മക്ക് നിഷേധിക്കാൻ തോന്നിയില്ല നമ്മള് തലയാട്ടിയിട്ട് ഗ്ലാസ്‌ വാങ്ങി നടക്കാൻ തുനിഞ്ഞതും അവർ നമ്മളെ കയ്യിൽ പിടിച്ചു "പിന്നെ മോളെ ദാദി കൊടുത്ത് വിട്ടതാണെന്ന് പറഞ്ഞാൽ മതി ട്ടോ.." എന്നും പറഞ്ഞ് ഒരു പുഞ്ചിരി പാസ്സാക്കി അവർ പോയപ്പോ നമ്മള് കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ആ റൂം ലക്ഷ്യം വെച്ച് നടന്നു അവസാനം റൂമിന് മുന്നിൽ നടന്നെത്തി ഡോറിൽ മുട്ടാൻ കയ്യാഞ്ഞപ്പോഴേക്കും ഡോർ തനിയെ ഉള്ളിലേക്ക് തുറന്നു പോയതും ഞൊടിയിടയിൽ നമ്മളെ കണ്ണിന് മുന്നിൽ പ്രത്യക്ഷമായ ബെഡ്‌റൂം കണ്ട് അറിയാതെ തന്നെ നമ്മള് അകത്തേക്ക് കയറി പോയി വിശാലമായ ഷോറൂം വിത്ത് കാർ പാർക്കിംഗ് ഏരിയ എന്ന് പറഞ്ഞ പോലെയുണ്ട്..ചുവരും കർട്ടനും ബെഡ്ഷീറ്റും ഫ്ലോറും ഒഴിച്ച് ബാക്കി എല്ലാം ഡാർക്ക്‌ ഗ്രേ മയം..റൂമിന്റെ നടു ഭാഗത്ത് ചുവരിനോട്‌ ചേർന്ന് കട്ടിലും അതിന് എതിരെ ഫുൾ സോഫ സെറ്റിയും ഒരു ടീപോയിയും സോഫക്കും കട്ടിലിനും വലത് ഭാഗത്തായി ചുവരിനോട്‌ ചാരി വലിയൊരു പിയാനോയും ചുവരിലായി ചുവപ്പും കറുപ്പും നിറത്തിലുള്ള രണ്ട് ഗിറ്റാറും അങ്ങനെ തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള എല്ലാം ഉണ്ട് അല്ല മാഷ..നീ ഇത് കാണാൻ വന്നതാണോ..ജ്യൂസ് വെച്ചിട്ട് പോകാൻ നോക്കെടി വായിനോട്ടം അവസാനിപ്പിക്കാനുള്ള സൈറൺ മനസ് മുഴക്കിയതും നമ്മള് റൂമിന്റെ ചുറ്റുമൊന്ന് നോക്കി ഇവിടെ ആരുമില്ലല്ലോ..പിന്നെ ആരോടാ നമ്മള് ദാദി കൊടുത്ത് വിട്ട ജ്യൂസ് ആണെന്ന് പറയാ അതോർത്ത് തല പുണ്ണാക്കി നിക്കുമ്പോഴാണ് എവിടെന്നോ വെള്ളം വീഴുന്ന ശബ്ദം നമ്മള് കേട്ടത് അതെവിടെന്നാണെന്നറിയാൻ വേണ്ടി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും ഉള്ളിൽ നിന്നും കർട്ടനിട്ട് മറച്ചു വെച്ചിരിക്കുന്ന ഗ്ലാസ്‌ ഡോർ കണ്ട് ബാത്രൂം ആണെന്ന് മനസിലാക്കി നമ്മള് ജ്യൂസും ബാഗും ടീ പോയിൽ വെച്ച് അങ്ങോട്ട് ചെന്നു ഡോറിനു മുന്നിൽ എത്തിയതും നമ്മള് ചുമ്മ അകത്തേക്ക് നോക്കിയപ്പോ കാർട്ടനിലൂടെ നിഴൽ കണക്കെ ഒരാൺ രൂപം കണ്ടതും നമ്മള് അന്വേഷിച്ചു വന്ന മൊതൽ അതുതന്നെയാണെന്ന് ഉറപ്പ് വരുത്തി രണ്ടും കൽപ്പിച്ചു ഡോറിൽ മുട്ടി അപ്പൊത്തന്നെ അകത്ത് ഷവറിലെ വെള്ളം നിന്ന സൗണ്ട് കേട്ട് നമ്മളാ നിഴലിനെ സൂക്ഷ്മമായി വീക്ഷിക്കേ അവൻ മുകളിലേക്ക് കൈയേന്തി ഒരു ടവ്വൽ പറിച്ചെടുത്തത് കണ്ട് നമ്മള് കണ്ണിറുക്കി പല്ലിളിച്ചു അയ്യേ അപ്പൊ ഒന്നും ഇടാതെയാണോ ഫ്രഷ് ആയികൊണ്ടിരുന്നേ..ഛെ ഛെ..മോശം..ഓ..പറയുന്ന നീ കുറെ ഇടാറുണ്ടല്ലോ എന്ന് നമ്മളെ ശത്രു മനസ് പറഞ്ഞപ്പോഴേക്കും അവൻ ഡോറിനടുത്തേക്ക് വരുന്നത് കണ്ട് അവനെ ഗ്ലാസ്സിലൂടെ കാണാം എന്ന് വെച്ച് നമ്മള് ആകാംഷയോടെ നിൽക്കെ ഡോർ തുറന്ന് വെളിയിലേക്ക് വന്ന ഒരു കൈ നമ്മളെ കയ്യിൽ പിടിച്ച് അകത്തേക്ക് വലിച്ചു അത്‌ നമ്മളെ സിലബസിലെ ഇല്ലാത്തതായോണ്ട്‌ വയറാളി കത്തി എവിടെയും പിടി കിട്ടാതെ ബാത്റൂമിനുള്ളിലേക്ക് ആഞ്ഞു കയറിയതും അവൻ നമ്മളെ ഒന്നാകെ വരിഞ്ഞിറുക്കി കഴുത്തിലേക്ക് മുഖം പൂഴ്ത്തിയതും അവന്റെ മുടിയിൽ നിന്നും ശരീരത്തിൽ നിന്നുമൊക്കെ നമ്മളെ ശരീരത്തിലേക്ക് പറ്റി ചേർന്ന വെള്ളത്തുള്ളികളിൽ കുളിര് കോരി നമ്മള് മേപ്പോട്ട് ശ്വാസം വലിച്ചു "Am sorry..നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യമാണോ..?" എന്ന് ചോദിച്ചവൻ നമ്മളെ കഴുത്തിൽ ചുണ്ടമർത്തിയതും ഷോക്കേറ്റ പോലെ നമ്മള് ഒന്നാകെ പിടഞ്ഞു അവന്റെ നെഞ്ചിൽ പിടിച്ച് പുറകിലേക്ക് ആഞ്ഞുന്തി അപ്പൊത്തന്നെ അവൻ രണ്ടടി തെറിച്ചു പോയി നിന്നതും അവനെ കണ്ട് നമ്മളും നമ്മളെ കണ്ട് അവനും ഒരുപോലെ ഞെട്ടി തരിച്ചു "നീ..നീയേതാ.." ആള് മാറിയതിൽ അന്തം വിട്ട് അവൻ നമ്മളെ നേരെ വിരൽ ചൂണ്ടി ചോദിച്ചത് കേട്ട് നമ്മള് ഞെട്ടൽ മാറാതെ വാ തുറക്കും മുന്നേ അവനുടുത്ത ടവ്വൽ താഴേക്ക് ഉരിഞ്ഞു പോയത് കണ്ട് നമ്മളൊരു അലർച്ചയായിരുന്നു *"ആഹ്....."* തുടരും കുറെ കാലം എഴുതാത്തത് കൊണ്ട് ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്..ആദ്യഭാഗം എപ്പടി..?ഇഷ്ടമായാൽ രണ്ട് വരി കുറിക്കാൻ മറക്കല്ലേ നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി 9ന് #📙 നോവൽ
ഹേയ് ഡിയേഴ്സ്.. കഴിഞ്ഞ മാസം പോസ്റ്റിട്ട് മുങ്ങിയ ഞാൻ പൊങ്ങി വന്നിരിക്കുന്നു..തിരക്കൊക്കെ കഴിയാൻ കാത്തു നിക്കുകയായിരുന്നു ഞാൻ..ഏകദേശം എന്റെ തിരക്കൊക്കെ കഴിഞ്ഞ സ്ഥിതിക്ക് വീണ്ടുമൊരു സ്റ്റോറിയുമായി ഞാൻ വരാണ് ട്ടോ🙈 *💜WORLD FAMOUS LOVE💜* പേര് കേട്ട് ഇത് ഞാൻ എവിടെയോ എന്നാരും ചിന്തിക്കേണ്ട..😬മുദ്ര ശ്രദ്ധിക്കണം മുദ്ര..😝അപ്പൊ പറയാനുള്ളത് സ്റ്റോറി എത്രത്തോളം വിജയിക്കും എന്നെനിക്കറിയില്ല..നിങ്ങളുടെ ഇഷ്ട്ടം പോലെയും സപ്പോർട്ട് പോലെയുമാണ് എന്റെ വിജയം.. കഥയുടെ പല ഭാഗങ്ങളിലും യുക്തിക്ക് നിരക്കാത്തതും അശ്ലീല പരാമർശങ്ങളും കണ്ടേക്കാം..അവയെന്റെ അറിവില്ലായ്മയായും സ്റ്റോറിയുടെ മുന്നോട്ടുള്ള പോക്കിനായും കണ്ട് മറക്കുക..അതുപോലെ കഴിഞ്ഞ സ്റ്റോറിയെ വെച്ച് ഈ സ്റ്റോറിയെ കമ്പയർ ചെയ്ത് പറയരുത്..അതൊരുപക്ഷേ എന്നെ തളർത്താനും അതെന്റെ എഴുത്തിനെ ബാധിക്കാനും ഇടയായെന്ന് വരും..മനസിലായില്ലേ മൂഡ് പോകും മൂഡ് പോകും..😌തെറ്റുണ്ടെങ്കിൽ തീർച്ചയായും വിമർശിക്കാം..അതും കഴമ്പുള്ള കാര്യമാണെന്ന് തോന്നിയാൽ തീർച്ചയായും ഞാനെന്റെ തെറ്റ് തിരുത്തും പുതിയൊരു കഥ, പുതിയൊരു അന്തരീക്ഷം,പുതിയ കഥാപാത്രങ്ങൾ..ഇവയോടെല്ലാം നിങ്ങൾ ഇണങ്ങുമെന്ന പ്രേതീക്ഷയോടെ നാളെ രാത്രി 9:00 മണിക്ക് ഞാൻ വീണ്ടും തുടങ്ങുകയാണ് പടയോട്ടം..എന്റെ കൂടെ ഓടി കളിക്കാൻ നിങ്ങളും ഉണ്ടാകുമെന്ന് വിചാരിക്കുന്നു😍 ഒരുപാട് തപ്പലിനൊടുവിൽ കുറെ പേർ ചോദിച്ച എന്റെ ആദ്യ സ്റ്റോറി ഖൽബിലെ കട്ടുറുമ്പിന്റെ PDF കിട്ടിയിട്ടുണ്ട്..ലിങ്ക് താഴെ കൊടുക്കാം ഖൽബിലെ കട്ടുറുമ്പ് https://drive.google.com/file/d/1Rr2VFFz4h2Icljvi0RfdfbnB1rpXFlUc/view?usp=drivesdk ഇശ്ഖ്മുബാറക് https://drive.google.com/file/d/1BMJAQJ9SgOmyK_WF3TxSPJCs-TDO_y5l/view?usp=drivesdk DREAM MANZI പോകല്ലേ പോകല്ലേ..ദെ ഇവിടെ നോക്കി..പിന്നെ ദെ ലെവളുണ്ടല്ലോ എന്റെ ചങ്കത്തിയാണ്..ഓളൊരു സ്റ്റോറി എഴുതുന്നുണ്ട്..*തീവണ്ടി*..ഇപ്പൊ ടോവിനോയെ ഓക്കെ ഓർമ വന്നില്ലേ..😁 താഴെ കൊടുത്തിരിക്കുന്നത് അവളുടെ പ്രൊഫൈൽ ലിങ്ക് ആണ്..എല്ലാവരും എന്റെ ചങ്കത്തിയുടെ തീവണ്ടി ഒന്ന് വായിച്ച് സപ്പോർട്ട് ചെയ്യണേ https://b.sharechat.com/7c22n1L3R5 അപ്പൊ ബൈ..നാളെ വരാം #📙 നോവൽ
Ooi Guys.. 9 മണിക്കാരി..വന്നു ഞാൻ🤓 എല്ലാരും എന്നെ മറന്നു പോയോ...ചാൻസ് ഉണ്ടില്ല..😂ഇപ്പൊ ഞാൻ വന്നത് എന്തിനാണെന്ന് വെച്ചാൽ അടുത്ത സ്റ്റോറിയുടെ കാര്യം പറയാൻ തന്നെയാ.. ചിലരൊക്കെ പല വഴിയിലൂടെയും മെസ്സേജ് അയച്ച് ചോദിക്കുന്നുണ്ട് നെക്സ്റ്റ് സ്റ്റോറി തുടങ്ങാൻ ആയില്ലേ എന്ന്..തുടങ്ങാൻ ആയില്ലേ എന്നല്ല തുടങ്ങി കഴിഞ്ഞു..ബട്ട്‌ ഇപ്പൊ പോസ്റ്റാൻ കഴിയില്ല..വേറൊന്നും അല്ല കൊറോണ തന്നെ..ലോക്ക്ഡൌൺ ആയോണ്ട് നെറ്റ് സീന മക്കളെ..എന്റെ ഫോണിൽ ആണേൽ നെറ്റ് കഴിഞ്ഞിട്ട് കാലം കുറെയായി..കൂടാതെ സിം താത്കാലികമായി കട്ട്‌ ആയി..കഷ്ട്ടക്കാലം എല്ലാം കൂടെ ഒരുമിച്ച് വന്നു.. ഇപ്പൊ ഫുൾ അഡ്ജസ്റ്റ്മെന്റ് ആണ്..എന്തായാലും എഴുതി തുടങ്ങിയ സ്റ്റോറി ഞാൻ പോസ്റ്റും..പോസ്റ്റുന്നതിന് മുൻപേ നിങ്ങളെ അറിയിക്കുകയും ചെയ്യും..നെറ്റ് കയറ്റി കിട്ടിയാൽ എത്രയും വേഗം പോസ്റ്റുകയും ചെയ്യാം.. അപ്പൊ അത്‌ വരേയ്ക്കും നമ്മള് സ്റ്റോറി ഒന്നൂടെ റെഡി ആക്കട്ടെ..കാത്തിരിക്കണേ 😘😘😘 https://drive.google.com/file/d/1-2nhaLqjVOOv_TtFrb_w-FEE7kdUgAGP/view?usp=drivesdk 👆*💘IsHq MuBaRaK💘* PDF link👆 *🙌Stay Home..Stay Safe🙌* #📙 നോവൽ
https://sharechat.com/profile/ayshu2924 ഇത് ആയിഷ മഷു..ആളൊരു സ്റ്റോറി എഴുതുന്നുണ്ട്..ഇപ്പൊ തന്നെ കാര്യം പിടി കിട്ടിയല്ലോ..അപ്പൊ റീഡ് ആൻഡ് സപ്പോർട്ട് ഗയ്‌സ്😍😘 #📙 നോവൽ
*ആത്മരാഗം*💖 *ഭാഗം 1* *(A COLLAGE BASED LOVE STORY*) *✍️THANSEEH WAYANAD* *=============================* "നിന്നോടൊക്കെ എത്ര പറഞ്ഞാലും ആ വാക്കിന്‌ പുല്ല് വില നൽകില്ലെന്നെനിക്കറിയാം... ഇനി ഒരു തവണ കൂടി നിങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു കംപ്ലയിന്റ് കിട്ടിയാൽ.... " കസേരയിൽ നിന്നെഴുന്നേറ്റ് പ്രിൻസി തന്റെ മുന്നിൽ നിൽക്കുന്ന നാൽവർ സംഘത്തോട് പൊട്ടിത്തെറിച്ചു... തല താഴ്ത്തി പുച്ഛഭാവത്തിൽ നിൽക്കുന്ന അവരെ കണ്ട് പ്രിൻസിയുടെ ചൂട് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല..ലാസ്റ്റ് വാണിംഗ് നൽകി അവരെ ഗെറ്റ് ഔട്ട്‌ അടിച്ച് കസേരയിൽ ചാരി ഇരുന്നതും തന്റെ സൈഡിൽ തല താഴ്ത്തി വിഷണ്ണതയോടെ നിൽക്കുന്ന ആ പെൺകുട്ടിയെ അവർ നോക്കി.... "കുട്ടി ഇനി പേടിക്കേണ്ട.. ഇനി അവരൊന്നും ചെയ്യില്ല... അവരിനി എന്തിനെങ്കിലും വന്നാൽ എന്നോട് പറയാൻ മടിക്കരുത്... അവരെ ഇനി എന്ത് ചെയ്യണം എന്നെനിക്കറിയാം... മ്മ്. ക്ലാസ്സിൽ പൊയ്ക്കോളൂ " സൗമ്യ ഭാവത്തോടെ അവരത് പറഞ്ഞു കൊണ്ട് കസേരയിൽ നിവർന്നിരുന്നു... Anigha menon PRINCIPAL തനിക്ക് മുന്നിൽ വെച്ച ബോർഡിൽ തന്റെ കൈകൾ അമർത്തി പിടിച്ച് കണ്ണട നേരെ വെച്ചവർ പല്ലുകൾ കടിച്ചു പിടിച്ചു.. "നോ... ഇവരെ ഇങ്ങനെ വളരാൻ അനുവദിച്ചു കൂടാ... മ്മ്മ്.. അത് തന്നെ വഴി... " തലയാട്ടി കൊണ്ടവർ ബെൽ അമർത്തി...... ഉടനെ തന്നെ വാതിലിൽ മുട്ടി പ്യൂൺ അകത്തേക്ക് വന്നു.... "അവർ.... എത്തിയിട്ടില്ലേ.. " തെല്ല് സംശയത്തോടെ അനിഘ മേം പ്യൂൺ രാഘവനോട്‌ ചോദിച്ചു.. "യെസ് മേഡം... " കേൾക്കാൻ ആഗ്രഹിച്ചത് തന്റെ ചെവിയിൽ എത്തിയതും അനിഘ മേം മനസ്സിൽ പലതും കണക്ക് കൂട്ടി കൊണ്ട് ചിരിച്ചു....... ഇതേ സമയം കോളേജ് ഗ്രൗണ്ടിൽ....... "ഛെ... ആകെ നാണം കെട്ടു.. ഒരു പീറ പെണ്ണ് കാരണം നമ്മുടെ മൊത്തം ഇമേജ് പോയി... " "അതേ... ആ പെണ്ണ് കാരണം ജൂനിയർസിന് മുന്നിലെ നമ്മുടെ വിലയൊക്കെ പോയി....മഹീ... നീ എന്താ ഒന്നും മിണ്ടാത്തെ " നിര നിരയായി നിൽക്കുന്ന വാക മരങ്ങൾക്കിടയിലെ നിരത്തിയിട്ട ഇരിപ്പിടങ്ങളിലൊന്നിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു കൊണ്ട് നാൽവർ സംഘം ഇന്ന് തങ്ങൾക്കേറ്റ പ്രഹരത്തെ മറികടക്കാനുള്ള ചർച്ച തുടരുകയാണ്.... കോളജിലെ അവസാന വർഷ ബിരുദധാരികളായ ഇവർ കോളജിലെ മുഴുവൻ ആളുകളുടെയും പേടി സ്വപ്നവുമാണ്.....നാട്ടിലെ വ്യവസായിയുടെയും രാഷ്ട്രീയമായി പിടിപാടുള്ള ചാക്കോയുടെ ഏക പുത്രനുമായ മഹിയാണ് അവരുടെ ഗ്യാങ് ലീഡർ... എന്ത് പ്രശ്നം ഉണ്ടാക്കിയാലും അപ്പൻ വന്ന് അതിൽ നിന്ന് ഊരിയെടുത്തോളുമെന്നത് കൊണ്ട് തന്നെ ആരെയും പേടിക്കാതെ വീണ്ടും വീണ്ടും ഒരോ പ്രശ്നങ്ങൾക്ക് തിരി കൊളുത്താനും ആർക്ക് നേരെയും അതിക്രമം കാണിക്കാനും ഈ നാൽവർ സംഘത്തിന് യാതൊരു ഭയവുമില്ല.... തന്റെ ബുള്ളറ്റിൽ ചാരി രണ്ടു കയ്യും പിറകോട്ടാഞ്ഞ് ചിന്തയിലാണ്ട് നിൽക്കുന്ന മഹിയെ അവരിലൊരാൾ തട്ടി വിളിച്ചു... ഉടനെ തന്നെ തീപാറും കണ്ണുകളോടെ അവൻ തല ചെരിച്ചു നോക്കി... കറുത്ത ചുണ്ടുകൾ ദേഷ്യത്താൽ വിറക്കുന്നുണ്ട്.. വലത്തേ കയ്യിലെ സ്റ്റീൽ വള കുറച്ച് കയറ്റി കാതിലെ കടുക്കയിൽ ഒന്ന് തട്ടി അവൻ അവർക്ക് മുന്നിലായി നിന്നു..... "അങ്ങനെ ഒരു പീറ പെണ്ണ് വിചാരിച്ചാൽ പോകുന്നതല്ല ഈ MSTM ലെ നമ്മുടെ വില... ഈ കാലമത്രയും എനിക്ക് നേരെ ശബ്ദമുയർത്തിയവർ പിന്നെ ഒരു രൂക്ഷനോട്ടം പോലും നൽകാൻ കഴിയാത്തവരായി ഒതുക്കി തീർത്തിട്ടേയുള്ളൂ ഈ മഹി..വീണ്ടും ഒരു ശബ്ദം ഉയർന്നെങ്കിൽ തന്നെ അതെങ്ങനെ താഴ്ത്തണം എന്നതും ഈ മഹിക്ക് നന്നായി അറിയാം.... " ദേഷ്യഭാവത്തിൽ അവൻ തല ചെരിച്ചു കൊണ്ട് കോളേജ് വരാന്തയിലേക്ക് നോക്കി.... നീണ്ടു കിടക്കുന്ന വരാന്തയിൽ നിന്നും കണ്ണെടുത്തു കൊണ്ടവൻ പുച്ഛത്തോടെ മുകളിലെ ഡിപ്പാർട്ട്മെന്റിലേക്ക് തന്റെ കണ്ണുകൾ ചലിപ്പിച്ചു.. "എന്താ ആ മറ്റവളുടെ പേര്... " "ലീന മാത്യു " കൂട്ടത്തിലൊരാൾ മറുപടി കൊടുത്തതും പുച്ഛത്തോടെ ചിരിച്ചു കൊണ്ടവൻ ബൈക്കിൽ കയറി.... "ലീന മാത്യു.... " ദേഷ്യം കണ്ണുകളിൽ പ്രകടമാക്കി ചുണ്ടുകൾ കടിച്ചു പിടിച്ചാ നാമം ഉരുവിട്ട് കൊണ്ട് മഹി ആക്സിലേറ്റർ ശക്‌തിയായി തിരിച്ച് കോളേജ് വരാന്ത ലക്ഷ്യം വെച്ച് കൊണ്ട് മുന്നോട്ടെടുത്തു....... ചീറി പാഞ്ഞു വന്ന ബൈക്ക് വരാന്തയിൽ കിടന്ന് ശബ്ദം ഉയർത്തിയതും ഒരോ ക്ലാസിലെയും കുട്ടികൾ പുറത്തേക്കിറങ്ങി.... ആക്സിലേറ്റർ തിരിച്ച് ബുള്ളറ്റിന്റെ ചെവി തുളക്കും ശബ്ദം അവൻ വീണ്ടും വീണ്ടും ആവർത്തിച്ചു.. സാറന്മാരും ടീച്ചേഴ്സും ചെവികൾ പൊത്തി പിടിച്ചു... ആർക്കും അവനോട് ഒന്നും പറയാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് തന്നെ പ്രിൻസിയുടെ ഓഫിസിനെ ലക്ഷ്യം വെച്ചവർ നടന്നു.. പ്രിൻസിയുടെ ഓഫിസ് അപ്പുറത്തെ ബിൽഡിങ്ങിൽ ആയത് കൊണ്ട് തന്നെ ഇവിടുത്തെ ബഹളം അറിയാൻ താമസം പിടിക്കും.. അത് മഹിക്ക് നന്നായി അറിയാം... തല താഴ്ത്തി കൊണ്ടവൻ വീണ്ടും വീണ്ടും ബുള്ളറ്റിന്റെ ശബ്ദം കൂട്ടി..... എല്ലാ കുട്ടികളും ക്ലാസ്സിൽ നിന്നിറങ്ങിയെന്ന് അവന് മനസ്സിലായതും അവൻ തല ചെരിച്ച് ഓരോരുത്തരെയും നോക്കി.... ഒടുവിൽ കണ്ണുകൾ ഒരാളിൽ ഉടക്കിയതും വിജയ ഭാവത്തിൽ അവനൊന്ന് ചിരിച്ചു.. ആക്സിലേറ്ററിൽ നിന്നും കയ്യെടുത്തു കൊണ്ട് അവൻ ബൈക്കിൽ നിന്നും ഞൊടിയിടയിൽ ഇറങ്ങി കൊണ്ട് ബൈക്കിൽ ചാരി നിന്നു.. "ലീനാ മാത്യു.... " ബൈക്കിൽ ചാരി നിന്ന് കൈ രണ്ടും കെട്ടി അവളെ നോക്കിയവൻ പുച്ഛത്തോടെ ചിരിച്ചു... മറ്റു കുട്ടികൾ എല്ലാം അവളുടെ അടുത്ത് നിന്നും വിട്ട് നിന്നതും അവളെ വേറിട്ട് കാണാൻ മാത്രം അവൾ ഒറ്റപ്പെട്ടു... വിറക്കുന്ന കൈകൾ തന്റെ ചുരിദാറിന്റെ ഷാളിൽ മുറുക്കെ പിടിച്ചവൾ കണ്ണുകളിൽ ഭയം നിറച്ചു കൊണ്ട് അവനെ നോക്കി... ബൈക്കിനടുത്ത് നിന്ന് അവളുടെ അടുത്തേക്കവൻ നടന്നടുത്തു.. അവന്റെ ഒരോ കാൽവെപ്പിലും അവളുടെ ഹൃദയമിടിപ്പ് ഉയർന്നു.. അതിനനുസരിച്ച് അവളുടെ പദങ്ങൾ പിറകോട്ടാഞ്ഞു.... "നിനക്കല്ലേ ഞങ്ങളുടെ പേരിൽ പരാതി കൊടുക്കാൻ തിടുക്കം... ഇന്നേ വരെ ആരും കാണിക്കാത്ത ധൈര്യം ഇന്ന് കയറി വന്ന നീ കാണിച്ചു.... മ്മ്മ്മ്... സാരമില്ല... ഒരു തെറ്റൊക്കെ ആർക്കും പറ്റും.. പക്ഷേ ഇനി ആവർത്തിക്കാതിരിക്കാൻ നിനക്കൊരു ശിക്ഷ തന്നില്ലേൽ ഈ നിൽക്കുന്ന കുട്ടികൾക്ക് മുന്നിൽ ഞങ്ങൾ കെട്ടിപ്പടുത്ത സാമ്രാജ്യം... ദേ..ഈ കാൽ ചുവട്ടിൽ കിടന്ന് ചതഞ്ഞരഞ്ഞ പോലെ ആവും.. സോ... മോളിനി ഈ ഏട്ടന്മാരെ നന്നായി ബഹുമാനിക്കണം കേട്ടോ... " അവളുടെ അടുത്ത് നിന്ന് ചുമരിൽ ഒരു കൈ വെച്ചവൻ പറഞ്ഞതും അവൾ മുഖം തിരിച്ചു... "ഞാൻ ഇനിയും പരാതി കൊടുക്കും.. പ്രിൻസി നിന്നെയൊക്കെ ഒരു പാഠം പഠിപ്പിക്കും " കണ്ണിൽ ഭയം നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും അത് വാക്കുകളിൽ കാണിക്കാതെ അവൾ ചീർത്തു...അടുത്ത ക്ഷണം മഹി അവളുടെ കയ്യിൽ പിടിച്ചു തിരിച്ചു...വേദന കൊണ്ടവൾ പുളഞ്ഞിട്ടും അവൻ പിടുത്തം അയച്ചില്ല.. "എടി പുന്നാര മോളേ... നിന്റെ പ്രിൻസി ഒരുപാട് പാഠം പഠിപ്പിച്ചത് തന്നെയാ ഞങ്ങളെ.. ഞങ്ങൾക്കതൊന്നും പഠിക്കാൻ താല്പര്യം ഇല്ലെങ്കിലോ... നീ പിന്നേം കിടന്ന് ചീറുന്നൊ... നിന്റെ ഷാളിൽ പിടിച്ചു വലിച്ചതിനല്ലേ നീ കംപ്ലയിന്റ് കൊടുത്തത്... എന്നാ കൊടുക്കെടീ ഇനിയും... നിന്നെ ഞാൻ ഉമ്മ വെച്ചെന്ന് പോയി പറ.. നിന്റെ പ്രിൻസി എന്നെ ഒലത്തുന്നത് എനിക്കൊന്ന് കാണണം " ദേഷ്യത്താൽ തന്റെ മുഖം അവൾക്ക് നേരെ അവൻ അടുപ്പിച്ചു.. അതിനനുസരിച്ച് അവൾ മുഖം ഇരു സൈഡിലേക്കും മാറി മാറി തിരിക്കാൻ തുടങ്ങി.... " STOP IT...!!!!....." കോപത്താൽ ആളിക്കത്തുന്ന കണ്ണുകളോടെ അതിലേറെ കനപ്പിച്ച ശബ്ദത്തോടെ അനിഘ മേം അവിടെ എത്തിയതും മഹി അവളിൽ നിന്നും വിട്ട് നിന്നു... ഒട്ടും പേടിയില്ലാത്ത അവന്റെ നിൽപ്പ് കണ്ടതും അനിഘ മേമിന് ദേഷ്യം കൂടി... ക്രീം കളർ സാരിയും കോളർ ടൈപ്പ് ജാക്കറ്റും പുറമെ കോട്ടും . അതാണ് അവരുടെ വേഷം.. .... കണ്ടാൽ ഇളം പ്രായമാണ്... അത് കൊണ്ട് തന്നെ അവരുടെ വാക്കിന്‌ ആരും വില നൽകില്ല. പ്രത്യേകിച്ച് മഹിയെ പോലുള്ളവർ...... അനിഘ മേമിനെ ഒന്ന് നോക്കി ഒട്ടും കൂസലില്ലാതെ അവൻ തന്റെ ബൈക്കിൽ കയറി ബൈക്ക് തിരിച്ചു.... സ്റ്റാർട്ട് ചെയ്ത് അനിഘ മേമിന് അടുത്തെത്തിയതും അവരെ ഒന്ന് നോക്കി പുച്ഛത്തോടെ അവൻ വേഗത്തിൽ തന്റെ ഇരിപ്പിടത്തിലേക്ക് പോയി...... അവൻ പോയതും കൂടി നിൽക്കുന്ന വിദ്യാർത്ഥി കൂട്ടത്തോട് അട്ടഹസിച്ച് അവരോട് ക്ലാസ്സിൽ കയറാൻ പറഞ്ഞു.... "മേം... അവനെ ഇനി അങ്ങനെ വിട്ടാൽ പറ്റില്ല... എന്തെങ്കിലും ചെയ്യണം... ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കാൻ തുടങ്ങിയിട്ട് കുറെ ആയി... മേം അവന് നേരെ ഇങ്ങനെ കണ്ണടച്ചിട്ടാ അവന് പേടിയില്ലാത്തത്.." സഹ പ്രവർത്തകർ അനിഘ മേമിന് ചുറ്റും കൂടിയതും അവർ വരാന്തയുടെ തൂണിൽ കൈകൾ ഇടിച്ചു.. "എന്നെ അല്ലേ പേടി ഇല്ലാത്തത്....എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.... " തികഞ്ഞ ആത്മവിശ്വാസത്തോടെ അവർ പ്യുണിന് നേരെ തിരിഞ്ഞു.. "അവർ വന്നെന്നല്ലേ പറഞ്ഞേ... എന്റെ ഓഫിസിലേക്ക് വരാൻ പറ " തന്റെ കോട്ടിലെ പോക്കറ്റിൽ കൈകൾ ഇട്ട് അവർ ഓഫിസിലേക്ക് നടന്നു.... ************************************ " കൃഷ്ണാ........ " മാധുര്യം തുളുമ്പും ആ ശബ്ദം അവിടെ ഒന്നാകെ അലയടിച്ചു....ഒപ്പം മണി കിലുക്കവും...... പരന്നൊഴുകിയ ആ പാട്ടിൽ മരക്കൊമ്പിലെ കിളികൾ പോലും ആസ്വദിച്ചിരുന്നു... ഇലകൾ തലയാട്ടി.. പൂക്കൾ വിടർന്നു നിന്നു...പതിവ് തെറ്റാത്ത ആ ശബ്ദം ഇന്നും പ്രകൃതിയെ കുളിരണിയിപ്പിച്ചു.... "അമ്മേ..... " കൊലുസിന്റെ താളത്തോടെ കോണിപ്പടി ഇറങ്ങിയാ കൊച്ചു പെൺകൊടി പൂജാമുറിയിലേക്ക് ഓടിയെത്തി... "ആഹാ.. നീ എണീറ്റോ.. " കത്തിച്ചു വെച്ച താലം രണ്ടു കണ്ണോടും അടുപ്പിച്ച് ഭഗവാന് മുന്നിൽ അർപ്പിച്ച് ദീപം തൊട്ട് വണങ്ങി തേജസ്സുള്ള മുഖത്തോടെ അവർ പൂജാമുറിയിൽ നിന്നും ഇറങ്ങി... "അമ്മയുടെ ഈ മധുരമുള്ള ശബ്ദം കേട്ടാൽ ആരാ എണീക്കാത്തത്.. " അമ്മയുടെ കയ്യിൽ കുലുക്കി അവൾ പറഞ്ഞതും അത് തട്ടി മാറ്റി കൊണ്ട് അവർ അവളെ അവിടെ നിന്നും ഉന്തി. "പല്ലും തേച്ചിട്ടില്ല കുളിച്ചിട്ടുമില്ല.. പൂജാമുറിയുടെ ഏഴരികത്ത് ഇങ്ങനെ വന്ന് നിൽക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ കുട്ടീ.. " അവളുടെ തലക്ക് കൊട്ടി കൊണ്ട് അമ്മ പോകാൻ നിന്നതും അവൾ ഇളിച്ചു കൊണ്ട് മുന്നിൽ വന്ന് നിന്നു.. "ഏട്ടന്മാർ പോയോ അമ്മേ.... " അവളുടെ ചോദ്യം മുകളിലെ തന്റെ ഏട്ടന്മാരുടെ റൂമിലോട്ടു നോക്കിയായിരുന്നു.... "പിന്നെ പോവാതെ.. ഇന്ന് നേരത്തെ തന്നെ പോയി ... " "ഓഹോ.. പോയല്ലേ.. ഛെ.. ഒരു ആൾ ദ ബെസ്റ്റ് കൊടുക്കാൻ മറന്നു.." കണ്ണും തിരുമ്മി എണീറ്റ് വന്ന അമൻ നിരാശയോടെ പറഞ്ഞു അമ്മയെ നോക്കി.... "എന്തിന്...? " അടുക്കളയിലേക്ക് പോകാൻ നിന്ന അമ്മ അവന്റെ വാക്ക് കേട്ടതും മുന്നോട്ടു വെച്ച കാൽപാദങ്ങൾ അമർത്തി കൊണ്ട് തല ചെരിച്ച് ചോദിച്ചു.....അമൻ കുഞ്ഞു അക്ഷരയെ ഇരുകൈകളാൽ പൊതിഞ്ഞു പിടിച്ചു..... "ഇന്നല്ലേ അമ്മേ ജൂനിയേർസ് വരുന്നത്... അപ്പൊ മിക്കവാറും ഒരു തല്ല് ഉറപ്പാ... " "മിണ്ടാതിരിയെഡാ . ഭഗവാന് മുന്നിൽ ഇപ്പൊ പ്രാർത്ഥിച്ചിട്ടേ ഉള്ളൂ അടിപിടി കൂടാതെ തിരിച്ചു വരണേ എന്ന്.. " അമ്മ പൂജാമുറിയിലേക്ക് കണ്ണുകൾ ചലിപ്പിച്ച് വിഷാദത്തോടെ പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അമന്റെ കൈകൾ വിടർത്തി മാറ്റി സോഫയിൽ ചാരി ഇരുന്നു..അവളുടെ ചിരി കണ്ട് അമനും ചുണ്ട് കടിച്ചു പിടിച്ച് ചിരിച്ചു കൊണ്ട് അമ്മയുടെ നേരെ നിന്നു..... "ഹഹഹ.. എന്താ അമ്മേ.. ഇത്രേം കാലം ആയിട്ടും അമ്മക്കൊരു മാറ്റവും ഇല്ലല്ലോ.. അമ്മയുടെ ഈ പ്രാർത്ഥന വെറുതെ ആണെന്ന് എത്ര വട്ടം അമ്മക്ക് തന്നെ മനസ്സിലായിട്ടുണ്ട്.... എന്റെ അമ്മക്കുട്ടീ... എന്റെ ഏട്ടന്മാർ മുത്താണ്... അവരിന്നൊരു അടി ഉണ്ടാക്കാതെ തിരിച്ചു വരില്ല.. ഇന്ന് ആരെങ്കിലും റാഗിംഗ് ന് ഇരയായിട്ടുണ്ടാവും.. അവരുടെ പ്രിൻസി ഇലക്കും മുള്ളിനും കേട് വരാതിരിക്കാൻ ആ കേസ് ഏട്ടന്മാർക്ക് നൽകും.. ഏട്ടന്മാർ സംഗതി കളറാക്കും... ഹോ.. എന്റെ ദൈവമേ... ഇന്ന് ആരുടെ ദേഹത്താണാവോ ഏട്ടൻ കയറി മേയാൻ പോകുന്നേ... ഇച്ചിരി ആരോഗ്യം ഉള്ള ആളായാ മതിയായിരുന്നു." "അമൻ...... " അമ്മ നീട്ടി വിളിച്ചതും അവൻ ഒന്ന് ഇളിച്ചു കാണിച്ചു... മക്കളുടെ സ്വഭാവം ശെരിക്ക് അറിയാവുന്നത് കൊണ്ട് തന്നെ പരിഭ്രമത്തോടെ അവർ തന്റെ ഭഗവാനെ നോക്കി കണ്ണുകൾ അടച്ചു....ഇനിയും എന്തെങ്കിലും പറഞ്ഞാൽ അമ്മയുടെ വക ചൂടോടെ കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് അമൻ അക്ഷരയെ എഴുന്നേൽപ്പിച്ചു ബാത്റൂമിലേക്കു നടന്നു..... "ഏട്ടന്റെ ചീവീട് മോൾ വേഗം റെഡി ആയി വന്നോ.....ഇനിയും നേരം വൈകിയെന്ന പേരിൽ പുറത്തു നിൽക്കാൻ എനിക്ക് വയ്യാത്തോണ്ടാ......" സ്കൂളിലേക്ക് പോവാണമല്ലോ എന്നോർത്തതും രണ്ടാം ക്ലാസുകാരി അക്ഷര കുതറിമാറി പുറത്തേക്കോടി......അവളുടെ പിന്നാലെ അമനും...അവരുടെ ഓട്ടം കണ്ടു അമ്മ രാഗിണിയും വന്നു....കുഞ്ഞു അക്ഷരയെ സ്കൂളിലേക്ക് ഒരുക്കി വിടാൻ ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്,,,,,യൂണിഫോം കാണുന്നതെ അവൾ കരയാൻ തുടങ്ങും....പിന്നെ വയറുവേദനയും പനിയും തലവേദനയും എന്ന് വേണ്ട എല്ലാത്തരം അസുഖങ്ങളും അവൾക്കുണ്ടാവും......അവളെയൊന്നു മെരുക്കിയെടുത്തു സ്കൂളിലെത്തുമ്പോഴേക്കും പത്താം ക്ലാസ്സുകാരനായ അമനു ഒരു ഗെറ്റ് ഔട്ട് സ്ഥിരമാണ്... ************************************ നീണ്ട വലിയ ആ ഓഫിസ് മുറിയിൽ അക്ഷമയായി അനിഘ മേം തലങ്ങും വിലങ്ങും നടക്കുകയാണ്.. രണ്ടു മൂന്ന് ടീച്ചേഴ്സും മുറിയിൽ ഉണ്ട്... "മേം..ഇത് വേണോ.. " "വേണം....അവരെ ഒതുക്കി നിർത്താൻ ഇതേ ഉള്ളൂ മാർഗം.. ഈ കോളജിലെ അവരുടെ വീര്യം ഇന്നത്തോടെ കുറയും... എല്ലാ പ്രാവശ്യവും ഞാൻ ക്ഷമിച്ചു..ഇനി നടക്കില്ല.. ആ ഗ്യാങ്ങിനെ ഒതുക്കണം എങ്കിൽ അവൻ വിചാരിക്കണം... ഈ കോളജിലെ ഹീറോ ആയ വില്ലൻ. .. ഒരു പ്രിൻസി എന്ന നിലക്ക് ഞാൻ ഈ സ്വീകരിക്കുന്ന മാർഗം തെറ്റ് തന്നെയാണ്.. പക്ഷേ.. ഈ കോളജിന്റെ നന്മക്ക് ഏറ്റവും നല്ലത് അത് തന്നെയാണ്..." എല്ലാം തീരുമാനിച്ചുറപ്പിച്ച ഭാവത്തോടെ അനിഘ മേം വാതിലിനടുത്തേക്ക് നോക്കി.. ആ സമയം അവിടെക്ക് വന്ന പ്യുണിനെ കണ്ടതും അനിഘ മേമിന്റെ കണ്ണുകൾ പിറകിലേക്ക് ചലിച്ചു.... "അവർ എവിടെ.....?? " അല്പം സംശയത്തോടെ ആകാംഷയോടെ അനിഘ മേം ചോദിച്ചതും പ്യൂൺ സൈഡിലേക്ക് നീങ്ങി നിന്നു.. ആ സമയം അകത്തേക്ക് കയറിയ രണ്ടു മുഖങ്ങൾ കണ്ടതും അനിഘ മേമിന്റെ മുഖത്ത് വിജയഭാവം വിരിഞ്ഞു.... (തുടരും) ഓയ് മുത്തുമണീസ്..💖 ഫസ്റ്റ് ഭാഗം എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു.. എല്ലാവരും അഭിപ്രായം അറിയിക്കണേ... നീലത്താമര സ്റ്റോറിക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് ഈ സ്റ്റോറിക്കും പ്രതീക്ഷിക്കുന്നു... പേഴ്സണൽ തിരക്ക് കാരണം ഡെയിലി പോസ്റ്റിന് സാധിക്കില്ല.. എങ്കിലും നിങ്ങളെ അധികം മുഷിപ്പിക്കാതെ ഒന്നിടവിട്ട ദിവസങ്ങളിൽ പോസ്റ്റാൻ ശ്രമിക്കാം.. എല്ലാവരും കൂടെ കാണില്ലേ 💖💖 അഭിപ്രായങ്ങൾ വേഗം അറിയിച്ചോളൂ.. എങ്കിൽ അടുത്ത ഭാഗം എത്രയും പെട്ടന്ന് പോസ്റ്റാം ബാക്കി വായിക്കാൻ തൻസീഹ്‌ വയനാടിന്റെ അക്കൗണ്ട് ഫോള്ളോ ചെയ്യുക *✍🏻തൻസീഹ്‌ വയനാട്* *7356903728* #📙 നോവൽ
Hello chunk mutthumaneezZ😍 നിങ്ങൾ എന്നെ മറന്നോ... ഇനി എന്നെ മറന്നാലും സാരമില്ല..ആദമിനെയും ജുബിയേയും നിങ്ങൾ മറക്കില്ലെന്ന് എനിക്കറിയാം..😝 ഇശ്ഖ് മുബാറകിന്റെ ലാസ്റ്റ് പാർട്ട്‌ പോസ്റ്റി ഒന്നും മിണ്ടാതെ നീയങ്ങു മുങ്ങി കളഞ്ഞോ സന എന്ന ചോദ്യമൊക്കെ എല്ലാവരും ചോദിച്ചത് നമ്മള് കണ്ടിരുന്നു ട്ടോ...എന്തായാലും നമ്മള് എങ്ങോട്ടും മുങ്ങിയിട്ടില്ല...അത്ര പെട്ടന്ന് മുങ്ങാൻ പറ്റില്ലല്ലോ ഇവിടെ നിന്ന്..😪 ആദ്യം തന്നെ കോടി കണക്കിന് നന്ദി എല്ലാവരോടും...ഒരു പൂ മാത്രം ചോദിച്ചപ്പോ ഒരു പൂക്കാലം കണക്കെ ലാസ്റ്റ് പാർട്ടിന് ലൈക്ക് ആൻഡ് കമന്റ് ഒക്കെ തന്ന് എന്നെ അങ്ങ് സന്തോഷിപ്പിച്ചതിന്...എല്ലാവർക്കും അപ്പൊത്തന്നെ റിപ്ലൈ തരണമെന്ന് ആദ്യം കരുതിയെങ്കിലും പിന്നെ തോന്നി ഒരു പോസ്റ്റ്‌ ഇട്ട് എന്റെ സന്തോഷം അറിയിക്കാം എന്ന് ആദ്യം ഞാൻ എന്നെയൊന്ന് ചെറുതായി പരിചയപ്പെടുത്താം..(എല്ലാവർക്കും വേണ്ടിയല്ല...ലാസ്റ്റ് പാർട്ടിന്റെ കമന്റ് ബോക്സിൽ എന്നെ പറ്റി ചോദിച്ചവർക്ക് വേണ്ടി...നിങ്ങളിൽ മിക്കവാറും എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു..😍) എന്റെ പേര് ആയിഷ സന...മലപ്പുറം MSP ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ്...മാതാവിന്റെയും പിതാവിന്റെയും സെറിയ പുള്ള...😂എന്റെ നേരെ മേലെ എന്നെക്കാൾ 7 വയസ് മൂപ്പുള്ള ഒരു താത്ത..ഓളെയൊക്കെ കെട്ടിച്ചു വിട്ടു..അത്‌ വേറെ കാര്യം..പിന്നെയുള്ളത്...എന്റെ ONE AND ONLY CUTIEE ഉമ്മാമ്മ...എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് മൂപ്പത്തി..തരികിടക്കൊത്ത തരികിട..അതാണ് ഞാനും എന്റെ ഉമ്മാമ്മയും...പിന്നെ ഉണ്ടായിരുന്നത് ഒരു പൂച്ചയായിരുന്നു...unfortunately പടച്ചോന്റെ വിധി കാരണം എന്റെ മിയാമി ഇപ്പൊ റസ്റ്റ്‌ ഇൻ പീസ് ആണ്..😢ഇതൊക്കെയാണ് എന്റെ ലോകം...ഇതിൽ കൂടുതൽ ഉണ്ട്...പറഞ്ഞാൽ തീരില്ല എന്നതാണ് സത്യം ഇനി പറയാൻ ഉള്ളത്... 💜THANK YOU SO MUCH MY ALL BABES....💓 ഇശ്ഖ് മുബാറക് എന്ന എന്റെ ആ കുഞ്ഞ് സൃഷ്ടിയെയും ആദമിനെയും ജുബിയേയും എന്റെ പ്രതീക്ഷക്കപ്പുറം നെഞ്ചിലേറ്റി വിചാരിച്ചതിനേക്കാൾ കൂടുതൽ സപ്പോർട്ട് തന്ന് ആദ്യം മുതൽ അവസാനം വരെ കൂടെ നിന്ന് നല്ല വാക്കുകൾ കൊണ്ട് എന്നെ പുളകിതയാക്കിയതിന്..😋ഞാൻ ഇത്രയേറെ എഴുതിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ റീഡേഴ്സ് എന്നതിനുപരി ഒരു മറയിലൂടെ പടച്ചോൻ എനിക്ക് തന്ന ഒത്തിരി നല്ല ഇത്താത്താസ് ഇക്കാക്കാസ് അനിയത്തിസ് അനിയൻസ് ഒക്കെ തന്നെയാണ്... ശെരിക്കും പറഞ്ഞാൽ ഈയൊരു സ്റ്റോറി കൊണ്ട് ഇത്തിരിയേറെ മാറ്റങ്ങൾ എന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ട്...ഒരിക്കലും കിട്ടില്ല ഒരിക്കലും എനിക്കൊന്നും ആ സ്ഥാനത്ത് എത്താൻ കഴിയില്ല എന്ന് വിചാരിച്ച പലതും ഈ സ്റ്റോറി എനിക്ക് നേടി തന്നിട്ടുണ്ട്...അതോണ്ട് തന്നെ ഒരു പ്രത്യേക ഇഷ്ട്ടം ഈ സ്റ്റോറിയോടും നിങ്ങളോടും എനിക്കുണ്ട്...അതൊക്കെ എങ്ങനെ പറഞ്ഞു പെരുപ്പിക്കും എന്ന് എനിക്ക് തന്നെ അറിയില്ല..💕💕💕💕😍😍..അത്രത്തോളം ഇഷ്ട്ടമാണ് നിങ്ങളെ...എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നിങ്ങളുടെ മനസ്സിൽ എനിക്കും ഇശ്ഖ് മുബാറകിനും ഒരിടം തന്നതിന്.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ മുഴുവനും ഒറ്റയിരിപ്പിന് വായിച്ചു തീർത്തപ്പോൾ നമ്മക്ക് ഒരു കാര്യം മനസിലായി...നിങ്ങളിൽ മുക്കാൽ ആളുകളും ഇശ്ഖ് മുബാറകിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന്... ശെരിക്കും ഇനിയൊരു രണ്ടാം ഭാഗത്തിന്റെ ആവശ്യമുണ്ടോ...?😉 എന്റെ ഒരു വ്യക്തിപരമായ അഭിപ്രായത്തിൽ അങ്ങനെയൊന്നിന്റെ ആവശ്യം ഇല്ലാ എന്ന് തന്നെയാണ്..അതൊരിക്കലും എഴുതാനുള്ള മടി കൊണ്ടൊന്നുമല്ലട്ടോ...നട്ടപാതിരാക്ക് കുത്തിയിരുന്ന് സ്റ്റോറി ടൈപ്പ് ചെയ്തിരുന്ന നമ്മക്കാണോ ഇതിന്റെ സെക്കന്റ് പാർട്ട്‌ ടൈപ്പാൻ മടി... പക്ഷെ അങ്ങനെയൊന്ന് വേണമെന്ന് എനിക്ക് തോന്നുന്നില്ല...ഒരിക്കലും പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്...ഞാൻ പറയുന്നത് നിങ്ങൾ എങ്ങനെ മനസിലാക്കുമെന്നും എനിക്കറിയില്ല.. മിക്കവരും പറഞ്ഞ ഒരു കമന്റ് ഉണ്ട്.. *💘IsHq MuBaRaK💘* തുടക്കം മുതൽ അവസാനം വരെ ഒരു പെർഫെക്ട് എന്റിങ്ങോടെയാണ് കലാശിച്ചതെന്ന്...എന്റെ മനസിലുള്ള സ്റ്റോറിയുടെ അവസാനം തന്നെയായിരുന്നു അത്‌...അത്‌ പെർഫെക്ട് ആണോ അല്ലേ എന്ന് പറയേണ്ടത് നിങ്ങൾ ആണ്..അതോണ്ട് തന്നെ ഒരിക്കലും എനിക്ക് സ്റ്റോറി പെർഫെക്ട് ആയി എൻഡ് ആയി എന്നൊന്നും വാദിക്കാനുള്ള അവകാശമില്ല..പക്ഷെ മിക്കവരും പെർഫെക്ട് എൻഡിങ് തന്നെയാണെന്ന് പറഞ്ഞിട്ടുണ്ട് ഇനി എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ ഇശ്ഖ് മുബാറകിന് ഒരു രണ്ടാം ഭാഗം കൊണ്ട് വരികയാണെങ്കിൽ തന്നെ ഞാൻ ആലോചിച്ചിട്ട് അത്‌ മൂന്ന് രീതിയിലെ എഴുതാൻ പറ്റു പക്ഷെ ആ മൂന്ന് രീതികളും ഉള്ളതിൽ വെച്ച് വമ്പൻ ബോറാണ് എന്നതാണ് വേറെ രസം 🤣 ഒന്ന്..റീ റൈറ്റിങ്...ഇശ്ഖ് മുബാറക് 2 എന്ന ഒരു തലക്കെട്ടും കൊടുത്ത് ആദ്യം മുതൽ ഒരു എഴുത്ത്...കഥ തികച്ചും മറ്റൊന്നാണെങ്കിലും കഥപാത്രങ്ങൾ ഇവർ തന്നെയായിരിക്കും...അവിടെ കഥക്കെ മാറ്റമുള്ളൂ..ഇതിൽ കണ്ട നായകനും നായികയും തന്നെ അതിലും..എന്തിനേറെ പറയുന്നു വില്ലൻ പോലും ഒരുപക്ഷെ ഈ കഥയിലെ വില്ലൻ തന്നെയാകും...ഇശ്ഖ് മുബാറക് വായിച്ചവർക്ക് മറ്റൊരു ഇശ്ഖ് മുബാറക് വരികയാണെങ്കിൽ പുല്ല് പോലെ അതിൽ ഇടുന്ന ട്വിസ്റ്റ്‌ കണ്ടെത്താം...ഫോർ എക്സാമ്പിൾ രണ്ടാം ഭാഗം വരികയാണെങ്കിൽ ആദ്യമൊന്നും ആദവും ജുബിയും ഒരു ബന്ധവും ഇല്ലങ്കിലും നിങ്ങൾക്കറിയാം എങ്ങനെ കുത്തി മറിഞ്ഞാലും അവസാനം അവർ ഒന്നിക്കുമെന്ന്..പിന്നെ ഞാൻ എഴുതിയിട്ട് വല്ല കാര്യവുമുണ്ടോ..?മഹാ ബോറായി പോകില്ലേ ഇനി രണ്ടാമത്തേത്...നിർത്തി വെച്ചതിൽ നിന്നൊരു തുടർച്ച...🤥അത്‌ തുടങ്ങണമെങ്കിൽ ആദ്യം മനസ്സിൽ ഒരു കഥ വേണ്ടേ...ഓസ്‌ട്രേലിയയുടെ തലയും വാലും അറിയാത്ത ഞാൻ എന്തോന്ന് അവരുടെ ഓസ്‌ട്രേലിയൻ ലൈഫ് എഴുതാൻ...പത്ത് മുപ്പത് ശത്രുക്കളെ കൊന്നൊടുക്കി പോയ അവർക്ക് ഞാൻ ഓസ്‌ട്രേലിയയിൽ ശത്രുക്കളെ ഉണ്ടാക്കേണ്ടി വരും...അയ്‌നും കഥ വേണ്ടേ..😂സത്യത്തിൽ ഇനി ഇശ്ഖ് മുബാറകിന് ഒരു തുടർച്ച എന്റെ മനസ്സിൽ ഇല്ല എന്നതാണ് പരമ സത്യം...തലയും വാലും ഇല്ലാതെ ഞാൻ എഴുതി തുടങ്ങിയ ആവേശം പറയുന്ന നിങ്ങൾ എന്നെ ഇട്ടേച്ചു പോകും 😄അത്രക്കും ബോറായിരിക്കും ഇനി മൂന്നാമത്തേത്..അവരുടെ കുട്ടികളുടെ സ്റ്റോറി...ഒരിക്കലും ചോട്ടാ കുട്ടികളെ വെച്ച് സ്റ്റോറി എഴുതിയാൽ മുന്നോട്ട് പോകില്ല എന്നത് കൊണ്ട് സ്വാഭാവികമായും അവരെ അങ്ങ് വലുതാക്കും...അവർ വലുതായാൽ സ്വാഭാവികമായും പ്രായമുള്ള രണ്ട് കഥാപാത്രങ്ങളാകും നിങ്ങൾ നെഞ്ചിലേറ്റിയ ആദവും ജുബിയും..ഇതുവരെയും മെയിൻ റോളിൽ നിന്ന അവരെ സെക്കന്റ് റോൾ ആക്കി മാറ്റി അവരുടെ കുട്ടികൾക്ക് ഇമ്പോർട്ടന്റ്സ് കൊടുക്കേണ്ടി വരും..അത്‌ നിങ്ങൾക്ക് ദഹിക്കോ 😄 എന്റെ ഒരു അഭിപ്രായത്തിൽ നിങ്ങൾ ഏറെയും ഇഷ്ട്ടപ്പെട്ട ആദമിനെയും ജുബിയേയും ഉമ്മിയും ഉപ്പയുമാക്കി സെക്കന്റ് റോൾ കൊടുത്ത് അവരുടെ കുട്ടികൾക്ക് മെയിൻ റോൾ കൊടുത്താൽ കഥ നന്നാകുമെന്ന് എനിക്ക് തോന്നുന്നില്ല...കാരണം ഇഷ്ടതാരങ്ങളെ രണ്ടാം തട്ടിൽ കാണുന്നത് ഒരിക്കലും ഉൾകൊള്ളാൻ പറ്റില്ല എന്നാണ് എന്റെ ഒരു നിഗമനം... അതിലും നല്ലതല്ലേ ഇങ്ങനെ പോകുന്നത്...നിങ്ങളുടെ റൊമാന്റിക് കിങ് ആൻഡ് ക്വീൻ എക്കാലവും സ്റ്റോറിയുടെ അവസാനത്തിൽ തീരാത്ത പ്രണയവുമായി ജീവിക്കുന്നത്...കാലം എത്രതന്നെ കഴിഞ്ഞാലും ഇശ്ഖ് മുബാറക് എന്ന സ്റ്റോറിയും ആദവും ജുബിയും നിങ്ങളുടെ മനസ്സിൽ ഉള്ളിടത്തോളം കാലം ഒരിക്കലും അവർക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല...ഈയൊരു അവസാനത്തോടെ എക്കാലവും പ്രണയിക്കുന്ന ഇളം ദമ്പതികൾ മാത്രമാകും അവർ നിങ്ങളുടെ മനസ്സിൽ...അവർക്ക് പ്രായം കൂടുന്നില്ല...അവരുടെ പ്രണയം അവസാനിക്കുന്നില്ല...ഒരൊഴുക്കിൽ അവർ നീന്തി തുടിക്കുമ്പോഴും നിങ്ങളുടെ മനസ്സിൽ അവർ യങ് തന്നെയായിരിക്കും ഒരു രണ്ടാം ഭാഗം കൊണ്ട് വന്ന് അവരുടെ ഈ ഇളം ഭംഗിയെ ഞാൻ നഷ്ട്ടപെടുത്തണോ..?ഇശ്ഖ് മുബാറക് എന്ന കഥയുടെ ഇപ്പോഴുള്ള ഭംഗിയെ പാടെ ഇല്ലാതാക്കണോ..? ആദവും ജുബിയും നിങ്ങളുടെ മനസ്സിൽ ഇപ്പോൾ എങ്ങനെയാണോ..അതുപോലെ ഇനിയുള്ള ആയിരം വർഷങ്ങളിലും അങ്ങനെയായിരിക്കുന്നതല്ലേ നല്ലത്...എന്നെത്തെയും നിങ്ങളുടെ ഹൃദയത്തിലെ റൊമാന്റിക് കപ്പിൾസായി അവർ മുന്നോട്ട് പൊയ്ക്കോട്ടേ...രണ്ടാം ഭാഗത്തിലൂടെ പ്രായം കൂടിയവർ ആക്കുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ നിങ്ങളുടെ ഉള്ളിലെ ഒരിക്കലും പ്രായം കൂടാതെ ജീവിക്കുന്ന അവർ ഇതെന്റെ അഭിപ്രായം മാത്രമാണ്...ഇനി നിങ്ങളുടെ അഭിപ്രായം എന്താണെന്ന് കൂടെ തീർച്ചയായും പറയണം...അപേക്ഷയാണ്... എന്തായാലും നമ്മള് ഇവിടെം വിട്ട് എങ്ങോട്ടും പോകുന്നൊന്നുമില്ല...അതുകൊണ്ട് തന്നെ ഇശ്ഖ് മുബാറക്കോളാം എത്തുമോ അതോ ഇശ്ഖ് മുബാറക്കിനെക്കാൾ താണ്ടുമോ എന്നൊന്നും അറിയാത്തത് കൊണ്ട് മനസ്സിൽ എല്ലാം കൊണ്ടും ഒരു തട്ട് പൊളിപ്പൻ സ്റ്റോറി വന്നാൽ ഇൻഷാ അല്ലാഹ് പബ്ലിക് എക്സാം കഴിഞ്ഞാൽ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വീണ്ടും വരും...അതോളം ഒരു ലോങ്ങ്‌ ഇടവേളയൊന്നും ഞാൻ എടുക്കില്ല...ഒന്ന് രണ്ട് ഷോർട് സ്റ്റോറി എഴുതണം എന്നുണ്ട്.. മനസ്സിൽ ഒരു സ്റ്റോറിയൊക്കെ ഉണ്ട്..പക്ഷെ എഴുതും മുൻപ് എനിക്ക് ഒരാളോട് എഴുതാനുള്ള പെർമിഷൻ ചോദിക്കണം..കിട്ടി കഴിഞ്ഞാൽ ഇൻഷാ അല്ലാഹ് എന്തായാലും നമ്മള് എഴുതുകയും ചെയ്യും പോസ്റ്റുകയും ചെയ്യും... പിന്നെ എന്റെ ആദ്യ സ്റ്റോറിയുടെ pdf കുറെ ആൾക്കാർ ചോദിച്ചിരുന്നു..നിലവിൽ ആ സംഭവം എന്റെ കയ്യിൽ ഇല്ല..ഒരിക്കെ ഫോൺ കേടായപ്പോ പോയതാണ്...എന്നാലും ഞാൻ അന്വേഷിക്കുന്നുണ്ട്...കിട്ടിയാൽ ഉറപ്പായിട്ടും പോസ്റ്റ്‌ ചെയ്യാം... അപ്പൊ ഒരിക്കൽ കൂടി എന്റെ ചക്കര മുത്തുകളോട് ബൈ ബൈ..എന്തായാലും ഇനി ഇശ്ഖ് മുബാറകിന്റെ രണ്ടാം വേണോ വേണ്ടേ എന്നതിനോടുള്ള നിങ്ങളുടെ അഭിപ്രായം ദയവ് ചെയ്ത് അറിയിക്കണം...അതുപോലെ നിങ്ങളുടെ ഇഷ്ട്ടത്തിനൊത്ത് ഞാൻ നീങ്ങും... ഇത് നമ്മളെ വാക്കാണ്...വാക്കാണ് ഏറ്റവും വല്യ സത്യം എന്നല്ലേ..😁😁😁 Dream Manzi #📙 നോവൽ